Thursday 9 July 2009

ലൈംഗിക ന്യൂനപക്ഷങ്ങള്‍ അവശരോ?

അടുത്തനാളില്‍ ഡെല്‍ഹി ഹൈക്കോടതിയുടെ ഒരു ഉത്തരവിറങ്ങി.

പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉഭയ സമ്മതപ്രകാരം സ്വവര്‍ഗ്ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല എന്നതാണാ വിധി.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വളരെ പേര്‍ അഭിപ്രായം രേഖപ്പെടുത്തി. സമൂഹിക പക്ഷത്തു നിന്നും ആത്മീയ പക്ഷത്തു നിന്നുമാണ്, ഇതു വരെ അഭിപ്രായങ്ങള്‍ ഉണ്ടായത്. ബ്ളോഗിലെ അറിയപ്പെടുന്ന വൈദ്യശാസ്ത്ര വിദഗ്ദ്ധനായ സൂരജ്,

http://medicineatboolokam.blogspot.com/2009/07/science-behind-homosexuality.html

സ്വവര്ഗലൈംഗികതയുടെ ശാസ്ത്രം
എന്ന ലേഖനത്തില്‍ വാരി വലിച്ച് കുറെയേറെ എഴുതി. അതില്‍ പല അബദ്ധങ്ങളും പതിവുപോലെ കടന്നു കൂടിയിട്ടും ഉണ്ട്.

സൂരജിന്റെ വികലമനസിന്റെ വിഭ്രമാത്മകത അമ്പരപ്പിക്കുന്നതാണ്. അതിന്റെ ബഹിസ്ഫുരണമാണ്‌ ഒരു രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുന്നത്, സ്വവര്‍ഗ്ഗരതി അനുവദിക്കുന്നതിലാണെന്നൊക്കെ പറഞ്ഞു വക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍

ഒരു രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുന്നത് അത് കൂട്ടിവയ്ക്കുന്ന ഭൌതികസമ്പത്തിന്റെയോ സാംസ്കാരിക പൈതൃകത്തിന്റെയോ പേരിലല്ല, മറിച്ച് സമൂഹത്തിലെ അവശരെ അതെങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ് ...

എത്ര ആലോചിച്ചിട്ടും ഈ വിധി എങ്ങനെ ഇന്‍ഡ്യയിലെ അവശരെ സംരക്ഷിക്കുന്നതാകുമെന്ന് എനിക്ക് ഒട്ടും മനസിലായില്ല.


ലൈംഗിക ന്യൂനപക്ഷങ്ങള്‍ അവശരാണെന്നുള്ള കണ്ടുപിടുത്തത്തിന്‌ ഒരു നല്ല നമസ്കാരം പറയാതെ വയ്യ. സൂരജ് മഹത്വവത്കരിച്ച ലൈംഗിക ന്യൂനപക്ഷത്തിന്റെ അവശത എന്താണെന്നു മന്സിലാവുന്നില്ല.

ലൈംഗിക തൊഴിലാളികളുടെ അവശത ആയിരിക്കാം സൂരജ് ഉദ്ദേശിച്ചത്. പരവര്‍ഗ്ഗ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ അവശത പരിഹരിച്ചു കഴിഞ്ഞെങ്കിലല്ലേ, സ്വവര്‍ഗ്ഗ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ അവശത പരിഹരിക്കേണ്ടതിനേക്കുറിച്ച് ആലോചിക്കേണ്ടതുള്ളു.

ഇന്ത്യയെപ്പോലുള്ള ഒരു അടഞ്ഞ സമൂഹത്തില്‍ ഹിജഡകള്‍ തങ്ങളുടെ മറച്ചുവയ്ക്കാനാവാത്ത ലൈംഗികസ്വത്വം വെളിപ്പെടുത്തി മുന്നോട്ടുവരുന്നു എന്ന അബദ്ധജഠിലമായ പ്രസ്ഥാവനകള്‍ നടത്തുന്നത് അതിശയകരം എന്നേ പറയാന്‍ പറ്റൂ? ഹിജഡകളുടെ സ്വത്വം, പുരുഷ സ്വവര്‍ഗ്ഗ ലൈംഗികതയാണെന്നൊക്കെ പറയുന്നത് ശുദ്ധ വിവരക്കേടെന്നേ ഞാന്‍ പറയൂ? സ്ഥാപിത താല്‍പര്യക്കാര്‍ക്കേ ഇങ്ങനെ പറയുവാന്‍ സാധിക്കു. ഇത് ഹൈന്ദവ തീവ്രവാദികള്‍ പണ്ട് ചെയ്തതില്‍ നിന്നും ഭിന്നമല്ല. ദളിതര്‍, ഇന്നയിന്ന ജോലികളേ ചെയ്യാവൂ എന്നു ശഠിച്ചവരുടെ ഈ തലമുറയിലെ പ്രതിനിധിക്കേ, ഇതുപോലെ യുള്ള അഭിപ്രായ പ്രകടനം നടത്താന്‍ സാധിക്കൂ.



ഈ വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും കാണാതെ പോകുന്ന ചില യാധാര്‍ത്ഥ്യങ്ങളുണ്ട്. ഉഭയ സമ്മതപ്രകാരം ആളുകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഇവിടെ ഇതു വരെ ഇല്ലായിരുന്നോ? ഉണ്ടായിരുന്നു. ഈ വിധി വന്നില്ലായിരുന്നെങ്കിലും ഇനിയും ആളുകള്‍ അതില്‍ ഏര്‍പ്പെടുമായിരുന്നോ? ഏര്‍പ്പെടും.


പിന്നെ എന്താണീ വിധിയുടെ പരിണിത ഫലം ?


സ്വന്തം ലൈംഗികാഭിമുഖ്യം പരസ്യമായി പരകടിപ്പിക്കനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം കിട്ടും. പക്ഷെ മഹാഭൂരിപക്ഷം സ്വവര്‍ഗ്ഗ സമാഗമങ്ങളും, രതികളും രഹസ്യമായാണ്, എല്ലാ സമൂഹങ്ങളിലും നടക്കുന്നത്. അവരെ സംബന്ധിച്ച് ഈ വിധി ഒരു മാറ്റവും വരുത്തില്ല. ഇത് നയപരമായ ഒരു തീരുമാനമാകേണ്ടതാണ്. നിയമം ഉണ്ടാക്കേണ്ടത് സര്‍ക്കാരാണ്. കോടതിക്ക് അതിനുള്ള അധികാരമില്ല. ഈ വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിക്കും. സര്‍ക്കാര്‍ അനുകൂലമാണെങ്കില്‍ അതിനു നിയമ ഭേദഗതി കൊണ്ടു വരാന്‍ സര്‍ക്കാരിനോടാവശ്യപ്പെടും. പക്ഷെ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന തരത്തിലേക്കൊന്നും ഇന്നത്തെ അവസ്ഥയില്‍ ഇത് പുരോഗമിക്കാനൊന്നും പോകുന്നില്ല.

ലോകാരോഗ്യ സംഘടന ലൈംഗികതയെ നിര്‍വചിച്ചത്

http://www2.hu-berlin.de/sexology/GESUND/ARCHIV/PSH.HTM#_Toc490155410

ഇപ്രകാരമാണ്.



Sexuality

Sexuality refers to a core dimension of being human which includes sex, gender, sexual and gender identity, sexual orientation, eroticism, emotional attachment/love, and reproduction. It is experienced or expressed in thoughts, fantasies, desires, beliefs, attitudes, values, activities, practices, roles, relationships. Sexuality is a result of the interplay of biological, psychological, socio-economic, cultural, ethical and religious/spiritual factors.


ലൈംഗികത ഇപ്പറഞ്ഞ എല്ലാ ഘടകങ്ങളും ഉള്‍പ്പെട്ടതാകാം. പക്ഷെ എല്ലായിപ്പോഴും ഇതെല്ലാം ഒരേ അളവില്‍ ഉള്‍പ്പെടണമെന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍, നമ്മുടെ ലൈംഗികത എന്നു പറയുന്നത് നമ്മള്‍ അനുഭവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ്. കുറച്ചു കൂടെ വ്യക്തമാക്കിയാല്‍ നമ്മള്‍ എന്താണ്, നമ്മള്‍ എന്തനുഭവിക്കുന്നു, നമ്മള്‍ എന്തു ചിന്തിക്കുന്നു, നമ്മള്‍ എന്തു ചെയ്യുന്നു. ഇതെല്ലാമാണ്.




ഈവ് ലിന്‍ ഹുക്കറിന്റെ ഒരു പഠനം മുന്‍ നിര്‍ത്തി, സൂരജ് ചില അബദ്ധങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്ന്, വൈദ്യശാസ്ത്രം സ്വവര്‍ഗ്ഗ ലൈംഗികത ഒരു ജനിതക ചോദനയാണെനു തെളിയിച്ചു കഴിഞ്ഞു എന്നതാണ്. പക്ഷെ വാസ്തവം അതല്ല.


1905 മുതല്‍ 1950 വരെയുള്ള കാലത്ത് ഫ്രോയ്ഡിന്റെയും പിന്നീടുവന്ന ഫ്രോയ്ഡിയന്‍ സൈദ്ധാന്തികരുടെയും ഭാവനാവിലാസത്തില്‍ സൈക്കോളജി എന്ന ശാസ്ത്രശാഖ ഞെങ്ങി ഞെരുങ്ങിയെന്നൊക്കെ പറയുന്നത് അജ്ഞതയാണെന്നേ പറയാന്‍ പറ്റൂ. സ്വവര്‍ഗ്ഗ ലൈംഗികതയെപ്പറ്റി ഫ്രോയ്ഡ് പറഞ്ഞിടത്ത് തന്നെയാണ്, മനശാസ്ത്രം ഇന്നും നില്‍ക്കുന്നത്.


1862 ല്‍ Charles Darwin എഴുതി

"...we do not even in the least know the final cause of sexuality. The whole subject is hidden in darkness..."


2004 ല്‍

American Psychological Association (APA) അവരുടെ വെബ് സൈറ്റില്‍ എഴുതി

"There are numerous theories about the origins of a person's sexual orientation; most scientists today agree that sexual orientation is most likely the result of a complex interaction of environmental, cognitive and biological factors. In most people, sexual orientation is shaped at an early age. There is also considerable recent evidence to suggest that biology, including genetic or inborn hormonal factors, play a significant role in a person's sexuality. In summary, it is important to recognize that there are probably many reasons for a person's sexual orientation and the reasons may be different for different people.




മനുഷ്യരുടെ ലൈംഗിക ആഭിമുഖ്യത്തേക്കുറിച്ച് നടന്നിട്ടുള്ള ശ്രദ്ധേയമായ പഠനങ്ങള്‍

http://borngay.procon.org/viewresource.asp?resourceID=000019

Major Theorists on the Origin of Sexual Orientation

എന്ന പേരില്‍ ലഭ്യമാണ്.

പല പഠന റിപ്പോര്‍ട്ടുകളേക്കുറിച്ചുള്ള ഒരു ലേഖനം Homosexuality: Nature or Nurture എന്ന പേരില്‍ ഇവിടെ വായിക്കാം

http://allpsych.com/journal/homosexuality.html


ലൈംഗികത ജനിതകമാണൊ അല്ലയോ എന്നതിനേക്കുറിച്ചുള്ള സംവാദരൂപത്തിലുള്ള ഒരു താരതമ്യം, Is sexual orientation determined at birth?
എന്ന പേരില്‍ ഇവിടെ വായിക്കാം
http://borngay.procon.org/viewanswers.asp?questionID=1335

22 comments:

kaalidaasan said...

എന്താണീ വിധിയുടെ പരിണിത ഫലം ?


സ്വന്തം ലൈംഗികാഭിമുഖ്യം പരസ്യമായി പരകടിപ്പിക്കനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം കിട്ടും. പക്ഷെ മഹാഭൂരിപക്ഷം സ്വവര്‍ഗ്ഗ സമാഗമങ്ങളും, രതികളും രഹസ്യമായാണ്, എല്ലാ സമൂഹങ്ങളിലും നടക്കുന്നത്. അവരെ സംബന്ധിച്ച് ഈ വിധി ഒരു മാറ്റവും വരുത്തില്ല. ഇത് നയപരമായ ഒരു തീരുമാനമാകേണ്ടതാണ്. നിയമം ഉണ്ടാക്കേണ്ടത് സര്‍ക്കാരാണ്. കോടതിക്ക് അതിനുള്ള അധികാരമില്ല. ഈ വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിക്കും. സര്‍ക്കാര്‍ അനുകൂലമാണെങ്കില്‍ അതിനു നിയമ ഭേദഗതി കൊണ്ടു വരാന്‍ സര്‍ക്കാരിനോടാവശ്യപ്പെടും. പക്ഷെ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന തരത്തിലേക്കൊന്നും ഇന്നത്തെ അവസ്ഥയില്‍ ഇത് പുരോഗമിക്കാനൊന്നും പോകുന്നില്ല.

അനില്‍@ബ്ലോഗ് // anil said...

കാളിദാസാ,
ഇങ്ങനെ ഒരു ചര്‍ച്ചാ വേദിക്ക് നന്ദി.

ഈ വിഷയത്തില്‍ അടുത്ത ദിവസങ്ങളില്‍ വന്ന പൊസ്റ്റുകളില്‍ പ്രമുഖമാണ് സൂരജിന്റെ പോസ്റ്റ്. പിന്നൊന്ന് ചിന്തകന്‍ ആണെന്ന് തോന്നുന്നു. രണ്ടും രണ്ട് ധ്രുവങ്ങളിലെ ചര്‍ച്ചകളായതിനാല്‍ മാറി നിന്ന് വീക്ഷിക്കുക എന്നതില്‍ കവിഞ്ഞ് ഒന്നും ചെയ്യാനില്ല, ഇപ്പോഴുമില്ല. എന്നാലും വെറൊരു പ്ലാറ്റ് ഫോം കണ്ടതിന്റെ സന്തോഷം അറിയിക്കുന്നു.
ശാസ്ത്രീയമായ ശരികളെല്ലാം സമൂഹത്തില്‍ ശരിയാവണമെന്നില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍.ഭാരതീയ സംസ്കൃതികളെല്ലാം ശാസ്ത്രീയ അടിത്തറയില്‍ കെട്ടിപ്പടുത്തവയല്ല, അതുകൊണ്ട് അവയെല്ലാം തിരസ്കരിക്കപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെടാനാവില്ല.

ഈ വിധി ജനതയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനെ അംഗീകാര്‍മാണെന്നൊക്കെ ചില പ്രഭാഷണങ്ങള്‍ കേട്ടു,അതെത്രത്തോളം ശരിയാണെന്ന് ബോദ്ധ്യവുമാവുന്നില്ല.

kaalidaasan said...

അനില്‍ ,

സൂരജ് കോടതി വിധിയെ സമീപിക്കുന്നത് യാധാസ്ഥിതിക മത വിശ്വാസത്തിന്റെ നേരെ വിപരീത ദിശയില്‍ നിന്നാണ്. ചിന്തകന്‍ തീവ്രമതവിശ്വസത്തിന്റെ ഭാഗത്തു നിന്നും. അതു കൊണ്ട് അത് രണ്ടും രണ്ടു ദിശയിലേ പോകൂ. ചിന്തകന്‍ ഇസ്ലാം മത വിശ്വാസ്ത്തിന്റെ പരിപ്രേക്ഷ്യത്തില്‍ നിന്നു മാത്രമാണിതിനെ സമീപിക്കുന്നത്. രണ്ടിനും എന്റെ വീക്ഷണത്തില്‍ ചില പോരായ്മകളുണ്ട്.


സസ്യാഹാരവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍, സൂരജ് ശാസ്ത്ര സത്യങ്ങളെന്നു പറഞ്ഞ ചില കാര്യങ്ങളെ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ച്, എന്റെ പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. അന്ന് ചില സസ്യാഹാരികള്‍ മനുഷ്യന്റെ കുടലിന്റെ ഘടന സസ്യാഹരത്തിനു യോചിച്ചതാണെന്നു പറഞ്ഞപ്പോള്‍, അത് വെറും പരിണാമത്തിലെ ആവശ്യമില്ലാത്ത ഒരു ഘടകമാണെന്നു പറഞ്ഞു പുച്ഛിക്കുകയും ചെയ്തു. ഇന്നിപ്പോള്‍ പരിണാമത്തിന്റെ താഴ്ന്ന ശ്രേണിയിലുള്ള ജീവികള്‍ സ്വവര്‍ഗ സംഭോഗികളാണെന്നു പറഞ്ഞ് , മനുഷ്യരിലെ സ്വവര്‍ഗാനുരാഗത്തെ ന്യായീകരിക്കുന്നത് കാണുമ്പോള്‍ സഹതാപം ​തോന്നുന്നു.


സൂരജിന്റെ പോസ്റ്റ് പ്രമുഖമാണ്. പക്ഷെ അത് ഏത് വിഷയത്തെ അഭിസംബോധന ചെയ്യുന്നു എന്ന് മനസിലാക്കാന്‍ പ്രയാസമാണ്. കോടതി വിധിയെ ആണോ, ലൈം ഗികതയെയാണൊ, സ്വവര്‍ഗ്ഗലൈംഗികതയെ അണോ അതോ എയിഡ്സിനെ ആണോ എന്നു വേര്‍തിരിച്ചെടുക്കാന്‍ പ്രയാസവുമാണ്.
വൈദ്യശാസ്ത്ര രംഗത്ത് നിരീക്ഷണങ്ങളിലൂടെ മനസിലക്കുന്നതെല്ലാം പരമമായ സത്യങ്ങളാണെന്നു കരുതുന്ന ഒരു ശുദ്ധനായ ഡോക്ടറാണദ്ദേഹം . അഞ്ചു പതിറ്റാണ്ടു മുമ്പ് വൈദ്യശാസ്ത്രം സത്യങ്ങളാണെന്നു വിശ്വസിച്ചിരുന്നവ മണ്ടത്തരങ്ങളും തെറ്റുമാണെന്ന്, തെളിയുന്നത് സാധാരണമാണ്. വൈദ്യശാസ്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ പല രസകരമായ സംഗതികളും മനസിലാക്കാം. ഏറ്റവും അനുയോജ്യമെന്നു പണ്ട് വിശ്വസിച്ചിരുന്ന ചികിത്സാരീതികള്‍ ഇന്ന് ഉപയോഗിച്ചാല്‍ ഒരു പക്ഷെ ജയില്‍ ശിക്ഷ വരെ കിട്ടാന്‍ സാധ്യതയുണ്ട്.

അതാണു പല ശാസ്ത്ര സത്യങ്ങളുടെയും അവസ്ഥ.

kaalidaasan said...

ഇനി എനിക്ക് അഭിപ്രായവ്യത്യാസമുള്ള ചില പരാമര്‍ ശങ്ങളിലേക്ക്.

സ്വവര്‍ഗ്ഗരതി എയിഡ്സ് വ്യാപിപ്പിക്കുമോ എന്ന ചോദ്യത്തിനു സൂരജ് തരുന്ന ഉത്തരം പരസ്പര വിരുദ്ധമാണ്. ?


എയിഡ്സിന്റെ ആദ്യകാല കേസുകള്‍ ഭൂരിഭാഗവും സ്വവര്‍ഗരതിശീലം ഉള്ളവരിലായിരുന്നു എന്നതിനാല്‍ '80കളില്‍ ഇത് സ്വവര്‍ഗലൈംഗികതയുടെ രോഗമായി കാണുന്ന പ്രവണത ശക്തമായിരുന്നു. ഈ തെറ്റിദ്ധാരണ തിടം വച്ച് ഇപ്പോള്‍ സ്വവര്‍ഗരതിശീലം നിയമവിധേയമാക്കുന്നതിനെതിരേ ശക്തമായ ഒരു വാദമായി മാറിയിട്ടുണ്ട്. എന്നാല്‍ സത്യമെന്താണ് ?

ഗുദഭാഗത്തെ ചര്‍മ്മത്തിനുള്ള രണ്ട് പ്രത്യേകതകളാണ് HIV പകരാനുള്ള സാധ്യതയേറ്റുന്നത്: ഒന്ന്, ചര്‍മ്മം വളരെ ലോലമായതുകാരണം എളുപ്പം മുറിവുണ്ടാകാനുള്ള സാധ്യത. രണ്ട്, യോനിയെ അപേക്ഷിച്ച് ഗുദത്തിലെ ചര്‍മ്മത്തിനും മലസഞ്ചിയിലെ ശ്ലേഷ്മസ്തരത്തിനും (mucosa) വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്. HIVപകരുന്നതിനുള്ള ഒന്നാമത്തെ അപകടസാധ്യത ഗുദഭോഗത്തിനാണെന്നു പറയുന്നതിനു കാരണം ഇതാണ്.


സ്വവര്‍ഗാനുരാഗികള്‍ താരതമ്യേന കൂടുതല്‍ ഗുദഭോഗം ചെയ്യുന്നു, ഇത് HIVപകരാനുള്ള അപകടസാധ്യതയേറുന്നു എന്നുമാത്രം.


എത്ര ലാഘവത്തോടെയാണ്, അവസാന വാചകം എഴുതിയിരുന്നതെന്ന് നോക്കു.

സ്വവര്‍ഗ്ഗാനുരാഗികള്‍ കൂടുതല്‍ ഗുദഭോഗം ചെയ്യുന്നു എന്ന് സൂരജിനറിയാം. ഗുദഭാഗത്ത് മുറിവുണ്ടായാല്‍ എച് ഐ വി പകരാനുള്ള സാധ്യത ഏറുന്നു എന്നും സൂരജിനറിയാം. പക്ഷെ ഇത് രണ്ടും കൂട്ടി യോജിപ്പിക്കാന്‍ അറിയില്ല. അത് പരിതാപകരമല്ലേ?

വേറൊരു വിരോധാഭാസം കൂടി ഈ പരാമര്‍ ശത്തിലുണ്ട്. വേറൊരിടത്ത് അദ്ദേഹം എഴുതി സ്വവര്‍ഗ്ഗരതിയും സ്വവര്‍ഗ്ഗാനുരാഗവും വ്യത്യസ്ഥമാണെന്ന്.

പാശ്ചാത്യ ലോകത്തു നടത്തിയ ചില കണക്കെടുപ്പുകളില്‍ ഈ സത്യം പ്രതിഫലിക്കാത്തതു കൊണ്ട്, സൂരജത് വിശ്വസിക്കുന്നില്ല. പാശ്ചാത്യ ലോകത്തു നടക്കുന്ന സംഭവങ്ങള്‍ അതേപടി ഇന്‍ഡ്യയിലും ആവര്‍ത്തിക്കുമെന്ന് ഇദ്ദേഹം കരുതുന്നത് വിചിത്രമല്ലേ? പാശ്ചാത്യ ലോകത്ത് സ്ത്രീപുരുഷ ലൈംഗിക ബന്ധത്തില്‍ ഗുദസുരതം സാധരണമാണെന്നു പറയുന്ന സൂരജ് , ഇന്‍ഡ്യയില്‍ അത് സാധാരണമെന്നൊക്കെ പറയുന്നത് മഹാ വിഡ്ഡിത്തമല്ലേ? സൂരജ് പറയുന്നതിനെ സാധൂകരിക്കാന്‍ എന്താണു തെളിവ്? ഇന്‍ഡ്യയില്‍ ഇതു സംബന്ധിച്ച് ഒരു പഠനം നടന്നിട്ടുണ്ടോ?

ലൈംഗിക വിദ്യാഭ്യാസവും, സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ ബോധവത്കരണവും വളരെ നല്ലരീതിയില്‍ നടക്കുന്ന പാശ്ചത്യ ലോകത്ത് സുരക്ഷിതമായ ഗുദസുരതം ഒരളവു വരെ സാധ്യമായേക്കാം. പക്ഷെ യാതൊരു വിധ ബോധവത്കരണവും നടക്കാത്ത, നടക്കാന്‍ വിദൂര സാധ്യത പോലുമില്ലാത്ത ഇന്‍ഡ്യയില്‍, ഗുദസുരതം എത്രത്തോളം സുരക്ഷിതമായിരിക്കും?

saju john said...

ഭാവനയുള്ള ഒരു മനസ്സും, ഒരു കുപ്പി വെര്‍ജിന്‍ പാരച്ച്യുട്ട് വെളിച്ചെണ്ണയും, ഒരിത്തിരി സ്വകാര്യതയും ഉണ്ടെങ്കില്‍ തീരാവുന്ന അവശതയെ ഭൂരിപക്ഷം ഇന്ത്യന്‍ ആണത്തത്തിനുള്ളു....

മറുഭാഗം ഞാന്‍ ഇപ്പോള്‍ പറയുന്നില്ല.....

ഞാന്‍ വഴിയെ വരാം.....

അപരന്‍ said...

"എന്താണീ വിധിയുടെ പരിണിത ഫലം ?
സ്വന്തം ലൈംഗികാഭിമുഖ്യം പരസ്യമായി പരകടിപ്പിക്കനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം കിട്ടും. പക്ഷെ മഹാഭൂരിപക്ഷം സ്വവര്‍ഗ്ഗ സമാഗമങ്ങളും, രതികളും രഹസ്യമായാണ്, എല്ലാ സമൂഹങ്ങളിലും നടക്കുന്നത്. അവരെ സംബന്ധിച്ച് ഈ വിധി ഒരു മാറ്റവും വരുത്തില്ല."

ഇത് ലളിതവല്‍ക്കരണം ആല്ലേ? . അങ്ങനെയെങ്കില്‍ സ്ത്രീ പുരുഷ ലൈംഗിക ബന്ധം നിയമവിരുദ്ധം ആക്കിയാല്‍ പ്രശ്നം ഒന്നും ഇല്ലേ ? അതും രഹസ്യം ആയിട്ടാണല്ലോ നടക്കുന്നത് .

ഏറ്റവും പ്രധാനം സ്വവര്‍ഗ ലൈംഗിക ബന്ധം ഒരു കുറ്റകൃത്യം അല്ല എന്ന വിധിയാണ് .ആ നിലയില്‍ ഈ വിധി വളരെ പ്രാധാന്യം അര്‍ഹിക്കുന്നു ഈ വിധിയുടെ സദാചാരപരമായതും മതപരമായതും ആയ ചര്‍ച്ചകള്‍ ആണ് എങ്ങും നടക്കുന്നത് .പക്ഷെ ആ കാര്യങ്ങളില്‍ ഒരു തീരുമാനത്തില്‍ എത്താന്‍ വളരെ ബുദ്ധിമുട്ട്‌ ആയിരിക്കും . പക്ഷെ മാനുഷികമായ മൂല്യങ്ങള്‍ മുന്‍നിര്‍ത്തി ഗവണ്മെന്റ് നിയമനിര്‍മ്മാണം നടത്തുകയാണ് വേണ്ടത് .

kaalidaasan said...

അപരന്‍,

ഇത് ലളിതവല്‍ക്കരണം ആല്ലേ? . അങ്ങനെയെങ്കില്‍ സ്ത്രീ പുരുഷ ലൈംഗിക ബന്ധം നിയമവിരുദ്ധം ആക്കിയാല്‍ പ്രശ്നം ഒന്നും ഇല്ലേ ?

ഇത് ലളിത വത്ക്കരണം അല്ലല്ലോ. അത് മനസിലാകാന്‍ എന്താണ്, വകുപ്പ് 377 എന്നു മനസിലാക്കണം . ആ വകുപ്പ് ഇതാണ്.


Of Unnatural offences

377. Unnatural offences

Whoever voluntarily has carnal intercourse against the order of nature with any man,
woman or animal, shall be punished with 152[imprisonment for life], or with
imprisonment of either description for a term which may extend to ten years, and
shall also be liable to fine.


Explanation- Penetration is sufficient to constitute the carnal intercourse necessary
to the offence described in this section.


ഇതിലെ പ്രധാന വസ്തുത, intercourse against the order of nature എന്നതാണ്. എന്നു വച്ചാല്‍ പ്രകൃതി വിരുദ്ധമായ ലൈംഗിക ബന്ധം എന്നാണ്. പ്രകൃതി വിരുദ്ധം എന്താണെന്നോ പ്രകൃതി അനുസാരം എന്താണെന്നോ ഈ വകുപ്പ് പറയുന്നില്ല. ഭാരതീയ ചരിത്രത്തില്‍ മൃഗങ്ങളുമായി ലൈംഗിക ബന്ധം അനുവദിച്ചിരുന്നു എന്നതിനു സൂചനയുണ്ട്. അത് പിന്നീടെപ്പോഴോ പ്രകൃതി വിരുദ്ധമായി വ്യഖ്യാനിക്കപ്പെട്ടു. ഹിന്ദു മിഥോളജിയില്‍ മാത്രമല്ല ഗ്രീക്ക് മിഥോളജിയിലും മൃഗങ്ങളുമായി ലൈംഗിക ബന്ധം നടക്കുന്നത് അസാധാരണമല്ലായിരുന്നു. വകുപ്പ് 377 വിചിത്രമായ ഒന്നാണ്. അത് വിവര്‍ത്തനം ചെയ്താല്‍ ഇപ്രകാരമാണ്. പുരുഷന്‍, സ്ത്രീ, മൃഗം എന്നിവയുമായി ഒരാള്‍ പ്രകൃതി വിരുദ്ധമായ രീതിയില്‍ ലൈംഗികമായി ബന്ധപ്പെടുന്നത് ശിഷാര്‍ഹമാണ്. ഇതിന്റെ മറുവശം, ഇവരുമായി പ്രകൃതി വിരുദ്ധമല്ലാത്ത ബന്ധം ശിഷാര്‍ഹമല്ല എന്നാണ്.

സ്വവര്‍ഗ്ഗ രതി കാരണമായി ഇന്നു വരെ ഒരു കേസും ഉണ്ടായിട്ടില്ല എന്നതിന്റെ അര്‍ത്ഥം തന്നെ ഈ വിഷയം ഇപ്പറഞ്ഞ പ്രകൃതി വിരുദ്ധം എന്ന വിവഷയില്‍ ആരും ഗൌരവമായി എടുത്തിട്ടില്ല എന്നതാണ്. ഉഭയസമ്മതപ്രകാരം നടക്കുന്ന സ്വവര്‍ഗ്ഗ സംഭോഗം പരാതിയില്‍ എത്തില്ല. പരാതി ഉണ്ടാകുന്നത് ബലപ്രയോഗം നടക്കുന്ന അവസ്ഥയിലാണ്.

kaalidaasan said...

അപരന്‍,

ഏറ്റവും പ്രധാനം സ്വവര്‍ഗ ലൈംഗിക ബന്ധം ഒരു കുറ്റകൃത്യം അല്ല എന്ന വിധിയാണ്

ഈ അഭിപ്രായം തെറ്റിദ്ധാരണാജനകമാണ്. കോടതി വിധി എന്താണെന്ന് അറിയാത്തതുകൊണ്ടാണീ അഭിപ്രായം. സ്വവര്‍ഗ്ഗ ലൈംഗികബന്ധം പ്രകൃതി വിരുദ്ധമാണോ അല്ലയോ എന്ന കാര്യത്തിലേക്കും കോടതി കടന്നിട്ടില്ല. അത് പ്രകൃതി വിരുദ്ധമല്ല എന്നും വിളിച്ചിട്ടില്ല. ഉഭയ സമ്മതപ്രകാരം രണ്ട് പ്രായപൂര്‍ത്തിയായവര്‍ നടത്തുന്ന സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം വകുപ്പ് 377 ല്‍ ഉള്‍പ്പെടുന്ന കുറ്റങ്ങളുടെ കൂടെ ഉള്‍പ്പെടുത്തുന്നത് ശരിയല്ല എന്ന ഒരഭിപ്രായമാണ്, കോടതി പറഞ്ഞത്. അത് മാറ്റാന്‍ പാര്‍ലമെന്റ് ഒരു നിയമ നിര്‍മ്മാണം നടത്തണമെന്നേ പറഞ്ഞുള്ളു.

കോടതി പറഞ്ഞത് ഇപ്രകാരമാണ്.


A bench comprising Chief Justice A P Shah and Justice S Muralidhar clarified that the provisions of Section 377, enacted in 1860 to deal with an unspecified range of ``unnatural offences'', would hereafter be restricted to non-consensual penile ``non-vaginal sex'' (rape by a homosexual) and ``penile non-vaginal sex involving minors'' (pedophilia).

In a courtroom tense with anticipation, the bench invoked Jawaharlal Nehru's stirring words to the Constituent Assembly, while linking the issue of homosexuality with the politically resonant theme of inclusiveness. ``If there is one constitutional tenet that can be said to be (the) underlying theme of the Indian Constitution, it is that of inclusiveness.'' As a corollary, it added that ``those perceived by the majority as `deviants' or `different' are not on that score excluded or ostracized.''

Upholding the petition filed by Naz Foundation, the court ruled: ``Indian constitutional law does not permit the statutory criminal law to be held captive by the popular misconceptions of who the LGBTs (lesbians, gays, bisexuals and transgenders) are. It cannot be forgotten that discrimination is antithesis of equality and that it is the recognition of equality which will foster the dignity of every individual.''

``There is almost unanimous medical and psychiatric opinion that homosexuality is not a disease or a disorder and is just another expression of human sexuality,'' the court observed.

While stating that its reinterpretation of Section 377 would hold till Parliament amends the law, the court commended the Law Commission's 172nd report which, it said, ``removes a great deal of confusion''. The Law Commission suggested repeal of Section 377 while redefining rape to include sexual offences of non-consensual sex between adults of the same sex and pedophilia.

kaalidaasan said...

അപരന്‍,

പക്ഷെ മാനുഷികമായ മൂല്യങ്ങള്‍ മുന്‍നിര്‍ത്തി ഗവണ്മെന്റ് നിയമനിര്‍മ്മാണം നടത്തുകയാണ് വേണ്ടത്.

അതു തന്നെയാണു വേണ്ടത്. പക്ഷെ അതിന്റെ അടിസ്ഥാനം മൃഗീയ മൂല്യം ആകരുത്. സൂരജും മറ്റു പലരും, ജന്തു ലോകത്ത് സ്വവര്‍ഗ്ഗഭോഗമെന്ന് ഊഹിക്കാവുന്ന ചേഷ്ടകള്‍ കണ്ടെത്തിയിട്ടുണ്ട്, അതു കൊണ്ട് അത് മനുഷ്യനിലും ആവുന്നതില്‍ തെറ്റില്ല എന്നു പറയുന്നത് വിഡ്ഡിത്തമല്ലെ? പിന്നെ എന്താണു മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം?

ആണ്‍മൃഗവും ആണ്‍മൃഗവും അല്ലെങ്കില്‍, പെണ്‍ മൃഗവും പെണ്‍ മൃഗവും തമ്മില്‍, കണ്ണില്‍ എണ്ണ ഒഴിച്ചിരുന്ന് കണ്ടുപിടിച്ച ചില ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് അതാണ്, ജന്തു ലോകത്തിലെ നടപ്പു വ്യവസ്ഥ എന്നൊക്കെ പറയുന്നത് അസാമാന്യ വിവര ക്കേടാണ്. നമ്മളൊക്കെ മൃഗങ്ങളെ വളര്‍ത്താറുണ്ടല്ലോ. ആ മൃഗങ്ങളില്‍ ആരെങ്കിലും സ്വവര്‍ഗ്ഗ ഇണകളായി നടക്കുന്നത് കാണാറുണ്ടോ?

നിയമപരമായി അനുവദിച്ചില്ലെങ്കിലും സ്വവര്‍ഗ രതി നടക്കും.അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണെന്നു മാത്രം.അതുപോലെ പല വ്യക്തിപരമായ ഇഷ്ടങ്ങളും പലര്‍ക്കുമുണ്ട്. എത്രത്തോളം അവ അനുവദിക്കണമെന്നത് ഒരോ സമൂഹത്തിന്റെയും വിവേചനാധികാരമാണ്. പടിഞ്ഞാറന്‍ നാടുകള്‍ ചെയ്യുന്നതെല്ലാം പകര്‍ത്തുന്നത് എത്രത്തോളം ഇന്‍ഡ്യക്ക് ഗുണകരമായിരിക്കും എന്നത് കൂടുതല്‍ ചര്‍ച്ച ആവശ്യമായ സംഗതിയാണ്.

അനില്‍@ബ്ലോഗ് // anil said...

എല്ലാവരും ജന്തുക്കളുടെ പുറത്തോട്ടാണല്ലോ കയറുന്നത്?
;)

മൃഗങ്ങളില്‍ സ്വവര്‍ഗ്ഗ രതി സാന്ദര്‍ഭികമായി മാത്രം വന്നു ഭവിക്കുന്ന ഒന്നാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.സ്വലിംഗവുമായി രതിയില്‍ ഏര്‍പ്പെട്ട മൃഗം എതിര്‍ലിംഗവുമായും രതിയില്‍ ഏര്‍പ്പെടും. പൂര്‍ണ്ണമായും സ്വവര്‍ഗ്ഗ രതിക്കാരായി നടക്കുന്നവ മൃഗങ്ങള്‍ക്കിടയിലുണ്ടോ എന്ന് സംശയമാണ്. അതിനാല്‍ അവറ്റയെ വെറുതെ വിടുകയല്ലെ മനുഷ്യന് മാന്യത.

അപരന്‍ said...

കാളിദാസന്‍ ,
കോടതി വിധിയുടെ പൂര്‍ണ്ണരൂപം ഇവിടെ കിട്ടും. http://timesofindia.indiatimes.com/photo.cms?msid=4728348 ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കുകയും ചെയ്യാം ഇത് വായിച്ചാല്‍ കുറഞ്ഞത് പത്ത് ബ്ലോഗ്പോസ്റ്റ്‌ വായിച്ചാലുള്ള ഗുണം കിട്ടും . എന്റെ കമന്റ്‌ ഈ വിധിയെ അവലംബിച്ചുള്ളതാണ്.

ഇരകള്‍ ഇല്ലാത്ത കുറ്റങ്ങളെ (നിയമപ്രകാരം ) കുറ്റകൃത്യം അല്ലാതാക്കണം എന്നത് വളരെക്കാലമായി നിലനില്‍ക്കുന്ന ആവശ്യമാണ്‌.
വിധിയില്‍ നിന്നുംവളരെ പ്രധാനപെട്ട ഒരു വരി മാത്രം ഉദ്ധരിക്കാം.
We declare that Section 377 IPC, insofar it criminalises
consensual sexual acts of adults in private, is violative of
Articles 21, 14 and 15 of the Constitution. The provisions of
Section 377 IPC will continue to govern non-consensual
penile non-vaginal sex and penile non-vaginal sex involving
minors.

ഈ കോടതി വിധി ഒരു പ്രാവശ്യം മനസ്സിരുത്തി വായിച്ചാല്‍ (105 page) പല ചിന്താഗതികളും മാറും .

താങ്കള്‍ പറയുന്നത് എനിക്കും, ഞാന്‍ പറയുന്നത് താങ്കള്‍ക്കും മനസ്സിലാകാത്ത സ്ഥിതിയില്‍ ഈ ചര്‍ച്ച അധികം മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല . നിര്‍ത്തുന്നു.

ഭൂമി said...

ഇതൊക്കെ വൃത്തികേടായി കണക്കാക്കുന്ന സമൂഹം എന്നും വൃത്തികേടായി മാത്രമെ കണക്കാക്കൂ . ഇതൊന്നും കുഴപ്പമില്ല എന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെയും വിശ്വസിക്കും . ഉഭയ സമ്മതപ്രകാരം രണ്ട് പ്രായപൂര്‍ത്തിയായവര്‍ നടത്തുന്ന സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം വകുപ്പ് 377 ല്‍ ഉള്‍പ്പെടുന്ന കുറ്റങ്ങളുടെ കൂടെ ഉള്‍പ്പെടുത്തുന്നത് ശരിയല്ലയെന്ന ഒരഭിപ്രായം മാത്രമല്ലെ കോടതി പറഞ്ഞത് ? മതമേധാവികള്‍ അതിനെ എതിര്‍ക്കുന്നത് മതം അതിനെ എതിര്‍ക്കുന്നത് കൊണ്ടാണ് . സ്വവര്‍ഗ സ്നേഹികള്‍ എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം ആരെങ്കിലും നിയമം മൂലം ശിക്ഷിക്കപ്പെടുന്നത് ഇല്ലാതാവുമെങ്കില്‍ അത് നല്ലത് തന്നെ (കോടതിയുടെ അഭിപ്രായം നിയമമായിട്ടില്ല എന്നറിയാം ). ഈ വിധിയെ പിന്‍പറ്റി നമ്മുടെ സദാചാര ജീവിതം ആകെ നശിപ്പിക്കപ്പെടും എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല.

kaalidaasan said...

അപരന്‍

ഈ കോടതി വിധി വായിച്ച് മാറ്റേണ്ട ഒരു ചിന്താഗതിയും എനിക്കില്ല. സ്വവര്‍ഗ്ഗ രതിയെ ഞാന്‍ ഒരിടത്തും എതിര്‍ത്തിട്ടില്ല. സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെട്ടു എന്നു പറഞ്ഞ് ആരുടെ പേരിലും ഇന്നു വരെ ഇന്‍ഡ്യയില്‍ കേസെടുത്തിട്ടുമില്ല. അതുകൊണ്ട് ഇ വിധിക്ക് ഞാന്‍ അമിത പ്രാധാന്യം നല്‍കുന്നുമില്ല.

ഇന്‍ഡ്യ പാശ്ചാത്യ ലോകം പോലെയല്ല. പാശ്ചാത്യ ലോകത്ത് ദൈവവിശ്വാസവും മത വിശ്വാസവും കുറവാണ്. അതു കൊണ്ട് ഭൂരിഭാഗം ആളുകളും ഈ വിഷയത്തില്‍ ഒരഭിപ്രായവും പറയില്ല. ഇന്‍ഡ്യ അതുപോലെയല്ല. ബഹുഭൂരിപക്ഷം ആളുകളും മത വിശ്വാസികളായ ഒരു സമൂഹത്തില്‍ സ്വവര്‍ഗ്ഗ രതി നിയമ വിധേയമാക്കി ഒരു നിയമ നിര്‍മ്മാണം അത്ര എളുപ്പമല്ല.

ഇരകള്‍ ഇല്ലാത്ത കുറ്റങ്ങളെ (നിയമപ്രകാരം ) കുറ്റകൃത്യം അല്ലാതാക്കണം എന്നത് വളരെക്കാലമായി നിലനില്‍ക്കുന്ന ആവശ്യമാണ്‌.


അത് എല്ലാ സമൂഹങ്ങളും ചെയ്യുന്നുണ്ട്. ഇന്‍ഡ്യയിലെ ലോ കമ്മീഷന്‍ ഇതു നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കോടതി പുറപ്പെടുവിച്ച അഭിപ്രയവും അതുപോലെ എടുക്കാനേ എനിക്ക് തോന്നിയിട്ടുള്ളു. അതല്ല ഇത് മഹത്തായ എന്തോ നേട്ടമാണെന്നു കരുതാന്‍ അപരനും മറ്റുള്ളവര്‍ക്കും അവകാശമുണ്ട്.

താങ്കള്‍ പറഞ്ഞത് എനിക്ക് ശരിക്കും മനസിലായി. എന്നു കരുതി ഞാന്‍ അതിനോട് പൂര്‍ണ്ണമായും യോജികണമെന്നില്ലല്ലോ.

ഇവിടം സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

kaalidaasan said...

ഭൂമി,

ഒരു സമൂഹത്തിന്റെ വൃത്തികേട് മറ്റൊരു സമൂഹത്ത്ന്റെ വൃത്തികേടാകണമെന്നില്ല. ഇന്നലത്തെ വൃത്തികേട് ഇന്നത്തെ വൃത്തികേടാകണമെന്നില്ല. ജന്തുജാലത്തിലുള്ള പ്രവര്‍ത്തികള്‍ ആണു നമ്മുടെ മാനദണ്ഠം എന്ന ചിന്താഗതിയും ശരിയല്ല.

ഓരോ സമൂഹവും അവരവര്‍ക്ക് യോജിച്ച നിയമം ഉണ്ടാക്കണം. സ്വവര്‍ഗ്ഗ രതിക്കെതിരെ ഒരു കാലത്തും ഉപയോഗിക്കാത്ത ഒരു നിയമവ്യവസ്ഥ എടുത്തു കളയുന്നത് നല്ല കാര്യമാണ്. അതിനെ സുബോധമുള്ള ആരും എതിര്‍ക്കില്ല. ഇതിനെ എതിര്‍ക്കുന്നവരും ഈ കോടതി പരാമര്‍ശത്തില്‍ അമിതമായി ആഹ്ളാദിക്കുന്നവരും കഥയറിയാതെ ആട്ടം കാണുകയാണ്.

കോടതി പറഞ്ഞതും മറ്റു പലരും പറഞ്ഞതുമായ Inclusiveness എന്നത് ഒരു വേദവാക്യം പോലെ ഉരുവിടുന്ന സൂരജ് പിന്തുണക്കുന്ന പ്രസ്ഥാനത്തില്‍ ആ Inclusiveness വേണ്ട എന്നാണഭിപ്രായപ്പെടുന്നത്. എതിരഭിപ്രായമുള്ള ന്യൂനപക്ഷത്തെ അടിച്ചൊതുക്കുന്നതിനെ ശക്തിയുക്തം ന്യായീകരിക്കുന്ന സൂരജ്, ഇക്കാര്യത്തില്‍ നേരെ വിപരീത അഭിപ്രായം കൈകൊള്ളുന്നത് ആരെയും ചിരിപ്പിക്കും .

അപ്പൂട്ടൻ said...

കാളിദാസൻ,
സൂരജിന്റെ പോസ്റ്റിലെ ശരിതെറ്റുകൾ പറയാനുള്ള ജ്ഞാനമൊന്നും എനിക്കില്ല, അദ്ദേഹത്തിന്റെ നിലപാടുകളോ എതിരഭിപ്രായങ്ങളോടുള്ള മനോഭാവമോ ഞാൻ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല.
ഈ പോസ്റ്റിന്റെ തലക്കെട്ടിനെക്കുറിച്ച്‌ എന്റെ അഭിപ്രായം പറയട്ടെ.
സ്വവർഗ്ഗാനുരാഗികൾ (അല്ലെങ്കിൽ ലൈംഗികന്യൂനപക്ഷങ്ങൾ) അവശരോ എന്നായിരുന്നല്ലൊ താങ്കൾ ചോദിച്ചത്‌. അവരും ഒരു അവശവിഭാഗം തന്നെയല്ലെ?
1. ആരെങ്കിലും പിടിക്കപ്പെട്ടിട്ടുണ്ടോ, ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നത്‌ എന്റെ അറിവിൽ ഇല്ല, പക്ഷെ പിടിക്കപ്പെടാം, ശിക്ഷിക്കപ്പെടാം എന്ന ഭീതി എപ്പോഴും ഇവർക്കില്ലേ? ഒരാളുടെയും സ്വാതന്ത്ര്യത്തിൽ കടന്നുകയറാതെ തന്നെ, അവരെ സംബന്ധിച്ചിടത്തോളം നാച്ചുറൽ ആയ ഒരു പ്രാഥമികാവശ്യം നിർവ്വഹിക്കുന്നതിനിടെ പിടിക്കപ്പെട്ടാൽ, ശിക്ഷിക്കപ്പെട്ടാൽ എന്ന ഭീതി ഒരു വിഭാഗത്തിന്‌ ഉണ്ടാവുകയാണെങ്കിൽ സ്വാഭാവികമായും അതൊരു അവശവിഭാഗം തന്നെയല്ലെ?
2. സമൂഹത്തിൽ മാറ്റിനിർത്തപ്പെടുക അല്ലെങ്കിൽ പരിഹസിക്കപ്പെടുക എന്ന അവസ്ഥ സംജാതമാകുമെന്നിരിക്കെ അവർ അവശവിഭാഗമല്ലെ?
3. ഇത്തരത്തിൽ മാറ്റിനിർത്തപ്പെടാനുള്ള സാധ്യതയുള്ളതിനാൽ സ്വന്തം ലൈംഗികാഭിനിവേശങ്ങൾ അടക്കിജീവിക്കേണ്ടിവരുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ അവർ ഒരു അവശവിഭാഗമല്ലെ?
ചരിത്രം നോക്കി നാം പല വിഭാഗങ്ങളേയും അവശവിഭാഗമായി കണക്കാക്കാറുണ്ടല്ലൊ. വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർ, അഭിപ്രായം പറയാൻ അവകാശമില്ലാത്തവർ, തന്റേതല്ലാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവർ അല്ലെങ്കിൽ ശിക്ഷയുടെ വാൾ ഭയന്ന് ജീവിക്കാൻ വിധിക്കപ്പെട്ടവർ, സമൂഹത്തിൽ തുല്യതയനുഭവിക്കാൻ പരിഗണിക്കപ്പെടാതെപോയവർ അങ്ങിനെയങ്ങിനെ.
ഇതൊരു വ്യക്തിസ്വാതന്ത്ര്യപ്രശ്നമായേ ഞാൻ കാണുന്നുള്ളു. മറ്റൊരാളുടെ അല്ലെങ്കിൽ ജീവിയുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താത്തിടത്തോളം ഒന്നിലും ഒരുതെറ്റും ഞാൻ കാണുന്നില്ല. അത്തരത്തിൽ ജീവിക്കുന്ന ഒരു വിഭാഗത്തിന്‌ ശിക്ഷാഭയത്തോടെ ജീവിക്കേണ്ടിവന്നാൽ അതു നീതിനിഷേധമാണ്‌, അവർ അവശവിഭാഗം തന്നെയാണ്‌
പോസ്റ്റും കമന്റുകളും വായിക്കാതെയല്ല ഞാനിതെഴുതുന്നത്‌. എന്താണീ വിധിയുടെ പരിണിതഫലം എന്നതിനു താഴെ താങ്കൾ എഴുതിയത്‌ നൂറുശതമാനം ശരിയുമാണ്‌. തലക്കെട്ട്‌ കണ്ടപ്പോൾ തോന്നിയ ചിന്തകൾ പങ്കുവെച്ചു എന്നു മാത്രം.

kaalidaasan said...

അപ്പൂട്ടന്‍,

ചിന്തകള്‍ പങ്കുവെച്ചതിനു നന്ദി.

അവശ വിഭാഗം എന്ന വാക്കുകൊണ്ടു സാമാന്യമായി ഉദ്ദേശിക്കുന്ന ഒരര്‍ത്ഥമുണ്ട്. അത് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുന്നവര്‍ എന്നാണ്. അതുകൊണ്ടാണ്, ആദിവാസികള്‍, ദളിതര്‍, ചില ഭാഷാന്യൂനപക്ഷങ്ങള്‍, ചില മത ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെ അവശവിഭാഗങ്ങളായി കണക്കാക്കുന്നതും. സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിപ്പെടാന്‍ കഷ്ടപ്പെടുന്ന ഒരു വിഭഗമായി ലൈംഗിക ന്യൂനപക്ഷത്തെ കണക്കാക്കാമെന്ന് എനിക്ക് അഭിപ്രായമില്ല.

സ്വവര്‍ഗ്ഗ രതിക്കാര്‍ മാത്രമല്ല ലൈംഗിക ന്യൂനപക്ഷത്തുള്ളത്. സ്വവര്‍ഗ്ഗരതിക്കുള്ള ജനിതക കാരണങ്ങള്‍ തന്നെയാണ്, ബാല പീഢകരിലും, മൃഗങ്ങളുമായി ലൈംഗിക ബന്ധം നടത്തുന്നവര്‍ക്കും ഉള്ളത്. ചില കുറ്റവാസനകളും ജനിതകമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.

അപ്പൂട്ടന്റെ അവശത സംബന്ധിച്ച ചോദ്യത്തിലേക്ക് വരാം.


പിടിക്കപ്പെടാം, ശിക്ഷിക്കപ്പെടാം എന്ന ഭീതി എപ്പോഴും ഇവർക്കില്ലേ? ഒരാളുടെയും സ്വാതന്ത്ര്യത്തിൽ കടന്നുകയറാതെ തന്നെ, അവരെ സംബന്ധിച്ചിടത്തോളം നാച്ചുറൽ ആയ ഒരു പ്രാഥമികാവശ്യം നിർവ്വഹിക്കുന്നതിനിടെ പിടിക്കപ്പെട്ടാൽ, ശിക്ഷിക്കപ്പെട്ടാൽ എന്ന ഭീതി ഒരു വിഭാഗത്തിന് ഉണ്ടാവുകയാണെങ്കിൽ സ്വാഭാവികമായും അതൊരു അവശവിഭാഗം തന്നെയല്ലെ?


പിടിക്കപെടം ശിക്ഷിക്കപെടം എന്നുള്ള ഭീതിയുമായി ജീവിക്കുന്ന മറ്റു പല ജനവിഭാഗങ്ങളും ഉണ്ട്. സമൂഹം തെറ്റായി കരുതുന്ന പലതും ചെയ്യുന്നത് ജനിതകമായ കാരണം കൊണ്ടാണെന്നു ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. തുടര്‍ച്ചയയി മോഷ്ടിക്കുന്നതും, കൊലപാതകങ്ങള്‍ നടത്തുന്നതും ജനിതകമായ കാരണം കൊണ്ടാണെന്നു പലരിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അവരുമിതു പോലെ അവശത അനുഭവിക്കുന്നവരാണെന്നു വാദിക്കാം. ഇനി ജനിതകമായ കരണമില്ലാതെ തന്നെ വേറെയും ചില വിഭാഗങ്ങളുണ്ട്. വേശ്യാവൃത്തി ചെയ്യ്ന്നവരും, പിടിക്കപ്പെടാം ശിക്ഷിക്കപ്പെടാം എന്ന ഭീതി ഉള്ളവരാണ്. അവരും അവശത അനുഭവിക്കുന്നവരാണെന്നു വരുന്നു. പല വ്യക്തികളെ സംബന്ധിച്ചും നാച്ചുറലായ ആവശ്യങ്ങളുണ്ടാകാം. അവരെയെല്ലാം അവശവിഭാഗങ്ങളായി അംഗീകരിക്കണം എന്ന ചിന്താഗതി യുക്തി സഹമാണോ?

ചില പഠനങ്ങള്‍ തെളിയിക്കുന്നത്, ഒരു നല്ല ശതമാനം മനുഷ്യര്‍ സ്വവര്‍ഗ്ഗ ലൈംഗിക ബന്ധത്തിലും പര വര്‍ഗ്ഗ ലൈംഗിക ബന്ധത്തിലും ഒരു പോലെ തല്പരരാണെന്നാണ്. പല പുരുഷന്മാരും വിവാഹ ബന്ധത്തിനു പുറത്ത് പര സ്ത്രീകളുമായി ബന്ധപ്പെടുന്നും ഉണ്ട്. ചിലര്‍ക്ക് കുട്ടികളുമായും മറ്റു ചിലര്‍ക്ക് മൃഗങ്ങളുമായും ബന്ധപ്പെടനാണിഷ്ടം . ലൈംഗികതയില്‍ ഇങ്ങനെ പല പല പ്രത്യേകതകളും ഉണ്ട്. ഇവരൊക്കെ ന്യൂനപക്ഷങ്ങളുമാണ്. അവരെ സംബന്ധിച്ചിടത്തോളം ഈ അഭിരുചികളും നാച്ചുറലായ പ്രാഥമികാവശ്യങ്ങള്‍ തന്നെയാണ്. താങ്കളുടെ വാദഗതി കണക്കിലെടുത്താല്‍ ഇവരും അവശവിഭാഗത്തില്‍ പെടുന്നു.


ഇതൊരു വ്യക്തി സ്വാതന്ത്ര്യ പ്രശ്നമാണെന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. അതില്‍ കൂടുതലായി ഇതൊരു സാമൂഹിക പ്രശ്നം കൂടിയാണെന്നാണെന്റെ അഭിപ്രായം . ഏതു വ്യക്തി സ്വാതന്ത്ര്യവും സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ്, അതിന്റെ അളവുകോല്‍. മല മൂത്ര വിസര്‍ജ്ജനവും തികച്ചും നാച്ചുറലായ ഒന്നാണ്. അത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രശ്നവുമാണ്. പക്ഷെ പൊതു സ്ഥലത്ത് മല മൂത്ര വിസര്‍ജനം നടത്തുന്നത് സമൂഹത്തിനു യോജിച്ചതല്ല. എന്നാല്‍ കൊച്ചു കുട്ടികള്‍ അത് ചെയ്താല്‍ ആരും കുറ്റപ്പെടുത്തില്ല. മുംബയില്‍ ആയിരക്കണക്കിനാളുകള്‍ റെയില്‍വേ ലൈനിനരുകില്‍ മല വിസര്‍ജനം നടത്തുന്നുണ്ട്. അതിന്റെ പേരില്‍ അവര്‍ക്കെതിരെ ആരും കേസെടുക്ക്ന്നും ഇല്ല.

ഏതു നിയമവും സമൂഹത്തിന്റെ പൊതു നന്‍മയെക്കരുതിയാണ്. അല്ലാതെ പൊതു സമൂഹം അംഗീക്കരിക്കാത്ത ഏതെങ്കിലും ഒരു ന്യൂനപക്ഷത്തിന്റെ അഭിരുചി സംരക്ഷിക്കാനാകരുത്.

ഈ വിധി പ്രഖ്യാപിച്ച കോടതി, സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം നിയമവിധേയമാക്കണമെന്ന് അഭിപ്രായം പറഞ്ഞില്ല. അതിനു വേണ്ടി നിയമ നിര്‍മ്മാണം നടത്തണമെന്നും പറഞ്ഞില്ല.


സ്വവര്‍ഗ്ഗ രതി സ്വാഭാവികമാണെന്നു തെളിയിക്കാന്‍ മൃഗങ്ങളുടെയും മറ്റു ജീവികളുടെയും ചരിത്രം പഠിക്കേണ്ട അവശ്യമില്ല. മനുഷ്യരുടെ ചരിത്രം പഠിച്ചാല്‍ മതി.

kaalidaasan said...

അപ്പൂട്ടന്‍,

സൂരജിന്റെ പോസ്റ്റിലെ ശരിതെറ്റുകള്‍ എന്നതിലുപരി ചില നിലപാടുകളാണ്, ഞാന്‍ ഇവിടെ പരാമര്‍ശിച്ചത്. അതില്‍ പ്രധാനപ്പെട്ടത്, സ്വവര്‍ഗ രതി മൃഗങ്ങളില്ലും മറ്റു താഴ്ന്ന ജീവികളിലും കാണപ്പെടുന്നു. അതിന്റെ അര്‍ത്ഥം അത് ജനിതകമായ ഒന്നും, പരിണാമത്തില്‍ മനുഷ്യര്‍ ക്ക് നഷ്ടപ്പെട്ടതാണെന്നുമാണ്. അതില്‍ നിന്നും വരുന്ന ഉപ നിലപാടാണ്,
ലൈംഗിക ന്യൂനപക്ഷങ്ങള്‍ അവശരാണെന്നത്. സ്വവര്‍ഗ രതി അനുവദിക്കണമെന്നദ്ദേഹം പറഞ്ഞത് ഈ ജനിതക പിന്‍ബലം കൊണ്ടു മാത്രമാണ്.


എന്റെ കാഴ്ച്ചപ്പടതല്ല. ജനിതകമായ പലതും പരിണാമത്തില്‍ മനുഷ്യന്‍ ഉപേക്ഷിച്ചതാണ്. അതെല്ലാം നമ്മള്‍ വീണ്ടും പിന്തുടരണമെന്നു പറഞ്ഞാല്‍ പിന്നെ പരിണാമത്തിന്റെ പ്രസക്തി ഇല്ലാതാകും . സ്വവര്‍ഗ രതിയെ ഇതിന്റെ അടിസ്ഥാനത്തില്‍ ന്യയീകരിക്കുന്നത് അബദ്ധമാണെന്നാണു ഞാന്‍ കരുതുന്നത്.

സ്വവര്‍ഗ്ഗ രതിയുടെതുപോലെ പാരിണാമികവും, ജനിതകവും, പാരിസ്തിതികവുമായ കാര്യങ്ങള്‍ മറ്റു പലം പ്രശ്നങ്ങളിലും സ്വധീനം ചെലുത്തുനതിനേക്കുറിച്ച് നൂറുകണകിനു പഠനങ്ങളുണ്ട്. സൂരജ് തപ്പിയെടുത്ത ലേഖനങ്ങള്‍ പോലെ കുറെയേറെ റഫറന്‍സ് സഹിതം എനിക്കും എഴുതാന്‍ പറ്റും . അതുപോലെ ഉള്ള രണ്ടെണ്ണമാണു ചുവടെ .

Genetic and Environmental Influences on Criminal Behavior

Criminal behavior has always been a focus for psychologists due to the age old debate between nature and nurture. Is it the responsibility of an individual's genetic makeup that makes them a criminal or is it the environment in which they are raised that determines their outcome? Research has been conducted regarding this debate which has resulted in a conclusion that both genes and environment do play a role in the criminality of an individual. This evidence has been generated from a number of twin, family, and adoption studies as well as laboratory experiments. Furthermore, the research has stated that it is more often an interaction between genes and the environment that predicts criminal behavior.



For Adolescent Crime Victims, Genetic Factors Play Lead Role

ScienceDaily (May 20, 2009) — Genes trump environment as the primary reason that some adolescents are more likely than others to be victimized by crime, according to groundbreaking research led by distinguished criminologist Kevin M. Beaver of The Florida State University.

The study is believed to be the first to probe the genetic basis of victimization.

"Victimization can appear to be a purely environmental phenomenon, in which people are randomly victimized for reasons that have nothing to do with their genes," said Beaver, an assistant professor in FSU's nationally top-10-ranked College of Criminology and Criminal Justice. "However, because we know that genetically influenced traits such as low self control affect delinquent behavior, and delinquents, particularly violent ones, tend to associate with antisocial peers, I had reasons to suspect that genetic factors could influence the odds of someone becoming a victim of crime, and these formed the basis of our study."


ഇതിന്റെ ബലത്തില്‍, എനിക്കും വാദിക്കാം ക്രിമിനല്‍ റ്റെന്‍ ഡന്‍ സി ജനിതകമാണ്. അതു കൊണ്ട് ക്രിമിനലുകളെയും അവശത അനുഭവിക്കുന്ന ന്യൂനപക്ഷമായി കാണണമെന്ന്. അങ്ങനെ ഞാന്‍ എഴുതിയാല്‍ അപ്പൂട്ടന്‍ എന്നോട് യോജിക്കുമോ?

അപ്പൂട്ടൻ said...

കാളിദാസൻ,
എന്നേക്കാളധികം പ്രായവും ലോകപരിചയവും ശാസ്ത്രപരിജ്ഞാനവും ഉള്ള താങ്കൾക്ക്‌ പ്രത്യേകം പറഞ്ഞുതരേണ്ട ഒരു കാര്യമല്ലെന്നറിയാം, എന്നാലും പറയട്ടെ, Compare Apples with Apples.

സ്വവർഗ്ഗാനുരാഗം (രതി തന്നെയായിക്കോട്ടെ) ഒരു കുറ്റകൃത്യവുമായി താരതമ്യം ചെയ്യാനാവുമോ? താങ്കൾ കോപ്പി ചെയ്തെടുത്ത എന്റെ കമന്റിൽ തന്നെ ഞാൻ പറഞ്ഞതാണല്ലൊ മറ്റൊരാളുടേയും സ്വാതന്ത്ര്യത്തിൽ കടന്നുകയറാതെ എന്ന്.
ഏതൊരു കുറ്റകൃത്യവും (മോഷണമോ കൊലപാതകമോ ബലാൽസംഗമോ ആവട്ടെ) മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുകയോ മറ്റൊരാൾക്ക്‌ നഷ്ടം വരുത്തിവെയ്ക്കുകയോ ചെയ്യുന്നുണ്ട്‌. വ്യഭിചാരമാവട്ടെ ധനലാഭത്തിനുവേണ്ടി ലൈംഗികതയെ ദുരുപയോഗം ചെയ്യുന്ന ഒരു ഏർപ്പാടുമാണ്‌.

ഉഭയകക്ഷിസമ്മതത്തോടുകൂടിയുള്ള സ്വവർഗ്ഗരതി എങ്ങിനെ ഇവയുമായി താരതമ്യം ചെയ്യാനാവും?

താങ്കളുടെ കമന്റിൽ ഭൂരിഭാഗവും സ്വവർഗ്ഗരതിയും മറ്റുകുറ്റകൃത്യങ്ങളും കൂട്ടിക്കുഴച്ച്‌ ഇട്ടിരിക്കുന്നതിനാൽ ഓരോ പോയിന്റിനും മറുപടി പറയുന്നില്ല.

സ്വവർഗ്ഗരതിക്കാരിലുള്ള അതേ ജനതികവ്യതിയാനങ്ങൾ തന്നെയാണോ ബാലപീഡകരിലും? എനിക്കറിയില്ല. അതും ഇതും ജനതികവ്യതിയാനങ്ങൾ ആണെന്ന് പറയുന്നത്‌ മനസിലാക്കാം, ഇല്ലെങ്കിൽ സ്വവർഗ്ഗരതിക്കാരിൽ നല്ലൊരുപങ്കും ബാലപീഡകരോ മൃഗങ്ങളുമായി ലൈംഗികബന്ധം നടത്തുന്നവരോ ആണെന്ന് വ്യംഗ്യം വരും. അങ്ങിനെയല്ലെന്നാണ്‌ അറിവ്‌. ഇനി രണ്ടും ജനതികവ്യതിയാനങ്ങളാകയാൽ രണ്ടിനേയും താരതമ്യം ചെയ്യണമെന്ന് താങ്കൾക്കു തോന്നുന്നുണ്ടെങ്കിൽ പാരമ്പര്യരോഗങ്ങൾ ഉള്ളവരേയും ഹിരോഷിമയിലും മറ്റും ഉള്ള തുടർത്തലമുറകളേയും ഒക്കെ താങ്കൾ ഏഎസ്‌പിഡി ഉള്ളവരുമായി താരതമ്യപ്പെടുത്തുമോ?

താർക്കികമായോ വിദ്യാഭ്യാസപരമായോ വളർന്നിട്ടില്ലാത്തവർ ഇത്തരത്തിൽ സ്വവർഗ്ഗരതിയേയും മറ്റുകുറ്റകൃത്യങ്ങളേയും താരതമ്യം ചെയ്യുന്നത്‌ കണ്ടിട്ടുണ്ട്‌, താങ്കൾ അത്തരത്തിൽ ചിന്തിക്കാൻ കഴിവില്ലാത്തയാളാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്‌.

സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിപ്പെടാത്തവരെ ആണ്‌ അവശവിഭാഗമായി താങ്കൾ പറയുന്നത്‌, ഞാൻ അംഗീകരിക്കുന്നു. അപ്പോൾ ട്രാൻസ്‌ജെന്റർ വിഭാഗത്തിൽ പെടുന്നവർ ഇന്നും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിയിട്ടുണ്ടോ? ടെക്നിക്കലി സമൂഹത്തിന്റെ മുഖ്യധാരയിലായിരിക്കാമെങ്കിലും സ്വന്തം ലൈംഗികാഭിനിവേശം പറയാൻ കഴിയാത്തവരൊ? ലൈംഗികന്യൂനപക്ഷം എങ്ങിനെ അവശവിഭാഗം ആകുന്നു എന്നതിന്‌ എന്റെ ആദ്യ കമന്റിൽ തന്നെ ഉദാഹരണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നു. അത്‌ കൺവിൻസിങ്ങ്‌ അല്ലെങ്കിൽ കൂടുതൽ പറയാനുള്ള അറിവ്‌ എനിക്കില്ല.

ഞാൻ പറഞ്ഞല്ലൊ, ഇതിന്റെ ശാസ്ത്രീയവശം അല്ല ഞാൻ പറഞ്ഞത്‌, ഒരു മനുഷ്യാവകാശം എന്ന രീതിയിലാണ്‌ ഞാനിതിനെ കാണുന്നത്‌. മറ്റൊരാൾക്കും പ്രശ്നമില്ലാതെ തീർത്തും സ്വകാര്യമായി നടക്കുന്ന ഒരു പ്രാഥമികാവശ്യം തെറ്റെന്നു പറയാൻ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള എന്റെ ധാരണകൾ സമ്മതിക്കുന്നില്ല. ഞാൻ അംഗീകരിച്ചാലും ഇല്ലെങ്കിലും, എനിക്കോ പ്രായപൂർത്തിയായ സുബോധമുള്ള മൂന്നാമതൊരാൾക്കൊ ബുദ്ധിമുട്ടുണ്ടാക്കാത്തിടത്തോളം, മറ്റൊരാളുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യേണ്ട കാര്യം എനിക്കില്ല, ഞാനതു ചെയ്യുകയും അരുത്‌ എന്നതാണ്‌ എന്റെ നിലപാട്‌.
അത്തരം സ്വാതന്ത്ര്യം നിയമം മൂലം കുറ്റകരമാകുമെങ്കിൽ അത്‌ ജനാധിപത്യമൂല്യങ്ങൾക്ക്‌ എതിരാണ്‌. അത്രയേ എനിക്കിതിൽ പറയാനുള്ളു.

kaalidaasan said...

അപ്പൂട്ടന്‍ ,

സ്വവര്‍ഗ രതിയെ കുറ്റകൃത്യവുമായി താരതമ്യം ചെയ്തിട്ടില്ല.

സ്വവര്‍ഗ രതിയെ ഒരു സമൂഹിക പ്രശ്നമായാണു ഞാന്‍ കണുന്നത്. അതിനെ ന്യായീകരിക്കാന്‍, ജനിതകവും പാരിണാമികവുമായ കരണങ്ങളെ അശ്രയിക്കുന്നതിനെയാണു ഞാന്‍ വിമര്‍ശിച്ചതും. സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശാസ്ത്രീയ പിന്‍ബലം ആവശ്യമില്ല എന്നാണെന്റെ അഭിപ്രായം. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി നമ്മള്‍ ക്ഷേമപദ്ധതികള്‍ ആവിഷ്ക്കരിക്കാറുണ്ട്. അതൊന്നും ഒരു ശാസ്ത്രത്തിന്റെയും പിന്‍ബലം നേടിയല്ല ചെയ്യുന്നത്. അതൊക്കെ സമൂഹത്തിന്റെ ആവശ്യമാണെന്ന അറിവു കൊണ്ടാണ്. ഇതിലും അതു പോലെ ഒരു നിലപാടേ എടുക്കാവൂ എന്നാണെന്റെ അഭിപ്രായം.

മറ്റുള്ളവര്‍ക്ക് നഷ്ടം വരുത്തി വക്കുന്നതോ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നതോ ആയതു മാത്രമേ കുറ്റകൃത്യമായി കരുതാവൂ എന്ന് സാമാന്യവത്ക്കരിച്ചു പറയുന്നത് ശരിയാണോ? അത്മഹത്യാ ശ്രമം കുറ്റമാണ്, എല്ലാ പരിഷ്കൃത സമൂഹത്തിലും.ഒരാള്‍ ആത്മഹത്യ ചെയ്യുന്നത് മറ്റൊരാളെ ബധിക്കുന്നില്ല. കുറ്റ കൃത്യങ്ങളുടെ ന്യായാന്യത തരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല. പൊതു സ്ഥലത്ത് നഗ്നനായി താങ്കള്‍ നടന്നാല്‍ അത് ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകേണ്ട കാര്യമില്ല. പക്ഷെ അത് കുറ്റകരമാണ്‍ എല്ലാ സമൂഹത്തിലും . നഗ്നത പ്രദര്‍ശിപ്പിക്കാനുള്ള അഭിരുചി ഒരു പക്ഷെ ജനിതക്മാകാം. എന്നു കരുതി അത് അനുവദിക്കാറില്ല.

ഇതൊന്നും തരതമ്യം ചെയ്തു പറഞ്ഞതല്ല. ജനിതകമായ അടിത്തറയുള്ളതു കൊണ്ട് അനുവദിക്കണം എന്ന വാദത്തെ എതിര്‍ക്കാനായി പറഞ്ഞതാണ്.

kaalidaasan said...

അപ്പൂട്ടന്‍ ,

സ്വവർഗ്ഗരതിക്കാരിലുള്ള അതേ ജനതികവ്യതിയാനങ്ങൾ തന്നെയാണോ ബാലപീഡകരിലും?



അല്ലല്ലോ. ജനിതക വ്യതിയാനം കൊണ്ട് വളരെയധികം അവസ്ഥവിശേഷങ്ങളുണ്ട്. സ്വവര്‍ഗ്ഗ രതിക്കുള്ള ജനിതക വ്യതിയനമല്ല ബാല പീഢകരിലുള്ളത്. ലൈംഗികത നിശ്ച്ചയിക്കുന്ന ജീനുകളില്‍ വരുന്ന മാറ്റമാണ്, ജനിതക വ്യതിയാനം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരേ ജനിതകവ്യതിയാനമല്ല എല്ലാ ലൈംഗിക വ്യതിയാനത്തിലും കണപ്പെടുന്നത്. ഒരു പറ്റം ജീനുകളില്‍ ചിലതില്‍ മാറ്റം വരുന്നു.

സ്വവര്‍ഗ രതിയിലേതു പോലെ തന്നെയുള്ള ജനിതകവ്യതിയാനം മറ്റു പലതിലും ഉണ്ട്. സ്വവര്‍ഗ രതി അനുവദിക്കന്‍, ജനിതക വ്യതിയാനം ആസ്പദമാക്കിയാല്‍ മറ്റു പലതും അനുവദിക്കേണ്ടി വരില്ലേ എന്നേ ഞാന്‍ ചോദിച്ചുള്ളു.

kaalidaasan said...

അപ്പൂട്ടന്‍,



ട്രാൻസ്‌ജെന്റർ വിഭാഗത്തിൽ പെടുന്നവർ ഇന്നും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിയിട്ടുണ്ടോ? ടെക്നിക്കലി സമൂഹത്തിന്റെ മുഖ്യധാരയിലായിരിക്കാമെങ്കിലും സ്വന്തം ലൈംഗികാഭിനിവേശം പറയാൻ കഴിയാത്തവരൊ?

ട്രാന്‍സ് ജെന്‍ഡെര്‍ സ്വവര്‍ഗ്ഗ ലൈംഗികതയുമായി കൂട്ടിക്കുഴക്കല്ലേ. അവര്‍ സ്വവര്‍ഗ്ഗ ലൈംഗിക താല്‍പ്പര്യം ഉള്ളതുകൊണ്ടല്ല ബുദ്ധിമുട്ടുന്നത്. കല്‍പ്പിക്കപ്പെട്ട ലൈംഗികത ഉള്‍ക്കൊള്ളാനാകാത്തവരാണവര്‍. അവര്‍ക്ക് വേണ്ടത്, ലിംഗമാറ്റ ശസ്ത്രക്രിയ പോലുള്ള നടപടികളാണ്. അല്ലാതെ സ്വവര്‍ഗ്ഗ രതി അനുവദിച്ചാലൊന്നും, അവരുടെ പ്രശ്നം പരിഹരിക്കപ്പെടില്ല.

സമൂഹത്തിന്റെ മുഖ്യധാര എന്നു പറയുന്നതിന്‌ ഒരര്‍ത്ഥമുണ്ട്. ഭൂരിപക്ഷം അളുകളും ജീവിക്കുന്നതാണു മുഖ്യധാര. ആദിവാസികള്‍ എന്ന ന്യൂനപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത്, മുഖ്യധാരയില്‍ എത്തിക്കുന്നതിനു വേണ്ടിയല്ല. അങ്ങനെ വിശദീകരിക്കുന്നതു തന്നെ ശരിയല്ല. സ്വവര്‍ ഗ്ഗ രതിക്കാരെ അതിനനുവദിക്കുന്നത് , അവരെ മുഖ്യധാരയില്‍ എത്തിക്കാന്‍ വേണ്ടിയല്ല. മുഖ്യധാരയില്‍ നിന്നും മാറിയാണെങ്കിലും, അവര്‍ക്കും ഒരിടം സമൂഹത്തില്‍ അനുവദിക്കുന്നതാണത്.

സ്വവര്‍ ഗ്ഗരതിക്കാര്‍ക്ക് ലൈംഗികഭിനിവേശം പറയാന്‍ പാടില്ലാത്ത ഒരവസ്ഥയുണ്ടോ? അധികാരികള്‍ അവരെ പീഢിപ്പിക്കാറുണ്ടോ? ഇല്ലെന്നാണെന്റെ അറിവ്. സ്വവര്‍ഗ്ഗ രതിക്കാര്‍ക്കെതിരെ ഐ പി സി 377 ഇതു വരെ ഉപയോഗിച്ചിട്ടില്ല. അതു കൊണ്ട്, ആ ഭാഗം മാറ്റുന്നതിന്‍ നിയമ നിര്‍മ്മണം നടത്തണമെന്നേ കോടതിയും പറഞ്ഞുള്ളു.

പരവര്‍ഗ്ഗ ലൈംഗികതയണ്, നാട്ടുനടപ്പെങ്കിലും ഒരു പുരുഷനും സ്ത്രീയും ഒരു ലോഡ് ജില്‍ മുറിയെടുത്തു താമസിച്ചാലും, സമൂഹവും അധികാരികളും അതില്‍ അസ്വാഭവികത ദര്‍ശിക്കും . ഉഭയ സമ്മതപ്രകാരമാണവര്‍ മുറിയെടുത്തതെങ്കിലും നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത് അതല്ലേ? താങ്കള്‍ വിവാഹിതനാണെന്ന അനുമാനത്തില്‍ ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ. ഉഭയ സമ്മതപ്രകാരം പരസ്ത്രീ ബന്ധം നടത്തിയാല്‍ വിവാഹിതനായ താങ്കളെ സമൂഹം എങ്ങനെ കാണും ? താങ്കളുടെ ഭാര്യയും കുട്ടികളും മറ്റ് കുടും ബാംഗങ്ങളും അതെങ്ങനെ കാണും ? അവര്‍ സുബോധമുള്ളവരാണെങ്കില്‍ താങ്കളുടെ അഗമ്യഗമനം അവര്‍ അനുവദികില്ല. ഉഭയ സമ്മതപ്രകാരം ബന്ധപ്പെടുന്നതിനു അവിടെ സമൂഹം ഒരു വിലക്ക് ഏര്‍പ്പെടുത്തുന്നില്ലേ? എന്തുകൊണ്ട് സമൂഹവും ബന്ധുക്കളും താങ്കളുടെ ഈ അഭിനിവേശത്തിനു വിലക്കേര്‍പ്പെടുത്തുന്നു

kaalidaasan said...

അപ്പൂട്ടന്‍ ,

ഞാൻ പറഞ്ഞല്ലൊ, ഇതിന്റെ ശാസ്ത്രീയവശം അല്ല ഞാൻ പറഞ്ഞത്‌, ഒരു മനുഷ്യാവകാശം എന്ന രീതിയിലാണ്‌ ഞാനിതിനെ കാണുന്നത്‌.

സ്വവര്‍ഗ്ഗ രതിയെ ഞാന്‍ എതിര്‍ത്തിട്ടില്ല.

ഇതിന്റെ ശാസ്ത്രീയ വശമോ, മൃഗീയ വശമോ, ജന്തു വശമോ ഇതില്‍ പ്രസക്തമല്ല. അതാവരുത് ഇത് അനുവദിക്കുന്നതിനുള്ള കാരണവും . ഇതൊരു മനുഷ്യാവകാശം എന്ന രീതിയിലും ഞാന്‍ കാണുനില്ല. ഇതൊരു സമൂഹിക പ്രശ്നമാണ്. അത് സമൂഹിക മാനധണ്ഡങ്ങള്‍ ഉപയോഗിച്ചേ പരിഹരിക്കാവൂ.

സ്വവര്‍ഗ്ഗ താല്‍ പ്പര്യത്തില്‍ ജനിതകമായ കരണങ്ങളിലുപരി, പാരിസ്തിതിയുടെയും, സാഹചര്യങ്ങളുടെയും സ്വാധീനം ഉണ്ടെന്ന കാര്യം നമ്മള്‍ മറക്കാന്‍ പാടില്ല. പടിഞ്ഞാറന്‍ നാടുകളിലേപ്പോലെ സ്കൂള്‍ തലത്തില്‍ തന്നെ ബോയ് ഫ്രണ്ടും ഗേള്‍ ഫ്രണ്ടും നമ്മുടെ സമൂഹത്തില്‍ ഇല്ല. ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായും, പെണ്‍കുട്ടികള്‍ പെണ്‍ കുട്ടികളുമായും തന്നെയാണിപ്പോഴും ചങ്ങാത്തം . കൌമാര മനസുകളില്‍ സ്വവര്‍ ഗ്ഗ പ്രേമവും ലൈംഗികതയും തികച്ചും സ്വാഭാവികമായ സം ഗതിയാണെന്നൊക്കെയുള്ള ചിന്തകള്‍ കടത്തി വിടുന്നത് ശരിയാണോ? ആണും പെണ്ണും ചെറു പ്രായത്തില്‍ അടുത്തിടപഴകുന്ന സമൂഹത്തില്‍ ഉണ്ടാകുന്ന സ്വവര്‍ഗ്ഗ തല്‍ പ്പര്യങ്ങളെ അം ഗീകരിക്കുന്ന അതേ മനോഭാവത്തോടെ, അംഗീകരിക്കുന്നത് ശരിയായ നടപടിയാണോ?

അപക്വമായ ഒരു തീരുമാനം വലിയ ഒരു സമൂഹിക പ്രശ്നത്തിലേക്ക് എത്തിച്ചേരാനുള്ള സാഹചര്യം ഉണ്ടാകാതെ നോക്കണ്ടേ?

സ്വവര്‍ ഗ രതിയെ അനുകൂലികുന്ന എത്ര പേര്‍ സ്വന്തം ഭാര്യയോ ഭര്‍ത്താവോ, മകനോ, മകളോ സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെടുന്നതും സ്വവര്‍ഗ്ഗാനുരാഗിയാകുന്നതും സ്വവര്‍ഗ്ഗ വിവാഹം നടത്തുന്നതും അംഗീകരിക്കും ?