ചെകുത്താനും കടലിനും നടുവില്‍ എന്നത് ലോകം മുഴുവന്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. രക്ഷപെടാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങളില്‍ അകപ്പെടുന്നവരുടെ ദുരവസ്ഥയേക്കുറിക്കാനാണിത് സാധാരണ പ്രയോഗിക്കുന്നതും.
ഇസ്ലാമിക ലോകത്ത് അമേരിക്ക അറിയപ്പെടുന്നത് ചെകുത്താന്‍ എന്നാണ്. ഇറാനിലെ ഷാക്കെതിരെയുണ്ടായ വിപ്ളവം റാഞ്ചിക്കൊണ്ടു പോയി ഭരണാധികാരി ആയ അയത്തൊള്ള ഖൊമേനിയാണി പ്രയോഗത്തിന്റെ ഉപജ്ഞാതാവ്. ഇറാന്റെ അഭിപ്രായത്തില്‍ അമേരിക്ക ഇപ്പോഴും ചെകുത്താനാണ്. ചെകുത്താന്‍ എന്നത് ഒരു ഭാവനാസൃഷ്ടിയാണ്. തിന്മയെ പ്രതിനീധീകരിക്കാന്‍ വേണ്ടി മതങ്ങള്‍ പഠിപ്പിച്ചതും ജനങ്ങള്‍ സ്വയം വിശ്വസിക്കുന്നതുമായി ഒരു സങ്കല്‍പ്പ സൃഷ്ടിയാണു ചെകുത്താന്‍. മനുഷ്യരാരും ഇതു വരെ ചെകുത്താനെ കണ്ടതായി അവകാശപ്പെട്ടു കണ്ടിട്ടില്ല. വെറും പേരുകൊണ്ട് മാത്രം അറിയപ്പെടുന്ന ഈ മിഥ്യയെ അമേരിക്കയോട് താരതമ്യം ചെയ്യുന്നത് അത്ര ശരിയാണെന്ന് തോന്നുന്നില്ല. പക്ഷെ തിന്മ എന്ന അര്‍ത്ഥത്തില്‍ ആണെങ്കില്‍ അത് ഒരു പരിധി വരെ ശരിയുമാണ്.
പക്ഷെ ആഴക്കടല്‍ എന്നത് മിഥ്യയല്ല. യാഥാര്‍ത്ഥ്യമാണ്. അനേകം മനുഷ്യ ജീവികള്‍ ആഴക്കടലിലേക്ക് മുങ്ങിപ്പോയി മരണപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ ഇത് പരാമര്‍ശിക്കാന്‍ കാരണം, ആഴക്കടലിലും ചെകുത്താനുമിടയില്‍ അകപ്പെട്ട നിലയില്‍ ഇന്ന് ലോകത്ത് ലക്ഷക്കണക്കിനു മനുഷ്യര്‍ ജീവിക്കുന്നു എന്ന യാഥാര്‍ത്ഥ്യവും. അമേരിക്കയെന്ന ചെകുത്താനും ഇസ്ലാകിക ഭീകരത എന്ന ആഴക്കടലും. ഇവക്കിടയില്‍ പിടഞ്ഞു വീഴുന്ന മനുഷ്യരുടെ രോദനം എല്ലാ ദിവസവും കേള്‍ക്കാം. കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തിന്റെ മൂന്നു വ്യത്യസ്ഥ ഇടങ്ങളില്‍ ഇതിന്റെ തിക്തഫലം അനുഭവിച്ച് നൂറുകണക്കിനാളുകള്‍ ജീവന്‍ വെടിഞ്ഞു. ഈ മൂന്നു സംഭവങ്ങളിലും ഇസ്ലാമിക ഭീകരത ഒരു വശത്തും അമേരിക്കന്‍ നിലപാടുകള്‍ മറ്റൊരു വശത്തും നിന്ന് ഏറ്റുമുട്ടിയതായിരുന്നു.
ഇവയാണാ സംഭവങ്ങള്‍
1. താലിബന്‍ എന്ന ഇസ്ലാമിക ഭീകര സംഘടന പാകിസ്താനിലെ ഒരു ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ ബോംബ് വച്ച് 81 പേരെ വധിച്ചു. അതിനവര്‍ പറഞ്ഞ ന്യായീകരണം അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ പാക്സിതാനികളെ കൊല്ലുന്നതിനുള്ള പകരം വീട്ടലാണിത്, എന്നാണ്. സുബോധമുള്ള ആര്‍ക്കും മനസിലാക്കാന്‍ പ്രയാസമുള്ള അതി വിചിത്രമായ ന്യയീകരണമാണിത്. അമേരിക്കയോടുള്ള വെറുപ്പിന്റെ പേരില്‍ സ്വന്തം സഹോദരങ്ങളെ കൊന്നൊടുക്കി സായൂജ്യമടയുന്ന മത വിഭാഗം മുസ്ലിങ്ങളേ ഇന്ന് ലോകത്തുള്ളു. താലിബാനികള്‍ ബോംബ് വച്ചു കൊന്ന ഈ ഹതഭാഗ്യരായ പാകിസ്താനികള്‍ ചെയ്ത ഏക കുറ്റം, അവര്‍ ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നു എന്നത് മാത്രമാണ്. അല്ലാതെ അവര്‍ ഏതെങ്കിലും പാകിസ്താനി മുസ്ലിമിനെ കൊന്നു എന്നതല്ല. സാധാരണ പാകിസ്താനി മുസ്ലിം തീവ്രവാദികള്‍ പരസ്പരം കൊന്നൊടുക്കലായിരുന്നു ഇതു വരെ. സുന്നികള്‍ ഷിയകളെയും, ഷിയകള്‍ സുന്നികളെയും ആരാധനാലയത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോഴാണു ബോംബ് വച്ച് കൊല്ലാറുള്ളത്. ഇവര്‍ രണ്ടു കൂട്ടരും കൂടി അഹമ്മദിയകളെയും കൊന്നൊടുക്കി ആനന്ദിക്കാറുമുണ്ട്. അതുകൊണ്ടൊക്കെ ഇവര്‍ ഉദ്ദേശിച്ച ആനന്ദം ഒരു പക്ഷെ കിട്ടുന്നുണ്ടാകില്ല. അപ്പോഴായിരിക്കും ക്രിസ്ത്യാനികളുടെ നേരെ തിരിഞ്ഞതും.
ക്രൈസ്തവ യഹൂദ ഇസ്ലാം മതങ്ങള്‍ ആരാധന നടത്താന്‍ ഞായര്‍, ശനി, വെള്ളി ദിവസങ്ങളാണുപയോഗിക്കുക. കുറെ വര്‍ഷങ്ങളായി ഇസ്ലാമിക ലോകത്ത് വെള്ളിയാഴ്ചകള്‍ ശാന്തിയും സമാധാനവും കളിയാടുന്ന ദിവസങ്ങളല്ല. അന്നാണ്, കുറെയേറെ മുസ്ലിങ്ങള്‍ക്ക് ഭ്രാന്തു പിടിക്കുന്ന ദിവസം. പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്ന മുസ്ലിങ്ങളില്‍ എത്ര പേര്‍ തിരികെ വീട്ടില്‍ വരും എന്ന് അള്ളാക്ക് പോലും നിശ്ചയമില്ല.
ക്രിസ്ത്യാനികള്‍ അങ്ങനെ സമാധാനിക്കേണ്ട എന്ന് ഇപ്പോള്‍ താലിബന്‍ തീരുമാനിച്ചിരിക്കുന്നു. സ്വന്തം മതത്തിലെ വിശ്വാസികളെ ആരാധനാലയത്തില്‍ കൊല്ലുന്ന അതേ ലാഘവത്തോടെ അവര്‍ പാകിസ്താനിലെ ക്രിസ്ത്യാനികളെയും ഇപ്പോള്‍ കൊന്നൊടുക്കുന്നു. ഇസ്ലാമിക രാജ്യങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്കേതായാലും അള്ളായുടെ അനുഗ്രഹം കൊണ്ട് ഇന്ന് ഒരിടത്തും സമാധാനമില്ല. അവിടങ്ങളിലൊക്കെ ഇന്ന് വെള്ളിയഴ്ച ഭീതിയുടെ ദിനമാണ്. യക്ഷിക്കഥകളിലേപ്പോലെ.
2. അല്‍ ഷബാബ് എന്ന ഇസ്ലാമിക ഭീകര സംഘടന കെനിയയിലെ ഷോപ്പിംഗ് മാളില്‍ കെനിയക്കാരെ ബന്ധികളാക്കി നടത്തിയ നരമേധത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടു. ലോകം മുഴുവന്‍ ഉപേക്ഷിച്ച സൊമാലിയ എന്ന ആഫ്രിക്കന്‍ രാജ്യം ഇസ്ലാമിക ഭീകരതയുടെ ആഫ്രിക്കയിലെ കേന്ദ്രമാണ്. കെനിയ ഉള്‍പ്പടെയുള്ള അയല്‍ രാജ്യങ്ങള്‍ ഈ ഭീകരരുടെ ശല്യം സഹിക്കാതെ ആയപ്പോള്‍ സോമാലിയയില്‍ ഇടപെട്ടു. കുറച്ച് സമാധാനമുണ്ടാക്കിയിരുന്നു. അതിനുള്ള പ്രതികാരമായിരുന്നു. ഈ ആക്രമണം. ഇവരുടെ മറ്റൊരു ലക്ഷ്യം അമേരിക്കയെന്ന ചെകുത്താനെ പാഠം പഠിപ്പിക്കുക എന്നതായിരുന്നു. കെനിയക്കാരെ കൊന്ന് അമേരിക്കയെ പാഠം പഠിപ്പിക്കുന്ന വിനോദം ഇസ്ലാമില്‍ മാത്രമേ ഉള്ളു. പലരും കൊല്ലപ്പെടുന്നതിനു മുന്നെ അതിക്രൂരമായ പീഢനത്തിനിരയാക്കപ്പെട്ടിരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.
3. ബൊക്കോ ഹറാം എന്ന ഇസ്ലാമിക ഭീകര സംഘടന നൈജീരിയയിലെ ഒരു സ്കൂളില്‍ കടന്നു ചെന്ന് ഉറങ്ങിക്കിടന്ന 50 വിദ്യാര്‍ത്ഥികളെ വെടി വച്ചു കൊന്നു. അതിനവര്‍ പറഞ്ഞ ന്യായീകരണം ഈ കുട്ടികള്‍ പടിഞ്ഞാറന്‍ വിദ്യ അഭ്യസിക്കുന്നു എന്നതാണ്. ബൊക്കോ ഹറാം എന്ന പേരിന്റെ അര്‍ത്ഥം പടിഞ്ഞാറന്‍ വിദ്യാഭ്യാസം ഹറാം ആണെന്നാണ്.
താലിബന്‍, അല്‍ ഷബാബ്, ബോക്കോ ഹറാം ഈ മൂന്നു ഭീകര ഇസ്ലാമിക സംഘടനകളേക്കൂടാതെ വേറെ അനേകം ഇസ്ലാമിക ഭീകര സംഘടനകള്‍ ലോകം മുഴുവന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പതിറ്റാണ്ടു മുമ്പു വരെ അല്‍ ഖയിദ ആയിരുന്നു പ്രമുഖ ഭീകര സംഘടന. ഇവയേക്കൂടാതെ സുന്നി മുസ്ലിങ്ങള്‍ക്കും, ഷിയ മുസ്ലിങ്ങള്‍ക്കും ഓരോ പ്രദേശത്തും അവരുടേതായ ഭീകര ഗ്രൂപ്പുകളുമുണ്ട്. ഏത് മുസ്ലിമിന്, എപ്പോള്‍ ഭ്രാന്തിളകും എന്നത് മുന്‍ കൂട്ടി പ്രവചിക്കാന്‍ ആകില്ല.
അമേരിക്ക എന്ന ചെകുത്താനും ഇസ്ലാമിക ഭീകരത എന്ന അഴക്കടലിനും ഇടയില്‍ ഞെരുങ്ങി ജീവന്‍ നഷ്ടപെടുന്നവര്‍ മറ്റ് മത വിശ്വാസികള്‍ മാത്രമല്ല. കൂടുതലും മുസ്ലിങ്ങളാണ്. ഈ പോസ്റ്റ് എഴുതികൊണ്ടിരുന്നപ്പോള്‍ വന്ന രണ്ടു റിപ്പോര്‍ട്ടുകളാണു താഴെ.
ക്രിസ്ത്യന്‍ ദേവാലയം ആക്രമിക്കപ്പെട്ട പെഷവാറിലെ ഒരു മാര്‍ക്കറ്റില്‍ ബോംബ് പൊട്ടി 40 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ബാഗ്ദാദില്‍ പല ബോംബ് സ്ഫോടനങ്ങളിലുമായി 36 പേരും.
ഇസ്ലാമിക ലോകത്തിനാകെ ഭ്രാന്തു പിടിച്ചിരിക്കുന്നു. സിറിയയിലെ ഭരണാധികാരി രാസായുധം പ്രയോഗിച്ചു എന്ന് പരാതി പറയുന്ന ഇസ്ലമിക ഭീകരര്‍ തന്നെയാണത് ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. പാകിസ്താന്റെ കയ്യിലുള്ള അണുബോംബ് പിടിച്ചെടുത്ത് പാകിസ്താന്‍ പൌരന്‍മാരില്‍ ഈ ഭീകരര്‍ പ്രയോഗിക്കില്ല എന്നൊന്നും ഉറപ്പിച്ചു പറയാന്‍ ആകില്ല.
അമേരിക്കയുടെ നയങ്ങളും സമീപനങ്ങളും ഇഷ്ടപ്പെടാത്ത അനേകര്‍ ലോകം മുഴുവനും ഉണ്ട്. ഇന്‍ഡ്യയിലുണ്ട്. പക്ഷെ അതിന്റെ പേരില്‍ അമേരിക്കയേയോ സ്വന്തം ജനതയേയോ ആക്രമിക്കുന്ന ആരും ഇല്ല. അമേരിക്ക ഇസ്രായേലിനെ പിന്തുണക്കുന്നതാണ്, ഇസ്ലാമിക ലോകത്തെ ഏറ്റവും വലിയ പ്രശ്നമായി മുസ്ലിങ്ങള്‍ കരുതുന്നത്. അതിന്റെ കാരണം പാലസ്തീന്‍ മുസ്ലിങ്ങള്‍ക്ക് അള്ള തീറെഴുതികൊടുത്ത സ്ഥലമാണെന്ന അന്ധവിശ്വാസവും. സൌദി അറേബ്യയിലും മറ്റ് ഗള്‍ഫ് നാടുകളിലും അമേരിക്കയുടെ സ്വാധീനമുള്ളതാണ്, മറ്റൊരു പ്രശ്നം. ഏതായാലും മറ്റ് ഇസ്ലാമിക നാടുകളേക്കാള്‍ കൂടുതല്‍ സമാധാനം ഈ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്.
മറ്റ് രാജ്യങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ മുസ്ലിങ്ങളാണെന്ന ഒറ്റകാരണത്താല്‍, സ്വന്തം പ്രശ്നങ്ങളായി കാണുന്നതാണ്, മുസ്ലിങ്ങളുടെ ഏറ്റവും വലിയ പാളിച്ച. പാലസ്തീന്‍ പ്രശ്നം പരിഹരിക്കാന്‍ വേണ്ടിയാണ്, ഒരു പതിറ്റാണ്ടുമുന്നെ ബിന്‍ ലാദന്‍ അമേരിക്കയെ ആക്രമിച്ചത്. എന്നിട്ട് പാലസ്തീന്‍ പ്രശ്നം പരിഹരിച്ചോ? പരിഹരിച്ചില്ല എന്നു മാത്രമല്ല. സമാധാനപ്രിയരായ അനേകായിരം മുസ്ലിങ്ങളുടെ ബുദ്ധിമുട്ട് കൂടുകയേ ഉണ്ടായിട്ടുള്ളു. അമേരിക്ക നടത്തുന ആക്രമണങ്ങളില്‍ വര്‍ഷം തോറും ആയിരക്കണക്കിനു മുസ്ലിങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നു. ഇപ്പോള്‍ അമേരിക്കയുടെ തന്ത്രം ആളില്ലാത്ത വിദൂര നിയന്ത്രണ സംവിധാനമുള്ള ഡ്രോണുകളാണ്. ഭാവിയിലെ മുഖ്യ ആക്രമണ രീതിയും ഇതായിരിക്കും. അമേരിക്കയെ ആക്രമിച്ചാലൊന്നും പാലസ്തീന്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് മുസ്ലിങ്ങള്‍ക്കുണ്ടാകണം. തങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും അമേരിക്കയാണുത്തരവാദി എന്ന മുസ്ലിം അന്ധവിശ്വാസമാണ്, ഈ പ്രശ്നം ഇതു വരെ പരിഹരിക്കപ്പെടാതെ പോയതിന്റെ കാരണം. കൂടെ എന്ത് അതിക്രമം കാണിച്ചാലും മുസ്ലിം ദൈവത്തിന്റെ സഹായമുണ്ടാകുമെന്ന് വലിയ ഒരു പറ്റം മുസ്ലിങ്ങള്‍ അന്ധമായി വിശ്വസിക്കുന്നതും.ബിസ്മില്ല ചൊല്ലി കഴുത്തു വെട്ടിയാല്‍ അത് അള്ളാക്ക് പ്രീതി ഉണ്ടാക്കുമെന്നതിന്റെ മറ്റൊരു രൂപം. ഈ ചിന്താഗതികളൊക്കെ മാറാതെ ഇസ്ലാമിക ലോകത്ത് സമാധാനമുണ്ടാകില്ല.