Friday, 18 March 2011
Subscribe to:
Post Comments (Atom)
കേരളത്തിലും ഇന്‍ഡ്യയിലും ലോകമെമ്പാടുമുള്ള സമകാലിക പ്രശ്നങ്ങളേക്കുറിച്ച് സമയം കിട്ടുമ്പോള്‍ എഴുതുന്നതാണിവിടെ കാണുന്നത്. ഇതു വായിക്കാന്‍ എല്ലാവര്ക്കും സ്വാഗതം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സഹിഷ്ണുതയോടെ സ്വീകരിക്കുന്നതാണ്.
15 comments:
വി എസ് അച്യുതാനന്ദന് കേരളത്തിന്റെ ശാപമാണ്
കുഞ്ഞുവര്‍ക്കി ആരുടെ ശാപമാണ് , സോറി പിഴവാണ് അറിയാമോ ആവോ ?
ഇതു കലക്കി....
ലൂസിഫറും കലക്കി
അചുതാനന്ദനെയും ഗൗരിഅമ്മയേയും പൊലുള്ള കടല്‍കിഴവന്മാര്‍ക്ക് അധികാരത്തോടുള്ള ആസക്തി അവസാനിക്കുന്നില്ലല്ലോ?
കൈയ്യും കാലും കൂട്ടിക്കെട്ടി വെള്ളത്തിലിട്ടവന്റെ അവസ്ഥയായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രിയ്ക്ക്. എന്നിട്ടും അദ്ദേഹം താണുപോയില്ല. ആ കടല്‍ക്കിഴവന്‍ ഇല്ലായിരുന്നെങ്കില്‍ കേരളം എന്താകുമായിരുന്നു!!! അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ പലപ്പോഴും ജനങ്ങള്‍ക്ക് സ്വീകാര്യമായിരുന്നു. അതുകൊണ്ടാണ് പാര്‍ട്ടി അദ്ദേഹത്തെ തഴഞ്ഞപ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. (അല്ലാതെ ആരെങ്കിലും പണംകൊടുത്ത് ഇറക്കിയതാണെന്ന് കരുതുന്നില്ല...) അച്ചുമാമന് ഫീല്‍ഡില്‍ ഉണ്ടെങ്കില്‍ "പണമെന്നു കേട്ടാല്‍ വാ പൊളിക്കുന്ന" റായികളുടെ ആവശ്യം നടക്കില്ല!!!
>>>>ആ കടല്‍ക്കിഴവന്‍ ഇല്ലായിരുന്നെങ്കില്‍ കേരളം എന്താകുമായിരുന്നു!!!<<<<
നെട്ടൂര്‍,
കടല്‍ക്കിഴവന്‍ എന്ന് ചിലരൊക്കെ വിളിച്ചാക്ഷേപിക്കുന്ന ഈ 87 വയസായ യുവാവിന്റെ മുന്നില്‍ സി പി എം പോലുള്ള ഒരു കേഡര്‍ പാര്‍ട്ടി മുട്ടുമടക്കുന്നു.
വ്യക്തികളല്ല പാര്‍ട്ടിയാണു വലുത് എന്നു നാഴികക്കു നാല്‍പ്പതു വട്ടം ഉരുവിടുന്ന പര്‍ട്ടിയുടെ പരമോന്നത സമിതി വരെ ഈ വ്യക്തിയുടെ മുന്നില്‍ ചൂളുന്നു. ഈ വ്യക്തിയുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് തിരിച്ചറിയുന്നു.
അത് നിസാര കാര്യമല്ല.
ഇതൊക്കെ പാര്‍ട്ടിയുടെ അടവുകളല്ലേ?
ഈ വ്യക്തിയുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് തിരിച്ചറിയുന്നു.
ഇന്നത്തെ അവസ്ഥയില്‍ ഒരു നിക്ഷ്പക്ഷ മലയാളിക്ക് പ്രതീക്ഷിക്കാന്‍ എന്താണുള്ളത്? എല്‍ഡിഎഫ് അധികാരത്തില്‍ വരില്ല(ആള്ടര്നേട് തിയറി). യൂഡീഎഫ് വന്നാല്‍ എന്താകും സ്ഥിതി എന്നു അവര്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. കുഞ്ഞൂഞ്ഞും മേത്രാന്മാരും ഭരിക്കും, പിള്ളമാരുമ് മലപ്പുറംകുട്ടികളും അരങ്ങുതകര്‍ക്കും!!! ബീജേപി ജന്മത്ത് അധികാരത്തില്‍ വരില്ല(വന്നാല്‍ അവരും തമ്മില്‍ തല്ലി പലവഴിക്കായിക്കൊള്ളും!!!) ചുരുക്കത്തില്‍ സാധാരണക്കാര്‍ക്കും നിഷ്പക്ഷവാദികള്ക്കും രക്ഷപെടാനുള്ള ഏകാമാര്ഗ്ഗം 87 വര്‍ഷം പഴക്കമുള്ള ആ ഒറ്റതടിമരമാണ്. അതും വീണാല്‍?????
എച്ചില്കൂനയിലെ ശുനകപരാക്രമമാണ്
യുഡിഎഫ് ക്യാമ്പില്‍ കാണുന്നത്, ഇവറ്റകള്ക്കെങ്ങാനും അധികാരപ്പേകൂടി പിടിച്ചാല്‍!!!.
എന്റെനാടിന്റെദൈവമേ..........ഒഴിവാകുകയില്ലെങ്കില് ഇവയെ സഹിക്കാനുള്ള ശേഷിയെങ്കിലും നിന്റെ നാടിനു നല്കണമേ.
സ്മാഷ്,
അടവുകളെന്നു നിസാരവത്കരിച്ചാലും 87 വയസുള്ള ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയാണിപ്പോള്‍ കേരള രാഷ്ട്രീയമെന്നതല്ലേ ശരി.
നെട്ടൂര്‍,
എല്‍ ഡി എഫ് അധികാരത്തില്‍ വന്നില്ലെങ്കിലും പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി എസ് നിയമസഭയിലുണ്ടെങ്കില്‍ കുഞ്ഞൂഞ്ഞിനും മെത്രാന്മാര്ക്കും പിള്ളമാര്‍ക്കും മലപ്പുറംകുട്ടികള്ക്കും അങ്ങനെ അന്ന് അരങ്ങുതകര്ക്കാനാകില്ല.
ഉപയോഗിക്കേണ്ട രീതിയിലുപയോഗിച്ചാല്‍ പ്രതിപക്ഷനേതാവിന്റെ സ്ഥാനവും പ്രധാനപ്പെട്ടതാണ്. പലതും ചെയ്യാനാകും.
കാവലാന്‍,
ജയിക്കുമെന്ന് തീര്‍ച്ചയില്ലാത്ത ഈ അവസരത്തില്‍ പോലും യു ഡി എഫില്‍ സീറ്റിനുവേണ്ടിയുള്ള കടിപടികാണുമ്പോള് ഇവരെ ജയിപ്പിക്കണോ എന്ന് കേരള ജനത രണ്ടു വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില വച്ചു നോക്കുമ്പോള്‍ 40 സീറ്റ് ഇടതുപക്ഷം അനായസമായി ജയിക്കും. 60 സീറ്റുകളില്‍ യു ഡി എഫ് മുന്‍തൂക്കം 3000 വോട്ടില്‍ താഴെയാണ്. അതില്‍ പകുതിയിലധികം സീറ്റുകളില്‍ യു ഡി എഫിനെ മറികടക്കാന്‍ വലിയ പ്രയാസമുണ്ടാകില്ല. ശ്രമിച്ചാല്‍ നേടാവുന്നതേ ഉള്ളു.
അച്ചു മാമനെ ഒതുക്കേണ്ടത് മറ്റാരേക്കാളും കോണ്‍ഗ്രസ്സിലും മാര്‍ക്സിസ്റ്റ് പാര്‍ടിയിലും പിടിമുറുക്കിയിരിക്കുന്ന മാഫിയകളുടെ ആവശ്യമാണ്. യു ഡി എഫിലും എല്‍ ഡി എഫിലും ഉള്ള ക്രിമിനലുകള്‍ ഒത്തുകളിച്ചു കൊണ്ടിരിക്കുകയാനെന്നതാണ് പുറത്തു വന്നുകൊണ്ടിരിക്കുന്ന ഓരോ പുതിയ സംഭവങ്ങളും കാണിക്കുന്നത്. അത് മദനി പ്രശ്നമാകട്ടെ, ഐസ് ക്രീം പാര്‍ലര്‍ ആകട്ടെ, ലൈംഗിക പീടനമാകട്ടെ, തീവ്രവാദ പ്രവര്‍ത്തനമാകട്ടെ അച്ചു മാമനെ പ്പോലുള്ള ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് മാത്രമാണ് അവക്കെതിരെ ശക്തമായി നിലപാടെടുക്കാനുള്ള കറയില്ലാത്ത പൊതു ജീവിതമുള്ളത്. ഇത് പോളണ്ടോ, ചൈനയോ, റഷ്യയോ, ക്യുബയോ ഒന്നുമല്ലെന്നും, പാര്‍ടി ഗുണ്ടകളെ ഇറക്കി ആധിപത്യം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും സഖാക്കള്‍ തിരിച്ച്ചരിഞ്ഞുകൊണ്ടിരിക്കുന്നു എന്ന് വേണം കരുതാന്‍.
ഏതു മന്ത്രവാദി വന്നാലും കോഴിക്ക് സമാധാനം കിട്ടാന്‍ പോണില്ല
Post a Comment