Tuesday 27 October 2009

ചരിത്രാതീതകാലത്തിന്റെ തിരുശേഷിപ്പ്

1935 ഇന്‍ഡ്യന്‍ ചരിത്രത്തിലെ ഏറ്റവും പുരോഗമാത്മകമായ വര്‍ഷമാണ്. ആ വര്‍ഷമാണ്, ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഒരു താള്, കീറിമാറ്റപ്പെട്ടത്. സഹസ്രാബ്ദങ്ങളോളം ദൈവത്തിന്റെ മുഖം മറച്ചിരുന്ന അധാര്‍മ്മികതയുടെ തിരശീല അന്ന് വലിച്ചു മാറ്റിയതിന്റെ മുഴുവന്‍ ബഹുമതിയും തിരുവിതാംകൂര്‍ മഹാരാജവിനായിരുന്നു. അതിന്റെ അലകള്‍ ഭാരതം മുഴുവന്‍ അലയടിച്ചു. പക്ഷെ ആ അലമാലകളില്‍ നിന്നും മാറിനിന്ന ചില തുരുത്തുകളുണ്ടായിരുന്നു, മനുഷ്യരെയും ദൈവങ്ങളെയും കൊഞ്ഞനം കാണിച്ചു കൊണ്ട്.

ദൈവത്തിന്റെ ഏതെങ്കിലും അവയവത്തില്‍ നിന്നും ജനിക്കാന്‍ ഭാഗ്യം ലഭിക്കാതിരുന്ന കോടിക്കണക്കിനു മനുഷ്യര്‍ ക്ക് ദേവാലയത്തില്‍ പ്രവേശിക്കുന്നതൊനോ, ദൈവത്തിന്റെ പ്രതിമയെ ആരാധിക്കുന്നതിനോ അനുവദമുണ്ടായിരുന്നില്ല സഹസ്രാബ്ദങ്ങളോളം.









1935 ലെ ക്ഷേത്രപ്രവേശന വിളംബരത്തോടെ ഇന്‍ഡ്യയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളും ദളിതരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചു. പക്ഷെ ചില ക്ഷേത്രങ്ങള്‍ ദളിതര്‍ക്ക് പിന്നെയും അപ്രാപ്യമായിരുന്നു. അതു പോലെയുള്ള ഒരു ക്ഷേത്രമാണ്, 100 വര്‍ഷത്തിനു മേല്‍ പഴക്കമുള്ള, തമിഴ് നാട്ടിലെ നാഗപട്ടണത്തിനടുത്തുള്ള ചെട്ടിപുലത്തെ കാമാച്ചി അമ്മന്‍ ക്ഷേത്രം. അവിടത്തെ ദളിതരെ ഈ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ ഇത്ര നാളും ഉയര്‍ന്ന ജാതിക്കാര്‍ തയ്യാറായിരുന്നില്ല.

അടുത്തകാലത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ദളിതര്‍ നടത്തിയ ശ്രമങ്ങള്‍ ക്ഷേത്രാധികാരികള്‍ പരജയപ്പെടുത്തി..  സെപ്റ്റംബര്‍ 30ന്, ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കാനായി ഉയര്‍ന്ന ജാതിക്കാര്‍ ക്ഷേത്രം പൂട്ടിയിട്ടു. പൂട്ടു പൊളിക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബര്‍ 14ന്, വീണ്ടും ദളിതര്‍ മറ്റൊരു ശ്രമം നടത്തി. അത് ഉയര്‍ന്ന ജാതിക്കാര്‍ നടത്തിയ കല്ലേറിലും പിന്നീട് പോലീസ് ലാത്തി ചര്‍ജ്ജിലും കലാശിച്ചു. ദളിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത സി പി എം, ഒക്ടോബര്‍ 30നകം ഒരു തീരുമാനമുണ്ടായില്ലെങ്കില്‍ വലിയ പ്രക്ഷോഭം നടത്തുമെന്നും ബലമായി നവംബര്‍ 2 ന്, ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന്റെ വെളിച്ചത്തില്‍ ഒക്ടോബര്‍ 26ന്, ബന്ധപ്പെട്ടവരെല്ലാം കൂടി ആലോചിച്ച് ഒരു തിരുമാനത്തിലെത്തുകയും 27ന്, ക്ഷേത്രത്തില്‍ ദളിതരെ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.  ക്ഷേത്രത്തിലെത്തിയ ദളിതരെ മറ്റു വിശ്വാസികള്‍ സ്വീകരിച്ചു.


പോലീസും മറ്റധികാരികളും ദളിതര്‍ക്ക്  വേണ്ട എല്ലാ സഹായങ്ങളും നല്‍കി. കുറെ ദിവസത്തേക്ക് അവിടെ പോലീസുകാരുടെ സാന്നിദ്ധ്യമുണ്ടായിരിക്കുകയും ചെയ്യും.

100 വര്‍ഷങ്ങളോളം നിഷേധിക്കപ്പെട്ട ഒരവകാശം ദളിതര്‍ നേടിയെടുത്തു. ഇനിയും ഇന്‍ഡ്യയില്‍ ചിലയിടങ്ങളില്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുന്നില്ല. അവിടെയും അവര്‍ അവകാശങ്ങള്‍ നേടിയെടുക്കും. സാമൂഹ്യ നീതിയില്‍ വിശ്വസിക്കുന്നവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുകയും വേണം.

15 comments:

kaalidaasan said...

1935 ലെ ക്ഷേത്രപ്രവേശന വിളംബരത്തോടെ ഇന്‍ഡ്യയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളും ദളിതരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചു. പക്ഷെ ചില ക്ഷേത്രങ്ങള്‍ ദളിതര്‍ക്ക് പിന്നെയും അപ്രാപ്യമായിരുന്നു. അതു പോലെയുള്ള ഒരു ക്ഷേത്രമാണ്, 100 വര്‍ഷത്തിനു മേല്‍ പഴക്കമുള്ള, തമിഴ് നാട്ടിലെ നാഗപട്ടണത്തിനടുത്തുള്ള ചെട്ടിപുലത്തെ കാമാച്ചി അമ്മന്‍ ക്ഷേത്രം. അവിടത്തെ ദളിതരെ ഈ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ ഇത്ര നാളും ഉയര്‍ന്ന ജാതിക്കാര്‍ തയ്യാറായിരുന്നില്ല.

100 വര്‍ഷങ്ങളോളം നിഷേധിക്കപ്പെട്ട ഒരവകാശം ദളിതര്‍ നേടിയെടുത്തു. ഇനിയും ഇന്‍ഡ്യയില്‍ ചിലയിടങ്ങളില്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുന്നില്ല. അവിടെയും അവര്‍ അവകാശങ്ങള്‍ നേടിയെടുക്കും. സാമൂഹ്യ നീതിയില്‍ വിശ്വസിക്കുന്നവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുകയും വേണം.

Baiju Elikkattoor said...

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍, പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍, ഇന്ത്യയിലെ ജാതി വ്യവസ്ഥയോട് സന്ധി ഇല്ലാത്ത പോരാട്ടം വളരെ പണ്ടേ നടത്തേണ്ടിയിരുന്നൂ. എങ്കില്‍ അത് ദളിത്‌ വിഭാഗങ്ങളുടെ ഉന്നമനത്തെയും അതുപോലെ ഇടതുപക്ഷങ്ങളുടെ വളര്‍ച്ചയും ഒരുപോലെ ത്വരിതപ്പെടുത്തിയേനെ. ഇന്ത്യയിലെ ദളിത്‌ ജനതയിലൂടെ അല്ലാതെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍ക്ക് വളരാണോ അധികാരത്തില്‍ എത്താണോ സാധ്യമല്ല എന്ന വസ്തുത സ്വാതന്ത്യ അന്തര ചരിത്രം പരിശോധിച്ചാല് ഏറെക്കുറെ സ്പഷ്ടമാണ്. കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍ക്ക് കാലിടറിയ ഗ്യാപ്പില്‍ ആണ് മായാവതിയെ പോലെ ലക്ഷ്യബോധം ഇല്ലാത്ത നേതാക്കള്‍ സൃഷ്ടിക്കപ്പെട്ടതും ദളിറ്റ്‌ രാഷ്ട്രീയം കോമാളി വേഷമായി പരിഹസിക്കപ്പെടുന്നതും. ദളിത്‌ ജനതയെ കാലികളെ പോലെ നയിക്കപ്പെടാന് മാത്രം വിടാതെ അവരുടെ ഇടയില്‍ നിന്നും കൂടുതല്‍ ആളുകളെ നേതൃത് നിരയിലേക്ക് ഉയര്‍ത്തികൊണ്ടു വരുവാന്‍ ഉള്ള ശ്രമത്തിനു മുന്‍ഗണന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. എങ്കില്‍ മാത്രമേ അവര്‍ക്ക് ദളിത്‌ ജനതയുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയൂ.

പോസ്റ്റിനു നന്ദി!

Dr.Doodu said...

ജാതിയും ജാതി ചിന്തയും ഒക്കെ പഴംകഥകളല്ലേ ചേട്ടാ, ഇന്നതൊന്നും ഇന്ത്യന്‍ ജനമനസ്സുകളില്‍ ഇല്ല.
മുകളില്‍ കൊടുത്തിട്ടുള്ള ചിത്രങ്ങളും വാര്‍ത്തയും വ്യാജമല്ലേ എന്ന് സംശയിക്കുന്നു...
ഹി ഹി ഹി!

kaalidaasan said...

ഡോ. ഡൂഡൂ,

ഈ വാര്‍ത്ത വ്യാജമല്ലനിയാ. മലയാള മാധ്യമങ്ങളില്‍ ഈ വാര്‍ത്ത കണ്ടില്ല. ദേശീയ മാധ്യമങ്ങളായ ഹിന്ദുവിലും റ്റൈം സ് ഒഫ് ഇന്‍ഡ്യയിലും ഇത് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഹിന്ദുവില്‍ വന്ന വാര്‍ത്ത ഇവിടെ വായിക്കാം

Nagapattinam Collector leads Dalits into temple amid security

VEDARANYAM: Dalits of Chettipulam on Tuesday entered the Ekambareshwarar temple here to offer prayers, amid considerable police security. They were led by the District Collector and the District Revenue Officer (DRO).
.

ഒട്ടകപക്ഷികളേപ്പോലെ മണില്‍ തല പൂഴ്ത്തിയിരിക്കുന്ന കുറച്ചുപേര്‍ക്ക് ജാതിയും ജാതി ചിന്തയും ഒക്കെ പഴംകഥകളാണ്. കുറ്റബോധമുള്ളവര്‍ ഇതൊക്കെ അംഗീകരിക്കാനും തയ്യാറല്ല. ഇന്ന് അതൊന്നും ഇന്ത്യന്‍ ജനമനസ്സുകളില്‍ ഇല്ല എന്നൊക്കെ കരുതി ഏതോ സ്വപ്നലോകത്താണവര്‍ ജീവിക്കുന്നതും.

kaalidaasan said...

ബൈജു,

ഇടതുപക്ഷങ്ങളായിരുന്നു ജാതി വ്യവസ്ഥയോട് പോരാടേണ്ടിയിരുന്നതെന്ന അഭിപ്രായത്തോടു പൂര്‍ണ്ണമായും യോജിക്കുന്നു. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പരാജയമാണത്.

മൂന്നു സംസ്ഥാനങ്ങളിലുള്ള അധികാരം നിലനിറുത്തുക, എങ്ങനെയെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ അധികാരത്തില്‍ വരുന്നവരെ നിയന്ത്രിക്കുക എന്ന അജണ്ടകളിലേക്ക് ഇടതുപക്ഷം ചുരുങ്ങി പോയി. ദളിതര്‍ ഇന്നും പ്രശ്നങ്ങള്‍ നേരിടുന്ന ഇടങ്ങളിലേക്ക് ശക്തി വ്യാപിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നില്ല.

kaalidaasan said...

Dalits enter TN temple first time in 100 yrs

അപ്പൂട്ടൻ said...

ഇത്തരം അനാചാരങ്ങൾ ഇപ്പോഴും ഉണ്ടോ? കഷ്ടം. ഭരണകൂടത്തിനകത്തിരിക്കുന്നവർ (അതും നിരീശ്വരവാദിയായ മുഖ്യൻ പലവർഷം കുത്തിയിരുന്നിട്ടും) ഇതൊന്നും ഇതുവരെ കണ്ടിട്ടില്ലേ? വിശ്വാസവും ക്ഷേത്രാചാരങ്ങളും വിശ്വാസികൾക്ക്‌, അതിൽ വേറാരും ഒന്നും പറയണ്ട എന്ന പല്ലവിയാണോ കരുണ ഖജനാവിലിട്ടു നടക്കുന്ന മുഖ്യനെ പിന്തിരിപ്പിച്ചത്‌?

സഹജീവിയോടു വേണ്ട സ്നേഹവും ബഹുമാനവും എന്നാണാവോ ഇവന്മാർ പഠിക്കുക?

kaalidaasan said...

അപ്പൂട്ടന്‍,

ജാതി ചിന്ത ഇന്‍ഡ്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയതാണ്. ജാതി വിവേചനം മനസില്‍ സൂക്ഷിക്കുന്ന കോടിക്കണക്കിനാളുകളുമുണ്ട്. ബ്രാഹമണന്‍ പൂജ ചെയ്താലേ ശരിയാകൂ എന്നു ശഠിക്കുന്ന നാരായണ പണിക്കരേപ്പോലുള്ള ജാതിക്കോമരങ്ങള്‍ കേരളത്തില്‍ പോലുമുണ്ട്. തരം കിട്ടിയാല്‍ ഇവര്‍ ദളിതരെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കും.

വിവേകാനന്ദന്‍ പണ്ട് കേരളത്തെ ഭ്രാന്താലയമെന്നാണു വിശേഷിപ്പിച്ചത്. ഇന്ന് തമിഴ് നാടായിരിക്കും ആ വിശേഷണത്തിനു യോജിച്ചത്.

ഇത് ഹിന്ദുമതത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ക്രിസ്തുമതത്തിലുമുണ്ട്. പള്ളിയില്‍ പ്രവേശിക്കുനത് തടയുന്നില്ല എന്നു മാത്രം. കത്തോലിക്കാ സഭയിലെ വിവേചനത്തേക്കുറിച്ച് അവര്‍ അംഗീകരിച്ച കാര്യങ്ങളാണു താഴെ.

Thrice Discriminated



Dalit Christians are thrice discriminated people within the Church, within the society and by the State. Dalits embraced Christianity seeking a better life with dignity. But they experience discrimination within the Church. The dominant caste converts do not accept the people of lower castes as their equals. Unchristian and discriminatory practices are being continued within the Church. Whether Christians or Hindus, the dominant caste people treat the Dalit Christians with the same contempt and subject them to the same ill treatment as their Hindu counterparts.

kaalidaasan said...

തമിഴ് നാട്ടിലെ ദളിത് ക്രിസ്ത്യാനികളുടെ ഇടയിലെ വിവേചനം ഹിന്ദുമത്തിലേതിനു സമാനമാണ്. ജതിപ്പേരു പറഞ്ഞു വിളിക്കുക വെവ്വേറെ പാത്രങ്ങളില്‍ ഭക്ഷണം നല്‍കുക എന്നതൊക്കെ ഇപ്പോഴും അവിടെ ചിലയിടങ്ങളില്‍ ഉണ്ട്.

അടുത്തിടെ വന്ന ഒരു റിപ്പോര്‍ട്ടാണു താഴെ.

Dalit Christians walk out of Eraiyur



ULUNDURPET: For Periyanayagam, a 55-year-old Dalit man of Eraiyur village, respect started pouring in from unexpected quarters soon after the Dalit Christians of the village protested against caste discrimination in the local Roman Catholic parish. The Vanniyars of the village started addressing him as “Gounder” — the Vanniyars in the region are referred to as Gounders.

But then he has nothing to rejoice about for the appellation was bestowed on him more out of derision than respect. It is more a suggestion that you can never become a Gounder, a new way of putting him down, instead of calling him by derogatory caste names.
Since the issue of caste discrimination was raised by the Dalit Christians in the meetings that were held after the protest one-and-a-half years ago, the Vanniyars have adopted new methods to show them their place — reminding them that they are not their equals even if they worship at the same church as one congregation.

Narrating episodes of such atrocities to Express, the Dalits said that they are addressed only in singular terms irrespective of their age. So a Vanniyar boy will call a nonagenarian Dalit as though he is younger than him. Any sign of displeasure from the Dalit will only earn the wrath of the Vanniyar, who will turn abusive.

Some of the men said that the ‘double tumbler’ system was very much in vogue in some tea¬shops, where Dalits are served tea in stainless steel cups and the glass tumblers are reserved for others. Arockia Doss, a Dalit, said that at least two shops in Eraiyur follow the practice.

Though stainless steel cups and glass tumblers were seen kept in separately in racks in the shops, shopkeepers denied the prevalence of the ‘double tumbler’ system.

The entire Dalit Christian population of Eraiyur walked out of the village as the annual festival in their Our Lady of Rosary Church began on Wednesday.


Though the issue came to light in May last year and peace meeting were organised, the divide between the two communities had only deepened and the Vanniyar Christians do not miss an opportunity to humiliate the marginalised sections

Unknown said...

കഷ്ടം തന്നെ... ഇന്നും ജാതിയും മതവുമൊക്കെ പൊക്കിപ്പിടിച്ചു നടക്കുന്നവന്മാരുടെ കാര്യം... ദൈവം എല്ലാര്‍ക്കും ഒരുപോലെ ആണെന്നുള്ളകാര്യം അംഗീകരിക്കാന്‍ തയ്യാറാവാത്തവന്‍ എന്തു ജാതിയായിട്ടാര്‍ക്കു പ്രയോജനം? ഈ സന്ദര്‍ഭത്തിലാണ് -“അന്‍പേ ശിവം” എന്ന ആപ്തവാക്യത്തിനു പ്രസക്തി ഉണ്ടാവുന്നത്. ജാതി ഉണ്ടെങ്കില്‍ തന്നെ 2 ജാതിയേ ഉള്ളൂ - വിശ്വാസിയും, യുക്തിവാദിയും.

ലേഖനം വളരെ നന്നായി... (എനിക്ക് ജാതി സൂചകമായ വാക്കുകള്‍ ഉപയോഗിക്കാന്‍ തന്നെ മടിയാണ്)എല്ലാര്‍ക്കും (വിശ്വാസിക്കും, യുക്തിവാദിയ്ക്കും) ക്ഷേത്രപ്രവേശനം നടക്കുന്ന കാലം ഉടനേ ഉണ്ടാവട്ടെ...

Anonymous said...

ഈ ജാതിവ്യവസ്ഥ ഇല്ലാതാക്കാന്‍ ഒരു വഴിയേ ഉള്ളൂ. ഡോക്യുമെന്റുകളില്‍ നിന്ന് ജാതിക്കോളം കളയുക. അഥവാ ഉണ്ടെങ്കിലും എഴുതാതിരിക്കുക. ഇപ്പോള്‍ സംവരണം വേണം എന്ന വിചാരത്താല്‍ അല്ലേ ജാതി എഴുതുന്നത്. അത് വേണ്ട എന്നു വച്ച് ധൈര്യമായി ജാതി എഴുതാതെ ഇരിക്കുക. കാലം കുറച്ചങ്ങു ചെല്ലുമ്പോള്‍ (25 വര്‍ഷമെങ്കിലും) ഈ ജാതി താനേ നശിച്ചുകൊള്ളും.

Anonymous said...

സ്ത്രീയോ പുരുഷനോ എന്നുള്ള കോളവും ഒഴിവാക്കാം. അപ്പോള്‍ സ്ത്രീ പുരുഷ സമത്വം ആയി. തുടര്‍ന്ന് വരുമാനം കാണിക്കുന്ന കോളങ്ങള്‍ ഒഴിവാക്കാം. ധനിക ദരിദ്രവ്യത്യാസം ഇല്ലാതായി. ജന്മസ്ഥലത്തിനുള്ള കോളം ഒഴിവാക്കിയാല്‍ നഗര-ഗ്രാമ വ്യത്യാസവും സംസ്ഥാനങ്ങള്‍ തമ്മിലുള്ള വ്യത്യാസവും ഇല്ലാതായി. മാതൃഭാഷാ കോളം ഒഴിവാക്കിയാല്‍ ഭാഷാപരമായ വ്യത്യാസം ഇല്ലാതായി. ചുരുക്കത്തില്‍പ്പറഞ്ഞാല്‍ കോളമൊഴിവാക്കിയാല്‍ പ്രശ്നം പരിഹരിക്കും. സംഘബുദ്ധി അപാരം!

kaalidaasan said...

സന്തോഷ്,

അഭിപ്രായങ്ങള്‍ക്ക് നന്ദി.

എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം നല്‍കുന്ന കാലം ഉണ്ടാകും എന്നു തന്നെയണു ഞാന്‍ കരുതുന്നത്.

kaalidaasan said...

ഈ ജാതിവ്യവസ്ഥ ഇല്ലാതാക്കാന്‍ ഒരു വഴിയേ ഉള്ളൂ. ഡോക്യുമെന്റുകളില്‍ നിന്ന് ജാതിക്കോളം കളയുക. അഥവാ ഉണ്ടെങ്കിലും എഴുതാതിരിക്കുക. ഇപ്പോള്‍ സംവരണം വേണം എന്ന വിചാരത്താല്‍ അല്ലേ ജാതി എഴുതുന്നത്. അത് വേണ്ട എന്നു വച്ച് ധൈര്യമായി ജാതി എഴുതാതെ ഇരിക്കുക. കാലം കുറച്ചങ്ങു ചെല്ലുമ്പോള്‍ (25 വര്‍ഷമെങ്കിലും) ഈ ജാതി താനേ നശിച്ചുകൊള്ളും.

ബ്രീട്ടീഷുകാരുടെ സൃഷ്ടിയാണു ജാതി എന്നാണ്, മറ്റു ചിലര്‍ പറഞ്ഞു നടക്കുന്നത്. ഡോക്യുമെന്റുകളിലെ ജാതിക്കോളമാണതിനു കാരണമെന്ന പുതിയ തീയറി ചിരിക്കു വക നല്‍കുന്നു. ജാതിക്കോളം ഇല്ലാതായാലൊന്നും ജാതി ഇല്ലാതാവില്ല. ദളിത് ക്രിസ്ത്യാനികള്‍ ജാതിക്കോളം പൂരിപ്പിച്ചിട്ടും പ്രത്യേക വിശേഷം ഇപ്പോഴില്ല. തമിഴ് നാട്ടില്‍ ക്രിസ്ത്യനികളുടെ ഇടയിലെ ജാതി വിവേചനം ഒരു കോളം കൊണ്ടും ഉണ്ടായതല്ല. ഹിന്ദുക്കളായിരുന്നപ്പോള്‍ പിന്തുടര്‍ന്ന വിവേചനം അവര്‍ ഇപ്പോഴും തുടരുന്നു. ജാതി ചിന്ത മനസില്‍ നിന്നും വരുന്നതാണ്. അവിടെ നിന്നാണത് മാറ്റേണ്ടത്.

ജാതി വ്യവസ്ഥ ഇല്ലാതാകാന്‍ ഒരു വഴിയേ ഉള്ളു. അന്യജാതിയില്‍ നിന്നും വിഹാഹം കഴിക്കുക. ഉയര്‍ന്ന ജാതികള്‍ എന്നു മേനി നടിക്കുന്നവര്‍ താഴ്ന്ന ജാതികളില്‍ നിന്നും വിവാഹം കഴിക്കുക. അങ്ങനെയെങ്കില്‍ രണ്ടു മൂന്നു തലമുറകള്‍ കഴിയുമ്പോഴേക്കും ജാതികള്‍ ഇല്ലാതാകും.

നമ്പൂതിരിയും നായരും മേനോനും നമ്പ്യാരുമൊക്കെ സംവരണം കിട്ടാനായിട്ടാണു ജാതി എഴുതുന്നതെന്നൊക്കെ തമാശപറയാതെ.

കേരളത്തിലെ അറിയപ്പെടുന്ന എല്ലാ ശാന്തിമാരും തന്ത്രിമാരും അവരുടെ നമ്പൂതിരി വാല്‍ എഴുതുന്നത് അത് എന്തോ കേമമായ ഒന്നാണെന്നു കരുതി മാത്രമാണ്. അതിന്റെ പേരില്‍ അവര്‍ക്ക് ആരും ഒരു സംവരണവും കൊടുക്കുന്നില്ല. അവര്‍ ജാതിപ്പേരെഴുതുന്നതില്‍ കുറ്റം കാണാതെ, സംവരണ ജാതികള്‍ ജാതിപ്പേരെഴുതുന്നതില്‍ എന്തോ വലിയ കുറ്റം കാണുന്നത് എന്തുകൊണ്ടാണെന്നു മനസിലാക്കന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല.

kaalidaasan said...

സംഘബുദ്ധി അപാരം!

സം ഘബുദ്ധി അപാരം തന്നെയാണ്.

ഹിന്ദുമതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തവരെ ആഘോഷമായിട്ടാണവര്‍ തിരിച്ചു പരിവര്‍ത്തനം ചെയ്യിക്കുന്നത്. പക്ഷെ ദളിതരെ അമ്പലത്തില്‍ പ്രവേശിപ്പിക്കാതിരുന്നതിനെതിരെ അവര്‍ ഇന്നു വരെ സമരം ചെയ്തതായി കേട്ടിട്ടില്ല.

ചെട്ടിപുലത്ത് ക്ഷേത്ര പ്രവേശനത്തിനു വന്ന ദളിതരെ കല്ലെറിഞ്ഞോടിക്കാന്‍ സംഘപരിവാരും ഉണ്ടായിരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.