പരിണാമ ശാസ്ത്രത്തേക്കുറിച്ച് കേരളത്തില്‍ നിന്നും തനതായ പഠങ്ങളൊന്നും ഇതു വരെ ഉണ്ടായിട്ടില്ല. ആ കുറവു നികത്താനെന്നോണം 25 വര്‍ഷത്തെ പഠനം നടത്തി മൂന്നു പുസ്തകങ്ങള്‍ എഴുതി, എന്‍ എം ഹുസ്സൈന്‍ എന്ന വ്യക്തി . അതെന്തോ വലിയ നേട്ടം പോലെ അദ്ദേഹം കിട്ടുന്ന എല്ലാ വേദികളിലും പതിപ്പിച്ചു വയ്ക്കുന്നു. Dawkins സംവാദം എന്ന പേരില്‍ അപ്പൂട്ടനെയും , സുശീല്‍ കുമാറിനെയും വിമര്‍ശിക്കാന്‍ ബ്ളോഗില്‍ എഴുതുന്ന പോസ്റ്റുകളിലും ഈ വയറിളക്കം പ്രകടമായി കാണാം. അവിടെ അഭിപ്രായം എഴുതുന്ന എല്ലാവരെയും അദ്ദേഹം വെല്ലുവിളിക്കുന്നു. ആ പുസ്തകത്തില്‍ ഒരു തെറ്റെങ്കിലുമുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്ക് എന്ന്. ഞാന്‍ അഭിപ്രായം എഴുതിയപ്പോള്‍ ഹുസൈന്‍ പ്രതികരിച്ചതിങ്ങനെ.
>>>>>>Dear Mr.Kalidasan,
Can you point out a single logical fallacy from any of my posts on Dawkins?
Can you defend a single argument of Dawkins'?
I am ready to discuss.<<<<<<
തന്റെ മൂന്നു പുസ്തകങ്ങളെ അടിസ്ഥാനമാക്കി പല പോസ്റ്റുകളിലും അദ്ദേഹം നിരത്തുന്ന അഭിപ്രായങ്ങള്‍ അസംബന്ധങ്ങളാണെന്ന് സമര്‍ദ്ധിച്ചു കൊണ്ട് പലരും രംഗത്തു വന്നു. അതില്‍ ശ്രദ്ധേയമായ അഭിപ്രായം അപ്പൂട്ടന്റേതാണ്.
>>>>>തന്റെ പോസ്റ്റുകളില്‍ ഹുസൈന്‍ ശാസ്ത്രം ഒന്നും പറഞ്ഞിട്ടില്ല, വിഷയങ്ങളുടെ ഒരു മറുവശം മാത്രമാണ്, പിന്നെ ശാസ്ത്രം എന്ന പേരില്‍ അല്‍പ്പം ക്വോട്ടുകളും<<<<<<.
ഇതാണ് യഥാര്‍ത്ഥ്യത്തോടേറ്റവും അടുത്തു നില്‍ക്കുന്ന സത്യസന്ധമായ വിലയിരുത്തല്‍.
ഹുസ്സൈന്‍ എല്ലാ അഭിപ്രായങ്ങളിലും തന്നെ ആവര്‍ത്തിക്കുന്ന ചില പ്രയോഗങ്ങളുണ്ട്. അതിന്റെ ചില സാമ്പിളുകളാണ് താഴെ.
>>>>>>>>All these are your blunders not my arguments. Do you know what are my arguments for the existence of God?
Don't Marshall your garbages here.
I had written three books on Evolution theory in Malayalam. If you are able to point out a single logical or scientific error from these many pages( around 350 pp), I am very happy to provide an explanation.
Don't heap other junk here.
This also proves that you have grave cognition defficienccy. Let readers decide.
YOU PEOPLE ARE MERE BLOGGERS WHO ARE VERY OFTEN MARSHALLING BLUNDEROUS QUESTIONS AS WELL AS STATEMENTS AND EVEN BLUNDEROUS ANALYSIS. BUT YOU ARE NOT EVEN AWARE OF IT!<<<<<<<<
.
ഹുസ്സൈന്റെ പോസ്റ്റില്‍ എഴുതുന്ന ഇസ്ലാമിസ്റ്റുകളല്ലാത്തവരോട് താനെന്തോ മഹാപ്രസ്ഥാനമാണെന്നുള്ള അഹന്ത സ്ഫുരിക്കുന്ന , അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ രീതി ഇതാണ്.
എങ്കിലും Evolution നിര്‍വചിക്കാമോ എന്ന ജാക്കിന്റെ ചോദ്യത്തിന് അദ്ദേഹം നല്‍കുന്ന ഉത്തരം കേള്‍ക്കൂ.
>>>>>>It is evolutionists who are responsible to provide a definition for evolution. Is it atheists who are responsible to provide a definition for God?<<<<<<<<<
ഇസ്ലാമിസ്റ്റുകള്‍ ബ്ളോഗില്‍ ഇപ്പോള്‍ ഏറ്റവും വെറുക്കുന്ന വ്യക്തി ഞാനാണ്. സുബൈറിന്റെ വാക്കുകള്‍ അത് തെളിയിക്കുന്നു.
>>>>>>>>>നാസ്ഥികാവാദത്തെ ഖണ്ഡിക്കുന്ന ഈ ബ്ലോഗ് മാന്യമായി മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍, കാളിദാസനെ പോലെയുള്ള, വിഷം വമിക്കുന്ന വാക്കുകളില്‍ ഉപയോഗിക്കുന്ന, മത വര്‍ഗീയ വാദികളെ ബ്ലോക്ക് ചെയ്തെ പെറ്റൂ എന്നാണു എന്‍റെ വിനീതമായ അഭിപ്രായം. അല്ല എങ്കില്‍ വിഷയത്തില്‍ നില്‍ക്കുകയില്ല. താങ്കള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു.<<<<<<<
ഇത് അപ്പൊകലിപ്തോയുടെ വക.
>>>>>>>ഹുസൈന്‍ സാബ്. കാളിദാസനെ പോലുള്ള ചവറുകള്‍ക്ക് മറുപടി നല്‍കാതിരുന്നാല്‍ ഈ ചര്‍ച്ചയുടെ അക്കാഡമിക നിലവാരം സൂക്ഷിക്കാം<<<<<<.
പക്ഷെ ഹുസ്സൈന്‍ ഇവയൊന്നും അത്ര ഗൌനിച്ചില്ല. തന്റെ "അപാര പാണ്ധിത്യം" നാലഞ്ച് പോസ്റ്റുകളിലായി വായനക്കാരുടെ മുമ്പില്‍ കെട്ടഴിച്ച് നിര്‍വൃതിയടഞ്ഞു അദ്ദേഹം. പക്ഷെ മറ്റുള്ളവര്‍ കണക്കിനു കളിയാക്കിയതൊന്നും തിരിച്ചറിയാനുള്ള വിവേകം അദ്ദേഹത്തിനില്ലാതെ പോയി.
അവസാനം ഗത്യന്തരമില്ലാതെ റ്റീം അംഗങ്ങള്‍ക്ക് മാത്രമായി അഭിപ്രായ പ്രകടനം സംവരണം ചെയ്ത് അദ്ദേഹം പ്രതികരിച്ചിരിക്കുന്നു.
സുശീല്‍ കുമാറിനെയും അപ്പൂട്ടനെയും ജാക്കിനെയും ചീത്തപറയുന്ന ഒരു പോസ്റ്റില്‍ ഞാന്‍ ഒരഭിപ്രായമെഴുതി.
>>>>>>>>ഇസ്ലാമിസ്റ്റുകള്‍ നല്ല തമാശക്കാരാണല്ലോ. ഇസ്ലാമിലെ ദൈവസങ്കല്‍പ്പത്തെ അടിസ്ഥാനമാക്കി ചര്‍ച്ച ചെയ്യാന്‍ എന്താണു പേടി? ഇസ്ലാമിലെ ദൈവത്തിന്റെ പൊട്ടത്തരങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കുമെന്നാണോ?
ഞാനുമായി സംവാദം നടത്തിയ എല്ലാ ഇസ്ലാമിസ്റ്റുകളും ആവശ്യപ്പെട്ടതാണ് എന്റെ മത വിശ്വാസം എന്താണെന്നു വെളിപ്പെടുത്താന്‍. അങ്ങനെ ആവശ്യപ്പെടുന്നവര്‍ക്ക് സ്വന്തം ദൈവവിശ്വാസത്തിനെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ ആയിക്കൂടെ? എന്തിനാണ്, തോമസ് അക്വിനാസിന്റെ ദൈവമായ യേശുവിനെ അടിസ്ഥാനമാക്കി അദ്ദേഹം നടത്തുന്ന അവകാശവാദങ്ങളെ കൂട്ടുപിടിക്കുന്നത്.
ഇസ്ലാമിലെ ദൈവ സങ്കല്‍പ്പം കുറ്റമറ്റതാണെങ്കില്‍ അതില്‍ അത്ര ഉറപ്പുണ്ടെങ്കില്‍ അതിനെ അടിസ്ഥാനമാക്കിയല്ലേ മുസ്ലിങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്? ദൈവ സങ്കല്‍പ്പം ചര്‍ച്ച ചെയ്യണമെങ്കില്‍ അക്വിനാസിന്റെ ദൈവ സങ്കല്‍പ്പം തന്നെ വേണമെന്നത് നാണക്കേടല്ലേ?<<<<<<<<
ഇതിനോട് നാജ് എന്ന മുസ്ലിം പ്രതികരിച്ചതിങ്ങനെ.
>>>>>>പ്രപഞ്ച സൃഷ്ടിയുടെ പിറകില്‍ ഒരു ദൈവം (സൃഷ്ടാവ്) അതിനെ സൂചിപ്പിക്കാന്‍ എന്ത് പേര് വേണമെങ്കിലും വിളിക്കട്ടെ.>>>>
ദൈവത്തിനെന്തു പേരു വിളിച്ചാലും പ്രശ്നമില്ല എന്ന് ഒരു മുസ്ലിം പറയുന്നത് ആദ്യമായി കേള്‍ക്കുകയാണ്. അപ്പോള്‍ ദൈവം യേശുവായാലും കുഴപ്പമില്ല എന്ന നിലപാടാണിപ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ക്ക്. പ്രപഞ്ച സൃഷ്ടിയുടെ വിഷയത്തില്‍ ദൈവം ഏതായാലും പ്രശ്നമില്ല. ആരാധിക്കുന്നതിന്റെ വിഷയത്തില്‍ മാത്രമാണു പ്രശ്നം.
പ്രപഞ്ച സൃഷ്ടിയേക്കുറിച്ച് വാദിക്കാന്‍ എല്ലാ ദൈവങ്ങളെയും കൂട്ടുപിടിക്കുന്ന കാപട്യം മറ്റുള്ളവര്‍ കാണാതെ പോകുന്നില്ല.അവിടെ കൃമികളുടെ ദൈവമായാലും ദൈവനിന്ദകരുടെ ദൈവമായാലും സാരമില്ല എന്ന നിലപാട് അപഹാസ്യമാണ്. എല്ലാ ദൈവങ്ങളും ഒരുമിച്ച് പ്രപഞ്ചം സൃഷ്ടിച്ചു, ഇസ്ലാമിക ദൈവമായ അള്ളാ മനുഷ്യനു വേണ്ടി നിയമമുണ്ടാക്കുന്നു എന്നൊക്കെ പറയുന്നത് നാണക്കേടായി ഒരിസ്ലാമിസ്റ്റിനും തോന്നില്ല. ആദ്യം ഏതാണു യഥാര്‍ത്ഥ ദൈവം എന്ന ഒരു തീരുമാനത്തിലെത്തിയിട്ട് മതിയില്ലേ പ്രപഞ്ച സൃഷ്ടി പോലുള്ള വലിയ കാര്യങ്ങളിലേക്കു പോകാന്‍? പ്രപഞ്ച സൃഷ്ടിയേക്കുറിച്ചുള്ളതും അല്ലാത്തതുമായ എല്ലാം അള്ളാ വെളിപ്പെടുത്തി എന്നു വിശ്വസിക്കുന്നവര്‍ അള്ളായെ മുന്‍നിറുത്തിയല്ലേ ദൈവത്തേക്കുറിച്ചുള്ള ഏത് ചര്‍ച്ചയും നടത്തേണ്ടത്? അള്ളാ തന്നെയാണെന്നതിന് അത്ര ഉറപ്പില്ല ഹുസ്സൈന്.
അക്വിനാസ് പ്രതിപാദിക്കുന്ന ദൈവശാസ്ത്രമോ തത്വ ശാസ്ത്രമോ കുര്‍ആന്‍ എന്ന പുസ്തകത്തിലില്ല എന്നതാണു യാഥാര്‍ത്ഥ്യം. അങ്ങനെ വരുമ്പോള്‍ അക്വിനാസിന്റെ ദൈവമായ യേശുവായാലും കുഴപ്പമില്ല. ഇന്ദുലേഖയില്ലെങ്കില്‍ തോഴിയായാലും മതി എന്ന സൂരി നമ്പൂതിരി ശാസ്ത്രം.
സുശീല്‍ കുമാര്‍ എഴുതിയ ഇതുവരെയുള്ള പോസ്റ്റുകളില്‍ എഴുതിയത് വിഡ്ഢിത്തങ്ങളാണെന്നാണ് ഹുസ്സൈന്‍ പറയുന്നത്. ആലിക്കോയ എന്ന ഇസ്ലാമിസ്റ്റ് ഉത്തരം മുട്ടുമ്പോള്‍ വിളിക്കുന്ന ഒരു പേരുണ്ട്, ആണും പെണ്ണും കെട്ടവന്‍ എന്ന്.
സുശില്‍ കുമാര്‍, ഹുസ്സൈന്‍ വിശ്വസിക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്നില്ല. അതിനുള്ള തെളിവുകള്‍ ഇല്ല എന്നാണതിനു പറയുന്ന കാരണം. ഇല്ലാത്ത ദൈവം പ്രപഞ്ചം സൃഷ്ടിച്ചു എന്നും അദ്ദേഹം വിശ്വസിക്കുന്നില്ല. ദൈവമാണു പ്രപഞ്ചം സൃഷ്ടിച്ചതെന്നതിനു ഹുസ്സൈന്റെ കയ്യിലും തെളിവൊന്നുമില്ല. കുര്‍ആന്‍ എന്ന പുസ്തകത്തില്‍ പറഞ്ഞതുകൊണ്ട് മാത്രം ഹുസ്സൈന്‍ വിശ്വസിക്കുന്നു. ദൈവമാണു പ്രപഞ്ചം സൃഷ്ടിച്ചതെന്നു തോന്നാന്‍ പാകത്തിലുള്ള ചില സൂചനകളുണ്ട് എന്നേ ഹുസ്സൈനും പറയുന്നുള്ളു. തോന്നലുകള്‍ സത്യങ്ങളാവണമെന്നില്ല. അതിനായി യേശുവിനെ ദൈവമെന്നു കരുതുന്ന തോമസ് അക്വീനാസിന്റെ വദഗതികളാണു സ്വീകരിക്കുന്നതും. എന്തിനാണ്, ക്രൈസ്തവ ദൈവശാസ്ത്ര ചിന്തകള്‍ ഇസ്ലാമിസ്റ്റായ ഹുസ്സൈന്‍ കടം കൊള്ളുന്നതെന്നറിയില്ല. പ്രപഞ്ചത്തെ അള്ളാ സൃഷ്ടിച്ചതാണെന്നു തെളിയിക്കാന്‍ ഉള്ള തൊന്നും ഹുസ്സൈന്‍ വിശ്വസിക്കുന്ന കുര്‍ആന്‍ എന്ന പുസ്തകത്തിലില്ല എന്ന ഈ നിലപാടാണ്, സുശീല്‍ കുമാറില്‍ ഹുസ്സൈനാരോപിക്കുന്ന വിഡ്ഢിത്തത്തേക്കാളും മുന്തിയ വിഡ്ഢിത്തമായി എനിക്ക് തോന്നുന്നത്. പ്രപഞ്ചം അള്ളാ സൃഷ്ടിച്ചതാണെന്നു വാദിക്കാന്‍ ഹുസ്സൈനാകുന്നില്ലെങ്കില്‍ അതിന്റെ കാരണമല്ലേ ആദ്യം അന്വേഷിക്കേണ്ടത്?
അരിസ്റ്റോട്ടിലിന്റെ തത്വ ചിന്തയും ബൈബിളിലെ മറ്റ് ചില വിശ്വാസങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ്, അക്വിനാസ് തന്റെ ദൈവാസ്ഥിത്വത്തിന്റെ തെളിവുകള്‍ നിരത്തിയിരിക്കുന്നത്. അത് യേശു എന്ന ദൈവത്തിന്റെ അസ്ഥിത്വം തെളിയിക്കാനാണ് അക്വിനാസ് എഴുതിയതും. ആ വാദങ്ങളെ വിമര്‍ശിക്കുകയാണ്, Dawkins തന്റെ പുസ്തകത്തില്‍ ചെയ്തിരിക്കുന്നത്. ഇസ്ലാമിന്റെ സുവര്‍ണ്ണയുഗത്തില്‍ അരിസ്റ്റോട്ടിലിന്റെ തത്വ ചിന്ത ഇസ്ലാമിക തത്വ ചിന്തയുടെ ഭാഗമായിരുന്നു. പക്ഷെ പിന്നീട് മുസ്ലിങ്ങള്‍ അതൊക്കെ ഉപേക്ഷിച്ചു. അക്കാലത്തെ Mtazilah നിലപാടിലേക്ക് തിരിച്ചു പോകാന്‍ ഹുസ്സൈനുദ്ദേശിക്കുന്നുണ്ടോ എന്തോ.
ഒരാള്‍ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, ആ ദൈവമാണ്, പ്രപഞ്ചം സൃഷ്ടിച്ചതെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍, ആ ദൈവത്തെ അടിസ്ഥനമാക്കിയാകണം പ്രപഞ്ച സൃഷ്ടിയേക്കുറിച്ച് വാദിക്കേണ്ടത്. അതാണു സാമാന്യ യുക്തി അല്ലെങ്കില്‍ അടിസ്ഥാനയുക്തി. അത് ഹുസ്സൈനില്‍ കാണുന്നില്ല.
ഹുസ്സൈന്റെ വാദങ്ങളില്‍ ഒരു യുക്തിയുമില്ല. അക്വിനാസ് അന്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വാദിച്ചത്. ഹുസ്സൈനും അതേ അന്ധമായ വിശ്വാസം മാത്രമേ ഉള്ളു. അന്ധമായ വിശ്വാസം എന്ന ഒരു കണ്ണി മാത്രമേ രണ്ടിനെയും കൂട്ടിയിണക്കുന്നതായി ഉള്ളു. അതുകൊണ്ട് ഹുസ്സൈന്‍ അക്വിനാസിന്റെ വാദങ്ങളെ കടമെടുക്കുന്നു. എന്തുകൊണ്ട് ഹുസ്സൈന് കുര്‍ആന്റെയും ഇസ്ലാമികദൈവശസ്ത്രത്തിന്റെയും(അങ്ങനെ ഒന്നുണ്ടെങ്കില്‍). അടിസ്ഥാനത്തില്‍ വാദിച്ചു കൂടാ? എല്ലാ വിശ്വാസങ്ങളിലും മേത്തരമെന്നു അവകാശപ്പെടുന്നതാണ് ഇസ്ലാമിക വിശ്വാസം. നിരത്തിയ വാദങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാന്‍ എന്തേ ഇസ്ലാമിക വിശ്വാസം ഹുസ്സൈനു പര്യാപ്തമാകുന്നില്ല.
കുര്‍ആനെയും ഇസ്ലാമിക ദൈവശാസ്ത്രത്തേയും അടിസ്ഥാനമാക്കി ചര്‍ച്ച ചെയ്താല്‍ അസ്വസ്ത ജനകമായ പല ചോദ്യങ്ങളും ഉണ്ടാകുമെന്ന് ഹുസ്സൈന് നന്നായി അറിയാം. ശാസ്ത്രത്തിനിന്നും പലതും അജ്ഞാതമാണെന്ന ഒരു നേരിയ കച്ചിത്തുരുമ്പിലാണ് ഹുസ്സൈന്റെ വാദം മുഴുവനും. അത് യുക്തി ഭദ്രമെന്നു പറയാനാകില്ല.
സമീപ വാനത്തെ അലങ്കരിക്കാനുപയോഗിച്ച വിളക്കുകളായ നക്ഷത്രങ്ങളെ ചൂണ്ടിക്കാണിച്ച് അതാണു ദൈവം പ്രപഞ്ചം സൃഷ്ടിച്ചതിന്റെ തെളിവെന്നാണ് മൊഹമ്മദ് പറഞ്ഞത്. അന്ന് നക്ഷത്രങ്ങളേക്കുറിച്ചുള്ള മൊഹമ്മദിന്റെ അന്ധമായ വിശ്വാസം അതായിരുന്നു. പിന്നീട് അതൊന്നുമല്ല നക്ഷത്രങ്ങളെന്നു മനസിലായി. അന്ന് മൊഹമ്മദ് പറഞ്ഞതുതന്നെയാണ് ഹുസ്സൈന്‍ ഇപ്പോള്‍ പറയുന്നത്. ശാസ്ത്രം തെളിയിക്കാത്ത അല്ലെങ്കില്‍ ശാസ്ത്രത്തിനു മനസിലാകാത്ത പലതും ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചതെന്ന് വാദിക്കുന്നത്.
പ്രപഞ്ചത്തിന് നല്‍കാവുന്ന യുക്തിപരമായ വിശദീകരണം ആസ്തികവാദമാണോ നാസ്തികവാദമാണോ എന്നു പരിശോധിക്കാന്‍ ദൈവം അല്ലാഹുവാണോ അയ്യപ്പനാണോ സായിബാബയാണോ എന്നു പരിശോധിക്കേണ്ടതില്ലെങ്കില്‍, അല്ലാഹുവാണോ അയ്യപ്പനാണോ സായിബാബയാണോ യുക്തിഭദ്രതയുള്ള യഥാര്‍ത്ഥ ദൈവം എന്നും പരിശോധിക്കേണ്ടതില്ല.
പക്ഷെ എവിടെ ഒരു പഴുതു കണ്ടാലും ഇസ്ലാമിസ്റ്റുകള്‍ ആ പഴുതില്‍ വലിഞ്ഞു കയറി ഉത്ഘോഷിക്കും ഇസ്ലാമാണേറ്റവും യുക്തി ഭദ്രമായ മതം. അള്ളായാണ് യഥാര്‍ത്ഥ ദൈവം.
ഹുസ്സൈന്റെ വിചിത്രവും പിന്തിരപ്പനും പ്രതിലോമപരവുമായ മറ്റൊരു അഭിപ്രായാം നോക്കൂ.
>>>>Modern science is predominantly a war science and there is no need of planting modern science in the Muslim world<<<<<.
അതെ ആധുനിക ശാസ്ത്രം യുദ്ധ ശാസ്ത്രമായതുകൊണ്ട് ഇസ്ലാമിക ലോകത്തിനത് അവശ്യമില്ല എന്ന്.
ഹുസൈനിത് പറഞ്ഞ് ഏറെക്കഴിയുന്നതിനു മുന്നേ മറ്റൊരു ഇസ്ലാമിസ്റ്റായ സുബൈര്‍ കാലുമാറി.
>>>>>ആധുനിക ശാസ്ത്രം മുസ്ലിം ലോകത്തിന് ആവശ്യമില്ല എന്ന് സുബൈറിന് അഭിപ്രായമില്ല.<<<<<<
എന്തയാലും സുബൈറിന്റെ മനസിനും ചിന്തക്കും ഹുസൈന്റെ അത്ര ആന്ധ്യം ബാധിച്ചിട്ടില്ല.
പക്ഷെ ആധുനിക ശാസ്ത്രത്തിന്റെ ഏറ്റവും വിപ്ളവത്മകമായ നേട്ടങ്ങളില്‍ പെടുന്ന കമ്പ്യൂട്ടറും ഇന്റെര്‍നെറ്റും ഉപയോഗിച്ച് ഈ വിചിത്രമായ നിലപാട് മറ്റുള്ളവരെ അറിയിക്കാന്‍ യാതൊരു മനസാക്ഷിക്കുത്തും ഹുസൈനില്ല.
ഹുസൈന്‍ തുടരുന്നു. .
>>>>>Every religious believer believe that God created the universe irrespective of the name they assign to God. If you cannot understand this simple fact, it is not my limitation. Your ulterior intention is to divert the central point of my discussion . I don’t want to follow your prescriptions, I have my own.
You are trying to divide and rule the believers. This is a colonial strategy, and we are well aware of it.<<<<<<
മറ്റ് മതങ്ങളേക്കുറിച്ചും വിശ്വാസങ്ങളേക്കുറിച്ചും മാത്രമല്ല ഇസ്ലമിനേക്കുറിച്ചു പോലും ഹുസൈന്റെ അറിവ് എത്ര പരിമിതമാണെന്നതിന്റെ ഉദഹരണമാണീ വാക്കുകള്‍.
ഇസ്ലാമിന്റെ സുവര്‍ണ്ണകാലമെന്നു എല്ലാ മുസ്ലിങ്ങളും ഗൃഹാതുരതയോടെ ഓര്‍ക്കുന്ന കാലഘട്ടത്തിലെ പ്രഗത്ഭനായ ഒരു മുസ്ലിം ചിന്തകനും ശാസ്ത്രജ്ഞനും ഒക്കെയായിരുന്ന ഇബ്‌ന്‍ സിന ഈ പ്രപഞ്ചം ഒരു ദൈവം സൃഷ്ടിച്ചതാണെന്നു വിശ്വസിച്ചിരുന്നില്ല. അതു കാരണം അദ്ദേഹത്തിന് അവിശ്വാസി എന്ന മുദ്ര പേറേണ്ടിയും വന്നു.
25 വര്‍ഷം പരിണാമത്തേക്കുറിച്ച് പഠിച്ച് ഹുസൈന്‍ ഒരു conclusion ല്‍ എത്തി എന്നാണദ്ദേഹം അവകാശപ്പെടുന്നത്. ആ conclusion എന്താണെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതും.
>>>>>>I hereby declare that evolution theory is not a scientific theory. It is only a speculation of Darwin. And I hereby also declare that this is my personal conclusion<<<<<<.
പരിണാമം ശരിയോ തെറ്റ് എന്നു പല പ്രാവശ്യം ചോദിച്ചിട്ടും അദ്ദേഹം ഉത്തരം പറഞ്ഞില്ല. അവസാനം സഹി കെട്ട് പറഞ്ഞത് ഇതാണ്.
>>>>>Your Question: "I asked you a very simple question. Is evolution right or wrong?"
My answer : wrong<<<<<<
പരിണാമം തെറ്റെന്നു പറഞ്ഞ ഹുസൈനോട് ഞാനൊരു ചോദ്യം ചോദിച്ചു.
>>>>>So how will you explain extinction of species like Dinosaurs and emergence of new species? If your God created this Universe and animals, how did the Dinosaurs were wiped out long long long before the so called khiyama? Who wiped them out and why?<<<<<<
പക്ഷെ അതിനദ്ദേഹം പറഞ്ഞ ഉത്തരം ആരെയും ചിരിപ്പിക്കും
>>>>>>Existing species are maintaining their stability within their genetic boundary.Decay and extinction are a system of nature<<<<<<.
അതെ നശിച്ചു പോകുന്നതും അപ്രത്യക്ഷമാകുന്നതുമൊക്കെ പ്രകൃതി നിയമമാണെന്ന്. ഹുസൈന്‍ വിശ്വസിക്കുന്ന അള്ളായുടെ തീട്ടൂരമല്ല എന്നാണതിന്റെ വാക്കര്‍ത്ഥം. ഈ വിശദീകരണത്തിനായി ഹുസൈന്‍ ആശ്രയിക്കുന്നത് Genetics എന്ന അധുനിക ശാസ്ത്ര ശാഖയാണ്. ആധുനിക ശാസ്ത്രത്തെ ഒരു നീണ്ട കമ്പുകൊണ്ടു പോലും തൊടില്ല എന്നു ശപഥം ചെയ്ത ഒരു മുസ്ലിമായ ഹുസൈന്റെ ലജ്ജാകരമായ പതനം ശ്രദ്ധിക്കൂ.
ഹുസ്സൈന്‍ പറയുന്നത് ഇതാണ്. ഡാര്‍വിന്‍ മുന്നോട്ടു വച്ച Darwinism മുഴുവനായി Testable ആണെന്നു കാള്‍ പോപ്പര്‍ പറഞ്ഞിട്ടില്ല. അതിന്റെ അര്‍ത്ഥം കുറച്ചു ഭാഗം Testable ആണെന്നാണ്. ഡാര്‍വിന്റെ Theory യുടെ ഏത് ഭാഗമാണു Testable എന്നും, ഏത് ഭാഗമാണ്, അല്ലാത്തതെന്നും ഞാന്‍ ചോദിച്ചിട്ട്, ഹുസൈന്‍ ഒരു മറുപടിയും ഇതു വരെ പറഞ്ഞിട്ടില്ല.
ഹുസൈന്‍ തുടരുന്നു
>>>>>You claim that Karl Popper changed his mind .Of course he changed but only slightly and he never said the whole theory of Darwin is a testable scientific theory.
“In its most daring and sweeping form, the theory of natural selection would assert that all organisms, and especially all those highly complex organs whose existence might be interpreted as evidence of design and, in addition, all forms of animal behavior, have evolved as the result of natural selection; that is, as the result of chance-like inheritable variations, of which the useless ones are weeded out, so that only the useful ones remain. If formulated in this sweeping way, the theory is not only refutable, but actually refuted.”
Do you agree that Karl Popper clearly stated that Darwinism is refutable and actually refuted?
Note that in the three books, I have refuted Darwinism!<<<<<
ഇപ്പോള്‍ കാര്യം പിടികിട്ടിയില്ലേ? കാള്‍ പോപ്പര്‍ പറഞ്ഞപോലെ ഞാനും ഡാര്‍വിനിസം Refute ചെയ്തിരിക്കുന്നു. കേരളത്തില്‍ മറ്റാരും ഈ മഹത്തായ നേട്ടം കൈവരിച്ചിട്ടില്ല എന്നു കൂടി പറഞ്ഞിരുന്നെങ്കില്‍ എല്ലാം പൂര്‍ത്തിയാകുമായിരുന്നു.
Refuted എന്ന ഒരു വാക്ക് കാള്‍ പോപ്പര്‍ ഉപയോഗിച്ചതാണിപ്പോള്‍ ഹുസൈന്റെ പിടി വള്ളി. അതുപയോഗിച്ച് ഡാര്‍വിനിസം Refute ചെയ്തവരുടെ തലത്തിലേക്ക് സ്വയം അങ്ങുയര്‍ത്തുന്നു. പക്ഷെ എന്താണു കാള്‍ പോപ്പര്‍ പറഞ്ഞതെന്നു മനസിലാക്കാനുള്ള വിവേകം ഹുസൈനില്ല. ചില ജീവികളില്‍ കാണുന്ന ചില പ്രത്യേക പെരുമാറ്റങ്ങളും, അതി സങ്കീര്‍ണ്ണമായ ചില അവയവങ്ങളുടെ പ്രവര്‍ത്തനവും വിശദീകരിക്കാന്‍ Natural Selection അപര്യാപ്തമാണെന്നാണ് കാള്‍ പോപ്പര്‍ പറഞ്ഞത്. അവ Natural Selection വഴി പരിണമിച്ചുണ്ടായതാണെന്നു പറഞ്ഞാല്‍ Refuted ആണെന്ന് കരുതണം എന്നാണു കാള്‍ പോപ്പര്‍ എഴുതിയിരിക്കുന്നത്.
എല്ല ജീവികളിലെയും എല്ലാ കാര്യങ്ങളും വിശദീകരിക്കാന്‍ അപര്യാപ്തമാണെന്നു കാള്‍ പോപ്പര്‍ പറഞ്ഞതിനെ അടിസ്ഥാനമാക്കി ഹുസൈന്‍ ചോദിക്കുന്ന ചോദ്യം കേട്ടോളൂ.
>>>>Do you agree that Karl Popper clearly stated that Darwinism is refutable and actually refuted?<<<<
എന്നിട്ട് നടത്തുന്ന അവകാശവാദം കൂടി കേള്‍ക്കൂ.
>>>>Note that in the three books, I have refuted Darwinism!<<<<<
ഇത് വായിക്കുന്ന ആര്‍ക്കും മനസിലാകുക, Darwinism ഉം Natural Selection ഉം ഒരേ അര്‍ത്ഥത്തിലാണ് ഹുസൈനുപയോഗിച്ചിരിക്കുന്നതെന്നാണ്. ഇനി ഹുസൈന്‍ കുറച്ചു കഴിഞ്ഞ് പറഞ്ഞ ഒരഭിപ്രായം വായിക്കുമ്പോഴാണിതിലെ തമാശ പിടികിട്ടുക.
>>>>>Darwinism and natural selection are entirely different concepts.That is why Iam advising you to study Darwinism deeply.But you have no time to study as you have taken a duty to pumb cheap comments instantaniously in this blog.<<<<<
25 വര്‍ഷം പരിണാമം പഠിച്ച് മൂന്നു പുസ്തകം എഴുതിയ ഹുസൈനാണീ പരസ്പര വിരുദ്ധമായ അഭിപ്രായം പറയുന്നതെന്ന് ഓര്‍ക്കുക.Darwinism ഉം Natural Selection,ഉം ഒന്നാണെന്ന തരത്തില്‍ അഭിപ്രായം എഴുതുന്നു . കണ്ണടുച്ചു തുറക്കും മുമ്പ് അത് രണ്ടും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് മാറ്റിപ്പറയുന്നു. ഇവിടെ തകര്‍ന്നു വീഴുന്നു ഇദ്ദേഹത്തിന്റെ വിശ്വാസ്യത. ഈ ഹുസൈന്‍ എന്നെ ഉപദേശിക്കുന്നു, Darwinism അഗാധമായി പഠിക്കാന്‍. ഇദ്ദേഹത്തിന്റെ പുസ്തകത്തില്‍ നിന്നു തന്നെ പരിണാമം പഠിക്കണമോ എന്ന് വായനക്കാര്‍ തീരുമാനിക്കുക.
ഹുസൈന്റെ അവകാശവാദം അദ്ദേഹത്തിന്റെ പുസ്തകം വായിച്ച പണ്ഡിതരൊന്നും അതില്‍ ഒരു തെറ്റും കണ്ടെത്തിയില്ല എന്നാണ്. ഏതൊക്കെ പണ്ഡിതരാണാ പുസ്തകങ്ങളെ പാടിപ്പുകഴ്ത്തിയതെന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതാണ്.
>>>>>>First you read my books and make a critical comment refuting my argument not like cheap superficial comments you are pumbing in this blog.There after I shall provide you the name of my scholar reviewers.<<<<<
അദ്ദേഹത്തിന്റെ പുസ്തകം വായിച്ച് അതേക്കുറിച്ച് ഒരാസ്വാദനം എഴുതിയാല്‍ പണ്ഡിതരാരൊക്കെയെന്നു വെളിപ്പെടുത്താമെന്ന്. ബ്ളോഗിലെഴുതിയ മണ്ടത്തരങ്ങള്‍ വായിക്കുമ്പോള്‍ തന്നെ ആ പുസ്തകങ്ങളിലെന്തൊക്കെയുണ്ടെന്ന് സുബോധമുള്ളവര്‍ക്ക് ഊഹിക്കാനാകും.
പരിണാമ ശാസ്ത്രത്തിലെ അടിസ്ഥാന പദങ്ങളേക്കുറിച്ചുപോലും പരസ്പര വിരുദ്ധമായ അഭിപ്രായം എഴുതുന്ന ഹുസൈന്റെ യോഗ്യത അദ്ദേഹം വെളിപ്പെടുത്തുന്നു..
>>>>>I am an amateur investigator and an expert in many fields.Why you are unable to point out a single error from my so many arguments?<<<<<
പരിണാമത്തേക്കുറിച്ച്, അനുകൂലിച്ചും പ്രതികൂലിച്ചും, വിദഗ്ദ്ധര്‍ എഴുതിയ അനേകം രചനകള്‍ ലഭ്യമാകുന്ന അവസ്ഥയില്‍, വികലമായ ധാരണകളുള്ള ഒരു amateur ല്‍ നിന്നും ഇതൊക്കെ പഠിക്കുന്നത് ആശാസ്യമാണോ? ആ ഗതികേടേതായാലും എനിക്കില്ല. കുര്‍ആന്‍ വായിച്ചിട്ടു പോലും മനസിലാകാത്ത കുറച്ച് ഇസ്ലാമിസ്റ്റുകള്‍ അതൊക്കെ പഠിക്കുന്നത് സ്വാഭാവികമാണ്.
പരിണാമം എന്താണെന്ന് നിര്‍വചിക്കാമോ എന്ന് ജാക് പല പ്രാവശ്യം ചോദിച്ചപ്പോള്‍ ഹുസൈന്‍ കൊടുത്ത മറുപടി ജീവിതത്തില്‍ ഇന്നു വരെ ചിരിക്കാത്തവരെയും ചിരിപ്പിക്കും.
>>>>>It is evolutionists who are responsible to provide a definition for evolution. Is it atheists who are responsible to provide a definition for God?<<<<<<
പരിണാമം നിര്‍വചിക്കാന്‍ മടിയുള്ള വ്യക്തി പരിണാമത്തേക്കുറിച്ച് പഠിച്ചു എന്നാവകാശപ്പെടുന്നു. അതും 25 വര്‍ഷം!!!
തന്റെ ബ്ളോഗില്‍ എന്നേപ്പോലുള്ളവര്‍ അഭിപ്രായമെഴുതന്നത് തടഞ്ഞ ശേഷവും എന്നെ അഭിസംബോധന ചെയ്ത് ചിലതൊക്കെ ഹുസൈന്‍ എഴുതിയിട്ടുണ്ട്. അവയേക്കുറിച്ചു കൂടി അല്‍പ്പം. .
>>>>>>>Note that Mr.Appoottan is not raising any comments that you are perpetually raising.His objections are entirely different and genuine and not a single one coincides with yours! Hence it is proved by your own words that he is genuine and you are not.<<<<
I did not say that Appoottan is raising the same issue as me. He is raising the issues which he thinks relevant. But he has raised an issue perpetually Hussein never bothered to heed to. It is this.
>>>>>>സൂര്യനുചുറ്റും ഭൂമി കറങ്ങുന്നു എന്നത് സാമാന്യയുക്തിയാണോ, ആണെങ്കില് എന്തുകൊണ്ട്?<<<<<
This was sarcastically commented by one of Hussein's cheer girls.
>>>>>സൂര്യനു ചുറ്റും ഭൂമി കറങ്ങുകയാണ് എന്നത് ശാസ്ത്ര (സാമാന്യ) യുക്തിയാണോ എന്ന ചോദ്യവുമാമായി അപ്പൂട്ടന് ഈ ബ്ലോഗില് എല്ലാവരുടെയും പിറകെ നടക്കുന്നു<<<<<<<
The essence of that questing was, what is the reality, is it earth revolving around sun or sun revolving around earth? To common perception and common sense sun is revolving around earth. Just ask an ordinary person who is not aware of any scientific development about this issue. He will definitely say that sun is revolving around earth. If one tries to correct him he will not agree. It is because daily he is seeing the sun rising in the east and setting in the west. That is the perceptive reality which is in front of hm. But the truth is, earth is revolving around sun. But nobody perceives that truth. The same perceptive reality was seen by generations who were not doubting. But inquisitive minds tried to find out the real truth behind this perception. An now we know the truth.
The always correct Quran, also do not mention about the movement of earth. When this question was asked to Islamists many times, the answer was stupid. Just because this is not mentioned, how can one say this was not in the mind of Mohammed?
What I stated was, Appoottan is not convinced about at least one point Hussein had raised in his posts and comments. That is amply evident from the way he questions Hussein's r stands. If he raises one issue and the concerned party is not interested in commenting, he quietly retreat. That is his nature. He will not stick to the point and bother others consistently. But others are not like that. That is just a difference in human behavior.
I like to repeat Apoottan’s opinion. In Hussein's posts he is not talking about science, but his views from a religious angle mingled with a few quotes from eminent personalities.
>>>>>>There is no difference in meaning "Darwinism is not a scientific theory, but a metaphysical research program." and "Darwinism is not a testable scientific theory, but a metaphysical research program." Because Popper defined a scientific theory as testable.It is because of your cognition deficiency, you are repeating this again and again.<<<<<
ഇതേക്കുറിച്ച് ഞാനൊരഭിപ്രായവും എഴുതുന്നില്ല. വായിക്കുന്നവര്‍ തീരുമാനിക്കട്ടേ.
പോപ്പര്‍ Scientific Theory യെ Testable ആയി നിര്‍വചിച്ചു എന്നൊക്കെ പറയുന്നവര്‍ക്ക് പോപ്പര്‍ ആരായിരുന്നു എന്നു പോലും അറിയില്ല എന്നു മാത്രം പറയട്ടെ.
>>>>>>Popper never stated that Darwinism is a testable scientific theory in his life time. You did not present evidence contradicting my assertion. All you have written in this case is pure waste..<<<<<
If that is Hussein’s assertion, Popper never stated that, Darwinism if refuted or refutable. These are his words copied by Hussein, in this regard.
“In its most daring and sweeping form, the theory of natural selection would assert that all organisms, and especially all those highly complex organs whose existence might be interpreted as evidence of design and, in addition, all forms of animal behavior, have evolved as the result of natural selection; that is, as the result of chance-like inheritable variations, of which the useless ones are weeded out, so that only the useful ones remain. If formulated in this sweeping way, the theory is not only refutable, but actually refuted.”
Popper talked about refutability of Natural Selection as per these words. And actually Hussein asserted that he had refuted Darwinism. It seems Hussein is totally lost in time and space. This is what he claimed.
Note that in the three books, I have refuted Darwinism!
Popper initially stated that Darwinism is not a testable scientific theory. Later he retracted from this statement. These are his words.
I still believe that natural selection works in this way as a research program. Nevertheless, I have changed my mind about the testability and the logical status of the theory of natural selection; and I am glad to have an opportunity to make a recantation. My recantation may, I hope, contribute a little to the understanding of the status of natural selection.
Let me borrow Hussein’s favorite cognitive capacity and say, let the readers, who read this with cognitive capacity, decide.
കാള്‍ പോപ്പര്‍ കേംബ്രിഡ്ജിലെ പ്രസിദ്ധമായ Darwin കോളെജില്‍ 1977 നവംബര്‍ എട്ടാം തീയതി നടത്തിയ പ്രഭാഷണത്തില്‍ നിന്നൊരു ഭാഗം.
"When I received the invitation, I was worried whether or not I should accept it. I am not a scientist; nor am I a historian. There are Darwin scholars devoted to studying his life and his times; but I have done nothing of the kind. For these reasons, I suppose I ought to have declined the invitation. Yet it was an extremely kind and pressing invitation; and those who invited me were obviously well aware of the fact that I was neither a biologist nor a Darwin scholar, but simply an amateur".
പോപ്പറിനെ അനുകരിച്ച് ഹുസൈന്‍ പറയുന്നു താനും ഒരു amateur ആണെന്ന്. പക്ഷെ അതിന്റെ കൂടെ expert in many fields എന്നു കൂടി അവകാശപ്പെടുന്നു.
കുലീനത്വം വിനയവും കൊണ്ട് ശിരസു നമിക്കുന്ന കാള്‍ പോപ്പര്‍ എന്ന തത്വ ചിന്തകന്‍ എവിടെ, അഹങ്കാരവും ധാര്‍ഷ്ട്യവും കൊണ്ട് കണ്ണുകാണാന്‍ വയ്യാതായ ഹുസ്സൈന്‍ എന്ന മുറി വിദഗ്ദ്ധന്‍ എവിടെ?
ഹുസൈന്റെ പുസ്തകത്തില്‍ നിന്നൊരു ഭാഗം യുക്തി എന്ന ബ്ളോഗര്‍ പ്രസിദ്ധപ്പെടുത്തിയതിങ്ങനെ.
“ഇരുപത് ലക്ഷത്തിലേറെ ജീവജാതികള്‍ ഉള്ളതില്‍ മനുഷ്യനൊഴിച്ച് മറ്റേതങ്കിലും ഒരു മൃഗം സര്‍വ്വകലാശാല സ്ഥാപിച്ചിട്ടുണ്ടോ,പി.എച്ച്.ഡി എടുത്തിട്ടുണ്ടോ,അധ്യാപകനായിട്ടുണ്ടോ,വൈസ് ചാന്‍സലര്‍ ആയിട്ടുണ്ടോ".
(പരിണാമ സിദ്ധാന്തം പുതിയ പ്രതിസന്ധികള്‍-എന്‍ എം ഹുസ്സൈന്‍)
ഇതിന്റെ ഉത്തരം മൊഹമ്മദ് തന്നെ നല്‍കിയതായി ഹദീസുകളില്‍ ഉണ്ട്. ജാഹിലിയക്കാലത്തെ കുരങ്ങന്‍മാര്‍ വ്യഭിചാരികളായ കുരങ്ങന്‍മാരെ തിരിച്ചറിഞ്ഞിരുന്നു എന്നും അവര്‍ മനുഷ്യരേപ്പോലെ കല്ലെറിഞ്ഞിരുന്നു എന്നും എല്ലാം അറിയുന്ന വ്യക്തി പറഞ്ഞിട്ടുണ്ട്. വ്യഭിചാരികളെ തിരിച്ചറിഞ്ഞ് കല്ലെറിയാനുള്ള വിവേകമുള്ള ജന്തുക്കള്‍ക്ക് അധ്യാപകനാകാന്‍ എന്താണു പ്രയാസം?
മാത്രവുമല്ല ചില മനുഷ്യരെ ശപിച്ച് എലികളും കുരങ്ങന്‍മാരുമാക്കിയിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. ഇതിന്റെ അര്‍ത്ഥം പരിണാമം എതിര്‍ ദിശയിലേക്കും നടന്നിരുന്നു എന്നല്ലേ.