Sunday, 7 October 2012

കെ പി സുകുമാരന്റെ വിഭ്രമ ചിന്തകള്‍ 
ശ്രീ കെ പി സുകുമാരനുമായി ഞാന്‍ പല പോസ്റ്റുകളിലും മുല്ലപ്പെരിയാര്‍ സംബന്ധമായി സംവാദങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഉത്തരം മുട്ടുമ്പോള്‍ സാധാരണ സംവാദം നിറുത്തി ഒളിച്ചോടുകയാണദ്ദേഹം ചെയ്യാറുള്ളത്. വീണ്ടും അതുണ്ടായി.  കമന്റ് ബോക്സും  അടച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുകുമാരനു രണ്ട് സമയത്ത് രണ്ട് നിലപാടാനുള്ളത്. മുല്ലപ്പെരിയാര്‍ വിഷയം കേരള രാഷ്ട്രീയ  സാമൂഹ്യ മണ്ഡലങ്ങളില്‍ കത്തിനിന്ന സമയത്ത്. കേരള നിയമസഭ സമ്മേളിച്ച് ഏക കണ്ഠമായ ചില തീരുമാങ്ങളെടുത്തു. അതിനു തൊട്ടു മുന്നേ സുകുമാരന്‍ എഴുതിയ അഭിപ്രായം കേരളത്തിന്റെ ആവശ്യങ്ങളൊക്കെ അംഗീകരിച്ചു കിട്ടുമെന്നായിരുന്നു.

2011 ഡിസംബറില്‍ മുല്ലപ്പെരിയാര്‍ കുളമാക്കരുത് എന്ന ഒരു ലേഖനത്തില്‍ അദ്ദേഹം ​എഴുതിയത് ഇങ്ങനെ.

>>>>>എന്തെന്നാല്‍ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇപ്പോള്‍ എല്ലാ ഭാഗത്ത് നിന്നും കേരളത്തിന് അനുകൂലമായ നിലപാടാണുള്ളത്. പ്രശ്നത്തിന്റെ ഗൌരവം ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളെയും ബോധ്യപ്പെടുത്താന്‍ കേരളത്തിനായിട്ടുണ്ട്. 2012 ഫിബ്രവരിയില്‍ മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. അതിനിനി രണ്ട് മാസമേയുള്ളൂ. കേസില്‍ എന്ത്കൊണ്ടും കേരളത്തിന് അനുകൂലമായ വിധിയുണ്ടാവാനുള്ള സാധ്യത തെളിഞ്ഞുകാണുന്നുണ്ട്. ഇപ്പോള്‍ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീം കോടതിയുടെ വിധി മറി കടക്കാനോ ഇന്നു ചെയ്യുന്ന പോലെ പ്രധാന മന്ത്രിക്ക് കത്തയക്കാനോ പിന്നീട് കഴിയില്ല. അവര്‍ക്ക് വിധി സ്വീകരിച്ചേ പറ്റൂ.<<<<

"120 വര്‍ഷം പഴക്കമുള്ള ഈ കാലഹരണപ്പെട്ട അണക്കെട്ട് പൊളിച്ചു കളഞ്ഞ് പുതിയ ഒരെണ്ണം പണിയണം", എന്ന കേരളത്തിന്റെ ആവശ്യത്തോടായിരുന്നു സുകുമാരന്‍ ഇങ്ങനെ പ്രതികരിച്ചത്.2012 ഫെബ്രുവരിയില്‍ കേരളത്തിനനുകൂലമായ വിധിയുണ്ടാകും എന്ന പ്രവചിച്ച സുകുമാരന്‍, 2012 ഒക്റ്റോബറില്‍ പരിസ്ഥിതി തീവ്രവാദം തുലയട്ടെ  എന്ന പോസ്റ്റില്‍  എഴുതുന്നത് ഇങ്ങനെ.

 >>>>>ഡാം ബലപ്പെടുത്തിയതിലൂടെ അടുത്ത 100 വര്‍ഷത്തേക്ക് ഡാമിന് ഒന്നും സംഭവിക്കില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് അത് പൊളിക്കാനൊന്നും കഴിയില്ല. കഴിയും എന്നു തോന്നുന്നത് കാളിദാസന്റെ വികൃതഭാവന മാത്രം.<<<<<

എന്തുകൊണ്ട് ഇതുപോലെ ഒരു മനം മാറ്റമുണ്ടായി എന്നത് അത്ര യാദൃഛികമല്ല.


രാജ്യത്തിന്റെ ഭാവിയും കോണ്‍ഗ്രസ്സിന്റെ പങ്കും  പോസ്റ്റില്‍ അദ്ദേഹം എഴുതിയത് ഇങ്ങനെ.

>>>>ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷം ഇക്കാണുന്ന നിലയില്‍ ഇന്ന് എത്തിയിട്ടുണ്ടെങ്കില്‍ അതിന് കാരണം കോണ്‍ഗ്രസ്സ് പാര്‍ട്ടി അതാത് കാലങ്ങളില്‍ സ്വീകരിച്ച നയങ്ങളും പരിപാടികളും ആണെന്ന് കാണാന്‍ കഴിയും.  ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ കൈവിടുകയില്ല എന്ന് ഞാന്‍ ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുക തന്നെ ചെയ്യുന്നു.<<<<<

ഇതു പോലെ കോണ്‍ഗ്രസില്‍  ഇന്‍ഡ്യയുടെ ഭാവി കാണുന്ന സുകുമാരന്‍,  പുതിയ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നു എന്ന് വിജ്ഞാപനം ചെയത് പുതിയ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുന്നു, സഹകരിക്കുക! എന്ന പോസ്റ്റില്‍    എഴുതിയതിങ്ങനെ.

>>>>>>>ഫേസ്‌ബുക്കിലൂടെ പുതിയ ഒരു രാഷ്ട്രീയപാര്‍ട്ടി തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി എങ്ങനെയായിരിക്കരുത് എന്നതിന് ഉദാഹരണങ്ങളാണ് ഇന്ന് നിലവിലുള്ള പാര്‍ട്ടികള്‍ എന്ന നിരീക്ഷണത്തില്‍ നിന്നാണ് ഇങ്ങനെയൊരാശയം എനിക്ക് ഉണ്ടായത്.<<<<<

ഇതില്‍ പറയുന്ന പ്രധാന കാര്യം, ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി എങ്ങനെയായിരിക്കരുത് എന്നതിന് ഉദാഹരണങ്ങളാണ് ഇന്ന് നിലവിലുള്ള പാര്‍ട്ടികള്‍ എന്നതാണ്.  എന്നു വച്ചാല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ഇന്നത്തെ പ്രധാന പാര്‍ട്ടികള്‍ ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി  എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉദാഹരണമാണ്, എന്ന്. ഇതേ പാര്‍ട്ടിയെ ജനങ്ങള്‍ കൈവിടില്ല എന്നും പറയുന്നു.


ഇടതുപക്ഷത്തേക്കുറിച്ചും സുകുമാരന്‍ ഇതുപോലെ പരസ്പര വിരുദ്ധമായി പറയുന്നുണ്ട്.

പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന പോസ്റ്റില്‍ സുകുമാരന്‍ എഴുതിയത് ഇതാണ്.

>>>>മൂന്നാം മുന്നണിക്ക് ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തി ഇല്ല എന്ന പോലെ ഇടത്പക്ഷങ്ങള്‍ക്കും ഇനി പ്രസക്തിയില്ല. പ്രാദേശികമായോ ദേശീയമായോ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയില്ല എന്നതാണ് ഇടത്പക്ഷത്തിന്റെ ഗതികേട്.<<<<

ഇടതുപക്ഷത്തിനു ഇന്‍ഡ്യയില്‍ പ്രസക്തിയേ ഇല്ല എന്ന് എഴുതി, അധികം താമസിയാതെ

കേരള രാഷ്ട്രീയം എങ്ങോട്ട് എന്ന പോസ്റ്റില്‍ എഴുതിയ ഇതായിരുന്നു.


 >>>>>അത്തരമൊരു കേരളപ്പിറവിക്ക് വേണ്ടി മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ചന്ദ്രശേഖരന്‍ വിട്ടുപോയ പ്രസ്ഥാനത്തിനും രൂപം കൊള്ളാന്‍ പോകുന്ന നവ ഇടത് ബദലിനും ധാര്‍മ്മിക പിന്തുണ നല്‍കണം.  ജാതി-മത-വര്‍ഗ്ഗീയ,  രാഷ്ട്രീയമാഫിയ ശക്തികളെ പ്രതിരോധിക്കാന്‍ അങ്ങനെയൊരു ജനാധിപത്യ- നവ ഇടത് ബദല്‍ ഐക്യം ആവശ്യമാണ്.<<<<<

 പ്രസക്തമായ പല കാര്യങ്ങളിലും ഇതുപോലെ പരസ്പര വിരുദ്ധമായ നിലപാടുകളാണു സുകുമാരന്‍  എടുക്കാറുള്ളത്.

സാധാരണ മനസിന്റെ സമനില തെറ്റിയവരോ, മറ്റേതോ അജണ്ടയുള്ളവരോ ആണ്, ഇതുപോലെ കൂടെക്കൂടെ നിലപാടു മാറ്റാറുള്ളത്.

ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് അതിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ച്, വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍  നല്‍കാന്‍ അധികാരപ്പെടുത്തപ്പെട്ട  ഭരണഘടനാ സ്ഥാപനമാണു സി എ ജി. ആ സ്ഥാപനം 2 ജി സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ  സുകുമാരന്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ.

2ജി കണക്ക് പുറത്ത് വന്നപ്പോള്‍ തന്നെ സി.എ.ജിയുടെ തല പരിശോധിക്കണമെന്ന് ഞാന്‍ ബ്ലോഗില്‍ എഴുതിയിരുന്നു. 


സത്യത്തില്‍ ആരുടെ തലയാണു പരിശോധിക്കേണ്ടത്?

ചര്‍ച്ച നടന്നുകൊണ്ടിരുന്ന പോസ്റ്റിലെ കമന്റ് ബോക്സ് അടച്ച ശേഷം സുകുമാരന്‍ വീണ്ടും അഭിപ്രായങ്ങളെഴുതിയിട്ടുണ്ട്. അതിലെ ഒരഭിപ്രായം ആരെയും അമ്പരപ്പിക്കും.


>>>>>ആ ഡാമിന്റെ അടുത്ത് താമസിക്കുന്നവര്‍ക്ക് പേടിയുണ്ടെങ്കില്‍ അവിടെ നിന്ന് ഒഴിഞ്ഞ് പോകാം. അല്ലെങ്കില്‍ പുതിയ ഡാം നിര്‍മ്മിക്കുന്ന പണം കൊണ്ട് ആളുകളെ സര്‍ക്കാരിന് പുനരധിവസിപ്പിക്കാം.<<<<< 

എത്ര ലളിതമായിട്ടാണിദ്ദേഹം  ഈ പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്‍കുന്നത്. പേടിയുള്ളവര്‍ക്ക് ഒഴിഞ്ഞു പോകാം. ഇതേ നിര്‍ദ്ദേശം  നമുക്ക് മറ്റ് പലയിടത്തും നടപ്പാക്കാം. കൂടം കുളം ആണവനിലയത്തേപ്പറ്റി പേടിയുള്ളവര്‍ക്ക് അതിന്റെ അടുത്തു നിന്നും ഒഴിഞ്ഞു പോകാം. മുംബൈയിലെ ശിവസേനക്കാരെ പേടിയുള്ളര്‍ക്ക് മുംബൈയില്‍ നിന്നും ഒഴിഞ്ഞു പോകാം.

സുകുമാരന്റെ ആവലാതി ഇങ്ങനെ.

 >>>>>ഡാം പൊളിഞ്ഞാല്‍ തന്നെ അതിനാല്‍ ബാധിക്കുന്ന മലയാളികളെക്കാളും കൂടുതല്‍ മലയാളികള്‍ ബാധിക്കപ്പെടുക , മുല്ലപെരിയാര്‍ ഡാം കേരളം ഏറ്റെടുത്ത് അത് ഡീകമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ചാലാണ്. എന്തെന്നാല്‍ എത്രയോ ലക്ഷം മലയാളികളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്.<<<<< 

സുകുമാരന്റെ അതേ ലോജിക് ഇവിടെയും പ്രയോഗിക്കുക.  മുല്ലപ്പെരിയാര്‍ ഡിക്കമ്മിഷന്‍ ചെയ്താല്‍ വെള്ളം കുടി മുട്ടുമെന്ന പേടിയുള്ള തമിഴ് നാട്ടിലെ മലയാളികള്‍ അവിടെ നിന്നും ഒഴിഞ്ഞു പോകുക. അല്ല ഇനി തമിഴന്‍മാര്‍ ആക്രമിക്കുമെന്ന പേടിയുണ്ടെങ്കിലും അവിടെ നിന്നും ഒഴിഞ്ഞു പോകാം.

കേരളത്തില്‍ ജീവിക്കുന്ന മലയാളികളോടുള്ളതിലും  സ്നേഹം സുകുമാരന്, തമിഴ് നാട്ടുകാരോടാണ്. അവര്‍ അണക്കെട്ട് തകര്‍ന്ന് ചത്തുപോയാലും അദ്ദേഹത്തിനു പ്രശ്നമില്ല. പക്ഷെ തമിഴ് നാട്ടിലുണ്ടാകാവുന്ന വരള്‍ച്ചയാണദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നത്.


പഴയ സാങ്കേതികവിദ്യ ഉപയോഗിച്ച് 120 വര്‍ഷം മുമ്പ് പണുത ഈ അണക്കെട്ട് ഡിക്കമ്മീഷന്‍ ചെയ്യണം എന്നു പറഞ്ഞതിന്, എന്നെ പരിസ്ഥിതി തീവ്രവാദിയെന്നാണു സുകുമാരന്‍ വിളിക്കുന്നത്. അതിനദ്ദേഹത്തിനു മറ്റൊരു ചങ്ങാതി കൂട്ടിനുമുണ്ട്. അദ്ദേഹത്തിന്റെ കാര്യം ഇതിലും  കഷ്ടമാണ്. ഇതാണദ്ദേഹത്തിന്റെ നിലപാട്.

കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി അണക്കെട്ട് decommission ചെയ്തു പുതിയ ഒരെണ്ണം നിയമപരമായ മാര്‍ഗങ്ങളില്‍ കൂടെ നിര്‍മ്മിക്കുക അതോടൊപ്പം കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടത്തക്ക രീതിയില്‍ കരാര്‍ പുതുക്കുക എന്നീ ലക്ഷ്യങ്ങളിലേക്ക് വളരെ calibrated approch ഇലൂടെ ശരിയായ ദിശയില്‍ നിയമ നടപടികള്‍ എടുത്തിരുന്ന ശ്രീ പ്രേമചന്ദ്രന്റെ ശ്രമങ്ങള്‍ എല്ലാം അവതാളത്തിലാക്കി ജനങ്ങളുടെ ഇടയില്‍ ഭീതി പരത്തി വൈകാരിക വിളവെടുപ്പ് നടത്തിയ പീ ജെ ജോസഫും കൂട്ടരും ....ഇന്നിപ്പോള്‍ കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത് ഏതാണ്ട് അസാധ്യമാവുന്ന തരത്തില്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുന്നു.... വിവാദങ്ങളും വൈകാരിക വേലിയേറ്റങ്ങളും ഉണ്ടാക്കി വിട്ടതിന്റെ ഫലമായി ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ status quo തുടരുക ആണ് എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നു


"കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി decommission ചെയ്യേണ്ട അണക്കെട്ടിന്റെ, status quo  നില നിറുത്തണ"മെന്ന വിചിത്ര നിലപാടാണദ്ദേഹത്തിനുള്ളത്.


പുതിയ അണക്കെട്ട് പണുതാലും ഇപ്പോള്‍ തമിഴ് നാടിനു നല്‍കുന്ന വെള്ളത്തില്‍ ഒരു തുള്ളിപോലും കുറവു വരുത്തില്ല എന്ന ഉറപ്പ് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കി. പുതിയ അണക്കെട്ട് പണിയാനുള്ള പണം കേരളം ചെലവഴിച്ചോളാം. ഒരു പൈസ പോലും തമിഴ് നാടു തരേണ്ട എന്നും പറഞ്ഞു. എന്നിട്ടും തമിഴ് നാട്ടിലെ മനുഷ്യര്‍ അത് പറ്റില്ല,  ഈ അണക്കെട്ട് ഇന്നലെ പണുതപോലെ ബലമുള്ളതാണ്. അതുകൊണ്ട് പൊളിച്ചു കളയേണ്ട എന്ന നിലപാടുള്ളവരാണ്. ഇവരെ ഭീകരര്‍ എന്നല്ലേ വിളിക്കേണ്ടത്? ഈ ഭീകരര്‍ക്കൊപ്പം ചേരാനുള്ള സുകുമാരന്റെ ചേതോ വികാരം മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. സുകുമാരന്‍ ഭീകര വാദിയാണെന്നാണെന്റെ അഭിപ്രായം.63 comments:

kaalidaasan said...

പുതിയ അണക്കെട്ട് പണുതാലും ഇപ്പോള്‍ തമിഴ് നാടിനു നല്‍കുന്ന വെള്ളത്തില്‍ ഒരു തുള്ളിപോലും കുറവു വരുത്തില്ല, എന്ന ഉറപ്പ് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കി. പുതിയ അണക്കെട്ട് പണിയാനുള്ള പണം കേരളം ചെലവഴിച്ചോളാം. ഒരു പൈസ പോലും തമിഴ് നാടു തരേണ്ട എന്നും പറഞ്ഞു.എന്നിട്ടും തമിഴ് നാട്ടിലെ മനുഷ്യര്‍, അത് പറ്റില്ല, ഈ അണക്കെട്ട് ഇന്നലെ പണുതപോലെ ബലമുള്ളതാണ്. അതുകൊണ്ട് പൊളിച്ചു കളയേണ്ട എന്ന നിലപാടുള്ളവരാണ്. ഇവരെ ഭീകരര്‍ എന്നല്ലേ വിളിക്കേണ്ടത്? ഈ ഭീകരര്‍ക്കൊപ്പം ചേരാനുള്ള സുകുമാരന്റെ ചേതോ വികാരം മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. സുകുമാരന്‍ ഭീകര വാദിയാണെന്നാണെന്റെ അഭിപ്രായം.

kaalidaasan said...

കമന്റ് ബോക്സ് അടച്ച ശേഷം സുകുമാരന്‍ എഴുതിയ അഭിപ്രായങ്ങളേക്കുറിച്ചുള്ള എന്റെ പ്രതികരണങ്ങള്‍ 

kaalidaasan said...

>>>>ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, മുല്ലപെരിയാര്‍ ഡാം തമിഴ്‌നാടിന്റെയാണ്. അത് അന്ന് 999വര്‍ഷത്തെ കരാറിലൂടെ തമിഴ്‌നാടിന് സിദ്ധിച്ചതാണ്. അതിന് മാറ്റം വന്നിട്ടില്ല. മറ്റൊന്ന് ഡാം ബലപ്പെടുത്തിയതിലൂടെ അടുത്ത 100 വര്‍ഷത്തേക്ക് ഡാമിന് ഒന്നും സംഭവിക്കില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് അത് പൊളിക്കാനൊന്നും കഴിയില്ല. കഴിയും എന്നു തോന്നുന്നത് കാളിദാസന്റെ വികൃതഭാവന മാത്രം :)<<<

മുല്ലപ്പെരിയാര്‍ ഡാം തമിഴ് നാടിന്റെ അല്ല. ആണെന്നത് തമിഴ് നാടിന്റെ ഏജന്റായ താങ്കളുടെ തെറ്റിദ്ധാരണയാണ്. തിരുവിതാംകൂര്‍  സര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരിനു പാട്ടത്തിനു കൊടുത്ത സ്ഥലത്ത് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ അണക്കെട്ടാണത്. തമിഴ് നാടതിലെ ഒരു കക്ഷിയേ അല്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്‍ഡ്യ വിട്ടപ്പോള്‍ എല്ലാ നാട്ടുരാജ്യങ്ങളുമായി ഉണ്ടാക്കിയ കരാര്‍ റദ്ദ് ചെയ്തിട്ടാണു പോയത്. അതുകൊണ്ട് ഈ 999 വര്‍ഷത്തെ പാട്ടക്കരാര്‍ സ്വയം റദ്ദായിപ്പോയതാണ്. അതില്‍ കടിച്ചു തൂങ്ങി തമിഴ് നാട് സര്‍ക്കാരിനിതില്‍ യാതൊരു അവകാശവും സ്ഥാപിക്കാന്‍ ആകില്ല.

സുര്‍ക്കി മിശ്രിതവും കല്ലും ഉപയോഗിച്ച് ഒരു നൂറ്റാണ്ടു മുന്നെ പണിത അണക്കെട്ടാണിത്. അത് ബലപ്പെടുത്തി എന്നതൊക്കെ താങ്കളുടെ തോന്നലാണ്. അടുത്ത 100 വര്‍ഷത്തേക്ക് ഇതിനൊന്നും സംഭവിക്കില്ല എന്നു പറയുന്നതാണ്, വികൃതഭാവന.

താങ്കളരാ പ്രവാചകനാണോ ഇതുപോലെ പ്രവചിക്കാന്‍?. ഇത്ര അഹങ്കാരം പാടില്ല സുകുമാര. ഒന്നും മനുഷ്യന്റെ പരിധിയില്‍ ഒതുങ്ങില്ല. ഭൂകമ്പ സാധ്യത കൂടുതലുള്ള ജപ്പാനില്‍ ആ സാധ്യതയൊക്കെ കണക്കിലെടുത്ത് ഏത് ഭൂകമ്പത്തെയും  അതിജീവിക്കാനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് പണിതതായിരുന്നു ഫുക്കുഷിമ. പക്ഷെ ഭൂകമ്പത്തെ അതിജീവിക്കാനുള്ള ശേഷിയേ അതിനുണ്ടായിരുന്നുള്ളു. 10 മീറ്റര്‍ ഉയരത്തില്‍ ആര്‍ത്തലച്ചു വന്ന തിരമാലകളെ അതിജീവിക്കാന്‍ അതിനായില്ല. അങ്ങ് ദൂരെ കടലില്‍ സുനാമി ഉണ്ടാകുമെന്നും  അലമാലകള്‍ ആര്‍ത്തലച്ചു വന്ന് ഫുക്കുഷിമാ നിലയത്തിനെ വിഴുങ്ങുമെന്നൊന്നും ഒരു ആണവ പ്രവാചകനും മുന്‍ കൂട്ടി കാണാന്‍ ആയില്ല. അതുകൊണ്ട് അണക്കെട്ട് പ്രവാചകനായ താങ്കളുടെ മുല്ലപ്പെരിയാര്‍ പ്രവചനത്തെ ഞാന്‍ അവജ്ഞയോടെ തള്ളിക്കളയുന്നു. അല്‍പ്പമെങ്കിലും മാനുഷികത ഉള്ളിലുള്ള ആരും അതേ ചെയ്യൂ.

kaalidaasan said...

>>>പട്ടക്കരാര്‍ നിലനില്‍ക്കുന്നുണ്ട് എന്ന് കാളിദാസന്‍ ഏറ്റവും ഒടുവില്‍ സമ്മതിക്കുന്നു. അത്രയല്ലേ ഞാനും പറയുന്നുള്ളൂ. ബ്രിട്ടീഷുകാര്‍ എല്ലാ കരാറുകളും റദ്ധാക്കി എന്ന് ഇംഗ്ലീഷില്‍ വായിച്ച്, വലിയ വായയില്‍ പറഞ്ഞോണ്ടിരുന്ന കാളിദാസന്‍, കരാറിന് ഇപ്പോഴും നിയമപ്രാബല്യമുണ്ട് എന്ന് സമ്മതിക്കുന്നത് ശുഭലക്ഷണമാണ്. <<<<

കരാര്‍ നിലനില്‍ക്കുന്നുണ്ട് എന്ന് പറഞ്ഞല്‍ അതിനു നിയമ പ്രാബല്യമുണ്ട് എന്നൊക്കെ ചെറിയ വായകൊണ്ട് വയിച്ചെടുക്കുന്നത് താങ്കളുടെ തെറ്റ്.

120 വര്‍ഷം മുമ്പ് ബ്രീട്ടീഷുകാര്‍ ഉണ്ടാക്കിയ ഒരു കരാര്‍ ഇന്നും നിലവിലുണ്ട്. അവര്‍ റദ്ദ് ചെയ്തിട്ടും കേരളവും തമിഴ് നാടുമതിന്റെ അടിസ്ഥാനത്തില്‍ വെള്ളക്കച്ചവടം നടത്തുന്നുണ്ട്. പക്ഷെ അതിന്, ഇന്‍ഡ്യന്‍ ഭരണഘടനയുടെയോ നീതി ന്യായ വ്യവസ്ഥയുടെയോ പിന്‍ബലമില്ല. തങ്കളാദ്യം  പറഞ്ഞല്ലോ, ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ പല നിയമങ്ങളും ഇന്‍ഡ്യയില്‍ പ്രാബല്യത്തിലുണ്ട് എന്ന്. ഉണ്ട്. അത് പ്രാബല്യത്തിലുണ്ടായത് അതൊക്കെ ഇന്‍ഡ്യന്‍ ഭരണഘടനയിലും നീതി ന്യായവ്യവസ്ഥയിലും ഉള്‍പ്പെടുത്തിയതുകൊണ്ടാണ്. പക്ഷെ മുല്ലപ്പെരിയാര്‍ കരാര്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരള സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഇതിനു നിയമ പ്രാബല്യം നല്‍കിയിട്ടുമില്ല.

ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പുള്ള വിഷയങ്ങളൊക്കെ പാര്‍ലമെന്റോ സംസ്ഥാന നിയമസഭകളോ ratify ചെയ്യേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരോ കേരള സര്‍ക്കാരോ ratify ചെയ്യാത്ത കരാറാണിത്. അതുകൊണ്ട് അതിനു നിയമപരമായ നില്‌നില്‍പ്പില്ല. സുപ്രീം കോടതിക്ക് ഈ കരാറിന്റെ സാധുത പോലും പരിശോധിക്കാനാവില്ല. ഇത് നിയമ പ്രശ്നം പോലും അല്ല. കേന്ദ്ര സര്‍ക്കാരിനിടപെടാം. കേരള അസ്സംബ്ളി ഈ കരാര്‍ ഇതു വരെഅ അംഗീകരിച്ചിട്ടില്ല. ഈ കരാര്‍ തള്ളിക്കളഞ്ഞു കൊണ്ട് ഒരു നിയമം പാസാക്കിയാല്‍ കോടതി അതില്‍ അപാകത കാണില്ല.

arun bhaskaran said...

X

arun bhaskaran said...

ട്രാക്ക്

kaalidaasan said...

>>>>കേരളവും തമിഴ്നാടും ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്. മുല്ലപെരിയാര് ഡാമിലെ ജലം ഇല്ലെങ്കില് തമിഴ്നാടിലെ അഞ്ച് ജില്ലകള് മരുഭൂമിയായിപ്പോകും. അങ്ങനെയാകുന്നത് ഇന്ത്യയുടെ മൊത്തം പ്രശ്നമാണ്. അത്കൊണ്ട് മുല്ലപെരിയാറിന്റെ കാര്യത്തില് തല്സ്ഥിതി തുടരണം, തുടരുകയും ചെയ്യും. <<<<

കേരളവും തമിഴ് നാടും ം ഇന്‍ഡ്യയുടെ അവിഭാജ്യ ഭാഗങ്ങളായതുകൊണ്ടാണ്, കേരളത്തിന്റെ മാത്രമായ മുല്ലപ്പെരിയാറില്‍ നിന്നും ഇത്ര കാലവും തമിഴ് നാടിനു വെള്ളം കൊടുത്തത്. ഒരു നൂറ്റാണ്ടു കാലം തമിഴ് നാടിന്റെ അഞ്ചു ജില്ലകള്‍ മരുഭൂമിയായി പോകാതെ കാത്തത് കേരളമാണ്. പക്ഷെ ആ നന്ദി അവര്‍ക്കില്ല. 120 വര്‍ഷം പഴക്കമുള്ള സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മ്മിച്ച കാലഹരണപ്പെട്ട ഈ അണക്കെട്ട് പൊളിച്ചു മാറ്റി പുതിയതു പണിയാന്‍ അനുവദിക്കണമെന്നു മാത്രമേ കേരളം ആവശ്യപ്പെട്ടുള്ളു. ഇപ്പോള്‍ നല്‍കുന്ന അതേ അളവില്‍ തുടര്‍ന്നും വെള്ളം കൊടുക്കാം. അതിനെവിടെ വേണമെങ്കിലും  കരാറൊപ്പിടാം എന്നൊക്കെ പറഞ്ഞിട്ടും അവര്‍ ചെവിക്കൊള്ളുന്നില്ല. ഈ അവസ്ഥയില്‍ കേരളം ഇന്‍ഡ്യയുടെ അവിഭാജ്യ ഘടകമായി നില്‍ക്കുന്നത് അര്‍ത്ഥ ശൂന്യമാണ്.

മുല്ലപ്പെരിയാറില്‍ തല്‍സ്ഥിതി തുടരാന്‍ കേരളത്തിനനുവദിക്കാനാകില്ല. തമിഴ്നാടിനു യാതൊരു വിധ അവകാശവുമുന്നയിക്കാവുന്ന നദിയല്ല മുല്ലപ്പെരിയാര്‍,. പൂര്‍ണ്ണമായും കേരളത്തിലൂടെ ഒഴുകുന്ന നദിയാണത്. അത് കേരളത്തിന്റെ സ്വത്താണ്. അതേക്കുറിച്ച് തീരുമാനിക്കാന്‍ കേരളത്തിനേ അവകാശമുള്ളു. കേരള അസംബ്ളിയോ ഇന്‍ഡ്യന്‍ പാര്‍ലമെന്റോ അംഗീകരിക്കാത്ത ഒരു കരാറാണ്, ഈ 999 വര്‍ഷത്തെ പാട്ടക്കരാര്‍,. ബ്രിട്ടീഷുകാരുടെ എല്ലാ കരാറുകളും അംഗീകരിക്കണമെങ്കില്‍ കാഷ്മീരിനു സ്വതന്ത്ര്യം കൊടുക്കേണ്ടി വരും. ഇന്‍ഡ്യ വിഭജിച്ചപ്പോള്‍ അവര്‍ കാഷ്മീരിനെ സ്വതന്ത്രമായി വിടാനാണു തീരുമാനിച്ചത്. പക്ഷെ കഷ്മീരിനെ ഇന്‍ഡ്യയില്‍ ഉള്‍പ്പെടുത്തി പ്രത്യേക പദവി നല്‍കുന്ന വ്യവസ്ഥ ഇന്‍ഡ്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് അതിനു നിയമത്തിന്റെ പരിരക്ഷയുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തിലതില്ല.

ഈ അണക്കെട്ട് ഡികമ്മീഷന്‍ ചെയ്യണമെന്ന് സമ്മതിച്ച് 1979 ല്‍ അന്നത്തെ തമിഴ് നാടു മുഖ്യമന്ത്രിയായിരുന്ന എം ജി രാമചന്ദ്രന്‍ പുതിയ അണക്കെട്ട് പണിയാന്‍ തീരുമാനിച്ചതായിരുന്നു. പിന്നീടത് അട്ടിമറിക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാരാണിതിലെ ഒന്നാമത്തെ വില്ലന്‍,. ഇത് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ്. അതിനു മധ്യസ്ഥം വഹിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അവര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി ഇ വിഷയം ഇതുപോലെ വഷളാക്കി.

മുലപ്പെരിയാറില്‍ തല്‍സ്ഥിതി തുടരാനാകില്ല. കേരളം അതിനു സമ്മതിക്കില്ല. ഇപ്പോള്‍ അണക്കെട്ട് ഡികമീഷന്‍ ചെയ്യാന്‍ തമിഴ് നാടു സമ്മതിച്ചാല്‍ ആവര്‍ക്കാവശ്യമുള്ള വെള്ളം നല്‍കാനുള്ള ക്രമീകരണങ്ങളൊക്കെ കേരളം ചെയ്യും. ഇല്ലെങ്കില്‍ കേരളം ഇത് നിയമ നിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കും,. പിന്നീട് തമിഴ് നാടിനു വെള്ളം നല്‍കാനും സാധ്യത ഇല്ല. അതിന്, ആരുടെ അനുവാദവും ആവശ്യമില്ല. അതു കഴിഞ്ഞ് തമിഴ് നാടിന്റെ അഞ്ചോ പത്തോ ജില്ലകള്‍ മരുഭൂമിയോ പാറക്കെട്ടോ ആകുന്നത് കേരളത്തിന്റെ പ്രശ്നമല്ല.

സന്തോഷ്‌ said...

<> കേരളത്തില്‍ ജീവിക്കുന്ന മലയാളികളോടുള്ളതിലും സ്നേഹം സുകുമാരന്, തമിഴ് നാട്ടുകാരോടാണ്. അവര്‍ അണക്കെട്ട് തകര്‍ന്ന് ചത്തുപോയാലും അദ്ദേഹത്തിനു പ്രശ്നമില്ല. പക്ഷെ തമിഴ് നാട്ടിലുണ്ടാകാവുന്ന വരള്‍ച്ചയാണദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നത്. <>

കെ.പി.എസിന്റെ ബ്ലോഗില്‍ നിന്നും:

"ജീവിതത്തിന് നിയതമായ എന്തെങ്കിലും അര്‍ത്ഥമോ ഉദ്ദേശ്യമോ ഉണ്ടോ എന്ന് അന്വേഷിച്ചു കൊണ്ടിരുന്ന ഞാന്‍ മദിരാശിയിലാണ് എന്റെ യൌവ്വനം ചെലവിട്ടത്. അവിടെ വെച്ച് ഔപചാരിക വിദ്യാഭ്യാസം തുടരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവിടെ എഗ്‌മോറിലുള്ള കന്നിമാറ ലൈബ്രറിയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു."

kaalidaasan said...

>>>99 കൊല്ലം എന്നതോ 999 കൊല്ലമോ എന്നതൊക്കെ കരാറില്‍ ഏര്‍പ്പെടുന്ന ഉഭയകക്ഷികള്‍ തീരുമാനിക്കുന്ന കാലയളവാണ്. അക്കാര്യത്തില്‍ മിനിമമോ മാക്സിമമോ ആയ കാലയളവ് ആരും നിര്‍ണ്ണയിച്ചിട്ടില്ല.ഡാം സ്ഥിതി ചെയ്യുന്നതും ജലം കെട്ടി നിര്‍ത്തുന്നതും ആയ ഭൂമിയാണ് 999 വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയില്‍ തമിഴ്‌നാടിന്റെ കൈവശമുള്ളത്. ഡാമിന്റെ ഉടമസ്ഥാവകാശം പാട്ടക്കരാര്‍ പ്രകാരം തമിഴ്‌നാടിനാണ്. <<<<

ഒട്ടും അടിസ്ഥാനമില്ലാത്ത പ്രസ്താവനയാണിത്. ലോകത്തൊരിടത്തും ആരും 999 വര്‍ഷത്തേക്ക് പട്ടക്കരാര്‍ ഉണ്ടാക്കില്ല. പരമാവധി 99 വര്‍ഷത്തേക്കാണുണ്ടാകുക.

999 വര്‍ഷം കഴിയുമ്പോള്‍ പിന്നീടൊരു 999 വര്‍ഷത്തേക്ക് ഇതേ വ്യവസ്തകള്‍ ഉള്‍പ്പെടുത്തി കരാര്‍ പുതുക്കണമെന്നായിരുന്നു അതിലെ നിര്‍ദ്ദേശം.

PERIYAR LEASE DEED - 1886

and that if the lessee shall be desirous of taking a renewed lease of the said premises for the further term of nine hundred and ninety-nine years from the expiration of the term hereby granted and of such desire shall prior to the expiration of the said last mentioned term

മാത്രമല്ല ഇതിനുള്ള പ്രതിഫലം തിരുവിതാം കൂറിനു നല്‍കിയില്ല. തിരുവിതാം കൂര്‍ നല്‍കാനുള്ള കപ്പത്തില്‍ നിനും കിഴിക്കുകയാണുണ്ടായത്.

yearly rent shall become payable as herein before provided and the lessee doth hereby covenant with the lessor that the lessee will pay to the lessor the several rents herein before reserved at the times herein before appointed by allowing the same to be deducted from the tribute from time to time payable by the lessor as aforesaid

തമിഴ് നാടിനു കൈവശവകാശം നല്‍കുന്ന ഒരു പാട്ട വ്യവസ്ഥയും ഇല്ല. മുല്ലപ്പെരിയാര്‍ കരാര്‍ പ്രകാരം ഡാമിന്റെ അവകാശം പാട്ടതിനു നല്‍കിയത് ബ്രിട്ടീഷ് ഇന്‍ഡ്യക്കായിരുന്നു. Secretary of State for India ആണതിലെ കക്ഷി. തമിഴ് നാടല്ല. അതൊപ്പിട്ടതുപോലും  തിരുവിതാംകൂറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന John Child Hannyngton ആയിരുന്നു.

In witness whereof Vembankum Ram Iengar, Esq. CSI Diwan of His Highness in Maharajah of Travancore by order and direction of the Government of M/s. Highness the said Maharajah and John Child Hannyngton Esl. Resident of Travancore and Cochin of order and direction of the Rigln Honourable the Governor in Council of Fort St. George acting for and on behalf of the Right Honourable the Secretary of State for India in Council have here under set their respective hands and seals the day and year first above written.

ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യ വിട്ടപ്പോള്‍ അവരുണ്ടാക്കിയ എല്ലാ കരറുകളും റദ്ദ് ചെയ്തിട്ടാണു പോയത്. ഡാമിന്റെയോ അത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെയോ അവകാശം അവര്‍ തമിഴ് നാടിനു എഴുതി കൊടുത്തിട്ടില്ല.

kaalidaasan said...

>>>കേരളം പാസ്സാക്കിയ ഡാം സംരക്ഷണ നിയമത്തെ എതിര്‍ത്തുകൊണ്ട് ത്മിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ കേസാണ് സുപ്രീം കോടതിയില്‍ നിലവിലുള്ളത്. ബലക്ഷയവും വിദഗ്ദ്ധസമിതിയും കേസ് നടന്നുകൊണ്ടിരിക്കവെ വന്നതാണ്. ആ നിയമം ഭരണഘടന പ്രകാരം സാധുവാണോ എന്നാണ് വിധി വരാനിരിക്കുന്നത്. <<<<

2012 ഫെബ്രുവരിയില്‍  വരും എന്ന് താങ്കള്‍ പറഞ്ഞ വിധിയല്ലേ? കേരളത്തിനകൂലമായി ഉണ്ടാകുമെന്ന് അന്ന് താങ്കള്‍ പറഞ്ഞ വിധി. വരട്ടെ.

കേരളം പാസ്സാക്കിയ ഡാം സംരക്ഷണ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ്, തമിഴ് നാടിന്റെ ആവശ്യം. അത് സ്റ്റേ ചെയ്യണമെന്നു പറഞ്ഞിട്ടും കോടതി അതനുവദിച്ചില്ല.

ഇനി വിധി വരട്ടെ.

ബലക്ഷയവും വിദഗ്ദ്ധസമിതിയുമൊന്നും ഇ നിയമവുമായി ബന്ധപ്പെട്ടതല്ല. അത് ഭരണഘടന വിഷയമാണ്. കരാറിന്റെ സാധുതയേപ്പറ്റി അഭിപ്രായമൊന്നും പറയരുത് എന്നാണ്, ഭരണഘടന ബഞ്ച് വിദഗ്ദ്ധ സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്. ഈ വിഷയം രണ്ട് സംസ്ഥാനങ്ങള്‍ കൂടിയിരുന്ന് പരിഹരിക്കണമെന്നായിരുന്നു കോടതിയുടെ താല്‍പ്പര്യം. അതിനു കേന്ദ്ര സര്‍ക്കാര്‍ മുന്‍ കൈ എടുക്കണമെന്നും പറഞ്ഞു. പക്ഷെ കേന്ദ്രത്തിനതില്‍ തല്‍പ്പര്യമില്ലാത്തതുകൊണ്ട് കോടതിയുടെ തീര്‍പ്പിനു വിട്ടു. ഷണ്ഡന്‍മാരോട് പറഞ്ഞിട്ട് എന്തു കാര്യം. അതുകൊണ്ടാണ്, കോടതിക്ക് വിദഗ്ദ്ധ സമിതിയെ നിയോഗിക്കേണ്ടി വന്നത്. അതില്‍ കേരളത്തിന്റെ ഭാഗം വാദിക്കാനായി ഒരാളെ നിയമിക്കണമെന്ന് കോടതി പറഞ്ഞപ്പോള്‍ കേരളത്തിന്റെ താല്‍പ്പര്യത്തിനു വേണ്ടി നില്‍ക്കുമെന്ന പ്രതീക്ഷയില്‍ ഒരു കിഴങ്ങനെ നിയമിച്ചു. താനിപ്പോഴും  ജഡ്ജിയാണെന്നാണീ കോമരത്തിന്റെ വിചാരം. അതുകൊണ്ട് ന്യായാധിപനേപ്പോലെ വാദം കേട്ടുകൊണ്ട് ശമ്പളവും വാങ്ങിച്ച് കേരളത്തിനെതിരായി അഭിപ്രായവും രേഖപ്പെടുത്തി. മഹാഭാരതത്തിലെ യുധിഷ്ഠിരനേപ്പോലെ ധര്‍മ്മിഷ്ടനാകാന്‍ ഒരു വിഫല ശ്രമം. ഈ കഴുതയെ നിയമിച്ചപ്പോള്‍ തനെ കേരളം പരാജയപ്പെട്ടു.

kaalidaasan said...

>>>തീര്‍ച്ചയായും കേരളത്തിന് മുല്ലപെരിയാര്‍ കരാര്‍ റദ്ധാക്കി ഡാം ഏറ്റെടുത്ത് അത് പൊളിക്കാനോ വേറെ നിര്‍മ്മിക്കാനോ ഒക്കെ കഴിയും.

എന്നാല്‍, എന്തിനാണ് മുല്ലപെരിയാര്‍ കരാര്‍ സര്‍ക്കാര്‍ റദ്ധാക്കേണ്ടതും ഡാം ഏറ്റെടുത്ത് പൊളിക്കേണ്ടതും? അതിനെ പറ്റി ഇപ്പോള്‍ ആര്‍ക്കും വ്യക്തയില്ല. <<<<


മുല്ലപെരിയാര്‍ കരാര്‍ റദ്ധാക്കി ഡാം ഏറ്റെടുത്ത് അത് പൊളിക്കാനോ വേറെ നിര്‍മ്മിക്കാനോ ഒക്കെ കഴിയുംഎന്നതില്‍ താങ്കള്‍ക്ക് സംശയമില്ലല്ലോ.

മുല്ലപ്പെരിയാര്‍ കരാര്‍ കേരളത്തിന്റെ തല്‍പ്പര്യത്തുഇനു ഹാനികരമാണ്. അതുകൊണ്ട് അത് റദ്ദാക്കണം.

120 വര്‍ഷം മുമ്പുള്ള സാങ്കേതിക വിദ്യ കൊണ്ട് പണുത ഈ അണക്കെട്ട് 100 വര്‍ഷം നില്‍ക്കുമെന്നത് താങ്കളുടെ വിഭ്രമ ചിന്തയായേ തലക്ക് വെളിവുള്ള ആരും എടുക്കു. കേരളത്തിലെ മൂന്നു ജില്ലകളില്‍ വസിക്കുന്ന ജനങ്ങള്‍ക്ക് പേടിയുണ്ടാക്കുന്ന ഈ കാലഹരണപ്പെട്ട അണക്കെട്ട് പൊളിച്ചു മാറ്റി അവരുടെ പേടി അകറ്റുക എന്നത് ഉത്തരവാദപ്പെട്ട ഏതൊരു ഭരണാധികാരിയുടെയും കടമയാണ്. അതുകൊണ്ട് അത് പൊളിച്ചു കളയണം.


വേറെ നിര്‍മ്മിക്കണോ വേണ്ടയോ എന്നതൊക്കെ പിന്നീടു വരുന്ന പ്രശ്നം മാത്രം. ഡാം ഇല്ലാതെ തന്നെ തമിഴ് നടിനു വെള്ളം നല്‍കാമെങ്കില്‍ അത് ചെയ്യും. പക്ഷെ ഈ ജലാശയത്തോടനുബന്ധിച്ച് ഒരു വന്യ ജീവി കേന്ദ്രമുണ്ട്. അത് സംരക്ഷിക്കപ്പെടണം. അതിനു വേണ്ട ജലാശയം  നില്‌നില്‍ക്കണം. അതിനൊരു ചെറിയ ജലാശയം മതിയെങ്കില്‍  അത് പണിയും.

കേറളത്തില്‍ വെള്ളം സംഭരിച്ച് തമിഴ് നാട് ആവശ്യങ്ങള്‍ നിറവേറ്റേണ്ടതില്ല. ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്ക് അണ കെട്ടി ഇവിടെ വെള്ളം സംഭരിക്കുന്നതിനോടെതിര്‍പ്പാണെങ്കില്‍ വലിയ അണ കെട്ടില്ല. വെള്ളം നല്‍കാന്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും. 120 അടി ഉയരമുള്ള ചെറിയ അണക്കെട്ടായാലും തമിഴ് നാടിനു വെള്ളം കൊണ്ടു പോകാന്‍ പറ്റും. ഇപ്പോള്‍ വെള്ളം കൊണ്ടുപോകുന്ന കനാല്‍ 100 അടി ഉയരത്തിലാണ്. കൊണ്ടു പോകുന്ന വെള്ളം തമിഴ് നാട്ടില്‍ ഒരണകെട്ടി അവിടെ സൂക്ഷിക്കാം.മലക്ക് said...

മലയാളികള്‍ക്ക് ഒരു വിചാരം ഉണ്ട്, തങ്ങള്‍ തമിഴന്‍മാരെക്കാലും വലിയ ബുദ്ധിമാന്‍മാര്‍ ആണെന്ന്. പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം? സ്വന്തം ജീവന് പോലും ഗ്യാരണ്ടി കൊടുക്കാന്‍ പറ്റുന്നില്ല. ഇനി മുല്ലപ്പെരിയാര്‍ പൊട്ടില്ല എന്ന 'വിശ്വാസം' ഒന്ന് മാത്രമേ ബാക്കി ഉള്ളു. ശക്തി കൊണ്ട് തമിഴന്മാര്‍ തന്നെ വലുത്. ബുദ്ധിയുടെ കാര്യത്തിലും ഏതാണ്ട് അങ്ങനെ തന്നെ. അപാര ബുദ്ധിമാന്മാര്‍ ആയ തമിഴന്മാര്‍ ഉണ്ട്.
മലയാളികള്‍ ബുദ്ധിമാന്‍മാര്‍ തന്നെ, പക്ഷെ അതെല്ലാം തമ്മില്‍ തല്ലാനും, മതത്തിനും, മറ്റുള്ളവരെ പറ്റിക്കാനും, എന്ന് വേണ്ട പല ഉടായിപ്പുകള്‍ക്കും ഉപയോഗിച്ച് തീര്‍ക്കുമ്പോള്‍ ഡാമിന്റെ കാര്യത്തില്‍ പ്രയോഗിക്കാന്‍ പറ്റുന്നില്ല. പിന്നെ എന്താണ് നമുക്ക് അധികം ഉള്ളത്? 'വക്ര ബുദ്ധി' അല്ലെങ്കില്‍ 'കുരുട്ടു ബുദ്ധി' അത് മലയാളികള്‍ക്ക് മാത്രം അവകാശപ്പെട്ടത് ആണ്. നേരെ ചൊവ്വേ പല പ്രാവശ്യം താണ് കേണു അപേക്ഷിച്ച് നോക്കി, ഒരു രക്ഷയും ഇല്ല. ഇനി വല്ല വളഞ്ഞ വഴിയും ആലോചിക്കണം. വൈകാരികമായ പ്രകടനങ്ങള്‍ കൊണ്ട് ഒരു പ്രയോജനവും ഇല്ല. തന്ത്രപരമായ നീക്കങ്ങള്‍ ആണ് വേണ്ടത്. കോടതിയില്‍ മാത്രം അല്ല, കോടതിക്ക് പുറത്തും.

kaalidaasan said...

>>>>>>ഏതൊരു ഉഭയകക്ഷി കരാറും തക്കതായ നഷ്ടപരിഹാരം നല്‍കി ഏകപക്ഷീയമായി ഒരു പാര്‍ട്ടിക്ക് കരാറില്‍ നിന്ന് പിന്‍‌മാറാം. എന്നാല്‍ അങ്ങനെ ആരും പിന്‍‌വാങ്ങാറില്ല. എന്തെന്നാല്‍ അങ്ങനെ വരുമ്പോള്‍ കരാറുകളുടെ വിശ്വാസ്യത ഇല്ലാതായി കരാറുകള്‍ അസംഭവ്യമായിപ്പോകും. എല്ലാം നിലനില്‍ക്കുന്നത് വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാ‍ണ്. എന്നിരുന്നാലും കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു.<<<<

എത്രയോ കരാറുകളില്‍ നിന്നും അതു പോലെ പിന്‍വാങ്ങുന്നുണ്ട്. അതുകൊണ്ട് ആരും കരാറുണ്ടാക്കുന്നത് നിറുത്തിയിട്ടൊന്നുമില്ല.

കേരളവും തമിഴ് നാടും തമ്മില്‍ ഒപ്പിട്ട ഒരു കാരാറില്‍ നിന്നും കേരളം പിന്‍വാങ്ങുന്നില്ല. പഴയ തിരുവിതാംകൂറും  ബ്രിട്ടീഷ് ഇണ്‍ഡ്യയും തമ്മില്‍ ഒപ്പിട്ട കരാര്‍ അസാധുവായി പോയതുകൊണ്ടാണതില്‍ നിന്നും പിന്‍വാങ്ങുന്നത്. തക്കതായ നഷ്ടപരിഹാരം അല്ലാ ഈ പാട്ടക്കരാറില്‍ നിന്നും പിന്‍വങ്ങുമ്പോള്‍ നല്‍കേണ്ടത്. ഈ കരാര്‍ ഏതെങ്കിലൂം ഒരു കക്ഷി അവസനിപ്പിച്ചാല്‍ എന്ത് നഷ്ടപരിഹാരം നല്‍കണമെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് ഇതു വരെ നല്‍കിയ പാട്ട സംഖ്യയും അതിനെ പലിശയുമേ നല്‍കേണ്ടതുള്ളു.

കരാര്‍ പ്രകാരം  ഒരു വര്‍ഷത്തെ പാട്ടം 40000 രൂപയാണ്. 1947 മുതല്‍ 1972 വരെ ഇതായിരുന്നു പാട്ട സംഖ്യ. പിന്നീടതു കുറച്ചു കൂടി കൂട്ടി. അത് നല്‍കി ഈ കരാര്‍ റദ്ദാക്കുകയഖ്ണു കേരളം ചെയ്യേണ്ടത്. അതി ന്റെ പേരില്‍ ഭാവിയില്‍ ഒരു കരാറും വേണ്ട എന്നാണു തമിഴ് നാടിന്റെ തീരുമാനം എങ്കില്‍ അങ്ങനെ ആയിക്കോട്ടേ.

ഇപ്പോള്‍ നല്‍കുന്നവെള്ളം നല്‍കാമെന്നു പറഞ്ഞിട്ടും  അവര്‍ക്ക് സമ്മതമല്ലാത്തതുകൊണ്ടാണ്, കേരളം ഏക പക്ഷീയമായി പിന്‍വാങ്ങേണ്ടി വരുന്നത്. അല്ലെങ്കില്‍ പുതിയ ഒരു കരാറുണ്ടാക്കി വെള്ളം നല്‍കുന്നത് പൂര്‍ണ്ണമനസോടെ തുടരുമായിരുന്നു. പക്ഷെ അവര്‍ അതര്‍ഹിക്കുന്നില്ല. അതുകൊണ്ട് വേറെ വഴിയുമില്ല.

kaalidaasan said...

>>>>ഡാം പഴയതായതിനാല്‍ ഏത് നിമിഷവും അത് പൊട്ടിപ്പൊളിഞ്ഞ് പോകാമെന്നും ലക്ഷങ്ങള്‍ ഒലിച്ചുപോകും എന്നുമാണ് ഏറ്റവും ഒടുവില്‍ പറഞ്ഞുകേട്ടത്. ആ ഒരൊറ്റ കാരണമാണ് പ്രശ്നമെങ്കില്‍ ഡാമിന്റെ ബലം പരിശോധിക്കേണ്ടത് അക്കാര്യത്തില്‍ വൈദഗ്ദ്ധ്യമുള്ള ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരുമാണ്. അത് ചെയ്തിട്ടുണ്ട്. പുറത്ത് വന്ന വിവരം അനുസരിച്ച് ഡാമിന് ഒരു കുഴപ്പവും ഇല്ല.<<<

ഡാമിന്റെ ബലം പരിശോധിക്കേണ്ടത് വൈദഗ്ദ്ധ്യമുള്ള ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും തന്നെയാണ്. പക്ഷെ നിഷ്പക്ഷരായ വിദഗ്ദ്ധര്‍ ആയിരിക്കണം.

പുറത്തു വന്ന വിവരം ഉണ്ടാക്കിയത് എങ്ങനെയെന്ന് പക്ഷെ താങ്കളൊന്നും  മനസിലാക്കില്ല. ഈ രൂപീകരിക്കാന്‍  വേണ്ടി കോടതി നിര്‍ദ്ദേശിച്ചത് ഇങ്ങനെ ആയിരുന്നു.

(2)The Empowered Committee shall consist of five members, including the Chairman. The other four members shall be -
(a) One member to be nominated by the State of Tamil Nadu in consultation with the Chairman.
(b) One member to be nominated by the State of Kerala in consultation with the Chairman.
(c) Two renowned technical experts not connected with the dispute to be nominated by the Central Government in consultation with the Chairman.

ഇവിടെ കേന്ദ്ര സര്‍ക്കാര്‍ ആദ്യം  തന്നെ അട്ടിമറി നടത്തി. തമിഴ് നാടിനു വേണ്ടി. ഇതിനു മുമ്പ് ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ലാത്ത പ്രശസ്തരായ രണ്ട് സാങ്കേതിക വിദഗ്ദ്ധരെ നിര്‍ദ്ദേശിക്കാന്‍ പറഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് ഇതിനു മുന്നെ തമിഴ് നാടിനനുകൂലമായി നിലപാടെടുത്ത രണ്ടു പേരെ ആയിരുന്നു. ഇതിലെ പ്രധാനി കേന്ദ്ര സര്‍ക്കാരിന്റെ Ministry of Water Resources ന്റെ മുന്‍ കാല സെക്രട്ടറി ആയിരുന്ന C.D. THATTE
ആണ്. ഇദ്ദേഹം അണക്കെട്ട് നിര്‍മ്മിച്ചോ അത് പരിപാലിച്ചോ വൈദഗ്ദ്ധ്യമുള്ള ശാസ്ത്രജ്ഞനല്ല. ഇദ്ദേഹത്തിന്റെ വകുപ്പ് Irrigation and Water sharing ആണ്, അല്ലാതെ ഡാം അല്ല.

കമ്മിറ്റി ചെയര്‍മാനായ ജസ്റ്റിസ് ആനന്ദും കേന്ദ്ര സര്‍ക്കാരും കൂടി തമിഴ് നാടിനനുകൂലമായ നിലപാടെടുക്കുന്നതിന്റെ തെളിവാണത്.

മലക്ക് said...
This comment has been removed by the author.
മലക്ക് said...

@ഇപ്പോള്‍ നല്‍കുന്നവെള്ളം നല്‍കാമെന്നു പറഞ്ഞിട്ടും അവര്‍ക്ക് സമ്മതമല്ലാത്തതുകൊണ്ടാണ്, കേരളം ഏക പക്ഷീയമായി പിന്‍വാങ്ങേണ്ടി വരുന്നത്. അല്ലെങ്കില്‍ പുതിയ ഒരു കരാറുണ്ടാക്കി വെള്ളം നല്‍കുന്നത് പൂര്‍ണ്ണമനസോടെ തുടരുമായിരുന്നു. പക്ഷെ അവര്‍ അതര്‍ഹിക്കുന്നില്ല. അതുകൊണ്ട് വേറെ വഴിയുമില്ല.

പക്ഷെ അങ്ങനെ ചെയ്താല്‍ തമിഴ്നാട്ടില്‍ ഉള്ള മലയാളികളുടെ കാര്യമോ? വിവരം ഇല്ലാത്ത തമിഴന്മാര്‍ എല്ലാംകൂടി ഇളകി വരില്ലേ തണ്ണി കൊടുക്കമാട്ടെ എന്ന് പറഞ്ഞ്? കുടിക്കാന്‍ പോലും വെള്ളം കൊടുക്കാതെ അവന്മാര്‍ പീടിപ്പിക്കില്ലേ?

kaalidaasan said...

>>>>അഞ്ച് ജില്ലകളെ മരുഭൂമിയാക്കുന്ന ഒരു നടപടി കേരളത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ പിന്നെ ഒരൊറ്റ മലയാളിയെയും അവര്‍ തമിഴ്‌നാട്ടില്‍ പൊറുപ്പിക്കില്ല.<<<<

താങ്കള്‍ക്ക് ശരിക്കും വട്ടാണോ സുകുമാരാ. ഇന്നു കൊടുക്കുന്ന അളവില്‍ തുടര്‍ന്നും വെള്ളം കൊടുത്താല്‍ എങ്ങനെയാണവിടെ മരുഭൂമി ഉണ്ടാവുക? താങ്കളൊന്ന് വിശദീകരിച്ചേ?


ഇന്നു കൊടുക്കുന്ന വെള്ളത്തില്‍ ഒരു തുള്ളി പോലും കുറയ്ക്കില്ല എന്നതിന്, കേന്ദ്ര സര്‍ക്കാരിന്റെയോ സുപ്രീം കോടതിയുടെയോ സാക്ഷ്യത്തില്‍ ഏത് കരാറിലും ഒപ്പിട്ട് കൊടുക്കാമെന്ന് താങ്കളുടെ മിഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയല്ലേ അര്‍ത്ഥ ശങ്കക്കിടയില്ലാതെ പല വട്ടം പറഞ്ഞിട്ടുള്ളത്? ഉമ്മന്‍ ചാണ്ടി കള്ളം പറയുകയാണെന്നാണോ താങ്കളുടെ പക്ഷം?

ഇപ്പോള്‍ കാര്യം വളരെ വ്യക്തമാകുന്നു. താങ്കളാണു നാട്ടില്‍ അരാജകത്വവും ആഭ്യന്തരകലാപവും ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. തമിഴ നാടിനു ഇനി വെള്ളം കോടുക്കില്ല എന്ന് ഉമ്മന്‍ ചാണ്ടി രഹസ്യമായി താങ്കളോട് പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിലല്ലേ തമിഴ് നാട്ടിലെ അഞ്ച് ജില്ലകള്‍ മരുഭൂമി ആകുമെന്ന് ഇത്ര ഉറപ്പിച്ച് താങ്കള്‍ക്ക് പറയാന്‍ സാധിക്കൂ. ആ രഹസ്യം മറ്റുള്ളവരും കൂടി അറിയട്ടെ. ഞാന്‍ അറിഞ്ഞിടത്തോളം തമിഴ് നാടിന്, ഇപ്പോള്‍ കൊടുക്കുന്ന അതേ അളവില്‍ തുടര്‍ന്നും വെള്ളം നല്‍കും എന്നാണ്.

120 വര്‍ഷം പഴക്കമുള്ള ഈ കാലഹരണപ്പെട്ട അണക്കെട്ട് പൊളിച്ച് കളയുന്നതിന്റെ പേരില്‍ അവര്‍ മലയാളിയെ പൊറുപ്പിക്കില്ലെങ്കില്‍ ആ നാട്ടില്‍ മലയാളി പൊറുക്കാതിരിക്കുന്നതാണു നല്ലത്. ഇപ്പോള്‍ കൊടുക്കുന്ന അതേ അളവില്‍ തുടര്‍ന്നും വെള്ളം കൊടുക്കാം എന്നു പറഞ്ഞിട്ടും അത് മനസിലാക്കന്‍ സാധിക്കാത്ത ഈ പോത്തുകളുടേ കൂടെ എന്തിനാണു മലയാളി ജീവിക്കുന്നത്? കാട്ടുപോത്തുകള്‍ക്ക് ഇതിലും വിവേകമുണ്ട്.

kaalidaasan said...

>>>ആ ഡാം ഉറപ്പുള്ളതാണ്, പൊളിയാന്‍ സാധ്യതയില്ല എന്നത് മലയാളിക്കും തമിഴര്‍ക്കും ആശ്വാസം പകരുന്ന കാര്യമായിരിക്കും. <<<

ഈ ഡാം ഉറപ്പുള്ളതല്ല എന്നാണു വിദഗ്ദ്ധരുടെ അഭിപ്രായം. ഈ അഭിപ്രായങ്ങളൊക്കെ ഈ ലേഖനത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്.

Seismic Threat to Mullaperiyar Dam

Structural Weakeness of Mullaperiyar Dam.

The Mullaperiyar Dam, aged 116 years, was built of lime surkhi concrete, which occupies almost two-third of its volume. The above concrete is a very low strength concrete. The ‘History of Periyar Project’ by A. T. Mackenzie (1898) illustrate the tests conducted on determining the strength of this concrete “...the block generally beginning to disintegrate with a pressure of from 40 to 50 tons on the square foot...” ie, it is evident that its strength is almost equal to M5 concrete (This designation the letter M refers to the mix and the number to the specified 28 day cube strength of mix in N/mm2), which is having one third of the strength of the roofing concrete (M15) we are using for our homes. This must be compared with the M30 concrete we used for Idukki Arch Dam, which is almost having six times the strength of the lime surkhi concrete used in Mullaperiyar dam.

കേരളത്തില്‍ നടത്തിയ പഠനങ്ങളെ പക്ഷപാതപരമെന്നു വിശേഷിപ്പിച്ചാലും  IIT Roorkhe യും  IIT Delhi യും  നടത്തിയ പഠനങ്ങളെ എങ്ങനെ തള്ളിക്കളയും?

തമിഴ് നാടിനു വേണ്ടി അണ്ണാമല സര്‍വകലാശാല നടത്തിയ പഠനങള്‍ മാത്രമാണീ അവിദഗ്ദ്ധ സമിതി കണക്കിലെടുത്തിട്ടുള്ളു. കേരളം സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടുകള്‍ സമിതി സ്വീകരിച്ചില്ല. ഇനി സ്വീകരിക്കയുമില്ല എന്നാണു കോടതിയും പറയുന്നത്. ഇതൊക്കെ കേരളത്തിനെതിരെയുള്ള പക്ഷപാതപരമായ നിലപാടുകളാണ്.

‘Serious damage’ to masonry of Mullaperiyar dam detected

The scan results projected deterioration at all 34 sections of the dam from massive erosion of lime surki mortar from the rubble joints; exposing huge voids, deep pot holes, wide open joints, deep crevices and hollowness on the upstream periphery of the dam. “On most of the sections at this area, rubble was seen in a loosened condition, suggesting that the dam has undergone an irreparable damage.”

kaalidaasan said...

>>>>എന്നാല്‍ കാളിദാസനും ചില്ലറ പരിസ്ഥിതിതീവ്രവാദികള്‍ക്കും മുല്ലപെരിയാര്‍ ഡാം പെട്ടെന്ന് പൊളിയുകയാണ് വേണ്ടത്. എന്തെന്നാല്‍ നാട്ടില്‍ അരാജകത്വവും ആഭ്യന്തരകലാപവും കണ്ട് ആസ്വദിക്കാനാണെന്ന് തോന്നുന്നു ഇക്കൂട്ടരുടെ താല്പര്യം.<<<

ഇപ്പോള്‍ തന്നെ അരാജകത്വമല്ലെ.

ആഭ്യന്തരമന്ത്രിയുടെ റിപ്പോര്‍ട്ട് പ്രകാരം  ഇന്‍ഡ്യയിലെ 200 ജില്ലകളില്‍ ഭരണം നടത്തുന്നത് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടമല്ല. 40 % വരുന്ന ദാരിദ്ര്യരേഖക്കു താഴെ ജീവിക്കുന്ന പാവങ്ങള്‍ അശരണരാണ്. അവരൊക്കെ ദിവസേന ബന്ദു നടത്തുന്നു, പ്രകടനം നടത്തുന്നു, സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നു. ഇതില്‍ കൂടുതല്‍ അരാജകത്വം വേറെ എന്താണിനി വരാനുള്ളത്?

കേരളത്തിന്റെ നദിയില്‍ കേരളത്തിന്റെ മണ്ണില്‍  120 വര്‍ഷം മുമ്പ് ഒരധിനിവേശ ശക്തി തിരുവിതാം കൂര്‍ മഹാരാജവിനെ ഭീക്ഷണിപ്പെടുത്തി, അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണുത എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാറായ ഒരണക്കെട്ട് പൊളിച്ചു കളയണമെന്നു പറഞ്ഞാല്‍ രാജ്യത്ത് അരാജകത്വം ഉണ്ടാകുന്നെങ്കില്‍ ഉണ്ടാകട്ടെ.

മുല്ലപ്പെരിയാര്‍ ഡാം പൊളിയാന്‍  കാത്തു നില്‍ക്കാതെ അത് പൊളിച്ച് കളയണമെന്നതാണെന്റെ നിലപാട്. അതുകൊണ്ട് ഒരാജകത്വവും ഉണ്ടാകില്ല. കുറച്ച് തമിഴന്‍മാര്‍ ഭ്രാന്തു പിടിച്ച് കാണുന്നതൊക്കെ തല്ലിപ്പൊളിക്കും. പലരെയും  കൊലപ്പെടുത്തും. അതവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. സിനിമാ താരം മരിച്ചാല്‍ സ്വയം തീകൊളുത്തി ചാകാനുള്ള വിവേകമേ അവിടെ പലര്‍ക്കുമുള്ളു. ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയെ വരെ വധിക്കാന്‍  മടിയില്ലാത്ത ജന്തുക്കളില്‍ നിന്നും അതിലേറെയേ ഞാനൊക്കെ പ്രതീക്ഷിക്കുന്നുള്ളു. ശ്രീലങ്കയിലെ തമിഴന്‍മാര്‍ക്ക് പ്രത്യേക രാജ്യം  കിട്ടാത്തിനു, ഇന്‍ഡ്യയില്‍ വിധ്വംസക പ്രവര്‍ത്തനം ​നടത്തുന്ന ഇവരെ ഇന്‍ഡ്യക്കാരായി എനിക്കു കരുതാന്‍ ആകില്ല.

Ananth said...

സുകുമാരന്റെ പോസ്റ്റിന്റെ കമന്റു സെക് ഷന്‍ കൂടംകുളം പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ആണവ നിലയങ്ങളുടെ തന്നെ ആവശ്യകതയും , കൂടംകുളം പ്രശ്നം മുല്ലപെരിയാര്‍ പോലെ ഒരു വൈകാരിക വിഷയമാക്കി മാറ്റുന്നത് രാഷ്ട്രീയമോ അല്ലാത്തതോ ആയ മുതലെടുപ്പുകള്‍ ലാക്കാക്കി ആണെന്ന എന്റെ കമന്റിനെ തുടര്‍ന്നു മുല്ലപ്പെരിയാര്‍ വിഷയവും ഒരു വിശദമായ സംവാദത്തിനു വിധേയമാക്കുന്ന വേദി ആവുക ഉണ്ടായി . ഇത്തരം ചര്‍ച്ചകളെ ഞാന്‍ എങ്ങനെ കാണുന്നു എന്ന് അതിനിടെ തന്നെ വ്യക്തമാക്കുക ഉണ്ടായി

പഴയ സിനിമകളില്‍ കാണാറുള്ള നാട്ടിന്‍പുറത്തെ ബാര്‍ബര്‍ ഷാപ് അല്ലെങ്കില്‍ ചായക്കട എന്നിവിടങ്ങളില്‍ നടക്കാറുള്ള രാഷ്ട്രീയ അവലോകനങ്ങള്‍ക്ക് സമാനമായ ഒരു പ്രക്രിയയില്‍ ഏര്‍പ്പെടാന്‍ ശ്രീ സുകുമാരന്റെ ബ്ലോഗ്‌ വേദിയൊരുക്കുന്നു അതില്‍ താങ്കളും ഞാനും എല്ലാം അഭിപ്രായങ്ങള്‍ പങ്കു വെക്കുന്നു .....എന്നതിനപ്പുറം ഏതൊരു വിഷയത്തെ കുറിച്ചും വികാരാധീനന്‍ ആയി പരസ്പരം വ്യക്തിപരമായ പരാമര്‍ശനങ്ങള്‍ നടത്തുന്നതില്‍ കാര്യമില്ല ......ഇപ്പൊ ള്‍ കുറെ കാലമായി ചര്‍ച്ചകള്‍ കാണുന്നത് കൊണ്ടു ഏതൊരു വിഷയത്തിലും സുകുമാരന്‍ എന്ത് പറയും കാളിദാസന്‍ എന്ത് പറയും എന്നെല്ലാം ഏകദേശം ഒരു ധാരണ ഉണ്ടാവുന്നുണ്ട് അത് കൊണ്ടു തന്നെ ആരുടെ യെങ്കിലും ഭാഗത്ത്‌ നിന്ന് ഒരല്പം അതിവൈകാരികം ആയ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ കൂടി മറ്റുള്ളവര്‍ അത്ര കാര്യമാക്കാറില്ല എന്ന് തോന്നുന്നു

ഇത്തരം ചര്‍ച്ച കളില്‍ ഓരോരുത്തരും അവരവരുടെ വീക്ഷണങ്ങള്‍ പങ്കുവെക്കുക എന്നതിനപ്പുറം മറ്റുള്ളവരെ തന്റെ കാഴ്ചപ്പാടിലേക്ക് മാറ്റിയെടുക്കുക എന്നത് മിക്കവാറും അസംഭാവ്യമായ കാര്യമാണ് .....ആ തിരിച്ചറിവ് ഇല്ലാതെ പോകുന്നതാണ് അതിവൈകാരികവും വ്യക്തിപരവും ഒക്കെ ആയ പരാമര്‍ശനങ്ങള്‍ക്കും മറ്റും വഴി വെക്കുന്നത് ....പിന്നെ പലപ്പോഴും സംഭവിക്കുക എതിര്ഭാഗത്തെ വീക്ഷണം തെറ്റായ വസ്തുതകളെ അടിസ്ഥാനമാക്കി എത്തിചെര്‍ന്നതാണ് എന്ന് കാണിക്കുവാനുള്ള ശ്രമത്തില്‍ വസ്തുത യും വീക്ഷണവും തമ്മിലുള്ള അന്തരം തിരിച്ചറിയാന്‍ കഴിയാതെ വരുന്നു എന്നതുമാണ്‌ ...മേല്പറഞ്ഞ ചര്‍ച്ച യില്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ തെറ്റായി മനസ്സിലാക്കി ( അര്‍ഥം അറിയാഞ്ഞിട്ടോ അതോ അറിഞ്ഞിട്ടും വളച്ചോടിക്കുക എന്ന അതിബുദ്ധി യുടെ ഭാഗമായിട്ടോ എന്തോ ) അസംബന്ധങ്ങള്‍ മാത്രം മറുഭാഗത്ത്‌ നിന്നും വരുന്ന ഒരവസ്ഥയില്‍ സഹി കെട്ടു ചക്കെന്നു പറഞ്ഞാല്‍ കൊക്കെന്നു മനസ്സിലാക്കുന്നവരുമായി എന്തെങ്കിലും ഒരു meaningful dialog നടത്താന്‍ സാധ്യമല്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കാളിദാസന്റെ കമന്റുകള്‍ ....impotent fury എന്ന expression ന്റെ അര്‍ത്ഥവും പ്രയോഗവും അദ്ദേഹത്തിനറിയാത്തത് കൊണ്ടു ആണത്വവും ഷണ്‍ടത്വവും ഒക്കെ വാരി വലിച്ചിട്ടു ഒരു തരം intellectual masturbation നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തെ അതിലൂടെ നേടുന്ന ആത്മസുഖം ആസ്വദിക്കാന്‍ വിട്ടു , മാറി പോവുക എന്നതാണ് സാധാരണ ജനത്തിന് ഉചിതം എന്ന ധാരണയില്‍ ഞാന്‍ ഈ പോസ്റ്റിലെ കമന്റുകള്‍ അവസാനിപ്പിക്കുകയാണ് എന്ന് പറയേണ്ടി വന്നു !!

(അതൊരല്പം വൈകാരികമായ പ്രതികരണം ആയില്ലേ എന്ന തോന്നലാണ് അതിനു കാരണമായ സാഹചര്യം വിശദീകരിക്കുന്ന ഈ കമന്റു ഇവിടെ എഴുന്നതിനു കാരണം..... പ്രതിപാദ്യവിഷയ ത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല എന്നതിനാലും ഈ കമന്റു തന്നെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുമോ എന്ന സംശയം നിലനില്കുന്നതിനാലും ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്‌ ഒരു one of kind effort എന്ന നിലയ്ക്കാണ് ! )

Ananth said...

continued from prev...

1
impotent fury എന്ന പ്രയോഗം കണ്ടപ്പോള്‍ മുതല്‍ അതിലെ impotent എന്നതിന്റെ മാത്രം അര്‍ഥം മനസ്സിലാക്കിയിട്ടുള്ള പ്രതികരണങ്ങള്‍ ആയിരുന്നു ഏറെ കമന്റുകളിലും
(ഓര്‍മ്മ വരുന്നത് ഒരു മലയാള പത്രം അമേരിക്കയെ ആക്ഷേപിക്കാന്‍ അവിടെ "ചൂട് പട്ടി" ഇറച്ചി തിന്നുന്ന മത്സരത്തെ കുറിച്ച് വാര്‍ത്ത കൊടുത്ത കാര്യമാണ് ! )
( നവ സാക്ഷരന്‍ PUSH എന്നും PULL എന്നും ഒക്കെ എഴുതിയ വാതിലുകള്‍ അനായാസം കൈകാര്യം ചെയ്യും പക്ഷെ LIFT നു മുന്നില്‍ എന്ത് ചെയ്യും എന്നാലോചിക്കുക ! )

എന്നൊക്കെ പറയുന്നത് പോലെ comprehension ഏതാണ്ട് going off on a tangent എന്ന നിലക്കായിരുന്നു എന്ന് കാണിക്കാന്‍ മറ്റേതാനും ഉദാഹരണങ്ങള്‍ കൂടി നോക്കുക .....
2
മുല്ലപെരിയാര്‍ അണക്കെട്ട് ജനങ്ങള്‍ നേരിട്ട് പൊളിച്ചു കളയും എന്ന് പറഞ്ഞപ്പോള്‍
സംഘ പരിവാര്‍ കാര്‍ സേവ നടത്തി ബാബറി മസ്ജിദ് വീഴ്ത്തിയത് പോലെ മുല്ലപെരിയാര്‍ അണക്കെട്ട് പൊളിക്കാനായി താങ്കളും സംഘവും കൈക്കോട്ടും പിക്കാസും ഒക്കെ ആയി അങ്ങോട്ട്‌ പോകുമ്പോഴേ ഒന്ന് പറഞ്ഞാല്‍ വലിയ ഉപകാരമായിരുന്നു എന്ന് ഞാന്‍ പറഞ്ഞതിനെ ഏതു രീതിയില്‍ മനസ്സിലാക്കി / വ്യാഖ്യാനിച്ചു എന്ന് നോക്കുക
ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനു ഭീക്ഷണിയായി നില്‍ക്കുന്ന 120 വര്‍ഷം പഴക്കമുള്ള ഒരണക്കെട്ട് ബാബ്രി മസ്ജിദിനോട് ഉപമിക്കുന്ന താങ്കളുടെ സംവേദന ക്ഷമതക്ക് ഒരു നല്ല നമസ്കാരം പറയട്ടെ.
ഞാന്‍ പറഞ്ഞതില്‍ "സംഘം ചേര്‍ന്ന് പൊളിക്കുക" എന്ന പ്രവര്‍ത്തി ആണ് ഉപമിക്ക പ്പെട്ടത് അല്ലാതെ അണക്കെട്ട് മസ്ജിദിനു സമാനം ആണെന്ന് പറയുക അല്ല എന്ന് മനസ്സിലാവാഞ്ഞിട്ടു തന്നെയാണോ ?

Ananth said...

cont...

3
ground reality മാറ്റുവാന്‍ കഴിയാത്തിടത്തോളം അതുമായി പൊരുത്തപ്പെട്ടു പോവുക എന്നത് തന്നെയാണ് പ്രായോഗികവും യുക്തിഭദ്രവും ആയതു എന്ന് ഞാന്‍ പറഞ്ഞതിന് മറുപടി നോക്കുക

താങ്കളെ ഒരു പേപ്പട്ടി കടിക്കാന്‍ വന്നാലുള്ള അവസ്ഥ ഓര്‍ത്ത് ഞെട്ടലുണ്ടാകുന്നു. പട്ടിക്ക് പേ പിടിച്ചു പോയി എന്നത് യാഥാര്‍ത്ഥ്യമാണ്, അതുകൊണ്ട് അതിനോട് പൊരുത്തപ്പെട്ടു പോയേക്കാം

ഇത് മാറ്റുവാന്‍ കഴിയാത്ത ഒരു ground reality യുടെ ഉദാഹരണം അല്ല ....പട്ടിക്കു പേ പിടിച്ചു പോയി എന്നത് യാഥാര്‍ത്ഥ്യം ആണെങ്കില്‍ അതിനെ എത്രയും വേഗം കൊല്ലുക എന്നതാണ് ശരിയായ കാര്യം എന്ന് മനസ്സിലാക്കാഞ്ഞിട്ടാണോ ഞാന്‍ പറഞ്ഞത് മനസ്സിലാക്കാഞ്ഞിട്ടാണോ ഇത്തരം hypothetical case ഉം ഒക്കെ ആയി വരുന്നത് .....എന്നാല്‍ ഞാന്‍ പറഞ്ഞ കാര്യം വ്യക്തമാക്കാനായി ഒട്ടും hypothetical അല്ലാത്ത ഒരു ചോദ്യം ഞാന്‍ മൂന്നു പ്രാവശ്യം ചോദിച്ചിട്ടും കണ്ട മട്ടു കാണിക്കുന്നത്‌മില്ല.....

പക്ഷെ വീട്ടില്‍ അടുപ്പ് കത്തണമെങ്കില്‍ ഗ്യാസിനു കൂടിയ വില തന്നെ കൊടുക്കണം വണ്ടി ഓടിക്കണമെങ്കില്‍ കൂടിയ വില കൊടുത്തു പെട്രോള്‍ അടിക്കണം നിത്യോപയോഗ സാധനങ്ങളും എല്ലാം വാങ്ങുവാന്‍ കൂടിയ വില തന്നെ കൊടുക്കണം ....അതിനനനുസരണമായി ഗാര്‍ഹിക ബജറ്റ് അഡ്ജസ്റ്റ് ചെയ്യുക എന്നതാണ് സാധാരണക്കാരന്‍ ചെയ്യുന്നത് ...എത്രയൊക്കെ പ്രതിഷേധം ഉണ്ടെങ്കിലും ഇങ്ങനെ യാതാര്ത്യവുമായി പൊരുത്തപ്പെട്ടു പോവുക എന്നതല്ലാതെ മറ്റെന്തു ചെയ്യാം എന്നാണ് താങ്കള്‍ നിര്‍ദ്ദേശിക്കുന്നത്

4

കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി അണക്കെട്ട് decommission ചെയ്തു പുതിയ ഒരെണ്ണം നിയമപരമായ മാര്‍ഗങ്ങളില്‍ കൂടെ നിര്‍മ്മിക്കുക അതോടൊപ്പം കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടത്തക്ക രീതിയില്‍ കരാര്‍ പുതുക്കുക എന്നീ ലക്ഷ്യങ്ങളിലേക്ക് വളരെ calibrated approach ഇലൂടെ ശരിയായ ദിശയില്‍ നിയമ നടപടികള്‍ എടുത്തിരുന്ന ശ്രീ പ്രേമചന്ദ്രന്റെ ശ്രമങ്ങള്‍ എല്ലാം അവതാളത്തിലാക്കി ജനങ്ങളുടെ ഇടയില്‍ ഭീതി പരത്തി വൈകാരിക വിളവെടുപ്പ് നടത്തിയ പീ ജെ ജോസഫും കൂട്ടരും ....ഇന്നിപ്പോള്‍ കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത് ഏതാണ്ട് അസാധ്യമാവുന്ന തരത്തില്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുന്നു.... വിവാദങ്ങളും വൈകാരിക വേലിയേറ്റങ്ങളും ഉണ്ടാക്കി വിട്ടതിന്റെ ഫലമായി ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ status quo തുടരുക ആണ് എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നു
എന്നതിന്
"കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി decommission ചെയ്യേണ്ട അണക്കെട്ടിന്റെ, status quo നില നിറുത്തണ"മെന്ന വിചിത്ര നിലപാടാണദ്ദേഹത്തിനുള്ളത്.
എന്ന പ്രതികരണത്തില്‍ നിന്നും മനസ്സിലായത്‌ ഞാന്‍ പറഞ്ഞത് ഇത്തവണയും ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയില്ല എന്ന് തന്നെയാണ്

ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ status quo തുടരുക ആണ് എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നു

എന്ന് പറഞ്ഞാല്‍ status quo നിലനിര്‍ത്തുക എന്നത് എന്റെ ആവശ്യം ആണ് എന്നാണോ ......ശരിയായ കാര്യം എന്തൊക്കെ ആണെന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.......അത് പക്ഷെ panic ഒക്കെ ഉണ്ടാക്കി കുളമാക്കി ......ഇനി നിയമ നടപടികള്‍ അതിന്റെ വഴിക്ക് നീങ്ങും എന്തെങ്കിലും ഒരു പരിഹാരം നടപ്പാക്കുവാന്‍ തക്കവണ്ണം പറ്റിയ ഒരു അന്തരീക്ഷം എന്നാണു ഉണ്ടാവുക എന്നറിയില്ല പക്ഷെ അതുവരെ status quo തുടരും എന്നാണ് ഞാന്‍ കരുതുന്നത്

പിന്നെ ഇതെന്തൊരു നപുംസക നിലപാടാണ് എന്തെങ്കിലും ഒന്ന് തെളിച്ചു പറ എന്നൊക്കെ പറഞ്ഞിരുന്നു

അത് കാഴ്ചപ്പാടിന്റെ വ്യത്യാസം ആണ് ....എല്ലാ വിഷയങ്ങളും അങ്ങനെ black and white ആയി മാത്രം കാണുക എന്നത് ബാലിശം ആണെന്നൊന്നും ഞാന്‍ പറയുന്നില്ല ചില അമേരികന്‍ പ്രസിഡണ്ട്‌ മാര്‍ വരെ ഇത്തരം ചിന്താഗതി വച്ച് പുലര്‍ത്തിയിരുന്നു ( " either you are with us or you are against us " ).......ഞാന്‍ കരുതുന്നത് ജീവിതത്തിലെ യാഥാര്‍ത്യങ്ങള്‍ കുറെക്കൂടെ സങ്കീര്‍ണം ആണ് ....real life problems are a lot more complex , not amenable to categorise easily as black or white but with a lot of shades of grey in between.....

jojo said...

സുകുമാരനെ വല്ല കൊണ്ഗ്രസ്സുകാരും തല്ലി എന്ന് കരുതുക
എങ്കില്‍
താന്‍ തല്ല് വങ്ങേണ്ടവാന്‍ തന്നെ ആണ് എന്ന് ബ്ലോഗ്‌ എഴുതി കളയും.
നേരെ മറിച്ചു
സി.പി.എമുകാര്‍ തല്ലി
എന്ന് കരുതുക.
എങ്കില്‍
കമ്മ്യൂണിസം നിക്രിഷ്ടംമായ ആശയം ആണെന്ന് എഴുതി പിടിപ്പിക്കും.
പഴയ കങ്കാണി പാരംബര്യത്തിന്റെ അസ്ഥികതയാണ്
ഈ രാജവിനെക്കളും വലിയ രാജഭാക്തിയായി പുറത്തു വരുന്നത്

kaalidaasan said...

>>>>നേരെ ചൊവ്വേ പല പ്രാവശ്യം താണ് കേണു അപേക്ഷിച്ച് നോക്കി, ഒരു രക്ഷയും ഇല്ല. ഇനി വല്ല വളഞ്ഞ വഴിയും ആലോചിക്കണം. വൈകാരികമായ പ്രകടനങ്ങള്‍ കൊണ്ട് ഒരു പ്രയോജനവും ഇല്ല. തന്ത്രപരമായ നീക്കങ്ങള്‍ ആണ് വേണ്ടത്. കോടതിയില്‍ മാത്രം അല്ല, കോടതിക്ക് പുറത്തും.<<<<

മലക്ക്,

നേരെ ചൊവ്വേ പറഞ്ഞാലൊന്നും ഈ കാട്ടുപോത്തുകള്‍ക്ക് മനസിലാകില്ല. കോടതിയും കേന്ദ്ര സര്‍ക്കാരു ഇവരുടെ കൂടെയാണ്. കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസുകാരനും കേരളത്തിന്റെ തല്‍പ്പര്യത്തിനുവേണ്ടി നില്‍ക്കില്ല.

കോടതി പരിശോധിക്കേണ്ട നിയമ പ്രശ്നമൊന്നും ഇതിലില്ല. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ്. കേന്ദ്ര സര്‍ക്കാരിനേ ഇത് പരിഹരിക്കാന്‍ ആകൂ. അവര്‍ അത് ചെയ്യില്ല. ഇപ്പോള്‍ നല്‍കുന്ന വെള്ളത്തിനു യാതൊരു വിധ തടസവും ഉണ്ടാകില്ല എന്ന കേരളത്തിന്റെ ഉറപ്പ് അവരെ ബോധ്യപ്പെടുത്തേണ്ട കടമ കേന്ദ്ര സര്‍ക്കാരിനുണ്ട്. അവര്‍ അത് ചെയ്യില്ല. മലയാളിയെ പിണക്കിയാലും വട്ടു പിടിച്ച തമിഴനെ പിണക്കരുതെന്നാണവരുടെ ആഗ്രഹം. കോടതി പോലും  വിലക്കെടുക്കപ്പെട്ടു എന്നാണു തോന്നുന്നത്. തമിഴ് നാടു നിര്‍ദേശിക്കുന്ന വിദഗ്ദ്ധരുടെ പഠനങ്ങളേ സ്വീകരിക്കൂ എന്നത് അതിന്റെ തെളിവാണ്.

ആരും തുണയില്ലെങ്കില്‍  നമുക്ക് നമ്മുടെ വഴി നോക്കേണ്ടി വരും. വൈകാരിക പ്രകടനം നടത്തി എന്നതുകൊണ്ട് നമുക്ക് നീതി നിഷേധിക്കുന്നു എങ്കില്‍ അതുപോലെ ഒരു നിയമവ്യവസ്ഥയെ എന്തിനു ചുമക്കണം?

മലയാളിയുടെ വൈകാരിക പ്രകടനത്തേപ്പറ്റി പലരും ഉത്കണ്ഠപ്പെട്ടു കാണുന്നു? നമ്മളാരും ഇ അണക്കെട്ട് പിടിഛെടുക്കാന്‍ പോയില്ലല്ലോ? ഏതെങ്കിലും തമിഴനെ അക്രമിച്ചോ? അവരുടെ സ്വത്ത് നശിപ്പിച്ചോ? വഴി തടഞ്ഞോ? ഇതൊക്കെ ചെയ്തത് തമിഴന്‍മാരല്ലേ? എന്തേ ആരും അതേക്കുറിച്ചൊന്നും മിണ്ടാത്തത്?

kaalidaasan said...

>>>പക്ഷെ അങ്ങനെ ചെയ്താല്‍ തമിഴ്നാട്ടില്‍ ഉള്ള മലയാളികളുടെ കാര്യമോ? വിവരം ഇല്ലാത്ത തമിഴന്മാര്‍ എല്ലാംകൂടി ഇളകി വരില്ലേ തണ്ണി കൊടുക്കമാട്ടെ എന്ന് പറഞ്ഞ്? കുടിക്കാന്‍ പോലും വെള്ളം കൊടുക്കാതെ അവന്മാര്‍ പീടിപ്പിക്കില്ലേ? <<<

മലക്ക്,

അതൊക്കെ അവസാനം ചെയ്യുന്ന പണിയാണ്. മറ്റെല്ലാ വഴികളും അടയുമ്പോള്‍.

ഇളകി വരാം. അതൊക്കെ ശരിയാണ്. ആ പേടിയുള്ള മലയാളികളൊക്കെ തമിഴ് നാട്ടില്‍ നിന്നും മാറി താമസിക്കുക. പേടിയുള്ള മലയാളി മുല്ലപ്പെരിയാറിന്റെ അടുത്ത് നിന്നും മാറിത്താമസിക്കാനല്ലേ സുകുമാരന്‍  നിര്‍ദ്ദേശിക്കുന്നത്. കേരളത്തിലെ മലയാളിക്കതാകാമെങ്കില്‍ തമിഴ് നാട്ടിലെ മലയാളിക്കുമതാകാം.

അങ്ങനെയൊന്നും ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല. തമിഴനിഷ്ടമില്ലത്ത ഏത് കാര്യത്തിലും  അവന്‍ ഇളകും. അതവരുടെ ജന്മ സ്വഭാവമാണ്. അതിനൊക്കെ പരിഹാരമുണ്ടാക്കാനാണ്, കേന്ദ്ര സര്‍ക്കാര്‍ ഉള്ളത്. കൂടം കുളത്ത് ഇളകുന്നവരെ അടിച്ചൊതുക്കുന്നില്ലേ?

സുകുമാരനൊക്കെ കിടന്ന് ഒച്ച വയ്ക്കുന്നത്, നമ്മള്‍ തമിഴ് നാടിനു വെള്ളം കൊടുക്കില്ല. അവരുടെ അഞ്ചു ജില്ലകള്‍ മരുഭൂമിയാക്കി കളയും എന്നൊക്കെ ആണ്? താങ്കള്‍ക്കും ആ അഭിപ്രായമാണോ എന്തോ?

നമ്മള്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ഒരു തുള്ളി വെള്ളം പോലും കുറയ്ക്കില്ല എന്ന്. ഇപ്പോഴത്തെ ഈ അണക്കെട്ട് ഇതുപോലെ നിറുത്തിയിട്ടാണു പുതിയ അണക്കെട്ട് പണിയുക. എന്നിട്ടേ ഇത് പൊളിച്ചു കളയൂ. പിന്നെന്തിനാണു സുകുമാരനേപ്പൊലുള്ള ഭീകരര്‍ ഇതു പോലെ നുണ പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല. എന്താണിവരുടെ അജണ്ട? എന്തിനാണിവര്‍ ഈ അണക്കെട്ടില്‍ നിന്നും തന്നെ വെള്ളം വേണമെന്നു വാശി പിടിക്കുന്നത്? പുതിയ അണക്കെട്ടിലെ വെള്ളം എന്താ അയിത്തമുള്ള വെള്ളമാണോ?

താഴെ ബലമുള്ള അണക്കെട്ട് പണുതാല്‍ പിന്നെ ഇത് പൊളിക്കേണ്ടിയും വരില്ല. ഈ അണക്കെട്ടിനോട് വൈകാരികമായ എന്തെങ്കിലും അടുപ്പമാണെങ്കില്‍ അതും അങ്ങനെ പരിഹരിക്കാം. ഇപ്പോള്‍ കേള്‍ക്കുന്നത് ഈ അണക്കെട്ട് പണുത സായിപ്പിന്റെ പ്രതിമ സ്ഥാപിക്കാന്‍ അമ്മ തീരുമാനിച്ചിരിക്കുന്നു എന്നാണ്. നടികള്‍ക്ക് അമ്പലം പണിയുന്ന ജന്തുക്കളാണ്. ഈ സായിപ്പിനു വൈകാതെ ഒരമ്പലം പ്രതീക്ഷിക്കാം. സുകുമാരനെ അവിടത്തെ പൂജാരി ആക്കിയേക്കും.

മലക്ക് said...

@നമ്മളാരും ഇ അണക്കെട്ട് പിടിഛെടുക്കാന്‍ പോയില്ലല്ലോ? ഏതെങ്കിലും തമിഴനെ അക്രമിച്ചോ? അവരുടെ സ്വത്ത് നശിപ്പിച്ചോ? വഴി തടഞ്ഞോ? ഇതൊക്കെ ചെയ്തത് തമിഴന്‍മാരല്ലേ? എന്തേ ആരും അതേക്കുറിച്ചൊന്നും മിണ്ടാത്തത്?

പോയിരുന്നു കാളിദാസ.. പണ്ട് കുറെ ആളുകള്‍ ഡാം പൊളിക്കാന്‍ (വെള്ളം ഒഴുക്കി വിടാന്‍) പോകുവാണെന്ന് പറഞ്ഞ് പിക്കാസും തൂമ്പയും ഒക്കെ എടുത്തു ചെന്നതാ. അവിടെ എത്തി ഡാമിന്റെ വലുപ്പം കണ്ടു മുദ്രാവാക്യം വിളിച്ചു തിരിച്ചു പോന്നു. അത് കൊണ്ട് ഡാം പൊളിക്കാനോ വെള്ളം ഒഴുക്കി കളയാനോ സാധാരണക്കാര്‍ക്ക് പറ്റിയ പണി അല്ല. പിന്നെ നമ്മള്‍ തമിഴന്മാരെ ആക്രമിച്ചിട്ടില്ല കേട്ടോ, പക്ഷെ വൈക്കോല് അവിടെ പ്രചരിപ്പിക്കുന്നത് നേരെ മറിച്ചാണ്.

@നമ്മള്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ഒരു തുള്ളി വെള്ളം പോലും കുറയ്ക്കില്ല എന്ന്. ഇപ്പോഴത്തെ ഈ അണക്കെട്ട് ഇതുപോലെ നിറുത്തിയിട്ടാണു പുതിയ അണക്കെട്ട് പണിയുക.

ഇവിടെ ചില പോയിന്റുകള്‍ ആണ് അവര്‍ക്ക് പ്രശ്നം

പുതിയ ഡാം ആകുമ്പോള്‍ സ്വാഭാവികമായും പുതിയ കരാര്‍ ഉണ്ടാക്കണം.

1. ഒരു തുള്ളി വെള്ളം പോലും കുറയ്ക്കില്ല എന്ന് പറയുന്നു. പക്ഷെ ഒന്നര കിലോമീറ്റര്‍ താഴെ നിര്‍മ്മിക്കുന്ന ഡാമില്‍ നിന്നും അത് എത്രമാത്രം പ്രായോഗികമാണെന്ന് പറയാന്‍ പറ്റില്ല.
2. വെള്ളം കൊടുക്കുന്നത് ഇപ്പോള്‍ തമിള്‍നാട് തരുന്ന നക്കാപ്പിച്ചക്കും ആണെന്നും പറയുന്നില്ല.
3. അത് എത്ര വര്‍ഷത്തെക്കാനെന്നും പറയാന്‍ കഴിയില്ല. (anyway 999 yrs not possible)
4. ഡാമിന്റെ ഒരു അവകാശവും അവര്‍ക്ക് കൊടുക്കില്ല.
5. അവര്‍ക്ക് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും ഉത്പാദിപ്പിക്കാന്‍ കഴിയില്ല

അതായത് വെള്ളം മാത്രം അല്ല ഇവിടെ പ്രശ്നം. പുതിയ ഡാം ഒരിക്കലും തമിഴ്നാടിനു അനുകൂലം ആകില്ല. പക്ഷെ പണിയാന്‍ കഴിഞ്ഞാല്‍ നമ്മുടെ മിടുക്ക്. നല്ലൊരു സംഖ്യ കേരളത്തിലേക്ക് വരുകയും ചെയ്യും.

kaalidaasan said...

>>>>ഇത്തരം ചര്‍ച്ച കളില്‍ ഓരോരുത്തരും അവരവരുടെ വീക്ഷണങ്ങള്‍ പങ്കുവെക്കുക എന്നതിനപ്പുറം മറ്റുള്ളവരെ തന്റെ കാഴ്ചപ്പാടിലേക്ക് മാറ്റിയെടുക്കുക എന്നത് മിക്കവാറും അസംഭാവ്യമായ കാര്യമാണ് .....ആ തിരിച്ചറിവ് ഇല്ലാതെ പോകുന്നതാണ് അതിവൈകാരികവും വ്യക്തിപരവും ഒക്കെ ആയ പരാമര്‍ശനങ്ങള്‍ക്കും മറ്റും വഴി വെക്കുന്നത് ..<<<<

അനന്ത്,

മുല്ലപ്പെരിയാര്‍ സംബന്ധിച്ച എന്റെ വീക്ഷണങ്ങള്‍ ഞാന്‍ പങ്കുവെച്ചു. താങ്കളെയോ മറ്റാരെയെങ്കിലുമോ എന്റെ കാഴ്ചപ്പാടിലേക്ക് മാറ്റിയെടുക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല. എന്റെ നിലപാടുകള്‍ ഒന്നു കൂടി വിശദീകരിക്കാം. ഈ അണക്കെട്ട് കാലഹരണപെട്ടതും ബലമില്ലാത്തതുമാണ്. 999 വര്‍ഷത്തേക്ക് ഇതിനെ നിലനിറുതാന്‍ ആകില്ല. ഇത് പൊളിച്ചു കളയണം. അതുകൊണ്ട് താങ്കള്‍ പറയുന്ന ground reality അംഗീകരിക്കാനാകില്ല. കോടതി അതിനു സമ്മതിച്ചില്ലെങ്കില്‍ കേരളം മുന്‍ കൈ എടുത്ത അത് ചെയ്യണം. ഇത് ഞാന്‍ പറഞ്ഞപ്പോള്‍ അതിനെ impotent fury എന്നാണു താങ്കള്‍ വിശേഷിപ്പിച്ചത്.

എന്താണു താങ്കളുടെ പ്രശ്നം? എന്റെ അഭിപ്രായങ്ങള്‍  impotent fury ആണെന്ന താങ്കളുടെ നില്പാടിനോട് ഞാന്‍ യോജിക്കണമെന്നോ? എന്റെ നിലപാടുകള്‍ അത്തരത്തിലുള്ളവ അല്ല എന്നു പറയാന്‍ എനിക്ക് സ്വാതന്ത്ര്യമില്ലേ? ഞാന്‍ എന്റെ വീക്ഷണങ്ങളാണ്, സുകുമാരന്റെ ബ്ളോഗില്‍ പങ്കു വച്ചത്. താങ്കള്‍ക്കതിനോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം. അവിടേക്ക് impotent fury ഒക്കെ വലിച്ചിഴച്ചു കൊണ്ടു വന്നത് താങ്കളാണ്.

Ground reality കള്‍ മാറ്റാനകില്ല. അതു കൊണ്ട് അതുമായി പൊരുത്തപ്പെട്ട് ജീവിക്കുക എന്നത് താങ്കളുടെ നിലപാട്. പക്ഷെ എന്റെ നിലപാടതല്ല. പല ground reality കളും മാറ്റണമെന്നതാണെന്റെ നിലപാട്.

അഴിമതി ഇന്‍ഡ്യയിലെ ground reality ആണ്. അതുകൊണ്ട് ആരും അതിനെതിരെ പ്രാവര്‍ത്തിക്കരുത്. അതില്ലാതാക്കാന്‍  സമരം ചെയ്യരുത് എന്നൊക്കെ വേണമെങ്കില്‍ താങ്കള്‍ക്ക് നിലപടെടുക്കാം. പക്ഷെ അതല്ലല്ലോ സി എ ജി വിഷയത്തില്‍ സുകുമാരന്റെ ബ്ളോഗില്‍ താങ്കളെടുത്ത നിലപാട്. അതിനെ എതിര്‍ത്തുകൊണ്ട് പലതും അവിടെ എഴുതിയില്ലേ? അപ്പോള്‍ അതും ഈ impotent fury യുടെ പരിധിയില്‍ വരില്ലേ?

2 ജി സ്പെക്ട്രം അഴിമതിക്കെതിരെ കോടതിയില്‍ വരെ പോയത് സുബ്രഹ്മണ്യം സ്വാമിയാണ്. അതുകൊണ്ട് ഇപ്പോള്‍  അത് കേസായി കോടതിയിലുണ്ട്.പിള്ളയുടെ അഴിമതിക്കെതിരെ 20 വര്‍ഷം കേസു നടത്തി അദ്ദേഹത്തിനു ശിക്ഷ മേടിച്ചു കൊടുത്തത് വി എസ് ആണ്. അഴിമതി ground reality ആയതുകൊണ്ട് അതിനോട് പൊരുത്തപ്പെടാം എന്നൊന്നും അവര്‍ തീരുമാനിച്ചില്ല, അതാണു താങ്കളും അവരും  തമ്മിലുള്ള വ്യത്യാസം.

എണ്ണ വില കേന്ദ്ര സര്‍ക്കാര്‍ കൂട്ടി. ഒരു പൈസ പോലും കുറയ്ക്കില്ല എന്നു പറഞ്ഞു. അത് ground reality ആയിരുന്നു. പക്ഷെ കേരളത്തിലെ എല്ലാ ജനങ്ങളും അതിനെതിരെ പ്രതിഷേധിച്ചു. അപ്പോള്‍ കേരള സര്‍ക്കാര്‍ അധിക നികുതി വേണ്ടെന്നു വച്ച് വില അല്‍പ്പമെങ്കിലും കുറച്ചു. ജനങ്ങള്‍ പ്രതിഷേധിച്ചില്ലായിരുന്നെങ്കില്‍  അങ്ങനെ ചെയ്യില്ലായിരുന്നു. താങ്കളായിരുന്നെങ്കില്‍  അത് grounfd reality ആണെന്ന് സമാധാനിച്ച് കുടുംബ ബഡ്ജറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ നോക്കും. പക്ഷെ മറ്റു ചിലരതിനെതിരെ പ്രതിഷേധിക്കും. താങ്കളതിനെ impotent fury എന്നു വിളിക്കും.

Impotent fury എന്ന് എന്തിനെയും വിളിക്കാന്‍ താങ്കള്‍ക്ക് സ്വതന്ത്ര്യമുണ്ട്. പക്ഷെ എന്റെ അഭിപ്രായത്തെ അങ്ങനെ വിളിച്ചാല്‍ അതല്ല എന്നു പറയാന്‍ എനിക്കും സ്വാതന്ത്ര്യമുണ്ട്. ഞാനത് ഉപയോഗപ്പെടുത്തുമ്പോള്‍ ഇത്രയ്ക്ക് പ്രകോപനം വേണോ?

kaalidaasan said...

>>>>എന്ന് പറഞ്ഞാല്‍ status quo നിലനിര്‍ത്തുക എന്നത് എന്റെ ആവശ്യം ആണ് എന്നാണോ ......ശരിയായ കാര്യം എന്തൊക്കെ ആണെന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.......അത് പക്ഷെ panic ഒക്കെ ഉണ്ടാക്കി കുളമാക്കി ......ഇനി നിയമ നടപടികള്‍ അതിന്റെ വഴിക്ക് നീങ്ങും എന്തെങ്കിലും ഒരു പരിഹാരം നടപ്പാക്കുവാന്‍ തക്കവണ്ണം പറ്റിയ ഒരു അന്തരീക്ഷം എന്നാണു ഉണ്ടാവുക എന്നറിയില്ല പക്ഷെ അതുവരെ status quo തുടരും എന്നാണ് ഞാന്‍ കരുതുന്നത് <<<<

അനന്ത്,

മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴയതും കാലഹരനപ്പെട്ടതും ബലമില്ലാത്തതുമാണെന്നാണ്, എന്റെയും കേരളത്തിലെ 99.9 % ആളുകളുടെയും നിലപാട്. ഇത് ശരിയാണെന്ന് താങ്കളും സമ്മതിക്കുന്നു. ഇതില്‍ എവിടെയാണു നിയമ പ്രശ്നമുള്ളത്? ഏത് നിയമം അഞുസരിച്ചാണിതിനു പരിഹാരമുണ്ടാക്കേണ്ടത്?

പാനിക് ഉണ്ടാക്കിയാല്‍ മുല്ലപ്പെരിയറിനില്ലാത്ത ബലം ഉണ്ടാകുമോ? പാനിക്കിന്റെ അടിസ്താനത്തിലാണോ കോടതി മുല്ലപ്പെരിയാറിന്റെ ബലം തീരുമാനിക്കുക? 2 ജി സ്പെക്ട്രമുള്‍പ്പടെയുള്ള അഴിമതിക്കെതിരെ അണ്ണ ഹസാരെ ഡെല്‍ഹിയില്‍ നിരഹാരനം ​കിടന്നു. ആയിരകണക്കിനാളുകള്‍ അദ്ദേഹത്തോട് ഐക്യധാര്‍ട്യവും പ്രകടിപ്പിച്ചു. അതിന്റെ പ്രതിഫലനം ഇങ്ങ് കേരളം വരെ ഉണ്ടായി. ഒരു തരം പാനിക്ക് തന്ന്നെ ഉണ്ടാക്കി. അതുണ്ടായതുകൊണ്ട് ഇനി 2 ജി സ്പെക്ട്രത്തില്‍ അഴിമതി ഇല്ല എന്ന് കോടതി തീരുമാനിക്കുമോ?

താങ്കളീ പറഞ്ഞു വരുന്നത് എനികൊട്ടും മനസിലാകുന്നില്ല. ഇന്‍ഡ്യയിലെ നീതി ന്യായ കോടതികള്‍ ഒരു തീരുമാനം എടുക്കുന്നത് ജനങ്ങള്‍ വൈകരികമയി പ്രഹികരിക്കുന്നുണ്ടോ എന്നൊക്കെ നോക്കിയാണെന്നത് എന്റെ പുതിയ അറിവാണ്.

ഇനി കോടതി വിധി വരുനതു വരെ status quo തുടരും എന്ന് താങ്കള്‍ എടുത്തു പറയേണ്ട അവശ്യമില്ല. അത് വരെ കേരളം കാത്തിരിക്കും.

തികച്ചും ന്യായമെന്ന് താങ്കള്‍ തന്നെ അംഗീകരിക്കുന്ന കേരളത്തിന്റെ ആവശ്യങ്ങള്‍ അനുവദിച്ചു കിട്ടിയില്ലെങ്കിലേ മറ്റ് വഴികള്‍ ആലോചിക്കു.

Ananth said...

എന്തായാലും impotent fury എന്ന expression ന്റെ usage താങ്കളെ പറഞ്ഞു മനസ്സിലാക്കുവാനുള്ള എന്റെ ശ്രമങ്ങള്‍ എല്ലാം വൃഥാവില്‍ ആയിരിക്കുന്നത് കൊണ്ടു അത് താങ്കളുടെ power of comprehension ന്റെ പരിധിക്കു പുറത്താണ് എന്ന യാഥാര്‍ത്യതോടു പൊരുത്ത പ്പെടുക എന്നത് തന്നെ പ്രായോഗികം ! അത് പോട്ടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എല്ലാവര്ക്കും ഒരുപോലെ ആവണമെന്നില്ല എന്ന് വെക്കാം .....എന്നാല്‍ മലയാളത്തില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലായില്ല എന്ന് വന്നാലോ ....

താങ്കള്‍ പറയുന്നത് ......Ground reality കള്‍ മാറ്റാനകില്ല. അതു കൊണ്ട് അതുമായി പൊരുത്തപ്പെട്ട് ജീവിക്കുക എന്നത് താങ്കളുടെ നിലപാട്.

ground reality കള്‍ മാറ്റാന്‍ ആവില്ല എന്നോ ....അവ മാറ്റാന്‍ ശ്രമിക്കരുത് എന്നോ ഒന്നും ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല ......നമുക്ക് അഹിതകരങ്ങള്‍ ആയ ground realities തീര്‍ച്ചയായും മാറ്റുവാന്‍ നാം ശ്രമിക്കും ....ആ ശ്രമങ്ങളില്‍ ചിലത് വിജയിക്കും മറ്റു ചിലതില്‍ വിജയിച്ചെന്നു വരില്ല .....വിജയിക്കാത്ത സാഹചര്യങ്ങളില്‍ അതുമായി ഒത്തുപോകാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുന്നു ..അത് കൊണ്ടാണ് .ground reality മാറ്റുവാന്‍ കഴിയാത്തിടത്തോളം അതുമായി പൊരുത്തപ്പെട്ടു പോവുക എന്നത് തന്നെയാണ് പ്രായോഗികവും യുക്തിഭദ്രവും ആയതു എന്ന് ഞാന്‍ പറഞ്ഞത് ....ഇപ്രകാരം ചക്കെന്നു പറഞ്ഞാല്‍ കൊക്കെന്നു മനസ്സിലാക്കുന്ന രീതിയില്‍ എന്റെ അഭിപ്രായങ്ങളെ ദുര്‍ വ്യാഖ്യാനം ചെയ്യുന്നത് ഒരു തുടര്‍ കഥ ആവുന്നു എന്നതാണ് എന്റെ "പ്രശ്ന" വും "പ്രകോപന" വും !
താങ്കളുടെ സ്ഥിരം ശൈലിയില്‍ "തല പരിശോധിക്കണം " എന്നൊന്നും ഞാന്‍ പറയുന്നില്ല ....but there seems to be an element of a "freudian slip" at play here behind this consistent mis-reading and mis-interpretation !!

എന്തായാലും കൈക്കോട്ടും പിക്കാസും ഒക്കെ എടുത്തു അണ മുറിക്കാന്‍ അണി ചേരാന്‍ ആഹ്വാനം ചെയ്ത ആള്‍ ഇപ്പോള്‍
ഇനി കോടതി വിധി വരുനതു വരെ status quo തുടരും എന്ന് താങ്കള്‍ എടുത്തു പറയേണ്ട അവശ്യമില്ല. അത് വരെ കേരളം കാത്തിരിക്കും.
എന്നൊക്കെ പറയുന്നത് വളരെ സ്വാഗതാര്‍ഹമായ ഒരു മാറ്റം ആയിട്ടാണ് ഞാന്‍ കാണുന്നത്
നന്ദി നമസ്കാരം

Ananth said...

ഒരു കാര്യം പറയാന്‍ വിട്ടുപോയി താങ്കളുടെ ഈ കമന്റിനെ കുറിച്ച് ഒരു ഓര്‍മപ്പെടുത്തല്‍ നടത്തണം എന്ന് കരുതിയതാണ്
താങ്കളീ പറഞ്ഞു വരുന്നത് എനികൊട്ടും മനസിലാകുന്നില്ല. ഇന്‍ഡ്യയിലെ നീതി ന്യായ കോടതികള്‍ ഒരു തീരുമാനം എടുക്കുന്നത് ജനങ്ങള്‍ വൈകരികമയി പ്രഹികരിക്കുന്നുണ്ടോ എന്നൊക്കെ നോക്കിയാണെന്നത് എന്റെ പുതിയ അറിവാണ്.

താങ്കള്‍ക്കു ഇത്ര മറവി ബാധിച്ചു എന്നത് എനിക്കും പുതിയ അറിവാണ് ! ബാബറി മസ്ജിദിനെ സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി ഒരു ഒതുതീര്‍പ്പ് ഫോര്‍മുല പോലെയുള്ള ഒരു വിധി നല്‍കിയപ്പോള്‍ അതിനെ ശ്ലാഘിച്ചു കൊണ്ടു താങ്കള്‍ എഴുതിയ "നഷ്ടപ്പെടുത്തരുത് ഈ സുവര്‍ണ്ണാവസരം" എന്ന പോസ്റ്റും അതിന്റെ കമന്റു സെക്ഷനില്‍ താങ്കള്‍ എഴുതിയ 3 October 2010 05:49 ലെ കമന്റിലെ ഈ വാചകവും ഒന്ന് ഓര്‍മ്മിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു .....
മുല്ലപ്പെരിയാര്‍ വിഷയം ഒരു വിധിയിലൂടെ പരിഹരിക്കാനാകില്ല. അതുകൊണ്ടാണ്‌ കോടതിയുടെ ആഭിമുഖ്യത്തില്‍ ഒരു ഒതുതീര്‍പ്പിനു ശ്രമിക്കുന്നത്. അയോധ്യയും അതുപോലെ കോടതി വഴി ഒരത്തുതീര്‍പ്പുണ്ടാക്കുന്നു.

(ഇത് മുല്ലപെരിയാര്‍ അണക്കെട്ട് ഇപ്പോള്‍ തകര്‍ന്നു വീഴും എന്ന് പറഞ്ഞു ലൈഫ് ജാക്കറ്റ് ഇടുന്നതിനും ഒരു വര്ഷം മുന്‍പ് ആയിരുന്നു .....)

അപ്പോള്‍ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്ന വിഷയങ്ങളില്‍ കോടതികള്‍ അക്കാര്യം കൂടി പരിഗണി ച്ചിട്ടാണ് ഒരു തീരുമാന ത്തില്‍ എത്തുക എന്നത് അത്ര പുതിയ അറിവൊന്നും അല്ല എന്നല്ലേ പറയേണ്ടത് !!

kaalidaasan said...

>>>>>എന്തായാലും impotent fury എന്ന expression ന്റെ usage താങ്കളെ പറഞ്ഞു മനസ്സിലാക്കുവാനുള്ള എന്റെ ശ്രമങ്ങള്‍ എല്ലാം വൃഥാവില്‍ ആയിരിക്കുന്നത് കൊണ്ടു അത് താങ്കളുടെ power of comprehension ന്റെ പരിധിക്കു പുറത്താണ് എന്ന യാഥാര്‍ത്യതോടു പൊരുത്ത പ്പെടുക എന്നത് തന്നെ പ്രായോഗികം ! അത് പോട്ടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എല്ലാവര്ക്കും ഒരുപോലെ ആവണമെന്നില്ല എന്ന് വെക്കാം .....എന്നാല്‍ മലയാളത്തില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലായില്ല എന്ന് വന്നാലോ<<<

എന്റെ ഇംഗ്ളീഷ് പരിജ്ഞാനത്തേപ്പറ്റി താങ്കളെന്തിനു വേവലാതിപ്പെടുന്നു. എനിക്ക് അറിയാവുന്ന പരിജ്ഞാനം വച്ച് ഞാന്‍ എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു. ഇഷ്ടമുണ്ടെങ്കില്‍ വായിക്കം. അല്ലെങ്കില്‍ അവഗണിക്കാം. താങ്കളോട് സംവദിക്കാന്‍ വേണ്ടി ഇംഗ്ളീഷില്‍ കൂടുതല്‍ പരിജ്ഞാനമുണ്ടാക്കണമെന്ന് എനിക്ക് അശേഷം ആഗ്രഹമില്ല.

ഞാന്‍ ചില കാര്യങ്ങളെ എതിര്‍ക്കുന്നതിനെയാണല്ലോ താങ്കള്‍ എന്ന് ആക്ഷേപിക്കുന്നത്. അഴിമതി വിഷയത്തില്‍ താങ്കള്‍ എതിര്‍പ്പുകള്‍ എഴുതുന്നതും അതേ അല്ലേ എന്നതിനുത്തരം പറയുക.

kaalidaasan said...

>>>>>വിജയിക്കാത്ത സാഹചര്യങ്ങളില്‍ അതുമായി ഒത്തുപോകാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുന്നു ..അത് കൊണ്ടാണ് .ground reality മാറ്റുവാന്‍ കഴിയാത്തിടത്തോളം അതുമായി പൊരുത്തപ്പെട്ടു പോവുക എന്നത് തന്നെയാണ് പ്രായോഗികവും യുക്തിഭദ്രവും ആയതു എന്ന് ഞാന്‍ പറഞ്ഞത് ....ഇപ്രകാരം ചക്കെന്നു പറഞ്ഞാല്‍ കൊക്കെന്നു മനസ്സിലാക്കുന്ന രീതിയില്‍ എന്റെ അഭിപ്രായങ്ങളെ ദുര്‍ വ്യാഖ്യാനം ചെയ്യുന്നത് ഒരു തുടര്‍ കഥ ആവുന്നു എന്നതാണ് എന്റെ "പ്രശ്ന" വും "പ്രകോപന" വും !<<<

മുല്ലപ്പെരിയര്‍ വിഷയത്തില്‍ അവസാന തീര്‍പ്പായിട്ടിട്ടില്ല.പിന്നെങ്ങനെ അത് വിജയിക്കാതത സഹചര്യമെന്നു വിലയിരുത്തും. സുകുമാരനേപ്പോലെ കേരളം ഒരിക്കലും വിജയിക്കില്ല എന്നു തങ്കളും തീര്‍ച്ചയാക്കിയോ? സുകുമാരനു സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചില്‍ നിന്നും വിധി കേരളത്തിനെതിരാണെനുള്ള അറിവു കിട്ടിയിരിക്കാം. താങ്കള്‍)ക്കും അത് കിട്ടിയോ?

ഇതില്‍ ചക്കിന്റെയും കൊക്കിന്റെയും കാര്യം പറയേണ്ട ആവശ്യമില്ല. ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കാനും വിധി പറയാനും ഇരിക്കുന്നതേ ഉള്ളൂ. വിധി വന്നിട്ടേ അടുത്ത നീക്കം കേരളം നടത്തൂ. ഈ അണക്കെട്ട് കേരളത്തിനേറ്റെടുക്കാം എന്നോ അത് പൊളിച്ച് മറ്റൊനു പണിയണമെനോ വിധി വന്നല്‍ കേരളത്തിനു കാര്യങ്ങള്‍ എളുപ്പമായി.

കേരളം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരിക്കലും ജയിക്കില്ല എന്ന് വിശ്വസിക്കുവാന്‍ താങ്കള്‍ക്കവകാശമുണ്ട്. ഞാന്‍ അതിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ അന്തിമ വിജയം കേരളത്തിനയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. താങ്കളെന്തിനാണതില്‍ ഇത്ര പ്രകോപിതനാകുന്നത്. കാലഹരണപ്പെട്ടതും പൊളിച്ചു കളയേണ്ടതുമായ ഒരണക്കെട്ട് ചുമക്കേണ്ടി വരുന്നത് വിധിയാണെന്ന് സമാധാനിച്ച് താങ്കള്‍ ജീവിച്ചോളൂ. പക്ഷെ ആ വിധിക്ക് കീഴ്പ്പെടാന്‍ ഞാന്‍ ഒരുക്കമല്ല. ഭൂരിഭാഗം മലയാളികളും ഒരുക്കമല്ല.

kaalidaasan said...

>>>>>ബാബറി മസ്ജിദിനെ സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി ഒരു ഒതുതീര്‍പ്പ് ഫോര്‍മുല പോലെയുള്ള ഒരു വിധി നല്‍കിയപ്പോള്‍ അതിനെ ശ്ലാഘിച്ചു കൊണ്ടു താങ്കള്‍ എഴുതിയ "നഷ്ടപ്പെടുത്തരുത് ഈ സുവര്‍ണ്ണാവസരം" എന്ന പോസ്റ്റും അതിന്റെ കമന്റു സെക്ഷനില്‍ താങ്കള്‍ എഴുതിയ 3 October 2010 05:49 ലെ കമന്റിലെ ഈ വാചകവും ഒന്ന് ഓര്‍മ്മിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു .....
മുല്ലപ്പെരിയാര്‍ വിഷയം ഒരു വിധിയിലൂടെ പരിഹരിക്കാനാകില്ല. അതുകൊണ്ടാണ്‌ കോടതിയുടെ ആഭിമുഖ്യത്തില്‍ ഒരു ഒതുതീര്‍പ്പിനു ശ്രമിക്കുന്നത്. അയോധ്യയും അതുപോലെ കോടതി വഴി ഒരത്തുതീര്‍പ്പുണ്ടാക്കുന്നു.!<<<


മുല്ലപ്പെരിയാര്‍ വിഷയം കോടതിയുടെ പരിഗണനയില്‍ വന്നപ്പോഴൊക്കെ ഒത്തു തീര്‍പ്പിനു ശ്രമിക്കണമെന്നാണു കോടതി കേരളത്തോടും  തമിഴ് നാടിനോടും കേന്ദ്രത്തോടും പറഞ്ഞിട്ടുള്ളത്. അപ്പോഴൊക്കെ തമിഴ് നാടു മുഖം തിരിച്ചു. കേന്ദ്രം നിസംഗരുമായി. അപ്പോള്‍ കോടതി ഭരണപരമയ വിഷയം ഏറ്റെടുത്ത്, ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. അത് ഞാന്‍ പറഞ്ഞ കാര്യം തന്നെയാണ്. ഇപ്പോഴും അത് തന്നെ പറയുന്നു.

എന്നേക്കാളും ഇംഗ്ളീഷ് പരിജ്ഞനവും മറ്റ പല പരിജ്ഞാനവും കൂടുതലുള്ള താങ്കള്‍ മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാന്‍ മുനോട്ടു വച്ച് നിര്‍ദ്ദേശം ഇതായിരുന്നു.

കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി അണക്കെട്ട് decommission ചെയ്തു പുതിയ ഒരെണ്ണം നിയമപരമായ മാര്‍ഗങ്ങളില്‍ കൂടെ നിര്‍മ്മിക്കുക. അതോടൊപ്പം കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടത്തക്ക രീതിയില്‍ കരാര്‍ പുതുക്കുക.

പരിജ്ഞാനം കൂടുതലുളതുകൊണ്ട് ആ നിര്‍ദ്ദേശത്തെ ഞാന്‍ മുഖ വിലക്കെടുക്കുന്നു. അതാണേറ്റവും സത്യസന്ധമായ ഒത്തുതീര്‍പ്പെന്നും ഞാന്‍ കരുതുന്നു. അതാണു കോടതിയില്‍ നിന്നും വരേണ്ട നിര്‍ദ്ദേശം അതാണ്. ആ നിര്‍ദ്ദേശം വന്നില്ലെങ്കിലാണ്, മറ്റ് പോം വഴികള്‍ തേടേണ്ടത്. ആ നിര്‍ദേശം വന്നില്ലെങ്കില്‍ അതാണു ground reality എന്നു പറഞ്ഞ് ഞാന്‍ അതിനോട് പൊരുത്തപ്പെടുകയില്ല.

സുകുമാരനും ജയലളിതയും പറയുമ്പോലെ ഈ അണക്കെട്ട് ഇന്നലെ പണുത പോലെ ബലമുള്ളതാണ്. അതുകൊണ്ട് ഇതിനുതാഴെ ജീവിക്കുന്ന ജനങ്ങള്‍ പേടിക്കേണ്ട എനാണു കോടതി വിധിയെങ്കില്‍ കേരളം മറ്റ് വഴികള്‍ ആലോചിക്കും. അത് ground reality ആണെന്നു പറഞ്ഞ് സമാധാനിക്കില്ല.

തമിഴ് നാടിനിപ്പോള്‍ ലഭിക്കുന്ന അതേ അളവില്‍ വെള്ളം ലഭിക്കാനും,  ഈ അണക്കെട്ടിനു താഴെ ജീവിക്കുന്ന മനുഷ്യര്‍ക്ക് ഭയമില്ലാതെ ജീവിക്കാനും ഉള്ള ഒരു പരിഹാരനിര്‍ദേശമാണു കോടതിയില്‍ നിന്ന് എല്ലാവരും പ്രതീഷിക്കുന്നത്. അല്ലാതെ നിങ്ങള്‍ പേടിക്കേണ്ട എന്ന ഒരു സര്‍ട്ടിഫിക്കറ്റല്ല.

താങ്കള്‍ ശരി എനു പറഞ്ഞ് മുന്നോട്ടു വച്ച നിര്‍ദ്ദേശം കോടതി പറഞ്ഞാല്‍ അത്കേരളത്തിനു പൂര്‍ണ്ണ സമ്മതമാണ്. അങ്ങനെ ഒരു വിധി കോടതി നല്‍കിയാല്‍ ഞാന്‍ അതിനെയും  ശ്ലാഘിക്കും. സംശയം വേണ്ട. പക്ഷെ താങ്കളുടെ ground reality theory അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.

ബാബ്രി മസ്ജിദ് ഇരുന്ന സ്ഥലം പരാതിക്കാര്‍ക്ക് വിഭജിച്ചു നല്‍കാന്‍ കോടതി എടുത്ത തീരുമാനം വളരെ നല്ലതാണ്. അതുപോലെ കേരളത്തിനു സുരക്ഷയും തമിഴ് നാടിനു വെള്ളവും  കോടതി ഉറപ്പാക്കുന്നെങ്കില്‍ അതും വളരെ നല്ല തീരുമാനം ആയിരിക്കും.

Ananth said...

ഞാന്‍ ചില കാര്യങ്ങളെ എതിര്‍ക്കുന്നതിനെയാണല്ലോ താങ്കള്‍ എന്ന് ആക്ഷേപിക്കുന്നത്. അഴിമതി വിഷയത്തില്‍ താങ്കള്‍ എതിര്‍പ്പുകള്‍ എഴുതുന്നതും അതേ അല്ലേ എന്നതിനുത്തരം പറയുക.

മുല്ലപെരിയാര്‍ ഇപ്പോള്‍ തന്നെ സംഘം ചേര്‍ന്ന് പൊളിച്ചു കളയണം .... തമിഴന്മാര്‍ ജന്തുക്കള്‍ ആണ് ......കേരളം ഇന്ത്യയുടെ ഭാഗമായി തുടരുന്നത് നാണ ക്കേടാണ് .....മറ്റാളുകള്‍ പറയുന്നതെല്ലാം വിവരക്കേടാണ് എന്നിങ്ങനെ പിച്ചും പേയും പറഞ്ഞതും

അഴിമതി വിഷയത്തില്‍ വസ്തുതകള്‍ നിരത്തി എതിര്‍ക്കുന്നതും ഒരു പോലെ ആണോ എന്ന് ചോദിച്ചാല്‍

അല്ലേ അല്ല എന്ന് തന്നെയാണ് ഉത്തരം .....

എന്റെ വാക്കുകള്‍ വളച്ചൊടിച്ചു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മറ്റെന്തോ ആണെന്ന് വ്യാഖ്യാനിക്കുന്നതിനു ഉദാഹരണങ്ങള്‍ ഇതിനകം എണ്ണം ഇട്ടു നിരത്തിയിട്ടും താങ്കള്‍ക്ക് ചക്കിന്റെയും കൊക്കിന്റെയും പ്രസക്തി എന്താണെന്ന് മനസ്സിലായില്ലെങ്കില്‍ .....ഇനി അത് ഇത് വായിക്കുന്നവര്‍ മനസ്സിലാക്കി കൊള്ളട്ടെ !

ഇന്നിപ്പോള്‍ precipitate action നു പകരം നിയമ നടപടികളില്‍ താങ്കള്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്ന് കാണുന്നതില്‍ തീര്‍ച്ചയായും സന്തോഷമുണ്ട് .....പിന്നെ സമൂഹത്തില്‍ വൈകാരിക സംഘര്‍ഷങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ ഒതുതീര്‍പ്പ് ഫോര്‍മുല കള്‍ ഒരിക്കലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒന്നാവുക അസാധ്യ മാണ്‌....എല്ലാവരും കുറെയൊക്കെ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാ വേണ്ടി വരും .......ഒരു scheduled decommissioning എന്നായാലും ചെയ്തേ പറ്റൂ കുറേക്കാലം കഴിഞ്ഞിട്ടാണെങ്കിലും ....അപ്പോള്‍ പിന്നെ ഒരു പക്ഷെ കരാറിന്റെ കാര്യത്തില്‍ നമ്മുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതിലാവും വിട്ടുവീഴ്ച വേണ്ടി വരിക .....

സത്യത്തില്‍ നമ്മള്‍ ഈ ചര്‍ച്ചക്ക് കൊടുക്കുന്നത്ര ഗൌരവം ഈ വിഷയം യഥാര്‍ത്ഥത്തില്‍ കൈകാര്യം ചെയ്യുന്ന നിയമജ്ഞരും ഉദ്യോഗസ്ഥരും നേതാക്കന്മാരുമൊക്കെ അവരുടെ സമീപനങ്ങളില്‍ കാണിക്കുന്നുണ്ടോ എന്ന കാര്യം ഒരു ചിന്താ വിഷയം തന്നെയാണ് !!

kaalidaasan said...

>>>>>അപ്പോള്‍ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്ന വിഷയങ്ങളില്‍ കോടതികള്‍ അക്കാര്യം കൂടി പരിഗണി ച്ചിട്ടാണ് ഒരു തീരുമാന ത്തില്‍ എത്തുക എന്നത് അത്ര പുതിയ അറിവൊന്നും അല്ല എന്നല്ലേ പറയേണ്ടത് !!<<<

ജനങ്ങള്‍ വൈകാരികമായി പ്രതികരിച്ചതുകൊണ്ടല്ല കോടതി ബാബ്രി മസ്ജിദ് വിഷയത്തില്‍ തീരുമാനമെടുത്തത്. ഒരു തുണ്ടു ഭൂമിക്കു വേണ്ടി രണ്ട് വിഭാഗം ആളുകള്‍ കിടന്ന് വഴക്കടിച്ചപ്പോള്‍ അത് രണ്ട് പേര്‍ക്കുമായി വീതിച്ചു കൊടുത്തു.എടുക്കാവുന്നതില്‍ ഏറ്റവും നീതി പൂര്‍വമായ തീരുമാനമായിരുന്നു അത്. ഇനി വികാരം കൂടി കണക്കിലെടുത്തു എങ്കില്‍ ഹിന്ദുക്കളുടെ വികാരം കണക്കിലെടുത്ത് അവര്‍ക്കും കുറച്ചു ഭൂമി നല്‍കുകയാണുണ്ടായത്.

ഇതേ വികാര തിയറി മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ പ്രയോഗിക്കുകയാണെങ്കില്‍  കേരളത്തിന്റെ വികാരം കൂടി കണക്കിലെടുക്കണം. എങ്കില്‍ വളരെ നല്ലത്. തമിഴ് നാടിന്റെ വികാരം അവര്‍ക്ക് വെള്ളം ലഭിക്കുക എന്നതാണ്. അതിനു കേരളം എതിരല്ല. കേരളത്തിന്റെ വികാരം കണ്ടം ചെയ്യേണ്ട അണക്കെട്ട് പൊളിച്ചു കളഞ്ഞ് പുതിയ ഒരെണ്ണം പണുത് തമിഴ് നടിന്, ഇപ്പോള്‍ നല്‍കുന്ന അതേ അളവില്‍ വെള്ളം നല്‍കുക എന്നതാണ്. അത് കോടതി കണക്കിലെടുത്താല്‍ കേരളത്തിനു വളരെ സന്തോഷം.

kaalidaasan said...

>>>>>പണ്ട് കുറെ ആളുകള്‍ ഡാം പൊളിക്കാന്‍ (വെള്ളം ഒഴുക്കി വിടാന്‍) പോകുവാണെന്ന് പറഞ്ഞ് പിക്കാസും തൂമ്പയും ഒക്കെ എടുത്തു ചെന്നതാ. അവിടെ എത്തി ഡാമിന്റെ വലുപ്പം കണ്ടു മുദ്രാവാക്യം വിളിച്ചു തിരിച്ചു പോന്നു. അത് കൊണ്ട് ഡാം പൊളിക്കാനോ വെള്ളം ഒഴുക്കി കളയാനോ സാധാരണക്കാര്‍ക്ക് പറ്റിയ പണി അല്ല. പിന്നെ നമ്മള്‍ തമിഴന്മാരെ ആക്രമിച്ചിട്ടില്ല കേട്ടോ, പക്ഷെ വൈക്കോല് അവിടെ പ്രചരിപ്പിക്കുന്നത് നേരെ മറിച്ചാണ്. <<<

മലക്ക്,

അത് വെറുതെ പ്രതിഷേധം രേഖപ്പെടുത്താന്‍ വേണ്ടി പോയതല്ലെ.

വൈക്കോയൊക്കെ ആണിതില്‍ വൈകാരിക മുതലെടുപ്പു നടത്തുന്നത്. ശരാശരി തമിഴന്‍ ചിന്താശേഷിയില്ലത്തവനാണ്. എളുപ്പം വഴിതെറ്റിക്കാന്‍ ആകും. വൈക്കോ പറഞ്ഞാല്‍ ശ്രീലങ്കയിലെ തമിഴന്‍മാര്‍ക്ക് വേണ്ടി ചാകാന്‍ ഇവര്‍ക്ക് മടിയില്ല. സുകുമാരന്‍ പറയുന്ന അതേ അസത്യമാണു വൈക്കോയും പ്രചരിപ്പിക്കുന്നത്. മലയാളി തമിഴ് നാടിന്റെ അഞ്ച് ജില്ലകള്‍ മരുഭൂമിയാക്കാന്‍ ശ്രമിക്കുന്നു എന്ന പച്ചക്കള്ളമാണിവര്‍ രണ്ടു പേരും  പ്രചരിപ്പിക്കുന്നത്.

kaalidaasan said...

>>>>>1. ഒരു തുള്ളി വെള്ളം പോലും കുറയ്ക്കില്ല എന്ന് പറയുന്നു. പക്ഷെ ഒന്നര കിലോമീറ്റര്‍ താഴെ നിര്‍മ്മിക്കുന്ന ഡാമില്‍ നിന്നും അത് എത്രമാത്രം പ്രായോഗികമാണെന്ന് പറയാന്‍ പറ്റില്ല.
2. വെള്ളം കൊടുക്കുന്നത് ഇപ്പോള്‍ തമിള്‍നാട് തരുന്ന നക്കാപ്പിച്ചക്കും ആണെന്നും പറയുന്നില്ല.
3. അത് എത്ര വര്‍ഷത്തെക്കാനെന്നും പറയാന്‍ കഴിയില്ല. (anyway 999 yrs not possible)
4. ഡാമിന്റെ ഒരു അവകാശവും അവര്‍ക്ക് കൊടുക്കില്ല.
5. അവര്‍ക്ക് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും ഉത്പാദിപ്പിക്കാന്‍ കഴിയില്ല<<<


മലക്ക്,

ഇതൊക്കെ പ്രശ്നങ്ങള്‍ തന്നെയാണ്.

1. തമിഴ് നാടു മുഖ്യമന്ത്രി ആയിരുന്ന എം ജി രമചന്ദ്രന്‍ ഈ സ്ഥലത്ത് പുതിയ അണക്കെട്ട് പണിയാമെന്നു സമ്മതിച്ചതായിരുന്നു. ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കില്‍ അതൊക്കെ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഇപ്പോഴുള്ള അണക്കെട്ടില്‍ 100 അടി വെള്ളമുണ്ടെങ്കില്‍ തമിഴ് നാടിനു വെള്ളം കൊണ്ടുപോകാം. ആ ലെവല്‍ വെള്ളമുണ്ടാകുന്ന ഒരണക്കെട്ടു മതി. പുതിയ അണക്കെട്ടിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കില്‍ മുല്ലപ്പെരിയാറിലെ വെള്ളം തിരിച്ചു വിട്ട് തമിഴ് നാട്ടില്‍ തന്നെ ഒരണക്കെട്ട് പണുത് വെള്ളം ആവിടെ സംഭരിക്കാം. ഈ പഴയ അണക്കെട്ട് ഇതുപോലെ നിലനിറുത്തണം എന്ന പിടി വാശി ഉപേക്ഷിച്ച് ചര്‍ച്ചക്കിരുന്നാല്‍ ഇതൊക്കെ പരിഹരിക്കാവുന്നതേ ഉള്ളു.

2. അന്താരാഷ്ട്ര നിലവാരമനുസരിച്ച് എണ്ണയുടെ വില നിശ്ചയിക്കുന നാടാണിന്ന് ഇന്‍ഡ്യ. അപ്പോള്‍ വെള്ളത്തിനും ന്യായമായ വില നിശ്ചയിക്കേണ്ടി വരും. എന്തിനാണ്, നക്കാപ്പിച്ചക്ക് വെള്ളം വേണമെന്നു വാശിപിടിക്കുന്നത്?

3.വെള്ളം ആവശ്യമുള്ളവര്‍ വെള്ളം കൊണ്ടു പോകുകയാണു വേണ്ടത്. അല്ലാതെ പണ്ടെങ്ങോ ആരോ എഴുതിയ ഒരസംബന്ധ കരാറിനെ അടിസ്ഥാനമാക്കി തന്നെ വേണമെന്ന വാശി ഒരു പരിഷ്കൃജനതക്ക് ചേര്‍ന്നതല്ല.

4. ഈ ഡമിന്റെ അവകാശം ഒരിക്കലും തമിഴ് നാടിനായിരുന്നില്ല. പിന്നെന്തിനാണു പുതിയ ഡാമിന്റെ അവകാശം കൊടുക്കുന്നത്? ബ്രിട്ടീഷ് ഇന്‍ഡ്യ ഉണ്ടാക്കിയ ഒരു കരാറിന്റെ കടലാസുകള്‍ സൂക്ഷിച്ച ഇടം മാത്രമാണ്, മഡ്രാസ്‌. ഇന്‍ഡ്യക്ക് സ്വതന്ത്ര്യം കിട്ടിയപ്പോള്‍ അത് തമിഴ് നടിന്റെ കയ്യിലായിപ്പോയി എന്നു മാത്രം. ഈ കടലാസ് ഡെല്‍ഹിയിലാണു സൂക്ഷിച്ചിരുന്നതെങ്കില്‍ എങ്ങനെ ഇവര്‍ക്ക് അവകാശം സ്ഥാപിക്കാനാകും? മാത്രമല്ല ബ്രിട്ടീഷ് ഇന്‍ഡ്യ പാട്ടത്തിനെടുത്ത സ്ഥലത്താണീ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നതും. അതെങ്ങനെ തമിഴ് നാടിനവകാശം സ്ഥാപിക്കാനുള്ള അധികാരമാകും?

5. കൊണ്ടു പോകുന്നവെള്ളം കൊണ്ട് വൈദ്യുതി ഉണ്ടാക്കുന്നത് അത്ര വലിയ അപരാധമൊന്നുമല്ല. പക്ഷെ അതിനും കൂടി ഒരു സംഖ്യ വസൂലാക്കേണ്ടി വരും.

തമിഴ് നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടു വരുന പച്ചക്കറികളൊന്നുമവര്‍ സഹായ വിലക്കല്ല നല്‍കുന്നത്. പിന്നെതിനു കേരളത്തില്‍ നിന്നും സഹായ വിലക്ക് വെള്ളം വേണമെന്നു വാശിപിടിക്കുന്നത്?

kaalidaasan said...

>>>>എന്തായാലും impotent fury എന്ന expression ന്റെ usage താങ്കളെ പറഞ്ഞു മനസ്സിലാക്കുവാനുള്ള എന്റെ ശ്രമങ്ങള്‍ എല്ലാം വൃഥാവില്‍ ആയിരിക്കുന്നത് കൊണ്ടു അത് താങ്കളുടെ power of comprehension ന്റെ പരിധിക്കു പുറത്താണ് എന്ന യാഥാര്‍ത്യതോടു പൊരുത്ത പ്പെടുക എന്നത് തന്നെ പ്രായോഗികം ! അത് പോട്ടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എല്ലാവര്ക്കും ഒരുപോലെ ആവണമെന്നില്ല എന്ന് വെക്കാം .....എന്നാല്‍ മലയാളത്തില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലായില്ല എന്ന് വന്നാലോ<<< <

എന്റെ ഇംഗ്ളീഷ് പരിജ്ഞാനത്തേപ്പറ്റി താങ്കളെന്തിനു വേവലാതിപ്പെടുന്നു. എനിക്ക് അറിയാവുന്ന പരിജ്ഞാനം വച്ച് ഞാന്‍ എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു. ഇഷ്ടമുണ്ടെങ്കില്‍ വായിക്കം. അല്ലെങ്കില്‍ അവഗണിക്കാം. താങ്കളോട് സംവദിക്കാന്‍ വേണ്ടി ഇംഗ്ളീഷില്‍ കൂടുതല്‍ പരിജ്ഞാനമുണ്ടാക്കണമെന്ന് എനിക്ക് അശേഷം ആഗ്രഹമില്ല.

ഞാന്‍ ചില കാര്യങ്ങളെ എതിര്‍ക്കുന്നതിനെയാണല്ലോ താങ്കള്‍ impotent fury എന്ന് ആക്ഷേപിക്കുന്നത്. അഴിമതി വിഷയത്തില്‍ താങ്കള്‍ എതിര്‍പ്പുകള്‍ എഴുതുന്നതും അതേ impotent fury അല്ലേ എന്നതിനുത്തരം പറയുക.

Ananth said...

ഞാന്‍ ചില കാര്യങ്ങളെ എതിര്‍ക്കുന്നതിനെയാണല്ലോ താങ്കള്‍ impotent fury എന്ന് ആക്ഷേപിക്കുന്നത്. അഴിമതി വിഷയത്തില്‍ താങ്കള്‍ എതിര്‍പ്പുകള്‍ എഴുതുന്നതും അതേ impotent fury അല്ലേ എന്നതിനുത്തരം പറയുക.

ഇതേ ചോദ്യത്തിന് ഇതിനു മുന്‍പ് രണ്ടു പ്രാവശ്യം ഉത്തരം നല്‍കിയിട്ടും താങ്കള്‍ക്കു "സംഗതി " പിടികിട്ടിയില്ല എന്നതില്‍ നിന്നും

എന്തായാലും impotent fury എന്ന expression ന്റെ usage താങ്കളെ പറഞ്ഞു മനസ്സിലാക്കുവാനുള്ള എന്റെ ശ്രമങ്ങള്‍ എല്ലാം വൃഥാവില്‍ ആയിരിക്കുന്നത് കൊണ്ടു അത് താങ്കളുടെ power of comprehension ന്റെ പരിധിക്കു പുറത്താണ് എന്ന യാഥാര്‍ത്യതോടു പൊരുത്ത പ്പെടുക എന്നത് തന്നെ പ്രായോഗികം !

എന്ന നിഗമനം ഒരിക്കല്‍ കൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു ..........ഞാനിതാ സുല്ലിട്ടിരിക്കുന്നു ........!!!

kaalidaasan said...

>>>>മുല്ലപെരിയാര്‍ ഇപ്പോള്‍ തന്നെ സംഘം ചേര്‍ന്ന് പൊളിച്ചു കളയണം .... തമിഴന്മാര്‍ ജന്തുക്കള്‍ ആണ് ......കേരളം ഇന്ത്യയുടെ ഭാഗമായി തുടരുന്നത് നാണ ക്കേടാണ് .....മറ്റാളുകള്‍ പറയുന്നതെല്ലാം വിവരക്കേടാണ് എന്നിങ്ങനെ പിച്ചും പേയും പറഞ്ഞതും<<< <

മുല്ലപെരിയാര്‍ ഇപ്പോള്‍ തന്നെ സംഘം ചേര്‍ന്ന് പൊളിച്ചു കളയണം എന്ന് ഞാന്‍ എവിടെയാണെഴുതിയത്?

ഉത്തരവാദപ്പെട്ടവര്‍ ഈ കലഹരണപ്പെട്ട അണക്കെട്ട് പൊളിച്ചു കളഞ്ഞില്ലെങ്കില്‍  ഇത് മലയാളികള്‍ പൊളിച്ചു കളയണമെന്നാണു ഞാന്‍ പറഞ്ഞത്. കോടതി തീരുമാനം വരാനിരിക്കുന്നതേ ഉള്ളു. അതിനു മുന്നെ ആരും ഇതുപൊളിക്കാന്‍ പോകില്ല.

120 വര്‍ഷം പഴക്കമുള്ള ഈ കലഹരണപ്പെട്ട അണക്കെട്ട് ഇതുപോലെ 999 വര്‍ഷം നിലനിറുത്തണമെന്നു പറയുന്ന ഏതൊരാളെയും മനുഷ്യജാതിയില്‍ ഉള്‍പ്പെടുത്താനാകില്ല. ഇത് ഞാന്‍ എപ്പോഴും പറയും.

സുരക്ഷിതമായി ജീവിക്കാന്‍ മലയാളികള്‍ക്കുള്ള അവകാശം അനുവദിച്ച് തരുന്നില്ലെങ്കില്‍ കേരളം ഇന്‍ഡ്യയുടെ ഭാഗമായിരിക്കേണ്ടതില്ല എന്നതാണെന്റെ നിലപാട്. അങ്ങനെ ഇരിക്കുന്നത് നാണക്കേടാണെന്നും ഞാന്‍ കരുതുന്നു.

കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി അണക്കെട്ട് decommission ചെയ്തു പുതിയ ഒരെണ്ണം നിയമപരമായ മാര്‍ഗങ്ങളില്‍ കൂടെ നിര്‍മ്മിക്കുക, എന്നു പറഞ്ഞതിനു താഴെ status quo നിലനിറുത്തുക എന്നു കൂടി പറയുന്നത് വിവരക്കേടാണെന്നു തന്നെയാണെന്റെ അഭിപ്രായം. അത് മഹത്തായ ചിന്ത ആണെന്നു കരുതുന്നവര്‍ അങ്ങനെ കരുതിക്കോട്ടെ.

kaalidaasan said...

>>>>അഴിമതി വിഷയത്തില്‍ വസ്തുതകള്‍ നിരത്തി എതിര്‍ക്കുന്നതും ഒരു പോലെ ആണോ എന്ന് ചോദിച്ചാല്‍

അല്ലേ അല്ല എന്ന് തന്നെയാണ് ഉത്തരം ..<<< <


വസ്തുതകള്‍ എല്ലാം വസ്തുതകളാണ്. അത് മുല്ലപ്പെരിയര്‍ വിഷയത്തിലായാലും അഴിമതിയുടെ കാര്യത്തിലായാലും. ഇനി കിടന്നുരുളേണ്ടതില്ല.

കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി അണക്കെട്ട് decommission ചെയ്തു പുതിയ ഒരെണ്ണം നിയമപരമായ മാര്‍ഗങ്ങളില്‍ കൂടെ നിര്‍മ്മിക്കുക, എന്നു പറഞ്ഞത് വസ്തുതകളൊന്നും അറിയാതെ ആണല്ലേ? ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായി.

kaalidaasan said...

>>>>പിന്നെ സമൂഹത്തില്‍ വൈകാരിക സംഘര്‍ഷങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ ഒതുതീര്‍പ്പ് ഫോര്‍മുല കള്‍ ഒരിക്കലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒന്നാവുക അസാധ്യ മാണ്‌....എല്ലാവരും കുറെയൊക്കെ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാ വേണ്ടി വരും .<<< <

വേണ്ട. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു തീരുമാനവും വേണ്ട. അരൊക്കെ തൃപ്തിപ്പെടുന്നു എന്നു പോലും നോക്കേണ്ട. വസ്തുതകളുടെ അടിസ്ഥാനത്തില്‍ മതി.

കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി അണക്കെട്ട് decommission ചെയ്തു പുതിയ ഒരെണ്ണം നിയമപരമായ മാര്‍ഗങ്ങളില്‍ കൂടെ നിര്‍മ്മിക്കുക, എന്നു താങ്കള്‍ പറഞ്ഞില്ലേ. ആ വസ്തുതയുടെ അടിസ്ഥാനത്തില്‍ മതി.

kaalidaasan said...

>>>>ഒരു scheduled decommissioning എന്നായാലും ചെയ്തേ പറ്റൂ കുറേക്കാലം കഴിഞ്ഞിട്ടാണെങ്കിലും ....അപ്പോള്‍ പിന്നെ ഒരു പക്ഷെ കരാറിന്റെ കാര്യത്തില്‍ നമ്മുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതിലാവും വിട്ടുവീഴ്ച വേണ്ടി വരിക ....<<< <

ഒരു scheduled decommissioning എന്നായാലും ചെയ്തേ പറ്റൂ എന്നതിനോട് യോജിക്കുന്നു. പക്ഷെ കുറെക്കാലം ​കഴിഞ്ഞിട്ട് എന്നതിനെ എതിര്‍ക്കുന്നു. 120 വര്‍ഷം മുമ്പ് അന്നത്തെ സാങ്കേതിക വിദ്യകൊണ്ട് നിര്‍മ്മിച്ച ഈ അണക്കെട്ട് അതിന്റെ ആയുസായ 50 വര്‍ഷം അര നൂറ്റാണ്ടുമുന്നേ പൂര്‍ത്തിയാക്കി. അതുകൊണ്ട് കുറേക്കാലം കഴിഞ്ഞിട്ട് എന്നതിനോട് യോജിക്കാന്‍ ആകില്ല. ഇത് എത്രയും വേഗം  ഡിക്കമ്മീഷന്‍ ചെയ്യണം.
നമ്മുടെ താല്‍പ്പര്യം സംരക്ഷിക്കുക എന്നതൊക്കെ പിന്നീട് വരുന്ന പ്രശ്നങ്ങളാണ്. അതില്‍ വിട്ടു വീഴചയൊക്കെ ആകാം. അതൊക്കെ എതിര്‍കക്ഷിയുടെ സമീപനം എങ്ങനെയിരിക്കും എന്നതിനെ അശ്രയിച്ചായിരിക്കും.

kaalidaasan said...

>>>>സത്യത്തില്‍ നമ്മള്‍ ഈ ചര്‍ച്ചക്ക് കൊടുക്കുന്നത്ര ഗൌരവം ഈ വിഷയം യഥാര്‍ത്ഥത്തില്‍ കൈകാര്യം ചെയ്യുന്ന നിയമജ്ഞരും ഉദ്യോഗസ്ഥരും നേതാക്കന്മാരുമൊക്കെ അവരുടെ സമീപനങ്ങളില്‍ കാണിക്കുന്നുണ്ടോ എന്ന കാര്യം ഒരു ചിന്താ വിഷയം തന്നെയാണ് !!<<< <

ഈ കേസില്‍ കേരളത്തെ സുപ്രീം കോടതിയില്‍ പ്രതിനിധീകരിക്കുന്ന ഹരീഷ് സാല്‍വേ നല്‍കിയ ഉപദേശം, പാട്ടക്കരാര്‍ റദ്ദാക്കി ഈ അണക്കെട്ട് ഏറ്റെടുക്കാനുള്ള ഒരു നിയമം സംസ്ഥാന നിയമസഭ പാസാക്കുക എന്നാണ്. ഭരണഘടന വിദഗ്ദ്ധനായ അദ്ദേഹത്തിന്റെ അഭിപ്രായത്തെ അതര്‍ഹിക്കുന ഗൌരവത്തോടെ തനെയാണു കേരളം  കണുന്നതും. അതൊക്കെ അവസാന നടപടി ആണെന്ന തരത്തില്‍ മാറ്റി വച്ചിരിക്കുകയാണ്.

kaalidaasan said...

>>>>ഇതേ ചോദ്യത്തിന് ഇതിനു മുന്‍പ് രണ്ടു പ്രാവശ്യം ഉത്തരം നല്‍കിയിട്ടും താങ്കള്‍ക്കു "സംഗതി " പിടികിട്ടിയില്ല എന്നതില്‍ നിന്നും<<< <

അവിടുന്ന് പറയുന്ന സംഗതി അടിയന്, പിടികിട്ടിയില്ല. അടിയന്‍  പറയുന്നതു മാത്രം എങ്ങനെ impotent fury ആകുമെന്ന് എത്ര അലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇംഗ്ളീഷ് പരിജ്ഞാനം ഇല്ലാത്തവര്‍ക്ക് മലയാളത്തില്‍  വിശദീകരിച്ചു നല്‍കാന്‍ അവിടുത്തേക്ക് ദയവുണ്ടാകണേ.

മലക്ക് said...

വെള്ളം വെറുതെ കിട്ടി ഇല്ലെങ്കില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ നക്കാപ്പിച്ചയ്ക്ക് മറ്റുള്ളവരെ പറ്റിച്ചു കിട്ടുമോന്നു ആണ് അവരുടെ നോട്ടം. അത് ഇപ്പോള്‍ സംഭവിക്കുന്നുണ്ട്. അത് അങ്ങനെ നിലനിര്‍ത്താന്‍ അവര്‍ വാശി പിടിക്കുന്നു.
നാണവും മാനവും ഉള്ളവര്‍ക്ക് അല്ലെ പരിഷ്കാരം ഒക്കെ യോജിക്കൂ? അത് അവന്മാര്‍ക്ക് ഇല്ല. പിന്നെ എന്ത് ചെയ്യും? പ്രശ്നം മനസിലായെങ്കിലും മനസിലായില്ലെന്നു നടിക്കുക. ഉറക്കം നടിക്കുന്നവനെ എങ്ങനെ എഴുന്നെല്പ്പിക്കും?

പുതിയ ഡാം വന്നാല്‍ ഇപ്പം ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇല്ലാതാവും. ചര്‍ച്ച ചെയ്താല്‍ അവര്‍ക്ക് ഉത്തരം മുട്ടും. അതുകൊണ്ട് ചര്‍ച്ചക്ക് വരില്ല. കഴിയുന്ന അത്രയും ഉഴപ്പുക അതാണ്‌ അവരുടെ പോളിസി. എന്നാല്‍ അവരുടെ കൂടെ ചേര്‍ന്ന് ചില മലയാളികള്‍ നടത്തുന്ന പ്രക്യാപനങ്ങള്‍ അത്യന്തം നിരാശാ ജനകം ആണ്. അവര്‍ ഒരിക്കല്‍ എങ്കിലും ആ ഡാമിന്റെ താഴെ താമസിക്കുന്ന ജനങ്ങളുടെ വികാരം ഒന്ന് പോയി കാണണം.

Ananth said...
This comment has been removed by the author.
Ananth said...

അന്ധനോട്‌ മഴവില്ലിന്റെ ഭംഗി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല .......colour blind ആയ ആളുകള്‍ ചില പ്രത്യേക നിറങ്ങള്‍ ശരിയായി കാണുന്നില്ല ....എന്നത് പോലെ ചില ആളുകള്‍ക്ക് ചില concepts മനസ്സിലാക്കുന്നതില്‍ neurolinguistic constraints ഉണ്ട്......എന്നാല്‍ അത് അവരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് രണ്ടു കൂട്ടരുടെയും ക്ഷമ പരീക്ഷിക്കുന്ന ഒരു effort മാത്രം ആവും .....ഒരാള്‍ ജന്മനാ അന്ധനാവുന്നത് അയാളുടെ കുറ്റം അല്ല എന്നത് പോലെ ഇത്തരം constraints ഉണ്ടെന്നു സ്വയം തിരിച്ചറിയാന്‍ കഴിയാത്ത ആളുകളെയും അതിന്റെ പേരില്‍ കുറ്റം പറയുന്നത് തികച്ചും തെറ്റായ ഒരു കാര്യമാണ് ......അത് കൊണ്ടു കൂടുതല്‍ ഒന്നും പറയാനില്ല !!

kaalidaasan said...
This comment has been removed by the author.
kaalidaasan said...

>>>>എന്നാല്‍ അവരുടെ കൂടെ ചേര്‍ന്ന് ചില മലയാളികള്‍ നടത്തുന്ന പ്രക്യാപനങ്ങള്‍ അത്യന്തം നിരാശാ ജനകം ആണ്. അവര്‍ ഒരിക്കല്‍ എങ്കിലും ആ ഡാമിന്റെ താഴെ താമസിക്കുന്ന ജനങ്ങളുടെ വികാരം ഒന്ന് പോയി കാണണം.<<<<

മലക്ക്,

പോയി കാണാനോ. നന്നായി.

ആ ഡാമിന്റെ തഴെ താമസിക്കുന്നവര്‍ക്ക് പേടിയാണെങ്കില്‍ മാറി താമസിക്കാനാണു സുകുമാരന്‍ നിര്‍ദ്ദേശിക്കുന്നത്.

സുകുമാരനൊക്കെ ആ സമയത്ത് പറ്റുമെങ്കില്‍ മെട്രോയിലൊക്കെ യത്ര ചെയ്ത് അതിന്റെ ഭംഗി ആസ്വദിക്കും.

kaalidaasan said...

അനന്ത്,

താങ്കളുടെ concepts എനിക്ക് ശരിക്കും മനസിലായി.

അഴിമതിക്കാര്യത്തില്‍ താങ്കള്‍ അഭിപ്രായം പറയുന്നത് potent fury യും ആണവ വൈദ്യുതിയേക്കുറിച്ചും മുല്ലപ്പെരിയാറിനേക്കുറിച്ചും ഞാന്‍ അഭിപ്രായമെഴുതുന്നത് impotent fury യും ആണെന്നത് ഒരു concept.

കാലപ്പഴക്കം എന്ന genuine reason അടിസ്ഥാനമാക്കി പൊളിച്ചു കളയേണ്ട ഒരണക്കെട്ടിന്റെ status quo നിലനിറുത്തുക എന്നത് മറ്റൊരു concept . ഇനിയും concept കള്‍ ഉണ്ടെങ്കില്‍ പറഞ്ഞാല്‍ മനസിലാക്കിക്കോളാം.

Ananth said...

Ok one more effort to reason with you…..

In the case of mullaperiyar issue both of us concur on what should be the final goal – decommissioning of the dam and recasting the trade terms on an equitable manner. So far so good .

In the case of corruption issue when Sukumaran expressed the opinions contrary to the facts on the ground I pointed out the facts to him ……you can say that I was expressing my moral indignation at the sort of corruption in high places that has become most rampant since the time of Narsimha Rao. I merely pointed out the facts of the case as is available in the public domain to make Sukumaran aware of the reality as I see it .

In the course of our discussions on Mullaperiyar issue you expressed the following opinions …

- The dam should be manually breached by mob action ( a self defeating act )
- The Tamilians are mere beasts ( hate speech )
- Kerala should secede from Indian Union ( seditious statement )
- All others are talking nonsense ( a sense of despair )

Such opinions can only be seen as an expression of impotent fury …..

Now if you cannot distinguish the nuances between expressing moral indignation and outbursts of impotent fury ……I can only offer a sympathetic explanation that there seems to be some neurolinguistic constraints that impair your cognitive abilities vis avis semantic and conceptual comprehension.

kaalidaasan said...

>>>>In the case of corruption issue when Sukumaran expressed the opinions contrary to the facts on the ground I pointed out the facts to him ……<<<<

അഴിമതി ഇന്‍ഡ്യയിലെ ഒരു ground reality ആണ്. അതിന്റെ കൂടാരം ഇപ്പോഴത്തെ കേന്ദ്ര മന്ത്രിസഭയും. 500 ബില്യന്‍ ഡോളറിന്റെ ഇന്‍ഡ്യന്‍ പണം സ്വിറ്റ്സര്‍ലന്റിലെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട് എന്ന് സി ബി ആണു സുപ്രീം കോടതിയില്‍ പറഞ്ഞത്. പക്ഷെ യാഥാര്‍ത്ഥ്യം അതില്‍ എത്രയോ കൂടതലുണ്ടെന്നാണ്.

അഴിമതി ground reality ആയി മനസിലാക്കുന്ന താങ്കളുടെ അഭിപ്രയവും impotent furyയുടെ പരിധിയില്‍ വരില്ലേ എന്നു മാത്രമേ ഞാന്‍ ചോദിച്ചുള്ളു. അതിനു താങ്കളിതുപോലെ ഞെരിപിരി കൊള്ളേണ്ട അവശ്യം എന്താണ്?

Ananth said...

Well .....that concludes this discussion.

Regarding Mullaperiyar issue , you and I both concur on the desired end result which is , decommissioning of the present dam and reconstruction of a new one with the renewal of contract on more equitable terms.

As far as I am concerned the discussion ended with your statement

ഇനി കോടതി വിധി വരുനതു വരെ status quo തുടരും എന്ന് താങ്കള് എടുത്തു പറയേണ്ട അവശ്യമില്ല. അത് വരെ കേരളം കാത്തിരിക്കും.


I am not interested in getting into conjectures as to the possible nature of the outcome of the litigation process and what possible response we should have in each hypothotical scenario etc.

Further , on the issue of corruption, mis-interpretations , comprehension etc....one can get into an endless loop of arguments and counter arguments ad infinitum .... I think I have conveyed all my points loud and clear and it is time to move on .

Thank you and best regards !!

kaalidaasan said...

>>>>>I am not interested in getting into conjectures as to the possible nature of the outcome of the litigation process and what possible response we should have in each hypothotical scenario etc.<<<

I am really concerned with and for that matter interested in the outcome of the litigation. What Kerala needs to do further depends on that verdict. If the court decides that the dam is safe and stable enough and allows TN’s plea to increase the water level according to its own previous verdict, the scenario will change drastically. Such a verdict is totally unacceptable to us and against the safety of Kerala. We have to act. Kerala assembly will adopt a resolution to take over Mullapperiyar Dam and will take steps to decommission it. Kerala does have the constitutional right to take such a step regarding any of its assets for the better interests of its people. It is not a hypothetical scenario. It is the shear reality ,we Keralites have to face. You are free to call it impotent fury or any such nonsense. Who cares?

nilamburan said...

ഊര്‍ജ്ജമെന്നാല്‍ വൈദ്യുതി എന്നാണ്‌ പ്രചരിപ്പിക്കപ്പെടുന്നത്‌.നാമ്മള്‍ ഉപയോഗിക്കുന്ന മൊത്തം ഊര്‍ജ്ജത്തിന്റെ 11%മാത്രമാണ്‌വൈദ്യുതോര്‍ജ്ജം.അതിന്റെ രണ്ടര ശതമാനം മാത്രമാണ്‌ ആണവ സംഭാവന ഇതേക്കാള്‍ എത്രയോ മടങ്ങാണ്‌ കാറ്റാടികള്‍ നല്‍കുന്നത്‌.ആദ്യമൊക്കെ പറഞ്ഞിരുന്നത്‌ ആണവായുധനിര്‍മ്മിതിക്ക്‌ അണുനിലയങ്ങൾ നിവാര്യമെന്നാണ്‌ രാജ്യരക്ഷയുടെ കാര്യം പറഞ്ഞാല്‍ പാവത്താന്മാര്‍ വിശ്വസിക്കുമല്ലോ ആണവായുധങ്ങള്‍ ഇന്ന് 'പുര നിറഞ്ഞു' നില്‍ക്കുന്നു.
വാ
സ്തവത്തില്‍ , ഇത്‌ ഭരണാധികാരികള്‍ക്കും ദല്ലാളന്മാര്‍ക്കും പണമുണ്ടാക്കാനുള്ള ചീത്ത വഴിയാണ്‌.ജനങ്ങളുടെ ജീവനേയും ഭാവിതലമുറകളുടെ ജീവിക്കാനുള്ള അവകാശത്തേയും അവഗണിച്ചാണ്‌ ഈ ക്രൂരത.പൗരന്മാരുടെ ജീവന്ന് വിലകല്‍പ്പിക്കുന്ന രാഷ്ട്രങ്ങള്‍ ആണവ പദ്ധതികള്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു.ഊര്‍ജ്ജത്തിന്റെ 30%ശതമാനവും ആണവ നിലയങ്ങളെ ആശ്രയിക്കുന്ന ജര്‍മ്മനിയും ,50 % ത്തിലേറെ അണുശക്തിയെ ആശ്രയിക്കുന്ന ബല്‍ജിയവുംആണവ നിലയങ്ങള്‍അടച്ചു പൂട്ടുകയാണ്‌.നമ്മുടെ അണുശക്തി കമ്മീഷന്റെ പുറകില്‍ രഹസ്യഅജണ്ടയുണ്ടെന്നു ജനം വിളിച്ചു പറയുന്നത്‌ അതുകൊണ്ടുകൂടിയാണ്‌.

പഴയ സാങ്കേതിയക വിദ്യയാണ്‌ ഫുക്കുഷിമ അപകടത്തെ വരുത്തിവെച്ചത്‌ എന്ന് ബഹു :അബുള്‍കലാം പറയുന്നു.കൂടംകുളത്ത്‌പുത്തന്‍ സാങ്കേതിയക വിദ്യയാണെന്ന് ,കാലാം സാറും പറയുന്നു.എങ്കില്‍ ,ഫുക്കുഷിമയേക്കാള്‍ പഴകിയ താരാപ്പൂര്‍ ഉള്‍പ്പെടേയുള്ള നിലയങ്ങള്‍ പൂട്ടണമെന്നുകലാം സാര്‍ പറയാത്തതെന്തുകൊണ്ട് ?
ജന നിബിഡമായ ബോംബെയിലല്ലേ താരാപ്പൂര്‍ .അപ്പോള്‍ വിഷയം രാജ്യ സ്നേഹമല്ല.സോറി മിസ്റ്റര്‍ അബ്ദുള്‍ കലാം
-സുരേന്ദ്ര ഗഡേക്കര്‍ -
കലാമിനു സാധാരണ ജനങ്ങളുടെ ഇടയിലുണ്ടാക്കിയെടുത്ത വിശ്വാസ്യത ഭരണകൂടം സമര്‍ത്ഥമായി പ്രയോജനപ്പെടുത്തുന്നു ....കലാംഎന്നും ഭരണകൂട പക്ഷപാതി ആയിരുന്നില്ലേ ? മികച്ച ടെക്നോക്രാറ്റ് എന്നതിലുപരി ജനപക്ഷത്തു നിന്ന് വിപ്ലവകരമായ അഭിപ്രായങ്ങളും ,തീരുമാനങ്ങളും എടുത്ത ചരിത്രം കലാമിനില്ല ...
പുള്ളി എന്നും ഭരണകൂട വക്താവാണ്‌ ....ആണവ ഊര്‍ജ്ജത്തിന്‍റെ അപകടങ്ങള്‍ കലാമിന് അറിയാതെയാണെന്ന് നമ്മള്‍ക്ക് വിശ്വസിക്കാനാകുമോ ?

അവനവൻ എന്തോ ആയത് എന്തിന്റെ സഹായത്താലാണോ ...അതിനെ കണ്ണടച്ച് സഹായിക്കുക എന്നത് കലാം പ്രകടിപ്പിക്കുന്ന നന്ദിപ്രകടനം മാത്രമാണു...ഒരു മിസൈൽ വിദഗ്ദ്ധനായ കലാം ഇക്കാര്യത്തിൽ ഒരു ആധികാരികതയേ അല്ല..വെറുതെ കൊട്ടിഘോഷിക്കപ്പെട്ട ഒരു വ്യക്തിത്വമാണു അദ്ദേഹം....സ്വന്തം കാര്യത്തിനു ഇരു ഭാഗവും ചേരാൻ മടിക്കാത്ത വ്യക്തി..അമേരിക്കക്കാരൻ 50 വർഷം മുൻപ് കണ്ടുപിടിച്ചത് ഇന്ത്യയിൽ കണ്ടുപിടിച്ച് അത് മഹത്തായ ശാസ്ത്രസംഭാവനയൊന്നുമല്ല...കോടിക്കണക്കിനു ജനങ്ങൾ കക്കൂസുപോലുമില്ലാതെ നരകിക്കുന്ന നാടിനേ സൂപ്പർ പവ്വർ ആക്കാൻ സ്വപ്നം കാണാൻ പറഞ്ഞ മഹാൻ.. !!ഒരു പേനപോലും സ്വന്തമായി ഉണ്ടാക്കാത്ത മഹാൻ...നരകിക്കുന്ന സമൂഹത്തിനു ഒരുതരത്തിലും ഒരു ഉപകാരവും ജീവിതത്തിൽ ഇന്നുവരെ ചെയ്യാത്ത മഹാൻ..മാധ്യമങ്ങളും കപട രാഷ്ട്രീയക്കാരും കൊട്ടിഘോഷിച്ചുകൊണ്ടുനടക്കുന്ന കപട ജനകീയൻ...അന്താരാഷ്ട്ര ആണവ ആയുധ ലോബിയുടെ വക്താവ്...ആ കപട വാക്കുകളെ പൊക്കിപ്പിടിച്ച് നടക്കുന്ന കുറെ വിവരദോഷികളും...കഷ്ടം..

kaalidaasan said...

>>>>വാസ്തവത്തില്‍ , ഇത്‌ ഭരണാധികാരികള്‍ക്കും ദല്ലാളന്മാര്‍ക്കും പണമുണ്ടാക്കാനുള്ള ചീത്ത വഴിയാണ്‌.. ജനങ്ങളുടെ ജീവനേയും ഭാവിതലമുറകളുടെ ജീവിക്കാനുള്ള അവകാശത്തേയും അവഗണിച്ചാണ്‌ ഈ ക്രൂരത.<<<<

നിലംബൂരാന്‍,

ഭരണാധികാരികള്‍ക്കും ദല്ലാളന്മാര്‍ക്കും പണമുണ്ടാക്കാനുള്ള ആര്‍ത്തി മാത്രമാണിതുപോലുള്ള ഇടപാടുകള്‍ക്ക് പിന്നില്‍. വിദേശ കുത്തകകള്‍  ഏത് കരാരിനും കമ്മീഷന്‍ നല്‍കും. ബോഫോര്ഴ്സ് ഇടപാടുകാലത്തെ കമ്മീഷന്‍ 10% ആയിരുന്നു. ഇപ്പോള്‍ അതില്‍ കൂടുതലാണെന്നതില്‍ തര്‍ക്കമുണ്ടാകില്ല.

15000 കോടി ചെലവാക്കിയതുകൊണ്ട് കൂടം കുളം പൂര്‍ത്തിയാക്കണമെന്നാണ്, സി പി എമ്മിന്റെ പോലും നിലപാട്. 15000 കോടിയുടെ 10 % എന്നു പറയുന്നത് 1500 കോടി വരും. അത് ഇതു വരെ കിട്ടിയിരിക്കുന്നത്. നിലയം പൂര്‍ത്തിയകുമ്പോഴേക്കും കിട്ടാനുള്ളത് എത്രയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതേ കളിയാണിപ്പോള്‍ കൊച്ചി മെട്രോയുടെ കാര്യത്തില്‍ നടക്കുന്നതും. ഡി എം ആര്‍ സി യെ ഏല്‍പ്പിച്ചാല്‍ ഈ കമ്മീഷന്‍  ലഭിക്കില്ല. അതുകൊണ്ട് വിദേശ കുത്തകകള്‍ക്ക് വേണ്ടി പലരും ചരടു വലിക്കുന്നു. ഡി എം ആര്‍ സി അധികാരികള്‍ ഉള്‍പ്പടെ. കേരളത്തില്‍ ആര്യാടനേക്കൊണ്ട് കൂടെക്കൂടെ ഡി എം ആര്‍ സി എന്നു പറയിപ്പിച്ചിട്ട്, പിന്‍ വാതിലിലൂടെ വിദേശ കുത്തകകളെ ഏല്‍പ്പിക്കാനാണ്, ഉമ്മന്‍ ചണ്ടിയുടെ ശ്രമം. ഇതു മനസിലാക്കിയാണ്, ഈ വിഷയം ജനങ്ങളേറ്റെടുക്കണമെന്ന് ശ്രീധരന്‍ ഇപ്പോള്‍ പറയുന്നതും.

ലാവലിന്‍ വിഷയത്തിലും  പ്രശ്നം ഇതു തന്നെയായിരുന്നു. കമ്മീഷന്‍ കിട്ടാത്തതുകൊണ്ട് കുറഞ്ഞ ചെലവില്‍ നടത്താമെന്നു പറഞ്ഞ നെ നവീകരണ പദ്ധതി ഏല്‍പ്പിക്കാതെ കൂടിയ ചെലവില്‍ ലാവലിനെ ഏല്‍പ്പിച്ചതിന്റെ പിന്നിലെ രഹസ്യവും ഇതൊക്കെ തന്നെ.

kaalidaasan said...

>>>>പഴയ സാങ്കേതിയക വിദ്യയാണ്‌ ഫുക്കുഷിമ അപകടത്തെ വരുത്തിവെച്ചത്‌ എന്ന് ബഹു :അബുള്‍കലാം പറയുന്നു.കൂടംകുളത്ത്‌പുത്തന്‍ സാങ്കേതിയക വിദ്യയാണെന്ന് ,കാലാം സാറും പറയുന്നു.എങ്കില്‍ ,ഫുക്കുഷിമയേക്കാള്‍ പഴകിയ താരാപ്പൂര്‍ ഉള്‍പ്പെടേയുള്ള നിലയങ്ങള്‍ പൂട്ടണമെന്നുകലാം സാര്‍ പറയാത്തതെന്തുകൊണ്ട് ?<<<<

നിലംബൂരാന്‍,

ഇദ്ദേഹം ഒരു ശസ്ത്രജ്ഞനാണെനു പറയുന്നതു തന്നെ നാണക്കേടാണെന്നാണെന്റെ അഭിപ്രായം. ഒരു മനുഷ്യസ്നേഹി ഒരിക്കലും ഇതുപോലെയുള്ള നിരുത്തരവാദപരമായ പ്രസ്താവന നടത്തരുത്. താരാപൂര്‍ മാത്രമല്ല, ഇപ്പോള്‍ ലോകം മുഴുവനുമുള്ള നിലയങ്ങളില്‍ ഭൂരിഭാഗവുമിതുപോലുള്ള പഴയ സങ്കേതിക വിദ്യ കൊണ്ട് പണുതവയാണ്. അവയൊക്കെ ഫുകുഷിമ പോലെ അപകടകാരികളാണെന്നു പറയുന്ന ഇദ്ദേഹം എന്തു സന്ദേശമണിത് വഴി നല്‍കുന്നതെന്നതാണു പ്രസക്തമായ ചോദ്യം.

പഴയ സങ്കേതിക വിദ്യ അല്ല ഫുക്കുഷിമാ അപകടത്തിന്റെ കാരണം. കെടുകാര്യസ്തത ആണെന്നാണ്, അന്വേഷണകമ്മീഷന്‍  പറയുന്നത്.

Japan's atomic disaster due to "collusion:" panel report

Japan's Fukushima nuclear crisis was a preventable disaster resulting from "collusion" among the government, regulators and the plant operator, an expert panel said on Thursday, wrapping up an inquiry into the worst nuclear accident in 25 years.

പക്ഷെ മറ്റൊരു ആണവ വിദഗ്ദ്ധന്‍ പറയുന്നത്. ഏത് സങ്കേതിക വിദ്യയായിരുന്നെങ്കിലും അതൊക്കെ ഫുക്കുഷിമായില്‍ പരാജയപ്പെടുമായിരുന്നു എന്നാണ്.

What happened at Fukushima (as of March 12, 2011)

The following is a summary of the main facts. The earthquake that hit Japan was several times more powerful than the worst earthquake the nuclear power plant was built for (the Richter scale works logarithmically; for example the difference between an 8.2 and the 8.9 that happened is 5 times, not 0.7).
When the earthquake hit, the nuclear reactors all automatically shutdown. Within seconds after the earthquake started, the control rods had been inserted into the core and the nuclear chain reaction stopped. At this point, the cooling system has to carry away the residual heat, about 7% of the full power heat load under normal operating conditions.
The earthquake destroyed the external power supply of the nuclear reactor. This is a challenging accident for a nuclear power plant, and is referred to as a “loss of offsite power.” The reactor and its backup systems are designed to handle this type of accident by including backup power systems to keep the coolant pumps working. Furthermore, since the power plant had been shut down, it cannot produce any electricity by itself.
For the first hour, the first set of multiple emergency diesel power generators started and provided the electricity that was needed. However, when the tsunami arrived (a very rare and larger than anticipated tsunami) it flooded the diesel generators, causing them to fail.
One of the fundamental tenets of nuclear power plant design is “Defense in Depth.” This approach leads engineers to design a plant that can withstand severe catastrophes, even when several systems fail. A large tsunami that disables all the diesel generators at once is such a scenario, but the tsunami of March 11th was beyond all expectations. To mitigate such an event, engineers designed an extra line of defense by putting everything into the containment structure (see above), that is designed to contain everything inside the structure.
When the diesel generators failed after the tsunami, the reactor operators switched to emergency battery power. The batteries were designed as one of the backup systems to provide power for cooling the core for 8 hours. And they did.

kaalidaasan said...

Contd.....

After 8 hours, the batteries ran out, and the residual heat could not be carried away any more. At this point the plant operators begin to follow emergency procedures that are in place for a “loss of cooling event.” These are procedural steps following the “Depth in Defense” approach. All of this, however shocking it seems to us, is part of the day-to-day training you go through as an operator.
At this time people started talking about the possibility of core meltdown, because if cooling cannot be restored, the core will eventually melt (after several days), and will likely be contained in the containment. Note that the term “meltdown” has a vague definition. “Fuel failure” is a better term to describe the failure of the fuel rod barrier (Zircaloy). This will occur before the fuel melts, and results from mechanical, chemical, or thermal failures (too much pressure, too much oxidation, or too hot).
However, melting was a long ways from happening and at this time, the primary goal was to manage the core while it was heating up, while ensuring that the fuel cladding remain intact and operational for as long as possible.
Because cooling the core is a priority, the reactor has a number of independent and diverse cooling systems (the reactor water cleanup system, the decay heat removal, the reactor core isolating cooling, the standby liquid cooling system, and others that make up the emergency core cooling system). Which one(s) failed when or did not fail is not clear at this point in time.
Since the operators lost most of their cooling capabilities due to the loss of power, they had to use whatever cooling system capacity they had to get rid of as much heat as possible. But as long as the heat production exceeds the heat removal capacity, the pressure starts increasing as more water boils into steam. The priority now is to maintain the integrity of the fuel rods by keeping the temperature below 1200°C, as well as keeping the pressure at a manageable level. In order to maintain the pressure of the system at a manageable level, steam (and other gases present in the reactor) have to be released from time to time. This process is important during an accident so the pressure does not exceed what the components can handle, so the reactor pressure vessel and the containment structure are designed with several pressure relief valves. So to protect the integrity of the vessel and containment, the operators started venting steam from time to time to control the pressure.
As mentioned previously, steam and other gases are vented. Some of these gases are radioactive fission products, but they exist in small quantities. Therefore, when the operators started venting the system, some radioactive gases were released to the environment in a controlled manner (ie in small quantities through filters and scrubbers). While some of these gases are radioactive, they did not pose a significant risk to public safety to even the workers on site. This procedure is justified as its consequences are very low, especially when compared to the potential consequences of not venting and risking the containment structures’ integrity.

kaalidaasan said...

Contd....

During this time, mobile generators were transported to the site and some power was restored. However, more water was boiling off and being vented than was being added to the reactor, thus decreasing the cooling ability of the remaining cooling systems. At some stage during this venting process, the water level may have dropped below the top of the fuel rods. Regardless, the temperature of some of the fuel rod cladding exceeded 1200 °C, initiating a reaction between the Zircaloy and water. This oxidizing reaction produces hydrogen gas, which mixes with the gas-steam mixture being vented. This is a known and anticipated process, but the amount of hydrogen gas produced was unknown because the operators didn’t know the exact temperature of the fuel rods or the water level. Since hydrogen gas is extremely combustible, when enough hydrogen gas is mixed with air, it reacts with oxygen. If there is enough hydrogen gas, it will react rapidly, producing an explosion. At some point during the venting process enough hydrogen gas built up inside the containment (there is no air in the containment), so when it was vented to the air an explosion occurred. The explosion took place outside of the containment, but inside and around the reactor building (which has no safety function). Note that a subsequent and similar explosion occurred at the Unit 3 reactor. This explosion destroyed the top and some of the sides of the reactor building, but did not damage the containment structure or the pressure vessel. While this was not an anticipated event, it happened outside the containment and did not pose a risk to the plant’s safety structures.

kaalidaasan said...

>>>>കലാമിനു സാധാരണ ജനങ്ങളുടെ ഇടയിലുണ്ടാക്കിയെടുത്ത വിശ്വാസ്യത ഭരണകൂടം സമര്‍ത്ഥമായി പ്രയോജനപ്പെടുത്തുന്നു ....കലാംഎന്നും ഭരണകൂട പക്ഷപാതി ആയിരുന്നില്ലേ ? മികച്ച ടെക്നോക്രാറ്റ് എന്നതിലുപരി ജനപക്ഷത്തു നിന്ന് വിപ്ലവകരമായ അഭിപ്രായങ്ങളും ,തീരുമാനങ്ങളും എടുത്ത ചരിത്രം കലാമിനില്ല ...
പുള്ളി എന്നും ഭരണകൂട വക്താവാണ്‌ ....ആണവ ഊര്‍ജ്ജത്തിന്‍റെ അപകടങ്ങള്‍ കലാമിന് അറിയാതെയാണെന്ന് നമ്മള്‍ക്ക് വിശ്വസിക്കാനാകുമോ ?<<<<


നിലംബൂരാന്‍,

മിസൈല്‍ ശാസ്ത്രജ്ഞനായ കലാമിനോട് ഇതൊക്കെ ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. അണവ ശസ്ത്രത്തിന്റെ പിതാവെനു വിശേഷിപ്പിക്കാവുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനോളം അറിവൊന്നുമേതായാലും ഈ കലാമില്ലല്ലോ. ഐന്‍സ്റ്റെയിന്‍ ആണവ ശക്തിയേക്കുറിച്ച് വളരെ വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

TEXT

This domestication of control over nuclear power plants, when the effects of what happens in them is so obviously transnational in nature, goes back to Albert Einstein’s fear that most human beings would not be able to adapt proactively to the vast transformations that would come from splitting of the atom.

Like Robert Oppenheimer and many of the other scientists employed by the Manhattan Project, Einstein was of the view that there were too many vast and unknown factors in the unleashing of atomic energy to allow this field of study to take place within the sovereign jurisdiction of individual countries. Einstein envisaged the need for the formation of a new kind of international entity that would closely guard nuclear secrets as well as closely oversee and regulate advances in nuclear science. The Einstein faction was especially adamant that the application of the principles of nuclear science to technological change was especially fraught. Such applications should be strictly prohibited until the the full consequences of every innovation was fully studied and properly understood.

Albert Einstein

“Our world faces a crisis as yet unperceived by those possessing the power to make great decisions for good and evil. The unleashed power of the atom has changed everything save our modes of thinking, and thus we drift toward unparalleled catastrophe.”

“Nuclear power is one hell of a way to boil water!”

ഐന്‍സ്റ്റെയിനെ ആദ്യകാലത്ത് എതിര്‍ത്തിരുന്ന അമേരിക്കന്‍ അണവ ശക്തിയുടെ വക്തവായിരുന്ന Admiral Rickover അവസാന നാളുകളില്‍ പറഞ്ഞതിതായിരുന്നു.

Years later Admiral Rickover radically revised his view that nuclear power plants were benign instruments of peace and progress. When asked about the subject at the end of his career the engineer responded

Every Time you produce radiation you produce something that has a certain half-life, in some cases billions of years. I think the human race is going to wreck itself, and it is important to try to get control of this horrible force and try to eliminate it.. I do not believe that nuclear power is worth it if it creates radiation.

kaalidaasan said...

>>>>കോടിക്കണക്കിനു ജനങ്ങൾ കക്കൂസുപോലുമില്ലാതെ നരകിക്കുന്ന നാടിനേ സൂപ്പർ പവ്വർ ആക്കാൻ സ്വപ്നം കാണാൻ പറഞ്ഞ മഹാൻ.. !!ഒരു പേനപോലും സ്വന്തമായി ഉണ്ടാക്കാത്ത മഹാൻ...നരകിക്കുന്ന സമൂഹത്തിനു ഒരുതരത്തിലും ഒരു ഉപകാരവും ജീവിതത്തിൽ ഇന്നുവരെ ചെയ്യാത്ത മഹാൻ..മാധ്യമങ്ങളും കപട രാഷ്ട്രീയക്കാരും കൊട്ടിഘോഷിച്ചുകൊണ്ടുനടക്കുന്ന കപട ജനകീയൻ...അന്താരാഷ്ട്ര ആണവ ആയുധ ലോബിയുടെ വക്താവ്...ആ കപട വാക്കുകളെ പൊക്കിപ്പിടിച്ച് നടക്കുന്ന കുറെ വിവരദോഷികളും...<<<<

നിലംബൂരാന്‍,

ഈ വാക്കുകളോട് പൂര്‍ണ്ണമായും  യോജിക്കുന്നു. ഇദ്ദേഹത്തേക്കാള്‍ പ്രതിബദ്ധത ഏത് അഴിമതിക്കാരനയ രാഷ്ട്രീയക്കാരനുമുണ്ട്. അവര്‍ ആരോടും സ്വപ്നം കാണാന്‍ പറയാറില്ല. മാധ്യമങ്ങളും കപട രാഷ്ട്രീയക്കാരും കൊട്ടിഘോഷിച്ചുകൊണ്ടുനടക്കുന്ന കാപട്യം മാത്രമാണിദ്ദേഹം. ഇദ്ദേഹം ഇന്‍ഡ്യക്ക് വേണ്ടി മിസൈലുണ്ടാക്കി എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പാണെന്ന് കരുതേണ്ടി വരുന്നു. . ഒന്നുമുണ്ടാക്കിയിട്ടില്ല. അല്ലെങ്കില്‍  ഇപ്പോള്‍ ഇന്‍ഡ്യ റഷ്യയില്‍ നിന്നും മിസൈലുകള്‍ വാങ്ങേണ്ട ആവശ്യമില്ലല്ലോ.

ഇന്ത്യ 8,000 കോടിയുടെ മിസൈല്‍ വാങ്ങും

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും 10,000 'ഇന്‍വാര്‍' മിസൈലുകളും ബ്രഹ്മോസിന്റെ 200 ശബ്ദാതിവേഗ ക്രൂയിസ് മിസൈലുകളും വാങ്ങാന്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി പ്രതിരോധവകുപ്പിന് അനുമതി നല്‍കി. 8000 കോടിരൂപയാണ് ഇതിന്‌ചെലവ് വരിക.
കരസേനയുടെ ടി 90 ടാങ്കുകള്‍ക്കു വേണ്ടിയാണ് റഷ്യന്‍ മിസൈലുകള്‍. ബ്രഹ്മോസിന്റെ വായുവില്‍ തൊടുക്കാവുന്ന മിസൈലുകള്‍ വ്യോമസേനയ്ക്ക് വേണ്ടിയാണ് വാങ്ങുന്നത്.


ഈ ഇടപടില്‍ കലാമിനും എത്ര കമ്മീഷന്‍ കിടച്ചു എന്നന്വേഷിക്കേണ്ടതുണ്ട്. ഇവരൊക്കെ കൂടെ ഇന്‍ഡ്യക്കാരെ പറ്റിക്കുകയാണ്. കൂടം കുളം ആണവ നിലയത്തിന്റെ ഉപോത്പന്നമാണീ മിസൈലുകളും.

kaalidaasan said...

>>>>പൗരന്മാരുടെ ജീവന്ന് വിലകല്‍പ്പിക്കുന്ന രാഷ്ട്രങ്ങള്‍ ആണവ പദ്ധതികള്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു.ഊര്‍ജ്ജത്തിന്റെ 30%ശതമാനവും ആണവ നിലയങ്ങളെ ആശ്രയിക്കുന്ന ജര്‍മ്മനിയും ,50 % ത്തിലേറെ അണുശക്തിയെ ആശ്രയിക്കുന്ന ബല്‍ജിയവുംആണവ നിലയങ്ങള്‍അടച്ചു പൂട്ടുകയാണ്‌.നമ്മുടെ അണുശക്തി കമ്മീഷന്റെ പുറകില്‍ രഹസ്യഅജണ്ടയുണ്ടെന്നു ജനം വിളിച്ചു പറയുന്നത്‌ അതുകൊണ്ടുകൂടിയാണ്‌.<<<<

നിലംബൂരാന്‍,

അമേരിക്കയിലെ ആണവ നിലയങ്ങളോട് ജനങ്ങളുടെ എതിര്‍പ്പുണ്ടായപ്പോള്‍ അവിടെ അനുവാദം നല്‍കിയിരുന്ന 120 ആണവ നിലയങ്ങളാണവര്‍ വേണ്ടെന്നു വച്ചത്.

List of cancelled nuclear plants in the United States

This is a list of canceled nuclear plants in the United States.
The late 1960s and early 1970s saw a rapid growth in the development of nuclear power in the United States. By 1976, however, many nuclear plant proposals were no longer viable due to a slower rate of growth in electricity demand, significant cost and time overruns, and more complex regulatory requirements. Also, there was considerable public opposition to nuclear power in the USA by this time, which contributed to delays in licensing planned nuclear power stations, and further increased costs.[1]
By the end of the 1970s it became clear that nuclear power would not grow nearly as dramatically as once believed. This was particularly galvanized by the Three Mile Island accident in 1979. Eventually, more than 120 reactor orders were ultimately cancelled[2] and the construction of new reactors ground to a halt.

A cover story in the February 11, 1985, issue of Forbes magazine commented on the overall management of the nuclear power program in the United States:

The failure of the U.S. nuclear power program ranks as the largest managerial disaster in business history, a disaster on a monumental scale … only the blind, or the biased, can now think that the money has been well spent. It is a defeat for the U.S. consumer and for the competitiveness of U.S. industry, for the utilities that undertook the program and for the private enterprise system that made it possible.

പണുതുകൊണ്ടിരുന്ന ഒരു നിലയം അവര്‍ ആണവ അടിസ്ഥാനത്തില്‍ നിന്നും കല്‍ക്കരി അടിസ്ഥനത്തിലേക്ക് മാറ്റി. 1.8 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് കഴിഞ്ഞാണത് നടന്നത്.

William H. Zimmer Power Station

Cincinnati Gas and Electric, with two other electric utilities (American Electric Power and Dayton Power and Light), announced the cancellation of the Zimmer nuclear power plant in October 1983. Zimmer's total sunk costs equaled some $1.8 billion.

The plant utilizes equipment from the old nuclear plant in conjunction with the coal conversion equipment. The original Westinghouse Electric Company high-pressure/low-pressure turbine was modified and the high-pressure section was removed. The Westinghouse generator was to generate 838 MWe per the original nuclear design.

15000 കോടി ചെലവാക്കി പോയി എന്നു കരയുന്നവര്‍ക്കുള്ള മറുപടിയാണ്, ഇത്.

ഇന്‍ഡ്യയില്‍ ജനപക്ഷത്തു നില്‍ക്കും എന്നു കരുതിയിരുന്ന സി പി എമ്മിന്റെ നിലപാടുകളാണ്, മനസിലാക്കന്‍ ബുദ്ധിമുട്ടുള്ളത്. കൂടം കുളത്ത് 15000 കോടി രൂപ ചെലവാക്കി. അതുകൊണ്ട് അതിനെ എതിര്‍ക്കുന്നില്ല. പക്ഷെ മറ്റ് ആണവ നിലയങ്ങളെ എതിര്‍ക്കും എന്നത് ഒരു ബുദ്ധിക്കും മനസിലാക്കാന്‍ ആകില്ല. ജനപക്ഷത്തു നിന്ന വി എസ് അച്യുതാനദനെ അച്ചടക്കം പഠിപ്പിക്കുന്നതിലാണവരുടെ ശ്രദ്ധ. അദ്ദേഹം കാരാട്ടുള്‍പ്പടെയുള്ളവരെ ജനമദ്ധ്യത്തില്‍ അപഹാസ്യരാക്കുന്നതൊന്നും  പക്ഷെ അവര്‍ക്ക് കാണാനാകുന്നില്ല.