Saturday, 26 July 2014

സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി.


ഇന്‍ഡ്യയില്‍ നിന്നുള്ള ചില മുസ്ലിങ്ങള്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി വെട്ടിയതായി ഒരു വാര്‍ത്ത  മാദ്ധ്യമങ്ങളില്‍ വായിച്ചു. ഇറാക്കിലും സിറിയയിലും മുസ്ലിങ്ങളുടെ പ്രാചീന സാമ്രാജ്യമായ ഖിലാഫത്ത് സ്ഥാപിച്ച ISIS എന്ന ഇസ്ലാമിക ഭീകരസംഘടനക്ക് വേണ്ടി വിശുദ്ധ യുദ്ധം ചെയ്യാന്‍ പോയവരാണവര്‍. ഈ വിശുദ്ധ യുദ്ധത്തില്‍ അവര്‍ ചേര്‍ന്നപ്പോഴേക്കും അവരുടെ കുടംബക്കാര്‍ക്ക് സ്വര്‍ഗ്ഗം ഉറപ്പായി എന്നാണവരുടെ  പക്ഷം. Our entire family would go to 'jannat' or heaven because of the 'work' we are doing as part of ISIS.

ഇതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീവ്ര  മുസ്ലിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ഉറപ്പാക്കാന്‍ ആയിരക്കണക്കിനു മുസ്ലിം യുവാക്കള്‍ കൊല്ലാനും ചാകാനും വേണ്ടി തന്നെ ഇറാക്കിലേക്കും സിറിയയിലേക്കും പോയിട്ടുണ്ട്.

മുസ്ലിങ്ങള്‍ പുണ്യമാസം എന്നു വിളിക്കുന്ന മാസമാണിത്. സ്വര്‍ഗ്ഗത്തില്‍ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന പ്രതിഫലം മോഹിച്ച് അവര്‍ പട്ടിണി കിടക്കുന്ന മാസം. പട്ടിണി കിടക്കുന്നു എന്നു പറയുന്നതിലും നല്ലത് പട്ടിണി അഭിനയിക്കുന്നു എന്നു പറയുന്നതാകും. കൃത്യ സമയത്ത് ലഭിക്കുമെന്നു തീര്‍ച്ചയുള്ള ഭക്ഷണത്തേക്കുറിച്ച് ചിന്തിച്ചു കൊണ്ട് കുറച്ചു സമയത്തേക്ക് ഒന്നും കഴിക്കാതെ ഇരിക്കുന്നത് യാഥാര്‍ത്ഥ പട്ടിണി അല്ല. പട്ടിണി മാസം എന്നു  വിളിക്കുന്ന ഈ മാസം മുഴുവന്‍ യഥാര്‍ത്ഥത്തില്‍ മുസ്ലിങ്ങള്‍ തീറ്റമാസം എന്ന തരത്തിലാണിതാഘോഷിക്കുന്നതും.








മുസ്ലിം രാജ്യമായ സൌദി അറേബ്യയിലെ മക്കയില്‍ ഈ മാസത്തിന്റെ ആദ്യ മൂന്നു ദിവസങ്ങളില്‍ സംഭവിച്ചതിന്റെ റിപ്പോര്‍ട്ട് ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതാണ്.

Massive wastage ‘unacceptable’


The problem of food wastage in Ramadan has again surfaced with Makkah municipality having to gather 5,000 tons in the first three days of Ramadan.
According to one report, Saudis spend SR20 billion on Ramadan shopping, compared to SR6 billion they spend in other months.
Osama Al-Zaituny of the municipality told Arab News on Thursday that this was in addition to the collection of 28,000 sheep carcasses in two days. 
He said the municipality has installed 45 waste compressors in central Makkah close to the Grand Mosque, and deployed 8,000 cleaners for the month.
At the beginning of Ramadan, the Ministry of Commerce and Industry expressed concern that 45 percent of the waste in Ramadan consists of food. It also revealed that 80 percent of the food prepared is unhealthy. 
An estimated 4,500 tons of food is wasted every day in Saudi Arabia, according to a study conducted by King Saud University. The study showed that 30 percent of the 4 million dishes prepared daily during Ramadan go waste, which amounts to SR1.2 million, and social scientists said it was an “unacceptable behavior.”

പട്ടിണി അഭിനയിക്കാന്‍ വേണ്ടി മുസ്ലിങ്ങള്‍ അനുഷ്ടിക്കുന്ന കഷ്ടപ്പാടുകളുടെ ബാക്കി പത്രമാണിത്. 

ഈ മാസം മുഴുവന്‍ മുസ്ലിം രാജ്യങ്ങളില്‍ ഒന്നും പകല്‍ സമയത്ത് ഭക്ഷണം വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. മുസ്ലിം രാജ്യങ്ങളില്‍ മാത്രമല്ല, കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തു പോലും പകല്‍ കടകള്‍ ബലമായി അടപ്പിച്ചിട്ടുണ്ട്. ഈ ഭ്രാന്ത് കൂടിക്കൂടി വന്ന് ഇപ്പോള്‍ കേരളത്തില്‍ മറ്റൊരു സംഘര്‍ഷത്തിലേക്ക് എത്തി ചേര്‍ന്നിരിക്കുന്നു. മുസ്ലിങ്ങള്‍ക്ക് പന്നി മാംസം കഴിക്കാന്‍ പാടില്ലാത്തുകൊണ്ട് അവര്‍ പഠിക്കുന്ന മറ്റ് സമുദായക്കാരുടെ സ്കൂളുകളിലും അത് കൊടുക്കാന്‍  പാടില്ല എന്ന ഫത്വ ആണിപ്പോള്‍ ഉണ്ടായിരിക്കുന്നത്.


നോമ്പ് കാലത്ത് എരുമേലി സെന്റ് തോമസ് സ്കൂളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പന്നിമാംസം വിളമ്പി എന്നാണു പരാതി. സ്കൂളിൽ പുതിയ മന്ദിരം നിർമ്മിച്ചതിന്റെ ആഘോഷത്തിൽ പങ്കെടുത്തവർക്കുള്ള ഭക്ഷണത്തിൽ ബാക്കി വന്നത്  എൻ.സി.സി ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കു കൊടുത്തു. അതാണ്, ഈ പരാതിക്കിടയാക്കിയത്. മുസ്ളീം വിദ്യാർത്ഥികൾ ഇത്  കഴിക്കരുതെന്നും വീട്ടിൽ പോകണമെന്നും നിർദ്ദേശിച്ചിരുന്നതായി സ്കൂൾ അധികൃതർ പറയുന്നു. റംസാനില്‍ പകല്‍ ഭക്ഷണം കഴിക്കാതിരിക്കുന്ന  മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഇത് കഴിക്കാന്‍ സാധ്യതയില്ല എന്നതാണു സത്യം. പക്ഷെ എരുമേലി മുസ്ളീം ജമാ അത്തിന്റേയും വിവിധ മുസ്ളീം സംഘടനകളുടേയും നേതൃത്വത്തിൽ സ്കൂളില്‍ സംഘര്‍ഷമുണ്ടാക്കി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും  മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭക്ഷണം വിളമ്പിയ അദ്ധ്യാപകനെ മർദ്ദിച്ചു.   പൊലീസെത്തി അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്തപ്പോള്‍ മുസ്ലിങ്ങള്‍ക്ക് സമാധാനമായി. രണ്ട് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്യിച്ചപ്പോള്‍ തൃപ്തിയുമായി. 

 ഇതില്‍ നിന്നും മറ്റുള്ളവര്‍ മനസിലാക്കേണ്ടത് ഇതാണ്. പന്നിമാംസം ക്രിസ്ത്യന്‍ സ്കൂളിലായാലും വിതരണം ചെയ്യാന്‍ ഞമ്മള്‍ അനുവദിക്കില്ല. 

കാളയുടെയും പശുവിന്റെയും  മാംസം സ്കൂളില്‍ കൊടുക്കാന്‍ ആകില്ല എന്നും പറഞ്ഞ് ഹിന്ദുക്കളും   ഇതുപോലെ സംഘര്‍ഷമുണ്ടാക്കിയാല്‍ എന്തായിരിക്കും അവസ്ഥ.

ഒരു വിഭാഗം മുസ്ലിങ്ങളുടെ അസഹിഷ്ണുതയും മറ്റുള്ളവരുടെ സ്വാതന്ത്ര്യം അനുവദിക്കാതിരിക്കുന്നതുമാണിതിനു പിന്നില്‍. കേരളത്തിലെ മാത്രം സ്ഥിതി അല്ല ഇത്. ലോകം മുഴുവന്‍ മുസ്ലിങ്ങള്‍ ജീവിക്കുന്ന മിക്ക രാജ്യങ്ങളിലും ഇതാണവസ്ഥ.

ഇറാക്കിലും സിറിയയിലും 2000 വര്‍ഷങ്ങളായി താമസിക്കുന്ന ക്രിസ്ത്യാനികളോട് അവിടത്തെ ഏറ്റവും പുതിയ ഇസ്ലാമിക സാമ്രാജ്യം ആവശ്യപ്പെടുന്നത്, ഒന്നുകില്‍  ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം  ചെയ്യുക, അല്ലെങ്കില്‍ പ്രത്യേക നികുതി കൊടുത്ത് രണ്ടാം തരം പൌരന്‍മാരായി ജീവിക്കുക എന്നാണ്. 

ഇത് രണ്ടും അനുസരിച്ചില്ലെങ്കില്‍ വധശിക്ഷ നല്‍കുമെന്നും അവര്‍ ഭീഷണിപ്പെടുത്തുന്നു. പലരെയും കുരിശില്‍ തറച്ചു കൊലപ്പെടുത്തുകയും ചെയ്തു. 

കൊല്ലപ്പെടാനാഗ്രഹിക്കാത്തവര്‍ നാടുവിടുന്നു. 



സോഷ്യല്‍  മീഡിയ മുഴുവനും ഗസയിലെ പലസ്തീനികളെ ഓര്‍ത്തുള്ള നെടുവീര്‍പ്പുകളാണ്. ഇസ്രയേൽ  സൃ ഷ്ടിക്കപ്പെട്ടപ്പോള്‍ യഹൂദര്‍ പുറത്താക്കിയ കിടപ്പാടം നഷ്ടപ്പെട്ട പാലസ്തീനിലെ മുസ്ലിങ്ങളോട്  ലോകം മുഴുവന്‍ മുസ്ലിങ്ങള്‍ക്ക് അനുകമ്പയും ഐക്യ ധാര്‍ട്യവുമാണ്. ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്കും.  പക്ഷെ ഇസ്ലാമിക തീവ്രവാദികള്‍  നാടുകടത്തുന്ന ഈ ക്രിസ്ത്യാനികളെ  ഇവരാരും ഓര്‍ക്കുന്നില്ല. ഇതൊരു തെറ്റാണെന്ന് ഇന്നു വരെ ഒറ്റ മുസ്ലിമും പറഞ്ഞു കേട്ടില്ല.




Sunday, 20 July 2014

അല്‍ ഹിന്ദ് കഴുതകള്‍ 



കുറച്ചു നാളുകള്‍ക്ക് മുന്നെ യശ്ശശരീരനായ ചിത്രകാരന്‍ എം വി ദേവന്റെ  ഒരു ലേഖനം വായിക്കാന്‍ ഇടയായി. 'മലയാളിയേപ്പോലെ ഒരു നാറി ഈ ഭൂമുഖത്തുണ്ടോ?' എന്ന പേരില്‍ ഉള്ള ആ ലേഖനത്തിലെ പ്രതിപാദ്യം മലയാളികളുടെ ചില നിലപാടുകളാണ്.

"""ഒരുതുള്ളി വെള്ളം കിട്ടിയാല്‍ ഭൂമിയെ നനച്ച്‌ സൗഭാഗ്യവതിയാക്കി അതില്‍ നിന്നു കായും കനിയും ഉല്‍പാദിപ്പിക്കുന്ന തമിഴ്‌മക്കളെ നാം വൃത്തിശൂന്യര്‍ എന്നുവിളിക്കുന്നു. രാവിലെ കുളിച്ച്‌ കുറിയും തൊട്ട്‌ തമിഴന്റെ വിയര്‍പ്പുകലര്‍ന്ന അരിയും പച്ചക്കറിയും കഴിച്ച്‌ കൂംഭ വീര്‍പ്പിച്ച്‌ മലയാളി തമിഴന്റെ പൂന്തോട്ടത്തില്‍ നിന്നു പൂക്കളെടുത്ത്‌ ദേവതകളെയും മനുഷ്യദൈവങ്ങളെയും അര്‍ച്ചന ചെയ്യുന്നു. മലയാളിയേപ്പോലെ ഒരു നാറി ഈ ഭൂമുഖത്തുണ്ടോ? """"


Press Council of India യുടെ അദ്ധ്യക്ഷന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഒരിക്കല്‍ ഒരഭിപ്രായം പറഞ്ഞിരുന്നു. ഇന്‍ഡ്യക്കാര്‍ 90% പേരും വിഡ്ഢികള്‍ ആണന്നാണദ്ദേഹം പറഞ്ഞത്. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ഈ 90%ല്‍ ഉള്‍പ്പെടുമെന്നു കൂടി അദ്ദേഹം  കൂട്ടിച്ചേര്‍ത്തിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ

"I say ninety per cent of Indians are idiots. You people don't have brains in your heads ... It is so easy to take you for a ride,"

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സെമിനാറില്‍  പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ഈ അഭിപ്രായപ്രകടനം അദ്ദേഹം നടത്തിയത്. മതത്തിന്റെ പേരില്‍ വളരെ എളുപ്പം വിഡ്ഢികളാക്കപ്പെടുന്നതിന്, അവര്‍ നിന്നു കൊടുക്കും എന്നാണദ്ദേഹം ഉദ്ദേശിച്ചതും. Idiot എന്ന ഇംഗ്ലീഷ് പദത്തിനു പകരമായി കഴുത  എന്ന പേരും പലപ്പോഴും  ഉപയോഗിക്കാറുണ്ട്.

ഹോളിവുഡ് സിനിമകള്‍ ഒരുക്കുന്ന മായിക ലോകത്തും, വിഡ്ഢിക്കളി എന്നു വിളിക്കാവുന്ന  ക്രിക്കറ്റിലും മയങ്ങി കിടക്കുന്ന വെറും കഴുതകള്‍ തന്നെയാണ്, ഇന്‍ഡ്യയിലെ ഭൂരിഭാഗം പേരും. യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍  അവര്‍ വിമുഖരാണ്.

ഇപ്പോള്‍ ഇത് ഞാന്‍ ഓര്‍ക്കാന്‍ കാരണം അല്‍ കഴുതകള്‍ എന്ന പേരില്‍ ഇസ്ലാമിക ഭീരതയേക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ കണ്ട ഒരഭിപ്രായമാണ്. അവിടെ നിഷ്പക്ഷന്‍ എന്ന പേരില്‍ ഒരു വ്യക്തി ഒരഭിപ്രായമെഴുതി.

 I stopped debating with Kali after the Sachin Tendulkar and kali's perceptions he wrote. 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് കളിക്കാരനേക്കുറിച്ച് ഞാന്‍ പലയിടത്തും ഒരഭിപ്രായം എഴുതിയിട്ടുണ്ട്. അത് അദ്ദേഹം കസ്റ്റംസ് നികുതി വെട്ടിക്കാന്‍ നടത്തിയ ഒരു ശ്രമത്തിന്റെ വിമര്‍ശനം ആയിരുന്നു. വിദേശത്തു നിന്നും വിലപിടിപ്പുള്ള  വസ്തുക്കള്‍  ഇന്‍ഡ്യയില്‍ കൊണ്ടു വരുമ്പോള്‍ അവക്ക് കസ്റ്റംസ് നികുതി കൊടുക്കണം എന്നത് ഇന്‍ഡ്യയിലെ നിയമമാണ്.  ഗള്‍ഫ് നാടുകളില്‍ പോയി കൂലിപ്പണിയെടുക്കുന്ന സാധാരണക്കാര്‍ ഇന്‍ഡ്യയിലേക്ക് അവധിക്കു വരുമ്പോള്‍  കൊണ്ടുവരുന്ന നിസാര വസ്തുക്കള്‍ക്ക് പോലും നികുതി പിടിച്ചു മേടിക്കുന്ന ഇന്‍ഡ്യന്‍ കസ്റ്റംസ് അധികാരികള്‍ പക്ഷെ സച്ചിന്‍ കൊണ്ടു വന്ന ഫെരാരി എന്ന കാറിനു നികുതി ഒഴിവാക്കി കൊടുത്തു. ഇത് സംബന്ധിച്ചുണ്ടായ ഒരു കേസ് സുപ്രീം കോടതി വരെ എത്തിയിരുന്നു.  ഇതുണ്ടായപ്പോഴൊന്നും "ഞാന്‍ ഇന്‍ഡ്യയിലെ മറ്റേത് പൌരനെയും  പോലെ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, എന്റെ കോടിക്കണക്കിനു രൂപ സമ്പാദ്യത്തില്‍ നിന്നും നികുതി കൊടുത്തേക്കാം", എന്നു തീരുമാനിക്കാനുള്ള മാന്യത ഈ മാന്യതയുടെ നിറകുടമെന്ന് ഭക്തര്‍ കൊട്ടിപ്പാടുന്ന കളിക്കാരനു തോന്നിയില്ല. അവസാനം ഫെരാരി കമ്പനി തന്നെ നികുതി അടച്ച് ഈ പാവപ്പെട്ട ഇന്‍ഡ്യക്കാരനെ ധര്‍മ്മസങ്കടത്തില്‍ നിന്നും രക്ഷപ്പെടുത്തി. ഈ സംഭവം  ഞാന്‍  ഒന്നു രണ്ട് സന്ദര്‍ഭങ്ങളില്‍  ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതാണ്, നിഷ്പക്ഷന്‍ പരാമര്‍ശിക്കുന്ന ഞാനുമായി സംവാദം തന്നെ നിറുത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച സംഗതി.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരത രത്നം എന്ന ബഹുമതി കുറച്ചു നാളുകള്‍ക്ക് മുമ്പ്   നല്‍കി. പക്ഷെ അതുകൊണ്ടൊന്നും സച്ചിന്‍  വിമര്‍ശനത്തിനതീതനാണെന്നൊന്നും എനിക്ക് അഭിപ്രായമില്ല.  സച്ചിനെ ഭാരിച്ച ശമ്പളം  നല്‍കി രാജ്യ സഭയിലും കൊണ്ടു പോയി ഇരുത്തിയിട്ടുണ്ട്. വെറും പാഴ്ചെലവ് എന്നതിനപ്പുറം നിയമ നിര്‍മ്മാണത്തിലോ, ഇന്‍ഡ്യന്‍  ഭരണ രംഗത്തോ, എം പി എന്ന നിലയില്‍  ജനകീയ പ്രശ്നങ്ങളിലോ എന്തെങ്കിലും ഇടപെടല്‍  അദ്ദേഹം നടത്തിയതായി  കേട്ടിട്ടില്ല. സച്ചിനെ വിമര്‍ശിക്കുന്നത് സഹിക്കാന്‍ സാധിക്കാത്ത  അനേകം അല്‍ ഹിന്ദ് കഴുതകള്‍ ഇന്‍ഡ്യയില്‍ വേറെയും ഉണ്ട്. നിഷ്പക്ഷനേപ്പോലെ ഉള്ള ഭക്തര്‍  ആരാധിക്കുന്ന സച്ചിനെ ലോകം മുഴുവന്‍ ഉള്ള ആളുകള്‍  അറിഞ്ഞിരിക്കണമെന്നതാണ്, ഇന്‍ഡ്യയിലെ കുറച്ച് അല്‍ ഹിന്ദ് കഴുതകള്‍ ശഠിക്കുന്നതും.

ക്രിക്കറ്റ് എന്ന കളി ലോകത്തെ അഞ്ചോ ആറോ രാജ്യങ്ങളില്‍ മാത്രം കളിക്കുന്ന കളി  ആണ്.  ക്രിക്കറ്റ് കളി കണ്ടു പിടിച്ച ഇംഗ്ളണ്ടിലോ,  ഈ കളിയില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയ ഓസ്ട്രേലിയയിലോ ക്രിക്കറ്റ് അല്ല പ്രധാന കളിയും. പക്ഷെ ടെന്നീസ് എന്ന കളി, ലോകം മുഴുവന്‍  പ്രചാരത്തിലുള്ളതാണ്. ആ കളിയിലെ ഏറ്റവും  ശ്രദ്ധേയ മത്സരം നടക്കുന്ന സ്ഥലമാണ്, ഇംഗ്ളണ്ടിലെ വിംബിള്‍ഡണ്‍. കഴിഞ്ഞ മാസം അവിടെ നടന്ന മത്സരങ്ങള്‍ക്കിടയില്‍ ഒരു സംഭവമുണ്ടായി. വനിതാ ടെന്നീസിലെ പ്രഗത്ഭ കളിക്കാരി ആയ മരിയ ഷരപ്പോവ പങ്കെടുത്ത ഒരു മത്സരം കാണാന്‍ പ്രശസ്ത ഫുട്ബോളര്‍ ഡേവിഡ് ബെക്കാമിനൊപ്പം സച്ചിന്‍  ടെണ്ടുല്‍ക്കറും സന്നിഹിതനായിരുന്നു. മത്സര ശേഷം നടന്ന പത്ര സമ്മേളനത്തില്‍,  സച്ചിനെ അറിയില്ലേ, എന്ന ചോദ്യമുണ്ടായി. അപ്പോള്‍ ഷരപ്പോവ, അറിയില്ല എന്നു മറുപടി പറഞ്ഞു. ആ പറച്ചില്‍ ഇന്‍ഡ്യയിലെ അല്‍ ഹിന്ദ് കഴുതകള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.  അവര്‍ ഒന്നടങ്കം ഞെട്ടി. ഞെട്ടല്‍ പുറത്തു വന്നത് അല്‍ ഹിന്ദ് കഴുതകളുടെ സംസ്കാരത്തിനു യോജിച്ച തരത്തില്‍ തന്നെ ആയിരുന്നു. കേരളത്തിലെ കഴുതകള്‍ മലയാളത്തില്‍ തന്നെ അവരെ ചീത്ത പറഞ്ഞു. അതില്‍ രണ്ടു  കഴുതകളുടെ ചീത്തപറച്ചിലിന്റെ രൂപം ഇതായിരുന്നു.



മരിയ ഷരപ്പോവയുടെ Face Book Page ല്‍ കയറിയായിരുന്നു ഈ അല്‍ ഹിന്ദു കഴുത ഇതുപോലെ മലയാളത്തില്‍ എഴുതി വച്ചത്. തനിക്ക് അറിയില്ലാത്ത ഒരു ഭാഷയില്‍ എന്തൊക്കെയോ കണ്ടപ്പോള്‍ പരിഭ്രമിച്ചു പോയ അവരെ കുരങ്ങെന്നൊക്കെ വിളിക്കുന്നവന്റെ മാനസിക അവസ്ഥ ഊഹിക്കാന്‍ യാതൊരു പ്രയാസവുമില്ല.

ഷരപ്പോവ ജനിച്ച് വളര്‍ന്ന  റഷ്യയില്‍ ക്രിക്കറ്റ് എന്ന കളി ഇല്ല. പക്ഷെ ഫുട്ബോള്‍ ഉണ്ട്.  അതു കൊണ്ട് സ്വാഭാവികമായും  ഫുട്ബോള്‍ എന്ന കളിയിലെ മികച്ച കളിക്കാരാനായ ബെക്കാമിനെ അവര്‍  അറിയുന്നു. സച്ചിനെ അറിയില്ല. ഈ സത്യം മനസിലാക്കാന്‍ അല്‍ ഹിന്ദ് കഴുതകള്‍ക്കാവുന്നില്ല. കഴുതകള്‍ സാധാരണ കാമം കരഞ്ഞു തീര്‍ക്കുന്നു എന്നു പറയാറുണ്ട്. പക്ഷെ ഈ കഴുതകള്‍ തെറി പറഞ്ഞാണ്, തങ്ങളുടെ വിവരക്കേട് മറ്റുള്ളവരെ അറിയിക്കുന്നത്.

ഇംഗ്ളീഷും മലയാളവും അറിയുന്ന ഒരു Graphic Designer ആണ്, താനെന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തി ആണീ മെആല്‍ വിന്‍ വര്‍ഗീസ്.

ശ്രീ എം വി ദേവന്‍ വിളിച്ച  നാറി എന്ന പേര്, ഏറ്റവും യോജിക്കുക ഈ അല്‍ ഹിന്ദ് കഴുതക്കാകും. അല്ലെങ്കില്‍ പിന്നെ റഷ്യയില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ക്ക് മലയാളം അറിയില്ലേ എന്നു ചോദിക്കില്ല.

ക്രിക്കറ്റ് ജ്വരം പിടിച്ച് ഭ്രാന്തു മൂത്ത ഒരു ആള്‍കുരങ്ങാണ്, ഈ മെല്‍ വിന്‍ വര്‍ഗീസ് എന്ന മലയാളി. ഇതുപോലെ അനേകം കുരങ്ങന്‍മാര്‍ ഇന്‍ഡ്യയില്‍ ഉണ്ട്. നീതിപീഠത്തിലെ ജഡ്ജിമാര്‍ മുതല്‍ കൂലിപ്പണിക്കാര്‍ വരെ. ക്രിക്കറ്റ് കളി കാണാന്‍  വേണ്ടി കോടതിക്ക് അവധി പ്രഖ്യാപിച്ച് ജഡ്ജിമാര്‍ പോകുന്ന ഏക രാജ്യവും ഇന്‍ഡ്യ ആയിരിക്കും.

ഷരപ്പോവയെ ചീത്ത പറഞ്ഞ് സ്വന്തം സംസ്കാരം എല്ലാവരെയും അറിയിച്ച അല്‍ ഹിന്ദ് കഴുതകള്‍ അവിടെയും നിറുത്തിയില്ല.

പ്രശസ്ത എഴുത്തുകാരനായ Jeffry Archer അടുത്തനാളില്‍ സച്ചിനെയും ഭാര്യയെയും മറ്റൊരു വേദിയില്‍ കണ്ടുമുട്ടി.  അവരുമായി ചേര്‍നു നിന്നുകൊണ്ട് എടുത്ത ഒരു ഫോട്ടോ ട്വിറ്ററില്‍ ഇട്ടപ്പോള്‍ അതിന്,  അദ്ദേഹം ​നിര്‍ദ്ദോഷമായ ഒരു അടിക്കുറിപ്പ് തമാശ ആയി എഴുതി.





അതിനു മറ്റൊരു അല്‍ ഹിന്ദ് കഴുത എഴുതിയ കമന്റാണു താഴെ. 






ശ്രദ്ധിക്കുക, ജെഫ്രി ആര്‍ച്ചര്‍ തന്റെ Face Book Page ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ വിശേഷിപ്പിച്ചിരിക്കുന്നത് Sachin Tendulkar the magnificent എന്നാണ്. ഇതിനു താഴെ ആണ്, മലയാളി അവന്റെ നാറിയ സംസ്കാരം  പ്രദര്‍ശിപ്പിക്കുന്നതും. 




ജസ്റ്റിസ് കാട്ജു  ഇന്‍ഡ്യക്കാരേക്കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞത് കേട്ട രണ്ട് അല്‍ ഹിന്ദ് കഴുതകള്‍ ഉടനെ അദ്ദേഹത്തിനു  വക്കീല്‍ നോട്ടീസും അയച്ചിരുന്നു. അതിനദ്ദേഹം കൊടുത്ത മറുപടി ഓരോ ഇന്‍ഡ്യക്കാരനെയും ചിന്തിപ്പിക്കേണ്ടതാണ്.


പക്ഷെ ചിന്താശേഷി ക്രിക്കറ്റ് പോലുള്ള അസംബന്ധത്തിനു പണയം വച്ചവര്‍ക്ക്  ചിന്തിക്കാനൊന്നും ഇപ്പോള്‍ ശേഷിയില്ല.





Thursday, 17 July 2014

ജേര്‍ണലിസ്റ്റ് ജീര്‍ണലിസ്റ്റ് ആകുമ്പോള്‍ 



 മാദ്ധ്യമ  പ്രവര്‍ത്തകന്‍ എന്ന മലയാള പദത്തിന്റെ ഇംഗ്ളീഷ് വാക്കാണ്, ജേര്‍ണലിസ്റ്റ് എന്ന്. അമേരിക്കയില്‍ ഒരു വിഖ്യാത ജേര്‍ണലിസ്റ്റ് ഉണ്ടായിരുന്നു. 2013 ല്‍ 92 വയസില്‍ അന്തരിച്ച ഹെലന്‍ തോമസ്.  White House Correspondents' Association  ലെ അദ്യത്തെ വനിതാ അംഗമായിരുന്നു അവര്‍. ലെബനോനിലെ ട്രിപ്പോളിയില്‍  ജനിച്ച് അമേരിക്കയില്‍ കുടിയേറിയ അറബ് കുടുംബത്തിൽ ജനിച്ച അറബ്  വംശജയും ആയിരുന്നു. ഈ പ്രഗത്ഭ വനിതയുടെ  ജീവ ചരിത്രം അധികം വിശദീകരിക്കുന്നില്ല. അത് ഇവിടെ വായിക്കാം.

Helen Thomas 

Helen Thomas 

2013 ല്‍ അവര്‍ നിര്യാത ആയപ്പോള്‍  New York Times എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ ഇവിടെ വായിക്കാം.

50 Years of Tough Questions and ‘Thank You, Mr. President  


ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രശസ്ത ആയ മാദ്ധ്യമ പ്രവര്‍ത്തക എന്നു വിശേഷിപ്പിക്കാവുന്ന ഹെലന്‍ തോമസ് നടത്തിയ ചില പ്രസ്താവനകാളാണു ചുവടെ. അമേരിക്കയിലെ മുഖ്യ ധാര മാദ്ധ്യമങ്ങളിലാണവ വന്നിട്ടുള്ളതും.















ഇനിയുള്ളവ പടിഞ്ഞാറന്‍ നാടുകളിലെ വിവിധ മാദ്ധ്യമങ്ങളില്‍ പ്രക്ഷേപണം ചെയ്യപ്പെട്ട മറ്റ് ചില വാര്‍ത്തകള്‍.


















































ഇവയിലൊക്കെ ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ പാലസ്തീനികളോടുള്ള നിലപാടിനെയും ഇസ്രയേലിനെ പിന്തുണക്കുന്ന പടിഞ്ഞാറന്‍  ഭരണ കൂടങ്ങളുടെ നിലപടുകളും നിശിതമായി വിമര്‍ശിക്കപ്പെടുന്നു.



ഇപ്പോള്‍ ഇസ്രായേലും പാലസ്തീനിലെ ഗസാ പ്രദേശവും തമ്മില്‍ ഒരു യുദ്ധത്തിന്റെ വക്കിലാണ്. ഇവര്‍ എന്നും സംഘര്‍ഷത്തിലായതുകൊണ്ട് ഇതൊരു പുതിയ സംഭവവികാസമൊന്നുമല്ല. ഈ സംഘര്‍ഷം തുടങ്ങിയതിനു ശേഷം  പടിഞ്ഞാറന്‍ നാടുകളിലെ മാദ്ധ്യമങ്ങളില്‍ കണ്ടതും വായിച്ചതുമായ  വാര്‍ത്തകളാണു താഴെ.

Death Toll Climbs Among Palestinians as Strikes Continue

Medical crisis in Gaza as conflict endures

Israel raids Gaza missile site as rockets, rhetoric fly in Israeli-Hamas face-off

Rockets slam into Gaza building

Gazans mourn children killed in attacks

Violence escalates in Israel and Gaza

Israel destroys Gaza home for handicappedT

Four Horrific Killings


How Israel brought Gaza to the brink of humanitarian   catastrophe     



Gaza deaths pass 200 as Israel and Hamas trade fire


The mother of one of the four Palestinian children killed in Gaza City on 16 July 2014




Israeli Strike Kills Four Boys Playing on Gaza Beach


PHOTO: Four boys sprint across a beach in Gaza after the first blast from an Israeli shell.

PHOTO: More than 200 Palestinians have died in the nine day battle between Israel and Hamas

PHOTO: Palestinian mourners shout slogans during the funeral of four boys killed in an attack on a beach in Gaza City, July 16, 2014.






Israel and Palestinians bury their dead




Death: Palestinians mourn over the dead bodies of four boys from the same family, who were killed by an Israeli airstrike on a beach in Gaza today. The boys' bodies were covered with the yellow flags of the Fatah movement while displayed in a mosque ahead of their funeral this afternoon


Tragic: Palestinian men carry the body of a young boy, who medics said was killed by a shell fired from an Israeli naval gunboat, on a beach in Gaza City this morning


Agony: A Palestinian teenager cries as he holds the dead body of his young brother shortly after the boy was killed by an Israeli naval bombardment of Gaza's port today


Location: The four boys were killed during an Israeli naval strike here on the Gaza sea port earlier today. The blast also destroyed a Palestinian police post (pictured)

Mourning: A relative of one of the four boys killed during Israel's shelling of the Gaza seaport this morning grieves during his funeral


Terror: Young Palestinian children cry during the funeral of four of their relatives in Gaza City this afternoon. The four boys - all from the Bakr family - were killed as Israel shelled a beach earlier in the day

Scene of devastation: The blood-stained shell of a taxi is seen is seen in the Gaza town of Khan Younis after being hit by an Israeli shell. Three people, including two children, were killed inside the vehicle

Painful: A wounded Palestinian child is treated for injuries sustained by flying shrapnel following Israeli air strikes in the Gaza Strip earlier this morning

Shelling: Palestinians gather around a vehicle that was destroyed by an Israeli missile strike in Khan Younis earlier this morning. Three people were killed in the attack



Blast: A Palestinian firefighter tries to extinguish flames at a house destroyed by an overnight Israeli air strike in Gaza City

 Strikes: Smoke rises after an Israeli missile strike in Gaza City, in the north of the Gaza Strip this morning. Israel has intensified air attacks on Hamas targets in the region following a failed Egyptian ceasefire effort


Nothing left: Locals walk through the rubble of a house belonging to Mahmoud al-Zahar - a co-founder of Hamas and a current member of the Islamist militant group's leadership. The are around the property was also badly damaged

Displaced: Palestinians sleep at the schoolyard of a UN school in the northern Gaza Strip town of Beit Lahia this morning after evacuating their houses near the border with Israel. The Israeli army has warned some 100,000 Palestinians in the eastern Gaza Strip to leave their homes


Damage: Palestinians stand looking at the Gaza City house of senior Hamas official Mahmud al-Zahar after it was destroyed by an overnight Israeli air strike

Debris: A Palestinian man rifles through piles of rubble for his belongings as he stands amidst the destroyed home of top Hamas political leader Mahmoud Zahar. Local police said the building was targeted by an Israeli air strike overnight


Rubble: Palestinians inspect the remains of a house after it was destroyed by an overnight Israeli air strike in Gaza City

Effort: Palestinian firefighters and residents try to extinguish a fire at a house destroyed by an overnight Israeli air strike. New Israeli air and tank strikes in Gaza earlier this morning killed several people, medics said, bringing the death toll from Israel's operation in the besieged Palestinian territory to 204

Conflict: A young Palestinian man walks past the Hamas administration building in Gaza City after it was hit by an overnight Israeli air strike





Ten Things You Need to Know About Gaza

ഇതൊക്കെ ഈ സമയത്ത് പരാമര്‍ശിക്കാന്‍ കാരണം തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാര്‍ത്ത പ്രചരിപ്പിക്കുന്നതുകൊണ്ടാണ്.  അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ ഗസയില്‍ നിന്നുള്ള വാര്‍ത്തകള്‍ തമസ്കരിക്കുന്നു എന്ന ഒരു ആരോപണം റഷ്യൻ  സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള Russia Today എന്ന ടെലിവിഷന്‍ ചാനലിലെ അവതാരിക Abbi Martin  ആ ചാനലിലൂടെ പ്രേക്ഷകരെ അറിയിച്ചു.




ജുലൈ ഒമ്പതാം തീയതിയിലെ  ഈ  വീഡിയോ ക്ളിപ്പിംഗ് ഇസ്ലാമിക ലോകത്ത് ആവേശത്തോടെ സ്വീകരിക്കപ്പെട്ടു. മുഖ്യധാരാ മാദ്ധ്യമങ്ങളിലും ഇത് വാര്‍ത്ത ആയി മാറി.

ഇതിനു  മുന്നെ ഇതേ അവതാരിക കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളെ വിമര്‍ശിച്ചു കൊണ്ടും ഗാസയിലെ അവസ്ഥ വിശദീകരിച്ചും പ്രക്ഷേപണം  ചെയ്ത  പരിപാടികളൊന്നും പക്ഷെ വാര്‍ത്ത ആയില്ല. ജുലൈ രണ്ടാം തീയതി ആയിരുന്നു കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളെ  വിമര്‍ശിച്ചത്.



Abby Martin നെ വാനോളം പുകഴ്ത്തിക്കൊണ്ട് ബഷീര്‍ വള്ളിക്കുന്ന് എന്ന ബ്ളോഗര്‍ മൂന്നു മാദ്ധ്യമങ്ങളില്‍ ഒരേ ലേഖനം തന്നെ എഴുതി.




Abby Martin നെ പുകഴ്ത്തുന്നതിനു വള്ളിക്കുന്ന് പറഞ്ഞ കാരണം ഇതാണ്.

ഗസ്സയിലെ ഇസ്രാഈൽ അതിക്രമങ്ങളെക്കുറിച്ചും അമേരിക്കയുടേയും അമേരിക്കൻ മാധ്യമങ്ങളുടെയും ഇരട്ടത്താപ്പിനെക്കുറിച്ചും കഴിഞ്ഞ ദിവസം വിശകലനം ചെയ്യുന്നതിനിടെയാണ്  സ്ക്രീനിൽ തെളിഞ്ഞ വെടിയേറ്റ്‌ കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കി വികാരപരവശയായ അബ്ബി പ്രതികരണത്തിന്റെ പൊട്ടിത്തെറി നടത്തി ക്യാമറ ആംഗിളിൽ നിന്ന് തെന്നി പുറത്തേക്ക് പോയത്. 

ചുരുക്കി പറഞ്ഞാല്‍ Abby Martin  പറഞ്ഞ അമേരിക്കൻ മാധ്യമങ്ങളുടെ ഇരട്ടത്താപ്പായി പരാമര്‍ശിച്ചത്, പെരുമ്പറ മുഴക്കുന്ന സാമ്രാജ്യത്വ മാധ്യമങ്ങൾക്ക് പോലും ഗസ്സയിൽ നിന്നുള്ള റോക്കറ്റുകൾ വിതച്ച ദുരന്തങ്ങളുടെ ദൃശ്യങ്ങൾ കാണിക്കാനില്ല! എന്നാണ്. എന്നു വച്ചാല്‍ ദുരന്തത്തിന്റെ ദൃശ്യങ്ങൾ കാണിക്കാത്തതാണു പ്രശ്നം. "വെടിയേറ്റ്‌" കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കാണിച്ചിരുന്നെങ്കില്‍ Abby Martin നും വള്ളിക്കുന്നിനും മറ്റ് മുസ്ലിങ്ങള്‍ക്കും സന്തോഷാമായേനേ!!.

ഇത് വള്ളിക്കുന്ന് മറ്റൊരു കമന്റില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.


ഗസ്സയിൽ നിന്നും നിരന്തരം റോക്കറ്റുകൾ വിട്ടാൽ തിരിച്ചാക്രമിക്കുകയല്ലാതെ ഇസ്രാഈലിനു മറ്റെന്ത് വഴിയെന്ന് ചോദിക്കുന്ന വൈറ്റ് ഹൗസ് ഭാഷ്യങ്ങളുടെ ('റെസ്പോണ്‍സിബിൾ' ഡിഫൻസ്) പെരുമ്പറ മുഴക്കുന്ന സാമ്രാജ്യത്വ മാധ്യമങ്ങൾക്ക് പോലും ഗസ്സയിൽ നിന്നുള്ള റോക്കറ്റുകൾ വിതച്ച ദുരന്തങ്ങളുടെ ദൃശ്യങ്ങൾ കാണിക്കാനില്ല!.

ഇതൊരു തരം മാനസിക രോഗമാണെന്നു പറയേണ്ടി വരും. 


മരിച്ചു കിടക്കുന്നവരെ പല ആംഗിളുകളില്‍ ആസ്വാദകരെ കാണിക്കാത്തതിലാണു വള്ളിക്കുന്നിനു പരാതി. ജേര്‍ണലിസ്റ്റ് എന്ന സ്വയം അവകാശപ്പെടുന്ന വള്ളിക്കുന്നിന്, ഇന്‍ഡ്യന്‍ മാദ്ധ്യമ പ്രവര്‍ത്തനവും മുസ്ലിങ്ങളുടെ പ്രചരണ തന്ത്രവും മാത്രമേ വശമുള്ളു. ഇസ്ലാമിക ലോകത്ത് മുസ്ലിങ്ങള്‍ തമ്മില്‍ പടവെട്ടി കൊല്ലപ്പെടുന്ന കുട്ടികളുടെ മൃത ശരീരങ്ങള്‍ പോലും നിരനിരായായി കിടത്തി പല ആങ്കിളുകളില്‍ ചിത്രമെടുത്ത് ഇന്റര്‍നെറ്റില്‍ ഇടുന്നത് അവരുടെ ഹോബിയാണ്. Face Book ലെ ആയിരക്കണക്കിനു മുസ്ലിങ്ങളുടെ പേജുകളില്‍ അത്  കാണാന്‍ സാധിക്കും. പടിഞ്ഞാറന്‍ നാടുകളിലെ മാദ്ധ്യമങ്ങള്‍ അത് ചെയ്യുന്നില്ല എന്നതാണു പരാതി. അതൊക്കെ  ഇന്‍ഡ്യന്‍ മാദ്ധ്യമങ്ങളുടെ രീതിയാണ്. അതൊക്കെ കണ്ട് ആവേശം കൊള്ളാനും അതൊക്കെ പ്രചരണത്തിനുപയോഗിക്കാനും ഉള്ള മാനസിക അവസ്ഥ ഉള്ളവര്‍ അതൊക്കെ ഉപയോഗിക്കുന്നു. 


മുകളില്‍ ഞാന്‍ ഇട്ടിരിക്കുന്ന വാര്‍ത്തകളുടെ ലിങ്കുകളില്‍  മിസൈല്‍ ആക്രമണങ്ങളില്‍ മരിച്ചു കിടക്കുന്ന പാലസ്തീനികളുടെ മുഖവും ശരീരവും കാണിക്കുന്നില്ല എന്നല്ലാതെ ഗസയില്‍ ഇസ്രയേല്‍ ആക്രമണം  നടത്തുന്നില്ല എന്നോ പാലസ്തീനികള്‍ മരിക്കുന്നില്ല എന്നോ പറയുന്നില്ല. എത്ര പാലസ്തീനികള്‍ മരിച്ചു എന്ന് വ്യക്തമായി തന്നെ പറയുന്നുണ്ട്. പക്ഷെ അതിലൊക്കെ ഇസ്ലാമിക നിലവാരം ​അനുസരിച്ചുള്ള എരിവും പുളിയും കുറവാണ്. അത് വള്ളിക്കുന്നിനു സഹിക്കുന്നില്ല.

അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ കൊടുക്കുന്ന വാര്‍ത്തകളുടെ ഒരു വിശദീകരണം വള്ളിക്കുന്ന്  തന്നെ നല്‍കുന്നുണ്ട്.

 വാൾ സ്ട്രീറ്റ് ജേർണൽ, ലോസ് ആഞ്ചൽസ് ടൈംസ്, ന്യൂ യോർക്ക്‌ ടൈംസ് എന്നിവയുടെ ഇസ്രാഈൽ പക്ഷപാതിത്വത്തിന്റെ തലക്കെട്ടുകളിലൂടെ കടന്നു പോകുന്ന അബ്ബി യു എസ് ഭരണകൂടത്തിന്റെ സ്റ്റെനോഗ്രാഫർമാരായി മാധ്യമങ്ങൾ മാറുന്നതിന്റെ ദുരന്തമാണ് വിവരിക്കുന്നത്. ഗസ്സയിലെ ജനസാന്ദ്രമായ കെട്ടിടങ്ങൾക്ക് മുകളിൽ ഇസ്രാഈലി ബോംബറുകൾ അഗ്നിവർഷം ചൊറിയുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ്‌ 'എക്സ്ചേഞ്ച് ഓഫ് ഫയർ' എന്ന സുതാര്യ ലേബലിൽ വില്പനക്കെത്തുന്നത്.

"ഗസ്സയിലെ ജനസാന്ദ്രമായ കെട്ടിടങ്ങൾക്ക് മുകളിൽ ഇസ്രായേലി ബോംബറുകൾ അഗ്നിവർഷം ചൊരിയുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍", കാണുന്ന സുബോധമുള്ള ആര്‍ക്കും, ഈ അഗ്നി വര്‍ഷം "ജനസാന്ദ്രമായ കെട്ടിടങ്ങൾക്ക് മുകളിൽ ", പതിച്ചുണ്ടാകുന്ന ദുരന്തം മനക്കണ്ണു കൊണ്ടു കാണാം. മന്തന്‍ മാര്‍ക്കതിനു കഴിയില്ല. അതിന്റെ  വിലാപമാണ്, കരഞ്ഞു തീര്‍ക്കുന്നത്. 

വെടിയേറ്റ്‌ കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ കാണിക്കുന്നില്ല എന്നാണ് വള്ളിക്കും Abby Martin  നും.  പരാതി. വെടിയേറ്റ് മരിച്ചു കിടക്കുന്നവരുടെ മുഖവും ശരീരവും പ്രാദര്‍ശിപ്പിക്കുന്ന ഹീനതയില്‍ പടിഞ്ഞാറന്‍ മാദ്ധ്യമങ്ങള്‍ വിശ്വസിക്കുന്നില്ല. പാലസ്തീനികളുടെ വെടിയേറ്റ് ഇസ്രയേലികള്‍ മരിച്ചാലും അവര്‍ മരിച്ചു കിടക്കുന്നവരുടെ മുഖമോ ശരീരമോ പ്രദര്‍ശന വസ്തു ആയി ആഘോഷിക്കാറില്ല.

ദുരന്തങ്ങളുടെ ദൃശ്യങ്ങള്‍ കാണാന്‍ വാശിപിടിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ ജേര്‍ണലിസ്റ്റ് എന്നു വിളിക്കുന്നതിലും നല്ലത് ജീര്‍ണ്ണലിസ്റ്റ് എന്നു വിളിക്കുന്നതാണ്.

അടുത്ത കാലത്ത് പാലസ്തീനികള്‍ തട്ടിക്കൊണ്ടു  പോയി  കൊലപ്പെടുത്തിയ മൂന്നു ഇസ്രായേല്‍ക്കാരേപ്പറ്റിയുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പടിഞ്ഞാറന്‍ മാദ്ധ്യമങ്ങളൊക്കെ അവരുടെ ചിരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്. ഈ വാര്‍ത്തകള്‍ കാണുക.

The bodies of three missing Israeli teenagers were found in the occupied West Bank yesterday

As it happened

Bodies of three missing Israeli teenagers found in West Bank

ഇസ്രയേലിനുള്ളിലുള്ള പാലസ്തീനികളുടെ പ്രതിഷേധം  ഈ വീഡിയോയില്‍ കാണാം.




വള്ളിക്കുന്നിന്റെ ബ്ളോഗില്‍ പതിവു പോലെ ഞാന്‍ ചില അഭിപ്രായങ്ങളുമെഴുതി. പക്ഷെ പല അഭിപ്രായങ്ങളും അദ്ദേഹം കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തി  മുക്കിക്കളഞ്ഞു.