Monday, 24 September 2012

മഹാനടന്, ആദരാഞ്ജലികള്‍






മലയാളത്തിന്റെ മഹാനടന്, ആദരാഞ്ജലികള്‍







ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ ക്രൂശിച്ചവരൊക്കെ  മുഖം മൂടി അണിഞ്ഞ് ഇറങ്ങിയിട്ടുണ്ട്.




കാപട്യം നമ്പര്‍ ഒന്ന്.


മലയാള സിനിമ ഉള്ളിടത്തോളം കാലവും മലയാള ഭാഷ സംസാരിക്കുന്നിത്തോളം കാലവും തിലകന്‍ അനുസ്മരിക്കപ്പെടുമെന്നു നടന്‍ മമ്മൂട്ടി. പ്രതിഭയുള്ള നടനായിരുന്നു തിലകനെന്നു പറയുന്നത് വെറും ഉപചാരമായി പോകും. തന്റെയും തന്റെ മകന്റെയും അപ്പൂപ്പനായി തിലകന്‍ അഭിനയിച്ചു. സിനിമയില്‍ വന്ന കാലം മുതല്‍ തനിക്ക് അടുത്തു പരിചയം ഉണ്ടായിരുന്ന വ്യക്തിയാണു തിലകനെന്നും മമ്മൂട്ടി അനുസ്മരിച്ചു.  

കാപട്യം നമ്പര്‍ രണ്ട്.

തിലകന്റെ വേര്‍പാട് കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ടതു പോലെ വേദനിപ്പിക്കുന്നുവെന്നു നടന്‍ മോഹന്‍ലാല്‍.താന്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍മാരില്‍ ഒരാളായിരുന്നു തിലകനെന്നു മോഹന്‍ ലാല്‍ അനുസ്മരിച്ചു. തന്റെ അമ്മയുടെ രോഗവിവരങ്ങള്‍ അറിയാന്‍ ഇടയ്ക്കു വിളിക്കുമായിരുന്നു. ഒരു ചടങ്ങിനിടെയാണ് അവസാനമായി കണ്ടത്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു വിദൂരസ്ഥലത്താണെന്നും സംസ്കാര ചടങ്ങിനെത്താന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.തിലകനുമായുള്ള വഴക്ക് കുടുംബത്തിലെ വഴക്കു പോലെയേ കണ്ടിട്ടുള്ളെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. 

കാപട്യം നമ്പര്‍ മൂന്ന്.

തിലകന്‍ എന്ന മഹാനടന്‍ മരിച്ചെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നു നടന്‍ ദിലീപ്. ഇന്ത്യന്‍ സിനിമയിലെ എറ്റവും മികച്ച നടന്‍മാരില്‍ മുന്‍പന്തിയിലുള്ളയാളാണ് തിലകനെന്ന് ദിലീപ് അനുസ്മരിച്ചു. അദ്ദേഹത്തിനൊപ്പം പല സിനിമകളിലും അഭിനയിച്ചു. മകനായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ദിലീപ് പറഞ്ഞു. തനിക്ക് ഏറ്റവും കൂടുതല്‍ ബഹുമാനവും സ്നേഹവും ഉള്ള നടനായിരുന്നു. വളരെയധികം അനുഭവജ്ഞാനമുള്ള   ആളായിരുന്നു തിലകനെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

കാപട്യം നമ്പര്‍ നാല്.

എനിക്ക് ഏതെങ്കിലും ഒരു നടനോട് അസൂയ തോന്നിയിട്ടുണ്ടെങ്കില്‍ അത് തിലകന്‍ മാത്രമാണെന്ന് ഇന്നസെന്റ്. അമ്പതു വര്‍ഷം മുന്‍പേ തന്നെ തിലകനുമായി പരിചയമുണ്ടായിരുന്നു. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഖമുണ്ടെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.


ചലച്രിത്ര രംഗത്തുള്ള ഒരാള്‍ മാത്രം സത്യം തുറന്നു പറഞ്ഞു.

സംവിധായകന്‍ രഞ്ചിത്ത് മാത്രം മുഖം മൂടി വയ്ക്കാതെ സത്യം പറഞ്ഞു.

മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിന് തിലകന്‍ ഇരയായിക്കൊണ്ടിരിക്കുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്. ജീവിച്ചിരുന്നപ്പോള്‍ കൂടെ അഭിനയിക്കാന്‍ തയാറാകാതെയിരുന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മഹത്വം പറയുകയാണ്.അദ്ദേഹത്തെ മാറ്റി നിര്‍ത്തിയതില്‍ ഖേദിക്കുകയാണ് സിനിമാ ലോകം ചെയ്യേണ്ടതെന്നു രഞ്ജിത് പറഞ്ഞു.

മഹാനടന്, ആദരാഞ്ജലികള്‍





മലയാളത്തിന്റെ മഹാനടന്, ആദരാഞ്ജലികള്‍







ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ ക്രൂശിച്ചവരൊക്കെ  മുഖം മൂടി അണിഞ്ഞ് ഇറങ്ങിയിട്ടുണ്ട്.




കാപട്യം നമ്പര്‍ ഒന്ന്.


മലയാള സിനിമ ഉള്ളിടത്തോളം കാലവും മലയാള ഭാഷ സംസാരിക്കുന്നിത്തോളം കാലവും തിലകന്‍ അനുസ്മരിക്കപ്പെടുമെന്നു നടന്‍ മമ്മൂട്ടി. പ്രതിഭയുള്ള നടനായിരുന്നു തിലകനെന്നു പറയുന്നത് വെറും ഉപചാരമായി പോകും. തന്റെയും തന്റെ മകന്റെയും അപ്പൂപ്പനായി തിലകന്‍ അഭിനയിച്ചു. സിനിമയില്‍ വന്ന കാലം മുതല്‍ തനിക്ക് അടുത്തു പരിചയം ഉണ്ടായിരുന്ന വ്യക്തിയാണു തിലകനെന്നും മമ്മൂട്ടി അനുസ്മരിച്ചു.  

കാപട്യം നമ്പര്‍ രണ്ട്.

തിലകന്റെ വേര്‍പാട് കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ടതു പോലെ വേദനിപ്പിക്കുന്നുവെന്നു നടന്‍ മോഹന്‍ലാല്‍.താന്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍മാരില്‍ ഒരാളായിരുന്നു തിലകനെന്നു മോഹന്‍ ലാല്‍ അനുസ്മരിച്ചു. തന്റെ അമ്മയുടെ രോഗവിവരങ്ങള്‍ അറിയാന്‍ ഇടയ്ക്കു വിളിക്കുമായിരുന്നു. ഒരു ചടങ്ങിനിടെയാണ് അവസാനമായി കണ്ടത്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു വിദൂരസ്ഥലത്താണെന്നും സംസ്കാര ചടങ്ങിനെത്താന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.തിലകനുമായുള്ള വഴക്ക് കുടുംബത്തിലെ വഴക്കു പോലെയേ കണ്ടിട്ടുള്ളെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. 

കാപട്യം നമ്പര്‍ മൂന്ന്.

തിലകന്‍ എന്ന മഹാനടന്‍ മരിച്ചെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നു നടന്‍ ദിലീപ്. ഇന്ത്യന്‍ സിനിമയിലെ എറ്റവും മികച്ച നടന്‍മാരില്‍ മുന്‍പന്തിയിലുള്ളയാളാണ് തിലകനെന്ന് ദിലീപ് അനുസ്മരിച്ചു. അദ്ദേഹത്തിനൊപ്പം പല സിനിമകളിലും അഭിനയിച്ചു. മകനായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ദിലീപ് പറഞ്ഞു. തനിക്ക് ഏറ്റവും കൂടുതല്‍ ബഹുമാനവും സ്നേഹവും ഉള്ള നടനായിരുന്നു. വളരെയധികം അനുഭവജ്ഞാനമുള്ള   ആളായിരുന്നു തിലകനെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

കാപട്യം നമ്പര്‍ നാല്.

എനിക്ക് ഏതെങ്കിലും ഒരു നടനോട് അസൂയ തോന്നിയിട്ടുണ്ടെങ്കില്‍ അത് തിലകന്‍ മാത്രമാണെന്ന് ഇന്നസെന്റ്. അമ്പതു വര്‍ഷം മുന്‍പേ തന്നെ തിലകനുമായി പരിചയമുണ്ടായിരുന്നു. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഖമുണ്ടെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.


ചലച്രിത്ര രംഗത്തുള്ള ഒരാള്‍ മാത്രം സത്യം തുറന്നു പറഞ്ഞു.

സംവിധായകന്‍ രഞ്ചിത്ത് മാത്രം മുഖം മൂടി വയ്ക്കാതെ സത്യം പറഞ്ഞു.

മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിന് തിലകന്‍ ഇരയായിക്കൊണ്ടിരിക്കുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്. ജീവിച്ചിരുന്നപ്പോള്‍ കൂടെ അഭിനയിക്കാന്‍ തയാറാകാതെയിരുന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മഹത്വം പറയുകയാണ്.അദ്ദേഹത്തെ മാറ്റി നിര്‍ത്തിയതില്‍ ഖേദിക്കുകയാണ് സിനിമാ ലോകം ചെയ്യേണ്ടതെന്നു രഞ്ജിത് പറഞ്ഞു.

Saturday, 22 September 2012

പരാജയപ്പെട്ട പുണ്യാളന്‍




ശ്രീ എ കെ ആന്റണിയെ പരാജയപ്പെട്ട പുണ്യാളന്‍ എന്നു വിശേഷിപ്പിച്ച് പണ്ടൊരു ലേഖനം  എഴുതിയിരുന്നു. പക്ഷെ ഇപ്പോള്‍ എഴുതുന്നത് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെ വിശേഷിപ്പിച്ചു കൊണ്ടാണ്.

ഇതെഴുതാന്‍ കാരണം  കഴിഞ്ഞ ദിവസം ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ശ്രീ മന്‍ മോഹന്‍ സിംഗ് രാഷ്ട്രത്തോടായി ചെയ്ത പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ്.  ഇന്ധന വില കൂട്ടാനെടുത്ത തീരുമാനത്തില്‍ പ്രധിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ച പശ്ചാത്തലത്തില്‍ നടത്തിയതായിരുന്നു ആ പ്രസംഗം. അതിലെ അമ്പരപ്പിക്കുന്ന ഭാഗം ഇതാണ്.

>>>>അന്താരാഷ്ട്രവിലയ്‌ക്കൊപ്പിച്ച് ഡീസലിന് 17 രൂപ കൂട്ടുന്നതിനുപകരം അഞ്ചുരൂപമാത്രമാണ് വര്‍ദ്ധിപ്പിച്ചത്. വലിയ കാറുകളും മറ്റുമാണ് ഡീസല്‍ ഉപയോഗിക്കുന്നത്. അവയുടെ ഉടമസ്ഥര്‍ പണക്കാരും വ്യവസായികളും ഫാക്ടറി ഉടമകളുമാണ്. അവരെ നിലനിര്‍ത്താന്‍ സബ്‌സിഡി നല്‍കണോ?<<<<<

ഇന്‍ഡ്യയിലെ പണക്കാരുടെ കയ്യിലുള്ള വലിയ കാറുകളില്‍ മാത്രമാണു ഡീസല്‍ ഉപയോഗിക്കുന്നതെന്നു പറയുന്ന ഇദ്ദേഹത്തിനു യോജിക്കുന്ന പേര്, മന്‍ മോഹന്‍ സിംഗ് എന്നല്ല. മണ്ടന്‍ സിംഗ് എന്നാണ്.

അദ്ദേഹത്തിന്റെ പ്രസംഗത്തിലെ മറ്റ് ചില പ്രസക്ത ഭാഗങ്ങള്‍ കൂടി.

>>>>രാജ്യത്തിന് ആവശ്യമുള്ള 80 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്നതാണ്. കഴിഞ്ഞ നാലുകൊല്ലത്തിനുള്ളില്‍ അന്താരാഷ്ട്ര കമ്പോളങ്ങളില്‍ വില ക്രമാതീതമായി കൂടി. ആ വിലക്കയറ്റത്തിന്റെ ഭാരം ജനങ്ങളുടെമേല്‍ കെട്ടിവെച്ചില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടിയില്ലെങ്കില്‍ സബ്‌സിഡി രണ്ടുലക്ഷം കോടിയായി ഉയരുമായിരുന്നു. ഇതിനുള്ള പണം എവിടെനിന്നാണ് വരുന്നത്. പണം മരത്തില്‍ കായ്ക്കില്ല. നടപടി എടുത്തില്ലെങ്കില്‍ സാമ്പത്തികക്കമ്മി കൂടും. സര്‍ക്കാറിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയാണ് ഫലം. അവശ്യസാധനങ്ങളുടെ വില കൂടും. ആഭ്യന്തര, വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ മടിക്കും. പലിശനിരക്ക് കൂടും. കമ്പനികള്‍ക്ക് വിദേശത്തുനിന്ന് വായ്പലഭിക്കില്ല. തൊഴിലില്ലായ്മ കൂടും-

1991-ലും ഇതായിരുന്നു സ്ഥിതി. ചെറിയ തുകപോലും വായ്പ നല്‍കാന്‍ ആരും തയ്യാറായിരുന്നില്ല. കടുത്ത നടപടികളിലൂടെ നമ്മള്‍ അതില്‍നിന്ന് പുറത്തു വന്നു. അതിന്റെ ഗുണങ്ങള്‍ നിങ്ങള്‍ കാണുന്നു. അത്തരമൊരു സ്ഥിതി ഇപ്പോഴില്ലെങ്കിലും രാജ്യത്തിന്റെ സാമ്പത്തികരംഗത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനുമുമ്പ് നടപടികളെടുക്കണം. 91-ലെ സംഭവങ്ങള്‍ താന്‍ മറന്നിട്ടില്ല. അത് തടയുന്നതിന് നടപടിയെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ഞാനൊരു  പരാജയമാകും.<<<< 

1991 ല്‍ ഇന്‍ഡ്യയുടെ  വിദേശ നാണ്യ കരുതല്‍ ശേഖരം ​പരിതപകരമായ നിലയിലായിരുന്നു. പക്ഷെ 2012 ല്‍ പക്ഷെ അത്  ആശാവഹമായ നിലയിലാണ്. ഇപ്പോള്‍ 289.15  ബില്യണ്‍ ഡോളറിന്റെ കരുതല്‍ ശേഖരമുണ്ട്. പിന്നെ 1991 ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട് എന്നും പറഞ്ഞ് ഇദ്ദേഹം ആരെയാണു പേടിപ്പിക്കാന്‍ ശ്രമിക്കുന്നത്?

മിക്കപ്പോഴും മൌനം ഭൂക്ഷണമായി ഒരാഭരണം പോലെ ധരിക്കുന്ന സിംഗ് താനൊരു പരാജയമായി മുദ്രകുത്തപ്പെടുമോ എന്ന പേടിയിലാണ്. രാജ്യത്തിന്റെ സാമ്പത്തികരംഗത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടും എന്നതിലാണോ ഈ അംബാനിമാരുടെ പ്രധാനമന്ത്രിക്ക് ആശങ്ക. അതോ മറ്റുവല്ലവര്‍ക്കുമുള്ള വിശ്വാസം നഷ്ടപ്പെടും എന്നതിലാണോ?എന്തുകൊണ്ടിപ്പോള്‍ അദ്ദേഹം മനസു തുറക്കുന്നു എന്നന്വേഷിച്ചാല്‍ മറ്റ് ചിലതിലേക്കൊക്കെ എത്തിച്ചേരാന്‍ സാധിക്കും. അത് മറ്റൊന്നുമല്ല. ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ അടുത്ത നാളുകളില്‍ മന്‍ മോഹന്‍ സിംഗ് ഒരു പരാജയമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി.

  Washington Post എന്ന അമേരിക്കന്‍  പത്രത്തില്‍  ഒരു ലേഖനം വന്നിരുന്നു.  അതിനെ ചുറ്റിപ്പറ്റി വലിയ ഒരു വിവാദവും ഉടലെടുത്തു.  മന്‍ മോഹന്‍ സിംഗിന്റെ പരാജയങ്ങളെ വിശദീകരിച്ചുകൊണ്ട് വസ്തു നിഷ്ടമായി എഴുതപ്പെട്ട ഈ ലേഖനത്തോട് ഇത്രയേറെ എതിര്‍പ്പുണ്ടായത് എന്തുകൊണ്ടാണ്? ഇന്‍ഡ്യയുടെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അംബികാ സോണി ഈ ലേഖനത്തെ വിശേഷിപ്പിച്ചത് Yellow Journalism എന്നായിരുന്നു. കുറച്ചു നാളുകളായി വിമര്‍ശനങ്ങളോട് കേന്ദ്ര സര്‍ക്കാരിലെ അധികാരികള്‍ക്ക് അസഹിഷ്ണുതയാണ്. അതിന്റെ തുടര്‍ച്ചയാണിതും.

നിശ്ശബ്ദ പ്രധാനമന്ത്രി ദുരന്തമാകുന്നു എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞത്. പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല എന്നാണ് പ്രധാന വിമര്‍ശനം. പ്രധാനമന്ത്രിയുടെ ഓഫീസിനും കോണ്‍ഗ്രസ് വക്താക്കള്‍ക്കും വിമര്‍ശനം തീരെ പിടിച്ചിട്ടില്ല. അവര്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. തീര്‍ത്തും രാഷ്ട്രീയമായ വിമര്‍ശനത്തിന് ഒരു ഭരണാധികാരിയുടെ ഓഫീസ് ഒരു പത്രത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നത് ഇത് ആദ്യമായാവണം. പ്രസിഡന്റ് ഒബാമയെ വിമര്‍ശിച്ചതിന് നാളെ ഒരു ഇന്‍ഡ്യന്‍ പത്രത്തോട്  യു.എസ്. പ്രസിഡന്റിന്റെ ഓഫീസ് ഇങ്ങനെ ആവശ്യപ്പെട്ടാല്‍ എങ്ങനെയിരിക്കും?

പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രതികരിച്ചത് ഇങ്ങനെ.   വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ ഇന്ത്യാ ലേഖകന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ഒന്നും ചോദിക്കാതെയാണ് ലേഖനമെഴുതിയത്.  അങ്ങനെ ചോദിക്കാതെ എഴുതുന്നത് പത്രധര്‍മത്തിന് നിരക്കുന്നതല്ല. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് മുമ്പ് പ്രധാനമന്ത്രിയോട് അഭിപ്രായം ചോദിക്കണമെന്ന്.  പ്രധാനമ ന്ത്രിയുടെ  ഇന്റര്‍വ്യൂ തരപ്പെടുത്താന്‍ കഴിയുന്നവര്‍ക്കേ അദ്ദേഹത്തെ വിലയിരുത്താന്‍ കഴിയൂ എന്നുവന്നാല്‍ ലോകത്താര്‍ക്കും അദ്ദേഹത്തിന്റെ  ഭരണത്തേപ്പറ്റി ഒരു വിമര്‍ശനവുമം ​നടത്താന്‍ ആകില്ല എന്ന നിലപാട് അപഹാസ്യമാണ്.

ഇന്ത്യയിലെ പത്രങ്ങളൊന്നും പറഞ്ഞിട്ടില്ലാത്ത എന്തെങ്കിലും  അമേരിക്കന്‍ പത്രം പറഞ്ഞിട്ടില്ല.  "ആധുനികതയുടെയും സമൃദ്ധിയുടെയും ശക്തിയുടെയും പാതയിലേക്ക് ഇന്ത്യയുടെ വഴി തെളിച്ച മന്‍മോഹന്‍സിംഗ്  ചരിത്രത്തില്‍ ഒരു പരാജിതനായി വിലയിരുത്തപ്പെടുമെന്നാണ് വിമര്‍ശകര്‍ കരുതുന്നത്" എന്നാണ് ലേഖനത്തിന്റെ ആദ്യവാചകം തന്നെ.  "ലോകത്ത് മറ്റൊരു രാജ്യത്തിനും അഭിമാനിക്കാന്‍ കഴിയാത്തവിധം ഉന്നതനായ സാമ്പത്തിക ശാസ്ത്രജ്ഞനും ശത്രുക്കള്‍ക്ക് പോലും വിശ്വസിക്കാവുന്നവിധം സത്യസന്ധനുമായ മന്‍മോഹന്‍സിങ് ആണിപ്പോള്‍ സാമ്പത്തിക തകര്‍ച്ചയുടെയും അഴിമതിയുടെയും പേരില്‍ പ്രക്ഷോഭത്തെ നേരിടുന്നത് "എന്നും ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. ഇതൊക്കെ സത്യമല്ലെന്ന് ആരും പറയില്ല.

മന്‍ മോഹന്‍ സിംഗിനെ വിശേഷിപ്പിക്കാന്‍ അനേകം വിശേഷണങ്ങളുണ്ട്. അതില്‍ പ്രധാനം സാമ്പത്തിക വിദഗ്ദ്ധന്‍ എന്നതു തന്നെയാണ്.

മാരുതി 800 കാറോടിച്ചു നടന്നിരുന്നതുകൊണ്ട്  ഇംഗ്ളണ്ടിലെ The Independent എന്ന പത്രം അദ്ദേഹത്തെ വിശേഷിപ്പിച്ചത്  "one of the world's most revered leaders" and "a man of uncommon decency and grace," എന്നായിരുന്നു.

ഖുഷ്‌വന്ത് സിംഗ് അദ്ദേഹത്തെ, നെഹ്രുവിനും മുകളില്‍ പ്രതിഷ്ടിച്ച് ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭനായ പ്രധാനമന്ത്രി എന്നു വാഴ്ത്തിപ്പാടി.

2010 ല്‍  Newsweek Magazine അദ്ദേഹത്തെ പ്രശംസിച്ചത് "the leader other leaders love." എന്നു പറഞ്ഞായിരുന്നു.

Forbes Magazine സിംഗിനെ ലോകത്തെ ഏറ്റവും ശക്തനായ വ്യക്തികളില്‍ പതിനെട്ടാം സ്ഥാനം നല്‍കി ആദരിച്ചു. സിംഗിനേപ്പറ്റി പറഞ്ഞതിങ്ങനെ.  "universally praised as India's best prime minister since Nehru"

ഇത്രയൊക്കെ പുകഴ്ത്തപ്പെട്ട സിംഗ് എങ്ങനെയാണു വളരെ പെട്ടെന്ന് ഇകഴ്ത്തപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയത്?

2012 ഏപ്രിലില്‍  ലോകത്തെ ശക്തരായ വ്യക്തികളില്‍ ഒരാളായി വിശേഷിച്ച Time Magazine , 2012 ജൂലൈയില്‍  സിംഗിനെ Underachiever എന്ന് വിശേഷിപ്പിച്ചു. ഇതിന്റെ ചുവടു പിടിച്ചു കൊണ്ട് The Independent ഉം സ്വരം മാറ്റി. അവര്‍ അദ്ദേഹത്തെ തികഞ്ഞ പരാജയം എന്നു മുദ്ര കുത്തി. അതിനു ശേഷമാണ്, മുകളില്‍ സൂചിപ്പിച്ച  ലേഖനവും ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ അതിനോടുള്ള പ്രതികരണവും.

ഇവിടെ തെറ്റിയത് ആര്‍ക്കാണ്? ഈ പ്രസിദ്ധീകരണങ്ങള്‍ക്കോ?, മന്‍ മോഹന്‍ സിംഗിനോ?,  ഇന്‍ഡ്യക്കാര്‍ക്കോ? മന്‍ മോഹന്‍ സിംഗ് തികഞ്ഞ പരാജയമാണോ? അതോ അദ്ദേഹം വെറുതെ മുദ്രകുത്തപ്പെടുന്നതാണോ? അതറിയണമെങ്കില്‍ അദ്ദേഹത്തിന്റെ ചരിത്രം വിശദമായി പരിശോധിക്കേണ്ടതുണ്ട്.

20 വര്‍ഷം മുമ്പ് നരസിംഹ റാവു മന്ത്രിസഭയുണ്ടാക്കിയപ്പോള്‍ മന്ത്രിസ്ഥാനത്തേക്ക് ആദ്യം തെരഞ്ഞെടുത്തത്  രാഷ്ട്രീയക്കാരനല്ലാത്ത മന്‍ മോഹന്‍ സിംഗിനെ ആയിരുന്നു. അതു കഴിഞ്ഞിട്ടേ മറ്റ് മന്ത്രിമാരേക്കുറിച്ച് ആലോചിച്ചുള്ളു. അന്ന് അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധന്‍ ആയിരുന്ന സിംഗിനെ  ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തപ്പോള്‍ എല്ലാവരും അതിനെ നല്ല ഒരു തീരുമാനം ആയി വിലയിരുത്തി. സ്വര്‍ണം പോലും പണയം വയ്ക്കേണ്ട അവസ്ഥയുണ്ടായി ഇന്‍ഡ്യ കടം കയറി മുടിഞ്ഞ സമയത്തായിരുന്നു ഈ സ്ഥാനാരോഹണം. അന്ന്  ആദ്യ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് സിംഗ് പറഞ്ഞതിങ്ങനെ.  "We shall make the future happen,"  "Let the whole world hear it loud and clear - India is now wide awake."

നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ ഇരുന്ന് അദ്ദേഹം ​പുതിയ ചില തീരുമാനങ്ങളെടുത്തു. സ്വകാര്യവത്കരണം, വിദേശ നിക്ഷേപം, ഇറക്കുമതി ഉദാരവത്കരണം തുടങ്ങിയവ കൈക്കൊണ്ടപ്പോള്‍ പല വിദേശ പ്രസിദ്ധീകരണങ്ങളും  അദ്ദേഹത്തെ ഇന്‍ഡ്യയുടെ പുതിയ മിശിഹാ ആയി കൊണ്ടാടി. പക്ഷെ അതിനാരംഭം കുറിച്ച നരസിംഹറാവുവിനെ ആരും ഒരിക്കല്‍ പോലും സ്മരിച്ചില്ല. 80 കളുടെ അവസാനം ഇന്‍ഡ്യക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും  ഇന്‍ഡ്യയെ കരകയറ്റിയ ദേവദൂതനായി ചിത്രീകരിക്കപ്പെട്ടപ്പോള്‍ ഇതേ ബുദ്ധിമുട്ടുണ്ടാക്കിയ നയങ്ങളുടെ ഉപജ്ഞാതാവും  ഇദ്ദേഹമായിരുന്നു എന്നാരും  ഓര്‍ക്കുന്നില്ല.

70 കളിലും 80 കളിലും മന്‍ മോഹന്‍ സിംഗ് ഇന്‍ഡ്യന്‍ സര്‍ക്കാരില്‍ അതി പ്രധാനമായ പല പദവികളും വഹിച്ചിട്ടുണ്ട്. സാമ്പത്തിക ഉപദേഷ്ടാവ്, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്ലാനിംഗ് കമ്മീഷന്‍ തലവന്‍ എന്നീ സുപ്രധാന പദവികളില്‍ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്, 80 കളില്‍ ഉണ്ടായ  സാമ്പത്തിക തകര്‍ച്ചയുടെ ഒരു പങ്ക് ഉത്തരവാദിത്തം കൂടി ഇല്ലേ? ഇദ്ദേഹത്തെ വാനോളം പുകഴ്ത്തിയ എല്ലാവരും ഈ സത്യം തമസ്കരിക്കുകയാണു പതിവ്.

2004 ല്‍ കോണ്‍ഗ്രസ് നയിച്ച മുന്നണി അധികാരത്തിലെത്തിയപ്പോള്‍ സിംഗ് പ്രധാനമന്ത്രി ആകുമെന്ന് ആരും  പ്രതീക്ഷിച്ചിരുന്നില്ല. സ്വന്തം  നട്ടെല്ലുയര്‍ത്തി നില്‍ക്കില്ലാത്ത വിനീത ദാസന്‍ എന്ന യോഗ്യത മാത്രമേ ഈ സ്ഥാനലബ്ദിയില്‍ ഉണ്ടായിരുന്നുള്ളു. അത് അക്ഷരം പ്രതി ശരിയാണെന്ന് പിന്നീടുണ്ടായ പല സംഭവങ്ങളും സാക്ഷ്യം വഹിക്കുന്നു.

ഇന്‍ഡ്യയിലെ ഏറ്റവും അധികാരമുള്ള പദവി പ്രധനമന്ത്രിയുടേതാണ്. പക്ഷെ മന്‍ മോഹന്‍  സിംഗ് ആ അധികാരം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ? സംശയമാണ്. മറ്റാരോ രചിക്കുന്ന തിരക്കഥക്കനുസരിച്ച് അദ്ദേഹം അഭിനയിക്കുന്നു എന്ന തോന്നലാണ്, ഏത് നിഷ്പക്ഷ നിരീക്ഷകര്‍ക്കും ഉണ്ടാവുക. വ്യക്തിപരമായി സത്യസന്ധനായ ഒരു വ്യക്തിക്ക് എങ്ങനെ തന്റെ മന്ത്രിസഭയിലെ അഴിമതിക്കെതിരെ നിശബ്ദനായി ഇരിക്കാനാകും? ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണകൂടമാണ്,  സിംഗ്  നയിക്കുന്ന ഭരണകൂടം.

ധനകാര്യ  മന്ത്രിയായിരുന്നപ്പോള്‍ സിംഗ് തുടക്കം കുറിച്ച ഉദാരവത്കരണ നടപടികള്‍ അദ്ദേഹം ​പ്രധാനമന്ത്രി ആയപ്പോള്‍ വളരെയേറെ മുന്നോട്ടു കൊണ്ടു പോയി. സാമ്പത്തിക വളര്‍ച്ച മുരടിച്ച പടിഞ്ഞാറന്‍ നാടുകളിലെ വ്യവസായികള്‍ സിംഗിന്റെ ഉദാരവത്കരണം  മുതലെടുത്തു. SEZ എന്ന പേരില്‍ നികുതി കൊടുക്കേണ്ടാത്ത വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ച് വന്‍ ലാഭമുണ്ടാക്കി. അത് ലോകാവസാനം വരെ തുടരുമെന്ന് ഒരു പക്ഷെ സിംഗ് സ്വപ്നം കണ്ടിരിക്കാം.

21 വര്‍ഷക്കാലം സാമ്പത്തിക പരിഷ്കാരങ്ങളൊക്കെ നടത്തിയിട്ടും ഇന്‍ഡ്യ ഇന്നും പുരോഗമിച്ചിട്ടില്ല എന്നാണ്, സിംഗിന്റെ പരാതി. ഈ 21 വര്‍ഷങ്ങളില്‍ 5 വര്‍ഷം അദ്ദേഹം ധനകാര്യമന്ത്രി ആയിരുന്നു. 8 വര്‍ഷം പ്രധാനമന്ത്രിയും. അപ്പോള്‍ ഈ പരാജയത്തിനുത്തരവാദി ആരാണ്?

സിംഗ് തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞ ഒരു സംഗതി ജനങ്ങള്‍ക്ക് സബ് സിഡി കൊടുക്കാന്‍ പണമില്ല എന്നാണ്. പെട്രോളിയം മേഘലയില്‍ 25000 കോടി രൂപയുടെ സബ് സിഡി ആണദ്ദേഹത്തിന്റെ ഉറക്കം ഇപ്പോള്‍ കെടുത്തുന്ന കാര്യം. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് സിംഗ് കൊടുക്കുന്ന സബ്സിഡിയുടെ കണക്ക് കേട്ടാല്‍ ആരും ഞെട്ടിപ്പോകും. 5,39,552 കോടി രൂപയാണത്. കഴിഞ്ഞ വര്‍ഷം നല്‍കിയതിനേക്കാള്‍ 20 % കൂടുതലാണീ വര്‍ഷം നല്‍കുന്നത്.  ഇത്ര ഭീമമായ സബ്‌സിഡി ബഹുരാഷ്ട്ര കുത്തകകളെ പ്രീണിപ്പിക്കാന്‍ നല്‍കുന്നിടത്ത്,  വളരെ ചെറിയ തുക  സാധാരണക്കാരുടെ  ഭാരം കുറയ്ക്കാന്‍ നല്‍കുന്നതിനാണദ്ദേഹത്തിനു മനപ്രയാസം. 2500 കോടി രൂപ കായ്ക്കുന്ന മരമില്ല എന്നാണ്, സിംഗിന്റെ  പരാതിയുടെ കാതല്‍,. ഈ പണം വാസ്തവത്തില്‍ ഇല്ലാത്തതാണോ അതോ ഇല്ലാതാക്കിയതാണോ? ഇന്‍ഡ്യയെ ഇപ്പോള്‍ പിടിച്ചു കുലുക്കുന്ന രണ്ട് വന്‍  അഴിമതികളുണ്ട്. 2 ജി സ്പെക്ട്രം വഴി 176,645 കോടി രൂപയും  കല്‍ക്കരി കുംഭകോണത്തില്‍ 185,591 കോടി രൂപയുമാണ്, ഖജനാവിനു നഷ്ടപ്പെട്ടത്. ഇത് രണ്ടും ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായ മന്‍ മോഹന്‍ സിംഗിന്റെ അറിവോടെ നടന്ന രണ്ട് വന്‍ അഴിമതികളാണ്. ഇത്ര ഭീമമായ തുക ഖജനാവില്‍ വരാതെ പോയതിന്റെ ഉത്തരവാദി മന്‍ മോഹന്‍ സിംഗു തന്നെയാണ്. ഇന്‍ഡ്യയിലെ 40% ആളുകളും ദാരിദ്ര്യ രേഖക്ക് താഴെ ജീവിക്കുമ്പോള്‍ ഇത്രയധികം പണം മന്‍ മോഹന്‍ സിംഗിന്റെ കാര്‍മികത്വത്തില്‍ കോര്‍പ്പറേറ്റ് മാഫിയ കൊണ്ടു പോയി.

ഇതൊക്കെ മറച്ചു വച്ചിട്ട് ഇപ്പോള്‍ പൊതു ജനത്തെ വിഡ്ഢിയാക്കാന്‍  സിംഗ് തുനിയുന്നു. സാധാരണക്കാര്‍ യാത്ര ചെയ്യുന്ന തീവണ്ടിയിലും ബസിലും റ്റാക്സികളിലും ഓട്ടോറിഷകളിലും ഉപയോഗിക്കുന്ന ഇന്ധനം  ഡീസല്‍ ആണെന്ന സത്യം സിംഗ് കൌശലപൂര്‍വം മറച്ചു വയ്ക്കുന്നു. നിത്യോപയോഗ സാധനങ്ങള്‍  കൊണ്ടു വരുന്നത് ഡീസല്‍ ഇന്ധനമായുപയോഗിക്കുന്ന ലോറികളിലും തീവണ്ടികളിലും ആണെന്ന സത്യം മനസിലാക്കാത്ത ഇദ്ദേഹത്തെ ഏത് മാനദണ്ഡം വച്ച് സാമ്പത്തിക വിദഗ്ദ്ധന്‍ എന്നു വിളിക്കും? ഡീസല്‍ വില വര്‍ദ്ധിപ്പിക്കുമ്പോള്‍ യാത്ര കൂലി കൂടും നിത്യോപയോഗ സാധനങ്ങളുടെ വില കൂടും എന്നൊക്കെ മനസിലാക്കാന്‍ ആകാത്ത ഇദ്ദേഹം ഏതായാലും സാമ്പത്തിക വിദഗ്ദ്ധന്‍ എന്ന പേരിനര്‍ഹനല്ല.

തിന്നുന്ന രാജാവിനു കൊല്ലുന്ന മന്ത്രി എന്നപോലെ ആസൂത്രണ കമ്മിഷന്‍ ഉപാദ്ധ്യക്ഷന്‍ അഹ്‌ലുവാലിയ അടുത്തനാളില്‍ കേരളത്തില്‍ വന്ന് ഒരുപദേശം നല്‍കി. മലയാളികള്‍ കൃഷിഭൂമിയൊക്കെ ഭൂമാഫിയക്ക് എഴുതിക്കൊടുത്തോളൂ. ഭക്ഷിക്കാന്‍ ഉള്ള സാധങ്ങളൊക്കെ മറ്റ് സംസ്ഥാനങ്ങള്‍ തന്നോളും എന്ന്. ഇന്‍ഡ്യയെ ആഗോള കുത്തകള്‍ക്ക് തീറെഴുതിയേ ഈ രണ്ടു തലേക്കെട്ടുകാരും അടങ്ങൂ.

ബഹുരാഷ്ട്രകുത്തകകളുടെ കുഴലൂത്തുകാരായ പടിഞ്ഞാറന്‍ നാടുകളിലെ മാദ്ധ്യമങ്ങള്‍ക്കൊക്കെ പ്രത്യേക അജണ്ടയുണ്ട്. അവരുടെ good book ല്‍ കയറിപ്പറ്റാന്‍ വേണ്ടി ഇന്‍ഡ്യയിലെ ദരിദ്രനാരായണന്‍മാരുടെ ചുമലില്‍ വലിയ ഭാരമാണീ കാപട്യം കയറ്റി വയ്ക്കുന്നത്.  ഇന്‍ഡ്യക്കാരേക്കുറിച്ചും ഇന്‍ഡ്യയേക്കുറിച്ചും യാതൊന്നുമറിയാത്ത ആദ്യ പ്രധാനമന്ത്രിയെന്ന പേരിനോടൊപ്പം പരാജയപ്പെട്ട പുണ്യാളന്‍ എന്ന തൂവലുകൂടി ചാര്‍ത്തപ്പെട്ടായിരിക്കും മന്‍ മോഹന്‍ സിംഗ്  ചരിത്രത്തിലേക്ക് നടന്നു നീങ്ങുക.

ലോകം മുഴുവന്‍ ആണവ വൈദ്യുതിയേക്കുറിച്ച് ഒരു പുനര്‍ വിചിന്തനം നടക്കുമ്പോഴാണ്, ഇന്‍ഡ്യയിലെ പട്ടിണി മാറ്റാന്‍ അനേകം ആണവ നിലയങ്ങള്‍ മന്‍ മോഹന്‍ സിംഗ് പടുത്തുയര്‍ത്താന്‍ പോകുന്നത്. അമേരിക്കയുമായുള്ള ആണവകരാര്‍ അതിന്റെ ഭാഗമായിരുന്നു. പ്രകടമായും ജനവിരുദ്ധ പക്ഷത്തു നില്‍ക്കുന്ന സിംഗ് ബഹുരാഷ്ട്രകുത്തകകളെ സഹായിക്കേണ്ട ബാധ്യത ഏറ്റെടുത്തതില്‍ അത്ഭുതമില്ല. പക്ഷെ ജനപക്ഷത്തു നില്‍ക്കേണ്ട സി പി എം പോലുള്ള ബഹുജന സംഘടനകളോ? കൂടം കുളത്തെ ആണവ നിലയത്തെ  സി പി  എം പിന്തുണക്കുന്നത് ശുംഭത്തരമാണ്. അതിനവര്‍ പറയുന്ന ന്യായീകരണമാണ്, അതി വിചിത്രം.  1500 കോടി  മുടക്കിയതുകൊണ്ട് അതിനെ പിന്തുണക്കുന്നു.  പണം മുടക്കി കഴിഞ്ഞാല്‍ ഏത് ജന വിരുദ്ധ പദ്ധതികളും നല്ലതാകുന്നു എന്നാണാ നിലപാടിന്റെ അര്‍ത്ഥം. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജന പിന്തുണ തിരികെ പിടിക്കാനൊന്നും പ്രകാശിനോ വിജയനോ ആഗ്രഹമില്ല. ജന പക്ഷത്തു നില്‍ക്കുന്നവി എസിനെയൊക്കെ അച്ചടക്ക വാള്‍ കാണിച്ച് നിശബ്ദനാക്കാനാണവരുടെ ഉദ്ദേശ്യവും.

Sunday, 9 September 2012

ജേക്കബ് ബിന്‍ അലക്സാണ്ടര്‍ പ്രവാചകന്‍ 




ഇസ്ലാമിന്റെ സുവര്‍ണ്ണ കാലം എന്ന പേരില്‍ ഞാന്‍ 2010 ല്‍ എഴുതിയ ഒരു പോസ്റ്റില്‍ കഴിഞ്ഞ ദിവസം ഒരു കമന്റ് വായിച്ചു.


Mubarak said...
http://youtu.be/JLN2QbylUVo
sir..please see it if u can


ഇതനുസരിച്ച് മുബാറക്ക് തന്ന ലിങ്കിലൂടെ ചെന്നപ്പോള്‍ കേരള ഡി ജി പി ശ്രീ ജേക്കബ് പുന്നൂസിന്റേതെന്നും എ ഡി ജി പി അലക്സാണ്ടര്‍ ജേക്കബിന്റേതെന്നും പറഞ്ഞ് യുറ്റ്യൂബില്‍ പരസ്യപ്പെടുത്തിയിരിക്കുന്ന   ഒരു പ്രഭാഷണം  കേട്ടു. പക്ഷെ ഇന്നലെ ജേക്കബ് പുന്നൂസിന്റെ പേരിലുള്ള പ്രഭാഷണം നീക്കം ചെയ്തതായി കണ്ടു.  അതിനോടുള്ള എന്റെ പ്രതികരണമാണീ ലേഖനം.

പ്രഭാഷണം  ആരോ എഴുതി കൊടുത്തത് വായിക്കുന്നതായേ എനിക്കു തോന്നിയുള്ളു. അദ്ദേഹം പറയുന്ന പല കാര്യങ്ങളും  എന്താണെന്നു പോലും അദ്ദേഹത്തിനു മനസിലായിട്ടുണ്ട് എന്നു തോന്നുന്നില്ല. പലതും പരസ്പര വിരുദ്ധങ്ങളും അതിശയകരവും എന്നേ പറയാനുള്ളു. അദ്ദേഹത്ത്ന്റെ ചില പരാമര്‍ശങ്ങളിലേക്ക്.

പ്രസിദ്ധ ഇംഗ്ളിഷ് ചരിത്രകാരനായ Arnold J Toynbee യെ ഉദ്ധരിച്ചുകൊണ്ടാണ്, പ്രഭാഷകന്‍    തന്റെ ഇസ്ലാമിക അഭിനിവേശം ആരംഭിക്കുന്നത്. Toynbee യുടെ ഒരു പരാമര്‍ശം സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുമ്പോലെ മൊഹമ്മദിനെ മഹത്വവത്കരിക്കാനാണദ്ദേഹം ശ്രമിക്കുന്നത്.


പ്രഭാഷകന്റെ വാക്കുകള്‍

>>>>>പരിശുദ്ധ പ്രവാചകനേപ്പറ്റി വായിക്കുമ്പോള്‍ ഏറ്റവും ആദ്യമായി എന്റെ മനസില്‍ വരുന്നത് ആര്‍നോള്‍ഡ് ജെ റ്റോയിന്‍ബി എന്ന വിശ്വപ്രസിദ്ധനായ ചരിത്രകാരന്‍ അദ്ദേഹത്തിന്റെ അനാലിസിസ് ഒഫ് വേള്‍ഡ് ഹിസ്റ്ററിയില്‍ പറയുന്ന ഒരു വാചകമാണ്. മറ്റ് പല നടുകളിലും ചിന്തകന്‍മാരുണ്ടാകുമ്പോള്‍ ലോകത്തിനു വെളിച്ചം നല്‍കുന്നവരുണ്ടാകുമ്പോള്‍ അവര്‍ക്ക് മുമ്പ് വെളിച്ചം കാട്ടിയിരുന്നവര്‍ പലരും ഉണ്ടായിരുന്നു. ഇന്‍ഡ്യാ മഹാരാജ്യത്തില്‍ പത്താറായിരം വര്‍ഷമായി നിരവധി പുണ്യ പുരുഷന്‍മാര്‍ ജനിച്ച്, സന്യാസി വര്യന്‍മാര്‍ ജനിച്ച് ലോകത്തിനു വെളിച്ചം നല്‍കിയവരായി ജീവിച്ചു. ആ വലിയ പരമ്പരയുടെ ഭാഗമായി മറ്റ് ചിലരുണ്ടാകുന്നു. പശ്ചാത്യ ദേശത്ത് പത്തു മൂവായിരം വര്‍ഷമായി നിരവധി പുണ്യ പുരുഷന്‍മാര്‍ ക്കുകയും അവരില്‍ നിന്ന് ആ നാടിനൊരു സാംസ്കാരിക ഔന്നത്യമുണ്ടാകുകയും ചെയ്തതിനു ശേഷം പിന്നീടാണ്, വെള്ളി വെളിച്ചങ്ങള്‍ എന്ന് നമ്മള്‍ കരുതുന്ന പലരും ഉണ്ടായത്. എന്നാല്‍  പറയുന്നു പരിശുദ്ധ പ്രവാചകനായ മൊഹമ്മദ് നബി അറബി നാട്ടില്‍ ജനിക്കുന്നതിനു മുമ്പ്  ആദേശത്തു നിന്ന് മഹാനായ ഒരു വ്യക്തിയുടെ  പേരോ ഒരു സംസ്കാര സമ്പന്നമായ ജനതയുടെ ചരിത്രമോ ലോകം കേട്ടിട്ടില്ല. മരുഭൂമിയില്‍ ജീവിച്ചിരുന്ന കുറച്ചാള്‍ക്കാര്‍ എന്നു മാത്രമേ ലോകത്തിനറിയാമായിരുന്നുള്ളു. അങ്ങനെ ഒരു ജനവിഭാഗത്തില്‍ നിന്ന് ഒരു സംസ്കാരം ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള, സസ്യ ലതാദികള്‍ ഇടതൂര്‍ന്ന  നദീതടങ്ങളില്ലാത്ത ഒരു സ്ഥലത്തുനിന്ന് ഇത്ര വലിയ ഒരു വെളിച്ചം ലോകത്തിനെങ്ങനെ ഉണ്ടായി എന്ന് അത്ഭുതം കൂറുകയാണ്. ഈ വെളിച്ചം അന്നുണ്ടായില്ലായിരുന്നുവെങ്കില്‍ പിന്നീടുള്ള ലോക ചരിത്രം അന്ധകാരമായമാകുമായിരുന്നു എന്ന് കണ്‍ക്ളൂഡ് ചെയ്യുമ്പോഴാണ്, പ്രവാചകന്റെ മഹത്വം നമുക്ക് വളരെ കൃത്യമായി മനസിലാക്കാന്‍ കഴിയുന്നത്.<<<<<<

ഈ ആമുഖ പരാമര്‍ശം ഒട്ടും സത്യസന്ധമല്ലാത്തതും അബദ്ധജഠിലവും അതിശയിപ്പിക്കുന്നതുമാണ്.

ഇതില്‍  വസ്തുതാപരമായി ഒരു തെറ്റുണ്ട്. Toynbee യുടെ പുസ്തകത്തിന്റെ പേര്‍ Analysis of World History  എന്നല്ല. A Study of History എന്നാണ്. Toynbeeയുടെ പുസ്തകം വായിച്ചല്ല  അലക്സാണ്ടര്‍ ജേക്കബ്  ഇതൊക്കെ പറഞ്ഞതെന്ന് സ്പഷ്ടം. മറ്റാരോ എവിടെയോ എഴുതി വച്ചത് വായിച്ചാണ്. അതും യാഥാര്‍ത്ഥ്യം മനസിലാക്കാതെ.

Toynbee പറഞ്ഞു എന്ന്  പ്രഭാഷകന്റെ  അവകാശപ്പെടുന്ന ഭാഗം കുര്‍ആന്‍ ഒരു പ്രാവശ്യമെങ്കിലും വായിച്ചിട്ടുള്ള ആര്‍ക്കും വെറും പച്ചക്കള്ളമാണെന്നു മനസിലാകും. യഹൂദരുടെയും ക്രിസ്ത്യാനികളുടെയും എല്ലാ പ്രവാചകരും അറബികളുടെ പ്രവാചകരാണെന്നാണ്, കുര്‍ആന്‍ പറയുന്നത്. കുര്‍ആന്‍ വായിച്ചു എന്ന  പ്രഭാഷകന്റെ അവകാശവാദം വെറും കാപട്യമാണ്. ഇതു മാത്രമല്ല. ഭൂമിയിലെ ആദ്യ ദേവാലയം ആദം പണുതത് മക്കയില്‍ ആണെന്നും, അബ്രാഹം അത് പുതുക്കി പണുതു എന്നും  മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. ഹജ്ജ് എന്ന പേഗന്‍ ആചാരം അബ്രാഹം തുടങ്ങിയതാണെന്നും, അന്നു മുതല്‍ ഉണ്ടായ എല്ലാ ആചാര്യന്‍മാരും മുടങ്ങാതെ ഹജ്ജ് നടത്തിയിട്ടുണ്ട് എന്നും  മുസ്ലിങ്ങള്‍  വിശ്വസിക്കുന്നു. പിന്നെങ്ങനെ മൊഹമ്മദിനു മുന്നേ ഒരാചാര്യനും അറേബ്യയില്‍ നിന്നുണ്ടായില്ല എന്നു പറയാനാകും? ഇസ്ലാമിക പക്ഷത്തു നിന്നും അങ്ങനെ പറയാനാകില്ല. ഇനി Toynbee അത് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും  അത് സത്യമാണ്.

ആറായിരം വര്‍ഷമായി ഇന്‍ഡ്യയിലും മൂവായിരം വര്‍ഷമായി പടിഞ്ഞാറന്‍ നാടുകളിലും  ലോകത്തിനു വെള്ളിവെളിച്ചം   നല്‍കിയവര്‍ ഉണ്ടായിരുന്നു എന്നു പറയുന്ന അതേ  ശ്വാസത്തില്‍ തന്നെ, മൊഹമ്മദ് എന്ന ഈ വെളിച്ചം അന്നുണ്ടായില്ലായിരുന്നുവെങ്കില്‍ പിന്നീടുള്ള ലോക ചരിത്രം അന്ധകാരമായമാകുമായിരുന്നു എന്ന്. ഇത് കേട്ടിട്ട് എനിക്ക് വാസ്തവത്തില്‍ ചിരിയാണുണ്ടായത്. ഇതേതായാലും Toynbee പറഞ്ഞതല്ല. കേള്‍വിക്കാരായ മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍  പ്രഭാഷകന്‍  തന്നെ പറഞ്ഞതായിരിക്കും. ആറായിരം വര്‍ഷങ്ങളായി ഇന്‍ഡ്യയിലും മൂവായിരം വര്‍ഷങ്ങളായി പടിഞ്ഞാറന്‍ നാടുകളിലും ലോകത്തിനു വെള്ളിവെളിച്ചം നല്‍കിയവര്‍ ഉണ്ടായിരുന്നു എങ്കില്‍, അറേബ്യന്‍ മരുഭൂമിയില്‍ നിന്ന്  വേറൊരു വെള്ളിവിളിച്ചമുണ്ടാകുന്നതോ ഉണ്ടാകാതിരിക്കുന്നതോ ലോകത്തെ ബാധിക്കില്ല. ഇന്ന് പക്ഷെ ഇസ്ലാമികനാടുകള്‍ ലോകത്തിനു നല്‍കുന്നത് വെള്ളി വെളിച്ചമല്ല. തികഞ്ഞ അന്ധകാരമാണ്. സമാധാനമുള്ള ഒരു രാജ്യവും ഇസ്ലാമിക ലോകത്ത് ഇന്നില്ല. മറ്റ് സ്ഥലങ്ങളിലുള്ള സമാധാനവും മുസ്ലിങ്ങള്‍ കെടുത്തുന്നു.

പ്രഭാഷകന്‍   തുടരുന്നു.


>>>>Mc Graw Hill  കമ്പനി അതിന്റെ പ്രശസ്തമായ ഒരു പുസ്തകം പബ്ളിഷ് ചെയ്തു. The 100 great men of the world, എന്നാണാ പുസ്തകം. ലോകത്തിലെ ഏറ്റവും മഹാന്‍മാരായ നൂറു വ്യക്തികള്‍<<<<

പ്രഭാഷകന്‍  വീണ്ടും തന്റെ അജ്ഞത പുറത്തു കാണിക്കുന്നു. അദ്ദേഹം പരാമര്‍ശിക്കുന്ന പുസ്തകം  Michael H. Hart  എഴുതിയ The 100: A Ranking of the Most Influential Persons in History എന്ന പുസ്തകം ആണ്.  പ്രഭാഷകന്‍   പറയുമ്പോലെ ഏറ്റവും മഹാന്‍മാരായവരുടെ ലിസ്റ്റല്ല ആ പുസ്തകത്തില്‍ ഉള്ളത്.  ലോകത്തെ സ്വാധീനിച്ച നൂറു പേരുടെ പേരുകളാണ്. അതില്‍ പ്രഭാഷകന്റെ പ്രവാചകന്‍ തന്നെയാണ്, ഒന്നാമതായി വരുന്നത്. അതിനു  നല്‍കുന്ന ന്യായീകരണം ഇങ്ങനെ.

The first person on Hart's list is the Prophet of Islam Muhammad. Hart asserted that Muhammad was "supremely successful" in both the religious and secular realms. He also believed that Muhammad's role in the development of Islam was far more influential than Jesus' collaboration in the development of Christianity. He attributes the development of Christianity to St. Paul, who played a pivotal role in its dissemination.


Hart ന്റെ ലിസ്റ്റ് ഒരു വലിയ അക്ഷരത്തെറ്റാണ്. സ്വാധീനിക്കുക എന്നതിനദ്ദേഹം കല്‍പ്പിക്കുന്ന അര്‍ത്ഥമല്ല മറ്റുള്ളവര്‍ മനസിലാക്കുന്നത്. ഇന്ന് ലോകത്തെ 3 ബില്യണ്‍ ആളുകളെ സ്വാധീനിക്കുന്ന വ്യക്തിയാണ്, യേശു. പക്ഷെ മൊഹമ്മദിന്,  സ്വാധീനിക്കാന്‍ സാധിക്കുന്നത് ഏറിയാല്‍ 1.5 ബില്യണ്‍ ആളുകള്‍ വരും. ക്രൈസ്തവരിലെ ഒരു വിഭാഗം മാത്രമായ  കത്തോലിക്കാ സഭയില്‍ തന്നെ അത്രയും ആളുകളുണ്ട്. അത്രയും ആളുകളെ സ്വാധീനിക്കുന്ന വ്യക്തിയാണ്, കത്തോലിക്കരുടെ പരമോന്നത നേതാവ് മാര്‍ പാപ്പ.

മഹാന്‍മാരുടെ ലിസ്റ്റാണിതെന്ന്  പോലും Hart  അവകാശപ്പെട്ടിരുന്നില്ല. പക്ഷെ  പ്രഭാഷകന്‍   വളച്ചൊടിക്കുന്നു. 

Hart's yardstick is influence: not the greatest people, but the most influential, the people who swayed the destinies of millions of human beings, determined the rise and fall of civilizations, changed the course of history. With incisive biographies, Hart describes their careers and contributions. Explaining his ratings, he presents a new perspective on history, gathering together the vital facts about the world's greatest religious and political leaders, inventors, writers, philosophers, explorers, artists, and innovators - from Asoka to Zoroaster. Most of the biographies are accompanied by photographs or sketches. Hart's selections may be surprising to some. Neither Jesus nor Marx, but Muhammad, is designated as the most influential person in human history.

അതിലും അതിശയിപ്പിക്കുന്നത് 1978 ല്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെ ചോദ്യം ചെയ്തു കൊണ്ട് പ്രസാധകരുടെ വെബ് സൈറ്റില്‍ ഒരു മില്യണ്‍  ഹിറ്റുകള്‍ ഉണ്ടായി എന്ന അവകാശവാദമാണ്. . 1978 ല്‍ ഇന്റര്‍നെറ്റില്‍ കമ്പനികള്‍ക്ക് വെബ് സൈറ്റുകള്‍ ഉണ്ടായിരുന്നില്ല എന്ന് ഇന്റര്‍നെറ്റിന്റെ ചരിത്രം അറിയുന്നവര്‍ മനസിലാക്കി വച്ചിട്ടുണ്ട്. പിന്നെ ആരെയാണു പ്രഭാഷകന്‍   വിഡ്ഡികളാക്കാന്‍ ശ്രമിക്കുന്നത്?

ചോദ്യങ്ങളുണ്ടായപ്പോള്‍  കമ്പനി 9 വിഭാഗങ്ങളിലായി അവരുടെ ന്യായീകരണം നല്‍കി എന്നാണ്, പ്രഭാഷകന്‍ അവകാശപ്പെടുന്നത്. ഒന്നാമത്തെ ന്യായീകരണം  ആരിലും ചിരി ഉണര്‍ത്തും. മൊഹമ്മദ് പ്രവാചകനാണെന്ന സത്യം ആദ്യം മനസിലാക്കിയത് ഒരു ഓര്‍ത്തഡോക്സ് വൈദികനാണത്രെ. 20 ഓ 19 ഓ വയസുള്ളപ്പോള്‍ ബാഹിറ എന്ന വൈദികന്‍ മൊഹമ്മദിനെ കണ്ടു വണങ്ങി എന്നാണീ പ്രഭാഷകന്‍ പറയുന്നത്.

ഏത് ചരിത്ര രേഖയെ ആസ്പദമാക്കിയാണിത് പറയുന്നതെന്ന് ആരും സംശയിക്കും. കാരണം  അങ്ങനെ ഒരു ചരിത്ര രേഖയും ഇല്ല. മൊഹമ്മദ് മരിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ മക്കയിലും മദീനയിലും പ്രചരിച്ചിരുന്ന കഥകളില്‍ നിന്നും ക്രോഡീകരിച്ചുണ്ടാക്കിയതാണു കുര്‍ആന്‍.,.  കുര്‍ആന്‍ എഴുതിയതിനും ഒരു നൂറ്റാണ്ടു കഴിഞ്ഞെഴുതിയ ഹദീസുകളിലാണ്, മൊഹമ്മദ് പ്രവാചകനാകുമെന്ന് മൂന്നു  ക്രൈസ്തവ പുരോഹിതര്‍ പറഞ്ഞിരുന്നതായി എഴുതി വച്ചിട്ടുള്ളത്?


Mc Graw Hill കമ്പനി ഈ കഥ പറഞ്ഞാണ്, മൊഹമ്മദിനെ ചരിത്രത്തിലെ ഏറ്റവും "മഹാനായ വ്യക്തി"യാണെന്ന് ന്യായീകരിക്കുന്നതത്രെ.

ഇത് വെറും കെട്ടുകഥയാണെന്ന് ക്രിസ്തു മതത്തേപ്പറ്റി അടിസ്ഥാന വിവരമുള്ള ഏതൊരാള്‍ക്കും മനസിലാകും. മുകളില്‍ ഞാന്‍ ലിങ്ക് നല്‍കിയ വെബ് സൈറ്റും  ബാഹിറ, നെസ്തോറിയസ്, വറാഖാ എന്നീ മൂന്നു ക്രൈസ്തവ പുരോഹിതരെയാണു കൂട്ടുപിടിക്കുന്നതും. ക്രിസ്ത്യാനികളുടെ അടിസ്ഥാന വിശ്വാസം ഇതാണ്. ദൈവം മനുഷ്യനായി അവതരിച്ചതിനു ശേഷം പ്രവാചകര്‍ ആരും ഇല്ല. യേശുവിന്റെ ജനനത്തിനു ശേഷം ഒരു ക്രിസ്ത്യാനിയും ഒരു പ്രവാചകനെ പ്രതീക്ഷിക്കുന്നില്ല. അപ്പോള്‍ പിന്നെ ഒന്നല്ല മൂന്നു ക്രൈസ്തവ പുരോഹിതര്‍ മൊഹമ്മദ് പ്രവാചകനാണെന്ന് സാക്ഷ്യപ്പെടുത്തി എന്നത് ഒട്ടും തന്നെ വിശ്വസനീയമല്ല.

പക്ഷെ ഈ കഥയാണ്,  Mc Graw Hill കമ്പനി മൊഹമ്മദിനെ മഹത്വവത്കരിക്കുന്നതിനു ന്യായീകരണമായി പറഞ്ഞതെന്നാണു പ്രഭാഷകന്‍ അവകാശപ്പെടുന്നത്. ബുഹിറ കഥ ഒരു ചരിത്ര സംഭവം പോലെയാണ്, പ്രഭാഷകന്‍ അവതരിപ്പിക്കുന്നത്. അദ്ദേഹം പറയുന്നത് 19 വയസില്‍ മൊഹമ്മദ് ബുഹിറയെ കണ്ടു എന്നാണ്. പക്ഷെ ഹദീസുകള്‍ പറയുന്നത് 9 വയസില്‍ തന്റെ അമ്മവനോടൊപ്പം കച്ചവടത്തിനു പോയപ്പോള്‍ ബുഹിറയുമായി കണ്ടുമുട്ടി എന്നാണ്.

മൊഹമ്മദിനു മലാഖ പ്രത്യക്ഷപ്പെട്ടു എന്ന തോന്നലുണ്ടായതിനു ശേഷമുള്ള 22 വര്‍ഷം കൊണ്ട് ലോക ചരിത്രം മാറ്റി എഴുതപ്പെട്ടു എന്ന് Mc Graw Hill പറഞ്ഞതായിട്ടാണു പ്രഭാഷകന്‍ അവകാശപ്പെടുന്നത്. അങ്ങനെ ഒന്നുമുണ്ടായില്ല. മക്കയില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം രാഷ്ട്രീയാധികാരം പിടിച്ചടക്കാനുള്ള തന്ത്രങ്ങളിലും യുദ്ധങ്ങളിലും മൊഹമ്മദ് മുഴുകി. അവസാനം  യുദ്ധം ചെയ്തു തന്നെ മക്ക പിടിച്ചടക്കി. മക്കയോടൊപ്പം അറേബ്യ മുഴുവന്‍  മൊഹമ്മദിന്റെ അധികാരപരിധിയിലും ആയി. അവിടത്തെ ഖലീഫയുമായി. മൊഹമ്മദ് കൊല്ലപ്പെടുമ്പോഴും അദ്ദേഹം അറേബ്യക്കു പുറത്ത് അറിയപ്പെട്ടിരുന്നില്ല. പിന്നീടു ഖലീഫമാരായ തന്റെ ഭാര്യാപിതാക്കളായിരുന്നു അറേബ്യക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍ പിടിച്ചടക്കി ഇസ്ലാമിക സാമ്രാജ്യത്തോട് ചേര്‍ത്തത്.

പക്ഷെ ഈ 22 വര്‍ഷത്തേക്കുറിച്ച്  Toynbee പറയുന്നത് ഇപ്രകാരം.

(A Study of History, Vol. III, Page 469-472)

"Down to the thirteenth year of the mission, when Muhammad finally withdrew from Makkah to Madinah and abandoned the purely prophetic for the politico-religious career."

"Instead of sealing his prophetic message with his blood by becoming Caesar's victim, it was Muhammad's ironic destiny to compromise and debase his prophetic message by becoming an Arabian Caesar himself."

"Muhammad ... embraced the opportunity, when it came his way, of arming himself in the panoply of political power and using this power as an instrument for imposing Islam upon Makkah by force."

"The truth, then, seems to be that, in the invitation to Madinahh, Muhammad was confronted with a challenge to which his spirit failed to rise. In accepting the invitation, he was renouncing the sublime role of the nobly honoured prophet and contenting himself with the commonplace role of the magnificently successful statesman."


  ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന ക്രിസ്ത്യാനികള്‍ ദൈവമായി ആരാധിക്കുന്ന യേശുവിനെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒന്നാമതായി പറയാതിരിക്കാന്‍  Hart നിരത്തുന്ന ന്യായീകരണം ഇതാണ്.

He also believed that Muhammad's role in the development of Islam was far more influential than Jesus' collaboration in the development of Christianity. He attributes the development of Christianity to St. Paul, who played a pivotal role in its dissemination.

മൊഹമ്മദിന്, അറേബ്യയില്‍ മാത്രമേ ഇസ്ലാം അധികാരത്തിലൂടെ അടിച്ചേല്‍പ്പിക്കാനായുള്ളു. തന്റെ പുതിയ മതമായ ഇസ്ലാമില്‍ വിശ്വസിക്കുന്നവരെ ഒന്നാം പൌരന്‍മാരും, മറ്റുള്ളവരെ രണ്ടാം തരം പൌരന്‍മാരുമായി വേര്‍തിരിച്ച് അവര്‍ക്ക് പ്രത്യേക നികുതി ഈടാക്കിയിരുന്നു. നികുതി കൊടുക്കാന്‍ പറ്റാത്തവര്‍ക്ക് ഇസ്ലാമില്‍ ചേരുകയല്ലാതെ മറ്റ് മര്‍ഗ്ഗങ്ങളില്ലായിരുന്നു. അതുകൊണ്ട് മൊഹമ്മദിന്റെ കാലത്ത് അറേബ്യയില്‍ ഇസ്ലാം  അടിച്ചേല്‍പ്പിക്കാനായി. പിന്നീടുള്ള ഇസ്ലാമിന്റെ വളര്‍ച്ച എങ്ങനെയെന്ന്  Toynbee വിശദമാക്കുന്നത് ഇങ്ങനെ.


(East to West – A Journey Round the World, 1958. pp. 214-215 – The Shocking Umayyads)

One of the greatest ironies of all history is the fate of the house that Mohammed built. Mohammed had a great fall. The unsuccessful prophet succumbed to the temptation to succeed as a statesman and a strategist. Yet, in seeking and winning worldly success in Medina, Mohammed was unwittingly working for his adversaries in Mecca. When it came to a competition in Realpolitik, the merchant princes of Mecca were more than a match for their queer fellow-townsman, and far more than a match for Mohammed's gallant but incompetent cousin and son-in-law, Ali. After Mohammed had successfully cut Mecca's trade route to Syria, the Meccans capitulated on the easy terms that the sentimental Meccan exile offered them; but in outwardly submitting to Mohammed and to Islam, the Beni Umayya had their tongues in their cheeks. They had no intention of being permanently deposed from power. Now that they had failed first to suppress Islam and then to repel it, their only alternative was to run away with it after capturing it by the stratagem of a nominal conversion. They bided their time till in Ali they found their victim and in Muawiya their man of destiny.

Muawiya was one of the greatest masters, known to history, of the artful, patient type of statesmanship. He ranks with Augustus, Philip of Macedon, Liu Pang, and Cavour. Poor Ali was utterly outmaneuvered by him. Within twenty-nine years of Mohammed's death, the state that Mohammed had founded, and that his successors had swiftly expanded into a vast empire, became the undisputed spoil of Muawiya the son of Hind: that redoubtable Meccan merchant-princess who had been Mohammed's bitterest enemy. Unlike Mohammed, Muawiya founded a dynasty - the House of Umayyah - which lasted for 90 years and ruled the world from Multan and Tashqand to Aden, and from Aden to Gibralter and Narbonne.

Muawiya and his successors, being, unrepentant pagans in all but name (save only for one sincere Muslim, the Caliph Umar II), they went to the limits of discretion in flouting Islam by indulging in the worst abominations of civilization. They were wine-bibbers, and they decorated their palaces with mosaics and paintings in the Hellenistic style that had been endemic in Syria for the last 1000 years. They reveled in breaking the Islamic taboo on the representation of living forms. They employed Christian artists who were adepts in this line; and they were not content with representation of animals and men. Their favorite orders were for pictures of women - preferably naked, or at least naked down to the waist.

മൊഹമ്മദിന്റെ കാലത്തും അതിനു ശേഷവും ഇസ്ലാം ഏത് തരത്തിലുള്ളതായിരുന്നു എന്നതിനു നിഷ്പക്ഷമായ ചരിത്രരേഖകളൊന്നുമില്ല. പക്ഷെ ഒന്നുണ്ട്. അത് സമാധാന പൂര്‍ണ്ണമല്ലായിരുന്നു. ഒരു യഹൂദ സ്ത്രീ കൊടുത്ത വിഷത്തിന്റെ ഫലമായി അസുഖം ബാധിച്ചായിരുന്നു മൊഹമ്മദ്  മരിച്ചത്. അടുത്ത നാലു ഖലീഫമാരും കൊല്ലപ്പെടുകയായിരുന്നു. മൊഹമ്മദിന്റെ ബദ്ധ വൈരികളായിരുന്ന ബാനു ഉമ്മയ്യ ഗോത്രത്തിനതിലൊക്കെ പങ്കുണ്ടായിരുന്നു. മൊഹമ്മദ് മക്ക പിടിച്ചടക്കിയപ്പോള്‍ അവര്‍ ഗത്യന്തരമില്ലാതെ പ്രത്യക്ഷത്തില്‍ ഇസ്ലാം സ്വീകരിച്ച് അടങ്ങിയിരുന്നു. പക്ഷെ മൊഹമ്മദ് മരിച്ചപ്പോള്‍ അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അവര്‍ അധികാരം പിടിച്ചടക്കി. പിന്നീടുള്ള ഇസ്ലാമിന്റെ ചരിത്രം  മൊഹമ്മദ് കുര്‍ആനിലൂടെ ഉത്ബോധിപ്പിച്ച ഇസ്ലാമിന്റേതല്ല. മക്കയില്‍ നിന്നും ഇസ്ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡമാസ്കസിലേക്കും പിന്നീട് ബാഗ്ദാദിലേക്കും മാറിയപ്പോള്‍ ഇസ്ലാമിന്റെ മുഖവും പാടെ മാറി.


പ്രഭാഷകന്റെ അടുത്ത വിവരക്കേടിങ്ങനെ.

>>>>22 വര്‍ഷം കൊണ്ട് മൊഹമ്മദ് ലോക ചരിത്രം മാറ്റി മറിച്ചില്ലായിരുന്നെങ്കില്‍  Modern civilization, the Western  civilization could have been impossible<<<<<,  എന്നു പറഞ്ഞു വയ്ക്കുന്നു അദ്ദേഹം. ഇതിനെ ശുദ്ധ വിവരക്കേടെന്നും ആദ്യമേ ഇദ്ദേഹം പറയുന്ന സംഗതിക്ക് കടക വിരുദ്ധം എന്നും പറയേണ്ടിയിരിക്കുന്നു. ഈ പ്രഭാഷണത്തിന്റെ ആരംഭത്തില്‍ ഇദ്ദേഹം പറഞ്ഞത്  ഇങ്ങനെയായിരുന്നു. >>>>പാശ്ചാത്യ ദേശത്ത് പത്തു മൂവായിരം വര്‍ഷമായി നിരവധി പുണ്യ പുരുഷന്‍മാര്‍ ജീവിക്കുകയും അവരില്‍ നിന്ന് ആ നാടിനൊരു സാംസ്കാരിക ഔന്നത്യമുണ്ടാകുകയും ചെയ്തതിനു ശേഷം പിന്നീടാണ്, വെള്ളി വെളിച്ചങ്ങള്‍ എന്ന് നമ്മള്‍ കരുതുന്ന പലരും ഉണ്ടായത്.<<<< ഇത് രണ്ടും ഒന്നിച്ചു പോകില്ല. മൊഹമ്മദ് അറേബ്യയില്‍ ഖലീഫ  ആയാലുമില്ലെങ്കിലും പശ്ചാത്യ ദേശത്ത് മൂവായിരം വര്‍ഷങ്ങളായി ഉണ്ടായിരുന്ന സാംസ്കാരിക  ഉന്നതി മാഞ്ഞു പോകുകയൊന്നുമില്ല.

മൊഹമ്മദിനേക്കുറിച്ചും ഇസ്ലാമിനേക്കുറിച്ചും മാത്രമല്ല 21 ലോക നാഗരികതകളേക്കുറിച്ച് Arnold Toynbee വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം ​ഇന്‍ഡ്യന്‍ നഗരികതയേക്കുറിച്ച് പറയുന്നതിങ്ങനെ.


Arnold Toynbee, "One World and India"

The vast literature, the magnificent opulence, the majestic sciences, the soul touching music, the awe inspiring gods. It is already becoming clearer that a chapter which has a western beginning will have to have an Indian ending if it is not to end in the self destruction of the human race. At this supremely dangerous moment in history the only way of salvation for mankind is the Indian way.


പ്രഭാഷകന്‍ തുടരുന്നു.

>>>>>അഞ്ചാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെ യൂറോപ്പ് അന്ധകാര യുഗത്തിലയിരുന്നു. ഇന്‍ഡ്യയും അന്ധകാര യുഗത്തിലേക്ക് പ്രവേശിച്ചിരുന്നു. ഈ Dark ages  ല്‍ നിന്ന് യൂറോപ്പ് പുറത്തേക്കു വന്ന  renaissance എന്നു പറയുന്ന പുനര്‍ജനനത്തിന്റേതായ കാലഘട്ടത്തില്‍  യൂറോപ്പിന്, എവിടന്നാണ്, ഈ മഹത്തായ പുസ്തകങ്ങള്‍ ലഭിച്ചത്? ഗ്രീക്കിലെ സിവിലിസേഷനേപ്പറ്റിയുള്ള പുസ്തകങ്ങള്‍ മുഴുവന്‍ യൂറോപ്പിനു ലഭിച്ചത് not directly from Greece. ആ പുസ്ത്കങ്ങളെല്ലാം ഇസ്ലാമിക് യൂണിവേഴ്സിറ്റീസില്‍ സൂക്ഷിച്ചു വയ്ക്കുകയും, ഇസ്ലാമിക് യൂണിവേഴ്സിറ്റീസില്‍ നിന്നും translations ആയി യൂറോപ്പിലെത്തുകയും  ചെയ്തതാണ്, renaissance നു തുടക്കമിട്ട അത്ഭുതകരമായ സംഭവം എന്നു പറയുന്നത്. ഇന്‍ഡ്യയുടെ മഹത്തായ ശാസ്ത്രങ്ങളൊക്കെ ലോകത്തിനു കിട്ടിയത് ഇസ്ലാമിക്ക് ലിറ്റെറേച്ചറിലൂടെയാണ്. ഉദാഹരണത്തിന്, ഇന്‍ഡ്യ കണ്ടു പിടിച്ചതാണ്, 1,2,3 എന്ന് എണ്ണാനുള്ള അക്കങ്ങള്‍. പക്ഷെ ആ അക്കങ്ങളെ പാശ്ചാത്യ ലോകം വിളിക്കുന്നത് അറബിക്ക് ന്യൂമറല്‍സ് എന്നാണ്. അത് യൂറോപ്പിനു ലഭിക്കാനുണ്ടായ കാരണം അറബി യൂണിവേഴ്സിറ്റീസില്‍ അത് സൂക്ഷിച്ചു വയ്ക്കുകയും യൂറോപ്പ്യന്‍സിനത് കണ്ടു കിട്ടുകയും ചെയ്തതുകൊണ്ടാണ്. നമ്മള്‍ ശൂന്യം എന്നു വിളിക്കുന്ന Zero  ഇന്‍ഡ്യക്കാര്‍ കണ്ടു പിടിച്ചെങ്കിലും യൂറോപ്പിനത് കണ്ടുകിട്ടുന്നത് അറബ് ദേശത്തു നിന്നാണ്. ഇന്‍ഡ്യക്കാരുടെ മഹത്തായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍, ഉദാഹരണത്തിന്, കണക്കിലുള്ള കണ്ടുപിടുത്തങ്ങള്‍ യൂറോപ്പിനു കിട്ടുന്നത് അറബി ദേശത്തു നിന്നാണ്. അറബി ഭാഷയില്‍ കണക്കിനു വിളിക്കുന്ന പേര്, ഹിന്ദിസം എന്നാണ്. ഇന്‍ഡ്യയുടെ മഹത്തായ ഗ്രന്ധങ്ങള്‍ ലഭ്യമായത് അറബിയിലൂടെയാണ്. ആധുനിക സംസ്കാരത്തിന്റെ അടിത്തറ ലോകത്തിനു കൊടുത്തത് ഈ പ്രവാചകന്റെ വലിയ സംഭാവനകളില്‍ ഒന്ന് എന്ന് ആദ്യമായി അവര്‍ എടുത്ത് പറയുക ആണ്.<<<<<< 

ഇത്ര ദീര്‍ഘമായി ഇദ്ദേഹം പറഞ്ഞതില്‍ നിന്നും കേള്‍ക്കുന്നവര്‍ മനസിലാക്കുന്ന സംഗതി ഇവയൊക്കെ ഗ്രീസിന്റെയും ഇന്‍ഡ്യയുടെയും സംഭാവനകള്‍ എന്നു മാത്രമാണ്. ഇതില്‍ അറബികളുടെ സംഭാവന എന്താണെന്ന് ഇദ്ദേഹം പറയുന്നില്ല. അവര്‍ വെറും ഇടനിലക്കാര്‍ എന്നതിനപ്പുറം എന്തു സംഭാവനയാണു നല്‍കിയതെന്നു മാത്രം ഇദ്ദേഹം പറയുന്നില്ല. അറബികള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്‍ഡ്യയിലെയും ഗ്രീസിലെയും മഹത്തായ ഗ്രന്ധങ്ങളൊക്കെ നശിച്ചു പോകുമായിരുന്നു എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരെ പമ്പര വിഡ്ഢികള്‍ എന്നു വിളിക്കേണ്ടി വരും.

അറബ് ദേശം  എന്ന് ഇദ്ദേഹം തെറ്റായി വിശേഷിപ്പിക്കുന്നത് മൊഹമ്മദ് ജനിച്ചതും യുദ്ധത്തിലൂടെ പിടിച്ചടക്കി ഭരിച്ചതുമായ അറേബ്യ അല്ല. ഈ പരാമര്‍ശിക്കുന്ന ശാസ്ത്ര മുന്നേറ്റം ഉണ്ടായത് മക്കയിലോ മദീനയിലോ ആയിരുന്നില്ല. ബാഗ്ദാദിലായിരുന്നു. മൊഹമ്മദിന്റെ മരണശേഷം അറബികള്‍  പിന്നീട് പിടിച്ചടക്കി ഇസ്ലാമിക സാമ്രാജ്യത്തോട് ചേര്‍ത്ത ബാഗ്ദാദില്‍..,.  അവിടത്തെ സര്‍വകലാശാലകളില്‍ മൊഹമ്മദിന്റെ അറബി ഗോത്രത്തില്‍ നിന്ന് വിരലില്‍ എണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളു.  ബഹു ഭൂരിപക്ഷവും പേര്‍ഷ്യയിലും, ഇറാക്കിലും, സിറിയയിലും, മറ്റ് പല ദേശത്തുനിന്നും ഉള്ളവരായിരുന്നു. മൊഹമ്മദിന്റെ കാലത്തുപോലം ​അറേബ്യയിലുണ്ടായിരുന്ന ഭൂരിഭാഗം  കാട്ടറബികളും  അന്ധകാരത്തില്‍ ജീവിച്ചിരുന്നു എന്നതാണ് സത്യം.  അതിനും നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കം ​മുന്നേ അറേബ്യക്കു ചുറ്റുമുള്ള സ്ഥലങ്ങളിലെ ജനത നാഗരികരായിരുന്നു. മിസൊപ്പൊട്ടേമിയയിലും, ബാബിലോണിയയിലും,സുമേറിയയിലും, അസ്സീറിയയിലും, യഹൂദിയയിലും, ഈജിപ്റ്റിലും, പേര്‍ഷ്യയിലും അതിസമ്പന്നമായ നാഗരികതകളുണ്ടായിരുന്നു. അതിനോടത്തു തന്നെയായിരുന്നു ഗ്രീക്ക് സംസ്കാരം ഉന്നതി പ്രാപിച്ചിരുന്നത്. ഈ ഭൂമികയിലാണ്, നാലാം ഖലീഫ അലി, മൊഹമ്മദിന്റെ ഭാര്യ ഐഷയുടെ എതിര്‍പ്പിനെ അതിജീവിച്ച്, തലസ്ഥാനം  അറേബ്യക്കു പുറത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അദ്ദേഹം ഇന്നത്തെ ഇറാക്കിലുള്ള കുഫയാണ്‌ തലസ്ഥാനമാക്കിയതും. അലിയെ വധിച്ച് അധികാരം പിടിച്ചടക്കിയ ഉമയ്യ സ്ഥാപിച്ച ഉമായദുകളുടെ വംശം തലസ്ഥാനം കുഫയില്‍ നിന്നും ദമസ്കസിലേക്കു മാറ്റി. അതിനു ശേഷം അധികാരത്തില്‍ വന്ന അബ്ബാസ്സിദുകള്‍ ആദ്യം ഹാരാനിലും പിന്നീട് ബാഗ്ദാദ് എന്ന ഒരു പുതിയ പട്ടണം തന്നെ നിര്‍മ്മിച്ച് തലസ്ഥാനം അവിടെയാക്കി.

മൊഹമ്മദിന്റെ ശത്രുക്കളായിരുന്ന ഉമ്മയാദുകള്‍ ആരംഭിച്ച്  അബാസിദുകള്‍ പരിപാലിച്ച കാലത്തേക്കുറിച്ചാണ്, പ്രഭാഷകന്‍ ഊറ്റം കൊള്ളുന്നത്. അതി സമ്പന്നമായ നാഗരികതകള്‍ നിലനിന്നിരുന്ന ഈ പ്രദേശങ്ങളില്‍  മുസ്ലിങ്ങള്‍ ഭരിച്ചിരുന്നില്ലെങ്കിലും ശാസ്ത്രീയ പുരോഗതി ഉണ്ടാകുമായിരുന്നു എന്നതാണു സത്യം.

പ്രഭാഷകന്‍ തുടരുന്നു. 

>>>>>അറിവു തേടി ലോകമെങ്ങും പോയി ഇസ്ലാമിക പണ്ഡിതന്‍മാര്‍.,.  ചൈനയില്‍  പോയി അവിടത്തെ encyclopedia  കോപ്പി ചെയ്ത് അവര്‍ അറബി ദേശത്തു കൊണ്ടു വന്നു. ഇന്‍ഡ്യയിലേക്ക് മഹാന്‍മാരായ ആളുകള്‍ വന്നു. ഇബന്‍ കുതീറത്ത് വന്നു. അല്‍ ബറൂണീ വന്നു. ഇബന്‍ ബത്തൂത്ത വന്നു. ഇങ്ങനെ ഓരോരുത്തര്‍ വന്ന് ഇന്‍ഡ്യയുടെ മുഴുവന്‍ അറിവുകളും  സമാഹരിച്ച് അവര്‍ അറബ് ദേശത്തേക്ക് കൊണ്ടുപോയി. ലോകത്തുള്ള മുഴുവന്‍ യൂണിവേഴ്സിറ്റീസിന്റെ കണ്ടന്റുകള്‍ കൊണ്ടു വന്ന് അറബി യൂണിവേഴ്സിറ്റീസില്‍ സൂക്ഷിക്കുകയെന്ന വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിനു ലഭിക്കുകയും ചെയ്തു. ഇന്‍ഡ്യയുടെ നളന്ദ യൂണിവേഴ്സിറ്റിയേയും തക്ഷശില യൂണിവേഴ്സിറ്റിയേയും ഉദണ്ഡപുരം യൂണിവേഴ്സിറ്റിയേയുമൊക്കെ കോപ്പി ചെയ്ത് അറബികള്‍ പുതിയ യൂണിവേഴ്സിറ്റീസ് ഉണ്ടാക്കി. യൂറോപ്പില്‍ യൂണിവേഴ്സിറ്റീസ് ഉണ്ടാകാനുള്ള കാരണം മുസ്ലിംസിനെ യൂറോപ്പ് കോപ്പിയടിച്ചതാണ്.<<<<< 

ഈ യൂണിവേഴ്സിറ്റികളൊക്കെ ഉണ്ടാക്കിയവര്‍ മണ്ടന്‍മാര്‍.,. ഇത് കോപ്പിയടിച്ച്  ഇവിടത്തെ പുസ്തകങ്ങളൊക്കെ പകര്‍ത്തി എടുത്ത്    മറ്റ് ചിലയിടങ്ങളില്‍ യൂണിവേഴ്സിറ്റി ഉണ്ടാക്കിയവര്‍ മിടുക്കന്‍മാരും. ലോകത്തിനു വെള്ളി വെളിച്ചം പകര്‍ന്നവരും.

ഇദ്ദേഹം കൊട്ടിപ്പാടുന്ന  അറബി യൂണിവേഴ്സിറ്റികള്‍  ഉണ്ടാകുന്തിനും സഹസ്രാബ്ദങ്ങള്‍ക്ക് മുന്നേ ലോകത്തിന്റെ പലയിടത്തും യൂണിവേഴ്സിറ്റികളുണ്ടായിരുന്നു. ബാഗ്ദാദ് യൂണിവേഴ്സിറ്റി ഉണ്ടാകുന്നതിനു മുന്നേ യൂറോപ്പിലെ ഗ്രീസിലും ഇറ്റലിയിലും കോണ്‍സ്റ്റാന്റിനോപ്പിളിലും  യൂണിവേഴ്സിറ്റികള്‍ ഉണ്ടായിരുന്നു.

അറബികള്‍ ഇന്‍ഡ്യന്‍ യൂണിവേഴ്സിറ്റീസിനെ കോപ്പിയടിച്ചതില്‍ യാതൊരു കുറ്റവും കാണാത്ത ഇദ്ദേഹം, ​യൂറോപ്പ് അറബി യൂണിവേഴ്സിറ്റീസിനെ കോപ്പിയടിച്ചത് മഹാപരാധമായി കാണുന്നു.


പ്രഭാഷകന്‍ പറയുന്നു

>>>>ലോക administrative structure ന്, political structure ന്, ഒരു shape കൊടുത്തത് ഇസ്ലാമാണ്. If a word like bazar is in out language it is from Islam.<<<<<

ശുദ്ധ അസംബന്ധം.

ഇതദ്ദേഹം പറയുന്നത് ഇന്‍ഡ്യയില്‍ ഭരണരംഗത്ത് പ്രചാരത്തിലുള്ള കുറച്ച് അറബി വാക്കുകളൊക്കെ ചൂണ്ടിക്കാണിച്ചും. ജില്ല, തഹസില്‍, പെഷ്കര്‍, കളക്റ്റര്‍, ജമ ബന്ധി, ഫൌജ് ദാര്‍  തുടങ്ങിയ കുറച്ച് വാക്കുകളൊക്കെ അറബി ഭാഷയില്‍ നിന്നും ഇന്‍ഡ്യയിലേക്ക് വന്നു എന്നത് ശരിയാണ്. ഈ വാക്കുകളൊന്നും ഇസ്ലാമിന്റെ കണ്ടുപിടുത്തമല്ല. ഇസ്ലാമിനും മുന്നേ അറബി ഭാഷയില്‍ അവ ഉണ്ടായിരുന്നു. മുഗള്‍ രാജാക്കന്‍മാര്‍ ഇവയൊക്കെ ഇന്‍ഡ്യയില്‍ പ്രചാരത്തിലാക്കി  എന്നതുകൊണ്ട് ഇന്‍ഡ്യയിലോ ലോകത്തോ ഇസ്ലാമിനു മുന്നേ ചിട്ടയായ ഭരണം ഉണ്ടായിരുന്നില്ല എന്നതൊക്കെ ശുദ്ധ വിവരക്കേടാണ്.

ഇന്‍ഡ്യയിലും, ഗ്രീസിലും, റോമിലും ഒക്കെ ഇസ്ലാമിനേക്കാള്‍ വലിയ നാഗരികതകളും ഭരണ സംവിധാനങ്ങളും ഉണ്ടായിരുന്നു.

ബസാര്‍ എന്ന വാക്ക് അറബിയില്‍ നിന്നും ഇന്‍ഡ്യയിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ഇന്‍ഡ്യയില്‍ ചന്തകള്‍ ഉണ്ടാകുമായിരുന്നില്ല എന്നു പറയാത്തത് മഹാഭാഗ്യം. ബസാര്‍ എന്ന വാക്കല്ല മലയാളികള്‍ അവരുടെ ചന്തക്ക് പറയുന്നത്. ചന്ത എന്നു തന്നെയാണ്.

ശൂന്യം എന്ന ഇന്‍ഡ്യയുടെ കണ്ടുപിടുത്തവും ഇന്‍ഡ്യന്‍ അക്കങ്ങളും മുസ്ലിങ്ങളുടെ കണ്ടെത്തല്‍ എന്ന രീതിയില്‍ അടിച്ചു മാറ്റി സിഫിര്‍ എന്നും അറബി അക്കങ്ങളും എന്നാക്കി മാറ്റി, പടിഞ്ഞാറിനു നല്‍കിയ ചതിയൊനും ചില അറബി വാക്കുകള്‍ ഇന്‍ഡ്യക്കാര്‍ സ്വീകരിച്ചതില്‍ ഇല്ല.

പ്രഭാഷകന്‍ പറയുന്നു ,

 >>>>universal concept of brotherhood അല്ലെങ്കില്‍ universal concept of oneness ഇത് ഇസ്ലാം ലോകത്തിനു കൊടുത്ത സംഭാവനകളില്‍ ഒന്നാണ്.<<<<

ഇത് പറയുന്ന  വ്യക്തി ഒരു മലയാളിയും ക്രിസ്ത്യാനിയും ആണെന്നാണവകാശപ്പെടുന്നത്. കഴിഞ്ഞ ആഴ്ചയിലണ്, മലയാളികള്‍ മുഴുവന്‍ ഓണം ആഘോഷിച്ചത്. മനുഷ്യരെല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന ഒരു കാലത്തിന്റെ ഓര്‍മ്മയാണത്. അതിശയോക്തി തട്ടിക്കിഴിച്ചാലും ഇതില്‍ ചില വസ്തവമുണ്ട്.


ക്രിസ്ത്യാനിയായ ഇദ്ദേഹം, തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന് യേശു പറഞ്ഞത് വായിച്ചിട്ടില്ല എന്നത് അതിശയകരമായി തോന്നുന്നു. അതില്‍ കൂടുതല്‍ എന്തു Brotherhood ആണ്, മൊഹമ്മദ് ഉത്ഘോഷിച്ചത്?

ഒരു യഹൂദന്റെ ശവശരീരം കൊണ്ടുപോയപ്പോള്‍ എഴുന്നേറ്റു നിന്ന് ആദരിച്ചു എന്നു പറയപ്പെടുന്ന മൊഹമ്മദ്,  യഹൂദരേപ്പറ്റി പറഞ്ഞതൊന്നും ഏതായാലും ഇദ്ദേഹം കേട്ടിട്ടുണ്ടാകില്ല.

കുര്‍ആനിലൂടെ മൊഹമ്മദ് യഹൂദരേപ്പറ്റി പറയുന്നത് ഇപ്രകാരം

3. Al Imran.

119. O you who have believed, do not take as intimates those other than yourselves, for they will not spare you [any] ruin. They wish you would have hardship. Hatred has already appeared from their mouths, and what their breasts conceal is greater. We have certainly made clear to you the signs, if you will use reason.

5. Sura Al Maeda

51: O you who have believed, do not take the Jews and the Christians as allies. They are [in fact] allies of one another. And whoever is an ally to them among you - then indeed, he is [one] of them. Indeed, Allah guides not the wrongdoing people.


ജീവിച്ചിരുന്ന യഹൂദരെയും ക്രിസ്ത്യാനികളെയും സുഹൃത്തുക്കളാക്കരുത് എന്ന് മുസ്ലിങ്ങളോട് നിര്‍ദ്ദേശിച്ച മൊഹമ്മദ്, ഒരു യഹൂദന്റെ ശവശരീരത്തെ ബഹുമാനിച്ചു എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.

അത് ചെയ്തെങ്കില്‍ തന്നെ ആത്മാര്‍ത്ഥമായിട്ടായിരിക്കന്‍ സാധ്യതയില്ല. ഇപ്പോഴും മിക്ക മുസ്ലിങ്ങളും  ധരിക്കുന്ന  മുഖം മൂടി മൊഹമ്മദും അണിഞ്ഞതേ ഉള്ളു. യഹൂദരെ എലികളെന്നും, കുരങ്ങന്‍മാരെന്നും വിളിച്ച മൊഹമ്മദ് മരിക്കുന്നതിനു മുന്നെ തന്റെ ദൈവത്തോട് പ്രാര്‍ത്ഥിച്ചത്, യഹൂദരെ ശപിക്കണമേ എന്നായിരുന്നു. മക്കയില്‍ നിന്നും പുറത്താക്കപ്പെട്ട് മദീനയില്‍ അഭയം തേടിയ മൊഹമ്മദിനു സഹായം നല്‍കിയത് മദീനയിലെ യഹൂദരായിരുന്നു. അവര്‍ തന്റെ പുതിയ മതം സ്വീകരിക്കുമെന്നദ്ദേഹം ​സ്വപ്നം കണ്ടിരുന്നു. അതിനു വേണ്ടി നിസ്കാരത്തിനു കിബ്‌ല ആയി സ്വീകരിച്ചത് യഹൂദരുടെ പുണ്യ ഭൂമിയായ ജെറുസലേമും ആയിരുന്നു. പക്ഷെ മൊഹമ്മദ് ആഗ്രഹിച്ചതുപോലെ മദീനയിലെ യഹൂദര്‍ ഇസ്ലാം സ്വീകരിച്ചില്ല. ആ ദേഷ്യത്തിനദ്ദേഹം കിബ്‌ല ജെറുസലേമില്‍ നിന്നും മാറ്റി മക്കക്ക് നേരെയാക്കി. അന്നു മുതല്‍ ഉണ്ടായ യഹൂദ വിദ്വേഷം മരണം വരെ അദ്ദേഹം കൊണ്ടു നടന്നു. സ്വയം കൃതാനര്‍ത്ഥം പോലെ, ഒരു യഹൂദ സ്ത്രീ നല്‍കിയ വിഷം കഴിച്ചതില്‍ നിന്നുണ്ടായ അസുഖം മൂലം അദ്ദേഹം മരിക്കുകയും ചെയ്തു.

പോലീസുകാര്‍ ശവശരീരത്തോട് ബഹുമാനം പ്രകടിപ്പിക്കുന്ന കണ്‍സപ്റ്റ് കിട്ടിയത് ഇസ്ലാമില്‍ നിന്നാണെന്നു വരെ ഇദ്ദേഹത്തിന്റെ ഇസ്ലാമിക ഭക്തി പറഞ്ഞു വയ്ക്കുന്നു. മനുഷ്യജാതി ഭൂമിയില്‍ ഉണ്ടായ കാലം മുതലേ ശവശരീരത്തോട് ബഹുമാനം ​പ്രകടിപ്പിച്ചു വരുന്നു. അത് ഒരു മതത്തിന്റെയും സംഭാവനയല്ല. മനുഷ്യരാശി ഉണ്ടാക്കി എടുത്ത പെരുമാറ്റ രീതിയാണ്. മൊഹമ്മദ് ജനിക്കുന്നതിനും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് മുതലേ ഇതുണ്ടായിരുന്നു.


മദ്ധ്യ പൂര്‍വ ദേശത്തെ എല്ലാ ക്രിസ്ത്യാനികളും ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളാണെന്ന ഒരബദ്ധ ധാരണ പ്രഭാഷകനുണ്ടെന്നു തോന്നുന്നു. സദ്ദാം ഹുസൈന്റെ പ്രധാനമന്ത്രി ആയിരുന്ന താരിക് അസീസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യാനി ആണെന്നും  ഇദ്ദേഹം ​പറയുന്നു. പക്ഷെ താരിക് അസീസ് കല്‍ദായ സുറിയാനി കത്തോലിക്കാ മത വിശ്വാസി ആണെന്നതാണു സത്യം.

അന്യമതവിശ്വാസികളുടെ കണ്ണീരു വീഴാന്‍ മുസ്ലിങ്ങളാരും അനുവദിക്കില്ല എന്ന കല്ലു വച്ച നുണ കൂടി ഇദ്ദേഹം പറയുന്നുണ്ട്. എണ്ണമറ്റ ക്രിസ്ത്യാനികളുടെയും യഹൂദരുടെയും കണ്ണീരു വീഴ്ത്തിയാണ്, ഇസ്ലാം പ്രചരിച്ചത്. ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്ത് അറേബ്യയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രബലമായ മതം ക്രിസ്തുമതവും യഹൂദ മതവുമായിരുന്നു. അവയെ അടിച്ചമര്‍ത്തിയും  പീഢിപ്പിച്ചുമൊക്കെയാണ്, ഇസ്ലാം മുന്നേറിയത്. ഇന്നും അറേബ്യയില്‍ ഇസ്ലാമല്ലാതെ മറ്റൊരു മത വിശ്വാസവും അനുവദിക്കില്ല. മതം മാറിയാല്‍ അവിടത്തെ ശിക്ഷ തല വെട്ടുക എന്നതാണ്. അറേബ്യക്കു പുറത്തും അന്യ മത പീഢനം നടക്കുന്നുണ്ട്. അടുത്തിടെ പകിസ്താനില്‍ ക്രിസ്ത്യാനികളെ പീഢിപ്പിക്കാന്‍ ഒരു ഇസ്ലാമിക പുരോഹിതന്‍  കുര്‍ആന്‍ കീറി കത്തിക്കുക പോലുമുണ്ടായി.



ഏക ദൈവ വിശ്വാസത്തേക്കുറിച്ച് പ്രഭാഷകന്‍ പറയുന്നത് അമ്പരപ്പോടെയാണ്, ആര്‍ക്കും കേള്‍ക്കാന്‍ ആകൂ.


>>>ബഹു ദൈവവിശ്വാസത്തിലേക്ക് പോയ്ക്കൊണ്ടിരുന്ന ലോകത്തെ മൊഹമ്മദ് ഏക ദൈവ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടു വന്നു<<<< എന്നാണദ്ദേഹം അവകാശപ്പെടുന്നത്. ചരിത്രത്തേക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അജ്ഞത ആരിലും അത്ഭുതമുണ്ടാക്കും. യഹൂദരും ക്രിസ്ത്യാനികളും ഏക ദൈവ വിശ്വാസികളാണെന്ന യാഥാര്‍ത്ഥ്യത്തെയാണദ്ദേഹം നിഷേഷിക്കുന്നത്.  മൊഹമ്മദ് ജനിച്ച അറേബ്യന്‍ ഗോത്രം ബഹു ദൈവ വിശ്വാസികളായിരുന്നു എന്നതുകൊണ്ട് ലോകം മുഴുവന്‍ അതായിരുന്നു എന്നതൊക്കെ  തികഞ്ഞ അജ്ഞതയാണ്. ക്രി സ്ത്യാനികളും യഹൂദരും ബഹു ദൈവ വിശ്വാസികളാണെന്ന് മൊഹമ്മദ് ദുര്‍വ്യാഖ്യാനിച്ചു. അതേ പല്ലവി പ്രഭാഷകനും പാടുന്നു.

ലോകത്തെ ഭൂരിഭാഗം മുസ്ലിങ്ങളെയും കളിയാക്കുന്ന അധിക്ഷേപിക്കുന്ന ഒരു പ്രസ്താവന  പ്രഭാഷകന്‍ നടത്തുന്നു.

 >>>>>നല്ല മുസ്ലിമാണെങ്കില്‍ നെറ്റിയില്‍ തഴമ്പു വേണം എന്നത് ശാസ്ത്രം.<<<<

അതിന്റെ അര്‍ത്ഥം നെറ്റി നിലത്തുരച്ച് തഴമ്പുണ്ടാക്കാത്തവരൊന്നും നല്ല മുസ്ലിങ്ങളല്ല. എനിക്ക് പരിചയമുള്ള  99% മുസ്ലിങ്ങള്‍ക്കും നെറ്റിയില്‍ തഴമ്പില്ല. ബൂലോകത്ത് എഴുതുന്ന ഒരു മുസ്ലിമിനും നെറ്റിയില്‍ തഴമ്പില്ല. അവരൊക്കെ ഈ അഭിനവ പ്രവാചകന്റെ അഭിപ്രായത്തില്‍ നല്ല  മുസ്ലിങ്ങളല്ല.  മുസ്ലിങ്ങള്‍ കുറ്റം ചെയ്തോ എന്നു തീരുമാനിക്കാന്‍ പുതിയ ഒരു സൂത്രം ഇദ്ദേഹം അവതരിപ്പിക്കുനു. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥക്കും ലോക നീതി ന്യായ വ്യവസ്ഥക്കും  കനത്ത മുതല്‍ കൂട്ടായേക്കാവുന്ന അത്, കുര്‍ആനില്‍ തൊട്ട് സത്യം ചെയ്യുക എന്നതാണ്. കുര്‍ആനില്‍  തൊട്ട്  സത്യം ചെയ്യിച്ചാല്‍ ഒരു മുസ്ലിമും കള്ളം പറയില്ലത്രെ. അന്യ മതവിശ്വാസികളെ പീഢിപ്പിക്കാന്‍ വേണ്ടി കുര്‍ആന്‍ കീറി കത്തിക്കുന്ന മുസ്ലിങ്ങളുള്ളപ്പോള്‍ ഈ അസംബന്ധമൊക്കെ വിശ്വസിക്കുനവന്റെ തലയില്‍ തളം വയ്ക്കേണ്ടതാണ്. പണ്ടിതുപോലെ ഒരു തമാശ ഉണ്ടായിരുന്നു. കുറ്റം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈ മുക്കുക എന്നതായിരുന്നു അത്. സത്യസന്ധനാണെങ്കില്‍  കൈ പൊള്ളില്ല എന്നായിരുന്നു  അന്നത്തെ അന്ധവിശ്വാസം. ഈ ആധുനിക യുഗത്തിലും കേരള പോലീസില്‍ ഇതുപോലെ ഒരു മേധാവി ഉള്ളത് മലയാളികളുടെ മഹാഭാഗ്യം. ഇതാണു കുറ്റം തെളിയിക്കാനിദ്ദേഹം സ്വീകരിക്കുന്ന രീതിയെങ്കില്‍, ഈ മേധാവി അന്വേഷിച്ച കേസുകളൊക്കെ പുനര്‍പരിശോധിക്കേണ്ടി വരും.  എത്ര പേരെ  ഇങ്ങനെ ഇദ്ദേഹം ​ രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നൊക്കെ മനസിലാക്കാന്‍ ആകും. മദനിയും തടിയന്റവിട നസീറും പോലുള്ള എല്ലാ മുസ്ലിം ഭീകരരെയും കുറ്റം തെളിയിക്കാന്‍ ഇനി കുര്‍ആനില്‍ തൊട്ട് സത്യചെയ്യിച്ചാല്‍ മതിയല്ലോ. എത്ര നിസാരം. മുസ്ലിങ്ങള്‍ പോലും വിശ്വസിക്കില്ലാത്ത  ഈ അസംബന്ധം പ്രചരിപ്പിലാണോ ഉത്തരവാദപ്പെട്ട ഒരു പോലീസ് മേധാവി ചെയ്യേണ്ടത്?


പടിഞ്ഞാറന്‍ നാടുകളിലെ ജയിലുകളില്‍ കിടക്കുന്നതും പുറത്ത് വിഹരിക്കുന്നതുമായ കുറെയധികം  antisocial element കള്‍ ഇസ്ലാമില്‍ ചേരുന്നതിന്റെ കാരണം ഇതാണാവോ എന്തോ

ഇനി  കുഞ്ഞാലിക്കുട്ടിക്കൊക്കെ പെണ്ണു കേസില്‍ നിന്നും രക്ഷപെടാന്‍ ഇത് എളുപ്പവഴിയാണ്. നെറ്റി നിലത്തുരച്ച് ഒരു തഴമ്പുണ്ടാക്കുക. എന്നിട്ട് കുര്‍ആനില്‍ പിടിച്ച് ഒരു സത്യവും ചെയ്യുക. ഏത് കൊലകൊമ്പന്‍ പോലീസും കോടതിയും സുല്ലിടും. ഈ വിദ്യ ഉപദേശിച്ചു തരുന്ന അലക്സാണ്ടര്‍ പ്രവാശകനൊരു താമ്ര പത്രം  കുഞ്ഞാലിയും അഹമ്മദും കൂടി കൊടുക്കാന്‍ ഏര്‍പ്പാടാക്കേണ്ടതാണ്.


ഇനിയാണ്, അലക്സാണ്ടര്‍ മറ്റൊരു  Maurice Bucaille ആയി മാറുന്നത്. നെറ്റി നിലത്തു മുട്ടിച്ചാല്‍ ബുദ്ധിശക്തി കൂടുമത്രെ!!. >>>>The excess blood in the brain makes the Muslim brain superior in intelligence.<<<<  ദിവസം  അഞ്ച് നേരം നെറ്റി നിലത്തു മുട്ടിച്ച് തലച്ചോറിലേക്കുള്ള രക്ത ഒട്ടം കൂടി, ബുദ്ധി ശക്തിയുടെ ആധിക്യം കാരണം ഇസ്ലാമിക ലോകത്തു നിന്ന് കഴിഞ്ഞ 10 നൂറ്റണ്ടുകളില്‍ അള്ളാന്റെ അനുഗ്രഹം കൊണ്ട് ഒരു ബുദ്ധിമാനും ഉണ്ടായിട്ടില്ല. ഒരു പക്ഷെ മുസ്ലിങ്ങളുടെ ഒക്കെ  തലച്ചോറ്, മറ്റ് വല്ല ഭാഗത്തുമായിരിക്കും. നെറ്റി നിലത്തു മുട്ടിച്ചു കുമ്പിടുമ്പോള്‍ ഏറ്റവും ഉയര്‍ന്നിരിക്കുന്ന ഭാഗത്ത്.

Biological clock, sun, moon തുടങ്ങി പലതും പ്രഭാഷകന്‍ ഉദ്ധരിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഇസ്ലാമിക ലോകം ബുദ്ധിമാന്‍മാരേക്കൊണ്ട് വീര്‍പ്പുമുട്ടി ഇപ്പോള്‍ പൊട്ടും എന്ന നിലയിലാണ്. അഞ്ചുനേരം നിസ്കരിക്കുന്ന കൂടെ എട്ടു നേരം പൊട്ടിത്തെറിക്കുന്നത് ഇന്ന് ഇസ്ലാമിക ലോകത്ത് പതിവാണല്ലോ.  ഈ വീര്‍പ്പുമുട്ടലു കാരണമായിരിക്കും.


മുസ്ലിങ്ങള്‍  തീറ്റമത്സരം നടത്തുന്ന റമദാനിലെ 12 മണിക്കൂര്‍ പട്ടിണിയെ ന്യായീകരിക്കാന്‍ പ്രഭാഷകന്‍ ചില വിഡ്ഢിത്തങ്ങളും കൂടി പറയുന്നു. അതും അമേരിക്കയില്‍ നടന്നു എന്നവകാശപ്പെടുന്ന ഒരു പരീക്ഷണത്തെ ആധാരമാക്കിയും.( ദിവസം അഞ്ചുനേരം നെറ്റി നിലത്തുമുട്ടിച്ച് ബുദ്ധി ശക്തി കൂട്ടുന്ന ഇസ്ലാമിക ലോകത്തൊന്നും എന്തുകൊണ്ട് ഇതുപോലെയുള്ള പരീക്ഷണങ്ങള്‍ നടക്കുന്നില്ല എന്നൊന്നും ചോദിക്കരുത്).11.5 മണിക്കൂര്‍ പട്ടിണി കിടന്നാല്‍ മനുഷ്യന്റെ പെരിട്ടോണിയം പൊട്ടി ഏതോ ഒരു ഹോര്‍മോണ്‍ കുടലിലേക്കിറങ്ങുമത്രെ. കുടല്‍ എന്താണെന്നും പെരിട്ടോണിയം എന്താണെന്നും അറിയാത്ത ഒരു വങ്കനേ ഇതുപോലുള്ള വിഡ്ഢിത്തം എഴുതി വിടൂ.

കുടലിനെ പൊതിയുന്ന  ഒരുആവരണമാണു പെരിട്ടോണിയം. പെരിട്ടോണിയം പൊട്ടിയാല്‍ കുടലിലേക്കൊന്നും ഇറങ്ങില്ല. കുടലിനെ പൊതിയുന്ന പെരിട്ടോണിയം പൊട്ടുന്നത് റമദാനില്‍ കൂടുതലായി കണ്ടു വരാറുണ്ട്. പക്ഷെ അത് അള്‍സറുണ്ടായി പൊട്ടുന്നതാണ്. അതിനെ പെരിട്ടോണൈറ്റിസ് എന്നു വിളിക്കും. അതിന്റെ ചികിത്സ അടിയന്തര  ശസ്ത്രക്രിയയിലൂടെ പൊട്ടിയ ഭാഗം അടക്കുകയാണ്.

ഒരു മാസം 12 മണിക്കൂര്‍ പകല്‍ ഭക്ഷണം കഴിക്കാതെ ഇരുന്നിട്ട് അതിനു പകരം രാത്രി മുഴുവന്‍ ഭക്ഷണം കഴിക്കുന്നതുകൊണ്ട് സാധാരണ ആളുകള്‍ക്ക് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടങ്ങളുള്ളതായി ആധുനിക ശാസ്ത്രം  കണ്ടെത്തിയിട്ടില്ല. പക്ഷെ ഒരു ദിവസം ഇടവിട്ട് ഉപവസിക്കുന്നതു കൊണ്ട്  ചില ഗുണങ്ങളുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. അമിത വണ്ണമുള്ളവര്‍ക്ക്   നീണ്ട ഉപവാസം ഗുണം ചെയ്യാറുണ്ട്.

സസ്യ ലതാദികളില്ലാതിരുന്ന നദീതടങ്ങളില്ലാതിരുന്ന അറബി ദേശം, എന്ന് ആദ്യം പറഞ്ഞ പ്രഭാഷകന്‍ പിനീട് പറയുന്നു, അറബിദേശത്ത് കൊയ്ത്തെല്ലാം കഴിഞ്ഞ് ധാന്യപ്പുരകള്‍ നിറഞ്ഞിരിക്കുന്ന സമയത്താണ്, റമദാന്‍ നൊയമ്പിന്റെ കാലം വരുന്നത് എന്ന്. സസ്യലലാതികള്‍ ഇല്ലെങ്കില്‍ പിന്നെ എന്താണവിടെ കൊയ്യുന്നത്?  മറ്റെല്ലാ നടുകളിലും നൊയമ്പു നോക്കുന്നത് തിന്നാന്‍ ഒന്നുമില്ലാതെ ധാന്യപ്പുരകളൊക്കെ ഒഴിഞ്ഞു കിടക്കുന്ന സമയത്താണെന്ന് എടുത്തു പറയുന്ന ഇദ്ദേഹം ​എന്താണിതുകൊണ്ടുദ്ദേശിക്കുന്നത്? അറേബ്യയിലെ കാലാവസ്ഥയാണു ലോകം മുഴുവനുമെന്നോ? അതോ മുസ്ലിങ്ങള്‍ ഒരേ സമയം റമദാന്‍ ആഘോഷിക്കരുതെന്നോ? അറേബ്യയില്‍ ധാന്യപ്പുര നിറഞ്ഞിരിക്കുന്ന  സമയത്ത്,  ലോകത്ത് പലയിടത്തു ധന്യപ്പുരകള്‍ ഒഴിഞ്ഞിരിക്കും.അവിടെയുള്ള മുസ്ലിങ്ങള്‍ അപ്പോള്‍ റമദാന്‍ തീറ്റ മാസം ​ആഘോഷിക്കരുതെന്നാണോ ഇദ്ദേഹം പറഞ്ഞു വരുന്നത്? മുസ്ലിങ്ങളെയും ഇസ്ലാമിനെയും മൊഹമ്മദിനെയും  സോപ്പിടാന്‍ മറ്റ് മത വിശ്വാസികളെ ഇതുപോലെ അധിക്ഷേപിക്കുന്ന ഇദ്ദേഹത്തിന്റെ അജണ്ട എന്താണ്?


മൊഹമ്മദ് സ്ത്രീകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ചില നിയമങ്ങളേപ്പറ്റിയും പ്രഭാഷകന്‍ വാചാലനാകുന്നുണ്ട്.

>>>>>> മൊഹമ്മദുണ്ടാക്കിയ ഏറ്റവും ഭയങ്കര നിയമം എന്നു പറയുന്നത്, സ്ത്രീ സംരക്ഷണത്തിനു വേണ്ടി അദ്ദേഹമുണ്ടാക്കിയ സ്ത്രീധനം മറു ദിശയിലേക്കൊഴുക്കിയ അത്ഭുതമാണ്. ലോകത്തിലെ എല്ലാ സമൂഹങ്ങളിലും വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പുരുഷന്റെ വീട്ടിലേക്കാണ്, സ്ത്രീധനം പൊയ്ക്കൊണ്ടിരുന്നത്. പക്ഷെ പ്രവാചകന്‍ ആ നിയമം മാറ്റിയെഴുതി. അദ്ദേഹം പറഞ്ഞു. വിവാഹം കഴിക്കുമ്പോള്‍ ഒരു മൊഹര്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കൊടുത്തിട്ട് വേണം, കല്യാണം കഴിക്കാന്‍ എന്ന്.  അറബി ദേശത്ത് 9 പെണ്‍മക്കളുള്ള ഒരു സ്ത്രീയുണ്ടെങ്കില്‍ അറബി ദേശത്ത്  ഏറ്റവും  പണക്കാരിയായ സ്ത്രീ അവരായിരിക്കും. . 9 മഹറായിരിക്കുമവര്‍ക്ക് കിട്ടാന്‍ പോകുന്നത്. കേരളത്തില്‍ ആര്‍ക്കെങ്കിലും 9 പെണ്‍മക്കളുണ്ടെങ്കില്‍ കയറു വാങ്ങിച്ചു തൂങ്ങിച്ചാകുക അല്ലാതെ വേറെ മാര്‍ഗ്ഗം ബാക്കിയുണ്ടോ എന്നത് സംശയമാണ്. ലോകത്ത് സ്ത്രീയുടെ വീട്ടിലേക്ക് പണം ഒഴുക്കിയ ഏക സംഭവം പ്രവാചകന്‍ ഉണ്ടാക്കിയ നിയമമാണ്. പെണ്ണ്, പൊന്നാണെന്ന്  തെളിയിച്ചത് പ്രവാചകനാണ്.<<<< 

ഇദ്ദേഹമിത്രയേറെ കൊട്ടിപ്പാടാന്‍ ഇത് അത്ര ഭയങ്കര നിയമം ആണോ? എങ്കില്‍ എന്തുകൊണ്ട് 20 % മുസ്ലിങ്ങളുള്ള കേരളത്തില്‍ ഇപ്പോഴും പുരുഷന്റെ വീട്ടിലേക്ക് സ്ത്രീധനം കൊടുക്കുന്ന സമ്പ്രദായം തുടരുന്നു. വെറുമൊരു ചടങ്ങെന്ന നിലയില്‍ മെഹര്‍ കൊടുക്കുമ്പോള്‍ ഭീമമായ തുക സ്ത്രീധനമായി കൊടുത്തു തന്നെയാണ്, ഇവിടെ മുസ്ലിം വിവാഹങ്ങള്‍ നടക്കുന്നത്. അതിനൊരു കാരണമേ ഉള്ളു. പെണ്ണിന്റെ അമ്മക്ക് പണം കൊടുത്ത് പെണ്ണിനെ വാങ്ങുന്നത് ഒട്ടും പ്രായോഗികമല്ല. പ്രഭാഷകന്‍ കേരളത്തിലെ ഒരു പോലീസ് ഓഫീസറാണല്ലോ. മെഹറു വാങ്ങി പണക്കാരിയായ ഒരു മുസ്ലിം സ്ത്രീയെ അദ്ദേഹത്തിനു കാണിച്ചു തരാന്‍ പറ്റുമോ?

മൊഹമ്മദ് ഈ നിയമം  ഉണ്ടാക്കിയത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന നീചത അവസാനിപ്പിക്കണമെങ്കില്‍ ഇതുപോലെയുള്ള പ്രലോഭനങ്ങള്‍  കൊടുക്കേണ്ടിയിരുന്നു. പണത്തിനു മീതേ പരുന്തും പറക്കില്ല. ഭീമമായ തുക മഹറായി ലഭിക്കുമെന്നായപ്പോള്‍ മാതാപിതാക്കള്‍ പെണ്‍കുട്ടികളെ ശ്രദ്ധയോടെ വളര്‍ത്താന്‍ തുടങ്ങി. ഭീമമായ തുക വാങ്ങി മാടുകളേപ്പോലെ വിവാഹ കമ്പോളത്തില്‍ വിറ്റു പണക്കാരുമായി. അല്ലാതെ സ്ത്രീയുടെ യശസ് ഉയര്‍ത്താനൊന്നുമായിരുന്നില്ല. അല്ലെങ്കില്‍ സ്ത്രീക്ക് പുരുഷനു ലഭിക്കുന്ന ധനത്തിന്റെ പകുതിയും, സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെ സാക്ഷ്യത്തിന്റെ നാലിലൊന്നും വില ഇടില്ലായിരുന്നു.

സ്ത്രീധന സമ്പ്രദായം അത്ര മോശമായ ഏര്‍പ്പാടൊന്നുമല്ല. സ്ത്രീയെ പുരുഷന്റെ വീട്ടിലേക്ക് പറഞ്ഞയക്കുമ്പോള്‍ അവളുടെ സുഖ സൌകര്യത്തിനു വേണ്ടി അവളുടെ ഭാഗം സ്വത്ത് കൊടുത്തു വിടുന്നത്  നല്ല കാര്യമല്ലേ? ഇത്ര പണം തന്നാലേ കല്യാണം കഴിക്കൂ എന്നു വാശിപിടിക്കുമ്പോഴാണു പ്രശ്നം. മൊഹമ്മദുണ്ടാക്കിയ നിയമം  സ്ത്രീക്ക് ദോഷകരമായേ ഭവിക്കൂ. സ്ത്രീ കമ്പോളത്തിലെ വില്‍പ്പന ചരക്കാകുന്നു. കൂടുതല്‍ പണം കൊടുക്കുന്ന പുരുഷനു സ്ത്രീയെ കിട്ടുന്നു. ഈ നിയമം അറേബ്യയില്‍ മാത്രമേ നിലവിലുള്ളൂ. അറേബ്യക്ക് പുറത്തുള്ള മുസ്ലിങ്ങളാരും തന്നെ ഈ നിയമം പാലിക്കുന്നില്ല. കേരളത്തില്‍ ഇല്ലേയില്ല.  ഇങ്ങനെ കിട്ടുന്ന പണത്തില്‍ മാത്രം കണ്ണു വച്ചാണ്, അറേബ്യയില്‍ മിക്ക ആളുകളും അവരുടെ പെണ്‍മക്കളെ വളര്‍ത്തുന്നത്.

കുര്‍ആന്‍ വായിച്ച് മൊഹമ്മദ് എന്റെയും പ്രവാചകനാണെന്നു പറഞ്ഞ അലക്സാണ്ടര്‍  ജേക്കബ്   ഇസ്ലാം മതം സ്വീകരിച്ചതായി മറ്റാര്‍ക്കുമറിവില്ല. ഇന്നും യേശു ദൈവമാണെന്നു വിശ്വസിക്കുന്ന ക്രിസ്ത്യാനി തന്നെയാണദ്ദേഹം. നീല്‍ ആംസ്റ്റ്രോംഗ് ഇസ്ലാം സ്വീകരിച്ചു എന്ന് കുറേക്കാലം  മുസ്ലിങ്ങള്‍ പറഞ്ഞു നടന്നിരുന്നത് അസത്യമാണെന്ന് അടുത്ത നാളില്‍ അദ്ദേഹം അന്തരിച്ചപ്പോള്‍  എല്ലാവരും മനസിലാക്കി.

Tuesday, 4 September 2012

പെറ്റ് പെരുകാന്‍ കഴിവുള്ളവര്‍ 




ഇന്‍ഡ്യ എന്ന മൂന്നാം  ലോക രാജ്യം അനേകം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ദാരിദ്ര്യം, തൊഴിലില്ലായ്മ, പകര്‍ച്ച വ്യാധികള്‍  തുടങ്ങി അനേകമുണ്ട്. ഇതിനെയൊക്കെ ഫലപ്രദമായി നേരിടാനുള്ള വിഭവശേഷി ഇന്‍ഡ്യക്കില്ല. അപ്പോള്‍ ഇന്‍ഡ്യ ചൊവ്വയിലേക്ക് ഒരുപഗ്രഹത്തെ അയക്കുന്നത്  അനാവശ്യമാണെന്ന ആരോപണം തികച്ചും ന്യായീകരണമുള്ളതാണ്. ഇന്‍ഡ്യയിലെ പട്ടിണിയേക്കുറിച്ച് ഏറെ ആവലാതിപ്പെട്ടുകൊണ്ട്, ശാസ്ത്ര ഗവേഷണ പര്യവേഷണങ്ങളെപ്പോലും എതിര്‍ക്കുന്ന പ്രതിബദ്ധതയാണിതെഴുതിയ അബ്സറിനുള്ളതെന്ന്   കുറച്ചു പേരെങ്കിലും തെറ്റിദ്ധരിക്കും. പക്ഷെ ശാസ്ത്രത്തോടുള്ള എതിര്‍പ്പും അന്ധമായ മത വിശ്വാസത്തോടുള്ള അഭിനിവേശവുമാണ്, അതെന്ന്  മനസിലാകണമെങ്കില്‍ ഇദ്ദേഹം എഴുതിയിട്ടുള്ള മറ്റ് ചില ബ്ളോഗുകള്‍ കൂടി വായിക്കണം. മുസ്ലിങ്ങള്‍ ഭൂരിഭാഗം ​പേരും എപ്പോഴും അണിയാറുള്ള മുഖം മൂടിയാണതെന്ന് മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല.

ഉള്ള വിഭശേഷി പങ്കുവയ്ക്കുന്നത് അപര്യാപ്തമാക്കുന്ന പ്രധാന സംഗതി ഇന്‍ഡ്യയിലെ ജനപ്പെരുപ്പമാണെന്ന്  എല്ലാ  സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ദ്ധരും  ഏക സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. ഇന്‍ഡ്യക്കാര്‍ പട്ടിണിപ്പാവങ്ങളായതുകൊണ്ട് ചൊവ്വ പര്യവേഷണം അനാവശ്യമെന്നു പറയുന്ന  അബ്സര്‍., പക്ഷെ പെറ്റു പെരുകുന്നത്  നല്ലതെന്നും  പെറ്റു പെരുകാനുള്ള ശേഷിയില്‍ അഭിമാനിക്കുന്നു എന്നും പറഞ്ഞാലോ? ഒരു പ്രത്യേക സമുദായം പെറ്റു പെരുകുന്നത് അവരുടെ കഴിവാണെന്നു കൂടി പറഞ്ഞാലോ? അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരെ മുഴുവന്‍ ചീത്ത പറഞ്ഞും, ഇന്‍ഡ്യന്‍ പുരോഗതിക്കു വേണ്ടി മഹാത്തായ ഉപദേശങ്ങള്‍ നല്‍കുന്നു എന്ന നാട്യത്തില്‍ പല നടക്കാത്ത കാര്യങ്ങളും പടച്ചു വിടുന്ന ബ്ളോഗറാണ്, അബ്സര്‍ മൊഹമ്മദ്. ശാസ്ത്രം ഇഷ്ടപ്പെടുന്നു എന്നാണിദ്ദേഹം സ്വന്തം പ്രൊഫൈലില്‍ അവകാശപ്പെടുന്നത്. പക്ഷെ അത് ഏത് ശാസ്ത്രമാണെന്നു ചോദിച്ചാല്‍  അത് കുര്‍ആനിലെ ശാസ്ത്രം എന്നാണുത്തരം. കുര്‍ആന്‍ പരിഭാഷയുടെ പരസ്യത്തില്‍ യുക്തിവാദസംബന്ധമായ ഒരു ചോദ്യം വന്നപ്പോള്‍ ചോദ്യ കര്‍ത്താവിനെ നയിച്ചത് അബ്സര്‍ എഴുതിയ  ശാസ്ത്രം സംബന്ധിച്ച അസംബന്ധങ്ങളിലേക്കാണ്. അവിടെ  ഇദ്ദേഹവുമായി പരിണാമ ശാസ്ത്രത്തേക്കുറിച്ച് ആഴത്തില്‍ അറിവുള്ള റോഹിന്‍ എന്ന ബ്ളോഗര്‍ നീണ്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.  ആധുനിക ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടുത്തങ്ങളും കുര്‍അനിലൂണ്ടെന്നും പരിണാമം കുര്‍ആനില്‍ ഇല്ലാത്തതുകൊണ്ട് അത്  വെറും ഊഹം ആണെന്നുമാണിദ്ദേഹത്തിന്റെ നിലപാട്. അബ്സര്‍  ആയുര്‍വേദ വൈദ്യനാണെന്നറിയാതെ ആധുനിക ശാസ്ത്രത്തിന്റെ രീതികളൊക്കെ റോഹിന്‍ കഷ്ടപ്പെട്ടു തന്നെ വിശദീകരിക്കുന്നുമുണ്ട്. പക്ഷെ അതുകൊണ്ട് എന്തു ഫലം?  ആധുനിക വൈദ്യ ശാസ്ത്രവുമയി  യാതൊരു ബന്ധവുമില്ലാത്ത ആയുര്‍-വേദ വൈദ്യനോട് അതൊക്കെ പറയുന്നതിനു പ്രസക്തിയില്ല എന്ന് റോഹിനു മനസിലായില്ല. അബ്സറിന്  സക്കീര്‍ നായിക്കാണു, ശാസ്ത്രത്തിന്റെ അവസാന വാക്ക്. ഈ സക്കിര്‍ നായിക്ക് പാശ്ചാത്യ ലോകത്തെ  പരിണാമ വിരുദ്ധര്‍ എഴുതി വച്ചിരിക്കുന്നത് പകര്‍ത്തുന്നതാണെന്ന സത്യം ഇദ്ദേഹത്തിനു മനസിലായിട്ടില്ല.


ഹരിത രാഷ്ട്രീയക്കാരെ ചീത്ത പറഞ്ഞുകൊണ്ട് പച്ചരാഷ്ട്രീയക്കാരന്‍  എഴുതിയ പോസ്റ്റില്‍ ഞാന്‍ സജീവമായ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മറ്റുള്ളവര്‍  കമന്റുകള്‍ ഡെലീറ്റ് ചെയ്യുന്നു  എന്നാരോപിക്കുന്ന അദ്ദേഹം എന്റെ കമന്റുകള്‍ ഭൂരിഭാഗം ഡെലീറ്റ് ചെയ്തു. ചര്‍ച്ചയുടെ അവസാനമായപ്പോഴേക്കും സ്ഥല ജല വിഭ്രമം ബാധിച്ചതുപോലെ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ ഏറ്റവും സ്തോഭജനകമയ ഒരു പരാമര്‍ശമുണ്ട്. ഇന്നും ഏഴാം നൂറ്റാണ്ടിലെ  മനോഭാവത്തില്‍  ജീവിക്കുന്ന ഒരു മലപ്പുറം മുസ്ലിമിന്റെ അതേ നിലപാടാണതില്‍. ഇതാണത്. 







അബ്സറിന്റെ വാക്കുകള്‍ ഇതാണ്.

പെറ്റു പെരുകാന്‍ ഉള്ള കഴിവ് ഇല്ലെങ്കില്‍ അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ചക്കരേ.

ഈ കമന്റ്  എഴുതാനുണ്ടായ പശ്ചാത്തലം ഇതാണ്. കേരള രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിവാദമുണ്ടാക്കുന്ന പാര്‍ട്ടി മത സംഘടനയായ മുസ്ലിം ലീഗാണെന്നും അവര്‍ ഉണ്ടാക്കുന്ന  വിവാദങ്ങള്‍ മത സാമുദായിക ഐക്യം തകര്‍ക്കുന്നു എന്നും ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. മലപ്പുറത്തെ മുസ്ലിങ്ങള്‍ ജനസംഖ്യ നിയന്ത്രിക്കാതെ കൂടുതലായി നേടി എടുത്ത നാലു സീറ്റുകള്‍ ആണവരെ അധികാരത്തില്‍ എത്തിച്ചതെന്നും ഞാന്‍ അഭിപ്രായപ്പെട്ടു. അതിനോടുള്ള അബ്സറിന്റെ പ്രതികാരണമായിരുന്നു മുകളില്‍ സൂചിപ്പിച്ച അഭിപ്രായം. പെറ്റു പെരുകാന്‍ കഴിവുള്ളതു കൊണ്ട് മലപ്പുറത്തെ മുസ്ലിങ്ങള്‍ പെറ്റു പെരുകി, അതില്‍  മറ്റുള്ളവര്‍ അസൂയപ്പെട്ടിട്ടു കാര്യമില്ല എന്ന്.

എങ്ങനെയുണ്ട് ഈ തീവ്ര മുസ്ലിമിന്റെ നിലപാട്?

അബ്സര്‍  അവിടെയും നിറുത്തുന്നില്ല.




അബ്സര്‍  ചോദിക്കുന്നു.

ഞാന്‍ അപ്പോള്‍ ഇന്‍ഡ്യന്‍ ജനതയുടെ ഭാഗമല്ല എന്നാണോ പറയുന്നത്. 

അബ്സര്‍  ഇന്‍ഡ്യന്‍ ജനതയുടെ ഭാഗമല്ല എന്ന് എനിക്ക് നിസംശയം  പറയാം.


അബ്സര്‍   ഇന്‍ഡ്യന്‍ ജനതയുടെ ഭാഗമാണെന്ന് ഞാന്‍ കരുതുന്നില്ല. ആണെങ്കില്‍ ജനസംഖ്യ വര്‍ദ്ധനവു കൊണ്ട് ഇന്‍ഡ്യ വീര്‍പ്പുമുട്ടുമ്പോള്‍ അനിയന്ത്രിതമായി മുസ്ലിങ്ങള്‍ പെറ്റു പെരുകുന്നത് മഹത്വമായി പൊക്കിപ്പിടിക്കില്ല. പൌരത്വം ഉണ്ടായാല്‍ മാത്രം ഒരു ജനതയുടെ ഭാഗമാകില്ല. അതിനു വേണ്ടത് മനസും ശരീരവും  ജീവിക്കുന്ന രാജ്യത്തൊടൊപ്പമുണ്ടാകണം. ശരീരം മാത്രം പോരാ. ജീവിക്കുന്ന രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങണം. ഇന്ന് ഇന്‍ഡ്യയുടെ ഏറ്റവും വലിയ വെല്ലുവിളി ജനസംഖ്യാ വിസ്ഫോടനമാണ്. അത് മനസിലാക്കി അനേകം ഇന്‍ഡ്യാക്കാര്‍, മുസ്ലിങ്ങളുള്‍പ്പടെ, ജനന നിയന്ത്രണം നടത്തി അതില്‍ സഹകരിക്കുന്നു. ഇദ്ദേഹമേതായാലും ആ ഗണത്തില്‍ വരുന്നില്ല. മലപ്പുറം ജില്ലയില്‍ പെറ്റു പെരുകി എണ്ണം കൂട്ടിയത് മുസ്ലിങ്ങളുടെ കഴിവെന്ന് അഭിമാനിക്കുന്ന ഇദ്ദേഹത്തെ സുബോധമുള്ള ആരും ഇന്‍ഡ്യന്‍ ജനതയുടെ ഭഗമായി കാണില്ല. ഇന്‍ഡ്യ എന്ന രാജ്യത്തിനു തുരങ്കം വയ്ക്കുന്ന മറ്റ് അനേകം മുസ്ലിങ്ങളുണ്ട്. പാകിസ്ഥാന്റെ കുത്സിതശ്രമങ്ങളെ സഹായിക്കുന്ന അനേകം പേരുണ്ട്. കാഷ്മീരില്‍ പോയി ഇന്‍ഡ്യക്കെതിരെ യുദ്ധം ചെയ്യുന്ന അനേകം മുസ്ലിങ്ങളുണ്ട്. അതില്‍ മലയാളികളുമുണ്ട്. ഇദ്ദേഹവും  ആ ഗണത്തില്‍ പെടുന്നു.






Saturday, 1 September 2012

വായ തുറന്നിരിക്കുന്ന പച്ച രാഷ്ട്രീയക്കാരന്റെ അപസ്വരങ്ങള്‍ 

ഹരിത കേരളം, ഹരിത രാഷ്ട്രീയം എന്നൊക്കെ പറയാറുണ്ടെങ്കിലും പച്ച നിറം ഇസ്ലാമിനോട് ബന്ധപ്പെട്ടാണ്, അടുത്ത കാലത്ത് വിവാദമായിട്ടുള്ളത്. മുസ്ലിങ്ങള്‍ സാധാരണ പച്ച നിറത്തോട് കൂടുതല്‍ ആഭിമുഖ്യം കണിക്കാറുണ്ട്. പച്ച കുപ്പായം ധരിക്കുക. പച്ച  വണ്ടി വാങ്ങിക്കുക., വീടിനു പച്ച ചായം തേക്കുക എന്നതൊക്കെ മുസ്ലിങ്ങള്‍ ചെയ്യാറുള്ള കാര്യങ്ങളും. കേരളത്തിലെ മുസ്ലിം ലീഗ് എന്ന മതസംഘടനയുടെ കൊടിയുടെ നിറവും പച്ചയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ മലപ്പുറം ജില്ലയില്‍ വിജയം നേടിയപ്പോള്‍ അതാഘോഷിച്ചത്  പച്ച പായസവും പച്ച ലഡ്ഡുവും ഉണ്ടാക്കി വിതരണം ചെയ്തായിരുന്നു. മുസ്ലിം ലീഗു ഭരിക്കുന്നവിദ്യാഭ്യാസ വകുപ്പില്‍ പച്ച ബ്ളൌസ് ധരിച്ച് വരണമെന്ന് ചില ഉദ്യോഗസ്ഥകളോട് ആവശ്യപ്പെതും ഏറെ വിവാദമുണ്ടാക്കിയിരുന്നു.


കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദമുണ്ടാകിയ നെല്ലിയാമ്പതി പ്രശ്നത്തില്‍ ഇടപെട്ടുകൊണ്ട്  കേരളത്തിലെ ചില എം എല്‍ എ മാര്‍ ഒരു പുതിയ സംരംഭവുമായി ഇറങ്ങി. അവര്‍ ഒരു ബ്ളോഗ് തന്നെ തുടങ്ങി. അവിടെ അവര്‍ എഴുതിയ അഭിപ്രായങ്ങളില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചുകൊണ്ട് സൂര്യനു കീഴെയുള്ള എല്ലാറ്റിനെയും കുറ്റം പറയുക എന്നത് വൃതമാക്കിയ ഒരാള്‍ ചില  ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ട് രംഗത്തു വന്നു. ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാത്ത ദേഷ്യത്തില്‍ അദ്ദേഹം ഒരു പോസ്റ്റ് തന്നെ എഴുതി. പച്ചരാഷ്ട്രീയക്കാര്‍ എന്നു വിളിച്ചാണവരെ  ഇദ്ദേഹം ആക്ഷേപിക്കുന്നത്. എം എല്‍ മാരുടെ പോസ്റ്റില്‍ ചില കമന്റുകള്‍ ഡെലീറ്റ് ചെയ്തു എന്നാണദ്ദേഹത്തിന്റെ പ്രധാന പരാതി.

ഇതിനു മുന്നേ ഇദ്ദേഹത്തിന്റെ ബ്ളോഗില്‍ ഞാന്‍ ഒരഭിപ്രായം എഴുതിയപ്പോള്‍ ഇദ്ദേഹം അത് ഡെലീറ്റ് ചെയ്തിരുന്നു. അത് മനസില്‍ വച്ച് ഇത് താങ്കള്‍ക്കും ബാധകമല്ലേ? ഞാന്‍ എഴുതിയ കമന്റുകള്‍ താങ്കളും പ്രസിദ്ധീകരിച്ചിട്ടില്ല എന്ന ഒരഭിപ്രയം ഞാന്‍  അവിടെ എഴുതി. സ്വയം ചെയ്യുന ഒരു കാര്യം മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ ഇത്രയേറെ ക്ഷോഭിക്കേണ്ടതുണ്ടോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ എന്നെ ശകാരിക്കാനാണദ്ദേഹം ശ്രമിച്ചത്. ഇസ്ലാമിനെ തെറി പറഞ്ഞതുകൊണ്ട് എന്റെ കമന്റുകള്‍ ഡെലീറ്റ് ചെയ്തു എന്നാണദ്ദേഹം പറയുന്നത്?

ഇതോടനുബന്ധിച്ച് അവിടെ ഏറെ വാദപ്രതിവാദങ്ങള്‍ നടന്നു. എന്റെ കമന്റുകളില്‍ പലതും അദ്ദേഹം ​ഡെലീറ്റ് ചെയ്തു. ഞാന്‍ പറഞ്ഞ തെറികളില്‍ ഒരെണ്ണം എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് കാളിദാസന്‍ ഇസ്ലാം എന്നെഴുതി സെര്‍ച്ച് ചെയ്യാനായിരുന്നു. അത് ചെയ്ത് കിട്ടിയ ലിങ്കുകള്‍ അവിടെ  അവിടെ നല്‍കിയപ്പോള്‍ പ്രസിദ്ധീകരിക്കാന്‍  അദ്ദേഹം കൂട്ടാക്കുന്നില്ല.


>>>>>കാളിദാസന് ഇസ്ലാം എന്നെഴുതി സെര്ച്ച് ചെയ്താല് ലഭിക്കുന്ന ലേഖനങ്ങളുടെ ലിങ്കുകള് ഇവയാണ്.

കാളിദാസന്റെ ഇസ്ലാം വിമർശനം
ഇസ്ലാമിന്റെ സുവര്ണ്ണകാലവും ക്രൈസ്തവതയുടെ ഇരുണ്ട കാലവും
അസിമാനന്ദയും കാളിദാസനും
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും
മുഹമ്മദ് നബിയുടെ വിവാഹങ്ങള്
ബ്ലോഗര് കാളിദാസനെതിരെ ഇസ്ലാമിക മതപ്രാന്തന്റെ ഭീഷണി
കാളിദാസനെതിരെ സൈബര് ക്വട്ടേഷന്
കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രതിവിധിയും1.
ഇസ്ലാമിന്റെ സുവര്ണ്ണകാലം
എന് എം ഹുസൈന്റെ സൈബെറിസ്താന്
കുര്ആനില് തിരുത്തലുകള് ഉണ്ടാകുമോ?
കാക്ക വഴികാട്ടിയാല്

ഇത് വായിച്ചിട്ട് ഇതില് എവിടെയാണു കാളിദാസന് തെറി പറയുന്നതെന്ന് താങ്കള് തന്നെ പറയുക.<<<<<<<


അവിടെ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ കമന്റുകള്‍ ഇവിടെ എഴുതുന്നു.


>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

നിങ്ങള്‍ എന്റെ ബ്ളോഗിലെ എത്ര പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട്? ഇസ്ലാമിനെ വിമര്‍ശിച്ചുകൊണ്ട് ഞാന്‍ പല  പോസ്റ്റുകളും എഴുതിയിട്ടുണ്ട്. അവിടെ ഞാനെഴുതിയ ഒരു തെറി താങ്കളൊന്ന് ചൂണ്ടിക്കാണിച്ചേ. അല്ലെങ്കില്‍ ബൂലോകത്ത് മറ്റെവിടെയെങ്കിലും എഴുതിയ തെറി ആയാലും മതി.

വിമര്‍ശിക്കുന്നത് തെറി പറയലാണെന്നു മനസിലാക്കനുള്ള  ആര്‍ജവമേ നിങ്ങള്‍ക്കുള്ളു. നിങ്ങള്‍ ഇപ്പോള്‍ പരാമര്‍ശിക്കുന്ന ബ്ളോഗില്‍ എഴുതിയതും തെറി ആണെന്ന് അവര്‍ക്ക് തോന്നി. നിങ്ങള്‍ ചെയ്ത പോലെ അവരും അത് ഡെലീറ്റ് ചെയ്തു. വിമര്‍ശനം തെറി ആണെന്ന്  മുസ്ലിങ്ങളില്‍ നിന്നും അവരും പഠിച്ചു കാണും.

എം എല്‍ എമാര്‍ രാജി വച്ച് ജന പക്ഷത്ത് ചേരണമെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണു മാഷേ. ഏത് ജന പക്ഷത്തു ചേരണം? ഏത് ജനമാണ്, നെല്ലിയാമ്പതി വിഷയം ഉയര്‍ത്തി  പ്രക്ഷോഭത്തിനിറങ്ങിയത്?

നിങ്ങള്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ ഈ അസംബന്ധ ചോദ്യമായിരുന്നില്ല. രണ്ടു പതിറ്റാണ്ടോളമായി വി എസ് എന്ന രാഷ്ട്രീയക്കാരന്‍ ഈ വിഷയത്തില്‍ ഇടപെട്ടിട്ട്.  എന്തുകൊണ്ട് ഇവര്‍ അന്നൊന്നും അദ്ദേഹത്തോടൊപ്പം ഭൂമാഫിയക്കെതിരെ പ്രക്ഷോഭത്തിനു ചേര്‍ന്നില്ല എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്.

എം എല്‍ എ മാര്‍ ശമ്പളം കൂട്ടുന്നതും അവര്‍ ഐ പാഡ് വാങ്ങുന്നതും ജനത്തിനെതിരെ എന്നത് ദുര്‍വ്യാഖ്യാനമല്ലേ? ഏതാണീ ജനം? നൂറു രൂപയില്‍ താഴെ കൂലി വാങ്ങിയിരുന്ന കൂലിപ്പണിക്കാര്‍ ഇന്ന് 400 ഉം 500 ഉം രൂപ കൂലി വാങ്ങുന്നു., ഇവരും ജനത്തില്‍ പെടുമോ ആവോ.
എം എല്‍ എ മാരെ തെരഞ്ഞെടുക്കുന്നതും ജനം തന്നെയല്ലേ? അതോ ഇനി വല്ല പട്ടിയോ പന്നിയോ മറ്റോ ആണോ?

ഇവരുടെ ഇടപെടല്‍ ഒരു പക്ഷെ സ്വാര്‍ത്ഥത ആയിരിക്കാം അല്ലെങ്കില്‍ മോഹഭംഗമായിരിക്കാം. വിഷയം അവര്‍ ഇടപെടുന്നു എന്നതാണ്. വന ഭൂമി ഭൂമാഫിയ കയ്യേറുന്നതിനെതിരെ നടത്തുന്ന നീക്കത്തെ സ്വാഗതം ചെയ്യുകയാണ്, ജന പക്ഷത്തുള്ളവര്‍ ചെയ്യേണ്ടത്. അല്ലാതെ വെറുതെ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുകയല്ല. അര്‍ത്ഥശൂന്യമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആര്‍ക്കും പറ്റും.


താങ്കള്‍ ഞാന്‍ എഴുതുന്ന ബ്ളോഗ് വായിക്കാറില്ല. ഞാന്‍ മറ്റ് ബ്ളോഗുകളില്‍  എഴുതുന്നതും വായിക്കാറില്ല. എങ്കിലും ഞാന്‍ എഴുതുന്നത് തെറിയാണെന്നങ്ങ് തീരുമാനിക്കും. അപ്പോള്‍ ഏതെങ്കിലും വല്ല മലക്ക് വന്ന് പറഞ്ഞുതരുന്നതായിരിക്കും ഈ അസംബന്ധം.

എന്റെ ബ്ളോഗ് ആണും പെണ്ണും കെട്ടതാണെന്ന് പറഞ്ഞതുകൊണ്ട് ചോദിക്കുകയാ, താങ്കളുടെ ബ്ളോഗ് ഏത് ഗണത്തില്‍ വരും? ആണോ പെണ്ണോ? ബ്ളോഗിലെ ആണിനെയും പെണ്ണിനേയും തിരിച്ചറിയാനുള്ള ഒടിവിദ്യ കൂടി പറഞ്ഞുതന്നാല്‍ നന്നയിരിക്കും.

എന്റെ വ്യക്തിത്വം തന്നെയാണു ഞാന്‍ എന്റെ ബ്ളോഗില്‍  പ്രകടിപ്പിക്കുന്നത്. അല്ലാതെ ആരോടെങ്കിലും കടം കൊണ്ട വ്യക്തിത്വമല്ല. പിന്നെ സ്വകാര്യതകളൊക്കെ വെളിപ്പെടുത്താന്‍ ഇവിടെ നടക്കുന്നത് കല്യാണാലോചനയൊന്നുമല്ലല്ലോ. എന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടമായേ ഞാന്‍ ബ്ളോഗുകളെ കാണുന്നുള്ളൂ. വായിക്കേണ്ടവര്‍ക്ക് അത് വായിക്കാം. വായിച്ചില്ലെങ്കിലും വിരോധമില്ല. താങ്കള്‍ താങ്കളുടെ കുടുംബചരിത്രവും ഭൂമി ശാസ്ത്രവും ഒക്കെ ആരെ വേണമെങ്കിലും എഴുതി അറിയിച്ചോളൂ.



ഞാന്‍ കുര്‍ആനെയും  ഇസ്ലാമിനെയും മുസ്ലിങ്ങളെയും മൊഹമ്മദിനെയും വിമര്‍ശിക്കാറുണ്ട്. ഇവയൊന്നും വിമര്‍ശനത്തിനതീതമാണെന്ന് ദൈവീക ചിന്ത എനിക്കില്ല. മുസ്ലിമായത്കൊണ്ട്  വിമര്‍ശനങ്ങളൊക്കെ തെറിയാണെന്ന് താങ്കള്‍ തീരുമാനിക്കുന്നു. ഞാന്‍ എഴുതുന്നതില്‍ പിശകുണ്ടെങ്കില്‍ അത് എഴുതുന്നിടത്ത് ചൂണ്ടിക്കാണിക്ക്. എന്നിട്ട് ശരി ഏതാണെന്ന് വായനക്കാരെ ബോധ്യപ്പെടുത്ത്. അതാണ്, ആണത്തം എന്നൊക്കെ പറയുന്നത്.


ആദ്യം താങ്കള്‍ പറഞ്ഞു, ഞാന്‍ താങ്കളുടെ ബ്ളോഗില്‍ എഴുതിയതയി ഓര്‍മ്മയില്ല എന്ന്. പിന്നീട് പറഞ്ഞു, ഞാന്‍ ഇസ്ലാമിനെതിരെ തെറി എഴുതിയതുകൊണ്ട് അവ ഡെലീറ്റ് ചെയ്തു എന്ന്.

താങ്കളുടെ ചില കമന്റുകള്‍ എം എല്‍ എ മാര്‍ ഡെലീറ്റ് ചെയ്ത്പ്പോഴുണ്ടായ അസ്ഖ്യതയാണലോ ഈ പോസ്റ്റുതന്നെ.  ഏതായാലും അവര്‍ താങ്കളേപ്പോലെ കമന്റ് മോഡറേഷന്‍  വച്ചിട്ട് ഇഷ്ടമുള്ളവ മാത്രം പ്രസിദ്ധീകരിക്കുന്നില്ലല്ലോ. എല്ലാവരുടെ കമന്റുകളും പ്രസിദ്ധീകരിക്കുന്നു.ഇഷ്ടമില്ലാത്തവ നീക്കം ചെയ്യുന്നു. . അതവരുടെ സ്വതന്ത്ര്യം. താങ്കള്‍ക്കുള്ള അതേ സ്വാതന്ത്ര്യം. തെറിയാണോ അല്ലയോ എന്നതൊക്കെ അവരുടെ പ്രശ്നം. തെറിയാണോ അല്ലയോ എന്നു പറയണമെന്നതൊക്കെ താങ്കളുടെ ദുശാഠ്യം.

താങ്കളുടെ ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നവയല്ല എന്നവര്‍ക്ക് തോന്നിക്കാണും. അതിനു താങ്കളിതുപോലെ ഉറഞ്ഞുതുള്ളേണ്ട ആവശ്യമില്ലല്ലോ. താങ്കളുടെ ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നതല്ല എന്നത് എന്റെയും അഭിപ്രായമാണ്.

തെറി വാക്കുകളേക്കുറിച്ച് എനിക്ക് ക്ളാസെടുക്കാനൊന്നും ആകില്ല. വേണമെങ്കില്‍ എന്റെ ബ്ളോഗില്‍ ഫസ്ലി ഫാസ് എന്ന ഒരു മുസ്ലിം എഴുതി വച്ചിട്ടുള്ള ചില കമന്റുകളുണ്ട്. അത് വയിച്ചാല്‍  മനസിലാകും എന്താണു തെറി എന്ന്. അധിക്ഷേപിക്കേണ്ട കാര്യം ഒരു മതം ചെയ്താല്‍ ആ മതത്തെ മറ്റുള്ളവര്‍ അധിക്ഷേപിക്കും. ആസാമിലെ ബംഗ്ളാദേശി കുടിയേറ്റക്കാര്‍ക്കെതിരെ അവിടത്തുകാര്‍ ചെയ്ത അതിക്രമങ്ങള്‍ക്ക് റമദാന്‍ കഴിഞ്ഞാല്‍ പകരം വീട്ടുമെന്ന് മുസ്ലിങ്ങള്‍ പ്രചരിപ്പിച്ചാല്‍ അതിനെ സുബോധമുള്ളവര്‍  അധിക്ഷേപിക്കും. പ്രത്യേകിച്ച് പുണ്യമാസം കഴിഞ്ഞാല്‍ അവിശ്വസികളെ കാണുന്നിടത്ത് വച്ചൊക്കെ ആക്രമിക്കണമെന്ന് താങ്കളുടെ  വേദപുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നത്   അന്ധമായി വിശ്വസിക്കുന്ന ജന്മങ്ങളുള്ളപ്പോള്‍.

വിമര്‍ശനം തെറിയാണെന്ന് കുര്‍ആനില്‍ എഴുതി വച്ചിട്ടുണ്ട്. അതുകൊണ്ടാണ്, ഇസ്ലാമിനെയും കുര്‍ആനെയും വിമര്‍ശിക്കുന്നത് തെറി കേള്‍ക്കുമ്പോലെ താങ്കളേപ്പോലുള്ള മുസ്ലിങ്ങള്‍ക്ക് അസഹ്യമാകുന്നത്.  പ്രവാചകനെ വിമര്‍ശിച്ചാല്‍ മുസ്ലിങ്ങള്‍ കഴുത്തു വെട്ടും. മൊഹമ്മദ് എന്ന പേരു കേട്ടാല്‍ അത് പ്രവാചകനാണെന്ന് തീരുമാനിച്ച് കുറഞ്ഞ പക്ഷം എതിര്‍ ദിശയില്‍ കൈയ്യും കാലും വെട്ടും. കേരളത്തില്‍ സംഭവിച്ചത് അതായിരുന്നു.



എം എല്‍ എല്‍ മാര്‍ രാജി വച്ച് ജന പക്ഷത്തു ചേര്‍ന്നേ തീരൂ എന്ന് താങ്കളെഴുതിയതായി ഞാന്‍ പറഞ്ഞില്ലല്ലോ.താങ്കളെഴുതിയതിതായിരുന്നു.

രാഷ്ട്രീയ ചട്ടക്കൂട്ടില്‍ നിന്നും പുറത്തു വന്ന ശേഷം ആണു നിങ്ങള്‍ ഈ പ്രഖ്യാപനം നടത്തുന്നതെങ്കില്‍  എതില്‍ ആത്മാര്‍ത്ഥത ഉണ്ടാകുമായിരുന്നു എന്നാണ്. 

ഇതില്‍ നിന്നും എനിക്കു മനസിലായത് ഇവര്‍ അവരുടെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അതു വഴി നേടിയ സ്ഥാനങ്ങളില്‍ നിന്നും ഒഴിവായി താങ്കളേപ്പോലുള്ളവരുടെ പക്ഷത്ത് ചേര്‍ന്നെങ്കിലേ താങ്കള്‍ക്ക് തൃപ്തി ആകുന്ന രീതിയില്‍ ആത്മാര്‍ത്ഥത വെളിപ്പെടൂ എന്നു തന്നെയല്ലേ? അല്ലെങ്കില്‍ താങ്കളെന്താണുദ്ദേശിക്കുന്നതെന്ന് തെളിച്ചു പറ.

കാപട്യം ഇല്ല എന്നു തെളിയണമെങ്കില്‍ രാഷ്ട്രീയ ചട്ടക്കൂടിനു പുറത്തു വരണം എന്നൊക്കെ പറയുന്നതിനെയാണു ഞാന്‍ ശുദ്ധ സംബന്ധം എന്നു  വിശേഷിപ്പിച്ചത്. പാര്‍ലമെന്ററി വ്യവസ്ഥിതി നിലവിലുള്ള ഏത് സ്ഥലത്തും  രാഷ്ട്രീയ ചട്ടക്കൂടിനു വെളിയില്‍ നിന്നുകൊണ്ട് ഒന്നും ചെയ്യാന്‍ ആകില്ല എന്ന് സുബോധമുള്ള ആര്‍ക്കും മനസിലാകും. ഇന്‍ഡ്യയിലടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ പ്രതീക്ഷ ആയിരുന്നു അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരം. പക്ഷെ അതെങ്ങും എത്തിയില്ല. വെറുതെ നിരഹാരം കിടന്നതുകൊണ്ടൊന്നും കാര്യമില്ല എന്നു മനസിലായപ്പോള്‍ അണ്ണാ ഹസാരെ രാഷ്ട്രിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു. അതാണു പ്രയോഗിക നടപടി.

എം എല്‍ എ മാര്‍ക്കെതിരെ ആക്രോശിക്കുന്ന താങ്കള്‍ ഈ വിഷയത്തില്, ഇതു വരെ എന്തു ചെയ്തു? എത്ര പൊതു ജനത്തെ സംഘടിപ്പിച്ചു?

താങ്കള്‍ക്ക് ബോധ്യമാകാന്‍ വേണ്ടി അവര്‍ രാഷ്ട്രീയമുപേക്ഷിച്ച് താങ്കളുടെ കൂടെ ചേരണമെന്നു പറഞ്ഞതു തന്നെയാണ്, ഇതിലെ അസംബന്ധം.

താങ്കള്‍ ആരോട് എന്തു ചോദ്യം ചോദിക്കണമെന്നത് താങ്കളുടെ സ്വാതന്ത്ര്യം തന്നെയാണ്. മറുപടി കിട്ടുമെങ്കില്‍ മേടിക്കുക. അല്ലെങ്കില്‍ ഇതുപോലെ എഴുതു വാശി തീര്‍ക്കുക.

താങ്കള്‍ ചോദിച്ച ചോദ്യങ്ങളൊക്കെ പൊതു വേദിയില്‍ എഴുതി പരസ്യം ചെയ്തപ്പോള്‍ ഞാന്‍ അതിനോട് പ്രതികരിച്ചു. അത് അസംബന്ധ ചോദ്യങ്ങളാണെന്ന് എനിക്കു തോന്നി. അത് ഞാന്‍ എഴുതി. ഇഷ്ടമായില്ലെങ്കില്‍ ഇവ നീക്കം ചെയ്തോളൂ.

വി എസിന്റെ  ഒപ്പം നില്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കു ചോദിക്കണമെന്നില്ല. അവരോട് ഒരു ചോദ്യം ചോദിക്കണമെന്നും എനിക്കില്ല. അവര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന വിഷയം അതീവ ഗൌരവതരമാണ്. അതുകൊണ്ട് അതിനെ ഞാന്‍ ചോദ്യം ചെയ്യാനും ഉദ്ദേശിക്കുന്നില്ല.

ലോട്ടറി മാഫിയക്കെതിരെയുണ്ടായ നീക്കത്തില്‍ വി ഡി സതീശന്‍ വി എസിന്റെ പക്ഷത്തു നിന്ന് കേരള സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിനു വേണ്ടി വാദിച്ചു. അതിനദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഇപ്പോള്‍ കേരളത്തില്‍ അതിന്റെ ഗുണവും  ഉണ്ടായിട്ടുണ്ട്.





അവര്‍ ഇതില്‍ ഇടപെടാന്‍ താമസിച്ചു പോയി എന്നത് ശരിയാണ്. അത് അക്ഷന്തവ്യമായ തെറ്റാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ  അവര്‍ക്ക് ഇടപെടാന്‍ അവകാശമില്ല, താങ്കളേപ്പോലെയുള്ള മഹാന്‍മാര്‍ക്കൊക്കെ തൃപ്തി ആകുന്ന തരത്തിലേ ഇടപെടാന്‍ പടുള്ളൂ എന്ന ധാര്‍ഷ്ട്യമൊന്നും എനിക്കില്ല. ഇന്ന ആളുകള്‍ക്കേ ഈ വിഷയത്തിലൊക്കെ ഇടപെടാവൂ എന്ന് വാശിയും എനിക്കില്ല. ലോകത്തിന്റെ പല രാജ്യങ്ങളിലും ഹരിത രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. ഓസ്റ്റ്രേലിയ പോലുള്ള രാജ്യങ്ങളില്‍ അവര്‍ ഭരണ പക്ഷത്തുമാണ്. അതുപോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലെങ്കിലും ഓരോ പാര്‍ട്ടിയിലും  ഭൂമി സംരക്ഷിക്കുന്ന  ചെറിയ ഒരു വിഭാഗമെങ്കിലും ഉണ്ടെങ്കില്‍ അതിനെയാണ്, പകൃതി സ്നേഹികള്‍ ആദരിക്കേണ്ടത്. അല്ലാതെ അവരെ പുലഭ്യം പറഞ്ഞോ  അസംബന്ധ ചോദ്യങ്ങള്‍ ചോദിച്ചോ, ഉത്തരം കിട്ടാതെ വരുമ്പോള്‍  അവഹേളിച്ചോ ആത്മ രതി അനുഭവിക്കുകയല്ല വേണ്ടത്.

ഐ പാഡ് മാത്രമല്ല. അവര്‍ ധരിക്കുന്ന വസ്ത്രവും കഴിക്കുന്ന ഭക്ഷണം താമസിക്കുന്ന സ്ഥലവും ഉപയോഗിക്കുന്ന ഫോണുമൊന്നും അവരുടെ തറവാട്ടിലെ കാശുകൊണ്ടല്ല. അതൊക്കെ പൊതു ജനത്തിന്റെ കാശാണ്.

ഈ സൈബര്‍ കാലത്ത് എം എല്‍ ക്ക് ഐ പാഡ് നല്‍കിയതിനെ ഇത്രയേറെ  വിമര്‍ശിക്കുന്ന താങ്കളൊക്കെ ഏത് നൂറ്റാണ്ടിലാണു   ജീവിക്കുന്നത്?

താങ്കള്‍ക്കറിയില്ലേ മുസ്ലിം ലീഗിന്റെ മന്ത്രി സര്‍വകലശാലയുടെ സ്വത്ത് സ്വന്തക്കാരുടെ പേര്‍ക്ക് എഴുതിക്കൊടുക്കാന്‍  ശ്രമിച്ചത്? മന്ത്രി മന്ദിരത്തിന്റെ ഗംഗ എന്ന പേര്, തേജസ് എന്നാക്കി മാറ്റിയത്? മന്ത്രിയെ സുഖിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥകള്‍ പച്ച ബ്ളൌസ് ധരിക്കണമെന്നു നിര്‍ദ്ദേശമുണ്ടായത്. ഇതിലൊന്നും ഏതെങ്കിലും  ധാര്‍മ്മിക രോഷം താങ്കള്‍ പ്രകടിപിച്ചതായി ഞാന്‍ വായിച്ചിട്ടില്ല.

ധൂര്‍ത്തടിക്കുന്നതും സര്‍ക്കാര്‍ സ്വത്ത് അടിച്ചു മറ്റുന്നതുമൊക്കെ തെറ്റു തന്നെ. പക്ഷെ ഈ ആധുനിക യുഗത്തില്‍ എം എല്‍ എ മാര്‍ക്ക് ഐ പാഡ് കൊടുത്തു എന്നത് അത്ര വലിയ അപരാധമായി എനിക്കു തോന്നുന്നില്ല.


ജനം ആരാണെന്ന് മനസിലാകാന്‍ എനിക്ക് ഒരിടത്തും തപ്പി നോക്കേണ്ട ആവശ്യമില്ല. ഞാനും താങ്കളും ഈ എം എല്‍ മാരെ തെരഞ്ഞെടുത്തവരും ഒക്കെ ജനത്തില്‍ പെടും.

കൂലിപ്പണിക്കാരുടെ കൂലി മാത്രമല്ല, പഞ്ചസാരയുടെയും സ്വര്‍ണ്ണത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയുമൊക്കെ വില കൂടി. അപ്പോള്‍ എം എല്‍ എ മാരുടെ ശമ്പളം കുറച്ചു കൂട്ടിയതിനെ ഇത്രയേറെ വിമര്‍ശിക്കേണ്ടതുണ്ടോ? അവര്‍ക്ക് വേണമെങ്കില്‍ അതൊഴിവാക്കാമായിരുന്നു എന്നു മാത്രം.

എം എല്‍ എ മാരെ തെരഞ്ഞെടുത്തത് സര്‍ക്കാര്‍ ചെലവില്‍ ആഡംബര ജീവിതം നയിക്കാനല്ല. ഒരു ഐ പാഡ് വാങ്ങിച്ചതും ജീവിത ചെലവു കൂടുന്നതിനനുസരിച്ച് ശമ്പളം കൂട്ടിയതും ആഡംബര മായി കണക്കാക്കാന്‍ ആകില്ല എന്നേ ഞാന്‍ പറഞ്ഞുള്ളു.

അവര്‍ ഇടപെടുന്നതിനു സ്വാര്‍ത്ഥതക്കോ മോഹഭംഗത്തി നോ ആണെന്ന് അവര്‍ സമ്മതിക്കണമെന്നോ? അപാര സംവേദന ക്ഷമതയാണല്ലോ മാഷേ.

ഇവിടെ മറ്റ് ചിലരൊക്കെ എഴുതിയത് അവര്‍ക്ക് മോഹഭംഗമോ സ്വാര്‍ത്ഥതയോ ഒക്കെ ആണെന്നായിരുന്നു. ആണെങ്കി തന്നെ എന്താണു പ്രശ്നം? അവര്‍ ഇടപെടുന്നതിനേക്കുറിച്ചല്ലേ ഞാനും താങ്കളും  ചിന്തിക്കേണ്ടത്? സ്വാര്‍ത്ഥതക്കു വേണ്ടി ആണെങ്കില്‍ പോലും നെല്ലിയാമ്പതി എസ്റ്റേറ്റ് ഭൂമാഫിയ കയ്യേറിയത് ഒഴിപ്പിച്ചെടുക്കുക എന്നതല്ലെ പ്രശ്നം? അത് നടക്കുന്നുണ്ടോ എന്നതല്ലെ പൊതു ജനം നോക്കേണ്ടതുള്ളു. അവര്‍ക്ക് മോഹഭംഗം വന്നതുകൊണ്ടാണോ എന്നത് മറ്റുള്ളവരെ ബാധിക്കേണ്ടതുണ്ടോ?

താങ്കളുടെ ചോദ്യങ്ങള്‍ ശുദ്ധ അസംബന്ധങ്ങളാണ്,. സുബോധമുള്ള ആരും അതിനെ ഗൌനിക്കുക പോലുമില്ല. അതാണവര്‍  അതിനെ അവഗണിച്ചത്.

ഇതില്‍ അവര്‍ക്ക് സ്വാര്‍ത്ഥത ഉണ്ടോ എന്നതൊക്കെ അവര്‍ തുടര്‍ന്നെടുക്കുന്ന നിലപാടുകളില്‍ നിന്നാണു മനസിലാകുക. താങ്കള്‍ വെറുതെ തോക്കില്‍ കയറി വെടി വയ്ക്കുകയാണ്. നെല്ലിയാമ്പതി പ്രശ്നം ഒരു നിയമ പ്രശ്നമാണ്. അതിനെ രാഷ്ട്രീയ മായി പരിഹരിക്കണമെന്നതാണു കുറച്ചു പേരുടെ നിലപാട്. അതിനെതിരെയാണിവര്‍ ഇപ്പോള്‍ നീങ്ങുന്നത്. ഏത് രീതിയില്‍ ഇത് പരിഹരിക്കും എന്നതൊക്കെ വാരാനിരിക്കുന്ന സംഭവമാണ്. രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി ചില സ്വാകാര്യ വ്യക്തികള്‍ക്ക് ഈ എസ്റ്റേറ്റ് എഴുതിക്കൊടുക്കുന്നതിനിവര്‍ കൂട്ടു നിന്നാല്‍ അന്നിവരെ ചോദ്യം ചെയാം. ചീത്ത വിളിക്കാം. പക്ഷെ ഇപ്പോള്‍ അതിനു സമയമായിട്ടില്ല.

താങ്കള്‍ അതുവരെ ചോദ്യങ്ങളൊക്കെ ചോദിക്കുക. അതിനു പ്രത്യേക ചെലവൊന്നുമില്ലല്ലൊ. ഉത്തരം സ്വയം കണ്ടുപിടിക്കുക.

ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ആണിവര്‍ ഇത് ചെയ്യുന്നതെന്ന് എനിക്കു തോന്നുന്നില്ല. അങ്ങനെ ആണെന്ന് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണു താങ്കള്‍ പിച്ചും പേയും പറയുന്നത്. അതൊക്കെ താങ്കളുടെ വെറും തോന്നലുകളല്ലേ? വായില്‍ തോന്നുന്നത് കോതക്കു പാട്ട് എന്ന രിതിയില്‍ വെറുതെ എന്തെങ്കിലും വിളിച്ചു കൂവിയിട്ട് കാര്യമില്ല. കയ്യടിക്കാന്‍  കുറച്ചു പേരുണ്ടാകും. പ്രതാപന്റെ പ്രസംഗ ശൈലിയെ വരെ വിമര്‍ശിക്കുന്നവരുണ്ട്.

ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്ന് താങ്കളെങ്ങനെ മനസിലാക്കി എന്ന് ഒന്നു വിശദീകരിക്കാമോ?


വിമര്‍ശിക്കുന്നതില്‍ കഴമ്പുണ്ടോ എന്നു കാലം തെളിയിക്കും എന്നത് താങ്കളുടെ മറ്റൊരസംബന്ധം. വെറും ഊഹാപോഹത്തിലും തോന്നലുകളില്‍ നിന്നും ഉള്ള ജല്‍പ്പനമാണത്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാണു വിമര്‍ശിക്കേണ്ടത്. അല്ലാതെ ഭാവിയില്‍ നടക്കാന്‍ സാധ്യതയുണ്ട്  എന്ന തോന്നലില്‍ നിന്നല്ല. സുബോധമുള്ളവര്‍ ആരും തോന്നലുകള്‍ക്ക് മറുപടി പറയില്ല. അതേ ഈ എം എലെ മാരും ചെയ്തുള്ളു. അതുകൊണ്ട് താങ്കളുടെ തോന്നലുകളെ അവര്‍ അവഗണിച്ചു. ഐ പാഡിനു പകരം ഓരോ കമ്പ്യൂട്ടറുകളാണിവര്‍ക്ക് നല്‍കിയതെങ്കില്‍ താങ്കളിങ്ങനെ ഉറഞ്ഞു തുള്ളുമായിരുന്നോ? താങ്കളിതൊക്കെ എഴുതാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ആഡംബരവസ്തുവോ അതോ ആവശ്യ വസ്തുവോ?  ഐ പാഡ് ആഡംബരവസ്തു ആണെന്ന താങ്കളുടെ തോന്നലുകളെ അവര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു. ഞാനും അത് ചെയ്യുന്നു.


എന്നേക്കുറിച്ച്  താങ്കള്‍ വളരെയേറെ മനസിലാക്കി എന്നറിഞ്ഞതില്‍ എനിക്കു സന്തോഷമുണ്ട്. താങ്കളേക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. ഇതിനു മുന്നേ ഒരു പ്രാവശ്യം മാത്രമേ ഞാന്‍ ഇവിടെ വന്നിട്ടുള്ളു. അന്ന് ഞാന്‍ എഴുതിയ അഭിപ്രായം താങ്കള്‍ പ്രസീദ്ധീകരിച്ചില്ല. അതിലെനിക്ക് യാതൊരു പരിഭവവുമില്ല. പിന്നീട് ഞാന്‍ ഇപ്പോളാണിവിടെ വരുന്നത്. അതും ചിന്തയില്‍ ഇതിന്റെ പരസ്യം കണ്ടിട്ടും. അല്ലെങ്കില്‍ വരില്ലായിരുന്നു. 

പരിസ്തിതി സംരക്ഷണത്തിനു വേണ്ടി ആദ്യമായിട്ടാണ്, ഒരു രാഷ്ട്രീയ കൂട്ടായ്മ കേരളത്തിലുണ്ടാകുന്നത്. അതില്‍ അണിചേരാനാണ്, ജന പ്രതിനിധികളയ കുറച്ചു പേര്‍ ആഹ്വാനം ചെയ്യുന്നത്. അതില്‍  അപ്രസക്തമായ ചോദ്യം ചോദിച്ചപ്പോള്‍ അവര്‍ അതിനെ അവഗണിച്ചു. അത് താങ്കള്‍ക്ക് ദഹിക്കുന്നില്ല. അതിന്റെ പുലയാട്ടാണീ പോസ്റ്റ്.

മൌനമായിരിക്കരുത് മാറിനില്‍ക്കരുത് എന്നവര്‍ പറയുന്നത് പരിസ്തിതി വിഷയത്തേക്കുറിച്ചാണ്. അത് താങ്കള്‍ ചോദിക്കുന്ന അസംബന്ധ ചോദ്യങ്ങളില്‍ നിന്നും മാറിനില്‍ക്കരുത് എന്നാണെന്ന് തെറ്റിദ്ധരിച്ചത് താങ്കളുടെ വിവരക്കേട്. ഓരോ ഇടത്തും ചോദിക്കേണ്ട ചോദ്യങ്ങള്‍ ചോദിക്കാനാണു മനുഷ്യനു വിവേചന ശേഷി ഉള്ളത്. നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്കതില്ലാതെ പോയി. അതിനെന്റെ മേല്‍ കുതിര കയറിയിട്ട് കാര്യമില്ല. 

രാഷ്ട്രീയമായി എന്റെ എതിര്‍ ഭാഗത്തു നില്‍ക്കുന്നവരാണീ എം എല്‍ എ മാര്‍,. പക്ഷെ അവരുടെ ഈ സംരംഭത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയത്തെ ശുദ്ധീകരിക്കാനൊന്നുമല്ല ഇവര്‍ ഈ  വെബ് സൈറ്റ് തുടങ്ങിയത്.  അതുകൊണ്ട് രാഷ്ട്രീയ ശുദ്ധീകരണ ചോദ്യങ്ങള്‍ അവിടെ തികച്ചും അപ്രസക്തമാണ്. 

ഇവര്‍ ചെയ്ത ഏത് കാര്യത്തേക്കുറിച്ചും വിമര്‍ശിക്കാം. പാടില്ല എന്നൊന്നും ആരും ഫത്വയും ഇറക്കിയിട്ടില്ല. സായി ബാബ ശൂന്യതയില്‍ നിന്നും  മാലയും വളയുമൊക്കെ ഉണ്ടാക്കുന്നതുപോലെ ശൂന്യതയില്‍ നിന്നുണ്ടാകുന്ന തോന്നലുകളെ അടിസ്ഥാനമാക്കിയല്ല വിമര്‍ശിക്കേണ്ടത്. ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ അടിസ്ഥാനമാക്കിയാണ്. പൊതു രംഗത്തു പ്രവര്‍ത്തിക്കുന്ന ഇവര്‍ എന്ത് അഴിമതിയാണു കാണിച്ചിട്ടുള്ളത്? എന്തു നിയമ ലംഘനമാണു  നടത്തിയത്? എന്ത് തെറ്റാണു ചെയ്തിട്ടുള്ളത്? അങ്ങനെ വല്ലതുമുണ്ടെങ്കില്‍ വിമര്‍ശിക്കാം. ഞാനും അതിന്റെ കൂടെ ചേരാം.

ഇന്‍ഡ്യയില്‍ 40 % പേര്‍ ദാരിദ്ര്യ രേഖക്കു താഴെ ജീവിക്കുമ്പോള്‍ നിങ്ങളെന്തിനാണു മൂന്നു നേരം ഭക്ഷണം കഴിക്കുന്നത് എന്ന് വേണമെങ്കിലും ചോദിക്കാം. റമദാന്‍ എന്ന പേരില്‍ മുസ്ലിങ്ങള്‍ പകല്‍ പട്ടിണിയും രാത്രി തീറ്റ മത്സരവും നടത്തുന്നതുപോലെ നിങ്ങള്‍ക്കും ആയി്‌ക്കൂടേ എന്നും ചോദിക്കാം. എന്തിനാണ്, ഇന്‍ഡ്യ ചൊവ്വയിലേക്ക് വാണം വിടുന്നത് എന്നും ഇവരോട് ചോദിക്കാം. എന്നിട്ടും അവകാശപ്പെടാം ഇതൊക്കെ അര്‍ത്ഥമുള്ള ചോദ്യങ്ങളാണെന്ന്. 

ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുന്നത് അത് ചോദിക്കേണ്ട സ്ഥലത്തു ചോദിക്കുമ്പോളാണ്.


മറ്റ് ബ്ളോഗുകളില്‍ ഞാന്‍ അനേകം തെറി എഴുതിയിട്ടുണ്ട് എന്നല്ലേ ഇവിടെ പറഞ്ഞത്. അതൊക്കെ വായിച്ചിട്ടുണ്ടെങ്കില്‍ ഒരു തെറി ഇവിടെ ഒന്ന് പകര്‍ത്തി വയ്ക്ക് എല്ലാവരും വായിക്കട്ടെ.

ആരുടെയെങ്കിലും ബ്ളോഗ് ആണാണോ പെണ്ണാണോ എന്നന്വേഷിക്കല്‍ എന്റെ പണിയല്ല. അത് തിരിച്ചറിയാനുള്ള ഒടി വിദ്യ എനിക്ക് വശമില്ല. അതുകൊണ്ടാണു ചോദിച്ചത്. പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പറയണമെന്നില്ല. 

ബ്ളോഗില്‍ കാണുന്നത് വായിക്കുക പറ്റുമെങ്കില്‍ അവിടെ അഭിപ്രായമെഴുതുക എന്നതു മാത്രമാണെന്റെ ഉദ്ദേശ്യം. ആണിനെയും പെണ്ണിനെയും തിരിച്ചറിയേണ്ടവര്‍ അതൊക്കെ ചെയ്തോളൂ.


ഇളിച്ചുനില്‍ക്കുന്ന ഒരു ഫോട്ടോ പതിപ്പിക്കലും അതിന്റെ താഴെ സ്വന്തം ചരിത്രം എഴുതി മാലോകരെ അറിയിക്കലുമാണു വ്യക്തിത്വം എന്നത് താങ്കളുടെ ധാരണ. പക്ഷെ എന്റെ ധാരണ അതല്ല. ആര്‍ക്കൊക്കെ വ്യക്തിത്വം ഉണ്ടെന്നോ ഇല്ലെന്നോ അന്വേഷിക്കലും എന്റെ  വിഷയമല്ല. വ്യക്തിത്വം ഉള്ളവരായാലും ഇല്ലാത്താവരായാലും അവര്‍ എഴുതുന്ന അഭിപ്രായത്തിലേ ഞാന്‍ ശ്രദ്ധിക്കാറുളൂ. 

താങ്കളുടെ മുന്നില്‍ എന്റെ വ്യക്തിത്വം വെളിപ്പെടുത്തേണ്ട ഒരു ആവശ്യവും ഞാന്‍ കാണുന്നില്ല. അതുപോലെ താങ്കളുടെ വ്യക്തിത്വം അന്വേഷിക്കേണ്ട ആവശ്യവും എനിക്കുമില്ല. ഞാന്‍ ഇവിടെ വായിക്കുന്നതും ശ്രദ്ധിക്കുന്നതും ഇവിടെ എഴുതി വച്ചിരിക്കുന്ന അഭിപ്രായങ്ങളാണ്., അവയോട് മാത്രമേ ഞാന്‍ പ്രതികരിച്ചും ഉള്ളു.

എവിടെയെങ്കിലും  എഴുതാന്‍ വേദി കിട്ടണമെന്ന ഒരു പിടി വാശിയും എനിക്കില്ല. മറ്റുള്ളവര്‍ക്ക് അഭിപ്രായമെഴുതാന്‍ തുറന്നു വച്ചതുകൊണ്ട് ഞാന്‍  ഇവിടെ എഴുതി എന്നു മാത്രം. ചിന്ത അഗ്രിഗേറ്ററില്‍ പരസ്യപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഞാനിത് കാണുക പോലുമില്ലായിരുന്നു.

രാഷ്ട്രീയ ചട്ടക്കൂടിനു പുറത്തു നിന്ന് ഒന്നും ചെയ്യാന്‍ ആകില്ല. അങ്ങനെ അഴിമതിക്കെതിരെയോ, ഭൂമി കയ്യേറ്റത്തിനെതിരെയോ, പൊതു മുതല്‍ അടിച്ചു മാറ്റുന്നതിനെതിരെയോ അരെങ്കിലും എന്തെങ്കിലും ചെയ്തതായി താങ്കള്‍ക്കറിയാമെങ്കില്‍ അതിവിടെ എഴുതു മാഷേ? വെറും തോന്നലുകള്‍ അല്ല എഴുതേണ്ടത്. തെളിവുകല്‍ സഹിതം എഴുത്.

താങ്കളെഴുതി, ആ രാഷ്ട്രീയ ചട്ടക്കൂടില് നിന്ന് പുറത്ത് വന്ന ശേഷം ആണ് നിങ്ങള് ഈ പ്രഖ്യാപനം നടത്തുന്നത് എങ്കില് അതില് ആത്മാര്ഥത ഉണ്ടാകുമായിരുന്നു.

അതിന്റെ അര്‍ത്ഥം ഞാന്‍ മനസിലാക്കിയത് ആത്മാര്‍ത്ഥത തെളിയിക്കണമെങ്കില്‍ രാഷ്ട്രിയ ചട്ടകൂടില്‍ നിന്നും പുറത്തു വന്ന് അരാഷ്ട്രീയ വാദിയായ താങ്കളുടെ കൂടെ ചേരണമെന്നല്ലേ. അല്ലെങ്കില്‍ എന്താണെന്ന്  പറയുക.

ഞാന്‍ താങ്കളുടെ വായില്‍ ഒരു ചോദ്യവും തിരുകിയില്ല. 

നെല്ലിയാമ്പതിയിലെ ഭൂമി കയ്യേറ്റം പോയി കണ്ട ശേഷമാണീ എം എല്‍ എ മാര്‍ ഇതുപോലെ ഒരു കൂട്ടായ്മ തുടങ്ങിയത് ഭൂമി കയ്യേറ്റം ഇതിനു മുന്നെയും ഇവിടെ ഉണ്ടായിരുന്നു. ഭൂമി കയ്യേറ്റത്തിനെതിരെ കേരളത്തില്‍ നീക്കം നടത്തിയ ഏക രാഷ്ട്രീയക്കാരന്‍ വി എസും ആയിരുന്നു. അതുകൊണ്ടാണ്, ഈ വിഷയത്തില്‍ ഒരു ചോദ്യം ചോദിക്കുന്നെങ്കില്‍ അത് ഇതായിരിക്കേണ്ടി ഇരുന്നു എന്ന്  ഞാന്‍ പറഞ്ഞത്. അങ്ങനെ ഒരു ചോദ്യം ചോദിക്കാനുള്ള ആമ്പിയര്‍ ഏതായാലും താങ്കള്‍ക്കില്ല എന്നു മനസിലായി. ഓരോരുത്തര്‍ക്ക് കഴിയുന്നതല്ലേ ചോദിക്കാനാകൂ. താങ്കള്‍ക്ക് കഴിയുന്നത് ഐ പാഡിനേക്കുറിച്ചും ശമ്പളത്തേക്കുറിച്ചുമാണ്.  അതുകൊണ്ട് ഞാന്‍ പറഞ്ഞത് മറന്നേക്കുക.

താങ്കളാരാ ജ്യോത്സ്യനാണോ? ഇവര്‍ ഇപ്പോള്‍ പറയുന്നതില്‍ നിന്നും പിന്നോട്ടു പോകുമെന്നൊക്കെ ഗണിച്ചെടുക്കാന്‍? പിന്നോട്ട് പോയിട്ട് മതിയില്ലേ ഇതുപോലെ  പറയാന്‍.

താങ്കള്‍ ഒരു പക്ഷെ മുസ്ലിം ലീഗ് രാഷ്ട്രീയം മാത്രമേ കണ്ടിട്ടുള്ളു. സ്വന്തം നേട്ടത്തിനു വേണ്ടി പലതും വരുത്തിത്തീര്‍ക്കുന്ന അവരെ മാത്രമേ അറിയൂ.

സമൂഹത്തിന്റെ പൊതു നന്മക്കു വേണ്ടി അനേകം കാര്യങ്ങള്‍ ചെയ്ത രാഷ്ട്രീയക്കാരുണ്ട്. ഇന്‍ഡ്യയുടെ പുരോഗതിക്കു വേണ്ടി അനേകം പദ്ധതികള്‍ അവിഷ്കരിച്ച് നടപ്പിലാക്കിയ നെഹ്രുവുണ്ട്. കേരളത്തില്‍ ഇ എം എസുണ്ട്. ഭൂപരിഷ്കരണവും, വിദ്യാഭ്യാസ ആരോഗ്യ നിയമ രംഗങ്ങളില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്തിയ കമ്യൂണിസ്റ്റുകാരുണ്ട്.  ഭൂ മാഫിയക്കെതിരെയും ലോട്ടറി മാഫിയക്കെതിരെയും അഴിമതിക്കെതിരെയും പോരാടുന്ന വി എസ് ഉണ്ട്. കേരളത്തിലാദ്യമായി അഴിമതി കേസില്‍ ഒരു രാഷ്ട്രീയക്കാരനെ ശിക്ഷിച്ചത് അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ടു തന്നെയാണ്.
ഇതൊനും കാണാന്‍ ശേഷിയില്ലാതെ താങ്കള്‍ വിളിച്ചു കൂവുന്നതിനു യാതൊരു അടിസ്ഥാനവുമില്ല. കണ്ണു തുറന്നു വച്ചാല്‍ മാത്രം പോരാ, കാണാന്‍ കൂടി ശേഷിയുണ്ടാകണം.

കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ വിവാദങ്ങളിലും പെടുന്നത് മുസ്ലിം ലീഗ് മന്ത്രിമാരാണ്. പ്രതാപനു മന്ത്രി സ്ഥാനം ലഭിക്കാത്തതിന്റെ മോഹ ഭംഗമാണെന്നു പറയുന്നു ചിലര്‍,.  മുസ്ലിം ലീഗ്  നൂല്‍പ്പാലത്തിലൂടെ നടക്കുന്ന മന്ത്രിസഭയെ ഭീക്ഷണിപ്പെടുത്തി മന്ത്രിസ്ഥാനം  മേടിച്ചെടുത്തതിനേക്കുറിച്ച് താങ്കളൊന്നും എഴുതി കണ്ടില്ല. മുസ്ലിം ലീഗ് മന്ത്രി മന്ത്രി മന്ദിരത്തിന്റെ പേര്‍ സ്വന്തം തറവാട്ടു വീടു പോലെ തേജസ് എന്നാക്കി മാറ്റിയതിനേക്കുറിച്ച് ഒന്നും എഴുതി കണ്ടില്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ പച്ച ലഡ്ഡുവും പച്ച പായസവും വിതരണം ചെയ്തതിനേക്കുറിച്ചും ഒന്നും എഴുതി കണ്ടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ പച്ച ബ്ളൌസ് ധരിച്ചു വരണം എന്നു പറഞ്ഞതിനേക്കുറിച്ചൊന്നും എഴുതി കണ്ടില്ല. സര്‍വകലശാലയടെ ഭൂമി അടിച്ചു മാറ്റിയതിനേക്കുറിച്ചുമെഴുതി കണ്ടില്ല. എന്തുകൊണ്ടാണ്, താങ്കളീ പ്രധാന വിഷയത്തേകുറിച്ചൊക്കെ മൌനം പാലിക്കുന്നത്? ഇതിനൊക്കെ മകുടം ചാര്‍ത്തുന്ന തരത്തില്‍ കുഞ്ഞാലി എന്ന ഒരാഭാസനാണിപ്പോള്‍ മന്ത്രിയും. ഇതിലൊന്നും  ഇടപെടാത്തത് താങ്കള്‍ മുസ്ലിമായതുകൊണ്ടാനെന്ന് ഞാന്‍ മനസിലാക്കുന്നു. അല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് താങ്കള്‍ തന്നെ വിശദമാക്കുക. പൊതു രംഗത്തേക്കുറിച്ച് ഇത്രയേറെ ആവലാതിയുണ്ടെങ്കില്‍ ആദ്യം പ്രതികരിക്കേണ്ടത് ഇതേക്കുറിച്ചൊക്കെയാണ്.


ഇതൊന്നും ചെയ്യാതെ  എം എല്‍ എ മാര്‍ ഒരു പുതിയ കൂട്ടായ്മ തുടങ്ങിയപ്പോഴേക്കും ധാര്‍മ്മിക രോഷം പ്രകടിപ്പിച്ചുള്ള താങ്കളുടെ അഴിഞ്ഞാട്ടം അവജ്ഞ അര്‍ഹിക്കുന്നു. 

ഞമ്മന്റെ ജാതി ആയതുകൊണ്ടല്ലേ മുസ്ലിം ലീഗ് മന്ത്രിമാര്‍ കേരളത്തെ മലീമസമാക്കുന്നതിനേക്കുറിച്ച് പ്രതികരിക്കാത്തത്?

കുര്‍ആനില്‍ വേറെന്തോ പറഞ്ഞിട്ടുണ്ടോ എന്നൊക്കെ എന്നോട് ചോദിച്ചതുകൊണ്ട് ഞാന്‍ തിരിച്ചൊരു ചോദ്യം ചോദിക്കാം. നിലവിളക്ക് കത്തിക്കരുത് എന്ന് കുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ? പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ്, നിലവിളക്ക് കത്തിക്കുന്നത് അനിസ്ലാമികം  എന്ന്  മുസ്ലിം ലീഗ് മന്ത്രിമാര്‍ പറയുന്നത്?.

ജീവിത ചെലവിന്, ആനുപാതികമല്ല മറ്റ് ജോലിക്കാരുടെ കൂലികളും ശമ്പളവുമെങ്കില്‍ അതിന്റെ തെളിവു വച്ച് സംവദിക്കൂ മാഷേ.

കൂലിപ്പണിക്കാര്‍ 400 ഉം 500 ഉ രൂപ കൂലി മേടിക്കുന്നത് ജീവിത ചെലവിനു ആനുപാതികമാണോ?

എന്തുകൊണ്ട് താങ്കളുടെ പൊട്ട ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറയുന്നില്ല എന്നത് എനിക്കറിയില്ല. എന്റെ അഭിപ്രായം ഞാനെഴുതി. ആ ചോദ്യം പ്രസക്തമല്ല എന്ന്.

വളരെ വളരെ കുറച്ചു പേരേ അവിടെ താങ്കളുടെ അഭിപ്രായത്തെ പിന്താങ്ങിയുള്ളു. അവിടെ എഴുതിയ 90% പേരും അവരെ അഭിനന്ദിക്കുകയാണു ചെയ്തത്. സംശയമുണ്ടെങ്കില്‍  അവിടെ  ഉള്ള കമന്റുകള്‍ ഒരു വട്ടം കൂടി വായിക്കുക.

താങ്കളോടെന്തെങ്കിലും സമ്മതിക്കാന്‍ താങ്കള്‍ കേരളത്തിലെ ഏത് അധികാരിയാണ്?

അവര്‍ക്ക് കാപട്യമാണെന്നത് താങ്കളുടെ അഭിപ്രായം. അല്ല എന്ന് മറ്റനേകായിരങ്ങളുടെ അഭിപ്രായം. വെറുതെ കിടന്ന് കുരയ്ക്കാതെ അവരുടേത് കാപട്യമണോ എന്ന് കാത്തിരുന്നു കണ്ടു കൂടെ? അതിനുള്ള ക്ഷമയില്ലെങ്കില്‍ കിടന്നു കരഞ്ഞു തീര്‍ക്കുക. 

പല രാഷ്ട്രീയക്കാരും കാപട്യക്കാരും  കൊള്ളരുതാത്തവരും ഒക്കെയാണ്. അതുകൊണ്ട് ഇവരുമങ്ങനെയാകണമെന്നു താങ്കള്‍ക്കെന്താണിത്ര വാശി? ഒരു പാടു മുസ്ലിങ്ങള്‍ ഭീകരവാദികളും തീവ്രവാദികളുമൊക്കെ യാണ്. അതുകൊണ്ട് താങ്കളും ആ ഗണത്തില്‍ പെടുമോ?

മറ്റ് രാഷ്ട്രീയക്കാരുടെ മുന്‍ ചരിത്രം  അല്ല നോക്കേണ്ടത്. ഈ രാഷ്ട്രീയക്കാരുടെ മുന്‍ ചരിത്രം ആണ്. എന്താണവര്‍ ചെയ്ത കുറ്റങ്ങള്‍?

താങ്കളിവിടെ തെറ്റായ ഒരു കാര്യവും ചൂണ്ടിക്കാണിച്ചിട്ടില്ല. ഞാന്‍ എടുത്തു ചോദിച്ചിരുന്നു ഇവര്‍ എന്തു തെറ്റാണിത് വരെ ചെയ്തിട്ടുള്ളത്. സതീശനും പ്രതാപനും പതിറ്റണ്ടുകളായി രാഷ്ട്രീയത്തില്‍ ഉണ്ട്. അവര്‍ ചെയ്ത ഒരു തെറ്റ് ചൂണ്ടികാണിക്ക് മാഷേ.

കഴിഞ്ഞതവണ ലാപ് റ്റോപ്പ് നല്‍കിയിട്ട് ഒന്നും സംഭച്ചില്ല., അതുപയോഗിക്കാന്‍ അറിയാത്തവര്‍ അത് പഠിച്ചുപയോഗിച്ചു. താങ്കളേപ്പോലെ അമ്മയുടെ ഗര്‍ഭ പാത്രത്തിലേ വച്ച് ലാപ് ടോപ്പ് ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും ഭാഗ്യമുണ്ടാകില്ലല്ലോ.

ഖജനാവിലെ പണം പൊതു പ്രവര്‍ത്തകര്‍ക്കും കൂടി ഉപോയോഗിക്കാനുള്ളതാണ്. അതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല.ധൂര്‍ത്തടിക്കുനതിനെ എതിര്‍ക്കും. പക്ഷെ താങ്കളിവിടെ എഴുതിയ രണ്ട് ഉദാഹരണങ്ങളും ധൂര്‍ത്തിന്റെ  പരിധിയില്‍ വരില്ല.

ബ്ളോഗില്‍ എഴുതണമെങ്കില്‍ കമ്പ്യൂട്ടര്‍ തന്നെ വേണം. അത് ആഡംബരമാണൊ ആവശ്യമാണോ എന്നൊക്കെ എഴുതുന്നവര്‍ക്കറിയാം. താങ്കള്‍ക്ക് ഒരു പക്ഷെ സ്ലേറ്റിലും പൂഴിയിലുമെഴുതി ഇന്റര്നെറ്റിലേക്ക് കയറ്റി അയക്കാന്‍ സഹായിക്കുന്ന മലക്കുകള്‍ ഉണ്ടാകാം. പക്ഷെ മറ്റുള്ളവര്‍ക്കതില്ല. അവര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തന്നെ എഴുതി ഇന്റര്നെറ്റില്‍ പ്രസിദ്ധീകരിക്കുന്നു.


താങ്കളെന്ന വ്യക്തിയും എം എല്‍ എ എന്ന ജന പ്രതിനിധിയും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. ജനപ്രതിനിധികള്‍ക്ക് എന്തൊക്കെ അവകാശങ്ങളുണ്ടെന്ന് എഴുതി വച്ചിരിക്കുന്ന ലഘു ലേഖകളുണ്ട്. അതൊക്കെ വായിച്ചാല്‍ അത് ബോധ്യമാകും. എം എല്‍ എ മാര്‍ സ്വന്തം  പോക്കറ്റില്‍ നിന്നും പണം എടുത്ത്  പലതും  വാങ്ങേണ്ട എന്ന് അപ്പോള്‍ മനസിലാകും. 

താങ്കളുടെ പ്രൊഫൈലില്‍ എന്തൊക്കെയുണ്ട് എന്നത് എനിക്കറിയേണ്ട ആവശ്യമില്ല. എന്തു വേണമെങ്കിലും എഴുതി വച്ചോളൂ. മറ്റുള്ളവരെ അറിയിക്കേണ്ടത് മാത്രമേ ഞാന്‍ എന്റെ പ്രൊഫൈലില്‍ എഴുതാറുള്ളു. അതിന്റെ പേരില്‍ ആര്‍ക്കെന്തു തോന്നിയാലും എനിക്ക് വിരോധമില്ല.

കേരളത്തിലെ ഒരു പരിസ്തിതി കൂട്ടായ്മയേയും രാഷ്ട്രീയ വത്കരിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതായി ഞാന്‍ കണ്ടില്ല. അതൊക്കെ താങ്കളുടെ കണ്ടെത്തലാണ്. ജ്യോത്സ്യം അറിയുന്നതുകൊണ്ടാകാം. ഇവര്‍ സ്വന്തമായി ഒരു കൂട്ടായ്മ ഉണ്ടാക്കി. അതില്‍ അണിചേരാന്‍ മറ്റുള്ളവരോട് അഭ്യര്‍ത്ഥിക്കുന്നു. ഇഷ്ടമുള്ളവര്‍ ചേരുന്നു. താങ്കള്‍ സ്വന്തമായി ഒന്നുണ്ടാക്കുകയോ മറ്റേതെങ്കിലുമൊന്നില്‍ ചേരുകയോ ചെയ്യാം.

എന്റെ അറിവില്‍ ശ്രേയാംസ്കുമാര്‍ ഭൂമി കയ്യേറ്റം നടത്തിയിട്ടില്ല. അദ്ദേഹത്തിനു പൈതൃകമായി വളരെയേറെ സ്വത്തുക്കള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ ഏതെങ്കിലും  നിയമ ലംഘനമുണ്ടെങ്കില്‍  സര്‍ക്കാര്‍ പിടിച്ചെടുക്കണം. അദ്ദേഹത്തിന്റെ പൂര്‍വികര്‍ ഭൂമി കയ്യേറിയതുകൊണ്ട് പരിസ്തിതി വിഷയത്തില്‍ അദ്ദേഹത്തിനിടപെടാന്‍ പാടില്ല എന്നു പറയുന്നത് അല്‍പത്തരമാണ്.

പരിസ്തിതിയേക്കുറിച്ചു മാത്രമല്ല അഴിമതിയേക്കുറിച്ചും അവര്‍ എഴുതിയിട്ടുണ്ട്. പ്രധാന വിഷയം പരിസ്തിതിയാണ്. പരിസ്തിതി സംബന്ധമായ ഒരു ചോദ്യവും താങ്കളവിടെ ചോദിച്ചില്ല. സര്‍ക്കാര്‍ എല്ലാ എം എല്‍ മാര്‍ക്കും ഐ പാഡ് നല്‍കുന്നതിനെ  എങ്ങനെ യാണ്, അഴിമതി എന്നു വിളിക്കാനാകുക? 

താങ്കള്‍ രാഷ്ട്രീയത്തിന്റെ ഒരു ഭാഗത്തും ഇല്ല എന്നെനിക്കു മനസിലായി. ഇത്രയേറെ ക്ഷോഭിക്കുന്നതുകൊണ്ട് ചോദിക്കുകയാണ്., സമൂഹത്തെ ശുദ്ധീകരിക്കാന്‍ എന്താണു താങ്കളുടെ അജണ്ട? ഏത് പ്രസ്ഥാനത്തിലാണു താങ്കള്‍ പ്രവര്‍ത്തിക്കുന്നത്? ഇതു വരെ എന്തൊക്കെ ചെയ്തു? എന്തു നേട്ടമാണുണ്ടാക്കിയത്?

തോന്നലുകളെ അടിസ്ഥാനമാക്കി ഞാന്‍ ഇസ്ലാം വിമര്‍ശനം നടത്തിയിട്ടില്ല.കുര്‍ആനിലും ഹദീസുകളിലും വളരെ ലളിതമായി പറഞ്ഞിരിക്കുന്നവയും  ലോകം മുഴുവന്‍ മുസ്ലിങ്ങള്‍ ചെയ്യുന്നതിന്റെയും തെളിവുകള്‍ സഹിതമാണു ഞാന്‍ വിമര്‍ശിച്ചിട്ടുള്ളത്. അതൊക്കെ എന്റെ ബ്ളോഗിലിപ്പോഴുമുണ്ട്. അതില്‍ വസ്തുതാപരമായി എതെങ്കിലും തെറ്റുണ്ടെങ്കില്‍ താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാം. ഞാന്‍ തിരുത്താന്‍ തയ്യാറാണ്.


വസ്തുതകളുടെ അടിസ്ഥാനത്തില്‍ താങ്കളെന്തെകിലും വിമര്‍ശനം നടത്തിയാല്‍ നിശ്ചയമായും ഞാന്‍ താങ്കളുടെ കൂടെ ചേരും. പക്ഷെ തോന്നലുകളുടെ കൂടെ ചേരില്ല.

എന്റെ പേരു കണ്ടപ്പോഴേക്കും ഇസ്ലാമിനെ ഇവിടേക്ക് വലിച്ചിഴച്ചുകൊണ്ടു വന്നത് താങ്കളാണ്. ഞാന്‍ അതിനു മറുപടിയും പറഞ്ഞു. 

റമദാനിലെ തീറ്റയേക്കുറിച്ച് മുസ്ലിങ്ങള്‍ തന്നെ എഴുതിയവ ഇവിടെ വായിക്കാം. 

വാണത്തില്‍ അത്ര താല്പ്പര്യമുള്ളവര്‍ വാണം വിടുകയോ അതേക്കുറിച്ചൊക്കെ എഴുതുകയോ ചെയ്യാം. എനിക്കിപ്പോള്‍ അതിനു സമയമില്ല.


ഇളിച്ചു നില്‍ക്കുന്ന ഫോട്ടോ പതിപ്പിലാണു വ്യക്തിത്വത്തിന്റെ അളവുകോലെന്നു പറഞ്ഞതിനെയാണു കൊഞ്ഞനം കുത്തിയത്, വ്യക്തിത്വം എന്ന വാക്കിന്റെ അര്‍ത്ഥം അറിയുന്നവര്‍ അതേ ചെയ്യൂ.

സ്വന്റം ഫോട്ടോ വയ്ക്കണോ വേണ്ടയോ എന്നതൊക്കെ എന്റെ സ്വകാര്യതയാണു മാഷേ. ബ്ളോഗിനെ ഞാന്‍ അഭിപ്രായ പ്രകടനത്തിനുള്ള വേദിയായേ കാണുന്നുള്ളു. താങ്കള്‍ക്ക് അതിനപ്പുറമുദ്ദേശ്യമുണ്ടെങ്കില്‍ അതൊക്കെ ആയിക്കോളൂ.

മറ്റുള്ളവരുടെ മുന്നില്‍ വെളിപ്പെടുത്തണമെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ വെളിപ്പെടുത്തൂ. അതെന്റെ സ്വാതന്ത്ര്യം. അതിനെതിരെ അക്രോശം നടത്തുന്നത് താങ്കളേപ്പോലുള്ള ഇസ്ലാമിസ്റ്റുകള്‍ മാത്രമേ ഉള്ളു. അതിന്റെ പേരില്‍ ആരു വിമര്‍ശനം നടത്തിയാലും  ഞാനതിനെ അവഗണിക്കും. താങ്കള്‍ വേണമെങ്കില്‍ ഇളിച്ചോ ഇളിക്കാതെയോ കുടുംബഫോട്ടോയോ ഒക്കെ പതിപ്പിച്ചോളൂ. എനിക്കതില്‍ യാതൊരു കാര്യവുമില്ല.  ഞാന്‍ എന്റെ കാര്യം പറഞ്ഞു. അത് നെട്ടെല്ലില്ലായ്മ ആണെങ്കില്‍ അങ്ങനെ. നെട്ടെല്ലുണ്ടെന്ന് തെളിയിയിക്കാന്‍ ഇളിച്ചു നില്‍ക്കുന്ന ഫോട്ടോ ബ്ളോഗില്‍ പതിപ്പേണ്ട എന്നത് എന്റെ ധാരണ. മറിച്ചൊരു ധാരണ താങ്കള്‍ക്കുള്ളതില്‍ എനിക്ക് യാതൊരു എതിര്‍പ്പുമില്ല. എന്റെ നട്ടെല്ലു കണ്ടിട്ടോ  കിട്ടിയിട്ടോ താങ്കള്‍ക്കെന്തു നേട്ടം. എഴുതുന്ന അഭിപ്രായത്തോട് പ്രതികരിക്കുന വിദ്യ പഠിക്കൂ മാഷെ. അതിനുള്ള ആമ്പിയര്‍ ഇല്ലാതാകുമ്പോള്‍ വ്യക്തിത്വത്തിന്റെ പിന്നാലെ അലയുക സ്വാഭാവികം. 


ആരെയൊക്കെ കാണിക്കാനാണു ചിന്തയില്‍ ഈ കരച്ചിലിന്റെ പരസ്യം ​കൊടുത്തതെന്ന് ഒന്ന് പറയാമോ?  വായിക്കേണ്ടവരുടെ ലിസ്റ്റില്‍ എന്റെ പേരില്ലെങ്കില്‍ വായിക്കാതിരിക്കാന്‍ വേണ്ടിയാണ്.  

താങ്കള്‍ എം എല്‍ എ മരുടെ ബ്ളോഗില്‍ അഭിപ്രായം എഴുതിയത് അവിടെ തന്നെ ഉണ്ടല്ലോ. പിന്നെ എന്താണു താങ്കളുടെ പ്രശനം? താങ്കളുടെ തോന്നലുകളോട് അവര്‍ പ്രതികരിക്കാത്തതാണോ?

ഞാന്‍ വായ് തുറക്കുന്നത് ഭക്ഷനം കഴിക്കാനും സംസാരിക്കാനും ആണ്. ഇസ്ലാമിനെ വിമര്‍ശിച്ചുകൊണ്ട് ഞാന്‍ പലയിടത്തും എഴുതിയിട്ടുണ്ട്. ഇസ്ലാമിനെ മാത്രമല്ല ക്രിസ്തു മതത്തെയും  ഹിന്ദു മതത്തേയും വിമര്‍ശിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്. ഇസ്ലാം വിമര്‍ശനം മാത്രം കാണുന്നത് താങ്കളുടെ കാഴ്ചയുടെ കുഴപ്പം. ഇസ്ലാമിസ്റ്റ് കാഴ്ചയുടെ കുഴപ്പം. ഹിന്ദുക്കളെ വിമര്‍ശിച്ചപ്പോള്‍ കയ്യടിച്ച പല ഇസ്ലാമിസ്റ്റുകളും ഇസ്ലാമിനെ വിമര്‍ശിച്ചപ്പോള്‍ നടത്തിയ ആക്രോശങ്ങളൊക്കെ ഇപ്പോഴും എന്റെ ബ്ളോഗില്‍ ഉണ്ട്. ഇക്കാര്യത്തില്‍ ഹിന്ദുക്കള്‍ക്കോ ക്രിസ്ത്യാനിഅകള്‍ക്കോ ഇല്ലത്ത അസഹിഷ്ണുതയാണു മുസ്ലിങ്ങള്‍ക്ക്. താങ്കള്‍ക്ക് അതു തന്നെ.  മറ്റുള്ളവരുടെ നട്ടെല്ല്, അന്വേഷിക്കുന്ന സമയത്ത് വിമര്‍ശനം നേരിടനുള്ള നട്ടെല്ലുണ്ടാക്ക് മാഷേ.

ഇസ്ലാമിനെ ഇതിലേക്ക് വലിച്ചു കൊണ്ട് വന്നത് താങ്കളാണ്. എന്റെ അഭിപ്രായം എന്തുകൊണ്ട് ഡെലീറ്റ് ചെയ്തു എന്നേ ഞാന്‍ ചോദിച്ചുള്ളു. അതിന്റെ കാരണം മറ്റൊരു ബ്ളോഗില്‍ പലരുടെയും അഭിപ്രായങ്ങള്‍ ഡെലീറ്റ് ചെയ്യുന്നു എന്ന് ഇവിടെ കണ്ട് കരച്ചിലിനോടുള്ള പ്രതികരണമായിട്ടായിരുന്നു. അപ്പോള്‍   ഇസ്ലാമിനെ തെറി പറഞ്ഞതുകൊണ്ടാണത് ചെയ്തതെന്നു പറഞ്ഞ് ഇസ്ലാമിനെയും മുസ്ലിങ്ങളെയും ഇവിടേക്ക് വലിച്ചു കൊണ്ടു വന്നത് താങ്കളാണ്.

രാഷ്ട്രീയ ചട്ടക്കൂടില്‍  നിന്നേ ഇന്‍ഡ്യയിലും കേരളത്തിലും എല്ലാം നടത്തിയിട്ടുള്ളു. ഇന്‍ഡ്യ ഇന്ന് നേടിയിട്ടുള്ള നേട്ടങ്ങളൊക്കെ രാഷ്ട്രീയ ചട്ടക്കൂടില്‍ നിന്നേ ഉണ്ടായിട്ടുള്ളു. ആ നേട്ടങ്ങളൊക്കെ ഏതാണെന്ന് ഇതു വരെ മനസിലായില്ലെങ്കില്‍ സ്കൂള്‍ വിദ്യാഭ്യാസം വീണ്ടും തുടങ്ങിക്കോ. അപ്പോള്‍ മനസിലാകും.

രാഷ്ട്രീയ ചട്ടക്കൂടിനു പുറത്ത് ഉണ്ടാക്കിയ ഒരു നേട്ടം താങ്കള്‍ പറയൂ. എന്തേ അതിനു മടിക്കുന്നു?

അഴിമതി വിരുദ്ധ സമരം രാഷ്ട്രീയ ചട്ടക്കൂടിനു പുറത്ത് വിജയിക്കില്ല എന്നു മനസിലായപ്പോള്‍ അണ്ണാ ഹസാരെ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്നു. അതിനെ പോലും താങ്കള്‍ പുച്ഛിക്കുകയാണ്. അവിടെ അഴിഞ്ഞു വീഴുന്നു താങ്കളുടെ മുഖം മൂടി. നിഷേധാത്മക രീതിയില്‍ എല്ലാറ്റിനെയും സമീപിക്കുന്ന മാനസിക രോഗമാണു താങ്കള്‍ക്ക്. പുല്‍ക്കൂട്ടിലെ നായയുടെ സ്വഭാവം. പശുവിനേക്കൊണ്ട് പുല്ലു തീറ്റിക്കുകയില്ല. സ്വയമൊട്ട് തിന്നുകയുമില്ല. എല്ലാവരുടെ നേരെയും കുരയ്ക്കുന്നു. എന്നിട്ട് ഇളിച്ചു നിന്ന് ഞാന്‍ കേമന്‍ എന്ന ഭാവവും. അഴിമതിയുടെ കറ പുരണ്ടു എന്ന് ഇന്നു വരെ ഒരാക്ഷേപവും കേള്‍ക്കാത്ത കുറച്ച് രാഷ്ട്രീയക്കാര്‍ പുതിയ ഒരു സംരംഭവുമായി വന്നപ്പോഴേക്കും അവരെ പുലയാട്ടു നടത്തി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഏതായാലും സുബോധത്തിന്റെ ലക്ഷണമല്ല. 

വി എസ് എന്ന രാഷ്ട്രീയക്കാരന്‍ ഒറ്റയാള്‍ പോരാട്ടം നടത്തി  ബാല കൃഷ്ണ പിള്ള എന്ന രാഷ്ട്രീയക്കാരനെ അഴിമതിക്കേസില്‍ ശിക്ഷിപ്പിച്ചത് ഞാന്‍ പല പ്രാവശ്യം പറഞ്ഞല്ലോ. എന്നിട്ടുമിതേ ചോദ്യം ആവര്‍ത്തിക്കുന്ന താങ്കള്‍ക്ക് ശരിക്കും ബുദ്ധി ഭ്രമം ഉണ്ടോ? രാഷ്ട്രീയ ചട്ടക്കൂടില്‍ നിന്നു കൊണ്ട് തന്നെയാണത് ചെയ്തത്. കേരളത്തിലെ ഭൂപരിഷ്കരണം വഴി ജന്മിത്തം ഇല്ലാതാക്കിയത് രാഷ്ട്രീയ ചട്ടക്കൂടില്‍ നിന്നു തന്നെയാണ്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും ലോക ശ്രദ്ധ പിടിച്ചു പറ്റിയ നേട്ടങ്ങളുണ്ടാക്കിയതും രാഷ്ട്രീയ ചട്ടക്കൂടിനുള്ളില്‍ നിന്നു തന്നെയാണ്. അതിന്റെ ഭാഗമാകാന്‍ ശ്രമിക്കാത്തതുകൊണ്ടായിരുനു മുസ്ലിം സമുദായം കേരളത്തില്‍ വിദ്യാഭ്യസ കാര്യത്തില്‍ പതിറ്റാണ്ടുകളോളം പിന്നിലായി പോയതും.

രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നിന്നും പുറത്തു വരുന്നത് അരാഷ്ട്രീയ വാദം തന്നെയാണ്.


മുസ്ലിം ലീഗിന്റെ പേരു മാത്രം ഞാന്‍ പരാമര്‍ശിച്ചത്  ആ മത സംഘടന ഇന്ന് കേരളത്തിലെ ഏറ്റവും വിഷലിപ്തമായ രാഷ്ട്രീയ പ്രസ്ഥാനമായതുകൊണ്ടാണ്. അവര്‍ സമൂഹത്തിലുണ്ടാക്കുന്ന സാമുദായിക ചേരിതിരിവ് ദൂരവ്യാപകമായ  പ്രത്യാഘാതങ്ങളുണ്ടാക്കും. അനര്‍ഹമായത് പലതും സമുദായത്തിന്റെ പിന്ബലത്തില്‍ പിടിച്ചു മേടിക്കുന്നത് ഹിന്ദു സംഘടനകളുടെ ഏകീകരണത്തിലേക്ക് നയിച്ചു കഴിഞ്ഞു. എന്‍ എസ് എസ് സും എസ് എന്‍ ഡി പിയു എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വച്ച് സഹകരിക്കാന്‍ തുടങ്ങി. അത് സാമുദായിക ഏകീകരണത്തിന്റെ ആദ്യ പടിയാണ്. മുസ്ലിങ്ങള്‍ക്ക് സമുദായത്തിന്റെ പേരു പറഞ്ഞ് സംഘടിച്ച് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി അനര്‍ഹമായ പലതും നേടാമെങ്കില്‍ ഹിന്ദുക്കള്‍ക്കും അയിക്കൂടേ എന്ന് 50% ഹിന്ദുക്കള്‍ ചിന്തിച്ചാല്‍ എന്തു  സംഭവിക്കുമെന്നാലോചിക്കാനുള്ള ശേഷി താങ്കള്‍ക്കുണ്ടോ?നരേന്ദ്ര മോഡിയേപ്പോലെ ഒരാള്‍ കേരളം ഭരിക്കുന്ന അവസ്ഥ ഉണ്ടായാല്‍ എന്തു സംഭവിക്കുമെന്ന് അറിയണമെങ്കില്‍ ഗുജറാത്തിലൊക്കെ ഒന്നു പോയി നോക്കണം.

ഞാന്‍ വീണ്ടും പറയട്ടെ. കേരള സമൂഹത്തിലെ ഏറ്റവും വലിയ വിഷമാണിന്ന്  മുസ്ലിം ലീഗ് എന്ന മത സംഘടന. പഴയ തങ്ങള്‍ മയ്യത്തായപ്പോള്‍ ലീഗിന്റെ സഹിഷ്ണുതാ മനോഭവമൊക്കെ മാറി. ഇപ്പോഴത്തെ കിഴങ്ങന്‍ പോപ്പുലര്‍ ഫ്രണ്ടിനേക്കാളും തീവ്ര വാദിയാണ്. അതിനുള്ളിലെ തേജസ് വിഭാഗം ആരുടെ വാലാണെന്ന് അന്വേഷിച്ചാല്‍ മനസിലാകും. ഷാജിയും മുനീറുമൊക്കെ മുസ്ലിം ലീഗിലെ മിതവാദികളാണ്. പക്ഷെ അവരൊക്കെ നിഷ്പ്രഭമാണു തേജസികളുടെ ആധിപത്യത്തില്‍. മുസ്ലിം ലീഗ് എന്ന മത സംഘടനയോട് എനിക്ക് എതിര്‍പ്പുണ്ടെങ്കിലും ഷാജിയുടെ ഈ സംരംഭത്തെ ഞാന്‍ പിന്തുണക്കുന്നു. കോണ്‍ഗ്രസിനോട് പല കാര്യത്തിലും എതിര്‍പ്പുണ്ടെങ്കിലും സതീശനും പ്രതാപനും ഹൈബിയും നടത്തുന്ന ഈ നീക്കത്തെ ഞാന്‍ സര്‍വ്വാത്മനാ പിന്തുണക്കുന്നു. ഭാവിയില്‍ അവര്‍ നിലപാടു മാറ്റിയാല്‍ അന്നെതിര്‍ക്കും. ഇരിക്കുന്നതിനു മുന്നേ കാലു നീട്ടുന്ന ഒടി വിദ്യ  എനിക്ക് വശമില്ല.

ശ്രേയാംസ് കുമാര്‍ കയ്യേറിയ ഭൂമി എവിടെയാണെന്ന് അവരോട് താങ്കള്‍ പറഞ്ഞു കൊടുക്ക്. അവര്‍ അവിടെ പോകുമോ എന്നു നോക്കാം. പോയില്ലെങ്കില്‍ അവരെ വിമര്‍ശിക്കാം. ചോദ്യം ചെയ്യാം.

എന്തിനുമൊരു തുടക്കം വേണം മാഷേ. കേരളത്തിലെ എല്ലാ കയ്യേറ്റ ഭൂമിയിലും ഒറ്റ ദിവസം കൊണ്ട് പോകാന്‍ ആകില്ല.

ഭൂപരിഷ്കരണത്തിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ വിപ്ളവമായിരുന്നു വി എസ് നടത്തിയത്. അത് പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സാധിച്ചില്ല. എങ്കിലും കുറെയധികം കയ്യേറ്റങ്ങളൊഴിപ്പിക്കാന്‍ പറ്റി. എന്നു കരുതി അതിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല. ഒരു രാഷ്ട്രീയക്കാരനും ചെയ്യാന്‍ മടിക്കാത്ത കാര്യമായിരുന്നു അന്ന് വി എസ് ചെയ്തത്. അത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ പല കാരണങ്ങളുമുണ്ട്. സി പി എമ്മിലെയും സി പി ഐയിലെയും പ്രശ്നങ്ങളുണ്ട്. കോടതിയുടെ ഇടപെടലുണ്ട്.

അന്നാ ഉദ്യമം തുടങ്ങിയപ്പോള്‍ മുതലേ താങ്കളുടെ ചേലുക്കുള്ള ദോഷൈകദൃക്കുകള്‍ താങ്കളിപ്പോള്‍ നടത്തുന്നതുപോലെ ദുഷ്പ്രചരണം അഴിച്ചു വിട്ടു. ജനങ്ങളിലും കോടതിയിയില്‍ പോലും സംശയത്തിന്റെ വിത്തു പാകി. അങ്ങനെ അതിനെ തോല്‍പ്പിച്ചു കളഞ്ഞു. അതില്‍ രാഷ്ട്രീയക്കാരുണ്ട്, അരാഷ്ട്രീയക്കാരുണ്ട്, ഭൂമാഫിയയുണ്ട്, കോടതിയുണ്ട്. താങ്കളേപ്പൊലുള്ള പെസിമിസ്റ്റുകളുണ്ട്.


കവിയൂരും കിളിരൂരും മാത്രമല്ല വി എസ് ഏറ്റെടുത്തത്. കുഞ്ഞാലിയുടെ  പീഢനവുമുണ്ടായിരുന്നു. കുഞ്ഞാലി എങ്ങനെയാണത്  പരാജയപ്പെടുത്തിയതെന്ന് കുഞ്ഞാലിയുടെ  അളിയന്‍ തന്നെ പറഞ്ഞതൊന്നും താങ്കള്‍ കേട്ടില്ലേ? എങ്കില്‍ താങ്കളുടെ ചെവിക്ക് എന്തോ കുഴപ്പമുണ്ട്. താങ്കളേപ്പോലുള്ള നിഷേധാത്മക ശക്തികള്‍ എപ്പോഴും കണ്ണും തുറന്നിരിക്കുകയാണ്,. ഏതിനെയും പരാജയപ്പെടുത്താന്‍, അവര്‍ സര്‍വ പഴുതുകളും  തേടും. കോടതിയെ വരെ വിലക്കു വാങ്ങും. അവിടെ രാഷ്ട്രീയക്കാരായാലും പരാജയപ്പെടും.എന്നു കരുതി എല്ലാം പരജയപ്പെടുമെന്ന അധമ ചിന്ത  സുബോധമുള്ള ആര്‍ക്കും നന്നല്ല. 

അഞ്ചാം മന്ത്രി വിഷയത്തില്‍  താങ്കളെഴുതിയതൊക്കെ മുസ്ലിം ലീഗുകാരുടെയും മറ്റ് പല മുസ്ലിങ്ങളുടെയും നിലപാടുകളെ സാധൂകരിക്കുന്നതാണ്. മുസ്ലിം ലീഗിന്റെ മതരാഷ്ട്രീയത്തേപ്പറ്റി താങ്കളൊരിടത്തും പറഞ്ഞിട്ടില്ല. അതിന്റെ കാരണം താങ്കള്‍ മുസ്ലിമാണെന്നതു മാത്രമാണ്. 

മന്ത്രി ഏത് മതത്തിലും സമുദായത്തിലും പെട്ടതാണെന്നതിനു പ്രസക്തിയില്ല എന്നു പറയുന്ന താങ്കള്‍, മുസ്ലിങ്ങള്‍ക്ക് സംവരണം വേണ്ട എന്നു കൂടി എഴുതിയിരുന്നെങ്കില്‍  ആ പറഞ്ഞതില്‍ ആര്‍ജ്ജവമുണ്ടാകും. ഏത് സമുദായത്തില്‍ പെട്ടവരായാലും അര്‍ഹതയുള്ളവര്‍ക്ക് ജോലി കിട്ടിയാല്‍ മതി എന്നു കൂടി താങ്കള്‍ പറയുമോ? ഇല്ലല്ലോ. അപ്പോള്‍ ഇത്  വേശ്യയുടെചാരിത്ര്യ പ്രസംഗം പോലെയേ ആകുന്നുള്ളൂ. അവസാനം ഖജനാവിനു നഷ്ടമുണ്ടാക്കുന്നു എന്ന സ്ഥിരം പല്ലവിയും. മന്ത്രി ആയി ഒരാള്‍ ജോലി ചെയ്യുമ്പോള്‍ ശമ്പളം കൊടുക്കണം. അധിക ചെലവ് അധിക ചെലവു തന്നെ. എങ്കിലും 20 മന്ത്രിമാര്‍ ധൂര്‍ത്തടിക്കുന്നതിലും വലുതൊന്നുമല്ല 21 മന്ത്രിമാര്‍ ധൂര്‍ത്തടിക്കുന്നത്. മുസ്ലിം ലീഗിന്, അഞ്ചാമതൊരു മന്ത്രിയെ കൊടുത്തത് അധികപറ്റാണെന്ന് പറയാത്തിടത്തോളം താങ്കളുടെ ജല്‍പ്പനങ്ങള്‍ക്ക് അതെഴുതുന്ന വാക്കുകളുടെ വിലപോലും ഇല്ല.

മുനീര്‍ ഇന്‍ഡ്യ വിഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് മന്ത്രിയായത് അധികാരമോഹമാണെന്ന് ഒരു പോസ്റ്റില്‍ പറഞ്ഞു. അതിനെ ഞാന്‍ അവജ്ഞയോടെ തള്ളിക്കളയുനു,. കുഞ്ഞാലിക്കും, റബ്ബിനും,സേട്ടിനും ഉള്ള മോഹം മാത്രമേ മുനീറിനുമുള്ളൂ. ഇന്‍ഡ്യാ വിഷന്‍ കുഞ്ഞാലിയുടെ പെണ്‍ വാണിഭം പുറത്തുകൊണ്ടു വന കലിപ്പു തീര്‍ക്കാന്‍ അദ്ദേഹം കളിച്ച കളിയായിരുന്നു ആ നാടകം. മുനീര്‍ അതിനെ നിലമ്പരിശാക്കികൊടുത്തു. ഇന്‍ഡ്യ വിഷന്‍ ചെയര്‍ മാന്‍ സ്ഥാനം രാജിവച്ചു എന്നു കരുതി ഇന്‍ഡ്യ വിഷനില്‍ അദ്ദേഹത്തിനുള്ള അധികാരം ഒട്ടും കുറയുന്നില്ല. മുനീര്‍ മന്ത്രി സ്ഥാനം വേണ്ടെന്നു പറഞ്ഞിരുന്നെങ്കില്‍ കുഞ്ഞാലിയും താങ്കളും സന്തോഷിക്കുമായിരിക്കും.

ഞാന്‍ താങ്കളെ  ലീഗുകാരനായി മുദ്ര കുത്തിയിട്ടില്ല. മുസ്ലിം ആയേ മുദ്ര കുത്തിയുള്ളു. ഇസ്ലാമിന്റെ കാര്യം വരുമ്പോള്‍ ലീഗുകാരനും ലിഗുകാരനല്ലാത്തവനും ഒരു പോലെയാണ്. മുസ്ലിം ലീഗുകാരല്ലാത്ത അനേകം മുസ്ലിങ്ങള്‍ക്കും താങ്കളുടെ നിലപാടാണുള്ളത്.   അല്ലെങ്കില്‍ താങ്കള്‍ മുസ്ലിം ലീഗ് അഞ്ചാം മന്ത്രിയെ ആവശ്യപ്പെട്ടത് ശരിയല്ല എന്നെഴുതേണ്ടിയിരുന്നു. അതിനു പകരം അഞ്ചാമതൊരു മന്ത്രിയുണ്ടായാല്‍ സാമുദായിക സന്തുലനം ഇല്ലാതാകും എന്ന ആരോപണത്തെ ഖണ്ഠിക്കാനാണു ശ്രമിക്കുന്നത്. സമൂഹത്തോട് പ്രതിബദ്ധതയുള്ളവര്‍ ചെയ്യേണ്ടത് ഈ സംഭവം ഉണ്ടാക്കിയ സാമൂഹിക മത ധ്രുവീകരണത്തിന്റെ പ്രത്യാഘാതത്തേക്കുറിച്ചാണ്.


അഴിമതിക്കാരും അക്രമികളും ഒക്കെ  എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുണ്ട്. അങ്ങനെ അല്ലാത്തവര്‍ അതിലും കൂടുതലും ഉണ്ട്. ഈ രാഷ്ട്രീയക്കാരെയൊക്കെ ഏതെങ്കിലും  മലക്ക് വശം ഇറക്കികിട്ടുന്നതൊന്നുമല്ല. സമൂഹത്തില്‍ നിന്നും വരുന്നവരാണ്, പൊതു സമൂഹത്തിലെ ദുഷിപ്പ് അവരിലും ഉണ്ടാകും. അഴിമതിക്കാരെയോ അക്രമികളെയോ തെരഞ്ഞെടുക്കണമെന ഒരു ഫത്വയും ഇന്‍ഡ്യയില്‍ നിലവിലില്ല. 

പെണ്‍ വാണിഭം നടത്തിയതും അതില്‍ നിന്നും രക്ഷപ്പെടാന്‍ ജഡ്ജിമാര്‍ക്ക് വരെ കൈകൂലി കൊടുത്തു എന്നും  സ്വന്തം അളിയന്‍ വെളിപ്പെടുത്തിയിട്ടും വേങ്ങരയിലെ മുസ്ലിങ്ങള്‍ കുഞ്ഞാലിയെ നേതാവായി തെരഞ്ഞെടുത്തു. അതിനു കുറ്റപ്പെടുത്തേണ്ടത് കുഞ്ഞാലിയെ അല്ല. ആ വിടനെ തെരഞ്ഞെടുത്തവരെയാണ്. ജനം മൂന്നാം കിട ആകുമ്പോള്‍ നേതാക്കള്‍ ഏഴം കിട ആകുന്നു. രാഷ്ട്രീയ ക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നന്നാകേണ്ടത് ജനമാണ്. ഇനിയും വേങ്ങരയില്‍ കുഞ്ഞാലിയെ അവര്‍ തെരഞ്ഞെടുക്കും. സമുദായിക വികാരമിളക്കി വിട്ടു തന്നെയാണ്, മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗു ജയിച്ചത്. ഭരണം ലഭിച്ചത് ജനസംഖ്യ വര്‍ദ്ധിപ്പിച്ച് നേടിയ നാലു സീറ്റിന്റെ പിന്‍ബലവും.

ഇന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളിലെ അഴിമതി സഹിക്കാന്‍ കഴിയാതെയാണ്, അണ്ണാ ഹസാരെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നത്. അതിനെ വരെ പുച്ഛിക്കുന്ന താങ്കളുടെ അഴിമതിക്കെതിരെയുള്ള ഗീര്‍വാണം സഹതാപം അര്‍ഹിക്കുന്നു?

ചിരി വരുന്നു മാഷേ. താങ്കള്‍ എഴുതാത്തതിനേക്കുറിച്ച് ഞാന്‍ സംസാരിക്കുന്നു എന്ന് വിലപിക്കുന്ന താങ്കളുടെ ഈ പോസ്റ്റ് എന്തിനു വേണ്ടിയാണെന്ന സത്യം ആദ്യം ഓര്‍ക്കുക. എം എല്‍ എ മാര്‍ എഴുതാത്ത ഒരു കാര്യത്തേക്കുറിച്ച് അവരുടെ ബ്ളോഗില്‍ ചെന്ന് ചോദിച്ചിട്ട് ഉത്തരം കിട്ടാത്തതിന്റെ കരച്ചിലല്ലേ ഈ പോസ്റ്റു തന്നെ. മലയാളത്തില്‍ ഒരു പഴം ചൊല്ലുണ്ട്, വൈദ്യാ ആദ്യം സ്വയം ചികിത്സിക്കുക. എന്നിട്ട് മറ്റുള്ളവരെ ചികിത്സിക്കുക.

നിലവിളക്ക് കത്തിക്കുന്നത് അനിസ്ലാമികം ആണെന്നു പറയുന്ന മന്ത്രിമാരോട് അത് ചോദിക്കണമെന്ന് എനിക്കുദ്ദേശ്യമില്ല. എവിടെയും കയറി ചോദ്യം ചോദിക്കുന്നത് എന്റെ സ്വഭാവവും അല്ല.

താങ്കള്‍ കേരളത്തിലെ എല്ലാ അനാചാരങ്ങളെയും അധികാര ദുര്‍വിനിയോഗങ്ങളേയും കുറിച്ച് ഇത്രയേറെ ഉത്കണ്ഠപ്പെടുന്ന ഒരു മിശിഹാ ആയതുകൊണ്ടാണു ഞാനാ വിഷയം ചൂണ്ടിക്കാണിച്ചത്. ഇതുപോലെ മുസ്ലിങ്ങളെയും പൊതു ജനത്തെയും മന്ത്രിമാര്‍ തെറ്റിദ്ധരിപ്പിക്കുന്നതില്‍  താങ്കളെന്തുകൊണ്ട് ഉത്കണ്ഠപ്പെടുന്നില്ല എന്നാണു ഞാന്‍ ചോദിച്ചത്. മന്ത്രി ഏത് വിളക്കു കത്തിച്ചാലും എനിക്ക് പ്രശ്നമില്ല. പക്ഷെ ഒരു പൊതു വേദിയില്‍ എല്ലാവരുടെയും മന്ത്രി  ആയ ഒരാള്‍ വിളക്കിനെ അവഹേളിക്കുന്നത്  ഒരു ജനാധിപത്യ സമൂഹത്തില്‍ ഭൂക്ഷണമല്ല എന്നാണെന്റെ അഭിപ്രായം. ഇതു വരെ അതേക്കുറിച്ചൊന്നും ഒന്നും പറയാത്ത താങ്കളുടെ മുഖം മൂടി ഒന്നു വലിച്ചു മാറ്റിയതാണ്. ആല്ലാതെ മന്ത്രിയേക്കൊണ്ട് വിളക്കു കൊളുത്തിക്കണമെന്ന് ഒരുദ്ദേശ്യവും എനിക്കില്ല.


ഞാന്‍ കൂലി കൂടുതല്‍ ആയ കാര്യമല്ലേ പറഞ്ഞത്. ജീവിക്കാന്‍ എത്ര രൂപാ വേണമെന്നല്ലല്ലോ. 

അങ്ങനെയെങ്കില്‍ താങ്കള്‍  മറ്റ് ജോലിക്കാരുടെ കൂടെ കാര്യം പറ. താങ്കള്‍ക്ക് എത്ര  രൂപ ശമ്പളം കിട്ടുന്നു? ഒരു റ്റീച്ചര്‍ക്ക് എത്ര കിട്ടുന്നു. ഒരു ബാങ്ക് ഊദ്യോഗസ്ഥന്, എത്ര കിട്ടുന്നു. ഒരെഞ്ചിനീയര്‍ക്ക്, ഐ എ എസ് കാരന്? ഇവര്‍ക്കൊക്കെ കിട്ടുന്ന അത്ര തന്നെ വേണോ ജീവിക്കാന്‍? 

മറ്റുള്ള എല്ലാ രംഗങ്ങളിലുള്ളവരുടെ ശമ്പളം കൂടുന്ന സാഹചര്യത്തില്‍ എം എല്‍ എ മാരുടെ ശമ്പളം കൂട്ടിയതില്‍ അത്ര വലിയ അപരാധം ഞാന്‍ കാണുന്നില്ല. ജീവിത ചെലവ് കൂടുന്നതിനനുസരിച്ച് കൂലിപ്പണിക്കാരന്റെ കൂലി കൂടി. അതുപോലെ എല്ലാവരുടെയും കൂലി കൂടി.

അവരുയര്‍ത്തിയ ആശയങ്ങളെ ഭൂരിപക്ഷം പിന്താങ്ങും. വി എസ് ഇതേ ആശയമുയര്‍ത്തിയപ്പോള്‍  അനേകായിരങ്ങള്‍ അദ്ദേഹത്തെ പിന്താങ്ങി. അതുപോലെ പിന്താങ്ങും. അതില്‍ യാതൊരു സംശയവും വേണ്ട. കുറച്ച് സംശയരോഗികള്‍ എന്തിനെയും എതിര്‍ക്കാന്‍ വേണ്ടി വരട്ടു വാദവുമായി ഇറങ്ങാറുണ്ട്. അവരെ അവഗണിച്ചുതന്നെയാണ്, ഈ രാജ്യം പുരോഗതി പ്രാപിച്ചത്. തെരുവു നായ്ക്കളേപ്പോലെ എപ്പോഴും കുരയ്ക്കാന്‍ കുറച്ചു പേരുണ്ടാകും.

അവിടെയുള്ള കമന്റുകള്‍ ഫോളോ ചെയ്യുന്ന ആര്‍ക്കും മനസിലാകും ഭൂരിപക്ഷവും അവരുടെ ഉദ്യമത്തെ പിന്താങ്ങുകയാണെന്ന്. അവിടെ ഡെലീറ്റ് ചെയ്ത ചില കമ്ന്റുകളും പൊക്കിപ്പിടിച്ച് താങ്കള്‍ താങ്കളുടെ അപകര്‍ഷത ഇവിടെ കരഞ്ഞു തീര്‍ക്കുന്നു.  നടക്കട്ടെ.

വര്‍ഗ്ഗീയ വാദികള്‍ പല പാര്‍ട്ടികളിലും ഉണ്ട്. പക്ഷെ പേരില്‍ പോലും വര്‍ഗ്ഗീയത ഉള്ള പാര്‍ട്ടിയാണു മുസ്ലിം ലീഗ്. മുസ്ലിങ്ങള്‍ മാത്രം അംഗങ്ങളായുള്ള മുസ്ലിങ്ങള്‍ക്ക്  മാത്രം വേണ്ടിയുള്ള പാര്‍ട്ടി. ഒരു പാര്‍ട്ടി മൊത്തമായി തെറ്റായ പ്രവണതയുമായി നടക്കുന്നതിനേക്കാള്‍ ഗൌരവമില്ല മറ്റേത് പാര്‍ട്ടിയിലുമുള്ള അപൂര്‍വം ചിലര്‍ വര്‍ഗ്ഗീയതയുമായി നടക്കുന്നതില്‍.

പലരും മതത്തെ മുതലെടുക്കുന്നുണ്ട്. പക്ഷെ മുസ്ലിം  മതത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിച്ച്, മുസ്ലിം മതവിശ്വാസികളെ മാത്രം അംഗങ്ങളാക്കി, മുസ്ലിം  വോട്ടു ബാങ്കുണ്ടാക്കി, മുസ്ലിം മതത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന മത സംഘടനയാണു  മുസ്ലിം ലീഗ്.. ഇതാരുടെയും തെറ്റിദ്ധാരണയല്ല. കേരളത്തിലെ ജനങ്ങള്‍ അവരുടെ കണ്ണുകൊണ്ട് കാണുന്ന യാഥാര്‍ത്ഥ്യമാണത്. ഇന്‍ഡ്യയെ വിഭജിക്കുക എന്നതായിരുന്നു മുസ്ലിം ലീഗിന്റെ ലക്ഷ്യം. അതവര്‍ നേടി എടുത്തു. അപ്പോള്‍ ആ പാര്‍ട്ടിയുടെ പ്രസക്തി അവസാനിച്ചതാണ്.  മുസ്ലിം  മതത്തിന്റെ പേരില്‍ സംഘടിച്ചവര്‍ക്ക് പോകാന്‍ വേണ്ടിയാണ്, പാകിസ്ഥന്‍ ഉണ്ടാക്കിയത്. കുറച്ചു  പേര്‍ അവര്‍ക്ക് വേണ്ടി ലഭിച്ച രാജ്യത്തേക്ക് പോയി.  അവിടെ മറ്റ് മത വിശ്വാസികള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് മാദ്ധ്യമങ്ങള്‍ വായിച്ചാല്‍ അറിയാം. കുറച്ചു പേര്‍ മറ്റെന്തോ ഗൂഡ ലക്ഷ്യത്തോടെ ഇന്‍ഡ്യയില്‍ കഴിഞ്ഞു. ആ ലക്ഷ്യം  ഇപ്പോള്‍ അവര്‍ പുറത്തെടുത്തു തുടങ്ങിയിരിക്കുന്നു. അന്നത്തെ മുസ്ലിം ലീഗിന്റെ ബാക്കിയായി ഇവിടെ ഉള്ള ലീഗും  ഇന്ന് കേരളത്തിലെ ജനങ്ങളെ സാമുദായികമായി ധ്രുവീകരിക്കുന്നു. ഭരണമുന്നണിയുടെ നിസഹായത മുതലെടുത്ത് അനര്‍ഹമായ പലതും നേടി എടുക്കുന്നു. അതില്‍ അരിശം പൂണ്ട മറ്റ്  മതവിശ്വാസികളും മതത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിച്ച്  പലതും പിടിച്ചെടുക്കാന്‍ തുടങ്ങി. സമുദായ സൌഹാര്‍ദ്ദം നിലനിന്നിരുന്ന കേരളത്തില്‍ മുസ്ലിം ലീഗ് എന്ന മത സംഘടനയുടെ സംഭാവന അതാണ്. കൂടെ മുസ്ലിം തീവ്രവാദികളെയും ഭീകരവാദികളെയും പിന്‍  വതിലിലൂടെ സഹായിക്കുന്നു.

മതേതര ഇന്‍ഡ്യയില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കുന്ന ഒരു പാര്‍ട്ടിക്ക് പ്രസക്തിയില്ല. അത് വെറുപ്പും വിദ്വേഷവുമേ ഉണ്ടാക്കൂ.

ഇതുപോലെയുള്ള ഒരു മത സംഘടനയെ പിന്തുണക്കുമ്പോള്‍ താങ്കളെയും മറ്റുള്ളവര്‍ സംശയിക്കും. അതിനു കുണ്ഠിതപ്പെട്ടിട്ടു കാര്യമില്ല.

എം എല്‍ എ മാര്‍ ഭക്ഷണം കഴിക്കുന്നതും കാറില്‍ സഞ്ചരിക്കുന്നതും ഒക്കെ നാടിന്റെ ഗുണത്തിനു വേണ്ടിയല്ല. ലാപ് ടോപ്പ് നല്‍കിയത് അവരുടെ ജോലി ലഘൂകരിക്കാന്‍ വേണ്ടി മാത്രമാണ്, ഇപ്പോള്‍ ഐ പാഡ് നല്‍കുന്നതുമതിനു വേണ്ടിയാണ്.  അല്ലാതെ താങ്കള്‍ക്കോ എനിക്കൊ പ്രത്യേക ഗുണം  ലഭിക്കാന്‍ അല്ല.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് താങ്കളെന്തൊക്കെ ചെയ്തു എന്നത് എന്റെ വിഷയമല്ല. ലാപ് ടോപ്പ് കിട്ടിയ എം എല്‍ എ മാര്‍ക്ക് അതുപയോഗിക്കാന്‍ അറിയില്ലായിരുന്നു എന്നക്ഷേപിച്ചതിനുള്ള പ്രതികരണമാണത്. അറിയില്ലെങ്കില്‍ അറിയാത്ത വിദ്യകള്‍ മനുഷ്യ ജാതിയില്‍ ജനിച്ചവര്‍ പഠിച്ചെടുക്കും. സ്കൂളില്‍  വച്ച് പഠിക്കാത്തത് പലതും താങ്കള്‍ കോളേജില്‍ പഠിച്ചില്ലേ. അതുപോലെ.

ലാപ് റ്റോപ്പും ഐ പാഡും സ്വകാര്യ ആവശ്യത്തിനായല്ല എം എല്‍ എം മാര്‍ക്ക് നല്‍കുന്നത് ജോലിയുടെ ഭഗമായിട്ടാണ്. അതേ ഉദ്ദേശ്യത്തോടേ തന്നെയാണ്, മൊബൈല്‍ ഫോണ്‍ നല്‍കുന്നതും. താമസ സ്ഥലം നല്‍കുന്നതുമൊക്കെ. 

തെറികളുടെ പരിധികള്‍ അളക്കല്‍ എന്റെ ജോലിയല്ല. ഞാന്‍ തെറി എഴുതുന്നു എന്ന് കൂടെ കൂടെ ആരോപിച്ചപ്പോളാണു ഞാന്‍  എഴുതിയ  ഒരു തെറിയെങ്കിലും  ഇവിടെ പകര്‍ത്താന്‍  ആവശ്യപ്പെട്ടത്. ഏതെങ്കിലും തെറി ഞാന്‍ എഴുതിയിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണത്. താങ്കളുടെ നിഘണ്ടുവില്‍ ഞാന്‍ അറിയാത്ത തെറി ഏതെങ്കിലും ഉണ്ടെങ്കില്‍ അതും കൂടി അറിഞ്ഞിരുന്നാല്‍ ഭാവിയില്‍ പ്രശ്നമുണ്ടാകുന്നത് ഒഴിവാക്കുകയും ആകാം. 

ജോലിയുടെ ഭാഗമായി ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സഹിതം  അനേകം വസ്തുക്കള്‍  ലോകം മുഴുവന്‍ ജോലിക്കാര്‍ക്ക് ജോലി നല്‍കുന്നവര്‍ കൊടുക്കുന്നുണ്ട്. താങ്കളൊന്നും അതേകുറിച്ച് കേട്ടിട്ടില്ലെങ്കില്‍ അത് താങ്കളുടെ വിവരക്കേട്. കേരളത്തിലെ ഒരു മന്ത്രിയും അവരുടെ വീട്ടില്‍ നിന്ന് കാറുകൊണ്ടു വരുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലരും കൊണ്ടു വരുന്നില്ല. അതൊക്കെ പൊതു ഖജനാവില്‍ നിന്നാണു കൊടുക്കുന്നത്. മന്ത്രിക്ക്  കിട്ടുന്ന ശമ്പളം ഉപയോഗിച്ച് വേണമെങ്കില്‍  കാറു വാങ്ങിക്കോളൂ എന്നു പറയാനുള്ള മൂഢത്വം  മനുഷ്യര്‍ക്കില്ലാത്തതുകൊണ്ട് അവര്‍ അതൊന്നും പറയില്ല. പക്ഷെ മനുഷ്യ രൂപത്തിലുള്ള മറ്റ് ചില ജന്മങ്ങള്‍ അതൊക്കെ പറഞ്ഞു കൊണ്ടിരിക്കും.

വ്യക്തിയും എം എല്‍ എയും മാത്രമല്ല. എം പിയും മന്ത്രിയും  പ്രധാനമന്ത്രിയുമൊക്കെ ഒരേ ഭരണ ഘടനയുടെ കീഴില്‍ വരുന്നവരുമാണ്. താങ്കളീ പറയുന്ന മഹാ തത്വം ഇവര്‍ക്കു കൂടി  ബാധകമല്ലേ?


മന്ത്രിമാരുടെ കുടുംബാഗങ്ങളെ വരെ മന്ത്രി മന്ദിരങ്ങളില്‍ താമസിപ്പിക്കുന്നു. മന്ത്രിഭാര്യക്ക് എവിടെ പോകണമെങ്കിലും സര്‍ക്കാര്‍ വാഹനം ഉപയോഗികുന്നു. ഇതിലൊന്നും ഇല്ലത്ത കുറ്റമാണല്ലോ താങ്കള്‍ ഒരു ലാപ് റ്റോപ്പില്‍ കണ്ടുപിടിക്കുന്നത്? 

താങ്കളുടെ അജണ്ട വായിച്ച് ചിരിച്ചു പോയി. എന്ത് നല്ല നടക്കാത്ത സ്വപ്നങ്ങള്‍,. ഇതൊക്കെ താങ്കള്‍ ആരോടാണു നിര്‍ദ്ദേശിക്കുന്നത്? വെറുതെ സ്വപ്നം കണ്ടാല്‍ പോരാ . നടപ്പിലാക്കണമെങ്കില്‍ അധികാരം വേണം. അതിനു താങ്കളുടെ അജണ്ട എന്താണ്? താങ്കളുടെ തോന്നലുകളും ആഗ്രഹങ്ങളും എന്തെന്നല്ല ഞാന്‍ ചോദിച്ചത്. 

സി പി എം എന്ന പാര്‍ട്ടിക്ക് ചില വ്യക്തമായ നയപരിപാടികളുണ്ട്. നയം ഇതാണെന്നു പറഞ്ഞാല്‍ അജണ്ട ആകില്ല. അത് നടപ്പിലാക്കാനുള്ള പദ്ധതിക്കാണ്, അജണ്ട എന്നു പറയുന്നത്. സി പി എം അവരുടെ നയം നടപ്പിലാക്കാന്‍ വേണ്ടി ഒരു രാഷ്ട്രീയ പ്രസ്ഥാനമായി. നയപരിപാടികള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു. ജനങ്ങളുടെ വോട്ടു നേടി അധികാരത്തില്‍ വന്ന് അത് നടപ്പിലാക്കുനു. അതാണജണ്ട. അല്ലാതെ വെറുതെ കുത്തിയിരുന്നു സ്വപ്നം കാണലല്ല.

ഈ സ്വപ്നങ്ങളൊക്കെ നടപ്പിലാക്കാന്‍ വേണ്ടി  താങ്കള്‍ ഏതു പ്രസ്ഥാനത്തിലണു പ്രവര്‍ത്തിക്കുന്നത്? അതിനെത്ര പേരുടെ പിന്തുണയുണ്ട്?

അജണ്ട എന്നും പറഞ്ഞ് എഴുതി വച്ചിരിക്കുന്ന രണ്ട്  ആഗ്രഹങ്ങളേപ്പറ്റി അല്‍പ്പം.

1. ഈ വിലക്ക് ഏര്‍പ്പെടുത്താന്‍ ആരോടാണു താങ്കള്‍ ഉത്തരവിടുന്നത്? ഒരു രാഷ്ട്രീയക്കാരനെയും താങ്കള്‍ക്ക് വിശ്വാസമില്ല. എന്നാല്‍ പിന്നെ അമേരിക്കന്‍ പ്രസിഡണ്ടിനോട്  ആവശ്യപ്പെട്ടാലോ?

3. ഹിത പരിശോധന ഇന്റര്‍ നെറ്റിലൂടെ നടത്തണം എന്നത് വായിച്ച് ബോധം കെട്ടില്ല എന്നു പറയട്ടെ. എം എല്‍ എ മാര്‍ക്ക് ഐ പാഡ് കൊടുത്തതിനെതിരെ ഇവിടെ കുരിശുയുദ്ധം നടത്തുന്ന താങ്കള്‍ തന്നെയാണോ ഇന്റര്‍നെറ്റിലൂടെ തന്നെ എന്‍ഡോസള്‍ഫാനെതിരെ ജന ഹിത പരിശോധന നടത്തണമെന്നൊക്കെ തട്ടി വിടുന്നത്? ഹിത പരിശോധനയില്‍ പങ്കെടുക്കാന്‍ വേണ്ടി ഇന്റര്‍നെറ്റ് ഉപയോഗിക്കത്തക്ക പരിജ്ഞാനം എല്ലാ മലയാളികളും നേടിക്കഴിഞ്ഞല്ലോ. ഇനിയെങ്കിലും  എം എല്‍ എ മാര്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ല എന്ന അസംബന്ധം ഒന്നു പിന്‍വലിച്ചു കൂടെ?

നട്ടെല്ല്, എന്താണെന്നറിയാന്‍ വികി തപ്പിനോക്കേണ്ടത് താങ്കളുടെ ആവശ്യമായിരിക്കാം. എനിക്ക് എന്റെ പുറം തപ്പി നോക്കിയാല്‍ മതി.

 എന്താണു താങ്കള്‍ വ്യക്തിത്വത്തിന്റെ അളവുകോലായി കാണുന്നത്? എന്റെ ഫോട്ടോ ഇല്ലാത്തതാണു താങ്കള്‍ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് തോന്നി അതുകൊണ്ടാണങ്ങനെ എഴുതിയത്. എനിക്ക് വ്യക്തിത്വമില്ല എന്ന് എങ്ങനെ യാണു താങ്കള്‍ ഗണിച്ച് കണ്ടെത്തിയത്. നട്ടെല്ലുള്ള ആളെന്ന് അഭിമാനിക്കുന്നതല്ലെ. പറയൂ.

ചിന്തയില്‍ പരസ്യം കോടുത്താല്‍ എല്ലാവരും വായിക്കും.അഭിപ്രായം എഴുതാനുള്ള ബോക്സ് തുറന്നു വച്ചാല്‍ അഭിപ്രായങ്ങളും  എഴുതും. ഇഷ്ടമില്ലെങ്കില്‍ നീക്കം ചെയ്യാം.

ഞാന്‍ ഇസ്ലാമിനെതിരെ  തെറി എഴുതുന്നതുകൊണ്ട് എന്റെ അഭിപ്രായങ്ങള്‍ ഡെലീറ്റ് ചെയ്തു എന്നു പറഞ്ഞത് താങ്കളാണ്. അതിനോടു ഞാന്‍ പ്രതികരിച്ചു. 

രാഷ്ട്രീയ ചട്ടക്കൂടിനു പുറത്തു നടക്കരുത് എന്നു പറഞ്ഞ്  ഏത് രാഷ്ട്രീയക്കാരനാണു താങ്കളുടെ കാലുകളെ ബന്ധിച്ചിരിക്കുന്നത്? പറയുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ രാഷ്ട്രീയ ക്കാരെ കുറ്റം പറഞ്ഞിരിക്കാതെ പ്രവര്‍ത്തിക്കാന്‍ ഇറങ്ങണം മാഷേ
? എന്താണു താങ്കളെ അതില്‍ നിന്നും തടയുന്നത്?

ഹസാരെക്ക് ആദ്യമേ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ ലക്ഷ്യമുണ്ടായെങ്കില്‍ അതിലെന്താണു കുഴപ്പം? രാഷ്ട്രിയാധികരമില്ലാതെ ഒന്നും നടക്കില്ല എന്നു മനസിലാക്കുന്നവര്‍ അത് ചെയ്യും. ബ്ളോഗിലിരുന്ന് ഗീര്‍വ്വാണം അടിക്കുന്നതുപോലെ എളുപ്പമല്ല വ്യവസ്ഥിതിയെ മാറ്റുന്നത്. അതിനു ചിലപ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വേണ്ടി വരും

ഇവിടെ കിടന്ന് വീമ്പടിക്കുന്ന താങ്കള്‍ രാഷ്ട്രീയ പാര്‍ട്ടിയൊന്നും ഇല്ലാതെ താങ്കളുടെ സ്വപ്നങ്ങളൊക്കെ ഒന്നു സാക്ഷാത്കരിച്ച് കാണിച്ചേ. അപ്പോഴേ നെട്ടെല്ലുണ്ടെന്ന് മറ്റുള്ളവര്‍ക്ക് കൂടി ബോധ്യമാകൂ.


അഴിമതിക്കെതിരെയും  പൊതു ഖജനാവിലെ പണം കട്ടുതിന്നുന്നതിനെതിരെയും ബ്ളോഗില്‍ കിടന്ന് കുരച്ചാല്‍ അതൊന്നുമില്ലാതാകില്ല എന്നാണു ഞാന്‍ പറഞ്ഞത്. അതൊക്കെ ഇല്ലാതാക്കാന്‍ താങ്കളിത് വരെ എന്തു ചെയ്ത് എന്നു ചോദിച്ചപ്പോള്‍ താങ്കളുടെ തോന്നലുകള്‍ എഴുതി വച്ചിരിക്കുന്നതിന്റെ ലിങ്കും തന്നു. 

നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് ഭൂമാഫിയ കൊണ്ടു പോകുമെന്ന അവസ്ഥ ഉണ്ടായപ്പോള്‍ ഈ എം എല്‍ എ മാര്‍ അവിടം സന്ദര്‍ശിച്ചു. ഭൂമി അന്യാധീനപ്പെടുന്നത് അനുവദിക്കില്ല എന്നു തീരുമാനിച്ചു. അഴിമതിക്കെതിരെ നടപടിയെടുക്കാന്‍ ശക്തമായ ലോക് പാല്‍ വേണമെന്ന ആവശ്യം മുന്‍നിറുത്തിയാണ്, ഹസാരെ സമരത്തിലേക്ക് വന്നത്. ഇന്നത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ അതിനു സമ്മതിക്കില്ല എന്നു മനസിലായപ്പോള്‍ അദ്ദേഹം ​പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു.

താങ്കള്‍ക്ക് പുല്‍ കൂട്ടിലെ നായയുടെ സ്വഭാവമാണെന്ന നിലപാട് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു. ഒന്നും ചെയ്യുന്നില്ല. മറ്റുള്ളവര്‍ ഒന്നും ചെയ്യാന്‍ സമ്മതിക്കുന്നില്ല.




ഒരാള്‍ ഒരു നല്ല കാര്യം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ പ്രോത്സാഹിപ്പിക്കുന്നതാണു സുബോധത്തിന്റെ ലക്ഷണം. 

പൊതു മുതല്‍ കട്ടുമുടിക്കുന്നേ എന്ന് ബ്ളോഗുകള്‍ തോറും കരയുന്ന താങ്കള്‍  ഈ എം എല്‍ മാര്‍ നടത്തുന്ന  നീക്കത്തെ പുച്ഛിക്കുന്നത് നിശ്ചയമായും സുബോധത്തിന്റെ ലക്ഷണമല്ല. അഴിമതിക്കെതിരെ ഗീര്‍വാണം അടിക്കുന്ന താങ്കള്‍ അഴിമതി ഇല്ലാതാക്കാന്‍ വേണ്ടി അണ്ണാ ഹസാരെ നടത്തുന്ന സമരത്തെ പുച്ഛിക്കുന്നതും  സുബോധത്തിന്റെ ലക്ഷണമല്ല.

മുസ്ലിങ്ങള്‍ എല്ലാവരും ലീഗിന്റെ പിന്നാലെ ആണെന്ന് ആരാണു പറഞ്ഞത്. മലപ്പുറം ജില്ലയിലെ ഭൂരിഭാഗം ​മുസ്ലിങ്ങളും ലീഗിന്റെ പിന്നാലെ ആണ്. പക്ഷെ ലീഗിനെ എതിര്‍ക്കുന്ന അനേകം പേരും അവിടെയുണ്ട്. തെക്കന്‍ കേരളത്തിലെ മുസ്ലിങ്ങളില്‍ ഭൂരിഭാഗം മുസ്ലിം ലീഗിന്റെകൂടെ അല്ല. മതേതര പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന മതേതര മുഖമുള്ള അനേകം മുസ്ലിങ്ങളുണ്ട്. ഞാന്‍ എതിര്‍ക്കുന്നത്  ലീഗിന്റെ മത രാഷ്ട്രിയത്തെയാണ്.

മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ സംഘടിച്ചതാണു മുസ്ലിം ലീഗ് എന്ന മത സംഘടന. അതിന്റെ പല പ്രവര്‍ത്തികളും  മാന്യമല്ലാത്ത രീതിയിലാണെന്ന് കേരളത്തിലെ ഭൂരിഭാഗം  പേരും പറയുന്നു. പലതും ഞാനിവിടെ എഴുതിയിട്ടുമുണ്ട്.

നരേന്ദ്ര മോഡി മാര്‍ക്ക് ഇതു വരെ കേരളത്തില്‍ കാലുകുത്താന്‍ സാധിക്കാത്തത് മുസ്ലിം ലീഗിന്റെയോ മറ്റ് മുസ്ലിങ്ങളുടെയോ  നേട്ടമൊന്നുമല്ല. കേരളത്തിലെ ഹിന്ദുക്കളുടെ നിലപാടാണ്. ലീഗിതുപോലുള്ള സമ്മര്‍ദ്ദ രാഷ്ട്രീയം കൊണ്ട് മുന്നോട്ടു പോയാല്‍ ഹിന്ദുക്കളും  ഗുജറാത്തിലെ ഹിന്ദുക്കളേപ്പോലെ ചിന്തിച്ചു തുടങ്ങും. അവരുടെ ചിന്തയൊന്നും താങ്കളേപ്പോലുള്ളവര്‍ തടഞ്ഞു വച്ചിട്ടില്ല എന്നോര്‍ക്കുക. അതിനു ആ ഹിന്ദുക്കളോടാണു താങ്കളൊക്കെ നന്ദി പറയേണ്ടത്. അല്ലാതെ മുസ്ലിം ലീഗിലെ നാലും മൂന്നേഴു മുസ്ലിങ്ങളുടെ മിടുക്കല്ല. 


ശ്രേയാംസ് കുമാര്‍ കയ്യേറിയ ഭൂമി മറ്റുള്ളവര്‍ കാണിച്ചു കൊടുത്ത കഥ പറയാതെ മാഷേ? എവിടെയാണദ്ദേഹം ​ഭൂമി കയ്യേറിയതെന്ന് താങ്കള്‍ വെളിപ്പെടുത്ത്.


മുസ്ലിങ്ങള്‍ക്ക് സംവരണം വേണ്ട എന്നു പറയാനുള്ള ആര്‍ജ്ജവുമുണ്ടോ എന്നാണു ഞാന്‍ ചോദിച്ചത്. അര്‍ഹത ഇല്ലാത്തവരും സംവരണത്തിലൂടെ പഠിക്കന്‍ സീറ്റുകളും ജോലിയും  വാങ്ങുനു എന്നതൊന്നും താങ്കളിതു വരെ കേട്ടിട്ടില്ലേ? മന്ത്രിയുടെ ജാതിയും മതവും  നോക്കേണ്ട ആവശ്യമുണ്ടോ എന്ന് എന്നോട് ചോദിച്ചതിനു മറുപടിയാണു ഞാന്‍ പറഞ്ഞത്. ജാതിയും മതവും നോക്കാതെ യോഗ്യതയും അര്‍ഹതയുമുള്ളവര്‍ക്ക് ജോലിയും പഠിക്കാനുള്ള പ്രവേശനവും മതി എന്നു പറയാനുള്ള ആര്‍ജ്ജവും  തങ്കള്‍ക്കുണ്ടോ എന്നാണു ഞാന്‍ ചോദിച്ചത്. ചോദ്യം മനസിലായില്ലെങ്കില്‍ വീണ്ടും വിശദീകരിച്ചു തരാം.

എം എല്‍ മാരുടെ എണ്ണത്തിനാനുപാതികമായിട്ടല്ല മന്ത്രിമാരുണ്ടാകുന്നത്. ഒറ്റ എ എല്‍ എ ഉള്ള പാര്‍ട്ടിക്കും ഒരു മന്ത്രിയെ കിട്ടും. അപ്പോള്‍ 39 എം എല്‍ മാര്‍ ഉള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 39 മന്ത്രിമാരെ ലഭിക്കേണ്ടേ?


മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം വേണ്ട, പഠനത്തിനും ജോലിക്കും എന്നത് താങ്കളുടെ അഭിപ്രായമാണെന്നു മനസിലായി. അത് നേടി എടുക്കാന്‍ സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കാനും പ്രക്ഷോഭം സംഘടിപ്പിക്കാനും താങ്കള്‍ക്ക് ആര്‍ജ്ജവമുണ്ടോ? വെറുതെ ബ്ളോഗില്‍ എഴുതിയതുകൊണ്ടായില്ല.  

രാഷ്ട്രീയക്കാരന്‍ എങ്ങനെ ആയിരിക്കണമെന്ന് താങ്കള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നുണ്ടല്ലോ. എങ്കില്‍ ഇസ്ലാമിന്റെ കാര്യത്തില്‍ മുസ്ലിം എങ്ങനെ ആയിരിക്കണമെന്ന് എനിക്കും പഠിപ്പിച്ചു കൂടെ?  അതോ ഇനി പഠിപ്പിക്കലും ഞമ്മന്റെ ജാതിക്ക് മാത്രം സംവരണം ചെയ്തു വച്ചിരിക്കുന്ന സൂത്രമാണോ?

മതത്തെ കൂട്ടുപിടിക്കുന്ന മുസ്ലിം ലീഗ് ഉണ്ടാക്കി വയ്ക്കുന്ന ധ്രുവീകരണത്തേക്കുറിച്ച് ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞതേ ഉള്ളു. താങ്കളിതു വരെ മനസിലാക്കാന്‍ ശ്രമിക്കാത്ത മത ധ്രുവീകരണം.

മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാര്‍ട്ടി അണികളില്‍ ഭൂരിപക്ഷം മുസ്ലിങ്ങളായിരിക്കും. അവരൊക്കെ മന്ദബുദ്ധികളാണെങ്കിലല്ലേ മറ്റ് സമുദായക്കരെ നോക്കേണ്ടതുള്ളൂ. പാര്‍ട്ടി എന്നു പറയുന്നത് ഏതെങ്കിലും മലക്ക് വശം ആരെങ്കിലും കെട്ടിയിറക്കി കൊണ്ടു വരുന്നതല്ല. ഓരോ പ്രദേശത്തുമുള്ള മനുഷ്യരാണതിലെ അംഗങ്ങള്‍. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ ഏത് പാര്‍ട്ടി അംഗങ്ങളിലും ഭൂരിപക്ഷം പേരും മുസ്ലിങ്ങളായിരിക്കും. അപ്പോള്‍ മുസ്ലിം സ്ഥാനാര്‍ത്ഥി വരുന്നത് സ്വാഭാവികമാണ്. അല്ലെങ്കില്‍ ബനാത്ത്വലയേയും സുലൈമാന്‍ സേട്ടിനെയും ഒക്കെ ഇറക്കുമതി ചെയ്തപോലെ ആളുകളെ ഇറക്കുമതി ചെയ്യേണ്ടി വരും.

പൊതു സമൂഹത്തിലെ ദുഷിപ്പ് മുഴുവനും രാഷ്ട്രീയനേതാക്കളില്‍ ഉണ്ടകണം എന്ന ഒരു നിയമവുമില്ല. പൊതു സമൂഹത്തില്‍  നിന്നു വരുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ സമൂഹത്തിലെ ദുഷിപ്പുണ്ടാകുക സ്വാഭാവികമാണ്. ദുഷിച്ചവരെ തെരഞ്ഞെടുക്കണമെന്ന് ഒരു നിയമവുമില്ല. താങ്കളൊക്കെ വോട്ടു കുത്തുമ്പോള്‍ ദുഷിപ്പില്ലാത്തവര്‍ക്ക് വോട്ടു ചെയ്ത് ജയിപ്പിച്ചാല്‍ മതി.

ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ എന്റെ അനുവാദം വേണ്ട. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഭൂരിപക്ഷമുള്ള ജില്ലകളില്‍ അവര്‍ ജനസംഖ്യ നിയന്ത്രിച്ചപ്പോള്‍ അവിടെ സീറ്റുകളുടെ എണ്ണം കുറഞ്ഞു. മുസ്ലിം ഭൂപ്രിപക്ഷ ജില്ലകളില്‍ അതുണ്ടായില്ല. ജനസംഖ്യ വര്‍ദ്ധിപ്പിച്ചു. മലപ്പുറം ജില്ലയില്‍ അതുകൊണ്ട് അധികം ഉണ്ടായ  4 സീറ്റുകള്‍ ലഭിച്ചതുകൊണ്ടാണ്, യു ഡി എഫിനു ഭരണം ലഭിച്ചത്. അത് എന്റെ തോന്നലൊന്നുമല്ല., എന്റെയും മറ്റുള്ളവരുടെയും കണ്മുന്നില്‍ കാണുന്ന സത്യമാണ്. കണ്ണു വെറുതെ തുറന്നു പിടിച്ചാല്‍ ഈ സത്യം കാണില്ല. കാഴ്ചശേഷി കൂടി ഉണ്ടാകണം.


എല്ലാവരുടെയും ശമ്പളവും എല്ലാറ്റിന്റെയും വിലയും വന്‍ തോതില്‍ തന്നെയാണു കേരളത്തില്‍ കൂടിയിട്ടുള്ളത്. ഏതു വസ്തുവിന്റെ  വിലയണു വന്‍ തോതില്‍ കൂടാത്തത്? കോയ തന്നെ പറ.

ഉള്ള സംശയങ്ങളൊക്കെ ചോദിക്കാം. അതിനു പ്രത്യേക ചെലവൊന്നുമില്ലല്ലോ. താങ്കള്‍ക്ക് ഇഷ്ടപ്പെടാത്ത ചോദ്യം വരുമ്പോള്‍ ഉത്തരം പറയാതെ ഒഴിഉഞ്ഞു മാറുന്നു. അതിനു മുന്‍ കരുതലെന്നോണം കമന്റ് മോഡറേഷന്‍ വരെ ഏര്‍പ്പെടുത്തുന്നു. ഇഷ്ടപ്പെടാത്ത അഭിപ്രായം വരുമ്പോള്‍ ഡെലീറ്റ് ചെയ്യുന്നു. അതു തന്നെ അവരും ചെയ്യുന്നു. അതിലെന്തിനിത്ര കോപിക്കുന്നു മാഷേ?

മുസ്ലിം ലീഗില്‍ മുസ്ലിങ്ങള്‍ മാത്രമേ അംഗങ്ങളായുള്ളു. സംവരണ മണ്ഢലം മത്സരിക്കാന്‍ ലഭിച്ചപ്പോള്‍ ഗതികേടുകൊണ്ട്  പട്ടിക ജാതിക്കാരെ മതസരിപ്പിക്കുന്നു. അല്ലാതെ മലപ്പുറത്തെ ഏതെങ്കിലും ജേനെറല്‍ സീറ്റില്‍ നിന്നും രാമനെയോ മറ്റേതെങ്കിലും മത വിശ്വാസിയെ ഇതു വരെ മുസ്ലിം ലീഗ് മത്സരിപ്പിച്ചിട്ടില്ല. ഇനി എന്നെങ്കിലും  മതസരിപ്പിക്കുമോ? എങ്കില്‍ കേരളത്തിലെ കാക്കകളൊന്നാക്കെ മലര്‍ന്നു പറക്കും.

മുസ്ലിം ലീഗിനു പേരിലും പ്രവര്‍ത്തിയിലും വര്‍ഗ്ഗിയത ഉണ്ട്. അബ്ദു റബ് എന്ന മന്ത്രിക്ക് താമസിക്കാന്‍ കൊടുത്ത സര്‍ക്കാര്‍ വീടിന്റെ പേര്, ഗംഗ എന്നായിരുന്നത് മാറ്റി  പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രത്തിന്റെ പേരായ തേജസ് എന്നാക്കി മാറ്റിയത് വര്‍ഗ്ഗിയതയല്ലേ? നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികം എന്നു പറഞ്ഞ് മാറിനില്‍ക്കുന്നത് വര്‍ഗ്ഗിയത അല്ലേ? കേരളത്തിന്റെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ മുസ്ലിങ്ങളെ മാത്രം നിയമിക്കുന്നത് വര്‍ഗ്ഗിയതയല്ലേ? ഇനി എത്രയെണ്ണം ഇതുപോലെ വേണം? പറഞ്ഞു തരാം.


ലീഗിനേക്കുറിച്ച് പോരാതി പറഞ്ഞതല്ല. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആയതുകൊണ്ട് ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു. താങ്കള്‍ പല കാര്യങ്ങളേക്കുറിച്ചും, പല രാഷ്ട്രീയപാര്‍ട്ടികളേക്കുറിച്ചും അഭിപ്രായം പറഞ്ഞിലേ. അതു തന്നെ ഞാനും ചെതു. 

ഇന്‍ഡ്യയില്‍ കഴിയുന്ന മുസ്ലിങ്ങളിലെ ഒരു സംഘമായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അവരുടെ ഗൂഡ ലക്ഷ്യം അവരുടെ ലഘുലേഖകളില്‍ പറഞ്ഞിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഒരു ഇസ്ലാമിക  രാജ്യമുണ്ടാക്കുകയാണെന്ന്. ശരിയ നിയമം മാത്രമേ അംഗീകരിക്കൂ എന്നാണ്, ജമായത്തേ ഇസ്ലാമി കാരുടെ പക്ഷം. പൊതു സിവില്‍ കോഡിനെ എല്ലാ മുസ്ലിങ്ങളും എതിര്‍ക്കുന്നു. 

ഭരണമുന്നണി എന്തുകൊണ്ട് നിസഹായരാകുന്നു എന്നതിന്റെ ഉത്തരം മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദരാഷ്ട്രീയം. അല്ലാതെ മറ്റൊന്നുമല്ല. 

മതത്തിന്റെ പേരില്‍ വോട്ടു പിടുത്തം   തുടങ്ങിയത് മുസ്ലിം ലീഗ് എന്ന മതസംഘടനയാണ്. അതുണ്ടായി വളരെ കാലം കഴിഞ്ഞാണ്, മറ്റ് മതാധിഷ്ടിത പാര്‍ട്ടികള്‍ ഉണ്ടായത്. മുസ്ലിം ലീഗിന്റെയും മുസ്ലിങ്ങളുടെയും മതരാഷ്ട്രീയത്തിനു ബദലായിട്ടാണ്, ബി ജെ പി വളര്‍ന്നു വന്നത്. ബി ജെ പി വളര്‍ന്നതുകൊണ്ട് ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കേണ്ടി വന്നത് മുസ്ലിങ്ങളാണ്. 

മുസ്ലിങ്ങള്‍ക്ക് വേണ്ടിയും മുസ്ലിം നിലപാടുകള്‍ക്ക് വേണ്ടിയും മുസ്ലിം ലീഗിന്റെ നയങ്ങള്‍ക്ക് വേണ്ടിയും താങ്കള്‍ നിലകൊള്ളുമ്പോള്‍ ഞാന്‍ എന്തു മനസിലാക്കണം? ഇസ്ലാമിനെ ഞാന്‍ വിമര്‍ശിക്കുമ്പോള്‍  അരിശം കൊള്ളുനതില്‍  നിന്നും എന്തു മനസിലാക്കണം?  താങ്കള്‍ ഇസ്ലാം എന്ന മതത്തിന്റെ വക്താവാകുന്നു.

ജനധിപത്യ വ്യവസ്ഥിതിയില്‍ അധികാരം നേടേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയാം.അതുകൊണ്ടാണു ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പിന്താങ്ങുന്നത്. ആ രാഷ്ട്രീയ പാര്‍ട്ടി അതിന്റെ നയങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് അവരുടെ ഭൂരിപക്ഷ പിന്തുണ നേടിയാണധികാരത്തില്‍ വന്നത്. അങ്ങനെ അധികാരത്തില്‍ വന്ന ആ പാര്‍ട്ടി കേരള സാമൂഹിക രാഷ്ട്രീയ മണ്ഢലങ്ങളിലുണ്ടാക്കിയ മുന്നേറ്റങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടതാണ്. അതുകൊണ്ട് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ഇനിയുമാ പാര്‍ട്ടി പലതും ചെയ്യുമെന്ന്. അതുകൊണ്ട് ഞാന്‍ ആ പാര്‍ട്ടിയെ ഇപ്പോഴും പിന്തുണക്കുന്നു. 

താങ്കളേപ്പോലെ എല്ലാറ്റിനെയും ചീത്ത പറഞ്ഞും,. എല്ലാറ്റിലും  നിഷേധാത്മക നിലപാടെടുക്കുന്നതും എന്റെ നയമല്ല.
ഞാന്‍ പറഞ്ഞ സംഗതികള്‍ ആരുടെയും സ്വപ്നവുമല്ല മൂര്‍ത്തമായി തെളിയിക്കപ്പെട്ടതാണ്. ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടി അധികാരത്തിലെത്തിയപ്പോഴാണു ഭൂപരിഷ്കരണം നടപ്പിലാക്കി ലക്ഷക്കണക്കിനു അടിമകളെ മോചിപ്പിച്ച് അവര്‍ക്ക് കിടപ്പാടം  ഉണ്ടാക്കി കൊടുത്തത്. അവര്‍ ചെയ്തത് താങ്കളേപ്പോലെ വെറും വീമ്പു പറച്ചിലോ സ്വപ്നം കാണലോ അല്ല. പ്രവര്‍ത്തിക്കുകയാണു ചെയ്തത്. താങ്കള്‍ അതുപോലെ ഒന്നു പ്രവര്‍ത്തിച്ച് കാണിക്ക്. എങ്കിലല്ലേ ഈ കാപട്യത്തിന്റെ യഥാര്‍ത്ഥ മുഖം മറ്റുള്ളവര്‍ കാണൂ.

കലാമിന്റെ കിത്തബുകളൊക്കെ താങ്കളേപ്പോലുള്ള സ്വപ്ന ജീവികള്‍ക്ക് ചേരും. ആരും ഇന്നു വരെ തിരിഞ്ഞു നോക്കാത്ത കിത്താബുകള്‍ക്കൊക്കെ അത് എഴുതിയ കടലാസിന്റെ വില പോലുമില്ല. താങ്കളൊക്കെ അതും കെട്ടിപ്പിടിച്ച് ഇരുന്നോ.

ചില ഗുണ്ടകള്‍ ടി പിയെ കൊന്നു എന്നു കരുതി കമ്യൂണിസ്റ്റു പ്രസ്ഥാനം കേരളത്തിലുണ്ടാക്കിയ വിപ്ളവകരമായ മാറ്റങ്ങള്‍  ഇല്ലാതാകുന്നില്ല. താങ്കളുടെ കോങ്കണ്ണ്, റ്റി പി യെ കൊന്നതില്‍ മാത്രമേ പതിയൂ. അത് എന്റെ കുറ്റമല്ല. ചികിത്സിച്ചാലും മറാത്ത അസുഖമാണത്. 

വെറുതെ വിടുവാ പറയാതെ കമ്യൂണിസ്റ്റു പ്രസ്ഥാനം പോലെ ഒന്ന് താങ്കളുണ്ടാക്ക്. എന്നിട്ട് സ്വപ്നം കാണുന്ന കാര്യങ്ങളൊക്കെ ഒന്ന് നടപ്പാക്കി കാണിക്ക്. അതല്ലേ നട്ടെല്ലുള്ളവര്‍ ചെയ്യേണ്ടത്.

എന്‍ഡോസള്‍ഫാന്‍ വിഷമാണെന്നറിയാന്‍ ഇന്റര്‍ നെറ്റിലൂടെ ജന ഹിത പരിശോധന നടത്തേണ്ട യാതൊരു ആവശ്യവുമില്ല. അല്‍പ്പം സാമാന്യ ബോധം മതി. അതുള്ളവര്‍  അതിനെതിരെ ശബ്ദമുയര്‍ത്തി. സുപ്രീം കോടതിയേക്കൊണ്ട് അത് നിരോധിപ്പിച്ചു. കുണ്ടു കിണറ്റിലെ തവളയേപ്പോലെ ജീവിക്കുന്ന താങ്കള്‍ വേണമെങ്കില്‍ ഇന്റര്‍ നെറ്റിലൂടേയോ അല്ലാതെയോ ഹിത പരിശോധന നടത്തി ആനന്ദിച്ചോളൂ.

ലക്ഷ്യങ്ങള്‍ മുന്നോട്ട് വച്ച് ആളുകളുടെ മുന്നില്‍ അവതരിപ്പിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആരെയാണു  താങ്കളുപദേശിക്കുന്നത്? ആരു പരിശ്രമിക്കണമെന്നാണു താങ്കള്‍ പറഞ്ഞു വരുന്നത്? എന്തുകൊണ്ട് അത് സ്വയം ചെയ്തു കൂടാ? അതിനു മേലനങ്ങി പണിയെടുക്കണം കലാമിന്റെ  സ്വപനം ബ്ളോഗുതോറും പകര്‍ത്തി വച്ചിരുന്നാല്‍ പോരാ. ഇത് ചെയ്യാനുള്ള അജണ്ട എന്താണുള്ളതെന്നാണു ഞാന്‍  ആദ്യം ചോദിച്ചത്?  ഏത് ജനങ്ങളുടെ മുന്നിലാണു താങ്കളിതവതരിപ്പിച്ചത്? ഏതാണു താങ്കളുടെ പ്രസ്ഥാനം?എത്ര പേരതില്‍ ഇതു വരെ അണിചേര്‍ന്നു? ഒരു മണ്ഡലത്തിലെങ്കിലും ജയിക്കാനുള്ള അണികളുണ്ടോ?


ഹരിത രാഷ്ട്രീയക്കാര്‍ ആളെ പറ്റിക്കുന്നതല്ല എന്ന് മനസിലാക്കുന്നത് അവര്‍ ചെയ്യുന്ന പ്രവര്‍ത്തികളെയും  അവര്‍ എടുക്കുന്ന നിലപാടുകളെയും അട്സിഥാനമാക്കിയാണ്. അതിനു ഹരിതരാഷ്ട്രീയം എന്താണെന്നറിയണം. 

ആളെ പറ്റിക്കുന്ന എന്തു കാര്യമാണ്, ഈ ഹരിത രാഷ്ട്രീയക്കര്‍ ചെയ്തെന്ന് താങ്കള്‍ പറയണം. അല്ലാതെ വെറും തോന്നലുകളല്ല പറയേണ്ടത്.

താങ്കളുടെ ബ്ളോഗില്‍ എന്റെ അഭിപ്രായത്തിനു പ്രസക്തിയുണ്ട് എന്ന്  തോന്നിയത് ഇപ്പോള്‍ മാത്രമാണ്. താങ്കള്‍ അതിനോട് പ്രതികരിക്കുന്നത് അതിന്റെ തളിവും. ഇതിനു മുന്നെ ചെയ്തത്പോലെ എന്റെ ആദ്യ കമന്റ് ഡെലീറ്റ് ചെയ്തിരുന്നെങ്കില്‍ പിന്നെ ഞാന്‍ ഒന്നും എഴുതില്ലായിരുന്നു.

ബന്ദിയാക്കുക എന്ന വാക്കിനൊരര്‍ത്ഥമുണ്ട് മാഷേ. വിമര്‍ശനം നടത്തുന്നവര്‍ ബന്ധിയാക്കപ്പെട്ടു എന്ന് സുബോധമുള്ള ആരും പറയില്ല. നാവടക്കി മിണ്ടാതിരിക്കുന്നവരാണു ബന്ധിയാക്കപ്പെട്ടു എന്നു പറയാറ്.

ആത്മാര്‍ത്ഥത ഉണ്ടെന്നു തന്നെയല്ലേ അവര്‍ താങ്കളോട് പറഞ്ഞത്. അവരുടെ വാക്കുകളില്‍ പൊള്ളത്തരം ഞാന്‍ കാണുന്നില്ല. മറ്റനേകം പേരും കാണുന്നില്ല. അതുകൊണ്ടാണ്, താങ്കളുടെ നിലപാടുകളെ എതിര്‍ക്കുന്നത്.

ഹസാരേക്ക് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു എന്നു തന്നെയാണു ഞാന്‍ വിശ്വസിക്കുന്നത്. അതുണ്ടായിരുന്നെങ്കില്‍ ലോക്പാല്‍ ബില്ലിനു വേണ്ടി നിരാഹരം കിടക്കില്ലായിരുന്നു. ആദ്യമേ തന്നെ അത് ചെയ്യുമായിരുന്നു. സര്‍ക്കാര്‍ അദ്ദേഹത്തിന്റെ അവശ്യം നിരാകരിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാകുന്നു. അത് തികച്ചും ശരിയാണ്. 

ബ്ളോഗിനു പുറത്ത് ഗീര്‍വാണം അടിക്കുന്നതുപോലെ തന്നെ ആണു ബ്ളോഗില്‍ ഗീര്‍വാണം അടിക്കുന്നത്. അതിന്റെ പ്രത്യക്ഷ തെളിവാണു താങ്കള്‍.


താങ്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി താങ്കള്‍ എന്തു ചെയ്തു എന്നാണു ഞാന്‍ ചോദിച്ചത്. മനസിലായില്ലെങ്കില്‍ തെളിച്ചു പറയാം. മറ്റുള്ളവര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കുറേ വിടു വാ അടിച്ചു വിട്ടത് ലിങ്ക് നല്‍കി എന്നേക്കൊണ്ട് വായിപ്പിച്ചു. അതു നേടി എടുക്കാന്‍ ഇതു വരെ എന്തു ചെയ്തു എന്ന്.

നട്ടെല്ലുള്ളവന്‍ ചെയ്യേണ്ടത്  പറയുന്ന കാര്യത്തിനു തെളിവു തരികയണ്. ഞാന്‍ തെറി എഴുതുന്നു എന്ന് കൂടെ കൂടെ നുണ പറഞ്ഞപ്പോള്‍ അതെവിടെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ഉള്ള നട്ടെല്ലു വളച്ചു കുനിഞ്ഞിരുന്ന് പിന്നെയും പിന്നെയും നുണ എഴുതി. വീണ്ടും ചോദിച്ചപ്പോള്‍ കാളിദാസന്‍ ഇസ്ലാം എന്നെഴുതി സെര്‍ച്ച് ചെയ്യാന്‍ പറഞ്ഞു. സെര്‍ച്ച് ചെയ്തു കിട്ടിയതിന്റെ ലിങ്ക് തന്നപ്പോള്‍ പരസ്യം പതിക്കാന്‍ അനുവദിക്കില്ല എന്നു പറഞ്ഞു. ഇതു വരെ ഞാന്‍ എഴുതിയ ഒരു തെറിയും വെളിപ്പെടുത്താതെ തെറി തെറി എന്ന് വിളിച്ചുകൂവിക്കൊണ്ടിരിക്കുന്നതാണു നട്ടെല്ലില്ല എന്നതിന്റെ ഒന്നാം തരം തെളിവ്. നട്ടെല്ലുണ്ടെങ്കില്‍ താങ്കള്‍ ഞാന്‍ എഴുതിയ ഒരു തെറിയോ അതുള്ള കമന്റിന്റെ ഒരു ലിങ്കോ കൊടുക്ക് മാഷേ. ആണത്തം മുറ്റി നില്‍ക്കുന്ന ബ്ളോഗുണ്ടെന്ന് വീമ്പടിക്കുകയല്ല വേണ്ടത്. ആണത്തം ഉണ്ടെന്ന് തെളിയിക്കുകയാണ്. 

കാളിദാസന്‍ ബ്ളോഗുകളില്‍ ഇസ്ലാമിനെ വിമര്‍ശിച്ചത് കുര്‍ആനും ഹദീസുകളെയും ലോകം മുഴുവനുമുള്ള മുസ്ലിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെയും തെളിവുകള്‍ നിരത്തിക്കൊണ്ടാണ്. അല്ലാതെ മനസിലുണ്ടായ സ്വപ്നങ്ങളെ അടിസ്ഥാനമാക്കിയല്ല.

നയപരിപാടികള്‍ നടപ്പിലാക്കാനുള്ള കര്‍മ പദ്ധത്തിക്കാണ്, അജണ്ട എന്നു പറയുന്നത്. അല്ലാതെ വായില്‍ തോന്നുന്നത് ബ്ളോഗില്‍ എഴുതി വച്ചിരിക്കുന്നതിനെയല്ല. ലോക് പാല്‍ നടപ്പിലാക്കണമെങ്കില്‍  രാഷ്ട്രീയ അധികാരം വേണം. അത് ലഭിക്കാന്‍ വേണ്ടിയാണ്, ഹസാരെ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നത്. അതാണദ്ദേഹത്തിന്റെ അജണ്ട. അദ്ദേഹം  നിര്‍ദേശിച്ചരീതിയില്‍ ലോക് പാല്‍ നടപ്പിലാക്കാനുള്ള കര്‍മ പദ്ധതി.


അതുപോലെ എന്താണു താങ്കള്‍ക്കുള്ളത് എന്നാണു ഞാന്‍ ചോദിച്ചത്? എന്തേ ഉത്തരമില്ലാതെ പോകുന്നു? 

ഹസാരെക്ക് പിന്തുണ കിട്ടുമൊ എന്ന് അദ്ദേഹം ​രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുമ്പോഴല്ലേ അറിയൂ. താങ്കളിതുപോലെ തോക്കില്‍ കയറി വെടി വയ്ക്കാതെ മാഷേ. ആരെന്തു ചെയ്യാന്‍ ഇറങ്ങിയാലും ഇതുപോലെ നിഷേധാത്മക നയവുമായി  വരാന്‍ താങ്കള്‍ക്ക് യാതൊരു ഉളുപ്പുമില്ലേ?

മുസ്ലിം ലീഗിനേപ്പറ്റി ഞാന്‍ എപ്പോഴും പറഞ്ഞ കാര്യം ഇപ്പോഴും പറയുന്നു. ആവര്‍ക്ക് എത്ര മുസ്ലിങ്ങളുടെ പിന്തുണയുണ്ടെന്നത്  വേറേ വിഷയം. മുസ്ലി  ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഭൂരിപക്ഷം മുസ്ലിങ്ങളുടെയും പിന്തുണ അവര്‍ക്കുണ്ട്. മലപ്പുറത്തും കോഴിക്കോട്ടും കാസര്‍കോട്ടും തീര്‍ച്ചയായുമുണ്ട്.

മതേതര മുസ്ലിങ്ങളെന്നുദ്ദേശിച്ചത് വി എസിന്റെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിങ്ങളെ മാത്രമല്ല. കോണ്‍ഗ്രസിലുള്ളവരെയും സി പി ഐയിലുള്ളവരെയും ആര്‍ എസ് പിയിലുള്ളവരേയും കേരള കോണ്‍ഗ്രസിലുള്ളവരെയും  ബി ജെപിയിലുളവരെയും ഒക്കെ ഉദ്ദേശിച്ചാണ്. ലീഗ് അഞ്ചാം മന്ത്രിയെ ആവശ്യപ്പെട്ടതിനെ അതി ശക്തമായി എതിര്‍ത്ത ആര്യാടന്‍ മൊഹമ്മദും. വര്‍ക്കല കഹാറും, സി പി മൊഹമ്മദും ഒക്കെ അതില്‍ പെടും.

പൊന്നാനിയില്‍ മദനിയുടെ കൂടെ ഇരുന്നത്  സി പി എമ്മിലെ ചിലരുടെ പ്രത്യേക നയമായിരുന്നു.  വി എസ് അതിനെ അതി ശക്തിയായി എതിര്‍ത്തു. ആ എതിര്‍പ്പ് ശരിയായിരുന്നു എന്ന് പിന്നിട് പാര്‍ട്ടി ക്ക് സമതിക്കേണ്ടി വന്നു. പൊന്നാനിയി,ല്‍ പാലൊളി മൊഹമ്മദുകുട്ടിയേയും  ശ്രീരാമ കൃഷ്ണനെയും വി എസിന്റെ പാര്‍ട്ടി മത്സരിപ്പിച്ച് ജയിപ്പിച്ചിട്ടുണ്ട്. മലപ്പുറത്ത് എന്നെങ്കിലും ഒരു ഹിന്ദുവിനെയോ ക്രിസ്ത്യാനിയേയേയോ പട്ടിക ജാതിക്കാരനെയോ മുലിം ലീഗ് മത്സരിപ്പിക്കുമോ?

ലീഗ് കേരളത്തിലെ പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന, സാമുദായിക രാഷ്ട്രീയ മണ്ഡലങ്ങളെ മലീമസമാക്കുന്ന മത സംഘടനയാണ്. ലീഗുകാരന്റെ മതരാഷ്ട്രീയത്തെ എല്ലാ വേദികളില്‍ ഞാന്‍ എതിര്‍ക്കും. മറ്റ് പലരും എതിര്‍ക്കുന്നുണ്ട്. താങ്കള്‍ക്ക് അത് ഇഷ്ടമുണ്ടാകില്ല. 

നരേന്ദ്ര മോദിമാര്‍ കേരളം ഭരിക്കാത്തതിന്റെ ക്രെഡിറ്റ് കേരളത്തിലെ ഹിന്ദുകള്‍ക്കാണ്. ഇന്‍ഡ്യയുടെ  മറ്റ് ഭാഗങ്ങളിലുള്ള ഹിന്ദുക്കള്‍ നരേന്ദ്ര മോദിമാരെ തെരഞ്ഞെടുക്കുമ്പോള്‍ കേരളത്തിലെ ഹിന്ദുക്കള്‍ അത് ചെയ്യുന്നില്ല. കേരളത്തിലായാലും കേരളത്തിനു പുറത്തായാലും മുസ്ലിം മത സംഘടകളുടെ ആരും മോദിമാര്‍ക്ക് വോട്ടു ചെയ്യാറില്ല. അതുകൊണ്ട് കേരളത്തിലെ മുസ്ലിം ലീഗ് മുസ്ലിങ്ങള്‍ ആ വിഷയത്തില്‍ ഒരു കക്ഷിയേ അല്ല. കേരളത്തിലെ ഹിന്ദുക്കള്‍ എന്ന് മാറിചിന്തിക്കുന്നുവോ അന്ന് നരേന്ദ്ര മോദിമാര്‍ കേരളം  ഭരിച്ചു തുടങ്ങും. താങ്കളേപ്പൊലുള്ള ഒട്ടകപക്ഷികള്‍ക്ക് അന്നേ അതൊക്കെ  മനസിലാകൂ.

വി എസിനെ അളക്കാന്‍ താങ്കളുടെ അളവുകോലു മതിയാകില്ല  മാഷേ. വി എസിന്റെ ജനസമ്മിതി കണ്ടിട്ട് സഹിക്കുന്നില്ല. അപ്പോള്‍ പിന്നെ വി എസ് നാടകം കളിക്കുന്നു എന്നൊക്കെ കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതുപോലെ കരഞ്ഞു തീര്‍ക്കാം.

രാഷ്ട്രീയക്കാരന്, അഴിമതിക്കേസില്‍ വി എസ്  ശിക്ഷ വാങ്ങിച്ചു കൊടുത്തിട്ടുണ്ട് എന്നൊക്കെ അപ്പോള്‍ താങ്കള്‍ക്കറിയാം. പിന്നെ താങ്കളാരെയാണു വിഡ്ഢിയാക്കുന്നത്. അതോ താങ്കള്‍ക്ക് അരണയുടെ ബുദ്ധിയാണോ? പെട്ടെന്ന് മറന്നു പോകാന്‍? ഇതറിയുന്ന അരിയാഹാരം കഴിക്കുന്ന ഒരാള്‍ രാഷ്ട്രീയ ക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന്  അടച്ചാക്ഷേപിക്കില്ല. 

ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ വി എസിനു സാധിക്കാത്ത  അനേകം പേരുണ്ട്.  ഒരു തെറ്റും പറ്റാത്ത താങ്കളുടെ പ്രവാശകനേപ്പോലെ യുള്ള പ്രവാചകനൊനുമല്ല വി എസ്. അദ്ദേഹം പലതിനും ശ്രമിക്കുന്നു. താങ്കളേപ്പോലെ ബ്ളോഗിലിരുന്നു പുലഭ്യം പറയുകയല്ല. ഇറങ്ങി പ്രവര്‍ത്തിക്കുന്നു., ചിലതൊക്കെ ലക്ഷ്യം നേടുന്നു. ചിലതൊക്കെ പരാജയപ്പെടുന്നു


ഒരു സമൂഹത്തിലെ എല്ലാ തെറ്റുകാരും ഒരിക്കലും ശിക്ഷിക്കപ്പെടാറില്ല. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരധി ശിക്ഷിക്കപ്പെടരുത് എന്നാണു നിയമ രംഗത്തെ നിലപാട്. അതിന്റെ അര്‍ത്ഥം അനേകം കുറ്റവാളികള്‍ രക്ഷപെടുന്നുണ്ട് എന്നു തന്നെയാണ്. 

വി എസ് പരാജയപ്പെടുന്നിടത്ത് താങ്കള്‍ വിജയിക്കുക എന്റെ എല്ലാ വിധ പിന്തുണയുമുണ്ടതിന്. 

താങ്കള്‍ ഏതെങ്കിലും ഒരു അഴിമതിക്കാരന്,  വി എസ് ചെയ്ത പോലെ ശിക്ഷ വാങ്ങിക്കൊടുത്തിട്ടുണ്ടോ? ഇല്ലല്ലോ. അത് ചെയ്ത വിഎസിനെ അംഗീകരിക്കാതെ അദ്ദേഹം വിജയിക്കാത്ത  കേസുകളുടെ കഥ പറയുന്ന അധമത്തം  കാണിക്കാതെ മാഷേ. നട്ടെല്ലും ആണത്ത്വും വ്യക്തിത്വവും ഒക്കെ വേണ്ടത് അതിനാണ്. താങ്കള്‍ക്കതില്ല എന്ന് ഓരോ കമന്റിലും തെളിയിക്കുന്നു. അതുണ്ടാക്കിയെടുക്കാന്‍ നോക്ക്.


താങ്കളെ ഒന്നും ഭയപ്പെടുത്തില്ല എന്നു മനസിലായി. ബുദ്ധി വികസിക്കാത്തവരെയും ഒന്നും ഭയപ്പെടുത്തില്ല. പക്ഷെ സമൂഹിക പ്രതിബദ്ധതയുള്ള  മനുഷ്യരെ പലതും ഭയപ്പെടുത്തും. അതുകൊണ്ട് സമൂഹത്തിലെ തിനമ്ക്കും ദുഷിപ്പുകള്‍ക്കും  ഒക്കെ എതിരെ പോരാടുന്നവരെ അവര്‍ പിന്തുണക്കും. ആദരിക്കും. ആ ആദരവാണ്, എവിടെ ചെന്നാലും വി എസ് നേടുന്നത്. മന്ദബുദ്ധികള്‍ എല്ലാവരെയും പുച്ഛിച്ചും നടക്കും.

കോതമംഗലത്തെ മൂന്നു നേഴ്സുമാര്‍ ജീവന്‍ പണയം വച്ച് അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തപ്പോള്‍ പലരും അത് പരിഹരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ചികിത്സയില്‍ ആയിരുന്ന വി എസ് അവിടെ എത്തി അതില്‍ ഇടപെട്ടപ്പോള്‍ പ്രശ്നം പരിഹരിച്ചു.  അതൊക്കെ കാണണമെങ്കില്‍  രണ്ട് കണ്ണും അതിനു മുകളില്‍ ഒരു കണ്ണടയും മാത്രം പോരാ. അതിനു പിന്നില്‍ ശരിയായി പ്രവര്‍ത്തിക്കുന്ന ഒരവയവം കൂടി വേണം.

മുസ്ലിങ്ങള്‍ക്ക് സംവരണം വേണ്ട എന്ന് കേരളത്തിലെ എല്ലാ മുസ്ലിങ്ങളേക്കൊണ്ടും  പറയിക്കണം. അവിടെയാണു മുസ്ലിമായ താങ്കളുടെ മിടുക്ക്. അതിനു സാധിക്കുമോ? നടക്കാത്ത കാര്യം പറയാന്‍  ഏത് മരക്കഴുതക്കും പറ്റും. നടക്കുന്ന കാര്യം പറഞ്ഞ് അത് നടപ്പാക്കി കണിക്കുന്നതിനാണ്, നട്ടെല്ലു വേണ്ടത്. ആണത്തം വേണ്ടത്. വ്യക്തിത്വം വേണ്ടത്.

മന്ത്രിയുടെ മതം  നോക്കേണ്ട, അദ്ദേഹം ചെയ്യുന്ന ജോലി നോക്കിയാല്‍ മതി എന്നു തന്നെയല്ലേ താങ്കള്‍  താങ്കളുടെ ബ്ളോഗില്‍ എഴുതി വച്ചിരിക്കുന്നത്. അത് മറന്നു പോയെങ്കില്‍ എനിക്ക് വേണ്ടി ഇവിടെ ഇട്ട ലിങ്ക് വഴി ഒന്ന് പോയി നോക്ക്.

കൂട്ടു മന്ത്രി സഭയില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം വേണമെന്ന് ഇന്‍ഡ്യന്‍ ഭരണ ഘടനയില്‍ എഴുതി വച്ചിട്ടുണ്ടോ? എല്ലാവര്‍ക്കും പ്രാതിനിധ്യം നല്‍കുമ്പോള്‍ എണ്ണമനുസരിച്ചുള്ള വീതം വെപ്പ് നടക്കില്ല. താങ്കളീ പറഞ്ഞ പരിധി,  അംഗങ്ങളുടെ എണ്ണത്തിന്റെ പത്തില്‍ ഒന്നില്‍ കൂടാന്‍ പാടില്ല എന്നുതന്നെയല്ലേ?. എന്നു വച്ചാല്‍ കേരളത്തില്‍ 20 മന്ത്രിമാരുള്ളപ്പോഴായിരുന്നു ഒരു മന്ത്രി കൂടി വേണമെന്ന് മുസ്ലിം ലീഗ് ശഠിച്ചതും പിടിച്ചു മേടിച്ചതും. അപ്പോള്‍ മുസ്ലി ലീഗ് ചെയ്തത് പരിധിക്കപ്പുറം മന്ത്രിമാരെ സൃഷ്ടിച്ച വൃ ത്തികേടും അധികപ്രസംഗവുമല്ലേ?




എന്റെ വിലാസവും  ഫോണ്‍ നമ്പറും തരാന്‍ തക്ക വിധത്തില്‍ ഞാനും താങ്കളുമായി ഇപ്പോള്‍ യാതൊരു പരിചയവുമില്ല. ഭാവിയില്‍ ഉണ്ടായാല്‍ തരുന്ന കാര്യം ആലോചിക്കാം.

ഇസ്ലാം വിമര്‍ശനം നടത്തേണ്ടത് എഴുതിയല്ലേ. അല്ലാതെ ഇനി പാകിസ്ഥാനിലൊക്കെ മുസ്ലിങ്ങള്‍ ചെയ്യുന്നതുപോലെ മോസ്കുകളില്‍ ബോംബ വച്ച് തന്നെ  ചെയ്യണോ? പൊതു വേദിയില്‍ വിമര്‍ശിക്കാന്‍ പേടിയുണ്ട്. മുന്‍ പിന്‍ നോക്കാത്ത ജന്തുകളാണതില്‍ ഭൂരിപക്ഷവും. കൈയ്യോ കാലോ ഇല്ലതായാല്‍ കാര്യം കട്ടപ്പൊക. 

ഇസ്ലാം എന്താണെന്നു പഠിച്ചിട്ടു തന്നെയാണു ഞാന്‍ വിമര്‍ശിക്കുന്നത്. അതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്ക്. അപ്പോള്‍ മറുപടി തരാം.



ദുഷിപ്പില്ലാത്ത ആളുകളെ തിരിച്ചറിയാനുള്ള ശേഷിയില്ല അല്ലേ. അപ്പോള്‍ ഇതൊക്കെ വെറും പടമായിരുനു. അഴിമതിക്കെതിരെയും ധൂര്‍ത്തിനെതിരെയുമൊക്കെ  എന്നത് വെറും കപട മുഖം മൂടിയാണല്ലേ. അത് ഞാന്‍ മനസിലാക്കിയിരുന്നില്ല. ഞാന്‍ കരുതിയത് കുറഞ്ഞ പക്ഷം സമൂഹത്തിലെ ദുഷിപ്പുകളെ തിരിച്ചറിയാനുള്ള വിവരമുണ്ടാകുമെന്നാണ്.  

ഇത്ര പ്രായമായിട്ടും സമൂഹത്തിലെ ദുഷിപ്പുകള്‍ ഒന്നും തിരിച്ചറിയാനുള്ള ബുദ്ധി വികാസമുണ്ടായിട്ടില്ലെങ്കില്‍ ഇനി അതുണ്ടാകാനൊന്നും പോകുന്നില്ല.  സാധിക്കാത്ത കാര്യത്തിനു വേണ്ടി ശ്രമിക്കാതെ ഇരിക്കുന്നതാണു നല്ലത്.

മലപ്പുറം ജില്ലയിലെ നാലു സീറ്റു കൂടിയത്  നിയമപരമായി തന്നെയാണ്,. അല്ലെന്ന് ഞാന്‍ പറഞ്ഞോ. മറ്റ് മത വിശ്വാസികളൊക്കെ ജനനനിയന്ത്രണം സമൂഹ പുരോഗതിക്ക് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് അതിനോട് സഹകരിച്ചപ്പോള്‍, മലപ്പുറം ജില്ലയിലെ മുസ്ലിങ്ങള്‍ പെറ്റുകൂട്ടി. അതുകൊണ്ട് അവിടെ നാലു സീറ്റു കൂടുതലും ഉണ്ടായി. ആ നാലു സീറ്റിലും ജയിച്ചത് യു ഡി എഫ്. മൂന്നിടത്ത് മുസ്ലിം ലീഗും ഒരിടത്ത് കോണ്‍ഗ്രസും. വോട്ടൊക്കെ മുസ്ലിങ്ങളുടെ. അതുകൊണ്ട് നിയമസഭയില്‍ 72 സീറ്റുകള്‍ കിട്ടി. ഈ നാലു സീറ്റു കൂടിയില്ലായിരുന്നെങ്കില്‍ നാലു സീറ്റിന്റെ കുറവ് യു ഡി എഫിനുണ്ടാകുമായിരുന്നു. അതിന്റെ അര്‍ത്ഥം 68 സീറ്റുകളെ കിട്ടൂ. ഭരണം  എല്‍ ഡി എഫിനും. മുസ്ലിം ലീഗിന്റെ ദുശാഠ്യങ്ങള്‍ പരണത്ത് ഇരിക്കുമായിരുന്നു. 

ഭരണം  കിട്ടിയതുകൊണ്ടല്ലേ പരിധി കവിഞ്ഞിട്ടും കൂടുതല്‍ മന്ത്രിയെ ആവശ്യപ്പെട്ടതും പിടിച്ച് മേടിച്ചതും, സര്‍വകലാശാലയുടെ ഭൂമി തട്ടിയെടുത്തതും, മുസ്ലിങ്ങളുടെ സ്കൂളുകളെ എയിഡഡ് ആക്കി മാറ്റാന്‍ ശ്രമിച്ചതും(താങ്കളുടെ ഇഷ്ട വിഷയമായ ഖജനാവു ചോര്‍ച്ച), മന്ത്രി മന്ദിരത്തിന്റെ പേര്, ഗംഗ എന്നത് മാറ്റി തേജസ് എന്നാക്കിയതുമൊക്കെ.

ലീഗ് രാമനെ  അംഗമാക്കിയത് സംവരണ മണ്ഢലം മത്സരിക്കേണ്ട ഗതികേട് വന്നതുകൊണ്ടാണ്. അതിനു മുന്നേ ഒരു രാമനും ലീഗില്‍ അംഗമായിട്ടില്ല. ഈ രാമനല്ലാതെ വേരൊരു ഹിന്ദുവോ ക്രിസ്ത്യാനിയോ ലീഗില്‍ അംഗമല്ല. ഉണ്ടെങ്കില്‍ താങ്കള്‍ അത് ചൂണ്ടിക്കാണിക്ക്.

സി പി എമ്മിന്റെ ക്രിസ്ത്യന്‍ മേഘലകളില്‍ ഭൂരിഭാഗം പേരും ക്രിസ്ത്യാനികളായിരിക്കും. അതുകൊണ്ട് സ്ഥാനാര്‍ത്ഥിയും ക്രിസ്ത്യാനി ആകുക സ്വഭാവികം. കേരളത്തിലെ ഏത് മണ്ഡലത്തിലും കോണ്‍ഗ്രസിനും  കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കും ഏത് മത വിശ്വാസിയെ വേണമെങ്കിലും  മത്സരിപ്പിക്കാം. പക്ഷെ ലീഗിനോ? മുസ്ലിമല്ലാത്ത ആരെയെങ്കിലും അതിന്റെ അണികളില്‍ നിന്നു മത്സരിപ്പിക്കാന്‍ ആകുമോ?

അബ്ദു റബ് സ്വന്തം തറവാട്ട് വീടിന്റെ പേരല്ല മാറ്റിയത്. പൊതു ഖജനാവിലെ പണം മുടക്കി കേരളത്തിലെ മന്ത്രിക്ക് താമസിക്കാന്‍ വേണ്ടി പണുത വീടിന്റെ പേരാണു മാറ്റിയത്. അതില്‍ ഒരപാകതയും കണാത്ത താങ്കള്‍ എന്തിനേക്കുറിച്ച് ഉത്ഖണ്ഠിച്ചാലും അത് വേശ്യയുടെ ചാരിത്ര പ്രസംഗമായേ ഞാന്‍ വിലയിരുത്തൂ.
നിലവിളക്കൊക്കെ താങ്കള്‍ക്ക് അരോചകമാണെന്നറിയാം. ഖജനാവ് കൊള്ളയടിക്കുന്നതിലും ഭയാനകമാണിതുപോലെ മത വിദ്വേഷമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ പൊതു വേദിയില്‍ ചെയ്യുന്നത്. അതുകൊണ്ടാണവ വീണ്ടും പറഞ്ഞതും.

മുസ്ലിം ലീഗ് മന്ത്രിമാര്‍ ഈ നാട്ടില്‍ നടപ്പിലാക്കുന്ന മതധ്രുവീകരണ ശ്രമങ്ങളെ  കിട്ടുന്ന വേദികളിലൊക്കെ വിമര്‍ശിക്കുക എന്നതാണെന്റെ നയം. പൊതു ജനം അവരുടെ ചെയ്തികള്‍ മനസിലാക്കട്ടെ. പക്ഷെ ഇതൊക്കെ ചോദ്യം ചെയ്യാന്‍ താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ട്. ചെയ്യുന്ന കാര്യങ്ങളേക്കാള്‍  കൂടുതല്‍ ചെയ്യാന്‍ സാധ്യതയുള്ള കാര്യങ്ങളിലാണല്ലോ താങ്കളുടെ ചിന്ത.


പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഗൂഡ ലക്ഷ്യം കുറെക്കാലം കൊണ്ടു നടന്നു. 50 വര്‍ഷക്കാലം.  അതിപ്പോള്‍ പുറത്തെടുത്തു. അതുകൊണ്ട് അത് ലഘു ലേഖയില്‍ വരുന്നു. ഇനിയും പരസ്യമാക്കാതിരിക്കാന്‍ അവര്‍ക്കാകുന്നില്ല. 


മതേതരത്വം എന്നത് പൊതു സിവില്‍ കോഡും കൂടിയാണ്. എല്ലാ മതേതര സമൂഹത്തിലും എല്ലാവര്‍ക്കും ബാധകമാകുന്ന ഒരു നിയമമേ ഉള്ളു. അതാണു ഞാന്‍ പഠിച്ച മതേതരത്തം.


പൊതു നിയമത്തിന്‍ കീഴില്‍ ജീവച്ചാല്‍ ആര്‍ക്കും  ജീവിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടില്ല. പക്ഷെ മുസ്ലിങ്ങള്‍ക്ക് അതിനു കഴിയില്ല. അവര്‍ക്ക് ശരിയത്തിലധിഷ്ടിതമായ നിയമം മാത്രമേ അനുസരിക്കാന്‍ ആകൂ. അതാണവരുടെ ദൈവം അവരെ പഠിപ്പിച്ചിരിക്കുന്നത്.പൊതു സിവില്‍ കോഡിന്റെ കാര്യം  വരുമ്പോള്‍ എല്ലാ മുസ്ലിങ്ങളും ഒന്നായി അതിനെ എതിര്‍ക്കും. അവര്‍ക്ക് അവരുടെ മത നിയമം മതി. ഇക്കാര്യത്തില്‍ താങ്കളേക്കാളൊക്കെ ആര്‍ജ്ജവം ജമായത്തേ ഇസ്ലാമിക്കുണ്ട്. അവര്‍ താങ്കളേപ്പോലെ മുഖം മൂടി ധരിക്കുന്നില്ല. അതുകൊണ്ട് അള്ളാന്റെ നിയമമേ അംഗീകരിക്കാന്‍ ആകൂ എന്ന് തുറന്നു പറയുന്നു. താങ്കളൊക്കെ മുഖം മൂടി ധരിച്ച് മതേതരനാണെന്നഭിനയിക്കുന്നു. പൊതു നിയമം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും. എന്നിട്ട് മതേതരത്തം പഠിക്കാന്‍ മറ്റുള്ളവരെ ഉപദേശിക്കും.

മതേതരത്തേക്കുറിച്ച് പഠിക്കേണ്ടത് ഞാനല്ല താങ്കളാണ്.


സമ്മര്‍ദ്ദ രാഷ്ട്രീയം കളിക്കാത്ത പാര്‍ട്ടികള്‍ അനേകം കേരളത്തിലുണ്ട്. പിന്നെ ഞാന്‍  എന്തിനു പുതിയ പാര്‍ട്ടി തുടങ്ങണം.

താങ്കള്‍ മുസ്ലിമാണെന്നും ഇസ്ലാമിന്റെ വക്താവാണെന്നും അറിയാം. മുസ്ലിം അല്ലാത്തവരൊക്കെ ആണും പെണ്ണും കെട്ടവരാണെന്നുള്ള നിലപാടും ഇപ്പോള്‍ മനസിലായി. താങ്കള്‍ കൂടെ കൂടെ പറയുന്നുണ്ടല്ലോ ആണും പെണ്ണും കെട്ടതെന്ന്. ഇത് രണ്ടുമല്ലാത്ത അപകര്‍ഷത കൊണ്ടാണോ ഇങ്ങനെ പറയുന്നത്?

വ്യക്തിത്വമുണ്ട്, നട്ടെല്ലുണ്ട് എന്നൊക്കെ അവകാശപ്പെടുന്നതുകൊണ്ട് ചോദിക്കുകയാ, എന്താണു താങ്കള്‍ പിന്തുടരുന്ന  രാഷ്ട്രീയ വ്യവസ്ഥിതി. ഇന്‍ഡ്യയില്‍ തന്നെ  കുറെയധികം വ്യവസ്ഥിതികളുണ്ട്. മുതലാളിത്തമുണ്ട്, കമ്യൂണിസമുണ്ട്, സോഷ്യലിസമുണ്ട്, മവോയിസ്റ്റുകളുണ്ട്, നക്സലുകളുണ്ട്, ഇസ്ലാമിക വ്യവസ്ഥിതിക്കാരുണ്ട്, ഹിന്ദുത്വ വ്യവസ്ഥിതിക്കാരുണ്ട്. എന്താണു താങ്കള്‍ പിന്തുടരുന്ന  വ്യവസ്ഥിതി? അതൊന്നു തെളിച്ചു പറയാനുള്ള നട്ടെല്ലുണ്ടോ?

മുസ്ലിം ലീഗിന്റെ നയങ്ങളെയും  ചെയ്തികളെയും ഞാന്‍ വിമര്‍ശിക്കുമ്പോള്‍ അവരെ ന്യായീകരിക്കുന്നത് കാണുമ്പോള്‍  താങ്കള്‍ മുസ്ലിം ലീഗാണെന്ന് ഞാന്‍ മനസിലാക്കുന്നു. അല്ലെങ്കില്‍  മുസ്ലിമായതുകൊണ്ട് താങ്കള്‍ അവരെ പിന്താങ്ങുന്നു. മറ്റ് പല മുസ്ലിങ്ങളും അത് ചെയ്യാറുണ്ട്. അതിന്റെ മറ്റൊരു പേരാണ്, ഞമ്മന്റെ ജാതിക്കളി. ലീഗു മുസ്ലിങ്ങളും പോപ്പുലര്‍ ഫ്രണ്ടു മുസ്ലിങ്ങളും, ജമായത്ത് മുസ്ലിങ്ങളും ഒക്കെ ഇതേ കളി കളിക്കുന്നവരാണ്.

താങ്കള്‍ ഇസ്ലാം മതത്തിന്റെ വക്താവകുന്നതില്‍ എനിക്കു യാതൊരു ചൊറിച്ചിലുമില്ല. താങ്കള്‍ ഇസ്ലാം മതത്തിന്റെ വക്താവു മാത്രമല്ല, ഇസ്ലാമിക വ്യവസ്ഥിതി ആഗ്രഹിക്കുന്ന ആളുമാണെന്ന് താങ്കളുടെ സിവില്‍ കോഡ് സംബന്ധിച്ച നിലപാടില്‍ നിന്നും മനസിലായി. എല്ലാ തീവ്ര മുസ്ലിങ്ങളും അങ്ങനെയാണ്. ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ ചാടി വീഴും. വിമര്‍ശനമൊക്കെ തെറിയാണെന്നു പറയും.വിമര്‍ശനത്തിനു മറുപടി പറയാനുള്ള നെട്ടുല്ലു മാത്രമില്ല.  താങ്കളും അതേ ചെയ്യുന്നുള്ളു. ഒരേ തൂവല്‍ പച്ചികള്‍.



സി പി എം അധികാരത്തില്‍ നിന്നും പോകാന്‍ പല കാരണങ്ങളുണ്ട്. അത് തീരുമാനിക്കുന്നത് ജനങ്ങളാണ്. അവരെ മാറി മാറി  ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി അവരാണ്. അവര്‍ക്ക് വ്യക്തമായ നയപരിപാടികളുണ്ട്. താങ്കളുടേതു പോലെ ഇസ്ലാമിക വ്യവസ്ഥിതിയല്ല അവരുടെ നയപരിപാടി. അത് കമ്യൂണിസമാണ്. അതാണവര്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. 

മണിയും ജയരാജനുമൊക്കെ സി പി എമ്മിലെ പുഴുക്കുത്തുകളാണ്. അതു കൊണ്ട് സി പി എമ്മിന്റെ പ്രസക്തിയോ അവര്‍ കേരളത്തില്‍ നടപ്പിലാക്കിയ ജനോപകാര പ്രദമായ നയങ്ങളോ ഇല്ലാതാകുന്നില്ല. അവരും മനുഷ്യരാണ്. അവര്‍ ഒരിക്കലും തെറ്റു പറ്റാത്ത പ്രവാചകരൊന്നുമല്ല. തെറ്റു പറ്റുമ്പോള്‍ ജനങ്ങള്‍ അവരെ ശിക്ഷിക്കും. പക്ഷെ അവര്‍ താങ്കളേപ്പോലെ ബ്ളോഗുകളിലിരുന്ന് ഗീര്‍വാണം അടിക്കുനവരല്ല. ജനങ്ങളുടെ ഇടയില്‍ പ്രാവര്‍ത്തിക്കുന്നു. ജന പിന്തുണ നേടുന്നു. . അതിന്റെ പ്രത്യക്ഷ തെളിവാണ്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള ജനത കോണ്‍ഗ്രസിനു 38 സീറ്റുകള്‍ നല്‍കിയപ്പോള്‍ സി പി എമ്മിനു 45 സീറ്റുകള്‍ നല്‍കിയത്.

താങ്കള്‍ പ്രവര്‍ത്തിക്കുന്നത് കാണാന്‍ വരേണ്ട അവശ്യമൊന്നുമില്ല. എന്താണു പ്രവര്‍ത്തിക്കുന്നതെന്ന് എഴുത്തില്‍ നിന്നും മനസിലാക്കാന്‍ പറ്റുന്നു. ഞാന്‍ ചോദിച്ചത് താങ്കളുടെ അജണ്ട എതാണെന്നായിരുന്നു. കര്‍മ പരിപാടി എന്താണെന്ന്. സ്വന്തം സ്വപ്നങ്ങള്‍  സാക്ഷാത്കരിക്കാനുള്ള  പദ്ധതിയേപ്പറ്റിയാണു ചോദിച്ചത്. ഞാന്‍ സി പി എം എന്ന പാര്‍ട്ടിയുടെ സാമ്പത്തിക സമൂഹ്യ പരിപാടിയില്‍  വിശ്വസിക്കുന്നു. അതുകൊണ്ട് അവരുടെ അജണ്ടക്ക് പിന്തുണ കൊടുക്കുന്നു. അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അധികാരത്തില്‍ എത്തുന്നതിനെ പിന്തുണക്കുന്നു. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇതുപോലെ എന്താണു താങ്കള്‍ ചെയ്യുന്നതെന്നാണു ഞാന്‍ ചോദിച്ചത്. ഇതുവരെ ഉത്തരം പറഞ്ഞില്ല. താങ്കള്‍ പ്രവര്‍ത്തിക്കുന്നത് കാണാന്‍ വരുക എന്നത് അതിന്റെ ഉത്തരമല്ല. എന്താണു പ്രവര്‍ത്തി എന്ന് ആദ്യം പറ. എന്നിട്ട് വന്ന് കാണണമോ എന്ന് ഞാന്‍ തീരുമാനിച്ചോളാം. പിന്നെ പോപ്പുലര്‍ ഫ്രണ്ട് അല്‍ ഖയിദ മോഡലാണു പ്രവര്‍ത്തി എങ്കില്‍ കാണാന്‍ വരുകയേ ഇല്ല. 


റ്റി പി യെ കൊന്നത് ഗുണ്ടകള്‍ തന്നെയാണ്. ആ ഗുണ്ടകളെ കേരള പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടിരിക്കുന്നു. അവരെ സഹായിച്ചതില്‍ സി പി എമ്മിന്റെ പ്രവര്‍ത്തകരുണ്ട് എന്നാണിപ്പോള്‍ മനസിലാക്കുന്നത്. അവര്‍ അത് ചെയ്ത് എന്നു തെളിഞ്ഞാല്‍ അവരെ ശിക്ഷിക്കണം. ഇന്‍ഡ്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ നല്‍കണം.

വി എസിന്റെ പാര്‍ട്ടി കണ്ണൂര്‍ ഉള്ള കുറച്ച്  ഗുണ്ടകളല്ല. അവര്‍  വി എസിന്റെ പാര്‍ട്ടിയില്‍ വന്നു പെട്ടു. കണ്ണൂരുള്ള പല കോണ്‍ഗ്രസുകാരും, ലീഗുകാരും, ആര്‍ എസ് എസുകാരും ഒക്കെ പല കൊലപാതകങ്ങളും നടത്തുന്നുണ്ട്. എന്നു കരുതി സുബോധമുള്ള ആരും  ഈ പാര്‍ട്ടികളെ മൊത്തമായി കൊലപാതകം നടത്തുന്നവര്‍ എന്നാക്ഷേപിക്കില്ല. മുസ്ലിം ലീഗിന്റെ എം എല്‍ എ ബഷീര്‍ പരസ്യമായി കൊലപാതകത്തിനു ആഹ്വാനം ​ചെയ്തിട്ടുണ്ട്. കുനിയില്‍ നടന്ന കൊലപാതകത്തിന്റെ പേരില്‍ ലീഗിന്റെ ഒരു പ്രവര്‍ത്തകന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് എം പി സുധാകരന്‍ കൊലപാതകം നടത്തി എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ജുഡീഷ്യറിയെ  പണം കൊടുത്ത് വിലക്കെടുത്തു എന്നു വരെ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ വച്ച് ലീഗും കോണ്‍ഗ്രസും ബി ജെപിയുമൊക്കെ കൊലപാതകം നടത്തുന്ന പാര്‍ട്ടികള്‍ ആണെന്നാണോ താങ്കള്‍ വിലയിരുത്താറ്?


മേലനങ്ങി ഞാന്‍ നടത്തിയ പണി ഞാന്‍ പല പ്രാവശ്യം പറഞ്ഞല്ലോ. ഞാന്‍ എസ് എഫ് ഐയിലും പിന്നീട് സി പി എമ്മിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സി പി എമ്മിന്റെ ഉറച്ച പിന്തുണക്കാരനാണ്. അതിന്റെ നയപരിപാടികള്‍ക്ക് പ്രചരണം കൊടുക്കുനു. ജനങ്ങളെ ബോധവാന്‍മാരാക്കുന്നു. സി പി എമ്മിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുന്നു. വിമര്‍ശിക്കുന്നു. ഇതറിയാന്‍ എന്റെ അഡ്രസ് തപ്പി വരേണ്ട അവശ്യമില്ല. ഇതൊക്കെ ഞാന്‍ പരസ്യമായി ചെയ്യുന്നതും എല്ലാവരെയും അറിയിക്കുന്നതുമായ സംഗതിയാണ്. 

ഇതുപോലെ താങ്കള്‍ എന്തു ചെയ്യുന്നു എന്ന് പല പ്രാവശ്യം ചോദിച്ചിട്ടും താങ്കള്‍ ഉത്തരം പറയുന്നില്ലല്ലോ. എന്തേ പറയാനുള്ള നെട്ടെല്ലിതു വരെ തപ്പിനോക്കിയിട്ടും കിട്ടിയില്ലേ?

ഞാന്‍ തെറി എഴുതുന്നു എന്ന് അവര്‍ത്തിച്ചു പറഞ്ഞത് താങ്കളാണ്. ഇല്ല എന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടാണു താങ്കളെ തെളിവു തരാന്‍ വെല്ലുവിളിച്ചത്. പക്ഷെ നട്ടെല്ലില്ലാത്ത താങ്കള്‍ ഓടിയൊളിച്ചു പിന്നീട് സെര്‍ച്ച് ചെയ്യാന്‍ പറഞ്ഞു.  സെര്‍ച്ച് ചെയ്ത് കണ്ടെത്തിയതിന്റെ ലിങ്ക് ഇവിടെ നല്‍കി. അത് എന്റെ ബ്ളോഗിന്റെ പരസ്യം നല്‍കിയതല്ല. ഞാന്‍ തെറി എഴുതിയിട്ടില്ല എന്നതിന്റെ തെളിവു നല്‍കിയതാണ്. വയനക്കാര്‍ സത്യം മനസിലാക്കുമെന്നറിഞ്ഞപ്പോള്‍ താങ്കള്‍ പേടിച്ചു പോയി. അതുകൊണ്ട് ആ ലിങ്കുകള്‍ പ്രസിദ്ധീകരിച്ചില്ല. ഇപ്പോഴും താങ്കള്‍ക്കതിനുള്ള തന്റേടമില്ല. നട്ടെല്ലുണ്ട്, വ്യക്തിത്വമുണ്ട് ആണാണ്, എന്നൊക്കെ വീമ്പു പറഞ്ഞാല്‍ പോരാ അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കൂടെ സാധിക്കണം. നപുംസകങ്ങള്‍ക്ക് പോലും ഇതിലും വ്യക്തിത്തമുണ്ട്. താങ്കള്‍ക്കതില്ല.

വി എസ് മാത്രമല്ല സി പി എമ്മിലെ പലരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ട്. ഗൌരിയമ്മ പരാജയപ്പെട്ടിട്ടുണ്ട്, നായനാര്‍ പരാജയപ്പെട്ടിട്ടുണ്ട്.  കരുണാകരനും ഇന്ദിര ഗാന്ധിയും കുഞ്ഞാലിക്കുട്ടിയും പരാജയപ്പെട്ടിട്ടുണ്ട്. അതൊക്കെ ജനാധിപത്യ വ്യവസ്ഥിതിയിലെ തെരഞ്ഞെടുപ്പിന്റെ ഭാഗം മത്രം. വോട്ടു ചെയ്യുന്നത് ജനങ്ങളാണ്. സ്വതന്ത്ര സമൂഹത്തിലെ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ഇതുപോലെ പലതും നടക്കും. അടഞ്ഞ സമൂഹത്തിലെ ദൈവീക വ്യവസ്ഥിതിയല്ല ജനാധിപത്യം എന്നു പറയുന്നത്. 

ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നു കരുതി വി എസിനെന്തെങ്കിലും  സംഭവിച്ചോ. അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കേരള മുഖ്യമന്ത്രി ആയി. 88 വയസിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഏത് രാഷ്ട്രീയക്കാരനുണ്ട് കേരളത്തില്‍? ഇന്‍ഡ്യയില്‍? ലോകത്ത് മറ്റെവിടെയെങ്കിലും? മാറി മാറി വരുന്ന ഭരണ മാറ്റം ഉണ്ടാകാതെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീണ്ടും അദ്ദേഹം മുഖ്യമന്ത്രി ആകേണ്ടതായിരുന്നു. മുസ്ലിം ലീഗിന്റെ മത രാഷ്ട്രീയവും മുസ്ലിങ്ങളുടെ പെറ്റു പെരുകലും ഉണ്ടായിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും വി എസ് ആയിരുന്നേനേ ഇപ്പോള്‍ മുഖ്യമന്ത്രി. . വിവരമുള്ളവര്‍ മനസിലാക്കേണ്ടത് അതൊക്കെയാണ്. 

സി പി എമ്മിന്റെ സംസ്ഥാനസമിതിയിലും  കേന്ദ്ര സമിതിയിലും പോളിറ്റ് ബ്യൂറോയിലും വി എസിന്റെ പ്രവര്‍-ത്തികള്‍ വിമര്‍ശിക്കപ്പെടുന്നു.  സി പി എമ്മിന്റെ ഓരോ അംഗത്തിന്റെയും പ്രവര്‍ത്തികള്‍ വിമര്‍ശിക്കപ്പെടുന്നു. അതൊക്കെ ജനാധിപത്യം ഉള്ള പാര്‍ട്ടിയിലെ സംഭവഗതികളാണ്. പാണക്കാട്ടിരിക്കുന്ന ഒരു കിഴങ്ങന്റെ വാക്ക് അവസാന വക്കാകുന്ന മത പാര്‍ട്ടിക്കാരനതൊന്നും ഉള്‍ക്കൊള്ളാനാകില്ല.

കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ വ്യാജ പ്രതികളെ നല്‍കാം എന്ന് നിയമ വ്യവസ്ഥയില്‍ ഇല്ല. അത് നിയമത്തിനെ വ്യഭിചരിക്കലാണ്. അങ്ങനെ ചെയ്തവരെ നിയമം കണ്ടു പിടിച്ച് ശിക്ഷിക്കണം.


രാമന്‍ എങ്ങനെ എന്തുകൊണ്ട് ലീഗിലെ അംഗമായി എന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഈ പട്ടിക ജാതിക്കാരനല്ലാതെ വേറൊരു ഹിന്ദുവും ലീഗിലില്ല. നായരില്ല. നമ്പൂതിരി ഇല്ല. ഈഴവനില്ല, ഗിരിവര്‍ഗ്ഗക്കാരനില്ല. ക്രിസ്ത്യാനിയില്ല. ബുദ്ധമതക്കാരനില്ല. ജൈനമതക്കാരനില്ല. ഉണ്ടെങ്കില്‍ ആരൊക്കെയെന്ന് താങ്കള്‍ തന്നെ പറ. 

ലീഗ് ആരെ മത്സരിപ്പിക്കണമെന്ന്  ലീഗുകാരനു തീരുമാനിക്കാം. മുസ്ലിങ്ങളല്ലാത്ത ആരെയും ലീഗിന്റെ ഒരു ജെനെറല്‍ സീറ്റില്‍ നിന്നും ഇതു വരെ മത്സരിപ്പിച്ചിട്ടില്ല. ഇനി മത്സരിപ്പിക്കാനും പോകുന്നില്ല. അതാണു ഞാന്‍ പറഞ്ഞത്. അത് മറ്റുള്ളവര്‍ മലസിലാക്കുന്നതിന്റെ ജാള്യതയാണു താങ്കള്‍ക്ക്. 

വീടിന്റെ പേരു മറ്റിയത് എന്തു കൊണ്ടാണെന്ന് അബ്ദു റബ്ബിനോട് ചോദിച്ചു മനസിലാക്കേണ്ട ആവശ്യം എനിക്കില്ല. എന്തുകൊണ്ടാണെന്ന് എനിക്കറിയാം. അദ്ദേഹം മുസ്ലിമായതുകൊണ്ട് ഹിന്ദു പേരായ ഗംഗ മാറ്റി. അത്ര ലളിതമാണത്. മനസില്‍ പോപ്പുലര്‍ ഫ്രണ്ട് നയമുള്ളതുകൊണ്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രത്തിന്റെപേരും നല്‍കി. അല്‍പ്പം ചിന്താശേഷിയുള്ളവര്‍ക്ക് ഇത് മനസിലാക്കാന്‍ യാതൊരു പ്രയാസവുമില്ല.

നിലവിളക്ക് കത്തിക്കാന്‍ വിസമ്മതിക്കുന്ന മുസ്ലിം നിലപാടിനെ വിമര്‍ശിക്കാന്‍ ഇതു വരെ ധൈര്യപ്പെടാത്തതുകൊണ്ടാണ്, നിലവിളക്ക് താങ്കള്‍ക്കും അരോചകമാണെന്ന് ഞാന്‍ മനസിലാക്കിയത്.

കേരളത്തിന്റെ മന്ത്രി മത വിദ്വേഷമുണ്ടാക്കുന്ന കാര്യങ്ങള്‍ ഒതു വേദിയില്‍ ചെയ്യരുത് എന്നാണു ഞാന്‍ പറഞ്ഞത്. മുസ്ലി ലീഗിന്റെയോ പോപ്പുലര്‍ ഫ്രണ്ടിന്റെയോ ചടങ്ങുകളില്‍ നിലവിളക്ക് കത്തിച്ചില്ല എന്നു കരുതി ഞാന്‍ ആരെയും വിമര്‍ശിക്കില്ല. പക്ഷെ കേരളത്തിന്റെ മന്ത്രി മുസ്ലിങ്ങളുടെ മാത്രം മന്ത്രിയല്ല. എല്ലാ മത വിശ്വാസികളുടെയും മന്ത്രിയാണ്. മുസ്ലിമായതുകൊണ്ട് താങ്കള്‍ക്കത് മനസിലാകുന്നില്ല.



എല്ലാ മത വിശ്വാസികളും ഒരേ നിയമത്തിന്റെ കീഴില്‍ ഒരുപോലെ ജീവിക്കുക എന്നതാണു മതേതരത്തത്തിന്റെ ആണിക്കല്ല്. മറ്റ് മത വിശ്വാസികളെ പ്രത്യേക നികുതി കൊടുക്കേണ്ട രണ്ടാം തരം പൌരന്‍മാരായി കാണുന്ന ഇസ്ലാമിക വ്യവസ്ഥിതിയും മതേതരത്തവും തമ്മില്‍ കടലും കടലാടിയുമായുള്ള ബന്ധമേ ഉള്ളു. ഇസ്ലാമിന്റെ പിള്ളത്തൊട്ടിലായ സൌദി അറേബ്യയിലെ പൌരന്‍മാര്‍ക്ക്  ഇസ്ലാമല്ലാതെ മറ്റൊരു മതത്തില്, ചേരാനുള്ള സ്വാതന്ത്ര്യമില്ല. ചേര്‍ന്നാല്‍ തല വെട്ടുക എന്നതാണവിടത്തെ നാട്ടു നടപ്പ്. മുസ്ലിങ്ങളല്ലാത്തവരെ അവരുടെ പുണ്യനഗരങ്ങളായ മക്കയിലോ മദീനയിലോ പ്രവേശിപ്പിക്കില്ല. മക്കയിലേക്ക് പോകുന്ന  ഹൈവേകളില്‍ അമുസ്ലിങ്ങള്‍  സഞ്ചരിക്കേണ്ട വഴി പ്രത്യേകമായി വേര്‍തിരിച്ചിട്ടുമുണ്ട്. അതുകൊണ്ട് മുസ്ലിങ്ങള്‍ മതേ തരത്തത്തേക്കുറിച്ച് അഭിപ്രായം പറയുന്നത് തന്നെ അസംബന്ധമാണ്. താങ്കളേപ്പോലുള്ള മുസ്ലിം തീവ്ര വാദികള്‍  കോമണ്‍ സിവില്‍ കോഡിനെ എതിര്‍ക്കുന്നതിന്റെ കാരണം ഇതൊക്കെയാണ്. മറ്റൊരു മതവിശ്വാസികളുമായി സഹവര്‍ത്തിത്തില്‍ അവര്‍ അനുസരിക്കുന്ന നിയമം അനുസരിച്ച് കഴിയാന്‍ മുസ്ലിങ്ങള്‍ക്കാകില്ല. അതുകൊണ്ട് ഇന്‍ഡ്യയില്‍ ഒരു പൊതു സി വില്‍ കോഡ് ഉണ്ടാകുന്നതിനെയും എതിര്‍ക്കുന്നു.


പൊതു സിവില്‍  കോഡ് നടപ്പാക്കണമെന്ന് ഭരണ ഘടനയില്‍  പറഞ്ഞിട്ടുണ്ട് എന്ന് ഇതു വരെ കേട്ടിട്ടില്ല അല്ലേ. എങ്കില്‍  ഇപ്പോള്‍   കേട്ടോളൂ. 


44. Uniform civil code for the citizens.—The State shall endeavour to secure for the citizens a uniform civil code throughout the territory of India.

ഇന്ഡ്യന്‍  ഭരണഘടനയോട് ബഹുമാനമുള്ള ഏല്ലാ പൌരന്മാരും  ഇതിനെ അംഗീകരിക്കുകയാണു വേണ്ടത്. താങ്കളുടെയും സഹ മുസ്ലിങ്ങളുടെയും  ബഹുമാനം ഇന്ഡ്യന്‍  ഭരണഘടനയോടല്ല എന്നെനിക്ക് എപ്പോഴേ മനസിലായി.


പാര്‍ട്ടി അച്ചടക്കം ലംഘിച്ചതുകൊണ്ടാണ്, വി എസിനെ പി ബി യില്‍ നിന്നും പുറത്താക്കിയത്. ഒരു പക്ഷെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും. അതൊക്കെ സി പി എം എന്ന പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍. അതവര്‍ കൈ കാര്യം ചെയ്തോളും. വി എസിനേക്കാള്‍ വളരെ ജൂണിയറായ പ്രകാശ് കാരട്ടാണു പാര്‍ട്ടി സെക്രട്ടറി. അതില്‍ യാതൊരു അസ്വാഭാവികതയുമില്ല. 

വി എസ് എന്ന രാഷ്ട്രീയ ക്കാരന്‍ കേരള മുഖ്യമന്ത്രി ആയിരുന്നു. ഇപ്പോള്‍ പ്രതിപക്ഷ നേതാവുമാണ്. അദ്ദേഹം സമൂഹത്തിന്റെ ആദരവ് നേടുന്നുണ്ടോ എന്നാണു നോക്കേണ്ടത്. അതദ്ദേഹം നേടുന്നുണ്ട്. വി എസിന്റെ പ്രവര്‍ത്തികള്‍ പൊതു സമൂഹം അംഗീകരിക്കുന്നു. പാണക്കാടന്റെ പ്രവര്‍ത്തികള്‍ പൊതു സമൂഹം പരിഹസിക്കുന്നു. ആ വ്യത്യാസം മനസിലാകണമെങ്കില്‍  താങ്കളുടെ ബുദ്ധി പോരാ.

മാരാരിക്കുളത്ത് തോറ്റത് ജനങ്ങള്‍ വോട്ടു ചെയ്യാത്തതുകൊണ്ട്. മലപ്പുറത്ത് അദ്ദേഹം തോറ്റിട്ടില്ല. പിണറായി  അദ്ദേഹത്തെ അംഗീകരിക്കുന്നു.  അല്ലെങ്കില്‍ പിണറായിയേക്കൊണ്ട് അദ്ദേഹത്തെ പാര്‍ട്ടി അംഗീകരിപ്പിക്കുന്നു. അതുകൊണ്ടാണദേഹം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒക്കെ ആയത്. എല്ലാവരുടെയം ​ആദരവ് നേടിയെടുക്കേണ്ട ആവശ്യമില്ല. ഭൂരിപക്ഷത്തിന്റെ ആദരവ് നേടിയെടുത്താല്‍ മതി. അതിനാണു ഇന്‍ഡ്യന്‍ ജനത  ജനാധിപത്യം എന്നു പറയുന്നത്. ഇന്‍ഡ്യന്‍ ജനതയുടെ ഭാഗമാകുന്ന കാലത്ത് താങ്കള്‍ക്കിതൊക്കെ മനസിലാകും.


താമസിക്കുന്ന സ്ഥലത്തിന്റെ  അഡ്ഡ്രസ് താങ്കളോടോ മാറ്റേതെങ്കിലും  ഇസ്ലാമിസ്റ്റിനോടോ  പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.  ആവശ്യപ്പെട്ടാല്‍ തരാനും  പോകുന്നില്ല. എന്തിനാണഡ്രസ് തേടുന്നത്? കണ്ടു പിടിച്ച് കൈ വെട്ടി എടുക്കാനോ? ഇസ്ലാമിനെ വിമര്‍ശിക്കുന്നവരെ താങ്കളേപ്പൊലുളവര്‍ കൈ കാര്യം ചെയ്യുന്നത് അങ്ങനെയാണല്ലോ.

കേരളത്തിലെ എല്ലാ ജനങ്ങളും ഇസ്ലാം തെറ്റാണെനോ ശരിയാണെന്നോ പറയുകയോ പറയാതിരിക്കുകയോ ചെയ്യുന്നത് എന്റെ പ്രശ്നമല്ല. ഇസ്ലാമിനേക്കുറിച്ചും കുര്‍ആനേക്കുറിച്ചും മൊഹമ്മദിനേക്കുറിച്ചും മുസ്ലിങ്ങളേക്കുറിച്ചും ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ ഞാന്‍ എഴുതുന്നു. അതില്‍ തെറ്റുണ്ടെങ്കില്‍ ആര്‍ക്കും ചൂണ്ടിക്കാണിക്കാം. തെറ്റാണെന്നു ബോധ്യമാകുന്ന ഏതും തെറ്റാണെന്നു ഞാന്‍ സമ്മതിക്കും.

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<