Monday 30 September 2013

ആഴക്കടലിനും ചെകുത്താനും  നടുവില്‍ 



ചെകുത്താനും കടലിനും നടുവില്‍ എന്നത് ലോകം മുഴുവന്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. രക്ഷപെടാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങളില്‍ അകപ്പെടുന്നവരുടെ ദുരവസ്ഥയേക്കുറിക്കാനാണിത് സാധാരണ പ്രയോഗിക്കുന്നതും.

ഇസ്ലാമിക ലോകത്ത് അമേരിക്ക അറിയപ്പെടുന്നത് ചെകുത്താന്‍ എന്നാണ്. ഇറാനിലെ  ഷാക്കെതിരെയുണ്ടായ വിപ്ളവം റാഞ്ചിക്കൊണ്ടു പോയി ഭരണാധികാരി ആയ അയത്തൊള്ള ഖൊമേനിയാണി പ്രയോഗത്തിന്റെ ഉപജ്ഞാതാവ്.  ഇറാന്റെ അഭിപ്രായത്തില്‍ അമേരിക്ക ഇപ്പോഴും ചെകുത്താനാണ്.  ചെകുത്താന്‍ എന്നത് ഒരു ഭാവനാസൃഷ്ടിയാണ്. തിന്മയെ പ്രതിനീധീകരിക്കാന്‍ വേണ്ടി മതങ്ങള്‍ പഠിപ്പിച്ചതും ജനങ്ങള്‍ സ്വയം വിശ്വസിക്കുന്നതുമായി ഒരു സങ്കല്‍പ്പ സൃഷ്ടിയാണു ചെകുത്താന്‍. മനുഷ്യരാരും ഇതു വരെ ചെകുത്താനെ കണ്ടതായി അവകാശപ്പെട്ടു കണ്ടിട്ടില്ല. വെറും പേരുകൊണ്ട് മാത്രം അറിയപ്പെടുന്ന ഈ മിഥ്യയെ അമേരിക്കയോട് താരതമ്യം ചെയ്യുന്നത് അത്ര ശരിയാണെന്ന് തോന്നുന്നില്ല. പക്ഷെ തിന്മ എന്ന അര്‍ത്ഥത്തില്‍ ആണെങ്കില്‍ അത് ഒരു പരിധി വരെ  ശരിയുമാണ്.

പക്ഷെ ആഴക്കടല്‍  എന്നത് മിഥ്യയല്ല. യാഥാര്‍ത്ഥ്യമാണ്. അനേകം മനുഷ്യ ജീവികള്‍ ആഴക്കടലിലേക്ക് മുങ്ങിപ്പോയി മരണപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ ഇത് പരാമര്‍ശിക്കാന്‍ കാരണം,  ആഴക്കടലിലും ചെകുത്താനുമിടയില്‍ അകപ്പെട്ട നിലയില്‍ ഇന്ന് ലോകത്ത് ലക്ഷക്കണക്കിനു മനുഷ്യര്‍ ജീവിക്കുന്നു എന്ന യാഥാര്‍ത്ഥ്യവും.  അമേരിക്കയെന്ന ചെകുത്താനും ഇസ്ലാകിക ഭീകരത എന്ന ആഴക്കടലും. ഇവക്കിടയില്‍ പിടഞ്ഞു വീഴുന്ന  മനുഷ്യരുടെ രോദനം എല്ലാ ദിവസവും കേള്‍ക്കാം. കഴിഞ്ഞ ദിവസങ്ങളില്‍  ലോകത്തിന്റെ മൂന്നു വ്യത്യസ്ഥ ഇടങ്ങളില്‍ ഇതിന്റെ തിക്തഫലം അനുഭവിച്ച് നൂറുകണക്കിനാളുകള്‍ ജീവന്‍ വെടിഞ്ഞു. ഈ മൂന്നു സംഭവങ്ങളിലും ഇസ്ലാമിക ഭീകരത  ഒരു വശത്തും അമേരിക്കന്‍ നിലപാടുകള്‍ മറ്റൊരു വശത്തും നിന്ന് ഏറ്റുമുട്ടിയതായിരുന്നു.


ഇവയാണാ സംഭവങ്ങള്‍

1. താലിബന്‍ എന്ന ഇസ്ലാമിക ഭീകര സംഘടന പാകിസ്താനിലെ ഒരു ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ ബോംബ് വച്ച്  81  പേരെ വധിച്ചു. അതിനവര്‍ പറഞ്ഞ ന്യായീകരണം  അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ പാക്സിതാനികളെ കൊല്ലുന്നതിനുള്ള പകരം വീട്ടലാണിത്,  എന്നാണ്. സുബോധമുള്ള ആര്‍ക്കും മനസിലാക്കാന്‍ പ്രയാസമുള്ള അതി വിചിത്രമായ ന്യയീകരണമാണിത്. അമേരിക്കയോടുള്ള വെറുപ്പിന്റെ പേരില്‍  സ്വന്തം സഹോദരങ്ങളെ കൊന്നൊടുക്കി സായൂജ്യമടയുന്ന മത വിഭാഗം മുസ്ലിങ്ങളേ ഇന്ന് ലോകത്തുള്ളു. താലിബാനികള്‍ ബോംബ് വച്ചു കൊന്ന ഈ ഹതഭാഗ്യരായ പാകിസ്താനികള്‍ ചെയ്ത ഏക കുറ്റം, അവര്‍ ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നു എന്നത് മാത്രമാണ്. അല്ലാതെ അവര്‍ ഏതെങ്കിലും പാകിസ്താനി മുസ്ലിമിനെ കൊന്നു എന്നതല്ല. സാധാരണ പാകിസ്താനി മുസ്ലിം തീവ്രവാദികള്‍ പരസ്പരം കൊന്നൊടുക്കലായിരുന്നു ഇതു വരെ. സുന്നികള്‍ ഷിയകളെയും, ഷിയകള്‍ സുന്നികളെയും  ആരാധനാലയത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോഴാണു ബോംബ് വച്ച് കൊല്ലാറുള്ളത്. ഇവര്‍ രണ്ടു കൂട്ടരും കൂടി അഹമ്മദിയകളെയും കൊന്നൊടുക്കി ആനന്ദിക്കാറുമുണ്ട്. അതുകൊണ്ടൊക്കെ ഇവര്‍ ഉദ്ദേശിച്ച ആനന്ദം ഒരു പക്ഷെ കിട്ടുന്നുണ്ടാകില്ല. അപ്പോഴായിരിക്കും ക്രിസ്ത്യാനികളുടെ നേരെ തിരിഞ്ഞതും.

ക്രൈസ്തവ യഹൂദ ഇസ്ലാം മതങ്ങള്‍ ആരാധന നടത്താന്‍ ഞായര്‍, ശനി, വെള്ളി ദിവസങ്ങളാണുപയോഗിക്കുക. കുറെ വര്‍ഷങ്ങളായി ഇസ്ലാമിക ലോകത്ത് വെള്ളിയാഴ്ചകള്‍ ശാന്തിയും സമാധാനവും കളിയാടുന്ന ദിവസങ്ങളല്ല. അന്നാണ്, കുറെയേറെ മുസ്ലിങ്ങള്‍ക്ക് ഭ്രാന്തു പിടിക്കുന്ന ദിവസം. പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്ന മുസ്ലിങ്ങളില്‍ എത്ര പേര്‍ തിരികെ വീട്ടില്‍ വരും എന്ന് അള്ളാക്ക് പോലും നിശ്ചയമില്ല.

ക്രിസ്ത്യാനികള്‍ അങ്ങനെ സമാധാനിക്കേണ്ട എന്ന് ഇപ്പോള്‍ താലിബന്‍ തീരുമാനിച്ചിരിക്കുന്നു. സ്വന്തം മതത്തിലെ വിശ്വാസികളെ ആരാധനാലയത്തില്‍ കൊല്ലുന്ന അതേ ലാഘവത്തോടെ അവര്‍ പാകിസ്താനിലെ ക്രിസ്ത്യാനികളെയും ഇപ്പോള്‍ കൊന്നൊടുക്കുന്നു. ഇസ്ലാമിക രാജ്യങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്കേതായാലും അള്ളായുടെ അനുഗ്രഹം കൊണ്ട് ഇന്ന് ഒരിടത്തും സമാധാനമില്ല. അവിടങ്ങളിലൊക്കെ ഇന്ന് വെള്ളിയഴ്ച ഭീതിയുടെ ദിനമാണ്. യക്ഷിക്കഥകളിലേപ്പോലെ.

2. അല്‍ ഷബാബ് എന്ന ഇസ്ലാമിക ഭീകര സംഘടന കെനിയയിലെ ഷോപ്പിംഗ് മാളില്‍ കെനിയക്കാരെ ബന്ധികളാക്കി നടത്തിയ നരമേധത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടു. ലോകം മുഴുവന്‍ ഉപേക്ഷിച്ച സൊമാലിയ എന്ന ആഫ്രിക്കന്‍ രാജ്യം ഇസ്ലാമിക ഭീകരതയുടെ ആഫ്രിക്കയിലെ കേന്ദ്രമാണ്. കെനിയ ഉള്‍പ്പടെയുള്ള അയല്‍  രാജ്യങ്ങള്‍ ഈ ഭീകരരുടെ ശല്യം സഹിക്കാതെ ആയപ്പോള്‍ സോമാലിയയില്‍ ഇടപെട്ടു. കുറച്ച് സമാധാനമുണ്ടാക്കിയിരുന്നു. അതിനുള്ള പ്രതികാരമായിരുന്നു. ഈ ആക്രമണം. ഇവരുടെ മറ്റൊരു ലക്ഷ്യം അമേരിക്കയെന്ന ചെകുത്താനെ പാഠം പഠിപ്പിക്കുക എന്നതായിരുന്നു. കെനിയക്കാരെ കൊന്ന് അമേരിക്കയെ പാഠം പഠിപ്പിക്കുന്ന വിനോദം ഇസ്ലാമില്‍ മാത്രമേ ഉള്ളു. പലരും കൊല്ലപ്പെടുന്നതിനു മുന്നെ അതിക്രൂരമായ പീഢനത്തിനിരയാക്കപ്പെട്ടിരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.

3. ബൊക്കോ ഹറാം എന്ന ഇസ്ലാമിക ഭീകര സംഘടന നൈജീരിയയിലെ ഒരു സ്കൂളില്‍ കടന്നു ചെന്ന് ഉറങ്ങിക്കിടന്ന 50 വിദ്യാര്‍ത്ഥികളെ വെടി വച്ചു കൊന്നു. അതിനവര്‍ പറഞ്ഞ ന്യായീകരണം ഈ കുട്ടികള്‍ പടിഞ്ഞാറന്‍ വിദ്യ അഭ്യസിക്കുന്നു എന്നതാണ്. ബൊക്കോ ഹറാം എന്ന പേരിന്റെ  അര്‍ത്ഥം പടിഞ്ഞാറന്‍ വിദ്യാഭ്യാസം ഹറാം ആണെന്നാണ്.

താലിബന്‍, അല്‍ ഷബാബ്, ബോക്കോ ഹറാം ഈ മൂന്നു ഭീകര ഇസ്ലാമിക സംഘടനകളേക്കൂടാതെ വേറെ അനേകം ഇസ്ലാമിക ഭീകര സംഘടനകള്‍ ലോകം മുഴുവന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പതിറ്റാണ്ടു മുമ്പു വരെ അല്‍ ഖയിദ ആയിരുന്നു പ്രമുഖ ഭീകര സംഘടന. ഇവയേക്കൂടാതെ സുന്നി മുസ്ലിങ്ങള്‍ക്കും, ഷിയ മുസ്ലിങ്ങള്‍ക്കും ഓരോ പ്രദേശത്തും അവരുടേതായ ഭീകര ഗ്രൂപ്പുകളുമുണ്ട്.  ഏത് മുസ്ലിമിന്, എപ്പോള്‍ ഭ്രാന്തിളകും എന്നത് മുന്‍ കൂട്ടി പ്രവചിക്കാന്‍ ആകില്ല.

അമേരിക്ക എന്ന ചെകുത്താനും ഇസ്ലാമിക ഭീകരത എന്ന അഴക്കടലിനും ഇടയില്‍ ഞെരുങ്ങി ജീവന്‍ നഷ്ടപെടുന്നവര്‍ മറ്റ് മത വിശ്വാസികള്‍ മാത്രമല്ല. കൂടുതലും മുസ്ലിങ്ങളാണ്. ഈ പോസ്റ്റ് എഴുതികൊണ്ടിരുന്നപ്പോള്‍ വന്ന രണ്ടു റിപ്പോര്‍ട്ടുകളാണു താഴെ.

ക്രിസ്ത്യന്‍ ദേവാലയം ആക്രമിക്കപ്പെട്ട പെഷവാറിലെ ഒരു മാര്‍ക്കറ്റില്‍ ബോംബ് പൊട്ടി 40 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ബാഗ്ദാദില്‍ പല ബോംബ് സ്ഫോടനങ്ങളിലുമായി 36 പേരും.

ഇസ്ലാമിക ലോകത്തിനാകെ ഭ്രാന്തു പിടിച്ചിരിക്കുന്നു. സിറിയയിലെ  ഭരണാധികാരി രാസായുധം പ്രയോഗിച്ചു എന്ന് പരാതി പറയുന്ന ഇസ്ലമിക ഭീകരര്‍ തന്നെയാണത് ചെയ്തതെന്നും  റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. പാകിസ്താന്റെ കയ്യിലുള്ള അണുബോംബ് പിടിച്ചെടുത്ത് പാകിസ്താന്‍ പൌരന്‍മാരില്‍ ഈ ഭീകരര്‍ പ്രയോഗിക്കില്ല  എന്നൊന്നും ഉറപ്പിച്ചു പറയാന്‍ ആകില്ല.

അമേരിക്കയുടെ നയങ്ങളും സമീപനങ്ങളും ഇഷ്ടപ്പെടാത്ത അനേകര്‍ ലോകം മുഴുവനും ഉണ്ട്. ഇന്‍ഡ്യയിലുണ്ട്. പക്ഷെ അതിന്റെ പേരില്‍ അമേരിക്കയേയോ സ്വന്തം ജനതയേയോ ആക്രമിക്കുന്ന ആരും ഇല്ല. അമേരിക്ക ഇസ്രായേലിനെ പിന്തുണക്കുന്നതാണ്, ഇസ്ലാമിക ലോകത്തെ ഏറ്റവും വലിയ പ്രശ്നമായി മുസ്ലിങ്ങള്‍ കരുതുന്നത്. അതിന്റെ കാരണം പാലസ്തീന്‍ മുസ്ലിങ്ങള്‍ക്ക് അള്ള തീറെഴുതികൊടുത്ത സ്ഥലമാണെന്ന അന്ധവിശ്വാസവും. സൌദി അറേബ്യയിലും മറ്റ് ഗള്‍ഫ് നാടുകളിലും അമേരിക്കയുടെ സ്വാധീനമുള്ളതാണ്, മറ്റൊരു പ്രശ്നം. ഏതായാലും മറ്റ് ഇസ്ലാമിക നാടുകളേക്കാള്‍ കൂടുതല്‍ സമാധാനം ഈ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്.

മറ്റ് രാജ്യങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ മുസ്ലിങ്ങളാണെന്ന ഒറ്റകാരണത്താല്‍, സ്വന്തം പ്രശ്നങ്ങളായി കാണുന്നതാണ്, മുസ്ലിങ്ങളുടെ ഏറ്റവും വലിയ പാളിച്ച. പാലസ്തീന്‍  പ്രശ്നം പരിഹരിക്കാന്‍ വേണ്ടിയാണ്,  ഒരു പതിറ്റാണ്ടുമുന്നെ ബിന്‍ ലാദന്‍ അമേരിക്കയെ ആക്രമിച്ചത്. എന്നിട്ട് പാലസ്തീന്‍ പ്രശ്നം പരിഹരിച്ചോ? പരിഹരിച്ചില്ല എന്നു മാത്രമല്ല. സമാധാനപ്രിയരായ അനേകായിരം മുസ്ലിങ്ങളുടെ ബുദ്ധിമുട്ട് കൂടുകയേ ഉണ്ടായിട്ടുള്ളു. അമേരിക്ക നടത്തുന ആക്രമണങ്ങളില്‍  വര്‍ഷം തോറും ആയിരക്കണക്കിനു മുസ്ലിങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നു. ഇപ്പോള്‍ അമേരിക്കയുടെ തന്ത്രം ആളില്ലാത്ത വിദൂര നിയന്ത്രണ സംവിധാനമുള്ള ഡ്രോണുകളാണ്. ഭാവിയിലെ മുഖ്യ ആക്രമണ രീതിയും ഇതായിരിക്കും. അമേരിക്കയെ ആക്രമിച്ചാലൊന്നും പാലസ്തീന്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് മുസ്ലിങ്ങള്‍ക്കുണ്ടാകണം. തങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും അമേരിക്കയാണുത്തരവാദി എന്ന മുസ്ലിം അന്ധവിശ്വാസമാണ്, ഈ പ്രശ്നം ഇതു വരെ പരിഹരിക്കപ്പെടാതെ പോയതിന്റെ കാരണം. കൂടെ എന്ത് അതിക്രമം കാണിച്ചാലും മുസ്ലിം ദൈവത്തിന്റെ സഹായമുണ്ടാകുമെന്ന് വലിയ ഒരു പറ്റം മുസ്ലിങ്ങള്‍ അന്ധമായി വിശ്വസിക്കുന്നതും.ബിസ്മില്ല ചൊല്ലി കഴുത്തു വെട്ടിയാല്‍ അത് അള്ളാക്ക് പ്രീതി ഉണ്ടാക്കുമെന്നതിന്റെ മറ്റൊരു രൂപം.  ഈ ചിന്താഗതികളൊക്കെ മാറാതെ ഇസ്ലാമിക ലോകത്ത് സമാധാനമുണ്ടാകില്ല.

18 comments:

kaalidaasan said...

അമേരിക്ക എന്ന ചെകുത്താനും ഇസ്ലാമിക ഭീകരത എന്ന അഴക്കടലിനും ഇടയില്‍ ഞെരുങ്ങി ജീവന്‍ നഷ്ടപെടുന്നവര്‍ മറ്റ് മത വിശ്വാസികള്‍ മാത്രമല്ല. കൂടുതലും മുസ്ലിങ്ങളാണ്. കുറെ വര്‍ഷങ്ങളായി ഇസ്ലാമിക ലോകത്ത് വെള്ളിയാഴ്ചകള്‍ ശാന്തിയും സമാധാനവും കളിയാടുന്ന ദിവസങ്ങളല്ല. അന്നാണ്, കുറെയേറെ മുസ്ലിങ്ങള്‍ക്ക് ഭ്രാന്തു പിടിക്കുന്ന ദിവസം. പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്ന മുസ്ലിങ്ങളില്‍ എത്ര പേര്‍ തിരികെ വീട്ടില്‍ വരും എന്ന് അള്ളാക്ക് പോലും നിശ്ചയമില്ല. ഇന്ന് വെള്ളിയഴ്ച ഭീതിയുടെ ദിനമാണ്. യക്ഷിക്കഥകളിലേപ്പോലെ.

ajith said...

ഞാന്‍ ഇന്നലെ ഒരു കൌതുകത്തിന് ഇന്റര്‍നെറ്റില്‍ “ഡാണ്‍” പത്രം വായിയ്ക്കുകയുണ്ടായി. എത്രയെത്ര ആക്രമണങ്ങളാണ് പാക്കിസ്ഥാനില്‍ നടക്കുന്നതെന്നോര്‍ത്ത് അത്ഭുതപ്പെട്ടു. നാലോ അഞ്ചോ പേരൊന്നും മരിയ്ക്കുന്നത് അവിടെ ഒരു വാര്‍ത്തയേയല്ല. ഇങ്ങനെ സമാധാനമില്ലാത്ത ഒരു ജനതയും രാജ്യവും!

Baiju Elikkattoor said...

കാളിദാസൻ,

സാമാന്യ ബുദ്ധിയുള്ള മുസ്ലീങ്ങൾക്ക് എല്ലാം ഇതു മനസ്സിൽ ആകുന്നുണ്ടായിരിക്കണം, എന്നാൽ അവരുടെ നാവിൻ തുമ്പിൽ ഇതൊന്നും വരുന്നില്ല എന്നതാണ് ദുഖകരവും യുക്തിയെ വെല്ലുവിളിക്കുന്ന ഒരു കാടൻ മത ചിന്തയുടെ വിജയവും...!!

Unknown said...

കാളിദാസന്‍റെ സ്ഥായിയായ ഇസ്ളാം വിരോധം പദപ്രയോഗങ്ങളില്‍ വേണ്ടുവോളം ഉണ്ടെന്നതൊഴിച്ചുനിര്‍ത്തിയാല്‍ ഈ പോസ്റ്റു ചിന്തനീയമാണു വസ്തുതാപരവുമാണു. പാലസ്തീന്‍ വിഷയം ഒരു വിശ്വാസ പ്രശ്നം മാത്രമായി കാളിദാസന്‍ കുറച്ചു കണ്ടതു നീതിപൂര്‍വമായില്ല. വേറൊന്നു പറയാനുള്ളതു, വന്‍ശക്തികളുടെ ശീത സമരം അവസാനിച്ചതിനു ശേഷമാണു ഇസ്ളാമിക രാജ്യങ്ങളില്‍ ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നതു, അതിനാല്‍ ഈ പ്രശ്നങ്ങളുടെ രാഷ്ട്രീയ കാരണങ്ങള്‍ മാറ്റി നിര്‍ത്തി വിഷയങ്ങളെ ഇസ്ളാമികമായി മാത്രം നോക്കിക്കാണുന്ന രീതിയോട്‌ വിയോജിപ്പുണ്ടെന്നും അറിയിക്കട്ടെ.

kaalidaasan said...

അജിത്,

പാകിസ്താനില്‍ മുസ്ലിങ്ങള്‍ പരസ്പരം കൊന്നൊടുക്കുന്നതൊക്കെ ഇന്‍ഡ്യയിലെയും  കേരളത്തിലെയും  മുസ്ലിങ്ങള്‍ക്കറിയാം. അവര്‍ക്കതൊന്നും അത്ര വലിയ പ്രശ്നമായി തോന്നുന്നില്ല. അതിന്റെ കാരണം ഈ കൊലയെ അവര്‍ ശഹീദ് എന്ന ഓമനപ്പേരിലാണു വിളിക്കുന്നത്. അമേരിക്ക മുസ്ലിങ്ങളെ കൊന്നൊടുക്കുന്നതിന്റെ കണക്കു മാത്രമേ അവര്‍ പുറത്തു പറയൂ.

kaalidaasan said...

ബൈജു,
എല്ലാ മുസ്ലിങ്ങള്‍ക്കും ഇതൊക്കെ മനസിലാകും. പക്ഷെ അവര്‍ക്കു വേണ്ടത് ഇതിന്റെയൊക്കെ ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയില്‍ കെട്ടി വയ്ക്കുക എന്നതു മാത്രമാണ്. മുസ്ലിങ്ങള്‍ ചെയ്യുന്നതെല്ലാം ശരി എന്നാണ്, ഒരു ശരാശരി മുസ്ലിമിന്റെ നിലപാട്.

kaalidaasan said...


>>>>കാളിദാസന്‍റെ സ്ഥായിയായ ഇസ്ളാം വിരോധം പദപ്രയോഗങ്ങളില്‍ വേണ്ടുവോളം ഉണ്ടെന്നതൊഴിച്ചുനിര്‍ത്തിയാല്‍<<<

ബൈജു ഖാന്‍,

എനിക്ക് ഇസ്ലാം വിരോധമുണ്ട്. ആരാധനാലയത്തില്‍ പാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ ബോംബ് വച്ച് മനുഷ്യരെ കൊല്ലുന്ന ഇസ്ലാമിനോടെനിക്കു വിരോധമുണ്ട്. അമേരിക്ക ചെയ്യുന്ന അതിക്രമത്തിന്, സ്വന്തം ജനതയെ ബോംബ് വച്ച് കൊല്ലുന്ന ഇസ്ലാമിനോടെനിക്കു വിരോധമുണ്ട്. എല്ലാ വൃത്തികേടുകളും ചെയ്തിട്ട് അതിനെ മുസ്ലിമായതുകൊണ്ടു മാത്രം ന്യായീകരിക്കുന്ന ഇസ്ലാമിനോടെനിക്ക് വിരോധമുണ്ട്.

kaalidaasan said...


>>>>പാലസ്തീന്‍ വിഷയം ഒരു വിശ്വാസ പ്രശ്നം മാത്രമായി കാളിദാസന്‍ കുറച്ചു കണ്ടതു നീതിപൂര്‍വമായില്ല.<<<

ബൈജു ഖാന്‍,

പാലസ്തീന്‍ വിഷയം ഒരു വിശ്വാസ പ്രശ്നം മാത്രമായി ഞാന്‍  കാണുന്നില്ല. മുസ്ലിങ്ങള്‍ കാണുന്നു എന്നേ പറഞ്ഞുള്ളു. പാല്സ്തീനികള്‍ ഭൂരിഭാഗവും മുസ്ലിങ്ങലായതുകൊണ്ടും, ജെറുസലേം ഇസ്ലാമിലെ മൂന്നാമത്തെ പുണ്യ നഗരമായതുകൊണ്ടൂം മാത്രമാണ്, കേരളത്തിലെ മുസ്ലിങ്ങള്‍ പോലും ഇതവരുടെ സ്വന്തം പ്രശ്നം പോലെ കരുതുന്നത്. ലോകത്തിന്റെ വിവിധ ഭഗങ്ങളില്‍  പല സ്വാതന്ത്ര്യ സമരങ്ങളും നടക്കുന്നുണ്ട്. പക്ഷെ അതിനെയൊന്നും  മുസ്ലിങ്ങള്‍ സ്വന്തം പ്രശ്നമായി കാണുന്നില്ല.

ആഷിക്ക് തിരൂര്‍ said...

അന്തവും കുന്തവും ഇല്ലാത്ത ഒരു ലേഖനം ... താങ്കളോട് ആരാ പറഞ്ഞത് ഇസ്ലാമിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും അമേരിക്കയാണുത്തരവാദി എന്ന് ? പൊട്ട കിണറ്റിലെ തവളയെ പോലെ ചിന്തിക്കല്ലേ സുഹൃത്തേ ... ഈ ലേഖനത്തിന് ചവറ്റുകൊട്ടയിൽ പോലും സ്ഥാനം അർഹിക്കുന്നില്ല..

vkayil said...

ആഷിക്ക് തിരൂര്‍,
ഇസ്ലാമിന്റെ പ്രശ്നങ്ങള്‍ക്ക് അമേരിക്കയാണുത്തരവാദി എന്ന് ആരോപിച്ച് പാവങ്ങളെ കൊന്നൊടുക്കുന്നു എന്ന് ലളിതമായി എഴുതിയത് ആഷിക്കിനു മനസ്സിലായത് ഇസ്ലാമിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും അമേരിക്കയാണുത്തരവാദി എന്ന്.

വളരെയെളുപ്പത്തിൽ തെറ്റിദ്ധരിപ്പിക്കാൻ പറ്റിയ ടീംസ് ആണ് അധികവും, അതുകൊണ്ട് തീവ്രവാദികൾ ആയിതീരുന്നതിൽ അദ്ബുധപ്പെടാനില്ല.

ഇതുങ്ങളൊക്കെ നിരീശ്വരവാദികളോ, ബഹുദൈവവിശ്വാസികളൊ മറ്റോ ആയാൽ ഒരു പരിഹാരമാകുമോ ?

kaalidaasan said...

>>>>വന്‍ശക്തികളുടെ ശീത സമരം അവസാനിച്ചതിനു ശേഷമാണു ഇസ്ളാമിക രാജ്യങ്ങളില്‍ ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നതു, അതിനാല്‍ ഈ പ്രശ്നങ്ങളുടെ രാഷ്ട്രീയ കാരണങ്ങള്‍ മാറ്റി നിര്‍ത്തി വിഷയങ്ങളെ ഇസ്ളാമികമായി മാത്രം നോക്കിക്കാണുന്ന രീതിയോട്‌ വിയോജിപ്പുണ്ടെന്നും അറിയിക്കട്ടെ.<<<<

ബൈജു ഖാന്‍,

വന്‍ശക്തികളുടെ ശീത സമരം അവസാനിച്ചത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ആണ്. സോവിയറ്റ് യൂണിയനെതിരെ സമരം ചെയ്യാന്‍ അഫ്ഘാനിസ്താനില്‍ ഒരുമിച്ചു നിന്നത് ഇസ്ലാമിക ഭീകരരും, തീവ്രവാദികളും മിതവാദികളുമായ മുസ്ലിങ്ങള്‍ ഒറ്റക്കെട്ടായിട്ടായിരുന്നു. അഫ്ഘനിസ്താനിലെ ആഭ്യന്തര പ്രശ്നം ലോകത്തുള്ള സകല മുസ്ലിങ്ങളുടെയും വീട്ടുകാര്യവും ആയിരുന്നു. അതുകൊണ്ടാണവരൊക്കെ അവിടെ ചെന്ന് യുദ്ധം ചെയ്തതും. ലോകം മുഴുവനുമുള്ള മുസ്ലിം തീവ്രവദികള്‍ അവിടെ ചേക്കേറി സോവിയറ്റ് യൂണിയനെതിരെ യുദ്ധം ചെയ്തു. ഒരു പതിറ്റാണ്ടു കാലം അവര്‍ അവിടെ യുദ്ധം ചെയ്തു. എന്തിനു വേണ്ടി ആയിരുന്നെന്ന് താങ്കള്‍ക്കൊന്നു വിശദീകരിക്കാമോ?

അഫ്ഘാനിസ്താനിലെയും യുഗോസ്ലാവിയയിലെയും സോവിയറ്റ് ചായ്‌വുള്ള ഭരണ കൂടങ്ങള്‍ക്കെതിരെ മുസ്ലിങ്ങള്‍ നടത്തിയ സമരങ്ങളെ അമേരിക്ക അകമഴിഞ്ഞു പിന്തുണച്ചു, സഹായിച്ചു. അങ്ങനെയാണ്, അഫ്ഘാനിസ്താനിലും കൊസോവോയിലും ഇസ്ലാമിക ഭരണമുണ്ടായത്. അതില്‍ ആവേശം കൊണ്ട് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ മുഴുവന്‍ ഇസ്ലാമിക ഭരണമുണ്ടാക്കാനായി മുസ്ലിങ്ങള്‍ ഇറങ്ങിത്തിരിച്ചു. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ശരിക്കുള്ള നിയോഗം ഇതാണ്. ടുനീസ്യയിലും, ഈജിപിറ്റിലും മുല്ലപ്പൂ എന്ന പേരില്‍ ഇതരങ്ങേറി. രണ്ടിടത്തും ഇസ്ലാമിക ഭരണമുണ്ടായി. പിന്നീട് അവിടത്തെ ജനങ്ങള്‍ തന്നെ അവയെ പുറത്താക്കുകയും ചെയ്തു. സിറിയയും ഒരു പക്ഷെ ആ വഴിക്കാണു പോകുന്നത്. ഇതാണിതിലെ രാഷ്ട്രീയം. അതല്ലെങ്കില്‍ വേറെ എന്താണെന്ന് താങ്കള്‍ വിശദീകരിക്കണം.

ഇപ്പോള്‍ സിറിയയിലും അഫ്ഘാനിസ്താന്‍ ആവര്‍ത്തിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 83 രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ അവിടെ പോയി യുദ്ധം ചെയ്യുന്നു. അവരെ പ്രത്യക്ഷമായും പരോക്ഷമായും അമേരിക്ക സഹായിക്കുന്നുണ്ട്. അമേരിക്ക പട്ടാളത്തെ ഇറക്കി നേരിട്ട് ഇവരുടെ പക്ഷത്തു നിന്നും യുദ്ധം ചെയ്യണമെന്നാണിവരുടെ പ്രധാന ആവശ്യം.

എന്തിനാണ്, ഇത്രയധികം രാജ്യങ്ങളിലെ മുസ്ലിം ചാവേറുകള്‍ സിറിയയില്‍ പോയി മുസ്ലിമായ ആസാദിനെതിരെ യുദ്ധം ചെയ്യുന്നതെന്ന് താങ്കളൊന്ന് വിശദീകരിക്കാമോ? ഒരു പക്ഷെ മലയാളി മുസ്ലിങ്ങളും ആ കൂട്ടത്തില്‍ ഉണ്ടാകും. സിറിയയില്‍ ആസാദ് ഭരിക്കണോ മാറ്റരെങ്കിലും ഭരിക്കണോ എന്നത് അവരുടെ ആഭ്യന്തര പ്രശ്നമല്ലേ? അതെങ്ങനെ ലോക മുസ്ലിങ്ങളുടെ പ്രശ്നമാകുന്നു?

kaalidaasan said...

ആഷിക്ക്,

എന്റെ ലേഖനം അന്തവും കുന്തവുമില്ലാത്തതാണെന്ന താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. അന്തവും കുന്തവും ഉള്ള അനേകം ലേഖനങ്ങള്‍ താങ്കളെഴുതുക. ഞാനും വായിക്കാം.

ഇസ്ലാമിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും അമേരിക്കയാണുത്തരവാദി എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മുസ്ലിം രാജ്യങ്ങളിലെ സകല പ്രശ്നങ്ങള്‍ക്കും അമേരിക്കയാണുത്തവാദി എന്ന് കുറെയേറെ മുസ്ലിങ്ങള്‍  വിശ്വസിക്കുന്നു. അതേ ഞാന്‍ പറഞ്ഞുള്ളു. അങ്ങനെയുള്ള മുസ്ലിങ്ങള്‍ അമേരിക്കത്തിരെ യുദ്ധം ചെയ്യുന്നു. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നു. അമേരിക്കന്‍ വിദ്യാഭ്യാസത്തിനെതിരെ യുദ്ധം ചെയ്യുന്നു. പക്ഷെ ആ യുദ്ധങ്ങളൊക്കെ അമേരിക്കക്കാരെ വധിച്ചല്ല എന്നതാണിതിലെ ഏറ്റവും വലിയ ഭീകരത. സ്വന്തം ജനതയെ വധിച്ചാണ്. നൈജീരിയന്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളും, പാകിസ്താനിലെ ക്രൈസ്തവ ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചവരും അമേരിക്കക്കാരല്ല. നൈജീരിയക്കാരും, പാകിസ്താനികളും ആണ്. അവരെ വധിച്ച് അമേരിക്കയോട് പ്രതികാരം ​ചെയ്യുന്നത് ഏറ്റവും  ലളിതമായ വാക്കുകളില്‍ പറഞ്ഞാല്‍ പൈശാചികതയാണ്. സമാനതകളില്ലാത്ത പൈശാചികത.

ഇത് ഞാന്‍ പറയുമ്പോള്‍ താങ്കള്‍ക്ക് ഹാലിളകുന്നത് സ്വഭാവികമാണ്. എന്റെ ലേഖനം ചവറ്റു കുട്ടയിലെറിഞ്ഞാലൊന്നും ഞാന്‍ പറഞ്ഞ സത്യം സത്യമല്ലാതാകില്ല.

Aneesh said...

സൌദിയിൽ സാമാധാനമുണ്ടെന്നു ഞാൻ സമ്മതിക്കില്ല. കോണകം വരെ അടിച്ചു കൊണ്ടുപോകുന്ന കറുപ്പന്മാർ രാത്രി പകലില്ലാതെ ഒരു സ്വയിര്യവും തരില്ല. ആളൊഴിഞ്ഞ ഗല്ലിയിൽകൂടി കൈയിലുള്ളത് ഒന്നും പോകാതെ ഒന്നു നടന്നിട്ടു വരുമോ? നിർത്തിയിട്ട വണ്ടിയിൽ ആരെങ്കിലും വന്നിടിച്ചു ചത്താലും പോയില്ലേ ജീവിതം.!! നമ്മൾ ഈ അടുത്തകാലത്ത്‌ അറിഞ്ഞ അക്രമങ്ങൾ ഇപ്പോൾ കൂടിയതോന്നുമല്ല. ബോംബും മറ്റു വെടികോപ്പുകളും കൈയ്യിൽ കൂടിയിരിക്കുന്നു അപ്പോൾ മരണവും കൂടും.

പിന്നെ ആഷിക്കെ അനക്കു സുഖമല്ലേ .... ചവറ്റു കുട്ടയിലിടണോ തിരൂര് കൊണ്ടുപോയി തിരുകണോ എന്നൊക്കെ ബാകിയുള്ളവരും കൂടി തീരുമാനിക്കട്ടെ.

kaalidaasan said...

അനീഷ്,

സമാധാനമെന്ന് ഞാന്‍ ഉദ്ദേശിച്ചത്, എല്ലാം ഭദ്രമെന്ന അര്‍ത്ഥത്തിലല്ല. മറ്റ് ഇസ്ലാമിക രാജ്യങ്ങളില്‍ ഉള്ള പോലെ അഞ്ചു നേരം നിസ്കരിക്കുന്ന കൂടെ പത്തു നേരം പൊട്ടിത്തെറിക്കുന്ന കലാപരിപാടി ഇല്ല എന്ന അര്‍ത്ഥത്തിലാണ്. മോസ്കില്‍ നിസ്കരിക്കാന്‍ പോയാലോ ചന്തയില്‍ പോയാലോ ബോംബ് പൊട്ടി മരിക്കുമെന്ന പേടി ഇവിടങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഇല്ല. പക്ഷെ ഇസ്ലാമിസ്റ്റുകള്‍ അവിടെയൊക്കെ അധികാരം പിടിച്ചെടുത്താലോ സമൂഹത്തില്‍ മേല്‍ക്കൈ നേടിയാലോ സ്വാഭാവികമായി തന്നെ ഇതൊക്കെ ഉണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ഇസ്ലാമില്‍ ഒന്നുകില്‍ ഇതുപോലെയുള്ള രാജഭരണം. അല്ലെങ്കില്‍ ഇറാനിലേപ്പോലെ ഒരസംബന്ധം. ഇതിനപ്പുറം ഒന്നും ഇസ്ലാമില്‍ ഉണ്ടാകില്ല. ഇറാനില്‍ എല്ലാ മിതവാദികളെയും, സ്വതന്ത്ര ചിന്തകരെയും, ഇടതുപക്ഷക്കാരെയും, കമ്യൂണിസ്റ്റുകളെയും അയത്തൊള്ളയുടെ ഇസ്ലാമിക ഭരണം കൊന്നൊടുക്കി. ഇപ്പോളവിടെ എതിര്‍ശബ്ദമുണ്ടാകാന്‍ അനുവദിക്കില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ കുറച്ച് താടി വച്ച സത്വങ്ങളുടെ അനുവാദം വേണം.

kaalidaasan said...

മനുഷ്യാവകാശം ലംഘിക്കപ്പെടുന്നു എന്ന് വ്യാപകമായി പരാതി ഉള്ള മദനി എന്ന എക്സ് തീവ്രവാദി കേരളത്തില്‍ രണ്ട് പേരെ വധിക്കാന്‍ പണം നല്‍കിയിരുന്നു എന്ന് ഇപ്പോള്‍ പോലീസിനു തെളിവു ലഭിച്ചിരിക്കുന്നു. ആര്‍ എസ് എസ് നേതാവ്, പി പരമേശ്വരനെയും, ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു മതം സ്വീകരിച്ച് പുരോഹിതനായ ഫാദര്‍ അലവിയേയും വധിക്കാനാണു പദ്ധതി ഇട്ടിരുന്നത്.

ഇന്ന് കണ്ണൂരില്‍ ബോംബ് നിര്‍മ്മിച്ചു കൊണ്ടിരികുമ്പോള്‍ അത് പൊട്ടി മൂന്നു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരിക്കുന്നു.

കേരളത്തെ കലാപഭൂമിയാക്കാന്‍ മദനിയും മുസ്ലിം ലീഗും ഒരു പോലെ കൈ കോര്‍ക്കുന്നു എന്ന ഭീതി ജനകമായ സത്യമാണീ വാര്‍ത്തകള്‍ വിളിച്ചു പറയുന്നത്.

Unknown said...

ഈ കേരളത്തിൽ പോലും ഇതൊക്കെ മുസ്ലിം സംഘടനകളിൽ നടക്കുന്നുണ്ട് കാളിദാസൻ .നമ്മുടെ തൊട്ടപ്പുറത് അട്ടപ്പാടിയിലെ പാവപ്പെട്ട കുട്ടികൾ വിശന്നു മരിച്ച വാർത്തകൾ വന്നപ്പോൾ ഇവിടത്തെ മുസ്ലിം സംഘടനകൾ ഇജിപ്തിലെ "ബ്രദർ ഹൂഡ് "ന് വേണ്ടി ഏറണാകുളം മറൈൻ ഡ്രൈവിൽ "റാലി" നടത്തുകയായിരുന്നു.
വിശന്നു മരിച്ച അട്ടപ്പാടിയിലെ കുട്ടികൾ "പാവപ്പെട്ട ആദിവാസികൾ" ആയിരുന്നല്ലോ. അവർക്ക്‌ വേണ്ടി ശബ്ദിച് വലിയ വാർത്ത‍ പ്രാധാന്യം ഒന്നും നേടാനില്ലല്ലോ -എന്തിനു ഏതിനും തൊള്ള തുറക്കുന്ന ഓ അബ്ദുള്ളക്കും ഒ അബ്ദു രഹിമാനും.

kaalidaasan said...

മനോജ് കുമാര്‍,

കേരളത്തില്‍ നമ്മളൊക്കെ മനസിലാക്കിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇസ്ലാമിക തീവ്രവാദം ഉണ്ട്. ഇപ്പോള്‍ 13 ഇസ്ലാമിക ഭീകരവാദികള്‍  ശിക്ഷിക്കപ്പെട്ടു.

ഇന്നലെ മലയാള മനോരമ പത്രം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തില്‍ നിന്ന് 180 മുസ്ലിം യുവാക്കളെ കാഷ്മീരില്‍ ഇന്‍ഡ്യക്കെതിരെ യുദ്ധം നടത്താന്‍ വേണ്ടി റിക്രൂട്ട് ച്യ്തിട്ടുണ്ട് എന്നാണാ റിപ്പോര്‍ട്ട്.

CA Monitor said...

കാര്യങ്ങൾ കൂടുതൽ വഷളാവാൻ സാധ്യത ഉണ്ട്. സൌദി പതുക്കെ അമേരികായേക്കാൾ വലിയ ചെകുത്താന്റെ വാതിലിൽ മുട്ടി തുടങ്ങി. ഇറാന് തട ഇട്ടില്ലെങ്കിൽ അവൻ ആദ്യം ബോംബ്‌ ഇടുക എവിടെ ആയിരിക്കും എന്ന് ആര്ക്കും തീര്ച്ച ഇല്ല