വിഷയം മുല്ലപ്പെരിയാര്‍ തന്നെ. ഡെമോക്ളീസിന്റെ വാള്‍ പോലെ ഇത് മലയാളിയുടെ തലക്കു മുകളില്‍ തൂങ്ങിക്കിടന്ന് നമ്മെ പേടിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അടുത്തകാലത്ത് ഇടുക്കി മേഘലയില്‍ അടിക്കടി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ മദ്ധ്യ കേരളത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ശ്രീ കെ പി സുകുമാരന്‍ , മുല്ലപെരിയാര്‍ പരിഹാരം എന്ത് ?, എന്ന പേരില്‍ എഴുതിയ ഒരു ലേഖനത്തില്‍ മാദ്ധ്യമങ്ങള്‍ മലയാളികളെ പേടിപ്പിക്കുന്നു എന്നാണാരോപിക്കുന്നത്. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണ്, എന്ന ധ്വനിയില്‍ അദ്ദേഹം തമിഴ് നാട്ടിലെ മറ്റൊരു അണക്കെട്ടിന്റെ കഥ പറയുന്നുണ്ട്.
"ഇന്ത്യയിലെ ആദ്യത്തേതും ലോകത്ത് തന്നെ ഏറ്റവും പഴക്കം ചെന്നതില്‍ ഒന്നുമായ അണക്കെട്ട് തമിഴ്നാട്ടിലാണുള്ളത്. തഞ്ചാവൂരില്‍ കാവേരി നദിക്ക് കുറുകെ കരികാല ചോളന്‍ എന്ന രാജാവ് ക്രി.വ. ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കല്ലണയാണത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍ അത് പുനരുദ്ധരിച്ച് ഗ്രാന്‍ഡ് അണക്കെട്ട് (Grand Anicut)എന്ന് പേരു നല്‍കി. ആ അണക്കെട്ട് കേട് കൂടാതെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അണക്കെട്ടിന്റെ ആയുസ്സ് പ്രവചിക്കുന്നവര്‍ക്ക് ഈ അണക്കെട്ട് ഒരു പാഠമാണ്. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പുനരുദ്ധരിച്ച ഒരണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ , മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണോ അതോ പുനരുദ്ധരിച്ചാല്‍ മതിയോ എന്ന് തീരുമാനിക്കേണ്ടത് വിദഗ്ദ്ധരായ എഞ്ചിനീയര്‍മാരായിരുന്നു. എന്നാല്‍ ആളുകള്‍ക്ക് ഇപ്പോള്‍ അതാത് മേഖലയില്‍ വിദഗ്ദ്ധരായ ആള്‍ക്കാരെ വിശ്വാസമില്ലല്ലൊ. അതാണ് കൂടംകുളത്ത് കാണുന്നത്."
ശ്രീ സുകുമാരന്‍ പരാമര്‍ശിക്കുന്ന തടയണയുടെ ചിത്രമാണു താഴെ.
5.5മീറ്റര്‍ മാത്രം ഉയരമുള്ള, ഒരു വലിയ പാലത്തിന്റെ അത്ര മാത്രം വലുപ്പമുള്ള ഈ തടയണയാണ്, 150 അടിക്കു മുകളില്‍ ഉയരമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി താരതമ്യം ചെയ്യുന്നത്.
ശ്രീ സുകുമാരന്‍ അറിഞ്ഞോ അറിയാതെയോ കൂടം കുളം വിഷയവും ഇവിടെ പരാമര്‍ശിക്കുന്നു. കൂടം കുളവും മുല്ലപ്പെരിയാറും തമിഴന്റെ ഇരട്ടത്താപ്പിനുദാഹരണമാണ്. ആധുനിക സങ്കേതിക വിദ്യ ഉപയോഗിച്ച് പണിയുന്ന ഈ വൈദ്യുതനിലയം സുരക്ഷിതമല്ല എന്നും പറഞ്ഞാണ്, തമിഴന്‍മാര്‍ സമരം ചെയ്യുന്നത്. നിര്‍മ്മിച്ച കാലത്തെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നായിരുന്നു മുല്ലപ്പെരിയാര്‍. അതും 130 വര്‍ഷം മുമ്പ് ഉണ്ടായിരുന്ന സങ്കേതിക വിദ്യ ഉപയോഗിച്ചും. ഈ അണക്കെട്ടു പണുതവര്‍ അതിനു നല്‍കിയിരുന്ന ആയുസ് 50 വര്‍ഷമായിരുന്നു. അത് ഇനിയും ബലപ്പെടുത്തി സംരക്ഷിക്കണമെന്നൊക്കെ പറയുന്നത് ശുദ്ധ വിവരക്കേടാണ്. അതിനു വേണ്ടി സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായം തേടണമെന്നു പറയുന്നത് പ്രതികരണം പോലും അര്‍ഹിക്കുന്നില്ല.
തമിഴന്‍മാര്‍ കേരളത്തിന് അരിയും പച്ചക്കറികളും തരുന്നതുകൊണ്ട്, തമിഴന്‍മാരോട് നമുക്ക് കടപ്പാടുണ്ട് എന്നൊക്കെ വാദിക്കുന്നത് അസംബന്ധമാണ്. ഇതിനൊക്കെ നമ്മള്‍ മാര്‍ക്കറ്റ് വില നല്‍കിയാണ്, വാങ്ങുന്നത്. വെള്ളം തുച്ഛമായ വിലക്ക് തരുന്നവരല്ലേ, അതുകൊണ്ട് പച്ചക്കറികള്‍ സഹായവിലക്ക് നല്‍കിയേക്കാം എന്നൊന്നും ഒരു തമിഴനും വിചാരിക്കുന്നില്ല.
ശ്രീ സുകുമാരന്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം ഇങ്ങനെ.
>>>>>അണക്കെട്ട് കെട്ടാനുള്ള ചെലവ് തമിഴ്നാട് സര്‍ക്കാര്‍ വഹിക്കുക. അച്ചുതമേനോന്റെ കാലത്ത് പുതുക്കിയ പാട്ടക്കരാറിലെ തുക ഇന്നത്തെ നിലയ്ക്ക് വേണമെങ്കില്‍ വീണ്ടും പുതുക്കുക. അങ്ങനെ പുതുക്കുമ്പോള്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള ചെലവ് തമിഴ്നാടാണ് വഹിക്കുന്നത് എന്ന കാര്യം കണക്കിലെടുക്കണം. കേരളത്തിന് വരവേയുള്ളൂ ചെലവില്ല. (നമ്മുടെ സ്ഥലമല്ലേ, വെള്ളമല്ലേ എന്നൊന്നും പറയരുത്. ആ വെള്ളം വറ്റിച്ച് സ്ഥലം കേരളത്തിലുള്ളവര്‍ വീതം വയ്ക്കാനൊന്നും പോകുന്നില്ലല്ലൊ)<<<<<
എത്ര ലളിതമായി ഈ വിഷയം പണത്തില്‍ കൊണ്ടു കെട്ടിയിരിക്കുന്നു. ഇത്ര നിസാരമാണോ ഈ പ്രശ്നം?
പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളവും തമിഴ്നാടും 1979 ല്‍ സംയുക്ത സര്‍വെ നടത്തി സ്ഥലം കണ്ടെത്തിയിരുന്നു. അതിനു ശേഷം അവര്‍ അതില്‍ നിന്നു പിന്നാക്കം പോയി. ഇപ്പോള്‍ പുതിയ അണ എന്ന ആശയത്തെ ഇതു വരെ തമിഴ് നാട് എതിര്‍ക്കുന്നു. അത് മൂന്നാം കിട രാഷ്ട്രീയമാണ്. തമിഴ് നാടിന്റെ മൂന്നാം കിട രാഷ്ട്രീയം. അതുകൊണ്ട് ഇത് മുഖ വിലക്കെടുക്കാന്‍ പ്രയാസമുണ്ട്. ഇതാണു തമിഴ് നാടിന്റെ ആവശ്യമെന്ന് ഇവര്‍ ഇതു വരെ പറഞ്ഞിട്ടില്ല. അനേകം വട്ടം ചര്‍ച്ചകള്‍ നടത്തിയപ്പോഴൊന്നും ഈ വിഷയം ഉയര്‍ന്ന് വന്നിട്ടില്ല.
കുറഞ്ഞ വിലക്ക് വെള്ളം ലഭിക്കുക എന്നതാണ്, അവരുടെ ലക്ഷ്യമെങ്കില്‍ അതനുവദിച്ചു കൊടുക്കാന്‍ പറ്റില്ല. ആത്മാഭിമാനമുള്ള ആര്‍ക്കും അതനുവദിക്കാന്‍ ആകില്ല. നിസാര വിലക്ക് അവര്‍ നമുക്ക് അരിയും പച്ചക്കറികളും നല്‍കുമെങ്കില്‍ ഈ നിര്‍ദ്ദേശം പരിഗണിക്കാം എന്നു മാത്രം.
സാമ്പത്തിക വിഗഗ്ദ്ധനായ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടുത്ത കാലത്ത് പറഞ്ഞത്, "വില, കമ്പോളം നിശ്ചയിക്കും" എന്നാണ്. അടിക്കടി ഇന്ധന വില കൂടിയപ്പോളാണത് പറഞ്ഞത്. തമിഴ് നാടു തരുന്ന പച്ചക്കറിയുടെയും അരിയുടെയും വില നിശ്ചയിക്കുന്നത് നമ്മളല്ല. കമ്പോളമാണ്. അതേ മാന്ദണ്ഡപ്രകാരം വെള്ളത്തിന്റെ വിലയും കമ്പോളം നിശ്ചയിക്കണം.
ഇതിലെ പ്രശ്നം വെറും രാഷ്ട്രീയമാണ്. ആരു ഭരിച്ചാലും കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനമുണ്ടാക്കി, തമിഴ് രാഷ്ട്രീയക്കാര്‍, ഡി എം കെ ആയാലും എ ഡി എം കെ ആയാലും തമിഴ് വികാരം ഉണര്‍ത്തി, തമിഴരെ ഇളകി വിടുന്നു. സമ്മര്‍ദ്ദം ചെലുത്തി അനര്‍ഹമായത് നേടി എടുക്കുന്നു. മലയാളികള്‍ അത് വെറുതെ നോക്കി നില്‍ക്കുന്നു.
ശ്രീ സുകുമാരന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ തമിഴ് നാട് കേരളത്തില്‍ അണ നിര്‍മ്മിക്കേണ്ട അവശ്യമില്ല. കേരളത്തിന്റെ മണ്ണില്‍ അണ കേരളമാണു നിര്‍മ്മിക്കേണ്ടത്. വെള്ളം തമിഴ് നാടിനു കൊടുക്കാം. അണയുടെ നിയന്ത്രണം കേരളത്തിനായിരിക്കണം.
കോടതി തീരുമാനിച്ചാലും, കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാലും, 999 വര്‍ഷത്തേക്കുള്ള പാട്ടം എന്ന അസംബന്ധം അവസാനിപ്പിക്കണം. ലോകത്തൊരിടത്തും ഇല്ലാത്ത ഒരു വിചിത്ര വ്യവസ്ഥയാണത്. തമിഴ് നാട് ആ വ്യവസ്ഥയില്‍ കടിച്ചു തൂങ്ങിയാണ്, സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുന്നത്. അത് ബ്രിട്ടീഷ് കാര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഭീക്ഷണി പ്രയോഗിച്ച് ഉണ്ടാക്കിയ കരാറാണ്. അത് സ്വതന്ത്ര ഇന്‍ഡ്യക്ക് ബാധകമല്ല എന്ന് കോടതിയോ സര്‍ക്കാരോ വ്യക്തമാക്കണം. അത് അസാധുവാക്കിയില്ലെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ആകില്ല. എന്നിട്ട് ഒരു ക്ളീന്‍ സ്ലേറ്റില്‍ നിന്നും ആരംഭിക്കണം. പുതിയ അണ നിര്‍മ്മിക്കണം. പുതിയ കരാറുണ്ടാക്കണം.തമിഴ് നാടിന് ആവശ്യമുണ്ടെങ്കില്‍ പുതിയ കരാര്‍ വ്യവസ്ഥ അനുസരിച്ച് വെള്ളം കൊണ്ടുപോകാം. മറ്റ് അണകളില്‍ നിന്നും വെള്ളം കൊണ്ടു പോകുന്ന പോലെ.
വര്‍ഷങ്ങളായി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഈ അന്തര്‍ സംസ്ഥാന വിഷയത്തില്‍ എന്നും വളരെ സമര്‍ദ്ധമായി കേന്ദ്ര സര്‍ക്കാര്‍ കൈ കഴുകി മാറിന്നു. ഇപ്പോഴുമത് ചെയ്യുന്നു. പീലാത്തോസുമാരുടെ നീണ്ട നിരയില്‍ അവസാനത്തെ മാന്യ ദേഹമാണ്, കേന്ദ്ര മന്ത്രി സാല്‍മന്‍ ഖുര്‍ഷിദ്. അദ്ദേഹവും മൊഴിഞ്ഞു, "പ്രശ്നം കോടതിയുടെ പരിഗണനയില്‍ ആയതുകൊണ്ട്, ഇടപെടില്ല."
ഈ നപുംസകങ്ങള്‍ക്ക് ആര്‍ക്കും കേരളത്തോട് താല്‍പ്പര്യമുണ്ടാകില്ല. അവരെ വിട്ടു കളയാം. പക്ഷെ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരായ എ കെ ആന്റണി, വയലര്‍ രവി, ഇ അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ സി വേണു ഗോപാല്‍, കെ വി തോമസ് എന്നിവര്‍ക്കോ? ഇപ്പോഴാണിവര്‍ക്ക് കേരളത്തോടുള്ള പ്രതിപത്തി അറിയേണ്ടത്. അറിയാന്‍ ഒന്നുമില്ല. ഇവര്‍ക്ക് കേരളത്തോടുള്ളതിനേക്കാള്‍ താല്‍പര്യം കസേരകളോടാണ്. ഇവര്‍ പറയട്ടെ, മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണോ എന്ന്. എന്നിട്ട് നമുക്ക് ഇവരെ കൈകാര്യം ചെയ്യാം. കൂടെ മറ്റ് എം പി മാരെയും. അല്ലാതെ തമിഴനു നേരെ ആക്രോശിച്ചതുകൊണ്ടോ പ്രചരണം നടത്തിയതുകൊണ്ടോ യാതൊരു ഗുണവുമില്ല.
പിഴവില്ലാത്തൊരു പരിഹാര മാര്‍ഗമാണ് നമുക്കാവശ്യം. പഴിചാരിയും കുറ്റപ്പെടുത്തിയുമല്ല; കൂടിയാലോചനകളിലൂടെ ഉരുത്തിരിയുന്ന സമഗ്രമായ ശാസ്ത്രീയമായ പരിഹാരമാണു വേണ്ടത്. സമചിത്തതയോടെയും വിവേകത്തോടെയും ഇതിനെ സമീപിക്കുകയും വേണം. കേരളം ആ വഴി തന്നെയാണു പിന്തുടരുന്നതും.
അതിനു വേണ്ടത് രണ്ടു കാര്യങ്ങളാണ്.
1. ഈ അണ കാലഹരണപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക.
2. അധിനിവേശം നടത്തിയിരുന്ന ഒരു വിദേശ ശക്തി ഉണ്ടാക്കിയ കരാര്‍ സ്വതന്ത്ര ഇന്‍ഡ്യയിലെ സംസ്ഥാനമായ കേരളത്തിനു ബാധകമല്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക.
ഇത് രണ്ടും ബന്ധപ്പെട്ടവര്‍, കോടതിയും കേന്ദ്ര സര്‍ക്കാരും, അംഗീകരിച്ചാല്‍ തമിഴ് നാടിനംഗീകരിക്കേണ്ടി വരും. അതിനവരെ പറഞ്ഞു മനസിലാക്കിക്കണം. ഇപ്പോള്‍ കേരളവും കേന്ദ്രവും ഭരിക്കുന്നത് ഒരേ പാര്‍ട്ടിയാണ്. എളുപ്പം നേടി എടുക്കാവുന്ന അര്‍ഹതപ്പെട്ട തീരുമാനങ്ങളാണിവ.