Saturday, 19 December 2009

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശരിയ!!!!!!

ഇരുണ്ട യുഗങ്ങളിലെ പ്രാകൃതവും ക്രൂരവുമായ ഒരു ശിക്ഷാവിധി അടുത്തനാളില്‍ സോമാലിയയില്‍ നടപ്പാക്കപ്പെട്ടു. ഇസ്ലാമിക് ശരിയയുടെ അടിസ്ഥാനത്തില്‍ 48 വയസുള്ള മൊഹമ്മദ് അബൂബേക്കര്‍ ഇബ്രാഹിം എന്നായാളെ കല്ലെറിഞ്ഞു കൊന്നു. അയാള്‍ ചെയ്ത കുറ്റം വ്യഭിചാരം.





സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിനു തെക്കു പടിഞ്ഞാറുള്ള അഫ്ഗോയെ എന്ന സ്ഥലത്താണീ ഹീന കര്‍മ്മം നടപ്പാക്കിയത്. ഗാമവാസികളെല്ലാം നോക്കി നില്‍ക്കേ നെഞ്ചോളം ആഴത്തിലുള്ള കുഴിയില്‍ ഇട്ടു മൂടിയാണി കൃത്യം നിര്‍വഹിക്കപ്പെട്ടത്.





വ്യഭിചാര കര്‍മത്തില്‍ പങ്കാളിയായ സ്ത്രീക്ക് 100 ഹദ്ദടി നല്‍കാനും ഇസ്ലാമിക കോടതി വിധിച്ചു. ആ സ്ത്രീ വിവാഹിത അല്ലാത്തതുകൊണ്ടാണ്‌ 100 ഹദ്ദടിയില്‍ അവസാനിപ്പിച്ചത്. വിവാഹിത ആയിരുന്നെങ്കില്‍ മൊഹമ്മദിനോടൊപ്പം കല്ലെറിഞ്ഞ് കൊല്ലപ്പെടാനുള്ള ഭാഗ്യം അവര്‍ക്കും കിട്ടിയേനെ.



ഇതില്‍ അഭിപ്രായവ്യത്യാസമുള്ളവരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ വെടി വച്ചും കൊല്ലപ്പെട്ടു.
 
 

 

104 comments:

kaalidaasan said...

ഇരുണ്ട യുഗങ്ങളിലെ പ്രാകൃതവും ക്രൂരവുമായ ഒരു ശിക്ഷാവിധി അടുത്തനാളില്‍ സോമാലിയയില്‍ നടപ്പാക്കപ്പെട്ടു. ഇസ്ലാമിക് ശരിയയുടെ അടിസ്ഥാനത്തില്‍ 48 വയസുള്ള മൊഹമ്മദ് അബൂബേക്കര്‍ ഇബ്രാഹിം എന്നായാളെ കല്ലെറിഞ്ഞു കൊന്നു. അയാള്‍ ചെയ്ത കുറ്റം വ്യഭിചാരം.

Baiju Elikkattoor said...

somaliayil ithu sthiram aanennu thonnunnoo. mattu randu varthakal koodi shradhikkuka:

(1) (http://news.bbc.co.uk/2/hi/africa/8366197.stm)

(2) (http://news.bbc.co.uk/2/hi/africa/8347216.stm)

kaalidaasan said...

ബൈജു,

സൊമാലിയയില്‍ മാത്രമല്ല. എല്ലാ ഇസ്ലാമിക രാജ്യങ്ങളിലുമിതാണു സ്ഥിതി. 2001 നു മുമ്പുള്ള അഫ്ഘാനിസ്ഥനിലും ഇപ്പോഴത്തെ സൌദി അറേബ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലും ഇ പ്രാകൃത ശിക്ഷവിധികളുണ്ട്. പക്ഷെ അത് പുറം ലോകം അറിയാറില്ല. ഇതിനു മുമ്പ് സൊമാലിയയില്‍ നടപ്പാക്കിയ കല്ലെറിഞ്ഞു കൊല്ലലിന്റെ ചിത്രങ്ങള്‍ പുറം ലോകം കണ്ടിട്ടില്ലെനു തോന്നുന്നു. ഇതാദ്യമാണെനു തോന്നുനു ചിത്രങ്ങളെടുത്ത് വിതരണം ചെയ്യപ്പെട്ടത്.

Anonymous said...

എടോ കാളിദാസാ നീ എന്താടോ ഇതിലൂടെ വ്യകതമക്കാന്‍ ശ്രമിക്കുന്നത്.

എടോ മോനേ നീ സൗദി, യൂഏയി കണ്ടിട്ടില്ല എന്നു മാത്രമല്ല മുമ്പു കൈപ്പള്ളി വേറൊരു പോസ്റ്റില്‍ പറഞ്ഞതു കൂടി സത്യമാണെന്ന് അടിവരയിട്ടല്ലോ.

നന്ദന said...

oh my god

kaalidaasan said...

എടോ മോനേ നീ സൗദി, യൂഏയി കണ്ടിട്ടില്ല എന്നു മാത്രമല്ല മുമ്പു കൈപ്പള്ളി വേറൊരു പോസ്റ്റില്‍ പറഞ്ഞതു കൂടി സത്യമാണെന്ന് അടിവരയിട്ടല്ലോ.

സൌദിയിലും യു എ ഇയിലും ശരിയ നിയമമാണോ അതോ ഇന്‍ഡ്യന്‍ പീനല്‍ കോഡാണോ പ്രാബല്യത്തില്‍ എന്നു കൂടി പറയൂ.

കൈപ്പള്ളി കരുതുന്നത് അദ്ദേഹത്തോളം ലോക പരിചയവും ബുദ്ധി ശക്തിയുമുള്ള മറ്റാരും ലോകത്തില്ല എന്നാണ്. അങ്ങനെ കരുതാന്‍ അദ്ദേഹത്തിനവകാശവുമുണ്ട്. സത്യ വേദ പുസ്തകവും മലയാളം നിഘണ്ടുവും വെബ് സൈറ്റില്‍ പകര്‍ത്തി വക്കുന്നതും മാദ്ധ്യമങ്ങളില്‍ വരുന്ന വര്‍ത്തകള്‍ ബ്ളോഗുകളില്‍ പകര്‍ത്തുന്നതും മഹാകാര്യമാണെന്ന് ആദ്ദേഹത്തിനും താങ്കള്‍ക്കും വിശ്വസിക്കാം. അതിന്‌ ഓശാന പാടാന്‍ താങ്കള്‍ക്കും അവകാശമുണ്ട്. ആ കാപട്യത്തിന്‌ പിന്നണി പടിക്കോളൂ ആവോളം.

മെക്കയില്‍ കാലികളെ അറുക്കുന്നത് അനീതിയാണെന്നു ചില ബ്ളോഗുകളില്‍ പറയാനുള്ള തന്റേടമേ അദേഹത്തിനുള്ളു. യു എ ഇ യിലെ ഏതെങ്കിലും പൊതു വേദിയില്‍ അത് പറയാനുള്ള ധൈര്യമൊന്നും കൈപ്പള്ളിക്കില്ല.

വെറുതെ എന്തെങ്കിലും പറയാതെ ശരിയ നിയമ പ്രകാരം നടപ്പക്കപ്പെട്ട ഈ ശിക്ഷാവിധിയേക്കുറിച്ച് താങ്കള്‍ക്കുള്ള അഭിപ്രായം പറയൂ. പ്രാകൃത ഇസ്ലാം യുഗത്തില്‍ നടന്നിരുന്ന ഈ ക്രൂരമായ ശിക്ഷ ഇപ്പോള്‍ ചുരുക്കം ഇസ്ലാമിക രാജ്യങ്ങളിലേ ഉള്ളു. സോമാലിയ അതു പോലെ ഉള്ള ഒന്നാണ്.

ഈ നൂറ്റണ്ടിലും കിരാതമായ ഇത്തരം ശിക്ഷാവിധികള്‍ ഇസ്ലാമില്‍ മാത്രമേ ഉള്ളു എന്നതാണിവിടെ പറഞ്ഞിട്ടുള്ളത്.

Anonymous said...

പൂര്‍ണ്ണമായും തെറ്റായ ഒരു കാര്യം തെളിവുകളുടെ അഭാവത്തില്‍ നിങ്ങള്‍ സൗദി, യൂഏയീ രാജ്യങ്ങളില്‍ കല്ലെറിഞ്ഞു കൊല്ലല്‍ പോലുള്ള ശിക്ഷാവിധികള്‍ ഉണ്ട് എന്ന് പറഞ്ഞതു കൊണ്ടാണ്‌ രോഷമായി പ്രതികരിച്ചത്. ഇത്തരം ആരോപണങ്ങള്‍ സൗദി, മുസ്ലിം എന്നു കേട്ടാല്‍ തന്നെ തുള്ളുന്നവര്‍ക്ക് തെറ്റിദ്ദരിക്കാനേ ഇടവരുത്തുകയുള്ളൂ.

kaalidaasan said...

പൂര്‍ണ്ണമായും തെറ്റായ ഒരു കാര്യം തെളിവുകളുടെ അഭാവത്തില്‍ നിങ്ങള്‍ സൗദി, യൂഏയീ രാജ്യങ്ങളില്‍ കല്ലെറിഞ്ഞു കൊല്ലല്‍ പോലുള്ള ശിക്ഷാവിധികള്‍ ഉണ്ട് എന്ന് പറഞ്ഞതു കൊണ്ടാണ്‌ രോഷമായി പ്രതികരിച്ചത്. ഇത്തരം ആരോപണങ്ങള്‍ സൗദി, മുസ്ലിം എന്നു കേട്ടാല്‍ തന്നെ തുള്ളുന്നവര്‍ക്ക് തെറ്റിദ്ദരിക്കാനേ ഇടവരുത്തുകയുള്ളൂ.


തെറ്റായ ഒരു കാര്യവും ഞാന്‍ ഇവിടെ പറഞ്ഞിട്ടില്ല. കല്ലെറിഞ്ഞു കൊല്ലുക എന്നത് മൊഹമ്മദ് നബി നടപ്പിലാക്കിയ ശരിയത് നിയമത്തിലുള്ളതാണ്. സൌദി അറേബ്യയിലും യു എ ഇയിലും ശരിയത് നിയമം തന്നെയാണു പ്രബല്യത്തിലുള്ളത്.

സൌദി എന്ന് കേട്ടപ്പോള്‍ തുള്ളിയത് ഞാനല്ല. താങ്കളാണ്. സൌദി താങ്കളുടെ മാതൃരാജ്യമാണോ?

kaalidaasan said...

oh my god

നന്ദന,

നന്ദന പഠിച്ച ഇസ്ലാം ഇന്‍ഡ്യയില്‍ ജീവിക്കുന്ന മതേതര മുസ്ലിങ്ങളില്‍ നിന്നാണ്. പക്ഷെ യധാര്‍ത്ഥ ഇസ്ലാം അതല്ല. അതൊക്കെ കാണണമെങ്കില്‍ സൌദി അറേബ്യയില്യം, സുഡാനിലും,അഫ്ഘാനിസ്ഥാനിലും, യുഎ ഇയിലും മറ്റും പോകണം.

അടുത്തനാളില്‍ ഇന്‍ഡോനേഷ്യയിലും കല്ലെറിഞ്ഞു കൊല്ലാനുള്ള നിയമം പാസ്സാക്കിയിട്ടുണ്ട്.

New sharia law in Indonesia: Adulterers to be stoned to death

The law replaces elements of Indonesia's criminal code with sharia, or Islamic law, for Muslims. It allows the death penalty for married people and 100 lashes for unmarried people found guilty
in cases of adultery.

While Ma'ruf Amin, the head of the Indonesian Council of Ulema, Indonesia's top Islamic body, welcomed the new hardline law.

"The Council supports sharia law in areas where it is allowed, like Aceh, which has special autonomy. It's not a matter of good or bad.

"For Muslims, sharia law is the best and can be implemented anytime, anywhere. As long as there is agreement from everyone, there's no problem," Amin said.

kaalidaasan said...

കല്ലെറിഞ്ഞു കൊല്ലുന്നത് ഖുറാനിന്റെയും പ്രവാചക ചര്യയുടെയും വെളിച്ചത്തില്‍ ശരി തന്നെയാണെന്നാണ്‌ ഇസ്ലാം പണ്ധിതരുടെയും അഭിപ്രായങ്ങള്‍.

Coming to the issue of stoning to death

There is no verse stipulating that punishment is not correct. It is to be made crystal clear that the punishment is explicitly sanctioned by both the Qur’an and the Prophetic Tradition.

Being the Seal Prophet, it was his mission to perfect the Divine Message of the Supreme Creator!

The second point that should be borne in mind on this issue is that, as previously refuted, the statement that the Qur’an is silent on this punishment is not genuine. Actually, according to renowned Muslim jurists, there was a verse (Ayah) in the Qur’an that talked about this matter. Though the verse was abrogated, but the abrogation here is in wording; the ruling is still kept in force.


The abrogated verse stated that “A married man and woman, if they commit adultery, stone them to death.”


This verse states clearly that the prescribed punishment for adultery, which means an illegitimate sexual intercourse between a married man and a woman married to another man is stoning to death.

In the Kuwaiti Encyclopedia of Islamic Jurisprudence, we read the following:

Ibn Qudamah wrote: “Muslim jurists are unanimous on the fact stoning to death is a specified punishment for married adulterer and adulteress. The punishment is recorded in number of traditions and the practice of the Prophet (peace and blessings be upon him) stands as an authentic source supporting it.

Al-Bahuty said: “The authentic practice of the Prophet (peace and blessings be upon him) supports stoning to death as a punishment specified for adultery. In addition, the verse commanding this punishment was revealed in the Qur’an. Later, it was verbally abrogated but its ruling is still binding.

`Umar ibn Al-Khattab (may Allah be pleased with him) said: “Almighty Allah sent Muhammad (peace and blessings be upon him) with the truth and revealed unto Him the Qur’an. Among the revelation (brought by him) was the verse stipulating that married adulterer and adulteress should be stoned to death. We read, comprehended and understood it.

In another narration, `Umar added: “By the One in Whose hands is my soul, had it not been that people would say: ‘`Umar added to the Book of Allah, I would have reinserted it. It (the verse) read: “A married man and woman, if they commit adultery, stone them to death. This is a punishment from Allah. Allah is Almighty and Wise.”


Finally, we would like to note that there are many incidents in the Sunnah and the life of the Prophet (peace and blessings be upon him) in which the Prophet stoned the married adulterer and adulteress to death. This happened in the case of Ma`iz and the Ghamidi woman. All this makes it clear that the punishment is proven and authentic and is not debatable.

Anonymous said...

ഇതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത് നീ സൗദി, യൂഏയി കണ്ടിട്ടില്ലാന്ന്. ഇനി മുതല്‍ ജബ്ബാറ് മാഷിന് പഠിക്കുന്നത് ഗുണം കിട്ടും.

kaalidaasan said...

ഇതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത് നീ സൗദി, യൂഏയി കണ്ടിട്ടില്ലാന്ന്. ഇനി മുതല്‍ ജബ്ബാറ് മാഷിന് പഠിക്കുന്നത് ഗുണം കിട്ടും.

മുസ്ലിമാണെന്നു പറഞ്ഞു നടന്നിട്ടു കാര്യമില്ല. അദ്യം ഖുറാനും ശരിയത്തും ഹദീസും ഇസ്ലാമിനേക്കുറിച്ച് പഠിച്ചിട്ടുള്ള ഇസ്ലാമിക പണ്ധിതന്‍മാര്‍ പറയുന്നതും മനസിലാക്കാന്‍ ശ്രമിക്ക്.എന്നിട്ട് മുസ്ലിം രാജ്യങ്ങളില്‍ നടക്കുന്ന കാര്യങ്ങളില്‍ ചിലതൊക്കെ അറിയാനും ശ്രമിക്കുക. അപ്പോള്‍ ഇപ്പോഴുള്ള സ്ഥലജല വിഭ്രാന്തി മാറിക്കിട്ടും. എന്നിട്ട് ശരിയത്ത് നിയമം നിലവിലുള്ള രാജ്യങ്ങളിലെ നിയമ വ്യവസ്ഥയും പഠിക്കുക.

ജബ്ബാര്‍ മാഷ് ഖുറാന്‍ പഠിച്ചിട്ടെഴുതുന്നതു കൂടി വായിച്ചാല്‍ പല വിവരക്കേടുകളും മാറിക്കിട്ടും.ജബ്ബാര്‍ മാഷൊക്കെ ഖുറാനെ ആഴ്ത്തില്‍ പഠിച്ചിട്ടാണെഴുതുന്നത്. മുല്ലമാരും മുക്രിമാരും കുറച്ച് താടി വച്ച സത്വങ്ങളും പറയുന്നത് കേട്ടല്ല.

അപ്പൂട്ടൻ said...

കാളിദാസൻ,
സ്ത്രീകളെ കല്ലെറിഞ്ഞുകൊല്ലുന്നത്‌ ഇതിലും ക്രൂരമാണെന്നാണ്‌ ഞാൻ കേട്ടിട്ടുള്ളത്‌. പുരുഷനെ അര വരെ കുഴിയിൽ മൂടുമ്പോൾ സ്ത്രീയാണെങ്കിൽ കഴുത്തുവരെ മൂടുകയാണത്രെ. ശരിയാണോ എന്നറിയില്ല, പണ്ടൊരു പോർട്ടലിൽ വായിച്ച അറിവാണ്‌. അതു ശരിയാണെങ്കിൽ ഈയവസ്ഥയിൽ പാവത്തിന്‌ കരയാനായി വായ തുറക്കാൻ പോലും കഴിയില്ല. അര വരെ മൂടിയാലും പ്രത്യേകിച്ച്‌ പ്രയോജനമൊന്നുമില്ല, പക്ഷെ കഴുത്തുവരെ മൂടിയ അവസ്ഥയേക്കാൾ ഇത്തിരി (മാത്രം) ഭേദമായിരിക്കും.
ഇത്‌ കിരാതമല്ലെന്ന് ആർക്കു പറയാനാവും? ദൈവമേ, ഇതും നിന്റെ പേരിൽ തന്നെ.

kaalidaasan said...

അപ്പൂട്ടന്‍,


സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുന്നതിന്റെ ഒരു വീഡിയോ ഇവിടെ കാണാം.പക്ഷെ അതില്‍ സ്ത്രീയെ കുഴിയില്‍ കഴുത്തു വരെ മൂടിയല്ല കൊല്ലുന്നത്.

Baiju Elikkattoor said...

kaalidaasan,

ithaa ivide nokku, mattoru vichithramaya kuttavum shikshayum!

(http://gulfnews.com/news/gulf/saudi-arabia/saudi-order-to-lash-elderly-woman-yet-to-be-carried-out-1.556350)

ക്യാപ്റ്റന്‍ കരിസ്മ said...
This comment has been removed by a blog administrator.
ക്യാപ്റ്റന്‍ കരിസ്മ said...
This comment has been removed by a blog administrator.
Baiju Elikkattoor said...

"വ്യഭിചാരത്തിനു പിടിയിലായ രാജ്മോഹന്‍ ഉണ്ണിത്താനെയും ജയലക്ഷ്മിയെയും ......"

enthanu udeshikkukkanthu karisme? randu pereyum kalleriyanam ennano? atho sathacharam nilanilakkan vere valla vazhiyumundo?

കാളിവിജയന്‍.. said...
This comment has been removed by a blog administrator.
നന്ദന said...

അതീവ പരസ്യമായി മൃഗമായി ജീവിക്കാനുദ്ധേശിക്കുന്നവനെ മാത്രമേ ഇസ്ളാം പിടികൂടുന്നുള്ളു... അങ്ങനെയുള്ള മൃഗങ്ങള്‍ക്ക്‌ ഈ ശിക്ഷ അധികമല്ല...!!!???

ക്യാപ്റ്റന്‍ കരിസ്മ said...
This comment has been removed by a blog administrator.
ക്യാപ്റ്റന്‍ കരിസ്മ said...

അതിനര്‍ത്ഥം അതീവ പരസ്യമായി മൃഗമായി ജീവിക്കാനുദ്ധേശിക്കുന്നവനെ മാത്രമേ ഇസ്ളാം പിടികൂടുന്നുള്ളു... അങ്ങനെയുള്ള മൃഗങ്ങള്‍ക്ക്‌ ഈ ശിക്ഷ അധികമല്ല..

കഷ്ടം

അപ്പൂട്ടൻ said...

കാളിവിജയൻ (കണ്ടെത്തിയ പേര്‌ കൊള്ളാം)

അതീവ പരസ്യമായ ലൈംഗികത എന്നതുകൊണ്ട്‌ എന്താണുദ്ദേശ്യം? നടുറോട്ടിൽ കാമകേളികളിൽ ഏർപ്പെടുന്നതോ? അതിനെ തടയാൻ ഏതുരാജ്യത്തും നിയമമുണ്ട്‌.

ഇനി വീട്ടിനുള്ളിൽ വെച്ചുള്ള ലൈംഗികത പരസ്യമാകുന്നത്‌ എപ്പോഴാണ്‌? ഭാര്യാഭർത്താക്കന്മാർ അല്ലാത്ത ഒരു സ്ത്രീയും പുരുഷനും ഒന്നിച്ച്‌ ഒരു മുറിയിൽ താമസിച്ചാൽ പോലും സദാചാരവിരുദ്ധമായ ബന്ധത്തിന്‌ കേസാക്കാം. വീട്ടിലേക്ക്‌ നാലുപേർ ചേർന്ന് കടന്നുചെന്നാൽ ഒപ്പിക്കാവുന്നതേയുള്ളു ഇപ്പറഞ്ഞ നാലുസാക്ഷികൾ. അതെങ്ങിനെ പരസ്യമായ, മൃഗതുല്യമായ, ലൈംഗികതയാവും? ഇസ്ലാം നിയമമനുസരിച്ച്‌ ബന്ധുക്കളല്ലാത്ത ഒരു സ്ത്രീയേയും പുരുഷനേയും ഒന്നിച്ചുകണ്ടാൽ വരെ adultry ആയി പരിഗണിക്കാവുന്നതാണ്‌, അല്ലെ?
ഈ കേസുകളിലൊക്കെ ചാട്ടയടിയോ കല്ലേറിലൂടെയുള്ള മരണമോ ആണ്‌ ശിക്ഷ.

പ്രത്യക്ഷത്തിൽ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം സ്ഥലത്ത്‌ ഇഷ്ടപ്പെട്ട ഒരാളോടൊപ്പം കഴിയുന്ന വ്യക്തിയെ (അതും ലൈംഗികബന്ധം ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പില്ലെങ്കിൽപ്പോലും) കല്ലെറിഞ്ഞുകൊല്ലുക എന്നത്‌ ക്രൂരതയല്ലെന്ന്‌ പറയാൻ ഇത്തിരി തൊലിക്കട്ടിയൊന്നും പോരാ.

ഒരുകാര്യം കൂടി, പലരുടേയും സ്ഥിരം പല്ലവിയാണിത്‌...
ഇസ്ലാമിനെക്കുറിച്ചു പഠിക്കാൻ ജബ്ബാർ മാഷ്‌ തന്നെ വേണമെന്നൊന്നും ഇല്ല. ഇസ്ലാമിനെ പല വീക്ഷണകോണിൽ നിന്നും കാണുന്ന ധാരാളം പുസ്തകങ്ങളും ലേഖനങ്ങളും ഉണ്ട്‌. അതൊക്കെ വായിച്ചാലും സ്വന്തം ചിന്ത ഉപയോഗിച്ചുതന്നെയാണ്‌ ആളുകൾ വിലയിരുത്തുന്നത്‌. ഒരു സോഴ്സ്‌ മാത്രം ആധാരമാക്കുന്നത്‌ ആരാണെന്ന് മനസിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.
മനുഷ്യന്റെ ചിന്താശേഷിയേയെങ്കിലും അപമാനിക്കരുതേ, ദയവായി.

Baiju Elikkattoor said...

ക്യാപ്റ്റന്‍ കരിസ്മ,

ente comment ithayirunnoo.

""വ്യഭിചാരത്തിനു പിടിയിലായ രാജ്മോഹന്‍ ഉണ്ണിത്താനെയും ജയലക്ഷ്മിയെയും ......"

enthanu udeshikkukkanthu karisme? randu pereyum kalleriyanam ennano? atho sathacharam nilanilakkan vere valla vazhiyumundo?"

ithinulla marupadi 'ekaanthathayude nooru varshangalile' quotation nalkunnilla. ee novel njan vaayichittumilla. fictionil athu ezhuthiya aalude bhavana anusarichu engineyum ezhutham. athoke samoohathil vyaapakamayi nadappakkappedan ulla sadhyatha theere illa.

thaankal ithine nyayikarikkunnundo?
1. 75 vayasulla oru vrudhaye adutha bandhukkal allatha randu purushanmarodu oppam kandu (avar sexil erppettirikkuka aayirunnoo ennu vaarthayil parayunnilla) poyal avar 100 chaattar aadikku arha aano?

2. ee linkil ulla vaartha(http://news.bbc.co.uk/2/hi/south_asia/8425820.stm)

subin said...

lokathengum illaatha krooratha കാട്ടും. അത് krooratha alle ennu aarelum chodichaal chodikkunnavanu ഇസ്ലാമിനെ അര്രിയാത്തത് കൊണ്ടാണെന്ന് പറയും. എത്ര kamdaalum arinjaalum kannadachaal വേറെ ആരും കാണില്ല എന്നാണു അവരുടെ ധാരണ.. nammal enthu ചെയ്യാന്‍..

ക്യാപ്റ്റന്‍ കരിസ്മ said...
This comment has been removed by a blog administrator.
ക്യാപ്റ്റന്‍ കരിസ്മ said...
This comment has been removed by a blog administrator.
കാളിവിജയന്‍.. said...

അപ്പൂട്ടന്‍..

... മനുഷ്യന്റെ ചിന്താശേഷിയേയെങ്കിലും അപമാനിക്കരുതേ, ദയവായി.
...


ഇതു നിങ്ങള്‍ തന്നെ എഴുതിയതാണു..

നിങ്ങള്‍ ഈ ചിന്താശേഷി ഉപയോഗിച്ച്‌ തന്നെ വായിച്ചിരുന്നുവോ.. ?

ഇനി എനിക്ക്‌ ചോദിക്കാനുള്ളതു..

നിങ്ങള്‍ പറയുന്നതു പോലെ: "പ്രത്യക്ഷത്തിൽ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം സ്ഥലത്ത്‌ ഇഷ്ടപ്പെട്ട ഒരാളോടൊപ്പം കഴിയുന്ന", ലൈംഗിക വേഴ്ച്ചയില്‍ ഏര്‍പ്പെട്ട്‌ കിടക്കുന്ന നിങ്ങളുടെ സഹോദരി (പകോപിപ്പിക്കാനല്ല) യെയും ആ ആളെയും ഇഷ്ടം പോലെ ശരീരം പങ്കിട്ടോളൂ എന്ന് അവരെ പ്രോത്സാഹിച്ചു നടന്ന് പോകുമോ... അതോ ആത്മാഭിമാനം അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ അവരെ വെട്ടിക്കൊല്ലുമോ.... ????

ഇനി നിങ്ങള്‍ കേസിനു പോകുന്നുവെങ്കില്‍, ഇസ്ളാമിക നിയമ വ്യവസ്തയില്‍ നിങ്ങളുടെ സാക്ഷിമൊഴി മാത്രം പോര.. മറ്റ്‌ മൂന്നു പേരുടെ സാക്ഷിമൊഴി കൂടെ വേണം അവളും അവനും ശിക്ഷിക്കപ്പെടാന്‍...

അല്ലെങ്കില്‍ നിങ്ങള്‍ തെളിയിക്കണം മെഡിക്കല്‍ സെര്‍ട്ടിഫികറ്റ്‌ വച്ച്‌... അത്രമാത്രം സൂക്ഷ്മായാണു ഇതിണ്റ്റെ ഇസ്ളാമിക വിധി നടപ്പാക്കേണ്ടതു..

ഇനി ഇതു ആരെങ്കിലും ദുരുപയോഗം ചെയ്യുന്നതെങ്കില്‍ ഇസ്ളാം അതില്‍ ഉത്തരവാദിയല്ല എന്ന് മനസ്സിലാക്കാനും ഈ ചിന്താ ശേഷി ഉപയോഗിക്കാനും നിങ്ങളോട്‌ ഞാന്‍ ആവശ്യപ്പെടുന്നു...

കാളിവിജയന്‍.. said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...

കാളിദാസന്റെ ചില വിറ്റ് കേട്ടാല്‍ മണ്ണ്‌ മാത്രമല്ല പാറ പോലും അറിയാതെ തട്ടിപ്പോകും. അമ്മാതിരിയൊരെണ്ണം ദേ ഇവിടെ . ചിരിച്ചിട്ട് ആരെങ്കിലും ചത്താല്‍ അതിന്റെ ഉത്തരവാദിത്തം ഈ അനോണി ഏറ്റെടുക്കൂല.

റാന്‍മൂളി said...

റാന്‍.

Anonymous said...

1)Kaalidasan oru manorogi aanu
2)there are 'n' number of examples where he write today something, within seconds express just opposite.
3)The so called 'savers' of islam are fools who expose themselves
4)Baiju elikkatur is dupe

kaalidaasan said...

enthanu udeshikkukkanthu karisme? randu pereyum kalleriyanam ennano? atho sathacharam nilanilakkan vere valla vazhiyumundo?

ബൈജു,
അത് വേറെ ഒരു പ്രശ്നമാണ്. ഉണ്ണിത്താന്‍ വാടക്കെടുത്ത വീട്ടിലേക്ക് എത്തി നീക്കിയ ജനങ്ങളുടെ സദാചാരം അളന്ന വകയില്‍ ഉണ്ടായ ഒരു വശപ്പിശകാണ്. ആരെവിടെ ഇണ ചേര്‍ന്നാലും ഒരു കുഴപ്പവുമില്ല എന്നു ക്യാപ്റ്റന്‍ പറഞ്ഞപ്പോള്‍, ഉണ്ണിത്താന്റെ കൂടെ ക്യാപറ്റന്റെ ഭാര്യായായാലും കുഴപ്പമില്ലേ എന്നു ഞാനൊന്നു ചോദിച്ചു പോയി. അതിന്റെ ഫലമാണ്‌ ആ പോസ്റ്റിലെ ഞാന്‍ എഴുതിയ ചില വാചകങ്ങള്‍ ഇവിടെ പകര്‍ത്തി എഴുതിയിരിക്കുന്നത്. അല്ലാതെ ഇതുമായി ബന്ധമുണ്ടായിട്ടല്ല.

ബീമാപള്ളി / Beemapally said...

ഇസ്ലാമിന്റെ നിയമങ്ങള്‍ പ്രാകൃതമോ..........

കൂടുതല്‍ വായിക്കുവാന്‍ ഈ ലിങ്കിലേക്ക് പോവുക..!
തെറ്റിദ്ധരിക്കപ്പെടുന്ന ഇസ്ലാമിക നിയമങ്ങള്‍.!

kaalidaasan said...

ജബ്ബാറിണ്റ്റെ കിതാബില്‍ നിന്നും ഇസ്ളാമിനെ വ്യാഖ്യാനിച്ഛാല്‍ ഒരു പക്ഷേ നിങ്ങള്‍ക്ക്‌ ഇസ്ളാമിനെ ഗ്രഹിക്കാനാവില്ല...

ജബ്ബാറിന്റെ കിതാബില്‍ നിന്നും ഞാന്‍ ഇസ്ലാമിനെ വ്യാഖ്യാനിച്ചിട്ടില്ല.ഖുറാനില്‍ നിന്നും ഹദീസില്‍ നിന്നും ഇസ്ലാമിക പണ്ഡിതന്‍മാരില്‍ നിന്നും മാത്രമേ ഞാന്‍ വ്യാഖ്യാനിച്ചിട്ടുള്ളു.

ജബ്ബാര്‍ ഇസ്ലാമിന്റെ അടിവേരുകളെ പിടിച്ചു കുലുക്കുന്നുണ്ട്. അതാണ്‌ താങ്കളുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

കൂടാതെ ഇസ്ളാമില്‍ ഇസ്ളാമിക നീതി നടപ്പാക്കാന്‍ വ്യക്തികള്‍ക്കല്ല, ഇസ്ളാമിക ഭരണകൂടത്തിനാണു അവകശം..

ഇസ്ലാമിക ഭരണകൂടമായ ഇറാനില്‍ നടന്ന ഒരു കല്ലെറിഞ്ഞു കൊല്ലലിന്റെ റിപ്പോര്‍ട്ട് ഞാന്‍ ഇവിടെ പകര്‍ത്താം.


Iran executes two men by stoning


Two men convicted of adultery have been stoned to death in Iran, a rare punishment that the Iranian judiciary says it is trying to have scrapped.

The stoning took place in Mashhad in December, said judiciary spokesman Ali Reza Jamshidi confirming press reports.
In stonings, men are buried to the waist and stones are hurled until they die. Women are buried to the shoulders.

A third man, an Afghan national, managed to dig himself out of the hole, and therefore escaped execution.

kaalidaasan said...

ഇതാണു ഇസ്ളാമിണ്റ്റെ നീതി സത്ത..


അബ്ദള്ള‌ ബിന്‍ ഉമര്‍ - ഇല്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു ഹദീസ്‌ (നബി ചര്യ) ഇപ്രകാരമാണു..


Volume 2, Book 23, Number 413:

Narrated 'Abdullah bin 'Umar : The Jew brought to the Prophet a man and a woman from amongst them who have committed (adultery) illegal sexual intercourse. He ordered both of them to be stoned (to death), near the place of offering the funeral prayers beside the mosque."




ഇതും മൊഹമ്മദ് നബി നടപ്പാക്കിയ ഇസ്ലാമിന്റെ നീതി സത്തയുടെ ഭാഗമാണ്.

kaalidaasan said...

ഇണ ചേരല്‍ ഒരാളുടെ മൌലികാവകാശമാണ്.
ഇണ ചേരുന്നവരെ അത് ആളായാലും പട്ടിയായാലും പാമ്പായാലും കല്ലെറിയുന്നത് (കടപ്പാട് : നഗ്നന്‍ )


ക്യാപ്റ്റന്‍,

താങ്കളുടെ മനോവിഷമം ഞാന്‍ മനസിലാക്കുന്നു. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത് എന്നു കേട്ടിട്ടുണ്ട്.

ആദ്യം ഈ വാക്കുകള്‍ എന്റേതെന്ന മട്ടില്‍ എഴുതി. ഇപ്പോള്‍ അത് നഗ്നന്റേതാക്കി മാറ്റി.

എഴുതിയ മണ്ടത്തരം സമ്മതിക്കേണ്ടി വന്നതിനിത്ര നിയന്ത്രണം വിടണോ?

എന്റെ ഭാര്യ മറ്റു പുരുഷന്‍മാരുമായി ലൈംഗിക ബന്ധം നടത്താന്‍ ഞാന്‍ അനുവദിക്കില്ല എന്നതിന്റെ അര്‍ത്ഥം എത്ര വലിച്ചു നീട്ടിയാലും കല്ലെറിഞ്ഞു കൊല്ലുക എന്നു വരില്ല. അങ്ങനെ ആക്കാന്‍ ക്യാപറ്റന്‍ എത്ര ശ്രമിച്ചാലും വിജയിക്കില്ല.

സ്വന്തം വീട്ടില്‍ സദാചാരമൊക്കെ നടപ്പാക്കിയിട്ട്, മറ്റുള്ളവര്‍ സദാചാരം നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നത് നാണക്കേടാണ്‌ ക്യാപ്റ്റന്‍.

ക്യാപറ്റനെ അത് ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമാണു ഞാന്‍ ആ ചോദ്യം ചോദിച്ചത്. അല്ലാതെ ക്യാപ്റ്റനോടുള്ള വിരോധം കൊണ്ടല്ല.

kaalidaasan said...

കാളിദാസന്റെ ചില വിറ്റ് കേട്ടാല്‍ മണ്ണ്‌ മാത്രമല്ല പാറ പോലും അറിയാതെ തട്ടിപ്പോകും. അമ്മാതിരിയൊരെണ്ണം ദേ ഇവിടെ . ചിരിച്ചിട്ട് ആരെങ്കിലും ചത്താല്‍ അതിന്റെ ഉത്തരവാദിത്തം ഈ അനോണി ഏറ്റെടുക്കൂല.

കാളിദാസന്‍ പറഞ്ഞതിലും കാര്യമുണ്ട് എന്ന് പി എം മനോജ് പറഞ്ഞപ്പോള്‍ കാളിദാസന്റെ ചോരക്ക് വേണ്ടി ചാടി വീണ്‌ പല മണ്ടത്തരങ്ങളുമെഴുന്നള്ളിച്ച സഖാക്കാന്‍മാരെല്ലാം എന്തോ കളഞ്ഞ അണ്ണാന്‍മാരേപ്പോലെയായി. അതിന്റെ കേടു തീര്‍ക്കാന്‍ ഇനി കാടും പടലും തല്ലാം. മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ശ്രമിക്കാം.

കാളിദാസന്റെ ചോദ്യത്തിനുത്തരം പറഞ്ഞ ക്യാപ്റ്റനിവിടെ പല പിച്ചും പേയും പറയുന്നുണ്ട്. അനോണീ കളിച്ചു നടന്നാലും കാളിദാസന്‍ ചോദിച്ച ചോദ്യത്തിനുത്തരം പറയൂ. ഉവ്വെന്നോ ഇല്ലെന്നോ.

അപ്പൂട്ടൻ said...

കാളിവിജയൻ,
മറ്റൊരാളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഞാനാരാണ്‌?
എന്റെ ചിന്താശേഷി ഉപയോഗിച്ചുതന്നെയാണ്‌ ഞാൻ ജീവിക്കുന്നത്‌, അതൊരു ഫിലോസഫിയ്ക്കും അടിയറവുവെച്ചിട്ടില്ല. താങ്കൾക്കും അതുണ്ടെന്ന് അറിയാവുന്നതുമാണ്‌. ഉപയോഗിക്കണോ വേണ്ടയോ എന്നത്‌ താങ്കളുടെ ഇഷ്ടം.

എന്റെ സഹോദരി (പ്രകോപിതനായിട്ടില്ല) അങ്ങിനെ ഒരാളോടൊപ്പം കഴിയുന്നെങ്കിൽ, അതവൾക്കും അവനും ഇഷ്ടമാണെങ്കിൽ, അത്‌ തടയാൻ എനിക്കെങ്ങിനെ കഴിയും? അവൾക്കവളുടെ ജീവിതമുണ്ട്‌, അതെങ്ങിനെ ജീവിക്കണമെന്ന് അവളറിയണം. സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ള ഒരു വ്യക്തിയ്ക്ക്‌ ഇതറിയും. അറിഞ്ഞാലേ ആ വ്യക്തിയ്ക്ക്‌ സ്വന്തം കഴിവിൽ ജീവിക്കാൻ സാധിക്കൂ.

അതറിയാനനുവദിക്കാതെ സ്ത്രീകളെ വളർത്തുന്ന സമൂഹങ്ങളിൽ ഇപ്പറയുന്നതിനു എന്ത്‌ പ്രസക്തി? വ്യക്തിസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നീ കാര്യങ്ങളിൽ മനുഷ്യചിന്തകളിൽ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച്‌ അറിയാത്ത, അറിഞ്ഞാലും അനുവദിക്കാത്ത സമൂഹങ്ങളിൽ ഇതൊക്കെ എന്നു എത്തിച്ചേരാനാണ്‌?
(എടുത്തുപറയട്ടെ, സമൂഹങ്ങളിൽ, ഇവിടെ ഒരു മതത്തേയും പ്രത്യേകമായി ഉദ്ദേശിക്കുന്നില്ല, ഹിന്ദുമതത്തിലും ഇത്‌ ബാധകം തന്നെയാണ്‌).

ഒരാളെ വെട്ടിക്കൊന്നാൽ ആത്മാഭിമാനം വീണ്ടുകിട്ടുമോ?

ഇനിയെന്തായാലും താങ്കൾ താങ്കളുടെ regular ഐഡിയിൽ വരൂ, അപ്പോൾ സംസാരിക്കാം, അല്ലാതെ ഒളിച്ചുനിന്ന് സംസാരിക്കുന്നവരോട്‌ സംസാരിച്ച്‌ കളയാൻ എനിക്ക്‌ സമയമില്ല.

എന്റെ അമേധ്യം കണ്ട അനോണിയോട്‌....
താങ്കൾ എനിക്കായി പറഞ്ഞപണി ആരുമറിയാതെ മുഖം മറച്ചുവന്ന് ചെയ്തുപോകാതെ. മാന്യമായി ആണുങ്ങളെപ്പോലെ, അല്ലെങ്കിൽ പെണ്ണുങ്ങളെപ്പോലെ ആളാരെന്നറിയിച്ചുതന്നെ വന്ന് ചെയ്തുപോകൂ. അത്രയും മാന്യതയെങ്കിലും കാണിക്കൂ. അല്ലാതെ ഉത്തരം പറയാനറിയില്ലെങ്കിൽ സ്വന്തം കൂട്ടുകാർക്കുകൂടി മാനക്കേട്‌ വരുത്തുന്നരീതിയിൽ പെരുമാറാതെ.
നല്ല ചർച്ചകളിൽ നല്ല ചോദ്യങ്ങൾ തന്നെയാണ്‌ ഞാൻ ചോദിച്ചിട്ടുള്ളത്‌, അല്ലാതെ അടുത്തവീട്ടിൽ പോയി അമേധ്യം നിക്ഷേപിക്കുന്ന പണി ചെയ്തിട്ടില്ല. ഉത്തരമുള്ളവർ പറയാൻ ശ്രമിച്ചിട്ടുണ്ട്‌, മാന്യമായിത്തന്നെ. ഉത്തരമറിയാത്തവർ ചിലർ മാന്യരായിത്തന്നെ മിണ്ടാതിരിന്നിട്ടുമുണ്ട്‌. ഇത്‌ ശിഖണ്ഡിയുടെ പുതിയ അവതാരമാണല്ലൊ, ഇതുവരെ കണ്ടിട്ടില്ല.

kaalidaasan said...

അതീവ പരസ്യമായി മൃഗമായി ജീവിക്കാനുദ്ധേശിക്കുന്നവനെ മാത്രമേ ഇസ്ളാം പിടികൂടുന്നുള്ളു... അങ്ങനെയുള്ള മൃഗങ്ങള്‍ക്ക്‌ ഈ ശിക്ഷ അധികമല്ല...

പരസ്ത്രീകളുമായി ബന്ധപ്പെടുന്നവരെ മൃഗമായി കാണുന്നത് ഇസ്ലാമില്‍ മാത്രമേ ഉള്ളു. പരിഷ്കൃത സമൂഹങ്ങളില്‍ അത് അങ്ങനെ കരുതാറില്ല. സദാചാര വിരുദ്ധമാണെന്നു കരുതും. അവരെ സമൂഹം വെറുത്തേക്കാം. അല്ലാതെ കല്ലെറിഞ്ഞു കൊല്ലാനൊന്നും പോകില്ല.

പരിഷ്കൃത സമൂഹങ്ങളില്‍ മൃഗങ്ങള്‍ക്ക്‌ നല്‍കുന്ന ശിക്ഷ നല്‍കേണ്ട കുറ്റം ഒരു പക്ഷെ 10 വയസില്‍ താഴെയുള്ള കൂട്ടികളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതാണ്.

ക്യാപ്റ്റന്‍ കരിസ്മ said...

ഒന്നാമത്തെ കാര്യം

ക്യാപ്റ്റനോ കരിസ്മയോ ഇവിടെ വന്ന് അനോണി കളിച്ചു പോയിട്ടില്ല

കാരണം ഞങ്ങള്‍ തന്നെ ഒന്നാന്തരം പ്രൊഫൈല്‍ ഉള്ള അനോണികള്‍ ആണല്ലോ

ക്യാപ്റ്റന്‍ കരിസ്മ said...

ഇണ ചേരല്‍ ഒരാളുടെ മൌലികാവകാശമാണ്.
ഇണ ചേരുന്നവരെ അത് ആളായാലും പട്ടിയായാലും പാമ്പായാലും കല്ലെറിയുന്നത്

ഈ വാചകം എന്റെ അല്ല
നഗ്നന്റെ ആണ്.

അത് മറ്റാരുടെ എങ്കിലും തലയില്‍ ഞാന്‍ കെട്ടിവച്ചോ ?

ക്യാപ്റ്റന്‍ കരിസ്മ said...

സ്വന്തം വീട്ടില്‍ ക്യാപ്റ്റനും കരിസ്മയ്ക്കും ചില നിയമങ്ങള്‍ ഒക്കെ ഉണ്ട്.

അത് വല്ലവന്റെയും വീട്ടില്‍ നടപ്പാക്കണം എന്ന് ഞങ്ങള്‍ ആരെയും നിരബന്ധിക്കാറില്ല

kaalidaasan said...

നിങ്ങള്‍ പറയുന്നതു പോലെ: "പ്രത്യക്ഷത്തിൽ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം സ്ഥലത്ത്‌ ഇഷ്ടപ്പെട്ട ഒരാളോടൊപ്പം കഴിയുന്ന", ലൈംഗിക വേഴ്ച്ചയില്‍ ഏര്‍പ്പെട്ട്‌ കിടക്കുന്ന നിങ്ങളുടെ സഹോദരി (പകോപിപ്പിക്കാനല്ല) യെയും ആ ആളെയും ഇഷ്ടം പോലെ ശരീരം പങ്കിട്ടോളൂ എന്ന് അവരെ പ്രോത്സാഹിച്ചു നടന്ന് പോകുമോ... അതോ ആത്മാഭിമാനം അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ അവരെ വെട്ടിക്കൊല്ലുമോ.... ????


ചോദ്യം അപ്പൂട്ടനോടാണെങ്കിലും ഞാന്‍ ഉത്തരം പറയുന്നു.

ഭ്രാന്തു പിടിച്ചവരും മതാന്ധത ബാധിച്ചവരും ഒരു പക്ഷെ വെട്ടിക്കൊല്ലുമായിരിക്കും. സുബോധമുള്ളവര്‍ അത് ചെയ്യില്ല.

ഒന്നാമത്തെ കാര്യം മറ്റുള്ളവര്‍ കാണുന്ന ഇടങ്ങളില്‍ അതു പോലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള മൃഗീയത എന്റെ സഹോദരി വളരുന്ന സമൂഹത്തില്‍ ഇല്ല. ഇസ്ലാമിക സമൂഹത്തില്‍ അങ്ങനെ ഉണ്ടാകാം.

ക്യാപ്റ്റന്‍ കരിസ്മ said...

ക്യാപ്റ്റന്റെ ഭാര്യ കരിസ്മ ഉണ്ണിതാന്റ്റെ ഒപ്പം കൊത്തങ്കല്ല് കളിക്കാന്‍ പോയാല്‍ എന്നു ചോദിച്ചതിന്റെ കെറുവു തീര്‍ക്കാനല്ല ആ കമന്റുകള്‍ ഇവിടെ പേസ്റ്റിയത്.

സദാചാരത്തെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളെപ്പറ്റി മറ്റുള്ളവര്‍ക്ക് ഒരു ധാരണ കൊടുക്കാനാണ്.

വ്യഭിചാരത്തിന് ശിക്ഷയായി ശരീ അ: നിയമങ്ങള്‍ നടപ്പാക്കുന്നതാണ് കാളിദാസന്റെ പ്രശ്നം. കാളിദാസന് കാളിദാസന്റെ നിയമങ്ങള്‍ ഉണ്ട്. അതില്‍ ചെകിടത്ത് നാല് പെട ഉള്‍പ്പെടും.

kaalidaasan said...

ഒന്നാമത്തെ കാര്യം

ക്യാപ്റ്റനോ കരിസ്മയോ ഇവിടെ വന്ന് അനോണി കളിച്ചു പോയിട്ടില്ല

കാരണം ഞങ്ങള്‍ തന്നെ ഒന്നാന്തരം പ്രൊഫൈല്‍ ഉള്ള അനോണികള്‍ ആണല്ലോ


ക്യാപ്റ്റനോ കരിസ്മയോ അനോണി കളിച്ചു എന്നു കാളിദാസന്‍ പറഞ്ഞിട്ടില്ല.

ഞാന്‍ ഉത്തരം നല്‍കിയ അനോണിയെയാണുദ്ദേശിച്ചത്. അത് ക്യാപ്റ്റനാണെന്നു തെറ്റിദ്ധരിച്ചത് എന്റെ കുറ്റമല്ല. ക്യാപ്റ്റന്റെ പേര് ആ കമന്റില്‍ ഉപയോഗിച്ചു എന്നു മാത്രം.

kaalidaasan said...

സ്വന്തം വീട്ടില്‍ ക്യാപ്റ്റനും കരിസ്മയ്ക്കും ചില നിയമങ്ങള്‍ ഒക്കെ ഉണ്ട്.

അത് വല്ലവന്റെയും വീട്ടില്‍ നടപ്പാക്കണം എന്ന് ഞങ്ങള്‍ ആരെയും നിരബന്ധിക്കാറില്ല.


നിര്‍ബന്ധിക്കുന്ന കാര്യമല്ലല്ലോ ക്യാപ്റ്റന്‍ ഞാന്‍ പറഞ്ഞത്.


സ്വന്തം വീട്ടിലുള്ള സദാചാര നിയമങ്ങള്‍ സമൂഹത്തിലെ മറ്റിടങ്ങളില്‍ പാടില്ല എന്നു പറയുന്നത് ഇരട്ടത്താപ്പും വിവരക്കേടുമാണെന്നേ ഞാന്‍ പറഞ്ഞുള്ളു.

ഉണ്ണിത്താനും ജയലക്ഷിയും ഉറങ്ങിയ വാടക വിട്ടില്‍ എത്തിനോക്കിയവരുടെ സദാചാരമാണല്ലോ അവിടെ ചര്‍ച്ച ചെയ്തത്.

ഏഴുകോണ്‍ കാരിയായ ജയലക്ഷ്മിയും കൊല്ലം കാരനായ ഉണ്ണിത്താനും മഞ്ചേരിയില്‍ ഒരു വാടക വീട്ടില്‍ രാത്രി കിടന്നുറങ്ങിയതാണല്ലോ പ്രശ്നമായത്. അത് ചോദ്യം ചെയ്തത് ശരിയായില്ല എന്ന് ക്യാപ്റ്റന്‍ ആദ്യമേ പറഞ്ഞു. സ്വന്തം ഭാര്യ ആയിരുന്നെങ്കില്‍ ഉലക്ക പ്രയോഗം നടത്തുമായിരുന്നു എന്ന് പിന്നീടും പറഞ്ഞു. ഞാന്‍ ചോദിച്ച ചോദ്യത്തിന്‌ എനിക്കുത്തരം കിട്ടി. ഇനിയും അതിവിടെ വിളമ്പണോ. ആ ബ്ളോഗില്‍ ഞാന്‍ ഇപ്പോഴും ചില കമന്റുകള്‍ എഴുതാറുണ്ട്. അവിടെ അല്ലെ അതൊക്കെ ചര്‍ച്ച ചെയ്യേണ്ടത്?

ഇസ്ലാമിലെ ഈ കല്ലെറിഞ്ഞു കൊല്ലുന്ന വിനോദത്തേപ്പറ്റി എന്തെങ്കിലും അഭിപ്രായം എഴുതിക്കൂടെ?

കാളിവിജയന്‍.. said...
This comment has been removed by a blog administrator.
കാളിവിജയന്‍.. said...

കാളിദാസന്‍..said ...

പരസ്ത്രീകളുമായി ബന്ധപ്പെടുന്നവരെ മൃഗമായി കാണുന്നത് ഇസ്ലാമില്‍ മാത്രമേ ഉള്ളു. പരിഷ്കൃത സമൂഹങ്ങളില്‍ അത് അങ്ങനെ കരുതാറില്ല...



വീണ്ടും ചരിത്രബോധമില്ലാത്ത മണ്ടത്തരം..

സഹോദരാ...
മൃഗങ്ങളാണു തിരിച്ചറിവില്ലാതെ പരഗമനം നടത്തുന്നതു..

നല്ലൊരു സമൂഹ്യ സുരക്ഷക്ക്‌, വീടിണ്റ്റെ കെട്ടുറപ്പിനു ,,, താങ്കള്‍ വീട്ടില്‍ വരുമ്പോല്‍ താങ്കളുടെ ഭാര്യ മറ്റൊരുവനുമായി താങ്കളുടെ ബെഡ്‌ പങ്കുവൈക്കുമ്പോല്‍ നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുമോ..

മൃഗങ്ങള്‍ പോലും ഇതു ചെയ്യില്ല...

പരിഷ്കൃതം എന്നു പറയുന്നതു മൃഗങ്ങളെ പിന്തുടരുന്നതിനല്ല... മൂല്യങ്ങള്‍ എന്തെന്നറിയുന്നതിനാണു...

കാളിദാസന്‍...

താങ്കള്‍ ശുദ്ദനാണു.. അതാണു ആലോചിക്കാതെ പലതും പറയുന്നതു...

താങ്കള്‍ ഈ പണി ഉപേക്ഷിച്ച്‌ പോകുക... അതാവും താങ്കളുടെ നല്ല ജീവിതത്തിനു നല്ലതു.. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്ന് മാത്രം പറയുന്നു...

അപ്പൂട്ടൻ said...

അതീവ പരസ്യമായ ലൈംഗികത എന്നതുകൊണ്ട്‌ എന്താണുദ്ദേശ്യം? നടുറോട്ടിൽ കാമകേളികളിൽ ഏർപ്പെടുന്നതോ? അതിനെ തടയാൻ ഏതുരാജ്യത്തും നിയമമുണ്ട്‌.

കാളിവിജയാ.....
എന്റെ ആദ്യകമന്റിലുള്ള കാര്യമാണ്‌ ഞാൻ മുകളിൽ എടുത്തെഴുതിയത്‌. തുറന്നസ്ഥലത്തുവെച്ച്‌ ലൈംഗികകൃത്യങ്ങളിലേർപ്പെടുന്നവർ ചെയ്യുന്നത്‌ public nuisance ആണ്‌, മറ്റൊരാളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്‌. അതിനെ എല്ലാ രാജ്യങ്ങളും എതിർക്കുന്നുണ്ടുതാനും.
ഞാൻ ചോദിച്ചത്‌ സ്വന്തം സ്വകാര്യതയിൽ ലൈംഗികകൃത്യങ്ങളിൽ ഏർപ്പെടുന്ന വിഷയത്തിലാണ്‌. അതെങ്ങിനെ അപ്പൂട്ടനാണു തുറന്ന സ്തലത്ത്‌ ലൈംഗികവേഴ്ചയിൽ ഏർപ്പെടാനുള്ള സ്വാതന്ത്യ്‌രം എന്ന രീതിയിലാകുന്നത്‌? താങ്കൾക്ക്‌ മലയാളം വായിക്കാനറിയില്ലെന്നുണ്ടോ? അതോ സ്വന്തം 'ദിവ്യ'പുസ്തകത്തിൽ എഴുതിയതുമാത്രമേ മനസിലാകൂ എന്നോ? താങ്കൾ ഇതുവരെ എഴുതിയതുവായിച്ച്‌ അതുപോലും ശരിക്ക്‌ തലയ്ക്കകത്തുകയറിയ ലക്ഷണമില്ല.

സ്വന്തം ഇഷ്ടപ്രകാരം ഒരാളോടൊത്ത്‌ ജീവിക്കുക എന്നതിനർത്ഥം മറ്റൊരാൾ കൂട്ടിക്കൊടുക്കുക എന്നതല്ല എന്നു മനസിലാക്കാനുള്ള ബുദ്ധിയെങ്കിലും താങ്കൾക്ക്‌ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. കഷ്ടം സുഹൃത്തേ, വിവരക്കേട്‌ വിളിച്ചുപറയുന്നതിനും വേണം കുറച്ചെങ്കിലും നാണം. ആശയപരമായി നേരിട്ട്‌ എതിർക്കാൻ നട്ടെല്ലില്ലാതെ, സ്വയം ആണാണോ പെണ്ണാണോ എന്ന് ഉറപ്പില്ലാതെ താങ്കൾ വിളിച്ചുപറയുന്ന utter nonsense ഒന്നുകൂടി വായിക്കൂ, എന്നിട്ട്‌ തീരുമാനിക്കൂ താങ്കൾ വിശ്വസിക്കുന്ന ദൈവം ഇതംഗീകരിക്കുമോ ഇല്ലയോ എന്ന്.

കാളിദാസൻ,
ഇത്തരം വികൃതചിന്താഗതിക്കാരോട്‌ പ്രതികരിക്കാതിരിക്കുകയാണ്‌ വേണ്ടിയിരുന്നതെന്നു മനസിലാക്കുന്നു. മറ്റൊരാൾ പറഞ്ഞുകൊടുക്കുന്നത്‌ അതേപടി ഏറ്റുപാടുന്ന, തലയ്ക്കകത്ത്‌ ഒന്നും കയറ്റില്ലെന്ന് ശാഠ്യം പിടിക്കുന്ന ഇവർക്ക്‌ മറുപടി കൊടുക്കാൻ ഇനിയും താൽപര്യമില്ല, വെറുതെ എന്തിന്‌ എനിക്കറിയാവുന്ന സാഹിത്യം ഇവിടെ വിളമ്പണം.
ഇത്തരമൊരാളുടെ ദൈവത്തിന്റെ അനുഗ്രഹം എനിക്കാവശ്യമില്ല.

Baiju Elikkattoor said...

kaalivijayan,

postile prathipaadya vishayathilo allenkil athumaayi bendhappetta vaarthakaleyo khandikkan thante vishwasathil kaaloonni ninnu enthenkilum parayan illathe post ezhuthiyavante ammayeyum, bhaaryeyum, sahothariyeyum avahelichu samsarichu thante vishwasthe prathirodhikkan shrammikkunnathu kaanumbol thannodum thante vishwasathodum puchhamalla, sahathapamaanu thonnunnathu! mattoruvante ammayeyum bhariyayum yaathoru uluppimillathe thaaradikkunnavan swantham kudumbangalkku nalkunna vilayum snehavum bahumaanavum manssilakunnundu; athupole thaan shreshtram ennu aanayidunna matham thanikkun pakarnnu nalkiya samskaaravum!!

O.T: ente computeril malayalam lip vazhangunnilla; google transliterationum sadhikkunnilla. dayavayi kshamikkuka.

ക്യാപ്റ്റന്‍ കരിസ്മ said...

ഇസ്ലാമിലെ ഈ കല്ലെറിഞ്ഞു കൊല്ലുന്ന വിനോദത്തേപ്പറ്റി എന്തെങ്കിലും അഭിപ്രായം എഴുതിക്കൂടെ?

ആ ശിക്ഷയെയാണോ താങ്കള്‍ എതിര്‍ത്തത് ?
അതോ വ്യഭിചാരം എന്നത് ഒരു കുറ്റമായി കണ്ടതിനെ ആണോ?

ഏതായാലും ശരി അവരുടേ ശിക്ഷ
ശുദ്ധതെമ്മാടിത്തമാണ്.സംശയമില്ല.

ഇക്കാര്യത്തില്‍ ഞാന്‍ താങ്കളോട് യോജിക്കുന്നു.

@
കാളിവിജയന്‍

പുരോഹിതന്മാരോട് യുദ്ധം ചെയ്താണ് നാം പല അവകാശങ്ങളും നേടിയത്. അതിനെ മാജിക്ക് റിയലിസത്തിന്റെ ആചാര്യന്‍ അവതരിപ്പിച്ചതാണ് താങ്കള്‍ സ്വന്തം അമ്മയെ കെട്ടിക്കോ... ഒരു പ്രശ്നവുമില്ല എന്ന് താങ്കള്‍ പുച്ഛിച്ച മഹാകാര്യം

കാളിവിജയന്‍.. said...
This comment has been removed by a blog administrator.
Anonymous said...

ടോ അപ്പൂട്ടാ.. താന്‍ വലിയ കോപ്പിലെ ബുത്തി ജീവിയാണെങ്കില്‍ താന്‍ തന്റെ തരക്കാരൊത്ത് സംസാരിക്കടോ.. അല്ലാത് ഇവിടേ കിടന്ന് തിരിയല്ലേ. തന്റെ ഈ സ്ഥിര വളിപ്പ് പല്ലവിയുണ്ടല്ലോ... മറുപടിയില്ലാത്തപ്പോള്‍ കൊഞ്ഞനം കുത്തുന്ന പോലെ... ഇവനൊന്നും മറുപടി പറയാന്‍ വിചാരിച്ചതല്ല ... അവിടേ ഇങ്ങനെ പരാമര്ശിച്ചപ്പോള്‍ ..... അങ്ങനെ ..ഇങ്ങനെ .... എന്നൊക്കെ
താല്പര്യമില്ലെങ്കില്‍ വിട്ടേച്ച് പോകാ.. അല്ലാതെ മറ്റുള്ളവരെ പരിഹസിച്ചിട്ടാകരുത്.

Baiju Elikkattoor said...

"... സ്വതന്ത്ര സെക്സില്‍ ഏര്‍പ്പെടുന്നതു നല്ലതാണെന്ന് നിങ്ങള്‍ ശക്തിയുത്തം വാദിക്കുന്നതു കൊണ്ട്‌,"

ithu aaru avide paraju ennu kaatti tharaamo kaalivijaya? islamile prakrutha shikshavidhiye paatti aanee postinte prathipaadya vishayam. athu ithuvare pidikittiyilla alle? athano ingane 'anjanthinte niram mangalu pole veluppanu, veluppanu' ennu veendu veendu oruvidunnathu!? ee kallenrinju kollukka ennulla prakrutha erppadu manushyam kaivarichu ennu karuthappedunna samskaarathinu yojichathano alle? parayoo. mathatheyum daivatheyum thalkkalam mattinirtham.

ബുദ്ധിയില്ലാത്ത ജീവി വര്‍മ്മ said...
This comment has been removed by a blog administrator.
അപ്പൂട്ടൻ said...

കാളിവിജയൻ,
താങ്കളോടുള്ള അവസാനത്തെ കമന്റാണിത്‌. വായിച്ച്‌ മനസിലാക്കാൻ സാധിക്കുമെങ്കിൽ മാത്രം മതി.
ഒരു മതത്തേയും ഞാൻ അവഹേളിച്ചിട്ടില്ല. താങ്കളുടെ മതമെന്തെന്ന്‌ ഞാൻ ചോദിച്ചിട്ടുമില്ല. താങ്കൾ പറഞ്ഞത്‌ അബദ്ധമാണെന്നു പറഞ്ഞാലുടനെ മതത്തെ അവഹേളിക്കുകയാണെന്നു പറയാൻ താങ്കൾ താങ്കളുടെ മതത്തിലെ ഏറ്റവും ഉന്നതാധികാരിയായ വ്യക്തിയൊന്നുമല്ലല്ലൊ.

മറ്റൊരാളുടെ ചിന്താശേഷിയെ താങ്കൾ ചോദ്യം ചെയ്തപ്പോളാണ്‌ ഞാൻ ഇവിടെ ഇടപെട്ടത്‌.

മറ്റൊരാളുടെ ഭാര്യയേയോ അമ്മയേയോ സഹോദരിയേയോ ഉപദ്രവിക്കാനുള്ള ചിന്തയൊന്നും എന്റെ മനസിൽ വന്നിട്ടില്ല, ഇതുവരെ, എന്റെ ചിന്താഗതി വെച്ച്‌ അങ്ങിനെയൊന്നു സംഭവിക്കാനുള്ള സാധ്യത തീരെയില്ലതാനും. മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാതിരിക്കാനുള്ള വകതിരിവ്‌ എനിക്കുണ്ട്‌. ഏതൊരു വ്യക്തിയുടേയും പ്രവർത്തി, അത്‌ രണ്ടാമതൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോളം ആർക്കും, സ്വന്തം ഭാര്യയ്ക്കായാലും സഹോദരിക്കായാലും, അംഗീകരിച്ചുകൊടുക്കാനുള്ള മനസും എനിയ്ക്കുണ്ട്‌. പക്ഷെ എന്റെ സഹോദരിയെ ഒരു ബന്ധം കാരണം വെട്ടിക്കൊല്ലില്ല എന്നു പറഞ്ഞതുകൊണ്ട്‌ ഞാൻ നാളെ വഴിയെ പോകുന്ന ഏതെങ്കിലും ഒരു പെണ്ണിനെ കയറിപ്പിടിക്കും എന്ന രീതിയിൽ മനസിലാക്കേണ്ടതില്ല. താങ്കൾ അങ്ങിനെയാണത്‌ മനസിലാക്കിയതെങ്കിൽ ഞാൻ മാത്രമല്ല, ദൈവം പോലും നിസഹായനാണ്‌.

എന്റെ സഹോദരിയെക്കുറിച്ച്‌ താങ്കൾ പറഞ്ഞപ്പോഴും വികാരപരമായല്ല ഞാൻ പ്രതികരിച്ചത്‌. പ്രകോപിതനായിട്ടില്ല എന്നു എടുത്തുപറയുകയും ചെയ്തു.

മറ്റൊരാൾ പറയുന്നത്‌ ശരിയായി മനസിലാക്കാനുള്ള താങ്കളുടെ തയ്യാറെടുപ്പിനെയാണ്‌ ഞാനെന്റെ അവസാനകമന്റിൽ വിമർശിച്ചത്‌. ഭാഷ രൂക്ഷമാകാൻ കാരണം താങ്കളുടെ തന്നെ പ്രയോഗമാണ്‌. "പ്രത്യക്ഷത്തിൽ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം സ്ഥലത്ത്‌ ഇഷ്ടപ്പെട്ട ഒരാളോടൊപ്പം" എന്നു ഞാൻ പറഞ്ഞതിനുശേഷവും താങ്കൾ പറഞ്ഞത്‌ "തുറന്ന സ്ഥലത്ത്‌ ലൈംഗികവേഴ്ച" എന്ന രീതിയിലാണ്‌. സഹോദരിയാണെങ്കിലും എന്റെ അനിഷ്ടത്തേക്കാൾ അവളുടെ ഇഷ്ടത്തിനാണ്‌ ഞാൻ പ്രാധാന്യം കൊടുക്കുന്നത്‌ എന്നു പറഞ്ഞത്‌ അവളെ കൂട്ടിക്കൊടുക്കുക എന്ന രീതിയിലേക്ക്‌ ആക്കിത്തീർത്തത്‌ താങ്കളാണ്‌. അപ്പോൾ മാന്യത ആരാണ്‌ തകർത്തത്‌?
മതത്തിലെ ആചാരങ്ങളിൽ, നിയമങ്ങളിൽ തെറ്റുണ്ടോ എന്നൊരു ചോദ്യമാണ്‌ ഇവിടെ കാളിദാസൻ ചോദിച്ചത്‌. കാളിദാസൻ എന്ന പേരിനെ വികൃതമാക്കി അവതരിപ്പിച്ച്‌ താങ്കൾ എന്ത്‌ മാന്യതയാണ്‌ കാണിച്ചത്‌?

എന്റെ മതം എന്നൊന്നിൽ ഞാൻ വിശ്വസിക്കുന്നില്ല. അതിന്‌ എസ്‌എസ്‌എൽസി ബുക്കിലും പാസ്‌പോർട്ടിലും അല്ലാതെ ഒരു പ്രാധാന്യവും ഞാൻ കാണുന്നുമില്ല. ദൈവവിശ്വാസത്തെ ചോദ്യം ചെയ്യരുതെന്ന ചിന്ത കൊണ്ടുമാത്രം പല ചോദ്യങ്ങളും പലയിടത്തും ചോദിക്കാതെ വിട്ടിട്ടുമുണ്ട്‌.
എന്റെ ദൈവം അനുഗ്രഹിക്കാറില്ല, ശപിക്കാറുമില്ല. അതിനാൽ എനിക്കതിൽ വലിയ ആശങ്കയുമില്ല.

അപ്പൂട്ടൻ said...

അനോണിജീ,
വിട്ടേച്ചുപോകാൻ താങ്കളുടെ ബ്ലോഗ്‌ അല്ലല്ലൊ. അപ്പൊ വിട്ടേയ്ക്ക്‌.
പിന്നെ, വെളിപാടായി കിട്ടിയ ഉപദേശം സ്വീകരിക്കുന്നു. ഇനിമേൽ മറുപടിയില്ലാത്തപ്പോൾ കൊഞ്ഞനം കുത്തുന്നില്ല, അത്‌ മോശമല്ലെ. പക്ഷെ അനോണിയായി വന്ന് തെറിവിളിക്കാം, എന്തേ... അതാണ്‌ ഡീസന്റ്‌ എന്നാണല്ലൊ താങ്കളുടെ അഭിപ്രായം. അതാകുമ്പോൾ ഉത്തരം പറയേണ്ട ആവശ്യം തന്നെ വരില്ലല്ലൊ.
എനിക്കുപ്പോഴും മനസിലാകാത്തത്‌ എല്ലാത്തിനും ഉത്തരം അറിയുന്ന സർവ്വകാലജ്ഞാനികൾ എന്തിനാണാവോ അനോണികളായി വരുന്നത്‌, അതും ചർച്ചയുമായി ബന്ധമുള്ള ഒരു കാര്യം പോലും പറയാതെ. ഇവരും അറിയാവുന്നതുമുഴുവൻ പറയാത്ത ദിവ്യശക്തികളാണോ?
വർമ്മാജീ
ഇങ്ങിനെയുള്ള കാര്യങ്ങളാണ്‌ താങ്കൾക്ക്‌ ഉദ്ധാരണവും രതിസുഖവും തരുന്നതെങ്കിൽ ആയിക്കോട്ടെ, ഞാനായിട്ട്‌ തടയുന്നില്ല. ഭാവനയ്ക്ക്‌ കാശുകൊടുക്കേണ്ടതില്ലല്ലൊ. താങ്കൾക്ക്‌ ബുദ്ധിവരുന്നതുവരെ കണ്ണടവെച്ചിരുന്നോളൂ.

Kalidasan,
I really feel sorry for this post!

കാളിവിജയന്‍.. said...

ബൈജു...

"... സ്വതന്ത്ര സെക്സില്‍ ഏര്‍പ്പെടുന്നതു നല്ലതാണെന്ന് നിങ്ങള്‍ ശക്തിയുത്തം വാദിക്കുന്നതു കൊണ്ട്‌

ithu aaru avide paraju ennu kaatti tharaamo kaalivijaya? ....


അപ്പൂട്ടണ്റ്റെയും കാളിദാസണ്റ്റെയും കമണ്റ്റുകള്‍ ഒന്നൂടെ വായിക്കുക..

... islamile prakrutha shikshavidhiye paatti aanee postinte prathipaadya vishayam. athu ithuvare pidikittiyilla alle? athano ingane 'anjanthinte niram mangalu pole veluppanu, veluppanu' ennu veendu veendu oruvidunnathu!? ...


പ്രാകൃതമായ ഒരു മ്മ്ളേച്ച പര സ്ത്രീ-പുരുഷ ഗമനം താലോലിക്കുന്നതു മാന്യതയും അതിനുള്ള ശിക്ഷ പ്രാകൃതവുമാണു എന്ന്‌ കരുതുന്ന മൌഡ്യം എന്തുകൊണ്ട്‌ നിങ്ങള്‍ മനസ്സിലാക്കുന്നില്ല..

മൂല്യം മഹത്തരമാണു എന്നു കരുതുന്ന സമൂഹത്തില്‍ മാതൃകാപരമായി ശിക്ഷകള്‍ നടപ്പാവുകതന്നെ ചെയ്യും...

നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന വേശ്യാവൃത്തി ഒരു തൊഴിലായി കാണുന്ന ഇന്ത്യയില്‍ നിന്നു നോക്കുമ്പോഴാണു അതു ഒരു മഹാ പാപമായി കരുതുന്ന സമൂഹത്തില്‍ ഇത്തരം ശിക്ഷകള്‍ നിങ്ങള്‍ക്ക്‌ പ്രാകൃതമായി തോന്നുന്നതു..

അഞ്ജനവും മഞ്ഞളും വെളുപ്പും താങ്കള്‍ എളുപ്പം മനസ്സിലാക്കുന്ന ആളല്ലെ ... അതു മനസ്സിലാക്കണമെന്നേ പറയുന്നുള്ളൂ...

പക്ഷേ ഈ ശിക്ഷകള്‍ കാലികമായി പരിഷകരിക്കണമെന്നു, അതായതു വെടിവച്ച്‌ കൊല്ലുക, തലവെട്ടിക്കൊല്ലുക തുടങ്ങിയ മാര്‍ഗ്ഗങ്ങല്‍ അവലംബിക്കാമെന്നു എണ്റ്റെ ആദ്യ കമണ്റ്റില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌...

ഒരു ഉത്തമ സമൂഹം വാര്‍ത്തെടുക്കാനാണു ഇസ്ളാം ആഗ്രഹിക്കുന്നതു.... നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതവും സ്വാതന്ത്രിയവുമുണ്ട്‌... അതിനെ ആരും ചോദ്യം ചെയ്യുന്നില്ല....

പക്ഷേ ഇസ്ളാമാവുമ്പോല്‍ നിങ്ങള്‍ക്കുള്ള കടിയാണു മനസ്സിലാവാത്തതു ..


സോമാലിയയിലും പാക്കിസ്താനിലും സര്‍വ്വവും ഇസ്ളാമിക നിയമങ്ങള്‍ അനുശാസിക്കുന്ന രീതിയില്‍ സൂക്ഷ്മമായി നടപ്പാക്കേണ്ട ഈ ശിക്ഷാരീതികള്‍ അതിണ്റ്റെ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നിടത്ത്‌ എനിക്കും അഭിപ്രായ വിത്യാസമുണ്ട്‌... അതു വേറെ വിഷയം...

കാളിവിജയന്‍.. said...

.
അപ്പൂട്ടന്‍...

താങ്കളുടെ നല്ല നിലപാടിനെ ഞാന്‍ അനുമോദിക്കുന്നു...

ഞാന്‍ പ്രകോപിക്കാന്‍ ഉദ്ധേശിച്ചുമില്ല... ബൈജുവിനും താങ്കള്‍ക്കും ചേര്‍ത്തെഴുതിയ മറുപടിയായിരുന്നു..

എണ്റ്റെ മതത്തിനെ അവഹേളിച്ചു എന്നതു അക്കാരണത്താല്‍ താങ്കളെ ഉദ്ധേശിച്ചുമല്ല... ബൈജുവിണ്റ്റെ കമണ്റ്റില്‍ അതുണ്ടായിരുന്നു...

നന്‍മകള്‍ നേരുന്നു... അതില്‍ വിശ്വാസമുണ്ടെങ്കില്‍...

kaalidaasan said...

സദാചാരത്തെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളെപ്പറ്റി മറ്റുള്ളവര്‍ക്ക് ഒരു ധാരണ കൊടുക്കാനാണ്.

വ്യഭിചാരത്തിന് ശിക്ഷയായി ശരീ അ: നിയമങ്ങള്‍ നടപ്പാക്കുന്നതാണ് കാളിദാസന്റെ പ്രശ്നം. കാളിദാസന് കാളിദാസന്റെ നിയമങ്ങള്‍ ഉണ്ട്. അതില്‍ ചെകിടത്ത് നാല് പെട ഉള്‍പ്പെടും.


ക്യപ്റ്റന്‍ കരിസ്മ,

സദചാരത്തേക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിനു ആ ബ്ളോഗിലും ഈ ബ്ളോഗിലും ഒരു വ്യത്യാസവുമില്ല. ഭര്യായായാലും പെങ്ങളായാലും വ്യഭിചരിച്ചു എന്നറിഞ്ഞാല്‍ ചെവിടിനൊരു പെട പെടക്കും. അല്ലാതെ ഇവിടൊരാള്‍ എഴുതിയ പോലെ വെട്ടിക്കൊല്ലില്ല. ഞാന്‍ പെട പെടക്കുന്നതെന്തിനാണെന്നു മനസിലായാല്‍ അവര്‍ ആ നേരമ്പോക്ക് അന്നു തന്നെ നിറുത്തും അതല്ല തുടരുമെന്ന് പറഞ്ഞാല്‍ അവര്‍ക്ക് അവരുടെ വഴി എനിക്ക് എന്റെ വഴി.

ഇതില്‍ നിന്നും വ്യത്യസ്ഥമായ എന്തു സദാചരമാണു ഞാന്‍ പറഞ്ഞിട്ടുള്ളത്. അഭിപ്രയം മാറ്റി പറയേണ്ടി വന്ന ക്യാപ്റ്റന്റെ ചമ്മല്‍ എനിക്ക് മനസിലാക്കാന്‍ ആകുന്നുണ്ട്.

ഇസ്ലാമില്‍ വ്യഭിചാരത്തിന്റെ ശിക്ഷ കല്ലെറിഞ്ഞു കൊല്ലുകയെന്നതാണ്. അത് വെട്ടിക്കൊലയായി ഇവിടെ ചിത്രീകരിച്ചത് ഞാന്‍ കണക്കാക്കുന്നില്ല. വ്യഭിചാരത്തിനു കല്ലെറിഞ്ഞു കൊല്ലുന്നതിനെ ഞാന്‍ ഒരിക്കലും അംഗീകരിക്കില്ല. അത് കുറ്റമായി കാണുന്ന ഇസ്ലാമേതര സമൂഹങ്ങള്‍ അതിനു മറ്റ് മാതൃകാ പരമായ ശിക്ഷകള്‍ നല്‍കാറുണ്ട്. വെട്ടിക്കൊലയോ കല്ലെറിഞ്ഞു കൊലയോ അവരൊന്നും സ്വപ്നത്തില്‍ പോലും വിചാരിക്കാറില്ല.


പക്ഷെ വ്യഭിചാരികളെ പട്ടും വളയും നല്‍കി ആദരിക്കുന്ന സമൂഹത്തേക്കുറിച്ചു കേട്ടിട്ടും ഇല്ല.

kaalidaasan said...

സഹോദരിയെ കൂട്ടിക്കൊടുക്കാന്‍ കൂട്ടുനിള്‍ക്കുമെന്നു നിങ്ങള്‍ സമ്മതിച്ചു..

അനോണീയയി വന്ന് ഇതു പോലെ അനാവശ്യങ്ങള്‍ എഴുതുന്നത് അനുവദിക്കാനാകില്ല. അന്തസുള്ള ഭാഷയില്‍ ചര്‍ച്ച ആകാം.

അപ്പൂട്ടന്‍ സഹോദരി തുറന്ന സ്ഥലത്ത് ലൈംഗിക വേഴ്ച നടത്തുന്നതിനേക്കുറിച്ച് പറഞ്ഞതിന്റെ സംഗത്യം താങ്കള്‍ക്ക് മനസിലാക്കാനായില്ല. അങ്ങനെ ചെയ്താല്‍ അതിനെ കൈകാര്യം ചെയ്യാന്‍ ഇസ്ലാമിക നിയമത്തിന്റെ അവശ്യമില്ല. എല്ലാ പരിഷ്കൃത സമൂഹങ്ങളില്ലും അതിനുള്ള നിയമമുണ്ട് പക്ഷെ അത് കല്ലെറിഞ്ഞു കൊല്ലുക എന്ന പൈശാചികത അല്ല.

ക്ഷമിക്കുമല്ലോ.

kaalidaasan said...

ക്യാപ്റ്റന്‍,

ആ ശിക്ഷയെയാണോ താങ്കള്‍ എതിര്‍ത്തത് ?

അതോ വ്യഭിചാരം എന്നത് ഒരു കുറ്റമായി കണ്ടതിനെ ആണോ?


ശിക്ഷയെ മാത്രം.

വ്യഭിചാരം ഒരു കുറ്റമായി കണ്ടാലല്ലേ ശിക്ഷ നല്‍കുന്നതില്‍ കാര്യമുള്ളൂ.

ഭാര്യ വ്യഭിചരിച്ചാല്‍ ഒലക്ക പ്രയോഗം നടത്തുന്നതും അത് കുറ്റമായി കരുതുന്നതു കൊണ്ടാണ്. ക്യാപറ്റന്റെ സമൂഹത്തില്‍ ഒലക്ക പ്രയോഗം , ഇസ്ലാമിക സമൂഹത്തില്‍ കല്ലെറിഞ്ഞു കൊല്ലല്‍. അത് കാഴ്ച്ചപ്പാടുകളുടെ വ്യത്യാസം.

kaalidaasan said...

അപ്പൂട്ടാ,

വികൃതചിന്താഗതിക്കാരുടെ എല്ലാ ജല്‍പ്പങ്ങളോടും ഞാന്‍ പ്രതികരിക്കാറില്ല.

വികൃതചിന്തകളും കേള്‍ക്കുന്നു എന്നു മാത്രം. ഇതു പോലെയുള്ള ജീവികളും ഉണ്ടെന്നറിയുന്നത് നല്ലതല്ലേ എന്നു ഞാന്‍ സമാധാനിക്കുന്നു.

ഇസ്ലാമിനേക്കുറിച്ച് കുറച്ചൊക്കെ അറിയുന്നവര്‍ ഇതു പോലെ ഭ്രന്തെടുത്ത് എഴുതാറില്ല. അല്‍പ്പ ജ്ഞാനികളൊക്കെ ഇതു പോലെ പിച്ചും പേയും പറയും.

kaalidaasan said...

വീണ്ടും ചരിത്രബോധമില്ലാത്ത മണ്ടത്തരം..

സഹോദരാ...
മൃഗങ്ങളാണു തിരിച്ചറിവില്ലാതെ പരഗമനം നടത്തുന്നതു..



എങ്കില്‍ ഏറ്റവും വലിയ മണ്ടന്‍ മൊഹമ്മദ് നബിയായിരിക്കും. യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന സ്ത്രീകളെയും അടിമകളായ സ്ത്രീകളെയും ലൈംഗികമായി ഉപയോഗിക്കുന്നത് മതത്തിന്റെ ഭാഗമാക്കിയ അദ്ദേഹമാണ്‌ തിരു മണ്ടന്‍.

പരസ്ത്രീകളുമായി ബന്ധപ്പെടുന്നത് നല്ല കാര്യമാണെന്ന് ഒരു സമൂഹവും കരുതുന്നില്ല. പക്ഷെ അത് കല്ലെറിഞ്ഞു മൃഗീയമായി കൊല്ലേണ്ട തെറ്റാണെന്ന് ഇന്ന് ഇസ്ലാം മാത്രമേ കരുതുന്നുള്ളു. ഇസ്ലാമിക രാജ്യമയ ഇറാന്‍ അത് ഇസ്ലാമിക നീതി വ്യവസ്ഥയില്‍ നിന്നും എടുത്തുകളയാന്‍ ആലോചിക്കുന്നതായിട്ടാണു റിപ്പോര്‍ട്ടുകള്‍.

താങ്കള്‍ ഈ പണി ഉപേക്ഷിച്ച്‌ പോകുക... അതാവും താങ്കളുടെ നല്ല ജീവിതത്തിനു നല്ലതു.. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്ന് മാത്രം പറയുന്നു...

ഞാന്‍ ഇവിടെ ചെയ്യുന്ന പണി എന്താണെന്നറിയാതെ പിച്ചും പേയും പറയുന്ന താങ്കളല്ലേ ഇതുപേക്ഷിച്ചു പോകേണ്ടത്. പരസ്ത്രികളുമായി ബന്ധപ്പെടുന്ന കാര്യമല്ല ഇവിടെ ചര്‍ച്ച ചെയ്തത്. പ്രാകൃത സമൂഹങ്ങളില്‍ നില നിന്ന നിഷ്ടൂരമായ ഒരു പൈശാചികത ഇസ്ലാമിലൂടെ ചില കാടന്‍മാര്‍ ഈ ആധുനിക യുഗത്തിലും നിലനിര്‍ത്തിപ്പോരുന്ന ക്രൂരതയേക്കുറിച്ചാണ്.

പരസ്ത്രീ ഗമനം എന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ 13 വിവാഹം കഴിക്കുകയും അസംഘ്യം അടിമളെയും യുദ്ധത്തടവുകാരെ ഭോഗിക്കുകയും ചെയ്തു നടന്ന ഒരാളുടെ അനുയായിക്ക് ഞാന്‍ പറയുന്നത് മനസിലാകാത്തതു സ്വാഭാവികം.

അതൊക്കെ ഒന്നു മനസിലാക്കാന്‍ ശ്രമിക്ക്. അല്ലെങ്കില്‍ ഈ പണി നിര്‍ത്തി പോകുന്നതിനേക്കുറിച്ച് ആലോചിക്ക്.

kaalidaasan said...

സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുകയും വ്യക്തിപരമായ അരോപണങ്ങളുള്ളതും ഈ പോസ്റ്റിലെ വിഷയത്തോട് യോജിക്കാത്തതുമായ കമന്റുകള്‍ നീക്കം ചെയ്തു.


അതിലാരും പരിഭവിക്കരുതേ.

കാളിവിജയന്‍.. said...

എങ്കില്‍ ഏറ്റവും വലിയ മണ്ടന്‍ മൊഹമ്മദ് നബിയായിരിക്കും. യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന സ്ത്രീകളെയും അടിമകളായ സ്ത്രീകളെയും ലൈംഗികമായി ഉപയോഗിക്കുന്നത് മതത്തിന്റെ ഭാഗമാക്കിയ അദ്ദേഹമാണ്‌ തിരു മണ്ടന്‍ ...

വീണ്ടും കാളിദാസന്‍ മണ്ടനെന്നു തെളിയിച്ച്‌ കൊണ്ടേയിരിക്കുന്നു...

കാളിദാസാ...

ഇസ്ളാമിലെ യുദ്ധങ്ങളെന്തെന്നും, മുഹമ്മദ്‌ നബി ആരെയെങ്കിലും വിവാഹേതരമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും താനോന്ന്‌ പഠിക്ക്‌..

ജബ്ബാറില്‍ നിന്നല്ല.. ജബ്ബാരില്‍ നിന്ന്‌ പഠിച്ചാല്‍ കൃഷണനെയും ക്രിസ്തുവിനെയും ഞരമ്പു രോഗിയും ജാരസന്തതിയുമൊക്കെയായി പറയുമായിരിക്കും..

അതുകൊണ്ട്‌ തനിക്ക്‌ വല്ല മുസ്ളിം സുഹൃത്തുക്കളുമുണ്ടെങ്കില്‍ അവരോട്‌ ചോദിച്ച്‌ നന്നായി പഠിക്കൂ... പിച്ഛും പേയും വിളമ്പുന്നതിനു മുന്‍പു... കൂടുതല്‍ എന്നെ കൊണ്ട്‌ ഒന്നും പറയിപ്പിക്കല്ലെ ....സഹോദരാ...

NB :
ദാസാ നീ എന്തിനു എണ്റ്റെ കമണ്റ്റ്‌ ഡിലീറ്റ്‌ ചെയ്തു.. ഞാന്‍ ഒരു സഭ്യതയും അതിലംഘിചിട്ടില്ല..
ശരി നിണ്റ്റെ ഇഷ്ടം..

ക്യാപ്റ്റന്‍ കരിസ്മ said...

“ഭാര്യ വ്യഭിചരിച്ചാല്‍ ഒലക്ക പ്രയോഗം നടത്തുന്നതും “

ഞാന്‍ ചമ്മാത്ത ചമ്മല്‍ നിങ്ങള്‍ കണ്ടത് ഗംഭീരം. കുറെ നേരമായി നിങ്ങള്‍ എന്റെ ഉലക്ക പ്രയോഗത്തെ പറ്റി പറയുന്നു.

എവിടെ എപ്പോഴാണ് ഞാന്‍ അങ്ങനെ പറഞ്ഞത്?

ഓണ്‍ റിവേഴ്സ് ഗിയര്‍ എന്ന ബ്ലോഗില്‍ വ്യഭിചാരം ചര്‍ച്ച ചെയ്യുന്ന പോസ്റ്റിലെ അഭിപ്രായം എന്ന മട്ടിലാണ് താങ്കള്‍ അതെഴുതുന്നത്, അതില്‍ ഞാന്‍ എഴുതിയത് ഇങ്ങനെ ആണ്.

1)

“ക്യാപ്റ്റന്റെ പെണ്ണുമ്പിള്ള കരിസ്മ വേറേ വല്ലവന്റേം കൂടേ കൊത്തങ്കല്ല് കളിക്കാന്‍ പോയാല്‍ അത് നേരിടെണ്ട വഴി ക്യാപ്റ്റന് അറിയാം. കരിസ്മയുടെ കെട്ടിയോന്‍ ക്യാപ്റ്റന്‍ പാതിരയ്ക്ക് ചെറ്റ പൊക്കാന്‍ പോയാല്‍ കരിസ്മ പ്രതികരിക്കുന്നത് കയ്യിലുള്ള ഒലക്ക കൊണ്ടാവുമെന്നും ക്യാപ്റ്റനറിയാം.



2)

കരിസ്മ കൊത്തങ്കല്ല് കളിക്കാന്‍ പോയാല്‍ ക്യാപ്റ്റന്‍ ഷേകഹാന്‍ഡ് കൊടുക്കുഅന്ന്നതിനു പകരം സലാം കൊടുക്കും. .


രണ്ടും ഈ പോസ്റ്റുമായി നേരിട്ട് ബന്ധപ്പെടാത്തത് ആണെങ്കിലും എന്റെ അഭിപ്രായം നിങ്ങള്‍ അല്പം വളച്ചൊടിച്ചത് കൊണ്ട് ഇവിടെ ചേര്‍ക്കുന്നു,

ക്യാപ്റ്റന്‍ കരിസ്മ said...

വ്യഭിചാരം ഒരു കുറ്റമാണെന്ന് കരുതുന്ന കാളിദാസനും കാളിവിജയനും ഒരേതൂവല്‍ പക്ഷികള്‍ തന്നെ

അതിന്റെ ശിക്ഷയില്‍ മാത്രമാണ് അഭിപ്രായവ്യത്യാസം.

ഇപ്പൊ നിങ്ങള്‍ പിന്നെയും ഇടപെടും ,

നിന്റെയൊക്കെ മറ്റവള്‍ അഴിഞ്ഞാടിയാല്‍...

വീണ്ടും ഞാന്‍ പറയാം , ഞാനത് ഇഷ്ടപ്പെടില്ല.

അത് വ്യഭിചാരം ( ആ വാക്ക് മടുപ്പിക്കുന്നു, ഇണ ചേരല്‍ ) ഒരു കുറ്റമാണെന്ന് കരുതുന്നത് കൊണ്ടല്ല. അത്തരം ഒരു ബന്ധം എന്റെ സ്വകാര്യജീവിതത്തെ, ലൈംഗികജീവിതത്തെ , എന്റെ ഭാര്യയ്ക്ക് എന്നോടുള്ള അടുപ്പത്തെ ഒക്കെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഞാനെന്നല്ല പട്ടി-പൂച്ച-പക്ഷിയടക്കം ഒരു ജീവിയും സ്വന്തം ഇണയില്‍ മറ്റൊരുത്തന്‍ കേറി മേയുന്നത് സഹിക്കില്ല. ഒരു ഡോക്ടര്‍ ആയ താങ്കള്‍ക്ക് തീര്‍ച്ചയായും ഇതറിയാമായിരിക്കും.

എന്നു വച്ച് അതൊക്കെ ആ ജീവികളുടെ സദാചാരബോധം കൊണ്ടാണെന്ന് കാളിദാസന്‍ പറയുന്നെങ്കില്‍ എനിക്ക് ചിരി വരും.

kaalidaasan said...

കുറെ നേരമായി നിങ്ങള്‍ എന്റെ ഉലക്ക പ്രയോഗത്തെ പറ്റി പറയുന്നു.

ഇണകളില്‍ ഒരാള്‍ വ്യഭിചരിക്കുന്ന കാര്യമാണു ഞാന്‍ പ്രാമര്‍ശിച്ചത്. താങ്കള്‍ക്ക് നേരിടാനുള്ള വഴി അറിയാം, ഭാര്യ ഉലക്ക പ്രയോഗം നടത്തും എന്നതില്‍ നിന്നും ഞാന്‍ മനസിലാക്കിയത് നിങ്ങളുടെ കുടുംബത്തില്‍ വ്യഭിചാരത്തിന്‌ ഉലക്ക പ്രയോഗം ഒരു അംഗീകരിക്കപ്പെട്ട ശിക്ഷയാണെന്നാണു. അങ്ങനെ അല്ല എന്നു പറുയുന്നെങ്കില്‍ ഞാന്‍ അതും വിശ്വസിക്കാം. എന്തു ശിക്ഷയാണെന്നു പറഞ്ഞാല്‍ മതി.

താങ്കളേപ്പോലെയുള്ള മറ്റ് ഭര്‍ത്താക്കന്‍മാരും ഉലക്ക പ്രയോഗം നേരിടേണ്ടി വരില്ലേ എന്നും കൂടി ഓര്‍ക്കുക. അവരുടെ ഭര്യമരും ഇത് ഭര്‍ഥാക്കന്‍മാരുടെ സ്വകാര്യത ആയി എടുക്കില്ല.

kaalidaasan said...

എന്തിനു എണ്റ്റെ കമണ്റ്റ്‌ ഡിലീറ്റ്‌ ചെയ്തു.. ഞാന്‍ ഒരു സഭ്യതയും അതിലംഘിചിട്ടില്ല..
ശരി നിണ്റ്റെ ഇഷ്ടം..


വ്യക്തിപരമായ പരാമര്‍ശങ്ങളും അധിക്ഷേപങ്ങളും ഉള്ള കമന്റുകളാണു ഞാന്‍ ഡെലീറ്റ് ചെയ്തത്. മാന്യമായി എഴുതിയതൊക്കെ ഇവിടെ തന്നെയുണ്ട്.

നീ എന്നൊക്കെ ഉപയോഗിക്കുന്നത് മാന്യന്‍മാരുടെ ഭഷയല്ല. കടന്‍മാരുടെ ഭാഷയാണ്.

Baiju Elikkattoor said...

kaalidasan,

ee kaalivijayanokke kalippu thaankalodalla yadharthail, jabbarinodu aanu. jabbar ivareyokke chodichu utharam muttichu ksha, raa ezhuthichittundu! athukondanu aarude chodyathinum utharam muttiyalum pekkinavu kandu 'jabbar', 'jabbar' ennu pulambi kondirikkunnathu. kashtame....kashtam....!!!

കാളിവിജയന്‍.. said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Baiju Elikkattoor said...

kaalidaasan,

kaalivijayan, anonymous ennee 'maanya dehangal'ude commentukal kaanumbol pandu c.k. babu parajathu ormma varunnu: "chandappillerkku koovanullathalla ee sthalam" ennu. anaadharaya aa kuttikalalla marichu daivathinteyum mathathinteyum peril chettatharam parayunnavarkku aanu "chandapillar" enna vili kooduthal yojikkuka. athukondu aavashyamaya niyandranam erppeduthunnathu nannayirikkum ennu thonnunnoo. abhipraya swathandriyathe maanikkanam pakshe alavalathitharam vakavachu kondukkan paadilla.

kaalidaasan said...

പ്രാകൃതമായ ഒരു മ്മ്ളേച്ച പര സ്ത്രീ-പുരുഷ ഗമനം താലോലിക്കുന്നതു മാന്യതയും അതിനുള്ള ശിക്ഷ പ്രാകൃതവുമാണു എന്ന്‌ കരുതുന്ന മൌഡ്യം എന്തുകൊണ്ട്‌ നിങ്ങള്‍ മനസ്സിലാക്കുന്നില്ല..

പരസ്ത്രീ ഗമനമോ പരപുരുഷഗമനമോ മാന്യതയാണെന്ന് ആരുമിവിടെ പറഞ്ഞിട്ടില്ല. അസത്യങ്ങളും താങ്കളുടെ സ്വപ്നങ്ങളും ഇവിടെ എഴുതിയാല്‍ അതൊക്കെ ഞാന്‍ നീക്കം ചെയ്യും.

ലോകത്തുള്ള ഒരു സമൂഹവും ഒരു മതവും വ്യഭിചാരം അനുവദിക്കുമെന്ന് പറഞ്ഞിട്ടില്ല. പക്ഷെ ഒരു വ്യഭിചാരിയേയും ഇസ്ലാമല്ലതെ കല്ലെറിഞ്ഞു കൊല്ലാനും പറഞ്ഞിട്ടും ഇല്ല.

വിവാഹേതര ബന്ധം നല്ലതാണെന്നു ചില വ്യക്തികള്‍ കരുതുന്നുണ്ട്. പക്ഷെ അത് ഒരു സമൂഹത്തിന്റേതെന്നോ മതത്തിന്റേതെന്നോ ആണെന്ന വിധത്തില്‍ പറയുന്നത് ശരിയല്ല. അങ്ങനെ പറഞ്ഞാല്‍ ബിന്‍ ലാദനൊക്കെ ചെയ്യുന്നതാണ്‌ ഇസ്ലാം എന്നു താങ്കള്‍ക്ക് സമ്മതിക്കേണ്ടി വരും.

വ്യഭിചാരം ചെയ്താല്‍ പൈശാചികമായി കല്ലെറിഞ്ഞ് കൊല്ലുന്നത് പ്രാകൃതമല്ല എന്നു കരുതാന്‍ ബാക്കി മനുഷ്യെരെല്ലാം കാളിവിജയനേപ്പോലെ കഴുതകളല്ല.

kaalidaasan said...

മുഹമ്മദ്‌ നബി ആരെയെങ്കിലും വിവാഹേതരമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും താനോന്ന്‌ പഠിക്ക്‌..


താങ്കള്‍ക്ക് ഇസ്ലാമിനേക്കുറിച്ചുള്ള വിവരം കണ്ട് എനിക്ക് ശരിക്കും ചിരി വരുന്നു.

മൊഹമ്മദിന്‌ ഹാരം എന്ന ഒരു സംഗതി ഉണ്ടായിരുന്നു. അതെന്തിനായിരുന്നു എന്ന് വിജയനു വല്ല പിടിയുമുണ്ടോ? ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം. അടിമകളായി കിട്ടുന്ന സ്ത്രീകളെ പാര്‍പ്പിക്കാനായിരുന്നു. എന്തിനാണടികമകളെ ഹാരത്തില്‍ പാര്‍പ്പിച്ചിരുന്നതെന്ന് വിജയനു പ്രായപൂര്‍ത്തിയാകുമ്പോള്‍ താനെ മനസിലായിക്കോളും.

അവിടെ ഈജിപ്റ്റില്‍ നിന്നും കിട്ടിയ മരിയ എന്ന അടിമയെ പാര്‍പ്പിച്ചിരുന്നു അവളുടെ വെളുത്ത നിറവും ചുരുണ്ട മുടിയും സൌന്ദര്യവും കണ്ട് വീണു പോയ മൊഹമ്മദ് രഹസ്യമായി അവിടെ പോയിരുന്നു എന്നും അവരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു എന്നും അവളില്‍ മൊഹമ്മദിന്‌ ഇബ്രാഹിം എന്നു പേരുള്ള ഒരു മകനുണ്ടായി എന്നും വിജയന്‍ കേട്ടിട്ടുണ്ടോ? വേലക്കാരിയായി സ്ഥാനക്കയറ്റം നല്‍കി അതിനു ശേഷം അവരെ വിവാഹം കഴിക്കേണ്ടി വന്നു എന്നും വിജയന്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അതില്‍ അരിശം തോന്നിയ മൊഹമ്മദിന്റെ രണ്ടു ഭാര്യമാര്‍, ഐഷയും ഹഫ്സയും, മൊഹമ്മദിനോട് ദേഷ്യപ്പെട്ടപ്പോള്‍ അതിന്റെ ഗൌരവം പിടികിട്ടിയ മൊഹമ്മദ് പെട്ടെന്ന് ഒരു ഖുറാന്‍ സൂക്തം നിര്‍മ്മിച്ച് അതില്‍ നിന്നും രക്ഷപ്പെട്ട കഥയറിയണമെങ്കില്‍ താഴെ കാണുന്ന സൂക്തം വായിച്ചിട്ട് ഇസ്ലാമിക പണ്ഡിതന്‍മാര്‍ നല്‍കിയ വിശദീകരണങ്ങള്‍ വായിച്ചാല്‍ മതി.


AT-TAHRIM

66.004


If ye two turn in repentance to Him, your hearts are indeed so inclined; But if ye back up each other against him, truly Allah is his Protector, and Gabriel, and (every) righteous one among those who believe,- and furthermore, the angels - will back (him) up.


പരസ്ത്രീകളില്‍ മൊഹമ്മദിനുണ്ടായിരുന്ന ആര്‍ത്തിയുടെ ഏറ്റവും നല്ല ഉദാഹരണമാണ്‌ സയനബുമായുള്ള അദ്ദേഹത്തിന്റെ വിവാഹത്തിന്റെ കഥ. മൊഹമ്മദിന്റെ ദത്തെടുക്കപ്പെട്ട മകന്റെ ഭാര്യയായിരുന്നു സയനബ്. അവരുടെ സൌന്ദര്യത്തില്‍ മയങ്ങിവീണ മൊഹമ്മദ് ആ ആഗ്രഹം സഫലീകരിക്കാനൊരു ദൈവിക വെളിപാടിന്റെ കള്ളക്കഥയുണ്ടാക്കി. ഐഷയെന്ന ഭാര്യക്കതിനോടു പുച്ഛം തോന്നി അവര്‍ പറഞ്ഞു. താങ്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതില്‍ അള്ളാക്ക് ധൃതി അല്‍പ്പം കൂടുതലാണ്. ആ ഐഷക്കുണ്ടായിരുന്ന വിവരത്തിന്റെ ഒരംശമുണ്ടായിരുന്നെങ്കില്‍ വിജയനൊക്കെ ഈ വൃത്തികേട് മനസിലാകുമായിരുന്നു.

മകന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതില്‍ വരെ ചെന്നെത്തിയിരുന്നു മൊഹമ്മദിന്‌ പരസ്ത്രീകളോടുള്ള സ്നേഹം.
വിജയനിതൊക്കെ ഒന്നു വായിച്ചു പഠിക്ക്, അവകാശ വാദങ്ങളൊക്കെ പുറപ്പെടുവിക്കുന്നതിനു മുമ്പ്.

kaalidaasan said...

വ്യഭിചാരം ഒരു കുറ്റമാണെന്ന് കരുതുന്ന കാളിദാസനും കാളിവിജയനും ഒരേതൂവല്‍ പക്ഷികള്‍ തന്നെ

ക്യപ്റ്റാ,

വ്യഭിചാരം ഒരു ദുരാചരമാണെന്ന് തന്നെയാണ്‌ എല്ലാ സമൂഹങ്ങളും കരുതുന്നത്. അതു കൊണ്ടാണ്‌ വ്യഭിചരിക്കുന്നവരെ സമൂഹം അക്ഷേപിക്കുന്നതും

പറഞ്ഞ വാക്കുകളൊക്കെ താങ്കളുടെ പിടി വിട്ടു പോയി. അതാണീ ഉരുളല്‍. വ്യഭിചാരം കുറ്റമല്ല പക്ഷെ അത് ചെയ്താല്‍ ഉലക്ക പ്രയോഗം നടത്തുംഎന്നു പറയുന്ന താങ്കളുടെ സംവേദനക്ഷമതക്കെന്തോ തകരാറുണ്ട്.

താങ്കളുടെ വീട്ടില്‍ ഉലക്ക പ്രയോഗവും മറ്റ് കൈകാര്യം ചെയ്യലും സാധാരണ സംഭവങ്ങളാണെന്നു ഞാന്‍ മനസിലാക്കുന്നു. എന്റെ വീട്ടില്‍ ഉലക്ക പ്രയോഗം ചോറുണ്ണുന്നപോലെയുള്ള ഒരു നടപടിയായിട്ട് ഇതു വരെ കണക്കാക്കിത്തുടങ്ങിയില്ല. അതൊരു പക്ഷെ പുരോഗമിക്കാത്തതു കൊണ്ടായിരിക്കും.

മറ്റുള്ളവര്‍ വ്യഭിചാരം ചെയ്യുമ്പോഴും താങ്കള്‍ പറഞ്ഞ ഫലങ്ങളാണുണ്ടാകുക. അല്ലാതെ ആരുടെയും ജീവന്‍ നഷ്ടപ്പെടില്ല. മറ്റുള്ളവരുടെയും സ്വകാര്യജീവിതത്തെ, ലൈംഗികജീവിതത്തെ, ഇണകള്‍ തമിലുള്ള അടുപ്പത്തെ ഒക്കെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതു കൊണ്ടാണ്, അതെല്ലാവരും ഒരു ദുരാചാരമായി കരുതുന്നതും. ഒരു ഡോക്ടറയ എനിക്ക് അതൊക്കെ നന്നായി അറിയാം. അതു കൊണ്ടാണ്‌ വ്യഭിചാരം ചെയ്യുന്നത് മനുഷ്യാവകാശമായി ഞാന്‍ കാണാത്ത്.

പട്ടി പൂച്ച പക്ഷിയടക്കം ഒരു ജീവിയും ജീവിതകാലം മുഴുവനുമുള്ള ബന്ധം കൊണ്ടു നടക്കാറില്ല. ഒരു പ്രജനന കാലത്തേക്കു മാത്രമേ അവര്‍ ഒരു ഇണയുമായി ജീവിക്കൂ. പിന്നീടുള്ള പ്രജനനകാലത്ത് മറ്റൊരിണ. പക്ഷെ മനുഷ്യന്‍ അങ്ങനെയല്ല. അവന്‌ വൈവാഹിക ജീവിതമൊരു സ്ഥാപനമാണ്‌ ഈടു നില്‍ക്കുന്ന ഒരു സ്ഥാപനം. അതിനതിന്റേതായ പവിത്രതയും ഇഴയടുപ്പവുമുണ്ട്. ഇണ പര ബന്ധത്തില്‍ ഏര്‍പ്പെടുന്ന എല്ലാ കുടുംബങ്ങളും തകര്‍ന്നു പോകുന്നതാണു നാം കാണുന്നത്. ബന്ധമില്ലെങ്കിലും ചില അടുപ്പങ്ങളും സംശയങ്ങളും പോലും കുടുംബജീവിതത്തിന്റെ താളം തെറ്റിക്കും. അതാണു മനുഷ്യരും മറ്റു ജീവികളും തമ്മിലുള്ള വ്യത്യാസം.

അതു കൊണ്ട് സദാചാരബോധം ജീവികളുടെ കാര്യത്തില്‍ ഒരു പ്രശ്നമല്ല. മനുഷ്യന്റെ ജീവിതത്തില്‍ വലിയ പ്രശ്നവും.

kaalidaasan said...

ബൈജു,

അത് തന്നെ ബൈജു. ജബ്ബാറിനോടേറ്റുമുട്ടി പരാജയപ്പെട്ടതിന്റെ ചൊരുക്കാണ്

Anonymous said...
This comment has been removed by a blog administrator.
കാളിവിജയന്‍.. said...
This comment has been removed by a blog administrator.
kaalidaasan said...

ഇസ്ളാമിനു മുന്‍പു ഉണ്ടായുരുന്ന ഒരു കാര്യമായിരുന്നു ആരെ വേണമെങ്കിലും ലൈംഗികമായി ഉപയോഗപ്പെടുത്താമെന്നതു

ഇസ്ലാമിനു മുമ്പും ഒരു കാലമുണ്ടായിരുന്നോ?

ഇസ്ലാം ലോകാരംഭം മുമ്പേ ഉണ്ടായിരുന്നു എന്നാണല്ലോ തീവ്ര മുസ്ലിങ്ങള്‍ എപ്പോഴും പറയാറുള്ളത്. അപ്പോള്‍ ആദം നബിയൊന്നും ഇസ്ലാമിന്റെ പ്രവാചകനല്ല.

സുബോധം താങ്കളുടെ ബുദ്ധിയിലേക്ക് പതിയെ കയറി വന്നു തുടങ്ങി. മുസ്ലിങ്ങളല്ലാത്തവര്‍ വിശ്വസിക്കുന്നത് ഇസ്ലാം മൊഹമ്മദ് നബി സ്ഥപിച്ച മതമാണെന്നണ്. താങ്കളും അത് സമ്മതിക്കുന്നു.

ഇസ്ലാമിനു മുമ്പ് പലരും പലതും ചെയ്തിട്ടുണ്ട്. ഞാന്‍ ഇവിടെ പരമര്‍ശിച്ച സംഗതികള്‍ മൊഹമ്മദ് ചെയ്ത കാര്യങ്ങളാണ്.

അക്കാലത്തെ സംഭവമാണു മാരിയയുടെ സംഭവത്തില്‍ ഉണ്ടായിരുന്നുന്നതു...

മരിയയുടെ കഥ ഞാന്‍ പറഞ്ഞത് താങ്കളുടെ ഒരു ചോദ്യത്തിനുത്തരമായിട്ടായിരുന്നു. ചോദ്യമിതായിരുന്നു.

മുഹമ്മദ്‌ നബി ആരെയെങ്കിലും വിവാഹേതരമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും താനോന്ന്‌ പഠിക്ക്‌..

ഞാന്‍ പഠിച്ചു. കണ്ടെത്തിയ വസ്തുത പറഞ്ഞു. മൊഹമ്മദ് നബി എന്ന താങ്കളുടെ മഹാ പ്രവചകന്‍ വിവഹേതര ബന്ധം പുലര്‍ത്തിയിരുന്നു എന്നു തെളിയിച്ചു. അന്തസുണ്ടെങ്കില്‍ അതംഗീകരിക്കുകയാണു ചെയ്യേണ്ടത്. അതിനു പകരം ഉരുളുന്നത് ആണുങ്ങളുടെ ലക്ഷണമല്ല.


പിന്നെ രണ്ടാമത്തെ കാര്യം..
പ്രവാചകനാണു സൈനബിനെ സൈദിനു വിവാഹം ചെയ്തു നല്‍കിയതു. സ്വന്തം മുറപ്പെണ്ണിനെ..


അപ്പോള്‍ സൈദ് അടിമയായിരുന്നോ വളര്‍ത്തു മകനായിരുന്നോ? അടിമ ആയിരുനെങ്കില്‍ മൊഹമ്മദ് കൌശല പൂര്‍വം കുരുക്കിയതാണ്.

മുറപ്പെണ്ണിനെ വളര്‍ത്തു മകനു വിവാഹം ചെയ്തു കൊടുക്കുമ്പോഴും മൊഹമ്മദിനൊരു കണ്ണ്‌ അവരുടെ മേലുണ്ടായിരുന്നു. ഒരു പക്ഷെ അവര്‍ ലൈംഗികമായി ബന്ധപ്പെട്ടിരുന്നുമിരിക്കാം. മകനെ ഒഴിവാക്കാന്‍ ഒരു സൂക്തം പടച്ചുണ്ടാക്കി കാര്യം ​സാധിച്ചു. എന്നിട്ട് പണക്കാരിയായ സയനബിന്‌ അടിമയായ ഭര്‍ത്താവിനെ ഇഷ്ടമായില്ല എന്ന ഒരു സൂത്രവും. കൊള്ളാം പ്രവചകനും അനുയായിയും. കല്യാണത്തിനു മുമ്പ് കുലീനക്ക് ഭര്‍ത്താവ് ദരിദ്രനും അടിമയുമാണെന്നു മനസിലായില്ലപോലും. സയനബിനും അയിഷയേപ്പോലെ 6 വയസായിരുന്നോ കല്യാണം കഴിക്കുമ്പോള്‍? എട്ടും പൊട്ടും തിരിയാത്ത പ്രായം.

കാളിവിജയന്‍.. said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
kaalidaasan said...

വിജയന്റെ മതത്തിലെ അമൂല്യമായ ഭാഷാ സമ്പത്ത് ഇവിടെ വെളിപ്പെടുത്തിയതിനു നന്ദി. പക്ഷെ അതിവിടെ ചേരില്ല. ക്ഷമിക്കുമല്ലോ.

James G.V. said...

"സത്യ വേദ പുസ്തകവും മലയാളം നിഘണ്ടുവും വെബ് സൈറ്റില്‍ പകര്‍ത്തി വക്കുന്നതും മാദ്ധ്യമങ്ങളില്‍ വരുന്ന വര്‍ത്തകള്‍ ബ്ളോഗുകളില്‍ പകര്‍ത്തുന്നതും മഹാകാര്യമാണെന്ന് ആദ്ദേഹത്തിനും താങ്കള്‍ക്കും വിശ്വസിക്കാം. അതിന്‌ ഓശാന പാടാന്‍ താങ്കള്‍ക്കും അവകാശമുണ്ട്. ആ കാപട്യത്തിന്‌ പിന്നണി പടിക്കോളൂ ആവോളം."

you are sure this kaipaly is writing all this by copy paste. please give proof. he is writing blog for many many years.

kalidasanu kaiziyatha karyangal mattulavarkum kaziyum ennu orkanama. kaipaliyute nilapatukal ellam enik istamalla. pakshe ayal copy cheyum ennu thonunila.

James G.V.
Pathanamthitta

Baiju Elikkattoor said...

"doubt ?
kaalivijayan is Baiju OR Kalidasan himself."

let us be clear. baiju is baiju. neither kaalidaasan nor kaalivijayan.

Baiju Elikkattoor said...

"പിന്നെ രണ്ടാമത്തെ കാര്യം..
പ്രവാചകനാണു സൈനബിനെ സൈദിനു വിവാഹം ചെയ്തു നല്‍കിയതു. സ്വന്തം മുറപ്പെണ്ണിനെ."


samaanamaya oru sambhavam 2a kollangalkku mumbu u.p. il nadannathayi pathrathil vaayichathu orkkunnu (link onnum tharan nivruthiyilla).

makante bhariye oru pithavu balalkaaram cheyth sambhavam aviduth palli committiyude mumbaake vannappol palli committiyude utharavu ere vichithramayi thonni: "ival ini mele ninte bhaariya alla, ninte amma aanival" ennu.

Anonymous said...

DOUBT NOT CLEARED !!!!
kaalivijayan is BAIJU OR KALIDASAN

So called Baiju replied ""baiju is baiju. neither kaalidaasan nor kaalivijayan ""

Any PROOF ?

Baiju Elikkattoor said...

“Any PROOF ?”

For what? I clarified because this doubt was aired in this blog earlier also otherwise, anonymous, I would have just avoided your query. I think my clarification was enough and I do not want to discuss any off-track things in somebody else’s blog. I am not a blogger but I am interested in good blogging and therefore I am often here. I am not obliged to give you anymore clarification/proof!

ഒരു വായനക്കാരന്‍ said...

പ്രിയ കാളിദാസന്‍..
ചില ബ്ളോഗിലൂടെ കറങ്ങുന്നതിനിടെയാണു ഇവിടെ വന്നു പെട്ടതു.. താങ്കള്‍ ആര്‍ക്കോ നല്‍കുന്ന മറുപടിയിലെ ചില സംഗതികള്‍ അത്ര സഹിഷ്‌ണുതാപരമല്ലാത്തതിനല്‍ ഇടപെടട്ടെ..

ഒരു മുസ്ളിം എന്ന നിലക്ക്‌ കൃത്യമായി അറിയാം എന്ന നിലക്ക്‌ സത്യസന്ധമായാണു എഴുതുന്നതു..

ഇസ്ളാമില്‍ വിവാഹം ചെറിയ ഒരു ചടങ്ങാണെന്നു താങ്കള്‍ക്കറിയാമല്ലോ.. അതായതു ഒരു പെണ്ണിനെ അവളുടെ രക്ഷകര്‍ത്താവു ഒരു പുരുഷനു സംരക്ഷിക്കാന്‍ തൃപ്തിപ്പെട്ട്‌ നല്‍കുന്ന ഒരു കരാറാണതു...

മാരിയയെ അവിടത്തെ ഭരണാധികാരി, അയാളൂടെ സംരക്ഷണയിലുണ്ടായിരുന്ന മാരിയയെ പ്രവാചകനു തൃപ്തിപ്പെട്ട്‌ നല്‍കുകയാണു ചെയ്യുന്നതു.. അതായതു വിവാഹത്തിനു സമം. അല്ലെങ്കില്‍ സമാനമായതു..

ആരെ വേണമെങ്കിലും ലൈംഗികമായി ഉപയോഗപ്പെടുത്താം എന്ന നിലയില്‍ നിന്നു നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതു ഇസ്ളാമാണു.. അന്നത്തെ സാഹചര്യത്തില്‍ അതില്‍ അടിമകള്‍ ഒരു സാമ്പത്തിക ഉരുപ്പടിയാണു.. ചിലപ്പോല്‍ ഒരു കാരക്കയുടെ അത്രയും വിലയില്ലാത്ത ഒരു ജന്തു..

ഈ അവസ്തയില്‍ നിന്നു അവരെ മനുഷ്യത്ത്വത്തിലേക്ക്‌ ഉയര്‍ത്തിയതു പ്രവാചകന്‍ മുഹമ്മദ്‌ നബിയാണു. അവരെ അടിമ എന്ന്‌ വിളിക്കുന്നതു പോലും വിലക്കി. 'സഹോദരര്‍' എന്ന്‌ വിളിക്കാന്‍ അഹ്വാനം നല്‍കി.. അടിമമോചനത്തിനു അതിശക്തമായ പ്രോത്സാഹനം നല്‍കി. ഇസ്ളാമിക ഭരണം രൂപപ്പെടുന്നതോടുകൂടി നൂറ്റാണ്ടുകളായി നിലനിന്ന അടിമ സംബ്രദായം കെട്ടടങ്ങി.. അതൊരു മഹാവിപ്ളവമല്ലെന്നുണ്ടോ.. ?

-------------------------------------
മുറപ്പെണ്ണിനെ വളര്‍ത്തു മകനു വിവാഹം ചെയ്തു കൊടുക്കുമ്പോഴും മൊഹമ്മദിനൊരു കണ്ണ്‌ അവരുടെ മേലുണ്ടായിരുന്നു. ഒരു പക്ഷെ അവര്‍ ലൈംഗികമായി ബന്ധപ്പെട്ടിരുന്നുമിരിക്കാം. മകനെ ഒഴിവാക്കാന്‍ ഒരു സൂക്തം പടച്ചുണ്ടാക്കി കാര്യം ​സാധിച്ചു.

--------------------------------------------

ഈ വാക്കുകള്‍ പിന്‍വലിക്കാന്‍ മാന്യതയുടെ ഭാഷയില്‍ ഞാന്‍ അപേക്ഷിക്കുന്നു..

കാരണം ലോകത്തില്‍ ഒരു നിമിഷം പോലും ഉച്ഛരിക്കപ്പെടാതെ പോകാത്ത ഒരു നാമമാണു പ്രവാചകന്‍ മുഹമ്മദിണ്റ്റേതു..

അദ്ധേഹത്തിണ്റ്റെ അന്നുണ്ടായിരുന്ന കടുത്ത ശത്രുക്കള്‍ പോലും വ്യക്തിപരമയി അദ്ധേഹത്തി ഈ വിധത്തില്‍ ആക്ഷേപിച്ചിട്ടില്ല.. അദ്ദേഹത്തിണ്റ്റെ സത്യസന്ധതയില്‍ അവിശ്വസിച്ചിരുന്നില്ല..

താങ്കള്‍ ഒരു ഡോക്റ്റടറാണെന്നാണു ഇവിടെ എനിക്ക്‌ വായിക്കാന്‍ കഴിഞ്ഞതു.. അങ്ങനെയെങ്കില്‍ ഊഹങ്ങള്‍ വച്ച്‌ രോഗികളെ ചികിത്സിക്കില്ലെന്നും ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയാണു.

അടിമയായിരുന്ന സൈദിനെ എടുത്ത്‌ മകനായി വളര്‍ത്തി ഒരു വിപ്ളവം സൃഷ്ടിച്ച ഒരു വിപ്ളവകാരിയെ നമുക്ക്‌ ഇങ്ങനെ പറയാമോ.. ആര്‍ക്കും ആരെ വേണമെങ്കിലും ഇതുപോലെ ആക്ഷേപിക്കാവുന്നതേയുള്ളു...

അതൊന്നും നമ്മുടെ മാന്യതക്ക്‌ ചേരുന്നതല്ലെന്ന്‌ ഞാന്‍ പറയാതെ തന്നെ താങ്കള്‍ മനസ്സിലാക്കുന്നു എന്നു കരുതുന്നു..

ലോകത്തെ എത്രയോ അന്യമതസ്തരായ മഹാന്‍മാര്‍ വളരെ ആദരവോടെ കാണുന്ന ആ മഹാപ്രവാചകനെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ പിന്‍ വലിക്കാന്‍ ആവശ്യപ്പെടുന്നതു പരിഗണിക്കുമെന്നു കരുതുന്നു..

Anonymous said...

കാര്യങ്ങള്‍ കൈപ്പള്ളിയുടേ കോര്‍ട്ടിലേക്ക്.. കാളിദാസന്‍ ഇടനെ പിടിയിലാകും...

http://nishad.net/2009/12/26/kalidasan/

Anonymous said...
This comment has been removed by a blog administrator.
kaalidaasan said...

ജെയിംസ്,

കൈപ്പള്ളി എന്തു ചെയ്യുന്നു എന്നൊക്കെ മറ്റുള്ളവരെ അറിയിക്കേണ്ടത് എന്റെ ബാധ്യതയല്ല. അതൊക്കെ അദ്ദേഹത്തിന്റെ സാമന്തന്‍മാരുടെ ജോലി.

സത്യ വേദ പുസ്തകവും മലയാളം നിഘണ്ടുവും വെബ് സൈറ്റില്‍ പകര്‍ത്തിവക്കുന്നതും മാദ്ധ്യമങ്ങളില്‍ വരുന്ന വര്‍ത്തകള്‍ ബ്ളോഗുകളില്‍ പകര്‍ത്തലും അദേഹം ചെയ്തു എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു.

അദ്ദേഹം പല വര്‍ഷങ്ങളായി ബ്ളോഗ് ചെയ്യുന്നുണ്ടാകും. അതും എന്റെ പ്രശ്നമല്ല. താങ്കള്‍ കൈപ്പള്ളിയുടെ നിലപാടുകള്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതും എന്റെ പ്രശ്നമല്ല. അദ്ദേഹം ‍ കോപ്പി ചെയ്യും എന്നും താങ്കള്‍ വിശ്വസിക്കേണ്ട.

സത്യ വേദ പുസ്തകം കോപ്പി ചെയ്യാതെ അടുത്ത നാളില്‍ അദ്യമായി മഹാനായ കപ്പള്ളി എഴുതിയതാണെന്നു കരുതാന്‍ ഏത് ജെയിംസിനുമവകാശമുണ്ട്.

സത്യ വേദ പുസ്തകം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പും മലയള നിഘണ്ടു വിവരമുള്ള മറ്റു പലരും പലപ്പോഴായും , വാര്‍ത്തകള്‍ മാദ്ധ്യമങ്ങളില്‍ വന്നിട്ടുള്ളതുമാണെന്ന് ജെയിംസറിയാത്തത് എന്റെ കുറ്റമല്ല.
ഇപ്പോള്‍ കാളിദാസനെ തെറി പറഞ്ഞും കൈപ്പള്ളി തമ്പ്രാന്‍ കരയുനുണ്ട്. അതു കൂടി വായിക്കുക.

കാളിദാസന്‌ ലോകത്തുള്ള എല്ലാ കാര്യങ്ങളും ചെയ്യാനാകും എന്ന മൂഢവിശ്വാസം ഇല്ല. കാളിദാസന്‍ ഒരിടത്തും അങ്ങനെ അവകാശപ്പെട്ടിട്ടും ഇല്ല. മറ്റൊരു ബ്ളോഗറുടെ കഴിവളക്കുന്ന ചെറ്റത്തരവും കാളിദാസന്‍ പഠിച്ചിട്ടില്ല.

kaalidaasan said...

വായനക്കാരാ,

എന്റെ മറുപടി ഏറ്റവും സഹിഷ്ണുതാപരമായിട്ട് തന്നെയാണ്. പക്ഷെ ഇവിടെ എന്നെയും കമന്റിടുന്നവരെയുമൊക്കെ അനാവശ്യമായി പുലഭ്യം പറഞ്ഞു കൊണ്ട് ഒരു വ്യക്തി എഴുതിയപ്പോള്‍ അല്‍പ്പം കാര്‍ക്കശ്യം കാണിക്കേണ്ടി വന്നു.ഇപ്പോള്‍ ബൈജുവിനെയും ചീത്ത പറഞ്ഞു കൊണ്ട് മറ്റൊരാള്‍ പലതും എഴുതുന്നുണ്ട്. അതൊക്കെ അവരുടെ സംസ്കാരം തെളിയിക്കുന്ന കാര്യങ്ങളാണ്. അങ്ങനെ സംസ്കാരം എപ്പോഴും പ്രകടിപ്പിക്കാന്‍ ഈ ബ്ളോഗിന്റെ ഉടമസ്തന്‍ എന്ന നിലയില്‍ ഞാന്‍ അനുവദിക്കുമെന്ന് കരുതരുത്.

മാരിയയെ അവിടത്തെ ഭരണാധികാരി, അയാളൂടെ സംരക്ഷണയിലുണ്ടായിരുന്ന മാരിയയെ പ്രവാചകനു തൃപ്തിപ്പെട്ട്‌ നല്‍കുകയാണു ചെയ്യുന്നതു.. അതായതു വിവാഹത്തിനു സമം. അല്ലെങ്കില്‍ സമാനമായതു

വിവാഹത്തിനു സമാനമായത് എന്നു പറഞ്ഞാല്‍ അതാര്‍ക്കും മനസിലാകില്ല. വിവാഹം ചെയ്ത് നല്‍കുകയായിരുന്നു എന്നു പറഞ്ഞല്‍ മനസിലാകും. അങ്ങനെ പലരും ചെയ്തിട്ടുണ്ട്.

മരിയയെ വിവാഹം ചെയ്തു നല്‍കിയില്ല. മറ്റു പല സമ്മാനങ്ങളും നല്‍കിയ കൂടെ മരിയയെയും അവരുടെ സഹോദരി സിരിനേയും സമ്മാനമായി നല്‍കി. കൂടെ രണ്ട് കഴുതകളെയും. രണ്ടു പേരെയും മൊഹമ്മദ് അദ്ദേഹത്തിന്റെ ഹാരത്തില്‍ മറ്റു സ്ത്രീകളോടൊപ്പം പാര്‍പ്പിച്ചു. ഈജിപ്റ്റിലെ ഭരണാധികാരി വിവാഹത്തിനു സമമായി അല്ലെങ്കില്‍ സമാനമായി തൃപ്തിപ്പെട്ട്‌ നല്കിയ സിറിനെ എന്തു കൊണ്ട് മൊഹമ്മദ് വിവാഹം ചെയ്തില്ല? ഒരേപോലെ നല്‍കിയ രണ്ടു വസ്തുക്കളെയുമൊരേ പോലെയല്ലേ ഉപയോഗിക്കേണ്ടത്?

അതെന്തുമാകട്ടെ. വിവാഹം കഴിക്കുന്നതിനു മുമ്പല്ലേ മൊഹമ്മദ് മരിയയേ ഗര്‍ഭിണിയാക്കിയതും അവര്‍ പ്രസവിച്ചതും?

വിജയന്‍ എന്നോട് പറഞ്ഞത് മൊഹമ്മദിനു വിവാഹേതര ബന്ധമുണ്ടായിരുന്നോ എന്ന് പഠിക്ക് എന്നായിരുന്നു. അതിനുള്ള മറുപടിയാണു ഞാന്‍ മരിയയുടെ കഥ പറഞ്ഞതും. ഇനി താങ്കള്‍ പറ വിവാഹം കഴിക്കുന്നതിനു മുമ്പ് മൊഹമ്മദ് മരിയയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നോ?

ഇസ്ളാമില്‍ വിവാഹം ചെറിയ ഒരു ചടങ്ങാണെന്നു താങ്കള്‍ക്കറിയാമല്ലോ.. അതായതു ഒരു പെണ്ണിനെ അവളുടെ രക്ഷകര്‍ത്താവു ഒരു പുരുഷനു സംരക്ഷിക്കാന്‍ തൃപ്തിപ്പെട്ട്‌ നല്‍കുന്ന ഒരു കരാറാണതു...

വിദൂര ദേശത്തു നിന്ന് ഒരു സ്ത്രീയെ താങ്കള്‍ക്ക് സമ്മാനമായി കിട്ടിയാല്‍ വേറൊരു ചടങ്ങും കൂടാതെ അവരുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ ഇസ്ലാം അനുവദിക്കുന്നുണ്ടോ?

മൊഹമ്മദ് എന്തിനാണ്‌ മരിയ പ്രസവിച്ചതിനു ശേഷം വിവാഹം എന്ന ഒരു ചടങ്ങ് നടത്തിയത്? വിവാഹത്തിനു സമാനമായി അങ്ങു കഴിഞ്ഞാല്‍ പോരായിരുന്നോ?

kaalidaasan said...

ഈ വാക്കുകള്‍ പിന്‍വലിക്കാന്‍ മാന്യതയുടെ ഭാഷയില്‍ ഞാന്‍ അപേക്ഷിക്കുന്നു..

കാരണം ലോകത്തില്‍ ഒരു നിമിഷം പോലും ഉച്ഛരിക്കപ്പെടാതെ പോകാത്ത ഒരു നാമമാണു പ്രവാചകന്‍ മുഹമ്മദിണ്റ്റേതു..



പിന്‍വലിക്കേണ്ട ആവശ്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. താങ്കള്‍ക്ക് മൊഹമ്മദ് ഏറ്റവും ആദരിക്കേണ്ട വ്യക്തിയായിരിക്കാം. എനിക്ക് മൊഹമ്മദ് ഇസ്ലാം മതം സ്ഥാപിച്ച ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം അത്ര മഹത്തരമൊന്നുമായിരുന്നില്ല. മറ്റേതൊരു അറബി നേതാവും പോലെ കുറെ ഭര്യമരും അടിമകളും യുദ്ധത്തില്‍ പിടിച്ചെടുത്ത സ്ത്രീകളെ ഉപയോഗിച്ചും മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയുമൊക്കെ ജീവിച്ച വ്യക്തിയും കൂടിയായിരുന്നു. അദ്ദേഹം ചെയ്യാത്ത ഒരു കാര്യവും ഞാന്‍ ഇവിടെ എഴുതിയിട്ടില്ല. സ്വന്തം മകന്റെ ഭാര്യയെ മോഹിക്കുന്നവരെ ഒരു സമൂഹവും ആദരവോടെ കാണില്ല. താങ്കളുടെ നിസഹായത കൊണ്ട് അങ്ങനെ ചെയ്യേണ്ടി വരുന്നു.

സ്വന്തം മകന്റെ ഭാര്യയില്‍ മൊഹമുദിച്ചത് ലൈംഗിക മോഹം തന്നെയാണ്‌ അല്ലെന്ന് താങ്കള്‍ക്ക് പറയനാകുമോ?

ലോകത്തില്‍ ഒരു നിമിഷം പോലും ഉച്ഛരിക്കപ്പെടാതെ പോകാത്ത ഒരു നാമമാണു എന്നു കരുതി അദ്ദേഹം ചെയ്ത പ്രവര്‍ത്തികള്‍ ഇല്ലാതാകുന്നില്ല.

സയനബ് സെയിദില്‍ നിന്നും വിവാഹ മോചന്നം നേടുന്നതിനു മുമ്പാണീ മോഹം ഉദിച്ചത്. അതറിഞ്ഞ സൈദ് വിവാഹമോചനത്തിനു സമ്മതിക്കുകയായിരുന്നു. അതല്ലെ വാസ്തവം?

kaalidaasan said...

കാര്യങ്ങള്‍ കൈപ്പള്ളിയുടേ കോര്‍ട്ടിലേക്ക്.. കാളിദാസന്‍ ഇടനെ പിടിയിലാകും...

http://nishad.net/2009/12/26/kalidasan/


കൈപ്പള്ളി അത്രക്ക് മഹാനാണോ?

കാളിദാസനെ പിടിക്കാന്‍ കൈപ്പള്ളിയുടെ കൂടെ താങ്കളും പോരേ.

ഒരു വായനക്കാരന്‍ said...

കാളിദാസന്‍..
താങ്കള്‍ അവിവേകം കൊണ്ട്‌ എന്തൊക്കെയോ പറയുന്നു.. താങ്കളുടെ വിചാരങ്ങള്‍ക്കനുസരിച്ഛാണോ ചരിത്രം എഴുതേണ്ടതു..

പ്രവാചകനു മോഹം ഉണ്ടായിരുന്നെങ്കില്‍ സൈനബിനെ സൈദിനു കല്യാണം കഴിപ്പിച്ച്‌ കൊടുക്കുമായിരുന്നോ.. ഉച്ചനീചത്തങ്ങള്‍ക്ക്‌ മാതൃക സൃഷ്ടിക്കാനാണു ഒരു മുന്‍ അടിമയെ കുലീനയായ, ഉന്നത ഗോത്രക്ക്‌ കല്യാണം കഴിപ്പിച്ഛതു..

സൈദിനു കല്യാണം കഴിപ്പിക്കുന്നതിനു മുന്‍പു, പ്രവാചകനു മോഹമുണ്ടായിരുന്നെങ്കില്‍, അദ്ധേഹത്തിനു സൈനബിനെ കല്യാണം കഴിക്കാന്‍ എന്താണു തടസ്സമുണ്ടായിരുന്നതു..

പിന്നെ ഇതിലുള്ള ധാര്‍മിക വശം.
ഇസ്ളാമിണ്റ്റെ നിയമ പ്രകാരം, ദത്തുപുത്രനു സ്വന്തം മകണ്റ്റെ ഒരു പ്രിവിലേജുമില്ല.. സ്വത്തവകാശം പോലും അവകാശപ്പെടാനൊക്കില്ല. ഇന്ത്യന്‍ നിയമ വ്യവസ്ഥയിലും അങ്ങനെ തന്നെ..

താങ്കള്‍ക്ക്‌ വിഷം കുടിക്കുകയോ തുപ്പുകയോ ആവാം.. അതു താങ്കളുടെ തന്നെ സംസ്കാരവും മാന്യതയും പോലെ ആവട്ടെ.. നന്‍മകള്‍ നേരുന്നു..

Anonymous said...
This comment has been removed by a blog administrator.
Baiju Elikkattoor said...

ha ha ee anony aaru? kaipaallyude kuttichaathano atho jinno?

kaalidaasan said...

വയനക്കാരാ,

എന്റെ വിചാരങ്ങള്‍ക്കനുസരിച്ച് ആരും ചരിത്രമെഴുതണ്ട. പക്ഷെ എഴുതിയ ചരിത്രം വായിക്കാന്‍ എനിക്ക് ഒരു വായനക്കാരന്റെ വിചാരത്തിന്റെയും പിന്‍ബലം ആവശ്യമില്ല.

സൈനബിനെ വിവാഹ മോചനം ചെയ്യിച്ച് വിവാഹം കഴിക്കേണ്ട അവശ്യം എന്തായിരുനു മൊഹമ്മദിന്? ഒരള്‍ക്ക് മോഹമുണ്ടാകേണ്ടത് ഇന്ന സമയത്താണെന്നു ശഠിക്കാനാകില്ല. അതെപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം.

ദത്തു പുത്രന്റെ പ്രിവിലേജുകളേക്കുറിച്ചൊന്നും ഞാന്‍ പറഞ്ഞില്ല. ദത്തെടുക്കുക എന്നു പറഞ്ഞാല്‍ ഒരു വ്യക്തിയെ സ്വന്തം പുത്രനായി സ്വീകരിക്കുക എന്നതാണ്. ആ പുത്രന്‍ വളര്‍ത്തു പിതാവിനെ അച്ഛാ എന്നു തന്നെയാണു വിളിക്കുന്നതും. സ്വത്തവകാശത്തേക്കുറിച്ചൊ മറ്റ് അവകാശങ്ങളേക്കുറിച്ചോ അല്ല ഞാന്‍ പറഞ്ഞത്. ആ മകന്‍ വിവാഹം കഴിച്ച മരുമകളെ സ്വന്തമാക്കിയ കുടിലതയേക്കുറിച്ചാണ്. സംസ്കാരവും മാന്യതയുമുള്ള ഒരു വ്യക്തിയും മകന്റെ ഭാര്യയെ വിവാഹം കഴിക്കില്ല. മകന്റെ ഭാര്യയേയും മകളേപ്പോലെയാണ്‌ സംസ്കാരമുള്ളവര്‍ കരുതുന്നത്

Anonymous said...

http://malayalam.webdunia.com/newsworld/news/international/0912/29/1091229021_1.htm

കാളിദാസോ ഇതു കൂടി ഒന്നു വായിച്ചേക്കണേ... സൗദി മാത്രമല്ല --------- ഷേ ഇവിടെയും ചിലത് നടക്കുന്നുണ്ട്.

kaalidaasan said...

പാര്‍ലമെന്റ് ആക്രമണത്തിന്‌ അഫ്സല്‍ ഗുരുവിനെ തുക്കിക്കൊല്ലാനും ഇന്‍ഡ്യന്‍ കോടതി വിധിച്ചു. മയക്കു മരുന്നു കള്ളക്കടത്തിനു സൌദി അറേബ്യയിലും അതാണു ശിക്ഷ. അതൊക്കെ രാജ്യദ്രോഹപരമായ കുറ്റങ്ങളാണ്. ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയവുമായി അതിനു ബന്ധമില്ല. വധ ശിക്ഷ എന്ന വിഷയമല്ല ഇവിടെ ചര്‍ച്ച ചെയ്തത്.