Sunday, 4 January 2009
ഒരു അന്തര്‍ശീയ ദുരന്തം പടിയിറങ്ങുന്നു!!
ലോകത്തിലെ ഏറ്റവും ശക്തമായ രഷ്ട്രത്തിന്റെ 43 )മത്തെ പ്രസിഡണ്ട് നിസഹായനായി പരാജിതനായി വെറുക്കപ്പെട്ടവനായി ഈ മാസം പടിയിറങ്ങുന്നു. പരാജയമെന്നു വിശേഷിപ്പിക്കപ്പെട്ട പല പ്രസിഡണ്ടുമാരും അമേരിക്കക്കുണ്ടായിട്ടുണ്ട്. പക്ഷെ ഇത്രയധികം വെറുക്കപ്പെട്ട ഒരു പ്രസിഡണ്ട് അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമാണ്. ഒരേ സമയം ലോകത്തിന്റെ കാലക്കേടും, ദുരന്തവുമായ ഈ ആപത്ത്, ലോകത്തിന്റെ സഭ്യമായ മുഖത്തു നിന്നും മറയുമ്പോള്‍ ഭൂരിഭാഗം ജനങ്ങളും ആശ്വാസ നെടുവീര്‍പ്പിടും. ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയേപ്പോലെ ചുരുക്കം ചില ഭക്തര്‍ കണ്ണീര്‍ വാര്‍ത്തേക്കും. രണ്ടാം പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡണ്ട് എന്തു കൊണ്ട് ഏറ്റവും വലിയ പരാജയമായി?
ബുഷിന്റെ ഭവനാശൂന്യമായ പരാജയത്തില്‍ കലാശിച്ച പല സാഹസികതകളും ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട രണ്ടെണ്ണം, അഫ്ഘാനിസ്ഥാനും ഇറാക്കുമാണ്. സെപ്റ്റം ബര്‍ 11 ലെ ആക്രമണത്തിനു പിറ്റേന്ന് , ബുഷ് ലോകത്തോടായി പറഞ്ഞു. ഒസാമ ബിന്‍ ലാദനും കൂട്ടാളികളും ഏതു മാളത്തിലൊളിച്ചാലും പുകച്ചു പുറത്തു ചാടിക്കും , വേട്ടയാടി പിടിക്കും. വെറും തമാശയായി ഇന്നും അവശേഷിക്കുന്ന വാക്കുകള്‍ .
ബുഷ് ഭരണകാലത്തിന്റെ ഏറ്റവും വലിയ ബാക്കി പത്രം ഇറക്കായിരിക്കും . ദുരന്തത്തിലേക്ക് നയിച്ച ആ പാളിയ തന്ത്രത്തില്‍ ഹോമിക്കപ്പെട്ടത് 10 ലക്ഷത്തോളം ഇറാക്കി ജീവിതങ്ങളാണ്. കൂടെ 4000 അമേരിക്കന്‍ ഭടന്‍മാരുടെ ജീവനും. 50000 തിനു മേല്‍ അമേരിക്കന്‍ ഭടന്‍മാര്‍ മുറിവേറ്റവരുമായി . കൂടെ അബു ഗരിബ് ജയിലില്‍ ബുഷിന്റെ പട്ടാളക്കാര്‍ നടത്തിയ ജുഗുപ്സാവഹമായ വൃത്തികേടുകളും .താഴെക്കാണുന്ന ചിത്രങ്ങള്‍ കണ്ട് ലോകം തരിച്ചു നിന്നു.
ലോകത്തിലെവിടെയെങ്കിലും മനുഷ്യാവകശ ലംഘനമുണ്ടായാല്‍, വലിയ വായില്‍ നിലവിളിക്കുന്ന അമേരിക്കയുടെ സ്വന്തം പട്ടാളക്കാര്‍ ചെയ്ത ഈ മുനുഷ്യാവകാശ ലംഘനം കണ്ട്, സ്വാതന്ത്ര്യ പ്രതിമക്ക് ജീവനുണ്ടായിരുന്നെങ്കില്‍ അതു നിശ്ചയമായും കണ്ണീരൊഴുക്കിയേനെ.
ഈ ചിത്രങ്ങള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തേണ്ടി വന്നതില്‍ വായനക്കാര്‍ ക്ഷമിക്കുക.
Subscribe to:
Post Comments (Atom)
1 comment:
Stupid rednecks.
Post a Comment