Wednesday 29 October 2008

ശിഖണ്ഠി വിപ്ളവം

ചിത്രകാരന്‍ എന്ന ബ്ളോഗര്‍ എഴുതുന്ന ഗള്‍ഫ് മലയാളികളേക്കുറിച്ചുള്ള

കേരളത്തില്‍ വിപ്ലവം നടത്തിയ ഗള്‍ഫ് മലയാളി

എന്ന കണ്ടുപിടുത്തത്തേക്കുറിച്ചാണീ കുറിപ്പ്.

അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങളെ വിമര്‍ശിച്ചു കൊണ്ട് ഞാന്‍ എഴുതിയപ്പോള്‍ എന്നെ അദ്ദേഹം അഭിസംബോധന ചെയ്തത് എടാ കാളിദാസ എന്നാണ്. സഭ്യത മുറ്റി നില്‍ക്കുന്ന ഈ അഭിസംബോധനയില്‍ നിന്നും അദ്ദേഹത്തിന്റെ മനസില്‍ അടിഞ്ഞുകൂടിയിട്ടുള്ള അഴുക്കിന്റെ വലുപ്പം എല്ലാവര്‍ക്കും മനസിലാക്കാം .

ചിത്രകാരന്റെ അഞ്ചെട്ടുവര്‍ഷം പഴക്കമുള്ള മാറാപ്പ് വീണ്ടും അഴിച്ചപ്പോളുണ്ടായ ദുര്‍ഗ്ഗന്ധം അസഹനീയം . ഇംഗ്ളീഷുഭാഷയില്‍ verbal diarrhea എന്നൊരു പ്രയോഗമുണ്ട്. അതിവിടെ ആവോളം ആസ്വദിക്കാം . ചിത്രകാരന്റെ മുഖമുദ്രയായ സവര്‍ണ്ണ ചെറ്റത്തരം ,കൂട്ടിക്കൊടുപ്പ്, വേശ്യാത്തി, വന്ധ്യം കരണം , ജാതീയത, മനുഷ്യത്വഹീനമായ സവര്‍ണ്ണസംസ്ക്കാരം ,നായര്‍ സാഹിത്യം തുടങ്ങിയവ ധാരാളം .

അപാരം അനിര്‍വചനീയം .

ഒരു മനസിലുള്ള ദുഷ്ടുകള്‍ ഒന്നായി പുറത്തു വരുന്നതിന്റെ യധാര്‍ത്ഥ ചിത്രം . എന്നിട്ട് ഈ മനോവൈകല്യത്തെ ന്യായീകരിക്കാന്‍ ഒരു ഡിസ്ക്ളൈമറും .ചിത്രകാരന്‍ നെറ്റില്‍ ആരോടും ഇഷ്ടം കൂടാറില്ല. ഉപജാപ സൌഹൃദങ്ങളെ പരമാവധി ആട്ടിയകറ്റുക എന്നതുതന്നെയാണ് ചിത്രകാരന്റെ ശൈലി. ബ്ലോഗില്‍ സൌഹൃദം കൊതിക്കുന്നവര്‍ ഭീരുക്കളാണെന്നും, സാംസ്കാരികതയെ അംഗബലം കൊണ്ട് വിഷലിപ്തമാക്കുന്നവരാണ് അത്തരം സൌഹൃദ കാംക്ഷികളെന്നും , കോക്കസ്സുകള്‍ അഭിപ്രായങ്ങളെ വന്ധ്യംങ്കരിക്കാനുള്ള സവര്‍ണ്ണ വാസനയുടെ (കേരള സാഹചര്യത്തില്‍)തുടര്‍ച്ചയാണെന്നും ചിത്രകാരന്‍ തിരിച്ചറിയുന്നു.

ഒരു മനോരോഗിയുടെ ജല്‍പ്പനങ്ങളായി ആര്‍ക്കും വിലയിരുത്താവുന്ന , അതിന്റെ തിരുശേഷിപ്പായി ചില്ലിട്ടു സൂക്ഷിക്കാവുന്ന ഒരു അധമ സംസ്കാരത്തിന്റെ ബാക്കി പത്രം . മലമൂട്ടില്‍ മത്തായി വേറൊരു ബ്ളോഗില്‍ പറഞ്ഞു, അവര്‍ണ്ണന്റെ അധമബോധം എന്ന്. അതിനു ഏറ്റവും യോജിക്കുന്ന ആള്‍ രൂപം ഒരു പക്ഷെ ചിത്രകാരനായിരിക്കാം . അധമ സംസ്കാരമുള്ള ചുരുക്കം ചില മലയാളികളുടെ എല്ലാ ദുഷിപ്പും ആവാഹിച്ചെടുത്ത ഈ വിചിത്ര ജന്‍മം ഇനിയും പലതും എഴുതും .

മന്ദബുദ്ധിയായി സിനിമയില്‍ അഭിനയിക്കാന്‍ ആര്‍ക്കും കഴിയും . മലയാളത്തിലെ എതാണ്ടെല്ലാ മുന്‍ നിര അഭിനേതാക്കളും മന്ദബുദ്ധികളായി അഭിനയിച്ചിട്ടുണ്ട്. അവരുടെ എല്ലം അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ആ സിനിമകളിലൊക്കെ ആയിരുന്നു. അതു തെളിയിക്കുന്ന ഒരു സത്യമുണ്ട്.. മന്ദബുദ്ധിത്തത്വം കുറച്ച് എല്ലാ മനുഷ്യരിലും ഉണ്ട്. അങ്ങനെ അഭിനയിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. പക്ഷെ സുബോധമുള്ളവര്‍ ആ മന്ദബുദ്ധി വശം അങ്ങനെ പ്രകടമായി പുറത്തു കാണിക്കാറില്ല. എല്ലാവരെയും തെറി പറയാന്‍ വളരെ എളുപ്പമാണ്. നമ്മുടെ നാല്‍ക്കവലകളിലും നാട്ടുവഴികളിലും വൈകുന്നേരങ്ങളില്‍, കാണുന്ന എല്ലാ വിളക്കുകാലിനേയും വേലിയേയും തെറി പറഞ്ഞു നടക്കുന്ന ആളുകളെ കാണാം . ബ്ളോഗിലും അങ്ങനെ ചിലര്‍ .



വിപ്ലവപ്രസ്ഥാനങ്ങളുടെ സ്വാധീനം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും, ജീവിതരീതിയിലും , സംസ്ക്കാരത്തിലും വലിയൊരു പൂജ്യമാണ് എന്നത് വളരെ അബദ്ധജഠിലവും വിവേക ശൂന്യവുമായ ഒരു പ്രസ്താവനയാണ്. കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ സ്വാധീനം കേരള്ത്തിന്റെ സമഗ്ര മേഖലകളിലും ശക്തമായിട്ടുണ്ട്. കമ്യൂണിസ്റ്റുപ്രസ്ഥാനം രുപം കൊടുത്ത കേരളത്തിലെ ആദ്യ സര്‍ക്കാരാണ്, കേരളത്തിന്റെ സമഗ്ര പുരോഗതിക്കു വേണ്ടി വിത്തു പാകിയത്. ഭൂപരിഷ്കരണം , വിദ്യാഭ്യാസ പരിഷ്കരണം , അരോഗ്യ രംഗനവീകരണം, നിയമപരിഷ്കരണം തുടങ്ങി പുരോഗമന പ്രസ്ഥാനങ്ങളുടെ എല്ലാം മുന്നില്‍ കമ്യൂണിസ്റ്റുകാര്‍ ഉണ്ടായിരുന്നു.

വിപ്ളവ പ്രസ്ഥാനങ്ങളോടുള്ള ചിത്രകാന്റെ അസഹിഷ്ണുത മനസിലാക്കം . പക്ഷെ അത്തരത്തിലുള്ള പ്രസ്ഥാനങ്ങള്‍ കേരള സാമൂഹിക വ്യവസ്ഥയില്‍ ഒരു സ്വാധീനവും ചെലുത്തിയില്ല എന്ന പ്രസ്ഥാവന ചരിത്രത്തെ വ്യഭിചരിക്കുന്നതിനു തുല്യമാണ്. മലയാളി ഗള്‍ഫില്‍ പോകുന്നതിനു മുമ്പേ കേരളത്തിലെ സാമൂഹിക രംഗത്ത് പല മറ്റങ്ങളും വന്നിരുന്നു. ചിത്രകാരനു കണ്ണില്ലാത്തതു കൊണ്ട് അതൊന്നും കാണാന്‍ പറ്റുന്നില്ല.

കാളിദാസന്‍ എന്നു കേള്‍ക്കുമ്പോള്‍ ശുദ്രത്വം മാത്രം മനസില്‍ വരുന്നത് മനോരോഗിയായതുകൊണ്ടാണ്. എടാ എന്നു പൊതു വേദിയില്‍ വിളിക്കുനതു തന്നെ അധമ ജന്‍മത്തിന്റെ ലക്ഷണമാണ്.അക്ഷരവൈരമില്ലാത്തവര്‍ക്ക് കാളിദാസന്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് രാമയണമാണ്.

രോമം മുറിച്ചെടുക്കല്‍ കുലത്തൊഴിലായിട്ടുള്ളവര്‍ക്ക് മറ്റുള്ളവരെല്ലാം രോമം മുറിച്ചെടുക്കാന്‍ നടക്കുന്നതായി തോന്നും . അതെന്റെ കുറ്റമല്ല. ബുലോകത്തും മറ്റു ലോകത്തും ജാതി വാലുണ്ടോ എന്ന് നോക്കല്‍ എന്റെ വിനോദമല്ല. ജാതിയുണ്ടായാലും ഇല്ലെങ്കിലും അതെന്നെ ബാധിക്കില്ല.

കാളിദാസന്റെ ബ്ലോഗിന്റെ ഉത്തരവും,കഴുക്കോലും,മരപ്പണികളും നടത്താന്‍ ചിത്രകാരന്റെ രോമം എന്നല്ല ഒരു രോമവും ആവശ്യമില്ല. സവര്‍ണ്ണ ജാതിപ്പേരു പറഞ്ഞു വിമര്‍ശിക്കാനേ ചിത്രകാരനു വശമുള്ളു. അവര്‍ണ്ണ ജാതിപ്പേരു പറഞ്ഞു വിമര്‍ശിക്കുന്ന കലാപരിപാടി ചിത്രകാരനു വശമില്ല. സവര്‍ണ്ണനായാലും അവര്‍ണ്ണനായാലും സ്വയം തെരഞ്ഞെടുത്തതല്ല ജാതിപ്പേരെന്നു തലയില്‍ ആള്‍ത്താമസമുള്ളവര്‍ക്കെല്ലാം മനസിലാവും . ഹൈന്ദവ ജാതികള്‍ കേരളത്തില്‍ വരുന്നതിനും മുമ്പ് കേരളത്തില്‍ ജാതികളുണ്ടായിരുന്നു. ചിത്രകാരന്‍ ഇപ്പോള്‍ വരിച്ചിരിക്കുന്ന മുത്തപ്പ ദൈവത്തെ ആരാധിക്കുന്നവര്‍ ഒരു കാലത്തു കേരളത്തിലെ ഭരണാധികാരികള്‍ ആയിരുന്നു.

ചത്തുപോയ നമ്പൂതിരി എന്നു പറയുന്നത് ജാതിപ്പേരു പറഞ്ഞു വിമര്‍ശിക്കുന്നതാണെന്നു മനുഷ്യജാതി കരുതില്ല. നമ്പൂതിരി എന്നു കേള്‍ക്കുമ്പോള്‍ സാധാരണ നമ്പൂതിരിമാര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അളുകളുടെ മനസില്‍ വരും . അതു ചെയ്യാത്തവരെ നമ്പൂതിരിയായി ആരും കരുതില്ല. നമ്പൂതിരി എന്ന വാലു കാണുമ്പോള്‍ ഹാലിളകുന്നവര്‍ക്ക് പലതും തോന്നും . വര്‍ഷങ്ങളായി മറ്റുള്ളവര്‍ വിളിച്ചു പതിഞ്ഞ ഒരു പേരുപേക്ഷിച്ചില്ല എന്നു കരുതി ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല. അച്യുമമേനോനും വാസുദേവന്‍ നായരും ശങ്കരന്‍ നമ്പൂതിരിയും അവരുടെ വാലുപയോഗിച്ചു അനര്‍ഹമായതെന്തെങ്കിലും നേടുകയോ, മറ്റുള്ളവരെ ജാതിയുടെ പേരില്‍ അധിക്ഷേപിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലേ അതില്‍ മനുഷ്യര്‍ അസ്വാഭാവികത കാണൂ. മനുഷ്യ ജന്‍മത്തിനു പുറത്തുള്ളവര്‍ അസ്വാഭാവികത കാണുന്നതില്‍ വലിയ അത്ഭുതവുമില്ല.


ജാതിപ്പേരിനു പിന്നിലുള്ള ഒരു ചരിത്ര സത്യവും ചിത്രകാരന്‍ പുതിയതായി വെളിപ്പെടുത്തിക്കൊടുക്കുന്നില്ല. ബ്രാഹ്മണര്‍ ജാതികളെ സൃഷ്ടിച്ചത് എന്തിനു എന്നത് ഈ നൂറ്റാണ്ടില്‍ പ്രസക്തമല്ല. ചതുര്‍വര്‍ണ്യത്തിനു പുറത്തുള്ള ഗിരി വര്‍ഗ്ഗക്കാരിലും ആദിവാസികളിലും ജാതികളും ഉപജാതികളും ഉണ്ട്. ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരിലും പല ജതികളും ഉച്ച നീചജത്വങ്ങളും ഉണ്ട്. അതു മനുഷ്യകുലത്തിന്റെ പരിണാമത്തിന്റെ ഘടകങ്ങളാണ്. ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്ന ജാതിക്കാരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്നു. ഇന്നും ഉത്തരേന്‍ഡ്യയില്‍ പലയിടത്തും അതുണ്ട്. പക്ഷെ കേരളത്തില്‍ ഇല്ല. ഏതെങ്കിലും നായരോ നമ്പൂതിരിയോ അതു ചെയ്യുന്നുണ്ടെങ്കില്‍ അതിനു പ്രസക്തിയുണ്ട്.

നായന്‍മാര്‍ കുലത്തൊഴിലായി വേശ്യവൃത്തി നടത്തിയിരുന്നു എന്നൊക്കെ പറയുന്നത് ചിത്രകാരന്റെ അജ്ഞതയുടെ ആഴം വെളിപ്പെടുത്തുന്നു. പിന്നെ വേശ്യാവൃത്തി സ്വീകരിക്കുന്നവര്‍ എല്ലാം മനുഷ്യരല്ല എന്നൊക്കെ പറഞ്ഞാല്‍ അത് തമാശയായിട്ടെ മനുഷ്യര്‍ കരുതൂ. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഏതെങ്കില്‍ നായരച്ചി വേശ്യാവൃത്തി സ്വീകരിച്ചുരുന്നെങ്കില്‍ അത് ഇന്നത്തെ ഒരു നായരും ഏറ്റു പറയേണ്ട ആവശ്യമില്ല. ഇന്ന് ഒരച്ചിക്കു വേശ്യയായിട്ടു ജീവിക്കണമെങ്കില്‍ അതും ആവാം . ഇന്നാരെങ്കിലും അതു പിന്തുടരുന്നുണ്ടെങ്കില്‍ അതു ഉപേക്ഷിച്ചാല്‍ മാത്രം മതി. ലോകത്തെ ഏറ്റവും വലിയ വേശ്യാതെരുവായ കാമാട്ടിപുരയിലെ വേശ്യമാരെല്ലം എന്തായാലും നായര്‍ ജാതി അല്ലല്ലോ. ഒരു പക്ഷെ അവര്‍ ചിത്രകാരന്റെ ജാതി ആയിരിക്കും .

ആത്തച്ചി, കൂത്തച്ചി,തേവിടിശ്ശി,പച്ചപ്പൊലിയാടിച്ചി എന്ന് ഇന്നാരെയും വിളിക്കുന്നില്ല എന്ന് മലയാളികള്‍ക്കെല്ലാം അറിയാം . ചിത്രകാരന്റെ വീട്ടില്‍ ഇതൊക്കെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതു മറ്റു കേരളീയരുടെ പ്രശ്നമല്ല.

പട്ടിക ജാതിക്കാരായിരുന്ന നായരും വര്‍മ്മയും എങ്ങിനെ സവര്‍ണ്ണരായി
എന്ന് മനസ്സിലാക്കുന്നതില്‍ ഒരു പ്രാധാന്യവുമില്ല. നായരും വര്‍മ്മയും പണ്ട് എന്തു തരം ജീവികളായിരുന്നു എന്നത് മറ്റു കേരളീയരെ ബാധിക്കുന്ന പ്രശ്നമല്ല. ഇന്നത്തെ സവര്‍ണന്റെ മുതു മുത്തച്ചന്‍മാര്‍ ആരായിരുന്നു എന്ന് അറിഞ്ഞാല്‍ എന്താണു കിട്ടുക? ചിത്രകാരന്‍ ഒരു പുരോഗമന ചിന്താഗതിക്കാരനും ദൈവ വിശ്വാസമില്ലാത്തവനും ആണല്ലോ? പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ , കുരങ്ങില്‍ നിന്നാണ്, ചിത്രകാരന്റെ പൂര്‍വികര്‍ ഉണ്ടായതെന്നണതിനര്‍ത്ഥം . ചിത്രകാരന്റെ മുതു മുത്തച്ഛന്‍ ഒരു കുരങ്ങായിരുന്നു എന്നു പറഞ്ഞു ചിരിക്കുന്നതിലും മോശമായ ഒരു ചിരി നായരുടെയും വര്‍മ്മയുടെയും മുത്തച്ഛന്മാര്‍ പട്ടിക വര്‍ഗക്കാരായിരുന്നു എന്നു പറഞ്ഞു ചിരിക്കാന്‍ പറ്റുമോ?

നയരും വര്‍മ്മയും പട്ടിക വര്‍ഗ്ഗക്കാരായിരുന്നു എന്നറിഞ്ഞാല്‍ മനുഷ്യരാശിയെ അതു ഒരു തരത്തിലും ബാധിക്കില്ല. കുറച്ചു നളുകള്‍ക്കുമ്പുമ്പ് അമേരിക്കയിലെ കറുത്തവരെല്ലാം അടിമകളായിരുന്നു, ചിത്രകാരന്‍ പറയുന്ന നായന്‍മാര്‍ അടിമകളായിരുന്ന പോലെ. പക്ഷെ ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ ഇന്ന് അമേരിക്കന്‍ പ്രസിഡണ്ട് പദവിയുടെ അടുത്തെത്തി നില്‍ ക്കുന്നു.

4 comments:

അനില്‍ശ്രീ... said...

കാളിദാസാ.. ഇതാര് കേ‌ള്‍ക്കാന്‍? പട്ടിയുടെ വാല് പന്തീരാണ്ട് വര്‍ഷം കുഴലില്‍ ഇട്ടാലും അത് എങ്ങനെയിരിക്കും? ..പഠിച്ചതേ പാടൂ,, പോത്തിന്റെ ചെവിയില്‍ വേദം ഓതിയിട്ട് കാര്യമില്ല, പൊട്ടന്റെ ചെവിയില്‍ ശംഖ് ഊതിയിട്ട് കാര്യമില്ല എന്നൊക്കെയുള്ള പഴ‌ഞ്ചൊല്ലുകള്‍ ഓര്‍ത്തു പോകുന്നു.

ചിത്രകാരന്റെ ചില കാര്യങ്ങളിലുമുള്ള എതിര്‍പ്പിനോട് യോജിക്കാറുണ്ടെങ്കിലും അതിനുപയോഗിക്കുന്ന ഭാഷ മോശമാണെന്ന് പറയാതിരിക്കാനാവില്ല. ഇത് പലരും പല പ്രാവശ്യം പറഞ്ഞു കഴിഞ്ഞതാണ്.

kaalidaasan said...

അനില്‍ ,

പോത്തിന്റെ ചെവിയിലാണ്, വേദം ഓതുന്നതെന്ന് മനസിലാക്കിക്കൊണ്ടാണിതെഴുതിയത്.

ഭാഷ മാത്രമല്ല കാര്യം . ഇന്നത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തു ഒട്ടും പ്രസക്തമല്ലാത്ത വിഷയങ്ങള്‍ കുത്തിപ്പൊക്കി കുറച്ചു പേരെ സവര്‍ണ്ണര്‍ എന്നു വിളിച്ച് പുലഭ്യം പറയുക അതിന്റെ കൂടെ ഇടതുപക്ഷപ്രസ്ഥാനങ്ങളെ പുലഭ്യം പറയുക എന്നതാണ്‌ ചിത്രകാരന്റെ ലക്ഷ്യം . അതിനു വേണ്ടി കുറെ ഭാവനാ സൃഷ്ടികളും നടത്തി , ഒരു പൊതു വേദിയില്‍ ഉപയോഗികാന്‍ പാടില്ലാത്ത തരത്തില്‍ ഏറ്റവും മ്ളേച്ഛമയ ബാഷ ഉപയോഗിക്കുന്നു. സ്വന്തം മനസിലെ മലിന്യം മുഴുവന്‍ ബ്ളോഗില്‍ വിസര്‍ജ്ജിക്കുന്നത് അതുകൊണ്ടാണ്. അതിനെതിരെ ഞാന്‍ പ്രതികരിച്ചു എന്നു മാത്രം . അത് ഒരു പോത്തിനെയും വേദം പഠിപ്പിക്കാനല്ല.

സജി said...

കാളിദാസാ,
ചിത്രകാരനോളം, ചെറ്റ ഭാഷ ഉപയോഗിക്കുന്ന ബ്ലോഗ്ഗറ്‍മാര്‍ വേറേ ഭൂമി മലയാളത്തില്‍ ഉണ്ടാവില്ല.
ഞാനടക്കം ചിലരെങ്കിലും (അപ്രശസ്തരങ്കിലും) അയാളെ മറന്നു കഴിഞ്ഞതാണ്.
ദയവു ചെയ്ത്, അയാളെക്കുറിച്ചോ, അയാളുടെ പോസ്റ്റിനെക്കുറിച്ചോ, എഴുതരുത്.
അത്രക്കും ചീഞ്ഞു നാറുന്നുണ്ട് ആ കകൂസ്..

kaalidaasan said...

സജി ,
ഞാന്‍ ചിത്രകാരന്റെ പോസ്റ്റിനേക്കുറിച്ച് ഇനിയൊന്നും എഴുതില്ല. അവിടെ ഞാന്‍ ഒരു അഭിപ്രായം എഴുതിയത് വെളിച്ചം കണ്ടില്ല അതു കൊണ്ട് ഇവിടെ എഴുതി എന്നു മാത്രം