Tuesday 4 September 2012

പെറ്റ് പെരുകാന്‍ കഴിവുള്ളവര്‍ 




ഇന്‍ഡ്യ എന്ന മൂന്നാം  ലോക രാജ്യം അനേകം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ദാരിദ്ര്യം, തൊഴിലില്ലായ്മ, പകര്‍ച്ച വ്യാധികള്‍  തുടങ്ങി അനേകമുണ്ട്. ഇതിനെയൊക്കെ ഫലപ്രദമായി നേരിടാനുള്ള വിഭവശേഷി ഇന്‍ഡ്യക്കില്ല. അപ്പോള്‍ ഇന്‍ഡ്യ ചൊവ്വയിലേക്ക് ഒരുപഗ്രഹത്തെ അയക്കുന്നത്  അനാവശ്യമാണെന്ന ആരോപണം തികച്ചും ന്യായീകരണമുള്ളതാണ്. ഇന്‍ഡ്യയിലെ പട്ടിണിയേക്കുറിച്ച് ഏറെ ആവലാതിപ്പെട്ടുകൊണ്ട്, ശാസ്ത്ര ഗവേഷണ പര്യവേഷണങ്ങളെപ്പോലും എതിര്‍ക്കുന്ന പ്രതിബദ്ധതയാണിതെഴുതിയ അബ്സറിനുള്ളതെന്ന്   കുറച്ചു പേരെങ്കിലും തെറ്റിദ്ധരിക്കും. പക്ഷെ ശാസ്ത്രത്തോടുള്ള എതിര്‍പ്പും അന്ധമായ മത വിശ്വാസത്തോടുള്ള അഭിനിവേശവുമാണ്, അതെന്ന്  മനസിലാകണമെങ്കില്‍ ഇദ്ദേഹം എഴുതിയിട്ടുള്ള മറ്റ് ചില ബ്ളോഗുകള്‍ കൂടി വായിക്കണം. മുസ്ലിങ്ങള്‍ ഭൂരിഭാഗം ​പേരും എപ്പോഴും അണിയാറുള്ള മുഖം മൂടിയാണതെന്ന് മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല.

ഉള്ള വിഭശേഷി പങ്കുവയ്ക്കുന്നത് അപര്യാപ്തമാക്കുന്ന പ്രധാന സംഗതി ഇന്‍ഡ്യയിലെ ജനപ്പെരുപ്പമാണെന്ന്  എല്ലാ  സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ദ്ധരും  ഏക സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. ഇന്‍ഡ്യക്കാര്‍ പട്ടിണിപ്പാവങ്ങളായതുകൊണ്ട് ചൊവ്വ പര്യവേഷണം അനാവശ്യമെന്നു പറയുന്ന  അബ്സര്‍., പക്ഷെ പെറ്റു പെരുകുന്നത്  നല്ലതെന്നും  പെറ്റു പെരുകാനുള്ള ശേഷിയില്‍ അഭിമാനിക്കുന്നു എന്നും പറഞ്ഞാലോ? ഒരു പ്രത്യേക സമുദായം പെറ്റു പെരുകുന്നത് അവരുടെ കഴിവാണെന്നു കൂടി പറഞ്ഞാലോ? അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരെ മുഴുവന്‍ ചീത്ത പറഞ്ഞും, ഇന്‍ഡ്യന്‍ പുരോഗതിക്കു വേണ്ടി മഹാത്തായ ഉപദേശങ്ങള്‍ നല്‍കുന്നു എന്ന നാട്യത്തില്‍ പല നടക്കാത്ത കാര്യങ്ങളും പടച്ചു വിടുന്ന ബ്ളോഗറാണ്, അബ്സര്‍ മൊഹമ്മദ്. ശാസ്ത്രം ഇഷ്ടപ്പെടുന്നു എന്നാണിദ്ദേഹം സ്വന്തം പ്രൊഫൈലില്‍ അവകാശപ്പെടുന്നത്. പക്ഷെ അത് ഏത് ശാസ്ത്രമാണെന്നു ചോദിച്ചാല്‍  അത് കുര്‍ആനിലെ ശാസ്ത്രം എന്നാണുത്തരം. കുര്‍ആന്‍ പരിഭാഷയുടെ പരസ്യത്തില്‍ യുക്തിവാദസംബന്ധമായ ഒരു ചോദ്യം വന്നപ്പോള്‍ ചോദ്യ കര്‍ത്താവിനെ നയിച്ചത് അബ്സര്‍ എഴുതിയ  ശാസ്ത്രം സംബന്ധിച്ച അസംബന്ധങ്ങളിലേക്കാണ്. അവിടെ  ഇദ്ദേഹവുമായി പരിണാമ ശാസ്ത്രത്തേക്കുറിച്ച് ആഴത്തില്‍ അറിവുള്ള റോഹിന്‍ എന്ന ബ്ളോഗര്‍ നീണ്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.  ആധുനിക ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടുത്തങ്ങളും കുര്‍അനിലൂണ്ടെന്നും പരിണാമം കുര്‍ആനില്‍ ഇല്ലാത്തതുകൊണ്ട് അത്  വെറും ഊഹം ആണെന്നുമാണിദ്ദേഹത്തിന്റെ നിലപാട്. അബ്സര്‍  ആയുര്‍വേദ വൈദ്യനാണെന്നറിയാതെ ആധുനിക ശാസ്ത്രത്തിന്റെ രീതികളൊക്കെ റോഹിന്‍ കഷ്ടപ്പെട്ടു തന്നെ വിശദീകരിക്കുന്നുമുണ്ട്. പക്ഷെ അതുകൊണ്ട് എന്തു ഫലം?  ആധുനിക വൈദ്യ ശാസ്ത്രവുമയി  യാതൊരു ബന്ധവുമില്ലാത്ത ആയുര്‍-വേദ വൈദ്യനോട് അതൊക്കെ പറയുന്നതിനു പ്രസക്തിയില്ല എന്ന് റോഹിനു മനസിലായില്ല. അബ്സറിന്  സക്കീര്‍ നായിക്കാണു, ശാസ്ത്രത്തിന്റെ അവസാന വാക്ക്. ഈ സക്കിര്‍ നായിക്ക് പാശ്ചാത്യ ലോകത്തെ  പരിണാമ വിരുദ്ധര്‍ എഴുതി വച്ചിരിക്കുന്നത് പകര്‍ത്തുന്നതാണെന്ന സത്യം ഇദ്ദേഹത്തിനു മനസിലായിട്ടില്ല.


ഹരിത രാഷ്ട്രീയക്കാരെ ചീത്ത പറഞ്ഞുകൊണ്ട് പച്ചരാഷ്ട്രീയക്കാരന്‍  എഴുതിയ പോസ്റ്റില്‍ ഞാന്‍ സജീവമായ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മറ്റുള്ളവര്‍  കമന്റുകള്‍ ഡെലീറ്റ് ചെയ്യുന്നു  എന്നാരോപിക്കുന്ന അദ്ദേഹം എന്റെ കമന്റുകള്‍ ഭൂരിഭാഗം ഡെലീറ്റ് ചെയ്തു. ചര്‍ച്ചയുടെ അവസാനമായപ്പോഴേക്കും സ്ഥല ജല വിഭ്രമം ബാധിച്ചതുപോലെ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ ഏറ്റവും സ്തോഭജനകമയ ഒരു പരാമര്‍ശമുണ്ട്. ഇന്നും ഏഴാം നൂറ്റാണ്ടിലെ  മനോഭാവത്തില്‍  ജീവിക്കുന്ന ഒരു മലപ്പുറം മുസ്ലിമിന്റെ അതേ നിലപാടാണതില്‍. ഇതാണത്. 







അബ്സറിന്റെ വാക്കുകള്‍ ഇതാണ്.

പെറ്റു പെരുകാന്‍ ഉള്ള കഴിവ് ഇല്ലെങ്കില്‍ അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ചക്കരേ.

ഈ കമന്റ്  എഴുതാനുണ്ടായ പശ്ചാത്തലം ഇതാണ്. കേരള രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിവാദമുണ്ടാക്കുന്ന പാര്‍ട്ടി മത സംഘടനയായ മുസ്ലിം ലീഗാണെന്നും അവര്‍ ഉണ്ടാക്കുന്ന  വിവാദങ്ങള്‍ മത സാമുദായിക ഐക്യം തകര്‍ക്കുന്നു എന്നും ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. മലപ്പുറത്തെ മുസ്ലിങ്ങള്‍ ജനസംഖ്യ നിയന്ത്രിക്കാതെ കൂടുതലായി നേടി എടുത്ത നാലു സീറ്റുകള്‍ ആണവരെ അധികാരത്തില്‍ എത്തിച്ചതെന്നും ഞാന്‍ അഭിപ്രായപ്പെട്ടു. അതിനോടുള്ള അബ്സറിന്റെ പ്രതികാരണമായിരുന്നു മുകളില്‍ സൂചിപ്പിച്ച അഭിപ്രായം. പെറ്റു പെരുകാന്‍ കഴിവുള്ളതു കൊണ്ട് മലപ്പുറത്തെ മുസ്ലിങ്ങള്‍ പെറ്റു പെരുകി, അതില്‍  മറ്റുള്ളവര്‍ അസൂയപ്പെട്ടിട്ടു കാര്യമില്ല എന്ന്.

എങ്ങനെയുണ്ട് ഈ തീവ്ര മുസ്ലിമിന്റെ നിലപാട്?

അബ്സര്‍  അവിടെയും നിറുത്തുന്നില്ല.




അബ്സര്‍  ചോദിക്കുന്നു.

ഞാന്‍ അപ്പോള്‍ ഇന്‍ഡ്യന്‍ ജനതയുടെ ഭാഗമല്ല എന്നാണോ പറയുന്നത്. 

അബ്സര്‍  ഇന്‍ഡ്യന്‍ ജനതയുടെ ഭാഗമല്ല എന്ന് എനിക്ക് നിസംശയം  പറയാം.


അബ്സര്‍   ഇന്‍ഡ്യന്‍ ജനതയുടെ ഭാഗമാണെന്ന് ഞാന്‍ കരുതുന്നില്ല. ആണെങ്കില്‍ ജനസംഖ്യ വര്‍ദ്ധനവു കൊണ്ട് ഇന്‍ഡ്യ വീര്‍പ്പുമുട്ടുമ്പോള്‍ അനിയന്ത്രിതമായി മുസ്ലിങ്ങള്‍ പെറ്റു പെരുകുന്നത് മഹത്വമായി പൊക്കിപ്പിടിക്കില്ല. പൌരത്വം ഉണ്ടായാല്‍ മാത്രം ഒരു ജനതയുടെ ഭാഗമാകില്ല. അതിനു വേണ്ടത് മനസും ശരീരവും  ജീവിക്കുന്ന രാജ്യത്തൊടൊപ്പമുണ്ടാകണം. ശരീരം മാത്രം പോരാ. ജീവിക്കുന്ന രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങണം. ഇന്ന് ഇന്‍ഡ്യയുടെ ഏറ്റവും വലിയ വെല്ലുവിളി ജനസംഖ്യാ വിസ്ഫോടനമാണ്. അത് മനസിലാക്കി അനേകം ഇന്‍ഡ്യാക്കാര്‍, മുസ്ലിങ്ങളുള്‍പ്പടെ, ജനന നിയന്ത്രണം നടത്തി അതില്‍ സഹകരിക്കുന്നു. ഇദ്ദേഹമേതായാലും ആ ഗണത്തില്‍ വരുന്നില്ല. മലപ്പുറം ജില്ലയില്‍ പെറ്റു പെരുകി എണ്ണം കൂട്ടിയത് മുസ്ലിങ്ങളുടെ കഴിവെന്ന് അഭിമാനിക്കുന്ന ഇദ്ദേഹത്തെ സുബോധമുള്ള ആരും ഇന്‍ഡ്യന്‍ ജനതയുടെ ഭഗമായി കാണില്ല. ഇന്‍ഡ്യ എന്ന രാജ്യത്തിനു തുരങ്കം വയ്ക്കുന്ന മറ്റ് അനേകം മുസ്ലിങ്ങളുണ്ട്. പാകിസ്ഥാന്റെ കുത്സിതശ്രമങ്ങളെ സഹായിക്കുന്ന അനേകം പേരുണ്ട്. കാഷ്മീരില്‍ പോയി ഇന്‍ഡ്യക്കെതിരെ യുദ്ധം ചെയ്യുന്ന അനേകം മുസ്ലിങ്ങളുണ്ട്. അതില്‍ മലയാളികളുമുണ്ട്. ഇദ്ദേഹവും  ആ ഗണത്തില്‍ പെടുന്നു.






14 comments:

kaalidaasan said...

അബ്സര്‍ ഇന്‍ഡ്യന്‍ ജനതയുടെ ഭാഗമാണെന്ന് ഞാന്‍ കരുതുന്നില്ല. ആണെങ്കില്‍ ജനസംഖ്യ വര്‍ദ്ധനവു കൊണ്ട് ഇന്‍ഡ്യ വീര്‍പ്പുമുട്ടുമ്പോള്‍ അനിയന്ത്രിതമായി മുസ്ലിങ്ങള്‍ പെറ്റു പെരുകുന്നത് മഹത്വമായി പൊക്കിപ്പിടിക്കില്ല. പൌരത്വം ഉണ്ടായാല്‍ മാത്രം ഒരു ജനതയുടെ ഭാഗമാകില്ല. അതിനു വേണ്ടത് മനസും ശരീരവും ജീവിക്കുന്ന രാജ്യത്തൊടൊപ്പമുണ്ടാകണം. ശരീരം മാത്രം പോരാ. ജീവിക്കുന്ന രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങണം. ഇന്ന് ഇന്‍ഡ്യയുടെ ഏറ്റവും വലിയ വെല്ലുവിളി ജനസംഖ്യാ വിസ്ഫോടനമാണ്. അത് മനസിലാക്കി അനേകം ഇന്‍ഡ്യാക്കാര്‍, മുസ്ലിങ്ങളുള്‍പ്പടെ, ജനന നിയന്ത്രണം നടത്തി അതില്‍ സഹകരിക്കുന്നു. ഇദ്ദേഹമേതായാലും ആ ഗണത്തില്‍ വരുന്നില്ല. മലപ്പുറം ജില്ലയില്‍ പെറ്റു പെരുകി എണ്ണം കൂട്ടിയത് മുസ്ലിങ്ങളുടെ കഴിവെന്ന് അഭിമാനിക്കുന്ന ഇദ്ദേഹത്തെ സുബോധമുള്ള ആരും ഇന്‍ഡ്യന്‍ ജനതയുടെ ഭഗമായി കാണില്ല. ഇന്‍ഡ്യ എന്ന രാജ്യത്തിനു തുരങ്കം വയ്ക്കുന്ന മറ്റ് അനേകം മുസ്ലിങ്ങളുണ്ട്. പാകിസ്ഥാന്റെ കുത്സിതശ്രമങ്ങളെ സഹായിക്കുന്ന അനേകം പേരുണ്ട്. കാഷ്മീരില്‍ പോയി ഇന്‍ഡ്യക്കെതിരെ യുദ്ധം ചെയ്യുന്ന അനേകം മുസ്ലിങ്ങളുണ്ട്. അതില്‍ മലയാളികളുമുണ്ട്. ഇദ്ദേഹവും ആ ഗണത്തില്‍ പെടുന്നു.

Unknown said...

അതങ്ങനെയാണ്...ആദ്യം വരുമ്പോള്‍ സൌമ്യശീലന്‍, വിശാലമനസ്കന്‍..പക്ഷെ എത്ര മൂടി വച്ചാലും 'പച്ച' പുറത്തു കാണും. ഇത് പോലെ എത്ര എണ്ണം..:). ഇദ്ദേഹവും അതില്‍ പെടും. അത്ര തന്നെ...

Kevin C George said...

ഞാന്‍ ശകലം കണക്കു കൂട്ടി നോക്കി. ഏകദേശം ഒരു പണ്ട്രണ്ടു  വര്ഷം ഹജ്ജിനു ഇന്ത്യ കൊടുക്കുന്ന സബ്സിഡി മാത്രമേ ഉള്ളു  ക്യൂരിഒസിട്ടി പ്രോജെക്ടിന്റെ ചെലവു. അല്ലെങ്കില്‍  സ്പെക്ട്രും അഴിമതിയുടെ ഇരുപതില്‍ ഒന്ന് മുതല്‍ മുടക്ക്.  ഇന്ത്യയുടെ പ്രോജെക്റ്റ്‌ ഇതിനേക്കാള്‍ വളരെ ചെലവ് കുറവാണ്.  ഭാരതം സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ ചിലവഴിക്കുന്നത് ആകെ വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രം. 

anushka said...

അന്ധമായ മത വിരോധവും വ്യക്തി വിരോധവും ആണ് താങ്കളുടെ ഈ ബ്ലോഗില്‍ കാണുന്നത്. സന്ദര്‍ഭത്തില്‍ നിന്ന് വരികള് അടര്‍ത്തിയെടുത്ത് തെറ്റായ ധാരണ നല്‍കുന്നത് ശരിയായ പരിപാടിയല്ല. ഞാന്‍ പച്ചയോ അബ്സറിന്റെ ആരാധകനോ അല്ല.

kaalidaasan said...

Firefly,



അബ്സര്‍ ആദ്യ പോസ്റ്റുകളില്‍ ഒരു മുഖം മൂടി അണിഞ്ഞിട്ടുണ്ടായിരുന്നു. പിന്നീടദ്ദേഹം ഇസ്ലാമിന്റെ വക്താവാണെന്ന് വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.

kaalidaasan said...

Unknown,

ശാസ്ത്ര പര്യവേഷണങ്ങളെ അന്ധമായി എതിര്‍ക്കുന്നത് എന്തായാലും നല്ലതല്ല. പണച്ചെലവുണ്ടാകും എന്നു പറഞ്ഞ് ഇതുപോലുള്ളവയെ എതിര്‍ക്കുന്നത് ശാസ്ത്രീയ നിലപാടുമല്ല.

kaalidaasan said...

vrajesh,

ഇസ്ലാമിനെയും മുസ്ലിങ്ങളെയും അന്ധമായി പിന്തുണക്കാനുള്ള താങ്കളുടെ അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. താങ്കളും വേണമെങ്കില്‍ അബ്സറിനോടൊപ്പം ചേര്‍ന്ന് പെറ്റു പെരുക്കുന്നതില്‍ സര്‍വജ്ഞ പീഠം കയറിക്കോളൂ. എന്നിട്ട് ജനന നിയന്ത്രണം നടത്തുന്നവരെ പെറ്റ് പെരുക്കാന്‍ കഴിവില്ലാത്തവര്‍ എന്നാക്ഷേപിച്ചോളൂ.

ഇസ്ലാമിനോടിത്ര പെരുത്തിഷ്ടമാണെങ്കില്‍ താങ്കള്‍ക്കും ആ മതത്തില്‍ ചേര്‍ന്നു കൂടേ? കാഷ്മീരില്‍ പോയി ഇന്‍ഡ്യന്‍ പട്ടാളത്തിനെതിരെ യുദ്ധം ചെയ്താല്‍  ചത്തുപോയാലും ഹൂറിമാരെ കിട്ടും. അങ്ങനെ സ്വാര്‍ഗ്ഗത്തിലും പെറ്റു പെരുക്കാന്‍ ഇഷ്ടം പോലെ അവസരം ഉണ്ടാകും.

മുക്കുവന്‍ said...

ജനസംഖ്യ വര്‍ദ്ധനവു കൊണ്ട് ഇന്‍ഡ്യ വീര്‍പ്പുമുട്ടുമ്പോള്....


is catholic following this rule???

kaalidaasan said...

Mukkuvan,

I think Catholics in Kerala are following this. They do have one or two children.

Jack Rabbit said...

അബ്സര്‍ മൊഹമ്മദിന്റെ ബ്ലോഗ്‌ ഇപ്പോളാണ് കണ്ടത്. മുഴുവന്‍ ഹുസൈന്‍ സാഹിബിന്റെ പൊത്തകം ക്വോട്ട് ചെയ്താണ് പയറ്റു :)

Nishpakshan said...

I was reading absar's posts for some time. First i felt he is very genuine and doesnot have the religeous stuborness. But when i read some of his posts which contains really hardcore islamist views i just stopped reading his blog. I dont like people being blindly supporting anything or anybody including Kaali's support to VS.

Nishpakshan said...

I was reading absar's posts for some time. First i felt he is very genuine and doesnot have the religeous stuborness. But when i read some of his posts which contains really hardcore islamist views i just stopped reading his blog. I dont like people being blindly supporting anything or anybody including Kaali's support to VS.

സന്തോഷ്‌ said...

@ മുക്കുവന്‍

>> is catholic following this rule??? <<

ഞാന്‍ കത്തോലിക്ക ആണ്. ഞങ്ങളുടെ കുടുംബത്തില്‍ അപ്പാപ്പന് (അച്ഛന്റെ അച്ഛന്) എന്റെ അപ്പന്‍ ഉള്‍പ്പെടെ 8 മക്കള്‍ ആയിരുന്നു. എന്നാല്‍ ഈ 8 പേരില്‍ അഞ്ചു പേര്‍ക്ക് രണ്ടു മക്കളും ബാക്കി മൂന്നു പേര്‍ക്ക് മൂന്നു മക്കളും വീതം ആണ് ഉള്ളത്. എന്റെ വീട്ടില്‍ ഞങ്ങള്‍ രണ്ടു മക്കള്‍. അപ്പാപ്പന്റെ പത്തൊന്‍പതു പേരക്കിടാങ്ങളില്‍ ഞാന്‍ ഉള്‍പ്പെടെ പതിനേഴുപേരും വിവാഹിതരാണ്. ഞങ്ങളില്‍ ഒരാള്‍ക്കുപോലും രണ്ടു മക്കളില്‍ കൂടുതല്‍ ഇല്ല. ഞാന്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് ഓരോ മക്കള്‍ ആണ് ഉള്ളത്.

മുക്കുവന്‍ said...

recently heard a news that changanassery diocese is giving money/award for the family which has four+ kids :)