"മതം മനുഷ്യനെ മയക്കുന്ന കറുപ്പ്" ആണെന്ന് കാള്‍ മാര്‍ക്സ് പറഞ്ഞതായി പലരും പ്രചരിപ്പിക്കാറുണ്ട്. പക്ഷെ കേരളത്തിലെ മുസ്ലിങ്ങളിപ്പോള്‍ "മതം ഒരു കോമഡി ഷോ" ആണെന്ന് തെളിയിക്കുന്നു. അതും ഒരു മുടിയേചുറ്റിപ്പറ്റി ആണെന്നത് യതൊരു വിധ അത്ഭുതത്തിനും അവകാശമുള്ളതല്ല. അതിന്റെ കാരണം നിസാര വിഷയങ്ങളെ ഊതി വീര്‍പ്പിച്ച് വലുതാക്കുക എന്നത് ഭൂരിഭാഗം മുസ്ലിങ്ങളുടെയും സ്വഭാവമാണെന്നതും. അദ്ധ്യാപകന്റെ കൈ വെട്ടിയ സംഭവവും, ഇ മെയില്‍ വിവാദവും, അവസാനമായി മുടിയാട്ടവും അത് തെളിയിക്കുന്നു. മുസ്ലിം സമുദായത്തെ ബാധിക്കുന്ന അനേകം വിഷയങ്ങളുള്ളപ്പോള്‍ ഒരു തലമുടിയാണിപ്പോള്‍ മുന്നണിയില്‍. അത് മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റെ തലമുടിയാണെന്നൊരു കൂട്ടര്‍. അല്ല ഏതോ അറബി പ്പെണ്ണിന്റെ തലമുടിയാണെന്ന് മറ്റൊരു കൂട്ടര്‍. കഴിഞ്ഞ കുറെ മാസങ്ങളായി ഇതിനേപ്പറ്റി കേരളം മുഴുവന്‍ ചര്‍ച്ചകളും, പ്രദര്‍ശനങ്ങളും വെല്ലുവിളികളു ഒക്കെയായി രംഗം കൊഴുക്കുന്നു.
മൊഹമ്മദിന്റെ തലമുടി ആണെങ്കില്‍ കത്തില്ല, അതില്‍ ഈച്ച വന്നിരിക്കില്ല, അതിനു നിഴലുണ്ടാകില്ല എന്നൊക്കെയാണ്, മുസ്ലിങ്ങളൊക്കെ വിശ്വസിക്കുന്നത്. ഈ അന്ധവിശ്വാസങ്ങള്‍ അംഗീകരിക്കാത്ത ഒറ്റ മുസ്ലിമുമുണ്ടാകില്ല. കാന്തപുരം മുസല്യാരെ എതിര്‍ക്കുന്നവരുടെ അഭിപ്രായം ഇത് മൊഹമ്മദിന്റെ തലമുടി ആണെന്നതിനു തെളിവില്ല എന്നു മാത്രമണ്. തെളിവുണ്ടായിരുന്നെങ്കില്‍ കാന്തപുരം പള്ളി പണിയുന്നതിനെയോ അതിനകത്തു വച്ച് ഈ മുടിയെ ആരാധിക്കുന്നതിനെയോ അവര്‍ എതിര്‍ക്കില്ലായിരുന്നു. അല്ലാതെ അതേചുറ്റിപറ്റിയുള്ള അന്ധവിശ്വാസങ്ങളോടുള്ള എതിര്‍പ്പല്ല. മൊഹമ്മനെ ചുറ്റിപ്പറ്റി അനേകം അന്ധവിശ്വാസങ്ങളുണ്ട്. അതിലൊന്നിനോടുപോലും ഒരു മുസ്ലിമിനും എതിര്‍പ്പില്ല. മൊഹമ്മദ് ഒറ്റ രാത്രി കൊണ്ട്, മക്കയില്‍ നിന്നും ജെറുസലേമിലെത്തി അവിടെ നിന്നും സ്വര്‍ഗ്ഗത്തിലേക്കു പോയി പലതും അക്ണ്ടു എന്ന അന്ധവിശ്വാസത്തെ ഒറ്റ മുസ്ലിമും എതിര്‍ക്കാറില്ല.
ഈ തലമുടി പ്രശ്നം തെരുവിലേക്ക് വലിച്ചിഴച്ച് ആര്‍ക്കും അഭിപ്രായം പറഞ്ഞു പോകാന്‍ പാകത്തിലാക്കി വച്ചത് മുസ്ലിങ്ങള്‍ തന്നെയാണ്. ഇതിന്റെ പേരില്‍ പൊതു സമ്മേളനം നടത്തിയതും, പൊതു വേദികളില്‍ ചര്‍ച്ച സംഘടിപ്പിച്ചതുമൊക്കെ അവരാണ്. തലമുടിക്ക് നിഴലുണ്ടോ എന്ന പ്രദര്‍ശനം നടത്തിയതും അവരൊക്കെകൂടിയാണ്. ഇതൊരു സാമൂഹ്യ വിഷയമാക്കി വളര്‍ത്തിയെടുത്തപ്പോള്‍ പൊതു രംഗത്തുള്ളവരും അഭിപ്രായം പറഞ്ഞു. സി പി എം സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായം വന്നപ്പോള്‍ കാന്തപുരത്തിന്റെ ഫത്വ വരുന്നു.
തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അധികാരമില്ല. മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ അത് വര്‍ഗീയതയ്ക്കു കാരണമാകും.മതപ്രശ്‌നത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല.
തിരുകേശം അന്ധവിശ്വാസമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. തിരുകേശ വിവാദം മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. തിരുകേശം സംബന്ധിച്ച് ഒരു വിശ്വാസമുണ്ട്. സമുദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്.
കാന്തപുരത്തിന്റെ ഈ വിധ ധാര്‍ഷ്ട്യ പ്രകടനം ഉണ്ടാകാന്‍ കാരണമായി പിണറായി വിജയന്‍ പറഞ്ഞത് ഇതായിരുന്നു.
മുടി ആരുടെതായാലും കത്തിച്ചാല്‍ കത്തുമെന്ന് നമുക്കറിയാം. എന്നാല്‍ , മുടി കത്തില്ലെന്നാണ് ഇപ്പോള്‍ ഒരു കൂട്ടരുടെ അവകാശവാദം. കത്തുമെന്ന് മറ്റൊരു കൂട്ടര്‍ . തര്‍ക്കങ്ങളും വിവാദങ്ങളും ഇത്തരത്തിലാണ് പോകുന്നത്.
കാന്തപുരം ഇതുപോലെ മുടിയഴിച്ചാടാന്‍ എന്താണുണ്ടായതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ആരുടെയെങ്കിലും "തിരുകേശ"ത്തേപ്പറ്റി പിണറായി അഭിപ്രായം പറഞ്ഞതായി എനിക്ക് മനസിലായിട്ടുമില്ല. ഒരു മനുഷ്യന്റെ തലയിലുള്ള തലമുടിയേപ്പറ്റി മാത്രമാണ്, പിണറായി അഭിപ്രായം പറഞ്ഞത്. തലമുടി കത്തിച്ചാല്‍ കത്തുമെന്നത് ആര്‍ക്കുമറിയാവുന്ന സത്യവും. പല തോന്നലുകളോടും മുസ്ലിങ്ങള്‍ പൊതുവെ പ്രതികരിച്ചു കാണാറുണ്ട്. കാന്തപുരവും അത് ചെയ്യുന്നു. കാന്തപുരം കൊണ്ടു വന്നു വച്ചിരിക്കുന്ന മുടിക്കെട്ട് മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റെ ആണെന്നോ അല്ലെന്നോ പിണറായി പറഞ്ഞിട്ടില്ല. അത് മൊഹമ്മദിന്റെ ആയാലും അല്ലെങ്കിലും അത് പിണറായിയോ കേരളത്തെയോ ബാധിക്കില്ല. ആ മുടിക്കെട്ടിന്റെ പേരില്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പൊറാട്ടു നാടകത്തോടു മാത്രമേ പിണറായി പ്രതികരിച്ചുള്ളു. അത് പാടില്ല എന്നാണ്, കാന്തപുരം പ്രവാചകന്റെ ഫത്വ. തനിക്കൊരു മലക്ക് പ്രത്യക്ഷപ്പെട്ടു എന്നും പറഞ്ഞ് പണ്ട് മൊഹമ്മദ് അറേബ്യയില്‍ നടത്തിയ ഉഡായിപ്പും, ഇപ്പോള്‍ കാന്തപുരം നടത്തുന്ന ഉഡായിപ്പും ഒന്നു തന്നെ. രണ്ടും അന്ധ വിശ്വാസങ്ങള്‍. രണ്ടു പേരും സ്വപ്നം കണ്ടു എന്നവകാശപ്പെടുന്നു. ഒരാളുടെ സ്വപ്നം തൊള്ളതൊടാതെ വിഴുങ്ങുന്ന ഒരു വിഭാഗം മുസ്ലിങ്ങള്‍, മറ്റെയാളുടെ സ്വപ്നം തട്ടിപ്പാണെന്നു ശഠിക്കുന്നു.
ഇന്‍ഡ്യ സൌദി അറേബ്യയാണെന്നോ ഇറാനാണെന്നോ ഒക്കെ കാന്തപുരം ഒരു നിമിഷം ചിന്തിച്ചു പോയിരിക്കാം. അവിടങ്ങളിലാണല്ലോ ഇസ്ലാമിനേക്കുറിച്ചും അതിന്റെ പ്രവാചകനേക്കുറിച്ചും അഭിപ്രായം പറയാന്‍ താടി വച്ച സത്വങ്ങള്‍ക്ക് മാത്രം അവകാശമുള്ളത്. പക്ഷെ ഇന്‍ഡ്യ എന്ന ജനാധിപത്യ രാഷ്ട്രത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ ആര്‍ക്കും തങ്ങളുടെ അഭിപ്രായം പറയാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. പിണറായിയും അതെ ചെയ്തുള്ളൂ. അത് പാടില്ല എന്ന കാന്തപുരത്തിന്റെ ധാര്‍ഷ്ട്യം അനുവദിക്കാന്‍ പറ്റില്ല.
ഇതിലെ രസകരമായ വസ്തുത, ഇതു വരെ കാന്തപുരത്തെ ചീത്തവിളിച്ചു നടന്ന പല മുസ്ലിങ്ങളും ഇപ്പോള്‍ പിണറായിയില്‍ വര്‍ഗ്ഗീയത ആരോപിക്കുന്നു. പിണറായി അതിരു വിട്ടു എന്നും പറയുന്നു. അവര്‍ സ്ഥിരമായി അണിയാറുള്ള മുഖം മൂടി എടുത്തു മാറ്റി, വെറും മുസ്ലിമായി അവര്‍ അധപ്പതിക്കുന്നു. ഇവിടത്തെ ഗുണപാഠം ഇതാണ്, ഇരുമ്പു പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്ന്. പിണറായി പറയുന്ന എല്ലാ കാര്യങ്ങളും പറയുവാന്‍ അദ്ദേഹം ഇരിക്കുന്ന സ്ഥാനത്ത് ഇരുന്നു പറയുവാന്‍ നമ്മുടെ രാജ്യത്തെ ഭരണ ഘടന പ്രകാരം അവകാശമുണ്ടോ എന്നാണൊരു തീവ്ര മുസ്ലിം ചോദി ക്കുന്നത്. എന്നു വച്ചാല്‍ ഇസ്ലാമിലെ അടിസ്ഥാനവിശ്വസങ്ങളില്‍ ഒന്നായ മൊഹമ്മദിന്റെ മുടി കത്തില്ല എന്ന അന്ധവിശ്വാസത്തെ ചോദ്യം ചെയ്യാന്‍ പിണറായി വിജയന്, ഇന്‍ഡ്യന്‍ ഭരണഘടന അനുവാദം നല്‍കുന്നില്ല എന്ന്. പുലിയുടെ പുള്ളി പെയിന്റടിച്ചു മറച്ചാലും മാഞ്ഞു പോകില്ല.
ഇതിന് ഒറ്റവാക്കിലുള്ള ഉത്തരം ഉണ്ട് എന്നാണ്. ഇന്‍ഡ്യന്‍ ഭരണഘടന അതിനനുവാദം തരുന്നുണ്ട്. മതത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ഏത് അന്ധവിശ്വാസത്തേപ്പറ്റിയും അഭിപ്രായം പറയാന്‍, ഏതൊരു ഇന്‍ഡ്യന്‍ പൌരനെയും ഇന്‍ഡ്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. മുസ്ലിം പ്രവാചകന്റേതായാലും, തലമുടി കത്തിച്ചാല്‍ കത്തും എന്നു പറഞ്ഞാല്‍ ശിക്ഷിക്കാന്‍ ഇന്‍ഡ്യന്‍ ഭരണഘടനയില്‍ വകുപ്പില്ല. മൊഹമ്മദിന്റെ തലമുടി കത്തിച്ചാല്‍ കത്തില്ല എന്ന അന്ധവിശ്വാസമുള്ളവര്‍ക്ക് അത് ദഹിക്കില്ല. പ്രശ്നം സഹിഷ്ണുതയുടേതാണ്. മൊഹമ്മദിന്റെ തലമുടി കത്തില്ല എന്നത് മുസ്ലിങ്ങളുടെ അന്ധവിശ്വാസം. നിരീശ്വരവാദികള്‍ എല്ലാ അന്ധവിശ്വാസങ്ങളെയും എതിര്‍ക്കുന്നു. പിണറായി വിജയന്‍ ഇതിനെയും എതിര്‍ക്കുന്നു. പിണറായിക്ക് അത് പറയാന്‍ അവകാശമുണ്ടോ എന്ന് ചോദിക്കുന്നവരും കാന്തപുരവും തമ്മില്‍ യാതൊരു വിത്യാസവുമില്ല. തലമുടി മറയ്ക്കന്‍ ഒരു തലേക്കെട്ട് ഉണ്ടെന്നതു മാത്രമാണു വ്യത്യാസം.
പല മാദ്ധ്യമങ്ങളിലൂടെയും കാന്തപുരത്തെ സ്ഥിരമായി ആക്രമിച്ചവരില്‍ പലരുടെയും തനിനിറം പുറത്താക്കാന്‍ പിണറായി വിജയനായി. അതിനദ്ദേഹത്തെ അനുമോദിക്കാതെ വയ്യ. കാന്തപുരത്തെ വിമര്‍ശിച്ചിരുന്ന മറ്റ് ചിലര്‍ ഇപ്പോള്‍ പിണറായിക്ക് സല്യൂട്ടടിക്കുന്നു. പിണറായി വിജയന്‍ പറഞ്ഞത് മുഴുവന്‍ മനസിലാക്കാതെയാണു പലരും ഇതില്‍ പിണറായിയുടെ പക്ഷം ചേരുന്നത്. എല്ലാ തരത്തിലുള്ള അന്ധവിശ്വാസങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. നീണ്ട പ്രസംഗത്തിലെ വളരെ ചെറിയ ഒരു പരാമര്‍ശം മാത്രമായിരുന്നു മുടി വിവാദത്തേപ്പറ്റി പറഞ്ഞതും.
മതവിശ്വാസികളും മത നേതാക്കളും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏത് വിഷയത്തേപ്പറ്റിയും അഭിപ്രായം പറയാന്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെയുള്ള എല്ലാവര്‍ക്കും അവകാശമുണ്ട്. അതിഷ്ടമില്ലെങ്കില്‍ മതനേതാക്കള്‍ പൊതു രംഗത്ത് പ്രവര്‍ത്തിക്കരുത്. തന്റെ വിശ്വാസവുമായി പ്രാര്‍ത്ഥിച്ചുകൊണ്ട് സ്വന്തം സ്ഥാപനത്തില്‍ ഇരിക്കുക. കാന്തപുരമൊക്കെ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ നല്‍കുന്ന സ്വാതന്ത്ര്യവും സൌകര്യവുമുപയോഗിച്ച് അനേകം സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. രാഷ്ട്രീയക്കാര്‍ ചെയ്യുന്ന മിക്ക കാര്യങ്ങളേപ്പറ്റിയും കാന്തപുരം ഉള്‍പ്പടെയുള്ള മത നേതാക്കള്‍ അഭിപ്രായം പറയുന്നു. ഫത്വ ഇറക്കുന്നു. ഇടയലേഖനങ്ങള്‍ ഇറക്കുന്നു.
ഇപ്പോള്‍ കേരളത്തിലെ പ്രധാ ന സംഭവങ്ങളിലൊന്നായ ഇറ്റാലിയന്‍ നാവികരുടെ വെടിവെയ്പ്പു കേസില്‍, കത്തോലിക്കാ സഭയുടെ നേതാവ് കര്‍ദ്ദിനാള്‍ ആലഞ്ചേരി അഭിപ്രായം പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം തെറ്റായി പ്രസിദ്ധികരിച്ചു എന്ന വാദം മുഖവിലക്കെടുത്താലും, അദ്ദേഹം അഭിപ്രായം പറഞ്ഞു. അതൊരു രാഷ്ട്രീയ നിയമ വിഷയമായിട്ടും അഭിപ്രായം പറഞ്ഞു. അത് പാടില്ല എന്ന് ഒരു രാഷ്ട്രീയക്കാരനും നിര്‍ബന്ധം പിടിക്കുന്നില്ല. അത് സ്വീകാര്യമാണോ അല്ലയോ എന്നതൊക്കെ വേറെ വിഷയം.
എല്ലാവര്‍ക്കും അവരുടെതായ അഭിപ്രായങ്ങള്‍ ഉണ്ടാകണം. ഒരു സ്വതന്ത്ര സമൂഹത്തില്‍ അതൊക്കെ സാധാരണമാണ്. ഇസ്ലാം പോലുള്ള അടഞ്ഞ ഗുഹകളില്‍ അതുണ്ടാകില്ലായിരിക്കാം.
ഈ കാന്തപുരം ഹിന്ദു ദൈവമായ ഗണപതിയേക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇതാണ്. കാന്തപുരവും മറ്റൊരു മുസല്യാരും നടത്തുന്ന ചക്കളത്തിപ്പോരാട്ടത്തിലെ സംസാരം ഇങ്ങനെ.
http://www.youtube.com/watch?v=5Ezt4r0Hw9U
ചില ഫോട്ടോയിലൊക്കെ കാണാറുണ്ട് ചില സാധനങ്ങള്. രണ്ടു കയ്യും, കയ്യിമ്മേല്‍ നിന്ന് വേറൊരു കയ്യും, മൂക്കിന്റെ അറ്റത്തു നിന്നു പാലം ഇങ്ങനെ. ഇങ്ങനത്തെയൊക്കെ കാണുന്നതുപോലെ. അതുപോലെയാണ്, ഈ രണ്ടു കയ്യും, അള്ളാക്കു രണ്ടു കയ്യും വലതുഭാഗത്താണെന്ന്.
മറ്റേ മുസല്യാര്‍ വിശദീകരിക്കുന്നു.
എന്നിട്ട് അദ്ദേഹം ഉദാഹരിക്കുകയാണ്. നമ്മുടെ നാട്ടില്‍ ഒരുപാടാളുകളുണ്ടല്ലോ. അവരാരാധിക്കുന്ന പല കയ്യുള്ള പിന്നെ മൂക്കിങ്ങനെ നീണ്ട, അങ്ങനെ ഒരു പ്രത്യേക കോലത്തിലുള്ള, ഒരു പ്രത്യേക രൂപമുള്ള,ഒരാളാണ്, മുജാഹിദുകള്‍ വിശ്വസിക്കുന്ന അള്ളാ.
അനുയായികളോട് ഇന്ന ആള്‍ക്ക് വോട്ടു ചെയ്യണമെന്നും, വോട്ടെടുപ്പു കഴിഞ്ഞാല്‍ ഇന്ന ആള്‍ക്കാണു ഞങ്ങള്‍ വോട്ടു ചെയ്തതെന്നും പറഞ്ഞ്, രാഷ്ട്രീയത്തില്‍ ഇടപെടുന്നു, കാന്തപുരം. ഹിന്ദു ദൈവമായ ഗണപതിയെ അധിക്ഷേപിക്കുന്നു. ഇതിന്റെയൊന്നും പേരില്‍ ഇതു വരെ ആരും പ്രതിക്ഷേധിച്ചിട്ടില്ല. എന്നിട്ടും പിണറായി വിജയന്‍ അരുടെ ആയാലും തലമുടി കത്തുമെന്ന് പറഞ്ഞപ്പോള്‍, കാന്തപുരത്തിന്റെ നിയന്ത്രണം വിടുന്നു. മതവിഷയത്തേപ്പറ്റി മുസ്ലിങ്ങളല്ലാത്തവര്‍ അഭിപ്രായം പറയുവാന്‍ പാടില്ല എന്നു ശഠിക്കുന്നു. ഈ ധാര്‍ഷ്ട്യം ഏതായാലും കേരളത്തിലെ പ്രബുദ്ധരായ ജനത അനുവദിച്ച് തരില്ല.
കാന്തപുരം ഏത് തലമുടി കെട്ടിപ്പിടിച്ചിരുന്നാലോ, അത് മുസ്ലിം പ്രവാചകന്റെ ആണെന്നു പറഞ്ഞാലോ, അതിനു വേണ്ടി ഒരു പള്ളി പണുതാലോ പിണറായിക്കോ മറ്റാര്‍ക്കെങ്കിലുമോ പ്രശ്നമുണ്ടാകില്ല. പക്ഷെ ആ തലമുടി കത്തില്ല എന്നും കത്തുമെന്നും പറഞ്ഞ് രണ്ടു വിഭാഗങ്ങള്‍ പൊതു വേദികളില്‍ ശണ്ഠകൂടുമ്പോള്‍, സുബോധമുള്ള ആരായാലും പ്രതികരിക്കും. അതു വേണ്ടെങ്കില്‍ ഇതുപോലുള്ള പൊറാട്ടു നാടകങ്ങള്‍ ആടാതിരിക്കുക.
അന്ധവിശ്വാസങ്ങള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കും, മതങ്ങളുടെ കൊള്ളരുതായ്മകള്‍ക്കും എതിരെ ശക്തമായി നിലകൊള്ളേണ്ട പ്രസ്ഥാനമാണ്, സി പി എം. പക്ഷെ കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടായി ഇതുപോലെയുള്ള നിലപാടുകള്‍ ആ പ്രസ്ഥാനത്തില്‍ നിന്നും അന്യമാകുകയും ചെയ്തു. ഒറ്റപ്പെട്ട ചില അഭിപ്രായപ്രകടനങ്ങളുണ്ടായതും ചില ആള്‍ദൈവങ്ങള്‍ക്കെതിരെ നീക്കമുണ്ടായതും മറക്കുന്നില്ല. എന്‍ ഡി എഫ് പോലുള്ള തീവ്രവാദ സംഘടനകളുടെ തനി നിറം വി എസ് വ്യക്തമാക്കിയിരുന്നു. സന്തോഷ് മാധവന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടന്ന നീക്കം പാര്‍ട്ടി തന്നെ പരാജയപ്പെടുത്തുകയാണുണ്ടായത്.
പിണറായി വിജയന്‍ ആ പാര്‍ട്ടിയുടെ സെക്രട്ടറി ആയതുമുതല്‍ ഇസ്ലാം മത വിഭാഗത്തിലെ ചിലരോട് സന്ധി ചെയ്തും സമരസപ്പെട്ടും തെരഞ്ഞെടുപ്പ് ലാഭത്തിനായി ഒരു പ്രത്യക്ഷ നിലപാടെടുത്തു. അതിലെ പ്രധാന നേതാക്കളായിരുന്നു കാന്തപുരവും മദനിയും. ഇപ്പോള്‍ മുസ്ലിം ലീഗ് വേദികളില്‍ പ്രത്യക്ഷപ്പെടുന്ന ഫാരീസ് അബൂബേക്കറിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിസന്ധി ഉണ്ടായതാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ തീവ്രവാദ ബന്ധം കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കുന്നതായി പറഞ്ഞു കേള്‍ക്കുന്നു.
ഇക്കാലങ്ങളില്‍ പാര്‍ട്ടി ഏതെങ്കിലും ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയുണ്ടായില്ല. ഇതുപോലുള്ള വിഷയങ്ങളില്‍ പ്രതികരിക്കേണ്ട എസ് എഫ് ഐയും ഡി വൈ എഫ് ഐയും വരെ മുരടിക്കുന്നതാണ്, കേരളം കണ്ടത്. കള്ളക്കരച്ചിലും ക്യാപിറ്റല്‍ പണീഷ്മെന്റുമൊക്കെയാണവര്‍ക്കിപ്പോള്‍ പഥ്യം. ഇവരേക്കാളൊക്കെ ചുറുചുറുക്കോടെ ജനകീയ വിഷയങ്ങളില്‍ എണ്‍പതുകളില്‍ എത്തിയ വി എസ് പങ്കെടുക്കുന്നതാണ്, അത്ഭുതത്തോടെ കേരളം കണ്ടത്.
കഴിഞ്ഞ പാര്‍ട്ടി സമ്മേളനം കഴിഞ്ഞപ്പോഴേക്കും പിണറായി വിജയനില്‍ ഗുണപരമായ മാറ്റങ്ങള്‍ കാണുന്നു. ചിരിച്ചു കൊണ്ട് പത്രക്കാരെ നേരിടുന്നു. കമ്യൂണിസ്റ്റുകാരനില്‍ നിന്നും വരേണ്ട ശക്തമായ അഭിപ്രായ പ്രകടനങ്ങള്‍ വരുന്നു. പാര്‍ട്ടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വളരേണ്ടത് കാന്തപുരവും മദനിയുമായി ഉള്ള ചങ്ങാത്തത്തിലൂടെ അല്ല. ഇതുപോലെ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടാണ്. ഇത് ഏതായാലും സ്വാഗതാര്‍ഹമായ നിലപാടുമാറ്റമാണ്.