Sunday, 13 October 2013

ഈ ഗാനം മറക്കുമോകള്ളത്തൊണ്ട കൊണ്ട് കൃത്രിമ ശബ്ദത്തില്‍ പാടുന്ന പാട്ടുകാരുടെ ഇടയില്‍ ഒരു സുവര്‍ണ്ണ ശബ്ദം.

തന്റെ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍, പുറത്തെ പല ശബ്ദങ്ങളുടെയും ഇടയില്‍ ചന്ദ്രലേഖ എന്ന അജ്ഞാത ഗായിക പാടിയത്.റെക്കോര്‍ഡിംഗ് സ്റ്റുഡിയോയുടെ എല്ലാ സൌകര്യങ്ങളോടെയും ചിത്ര പാടിയത്.


ഒരാള്‍ പാടിയ പട്ട്  മറ്റൊരാള്‍ പാടുന്നത് ഏറ്റു ചൊല്ലലാണെന്ന ആരോപണത്തോടുള്ള പ്രതികരണത്തില്‍ പരാമര്‍ശിച്ച ചില സിനിമാ ഗാനങ്ങള്‍.


ദേവീ ശ്രീദേവിപൂമാനമേസ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന

ഊഞ്ഞാലാ ഊഞ്ഞാലാചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും15 comments:

kaalidaasan said...

കള്ളത്തൊണ്ട കൊണ്ട് കൃത്രിമ ശബ്ദത്തില്‍ പാടുന്ന പാട്ടുകാരുടെ ഇടയില്‍ ഒരു സുവര്‍ണ്ണ ശബ്ദം.

Aneesh Thomas said...

എത്രയോ ചിത്രമാർ ഇതുപോലെ നമ്മുടെ നാട്ടിൽ ഉണ്ട് !! നമ്മൾ അറിയുന്ന കലാകാരന്മാർ കൂടുതലും നല്ല കുടുംബ പാശ്ചാതലം ഉള്ളവർ തന്നെ.

Aneesh Thomas said...
This comment has been removed by the author.
ajith said...

ഈ പാട്ടുകാരി അംഗീകരിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു!

ajith said...

ഞാന്‍ ഇപ്പോഴാണ് ഈ പാട്ട് കേള്‍ക്കുന്നത്. വീഡിയോവില്‍ കാണിയ്ക്കുന്ന സ്ഥലത്ത് നിന്ന് ലൈവ് ആയി പാടിയതാനെന്ന് തോന്നുകയില്ല. ഞാന്‍ ഒരു എക്സ്പെര്‍ട്ട് ഒന്നുമല്ല കേട്ടോ.

arun B said...

ഇപ്പറഞ്ഞ ചന്ദ്രലേഘയുടെ മനോഹരമായ പാട്ട് കെ.എസ്.ചിത്ര പാടിയത് ഏറ്റുപാടുന്ന പാട്ടാണ്. ഒരു പുതിയ പാട്ട് പാടി കേൾക്കുമ്പോൾ മാത്രമല്ലേ യഥാർഥത്തിൽ ഇവരുടെ കഴിവു മനസ്സിലാക്കാനാവൂ. മറ്റൊരാൾ പാടിയ പാട്ട് അതുപോലെത്തന്നെ അനുകരിച്ച് പാടുന്നതും പുതിയൊരു പാട്ട് നന്നായി പാടുന്നതും തമ്മിൽ വ്യത്യാസമില്ലേ ? .

ഇതേ വിഷയത്തിൽ ഗൂഗിൾ പ്ലസ്സിൽ നിന്നും
G Nisikanth നൽകിയ മറുപടി.

>>>>
ഈ സംഗതി എന്ന് ഇപ്പോൾ കളിയാക്കി പറയപ്പെടുന്ന ഒരു പ്രധാന സംഗതിയുണ്ട് പാട്ടിൽ.. ഭാവം എന്ന് വേണമെങ്കിൽ അതിനെ വിളിക്കാം... സ്വന്തം പ്രതിഭകൊണ്ട്, സംഗീത സംവിധായകൻ കാണുന്നതിനുമപ്പുറം വരികൾക്ക് ശബ്ദം കൊണ്ടു കൊടുക്കുന്ന ഒരു അലങ്കാരമാണത്. യേശുദാസടക്കമുൾലവരുടെ കയ്യൊപ്പെന്നൊക്കെ നാം പറയുന്ന, എവിടെ കേട്ടാലും ശബ്ദത്തിൽ ഉപരിയായി പ്രത്യേകതകൾ കൊണ്ട് തിരിച്ചറിയപ്പെടുന്ന ആ പകരൽ എല്ലാർക്കും കൊടുക്കാൻ കഴിയില്ല. അപ്പോൾ ഗാനം ഫ്ലാറ്റ് ആയി മാറുന്നു... പ്രത്യേകിച്ച് ഒന്നുമില്ലാതെ ആദ്യന്തം ഒരു പോലെ, സാധാരണമായ ആലാപനം ആകുന്നു. ആദ്യം ഒരു ഗാനം ആലപിക്കപ്പെടുമ്പോൾ അത് പരമാവധി ഭംഗിയായും ഭാവസാന്ദ്രമായുമാകും ആലപിക്കപ്പെടുക. പിന്നീടു പാടുന്നവർക്ക് അത് ഏറ്റുപാടുക എന്ന ജോലിയേ ഉള്ളൂ. അതിനു പാടാനുള്ള കഴിവുമതി, ആർജ്ജവം വേണമെന്നില്ല. പുതുതായി ആലപിക്കുമ്പോൾ ആ ഗായകൻ/ഗായികയുടേതായ ഒരു പ്രത്യേകത അതിലവശേഷിപ്പിക്കാനും അവരുടെ ഗാനം വീണ്ടും കേൾക്കാൻ ശ്രോതാവിനെ പ്രേരിപ്പിക്കാനുമുള്ള ഒരു ഘടകം അതിൽ നില നിർത്താനും ഏവർക്കും കഴിയില്ല. പലരുടേയും പാട്ടു ജീവിതം ഒന്നോ രണ്ടോ പാട്ടുകൾക്കപ്പുറം പോകാത്തതും ഇതുകൊണ്ടു തന്നെ. ഈ ഫീൽഡുമായി നല്ല ബന്ധമുണ്ടെങ്കിൽ തമ്മിലുള്ള അന്തരം എന്താണെന്ന് കൂടുതൽ തിരിച്ചറിയാൻ കഴിയും <<<<

മീഡിയ അവരെ പൊക്കി പൊക്കി നിലത്തടിക്കാതിരുന്നാൽ അവരുടെ ഭാഗ്യം

മുക്കുവന്‍ said...

arun,

I am not an expert in music, but my understanding is that most of the songs track will be sung by unknown singers earlier. once that track finalized, the playback singer comes into picture..so I do not think that the singer puts Sangathi into songs... there may be.. but most of the time its NOT!

kaalidaasan said...

അജിത്,

വീഡിയോവില്‍ കാണിയ്ക്കുന്ന സ്ഥലത്ത് നിന്ന് ലൈവ് ആയി പാടിയതാണെന്നാണ്, എനിക്ക് തോന്നിയത്. lip and sound synchronization ല്‍ ഉള്ള ചെറിയ വ്യത്യാസം വീഡിയോ upload ചെയ്തപ്പോള്‍ ഉണ്ടായ സാങ്കേതിക പ്രശ്നമാണെന്നാണെന്റെ അഭിപ്രായം.

എന്തായാലും ശബ്ദവും ആലാപനവും ഈ ഗായികയുടേത് തന്നെ ആണല്ലോ. ഇവര്‍ പ്രോത്സാഹനം അര്‍ഹിക്കുന്നു.

kaalidaasan said...

>>>>>ഇപ്പറഞ്ഞ ചന്ദ്രലേഘയുടെ മനോഹരമായ പാട്ട് കെ.എസ്.ചിത്ര പാടിയത് ഏറ്റുപാടുന്ന പാട്ടാണ്. ഒരു പുതിയ പാട്ട് പാടി കേൾക്കുമ്പോൾ മാത്രമല്ലേ യഥാർഥത്തിൽ ഇവരുടെ കഴിവു മനസ്സിലാക്കാനാവൂ. മറ്റൊരാൾ പാടിയ പാട്ട് അതുപോലെത്തന്നെ അനുകരിച്ച് പാടുന്നതും പുതിയൊരു പാട്ട് നന്നായി പാടുന്നതും തമ്മിൽ വ്യത്യാസമില്ലേ ? . <<<<

അരുന്‍,

ചിത്രയും സംഗീത സംവിധായകനെ അനുകരിച്ച് പാടിയതല്ലേ. അല്ലാതെ അവര്‍ സ്വന്തമായി ഈണം നല്‍കി പടിയതല്ലല്ലോ. ഗാനരചയിതാവും സംഗീത സംവിധായകനും കൂടി ചിട്ടപ്പെടുത്തുനതാണ്, എല്ലാ സിനിമ പാട്ടുകളും. സംവിധായകന്‍ ആദ്യം അത ഗായകരെ പാടിക്കേള്‍പ്പിക്കും. ഗായകര്‍ അതേറ്റു പാടുന്നു.അല്ലാതെ ഒരു പട്ടെഴുതിയിട്ട് എങ്ങനെ വേണമെങ്കിലും പാടിക്കോ എന്നും പറഞ്ഞ് ഗായാകരെ ഏല്‍പ്പിക്കുകയല്ല.

എല്ലാ ഗായകരും മറ്റുള്ളവരുടെ പാട്ടുകള്‍ ഏറ്റുപാടിക്കൊണ്ടാണ്, സംഗീതജീവിതമാരംഭിക്കുന്നത്.

ചിത്ര ജനിച്ചു വീണതേ പട്ടുകാരി ആയിട്ടൊന്നുമല്ല. പണ്ട് ജാനകിയും സുശീലയുമൊക്കെ പാടിയ പാട്ടുകള്‍ ഏറ്റു പാടിക്കൊണ്ടായിരുന്നു അവര്‍ സംഗീത ജീവിതം ആരംഭിച്ചതും. . അതൊക്കെ കേട്ടപ്പോള്‍ നല്ലതെന്ന് തോന്നിയ സംഗീത സംവിധായകര്‍ അവര്‍ക്ക് സിനിമയില്‍ പാടാന്‍ അവസരം കൊടുത്തു. അങ്ങനെ അവര്‍ അറിയപ്പെടുന്ന പാട്ടുകാരിയും ആയി.

അതു പോലെ ചന്ദ്രലേഖക്കും അവസരം കൊടുത്താല്‍ അവര്‍ ഒരു പക്ഷെ ചിത്രയേക്കാള്‍ മികച്ച പാട്ടുകാരി ആയേക്കാം. ചന്ദ്രലേഖയുടെ ശബ്ദം ചിത്രയുടേതിനേക്കാള്‍ മികച്ചതും തെളിഞ്ഞതുമാണ്. ആലാപനം ചിത്രയുടേതിനേക്കാള്‍ ആയാസരഹിതവും.

kaalidaasan said...

>>>>>ഇതേ വിഷയത്തിൽ ഗൂഗിൾ പ്ലസ്സിൽ നിന്നും
G Nisikanth നൽകിയ മറുപടി. <<<<


അരുണ്‍,

സംഗതി, ഭാവം, ആര്‍ജ്ജവം, കഴിവ് തുടങ്ങിയ ക്ളീഷേകള്‍ കൊണ്ട് താങ്കളുദ്ദേശിക്കുന്നതെന്താണെന്ന് എനിക്ക് സത്യത്തില്‍ മനസിലായില്ല. ചന്ദ്ര ലേഖ എന്ന ഈ ഗായികയേക്കൊണ്ട് ഇത് വരെ ഒരു സംഗീത സംവിധായകനും താന്‍ കാണുന്നതിനപ്പുറമോ ഇപ്പുറമോ വരികൾക്ക് ശബ്ദം കൊണ്ട് അലങ്കാരം കൊടുപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. അപ്പോള്‍ പിന്നെ ഇതൊക്കെ പറയുന്നത് ആശാസ്യമാണോ?

വളരെ ചെറുപ്പത്തിലേ ശാസ്ത്രീയ സംഗീതം പഠിച്ച്, 25 വര്‍ഷങ്ങളായി സിനിമകളില്‍ പാടുന്ന ചിത്രക്ക് നല്‍കാന്‍ കഴിയുന്ന സംഗതിയും, ഭാവം, ആര്‍ജ്ജവവും ഈ ഗായികക്കുണ്ടാകണമെന്നൊക്കെ ശഠിക്കാമോ?

100 മീറ്റര്‍ 10 സെക്കന്‍ഡ് കൊണ്ട് ഓടുന്നതിനേക്കാള്‍ മികച്ചത് 9 സെക്കന്‍ഡ് കൊണ്ട് ഓടുന്നതാണെന്ന് മനസിലാക്കാന്‍ പ്രത്യേക കഴിവൊന്നും വേണ്ട. എല്ലാവര്‍ക്കും ഒരു പോലെ മനസിലാകും. അതുപോലെ സംഗീതത്തെ വിലയിരുത്താന്‍ ആകില്ല. വളരെയധികം വ്യക്തിപരമാണത്. പാട്ടു കേള്‍ക്കുന്നവരും ഇഷ്ടപ്പെടുന്നവരും  99 ശതമാനവും പാട്ടിലെ സംഗതിയോ, ആര്‍ജ്ജവമോ, ഭാവമോ നോക്കിയുമല്ല അതിഷ്ടപ്പെടുന്നത്.

എന്റെ അഭിപ്രായത്തില്‍ ചിത്രയേക്കാള്‍ മികച്ച ഗായികമാര്‍ ജാനകിയും, സുശീലയും, സുജാതയുമാണ്. മറ്റ് ചിലരുടെ അഭിപ്രായത്തില്‍ ഇവരേക്കാള്‍ മികച്ചത് ചിത്ര ആയിരിക്കും.

യേശുദാസ് ഒരു പാട്ടു പാടുന്ന പോലെ ഈ ലോകത്ത് വേറൊരാള്‍ക്ക് പാടാന്‍ ആകില്ല. അതു തന്നെയാണ്, എല്ലാ ഗായകരുടെ കാര്യത്തിലും. ഓരോ ഗായകര്‍ക്കും  അവരുടേതായ കയ്യൊപ്പുകളുണ്ട്. അത് മനസിലാക്കാന്‍ ഈ ഫീല്‍ഡുമായി എന്തെങ്കിലും  ബന്ധം വേണമെന്ന് എനിക്കു തോന്നുന്നില്ല.

രാജഹംസമേ എന്ന പാട്ട് ചന്ദ്ര ലേഖ പാടുമ്പോള്‍ ചിത്ര നല്‍കിയ ഭാവമൊന്നും ഉണ്ടാകില്ല. അത് ചന്ദ്ര ലേഖ നല്‍കുന്ന ഭാവമാണ്. ഞാന്‍ പാടിയാല്‍ എന്റെ ഭാവമേ ഉണ്ടാകൂ. താങ്കള്‍ പാടിയാല്‍ താങ്കളുടെ ഭാവമുണ്ടാകും.

പാട്ടു കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ നല്ല പട്ടുകള്‍ ഇഷ്ടപ്പെടും. ആരു പാടിയതായാലും. അതിന്റെ അര്‍ത്ഥം എല്ലാ പാട്ടുകാരുടെ കയ്യൊപ്പുകളും  അംഗീകരിക്കാന്‍ അവര്‍ക്ക് മടിയില്ല എന്നാണ്.

kaalidaasan said...

>>>>>മീഡിയ അവരെ പൊക്കി പൊക്കി നിലത്തടിക്കാതിരുന്നാൽ അവരുടെ ഭാഗ്യം <<<<

അരുണ്‍,

മീഡിയ അല്ലല്ലൊ ചന്ദ്രലേഖക്ക് പ്രചാരം കൊടുത്തത്. അവരുടെ സഹോദരന്‍ ആണീ പാട്ട് യു റ്റ്യൂബില്‍ ഇട്ടത്. സാധാരണക്കാരായ ആയിരക്കണക്കിനാളുകള്‍ അത് കേട്ടു. ഇഷ്ടപ്പെട്ടു.

ഇന്ന് മലയാളത്തില്‍ ഉള്ള ഏത് ഗായികമാരുടേതിനേക്കാളും മികച്ച ശബ്ദമാണിതെന്ന് എനിക്ക് തോന്നി. അതുകൊണ്ട് ഞാന്‍ എന്റെ അഭിപ്രായം എഴുതി.

kaalidaasan said...

>>>>>മറ്റൊരാൾ പാടിയ പാട്ട് അതുപോലെത്തന്നെ അനുകരിച്ച് പാടുന്നതും പുതിയൊരു പാട്ട് നന്നായി പാടുന്നതും തമ്മിൽ വ്യത്യാസമില്ലേ ? . <<<<

അരുണ്‍,

ഒരാള്‍ പാടുന്ന പാട്ട് മറ്റൊരാള്‍ പാടുന്നതനുകരണമാണെന്നൊക്കെ വെറുതെ പറയാതെ. ഒരേ പാട്ടു തന്നെ പലരും പാടിയിട്ടുണ്ട്. അത് അനുകരിക്കലാണെന്ന് പറയുന്നത് മണ്ടത്തരമല്ലേ.

നിറക്കൂട്ട് എന്ന സിനിമയിലെ പൂമാനമേ എന്ന പാട്ട് ചിത്രയും, യേശുദാസും, വേണുഗോപലും പാടിയിട്ടുണ്ട്. ആരെ ആരാണനുകരിക്കുന്നത്?

ദേവീ ശ്രീദേവി എന്ന പാട്ട് യേശുദാസും പി ലീലയും മലയാളത്തില്‍ പാടി. പി സുശീല അത് തമിഴില്‍ പാടി.

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന എന്ന പാട്ട് യേശുദാസും പി ലീലയും പാടിയിട്ടുണ്ട്.

ഒരേ പാട്ട് ഒന്നില്‍ കൂടുതല്‍ ഗായകര്‍ പാടുമ്പോള്‍ ആരെ ആരാണനുകരിക്കുന്നത്.

ഇതിലൊക്കെ പാടിയവരുടെ കയ്യൊപ്പുകളുമുണ്ട്. ഈ പാട്ടുകളും കൂടി ഞാന്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

kaalidaasan said...

മുക്കുവന്‍,

താങ്കള്‍ പറഞ്ഞത് ശരിയാണ്. ഈപ്പോഴത്തെ മുന്‍നിര ഗായകരൊന്നും ഒരു പാട്ടിനു വേണ്ടിയും  കഷ്ടപ്പെടുന്നില്ല. പണ്ടൊക്കെ രചയിതാവും സംഗീത സംവിധായകനും ഗായകരും ഒരുമിച്ചിരുന്ന്, പാടി പലപ്രാവശ്യം rehearse ചെയ്തതിനു ശെഷം റെക്കോര്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ രചയിതവും സംവിധായകനും  അറിയപ്പെടാത്ത ഗായകനും  ചേര്‍ന്നാണ്, പാട്ടു ചിട്ടപ്പെടുത്തി എടുക്കുന്നത്. പശ്ചാത്തല സംഗീതവും പാട്ടും രണ്ട് track ല്‍ റെക്കോര്‍ഡ് ചെയ്യുന്നു. സമയമാകുമ്പോള്‍  അജ്ഞാത ഗായകനെ/ഗായികയെ അനുകരിച്ച്, ചിത്രയേപ്പോലുള്ളവര്‍ പാടി റെക്കോര്‍ഡ് ചെയ്ത് ക്രെഡിറ്റ് സ്വന്തം പേരിലാക്കുന്നു. എന്നിട്ടിപ്പോള്‍ അത് കേള്‍ക്കുന്നവര്‍ പണം കൊടുക്കണമെന്ന നില വരെ എത്തിയിരിക്കുന്നു.

ഗായകര്‍ക്ക് ഒരു പാട്ടിന്റെ സൃഷ്ടിയില്‍ വലിയ പങ്കൊന്നുമില്ല. അവര്‍ ശബ്ദം കടം കൊടുക്കുന്നു. അതിനു പ്രതിഫലവും മേടിക്കുന്നു. എന്നെയും താങ്കളേയും പോലുള്ളവര്‍ ആ പാട്ടു കേള്‍ക്കണമെങ്കില്‍ പാടിയവര്‍ക്ക് റോയല്‍റ്റി കൊടുക്കേണ്ട ഗതികേടാണിപ്പോഴുള്ളത്.ആര്‍ത്തി കൂടുമ്പോള്‍ ഇതൊക്കെ ഉണ്ടാകും. യേശുദാസിനേപ്പോലുള്ളവര്‍ ഇതിനു വേണ്ടി ശ്രമിക്കുമ്പോള്‍ അദ്ദേഹത്തോടുള്ള എല്ലാ ആദരവും ഇല്ലാതെയാകുന്നു.

kaalidaasan said...

>>>>ഈ സംഗതി എന്ന് ഇപ്പോൾ കളിയാക്കി പറയപ്പെടുന്ന ഒരു പ്രധാന സംഗതിയുണ്ട് പാട്ടിൽ.. ഭാവം എന്ന് വേണമെങ്കിൽ അതിനെ വിളിക്കാം...<<<

അരുണ്‍,

ഞാന്‍ ഒരു സംഗീത വിദ്വാനൊന്നുമല്ല. പക്ഷെ "സംഗതി" എന്നു പറയുന്നത് "ഭാവം" അല്ല എന്നെനിക്കറിയാം.

arun B said...

കമന്റിലെ ആ വലിയ ഭാഗം മറ്റൊരാളുടെ അഭിപ്രായമാണ്. പാട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം പറയാൻ എനിക്ക് അറിയില്ല, Thats all