Tuesday 10 December 2013

അണ്ണാ ഹസാരെയുടെ ചരിത്രപരമായ മണ്ടത്തരം.



"ചരിത്രപരമായ മണ്ടത്തരം", എന്ന പേരില്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന പ്രയോഗം, സി പി എം എന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഒരു മണ്ടന്‍ തീരുമാനമാണ്. പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരേക്കും  അതുപോലെ ഒരു മണ്ടത്തരം പറ്റി. താന്‍ പ്രചരണം നടത്തിയിരുന്നെങ്കില്‍ ആം ആദ്മി പാര്‍ട്ടി നേതാവ്, അരവിന്ദ് കെജ്‌രിവാള്‍ ഇപ്പോള്‍ മുഖ്യമന്ത്രി ആയിരുന്നേനെ എന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. വളരെ ശരി ആയ ഒരു അഭിപ്രായമാണത്.





ഇക്കഴിഞ്ഞ ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തകരെയും  പാര്‍ട്ടികളെയും ഞെട്ടിച്ചു കൊണ്ട് രംഗ പ്രവേശം ചെയ്തിരിക്കുന്ന പാര്‍ട്ടിയാണ്, ആം ആദ്‌മി  പാര്‍ട്ടി.

ഇപ്പോള്‍ ഇന്‍ഡ്യ ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതിയുടെയും  ​സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറിയിട്ട് കുറച്ചു നാളായി. അതിനെതിരെ സമരം ചെയ്തുകൊണ്ട് അണ്ണാ ഹസാരെ  രംഗത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തു നിലയുറപ്പിച്ച വ്യക്തി ആയിരുന്നു അരവിന്ദ് കെജ്‌രിവാള്‍. ആദ്യമൊക്കെ അണ്ണാ ഹസാരെയുടെ സമരത്തെ പിന്തുണക്കാന്‍ വളരെയേറെ പേരുണ്ടായി. അണ്ണാ ഹസാരെ അഴിമതിക്കെതിരെ സമരം ചെയ്തിട്ട്, മന്‍ മോഹന്‍  സിംഗിനോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ യാതൊരു കുലുക്കവുമുണ്ടായില്ല. സുപ്രീം കോടതി പല പ്രാവശ്യം  വിമര്‍ശിച്ചിട്ടും യാതൊരു മാറ്റവും കണ്ടില്ല.  എങ്കിലും അണ്ണാ  ഹസാരെ നിരഹാരവും അല്ലാത്തതുമായ സമരം കൊണ്ട് മുന്നോട്ട് പോയി. അദ്ദേഹത്തിന്റെ സമരത്തിനു ലഭിച്ച പിന്തുണ മദ്ധ്യവര്‍ഗ്ഗത്തില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ആയിരുന്നു. പക്ഷെ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും  സമരത്തിലുള്ള പങ്കാളിത്തം  ഗണ്യമായി കുറഞ്ഞു. പലരും അണ്ണാ ഹസാരെയോട് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ അപേക്ഷിച്ചു. പക്ഷെ ഗാന്ധിയനായ അദ്ദേഹം അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ വിസമ്മതിച്ചു കൊണ്ട്, മുഖം തിരിച്ചു. ബഹുജനങ്ങളെ അണിനിരത്തി, ഇന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ  പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താം എന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഡെല്‍ഹിയിലെ അഴിമതി അടുത്തു നിന്നും  കണ്ട കെജ്‌രിവാളിനാ നിലപാട് സ്വീകാര്യമായില്ല. ഇന്നത്തെ അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെ വിമര്‍ശിച്ച കേജ്‌രിവാളിന്റെ  സമരത്തെ കോണ്‍ഗ്രസ് പാര്‍ട്ടി കളിയാക്കി. കപില്‍ സിബല്‍ എന്ന കേന്ദ്ര മന്ത്രി ഒരു പടി കൂടെ കടന്ന്, "രാഷ്ട്രീയത്തിനു പുറത്തു നിന്ന് വിമര്‍ശിക്കാതെ അതിനെ ശുദ്ധീകരിക്കാന്‍ വേണ്ടി അകത്തു കടന്നു വന്ന് പ്രവര്‍ത്തിക്കാന്‍"  വെല്ലുവിളിച്ചു. സല്‍മാന്‍ ഖുര്‍ഷിദും അതേറ്റു ചൊല്ലി.

ലോക പാല്‍ ബില്ല്, അവതരിപ്പിക്കാം എന്ന വ്യാജ പ്രഖ്യാപനം നടത്തി സര്‍ക്കാര്‍ അണ്ണാ ഹസാരെയുടെ സമരം കോണ്‍ഗ്രസ്  അവസാനിപ്പിച്ചു. പക്ഷെ കപില്‍ സിബലിന്റെ വെല്ലുവിളി ഏറ്റെടുക്കണമെന്ന് കേജരിവാളിനു തോന്നി. അണ്ണാ ഹസാരെ അഴിമതിക്കെതിരെ സമരത്തിനിറങ്ങുന്നതിനു മുന്നെ തന്നെ കേജ്‌രിവാള്‍, അഴിമതിക്കെതിരെ India Against Corruption എന്ന സംഘടനയുണ്ടാക്കി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. സിബലിന്റെ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് അദ്ദേഹം  പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. അത് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവന ഇതായിരുന്നു.

"Having faced with an indifferent government, we have realised the need to reposition our struggle on the street in such a way so that we can enter Parliament, not just for capturing power, but for uprooting the corrupt government and changing the entire system. For that we need to fight on the street to mobilise a revolutionary movement for all-round change".


അണ്ണാ ഹസാരെയും മറ്റ് പലരും ഇതില്‍ നിന്നും വിട്ടുനിന്നു. ജനങ്ങളെ ബോധവത്കരിച്ച്  നല്ല സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രം വോട്ടു ചെയ്യിച്ച്, വ്യവസ്ഥിതിയെ മാറ്റിയെടുക്കാം എന്നായിരുന്നു  അണ്ണാ ഹസാരെയുടെ നിലപാട്. ആദ്യം കേജ്‌രിവാള്‍  ഉദ്ദേശിച്ചിരുന്നത്, ലോക് സഭ തെരഞ്ഞെടുപ്പില്‍ ചില തെരഞ്ഞെടുത്ത സ്ഥാനര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കാന്‍ ആയിരുന്നു. പക്ഷെ ശിവ സേനയും, സമാജ് വാദി പാര്‍ട്ടിയുമൊക്കെ കേജ്‌രിവാളിന്റെ രാഷ്ട്രീയ പ്രവേശനത്തെ കളിയാക്കി.

സമാജ് വാദി പാര്‍ട്ടിയിലെ രാം ഗോപാല്‍ യാദവ് പറഞ്ഞത് ഇതായിരുന്നു.

"Not one of them can win an election. It will be a miracle if a few get away with their deposits intact."

ഇതേ പാര്‍ട്ടിയിലെ മോഹന്‍  സിംഗിന്റെ അഭിപ്രായം ഇങ്ങനെ.

"It is unfortunate that the Team Anna, which was conducting an anti-corruption movement, by abusing political class and Parliament has now decided to join the very politics. They will soon realise that conducting politics and running a social movement are two different games."

ശിവ സേന നേതാവ് സഞ്ചയ് റൌട്ട് പറഞ്ഞത് ഇതായിരുന്നു.

"The Shiv Sena has always asked Team Anna to stop mudslinging the politicians from outside and, instead, enter political filed directly. Let them now fight elections and try to capture power. Now, they will understand how difficult it is to be in politics and how easy it was to preach to politicians," 

ഇടതുപക്ഷ പാര്‍ട്ടികളും ആം ആദ്മി പാര്‍ട്ടിയെ, അരാഷ്ട്രീയ വാദികള്‍ എന്നു വിളിച്ചു.

പക്ഷെ കേജ്‌രിവാള്‍ പാര്‍ട്ടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. പുതിയ പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയും അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ രംഗത്തിറങ്ങാനും തീരുമാനിച്ചു.

ഡെല്‍ഹി നിയമ സഭ തെരഞ്ഞെടുപ്പില്‍ സാധാരണക്കാരെ കേജ്‌രിവാള്‍ സ്ഥാനാര്‍ത്ഥികളാക്കി. പാർട്ടിയുടെ  ചിഹ്ന മായി ചൂൽ  തെരഞ്ഞെടുത്തു. പ്രതീകാത്മകമായ നടപടി ആയിരുന്നു അത്.

കോണ്‍ഗ്രസും ബി ജെ പിയും, ആം ആദ്മി പാര്‍ട്ടിയെ Non factor എന്നും  non actor എന്നും വിളിച്ചവഗണിക്കാന്‍ ശ്രമിച്ചു.  പക്ഷെ കേജ്‌രിവാള്‍ അഴിമതിയും, വിലക്കയറ്റവും, സ്ത്രീ സുരക്ഷയും ഒക്കെ പ്രചരണ ആയുധമാക്കി. ബി ജെ പി പതിവു പോലെ  കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ചും, ഹിന്ദുത്വ കാര്‍ഡിറക്കിയും പ്രചരണം നടത്തി.  കോണ്‍ഗ്രസാകട്ടെ ഉദാരവത്കരണവും ഇതു വരെ  നടപ്പിലാക്കാത്ത സ്വപ്ന പദ്ധതികളുമൊക്കെ പ്രയോഗിച്ചു. വിജയ്  ഗോയലിനെ മുന്നില്‍ നിറുത്തി പ്രചരണം തുടങ്ങിയ ബി ജെപിക്ക്, ഇടക്കുവച്ച് ഗോയലിനെ മാറ്റേണ്ടി വന്നു. കേജ്‌രിവളിന്റെ പാര്‍ട്ടിയുടെ പ്രസക്തി തിരിച്ചറിഞ്ഞശേഷമായിരുന്നു അതുണ്ടായത്. അനായാസം കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് അധികാരത്തിലെത്താം, എന്ന് കണക്കു കൂട്ടിയ ബി ജെ പിയില്‍ തന്നെ ആദ്യ ശുദ്ധീകരണം ഉണ്ടായി. അതിന്റെ കാരണം ആം ആദ്മി പാര്‍ട്ടി തന്നെയാണ്.  പക്ഷെ അപ്പോഴും കോണ്‍ഗ്രസ് അത് തിരിച്ചറിഞ്ഞില്ല.




മുഖ്യ മന്ത്രി ഷീലാ ദീക്ഷിതിനെതിരെ തന്നെ കേജ്‌രിവാള്‍ മത്സരിച്ചു. സുരക്ഷിതമായ മണ്ഡലം തേടിപോയില്ല. അപകടം മണത്ത കോണ്‍ഗ്രസ് ചില നാറിയ കളികള്‍ക്ക് തുനിഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ ധനസഹായത്തേക്കുറിച്ച് ആരോപണമുന്നയിച്ചു. അന്വേഷിക്കാന്‍ ഉത്തരവും ഇട്ടു. ബി ജെപിയും അതേറ്റു പിടിച്ചു. പക്ഷെ അതൊന്നും കേജ്‌രിവാളിനെ തളര്‍ത്തിയില്ല. ബാക്കിയൊക്കെ ചരിത്രം.

പല മുഖ്യമന്ത്രിമാരും, പ്രധാന മന്ത്രിയും വരെ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷെ അതൊക്കെ പ്രതിപക്ഷത്തിന്റെ  സ്ഥാനാർത്ഥികളോടായിരുന്നു. ആദ്യമായിട്ടാണ്, ഒരു മുഖ്യമന്ത്രി ആദ്യമായി രാഷ്ട്രീയം തുടങ്ങിയ ഒരു വ്യക്തിയോട് പരാജയപ്പെടുന്നത്. കോണ്‍ഗ്രസ് മുഖ്യ മന്ത്രി ഷീലാ ദീക്ഷിതിന്, ആ ബഹുമതിയും സ്വന്തം. മാസം 600 രൂപ വരുമാനമുള്ള ഒരു കുടുംബത്തിന്, സുഭിക്ഷമായി ഡെല്‍ഹിയില്‍ ജീവിക്കാം എന്ന  "പോസ്റ്റ്‌ മോഡേണ്‍" കണ്ടുപിടുത്തം നടത്തിയ ഷീലയുടെ പരാജയം അനിവാര്യമായിരുന്നു. അല്ലെങ്കില്‍ ഇന്‍ഡ്യന്‍ ജനാധിപത്യം അര്‍ത്ഥശൂന്യമെന്നു  വിളിക്കപ്പെടേണ്ടി വരും.

അധികാരം ​മോഹിച്ചല്ല ആം ആദ്മി പാര്‍ട്ടി മത്സരിച്ചത്. അധികാരം ജനങ്ങളിലേക്കെത്തിക്കുക എന്ന ജനാധിപത്യ തത്വത്തിനു വേണ്ടി ആണ്. ഒരു പക്ഷെ അവര്‍ ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടേക്കാം. പക്ഷെ അവര്‍ ഒരു മാതൃക കാണിച്ചു തന്നു. ജനങ്ങളുടെ ശക്തി എന്താണെന്നും അതെങ്ങനെ പ്രയോജനപ്പെടുത്താമെന്നും.

മധ്യ വര്‍ഗ്ഗം ഒരാവേശത്തിനു വേണ്ടി പിന്നാലെ കൂടിയ ആം ആദ്മി പാര്‍ട്ടി, ഫേസ്‌ബുക്കില്‍ ജനിച്ചു മരിച്ചു പൊയ്‌ക്കോളുമെന്നു പലരും കരുതി. മധ്യവര്‍ഗ്ഗത്തിന്റെ മിശിഹാ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മോദി, ബി ജെപിയുടെ മധ്യവര്‍ഗ്ഗവോട്ടുകള്‍ സുരക്ഷിതമാക്കുമെന്നും, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസിന്റെ വോട്ടുകളായിരിക്കും പിടിക്കുക എന്നുമാണ്, ബി ജെ പി കരുതിയിരുന്നത്.   ഭരണവിരുദ്ധ വോട്ടുകള്‍ ബി ജെ പിയും ആം ആദ്‌മിയും ചേര്‍ന്ന്‌ പങ്കിട്ടെടുക്കുമ്പോള്‍ ഫലം തനിക്കനുകൂലമാകുമെന്ന് ഷീലാ ദീക്ഷിതും കണക്കു കൂട്ടിയിരുന്നു. പക്ഷെ ജനകീയ പ്രശ്നങ്ങളില്‍ കെജ്‌രിവാള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇടപെട്ടുതുടങ്ങിയപ്പോള്‍ ചിത്രമാകെ മാറി. ആഴ്ച്ചതോറും ഇന്ധനവില കേന്ദ്ര സര്‍ക്കാര്‍ കൂട്ടുന്നതുപോലെ, കൂടെക്കൂടെ വൈദ്യുതി നിരക്ക് ഡെല്‍ഹി സര്‍ക്കാരും കൂട്ടി. ഒറ്റ മുറിമാത്രമുള്ള വീടുകളില്‍ പോലും വൈദ്യുതി ബില്‍ 4000 രൂപയോളം  വന്നതോടെ, പലരും ബില്ലടക്കുന്നത് നിറുത്തി. വൈദ്യുതി ബന്ധം വിഛേദിച്ചായിരുന്നു ദീക്ഷിത്  പ്രതികരിച്ചത്. ഇതിനെതിരെ അധര വിലാപം നടത്താന്‍ നില്‍ക്കാതെ, വിഛേദിച്ച വൈദ്യുതി കണക്ഷനുകള്‍ സ്വയം പുനഃസ്ഥാപിച്ചുകൊണ്ട് കെജ്‌രിവാള്‍  തന്റെ പ്രതിബദ്ധത മനസിലാക്കി കൊടുത്തു. അതാണു ജനങ്ങളില്‍ വിശ്വാസം ജനിപ്പിച്ചത്. അധികാരത്തിലെത്തിയാല്‍ ജന പക്ഷത്തു നില്‍ക്കുമെന്ന ക്രമേണ പൊതു ജനത്തിനു വിശ്വാസമായി. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആദ്യകാലങ്ങളില്‍ അവര്‍ നടത്തിയ ഇടപെടലുകളോട് സാമ്യമുള്ളതായിരുന്നു ഇത്. ഈ പ്രവര്‍ത്തി മധ്യവര്‍ഗ്ഗത്തെ മാത്രമല്ല സമ്പന്നരെ പോലും  കെജ്‌രിവാളിന്റെ  പാര്‍ട്ടിയോടടുപ്പിച്ചു.

28 സീറ്റുകളില്‍ ജയിച്ച ആം  ആദ്മി പാര്‍ട്ടി, 20 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തു വന്നു. അത് നിസാര കാര്യമല്ല. അണ്ണാ ഹസാരെയുടെ ബുദ്ധി മോശമാണ്, ആം ആദ്മി പാര്‍ട്ടിയെ ഭൂരിപക്ഷം നേടുന്നതില്‍ നിന്നും അകറ്റിയത്. അദ്ദേഹത്തിന്റെ പേരുപയോഗിക്കാനോ അദ്ദേഹത്തിന്റെ സമരത്തിന്റെ ഗുണഭോക്തവാകാനോ ആം ആദ്മിയെ അനുവദിച്ചില്ല. രാഷ്ട്രീയ പ്രചരണത്തിനു പോയില്ലെങ്കിലും, ധാര്‍മ്മിക മായ ഒരു പിന്തുണ അദ്ദേഹത്തിനു കൊടുക്കാമായിരുന്നു. എങ്കില്‍ ഇപ്പോള്‍ കേജ്‌രിവാള്‍ ഡെല്‍ഹി മുഖ്യമന്ത്രി ആയിരുന്നേനെ. കേജ്‌രി വള്‍ ഒരിക്കല്‍ മുഖ്യമന്ത്രി ആകുമെന്നൊക്കെ ഇപ്പോള്‍ അണ്ണാ ഹസാരെ പറയുന്നുണ്ട്.  ഒരാറു മാസം മുന്നെ ഇത് പറഞ്ഞിരുന്നെങ്കില്‍,  ഇപ്പോള്‍ തന്നെ കേജ്‌രിവാള്‍ മുഖ്യമന്ത്രി ആകുമായിരുന്നു.

ഡെല്‍ഹിയിലെ പ്രകടനത്തില്‍ നിന്നും ആവേശം കൊണ്ട് ആം ആദ്മി പാര്‍ട്ടിയില്‍ മുംബൈയില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ വിവരാകാശ നിയമപ്രകാരം പ്രവര്‍ത്തകര്‍, എം പി മാരും എല്‍ എ മാരും അവര്‍ക്കനുവദിച്ച ഫണ്ടുകള്‍ എങ്ങനെ ദുരുപയോഗം ചെയ്തു  എന്നതിന്റെ കണക്കൊക്കെ എടുത്തു കഴിഞ്ഞു. പാര്‍പ്പിടം, വൈദ്യുതി, വെള്ളം ഇവയില്‍ ആണവര്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നതും.

കോണ്‍ഗ്രസിനും ബി ജെ പിക്കും പകരം മൂന്നാമതൊരു കക്ഷിയെ  ജനങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ സൂചനയായി ഡെല്‍ഹിലെ ആം ആദ്മി പാര്‍ട്ടിയുടെ നേട്ടത്തെ  കണക്കാക്കാം. സുതാര്യവും വിശ്വാസയോഗ്യവുമായ ബദല്‍ ഉണ്ടെങ്കില്‍ സ്വീകരിക്കാന്‍ ജനം തയ്യാറാണെന്ന് ഇത് തെളിയിക്കുന്നു.
ഒറ്റയ്‌ക്കു കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും, ഭരണത്തില്‍നിന്നു കോണ്‍ഗ്രസിനെ പിഴുതെറിയാനും  ബി ജെ പിയെ ഭരണത്തില്‍നിന്ന്‌ അകറ്റിനിര്‍ത്താനും അവര്‍ക്കായി. പോള്‍ ചെയ്‌ത വോട്ടുകളുടെ 30 ശതമാനം സ്വന്തമാക്കാനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്നാണ്, റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിനും ബി ജെ പി ക്കും പകരമായി വിശ്വസിക്കാന്‍ പറ്റുന്ന ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ വോട്ടര്‍മാര്‍ അവരെ സ്വീകരിക്കും എന്നാണിത് തെളിയിക്കുന്നത്.  

ആദ്യമായി ഏര്‍പ്പെടുത്തിയ നിഷേധ വോട്ടുകള്‍ ഏറ്റവും കുറവ് ഡെല്‍ഹിയിലാണു രേഖപ്പെടുത്തപ്പെട്ടത്. 0.6%. ചത്തീസ്ഘഡില്‍ 4.6 % രേഖപ്പെടത്തപ്പെട്ടപ്പോളാണിത്. ആം ആദ്മി പാര്‍ട്ടി മത്സരിച്ചില്ലായിരുന്നെകില്‍ ഏറ്റവും കൂടുതല്‍ നിഷേധ വോട്ടുകള്‍ ഉണ്ടാകേണ്ടിയിരുന്നത് ഡെല്‍ഹിയിലായിരുന്നു.

ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ ഡെല്‍ഹിയില്‍ കയറി നില്‍ക്കുന്ന സ്ഥാനത്തേക്ക് വരേണ്ടിയിരുന്നത് ഇടതുപാര്‍ട്ടികളായിരുന്നു. ചരിത്രപരമായ മണ്ടത്തരങ്ങള്‍ പലതും കാണിച്ച അവര്‍ക്കിനി അത് സാധിക്കുമെന്നു തോന്നുന്നില്ല. ഇടതുപാര്‍ട്ടികളും  ബി എസ്പിയും ഒക്കെ ഡെല്‍ഹിയില്‍ സജീവമായിരുന്നെങ്കിലും പരമ്പരഗാതമായ അവരുടെ  സമീപനത്തെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തില്ല. കഴിഞ്ഞ തവണ കുറച്ച് സീറ്റുകള്‍ നേടാന്‍ കഴിഞ്ഞ ബി എസ് പിയെ അവര്‍ കയ്യൊഴിഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുകയും സുതാര്യവും വിശ്വാസയോഗ്യവുമായി പ്രവര്‍ത്തിക്കുകയും ചെയ്യാത്ത കക്ഷികള്‍ എത്രവലിയ പാരമ്പര്യമുള്ളവരായാലും ബദലാകാന്‍ അനുവദിക്കില്ലെന്നു സാധാരണക്കാരന്‍ പറയുന്നതിന്റെ സൂചന ഇതിലുണ്ട്‌.

104 comments:

kaalidaasan said...

ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ ഡെല്‍ഹിയില്‍ കയറി നില്‍ക്കുന്ന സ്ഥാനത്തേക്ക് വരേണ്ടിയിരുന്നത് ഇടതുപാര്‍ട്ടികളായിരുന്നു. ചരിത്രപരമായ മണ്ടത്തരങ്ങള്‍ പലതും കാണിച്ച അവര്‍ക്കിനി അത് സാധിക്കുമെന്നു തോന്നുന്നില്ല. ഇടതുപാര്‍ട്ടികളും ബി എസ്പിയും ഒക്കെ ഡെല്‍ഹിയില്‍ സജീവമായിരുന്നെങ്കിലും പരമ്പരഗാതമായ അവരുടെ സമീപനത്തെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തില്ല. കഴിഞ്ഞ തവണ കുറച്ച് സീറ്റുകള്‍ നേടാന്‍ കഴിഞ്ഞ ബി എസ് പിയെ അവര്‍ കയ്യൊഴിഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുകയും സുതാര്യവും വിശ്വാസയോഗ്യവുമായി പ്രവര്‍ത്തിക്കുകയും ചെയ്യാത്ത കക്ഷികള്‍, അവര്‍  എത്രവലിയ പാരമ്പര്യമുള്ളവരായാലും, ബദലാകാന്‍ അനുവദിക്കില്ലെന്നു സാധാരണക്കാരന്‍ പറയുന്നതിന്റെ സൂചന ഇതിലുണ്ട്‌.

ajith said...

കോണ്‍ഗ്രസിനും ബി ജെ പി ക്കും പകരമായി വിശ്വസിക്കാന്‍ പറ്റുന്ന ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ വോട്ടര്‍മാര്‍ അവരെ സ്വീകരിക്കും എന്നാണിത് തെളിയിക്കുന്നത്. >>>എത്രയെന്ന് കണ്ടാണ് ജനം കഴുതയായി അഭിനയിക്കുന്നത്. അവര്‍ ആദ്യം കണ്ട അവസരം തന്നെ പ്രയോജനപ്പെടുത്തി. വങ്കന്മാരും അഹങ്കാരികിഅളും ആയ രാഷ്ട്രീയനേതാക്കള്‍ക്കൊക്കെയും മുഖത്തേറ്റ അടിയാണ് കെജരിവാളിന്റെ പാര്‍ട്ടിയുടെ മുന്നേറ്റം. ഒരുപക്ഷെ അന്നാ ഹസാരെ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഇങ്ങനെയൊരു വിജയം. ഉണ്ടെങ്കില്‍ അയാള്‍ പിന്തുണയുമായി ഇറങ്ങിയേനെ എന്നാണ് എനിക്ക് തോന്നുന്നത്.

ASOKAN T UNNI said...

അണ്ണാ ഹസാരേ, ഭരണക്കാർക്ക്‌ ഒരു സേഫ്റ്റി valve ആയിരുന്നു. അഴിമതിയുടേയും അരാജകത്വത്തിന്റേയും കൂത്തരങ്ങായ കോൺഗസ്സ്‌- ബീ ജേ പി കൂട്ടുകെട്ടിനെതിരെ (ന്യൂനപക്ഷമായ കോൺഗ്രസ്സ്‌ പാർലമെന്റിലെ ജനദ്രോഹകരമായ എല്ലാ ബില്ലുകളും പാസ്സാക്കിയെടുത്തത്‌ ബീ ജേ പിയുടെ സഹായം കൊണ്ടാണു) ഉയർന്ന പ്രതിഷേധങ്ങളുടെ- സമരങ്ങളുടെ- തീവ്രത ആ സേഫ്റ്റി valve ചോർത്തിക്കളഞ്ഞു. കേജ്‌രി വാൾ അറിഞ്ഞോ അറിയാതെയോ അല്പം കൂടി മെച്ചപ്പെട്ട ഒരു സേഫ്റ്റി valve അകാതിരിക്കട്ടേ...

Ananth said...

>>>അധികാരം ​മോഹിച്ചല്ല ആം ആദ്മി പാര്‍ട്ടി മത്സരിച്ചത്. അധികാരം ജനങ്ങളിലേക്കെത്തിക്കുക എന്ന ജനാധിപത്യ തത്വത്തിനു വേണ്ടി ആണ്. ഒരു പക്ഷെ അവര്‍ ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടേക്കാം. <<<

അരാഷ്ട്രീയ വാദിയുടെ നിലപാടു തറയില്‍ നിന്നു ആദര്‍ശം പറയുന്നതും ഭരണക്കാരുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ജനവികാരം ഇളക്കിവിടുന്നതും ഒക്കെ വിജയകരമായി നിര്‍വഹിച്ചു എന്നു വച്ച് ആദര്‍ശത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നു കൊണ്ടു ഒരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനത്തെ കൊണ്ടുനടക്കുന്നതും അഴിമതിയുടെ കറ പുരളാതെ അധികാര വിനിയോഗം ചെയ്യുന്നതും അനായാസം സാധിക്കുന്ന കാര്യങ്ങളല്ല . പ് റായോഗിക രാഷ്ട്രീയത്തില്‍ ഒരു മുന്‍ പരിചയവും ഇല്ലാത്ത ഒരു പറ്റം ആദര്‍ശവാന്‍മാരെ ഒന്നിച്ചു നിര്‍ത്തി ഒരു ഭരണം നടത്തുക എന്നതും എളുപ്പമാവില്ല . വൈദ്യുതി ബില്‍ പകുതി ആക്കുമെന്നും ശുദ്ധജലം വെറുതേ കൊടുക്കും എന്നുമൊക്കെ വാഗ്ദാനം ചെയ്തു വോട്ടു വാങ്ങുന്നതു പോലെ എളുപ്പമല്ല അതൊക്കെ നടപ്പാക്കുക എന്ന കാര്യം അധികാര സ്ഥാനത്ത് എത്തുമ്പോള്‍ മനസിലാവും എങ്കിലും അധികാരത്തിലേറ്റിയ ജനവിഭാഗത്തിന് അക്കാര്യം മനസിലാവാത്തത് വന്‍ നിരാശയ്ക്ക് ഇട നല്കും .....ഇതൊക്കെ കൊണ്ടു തന്നെ ഭരണത്തില്‍ കയറാത്തിടത്തോളം കാലം ഉള്ള ജന പിന്തുണ ഒരിക്കല് ഭരണത്തില്‍ എത്തിക്കഴിഞ്ഞാല്‍ നിലനിര്‍ത്തുവാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ് ......

kaalidaasan said...

>>>>വങ്കന്മാരും അഹങ്കാരികിഅളും ആയ രാഷ്ട്രീയനേതാക്കള്‍ക്കൊക്കെയും മുഖത്തേറ്റ അടിയാണ് കെജരിവാളിന്റെ പാര്‍ട്ടിയുടെ മുന്നേറ്റം. <<<<<

അജിത്,

തികച്ചും ശരിയാണ്. അടി കിട്ടിയ പലര്‍ക്കും അത് മനസിലായി. രാഹുല്‍ ഗാന്ധി പറഞ്ഞത് "ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പലതും പഠിക്കാനുണ്ട്" എന്നായിരുന്നു. ഡെല്‍ഹിയിലെ പൊതു വേദിയില്‍ രാഹുല്‍ ആടിയ നാടകത്തിന്റെ വങ്കത്തരം അദ്ദേഹത്തിനു പക്ഷെ മനസിലായി എന്നു തോന്നുന്നില്ല. "ശിക്ഷിക്കപ്പെടുന്ന വ്യക്തികള്‍  തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല", എന്ന സുപ്രീം  കോടതി വിധി മറികടക്കാന്‍,  രാഹുലന്റെ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് വലിച്ചു കീറി അദ്ദേഹം ആടിയ നാടകം എല്ലാവരും ഓര്‍ക്കുന്നുണ്ടാകും. അത് വെറുതെ ഐസുകട്ടയിലെ പെയിന്റടിക്കലായിരുന്നു. ഷീല ദീക്ഷിതിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് വെട്ടി രാഹുലനായിരുന്നു ഡെല്‍ഹിയിലെ സ്ഥനാര്‍ത്ഥികളെ നിശ്ചയിച്ചത്. പക്ഷെ പലരും ക്രിനിനല്‍ കേസുകളിലെ പ്രതികളായിരുന്നു.

"മന്‍ മോഹന്‍ സിംഗിനെ പ്രധാന മന്ത്രി ആക്കിയതാണ്, കോണ്‍ഗ്രസിനു പറ്റിയ ഏറ്റവും വലിയ മണ്ടത്തര"മെന്ന്, മണി ശങ്കര്‍ അയ്യരിപ്പോള്‍ പറയുന്നു. ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെ ചൂലുകൊണ്ട് തൂത്തെറിഞ്ഞപ്പോള്‍ മാത്രമായിരുന്നു അയ്യരുടെ ഇതു വരെ അടച്ചു വച്ചിരുന്ന തൃ \ക്കണ്ണു തുറന്നത്. സിംഗ് പ്രധാന മന്ത്രി ആയതുകൊണ്ട് സാധരണാക്കാരനൊരു ഗുണവും  ഉണ്ടായില്ല. സോണിയ ലോകത്തെ പണക്കാരില്‍ പന്ത്രണ്ടാമത്തെ വ്യക്തിയും, മരുമകന്‍ അംബാനിയെ വെല്ലുന്ന പണക്കാരനും  ആയി എന്നു മാത്രം. കോണ്‍ഗ്രസുകാരുടെ പ്രതിഷേധത്തേത്തുടര്‍ന്ന് സോണിയയെ സംബന്ധിച്ച സത്യം പ്രസിദ്ധീകരിച്ചവര്‍ അത് പിന്‍വലിച്ചു.

Ferrari യും Lamborghini യും വാങ്ങാനുള്ള ശേഷി പലര്‍ക്കും മന്‍ മോഹന്‍ സിംഗ് സമ്മാനിച്ചതിനെ കൊണ്ടാടുന്നവര്‍ പക്ഷെ ഇതംഗീകരിക്കില്ല. ആം ആദ്മി പാര്‍ട്ടിയുടെ പിന്നില്‍ അണിനിരന്നവരും  പ്രവര്‍ത്തകരും ഇതുപോലെ "ജീവിത നിലവാരം ഉയര്‍ത്തപ്പെട്ടവര്‍" ആണെന്നു മനസിലാക്കുമ്പോള്‍ മന്‍ മോഹന്‍ സിംഗൊക്കെ മുന്നോട്ടു വയ്ക്കുന്ന വികസന മാതൃക വെറും തട്ടിപ്പാണെന്നു മനസിലാകും.

kaalidaasan said...

>>>>ഒരുപക്ഷെ അന്നാ ഹസാരെ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഇങ്ങനെയൊരു വിജയം. ഉണ്ടെങ്കില്‍ അയാള്‍ പിന്തുണയുമായി ഇറങ്ങിയേനെ എന്നാണ് എനിക്ക് തോന്നുന്നത്.<<<<<

അജിത്,

ശരിയാണ്. അണ്ണാ ഹസാരെ ഇത് പ്രതീക്ഷിച്ചില്ല. അതുകൊണ്ടാണിപ്പോള്‍ പശ്ചാപിക്കുന്നതും. എങ്കിലും അദ്ദേഹം ​ഇപ്പോഴും ഒളിച്ചു കളിക്കുന്നു. അദ്ദേഹത്തിന്റെ ഏക അവശ്യം അഴിമതി പുഴുതെറിയുക എന്നതാണ്. അദ്ദേഹവും കെജ്‌രിവാളുമൊക്കെ ചേര്‍ന്ന് രൂപപെടുത്തിയതായിരുന്നു ജന ലോക് പാല്‍ ബില്ല്. അത് പാസാക്കാന്‍  വേണ്ടി വീണ്ടും അദ്ദേഹം  നിരഹാരം കിടക്കുന്നു. പക്ഷെ ഡെല്‍ഹി സംസ്ഥാനത്തെങ്കിലും ഇതുപോലെ ഒരു ബില്ലു പാസാക്കി പൊതു പ്രവര്‍ത്തകരെ മുഴുവന്‍ അതിന്റെ പരിധിയില്‍ കൊണ്ടു വരാന്‍ ഉള്ള അവസരം ഇപ്പോഴും ഉണ്ട്. അതിനു വേണ്ടി അദ്ദേഹം ശ്രമിക്കുന്നില്ല. ഒരു പക്ഷെ ഡെല്‍ഹി വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് പോകും. അപ്പോഴെങ്കിലും കേജ്‌രിവാളിന്റെ ഉദ്യമത്തിനു പിന്തുണ കൊടുക്കേണ്ടതുണ്ട്.

പ്രചരണത്തിനു പോയില്ലെങ്കിലും ധാര്‍മ്മികമായ പിന്തുണ കൊടുത്തിരുന്നു എങ്കില്‍ കെജ്‌രിവാള്‍ ഇപ്പോള്‍ ഡെല്‍ഹി ഭരിച്ചേനെ. അണ്ണാ ഹാസാരെ മുന്നോട്ടു വച്ച ഒരാവശ്യം ഡെല്‍ഹിയിലെങ്കിലും നടപ്പിലാക്കാന്‍ സാധിക്കുമായിരുന്നു.

kaalidaasan said...

>>>>(ന്യൂനപക്ഷമായ കോൺഗ്രസ്സ്‌ പാർലമെന്റിലെ ജനദ്രോഹകരമായ എല്ലാ ബില്ലുകളും പാസ്സാക്കിയെടുത്തത്‌ ബീ ജേ പിയുടെ സഹായം കൊണ്ടാണു)<<<<<

അശോകന്‍,

ബി ജെ പി കോണ്‍ഗ്രസിനോട് ചേര്‍ന്ന് ജനങ്ങളെ പറ്റിക്കുകയായിരുന്നു. എല്ലാ ജനദ്രോഹ ബില്ലുകളും ആദ്യം കുറച്ച് ബഹളമുണ്ടാക്കി, എതിര്‍ക്കുന്നു എന്ന പ്രതീതി ഉണ്ടാക്കി, അവസാനം പാസ്സാക്കിയെടുക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചു. ബി ജെ പി കോണ്‍ഗ്രസിന്റെ ബി ടീം  മാത്രമാണ്., ബി ജെ പി ഭരിച്ചാല്‍ കോണ്‍ഗ്രസും ഇതായിരിക്കും. കാരണം ഇന്നത്തെ കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളും ബി ജെ പി നയങ്ങളും ഒന്നു തന്നെയാണ്. പിന്നെ ഹിന്ദുത്വ എന്നതൊക്കെ ബി ജെപിക്ക് തീവ്ര ഹിന്ദുക്കളുടെ പിന്തുണ നേടി എടുക്കാനുള്ള അടവു നയം മത്രം.

അണ്ണാ ഹസാരെയുടെ സമരത്തിനു പിന്നില്‍ ആദ്യം ബി ജെ പിയും  അടിയുറച്ചു നിന്നു എന്നു മനസിലാക്കണം. പിന്നീടാണവര്‍ അപകടം മണത്തത്. കോണ്‍ഗ്രസു പരാജയപ്പെടുമ്പോള്‍ സ്വഭവികമായും ബി ജെ പി ആണെന്ന് അവര്‍ ധരിച്ചു വച്ചിരുന്നു. പക്ഷെ ആം ആദ്മി പാര്‍ട്ടി ആ ധാരണയെ തകിടം മറിച്ചു. സ്വന്തം  കാല്‍ ചുവട്ടിലെ മണ്ണ്, ഒലിച്ചുപോകുന്നത് അവര്‍ക്ക് മനസിലാക്കാന്‍ സാധിച്ചു. അതുകൊണ്ടാണ്, വിജയ് ഗോയലിനെ മാറ്റി ഹര്‍ഷ വര്‍ദ്ധനെ അവര്‍ മുന്നില്‍ നിറുത്തിയത്. ആം ആദ്മി പാര്‍ട്ടി ഇല്ലായിരുന്നെകില്‍ ബി ജെ പി 50 മുതല്‍ 60 സീറ്റു വരെ നേടി അധികാരം പിടിക്കുമായിരുന്നു. വിജയ് ഗോയലായിരുന്നു നയിച്ചിരുന്നതെങ്കില്‍ ആം ആദ്മി പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷവും കിട്ടുമായിരുന്നു.

ഇതിലെ മറ്റൊരു പ്രധാന വസ്തുത മോദി റാലി നടത്തിയ നാലിടങ്ങലിലും ബി ജെ പി നന്നായി തന്നെ തോറ്റു എന്നതാണ്. അതിന്റെ അര്‍ത്ഥം മോദി എന്ന കെട്ടു കാഴ്ച്ചക്ക് പോലും ബി ജെപിക്ക് സാമാന്യം ​ശക്തിയുള്ള ഡെല്‍ഹിയില്‍ കാര്യമായി ഒന്നും ചെയ്യാന്‍ ആയില്ല എന്നതാണ്. പക്ഷെ ഒരു കാര്യം മോദി ചെയ്തു. ഡെല്‍ഹി ബി ജെ പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ടു വച്ചിരുന്ന വിജയ് ഗോയലിനെ അദ്ദേഹം ​മാറ്റി. അതിന്റെ കാരണവും ആം ആദ്മി പാര്‍ട്ടിയാണ്. വിജയ് ഗോയല്‍ ബി ജെപിയേയും ഷീല ദീക്ഷിത് കോണ്‍ഗ്രസിനെയും നയിക്കുമെന്ന തീരുമാനം ഉണ്ടായപ്പോള്‍, ഇവര്‍ രണ്ടു പേരുടെയും ചിത്രങ്ങളുടെ കൂടെ കെജ്‌രിവാളിന്റെ ചിത്രവും  കൂടിയുള്ള പോസ്റ്ററുകള്‍ പതിപ്പിച്ച്, ഇവരില്‍ ആരെ ഡെല്‍ഹിലെ വോട്ടര്‍മര്‍ക്ക് വേണം എന്ന ഒരു ചോദ്യമവര്‍ ചോദിച്ചു. അപകടം മണത്ത മോദി ഗോയലിനെ മാറ്റാന്‍ തീരുമാനിച്ചു. അതുകൊണ്ട് ബി ജെ പിക്ക് അധികാരം കിട്ടിയില്ലെങ്കിലും മുഖം രക്ഷിക്കാനായി. ആം ആദ്മിയുടെ പ്രസക്തി ഇതൊക്കെ ആണ്. ആം ആദ്മി ഇല്ലായിരുന്നെങ്കില്‍ വിജയ് ഗോയല്‍ ഇപ്പോള്‍ ഡെല്‍ഹി മുഖ്യമന്ത്രി ആയിരുന്നേനേ.

kaalidaasan said...

>>>>അണ്ണാ ഹസാരേ, ഭരണക്കാർക്ക്‌ ഒരു സേഫ്റ്റി valve ആയിരുന്നു. കേജ്‌രി വാൾ അറിഞ്ഞോ അറിയാതെയോ അല്പം കൂടി മെച്ചപ്പെട്ട ഒരു സേഫ്റ്റി valve അകാതിരിക്കട്ടേ...<<<<<

അശോകന്‍,

ഈ safety valve തിയറിയോട് എനിക്ക് യോജിപ്പില്ല.

ഇതു പോലെ frustrations ഉള്ള ജനത തന്നെയായിരുന്നു കേരളത്തില്‍ കമ്യൂണിസ്റ്റുപര്‍ട്ടിയുടെ പിന്നില്‍ അര നൂറ്റാണ്ടു മുന്നെ അണിനിരന്നത്. അതിനു ശേഷമവര്‍ രാഷ്ട്രീയ പാര്‍ട്ടി ആയി. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിച്ച് അധികാരത്തിലെത്തി. രാഷ്ടീയ സാമൂഹ്യ മണ്ഡലങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. മുന്നോട്ട് വച്ച എല്ലാ കാര്യങ്ങളും നടപ്പിലാക്കിയില്ലെങ്കിലും കുറെയൊക്കെ നടപ്പില്‍ ആക്കി. അതിന്റെ ഗുണമാണ്, കേരളം ഇപ്പോള്‍ അനുഭവിക്കുന്നതും.

ഇപ്പോള്‍ ഇന്‍ഡ്യയിലെ ഏറ്റവും വലിയ വിപത്ത് അഴിമതിയാണ്. അതിന്റെ ഉപോത്പന്നമാണ്, മറ്റെല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനകാരണം. മന്‍ മോഹന്‍ സിംഗിന്റെ ഉദാരവത്കരണം അഴിമതിയെ വാനോളം ഉയര്‍ത്തി. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ ഭൂരിഭാഗവും ഈ അഴിമതി പണമാണ്. അതിനു സുതാര്യത ഉണ്ടാക്കിയ ഏക പാര്‍ട്ടി ആം ആദ്മി പാര്‍ട്ടിയാണ്. പറയുന്ന കാര്യം അവര്‍ക്ക് പ്രവര്‍ത്തി പദത്തില്‍ കൊണ്ടുവരാനായി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് പഴയ സി എ ജി പറഞ്ഞപ്പോള്‍ ഇന്‍ഡ്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതിനെ എതിര്‍ത്തു എന്നോര്‍ക്കുക. ആ ഭൂമികയില്‍ ഏറ്റവും സുതാര്യമായി ആം അദ്മി പാര്‍ട്ടി പ്രവര്‍ത്തിച്ചു.

അണ്ണാ ഹസാരെയുടെ പിന്നില്‍ അണിനിരന്നവര്‍ ഹസാരെ സമരം നിറുത്തി പോയപ്പോള്‍  frustrations ഒഴുക്കിക്കളഞ്ഞ സം തൃപ്തിയില്‍ , സ്വന്തം വീടുക്ളിലേക്ക് പോവുകയല്ല ചെയ്തത്. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി. മത്സരിച്ച് അധികാരം നേടി, പലതും ചെയ്യനാണിവരുടെ ഉദ്ദേശ്യം. ആദ്യ പരീക്ഷണത്തില്‍ അവര്‍ക്കത് നേടാനായില്ല. പക്ഷെ അതുകൊണ്ട് അവര്‍ പിന്തിരിയുകയില്ല. ആം  ആദ്മി പാര്‍ട്ടിയെ പുച്ഛത്തോടെ കണ്ടിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പോലും അവരില്‍ നിന്നും പലതും പഠിക്കാനുണ്ടെന്നു പറയുന്നു. അവരെ അരാഷ്ട്രീയക്കാര്‍ എന്നു വിളിച്ച ഇടതുപക്ഷാം പോലും  അവരുടെ നേട്ടത്തെ അംഗീകരിക്കുന്നു. അവരില്‍ നിന്നും പഠിക്കണമെന്നു പറയുന്നു. അണ്ണാ ഹസാരേക്ക്, ഉണ്ടാക്കാന്‍ കഴിയാത്ത മാറ്റമാണിതെന്നോര്‍ക്കുക. ജനാധിപത്യത്തില്‍ ജനങ്ങള്‍ തന്നെയാണ്, യജമാനന്‍മാര്‍ എന്ന് ഇവരൊക്കെ മനസിലാക്കട്ടെ. അങ്ങനെയാണ്, ശുദ്ധീകരണം  ഉണ്ടാവുക. ആം ആദ്മി പാര്‍ട്ടി അതിനുള്ള ചാലക ശക്തി ആകുമെങ്കില്‍ അതായിരിക്കും ഈ പാര്‍ട്ടിയുടേ ഏറ്റവും വലിയ സംഭാവന.

ഹസാരെ രണ്ടാമതും സമരത്തിനു വന്നിട്ടുണ്ട്. ഇനി എത്ര പേര്‍ അദ്ദേഹത്തിന്റെ സമരത്തില്‍ പങ്കെടുക്കുമെന്ന് കണ്ടറിയണം. ഗാന്ധിജി സമരം ചെയ്തപ്പോള്‍ ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യ വിട്ടുപോയി. വിദേശികളെ അങ്ങനെ ഓടിക്കാം. പക്ഷെ കോണ്‍ഗ്രസിനെയോ ബി ജെപിയേയോ, ഇടതു പാര്‍ട്ടികളെയോ എവിടേക്ക് ഓടിക്കും.

പണ്ട് ജയപ്രകാശ് നാരായണ്‍ ജനതാ പാര്‍ട്ടിക്ക് ധാര്‍മ്മിക പിന്തുണ കൊടുത്തതുപോലെ ഇപ്പോള്‍ ഹസാരേ ആം ആദ്മി പാര്‍ട്ടിക്ക് ധാര്‍മ്മിക പിന്തുണ കൊടുക്കുകയാണു വേണ്ടത്. ബ്രിട്ടീഷുകാരുടേതിനേക്കാള്‍ കഠിനമാണ്, കോണ്‍ഗ്രസുകാരുടെ മനസ്. നിരാഹാരം കിടന്നലൊന്നും അത് അലിയില്ല. ദിവസം 29 രൂപ വരുമാനമുള്ളവന്‍ പണക്കാരനാണെന്നു പറയുന്നവരുടെ മനസിന്റെ കാഠിന്യം ​ഹസാരേക്ക് മനസിലാകാത്തതൊന്നുമല്ല. അദ്ദേഹത്തിന്റെ ഏത് സമരവും  ഇവരില്‍ മാറ്റമുണ്ടാക്കില്ല എന്ന് തിരിച്ചറിയുകയാണു വേണ്ടത്. അദ്ദേഹം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് ഇന്നത്തെ ജീര്‍ണ്ണിച്ച രാഷ്ട്രിയപാര്‍ട്ടികള്‍ക്ക് പകരം ഇതാ പുതിയ ഒന്ന് എന്നും പറഞ്ഞ്, ആം  ആദ്മിയെ പരിചയപ്പെടുത്തട്ടെ. അപ്പോള്‍ മാറ്റമുണ്ടാകും.

kaalidaasan said...

>>>>അരാഷ്ട്രീയ വാദിയുടെ നിലപാടു തറയില്‍ നിന്നു ആദര്‍ശം പറയുന്നതും ഭരണക്കാരുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ജനവികാരം ഇളക്കിവിടുന്നതും ഒക്കെ വിജയകരമായി നിര്‍വഹിച്ചു എന്നു വച്ച് ആദര്‍ശത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നു കൊണ്ടു ഒരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനത്തെ കൊണ്ടുനടക്കുന്നതും അഴിമതിയുടെ കറ പുരളാതെ അധികാര വിനിയോഗം ചെയ്യുന്നതും അനായാസം സാധിക്കുന്ന കാര്യങ്ങളല്ല . <<<<<

മന്‍ മോഹഹ് സിംഗിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും ചൂട്ടുപിടിക്കുന്ന വാക്കുകള്‍.

രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി, തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അധികാരത്തിനടുത്തു വരെ എത്തിയവരെയാണോ അരാഷ്ട്രീയ വാദികള്‍ എന്നു താങ്കള്‍ വിശേഷിപ്പിക്കുന്നത്? എങ്കില്‍ താങ്കളുടെ സംവേദന ക്ഷമതക്ക് കാര്യമായ എന്തോ തകരാറുണ്ട്.

ഭരണക്കാരുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ വെറുതെ ഒരാവേശത്തിന്, ജനവികാരം ഇളക്കിവിടുകയല്ല ഇവര്‍ ചെയ്തത്. ഞങ്ങള്‍ ഇതിനറുതി വരുത്താം എന്നു പറഞ്ഞ് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി, മറ്റാരും ചെയാത്ത രീറ്റിയില്‍ സുതാര്യമായി പ്രവര്‍ത്തിച്ച് ഭരിക്കാനാണു ശ്രമിക്കുന്നത്.

ആദര്‍ശത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നു കൊണ്ടു ഒരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനത്തെ കൊണ്ടുനടക്കുന്നതും അഴിമതിയുടെ കറ പുരളാതെ അധികാര വിനിയോഗം ചെയ്യുന്നതും അനായാസം സാധിക്കുന്ന കാര്യങ്ങളല്ല. അതിന്, ഏറെ വിയര്‍പ്പോഴിക്കേണ്ടി വരും. അതിനു സന്നദ്ധമായിട്ടു തന്നെയാണ്, അരവിന്ദ് കേജ്‌രിവാളും സംഘവും ഇറങ്ങിത്തിരിച്ചിരിക്കുന്നത്. താങ്കളേപ്പോലെ ഇതൊക്കെ മാറ്റാനാകാത്ത പ്രതിഭാസമാണെന്ന് തീരുമാനിച്ച്, താനക്ളേപ്പോലെ കുറച്ചു പേര്‍ക്ക് ഫെരാരി വാങ്ങാന്‍ സാധിക്കുന്നത് സ്വര്‍ഗ്ഗം കിട്ടുന്നതുപൊലെയുള്ള സൌഭാഗ്യമാണെന്ന തരത്തില്‍ നിര്‍വൃതി അടയുകമല്ല അവര്‍ ചെയ്യുന്നത്. ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസിലെ ഉദ്യോഗം തുടര്‍ന്നിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന കള്ളപ്പണം കൊണ്ട് കെജ്‌രിവാളിനും ഫെരാരി വാങ്ങാമായിരുന്നു. പക്ഷെ അതിനു പകരം ആ ഉദ്യോഗം രാജി വച്ച് അഴിമതിക്കെതിരെ ഒരു സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുകയാണദ്ദേഹം ചെയ്തത്. ഭരണാധികാരം ഉണ്ടെങ്കിലേ ഈ അവസ്ഥക്ക് മാറ്റം വരുത്താനാകൂ എന്ന തിരിച്ചറിവില്‍ നിന്നാണീ തീരുമാനം ഉണ്ടായതും.

ഈ പാര്‍ട്ടിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. അവരുടെ ചില നയങ്ങള്‍ ഇവയാണ്.

HERE ARE THE TOP 5 FACTS:

Unlike most political parties, he said, there would be no party high command that would sit and decide on candidates; the public would select candidates for their party, he said.

No one would sit in AC rooms and decide on the party manifesto, he said; the activists would we go to the people, the farmer and seek their recommendations for the campaign manifesto.

Unlike other political manifestoes, he said, Team Anna's would include a dialogue with the people about the state; the kind of education the country should have; on why "our government hospitals are not as good as world-class hospitals."

The Team Anna party would display on their website every detail on donations received all to see, he said, adding that they would then challenge other parties to be as transparent.

The nation, he said, would not be run from Delhi. "These black Englishmen run the country sitting in Delhi like the British ran the country from London. With our party, it will be run by the panchayats at grass-roots level."

kaalidaasan said...

>>>>പ് റായോഗിക രാഷ്ട്രീയത്തില്‍ ഒരു മുന്‍ പരിചയവും ഇല്ലാത്ത ഒരു പറ്റം ആദര്‍ശവാന്‍മാരെ ഒന്നിച്ചു നിര്‍ത്തി ഒരു ഭരണം നടത്തുക എന്നതും എളുപ്പമാവില്ല . <<<<<

ചരിത്രത്തേക്കുറിച്ചുള്ള അജ്ഞതയാണിത്. കേരള സംസ്ഥാനം ഉണ്ടായപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍  ജനങ്ങള്‍ തെരഞ്ഞെടുത്തത് യാതൊരു ഭരണ പരിചയവും ഇല്ലാതിരുന്ന കമ്യൂണിസ്റ്റുകാരെയായിരുന്നു. അവര്‍ക്ക് ഭരിക്കാന്‍ ആയി എങ്കില്‍ രാഷ്ട്രീയത്തില്‍ ഒരു മുന്‍ പരിചയവും ഇല്ലാത്ത ഈ ആദര്‍ശവാന്‍മാര്‍ക്കും അത് സാധിക്കും. എന്‍ റ്റി രാമ റാവുവിനും, എം ജി ആറിനും ഒക്കെ അത് സാധിച്ചു.

താങ്കളേപ്പോലുള്ള വരേണ്യ വര്‍ഗ്ഗം ഒരു ക്ളീഷേ പോലെ പ്രയോഗിക്കുന്ന ചെടിപ്പിക്കുന്ന വാക്കുകളാണിത്. ഭരിക്കുക എന്നു പറയുനത് ചൊവ്വയിലേക്ക് പേടകം അയക്കുന്നതുപോലെ പ്രയാസമാണന്നൊക്കെ തോന്നുന്നത് വിവരക്കേടാണ്. ഇവിടെ ഒരു ഭരണ വ്യവസ്ഥയുണ്ട്. ഭരണഘടനയുണ്ട്. ശക്തമായ സിവില്‍ സര്‍വീസുണ്ട്. അതിനെയൊക്കെ സാധാരണക്കാര്‍ക്കു കൂടി ഉപകാരപ്പെടുന്ന തരത്തില്‍ ഉപയോഗിക്കാനുള്ള സംശുദ്ധമായ മനസാണു വേണ്ടത്.

ഭൂരിപക്ഷമില്ലാത്തപ്പോള്‍ എം പി മാരെ വിലക്കെടുക്കലും, ജന ദ്രോഹ നടപടികളിലൂടെ പൊതു ജനത്തെ ബുദ്ധിമുട്ടിക്കലും, പണക്കാര്‍ക്കും, വന്‍ കിട വ്യവസായികള്‍ക്കും  എല്ലാ ആനുകൂല്യങ്ങളും നല്കി പവപ്പെട്ടവന്റെ നടുവൊടിക്കലുമാണു ഭരണമെങ്കില്‍ ആ ഭരണം  നിലനിനുറുത്താന്‍ ഇവര്‍ ശ്രമിക്കില്ല. വീതി കൂടിയ റോഡുകളും, മുക്കിനു മുക്കിനു വിമാനത്താവളങ്ങളും, വലിയ കെട്ടിടങ്ങളും ഉണ്ടാക്കലാണു ഭരണമെന്ന ചിന്താഗതിക്കാരുമല്ല ഇവര്‍. അതൊക്കെ മന്‍ മോഹന്‍ സിംഗിനെയും ഉമ്മന്‍ ചാണ്ടിയേയും പോലുള്ളവരുടെ ഭരണമാണ്. താങ്കള്‍ക്കൊക്കെ അതാണിഷ്ടമെന്ന് ഈ വാക്കുകളിലൂടെ മനസിലാകുന്നു. പക്ഷെ അതിഷ്ടമില്ലാത്തവരാണ്, ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്തത്.

kaalidaasan said...

>>>>വൈദ്യുതി ബില്‍ പകുതി ആക്കുമെന്നും ശുദ്ധജലം വെറുതേ കൊടുക്കും എന്നുമൊക്കെ വാഗ്ദാനം ചെയ്തു വോട്ടു വാങ്ങുന്നതു പോലെ എളുപ്പമല്ല അതൊക്കെ നടപ്പാക്കുക എന്ന കാര്യം അധികാര സ്ഥാനത്ത് എത്തുമ്പോള്‍ മനസിലാവും <<<<<

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്കമെന്ന പേരില്‍ 24 കോടി രൂപയാണു വിതരണം ചെയ്തത്. കമ്പോളത്തില്‍ അരിക്ക് 30 രൂപ ഉള്ളപ്പോള്‍ ഒരു രൂപക്ക് അരി കൊടുക്കുന്നുണ്ടിപ്പോള്‍ സര്‍ക്കാര്‍. അതുപോലെ അനേകം സൌജന്യങ്ങള്‍  കൊടുക്കുന്നുണ്ട്. അതൊക്കെ നടപ്പിലാക്കാമെങ്കില്‍ ശുദ്ധ ജലം വെറുതെ കൊടുക്കാനും, വൈദ്യുതി ബില്‍ പകുതി ആക്കാനും യാതൊരു ബുദ്ധിമുട്ടുമില്ല. കേരളത്തില്‍ തന്നെ വന്‍ കിടക്കാരുടെ വൈദ്യുതിബില്ലും, നികുതിയും പിരിച്ചെടുത്താല്‍ വൈദ്യുതിയും ശുദ്ധ ജലവും എല്ലാവര്‍ക്കും സൌജന്യമായി നകല്‍കാന്‍ ആകും. പക്ഷെ അതിനു നിശചയധാര്‍ഡ്യമുള്ള ഭരണാധികാരികള്‍ വേണം.

സര്‍ക്കാരിലേക്ക് വരേണ്ട ലക്ഷക്കണക്കിനു കോടികള്‍ അഴിമതിയിലൂടെ സ്വന്തമാക്കിയിട്ട് പണം കായ്ക്കുന്ന മരമില്ല എന്നു കരയുന്ന നപുംസകത്തേക്കാള്‍ നല്ലത് ഇതുപോലെയുള്ള ഭരണകര്‍ത്താക്കളാണെന്ന് അവരെ ഭരണം ഏല്‍പ്പിക്കുമ്പോള്‍ അറിയാം. ഷീല ദീക്ഷിതും മന്‍ മോഹന്‍ സിംഗും ഭരിച്ചതിനേക്കാള്‍ മോശമായി മറ്റാര്‍ക്കെങ്കിലും ഭരിക്കാന്‍ ആകുമെന്ന് എനിക്കു തോന്നുന്നില്ല. അപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു ചാന്‍സ് കോടുത്തു നോക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല.

വൈദ്യുതി ബില്‍ പകുതി ആക്കുമെന്നും ശുദ്ധജലം വെറുതേ കൊടുക്കും എന്നുമൊക്കെ വാഗ്ദാനം നടപ്പിലാക്കാന്‍ ആകില്ല എന്നാണ്, കോണ്‍ഗ്രസ് പറയുന്നത്. എങ്കില്‍  അവര്‍ ചെയ്യേണ്ടത്, ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധികം പിന്തുണ കൊടുത്ത് അവരെ ഇതൊക്കെ ചെയ്തു കാണിക്കാന്‍ വെല്ലുവിളിക്കയാണ്. കോണ്‍ഗ്രസിനു ധൈര്യമുണ്ടെങ്കില്‍ അത് ചെയ്യട്ടെ. അപ്പോള്‍ അറിയാമല്ലോ അതൊക്കെ നടപ്പിലാക്കാന്‍ എളുപ്പമാണോ അല്ലയോ എന്ന്.

kaalidaasan said...

>>>>ഇതൊക്കെ കൊണ്ടു തന്നെ ഭരണത്തില്‍ കയറാത്തിടത്തോളം കാലം ഉള്ള ജന പിന്തുണ ഒരിക്കല് ഭരണത്തില്‍ എത്തിക്കഴിഞ്ഞാല്‍ നിലനിര്‍ത്തുവാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ് ......<<<<<

ലോകത്തൊരിടത്തും ഭരണത്തില്‍ കയറിയ ഒരു പാര്‍ട്ടിയും  ജന പിന്തുണ എക്കാലത്തേക്കും നിലനിറുത്തിയിട്ടില്ല. അപ്പോള്‍ പിന്നെ ആം ആദ്മി പാര്‍ട്ടിയുടെ കാര്യത്തില്‍ അതെടുത്തു പറയുന്നതിന്റെ ഉദ്ദേശ്യമെന്താണ്?

എക്കാലത്തേക്കും ജനപിന്തുണ നിലനിറുത്തണമെന്നോ അധികാരത്തിലമര്‍ന്നിരിക്കണമെന്നോ എന്ന ആശയൊന്നും ആം ആദ്മി പാര്‍ട്ടിക്കില്ല. ചില കാര്യങ്ങള്‍ ചെയ്യണമെന്ന് അവര്‍ ഉദ്ദേശിക്കുന്നു. അത് ചെയ്യാന്‍ വേണ്ട അധികാരം നല്‍കണമെന്ന് അവര്‍ ജനങ്ങളോട് പറയുന്നു. ജനങ്ങള്‍ ആ അധികാരം കൊടുത്താല്‍ അതവര്‍ ഉപയോഗിക്കും. പറഞ്ഞ കാര്യങ്ങളില്‍ ചിലതെങ്കിലും ചെയ്യും.

Ananth said...

>>>>ചരിത്രത്തേക്കുറിച്ചുള്ള അജ്ഞതയാണിത്. കേരള സംസ്ഥാനം ഉണ്ടായപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തത് യാതൊരു ഭരണ പരിചയവും ഇല്ലാതിരുന്ന കമ്യൂണിസ്റ്റുകാരെയായിരുന്നു. അവര്‍ക്ക് ഭരിക്കാന്‍ ആയി എങ്കില്‍ രാഷ്ട്രീയത്തില്‍ ഒരു മുന്‍ പരിചയവും ഇല്ലാത്ത ഈ ആദര്‍ശവാന്‍മാര്‍ക്കും അത് സാധിക്കും<<<<

ആരാണ് ചരിത്രം മറക്കുന്നത് ......വലിയ ആവേശതോടെ അധികാര ത്തിലെത്തിവര്‍ വളരെ ചെറിയൊരു കാലയളവില്‍ ജനരോഷത്തിനു മുന്നില്‍ പിടിച്ചു നില്കാനാവാതെ പുറത്തു പോവേണ്ടി വന്നതും .....പിന്നീട് ആദര്‍ശവാന്മാര്‍ തമ്മില്‍ തല്ലി പല പാര്‍ട്ടികളായതും .....ആദ്യത്തെ കമ്യൂണിസ്റ്റു ഭരണത്തില്‍ മാത്രമല്ല അടിയന്തിരാവസ്ഥക്കു ശേഷം വന്ന ജനതാ ഭരണത്തിലുമൊക്കെ നാം കണ്ടതാണല്ലോ .....പിന്നെ ഞാനെന്തോ കൊണ്ഗ്രസ്സുകാരുടെയോ ബീ ജേ പീ ക്കാരുടെയോ ഒക്കെ വക്താവോ അനുഭാവിയോ ആണെന്ന മട്ടില്‍ താങ്കള് പറയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു .....രാജ്യത്തെ ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാരില്‍ ഒരുവനായ ഞാനും ആം ആദ്മി പാര്‍ട്ടിയെയും കേജ്രിവാളിനെയും ഒക്കെ വലിയ പ്രതീക്ഷയോടെ കാണുന്നു ( അദ്ദേഹം ഒരു IIT graduate ആണെന്നത് കൊണ്ടു പ്രത്യേകിച്ചും ) ....പക്ഷേ അത്തരം വലിയ പ്രതീക്ഷ ഉയര്ത്തിയ പ്രസ്ഥാനങ്ങളൊക്കെ ഒരു transient phenomenon ആയിത്തീര്‍ന്നു എന്ന അനുഭവം ആണു ഞാന്‍ പ്രകടിപിച്ച cynicism അടിസ്ഥാനമാക്കുന്നത്

മലക്ക് said...

എല്ലാവരും കൊട്ടി ഖോഷിക്കുന്ന പോലെ ആ ആദ്മി പാർടിയുടെ വിജയം അത്ര വലുത് അല്ല. ഇന്ത്യ ഇതിലും എത്രയോ വലിയ അട്ടിമറികൾ കണ്ടിരിക്കുന്നു. 1956 മുതൽ ആന്ദ്രപ്രദേശ്‌ ഭരിച്ചിരുന്ന കൊണ്ഗ്രസ്സിനെ 1982 ൽ എൻ ടി രാമ റാവുവിൻറെ വെറും ഒൻപത് മാസം മാത്രം പ്രായമുള്ള തെലുങ്ക് ദേശം പാര്ട്ടി മലർത്തിയടിച്ച് ചരിത്രം കുറിച്ചതുമായി തട്ടിച്ച് നോക്കിയാല ഇത് വളരെ നിസ്സാരം. 294 മൊത്തം സീറ്റ് ഉള്ളതിൽ 199 സീറ്റും പിടിച്ചെടുത്താണ്‌ അവർ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട് ഇന്ത്യ മുഴുവൻ കൊണ്ഗ്രസ്സിനു വോട്ട് ചെയ്തപ്പോഴും ആന്ദ്രപ്രദേശിൽ മാത്രം തെലുങ്ക് ദേശം പാര്ട്ടി ജയിച്ച് പാർലമെന്റിലെ മുഖ്യ പ്രതിപക്ഷ കക്ഷി ആയി മാറി. ആന്ദ്ര പ്രദേശുമായി തട്ടിച്ചു നോക്കിയാൽ ഡൽഹി എത്രയോ ചെറുതാണ്?


അഞ്ചു വര്ഷം ഭരിച്ചു കഴിഞ്ഞപ്പോൾ അവർ തോറ്റു. കോണ്ഗ്രസ് വീണ്ടും അധികാരത്തിൽ എത്തി. പക്ഷെ 1994 ൽ 226 സീറ്റ് ജയിച്ചുകൊണ്ടാണ് അവർ തിരിച്ചു അധികാരത്തിൽ കയറിയത്.

ഒരു നേതാവ് എന്ന നിലയിൽ കേജരിവാൾ മോശമല്ല എന്ന് തെളിയിച്ചു പക്ഷെ ഒരു ഭരണാധികാരി എന്ന നിലയിൽ അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും എത്രമാത്രം വിജയമാണ് എന്നറിയണമെങ്കിൽ അധികാരത്തിൽ വരണം.

Ananth said...

>>>വൈദ്യുതി ബില്‍ പകുതി ആക്കുമെന്നും ശുദ്ധജലം വെറുതേ കൊടുക്കും എന്നുമൊക്കെ വാഗ്ദാനം നടപ്പിലാക്കാന്‍ ആകില്ല എന്നാണ്, കോണ്‍ഗ്രസ് പറയുന്നത്. എങ്കില്‍ അവര്‍ ചെയ്യേണ്ടത്, ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധികം പിന്തുണ കൊടുത്ത് അവരെ ഇതൊക്കെ ചെയ്തു കാണിക്കാന്‍ വെല്ലുവിളിക്കയാണ്. കോണ്‍ഗ്രസിനു ധൈര്യമുണ്ടെങ്കില്‍ അത് ചെയ്യട്ടെ.<<<

It seems that is exactly what cong has done.....they offered to extend unconditional support to AAP to form a govt, but Kejriwal has declined saying people have given a mandate for them to sit in opposition and suggested that BJP form a govt with Cong support.....what can one make out of this? political naiveté or cunning? ..... is it responsible politics to thrust another election on the people ? if they think peoples mandate was for BJP to rule as the single largest party ,logically they should offer support to BJP as Prashant bhushan suggested......as it is, it looks like some of the apprehensions i mentioned are already coming true...

Unknown said...

ആം ആദ്മി പാർടിയുടെ വിജയം ഇന്ത്യൻ ജനാധിപത്യത്തിന്റെയും സാധാരണക്കാരന്റെയും വിജയമാണ് . പാവപ്പെട്ടവനെ ദ്രോഹിച്ചു മതിയാകാത്ത മനോമോഹന്റെ ചെകിട്ടത്തെക്കുള്ള അടി.

എല്ലാ സംസ്ഥാനത്തും ഇതേ പോലുള്ള പാർടികൾ ഉണ്ടായിരുന്നെങ്കിൽ നാറി ദുഷിച്ച കൊണ്ഗ്രെസ്-ബി ജെ പി -ഇടത് തെമ്മാടികൾക്ക് ഒരു പാഠം ആയേനെ.

വാൽകഷ്ണം : ഇനിയും അഴിമതിക്കാരായ മുലായത്തിന്റെയും ജയലളിതയുടെയും പുറകെ പോകാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയില്ലെങ്കിൽ 3 സംസ്ഥാനങ്ങളിലെ ചെങ്കൊടിയുടെ നിറം മങ്ങി മങ്ങി റെയിൽവെ ഗാര്ടിന്റെ സിഗ്നൽ കൊടിയോ അല്ലെങ്കിൽ സ്വന്തം പട്ടു കോണകമോ കണ്ടു Mr പ്രകാശ്‌ കാരാട്ടിനും അനുയായികൾക്കും വെള്ളമിറക്കി ശിഷ്ട കാലം കഴിയേണ്ടി വരും.

Ananth said...

>>>കമ്പോളത്തില്‍ അരിക്ക് 30 രൂപ ഉള്ളപ്പോള്‍ ഒരു രൂപക്ക് അരി കൊടുക്കുന്നുണ്ടിപ്പോള്‍ സര്‍ക്കാര്‍. അതുപോലെ അനേകം സൌജന്യങ്ങള്‍ കൊടുക്കുന്നുണ്ട്.<<<

If the open mkt price is 30 and costs say 15 to procure and store a kilo of rice then if you sell it at one or two , it is an open invitation to corruption: the dealers see a potential to sell it in the black market, and deny the poor their cheap grain. Even most of the people who finally get it at one rupee might be tempted sell it to make money ...in short this doling out freebies result in corruption at various levels

abcd said...
This comment has been removed by the author.
abcd said...

aap=bjp ?

kaalidaasan said...

>>>>ആരാണ് ചരിത്രം മറക്കുന്നത്. വലിയ ആവേശതോടെ അധികാര ത്തിലെത്തിവര്‍ വളരെ ചെറിയൊരു കാലയളവില്‍ ജനരോഷത്തിനു മുന്നില്‍ പിടിച്ചു നില്കാനാവാതെ പുറത്തു പോവേണ്ടി വന്നതും ....<<<<

ചരിത്രം മറക്കുന്നതുകൊണ്ടല്ലേ ഭരണ പരിചയമില്ലാത്തവര്‍ ഭരിക്കില്ല എന്നു പറയുന്നത്. ഭരണ പരിചയമില്ലാത്ത കമ്യൂണിസ്റ്റുകാര്‍ ഭരിച്ചു കാണിച്ചു കൊടുത്തു. എങ്ങനെ ഭരിക്കണമെന്നതിനു മാതൃകയും കാണിച്ചു.

എങ്ങനെയാണാ സര്‍ക്കാരിനെതിരെ ജന രോഷമുണ്ടാക്കിയതെന്ന് ചരിത്രം വായിച്ചു പഠിച്ചാല്‍ മനസിലാകും. ആ സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങള്‍ തുടര്‍ന്നു വന്ന ഒരു സര്‍ക്കാരിനും തിരുത്താനും ആയില്ല എന്നോര്‍ക്കുക. ആ സര്‍ക്കാരിനെ പുറത്താക്കിയത് കേന്ദ്ര സര്‍ക്കാരായിരുന്നു. അല്ലാതെ താങ്കള്‍ പറയുമ്പോലെ ജന രോഷത്തില്‍ പിടിച്ചു നില്‍കാനാവാതെ അധികാരം വിട്ടൊഴിഞ്ഞു പോയതല്ല. അത് തെറ്റായി പോയി എന്ന് അതില്‍ പങ്കെടുത്ത പലരും പിന്നീട് പശ്ചാത്തപിച്ചതും ചരിത്രം പഠിച്ചാല്‍ മനസിലാകും.

kaalidaasan said...

>>>>പിന്നീട് ആദര്‍ശവാന്മാര്‍ തമ്മില്‍ തല്ലി പല പാര്‍ട്ടികളായതും .....ആദ്യത്തെ കമ്യൂണിസ്റ്റു ഭരണത്തില്‍ മാത്രമല്ല അടിയന്തിരാവസ്ഥക്കു ശേഷം വന്ന ജനതാ ഭരണത്തിലുമൊക്കെ നാം കണ്ടതാണല്ലോ .....<<<<

തമ്മില്‍ തല്ലി പല പാര്‍ട്ടികളായത് അവര്‍ മാത്രമല്ലല്ലോ. കോണ്‍ഗ്രസും ബി ജെപിയും ഒക്കെ പല പാര്‍ട്ടികളായില്ലേ? അതൊക്കെ ജനാധിപത്യത്തില്‍ സംഭവിക്കും. ലോകം മുഴുവനും സംഭവിക്കുന്നുമുണ്ട്. ആം ആദ്മി പാര്‍ട്ടിയും ഒരു പക്ഷെ തമ്മില്‍ തല്ലി പലതാകും. അതൊക്കെ വരുമ്പോള്‍ നേരിട്ടാല്‍ മതിയില്ലേ? കോണ്‍ഗ്രസിനും ബി ജെപിക്കും ബദല്‍ ആകാന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് കുറഞ്ഞ പക്ഷം ഡെല്‍ഹിയിലെങ്കിലും അവര്‍ തെളിയിച്ചു.

kaalidaasan said...

>>>>പിന്നെ ഞാനെന്തോ കൊണ്ഗ്രസ്സുകാരുടെയോ ബീ ജേ പീ ക്കാരുടെയോ ഒക്കെ വക്താവോ അനുഭാവിയോ ആണെന്ന മട്ടില്‍ താങ്കള് പറയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു .....<<<<

അത് താങ്കള്‍ക്ക് തോന്നുന്നതല്ലേ?

പക്ഷെ മന്‍  മോഹന്‍ സിംഗിന്റെ പല നയങ്ങളെയും താങ്കള്‍ പലപ്പോഴും പിന്താങ്ങി കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് സമ്പത്തിക നയങ്ങള്‍. ബി ജെപിയുടെ സാമ്പത്തിക നയങ്ങളും അതു തന്നെയാണ്. മറ്റേതെങ്കിലും പാര്‍ട്ടിയുടെ ഏതെങ്കിലും നയത്തെ താങ്കള്‍ പിന്തുണച്ചു കണ്ടിട്ടില്ല.

kaalidaasan said...

>>>>രാജ്യത്തെ ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാരില്‍ ഒരുവനായ ഞാനും ആം ആദ്മി പാര്‍ട്ടിയെയും കേജ്രിവാളിനെയും ഒക്കെ വലിയ പ്രതീക്ഷയോടെ കാണുന്നു ( അദ്ദേഹം ഒരു IIT graduate ആണെന്നത് കൊണ്ടു പ്രത്യേകിച്ചും ) <<<<

പക്ഷെ ഇതല്ലല്ലോ താങ്കളുടെ ഇത് വരെ കണ്ട അഭിപ്രായത്തുലുള്ളത്. മറ്റ് പല പാര്‍ട്ടികളുടെയും  ഗതി ചൂണ്ടിക്കാട്ടി, ഈ പാര്‍ട്ടിയും അതുപോലെ ആയി അവസാനിക്കും എന്ന pessimist അഭിപ്രായമല്ലേ താങ്കളിവിടെ പ്രകടിപ്പിച്ചത്. അത് ശരിയല്ല എന്നാണ്, ഞാന്‍ പറഞ്ഞത്. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെ ഇന്ന് ബാധിച്ചിരിക്കുന്ന അപചയത്തിനു പരിഹാരമുണ്ടാക്കും എന്ന് വ്യക്തമായി പറഞ്ഞിട്ടാണവര്‍ പ്രവര്‍ത്തിക്കുന്നത്. അതിനെ കുറഞ്ഞ പക്ഷം സ്വഗതം ചെയ്യുകയെങ്കിലുമല്ലേ, പ്രതീക്ഷയോടെ കാണുന്ന ഒരാള്‍ ചെയ്യേണ്ടിയിരുന്നത്?

kaalidaasan said...

>>>>പക്ഷേ അത്തരം വലിയ പ്രതീക്ഷ ഉയര്ത്തിയ പ്രസ്ഥാനങ്ങളൊക്കെ ഒരു transient phenomenon ആയിത്തീര്‍ന്നു എന്ന അനുഭവം ആണു ഞാന്‍ പ്രകടിപിച്ച cynicism അടിസ്ഥാനമാക്കുന്നത്<<<<

അങ്ങനെ പ്രതീക്ഷ ഉയര്‍ത്തിയ അധിക പ്രസ്ഥാനങ്ങളൊന്നും ദേശീയ തലത്തില്‍ ഇവിടെ ഉണ്ടായിട്ടില്ല. പ്രാദേശിക തലത്തില്‍  ഉണ്ടായിട്ടുണ്ട്.

1957 ലെ കമ്യൂണിസ്റ്റ് വിജയം ആയിരുന്നു ആദ്യത്തേത്. അത് താങ്കളുദ്ദേശിക്കുമ്പോലെ transient phenomenon ഒന്നും ആയിരുന്നില്ല. കേരള വികസനത്തിന്, അടിത്തറ ഇട്ട പരീക്ഷണമായിരുന്നു അത്. ആ സര്‍ക്കാരിനെ അവിഹിത മാര്‍ഗ്ഗത്തിലൂടെ പുറത്താക്കിയെങ്കിലും, അത് തുടങ്ങി വച്ച നയങ്ങള്‍ കേരളത്തെ മാറ്റി മറിച്ചു. 1967 ലെ സോഷ്യലിസ്റ്റ് പരീക്ഷണമായിരുന്നു മറ്റൊന്ന്. പിന്നീടുണ്ടായത് 1977ലെ ജനതാ പരീക്ഷണമായിരുന്നു. ഒരിക്കലും ചേരാന്‍ പറ്റാത്ത ജന സംഘവും, സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരും ഒക്കെ അതിലെ ഭാഗങ്ങളായിരുന്നു. അത് അടിയന്തരാവസ്ഥക്കെതിരെ ഉണ്ടാക്കിയ സഖ്യമായിരുന്നു. അതിന്റെ ഉദ്ദേശ്യം ഇന്ദിരാ ഗാന്ധിയുടെ സ്വേഛാധിപത്യം അവസാനിപ്പിക്കുക എന്നതായിരുന്നു. അതിന്റെ ഉപോത്പന്നങ്ങളാണ്, ഇന്നത്തെ ബി ജെ പിയും മറ്റ് സോഷ്യലിസ്റ്റ് പാര്‍ട്ടികളും. തമിഴ് നാട്ടിലെ ദ്രാവിഡ പരീക്ഷണം ഇന്നും അഭംഗുരം തുടരുന്നു.

കമ്യൂണിസ്റ്റുകാര്‍ 30 വര്‍ഷം തുടര്‍ച്ചയായി ബംഗാളില്‍ അധികാരത്തില്‍ വന്നു. ബീഹാറിലും  ഒറീസയിലു ജനതാദലുകള്‍ അധികാരത്തില്‍ വരുന്നു. ഗുജറാത്തിലും, മധ്യപ്രദേശിലും ചത്തീസ്ഗട്ടിലും ബി ജെ പി തുടര്‍ച്ചയായി അധികാരത്തിലേറുന്നു. തമിഴ് നാട്ടില്‍ ദ്രാവിദ പാര്‍ട്ടികളും.

Unknown said...

പ്രാദേശിക വികാരങ്ങള്‍ ഇളക്കി വിട്ടു പുതുപാര്‍ട്ടികളും ചെറുപാര്‍ട്ടികളും രാജ്യത്തു പലയിടത്തും അധികാരത്തില്‍ എത്തുന്നുണ്ട്‌. അവര്‍ക്കു പ്രാദേശിക താത്പര്യം പരമ പ്രധാനം ആണു. ബാക്കി വിഷയങ്ങളില്‍ അവസരോചിതമായ തീരുമാനങ്ങള്‍ എടുക്കുകയൊ വിട്ടു നില്‍ക്കുകയൊ ചെയ്യാം. അവരില്‍ നിന്നു അതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കെണ്ടതുമില്ല. എന്നാല്‍ APP ദല്‍ഹിക്കു മാത്രമല്ല രാജ്യത്തിനു മൊത്തം സ്വീകാര്യമാകും വിധമുള്ള ഒരു ബദല്‍ രാഷ്ട്രീയ സംവിധാനം എന്ന നിലയിലാണു സ്വയം മുന്നോട്ടു വെക്കുന്നത്‌ അതാണു ജനം പ്രതീക്ഷിക്കുന്നതും. അഴിമതിക്കും അധികാരസ്ഥാപനങ്ങളിലെ കെടുകാര്യസ്തതക്കും അറുതിയുണ്ടാവണം, എന്നാല്‍ അതു മാത്രം മതിയൊ? ഒരു നയ രൂപരേഖ ജനങ്ങളുടെ മുന്‍പില്‍ വെക്കാന്‍ സമയമെടുക്കുമായിരിക്കും പക്ഷെ ചുരുക്കം ചിലതൊഴിച്ചുനിര്‍ത്തിയാല്‍ സമകാലീന പ്രശ്നങ്ങളിലൊന്നും AAP പ്രതികരിച്ചു കാണുന്നില്ല. പ്രശ്നങ്ങളില്‍ നിന്നൊഴിഞ്ഞുമാറാതെ തത്വാധിഷ്ടിതമായി ധൈര്യ പൂര്‍വം നിലപാടെടുക്കുമ്പോള്‍ AAP നെ ജനം തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്തേക്കാം.

kaalidaasan said...

>>>>1956 മുതൽ ആന്ദ്രപ്രദേശ്‌ ഭരിച്ചിരുന്ന കൊണ്ഗ്രസ്സിനെ 1982 ൽ എൻ ടി രാമ റാവുവിൻറെ വെറും ഒൻപത് മാസം മാത്രം പ്രായമുള്ള തെലുങ്ക് ദേശം പാര്ട്ടി മലർത്തിയടിച്ച് ചരിത്രം കുറിച്ചതുമായി തട്ടിച്ച് നോക്കിയാല ഇത് വളരെ നിസ്സാരം. <<<<

ഇവിടെ കാതലായ ഒരു വ്യത്യാസമുണ്ട്.

രാമ റാവു അധികാരത്തില്‍ വരുന്നതിനു തൊട്ടുമുന്നെ കോണ്‍ഗ്രസ് അഞ്ചു പ്രാവശ്യം മുഖ്യമന്ത്രിമാരെ മാറ്റി. 1982 ല്‍ കോണ്‍ഗ്രസ് സെക്രട്ടറി ആയിരുന്ന രാജിവ് ഗാന്ധി ആന്ദ്ര മുഖ്യമന്ത്രിയെ പരസ്യമായി അവഹേളിച്ചു. അതില്‍ ക്ഷുഭിതനായി തെലുങ്കന്റെ ആത്മ ഗൌരവം എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു എന്‍ റ്റി ആര്‍ തെലുഗു ദേശം  എന്ന പാര്‍ട്ടി രൂപീകരിച്ചത്. അല്ലാതെ എന്തെങ്കിലും വ്യക്തമായ രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിലല്ല. കൂടാതെ ആന്ദ്രയില്‍ മറ്റൊരു പാര്‍ട്ടിയും കോണ്‍ഗ്രസിനു പകരമായി ഉണ്ടായിരുന്നില്ല.

ഡെല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വ്യക്തമായ രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ചാണ്, രൂപം കൊണ്ടതും  തെരഞ്ഞെടുപ്പില്‍  മത്സരിച്ചതും. ഡെല്‍ഹിക്കാര്‍ക്ക് കോണ്‍ഗ്രസിനു പകരം  വയ്‌ക്കാന്‍ ശക്തമായ അടിത്തറയുള്ള ബി ജെപിയും  ഉണ്ടായിരുന്നു എന്നോര്‍ക്കുക. ആം ആദ്മി പാര്‍ട്ടി ഇല്ലാതിരുന്നെങ്കില്‍ ഡെല്‍ഹിക്കാര്‍  തീര്‍ച്ചയായും ബി ജെപിയെ തെരഞ്ഞെടുക്കുമായിരുന്നു. ഈ രണ്ടു പാര്‍ട്ടികളോടും  മത്സരിച്ചാണ്, ആം ആദ്മി പാര്‍ട്ടി നേട്ടമുണ്ടാക്കിയത്. കോണ്‍ഗ്രസ് അല്ലെങ്കില്‍ ബി ജെ പി എന്ന പതിവു വച്ചുമാറല്‍  ഇത്തവണ ഉണ്ടായില്ല. അതുകൊണ്ട് ഇതിനെ നിസാരമായി കണക്കാക്കാനും ആകില്ല.

ഡെല്‍ഹിയിലേപ്പോലെ നിസംഗരും നിരാശരുമാണ്, കേരളത്തിലെ വലിയ ഒരു വിഭാഗം വോട്ടര്‍മാര്‍ ഇന്. പല വിഷയങ്ങളിലും സി പി എം കോണ്‍ഗ്രസിന്റെ ബി ടീം പോലെയാണിപ്പോള്‍  പ്രവര്‍ത്തിക്കുന്നത്. കേരളത്തിലും പുതിയ ഒരു ബദലിനു സാധ്യതയുണ്ട്.

kaalidaasan said...

>>>>ഒരു നേതാവ് എന്ന നിലയിൽ കേജരിവാൾ മോശമല്ല എന്ന് തെളിയിച്ചു പക്ഷെ ഒരു ഭരണാധികാരി എന്ന നിലയിൽ അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും എത്രമാത്രം വിജയമാണ് എന്നറിയണമെങ്കിൽ അധികാരത്തിൽ വരണം.<<<<

അതെ അധികാരത്തില്‍ വരണം. ഭരനാധികാരി എന്ന നിലയില്‍ മോശമാകാന്‍ വഴിയില്ല. ഇന്‍ഡ്യന്‍ റെവന്യൂ സര്‍വീസില്‍ ഉന്നത സ്ഥാനത്തിരുന്ന് ഭരിച്ചിട്ടുള്ള അദ്ദേഹത്തിന്, ഇന്‍ഡ്യ എങ്ങനെ ഭരിക്കപ്പെടുന്നു എന്ന അറിവൊക്കെ ഉണ്ട്. അതുകൊണ്ട് അദ്ദേഹം ​ഭരിക്കട്ടെ. മോശമായാല്‍  കുറ്റപ്പെടുത്താം.

kaalidaasan said...

>>>>It seems that is exactly what cong has done.....they offered to extend unconditional support to AAP to form a govt, but Kejriwal has declined saying people have given a mandate for them to sit in opposition and suggested that BJP form a govt with Cong support.....what can one make out of this? <<<<

ഇതില്‍ എന്താണു പ്രശ്നം? ഏറ്റവും വലിയ ഒറ്റക്കക്ഷിയാണു സാധാരണ സര്‍ക്കാര്‍ ഉണ്ടാക്കേണ്ടത്. അതാണ്, കെജ്‌രിവള്‍ പറഞ്ഞതും. ബി ജെപിക്ക് ഭൂരിപക്ഷമില്ലെങ്കില്‍ കോണ്‍ഗ്രസിനവരെ പിന്തുണക്കാം. അതൊക്കെ അവരുടെ ഇഷ്ടം. കേജ്‌രിവാളിനത് പറയാന്‍ പാടില്ലേ? ചടിക്കയറി ഞങ്ങള്‍ മന്ത്രി സഭ ഉണ്ടാക്കാമെന്നൊന്നും പറയാനുള്ള മൂഢത്വം അദ്ദേഹത്തിനില്ല. കോണ്‍ഗ്രസുമായോ ബി ജെപിയുമായോ ഒരു സഖ്യവും ഉണ്ടാക്കില്ല എന്നാണദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസ് പിന്തുണക്കണമെന്ന് ഡെല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവും ഹര്യാന മുഖ്യമന്ത്രിയുമൊക്കെ ആണു പറഞ്ഞത്. അതു പോരല്ലോ. കോണ്‍ഗ്രസിനൊരു കേന്ദ്ര നേതൃത്വമുണ്ട്. അവര്‍ വ്യക്തമക്കട്ടെ. ജന ലോക് പാല്‍ ബില്ലുള്‍പ്പടെ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലക്കാന്‍ അനുവദിക്കാം എന്ന് അവര്‍ വ്യക്തമായി പറയട്ടെ. അപ്പോള്‍ കെജ്‌രിവാള്‍  എന്തു പറയുമെന്ന് നോക്കാം. കെജ്‌രിവാള്‍ രൂപപെടുത്തിയ ജന ലോക പാല്‍ ബില്ലിനെ അട്ടിമറിച്ച കോണ്‍ഗ്രസ് ഡെല്‍ഹിയില്‍ അത് നടപ്പിലാക്കാന്‍ അനുവദിക്കുമെന്ന് എനിക്കു തോന്നുന്നില്ല.

തങ്ങള്‍  എന്തൊക്കെ നടപ്പിലാക്കുമെന്ന് പ്രകടന പത്രികയില്‍ ആം ആദ്മി പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. അത് നടപ്പിലാക്കാന്‍ വേണ്ട പിന്തുണ കൊടുക്കാം എന്ന് കോണ്‍ഗ്രസ് പറഞ്ഞാല്‍ അദ്ദേഹം ​അത് സ്വീകരിക്കണോ വേണ്ടയോ എന്നതൊക്കെ അപ്പോള്‍ തീരുമാനിക്കേണ്ട വിഷയമാണ്. കോണ്‍ഗ്രസോ ബി ജെപിയോ അതിനു സമ്മതിക്കില്ലെങ്കില്‍, അതിന്റെ പേരിലായിരിക്കും ഇനി വരുന തെരഞ്ഞെടുപ്പിനെ അവര്‍  നേരിടുക. അതവര്‍ക്ക് കൂടുതല്‍ ഗുണകരമാകും. ഭരിക്കുന്നെങ്കില്‍ പ്രകടപത്രികയില്‍ വഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കണം. അല്ലെങ്കില്‍ ഭരണം വേണ്ട. ഇപ്പോള്‍ വെട്ടിലായതു കോണ്‍ഗ്രസിന്റെ 8 എം എല്‍ എ മാരാണ്. ഉടനെ ഒരു തെരഞ്ഞെടുപ്പുണ്ടായാല്‍ ഉള്ള സ്ഥാനം പോലും പോകാനണു സാധ്യത. അതൊഴിവാക്കാന്‍ അവര്‍ ശ്രമിക്കും. ഈ എം എല്‍ എ മാരൊക്കെ കൂടെ പുതിയ ഒരു പാര്‍ട്ടി ഉണ്ടാക്കിയാലും അതില്‍ അത്ഭുതപ്പെടേണ്ടതില്ല.


kaalidaasan said...

>>>>ഇനിയും അഴിമതിക്കാരായ മുലായത്തിന്റെയും ജയലളിതയുടെയും പുറകെ പോകാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയില്ലെങ്കിൽ 3 സംസ്ഥാനങ്ങളിലെ ചെങ്കൊടിയുടെ നിറം മങ്ങി മങ്ങി റെയിൽവെ ഗാര്ടിന്റെ സിഗ്നൽ കൊടിയോ അല്ലെങ്കിൽ സ്വന്തം പട്ടു കോണകമോ കണ്ടു Mr പ്രകാശ്‌ കാരാട്ടിനും അനുയായികൾക്കും വെള്ളമിറക്കി ശിഷ്ട കാലം കഴിയേണ്ടി വരും.<<<<

മനോജ്,

സ്വന്തം പാര്‍ട്ടിക്കാര്‍ ചെയ്യുന്ന തെറ്റുകള്‍ തിരുത്തി കഴിഞ്ഞിട്ട് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാന്‍ അവര്‍ക്ക് സമയമില്ലല്ലോ.


ആം ആദ്മി ചെയ്ത പോലെ ആയിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആരംഭത്തില്‍ അതിന്റെ നേതാക്കള്‍ ചെയ്തത്. വി എസിനേപ്പോലുള്ളവര്‍ ജനങ്ങളുടെ ഇടയില്‍ ജീവിച്ചും,ഒളിച്ചു പാര്‍ത്തും, സമരങ്ങള്‍ നടത്തിയും, അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടുമൊക്കെ കെട്ടിപ്പടുത്തതാണത്. പ്രകാശിനേപ്പോലെ വെള്ളക്കോളര്‍ കമ്യൂണിസ്റ്റുകാരല്ലായിരുന്നു അവര്‍. ഇന്നിപ്പോള്‍ എ സി കാറില്‍ സഞ്ചരിക്കുന്നവരും ചാക്കിന്റെ ചാക്കില്‍ കയറി നടക്കുന്നവരും, കൊടി സുനിക്കു വേണ്ടി കണ്ണീരൊഴുക്കുന്നവരുമൊക്കെ ആയിട്ടുള്ള നേതാക്കളാണ്, പാര്‍ട്ടിയില്‍ കൂടുതല്‍. സ്വന്തമായി കറില്ലെങ്കിലൊ ജയരാജനേപ്പോലെ വര്‍ഗ്ഗസുഹൃത്തുക്കളുടെ മുന്തിയ കാറില്‍ സഞ്ചരിക്കും. പിണറായി വിജയനോ പ്രകാശ് കാരട്ടോ ഇന്നു വരെ ഒരു ജനകീയ സമരത്തിലും പങ്കെടുത്തിട്ടില്ല. അതുകൊണ്ടാണവര്‍ക്ക് ജനങ്ങളോട് പുച്ഛം. ഉള്ള സമരത്തെ പിന്നില്‍ നിന്നും കുത്തിയ ചരിത്രമാണ്, വിജയന്റേത്.

ബംഗാളിലെ ചെങ്കൊടിയുടെ നിറം മങ്ങി കഴിഞ്ഞു. കേരളത്തിലും അതാവര്‍ത്തിക്കാന്‍ ഉള്ള സാധ്യത ഉണ്ട്.

kaalidaasan said...

>>>>If the open mkt price is 30 and costs say 15 to procure and store a kilo of rice then if you sell it at one or two , it is an open invitation to corruption: the dealers see a potential to sell it in the black market, and deny the poor their cheap grain. Even most of the people who finally get it at one rupee might be tempted sell it to make money ...in short this doling out freebies result in corruption at various levels<<<<

മുതലാളിത്ത ഭാഗത്തു നിന്നും എന്നും കേള്‍ക്കുന്ന വചകക്കസര്‍ത്താണിത്. മന്‍ മോഹന്‍ സിംഗ് എപ്പോഴും പറയുന്നത്. കരിഞ്ചന്തതക്കാരെയും, പൂഴ്ത്തി വയ്പ്പുകാരെയും, കൊള്ളക്കരെയും പിടികൂടാനും ശിക്ഷിക്കാനും കഴിവില്ലാത്ത നിസഹായ അവസ്ഥയില്‍  നിന്നുമുണ്ടാകുന്ന ജല്‍പ്പനമാണത്. അതിനു പര്യാപ്തമായ ഒരു സംവിധാനം ഇവിടെ ഇല്ലാത്തതുകൊണ്ടാണിത് സംഭവിക്കുന്നത്. നട്ടെല്ലില്ലാത്ത സിംഗിനതിനു കഴിവില്ല.

എല്ലാ സൌജന്യങ്ങളും നിറുത്തണമെന്നു പറയുന്ന മന്‍ മോഹന്‍ സിംഗിന്റെ മന്ത്രിമാര്‍ നടത്തുന്ന അഴിമതി കണ്ട് പൊതു ജനം തല ചുറ്റി വീഴുന്നു. അതില്‍ ഒരു ബുദ്ധിമുട്ടും തോന്നാത്ത താങ്കള്‍,  അരി കുറഞ്ഞ വിലക്ക് നല്‍കുമ്പോള്‍ ചിലര്‍ അത് ദുരുപയോഗം ചെയ്തേക്കാമെന്ന കച്ചിത്തുരുമ്പില്‍ പിടിച്ച് അതിനെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.

പാവപ്പെട്ടവര്‍ക്കും അവസരം  നിഷേധിക്കപ്പെടുന്നവര്‍ക്കും സൌജന്യങ്ങള്‍ നല്‍കണം. എല്ലാ രാജ്യങ്ങളും അത് ചെയ്യുന്നുണ്ട്. വികസിത രാജ്യങ്ങള്‍ അതിനെ affirmative action എന്നു വിളിക്കും.

ഇതില്‍ മാത്രമല്ല, ഏത് കാര്യം ചെയ്താലും അഴിമതിക്ക് വകുപ്പുണ്ട്, ഇന്നത്തെ ഇന്‍ഡ്യ മഹാരാജ്യത്തില്‍. അതുണ്ടാകാതെയുള്ള ഭരണമാണു വേണ്ടത്. ആം ആദ്മി പാര്‍ട്ടി അതിനു വേണ്ടിയാണു നിലകൊള്ളുന്നത്. അഴിമതി നടത്തുന്നവരെ തക്കതായി ശിക്ഷിക്കാന്‍ ഉള്ള സംവിധാനം വേണമെന്നാണ്, അവര്‍ പറയുന്നത്. ഇന്നുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ല.

കള്ളന്‍ മാര്‍ മോഷ്ടിക്കാന്‍ സാധ്യതയുള്ളതുകൊണ്ട്, മനുഷ്യരൊക്കെ ഇരുമ്പു കൊണ്ട് വീടുണ്ടാക്കി, ഒരിക്കലും പുറത്തിറങ്ങാതെ അതിലിരുന്നാല്‍  മതി എന്നു പറയുന്നതിനു തുല്യമാണ്, താങ്കളുടെ വാദഗതി.

kaalidaasan said...

ബൈജു,

അസാം ഗണ പരിക്ഷത്തും, തെലുഗു ദേശവും, ദ്രാവിഡ പാര്‍ട്ടികളും, ശിവ സേനയും, അകാലി ദളും ഒക്കെ പ്രാദേശിക വികാരങ്ങളെ ആളിക്കത്തിച്ചും, ബി ജെപിയും മുസ്ലിം ലീഗും വര്‍ഗ്ഗിയ വികാരങ്ങളെ ആളിക്കത്തിച്ചുമാണ്, മേധാവിത്തം നേടി എടുത്തത്.
പക്ഷെ ആം ആദ്മിക്ക് ഇന്‍ഡ്യയിലെ എല്ലായിടത്തുമുള്ള ജനങ്ങളെ ബാധിക്കുന്ന അഴിമതിയും, വിലക്കയറ്റവും ഒക്കെയാണ്, അവരുടെ ഇപ്പോഴത്തെ വിഷയങ്ങള്‍. മറ്റുള്ളതിനേക്കുറിച്ച് അവര്‍ ഇതു വരെ നയങ്ങള്‍ രൂപപ്പെടുത്തിയിട്ടില്ല. അതൊക്കെ വഴിയെ ഉണ്ടാകും. എല്ലാറ്റിനും ഒന്നിച്ച് പരിഹാരമുണ്ടാക്കുക എന്നത് അവരുടെ അജണ്ടയില്‍ ഇപ്പോഴില്ല.

മന്‍ മോഹന്‍ സിംഗിന്റെ സാമ്പത്തിക നയങ്ങളും ഭരണത്തിലെ പാളിച്ചകളുമാണ്, ഇപ്പോള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. അതിനറുതി വരുത്താനാണവര്‍ പ്രഥമ പരിഗണന കൊടുക്കുന്നതും.

Aneesh said...

ആം ആദ്‌മി പാര്‍ട്ടി ഡൽഹിയിൽ പ്രവർത്തിച്ചപോലെ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ചെയ്താൽ ഡൽഹിയെക്കാൾ നാല്ലൊരു റിസൾട്ട് തീര്ച്ചയായും ലഭിക്കും . ഭരണാധികാരികളെ പ്പോലെ ഇവിടുള്ള ജനങ്ങളും ഒരേപോലെ അഴിമതിയിൽ ഉത്തരവാദികളാണ് . വളഞ്ഞ വഴിയിലൂടെ കാര്യം സാധിക്കാൻ നോട്ടുകെട്ടുകൾ ഹാരങ്ങളാക്കി ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കു ചാർത്തുന്നതും വെറാരുമാല്ലാ . ഹെൽമറ്റു വക്കാത്തതിനു വരെ കേസാക്കാതെ കോണ്‍സ്ട്ബ്ലിനു പത്തോ അമ്പതോ കൊടുത്തു ഊരിപ്പോരുന്ന ആൾക്കാർ ആണു നമ്മൾ. പഞ്ചായത്ത്‌ മെംബർക്കു ഒപ്പിനു കുപ്പികണക്കെ കാര്യലാഭത്തിനു എന്തെല്ലാം നമ്മൾ ഓഫർ ചെയ്യുന്നു .പാർട്ടി വളർന്നാലൊന്നും രാജ്യം വളരില്ലാ.

ചെന്നൈ പോർട്ടിലൊക്കെ വരുന്ന ഒരു 40 അടി കന്റെയ്നർ കസ്റ്റംസ്
ഇൻസ്പെഷൻ ആപ്പീസർമാർക്കും മറ്റുമായി കൈക്കൂലിയിനത്തിൽ ചിലവാകുന്ന തുക 1500 നു മുകളിലാണ് . ഇതു RMS ആണെങ്കിൽ.ഓപ്പണ്‍ ആണെങ്കിൽ 3000 മുതൽ മെളിലെക്കാണ് . ട്രേഡ് ഗൂട്സ് ആണെങ്കിൽ ₹10000 മുകളിൽ . ഈ ട്രേഡ് ഗൂട്സ് ഇൻവോഴ്സിൽ പറയുന്ന മൂല്യത്തേക്കാൾ മിനിമം മൂന്നു മടങ്ങു കൂടുതൽ ഉള്ളവയായിരിക്കും. ഒരു ദിവസം ലക്ഷങ്ങൾ കൈപ്പറ്റുന്ന ആപ്പീസർമാരെ എനിക്കറിയാം. ശരിയായാ അപ്രയിസിംങ് നടന്നാൽ രാജ്യത്തിനു ഇപ്പോഴുള്ളതിന്റെ 25% കൂടുതൽ ഡ്യൂട്ടി പിരിഞ്ഞു കിട്ടും.
പത്തുരൂപ അധികം കൊടുത്താലെന്താ കാര്യങ്ങൾ എല്ലാം സ്മൂത്തായി നടന്നല്ലോന്ന് ആശ്വസിക്കുന്നവരാണ് നമ്മൾ.

kaalidaasan said...

>>>>ഒരു നയ രൂപരേഖ ജനങ്ങളുടെ മുന്‍പില്‍ വെക്കാന്‍ സമയമെടുക്കുമായിരിക്കും പക്ഷെ ചുരുക്കം ചിലതൊഴിച്ചുനിര്‍ത്തിയാല്‍ സമകാലീന പ്രശ്നങ്ങളിലൊന്നും ആആപ്പ് പ്രതികരിച്ചു കാണുന്നില്ല. <<<<<

ബൈജു,

ശരിയാണ്. മത തീവ്രവാദം പോലുള്ള വിഷയങ്ങളോടുള്ള അവരുടെ നിലപാടെന്തെന്ന് ഇപ്പോഴുമറിയില്ല.

വലിയ രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങള്‍ക്കും, സാമ്രാജ്യത്വ വിരുദ്ധ വാചാടോപങ്ങള്‍ക്കും, ഗഹനമായ വാദ പ്രതിവദങ്ങള്‍ക്കും, പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി, സ്റ്റേറ്റ് കമ്മിറ്റി , ഹൈകമാണ്ട്, എ ഐ സി സി, കോര്‍ കമ്മിറ്റി തുടങ്ങിയ അസംബന്ധങ്ങളും അവര്‍ മുന്നോട്ടു വയ്ക്കുന്നില്ല. താഴെ തട്ടില്‍ തീരുമാനമെടുത്ത്, സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്ന വിശ്വാസമാണവര്‍ ഉണ്ടാക്കിയെടുത്തത്.

ഇവര്‍ സമരം ആരംഭിച്ചപ്പോള്‍ നിലവിലുള്ള ഭരണ പക്ഷത്തോട് തിരുത്തലുകല്‍ വരുത്താനാവശ്യപ്പെട്ടു. ഭരണം സുതാര്യവും അഴിമതി രഹിതവും ആക്കണമെന്നേ അവര്‍ പറഞ്ഞുള്ളു. പക്ഷെ അത് ചെയ്യില്ല എന്ന് ഭരിക്കുന്നവര്‍ വാശി പിടിച്ചു. മാത്രമല്ല, ജനങ്ങള്‍ക്ക് താങ്ങാവുന്നതിലധികമായി ഇന്ധനം, വൈദ്യുതി, വെള്ളം തുടങ്ങിയവയുടെയും നിത്യോപയോഗ സാധനങ്ങളുടെയും  വില വര്‍ദ്ധിപ്പിച്ചു. ഇല്ലാത്ത കള്ളക്കണക്കുകള്‍ പറഞ്ഞായിരുന്നു ഇത് ചെയ്തത്. സര്‍ക്കാര്‍ സ്ഥാപങ്ങളായ ഇന്‍ഡ്യന്‍ ഓയിലിന്റെയും, ഭരത് പെട്രോളിയത്തിന്റെയും ഇല്ലാത്ത നഷ്ടം നിരത്തി, റിലയന്‍സിനെ സഹായിക്കാന്‍ വേണ്ടി ആണിത് ചെയ്തതെന്ന് സ്ഫഷ്ടം. സര്‍ക്കാര്‍ എന്നു പറയുന്നത് ലാഭമുണ്ടാക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനമായി കോണ്‍ഗ്രസ് പാര്‍ട്ടി മാറ്റിയെടുത്തു. ബി ജെ പി അതിനെ പിന്തുണച്ചു. ജനപക്ഷത്തു നില്‍ക്കുമെന്നു കരുതിയിരുന്ന ഇടതു പക്ഷം പോലും ഇപ്പോള്‍ മുതലാളിമാരുടെ പക്ഷത്താണ്. ഈ ഭൂമികയിലേക്ക്, ആം അദ്മി പാര്‍ട്ടി വന്നപ്പോള്‍  ജനങ്ങളതിനെ സ്വാഗതം ചെയ്തു.

രാഹുല്‍ ഗാന്ധി ഡെല്‍ഹിയിലിരുന്ന് കമ്പ്യൂട്ടര്‍ വഴി സ്ഥാനര്‍ത്ഥികളെ തീരുമാനിക്കുന്ന സമയത്ത് ആം ആദ്മി പാര്‍ട്ടി ഓരോരോ മണ്ഡലങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകരോട് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ പറഞ്ഞു. ഇതൊക്കെ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ പുതിയ അനുഭവമാണ്. നേതാക്കളുടെ വിഴുപ്പു ചുമക്കുന്നവര്‍ക്ക്, ഇടതുപക്ഷത്തുപോലും സീറ്റു ലഭിക്കുന്ന അവസ്ഥയില്‍ ഇത് അത്ഭുതം തന്നെയാണ്. ഇന്ന് ഇന്‍ഡ്യയിലെ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളില്‍ യതൊരു സുതാര്യതയുമില്ല. 20000 രൂപക്ക് മുകളിലുള്ള സംഭവനക്കു മാത്രമേ കണക്കു ബോധിപ്പിക്കേണ്ടതുള്ളു. കോടിക്കണക്കിനു കള്ളപ്പണം സംഭാവന ലഭിക്കുന്നതൊക്കെ 20000 ല്‍ താഴെയുള്ള സംഖ്യകളായി വിഭജിച്ച് എല്ലാ പാര്‍ട്ടികളും ജനങ്ങളെയും അധികാരികളെയും പറ്റിക്കുമ്പോള്‍, ലഭിക്കുന്ന ഓരോ രൂപക്കും കണക്കു വയ്ക്കുകയും ആര്‍ക്കും പരിശോധിക്കാന്‍ പാകത്തില്‍  പരസ്യപ്പെടുത്തുകയും ചെയ്യുന്നത് ഇന്‍ഡ്യയില്‍ ആദ്യ സംഭവമാണ്.

അഴിമതി ഇല്ലാതാക്കും, ഭരണത്തില്‍ സുതാര്യത കൊണ്ടു വരും വിലക്കയറ്റം തടയും തുടങ്ങിയ ലളിതവും അതി പ്രധാനവുമായ നയപരിപടികളേ ഇപ്പോള്‍ അവര്‍ക്കുള്ളൂ. ശവപ്പെട്ടി, പെട്രോള്‍ പമ്പ്, ഖനനം തുടങ്ങിയ ബി ജെ പി അഴിമതികളും, ഫ്ളാറ്റ്, റ്റു ജി സ്പെക്റ്റ്രം, കല്‌ക്കരി , കോമണ്‍ വെല്‍ത്ത് തുടങ്ങിയ കോണ്‍ഗ്രസ് അഴിമതികളും, അമിതമായ വിലക്കയറ്റവും, ഭരണ കക്ഷികള്‍ ജനങ്ങളെ പരിഹസിക്കുന്നതുമൊക്കെ കണ്ടു മടുത്ത ജനതയില്‍ ഒരു വിഭാഗം  ഇതെങ്കിലും ചെയ്യുമെന്നു പറയുന്ന പാര്‍ട്ടിയുടെ പിന്നില്‍ അണിനിരക്കുക സ്വാഭാവികമാണ്. ഇതിനെതിരെ രോഷം കൊള്ളുന്നത് സധരണക്കാര്‍ മാത്രമല്ല. കുറച്ചൊക്കെ സമൂഹത്തോട് പ്രതിബദ്ധതയുള്ള പണക്കാരും ഇതിനെതിരെ പ്രതികരിക്കുന്നു.

kaalidaasan said...

Contd..



ഇപ്പോഴത്തെ രാഷ്ട്രീയക്കാര്‍ ജനങ്ങളെ പറ്റിക്കുന്നതിനു രണ്ടുദാഹരണങ്ങള്‍ പറയാം. ഇന്നലെ സര്‍ക്കാര്‍ കെ പി സി സി ഏകോപന സമിതി യോഗം കഴിഞ്ഞ് രമേശ് ചെന്നിത്തല ഒരു കാര്യം പറഞ്ഞു. കടലാടിയിലെ ബോക്സൈറ്റ് ഖനനത്തിനെതിരെ മുഖ്യ മന്ത്രിക്ക് കത്തെഴുതുമെന്ന്. അഞ്ചുമിനിറ്റു മുന്നെ ഇതേ മുഖ്യ മന്ത്രിയുമായി സംസാരിച്ച ആളാണ്, രമേശ്. അപ്പോള്‍ പറയാന്‍ സാധിക്കാത്ത വിവരം ഇനി കത്തെഴുതി അറിയിക്കണമെന്നു പറയുന്നതിലെ തമാശ പക്ഷെ മലയാളികള്‍ തിരിച്ചറിയുന്നില്ല. ആറന്‍മുള വിമാനത്താവളത്തെ കേരളത്തിലെ 76 എം എല്‍ എ മാര്‍ എതിര്‍ക്കുന്നു. 72 പേര്‍ ഒപ്പിട്ട ഒരു നിവേദനം സര്‍ക്കാരിനു നല്‍കി. വേണമെങ്കില്‍  73 മൂന്നാമാനായി അതിനു താഴെ ഒപ്പിടാന്‍  തയ്യറാണെന്ന്, ഹരിത എം എല്‍ എ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വി റ്റ് ബലറാം പറയുന്നത് കേട്ടിരുന്നു. ഇങ്ങനെ ഒപ്പിട്ട് ജനങ്ങളെ പറ്റിക്കലാണ്, മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നത്. ഈ 76 പേരും ചേര്‍ന്നാല്‍  ഈ തീരുമാനം  സര്‍ക്കാരിനേക്കൊണ്ട് തിരുത്തിക്കാന്‍ സാധിക്കും. അവിശ്വാസ പ്രാമേയം അവതരിപ്പിച്ച് ജന വികാരത്തിനെതിരായി നില്‍ക്കുന്ന സര്‍ക്കാരിനെ വേണമെങ്കില്‍ ഇവര്‍ക്ക് പുറത്താക്കാം. പക്ഷെ അത് ചെയ്യില്ല. ആ പ്രദേശത്തെ ജനങ്ങള്‍ ഭൂരിഭാഗവും എതിര്‍ക്കുന്നു. എന്നിട്ടും ദുരൂഹമായ കാരണങ്ങളാല്‍ സര്‍ക്കാര്‍ ഇതുമായി മുന്നോട്ട് പോകുന്നു. എല്ലാ തരത്തിലുമുള്ള ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചാണീ പദ്ധതി നടപ്പാക്കുന്നത്. ആരാണീ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ക്കറിയില്ല. റിലയന്‍സാണെനും വധേരയണെനു പറഞ്ഞു കേള്‍ക്കുന്നു. വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുമെന്നും, പിന്നീട് പൈലറ്റ് പരിശീലനതിനുള്ള ചെറിയ എയര്‍ സ്റ്റ്രിപ്പ് ഉണ്ടാക്കുമെന്നും പറഞ്ഞു തുടങ്ങിയ പദ്ധതി ഇപ്പോള്‍ അന്താരാഷ്ട്ര വിമാനത്താവളമായി മാറി. ഇതുപോലെ ഒട്ടും സുതര്യമല്ലാത്ത നടപടികള്‍ക്കെതിരെയാണ്, ആം ആദ്മി പാര്‍ട്ടി നിലകൊള്ളുന്നത്.

പാര്‍ട്ടി ഉണ്ടായിട്ട് അധികം നാളായില്ലെങ്കിലും അരവിന്ദ് കെജ്‌രിവളിനെ ഡെല്‍ഹിക്കാര്‍ക്ക് വര്‍ഷങ്ങളായി അറിയാം. അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനം ​ആരംഭിച്ചത് മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളോട് ചേര്‍ന്നു നിന്നു കൊണ്ടായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും രാജി വച്ച് അഴിമതിക്കെതിരെ ഒരു സംഘടനയുണ്ടാക്കി പ്രവര്‍ത്തിച്ചു. ദുരൂഹമായ പല സര്‍ക്കാര്‍ നടപടികളുടെയും സത്യാവസ്ഥ  ,"വിവരാവകാശ നിയമം" വഴി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു. അതൊക്കെ കൊണ്ടാണദ്ദേഹത്തിനു സ്വീകര്യത ഉണ്ടാകുന്നത്. അല്ലാതെ ചിലരൊക്കെ പറഞ്ഞു പരത്തുമ്പോലെ, വെറുതെ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍  മാത്രമായി ഒരോളത്തിന്, ജനങ്ങള്‍ കെജ്‌രിവാളിന്റെ കൂടെ ചേര്‍ന്നതല്ല. അദ്ദേഹം അഴിമതി വിരുദ്ധ മുദ്രവാക്യം ഉയര്‍ത്തുകയും അഴിമതിക്കെതിരെ ചിലത് ചെയ്യാന്‍  കഴിയുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു.

kaalidaasan said...

>>>>ആം ആദ്‌മി പാര്‍ട്ടി ഡൽഹിയിൽ പ്രവർത്തിച്ചപോലെ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ചെയ്താൽ ഡൽഹിയെക്കാൾ നാല്ലൊരു റിസൾട്ട് തീര്ച്ചയായും ലഭിക്കും .<<<<<

അനീഷ്,

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഡെല്‍ഹിയിലേപ്പോലെ ചിന്തിക്കുന്ന അനേകരുണ്ട്. ആം ആദ്മി പര്‍ട്ടി അധികാരത്തിലെത്തിയാലും ഇല്ലെങ്കിലും അവര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ മനസിലാക്കാന്‍ ശേഷിയുള്ളവരാണിന്നത്തെ തലമുറ. അന്ധമായ വിധേയത്വം ഉപേക്ഷിച്ചവര്‍ അനേകരുണ്ട് അതില്‍. കേരളത്തില്‍ പണ്ടൊക്കെ സി പി എം എന്ന പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യാന്‍ തയ്യറായി പലരുമുണ്ടായിരുന്നു. ഇന്ന് കണ്ണൂരും പരിസരങ്ങളിലുമേ അവരുള്ളു. എന്നിട്ടും ചന്ദ്രശേഖരനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കേണ്ടി വന്നു.

വരട്ടു തത്വവാദങ്ങളില്‍ ജീവിക്കുന്നവരും ഏത് നെറികേടും കാണിച്ച് അധികാരത്തില്‍ കടിച്ചു തൂങ്ങുന്നവരും ധാരാളമുള്ള കേരളത്തില്‍ ആം ആദ്മിക്ക് വളരാനുള്ള വളക്കൂറുണ്ട്. പക്ഷെ അമിതമായി രാഷ്ട്രീയവത്കരിക്കപ്പെട്ട ഇവിടെ അതിനു പറ്റിയ നേതാക്കളുണ്ടാകുമോ എന്ന സംശയവുമുണ്ട്. ബി ജെ പിയേക്കാളും വളര്‍ച്ചനേടാന്‍ ആം ആദ്മി പാര്‍ട്ടിക്കാകും. കുറഞ്ഞ പക്ഷം പല സ്ഥലത്തും വിജയപരാജയങ്ങള്‍ തീരുമാനിക്കാനുള്ള ശേഷി അവര്‍ നേടുമെന്ന് തീര്‍ച്ചയാണ്. ഓരോ അസംബ്ളി മണ്ഡലത്തിലും  കുറഞ്ഞത് 5000 പേരെയെങ്കിലും ആകര്‍ഷിക്കാനിവര്‍ക്കാകുന്നു എങ്കില്‍ അത് കേരളത്തിലും ചലനങ്ങളുണ്ടാക്കും.

മൂന്നു നാലു ദിവസത്തിനുള്ളില്‍ തന്നെ 72000 പേര്‍ ഇവരെ ഇഷ്ടപ്പെടുന്നു എന്നു പ്രഖ്യപിച്ചു കഴിഞ്ഞു.

ആം ആദ്മി പാര്ട്ടി കേരളം

Ananth said...

>>>പക്ഷെ അമിതമായി രാഷ്ട്രീയവത്കരിക്കപ്പെട്ട ഇവിടെ അതിനു പറ്റിയ നേതാക്കളുണ്ടാകുമോ എന്ന സംശയവുമുണ്ട്.<<<

എന്തു കൊണ്ട് അച്ചുതാനന്ദന് ആ role എടുത്തു കൂടാ ? ആം ആദ്മി നേതൃത്വത്തിലെ പ്രശാന്ത് ഭൂഷനു മൊക്കെയായി സൌജന്യമായി കേസ് വാദിക്കുന്ന തരത്തിലുള്ള അടുപ്പം അദ്ദേഹത്തിനുന്ടല്ലോ .....എന്തായാലും സിപിഎമ്മില്‍ അദ്ദേഹത്തിനു ചത്ത ക്ടാവിനെ കച്ചി നിറച്ചു പാല് ചുരത്താന്‍ ഉപയോഗിക്കുന്ന പോലെ തെരഞ്ഞെടുപ്പ്‌ വേളയില്‍ വോട്ടു പിടിക്കാനുള്ള ഒരു കെട്ടുകാഴ്ച എന്നതിലപ്പുറം ഒരു role ഉണ്ടാവുമെന്ന് തോന്നുന്നില്ല

kaalidaasan said...

>>>ഭരണാധികാരികളെ പ്പോലെ ഇവിടുള്ള ജനങ്ങളും ഒരേപോലെ അഴിമതിയിൽ ഉത്തരവാദികളാണ് . <<<<

അനീഷ്,

ജനങ്ങള്‍ക്കും ഒരു പരിധി വരെ ഉത്തരവാദിത്തമുണ്ട്. പലപ്പോഴും കാലതാമസം ഒഴിവാക്കാനും അനര്‍ഹമായത് നേടാനുമാണ്, കൈക്കൂലി കൊടുക്കുന്നത്. പക്ഷെ നിയമപരമായി നടത്തിക്കൊടുക്കേണ്ട ഒരു കാര്യത്തിനു കൈക്കൂലി മേടിക്കുന്നതാണ്, കൂടുതലും  ഉള്ളത്. ഇപ്പോഴത്തെ ചെറുപ്പക്കാരുടെ തലമുറ ഈ അഴിമതിയില്‍ ജനിച്ചു വളര്‍ന്നവരാണ്. അവരേ സംബന്ധിച്ച് അഴിമതി നിത്യ ജീവിതത്തിന്റെ ഭാഗമായി തന്നെ ഉള്ളതാണ്. അതുകൊണ്ട് മിക്കവരും അത് വ്യവസ്ഥിതിയുടെ ഭാഗമായി തന്നെ കരുതുന്നു. ഇതിനൊരു മാറ്റം ഉണ്ടാകണമെങ്കില്‍ സത്യ സന്ധരായ ഭരണ കര്‍ത്താക്കളും ശക്തമായ നിയവും ഉണ്ടാകണം. കെജ്‌രിവാളും അണ്ണാ ഹസരെയും മുന്നോട്ടു വയ്ക്കുന്ന ജന ലോക് പാല്‍ ഈ വിപത്തിനു കടിഞ്ഞാണിടാന്‍ ഒരു പരിധി വരെ സഹായിക്കും. പക്ഷെ ഇന്നത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതിനെ അനുകൂലിക്കുന്നില്ല. അതാണ്, ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തിയും.

kaalidaasan said...

>>>പത്തുരൂപ അധികം കൊടുത്താലെന്താ കാര്യങ്ങൾ എല്ലാം സ്മൂത്തായി നടന്നല്ലോന്ന് ആശ്വസിക്കുന്നവരാണ് നമ്മൾ.<<<<

അനീഷ്,

ഇപ്പോഴത്തെ ആളുകളില്‍ വലിയ ഒരു വിഭാഗം  സത്യസന്ധത ഇല്ലാത്തവരും, ക്ഷമയില്ലാത്തവരും,എവിടെയും ഇടിച്ചു കയറുന്നവരും, എങ്ങനെയും പണമുണ്ടാക്കണമെന്നു കരുതുന്നവരും ആണ്. ഇതുണ്ടായത രാഷ്ട്രീയ അപചയത്തില്‍ നിന്നാണ്. ക്രിമിനലുകളും, അഴിമതിക്കാരും, തട്ടിപ്പുകാരും ഒക്കെ മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികളെ നയിക്കുന്നു. അപ്പോള്‍ അനുയായികളും  ഇതേ സ്വഭാവം കാണിക്കുന്നതില്‍ അത്ഭുതമില്ല. ഒന്നു പറഞ്ഞിട്ട് മറ്റൊന്നു ചെയ്യുന്നവരാണിപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്ളത്. അതില്‍ നിന്നൊക്കെ വ്യത്യസ്ഥാമണ്, ആം ആദ്മി പാര്‍ട്ടി. ചെയ്തിടത്തോളം എല്ലാറ്റിനും സുതാര്യത ഉണ്ട്. നല്ല പ്രതിഛായയുള്ളവര്‍ തന്നെയാണവരുടെ നേതാക്കളും ജനപ്രതിനിധികളും.

kaalidaasan said...

>>>എന്തു കൊണ്ട് അച്ചുതാനന്ദന് ആ role എടുത്തു കൂടാ ? ആം ആദ്മി നേതൃത്വത്തിലെ പ്രശാന്ത് ഭൂഷനു മൊക്കെയായി സൌജന്യമായി കേസ് വാദിക്കുന്ന തരത്തിലുള്ള അടുപ്പം അദ്ദേഹത്തിനുന്ടല്ലോ .....<<<<

വി എസ് ആ റോളിനു പറ്റിയ ആളു തന്നെയാണ്. പക്ഷെ പ്രായം അദ്ദേഹത്തിനു പ്രതിബന്ധമാണ്. 90 വയസില്‍ ഇനി കാര്യമായി ഒന്നും ചെയ്യാന്‍ പറ്റില്ല. അദ്ദേഹത്തിനു, 75 ഓ 80 ഓ വയസായിരുന്നെങ്കില്‍ അദ്ദേഹം സി പി എമ്മില്‍ നിന്നും പുറത്തു വന്ന് കേജ്‌രിവാളൊക്കെ ചെയ്ത പോലെ മറ്റൊരു പാര്‍ട്ടി ഉണ്ടാക്കുമായിരുന്നു.

Baiju Elikkattoor said...

https://www.facebook.com/ajax/sharer/?s=2&appid=2305272732&p%5B0%5D=100000484424814&p%5B1%5D=2149213&sharer_type=all_modes

kaalidaasan said...

ബൈജു,

താങ്കള്‍ തന്ന ലിങ്കില്‍ എന്തോ പ്രശ്നമുണ്ട്. ശരിക്കുള്ള ലിങ്ക് തന്നാല്‍ നന്നായിരുന്നു.

kaalidaasan said...

>>>>>>If the open mkt price is 30 and costs say 15 to procure and store a kilo of rice then if you sell it at one or two.<<<<<

ഉത്പാദന വിലയും വില്‍പ്പന വിലയും, സര്‍ക്കാര്‍ ഒരു രൂപക്കു അരി വില്‍ക്കുന്നതുമൊക്കെ ഒരു നിമിഷം മറക്കുക. എന്നിട്ട് ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് വരിക.

ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുള്ള നാടാണിന്‍ഡ്യ. ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യവും. കര്‍ഷകര്‍ക്ക് വില കൊടുത്ത് സര്‍ക്കാര്‍ ശേഖരിക്കുന്ന 20 മില്യണ്‍ ടണ്ണോളം ധാന്യങ്ങള്‍ വര്‍ഷം തോറും പുഴുവരിച്ച് നശിച്ചുപോകുന്നു.


The politics of hunger!

As Grain Piles Up, India’s Poor Still Go Hungry

Food for Rats: India’s Food Crisis and the Government Response

India Is Letting Grain Go To Rot

As crops rot, millions go hungry in India

Criminal waste of food grain in Punjab?

India's food crisis: Rotting food-grains, hungry people

ഇതില്‍ എന്തോ പന്തികേടില്ലേ? കുറഞ്ഞ വിലക്ക് അരി കൊടുത്താല്‍ അഴിമതി ഉണ്ടാകുമെന്നൊക്കെ പറയുന്ന താങ്കള്‍ക്കിത് വിചിത്രമായി തോന്നുന്നില്ലേ? ഇതാരുടെ പിഴവാണ്? പട്ടിണികിടക്കുന്നവരുടെയോ? കരിഞ്ചത്തകാരുടെയോ? അഴിമതി നടത്താന്‍ ഇരിക്കുന്നവരുടെയോ?

ചൊവ്വയിലേക്ക് പേടകം അയക്കാന്‍ ശേഷിയുള്ള വന്‍ ശക്തിക്ക്, പട്ടിണികിടക്കുന്ന പാവങ്ങളെ തീറ്റിപ്പൊറ്റാനുള്ള ധാന്യം ശേഖരിച്ചു വയ്ക്കാനും വിതരണം ചെയ്യാനുമുള്ള സാങ്കേതിക വിദ്യ ഇല്ലെന്നാണോ ഇതിന്റെ അര്‍ത്ഥം? പണം കായ്ക്കുന്ന മരമില്ല എന്നു പറയുന്ന കഴുതകള്‍ക്ക് ചൊവ്വയിലേക്ക് റോക്കറ്റയക്കാന്‍ ചെലവാക്കിയ 500 കോടി കൊണ്ട് ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ 100 ധാന്യപ്പുരകള്‍ നിര്‍മ്മിച്ച്, ഈ ധാന്യങ്ങള്‍ ശേഖരിച്ചു വച്ച് ആവശ്യക്കാര്‍ക്ക് വെറുതെ കൊടുത്തുകൂടായിരുന്നോ? ഈ ധാന്യം തിന്നുന്ന പുഴുവിന്റെ അത്ര പോലും വില ഈ പാവങ്ങള്‍ക്ക് ഇന്‍ഡ്യ ഭരിക്കുന്നവര്‍ കല്‍പ്പിക്കാത്തതുകൊണ്ടല്ലേ ഇത് സംഭവിച്ചത്?

kaalidaasan said...



കള്ളപ്പണക്കടത്തില്‍ ഇന്ത്യക്ക്‌ അഞ്ചാം സ്‌ഥാനം


വാഷിംഗ്‌ടണ്‍: വിദേശത്തേക്ക്‌ വന്‍തോതില്‍ കള്ളപ്പണം ഒഴുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക്‌ അഞ്ചാംസ്‌ഥാനം. 2002-2011 കാലഘട്ടത്തില്‍ ഇന്ത്യയില്‍നിന്ന്‌ 343 ബില്യണ്‍ (ഏകദേശം 22 ലക്ഷം കോടിരൂപ) യു.എസ്‌. ഡോളറിന്റെ കള്ളപ്പണം ഇന്ത്യയില്‍നിന്നു കടത്തിയതായി വികസ്വര രാജ്യങ്ങളില്‍നിന്നുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക്‌: 2001-2011 എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 2001 ലെ മാത്രം കണക്കെടുത്താല്‍ ഇന്ത്യ മൂന്നാമതാണ്‌.


കുറ്റകൃത്യങ്ങള്‍, അഴിമതി, നികുതി വെട്ടിപ്പ്‌ എന്നിവ വഴി വികസ്വര രാജ്യങ്ങളില്‍നിന്ന്‌ 2011 ല്‍ 946.7 ബില്യണ്‍ ഡോളര്‍ ചോര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിംഗ്‌ടണ്‍ ആസ്‌ഥാനമായുള്ള ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി (ജി.എഫ്‌.ഐ.) എന്ന ഗവേഷണ സ്‌ഥാപനമാണ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. പട്ടികയില്‍ ഒന്നാം സ്‌ഥാനത്ത്‌ ചൈനയാണ്‌. റഷ്യ, മെക്‌സിക്കോ, മലേഷ്യ എന്നി രാജ്യങ്ങളാണ്‌ തൊട്ടുപിന്നില്‍. ലോകസമ്പദ്‌വ്യവസ്‌ഥയെ ആഗോള സാമ്പത്തിക മാന്ദ്യം അലട്ടുമ്പോള്‍ കള്ളപ്പണത്തിന്റെ അധോലോകം തഴച്ചുവളരുകയാണ്‌. വികസ്വര രാജ്യങ്ങളില്‍നിന്ന്‌ ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ പണം അനധികൃത മാര്‍ഗങ്ങളിലൂടെ പുറത്തേക്കൊഴുകുകയാണ്‌-ജി.എഫ്‌.ഐ. പ്രസിഡന്റ്‌ റയ്‌മണ്ട്‌ ബേക്കര്‍ പറഞ്ഞു.

Ananth said...

>>>ഉത്പാദന വിലയും വില്‍പ്പന വിലയും, സര്‍ക്കാര്‍ ഒരു രൂപക്കു അരി വില്‍ക്കുന്നതുമൊക്കെ ഒരു നിമിഷം മറക്കുക. എന്നിട്ട് ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് വരിക.<<<

you just cannot ignore demand , supply, cost of production etc and find any reality that does not result from the interplay of these...

from one of the links given above..."India’s food policy has two central goals: to provide farmers with higher and more consistent prices for their crops than they would get from the open market, and to sell food grains to the poor at lower prices than they would pay at private stores. ".....just think over the long term viability of this model....lack of proper infrastructure and logistics is only part of the story.....the vast hoarding and resultant wastage is in part stemming from the above conflicting interests....you cannot flood the market with free food grains and expect the farmers to get a decent price....

it is always better to teach someone how to fish than to give him some fish everyday .....dole may be essential for some people but the aim of govt must be to eradicate poverty by empowering the poorer sections to achieve the purchasing power to meet their needs.....but some ideologies have a vested interest in keeping the poorer sections poor, because once they are rich they may no longer subscribe to those ideologies

kaalidaasan said...

>>>>you just cannot ignore demand , supply, cost of production etc and find any reality that does not result from the interplay of these...<<<<

വേണ്ട അവഗണിക്കണ്ട. ഇതേക്കുറിച്ചൊക്കെ തല പുകഞ്ഞു തന്നെ ആലോചിച്ചോളൂ.

ഇതേക്കുറിച്ചൊക്കെ വലിയ വിവരമുണ്ടെന്നഭിമാനിക്കുന്ന ലോകോത്തര സാമ്പത്തിക വിദഗ്ദ്ധനാണ്, ഇന്‍ഡ്യ ഭരിക്കുന്നത്. അതിന്റെ ഫലമാണ്, മില്യണ്‍ കണക്കിനു ടണ്‍ ധാന്യങ്ങള്‍ പുഴു തിന്നു പോകുന്നതും. അതിന്റെ കാരണം താങ്കളൊന്നു പറയമോ? എന്നിട്ട് പരിഹാരവും കൂടി പറഞ്ഞാല്‍ ഉപകാരമായിരുന്നു.

kaalidaasan said...

>>>>lack of proper infrastructure and logistics is only part of the story.....the vast hoarding and resultant wastage is in part stemming from the above conflicting interests....you cannot flood the market with free food grains and expect the farmers to get a decent price....<<<<

കഥകളൊക്കെ വായിക്കേണ്ടവര്‍ക്ക് അതൊക്കെ വായിച്ചു പഠിക്കാം. ""vast hoarding and resultant wastage is in part stemming from the above conflicting interests", എന്നൊക്കെ പറഞ്ഞ് മില്യണ്‍ കണക്കിനു ധാന്യം നശിക്കുന്നതിനെ ന്യായീകരിക്കുന്ന താങ്കളോട് സഹാതാപം തോന്നുന്നു.

സര്‍ക്കാര്‍ സംഭരിച്ച ധാന്യം നശിച്ചു പോയത് കെടുകാര്യസ്ഥത കൊണ്ടു മാത്രമാണ്. അതിനു പിന്നിലുള്ള എന്ത് കഥകള്‍ താങ്കള്‍ കുഴിച്ചെടുത്താലും, അത് ഇന്‍ഡ്യയിലെ പട്ടിണി കൊണ്ട് നരകിക്കുന്ന ലക്ഷക്കണക്കിനു പേരോട് ചെയ്യുന്ന വഞ്ചനയും ക്രൂരതയുമാണ്. ലോകത്തെ പണക്കാരില്‍ പന്ത്രണ്ടാം സ്ഥാനമുള്ള സോണിയ ഗാന്ധി ഇതുപോലെ പല കഥകളും പറയാറുണ്ട്. അവരുടെ ആശ്രിതന്‍ കെ വി തോമസും.

താങ്കളൊക്കെ കരുതിയിരിക്കുന്നത് കര്‍ഷകര്‍ക്ക് അനര്‍ഹമായ വില കൊടുക്കാന്‍ വേണ്ടി സര്‍ക്കാര്‍ ധന്യം വാങ്ങി വയ്ക്കുന്നു എന്നാണ്. എല്ലാം പണം കൊണ്ടളക്കുമ്പോള്‍ ഇങ്ങനെ പലതും തോന്നും. താങ്കളേപ്പോലുള്ളവരില്‍  നിന്നും ഞാന്‍ പ്രതീക്ഷിക്കുന്ന വ്യാഖ്യാനം തന്നെയാണത്. ഇന്‍ഡ്യയിലെ സര്‍ക്കാര്‍ ധാന്യം സംഭരിക്കുന്നത്ന്റെ പ്രധാന ഉദ്ദേശ്യം അതല്ല. ഇന്‍ഡ്യയിലെ പൊതു വിതരണ സമ്പ്രദായത്തെ സഹായിക്കാന്‍ വേണ്ടിയാണ്. ഇന്‍ഡ്യ സ്വതന്ത്ര ആയതു മുതലേ റേഷന്‍ സമ്പ്രദായം ഇവിടെ ഉണ്ടായിരുന്നു. കുറച്ചു പേര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിലും അത് വളരെയേറെ പാവങ്ങളെ പട്ടിണി മരണത്തില്‍ നിന്നും രക്ഷിച്ചിട്ടുണ്ട്. ഇന്നും രക്ഷിക്കുന്നുണ്ട്.

Govt. is flooding market with free food grains എന്നൊക്കെ പറയുന്ന താങ്കള്‍ക്കീ വിഷയത്തിലുള്ള അറിവ് പരിതാപകരമാണെന്നു പറയേണ്ടി വരുന്നു.

kaalidaasan said...

>>>>it is always better to teach someone how to fish than to give him some fish everyday .....dole may be essential for some people but the aim of govt must be to eradicate poverty by empowering the poorer sections to achieve the purchasing power to meet their needs.....<<<<

സര്‍ക്കാര്‍ ചെയ്യേണ്ടത് അതു തന്നെയാണ്. അതിനു പകരം ഇന്നത്തെ ഇന്‍ഡ്യയില്‍  empower ചെയ്യിക്കുന്നത് പണക്കാരെ ആണെന്നു മാത്രം.

കഴിഞ്ഞ 10 വര്‍ഷങ്ങള്‍ ഇതു പോലെ പാവപ്പെട്ടവനെ ചെയ്ത് ചെയ്ത്, അവരുടെ സംഖ്യ കൂടിക്കൂടി വരുന്നു. എല്ലാ വര്‍ഷവും ദാരിദ്ര്യ രേഖ മാറ്റി മാറ്റി വരച്ചിട്ടും, പാവങ്ങളുടെ എണ്ണം കൂടുന്നു. ദിവസം 29 രൂപ വരുമാനമുള്ളവനും, മാസം 600 രൂപ വരമാനമുള്ള കുടുംബവും ഇവരുടെ കണ്ണില്‍ പണക്കാരാണ്. അതു പറഞ്ഞ ഒരാള്‍ 25000 വോട്ടിനാണു തോറ്റത്.

ഇന്നത്തെ ഇന്‍ഡ്യയില്‍ ഈ empowering ഉം നടക്കുന്നില്ല, പാവപ്പെട്ടവനു കൊടുത്താല്‍ പട്ടിണി മാറ്റാവുന്ന ധാന്യങ്ങള്‍ വെറുതെ കിടന്ന് എലി തിന്നും പുഴു തിന്നും നശിച്ചും പോകുന്നു. Armchair intellectual നേ പോലെ ഇതിന്റെ പിന്നിലെ കഥകള്‍  ഭാവന മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചാലൊന്നും ഇതിനു പരിഹാരവുമില്ല. ചുരുക്കത്തില്‍ മന്‍ മോഹന്‍ സിംഗ് എന്ന സാമ്പത്തിക വിദഗ്ദ്ധന്റെ നയങ്ങള്‍ അമ്പേ പരാജയപ്പെട്ടു. പട്ടിണി ഇല്ലാതിരുന്ന മദ്ധ്യവര്‍ഗ്ഗത്തിന്, Ferrari യും  Lamborghini യും വാങ്ങാനുള്ള ശേഷി ഉണ്ടാക്കിക്കൊടുത്തല്ലാതെ, ഇന്‍ഡ്യയിലെ സധാരണക്കാര്‍ക്ക് ഇദ്ദേഹത്തിന്റെ നയങ്ങള്‍  കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല. ദോഷം പറയരുതല്ലോ, അംബാനിമാര്‍ക്കും ഗാന്ധി കുടുംബത്തിനും സ്വിസ് ബാങ്കിലുള്ള കള്ളപ്പണനിക്ഷേപം  ലക്ഷക്കണക്കിനു കോടികളായി ഇന്‍ഡ്യയില്‍ നിന്നും പോയി എന്നത് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്.

ഇന്‍ഡ്യയിലെ ഏറ്റവും വെറുക്കപ്പെടുന്ന പ്രധാന മന്ത്രി എന്ന പട്ടവും ചാര്‍ത്തി ആയിരിക്കുമദ്ദേഹം പടിയുറങ്ങുക.

kaalidaasan said...

>>>>but some ideologies have a vested interest in keeping the poorer sections poor, because once they are rich they may no longer subscribe to those ideologies<<<<

അതെ അതെ. ഈ vested interested ideology കാരാണല്ലോ ഇന്‍ഡ്യയിലെ പ്രബല ശക്തി. ഇന്‍ഡ്യയിലെ 27 സംസ്ഥാനങ്ങളില്‍ 25 ലും, കേന്ദ്രത്തിലും  ഭരിക്കുന്നത് ഇവരാണല്ലോ. അതുകൊണ്ട് ഇന്‍ഡ്യക്കാരിലെ 40 % ജനങ്ങള്‍ ദരിദ്ര്യ രേഖക്കു താഴെ ആയും പോയി.

കുറച്ചു കൂടെ വളര്‍ച്ച പ്രാപിച്ചാല്‍ നന്നായിരുന്നു.

kaalidaasan said...

>>>from one of the links given above..."India’s food policy has two central goals: to provide farmers with higher and more consistent prices for their crops than they would get from the open market, and to sell food grains to the poor at lower prices than they would pay at private stores. ".....just think over the long term viability of this model....<<<

ഇതേക്കുറിച്ച് ചിന്തിക്കാനെന്തിരിക്കുന്നു. ലോകം മുഴുവന്‍ ഇതുപോലെ കര്‍ഷകരെ സഹായിക്കുന്നുണ്ട്. വികസിത രാജ്യങ്ങള്‍ കോടീശ്വരന്‍മാരായ കര്‍ഷകരെ സഹായിക്കാന്‍ വേണ്ടി ചെയ്യുന്നത് ഈ ലിങ്കുകളില്‍ വായിക്കാം.

http://www.bloomberg.com/news/2013-09-09/farmers-boost-revenue-sowing-subsidies-for-crop-insurance.html

http://www.nytimes.com/2013/11/07/us/billionaires-received-us-farm-subsidies-report-finds.html?_r=0

http://www.theguardian.com/commentisfree/2013/jul/01/farm-subsidies-blatant-transfer-of-cash-to-rich

http://www.euractiv.com/cap/eu-farm-subsidies-rise-despite-d-news-530555

http://farminstitute.org.au/_blog/Ag_Forum/post/Australia_still_at_the_bottom_when_it_comes_to_farm_subsidies/

പാവപ്പെട്ടവരെ സഹായിക്കുന്നത് ഈ ലിങ്കുകളിലും വായിക്കാം.

http://www.usa.gov/Citizen/Topics/Benefits.shtml

http://usgovinfo.about.com/od/federalbenefitprograms/p/efapro.htm

http://www.cbpp.org/cms/?fa=view&id=3997

ഇത് തെളിയിക്കുന്നത് ഇതൊക്കെ viable ആണെന്നു തന്നെയാണ്.

മുതലാളിത്തത്തിന്റെ hallmark എന്നു പറയാവുന്നത് ചൂക്ഷണമാണ്. ഏത് കര്‍ഷകനും ഒരു ഉത്പനം കമ്പോളത്തില്‍ വിറ്റാല്‍ അവനു കമ്പോള വിലയുടെ പകുതി പോലും ലഭിക്കില്ല. താങ്കള്‍ കടയില്‍ ചെന്ന് ഒരു കിലോ പൈന്‍ ആപ്പിള്‍ വങ്ങിക്കുമ്പോള്‍ കൊടുക്കുന്ന വിലയുടെ പകുതിപോലും അത് കൃഷി ചെയ്തുണ്ടാക്കുന്ന കര്‍ഷകനു ലഭിക്കില്ല. ഇത് തന്നെയാണ്, എല്ലാ കാര്‍ഷിക ഉത്പന്നങ്ങളുടെയും അവസ്ഥ. അപ്പോള്‍ കര്‍ഷകനു നഷ്ടം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ താങ്ങു വില നല്‍കി, സര്‍ക്കാര്‍ തന്നെ ഇതില്‍ ഒരു ഭാഗം സംഭരിക്കുന്നു. ബാക്കി, കിട്ടുന്ന വിലക്ക് കര്‍ഷകന്‍ വില്‍ക്കേണ്ടി വരുന്നു. അത് കൂടിയ വിലക്ക് പണമുള്ളവര്‍ വാങ്ങുന്നു. പക്ഷെ പാവപ്പെട്ടവനതിനു ശേഷിയില്ല. മാസം 600 രൂപ ഉണ്ടെങ്കില്‍ ഒരു കുടുംബത്തിനു സുഭിക്ഷമായി ജീവിക്കാം എന്നൊക്കെ പറയുന്ന വരേണ്യര്‍ക്ക് പാവപ്പെട്ടവന്റെ ദുരിതം അറിയില്ല. അതുകൊണ്ട് അതിനെ അവഗണിച്ച് പവപ്പെട്ടവനു സഹയ വിലക്ക് സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നു.


ഇത് viable അല്ല എന്നു തോന്നുനത്, സര്‍ക്കാര്‍ പണമുണ്ടാക്കാനുള്ള കോര്‍പ്പറേറ്റ് സ്ഥാപനമാണെന്നു കരുതുന്നവര്‍ മാത്രമാണ്. ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കുക എന്നതാണ്, ഏത് സര്‍ക്കാരും ചെയ്യേണ്ടത്. അതിനു വേണ്ടി ഒരു പക്ഷെ കടമെടുക്കേണ്ടി വരും, ഏറ്റവും വലിയ സമ്പന്ന രാജ്യമായ അമേരിക്കയുടെ പൊതു കടം 17 ട്രില്യണ്‍ ഡോളറാണ്.

ഇന്‍ഡ്യയില്‍ എണ്ണക്ക് സബ്സിഡി കൊടുക്കുന്നത് മഹാപരാധമെന്നു കരുതുന്ന മന്‍ മോഹന്‍ സിംഗിന്റെ സ്വര്‍ഗ്ഗരാജ്യത്ത് ഒരു വര്‍ഷം 8 ബില്യണ്‍ ഡോളറാണ്, സബ്സിഡി ഇനത്തില്‍ എണ്ണകമ്പനികള്‍ക്ക് കൊടുക്കുന്നത്.

http://switchboard.nrdc.org/blogs/fmatzner/oilsubsidies.html

Aneesh said...

ഇടതുകാലിലെ മന്ത് വലതുകാലിലേക്കും വലതുകാലിലെ മന്ത് ഇടതുകാലിലേക്കും മാറ്റി മാറ്റി മടുത്ത ജനങ്ങൾക്ക് പ്രതീക്ഷ നൽക്കുന്ന ചികിത്സ തന്നെയാണ് AAP

Ananth said...
This comment has been removed by the author.
Ananth said...

>>>Govt. is flooding market with free food grains എന്നൊക്കെ പറയുന്ന താങ്കള്‍ക്കീ വിഷയത്തിലുള്ള അറിവ് പരിതാപകരമാണെന്നു പറയേണ്ടി വരുന്നു.<<<<

omg, where did i say THAT ?...as usual you have understood the opposite of what i said....

you cannot flood the market with free food grains and expect the farmers to get a decent price...

means govt is NOT flooding the mkt with free food grains for a reason...and this in response to your query
ധാന്യങ്ങള്‍ ശേഖരിച്ചു വച്ച് ആവശ്യക്കാര്‍ക്ക് വെറുതെ കൊടുത്തുകൂടായിരുന്നോ? and you want this in addition to the subsidised offering of food grains at one or two rupees a kilo, which i pointed out leads to corruption at all levels

Ananth said...

off topic.....of late this google malayalam editor is getting on my nerves.....every time i try to put pratheeksha into malayalam what comes out is പ്രതീക്ഷ which is read as pathreeksha in malayalam....i have an offline editor with several fonts like malayalam thoolika etc which gives the right form but when i copy that here what comes out is a lot of junk....is there any way out to get the malayalam combination like പ്‌ റ, ക്‌ റ etc properly ?

kaalidaasan said...

>>>>omg, where did i say THAT ?...as usual you have understood the opposite of what i said....

you cannot flood the market with free food grains and expect the farmers to get a decent price...<<<<


താങ്കളീ പറഞ്ഞത് എന്തര്‍ത്ഥത്തിലാണ്? ആരാണിവിടെ free food grains കൊണ്ട് market , flood ചെയ്യിക്കുന്നത്?

പുഴുവരിച്ചും എലി തിന്നും  നശിച്ചു പോകുന്ന ധാന്യങ്ങള്‍ പാവങ്ങള്‍ക്ക് വേറുതെ കൊടുത്തു കൂടെ എന്നാണു ഞാന്‍ ചോദിച്ചത്. അതിന്റെ അര്‍ത്ഥം ഇവയൊക്കെ മാര്‍ക്കറ്റിലേക്കിറക്കി അതിനെ flood ചെയ്യിക്കും എന്നതൊക്കെ താങ്കളുടെ ഭാവനയാണ്.

സര്‍ക്കാര്‍ സഹായവിലക്ക് പാവങ്ങള്‍ക്ക് വിതരണം  ചെയ്യാന്‍ വേണ്ടി സംഭരിച്ച ധാന്യങ്ങള്‍ നശിച്ചു പോകുന്നു എന്നാണു ഞാന്‍ പറഞ്ഞത്. അതിനെ താങ്കള്‍ ദുര്‍വ്യാഖ്യാനിച്ചതാണ്.

kaalidaasan said...

>>>>means govt is NOT flooding the mkt with free food grains for a reason...and this in response to your query
ധാന്യങ്ങള്‍ ശേഖരിച്ചു വച്ച് ആവശ്യക്കാര്‍ക്ക് വെറുതെ കൊടുത്തുകൂടായിരുന്നോ? and you want this in addition to the subsidised offering of food grains at one or two rupees a kilo, which i pointed out leads to corruption at all levels<<<<


മാര്‍ക്കറ്റ് ഇതിനിടയില്‍ വരുന്നില്ലല്ലോ. വെറുതെ കൊടുക്കുക എന്നു പറഞ്ഞാല്‍ വെറുതെ വിതരണം ചെയ്യുക എന്നതാണ്. അല്ലാതെ മാര്‍ക്കറ്റില്‍ കൊണ്ടു വച്ച് കച്ചവടം ചെയ്യുക എന്നല്ല.

അഴിമതി ഉണ്ടാകുമെന്നു പേടിച്ചാണ്, സര്‍ക്കാര്‍ ധാന്യങ്ങള്‍ നശിച്ചു പോകാന്‍ അനുവദിക്കുന്നതെന്നൊക്കെ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കാതെ. പട്ടിണി കിടക്കുന്നവര്‍ക്ക് ഇതുപോലെ വില കുറഞ്ഞ തമാശ കേട്ട് ചിരിക്കാന്‍ ഒന്നും സമയമില്ല. അവര്‍ക്ക് വേണ്ടത് ഒരു നേരമെങ്കിലും ഭക്ഷണം ലഭിക്കുക എന്നതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള ഒരു രാജ്യത്ത് അഴിമതിയെ പേടിച്ച് ധാന്യങ്ങള്‍ നശിപ്പിക്കുന്നു എന്നത് ഏത് അളവുകോലു വച്ച് അളന്നാലും ദഹിക്കാന്‍  ബുദ്ധിമുട്ടുണ്ട്. സര്‍ക്കാരിന്റെ കെടു കാര്യസ്ഥതയേയും കഴിവു കേടിനെയും ന്യായീകരിക്കാന്‍ വേണ്ടി ഇതുപോലെ അല്‍പ്പത്തരം പറയരുതെന്ന് അപേക്ഷയുണ്ട്. അഴിമതിക്കെതിരെ മന്‍ മോഹന്‍ സിംഗ് നടത്തുന്ന കുരിശുയുദ്ധമൊക്കെ മനസിലാക്കാനുള്ള ശേഷിയൊക്കെ ഇവിടത്തെ സാധാരണക്കാര്‍ക്കുണ്ട്.

കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാന്‍ വേണ്ടിയാണെന്നു പറഞ്ഞിരുന്നതെങ്കില്‍ അതിനൊരു ലോജിക്ക് ഉണ്ടായിരുന്നേനെ. പക്ഷെ അതും  തെറ്റാണ്. ഇപ്പോള്‍ റബ്ബറിന്റെ വില ഇടിയുന്നു. ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ തീരുവ സര്‍ക്കാര്‍ കുറയ്ക്കുന്നു. ഇതൊക്കെ ആരെ സഹായിക്കാന്‍  വേണ്ടി ആണെന്ന് ഇവിടത്തെ കര്‍ഷകര്‍ക്കൊക്കെ അറിയാം.

ധാന്യങ്ങള്‍ നശിച്ചു പോകാന്‍  അനുവദിക്കുന്നതിന്, എന്തെങ്കിലും ഒരു കാരണമുണ്ടെങ്കില്‍ അത് വന്‍കിട കച്ചവടക്കാരെ സഹായിക്കാന്‍  വേണ്ടി മാത്രമാണ്. അല്ലാതെ കര്‍ഷകരെയോ പാവങ്ങളെയോ സഹായിക്കാന്‍ വേണ്ടി അല്ല. വസ്ത്രമില്ലെങ്കില്‍  ഉള്ളത് അലക്കി ഉടുക്കാം, ഭക്ഷണമില്ലെങ്കിലോ? എത്ര കഷ്ടപ്പെട്ടായാലും ഈ പട്ടിണി പാവങ്ങള്‍ അരി മേടിക്കുമെന്ന് കച്ചവടക്കാര്‍ക്കും, അവരെ സഹായിക്കുന്ന സര്‍ക്കാരിനും അറിയാം. ഈ നിസഹായ അവസ്ഥ മനസിലാക്കാനുള്ള ശേഷി താങ്കള്‍ക്കും ഇല്ല.

അഴിമതി നിത്യ ജീവിതത്തിന്റെ ഭാഗമാക്കിയ,. അതി നു വളം വച്ചു കൊടുക്കുന്ന, അതിനെതിരെ കണ്ണടക്കുന്ന, മറ്റുള്ളവര്‍ അഴിമതി ചെയ്യാന്‍ മാതൃക കാണിച്ച് കൊടുക്കുന്ന മന്‍ മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ അഴിമതി പേടിച്ച് ധാന്യങ്ങള്‍ നശിക്കാന്‍ അനുവദിക്കുന്നു എന്ന തമാശ തൊള്ള തൊടാതെ വിഴുങ്ങാനുള്ള ബുദ്ധി മാന്ദ്യം എനിക്കില്ല.

kaalidaasan said...

Ananth,

I use aksharangal.com, which is an online transliteratior.

aksharangal.com

There two panes, one for manglish on the left side and we can see the Malayalam on right side. Just type on the left pane. You will see simultaneously on the right side. When you finish just copy and paste from the right pane.

For ക്ര, പ്ര etc, just type kra, pra etc.

If there is some mistake it is easy to correct in this transilerator. But in google, we have to retype the whole word.

Typing is almost similar to google transilerator.

The only issue is with കൃ , തൃ , സൃ etc. For that I use google transilerator.

Try Google Input Tools online

For these letters, use kru, thru, sru etc and press space bar.



Ananth said...
This comment has been removed by the author.
Ananth said...

>>>you cannot flood the market with free food grains and expect the farmers to get a decent price..താങ്കളീ പറഞ്ഞത് എന്തര്‍ത്ഥത്തിലാണ്? ആരാണിവിടെ free food grains കൊണ്ട് market , flood ചെയ്യിക്കുന്നത്?<<<

nobody, i said govt is NOT doing that for a reason... you would like the govt to distribute food grains free, that would be tantamount to flooding the market and once an item is available free its market price would tend to fall is just economics 101.... if the farmers are to get a decent price the market price needs to be maintained.....

>>>മാര്‍ക്കറ്റ് ഇതിനിടയില്‍ വരുന്നില്ലല്ലോ. വെറുതെ കൊടുക്കുക എന്നു പറഞ്ഞാല്‍ വെറുതെ വിതരണം ചെയ്യുക എന്നതാണ്. അല്ലാതെ മാര്‍ക്കറ്റില്‍ കൊണ്ടു വച്ച് കച്ചവടം ചെയ്യുക എന്നല്ല.<<<

market is a term used in economic parlance to refer to the arena/mechanism that enables supply of an item to meet the demand for it...when govt releases food grains for free through whatever channel it affects the market for it ie demand supply equn is affected and it tends to find a new equilibrium at a new price level


>>>മന്‍ മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ അഴിമതി പേടിച്ച് ധാന്യങ്ങള്‍ നശിക്കാന്‍ അനുവദിക്കുന്നു എന്ന തമാശ<<<

i suspect you are deliberately trying to spin what i said ...still let me clarify.....what i said was

1...the control exercised in the release of the stockpile of foodgrains is aimed at maintaining the market price so that the farmers get decent returns....as for the wastage due to lack of proper infrastructure and inadequate logistics , that is something you can pin the blame on the govt

2...the practice of dishing out freebies create an atmosphere conducive to corruption at all levels.....i don't think i need to respond to your argument that, beacuse the manmohan govt has indulged in corruption on a large scale in 2g, coal etc they should allow the same in public distribution system also


>>>For ക്ര, പ്ര etc, just type kra, pra etc<<<

what i asked was , for ക്ര, പ്ര etc is it possible to get the modifier on the left side of the consonant ക, പ etc like it used to be done earlier

kaalidaasan said...

>>>>nobody, i said govt is NOT doing that for a reason... you would like the govt to distribute food grains free, that would be tantamount to flooding the market and once an item is available free its market price would tend to fall is just economics 101.... if the farmers are to get a decent price the market price needs to be maintained.....<<<<

താങ്കളീ പറയുന്നത് unjust economics ആണ്.

മുതലാളിത്ത രാജ്യങ്ങളില്‍ ഒരിടത്തും കര്‍ഷകര്‍ക്ക് താങ്കളീ പറയുന്ന decent price കിട്ടുന്നില്ല. അതുകൊണ്ട് അവിടെ ഭീമമായ സബ്സിഡികള്‍ സര്‍ക്കാര്‍ തന്നെ നല്‍കുന്നു. അഴിമതിയും കരിഞ്ചന്തയും  പൂഴുത്തി വയ്പ്പുമില്ല എന്നഭിമാനിക്കുന്ന നാട്ടിലെ അവസ്ഥ ഇതാണ്. കര്‍ഷകനു decent price ലഭിക്കുന്നുണ്ടെങ്കില്‍ പിന്നെ ഈ സബ്സിഡിക്ക് അര്‍ത്ഥമില്ലല്ലോ.

മന്‍  മോഹന്‍ സിംഗ് ഭരിക്കുനത് ജനങ്ങള്‍ക്ക് വേണ്ടിയല്ല. മാര്‍കറ്റിനു വേണ്ടിയാണ്., മാര്‍കറ്റിനെ നിയന്ത്രിക്കുന്ന ശക്തികള്‍ക്ക് വേണ്ടി ആണ്. അല്ലാതെ കര്‍ഷകര്‍ക്ക് decent price കിട്ടാനാണെന്നതൊക്കെ താങ്കളുടെ twist.

വികസിത രാജ്യങ്ങളിലെ ജനങ്ങളിലെ ഭൂരിഭാഗം പേര്‍ക്കും ഭക്ഷണം വാങ്ങാനുള്ള ശേഷിയുണ്ട്. അതുകൊണ്ട് അവിടത്തെ നയങ്ങള്‍ ഒരു പക്ഷെ നല്ലതായിരിക്കും. പക്ഷെ അതേ നയങ്ങള്‍ ഇന്‍ഡ്യ പോലെ ഒരു ദരിദ്ര രാജ്യത്ത് പ്രയോഗിക്കുന്നത് ആശാസ്യമല്ല.

ഭൂരിഭാഗം പേര്‍ക്കും ഭക്ഷണം വാങ്ങാന്‍ ശേഷിയില്ലെങ്കില്‍ മാര്‍കറ്റിനെ നിയന്ത്രിക്കുന്നവര്‍ക്ക് വേണ്ടി ഭരണം നടത്തരുത്. 20 വര്‍ഷങ്ങളായി മന്‍ മോഹന്‍ സിംഗിനത് മനസിലായിട്ടില്ലായിരുന്നു. ഇപ്പോളത് മനസിലായി. അതുകൊണ്ട് ഇപ്പോള്‍ ഭഷ്യ സുരക്ഷ നടപ്പിലാക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. അതിന്റെ കാരണം  ഇന്‍ഡ്യക്കാരുടെ പ്രശ്നങ്ങള്‍ അറിയുന്നവര്‍ ഇവിടെ ഉണ്ട് എന്നതാണ്. ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്ന ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി 82 കോടി ജനങ്ങള്‍ക്ക്, കിലോക്ക് 1 രൂപ മുതുല്‍  3 രൂപ വരെ വിലക്ക് 5 കിലോ ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ പോകുന്നു. കര്‍ഷകരില്‍ നിന്നും  തന്നെയാണീ ധാന്യം സംഭരണം നടത്താന്‍  പോകുന്നതും. ഇതു വഴി 60 മില്യണ്‍ ടണ്‍ ധാന്യങ്ങളാണ്, കിലോക്ക് 3 രൂപയില്‍ താഴെ വില്‍ക്കാന്‍ പോകുന്നത്. താങ്കളീ പറയുന്ന economics 101 മന്‍ മോഹന്‍ സിംഗിനറിയില്ല എന്നാണോ താങ്കളുടെ പക്ഷം.?

kaalidaasan said...

>>>>market is a term used in economic parlance to refer to the arena/mechanism that enables supply of an item to meet the demand for it...when govt releases food grains for free through whatever channel it affects the market for it ie demand supply equn is affected and it tends to find a new equilibrium at a new price level<<<<

കര്‍ഷകര്‍ക്ക് decent price കിട്ടാന്‍  വേണ്ടി ഇതുപോലെ ഒന്നും ചെയ്യരുതെന്ന സാമ്പത്തിക പാഠവും, മര്‍ക്കറ്റ് എന്താണെന്നുള്ള കളാസും എനിക്കെടുക്കുന്ന  താങ്കളുടെഅറിവിലേക്കായി മറ്റൊന്നു കൂടി പറയാം.

ഇപ്പോള്‍ റബ്ബറിന്റെ വില ഇടിയുകയാണ്. അതിന്റെ പ്രാധാന കാരണം ഇറക്കുമതി ചെയ്യുന്ന റബറിന്റെ തീരുവ കുറച്ചതാണ്.

ഇന്ന് രാജ്യത്ത്‌ കര്‍ഷകരിലും വ്യാപാരികളിലുമായി 2,45,000 ടണ്‍ റബര്‍  കെട്ടിക്കിടക്കുന്നുണ്ട്. എന്നിട്ടും വന്‍തോതില്‍ ഇറക്കുമതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ ഒത്താശചെയ്യുന്നു. അടിയന്തര സാഹചര്യങ്ങളില്‍ തീരുവ ഉയര്‍ത്തി ഇറക്കുമതി നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന്‌ അധികാരമുള്ളപ്പോള്‍, ഇറക്കുമതി തീരുവ കുറച്ച് വന്‍കിട ടയര്‍ വ്യവസായികളെ സഹായിക്കുന്ന നടപടിയാണിത്. താങ്കളീ കൊട്ടിഘോഷിക്കുന്ന decent price റബര്‍ കര്‍ഷകര്‍ക്കും വേണ്ടേ?

താങ്കളീ പറയുന്ന വാചാടോപങ്ങളൊന്നുമല്ല ഇതിന്റെയൊക്കെ പിന്നിലുള്ളത്. കര്‍ഷകര്‍ക്ക് decent price ലഭിക്കാത്തതിന്റെ കാരണങ്ങളൊക്കെ താങ്കളൊഴികെ എല്ലാവര്‍ക്കും അറിയാം. ഇടനിലക്കാരുടെ ചൂക്ഷണവും, അഴിമതിയും, കെടുകാര്യസ്ഥതയും സര്‍ക്കാരിന്റെ കഴിവു കേടും, കര്‍ഷകരെയും പാവപ്പെട്ടവരെയും ഒക്കെ മറന്ന് പണക്കാരെയും വന്‍കിട വ്യവസായികളെയും കച്ചവടക്കാരെയുമൊക്കെ സഹായിക്കുന്ന നിലപാടുമൊക്കെ ആണ്. ഇടനിലക്കാരും കച്ചവടക്കാരും മിതമായ ലഭമുണ്ടാക്കുന്നു എങ്കില്‍ ഒരു കര്‍ഷകനും decent price കിട്ടാതെ പോകില്ല. അമിത ലഭമുണ്ടാക്കാന്‍ വ്യപാരികള്‍ ശ്രമിക്കുമ്പോഴും, കൈകൂലി മേടിച്ച് അധികാരികള്‍  അതിനു പിന്തുണ കൊടുക്കുന്നതുമൊക്കെ ആണ്, കര്‍ഷകനു decent price ലഭിക്കാതിരിക്കാനുള്ള കാരണങ്ങള്‍. അല്ലാതെ ഇതില്‍ താങ്കളീ പറയുന്ന economics 101 ഒന്നുമില്ല. കര്‍ഷനു decent price കിട്ടാന്‍ വേണ്ടി സുബോധമുള്ള ആരും ധാന്യങ്ങള്‍ തുറന്ന സ്ഥലത്ത് കൂട്ടിയിട്ട് നശിക്കാന്‍ ആനുവദിക്കില്ല. മാര്‍ക്കറ്റില്‍ ഇത് വന്ന് വില താഴുന്നതാണു പ്രശ്നമെങ്കില്‍ അത് സുരക്ഷിതമായി സംഭരിച്ചു വയ്ക്കുകയേ ഉള്ളൂ. സംഭരിക്കാനുള്ള സൌകര്യമില്ലാത്തതുകൊണ്ടു തന്നെയാണത് നശിച്ചു പോകുന്നതും. അത് സര്‍ക്കാരിന്റെ പാളിച്ചയാണ്. ചൊവ്വയിലേക്ക് വെറുതെ പേടകമയച്ച് വന്‍ശക്തികളോട് മത്സരിക്കുന്ന ഒരു രാജ്യത്തിനു ധാന്യം സംഭരിക്കാനുള്ള ശേഷിയില്ല എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അത് സമ്മതിക്കാന്‍ താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ട്.

താങ്കളേക്കാള്‍ മുന്തിയ സാമ്പത്തിക വിദഗ്ദ്ധനാണ്, മന്‍ മോഹന്‍ സിംഗ്. അദ്ദേഹം ഇതാ 60 മില്യണ്‍ ടണ്‍ ധാന്യങ്ങള്‍ വര്‍ഷം തോറും കിലോക്ക് 3 രൂപയില്‍ താഴെ വച്ച് 82 കോടി ജനങ്ങള്‍ക്ക് കൊടുക്കാന്‍ പോകുന്നു. ദിവസം 29 രൂപ വരുമാനമുള്ളവര്‍ പണക്കാരാണെന്ന കണ്ടുപിടുത്തമൊക്കെ തൊള്ള തൊടാതെ വിഴുങ്ങിയാണിത് ചെയ്യാന്‍ പോകുന്നത്. ഒരു കര്‍ഷകനും ഇതുകൊണ്ട് തന്റെ വിളവിനു decent price കിട്ടില്ല എന്നു കരയുന്നുമില്ല.

kaalidaasan said...



എല്ലാ നാണ്യ വിളകളുടെയും വില ഇന്‍ഡ്യയില്‍ എങ്ങനെയാണിടിഞ്ഞതെന്ന് കര്‍ഷകര്‍ക്കൊക്കെ അറിയാം. ഇറക്കുമതി ചെയ്യുന്നതിനു ചുങ്കം പിരിക്കുക എന്നത് ലോകം മുഴുവനുമുള്ള നിയമമാണ്. പല അന്താരഷ്ട്ര കരാറുകളുടെയും പേരില്‍ നിലവാരം കുറഞ്ഞ നാണ്യവിളകള്‍, മന്‍ മോഹന്‍ സിംഗ് ഇന്‍ഡ്യയിലേക്ക് തീരുവ ഒഴിവാക്കിയും കുറഞ്ഞ തീരുവയിലും ഒക്കെ ഇറക്കുമതി ചെയ്ത് എല്ലാറ്റിന്റെയും വിലകുറച്ച് ഇവയുടെ കൃഷിയൊക്കെ നാമവശേഷമാക്കി. അപ്പോഴൊന്നും കര്‍ഷകര്‍ക്ക് decent price വേണമെന്നു തോന്നാത്ത സാമ്പത്തിക വിദഗ്ദ്ധര്‍ക്ക്, വിശന്നു നരകിക്കുന്ന അശരണര്‍ക്ക് സൌജന്യമായോ കുറഞ്ഞ വിലക്കോ ജീവന്‍ നിലനിറുത്താന്‍  വേണ്ട ഭക്ഷ്യ ധാന്യം ​കൊടുക്കുമ്പോള്‍  ഉണ്ടാകുന്ന കര്‍ഷകസ്നേഹം വ്യജമാണെന്നു തിരിച്ചറിയാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. കര്‍ഷകനു decent price കിട്ടില്ല എന്നു പറയുന്ന മനശാസ്ത്രം എന്താണെന്നു പിടികിട്ടാനും ബുദ്ധിമുട്ടില്ല.

ഇതു തന്നെയാണ്, സ്വര്‍ണ്ണത്തിന്റെ കാര്യത്തിലും സംഭവിച്ചത്. ഉദാരനയം എന്നൊക്കെ പറഞ്ഞ് പലനിയന്ത്രണങ്ങളും എടുത്ത് മാറ്റി. സ്വര്‍ണ്ണം ഇഷ്ടം പോലെ കൊണ്ടു വരാന്‍ സമ്മതിച്ചു. ആരുമൊന്നും ചോദിക്കാനില്ലാത്ത അവസ്ഥ ഉണ്ടായപ്പോള്‍ നേരായ മാര്‍ഗ്ഗത്തിലൂടെയും  നിയമ വിരുദ്ധ മാര്‍ഗ്ഗത്തിലൂടെയും ടണ്‍ കണക്കിനു സ്വര്‍ണ്ണം ഇന്‍ഡ്യയിലേക്ക് വന്നു. Current accountant deficit പരിതാപകരമാം വിധം ശോചനീയ അവസ്ഥയില്‍ എത്തിയപ്പോള്‍, വിദേശ നാണയത്തിനു വേണ്ടി കരുതല്‍  സ്വര്‍ണ്ണശെഖരം പണയം വയ്‌ക്കാന്‍ പോലും ആലോചിച്ചു. 1991ല്‍ ഉണ്ടായ അവസ്ഥയില്‍ നിന്നും മഹാത്ഭുതത്തിലൂടെ ഇന്‍ഡ്യന്‍  സമ്പദ് രംഗം രക്ഷപ്പെടുത്തിയ മഹാന്റെ 20 വര്‍ഷത്തെ പരിഷ്കാരങ്ങളുടെ ബാക്കി പത്രമാണിതെന്നോര്‍ക്കുക. എങ്ങനെയും എണ്ണ ഇറക്കുമതി ചെയ്യാനുള്ള വിദേശ നാണ്യം ഉണ്ടാക്കാന്‍ വേണ്ടി പിടിമുറുക്കിയത് കസ്റ്റംസ് ഡ്യൂട്ടിയിലയിരുന്നു. അപ്പോള്‍ പുറത്തു വന്ന സത്യങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. രാഷ്ട്രീയക്കാരുടെയും, പോലീസിന്റെയും, കസ്റ്റംസിന്റെയുമൊക്കെ ഒത്താശയോടെ സിനിമ താരങ്ങളെ വരെ വച്ച് സ്വര്‍ണ്ണം കള്ളക്കടത്തു നടത്തുന്നതിന്റെ നാറിയ കഥകളാണിപ്പോള്‍ ഓരോ ദിവസവും പുറത്തു വരുന്നത്.

പണം കായ്ക്കുന്ന മരമില്ല എന്നു കരയുന്ന വിദഗ്ദ്ധനൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥക്ക് ഇതൊക്കെ ഏല്‍പ്പിക്കുന്ന ആഘാതം സാമ്പത്തിക വിദഗ്ദ്ധനായ പ്രധാന മന്ത്രിക്ക് അറിയില്ല എന്നൊക്കെ പറഞ്ഞാല്‍  അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥ നേരിടാന്‍ പോകുന്ന മറ്റൊരു പ്രശ്നം  ഇതിലും കടുത്തതായിരിക്കും. ഇറാന്റെ മേലുള്ള sanctions ഒക്കെ അടുത്തു തന്നെ എടുത്തു മാറ്റും. അപ്പോള്‍ ഇറാന്‍ എണ്ണ നില്‍പ്പന ഡോളറിലേക്കും  യൂറോയിലേക്കും മാറ്റും. ഇത് വരെ ഇന്‍ഡ്യന്‍ രൂപകൊടുത്ത് ഇറാന്റെ എണ്ണ വാങ്ങിയിരുന്ന ഇന്‍ഡ്യ ഇനി ഡോളറിലോ യൂറോയിലോ വിലകൊടുക്കേണ്ടി വന്നേക്കാം.ഡോളറിലും യൂറോയിലും വില്‍ക്കാമെങ്കില്‍ ്‌, എന്തിനു വില കുറഞ്ഞ ഇന്‍ഡ്യന്‍ രൂപ മേടിച്ച് എണ്ണ വില്‍ക്കണമെന്നൊക്കെ ഇറാനു തോന്നിയാല്‍ കുറ്റം പറയാനും ആകില്ല. ഇന്‍ഡ്യയിലേക്കുള്ള വതക പൈപ്പ് ലൈന്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തേത്തുടര്‍ന്ന് അട്ടിമറിച്ച മന്‍ മോഹന്‍ സിംഗിന്റെ ഇന്‍ഡ്യക്ക് സൌജന്യമൊന്നും നല്‍കേണ്ട എന്നവര്‍ തീരുമാനിക്കുന്നതിനെയും കുറ്റപ്പെടുത്താന്‍ ആകില്ല.

ഇന്‍ഡയില്‍ ആഴ്ച തോറും ഇന്ധന വില കൂട്ടിയാലൊന്നും ഡോളര്‍ കിട്ടില്ല.
സാമ്പത്തിക വിദ്ഗദ്ധനെന്ന പേര്, നെറ്റിയില്‍ ഒട്ടിച്ചു വച്ചാലൊന്നും ഒരു രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നവും പരിഹരിക്കാന്‍ ആകില്ല. അതിന്, യഥാര്‍ത്ഥ വൈദഗ്ദ്ധ്യം വേണം. കൂടെ രാജ്യത്തേക്കുറിച്ചും അവിടത്തെ ജനങ്ങളേക്കുറിച്ചും  അടിസ്ഥാന വിവരവും ഉണ്ടാകണം. ഒരു ക്ളൌണിനേപ്പോലെ പെരുമാറുന്ന രാഹുല്‍ ഗാന്ധിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍  സന്തോഷമേ ഉള്ളൂ എന്നു പറയുന്ന ഒരു വിനീത ദാസന്‍ മാത്രമാണ്, മന്‍ മോഹന്‍ സിംഗ്. അല്ലാതെ ചിലര്‍ കൊട്ടിഘോഷിക്കുന സമ്പത്തിക വൈദഗ്ദ്ധ്യമൊനും ഇദ്ദേഹത്തിനില്ല.


kaalidaasan said...

>>>>i suspect you are deliberately trying to spin what i said ...still let me clarify.....what i said was

1...the control exercised in the release of the stockpile of foodgrains is aimed at maintaining the market price so that the farmers get decent returns....as for the wastage due to lack of proper infrastructure and inadequate logistics , that is something you can pin the blame on the govt<<<<


ധാന്യ ശേഖരത്തിന്റെ stockpile , release ചെയ്യുന്നതിനേക്കുറിച്ചൊന്നും ഞാന്‍ ഒന്നും ഇവിടെ പറഞ്ഞില്ല. തുറസായ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന ധാന്യം നശിച്ചു പോകുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളുമാണു ഞാന്‍ ഇവിടെ അവതരിപ്പിച്ചതും അതേപ്പറ്റി അഭിപ്രായം പറഞ്ഞതും. അത് അങ്ങനെ നശിച്ചുപോകാന്‍ അനുവദിക്കാതെ ദരിദ്രര്‍ക്ക് വെറുതെ കൊടുത്തു കൂടെ എന്നു മാത്രമേ ഞാന്‍ ചോദിച്ചുള്ളു. ആ ചോദ്യം ഈ പവപ്പെട്ടവരോട് അനുകമ്പയുള്ള ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ മാത്രമേ ചോദിച്ചുള്ളു. ശരാശരി സംവേദനക്ഷമതയുള്ള ആര്‍ക്കും ഇത് മനസിലാകുമെന്നാണെന്റെ അഭിപ്രായം. അതിലേക്ക് മാര്‍ക്കറ്റിന്റെ കഥയൊക്കെ പറഞ്ഞ് spin ചെയ്യാന്‍ വന്നത് താങ്കളാണ്.

kaalidaasan said...

>>>>2...the practice of dishing out freebies create an atmosphere conducive to corruption at all levels.....i don't think i need to respond to your argument that, beacuse the manmohan govt has indulged in corruption on a large scale in 2g, coal etc they should allow the same in public distribution system also<<<<

ഒന്നും വെറുതെ കൊടുക്കാത്ത എല്ലാ മേഘലകളിലും ഇന്‍ഡ്യയില്‍ അഴിമതി ഉണ്ട്. സാധാരണക്കാരന്‍ മുതല്‍ മന്ത്രിമാര്‍ വരെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു. വില്ലേജ് ഓഫീസര്‍മാര്‍ മുതല്‍ പ്രധാന മന്ത്രി വരെ അഴിമതി നടത്തുന്നു. മന്‍ മോഹന്‍ സിംഗിന്റെ ഭരണത്തില്‍ അഴിമതി വ്യവസ്ഥിതിയുടെ ഭാഗം തന്നെ ആയിരിക്കുന്നു. അതിന്റെ കാരണം ആര്‍ക്കെങ്കിലും എന്തെങ്കിലും വെറുതെ കൊടുക്കുന്നതല്ല. ഭരണ പരാജയമാണ്. അതു മറച്ചു വയ്ക്കുന്നവരുടെ അജണ്ടയാണ്, വെറുതെ കൊടുത്താല്‍ അഴിമതി ഉണ്ടാകുമെന്നൊക്കെ പ്രചരിപ്പിക്കുന്നതും. നിര്‍ഭഗ്യവശാല്‍ താങ്കളും ആ അജണ്ടക്ക് കുഴലൂത്ത് നടത്തുകയാണ്.

അഴിമതി ഇല്ലാതാക്കേണ്ടത് ഭരിക്കുന്നവരുടെ കടമായാണ്. അത് ചെയ്യാത്തത് കഴിവു കേടാണ്. ദരിദ്രനു സൌജന്യമായി ഭക്ഷ്യധാന്യങ്ങള്‍ കൊടുത്താല്‍ ഉടനെ അഴിമതി ഉണ്ടാകുമെന്നു പറയുന്നത് ശരിയല്ല. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി ഉടനെ ശിക്ഷിക്കുന്ന നിയമമുണ്ടായാല്‍ ആരും അഴിമതി കാണിക്കാന്‍ ധൈര്യപ്പെടില്ല. അവിടെയാണ്, കെജ്‌രിവാള്‍ മുന്നോട്ടു വയ്ക്കുന്ന ജന ലോക് പാലിന്റെ പ്രസക്തി. പ്രധാന മന്ത്രി മുതല്‍  റേഷന്‍ കടക്കാരന്‍ വരെ പരിധിയില്‍ വരുന്നതും, ക്രമക്കേടു കണ്ടാല്‍ ഉടന്‍ ശിക്ഷ കൊടുക്കുന്നതുമായ ഒരു സംവിധാനം ​ഉണ്ടാകട്ടെ. അപ്പോള്‍ അഴിമതി നിയന്ത്രിക്കാന്‍  ആകും. ഒരു പക്ഷെ വേരോടെ പിഴുതെറിയാനും ആകും. അതിനു വേണ്ടത് കഴിവുള്ള ഭരണാധികാരികളെയാണ്.

kaalidaasan said...

ബി ജെ പിയും കോണ്‍ഗ്രസും നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് ആം  ആദ്മി പാര്‍ട്ടിയെ വെട്ടില്‍ വീഴ്ത്താന്‍ ശ്രമിച്ചു. പക്ഷെ കെജ്‌രിവള്‍ ആ ചൂണ്ടയില്‍ കൊത്തിയില്ല. പകരം ഉപാധികളോടെയുള്ള പിന്തുണ മതിയെന്നു പറഞ്ഞ് കൊണ്‍ഗ്രസിനെയും ബി ജെ പിയേയും വെട്ടിലാക്കിയിരിക്കുന്നു.

തങ്ങള്‍  പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന 18 കാര്യങ്ങള്‍ നടപ്പില്ലാക്കാന്‍  അനുവദിച്ചാലേ മന്ത്രി സഭ ഉണ്ടാക്കു എന്നു പറഞ്ഞ് കെജ്‌രിവാള്‍ കോണ്‍ഗ്രസിനും ബി ജെപ്പിക്കും കത്തു നല്‍കി. ഇവയാണാ 18 കാര്യങ്ങള്‍.

1. ഡല്‍ഹിയിലെ വി.ഐ.പി. സംസ്‌കാരം ഒഴിവാക്കണം. മന്ത്രിമാര്‍, എം.എല്‍.എമാര്‍, ഉന്നത ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ പ്രത്യേക സുരക്ഷയും വലിയ ബംഗ്ലാവുകളും ഉപേക്ഷിക്കണം. കാറുകളിലെ ചുവപ്പ്‌ ബീക്കന്‍ ലൈറ്റ്‌ നീക്കം ചെയ്യണം.
2. ലോക്‌പാല്‍ ബില്‍ പാസാക്കുക
3. മൊഹല്‍ സഭ(നാട്ടുകൂട്ടം)യില്‍ ജനങ്ങള്‍ തീരുമാനമെടുക്കും.
4. ഡല്‍ഹിക്കു പുര്‍ണ സംസ്‌ഥാന പദവി ലഭിക്കണം. അഭ്യന്തര വകുപ്പ്‌ കേന്ദ്രം നിയന്ത്രിക്കുന്ന അവസ്‌ഥ മാറണം.
5. വൈദ്യുതി മേഖലയിലെ വിതരണ കമ്പനികള്‍ പ്രവര്‍ത്തനം നടത്തിയ കാലം മുതലുള്ള ഓഡിറ്റ്‌ നടത്തണം. ഇതിനു തയാറാകാത്ത കമ്പനികളുടെ ലൈസന്‍സ്‌ റദ്ദാക്കണം.
6. ഒരു വ്യക്‌തിക്കു പ്രതിദിനം ആവശ്യമുള്ള 220 ലിറ്റര്‍ ജലം നല്‍കാത്തതില്‍ മറുപടി പറയണം. വെള്ളം മോഷ്‌ടിക്കുന്ന മാഫിയക്കെതിരേ നടപടി വേണം.
7. വൈദ്യുതി മീറ്ററുകള്‍ പരിശോധിക്കണം.
8. 30 ശതമാനം ഡല്‍ഹി നിവാസികളും അനധികൃത കോളനികളിലാണു താമസിക്കുന്നത്‌. ഇതു നിയമാനുസൃതമാക്കണം.
9. ചേരികളിലും കോളനികളിലും താമസിക്കുന്നവര്‍ക്ക്‌ എല്ലാസൗകര്യങ്ങളോടുമുള്ള ഭവനം നിര്‍മിച്ചു കൊടുക്കാന്‍ തയാറാണോ എന്നറിയിക്കുക.
10. കരാര്‍ അടിസ്‌ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കു സ്‌ഥിരം ജോലി ഉറപ്പ്‌ വരുത്തുക.
11. സാധാരണ കച്ചവടക്കാര്‍ക്കു റോഡ്‌, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം.
12. ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപത്തിന്‌ എ.എ.പി.എതിരാണ്‌.
13. ഗ്രാമങ്ങളില്‍ താമസിക്കുന്ന കൃഷിക്കാര്‍ക്കു സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യം ഉറപ്പ്‌ വരുത്തുക.
14. 500 പുതിയ സ്‌കൂളുകള്‍ തുറക്കണം. ഫീസ്‌ സുതാര്യമാക്കുക(സ്വകാര്യ സ്‌കൂളുകളിലെ ഫീസ്‌ കൊള്ള പ്രധാന പ്രചാരണ വിഷയമായിരുന്നു)
15. സ്വകാര്യ ആശുപത്രികള്‍ ജനങ്ങളെ പിഴിയുന്നത്‌ അവസാനിപ്പിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടെ ആശുപത്രികള്‍ ആരംഭിക്കുക.
16. വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു പ്രത്യേക സുരക്ഷാ യൂണിറ്റ്‌. എല്ലാ സ്‌ത്രീപീഡനകേസുകളും മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണം.
17. ന്യായാധിപന്മാരുടെ ഒഴിവുകള്‍ നികത്തുകയും ആവശ്യത്തിനു കോടതികള്‍ സൃഷ്‌ടിക്കുകയും ചെയ്യുക. കേസുകള്‍ ആറുമാസത്തിലധികം കെട്ടികിടക്കാന്‍ പാടില്ല.
18. മേല്‍പ്പറഞ്ഞ വിഷയങ്ങളിലെല്ലാം ഡല്‍ഹി ഭരിക്കുന്ന കോര്‍പറേഷനുകള്‍ പിന്തുണ നല്‍കുമോയെന്നും അറിയിക്കണം.
-

ബി ജെപിയും കോണ്‍ഗ്രസും അവരുടെ തനിനിറം കാട്ടിയിരിക്കുന്നു. കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത് ഇങ്ങനെ.

ഭരണപരിചയമില്ലാത്തതും വിവരക്കേടുമാണു ആം ആദ്‌മിപാര്‍ട്ടിയുടെ തെറ്റായ അവകാശവാദങ്ങള്‍ക്കു പിന്നില്‍. വാഗ്‌ദാനങ്ങള്‍ നല്‍കുന്നതും ഭരിക്കുന്നതും വ്യത്യസ്‌ഥമാണ്. സര്‍ക്കാര്‍ രൂപീകരിച്ച്‌ ജനങ്ങളോട്‌ വാഗ്‌ദാനം ചെയ്‌ത കാര്യങ്ങള്‍ സാക്ഷാത്‌ക്കരിക്കാന്‍ ശ്രമിക്കണം.

ബി ജെ പിയുടെ പ്രതിക്രണം.

സര്‍ക്കാരുണ്ടാക്കാന്‍ അവസരമുണ്ടായിട്ടും മറ്റു പാര്‍ട്ടികള്‍ക്കു മേല്‍ കുതിരകയറുന്ന ആം ആദ്‌മി പാര്‍ട്ടിക്ക്‌ അഹങ്കാരമാണ്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെപ്പറ്റി ആലോചിക്കാതെ മറ്റു പാര്‍ട്ടികള്‍ക്കെതിരേ അടിസ്‌ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാനാണ്‌ ആം ആദ്‌മി പാര്‍ട്ടി സമയം ചെലവഴിക്കുന്നത്. ആം ആദ്‌മി പാര്‍ട്ടി അവരുടെ നയങ്ങള്‍ മറ്റു പാര്‍ട്ടികളില്‍ അടിച്ചേല്‍പ്പിക്കാനാണു ശ്രമിക്കുന്നത്‌. ഇതനുവദിക്കാനാവില്ല. ആം ആദ്‌മി പാര്‍ട്ടി നാടകം കളിച്ചു മാറിനില്‍ക്കരുത്.

നിരുപാധിക പിന്തുണ കൊടുക്കുന്നവര്‍ക്ക് ഇതൊക്കെ നടപ്പിലാക്കാന്‍ അനുവദിക്കാമെന്നും കൂടി പറഞ്ഞു കൂടേ?

ആം ആദ്‌മിപാര്‍ട്ടിയെക്കൊണ്ട്‌ എങ്ങനെയെങ്കിലും സര്‍ക്കാര്‍ രൂപീകരിപ്പിച്ച്‌, പിന്നീട് തട്ടിക്കളിച്ച് നാണം കെടുത്താം എന്ന ഈ പാര്‍ട്ടികളുടെ മോഹമാണു പൊലിഞ്ഞു പോയത്. പ്രശാന്ത് ഭൂഷനേപ്പോലുള്ള അതി പ്രഗത്ഭ അഭിഭാഷകരാണ്, ഈ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുള്ളതെന്ന് ഇവര്‍ മറക്കുന്നു. ഇത് വരെ ഡെല്‍ഹിയിലെ ജനങ്ങളെ വിഢികളാക്കിയതുപോലെ ഇവരെയും  വിഡ്ഢികളാക്കാമെന്നാണവരുടെ വിചാരം.

kaalidaasan said...

http://news.keralakaumudi.com/news.php?nid=cc697f0063398196e3ac9db236cc24e3


പാവപ്പെട്ടവർക്ക് ഒരു രൂപയ്ക്ക് അരി,​ മദ്ധ്യപ്രദേശിൽ ചൗഹാന്റെ ആദ്യ ഉത്തരവ്

ഭോപ്പാൽ: തുടർച്ചയായ മൂന്നാം തവണയും മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ സത്യപ്രതിജ്ഞയ്ക്കു ശേഷം ആദ്യ ഒപ്പുവച്ച ഉത്തരവ് പാവപ്പെട്ടവർക്ക് ഒരു രൂപയ്ക്ക് അരി നൽകുന്നതിനുള്ള പദ്ധതിയിൽ. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നതാണ് അത്.

Ananth said...

>>>ഉപാധികളോടെയുള്ള പിന്തുണ മതിയെന്നു പറഞ്ഞ് കൊണ്‍ഗ്രസിനെയും ബി ജെ പിയേയും വെട്ടിലാക്കിയിരിക്കുന്നു.<<<<

ഇതൊരു തരം delay tactics എന്നല്ലാതെ ഒന്നുമില്ല …..ഭരണത്തില്‍ വന്ന ശേഷം ചെയ്യാനുള്ള കാര്യങ്ങളാണ് ഉപാധികളായി പറയുന്നത് ....നിരുപാധിക പിന്തുണ നല്കി കഴിഞ്ഞും ഇങ്ങനെയൊക്കെ പറയുന്നത് എന്തിനാണെന്ന് മനസിലാക്കാന്‍ ആര്‍ക്കും സാധിക്കും....
സത്യത്തില്‍ AAP ആണു വെട്ടിലായിരിക്കുന്നത് ……8 പേരുടെ പിന്തുണ നിരുപാധികം നല്കും എന്ന് ഗവര്‍ണര്‍ക്ക്‌ രേഖാമൂലം കിട്ടിയപ്പോള്‍ വ്യക്തമായ ഭൂരിപക്ഷം സിദ്ധിച്ച കക്ഷി ഭരണം ഏറ്റെടുക്കാതെ ജനങ്ങളെ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് തള്ളിവിടുന്നത് തികച്ചും നിരുത്തരവാദ പരമായ ഒരു കാര്യമായി വ്യാഖ്യാനിക്കപ്പെടും ……അതേസമയം ജനം തള്ളികളഞ്ഞ കൊണ്ഗ്രസിന്റെ പിന്തുണ സ്വീകരിച്ചു അധികാരമേറ്റാലോ ഇവര് രണ്ടും ഒത്തുകളിക്കുക ആയിരുന്നു എന്ന ബീ ജേ പീയുടെ ആരോപണം സാധൂകരിക്കുന്ന ഒരു നടപടിയും ആവും ……അതു കൊണ്ടു എങ്ങനെയും ഉരുണ്ടുകളിച്ചു തങ്ങളുടെ വ്യവസ്ഥകള്‍ മറ്റവരങ്ങീകരിചില്ല എന്നു വരുത്തി തീര്‍ക്കുക അല്ലെങ്കില്‍ ജനങ്ങളോട് ചോദിച്ചിട്ട് അവരനുവദിച്ചില്ല എന്നൊക്കെ പറയുക എന്നിങ്ങനെയുള്ള മാര്‍ഗത്തില്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പിന് കളമൊരുക്കുക എന്നതിലെക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌ …..പക്ഷേ ദേശീയ തിരഞ്ഞെടുപ്പിനു മുന്നെയുള്ള കാലയളവില്‍ കാശ്മീര്‍ പോലുള്ള വിഷയങ്ങളില്‍ AAP യുടെ നിലപാടുകള്‍ close scrutiny ക്ക് വിധേയമാക്കപ്പെടും എന്നത് കൊണ്ടു ഇപ്പോഴത്തെ goodwill നിലനിര്ത്തുക ബുദ്ധിമുട്ടാവും.....കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബീ ജേ പീ യെ തോല്പിക്കാന്‍ എ എ പീക്ക് tactical voting നടത്തിയ മണ്ഡലങ്ങളിലെ കോണ്ഗ്രസ് വോട്ടുകളാവും അടുത്ത തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക

kaalidaasan said...

>>>>.ഭരണത്തില്‍ വന്ന ശേഷം ചെയ്യാനുള്ള കാര്യങ്ങളാണ് ഉപാധികളായി പറയുന്നത് ....നിരുപാധിക പിന്തുണ നല്കി കഴിഞ്ഞും ഇങ്ങനെയൊക്കെ പറയുന്നത് എന്തിനാണെന്ന് മനസിലാക്കാന്‍ ആര്‍ക്കും സാധിക്കും....<<<<

ഭരണത്തില്‍ വന്ന ശേഷം ചെയ്യാനുള്ള കാര്യങ്ങള്‍ തന്നെയാണ്, ഉപാധികളായി പറയുന്നത്. നിരുപാധിക പിന്തുണ എന്നൊക്കെ പറഞ്ഞ് അധികരത്തിലേറ്റിയിട്ട്, ഇടക്ക് വച്ച് പാലം വലിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ്, ചില ഉപാധികളൊക്കെ വയ്ക്കുന്നത്. അതു കൊണ്ടാണ്, ഇങ്ങനെയൊക്കെ പറയുന്നതും. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നും ഇല്ല.

kaalidaasan said...

>>>>സത്യത്തില്‍ AAP ആണു വെട്ടിലായിരിക്കുന്നത് ……8 പേരുടെ പിന്തുണ നിരുപാധികം നല്കും എന്ന് ഗവര്‍ണര്‍ക്ക്‌ രേഖാമൂലം കിട്ടിയപ്പോള്‍ വ്യക്തമായ ഭൂരിപക്ഷം സിദ്ധിച്ച കക്ഷി ഭരണം ഏറ്റെടുക്കാതെ ജനങ്ങളെ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് തള്ളിവിടുന്നത് തികച്ചും നിരുത്തരവാദ പരമായ ഒരു കാര്യമായി വ്യാഖ്യാനിക്കപ്പെടും <<<<

ആരാണു വെട്ടിലായതെന്നതൊക്കെ വഴിയെ അറിയാം. കോണ്‍ഗ്രസ് മാത്രമല്ല ബി ജെ പിയു ആം ആദ്മി പാര്‍ട്ടിക്കു പിന്തുണ വാഗ്ദാനം  ചെയ്തിട്ടുണ്ട്. ആര്‍ക്കാണ്, ഇതില്‍ ആത്മാര്‍ത്ഥത ഉള്ളതെന്ന് ഇനി അറിയാം.

ജനാധിപത്യ ഭരണം ഏറ്റെടുക്കുക എന്നു വച്ചാല്‍ ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കുക എന്നതാണ്. അത് കോണ്‍ഗ്രസ് നേതാവു പറഞ്ഞപോലെ, വാഗ്‌ദാനങ്ങള്‍ നല്‍കുന്നതും ഭരിക്കുന്നതും വ്യത്യസ്‌ഥമാണ് ,എന്ന വഞ്ചനയാണെന്ന് ആം ആദ്മി പാര്‍ട്ടി കരുതുന്നില്ല. നല്‍കുന വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്നതാണ്, അവരുടെ നിലപാട്. അവര്‍ക്ക് കോണ്‍ഗ്രസിനേപ്പോലെ ജനങ്ങളെ പറ്റിക്കാന്‍ തോന്നുന്നില്ല. അതുകൊണ്ട് അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന ആഗ്രഹമുണ്ട്. അതു പാലിക്കാനുള്ള പിന്തുണ കൊടുക്കുമോ എന്നാണവര്‍  ഇപ്പോള്‍ കോണ്‍ഗ്രസിനോടും  ബി ജെപിയോടും ചോദിച്ചിരിക്കുന്നത്. ഇത് വ്യക്ത മായ ലക്ഷ്യത്തോടെ തന്നെയാണ്. ജനങ്ങളെ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് തള്ളിവിടുന്നത് ശരയല്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഈ ഉപാധികള്‍ അംഗീകരിക്കുന്നു എന്ന ഉറപ്പു കൊടുക്കണം. സാധാരണ കൂട്ടു കക്ഷി ഭരണത്തില്‍ വയ്ക്കുന്ന ഉപോധികളൊന്നും അല്ല ഇവ. സ്ഥാനമാനങ്ങള്‍ക്കോ, വകുപ്പുകള്‍ക്കോ വേണ്ടിയുള്ള ഉപാധികളുമല്ല ഇവ. ജന ക്ഷേമകരമായ നടപടികള്‍ എടുക്കാനുള്ള അനുവാദമാണ്. ഇതില്‍ ഏതിനോടൊക്കെയാണ്, കോണ്‍ഗ്രസിനെതിര്‍പ്പുള്ളതെന്ന് അവര്‍ പറയട്ടെ. ജനങ്ങള്‍ അത് മനസിലാക്കട്ടെ. അല്ലെങ്കില്‍ തെരഞ്ഞെടുപ്പിലേക്ക് പോകട്ടെ. ആം ആദ്മി പാര്‍ട്ടിക്ക് ജനങ്ങളോട് പറയാന്‍ ഉള്ള കാരണം ഇത് തന്നെ ആയിരിക്കും.

ഭരണം എന്നു പറയുന്നത് എങ്ങനെയും അധികാരത്തിലേറുന്നതും, കോണ്‍ഗ്രസൊക്കെ ചെയ്യുന്നതുപോലെ എം പി മാരെ വിലക്കെടുത്ത് അധികാരം നിലനിറുത്തുന്നതമാണെന്ന് ആം ആദ്മി പാര്‍ട്ടിക്ക് തോന്നുന്നില്ല. അവര്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയതും ഇതേ ലക്ഷ്യത്തോടെ അല്ല.

ജനങ്ങളെ ഉടനെ ഒരു തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടുന്നത് ഇഷ്ടമല്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഈ ഉപാധികള്‍ അംഗീകരിക്കുകയാണു വേണ്ടത്. വേണമെങ്കില്‍ അവര്‍ക്ക് തങ്ങളുടെ പ്രകട പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടെ നടപ്പിലാക്കണമെന്ന ആവശ്യം കൂടെ വയ്ക്കാം. ആം ആദ്മി പാര്‍ട്ടി അത് തള്ളിക്കളയുമെന്ന് തോന്നുന്നില്ല. അതിനെ വേണമെങ്കില്‍ കോണ്‍ഗ്രസിനു പിന്തുണക്കാം. അല്ലെങ്കില്‍ ജനം തീരുമാനിക്കട്ടെ. ആം ആദ്മി പാര്‍ട്ടി ചെയ്യുന്നത് ശരിയല്ലെങ്കില്‍ ജനം അവരെ തള്ളിക്കളയട്ടെ. ജനാധിപത്യത്തില്‍ വോട്ടു ചെയ്യുന്നവരാണ്, യഥാര്‍ത്ഥ ഭരണാധികാരികള്‍.

ഇതുവരെ വഗ്ദാനം  നല്‍കലിനൊക്കെ അതെഴുതുന്ന കടലാസിന്റെ വിലപോലും കല്‍പ്പിക്കാത്ത രാഷ്ട്രീയപാര്‍ട്ടികളേപ്പോലെ അല്ല ആം ആദ്മി പാര്‍ട്ടി. സമയ ബന്ധിതമായി വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്നതാണവരുടെ നയം. കേരളത്തിലെ യു ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ 100 ദിവസത്തിനുള്ളില്‍ ഇത് ചെയ്യും, ഒരു വര്‍ഷത്തിനുള്ളില്‍ ഇത് ചെയ്യും, രണ്ടു വര്‍ഷത്തിനുള്ളില്‍  ഇത് എന്നൊക്കെ പറഞ്ഞ് ചില കടലാസുകള്‍ ആഘോഷത്തോടെ വിതരണം ചെയ്തിരുന്നു. അതൊക്കെ ചെയ്തോ എന്ന് ഇപ്പോള്‍ ആരും അന്വേഷിക്കുന്നില്ല. പ്രതിപക്ഷം പോലും അതൊക്കെ മറന്നു. തെരഞ്ഞെടുപ്പുകാലത്ത് വോട്ടു ചെയ്യലും, അടുത്ത അഞ്ച് വര്‍ഷം നിവേദനം നല്‍കലുമല്ല ജനാധിപത്യം. ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കലാണ്. ജനങ്ങള്‍ക്ക് ആക്ഷേപമുണ്ടാകുമ്പോള്‍ കെ പി സി സി പ്രസിഡണ്ട് മുഖ്യ മന്ത്രിക്ക് കത്തെഴുതി അവരെ പറ്റിക്കലല്ല ജനാധിപത്യ ഭരണം എന്നു പറയുന്നത്. ജനങ്ങള്‍ വോട്ടു നല്‍കുന്നത് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങളില്‍ വിശ്വസിച്ചാണ്. അത് നടപ്പിലാക്കാന്‍ ആകുന്നില്ലെങ്കില്‍ ആ ജനാധിപത്യം അര്‍ത്ഥ ശൂന്യമാണ്.

kaalidaasan said...

>>>>പക്ഷേ ദേശീയ തിരഞ്ഞെടുപ്പിനു മുന്നെയുള്ള കാലയളവില്‍ കാശ്മീര്‍ പോലുള്ള വിഷയങ്ങളില്‍ AAP യുടെ നിലപാടുകള്‍ close scrutiny ക്ക് വിധേയമാക്കപ്പെടും എന്നത് കൊണ്ടു ഇപ്പോഴത്തെ goodwill നിലനിര്ത്തുക ബുദ്ധിമുട്ടാവും.....കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബീ ജേ പീ യെ തോല്പിക്കാന്‍ എ എ പീക്ക് tactical voting നടത്തിയ മണ്ഡലങ്ങളിലെ കോണ്ഗ്രസ് വോട്ടുകളാവും അടുത്ത തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക<<<<

കാഷ്മീര്‍  പോലുള്ള വിഷയങ്ങളില്‍ AAP യുടെ നിലപാടുകള്‍ close scrutiny ക്ക് വിധേയമാക്കപ്പെടുക തന്നെ വേണം. അവരുടെ സാമ്പത്തിക നയങ്ങളും,വിദേശ നയങ്ങളൊമൊക്കെ ഇതുപോലെ close scrutiny ക്ക് വിധേയമാക്കപ്പെടണം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബീ ജേ പി യെ തോല്പിക്കാന്‍ എ എ പി ക്ക് tactical voting നടത്തിയ മണ്ഡലങ്ങളിലെ കോണ്ഗ്രസ് വോട്ടുകളൊക്കെ കോണ്‍ഗ്രസിനു പോയി ബി ജെ പി ജയിക്കുന്നെങ്കില്‍ ജയിക്കട്ടെ.

ഇതിനെയൊക്കെ പേടിച്ച് ഒരു മന്ത്രി സഭ തട്ടിക്കൂട്ടി അധികാരത്തില്‍ കയറണമെന്ന് ആം ആദ്മി പാര്‍ട്ടിക്ക് തോന്നുന്നില്ല. ജനങ്ങള്‍ക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കാം.

kaalidaasan said...

>>>>ഇപ്പോഴത്തെ goodwill നിലനിര്ത്തുക ബുദ്ധിമുട്ടാവും<<<<

ഏത് രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തിലും ഇതൊക്കെ ആണു യാഥാര്‍ത്ഥ്യം. ഗുഡ് വില്‍ നിലനിറുത്തിയാലും  ഇല്ലെങ്കിലും ആം ആദ്മി പാര്‍ട്ടി ഉണ്ടാക്കിയ അലയടികള്‍ ഇങ്ങ് കേരളത്തിലും പ്രതിഫലിക്കുന്നു. അതാണ്, തിരുവനന്തപുരത്ത് ഒരു സ്ത്രീ സി പി എമ്മിന്റെ സമരത്തോട് പരസ്യമായി പ്രതികരിച്ചത്. ഇന്നു വരെ സാധാരണ ജനങ്ങള്‍ ഇതുപോലെ പ്രതികരിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല.

മലക്ക് said...

Anand : @കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബീ ജേ പീ യെ തോല്പിക്കാന്‍ എ എ പീക്ക് tactical voting നടത്തിയ മണ്ഡലങ്ങളിലെ കോണ്ഗ്രസ് വോട്ടുകളാവും അടുത്ത തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക.

തെരഞ്ഞെടുപ്പിന് മുൻപ് ആം ആദ്മി പാര്ട്ടി എവിടെ എങ്കിലും ജയിക്കും എന്ന് കൊണ്ഗ്രസ്സിനു യാതൊരു ഉറപ്പും ഇല്ലായിരുന്നു. ബി ജെ പി യെ തോല്പ്പിക്കാൻ എന്തിനാണ് കോണ്ഗ്രസ്സ് ആം ആദ്മി പാര്ട്ടിക്കു വോട്ട് ചെയ്തത്? കൊണ്ഗ്രസ്സിനു തന്നെ ചെയ്താൽ പോരായിരുന്നോ?

ഇനി ഒരു തെരഞ്ഞെടുപ്പ് വന്നാൽ ബി ജെ പി യും AAP യും കൂടി കോണ്ഗ്രസ്സിന്റെ 8 സീറ്റ് ആകും വീതം വെക്കേണ്ടി വരുക എന്നാണു എനിക്ക് തോന്നുന്നത്. ഇപ്പോൾ ഉള്ള 8 സീറ്റിൽ വീണ്ടും ജയിക്കും എന്ന് കൊണ്ഗ്രസ്സിനു എന്ത് ഉറപ്പാണ് ഉള്ളത്? അത് വേണ്ടെങ്കിൽ എത്രയും വേഗം ലോക്പാൽ ബിൽ പാസാക്കുക എന്ന വഴിയെ കോണ്ഗ്രസ്സിന്റെ മുന്നില് ഉള്ളൂ.

kaalidaasan said...

>>>>>തെരഞ്ഞെടുപ്പിന് മുൻപ് ആം ആദ്മി പാര്ട്ടി എവിടെ എങ്കിലും ജയിക്കും എന്ന് കൊണ്ഗ്രസ്സിനു യാതൊരു ഉറപ്പും ഇല്ലായിരുന്നു. ബി ജെ പി യെ തോല്പ്പിക്കാൻ എന്തിനാണ് കോണ്ഗ്രസ്സ് ആം ആദ്മി പാര്ട്ടിക്കു വോട്ട് ചെയ്തത്? കൊണ്ഗ്രസ്സിനു തന്നെ ചെയ്താൽ പോരായിരുന്നോ?<<<<

ആം ആദ്മി പാര്‍ട്ടിയുടെ നേട്ടം അനന്തിനത്രക്കങ്ങ് പിടിച്ചിട്ടില്ല. അതുകൊണ്ടാണ്, കോണ്‍ഗ്രസ് വോട്ടെന്നും ബി ജെപി വോട്ടെന്നും ഒക്കെ വോട്ടിനു മുദ്ര അടിക്കുന്നതും. ജനങ്ങളാണു വോട്ടു ചെയ്തതെന്നു സമ്മതിക്കാന്‍ മടി. ജനങ്ങളുടെ വോട്ടുകള്‍ അവരുടെ സ്വകാര്യ സ്വത്താണ്. അതവര്‍ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കും. ഇത്തവണ കുറെയേറെ പേര്‍ അത് ആം ആദ്മിക്കനുകൂലമായി ഉപയോഗിച്ചു. ആം ആദ്മിയെ വേണ്ട എന്നു തോന്നുമ്പോള്‍  ബി ജെ പിക്കോ കോണ്‍ഗ്രസിനോ വോട്ടു ചെയ്യും.

kaalidaasan said...

>>>>>ഇനി ഒരു തെരഞ്ഞെടുപ്പ് വന്നാൽ ബി ജെ പി യും AAP യും കൂടി കോണ്ഗ്രസ്സിന്റെ 8 സീറ്റ് ആകും വീതം വെക്കേണ്ടി വരുക എന്നാണു എനിക്ക് തോന്നുന്നത്. ഇപ്പോൾ ഉള്ള 8 സീറ്റിൽ വീണ്ടും ജയിക്കും എന്ന് കൊണ്ഗ്രസ്സിനു എന്ത് ഉറപ്പാണ് ഉള്ളത്? അത് വേണ്ടെങ്കിൽ എത്രയും വേഗം ലോക്പാൽ ബിൽ പാസാക്കുക എന്ന വഴിയെ കോണ്ഗ്രസ്സിന്റെ മുന്നില് ഉള്ളൂ.<<<<

ജനനന്മക്കു വേണ്ടിയുള്ള കര്യങ്ങള്‍ ചെയ്യാനാണിപ്പോള്‍  ആം ആദ്മി ബി ജെപിയോടും കോണ്‍ഗ്രസിനോടും പിന്തുണ ചോദിച്ചിരിക്കുന്നത്. അവര്‍ അതു കൊടുക്കുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം അവര്‍ ജന വിരുദ്ധരാണെന്നാണ്. ഈ ജന വിരുദ്ധത ആയിരിക്കും ആം ആദ്മി വീണ്ടും  തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനുപയോഗിക്കുക.

ആം ആദ്മി പാര്‍ട്ടിക്ക് ഇത്രയേറെ സീറ്റുകള്‍ ലഭിക്കുമെന്ന് ഭൂരിഭാഗം ജനങ്ങളും കരുതിയിരുന്നില്ല. അതു കൊണ്ട് കുറച്ചു പേരെങ്കിലും അവര്‍ക്ക് വോട്ടു ചെയ്യാന്‍ തുനിഞ്ഞില്ല. പക്ഷെ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി ഭരണത്തിലേറാന്‍ സാധ്യതയുണ്ടെന്നും, ഭരണത്തിലേറിയാല്‍ എന്തൊക്കെ ചെയ്യുമെന്നും കുറച്ചു പേര്‍ക്കു കൂടി മനസിലായിട്ടുണ്ട്. ഒരു പക്ഷെ ബി ജെപിക്കും കോണ്‍ഗ്രസിനും  വോട്ടു ചെയ്തവരില്‍ കുറച്ചു പേരെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വോട്ടു ചെയ്യാനാണു സാധ്യത. കാരണം ഡെല്‍ഹിയിലെ സാധാരണക്കാരുടെ ജീവിതം അത്രക്ക് ദുരിതമാണിന്ന്.

28 സീറ്റുകളില്‍ ജയിച്ച് ആം ആദ്മി 20 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തും വന്നു. ഇതില്‍ പകുതി സീറ്റുകളെങ്കിലും നേടാനായാല്‍  അവര്‍ ഭരണം പിടിക്കും. പലയിടത്തും നേരിയ മാര്‍ജിനാണവര്‍ തോറ്റതെന്നോര്‍ക്കുക. കോണ്‍ഗ്രസിനെയും ബി ജെപിയേയും ഒരു പോലെ എതിര്‍ക്കുന്ന ചെറുപാര്‍ട്ടികളുടെ വോട്ടുകള്‍ ലഭിച്ചാലും ആം ആദ്മി പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കും.

Ananth said...

>>>തെരഞ്ഞെടുപ്പിന് മുൻപ് ആം ആദ്മി പാര്ട്ടി എവിടെ എങ്കിലും ജയിക്കും എന്ന് കൊണ്ഗ്രസ്സിനു യാതൊരു ഉറപ്പും ഇല്ലായിരുന്നു. ബി ജെ പി യെ തോല്പ്പിക്കാൻ എന്തിനാണ് കോണ്ഗ്രസ്സ് ആം ആദ്മി പാര്ട്ടിക്കു വോട്ട് ചെയ്തത്? കൊണ്ഗ്രസ്സിനു തന്നെ ചെയ്താൽ പോരായിരുന്നോ?<<<

@malak...majority of the electorate decide whom to vote based on the general political mood and the particular candidates in the fray.....but it is a fact that every major party has, a small percentage of voters who are committed to that particular party.....irespective of the merits or demerits they would vote only for that party ....party bosses may be able to direct such committed votes in a tactical way....(remember the allegations against bjp in kerala in this respect....even communist votes have gone to muslim league to keep the bjp out of the assembly and so on ).....in delhi precisely because they did not expect AAP to reach such a tally both congress and bjp would have done some tactical voting in favour of AAP in those constituencies where they themselves did not expect to win .....what i said was , such votes would become decisive in the re-election scenario.

Ananth said...

>>>ആം ആദ്മി പാര്‍ട്ടിയുടെ നേട്ടം അനന്തിനത്രക്കങ്ങ് പിടിച്ചിട്ടില്ല.<<<<

it is more nuanced than that....more like...

"These are heady days for Arvind Kejriwal and the Aam Aadmi Party.Their most sceptical critics have been silenced. The media hangs on to Kejriwal’s every word and the high and mighty wait for him to decide. Everyone, from the millionaire to the pauper, is talking about the Aam Aadmi Party and its leader. Not bad for a man and a political party that wasn’t even on the map in the last election.

Arvind Kejriwal started out as a man with nothing to lose. Now he stands to lose a lot. Where he currently stands is where a lot of well-meaning men and women come undone and lose the plot. Either they crumble under the weight of expectations or let ambition get the better of their good sense.

That is what happened to Rajiv. After a promising start, he became so consumed with the trappings of power that he forgot that, at the end of the day, we live in a democracy, howsoever flawed, and even in the most flawed democracy the most humble aam aadmi cannot be aam. Before he knew it, he had fallen off the lofty perch he once commanded in the public imagination. "

kaalidaasan said...

>>>>>majority of the electorate decide whom to vote based on the general political mood and the particular candidates in the fray.<<<<

തികച്ചും അവാസ്തവമായ പ്രസ്താവന ആണിത്. ഇന്‍ഡ്യയിലും ലോകം മുഴുവനും ഭൂരിഭാഗം ആളുകളും  പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചെയ്യുന്നവരാണ്. ആരു സ്ഥാനാര്‍ത്ഥി ആയാലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുന്ന വ്യക്തമായ രാഷ്ട്രീയമുള്ളവരാണവര്‍. ചെറിയ ഒരു ശതമാനമാണ്, സ്ഥാനാര്‍ത്ഥികളുടെ മികവും,general political mood  ഉം അനുസരിച്ച് വോട്ടു ചെയ്യുന്നവര്‍. ഇവരാണ്, പക്ഷെ ഒരു തെരഞ്ഞെടുപ്പിന്റെ ഫലം നിശ്ചയിക്കുന്നതും. കേരളത്തില്‍ 5% വോട്ടര്‍മാരെ ഈ വിഭാഗത്തില്‍ ഉള്ളു. അതുകൊണ്ടാണ്, മിക്കപ്പോഴും രണ്ടു മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ശതമാനതിനടുത്ത് വരുന്നത്.

kaalidaasan said...

>>>>>(remember the allegations against bjp in kerala in this respect....even communist votes have gone to muslim league to keep the bjp out of the assembly and so on )<<<<

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നവര്‍ സാധാരണ പറയുന്ന ഒരു ന്യായീകരണമാണിത്. പക്ഷെ വോട്ടു മറിക്കലൊക്കെ നടക്കാറുണ്ട്. മുന്നണി സംവിധാനത്തില്‍ ഇങ്ങനെ ഉണ്ടാകാറുണ്ട്. 1987 ല്‍ ആണെനു തോന്നുന്നു, ഏറ്റുമാന്നൂര്‍ അസംബ്ളി മണ്ഢലത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് വോട്ടുകളും മാണി ഗ്രൂപ്പ് വോട്ടുകളും  സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പോയിട്ടുണ്ട്. മാരാരിക്കുളത്ത് വി എസിനെ തോല്‍പ്പിക്കാന്‍ സി പി എം വോട്ടുകളും  കോണ്‍ഗ്രസിനു പോയിട്ടുണ്ട്. അതൊക്കെ ഒറ്റപ്പെട്ട ചിലതു മാത്രം.

ബി ജെ പിയെ അസംബ്ളിയില്‍ നിന്നും ഒഴിവാക്കാന്‍  കമ്യൂണിസ്റ്റുകാര്‍ മുസ്ലിം ലീഗിനു വോട്ടു ചെയ്യുന്നു എന്നത് സാധാരണ കേള്‍ക്കുന്ന ആരോപണമാണ്. പക്ഷെ അതില്‍ അത്രക്ക് കാര്യമുണ്ടെനു തോന്നുന്നില്ല. 2006 ലെ അസംബ്ളി തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ജയിക്കുമായിരുന്നു എന്ന് താങ്കള്‍  പറയുന്ന മഞ്ചേശ്വരത്തും കാസര്‍കോഡും ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച വോട്ടിന്റെ കണക്ക് ഇപ്രകാരമാണ്.

കാസര്‍കോട്

മുസ്ലിം ലീഗ് 38774
ബി ജെ പി 28432
ഐ എന്‍ എല്‍  27790

മറിച്ചു എന്ന് താങ്കളാക്ഷേപിക്കുന്ന വോട്ടുകള്‍ ഐ എന്‍ എലിനു ലഭിച്ചിരുന്നെങ്കില്‍ അവര്‍ ജയിക്കുമായിരുന്നു. ബി ജെ പി അല്ല ജയിക്കുക. ബി ജെ പിക്ക് 28432 വോട്ടുകളേ ഉള്ളു.

മഞ്ചേശ്വരം 

സി പി എം  39242
ബി ജെ പി 34413
മുസ്ലിം ലിഗ് 34186

ഇവിടെ ബി ജെ പിയെ തോല്‍പ്പിക്കാന്‍ വേണ്ടി ലീഗ് കമ്യൂണിസ്റ്റുകാര്‍ക്ക് വോട്ടു ചെയ്തു എന്നു വേണമെങ്കില്‍ വാദത്തിനു വേണ്ടി പറയാം. രണ്ടാം സ്ഥാനത്ത് വന്നവര്‍ക്ക് രണ്ടിടത്തും ഏകദേശം ഒരേ വോട്ടുകളാണു ലഭിച്ചതെന്നു കാണുക. അതിന്റെ അര്‍ത്ഥം  കമ്യൂണിസ്റ്റുകാര്‍ വോട്ടു മറിച്ചാലും ഇല്ലെങ്കിലും കാസര്‍കോട്ട് ബി ജെ പി ജയിക്കില്ല എന്നാണ്. താങ്കളീ പറയുന്ന ആരോപണത്തില്‍ വലിയ കഴമ്പില്ല എന്നാണിതില്‍ നിന്ന് ആര്‍ക്കും മനസിലാക്കാന്‍ ആകുക. അതല്ല ഇനി ബി ജെ പി വോട്ടുകള്‍ തന്നെ അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം വേറെ പലതുമായിരിക്കും.


Ananth said...

15 December 2013 21:13
ആം ആദ്മി പാര്‍ട്ടിയുടെ നേട്ടം അനന്തിനത്രക്കങ്ങ് പിടിച്ചിട്ടില്ല. അതുകൊണ്ടാണ്, കോണ്‍ഗ്രസ് വോട്ടെന്നും ബി ജെപി വോട്ടെന്നും ഒക്കെ വോട്ടിനു മുദ്ര അടിക്കുന്നതും. ജനങ്ങളുടെ വോട്ടുകള്‍ അവരുടെ സ്വകാര്യ സ്വത്താണ്. അതവര്‍ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കും.

17 December 2013 15:05
ഇന്‍ഡ്യയിലും ലോകം മുഴുവനും ഭൂരിഭാഗം ആളുകളും പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചെയ്യുന്നവരാണ്. ആരു സ്ഥാനാര്‍ത്ഥി ആയാലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുന്ന വ്യക്തമായ രാഷ്ട്രീയമുള്ളവരാണവര്‍.


അഭിപ്രായം ഇരുമ്പുലക്ക അല്ലെന്നു പണ്ടാരാണ്ടോ പറഞ്ഞിട്ടൊണ്‍ടല്ലോ അല്ലേ ( സീ വീ കുഞ്ഞിരാമന്‍ ഇന്നിപ്പോ അങ്ങേരെ ആരറിയുന്നു ! )

kaalidaasan said...

>>>>>.in delhi precisely because they did not expect AAP to reach such a tally both congress and bjp would have done some tactical voting in favour of AAP in those constituencies where they themselves did not expect to win .....what i said was , such votes would become decisive in the re-election scenario.<<<<

ഭാവനയില്‍ നിന്നും ഇതുപോലെ പലര്‍ക്കും പലതും എഴുതാന്‍ കഴിയും. ഇതു വരെ കോണ്‍ഗ്രസിനും, ബി ജെപിക്കും, ബി എസ് പിക്കും ഒക്കെ വോട്ടു ചെയ്തിരുന്നവര്‍ തന്നെയാണ്, ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്തതും. ആം ആദ്മി പാര്‍ട്ടി ഉണ്ടായപ്പോള്‍ മുതല്‍ അവരുടെ പിന്തുണ കൂടിക്കൂടി വരികയായിരുന്നു. പൂജ്യത്തില്‍ നിന്നും 30 ശതമാനത്തിലേക്കവരുടെ പിന്തുണ വര്‍ദ്ധിച്ചു. ഒറ്റ ദിവസം കൊണ്ടൊന്നുമല്ല. ക്രമമായിട്ട് തന്നെയാണ്. അതൊക്കെ മറ്റു പര്‍ട്ടികളുടെ വോട്ടുകളാണ്. ഈ പാര്‍ട്ടി ഇല്ലായിരുന്നെകില്‍ കോണ്‍ഗ്രസിനുമം ​ബി ജെപിക്കും ബി എസ്പിക്കുമൊക്കെ പോകേണ്ടിയിരുന്ന വോട്ടുകള്‍. അതിനെ ഇതുപോലെ spin ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഉപതെരഞ്ഞെടുപ്പു നടന്നാല്‍ അവരുടെ പിന്തുണ കുറയുമെന്ന് സ്ഥാപിക്കാന്‍ വേണ്ടി, tactical voting എന്നൊക്കെ പറയുന്നതില്‍ യുക്തിയുമില്ല. ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടിക്ക് കിട്ടിയത് tactical വോട്ടുകളൊന്നുമല്ല. അവരുടെ നയപരിപാടി ഇഷ്ടമായിട്ട് ആളുകള്‍ positive ആയി വോട്ടു ചെയ്തതാണ്. Middle class ന്റെ മിശഹ ആയി സ്വയം അവതരിപ്പിക്കുന്ന നരേന്ദ്ര മോദിക്ക് ഈ വോട്ടുകളെ ആകര്‍ഷിക്കാനും ആയില്ല. അദ്ദേഹം പ്രചരണം നടത്തിയ നാലു മണ്ഡലങ്ങളിലും ബി ജെ പി തോല്‍ക്കുകയാണുണ്ടായത്.

ആം ആദ്മി പാര്‍ട്ടിയുടെ ഡെല്‍ഹിയിലെ നേട്ടം കണ്ടാണ്, ഇപ്പോള്‍ കോണ്‍ഗ്രസും ബി ജെപിയും ഒക്കെ ഒരുമിച്ച് ലോക് പാല്‍ ബില്ലു പാസാക്കാന്‍  ഉത്സാഹിക്കുന്നതും. അതൊക്കെയാണു ആം ആദ്മി പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രസക്തിയും.

kaalidaasan said...

>>>>>it is more nuanced than that....more like...<<<<

ബി ജെപി ജയിക്കാതിരിക്കാന്‍  കോണ്‍ഗ്രസുകാര്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്തു എന്നതാണ്, ശരിക്കും , more nuanced statement.,

ഇതിനെ ഇതുപോലെ വളച്ചൊടിക്കേണ്ട ആവശ്യമില്ല. ഇത് വളരെ നിസാരമായ കാര്യമാണ്. കേന്ദ്രത്തിലെയും ഡെല്‍ഹിയിലെയും സര്‍ക്കാരുകളുടെ നയങ്ങള്‍ ഡെല്‍ഹിയിലെ ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ചു. അതുകൊണ്ട് കഴിഞ്ഞ തവണ കോണ്‍ഗ്രസിനു വോട്ടു ചെയ്തവര്‍ പലരും കോണ്‍ഗ്രസിനെ പിന്തുണച്ചില്ല. കോണ്‍ഗ്രസിന്റെ അതേ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന ബി ജെപിയെയും അവര്‍ പിന്തുണച്ചില്ല. രണ്ടുപേര്‍ക്കും പകരമായി കുറച്ചു കൂടെ മെച്ചപ്പെട്ടതും സുതാര്യവുമായ നയങ്ങളുള്ള ആം ആദ്മി പാര്‍ട്ടിക്ക് അവര്‍ വോട്ടു ചെയ്തു. അവരുടെ നേട്ടം കുറച്ചു കാണുന്നതുകൊണ്ടാണ്, tactical voting എന്നൊക്കെ പറഞ്ഞ് ഇതിനെ spin ചെയ്യുന്നതും.

2008 ലെ തെരഞ്ഞെടുപ്പില്‍ ബി ജെപിക്ക് 36 % വോട്ടു ലഭിച്ചിരുന്നു. കോണ്‍ഗ്രസിന്, 40% ഉം , ബി എസ് പിക്ക് 14% ഉം കിട്ടിയിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന്, 25% ഉം, ബി ജെപിക്ക് 33% ഉം മാത്രമാണു ലഭിച്ചത്. ആം ആദ്മി പിടിച്ച 30% വോട്ടുകള്‍ കോണ്‍ഗ്രസിന്റെയും ബി ജെപിയുടെയും ബി എസ്പിയുടെയുമൊക്കെ ആണ്.

kaalidaasan said...

>>>>>Arvind Kejriwal started out as a man with nothing to lose. Now he stands to lose a lot. Where he currently stands is where a lot of well-meaning men and women come undone and lose the plot. Either they crumble under the weight of expectations or let ambition get the better of their good sense.<<<<

ഇതാണു ഞാന്‍ ആദ്യമേ പറഞ്ഞത് ആം ആദ്മി പാര്‍ട്ടിയുടെ നേട്ടങ്ങള്‍ താങ്കള്‍ക്ക് അത്രക്കങ്ങ് ദഹിക്കുന്നില്ല എന്ന്.

അരവിന്ദ് കെജ്‌രിവാളിനെ അണ്ണാ ഹസാരെയുടെ സമരം മുതലേ താങ്കള്‍ക്കറിയു. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയപ്പോഴാണ്, ഡെല്‍ഹിയിലെ പലരും അറിഞ്ഞതും. ഇപ്പോഴും താങ്കള്‍ക്കദ്ദേഹത്തെ അറിയില്ല. അതുകൊണ്ടാണ്, അദ്ദേഹം ഇപ്പോള്‍ നില്‍ക്കുന്ന സ്ഥാനത്തെ പരിഹസിക്കാന്‍ വേണ്ടി," Where he currently stands is where a lot of well-meaning men and women come undone and lose the plot ", എന്നൊക്കെ എഴുതുന്നതും.

ജനങ്ങള്‍ അദ്ദേഹത്തില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ചിട്ടുണ്ട്. മറ്റ് പലരും പരാജയപ്പെട്ടതുകൊണ്ട് കെജ്‌രിവാളും പരാജയപ്പെടുമെന്നൊക്കെ പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ഈ വ്യവസ്ഥിതി മാറേണ്ട എന്ന മൂരാച്ചി നിലപാടോ അല്ലെങ്കില്‍, കോണ്‍ഗ്രസിനു പകരം ബി ജെ പി മതി എന്ന രാഷ്ട്രീയ നിലപാടോ കൊണ്ടാണീ അഭിപ്രായം ​വരുന്നതും.

ഭൂരിപക്ഷം ലഭിക്കാത്ത കേജ്‌രിവാള്‍ തങ്ങളുടെ പിന്തുണയോടെ അധികാഅരത്തിലേറി, ഒത്തു തീര്‍പ്പുകള്‍ നടത്തി ഭരിച്ച്, വാഗ്ദാനങ്ങളൊന്നും നടപ്പിലാക്കാന്‍ പറ്റാതെ , പരാജയപ്പെടട്ടെ എന്ന നിഷേധാത്മക നിലപാടാണ്, ബി ജെ പിക്കും കോണ്‍ഗ്രസിനും ഉള്ളത്. അതേ നിലപാട് താങ്കള്‍ക്കുമുണ്ട്. അതുകൊണ്ടാണ്, അധികരത്തിലെത്തും മുന്നെ അദ്ദേഹം പരാജയപ്പെടും എന്നൊക്കെ വിളിച്ചു കൂവുന്നതും.

kaalidaasan said...

>>>>>That is what happened to Rajiv. After a promising start, he became so consumed with the trappings of power that he forgot that, at the end of the day, we live in a democracy, howsoever flawed, and even in the most flawed democracy the most humble aam aadmi cannot be aam. Before he knew it, he had fallen off the lofty perch he once commanded in the public imagination. <<<<

തികച്ചും യോജിക്കാത്ത ഉപമയാണിത്. രാജീവ് ഗാന്ധി നിലവിലുണ്ടായിരുന്ന വ്യവസ്ഥിതിയോട് ഏറ്റുമുട്ടി ജനങ്ങളുടെ പിന്തുണ നേടിയൊന്നുമല്ല അധികാരത്തിലേറിയത്. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട സഹതാപ തരംഗത്തിലേറിയാണ്. അദ്ദേഹം കെജ്‌രിവാളിന്റെ പാര്‍ട്ടി ഇന്ന് മുന്നോട്ട് വയ്ക്കുന്നതുപോലെ നയ വ്യതിയാനമൊന്നും മുന്നോട്ടു വച്ചിരുന്നില്ല. നെഹ്രുവും ഇന്ദിരയും പിന്തുടര്‍ന്നിരുന്ന കോണ്‍ഗ്രസിന്റെ നയങ്ങള്‍ പിന്തുടര്‍ന്നതേ ഉള്ളു. കോണ്‍ഗ്രസിന്റെ നയങ്ങളില്‍ അടിസ്ഥാന പരമായ മാറ്റമുണ്ടായത് 1991ല്‍ നരസിംഹറാവുവിന്റെ കലാത്താണ്. അതും തെരഞ്ഞെടുപ്പിനു ശേഷം.

ആം ആദി പാര്‍ട്ടി ഇപ്പോള്‍ മുന്നോട്ടു വച്ചതുപോലെ എന്തെങ്കിലും ഒരു വാഗ്ദാനം  രാജിവ് ഗാന്ധി മുന്നോട്ട് വച്ചിട്ടുണ്ടെങ്കില്‍ താങ്കളത് ഇവിടെ എഴുതുക.

1959 ല്‍ ജനങ്ങള്‍ക്ക് വിപ്ളവകരമായ പല വാഗ്ദാനങ്ങളും നല്‍കിയായിരുന്നു കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തേറിയത്. അതൊക്കെ അവര്‍  നടപ്പിലാക്കാനുള്ള നിയമനിര്‍മ്മാണങ്ങളും നടത്തി. പക്ഷെ കേരളത്തിലെ ജാതി മത മത ശക്തികളൊക്കെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍, സി ഐ എയുടെ പിന്തുണയോടെ വിമോചന സമരം നടത്തി അവരെ പുറത്താക്കി. എന്നിട്ടും അവര്‍ നിയമ നിര്‍മ്മാണം നടത്തിയ, ആരോഗ്യ, വിദ്യാഭ്യാസ, ഭൂപരിഷ്കരണ നയങ്ങളൊക്കെ കോണ്‍ഗ്രസിനും നടപ്പാക്കേണ്ടി വന്നു. കെജ്‌രിവാള്‍ അധികാരത്തിലേറിയാലും ഇതൊക്കെ നടക്കും. അതിനെതിരെ വേണമെങ്കില്‍ കോണ്‍ഗ്രസിനും  ബി ജെപീക്കും ഒന്നിച്ച് വിമോചന സമരം നടത്താം. എന്നിട്ട് ഒരേ സഖ്യത്തില്‍  ആം ആദ്മി പാര്‍ട്ടിക്കെതിരെ മത്സരിക്കുകയും ചെയ്യാം. എങ്കിലും ആം ആദ്മി പാര്‍ട്ടി മുന്നോട്ടു വച്ച നയങ്ങള്‍ നടപ്പിലാക്കാതിരിക്കാനാകില്ല.

Ananth said...

News...Kejriwal said that AAP was not formed with an intention to rule, but with an intention to remove corruption. "AAP has risen against corruption in India and was formed to fight oppressive policies of BJP and Congress," he added.

you cannot have the cake and eat it too.....corruption is definitely a major issue to tackle...but that is not the ONLY issue....now that congress has agreed to all the 18 conditions AAP is struggling to find a way out.....16 of the points were mere administrative matters that does not require any specific approval from legislature but could be taken through executive decision process and the remaining two would require consensus of opinion and cong has agreed to lend its support.....it seems there was difference opinion among AAP legislative party on how to respond and kejriwal has decided to go back to people with an opinion poll !!!


Arvind Kejriwal on Tuesday said that the Aam Aadmi Party would be distributing 25 lakh letters and hold 200 jan sabhas to seek public opinion on taking support for government formation. Kejriwal said the public opinion would be sought until the weekend, and a final decision on government formation would be taken on December 23.

this is exactly what i said in an earlier comment....they are trying all kinds of delay tactics....and running away from the responsibilities.....just imagine what would be the response if Ommen Chandy decides to conduct an opinion poll on what to decide on the kasturirangan issue or for that matter on any issue that calls upon him to make a decision ?

Criticising the BJP, Kejriwal said, "Surprising that BJP did not even bother to reply to our letter. If Rajnath Singh found it below his dignity to reply to our letter then he could have asked someone else to reply."

unlike cong which offered unconditional support, bjp promised to remain in opposition with issue based support.....clearly that comes into picture only when AAP forms a govt and starts taking some decisions on some issues.....kejriwal feels cheated that bjp has refused to join his games !!!

മലക്ക് said...

@Anand: majority of the electorate decide whom to vote based on the general political mood and the particular candidates in the fray.....but it is a fact that every major party has, a small percentage of voters who are committed to that particular party.....irespective of the merits or demerits they would vote only for that party ....party bosses may be able to direct such committed votes in a tactical way....(remember the allegations against bjp in kerala in this respect....even communist votes have gone to muslim league to keep the bjp out of the assembly and so on ).....in delhi precisely because they did not expect AAP to reach such a tally both congress and bjp would have done some tactical voting in favour of AAP in those constituencies where they themselves did not expect to win .....what i said was , such votes would become decisive in the re-election scenario.



AAP എല്ലായിടത്തും ദയനീയമായി പരാജയപ്പെടും എന്ന് വിശ്വസിച്ചിരുന്ന കോണ്ഗ്രസ്സ് ചില സ്ഥലങ്ങളിൽ ബി ജെ പി യെ തോല്പ്പിക്കാൻ AAP ക്ക് വോട്ട് ചെയ്ത് അവരെ ജയിപ്പിച്ചു. അതുപോലെ ബിജെപി തിരിച്ചും. വിശ്വസിക്കാൻ തരമില്ലല്ലോ ആനന്തെ. കുറച്ചെങ്കിലും വിശ്വസിക്കാമായിരുന്നു ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പുകളിൽ പയറ്റി തെളിഞ്ഞ സ്വന്തമായി കുറെ വോട്ടുകൾ കയ്യിലുള്ള ഒരു പഴയ പാര്ട്ടി ആയിരുന്നു എങ്കിൽ.



ഇനി യദാര്ഥത്തിൽ അങ്ങനെ ആണ് സംഭവിച്ചത് എങ്കിൽ കൊണ്ഗ്രസ്സിനും ബി ജെ പി ക്കും വ്യക്തമായി അറിയാമായിരുന്നു തങ്ങളുടെ കുറച്ച് വോട്ട് കൂടി കിട്ടിയാൽ ആം ആദ്മി പാർട്ടി വിജയിക്കും എന്ന്. അതായത് ആം ആദ്മി പാർട്ടിയെ പുചിച്ച് കൊണ്ടിരുന്നത് വെറും കളവായിരുന്നു എന്ന്. ഇതുവരെ ഒരു ഇലക്ഷനും കാണാത്ത ആം ആദ്മി പാർട്ടി തങ്ങളുടെ നെഞ്ചത്ത് കയറി നില്ക്കാൻ വേണ്ടത്രയും ശക്തി പ്രാപിച്ചിരുന്നു എന്ന് കൊണ്ഗ്രസ്സിനു നന്നായി അറിയാമായിരുന്നു. അതിനു കാരണം കെങ്കേമമായ ഭരണവും. ഇന്നത്തെ പോലെ അന്നും ആം ആദ്മി പാർട്ടിയെ കോണ്ഗ്രസ് ഭയപ്പെട്ടിരുന്നു. അങ്ങനെ അല്ലെ?

മലക്ക് said...

@Anand: this is exactly what i said in an earlier comment....they are trying all kinds of delay tactics....and running away from the responsibilities.....just imagine what would be the response if Ommen Chandy decides to conduct an opinion poll on what to decide on the kasturirangan issue or for that matter on any issue that calls upon him to make a decision ?


കോണ്ഗ്രസ്സിന്റെ പിന്തുണ വേണ്ടി വരുന്നത് കൊണ്ടാണല്ലോ ഇങ്ങനെ ചോദിക്കേണ്ടി വരുന്നത്. സ്വന്തമായി ഭൂരിപക്ഷം ഉണ്ടായിരുന്നു എങ്കിൽ നോ പ്രോബ്ലം.

കസ്തൂരി രംഗൻ റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടിക്ക് ആളുകളുടെ അഭിപ്രായം അറിഞ്ഞ് തീരുമാനം എടുക്കാമല്ലോ? അതിൽ എന്താണ് തെറ്റ്? പക്ഷെ അത് ആ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ അഭിപ്രായം മാത്രം ആകരുത്. ഇന്ത്യ മുഴുവൻ ഉള്ള ജനങ്ങളുടെ അഭിപ്രായം ആകണം നോക്കേണ്ടത്. കാരണം നമ്മുടെ ഒരു കൈ മുറിഞ്ഞു പോയാൽ അതിന്റെ ഭവിഷത്ത് കൈ മാത്രം അനുഭവിച്ചാൽ പോരല്ലോ?

അങ്ങനെ ഇന്ത്യ മുഴുവൻ ഉള്ള ജനങ്ങളുടെ അഭിപ്രായം ഉമ്മൻ ചാണ്ടി ചോദിച്ചാൽ തീര്ച്ചയായും എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം ഉണ്ടാവും. പിന്നീട് ഇതേ പ്രശ്നം ഉയര്ന്നു വരാത്ത രീതിയിൽ. അരവിന്ദ് കേജരിവാൾ ചെയ്യുന്ന പോലെ.

Ananth said...

>>>പക്ഷെ അത് ആ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ അഭിപ്രായം മാത്രം ആകരുത്. ഇന്ത്യ മുഴുവൻ ഉള്ള ജനങ്ങളുടെ അഭിപ്രായം ആകണം നോക്കേണ്ടത്.<<<<

it can be argued that the opinions of those going to be affected by the decisions need to be given some more weightage...at best oc can seek the opinion of the people of kerala not the whole of india.....my point is...you cannot govern by opinion polls....can you solve maoist problem , telengana issue , mullaperiyar issue etc by taking opinion polls...at some point you need to bite the bullet take a decision and stick to it.... what i mean is , once somebody is given the mandate to govern (as evidenced by the support of 36 mlas )he is expected to take decision on whether to form a govt or not....one cannot run back to the electorate for each and every issue.....the essence of the parliamentary democracy is that the people elect representatives and the opinions expressed by those representatives are to be respected as those of the poeple represented....here what kejriwal should have done is to heed the majority opinion among the 28 elected mlas of AAP ( i understand the majority was against govt formation with cong support )

kaalidaasan said...

>>>>>അഭിപ്രായം ഇരുമ്പുലക്ക അല്ലെന്നു പണ്ടാരാണ്ടോ പറഞ്ഞിട്ടൊണ്‍ടല്ലോ അല്ലേ ( സീ വീ കുഞ്ഞിരാമന്‍ ഇന്നിപ്പോ അങ്ങേരെ ആരറിയുന്നു ! )<<<<

അഭിപ്രായം ഇരുമ്പുലക്കയാണോ മര ഉലക്കയാണോ എന്നതൊക്കെ താങ്കളുടെ വിഷയം. ഞാന്‍ പറഞ്ഞത് ഭൂരിഭാഗം ആളുകളും പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചെയ്യുന്നവരാണ് എന്നാണ്. ഇപ്പോള്‍ ആം ആദ്മി നേടിയ വോട്ടുകളില്‍ ഭൂരിഭാഗവും  ആ പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചെയ്തവരുടേതാണെന്നാണ്. ഇതില്‍ നിന്നും താങ്കള്‍ ഇരുമ്പുലക്ക കാണുന്നത് ഞാന്‍ പറഞ്ഞത് മനസിലാകാത്തതുമൊണ്ടാണ്.

താങ്കള്‍ കരുതുന്നത് ആം ആദ്മി പാര്‍ട്ടി നേടിയത് ഉറച്ച കോണ്‍ഗ്രസ് വോട്ടുകളാണെന്നും അതവര്‍ ചെയ്തത് ബി ജെ പി ജയിക്കാതിരിക്കാനുമാണെന്നാണ്. അത് ശുദ്ധ മണ്ടത്തരമാണെന്നാണു ഞാന്‍ പറഞ്ഞത്.

1984 ല്‍ ബി ജെപിയുടെ ഇന്‍ഡ്യയിലെ വോട്ട് വെറും 7.4 % ആയിരുന്നു. പിന്നീടവര്‍ നേടിയ വോട്ടുകളില്‍  മഹാഭൂരിപക്ഷവും  കോണ്‍ഗ്രസിനു പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകളാണ്. അതൊക്കെ ബി ജെ പി എന്ന പാര്‍ട്ടിക്ക് വേണ്ടി അളുകള്‍ മാറ്റി ചെയ്തു. ഇപ്പോഴും അങ്ങനെ തുടരുന്നു. അതു തന്നെയാണ്, ഡെല്‍ഹിയുലും ഉണ്ടായത്. കോണ്‍ഗ്രസിനു മാത്രം വോട്ടു ചെയ്തിരുന്ന കുറെയധികം ആളുകള്‍ ബി ജെ പിക്കു വേണ്ടി വോട്ടു ചെയ്തു. ഇപ്പോള്‍ മറ്റ് കുറച്ച് പേര്‍ ആം ആദ്മി പാര്‍ട്ടിക്കു വെണ്ടി വോട്ടു ചെയ്യുന്നു. അതിന്റെ അര്‍ത്ഥം ഒരു വോട്ടും ഒരു പാര്‍ട്ടിയുടെയും കുത്തക അല്ല എന്നാണ്. എപ്പോള്‍  വേണമെങ്കിലും മാറ്റമുണ്ടാകും. ബംഗാളില്‍ 19777 വരെ കോണ്‍ഗ്രസിനു വോട്ടു ചെയ്തിരുന്നവര്‍  അന്ന് സി പി എമ്മിനു വേണ്ടി വോട്ടു ചെയ്തു. മൂന്നു പതിറ്റാണ്ടങ്ങനെ തുടര്‍ന്നു. പിന്നീടവര്‍  മമതയുടെ പാര്‍ട്ടിക്കു വേണ്ടി വോട്ടു ചെയ്യാന്‍ തുടങ്ങി. ഇപ്പോഴും തുടരുന്നു. നാളെ ഒരു പക്ഷെ മറ്റൊരു പാര്‍ട്ടിക്ക് വേണ്ടി ചെയ്തേക്കും. ഒരു വോട്ടും ഒരു പാര്‍ട്ടിയുടെയും കുത്തക അല്ല. പണ്ട് ജനതാ പാര്‍ട്ടി എന്ന ഒരു പാര്‍ട്ടി ഉണ്ടായിരുന്നു. ഇന്‍ഡ്യയും പല സംസ്ഥാനങ്ങളും ഭരിച്ച പാര്‍ട്ടി. ഇന്നതില്ല. എന്നു കരുതി അന്ന് വോട്ടു ചെയ്തിരുന്നവരുടെ വോട്ടുകളൊന്നും ഇല്ലാതായിട്ടില്ല.

ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് കിട്ടിയ വോട്ടുകള്‍  താങ്കള്‍ കരുതുമ്പോലെ അവസരവാദപരമായി വെറുതെ ലഭിച്ച വോട്ടുകളല്ല. ആം ആദ്മി എന്ന പാര്‍ട്ടിയെ പിന്തുണച്ച് ജനങ്ങള്‍ ചെയ്ത വോട്ടുകളാണ്. ചിലപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇവയില്‍ ചിലത് മറിഞ്ഞാലും  ഭൂരിഭാഗം പേരും ആം ആദ്മി പാര്‍ട്ടിക്കു തന്നെ വോട്ടു ചെയ്യും. ചിലപ്പോള്‍ കുറെയധികം  തെരഞ്ഞെടുപ്പുകളിലും ഇ വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടിക്കു തന്നെ ലഭിക്കും.

അദ്വാനി രഥമുരുട്ടി നടന്നതുകൊണ്ട്, 1989 ല്‍  കുറച്ച് വോട്ടങ്ങു ചെയ്തേക്കാം എന്നും പറഞ്ഞ് ഒരു തമാശക്കു വേണ്ടി കോണ്‍ഗ്രസുകാര്‍  ബി ജെപിക്ക് വോട്ടു ചെയ്തതല്ല. ബി ജെ പി എന്ന പാര്‍ട്ടിയുടെ നയങ്ങളില്‍ ആകൃഷ്ടരായി കുറച്ചു പേര്‍ ആ പാര്‍ട്ടിക്ക് സ്ഥിരമായി വോട്ടു ചെയ്തു തുടങ്ങിയതാണ്. അതു തന്നെയാണ്, ആം ആദ്മി പാര്‍ട്ടിയുടെ കാര്യത്തിലും സംഭവിച്ചത്. കെജ്‌രിവാള്‍ കുറച്ച് കാര്യങ്ങള്‍ പറഞ്ഞു എന്നും കരുതി കുറച്ച് കോണ്‍ഗ്രസുകാര്‍ വെറുതെയങ്ങ് വോട്ടു ചെയ്തതല്ല. ആ പാര്‍ട്ടിയുടെ നയങ്ങളില്‍ ആകൃഷ്ടരായി കുറച്ചു പേര്‍ ആ പാര്‍ട്ടിക്ക് വോട്ടു ചെയ്തു. ആ പാര്‍ട്ടിയില്‍  വിശ്വാസമുള്ളിടത്തോളം  കാലം അത് തുടരും.

kaalidaasan said...

>>>>>News...Kejriwal said that AAP was not formed with an intention to rule, but with an intention to remove corruption. "AAP has risen against corruption in India and was formed to fight oppressive policies of BJP and Congress," he added.<<<<

രഥമുരുട്ടി നടന്ന് രാമ ക്ഷേത്രം ഇപ്പോള്‍ പണിയുമെന്ന് ആളുകളെ വിശ്വസിപ്പിച്ച്, ഭരിക്കാന്‍ വേണ്ടി ആ പദ്ധതി അട്ടത്തു വച്ച ബി ജെപിയേപ്പൊലുള്ളവരുടെ രാഷ്ട്രീയമേ താങ്കള്‍ക്ക് വശമുള്ളു. അതുകൊണ്ടാണ്, ആം ആദ്മിയേയും അതുപോലെ അളക്കുന്നതും.

കോണ്‍ഗ്രസിന്റെയും ബി ജെപിയുടെയും തെറ്റായ നയങ്ങളെ ചോദ്യം ചെയ്തുണ്ടായ പാര്‍ട്ടി ആണ്, ആം ആദ്മി. അതിനാണു 30% വോട്ടര്‍മാര്‍ പിന്തുണ കൊടുത്തതും. ഭരിക്കുന്നെങ്കില്‍  ഈ നിലപാടിനനുസരിച്ചാകണം. അതല്ലെ അദ്ദേഹം പറയുന്നുള്ളു. ഈ രണ്ടു പാര്‍ട്ടികളും പിന്തുടരുന്ന നയങ്ങളില്‍ നിന്നും വ്യത്യസ്ഥമായ നയങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ട പിന്തുണ ഉണ്ടെങ്കിലേ അവര്‍ ഭരിക്കുന്നുള്ളു. അല്ലെങ്കില്‍ ഭരണം വേണ്ട. അത് മനസിലാകണമെങ്കില്‍ ചീഞ്ഞു നാറുന്ന കൊണ്‍ഗ്രസിന്റെയും  ബി ജെപിയുടെയും ശരിക്കുള്ള അവസ്ഥ മനസിലാക്കണം. കോണ്‍ഗ്രസിന്റെ എല്ലാ ജന വിരുദ്ധ നയങ്ങളെയും ആദ്യം വെറുതെ ഒച്ച വച്ച് എതിര്‍ക്കുന്നു എന്ന പ്രതീതി ഉണ്ടാക്കി, പിന്നീട് ഇറങ്ങിപ്പോക്കിലൂടെയും മറ്റും നടപ്പാക്കാന്‍  സമ്മതിക്കുന്ന ബി ജെ പി കോണ്‍ഗ്രസിന്റെ ബി ടീം മാത്രമാണ്. അത് മനസിലാക്കിയ 30% ആളുകളാണ്, കോണ്‍ഗ്രസിനെ തഴഞ്ഞപ്പോള്‍ ബി ജെപിക്ക് വോട്ടു ചെയ്യാതെ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്തത്. അതൊന്നും അംഗീകരിക്കാന്‍ താങ്കള്‍ക്കാകുന്നില്ല.

മലക്ക് said...

Anand: @my point is...you cannot govern by opinion polls....can you solve maoist problem , telengana issue , mullaperiyar issue etc by taking opinion polls...at some point you need to bite the bullet take a decision and stick to it

Opinion polls are helpful not only for governing but also for proper decision making. Also we can not compare AAP's current political issues with the above mentioned issues.

എല്ലാ കാര്യങ്ങളിലും ജനങ്ങളുടെ അഭിപ്രായം തേടുന്നത് പ്രായോഗികമല്ല. പക്ഷെ ഒരു ജനാധിപത്യ പാർട്ടിക്ക് ആശയ കുഴപ്പം ഉണ്ടാക്കുന്ന കാര്യങ്ങളിൽ പൊതുജന അഭിപ്രായം ആരായുന്നത് ഒരു പോരായ്മ അല്ല. ആം ആദ്മി പാർട്ടി അധികാരത്തിൽ കയറിയിട്ടില്ല. എങ്ങനെ ഭരിക്കണം എന്ന കാര്യത്തിൽ അല്ല കേജരിവാൾ ഇപ്പോൾ പൊതുജന അഭിപ്രായം ചോദിച്ചത്. ഇങ്ങനെ ഭരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ആണ്.

അതുപോലെ അത്യാവശ്യം വേണ്ട മറ്റൊരു കാര്യമാണ് ഫണ്ട് വിനിയോഗം. ആ കാര്യത്തിലും പൊതുജന അഭിപ്രായം ആം ആദ്മി പാർട്ടി ചോദിക്കും എന്ന് പ്രതീക്ഷിക്കാം. കേരളത്തിൽ അത്യാവശ്യം വേണ്ട ഒരു കാര്യമാണ് ഇത്.

ഈ വര്ഷം ഏതാണ്ട് ഒരു കോടി രൂപ ആണ് ഓരോ MLA ക്കും അനുവദിച്ചു കൊടുത്തത്. ഈ പണം അവർ വിനിയോഗിച്ചോ? വിനിയോഗിച്ചെങ്കിൽ എന്തിന്? ആവശ്യം ഉള്ള കാര്യത്തിനാണോ വിനിയോഗിച്ചത്? ജനങ്ങളോട് ചോദിച്ചോ എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന്? അതോ വിനിയോഗിച്ചില്ലേ?

നമ്മുടെ നാട്ടിൽ എത്ര കോടി കേന്ദ്ര ഫണ്ട് പാഴായി പോകുന്നു എന്ന് വല്ല വിവരവും ഉണ്ടോ? ഭരിക്കാൻ അറിയില്ലെങ്കിൽ ജനങ്ങളോട് ചോദിക്ക് അവർക്ക് എന്താണ് ആവശ്യം എന്ന്. ജനങ്ങൾ വലിയ മനക്കോട്ട ഒന്നും കെട്ടി അല്ല ഇരിക്കുന്നത് വളരെ നിസ്സാര ആവശ്യങ്ങളെ അവര്ക്ക് കാണൂ. ജനങ്ങളോട് ചോദിച്ചാൽ ഈ പാഴായി പോകുന്ന പണം കുറച്ചെങ്കിലും എങ്ങനെ എങ്കിലും വിനിയോഗിക്കാൻ ഭരിക്കുന്ന കിഴങ്ങന്മാര്ക്ക് ഐഡിയ കിട്ടും.

വലിയ കെങ്കേമന്മാര് ഒടുക്കത്തെ ഭരണ കർത്താക്കൾ ആണെന്ന് പറഞ്ഞു വർഷങ്ങളായി ഭരിക്കുന്നുണ്ടല്ലോ? അവർ പൊതു ജന അഭിപ്രായം തേടാത്തത് കൊണ്ട് ഇന്നും പരിഹാരം കാണാതെ കിടക്കുന്ന നൂറു കണക്കിന് ജനകീയ പ്രശ്നങ്ങൾ, അതും വളരെ നിസ്സാരമായി പരിഹാരം കാണാവുന്ന പ്രശ്നങ്ങൾ എത്രമാത്രം ഉണ്ട്? ഒരു രാഷ്ട്രം എന്ന നിലയില്‍ നാം എന്താവാന്‍ ആഗ്രഹിച്ചു, എവിടെ മാര്‍ഗ്ഗ ഭ്രംശം സംഭവിച്ചു എന്നതിന്റെ പിന്‍കാഴ്ചയാണ് ആം ആദ്മിയുടെ രാഷ്ട്രീയം.

ചില കാര്യങ്ങൾ ആ സ്പോട്ടിൽ തീരുമാനം എടുക്കേണ്ടി വരും. അങ്ങനെ ഉള്ള കാര്യങ്ങൾ പൊതു ജന അഭിപ്രായം കാത്തിരിക്കാൻ സമയം ഉണ്ടാവില്ല. ശരി തന്നെ. ഡൽഹിയിൽ AAP ഭരിക്കണമോ എന്ന് തെരഞ്ഞെടുപ്പിൽ ജനം അഭിപ്രായപ്പെട്ടു. പക്ഷെ കൊണ്ഗ്രസ്സുമായി (വേറൊരു പാർട്ടി ആയിരുന്നാൽ വലിയ പ്രശ്നം ഇല്ലായിരുന്നു) ചേർന്ന് ഭരിക്കണമോ എന്ന് പൊതുജനം അഭിപ്രായപ്പെട്ടില്ല. അത് ചോദിക്കുന്നു അത്ര തന്നെ. കുതിരക്കച്ചവടവും അവിഹിത കൂട്ടുകെട്ടും വഴി അധികാരം കൈയടക്കാന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ലാത്ത വ്യവസ്ഥാപിത കക്ഷികള്‍ അധികാരക്കസേരയില്‍ നിന്ന് പണം കണ്ട പാക്കനാരെപ്പോലെ ഓടി ഒളിക്കുന്നതും പ്രതിയോഗികളെ സര്‍ക്കാരുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതും എല്ലാം അരവിന്ദ് കെജ്‌രിവാളിന്റെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ ഭയന്നാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല. നാലഞ്ച് മാസങ്ങള്‍ കഴിഞ്ഞ് നടക്കാന്‍ ഇരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ തങ്ങള്‍ ഇത് വരെ നടത്തിപ്പോന്ന അവിശുദ്ധ രാഷ്ട്രീയം കൈവെടിയണം എന്നും ആം ആദ്മി രാഷ്ട്രീയം നടപ്പിലാക്കണം എന്നും മുഖ്യധാരാ രാഷ്ട്രീയകക്ഷികളെ പ്രേരിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ അതായിരിക്കും കെജ്‌രിവാളിന്റെ ഏറ്റവും വലിയ നേട്ടം. ലോക്പാൽ ബില്ല് പാസായത് ഇതിനു തെളിവ്.

kaalidaasan said...

>>>>>16 of the points were mere administrative matters that does not require any specific approval from legislature but could be taken through executive decision process and the remaining two would require consensus of opinion and cong has agreed to lend its support.....<<<<

ജനാധിപത്യത്തില്‍ ഒരു സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനേക്കുറിച്ചുള്ള അജ്ഞതയാണിത്. മന്‍ മോഹന്‍ സിംഗ് ഒപ്പിട്ട ആണവ കരാറും ഇതുപോലുള്ള administrative matter മാത്രമായിരുന്നു. പക്ഷെ അതിന്റെ പേരില്‍ അദ്ദേഹത്തിന്, അവിശ്വാസ പ്രമേയത്തെ നേരിടേണ്ടി വന്നു എന്നോര്‍ക്കുക.

ഏത് administrative തീരുമാനമായാലും പ്രതിപക്ഷത്തിനതിന്റെ പേരില്‍ അവിശ്വാസം കൊണ്ടു വന്ന് സര്‍ക്കാരിനെ പുറത്താക്കാം എന്ന അടിസ്ഥാന വിവരമുണ്ടെങ്കില്‍ ഇങ്ങനെ എഴുതില്ല. തീരുമാനം എടുത്തിട്ട് അത് നടപ്പാക്കുന്നതിനു മുന്നെ സര്‍ക്കാരിനെ പുറത്താക്കുന്ന അവസ്ഥ ഉണ്ടാകരുത്. അതാണു ആം ആദ്മി പാര്‍ട്ടി ആഗ്രഹിക്കുന്നത്. അത് താങ്കള്‍ക്ക് മനസിലാക്കാന്‍ പറ്റാത്തതുകൊണ്ട്,. കോണ്‍ഗ്രസും ബി ജെപിയും കളിക്കുന്ന രാഷ്ട്രീയതിനോശാന പാടുകയാണു താങ്കള്‍  ചെയ്യുന്നത്.

kaalidaasan said...

>>>>>this is exactly what i said in an earlier comment....they are trying all kinds of delay tactics....and running away from the responsibilities.....just imagine what would be the response if Ommen Chandy decides to conduct an opinion poll on what to decide on the kasturirangan issue or for that matter on any issue that calls upon him to make a decision ?<<<<

എന്തു delay tactics ആണിതില്‍. എന്തിനു വേണ്ടി ? ആം ആദ്മി പാര്‍ട്ടിക്ക് എന്തു responsibilities ആണുള്ളത്. ജനങ്ങള്‍ കൊടുത്ത responsibility പ്രതിപക്ഷത്തിരിക്കാനാണ്. അല്ലെങ്കില്‍ ആവര്‍ ഭൂരിപക്ഷം കൊടുത്തേനെ. കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുണച്ചപ്പോഴേക്കും അധികാരം ചാടി പ്പിടിക്കാന്‍ ആവര്‍ അധികാരമോഹികളല്ല.
70 അംഗ നിയമസഭയില്‍ 28 സീറ്റു കിട്ടിയിട്ട് ഭരിക്കണമെന്നു പറഞ്ഞാല്‍ അത് ചെയ്യണമെങ്കില്‍ അവര്‍ക്ക് പലതുമാലോചിക്കേണ്ടതുണ്ട്. ഇതു വരെ, അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്നവരെ കണ്ട്, അതാണു ജനാധിപത്യം എന്നു മനസിലാക്കി വച്ചിരിക്കുന്നതുകൊണ്ടുള്ള കുഴപ്പമാണു താങ്കള്‍ക്ക്.

ആം ആദ്മി പാര്‍ട്ടി അതിനെ പിന്തുണക്കുന്ന ജനങ്ങളുടെ അഭിപ്രായം ചോദിക്കുന്നു. അതില്‍ അശ്ചര്യപ്പെടുന്നത്, "തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുമ്പോള്‍ ജനങ്ങളുടെ അവകാശം തീരുന്നു എന്നതാണ്, ജനാധിപത്യം", എന്നു മനസിലാക്കിയതുകൊണ്ടുള്ള പ്രശ്നമാണ്. വോട്ടു ചെയ്ത് ഭരണത്തില്‍ കയറ്റിയശേഷം അടുത്ത അഞ്ചു വര്‍ഷം നിവേദനം നടത്തലാണ്, ഇപ്പോഴത്തെ ഇന്‍ഡ്യന്‍ ജനാധിപത്യം. അതിനു മാറ്റം വരുന്നത് താങ്കള്‍ക്ക് സഹിക്കുന്നില്ല.

ആം ആദ്മി പാര്‍ട്ടി ചെയ്യുന്നത് നല്ല കാര്യമാണ്. തങ്ങളെ വോട്ടു ചെയ്ത് ജയിപ്പിച്ച ജനങ്ങളോട് അവര്‍ അഭിപ്രായം ​ചോദിക്കുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനേപ്പറ്റി ഉമ്മന്‍ ചാണ്ടി വോട്ടര്‍മാരോട് അഭിപ്രായം ചോദിച്ചാല്‍ ഒന്നും സംഭവിക്കില്ല. അദ്ദേഹം സ്മാര്‍ട്ടി സിറ്റിക്കുവേണ്ടി ഒരു കാരാറുണ്ടാക്കിയിട്ട് ജനങ്ങളോട് അഭിപ്രായം ചോദിച്ചു. ആരുമതിനെ കളിയാക്കിയില്ല. ജനങ്ങളഭിപ്രായം പറയട്ടെ എന്നാണ്, അന്നത്തെ പ്രതിപക്ഷവും പറഞ്ഞത്. ജനങ്ങള്‍ അഭിപ്രായം പറഞ്ഞു.

Ananth said...

>>>ഇതില്‍ നിന്നും താങ്കള്‍ ഇരുമ്പുലക്ക കാണുന്നത് ഞാന്‍ പറഞ്ഞത് മനസിലാകാത്തതുമൊണ്ടാണ്.<<<

15 December 2013 21:13
ആം ആദ്മി പാര്‍ട്ടിയുടെ നേട്ടം അനന്തിനത്രക്കങ്ങ് പിടിച്ചിട്ടില്ല. അതുകൊണ്ടാണ്, കോണ്‍ഗ്രസ് വോട്ടെന്നും ബി ജെപി വോട്ടെന്നും ഒക്കെ വോട്ടിനു മുദ്ര അടിക്കുന്നതും. ജനങ്ങളുടെ വോട്ടുകള്‍ അവരുടെ സ്വകാര്യ സ്വത്താണ്. അതവര്‍ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കും.

17 December 2013 15:05
ഇന്‍ഡ്യയിലും ലോകം മുഴുവനും ഭൂരിഭാഗം ആളുകളും പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചെയ്യുന്നവരാണ്. ആരു സ്ഥാനാര്‍ത്ഥി ആയാലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുന്ന വ്യക്തമായ രാഷ്ട്രീയമുള്ളവരാണവര്‍.

ഈ രീതിയില്‍ ഒരേ കാര്യത്തെക്കുറിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു വിപരീത അഭിപ്രായങ്ങള്‍ താങ്കള് തന്നെ എഴുതിയത് എടുത്തു കാണിച്ചിട്ടാണ് ഞാന്‍ താങ്കളുടെ അഭിപ്രായ സ്ഥിരത ഇല്ലായ്മയെ പറ്റി

അഭിപ്രായം ഇരുമ്പുലക്ക അല്ലെന്നു പണ്ടാരാണ്ടോ പറഞ്ഞിട്ടൊണ്‍ടല്ലോ അല്ലേ ( സീ വീ കുഞ്ഞിരാമന്‍ ഇന്നിപ്പോ അങ്ങേരെ ആരറിയുന്നു ! )

എന്നു പറഞ്ഞത് .....അതുപോലും മനസിലാക്കാതെ "അഭിപ്രായം ഇരുമ്പുലക്കയാണോ മര ഉലക്കയാണോ എന്നതൊക്കെ താങ്കളുടെ വിഷയം " എന്നു പറയുന്ന താങ്കളോട് കൂടുതലൊന്നും പറഞ്ഞിട്ട് കാര്യമില്ല

Baiju Elikkattoor said...

/// ഇതു വരെ, അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്നവരെ കണ്ട്, അതാണു ജനാധിപത്യം എന്നു മനസിലാക്കി വച്ചിരിക്കുന്നതുകൊണ്ടുള്ള കുഴപ്പമാണു താങ്കള്‍ക്ക്. ///

ശരിയാണ്, നമ്മളൊക്കെ ജനാധിപത്യത്തിന്റെ നിർവചനം മാത്രമേ പഠിച്ചിട്ടുള്ളൂ; അതിന്റെ അന്ത:സത്ത അനുഭവിക്കാനോ മനസ്സിലാക്കാനോ ഉള്ള അവസരം ഉണ്ടായിട്ടില്ല...!!

kaalidaasan said...

>>>>>unlike cong which offered unconditional support, bjp promised to remain in opposition with issue based support.....clearly that comes into picture only when AAP forms a govt and starts taking some decisions on some issues.....kejriwal feels cheated that bjp has refused to join his games !!!<<<<<

എഴുതാപ്പുറം വായിക്കുന്നതിനു തങ്കള്‍ക്ക് വലിയ മിടുക്കുണ്ട്. താന്‍ വഞ്ചിക്കപ്പെട്ടു എന്ന് കെജ്‌രിവാളിനു തോന്നുന്നു എന്നതൊക്കെ ആ എഴുതാപ്പുറം വായനയാണ്. കെജ്‌രിവാളിന്റെ പ്രസ്താവന വായിച്ചിട്ട് എനിക്കങ്ങനെ തോന്നിയില്ല.

Unconditional support എന്നും issue based support എന്നുമൊക്കെ പറഞ്ഞ് ഒരുക്കുന്ന കെണിയൊക്കെ മനസിലാക്കാനുള്ള അടിസ്ഥാനവിവരം കെജ്‌രിവാളിനും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവര്‍ക്കുമുണ്ട്. അതുകൊണ്ടാണവര്‍ക്ക് 30% വോട്ടര്‍മാരുടെ പിന്തുണനേടാനായതും.

ഒത്തു തീര്‍പ്പുകള്‍ നടത്തി സര്‍ക്കാരുണ്ടാക്കേണ്ട എന്നത് ആം ആദ്മി പാര്‍ട്ടിയുടെ നിലപാടാണ്. അതുകൊണ്ട് unconditional ആയ പിന്തുണ കിട്ടിയപ്പോഴേക്കും, ചാടി ചെന്ന് അത് മേടിച്ചെടുത്ത് ഒരു സര്‍ക്കാരുണ്ടാക്കാന്‍ തക്ക സുനാമിയൊനും ഇവിടെ ഉണ്ടായിട്ടില്ല. ചില കാര്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടേ അവര്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുള്ളു. അതിന്റെ കാരണം ഭരിക്കുക എന്നത് അവര്‍ക്ക് ജീവന്‍ മരണ പ്രശ്നമൊന്നുമല്ല എന്നതും. ഭരിക്കുന്നെങ്കില്‍ തങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പലിക്കണം. അല്ലെങ്കില്‍ വേണ്ട. 2004 ല്‍ ഭൂരിപക്ഷം ഇല്ലാതിരുന്ന മന്‍ മോഹന്‍ സിംഗ് ഇടതുപക്ഷത്തിന്റെ പിന്തുണ മേടിച്ചത് ഇതുപോലെ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തി , ഒരു CMP രൂപപ്പെടുത്തിയിട്ടായിരുന്നു, സര്‍ക്കാര്‍ ഉണ്ടാക്കിയത്. അന്ന് മേടിച്ച പിന്തുണ unconditional ഓ issue based ഓ അല്ലായിരുന്നു. ദേശീയ തൊഴിലുറപ്പു പദ്ധതിയും, ആദിവാസി സംരക്ഷണ നിയമവുമൊക്കെ അതിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയതായിരുന്നു. ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്ന ഭഷ്യ സുരക്ഷയും അന്നത്തെ CMP യില്‍ ഉള്ളതായിരുന്നു. അതുകൊണ്ട് കോണ്‍ഗ്രസിനും ബി ജെപിക്കും ഇപ്പോള്‍ കെജ്‌രിവള്‍ പറയുന്നതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.

എങ്ങനെയെങ്കിലും സര്‍ക്കാര്‍ ഉണ്ടാക്കിച്ചിട്ട് ഒരു മാസം കഴിഞ്ഞ വലിച്ചു താഴെയിടാം, എന്ന കോണ്‍ഗ്രസ്/ബി ജെപി മോഹത്തിനാണ്, കെജ്‌രി വാള്‍ തടയിട്ടത്. ആം ആദ്മി പാര്‍ട്ടി ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുന്നു എന്നൊക്കെ ഇവര്‍ രണ്ടു കൂട്ടരും പ്രചരിപ്പിച്ചോട്ടെ. അതൊക്കെ തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണ്. അവര്‍ക്കങ്ങണെ തോന്നി ആം ആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്തുന്നെങ്കില്‍ അതും ആയിക്കോട്ടെ. ആം ആദ്മി മുന്നോട്ട് വയ്ക്കുന്ന സുതാര്യത വേണോ അതോ കോണ്‍ഗ്രസിന്റെയും ബി ജെപിയുടെയും കാപട്യം തുടരണോ എന്നതൊക്കെ ജനങ്ങളുടെ സ്വാതന്ത്ര്യമാണ്. അതാണു ജനാധിപത്യം.

തങ്ങള്‍ ഇന്നതൊക്കെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. അതിനുള്ള പിന്തുണയാണു ഞങ്ങള്‍ക്ക് വേണ്ടത് അല്ലാതെ unconditional ആയും issue based ആയുമുള്ള പിന്തുണ വേണ്ട എന്ന് ആം ആദ്മി പറയുന്നത്, സാധാരണക്കാര്‍ക്ക് പോലും മനസിലാകും. കോണ്‍ഗ്രസിനും, ബി ജെപിക്കും മനസിലാകാത്തതിന്റെ കാരണവും വളരെ വ്യക്തം.

kaalidaasan said...

>>>>>it can be argued that the opinions of those going to be affected by the decisions need to be given some more weightage...at best oc can seek the opinion of the people of kerala not the whole of india.....my point is...you cannot govern by opinion polls...<<<<<

എന്തിനാണു താങ്കള്‍ ഇതുപോലെ spin ചെയ്യുന്നത്? Opinio polls എന്നും referendum എന്നുമൊക്കെ പറഞ്ഞ് ഇത്രയേറെ ദുരൂഹമാക്കാന്‍ ഇതിലെന്താണുള്ളത്?

ഉമ്മന്‍ ചാണ്ടി ഭരണപരമായ തീരുമാനമെടുക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയോട് പോലും ആലോചിക്കാതെയാണ്. തിരുവഞ്ചൂരിനെ ആഭ്യന്തര വകുപ്പ് ഏല്‍പ്പിച്ചത് ചെന്നിത്തല അറിയുന്നത് ,സത്യപ്രതിജ്ഞക്ക് 5 മിനിറ്റ് മുമ്പായിരുന്നു. മുഖ്യ മന്ത്രി ആയപ്പോള്‍ ഉമ്മന്‍ ചണ്ടി, സ്വന്തം  പാര്‍ട്ടിയെ മറന്നു, വോട്ടു ചെയ്ത് ജയിപ്പിച്ച വോട്ടര്‍മാരെ മറന്നു, പൊതു ജനത്തെ മറന്നു. സ്വന്തം  ഗൂഡ സംഘത്തിലെ കുറച്ച് ആളുകളെ മാത്രമറിയിച്ചിട്ടാണദ്ദേഹം പലതും തീരുമാനിക്കുന്നത്. അതു കൊണ്ട് തൃപ്തി ആകുന്ന ഒരു ജനാധിപത്യമേ താങ്കള്‍ക്കറിയൂ. അതുകൊണ്ടാണ്, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കണോ വേണ്ടയോ എന്നതിനേക്കുറിച്ച്, സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോട് അഭിപ്രായം ​ചോദിക്കുന്നത് കണ്ട് അന്തം വിട്ടു പോകുന്നത്. അതിനെ governing by opinion polls എന്നൊക്കെ spin ചെയ്യണോ?

അഥവ ഇനി opinion polls അനുസരിച്ച് ഭരിക്കുന്നതില്‍ എന്താണു തെറ്റ്? ഭൂരിപക്ഷ തീരുമാനം  നടപ്പിലാക്കുക എന്നതല്ലെ ജനാധിപത്യത്തിന്റെ അന്തസത്ത? താങ്കളുടെ ജനാധിപത്യം വോട്ടു ചെയ്ത് ജയിപ്പിക്കുക എന്നതില്‍ അവസാനിക്കുന്നു.

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, ജനങ്ങളാണു തീരുമാനിക്കേണ്ടതെന്നു വിശ്വസിക്കുന്ന, ഒരു പാര്‍ട്ടി ചെയ്യേണ്ട കാര്യമാണ്, ആം ആദ്മി പാര്‍ട്ടി ചെയ്യുന്നത്. വേണമെങ്കില്‍ കെജ്‌രിവാളിനു നിയമ സഭ കക്ഷിയുടെ അഭിപ്രായം മാത്രം സ്വീകരിച്ചാല്‍ മതി ആയിരുന്നു. പക്ഷെ അതിലപ്പുറം വോട്ടു ചെയ്ത ജനങ്ങളുടെ കൂടെ അഭിപ്രായം അവര്‍ ചോദിക്കുന്നു. ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ കേട്ടു കേഴ്വി പോലുമില്ലാത്തതാണിത്. അതിനെ അംഗീകരിക്കാന്‍ താങ്കള്‍ക്ക് മടിയുണ്ട്. അതുകൊണ്ട് പരമാവധി spin ചെയ്യുന്നു.

kaalidaasan said...

>>>>>what i mean is , once somebody is given the mandate to govern (as evidenced by the support of 36 mlas )he is expected to take decision on whether to form a govt or not....one cannot run back to the electorate for each and every issue.....the essence of the parliamentary democracy is that the people elect representatives and the opinions expressed by those representatives are to be respected as those of the poeple represented.<<<<<

Mandate എന്ന് താങ്കള്‍ മനസിലാക്കിയിരിക്കുന്നത്, കുറച്ച് എം എല്‍ എ മാരോ രണ്ടോ മൂന്നോ രാഷ്ട്രീയ പാര്‍ട്ടികളൊ എടുക്കുന്ന തീരുമാനത്തെയാണ്. നിര്‍ഭാഗ്യവശാല്‍ ജനാധിപത്യത്തിലെ mandate അതല്ല. അത് ജനങ്ങളുടെ അംഗീകാരമാണ്. 70 അംഗ നിയമസഭയില്‍ 28 സീറ്റു നേടുന്നതാണു mandate എന്നു പറയുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന വിവരം ഇല്ലാത്ത കുഴപ്പമാണ്.

ഇവിടെ ഒരു ന്യൂന പക്ഷ സര്‍ക്കാര്‍ ഉണ്ടാക്കണോ വേണ്ടയോ എന്ന അടിസ്ഥാന പ്രശ്നമാണ്, ആം ആദ്മി പാര്‍ട്ടി സ്വന്തം അണികളുടെ മുന്നില്‍ വയ്ക്കുന്നത്. അതിന്റെ രാഷ്ട്രീയ വശം മനസിലാക്കാനുള്ള രാഷ്ട്രീയ ബോധം താങ്കള്‍ക്കില്ല. ഭൂരിപക്ഷം പേരും സര്‍ക്കാര്‍ ഉണ്ടാക്കണമെന്നു പറഞ്ഞാല്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുണ്ടാക്കും. തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ എന്ത് നാറിത്തരം ചെയ്താലും ജനങ്ങള്‍ തുടര്‍ന്നും പിന്തുണച്ചോളുമെന്ന് താങ്കളെയൊക്കെ ഇതു വരെ വിശ്വസിപ്പിച്ചിരുന്നതും, താങ്കളൊക്കെ അത് തൊള്ള തൊടാതെ വിഴുങ്ങിയിരുന്നതുമായ അസംബന്ധം പിന്തുടരാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറല്ല എന്ന പ്രഖ്യാപനമാണിത്. പാര്‍ട്ടി ഉണ്ടാക്കിയപ്പോഴും, തെരഞ്ഞെടുപ്പില്‍ ഇടപെട്ടപ്പോഴും, പ്രചരണം  നടത്തിയപ്പോഴുമൊക്കെ വോട്ടര്‍മാരോട് ഇവര്‍ പറഞ്ഞിരുന്നത്, കോണ്‍ഗ്രസിനെയോ ബി ജെപിയേയോ പിന്തുണക്കില്ല എന്നും, അവരുടെ പിന്തുണ സ്വീകരിക്കില്ല എന്നുമായിരുന്നു. ആ വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്നതുകൊണ്ടാണ്, ഇപ്പോള്‍ വോട്ടര്‍മാരോട് അഭിപ്രായം ചോദിക്കുന്നതും. അതൊന്നും എത്ര ശ്രമിച്ചാലും താങ്കള്‍ക്ക് മനസിലാകില്ല.

ഏതെങ്കിലും കാരണവശാല്‍ ആ സര്‍ക്കാരിനെ കോണ്‍ഗ്രസും ബി ജെ പിയും ചേര്‍ന്ന വലിച്ചു താഴെ ഇട്ടാല്‍ അതു കഴിഞ്ഞ് വരുന്ന തെരഞ്ഞെടുപ്പില്‍ ഇതേ വോട്ടര്‍മാരുടെ പിന്തുണ ഇപ്പോഴേ ഉറപ്പാക്കുന്ന രാഷ്ട്രീയ തീരുമാനമാണിത്. ഭൂരിപക്ഷവും സര്‍ക്കാര്‍ ഉണ്ടാക്കാനാണ്, അഭിപ്രായപ്പെടുന്നതെങ്കില്‍ സര്‍ക്കാര്‍ ഉണ്ടാക്കും. മറിച്ചാണെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടും. താങ്കള്‍ക്കത് മനസിലാകാതെ പോകുന്നു.

kaalidaasan said...

>>>>>here what kejriwal should have done is to heed the majority opinion among the 28 elected mlas of AAP ( i understand the majority was against govt formation with cong support )<<<<<

അപ്പോള്‍ ഇത് വരെ താങ്കള്‍  mandate എന്നും responsibility എന്നും democracy എന്നുമൊക്കെ പറഞ്ഞ് നടത്തിയ വാചകമടിയൊക്കെ വെറും ഉണ്ടയില്ലാ വെടി.

ഭൂരിപക്ഷം എം എല്‍ എ മാര്‍ക്കും സര്‍ക്കാര്‍ ഉണ്ടാക്കണമെന അഭിപ്രായമില്ല. എന്നിട്ടും കെജ്‌രിവാള്‍  സര്‍ക്കാര്‍  ഉണ്ടാക്കണം പോലും. എന്നിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടായി അത് തല്ലിപ്പിരിഞ്ഞു പോകണം. അപ്പോള്‍ പിന്നെ ബി ജെപിയുടെ വഴി എളുപ്പവും ആകും. അതാണോ താങ്കളാഗ്രഹിക്കുന്നത്?

kaalidaasan said...

>>>>>ഈ രീതിയില്‍ ഒരേ കാര്യത്തെക്കുറിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു വിപരീത അഭിപ്രായങ്ങള്‍ താങ്കള് തന്നെ എഴുതിയത് എടുത്തു കാണിച്ചിട്ടാണ് ഞാന്‍ താങ്കളുടെ അഭിപ്രായ സ്ഥിരത ഇല്ലായ്മയെ പറ്റി <<<<<

ഒരേ കാര്യത്തെക്കുറിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു വിപരീത അഭിപ്രായങ്ങള്‍ എന്നത് താങ്കളുടെ പതിവു spin . ആം ആദ്മി പാര്‍ട്ടിയുടെ നേട്ടത്തെ കുറച്ചു കാണിക്കാന്‍ വേണ്ടിയാണു താങ്കള്‍, tactical voting എന്നൊക്കെയുള്ള spin ഇവിടെ കൊണ്ടു വന്നത്. മലക്ക് അതിനു യുക്തമായ മറുപടി പറഞ്ഞു കഴിഞ്ഞു.

ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് 30% വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം അവര്‍ക്കതൊക്കെ കുത്തക ആക്കി വയ്ക്കാം എന്നല്ല. അതുകൊണ്ടാണ്, ആ വോട്ടിനെ ആം ആദ്മി പാര്‍ട്ടി വോട്ടുകള്‍ എന്നു വിളിക്കരുതെന്ന് ഞാന്‍  പറഞ്ഞത്. അതുപോലെ തന്നെ കോണ്‍ഗ്രസ് വോട്ടെന്നും ബി ജെപി വോട്ടെന്നും ഒക്കെ വോട്ടിനു മുദ്ര അടിക്കരുതെന്നും പറഞ്ഞത്. ആം ആദ്മി പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് ജനങ്ങള്‍ കൊടുത്ത താല്‍ക്കാലിക അംഗീകാരമാണാ വോട്ടുകള്‍. എപ്പോള്‍ വേണമെങ്കിലും ജനങ്ങളത് പിന്‍വലിക്കും. താങ്കള്‍ വീണ്ടു വീണ്ടും ഈ വാചകങ്ങള്‍ എടുത്തെഴുതിയാലും ഞാന്‍ പറയുന്നത് ഇതു തന്നെയായിരിക്കും.

കോണ്‍ഗ്രസിനെയും ബി ജെപിയേയും ഒരുപോലെ ശക്തമായി എതിര്‍ക്കുന്നവരാണ്, ആം ആദ്മി പാര്‍ട്ടി എന്നറിഞ്ഞുകൊണ്ടാണ്, ഡെല്‍ഹിയിലെ ഈ 30% ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്തത്. അപ്പോള്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കണോ വേണ്ടയോ എന്നത് ഈ 30 ശതമാനത്തിനോട് ചോദിച്ചിട്ട് ചെയ്താല്‍ മതി എന്നാണ്, ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനവും. താങ്കള്‍ക്കത് ദഹിക്കുന്നില്ല.

Ananth said...

>>>ഇത് വരെ താങ്കള്‍ mandate എന്നും responsibility എന്നും democracy എന്നുമൊക്കെ പറഞ്ഞ് നടത്തിയ വാചകമടിയൊക്കെ വെറും ഉണ്ടയില്ലാ വെടി.<<<<

This seems to be the case of acting more loyal than the king....i voiced an opinion that a section of the AAP themselves share....and you people are responding as if i have been advocating the interests of cong or bjp...check this out...

"Describing the Congress as shatir (clever), Mr. Kejriwal said the AAP’s decision to go to the people followed a strong view within the party that they should form the government with Congress support, even if it is for six months, to fulfil its agenda and prove that it could deliver on its promises. It is learnt that some sections of the party also felt that it was trying to escape from its responsibility to govern."

( Massive response to AAP referendum )

Ananth said...

>>>ഒരേ കാര്യത്തെക്കുറിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു വിപരീത അഭിപ്രായങ്ങള്‍ എന്നത് താങ്കളുടെ പതിവു spin .<<<

15 December 2013 21:13
ആം ആദ്മി പാര്‍ട്ടിയുടെ നേട്ടം അനന്തിനത്രക്കങ്ങ് പിടിച്ചിട്ടില്ല. അതുകൊണ്ടാണ്, കോണ്‍ഗ്രസ് വോട്ടെന്നും ബി ജെപി വോട്ടെന്നും ഒക്കെ വോട്ടിനു മുദ്ര അടിക്കുന്നതും. ജനങ്ങളുടെ വോട്ടുകള്‍ അവരുടെ സ്വകാര്യ സ്വത്താണ്. അതവര്‍ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കും.

here you say that there is no such thing as cong votes bjp votes etc

17 December 2013 15:05
ഇന്‍ഡ്യയിലും ലോകം മുഴുവനും ഭൂരിഭാഗം ആളുകളും പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചെയ്യുന്നവരാണ്. ആരു സ്ഥാനാര്‍ത്ഥി ആയാലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുന്ന വ്യക്തമായ രാഷ്ട്രീയമുള്ളവരാണവര്‍.

here you say that majority of people are committed to some party

that is why i said
ഈ രീതിയില്‍ ഒരേ കാര്യത്തെക്കുറിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു വിപരീത അഭിപ്രായങ്ങള്‍ താങ്കള് തന്നെ എഴുതിയത് എടുത്തു കാണിച്ചിട്ടാണ് ഞാന്‍ താങ്കളുടെ അഭിപ്രായ സ്ഥിരത ഇല്ലായ്മയെ പറ്റി.....



if you still cannot see the contradiction in your comments, i am sorry there seems to be some serious handicap in your comprehension, i give up !!

kaalidaasan said...

>>>>if you still cannot see the contradiction in your comments, i am sorry there seems to be some serious handicap in your comprehension, i give up !!<<<<

താങ്കള്‍ പറയുമ്പോലെ ഉള്ള contradiction ഇല്ല എന്ന് ഞാന്‍ രണ്ടു പ്രാവശ്യം വിശദീകരിച്ചിട്ടും, ഉണ്ടെന്ന് സ്ഥാപിക്കാന്‍ താങ്കള്‍ക്കെന്താണിത്ര വാശിയെന്നു മനസിലാകുന്നില്ല.

ഒരു പാര്‍ട്ടിക്കും തറവാട്ടു സ്വത്തുപോലെ വോട്ടുകള്‍ ഇല്ല. അതാണു ഞാന്‍ ജനതാ പാര്‍ട്ടിയുടെ ഉദാഹരണം എടുത്ത് കാട്ടി പറഞ്ഞതും. ജനതാ പര്‍ട്ടി ഇല്ലതായി എന്നു കരുതി അന്നത്തെ ജനതാ പര്‍ട്ടിക്കു കിട്ടിയ വോട്ടുകള്‍ ഇല്ലാതായിട്ടില്ല.

ഭൂരിഭാഗം പേരും ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും രാഷ്ട്രീയം മനസിലാക്കി അതിനെ പിന്തുണച്ച് വോട്ടു ചെയ്യുന്നു. രാഷ്ട്രീയ നിലപാടു മാറ്റിയാല്‍ പിന്നെ പിന്തുണ ലഭിക്കില്ല.

kaalidaasan said...

>>>>>This seems to be the case of acting more loyal than the king....i voiced an opinion that a section of the AAP themselves share....and you people are responding as if i have been advocating the interests of cong or bjp...check this out...<<<<

ആം ആദ്മി പാര്‍ട്ടിയില്‍ ഉള്ള അഭിപ്രയമല്ല താങ്കളിവിടെ പറഞ്ഞത്. താങ്കളുടെ അഭിപ്രായമാണ്. ആം ആദ്മി പാര്‍ട്ടിയില്‍  കോണ്‍ഗ്രസ് പിന്തുണയോടെ ഭരിക്കണോ വേണ്ടയോ എന്നതിനേക്കുറിച്ച് രണ്ടഭിപ്രായമുണ്ട്. അതുള്ളതുകൊണ്ടാണ്, ഇതേക്കുറിച്ച് വോട്ടര്‍മാരുടെ കൂടി അഭിപ്രായം ​തേടുന്നത്. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കന്നതുകൊണ്ട്, ആ പാര്‍ട്ടി സാധാരണ പ്രവര്‍ത്തകരുടെ കൂടെ അഭിപ്രായം തേടുന്നു. അതിനെ താങ്കളാണ്, വളച്ചൊടിച്ച്, സമയം നീട്ടിമേടിക്കാനുള്ള തന്ത്രമെന്നും, ഉത്തരവാദിത്തതില്‍ നിന്നുള്ള ഒളിച്ചോട്ടമെന്നുമൊക്കെ ദുര്‍വ്യാഖ്യാനിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെയും ബി ജെപിയുടെയും അഭിപ്രായമാണ്. അത് താങ്കളുടേതു തന്നെയായിപ്പോയി. അതിന്റെ അര്‍ത്ഥം താങ്കള്‍ ബി ജെപിക്കും കോണ്‍ഗ്രസിനു വിടുപണി ചെയ്യുന്നു എന്നല്ല.

kaalidaasan said...

>>>>>It is learnt that some sections of the party also felt that it was trying to escape from its responsibility to govern."<<<<

ഹിന്ദു എന്ന പത്രത്തിന്റെ അഭിപ്രായം ആം ആദ്മി പാര്‍ട്ടിയുടെ അഭിപ്രായമായി സ്ഥാപിച്ചെടുക്കാനുള്ള താങ്കളുടെ തത്രപ്പാട്, ഗംഭീരമാണ്.

പ്രശാന്ത് ഭൂക്ഷന്‍ ആദ്യം പറഞ്ഞത് ആം ആദ്മി പാര്‍ട്ടി ബി ജെപിയെ പിന്തുണക്കണമെന്നായിരുന്നു. അതുപോലെ ചില വേറിട്ട ശബ്ദമുണ്ടാകും. ചില ആളുകള്‍ പാര്‍ട്ടി ഉത്തര്വാദിത്തതില്‍ നിന്നും ഒളിച്ചോടുന്നതായി അഭിപ്രായപ്പെട്ടതായിട്ടേ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തുള്ളു. അതിന്റെ അര്‍ത്ഥം  പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം അതാണെന്നോ, ആം ആദ്മി പാര്‍ട്ടി ഒളിച്ചോടുന്നു എന്നോ അല്ല.

ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള പല അഴിമതികളിലും അഴിമതിയേ ഇല്ല എന്നാണ്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട്. കോണ്‍ഗ്രസിലെ ചുരുക്കം ചില അതില്‍ അഴിമതി ഉണ്ടെന്നു പറഞ്ഞേക്കും. അതു വച്ച്, ഇതിലൊക്കെ അഴിമതി ഉണ്ടെന്നാണ്, കോണ്‍ഗ്രസിന്റെ അഭിപ്രായമെന്നു പറയാന്‍ സാധിക്കുമോ?

Anoop said...

Well said ..