Monday, 2 February 2009

ഒരേ തൂവല്‍ പക്ഷികള്‍

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സാധാരണ ജനതയുടെ മനസാക്ഷി സൂക്ഷിപ്പുകാരായിട്ടാണറിയപ്പെടുന്നത്. സി പി എം എന്ന പാര്‍ട്ടിക്ക് ഇന്‍ഡ്യന്‍ ഭൂമികയില്‍ കറകളഞ്ഞ ഒരു സ്ഥാനം അവകാശപ്പെടാം . ആ പാര്‍ട്ടിയുടെ നേതാക്കള്‍ പൊതുവെ അഴിമതി രഹിതരും, സുതാര്യരും, എളിയ ജീവിതം നയിക്കുന്നവരുമായിട്ടാണറിയപ്പെടുന്നത്. ഇ എം എസിനേപ്പൊലുള്ള നേതാക്കള്‍ സ്വന്തം ജീവിതം തന്നെ അര്‍പ്പിച്ച് പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണത്. പക്ഷെ അടുത്തകാലത്തായി അത് ഒരു പ്രത്യേകതരം അപചയം നേരിടുന്നു. പ്രസ്ഥാനം അപചയം നേരിടുന്നു എന്നു പറയുന്നതിലും യുക്തം , അതിന്റെ പുതിയ നേതാക്കള്‍ അപചയം നേരിടുന്നു എന്നതാവും കൂടുതല്‍ ശരി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ലാവ് ലിന്‍ കേസും പിണറായി വിജയന്‍ അതിലെ ഒരു പ്രതിയുമായത്.

എന്തുകൊണ്ടിതു സംഭവിച്ചു? സി പി എം എന്ന പാര്‍ട്ടിയെ സ്നേഹിക്കുന്നവരും, അതിന്റെ ശത്രുക്കളും ഒരു പോലെ ചോദിക്കുന്ന ഒരു ചോദ്യമാണിത്. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ്‌ സി പി എം . ബോഫോര്‍സ് അഴിമതി കേസില്‍ അന്വേഷണ ഏജന്‍സിയുടെ നിഗമനത്തിനോ, കോടതിയുടെ തീര്‍പ്പിനോ കാത്തു നിലക്കാതെ രാജീവ് ഗാന്ധി കുറ്റക്കരനാണെന്നു വിധിയെഴുതിയ സി പി എം നേതാക്കള്‍ , പിണറായി വിജയന്‍ ലാവ് ലിന്‍ കേസില്‍ പ്രതി സ്ഥാനത്തു വന്നപ്പോള്‍ കളം മാറി ചവിട്ടാനുള്ള കാരണം അന്വേഷിച്ചു ചെല്ലുമ്പോളാണ്‌ സി പി എം നേരിടുന്ന അപചയത്തിന്റെ ആഴം മനസിലാക്കാന്‍ പറ്റുക.

ആ അപചയത്തിന്റെ മുര്‍ദ്ധന്യാവസ്ഥയാണ്‌ ലാവ് ലിന്‍ കേസിനെ രാഷ്ട്രീയമായി നേരിടുമെന്ന പോളിറ്റ് ബ്യൂറോയുടെ തീരുമാനം . അതു രാജ്യത്തെ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള ഒരു വെല്ലുവിളിയായി മറ്റുള്ളവര്‍ വിലയിരുത്തിയാല്‍ അവരെ കുറ്റം പറയുവാനാവില്ല. വളരെ അപക്വവും, നിരുത്തരവാദപരവും, ദൂര വ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്നതുമായ ഒരു പ്രസ്താവന ആയിപ്പോയി അത്. ഇതു പോലെ ഭാവിയില്‍ ഉണ്ടാകാവുന്ന സമാനമായ അഴിമതി കേസുകളില്‍ അഭിപ്രായം പറയുവാനുള്ള ധാര്‍മ്മിക അവകാശവും പാര്‍ട്ടി ഇതു വഴി നഷ്ടപ്പെടുത്തി.

ബോഫോര്‍സ് കേസില്‍ എടുത്ത നിലപാടിനു കടക വിരുദ്ധമയ ഒരു നിലപാട് , ലാവ് ലിന്‍ കേസില്‍ എടുക്കേണ്ട ഒരു ഗതികേട് വന്നു, എന്നത് സി പി എമ്മിനെ സംബന്ധിച്ചിടത്തോളം വേദനാ ജനകം തന്നെയാണ്‌.

ലാവ് ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനാണോ എന്നൊന്നും തീരുമാനിക്കാനാവില്ല. പക്ഷെ അതില്‍ പല ദുരൂഹതകളും അടങ്ങിയിട്ടുണ്ട്. പിണറായി വിജയന്‍ കോഴ വാങ്ങി എന്നോ , പണം തിരിമറി ചെയ്തു എന്നോ ആരും ആക്ഷേപിച്ചിട്ടില്ല. മലബാര്‍ ക്യാന്‍സര്‍ സെന്ററിനു കിട്ടേണ്ട പണം ടെക്നിക്കാലിയ എന്ന സ്ഥാപനം വഴി തിരിച്ചു വിട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതല്ലാതെ ഇതിനേക്കുറിച്ച് ആധികാരികവും വിശ്വസനീയവുമായ ഒരു വിവരവും ആര്‍ക്കും അറിയില്ല. ഒരു പക്ഷെ കേസ് കോടതിയില്‍ എത്തുമ്പോള്‍ അവയെല്ലം പുറത്തു വരുമായിരിക്കും .

പക്ഷെ സാധാരണ ജനങ്ങളുടെ ഇടയില്‍ പല സന്ദേഹങ്ങളും ഉണ്ട്. പിണറായി വിജയന്‍ എന്ന വ്യക്തി കേരള രാഷ്ട്രീയത്തില്‍ അര്‍ഹിക്കുന്നതിലേറെ വേട്ടായടപ്പെട്ട ഒരു വ്യക്തിയാണ്‌. അതിന്റെ കാരണം അദ്ദേഹത്തെ ചുറ്റിപ്പറ്റി എന്നുമുള്ള ഒരു ദുരൂഹതയും . ഇതിന്റെ പിന്നില്‍ കൂടുതലും മാധ്യമങ്ങളാണു താനും . പക്ഷെ മാധ്യമങ്ങളെ അത്രക്ക് കുറ്റപ്പെടുത്താനും പറ്റില്ല. കേരള രാഷ്ട്രീയത്തില്‍ ഒരു പ്രതി നായകന്റെ പ്രതിഛായ ഉണ്ടാക്കുന്നതില്‍ പിണറായി വിജയനും ചെറുതല്ലാത്ത പങ്കുണ്ട്. പത്രക്കാരോട് എന്നും വെറുപ്പോടെയേ അദ്ദേഹം പെരുമാറാറുള്ളൂ. അതുപോലെ പൊതുവേദികളില്‍ ചിരിക്കാറില്ല. പലതിനോടും പ്രതികരിക്കുന്നത് ധാര്‍ഷ്ട്യത്തോടെയും. ഇതു പോലെയുള്ള വ്യക്തികളെ മാധ്യമങ്ങളും ജനങ്ങളും ഇഷ്ടപ്പെടാന്‍ സാധ്യത കുറവാണ്‌. അതു കൊണ്ട്‌ മാധ്യമങ്ങള്‍ പിണറായിയെ കൂടുതല്‍ വേട്ടയാടി. ജനങ്ങള്‍ അതാഘോഷിച്ചു.

ലാവ് ലിന്‍ കേസില്‍ പല സങ്കീര്‍ണ്ണതകളും ഉണ്ട്. അതില്‍ ചിലത് പരിശോധിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു.

1. യു ഡി എഫ് തുടങ്ങിയ കരാറാണെന്നു സാങ്കേതികമായി പറയാമെങ്കിലും ഈ കരാര്‍ ഒപ്പിട്ടതും നടപ്പിലാക്കിയതും എല്‍ ഡി എഫും, പിണറായി വിജയനുമാണ്‌. ഇതില്‍ പ്രധാന സംഗതി പാര്‍ട്ടി നിയോഗിച്ച ബാലാനന്ദന്‍ കമ്മിറ്റി ലാവ് ലിനുമായി കരാറുണ്ടാക്കുന്നതിലും നല്ലത് കുറഞ്ഞ ചിലവില്‍ അറ്റകുറ്റപ്പണി നടത്തുന്നതാണെന്നായിരുന്നു. ഈ ശുപാര്‍ശക്ക് വലിയ ഒരു മാനവും ഉണ്ട്. പാര്‍ട്ടിയെ ധിക്കരിക്കുന്നു എന്നതാണ്‌ വി എസിനെതിരെ പിണറായി എന്നും ഉന്നയിക്കുന്ന ആരോപണം . പാര്‍ട്ടി നിയോഗിച്ച ഒരു കമ്മിറ്റിയുടെ ശുപാര്‍ശ പാര്‍ട്ടി ശുപാര്‍ശയായി മാത്രമേ വിലയിരുത്താനാവൂ. അതിനെ ധിക്കരിച്ചതില്‍ പാര്‍ട്ടി നേതാക്കളോ മാധ്യമങ്ങളൊ ഒന്നും കണ്ടില്ല എന്നത് ഇരട്ടത്താപ്പായേ ആര്‍ക്കും കാണുവാന്‍ സാധിക്കൂ. ഇതു സൂചിപ്പിക്കുന്നത് , പാര്‍ട്ടി അഭിപ്രായം മാനിക്കാതെ പിണറായി വ്യക്തിപരമായി തല്‍പ്പര്യമെടുത്താണ്‌ ഈ കരാര്‍ ഒപ്പിട്ടതും നടപ്പിലാക്കിയതും എന്നാണ്‌.അല്ലെങ്കില്‍ പാര്‍ട്ടിയെക്കൊണ്ട് തന്റെ ഇംഗിതത്തിനനുസരിച്ച് തീരുമാനമെടുപ്പിച്ച് അതു നടപ്പിലാക്കി.


2. കണ്‍സള്‍ട്ടന്‍സി കരാറില്‍ ഏര്‍പ്പെട്ട കമ്പനിയുമായി സപ്ളൈ കരാറില്‍ ഏര്‍പ്പെട്ടത് കൂടുതല്‍ ദുരൂഹതയുണ്ടാക്കുന്നു. ഇതിലൂടെ പല നിയമ ലംഘനങ്ങളും നടന്നതായിട്ടാണ്‌ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഇത്ര വലിയ ഒരു കരാര്‍ വിദേശ കമ്പനികളുമായി ഉണ്ടാക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചില്ല എന്നത് ഗൌരവമേറിയ ഒരു കുറ്റം തന്നെയാണ്‌. വൈദ്യുതി ബോര്‍ഡിന്റെ കരാറിനെ ഒരാശുപത്രിയുടെ ധനസഹായവുമായി ബന്ധിപ്പിക്കുന്നത് നിലവിലുള്ള നിയമത്തിനു വിദുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടിയ ഊര്‍ജ്ജ സെക്രട്ടറിയുടെ തല പരിശോധിക്കേണ്ടതാണെന്നു ഫയലില്‍ എഴുതിയ ഭരണാധികാരി , ഏതു മാനദണ്ഠം വച്ചളന്നാലും ആദരം അര്‍ഹിക്കുന്ന വ്യക്തിയാവാന്‍ തരമില്ല.

3. യു ഡി എഫ് സര്‍ക്കാര്‍ ഒരു വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. അന്നു കുറച്ചു പേരെ പ്രതിയാക്കിയപ്പോള്‍ അവരെ ന്യായീകരിച്ചു കൊണ്ട് പാര്‍ട്ടി വാദിക്കുകയുണ്ടായില്ല. അപ്പോള്‍ പിണറായിയെ പ്രതിയാക്കിയതാണ്‌ പാര്‍ട്ടിയുടെ പ്രശ്നമെന്നു വരുന്നു. ലാവ് ലിന്‍ കേസിലെ മറ്റു വിഷയങ്ങളല്ല.

4. യു ഡി എഫ് സര്‍ക്കാര്‍, സി ബി ഐ അന്വേഷണത്തിനു വേണ്ടി വാദിച്ചപ്പോള്‍ അതിനെ ഏറ്റവും കൂടുതല്‍ പേടിച്ചത് പാര്‍ട്ടി നേതാക്കളായിരുന്നു. അധികാരത്തിലെത്തിയപ്പോള്‍ എല്‍ ഡി എഫ്, സി ബി ഐ അന്വേഷണം വേണ്ട എന്നു കോടതിയില്‍ ഒരു അഫിഡവിറ്റ് സമര്‍പ്പിക്കുകയുണ്ടായി. അത് കേരളത്തിലെ ജനങ്ങളില്‍ പല സംശയങ്ങളും ജനിപ്പിച്ചു.

5. നന്ദകുമാര്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ അതിനെതിരെ വാദിക്കാന്‍ പൊതുഖജനാവില്‍ നിന്നും ഭാരിച്ച ഫീസുകൊടുത്ത് പ്രഗത്ഭ വക്കീലന്‍മാരെ കൊണ്ടുവന്നു .

6. ലാവ് ലിന്‍ പ്രശ്നം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അന്നൊന്നും സി പി എം പാര്‍ട്ടി നേതൃത്വം ഇതൊരു രാഷ്ട്രീയ പകപോക്കലാണെന്നു പറഞ്ഞിരുന്നില്ല. പിണറായി വിജയന്‍ പ്രതി ആയപ്പോള്‍ അതു രാഷ്ട്രീയ പക പോക്കലും സി പി എമ്മിനെ നശിപ്പിക്കാനുള്ള സാമ്രാജ്യത്വ ഗൂഡാലോചനയുമായി വ്യാഖ്യാനിക്കുന്നത് വളരെ വിചിത്രമായി തോന്നുന്നു. എസ് എന്‍ സി ലാവ് ലിന്‍ എന്ന സ്ഥാപനം സാമ്രാജ്യത്വത്തിന്റെ മുഖമാണ്‌ , എ ഡി ബി പോലെ. അവരുമായി കരാറുണ്ടാക്കാനും അവരുടെ ഔദാര്യത്തില്‍ മറ്റു സഹായങ്ങള്‍ സ്വീകരിക്കാനും മടിയില്ലാത്തവര്‍ , സാമ്രാജ്യത്വം എന്നു വിലപിക്കുന്നത് ആശയ പാപ്പരത്തമാണ്‌.

7. വ്യക്തികളല്ല പ്രസ്ഥാനമാണ്‌ വലുത് എന്നു ദിവസം മൂന്നു നേരമെങ്കിലും ഉദ്ഘോഷിക്കുന്നവരാണ്‌ പിണറായിയും കൂട്ടരും . അത് വി എസിനെ ഉദ്ദേശിച്ചാണു താനും . പിണറായി എന്ന വ്യക്തി പാര്‍ട്ടി സെക്രട്ടറി ആകും മുമ്പാണ്‌, കേരള വൈദ്യുതി മന്ത്രിയായിരുന്നതും ലാവ് ലിന്‍ കരാര്‍ ഒപ്പു വച്ചതും . ആ മന്ത്രി സ്ഥാനത്തിരുന്നു ചെയ്ത ഒരു പണിയുടെ പേരിലാണ്‌, ആരോപണ വിധേയനായതും ഇപ്പോള്‍ സി ബി ഐ പ്രതി പട്ടികയില്‍ ചേര്‍ത്തതും . പ്രസ്ഥാനമാണ്‌ വലുതെങ്കില്‍ ഒരു വ്യക്തിക്കെതിരെ ഉണ്ടായ ഈ അരോപണം പാര്‍ട്ടിക്കെതിരെ എന്നു വിശകലനം ചെയ്യുന്നതില്‍ എന്തോ അക്ഷരപ്പിശകില്ലേ?


ഇതിനു സമാനമായ വിശകലനം നടത്തുന്നവര്‍, കത്തോലിക്കാ മത നേതൃത്വമാണ്‌. ഇതേ സി ബി ഐ രണ്ടു പുരോഹിതരെയും ഒരു കന്യാസ്ത്രീയേയും അഭയ കേസില്‍ പ്രതി പട്ടികയില്‍ ചേര്‍ത്തപ്പോള്‍ , അവരും പറഞ്ഞു, ആരൊ സി ബി ഐയെ ഉപയോഗിച്ച് കത്തോലിക്കാ സഭക്കെതിരെ ഗൂഡാലോചന നടത്തി , സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന്. ഈ വിഷയങ്ങളില്‍ സി പി എം നേതൃത്വവും കത്തോലിക്കാ മത നേതൃത്വവും ചിന്തിക്കുന്നതും, സഞ്ചരിക്കുന്നതും, വിളിച്ചു പറയുന്നതും ഒരേ ദിശയിലും ലക്ഷ്യത്തിലുമാണ്‌. കേരളത്തില്‍ സഭ ഒന്നാം നമ്പര്‍ ശത്രുവായി പ്രഖ്യാപിച്ചത് സി പി എമ്മിനെയാണ്‌ . വിധിയുടെ വിളയാട്ടം എന്നു പറയാവുന്ന തരത്തില്‍, സി ബി ഐ യോടുള്ള ഇന്നത്തെ സമീപനത്തില്‍ സഭയും സി പി എമ്മും ഒരേ തൂവല്‍ പക്ഷികള്‍ .
രണ്ടു പേരും ചെയ്യുന്നത് ആടിനെ പട്ടിയാക്കുന്ന പണിയും .

ഒരു കത്തോലിക്കാ ബിഷപിനെ നികൃഷ്ട ജീവി എന്നു വിളിച്ചത് പിണറായി വിജയനാണ്‌. ആ നികൃഷ്ട ജീവികളുടെ തലത്തിലേക്ക് പിണറായി വിജയന്‍ സ്വയം താഴുന്നത് കാണുമ്പോല്‍ സഹതാപം തോന്നുന്നു.

പിണറായി വിജയന്റെ വിശ്വസ്തരെന്നവകാശപ്പെടുന്ന, സുധാകരനും പാലൊളിയും പറഞ്ഞത് സംസ്കൃതമായ ഒരു സമൂഹത്തിനു യോജിച്ചതല്ല. ഇന്‍ഡ്യയില്‍ ഒരു പക്ഷെ കോലം കത്തിക്കുന്നതില്‍ ലോക റൊക്കോര്‍ഡ് സ്ഥാപിച്ചത് സി പി എമ്മായിരിക്കും . ഇഷ്ടമില്ലാത്ത എല്ലാവരുടെയും കോലം കത്തിക്കുക എന്നത്, ആ പാര്‍ട്ടിയുടെ ഇഷ്ടവിനോദമാണ്‌. സി പി എം അതിന്റെ ചരിത്രത്തില്‍ വന്ന എല്ലാ അമേരിക്കന്‍ പ്രാസിഡണ്ടുമാരുടെയും കോലങ്ങള്‍ കത്തിച്ചിട്ടുണ്ടാകും . പിണറായിയുടെ കോലം കത്തിക്കും എന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ പറഞ്ഞപ്പോള്‍, അവരുടെ കൈ വെട്ടുമെന്ന് പറഞ്ഞു ഈ മാന്യ ദേഹം . ഭ്രാന്തമായ ഒരു മനസില്‍ നിന്നേ ഇതു പോലെ ഒരു പരമര്‍ശം വരികയുള്ളു.പാലൊളി പറഞ്ഞത് സി ബി ഐ പോലീസുകാര്‍ മത്തിക്കൊട്ടയിലെ മത്തികളാണെന്നാണ്‌.ഉത്തരവാദപ്പെട്ട സ്ഥനത്തിരിക്കുന്ന ഒരു മന്ത്രി ഇന്‍ഡ്യയിലെ പ്രഗത്ഭമായ ഒരു അന്വേഷണ ഏജന്‍സിയേക്കുറിച്ച് പറയാന്‍ പാടില്ലാത്തതാണിത്. ഇദ്ദേഹം നട്ടെല്ലില്ലാത്ത വെറും ഒരു വിറകുവെട്ടി ആണെന്നു പണ്ടേ തെളിയിച്ചിട്ടുണ്ട്‌. കോടതിയെ വിമര്‍ശിച്ച് കോടതി അലക്ഷ്യം നേരിട്ടപ്പോള്‍ . കോടതി അലക്ഷ്യമാകുമെന്നറിഞ്ഞു തന്നെയാണദ്ദേഹം ആ വിമര്‍ശനം നടത്തിയത്. നട്ടെല്ലു പൂര്‍ണ്ണമായും വളച്ച്, കോടതിയില്‍ മാപ്പപേക്ഷിച്ച കാഴ്ച ദയനീയമായിരുന്നു. കോടതി അലക്ഷ്യം എന്നു വിധിച്ച ഒരു പരാമര്‍ശം നടത്തി, അതില്‍ ഉറച്ചു നിന്ന്‌ ശിക്ഷ വാങ്ങിയ യധാര്‍ത്ഥ കമ്യൂണിസ്റ്റായിരുന്ന ഇ എം എസ് എവിടെ, കോടതി കണ്ണുരുട്ടിയപ്പോള്‍ പേടിച്ച് പോയ ഈ കമ്മൂണിസ്റ്റ് എവിടെ? അന്തസായി ശിക്ഷ ഏറ്റുവാങ്ങിയിരുന്നെങ്കില്‍ ഇദ്ദേഹത്തെ ഒരു കമ്യൂണിസ്റ്റായി കണക്കാക്കാമായിരുന്നു.


ഇവര്‍ രണ്ടുപേരും നേതാവിന്റെ വിശ്വസ്ത ദാസര്‍ ആയിരിക്കാം . പക്ഷെ ഭരണഘടന സ്ഥാനത്തിരുന്ന് മറ്റൊരു ഭരണഘടന സ്ഥാപനത്തെ അകാരണമായി അധിക്ഷേപിക്കുന്നത് മാന്യതയല്ല. സി ബി ഐ പിണറായി കുറ്റം ചെയ്തു എന്നു തെളിയിച്ചിട്ടില്ല. കോടതി അന്വേഷിക്കാന്‍ പറഞ്ഞു. അന്വേഷിച്ചു. കുറച്ചു പേരെ പ്രതി പട്ടികയില്‍ ചേര്‍ത്തു. അവരെ വിചാരണ ചെയ്യുകയോ ഏതെങ്കിലും കോടതി അവര്‍ കുറ്റക്കരാണെന്നു വിധി എഴുതുകയോ ചെയ്തിട്ടില്ല.

പിണറായിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടുമെന്നോ, അദ്ദേഹത്തെ ശിക്ഷിക്കുമോ എന്നൊന്നും ആരും കരുതുന്നില്ല. ചരിത്രം അതാണ്‌ നമ്മെ പഠിപ്പിക്കുന്നത്. ബഹുഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും അഴിമതി ആരോപണങ്ങളില്‍ കുറ്റവിമുക്തരാക്കപ്പെട്ടതാണ്‌ സ്വതന്ത്ര ഭാരതത്തിലെ ചരിത്രം.പിന്നെ എന്തുകൊണ്ടായിരിക്കാം സി പി എം ഈ വിഷയത്തില്‍ ഇത്രയധികം ഉത്ഖണ്ഠപ്പെടുന്നത്? സാമ്രജ്യത്വ മൂലധന ശക്തികള്‍ക്ക് വേണ്ടി ഇന്‍ഡ്യന്‍ ഭരണകൂടം ,എന്നു വച്ചാല്‍ കോണ്‍ഗ്രസ് നടത്തിയ, ഗൂഡാലോചനയുടെ ഫലമാണ്‌ പിണറായി വിജയനെ പ്രതി പട്ടികയില്‍ ചേര്‍ത്തതെന്നു പറയുന്നതിലെ യുക്തി അപാരം തന്നെ. നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് മനസിലാകും, സി പി എം പാര്‍ട്ടിയിലെ വിജയന്‍ നയിക്കുന്ന കമ്യൂണിസ്റ്റുകാര്‍ സാമ്രാജ്യത്വ മൂലധന ശക്തികളുമായി ചങ്ങാത്തം തുടങ്ങിയെന്ന്‌. ഈ ശക്തികളെ ഇപ്പോഴും ശക്തമായും പരസ്യമായും എതിര്‍ക്കുന്നത് വി എസ് ആണെന്നും അവര്‍ക്കറിയാം . വി എസിനെതിരെ ഇതു പോലൊരു കേസു വന്നാല്‍, അത് ഈ ശക്തികളുടെ കുതന്ത്രമാണെന്നു വിലയിരുത്തപ്പെടാന്‍ എല്ലാ സാധ്യതയുമുണ്ട്. എ ഡി ബി , ലാവലിന്‍ തുടങ്ങിയ സാമ്രാജ്യത്വ കുത്തകകളെ പരവതാനി വിരിച്ച് ആനയിച്ച വിജയനേപ്പോലുള്ളവരെ ആ കുത്തകകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നു പറയുന്നത് വിരോധാഭാസമല്ലേ?

ബഹുരാഷ്ട്ര കുത്തകകളുടെയും, ഊഹ മൂലധന ശക്തികളുടെയും, ഏജന്റുന്മാരും ഇടനിലക്കാരുമായി സി.പി.എം പാര്‍ട്ടിയിലെ ചിലര്‍ അധഃപതിച്ചതിന്റെ ഒരു ചെറിയ ഉദാഹരണമാണ്‌ ലാവലിന്‍ പ്രശ്നം . കേരളത്തില്‍ പാര്‍ട്ടി നേതൃത്വം സാന്റിയാഗോ മാര്‍ട്ടിന്‍, ഫാരിസ് അബൂബക്കര്‍, ലിസ് ചാക്കോ മുതലായ ഊഹ മൂലധനശക്തികളുമായി ദൃഡമായ ചങ്ങാത്തത്തിലാണെന്ന്‌ എല്ലാവര്‍ക്കും അറിയാം .

പല രാജ്യങ്ങളും കരിമ്പട്ടികയില്‍ പെടുത്തിയ കുപ്രസിദ്ധ ഇടനിലക്കാരന്‍ ആയിരുന്നു ലാവലിന്‍ കമ്പനി. നൂറുകോടി ചെലവില്‍ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന് ചെയ്തു തീര്‍ക്കാവുന്ന പണി ലാവലിനെ ഏല്‍പിക്കേണ്ട അവശ്യമില്ലെന്ന് ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇത് അവഗണിച്ചു കൊണ്ടാണ്, സി എ ജി റിപ്പോര്‍ട്ട് പ്രകാരം, സംസ്ഥാന ഖജനാവിന് 375 കോടി രൂപയോളം നഷ്ടമുണ്ടാക്കിയ ലാവലിന്‍ ഇടപാടുമായി, പിണറായി വിജയന്‍ മുന്നോട്ടു പോയത്. . യു.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദു ചെയ്തു മുന്നോട്ടു പോകേണ്ടതിനു പകരം, കരിമ്പട്ടികയില്‍പെട്ട ലാവലിനുമായി സപ്ലൈ കരാര്‍ ഉണ്ടാക്കുകയാണ് അദ്ദേഹം ചെയ്തത്. 100 കോടിയില്‍ മുകളിലുള്ള ഏത് അന്തരാഷ്ട്ര കരാറിനും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്നുള്ള നിബന്ധന മറികടക്കാന്‍, ഒരേ കരാര്‍ പലതായി വിഭജിച്ച്, പല കരാറാണെന്നു തോന്നത്തക്ക വിധം ഒപ്പു വച്ചതും പിണറായിയുടെ പ്രത്യേക താല്‍പ്പര്യ പ്രകരമായിരുന്നു, എന്ന് രേഖകള്‍ തെളിയിക്കുന്നതായി സി ബിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതെല്ലാം പിണറായി വിജയനെ സംശയത്തിന്റെ മുനയില്‍ നിറുത്തുന്ന ഇടപെടലുകളാണെന്നു സി ബി ഐ ക്ക് തോന്നിയതില്‍ ആര്‍ക്കും അപാകത കാണാനാവില്ല.

വൈദ്യുത നിലയങ്ങള്‍ നവീകരിക്കാനായി 375 കോടി രൂപാ ചെലവാക്കിയിട്ടും ഒരു യൂണിറ്റ് അധികം വൈദ്യുതി ഉത്പാദിപ്പിക്കാനായില്ല എന്നാണ്‌ സി എ ജി കണ്ടെത്തിയത്. ഇതില്‍ 198 കോടി രൂപയുടെ തിരിമറി നടന്നതായിട്ടാണ്‌ ആരോപണം. ഇതില്‍ നിന്നാണ്‌ ലാവ് ലിന്‍ കേസിന്റെ ആരംഭം . ക്രൈം നന്ദകുമാര്‍ സമര്‍പിച്ച ഒരു പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതിയാണ്‌, ഇതിനേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സി ബി ഐ യോട് ആവശ്യപ്പെട്ടത്. അവര്‍ അന്വേഷിച്ചു. പലതും കണ്ടെത്തി. ഈ നഷ്ടത്തിനുത്തരവാദികളായവരുടെ മേല്‍ കുറ്റം ചുമത്തി. ഇവര്‍ നിരപരാധികളാണെങ്കില്‍ അവര്‍ക്കത് കോടതിയില്‍ തെളിയിക്കാം . നിയമപരമായി കോടതിയില്‍ നേരിടാം . അതിനു പകരം രാഷ്ട്രീയമായി നേരിടും, തെരുവില്‍ നേരിടും എന്നൊക്കെ പറയുന്നത് ,രാഷ്ട്രീയ പാപ്പരത്തമാണ്‌. നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്‌.

കത്തോലിക്കാ സഭ ഇന്‍ഡ്യന്‍ നീതി ന്യായവ്യവസ്ഥയെ വെല്ലുവിളിച്ചാണ്‌, പലതും പറയുന്നതും, ചെയ്യുന്നതും . അതിനവര്‍ പറയുന്ന ന്യായം, അവരുടെ വിധേയത്വം അടിസ്ഥാനപരമായി ദൈവത്തോടാണ്‌, ഏതെങ്കിലും രാഷ്ട്രത്തോടല്ല, എന്നാണ്‌. ജനങ്ങളോടുത്തരവാദിത്വവും, ഇന്‍ഡ്യന്‍ ഭരണഘടനയോട് കൂറും പുലര്‍ത്തുന്ന സി പി എം എന്ന ബഹുജന പ്രസ്ഥാനം, കത്തോലിക്കാ സഭയേപ്പോലെ അധഃപ്പതിക്കുന്നത് കാണുമ്പോള്‍ , പ്രസ്ഥാനത്തെ സ്നേഹിക്കുന്നവര്‍ക്ക് അത് വെറുതെ കണ്ടു നില്‍ക്കാനാവില്ല. ഇത് വലിയ മറ്റൊന്നിന്റെ ഉരുള്‍ പൊട്ടല്‍ ആവാതിരിക്കാനുള്ള വിവേകം പാര്‍ട്ടി നേതാക്കള്‍ കാണിക്കുമെന്ന് വളരേയേറെപ്പേര്‍ ആഗ്രഹിക്കുന്നുണ്ട്.

26 comments:

kaalidaasan said...

വ്യക്തികളല്ല പ്രസ്ഥാനമാണ്‌ വലുത് എന്നു ദിവസം മൂന്നു നേരമെങ്കിലും ഉദ്ഘോഷിക്കുന്നവരാണ്‌ പിണറായിയും കൂട്ടരും . അത് വി എസിനെ ഉദ്ദേശിച്ചാണു താനും . പിണറായി എന്ന വ്യക്തി പാര്‍ട്ടി സെക്രട്ടറി ആകും മുമ്പാണ്‌, കേരള വൈദ്യുതി മന്ത്രിയായിരുന്നതും ലാവ് ലിന്‍ കരാര്‍ ഒപ്പു വച്ചതും . ആ മന്ത്രി സ്ഥാനത്തിരുന്നു ചെയ്ത ഒരു പണിയുടെ പേരിലാണ്‌, ആരോപണ വിധേയനായതും ഇപ്പോള്‍ സി ബി ഐ പ്രതി പട്ടികയില്‍ ചേര്‍ത്തതും . പ്രസ്ഥാനമാണ്‌ വലുതെങ്കില്‍ ഒരു വ്യക്തിക്കെതിരെ ഉണ്ടായ ഈ അരോപണം, പാര്‍ട്ടിക്കെതിരെ എന്നു വിശകലനം ചെയ്യുന്നതില്‍ എന്തോ അക്ഷരപ്പിശകില്ലേ?


ഇതിനു സമാനമായ വിശകലനം നടത്തുന്നവര്‍, കത്തോലിക്കാ മത നേതൃത്വമാണ്‌. ഇതേ സി ബി ഐ രണ്ടു പുരോഹിതരെയും ഒരു കന്യാസ്ത്രീയേയും, അഭയ കേസില്‍ പ്രതി പട്ടികയില്‍ ചേര്‍ത്തപ്പോള്‍ , അവരും പറഞ്ഞു, ആരൊ സി ബി ഐയെ ഉപയോഗിച്ച് കത്തോലിക്കാ സഭക്കെതിരെ ഗൂഡാലോചന നടത്തി , സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന്. ഈ വിഷയങ്ങളില്‍ സി പി എം നേതൃത്വവും, കത്തോലിക്കാ മത നേതൃത്വവും ചിന്തിക്കുന്നതും, സഞ്ചരിക്കുന്നതും, വിളിച്ചു പറയുന്നതും ഒരേ ദിശയിലും ലക്ഷ്യത്തിലുമാണ്‌. കേരളത്തില്‍ സഭ ഒന്നാം നമ്പര്‍ ശത്രുവായി പ്രഖ്യാപിച്ചത് സി പി എമ്മിനെയാണ്‌ . വിധിയുടെ വിളയാട്ടം എന്നു പറയാവുന്ന തരത്തില്‍, സി ബി ഐ യോടുള്ള ഇന്നത്തെ സമീപനത്തില്‍ സഭയും സി പി എമ്മും ഒരേ തൂവല്‍ പക്ഷികള്‍ .

IELTS Essays from George Andrews said...

ശരിയാണ്. അഭയ കേസില്‍ കത്തോലിക്കാസഭ ചെയ്ത അബതധം (അഹങ്കാരം) തന്നെയാണ് പിണറായി വിഷയതില്‍ കംമു‌നിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത് . പക്ഷെ കോന്ഗ്രെസ്സ് ഈ വിഷയം കൈകാര്യം ചെയ്യുന്നത് കണ്ടാല്‍ അവര് തന്നെയാണ് കുറ്റക്കാരെന്നു തോന്നിയേക്കാം. കൊണ്ഗ്രെസ്സില്‍ സംസ്സാരിക്കാന്‍ ശരിയായി അറിയാവുന്ന ആരുമില്ല. ഉമ്മന്‍ ചാണ്ടിക്ക് വിക്കാണ്‌. രമേഷ് ചെന്നിത്തലയുടെ വാകുകള്‍ക്ക് യാതൊരു ആത്മാര്‍ദ്ത്തയുമില്ല, ചാനലുകള്‍ ലോകം മുഴുവന്‍ വരുന്നതുകൊണ്ട്‌ വാര്ത്ത എല്ലാം അറിയുന്നുണ്ട്.

പകല്‍കിനാവന്‍ | daYdreaMer said...

എല്ലാം ഒന്നിനൊന്നു മെച്ചം...!!
നല്ല എഴുത്ത്... ആശംസകള്‍...

kaalidaasan said...

നന്ദി പകല്‍കിനാവന്‍ .


ജോര്‍ജ്,

ശരിയാണ്‌. കോണ്‍ഗ്രസിനും ലാവ് ലിന്‍ ഇടപാടില്‍ ചിലതെല്ലം മറക്കാനുണ്ട്. അതു കൊണ്ടാണവര്‍ ഇതിനു വലിയ പ്രാധാന്യം കൊടുക്കാത്തതും .

abhilash attelil said...

താങ്കള്‍ പറഞ്ഞതു പോലെ ചിരിക്കാത്തവര്‍ നല്ലവര്‍ ആണെങ്ങിലും ജനങള്‍ക്ക് ഇഷ്ട്ടമല്ല.വിളിക്കാത്ത കല്യാണത്തിന് വരുന്ന ,യാതൊരു പരിചയവും ഇല്ലെങ്ങിലും മരണവീട്ടില്‍ വന്നു കണ്ണീര്‍ പൊഴിക്കുന്ന നേതാവ് അഴിമാതിക്കാരന്‍ ആണെങ്ങിലും ജനങള്‍ക്ക് പ്രിയങ്കരന്‍ ആണ്. ഇതാണ് നമ്മുടെ നാടിന്‍റെ ശാപം . അത് പോലെ തന്നെ പ്രസ്ഥാനം തന്നെയാണ് വലുത്. അത് കൊണ്ടു ഒരു നിരപരാധിയെ ശിഷിക്കണം എന്നാണോ നിങ്ങള്‍ പറയുന്നത്.ഈ ബ്ലോഗ് കൂടി ഒന്നു വായിക്കു
http://kelkkaththavarththakal.blogspot.com/

അങ്കിള്‍ said...

എന്താണ് ഈ ലാവലിന്‍ കരാര്‍, എന്താണ് മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയുമായി ഈ കമ്പനിയുടെ ബന്ധം ഇതു സംബ്ന്ധിച്ച ഒരു രാഷ്ട്രീയക്കാരന്റേതല്ലാത്ത എന്നാല്‍ മുഴുവന്‍ വസ്തു നിഷ്ടമായ് ഒരു പോസ്റ്റ് ഇവിടെയും കാണാം.

kaalidaasan said...

ചിരിക്കാത്തവര്‍ നല്ലവരാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ അഭിലാഷ്. ചിരിക്കാത്തതു കോണ്ട് പിണറായി വിജയന്‍ ചീത്തയാണെനും ഞാന്‍ പറഞ്ഞില്ല. മാധ്യമങ്ങള്‍ എന്തു കൊണ്ട് പിണറായിയെ വേട്ടയാടുന്നു എന്നതിന്‌ ഞാന്‍ ഒരു കാരണം പറഞ്ഞതേ ഉള്ളു. ഇ കെ നയനാരെയോ, വി എസിനെയോ മാധ്യമങ്ങള്‍ ഒരിക്കലും ശത്രു പക്ഷത്തു നിറുത്തിയിട്ടില്ല. മാധ്യമങ്ങളുമായി നല്ല ബന്ധമാണിവര്‍ക്കുള്ളത്. പിണറായി വിജയന്‌ അതിനു സാധിക്കുന്നില്ല എന്നത് ശരിയല്ലേ?

ജനാധിപത്യത്തില്‍ ജനങ്ങള്‍ ക്ക് പ്രിയങ്കരനാവണം . അങ്ങനെയുള്ളവര്‍ക്കേ ജന നേതാവാകാന്‍ പറ്റൂ. പാര്‍ട്ടി അതിര്‍ വരമ്പുകള്‍ക്ക് പുറത്ത് എന്തു കൊണ്ട് പിണറായി അസ്വീകാര്യനും നയാനാര്‍, വി എസ് തുടങ്ങിയവര്‍ സ്വീകാര്യരും ആകുന്നു?

മരണവീട്ടില്‍ പോയി കണ്ണീര്‍ പൊഴിക്കുന്നതു കൊണ്ടല്ല അത്. പിണറായി ഇന്നത്തെ ചുറ്റുപാടില്‍ പാര്‍ട്ടി അണികള്‍ക്ക് സ്വീകാര്യനാണ്‌. പക്ഷെ പാര്‍ട്ടിക്കു പുറത്ത് അല്ല. പാര്‍ട്ടി അണികളുടെ വോട്ടു മത്രം കിട്ടിയാല്‍ ജനനേതാവകാന്‍ പറ്റില്ല.


വി എസ് മത്സരിക്കുന്നില്ല എന്നു കേട്ടപ്പോള്‍ പാര്‍ട്ടി ഭേദമെന്യേ ആളുകളും, നേതാക്കളും അതിനെതിരെ ശബ്ദമുയര്‍ത്തി. വി എസിനോടൊപ്പം പിണറായിയും മത്സരിക്കുന്നില്ല എന്നറിഞ്ഞിട്ടും ആരും അതിനെതിരെ പ്രതികരിച്ചില്ല. അതാണ്‌ ഒരു ജനകീയ നേതാവും പാര്‍ട്ടി നേതാവും തമ്മിലുള്ള വ്യത്യാസം .

മരണ വീട്ടില്‍ വന്നു കണ്ണീര്‍ പൊഴിക്കുക എന്നത്, ദുഖത്തില്‍ പങ്കു ചേരുക എന്നതാണ്‌ അഴിമതിക്കാരനല്ലെങ്കിലും ഒരു നേതാവു മരണവീട്ടില്‍ വന്നു ചിരിച്ചാല്‍ ജനങ്ങള്‍ അദേഹത്തെ കല്ലെറിഞ്ഞു കൊല്ലും . മുകുന്ദന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ ഉത്തരാധുനിക നേതാവ്‌ മരണവീട്ടില്‍ പോകാതെ മരണത്തിന്റെ കാരണം കണ്ടു പിടിക്കും . മരിച്ചു കഴിഞ്ഞു മരണത്തിന്റെ കാരണം കണ്ടുപിടിക്കുന്നതില്‍ മരണ വിട്ടിലെ ആര്‍ക്കും തല്‍പ്പര്യമുണ്ടാകില്ല. മറ്റുള്ളവര്‍ അവരുടെ ദുഖത്തില്‍ പങ്കു ചേരുമ്പോള്‍ അവര്‍ക്ക് കുറച്ച ആശ്വാസം കിട്ടും . ദുഖിതരെ ആശ്വസിപ്പികുന്നത് ശാപമാണെന്നു പരിഷ്കൃത സമൂഹം കരുതുന്നില്ല. അഭിലാഷിനു അത് ശാപമാണെന്നു വിശ്വസികാനുള്ള എല്ലാ അവകാശവും ഉണ്ട്.


പ്രസ്ഥാനമാണ്‌ വലുതെങ്കില്‍ , ഒരു വ്യക്തിക്കെതിരെ ആരോപണമുണ്ടാവുമ്പോള്‍ അതു പ്രസ്ഥനത്തിനെതിരെ എന്ന് വ്യാഖ്യാനിക്കരുത്. സി എ ജി റിപ്പോര്‍ട്ടിലോ, സി ബി ഐ റിപ്പോര്‍ട്ടിലോ പാര്‍ട്ടിക്കെതിരെ ഒരു പരാമര്‍ശവുമില്ല. പി കെ പ്രകാശ് എഴുതിയ ഒരു ലേഖനത്തില്‍ ലാവ് ലിന്‍ പാര്‍ട്ടിക്ക് 8 കോടി നല്‍കി എന്ന ഒരാരോപണം ഉന്നയിച്ചിട്ടുണ്ട്. അത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. അതു ശരിയാണെങ്കില്‍ ഇത്ര വലിയ ഒരു നാണക്കേട് പാര്‍ട്ടിക്കുണ്ടാകാനില്ല.

നിരപരാധിയെ ശിക്ഷിക്കണം എന്നു ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പിണറായി വിജയന്‍ അപരാധിയാണോ നിരപരാധിയാണോ എന്ന് ഇതു വരെ തെളിഞ്ഞിട്ടില്ല. വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ ലാവ് ലിന്‍ ഇടപാടില്‍ അഴിമതി നടന്നതായി കണ്ടെത്തി. കൂടെ വിശദമായ അന്വേഷണം നടത്തേണ്ടതാണെന്നും അഭിപ്രായം രേഖപ്പെടുത്തി. സി ബി ഐ അന്വേഷിച്ചപ്പോള്‍ ചില ദുരൂഹതകളും ക്രമക്കേടുകളും കണ്ടെത്തി. ലാവ് ലിന്‍ ഇടപാട് നടന്നപ്പോള്‍ വൈദ്യുതി മന്ത്രി പിണറായി ആയിരുന്നു. അതു കൊണ്ട് സ്വാഭാവികമായും പിണറായി ഈ ക്രമക്കേടുകളില്‍ പ്രതിയാണെന്ന്‌ സി ബി ഐ ക്കു തോന്നി. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറോട് അനുമതി ചോദിച്ചു. ഒരു കേസായി വിചാരണ നടന്നാലേ പിണറായി അപരാധിയാണോ നിരപരാധി ആണോ എന്നൊക്കെ അറിയാന്‍ പറ്റൂ. അപരാധം കോടതിയില്‍ തെളിഞ്ഞാല്‍ മാത്രമേ ശിക്ഷിക്കണോ വേണ്ടയോ എന്നു കോടതിക്ക് തീരുമാനിക്കാന്‍ പറ്റൂ. നിരപരാധി ആണെങ്കില്‍ എന്തിനു ഇതിനെ ഇത്രയധികം പേടിക്കുന്നു?

അങ്കിള്‍ said...

കാളിദാസന്‍ ,
പോസ്റ്റില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“മലബാര്‍ ക്യാന്‍സര്‍ സെന്ററിനു കിട്ടേണ്ട പണം ടെക്നിക്കാലിയ എന്ന സ്ഥാപനം വഴി തിരിച്ചു വിട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതല്ലാതെ ഇതിനേക്കുറിച്ച് ആധികാരികവും വിശ്വസനീയവുമായ ഒരു വിവരവും ആര്‍ക്കും അറിയില്ല“

ഇതു ശരിയല്ല കാളിദാസന്‍ . ആധികാരികമായിത്തന്നെ സി.ഏ.ജി തന്റെ റിപ്പോര്‍ട്ടില്‍ ടെക്നിക്കാലിയ വാങ്ങിയ കോഴപ്പണത്തിന്റെ (അങ്ങനെതന്നെ വിളിക്കാമെന്ന് തോന്നുന്നു) കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ വിശദീകരണം സി.ഏ.ജി പറയാത്തതിന്റെ കാര്യം അന്വേഷിക്കുമ്പോഴാണ് ദുരൂഹത കൂടുന്നത്.

ടെക്നിക്കാലിയ ഒരു സ്വകാര്യ സ്ഥാപനമാണ്. അതിനെയാണ് കനേഡിയന്‍ സഹായത്തിന്റെ മാനേജ്മെന്റെ ഏള്‍പ്പിച്ചിരിക്കുന്നത്. കനേഡിയന്‍ സഹായം നേരിട്ടാണ് ആ സ്ഥാപനത്തിനു കിട്ടുന്നത്, കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയാണെങ്കിലും. എന്നാല്‍, കേരള സര്‍ക്കാര്‍ കനേഡിയന്‍ സഹായം കൈപറ്റിയിട്ട് അത് ടെക്നിക്കാലിറ്റിയെ ഏല്പിച്ചാല്‍ സംഗതിയാകെ മാറും. കേരളസര്‍ക്കാറിന്റെ കൈയ്യില്‍ കിട്ടിയാല്‍ അത് ‘പൊതുപ്പണം’ ആയി മാറും. ‘പൊതുപ്പണ’ത്തിന്റെ വരവ് ചെലവ് കണക്കുകള്‍ ആവശ്യപ്പെടാനും, പരിശോധിക്കുവാനും അക്കൌണ്ടന്റ് ജനറല്‍, ധരകാര്യവകുപ്പ്, മറ്റു സര്‍ക്കാര്‍ ഇന്റേര്‍ണല്‍ ആഡിറ്റ് സ്ഥാപനങ്ങള്‍ എന്നിവക്ക് അധികാരവും അവകാശവും ഉണ്ടായിരിക്കും. എന്നാല്‍ ഒരു സ്വകാര്യസ്ഥാപനത്തിന്റെ കണക്കു പുസ്തകത്തില്‍ ഇപ്പറഞ്ഞവര്‍ക്കൊന്നും എത്തിപ്പറ്റാന്‍ കഴിയില്ല. കിട്ടിയ കനേഡിയന്‍ പണം ചെലവിട്ടതെങ്ങനെയെന്ന് ടെക്നിക്കാലീസിനു മാത്രമേ അറിയൂ. ഈ പിണറായി മന്ത്രിയുടെ കൂര്‍മ്മ ബുദ്ധി കാര്‍ത്തികേയന്‍ മന്ത്രിക്ക് ഇല്ലാതെ പോയി.

പക്ഷേ കോടതി ഇതെല്ലാം പുറത്തു കൊണ്ടു വരുമെന്ന്‌ പ്രത്യാശിക്കാം.

kaalidaasan said...

അങ്കിള്‍ ,

ടെക്നിക്കാലിയ എന്ന സ്ഥാപനം പണം വാങ്ങി എന്നു പറഞ്ഞതായി ഞാന്‍ വായിച്ചു. അത് ഐസ്സക്കും ബേബിയും അവരുടെ ലേഖനങ്ങളില്‍ പരാമര്‍ശിക്കുകയും ചെയ്തു. അതു കോഴപ്പണമാണെന്ന്, സി എ ജി പറഞ്ഞിട്ടുണ്ടോ? ക്യാന്‍സര്‍ ആശുപത്രി നിര്‍മ്മിക്കാന്‍ നല്‍കാമെന്നു പറഞ്ഞ പണമല്ലേ? അതു ലാവ് ലിന്‍ കരാറിന്റെ കോഴപ്പണമാണെന്നു തെളിയിക്കേണ്ടതില്ലേ?

പിണറായിയുടെ കൂര്‍മ്മ ബുദ്ധി കാര്‍ത്തികേയനില്ലാതെ പോയി എന്നൊക്ക പറയാമോ? ക്യാന്‍സര്‍ സെന്ററിന്റെ ധനസഹായം കിട്ടുന്ന സമയം വരെ അദ്ദേഹം ഭരിച്ചില്ല. ഭരിച്ചിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്ന് ഊഹിക്കുന്നതിലും കാര്യമില്ല.

ലവ് ലിന്‍ കേസിലെ അടിയൊഴുക്കുകള്‍ക്ക് സി പി എമ്മിനുള്ളിലെ പടലപിണക്കങ്ങള്‍ പുതിയ മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. കിരണ്‍ അതിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിച്ചു നടക്കുന്നും ഉണ്ട്. ലാവ് ലിന്‍ കാലത്തെ പ്രണയം എന്ന പേരില്‍ പലതും അദ്ദേഹം എഴുതി. അതില്‍ ലാവ് ലിന്റെ ഉത്തരവാദിത്തം വി എസില്‍ കെട്ടിവക്കാന്‍ ഒരു ശ്രമവും അദ്ദേഹം നടത്തുന്നു. അതിനു പറയുന്ന ന്യായം, വി എസ് അന്ന് എല്‍ ഡി എഫ് കണ്‍വീനറായിരുന്നു എന്നാണ്. ഇപ്പോള്‍ സി പി എം എടുക്കുന്ന തീരുമാനങ്ങളെല്ലാം എല്‍ ഡി എഫ് കണ്‍വീനറായ വൈക്കം വിശ്വന്റേതാണെന്നു പറയുന്ന വിവരക്കേടേ ഇതിനും ഉള്ളൂ.

ലാവ്‌ലിന്‍ കേസ്‌ സജീവമായി നിലനിര്‍ത്തിയത്‌ വി.എസ്‌ അച്ചുതാനന്ദനാണെന്നൊക്കെ പറയുന്നത് ഹെയിറ്റ് ക്ളബ് അംഗത്വമുള്ളതു കൊണ്ടാണ്. വി.എസ്‌ അറിയാതെ, പിണറായി വിജയന്‍ കരാര്‍ ഒരു വിദേശ കമ്പനിക്ക്‌ നല്‍കി എന്ന് ആരും പറഞ്ഞിട്ടില്ല. വി എസും , സം സ്ഥാനകമ്മിറ്റിയും പോളിറ്റ് ബ്യൂറോയും എല്ലാം ഈ കരാറിന്റെ കാര്യം അറിഞ്ഞിരുന്നു. 100 കോടിയില്‍ അധികം രൂപ ഒരു കരാറിന്റെ ഭാഗമായി വിദേശ ധനസഹായം നേടിത്തരുന്നത്‍ അഴിമതി ആണെന്ന് ആരും പറയുന്നില്ല. അഴിമതി നടന്നത് പൊതു ഖജനാവിനു നഷ്ടം വരുത്തിയിടത്താണ്. ഇ എം എസ് , വി എസ്, ബാലാനന്ദന്‍ , നായനാര്‍ എനിവരെ പിണറായി കബളിപ്പിച്ചത് പാഴായി പോയ പണച്ചിലവ്, ആശുപത്രിക്കുള്ള ധനസഹായം വൈദ്യുത കരാറുമായി കൂട്ടിക്കുഴച്ചത്, ധനസഹായം ഒരു സ്വകാര്യ കമ്പനിക്ക് തിരിച്ചു വിട്ടത്, മുഴുവന്‍ സഹായവും നേടി എടുക്കാന്‍ കഴിയാത്തത്, കേന്ദ്ര നിയമം മറികടക്കാന്‍ കരാര്‍ മൂന്നായി തിരിച്ചത്, നിയമ വിദഗ് ദ്ധരുടെയും സെക്രട്ടറിമാരുടെയും എതിര്‍ അഭിപ്രായങ്ങള്‍ മാനിക്കാതിരുന്നത്, അവരെ പരിഹസിച്ചത് തുടങ്ങിയതിലാണ്.

എന്നും മനസില്‍ സൂക്ഷിക്കുന്ന വി എസ് വിരോധം പുറത്തു വിടുന്ന പ്രണയ വിലാപത്തിനു ബലം നല്‍കാന്‍ കിരണ്‍ ആശ്രയിക്കുന്നത് പി കെ പ്രകാശിനെയാണ്. ഇതിനു മുമ്പെല്ലാം പി കെ പ്രകാശ് വി എസിന്റെ മനസാക്ഷിസൂക്ഷിപ്പുകാരനാണെന്നായിരുന്നു കിരണ്‍ അവകാശപ്പെട്ടിരുന്നത്. അതേ പ്രകാശിനെ തന്നെ ആശ്രയിക്കേണ്ടി വരുന്നത് ആശയ പാപ്പരത്തമായിട്ടേ എനിക്കു കാണാന്‍ സാധിക്കു.


പിണറായിക്കു ശേഷം മന്ത്രിയായ ശര്‍മ്മ ലാവ് ലിന്‍ ധനസഹായം നേടി എടുക്കാനുള്ള ഒരു ശ്രമവും നടത്തിയില്ല എന്നത് ശരിയാണെന്നു തോന്നുന്നില്ല. സാക്ഷാല്‍ പിണറായി തന്നെ മന്ത്രിയായി തുടര്‍ന്നിരുന്നാലും അതിനു വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നു. കാരണം അതിനു ലാവ് ലിനെ ബാധ്യസ്ഥരാക്കുന്ന ഒന്നും കരാറിലുണ്ടായിരുന്നില്ല. അതു കൊണ്ടാണ്‌ അദ്ദേഹം നിലവിലെ കരാറനുസരിച്ച് ധനസഹായം നേടിയെടുക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് ഫയലില്‍ എഴുതിയത്.

വി എസ് മാരാരിക്കുളത്ത് തോറ്റത് മഹത്തായ കാര്യം. പാലക്കാട്ട് നടന്ന തോല്‍വികള്‍ മഹാപരാധം എന്ന തരത്തിലാണ്‌ കിരണ്‍ എഴുതുന്നത്. പലാക്കാട്ടെ തോല്‍വികളുടെ സമയത്ത് പിണറായിയുടെ മെന്റര്‍ വി എസ് ആയിരുന്നു എന്നു പറയുമ്പോള്‍ പിണറായിക്ക് അതില്‍ യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നെങ്ങിനെ പറയാം? കുഞ്ഞഹമ്മദിന്റെ വാക്കുകള്‍ കടമെടുകുകയാനെങ്കില്‍ , അന്ന് പിണറായി ഒരു മന്ദബുദ്ധിയായിരുന്നിരുന്നേക്കാം .

വി എസ് വിരോധം എന്ന കണ്ണട വച്ചു നടക്കുന്നത് കൊണ്ട് എല്ലാത്തിനും ഉത്തരവാദി വി എസ് എന്ന നിഗമനത്തിലെത്താം . പിണറായി പ്രതിക്കൂട്ടിലാവുകയും, ജനാഭിപ്രായം വി എസിനൊപ്പമാകുകയും ചെയ്തപ്പോള്‍ നിരാശ ഇരട്ടിച്ചു. അതിന്റെ ബഹിസ്ഫുരണമാണ്, ലാവ് ലിന്‍ കാലത്തെ പ്രണയം എന്നൊക്കെ പുലമ്പുന്നത്. പക്ഷെ ഇന്നത്തെ അവസ്ഥക്കു ചേരുന്നത് , ലാവ് ലിന്‍ കാലത്തെ പ്രളയം എന്നാണ്. ലാവ് ലിന്‍ വിഷയത്തില്‍ പാര്‍ട്ടിയും കേരളവും ഒരു പ്രളയത്തിലെന്ന പോലെ പ്രശ്നങ്ങളിലാണ്. ലാവ് ലിന്‍ വിഷയത്തില്‍ പല അരുതായ് കകളും സംഭവിച്ചു. പിണറായിയുടെ പല തീരുമാനങ്ങളും നിരുത്തരവാദപരമായിരുന്നു. കരാറുകൊണ്ട് കേരളത്തിനു ഒരു പ്രയോജനവും കിട്ടിയിട്ടില്ല. പൊതു ഖജനാവിനു നഷ്ടം സംഭവിച്ചു. ക്യാന്‍സര്‍ സെന്ററിനു കിട്ടേണ്ട സഹായം കിട്ടിയിട്ടില്ല. ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്, ആ പണം വഴി തിരിച്ചു വിട്ടതിന്റെ തെളിവുകള്‍ ഇന്റര്‍ പോളില്‍ നിന്നും സി ബി ഐക്ക് കിട്ടി എന്നാണ്. അതു എത്രത്തോളം വിശ്വാസയോഗ്യമാണെന്ന് അറിയില്ല. അതു ശരിയാണെങ്കില്‍ ഇതിലും വലിയ നാണക്കേട് പിണറായിക്കും പാര്‍ട്ടിക്കും ഉണ്ടാകാനില്ല.

kaalidaasan said...

ലാവലിന്‍ വ്യവസ്ഥകള്‍ പാര്‍ട്ടിവിരുദ്ധം; രാജ്യവിരുദ്ധം

പി.കെ. പ്രകാശ്

ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് സി.പി.എം പാര്‍ട്ടി താല്‍പര്യവും രാജ്യതാല്‍പര്യവും സംരക്ഷിക്കുന്നതില്‍
പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ്ബ്യൂറോക്ക് എഴുതിയ കത്ത്.

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കനഡ സന്ദര്‍ശിച്ച മന്ത്രിതല പ്രതിനിധിസംഘം കനഡയില്‍ എസ്.എന്‍.സി ലാവലിനുമായി നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതിബോര്‍ഡിന്റെ പുനഃസംഘടനയെക്കുറിച്ച് ധാരണയുണ്ടാക്കിയിരുന്നുവെന്ന് അവിടെ നടന്ന യോഗങ്ങളുടെ മിനുട്സ് വ്യക്തമാക്കുന്നു. '96 ഒക്ടോബര്‍ 17ന് കനേഡിയന്‍ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റ് ഏജന്‍സി (സിഡ) ഓഫീസില്‍ നടന്ന യോഗത്തിലായിരുന്നു ധാരണ. കെ.എസ്.ഇ.ബിയുടെ പുനഃസംഘടനക്കായി കേരള എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് പ്രോജക്ട് (കെ.ഇ.ഐ.എസ്.പി) രൂപവത്കരിക്കാനും അതിനുള്ള സാമ്പത്തിക സഹായം 'സിഡ' നല്‍കാനും തീരുമാനിച്ചു. ബോര്‍ഡിനെ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും, വൈദ്യുതിനിരക്ക്, സിസ്റ്റം ആസൂത്രണം, സ്വകാര്യ വൈദ്യുതി ഉല്‍പാദകരുമായുള്ള ബന്ധം എന്നിവയായിരുന്നു കെ.ഇ.ഐ.എസ്.പി കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍. വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടനയാണ് പദ്ധതിയുടെ പ്രധാന ചുമതലയെന്ന് മിനുട്സ് എടുത്തുപറഞ്ഞിട്ടുണ്ട്.

പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് സിഡ^കേരള^എസ്.എന്‍.സി ലാവലിന്‍ പദ്ധതിയുടെ ഫണ്ടില്‍നിന്ന് തുകയെടുക്കാന്‍ അനുവദിക്കണമെന്ന് 'സിഡ'യുടെ ഇന്ത്യന്‍ പ്രോഗ്രാം ഡയറക്ടര്‍ ജനറല്‍ ഡേവിഡ് സ്പ്രിംഗ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പദ്ധതിക്കാവശ്യമായ തുക ബജറ്റില്‍ വകയിരുത്താന്‍ ലാവലിന്‍ 'സിഡ'യോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രി സഖാവ് പിണറായി വിജയന്‍, സെക്രട്ടറി കെ. മോഹനചന്ദ്രന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ വി. രാജഗോപാല്‍, അക്കൌണ്ട്സ് അംഗം രാജശേഖരന്‍നായര്‍ എന്നിവരാണ് കേരളത്തെ പ്രതിനിധാനം ചെയ്തത്. ഡേവിഡ് സ്പ്രിംഗിന്റെ നേതൃത്വത്തില്‍ സിഡയുടെ അഞ്ചംഗസംഘവും എസ്.എന്‍.സി ലാവലിനെ പ്രതിനിധാനംചെയ്ത് സീനിയര്‍ വൈസ്പ്രസിഡന്റ് ക്ലൌസ് ട്രിന്റലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘവും യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നുള്ളവര്‍ ഇവിടെ വൈദ്യുതി മേഖലയില്‍ നടത്താന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഡോ. രാജഗോപാല്‍ കെ.എസ്.ഇ.ബി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി. '97 ഫെബ്രുവരി 10 ന് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജവകുപ്പ് ലാവലിനുമായി ഒപ്പുവെച്ച കരാറില്‍ കെ.എസ്.ഇ.ബിയെ വിശേഷിപ്പിച്ചത് 1956ലെ കമ്പനി ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി എന്നാണ്. ഇത് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണ്.

അതിനുശേഷം സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം വാഷിംഗ്ടണില്‍ ലോകബാങ്ക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേരളത്തിലെ വിവിധ വൈദ്യുതിപദ്ധതികള്‍ക്ക് ലോകബാങ്ക് ഫണ്ട് ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. ആദ്യചര്‍ച്ച വിജയിച്ചില്ല. സഖാവ് പിണറായിയും കെ.എസ്.ഇ.ബി ചെയര്‍മാനും പിന്നീട് ലോകബാങ്ക് മാനേജിംഗ് ഡയറക്ടറുമായി ചര്‍ച്ച നടത്തി. എന്ത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും വായ്പ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ലോകബാങ്ക് അവസാനം അംഗീകരിച്ചു. ഒരു പ്രതിനിധിസംഘത്തെ കേരളത്തിലേക്ക് അയക്കാമെന്നായിരുന്നു ലോകബാങ്ക് പറഞ്ഞത്. ഇന്റര്‍നാഷനല്‍ ഫൈനാന്‍സ് കോര്‍പറേഷന്‍ എന്ന ലോകബാങ്ക് ഗ്രൂപ്പിലെ അംഗസംഘടനയുമായും ന്യൂയോര്‍ക്കില്‍ എന്‍സേര്‍ച്ച് ഡവലപ്മെന്റ് കോര്‍പറേഷനുമായും ചര്‍ച്ച നടത്തി. തിരിച്ചുവരുമ്പോള്‍ ബ്രിട്ടനിലെ ബെര്‍മിംഗ്ഹാമില്‍ യു.കെ വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. യു.കെ, സ്കോട്ടിഷ് സംവിധാനങ്ങള്‍ കേരളത്തിലെ ഊര്‍ജമേഖലക്ക് അനുയോജ്യമാണെന്ന് പറഞ്ഞു. സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന കനഡയാത്രയും അനുബന്ധസംഭവങ്ങളും സി.പി.എമ്മിന്റെ പാര്‍ട്ടി നിലപാടുകള്‍ക്കും രാജ്യ താല്‍പര്യങ്ങള്‍ക്കും എതിരായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പിണറായി വിജയന്‍ ലോക ബാങ്കിനോട് വായ്പക്ക് ഇരന്നുവെന്നാണ് രേഖ തെളിയിക്കുന്നത്. ഇടതുപക്ഷ ട്രേഡ്യൂനിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്ത വൈദ്യുതി റഗുലേറ്ററി കമ്മിറ്റി രൂപവത്കരിക്കുന്നതിനെക്കുറിച്ച് ബ്രിട്ടനില്‍ പഠനം നടത്തി. ഊര്‍ജമേഖലയില്‍ സാമ്രാജ്യത്വ പരിഷ്കാരങ്ങള്‍ പഠിക്കാന്‍ 'സിഡ'യുടെ ഗ്രാന്റ് തരപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചു. സാമ്രാജ്യത്വ^ധനകാര്യ സ്ഥാപനങ്ങളെയും ബഹുരാഷ്ട്ര കുത്തകകളെയും കേരളത്തിലേക്ക് സ്വീകരിച്ചു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ പദ്ധതികളുടെ നവീകരണത്തെക്കുറിച്ച് പഠിക്കാനാണ് കണ്‍സള്‍ട്ടന്‍സിയായി '95ല്‍ യു.ഡി.എഫ് എസ്.എന്‍.സി ലാവലിനെ ചുമതലപ്പെടുത്തിയത്. പദ്ധതിയുടെ നവീകരണം, ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കല്‍, ചെലവ് എന്നിവ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഇത്. അതായത് ഈ മൂന്ന് വൈദ്യുതിപദ്ധതികളുടെയും പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് യു.ഡി.എഫ് അവരെ ചുമതലപ്പെടുത്തിയത്. '96 ഫെബ്രുവരി 24 ന് എസ്.എന്‍.സി ലാവലിനുമായി വിദഗ്ധോപദേശ കരാറുമായി ബന്ധപ്പെട്ട ധാരണാപത്രം (എം.ഒ.യു) യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവെച്ചു. എസ്.എന്‍.സി ലാവലിന്റെ കണ്‍സള്‍ട്ടന്റായ റിട്ട.ചീഫ് എഞ്ചിനീയര്‍ ഈ പദ്ധതികള്‍ക്കായി ഒരു പഠന റിപ്പോര്‍ട്ട് തയാറാക്കി. ഇത് ലാവലിന് വേണ്ടി തയാറാക്കിയ പഠന റിപ്പോര്‍ട്ടായിരുന്നു. കേരള ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ കെ.എസ്.ഇ.ബിയുടെ ഒരു മെമ്പറാണ് എസ്.എന്‍.സി ലാവലിനുമായി ഈ വിദഗ്ധോപദേശ കരാര്‍ ഒപ്പുവെച്ചത്.

'97 ഫെബ്രുവരി 10 ന് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ഈ വിദഗ്ധോപദേശ ധാരണാപത്രം ഒരു ഉപകരണ സപ്ലൈ കരാറിന്റെ ധാരണാപത്രമാക്കി മാറ്റി. ഈ അഴിമതിയെ ന്യായീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം പറയുന്നത് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവെച്ച കരാര്‍ നടപ്പാക്കാന്‍ ഇടത് സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു എന്നാണ്. എന്നാല്‍, ഈ കത്തിനൊപ്പമുള്ള രേഖകള്‍ വ്യക്തമാക്കുന്നത് പോലെ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജ വകുപ്പാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒരു കെ.എസ്.ഇ.ബി മെമ്പര്‍ ഒപ്പുവെച്ച വിദഗ്ധോപദേശ കരാര്‍ ഒരു ഫിക്സഡ് പ്രൈസ് ഉപകരണ സപ്ലൈ കരാറാക്കി മാറ്റി ഒപ്പുവെച്ചത്. എന്തിന് ഇത് ചെയ്തുവെന്നും ഏത് രാഷ്ട്രീയ നിലപാടില്‍ ഇത് ചെയ്തുവെന്നും യുക്തിഭദ്രമായി വിശദീകരിക്കാന്‍ സഖാവ് പിണറായി വിജയന് കഴിഞ്ഞിട്ടില്ല. വിദഗ്ധോപദേശ കരാര്‍ നല്‍കുന്നവര്‍ക്ക് തന്നെ സപ്ലൈകരാര്‍ നല്‍കിയത് വഴി 109.73 കോടി രൂപ നേട്ടമുണ്ടാക്കാന്‍ ലാവലിനെ സഹായിച്ചു.

ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ കനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ നിയമപ്രകാരം പരിഹരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. ഇത് ശരിയായിരുന്നെങ്കില്‍ സഖാവ് ശിവദാസമേനോന്റെ നേതൃത്വത്തിലുള്ള ധനവകുപ്പ് എന്തിന് ഇതിനെ എതിര്‍ത്തു? യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സി കരാര്‍വെച്ചത് ഇന്ത്യന്‍നിയമങ്ങള്‍ക്ക് വിധേയമായി തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന വ്യവസ്ഥയോടെയായിരുന്നു. ഏത് സാഹചര്യത്തില്‍, എന്തിന് വേണ്ടി ഇതില്‍ മാറ്റം വരുത്തി?

'97 ഫെബ്രുവരി 10 ന് ഫിക്സഡ് പ്രൈസ് കരാര്‍ ലാവലിനുമായി സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഒപ്പുവെച്ച ശേഷമാണ് നാഷനല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷനോട് (എന്‍.എച്ച്.പി.സി) ഈ നിരക്ക് പരിശോധിക്കാന്‍ ആവശ്യപ്പെടുന്നത്. അത് '97 ഒക്ടോബര്‍ 10 നാണ്. ശബരിഗിരി, നേര്യമംഗലം പദ്ധതികളേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് കരാര്‍ നല്‍കിയതെന്നാണ് അവര്‍ പറഞ്ഞത്.

ചുരുക്കത്തില്‍ എസ്.എന്‍.സി ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് സംഭവിച്ച വീഴ്ചകളെയും അഴിമതികളെയും ഇങ്ങനെ ചുരുക്കി പറയാം: ബഹുരാഷ്ട്ര കമ്പനികളുമായുള്ള കണ്‍സള്‍ട്ടന്‍സി ഉപകരണ സപ്ലൈ കരാറുകളില്‍ മൂന്നിലൊന്ന് കിക്ക് ബാക്ക് (കോഴ) ഉണ്ട് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ബൊഫോഴ്സ് ആയുധ ഇടപാടിലെ കോഴയെക്കുറിച്ച സി.പി.എം നിലപാട് ഏത് ബഹുരാഷ്ട്ര കമ്പനിയുമായുള്ള ഇടപാടിലും കോഴയുണ്ട്, അഴിമതിയുണ്ട് എന്നായിരുന്നു. ഏത് സാമ്രാജ്യത്വ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള ഫണ്ടിനും കമീഷനുണ്ടെന്നും ആരോപണമുണ്ട്. ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ ലാവലിന്‍ ഇടപാട് പോളിറ്റ് ബ്യൂറോ പരിശോധിക്കണം. 242 കോടി രൂപ ചെലവില്‍ മാറ്റിസ്ഥാപിക്കാമെന്ന് ലാവലിന്റെ കണ്‍സള്‍ട്ടന്റായ എഞ്ചിനീയറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെ 374.5 കോടി രൂപ നഷ്ടം വരുന്ന രീതിയില്‍ ഈ കരാറില്‍ ഏര്‍പ്പെട്ടതിന്റെ കോഴയാണ് മലബാര്‍ കാന്‍സര്‍സെന്ററിന് നല്‍കാമെന്നേറ്റ 98 കോടി രൂപ. അതുകൊണ്ട് തന്നെയാണ് ആ തുക കാന്‍സര്‍ സെന്ററിന് ലഭിക്കാതെ പോയതും. യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പുവെച്ച വിദഗ്ധോപദേശ കരാര്‍ റദ്ദാക്കാതെ ആഗോള ടെന്‍ഡര്‍ ഒഴിവാക്കി ഉപകരണ സപ്ലൈ കരാര്‍ ഒപ്പുവെക്കുകയും ഇതിനുള്ള വായ്പ കനേഡിയന്‍ ഏജന്‍സികളില്‍ നിന്ന് ലഭ്യമാക്കുകയും ചെയ്തതിലെ അഴിമതികളും ചര്‍ച്ചചെയ്യപ്പെടണം. ഒപ്പം ലോകബാങ്കിനും കനേഡിയന്‍ ഏജന്‍സികള്‍ക്കും സാമ്രാജ്യത്വ നിര്‍ദേശപ്രകാരം ഊര്‍ജവകുപ്പ് പുനഃസംഘടിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയതും പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ലാവലിന്‍ ഇടപാടില്‍ വന്‍തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും സഖാവ് പിണറായി വിജയന്‍ തന്നെ ഇതില്‍ നിന്ന് നേട്ടങ്ങളുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാകാനില്ലെന്നും ഞാന്‍ നേരത്തെ തന്നെ പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയത്.

സി.ബി.ഐയെയും കേന്ദ്രസര്‍ക്കാറിനെയും ലാവലിന്‍കേസില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല. കേരള ഹൈക്കോടതി നേരിട്ട് ചുമതല വഹിച്ച അന്വേഷണമായിരുന്നു അത്. ഈ അന്വേഷണം അവസാനിച്ചപ്പോള്‍ സഖാവ് പിണറായി വിജയന്‍ ഒമ്പതാം പ്രതിയാണ്. പാര്‍ട്ടി താല്‍പര്യവും രാജ്യതാല്‍പര്യവും മുന്‍നിര്‍ത്തി ലാവലിന്‍ കേസില്‍ പാര്‍ട്ടി വ്യക്തമായ നിലപാടെടുക്കണം. അല്ലെങ്കില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും സി.പി.എമ്മിനും ജനങ്ങള്‍ക്ക് മുന്നിലും ബൂര്‍ഷ്വാരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നിലും തലയുയര്‍ത്തി നില്‍ക്കാനാകില്ല

അങ്കിള്‍ said...

വിഎസ്സിന്റെ ഈ കത്ത് മാത്രം മതിയല്ലോ എല്ലാരുടേയും വായടക്കാന്‍ . കാളിദാസന്റെ മേല്‍ കമന്റിനുള്ള മറുപടിയുമായാണ്‍ ഞാന്‍ വന്നത്. പക്ഷേ വിഎസ്സിന്റെ കത്ത് വായിച്ചതിനുശേഷം ഇനിയൊന്നും പറയണമെന്ന് തോന്നുന്നില്ല. എല്ലാം അതിലുണ്ട്.

KSEB യെ വിഭജിക്കാന്‍ പിണറായി സമ്മതിച്ചിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഈ ലോകത്താണോ താമസിക്കുന്നതെന്നുപോലും തോന്നിപ്പോകുന്നു. എന്തൊക്കെയായിരുന്നു അതിനെതിരെയുള്ള കോലാഹലങ്ങള്‍. നമ്മുടെ ജനപ്രതിനിധികള്‍ കൈയ്യടിച്ച് പാര്‍ലമെന്റില്‍ പാസാക്കിയ ഇലക്ട്രിസിറ്റി നിയമത്തില്‍ പോലും വിതരണത്തിനുവേണ്ടി പ്രത്യേക വിഭാഗം ഉണ്ടാക്കണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. ഡല്‍ഹിയില്‍ കൈയ്യടിച്ച് പാസ്സാക്കിയ നിയമം നടപ്പാക്കാന്‍ കൊല്ലങ്ങള്‍ ഇത്രയായിട്ടും കഴിഞ്ഞില്ല. അപ്പോഴാണ്‍ പിണറായി മന്ത്രിപോലും വിഭജനത്തിനു വേണ്ടി ശ്രമിച്ചുവെന്നു കേള്‍ക്കുന്നത്. ഇനി എന്തെല്ലാം കേള്‍ക്കേണ്ടി വരുമോ എന്തോ?

kaalidaasan said...

അങ്കിള്‍ ,

ഇതിലെ അഴിമതി എന്നു പറയുന്ന കാര്യത്തിന്റെ ഗൌരവം നാം കാണാതെ പോകരുത്. വി എസ് ചൂണ്ടികാണിച്ച ഒരു സംഗതി വളരെ ഗൌരവമേറിയതാണ്. അത് താഴെക്കൊടുക്കുന്നു.

242 കോടി രൂപ ചെലവില്‍ മാറ്റിസ്ഥാപിക്കാമെന്ന് ലാവലിന്റെ കണ്‍സള്‍ട്ടന്റായ എഞ്ചിനീയറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെ 374.5 കോടി രൂപ നഷ്ടം വരുന്ന രീതിയില്‍ ഈ കരാറില്‍ ഏര്‍പ്പെട്ടതിന്റെ കോഴയാണ് മലബാര്‍ കാന്‍സര്‍സെന്ററിന് നല്‍കാമെന്നേറ്റ 98 കോടി രൂപ. അതുകൊണ്ട് തന്നെയാണ് ആ തുക കാന്‍സര്‍ സെന്ററിന് ലഭിക്കാതെ പോയതും.

242 കോടിക്കു പിണറായി കരാറിലേര്‍പ്പെട്ട കാര്യങ്ങള്‍ നടത്താമെന്നു ലാവലിന്റെ എഞിനീയര്‍ തന്നെ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ സ്ഥനത്താണ്‌ 374.5 കോടി രൂപ നല്‍കാമെന്ന് കാരാറുണ്ടാക്കിയത്. അധികം നല്‍കിയത് 102.5 കോടി രൂപ. അതില്‍ നിന്നും 98 കോടി ക്യാന്‍സര്‍ സെന്ററിനു നല്‍കാമെന്ന് പറഞ്ഞു. പക്ഷെ ആ തുക ക്യന്‍സര്‍ സെന്ററില്‍ എതിയിട്ടില്ല. അതു കിട്ടാനായി നമുക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത തരത്തിലായിരുന്നു കരാര്‍ വ്യവസ്ഥകള്‍ .

പടിഞ്ഞാറന്‍ കമ്പനികള്‍ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ നല്‍കുന്ന കിക്ക് ബാക്കും, ക്യാന്‍സര്‍ സെന്ററിനു നല്‍കാമെന്നേറ്റ 98 കോടിയും വേറെ ഏതെങ്കിലും അക്കൌണ്ടുകളിലേക്ക് മാറ്റിയേക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. അത് ഈ കരാറില്‍ ഏര്‍പ്പെട്ടവര്‍ക്കറിയാം .

അങ്കിള്‍ said...

എം.എ.ബേബിയുടെ ഒരു ലേഖനത്തില്‍ കേന്ദ്ര മന്ത്രാലയത്തിന്റെ ഒരു കത്തിനെ ഉദ്ധരിച്ച്കൊണ്ടുതന്നെ 13 കോടി ടെക്നികലിനു എത്തിച്ച കാര്യം പറയുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരെല്ലാം പറയുന്നത് 12 കോടിയോളം ക്യാന്‍സര്‍ ആശുപത്രി നിര്‍മ്മാണത്തിനുവേണ്ടി ചെലവായെന്നാണ്.ബാക്കി 1 കോടിയുടെ കാര്യം അറിയില്ല. 8 കോടിയോളം പാര്‍ട്ടിക്ക് നല്‍കിയെന്നും പല കോണില്‍ നിന്നും പറഞ്ഞു കേട്ടു. ബാക്കിയായിരിക്കും ഏതെങ്കിലും അക്കൌണ്ടിലേക്ക് മാറ്റിയിരിക്കാവുന്നത്. ഏതായാലും ചെന്നൈ കമ്പനിയുടെ കണക്കു പുസ്തകം കോടതിവഴി ഒന്നു പരിശോധിച്ച് കിട്ടിയാല്‍ എല്ലാം വ്യക്തമാകും. കാത്തിരിക്കാം.

ലാവലിന്‍ കമ്പനിയുമായി കാനഡയില്‍ വച്ച് നടത്തിയ ചര്‍ച്ചയുടെ മിനിട്ട്സിന്റെ ഉള്ളടക്കം വായിച്ചതിനുശേഷം ലോകത്താരെയും വിശ്വസിക്കാന്‍ പാടില്ലെന്നൊരു തോന്നല്‍.

kaalidaasan said...

പലരും പല കണക്കുകളും പറയുന്നു. ഒരു കാര്യം തീര്‍ച്ചയാണ്. 100 കോടിക്ക് അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതി എന്ന് സി പി എം നിയോഗിച്ച കമ്മിറ്റി ശുപര്‍ശ ചെയ്തിരുന്നു. 242 കോടിക്ക് ഇപ്പോള്‍ നടത്തിയ പണികളെല്ലം നടത്താം എന്നു ലാവലിന്റെ എഞ്ചിനീയര്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പക്ഷെ കരാര്‍ പ്രകാരം 374.5 കോടി രൂപ ലാവലിനു നല്‍കി. അവര്‍ ലഭ്യമാക്കാമെന്നേറ്റ 98 കോടിയുടെ ഭൂരിഭാഗവും നമുക്ക് കിട്ടിയില്ല. അത് മേടിച്ചെടുക്കാനുള്ള ഒരു വകുപ്പും കരാറില്‍ ഇല്ല. ഇത് മനപ്പൂര്‍വം വരുത്തിയ ഒരു പിശകോ അതോ അറിയാതെ സംഭവിച്ച ഒരു പിഴവോ? പിണറായിയല്ലാതെ വേറെ ആരാണിതിനുത്തരവാദി?

kaalidaasan said...

മംഗളം റിപ്പോര്‍ട്ട്

പിണറായിക്കെതിരേ പഴുതില്ലാത്ത തെളിവുകള്‍; ലാവ്‌ലിന്‍ കരാറില്‍ സ്വാര്‍ഥ താല്‍പര്യം: സി.ബി.ഐ.




പത്തനംതിട്ട: ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ ഒമ്പതാം സ്‌ഥാനത്ത്‌ ഉള്‍പ്പെടുത്തിയത്‌ പഴുതില്ലാത്ത വിധം തെളിവുകള്‍ അക്കമിട്ടു നിരത്തി.

ആര്‍.സി 07 (എ)/2007 നമ്പരായി സി.ബി.ഐ. രജിസ്‌റ്റര്‍ചെയ്‌ത കേസിന്റെ 223 പേജുവരുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍, സ്വാര്‍ഥതാത്‌പര്യം ലക്ഷ്യംവച്ചാണു പിണറായി വിജയന്‍ 1996 ഒക്‌ടോബറില്‍ ലാവ്‌ലിന്‍ കരാറില്‍ ഒപ്പുവച്ചതെന്നു വ്യക്‌തമാക്കുന്നു. സുബൈദാ കമ്മിറ്റി റിപ്പോര്‍ട്ടും എന്‍.എച്ച്‌.പി.സിയുടെ വിലയിരുത്തലും ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടും തള്ളിയശേഷം തിരക്കിട്ട്‌ കാനഡയില്‍ പോയി കരാറില്‍ ഒപ്പിട്ടതിനു പിന്നില്‍ നിഗൂഢതയുണ്ട്‌.

സംഘത്തില്‍ സാങ്കേതിക വിദഗ്‌ധര്‍ ഉണ്ടായിരുന്നില്ല. കരാറിനു വൈദ്യുതി ബോര്‍ഡിന്റെ പൂര്‍ണ അനുമതിയുമില്ലായിരുന്നുവെന്ന്‌ ഐ 5069/96 എന്ന ബോര്‍ഡിന്റെ ഫയല്‍ ചൂണ്ടിക്കാട്ടി സി.ബി.ഐ സമര്‍ഥിക്കുന്നു. ഫയലിന്റെ 427 മുതല്‍ 441 പേജുകള്‍ കോടതിയില്‍ തെളിവായി ഹാജരാക്കിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

യു.ഡി.എഫ്‌. ഭരണകാലത്തു മന്ത്രി ജി. കാര്‍ത്തികേയന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെ മറവില്‍ ആഗോള ടെന്‍ഡര്‍ പിണറായി വിജയന്‍ മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട്‌ താരതമ്യേന ചെലവുകുറഞ്ഞ നാലു മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നെങ്കിലും അവയെല്ലാം പാടേ തള്ളി കോടികള്‍ തുലച്ച്‌ മറ്റൊരു മാര്‍ഗം സ്വീകരിച്ചതിനുപിന്നിലും അഴിമതിയുണ്ടെന്നു സി.ബി.ഐ വ്യക്‌തമാക്കുന്നു.

243.74 കോടിയായി ഉയര്‍ന്ന പദ്ധതി തുക വീണ്ടും വര്‍ധിച്ച്‌ 333.15 കോടിയായി മാറി. പണി പൂര്‍ത്തിയായപ്പോള്‍ 389.98 കോടി ലാവ്‌ലിന്റെ കീശയിലായി. ബി.എച്ച്‌.ഇ.എല്ലില്‍നിന്നും പവര്‍ ഫിനാന്‍സ്‌ കോര്‍പറേഷനില്‍നിന്നും ലഭിച്ച തെളിവുകളുടെ അടിസ്‌ഥാനത്തില്‍ ലാവ്‌ലിന്‍ കരാര്‍ വളരെയേറെ ഉയര്‍ന്നതാണെന്നും വൈദ്യുതിബോര്‍ഡിനു വന്‍ നഷ്‌ടംവരുത്തിവച്ചതിന്റെ മുഖ്യകാരണക്കാരന്‍ പിണറായി വിജയനാണെന്നും റിപ്പോര്‍ട്ടിന്റെ വിവിധ ഭാഗങ്ങളില്‍ സി.ബി.ഐ. വ്യക്‌തമാക്കുന്നു.സി.ബി.ഐ. റിപ്പോര്‍ട്ടിന്റെ 194 മുതല്‍ 213 വരെയുളള പേജുകളില്‍ ലാവ്‌ലിന്‍ ഗൂഢാലോചനയിലും അഴിമതിയിലും പിണറായി വിജയനുള്ള പങ്ക്‌ അക്കമിട്ട്‌ നിരത്തുന്നു.

കാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ സ്‌ഥാപിക്കാതെ മലബാറില്‍ തുടങ്ങാന്‍ ഒരുങ്ങിയതു രാഷ്‌ട്രീയ പരിഗണന നല്‍കിയായിരുന്നുവെന്ന പിണറായിയുടെ മറുപടി തന്നെ അദ്ദേഹത്തിന്റെ പങ്കു സമര്‍ഥിക്കുന്നു. മന്ത്രിയായ ഉടന്‍ സാങ്കേതിക വിദഗ്‌ധരെപ്പോലും ഒഴിവാക്കി പിണറായിയും സംഘവും കാനഡയിലേക്കു പോയത്‌ ഈ സ്വാര്‍ഥലക്ഷ്യം മൂലമാണ്‌. മറ്റു സാക്ഷികളുടെ മൊഴികളും ഇതു സാധൂകരിക്കുന്നു.



ഗൂഢാലോചന തുടങ്ങിയത്‌ കാര്‍ത്തികേയന്‍; ഫലം കൊയ്‌തതു പിണറായി


പത്തനംതിട്ട: ലാവ്‌ലിന്‍ ഗൂഢാലോചന തുടങ്ങിയതു യു.ഡി.എഫ്‌. മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയനെന്നു സി.ബി.ഐ. കാര്‍ത്തികേയന്റെ പങ്കു വ്യക്‌തമാക്കുന്ന തെളിവ്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സി.ബി.ഐ. പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ 91-ാം പേജിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്‌. ലാവ്‌ലിന്‍ ഉടമ്പടിയുടെ ഫലം കൊയ്‌തതു പിന്നീടു വന്ന എല്‍.ഡി.എഫ്‌. മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി പിണറായി വിജയനായിരുന്നുവെന്നാണു സി.ബി.ഐയുടെ വിലയിരുത്തല്‍.

റിപ്പോര്‍ട്ടിന്റെ 88 മുതല്‍ 95 വരെയുള്ള പേജുകളില്‍ മന്ത്രിമാരുടെ പങ്കാണു സൂചിപ്പിക്കുന്നത്‌. 95-ല്‍ ജി. കാര്‍ത്തികേയന്റെ കാലത്താണു ഗൂഢാലോചന തുടങ്ങിയതെങ്കിലും എല്‍.ഡി.എഫ്‌. മന്ത്രിസഭയുടെ കാലത്താണു കരാര്‍ ഒപ്പുവച്ചത്‌.

ലാവ്‌ലിനു മാത്രമേ കരാര്‍ നല്‍കാവൂ എന്ന നിര്‍ബന്ധം രണ്ടുമന്ത്രിമാര്‍ക്കും ഉണ്ടായിരുന്നു. മന്ത്രിമാരുടെ വാക്കാലുള്ള നിര്‍ദേശമെങ്കിലും ഇല്ലാതെ ഒരു ഉദ്യോഗസ്‌ഥനും സ്വന്തം ഇഷ്‌ടപ്രകാരം ഇത്തരമൊരു വമ്പന്‍ കരാറില്‍ ഒപ്പിടാന്‍ കഴിയില്ലെന്നും സി.ബി.ഐ. ചൂണ്ടിക്കാട്ടുന്നു.

മന്ത്രിമാരായിരുന്ന ജി. കാര്‍ത്തികേയന്റെയും പിണറായി വിജയന്റെയും പേരുകള്‍ എടുത്തു പറഞ്ഞ്‌ 89-ാം പേജിലാണു സി.ബി.ഐ. വിമര്‍ശിക്കുന്നത്‌. യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ 1995 ഓഗസ്‌റ്റ് 10-ന്‌ ധാരണാപത്രത്തില്‍ ഒപ്പിട്ടതിനു പിന്നില്‍ ഗൂഢാലോചന നടന്നതായി സി.ബി.ഐ. സംശയം പ്രകടിപ്പിക്കുന്നു. എന്നാല്‍ 96 മേയ്‌ മാസത്തില്‍ ഗൂഢാലോചനയുടെ തുടക്കക്കാരനായ കാര്‍ത്തികേയനെ പിന്തള്ളി പിണറായി വിജയം കണ്ടു. പിണറായിക്ക്‌ ഇതില്‍ പങ്കില്ലെന്നു വാദിക്കാന്‍ പറ്റില്ലെന്നു രാജീവ്‌ഗാന്ധി വധക്കേസില്‍ നളിനിയുടെ വാദത്തിനെതിരേ സി.ബി.ഐ. കോടതിയില്‍ നടത്തിയ വാദമുഖങ്ങള്‍ എടുത്തു കാട്ടി അന്വേഷണ ഉദ്യോഗസ്‌ഥര്‍ സമര്‍ഥിക്കുന്നു.

റിപ്പോര്‍ട്ടിന്റെ 17-ാം പേജിലും, ജി. കാര്‍ത്തികേയന്‍ മന്ത്രിയായിരുന്നപ്പോള്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടകാര്യം പരാമര്‍ശിച്ചിട്ടുണ്ട്‌. ഇതില്‍നിന്നു വ്യത്യസ്‌തമായ മറ്റൊരു കരാറാണ്‌ 1996 ഒക്‌ടോബറില്‍ ലാവ്‌ലിന്‍ കമ്പനിയുമായി കാനഡയില്‍ പിണറായി ഒപ്പിട്ടത്‌. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കാര്യവും ഈ കരാറിനോടനുബന്ധിച്ചു നടന്നതാണ്‌. സാമ്പത്തികമായ വമ്പന്‍ നഷ്‌ടങ്ങള്‍ ഒന്നും കാര്‍ത്തികേയന്റെ കാലത്ത്‌ ഉണ്ടായിട്ടില്ല. എന്നാല്‍ പിണറായി വിജയന്‍ മന്ത്രിയായശേഷം നടത്തിയ കരാറിലാണു ബോര്‍ഡിനു കോടികളുടെ നഷ്‌ടം സംഭവിച്ചതും മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം എങ്ങുമെത്താതെ പോയതും. നവീകരണങ്ങളെപ്പറ്റിയും അതിന്റെ പ്രായോഗിക ഗുണങ്ങളെക്കുറിച്ചും ഇരുമന്ത്രിമാരും പഠനം നടത്തിയിട്ടില്ലെന്നു റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

ജി. കാര്‍ത്തികേയന്റെ കാലത്ത്‌ ചീഫ്‌ എന്‍ജിനീയറായിരുന്ന കസ്‌തൂരിരംഗ അയ്യര്‍ ഫീല്‍ഡ്‌ സ്‌റ്റാഫിന്റെതാണെന്ന വ്യാജേന ഒരു ' സാങ്കേതിക വിവരണം' കെ.എസ്‌.ഇ.ബിയുടെ 'എസ്‌റ്റാബ്ലീഷ്‌മെന്റ്‌ ഫയലില്‍' തിരുകിക്കയറ്റിയതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്‌.

ഈ നോട്ടിന്റെ അടിസ്‌ഥാനത്തില്‍ ഉടമ്പടിയുടെ കരട്‌ 96 ജനുവരി 3-നു കാനഡയിലേക്ക്‌ അയച്ചു കൊടുക്കുകയായിരുന്നു. ജി. കാര്‍ത്തികേയന്റെ കാലത്ത്‌ 1996 ഫെബ്രുവരി 24-നു പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതിക്കായി 24 കോടി രൂപയുടെ കരാറിനു ബോര്‍ഡംഗം എം.എം. മാത്യു റോയിയും ജനറേഷന്‍ ചീഫ്‌ എന്‍ജിനീയര്‍ കസ്‌തൂരി രംഗ അയ്യരും ലാവ്‌ലിന്‍ വൈസ്‌ പ്രസിഡന്റ്‌ ക്ലൗഡ്‌ ട്രയിന്‍ഡിലും ചേര്‍ന്ന്‌ ഒപ്പിടുന്നത്‌. ലാവ്‌ലിന്റെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ദിലീപ്‌ രാഹുലനായിരുന്നു സാക്ഷി. മാസങ്ങള്‍ കഴിഞ്ഞ്‌ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായതിനു ശേഷം കരാറിന്‌ അടിമുടി മാറ്റം വന്നതായി സി.ബി.ഐ. സൂചിപ്പിക്കുന്നു.




വിജയന്റെ മൊഴിയില്‍ പൊരുത്തക്കേടും പിഴവും


സി.ബി.ഐയുടെ കണ്ടെത്തലുകള്‍ക്കു മറുപടിയായി പിണറായി വിജയന്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടും പിഴവുമുണ്ടെന്നു സി.ബി.ഐ. റിപ്പോര്‍ട്ട്‌.

1996 ഒക്‌ടോബറില്‍ പിണറായിയുടെ നേതൃത്വത്തില്‍ എസ്‌.എന്‍.സി ലാവ്‌ലിന്‍ പ്രതിനിധികളെ കാണാന്‍ കാനഡയ്‌ക്കു പോയ സംഘത്തില്‍ എന്തുകൊണ്ടു സാങ്കേതിക വിദഗ്‌ധരെ ഒഴിവാക്കിയെന്ന ചോദ്യത്തില്‍ നിന്നും പിണറായി ഒഴിഞ്ഞുമാറി. ചെയര്‍മാന്റെ തീരുമാനത്തെത്തുടര്‍ന്നാണു വിദഗ്‌ധരെ സംഘത്തില്‍ നിന്നും ഒഴിവാക്കിയതെന്നായിരുന്നു മറുപടി. ലാവ്‌ലിനുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്‌ യു.ഡി.എഫ്‌. ഭരണകാലത്തായതിനാലാണ്‌ ആഗോള ടെന്‍ഡര്‍ വിളിക്കാതിരുന്നത്‌.

മുന്‍ മന്ത്രി ജി. കാര്‍ത്തികേയന്റെ കാലത്ത്‌ ധാരണാപത്രം മാത്രമാണ്‌ ഒപ്പിട്ടത്‌. തുടര്‍ നടപടികളൊന്നുമുണ്ടായില്ല. യന്ത്രോപകരണങ്ങള്‍ നല്‍കാനുള്ള ധാരണയും ലാവ്‌ലിന്‍ കരാറും ഒപ്പിട്ടതു പിണറായിയുടെ കാലത്താണെന്ന്‌ സി.ബി.ഐ. സമര്‍ഥിക്കുന്നു. 1996-ല്‍ കാനഡയില്‍ ലാവ്‌ലിനുമായി ഉണ്ടാക്കിയ കരാറില്‍ മലബാര്‍ കാന്‍സര്‍ സെന്ററിനെപ്പറ്റി പരാമര്‍ശിക്കാതിരുന്നത്‌. ആ പദ്ധതിക്കായി സഹായം ലഭിക്കുന്നതു കാനഡായിലെ വിവിധ ഏജന്‍സികളില്‍ നിന്നായതു കൊണ്ടാണെന്നു പിണറായി സി.ബി.ഐക്കു നല്‍കിയ മൊഴിയില്‍ പറയുന്നു.

പക്ഷേ ലാവ്‌ലിന്‍ കാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‌ നല്‍കുന്ന വിഹിതംപോലും എത്രയെന്നു തനിക്കറിയില്ലെന്നു പിണറായി പറയുമ്പോള്‍ 98.4 കോടി രൂപയാണു ലാവ്‌ലിന്റെ വിഹിതമെന്നു സര്‍ക്കാര്‍ രേഖകള്‍ വ്യക്‌തമാക്കുന്നതായി സി.ബി.ഐ. ചൂണ്ടിക്കാട്ടുന്നു. (ജി.ഒ (എം.എസ്‌) നമ്പര്‍ 5/98/പി.ഡി ഡേറ്റഡ്‌ 3-2-98).

എന്തുകൊണ്ടു മലബാര്‍ കാന്‍സര്‍ സെന്ററിനുളള സഹായം പൂര്‍ണമായി ലഭ്യമായതിനു ശേഷം മാത്രമേ നവീകരണത്തിനു പണം നല്‍കാവൂ എന്ന വ്യവസ്‌ഥ ഉടമ്പടിയില്‍ എഴുതിച്ചേര്‍ക്കാന്‍ തയ്യാറായില്ലെന്ന സി.ബി.ഐയുടെ ചോദ്യത്തിനും ഉദ്യോഗസ്‌ഥരെ പ്രതിസ്‌ഥാനത്ത്‌ ഉയര്‍ത്തിക്കാട്ടാനായിരുന്നു പിണറായി ശ്രമിച്ചത്‌. ഉദ്യോഗസ്‌ഥര്‍ ഉപദേശിച്ചത്‌ അങ്ങനെയായിരുന്നുവെന്നായിരുന്നു മറുപടി.



വിശദാംശങ്ങള്‍ മന്ത്രിസഭായോഗത്തില്‍ മറച്ചുവച്ചതായി സി.ബി.ഐ.


പത്തനംതിട്ട: ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ വൈദ്യുതി പദ്ധതികളുടെ നവീകരണത്തിനായി 1998 മാര്‍ച്ച്‌ 3-നു നടന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനമെടുത്തത്‌. പല കാര്യങ്ങളും പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നും മറച്ചുവച്ചിരുന്നതായി മിനിറ്റ്‌സ് വ്യക്‌തമാക്കുന്നുവെന്നു സി.ബി.ഐ. കണ്ടെത്തി.

വൈദ്യുതിബോര്‍ഡില്‍ ലാവ്‌ലിന്‍ എന്ന കനേഡിയന്‍ കമ്പനി നടപ്പാക്കുന്ന പദ്ധതിയെപ്പറ്റി വിശദീകരിക്കേണ്ടതിനു പകരം മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്‌ഥാപിക്കുന്നതിനെപ്പറ്റിയാണു വിജയന്‍ 1998 ജനുവരി 20-നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അമിതപ്രാധാന്യം നല്‍കി വിശദീകരിച്ചത്‌. യോഗത്തിന്റെ മിനിറ്റ്‌സ് ഇതു വ്യക്‌തമാക്കുന്നു. കാന്‍സര്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനമെടുത്തത്‌ ഈ യോഗത്തിലാണ്‌.

മന്ത്രിസഭാ യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പ്‌ സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിക്കേണ്ടതിനു പകരം വൈദ്യുതിമന്ത്രി തന്നെ ആ ജോലി സ്വയം ഏറ്റെടുക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന്‌ അന്നത്തെ ധനമന്ത്രി രേഖാമൂലം നിര്‍ദേശിച്ചെങ്കിലും അതിനു വഴങ്ങാതെ പദ്ധതി നവീകരണത്തിനു തീരുമാനമെടുക്കുകയായിരുന്നു. വിജയന്റെ ഗൂഢലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിനു മറ്റു മന്ത്രിമാരെ അദ്ദേഹം തെറ്റിദ്ധരിപ്പിച്ചതായി സി.ബി.ഐ. പറയുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനനുസരിച്ചു മാത്രമേ കരാറുമായി ബന്ധപ്പെട്ട തുക ലാവ്‌ലിനു കൊടുത്തു തീര്‍ക്കാവൂ എന്ന്‌ കെ.എസ്‌.ഇ.ബി സെക്രട്ടറി വിശ്വമണി പിണറായിയോടു നിര്‍ദേശിച്ചു. പിണറായി അതു കേട്ടില്ല. ഈ നിബന്ധന കൂടി ലാവ്‌ലിന്‍ പ്രതിനിധികളെക്കൊണ്ട്‌ ഒപ്പിടീക്കണമെന്ന നിര്‍ദേശവും തള്ളി. ഇങ്ങനെ നിരവധി അവസരങ്ങള്‍ കാന്‍സര്‍ സെന്ററിനുളള പണം ലഭിക്കാനുണ്ടായിരുന്നിട്ടും പിണറായി അതു പ്രയോജനപ്പെടുത്തിയില്ലെന്നാണു സി.ബി.ഐയുടെ കണ്ടെത്തല്‍.

ലാവ്‌ലിനില്‍ നിന്നു കാന്‍സര്‍ സെന്ററിനു നേരിട്ടു പണം ലഭ്യമാക്കുന്നതിനു പകരം 'ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌' എന്ന സ്‌ഥാപനത്തെ ഇടനിലയാക്കിയതിനു പിന്നിലും പിണറായിക്കു പങ്ക്‌.

മലബാര്‍ കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ കെട്ടിടത്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും കേരള സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കണ്‍സള്‍ട്ടന്‍സിക്കായിരിക്കുമെന്ന്‌ അടിവരയിട്ടു വ്യക്‌തമാക്കുന്നു. എന്നാല്‍ അതിനു വിപരീതമായാണു 'ടെക്‌നിക്കാലിയ' എന്ന സ്‌ഥാപനത്തിനു കണ്‍സള്‍ട്ടന്‍സി നല്‍കിയത്‌. ഈ നടപടിയെ മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ ഒരിക്കലും ചോദ്യം ചെയ്‌തിരുന്നില്ല. കെട്ടിട നിര്‍മാണത്തിനു 12 കോടി രൂപ ചെലവായി എന്നതു ലാവ്‌ലിന്റെയും ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്‍സിയുടേയും മാത്രം മൊഴിയാണ്‌. ഇതു സാധൂകരിക്കാനുള്ള യാതൊരു രേഖകളും സര്‍ക്കാരിന്റെ കൈവശമില്ല. ഈ ഇടപാടുകളെപ്പറ്റി സര്‍ക്കാര്‍ അറിഞ്ഞതായും രേഖകളില്ല.

ആരോഗ്യവകുപ്പിന്റെ പൂര്‍ണചുമതലയില്‍ നടപ്പാക്കേണ്ട പദ്ധതി ഊര്‍ജവകുപ്പ്‌ ഏറ്റെടുത്തതിനു പിന്നിലും വിജയനുമാത്രം അറിയാവുന്ന രഹസ്യം ഒളിഞ്ഞിരിക്കുന്നു.

അന്നത്തെ മുഖ്യമന്ത്രിക്കുമേല്‍ പിണറായി വിജയനുള്ള അതിരുകവിഞ്ഞ സ്വാധീനത്തിന്റെ സൂചനയാണിത്‌.

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സ്‌പെഷല്‍ ഓഫീസറായി നിയമിതനായ എന്‍. ശശിധരന്‍ നായര്‍ പിണറായിയുടെ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗമായിരുന്നു. പിണറായി വൈദ്യുതിമന്ത്രിസ്‌ഥാനം ഉപേക്ഷിച്ചിട്ടും ശശിധരന്‍ നായര്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു.

സര്‍ക്കാരുമായും വകുപ്പുമായും കത്തിടപാടുകള്‍ നടത്തേണ്ടതിനു പകരം ലാവ്‌ലിന്‍ വൈസ്‌ പ്രസിഡന്റ്‌ ക്ലൗഡ്‌ ട്രെയിന്‍ഡില്‍, പിണറായി വിജയനെ നിരവധി തവണ കത്തിലൂടെ ബന്ധപ്പെട്ടു. 1997- ജനുവരി ഏഴിനും, ജനുവരി 21-നും ഡിസംബര്‍ 18-നും 98 ഓഗസ്‌റ്റ് 19-നും വിജയന്‍ നടത്തിയ കത്തിടപാടുകളും അവയുടെ മറുപടികളും ഇതിനു തെളിവാണ്‌. ക്ലൗഡ്‌ ട്രെയിന്‍ഡിലില്‍ നിന്നും ലഭിച്ച ചില കത്തുകള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിക്കും നല്‍കിയിരുന്നു. (97 ജനുവരി 20, 97 മാര്‍ച്ച്‌ 4) അഴിമതിയില്‍ വൈദ്യുതിമന്ത്രിക്കു നേരിട്ടു പങ്കുണ്ടെന്നുള്ളതിനു തെളിവാണിത്‌.

എസ്‌.ബി.ഐ. ചീഫ്‌ ജനറല്‍ മാനേജരുമായി വൈദ്യുതിമന്ത്രി നടത്തിയ കൂടിക്കാഴ്‌ചകള്‍ കേരളാ സര്‍ക്കാരിനു വേണ്ടി ഇ.ഡി.സി. ലോണിനു ഗ്യാരണ്ടറാകുന്നതിനു വേണ്ടിയായിരുന്നു. മന്ത്രി നേരിട്ട്‌ ഇത്തരം കാര്യങ്ങളില്‍ ഇടപെട്ടത്‌ അസ്വാഭാവികത വ്യക്‌തമാക്കുന്നു.

വിദേശരാജ്യങ്ങളില്‍ വച്ച്‌ രേഖകളിലും ഉടമ്പടിയിലും ഒപ്പിടുമ്പോള്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംഘതലവനായിരിക്കും. കാനഡയില്‍ കരാര്‍ ഒപ്പിടുമ്പോള്‍ സംഘത്തലവന്‍ വൈദ്യുതിമന്ത്രി തന്നെയാണ്‌. അതിനാല്‍ അദ്ദേഹത്തിന്‌ ഒരിക്കലും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. വൈദ്യുതി ബോര്‍ഡിന്റെ സാങ്കേതികാവശ്യങ്ങള്‍ പരിഗണിക്കാതെയാണു ലാവ്‌ലിനെ നവീകരണ പദ്ധതികള്‍ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്‌.

159 കോടിയുടെ പദ്ധതിക്കു കരാര്‍ നല്‍കുമ്പോള്‍ പ്രത്യുപകാരമായി 100 കോടി തിരികെ ലഭിക്കുമെന്നു പറഞ്ഞാല്‍ സാമാന്യ വിവരമുള്ളവര്‍ അതു വിശ്വസിക്കില്ല.

ലാവ്‌ലിന്‍ കരാറിനു പിന്നില്‍ ഗൂഢലക്ഷ്യം ഉണ്ടെന്നുള്ളതിന്‌ ഇതും തെളിവാണെന്നു സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

Spark said...

Courtsey to Deshabhimani weekly (February 15, 2009) - Article by KT Kunhikkannan


സി ബി ഐയുടെ തറവേലകളും വാൾട്ടർ ലിപ്മാന്റെ നേരനിയò​‍ാരും
കെ ടി കുഞ്ഞിക്കണ്ണൻ

ശീതസമരം കൊടുമ്പിരിക്കൊï നാളുകളെ അനുസ്മരിപ്പിക്കുó തരത്തിð കേരളത്തിð കമ്യൂണിസ്റ്റു വിരുദ്ധപ്രചാരണങ്ങൾ അക്രമാസക്തമായ മാനങ്ങൾ കൈവരിച്ചിരിക്കുകയാണ്‌. ഏറ്റവുമൊടുവിð ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട സി ബി ഐ റിപ്പോർട്‌ ഉപയോഗിച്ചാണ്‌ വലതുപക്ഷശക്തികളും ആഗോള മൂലധനവ്യവസ്ഥയുടെ ഭാഗമായി പ്രവർത്തിക്കുó മാധ്യമങ്ങളും ഇടതുപക്ഷത്തെയും സിപിഐ എമ്മിനെയും അപകീർത്തിപ്പെടുത്താനുള്ള നീചമായ ശ്രമങ്ങളിð വ്യാപൃതരാവുóത്‌. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി ഒരഴിമതിക്കാരനാണെó​‍്‌ വരുത്തിത്തീർക്കാനും സംഘടിത ഇടതുപക്ഷപ്രസ്ഥാനത്തിന്റെ നേതൃത്വമായി വർത്തിക്കുó സിപിഐ എം മറ്റെñ​‍ാ ബൂർഷ്വാപാർടികളെയുംപോലെ അപചയവിധേയമായിക്കഴിഞ്ഞിരിക്കുó​‍ുവെó​‍്‌ സ്ഥാപിച്ചെടുക്കാനുമാണ്‌ മതതീവ്രവാദികളും വിപ്ലവ വായാടികളും കോൺഗ്രസിനൊപ്പം ചേർó​‍്‌ പാടുപെടുóത്‌.

ദേശീയരാഷ്ട്രീയത്തിð കോൺഗ്രസും ബിജെപിയും രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുó ഉടമ്പടികളുംകരാറുകളുംവഴി അമേരിക്കൻ ബാന്ധവത്തിനുവേï​‍ി പരസ്യവും രഹസ്യവുമായ നീക്കങ്ങൾ നടത്തിക്കൊï​‍ിരിക്കുó സന്ദർഭത്തിലാണ്‌, ഈ രാജ്യദ്രോഹനീക്കങ്ങളെ അനുരഞ്ജനരഹിതമായി എതിർത്തുപോരുó കമ്യൂണിസ്റ്റ്‌ വിപ്ലവശക്തികൾക്കും അതിന്റെ നേതാക്കò​‍ാർക്കുമെതിരായ കടó​‍ാക്രമണം തീവ്രതരമാക്കിയിരിക്കുóത്‌. മാത്രമñ കേരളംപോലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്‌ നിർണായക സ്വാധീനമുള്ള സമൂഹത്തിന്റെ പ്രത്യയശാസ്ത്ര മണ്ഡലത്തിð സംഭവിച്ചുകൊï​‍ിരിക്കുó വലതുപക്ഷവðക്കരണത്തിന്റെയും അരാഷ്ട്രീയവðക്കരണത്തിന്റെതുമായ പ്രതിലോമപ്രക്രിയയുടെകൂടി ഭാഗമായിട്ടുവേണം ഈ ഗൂഢാലോചനാപരമായ നടപടികളെ കാണാൻ.

സോഷ്യലിസത്തെയും കമ്യൂണിസത്തെയും ഈ ഭൂമുഖത്ത്‌ എó​‍േóക്കുമായി കുഴിച്ചുമൂടാൻ എത്ര നീചമായ മാർഗങ്ങൾ സ്വീകരിക്കുóതിലും തെറ്റി​‍െñó​‍്‌ വിശ്വസിച്ചിരുó അമേരിക്കൻ മാധ്യമപ്രവർത്തകനായിരുó​‍ു വാൾട്ടർലിപ്മാൻ. വ്യക്തിഹത്യകളും അപവാദപ്രചാരണങ്ങളും വഴി കമ്യൂണിസ്റ്റുകാരെ വെറുക്കപ്പെട്ടവരും അസാò​‍ാർഗികളുമായി അവതരിപ്പിക്കാനും ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശത്രുക്കളായി വേട്ടയാടാനുമാണ്‌ തന്റെ ശീതയുദ്ധ പദ്ധതികളിലൂടെ വാൾട്ടർലിപ്മാൻ അമേരിക്കൻ ഭരണാധികാരികളെ ഉപദേശിച്ചത്‌. വാൾട്ടർലിപ്മാൻ നാല്‌ അമേരിക്കൻ പ്രസിഡന്റുമാരുടെ മാധ്യമ ഉപദേഷ്ടാവായിരുó​‍െñ​‍ാ. നിരവധി തവണ പുലിസ്റ്റർ സമ്മാനംവരെ വാങ്ങിയിട്ടുളള ലിപ്മാൻ 'ടുഡെ ആൻഡ്‌ ടുമാറോ' എó പംക്തിയിലൂടെയാണ്‌ തന്റെ കമ്യൂണിസ്റ്റ്‌ വിരുദ്ധ കുരിശുയുദ്ധം തുടങ്ങിയത്‌. ഒക്ടോബർ വിപ്ലവത്തിനുശേഷം അമേരിക്കൻ സാമ്രാജ്യത്വം കമ്യൂണിസ്റ്റ്‌ ഭീഷണിക്കെതിരെ പ്രത്യയശാസ്ത്രരംഗത്തും പ്രായോഗികരംഗത്തും കുരിശുയുദ്ധം ആരംഭിച്ചത്‌ പ്രസിഡന്റ്‌ വുഡ്രൂവിത്സന്റെ "കൗïർ ഇന്റലിജൻസ്‌ പ്രോഗ്രാമി"ലൂടെയായിരുó​‍ു. അമേരിക്കയുടെ ലോകാധിപത്യത്തിന്‌ ഭീഷണിയാവുó സോവിയറ്റ്‌ യൂണിയനെയും കമ്യൂണിസത്തെയും തകർക്കാനുള്ള പദ്ധതിയെó നിലയിലാണ്‌ പിðക്കാലത്ത്‌ 'ശീതയുദ്ധപദ്ധതി' അഥവാ മനശ്ശാസ്ത്രയുദ്ധപദ്ധതി ആവിഷ്കൃതമാവുóത്‌.

1917ð ത​‍െó വുഡ്രൂവിത്സന്റെ മാധ്യമ ഉപദേഷ്ടാവ്‌ എó നിലയിð കമ്യൂണിസത്തെ തകർക്കാനുള്ള ആഗോള ഇടപെടലുകൾക്കുവേï​‍ിയുള്ള മാധ്യമതന്ത്രങ്ങൾ മു​‍േó​‍ാട്ടുവച്ചിരുó​‍ു. സാമ്രാജ്യത്വത്തിന്റെ നിർദയമായ മൂലധനാധിപത്യത്തെയും രാഷ്ട്രീയ അധിനിവേശത്തെയും എതിർക്കാത്ത പ്രത്യയശാസ്ത്ര പരിസരം സൃഷ്ടിച്ചെടുക്കാനാണ്‌ വാൾട്ടർലിപ്മാൻ അമേരിക്കൻ ഭരണകൂടത്തോട്‌ ആവശ്യപ്പെട്ടത്‌. ജനാധിപത്യത്തിലെ പുതിയ കലയാണ്‌ സമ്മതനിർമിതിയെó​‍്‌ അദ്ദേഹം വാദിച്ചു. ബൂർഷ്വാ ജനാധിപത്യത്തെ മനുഷ്യവംശത്തിന്റെ വിമോചനവ്യവസ്ഥയായി അവതരിപ്പിക്കാനും വർഗാസമത്വങ്ങളുടെതായ വ്യവസ്ഥക്ക്‌ സമ്മതി നിർമിച്ചെടുക്കാനുമുള്ള പ്രചാരണതന്ത്രമാണ്‌ മാധ്യമധർമമെó​‍ാണ്‌ ലിപ്മാൻ തന്റെ മാധ്യമവിശകലനങ്ങളിലൂടെ അവതരിപ്പിച്ചത്‌. വൻകിട കോർപ്പറേറ്റുകളുടെ ചൂഷണതാൽപര്യങ്ങൾക്കനുസരണമായ സമ്മതം നിർമിച്ചെടുക്കുകയാണ്‌ പൊതുജനാഭിപ്രായം എóതുകൊï​‍്‌ ലിപ്മാൻ വിവക്ഷിച്ചത്‌. അദ്ദേഹത്തിന്റെ "ശീതസമരം: അമേരിക്കൻ വിദേശനയത്തിനൊരു പദ്ധതി" എó കൃതി കമ്യൂണിസ്റ്റ്‌ തൊഴിലാളിപ്രസ്ഥാനങ്ങൾക്കെതിരായ ആഗോളാടിസ്ഥാനത്തിലുള്ള കടó​‍ാക്രമണ സിദ്ധാന്തമാണ്‌ മു​‍േó​‍ാട്ടുവയ്ക്കുóത്‌. സിഐഎ ജòമെടുത്തതോടെ ലിപ്മാന്റെ ശീതയുദ്ധ പരിപാടികൾ അക്രമാസക്തമായ മാനങ്ങൾ കൈവരിച്ചു. അന്ധമായ കമ്യൂണിസ്റ്റ്‌ വിരോധവും കമ്യൂണിസ്റ്റുകാരുടെ ഉò​‍ൂലനവും അമേരിക്കൻ വിദേശനയത്തിന്റെ തന്ത്രപരമായ ലക്ഷ്യമായി മാറി.

1951 ഒക്ടോബറിð എൻ എസ്‌ സി ഡയരക്ടീവ്‌ 10/5 അംഗീകരിച്ചുകൊï​‍്‌ സിഐഎ വഴി ലോകവ്യാപകമായി രഹസ്യപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുവാൻ തീരുമാനിച്ചു. ഇതിനായി രഹസ്യപ്രവർത്തനമെന്തെó​‍്‌ നിർവചിക്കപ്പെട്ടു. "വിദേശ ഗവൺമെന്റുകളെയും സംഭവങ്ങളെയും സംഘടനകളെയും വ്യക്തികളെയും യു എസ്‌ വിദേശനയത്തിനനുകൂലമായ വിധത്തിð സ്വാധീനിക്കണമെó ലക്ഷ്യത്തോടെയും, എó​‍ാð യു എസ്‌ ഗവൺമെന്റിന്‌ ഇതിð പങ്കു​‍െïó കാര്യം പുറമേക്ക്‌ അറിയാത്തവിധത്തിലുമുള്ള പ്രവർത്തനമാണ്‌ രഹസ്യപ്രവർത്തനമെóതുകൊï​‍്‌ വിവക്ഷിക്കുóത്‌". ഇതിð വിധ്വംസകയുദ്ധവും പ്രചാരവേലയും അട്ടിമറിയും വരെ പെടും. ഇതിനായി വിദേശ രാജ്യങ്ങളിലെ ഭരണകർത്താക്കൾ, രാഷ്ട്രീയനേതാക്കൾ, ഉóത ഉദ്യോഗസ്ഥർ,പത്രസ്ഥാപനങ്ങളിð പ്രവർത്തിക്കുóവർ തുടങ്ങിയവരെയെñ​‍ാം സാമ്രാജ്യത്വം പേ റോളിð നിർത്തുó​‍ുï​‍്‌. ആഗോളമൂലധന വ്യവസ്ഥയുടെ അതിജീവനവും സാധൂകരണവും ലക്ഷ്യംവയ്ക്കുó വിലയ്ക്കെടുക്കപ്പെട്ടവർ നമ്മുടേതുപോലുള്ള രാജ്യങ്ങളുടെ കുറ്റാന്വേഷണ ഏജൻസി മുതð പത്രസ്ഥാപനങ്ങളിðവരെ കമ്യൂണിസ്റ്റ്‌ വിരുദ്ധ ഗൂഢാലോചനകളുമായി കഴിഞ്ഞുകൂടുó​‍ുï​‍്‌. അന്ധമായ കമ്യൂണിസ്റ്റ്‌ വിരോധവും മൂലധനസേവയും ജീവിതലക്ഷ്യമായി കരുതുó വാൾട്ടർലിപ്മാന്റെ നേരനിയò​‍ാർ ഇവിടെയും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളെയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെയും താറടിച്ചുവിടാനുള്ള തറവേലകളും അപവാദപ്രചാരണങ്ങളുമായി കളിതുടരുകയാണ്‌.

അഴിമതി വിരുദ്ധതയും ധാർമികാവേശവും നടിക്കുó സാമ്രാജ്യത്വപ്രോക്ത പ്രസ്ഥാനങ്ങളുടെയും മാധ്യമങ്ങളുടെയും അരുമകളായ പല ബുദ്ധിജീവികളും ഇടതുപക്ഷ അണികൾക്കിടയിð ആശയക്കുഴപ്പവും അസന്ദിഗ്ധതയും സൃഷ്ടിച്ച്‌ തങ്ങളുടെ കമ്യൂണിസ്റ്റ്‌ വിരുദ്ധ അജൻഡക്ക്‌ സാധ്യതകളാരായുകയാണ.​‍്‌ സ്വകാര്യസ്വത്തുടമസ്ഥതയിലധിഷ്ഠിതമായ ബൂർഷ്വാവ്യവസ്ഥ അതിന്റെ നിലനിðപ്പിനായി ആവിഷ്കരിച്ച ഭരണകൂട സംവിധാനങ്ങളെ എñ​‍ാവർക്കും വേï​‍ിയുള്ള നിഷ്പക്ഷവും നീതിപൂർണവുമായ സ്ഥാപനങ്ങളായി തെറ്റിദ്ധരിപ്പിക്കുó ബൂർഷ്വാ കൗശലങ്ങളെ മാർക്സും എംഗðസും മാനിഫെസ്റ്റോവിðത​‍െó തുറó​‍ുകാട്ടുó​‍ുï​‍്‌. ബൂർഷ്വാ ജനാധിപത്യസംവിധാനത്തിന്റെ വർഗാധിപത്യപരമായ സ്വഭാവത്തെ ചരിത്രപരവും വസ്തുനിഷ്ഠവുമായി മനസ്സിലാക്കാൻ വിസമ്മതിക്കുó അന്ധമായ സിപിഐ എം വിരോധം ഏക അജൻഡയായി എടുത്തിരിക്കുóവർ ഇപ്പോൾ കേരളത്തിð സിബിഐയെപ്പോലും ആദർശവðക്കരിക്കുയാണ്‌! ബൂർഷ്വാ മൂലധനവ്യവസ്ഥയുടെ മറുവിദ്യകളാവാം ഇടതു തീവ്രവാദ നിലപാടുകൾ സൂക്ഷിക്കുóവരിðനിó​‍്‌ സിബിഐക്ക്‌ ഇപ്പോൾ കിട്ടിക്കൊï​‍ിരിക്കുó ജയ്‌വിളികൾ. ആഗോള ഫൈനാൻസ്‌ മൂലധനത്തിന്റെ ഹിംസാത്മകതയും ജീർണവുമായ വിപുലനവും വളർച്ചയുമാണ്‌ മുതലാളിത്തത്തിന്റെ പരമോóതമായ ഘട്ടമെó​‍്‌ സാമ്രാജ്യത്വ വ്യവസ്ഥയെ നിർവചിച്ച ലെനിൻ, സാമ്രാജ്യത്വമെó​‍ാð തിòയാണെó​‍ാണ്‌ പഠിപ്പിച്ചിട്ടുള്ളത്‌. സാമ്രാജ്യത്വത്തിന്റെ സ്വാതന്ത്ര്യമെóത്‌ കോർപറേറ്റുകളുടെ ദേശീയാതീതമായി പ്രവർത്തിക്കാനുള്ള സാഹചര്യവും ചൂഷണത്തിന്റെ ശാശ്വതീകരണവുമാണ്‌. മുതലാളിത്ത വ്യവസ്ഥയുടെത​‍െó ജòസിദ്ധമായ കുഴപ്പങ്ങളെയും അഴിമതിയെയുമെñ​‍ാമത്‌ തൊഴിലാളികളുടെയും കമ്യൂണിസ്റ്റുകാരുടെയും ചുമലിലിട്ട്‌ സംരക്ഷിക്കാനാണ്‌ എñ​‍ാകാലത്തും ശ്രമിച്ചിട്ടുള്ളത്‌. കമ്യൂണിസത്തിന്റെ ഉóതാദർശങ്ങളെ പിന്തുടരുóവരെയും സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളെയും വേട്ടയാടാനുള്ള ഗൂഢാലോചനകളെ നീതിയുടെയും ധാർമികതയുടെയും പേരിð സമൂഹത്തിന്റെ സമ്മതിയുള്ളതാക്കി മാറ്റാനാണ്‌ സാമ്രാജ്യത്വ ബൂർഷ്വാസി എപ്പോഴും ശ്രമിക്കുóത്‌. ലെനിൻ സാമ്രാജ്യത്വഘട്ടത്തിലെ ബൂർഷ്വാസിയുടെ ഇത്തരം നീതിപ്രഘോഷണങ്ങളെയും സ്വാതന്ത്ര്യവാദങ്ങളെയും കളിയാക്കിക്കൊï​‍്‌ പറഞ്ഞു: "പത്രമുൾപ്പെടെ ജനാധിപത്യത്തിന്റെ എñ​‍ാ സ്തംഭങ്ങളെയും വിലയ്ക്കെടുക്കാനും കോഴയ്ക്ക്‌ അടിപ്പെടുത്താനുമുള്ള പണക്കാരന്റെ സ്വാതന്ത്ര്യമാണിത്‌. ബൂർഷ്വാപ്രചാരവേലയുടെ വിഷമയമായ നുണകൾകൊï​‍്‌ ജനങ്ങളെ മത്തുപിടിപ്പിക്കാനുള്ള സമ്പóന്റെ സ്വാതന്ത്ര്യമാണിത്‌."

ആഗോളവðക്കരണത്തിനും വർഗീയഫാസിസത്തിനുമെതിരെ കേരളംപോലൊരു സമൂഹത്തിð വളർó​‍ുവó​‍ിരിക്കുó പ്രതിരോധങ്ങളും ദേശീയതലത്തിð ഇടതുപക്ഷത്തിന്‌ കൈവó​‍ിരിക്കുó രാഷ്ട്രീയ പ്രസക്തിയുമാണ്‌ വലതുപക്ഷ ശക്തികളെ ഇത്തരമൊരു കടó​‍ാക്രമണത്തിന്‌ പ്രേരിപ്പിച്ചത്‌. സിബിഐയുടെ ഹീനമായ ചരിത്രവും ഇത്തരമൊരു കുറ്റാന്വേഷണ ഏജൻസിയെ തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുó കോൺഗ്രസിന്റെ പാരമ്പര്യവും കാണാതെ സിബിഐ റിപ്പോർടിനെ മുൻനിർത്തി വിഷമയ പ്രചാരണങ്ങൾ നടത്തുóവർ അധാർമികവും അപകടകരവുമായ ഒരു രാഷ്ട്രീയ ശൈലിയെ വളർത്തുകയാണ്‌. മൂó​‍ാം ലോക രാജ്യങ്ങളിലെ രാഷ്ടീയപ്രക്രിയയെ തങ്ങളുടെ അധിനിവേശ താൽപര്യങ്ങൾക്കായി കൈക്കൂലി, ബ്ലാക്ക്‌ മെയിലിങ്‌, സ്വഭാവഹത്യ, കൊലപാതകം, വ്യക്തിഹത്യ തുടങ്ങി ഒട്ടേറെ തന്ത്രങ്ങളിലൂടെ ക്രിമിനലൈസ്‌ ചെയ്യുകയെóത്‌ സാമ്രാജ്യത്വത്തിന്റെ ഒരു നവകൊളോണിയð രീതിയാണ്‌. തങ്ങൾക്ക്‌ അഭിമതരñ​‍ാത്ത രാഷ്ട്രീയ നേതാക്കളെയും പ്രസ്ഥാനങ്ങളെയുമെñ​‍ാം ബൂർഷ്വാമാധ്യമങ്ങളെ സ്വാധീനിച്ചും കൈയിലെടുത്തും തേജോവധം ചെയ്യുകയെóത്‌ സാമ്രാജ്യത്വത്തിന്റെ ഒരു പതിവ്‌ രീതിയാണ്‌- സ്റ്റാലിനും മാലേഗാവും മാത്രമñ കാസ്ട്രോവും നിക്കരാഗ്വയിലെ ഡാനിയേð ഒർട്ടേഗയും ക്രൂരമായ മാധ്യമവേട്ടക്ക്‌ ഇരകളായവരാണ്‌. ഫിദðകാസ്ട്രോവിന്റെ കുടുംബബന്ധുക്കളെവരെ അണിനിരത്തി സാമ്രാജ്യത്വം അദ്ദേഹത്തിനെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചു. ഒർട്ടേഗയുടെ വളർത്തുമകളെ വരെ സ്വാധീനിച്ച്‌ സിഐഎ നടത്തിയ നീചമായ കുപ്രചാരണങ്ങൾ നിക്കരാഗ്വൻ ജനത അർഹിക്കുó അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊï​‍ാണ്‌ അദ്ദേഹത്തെ വീï​‍ും അധികാരത്തിð കൊï​‍ുവóത്‌.

പിണറായി വിജയനെപ്പോലൊരു കരുത്തനായ കമ്യൂണിസ്റ്റ്‌ നേതാവിനെ സിബിഐയെ ഉപയോഗിച്ച്‌ കേസിð കുടുക്കി തകർത്തുകളയാമെó​‍്‌ വ്യാമോഹിക്കുóവർ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെയും അതിന്റെ നേതാക്കൾ നടó​‍ുതീർത്ത കഠിനമായ വഴികളെയും കുറിച്ച്‌ അജ്ഞരാണ്‌. കമ്യൂണിസ്റ്റ്‌ വിരോധത്തിന്റെ മത്തുപിടിച്ചവർ അപവാദപ്രചാരണങ്ങളിലൂടെ കമ്യൂണിസ്റ്റുകാരെ തളർത്തിക്കളയാമെó​‍്‌ കരുതുó​‍ുവെങ്കിð അവർ വിഡ്ഢികളുടെ സ്വർഗത്തിð കഴിയുóവരാണ്‌. അടിയന്തരാവസ്ഥ ഉൾപ്പെടെയുള്ള പ്രതികൂലമായ രാഷ്ട്രീയകാലഘട്ടങ്ങളെയും കോൺസൻട്രേഷൻ ക്യാമ്പുകളെയും അതിജീവിച്ച ഒരു തലമുറയുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ സിബിഐയെ ഇറക്കി തകർത്തുകളയാമെó​‍്‌ ചിന്തിക്കുóവർ ചരിത്രബോധം നഷ്ടപ്പെട്ട കോമാളികളാണ്‌. ഒരു ജനാധിപത്യസംവിധാനം നിലനിðക്കുó സമൂഹത്തിð നീതിപൂർവമായ സമീപനം സ്വീകരിക്കേï ഏജൻസികൾ വ്യക്തിഹത്യകളും അധികാരത്തിലിരിക്കുóവരുടെ രാഷ്ട്രീയമായ പ്രതിയോഗികളെ അമർച്ചചെയ്യാനും കരുവാക്കപ്പെടുó​‍ുവെóത്‌ ഉത്കണ്ഠാകുലമാണെó​‍്‌ ജസ്റ്റിസ്‌ കൃഷ്ണയ്യർ പറയുമ്പോൾ ഇന്ത്യയിലെ കോൺഗ്രസ്‌ സർക്കാർ ബൂർഷ്വാ മര്യാദപോലും പാലിക്കാത്ത അധാർമിക വൃത്തികളിലേക്ക്‌ അധഃപതിച്ചുപോയിരിക്കുó​‍ുവെó യാഥാർഥ്യത്തെയാണ്‌ ഓർമപ്പെടുത്തുóത്‌.

കേരളത്തിലെ കമ്യൂണിസ്റ്റുകാരെ നിഷ്ഠുരമായ അപവാദപ്രചാരണത്തിലും കള്ളക്കേസുകളിലും കുടുക്കി ഒതുക്കിക്കളയാൻ വലതുപക്ഷം ദശകങ്ങളായി പരിശ്രമിച്ചുപോó​‍ിട്ടുള്ളതാണ്‌. കേരളനിയമസഭയുടെ പ്രഥമ സ്പീക്കറായിരുó ശങ്കരനാരായണൻതമ്പി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളെ തിരുവിതാംകൂർ സർക്കാർ തേങ്ങാമോഷണക്കേസിðവരെ കുടുക്കിയിട്ടുï​‍്‌. അമ്പത്തിയേഴിലെ ആന്ധ്രാ അരി കുംഭകോണം കമ്യൂണിസ്റ്റ്‌ സർക്കാരിന്റെ പ്രതിഛായ തകർക്കാൻ വലതുപക്ഷം ഉയർത്തിക്കൊï​‍ുവóതാണ്‌. കെ പി ആറിനെപ്പോലുള്ള നേതാക്കൾക്കെതിരെ നാðപ്പതുകളിð നðകിയ കുറ്റപത്രത്തിð പൊലീസ്‌ കമ്യൂണിസ്റ്റുകാരെ വിശേഷിപ്പിച്ചത്‌ തെï​‍ിയും തെമ്മാടിയും സർവോപരി കമ്യൂണിസ്റ്റുമായിട്ടാണ്‌. അതുകൊ​‍െï​‍ാó​‍ും കേരളത്തിലെ ബോൾഷെവിക്‌ ധീരò​‍ാരെ തളർത്താനോ തകർക്കാനോ ബ്രിട്ടീഷ്‌ പൊലീസിനും രാജഭരണത്തിനും കഴിഞ്ഞിട്ടിñ. നീചവും വേദനാജനകവുമായ അപവാദപ്രചാരണങ്ങളാണ്‌ ഇ എം എസ്സിനുനേരെ ഒരുകാലത്ത്‌ നടത്തിയത്‌. സ. കൃഷ്ണപിള്ളയെ ഒളിവിലിരിക്കുമ്പോൾ വിഷംകൊടുത്തുകൊñ​‍ുകയായിരുó​‍ുവെó​‍ും ഇ എം എസ്സിനാണ്‌ ഇതിð മുഖ്യപങ്കെó​‍ുപോലും പ്രചരിപ്പിക്കപ്പെട്ടു. ചില അതിവിപ്ലവവിഭാഗങ്ങളെ ഉപയോഗപ്പെടുത്തി മലയാളമനോരമയാണ്‌ ഈ പ്രചാരണത്തിന്‌ ചുക്കാൻ പിടിച്ചത്‌. "കൃഷ്ണപിള്ളയെ കടിച്ച പാമ്പ്‌ വരാനിടയുï​‍്‌" എ​‍െóഴുതിക്കൊï​‍്‌ സമീപകാലത്തുപോലും ഈ നുണയെ ആവർത്തിച്ച്‌ സത്യമാക്കാൻ മനോരമ പണിപ്പെട്ടു. ഡ്യൂവർക്ലാരിഡ്ജ്‌ എó സിഐഎയിðനിó​‍്‌ റിട്ടയർ ചെയ്ത ഒരു ഉദ്യോഗസ്ഥനെഴുതിയ 'അ ​‍്​‍്യ ളീ​‍ൃ മഹഹ ലെമ​‍്​‍ി​‍െ' എó പുസ്തകത്തെ അവലംബമാക്കി മനോരമ ഇ എം എസ്സിനെതിരെ ഒരു ചാരക്കഥകൂടി മെനഞ്ഞെടുക്കാൻ ശ്രമിച്ചുനോക്കിയിട്ടുï​‍്‌.

പുóപ്ര-വയലാർ സമരത്തിð ആയിരങ്ങളെ കുരുതികൊടുത്ത കമ്യൂണിസ്റ്റ്‌ നേതാക്കൾ സ്വന്തം തടി രക്ഷിക്കുകയായിരുó​‍ുവെó​‍ുവരെ ഭീകരമായ പ്രചാരണങ്ങൾ ഇക്കൂട്ടർ നടത്തിനോക്കിയിട്ടുï​‍്‌. നിഷ്ഠുരമായ കൂട്ടക്കൊലകളും ഭീകരമായ നരവേട്ടയും നടത്തിയ സർക്കാരും ജò​‍ി-മുതലാളിവർഗവുമൊó​‍ും മനോരമക്കും ബൂർഷ്വാമാധ്യമങ്ങൾക്കും കുറ്റവാളികളേയñ. എñ​‍ാ രാഷ്ട്രീയസമരങ്ങളും രക്തസാക്ഷികളെ സൃഷ്ടിക്കുó രാഷ്ട്രീയക്കാരന്റെ സൂത്രവിദ്യയായിട്ടാണ്‌ ബൂർഷ്വാമാധ്യമങ്ങൾ അവതരിപ്പിക്കുóത്‌. രാഷ്ട്രീയ പ്രവർത്തനംത​‍െó മഹാപാപമായി, കുറ്റകൃത്യമായി, ജീവിതം നശിപ്പിക്കുó അവമതിപൂർണമായ ഒó​‍ായിട്ടാണ്‌ മാധ്യമങ്ങൾ കാണുóത്‌. റാഗിങ്ങും വംശഹത്യകളും വർഗീയകലാപങ്ങളുമെñ​‍ാം രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങളുടെ അഭാവത്തിലാണ്‌ സമൂഹത്തിð ശക്തിപ്പെടുóതെó യാഥാർഥ്യംപോലും ഇവർ അവഗണിക്കുകയാണ്‌.

ഇó​‍ിപ്പോൾ സിബിഐയെ തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ലജ്ജയേതുമിñ​‍ാതെ ഉപയോഗപ്പെടുത്തുകയാണ്‌ യുപിഎ സർക്കാർ. ആണവ കരാറിനെ എതിർത്ത മായാവതിക്കെതിരെ സിബിഐ കേസുകൾ പൊടിതട്ടിയെടുത്തതും മുലായംസിങ്ങിനെതിരായ കേസുകൾ പിൻവലിക്കാൻ വ്യഗ്രതകാണിച്ചതും ഇó​‍്‌ അങ്ങാടിപ്പാട്ടാണ്‌. ലാറ്റിനമേരിക്കൻ നാടുകളിലും ആഫ്രിക്കൻ രാജ്യങ്ങളിലും വ്യാപകമായിരുó അട്ടിമറിയുടെയും സ്വഭാവഹത്യയുടെയും ബ്ലാക്ക്മെയിലിങ്ങിന്റെയും കൊലപാതകങ്ങളുടെയും രാഷ്ട്രീയം ഇന്ത്യയിലും കോൺഗ്രസ്‌-ബിജെപി ഭരണം യാഥാർഥ്യമാക്കിക്കഴിഞ്ഞിരിക്കുó​‍ു. ആഗോള മൂലധനാധിപത്യത്തിന്‌ രാജ്യത്തെ തുറó​‍ുകൊടുത്തവർ എñ​‍ാവിധ അസ്ഥിരീകരണശക്തികളെയും വളർത്തുകയും ബഹുരാഷ്ട്രകുത്തകകളുടെ കമീഷൻ ഏജന്റുമാരായി അധഃപതിക്കുകയും ചെയ്തിരിക്കുകയാണ്‌. കേന്ദ്രഭരണകൂടം തങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയക്കളികൾക്കും അന്താരാഷ്ട്രബന്ധമുള്ള കുറ്റവാളികളെ രക്ഷപ്പെടുത്തുóതിനും സിബിഐയെ ഉപയോഗപ്പെടുത്തുóത്‌ നമ്മുടെ സുപ്രീംകോടതിപോലും ചൂï​‍ിക്കാട്ടിയിട്ടുള്ളതാണ്‌.

ശ്രീമതി ഇന്ദിരാഗാന്ധിയുടെ വധത്തിനുപിó​‍ിലെ അന്താരാഷ്ട്രബന്ധമുള്ള ഗൂഢാലോചനയെക്കുറിച്ച്‌ താക്കർ കമീഷൻ ചൂï​‍ിക്കാട്ടിയിട്ടുള്ളതാണ്‌. കമീഷൻ കോൺഗ്രസ്‌ നേതാവായ ആർ കെ ധവാൻ ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ച്‌ സൂചന നðകിയതാണ്‌. പക്ഷേ കോൺഗ്രസ്‌ സർക്കാർ സിബിഐയെക്കൊï​‍്‌ ഇന്ദിരാഗാന്ധിയുടെ രï​‍്‌ അംഗരക്ഷകരെ മാത്രം പ്രതിയാക്കി കുറ്റപത്രം തയാറാക്കിക്കുകയായിരുó​‍ു. രാജീവ്‌ വധത്തെക്കുറിച്ചന്വേഷിച്ച ജെയ്ൻ കമീഷൻ എðടിടിഇയെ ഉപയോഗപ്പെടുത്തിക്കൊï​‍ുനടó ഈ കൊലപാതകത്തിന്‌ പിó​‍ിð അന്താരാഷ്ട്ര ഏജൻസികളുടെ (സിഐഎ) ഇന്ത്യയെ അസ്ഥിരീകരിക്കാനുള്ള ലക്ഷ്യമാണുള്ളതെó​‍്‌ ചൂï​‍ിക്കാട്ടിയതാണ്‌. കോൺഗ്രസിനകത്തും തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗത്തുമുള്ള പ്രമുഖരുടെ പങ്കും ചൂï​‍ിക്കാണിക്കപ്പെട്ടതാണ്‌. പക്ഷേ നരസിംഹറാവു രാജീവ്‌വധത്തിനുപിó​‍ിലുള്ള അന്താരാഷ്ട്ര ഗൂഢാലോചനയെക്കുറിച്ചന്വേഷിക്കാനോ തന്റെ സ്വന്തക്കാരനായ ചന്ദ്രസ്വാമിയെക്കുറിച്ച്‌ ജെയ്ൻ കമീഷൻ നടത്തിയ പരാമർശങ്ങളെക്കുറിച്ച്‌ അന്വേഷിക്കാനോ തയാറായിñ. സിബിഐയെ ഉപയോഗിച്ച്‌ ചന്ദ്രസ്വാമിയെ കുറ്റവിമുക്തനാക്കുകയും ഡിഎംകെ, എഡിഎംകെ കക്ഷികളെ ബ്ലാക്ക്മെയിð ചെയ്യുകയുമാണ്‌ റാവു ചെയ്തത്‌.

സിബിഐ അന്വേഷിച്ച ജെയ്ൻ ഹവാലകേസ്‌, ഓഹരികുംഭകോണം, യൂറിയകുംഭകോണം, ബോഫോഴ്സ്‌, ഐഎസ്‌ആർഒ ചാരക്കേസ്‌, ഫ്രô​‍്‌ ചാരക്കേസ്‌ തുടങ്ങിയ വിഖ്യാതങ്ങളായ എñ​‍ാകേസുകളിലും കുറ്റവാളികളെ രക്ഷിക്കാനും മറ്റു പല കേസുകളും (സെന്ര്കിറ്റ്സ്‌) കെട്ടിച്ചമച്ച്‌ രാഷ്ര്ടീയ പ്രതിയോഗികളെ അമർച്ചചെയ്യാനുമാണ്‌ കേന്ദ്രഭരണാധികാരം കൈയാളിയവർ ശ്രമിച്ചിട്ടുള്ളത്‌. സ്വഭാവഹത്യയുടെയും ബ്ലാക്ക്മെയിലിങ്ങിന്റെയും തറവേലകൾകൊï​‍്‌ കമ്യൂണിസ്റ്റുകാരെ താറടിക്കാനുള്ള സിബിഐയുടെ ഗൂഢാലോചനയും അതിന്‌ പിറകിð കളിച്ച വലതുപക്ഷരാഷ്ട്രീയക്കാരും കേരളം പോലൊരു സമൂഹത്തിð തുറó​‍ുകാട്ടപ്പെടുകയാണ്‌.

സിബിഐ റിപ്പോർടിലെ കെട്ടിച്ചമക്കപ്പെട്ട അഴിമതികൾക്ക്‌ വസ്തുതകളുമായുള്ള ബന്ധമെന്തെó​‍്‌ പരിശോധിക്കുമ്പോഴാണ്‌ ഈ റിപ്പോർടിന്റെ ത​‍െó പരസ്പരവിരുദ്ധതയും പൊളിഞ്ഞുപാളീസായിപ്പോകുó ഗൂഢാലോചനയും അനാവരണംചെയ്യപ്പെടുóത്‌. യാഥാർഥ്യത്തെ വിശകലനാത്മകമായി മനസ്സിലാക്കാനുള്ള സാധ്യതകളെ നിരന്തരമായ പ്രചാരവേലയിലൂടെ നഷ്ടപ്പെടുത്തി കെട്ടുകഥകൾ സത്യമാക്കാമെó​‍ാണ്‌ ബൂർഷ്വാമാധ്യമങ്ങൾ ധരിച്ചിരിക്കുóത്‌. ജനങ്ങളുടെ സാമാന്യബോധത്തെ നിർണയിക്കുóത്‌ അലസയുക്തികളാണെó ധൈര്യത്തിð എന്തും വിളിച്ചുപറയാമെó​‍്‌ ധരിച്ചുവശായിരിക്കുó, വ്യവസ്ഥ ആവശ്യപ്പെടുó എന്തിനും തയാറാകുó മാധ്യമരംഗത്തെ നുണയò​‍ാരെ ജനങ്ങൾ തിരിച്ചറിയുകത​‍െó ചെയ്യും. രാജ്യത്തെ അമേരിക്കക്ക്‌ അടിയറവയ്ക്കുó കോൺഗ്രസിനുവേï​‍ി അവർ നടത്തുó മാധ്യമസേവ രാജ്യദ്രോഹത്തിð കുറഞ്ഞ കുറ്റമൊó​‍ുമ​‍െñó​‍്‌ ജനങ്ങൾ അവരെ ബോധ്യപ്പെടുത്തുകയും ചെയ്യും.

Sorry.
I am not very familiar how to post from weekly...without fonts problem.

kaalidaasan said...

സ്പാര്‍ക്,

ദേശാഭിമാനി ലേഖനത്തില്‍ എഴുതുന്നത്, പിണറായിയും കൂട്ടരും പറയുന്നതു തന്നെ. പിണറായി വിജയനെതിരായിട്ടുള്ള കേസ് സി പി എമ്മിനെതിരായിട്ടുള്ളത് എന്നു വ്യാഖ്യാനിക്കുന്നു. അത് പ്രതീക്ഷിക്കുന്നതാണ്.

കേരളത്തില്‍ ഇപ്പോള്‍ ഒരു കമ്യൂണിസ്റ്റുവിരുദ്ധ പ്രചരണങ്ങളും നടക്കുന്നില്ല. ലാവലിന്‍ കേസ് എല്ലാവരും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇടതു പക്ഷം അപകീര്‍ത്തിപ്പേടേണ്ട കാര്യങ്ങള്‍ ചെയ്താല്‍ മറ്റുള്ളവര്‍ അപകീര്‍ത്തിപ്പെടുത്തും . പിണറായി വിജയന്‍ സെക്രട്ടറി ആയതിനു ശേഷം ഇടതു പക്ഷത്തിനു ചേരാത്ത പല പ്രവര്‍ത്തികളും സി പി എമിന്റെ നേതാക്കള്‍ പലരും ചെയ്യുന്നു.

ഏതു വിഷയത്തിലായാലും ഇടതു പക്ഷത്തിനു ധാര്‍മ്മികമായ ഒരു മേല്‍ക്കൈ ഉണ്ടായിരുന്നു. കുറച്ചു നാളായിട്ട് ആ ധാര്‍മ്മിക മേല്‍ക്കൈ ഇല്ലാതായി. അത് കേരളത്തില്‍ ചര്‍ച്ചാ വിഷയമാണ്. അത് ഇടതു പക്ഷത്തിനെതിരെ നടക്കുന്ന പ്രചാരണമല്ല. കുറച്ചു നേതാക്കള്‍ ക്കുണ്ടായ വലതു പക്ഷ വ്യതിയാനത്തിനു നേരെ നടക്കുന്നതാണ്.

സിപിഐ എം മറ്റെñ​‍ാ ബൂർഷ്വാപാർടികളെയുംപോലെ അപചയവിധേയമായിക്കഴിഞ്ഞിരിക്കുó​‍ുവെó​‍്‌ സ്ഥാപിച്ചെടുക്കാനുമാണ്‌ മതതീവ്രവാദികളും വിപ്ലവ വായാടികളും കോൺഗ്രസിനൊപ്പം ചേർó​‍്‌ പാടുപെടുóത്‌.

സി പി എം അപചയപ്പെട്ടു എന്നാരും പറഞ്ഞില്ല. സി പി എമ്മിന്റെ ഇന്നത്തെ നേതാക്കള്‍ ആ അപചയത്തിനു വിധേയമായി. ചില ത് ഞാന്‍ വീണ്ടും സൂചിപ്പിക്കാം .

ചില നേതാക്കള്‍ സുഖലോലുപതക്കു പുറകെ പോകുന്നു. അതിനെ ന്യായീകരിക്കാന്‍ , കട്ടന്‍ ചായയും പരിപ്പു വടയും കഴിച്ചിരുന്നാല്‍ പാര്‍ട്ടി വളരില്ല എന്നു വരെ പറയുന്നു. എയര്‍ കണ്ടീഷന്‍ ചെയ്ത പാര്‍ട്ടി ഓഫിസും പാര്‍ട്ടി മന്ദിരങ്ങളും ആ സുഖലോലുപതക്കുദാഹരണം .

സാന്റിയഗോ മാര്‍ട്ടിനേപ്പോലുള്ള സാമ്പത്തിക കുറ്റവാളിയില്‍ നിന്നും ഫണ്ട് ശേഖരിക്കുന്നു. അത് വെറും നോട്ടപ്പിശകാണെന്നു പി ബി വരെ വിലയിരുത്തുന്നു.

ലിസ് ചാക്കോ പോലുള്ള കള്ളപ്പണക്കാരില്‍ നിന്നും കോഴ മേടിക്കുന്നു.

ഫാരീസ് അബൂബേക്കറേപ്പോലുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരെ ചങ്ങാതിമാരാക്കുന്നു.

ദേശാഭിമാനി പോലുള്ള പാര്‍ട്ടി സ്വത്ത് ജയരാജന്റെ പേരിലേക്ക് എഴുതിക്കൊടുക്കുന്നു.

പാര്‍ട്ടി സര്‍ക്കാര്‍ ഭൂമി കയ്യേറി ഓഫിസ് പണിയുന്നു. അതിന്റെ മുകളില്‍ ടൂറിസവ്യവസായം നടത്തുന്നു. അതൊഴിപ്പിക്കാന്‍ വരുന്ന സര്‍ക്കാരുദ്യോഗസ്ഥന്റെ കൈ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നു.

പഞ്ച നക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും നടത്തുന്നു.

പറയാന്‍ ഇനിയുമേറെയുണ്ട്. ഇതെല്ലാം വലപക്ഷത്തേപ്പോലെയുള്ള അപചയം തന്നെയാണ്.

kaalidaasan said...

അന്ധമായ കമ്യൂണിസ്റ്റ്‌ വിരോധവും കമ്യൂണിസ്റ്റുകാരുടെ ഉò​‍ൂലനവും അമേരിക്കൻ വിദേശനയത്തിന്റെ തന്ത്രപരമായ ലക്ഷ്യമായി മാറി.

അതൊക്കെ കഴിഞ്ഞിട്ട് വോള്‍ഗാ നദിയിലൂടെ വെള്ളം കുറെയധികം ഒഴുകിപ്പോയി. അമേരിക്ക തകര്‍ക്കാനിരുന്ന ശക്തി , സോവിയറ്റ് യൂണിയന്‍ അപ്രത്യക്ഷമായി. കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസവും അപ്രത്യക്ഷമായി. അമേരിക്കന്‍ മുതലാളിത്ത വ്യവസ്ഥയും തകര്‍ന്നു. അമേരിക്കയില്‍ ഇപ്പോള്‍ കൂടുതല്‍ വായിക്കപ്പെടുന്ന പുസ്തകം ദാസ് ക്യാപ്പിറ്റലാണ്. റ്റൈം മാഗസിന്‍ കാള്‍മാര്‍ക്സിന്റെ ചിത്രം മുന്‍ പേജില്‍ പ്രസിദ്ധീകരിക്കുന്നു. ഒരു സോഷ്യലിസ്റ്റ് എന്നു വിശേപ്പിക്കപെടുന്ന ബറാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപെട്ടു. കമ്യൂണിസ്റ്റ് ചൈന അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. ചൈനയിലെ വിദേശ മുതല്‍ മുടക്കിന്റെ ഏറിയ പങ്കും അമേരിക്കയില്‍ നിന്നാണ്. അമേരിക്ക കൂടുതലായി സോഷ്യലിസ്റ്റ് ആശയങ്ങള്‍ സ്വീകരിക്കുന്നു. അന്ധമായ കമ്യൂണിസ്റ്റു വിരോധം അമേരിക്ക എന്നേ ഉപേക്ഷിച്ചു. ഇനിയും ശീത യുദ്ധത്തിന്റെ ഉമ്മാക്കി കാട്ടി സാധാരണക്കാരെ പേടിപ്പിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്.

kaalidaasan said...

ആഗോള ഫൈനാൻസ്‌ മൂലധനത്തിന്റെ ഹിംസാത്മകതയും ജീർണവുമായ വിപുലനവും വളർച്ചയുമാണ്‌ മുതലാളിത്തത്തിന്റെ പരമോóതമായ ഘട്ടമെó​‍്‌ സാമ്രാജ്യത്വ വ്യവസ്ഥയെ നിർവചിച്ച ലെനിൻ, സാമ്രാജ്യത്വമെó​‍ാð തിòയാണെó​‍ാണ്‌ പഠിപ്പിച്ചിട്ടുള്ളത്‌.

എന്നിട്ടും മുതലാളിത്തത്തിന്റെ തിരുശേഷിപ്പുകളായ എ ഡി ബിയെ പരവതാനി വിരിച്ച് എതിരേല്‍ ക്കാന്‍ പിണറായിക്കും കൂട്ടര്‍ക്കും ഒരുളുപ്പുമുണ്ടായില്ലല്ലോ!

ആ മൂലധനശക്തിയുടെ മറ്റൊരു പതിപ്പായ ലാവലിനുമായി കരാറില്‍ ഏര്‍പ്പെടാനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.


ആഗോള ഫൈനാന്‍സ്‌ മൂലധനത്തിന്റെ വക്താക്കളില്‍ നിന്നും ധനസഹായം സ്വീകരിച്ചിട്ട് , അവരെ പുലഭ്യം പറയുന്നത് , കേള്‍ക്കുന്നവരില്‍ വമനേഛയുണ്ടാക്കും.

ലെനിന്‍ അതു പഠിപ്പിച്ചു ഇതു പഠിപ്പിച്ചു എന്നു പറഞ്ഞാല്‍ മാത്രം പോര, അതൊക്കെ പഠിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയണം

kaalidaasan said...

തങ്ങൾക്ക്‌ അഭിമതരñ​‍ാത്ത രാഷ്ട്രീയ നേതാക്കളെയും പ്രസ്ഥാനങ്ങളെയുമെñ​‍ാം ബൂർഷ്വാമാധ്യമങ്ങളെ സ്വാധീനിച്ചും കൈയിലെടുത്തും തേജോവധം ചെയ്യുകയെóത്‌ സാമ്രാജ്യത്വത്തിന്റെ ഒരു പതിവ്‌ രീതിയാണ്‌-

കമ്യൂണിസ്റ്റാശയങ്ങളില്‍ മുറുകെ പിടിച്ച നേതാക്കളെ സാമ്രാജ്യത്ത്വം തേജോവധം ചെയ്യുകയും മറ്റും ചെയ്തിട്ടുണ്ട്. പക്ഷെ പിണറായി വിജയനേപ്പൊലുള്ള ഒരു നേതാവിനെ തേജോവധം ചെയ്യാനൊനും അവര്‍ ശ്രമിക്കില്ല. കമ്യൂണിസ്റ്റാശങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ കഴിവുള്ള നേതാക്കളാണ്, പിണറായിയും , ഐസ്സക്കും ,കരീമുമൊക്കെയെന്ന് അവര്‍ക്ക് നന്നയി അറിയാം . സാമ്രാജ്യത്ത്വത്തിന്റെ മെക്കയില്‍ തന്നെ മകനെ വിട്ടു പഠിപ്പിക്കാന്‍ താല്‍പര്യം കാണിച്ച നേതാവിനെ തേജോ വധം ചെയ്യാനല്ല സാമ്രാജ്യത്ത്വം ശ്രമിക്കുക. സംരക്ഷിക്കാനാണവര്‍ ശ്രമിക്കുക.

kaalidaasan said...

കോൺഗ്രസ്‌ സർക്കാർ ബൂർഷ്വാ മര്യാദപോലും പാലിക്കാത്ത അധാർമിക വൃത്തികളിലേക്ക്‌ അധഃപതിച്ചുപോയിരിക്കുó​‍ുവെó യാഥാർഥ്യത്തെയാണ്‌ ഓർമപ്പെടുത്തുóത്‌.

നല്ല തമാശ. ബൂര്‍ഷ്വാക്കും മര്യാദയോ?

ഈ അധഃപതിച്ച കോണ്‍ഗ്രസിനെ നാലു വര്‍ഷം പിന്തുണക്കാന്‍ ഒരു മടിയും സി പി എമ്മിനുണ്ടായില്ലല്ലോ!

കോണ്‍ഗ്രസ് അധഃപതിച്ചതാണെന്ന്, ഇന്നലെ ഉണ്ടായ അറിവാണോ?

kaalidaasan said...

കേരളത്തിലെ കമ്യൂണിസ്റ്റുകാരെ നിഷ്ഠുരമായ അപവാദപ്രചാരണത്തിലും കള്ളക്കേസുകളിലും കുടുക്കി ഒതുക്കിക്കളയാൻ വലതുപക്ഷം ദശകങ്ങളായി പരിശ്രമിച്ചുപോó​‍ിട്ടുള്ളതാണ്‌.

വലതുപക്ഷം ശ്രമിക്കും . അത് രാഷ്ട്രീയ വിരോധം വച്ചാണ്, കമ്യൂണിസത്തൊടുള്ള എതിര്‍പ്പു വച്ചാണ്. പക്ഷെ കമ്യൂണിസ്റ്റുകാര്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ നടത്തിയ അപവാദ പ്രചാരണങ്ങളോ? സി പി ഐക്കെതിരെ രണ്ടു പതിറ്റാണ്ടുകാലം നടത്തിയ അപവാദപ്രചാരണങ്ങളൊക്കെ ഇത്ര പെട്ടെന്നു മറന്നു പോയോ? എം വി രാഘവന്‍ , കെ ആര്‍ ഗൌരി തുടങ്ങിയവര്‍ക്കെതിരെ നടത്തിയതും ഇപ്പോഴും നടത്തുന്നതുമൊക്കെയോ? എം ആര്‍ മുരളിയെ മര്‍ദ്ദിച്ചത് അടുത്ത നാളിലാണ്. ഇതൊക്കെ ചെയ്യാന്‍ മടിക്കാത്ത സി പി എം ഇപ്പോള്‍ വിലപിക്കുന്നത് ലജ്ജവഹമല്ലേ?

kaalidaasan said...

ഇó​‍ിപ്പോൾ സിബിഐയെ തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ലജ്ജയേതുമിñ​‍ാതെ ഉപയോഗപ്പെടുത്തുകയാണ്‌ യുപിഎ സർക്കാർ.

ആയിരിക്കാം .

സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയല്ലേ, പാര്‍ട്ടിയിലെ ചെറിയ എതിര്‍പ്പു പോലും അടിച്ചമര്‍ത്തുന്നതും , ഇഷ്ടമില്ലാത്തവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതും . സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി പാര്‍ട്ടി സംവിധാനം ഉപയോഗപ്പെടുത്തുന്നതും ലജ്ജയില്ലാത്ത പണിയാണ്.


വി എസിനെ പിന്തുണക്കുന്നു എന്ന ഒറ്റ കാരണം കൊണ്ടല്ലേ, ഒഞ്ചിയത്തെ പാര്‍ട്ടി നേതാവിനെതിരെ നടപടി എടുത്തതും പാര്‍ട്ടി ഒന്നാകെ പുറത്തു പോയതും ? കോണ്‍ഗ്രസിന്റെ സങ്കുചിത ലക്ഷ്യങ്ങള്‍ക്ക് മാത്രം രണ്ടു കൊമ്പും നാലു കാലുമില്ല.

kaalidaasan said...

ആഗോള മൂലധനാധിപത്യത്തിന്‌ രാജ്യത്തെ തുറó​‍ുകൊടുത്തവർ എñ​‍ാവിധ അസ്ഥിരീകരണശക്തികളെയും വളർത്തുകയും ബഹുരാഷ്ട്രകുത്തകകളുടെ കമീഷൻ ഏജന്റുമാരായി അധഃപതിക്കുകയും ചെയ്തിരിക്കുകയാണ്‌.

ലാവലിന്റെ കമ്മീഷന്‍ ഏജന്റായി പ്രവര്‍ത്തിച്ച പിണറായി വിജയന്‍ കേസില്‍ പ്രതിയായപ്പോള്‍ , വലിയ കമീഷന്‍ ഏജന്റിനെ കുറ്റം പറയുന്നു. ലജ്ജവഹം എന്നേ പറയാന്‍ പറ്റൂ.

ഇത് ഇന്നോ ഇന്നലെയോ നടന്നതല്ല. 1991ല്‍ ആരം ഭിച്ചതാണ്. ഇതൊക്കെ മനസിലാക്കിക്കൊണ്ടാണ്, സി പി എം 2004 ല്‍ കോണ്‍ഗ്രസിനു പിന്തുണ കൊടുത്തത്. സി പി എം പിന്തുണക്കുമ്പോഴും , ഇതു തുടര്‍ന്നിരുന്നു.

kaalidaasan said...

സിബിഐ അന്വേഷിച്ച ജെയ്ൻ ഹവാലകേസ്‌, ഓഹരികുംഭകോണം, യൂറിയകുംഭകോണം, ബോഫോഴ്സ്‌, ഐഎസ്‌ആർഒ ചാരക്കേസ്‌, ഫ്രô​‍്‌ ചാരക്കേസ്‌ തുടങ്ങിയ വിഖ്യാതങ്ങളായ എñ​‍ാകേസുകളിലും കുറ്റവാളികളെ രക്ഷിക്കാനും മറ്റു പല കേസുകളും (സെന്ര്കിറ്റ്സ്‌) കെട്ടിച്ചമച്ച്‌ രാഷ്ര്ടീയ പ്രതിയോഗികളെ അമർച്ചചെയ്യാനുമാണ്‌ കേന്ദ്രഭരണാധികാരം കൈയാളിയവർ ശ്രമിച്ചിട്ടുള്ളത്‌.

അതെയതേ.

അന്നൊക്കെ അരോപണവിധേയരായവര്‍ രാജി വയ്ക്കണം എന്നായിരുന്നല്ലോ, സി പി എമിന്റെ നിലപാടും .


ലവലിന്‍ കേസില്‍ സി ബി ഐ അന്വേഷിക്കുന്നതിനു മുമ്പു തന്നെ പിണറായി ആരോപണ വിധേയനായിരുന്നു. സി എ ജി റി പ്പോര്‍ട്ട് വന്നപ്പോള്‍ മുതല്‍ പിണറായി സംശയത്തിന്റെ മുള്‍മുനയിലായിരുന്നു. കോണ്‍ഗ്രസുമായി ചേ ര്‍ ന്ന് , വിജിലന്‍സ് അനേഷണത്തില്‍ രക്ഷപ്പെട്ടു എനത് ശരി. സി എ ജിയുടെ കണ്ടെത്തലുകള്‍ പിണറയിക്കെതിരെ ആയിരുന്നു. അതിന്റെ പിന്നിലൊന്നും സി ബി ഐ യോ , സാമ്രാജ്യത്വമോ ആയിരുന്നില്ല. കുറ്റബോധം കൊണ്ടാണ്, സി ബി ഐ അന്വേഷണത്തെ എതിര്‍ത്തതും . പ്രതിയാക്കപ്പെട്ടപ്പോള്‍ സ്ഥലജല വിഭ്രാന്തി കാണിക്കുന്നതില്‍ അര്‍ത്ഥമില്ല.

kaalidaasan said...

കെട്ടുകഥകൾ സത്യമാക്കാമെó​‍ാണ്‌ ബൂർഷ്വാമാധ്യമങ്ങൾ ധരിച്ചിരിക്കുóത്‌. ജനങ്ങളുടെ സാമാന്യബോധത്തെ നിർണയിക്കുóത്‌ അലസയുക്തികളാണെó ധൈര്യത്തിð

കെട്ടുകഥകള്‍ സത്യമാക്കാന്‍ ആരും ശ്രമിക്കുന്നില്ല. സി എ ജി എന്ന ഭരണഘടന സ്ഥാപനം വസ്തുകളുടെ വെളിച്ചത്തിലാണ്, ലാവലിന്‍ ഇടപാടില്‍ അഴിമതി നടന്നിരിക്കാമെന്ന് പറഞ്ഞത്. നിയമവിരുദ്ധമയി നടത്തിയ ഇടപാടുകളെല്ലാം അതില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. അതു പരിശോധിച്ച കോടതിയാണ്, ഈ ഇടപാടിലെ പാളിച്ചകള്‍ അദ്യം മനസിലാക്കിയതും , ഒരു വിശദ അന്വേഷണത്തിനുത്തരവിട്ടതും . അന്ന് പാര്‍ട്ടിയും അന്വേഷണത്തിനനുകൂലമായിരുന്നു. സി ബി ഐ ഇത്ര വിശ്വാസ്യതയില്ലാത്ത ഏജന്‍സിയാണെങ്കില്‍ എന്തു കൊണ്ട് അന്ന് സി ബി ഐ അന്വേഷണത്തെ സ്വാഗതം ചെയ്തു?

ജെയ്ന്‍ ഹവാലകേസ്‌, ഓഹരികുംഭകോണം, യൂറിയകുംഭകോണം, ബോഫോഴ്സ്‌, ഐ എസ്‌ ആര്‍ ഒ ചാരക്കേസ്‌, ഫ്രഞ്ച് ‌ ചാരക്കേസ്‌ തുടങ്ങിയ വിഖ്യാതങ്ങളായ എല്ല്ലാ കേസുകളിലും കുറ്റവാളികളെ രക്ഷിക്കാനും മറ്റു പല കേസുകളും (സെന്ര്കിറ്റ്സ്‌) കെട്ടിച്ചമച്ച്‌ രാഷ്ര്ടീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യാനുമാണ്‌ സി ബി ഐ ഉപയോഗിക്കപ്പെട്ടതെന്ന്, ഇപ്പോള്‍ പൊട്ടി മുളച്ച അറിവാണോ? സി ബി ഐയില്‍ വിശ്വാസമില്ലെന്ന് പിന്നെ എന്തുകൊണ്ട് അന്നു പറഞ്ഞില്ല?

സി ബി ഐ അന്വേഷണത്തെ സ്വാഗതം ചെയ്തിട്ട്, ഇപ്പോള്‍ കണ്ടെത്തലുകള്‍ പിണറായിക്കെതിരെ ആയപ്പോള്‍ , പുലഭ്യം പറയുന്നത്, ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കലാണ്.

അഭയ കേസില്‍ കത്തോലിക്ക സഭ ഇടപ്പെട്ടതു പോലെയാണ്, സി പി എം ലാവലിന്‍ കേസില്‍ ഇടപെടുന്നതും .അഭയ കേസില്‍ ജനം എന്നേ വിധി എഴുതി. ആ വിധിയെഴുത്ത് സഭ ചെയ്യിച്ചതാണ്. അതു പോലെ ലാവലിന്‍ കേസിലും സി പി എം ജനങ്ങളേക്കൊണ്ട് വിധി എഴുതിച്ചു, നിരുത്തരവാദപരമായ നിലപാടിലൂടെ. കേസു വന്നപ്പോള്‍ കോടതി തീരുമാനിക്കട്ടേ എന്ന് സി പി എം പറഞ്ഞിരുന്നെങ്കില്‍ , പിണറായിക്ക് ജനങ്ങള്‍ സംശയത്തിന്റെ ആനുകൂല്യമെങ്കിലും നല്‍കിയേനെ. ഇപ്പോള്‍ അതും ഇല്ല.

പിണറായി എന്ന വ്യക്തിക്കൊപ്പം പാര്‍ട്ടിയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന അവസ്ഥ പാര്‍ട്ടി തന്നെ ഉണ്ടാക്കി വച്ചതാണ്. പിണറായിയും കൂട്ടാളികളും പാര്‍ട്ടിയെ ഈ ചതിക്കുഴിയില്‍ ചാടിച്ചു എന്നു പറയുന്നതാവും കൂടുതല്‍ ശരി.