അന്തരിച്ച ചിത്രകാരന്‍ എം വി ദേവന്‍ മലയാളികളെ നാറികള്‍ എന്നു വിളിച്ചിട്ടുണ്ട്. ആ പേരിനു മലയാളി തികച്ചും യോഗ്യനാണെന്ന് തെളിയിക്കുന്ന ഒരു സംഭവം ഇപ്പോള്‍ ലോകം മുഴുവന്‍ വായിക്കപ്പെടുന്ന New York Times എന്ന അമേരിക്കന്‍ പത്രത്തിന്റെ Facebook പേജില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. അതിനു കാരണമായത് ആ പത്രം പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണാണ്.
ഇന്‍ഡ്യ ചൊവ്വയിലേക്ക് ഒരു ശാസ്ത്ര പര്യവേഷണ പേടകം വിജയകരമായി അയച്ചപ്പോള്‍ അതിനെ കളിയാക്കി കൊണ്ടുള്ള ഒരു കാര്‍ട്ടൂണായിരുന്നു അത്. ഇന്‍ഡ്യയുടെ ഇന്നത്തെ അവസ്ഥ ചിത്രീകരിക്കുന്ന ഒരു അക്ഷേപഹാസ്യമാണതിലെ പ്രതിപാദ്യ വിഷയം. ഇപ്പോഴും പശുവിനെ മേയ്ച്ചു നടക്കുന്ന ദരിദ്രരാണ്, ശരാശരി ഇന്‍ഡ്യക്കാരനെന്ന സൂചനയാണത് തരുന്നത്.
ഈ കാര്‍ട്ടൂണിന്റെ പ്രസക്തി എന്താണെന്നു നോക്കാം. ലോകത്ത്
ഏറ്റവും കൂടുതല്‍ ദരിദ്രര്‍ വസിക്കുന്ന രാജ്യമാണ്, ഇന്‍ഡ്യ. ഇന്‍ഡ്യയിലെ
42% ആളുകള്‍ ദാരിദ്ര്യ രേഖക്കു താഴെ വസിക്കുന്നു. ദിവസം 1.26 ഡോളര്‍ വരുമാനമുള്ളവരെയാണ്, ഈ കണക്കു പ്രകാരം ദാരിദ്ര്യരേഖക്കു മുകളില്‍ ആണെന്നു പറയുന്നത്. ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ദിവസം
32 രൂപ വരുമാനമുള്ള ഒരാള്‍ ദരിദ്രനല്ല. ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആയ മോദി 12 വര്‍ഷം ഭരിച്ച ഗുജറാത്തിലാണെങ്കില്‍ ദിവസം
11 രൂപ വരുമാനമുണ്ടെങ്കില്‍ ദരിദ്രനല്ല. ഇതുകൂടെ കണക്കിലെടുത്താല്‍ ദരിദ്രരുടെ ശതമാനം ഇപ്പോള്‍ കണക്കാക്കുന്ന 42 നും മുകളില്‍ ആയിരിക്കും. എന്നു വച്ചാല്‍ പകുതിയിലധികം ജനങ്ങള്‍ ദരിദ്രരായി ജീവിക്കുന്ന ഒരു രാജ്യമാണിന്‍ഡ്യ. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ഇന്‍ഡ്യക്കാരെ ദരിദ്രരായി ചിത്രീകരിക്കുന്നതില്‍ നമ്മള്‍ അത്രക്ക് കുണ്ഠിതപ്പെടേണ്ടതുണ്ടോ?
പശു ഇന്‍ഡ്യയിലെ ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്ന മതമായ ഹിന്ദു മതത്തിലെ ആദരിക്കപ്പെടുന്ന ഒരു മൃഗമാണ്. ഇന്‍ഡ്യയിലെ അ വര്‍ണ്ണരോടു കാണിക്കുന്ന സ്നേഹത്തേക്കാള്‍ കൂടുതല്‍ ഈ മൃഗത്തോട് സവര്‍ണ്ണ ഹിന്ദുക്കള്‍ കാണിക്കുന്നുണ്ട്. മുംബൈയിലെയും ഡെല്‍ഹിയിലെയും തിരക്കേറിയ വീഥികളില്‍ ഉന്നത ഉദ്യോഗസ്ഥരും അഭ്യസ്തവിദ്യരുമായ സവര്‍ണ്ണ ഹിന്ദുക്കള്‍ പശുവിനെ ആരതി ഉഴിഞ്ഞ് ആരാധിക്കുകയും, അതിന്റെ മൂത്രം പരസ്യമായി കുടിക്കുകയും ശരീരത്തിലാകമാനം തേച്ചു പിടിപ്പിക്കുകയും ചെയ്യുന്നത് നിത്യേന ഉള്ള കാഴ്ചയാണ്.
അപ്പോള്‍ പശു ഒരു കാര്‍ട്ടൂണില്‍ വരുന്നത് അത്രക്ക് അക്ഷന്തവ്യമായ തെറ്റാണോ?
ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ട വേളയില്‍ ഇന്‍ഡ്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി അമേരിക്കയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം അമേരിക്കയിലെ വ്യവസായികളെയും കുത്തക മുതലാളിമാരെയും ഇന്‍ഡ്യയില്‍ മുതല്‍ മുടക്കാന്‍ ക്ഷണിക്കുക എന്നതായിരുന്നു. ഇതിന്റെ കാരണം വളരെ ലളിതമാണ്. ഇന്‍ഡ്യക്ക് പണമില്ല. സാങ്കേതികവിദ്യയുമില്ല. ദാരിദ്ര്യത്തില്‍ ആണ്ടുകിടക്കുന്ന ഒരു ജനത. പണവും സങ്കേതിക വിദ്യയും ഇല്ലാത്തതുകൊണ്ട് അമേരിക്കന്‍ കുത്തക മുതലാളിമാര്‍ക്ക് എല്ലാ വിധ സൌകര്യങ്ങളും ആനുകൂല്യങ്ങളും നിര്‍ലോഭം വാഗ്ദാനം ചെയ്ത് കാലു പിടിക്കുന്ന ഇന്‍ഡ്യന്‍ പ്രധാനമന്ത്രി. അതിനിടയില്‍ ഇന്‍ഡ്യയിലെ സാധാരണ ജനങ്ങള്‍ക്ക് യാതൊരു വിധത്തിലും ഉപകാരപ്പെടാത്ത ചൊവ്വ എന്ന ഗ്രഹത്തിലേക്ക് കോടിക്കണക്കിനു രൂപ മുടക്കി ഒരു പേടമയക്കുന്ന വൈരുദ്ധ്യം കാണുന്ന അമേരിക്കയിലെ ഒരു കാര്‍ട്ടൂണിസ്റ്റ് ഈ വിഷയത്തെ അധികരിച്ച് ഒരു കാര്‍ട്ടൂണ്‍ വരയ്ക്കുന്നു. "
കുളിച്ചില്ലെങ്കിലും കോണകം പുരപുറത്തിടുക" എന്ന ഈ അവസ്ഥയെ ആണ്, കാര്‍ട്ടൂണിസ്റ്റ് കളിയാക്കുന്നത്. പക്ഷെ അത് ഉള്‍ക്കൊള്ളാനോ അതിനുള്ളിലെ ആക്ഷേപം മനസിലാക്കാനോ ശേഷി ഇല്ലാത്തവരാണ്, മലയാളികള്‍ എന്നു തെളിയിക്കുന്ന പ്രതികരണമാണവരില്‍ നിന്നുണ്ടായത്. അനേകം മലയാളികള്‍ New York Times ന്റെ Facebook പേജില്‍ കയറി, ആരും കേട്ടാല്‍ അറയ്ക്കുന്ന
തെറികളാണെഴുതി കൊണ്ടിരിക്കുന്നത്. കുറച്ചു ദിവസം മുന്നെ ആരംഭിച്ച ഈ ആഭാസത്തരം ഇപ്പോഴും അവസാനിച്ചിട്ടില്ല. മലയാളി നേടിയ സംസ്കാരത്തിന്റെ ഉദാഹരണമായി അതില്‍ ചിലത് ഞാന്‍ ഇവിടെ പകര്‍ത്തി വയ്ക്കുന്നു. സ്വയം സംസാരിക്കുന്നവയാണവ.
ഒരു മലയാളി അതിന്റെ കൂടെ എഴുതിയ ദേശീയ ഗാനം ആണിത്.
ഇതുപോലെ തെറി എഴുതുന്നതിനും അതിനോശാന പാടുന്നതിനും സമയം കണ്ടെത്തുന്ന ഈ ജന്തുവിന്, ഇന്‍ഡ്യയുടെ ദേശീയ ഗാനം ശരിയാം വണ്ണം എഴുതാൻ പഠിക്കുകയെങ്കിലും ചെയ്തു കൂടെ?
ദോഷം പറയരുതല്ലോ. കേരളത്തിലെ നാനാ ജാതി മതസ്ഥരൊക്കെ ഏകോദര സഹോദരങ്ങളേപ്പോലെ ഈ അനുഷ്ടാനത്തില്‍ പങ്കു ചേരുന്നുണ്ട്. ഈ കാഴ്ച്ച വളരെ ഹൃദ്യമാണെന്നു പറയേണ്ടി വരുന്നു. എന്തൊരു ഒരുമ!!
എം വി ദേവന്‍ മലയാളികളെ നാറികള്‍ എന്നേ വിളിച്ചുള്ളൂ. ഈ മലയാളികള്‍ അര്‍ഹിക്കുന്ന വിളിപ്പേര്, പരനാറികള്‍ എന്നാണ്.