Wednesday, 16 November 2011

ചങ്ങലക്ക് ഭ്രാന്തു പിടിക്കുമ്പോള്‍ 


മനുഷ്യനു ഭ്രാന്തുപിടിച്ചാല്‍ ചങ്ങലക്കിടാം. ചങ്ങലക്ക് ഭ്രാന്തു പിടിച്ചാലോ?

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയത് സി പി എം നേതാവ് എം വി ജയരാജന്‍ ഒരു ജഡ്ജിയെ ശുംഭനെന്നു വിളിച്ചതിനു കിട്ടിയ ശിക്ഷയായിരുന്നു.

ആ ശിക്ഷാവിധിയില്‍ ജഡ്ജിമാര്‍ നടത്തിയ ഒരഭിപ്രായപ്രകടനം ആരെയും അത്ഭുതപ്പെടുത്തും. വി ആര്‍ കൃഷ്ണയ്യരും പി ശിവശങ്കറും കോടതികളെ വിമര്‍ശിച്ചിട്ടുണ്ട് എന്ന് ജയരാജന്റെ അഭിഭാഷകന്‍ പറഞ്ഞതിനേക്കുറിച്ചായിരുന്നു ആ അഭിപ്രായ പ്രകടനം. ഇതാണത്.

"It was recognising the knowledge of these eminent personalities regarding the working of the institution of justice, that their statements were held not to amount to contempt of court. But the respondent here in is only a worm, who does not come anywhere near those legal luminaries, so as to start a campaign highlighting the pitfalls of the judiciary and to correct them".


ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ രണ്ടാണ്.

1. ജഡ്ജിമാര്‍ക്ക് ഒരിന്‍ഡ്യന്‍ പൌരനെ  കീടം (worm) എന്ന്  വിളിക്കാമോ?
2. നിയമത്തിന്റെ മുന്നില്‍ ജയരാജന്‍ കൃഷ്ണയ്യരേയും ശിവശങ്കറേക്കാളും താഴ്ന്ന പൌരനാണോ?


ജഡ്ജിതമ്പ്രാന്‍മാര്‍ പറഞ്ഞത് ജയരാജന്‍ പുഴുവിനേക്കാള്‍ നിസാരന്‍ ആണെന്നാണ്. അപ്പോള്‍ കോടതിയെ വിമര്‍ശിച്ചതൊന്നുമല്ല ഈ അഭിനവ തമ്പുരാന്‍ മാരെ പ്രകോപിപ്പിച്ചത്. പുഴുവിനേക്കാള്‍ നിസാരന്‍ ആയ ജയരാജന്‍ വിമര്‍ശിച്ചതാണ്. കോടതിയില്‍ രണ്ടു തരം നീതി ഉണ്ടെന്നു തെളിയുന്നു. മുന്‍ ജഡ്ജിമാരായ കൃഷ്ണയ്യര്‍ക്കും ശിവശങ്കറിനും ഏത് കോടതിയേയും വിമര്‍ശിക്കാം. ഒരു പ്രശ്നവുമില്ല. പഴയ രാജാക്കന്‍മാരെ പുതിയ രാജാക്കന്‍മാര്‍  ബഹുമാനിക്കുമ്പോലെ ഈ തമ്പ്രാക്കളും ബഹുമാനിക്കും.

ജഡ്ജിമാര്‍ കോഴ വാങ്ങുന്നു എന്നും താന്‍ അതിനു സാക്ഷിയാണെന്നും  സുധാകരന്‍ എന്ന എം പി പരസ്യമായി പറഞ്ഞിട്ടും ഈ തമ്പ്രാക്കള്‍ക്കത് കോടതി അലക്ഷ്യമായി ഇതു വരെ തോന്നിയിട്ടില്ല.

ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ മാതൃകയാക്കുന്ന,  ബ്രിട്ടനിലെ ജഡ്ജിമാരൊന്നും  വ്യക്തിപരമായ വിമര്‍ശനങ്ങളെ കാര്യമായി എടുക്കാറില്ല. വ്യക്തിപരമായ അവഹേളനങ്ങളെ പല ജഡ്ജിമാരും ചിരിച്ചു തള്ളിക്കളയുന്നു.

ജയരാജന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പരമോന്നത കോടതി ജയരാജനു ജാമ്യം നല്‍കി വിട്ടയച്ചു. കേസിന്റെ  തുടര്‍ പരിഗണന,  8 മാസങ്ങള്‍ക്ക് ശേഷം നടത്താമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. അതീവ ഗുരുതരമായ ചില നിരീക്ഷണങ്ങള്‍ പരമോന്നത നീതി പീഠം നടത്തി. അവയില്‍ ചിലത് താഴെ.


"ഹൈക്കോടതി ഉപയോഗിച്ച മോശമായ പരാമര്‍ശങ്ങളും അപ്പീല്‍ നല്‍കാന്‍ സമയം അനുവദിക്കാതിരുന്നതും അസാധാരണവും ഖേദകരവുമാണ്. 


ജയരാജന്റെ അതേ നാണയത്തില്‍ ഹൈക്കോടതിയും തിരിച്ചടിച്ചത്  ഞെട്ടലുണ്ടാക്കുന്നു. 


ജഡ്ജിയുടെ വ്യക്തിപരമായ താല്‍പര്യങ്ങളും വികാരങ്ങളും ബാഹ്യസ്വാധീനങ്ങളും വിധിയില്‍ പ്രതിഫലിക്കരുത്.


ജുഡീഷ്യല്‍ പ്രക്രിയയില്‍, അപ്പീല്‍ നല്‍കാനുള്ള നിയമപരമായ അവകാശം നിഷേധിക്കാന്‍ പാടില്ല. എങ്ങനെയാണു ജാമ്യം നിഷേധിക്കുക? എങ്ങനെയാണ് അപ്പീല്‍ നല്‍കാന്‍ സമയം അനുവദിക്കാതിരിക്കുക? വിധിന്യായത്തിന്റെ ഭാഷയില്‍ കോടതി മിതത്വം പാലിക്കണമായിരുന്നു. ഹൈക്കോടതിയുടെ നടപടികള്‍ ജുഡീഷ്യല്‍ പുനഃപരിശോധനയ്ക്കു വിധേയമാണ്".   


ഈ കേസില്‍ കേരള ഹൈക്കോടതി വൈര നിര്യാതന ബുദ്ധിയോടെ പെരുമാറി എന്ന് ഞാന്‍ മറ്റൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. ആ ആശങ്ക ശരിവയ്ക്കുന്നതാണ്, ഇപ്പോള്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍.


ഇത് ഹൈക്കോടതി ചോദിച്ചുവാങ്ങിയ അടിയാണ്. സ്വാഭാവികനീതിയുടെയും  നിയമത്തിന്റെ പരിരക്ഷയുടെയും  നിഷേധമാണു ഹൈക്കോടതിയില്‍ നിന്നുണ്ടായത്. പക്ഷെ പരമോന്നത നീതി പീഠത്തിനതിന്റെ നേരെ കണ്ണടക്കാന്‍ ആയില്ല.

ഹൈക്കോടതി വളരെ വ്യക്തമായി  പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിച്ചു. ഒരു വ്യക്തിയെ ഒരു കോടതിക്കും   പുഴുവോ കീടമോ ആയി കാണാനാവില്ലെന്ന്  സുപ്രീം കോടതി വ്യക്തമാക്കി. ഒരു  ശത്രുവിനോടെന്നപോലെയാണ് ഹൈക്കോടതി ജയരാജനോട് പെരുമാറിയത്. ഉന്നത സ്ഥാനം വഹിക്കുന്ന ജഡ്ജിയില്‍ നിന്നുണ്ടാകാന്‍ പടില്ലാത്ത പദപ്രയോഗങ്ങളും പെരുമാറ്റവും ഹൈക്കോടതിയില്‍നിന്നുണ്ടായി. നിയമം അനുവദിക്കുന്ന അപ്പീലിനുള്ള അവസരം ജയരാജനു  നിഷേധിക്കപ്പെട്ടു.

കോടതിയുടെ സുഗമമായ പ്രവര്‍ത്തനം നടക്കുന്നതിന് ആവശ്യമായ അത്രയും പരിരക്ഷമാത്രമേ ബ്രിട്ടനിലും അമേരിക്കയിലും കോടതിയലക്ഷ്യ നിയമത്തിന്റെ പരിധിയില്‍ ഉള്ളു. അവിടെ ജഡ്ജിയെ അവഹേളിക്കുന്നതൊന്നും കോടതിയലക്ഷ്യമായി വിലയിരുത്തപ്പെടുന്നില്ല.


അനാവശ്യമായ വാശിയും തിടുക്കവും ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഏതുവിധേനയും ജയരാജനെ ജയിലിലേക്കയക്കണമെന്ന വാശി കോടതിക്കുണ്ടായിരുന്നു. നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷ വെറും തടവാണെന്നിരിക്കെ, കഠിന തടവു നല്‍കിയത്, അതിന്റെ തെളിവാണ്. ഹൈക്കോടതിയുടെ വൈരനിര്യാതനത്തിന്റെ മറ്റൊരു തെളിവാണ്,  സുപ്രീം കോടതിയില്‍ പ്രത്യേക അഭിഭാഷകനെ നിയോഗിച്ചത്. സുപ്രീം കോടതിയേക്കൊണ്ട് ഹൈക്കോടതി വിധി നടപ്പാക്കിക്കിട്ടുക എന്ന ഹീന ലക്ഷ്യമായിരുന്നു ഈ പരിഹാസ്യമായ പ്രവര്‍ത്തിയുടെ പിന്നില്‍. സുപ്രീം കോടതിയുടെ മുന്നിലെത്തിയ വിധിയെ ന്യായീകരിക്കാന്‍ വേണ്ടി ഒരഭിഭാഷകനെതന്നെ ഹൈക്കോടതി ഏര്‍പ്പാടാക്കി. ഹൈക്കോടതി സുപ്രീം കോടതിയില്‍ കേസു നടത്തുന്ന തലത്തിലേക്ക് വരെ ഈ വ്യക്തി വിരോധം ചെന്നെത്തി.  ജയരാജനു യാതൊരു തരത്തിലും ജാമ്യം  ലഭിക്കരുതെന്ന ഗൂഡ ലക്ഷ്യം ഈ നടപടിയില്‍ ഉണ്ടായിരുന്നു.

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സര്‍ക്കാരിന്റെ കേസുകള്‍ നടത്താന്‍ സുപ്രീം കോടതിയിലെ അഭിഭാഷകരെ വരുത്തിയതിനെ കേരള ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ആരാണവര്‍ക്ക് പണം നല്‍കിയതെന്നു ഹൈക്കോടതി ചോദിച്ചു. ഇപ്പോള്‍ ഇതേ  ഹൈക്കോടതി തന്നെ നിയമവിരുദ്ധമായി നടത്തിയ ഒരു വിധി നടപ്പാക്കി കിട്ടാന്‍ വേണ്ടി സുപ്രീം കോടതിയില്‍  ഒരഭിഭാഷകനെ  ഫീസു നല്‍കി അയച്ചിരിക്കുന്നു. ഈ ഫീസ് ആരു നല്‍കും? ജഡ്ജിമാര്‍ ജുഡീഷ്യറിയെ വ്യഭിചരിച്ചതിനു സാധൂകരണം  ഉണ്ടാക്കാന്‍ മുടക്കിയ  പണം നികുതി ദായകര്‍ നല്‍കണോ? ഇത് ഈ ഞെട്ടലുളവാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്ത ജഡ്ജിമാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കാന്‍ എന്തങ്കിലും  വകുപ്പുണ്ടോ എന്തോ!




ചങ്ങലക്ക് ഭ്രാന്തു പിടിക്കുന്ന അവസ്ഥയാണിപ്പോള്‍ കേരള ഹൈക്കോടതിയില്‍ നടക്കുന്നത്. പല കേസുകളിലും ജഡ്ജിമാര്‍ കോഴ വാങ്ങി വിധിക്കുന്നു എന്നാരോപണമുണ്ടാകുന്നു. ഒരു ജനപ്രതിനിധി തന്നെ അതാരോപിച്ചു. കേരളം ഭരിക്കുന്ന ഒരു മന്ത്രി അത് ചെയ്തു എന്ന്, അദ്ദേഹത്തിന്റെ ദീര്‍ഘകാല സഹചാരിയായിരുന്ന ബന്ധു  പരസ്യമായി പറയുന്നു. അതിനുള്ള തെളിവുകള്‍ നിരത്തുന്നു.

ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ പടിയിറങ്ങിയപ്പോള്‍ പരമോന്നത നീതി പീഠം കുറച്ചുകൂടി നീതി ബോധം കാണിക്കുന്നുണ്ട്. നിലപാടുകള്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. സാധാരണക്കാരുടെ അവസാന അത്താണിക്ക് കൂടി ഭ്രാന്തുപിടിക്കാതിരിക്കട്ടെ എന്ന് ആശിക്കാം.

10 comments:

kaalidaasan said...

ചങ്ങലക്ക് ഭ്രാന്തു പിടിക്കുന്ന അവസ്ഥയാണിപ്പോള്‍ കേരള ഹൈക്കോടതിയില്‍ നടക്കുന്നത്. പല കേസുകളിലും ജഡ്ജിമാര്‍ കോഴ വാങ്ങി വിധിക്കുന്നു എന്നാരോപണമുണ്ടാകുന്നു. ഒരു ജനപ്രതിനിധി തന്നെ അതാരോപിച്ചു. കേരളം ഭരിക്കുന്ന ഒരു മന്ത്രി അത് ചെയ്തു എന്ന്, അദ്ദേഹത്തിന്റെ ദീര്‍ഘകാല സഹചാരിയായിരുന്ന ബന്ധു പരസ്യമായി പറയുന്നു. അതിനുള്ള തെളിവുകള്‍ നിരത്തുന്നു.

ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ പടിയിറങ്ങിയപ്പോള്‍ പരമോന്നത നീതി പീഠം കുറച്ചുകൂടി നീതി ബോധം കാണിക്കുന്നുണ്ട്. നിലപാടുകള്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. സാധാരണക്കാരുടെ അവസാന അത്താണിക്ക് കൂടി ഭ്രാന്തുപിടിക്കാതിരിക്കട്ടെ എന്ന് ആശിക്കാം.

Pony Boy said...

കോഴ മാത്രമല്ല പൊളിറ്റിക്കൽ പ്രഷറും ജഡ്ജിമാരെ നല്ലരീതിയിൽ സ്വാധീനിക്കുന്നുണ്ട്...അടിമുടി കറപ്റ്റഡായ ഒരു രാജ്യത്ത് ജ്യൂഡീഷറി മാത്രം സത്യസന്ധമാകണം എന്ന് വാശീ പിടിക്കരുത്

അനില്‍@ബ്ലോഗ് // anil said...

എല്ലാർക്കും അറിയുന്ന കാര്യമാണ് ജഡ്ജിമാർക്കിടയിൽ ശുംഭന്മാർ ഉണ്ടന്നത്. അതിലൊരു ശുംഭൻ വീണ്ടും തടവ് ശിക്ഷ വിധിച്ചു.

kaalidaasan said...

Ponyboy,

ജുഡീഷ്യറി കൂടി കറപ്റ്റ് ആയാല്‍ ഇന്‍ഡ്യ ഒരു ബനാന റിപബ്ലിക്ക് ആയി മാറും. ഇന്‍ഡ്യയില്‍ 20 % ജഡ്ജിമാര്‍ കറപ്റ്റ ആണെന്നാണ്, മുതിര്‍ന്ന ഒരു ജഡ്ജി അഭിപ്രായപ്പെട്ടത്.


ഇവിടെ വിഷയം കറപ്ഷനേക്കാള്‍ ഗൌരവമുള്ളതാണ്. ജസ്റ്റിസ് രാം കുമാറിനു സി പി എം വിരോധമുണ്ട്. അതദ്ദേഹം പല പ്രാവശ്യം തെളിയിച്ചിട്ടുമുണ്ട്. അവസരം കിട്ടിയപ്പോഴൊക്കെ അദ്ദേഹം ഇത് പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. വ്യക്തി താല്‍പ്പര്യങ്ങള്‍ നീതി നിര്‍വഹണത്തില്‍ കടന്നു വരുന്നു. അത് അതീവ ഗുരുതരമാണ്.

kaalidaasan said...

അനില്‍,

ഈ ശിക്ഷ വിധിച്ച ഹൈക്കോടഹി ജഡ്ജിമാര്‍  ശുംഭന്‍മാര്‍ തന്നെയാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഈ ശുംഭന്‍മാരുടെ അത്ര തരം താഴാത്തതുകൊണ്ട് അവര്‍ ഉപയോഗിച്ച ഭാഷ കുറുച്ചു കൂടെ സഭ്യമായിരുന്നു എന്നു മാത്രം.

വക്കീലിനെ വച്ച് തങ്ങളുടെ വിധിയെ ന്യയീകരിക്കാന്‍ ശ്രമിച്ച ഹൈക്കോടതിക്ക് മറ്റൊരു അക്കിടി കൂടെ പറ്റി. സാധാരണ എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചിട്ടേ പ്രാഥമിക വാദം കേള്‍ക്കാറുള്ളു. ഹൈക്കോടതിയുടെ എടുത്തു ചാട്ടം ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ പ്രാഥമിക വാദം കേള്‍ക്കുന്ന തരത്തിലാക്കി. ഇനി 8 മാസം കഴിഞ്ഞിട്ടേ ഇത് പരിഗണിക്കൂ. 8 മാസം ശുംഭന്‍മാര്‍ ഇരുട്ടില്‍ തപ്പേണ്ടി വരും. തിടുക്കം കാണിച്ചതിനു കിട്ടിയ ശിക്ഷയാണ്.

ഹൈക്കോടതി നിയോഗിച്ച വക്കീല്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സി പി എം ജഡ്ജിമാരെ തടഞ്ഞു എന്നും, ഹൈക്കോടതിയുടെ പ്രവര്‍ത്തനം  ​തടസപ്പെടുത്തി എന്നുമൊക്കെയാണദ്ദേഹം   ​തടസപ്പെടുത്തി എന്നുമൊക്കെയാണദ്ദേഹം സുപ്രീം കോടതിയില്‍ പറഞ്ഞത്. ഹൈക്കോടതിയുടെ പ്രവര്‍ത്തനത്തിന്ന് യാതൊരു വിധ തടസവും നേരിട്ടില്ല എന്നതാണു സത്യമെന്നിരിക്കേ, ഈ വക്കീല്‍ നടത്തിയ വാദം അപഹാസ്യമാണ്. ഇനി വാദം കേള്‍ക്കുമ്പോള്‍ ഇതിന്റെ സത്യാവസ്ഥ കോടതി തിരിച്ചറിയും. അപ്പോള്‍ ശകാരം കുറച്ചു കൂടെ കേള്‍ക്കേണ്ടിയും വരും.

സുപ്രീം കോടതി മറ്റൊരു പണി കൂടി ചെയ്തിട്ടുണ്ട്. കേരള സര്‍ക്കാരിനേക്കൂടി ഇതില്‍ കക്ഷി ചേര്‍ത്തു. എട്ടുകാലി മമ്മൂഞ്ഞിനേപ്പോലെ വഴുതി കളിക്കുന്ന ഉമ്മന്‍ ചാണ്ടിക്കിനി വ്യക്തമായ ഒരഭിപ്രായം ഇക്കാര്യത്തില്‍ പറയേണ്ടി വരും.

മുക്കുവന്‍ said...

I think Judges new that he wont be put into jail for this reason. so punish him and put him jail for three days.. thats all was there intention and they succeeded in it..

I cant support Jayarajan for this case anyway... by seeing a gundas behind you, you just cant use such sort of language to everyone.. may be possible in ksu/sfi election.. no one is going to make a case for that.. not against a judiciary.

LDF leaders act in such a way that they are above the rules. whatever they do is right and should be followed.... i guess that theory should be changed for the sake of party... or else, its going to be trouble for the party in future.

kaalidaasan said...

Mukkuvan,

The "ശുംഭന്‍" judges knew that there was no scope for putting Jayrajan into jail immediately. Still they wanted to put him in jail and did that as well.

The issue here is not supporting Jayarajan. It is the biased approach of the judges. This proved that they deserve to be called "ശുംഭന്‍മാര്‍".

Salim PM said...

ജയരാജനെ കോടതിയലക്ഷ്യത്തിനു ശിക്ഷിച്ച ഉടനെ പ്രശസ്തരായ പൊതുപ്രവര്‍ത്തകരുടെ അഭിപ്രായപ്രകടനങ്ങള്‍ ടി. വി. യില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സാമൂഹിക പ്രശ്നങ്ങളില്‍ ഏറക്കുറെ നിഷ്പക്ഷമായി അഭിപ്രായം പ്രകടിപ്പിക്കാറുണ്ടെന്ന് എനിക്ക് തോന്നിയിട്ടുള്ള അഡ്വക്കറ്റ് കാളീശ്വരം രാജ് പറഞ്ഞ അഭിപ്രായം എന്നെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് ദഹിക്കുന്നതായിരുന്നില്ല. ഈ വിധി കോടതിയുടെ നിലവാരം താഴ്ത്തുകയും ജയരാജനെ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു എന്ന് അര്‍ഥം വരുന്ന രീതിയിലുള്ള വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചത്. കോടതി അല്പം വൈകാരികമായാണ് കാര്യത്തെ സമീപിച്ചതെങ്കിലും ജഡ്ജിമാരെ 'ശുംഭന്മാര്‍' എന്നു ധാര്‍ഷ്ട്യത്തോടെ വിളിച്ച ജയരാജന് 'അങ്ങനെ തന്നെ വേണം' എന്നായിരുന്നു പ്രഥമദൃഷ്ടാ എനിക്ക് തോന്നിയിരുന്നത്. (ജയരാജന്‍റെ പ്രസ്തുത പ്രസംഗം നേരിട്ട് കേള്‍ക്കുന്ന ആര്‍ക്കും അങ്ങനെയേ തോന്നൂ) പക്ഷേ, വിധിന്യായത്തിലെ പരാമര്‍ശങ്ങള്‍ മുഴുവന്‍ കണുമ്പോള്‍ (ഈ പോസ്റ്റിന്‍റെ വിഷയം ഉള്‍പ്പെടെ) നീതിന്യായ കോടതികളില്‍ നിന്നു നാം പ്രതീക്ഷിക്കുന്ന കേവല നീതി (Absolute Justice) ഈ വിധിയുടെ കാര്യത്തില്‍ ഉണ്ടായില്ല എന്നത് ഒരു പരമാര്‍ഥമാണെന്ന് കക്ഷി രാഷ്ട്രീയ പക്ഷപാതിത്വമില്ലാതെ സ്വതന്ത്രമായി ചിന്തിക്കുന്ന ആര്‍ക്കും വ്യക്തമാകുന്നതാണ്.

വളരെ തരംതാണതും ഒരു പൊതുപ്രവര്‍ത്തകന് ഒരിക്കലും അഭികാമ്യമല്ലാത്തതുമായ രീതിയിലാണ് ജയരാജന്‍ ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് വിളിച്ചാക്ഷേപിച്ചത് എങ്കിലും (ശുംഭന്‍ പ്രയോഗത്തെ കോടതിയില്‍ ന്യായീകരിക്കാന്‍ ശ്രമിച്ചതും ഓര്‍ക്കുക), അതിലും തരംതാണതായിപ്പോയി ജഡ്ജിമാരുടെ ജഡ്ജ്മെന്‍റ് എന്ന കാര്യം പരമോന്നത കോടതി തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നു. കൂടാതെ, ഈ കേസ്സ് ഒരു പൊതു താല്പര്യ ഹര്‍ജിയിലൂടെയോ മറ്റോ കോടതിയില്‍ എത്തിയതല്ല, മറിച്ച് കോടതി നേരിട്ട് ഏറ്റെടുത്തതാണെന്ന വസ്തുത കോടതിയുടെ അല്പത്തരം കൂടുതല്‍ വ്യക്തമാക്കുന്നു.

Salim PM said...

കാളിദാസന്‍ പറഞ്ഞതുപോലെ, ജഡ്ജിമാര്‍ ശുംഭന്മാര്‍ ആണോ അല്ലേ എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടായിരുന്നുവെങ്കില്‍ ഈ വിധിയോടെ അത് ഇല്ലാതായിരിക്കുന്നു. പക്ഷേ, ഇതൊരിക്കലും ജയരാജന്‍റെ ശുംഭന്‍ വിളിക്കുള്ള ന്യായീകരണമാകുന്നില്ല.

kaalidaasan said...

കല്‍ക്കി,

ജയരാജന്‍ ജഡ്ജിമാരെ വിളിക്കാന്‍ ഉപയോഗിച്ച ശുംഭന്‍ എന്ന പദപ്രയോഗം അതിരു കടന്നു പോയി എന്നതില്‍ സംശയമില്ല. പക്ഷെ ജഡ്ജിമാരെ അധിക്ഷേപിക്കുന്നതല്ല കോടതിയലക്ഷ്യമെന്നു പറയുന്നത്. കോടതി വിധി മാനിക്കാത്തതും കോടതി നടപടികള്‍ തടസപ്പെടുത്തുന്നതുമാണ്.
ജയരാജന്‍ ഉപയോഗിച്ച ഒരു വാക്കിന്റെ പിന്നാലെ പോയിട്ടാണു കോടതിക്ക് നാണം കെടേണ്ടിവന്നത്.

ശുംഭന്‍ എന്ന പ്രയോഗം അത്ര മോശമൊന്നുമല്ല. അതുപോലെയുള്ള അനേകം പദപ്രയോഗങ്ങള്‍  സംസാര ഭാഷയിലുണ്ട്. പക്ഷെ പൊതു വേദിയില്‍ ഉത്തരവാദപ്പെട്ട ഒരാള്‍ അതൊക്കെ ഉപയോഗിക്കുന്നതില്‍ ഔചിത്യക്കുറവുണ്ട്. അതൊക്കെ തലനാരിഴകീറി അര്‍ഥം തേടിപ്പോയാല്‍ പല അനിഷ്ടകരമായ സംഗതികളുമുണ്ടാകും. ഇതു പോലെ.

ശുംഭന്‍ എന്ന പ്രയോഗത്തേക്കാളും തരം തണതാണ്, വിഷജന്തു എന്നും  പുഴു എന്നുമൊക്കെ വിളിക്കുന്നത്. ജയരാജന്‍ തരം താണതാണെങ്കില്‍ ഈ ജഡ്ജിമാര്‍ അതിലും തരം താണതാണെന്നു അവര്‍ സ്വയം തെളിയിച്ചു.