സാമൂഹ്യ പുരോഗതിയുടെ കാര്യത്തില്‍ കേരളം അസൂയാവഹമായ നേട്ടങ്ങള്‍ കൈ വരിച്ചിട്ടുണ്ട്. പക്ഷെ ചില കാര്യങ്ങളില്‍ കേരളം വളരെ പിന്നിലാണ്. അതിലൊന്നാണ് റോഡ് സുരക്ഷ. റോഡ് സുരക്ഷ ഇത്ര നിസാരമായി തള്ളിക്കളയുന്ന ഒരു ജനത വേറെയുണ്ടെന്നു തോന്നുന്നില്ല.സാക്ഷര കേരളത്തിനെന്തു പറ്റി?
ഇന്നത്തെ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണു ചുവടെ.
2011 ല്‍ വഴിയില്‍ വീണുടഞ്ഞ ജീവന്‍ 4100.
>>>>തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഒരു വര്‍ഷം മരിക്കുന്നവരുടെ എണ്ണം ആദ്യമായി നാലായിരം കടന്നു. കഴിഞ്ഞ വര്‍ഷം 35,208 അപകടങ്ങളിലായി 4098 ജീവനുകളാണു പൊലിഞ്ഞത്.<<<<
ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനൊപ്പം വായിച്ച മറ്റ് ചില വാര്‍ത്തകള്‍ കൂടി.
ദേശീയപാതയില്‍ രാത്രി ബൈക്ക് അപകടം; രണ്ടു യുവാക്കള്‍ രക്തം വാര്‍ന്നു മരിച്ചു
>>>>ആറ്റിങ്ങല്‍: ദേശീയപാതയില്‍ രാത്രി ബൈക്ക് അപകടത്തില്‍പ്പെട്ട സുഹൃത്തുക്കള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ രക്തം വാര്‍ന്നു മരിച്ചു. നാവായിക്കുളം ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം ശ്രീനിലയത്തില്‍ പരേതനായ രവീന്ദ്രന്‍ നായരുടെ മകന്‍ ശ്രീകാന്ത് (31), നാവായിക്കുളം നൈനാംകോണം ഷിജു മന്ദിരത്തില്‍ ഗോപാലകൃഷ്ണന്റെ മകന്‍ ഷിജു (കുട്ടന്‍- 31) എന്നിവരാണു മരിച്ചത്.<<<<
മധുരയ്ക്കുസമീപം വാഹനാപകടം; പൊല്‍പ്പുള്ളിസ്വദേശികളായ രണ്ടുപേര്‍ മരിച്ചു
>>>>>മധുരയ്ക്കടുത്ത് തിരുവോണത്ത് വാഹനാപകടത്തില്‍ പൊല്‍പ്പുള്ളിസ്വദേശികളായ രണ്ട് ലോറിഡ്രൈവര്‍മാര്‍ മരിച്ചു.
പൊല്‍പ്പുള്ളി പാപ്പാങ്ങോട് പരേതനായ ദേവദാസിന്റെ മകന്‍ രാമദാസ് (33), വേര്‍കോലി കണ്യാര്‍കുളമ്പ് ഗണേശന്റെ മകന്‍ സുനില്‍ (27) എന്നിവരാണ് മരിച്ചത്.
തിരുവോണത്തിനടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരുലോറിയില്‍ ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു. <<<<<
കാര്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് മലയാളി എന്‍ജി. വിദ്യാര്‍ഥികള്‍ മരിച്ചു
>>>>>ചെന്നൈ: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞ് രണ്ടു മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു.എസ്.ആര്‍.എം.എന്‍ജിനീയറിങ് കോളേജില്‍ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ ആലപ്പുഴ മുല്ലക്കല്‍ അമ്മന്‍കോവില്‍ സ്ട്രീറ്റില്‍ ആര്‍. ശ്രീനിവാസന്റെയും രതി ശ്രീനിവാസന്റെയും എക മകന്‍ ആകാശ് (20) തൃശ്ശൂര്‍ മിഷന്‍ ആസ്പത്രിയില്‍ അസോസിയേറ്റ് പ്രൊഫ. ജെറി ഇരാളിയുടെയും അമല ആസ്പത്രിയില്‍ റിസേര്‍ച്ച് വിഭാഗത്തിലെ കെസിയ ജെറിയുടെയും എക മകന്‍ ജോസഫ് ഇരാളി (20) എന്നിവരാണ് മരിച്ചത്. <<<<<
സ്വകാര്യബസിനടിയില്‍പ്പെട്ട് വഴിയാത്രക്കാരന്‍ മരിച്ചു
>>>>>കുമരകം: വഴിയാത്രക്കാരനായ മധ്യവയസ്‌കന്‍ ഇടുങ്ങിയ കലുങ്കില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ടു മരിച്ചു. കുമരകം മട്‌ലേച്ചിറ ശശിധരന്‍ (65) ആണ് ദാരുണമായി മരിച്ചത്..<<<<
ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യുവാവു മരിച്ചു
>>>>>കടുത്തുരുത്തി: ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ യുവാവു മരിച്ചു. ഓട്ടോയാത്രികരായ രണ്ടു യുവാക്കള്‍ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കടുത്തുരുത്തി പാലകര പുഞ്ചമുള്ളില്‍ പി.ടി. ബിജു (39) ആണ് മരിച്ചത്. ഇരവിമംഗലം കാരുവേലില്‍ ജോബി (26), വാലാച്ചിറ വഞ്ചിപ്പുരയ്‌ക്കല്‍ നിജോ (28) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ കുറുപ്പന്തറ പുളിന്തറ വളവിനു സമീപമായിരുന്നു അപകടം.<<<<<
തമിഴ്‌നാട്ടില്‍നിന്നു വന്ന കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു | ||||||
>>>>>പുനലൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് പുനലൂരിലേക്ക് വന്ന കാര്‍ വാളക്കോട് റെയില്‍വേ മേല്‍പ്പാലത്തിനു സമീപം താഴ്‌ചയിലേയ്‌ക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക്‌പരുക്ക്. തമിഴ്‌നാട് ശങ്കരന്‍കോവില്‍ മണാപ്പെട്ടി പെട്ടിനല്ലൂര്‍ കിഴക്കേതെരുവില്‍ വെള്ളദുരൈ(57) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന പൂവയ്യ, റാശയ്യ, കാശി എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.<<<<< ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടിലെ അസ്വസ്ഥ ജനകമായ ഭാഗം ഇതാണ്. -മരിച്ചവരില്‍ കൂടുതലും ഇരുചക്രവാഹന യാത്രക്കാര്‍. -ഇതില്‍ തന്നെ ഇരുപത്തഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം വളരെ കൂടുതല്‍. ഇത് വിളിച്ചു പറയുന്നത്, കേരളത്തിലെ യുവത്വം റോഡുകളില്‍ ഹോമിക്കപ്പെടുന്നു എന്നാണ് ചോരത്തിളപ്പുള്ള യുവാക്കള്‍ കൂടുതല്‍ വേഗമുള്ള ആധുനിക ബൈക്കുകളില്‍ ചെത്തിനടക്കുന്നു. വേഗം നിയന്ത്രിക്കണമെന്ന ചിന്തയൊന്നും അവര്‍ക്കില്ല. ഇതോടൊപ്പം മിക്കപ്പോഴും അവര്‍ മദ്യപിച്ചിട്ടുമുണ്ടാകും. മദ്യപിച്ചാല്‍ വേഗത നിയത്രിക്കാനൊന്നും തോന്നില്ല. മലയാളികള്‍ക്ക് അടിസ്ഥാനപരമായി ഒരു ന്യൂനതയുണ്ട്. എവിടെയും ഇടിച്ചു കയറുക എന്നതാണത്. ഒരിടത്തും ക്യൂ പാലിക്കാനോ തന്റെ ഉഴത്തിനു വേണ്ടി കാത്തുനില്‍ക്കാനോ അവനു ക്ഷമയില്ല. റോഡിലുകളിലും ഇതാവര്‍ത്തിക്കുന്നു. അക്ഷമയും അശ്രദ്ധയുമാണ്, കേരളത്തിലെ റോഡപകടങ്ങളുടെ പ്രധാന കാരണം.ഇതോടൊപ്പം ഡ്രൈവിംഗില്‍ ശരിയായ പരിശീലനം ലഭിക്കായ്കയും കൂടെ ആകുമ്പോള്‍ കേരളത്തിലെ റോഡുകള്‍ ചോരക്കളമാകുന്നു. പടിഞ്ഞാറന്‍ നാടുകളിലൊക്കെ 99% ആളുകളും നിയമം പാലിച്ച് വണ്ടിയോടിക്കുമ്പോള്‍ കേരളത്തില്‍ 99% ആളുകളും നിയമം പാലിക്കുന്നില്ല. എതിലെയും എങ്ങനെയും വണ്ടി ഓടിക്കാം എന്നതാണ്, കേരളത്തിലെ അവസ്ഥ. റോഡുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും വണ്ടി ഓടിക്കുന്നവരും കാല്‍നട യാത്രക്കാരും ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ വളരെയധികം കുറയ്ക്കാന്‍ സാധിക്കും. അധികാരികളും പൊതു ജനങ്ങളും ശ്രദ്ധയോടെ കൈ കാര്യം ചെയ്യേണ്ട ഒരു സംഗതിയാണിത്. ബോധവത്കരണത്തിനൊക്കെ ഇതില്‍ വളരെ വലിയ ഒരു പങ്കുണ്ട്. |