Tuesday, 8 November 2011

ശുംഭനും കാമ ഭ്രാന്തനും 




തലമുതിര്‍ന്ന സി പി എം നേതാവ്,എം വി ജയരാജനെ  ജഡ്ജി ഏമാന്‍മാരെ ശുംഭന്‍ എന്ന പദപ്രയോഗത്തിലൂടെ അധിക്ഷേപിച്ചു എന്നതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിനു ശിക്ഷിച്ച് ജയിലിലേക്കയച്ചു. ശുംഭന്‍ എന്ന പദപ്രയോഗത്തോട് യോജിക്കുന്നില്ല എങ്കിലും,  അപ്പീലിനു പോലും സാവകാശം നല്‍കാത്ത തരത്തിലുള്ള ഗുരുതരമായ കുറ്റമാണോ ജയരാജന്‍ ചെയ്തത്?

ശിക്ഷിക്കപ്പെട്ടത് സി പി എം നേതാവായതുകൊണ്ട്, അറിയപ്പെടുന്ന സി പി എം വിരോധിയായ വള്ളിക്കുന്നും സംഘവുമതാഘോഷിക്കുന്നു.


വള്ളിക്കുന്ന് എഴുതുന്നു.

>>>>ശുംഭന്‍ എന്ന് വിളിച്ചത് തെറ്റായിപ്പോയി, ഖേദിക്കുന്നു  എന്ന ഒരൊറ്റ വാചകം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നമാണ് പൂജപ്പുരയില്‍ ഉണ്ട തിന്നേണ്ട അവസ്ഥയിലേക്ക് ജയരാജനെ എത്തിച്ചത്<<<<. 

ഇത് വാസ്തവവിരുദ്ധമായ പ്രസ്താവനയാണ്. വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ പറഞ്ഞത് ഇതായിരുന്നു.

>>>>>എന്നാല്‍ തെറ്റുകള്‍ സ്വയം തിരിച്ചറിഞ്ഞു പ്രതി യഥാസമയം ഖേദപ്രകടനം നടത്തിയിരുന്നെങ്കില്‍ പോലും ഒഴിവാക്കാന്‍ കഴിയുന്ന കേസാണിതെന്നു കരുതുന്നില്ല.<<<<< 

അപ്പോള്‍ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും  ഈ മഹാന്‍മാര്‍ ജയരാജനെ ശിക്ഷിക്കുമായിരുന്നു. എന്നു വച്ചാല്‍ പ്രകടമായ വൈര നിര്യാതനം ഈ നീക്കത്തിനു പിന്നിലുണ്ടായിരുന്നു എന്നാണ്.

ഇതിനു മുന്നേ പാലൊളി മുഹമ്മദുകുട്ടിയുടെ കോടതിയലക്ഷ്യക്കേസിലും സംഭവിച്ചത് ഇതേ വൈര നിര്യാതനമായിരുന്നു. അദ്ദേഹം കോടതിയോട് മാപ്പപേക്ഷിച്ചപ്പോള്‍ അതു പോര,  പൊതു ജനങ്ങളോട് മാപ്പപേക്ഷിക്കണം എന്ന് ഈ മഹാന്‍മാര്‍ നിര്‍ബന്ധം പിടിച്ചു. കേസ് സുപ്രീം കോടതിയില്‍ ചെന്നപ്പോള്‍ അതുപോലെ ഒരു പൊറാട്ടു നാടകം ആടേണ്ട എന്നാണ്‌ ഇവരേക്കാള്‍ വിവരമുള്ള അവിടത്തെ ജഡ്ജിമാര്‍ വിധിച്ചത്. 

ജയരാജനെ ശിക്ഷിച്ചത് ബാലന്‍ പിള്ളയുടേതു പോലെ, ഖജനാവ് കൊള്ളയടിച്ച കേസിലോ, കുഞ്ഞാലിക്കുട്ടിയുടേതു പോലെ, പെണ്‍വാണിഭക്കേസിലോ അല്ല. പാതയോരത്ത് പൊതുയോഗം കൂടുന്നതു നിരോധിച്ച കോടതി വിധിയെ വിമര്‍ശിച്ചതിന്റെ പേരിലാണ്. ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍  പാതയോരത്തു പൊതുയോഗം കൂടുന്നത് ശിക്ഷിക്കപ്പെടേണ്ട കുറ്റമൊന്നുമല്ല. 



മനുഷ്യാവകാശങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന അമേരിക്കയിലെ  സാമ്പത്തിക സിരാകേന്ദ്രമായ Wall Street ആണ്, അവിടത്തെ പ്രഷോഭകര്‍ ഇപ്പോള്‍ കയ്യേറി ഇരിക്കുന്നത്. Occupy Wall Street എന്ന മുദ്രാവാക്യം മുഴക്കിയാണവര്‍ കയ്യേറ്റം തുടരുന്നതും. അമേരിക്കയില്‍ മാത്രമല്ല, പടിഞ്ഞാറന്‍ നാടുകളില്‍ മിക്കതിലും ഇതുപോലെയുള്ള കയ്യേറ്റങ്ങള്‍ നടക്കുന്നു. കേരള ഹൈക്കോടതിയിലെപ്പോലെയുള്ള "മാരാരാശ്രീ മാന്യ മഹോദയ ജഡ്ജി അങ്ങത്ത"കളാണമേരിക്കയിലെങ്കില്‍  ഈ കയ്യേറ്റക്കാരെ തൂക്കിക്കൊല്ലാന്‍ വിധിച്ചേനെ.

ജയരാജന്‍ അഴിമതി കേസിലോ സ്ത്രീപീഡനകേസിലോ അല്ല ജയലില്‍ പോയിരിക്കുന്നത്. ജനാധിപത്യ സമൂഹത്തില്‍ ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ്. അദ്ദേഹമുപയോഗിച്ച വാക്കുകളോട് യോജിപ്പില്ലെങ്കിലും അദ്ദേഹത്തിനു നല്‍കിയ ശിക്ഷ കൂടുതലായിപ്പോയി.

പാതയോരത്തെ പൊതു യോഗങ്ങളല്ല കേരളത്തിലെ  ജനങ്ങളുടെ സ്വൈര്യ ജീവിതമിന്ന് തകര്‍ക്കുന്നത്. പാതയോരം വരെ  കയ്യേറി ഓടുന്ന വഹനങ്ങളാണ്. യാതൊരു നിയന്ത്രണവുമില്ലാതെ ഓടിച്ച് മനുഷ്യരെ കൊല്ലുന്ന വാഹനങ്ങളാണ്. ജനങ്ങളുടെ ജീവിതം അപകടത്തിലാക്കുന്ന ഇതുപോലെയുള്ള സാമൂഹ്യ വിപത്തുകള്‍ക്കെതിരെ സ്വമേധയാ കേസുടുക്കാതെ ,ഒരു ശുംഭന്‍ പ്രയോഗത്തിനു പിന്നാലെ പോയ ഇവരല്ലേ യഥാര്‍ത്ഥ ശുംഭന്‍മാര്‍?


ജയരാജനെ വിമര്‍ശിക്കുന്ന കൂടെ  മന്ത്രി ഗണേഷ് കുമാറിനെ പുകഴ്ത്താനും വളിക്കുന്നു മറന്നില്ല.

>>>അണികളുടെ കയ്യടിയില്‍ ആവേശം കയറി വി എസ്സിനെ പുലഭ്യം പറഞ്ഞ ഗണേഷ് കുമാര്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറായ സംഭവം ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. അത്തരമൊരു മാപ്പുപറച്ചില്‍ കൊണ്ട് ഒരു നേതാവിന്റെയും ഇമേജ് ഇടിയില്ല.മറിച്ച് അത് വര്‍ധിക്കുകയാണ് ചെയ്യുക.<<<<

കേരളം മുഴുവന്‍ ആദരിക്കുന്ന 87 വയസായ ഒരു വയോധികനെ കാമഭ്രാന്തന്‍ എന്നും  ഞരമ്പുരോഗി എന്നുമൊക്കെ വിളിച്ചിട്ട്, മാപ്പു പറയുന്നത് മഹത്തായ കാര്യമെന്നു പറയുന്ന വള്ളിക്കുന്നിന്റെ തല പരിശോധിക്കേണ്ടതാണ്.

വള്ളിക്കുന്ന് തുടരുന്നു.

ഇനി മുതല്‍ ജയരാജന്‍ 'ശുംഭന്‍ ജയരാജന്‍ ' എന്ന പേരിലായിരിക്കും അറിയപ്പെടുക. ഈ വിവാദത്തിന്റെ ഒരു ലോങ്ങ്‌ ടേം എഫ്ഫക്റ്റ്‌ അതായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത് :)

ഒരാള്‍ പ്രയോഗിക്കുന്ന ഒരു പേര്, വട്ടപ്പേരാകുനു എങ്കില്‍ ഗണേഷ് കുമാറിനും നല്ല ഒരു വട്ടപ്പേരിടാം. അതും യോജിക്കുന്ന ഒരു വട്ടപ്പേര്. അദ്ദേഹത്തിനെ കാമ ഭ്രാന്തന്‍ ഗണേഷ് കുമാര്‍ എന്നു വിളിക്കാം.  K B Ganesh  Kumar എന്നതിന്റെ  expansion,  Kaama Bhraanthan Gaesh kumaar എന്ന്  എല്ലാ വിധത്തിലും യോജിക്കുകയും ചെയ്യും. കാമഭ്രാന്തിളകിയപ്പോള്‍  പലയിടത്തും വച്ച് പൊതു ജനം കൈകാര്യം ചെയ്തതൊക്കെ ഈ പേരിനദ്ദേഹത്തെ തികച്ചും അര്‍ഹനാക്കുന്നു.  യാമിനി തങ്കച്ചി വനിതാ കമ്മീഷനിലും കുടുംബ കോടതിയിലും നല്‍കിയ പരാതികള്‍ അധിക യോഗ്യതയായുമെടുക്കാം.


ഗണേഷിന്റെ അച്ഛന്‍ ബാലന്‍ പിള്ളയെ കേരള ഖജനാവു കട്ടുമുടിച്ചതിന്റെ പേരില്‍, വിചാരണ കോടതി അഞ്ചു വര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.  പക്ഷെ കേരള ഹൈക്കോടതിയിലെ  "മാരാരാശ്രീ മാന്യ മഹോദയ ജഡിജി പുംഗവന്‍മാര്‍" പിള്ളയെ തെളിവില്ല എന്നും പറഞ്ഞ് വെറുതെ വിട്ടു. പിള്ളയുടെ പാര്‍ട്ടി കേരളം ഭരിച്ചിരുന്നതുകൊണ്ട്, അന്നത്തെ സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. പിന്നീട് വി എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ വ്യക്തിപരമായി അപ്പീല്‍ കൊടുത്തു. കേസു പരിശോധിച്ച അവിടത്തെ കഴിവുള്ള ജഡ്ജിമാര്‍ വിചാരണകോടതിയുടെ കണ്ടെത്തലുകള്‍ ശരി വയ്ക്കുകയാണുണ്ടായത്. എന്നു വച്ചാല്‍ കേരള ഹൈക്കോടതിയിലെ മഹാന്‍മാരുടെ കണ്ടെത്തലുകള്‍, ശുംഭത്തരം ആയിരുന്നു എന്നാണ്.

ശുംഭത്തരം കാണിക്കുന്നവരെ ശുംഭന്‍മാര്‍ എന്നു വിളിച്ചത് അപ്പീലിനു പോലും സാവകാശം നല്‍കാത്ത അത്ര വലിയ അപരാധമായി കാണേണ്ടതുണ്ടോ?



21 comments:

kaalidaasan said...

ശുംഭത്തരം കാണിക്കുന്നവരെ ശുംഭന്‍മാര്‍ എന്നു വിളിച്ചത് അപ്പീലിനു പോലും സാവകാശം നല്‍കാത്ത അത്ര വലിയ അപരാധമായി കാണേണ്ടതുണ്ടോ?

സുബിന്‍ പി റ്റി said...

ജഡ്ജിമാര്‍ കൈക്കൂലിക്കാരാണെന്ന് പൊതു വേദിയില്‍ പ്രസങ്ങിച്ച സുധാകരന്‍ സാറിനെതിരെ കേസുമില്ല കോപ്പുമില്ല. ജനങ്ങള്‍ക്ക്‌ വേണ്ടി ശബ്ദിച്ച, ഒരു വിധിയെ ജനപക്ഷത് നിന്ന് വിമര്‍ശിച്ച ജയരാജന് പൊതുമുതല്‍ കട്ടുമുടിച്ച് ജയിലില്‍ ചെന്ന് സുഖ ജീവിതം നയിച്ച്‌ കാല്‍ ഭാഗം പോലും ശിക്ഷ അനുഭവിക്കാതെ തിരിച്ചു വന്ന ഒരാളുടെ അതെ മുറി. ഇത് ജഡീഷ്യറിയില്‍ ജനങ്ങളുടെ വിശ്വാസം കൂട്ടുകയെ ഉള്ളു എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരി വരുന്നു.

സുബിന്‍ പി റ്റി said...

എന്നിട്ട് അതെ പിള്ളക്ക് സ്വീകരണം കൊടുക്കാന്‍ പോയവര്‍ ഇപ്പോള്‍ അണികള്‍ ജയരാജന് പിന്തുണ നല്‍കിയപ്പോള്‍ അതിനെ വലിയ ആഭാസം എന്നാ നിലയില്‍ വിമര്‍ശിക്കുകയും ചെയ്യുന്നു. ചെലപ്പോ സുപ്രീം കോടതി ജഡ്ജിമാരെ നേരിട്ട് വിമര്‍ശിച്ചാല്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പ്രശ്നമൊന്നും കാണില്ലായിരിക്കും.

വിദൂഷകന്‍ said...

കോടതിക്ക് പൌരനെ പുഴുവെന്നോ കൃമിയെന്നോ ഒക്കെ വിളിക്കാമായിരിക്കും. പൌര അലക്ഷ്യമോ കൃമി അലക്ഷ്യമോ ആക്കി കേസ്സെടുക്കാന്‍ വകുപ്പില്ലല്ലോ...

മലമൂട്ടില്‍ മത്തായി said...

"Occupy Wall Street" or its many clones in the USA does not protest in any of the streets. They mainly occupy the near by parks. They do not cause issues with traffic.

Even then, the voices of protest can be heard. I guess that is the main point when the courts banned political meetings on the way side. You do not have to block the traffic on the main roads to bring the message to the people.

About the "Kama Bhranthan" call - VS has indeed moved the courts. So let us wait for the verdict, even if it comes a decade later from now.

ബിജു ചന്ദ്രന്‍ said...

അപ്പീല്‍ പോകാന്‍ പോലും സമയം കൊടുക്കാതെ തൂക്കി എടുത്തു ജയിലിലടച്ചു . തൂക്കി കൊല്ലാന്‍ വകുപ്പില്ലാത്തത് ഭാഗ്യം. കോടതി അലക്ഷ്യ നിയമത്തിന്റെ ദുരുപയോഗം എന്നെ പറയാനാവൂ.
വള്ളിക്കുന്നിന്റെ അര്‍മ്മാദിക്കല്‍ വായിച്ചു. :-)

സത്യാന്വേഷി said...

ജയരാജനെതിരായ ശിക്ഷ തികച്ചും അനുചിതവും അദ്ദേഹത്തിന് അപ്പീലിനുള്ള അവകാശം നിഷേധിച്ചത് അതിനേക്കാള്‍ തെറ്റുമായിപ്പോയി.
ടെലിവിഷന് ചാനലുകള് വന്നതിനുശേഷം നേതാക്കന്മാര്(വിശേഷിച്ച് ഓബീസീകളും ദലിതരുമായ ജനനേതാക്കള്) സംസാരിക്കുമ്പോള് മിതത്വം പാലിക്കേണ്ടത് വളരെ കൂടിയിരിക്കയാണ്. ജയരാജന്‍ ഉന്നയിച്ച കോടതിവിധിയെക്കുറിച്ച് ജനാധിപത്യബോധമുള്ള ഏതു പൌരനും വിമര്ശനമേ ഉണ്ടാകൂ. ആവേശത്തള്ളലില്‍ ജയരാജന്‍ ഒരു പൊതുയോഗത്തില്‍ പറഞ്ഞ വാക്കുകളില്‍ പിടിച്ച് കോടതിയലകഷ്യ നിയമം പ്രയോഗിക്കാന്‍ ശ്രമിച്ച കോടതിയാണ് വാസ്തവത്തില്‍ ഇവിടെ ചെറുതായിരിക്കുന്നത്.

പ്രസക്തവും പ്രധാനവുമാണ് ഈ പോസ്റ്റ്.

kaalidaasan said...

<<<<ജഡ്ജിമാര്‍ കൈക്കൂലിക്കാരാണെന്ന് പൊതു വേദിയില്‍ പ്രസങ്ങിച്ച സുധാകരന്‍ സാറിനെതിരെ കേസുമില്ല കോപ്പുമില്ല. <<<<<

സുബിന്‍,

കൈക്കൂലി വാങ്ങുന്നത് ഒരു പക്ഷെ സത്യമായിരിക്കാം. അതു പറഞ്ഞ സുധാകരനെതിരെ കേസെടുത്തല്‍ സത്യം പുറത്തു വരും. പല ശുംഭന്‍മാര്‍ക്കും തലയില്‍ മുണ്ടിട്ട് നടക്കേണ്ടിയും വന്നേക്കാം. ആ പേടിയുള്ളതുകൊണ്ട് കേസെടുത്തില്ല.

kaalidaasan said...

വിദൂക്ഷകന്‍,

തങ്ങളെ ശുംഭന്‍ എന്നു വിളിച്ച ജയരാജനെ അവര്‍ ജയിലടച്ചു. ജയരാജനെ പുഴു എന്നു വിളിച്ച ഈ മഹാന്‍മാരെ എവിടേക്കയക്കണം?

ഇവരേക്കൂടി പരിധിയില്‍ ഉള്‍പ്പെടുത്തിയ ഒരു ലോക് പാല്‍ ഇന്നത്തെ ആവശ്യമാണ്. പൊതു ജനങ്ങളെ പുഴു എന്നു വിളിക്കുന്ന ജഡ്ജിമാരെ ഒരു ദിവസമെങ്കിലും ജയിലില്‍ അടക്കേണ്ടതാണ്.

kaalidaasan said...

Malamoottil,
See this video and read the news. Students in London completely blocks the roads in a protest march.

http://www.bbc.co.uk/news/education-15646709

The occupy London protesters occupied a public place, The St Paul’s Cathedral and desecrated it.

http://www.dailymail.co.uk/news/article-2058172/St-Pauls-staff-having-clean-human-waste-INSIDE-cathedral-protestors-use-latrine.html

kaalidaasan said...

ബിജു,

അപ്പീല്‍ പോകാന്‍ സാവകാശം കൊടുത്തില്ല എന്നത് തെളിയിക്കുന്നത്, ഈ ജഡ്ജിമാര്‍ വൈര നിര്യാതനത്തോടെ ഇതില്‍ ഇടപെട്ടു എന്നു തന്നെയാണ്.

kaalidaasan said...

സത്യാന്വേഷി,

അഭിപ്രായങ്ങള്‍ക്ക് നന്ദി.

സത്യാന്വേഷി said...

രാജീവ് ശങ്കരന്‍ പറയുന്നു: "ഭരണ, നീതി നിര്‍വഹണ സംവിധാനങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ ന്യായമായ ആവശ്യങ്ങളുന്നയിക്കാന്‍ അവകാശം ലഭിക്കാത്ത കോടിക്കണക്കായ ആളുകള്‍ തെരുവിനെ ആശ്രയിക്കുക എന്നത് സ്വാഭാവികമാണ്. അതിനുള്ള അവകാശം പോലും നിഷേധിക്കുന്ന കോടതികള്‍ ആരുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന ചോദ്യം ഉയരും. അത്തരം ചോദ്യങ്ങളെ സഹിഷ്ണുതയോടെ നേരിടാനും മുന്നിലുയരുന്ന ഉത്തരങ്ങള്‍ ചോദ്യകര്‍ത്താക്കളുടെ ഭാഗത്തെ ന്യായീകരിക്കുന്നതാണെങ്കില്‍ സ്വയം തിരുത്താനും തയ്യാറാകുക എന്നതാണ് ഉന്നതമായ നീതി ബോധത്തിന്റെ ലക്ഷണം"'അന്തസ്സി'ന്റെ വീണ്ടെടുപ്പ്

മുക്കുവന്‍ said...

yes, in london it is not every day. but in kerala at least once a week problem. so I can not agree with you.

any blockage in public road for festival/meeting should be banned. there shouldn't be any exclusion :)

Jayarajan, എരന്നു വാങ്ങിയതല്ലേ, ഇത്? കുറച്ച് അണികളുണ്ടേല്‍ എന്തും വിളിച്ച് പറയാം എന്ന് തോന്നിയാല്‍ ഇങ്ങിനിരിക്കും...

ഒരു ചൈനക്കാരന്‍ പറഞ്ഞതിവിടെ സൂചിപ്പിക്കുന്നു. ചൈനയില്‍ ഏതൊരു സ്ഥലവും ഗവര്‍മെന്റിനു ഏറ്റെടുക്കാം. അതിനു ന്യായവില എന്ന ഒരു പരിപാടി ഇല്ലാ.. ഒരു തുക കൊടുക്കും... ഇഷ്ടപ്പെട്ടില്ലേല്‍ മിണ്ടാതിരിക്കാം.. മിണ്ടിപ്പോയാ‍ാല്‍ ജയിലില്‍ കിടക്കാം .. ഈ സ്ഥലം ഏതേലും പാര്‍ട്ടി പിന്തുണയുള്ള പ്രൊപ്പര്‍ട്ടി ഡെവലപ്പേര്‍സിനു കൊടുക്കും. കൊടുക്കുന്നവനും വാങ്ങുന്നവനും കൊള്ളലാഭം.. ഇന്ന് ചൈനയിലുള്ള ഏറ്റവും വലിയ ബില്ല്യനയേര്‍സ് ലിസ്റ്റ് നോക്കൂ.. അപ്പോളറിയാം സത്യാവസ്ഥ..

ഇടതുപക്ഷം സ്വപ്നം കാണുന്നതും അതേ കേരളമാണണ്ണാ‍ാ‍ാ‍ാ‍ാ...

kaalidaasan said...

>>>>yes, in london it is not every day. but in kerala at least once a week problem. so I can not agree with you.

any blockage in public road for festival/meeting should be banned. there shouldn't be any exclusion :)
>>>>

മുക്കുവന്‍,

ഒരു ദിവസമായാലും ലണ്ടണില്‍ റോഡ് മുഴുവനും ബ്ളോക്ക് ചെയ്ത പ്രകടനം നടന്നു. ഇപ്പോള്‍ മുതലാളിത്തലോകത്ത് പലയിടത്തുമത് നടക്കുന്നു. ജനങ്ങളുടെ ശബ്ദം അധികാരികള്‍ കേള്‍ക്കാതെ വരുമ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങി അതറിയിക്കും. കൂടെക്കൂടെ നീതി നിഷേധമുണ്ടാകുന്ന ഇന്‍ഡ്യയില്‍ കൂടെക്കൂടെ ഇറങ്ങേണ്ടീ വരും.

ഇവിടെ സത്യാന്വേഷി ലിങ്ക് നല്‍കിയ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് അതിലും ഗുരുതരമായ കാര്യമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 40% വിലവര്‍ദ്ധന പെട്രോളിനുണ്ടായി. കോടതി പരസ്യമായി അഭിപ്രായപ്പെട്ടത് ജനങ്ങളോട് അതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നാണ്. ഒരേ കോടതിയിലെ രണ്ട് ജഡ്ജിമാര്‍  വിപരീത അഭിപ്രായം പുറപ്പെടുവിക്കുന്നു.

അമേരിക്കയില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍  ഹാജരാക്കിയപ്പോള്‍ കോടതി അവരെ വെറുതെ വിട്ടു. പ്രതിഷേധിക്കാനുള്ള അവകാശത്തെ അവിടത്തെ കോടതികള്‍ അംഗീകരിക്കുന്നു.

kaalidaasan said...

>>>>Jayarajan, എരന്നു വാങ്ങിയതല്ലേ, ഇത്? കുറച്ച് അണികളുണ്ടേല്‍ എന്തും വിളിച്ച് പറയാം എന്ന് തോന്നിയാല്‍ ഇങ്ങിനിരിക്കും...>>>>

മുക്കുവന്‍,

ജയരാജന്‍ ഇരന്നു വാങ്ങിയതണെന്നത് താങ്കളുടെ വ്യാഖ്യാനം. കോടതികളുടെ ഫാസിസ്റ്റ് നിലപാടിനെ വിമര്‍ശിച്ചതില്‍ യാതൊരു തെറ്റുമില്ല. ജഡ്ജിമാരെ ശുംഭന്‍ എന്നു വിളിച്ചതിനാണദ്ദേഹത്തെ ജയിലിലടച്ചത്. നിയമം വ്യാഖ്യാനിക്കാന്‍ ആ ജഡ്ജിമാര്‍ക്ക് അറിയില്ല എന്നവര്‍ തെളിയിച്ചു. കോടതിയലക്ഷ്യത്തിനുള്ള പരമാവധി ശിക്ഷ 6 മസം വെറും തടവാണെനിരിക്കെ, 6 മാസം കഠിനതടവിനാണവര്‍ ആദ്യം വിധിച്ചത്. ഹൈക്കോടതി രെജിസ്റ്റ്രാര്‍ ആണാ പിശക് ചൂണ്ടിക്കാണിച്ചത്. അപ്പോള്‍ ശിക്ഷ 6 മാസം വെറും തടവാക്കി കുറച്ചു. എന്തു ശിക്ഷയാണു നല്‍കേണ്ടതെന്നു പോലും അറിയില്ലാത്ത വെറും ശുംഭന്‍മാര്‍ ആണവരെന്ന് സ്വയം തെളിയിച്ചു.

ഈ ശുംഭന്‍മാരെ, ശുംഭന്‍മാര്‍ എന്നു വിളിച്ചതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.

kaalidaasan said...

>>>>ഇടതുപക്ഷം സ്വപ്നം കാണുന്നതും അതേ കേരളമാണണ്ണാ‍ാ‍ാ‍ാ‍ാ...>>>>

മുക്കുവന്‍,

ഇടതുപക്ഷം സ്വപ്നം കാണുന്നത് ചൈനയൊന്നുമല്ല. അതൊക്കെ താങ്കളുടെ തോന്നലുകളാണ്. ഇന്‍ഡ്യന്‍ ഭരണഘടനക്ക് കീഴ്പെട്ടാണ്, ഇടതുപക്ഷം ഇന്‍ഡ്യയില്‍ പ്രാവര്‍ത്തിക്കുന്നത്. അതിനെ ബഹുമാനിച്ച് കൊണ്ട് മാത്രമേ അവര്‍ കേരളത്തില്‍ ഭരിച്ചിട്ടുള്ളു. ഇനിയും ഭരിക്കുകയും ഉള്ളു.

മുക്കുവന്‍ said...

ഇടതുപക്ഷം സ്വപ്നം കാണുന്നത് ചൈനയൊന്നുമല്ല. അതൊക്കെ താങ്കളുടെ തോന്നലുകളാണ്. ഇന്‍ഡ്യന്‍ ഭരണഘടനക്ക് കീഴ്പെട്ടാണ്, ഇടതുപക്ഷം ഇന്‍ഡ്യയില്‍ പ്രാവര്‍ത്തിക്കുന്നത്. അതിനെ ബഹുമാനിച്ച് കൊണ്ട് മാത്രമേ അവര്‍ കേരളത്തില്‍ ഭരിച്ചിട്ടുള്ളു. ഇനിയും ഭരിക്കുകയും ഉ...

Kaali,

ഞാനും ഇടതുപക്ഷ പൊ‘ഴ‘ക സംഘടനകളില്‍ അംഗമായിരുന്നു.. കുറെ നാളുകള്‍ കൊടിപിടിക്കാനും, പോസ്റ്റൊറൊട്ടിക്കാനും, ഗൊബാക്ക് വിളിക്കാനും നടന്നിട്ടുണ്ട്... അത് കൊണ്ട്... അങ്ങ് പറഞ്ഞ വിധമല്ല ഇടതുപക്ഷം വീക്ഷിക്കുന്നത് എന്ന് പറഞ്ഞാല്‍ എനിക്ക് ഒന്നും പറയാനില്ലാ‍ാ‍ാ... എവിടെയാണു ഇടതുപക്ഷം നന്നായി ജനങ്ങളെ സേവിക്കുന്നത് ഒന്ന് പറയോ അറിയാനാ.. ക്യൂബ/ഹംഗറി നേരിട്ട് പോയിട്ടുണ്ട്.. ചൈനക്കാരാണു ലഞ്ചിനു കൂട്ട് അവരുടെ അഭിപ്രായം കേട്ടാല്‍ പിന്നെ ചൈനയില്‍ ഒരു മനുഷ്യന്‍ ജീവിക്കാന്‍ തല്പര്യപ്പെടില്ലാ‍ാ... അത്ര ഡീസന്റ് ഭരണമാണു... ചൈനയില്‍ കൂലികൂട്ടാന്‍ സമരം പാടില്ലാ‍ാ‍ാ. ചെയ്തല്‍ ഫലം പീരങ്കികൊണ്ടാണെന്നാണു അനുഭവസ്ഥര്‍ പറഞ്ഞത്!

kaalidaasan said...

മുക്കുവന്‍,

ചൈനയിലും ക്യൂബയിലുമൊക്കെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സര്‍വാധിപത്യമാണ്. പക്ഷെ കേരളത്തില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് അധികരത്തിലെത്തിയാണു ഭരിച്ചിട്ടുള്ളത്. അതും ഇന്‍ഡ്യന്‍ ഭരണ ഘടന അനുശാസിക്കും വിധത്തിലും. കേരളത്തില്‍ ഇടതുപക്ഷം കൊണ്ടു വരുന്ന നയപരിപാടികള്‍ വലതു പക്ഷത്തിനു പോലും പിന്തുടരേണ്ടി വരുന്നു.


കേരളത്തില്‍ ഇടതുപക്ഷം നന്നായി തന്നെ ജനങ്ങളെ സേവിക്കുന്നുണ്ട്. അതുകൊണ്ടാണ്, അഞ്ചു വര്‍ഷം കൂടുമ്പോള്‍ അവര്‍ ഇടതു പക്ഷത്തെ തെരഞ്ഞെടുക്കുന്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിലാണവര്‍ പരാജയപ്പെട്ടത്. അതും സാങ്കേതികം എന്നു വേണമെങ്കില്‍ പറയാം. മലപ്പുറം ജില്ലയില്‍ കൂടുതലയി ലഭിച്ച് നാലു സീറ്റിന്റെ ബലത്തിലണ്, വലതു പക്ഷം അധികാരത്തില്‍ വന്നത്. അങ്ങനെ ഒരു മണ്ഡല പുനര്‍നിര്‍ണ്ണയം ഉണ്ടായില്ലായിരുന്നെ ങ്കില്‍ വീണ്ടും ഇടതുപക്ഷം അധികാരത്തില്‍ കയറിയേനെ.

kaalidaasan said...

http://www.deshabhimani.com/newscontent.php?id=84629


ഹൈക്കോടതിക്ക് രൂക്ഷവിമര്‍ശം , എം വി ജയരാജന് ജാമ്യം

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ എം വി ജയരാജന് ആറുമാസം തടവ് വിധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചു. ജയരാജന് അപ്പീല്‍ നല്‍കാന്‍ ഹൈക്കോടതി അവസരം നിഷേധിച്ചതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച സുപ്രീംകോടതി ജയരാജനെ എത്രയും വേഗം ജയില്‍മോചിതനാക്കാന്‍ നിര്‍ദേശിച്ചു. മോചനനടപടി ഹൈക്കോടതിതന്നെ നേരിട്ട് പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസുമാരായ ആര്‍ എം ലോധ, എച്ച് എല്‍ ഗോഖലെ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. ജയരാജന് അപ്പീല്‍ നല്‍കാനുള്ള നിയമപരമായ അവകാശം നിഷേധിച്ച ഹൈക്കോടതി പക്ഷപാതപരമായാണ് പെരുമാറിയതെന്ന് പരമോന്നത കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഗുരുതര പിശക് സംഭവിച്ചു. "നിങ്ങള്‍ക്ക് ജുഡീഷ്യല്‍ പ്രക്രിയ ഞങ്ങള്‍ പറഞ്ഞു തരേണ്ടതുണ്ടോ?" സുപ്രീംകോടതി ആരാഞ്ഞു. ജയരാജന്‍ ജയിലിലാണെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കോടതി ശ്രവിച്ചത്. "നിയമപരമായ ഒരു അവകാശവും നിങ്ങള്‍ക്ക് എടുത്തുകളയാനാകില്ല"-സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാരെ ഓര്‍മിപ്പിച്ചു. അപ്പീല്‍ അവകാശം നിഷേധിച്ച് ജയിലിലടച്ച നടപടി തികച്ചും അസാധാരണവും ഖേദകരവുമാണ്്. ജയരാജന്‍ ജയിലില്‍ പോകേണ്ടി വന്നതില്‍ തങ്ങള്‍ അസ്വസ്ഥരും ദുഃഖിതരുമാണെന്ന് കോടതി തുറന്നടിച്ചു. പതിനായിരം രൂപയുടെ സ്വന്തം ബോണ്ടില്‍ ജയരാജന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിശദമായ വാദം 2012 ജൂലൈ 24 ലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിനെ കേസില്‍ കക്ഷിചേര്‍ക്കുകയും ചെയ്തു. സര്‍ക്കാരിനുവേണ്ടി നോട്ടീസ് കൈമാറാന്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ രമേശ്ബാബുവിനോട് നിര്‍ദേശിച്ചു. സര്‍ക്കാരിനെ കക്ഷിചേര്‍ക്കുന്നത് കേസിന് രാഷ്ട്രീയനിറം കൈവരുത്തുമെന്ന് ജയരാജനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അനില്‍ ദിവാന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി പരിഗണിച്ചില്ല. കേസ് ക്രിമിനല്‍ കോടതിയലക്ഷ്യമായതിനാല്‍ സര്‍ക്കാര്‍കൂടി കക്ഷിയാകട്ടെ- കോടതി പറഞ്ഞു. വിധിന്യായത്തില്‍ പുഴുവെന്നും മറ്റും കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനില്‍ ദിവാന്‍ ശ്രദ്ധയില്‍പ്പെടുത്തി. ഹൈക്കോടതി ജയരാജന് അതേ നാണയത്തില്‍ തിരിച്ചടി കൊടുത്തതാണോയെന്ന് കോടതി പരിഹസിച്ചു. വിധിന്യായത്തില്‍ ആദ്യം കഠിനതടവെന്ന് പിഴവ് വന്നതും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിധിന്യായത്തിലെ മോശം പരാമര്‍ശങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു. വിധിന്യായം ജഡ്ജിയുടെ ചിന്താപ്രക്രിയയുടെ പ്രതിഫലനമാണ്. വിധിന്യായത്തിലെ ഭാഷയ്ക്ക് മയംവേണം. വിധിയെഴുതുമ്പോള്‍ ജഡ്ജിമാര്‍ ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടരുത്. കേസിന്റെ മെറിറ്റുമാത്രം നോക്കിയാകണം ഉത്തരവ് തയ്യാറാക്കേണ്ടത്. വ്യക്തിപരമായ താല്‍പ്പര്യങ്ങളും വികാരങ്ങളും ഉത്തരവില്‍ പ്രതിഫലിക്കരുത്- കോടതി പറഞ്ഞു. ഹര്‍ജി പരിഗണിച്ച് നോട്ടീസ് അയക്കാമെന്ന് കോടതി അറിയിച്ചപ്പോള്‍ ഹൈക്കോടതിക്കുവേണ്ടി ഹാജരായ മുന്‍ കേരളഹൈക്കോടതി ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ വി ഗിരി ഇടപെട്ടു. ഹൈക്കോടതിക്കു മുന്നില്‍ വഴിതടഞ്ഞ് സിപിഐ എം കഴിഞ്ഞ ദിവസം പ്രതിഷേധിച്ചെന്നും ജഡ്ജിമാരെ തടയുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകന്റെ വിശദീകരണം ശരിയെന്ന് ധരിച്ച കോടതി ഇത് നിര്‍ഭാഗ്യകരമാണെന്നും ഗൗരവമുള്ള വിഷയമാണെന്നും പറഞ്ഞു. കേസ് വാദത്തിന് വരുമ്പോള്‍ ഇക്കാര്യം ഉന്നയിക്കാം. വിധിന്യായം ശരിയോ തെറ്റോ ആകാം. തെറ്റുപറ്റാത്തവരായി ആരുമില്ല. എല്ലാ വിധിയും ഈ കോടതി പുനഃപരിശോധിക്കാറുണ്ട്. നിയമപ്രശ്നങ്ങള്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്. പ്രശ്നം പരിഹരിക്കേണ്ടത് സമാധാനാന്തരീക്ഷത്തിലാണ്. ഏറ്റുമുട്ടലിന്റെ അന്തരീക്ഷത്തിലല്ല. വിധിന്യായത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ നിയമപരമായി പരിഹരിക്കണം- കോടതി പറഞ്ഞു. ഹര്‍ജിക്കാരനായ ജയരാജനും പ്രതിഷേധത്തിന് ഉണ്ടായിരുന്നോയെന്ന് കോടതി ഈ ഘട്ടത്തില്‍ ചോദിച്ചു. ജയരാജന്‍ ജയിലിലാണെന്ന് അനില്‍ ദിവാന്‍ അറിയിച്ചു. ഇതുകേട്ട കോടതി അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിച്ചു. എങ്ങനെയാണ് ജയിലിലടയ്ക്കുകയെന്ന് കോടതി ആരാഞ്ഞു. ജുഡീഷ്യല്‍ പ്രക്രിയ എന്തെന്ന് തങ്ങള്‍ പറയേണ്ടതില്ല. അപ്പീലിന് അവസരമെന്ന നിയമപരമായ അവകാശം ഹൈക്കോടതിക്ക് എടുത്തുകളയാനാകില്ല. തികച്ചും അസാധാരണമാണിത്. ഖേദകരമാണ്. വിധി പ്രസ്താവിക്കുമ്പോള്‍ ബാഹ്യസ്വാധീനത്തിന് ഒരിക്കലും അടിപ്പെടരുത്- ജയരാജന് ജാമ്യം അനുവദിച്ച് കോടതി നിരീക്ഷിച്ചു. ജയരാജനുവേണ്ടി അനില്‍ ദിവാനൊപ്പം പി വി ദിനേശും ഹാജരായി.

Sangeeth Nagmurali said...

ജയരാജന്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് സംസാരിച്ചത് എങ്കില്‍ അദേഹം നെഞ്ചു വിരിച്ചു കോടതി മുന്‍പാകെ പറയണമായിരുന്നു ,
പറഞ്ഞത് സ്വന്തം അഭിപ്രായം ആണെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നെന്നും . അതിനു മുതിരാതെ ശബ്ദ താരാവലി കൊണ്ട് വന്നു താന്‍ നിരപരാധി
ആണെന്ന് വാദിക്കുക ആണ് ചെയ്തത് . അത് ഒരു ധീര സഖാവിനു യോജിക്കാത്തത് ആയി പോയി !