രണ്ടാമത്തെ മകനു മൂന്നു വയസുള്ളപ്പോള്‍ ഉണ്ടായ ഒരനുഭവമാണിത്.
എന്നും രാത്രി 9 മണിയാകുമ്പോള്‍ കിടന്നുറങ്ങാറാണു പതിവ്. ഒരു ദിവസം പതിവിനു വിപരീതമായി 11 മണിയായിട്ടും ഉറങ്ങിയില്ല. കാര്‍ട്ടൂണ്‍ കാണണമെന്ന് ഒരേ വാശി. ഉറങ്ങാന്‍ പറഞ്ഞ് ദേഷ്യപ്പെട്ടിട്ടും കഷി അയയുന്ന മട്ടില്ല. സോഫയില്‍ പൂര്‍വാധികം വാശിയോടെ ഒരെ ഇരുപ്പ്.
നാളെ ഷോപ്പിങ്ങിനു കൊണ്ടു പോകാം പാര്‍ക്കില്‍ കൊണ്ടു പോകാം എന്നൊക്കെ വാഗ്ദാനം ചെയ്തിട്ടും ഒരു ഫലവും കണ്ടില്ല. സാധാരണ പേടിപ്പിക്കാന്‍ പറയുന്ന കള്ളന്മാര് വരും പോലീസു വരും പിള്ളേരു പിടുത്തക്കാരു വരും എന്നൊക്കെ ഭീഷണിപ്പെടുത്തിയിട്ടും കിം ഫലം. ഇതൊന്നും കഷിയുടെ ചെവിയില്‍ കയറിയില്ല.
വാശി കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമില്ല.
കുറച്ചു കഴിഞ്ഞപ്പോള്‍ സോഫയുടെ കൈപ്പിടിയില്‍ വലതു കൈമുട്ടു കുത്തി വലത്തോട്ടൊന്നു ചാഞ്ഞിരുന്നു. ഉള്ളം കയ്യില്‍ താട വച്ചിട്ടു പുച്ഛ ഭാവത്തില്‍ എന്നെയൊരു നോട്ടം. എന്നിട്ടൊരു പ്രഖ്യാപനം.
അപ്പച്ചു ക്രിമിടി കടിയാ!!!
ഒറ്റ നിമിഷം കൊണ്ട് എന്റെ ദേഷ്യമെല്ലാം ആവിയായി പോയി.
Thursday, 10 December 2009
Subscribe to:
Post Comments (Atom)
12 comments:
കുറച്ചു കഴിഞ്ഞപ്പോള്‍ സോഫയുടെ കൈപ്പിടിയില്‍ വലതു കൈമുട്ടു കുത്തി വലത്തോട്ടൊന്നു ചാഞ്ഞിരുന്നു. ഉള്ളം കയ്യില്‍ താട വച്ചിട്ടു പുച്ഛ ഭാവത്തില്‍ എന്നെയൊരു നോട്ടം. എന്നിട്ടൊരു പ്രഖ്യാപനം.
അപ്പച്ചു ക്രിമിടി കടിയാ!!!
ഒറ്റ നിമിഷം കൊണ്ട് എന്റെ ദേഷ്യമെല്ലാം ആവിയായി പോയി.
ha ha..
ur son should b right.. :)
:))
കാളിദാസൻ,
പഴയ ഒരു കഥയാണ്.
എന്റെ ഒരു കസിനോട് എതാണ്ട് സമപ്രായക്കാരനായ ഒരു കുട്ടി (മറ്റൊരു കസിൻ) ചോദിച്ചു... എടാ, നിനക്ക് കണ്ണുകടി ഉണ്ടോ?
കണ്ണുകടിയെന്നുകേട്ട് കണ്ണുതള്ളിപ്പോയ പാവം മറുപടി പറഞ്ഞു.
കണ്ണുകടീണ്ടോ നിശ്ശല്യ, കൊറേശ്ശെ കൃമികടീണ്ട്.
On a slightly serious note
പോസ്റ്റിലെ വിഷയത്തിനു നല്ലരീതിയിൽ പ്രതികരിച്ചവരെ പഴയകാര്യങ്ങൾ പറഞ്ഞ് ഓടിക്കല്ലെ. പരസ്പരം അഭിപ്രായം പറയുക എന്നതല്ലേ ചർച്ചകളുടെ ഉദ്ദേശ്യം തന്നെ. അവിടെ നിലപാടുകൾ വ്യത്യസ്തമായേയ്ക്കാം, പക്ഷെ പരിപൂർണമായും ഒന്ന് ശരിയെന്നും മറ്റൊന്ന് തെറ്റെന്നും പറയാൻ നാമാര്? സതയുടേത് അദ്ദേഹത്തിന്റെ അഭിപ്രായം, താങ്കളുടേത് താങ്കളുടേതും..
അപ്പൂട്ടാ
മൂന്നു വയസുകാരന് ക്രിമിടി കടി എന്നു പറഞ്ഞത് ഒരു തമാശയായേ ഞാന്‍ എടുത്തുള്ളു. അങ്ങനെയേ മറ്റുള്ളവരുംഎടുക്കൂ എന്നാണെന്റെ വിശ്വാസം. സതയും അതു പോലെ എടുത്താല്‍ മതിയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ പരാമര്‍ശം ദ്വയാര്‍ത്ഥ പ്രയോഗം പോലെ എനിക്ക് തോന്നി. അങ്ങനെയല്ല എങ്കില്‍ ഞാന്‍ എന്റെ കമന്റ് പിന്‍വലിക്കുന്നു. ക്ഷമാപണത്തോടെ.
കാളിദാസാ,
താങ്കള്‍ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ എടുക്കും എന്ന് ധരിച്ചാണ് കമെന്റിയത്.. സതയെ അങ്ങനെ തെറ്റിദ്ധരിക്കരുതേ.. താങ്കളുടെ ശൈലിയോട് ഒട്ടും യോജിപ്പില്ല എങ്കിലും വിയോജിപ്പുകള്‍ വ്യക്തിപരമല്ല.. മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ,
(താങ്കള്‍ നേരത്തെ എന്തെങ്കിലും മറുപടി എഴുതിയിരുന്നോ എന്ന് പോലും അറിയില്ല.. ഉണ്ടെങ്കില്‍ അതും തെറ്റിധാരണ കൊണ്ടാണെന്ന് വിശ്വസിക്കുന്നു. തെറ്റിധാരണകള്‍ മനുഷ്യരെ എങ്ങനെ ചിന്തിപ്പിക്കുന്നു എന്ന് ഗുണപാഠം..(ഇതും കൊട്ടാന്‍ അല്ല കേട്ടോ..))
സ്ത,
താങ്കള്‍ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ എടുക്കും എന്ന് ധരിച്ചാണ് കമെന്റിയത്.. സതയെ അങ്ങനെ തെറ്റിദ്ധരിക്കരുതേ..
കാളിദാസനു തെറ്റിദ്ധാരണയില്ല. അനുഭവം ആണല്ലോ ഗുരു.
അല്‍പ്പം കൃമികടിയുണ്ടെന്ന് പലപ്പോഴും എനിക്ക് തന്നെ തോന്നാറുണ്ട്.
കാളിദാസന്,
thats the spirit.. thanx.. :)
ഹി ഹി വിത്തുഗുണം.. :)
Post a Comment