മനസിന്റെ ഓര്‍മ്മച്ചെപ്പില്‍ എന്നും കാത്തു സൂക്ഷിച്ച കുറെ ഗനങ്ങളേക്കുറിച്ചണിവിടെ എഴുതുന്നത്.
അര്‍ത്ഥ സമ്പുഷ്ടമായവയേക്കുറിച്ചാകട്ടേ ആദ്യം. മലയാളത്തിലെ നിത്യനൂതനമെന്നു വിശേഷിപ്പിക്കാവുന്ന ചില ഗനങ്ങള്‍
1.
പത്മതീര്‍ത്ഥമേ ഉണരൂ
മാനസപത്മ തീര്‍ത്ഥമേ ഉണരൂ
അഗ്നി രഥത്തിലുദിക്കുമുഷസിന്നര്‍ഘ്യം നല്‍കൂ
ഗന്ധര്‍വ സ്വരഗംഗ ഒഴുക്കു
ഗായത്രികള്‍ പാടൂ
പ്രഭാതകിരണം നെറ്റിയിലണിയും
പ്രാസദാങ്ങള്‍ക്കുള്ളില്‍
സഹസ്രനാമം കേട്ടുമയങ്ങും സാളഗ്രാമങ്ങള്‍
അടിമകിടത്തിയ ഭാരത ജീവിതമുണരാന്‍
പുതിയൊരു പുരുഷാര്‍ദ്ധത്തിനെയാക
പുരകളില്‍ വച്ചു വളര്‍ത്താന്‍
പ്രപഞ്ച സത്യം ചിതയില്‍ കരിയും
ബ്രഹ്മസ്വങ്ങള്‍ക്കുള്ളില്‍
ദ്രവിച്ച പൂണൂല്‍ ചുറ്റില്‍ മരിക്കും
ധര്‍മ്മാധര്‍മ്മങ്ങള്‍
ചിറകു മുറിച്ചൊരു ഭാരത പൌരന്നുണരാന്‍
പ്രകൃതി ചുമരുകളോളം സര്‍ഗ്ഗ
പ്രതിഭ പറന്നു നടക്കാന്‍
പത്മ തീര്‍ത്ഥമേ ഉണരൂ
മാനസ പത്മ തീര്‍ത്ഥമേ ഉണരൂ
2.
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു
മനസു പങ്കു വച്ചു
ഹിന്ദുവായി മുസ്ലമാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ഇന്‍ഡ്യ ഭ്രാന്താലയമായി
ആയിരമായിരം മാനവ ഹൃദയങ്ങള്‍
ആയുധപ്പുരകളായി
മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു
മതങ്ങള്‍ ചിരിക്കുന്നു.
സത്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ ജന്മബന്ധങ്ങളെവിടേ
നിത്യ സ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളില്‍ ഒരിക്കല്‍ വരാറുള്ളൊര
വതാരങ്ങളെവിടേ
ദൈവം തെരുവില്‍ മരിക്കുന്നു
ചെകുത്താന്‍ ചിരിക്കുന്നു
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു…
3.
ഈ യുഗം കലിയുഗം
ഇവിടെയെല്ലാം പൊയ്മുഖം
മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുമ്പോള്‍
മനസില്‍ ദൈവം ജനിക്കുന്നു
മനുഷ്യന്‍ മനുഷ്യനെ വെറുക്കന്‍ തുടങ്ങുമ്പോള്‍
മനസില്‍ ദൈവം മരിക്കുന്നു
ദൈവം മരിക്കുന്നു.
കാണാത്ത വിധിയുടെ ബലിക്കല്‍ പുരയില്‍
കാലം മനുഷ്യനെ നടക്കു വച്ചു
മിഥ്യയാം നിഴലിനെ മിണ്ടാത്ത നിഴലിനെ
സത്യമിതേവരെ പിന്തുടര്‍ ന്നു
വെറുതേ പിന്തുടര്‍ ന്നു.
ആയിരം കതകുകള്‍ ആത്മാവിന്‍ കതകുകള്
ആരോ പ്രവചകര്‍ തുറന്നു തന്നു
സത്യമാം പ്രകൃതിയെ നയിക്കും വെളിച്ചമേ
നീയും മനുഷ്യനും ഒന്നു ചേരും
ഒരുനള്‍ ഒന്നു ചേരും
ഈ യുഗം കലിയുഗം
ഇവിടെയെല്ലാം പൊയ് മുഖം
5
ഏകാന്തതയിയിലൊരാത്മാവു മാത്രം
ഏകാദശി നോറ്റിരുന്നു
ഏതോ ദിവാസ്വപ്ന വേദിയിലന്നവള്‍
ഏതോ വിചാരിച്ചുനിന്നു
എത്താത്ത പൂമരകൊമ്പിലാ പൂങ്കുല
അപ്പൊഴും ചിരിതൂകി നിന്നു
കൈതവം കാണാത്ത ഗ്രാമീണകന്യതന്‍
കൈവളച്ചാര്‍ ത്തുകള്‍ പൊലെ
ഏകാന്തതിയിലൊരാത്മാവു മാത്രം .
കരളിന്റെ ചക്രവാളങ്ങളില്‍ ഞാനൊരു
നിറമില്ലാ മഴവിലു നെയ്തു
ശ്രുതി ചേര്‍ ന്നിണങ്ങാത്ത
മണിവീണയെന്തിനു
സ്വരമില്ലാ രാഗങ്ങള്‍ പെയ്തു
ഏകാന്തതയിലൊരത്മാവു മാത്രം
6.
ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്‍ മുകിലേ
കണ്ണീരില്‍ മുങ്ങിയൊരെന്‍ കൊച്ചു കിനാവുകള്‍
എന്തിനീ ശ്രീകോവില്‍ ചിറ്റിടുന്നു വൃഥാ
എന്തിനീ ദേവനെ കൈകൂപ്പുന്നു.
കൊട്ടിയടച്ചൊരീ കോവിലിന്‍ മുന്നില്‍ ഞാന്‍
പൊട്ടിക്കരഞ്ഞിട്ടു നിന്നാലും
വാടാത്ത പ്രതീക്ഷതന്‍ വാസന്തിപ്പൂമാല
വാങ്ങുവാന്‍ ആരാരു മണയില്ലല്ലോ
മാനവഹൃദയത്തിന്‍ നൊമ്പരമോര്‍ ക്കാതെ
മാനത്തു ചിരിക്കുന്ന വാര്‍ തിങ്കളേ
മൂടുപടമണിഞ്ഞ മൂഡവികാരത്തിന്‍ നാടകം
കണ്ടു കണ്ടു മടുത്തു പോയോ
7.
മാറോടണച്ചു ഞാന്‍ ഉറക്കിയിട്ടും എന്റെ
മാനസ വ്യാമോഹമുണരുന്നു
ഏതോ കമുകന്റെ നിശ്വാസം കേട്ടുണരും
ഏഴിലം പാലപ്പുവെന്നപോലെ
അടക്കുവാന്‍ നോക്കി ഞാനെന്‍ ഹൃദയ വിപഞ്ചികയില്‍
അടിക്കടി തുളുമ്പുമീ പ്രണയ ഗാനം
ഒരു മുല്ല പ്പൂമൊട്ടില്‍ ഒതുക്കുന്നതെങ്ങിനെയീ
ഒടുങ്ങാത്ത വസന്തത്തിന്‍ മദുരഗന്ധം
താരകള്‍ കണ്ണിറുക്കി ചിരിച്ചാല്‍ ചിരിക്കട്ടെ
താമര തന്‍ തപസിനെ കളിയാക്കട്ടെ
മന്നവന്റെ വേദനക്കും മദുരക്കിനാവുകള്‍ ക്കും
മാനവന്റെ നാട്ടിലിന്നും വിലയില്ലല്ലോ.
ഇന്നു മാറോടണച്ചു ഞാന്‍ ഉറക്കിയിട്ടും …
8.
ഹിമശൈല സൈകത ഭൂമിയില്‍ നിന്നു നീ
പ്രണയ പ്രവാഹമായ് വന്നു
അതിഗൂഡ സുസ്മിതമുള്ളില്‍ ഒതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നു
പ്രഥമോദബിന്ദുവായ് തീര്‍ന്നു
നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജനതീര്‍ത്ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ കൊള്ളിക്കും
പീയൂഷവാഹിനിയായി
പീയൂഷവാഹിനിയായി
എന്നെ എനിക്കു തിരിച്ചു കിട്ടാതെ ഞാന്‍
ഏതോ ദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരിതന്‍
സ്വേദപരാഗമായ് മാറി
സ്വേദപരാഗമായ് മറി
കാലം ഘനീഭൂതമായ് നില്‍ ക്കുമാ
കര കാണാക്കയങ്ങളിലൂടെ
എങ്ങോട്ടു പോയി ഞാന്‍ എന്റെ പ്രതികളേ
നിങ്ങള്‍ വരില്ലയോ കൂടെ
നിങ്ങള്‍ വരില്ലയോ കൂടെ
9.
കാറ്റടിച്ചു കൊടും കാറ്റടിച്ചു
കായലിലെ വിളക്കുമരം കണ്ണടച്ചു
സ്വര്‍ഗ്ഗവും നരകവും
കാലമാം കടലിന്‍ അക്കരയോ ഇക്കാരയോ
മനുഷ്യനെ സൃഷ്ടിച്ചഈശ്വരനാണെങ്കില്‍
ഈശ്വരനോടൊരു ചോദ്യം
കണ്ണുനീര്‍ക്കടലിലെ കളിമണ്‍ ദ്വീപിതു
ഞങ്ങള്‍ക്കെന്തിനു തന്നു പണ്ടുനീ
ഞങ്ങള്‍ക്കെന്തിനു തന്നു
മനുഷ്യനെ തീര്‍ത്തതു ചെകുത്താനാണെങ്കില്‍
ചെകുത്താനോടൊരു ചോദ്യം
സ്വര്‍ ഗ്ഗത്തില്‍ വന്നൊരു കനി നീട്ടി ഞങ്ങളെ
ദുഖക്കടലിലെറിഞ്ഞു എന്തിനീ
ദുഖക്കടലിലെറിഞ്ഞു.
10.
സ്വര്‍ണ്ണച്ചാമരം വീശി എത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗ സീമകളുമ്മവക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
ഹര്‍ഷ ലോലനായ് നിത്യവും നിന്റെ
ഹംസസ്തൂലിക ശയ്യയില്‍
വന്നു പൂവിടുമായിരുന്നു ഞാന്‍
എന്നുമീ പര്‍ണ്ണ ശാലയില്‍
താവകാത്മാവിനുള്ളിലെ നിത്യ
ദാഹമായിരുന്നെങ്കില്‍ ഞാന്‍
മൂകമാം നിന്‍ മനോരഥത്തിലെ
മോഹമായിരുന്നെങ്കില്‍ ഞാന്‍
നൃത്തലോലനായ് നിത്യവും നിന്റെ
മുക്ത സങ്കല്‍പ്പമാകവേ
വന്നു ചാര്‍ത്തിക്കുമായിരുന്നു ഞാന്‍
എന്നിലേ പ്രേമ സൌരഭം
ഗായികേ നിന്‍ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
താവകാംഗുലീ ലാളിതമൊരു
താളമായിരുന്നെങ്കില്‍ ഞാന്‍
കല്‍പ്പനകള്‍ ചിറകണിയുന്ന
പുഷ്മമംഗല്യ രാത്രിയില്‍
വന്നു ചൂടുക്കുമായിരുന്നുഞാന്‍
എന്നിലേ രാഗമാലിക
Thursday, 23 April 2009
പാലുകുടിക്കുന്ന പൂച്ചകള്‍ അഥവാ ഇരട്ടമുഖമുള്ള വ്യക്തിത്വങ്ങള്‍
ബ്ളോഗില്‍ എഴുതുന്ന കുറെ പാലു കുടിക്കുന്ന പൂച്ചകളുണ്ട്. അവര്‍ ഏക സ്വരത്തില്‍ പറയും , കമ്യൂണിസ്റ്റുകാരോ കമ്യൂണിസ്റ്റുപാര്‍ട്ടി അംഗങ്ങളോ അല്ല എന്ന്. പക്ഷെ പിണറായി വിജയനെയും കൂടെയുള്ളവരെയും ന്യായീകരിക്കാന്‍ അവര്‍ ഏതറ്റം വരെ വേണമെങ്കിലും പോകും. നിഷ്പക്ഷര്‍ എന്ന മുദ്ര ചാര്‍ത്തിക്കിട്ടാന്‍ അവര്‍ എന്ത് കളികള്‍ വേണമെങ്കിലും കളിക്കും. ഇവര്‍ പാലു കുടിക്കുന്ന പൂച്ചകളേപ്പോലെയാണ്. മറ്റുള്ളവര്‍ എല്ലാം മന്ദബുദ്ധികളാണെന്നാണിവരുടെ വിചാരം.
അങ്കിളിന്റെ ബ്ളോഗില്‍ ലാവലിന്‍ പ്രശ്നം ചര്‍ച്ച ചെയ്തപ്പോള്‍, ഈ പൂച്ചകളെല്ലാം ജുഗുപ്സാവഹമായ പാലുകുടി നടത്തി. ഒരു മാസത്തോളം ഇവര്‍ സകല വിഭവ ശേഷിയും സമാഹരിച്ച് പിണറായി വിജയന്‍ തെറ്റുകാരനല്ല എന്നു സ്ഥാപിക്കാന്‍ നടത്തിയ ശ്രമം അവിടം സന്ദര്‍ശിച്ച ഏതൊരാള്‍ക്കും മനസിലാക്കാന്‍ പ്രയാസമില്ല. കുറെപ്പേര്‍ പിണറായി കുറ്റക്കരനല്ലെന്നും ശര്‍മ്മയാണു കുറ്റക്കാരനെന്നും തെളിയിക്കാന്‍ സെക്രട്ടേറിയറ്റിലെ ഫയലുകള്‍ വരെ എടുത്തു വിശകലനം ചെയ്ത് നടത്തിയ പാലുകുടി കെങ്കേമമായിരുന്നു.
അതിലൊരാള്‍ അവകാശപ്പെട്ടത്, ആയിരത്തില്‍ ഒന്നുപോലും കമ്യൂണിസ്റ്റാശയങ്ങള്‍ പിന്തുടരാത്ത പാര്‍ ട്ടി അം ഗമല്ലാത്ത വ്യക്തിയാണെന്ന്. പിന്നെന്തിനാണ്, കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഒരു നേതാവ് കുറ്റാരോപിതനായപ്പോള്‍ സകല നിയന്ത്രണവും അദ്ദേഹത്തിനു നഷ്ടപ്പെട്ടത്? അടുത്ത ബന്ധുവിനെന്തോ ആപത്തു സംഭവിച്ചതുപോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം? കമ്യൂണിസ്റ്റുകാരനല്ലാത്ത കമ്യൂണിസ്റ്റാശയങ്ങള്‍ പിന്തുടരുകയോ ചെയ്യാത്ത ആളാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണത് സം ഭവിച്ചത്? തലയില്‍ ആള്‍ത്താമസമുള്ള ആരെങ്കിലും പിണറായി വിജയന്റെ കൂലിഎഴുത്തുകാരനാണദ്ദേഹമെന്ന് അനുമാനിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
നിഷ്പക്ഷര്‍ അവസരവാദികളാണ് എന്ന ഒരു അഭിപ്രായം ഒരു ബ്ളോഗില്‍ വന്നപ്പോള്‍ നിഷ്പക്ഷര്‍ എന്നു നടിക്കുന്ന കൂലി എഴുത്തുകാര്‍ എല്ലാം അര്‍ത്ഥഗര്‍ഭമായ മൌനം പാലിച്ചു. ഓര്‍ക്കാപ്പുറത്തു കിട്ടിയ അടിയായിരുന്നു അത്. തനിനിറം പുറത്തായാലോ എന്നു പേടിച്ച് അവര്‍ ആ അഭിപ്രായം കണ്ടതായി പോലും നടിച്ചില്ല.
നിഷ്പക്ഷനാകാന്‍ പാടുപെടുന്ന കൂലി എഴുത്തുകാരുടെ നേതാവ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിലുമായിരുന്നു. അദ്ദേഹം എനിക്ക് ചാര്‍ത്തിത്തന്ന സ്ഥാനപ്പേരാണ്, കാളിഹാന്‍. ഞാന്‍ ഷജഹാനാണെന്ന് ആദ്യം സം ശയിക്കുകയും പിന്നീട് വി എസ് ആണെന്നു വരെ തീര്‍ച്ചയാക്കുകയും ചെയ്തു. ആരാധ്യനേതാവു പിണറായി വിജയന്റെ ഷാജഹാന്‍ പേടിയാണതിലൂടെ പുറത്തു വന്നത്.
വി എസിനെ പിന്തുണക്കുന്നവരെയെല്ലാം ഫാന്‍ ക്ളബ്ബില്‍ ഉള്‍പ്പെടുത്തുകയാണിവരുടെ പ്രധാന ഹോബി. വി എസിനെ ആരെങ്കിലും പിന്തുണച്ചാല്‍ അവിടെ ഇവര്‍ ചാടിവീഴും. അദ്ദേഹത്തെ നാലു പുലഭ്യം പറഞ്ഞില്ലെങ്കില്‍ ഇവര്‍ക്ക് ഉറക്കം വരില്ല. ഇവരുടെ നേതാവിനു കേരളത്തില്‍ നടക്കുന്ന എന്തും വി എസ് പിണറായി യുദ്ധത്തിന്റെ ഇടയില്‍ കൂടിയേ കാണാന്‍ പറ്റൂ. ആശയപരമായ അധ:പ്പതനത്തിന്റെ പ്രത്യക്ഷ തെളിവാണത്.
ഇവര്‍ ഏറ്റവും പുതിയതായി ചെയ്യുന്ന പണി, മദനി എന്ന മത തീവ്രവാദിയെ വെള്ള പൂശലാണ്. പിണറായി വിജയന്‍ മദനിയെ മമോദീസാമുക്കിയപ്പോള്‍, മദനിയെ പാടിപ്പുകഴ്ത്തുന്നതിന്റെ മൊത്തകച്ചവടം ഇവര്‍ ഏറ്റെടുത്തു. പിണറായി മദനിയെ തള്ളിപ്പറഞ്ഞിരുന്നെങ്കില്‍ ഇവരും തള്ളിപ്പറഞ്ഞേണെ. എങ്കില്‍ ഇപ്പോഴത്തെ സ്തുതികള്‍ മുഴുവനും തെറി വിളിയാവുകയും ചെയ്യുമായിരുന്നു. വെളിയം ഭാര്‍ഗവന്‍ എന്ന കറകളഞ്ഞ കമ്യൂണിസ്റ്റിനേക്കാള്‍ ഇവര്‍ക്ക് സ്വീകാര്യന്‍ മദനിയാണ്. ലോകം മുഴുവന്‍ പുരോഗമന ആശയക്കാരെല്ലാം മത തീവ്രവാദികളെ വെറുക്കുകയും അവരെ വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ കേരളത്തിലെ ഒരു പറ്റം നവ കമ്യൂണിസ്റ്റുകാര്‍ മത തീവ്രവാദികളുടെ തോളില്‍ കയ്യിട്ടു നടക്കുന്ന കാഴ്ച ലജ്ജാവഹമെന്നേ പറയാന്‍ പറ്റൂ. കൂലി എഴുത്തുകാര്‍ അതിനു പിന്നണിയും പാടുന്നു.
കേരള മുഖ്യമന്ത്രി വേദിയില്‍ വന്നപ്പൊള്‍ മുഖം വീര്‍പ്പിച്ചു കുനിഞ്ഞിരുന്ന പിണറായി മദനിയെ എതിരേല്‍ക്കാന്‍ എഴുന്നേറ്റു നിന്ന് ആദരം പ്രകടിപിച്ചു അടുത്തനാള്‍. അത് കണ്ട് സാംസ്കാരിക കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അതിനെ വിമര്‍ശിച്ച് ഞാന്‍ എഴുതിയപ്പോള്‍ ഒരു പൂച്ച വി എസിനെ പുലഭ്യം പറഞ്ഞാണ് അസഹിഷ്ണുത പ്രകടിപ്പിച്ചത്. പിണറായി ഭക്തിയുടെ പാരമ്യം അതില്‍ എല്ലാവര്‍ക്കും ദര്‍ ശിക്കാം .
എന്തിനാണിവരൊക്കെ ഇരട്ടമുഖമുള്ള വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നത്?

Wednesday, 8 April 2009
ബ്ളോഗിലെ "മാധ്യമ സിന്‍ഡിക്കേറ്റുകള്‍"
പ്രേതം ഉണ്ടോ ഇല്ലയോ എന്നത് ഒരു തര്‍ക്കവിഷയമാണ്. മനുഷ്യചരിത്രത്തോളം പഴക്കമുണ്ട് പ്രേത ചിന്തക്കും. അത് മനുഷ്യമനസിന്റെ പേടിയില്‍ നിന്നും ഉണ്ടായ ഒരു ഭാവനാവിലാസമായിട്ടാണു മനശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നതും. രാത്രികാലങ്ങളില്‍ മനുഷ്യര്‍ക്കുണ്ടായ ചില അനുഭവങ്ങളില്‍ നിന്നാണ് എല്ലാ പ്രേതകഥകളും ഉരുത്തിരിഞ്ഞത്. പിന്നീട് മനുഷ്യര്‍ തന്നെ ചില സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രേതങ്ങളെ സൃഷ്ടിച്ചിട്ടും ഉണ്ട്. കോഴിക്കോട്ട് കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇതു പോലെ ഒരു പ്രേതത്തെ സൃഷ്ടിച്ചിരുന്നു. ചുളു വിലക്ക് ഒരു ഭൂമി സ്വന്തമാക്കാന്‍ ചിലര്‍ വളരെ സമര്‍ദ്ധമായി ഒപ്പിച്ച ഒരു പണിയായിരുന്നു അത്.
രാഷ്ട്രീയ രംഗത്ത് സി പി എമ്മിലെ ചിലര്‍ സമാനമായ ഒരു ഭാവനാസൃഷ്ടി നടത്തിയിട്ടുണ്ട്. അവര്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്തകള്‍ ഒരേപോലെ പല മാധ്യമങ്ങളില്‍ വന്നാല്‍ അതിനെ ഉടന്‍ മധ്യമ സിന്‍ഡിക്കേറ്റ് എന്നു വിളിച്ചാക്ഷേപിക്കും. സി പി എമ്മിലെ വിഭാഗീയതോടനുബന്ധിച്ചു വന്ന ചില വാര്‍ത്തകളാണ് ഇതിന്റെ തുടക്കം. പോകെ പോകെ സി പി എമ്മിനെതിരായി ഏതു വാര്‍ത്തയും, ഒന്നിലധികം മാധ്യമങ്ങളില്‍ വന്നാല്‍ അത് മാധ്യമ സിന്‍ഡിക്കേറ്റിന്റെ സൃഷ്ടിയായി വിലയിരുത്തപ്പെടാനും അക്ഷേപിക്കപ്പെടാനും തുടര്‍ന്ന് വിവാദങ്ങളാകാനും തുടങ്ങി.
ദ ഹിന്ദുവും മാധ്യമ സിന്‍ഡിക്കേറ്റില്‍ അംഗമാകുന്നു.
പല സിന്‍ഡിക്കേറ്റ് ആരാധകരും അഭിമാന പൂര്‍വം പറഞ്ഞിരുന്നതാണ്, ദ ഹിന്ദു എന്ന മാധ്യമം നിഷ്പക്ഷമാണെന്നൊക്കെ. ദ ഹിന്ദുവിനെക്കുറിച്ച് അറിയവുന്നവര്‍ മനസിലാക്കിയിട്ടുണ്ട്, ആ മാധ്യമത്തിനെന്നും ഒരു ഇടതു പക്ഷചായ്വുണ്ടായിരുന്നു എന്ന്. ഇടതുപക്ഷത്തിനു അലോസരമുണ്ടാക്കുന്ന വാര്‍ത്തകളൊന്നും അവര്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നില്ല.
ഗൌരീദാസന്‍ നായര്‍ എന്ന ഹിന്ദു ലേഖകന്‍, മാധ്യമ രംഗത്ത് നീണ്ട കാലത്തെ അനുഭവജ്ഞാനമുള്ള വ്യക്തിയാണ്. അടുത്തിടെ അദ്ദേഹം കേരളത്തിലെ തെരഞ്ഞെടുപ്പിനേക്കുറിച്ച് ഒരു വിശകലനം നടത്തി. കേരളത്തിലെ പ്രബല ന്യൂനപക്ഷമായ മുസ്ലിം വോട്ടുകളെ വിശകലനം ചെയ്താണദ്ദേഹം മുസ്ലിം ലീഗിലില്ലാത്ത കേരള മുസ്ലിം വോട്ടുകള്‍ എങ്ങനെ വിഭജിക്കപ്പെടുന്നു എന്നതിനേക്കുറിച്ച് ഒരു ലേഖനം എഴുതിയത്.
മുസ്ലിങ്ങള്‍ക്കിടയിലെ സംഘടനകളെയും അവരുടെ രാഷ്ട്രീയ ചായ്വുകളെയും കുറിച്ച് അറിയവുന്നവരൊന്നും അതില്‍ പറഞ്ഞ അഭിപ്രായങ്ങള്‍, അടിസ്ഥാനരഹിതമാണെന്നു പറയില്ല. സ്വാഭാവികമായി ആ ലേഖനം സി പി എമ്മിലെ മാധ്യമ സിന്‍ഡിക്കേറ്റ് ഇഷ്ട വിഭവമായി മൃഷ്ടാന്നം ഭക്ഷിക്കുന്നവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അത് വായിച്ചപ്പോള്‍ പി എം മനോജിനു അത്രക്കങ്ങു സുഖിച്ചില്ല. പിന്നെ മറ്റു മാധ്യമങ്ങള്‍ തപ്പി, ഗൌരീദാസന്‍ നായര്‍ എഴുതിയതിനു സമാനമായ വേറെ റിപ്പോര്‍ട്ടുകള്‍ ഉണ്ടോ എന്ന്. മലയാളത്തിലെ മുഖ്യധാരാ പത്രങ്ങളൊക്കെ പണ്ടേ മാധ്യമ സിന്‍ഡിക്കേറ്റില്‍ അംഗങ്ങളാണല്ലോ. ബാക്കിയുള്ളവയില്‍ നിന്നും ഒരെണ്ണം കണ്ടെടുത്തു. എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസിന്റെ എഡിറ്റര്‍, എന്‍ പി ചെക്കുട്ടി ചെക്കുട്ടി എഴുതിയ ഒരു ലേഖനമാണത്. എന്നിട്ട് ഇതു രണ്ടും ഒരേസ്വഭാവമുള്ള വാര്‍ത്തകളാണെന്നു സ്ഥാപിക്കാന്‍ അദ്ദേഹം, അമ്പമ്പൊ. അപാര തൊലിക്കട്ടി. എന്‍ ഡി എഫിനു സ്തുതി പാടാം എന്ന പേരില്‍ ഒരു ബ്ളോഗും എഴുതി.
സംശയ രോഗമുള്ള ഒരു മനസില്‍ എങ്ങനെയാണ് മാധ്യമ സിന്‍ഡിക്കേറ്റ് എന്ന പ്രേതം ആവേശിക്കുന്നതെന്നതിനു ഉത്തമ ഉദാഹരണമാണ് പി എം മനോജിന്റെ ലേഖനം .
ഇനി മനോജ് രോഷം കൊണ്ടതെന്തിനാണെന്നു നോക്കാം. ഗൌരീദാസന്‍ നായര്‍ പറഞ്ഞത് സത്യമാണ്. കുറെയധികം വര്‍ഷങ്ങളോളം കേരളത്തിലെ മുസ്ലിങ്ങള്‍ ഭൂരിഭാഗവും രഷ്ട്രീയമായി മുസ്ലിം ലീഗിനൊപ്പമായിരുന്നു. കുറച്ച് പേര്‍ കോണ്‍ഗ്രസിനൊപ്പവും. കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍ നാമമാത്രമായവരേ ഉണ്ടായിരുന്നുള്ളു. പി ഡി പി ശക്തമായിരുന്ന അവസരത്തിലും മുസ്ലീം ലീഗിന്റെ ആധിപത്യത്തിനു കോട്ടം തട്ടിയിരുന്നില്ല. മുസ്ലിം ലീഗ് പിളര്‍ന്നപ്പോള്‍, അവര്‍ രണ്ടു മുസ്ലിം ലീഗിലായി വിഭജിച്ചുതന്നെ നിന്നു. അതിനൊരു മാറ്റം വന്നത് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലായിട്ടാണ്. എല്ലാ മുസ്ലിം സംഘടനകളിലെയും മിതവാദികളായവരും മുസ്ലിം ലീഗില്‍ അഭിപ്രായവ്യത്യാസമുള്ളവരും അന്ന് ഇടതുപക്ഷത്തോടൊപ്പം നിന്നു. അതില്‍ എന്‍ ഡി എഫിലെയും പി ഡി പിയിലെയും വരെ അംഗങ്ങളുണ്ട്. ഒരു തീവ്രവാദി മുസ്ലിമിന്, കമ്യൂണിസ്റ്റുപ്രത്യശാസ്ത്രവുമായി യോജിക്കാനാവില്ല. അതു തന്നെയാണു തീവ്രവാദിയായ ഒരു ഹൈന്ദവന്റെയും ക്രിസ്ത്യാനിയുടെയും അവസ്ഥ. ഇടതു പക്ഷത്തിന്റെ നിരീശ്വര വാദത്തോടെതിര്‍പ്പില്ലാത്തവരാണ്, ഈശ്വരവിശ്വാസികളായ മുസ്ലിങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉള്‍പ്പടെയുള്ളവര്‍, ഇടതുപക്ഷത്തെ പിന്തുണക്കുന്നത്. തീവ്ര ഹിന്ദുക്കളായ അര്‍ എസ് എസുകാര്‍ ഒരിക്കലും കമ്യൂണിസ്റ്റുകാരുമായി യോജിക്കില്ല. അതു തന്നെയാണ്, കത്തോലിക്കാ മത നേതാക്കളുടെയും അവസ്ഥ.
തീവ്ര മുസ്ലിങ്ങളെ പ്രതിനിധാനം ചെയ്യുന്ന മദനി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നത് ഗൌരീദാസന്‍ നായര്‍ പറഞ്ഞ കാരണം കൊണ്ടുമാത്രമാണ്. ഭീകരവാദ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന പി ഡി പി നേതാക്കള്‍ക്ക് ഇത് വീണു കിട്ടിയ സുവര്‍ണ്ണാവസരമാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനും എന്നും എതിരായിരുന്ന, സി പി എമ്മിനൊപ്പം വേദി പങ്കിടുക എന്നത് അവര്‍ക്ക് കിട്ടാവുന്ന ഏറ്റവും തിളക്കമാര്‍ന്ന സ്വീകരണമാണ്. ഗൌരീദാസന്‍ നായര്‍ പറഞ്ഞപോലെ, വെള്ളത്തിലിട്ട മീന്‍ പോലെ അവര്‍ ആഹ്ളാദിക്കുന്നു. മനോജിനേപ്പോലുള്ളവര്‍ക്ക് അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അപ്പോള്‍ ഗൌരീദാസനെ എന്തു ചെയ്യാം ? മാധ്യമ സിന്‍ഡിക്കേറ്റിന്റെ മുദ്ര ചാര്‍ത്തിക്കൊടുക്കുക. അല്ലാതെന്ത്?
ചെക്കുട്ടിയോടൊപ്പം ഗൌരീദാസനേയും മാധ്യമ സിന്‍ഡിക്കേറ്റാക്കാന്‍ പറഞ്ഞ ന്യായമാണ് രസകരം . മനോജ് എഴുതുന്നു, പച്ചമലയാളത്തിലേക്ക് മൊഴിമാറ്റിയാല്‍, മുസ്ലിങ്ങള്‍ക്കിടയില്‍ സിപിഐ എം ശക്തിപ്പെട്ടാല്‍ മുസ്ലിങ്ങള്‍ക്ക് ഇന്നുള്ള രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുമെന്നും അത് ഭയങ്കരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും. ഒരു മുസ്ലിം തീവ്രവാദി പിന്നെ എന്താണാവോ പറയേണ്ടത്? എല്ലാ മുസ്ലിങ്ങളും പിന്നെ സി പി എമ്മില്‍ ചേരണമെന്നോ? മനോജിനേപ്പോലുള്ളവരില്‍ നിന്നും കുറച്ചു കൂടി പക്വത മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നുണ്ട്.
മദനി തീവ്രവാദം അല്‍പ്പ കാലത്തേക്ക് വിശ്രമത്തിനയച്ചു എന്നു കരുതി, എല്ലാ തീവ്രവാദികളും അങ്ങനെയവണമെന്നില്ല. അതിനുള്ള ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. അധികാരം നിലനിര്‍ത്താന്‍ തീവ്രവാദം മാറ്റി വച്ചു, ബി ജെ പി. അതിലൂടെ കടുത്ത തീവ്രവാദികള്‍ പിണങ്ങുകയും കൂട്ടാളികള്‍ ഒന്നൊന്നായി പിരിഞ്ഞു പോകുകയും ചെയ്തപ്പോള്‍ അവര്‍ അവരുടെ യധാര്‍ത്ഥ നിറം പുറത്തെടുത്തു. ഇപ്പോള്‍ അവരുടെ പ്രധാന പ്രചരണായുധം രാമ ക്ഷേത്രവും കാഷ്മീര്‍ വിഷയവുമാണ്.
ഗൌരീദാസന്‍ നായര്‍ വോട്ടു വിഭജനം യു ഡി എഫിനനുകൂലമാണെന്നു പറഞ്ഞതാണ്, അദ്ദേഹത്തിനു മാധ്യമസിന്‍ഡിക്കേറ്റ് മുദ്ര ചാര്‍ത്തിക്കൊടുക്കാന്‍ കാരണം. ഇതേ നായര്‍ കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകളുടെ അന്നത്തെ വിഭജനം, എല്‍ ഡി എഫിനനുകൂലമാകുമെന്നു വിലയിരുത്തി. മറ്റു പലരും അതേ അഭിപ്രായം രേഖപ്പെടുത്തുകയും അതിനു ശേഷം നടന്ന അസ്സംബ്ളി തെരഞ്ഞെടുപ്പില്‍ അത് സംഭവിക്കുകയും ചെയ്തു. അന്നൊന്നും നായരും മറ്റുള്ളവരും ഒരു സിന്‍ഡിക്കേറ്റിലും അംഗമയിരുന്നു, എന്നൊന്നും ആരും അഭിപ്രായപ്പെട്ടില്ല. അന്നൊക്കെ അദ്ദേഹം, നിഷ്പക്ഷനായി, നഷ്പക്ഷ ഹിന്ദുവിന്റെ പാത പിന്തുടരുകയും ചെയ്തു. മുസ്ലിങ്ങളെല്ലാം 2004 ലിലും 2006 ലിലും, ഇടതുപക്ഷത്തോടൊപ്പം നിന്നു എന്നു കരുതി അത് എന്നേക്കുമുള്ള ഏര്‍പ്പാടാണെന്നു വിശ്വസിക്കാനുള്ള അവകാശം മനോജിനുണ്ട്. അതുപോലെ കഴിഞ്ഞ പ്രാവശ്യം ഇടതുപക്ഷത്തിന് വോട്ടു ചെയ്ത ക്രിസ്ത്യാനികളും ഇന്നും വോട്ടു ചെയ്യും എന്നു കരുതാം. അത് എത്രത്തോളം ശരിയാണെന്നു വോട്ടെണ്ണുമ്പോള്‍ മാത്രമേ അറിയൂ.
ഗൌരീദാസന്‍ നായരുടേത് കൃത്യമായ ഹിഡന്‍ അജണ്ടയാണെന്നും അത് എന്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഇടതുപക്ഷത്തിന്റെ ശത്രുക്കളുടെയും അജണ്ടയാണെന്നുമുള്ള കാര്യത്തില്‍ മനോജിനു യാതൊരു സംശയവുമില്ല.എന്‍ഡിഎഫിനെ മഹത്വവല്‍ക്കരിക്കാനുള്ള തീവ്രമായ ആഗ്രഹം ഗൌരീദാസന്‍ നായരില്‍ കണ്ടതാണ്, മനോജിന്റെ മനോവിഭ്രാന്തിയുടെ പാരമ്യം.
ഇതാണ് മാധ്യമ സിന്‍ഡിക്കേറ്റുണ്ടാക്കുന്നതിന്റെ ശസ്ത്രീയ പാചക വിധി.
ജമാ അത്തെ ഇസ്ലാമി, പിഡിപി, എന്‍ഡിഎഫ് എന്നിവയെയെല്ലാം മത തീവ്രവാദ സം ഘടനകളാണെന്നും ഒരു ഗണത്തിലാണുള്‍ പ്പെടുത്തേണ്ടതെന്നും കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും വിലയിരുത്തുന്നു. പിണറായി വിജയന്‍ മമ്മോദീസമുക്കി എന്നു കരുതി, പി ഡി പിയേക്കുറിച്ചുള്ള സാധാരണ ജനങ്ങളുടെ മനോഭാവം മാറാനൊന്നും പോകുന്നില്ല. ഗൌരീദാസന്‍ നായര്‍ ആ മനോഭവം പങ്കുവച്ചു എന്നേ ഉള്ളു. ജനസാമാന്യത്തെ പുശ്ചിക്കുകയും പുലഭ്യം പറയുകയും ചെയ്യുന്നവര്‍ക്കൊന്നും അതു മനസിലാവില്ല.

Subscribe to:
Posts (Atom)