Saturday, 23 January 2010

മുഖം മൂടികള്‍ വോട്ടു ചെയ്യേണ്ടതില്ല: സുപ്രീം കോടതി.

മുഖം മൂടി പര്‍ദ്ദ ധരിക്കുന്ന മുസ്ലിം സ്ത്രീകള്‍ വോട്ടു ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിച്ചു. മുഴുവന്‍ മുഖവും കാണത്തക്ക വിധമുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയതിനെതിരെ നേരത്തെ മദ്രാസ് ഹൈക്കോടതി തള്ളിക്കളഞ്ഞ ഒരു കേസിന്റെ അപ്പീലില്‍ ആണി വിധി.

പരാതിക്കാരന്‍ കോടതിയില്‍ വാദിച്ചതിതായിരുന്നു. പുരുഷന്‍മാരായ തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ മുഖം കാണാനിട വന്നാല്‍ മുസ്ലിം സ്ത്രീകളുടെ മത വികാരം വൃണപ്പെടും.
 
അങ്ങനെ വൃണപ്പെടുന്ന വികാരമുള്ളവര്‍ വോട്ടു ചെയ്യേണ്ടതില്ല എന്നു കോടതി.
 
"If you have such strong religious sentiments, and do not want to be seen by members of public, then do not go to vote. You cannot go with burqa to vote. It will create complications in identification of voters."
 
ഇന്‍ഡ്യയില്‍ മാത്രമല്ല അധികരികള്‍ ഈ പ്രാകൃത ആചാരത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഫ്രാന്‍സ് അവരുടെ പൊതു ജീവിതത്തില്‍ നിന്നും ഈ അനാചാരത്തെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഫ്രെഞ്ച് പ്രസിഡണ്ട് സര്‍ക്കോസി പറഞ്ഞത് ഈ വസ്ത്രം ഫ്രാന്സ് സ്വാഗതം ചെയ്യുന്നില്ല. പൊതു ജനങ്ങള്ക്ക് പ്രവേശനമുള്ള സ്ഥലങ്ങളില് മുഖം മറച്ചുള്ള ഒരു വസ്ത്രവും അനുവദിക്കില്ല എന്നതാണ്‌ അടുത്തിടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഒരു നിയമത്തിന്റെ കാതല്‍.

ഫ്രാന്‍സ് ഉദ്ദേശിക്കുന്നത് മുഖം മൂടി പര്‍ദ്ദ ധരിക്കുന്ന സ്ത്രീക്ക് 750 യൂറോ പിഴ ഈടാക്കാനാണ്. സ്ത്രീയെ പര്‍ദ്ദ ധരിക്കാന്‍ പ്രേരിപ്പിക്കുന്ന പുരുഷന്‌ ഇരട്ടി പിഴയും.

2004 ല്‍ ഫ്രാന്‍സിലെ പബ്ളിക് സ്കൂളുകളില്‍ മുസ്ലിം കുട്ടികളുടെ തല മറയ്ക്കുന്ന സ്കാര്‍ഫ് നിരോധിച്ചിരുന്നു.
 
ഫ്രാന്‍സിനു പിന്നാലെ ഡെന്‍മാര്‍ക്കും ഇതു പോലെയുള്ള ഒരു തീരുമാനം എടുക്കാന്‍ പോകുന്നു. ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ലാര്‍സ് റസ്മുസ്സെന്‍ പറഞ്ഞതിപ്രകാരം. ക്ളാസ് മുറിയിലായാലും ജോലി സ്ഥലത്തായാലും മുന്നിലുള്ളവരെ നോക്കി സംസാരിക്കുന്ന ഒരു തുറന്ന ജനാധിപത്യ രാജ്യമാണ് ഡെന്മാര്ക്ക്

 അതുകൊണ്ട് ഇതുപോലെയുള്ള ഒരു തുണി ഡാനീഷ് സമൂഹത്തില്‍ വേണ്ട.

119 comments:

kaalidaasan said...

പരാതിക്കാരന്‍ കോടതിയില്‍ വാദിച്ചതിതായിരുന്നു. പുരുഷന്‍മാരായ തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ മുഖം കാണാനിട വന്നാല്‍ മുസ്ലിം സ്ത്രീകളുടെ മത വികാരം വൃണപ്പെടും.

അങ്ങനെ വൃണപ്പെടുന്ന വികാരമുള്ളവര്‍ വോട്ടു ചെയ്യേണ്ടതില്ല എന്നു കോടതി.

Joker said...

ഇത് എന്തോന്ന് മത വികാരം എന്ന് എനിക്ക് മനസ്സിലാവുന്നില്ല. വോട്ട് ചെയ്യുക, ഓഫീസിലിരിക്കുക, ഔദ്യോഗിക സ്ഥാനത്തിരിക്കുക എന്നിങ്ങനെയുള്ള അവസരങ്ങളില്‍ കണ്ണ് മാത്രം പുറത്ത് കാണിച്ചുള്ള ഈ രീതി ഇസ്ലാമില്‍ എവിടെയാണ് പറഞ്ഞത് എന്ന് എനിക്കറിയില്ല. ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനം തെറ്റ് പറഞ്ഞു കൂട. കാരണം വോട്ട് ചെയ്യുന്നവന്‍ ആരെന്നോ മറ്റോ തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

പക്ഷെ ശിരോ വസ്ത്രം ധരിക്കുന്നത് നിരോധിച്ചിരിക്കുന്ന രാജ്യങ്ങളുടെ അസുഖം ജനാധിപത്യത്തിന്റേതല്ല. ആ അസുഖം വേറേയാണ്.

മലമൂട്ടില്‍ മത്തായി said...

Finally :-)

അനില്‍@ബ്ലോഗ് // anil said...

മുഖം മൂടികള്‍ വോട്ടു ചെയ്യേണ്ടന്നത് ഒരു പരാമര്‍ശം മാത്രമാണ്. വാച്യാര്‍ത്ഥത്തില്‍ അതിനോട് യോജിക്കാമെങ്കിലും പൂര്‍ണ്ണ രൂപത്തിലുള്ള വിധി വന്നാല്‍ മാത്രമേ വിലയിരുത്തലും പൂര്‍ണ്ണമാവൂ.

മത വിശ്വാസം അനുവദിക്കുന്നില്ലെങ്കില്‍ ഐഡറ്റിറ്റി കാര്‍ഡില്‍ ഫോട്ടോ ചേര്‍ക്കണ്ട, കാര്‍ഡില്ലെങ്കില്‍ വോട്ടും ചെയ്യേണ്ട എന്നൊരു പ്രതികരണത്തോട് യോജിക്കാനാവില്ല.

ഇന്ത്യയിലെ പൌരന്മാര്‍ വോട്ടു ചെയ്യേണ്ടവരാണ്, അതിന് തിരിച്ചറിയല്‍ കാര്‍ഡില്‍ മുഖം തിരിച്ചറിയുന്ന ഫൊട്ടോ വേണമെങ്കില്‍ അത് എടുത്തേ മതിയാവൂ എന്നാണ് കോടതി പറയേണ്ടിയിരുന്നത്.

ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇസ്ലാം മതം അങ്ങിനെ അനുശാസിക്കുന്നുണ്ടോ എന്നാണ്? മുസ്ലീം ലോ ബോര്‍ഡ് ഈ പരാമര്‍ശത്തെ സ്വാഗതം ചെയ്തു എന്നൊരു വാര്‍ത്ത കൂട്ടി വായിച്ചാല്‍ മുഖം അന്യപുരുഷന്‍ കാണരുതെന്ന് മതം അനുശാസിക്കുന്നുണ്ടെന്ന് തന്നെയല്ലെ അര്‍ത്ഥം?

Joker said...

ശ്രീ.അനില്‍

ഇസ്ലാമില്‍ ഒരിക്കലും മുഖം മറക്കുന്ന ബുര്‍ഖ നിര്‍ബന്ധമല്ല. തല മറക്കുക മാത്രമാണ് മത പരമായി നിര്‍ബന്ധം. തല മറക്കുന്നതാകട്ടെ മുസ്ലിംഗള്‍ മാത്രമല്ല ഇതര മതസ്ഥരും ചെയ്യുന്നുണ്ട് താനും. മുഖം മറച്ച് കണ്ണ് ാത്രം പുറത്ത് കാണുന്ന ഇതിനെ ബുര്‍ഖ എന്നാണ് പറയുന്നത്. മുഖവും മുന്‍ കൈയും ഒഴികെ ബാക്കിയെല്ലാം മറക്കാനാണ് ഇസ്ലാം പറയുന്നത്. മുഖം മറക്കുന്നത് ഐച്ചികമാണെന്ന് സാരം.ആയത് കൊണ്ടുതന്നെ ഫ്രാന്‍സിലും, മറ്റ് രാജ്യങ്ങളിലും, ഇപ്പോള്‍ കോടതി വിധിയേയും എല്ലാം മത വികാരത്തിന് എതിര് എന്ന് പറയാന്‍ പറ്റില്ല. മുഖം മറച്ച് നടക്കുന്നത് ആരാണെന്ന് മനസ്സിലാകാതിര്‍ക്കുന്നതും നല്ല പ്രവണതയല്ല. അത് കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മുസ്ലിം കടും പിടുത്തം ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.

അനില്‍@ബ്ലോഗ് // anil said...

ജോക്കര്‍,
ബുര്‍ഖയും ശിരോവസ്ത്രവും കൂട്ടിക്കെട്ടുന്നതിനോട് ഞാനും യോജിക്കുന്നില്ല. പക്ഷെ മതപരമായ ചിഹ്നങ്ങള്‍ ആര്‍ക്കും അനുവദിക്കില്ല എന്ന നിയമം ഉള്ള സ്ഥലങ്ങളില്‍ ശിരോ വസ്ത്രം തടയപ്പെട്ടേക്കാം. ഇന്ത്യയില്‍ മത ചിഹ്നങ്ങള്‍ ആരും നിഷേധിക്കുന്നില്ലല്ലോ, പക്ഷെ മുഖം മറ്റാരും കാണരുതെന്നതിനോട് യോജിക്കാനാവില്ല. പാസ്പോര്‍ട്ടെടുക്കാന്‍ മുഖം മൂടിയ ഫോട്ടോ തന്നെ വേണം എന്ന് ഈ കക്ഷികള്‍ വാശിപിടിക്കുമോ? സാദ്ധ്യതയില്ല, ഇത് വെറും തിരഞ്ഞെടുപ്പ് കാര്‍ഡല്ലെ.
അത്രയേ ഉള്ളൂ.

Joker said...

പരിധികള്‍ ലംഘിക്കുന്ന തരത്തിലുള്ള മത നിയമങ്ങള്‍ രാജ്യത്തിന്റെ നിയമം കൊണ്ട് തടയേണ്ടതുണ്ട്. ശിരോ വസ്ത്രം നിയമ പരമായി ഒരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല എന്നാല്‍ മുഖം മറക്കുന്നത് ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കും. നിയമ പരമായ കാര്യങ്ങള്‍ക്ക് മുഖമറ നീക്കേണ്ടതുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം. മുഖം മറക്കാന്‍ വാശി പിടിക്കുന്നത് വളരെ ചെറിയ ഒരു ന്യൂന പക്ഷം ആവാനേ തരമുള്ളൂ. കാര്യങ്ങള്‍ സമുദായം ഗൌരവമായി മനസ്സിലാക്കണം എന്നേ പറയാനുള്ളൂ. തെരെഞ്ഞെടുപ്പ് ഒരു നിസ്സാര കാര്യമായി ഞാന്‍ കാണുന്നില്ല. പക്ഷെ കോടതിക്ക് ഇത്രയൊക്കെയോ ഇക്കാര്യത്തില്‍ പറയാന്‍ കഴിയൂം എന്നാണ് എനിക്ക് തോന്നുന്നത്.

ചാണക്യന്‍ said...

tracking.....

വികടശിരോമണി said...

കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നു എന്നേ തോന്നിയുള്ളൂ.സാമാന്യബുദ്ധി മതി,ഹജ്ജിനും പാസ്പോർട്ടിനുമില്ലാത്ത വ്രണം തിരിച്ചറിയൽ കാർഡിൽ വരുന്നതിനു പിന്നിലെ പൊളിറ്റിക്സ് മനസ്സിലാക്കാൻ.
കോടതിവിധിയുടെ പൂർണ്ണരൂപം മനസ്സിലാക്കാതെ കൂടുതൽ പറയാനില്ല.എന്തായാലും,ആണുങ്ങൾ വരെ പർദ്ദയിട്ടു കള്ളവോട്ടു ചെയ്തിരുന്നത് ഒരു കഥ മാത്രമാവുമെന്നു തോന്നുന്നില്ല.ആധുനികസമൂഹത്തിലെ നിയമവ്യവസ്ഥയോടു പുറം തിരിഞ്ഞുജീവിക്കുന്നവർ പൊതുസമൂഹത്തിന്റെ നിയമരീതികളിൽ വ്രണപ്പെടാനും പാടില്ല.

kaalidaasan said...

ജോക്കര്‍,

ജോക്കറിനു മാത്രമല്ല, മറ്റു പലര്‍ക്കും ഈ വികാരത്തേപ്പറ്റി മനസിലാകുന്നില്ല.

ഓഫീസിലിരിക്കുക, ഔദ്യോഗിക സ്ഥാനത്തിരിക്കുക എന്നിങ്ങനെയുള്ള അവസരങ്ങളില്‍ മുഖം പുറത്ത് കാണിക്കാമെന്ന് ഇസ്ലാമില്‍ പറഞ്ഞിട്ടുണ്ടോ? ഇസ്ലാം സ്ത്രീകളുടെ വസ്ത്ര ധാരണം വ്യത്യസ്ഥ ചുറ്റുപാടുകളില്‍ വ്യത്യസ്ഥമെന്നു പറഞ്ഞിട്ടുണ്ടോ?

ശിരോ വസ്ത്രം ധരിക്കുന്നത് നിരോധിച്ചിരിക്കുന്ന രാജ്യങ്ങള്‍ക്ക് എന്തെങ്കിലും അസുഖമുള്ളതായി തോന്നുന്നില്ല.

ഭൂരിപക്ഷം ജനങ്ങളും ഇതു പോലെയുള്ള ഒരു വസ്ത്രം സമൂഹത്തില്‍ വേണ്ട എന്നു തീരുമാനിക്കുന്നത് ജനാധിപത്യം തന്നെയല്ലേ? ഓരോ സമൂഹത്തിനും അവര്‍ക്ക് വേണ്ട ആചാരങ്ങളും നിഷ്കര്‍ഷകളും നിയമങ്ങളും രൂപപ്പെടുത്തുന്നതാണു ജനധിപത്യം എന്നാണു ഞാന്‍ മനസിലാക്കിയത്. ജോക്കര്‍ എന്താണാവോ മനസിലാക്കിയത്?

kaalidaasan said...

അനില്‍,

കോടതി ഇത് വിധിയായിട്ടുതന്നെയാണു പറഞ്ഞിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്യുകയല്ല ചെയ്തത്. അപ്പീല്‍ തള്ളിക്കൊണ്ട് കോടതി വിധി അംഗീകരിക്കുകയാണു ചെയ്ത്. വേണമെങ്കില്‍ ഇതേക്കുറിച്ച് നിയമ വേദികളില്‍ വീണ്ടും ചര്‍ച്ചയാകാമെന്നും പറഞ്ഞു.

ഇന്‍ഡ്യയിലെ പൌരന്‍മാര്‍ക്ക് വോട്ടു ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനമാണു ചോദ്യം ചെയപ്പെട്ടത്. കള്ളവോട്ടു തടയാനുള്ള ഒരു തീരുമനമായിരുന്നു അത്.

വോട്ടവകാശം നിര്‍ബന്ധമായും ഉപയോഗിക്കണം എന്ന നിയമില്ലാത്തതു കൊണ്ട്,ഇന്ത്യയിലെ പൌരന്മാര്‍ വോട്ടു ചെയ്യേണ്ടവരാണ് എന്ന് ഒരു കോടതിക്കു പറയാനാവില്ല. വോട്ടു ചെയ്യാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. വോട്ടു ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഫോട്ടോ ഉള്ള തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്നും, അവരുടെ മുഖം തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാമെന്നുമാണു കോടതി വ്യക്തമാക്കിയത്. അത് നിലവിലുള നിയമത്തിന്റെ അടിസ്ഥാനത്തിലും.

ഇന്‍ഡ്യ ഒരു ഇസ്ലാമിക രാജ്യമല്ല. തെരഞ്ഞെടുപ്പുപോലുള്ള ഒരു വിഷയത്തില്‍ മുസ്ലി സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വ്യവസ്ഥകള്‍ പ്രായോഗികമല്ല. തെരഞ്ഞെടുപ്രക്രിയയില്‍ പങ്കെടുക്കണമെങ്കില്‍ രാജ്യത്തെ നിയമം പലിക്കണമെന്നു പറഞ്ഞതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. വോട്ടു ചെയുക എന്നത് മൌലിക അവകാശമൊന്നുമല്ല.

ഇസ്ലാം അനുവദിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഇസ്ലാമിലെ സ്വകാര്യ വിഷയമല്ലേ? പൊതു വേദികളില്‍ അത് ചര്‍ച്ച ചെയ്യേണ്ട ആവശ്യമുണ്ടോ? അത് ഇസ്ലാമിലെ നിയമവാലിയില്‍ ഉള്ളതാണെങ്കില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യം തന്നെയില്ല. ഇസ്ലാമില്‍ അങ്ങനെ ഒരു വ്യവസ്ഥ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞ് ഈ പ്രശ്നം അവസാനിപ്പിക്കാന്‍ പറ്റില്ലേ?

ചര്‍ച്ച ചെയ്യേണ്ടത് മുസ്ലിങ്ങള്‍ ഇന്‍ഡ്യയിലെ മറ്റാളുകള്‍ അനുസരിക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണോ എന്നതല്ലേ?

Baiju Elikkattoor said...

tracking..

kaalidaasan said...

വികടശിരോമണി,

കോടതിയുടെ സമയം പാഴാക്കുനു എന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. കോടതി വഴി ചില പ്രാകൃത ആചാരങ്ങള്‍ക്ക് നിയമ സാധുത കിട്ടുമോ എന്നു ചിലര്‍ നോക്കുന്നു. കോടതി വ്യക്തമായ നിലപാടെടുത്തപ്പോള്‍ അതിവിടെ അത് നടപ്പില്ല എന്ന് അവരും മറ്റുള്ളവരും മനസിലാക്കുന്നു.

പരിഷ്കൃത സമൂഹം ഇസ്ലാമിലെ തീവ്രാവദികള്‍ക്കെതിരെ ഉറച്ച നിലപാടെടുക്കന്‍ നിര്‍ബന്ധിതരായി തീരുന്നു എന്നതല്ലേ വാസ്തവം. അതിനുത്തരവാദികള്‍ ഇസ്ലാമിലെ ഒരു ന്യൂനപക്ഷവും. മുസ്ലിങ്ങള്‍ ഇതൊക്കെ ചിന്തിച്ചില്ലെങ്കില്‍ അവരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാവും ലോകത്തിന്റെ പല ഭാഗങ്ങളിലും. എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്ന കാഴ്ചപ്പാടുതന്നെ അപകടം പിടിച്ചതാണ്. അതിനു ഒരു മതത്തിന്റെ പിന്തുണ കിട്ടുമ്പോള്‍ പ്രത്യേകിച്ചും.

ഭാഗ്യവശാല്‍ ഭൂരിപക്ഷം മുസ്ലിങ്ങളുമിതുപോലെയുള്ള അനാചാരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നില്ല എന്നതാണു സത്യം. പക്ഷെ ഇതുപോലെയുള്ള അനാചരങ്ങളെ മുറുകെ പിടിക്കുന്നവര്‍ക്ക് സമൂഹത്തില്‍ മാന്യത നല്‍കാന്‍ ഇടതു പക്ഷം പോലുള്ള പുരോഗന ആശയക്കാര്‍ ശ്രമിക്കുന്നത് മറ്റുള്ളവരില്‍ ആശയക്കുഴപ്പമുണ്ടാക്കും.

Noushad Vadakkel said...

1.ഓഫീസിലിരിക്കുക, ഔദ്യോഗിക സ്ഥാനത്തിരിക്കുക എന്നിങ്ങനെയുള്ള അവസരങ്ങളില്‍ മുഖം പുറത്ത് കാണിക്കാമെന്ന് ഇസ്ലാമില്‍ പറഞ്ഞിട്ടുണ്ടോ? ഇസ്ലാം സ്ത്രീകളുടെ വസ്ത്ര ധാരണം വ്യത്യസ്ഥ ചുറ്റുപാടുകളില്‍ വ്യത്യസ്ഥമെന്നു പറഞ്ഞിട്ടുണ്ടോ?
2.ഭൂരിപക്ഷം ജനങ്ങളും ഇതു പോലെയുള്ള ഒരു വസ്ത്രം സമൂഹത്തില്‍ വേണ്ട എന്നു തീരുമാനിക്കുന്നത് ജനാധിപത്യം തന്നെയല്ലേ? ഓരോ സമൂഹത്തിനും അവര്‍ക്ക് വേണ്ട ആചാരങ്ങളും നിഷ്കര്‍ഷകളും നിയമങ്ങളും രൂപപ്പെടുത്തുന്നതാണു ജനധിപത്യം എന്നാണു ഞാന്‍ മനസിലാക്കിയത്.

1 നുള്ള മറുപടി , അങ്ങനെ വേര്‍തിരിക്കുന്നതിനേക്കാള്‍ നല്ലത് വീട്ടിലും പുറത്തും എന്നതാണ് .
വീടിന്നു പുറത്തു മുഖവും മുന്‍ കയ്യും ഒഴികെ മറെല്ലം മറക്കണം .തലയിലൂടെ മറക്കുന്ന വസ്ത്രം കൊണ്ട് മാറിടവും മറക്കണം .ഇതാണ് ശരിയായ രൂപം..അല്ലാത്തതൊക്കെ അറിവില്ലായ്മയോ ആളാകലോ മാത്രം
2.നുള്ള മറുപടി , മനുഷ്യന്‍ തീരുമാനിക്കുന്ന നിയമങ്ങള്‍ മതത്തിന്റെ യഥാര്‍ത്ഥ ഉധ്യെശ്യങ്ങള്‍ക്ക് വിരുധമായാല്‍ ഇസ്ലാം സത്യമാണെന്ന് വിസ്വശിക്കുന്ന മുസ്ലിമിന് അനുസരിക്കുവാന്‍ സാദ്യമല്ല .അപ്പോള്‍ താങ്കള്‍ പറയുന്നത് പോലെ ഭൂരി പക്ഷത്തിന്റെ തീരുമാനങ്ങള്‍ മത വിരുധ്വം ആയാല്‍ ഒരു യഥാര്‍ത്ഥ മുസ്ലിമിന് അംഗീകരിക്കുക സാധ്യമല്ലെന്ന് വ്യക്തം .(അഥവാ പുല്ലാണെന്ന് സാരം) .
(എന്റെ മലയാളം ടൈപ്പിംഗ്‌ അത്ര പോര ക്ഷമിക്കുക ആശയം മനസ്സിലായിക്കാനുമെന്നു വിചാരിക്കുന്നു )

dethan said...

കോടതി വിധിയാണ് ശരി.മുഖം പുറത്തു കണ്ടാല്‍ വ്രണപ്പെടുന്ന വികാരമുള്ളവര്‍ വോട്ട് ചെയ്യാന്‍ പോകണ്ടാ.ബുര്‍ഖയായാലും പര്‍ദ ആയാലും ആളെ തിരിച്ചറിയാന്‍ കഴിയില്ല.കള്ളവോട്ടു ചെയ്യാന്‍ പരമ സൗകര്യം.

മതത്തിന്റെ പേരു പറഞ്ഞ് കള്ളത്തരം ചെയ്യാന്‍ അനുവാദം ചോദിക്കുന്നവര്‍
യഥാര്‍ത്ഥ മത വിശ്വാസികളെ സമൂഹ മദ്ധ്യത്തില്‍ അപഹാസ്യരാക്കുകയാണ്.
-ദത്തന്‍

kaalidaasan said...

ഇതാണ് ശരിയായ രൂപം..അല്ലാത്തതൊക്കെ അറിവില്ലായ്മയോ ആളാകലോ മാത്രം.

അപ്പോള്‍ സാധാരണ വേഷമിട്ടിട്ട് ഒരു തട്ടം ഇടുന്നത് അറിവില്ലായ്മ. സൂഫിയ മദനി മുഖം മറച്ച് നടക്കുന്നതും അറിവില്ലായ്മ. തട്ടത്തിന്റെ അറിവില്ലായ്മയേക്കുറിച്ച് മദനി ഉള്‍പ്പടെയുള്ള തീവ്രവാദി മുസ്ലിങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കണ്ടു. പക്ഷെ സൂഫിയയുടെ അറിവില്ലായ്മയേക്കുറിച്ച് ഒരു മുസ്ലിമും പ്രതികരിച്ചു കണ്ടില്ല.

തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് ഹര്‍ജി വന്നപ്പോള്‍ അതറിവില്ലായ്മയാണെന്ന് എന്തു കൊണ്ട് ഒരു മത പണ്ഡ്ഠിതനും പറഞ്ഞില്ല? സുപ്രീം കോടതി വിധിക്കെതിരെയും ചില മത പണ്ഡ്തിതര്‍ വിമര്‍ശനം ഉനയിക്കുകയും ചെയ്തിട്ടുണ്ട്.

മുസ്ലിങ്ങളുടെ ഇടയില്‍ എന്തു കൊണ്ട് ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങള്‍ ഉണ്ടാകുന്നു. അല്ലെങ്കില്‍ എന്തു കൊണ്ട് കുറച്ചു മുസ്ലിങ്ങള്‍ അവര്‍ക്ക് തോന്നുന്ന പോലെ ഇതു പോലെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നു? മതപണ്ഡ്ഠിതനയ മദനിക്കു പോലും തെറ്റു പറ്റുന്നു എങ്കില്‍ സാധാരണ മുസ്ലിങ്ങള്‍ക്ക് തെറ്റു പറ്റാന്‍ സാധ്യത കൂടുതലല്ലേ? അതിസ്ലാമിന്റെ അല്ലെങ്കില്‍ ഖുറാന്റെ പോരായ്മയല്ലേ? അത് പണ്ഡ്തിതന്‍മാരൊക്കെ ചേര്‍ന്ന് പരിഹരിക്കേണ്ടതല്ലേ?

kaalidaasan said...

മനുഷ്യന്‍ തീരുമാനിക്കുന്ന നിയമങ്ങള്‍ മതത്തിന്റെ യഥാര്‍ത്ഥ ഉധ്യെശ്യങ്ങള്‍ക്ക് വിരുധമായാല്‍ ഇസ്ലാം സത്യമാണെന്ന് വിസ്വശിക്കുന്ന മുസ്ലിമിന് അനുസരിക്കുവാന്‍ സാദ്യമല്ല .അപ്പോള്‍ താങ്കള്‍ പറയുന്നത് പോലെ ഭൂരി പക്ഷത്തിന്റെ തീരുമാനങ്ങള്‍ മത വിരുധ്വം ആയാല്‍ ഒരു യഥാര്‍ത്ഥ മുസ്ലിമിന് അംഗീകരിക്കുക സാധ്യമല്ലെന്ന് വ്യക്തം .

താങ്കളുടെ വാക്കുകള്‍ ഞാന്‍ അതിന്റെ അര്‍ത്ഥത്തില്‍ തന്നെ എടുക്കുന്നു.

ഇസ്ലാമിനേക്കുറിച്ച് ഇസ്ലാം വിരോധികള്‍ പറയുന്ന സംഗതിയും ഇത് തന്നെ. മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാത്ത ഒരു ജനാധിപത്യ സമൂഹത്തില്‍ അവര്‍ക്ക് ജീവിക്കാനാകില്ല. ഭൂരിപക്ഷം ജനങ്ങളും നിര്‍മ്മിക്കുന്ന നിയമങ്ങളെ അവര്‍ക്കനുസരിക്കാനും ആകില്ല. ജിന്ന ഇന്‍ഡ്യ വിഭജനത്തിനു പറഞ്ഞ കാരണവും ഇതു തന്നെ. ഹിന്ദു ഭൂരിപക്ഷമുള്ള ഇന്‍ഡ്യ മുസ്ലിം വിശ്വാസങ്ങളെ അംഗീകരിച്ചേക്കില്ല. അതു കൊണ്ട് മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു രാജ്യം വേണം. പക്ഷെ അന്നത്തെ ഭൂരിപക്ഷം മുസ്ലിങ്ങളും ജിന്നയുടെ വാദത്തെ തള്ളിക്കളഞ്ഞു. ഇന്‍ഡ്യയിലെ ഹിന്ദു ഭൂരിപക്ഷം നിര്‍മ്മിക്കുന്ന നിയമങ്ങള്‍ അംഗീകരിക്കാനും അവര്‍ തയ്യാറായി. പതിറ്റാണ്ടുകളോളം അവര്‍ അങ്ങനെ ജീവിച്ചു. ഇന്നും ഭൂരിപക്ഷം മുസ്ലിങ്ങളും അതേ പോലെ ജീവിക്കുന്നു. പക്ഷെ ഒരു ചെറിയ ന്യൂന പക്ഷം ഖുറാനടിസ്ഥാനപ്പെടുത്തിയ നിയമങ്ങള്‍ മാത്രമേ അനുസരിക്കൂ എന്ന് ഇപ്പോള്‍ ശാഠ്യം പിടിക്കുന്നു. അതല്ലേ മത സപര്‍ദ്ധയുണ്ടാകാന്‍ കാരണം? അതിന്റെ ഭാഗമല്ലേ നിലവിളക്കു കത്തിക്കുന്നത് ഇസ്ലമിനെതിരെയാണെന്നൊക്കെ ഇപ്പോള്‍ കണ്ടു പിടിച്ചിരിക്കുന്നത്? എണ്ണയൊഴിച്ച വിളക്കു തന്നെയല്ലേ മുസ്ലിങ്ങള്‍ കുറച്ചു നാളുകള്‍ക്ക് മുമ്പ് വരെ കേരളത്തില്‍ ഉപയോഗിച്ചിരുന്നത്?

പണ്ടില്ലാതിരുന്ന തീവ്രവാദം നിസാര കാര്യങ്ങളില്‍ പോലും ഇപ്പോള്‍ മുസ്ലിങ്ങള്‍ പ്രയോഗിക്കുന്നു. അതാണു മറ്റു ജനങ്ങളെ സംശയാലുക്കള്‍ ആക്കുന്നത്?

ഇപ്പോള്‍ ക്രിസ്തീയ ഭൂരിപക്ഷ രാജ്യങ്ങളായ ഫ്രാന്‍സും ഡെന്‍മാര്‍ക്കും അവര്‍ക്കിഷ്ടമുള്ള നിയമമുണ്ടാക്കുന്നു. അവര്‍ ധരിക്കേണ്ട വസ്ത്രം ഏതെന്ന് അവര്‍ തീരുമാനിക്കുന്നു. അത് മുസ്ലിം വിരുദ്ധമാണോ അല്ലയോ എന്നൊക്കെ അവരെന്തിനു നോക്കണം?

പക്ഷെ താങ്കള്‍ പറയുന്നു അങ്ങനെയുള്ള ഒരു നിയമം അംഗീകരിക്കാന്‍ മുസ്ലിമിനു ബുദ്ധിമുട്ടുണ്ട് എന്ന്. മനുഷ്യന്‍ തീരുമാനിക്കുന്ന നിയമം അംഗീകരിക്കാന്‍ മുസ്ലിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം മറ്റു മനുഷ്യരുമായി സഹവസിക്കാന്‍ മുസ്ലിങ്ങള്‍ക്ക് കഴിയില്ല എന്നു തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ ലോകത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലം ​മനുഷ്യന്‍ നിര്‍മ്മിക്കുന്ന നിയമങ്ങളാണു പ്രാബല്യത്തില്‍. ഒരു ദൈവിക നിയമവും അവിടെ ആരും പിന്തുടരില്ല.

അതിനു ഒരു പരിഹരമേ ഉള്ളു. മുസ്ലിങ്ങള്‍ അവിടെ ജീവിക്കേണ്ട. ഫ്രാന്‍സിലും ഡെന്‍മാര്‍ക്കിലുമുള്ള നിയമങ്ങള്‍ മുസ്ലിങ്ങളുടെ വിശ്വാസത്തിനു വിരുദ്ധമാണെങ്കില്‍ രണ്ട് കാര്യങ്ങളെ ചെയ്യാന്‍ പറ്റൂ. ഒന്നുകില്‍ വിശ്വാസം ഉപേക്ഷിക്കുക. അല്ലെങ്കില്‍ ഖുറാന്റെ അടിസ്ഥാനത്തില്‍ നിയമങ്ങളുണ്ടാക്കുന സൌദി അറേബ്യ പോലെ ഒരു രാജ്യത്തേക്ക് താമസം മാറ്റുക.

kaalidaasan said...

മതത്തിന്റെ പേരു പറഞ്ഞ് കള്ളത്തരം ചെയ്യാന്‍ അനുവാദം ചോദിക്കുന്നവര്‍
യഥാര്‍ത്ഥ മത വിശ്വാസികളെ സമൂഹ മദ്ധ്യത്തില്‍ അപഹാസ്യരാക്കുകയാണ്.


ദത്തന്‍,


പക്ഷെ ഇതിലെ അപഹസ്യത വിശ്വാസികള്‍ ഇത് മനസിലാക്കുന്നില്ല എന്നതാണ്. സൂഫിയ മദനി മുഖം മൂടി നടക്കുന്നത് ഇസ്ലാമികമല്ല എന്നു പറയാനുള്ള തന്റേടം ഒരു മുസ്ലിമും കാണിക്കുന്നില്ല.

കള്ളത്തരം ചെയ്യാനുള്ള അനുവാദം ചോദിക്കുന്നതില്‍ മാത്രമിതൊതുങ്ങില്ല. മതത്തിന്റെ പേരുപറഞ്ഞു തന്നെയാണ്‌ മറ്റുള്ളവരെ കുട്ടക്കൊല ചെയ്യുന്നതും. മുംബൈ, ന്യൂ യോര്‍ക്ക്, ലണ്ടണ്‍, മാഡ്രിഡ് ഒക്കെ ഈ ദുരുപയോഗത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. അതൊക്കെ അനീതിക്കെതിരെ യുദ്ധം ചെയ്യുന്നതായിട്ടാണ്‌ പുരോഗമന ആശയക്കാര്‍ പോലും വിലയിരുത്തുന്നതും.

ഡെന്‍മാര്‍ക്കു ഫ്രാന്‍സും ഇസ്ലാമിക ചിഹ്നങ്ങള്‍ക്കെതിരെ നിയമം ഉണ്ടാക്കാന്‍ കാരണം, ഒരു മുസ്ലിം തീവ്രവാദി ഒരു സിനിമ സംവിധായകനെ വധിച്ചതുകാരണമാണ്. കാര്‍ട്ടൂണ്‍ വരയ്ക്കുന്നവരെയും പുസ്തകം എഴുതുന്നവരെയും കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന ഒരു തത്വശാസ്ത്രം ആധുനിക ലോകത്തിനു ചേരില്ല.

Joker said...

കാളിദാസന്‍,

ഞാന്‍ ചര്‍ച്ചയില്‍ കയറ്രി കുളമാക്കണ്ട എന്നു കരുതിയാണ് അല്പം മാറിനിന്നത്.

മുഹമ്മദ് നബിയുടെ കാലത്തുള്ള വസ്ത്ര ധാരണ രീതിയാണ് ഇപ്പോള്‍ കാണുന്ന പര്‍ദ്ദ അല്ലെങ്കില്‍ മറ്റൊരു രൂപമായ ബുര്‍ഖ. ഇവിടെ അറേബ്യന്‍ മരുഭൂമിയില്‍ പുരുഷന്മാരും പര്‍ദ്ദയോളം തന്നെ വരുന്ന നീളന്‍ കുപ്പായമാണ് ധരിക്കുന്നത്. ചിലപ്പോള്‍ പൊടിക്കാറ്റുകളില്‍ നിന്നോ മറ്റോ രക്ഷക്കായി കണ്ണു മാത്രം പുറത്ത് കാണുന്ന രീതിയില്‍ മറക്കുന്നു. ഇത്രയും പറഞ്ഞത്. അറേബ്യയില്‍ നില നിന്നിരുന്ന വസ്ത്രധാരണ രീതിയാണ്. ഇസ്ലാമില്‍ പറ്രയുന്ന ഹിജാബ് എന്നത് മുഖവും മുന്‍ കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മറക്കുന്ന വസ്ത്രമാണ്. മുഖം മറക്കുന്നവര്‍ക്ക് മറക്കാം പക്ഷെ അത് വെറ്രും ഐച്ചികമാണ്. മാത്രവുമല്ല പര്‍ദ്ദ എന്ന് പറയുന്നത് കറ്രുത്ത നീളന്‍ കുപ്പായം വേണമെന്നില്ല അതല്ലാത്ത രീതിയ്ലും ആ‍ളുകള്‍ വസ്ത്രം ധരിക്കുന്നുണ്ട്. ഒരു സ്ത്രീക്ക് തന്റെ മുഖം മറ്റുള്ളവര്‍ കാണുന്നതിന് വിരോധമുണ്ട് എങ്കില്‍ അങ്ങനെ കാണിക്കാതിര്‍ക്കുന്നതിന് നിയമപരമായി വിരോധമില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സൂഫിയ മദനിക്ക് ഈ സാഹചര്യത്തില്‍ തന്റെ മുഖം പബ്ലിക് കാണുന്നതിന് ഇഷ്ട്റ്റമില്ലാ എങ്കില്‍ അത് അവരുടെ താല്‍ പര്യമാണ് അല്ലാതെ മത വിധിയല്ല. പ്രദര്‍ശന വസ്തു പോലെ ട്റ്റിവി കാമറ്രക്കു മുമ്പില്‍ ഇരിക്കാന്‍ സ്ത്രീ എന്ന നിലയില്‍ അവര്‍ക്ക് ബുദ്ധിമുട്ട്റ്റുണ്ടെങ്കില്‍ എതിര്‍ക്കാന്‍ നിര്‍വാഹമില്ല.
എന്റെ നാട്ടിലൊക്കെ ഹിന്ദു വീടുകളില്‍ പോലും അപരിചിതര്‍ കയറി ചെന്നാല്‍ വീട്ടുകാരികള്‍ മറഞ്ഞ് നിന്നേ കാര്യങ്ങള്‍ ചോദിക്കൂ. കാര്യം പറഞ്ഞ് വേണമെന്ന് തോന്നിയാല്‍ മാത്രം അവര്‍ പുറത്തേക്ക് വരും. നമ്മുടെ നാട്ടില്‍ അടക്കം ഇതായിരുന്നു രീതി.

ഇനി മറ്റൊരു കാര്യം.

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ മാത്രമേ മുസ്ലിംഗള്‍ക്ക് ജീവിക്കാന്‍ സാധിക്കൂ എന്നതൊക്കെ വളരെ വിചിത്രമായ വാദമാണ്. ജിന്ന പറഞ്ഞതെല്ലാം സാമാന്യ മുസ്ലിമിന്റെ വാദമായി എഴുന്നള്ളിക്കുന്നതില്‍ എത്രത്തോളം യുക്തിയുണ്ട് കാളിദാസാ. മറ്റു സമൂഹങ്ങളില്‍ ജീവിക്കാന്‍ മുസ്ലിംഗള്‍ സാധിക്കാതെയെരിക്കാന്‍ മുത്സിംഗള്‍ക്കെന്താ കൊമ്പുണ്ടോ. ഇസ്ലാം അടിസ്ഥാന വിശ്വാസ പ്രമാണങ്ങളില്‍ എവിടെയാണ് ഭരണവും ഇസ്ലാമിക രാജ്യവും ആവശ്യപ്പെടുന്നത്. അറേബ്യയില്‍ തന്നെ പ്രവാചകന്റെ കാലത്തും ശേഷവും എല്ലാം മുസ്ലിംഗള്‍ അല്ലാത്തവരും ഉണ്ടായിരുന്നില്ലേ.

നമസ്കാരവും, ഹജ്ജും, സകാത്തും, നോമ്പും, എല്ലാം ചെയ്യണമെങ്കില്‍ ഇസ്ലാമിക രാജ്യം വേണമെന്ന് ആരെങ്കിലും ശഠിക്കുന്നു എങ്കില്‍ അത് ഭോഷ്ക് എന്നേ പറയാനാകൂ.

ജിന്ന പറഞ്ഞ മത രാജ്യത്ത് ഇപ്പോള്‍ എന്താണ് നട്റ്റക്കുന്നതെന്ന് അറ്രിയുമ്പോഴാണ് ജിന്നയുടേതെന്ന് പറയുന്ന ഈ ആവശ്യത്തിന്റെ പൊള്ളത്തരം തിരിച്ചറ്രിയൂ.

ഇസ്ലാമിക അട്റ്റിസ്ഥാന പ്രമാണങ്ങളായ നമസ്കാരം,നോമ്പ്,സകാത്ത്, ഹജ്ജ് എന്നിവക്കു ബലിയറുക്കല്‍, വസ്ത്രധാരണം,വിവാഹം തുടങ്ങിയവയിലൊക്കെ സാധാരണ മറ്റ് മത സമൂഹത്തിനുള്ളതു പോലെയുള്ള വ്യത്യസ്ഥതകള്‍ മുസ്ലിംഗള്‍ക്കുമുള്ളത് കൊണ്ട് തന്നെ അതെല്ലാം നിവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്റ്റെങ്കില്‍ പിന്നെ ഇസ്ലാമിക രാജ്യം എന്നതില്‍ പ്രസക്തിയെന്ത്.
ജനാധിപത്യം എന്ന് പറയുന്നത് സാധ്യമാകുന്ന രീതിയില്‍ പരമാവധി സാതന്ത്യം കാണിക്കുക എന്നതാണ് അതല്ലെങ്കില്‍ പിന്നെ അതിനെ ജനാധിപത്യം എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ.

ഇസ്ലാമിനെ കുറിച്ചോ അതല്ലെങ്കില്‍ അവരുടെ ജീവിത രീതിയെ കുറിച്ചോ ഒരു വിധ അറിവോ പിടിപാടോ ഇല്ലാതെ മുസ്ലിംഗള്‍ ഭയങ്കരന്മാരാണ് , ഭീകരന്മാരാണ്, വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല എന്നൊക്ക്കെ പറയുന്നതിന്റെ പിന്നില്‍ അറ്രിവില്ലായ്മയാണുള്ളത്.എന്നാല്‍ അല്പം സാമ്പത്തിക പുരോഗതി പ്രാപിച്ച രാജ്യങ്ങളില്‍ കാല ഘട്ടത്തിനനുസ്യതമായ രീതിയില്‍ ഇത്സാമിക കാര്യങ്ങളെ മനസ്സിലാക്കാനും മറ്റും നിലപാട്റ്റുകള്‍ ഉണ്ടാകുമ്പോള്‍ ഇന്ത്യയുല്‍ അതുണ്ട്റ്റാകുന്നില്ല എന്നതും ഒരു വിലങ്ങ് തട്റ്റിയാകുന്നുണ്ട്. മുസ്ലിംഗളുട്റ്റെ നിലപാട്റ്റുകളും ,രീതികളും ഭരണ രംഗങ്ങളില്‍ എത്തിക്കുന്നതില്‍ ഭരണ പ്രാധിനിധ്യം കുറ്രഞ്ഞ് പോയതും ഇത്തരം പിന്നോക്കാവസ്ഥക്കും തെറ്റിദ്ദാരണകള്‍ക്കും കാരണമാകുന്നുണ്ട്. മുസ്ലിം ഭീകരവാദം പറഞ്ഞ് ഒഴിവ് കിട്ടാത്ത പ്രശ്നവും ഇന്ത്യയില്‍ എല്ലാ സാമൂഹിക മേഖലയും നേരിടുന്നുണ്ട്റ്റല്ലോ.

വിനീത് നായര്‍ said...

അവസാനം അതിലും തീരുമാനമായി...!!

(മുസ്ലിം)പെണ്ണൊരുമ്പെട്ടാല്‍
http://mashippathram.blogspot.com/2010/01/blog-post_833.html

തറവാടി said...

കോടതി വിധി വാക്ക്യത്തിലെടുത്താലും വ്യങ്ങ്യത്തിലെടുത്താലും ശെരിവെക്കുന്നു, പൂര്‍ണ്ണ യോജിപ്പ്. ഇസ്ലാം നിയമപ്രകാരം മുഖവും കൈയ്യും മറക്കേണ്ടതില്ല. നമസ്കരിക്കുമ്പോള്‍ പോലും അനുദനീയമാണ്. ജീവിക്കുന്ന രാജ്യത്തെ സുരക്ഷയുമായി/സുഗമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരു ആവശ്യത്തിന് ഐച്ഛികമായ ഒരു കാര്യത്തെ മുന്നില്‍ നിര്‍ത്തി വാദിക്കുന്നത് അറിവില്ലായ്മയും കാടത്തവുമാണ്.


>>ശിരോ വസ്ത്രം ധരിക്കുന്നത് നിരോധിച്ചിരിക്കുന്ന രാജ്യങ്ങള്‍ക്ക് എന്തെങ്കിലും അസുഖമുള്ളതായി തോന്നുന്നില്ല.<<

ശിരോവസ്ത്രം നിരോധിക്കുന്നതിനുള്ള കാരണത്തിന്റെ ഉദ്ദേശശുദ്ധിയാണ് അസുഖമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത്. ഒരു രാജ്യത്തുള്ള ഒരു കൂട്ടം ആളുകള്‍ ശിരോവസ്ത്രം അണിഞ്ഞാലുണ്ടാകുന്ന 'കുഴപ്പം' , ഒരു പ്രത്യേക വിഭാഗം മാത്രമായതിനാല്‍ എന്ന ഒറ്റ കാരണം മാത്രമാവുമ്പോള്‍ രാജ്യത്തിന് അസുഖമുണ്ടെന്ന് പറയേണ്ടിവരും.

>>പക്ഷെ സൂഫിയയുടെ അറിവില്ലായ്മയേക്കുറിച്ച് ഒരു മുസ്ലിമും പ്രതികരിച്ചു കണ്ടില്ല.<<

സൂഫിയയുടെ അറിവില്ലായ്മയല്ലായിരുന്നു സ്വാതന്ത്ര്യമായിരുന്നു മുഖം മറക്കുക എന്നത്. ഇസ്ലാം മതപ്രകാരം സ്ത്രീകള്‍ക്ക് മുഖം മറക്കാം എന്നത് ഐച്ഛികമാണ് അതുപോലെത്തന്നെ ഇന്‍ഡ്യന്‍ പൗരന്‍ എന്ന നിലക്ക് മുഖം മറക്കുന്ന ഡ്രസ്സ് ധരിക്കുന്നതില്‍ തെറ്റുമില്ലല്ലോ! അതുകൊണ്ട്തന്നെ ഈ ഒറ്റ കാര്യത്തിന് മുസ്ലീമല്ല ആരും പ്രതികരിക്കേണ്ടതില്ലല്ലോ!



>> ഇന്നും ഭൂരിപക്ഷം മുസ്ലിങ്ങളും അതേ പോലെ ജീവിക്കുന്നു. പക്ഷെ ഒരു ചെറിയ ന്യൂന പക്ഷം ഖുറാനടിസ്ഥാനപ്പെടുത്തിയ നിയമങ്ങള്‍ മാത്രമേ അനുസരിക്കൂ എന്ന് ഇപ്പോള്‍ ശാഠ്യം പിടിക്കുന്നു.<<

ഇതില്‍ നിന്നും ഒരു പക്ഷം മുസ്ലീങ്ങള്‍ എന്തൊക്കെയോ കോമ്പ്രൊമൈസ് ചെയ്ത് ഇന്‍ഡ്യയില്‍ ജീവിക്കുന്നു, ഒരു ന്യൂനപക്ഷം ഖുര്‍ ന് അടിസ്ഥാനപ്പെടുത്തിയ നിയമങ്ങള്‍ മാത്രം അനുസരിക്കുന്നതിനാല്‍ ജീവിക്കാന്‍ ശാഠ്യം പിടിക്കേണ്ടിവരുന്നു എന്ന് പറയാന്‍ ശ്രമിക്കുന്നതായിട്ടെനിക്ക് തോന്നുന്നു, യോജിപ്പില്ല.

ഖുര്‍ ആന്‍ അടിസ്ഥാനപ്പെടുത്തി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മുസ്ലിമായി ജീവിക്കാന്‍ ഇന്‍ഡ്യയില്‍ ഒരു കുറവുമില്ല. ഒരു ന്യൂന പക്ഷം കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ശ്രമിക്കാത്തതും തെറ്റ് ധാരണയും, രാഷ്ട്രീയവും ആണ് ദുശാഠ്യങ്ങള്‍ക്ക് കാരണം. കൃത്യമായി വിശകലനം ചെയ്താല്‍ ഈ ശാഠ്യങ്ങളിലെ കള്ളത്തരവും അറിവില്ലായ്മയും ബോധ്യപ്പെടും , ഏറ്റവും പുതിയ ഉദാഹരണം കോടതി വിധിയെ എതിര്‍ത്തത് തന്നെ!

>>ഖുറാന്റെ അടിസ്ഥാനത്തില്‍ നിയമങ്ങളുണ്ടാക്കുന സൌദി അറേബ്യ പോലെ ഒരു രാജ്യത്തേക്ക് താമസം മാറ്റുക<<<

ഇസ്ല്‍മായി ജീവിക്കാന്‍ ഷെരീയത്ത് നിയമങ്ങള്‍ നിര്‍ബന്ധമാണെന്ന് വരുന്നുണ്ടല്ലോ കാളിദാസാ ഈ വാക്കുകളില്‍ അതിനോട് യോജിപ്പില്ല മുകളില്‍ നിന്നും വ്യക്തമാവും.

മതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താത്പര്യം കുറവാണ്, ജസ്റ്റ് വായിച്ചപ്പോള്‍ പറഞ്ഞെന്ന് മാത്രം :)

പുലരി said...

സുപ്രിം കോടതി വിധിയോടുള്ള കാളിദാസന്റെ പോസ്റ്റ്‌ മുസ്ലിം സമുദായത്തെ അടിക്കുവാൻ ഒരു വടികൂടി കിട്ടിയ സന്തോഷത്തിൽ നിന്നുണ്ടായതാണു. കാളിദാസനു അതിനർഹതയുമുണ്ടു.
പ്രാധാനപ്പെട്ട ഒരു വിഷയം സുപ്രീം കോടതി വിധിയെ മുസ്ലിം സംഘടനകൾ അനുകൂലിച്ചിരിക്കുകയാണു. ഈ വിഷയത്തിൽ മുസ്ലിം പണ്ടിതർക്കിടയിൽ ഒരു നിലപാടുണ്ടു. അതു പക്ഷെ കാളിദാസനെപോലെയുള്ളവരുടെ ഉപദേശം കേട്ടൂണ്ടായതുമല്ല. വസ്തുതകൾ എന്ന നിലക്കു തന്നെനിലപാടെടുത്തത്താണു.
തീവ്ര-ഭീകര-പ്രതിലോമ-യഥാസ്ഥിതിക-താലിബാനികൾ നടത്തുന്ന "തേജസ്‌" ദിനപത്രത്തിൽ ഇതുമായി ബന്ധപ്പെട്ട എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു.
താൽപര്യമുള്ളവർക്കു അതൊന്നു വായിക്കാം
ജനാധിപത്യത്തില് വോട്ടുചെയ്യാല് പ്രധാനം തേജസ് എഡിടോരിയാല്

kaalidaasan said...

ജോക്കര്‍,

ചര്‍ച്ചയില്‍ കയറി എന്നു കരുതി കുളമാകുമോ? കുളമാക്കാതെ ചര്‍ച്ച ചെയ്യാന്‍ ജോക്കറിനറിയില്ലേ?

മുഹമ്മദ് നബിയുടെ കാലത്തുള്ള വസ്ത്ര ധാരണ രീതിയാണ് ഇപ്പോള് കാണുന്ന പര്ദ്ദ അല്ലെങ്കില് മറ്റൊരു രൂപമായ ബുര്ഖ.

അക്കാലത്തെ അറേബ്യയിലെ ചില ഭഗത്തുണ്ടായിരുന്ന സ്ത്രീകളുടെ വസ്ത്ര ധാരണ രിതിയാണു ബുര്‍ഖ. അറേബ്യക്കു ചുറ്റുമുള്ള പ്രദേശങ്ങളിലിലും സമാനമായ വേഷങ്ങളായിരുന്നു. പക്ഷെ ആരും മുഖം മറച്ചിരുന്നില്ല. പൊടിക്കാറ്റു വീശുമ്പോള്‍ മുഖം മറക്കുന്നത് സ്വാഭാവികം. പക്ഷെ അത് എപ്പൊഴും വേണമെന്നു ശഠിക്കുന്നത് അസ്വാഭവികം. പൊടിക്കാറ്റില്ലാത്തപ്പോള്‍ മുഖം മറക്കുന്നതൊഴിവാക്കാന്‍ അനുവാദമുണ്ടായിരുന്നെങ്കില്‍ പൊടിക്കാറ്റ് തിയറി വിശ്വസനീയം. അല്ലെങ്കില്‍ അതാരും വിശ്വസിക്കില്ല.

മൊഹമ്മദ് നബി ഈ വസ്ത്രം സ്ത്രീകള്‍ക്കു മാത്രമായി നിഷ്കര്‍ഷിച്ചു. പൊടിക്കാറ്റില്‍ മുഖം മറച്ച പുരുഷന്‍മാരുടെ വസ്ത്രം നിര്‍ബന്ധമാക്കിയില്ല. അതു കൊണ്ടാണിത് വിവാദമാകുന്നതും.

യൂറോപ്പിപ്പോള്‍ തണുത്തു വിറക്കുകയാണ്. അവിടത്തെ ആളുകള്‍ ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം ധരിച്ചാണിപ്പോള്‍ നടക്കുന്നത്. അത് ക്രിസ്തു മതത്തിന്റെ വസ്ത്രമാക്കുന്നതുപോലെയാണ്‌ ഇസ്ലാമിലെ സ്ത്രീകളുടെ വസ്ത്രവും.

അറേബ്യ മരുഭൂമിക്കു പകരം തണുപ്പു രാജ്യം ആയിരുന്നെങ്കില്‍ ഒരു പക്ഷെ പാന്റും ടോപ്പും ജാക്കറ്റുമായിരുന്നേനെ പര്‍ദ്ദക്കു പകരം വസ്ത്രം.

പര്‍ദ്ദ വസ്ത്രമാക്കണോ വേണ്ടയോ എന്നതൊക്കെ മുസ്ലിങ്ങളുടെ ഇഷ്ടം. മുഖം മറച്ചാല്‍ അത് പരിഷ്കൃത സമൂഹ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. അതു കൊണ്ടാണു ഭരണകൂടങ്ങളും നീതി പീഠങ്ങളും അതിനെ എതിര്‍ക്കുന്നത്. മുഖം മറക്കുന്ന പര്‍ദ്ദ പൊതുരംഗത്ത് വേണ്ട എന്ന തീരുമാനം അതില്‍ നിന്നും വരുന്നു.

kaalidaasan said...

ജോക്കര്‍,

എന്റെ നാട്ടിലൊക്കെ ഹിന്ദു വീടുകളില് പോലും അപരിചിതര് കയറി ചെന്നാല് വീട്ടുകാരികള് മറഞ്ഞ് നിന്നേ കാര്യങ്ങള് ചോദിക്കൂ. കാര്യം പറഞ്ഞ് വേണമെന്ന് തോന്നിയാല് മാത്രം അവര് പുറത്തേക്ക് വരും. നമ്മുടെ നാട്ടില് അടക്കം ഇതായിരുന്നു രീതി.

താങ്കളുടെ നാട്ടില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇതു പോലെ ഉണ്ടാകാം. പക്ഷെ അത് സമൂഹത്തിന്റെ പൊതു സ്വഭാവമല്ല.

പണ്ടു കാലത്ത് ഇസ്ലാമില്‍ മാത്രമല്ല, സ്ത്രീകള്‍ പൊതുവെ വീടുകളില്‍ കഴിയുകയും വീട്ടു കാര്യങ്ങള്‍ നോക്കുകയുമൊക്കെയാണു ചെയ്തിരുന്നത്. ആ പ്രചീനകാലമൊക്കെ പോയി. അതിനു നമ്മള്‍ പുരോഗതി എന്നു പറയും.
ചില മുതിര്‍ന്ന സ്ത്രീകള്‍ അങ്ങനെ ഇപ്പോളും മറഞ്ഞുനിന്ന് സംസരിക്കാറുണ്ടാകാം. അതൊന്നും നട്ടുനടപ്പല്ല. അവര്‍ പുറത്തേക്കു വരുമ്പോള്‍ മുഖം മറച്ചും വരാറില്ല.

ഇന്ന് വിദ്യാഭ്യാസം നേടുകയും ലോക പരിചയമുണ്ടാകുകയും ചെയ്ത ഒരു സ്ത്രീയും മറഞ്ഞു നിന്ന് ആരോടും സംസാരിക്കാറില്ല.

kaalidaasan said...

ജോക്കര്‍,

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില് മാത്രമേ മുസ്ലിംഗള്ക്ക് ജീവിക്കാന് സാധിക്കൂ എന്നതൊക്കെ വളരെ വിചിത്രമായ വാദമാണ്.

അങ്ങനെ ആരും വാദിച്ചില്ലല്ലോ ജോക്കറെ.

അവിടെയുള്ള നിയമങ്ങള്‍ പാലിച്ച് ജീവിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പര്‍ദ്ദ പൊതു സമൂഹത്തില്‍ വേണ്ട എന്നവര്‍ നിയമമുണ്ടാക്കിയാല്‍ അതും മുസ്ലിങ്ങള്‍ അനുസരിക്കണമെന്നേ ഞാന്‍ പറഞ്ഞുള്ളു. അത് തീരുമാനിക്കേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണ്. അതനുസരിക്കാന്‍ വയ്യത്തവര്‍ പര്‍ദ്ദ അനുവദിക്കുന്ന രാജ്യങ്ങളിലേക്ക് പോകേണ്ടി വരും.

ഇന്‍ഡ്യന്‍ നിയമങ്ങള്‍ അനുസരിക്കാന്‍ വയ്യാത്തവര്‍ ഇന്‍ഡ്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ല എന്നത് എളുപ്പം മനസിലാക്കാന്‍ ആകുന്ന സംഗതിയല്ലേ?

kaalidaasan said...

ജോക്കര്‍,

ജനാധിപത്യം എന്ന് പറയുന്നത് സാധ്യമാകുന്ന രീതിയില് പരമാവധി സാതന്ത്യം കാണിക്കുക എന്നതാണ് അതല്ലെങ്കില് പിന്നെ അതിനെ ജനാധിപത്യം എന്ന് വിളിക്കാന് പറ്റില്ലല്ലോ.


സാധ്യമാകുന്ന രീതിയില് പരമാവധി സ്വാതന്ത്ര്യം കണിക്കുക എന്നതല്ല ജാനാധിപത്യത്തിന്റെ അര്‍ത്ഥം. അത് ജനങ്ങള്‍ തന്നെ അവര്‍ക്കുവേണ്ട നിയമങ്ങളുണ്ടാക്കി അവര്‍ തന്നെ ഭരിക്കുന്നതിനെയാണ്.അതു കൊണ്ട് ജനാധിപത്യത്തില്‍ ശരിയ പോലെ മാറ്റാന്‍ സാധ്യമല്ലാത്ത ഒരു നിയമവും ഇല്ല. ഇന്നുള്ള പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഭൂരിപക്ഷമെടുക്കുന്ന തീരുമാനമാണു പൊതു സമൂഹത്തിനു ബാധകമാകുന്നത്.ഭൂരിപക്ഷ ജനത ന്യൂനപക്ഷജനതയുടെ സ്വീകാര്യമായ അവകാശങ്ങളെ മാനിക്കുകയും അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുകയും ചെയ്യും. ഇന്‍ഡ്യയില്‍ മത ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് അതു കൊണ്ടാണ്. മറ്റു രാജ്യങ്ങളില്‍ ഇതു പോലെ ന്യൂനപക്ഷാവകാശങ്ങളൊന്നുമില്ല. എങ്കിലും അവര്‍ ന്യൂനപക്ഷത്തിന്റെ പല അവകാശങ്ങളും അനുവദിക്കുനുണ്ട്. പക്ഷെ സമൂഹത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള അവകാശങ്ങളെ അനുവദിക്കുകയുമില്ല. മുഖം മൂടിയുള്ള പര്‍ദ്ദ അതു പോലെയുള്ള ഒരു അവകാശമാണ്. അത് പൊതു സമൂഹത്തിലെ പ്രശ്നം. ചില രാജ്യങ്ങളില്‍ സ്കൂളുകളില്‍ മുഖം മൂടാതെയുള്ള പര്‍ദ്ദയും അനുവദിക്കില്ല. ഫ്രാന്‍സ് അതുപോലെയുള്ള ഒരു രാജ്യമാണ്. പര്‍ദ്ദ ധരിച്ചുതന്നെ സ്കൂളില്‍ പോകണമെന്നുള്ളവര്‍ക്ക് ഫ്രാന്‍സില്‍ ജീവിക്കാനാകില്ല.

kaalidaasan said...

ശിരോവസ്ത്രം നിരോധിക്കുന്നതിനുള്ള കാരണത്തിന്റെ ഉദ്ദേശശുദ്ധിയാണ് അസുഖമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത്. ഒരു രാജ്യത്തുള്ള ഒരു കൂട്ടം ആളുകള് ശിരോവസ്ത്രം അണിഞ്ഞാലുണ്ടാകുന്ന 'കുഴപ്പം' , ഒരു പ്രത്യേക വിഭാഗം മാത്രമായതിനാല് എന്ന ഒറ്റ കാരണം മാത്രമാവുമ്പോള് രാജ്യത്തിന് അസുഖമുണ്ടെന്ന് പറയേണ്ടിവരും.

ഇവിടെ തറവാടിയോട് യോജിക്കാനാകുന്നില്ല.

ശിരോവസ്ത്രം നിരോധിച്ചത് ഫ്രാന്‍സിലെ സ്കൂളുകളില്‍ മാത്രമാണ്. സ്കൂള്‍ യൂണിഫോമിന്റെ ഭാഗമയാണവര്‍ അത് ചെയ്തത്. അത് ഒരസുഖവും ഉണ്ടായിട്ടല്ല.

ശിരോവസ്ത്രം അണിഞ്ഞാല്‍ കുഴപ്പമുണ്ടെന്ന് ഇതു വരെ ആരും പറഞ്ഞുകേട്ടിട്ടില്ല. ഫ്രാന്‍സിലെ സ്കൂളില്‍ ഇത് നടപ്പാക്കിയപ്പോള്‍ അത് ഇസ്ലാമിനെതിരെയുള്ള നീക്കമായിട്ടാണു മുസ്ലിങ്ങള്‍ വ്യാഖ്യാനിച്ചത്. ഇപ്പോള്‍ മുഖം മൂടിയുള്ള പര്‍ദ്ദ സമൂഹത്തില്‍ നിന്നും നിരോധിക്കാന്‍ പോകുന്നു. ഒരു പക്ഷെ പര്‍ദ്ദ തന്നെ അവര്‍ നാളെ നിരോധിച്ചാലും അതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്താനാകില്ല.

പടിഞ്ഞാറന്‍ നാടുകളില്‍ പ്രാബല്യത്തിലുള്ള വസ്ത്രം സൌദി അറേബ്യയില്‍ നിരോധിക്കുന്നതിന്റെ അതേ അസുഖം മാത്രമേ സൌദി അറേബ്യയിലെ വസ്ത്രം പടിഞ്ഞാറന്‍ നാടുകളില്‍ നിരോധിക്കുന്നതിലും കാണേണ്ടതുള്ളു.

സൌദി അറേബ്യയിലെ പുരുഷനു നാലു ഭാര്യമാരെ വരെ ഒരേ സമയം വച്ചുകൊണ്ടിരിക്കാം. പക്ഷെ പടിഞ്ഞാറന്‍ നാടുകളില്‍ ജീവിക്കുന്ന മുസ്ലിം പുരുഷനു ഒരു ഭാര്യയെ മാത്രമേ വച്ചു കൊണ്ടിരിക്കനാകൂ. അത് അനുസരിക്കുന്നതിനു വിരോധമില്ലാത്ത മുസ്ലിമിന്‌ പര്‍ദ്ദ ധരിക്കേണ്ട എന്നു പറഞ്ഞാലും അതില്‍ വിരോധം തോന്നേണ്ട അവശ്യമില്ല. അതിന്റെ പിന്നിലെ അസുഖം തിരയുന്നതിനേക്കാള്‍ ഇതു പോലെ ലളിതമായ കാര്യങ്ങള്‍ മനസിലാക്കുന്നതല്ലേ തറവാടി നല്ലത്?

kaalidaasan said...

ഇസ്ലാം മതപ്രകാരം സ്ത്രീകള്ക്ക് മുഖം മറക്കാം എന്നത് ഐച്ഛികമാണ് അതുപോലെത്തന്നെ ഇന്ഡ്യന് പൗരന് എന്ന നിലക്ക് മുഖം മറക്കുന്ന ഡ്രസ്സ് ധരിക്കുന്നതില് തെറ്റുമില്ലല്ലോ! അതുകൊണ്ട്തന്നെ ഈ ഒറ്റ കാര്യത്തിന് മുസ്ലീമല്ല ആരും പ്രതികരിക്കേണ്ടതില്ലല്ലോ!


ഇസ്ലാമില്‍ എന്തൊക്കെ ഐഛികമാണൊ നിര്‍ബന്ധമാണൊ എന്നതൊക്കെ ഇസ്ലാമിന്റെ കാര്യം. ഐഛികമല്ല, നിഷ്കര്‍ഷിക്കുന്നതു തന്നെയാണെന്നാണ്‌ കോടതികളില്‍ ഹര്‍ജി നല്‌കിയവര്‍ പറഞ്ഞതും. അതാണിവിടെ പരമര്‍ശിച്ച വിഷയം. ഐഛികമാണെന്നു കരുതുനവര്‍ ഇതില്‍ ബേജാറാകേണ്ട ആവശ്യമുണ്ടോ?

ഇന്‍ഡ്യയിലെ പൊതു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് കൂടി സ്വീകാര്യമായ വസ്ത്രം ധരിക്കുന്നതല്ലേ അഭികാമ്യം?

ഫ്രാന്‍സും ഡെന്‍മാര്‍ക്കും പൊതു സമൂഹത്തില്‍ മുഖം മറച്ചു നടക്കേണ്ട എന്നു തീരുമാനിക്കുന്നു. ഇന്‍ഡ്യയിലിപ്പോള്‍ മുഖം മറച്ചു നടക്കുന്നവര്‍ വോട്ടു ചെയ്യേണ്ട എന്ന് കോടതി തീരുമാനിച്ചു. നാളെ പൊതു രംഗത്തും മുഖം മറച്ചു നടക്കേണ്ട എന്ന തീരുമാനം എടുത്തേക്കാം. ഇസ്ലാമില്‍ ഐഛികമാണോ അല്ലയോ എന്നതൊന്നും അവിടെ പ്രസക്തമല്ല.

കഴിഞ്ഞ വര്‍ഷം ആന്ധ്രയിലെ ഒരു കോളേജില്‍ പര്‍ദ്ദ നിരോധിച്ചിരുന്നു. മുസ്ലിങ്ങളെല്ലാം അന്ന് അതിനെതിരെ വാളെടുത്തിരുന്നു.

kaalidaasan said...



ഇതില് നിന്നും ഒരു പക്ഷം മുസ്ലീങ്ങള് എന്തൊക്കെയോ കോമ്പ്രൊമൈസ് ചെയ്ത് ഇന്ഡ്യയില് ജീവിക്കുന്നു, ഒരു ന്യൂനപക്ഷം ഖുര് ന് അടിസ്ഥാനപ്പെടുത്തിയ നിയമങ്ങള് മാത്രം അനുസരിക്കുന്നതിനാല് ജീവിക്കാന് ശാഠ്യം പിടിക്കേണ്ടിവരുന്നു എന്ന് പറയാന് ശ്രമിക്കുന്നതായിട്ടെനിക്ക് തോന്നുന്നു, യോജിപ്പില്ല.


ഇല്ലല്ലോ. കോമ്പ്രമൈസ് എന്ന പ്രശ്നം തന്നെ ഇതില്‍ വരുന്നില്ല.

പര്‍ദ്ദ ധരിക്കേണ്ട ആവശ്യമില്ലെന്നു പറഞ്ഞുകൊണ്ട് കോടിക്കണക്കിനു മുസ്ലിങ്ങള്‍ ഇന്‍ഡ്യയില്‍ ജീവിക്കുന്നുണ്ട്. അവര്‍ക്കില്ലാത്ത ശാഠ്യം ഒരു ന്യൂനപക്ഷം മുസ്ലിങ്ങള്‍ക്ക് എന്തു കൊണ്ടു വരുന്നു എന്നാണിവിടെ ചോദിച്ചത്.

മുഖം മറച്ച് വോട്ടു ചെയ്യാന്‍ അനുവദിക്കില്ല എന്ന ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം ഒരു പറ്റം മുസ്ലിങ്ങള്‍ക്ക് സ്വീകര്യമല്ല. അവര്‍ വിശ്വസിക്കുന്ന മതം അതനുവദിക്കുന്നില്ല എന്നാണവര്‍ വാദിക്കുന്നത്. അതു കൊണ്ടാണവര്‍ അതിനെ ചോദ്യം ചെയ്തതും. അവരുടെ അഭിപ്രായത്തില്‍ മുഖം കാണിച്ച് വോട്ട് ചെയ്യുന്നത് ഖുറാന്റെ അടിസ്ഥാനത്തില്‍ തെറ്റാണെന്നാണ്. അത് ഏതു ഖുറനാണെന്നതാണു പിന്നീടു വരുന്ന പ്രശ്നം. അപ്പോള്‍ രണ്ടു തരം ഖുറാനുണ്ടെന്നാണു മറ്റുള്ളവര്‍ മനസിലാക്കുന്നത്. ഭീകരവാദം വരെയുള്ള കാര്യങ്ങളിലെ അവസ്ഥയുമിതു തന്നെ.അത് കൊണ്ടാണ്‌ മുസ്ലിം സമൂഹം സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും.

മുഖം മൂടി പര്‍ദ്ദയിടുന്നത് ഖുറാന്‍ അനുവദിക്കുന്നുണ്ടോ എന്നതൊനും കോടതി പരിശോധിച്ചില്ല. ഖുറാന്‍ അനുവദിച്ചാലും ഇല്ലെങ്കിലും ഇന്‍ഡ്യയിലല്‍ വോട്ടു ചെയ്യണമെങ്കില്‍ മുഖം മറച്ചു കൂട എന്നാണു കോടതി വിധിച്ചത്. അതിനു കോടതി ഒരു മത നിയമവും അന്വേഷിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്തിട്ടില്ല.

kaalidaasan said...

ഒരു ന്യൂന പക്ഷം കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കാനും ഉള്ക്കൊള്ളാനും ശ്രമിക്കാത്തതും തെറ്റ് ധാരണയും, രാഷ്ട്രീയവും ആണ് ദുശാഠ്യങ്ങള്ക്ക് കാരണം.

രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് ഖുറാനിലില്ലാത്ത ദുശാഠ്യങ്ങള്‍ വരുന്നതെങ്ങനെ എന്നറിഞ്ഞാല്‍ കൊള്ളാം.

ഇസ്ല്മായി ജീവിക്കാന് ഷെരീയത്ത് നിയമങ്ങള് നിര്ബന്ധമാണെന്ന് വരുന്നുണ്ടല്ലോ കാളിദാസാ ഈ വാക്കുകളില് അതിനോട് യോജിപ്പില്ല മുകളില് നിന്നും വ്യക്തമാവും.

തറവാടി യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല ഇവിടെ പ്രശ്നം. ഭൂരിഭാഗം മുസ്ലിങ്ങളും വിശ്വസിക്കുന്നത് അതാണ്. പണ്ട് ഇ എം എസ് ശരിയത്തിനേക്കുറിച്ച് അഭിപ്രായം പറഞ്ഞപ്പോള്‍ കേരളത്തിലുണ്ടായ പ്രതിക്ഷേധം തറവാടിയുടെ അവകാശവാദം തെറ്റാണെന്നു തെളിയിക്കുന്നു. പൊതു സിവില്‍ കോഡ് വേണമെന്ന നിര്‍ദ്ദേശത്തെ എത്ര മുസ്ലിങ്ങള്‍ അനുകൂലിക്കുമെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

ഇസ്ലാമായി ജീവിക്കാന്‍ ശരിയത്ത് നിയമം നിര്‍ബന്ധമില്ല എന്ന് ഒരു മുസ്ലിമും പറയുമെന്ന് എനിക്ക് തോന്നുന്നില്ല.

kaalidaasan said...

സുപ്രിം കോടതി വിധിയോടുള്ള കാളിദാസന്റെ പോസ്റ്റ്‌ മുസ്ലിം സമുദായത്തെ അടിക്കുവാൻ ഒരു വടികൂടി കിട്ടിയ സന്തോഷത്തിൽ നിന്നുണ്ടായതാണു. കാളിദാസനു അതിനർഹതയുമുണ്ടു.

മുസ്ലിം സമുദായത്തെ ആരും അടിച്ചില്ല പുലരി. വടി നീട്ടിപ്പിടിച്ച് വഴിയേ പോകുന്നവരൊക്കെ അടിച്ചോളൂ എന്നും പറഞ്ഞ് കുറച്ചു മുസ്ലിങ്ങള്‍ നിന്നാല്‍ അവരെ അടിക്കും. അത് മുസ്ലിം ​സമുദായത്തെ അടിക്കുന്നതാണെന്നു പറയാന്‍ പുലരിക്കുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. മദനിയെ വിമര്‍ശിച്ചപ്പോള്‍ മദനി പറഞ്ഞതും മുസ്ലിം സമുദായത്തെ അടിക്കുന്നു എന്നാണ്.

തേജസ്സൊക്കെ മുഖ പ്രസംഗം ഇപ്പോള്‍ എഴുതുന്നതിനു മുമ്പ്, സുപ്രീം കോടതിയില്‍ ഈ കേസുമായി പോയവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയാണു വേണ്ടിയിരുന്നത്. അത് തേജസ്സുള്‍പ്പടെയുള്ള മുസ്ലിങ്ങളുടെ വീഴ്ച. മദനി യുവാക്കളെ തീവ്രവാദത്തിലേക്കു തള്ളിവിടാതിരുന്നെങ്കില്‍ ഇപ്പോള്‍ തടിയന്റവിടെ നസീറൊക്കെ പറയുന്നതിനു മദനി ഉത്തരവദിയാകില്ലായിരുന്നു.

സുപ്രീം കോടതി വരെ കേസു നടത്തിയ മുസ്ലിമും സമുദായത്തിലുള്ളതാണെന്നുള്ള സത്യം എന്തു കൊണ്ട് പുലരിയൊക്കെ മറക്കുന്നു. മുഖം മൂടി പര്‍ദ്ദയിട്ടു നടക്കുന്ന പരിശുദ്ധയും മുസ്ലിം സമുദായത്തിലേതാണെന്നും ഓര്‍ക്കണം. നിങ്ങള്‍ ഐഛികമെന്നു പറയുന്നതൊക്കെ ഇവര്‍ക്ക് നിര്‍ബന്ധമാണ്.

മണിഷാരത്ത്‌ said...

ശരിയാണ്‌ ഫ്രാന്‍സില്‍ പര്‍ദ്ദയും മുഖം മൂടിക്കുമെതിരെ കര്‍ശനമായ നിയന്ത്രണം വന്നത്‌ വായിക്കുകയുണ്ടായി.മതത്തിന്റെ പേരില്‍ ഇതൊന്നും അനുവദിച്ചുകൊടുക്കാനാകില്ല.

Joker said...

അവിടെയുള്ള നിയമങ്ങള്‍ പാലിച്ച് ജീവിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പര്‍ദ്ദ പൊതു സമൂഹത്തില്‍ വേണ്ട എന്നവര്‍ നിയമമുണ്ടാക്കിയാല്‍ അതും മുസ്ലിങ്ങള്‍ അനുസരിക്കണമെന്നേ ഞാന്‍ പറഞ്ഞുള്ളു. അത് തീരുമാനിക്കേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണ്. അതനുസരിക്കാന്‍ വയ്യത്തവര്‍ പര്‍ദ്ദ അനുവദിക്കുന്ന രാജ്യങ്ങളിലേക്ക് പോകേണ്ടി വരും.

ഇന്‍ഡ്യന്‍ നിയമങ്ങള്‍ അനുസരിക്കാന്‍ വയ്യാത്തവര്‍ ഇന്‍ഡ്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ല എന്നത് എളുപ്പം മനസിലാക്കാന്‍ ആകുന്ന സംഗതിയല്ലേ?
=============================
കാളിദാസന്‍

താങ്കള്‍ ഈയെഴുതിയ കാര്യം പരിധി വിട്ട് പോഒകുന്ന കാര്യങ്ങളാണ്. ജനാധിപത്യത്തില്‍ നിയമം ഉണ്ട്റ്റാക്കുന്നത് അവിടെ ജീവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ട്റ്റിയാണ്. അല്ലാതെ അന്യഗ്രഹ ജീവികള്‍ക്കല്ല. ഹിന്ദു ആചാരങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ തയ്യാറല്ലാത്ത മുസ്ലിംഗള്‍ പാകിസ്ഥാനിലേക്ക് പോകട്ടെ എന്ന് പറ്രയുന്നത് പോലെ ഫാഷിസമാണത്. നിയമമുണ്ടാക്കുമ്പോള്‍ അത് മുസ്ലിംഗളെയും ക്യസ്ത്യാനികളെയും എല്ലാം കണക്കിലെടുത്ത് കൊണ്ടായിരിക്കണം. കന്യാസ്ത്രീകള്‍ നീളന്‍ കുപ്പായവും സ്കാര്‍ഫ്ഫും ധരിക്കുന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല മുസ്ലിംഗള്‍ പര്‍ദ്ദ ധരിക്കുമ്പോള്‍ മാത്രം ഈ പര്‍ദ്ദാ വിരോഒധം പുറത്തുവരുന്ന സുഖം അസഹിഷ്ണുതയാണ് കാളിദാസാ. പറയുമ്പോള്‍ വിഷമം തോന്നരുത്. മുഖം മറക്കുന്നതും പര്‍ദ്ദയും രണ്ടും രണ്ടാണെന്ന കാര്യം കാളിദാസന് അറ്രിയാത്തതല്ല. എല്ലാ വിഭാഗങ്ങളെയും കണക്കിലെടുത്തു കൊണ്ടേ ജനാധിപത്യത്തില്‍ നിയമം നിര്‍മിക്കാവൂ. അല്ലെങ്കില്‍ പിന്നെ സൌദി അറേബ്യയും ഇന്ത്യയും തമ്മില്‍ എന്താണ് വ്യത്യാസം.

ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കുന്നവര്‍ മാത്രം ഇവിട്റ്റെ ജീവിക്കുക എന്നല്ല. ഇവിട്റ്റെയുള്ളവര്‍ക്കു കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും അനുസരിക്കാന്‍ കഴിയുന്നവര്‍ക്കും കൂട്റ്റിയുള്ള നിയമങ്ങള്‍ നമ്മള്‍ ഉണ്ടാക്കുക എന്ന് കാളിദാസന്‍ തിരുത്തി പറയുക. ആരും ഔദാര്യം പോലെ വെച്ചു നീട്ടി തരുന്നതല്ല ജീവിക്കാനുള്ള സ്വാതന്ത്യം എന്നോര്‍ക്കുക. വാക്കുകള്‍ലിലുള്ള ഈ ഫാസിസത്തിന്റെ ചുവ ഈ ചര്‍ച്ചയെ മലീമസമാക്കിയിരിക്കുന്നു കാളിദാസാ.

അഭിവാദ്യങ്ങള്‍.

തറവാടി said...

>>ശിരോ വസ്ത്രം ധരിക്കുന്നത് നിരോധിച്ചിരിക്കുന്ന രാജ്യങ്ങള്‍ക്ക് എന്തെങ്കിലും അസുഖമുള്ളതായി തോന്നുന്നില്ല.<<

എന്ന താങ്കളുടെ അഭിപ്രായത്തിനോട് പ്രതികരിച്ചതാണ് ആദ്യത്തെ എന്റെ കമന്റ്.

ശിരോവസ്ത്രം നിരോധിക്കുന്ന ഒരു രാജ്യത്തിന് അസുഖമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ശിരോവസ്ത്രം നിരോധിക്കാന്‍ പ്രസ്തുത രാജ്യം പറയുന്ന കാരണം വിശകലനം ചെയ്താവണം എന്നാണ് ഞാന്‍ പറഞ്ഞത്.

പ്രസ്തുത രാജ്യം ശിരോവസ്ത്രം നിരോധിക്കാനായി കാണുന്ന കാരണം ഒരു പ്രത്യേക വര്‍ഗ്ഗം മാത്രമാകുമ്പോള്‍ ആ രാജ്യത്തിന് അസുഖമുണ്ടെന്നാണ് ഞാന്‍ പറയുക താങ്കള്‍ക്ക് യോജിക്കാം വിയോജിക്കാം. ഒന്നുകൂടി ഫ്രാന്‍സുമായോ ഒരു പ്രത്യേക രാജ്യമായോ ഞാന്‍ ബന്ധപ്പെടുത്തിയില്ല പറയുന്നതും.

തറവാടി said...

>>സൌദി അറേബ്യയിലെ പുരുഷനു നാലു ഭാര്യമാരെ വരെ ഒരേ സമയം വച്ചുകൊണ്ടിരിക്കാം. പക്ഷെ പടിഞ്ഞാറന്‍ നാടുകളില്‍ ജീവിക്കുന്ന മുസ്ലിം പുരുഷനു ഒരു ഭാര്യയെ മാത്രമേ വച്ചു കൊണ്ടിരിക്കനാകൂ. അത് അനുസരിക്കുന്നതിനു വിരോധമില്ലാത്ത മുസ്ലിമിന്‌ പര്‍ദ്ദ ധരിക്കേണ്ട എന്നു പറഞ്ഞാലും അതില്‍ വിരോധം തോന്നേണ്ട അവശ്യമില്ല<<

എനിക്ക് വിരോധം തോന്നും കാരണം രണ്ടും രണ്ടാണ്.

മാനദണ്ഠങ്ങള്‍ക്ക് വിധേയമായി പുരുഷന് നാല് സ്ത്രീകളെവരെ കല്യാണം കഴിക്കാനുള്ള അനുവാദമാണ് ഒന്നാമത്തേത്. രണ്ടാമത്തേതാവട്ടെ, സ്ത്രീക്ക് ഇസ്ലാം മതം നിഷ്കര്‍ഷിച്ചിട്ടുള്ള വസ്ത്ര ധാരണയാണ് പര്‍ദ്ദ പോലുള്ളത് ( ശരീരത്തിന്റെ മുഖവും കൈയ്യും മാത്രം പുറത്ത് കാണത്തക്ക രീതിയിലുള്ള ഡ്രസ്സ്)

ഒന്നാമത്തേതിനെ കുറെ ആളുകള്‍ ദുരുപയോഗം ചെയ്തത് അടിസ്ഥാനപ്പെടുത്തി അഭിപ്രായം പറയുന്നതിനോട് യോജിപ്പില്ല.

തറവാടി said...

>>ഇസ്ലാമില്‍ എന്തൊക്കെ ഐഛികമാണൊ നിര്‍ബന്ധമാണൊ എന്നതൊക്കെ ഇസ്ലാമിന്റെ കാര്യം.<<

തീര്‍ച്ചയായും!

>> ഐഛികമല്ല, നിഷ്കര്‍ഷിക്കുന്നതു തന്നെയാണെന്നാണ്‌ കോടതികളില്‍ ഹര്‍ജി നല്‌കിയവര്‍ പറഞ്ഞതും<<

കോടതികളില്‍ പറഞ്ഞവര്‍ ശെരിയാണെന്ന് കാളിദാസന് ഉറപ്പുണ്ടെങ്കില്‍ വിശ്വസിക്കുക, തെറ്റ് വിശ്വസിക്കുന്നതിനെ പാടില്ലെന്ന് പറയാന്‍ എനിക്കാവില്ലല്ലോ.

>> ഐഛികമാണെന്നു കരുതുനവര്‍ ഇതില്‍ ബേജാറാകേണ്ട ആവശ്യമുണ്ടോ?<<

ഇല്ല, ചുരുങ്ങിയത് ഞാന്‍ ബേജാറാവില്ല.

പുലരി said...

കാളി ദാസാ
പതിനഞ്ച് കോടിയോളം വരുന്ന മുസ്ലിംകള്‍ അധിവസിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് വ്യക്തി സ്വാതന്ത്ര്യം-മതസ്വാതന്ത്യം ഇവയൊക്കെ ഉറപ്പു നല്‍കുന്ന ഒരു ഭരണഘടനക്ക് കിഴെ കുറച്ചു വിശ്വാസികള്‍ അവരുടെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി നിയമ പോരാട്ടം നടത്തുന്നു. അതില്‍ തെജസിനു എന്ത് കാര്യം? തേജസ്‌ വിലക്കിയാല്‍ അവര്‍ ഇത്തരം വിശ്വാസങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് എന്താനുരപ്പ്? എന്തായാലും ദശാബ്ദങ്ങളായി ഇനിയും ത്ര്ളിയിക്കപ്പെടാതെ ദുരുഹമായി തുടരുന്ന കൊലപാതക കേസിലെ പ്രതികള്‍ക്ക് വേണ്ടി സമുദായത്തില്‍ സര്‍വ്വ നിയന്ത്ര്നവുമുള്ളവര്‍ പാടുപെടുന്നതിനേക്കാള്‍ മോശമല്ല ഈ നിയമ പോരാട്ടം.
സമുദായത്തില്‍ പെട്ട ഒരാള്‍ എന്ത് ചെയ്താലും അതിന്റെ കുറ്റം സമുടായതിനാണോ?
സിസ്റ്റര്‍ അഭയയെ കൊന്നത് ക്രൈസ്തവ സമുദായമാമോ? അതോ സമുദായത്തിലെ ഒറ്റപ്പെട്ട ക്ര്മിനലുകാലോ?
യേശു വിലക്കിയ മദ്യപാനത്തിന്റെ മൊത്തകച്ചവടക്കാര്‍ ക്രൈസ്തവ സമുദായമോ അതില്‍ പെട്ട ചില പ്രാമാണിമാരോ?
വിവാദമായേക്കാവുന്ന ഒരു സുപ്രിം കോടതി വിധി. അതില്‍ സമുദായത്തിന് എതിരഭിപ്രായമുന്റെങ്കില്‍ അവരത് പ്രകടിപ്പിചെനെ. മിന്ടാതിരിക്കില്ല.ലവ് ജിഹാടിലടക്കം
അത് തെളിഞ്ഞതാണ്.എന്നാല്‍ വിധിയെ സമുദായ നേതൃത്വം സ്വാഗതം ചെയ്യുന്നു എന്നാ വാര്‍ത്തയാണ് കാണുന്നത്. അപ്പോള്‍ ചൊറിച്ചില്‍ ആര്‍ക്കാണ്?
കാളി ദാസാ.... എഴുതുമ്പോള്‍ അല്പം ലോചിക് ഒക്കെ ആവാം.

തറവാടി said...

>>ഇല്ലല്ലോ. കോമ്പ്രമൈസ് എന്ന പ്രശ്നം തന്നെ ഇതില്‍ വരുന്നില്ല.<<

എനിക്ക് തോന്നി അതുകൊണ്ടല്ലെ ചോദിച്ചത് :), മുകളിലെ ആദ്യത്തെ കമന്റ് നോക്കുക.

കാളിദാസാ താങ്കളുടെ വാക്കുകള്‍ :

**പക്ഷെ ഒരു ചെറിയ ന്യൂന പക്ഷം ഖുറാനടിസ്ഥാനപ്പെടുത്തിയ നിയമങ്ങള്‍ മാത്രമേ അനുസരിക്കൂ എന്ന് ഇപ്പോള്‍ ശാഠ്യം പിടിക്കുന്നു.***

അതിനര്‍ത്ഥം ഭൂരിപക്ഷം ഖുര്‍ ആന്‍ അടിസ്ഥാനപ്പെടുത്തിയ നിയമങ്ങളെ അനുസരിക്കാത്തവരാണെന്നല്ലെ?
അതായത് ഒരു വിഭാഗം എന്തിന്റെ പേരിലായാലും എന്തൊക്കെയോ സഹിക്കുന്നുണ്ടെന്നല്ലെ? അതിനെയാണ് കോമ്പ്രൊമൈസ് എന്ന് വിവക്ഷിച്ചത്.

താങ്കള്‍ അങ്ങിനെ ഉദ്ദെശിച്ചില്ലെങ്കില്‍, ഒരു ന്യൂന പക്ഷം മുസ്ലീങ്ങള്‍ / ഭൂരിപക്ഷം മുസ്ലീങ്ങള്‍ എന്ന് മാത്രം എഴുതിയെങ്കില്‍ നന്നായേനെ!

തറവാടി said...

>>തറവാടി യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല ഇവിടെ പ്രശ്നം<<

എനിക്കെന്റെ അഭിപ്രായമല്ലെ പറയാന്‍ പറ്റൂ കാളിദാസ.
താങ്കള്‍ ഇന്‍ഡ്യയിലെ മൊത്തം മുസ്ലീങ്ങളെ ലക്ഷ്യം വെച്ചാണോ പോസ്റ്റിട്ടത് അവരെല്ലാം ഇവിടെവന്ന് യോജിപ്പും വിയോജിപ്പും പ്രകടിപ്പിക്കണമെന്നാണോ അതെനിക്ക് അറിയില്ലായിരുന്നു :)

Anonymous said...

യേശു വെള്ളം വീഞ്ഞാക്കി, അവസാനത്തെ അത്താഴസമയത്തു് അപ്പവും വീഞ്ഞും പങ്കിട്ടു എന്നൊക്കെ കേട്ടിട്ടുണ്ടു്. യേശു മദ്യപാനം വിലക്കിയിട്ടുമുണ്ടോ? അതെപ്പോഴാ പുലരിമാഷേ?

ജോക്കർ തറവാടി പുലരി... പണ്ഡിതസദസ്സാണു് ഒരുമിച്ചിരിക്കുന്നതു്. ആനന്ദലബ്ധിക്കു് ഇനിയെന്തുവേണം? ഹ ഹ ഹ.

Unknown said...
This comment has been removed by a blog administrator.
Unknown said...
This comment has been removed by a blog administrator.
പുലരി said...

ലാട ഗുപ്താ യേശു വെള്ളം വീഞ്ഞാകിയെന്നാണു കഥ. അല്ലാതെ സമുദായ പ്രമാണിമാർ കുത്തകയാക്കിയ പട്ട ചാരായമോ, ബ്രാണ്ടി വിസ്ക്കിയോ അല്ല.
ഈ വീഞ്ഞു കഥ തന്നെ പിൽകാലത്ത്‌ ക്രൈസ്തവസമുദായത്തിൽ റോമക്കാർ ആധിപത്യം സ്ഥാപിച്ചപ്പോൾ കൃസ്തുമസ്‌ ദിനം പോലെ കൂട്ടിചേർത്തത്താണെന്നാണു കേൾവി. ഒരു 'ദൈവപുത്രൻ' ബുദ്ധി മരവിക്കുന്ന പാനീയം അകത്താക്കുമെന്ന് കരുതുക വയ്യ. ബുദ്ധി മരവിക്കണമെന്നാഗ്രഹമുള്ള ആരെങ്കിലുമാകാം ഇതു മതത്തോടു കൂട്ടി ചേർത്തത്‌.

പുലരി said...

മുസ്ലിം സമുദായത്തിന്നെതിരെ എന്നു കരുതാവുന്ന ഒരു കോടതി വിധി. സ്വാഭാവികമായും പ്രതിഷേധമുണ്ടാവേണ്ടത്‌ മുസ്ലിം പക്ഷത്തുനിന്ന്. അത്തരം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാൻ മുസ്ലിം സമുദായം മടിച്ചിടില്ലെന്ന് മുൻ കാല ചരിത്രം. എന്നാൽ പതിവിനു വിപരീതമായി മുസ്ലിം സമുദായത്തിലെ സകലമാന പ്രസ്ഥാനങ്ങളും ഈ കോടതിവിധിയെ സ്വാഗതം ചെയ്യുന്നു,
എന്നാലപ്പോഴും ചിലർ ചോറിഞ്ഞു കുത്തി വരുന്നു. ബ്ലോഗുകളുമായി. ലേഖനങ്ങളുമായി.
ലോകത്ത്‌ മുസ്ലിം സമുദായത്തിൽ പെട്ട ആർ എന്തു ചെയ്താലും അതിന്റെ ഉത്തരവാദിത്വം സംഘടനകൾ എറ്റെടുക്കണമത്രെ.
എഴുതുന്നവർ പ്രതിനിധാനം ചെയ്യുന്ന സമുദായമൊക്കെ അതിൽ മാതൃക വേണ്ടുവൊളം കാണിക്കുന്നുണ്ടല്ലോ?
അഭയ കൊല്ലപ്പെട്ടപ്പോൾ നാമൊക്കെ ഇതു കണ്ടതാണു. പേട്ട ധ്യാനകേന്ദ്രത്തിൽ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ആയിരത്തോളം പെരാണു ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്‌. അതിന്റെ അന്വേഷണ റിപ്പോർട്ടോക്ക്‌ ഭാഗികമായി പുറത്തുവന്നിരിക്കുന്നു.
എന്നാൽ അത്തരം അന്വേഷനങ്ങളെ സ്വാഗതം ചെയ്യുന്നതിനു പകരം കോടികൾ നൽകി വക്കീലന്മാരെ വെച്ച്‌ അന്വേഷണം തന്നെ മുടക്കുന്നു ചില മാതൃകാ സമുദായം.
എന്നിട്ടു തിരിഞ്ഞിരുന്നു പർദ്ദക്കെതിരെ, സൗദി അറേബ്യക്കെതിരെ ലേഖനം അടിച്ചു വിടുന്നു.
ഇതു അസുഖം വേറെയാണു ദാസാ.

kaalidaasan said...

ജോക്കര്‍,


കന്യാസ്ത്രീകള്‍ നീളന്‍ കുപ്പായവും സ്കാര്‍ഫ്ഫും ധരിക്കുന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല മുസ്ലിംഗള്‍ പര്‍ദ്ദ ധരിക്കുമ്പോള്‍ മാത്രം ഈ പര്‍ദ്ദാ വിരോഒധം പുറത്തുവരുന്ന സുഖം അസഹിഷ്ണുതയാണ് കാളിദാസാ.

ക്രിസ്ത്യാനികള്‍ ധരിക്കുന്ന കുപ്പായത്തേക്കുറിച്ച് പറയൂ ജോക്കറേ. സന്യാസം സ്വീകരിച്ചവരുടെ കുപ്പായം സാധാരണ ജനങ്ങളുടെ കുപ്പായമല്ല. സാധാരണ ക്രിസ്ത്യാനി സ്ത്രീകളും കന്യാസ്ത്രീകളുടെ കുപ്പായം ധരിക്കണമെന്നു പറഞ്ഞാല്‍ കാളിദാസന്‍ അതിനെയും എതിര്‍ക്കും. അതില്‍ ജോക്കറിനു സംശയം വേണ്ട.

kaalidaasan said...

ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കുന്നവര്‍ മാത്രം ഇവിട്റ്റെ ജീവിക്കുക എന്നല്ല. ഇവിട്റ്റെയുള്ളവര്‍ക്കു കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും അനുസരിക്കാന്‍ കഴിയുന്നവര്‍ക്കും കൂട്റ്റിയുള്ള നിയമങ്ങള്‍ നമ്മള്‍ ഉണ്ടാക്കുക എന്ന് കാളിദാസന്‍ തിരുത്തി പറയുക. ആരും ഔദാര്യം പോലെ വെച്ചു നീട്ടി തരുന്നതല്ല ജീവിക്കാനുള്ള സ്വാതന്ത്യം എന്നോര്‍ക്കുക.

മുഖം മൂടി പര്‍ദ്ദ ധരിക്കേണ്ട എന്ന നിയമം ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകേണ്ടതില്ല. മുസ്ലിങ്ങള്‍ക്കുള്ളോനകാത്ത ഒരു നിയമവും ഇന്‍ഡ്യ നിര്‍മ്മിക്കില്ല. പര്‍ദ്ദ ധരിക്കതെ മറ്റ് ഇന്‍ഡ്യക്കാരേപ്പോലെ വസ്ത്രം ധരിക്കുന്ന കോടിക്കണക്കിനു മുസ്ലിങ്ങള്‍ ഇന്‍ഡ്യയിലുണ്ട്. അതിന്റെ അര്‍ത്ഥം പര്‍ദ്ദ എന്നത് മുസ്ലിം വിശ്വാസത്തിന്റെ ഒഴിച്ചു കൂടാനാകാത്ത ഘടകമല്ല എന്നാണ്. അതു കൊണ്ട് പര്‍ദ്ദ വേണ്ട എന്ന ഒരു നിയമം ഉണ്ടായാല്‍ മുസ്ലിങ്ങള്‍ക്കുള്ളാന്‍ ആകും.

പര്‍ദ്ദ വേണ്ടാതെ ഇത്രകാലം മുസ്ലിങ്ങള്‍ക്ക് ജീവിക്കാന്‍ ആയെങ്കില്‍ അതിന്റെ അര്‍ത്ഥം പര്‍ദ്ദ വേണ്ട എന്ന നിയമവും അവര്‍ക്ക് സ്വീകാര്യമാണെന്നാണ്. ന്യൂനപക്ഷം മുസ്ലിങ്ങളുടെ ശാഠ്യമല്ല ഭൂരിഭാഗം മുസ്ലിങ്ങള്‍ പിന്തുടരുന്നതും അനുസരിക്കാന്‍ ബുദ്ധിമുട്ടില്ലാത്തതുമാണ്‌ നിയമമാകേണ്ടത്.

എന്റെ അഭിപ്രായം തിരുത്തേണ്ട ആവശ്യമില്ല. ഞാന്‍ കാണുന്ന ഭൂരിഭാഗം മുസ്ലിങ്ങളും പര്‍ദ്ദ ധരിക്കാത്തവരാണ്.. പര്‍ദ്ദ ഇസ്ലാമില്‍ നിര്‍ബന്ധമല്ല എന്നു മനസിലാക്കാന്‍ എനിക്ക് വേറെ തെളിവൊന്നും ആവശ്യമില്ല. മുസ്ലിങ്ങളിലെ ഭൂരിപക്ഷവും പര്‍ദ്ദ ധരിക്കുന്നില്ലെങ്കില്‍ പര്‍ദ്ദ വേണ്ട എന്ന നിയമവും അവര്‍ എതിര്‍ക്കേണ്ട അവശ്യമില്ല. അതല്ലേ യാധാര്‍ത്ഥ്യം.

പര്‍ദ്ദ പോലുള്ള പ്രാകൃത വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം ജീവിക്കാനുള്ള സ്വാതന്ത്ര്യമായി ആരും കരുതില്ല.

kaalidaasan said...

എല്ലാ വിഭാഗങ്ങളെയും കണക്കിലെടുത്തു കൊണ്ടേ ജനാധിപത്യത്തില്‍ നിയമം നിര്‍മിക്കാവൂ. അല്ലെങ്കില്‍ പിന്നെ സൌദി അറേബ്യയും ഇന്ത്യയും തമ്മില്‍ എന്താണ് വ്യത്യാസം.

ഇത് കേട്ട് ഞാനൊന്നു ചിരിക്കട്ടേ. എല്ലാ വിഭാഗങ്ങളിലേയും എല്ലാവരെയും കണക്കിലെടുത്ത് നിയമം നിര്‍മ്മിക്കാനാകില്ല.

കള്ളന്‍മാരും കൊലപാതകികളും വേശ്യകളും കള്ളക്കടത്തു കാരുമൊക്കെ സമൂഹത്തില്‍ ജീവിക്കുന്നവരാണ്. അവര്‍ക്ക് കൂടി സ്വീകാര്യമായ നിയമം ഉണ്ടാക്കുക എന്നത് പ്രായോഗികമല്ല.
ഇന്‍ഡ്യയെപ്പോലെ നൂറുകണക്കിനു വിശ്വാസങ്ങളും ആചരങ്ങളുമുള്ള സ്ഥലത്ത് എല്ലാവരെയും കണക്കിലെടുത്തുള്ള നിയമ നിര്‍മാണം അപ്രായോഗികമാണ്.

താങ്കളാണു പറഞ്ഞത്, മൊഹമ്മദ് ജീവിച്ചിരുന്ന കാലത്തെ സ്ത്രീകളുടെ വേഷമാണ്‌ പര്‍ദ്ദ. അത് ഇസ്ലാമിന്റെ വേഷമായി അദ്ദേഹം നിശ്ചയിച്ചു. ഇന്നു വരെ സൌദി അറേബ്യയിലെ സ്ത്രീകളുടെ വേഷം, മുസ്ലിങ്ങളുടെയും അമുസ്ലിങ്ങളുടെയും, ഇതു തന്നെയായിരുന്നു. ഇതിന്‌ എന്നെങ്കിലും മാറ്റം വന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.

ആ വേഷം ഇന്‍ഡ്യയില്‍ വേണ്ട എന്നഭിപ്രായപ്പെട്ടപ്പോള്‍ ആ വിഷയത്തില്‍ മാത്രമായി സൌദി അറേബ്യയും ഇന്‍ഡ്യയും തമ്മില്‍ എന്തു വ്യത്യാസമെന്നു ചോദിക്കുന്ന താങ്കളുടെ സംവേദനക്ഷഷമത തകരാറിലാണെന്നു പറയേണ്ടി വരും. സൌദി അറേബ്യയില്‍ നിലവിലുള്ള പ്രാകൃതവും ക്രൂരവുമായ ആചരങ്ങളും നിയമങ്ങളും ഇന്‍ഡ്യയില്‍ വേണ്ട. അതാണിന്‍ഡ്യയും സൌദി അറേബ്യയും തമ്മിലുള്ള വ്യത്യാസം.

13 വയസായ ഒര്‍ പെണ്‍കുട്ടിയെ 90 ചാട്ടവാറടികള്‍ക്ക് വിധേയയാക്കാന്‍ വിധിച്ച ആ സമൂഹം പരിഷ്കൃതലോകവുമായി ആയിരക്കണക്കിനു വര്‍ഷം പിന്നിലാണ്. അതിനെ ആരും മറ്റു രാജ്യങ്ങളുമായി തരതമ്യം ചെയ്യാനിഷ്ടപ്പെടില്ല. ജനങ്ങളുടെ ഇഷ്ടം നോക്കാതെ മൊഹമ്മദിന്റെ ഇഷ്ടം മാത്രം നോക്കി ഭരിക്കപ്പെടുന്ന ആ സമൂഹം ആധുനിക സമൂഹത്തിനു യോജിച്ചതല്ല. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും ഇഷ്ടമുള്ള വേഷം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവിടെ നല്‍കട്ടേ അപ്പോള്‍ കാണം ജനങ്ങള്‍ ഏത് മതം തെരഞ്ഞെടുക്കുമെന്നും സ്ത്രീകള്‍ ഏത് വേഷം തെരഞ്ഞെടുക്കുമെന്നും.

സൌദി അറേബ്യയില്‍ എന്തുണ്ട് എന്നു നോക്കിയല്ല ഇന്‍ഡ്യയില്‍ നിയമുണ്ടാക്കുന്നത്. ഇന്‍ഡ്യയില്‍ ജീവിക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണ്. ഭൂരിപക്ഷം ഇന്‍ഡ്യക്കാരും പര്‍ദ്ദ സമൂഹത്തില്‍ അവശ്യമില്ല എന്നു തീരുമാനിച്ചാല്‍ അത് ചിലപ്പോള്‍ നിരോധിച്ചേക്കാം. അതാണു ജനാധിപത്യം എന്നു പറയുന്നത്. അവിടെ ഒരിക്കലും മാറ്റാനാകാത്ത നിയമങ്ങളൊന്നുമില്ല. ഇന്നത്തെ നിയമങ്ങള്‍ നാളെ കാലഹരണപ്പെട്ടതായി തോന്നിയാല്‍ മാറ്റി എഴുതാനുള്ള സ്വാതന്ത്ര്യം ജനാധിപത്യ സമൂഹത്തിനുണ്ട്. ശരിയ പോലെ ലോകവസാനം വരെ പാലിക്കപ്പെടേണ്ട ഒരു നിയമവും ജനാധിപത്യത്തില്‍ ഇല്ല. മതേതര ജനാധിപത്യത്തില്‍ ഒരു മതത്തിന്റെയും ആചാരങ്ങളെ നിയമം മൂലം പരിരക്ഷിക്കേണ്ടതുമില്ല. സമൂഹത്തിനു പൊതുവില്‍ ആവശ്യമുള്ള നിയമങ്ങള്‍ അവിടെ ഉണ്ടാക്കപ്പെടുന്നു. മത വിശ്വാസം അതില്‍ കടന്നു വരികയേ ഇല്ല.

kaalidaasan said...


പ്രസ്തുത രാജ്യം ശിരോവസ്ത്രം നിരോധിക്കാനായി കാണുന്ന കാരണം ഒരു പ്രത്യേക വര്‍ഗ്ഗം മാത്രമാകുമ്പോള്‍ ആ രാജ്യത്തിന് അസുഖമുണ്ടെന്നാണ് ഞാന്‍ പറയുക താങ്കള്‍ക്ക് യോജിക്കാം വിയോജിക്കാം.


ശിരോവസ്ത്രം ഏത് പ്രത്യേക സമൂഹത്തിന്റെ ആചാരമണെന്നൊന്നു പറയാമോ? എങ്കിലല്ലേ പ്രത്യേക വര്‍ഗ്ഗം മാത്രമായി അതിന്റെ കാരണമാകുന്നുള്ളു.

തങ്കളൊക്കെ മുസ്ലിം വര്‍ഗ്ഗം പര്‍ദ്ദ ധരിക്കുന്നതു കൊണ്ട്, ശിരോവസ്ത്രം നിരോധിക്കുന്നത് മുസ്ലിങ്ങളെ ലക്ഷ്യം വച്ചാണെന്നു വ്യാഖ്യാനിക്കുന്നു. ഫ്രാന്‍സിലെ സ്കൂളുകളില്‍ എല്ലാ മത ചിഹ്നങ്ങളുമാണു നിരോധിച്ചത്. ക്രിസ്ത്യനികളുടെ കുരിശും അക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷെ ക്രിസ്ത്യാനികള്‍ക്കൊന്നും അതില്‍ ഹാലിളകിയില്ല. മുസ്ലിങ്ങള്‍ അവരുടെ മതത്തിനെതിരെ എന്നു പ്രചരിപ്പിച്ചു.

ഇലക്ഷന്‍ കമ്മീഷന്‍ മുഖം മറച്ചു കൊണ്ട് വോട്ടു ചെയ്യാന്‍ പാടില്ല എന്നു പറഞ്ഞത് മുസ്ലിങ്ങളെ മാത്രമുദ്ദേശിച്ചാണെന്നു വ്യാഖ്യാനിക്കപ്പെടുന്നു. മുഖം മറച്ച് ഒരു കന്യാസ്ത്രീ വന്നാലും ഇലക്ഷന്‍ കമ്മിഷന്‍ വോട്ടു ചെയ്യിക്കില്ല.

ജൈന മതക്കാര്‍ ഒരു ജീവിയേയും കൊല്ലില്ല. അതിന്റെ തീവ്ര ആചാരക്കാര്‍ മൂക്കും വായും മൂടുന്ന വസ്ത്രമാണു ധരിക്കുന്നത്. മുഖം മൂടുന്ന പര്‍ദ്ദക്കു സമാനമാണത്. അവരാരും ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവിനെതിരെ കോടതിയില്‍ പോയില്ല.

ഇതൊക്കെ ഒരു പ്രത്യേക വര്‍ഗ്ഗത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നതാണു യധാര്‍ത്ഥ അസുഖം.

kaalidaasan said...

മാനദണ്ഠങ്ങള്‍ക്ക് വിധേയമായി പുരുഷന് നാല് സ്ത്രീകളെവരെ കല്യാണം കഴിക്കാനുള്ള അനുവാദമാണ് ഒന്നാമത്തേത്. രണ്ടാമത്തേതാവട്ടെ, സ്ത്രീക്ക് ഇസ്ലാം മതം നിഷ്കര്‍ഷിച്ചിട്ടുള്ള വസ്ത്ര ധാരണയാണ് പര്‍ദ്ദ പോലുള്ളത്

രണ്ടും ഇസ്ലാമിക നിയമത്തിലെ വ്യവസ്ഥകളാണ്. ഇസ്ലാമിക നിയമം പ്രാബല്യത്തിലില്ലാത്തതു കൊണ്ടും ഏത് മനദണ്ഠങ്ങള്‍ക്ക് വിധേയമായിട്ടാണെങ്കിലും ഒന്നിലധികം ഭാര്യമാരെ വച്ചു കൊണ്ടിരുന്നാല്‍ ജയിലില്‍ പോകുമെന്നുള്ള പേടി കൊണ്ടും പടിഞ്ഞാറന്‍ നാടുകളില്‍ മുസ്ലിം പുരുഷന്‍ മാര്‍ ഒരു ഭാര്യയെക്കൊണ്ട് തൃപ്തിപ്പെടുന്നു. ഇസ്ലാമിക നിയമം എന്ന കാടന്‍ നിയമമില്ലാത്തതു കൊണ്ട് ഭൂരിഭാഗം മുസ്ലിം സ്ത്രീകളും അവിടെ പര്‍ദ്ദയും ധരിക്കുന്നില്ല. ആരും അത് ധരിക്കേണ്ട എന്ന നിയമം അവര്‍ അവിടെ ഉണ്ടാക്കിയാലും മുസ്ലിങ്ങള്‍ക്ക് ചോദ്യം ചെയ്യാനാകില്ല.

അതാണു ഞാന്‍ പറഞ്ഞത്. അല്ലാതെ അനുവാദമോ നിഷ്കര്‍ഷയോ മറ്റെന്തെങ്കിലും ആണോ എന്നല്ല.

പര്‍ദ്ദ നിരോധിച്ചു കൊണ്ട് നിയമമുണ്ടാക്കാന്‍ ഏത് സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനും സ്വാതന്ത്ര്യമുണ്ടെന്നേ ഞാന്‍ പറഞ്ഞുള്ളു. ഇന്‍ഡ്യക്കു ഇതിനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗിച്ചാണിപ്പോള്‍ ഇലക്ഷന്‍ കമ്മീഷന്‍ മുഖം മറക്കുന്നവര്‍ വോട്ടു ചെയ്യേണ്ടതില്ല എന്നു തീരുമാനിച്ചതും സുപ്രീം കോടതി ആ തീരുമാനം ശരി വച്ചതും.

ഇസ്ലാം മതം അടിച്ചേല്‍പ്പിച്ചിട്ടുള്ള വസ്ത്ര ധാരണമാണ്‌ പര്‍ദ്ദ പോലുള്ളത്. അതു കൊണ്ടാണ്‌ ഇന്‍ഡ്യ പോലുള്ള സ്വതന്ത്ര രാജ്യത്തെ മുസ്ലിം സ്ത്രീകളില്‍ ഭൂരിഭാഗം പേരും അത് ധരിക്കാത്തത്. സൌദി അറേബ്യയിലെ സ്ത്രീകള്‍ക്ക് മറ്റു വസ്ത്രം ധരിക്കാനുള്ള അനുവാദം നല്‍കി നോക്കൂ. അപ്പോള്‍ കാണാം ഭൂരിഭാഗം സ്ത്രീകളും ഈ അസ്വാതന്ത്ര്യത്തില്‍ നിന്നും രക്ഷപ്പെടുന്നത്.

kaalidaasan said...

കോടതികളില്‍ പറഞ്ഞവര്‍ ശെരിയാണെന്ന് കാളിദാസന് ഉറപ്പുണ്ടെങ്കില്‍ വിശ്വസിക്കുക, തെറ്റ് വിശ്വസിക്കുന്നതിനെ പാടില്ലെന്ന് പറയാന്‍ എനിക്കാവില്ലല്ലോ.

ഇസ്ലാമില്‍ ഇതൊക്കെ ഉണ്ടോ ഇല്ലയോ എന്നത് കാളിദാസനെ ബധിക്കില്ല. പക്ഷെ ഇതൊക്കെ ഉണ്ടെന്നു പറഞ്ഞ് കോടതികളെപ്പോലും കബളിപ്പിക്കാന്‍ ശ്രമിക്കുന്നത് കാളിദാസനേയം ​ബാധിക്കും. അതിനെതിരെ പ്രതികരിക്കാതിരിക്കാന്‍ കാളിദാസനാകില്ല. മുഖം മൂടിയ ചില സത്വങ്ങള്‍ കേരളത്തിലെ തെരുവുകളിലൂടെ നടക്കുന്നത് കാളിദാസനസ്വസ്ഥത ഉണ്ടാക്കും. അതുകൊണ്ടാണിതിനെതിരെ പ്രതികരിക്കുന്നത്.

ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്തത് തറവാടിക്കുറപ്പുള്ള കര്യമല്ല. കോടതിയില്‍ കേസു കൊടുത്ത് വാദിച്ചവരുടെ ഉറപ്പാണ്. എന്തുകൊണ്ട് മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം വിശ്വാസികള്‍ ഇത് ചെയ്യുന്നു എന്നതാണ്.
ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള അസ്വസ്തതകള്‍ക്കും കാരണം മുസ്ലിം വിഭാഗത്തിലെ ഒരു പറ്റം വിശ്വാസികളാണ്. മറ്റൊരു മതത്തിലെ വിശ്വാസികളും ഇതു പോലെ ഇല്ലാത്ത ഒരു കാര്യത്തിനു വേണ്ടി കോടതി കയറി ഇറങ്ങുന്നില്ല.

ബിന്‍ ലാദന്‍ മുതലുള്ള ആയിരക്കണക്കിനു ഭീകരവാദികള്‍ ഇസ്ലാം അനുശാസനങ്ങളാണവരുടെ ക്രൂരതകള്‍ക്ക് അടിസ്ഥാനമാക്കുന്നത്. 13 വയസുള്ള ഒരു പെണ്‍കുട്ടിയെ 90 അടിക്ക് വിധേയമാക്കിയതും ഇസ്ലാമിക നിയമ വ്യവസ്ഥ നിലവിലുള്ള ഒരു രാജ്യത്താണെന്നോര്‍ക്കുക.

ഇസ്ലാമിനെ അനാചാരങ്ങള്‍ക്കും അത്യാചാരങ്ങള്‍ക്കും ക്രൂരതകള്‍ക്കും ഉപയോഗിക്കാന്‍ ഒരു പറ്റം ആളുകള്‍ക്ക് സാധിക്കുന്നു. വളരെയധികം മുസ്ലിം ചെറുപ്പക്കാര്‍ ഈ വഴിയെ പോകുന്നതിന്റെയും കാരണം ഇസ്ലാം വിശ്വാസമാണെന്ന സത്യം എന്തു കൊണ്ട് തറവാടി ഉള്‍ക്കൊള്ളുന്നില്ല. കേരളത്തിലെ മുസ്ലിം ചെറുപ്പക്കാര്‍ ഈ വഴി നീങ്ങാന്‍ തുടങ്ങിയത് മദനി ഐ എസ് എസ് സ്ഥാപിച്ചതിന്റെ ശേഷമാണെന്നതല്ലേ യാധാര്‍ത്ഥ്യം?

kaalidaasan said...

പുല്‍ അരി,

പതിനഞ്ച് കോടിയോളം വരുന്ന മുസ്ലിംകള്‍ അധിവസിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് വ്യക്തി സ്വാതന്ത്ര്യം-മതസ്വാതന്ത്യം ഇവയൊക്കെ ഉറപ്പു നല്‍കുന്ന ഒരു ഭരണഘടനക്ക് കിഴെ കുറച്ചു വിശ്വാസികള്‍ അവരുടെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി നിയമ പോരാട്ടം നടത്തുന്നു.

മുഖം മറച്ചു വച്ച് വോട്ടു ചെയ്യാനുള്ള ചില വിശ്വാസികളുടെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി നടത്തിയ നിയമ പോരാട്ടത്തേക്കുറിച്ചാണിവിടെ ഞാന്‍ എഴുതിയത്. അത് ഇന്‍ഡ്യയിലെ സുപ്രീം കോടതി അനുവദിച്ചില്ല. അത് വ്യക്തി സ്വാതന്ത്ര്യത്തിലോ മത സ്വാതന്ത്ര്യത്തിലോ പെടുന്നില്ല എന്നാണ്‌ ഇന്‍ഡ്യന്‍ ഭരണഘടനയേക്കുറിച്ച് നല്ല അറിവുള്ള ജഡ്ജിമാര്‍ പറഞ്ഞത്.
അത് 15 കോടി മുസ്ലിങ്ങളുടെ അവകാശമാണെന്നു പറഞ്ഞാല്‍ ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയിലെ ബാക്കി 95 കോടി ജനങ്ങള്‍ അംഗീകരിക്കില്ല.

ഇന്‍ഡ്യയിലെ പൊതു നിയമത്തിന്റെ ഉള്ളില്‍ അനുവദിക്കാവുന്ന വ്യക്തി സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവുമേ ഏത് പൌരനും അനുവദിക്കാനാകൂ. അതു കൊണ്ടാണ്‌ മതം അനുശസിച്ചാലുമില്ലെങ്കിലും മുസ്ലിം സ്ത്രീ ഇലക്ഷന്‍ ഉദ്യോഗസ്ഥരുടെ മുമ്പില്‍ മുഖം കാണിക്കണം എന്ന് കോടതി വിധിച്ചത്. അങ്ങനെ മുഖം കാണിക്കാന്‍ വൈമനസ്യമുള്ളവര്‍ വോട്ട് ചെയ്യേണ്ടതില്ല എന്നും കോടതി വിധിച്ചു.

മുസ്ലിം സ്ത്രീ അന്യ പുരുഷന്‍ മാരുടെ മുന്നില്‍ മുഖം കാണിക്കുന്നത് അനുവദികുന്നുണ്ടെങ്കില്‍ പുല രി ഇതില്‍ ബേജാറാകേണ്ട. അത് വിശ്വാസത്തിനെതിരാണെന്നു ശഠിക്കുന്ന മദനിയും സൂഫിയയുമൊക്കെ ബേജാറാകട്ടെ.

kaalidaasan said...

പുല്‍ അരി,

സിസ്റ്റര്‍ അഭയയെ കൊന്നത് ക്രൈസ്തവ സമുദായമാമോ? അതോ സമുദായത്തിലെ ഒറ്റപ്പെട്ട ക്ര്മിനലുകാലോ?

കൊല്ലരുത് എന്നത് ദൈവ കല്‍പ്പനയാണെന്നു പഠിപ്പിക്കുന സമുദായത്തിലെ പുരോഹിതര്‍ തന്നെ കൊല നടത്തി എന്ന അക്ഷേപം വരുമ്പോള്‍ ആ സമുദായത്തിന്റെ വിശ്വാസ്യത തകരുന്നു. അത് സമുദായത്തിന്റെ മൊത്തം വീഴ്ചയായിട്ടാണു കരുതുക. കാരണം മത നേതാക്കളില്‍ നിന്നും അത് ആരും പ്രതീക്ഷിക്കുന്നില്ല.കോളനി വത്കരണകാലത്ത് ക്രൈസ്തവര്‍ ചെയ്ത തെറ്റുകള്‍ക്ക് മാര്‍പ്പാപ്പ മാപ്പു ചോദിച്ചത് ആ ധര്‍മ്മിക ഉത്തരവാദിത്തമുള്ളതു കൊണ്ടുമാണ്.

മത പണ്ഠിതന്‍ എന്നറിയപ്പെടുന്ന മദനി ഭാര്യയെ മുഖം മറക്കുന്ന തുണിയിടുവിച്ചു നടത്തുമ്പോള്‍ അതാണു മതം പഠിപ്പിക്കുന്നതെന്ന് മറ്റുള്ളവര്‍ കരുതും. അത് സ്വാഭാവികമാണ്.അതു കൊണ്ട് മത നേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്. മരുമകളെ ബലാല്‍ സംഘം ചെയ്ത പിതാവില്‍ കുറ്റം കാണാതെ മകനു വിവാഹ മോചനം അനുവദിച്ച മത നേതാക്കളൊക്കെ ചെയ്യുന്നതും ഇതേ തെറ്റിദ്ധാരണ പരത്തലാണ്‌.

യേശു വിലക്കിയ മദ്യപാനത്തിന്റെ മൊത്തകച്ചവടക്കാര്‍ ക്രൈസ്തവ സമുദായമോ അതില്‍ പെട്ട ചില പ്രാമാണിമാരോ?


യേശു മദ്യപാനം വിലക്കിയെന്ന് പുല്‍ രി എവിടന്നാണറിഞ്ഞത്? യേശു ആദ്യം ചെയ്ത അത്ഭുതം തന്നെ വെള്ളം മദ്യമാക്കുകയായിരുന്നു. അല്‍പ്പം മദ്യം ബുദ്ധിയെ ഉദ്ദീപിപ്പിക്കുമെന്നാണു ബൈബിള്‍ പഠിപ്പിക്കുനത്.

kaalidaasan said...


കാളിദാസാ താങ്കളുടെ വാക്കുകള്‍ :

**പക്ഷെ ഒരു ചെറിയ ന്യൂന പക്ഷം ഖുറാനടിസ്ഥാനപ്പെടുത്തിയ നിയമങ്ങള്‍ മാത്രമേ അനുസരിക്കൂ എന്ന് ഇപ്പോള്‍ ശാഠ്യം പിടിക്കുന്നു.***

അതിനര്‍ത്ഥം ഭൂരിപക്ഷം ഖുര്‍ ആന്‍ അടിസ്ഥാനപ്പെടുത്തിയ നിയമങ്ങളെ അനുസരിക്കാത്തവരാണെന്നല്ലെ?
അതായത് ഒരു വിഭാഗം എന്തിന്റെ പേരിലായാലും എന്തൊക്കെയോ സഹിക്കുന്നുണ്ടെന്നല്ലെ? അതിനെയാണ് കോമ്പ്രൊമൈസ് എന്ന് വിവക്ഷിച്ചത്.


ചെറിയ ന്യൂന പക്ഷം ഖുറാനടിസ്ഥാനമാക്കിയ നിയമങ്ങളെ അനുസരിക്കുന്നു എന്നതിന്റെ അര്‍ത്ഥം മറ്റുള്ളവര്‍ സഹിക്കുന്നു എന്നോ കോമ്പ്രമൈസ് ചെയ്യുന്നു എന്നോ അര്‍ത്ഥം നല്‍കുന്നില്ല.


ഞാന്‍ മനസിലാക്കിയത് മറ്റൊന്നാണ്. ഇന്‍ഡ്യയില്‍ ഇസ്ലാമിക തത്വങ്ങളെ നിരോധിക്കുന ഒരു നിയമവും നിലവിലില്ല. മുഖവും മുന്‍ കൈകളുമൊഴികെ മറച്ച് വേഷം ധരിക്കുന്നത് നിരോധിച്ചിട്ടുമില്ല. പക്ഷെ ഭൂരിഭാഗം മുസ്ലിം സ്ത്രീകളും ആ സ്വാതന്ത്ര്യം ഉപയോഗിക്കുന്നില്ല. അവര്‍ ക്രിസ്ത്യന്‍ ഹിന്ദു സ്ത്രീകളേപ്പോലെ സാധാരണ വേഷം ധരിക്കുന്നു. ഭൂരിഭാഗം പെണ്‍കുട്ടികളും പാവാടയും കൈ ഭൂരിഭാഗവും കാണാവുന്ന ബ്ളൌസും ധരിക്കുന്നു. ആകെക്കൂടിയുള്ള വ്യത്യാസം ഒരു തട്ടമിടുന്നു എന്നതു മാത്രം. സാരിയുടുക്കുന്ന മുസ്ലിം സ്ത്രീകള്‍ മിക്കവരും വയറിന്റെ ഭാഗവും പുറത്തുകാണിച്ചാണു നടക്കുന്നത്.

ഇതൊക്കെ അവര്‍ സഹിക്കുന്നതോ കോമ്പ്രമൈസ് ചെയ്യുന്നതോ അല്ല. ഇസ്ലാമിലെ പിന്തിരിപ്പന്‍ വസ്ത്രത്തേക്കാള്‍ നല്ലത് ഈ വസ്ത്രങ്ങളാണെന്ന തിരിച്ചറിവു കൊണ്ടാണ്.

ആ തിരിച്ചറിവില്ലാത്ത കുറച്ചുപേര്‍ ഏഴാം നൂറ്റാണ്ടിലെ വസ്ത്രമാണിപ്പോഴും ധരിക്കേണ്ടതെന്നു ശഠിക്കുന്നു. സുപ്രീം കോടതിയില്‍ പോയവര്‍ ഒരു പടി കൂടി കടന്ന് മുഖം പുറത്തു കാണിച്ചാല്‍ മത വികാരം വൃണപ്പെടുമെന്ന വിഡ്ഡിത്തവും പറയുന്നു.

kaalidaasan said...

ഈ വീഞ്ഞു കഥ തന്നെ പിൽകാലത്ത്‌ ക്രൈസ്തവസമുദായത്തിൽ റോമക്കാർ ആധിപത്യം സ്ഥാപിച്ചപ്പോൾ കൃസ്തുമസ്‌ ദിനം പോലെ കൂട്ടിചേർത്തത്താണെന്നാണു കേൾവി. ഒരു 'ദൈവപുത്രൻ' ബുദ്ധി മരവിക്കുന്ന പാനീയം അകത്താക്കുമെന്ന് കരുതുക വയ്യ. ബുദ്ധി മരവിക്കണമെന്നാഗ്രഹമുള്ള ആരെങ്കിലുമാകാം ഇതു മതത്തോടു കൂട്ടി ചേർത്തത്‌.


ഇതുമാത്രമാണു കൂട്ടിച്ചേര്‍ത്തതെന്നു പുലരിക്കു തീര്‍ച്ചയാണോ? ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന ബൈബിള്‍ ആകെ വ്യാജമാണെന്നാണല്ലോ മൊഹമ്മദ് പറഞ്ഞത്. അള്ള അദ്ദേഹത്തോട് ശരിയായ ബൈബിള്‍ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നൊക്കെയാണല്ലോ കഥകളല്ലാത്ത സത്യങ്ങള്‍.

ക്രിസ്തുവിന്റെ കാലത്തെ യഹൂദന്‍മാര്‍ കുടിച്ചിരുന്നത് വീഞ്ഞായിരുന്നു. മൊഹമ്മദിന്റെ കാലത്തെ അറബിപ്പെണ്ണുങ്ങള്‍ പര്‍ദ്ദ ഇട്ടിരുന്നതുപോലെ. മൊഹമ്മദിനു പര്‍ദ്ദ ഇസ്ലാമില്‍ ഉള്‍പ്പെടുത്താമെങ്കില്‍ ക്രിസ്തുവിനു വീഞ്ഞ് ക്രിസ്തു മതത്തിലുള്‍പ്പെടുത്തിക്കൂടേ?

kaalidaasan said...

മുസ്ലിം സമുദായത്തിന്നെതിരെ എന്നു കരുതാവുന്ന ഒരു കോടതി വിധി. സ്വാഭാവികമായും പ്രതിഷേധമുണ്ടാവേണ്ടത്‌ മുസ്ലിം പക്ഷത്തുനിന്ന്.

മുസ്ലിം സമുദായത്തിന്നെതിരെ ആണീ വിധി എന്നാരും കരുതിയിട്ടില്ല. മുസ്ലിം സമുദായത്തിലെ ചില ആളുകളുടെ നിലപാടിനെതിരെ ആണീ വിധി. സൂഫിയ മദനിക്കെതിരെ ബസ് കത്തിക്കലിനു കേസുടുത്ത പോലെ.
മുഖം മറ്റുള്ളവരുടെ മുന്നില്‍ കാണിക്കുന്നതില്‍ എതിര്‍പ്പില്ലാത്ത മുസ്ലിങ്ങള്‍ ഇതിലിത്ര അവേശം കൊള്ളുന്നതു മനസിലാകുന്നില്ല.

മുസ്ലിങ്ങള്‍ അനുകൂലിക്കുന്നോ പ്രതിഷേധിക്കുന്നോ എന്നതൊക്കെ മുസ്ലിങ്ങളുടെ കാര്യം.

ഇവിടെ വിമര്‍ശിച്ചത് മുസ്ലിം സമുദായത്തിലെ ചില അംഗങ്ങള്‍ മുഖം മൂടി പര്‍ദ്ദ ഇടുന്നത് മുസ്ലിം വികാരം വൃണപ്പെടുമെന്നു പറഞ്ഞതിനെയാണ്. അതിന്റെ പേരില്‍ സുപ്രീം കോടതി വരെ പോയതിനെയാണ്. അത് മുസ്ലിങ്ങളുടെ മൊത്തം നിലപാടാണെന്നു ഞാന്‍ പറഞ്ഞില്ല. പുലരിയൊക്കെ എഴുതാപ്പുറം വായിക്കുകയാണ്.

പേട്ട ധ്യാനകേന്ദ്രത്തിൽ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ആയിരത്തോളം പെരാണു ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്‌. അതിന്റെ അന്വേഷണ റിപ്പോർട്ടോക്ക്‌ ഭാഗികമായി പുറത്തുവന്നിരിക്കുന്നു.
എന്നാൽ അത്തരം അന്വേഷനങ്ങളെ സ്വാഗതം ചെയ്യുന്നതിനു പകരം കോടികൾ നൽകി വക്കീലന്മാരെ വെച്ച്‌ അന്വേഷണം തന്നെ മുടക്കുന്നു ചില മാതൃകാ സമുദായം.



സിസ്റ്റര്‍ അഭയയും പോട്ടയുമുള്ള സമുദായം മാതൃകാ സമുദായമാണെന്നിവിടെ ആരും വാദിച്ചിട്ടില്ല. അതു കൊണ്ട് പുല്‍ രിയുടെ മാനസിക വിഭ്രാന്തി മറുപടി അര്‍ഹിക്കുന്നും ഇല്ല. പുല്‍ രിക്കാ സമുദായത്തോടെന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ട വേദി ഇതല്ല. ആ സമുദായത്തെ ചീത്ത പറയുന്ന പല ബ്ളോഗുകളും ഉണ്ട്. അവിടെ ആകുന്നതല്ലേ നല്ലത്.


ഇവിടെ ചര്‍ച്ച ചെയ്തത് മുഖം പരപുരുഷന്‍മാര്‍ കണ്ടാല്‍ മുസ്ലിം വികാരം വൃണപ്പെടുമെന്ന് പറഞ്ഞ മുസ്ലിങ്ങളുടെ നിലപാടിനേക്കുറിച്ചാണ്. പരിഷ്കൃത ലോകത്ത് പല രാജ്യങ്ങളും ഇതുപോലെയുള്ള നിലപാടുകളെ തള്ളിക്കളഞ്ഞ് നിയമ നിര്‍മ്മാണം നടത്തുന്നതിനേക്കുറിച്ചും.

പുലരി said...

കാളിദാസന്‍
സ്ഥലപരിമിതി മുലം എന്റെ മറുപടി കാളിദാസനും പര്‍ദ്ദയും ഭുലോകവും എന്നാ ലിങ്കില്‍ ഉണ്ട്.സ്വാഗതം.
കാളിദാസനും പര്ദ്ദയും ഭുലോകവും
പുലരി

Unknown said...

ഒരു വ്യക്തിയെ തിരിച്ചറിയാന്‍ അയാളുടെ മുഖം ആണ് നാം ( ഇന്ത്യന്‍ ഭരണഘടന ) പിന്തുടരുന്നത് എന്നിരിക്കെ മുഖം മറച്ചുകൊണ്ടുള്ള എല്ലാ പ്രവര്‍തനങ്ങളും നിരോധിക്കപ്പെടേണ്ടതാണ്. കൂടാതെ വിരലടയാളങ്ങളാണ് സൂക്ഷ്മപരിശോധനയുടെ അടിസ്ഥാനം എന്നിരിക്കെ കയ്യുറകളും ഒരു പൊതു സ്ഥലത്ത് നിരോധിക്കണം . മുഖവും മുന്‍ കൈകളും മറയ്കുന്നത് ഏതെങ്കിലും മതം തടഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയല്ല

chithrakaran:ചിത്രകാരന്‍ said...

അടിമകളുടെ മതമായ ഇസ്ലാമില്‍ വോട്ടിനെന്തു പ്രസക്തിയാണുള്ളത് ?
പുതിയ ഇനം പെരിസ്കോപ്പ് പിടിപ്പിച്ച ഒരു പര്‍ദ്ദ
വിപണിയിലിറക്കുന്നത് നന്നായിരിക്കും.
അതുപോലെ, അലുമിനിയം/ഫൈബര്‍ എന്നിവകൊണ്ട് നിര്‍മ്മിച്ച പര്‍ദ്ദക്കും സാധ്യതയുണ്ട്.
പര്‍ദ്ദക്കടിയില്‍ യോനിപ്പൂട്ടുകൂടി(മണിച്ചിത്രത്താഴ്) ഏര്‍പ്പെടുത്തുന്നതു നല്ലതാണ്.
എന്തു വന്നാലും വികാരം വൃണപ്പെടരുത് :)

Baiju Elikkattoor said...

കാളിദാസന്‍,

സംയമനം വിടാതെ വസ്തുനിഷ്ടമായ മറുപടികള്‍ക്കു അഭിനന്ദനങ്ങള്‍!

സൗദി അറബിയില്‍ നിന്നും uae ലേക്ക് അബുദാബി വഴി വരുന്ന ഒട്ടു മിക്ക സൗദി സ്ത്രീകളും ചെക്ക്പോസ്റ്റ്‌ കടന്നാല്‍ ഉടന്‍ പര്‍ദ്ദ മാറ്റി സാധാരണ വേഷത്തിലാണ് പിന്നെ യാത്ര തുടരുന്നത് എന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. uae ല്‍ സ്ത്രീകള്‍ക്ക് പര്‍ദ്ദ നിര്‍ബന്ധം അല്ല. സൗദി അറബിയില്‍ മുസ്ലിം അല്ലാത്ത സ്ത്രീകളും വീടിനു വെളിയില്‍ പര്‍ദ്ദ നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്ന് കേട്ടിട്ടുണ്ട്.

kaalidaasan said...

കാളിദാസന്‍
സ്ഥലപരിമിതി മുലം എന്റെ മറുപടി കാളിദാസനും പര്‍ദ്ദയും ഭുലോകവും എന്നാ ലിങ്കില്‍ ഉണ്ട്.


ഇവിടെ യാതൊരു സ്ഥലപരിമിതിയുമില്ല. ഈ വിഷയവുമായി ബന്ധമില്ലാത്തത് ചര്‍ച്ച ചെയ്യുന്നത് ശരിയല്ല എന്നേ ഞാന്‍ പറഞ്ഞുള്ളു.

kaalidaasan said...

അരുണ്‍,

ഒരു വ്യക്തിയെ മനസിലാക്കുന്നത് മുഖം കണ്ടാണ്. ലോകം മുഴുവന്‍ അതാണു പിന്തുടരുന്നതും. പ്രാകൃത കാലഘട്ടത്തില്‍ സ്ത്രീകള്‍ മുഖം മറച്ചു നടന്നിരിക്കാം. പക്ഷെ അത് ആധുനിക കാലഘട്ടത്തിനു യോജിച്ചതല്ല.

ഏത് വസ്ത്രം ധരിക്കണം എന്നത് മനുഷ്യന്റെ സ്വാതന്ത്ര്യമായിരിക്കണം. മതം അത് തീരുമാനിക്കുന്നത് നല്ല പ്രവണതയല്ല.

kaalidaasan said...

അടിമകളുടെ മതമായ ഇസ്ലാമില്‍ വോട്ടിനെന്തു പ്രസക്തിയാണുള്ളത് ?

അത് ചിത്രകാരനറിയില്ലേ. ഇറാനില്‍ നടക്കുന്ന തെരഞ്ഞെടുപ്പാണതിന്റെ സാക്ഷി. സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയെന്ന് താടി വച്ച കുറച്ച് സത്വങ്ങള്‍ തീരുമാനിക്കും. ഈ സത്വങ്ങള്‍ അനുവദിക്കുന്ന ആര്‍ക്കെങ്കിലും വോട്ടു ചെയ്യുക എന്നാതാണീ ജനങ്ങളുടെ കടമ. ഇസ്ലാമിക ജനാധിപത്യം അത്രയേ പോകൂ. മറ്റ് ജനാധിപത്യ രാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് അവകാശങ്ങളെപ്പറ്റി നൂറു നാവാണ്. പക്ഷെ മുസ്ലിം രാജ്യങ്ങളില്‍ ഇവരൊന്നും അവകാശങ്ങളേപ്പറ്റി മിണ്ടില്ല.

kaalidaasan said...

ബൈജു,

സൌദി അറേബ്യയില്‍ പര്‍ദ്ദ നിര്‍ബന്ധമല്ലാതാക്കിയാല്‍ ഭൂരിഭാഗം സ്ത്രീകളും അതുപേക്ഷിക്കും. അതില്‍ യാതൊരു സംശയവുമില്ല.

Prinsad said...

ഞങ്ങള്‍ പര്‍ദ്ധ ധരിക്കുന്നത് അസ്വസ്ഥരാക്കുന്നത് ആരെയാണ്? ബിക്കിനിയും മിനിസ്കര്‍ട്ടും ധരിക്കുന്നവരെയൊ? - മുസ്ലീ പെണ്‍കൂട്ടി ചോദിക്കുന്നു. ഞാനൊരടിമയാണോ എന്നു നിങ്ങള്‍ ചോദിക്കുന്നു. അതെ പക്ഷേ ദൈവത്തിന്റെ, ദൈവത്തിന്റെ മാത്രം പക്ഷേ നിങ്ങളോ?

മുസ്ലീ സ്ത്രീകള്‍ പര്‍ദ്ധ ധരിക്കുന്നത് സ്വന്തം ഇഷ്ടത്താലാണോ? ആവാം അല്ലായിരിക്കാം. നവോത്ഥാന കാലത്ത് ബ്ള‍ൗസ് അടിച്ചേല്‍പ്പിക്കുകല്ലായിരുന്നല്ലോ?

തെരുവില്‍ കാക്കാക്കൂട്ടം പറന്നിറങ്ങുകയോ?
പര്‍ദ്ധ അന്തര്‍ദേശീയ വിവാദമാകുമ്പോള്‍

സിവിക് ചന്ദ്രന്‍
തുടര്‍ന്ന് വായിക്കുക

www.punarvaayana.tk

kaalidaasan said...

തെരുവില്‍ കാക്കാക്കൂട്ടം പറന്നിറങ്ങുകയോ?
പര്‍ദ്ധ അന്തര്‍ദേശീയ വിവാദമാകുമ്പോള്‍


സിവിക് ചന്ദ്രന്റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് പലതും അടിസ്ഥാനമില്ലാത്തവയാണ്.

ബുര്‍ഖ എന്ന മുഴുനീള മുസ്ലീം സ്ത്രീവേഷം പൊതുസ്ഥലങ്ങളില്‍ കണ്ടുകൂടായെന്നാണ് ഉത്തരവ്. ഈ കര്‍ശനമായ ഉത്തരവിന് പിന്തുണയായി ആന്ദ്രേ ഗെറിന്‍ കമ്യൂണിസ്റ്റ് എം പിയുണ്ട്.

അങ്ങനെ ഒരുത്തരവു ഫ്രാന്‍സില്‍ വന്നിട്ടില്ല. മുഖം മറച്ച് പൊതു സമൂഹത്തില്‍ നടക്കുന്നത് നിരോധിക്കാനുള്ള ഒരു നിയമം അവിടത്തെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിട്ടേ ഉള്ളു. അത് പാര്‍ലമെന്റില്‍ അവതരിപ്പിക്കണം, പസാക്കണം, കോടതി കൂടി അംഗീകരിക്കണം. അതു മാത്രം പോരാ യൂറോപ്യന്‍ യൂണിയന്റെ പര്‍ലമെന്റ് കൂടീ അംഗീകരിക്കണം. എന്നാലേ നിയമമാകൂ. എന്നിട്ടേ ഈ തീരുമാനം പ്രാബല്യത്തില്‍ വരൂ.

തികച്ചും തെറ്റായ കാര്യമാണു സിവിക് ചന്ദ്രന്‍ പറയുന്നത്.


മുഖം മറച്ച ആളുകള്‍ സമൂഹത്തില്‍ നടക്കുന്നതു നിരോധിക്കാനുള്ള തീരുമാനം സുരക്ഷാ കാരണങ്ങളാണു ഫ്രാന്‍സ് എടുക്കുന്നത്. ലോക നേരിടുന ഏറ്റവു വലിയ ഭീക്ഷണി ഇന്ന് തീവ്രവാദമാണ്. മുസ്ലിം തീവ്രവാദമാണിപ്പോള്‍ പടിഞ്ഞാറന്‍ നാടുകള്‍ നേരിടുന്ന വലിയ പ്രശ്നം. ലണ്ടണില്‍ ബോംബ് വച്ച ഭീകരന്‍ മുഖം മൂടുന്ന പര്‍ദ്ദയിട്ടാണു രാജ്യം വിട്ടതെന്ന വെളിപ്പെടുത്തല്‍ പല രാജ്യങ്ങളെയും ഈ വഴി ചിന്തിക്കാന്‍ പ്രേരിപ്പിക്കും.

മുഖം മൂടിയുള്ള പര്‍ദ്ദ ഇസ്ലാമിക ചിഹ്നമല്ല എന്നാണു മുസ്ലിങ്ങള്‍ പറയുന്നത്. അപ്പോള്‍ അത് നിരോധിക്കുന്നതില്‍ മുസ്ലിങ്ങളും സിവിക് ചന്ദനും രോഷം കൊള്ളുന്നതിന്റെ പിന്നിലെ സത്യമെന്താണ്?

kaalidaasan said...

സിവിക് ചന്ദ്രന്റെ അര്‍ത്ഥ ശൂന്യമായ മറ്റൊരു പദപ്രയോഗമാണ്,മതേതര സമൂഹത്തിന്റെ ഇസ്ലാമോഫോബിയ എന്നത്.

മതേതര സമൂഹത്തേക്കുറിച്ചുള്ള അജ്ഞതയാണിതിനു പിന്നില്‍.

മതേതര സമൂഹം ഉരുത്തിരിഞ്ഞു വന്നത് തികച്ചും മതാധിഷ്ടിത സമൂഹത്തില്‍ നിന്നും തന്നെയാണ്. പക്ഷെ അതൊരിക്കലും ഇസ്ലാമിക സമൂഹത്തില്‍ നിന്നല്ല. ക്രിസ്ത്യന്‍ സമൂഹമാണ്‌ മതേതരത്തം എന്ന ആശയം തന്നെ രൂപപ്പെടുത്തിയത്‌. തികച്ചും മതവിശ്വസത്തിലൂന്നി കാര്യങ്ങള്‍ ചെയ്ത ഭരണകൂടങ്ങള്‍ സ്വമേധയാ മതവിശ്വാസം ഭരണ രംഗങ്ങളില്‍ നിന്നും എടുത്തുമാറ്റി. അതുകൊണ്ടാണ്‌ ഇസ്ലാം ഉള്‍പ്പടെയുള്ള മറ്റ് മതങ്ങള്‍ക്ക് അവിടെ കടന്നു ചെല്ലാന്‍ ആയത്. അവര്‍ നല്‍കിയ ആ സ്വാതന്ത്ര്യം അവര്‍ ദുരുപയോഗം ചെയ്തു. അതിന്റെ സാക്ഷ്യപത്രമാണ്‌ 9/11 ഉം, ലണ്ടണും മാഡ്രിഡുമൊക്കെ. അതില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടിട്ടാണവര്‍ ചില തീരുമാനങ്ങള്‍ എടുക്കുന്നത്. മുഖം മറച്ചു നടക്കുന്ന ഭീകരരെ നേരിടാനാണു സമൂഹത്തില്‍ മുഖം മറക്കേണ്ട എന്ന തീരുമാനം വരുന്നത്. അത് മതേതര സമൂഹത്തിന്റെ ഇസ്ലാമൊഫോബിയ എന്നു വ്യാഖ്യാനിക്കുന്നത് വിചിത്രമാണെന്നേ പറയാനാകൂ.

പടിഞ്ഞാറന്‍ നാടുകളിലെ ഭരണകൂടങ്ങള്‍ മുസ്ലിം പേരുള്ള ആളുകളെ അകാരണമായി ബുദ്ധിമുട്ടിക്കാറുണ്ട്. അത് മുതലെടുത്ത് ഉദ്യോഗസ്ഥര്‍ അറിയപ്പെടുന്ന ആളുകളെ വരെ അധിക്ഷേപിക്കാറുമുണ്ട്. അത് മുസ്ലിം പേടിയില്‍ നിന്നും വരുന്നതല്ല. ബോധാപൂര്‍വം നടത്തുന്ന അധിക്ഷേപങ്ങളാണ്. അതൊന്നും സമൂഹത്തിന്റെ ഇസ്ലാമോ ഫോബിയ എന്നു വ്യാഖ്യാനിക്കാനാകില്ല.

Abu Shaan said...

എന്ത് കിട്ടിയാലും ഇസ്ലാമിനെതിരെ ഉപയോഗിക്കുക എന്നൊരു വികാരം ഇപ്പോള്‍ നിലവിലുണ്ട്.
ഞാനും ഒരു മുസ്ലിം ആണ്. ഹജ്ജിനും മറ്റും സ്ത്രീകള്‍ ഫോട്ടോ എടുക്കുന്നുണ്ട്. അതുകൊണ്ട് തന്നേയ് ഒരു രാജ്യത്തിന്റെ
സുരക്ഷ ഉറപ്പാക്കുന്ന ഒരു കാര്യത്തിന് വേണ്ടി ഫോട്ടോ എടുക്കുന്നതോ, മുഖം കാണിക്കുന്നതോ തെറ്റ് എന്ന് ഇസ്ലാം തന്നെ എവിടെയും പറഞ്ഞിട്ടില്ല.
പിന്നെ അതിനെതിരെ കോടതിയില്‍ പോയവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യ ശുദ്ധിയെ ഒരു മുസ്ലിമെന്ന നിലയില്‍ എനിക്ക് തന്നേയ് സംശയം ഉണ്ട്.
കോടതി വിധി വളരെ കൃത്യമാണ് ഈനെ പറയാനുള്ളൂ. അങ്ങിനെ ബലം പിടിക്കുന്നവര്‍ വോട്ടു ചെയ്യേണ്ട, അത്ര തന്നെ. അല്ലെങ്കിലും ഇവിടെ വോട്ടു ചെയ്തിട്ട് ആരെയാണ് ജയിപ്പിച്ചു അയക്കേണ്ടത്? വെറുതെ സമയം കളയുക എന്നതല്ലാതെ. കട്ട് മുടിക്കുന്ന കുറെ എണ്ണത്തിനെ!

Abu Shaan said...

"ക്രിസ്ത്യന്‍ സമൂഹമാണ്‌ മതേതരത്തം എന്ന ആശയം തന്നെ രൂപപ്പെടുത്തിയത്‌. തികച്ചും മതവിശ്വസത്തിലൂന്നി കാര്യങ്ങള്‍ ചെയ്ത ഭരണകൂടങ്ങള്‍ സ്വമേധയാ മതവിശ്വാസം ഭരണ രംഗങ്ങളില്‍ നിന്നും എടുത്തുമാറ്റി. അതുകൊണ്ടാണ്‌ ഇസ്ലാം ഉള്‍പ്പടെയുള്ള മറ്റ് മതങ്ങള്‍ക്ക് അവിടെ കടന്നു ചെല്ലാന്‍ ആയത്. അവര്‍ നല്‍കിയ ആ സ്വാതന്ത്ര്യം അവര്‍ ദുരുപയോഗം ചെയ്തു."

ഇത് പറയുമ്പോള്‍ കാളിടാസാ, 500 വര്‍ഷത്തോളം ഇന്ത്യ ഭരിച്ചത് മുസ്ലിം ചക്രവര്‍ത്തിമാര്‍ ആയിരുന്നു. അവര്‍ മനസ് വെച്ചെങ്കില്‍ അപ്പോള്‍ ഇന്ത്യയില്‍ മറ്റു മതങ്ങള്‍ ഇല്ലാതാകാന്‍ കഴിയുംയിരുന്നില്ലേ? മത തീവ്രവാദിയായി ചിത്രീകരിക്കുന്ന ടിപ്പു സുല്‍ത്താന്‍ എന്നാ മഹാന്റെ ഉപദേഷ്ടാവ് ഒരു ഹിന്ദു ബ്രാഹ്മണ പണ്ഡിതനായിരുന്നു. എല്ലാ തീരുമാനങ്ങളും അദ്ദേഹത്തോട് ചോദിച്ച ശേഷമാണ് ടിപ്പു ചെയ്തിരുന്നത്. അപ്പോള്‍ അമ്പലം പൊളിച്ചു എന്ന് നാം പറഞ്ഞാല്‍ അതും ആ ഹിന്ദു ബ്രാഹ്മണന്‍ പറഞ്ഞിട്ടാണെന്ന് വരും. എന്തൊരു വിരോധാഭാസം. അല്ലെങ്കിലും കള്ളം പറയുന്നവര്‍ക്ക് ചില കണ്ണികള്‍ പല സ്ഥലങ്ങളിലും കൂടി യോജിപ്പിക്കാന്‍ കഴിയാറില്ല

അന്ധമായ ഇസ്ലാം വിരോധം കാരണം കളവു പറയാനും, സ്വൊന്തം ആത്മാവിനോട് തന്നേയ് വഞ്ചന ചെയ്യാനും മുതിരാതിരിക്കുക. പഠിക്കുക, എന്തും അല്ലെങ്കില്‍ അതിനെ വിമര്‍ശിക്കാന്‍ വേണ്ടി എങ്കിലും അതിനെ കുറിച്ച്വായിക്കുക.

kaalidaasan said...

അന്ധമായ ഇസ്ലാം വിരോധം കാരണം കളവു പറയാനും, സ്വൊന്തം ആത്മാവിനോട് തന്നേയ് വഞ്ചന ചെയ്യാനും മുതിരാതിരിക്കുക. പഠിക്കുക, എന്തും അല്ലെങ്കില്‍ അതിനെ വിമര്‍ശിക്കാന്‍ വേണ്ടി എങ്കിലും അതിനെ കുറിച്ച്വായിക്കുക.

സത്യം എന്താണെന്നു തിരിച്ചറിയുന്നവര്‍ക്കേ കളവും ആത്മ വഞ്ചനയും മനസിലാക്കാന്‍ പറ്റൂ. അതറിയാത്തവര്‍ക്ക് മറ്റുള്ളവര്‍ പറയുന്നതൊക്കെ കളവാണെന്നു തോന്നുക സ്വാഭാവികം.അത് കൊണ്ട് ആദ്യം സത്യം തിരിച്ചറിയാന്‍ ശ്രമിക്കുക.

അമേരിക്കയുടെ പല നയങ്ങളെയും എതിര്‍ക്കുന്ന വ്യക്തിയാണു ഞാന്‍. അത് എന്റെ പല പോസ്റ്റുകളിലൂടെയും ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. പക്ഷെ നിരപരാധികളായ ആളുകളെ കൊല്ലുന്നത് ഏത് കാരണം കൊണ്ടായാലും ഏത് പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തിലായാലും ഏതു മതത്തിന്റെ അഹ്വാനമനുസരിച്ചായാലും എനിക്ക് അനുകൂലിക്കാനാകില്ല.

എനിക്ക് അന്ധമായ ഇസ്ലാം വിരോധമില്ല. ഇസ്ലാമിലെ ചില അസംബന്ധങ്ങളെയും ചില മുസ്ലിങ്ങള്‍ ചെയ്യുന്നതിനെയും മാത്രമേ ഞാന്‍ ഇവിടെ വിമര്‍ശിക്കാറുള്ളു. ഇവിടെ പരാമര്‍ശിച്ച കാര്യം ഇസ്ലാമിലുള്ളതല്ല എന്ന് എല്ലാ മുസ്ലിങ്ങളും ആണയിട്ടു പറയുന്നു. എങ്കില്‍ പിന്നെ മുസ്ലിമായ താങ്കള്‍ക്കെന്താണു വിഷമമെന്നു പറഞ്ഞാല്‍ കൊള്ളം.

മതേതരത്തം എന്താണെന്നു താങ്കള്‍ പഠിച്ചാല്‍ ഞാന്‍ അതേക്കുറിച്ചു പറഞ്ഞതിന്റെ അര്‍ത്ഥം പിടി കിട്ടും.

500 വര്‍ഷം മുസ്ലിങ്ങള്‍ ഇന്‍ഡ്യ ഭരിച്ചത് മതേതരത്തത്തിലൂന്നിയൊന്നുമല്ല.

Abu Shaan said...

കാളിദാസാ തങ്ങളുടെ മനസ്സ് അന്ധമായ വേരുപ്പുമൂലം എരിപിരി കൊള്ളുകയാണ് എന്ന് തങ്ങളുടെ പോസ്റ്റ്‌ കണ്ടാല്‍ മനസ്സിലാകും.
തങ്ങള്‍ പറയും പോലെ ആള്‍കാരെ കൊല്ലാനൊന്നും ഇസ്ലാം എവിടെയും പഠിപ്പിച്ചിട്ടില്ല. ആരോ പറയുന്നത് കേട്ട് വിളംബാതെ.
ഒരു കണക്കും കയ്യുമില്ലാതെ ജനങ്ങള്‍ സ്ത്രീകളെ വെപ്പട്ടിമാരക്കി വെക്കുകയും, പെണ്‍കുട്ടി ജനിച്ചാല്‍ ജീവനോടെ കുഴിച്ചു മൂടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍, നിങ്ങള്‍ 1 അല്ലെങ്കില്‍ 2 അല്ലെങ്കില്‍ കൂടി വന്നാല്‍ 4 വിവാഹം മാത്രം കഴിക്കുക, അതും പല നിബന്ധനകള്കും ശേഷമാണ്. ഇതാണ് ഇസ്ലാം നിയന്ത്രിച്ചത്. (സത്യത്തില്‍ ഇന്ന് അങ്ങിനെ കഴിക്കുന്നവന്മാര്‍ ഒരിക്കല്‍ പോലും പള്ളിയില്‍ പോലും കേറിയിട്ടുണ്ടാവില്ല) ഇസ്ലാമിന്റെ പേര് ദുരുപയോഗം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. അത് പോലെ ലോകത്ത് പൊട്ടി മരിക്കുന്ന പല പല ജാതി വര്‍ഗ്ഗത്തിന്റെയും കണക്കു ഇസ്ലാമിന്റെ പേരില്‍ കൂടി വെക്കുകയാണ്. അതല്ല മറ്റു മതത്തില്‍ പെട്ടവരാണ് അത് ചെയ്തതെങ്ങില്‍ പേര് മാറും, ഒന്നുകില്‍ നക്സല്‍, മാവോ വാദികള്‍, സാമൂഹ്യ വിരുദ്ധര്‍, അങ്ങിനെ പല പേരുകള്‍ അവര്‍ക്കുണ്ട്. ഒരു മനുഷ്യനെ വധിച്ചാല്‍ അവന്‍ മനുഷ്യ സമൂഹത്തെ മുഴുവന്‍ വധിച്ചതിനു തുല്യമാകും എന്ന് പഠിപ്പിച്ച മതമാണ്‌ ഇസ്ലാം. മുസ്ലിം പേര് വെച്ച് കണ്ട തോന്നിവാസം ആര് ചെയ്താലും ആ മതത്തിന്റെ പേരില്‍ കണക്കെഴുതുകയാണ് ഇന്നത്തെ സ്റ്റൈല്‍.
പിന്നെ, അമേരിക്കയെ മുസ്ലിംകള്‍ വെറുക്കുന്നു എന്ന് തങ്ങളുടെ പോസ്റ്റ്‌ കണ്ടാല്‍ തോന്നിപോകും. അമേരിക്കന്‍ ഭരണാധികാരികളുടെ ധിക്കാരവും ഫാസിസവും ആണ് മറ്റെല്ലാരെയും പോലെ മുസ്ലിംകള്‍ വെറുക്കുന്നത്. അനേക കോടി നല്ലവരായ ജനങ്ങള്‍ അവിടെയും ഉണ്ട് എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. മാത്രമല്ല, അവര്‍ പഠിക്കാന്‍മനസുള്ളവരുമാണ്

Abu Shaan said...

മതേതരത്വത്തിന്റെ വ്യാഖ്യാനം തീര്‍ച്ചയായും എനിക്ക് അറിയണം, പറഞ്ഞു തന്നാല്‍ കൊള്ളാം
അനേകം ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍, ഹിന്ദു ക്രിസ്ത്യന്‍ മതത്തില്‍ ഉള്ളവനാണ് ഞാന്‍.
ഒരുപക്ഷെ മുസ്ലിം സുഹൃതുക്കലെക്കാള്‍ എനിക്കുള്ളത് ഹിന്ദു സുഹൃത്തുക്കള്‍ ആണ്...
ആയതിനാല്‍ അതിന്റെ വ്യാഖ്യാനം തീര്‍ച്ചയായും എനിക്ക് ആവശ്യമുണ്ട്..
കാളിദാസന്‍ സഹായിക്കുമല്ലോ..

kaalidaasan said...

കാളിദാസാ തങ്ങളുടെ മനസ്സ് അന്ധമായ വേരുപ്പുമൂലം എരിപിരി കൊള്ളുകയാണ് എന്ന് തങ്ങളുടെ പോസ്റ്റ്‌ കണ്ടാല്‍ മനസ്സിലാകും.
തങ്ങള്‍ പറയും പോലെ ആള്‍കാരെ കൊല്ലാനൊന്നും ഇസ്ലാം എവിടെയും പഠിപ്പിച്ചിട്ടില്ല.


എന്റെ മനസിനൊരു എരിപിരിയും ഇല്ല. ഇത് മുസ്ലിം വിരോധത്തിന്റെ പോസ്റ്റാണെന്നു കരുതി എരിപിരി കൊള്ളുന്നത് താങ്കളല്ലേ. മുഖം മറക്കാനുള്ള നിബന്ധന ഇസ്ലാമിലില്ലെങ്കില്‍ പിന്നെ താങ്കളെ എന്താണ്‌ ബുദ്ധിമുട്ടിക്കുന്നത്? മുഖം മറക്കാതെ നടക്കുന്നത് മുസ്ലിം സ്ത്രീകളുടെ മത വികാരം വൃ ണപ്പെടാന്‍ കാരണമാകുമെന്നു പറഞ്ഞതിനെതിരെ ആണീ പോസ്റ്റ്. അത് താങ്കളെ ബാധിക്കുന്നില്ലെങ്കില്‍ എന്താണിത്ര എരിപിരി?

ന്യൂ യോര്‍ക്കിലും ലണ്ടനിലും മാഡ്രിഡിലും ബോംബ് വച്ച് ആയിരങ്ങളെ കൊലപ്പെടുത്തിയ ഇസ്ലാമിനേക്കുറിച്ചാണു ഞാന്‍ പരാമര്‍ശിച്ചത്. അത് താങ്കള്‍ വിശ്വസിക്കുന്ന ഇസ്ലാമല്ലെങ്കില്‍ സമധാനമായി കിടന്നുറങ്ങുക

kaalidaasan said...

അമേരിക്കയെ മുസ്ലിംകള്‍ വെറുക്കുന്നു എന്ന് തങ്ങളുടെ പോസ്റ്റ്‌ കണ്ടാല്‍ തോന്നിപോകും.

താങ്കള്‍ക്ക് പലതും തോന്നിയ കൂടെ ഇതു തോന്നിയാലും അത്ഭുതമില്ല. അമേരിക്കയെ വെറുക്കുകയോ ഇഷ്ടപ്പെടുകയോ ഒക്കെ മുസ്ലിങ്ങളുടെ ഇഷ്ടം. മുസ്ലിം എന്ന പേരുകേള്‍ക്കുന്നത് ഒരു ശരാശരി അമേരിക്കക്കാരനു വെറുപ്പാണെന്ന് അവിടെ നിന്നുള്ളവരുടെ അഭിപ്രായങ്ങള്‍ വായിക്കുന്നവര്‍ക്ക് മനസിലാകുന്നുണ്ട്. അവരെ ഒക്കെ മുസ്ലിങ്ങള്‍ക്ക് സ്നേഹിക്കാം. അതെന്റെ പ്രശ്നമല്ല.

മദനിയുടെ ഭാര്യക്കെതിരെ കേസെടുത്താലും അവരെ മറ്റുള്ളവര്‍ക്ക് കൈമാറിയാലും സി പി എമ്മിനെ സ്നേഹിക്കുമെന്നു പറഞ്ഞപോലെ മുസ്ലിങ്ങളെ ഒക്കെ കൊന്നാലും മുസ്ലിങ്ങള്‍ക്ക് അമേരിക്കയെ ഇഷ്ടപ്പെടാനുള്ള അവകാശത്തെ ഞാന്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു.

ഒരുപക്ഷെ മുസ്ലിം സുഹൃതുക്കലെക്കാള്‍ എനിക്കുള്ളത് ഹിന്ദു സുഹൃത്തുക്കള്‍ ആണ്...
ആയതിനാല്‍ അതിന്റെ വ്യാഖ്യാനം തീര്‍ച്ചയായും എനിക്ക് ആവശ്യമുണ്ട്..
കാളിദാസന്‍ സഹായിക്കുമല്ലോ..


തല്‍ക്കാലം നിവൃത്തിയില്ല.

Unknown said...

മുഖം മറയ്ക്കുന്ന പര്‍ദ ഉപയോഗിച്ച് നിരവധി കുറ്റവാളികള്‍ ( സ്ത്രീയും പുരുഷനും ) രക്ഷപ്പെടാന്‍ സാധ്യത്യുണ്ട്. അങ്ങനെ ആരെയും പിടിച്ചിട്ടില്ലല്ലോ ഇതുവരെ എന്നാണെങ്കില്‍ പര്‍ദ (മുഖം മൂടുന്ന ടൈപ്പ്) ധരിച്ച സ്ത്രീകളെ പോലീസ് പൊതുവെ മുഖപരിശോധന നടത്തുന്നില്ല എന്നേ മനസ്സിലാക്കാനാവൂ. സ്വന്തം വ്യക്തിത്വം പര്‍ദ (മുഖം മൂടുന്ന ടൈപ്പ്) ഉപയോഗിച്ച് ഒളിച്ചു വെയ്ക്കുന്ന രംഗങ്ങള്‍ സിനിമകളില്‍ ധാരാളം കാണാം .

ഉദാ :-
1) ബല്രാം / താരാദാസ്
കത്രീന കൈഫ് അവതരിപ്പിക്കുന്ന കഥാപത്രം ജാമ്യത്തിലിറങ്ങി വിദേശത്തേയ്ക്ക് ഒളിച്ചുപോവാന്‍ പര്‍ദ (മുഖം മൂടുന്ന ടൈപ്പ്) ഉപയോഗിക്കുന്നു

2) കാതലന്‍ എന്ന സിനിമയില്‍ പ്രഭുദേവ ലേദീസ് ഓണ്‍ലി ബസ്സില്‍ കയറാന്‍ പര്‍ദ (മുഖം മൂടുന്ന ടൈപ്പ്) ഉപയോഗിക്കുന്നു.

3)മാന്നാര്‍ മത്തായിസ്പീക്കിങ്ങ് എന്ന സിനിമയില്‍ വാണി വിശ്വനാഥ് എന്ന ക്രിമിനല്‍ ഒളിച്ചു താമസിക്കാന്‍ പര്‍ദ (മുഖം മൂടുന്ന ടൈപ്പ്) ഉപയോഗിക്കുന്നു. ഇവിടെ മേല്‍ ക്രിമിനലിനെ പിന്തുടരുന്ന സായ്കുമാര്‍ പര്‍ദ (മുഖം മൂടുന്ന ടൈപ്പ്)ധരിച്ച മറ്റൊരു മുസ്ലിം സ്ത്രീയുടെ മുഖം നോക്കിയതിന് അടി വാങ്ങുന്നു
< എങ്ങനെയുണ്ട് വാണിവിശ്വനാഥിന്റെ പുത്തീ

Unknown said...

അതൊക്കെ സിനിമയല്ലേ എന്നാണെങ്കില്‍ ഇതാ നോവല്‍

പര്‍ദ (മുഖം മൂടുന്ന ടൈപ്പ്) ഉപയോഗിച്ച് ചെറുപ്പക്കാര്‍ കുഞ്ഞിപ്പാത്തുവും കദീജക്കുട്ടിയും ഒക്കെ ആയി വോട്ടു ചെയ്യുന്ന ഒരു സന്ദര്‍ഭം എന്‍.പി മുഹമ്മദും എം.ടി.വാസുദേവനും ചേര്‍ന്നെഴുതിയ അറബിപ്പൊന്ന് എന്ന നോവലില്‍ ഉണ്ട്. പര്‍ദ (മുഖം മൂടുന്ന ടൈപ്പ്)യുടെ എണ്ണം തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കും എന്ന കൌതുകം നിറഞ്ഞ ഒരു പ്രസ്താവനയും അതിലുണ്ട്.

Unknown said...

ഇനി അതും വേണ്ട ജീവിതത്തില്‍ ഇതൊന്നും നടപ്പില്ല എന്നാണെങ്കില്‍

നമ്മുടെ പ്രിയ കമല അവര്‍ സുരയ്യയാവുന്നതിനു മുമ്പ് ആളറിയാതിരിക്കാന്‍ പര്‍ദ (മുഖം മൂടുന്ന ടൈപ്പ്)ഇട്ട് പലതവണ നടന്നതായി അഭിമുഖങ്ങളില്‍ കാണാം

ഈയിടെ ഒരു കേസില്‍ കുറ്റാരോപിത ആയ ഒരു തമിഴ് നടി ( അവര്‍ മുസ്ലീമല്ല കേട്ടോ ) സ്വന്തം മുഖം മറയ്ക്കാന്‍ പര്‍ദ (മുഖം മൂടുന്ന ടൈപ്പ്) ഉപയോഗിച്ചു എന്നു പറഞ്ഞ് തമിഴ് നാട്ടിലെ ചില സം ഘടനകള്‍ കേസൊക്കെ കൊടുത്തിരുന്നു

Unknown said...

എന്റെ അഭിപ്രായം ഇത്രമാത്രം.
നിരവധി ഭീകരവാദഭീഷണികള്‍ നേരിടുന്ന നമ്മുടെ രാജ്യത്ത് മുഖവും വിരലടയാളങ്ങളും ഒളിപ്പിച്ച് ആരും സഞ്ചരിക്കാന്‍ അനുവദിക്കരുത്.

Baiju Elikkattoor said...

"ന്യൂ യോര്‍ക്കിലും ലണ്ടനിലും മാഡ്രിഡിലും ബോംബ് വച്ച് ആയിരങ്ങളെ കൊലപ്പെടുത്തിയ ഇസ്ലാമിനേക്കുറിച്ചാണു ഞാന്‍ പരാമര്‍ശിച്ചത്. അത് താങ്കള്‍ വിശ്വസിക്കുന്ന ഇസ്ലാമല്ലെങ്കില്‍ സമധാനമായി കിടന്നുറങ്ങുക "

:)

kaalidaasan said...

അരുണ്‍,

മുഖം മറച്ചു പര്‍ദ്ദയിടുന്നത് ഐഛികമാണെന്നാണിവിടെ ചില മുസ്ലിം വിദഗ്ദ്ധര്‍ പറഞ്ഞത്. ഇസ്ലാം അനുവദിക്കുന്നതു കോണ്ടല്ലേ അത് ഐഛികമാകുന്നത്. എന്തു കൊണ്ട് ഇസ്ലാം അതനുവദിക്കുന്നു എന്ന് ഈ വിശാരദന്‍മാരൊന്നും ചിന്തിക്കുന്നില്ല.

അറബിപ്പൊന്നിലെ കള്ളവോട്ടു ചെയ്യുന്ന കഥാപാത്രം ഭാവനയായിരുന്നു. പക്ഷെ ലണ്ടനില്‍ ബോംബ് വച്ച പുരുഷന്‍ മുഖസാദൃശ്യമുള്ള സ്വന്തം സഹോദരിയുടെ പാസ്പ്പോര്‍ട്ട് ഉപയോഗിച്ച് പര്‍ദ്ദയുടെ മറവിലാണു രാജ്യം വിട്ടതെന്നാണവിടത്തെ പോലീസിന്റെ നിഗമനം. അതു കൊണ്ടാണ്‌ പടിഞ്ഞറന്‍ നാടുകള്‍ ഈ വൃത്തികേടിനെ സമൂഹത്തില്‍ നിരോധിക്കാന്‍ ആലോചിക്കുന്നതും.

Noushad Vadakkel said...

പര്‍ദ്ദ ധരിക്കതെ മറ്റ് ഇന്‍ഡ്യക്കാരേപ്പോലെ വസ്ത്രം ധരിക്കുന്ന കോടിക്കണക്കിനു മുസ്ലിങ്ങള്‍ ഇന്‍ഡ്യയിലുണ്ട്. അതിന്റെ അര്‍ത്ഥം പര്‍ദ്ദ എന്നത് മുസ്ലിം വിശ്വാസത്തിന്റെ ഒഴിച്ചു കൂടാനാകാത്ത ഘടകമല്ല എന്നാണ്. അതു കൊണ്ട് പര്‍ദ്ദ വേണ്ട എന്ന ഒരു നിയമം ഉണ്ടായാല്‍ മുസ്ലിങ്ങള്‍ക്കുള്ളാന്‍ ആകും.

പര്‍ദ്ദ വേണ്ടാതെ ഇത്രകാലം മുസ്ലിങ്ങള്‍ക്ക് ജീവിക്കാന്‍ ആയെങ്കില്‍ അതിന്റെ അര്‍ത്ഥം പര്‍ദ്ദ വേണ്ട എന്ന നിയമവും അവര്‍ക്ക് സ്വീകാര്യമാണെന്നാണ്. ന്യൂനപക്ഷം മുസ്ലിങ്ങളുടെ ശാഠ്യമല്ല ഭൂരിഭാഗം മുസ്ലിങ്ങള്‍ പിന്തുടരുന്നതും അനുസരിക്കാന്‍ ബുദ്ധിമുട്ടില്ലാത്തതുമാണ്‌ നിയമമാകേണ്ടത്.
@kaalidaasan
മറുപടി :



പര്‍ദ്ദ എന്നല്ല തുണി ഉടുക്കാതെ ജീവിക്കുന്ന മുസ്ലിമ്കള്‍ക്കും ഇവിടെ ഒന്നും സംഭവിക്കാന്‍ പോണില്ല .എന്നാല്‍ മതത്തിന്റെ പ്രമാണങ്ങള്‍ അനുസാശിക്കുന്ന വസ്ത്രം ധരിക്കാന്‍ താല്പര്യം കാണിക്കുന്നത് മതത്തോടുള്ള താല്‍പര്യവും മരണാനന്തര ജീവിതത്തിലുള്ള വിശ്വാശവുമാണ് .അതില്ലാത്തവര്‍ക്ക് എന്ത് വസ്ത്രം ധരിചാലെന്തു .ഭൂരിപക്ഷം എന്ത് പറയുന്നു എന്നതല്ല പ്രമാണം എന്ന് ചുരുക്കം .മുഖം മറക്കല്‍ സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം എന്ന് മാത്രമേ ഞാന്‍ വിചാരിക്കുന്നുള്ളൂ ..വോട്ടു ചെയ്യുന്നതിന് വേണ്ടി മുഖം അന്യര്‍ കാണുന്നത് തെറ്റായ കാര്യം അല്ല . കേരളത്തില്‍ ആരും തിനെ എതിര്‍ത്തതായി അറിവില്ല

Unknown said...

"മുസ്ലിം എന്ന പേരുകേള്‍ക്കുന്നത് ഒരു ശരാശരി അമേരിക്കക്കാരനു വെറുപ്പാണെന്ന് അവിടെ നിന്നുള്ളവരുടെ അഭിപ്രായങ്ങള്‍ വായിക്കുന്നവര്‍ക്ക് മനസിലാകുന്നുണ്ട്."

-----
പ്രിയ കാളിടാസാ, കിണറ്റിലെ തവള ആകാതെ...
അമേരിക്കക്കാരന് മുസ്ലിം എന്നാ പേര് കേട്ടാല്‍ ചര്‍ദ്ദി വരും എന്നൊക്കെ തനിക്കു തോന്നുന്ന്നതാ.. കാരണം തനിക്കു ചര്‍ദ്ദി വരുന്നുണ്ടാവും...
അമേരിക്കയില്‍ ഏറ്റവും വേഗതയില്‍ വര്ളര്‍ന്നു കൊണ്ടിരിക്കുന്ന മതം ഇസ്ലാം ആണ് എന്ന് തങ്ങള്‍ക്കു അറിയുമോ? തീവ്രവാദികള്‍ എന്ന് ഇസ്ലാമിനെ മുദ്ര കുത്തുകയും പരിശുദ്ധ ഖുറാന്‍ തീവ്രവാദം പഠിപ്പിക്കുകയും ചെയ്യുന്നു എന്ന് മീഡിയ അടക്കം അടിച്ചു കീറിയപ്പോള്‍ എന്നാലതൊന്നു വായിച്ചു നോക്കണമല്ലോ എന്ന് കരുതി വായിച്ചു തുടങ്ങുന്നത് അവസാനിക്കുന്നത് അതിനെ സ്നേഹിക്കുന്നതിലായിരിക്കും. കാരണം, അങ്ങിനെയൊരു തീവ്രവാദമോ മറ്റോ അതില്‍ കാണാന്‍ സാധിക്കില്ല എന്നത് തന്നേയ്. പിന്നെ ദുര്‍ വ്യാഖ്യാനം ചെയ്തു ആടിനെയും പട്ടിയാകാന്‍ പറ്റുമല്ലോ.

ഇസ്ലാം ഒരിക്കലും തീവ്രവാദം പഠിപ്പിച്ചിട്ടില്ല, സ്ത്രീ അവളുടെ നഗ്നത മറക്കണം എന്ന് പറഞ്ഞത് തെറ്റാണെന്ന് തങ്ങള്‍ പറയുമോ? കേരളത്തിലെ സ്ത്രീകളും അമേരിക്കയിലെ സ്ത്രീകളും ധരിക്കുന്ന വഷ്ട്രത്തിന്റെ സ്റ്റൈല്‍ തന്നേയ് നോക്കുക. കേരളത്തില്‍ എല്ലാ മതസ്ഥരും മാന്യമായി തന്നേയ് വഷ്ട്രം ധരിക്കുന്നു. എന്താണ് അതിനു കാരണം, ഇവിടെ ഉള്ള പെണ്‍കുട്ടികള്‍ അങ്ങിനെ ധരിച്ചാല്‍ കൊന്നു കളയുമോ? ഇല്ല സുഹൃത്തെ, അതാണ്‌ മാന്യത എന്ന് ആ പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നത് കൊണ്ടാണ് അവര്‍ അങ്ങിനെ ധരിക്കുന്നത്. താങ്കള്‍ക്ക് പെങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ ശരീരം കാണിച്ചു നടക്കുന്നത് തങ്ങള്‍ ഇഷ്ടപ്പെടുമോ?

ഡോ.മൈക്കല്‍ ഹാര്‍ട്ട് ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികള്‍ എന്ന ഗ്രന്ഥത്തില്‍ ഒന്നാം സ്ഥാനം നല്‍കിയത് പ്രവാചകന്‍ മുഹമ്മദി(സ)നായിരുന്നു.
(The 100: A Ranking of the Most Influential Persons in History. Dr. Michael Hart )
അദ്ദേഹം ഇങ്ങനെ എഴുതി. My choice of Muhammad to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels.
ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളുടെ നിരയെ നയിക്കാന്‍ മുഹമ്മദിനെ തെരഞ്ഞെടുത്ത എന്റെ തീരുമാനം ചില വായനക്കാരെ അതിശയപ്പെടുത്തുകയോ മറ്റു ചിലരാല്‍ ചോദ്യം ചെയ്യപ്പെടുകയോ ചെയ്തേക്കാം. എന്നാല്‍ മതപരവും മതേതരവുമായ മേഖലകളില്‍ പരമമായ വിജയം കൈവരിച്ച ലോകചരിത്രത്തിലെ ഒരേയൊരു വ്യക്തി മുഹമ്മദ് മാത്രമാണ്.


അതുകൊണ്ട് ആദ്യം മനസ്സിലാകുക, പിന്നീട് വിമര്‍ശിക്കുക. മതേതരത്ത്വം എന്നാ വിശദീകരണം തങ്ങള്‍ക് തരാന്‍ പറ്റിയില്ല, അതിനര്‍ത്ഥം... താങ്കള്‍ക്ക് അത് മനസിലായില്ല... താങ്കള്‍ ഏതായാലും ഇപ്പോള്‍ ഒരു മതേതരത്വ സോഭാവമുല്ലവനല്ല എന്ന് ഞാന്‍ കരുതുന്നു. താങ്കള്ക് മുസ്ലിം സുഹൃത്തുക്കള്‍ ഉണ്ടാവാനുള്ള സാധ്യത തന്നെ കുറവാണ്. പക്ഷെ ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന പല മുസ്ലിമ്കള്‍ക്കും ഒരു പാട് ഹിന്ദു സുഹൃത്തുക്കള്‍ ഉണ്ട്... അപ്പോള്‍ ആരായിരിക്കും മതേതരത്വംഉള്ളവര്‍?

Unknown said...

@ നൌഷാദ്
മുഖം മറയ്ക്കല്‍ വ്യക്തിസ്വാതന്ത്ര്യം തന്നെ . എന്നാല്‍ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് സമൂഹത്തിനു ദോഷം ചെയ്യും.

kaalidaasan said...

എന്നാല്‍ മതത്തിന്റെ പ്രമാണങ്ങള്‍ അനുസാശിക്കുന്ന വസ്ത്രം ധരിക്കാന്‍ താല്പര്യം കാണിക്കുന്നത് മതത്തോടുള്ള താല്‍പര്യവും മരണാനന്തര ജീവിതത്തിലുള്ള വിശ്വാശവുമാണ് .

നൌഷാദിനു ഞാന്‍ പറഞ്ഞത് പിടികിട്ടിയില്ല എന്നു തോന്നുന്നു. ഈ പ്രമാണങ്ങള്‍ ഉണ്ടെന്നറിയാവുന്ന കോടിക്കണക്കിനു മുസ്ലിങ്ങള്‍ ഈ വസ്ത്രത്തോട് പ്രത്യേക ഇഷ്ടം കാണിക്കുന്നില്ല. മരണാനതര ജീവിതത്തില്‍ വിശ്വസമില്ലാഞ്ഞിട്ടല്ല അത് കാണിക്കാത്തതു. ആ പ്രമാണം അത്ര മഹത്തരമല്ല എന്നതിനാലാണ്.

ഭൂരിപക്ഷം എന്ത് പറയുന്നു എന്നതല്ല പ്രമാണം എന്ന് ചുരുക്കം.

ഇന്‍ഡ്യയേപ്പൊലുള്ള ഒരു ജനാധിപത്യ സമൂഹത്തില്‍ ഭൂരിപക്ഷം എന്തു പറയുന്നു എന്നതു തന്നെയല്ലേ പ്രമാണം? ചില സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചത് അതു കൊണ്ടല്ലേ?

kaalidaasan said...

അമേരിക്കക്കാരന് മുസ്ലിം എന്നാ പേര് കേട്ടാല്‍ ചര്‍ദ്ദി വരും എന്നൊക്കെ തനിക്കു തോന്നുന്ന്നതാ.. കാരണം തനിക്കു ചര്‍ദ്ദി വരുന്നുണ്ടാവും...
അമേരിക്കയില്‍ ഏറ്റവും വേഗതയില്‍ വര്ളര്‍ന്നു കൊണ്ടിരിക്കുന്ന മതം ഇസ്ലാം ആണ് എന്ന് തങ്ങള്‍ക്കു അറിയുമോ?


മുസ്ലിം എന്നു കേട്ടാല്‍ ഒരു അമേരിക്കക്കാരനും ഛര്‍ദ്ദി വരില്ല. വെറുപ്പേ വരൂ. അവരുടെ രാജ്യത്തെ ആക്രമിച്ച ഭീകരരെ വളര്‍ത്തിയ മതം എന്ന നിലയില്‍. അതൊക്കെ അറിയണമെങ്കില്‍ അവിടെ നിന്നുള്ള വാര്‍ത്താ മാദ്ധ്യമങ്ങള്‍ വായിക്കണം.

അമേരിക്കയില്‍ ഏറ്റവും വേഗതയില്‍ വര്‍ന്നു കൊണ്ടിരിക്കുന്ന മതം ഇസ്ലാം ആണ് എന്ന് എനിക്കറിയില്ല. അമേരിക്കയിലെ സെന്‍സസിന്റെ ചുമതലയുള്ള താങ്കള്‍ പറഞ്ഞാല്‍ ചില വിവര്‍ ദോഷികള്‍ വിശ്വസിച്ചേക്കും.

താങ്കളുടെ അറിവിലേക്കായി ഒരു കാര്യം പറയാം. അമേരിക്കയില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സെന്‍സസ് എടുക്കാറില്ല. ചില മുസ്ലിം പ്രസിദ്ധീകരനങ്ങള്‍ അടിച്ചു വിടുന്ന ഈ നുണ താങ്കള്‍ക്ക് വിശ്വസിക്കാം.

അമേരിക്കന്‍ ജയലുകളില്‍ പാര്‍പ്പിച്ചിരുന്ന കുറെയധികം കുറ്റവാളികളെ ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്യിച്ചിട്ടുണ്ട് എന്നത് നേരാണ്. കറുത്ത വര്‍ഗ്ഗക്കാരോടുള്ള അവഗണനയില്‍ മനം മടുത്ത് കുറെയധികം കറുത്തവരും മതം മാറിയിട്ടുണ്ട്. അതൊക്കെ പഴയ കാല കഥ. ഇപ്പോള്‍ ഒരു കറുത്തവനെ തന്നെ പ്രസിഡണ്ടാക്കാന്‍ മടികാണിക്കാത്ത അമേരിക്കന്‍ ജനത താങ്കള്‍ കരുതുമ്പോലെയല്ല ഇന്ന്.

അവിടെ ഭീകരാക്രമണത്തിനു ശേഷം സ്ഥിതിയൊക്കെ മാറി. ഇപ്പോള്‍ താടി വച്ച വെറുപ്പിന്റെ പ്രവാചകര്‍ക്ക് ജയിലുകളില്‍ മതം മാറ്റമൊന്നും സാധിക്കുന്നില്ല. പല ഇസ്ലാം പ്രചാരകരും ജയിലാണു താനും.

kaalidaasan said...

എന്നാല്‍ മതപരവും മതേതരവുമായ മേഖലകളില്‍ പരമമായ വിജയം കൈവരിച്ച ലോകചരിത്രത്തിലെ ഒരേയൊരു വ്യക്തി മുഹമ്മദ് മാത്രമാണ്.

മൈക്കള്‍ ഹാര്‍ട്ടിനും യുവോണ്‍ റിഡ്‌ലിക്കുമൊക്കെ അവരുടേതായ കാഴ്ചപാടുണ്ടാകും. മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഭരണം നടക്കുന്ന ഇസ്ലാമിക വ്യവസ്ഥിതി ഉണ്ടാക്കിയ മൊഹമ്മദ് മതേതരനാണെന്നൊക്കെ മനസിലാക്കുന്ന മൈക്കിള്‍ ഹാര്‍ട്ടിനു മതേതരത്തം എന്താണെന്നറിയില്ല. ആദേഹം മൊഹമ്മദില്‍ കണ്ട മതേതരത്തതിന്‌ ആരും വില കല്‍പ്പിക്കയുമില്ല. മുസ്ലിങ്ങള്‍ക്കൊക്കെ വിശ്വസിക്കാം.

മൈക്കിള്‍ ഹാര്‍ട്ടിനേക്കാളും പ്രഗത്ഭരും ആദരണിയരുമായ മറ്റ് പലരും ബുദ്ധനേക്കുറിച്ചും ക്രിസ്തുവിനേക്കുറിച്ചും ഗാന്ധിയേക്കുറിച്ചുമൊക്കെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കേട്ടിട്ടുള്ളവര്‍ ഒരു ഹാര്‍ട്ടിന്റെ വാക്കിനും പ്രാധാന്യം കൊടുക്കില്ല.

kaalidaasan said...

മതേതരത്ത്വം എന്നാ വിശദീകരണം തങ്ങള്‍ക് തരാന്‍ പറ്റിയില്ല, അതിനര്‍ത്ഥം... താങ്കള്‍ക്ക് അത് മനസിലായില്ല...

മൈക്കിള്‍ ഹാര്‍ട്ടും താങ്കളും മനസിലാക്കുന്നതല്ല ഞാന്‍ മനസിലാക്കിയ മതേതരത്തം.

ഇസ്ലാം മതത്തിന്റെ നിയമങ്ങളനുസരിച്ചു മാത്രം ഭരണം നടക്കുന്ന വ്യവസ്ഥിതിയാണു മതേതരത്തം എന്നു മനസിലാക്കുന്ന താങ്കള്‍ക്ക് എന്ത് വിശ്വസിക്കാനും അവകാശമുണ്ട്. ലോകത്തിലെ ഏറ്റവും മാതൃകാപരമായ മതേതര സമൂഹങ്ങളാണ്, ഇറാനിലെയും സൌദി അറേബ്യയിലെയും ഭരണകൂടങ്ങളെന്നും കൂടി വിശ്വസിക്കുക.

പക്ഷെ ഞാന്‍ അത് വിശ്വസിക്കുന്നില്ല. താങ്കള്‍ പഠിച്ചതാണു ശരി എന്നു കരുതിക്കോളു. എനിക്ക് യാതൊരു വിരോധവുമില്ല.

kaalidaasan said...

ഫ്രാന്സിനും ഡെന്മാര്ക്കിനും പിന്നാലെ ഇറ്റലിയും മുഖം മൂടികളെ നിരോധിക്കാന് ആലോചിക്കുന്നു.

71% ഇറ്റലിക്കാരും മുഖം മറക്കുന്ന പര്‍ദ്ദ നിരോധിക്കണമെന്ന അഭിപ്രായക്കാരാണ്.

Unknown said...

മൈക്കിള്‍ ഹാര്‍ട്ടിനേക്കാളും പ്രഗത്ഭരും ആദരണിയരുമായ മറ്റ് പലരും ബുദ്ധനേക്കുറിച്ചും ക്രിസ്തുവിനേക്കുറിച്ചും ഗാന്ധിയേക്കുറിച്ചുമൊക്കെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കേട്ടിട്ടുള്ളവര്‍ ഒരു ഹാര്‍ട്ടിന്റെ വാക്കിനും പ്രാധാന്യം കൊടുക്കില്ല. - താങ്കള്‍ എഴുതി കണ്ടു.. നന്നായി.. എവിടെയൊക്കെയോ തങ്ങള്‍ സത്യത്തില്‍ വരുന്നുണ്ട്.

ക്രിസ്തുവിനെ ഏറ്റവും മാന്യമായി അവതരിപ്പിച്ചത് പരിശുദ്ധ ഖുറാന്‍ ആണ് സുഹൃത്തെ... ക്രിസ്തുവിന്റെ പേര് ഉച്ചരിക്കുന്നത് കേട്ടാല്‍ അദ്ദേഹത്തിനു ദൈവം അനുഗ്രഹം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കാത്ത മുസ്ലിം യഥാര്‍ത്ഥ മുസ്ലിം പോലും ആകില്ല എന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.... അതാണ്‌ സഹനത്തിന്റെയും, സമാധാനത്തിന്റെയും ഇസ്ലാം.. തങ്ങള്‍ മനസിലാകിയ ഇസ്ലാം അമേരിക്ക വളര്‍ത്തി വലുതാകിയ 'ബിന്‍ ലാദന്‍' ആയിപ്പോയി സുഹൃത്തെ. അയാളല്ല യഥാര്‍ത്ഥ മുസ്ലിം...

ഗാന്ധിജി പറഞ്ഞിട്ടുണ്ട് ഞാന്‍ ഖലിഫ ഉമറിന്റെ ഭരണം ആണ് ആഗ്രഹിക്കുന്നത് എന്ന്. കൂടെ രാമരാജ്യം ആഗ്രഹിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്.
(അതിനര്‍ത്ഥം ഹിന്ദു രാജ്യം വേണമെന്നോ, ഇസ്ലാമിക ശരീയത്ത് വേണമെന്നോ അല്ല...) പക്ഷെ മനസിലാക്കുക , ആ മഹാന്മാര്‍ മനസിലാകിയത്..

kaalidaasan said...

ബൈബിള്‍ അവതരിപ്പിച്ച ക്രിസ്തുവിന്‌ ഒരു മാന്യതക്കുറവും ഇല്ല. സമാധാനം നിങ്ങളോടുകൂടെ എന്ന ബൈബിള്‍ വാക്യം ആണല്ലോ ഖുറാന്‍ പകര്‍ത്തിയിരിക്കുന്നത്. സമാധാനം എന്ന വാക്കുച്ചരിച്ചു എന്നു കരുതി ഇസ്ലാം സമാധാനത്തിന്റെ മതമാകില്ല. ഇന്നു ലോകത്തുള്ള അശാന്തിയുടെ വലിയ ഒരു പങ്ക് ഈ സമാധാനത്തിന്റെ മതത്തിനാണെന്നത് വിചിത്രമായ സംഗതിയും.

ബിന്‍ ലാദനും മദനിയും മുഖം പ്രതിനിധാനം ചെയ്യുന മറച്ചിലെങ്കില്‍ സ്ത്രീകളുടെ മത വികാരം വൃണപ്പെടുമെന്നുമൊക്കെ പറയുന്ന മനുഷ്യര്‍ പിന്തുടരുന്ന ഇസ്ലാമിനേക്കുറിച്ചാണു ഞാന്‍ ഇവിടെ പരാമര്‍ശിച്ചത്. ആ ഇസ്ലാമാണു ഇന്ന് ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്നം. തങ്കളുടെ ഇസ്ലാം അതല്ലെങ്കില്‍ എന്തിനാണിത്ര വേവലാതി?

ഗാന്ധിജി ഖലീഫ ഉമറിന്റെ ഭരണമല്ലേ ആഗ്രഹിച്ചത് മൊഹമ്മദിന്റെ ഭരണത്തേക്കുറിച്ച് അദ്ദേഹം കേട്ടിട്ടില്ലായിരിക്കും. ഖലീഫ ഉമറിന്റെ ഭരണവും രാമ രാജ്യവും ഒരുമിച്ച് ആഗ്രഹിച്ച ഗാന്ധിജിക്കെന്തോ ആശയക്കുഴപ്പമുണ്ട്. ഇത് രണ്ടും ഒരുമിച്ച് പോകില്ല.

രാമന്റെ രാജ്യവും ഉമറിന്റെ രാജ്യവും മൊഹമ്മദിന്റെ രാജ്യവുമല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യനു വേണ്ടത്. മനുഷ്യനു വേണ്ട ഭരണമാണ്. ജനാധിപത്യ സമൂഹത്തില്‍ ഭൂരിപക്ഷം ആളുകള്‍ക്കും സ്വീകാര്യമായ ഭരണമാണു വേണ്ടത്.

ഷൈജൻ കാക്കര said...

തറവാടിയുടെ പോസ്റ്റിലൂടെയാണ്‌ ഇവിടെ എത്തിയത്‌. അവിടെയിട്ട കമന്റ്‌ ഇവിടെയും കിടക്കട്ടെ.
---
"ചെറിയ കൂട്ടം മുസ്ലിം പേരുകാർ" ഈ വിധിക്കെതിരെ അപ്പീലിന്‌ പോകുമ്പോൾ അതിനെതിരെ "കുറെ മുസ്ലിം പേരുകാർ" ശക്തമായി തന്നെ പ്രതികരിക്കണം. ഉറക്കെ തന്നെ പറയണം അവർ തെറ്റായ മത ചിന്തയിലാണ്‌ അപ്പീലിന്‌ പോകുന്നത്. വലിയ കൂട്ടം നിശബ്ദരായിരിക്കരുത്‌.

ഇങ്ങനെ പ്രതികരിക്കുന്നത്‌, തീവ്രവാദത്തെ എതിർക്കുന്നവർ തീവ്രവാദിയല്ല എന്ന്‌ തെളിയിക്കാനല്ല മറിച്ച്‌ സ്വന്തം മതത്തെ കുറച്ച്‌ പേർ അവരുടെ തീവ്ര നിലപാടുകളിലൂടെ ഹൈജാക്‌ ചെയ്യാതിരിക്കാൻമാത്രം. ശരിയേതെന്ന്‌ സാധാരണ വിശ്വാസികൾക്ക്‌ മനസിലാവാൻ.

പലപ്പോഴും വലിയ കൂട്ടത്തിന്റെ നിശബ്ദത മുതലെടുത്താണ്‌ ചെറിയ കൂട്ടം മത, രാഷ്ട്രീയ, സാമൂദായിക പ്രസ്ഥാനങ്ങളെ ഹൈജാക്‌ ചെയ്യുന്നത്‌.

നഷ്ടപ്പെടുന്ന വേഗത്തിൽ ഒന്നും തിരിച്ച്‌ കിട്ടുകയില്ല!
---

Unknown said...

"ബിന്‍ ലാദനും മദനിയും മുഖം പ്രതിനിധാനം ചെയ്യുന മറച്ചിലെങ്കില്‍ സ്ത്രീകളുടെ മത വികാരം വൃണപ്പെടുമെന്നുമൊക്കെ പറയുന്ന മനുഷ്യര്‍ പിന്തുടരുന്ന ഇസ്ലാമിനേക്കുറിച്ചാണു ഞാന്‍ ഇവിടെ പരാമര്‍ശിച്ചത്. ആ ഇസ്ലാമാണു ഇന്ന് ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്നം. തങ്കളുടെ ഇസ്ലാം അതല്ലെങ്കില്‍ എന്തിനാണിത്ര വേവലാതി?

ഗാന്ധിജി ഖലീഫ ഉമറിന്റെ ഭരണമല്ലേ ആഗ്രഹിച്ചത് മൊഹമ്മദിന്റെ ഭരണത്തേക്കുറിച്ച് അദ്ദേഹം കേട്ടിട്ടില്ലായിരിക്കും. ഖലീഫ ഉമറിന്റെ ഭരണവും രാമ രാജ്യവും ഒരുമിച്ച് ആഗ്രഹിച്ച ഗാന്ധിജിക്കെന്തോ ആശയക്കുഴപ്പമുണ്ട്. ഇത് രണ്ടും ഒരുമിച്ച് പോകില

തങ്ങള്‍ ഉദ്ദേശിക്കുന്നത് ഇസ്ലാമാകില്ല അതിനെ താങ്കള്‍ ഇസ്ലാം എന്ന് വിളിച്ചാലും ലോകം വിളിച്ചാലും. ഇസ്ലാം വിഭാവനം ചെയ്തിരിക്കുന്നത് സ്നേഹവും സമാധാനവും തന്നെയാണ്. അതാണ്‌ ഇസ്ലാം. അല്ലാതെ ബിന്‍ ലാദന്‍ ഇസ്ലാമിനെ പ്രതിനിദാനം ചെയ്യുന്നില്ല മറിച്ച് ഇസ്ലാമിനെ കരിതേച്ചു കാണിക്കാന്‍ അമേരിക്കന്‍ ഭരണാധികാരികള്‍ ഉണ്ടാക്കിയ വിഷമാണ് അയാള്‍.

"ഖലീഫ ഉമറിന്റെ ഭരണവും രാമ രാജ്യവും ഒരുമിച്ച് ആഗ്രഹിച്ച ഗാന്ധിജിക്കെന്തോ ആശയക്കുഴപ്പമുണ്ട്." ഇത് താങ്കള്‍ എഴുതി കണ്ടപ്പോള്‍ താങ്കളുടെ കുഴപ്പമാണ് നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക് മനസിലാകുന്നത്. ആ രോഗം ചികിത്സിച്ചാലും മാറുമെന്നു തോന്നുന്നില്ല. ആ രോഗമാണ് ഇന്നത്തെ ഇന്ത്യക്ക് പിടിച്ച കാന്‍സര്‍.

Unknown said...

ഗാന്ധിജി ഖലീഫ ഉമറിന്റെ ഭരണമല്ലേ ആഗ്രഹിച്ചത് മൊഹമ്മദിന്റെ ഭരണത്തേക്കുറിച്ച് അദ്ദേഹം കേട്ടിട്ടില്ലായിരിക്കും. ഖലീഫ ഉമറിന്റെ ഭരണവും രാമ രാജ്യവും ഒരുമിച്ച് ആഗ്രഹിച്ച ഗാന്ധിജിക്കെന്തോ ആശയക്കുഴപ്പമുണ്ട്. ഇത് രണ്ടും ഒരുമിച്ച് പോകില

താങ്കളുടെ അറിവില്ലായ്മ ഇവിടെ വളരെ കൃത്യമായി തെളിയുന്നു. വല്ലതും പഠിച്ച ശേഷം വേണം അതിനെ കുറിച്ച് വിമര്‍ശിക്കാന്‍.
മുഹമ്മദിന്റെ ഭരണം എന്ന് കണ്ടു... മുഹമ്മദ്‌ ഭരിച്ചിട്ടില്ല സുഹൃത്തെ. മുഹമ്മദിന്റെ അരികില്‍ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ജനങ്ങള്‍ അങ്ങോട്ട്‌ പോകുകയാണ് ചെയ്തത്

Unknown said...

ഹിന്ടുക്കളിലും മുസ്ലിമ്കളിലും തീവ്ര നിലപാടുള്ളവര്‍ ഉണ്ട്. ഹിന്ദുക്കളിലെ തീവ്ര നിലപാടുകാര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കൊന്നും, ഉദാഹരണത്തിന് മലെഗാവ് സ്ഫോടനം, ഒരു സമൂഹവും അത് മൊത്തം ഹിന്ദുക്കളുടെ രീതിയായി കണ്ടിട്ടില്ല. പക്ഷെ മുസ്ലിം നമധാരികലായി എന്നത് കൊണ്ടുമാത്രം കുറച്ച പേര്‍ വേണ്ടാത്ത കാര്യത്തിനു കോടതി കേറിയപ്പോള്‍, അത് മൊത്തം ഇസ്ലാമിന്റെ പ്രശ്നമായി, ചര്‍ച്ചയായി, തെറി വിളിയായി, വിജയം കൊണ്ടാടലായി... ഈ ഒരു കാര്യം നിഷ്പക്ഷമായി വിലയിരുത്തിയാല്‍ തന്നേയ് ഇന്ന് ലോകത്ത് ഇസ്ലാമിനെതിരെ മീഡിയ അടിച്ചു വിടുന്നതും ചിന്തിച്ചു മനസിലാകാന്‍ പറ്റും.
ഇവര്കൊക്കെ എന്തെങ്ങിലും കാര്യം കിട്ടണം ഇസ്ലാമിനെ തെറി വിളിക്കാന്‍, അതിനു അല്ലാഹുവില്‍ വിശ്വസിക്കാത്ത, പള്ളിയില്‍ കേറാത്ത, കുറെ മുസ്ലിം നാമധാരികളെ കണ്ടെത്തും. തസ്ലീമ നസ്രീനും മുസ്ലിമാണ് ഇവരുടെ കണ്ണില്‍. ആ സ്ത്രീക്ക് എത്ര ഭര്‍ത്താവുണ്ട് എന്ന് അവള്‍ക്കു പോലും കണക്കില്ല. ഇനി അതും ഇസ്ലാമിന്റെ പേരില്‍ കണക്കു വെക്കുമോ? സല്‍മാന്‍ റുഷ്ദി... അദ്ദേഹത്തിനും എത്ര കാമുകിമാര്‍, എത്ര വെപ്പാട്ടിമാര്‍ എന്ന് അറിയില്ല. പക്ഷെ അവരൊക്കെ ഇസ്ലാമിനെ ബഹു ഭാര്യാ സമ്പ്രദായത്തെ ഗോര ഗോരം വിമര്‍ശിച്ചിട്ടുണ്ട്. ....

ഇതാണ് ഈ നൂറ്റാണ്ടു... പ്രവാചകന്‍ 1400 വര്ഷം മുമ്പ് പറഞ്ഞത് പോലെ... "എന്റെ സമുദായത്തെ ഒരു ഭക്ഷണ പാത്രത്തിനു ചുറ്റും നിന്ന് കയ്യിട്ടു വാരുന്നത് പോലെ" ഒരു കാലത്ത് നാനാ ഭാഗത്ത് നിന്നും കൊത്തി വലിക്കാന്‍ ആള്‍കാര്‍ ഉണ്ടാവും എന്ന്.

kaalidaasan said...

പലപ്പോഴും വലിയ കൂട്ടത്തിന്റെ നിശബ്ദത മുതലെടുത്താണ്‌ ചെറിയ കൂട്ടം മത, രാഷ്ട്രീയ, സാമൂദായിക പ്രസ്ഥാനങ്ങളെ ഹൈജാക്‌ ചെയ്യുന്നത്‌.

അത് വാസ്തവം. സുപ്രീം കോടതി വിധി വന്നപ്പോള്‍ അഭിപ്രായം പറഞ്ഞ ഒരു മുസ്ലിം മത പണ്ഠിതനും ഹൈക്കോടതി വിധി വന്നപ്പോള്‍ അഭിപ്രായം പറഞ്ഞില്ല. അവര്‍ നിശ്ബ്ദരായിരുന്നു. ആ നിശബ്ദതക്ക് വലിയ അര്‍ത്ഥമുണ്ടായിരുന്നു അന്ന്. അന്നവര്‍ ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവ് എല്ലാ മുസ്ലിങ്ങളും അനുസരിക്കേണ്ടതാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഈ അസംബന്ധം സുപ്രീം കോടതി വരെ എത്തില്ലായിരുന്നു. ഭൂരിഭാഗം മുസ്ലിങ്ങളും മത പണ്ഠിതരും സുപ്രീം കോടതി ആ വിധി അസ്ഥിരപ്പെടുത്തണം എന്ന് മനസില്‍ ആഗ്രഹിച്ചിട്ടുണ്ടാകും.

kaalidaasan said...

തങ്ങള്‍ ഉദ്ദേശിക്കുന്നത് ഇസ്ലാമാകില്ല അതിനെ താങ്കള്‍ ഇസ്ലാം എന്ന് വിളിച്ചാലും ലോകം വിളിച്ചാലും. ഇസ്ലാം വിഭാവനം ചെയ്തിരിക്കുന്നത് സ്നേഹവും സമാധാനവും തന്നെയാണ്. അതാണ്‌ ഇസ്ലാം.

ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നത് ബിന്‍ ലാദന്‍ മുതല്‍ മദനി വരെ പിന്തുടരുന്ന തത്വശാസ്ത്രമാണ്. അത് ഇസ്ലാമാണെന്ന് അവര്‍ അവകാശപ്പെടുന്നു. അവര്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ഖുറാനിലെ സൂക്തങ്ങള്‍ ഉദ്ദരിച്ചാണവര്‍ ന്യായീകരിക്കുന്നതും. അതൊക്കെ ഇസ്ലാമികമല്ലെങ്കില്‍ ആ സൂക്തങ്ങളൊക്കെ ഖുറാനില്‍ നിന്നും ഒഴിവാക്കി ഖുറാനെ ശുദ്ധീകരിച്ചു കൂടെ?

സാല്‍മന്‍ റുഷ്ദി ഖുറാനില്‍ പിശാചിന്റേതെന്ന് പറയുന്ന സൂക്തങ്ങളുദ്ദരിച്ചതിനാണദ്ദേഹത്തെ വധിക്കണം എന്ന് ഒരു താടി വച്ച സത്വം ഫത്വ പുറപ്പെടുവിച്ചത്.

മറ്റുള്ളവര്‍ വിമര്‍ശിക്കുന്നതിഷ്ടമല്ലെങ്കില്‍ ഇറ്റു പോലെയുള്ള ആഭാത്തരങ്ങള്‍ ഖുറാനില്‍ നിന്നും ഒഴിവാക്കുക അതല്ലെ നല്ലത്.

അതൊന്നും ഇസ്ലമികമല്ലെങ്കില്‍ താങ്കളെന്തിനിത്ര എരിപിരി കൊള്ളുന്നു?

വല്ലതും പഠിച്ച ശേഷം വേണം അതിനെ കുറിച്ച് വിമര്‍ശിക്കാന്‍.
മുഹമ്മദിന്റെ ഭരണം എന്ന് കണ്ടു... മുഹമ്മദ്‌ ഭരിച്ചിട്ടില്ല സുഹൃത്തെ. മുഹമ്മദിന്റെ അരികില്‍ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ജനങ്ങള്‍ അങ്ങോട്ട്‌ പോകുകയാണ് ചെയ്തത്


പഠിച്ച ശേഷം തന്നെയാണു ഞാന്‍ ഇവിടെ എഴുതിയത്. മൊഹമ്മദ് ഖുറാനില്‍ ഭരണ വ്യവസ്ഥ തന്നെയാണു പ്രതിപാദിച്ചിരിക്കുന്നത്. എല്ലാ മുസ്ലിങ്ങളും അനുസരിക്കേണ്ട ഭൌതികവും അത്മീയവുമായ കാര്യങ്ങളല്ലേ അതില്‍ പറഞ്ഞിരിക്കുന്നത്. അതോ കമ്പോള നിലവാരമോ?

എങ്ങനെ ഭരിക്കണമെന്നുദ്ദേശിക്കുന്നതിനെയാണു ഭരണം എന്നു പറയുന്നത്. കമ്യൂണിസ്റ്റുകാര്‍ എങ്ങനെ ഭരിക്കണമെന്ന് പറയുന്നതാണ്‌ കമ്യൂണിസ്റ്റു ഭരണം.

ജനങ്ങള്‍ മൊഹമ്മദിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചത് ഇതുമായി ബന്ധപ്പെട്ട സംഗതിയല്ല.

kaalidaasan said...

ഇതാണ് ഈ നൂറ്റാണ്ടു... പ്രവാചകന്‍ 1400 വര്ഷം മുമ്പ് പറഞ്ഞത് പോലെ... "എന്റെ സമുദായത്തെ ഒരു ഭക്ഷണ പാത്രത്തിനു ചുറ്റും നിന്ന് കയ്യിട്ടു വാരുന്നത് പോലെ" ഒരു കാലത്ത് നാനാ ഭാഗത്ത് നിന്നും കൊത്തി വലിക്കാന്‍ ആള്‍കാര്‍ ഉണ്ടാവും എന്ന്.

അപ്പോള്‍ അത് സംഭവിക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടും തോന്നേണ്ടതില്ല. മൊഹമ്മദിനിതൊക്കെ അറിയാമായിരുന്നു. അതു പോലെ ഒന്നാണല്ലോ അദ്ദേഹം നിര്‍മ്മിച്ചു വച്ചിരിക്കുന്നത്. ഖുറാന്‍ വചനങ്ങള്‍ക്ക് മാറ്റമില്ല എന്നാണല്ലോ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. ഇതും മറ്റൊരു സത്യമാണെന്നു കരുതി സമാധാനിക്കുക. നാനാ ഭാഗത്ത് നിന്നും കൊത്തി വലിക്കുന്നതും സംഭവിക്കേണ്ട യാധാര്‍ത്ഥ്യമാണെന്നു വിശ്വസിക്കാന്‍ ശ്രമിക്കുക. കൊത്തിവലിച്ച് ചിന്നഭിന്നമാക്കും എന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ എന്നും കൂടി നോക്കുക. ഒരാള്‍ ഇസ്ലാമിനെ യൂറോപ്പിനു വില്‍ക്കണം എന്നു പറഞ്ഞത് ഇതിന്റെ വെളിച്ചതിലാണാവോ.

മുസ്ലിങ്ങളുടെ പ്രവര്‍ത്തി കൊണ്ടാണീ കൊത്തിവലിക്കല്‍ നടക്കുന്നതെന്ന് മുസ്ലിങ്ങള്‍ തിരിച്ചറിയണം. അവര്‍ മുസ്ലിങ്ങളല്ല എന്നു പറഞ്ഞിട്ടു കാര്യമില്ല. ബിന്‍ ലാദന്‍ അമേരിക്ക അക്രമിച്ചപ്പോള്‍ വളരെയധികം മുസ്ലിങ്ങള്‍ ആഘോഷിച്ചിരുന്നു. ഇപ്പോഴും ബിന്‍ ലാദനു വീരപരിവേഷം നല്‍കുന്നത് മുസ്ലിങ്ങള്‍ തന്നെയാണ്. അങ്ങനെ ഒരു വിഭാഗം മുസ്ലിങ്ങളും ഇവിടെയൊക്കെ ജീവിക്കുന്നുണ്ടെന്ന് താങ്കളൊക്കെ അറിഞ്ഞിരിക്കണം.

Unknown said...

1. കൊത്തിവലിച്ച് ചിന്നഭിന്നമാക്കും എന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ എന്നും കൂടി നോക്കുക.
2. പഠിച്ച ശേഷം തന്നെയാണു ഞാന്‍ ഇവിടെ എഴുതിയത്. മൊഹമ്മദ് ഖുറാനില്‍ ഭരണ വ്യവസ്ഥ തന്നെയാണു പ്രതിപാദിച്ചിരിക്കുന്നത്. എല്ലാ മുസ്ലിങ്ങളും അനുസരിക്കേണ്ട ഭൌതികവും അത്മീയവുമായ കാര്യങ്ങളല്ലേ അതില്‍ പറഞ്ഞിരിക്കുന്നത്.
3. ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നത് ബിന്‍ ലാദന്‍ മുതല്‍ മദനി വരെ പിന്തുടരുന്ന തത്വശാസ്ത്രമാണ്. അത് ഇസ്ലാമാണെന്ന് അവര്‍ അവകാശപ്പെടുന്നു. അവര്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ഖുറാനിലെ സൂക്തങ്ങള്‍ ഉദ്ദരിച്ചാണവര്‍ ന്യായീകരിക്കുന്നതും

1. ചിന്ന ഭിന്നമാക്കും എന്നല്ല, പക്ഷെ അവര്‍ക്കൊന്നും ഇസ്ലാമിനെ നശിപ്പിക്കാന്‍ കഴിയില്ല, പകരം ഇസ്ലാം ലോകം കീഴടക്കും എന്നാണ് പറഞ്ഞത്. (ദുര്‍ വ്യാഖ്യാനം ചെയ്യുന്നതില്‍ നിപുനനാനല്ലോ, അപ്പോള്‍ കീഴടക്കുക എന്നതിന് യുദ്ധത്തില്‍ എന്ന് അര്‍ത്ഥംകൊടുത്തേക്കരുത്)

2. എല്ലാ മുസ്ലിംകളും ഇസ്തു പാലിക്കണം എന്ന് ഖുറാനില്‍ എവിടെയെങ്കിലും തങ്ങള്‍ കാണിച്ചു തന്നാല്‍, ഞാനും കൂടം അതിനെ വിമര്‍ശിക്കാന്‍ തങ്ങളുടെ കൂടെ. ഖുര്‍ ആനില്‍ ഒരിടത്ത് പോലും അങ്ങിനെ പറഞ്ഞിട്ടുണ്ടാവില്ല, പകരം ഹേ മനുഷ്യ സമൂഹമേ എന്നാണ് പറഞ്ഞിട്ടുള്ളത്.

3. World Trade Centre തകര്തതിണോ, മറ്റോ ബിന്‍ ലാദനും മദനിയും (മദനിയുടെ പേരില്‍ ഏതെങ്കിലും കുറ്റം തെളിഞ്ഞിട്ടുണ്ടെങ്കില്‍ അതും ഒന്നരിയിക്കാമോ?) ഖുറാന്‍ സൂക്തം ന്യായീകരിക്കാന്‍ ഉപയോഗിച്ച് എന്ന് പറഞ്ഞല്ലോ, എങ്കില്‍ ആ സൂക്തം ഒന്ന് പറഞ്ഞു തരുമോ, അല്ലെങ്കില്‍ അവര്‍ അത് ന്യായീകരിച്ചത് വന്ന പത്രം? ഖുറാനിലെ ഒരു വാക്യവും വെച്ച് തീവ്രവാടത്തെയോ പാവപ്പെട്ടവനെ അറുകൊല ചെയ്യുന്നതിനേയോ ന്യായീകരിക്കാന്‍ സാധിക്കില്ല.

4. പ്രജ്ഞ്ഹ താകൂര്‍ഇന്റെ (മലെഗവ് സ്ഫോടനം) ശൈലിയില്‍ പലരുമാണ്‌ ഇന്ത്യയില്‍ സ്ഫോടനം നടത്തുന്നത്. അന്നും മുസ്ലിമ്കലെയാണ് അറസ്റ്റ് ചെയ്തത്. ഇന്നും അവര്‍ അകത്തു തന്നേയ് ഉണ്ട്. അതിനു ഇസ്ലാം കുറെ പഴി കേട്ട്. അങ്ങിനെ, ഗോവ സ്ഫോടനവും അതെ സ്ഥിതി തന്നേയ്, ഇസ്ലാമിനെ കരി തെക്കന്‍ ഇവിടുത്തെ ബജ് രംഗ് ദളും മറ്റുമാണ് ഇതിന്റെ ഭൂരിഭാഗവും നടത്തുന്നത്. മഹാത്മാ ഗാന്ധിയെ വധിച്ചു തുടങ്ങി അത് ഇന്നും നിര്‍ബാധം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. സത്യം കണ്ടെത്താന്‍ ഇറങ്ങിയ ഉദ്യോഗസ്ഥനെ (കര്കാരെ) ആസൂത്രിതമായി വധിക്കുകയും ചെയ്തു. അത് ചെയ്തവര്‍ മറാട്ടി സംസാരിച്ചിരുന്നു എന്ന് വന്ന ന്യൂസ്‌ പിന്നീട് മുങ്ങിയത് തന്നേയ്, ഇതിന്റെയൊക്കെ ആസൂത്രണം എത്ര ആഴത്തിലും കൃത്യവുമായി ആണ് എന്ന് മനസിലാകാന്‍ ആവും.

ഇത്രയും പോസ്റ്റുകള്‍ കൊണ്ട് തന്നേയ് തങ്ങളുടെ 'മതം' മനസിലായി. ഇതുവരെ ഇല്ലെങ്കിലും, ഭാവിയില്‍ ഒരു മുസല്‍മാന്റെ ചോര താങ്കളും കുടിക്കാം വെമ്പുന്നു എന്ന് മനസിലായി.

Unknown said...

=== മതേതരത്വത്തിന്റെ പല മുഖങ്ങള്‍...===

മുംബൈ : ഷാറൂഖ് ഖാനെതിരെ പടവാളുമേന്തി വരുന്ന ശിവസേനക്ക് മഹാരാഷ്ട്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍.ആര്‍ പാട്ടീല്‍ ആണ് ഷാറൂഖിന് പിന്തുണയുമായി രംഗത്തു വന്നിട്ടുള്ളത്. ഷാറൂഖിന് പ്രയാസങ്ങള്‍ സൃഷ്ടിക്കുകയോ അദ്ദേഹത്തിന്‍െ സിനിമകള്‍ ഓടുന്ന തിയേറ്ററുകളില്‍ ശല്യം ചെയ്യുകയോ ചെയ്താല്‍ ശിവസേന കനത്ത പിഴയൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഐ.പി.എല്‍ ക്രിക്കറ്റിലേക്ക് താരങ്ങളെ തെരെഞ്ഞെടുക്കുന്നിടത്ത് പാക് താരങ്ങള്‍ക്ക് അനുകൂലമായി ഷാറൂഖ് സംസാരിച്ചതാണ് ശിവസേനയെ രോഷാകുലരാക്കിയത്. 'ഷാറൂഖ് പാകിസ്താനിലേക്ക് പോവുക' എന്നാവശ്യപ്പെട്ട് ഇന്നലെ വൈകീട്ട്അദ്ദേഹത്തിന്റെ വസതിക്ക് മുമ്പില്‍ ശിവസേനക്കാര്‍ പ്രകടനം നടത്തിയതോടെയാണ് പാട്ടീല്‍ പ്രശ്നത്തില്‍ ഇടപെട്ടത്. ബിജെ.പി സേനക്ക് പിന്തുണയുമായി രംഗത്തുണ്ട്.

Unknown said...

***** ജനങ്ങളെ തമ്മില്‍ മതത്തിന്റെ പേരില്‍ തല്ലിച്ച് മതിയായില്ല, ഇനി നടന്മാരെയും പരസ്പരം തല്ലിക്കണം. രാജ്യത്തെ ശിധിലമാകുന്ന ഈ ചെന്നായ് വര്‍ഗ്ഗത്തെയാണ്‌നിയന്ത്രിക്കേണ്ടത്.
******

മുംബൈ: പാക് ക്രിക്കറ്റ് താരങ്ങള്‍ക്കായി വാദിക്കുന്ന ഷാറൂഖ് ^ആമിര്‍ ഖാന്‍മാര്‍ '2 ഇഡിയറ്റ്സ്' ആണെന്ന് ശിവസേന. ഐ.പി.എല്ലില്‍ പാക് താരങ്ങള്‍ക്ക് അനുകൂലമായി അസംബന്ധ വാദങ്ങളാണ് ഇരുവരും ഉന്നയിക്കുന്നതെന്ന് ഹിന്ദി മുഖപത്രമായ 'ദോപഹര്‍ കാ സാമ്ന ' യില്‍ ശിവസേന കുറ്റപ്പെടുത്തി.
ഷാറൂഖിനെതിരെ കടുത്ത ഭീഷണിയുമായി ശിവസേന നേരത്തേതന്നെ രംഗത്തുണ്ട്. രാജ്യംനോക്കിയല്ല കളിമികവ് നോക്കിയാണ് ഐ.പി.എല്ലില്‍ കളിക്കാരെ തെരഞ്ഞെടുക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടതോടെ ആമിര്‍ഖാനും സേനക്ക് ശത്രുവായി. വിവാദങ്ങളിലൂടെ ശ്രദ്ധേയമായ ആമിര്‍ഖാന്റെ ബോളിവുഡ് സിനിമയായ ' ത്രീ ഇഡിയറ്റ്സി' നെ അനുകരിച്ചാണ് ഇരുവരെയും ശിവസേന ' ടൂ ഇഡിയറ്റ്സ്' എന്ന് വിശേഷിപ്പിച്ചത്. പത്മശ്രീ ലഭിച്ച സെയ്ഫ് അലിഖാനെയും സേന വിമര്‍ശിച്ചു. പത്മശ്രീക്ക് സെയ്ഫ് അലിഖാന്‍ അയോഗ്യനാണെന്ന് പറഞ്ഞ സേനാ പത്രം അദ്ദേഹം 'ടപ്പോരി ' (തോന്നിയവാസി) ആണെന്ന് എഴുതി. ഐ.പി.എല്ലില്‍ ഷാറൂഖ് ഉടമയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ ക്യാപ്റ്റനാകാനുള്ള യോഗ്യത മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മല്‍ അമീര്‍ കസബിനാണെന്ന് സേന വര്‍ക്കിങ് പ്രസിഡണ്ട് ഉദ്ധവ് താക്കറെ ഒരു ചടങ്ങില്‍ പറഞ്ഞു. ഉപ നായക പദവി പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അഫ്സല്‍ ഗുരുവിന് നല്‍കാമെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. കറാച്ചിയിലേക്കുള്ള വിമാന ടിക്കറ്റുമായി ശിവസൈനികര്‍ ഷാറൂഖിന്റെ ബാന്ദ്രയിലുള്ള വീട് വളയുമെന്ന വിവരത്തെ തുടര്‍ന്ന് വീടിന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഷാറൂഖിന്റെ വസതിക്കുമുന്നില്‍ ശിവസൈനികര്‍ ഞായറാഴ്ച പ്രകടനം നടത്തി. പാക് കളിക്കാര്‍ക്കു വേണ്ടി വാദിക്കുന്ന ഷാറൂഖ് പാകിസ്താനില്‍ പോകട്ടെയെന്ന് പ്രകടനത്തിന് നേതൃത്വം നല്‍കിയ സേനാ നേതാവ് അനില്‍ പരാബ് പറഞ്ഞു.

kaalidaasan said...

ചിന്ന ഭിന്നമാക്കും എന്നല്ല, പക്ഷെ അവര്‍ക്കൊന്നും ഇസ്ലാമിനെ നശിപ്പിക്കാന്‍ കഴിയില്ല, പകരം ഇസ്ലാം ലോകം കീഴടക്കും എന്നാണ് പറഞ്ഞത്.

കൊത്തി വലിക്കുമെന്ന് താങ്കളാണിവിടെ പറഞ്ഞത്. സാധാരണ കഴുകന്‍മാര്‍ ശവം ഒക്കെ കൊത്തിവലിക്കും എന്നു പറയാറുണ്ട്. ഇസ്ലാമിക ഡിക്ഷ്നറിയില്‍ കൊത്തിവലിക്കല്‍ എന്താണാവോ?

എല്ലാ മുസ്ലിംകളും ഇസ്തു പാലിക്കണം എന്ന് ഖുറാനില്‍ എവിടെയെങ്കിലും തങ്ങള്‍ കാണിച്ചു തന്നാല്

അപ്പോള്‍ പാലിക്കാന്‍ വേണ്ടിയൊന്നുമല്ല ഖുറാനില്‍ മൊഹമ്മദ് കുറെ കാര്യങ്ങള്‍ എഴുതി ചേര്‍ത്തത്. വെറുതെ ഒരു തമാശക്ക്. അഞ്ചു നേരം നിസ്കരിച്ചു കൊള്ളണമെന്നും പറഞ്ഞിട്ടില്ല. മുസ്ലിങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തതു കൊണ്ട് നിസ്കരിക്കുന്നു.



അത് താങ്കള്‍ വിശ്വസിക്കുന്ന ഖുറാന്‍. ഞാന്‍ അതേപ്പറ്റിയല്ല പറഞ്ഞത്. ബിന്‍ ലാദന്‍ മുതല്‍ മദനി വരെ തീവ്രവാദത്തിനും ഭീകര വാദത്തിനും ഒക്കെ ഉപയോഗിക്കുന്ന ഖുറാനുണ്ട്. ഞാന്‍ അതേപ്പറ്റിയാണു പറഞ്ഞത്. സൂഫിയയേപ്പോലെ മുഖം മറച്ച് പര്‍ദ്ദയിട്ടു നടക്കണം എന്നു ശഠിക്കുന്ന ഇസ്ലാമിനേക്കുറിച്ച്.

kaalidaasan said...

ഇസ്ലാമിനെ കരി തെക്കന്‍ ഇവിടുത്തെ ബജ് രംഗ് ദളും മറ്റുമാണ് ഇതിന്റെ ഭൂരിഭാഗവും നടത്തുന്നത്.

ഇസ്ലാമിനെ കരിതേക്കാന്‍ ബജ്‌രംഗ് ദളാണല്ലൊ ന്യൂയോര്‍ക്കിലും ലണ്ടനിലും മാഡ്രിഡിലും ആയിരങ്ങളെ കൊന്നൊടുക്കിയത്. ചില താടി വച്ച സത്വങ്ങള്‍ അന്ന് പറഞ്ഞത് , അത് യഹൂദന്‍മാരാണു ചെയ്തതെന്നൊക്കെയായിരുന്നു. ഇതൊക്കെ അറിയാവുന്ന അമേരിക്കക്കാര്‍ മുസ്ലിങ്ങളോടുള്ള സ്നേഹം കാരണം അഫ്ഘാനിസ്ഥാനിലും ഇറാക്കിലുമൊക്കെ അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നുണ്ടു താനും.

ഇത്രയും പോസ്റ്റുകള്‍ കൊണ്ട് തന്നേയ് തങ്ങളുടെ 'മതം' മനസിലായി. ഇതുവരെ ഇല്ലെങ്കിലും, ഭാവിയില്‍ ഒരു മുസല്‍മാന്റെ ചോര താങ്കളും കുടിക്കാം വെമ്പുന്നു എന്ന് മനസിലായി.

ഇത്രയും പോസ്റ്റ് കൊണ്ട് എന്റെ മതം മനസിലായല്ലോ. ഇനി സമാധനമായി ഉറങ്ങിക്കോളൂ.

Unknown said...

2. എല്ലാ മുസ്ലിംകളും ഇസ്തു പാലിക്കണം എന്ന് ഖുറാനില്‍ എവിടെയെങ്കിലും തങ്ങള്‍ കാണിച്ചു തന്നാല്‍, ഞാനും കൂടം അതിനെ വിമര്‍ശിക്കാന്‍ തങ്ങളുടെ കൂടെ. ഖുര്‍ ആനില്‍ ഒരിടത്ത് പോലും അങ്ങിനെ പറഞ്ഞിട്ടുണ്ടാവില്ല, പകരം ഹേ മനുഷ്യ സമൂഹമേ എന്നാണ് പറഞ്ഞിട്ടുള്ളത്.

ദുര്‍ വ്യാഖ്യാനം ചെയ്യാനുള്ള താങ്കളുടെയും താങ്കളുടെ വര്‍ഗ്ഗത്തിന്റെയും കഴിവ് ഇവിടെയും തെളിയുന്നു. മുകളില്‍ ഞാന്‍ പറഞ്ഞതില്‍ നിന്നും ആദ്യത്തേത് മാത്രം എടുത്താല്‍ തീര്‍ച്ചയായും അര്‍ത്ഥം മാറും, അതല്ലെങ്കില്‍താങ്ങള്‍ ശുദ്ധ വിഡ്ഢിയാണ്. കണ്ണിലും മനസ്സിലും തിമിരം ബാധിച്ച വര്‍ഗ്ഗീയ കോമരം.

kaalidaasan said...

പാക് കളിക്കാര്‍ക്കു വേണ്ടി വാദിക്കുന്ന ഷാറൂഖ് പാകിസ്താനില്‍ പോകട്ടെയെന്ന് പ്രകടനത്തിന് നേതൃത്വം നല്‍കിയ സേനാ നേതാവ് അനില്‍ പരാബ് പറഞ്ഞു.


അതില്‍ യാതൊരു അത്ഭുതവും ഇല്ല. ശിവ സേനക്ക് പാക്കിസ്ഥാനോട് വിരോധമുണ്ട്. അവര്‍ക്ക് മറ്റ് പലരോടും വിരോധമുണ്ട്. മറത്തികളല്ലാത്തവരെ മുംബൈയില്‍ സ്വീകാര്യമല്ല എനാണവരുടെ പ്രഖ്യാപിത നിലപാട്. അത് ഇന്‍ഡ്യക്കാരുടെ പൊതു നിലപാടോ ഹിന്ദുക്കളുടെ പൊതു നിലപാടോ അല്ല.

ലോകത്ത് അങ്ങനെ നിലപാടുള്ളവര്‍ വേറെയുമുണ്ട്. സൌദി അറേബ്യയിലെ മുസ്ലിങ്ങള്‍ മറ്റ് മതവിശ്വസം അവിടെ അനുവദിക്കില്ല. കഴിഞ്ഞ ദിവസം ഒരു ഹിന്ദു അയ്യപന്റെ ചിത്രം മുറിയില്‍ വച്ച് പ്രാര്‍ത്ഥിച്ചു എന്നതിനു താടി വച്ച സത്വങ്ങള്‍ അദ്ദേഹത്തെ പിടിച്ചു ജയിലിലിട്ടു. കുറച്ചു നാളുകള്‍ക്ക് മുമ്പാണ്‌ പ്രാര്‍ത്ഥിച്ചു എന്നും പറഞ്ഞ് മലയാളി ക്രിസ്ത്യാനികളെ സൌദി അറേബ്യയില്‍ നിന്നും നാടുകടത്തിയത്. ഇതൊക്കെ മുത്തവകള്‍ കവടി നിരത്തി കണ്ടു പിടിച്ചതൊന്നും ആയിരുന്നില്ല. മലയാളികളായ മുസ്ലിങ്ങള്‍ ഒറ്റി ക്കൊടുത്തതായിരുന്നു.

മുസ്ലിങ്ങളല്ലാത്ത മത വിശ്വാസികള്‍ സൌദി അറേബ്യയില്‍ നിന്നും പുറത്തു പോകട്ടെ എന്നു പറയുന്ന ഇസ്ലാമിന്റെ മറ്റൊരു മുഖമാണു ശിവസേന

kaalidaasan said...

ജനങ്ങളെ തമ്മില്‍ മതത്തിന്റെ പേരില്‍ തല്ലിച്ച് മതിയായില്ല, ഇനി നടന്മാരെയും പരസ്പരം തല്ലിക്കണം. രാജ്യത്തെ ശിധിലമാകുന്ന ഈ ചെന്നായ് വര്‍ഗ്ഗത്തെയാണ്‌നിയന്ത്രിക്കേണ്ടത്.

ഈ ചെന്നായ വര്‍ഗ്ഗത്തെ ഞാനും പിന്താങ്ങുന്നില്ല. പക്ഷെ അതിന്റെ കൂടേ മറ്റൊരു കട്ടാള വര്‍ഗത്തെയും ഞാന്‍ പിന്താങ്ങില്ല. അത് സൌദി അറേബ്യയിലെ മുസ്ലിങ്ങള്‍ എന്ന കട്ടാള വര്‍ഗ്ഗത്തെയാണ്. ഇസ്ലാമല്ലാത്ത ഒരു മതത്തെയും അനുവദിക്കാത്ത അവര്‍ മധ്യപൂര്‍വ ദേശത്തെ ശിവസേനയാണ്.

ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളോ ക്രിസ്ത്യന്‍ മത ചിഹ്നങ്ങളോ ആയി വിമനമിറങ്ങുന്ന ആരെയും അവയുമായി സൌദി അറേബ്യയില്‍ പ്രവേശിക്കാന്‍ അവര്‍ അനുവദിക്കാറില്ല.

ഇതു നടന്നത് ഖുറാന്‍ അവതരിച്ച 100% മുസ്ലിങ്ങളുള്ള സൌദി അറേബ്യയിലും. ശിവസേന സമാധാനത്തിന്റെ സംഘടന ആണെന്നൊന്നും അവര്‍ അവകാശപ്പെടുന്നില്ല. അവര്‍ അവരുടെ പാകിസ്ഥാന്‍ വിരോധവും മുസ്ലിം വിരോധവും പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ട്.

അതു കൊണ്ട് ഒരു ശിവസേനയെ കുറ്റപ്പെടുത്തുന്നതിനു മുമ്പ് താങ്കള്‍ താങ്കളുടേ മതത്തിലെ ഇതു പോലെയുള്ള വെറുപ്പുകള്‍ ആദ്യം നീക്കം ചെയ്യുക. ഇസ്ലാമിന്റെ കേന്ദ്രമെന്നു പറയുന്ന ഈ കാലിത്തൊഴുത്തു കഴുകി വെടിപ്പാക്കിയിട്ടു പോരെ ശിവസെനയുടെ കാലിത്തൊഴുത്തിലെ മാലിന്യങ്ങളേക്കുറിച്ച് വിലപിക്കാന്‍? ശിവസേനയെന ചെന്നായ വര്‍ഗ്ഗത്തെ നിയന്ത്രിക്കുന്നതിനു മുന്നേ സൌദി അറേബ്യ എന്ന കട്ടാള മത വെറിയന്‍ മുസ്ലിം രാജ്യത്തെ നിയന്ത്രിക്കുക. എങ്കിലല്ലെ അത് മര്യാദയായി മറ്റുള്ളവര്‍ കാണൂ. അല്ലെങ്കില്‍ വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്നേ അതിനെ മറ്റുള്ളവര്‍ വിളിക്കൂ.

Unknown said...

ഈ ചെന്നായ വര്‍ഗ്ഗത്തെ ഞാനും പിന്താങ്ങുന്നില്ല. പക്ഷെ അതിന്റെ കൂടേ മറ്റൊരു കട്ടാള വര്‍ഗത്തെയും ഞാന്‍ പിന്താങ്ങില്ല.

അതാണ് ശരി .... കാളിദാസന്‍ അത്തരക്കാരന്‍ എങ്കില്‍ താങ്കളെ ഞാന്‍ മനസിലാകിയത്തില്‍ എനിക്ക് തെറ്റിയിട്ടുണ്ടാവാം
അത്തരക്കര്കെതിരെ എല്ലാരും തിരിഞ്ഞാല്‍ നാട് നന്നാവും... പക്ഷെ നല്ലതും ചീത്തയും എല്ലാറ്റിലും ഉണ്ട്. അത് തിരിച്ചറിയണം.


മുംബയിലും ദല്‍ഹിയിലും ചാവേറുകളായി പൊട്ടിച്ചിതറുന്ന കസബുമാരും തടിയന്റവിട നസീറുമാരും ഉയര്‍ത്തുന്ന "അല്ലാഹു അക്ബര്‍" വിളികള്‍ ദൈവത്തെ അപമാനിക്കലാണു..ഗുജറാത്തിന്‍റെ തെരുവുകളില്‍ ഗര്‍ഭിണികളായ സ്ത്രീകളുടെ നിറവയറില്‍ ത്രിശൂലങ്ങള്‍ കുത്തിയിറക്കുമ്പോള്‍ ഉയര്‍ന്ന "ജയ്ശ്രീരാം" വിളികളെപ്പോലെ..!

kaalidaasan said...

പക്ഷെ നല്ലതും ചീത്തയും എല്ലാറ്റിലും ഉണ്ട്. അത് തിരിച്ചറിയണം.

അതുപോലെയുള്ള ഒരു ചീത്തയെയാണു ഞാനിവിടെ വിമര്‍ശിച്ചത്. അത് മനസിലാക്കാതെ താങ്കള്‍ ഇസ്ലാമിനേക്കുറിച്ച് ക്ളാസെടുക്കുകയാണുണ്ടായത്.


മുംബയിലും ദല്‍ഹിയിലും ചാവേറുകളായി പൊട്ടിച്ചിതറുന്ന കസബുമാരും തടിയന്റവിട നസീറുമാരും ഉയര്‍ത്തുന്ന "അല്ലാഹു അക്ബര്‍" വിളികള്‍ ദൈവത്തെ അപമാനിക്കലാണു.

അതിന്റെ കൂടെ മദനിയേപ്പോലുള്ളവരാണിവരെ ഇങ്ങനെ പൊട്ടിച്ചിതറാനായി അടിത്തറ പണുതു കൊടുത്തതെന്നു കൂടി പറയുമ്പോഴേ ഈ അപമാനിക്കലിന്റെ മുഴുവന്‍ സത്യങ്ങളും ആകൂ.

kaalidaasan said...

ഒന്നില് കൂടുതല് ഭാര്യമാരുള്ളവര് പോലീസ് സേനയിലും വേണ്ട എന്ന് സുപ്രിം കോടതി..

SC upholds Muslim cop's dismissal for two wives

The former Rajasthan police constable Liyakat Ali, challenged the termination of his services under the Rajasthan Civil Services (Conduct) Rules, 1971, banning second marriage without divorcing the first wife.

The Supreme Court last week upheld the HC ruling against Ali on the ground that he had contracted a second marriage without divorcing his first wife.


Ali's contention was that Muslim personal law did not prohibit a second marriage even as the relation with first wife remained legally binding. The law did not mandate taking permission of the government and Ali married Maksuda Khatun without divorcing his first wife Farida Khatun.

kaalidaasan said...

പാക് കളിക്കാര്‍ക്കു വേണ്ടി വാദിക്കുന്ന ഷാറൂഖ് പാകിസ്താനില്‍ പോകട്ടെയെന്ന് പ്രകടനത്തിന് നേതൃത്വം നല്‍കിയ സേനാ നേതാവ് അനില്‍ പരാബ് പറഞ്ഞു.

എന്തിനാണു ഷാ രുക്ക് ഖാന്‍ പാകിസ്ഥാനി കളിക്കാര്‍ക്ക് വേണ്ടി വാദിക്കുന്നതെന്ന് എനിക്കും മനസിലാകുന്നില്ല. ഷാ രുക്കിന്റെ ഉടമസ്ഥതയിലുള്ള ക്ളബ് ഒരു പാക്കിസ്ഥാന്‍ കളിക്കാരനേയും വാങ്ങിയതായി കേട്ടില്ല. അവരെ ആരെയും വാങ്ങരുതെന്ന് ഷാരുക്കിനെ ആരും ഭീഷണിപ്പെടുത്തിയതായും കേട്ടില്ല. അദ്ദേഹത്തിന്റെ ക്ളബിനു വേണ്ടി കളിക്കാന്‍ പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് യോഗ്യതയില്ലെങ്കില്‍ മറ്റുള്ളവര്‍ അവരെ വാങ്ങണമെന്നു പറയുന്നത് ഒരു ന്യായീകരണവും ഇല്ലാത്ത സംഗതിയാണ്.

ഷൈജൻ കാക്കര said...

കാളിദാസൻ,

"അവരെ ആരെയും വാങ്ങരുതെന്ന് ഷാരുക്കിനെ ആരും ഭീഷണിപ്പെടുത്തിയതായും കേട്ടില്ല."

കണ്ണടച്ചാൽ ഇരുട്ടാവില്ല. അലിഖിത നിയമം ഉണ്ടായിരുന്നു എന്ന്‌ തന്നെ വിശ്വാസിക്കേണ്ടിവരും

kaalidaasan said...

കണ്ണടച്ചാൽ ഇരുട്ടാവില്ല. അലിഖിത നിയമം ഉണ്ടായിരുന്നു എന്ന്‌ തന്നെ വിശ്വാസിക്കേണ്ടിവരും.


വിശ്വാസവും യാധാര്‍ത്ഥ്യവും തമ്മില്‍ വളരെ അകലമുണ്ട് കാക്കരേ.

ഷാ രുക്ക് ഖാനും കണ്ണടച്ചാല്‍ ഇരുട്ടാകില്ല. പൊതു വേദികളില്‍ പാക്കിസ്ഥാന്‍ കളിക്കാര്‍ക്കു വേണ്ടി വാദിക്കുന്ന ഖാന്‍, അങ്ങനെയൊരു നിയമമുണ്ടെങ്കില്‍ അതാരാണു നിര്‍ദ്ദേശിച്ചതെന്നും നടപ്പാക്കിയതെന്നും ഇന്‍ഡ്യക്കാരോട് തുറന്നു പറയട്ടേ. എന്തു കൊണ്ടദ്ദേഹം അത് ചെയ്യുന്നില്ല? പാക്കിസ്ഥാന്‍ കളിക്കാരെ ലേലത്തില്‍ പിടിക്കുന്നതില്‍ നിന്നും ഷാ രുക്ക് ഖാനെ ആരാണു തടഞ്ഞതെന്ന് ഇന്‍ഡ്യക്കാര്‍ അറിയട്ടേ.

എന്തിനാണു പാക്കിസ്ഥാനുമായി ഇതു പോലെ ഒരു ഒളിയുദ്ധം? പക്കിസ്താനുമായി കായിക രംഗത്ത് സഹകരണം വേണ്ട എന്നതാണിന്‍ഡ്യയുടെ നയമെങ്കില്‍ അത് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കട്ടെ. അതോ സര്‍ക്കാരിനും മുകളിലുള്ള വേറെ ഏതെങ്കിലും ശക്തി ഇന്‍ഡ്യയെ നിയന്ത്രിക്കുന്നുണ്ടോ?

ഷൈജൻ കാക്കര said...

കാളിദാസൻ,

അലിഖിതനിയമമുണ്ടായിരുന്നു എന്ന്‌ പത്രവാർത്തകൾ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരും ക്രിക്കറ്റ്‌ അധികാരികളും നിഷേധിച്ചു!

ഐ.പി.എൽ പൂളിലുണ്ടായിരുന്ന ഒറ്റ പാകിസ്ഥാൻ കളിക്കാരനും കളിയുടെ മികവിൽ അല്ലെങ്ങിൽ ക്ലബ്ബുകളുടെ സാമ്പത്തിക സമവാക്യങ്ങളിൽ സ്ഥാനം പിടിചില്ല എന്ന്‌ "ചുമ്മാ" വിശ്വാസിക്കണമെങ്ങിൽ... ഇവിടെയാണ്‌ വിശ്വാസവും യാധാർത്ഥ്യവും ഒന്നാകുന്നത്‌.

താങ്കൾ ഖാനോട്‌ ചോദിച്ച കാര്യങ്ങൾ ഈ വിവാദത്തിൽ കേന്ദ്രസർക്കാരിന്‌ ഒരു പങ്കുമില്ല എന്ന്‌ പറഞ്ഞ നമ്മുടെ അഭ്യന്ത്രമന്ത്രി ചിദംബരമോ ഐ.പി.എൽ അധികാരികളൊ ചോദിക്കട്ടെ, അപ്പോൾ ഖാൻ ഉത്തരം പറയേണ്ടി വരും!

----

പാകിസ്ഥാൻ കളിക്കാരെ ഐ.പി.എൽ.ഇൽ എടുക്കണം എന്ന്‌ പറഞ്ഞ ഖാൻ പാകിസ്ഥാനിലേക്ക്‌ പോകട്ടെ എന്ന്‌ താക്കറെ പറയുമ്പോൾ മൗനം ദീക്ഷിക്കുന്ന കോടിക്കണക്കിന്‌ ഇന്ത്യക്കാരെ, നിങ്ങളുടെ മൗനം താക്കറെപോലെയുള്ള ഭാഷ,മത, പ്രദേശിക ഭ്രാന്തന്മാർ ചൂഷണം ചെയ്യും.

kaalidaasan said...

കാക്കരേ,

ഇവിടെ ഖാനോട് ഞാന്‍ ഒരു ചോദ്യവും ചോദിച്ചില്ല. എന്റെ മനസില്‍ തോന്നിയ സന്ദേഹങ്ങളാണിവിടെ ഞാന്‍ വെളിപ്പെടുത്തിയത്.

അലിഖിത നിയമമുണ്ടായിരുന്നെങ്കില്‍ ആ നിയമത്തെയാണു ഖാന്‍ ചോദ്യം ചെയ്യേണ്ടിയിരുന്നത്. അല്ലാതെ പാകിസ്ഥാനിലെ കളിക്കാരെ പിന്തുണക്കുകയല്ല. ഇത് പാകിസ്ഥാന്‍ കളിക്കാരും ഇന്‍ഡ്യന്‍ കളിക്കാരോ അധികാരികളോ തമ്മിലുള്ള തര്‍ക്കമെന്ന നിലയിലാണു ഖാനും താങ്കളും കാണുന്നത്. പാകിസ്ഥാന്‍ കളിക്കാര്‍ക്ക് മികവുണ്ടോ ഇല്ലയോ എന്നതല്ല ഇവിടെ ഞാന്‍ പരമര്‍ശിച്ച വിഷയം.

ലേലം വിളി കഴിഞ്ഞിട്ട് ആഴ്ചകളോളം ഖാന്‍ മിണ്ടാതിരുന്നു. സ്വന്തം സിനിമ റിലീസ് ചെയ്യുന്നതിനു തൊട്ടു മുമ്പ് വിവാദമുണ്ടാക്കിയത് സമ്പത്തിക ലക്ഷ്യമാണെന്നേ ഞാന്‍ സംശയിക്കൂ. അല്ലാതെ ഇന്‍ഡ്യയിലെ അലിഖിത നിയമത്തോടുള്ള എതിര്‍പ്പോ പാകിസ്ഥാന്‍ കളിക്കാരോടുള്ള പ്രേമമമോ ഒന്നുമല്ല. ഇത്രനാളും മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ ഒച്ചവയ്ക്കുന്നത് സാമ്പത്തിക ശാസ്ത്രം തന്നെയാണ്. സ്വന്തം സാമ്പത്തിക ശാസ്ത്രം.

ഖാന്‍ പാകിസ്താന്‍ കളിക്കാരോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനെ എതിര്‍ക്കുന്നത് യാതൊരു തരത്തിലുള്ള പ്രദേശികവാദവുമല്ല. മന്‍ മോഹന്‍ സിംഗ് അമേരിക്കയെ പിന്തുണക്കുന്നതിനെ എതിര്‍ക്കുന സി പി എം നിലപാടു പോലെ ഇതു കണ്ടാല്‍ മതി.

താക്കറെയുടെ ഭാഷ,മത, പ്രദേശിക ഭ്രാന്തുകള്‍ മറ്റ് പല നടപടികളിലും നിലപാടുകളിലുമാണ്. ഇന്‍ഡ്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു രാജ്യത്തോടുള്ള വെറുപ്പാണു താക്കറെയുടെ ഈ വിഷയത്തിലുള്ള നിലപാട്. താക്കറേക്ക് മുസ്ലിം വിരോധമുള്ളത് കൊണ്ട് ഇതും ഖാന്‍ എന്ന മുസ്ലിമിനോടുള്ള വെറുപ്പായി കാക്കരയും മറ്റുള്ളവരും ചിത്രീകരിക്കുന്നു. ആ രാജ്യത്തെ ക്രിക്കറ്റ് കളിക്കാരെ ഇഷ്ടപ്പെടണോ വേണ്ടയോ എന്നത് താക്കറെയുടെ വ്യക്തിപരമായ കാര്യമായിട്ടേ എനിക്ക് തോന്നൂ. ഓസ്റ്റ്രേലിയന്‍ കളിക്കാരെ മുംബൈയില്‍ കളിപ്പിക്കില്ല എന്നോ മറ്റോ താക്കറെ പറഞ്ഞിരുന്നു.

ഷൈജൻ കാക്കര said...

കാളിദാസൻ

താങ്ങളുടെ മനസ്സിൽ തോന്നിയ കാര്യങ്ങളിൽ ഖാൻ തുറന്ന്‌ പറയട്ടെ എന്നുള്ളത്‌ ഒരു ചോദ്യമായി ഞാൻ കണ്ടു, ഇനി അതിന്‌ മറ്റൊരു അർത്ഥമാണെങ്ങിൽ അത്‌ അതിന്റെ വഴിക്ക്‌ പോകട്ടെ, ഞാൻ വിഷയത്തിലേക്ക്‌ വരാം.

ഖാൻ പാകിസ്ഥാൻ കളിക്കാരെ പിൻതുണക്കുന്നു എന്ന്‌ പറയുന്നത്‌ തന്നെ ദുർവ്യഖ്യാനമാണ്‌. ഖാൻ പാകിസ്ഥാൻ കളിക്കാരോടുള്ള "സ്നേഹം" മൂലം പറയുന്നു എന്ന്‌വരെയായി വ്യഖ്യാനം. കുറച്ച്‌കാലം മുൻപ്‌ പാകിസ്ഥാൻ മാദ്ധ്യമ പ്രവർത്തകർക്ക്‌ ഇന്ത്യൻ വിസ കൊടുക്കണം എന്ന്‌ പറഞ്ഞിരുന്നു, അതും പാകിസ്ഥൻ മാദ്ധ്യമ പ്രവർത്തകരോടുള്ള പ്രേമമായി വ്യാഖ്യാനിക്കമല്ലോ?

ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന പാകിസ്ഥാനുമായി കായികബന്ധം വേണ്ട എന്ന്‌ താക്കറെ പറയുകയോ അല്ലെങ്ങിൽ ഖാനെ വിമർശിച്ചാലും അതിന്റെ അടിസ്ഥാനം എനിക്ക്‌ മനസ്സിലാവും പക്ഷെ പാകിസ്ഥാനുമായി കായികബന്ധം വേണം എന്ന്‌ പറഞ്ഞാൽ "പാകിസ്ഥാനിലേക്ക്‌ പോകണം" എന്ന്‌ പറയുന്നതിന്റെ ഭ്രാന്ത്‌ കാളിദാസന്‌ മനസിലാകുന്നുമില്ല.

kaalidaasan said "താക്കറേക്ക് മുസ്ലിം വിരോധമുള്ളത് കൊണ്ട് ഇതും ഖാന്‍ എന്ന മുസ്ലിമിനോടുള്ള വെറുപ്പായി കാക്കരയും മറ്റുള്ളവരും ചിത്രീകരിക്കുന്നു"

എഴുതാത്തത്‌ വായിക്കല്ലേ, ഖാൻ എന്ന മുസ്ലീമിനോടുള്ള വെറുപ്പായിട്ടാല്ല ഞാൻ കാണുന്നത്‌. പക്ഷെ അഭിപ്രായം പറയുന്നവർ പാകിസ്ഥാനിലേക്ക്‌ പോകണം എന്നു പറയുമ്പോൾ, ഒരു ഇന്ത്യക്കാരനായ ഞാൻ പ്രതികരിക്കും. ഈ പ്രതികരണം "അമേരിക്കയെ എതിർക്കുന്ന കമ്മ്യുണിസ്റ്റ്കാർ" ചൈനയിലേക്ക്‌ പോകണം എന്ന്‌ പറഞ്ഞാലുമുണ്ടാകും!

kaalidaasan said...

കാക്കരേ,

ഖാന്‍ തുറന്നു പറയട്ടേ എന്നു ഞാന്‍ പറഞ്ഞത്, കാക്കര പറഞ്ഞ അലിഖിത നിയമത്തിന്റെ കാര്യമാണ്. ആരാണങ്ങനെ ഒരു നിയമം കൊണ്ടു വന്നത്? ക്രിക്കറ്റ് ബോര്‍ഡോ കേന്ദ്ര സര്‍ക്കാരോ? എന്തു കൊണ്ട് ഖാനത് പറഞ്ഞു കൂടാ?

എന്റെ മനസില്‍ തോന്നിയത് ഖാനിന്റെ ഉദ്ദേശങ്ങളാണ്. കളിക്കാരുടെ ലേലം വിളി കഴിഞ്ഞിട്ട് ആഴ്ചകളായി. ഇതു വരെ മിണ്ടാതിരുന്നിട്ട് സ്വന്തം ചിത്രം റിലീസ് ചെയ്യുന്നതിനടുത്തിത് ഉയര്‍ത്തിക്കൊണ്ടു വരുന്നത് മറ്റേതോ ലക്ഷ്യം വച്ചാകാനെ തരമുള്ളു. പകിസ്ഥാന്‍ ഖാന്റെ ചിത്രങ്ങളുടെ ഒരു വലിയ വിപണിയാണ്.

kaalidaasan said...

പക്ഷെ പാകിസ്ഥാനുമായി കായികബന്ധം വേണം എന്ന്‌ പറഞ്ഞാൽ "പാകിസ്ഥാനിലേക്ക്‌ പോകണം" എന്ന്‌ പറയുന്നതിന്റെ ഭ്രാന്ത്‌ കാളിദാസന്‌ മനസിലാകുന്നുമില്ല.

ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് എന്നത് പണമുണ്ടാക്കന്‍ ഉദ്ദേശിച്ച് നടത്തുന്ന വ്യവസായ സംരംഭം മാത്രമാണ്. അത് കായിക ബന്ധത്തിന്റെ പരിധിയില്‍ വരില്ല. ഇന്‍ഡ്യയുമായും പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങളാണു കായിക ബന്ധത്തിന്റെ പരിധിയില്‍ വരുന്നത്. മറ്റു രാജ്യങ്ങളിലെ കൂടി കളിക്കാരെ ഭാരിച്ച പണം കൊടുത്ത് ലേലം വിളിച്ച് പണമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണിത് നടത്തുന്നത്. അത് കാക്കരക്കു മനസിലാകാത്തത് എന്റെ കുറ്റമല്ല.

പകിസ്ഥാന്‍ കളിക്കാര്‍ വന്നു കളിച്ചാലുണ്ടാകുന്ന കൂടുതല്‍ സാമ്പത്തിക നേട്ടം മാത്രമേ കല്‍ക്കട്ട റയിഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയായായ ഖാനുള്ളു. പാകിസ്ഥാന്‍ കളിക്കാര്‍ കഴിവുള്ളവരാണെങ്കില്‍ അവരെ ഖാന്‍ ലേലത്തില്‍ പിടിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതിനെ അരെങ്കിലും വിലക്കിയിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയണം. അല്ലാതെ നിഴല്‍ യുദ്ധമല്ല നടത്തേണ്ടത്.

പാകിസ്ഥാന്‍ കളിക്കാര്‍ വന്നു കളിച്ചാലുണ്ടാകുന്ന കൂടുതല്‍ വരുമാനത്തേക്കുറിച്ച് വിലപിക്കുന്നതും പാകിസ്ഥാനുമായി കായിക ബന്ധം വേണമെന്നു പറയുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കളിക്കാരൊന്നും സ്വന്തം രാജ്യത്തിനു വേണ്ടി എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ വരുന്നവരല്ല. സ്വന്തം കീശ വീര്‍പ്പിക്കാന്‍ മാത്രം വരുന്നവരാണ്. ഖാനും അതിലൂടെ കീശ വീര്‍പ്പിക്കുന്നു. ഇപ്പോള്‍ അത് വിവാദമാക്കി സ്വന്തം സിനിമ വിറ്റഴിക്കാന്‍ ശ്രമിക്കുന്നു. പാകിസ്ഥാനാണു ഖാന്റെ മൂല്യമുള്ള ഒരു വിപണി. അവിടത്തെ വരുമാനം ഇല്ലാതാകുനത് ഒഴിവാക്കാനും കൂട്ടാമെങ്കില്‍ അതിനു വേണ്ടിക്കൂടിയും കളിക്കുന്ന ഒരു നടകമാണിതൊക്കെ. കാക്കരയേപ്പോലുള്ളവര്‍ അറിയാതെ അതിന്റെ പിന്തുണക്കാരും ആകുന്നു.


താക്കറെ മറാത്തികളല്ലാത്തവര്‍ക്കെതിരായി പറയുന്നതിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഖാനും മുംബൈയിലാണല്ലൊ ഇത്ര നാളും ജീവിച്ചത്. ഇന്നു വരെ താക്കറെയുടെ ഈ പ്രാദേശിക ഭ്രാന്തിനെതിരെ പ്രതികരിച്ചിട്ടില്ല. അതെന്തുകൊണ്ടായിരുന്നു എന്ന് കാക്കരക്ക് ഒന്നു പറയാമോ?

kaalidaasan said...

പക്ഷെ അഭിപ്രായം പറയുന്നവർ പാകിസ്ഥാനിലേക്ക്‌ പോകണം എന്നു പറയുമ്പോൾ, ഒരു ഇന്ത്യക്കാരനായ ഞാൻ പ്രതികരിക്കും. ഈ പ്രതികരണം "അമേരിക്കയെ എതിർക്കുന്ന കമ്മ്യുണിസ്റ്റ്കാർ" ചൈനയിലേക്ക്‌ പോകണം എന്ന്‌ പറഞ്ഞാലുമുണ്ടാകും!

അഭിപ്രായം പറയുന്നവര്‍ പാകിസ്ഥാനിലേക്കു പോകണം എനാരും പറഞ്ഞില്ല. ശത്രു രാജ്യത്തെ അനുകൂലിച്ചു സംസാരിക്കുന്ന ഒരാളെയും സുബോധമുള്ള ഒരു ജനതയും ഇഷ്ടപ്പെടില്ല. ഇന്‍ഡ്യയും പാകിസ്ഥാനുമായുള്ള ബന്ധം ഏറ്റവും വഷളായ ഒരു സമയമാണിപ്പോള്‍. ആ സമയത്ത് പാകിസ്ഥാന്‍ കളിക്കാരെ അനുകൂലിച്ച് സംസാരിക്കുനത് ആശാസ്യമായ സംഗതിയല്ല. അത് വിവാദമാകും എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുമില്ല.

ഖാനുള്ളതു പോലെ അഭിപ്രായ സ്വാതന്ത്ര്യം താക്കറേക്കുമുണ്ട്. പാകിസ്ഥാനെ അനുകൂലിക്കുന്നവര്‍ പാകിസ്താനിലേക് പോകട്ടേ എന്നു പറയുന്നതില്‍ എങ്ങനെയാണു തെറ്റു കാണാന്‍ ആകുക? ഖാനു പാക്സിഥാനെ അനുകൂലികാനുള അതേ സ്വാതന്ത്ര്യം പാകിസ്ഥാനെ വെറുക്കാന്‍ തക്കറേക്കുമുണ്ട്. ഒരഭിപ്രായം ശരി മറ്റേ അഭിപ്രായം തെറ്റ് എന്നത് ഇരട്ടത്താപ്പല്ലേ?

താക്കറെ ഇതില്‍ ഒരഭിപ്രായം പറഞ്ഞു.അപ്പോള്‍ തക്കറെയോട് വിരോധമുള്ള എല്ലാവരും അതിലേക്ക് എടുത്തു ചാടി. താക്കറെ മിണ്ടാതിരുന്നെങ്കില്‍ പ്രതിക്കൂട്ടില്‍ വരിക ഇന്‍ഡ്യന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരുമായേനെ. എങ്കില്‍ അവരുടെ പ്രതികരണം ഖാനനുകൂലവും ആകില്ലായിരുന്നു.

അമേരിക്കയെ എതിര്‍ക്കുന്നതു കൊണ്ട് കമ്യൂണിസ്റ്റുകാര്‍ ചൈനയിലേക്ക് പോകണമെന്ന് തലയില്‍ ആള്‍ത്താമസമുള്ള ആരും പറയില്ല.

താക്കറെയുടെ മറ്റെല്ലാ നിലപടുകളോടും എനിക്ക് ശക്തിയായ എതിര്‍പ്പുണ്ട്. പക്ഷെ ഇന്‍ഡ്യയുടെ ശത്രു രാജ്യമായ പാകിസ്ഥാനെ എതിര്‍ക്കുന്ന നിലപാടിനെയും പാകിസ്ഥാനെ അനുകൂലിക്കുന്നവരെ വിമര്‍ശിക്കുന്ന നിലപാടിനെയും ഞാന്‍ എതിര്‍ക്കില്ല. അതില്‍ മുസ്ലിം വിരോധമുണ്ട് എന്ന അടിസ്ഥാന തത്വം മറന്നുകൊണ്ടല്ല ഇത്.

ഷൈജൻ കാക്കര said...

കാളിദാസൻ,

"അമേരിക്കയെ എതിര്‍ക്കുന്നതു കൊണ്ട് കമ്യൂണിസ്റ്റുകാര്‍ ചൈനയിലേക്ക് പോകണമെന്ന് തലയില്‍ ആള്‍ത്താമസമുള്ള ആരും പറയില്ല."

അതുതന്നെയാണ്‌ ഞാനും പറയുന്നത്‌. പാകിസ്ഥാൻ കളിക്കാരെ ഐ.പി.എൽ.ഇൽ എടുക്കേണ്ടതായിരുന്നു എന്ന്‌ ഖാൻ പറയുമ്പോൾ "ഖാൻ പാകിസ്ഥാനിലേക്ക്‌ പോകണം" എന്ന്‌ പറയുന്ന താക്കറേയുടെ തലയിൽ ആൾതാമസമില്ല. മുസ്ലിം വിരോധവും മറാത്ത വാദവും ഒക്കെ തലയിൽ കയറിയാൽ പിന്നെങ്ങനെ ആൾതാമസമുണ്ടാകും!

പാകിസ്ഥാനെ വെറുക്കാനും ഖാനെ വിമർശിക്കാനും താക്കറെക്ക്‌ അവകാശമുണ്ട്‌, അതിലെനിക്ക്‌ തർക്കവുമില്ല, പക്ഷെ ഖാനോടെ "പാകിസ്ഥാനിലേക്ക്‌ പോകണം" എന്ന്‌ പറയാൻ താക്കറെക്കെന്തവകാശം? ഇത്‌ വിമർശനത്തിന്റേയും അഭിപ്രായത്തിന്റേയും എല്ലാം അതിർവരമ്പുകളും ലഘിച്ചു! ഈ വിഷയത്തിൽ എന്റെ ഏറ്റവും വലിയ പ്രതിഷേധവും ഇവിടെതന്നെയാണ്‌, അല്ലാതെ ഖാന്റെ അഭിപ്രായം നൂറു ശതമാനം ശരിയെന്നും ഖാന്റെ അഭിപ്രായത്തെ എതിർക്കുന്നവർ നൂറു ശതമാനം തെറ്റ്‌ എന്നും എനിക്കഭിപ്രയമില്ല, പക്ഷെ എനിക്ക്‌ ശക്തിയുണ്ട്‌ അതിനാൽ ഞാൻ എന്തും പറയും എന്നുള്ള താക്കറെയുടെ "ധാർഷ്ട്യം" കാണുമ്പോൾ പ്രതികരിക്കുന്നു, അത്രമാത്രം.

കാളിദാസന്റെ വിശദമായ മറുപടികൾക്ക്‌ നന്ദി.

kaalidaasan said...

അതുതന്നെയാണ്‌ ഞാനും പറയുന്നത്‌.

എനിക്കതു മനസിലായിരുന്നില്ല. അമേരിക്കയെ എതിര്‍ക്കുന്ന ബിന്‍ ലാദനും മദനിയും ചൈനയിലേക്ക് പോകണമെന്നു പറയുമ്പോലെ അല്ലേ.

പാകിസ്ഥാനെ വെറുക്കാനും ഖാനെ വിമർശിക്കാനും താക്കറെക്ക്‌ അവകാശമുണ്ട്‌, അതിലെനിക്ക്‌ തർക്കവുമില്ല, പക്ഷെ ഖാനോടെ "പാകിസ്ഥാനിലേക്ക്‌ പോകണം" എന്ന്‌ പറയാൻ താക്കറെക്കെന്തവകാശം?

പാകിസ്ഥാനു വേണ്ടി വാദിക്കുന്നവര്‍ പിന്നെ ഓസ്റ്റ്രേലിയയിലേക്ക് പോകണമെന്നാണോ പറയേണ്ടത്. ഖാനായാലും അതിലും വലിയ ആനപ്പിണ്ഡമായാലും ഇന്‍ഡ്യയില്‍ ബോംബ് വച്ച് നിരപരാധികളെ കൊല്ലുന്ന ഒരു രജ്യത്തിനു വേണ്ടി വാദിക്കുന്നവര്‍ ഇന്‍ഡ്യയില്‍ ജീവിക്കേണ്ടതില്ല. ഖാനു പാകിസ്ഥാന്‍ കാരോടത്ര സ്നേഹമാണെങ്കില്‍ അവിടെ ഒരു പ്രീമിയര്‍ ലീഗ് തുടങ്ങി അവിടത്തെ കളിക്കാരെ സഹായിക്കാം.

പാകിസ്ഥാന്‍ കളിക്കാര്‍ ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കേണ്ട എന്ന് ഉന്നതതലത്തില്‍ ഒരു തീരുമാനമുണ്ടെങ്കില്‍ അതിനെ എതിര്‍ക്കാനുള്ള ചങ്കൂറ്റം കാണിക്കണം. കാക്കരക്കും ഖാനും അതിനുള്ള തന്റേടമുണ്ടോ?

ഷൈജൻ കാക്കര said...

കാളിദാസൻ,

ഇനി മറ്റൊരു വിഷയത്തിൽ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.

ഒരിക്കൽകൂടി മറുപടിയ്‌ക്ക്‌ നന്ദി.