Wednesday, 1 May 2013

ധാര്‍മ്മികത കേരളത്തിലും കേന്ദ്രത്തിലും.

കാലം 1977. രണ്ട് വര്‍ഷത്തെ അടിയന്തരാവസ്ഥ കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍  അഖിലേന്ത്യ തലത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും തൂത്തെറിയപ്പെട്ട സമയം. കേരളത്തില്‍ പക്ഷെ കോണ്‍ഗ്രസ് മുന്നണി അഭിമാനാര്‍)ഹമായ വിജയം നേടി. കരുണാകരന്‍ മുഖ്യമന്ത്രിയും ആയി. അടിയന്തരാവസ്ഥയില്‍ നടന്ന ദാരുണമായ പീഢനഫലമായി രാജനെന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി  മരണപ്പെട്ടിരുന്നു. പക്ഷെ രാജനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് കളവാണെന്ന് തെളിഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് ആഭ്യന്തര മന്ത്രി ആയിരുന്ന കരുണാകരനെതിരെ കോടതിയുടെ പരാര്‍ശമുണ്ടായി. ധാര്‍മ്മികതയുടെ പേരില്‍ അന്ന് കരുണാകരന്‍ രാജിവച്ചു. ഒരു തീവണ്ടി അപകടം ഉണ്ടായപ്പോള്‍ അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത്  പണ്ട് ലാല്‍ ബഹദൂര്‍ ശാസ്ത്രി രാജിവച്ചതിന്റെ അത്രത്തോളമില്ലെങ്കിലും കരുണാകരന്റെ മാതൃക ശ്ലാഘിക്കപ്പെടേണ്ടതുതന്നെയാണ്. രാജന്‍ മരണപ്പെട്ട കാര്യം ഒരു പക്ഷെ കരുണാകരന്‍ അറിഞ്ഞിരിക്കില്ല. പോലീസ് കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  ആയിരിക്കണം സത്യ വാംഗ്‌മൂലം നല്‍കിയത്.

അതിനു ശേഷം കേരളത്തിലെയും കേന്ദ്രത്തിലെയും രാഷ്ട്രീയം വളരെ മാറി. ധാര്‍മ്മികത എന്നത് ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്ത ഒരു പദമായി. അഴിമതി നടത്തുക.  അത് മൂടി വയ്ക്കുക.  എന്നിട്ട് കോടതിയേപ്പോലും തെറ്റിദ്ധരിപ്പിക്കുക എന്നതൊക്കെ ഇപ്പോള്‍ നാട്ടു നടപ്പാണ്. ഇത്രയേറേ അഴിമതി നിറഞ്ഞ ഒരു ഭരണ കൂടം  ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അഴിമതികളുടെ നീണ്ട പട്ടികയില്‍ അവസാനത്തേതാണ്, കല്‍ക്കരി അഴിമതി.  സി എ ജി എന്ന ഭരണ ഘടന സ്ഥാപനമാണീ അഴിമതി പുറത്തുകൊണ്ടു വന്നത്. പതിവു പോലെ മന്‍ മോഹന്‍ സിംഗ് ഈ അഴിമതിയേയും നിസാരവത്കരിച്ചു. ഇതൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പതിവു ചര്യകളാണ്. സി എ ജി റിപ്പോര്‍ട്ട് തെറ്റാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷെ ഇതേക്കുറിച്ച് പരാതി ഉണ്ടായപ്പോള്‍ സെന്റ്രല്‍  വിജിലന്‍സ് കമ്മീഷണര്‍, സി ബി ഐയോട് അതന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചു. പക്ഷെ അന്വേഷണം എങ്ങുമെത്തിയില്ല. ഇതു സംബന്ധിച്ച് ഒരു പൊതു താല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതിയില്‍ വന്നപ്പോള്‍  സി ബി ഐ യോടും കേന്ദ്ര സര്‍ക്കാരിനോടും വിശദീകരണം   സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

ആദ്യം  കേസ് പരിഗണിച്ചപ്പോള്‍, സി.ബി.ഐ.യുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സര്‍ക്കാറിലെ ആരും കണ്ടിട്ടില്ല എന്നായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവല്‍  കോടതിയില്‍ പറഞ്ഞത്.  സി ബി ഐയുടെ അഭിഭാഷകനും ഇതു തന്നെ പറഞ്ഞു. ഈ റിപ്പോര്‍ട്ട് കോടതിയുടെ ''കണ്ണുകള്‍ക്കു'' വേണ്ടി മാത്രമാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവല്‍   കൂട്ടിച്ചേര്‍ത്തു. അതില്‍ സംശയം തോന്നിയ കോടതി അക്കാര്യം സത്യവാംഗ്‌മൂലമായി നല്‍കാന്‍ സി. ബി.ഐ. ഡയറക്ടറോട് നിര്‍ദേശിച്ചതോടെയാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്.  അവര്‍ സത്യം പറഞ്ഞു. മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞതിന് വിരുദ്ധമായി, റിപ്പോര്‍ട്ട് നിയമമന്ത്രിയുമായും പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും രണ്ട് ജോയന്റ് സെക്രട്ടറിമാരുമായും പങ്കുവെച്ചിരുന്നു എന്ന് സി.ബി.ഐ. ഡയറക്ടര്‍ക്ക്   സത്യവാംഗ്‌മൂലത്തില്‍ സമ്മതിക്കേണ്ടി വന്നു.

അത് മാത്രമല്ല. റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തി എന്നു കൂടി സി ബി ഐ ഇപ്പോള്‍ കോടതിയെ അറിയിച്ചിരിക്കുന്നു. നിയമമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും  കല്‍ക്കരി മന്ത്രിയുടെയും ഓഫീസുകളില്‍ നിന്നും  ഈ വിഷയത്തില്‍ ഇടപെടലുണ്ടായി എന്നത് സംശയാതീതമാണ്. മാത്രമല്ല പ്രധാനമന്ത്രിക്ക് വേണ്ടി കോടതിയില്‍ കള്ളവും പറഞ്ഞിരിക്കുന്നു. എന്നിട്ടും നിയമമന്ത്രി രാജിവയ്ക്കേണ്ട ആവശ്യമില്ല എന്നാണു പ്രധാന മന്ത്രിയുടെ  നിലപാട്. അഴിമതിക്ക് കുടപിടിക്കുക എന്ന പാതകം മാത്രമല്ല ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ചെയ്യുന്നത്. സി ബി ഐ അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങള്‍ തിരുത്തുക എന്ന അധാര്‍മ്മികത കൂടി അദ്ദേഹം ചെയ്യുന്നു. റിപ്പോര്‍ട്ട് ആരും കണ്ടില്ല എന്ന് കോടതിയില്‍ പറഞ്ഞ അഡീഷനല്‍ സോളിസിറ്റര്‍ ജെനെറല്‍ ഇപ്പോള്‍ പറയുന്നത്, നിയമമന്ത്രിയും സി.ബി.ഐ. ഉദ്യോഗസ്ഥരും തമ്മില്‍  കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും   ഈ കൂടിക്കാഴ്ചയില്‍ തന്നോടൊപ്പം അറ്റോണി ജനറലും പങ്കെടുത്തിരുന്നു എന്നുമൊക്കെയാണ്..  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സോളിസിറ്റര്‍ ജനറലായി നിയമിക്കപ്പെട്ട വ്യക്തിയാണ്, ഹരിന്‍ പി. റാവല്‍.,.  ഇറ്റാലിയന്‍ നാവികര്‍ കേരള മത്സ്യ തൊഴിലാളികളെ വെടി വച്ചു കൊന്ന കേസില്‍   കേരളത്തിന് ഈ കേസ് അന്വേഷിക്കാന്‍ അധികാരമില്ലെന്ന് പറഞ്ഞ  വ്യ ക്തി  ആണ്  ഹരിന്‍ പി. റാവല്‍.,.

സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പ്‌ സര്‍ക്കാര്‍ ഇടപെടലിലൂടെ തിരുത്തപ്പെട്ടു. ഇത്  ഭരണകൂടത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയാണ്‌ ചെയ്തിട്ടുള്ളത്.  അത്‌ നിയമവാഴ്‌ചയിലേക്കുള്ള  കടന്നുകയറ്റമാണ്. അതുകൊണ്ടാണ്‌ സുപ്രീം കോടതി സി ബി ഐ യെ അതിനിശിതമായ ഭാഷയില്‍ വിമര്‍ശിച്ചതും. സി.ബി.ഐ.യുടെ നിഷ്‌പക്ഷ സ്വഭാവം നഷ്‌ടപ്പെട്ടു എന്നും കോടതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട്‌ നിയമമന്ത്രി തലത്തിലും ഉദ്യോഗസ്‌ഥതലത്തിലും പങ്കുവച്ചതിലൂടെ ഗുരുതരമായ വീഴ്‌ചയാണ്‌ സി ബി ഐ കാണിച്ചത്. കോടതിയില്‍ നിന്നു പോലും യഥാര്‍ഥ വസ്‌തുക്കള്‍ മറച്ചുവെയ്ക്കാന്‍ സി ബി ഐക്ക് സാധിച്ചത് രാഷ്ട്രീയ മേലാളന്‍മാരുടെ തണലിന്റെ ബലത്തിലാണ്. ഇത് അറിയാതെ തന്നെ സി ബി ഐ മേധാവിയില്‍ നിന്നും പുറത്തു വന്നു. സി ബി ഐ  സര്‍ക്കാരിന്റെ ഭാഗമാണെന്നദ്ദേഹം പറഞ്ഞു. അതിന്റെ ഗൌരവം മനസിലാക്കിയപ്പോള്‍ അത് തിരുത്തുകയും ചെയ്തു. നിയമമന്ത്രിയും പ്രധാനമന്ത്രി കാര്യാലയവും  നിര്‍ബന്ധിച്ചതുകൊണ്ടാണ്, സി ബി ഐ   റിപ്പോര്‍ട്ട്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പായി  തിരുത്തലുകള്‍ക്ക്‌ വിധേയമാക്കിയത്. കോടതി ആവശ്യപ്പെട്ട പ്രകാരമാണ്‌ സി ബി ഐ  റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌..,.   അതില്‍ മാറ്റം നിര്‍ദ്ദേശിച്ചതിലൂടെ കോടതി നടപടി ക്രമങ്ങളില്‍ സര്‍ക്കാര്‍. ഇടപെടുകയായിരുന്നു.

എല്ലാ അഴിമതിക്കാരെയും ഇന്‍ഡ്യയുടെ സമ്പത്ത് കൊള്ളയടിക്കുന്ന കുത്തക മുതലാളിമാരെയും സംരക്ഷിക്കുക എന്നതാണ്, ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയുടെ  ഇപ്പോഴത്തെ ജോലി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഇപ്പോളിതാ സെഡ് കാറ്റഗറി സുരക്ഷ നല്‍കിയിരിക്കുന്നു.  സ്വകാര്യ വ്യക്തികള്‍ക്ക് ഇത്തരത്തില്‍ സുരക്ഷ നല്‍കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് ആര് സംരക്ഷണം നല്‍കുമെന്ന് ഇന്നലെ സുപ്രീം കോടതി മന്‍ മോഹന്‍ സിംഗിനോട്  ചോദിച്ചു. ഇത് കേട്ടാല്‍ സിംഗ് കുലുങ്ങുമോ. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന നിലയിലാണിപ്പോളീ അഭിനവ കേളന്‍,. സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ വ്യക്തിയാണ് അംബാനി. 5000 കോടി രൂപ ചെലവില്‍ വീടുപണിയാന്‍ ശേഷിയുള്ള ഈ മുതലാളിക്ക് 100 കോടി ചെലവാക്കി സ്വകാര്യ സുരക്ഷ ഒരുക്കിക്കൂടേ എന്നൊന്നും  മന്‍ മോഹനേപ്പോലുള്ള ഒരു കാപട്യം ചോദിക്കില്ല. പൊന്നുതമ്പുരാനെ സേവിക്കാന്‍ 33 സുരക്ഷ ഉദ്യോഗസ്ഥരെ തന്നെ വിട്ടു കൊടുത്തു.



ഇന്ത്യന്‍ മുജാഹിദീന്റെ ഭീഷണിക്കത്ത് കിട്ടിയെന്നും പറഞ്ഞാണ്, അംബാനി  മന്‍ മോഹനോട് സുരക്ഷ ആവശ്യപ്പെട്ടത്. മന്‍ മോഹനേ സംബന്ധിച്ച് സുരക്ഷ ഒരുക്കി  കാത്തു രക്ഷിക്കേണ്ട മഹദ് വ്യക്തിയാണ്, അംബാനി.  സുരക്ഷയില്ലാത്തതുകൊണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ വരെ ബലാല്‍ സംഗത്തിനരയായി മരിക്കുന്ന  ഈ  രാജ്യത്ത് ഒരു ലക്ഷം ജനങ്ങള്‍ക്ക് 133 പൊലീസുകാര്‍ മാത്രമുള്ളപ്പോഴാണ് അംബാനിയെന്ന പൊന്നു തമ്പുരാനെ സംരക്ഷിക്കാന്‍ 33 കമാണ്ടോകളെ മന്‍ മോഹന്‍ സിംഗ് നിയോഗിച്ചതെന്നോര്‍ക്കുക.


നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണല്‍..,.  കരുണാകരന്‍ എത്രയോ ഭേദം.

71 comments:

kaalidaasan said...

നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണല്‍...

കരുണാകരന്‍ എത്രയോ ഭേദം.

ajith said...

ധാര്‍മ്മികത തലയ്ക്കല്‍ മുതല്‍ ചുവടുവരെ കൈമോശം വന്നിരിയ്ക്കുന്നു.

ഇപ്പോള്‍ കെ.പി സുകുമാരന്റെ ഒരു കുറിപ്പ് വായിച്ച് ഇങ്ങോട്ട് വന്നതാണ്.
അദ്ദേഹം പറയുന്നത് ചൈന ഇന്‍ഡ്യന്‍ മണ്ണില്‍ കൂടാരമടിച്ചെങ്കിലും ഇന്‍ഡ്യ ഒന്നും പറയാതിരിക്കുന്നത് സര്‍ക്കാരിനെ സി എ ജി. കോടതി മുതലായവ തൊട്ടതിനും പിടിച്ചതിനും കല്‍ക്കരിപ്പാടത്തിനും 2ജീയ്ക്കും എല്ലാറ്റിനും ചോദ്യം ചെയ്യുന്നതുകൊണ്ടാണത്രെ. എന്തു ചെയ്യാനും മന്മോഹന്‍ജിയ്ക്ക് ഭയം. അത് വിവാദമാകുമല്ലോ. അതുകൊണ്ട് ഒന്നിലും ഇടപെടാതിരിക്കയാണത്രെ.

കഷ്ടം. ഇങ്ങനെയും മനുഷ്യര്‍ ബുദ്ധി പണയം വയ്ക്കുമല്ലോ

kaalidaasan said...

<<<<ഇപ്പോള്‍ കെ.പി സുകുമാരന്റെ ഒരു കുറിപ്പ് വായിച്ച് ഇങ്ങോട്ട് വന്നതാണ്.<<<<<

അജിത്,

പണയം വച്ചതാണെങ്കിലും സുകുമാരനു ബുദ്ധിയുണ്ട്. പക്ഷെ അത് വികല ബുദ്ധിയാണെന്നു മാത്രം. കമ്യൂണിസ്റ്റു വിരോധത്തിനപ്പുറം മറ്റൊന്നും ചിന്തിക്കാന്‍ അദ്ദേഹത്തിനാകില്ല. ഇപ്പോള്‍ ചൈന കയ്യേറ്റം നടത്തിയതിനെതിരെ മന്‍ മോഹന്‍ ശബ്ദിക്കാത്തത് ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകാരെ പേടിച്ചാണെന്നു കൂടി സുകുമാരന്‍ പറയും.

എന്നെ അനഭിമതന്‍ എന്നു പ്രഖ്യാപിച്ചതുകൊണ്ട് ഞാനിപ്പോള്‍ അദ്ദേഹത്തിന്റെ ബ്ളോഗില്‍ അഭിപ്രായങ്ങള്‍ ഒന്നും എഴുതാറില്ല. അസഹിഷ്ണുതയാണദ്ദേഹത്തിന്. സുകുമാരന്‍ പല തമാശകളും അവിടെ എഴുതി വച്ചിട്ടുണ്ട്. അതില്‍ ചിലതിനോട് ഞാന്‍ പ്രതികരിക്കാം.

kaalidaasan said...

<<<<സര്‍ക്കാരും ഒന്നും മിണ്ടുന്നില്ല. ഇതെന്താ എല്ലാരും ഇങ്ങനെ? നമുക്ക് രാജ്യവും രാജ്യത്തിന് അതിര്‍ത്തിയും ഒന്നും വേണ്ടേ?<<<<<

Globalization എന്നു പറഞ്ഞാല്‍ അതിര്‍ത്തികള്‍ ഇല്ലാത്ത ഒരു ലോക ക്രമമല്ലേ? പിന്നെ എന്തിനാണ്, ചൈനയുമായി ഒരതിര്‍ത്തി?

മന്‍ മോഹന്‍ സിംഗിന്റെയും  സുകുമാരന്റെയും രാജ്യം എന്നു പറയുന്നത് അപ്രസക്തമല്ലേ? രാജ്യത്തെ ഭൂമിയിലും വിഭവങ്ങളിലും കണ്ണു വച്ച് വരുന്ന ഏത് കുത്തകക്കും  സൌജന്യമായി എല്ലം കൊടുക്കുന്നതില്‍ ബുദ്ധിമുട്ടില്ലാത്ത സുകുമാരന്, എന്തിനാണ്, രാജ്യത്തേക്കുറിച്ച് വേവലാതി?

SEZ എന്ന ഓമന പേരിട്ട് ബഹു രാഷ്ട്ര കുത്തകകള്‍ക്ക് ഭൂമി സൌജന്യമായി കൊടുക്കുമ്പോള്‍ ആര്‍്‌ക്കും വേണ്ടാത്ത മലഞ്ചെരിവിലെ കുറച്ച് ചൈന കൊണ്ടുപോകുന്നതില്‍ ഇത്രയേറെ വിലപിക്കണോ?

ഇന്‍ഡ്യയിലെ കുത്തക മുതലാളിമാര്‍ ഇന്‍ഡ്യയുടെ സമ്പത്ത് കൊള്ളയടിച്ച്, ആ കൊള്ളപ്പണം വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നു. അതാരൊക്കെ എന്ന് മന്‍ മോഹനറിയാം പക്ഷെ പരസ്യപ്പെടുത്തില്ല. അതറിയാന്‍ സുകുമാരനു യാതൊരു ആഗ്രഹവുമില്ല. അപ്പോള്‍ പിന്നെ കുറച്ച് ചൈന കൊണ്ടു പോകുന്നെങ്കില്‍ കൊണ്ടുപോകട്ടെ.

ഇന്നലെ സുകുമാരന്റെ കേരളത്തിലെ പരമോന്നത നേതാവ് ചെന്നിത്തല മറ്റൊരു കാര്യം പറഞ്ഞിരുന്നു. കേരളത്തിലെ ഭൂമി ആരെല്ലമോ വാങ്ങിക്കൂട്ടുന്നു എന്നാണദ്ദേഹം ​വിലപിച്ചത്. കൃഷി ഭൂമി കൃഷിയാവശ്യത്തിനു മാത്രമേ വാങ്ങാനാകൂ എന്ന നിയമമുണ്ടാക്കണമെന്ന് അദ്ദേഹം പറയുന്നു. ഇതേ ആവശ്യം ഒരു പതിറ്റാണ്ടു മുനെ പറഞ്ഞ വി എസിനെ വെട്ടിനിരത്തലുകാരന്‍ വികസന വിരോധി എന്നൊക്കെ ആക്ഷേപിച്ച മഹാനാണദ്ദേഹം.

kaalidaasan said...

<<<<സി.എ.ജി. മെനയുന്ന ഊഹക്കണക്കില്‍ നിന്നാണു തുടക്കം. അതിപ്പോള്‍ 2ജി ഇടപാട്, കല്‍ക്കരിപ്പാട അഴിമതി, സി.ബി.ഐ.കേസ്, കോടതി വിമര്‍ശനം എന്നിങ്ങനെ സര്‍ക്കാരിനെ ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം വരിഞ്ഞുകെട്ടപ്പെട്ടിരിക്കുന്നു.<<<<<

ഇപ്പോള്‍ സി എ ജി പറയുന്നത് സുകുമാരന്, ഊഹക്കണക്കാണ്. ഇതേ സി എ ജി പണ്ടൊരു കണക്ക് പറഞ്ഞു. ലാവലിന്‍ വിഷയത്തിലായിരുന്നു അത്. അന്നത് ഊഹമൊന്നുമല്ലയിരുന്നു. കണിശമായ കണക്കായിരുനു. അതിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്റെ രക്തത്തിനു വേണ്ടി ഇതേ സുകുമാരന്‍ മുറവിളി കൂട്ടിയത് താഴെ കാണുന്ന ലിങ്കുകളില്‍ വായിക്കാം.

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍: സിഏജി പറഞ്ഞതും പറയാത്തതും

ലാവലിന്‍ വിവാദം - രണ്ടാംഭാഗം.

ലാവ്‌ലിന്‍ വിവാദം - മൂന്നാം ഭാഗം

സി എ ജിയും കോടതിയുമൊക്കെ സുകുമാരനും മന്‍ മോഹനും ഇപ്പോള്‍ അശ്രീകരങ്ങ്ളാണ്. ഈ വയ്യാവേലികളൊന്നും ഇല്ലായിരുന്നെങ്കില്‍ ഇഷ്ടക്കാര്‍ക്ക് ഇഷ്ടം പോലെ എല്ലാം കൊടുക്കാമായിരുന്നു. ഇതിനൊരു പോം വഴിയേ ഉള്ളു. പണ്ട് ഇന്ദിരാ ഗാന്ധി ചെയ്തതുപോലെ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക. പിന്നെ സി എ ജിയെ പേടികേണ്ട. കോടതിയെ പേടിക്കേണ്ട. പ്രജകളെ പേടിക്കേണ്ട. സുകുമാരനും മന്‍ മോഹനും ആ വഴിക്കൊക്കെ ചിന്തികാവുന്നതേ ഉള്ളു.

kaalidaasan said...

<<<<സര്‍ക്കാര്‍ എന്ത് ഇടപാട് നടത്തിയാലും ആരോപണവും വിവാദവും കേസും ഉണ്ടാകും എന്നത് ഉറപ്പായിക്കഴിഞ്ഞ പശ്ചാത്തലത്തില്‍ എന്തിന് വെറുതെ വേലിയില്‍ ഇരിക്കുന്ന പാമ്പിനെ എടുത്ത് കഴുത്തില്‍ അണിയണം എന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ വിചാരിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. <<<<<

സര്‍ക്കാര്‍ ഇടപാട് നടത്തുന്നതിനു വ്യവസ്ഥാപിതമായ ചില മര്‍ഗ്ഗങ്ങളും നടപടിക്രമങ്ങളുമുണ്ട്. അത് പാലിച്ച് ഏത് ഇടപാട് നടത്തിയാലും ഒരാരോപണവും കേസും ഉണ്ടാകില്ല. സുതാര്യമായ രീതിയില്‍ എല്ലാവര്‍ക്കും  അവകാശമുന്നയിക്കാവുന്ന ഒരു രീതിയില്‍ 2 ജി സ്പെക്ട്രവും, കല്‍ക്കരിപാടങ്ങളും വില്‍പ്പനയോ ലേലം വിളിയോ നടത്തിയാല്‍ ഒരു പാമ്പിനേയും എടുത്ത് കഴുത്തില്‍ അണിയേണ്ട ഗതികേട് വരില്ല. അതിനെ ഒരു കോടതിയും കുറ്റപ്പെടുത്തില്ല.

നിലവിലുള്ള കമ്പോള വില അനുസരിച്ച് 2 ജി സ്പെക്ട്രം  വിറ്റാല്‍  ഖജനാവിലേക്ക് 1.8 ലക്ഷം കോടി രൂപാ വരുമായിരുന്നു. കല്‍ക്കരി പാടങ്ങളുമതുപോലെ വിറ്റാല്‍ അതിലും കൂടുതല്‍ വരുമാനമുണ്ടാകുമായിരുന്നു. അതിനു പകരം ​ഈ പണമൊക്കെ മന്ത്രിമാരുടെയും അവരുടെ പാര്‍ശ്വ വര്‍ത്തികളുടെയും കയ്യിലേക്ക് പോയപ്പോള്‍ മിണ്ടാതിരുന്ന മന്‍ മോഹന്‍ ഇപ്പോള്‍ ചൈന നടത്തുന്ന കയ്യേറ്റം കണ്ടിട്ടും മിണ്ടാതിരിക്കുന്നതാണു നല്ലത്. അടിച്ചു മാറ്റാന്‍ കഴിവുള്ളവര്‍ അടിച്ചു മാറ്റട്ടെ.

kaalidaasan said...

<<<<എന്നാ‍ല്‍ കോണ്‍ഗ്രസ്സ് അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട്, ബി.ജെ.പി.യുടെ നേതൃത്വത്തില്‍ എന്‍.ഡി.എ.യോ അല്ലെങ്കില്‍ മൂന്നാം മുന്നണിയോ ബദല്‍ സഖ്യമോ അധികാരത്തില്‍ വന്നാല്‍ സംഗതി എല്ലാം ക്ലീനാകുമോ? <<<<<

ഇതിന്റെ അര്‍ത്ഥം ഇപ്പോള്‍ സംഗതി ക്ളീനല്ല എന്നല്ലേ. ക്ളീനല്ലാത്തതിനെ പുറം തള്ളാനല്ലേ ജാനധിപത്യമെന്ന വ്യവസ്ഥിതി ഉള്ളത്?

വേറേ ഏത് സഖ്യം അധികാരത്തില്‍ വന്നാലും  ഇതുപോലെ അഴിമതിയും അടിച്ചു മാറ്റലും ഉണ്ടാകില്ല. നൂറു ശതമാനവും  ഉറപ്പാണ്. അഴിമതി നടത്തിയാല്‍ സി എ ജിയും  കോടതിയും ഇതേ അഭിപ്രായം പറയും.

ബി ജെ പി ശവപ്പെട്ടി കുംഭകോണം നടത്തിയിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി ആയവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ട കടമ മന്‍ മോഹനുണ്ടായിരുന്നു. പക്ഷെ അത് ചെയ്യാതെ അതിന്റെ തണലില്‍ അതിലും വലിയ അഴിമതി കാണിക്കാനാണു മന്‍ മോഹന്‍  ശ്രമിച്ചത്. കല്‍ക്കരി അഴിമതി അന്വേഷിച്ച് സി ബി ഐ ഉണ്ടാക്കിയ റിപ്പോര്‍ട്ട് വരുത്തി മന്‍ മോഹന്‍ തിരുത്തി. അതാണു കോടതിയില്‍ സമര്‍പ്പിച്ചത്. നീതി ന്യായവ്യവസ്ഥയോടോ രാജ്യത്തെ ജനങ്ങളോടോ ഉത്തരവാദിത്തമോ അവരെ പേടിയോ ഇല്ലാത്ത ഹുങ്കാണ്, മന്‍ മോഹന്. സുകുമാരനും ഇതേ ഹുങ്കുള്ളതുകൊണ്ടാണ്, മന്‍ മോഹനെയും  കോണ്‍ഗ്രസിനെയും വെള്ള പൂശാന്‍ ശ്രമിക്കുന്നത്.

kaalidaasan said...

<<<<ചൈനാക്കാരുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയില്ല. നമുക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. അവരായിട്ട് ഒഴിഞ്ഞ് പോയാല്‍ നല്ലത്. <<<<<

ഇന്‍ഡ്യക്കാരായ മന്‍ മോഹനും വൈതാളികരും ഇന്‍ഡ്യയെ വിറ്റ് കാശാക്കാന്‍  ഇരിക്കുകയാണെന്ന് ചൈനക്കാര്‍ക്കറിയാം. അതുകൊണ്ട് അവര്‍ എന്തും ചെയ്യും. ഒഴിഞ്ഞു പോകാന്‍ തോന്നുന്നെങ്കില്‍ ഒഴിഞ്ഞു പോകും.

ഏതാണു നമ്മുടെ അതിര്‍ത്തി എന്ന് നമുക്കു തന്നെ പിടിയില്ല. അപ്പോള്‍ ഇതൊക്കെ സംഭവിക്കുക സ്വാഭാവികമാണ്. 60 വര്‍ഷങ്ങളായി ഉള്ള അതിര്‍ത്തി തര്‍ക്കമാണ്. അത് പരിഹരിക്കാന്‍ നമ്മുടെ ഭാഗത്തു നിന്നും ആത്മാര്‍ത്ഥമായ ഒരു ശ്രമവും ഇതു വരെ ഉണ്ടായിട്ടില്ല. അപ്പോള്‍ പിന്നെ ഇതൊക്കെ സഹിക്കാതെ പറ്റില്ല. ചൈന അതിര്‍ത്തിയില്‍ മണ്ണു മാന്തുമ്പോള്‍ മാത്രമേ നമുക്ക് ദേശ സ്നേഹം സട കുടഞ്ഞ് എണീല്‍ക്കു. അത് വ്യാജ ദേശ സ്നേഹമാണ്. നമ്മുടെ വിഭവങ്ങളോടും മണ്ണിനോടും ഇല്ലാത്ത സ്നേഹം  ഒരു തര്‍ക്കഭൂമിയില്‍ ഉണ്ടാകുന്നത് ശരിയായ ദേശ സ്നേഹമല്ല. ഇന്‍ഡ്യന്‍ പ്രധാന മന്ത്രിക്കില്ലാത്ത താല്‍പ്പര്യം മറ്റുള്ളവര്‍ക്ക് ഉണ്ടാകണമെന്നില്ല.

kaalidaasan said...

>>>>>കോണ്‍ഗ്രസ്സ് ഭരണത്തിനെതിരെ ഇത്രയും വെറുപ്പ് പ്രചരിപ്പിച്ചവര്‍ അഴിമതിയും കമ്മീഷനും ഒന്നും ഇല്ലാത്ത ഒരു ക്ലീന്‍ ഇന്ത്യയെ പടുത്തുയര്‍ത്തുന്നതിനു തുടക്കം കുറിക്കുമോ?
അങ്ങനെയൊന്നും ആരും കരുതുന്നില്ല എന്നതാണു യാഥാര്‍ഥ്യം.<<<<


അങ്ങനെ സുകുമാരന്‍ കരുതുന്നുണ്ടാകില്ല. അഴിമതിയും കമ്മീഷനും ഉള്ള ഒരു ഇന്ത്യയെ ഇഷ്ടപ്പെടുന്നതുകൊണ്ടുള്ള കുഴപ്പമാണത്. അഴിമതിയും കമ്മീഷനും ഒന്നും ഇല്ലാത്ത ഒരു ഇന്‍ഡ്യയുണ്ടാകണമെന്ന് കരുതുന്ന കോടിക്കണക്കിനാളുകള്‍  ഇന്‍ഡ്യയിലുണ്ട്.

ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും നാറിയ ഭരണമാണിപ്പോഴത്തെ കോണ്‍ഗ്രസ് ഭരണം. കേന്ദ്രത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസ് ഭരണം തമ്മില്‍ വലിയ വ്യത്യാസമില്ല. കുത്തക മുതലാളിമാരാണിപ്പോള്‍ ഇന്‍ഡ്യയെ നിയന്ത്രിക്കുന്നത്. അതിലൊരു മുതലളിയായ അംബാനിയെ ആരോ പേടിപ്പിച്ചപ്പോഴേക്കും  അയാള്‍ക്ക് സെഡ് കാറ്റഗറി സുരക്ഷയാണ്, മന്‍ മോഹന്‍ ഒരുക്കിക്കൊടുത്തിരിക്കുന്നത്. സാധാരണ ജനങ്ങളുടെ സുരക്ഷയൊന്നും ഈ കുലാക്കിനു പ്രശ്നമല്ല. കേരള സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ജാതി മത ശക്തികളും. സുബോധമുള്ള ആരുമിതുപോലെയുള്ള ഒരു ഭരണത്തെ എതിര്‍ക്കും.

ബി ജെപി മുന്നണി വന്നാലും വലിയ മാറ്റമുണ്ടാകാന്‍ പോകുന്നില്ല. ബി ജെ പിയും കോണ്‍ഗ്രസുമല്ലാത്ത മറ്റൊന്നാണിന്ന് ഇന്‍ഡ്യാക്കാവശ്യം.

ajith said...

മേല്‍ക്കമന്റുകളെല്ലാം ഞാന്‍ കെപിയെസിന്റെ ബ്ലോഗില്‍ പേസ്റ്റ് ചെയ്തിട്ടുണ്ട്.
ഡിലീറ്റ് ചെയ്യുമായിരിയ്ക്കാം. എന്നാലും കുറച്ചുസമയമെങ്കിലും അവിടെ കിടക്കട്ടെ

dethan said...

മന്‍മോഹന്‍ സിംഗിന് എന്ത് ധാര്‍മ്മികത?ആ വാക്കിന്റെ അര്ത്ഥം അങ്ങേര്‍ക്ക് ഏഴു ജന്മം കഴിഞ്ഞാലും മനസ്സിലാകില്ല.അയാള്‍ക്ക്‌ മാത്രമല്ല ഇപ്പോഴത്തെ മിക്ക കോണ്ഗ്രസ്സുകാര്‍ക്കും മനസ്സിലാകുന്ന വാക്കല്ല ധാര്‍മ്മികത എന്നത്.

kaalidaasan said...

അജിത്,

സുകുമാരന്‍ എന്റെ കമന്റുകളൊക്കെ നീക്കം ചെയ്യും. അത്രക്ക് അസഹിഷ്ണുതയാണദ്ദേഹത്തിന്. മന്‍ മോഹന്‍ സിംഗിന്റെ അതേ അസഹിഷ്ണുത. മന്‍ മോഹന്‍ സിംഗ് ചെയ്യുന്ന നാറിത്തരങ്ങളെ ആരും ചോദ്യം ചെയ്യാന്‍ പാടില്ല എന്നാണദ്ദേഹത്തിന്റെ നിലപാട്. സി എ ജിക്കൊ കോടതിക്കോ അതിനുള്ള അധികാരമില്ല. കോടതിയും സി എ ജിയും മന്‍ മോഹന്‍ ചെയ്യുന്ന വൃ ത്തികേടുകളെ പൊതു ജന സമക്ഷം അറിയിക്കുമ്പോള്‍ സുകുമാരനത് സഹിക്കുന്നില്ല.കേരള ഖജനാവിന്, പിണറായി വിജയന്റെ ഒരു കരാര്‍ 373 കോടി രൂപാ നഷ്ടമുണ്ടാക്കിയപ്പോള്‍  വാ വിട്ടു കരഞ്ഞ സുകുമാരന്, പക്ഷെ മന്‍ മോഹന്‍ സിംഗ് ലക്ഷക്കണക്കിനു കോടികളുടെ നഷ്ടം ഖജനാവിനുണ്ടാക്കുന്നതില്‍ അശേഷം സങ്കടമില്ല. മാത്രമല്ല അതേക്കുറിച്ച് പറയുന്നവരെ വരെ ചീത്ത വിളിക്കുന്നു. നാണവും മാനവുമില്ലാത്ത ഇരട്ടത്താപ്പാണിത്.

kaalidaasan said...

ദത്തന്‍,

മന്‍ മോഹന്‍ സിംഗിനെ സാമ്പത്തിക വിദഗ്ദ്ധന്‍ എന്നാണു വിശേഷിപ്പിക്കാറുള്ളത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുധം നേടുന്ന ആരെയും അങ്ങനെ വിളിക്കാമെങ്കില്‍ ഇദ്ദേഹത്തെയും വിളിക്കാം. മറ്റ് പ്രധാന വിഷയങ്ങളില്‍ പ്രവേശനം കിട്ടാതെ വരുമ്പോള്‍ എന്തെങ്കിലും ഒന്ന് പഠിക്കട്ടെ എന്നു കരുതി മാതാപിതാക്കള്‍ കുട്ടികളെ അയച്ചിരുന്ന ഒരു വിഷയമാണ്, BA Economics എന്നത്.ഈ ബിരുധം നേടുന്നവര്‍ ഏതെങ്കിലും സാമ്പത്തിക സ്ഥാപനത്തില്‍ ഗുമസ്തരായി ചേരുന്നു. അതുപോലെ റിസര്‍വ് ബാങ്കില്‍ ഗുമ്സതനായി ചേര്‍ന്ന് അതിന്റെ തലപ്പത്തു വരെ എത്തിയ ആളാണു മന്‍ മോഹന്‍ സിംഗ്. പിന്നീട് ഭാഗ്യം കൊണ്ട് (കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള അടുപ്പം) ഇന്‍ഡ്യന്‍ ധനകാര്യ മന്ത്രി ആയി. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥ ദാസനായതുകൊണ്ട് അപ്രതീക്ഷിതമായി പ്രധാന മന്ത്രിയുമായി. ബഹു രാഷ്ട്ര കുത്തകകള്‍ക്ക് യഥേഷ്ടം കൊളയടിക്കാന്‍ ഇന്‍ഡ്യ തുറന്നു കൊടുത്തതുകൊണ്ട് അവരുടെ ഇഷ്ട തോഴനുമായി. ഇദ്ദേഹത്തെ ആദ്യം ചുമന്നു കൊണ്ടു നടന്നവര്‍ തന്നെ ഇദ്ദേഹം ഒരു പരാജയമാണെന്നു പറഞ്ഞു കഴിഞ്ഞു.

5 വര്‍ഷം ധനകാര്യമന്ത്രിയും, 8 വര്‍ഷം പ്രധാനമന്ത്രിയുമായിരുന്ന ഇദ്ദേഹം ഇന്‍ഡ്യ എന്ന രാജ്യത്തിനു വേണ്ടി എന്തു ചെയ്തു എന്ന് കണക്കെടുക്കുന്നതിനു സമയമായി. രാഷ്ട്രീയക്കാരും കുത്തക മുതലാളി മാരും രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നതിനു ഒത്താശ ചെയ്തു എന്നല്ലാതെ ഇന്‍ഡ്യ നേരിടുന്ന ഏതെങ്കിലും കാതലായ പ്രശ്നം പരിഹരിക്കാന്‍ ഇദേഹത്തിനു കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല,. അതിനു വേണ്ടി ശ്രമിച്ചിട്ടുമില്ല. 2004 ല്‍ ഇദ്ദേഹം പ്രധാന മന്ത്രി സ്ഥാനം ഏറ്റെടുത്തപ്പോള്‍ നടത്തിയ പ്രസ്താവന 1958 ലെ Armed Forces Special Powers Act എന്ന നിയമം റദ്ദ് ചെയ്യുമെന്നായിരുന്നു. ഇറോം ശര്‍മ്മിള 12 വര്‍ഷമായി നിരാഹാരം കിടക്കുന്നത് ഇതേ ആവശ്യം ഉന്നയിച്ചാണ്. വടക്കു കിഴകന്‍ മേഘല അന്നത്തേതിലും കലാപ കലുഷിതമാണിപ്പോള്‍. ചൈനയുമായുള്ള പ്രശ്നം രൂക്ഷമായി കൊണ്ടിരിക്കുന്നു. കാഷ്മീര്‍ പ്രശ്നം പരിഹാരത്തിന്റെ അടുത്തു പോലും എത്തിയിട്ടില്ല. മാവോയിസ്റ്റുകളും നക്സലൈറ്റുകളും  പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. ഇതേക്കുറിച്ചൊന്നും ശ്രദ്ധിക്കാന്‍  ഇദ്ദേഹത്തിനു സമയമില്ല. ഏത് അംബാനിക്ക് ഇന്‍ഡ്യ എഴുതിക്കൊടുക്കണം എന്നതാണിദ്ദേഹത്തെ ഇപ്പോള്‍ അലട്ടുന്ന പ്രധാന പ്രശ്നം. ഒരംബാനിക്ക് ഇപ്പോള്‍ സെഡ് കാറ്റഗറി സുരക്ഷ കൊടുത്തുകഴിഞ്ഞു. സാധാരണ ജനങ്ങളുടെ ജീവനു യാതൊരു വിലയുമില്ലാത്ത പിഞ്ചു കുഞ്ഞുങ്ങള്‍ വരെ ബലാല്‍ സംഗം ചെയ്യപ്പെടുന്ന ഒരു രാജ്യത്തെ പ്രധാനമന്ത്രിയാണീ മഹാനെന്നോര്‍ക്കുക. 40% ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെ ജീവിക്കുന്ന ഇന്‍ഡ്യയില്‍ ദിവസം 29 രൂപ ഉണ്ടെങ്കില്‍ സുഭിക്ഷമായി ജീവിക്കാം എന്ന മന്ത്രത്തിന്റെ ഉപജ്ഞാതാവ്.

ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും കഴിവു കെട്ട പ്രധാന മന്ത്രി എന്ന പട്ടത്തോടെ ആയിരിക്കും ഇദ്ദേഹം പടിയിറങ്ങിപ്പോകുക. കാലാവധി തികയുന്നതിനു മുന്നെ പടിയിറങ്ങാനുള്ള സൂചനകളും കാണുന്നുണ്ട്. ആന്റണിയുടെ പേര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നു. സാമ്പത്തിക വിദഗ്ദ്ധനല്ലെങ്കിലും ഇന്‍ഡ്യയെ കുറച്ചുപേര്‍ക്ക് കട്ടുമുടിക്കാന്‍ അദ്ദേഹം അനുവദിക്കുമെന്ന് തോന്നുന്നില്ല.

kaalidaasan said...

അജിത്,

താങ്കള്‍  പകര്‍ത്തിയ കമന്റുകളൊക്കെ സുകുമാരന്‍ നീക്കം ചെയ്തു. കോണ്‍ഗ്രസ് കാണിക്കുന്നതൊന്നും സുകുമാരന്റെ കണക്കില്‍ അഴിമതിയല്ല. അതൊക്കെ സി എ ജിയുടെ വെറും  ഊഹക്കണക്കുകള്‍ മാത്രം. പക്ഷെ സി പി എം മന്ത്രിയേക്കുറിച്ച് ഇതേ സി എ ജി പറയുന്നത് തീര്‍ച്ചയായും അഴിമതിയാണ്. ഇപ്പോഴിതാ റെയില്‍വേ ബോര്‍ഡില്‍ ഉന്നതസ്ഥാനത്തിന് കോഴ കൈപ്പറ്റിയ വിവരംകൂടി പുറത്തുവന്നിരിക്കുന്നു. മന്‍ മോഹന്‍ സര്‍ക്കാര്‍ അഴിമതിയില്‍ പുതിയ റെക്കോര്‍ഡ് ഇടുകയാണ്. ആകെ മുങ്ങിയാല്‍ പിന്നെ കുളിരില്ലാത്ത അവസ്ഥ. 2ജി സ്പെക്ട്രം 1.76 ലക്ഷം കോടി , കല്‍ക്കരി 1.86 ലക്ഷം കോടി, ടട്രാ ട്രക്ക് 750 കോടി ,കോമണ്‍വെല്‍ത്ത് 25000 കോടി, അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ 3600 കോടി. മന്‍ മോഹന്‍ സിംഗിന്റെ രണ്ട് സര്‍ക്കാരുകളും കൂടി നടത്തിയ അഴിമതി അഞ്ചര ലക്ഷം കോടിയില്‍പ്പരം രൂപ വരും. എസ് ബാന്‍ഡ് അഴിമതി നടത്താന്‍  അവസരം ഉണ്ടാകുനതിനു മുന്നെ റദ്ദാക്കേണ്ടി വന്നു. ഇതില്‍ ഏറ്റവും വലിയ അഴിമതിയില്‍ പ്രധാന പങ്കുവഹിച്ചത് പ്രധാനമന്ത്രി തന്നെയാണ്. അഞ്ചര ലക്ഷം കോടി രൂപാ ഖജനാവിലേക്ക് വന്നിരുന്നെങ്കില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആകുമായിരുന്നു. പണം കായ്ക്കുന്ന മരമില്ല എന്നു വിലപിച്ച മാന്യ ദേഹമാണു മന്‍  മോഹന്‍ സിംഗ് എന്നോര്‍ക്കുക.

ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിലെ ആകെ ചെലവ് 1.6 ലക്ഷം കോടി രൂപയാണെന്നോര്‍ക്കുക. മോന്‍ മോഹന്‍ സിംഗിന്റെ അഴിമതി കാരണം ഖജനാവിനു നഷ്ടമായത് മൂന്നു വര്‍ഷം ചെലവഴിക്കാനുള്ള അത്ര പണമാണ്.

Ananth said...

>>>>മന്‍ മോഹന്‍ സിംഗിനെ സാമ്പത്തിക വിദഗ്ദ്ധന്‍ എന്നാണു വിശേഷിപ്പിക്കാറുള്ളത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുധം നേടുന്ന ആരെയും അങ്ങനെ വിളിക്കാമെങ്കില്‍ ഇദ്ദേഹത്തെയും വിളിക്കാം. മറ്റ് പ്രധാന വിഷയങ്ങളില്‍ പ്രവേശനം കിട്ടാതെ വരുമ്പോള്‍ എന്തെങ്കിലും ഒന്ന് പഠിക്കട്ടെ എന്നു കരുതി മാതാപിതാക്കള്‍ കുട്ടികളെ അയച്ചിരുന്ന ഒരു വിഷയമാണ്, BA Economics എന്നത്.ഈ ബിരുധം നേടുന്നവര്‍ ഏതെങ്കിലും സാമ്പത്തിക സ്ഥാപനത്തില്‍ ഗുമസ്തരായി ചേരുന്നു. അതുപോലെ റിസര്‍വ് ബാങ്കില്‍ ഗുമ്സതനായി ചേര്‍ന്ന് അതിന്റെ തലപ്പത്തു വരെ എത്തിയ ആളാണു മന്‍ മോഹന്‍ സിംഗ്.<<<<<

while i agree that the policies followed by mms as pm has been disastrous for india, one should not lose sight of his distinguished academic background .....kaalidaasan as usual goes hyperbolic without knowing the facts.....for the benefit of those who read this blog i am giving below the career record of manmohan singh before he came into politics..........

"He attended Panjab University, Chandigarh, then in Hoshiarpur,Punjab, studying Economics and got his bachelor's and master's degrees in 1952 and 1954, respectively, standing first throughout his academic career. He went on as a Tata scholar to read for the Economics Tripos at Cambridge as a member of St John's College. He won the Wright's Prize for distinguished performance in 1955 and 1957. He was also a recipient of the Wrenbury scholarship.

After Cambridge, Singh returned to India to his teaching position at Punjab University.
In 1960, he went to the University of Oxford for the DPhil where he was a member of Nuffield College. His 1962 doctoral thesis under supervision of IMD Little was titled "India’s export performance, 1951–1960, export prospects and policy implications", and was later the basis for his book "India’s Export Trends and Prospects for Self-Sustained Growth".
After completing his DPhil, Singh returned to India until 1966 when he went to work for the United Nations Conference on Trade and Development (UNCTAD) from 1966–1969.
In 1969, Dr Singh returned to India becoming Professor of International Trade at the Delhi School of Economics.
In the 1970s, he taught at the University of Delhi and worked for the Ministry of Foreign Trade with the former Cabinet Minister for Foreign Trade, Lalit Narayan Mishra. As the Minister of Foreign Trade, Lalit Narayan Mishra was one of the first to recognise Singh's talent as an economist and appointed him his advisor at the Ministry of Foreign Trade. Singh and Mishra first met, coincidentally, on a flight from India to Chile. Mishra was on his way to Santiago, Chile to attend an UNCTAD meeting.
In 1972 Dr Singh was Chief Economic Adviser in the Ministry of Finance and in 1976 he was Secretary in the Finance Ministry. In 1980-1982 he was at the Planning Commission, and in 1982, he was appointed Governor of the Reserve Bank of India under then Finance Minister Pranab Mukherjee and held the post until 1985
He went on to become the deputy chairman of the Planning Commission of India from 1985 to 1987.[2] Following his tenure at the Planning Commission, he was Secretary General of the South Commission, an independent economic policy think tank headquartered in Geneva, Switzerland from 1987 to November 1990
Dr Singh returned to India from Geneva in November 1990 and in December 1990 joined the Chandrashekhar Government Prime Minister's Office. He left this post when the Chandrashekhar Government announced elections in March 1991, when he became Chairman of the Union Public Services Commission, his last post before becoming Finance Minister in June 1991........."

kaalidaasan said...

>>>while i agree that the policies followed by mms as pm has been disastrous for india, one should not lose sight of his distinguished academic background .....kaalidaasan as usual goes hyperbolic without knowing the facts.....for the benefit of those who read this blog i am giving below the career record of manmohan singh before he came into politics........<<<

Ananth,

Yes I agree. I was a little hyperbolic or rather erratic in this issue. I should have written അതുപോലെ കേന്ദ്ര സര്‍ക്കാരില്‍  ഗുമ്സതനായി ചേര്‍ന്ന് റിസര്‍വ് ബാങ്കിന്റെ തലപ്പത്തു വരെ എത്തിയ ആളാണു മന്‍ മോഹന്‍ സിംഗ്, instead of അതുപോലെ റിസര്‍വ് ബാങ്കില്‍ ഗുമ്സതനായി ചേര്‍ന്ന് അതിന്റെ തലപ്പത്തു വരെ എത്തിയ ആളാണു മന്‍ മോഹന്‍ സിംഗ്.

Man Mohan Singh does have a meritorious service record of serving western institutions and he was a slave of that as well. He started his career in the govt. of India as a ഗുമസ്തന്‍  . Is it not? He was an advisor to Ministry of Foreign trade in 1970. Later he became advisor to fiance ministry and in 1976 became secretary in the dept. of finance. Then worked in planning commission and after that became reserve bank governor.

He was not an IAS officer to become secretary in the dept of Finance. He is just an academician,not an administrator. He does not have any quality of an administrator. He was part of trade ministry, finance ministry and planning commission for more than 40 years. Still he doesn't know the problems of India. Even an ordinary person who works for such a long time should be more aware of the situation in India. Even an idiot will not say that a person in India can live with Rs 29 per day now. He has proven to be below that level. And he has not done any thing, after becoming the PM, to solve even a single problem faced by India. If he has expertise and academic brilliance he should have used that for betterment of Indian populace. He has proven to be a shear failure. So whatever be his credentials, it does not even stand the merit to be mentioned even. That is why the Time magazine referred to him as an under achiever or a failure.

Ananth said...

>>>I should have written അതുപോലെ കേന്ദ്ര സര്‍ക്കാരില്‍ ഗുമ്സതനായി ചേര്‍ന്ന് റിസര്‍വ് ബാങ്കിന്റെ തലപ്പത്തു വരെ എത്തിയ ആളാണു മന്‍ മോഹന്‍ സിംഗ്, instead of അതുപോലെ റിസര്‍വ് ബാങ്കില്‍ ഗുമ്സതനായി ചേര്‍ന്ന് അതിന്റെ തലപ്പത്തു വരെ എത്തിയ ആളാണു മന്‍ മോഹന്‍ സിംഗ്.<<<<

you still do not get it......even his tenure with central govt did not start at the level of കേന്ദ്ര സര്‍ക്കാരില്‍ ഗുമ്സതനായി .....a Professor of International Trade at the Delhi School of Economics becoming an advisor to the Ministry of Foreign Trade is not said to have become a clerk ( ഗുമ്സതനായി ).....


IAS / IPS / IFS etc is a cadre in the govt to which personnel are inducted through various means not just through upsc exams....considering his previous tenure at UNCTAD (Chief, Financing for Trade Section, UNCTAD, United Nations Secretariat, Manhattan, New York ) he was in the IES (Indian Economic Service) cadre from day one in the central govt service and rose to various other positionsin that cadre

Please exercise some due diligence before shooting off on facts......opinions of course, you are entitled to hold whatever you feel is right.....but giving out false information is doing injustice to those who read your blog as they may take your words as truth without verifying and thus get misled.

Ananth said...

>>>Time magazine referred to him as an under achiever or a failure.<<<<

Time etc have dubbed him underachiever / failure etc not for the reasons that you consider him a failure…..they were disappointed that he did not deliver on the implementation of economic reforms on FDI, Insurance etc to the extent that westerners had desired…….in fact, this kind of criticism spurred him on to rush through the FDI in retail


>>>If he has expertise and academic brilliance he should have used that for betterment of Indian populace.<<<

What has Manmohan Singh done for the betterment of India?

Before going into that question let me recount an old joke……setting is Russia after the opening up of the economy…….a small town hotel is visited by an American tourist…..he wanted to inspect the room before taking it ……hands over a hundred rouble note to the manager and proceeds to check the room on a higher floor…..confident that the tourist would take the room, manager sends across the bell boy to the local butcher with the 100 and settles the debt he owed for the supply of mutton to the hotel restaurant…….the butcher immediately hands over that 100 to the local prostitute for the services he had availed from her on credit……and she in turn rushes to the hotel and pays the manager the 100 that she owed in rent for the room she had taken to entertain her customers……..while manager is holding this 100 in hand the American comes down says he is not satisfied with the room takes the 100 back and departs……now….what happened? The American did not pay anything as he took his money back, but everyone in our story has got their debts cleared

This is the kind of miracle that manmohan singh is trying to implement…….he wants to put money into the hands of people so as to spur on economic activity…..by increasing salaries money has come into the hands of middle class…they want to build houses, buy cars etc…..as demand rises prices would increase but so too will production and consequent demand for labour and their charges…..this kind of stimulus would result in a robust economy with all kinds of metrics rising …..everyone would complain about price rise etc…but nobody would cut down on their purchase for that reason because they have money ……everyone would wax eloquent about corruption at high levels etc…..but society as a whole becomes affluent and even communist parties themselves becomes worthy of thousands of crores and their leaders lifestyle becomes indistinguishable from the leaders of other parties and they themselves become a part of corporate culture……just see the lavish , extravagant way the latest party congress was conducted…….that is the legacy of manmohansingh and his policy of liberalisation……!!!

kaalidaasan said...

>>>>IAS / IPS / IFS etc is a cadre in the govt to which personnel are inducted through various means not just through upsc exams....considering his previous tenure at UNCTAD (Chief, Financing for Trade Section, UNCTAD, United Nations Secretariat, Manhattan, New York ) he was in the IES (Indian Economic Service) cadre from day one in the central govt service and rose to various other positionsin that cadre.<<<

This is really interesting. From where did you get the idea that Singh was an IES officer like other Indian Civil Service officers. I am hearing this for the first time.

Did I say that IAS/IPS/IFS etc are solely through any competitive exam? Even a clerk or a police constable could be promoted to various higher posts and finally get conferred with IAS or IPS titles. Like that on what day Singh was conferred with this title?

As far as I know he got his various degrees in economics like BA, MA, DPhil, D Litt etc and later started as lecturer, then became reader and later professor in various economic schools. While he was professor in a college he was chosen as one of the advisers to the trade minister. It was just like Sam Pitroda being one of the advisers of the Prime Minister now? Does that mean Sam, Pitroda is in IAS/IPS/IES cadre?

Singh started his civil service as a low level adviser in Trade Ministry and switched over to Finance Ministry and then rose through the ranks and became reserve bank governor. He was never conferred with any title like IES as afar as I know.

Even an IAS officer is referred to as a glorified clerk. He was nothing more than that when he started his career. Before the era of IAS, many persons who began as clerks, rose through the ranks and reached the level of ministerial secretaries. And many were conferred with IAS when IAS was constituted. As far as I know Singh was never conferred with this sort of title while he was a civil servant. Correct me if I am wrong. But please do not state inferences as facts.

kaalidaasan said...

>>>>ITime etc have dubbed him underachiever / failure etc not for the reasons that you consider him a failure…..they were disappointed that he did not deliver on the implementation of economic reforms on FDI, Insurance etc to the extent that westerners had desired…….in fact, this kind of criticism spurred him on to rush through the FDI in retail<<<

I agree with you. What aver be the reasons he is an under achiever. If you add the reasons I pointed out, he is not only an under achiever but a total failure as well.

Rather than thinking of the common people, he wanted to be in the good books of the westerns. Tat is why he is referred to as slave of the western multinational companies. He rushed through the FDI to safeguard the interests of multinational companies. Not only western multinational companies, but Indian rich people as well. That is why in his eyes Ambani is more precious than the 5 year old raped and murdered in Indian capital.

kaalidaasan said...

>>>>What has Manmohan Singh done for the betterment of India?<<<

You have already given the answer.
while i agree that the policies followed by mms as pm has been disastrous for india,.
After stating that his policies are disastrous to India, there is no need to tell stories from imagination. Any amount of imagination or twist or hatred cannot make disastrous polices, betterment.

I may just laugh off the Russian and Indian story. The fact in front of me is that 40% of Indians are living under poverty line right now. And India constitute the single largest block of human beings living in underprivileged situations. And this man was advising , planning and implementing policies for them for the past 40 years. Absolutely ridiculous.

And to add insult to injury, he stated that Rs 29 is good enough to live honestly in India. And his true follower Sheila Dixit stated that in her state of Delhi, any family with an income of Rs 600/month is above poverty live. You are free to think that way as well.

kaalidaasan said...

>>>>but society as a whole becomes affluent and even communist parties themselves becomes worthy of thousands of crores and their leaders lifestyle becomes indistinguishable from the leaders of other parties and they themselves become a part of corporate culture……just see the lavish , extravagant way the latest party congress was conducted…….that is the legacy of manmohansingh and his policy of liberalisation……<<<

I am sorry to say that you are misunderstood in this regard.

CPM was worthy of thousands of crores years before Singh liberalized Indian economy. Many of their leaders and cadres did have extravagant life style as well. AKG centre was air conditioned long before that. But vast majority of them are not as you feel.

CPM is one of the biggest job givers in Kerala. Through its net work of cooperatives and other business establishments it supports a large number of people and their families. In that sense you can call it a corporate establishment.

When Singh was reading for his economics, the Communist ministry in Kerala did invite Birla to establish a rayon factory in Mavoor giving incentives to the corporate entity. Water, electricity and raw material were given in subsidized rates even in 1957. While doing so EMS ministry did care for the underprivileged by land reforms, education and health care. But Singh totally ignored the underprivileged. That is the difference between Communist "corporate culture" and Singh's corporate culture. I do not think you are able to grasp this either.

Remember that 5.5 lakhs crores of rupees which would have come to Indian coffers were purposefully lost and most of them tunneled and channeled into middle men, government officers and politicians. Leaving behind exaggeration at least 2 lakh crores would have easily come in if the deals were done in a lawful manner. Through corruption, unlawful gains and murky behind the door deals this money was lost. And Singh gives incentives, tax breaks and debt write offs to big businesses and rich people. The way he makes poor people rich is by rewriting poverty line. Now the line stands at Rs 29 per day income. Anybody who earns more than that is not poor as per this kulak.

Ananth said...

>>>Even an IAS officer is referred to as a glorified clerk. He was nothing more than that when he started his career.<<<

even after a mistake is pointed out , instead of verifying it and correcting oneself if one persists in it, such obstinate behaviour indicates the stupidity and arrogance that underlies it.

two mistakes were pointed out

1 you said he was just "BA Economics"

.....he had done not only BA in economics , but MA and later obtained doctorate through research ( i emphasise that to distinguish it from the numerous honourary doctorates conferred on him later).....if a doctor after his MBBS ,has done MD/MS and the obtains MRCP/FRCS also , to refer to him as just an "MBBS doctor" shows the same kind of stupidity

2 you said he started his career as a "clerk"

i pointed out that he started his career as an economics faculty in a college and rose to the level of professor....and his stint at the central govt started at the cadre of Indian Economic Service......you want me to prove that and insists on saying even an IAS officer is a glorified clerk....I am sorry , you have to educate yourself and cure your petty-mindedness yourself, I am not obliging to spoonfeed you......
i hope i have spared your readers from getting misled by your ignorance.......that is all

മലക്ക് said...

ഒരു മലയാളം ബ്ലോഗിലെ ചര്ച്ചകളും മലയാളത്തിൽ തന്നെ ആക്കുക അല്ലെ എഴുതുന്നവര്ക്കും വായിക്കുന്നവര്ക്കും സൗകര്യം? ഇതിനു തൊട്ടു മുൻപ് ഒരു പോസ്റ്റ്‌ കാളിദാസൻ ഇട്ടിരുന്നല്ലോ ? ഇപ്പോൾ പോസ്റ്റ്‌ തന്നെ ലൈൻ കമ്പി തിന്നുകയാണോ?

kaalidaasan said...

മലക്ക്,

മലയാളത്തില്‍ എഴുതുന്നത് തന്നെയാണെനിക്കിഷ്ടം. ഇക്കാര്യം മുമ്പ് ഞാന്‍ അനന്തിനോട് സൂചിപ്പിക്കയും ചെയ്തിരുന്നു. അദ്ദേഹത്തിനു മലയാളം എഴുതാന്‍ എന്തോ ബുദ്ധിമുട്ടുണ്ട് എന്നു തോന്നുന്നു.

ഇനി ഞാന്‍ മലയാളത്തില്‍ മാത്രം എഴുതാന്‍ ശ്രദ്ധിക്കാം,

kaalidaasan said...

>>>>>1 you said he was just "BA Economics"<<<<

അനന്ത്,

മന്‍ മോഹന്‍ സിംഗ് BA Economics മാത്രം ആണെന്നു ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ പറയാനുമുള്ള ബുദ്ധിമോശം എനിക്കില്ല. BA Economics നേക്കുറിച്ച് ഒരു സാമാന്യ പ്രസ്താവന നടത്തിയതേ ഉള്ളു. മറ്റൊന്നും പഠിക്കാന്‍ ഇല്ലെങ്കില്‍ ഈ കോഴ്സില്‍ കുട്ടികള്‍ ചേരാറുണ്ട്. അങ്ങനെ ഡിഗ്രി എടുത്ത് സെക്രട്ടേറിയറ്റില്‍ ഗുമസ്തന്‍മാരായി ജോലി കിട്ടുന്നവര്‍ക്ക് പ്രമോഷന്‍ കിട്ടി ഉയര്‍ന്ന റാങ്കില്‍ എത്താം. കേന്ദ്ര സെക്രട്ടേറിയറ്റില്‍ ജോലി ലഭിക്കാനുള്ള യോഗ്യതയും ഡിഗ്രി മാത്രമാണ്.


മന്‍ മോഹന്‍ സിംഗിന്റെ യോഗ്യത കുറച്ചു കാണുന്നില്ല. അനേകം പേര്‍ ഇദ്ദേഹത്തേപ്പോലെ വിദേശ രാജ്യങ്ങളില്‍ പഠനം നടത്തുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ വിവിധ ശാഖകളില്‍ ജോലി ചെയ്യുന്നുണ്ട്. അതിലപ്പുറം മഹത്വം ഞാന്‍ ഇദ്ദേഹത്തില്‍ കാണുന്നുമില്ല. അതിലപ്പുറം താങ്കളൊക്കെ പറയുന്ന കഴിവുകളൊക്കെ അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ 40 വര്‍ഷക്കാലത്തെ ഉപദേശവും, ഭരണവും കൊണ്ട് ഇന്‍ഡ്യയുടെ മുഖഛായ തന്നെ മാറേണ്ടതായിരുന്നു,. അതുണ്ടായില്ല. സാധാരണ ജനതക്ക് പ്രയോജനപ്പെടാത്ത ബിരുധങ്ങളിലോ കഴിവിലോ ഞാന്‍ പ്രത്യേക ഗുണവും കാണുന്നില്ല.

മന്‍ മോഹന്‍ സിംഗിന്റെ പേരില്‍ ആരോപിക്കപ്പെടുന്ന ലിബെറലൈസേഷന്റെ ക്രെഡിറ്റ് വാസ്തവത്തില്‍ നരസിംഹ റാവുവിനവകാശപ്പെട്ടതാണ്. നരസിംഹറാവുവിന്റെ നയങ്ങളാണു മന്‍ മോഹന്‍ സിംഗ് നടപ്പാക്കിയത്. ആദ്യമായി നെഹ്രു ഗാന്ധി കുടുംബത്തിന്റെ കയ്യില്‍ നിന്നും അധികാരം കൈമാറിയപ്പോള്‍  റവുവാണു പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയത്. റാവു അത് നടപ്പാക്കിയിരുന്നില്ലെങ്കില്‍ ബി ജെ പി തീര്‍ച്ചയായും നടപ്പാക്കുമായിരുന്നു.
നെഹ്റുവിനും ഇന്ദിരക്കും രാജീവിനും ഇന്‍ഡ്യയിലെ സാധാരണ ജനങ്ങളോട് അനുഭാവമുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ ഭരിച്ചപ്പോള്‍ സാധാരണക്കാരെ മറന്നില്ല. റാവുവിനാ പാരമ്പര്യം ഇല്ലായിരുന്നു. അതുകൊണ്ട് വഴി മാറി നടന്നു. ഇന്‍ഡ്യക്കാരിയല്ലാത്ത സോണിയയുടെ കയ്യില്‍ അധികാരം അമര്‍ന്നപ്പോള്‍ സാധരണക്കാരുടെ കാര്യം ഗോപിയുമായി. സോണിയയുടെ മരുമകനൊക്കെ മാഫിയയുടെ ഭാഗമാണിന്ന്. ബയോ ഡേറ്റ വച്ച് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന യുവരാജാവിന്റെ കാലത്ത് സാധാരണക്കാരോട് പുച്ഛമായിരിക്കും.

kaalidaasan said...

>>>>2 you said he started his career as a "clerk"

i pointed out that he started his career as an economics faculty in a college and rose to the level of professor....and his stint at the central govt started at the cadre of Indian Economic Service......you want me to prove that and insists on saying even an IAS officer is a glorified clerk....<<<<


മന്‍ മോഹന്‍ സിംഗിന്, IES എന്ന പദവി ഉണ്ടായിരുന്നു എന്നു പറഞ്ഞത് താങ്കളാണ്. പക്ഷെ ഞാന്‍ അങ്ങനെ കേട്ടിട്ടില്ല. അതുകൊണ്ടാണ്, അതിന്റെ തെളിവു തരാന്‍  പറഞ്ഞതും. ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട. അദ്ദേഹത്തിനതുപോലെ ആ പദവി നല്‍കിയിട്ടില്ല എന്നാണെന്റെ അറിവ്. ഉണ്ടെന്ന് താങ്കല്‍ തെളിവു തരും വരെ ഞാന്‍ ആ ധാരണ മാറ്റാനും പോകുന്നില്ല.

മന്‍ മോഹന്‍ സിംഗ് സര്‍ക്കാര്‍ ഭരണ കൂടത്തിലെ ജോലി ആരംഭിച്ചത് വാണിജ്യ മന്ത്രാലയത്തില്‍ ഉപദേഷ്ടാവിയിട്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിലെ ഏതെങ്കിലും Administrative Cadre ലിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന ഒരു നടപടികളിലൂടെയും  മന്‍ മോഹന്‍ സിംഗ് കടന്നു പോയിട്ടില്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കേണ്ടത് താങ്കളുടെ ബാധ്യതയാണ്. ഉപദേഷ്ടവാകാന്‍ ഒരു യോഗ്യതയും  ആവശ്യമില്ല. മുസ്ലിം ലീഗ് എം പി അബ്ദുള്‍ വഹാബ് വ്യോമയാന മന്ത്രാലയത്തില്‍ ഉപദേഷ്ടാവായിരുന്നു. ഈ അഹമ്മദ്, മന്ത്രി ആയപ്പോള്‍ അദ്ദേഹത്തെ ഉപദേഷ്ടാവാക്കിയതിന്റെ കാരണം അദ്ദേഹം ഏതെങ്കിലും സര്‍വകലാശാല ബിരുധം നേടിയതുകൊണ്ടല്ല. ലീഗുമായുള്ള അടുപ്പം മാത്രമായിരുന്നു. അതുപോലെ കോണ്‍ഗ്രസുമായുള്ള അടുപ്പം കൊണ്ട് മാന്‍ മോഹനും ഉപദേഷ്ടാവായി. ഒരു വിമാന യാത്രയില്‍ വച്ച് അന്നത്തെ മന്ത്രി എല്‍ എന്‍ മിശ്ര അദ്ദേഹത്തെ പരിചയപ്പെട്ടു. ആ പരിചയം അദ്ദേഹത്തെ വണിജ്യ മന്ത്രാലയത്തിലെ ഉപദേഷ്ടാവാക്കി. അല്ലാതെ താങ്കള്‍ ശഠിക്കുനതുപോലെ IES ആയിട്ടൊന്നുമല്ല മന്‍ മോഹന്‍ സിംഗ കേന്ദ്ര സര്‍ക്കാരില്‍ ജോലി ആരംഭിച്ചത്. സാം പിത്രോദയെ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ മന്ത്രാലയത്തില്‍ ഉപദേഷ്ടാവാക്കിയപോലെ മാത്രമായിരുന്നു അതും.

ചെറിയ ഉപദേഷ്ടാവില്‍ നിന്നും പ്രധാന ഉപദേഷ്ടവായി വാണിജ്യ മന്ത്രാലയത്തിലും പിന്നീട് ധനകാര്യ മന്ത്രാലയത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. അതിനു ശേഷം സെക്ക്രട്ടറിയും ആക്കി. പിന്നീടദ്ദേഹത്തെ ഉയര്‍ത്തി പ്ളാനിംഗ് കമ്മീഷന്റെ ഡെപ്യൂട്ടി ചെയര്‍ മാനായി നിയമിച്ചു. വണിജ്യമന്ത്രാലയത്തിലും  ധനകാര്യമന്ത്രാലയത്തിലും പ്രവര്‍ത്തിച്ചതുകൊണ്ട് റിസര്‍വ ബാങ്കിലെ ഡയറക്റ്ററായി. അത് പിന്നീടദ്ദേഹത്തെ റിസര്‍വ് ബാങ്ക് ഗാവര്‍ണറാക്കുന്നതിലേക്ക് നയിച്ചു. പിന്നീട് ധനകാര്യ മന്ത്രിയും പ്രധാന മന്ത്രിയുമാക്കാനുള്ള കാരണവും അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് ബന്ധം മാത്രമായിരുന്നു. പടിപടിയായി തന്നെ ആണദ്ദേഹം ​ഉയര്‍ന്നു വന്നത്.

താങ്കളുടെ അറിവിലേക്കായി മറ്റൊന്നു കൂടി. കേന്ദ്ര സര്‍ക്കാരില്‍ പ്രധാന വകുപ്പുകളുടെ സെക്രട്ടറി ആയിരിക്കാന്‍  Administrative Cadre അംഗമാകണമെന്നില്ല. മന്‍ മോഹനേപ്പോലെ സായിപ്പിനെ സേവിച്ചു നടന്ന മൊന്ടേക് സിംഗ് അഹ്‌ലുവാലിയയും  ഇതേ പദവികളൊക്കെ വഹിച്ചിട്ടുണ്ട്. അതേക്കുറിച്ച് വേണമെങ്കില്‍ ഇവിടെ വായിക്കം.

Montek Singh Ahluwalia

In spite of not being a member of the Indian Civil Service, he held the following positions of civil servants in the central government:

Secretary, Ministry of Finance
Secretary, Department of Economic Affairs
Secretary, Ministry of Commerce
Special Secretary to Prime Minister Rajiv Gandhi, and
Economic Advisor to the Ministry of Finance.
He has also been the member of the influential Washington-based financial advisory body, the Group of Thirty.


kaalidaasan said...

>>>>I am sorry , you have to educate yourself and cure your petty-mindedness yourself, I am not obliging to spoonfeed you......
i hope i have spared your readers from getting misled by your ignorance.......that is all<<<<


എന്റെ അറിവിനേക്കുറിച്ചും അറിവില്ലായ്മയേക്കുറിച്ചും എന്റെ മനസിന്റെ വലുപ്പച്ചെറുപ്പത്തേക്കുറിച്ചും ഒക്കെ ഓര്‍ത്ത് താങ്കള്‍ ബേജാറാകേണ്ട. മന്‍ മോഹന്‍ സിംഗിന്, IES പദവി നല്‍കി എന്നിവിടെ എഴുതിയത് താങ്കളാണ്. അതിനു തെളിവു തരാന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ ഒടിപ്പോകുന്നു. എനിക്കതില്‍ യാതൊരു പരാതിയുമില്ല.

പിന്നെ ഇതൊക്കെ വായിക്കുന്നവര്‍ യാതൊന്നുമറിയാത്ത നിരക്ഷരകുക്ഷികളാണെന്ന് ധരണയൊന്നും എനിക്കില്ല. മന്‍ മോഹന്‍ സിംഗിനേക്കുറിച്ച് താങ്കള്‍ക്കുള്ള അറിവൊക്കെ ഇവര്‍ക്കുമുണ്ടെന്ന തികഞ്ഞ ബോധ്യത്തോടെയാണു ഞാന്‍ എഴുതുന്നതും. Bio data of Man Mohan Singh എന്ന് Google ല്‍ type ചെയ്ത് search ചെയ്താല്‍ ലഭിക്കുന്നത് ഇതൊക്കെയാണ്.

Manmohan Singh

Biography of Dr Manmohan Singh

Read the short biography of Dr Manmohan Singh


ഇങ്ങനെ ചെയ്ത് കണ്ടുപിടിക്കാനുള്ള കഴിവ് ഉള്ളവര്‍ തന്നെയാണിതൊക്കെ വായിക്കുന്നതെന്നെനിക്കറിയാം. അതുകൊണ്ട് അവരെ രക്ഷിക്കേണ്ട ബാധ്യത താങ്കള്‍ ഏറ്റെടുക്കണമെന്നില്ല.

Indian Administrative Care ഇല്‍ ഉള്ളവരെglorified clerks എന്നു ഞാന്‍ വിളിച്ചു. ഇപ്പോഴും വിളിക്കുന്നു. ഒരു ഗുമസ്തന്റെ പണിക്കപ്പുറം യാതൊന്നും ഈ നെട്ടിപ്പട്ടം കെട്ടിയ ആനകള്‍ ചെയ്യുന്നു എന്ന് എന്റെ അനുഭവത്തില്‍ ഇല്ല. ഭരിക്കുന്നവര്‍ ഉണ്ടാക്കുന്ന നിയമങ്ങളും, ആസൂത്രണം ചെയ്യുന്ന നയപരിപാടികളും നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളും ചെയ്യുക എന്നതാണീ ആനകളുടെ ജോലി. ഭരണ നിര്‍വഹണത്തില്‍ എന്തെങ്കിലും പാളിച്ചകള്‍ ഉണ്ടായാല്‍ ചൂണ്ടിക്കാണിക്കേണ്ട കടമ കൂടി ഉണ്ടെന്നു മാത്രം. മന്‍ മോഹന്‍ സിംഗിന്റെ തണലില്‍ ഇവരേപ്പോലുള്ളവര്‍ മറ്റ് ചിലതു കൂടി ചെയ്യുന്നുണ്ട്. പണം അടിച്ചു മാറ്റാന്‍ സ്കോപ്പുള്ള പദവിക്കു വേണ്ടി കോടികള്‍ കൈക്കൂലി കൊടുക്കാനും ഇവരേപ്പോലുള്ള പലര്‍ക്കും ഇന്ന് മടിയില്ല. " just see the lavish , extravagant way the latest party congress was conducted…….that is the legacy of manmohansingh and his policy of liberalisation", എന്നൊക്കെ ആവേശം കൊള്ളുന്ന താങ്കള്‍ക്ക് മന്‍ മോഹന്‍ സിംഗ് ഇന്‍ഡ്യക്ക് സംഭാവന ചെയ്ത ഈ legacy യേപ്പറ്റി നന്നായി അറിയാം. പക്ഷെ മനസിന്റെ വലുപ്പം കാരണം അതേക്കുറിച്ച് മൌനം പാലിക്കുന്നു.

kaalidaasan said...

മന്‍ മോഹന്‍ സിംഗ് എന്ന സാമ്പത്തിക വിദഗ്ദ്ധന്റെ ഏറ്റവും വലിയ സംഭാവന അനിയന്ത്രിതമായ കള്ളപ്പണമാണ്. സ്വിസ് ബാങ്കിലുള്ള കള്ളപ്പണക്കാരുടെ കണക്ക് മന്മോഹന്‍ സിംഗിനറിയാം. പക്ഷെ പുറത്തു പറയില്ല സുപ്രീം കോടതിയോട് പോലും പറയില്ല. അതിന്റെ ഒരു പങ്ക് മന്‍ മോഹന്റേതായിരിക്കാം. അല്ലെങ്കില്‍ എന്തുകൊണ്ട് അതൊക്കെ വെളിപ്പെടുത്തുന്നില്ല. ഇന്‍ഡ്യയിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുന്നില്ല.

കള്ളപ്പണത്തിന്റെ പറുദീസ

Ananth said...

" BA Economics എന്നത്.ഈ ബിരുധം നേടുന്നവര്‍ ഏതെങ്കിലും സാമ്പത്തിക സ്ഥാപനത്തില്‍ ഗുമസ്തരായി ചേരുന്നു. അതുപോലെ റിസര്‍വ് ബാങ്കില്‍ ഗുമ്സതനായി ചേര്‍ന്ന് അതിന്റെ തലപ്പത്തു വരെ എത്തിയ ആളാണു മന്‍ മോഹന്‍ സിംഗ്."

എന്ന വിഡ്ഢിത്തരം എഴുതിപ്പിടിപ്പിച്ചിട്ട് അത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍


"മന്‍ മോഹന്‍ സിംഗ് BA Economics മാത്രം ആണെന്നു ഞാന്‍ പറഞ്ഞിട്ടില്ല." എന്നും

"Bio data of Man Mohan Singh എന്ന് Google ല്‍ type ചെയ്ത് search ചെയ്താല്‍ ലഭിക്കുന്നത് ഇതൊക്കെയാണ്.
ഇങ്ങനെ ചെയ്ത് കണ്ടുപിടിക്കാനുള്ള കഴിവ് ഉള്ളവര്‍ തന്നെയാണിതൊക്കെ വായിക്കുന്നതെന്നെനിക്കറിയാം
"

എന്നുമൊക്കെ പറഞ്ഞു ഉരുണ്ടു കളിക്കുന്ന താങ്കള് വിഡ്ഢിത്തം എഴുന്നെള്ളിക്കുന്നതിനു മുന്നേ എന്ത് കൊണ്ടു "ഇങ്ങനെ ചെയ്തു കണ്ടുപിടിച്ചില്ല " ?

പിന്നെ IAS / IPS തുടങ്ങിയ service cadres ഒരു ബിരുദമോ പദവിയോ ഒന്നുമല്ല എന്നു മനസ്സിലാക്കാനും തക്ക വിവരമില്ലാത്ത ആള്‍ ആരോ ആലങ്കാരികമായി പറഞ്ഞു വെച്ച even an IAS officer is a glorified clerk എന്ന അതിശയോക്തി അക്ഷരാര്‍ത്ഥത്തില്‍ എടുക്കുന്നതും തികച്ചും സ്വാഭാവികം

താങ്കളുടെ ലേഖനത്തിലെ വസ്തുതാ പരമായ ചില പിശകുകള്‍ തിരുത്തുക എന്ന ഉദ്ദേശതിലെഴുതിയ ഒരു കമന്റിനു താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണം തന്നെ ആ "മനസിന്റെ വലുപ്പം " വളരെ വ്യക്തമായി കാണിക്കുന്നു .... മന്‍ മോഹന്‍ സിംഗ് ഔദ്യോഗിക ജീവിതം ആരംഭിച്ചത് ഗുമസ്ഥനായിട്ടായിരുന്നു എന്നു തന്നെ താങ്കള് തുടര്‍ന്നും വിശ്വസിക്കുകയും എഴുതുകയും ഒക്കെ ചെയ്യുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല !

kaalidaasan said...

>>>>എന്ന വിഡ്ഢിത്തരം എഴുതിപ്പിടിപ്പിച്ചിട്ട് അത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍<<<<

അനന്ത്,

താങ്കളത് ചൂണ്ടിക്കാണിച്ചപ്പോള്‍  ഞാന്‍ തിരുത്തിയത് താങ്കള്‍ക്ക് മനസിലായില്ലേ. കേന്ദ്രസര്‍ക്കാര്‍ എന്നാണു ഞാനുദ്ദേശിച്ചത്. റിസര്‍വ് ബാങ്കെന്നല്ല. അത് തെറ്റായതുകൊണ്ടാണു തിരുത്തിയത്.
വെറും ഉപദേഷ്ടവെന്ന നിലയിലാണദ്ദേഹം കേന്ദ്രസര്‍ക്കാരില്‍  ജോലി ആരംഭിച്ചത്. അല്ലതെ താങ്കള്‍ കരുതുമ്പോലെ IES എന്ന പദവിയിലൊന്നുമല്ല. അദ്ദേഹത്തിന്, IES പദവി confer ചെയ്ത് നല്‍കിയതായും എന്റെ അറിവിലില്ല. അത് പറഞ്ഞത് താങ്കളാണ്.

ഉപദേഷ്ടാവെന്ന പദവി വച്ച് അദ്ദേഹം മറ്റ് പല സ്ഥാനങ്ങളും നേടിയെടുത്തു. അതിലൊന്നാണ്, റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറെന്ന പദവിയും. കേന്ദ്ര സര്‍ക്കാരിലെ ധനകാര്യവകുപ്പിലെ ഉദ്ദ്യോഗസ്ഥരെയാണു സാധാരണ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറാക്കാറുള്ളത്.

kaalidaasan said...

>>>>എന്നുമൊക്കെ പറഞ്ഞു ഉരുണ്ടു കളിക്കുന്ന താങ്കള് വിഡ്ഢിത്തം എഴുന്നെള്ളിക്കുന്നതിനു മുന്നേ എന്ത് കൊണ്ടു "ഇങ്ങനെ ചെയ്തു കണ്ടുപിടിച്ചില്ല " ?<<<<

അനന്ത്,

അങ്ങനെ ചെയ്ത് കണ്ടുപിടിക്കേണ്ട അവശ്യമെനിക്കില്ല. മന്‍ മോഹന്‍ സിംഗിനേക്കുറിച്ച് ഇതിനു മുന്നെ മറ്റ് പലയിടത്തും ഞാന്‍ എഴുതിയിട്ടുണ്ട്. ഈ ബ്ളോഗില്‍ തന്നെ ഇതിനു മുന്നെ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ യോഗ്യതകളെന്തൊക്കെ എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണതൊക്കെ എഴുതിയതും. അദ്ദേഅഹം ​ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയപ്പോള്‍ ഈ സ്ഥാനത്തേക്ക് ഏറ്റവും യോജിച്ച വ്യക്തിയാണെന്ന അഭിപ്രായം ​ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇന്‍ഡ്യയിലെ ദരിദ്ര ജനകോടികളുടെ ഉയര്‍ച്ചക്കു വേണ്ടി ശ്രമിക്കാന്‍ ഏറ്റവും പറ്റിയ വ്യക്തിയാണെന്ന് പല വേദിഅക്ളിലും അഭിപ്രായമെഴുതിയിട്ടുമുണ്ട്. പക്ഷെ ഇന്‍ഡ്യക്കാര്‍ക്ക് വേണ്ടിയല്ല, വേള്‍ഡ് ബാങ്കിലേയും ഏ ഡി ബിയിലെയും തന്റെ മേലാളര്‍ക്ക് വേണ്ടിയാണ്, പലതും ചെയ്യുന്നതെന്ന് പിന്നീടാണു മനസിലായത്. ഇപ്പോഴിതാ കല്‍ക്കരി ഇടപാടില്‍ തന്നെ രക്ഷപ്പെടുത്താന്‍ കൂട്ടുനിന്ന അശ്വനികുമാറിനെയും, അഴിമതി നടത്തി എന്ന് സി ബി ഐ പറയുന്ന ബന്‍സാലിനെയും വരെ അദ്ദേഹം ​സംരക്ഷിക്കുന്നു. അതിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടയുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍. കള്ളനു കഞ്ഞി വയ്ക്കുന്നവനല്ല, കള്ളന്‍ തന്നെയാണു താനെന്ന് ഇദ്ദേഹം തെളിയിക്കുന്നു.

ഞാന്‍ ഉരുണ്ടു കളിക്കുന്നു എന്ന് താങ്കള്‍ കരുതുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല.

റിസര്‍ വ് ബാങ്കിനെ ബാങ്കെന്നു വിളിക്കുന്നതുകൊണ്ട് അത് സ്റ്റേറ്റ് ബാങ്ക് പോലെയോ മുത്തൂറ്റ് ബാങ്ക് പോലെയോ ഒരു പണമിടപടു സ്ഥാപനമാണെന്നത് താങ്കളുടെ തെറ്റിദ്ധാരണയാണ്. റിസര്‍വ് ബാങ്ക് ഇന്‍ഡ്യ ഗവണ്‍മെന്റിന്റെ ഭാഗമാണ്. അതുകൊണ്ടാണ്, കേന്ദ്ര സര്‍ക്കാരില്‍ ചേരുന്ന പലരും റിസര്‍വ ബാങ്ക് ഉദ്യോഗസ്ഥരാകുന്നത്.

kaalidaasan said...

>>>>പിന്നെ IAS / IPS തുടങ്ങിയ service cadres ഒരു ബിരുദമോ പദവിയോ ഒന്നുമല്ല എന്നു മനസ്സിലാക്കാനും തക്ക വിവരമില്ലാത്ത ആള്‍ ആരോ ആലങ്കാരികമായി പറഞ്ഞു വെച്ച even an IAS officer is a glorified clerk എന്ന അതിശയോക്തി അക്ഷരാര്‍ത്ഥത്തില്‍ എടുക്കുന്നതും തികച്ചും സ്വാഭാവികം<<<<

അനന്ത്,

മലയാറ്റൂര്‍ രാമകൃഷ്ണന്, താങ്കളുടെ അത്ര വിവരമില്ല എന്ന് ഞാന്‍ ഇനി മുതല്‍ കരുതിക്കോളാം.

മലയാറ്റൂര്‍ മല മുകളിലെവിടെയോ താമസിച്ചിരുന്ന മലവേടനായിരുന്നല്ലോ അദ്ദേഹം. IAS / IPS തുടങ്ങിയ service cadres ഒരു ബിരുദമോ പദവിയോ ഒന്നുമല്ല എന്നു മനസ്സിലാക്കാനും തക്ക വിവരമില്ലാത്ത വെറും മലവേടന്‍.

kaalidaasan said...

>>>>താങ്കളുടെ ലേഖനത്തിലെ വസ്തുതാ പരമായ ചില പിശകുകള്‍ തിരുത്തുക എന്ന ഉദ്ദേശതിലെഴുതിയ ഒരു കമന്റിനു താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണം തന്നെ ആ "മനസിന്റെ വലുപ്പം " വളരെ വ്യക്തമായി കാണിക്കുന്നു .... മന്‍ മോഹന്‍ സിംഗ് ഔദ്യോഗിക ജീവിതം ആരംഭിച്ചത് ഗുമസ്ഥനായിട്ടായിരുന്നു എന്നു തന്നെ താങ്കള് തുടര്‍ന്നും വിശ്വസിക്കുകയും എഴുതുകയും ഒക്കെ ചെയ്യുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല !<<<<

അനന്ത്,

എന്റെ ലേഖനത്തില്‍ വസ്തുതാപരമായ യാതൊരു പിശകുമില്ല. എഴുതിയപ്പോള്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം വന്നു. താങ്കളത് ചൂണ്ടിക്കാണിച്ചപ്പോള്‍ തിരുത്തുകയും ചെയ്തു. ഇനിയും താങ്കള്‍ക്കെന്താണു ബുദ്ധിമുട്ട് എന്നു മനസിലാകുന്നില്ല.

എന്റെ എല്ലാ ലേഖനത്തില്‍ നിന്നും എന്തെങ്കിലും തെറ്റുകള്‍ കുഴിച്ചെടുക്കുക കുറച്ചു നാളായി താങ്കളുടെ ഹോബിയാണല്ലോ. ഇതിനെയും ഞാന്‍ അതുപോലെയെ കരുതുന്നുള്ളു.

കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം തന്നെയാണു റിസര്‍വ് ബാങ്കും. കേന്ദ്രസര്‍ക്കാരിലെ ധനകാര്യവകുപ്പില്‍ ജോലി ലഭിക്കുന്ന ഏത് ഉദ്യോഗസ്ഥനും റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറാകാന്‍ സാധിക്കും.

കേന്ദ്രസര്‍ക്കരില്‍ ഗുമസ്തനയി ചേര്‍ന്നു എന്നതിമ്നു പകരം റിസര്‍വ് ബങ്കില്‍ ഗുമസ്തനായി ചേര്‍ന്നു എന്ന് ഞാന്‍ തെറ്റായി എഴുതിയതില്‍ പിടിച്ചാണല്ലോ താങ്കളുടെ ഇപ്പൊഴത്തെ വിമര്‍ശനം മുഴുവന്‍. ഞാന്‍ എഴുതിയത് തെറ്റിപ്പോയി എന്നും ശരിയായിട്ടുള്ളത് എന്താണെന്നു വിശദമാക്കിയിട്ടും താങ്കള്‍ വിടുന്നില്ല. അതില്‍ നിന്നും താങ്കളുടെ മനസിന്റെ വലുപ്പം എനിക്ക് മനസിലാകുന്നുണ്ട്.

മന്‍ മോഹന്‍  സിംഗ് കേന്ദ്ര സര്‍ക്കാരില്‍ തന്റെ ഔദ്യോഗിക ജീവിതമാരംഭിച്ചത് ഏതെങ്കിലും വലിയ പദവിയിലൊന്നുമല്ല. യൂസഫ് അലി വ്യോമയാന മന്ത്രാലയത്തില്‍ ഉപദേഷ്ടാവായതുപോലെ അന്നത്തെ വാണിജ്യ മന്ത്രിയുടെ ആഗ്രഹപ്രകാരം ലഭിച്ച ഔദാര്യം മാത്രമായിരുന്നു ആ ജോലി. പിന്നീടദ്ദേഹം മറ്റ് പല പദവികളിലും എത്തി എന്നത് വേറെ കാര്യം.

മന്‍ മോഹന്‍ സിംഗ് ഉപദേഷ്ടായിരുന്ന കാലത്തെ പ്രധാന മന്ത്രി ഇന്ദിര ഗാന്ധി ആയിരുന്നു. ബാങ്ക് ദേശസാല്‍കരണം ഉള്‍പ്പടെയുള്ള സോഷ്യലിസ്റ്റ് നയങ്ങള്‍ മുറുകെ പിടിച്ചു നടന്നിരുന്ന നേതാവായിരുന്നു ഇന്ദിര. അന്ന് മന്‍ മോഹന്‍ സിംഗ് നല്‍കിയ ഒരുപദേശവും ആരും ചെവിക്കൊണ്ടിരുന്നില്ല എന്നതിന്റെ തെളിവാണ്, ഇന്ദിരയുടെ നയങ്ങള്‍.

Ananth said...

>>>>
മലയാറ്റൂര്‍ രാമകൃഷ്ണന്, താങ്കളുടെ അത്ര വിവരമില്ല എന്ന് ഞാന്‍ ഇനി മുതല്‍ കരുതിക്കോളാം.

മലയാറ്റൂര്‍ മല മുകളിലെവിടെയോ താമസിച്ചിരുന്ന മലവേടനായിരുന്നല്ലോ അദ്ദേഹം. IAS / IPS തുടങ്ങിയ service cadres ഒരു ബിരുദമോ പദവിയോ ഒന്നുമല്ല എന്നു മനസ്സിലാക്കാനും തക്ക വിവരമില്ലാത്ത വെറും മലവേടന്‍. <<<<


ഇനി കൂടുതല്‍ ഉരുണ്ടുകളി......ഞാന്‍ പറഞ്ഞതെന്താണെന്ന് ഒന്നു കൂടി വായിച്ചിട്ടു പോരേ മലയാറ്റൂരിനെ വേടനാക്കുന്നതുമൊക്കെ
പിന്നെ IAS / IPS തുടങ്ങിയ service cadres ഒരു ബിരുദമോ പദവിയോ ഒന്നുമല്ല എന്നു മനസ്സിലാക്കാനും തക്ക വിവരമില്ലാത്ത ആള്‍ ( അതായത് താങ്കള്‍ ) ആരോ ( മലയാറ്റൂര്‍ ) ആലങ്കാരികമായി പറഞ്ഞു വെച്ച even an IAS officer is a glorified clerk എന്ന അതിശയോക്തി അക്ഷരാര്‍ത്ഥത്തില്‍ എടുക്കുന്നതും തികച്ചും സ്വാഭാവികം

IAS / IPS തുടങ്ങിയ service cadres ഒരു പദവിയോ ബിരുദമോ ആണെന്ന് ചീഫ് സെക്രടറി വരെ ആയിരുന്ന മലയാറ്റൂര്‍ പറഞ്ഞു എന്നാണോ താങ്കള് കരുതുന്നത് ......അദ്ദേഹം ആലങ്കാരികമായി പറഞ്ഞു വെച്ച even an IAS officer is a glorified clerk എന്ന അതിശയോക്തി മന്‍ മോഹന്‍ സിംഗിനെ ഗുമസ്ഥനായി ചിത്രീകരികരിച്ചിതിനു ന്യായീകരണമായി താങ്കള് ഉദ്ധരിക്കുന്നതിലെ ഫലിതം മലയാറ്റൂരിന് വളരെ ഇഷ്ടപ്പെടുമായിരുന്നു ( ഒരാളെ കുറിച്ച് അയാള് കള്ളനു കഞ്ഞി വച്ചവനാണ് എന്നു പറഞ്ഞാല്‍ അയാളൊരു cook ആയിരുന്നു എന്ന തരത്തിലുള്ള വ്യാഖ്യാനം ബഹുകേമം തന്നെ )

>>>മന്‍ മോഹന്‍ സിംഗ് കേന്ദ്ര സര്‍ക്കാരില്‍ തന്റെ ഔദ്യോഗിക ജീവിതമാരംഭിച്ചത് ഏതെങ്കിലും വലിയ പദവിയിലൊന്നുമല്ല. യൂസഫ് അലി വ്യോമയാന മന്ത്രാലയത്തില്‍ ഉപദേഷ്ടാവായതുപോലെ അന്നത്തെ വാണിജ്യ മന്ത്രിയുടെ ആഗ്രഹപ്രകാരം ലഭിച്ച ഔദാര്യം മാത്രമായിരുന്നു ആ ജോലി. പിന്നീടദ്ദേഹം മറ്റ് പല പദവികളിലും എത്തി എന്നത് വേറെ കാര്യം.<<<

യൂസുഫലിയെ പോലെയുള്ള ആളുകള്‍ക്കാണോ പിന്നീടു Finance Secretary , Reserve Bank Governor ഒക്കെയായി സ്ഥാനക്കയറ്റം കിട്ടുന്നത് ..... ഒന്ന് മനസ്സിലാക്കുക Indian Engineering Service എന്ന cadre ലുള്ളവരാണു ശ്രീധരനെ പോലെ മെട്രോയുടെയും മറ്റും തലപ്പത്ത് വരിക ....Indian Audit & Accounts Service എന്ന cadre ലുള്ളവരാണ്‌ AG , CAG തുടങ്ങിയ സ്ഥാനം നേടുക ........അതുപോലെ Indian Economic Service എന്ന cadre ലുളള ആളുകള്‍ സ്ഥാനക്കയറ്റം നേടി എത്തുന്നവയാണ് Finance Secretary , Reserve Bank Governor ..... എന്തായാലും മന്‍ മോഹന്‍ സിംഗ് ഔദ്യോഗിക ജീവിതം ആരംഭിച്ചത് ഗുമസ്ഥനായിട്ടായിരുന്നു എന്നു തന്നെ താങ്കള് തുടര്‍ന്നും വിശ്വസിക്കുകയും എഴുതുകയും ഒക്കെ ചെയ്യുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല !

>>>എന്റെ എല്ലാ ലേഖനത്തില്‍ നിന്നും എന്തെങ്കിലും തെറ്റുകള്‍ കുഴിച്ചെടുക്കുക കുറച്ചു നാളായി താങ്കളുടെ ഹോബിയാണല്ലോ. <<<

താങ്കളുടെ ബ്ലോഗ്‌ വായിക്കുന്നു എന്നതാണത്തിന് കാരണം ......ഒരു വിധം ചെറിയ തെറ്റുകളൊക്കെ വിഴുങ്ങിയിട്ടും തീരെ അസഹനീയമായ ആന മണ്ടത്തരങ്ങള്‍ കാണുമ്പോള്‍ ചൂണ്ടിക്കാണിച്ചു പോവുന്നതാണ് .......താങ്കള്‍ക്കതിലുള്ള അസഹിഷ്ണുത ഞാന്‍ മനസ്സിലാക്കുന്നു ......ഇനി അതാവര്‍ത്തി ക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കാം

Ananth said...

>>>ഒരു മലയാളം ബ്ലോഗിലെ ചര്ച്ചകളും മലയാളത്തിൽ തന്നെ ആക്കുക അല്ലെ എഴുതുന്നവര്ക്കും വായിക്കുന്നവര്ക്കും സൗകര്യം? ഇതിനു തൊട്ടു മുൻപ് ഒരു പോസ്റ്റ്‌ കാളിദാസൻ ഇട്ടിരുന്നല്ലോ ? ഇപ്പോൾ പോസ്റ്റ്‌ തന്നെ ലൈൻ കമ്പി തിന്നുകയാണോ?<<<

മലക്ക് ,

മലയാളവും ഇംഗ്ലീഷും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഒരാളെന്ന നിലക്ക് ചര്‍ച്ചകളില്‍ ഏതു ഭാഷ ഉപയോഗിച്ചും ആശയവിനിമയം നടത്തുന്നതില്‍ തെറ്റില്ല എന്നാണ്‌ ഞാന്‍ കരുതുന്നത് ......മലയാളം google translator ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോള്‍ net connection ന്റെ speed കുറവാണെങ്കില്‍ പലപ്പോഴും ഒരു ചെറിയ കമന്റിനു പോലും ഒരുപാടു സമയം എടുക്കാറുണ്ട് ( ഞാനുപയോഗിക്കുന്നത് BSNL EVDO ആണു ) അതേസമയം ഇംഗ്ലീഷിലാവുമ്പൊ കമന്റുബോക്സില്‍ നേരിട്ട് ടൈപ്പ് ചെയ്തു പെട്ടെന്ന് പോസ്റ്റു ചെയ്യാം എന്നതു കൊണ്ടാണ്‌ മിക്കവാറും അതിലേക്കു തിരിയുന്നത് ......പിന്നെ switch എന്നു പറയാതെ വൈദ്യുതി ഗമനാഗമന നിയന്ത്രണ യന്ത്രം എന്നു തന്നെ പറയണം എന്ന തരത്തിലുള്ള ഭാഷാ സ്നേഹം അത്ര നല്ല കാര്യം ആയി കരുതുന്നില്ല ......താങ്കള് സൂചിപ്പിച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത് പോലെ സ്ഥാനത്തും അസ്ഥാനത്തും ഇംഗ്ലീഷുപയൊഗിക്കുന്ന പുതു തലമുറ tv -സിനിമ ക്കാരൊക്കെ മലയാള ഭാഷയെ വികലമാക്കുന്നു എന്ന അഭിപ്രായത്തേക്കാള്‍ എനിക്ക് തോന്നിയിട്ടുള്ളത് അവരൊക്കെ സത്യത്തില്‍ ഇംഗ്ലീഷു ഭാഷയെ ആണ് ബലാല്സംഗം ചെയ്യുന്നത് എന്നാണു .......he can do / he may do /he must do എന്നൊക്കെ പറഞ്ഞാല്‍ ഒരേ അര്‍ത്ഥം മനസ്സിലാക്കുന്നവരും അതു തന്നെയാണ് ചെയ്യുന്നത് ...

kaalidaasan said...

>>>>IAS / IPS തുടങ്ങിയ service cadres ഒരു പദവിയോ ബിരുദമോ ആണെന്ന് ചീഫ് സെക്രടറി വരെ ആയിരുന്ന മലയാറ്റൂര്‍ പറഞ്ഞു എന്നാണോ താങ്കള് കരുതുന്നത് ......അദ്ദേഹം ആലങ്കാരികമായി പറഞ്ഞു വെച്ച even an IAS officer is a glorified clerk എന്ന അതിശയോക്തി മന്‍ മോഹന്‍ സിംഗിനെ ഗുമസ്ഥനായി ചിത്രീകരികരിച്ചിതിനു ന്യായീകരണമായി താങ്കള് ഉദ്ധരിക്കുന്നതിലെ ഫലിതം മലയാറ്റൂരിന് വളരെ ഇഷ്ടപ്പെടുമായിരുന്നു<<<<<

മലയാറ്റൂര്‍ ആയിരുന്നു സിവില്‍ സെര്‍വീസിലുള്ളവര്‍  glorified clerk ആണെന്നു പറഞ്ഞത്. അദ്ദേഹം ആലങ്കരികമായോ അതിശയോക്തിപരമായോ അല്ല അത് പറഞ്ഞത്. ദീര്‍ഘകാലം  പല സിവില്‍ സര്‍വീസ് പദവികളും വഹിച്ച അനുഭവത്തില്‍ നിന്നാണത്. ഞാന്‍ അത് പറഞ്ഞപ്പോള്‍ താങ്കള്‍ പ്രതികരിച്ചത് IAS / IPS തുടങ്ങിയ service cadres ഒരു ബിരുദമോ പദവിയോ ഒന്നുമല്ല എന്നു മനസ്സിലാക്കാനും തക്ക വിവരമില്ലാത്ത ആരോ പറഞ്ഞ അഭിപ്രായമാണത് എന്നായിരുന്നു. ആദ്യം വിവരമില്ലാത്ത ആരോ പറഞ്ഞു എന്നത് ഇപ്പോള്‍ മലയാറ്റൂര്‍ ആലങ്കാരികമായി പറഞ്ഞു എന്നാക്കിയതല്ലേ ശരിക്കുള്ള ഉരുളല്‍.

മലയാറ്റൂര്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ പറഞ്ഞത് നൂറു ശതമാനം ​ശരി ആയിരുന്നു എന്നാണ്, ഡെല്‍ഹിയില്‍ നടക്കുന്ന പൊറാട്ടു നാടകം തെളിയിക്കുന്നത്. ഇന്‍ഡ്യന്‍ പോലീസ് സെര്‍വീസിലെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥന്‍ സി ബി ഐ മേധാവി പറയുന്നത് താന്‍ വെറുമൊരു clerk ആണെന്നാണ്. രാഷ്ട്രീയ മേലാളന്‍ മാര്‍ പറയുന്നതനുസരിച്ച് അന്വേഷണ റിപ്പോര്‍ട്ട് തിരുത്തുന്ന വെറും  ഗുമസ്ഥന്‍,. . പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ ഉള്ള റിപ്പോര്‍ട്ടിലെ പരാമര്‍ശം തിരുത്തേണ്ടീ വന്ന വെറും ഗുമസ്തനല്ലേ സി ബിഐ മേധാവി? താങ്കള്‍ക്കിതൊക്കെ അറിയാം,.  എന്നിട്ടും വെറുതെ.

മന്‍ മോഹന്‍ സിംഗ് വെറും ഗുമസ്തന്റെ റോളിലായിരുന്നു കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗം ആരംഭിച്ചത്. അന്ന് ഇന്‍ഡ്യ ഭരിച്ച രാഷ്ട്രീയക്കാരുടെ ഗുമസ്തനായിരുന്നു. ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആയിട്ടും ആ ഗുമസ്തന്റെ റോള്‍ ഉപേക്ഷിക്ഷിക്കുന്നില്ല. ഇപ്പോള്‍ അധികാരികള്‍ വേള്‍ഡ് ബാങ്കും, ഐ എം എഫും എഡി ബിയും, അമേരിക്കന്‍ പ്രസിഡണ്ടും  ഒക്കെ ആണെന്നു മാത്രം. എന്താ ശരിയല്ലേ? Under achiever എന്ന് കളിയാക്കിയപ്പോളല്ലേ ഇന്‍ഡ്യയിലെ ചെറുകിട വ്യാപാര മേഘലയില്‍  FDI കൊണ്ടു വരന്‍  നയപരിപാടിയില്‍  മാറ്റം വരുത്തിയത്? താങ്കള്‍ തന്നെയല്ലേ അത് പറഞ്ഞതും.?

kaalidaasan said...

>>>>യൂസുഫലിയെ പോലെയുള്ള ആളുകള്‍ക്കാണോ പിന്നീടു Finance Secretary , Reserve Bank Governor ഒക്കെയായി സ്ഥാനക്കയറ്റം കിട്ടുന്നത്<<<<<

യൂസഫ് അലി ഉപദേശം നല്‍കിയത് വ്യോമയാന വകുപ്പിലായിരുന്നു. സിംഗ് ഉപദേശം നല്‍കിയത് വാണിജ്യ വകുപ്പിലും. സിംഗിനെ ധനകാര്യ വകുപ്പു സെക്രട്ടറിയാക്കാമെങ്കില്‍  യൂസഫ് അലിയെ വേണമെങ്കില്‍ വ്യോമയാന സെക്രട്ടറിയുമാക്കാം.

വകുപ്പ് സെക്രട്ടറിക്ക് എന്തെങ്കിലും പ്രത്യേക യോഗ്യത വേണമെന്ന് സര്‍വീസ് ചട്ടങ്ങളില്‍ പറയുന്നില്ല.

kaalidaasan said...

>>>>ഒന്ന് മനസ്സിലാക്കുക Indian Engineering Service എന്ന cadre ലുള്ളവരാണു ശ്രീധരനെ പോലെ മെട്രോയുടെയും മറ്റും തലപ്പത്ത് വരിക ....Indian Audit & Accounts Service എന്ന cadre ലുള്ളവരാണ്‌ AG , CAG തുടങ്ങിയ സ്ഥാനം നേടുക ........അതുപോലെ Indian Economic Service എന്ന cadre ലുളള ആളുകള്‍ സ്ഥാനക്കയറ്റം നേടി എത്തുന്നവയാണ് Finance Secretary , Reserve Bank Governor ..... <<<<<

താങ്കള്‍ മനസിലാക്കിയിരിക്കുന്നത് പൂര്‍ണ്ണമായും തെറ്റാണ്. Finance secretary സ്ഥാനത്തെത്തുന്നവര്‍  സാധാരണ IAS കേഡറിലുള്ളവരാണ്. ഈ കേഡറില്ലാത്തവരും ഈ സ്ഥാനത്തെത്താറുണ്ട്. മൊണ്ടേക് സിംഗ് അഹ്‌ലുവാലിയ ഉദാഹരണമായി ഞാന്‍ പറഞ്ഞു. സെന്റ്രല്‍ വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പി ജെ തോമസ് IAS കേഡറുകാരനായിരുന്നു.

ഇതുപോലെയുള്ള നിയമനങ്ങള്‍ക്ക് താങ്കള്‍ മനസിലാക്കിയിരിക്കുന്നതുപോലെ നിയമങ്ങളൊന്നുമില്ല.

Finance Secretary

In India, the Permanent Secretary - level civil servant, who plays a leadership role in the bureaucracy of the Finance Ministry is known as the Finance Secretary.

The Ministry of Finance is composed of five departments: the Department of Economic Affairs, the Department of Revenue, the Department of Expenditure, the Department of Financial Services and Department of Disinvestment. Each of the departments is headed by a secretary. Each of the five secretaries directly reports to the finance minister.

The "Finance Secretary" (FS) is a tag given to one of the five secretaries. It only denotes a first among equals. The other four secretaries do not report to the FS; their files do not flow through him.
By default, the FS tends to be the seniormost of the five, where seniority is defined by the year of entry into the civil service and not age. Sometimes, none of the five is labelled FS.

Most finance secretaries have been members of the Indian Administrative Service or IAS, but some of them have been career economists. The last finance secretary of India was Mr. Arun Ramanathan, an IAS officer of the Tamil Nadu Cadre. Montek Singh Ahluwalia, Duvvuri Subba Rao, Bimal Jalan and Vijay Kelkar are some of the best known finance secretaries.

kaalidaasan said...

>>>>എന്തായാലും മന്‍ മോഹന്‍ സിംഗ് ഔദ്യോഗിക ജീവിതം ആരംഭിച്ചത് ഗുമസ്ഥനായിട്ടായിരുന്നു എന്നു തന്നെ താങ്കള് തുടര്‍ന്നും വിശ്വസിക്കുകയും എഴുതുകയും ഒക്കെ ചെയ്യുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല !
<<<<<


മന്‍ മോഹന്‍ സിംഗ് കേന്ദ്ര സര്‍ക്കാരിലെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് ഗുമസ്ഥനായിട്ടായിരുന്നു എന്നു തന്നെ തുടര്‍ന്നും ഞാന്‍ വിശ്വസിക്കുകയും എഴുതുകയും ചെയ്യും. കാരണം അതാണു സത്യം.

kaalidaasan said...


സുകുമാരന്‍ അദ്ദേഹത്തിന്റെ ബ്ളോഗില്‍ വീണ്ടും എന്നേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അതില്‍ ഒന്ന് ഇങ്ങനെ.

>>>>പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം തന്റെ വാദമുഖങ്ങള്‍ വാദിച്ചുറപ്പിക്കാന്‍ അപരിമിതമായ കുതര്‍ക്കങ്ങള്‍ ഉപയോഗിക്കുന്നു.
<<<<<


എന്റെ വാദമുഖങ്ങള്‍ ഉറപ്പിക്കേണ്ടത് എന്റെ ബാധ്യതയല്ലേ? സുകുമാരന്, അത് ദഹിക്കാതെ വരുമ്പോള്‍ കുതര്‍ക്കമായി തോന്നുന്നു.
സുകുമാരന്, അന്ധമായ കമ്യൂണിസ്റ്റുവിരോധമാണ്. എഴുതുന്ന ഏത് വിഷയത്തിലും കമ്യൂണിസ്റ്റു വിരോധത്തിന്റെ ഒരു ഏഅമ്പക്കം വിടുക എന്നത് അദ്ദേഹത്തിന്റെ ദിന ചര്യയുടെ ഭാഗമായി ഇപ്പോള്‍ മാറിയിരിക്കുന്നു.

കേരളത്തിന്, ഇന്നത്തെ പുരോഗതി ഉണ്ടാക്കിക്കൊടുത്തത് കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ഭരണമാണെന്ന തിരിച്ചറിവിലാണു ഞാന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയെ പിന്തുണക്കുന്നത്. കമ്യൂണിസ്റ്റുപാര്‍ട്ടിക്കെതിരെ അടിസ്ഥനമില്ലാത്താ അരോപണം ഉന്നയിക്കുമ്പോള്‍ ഞാന്‍ അതിനെ എതിര്‍ക്കാറുണ്ട്. അതിനോടൊപ്പം കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ വീഴച്കളെ വിമര്‍ശിക്കാറുമുണ്ട്. പക്ഷെ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസിനെ ഇപ്പോഴും സുകുമാരന്‍ ന്യായീകരിച്ചു കൊണ്ടിരിക്കുന്നു.

ഇതില്‍ മാത്രമല്ല മറ്റ് പല വിഷയങ്ങളിലും എനിക്ക് സുകുമാരനുമായി അഭിപ്രായ വ്യത്യാസമുണ്ട്. ആണവ വിഷയത്തിലും, മുല്ലപ്പെരിയാര്‍ വിഷയത്തിലും, പൊറോട്ടയുടെ കാര്യത്തിലും, ഇടതുപക്ഷത്തിന്റെ കാര്യത്തിലും, വി എസിന്റെ ഭൂമി ദാന കേസിന്റെ കാര്യത്തിലും ഒക്കെ അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട്.

Ananth said...

>>>ആദ്യം വിവരമില്ലാത്ത ആരോ പറഞ്ഞു എന്നത് ഇപ്പോള്‍ മലയാറ്റൂര്‍ ആലങ്കാരികമായി പറഞ്ഞു എന്നാക്കിയതല്ലേ ശരിക്കുള്ള ഉരുളല്‍<<<<

എഴുതുന്നത്‌ വായിച്ചു മനസിലാക്കാന്‍ വിവരമില്ലാതവരോടു വിശദീകരിച്ചു കൊടുത്തിട്ടും പൊട്ടന്‍കളി നടത്തുന്നത് കണ്ണടച്ചു ഇരുട്ടാക്കുന്നത് പോലെയാണ് ......"വിവരമില്ലാത്ത ആരോ പറഞ്ഞു" എന്ന് ഞാന്‍ പറഞ്ഞിട്ടില്ല .....ഞാന്‍ പറഞ്ഞതെന്താ

പിന്നെ IAS / IPS തുടങ്ങിയ service cadres ഒരു ബിരുദമോ പദവിയോ ഒന്നുമല്ല എന്നു മനസ്സിലാക്കാനും തക്ക വിവരമില്ലാത്ത ആള്‍ ( അതായത് താങ്കള്‍ ) ആരോ ( മലയാറ്റൂര്‍ ) ആലങ്കാരികമായി പറഞ്ഞു വെച്ച even an IAS officer is a glorified clerk എന്ന അതിശയോക്തി അക്ഷരാര്‍ത്ഥത്തില്‍ എടുക്കുന്നതും തികച്ചും സ്വാഭാവികം

>>>>മന്‍ മോഹന്‍ സിംഗ് കേന്ദ്ര സര്‍ക്കാരിലെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് ഗുമസ്ഥനായിട്ടായിരുന്നു എന്നു തന്നെ തുടര്‍ന്നും ഞാന്‍ വിശ്വസിക്കുകയും എഴുതുകയും ചെയ്യും. കാരണം അതാണു സത്യം.<<<<<

ഞാന്‍ പറഞ്ഞല്ലോ താങ്കള് എന്തെഴുന്നതിലും എനിക്കൊരു വിരോധവുമില്ല .....മലയാറ്റൂര്‍ രാമകൃഷ്ണന്‍ even an IAS officer is a glorified clerk എന്നു പറഞ്ഞിട്ടുണ്ട് അതുകൊണ്ടു മന്‍ മോഹന്‍ ഗുമസ്ഥനായിരുന്നു എന്നു വിശ്വസിക്കുകയും എഴുതുകയും ചെയ്യുന്നത് - ഒരാളെ കുറിച്ച് അയാള് കള്ളനു കഞ്ഞി വച്ചവനാണ് എന്നു പറഞ്ഞാല്‍ അയാളൊരു cook ആയിരുന്നു എന്നു മനസീലാക്കുന്നതു പോലെയേ ഉള്ളൂ - എന്നേ ഞാന്‍ പറയുന്നുള്ളൂ .......
താങ്കള് എഴുന്നെള്ളിക്കുന്ന വിഡ്ഢിത്തങ്ങള്‍ ചൂണ്ടിക്കാണിച്ചാലും അതു മനസിലാക്കാനുള്ള വിവേകം കാണിക്കാത്തത് സഹതാപാര്‍ഹം - അത്ര തന്നെ .....മറ്റൊരു അവസരത്തില്‍ താങ്കള്‍ he can do / he may do /he must do എന്നൊക്കെ പറഞ്ഞാല്‍ ഒരേ അര്‍ത്ഥം ആണെന്ന് പറഞ്ഞു ......തിരുത്താന്‍ ശ്രമിച്ചിട്ടും മനസ്സിലാക്കാന്‍ കൂട്ടാക്കിയില്ല .......താങ്കള് തുടര്ന്നും അങ്ങനെ തന്നെ കരുതുന്നത് കൊണ്ടു എനിക്കെന്താ .....അതുപോലെ തന്നെ ഇതും എന്നു കരുതി ഈ ചര്‍ച്ച അവസാനിപ്പിക്കുന്നു

kaalidaasan said...

>>>>പിന്നെ IAS / IPS തുടങ്ങിയ service cadres ഒരു ബിരുദമോ പദവിയോ ഒന്നുമല്ല എന്നു മനസ്സിലാക്കാനും തക്ക വിവരമില്ലാത്ത ആള്‍ ( അതായത് താങ്കള്‍ ) ആരോ ( മലയാറ്റൂര്‍ ) ആലങ്കാരികമായി പറഞ്ഞു വെച്ച even an IAS officer is a glorified clerk എന്ന അതിശയോക്തി അക്ഷരാര്‍ത്ഥത്തില്‍ എടുക്കുന്നതും തികച്ചും സ്വാഭാവികം.<<<<

താങ്കളെഴുതിയത് ശരിക്കും എനിക്ക് മനസിലായിരുന്നില്ല. ഒരു മൈല്‍ നീണ്ട വാചകങ്ങളൊക്കെ എഴുതുമ്പോള്‍ അതില്‍ താങ്കളുടെ അത്ര വിവരമില്ലാത്തവര്‍ സാധാരണ ചില കുത്തും കോമയുമൊക്കെ ഇടാറുണ്ട്. താങ്കളെഴുതുന്നതിന്, ഇനി മുതല്‍ ഒരു ടിപണി കൂടി എഴുതേണ്ടി വരും. എഴുതുന്നയാളുടെ മനസില്‍ കയറി നോക്കാന്‍  താങ്കളുടെ അത്ര വിവരമില്ലാത്തതുകൊണ്ടാണെന്ന് സമ്മതിക്കുന്നു. എന്റെ വിവരക്കേടിനേപ്പറ്റി സുകുമാരന്റെ ബ്ളോഗില്‍ താങ്കള്‍ പരാതി എഴുതിയതും  കണ്ടിരുന്നു. എനിക്ക് എത്ര വിവരമുണ്ടെന്ന് വായിക്കുന്നവര്‍ തീരുമാനിച്ചോട്ടെ.

IAS / IPS തുടങ്ങിയ service cadres ഒരു ബിരുദമാണെന്ന് ഞാന്‍ ഒരിടത്തും അവകാശപ്പെട്ടില്ല. പക്ഷെ അതൊരു പദവി ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ പദവി ഉള്ളതുകൊണ്ട് തന്നെയാണ്, അവരൊക്കെ പേരിന്റെ അവസാനം  എന്നൊക്കെ എഴുതി വയ്ക്കുന്നതും. അതൊക്കെ വെറുതെ ഒരു തമാശക്ക് തോന്നുമ്പോഴൊക്കെ ചില ആളുകളെ വിശേഷിപ്പിക്കാന്‍  ഉപയോഗിക്കുന്നതാണെന്ന് താങ്കള്‍ തുടര്‍നും  കരുതുക. മന്‍ മോഹന്സിംഗിന്, IES പദവി ഉണ്ടായിരുന്നു എന്നതുപോലെ മറ്റാര്‍ക്കും അറിയാത്ത അതീവ രഹസ്യമായ സംഗതികള്‍  തുടര്‍ന്നും എഴുതുക. അതിന്റെ തെളിവെവിടെ എന്നു ചോദിച്ചാല്‍ തലയില്‍ മുണ്ടിട്ടു ഓടുകയും ചെയ്യുക. എന്നിട്ട് മറ്റുള്ളവരുടെ വിവരം ആളക്കുന്ന വടിയുമായി അളക്കാന്‍ ഇറങ്ങുകയും ചെയ്യുക.

അനേകം മാസങ്ങളുടെ പരിശീലനവും പഠനവും നടത്തി മൂന്നു പരീക്ഷകള്‍  പാസായി പിന്നെയും വിദഗ്ദ്ധ പരിശീലനം നേടുന്ന IAS/IPS കാര്‍   വെറുതെ തമാശക്ക് അത് ചെയ്യുന്നതാണെന്ന് തുടര്‍ന്നും  മനസിലാക്കി വച്ചോളൂ. തലക്ക് ഒളമുള്ള മറ്റ് ചിലര്‍ ഈ വാലു വേറെ ചിലര്‍ക്ക് വെറുതെ സമ്മാനമായി നല്‍കാറുമുണ്ട് എന്നും കൂടി കരുതുക. മന്‍ മോഹന്‍ സിംഗ് കല്‍ക്കരി പാടങ്ങള്‍ ആശ്രിതര്‍ക്കും  പണം നല്‍കാന്‍ കഴിവുള്ളവര്‍ക്കും വിതരണം ചെയ്യുന്നതുപോലെ.

Glorified clerk എന്ന പ്രയോഗം അതിശയോക്തിപരമാണെന്ന് താങ്കള്‍ക്ക് കരുതാമെങ്കില്‍  അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് എനിക്കും കരുതാം. മലയാറ്റൂര്‍ ഏത് സന്ദര്‍ഭത്തില്‍ എവിടെയാണത് പറഞ്ഞതെന്ന് താങ്കള്‍ക്കറിയില്ല. അതുകൊണ്ടാണത് അതിശയോക്തിയാണെന്ന് തോന്നുന്നത്. മലയാറ്റൂര്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ഞാന്‍ പറഞ്ഞു കഴിഞ്ഞു. സി ബിഐ കൂട്ടിലിട്ട തത്തയാണെന്ന് സുപ്രീം കോടതി പറഞ്ഞത് ശരിയാണെന്ന് സി ബി ഐ മേധാവി തന്നെ ഇന്നലെ പറഞ്ഞു. കൂട്ടിലിട്ട തത്ത എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം അറിവിന്റെ മഹാ സാഗരമായ താങ്കളൊന്നു വിശദീകരിക്കാന്‍ കനിവുണ്ടാകുമോ എന്തോ.

IPS കാരെ ആരും പിടിച്ച് കൂട്ടിലിടുന്നില്ല. അതുകൊണ്ട് അത് അതിശയോക്തി മാത്രമാണ്, സി ബി ഐ മേധാവി അത് ശരിയാണെന്നു പറഞ്ഞത് അദ്ദേഹത്തിനും  വിവരമില്ലാത്തതുകൊണ്ടാണ്, എന്നും കൂടി അങ്ങത്തക്ക് വിവരമില്ലാത്ത ഈ ബ്ളോഗിലെ വായനക്കാരെ പഠിപ്പിക്കാം. ഞാന്‍ വിവരക്കേട് പറയുന്നത് ഈ ബ്ളോഗ് വായിക്കുന്നവരോട് മാത്രമാണ്. സി ബി ഐ മേധാവി പറയുന്നത് ഇന്‍ഡ്യയിലെ മുഴുവന്‍ ജനങ്ങളോടാണ്. ഇവരെ മുഴുവന്‍  പഠിപ്പിക്കാന്‍  ആശാന്റെ കയ്യില്‍ എന്തു സൂത്രമുണ്ടെന്നു കൂടി ഒന്നു പറഞ്ഞാല്‍ നന്നായിരുന്നു.

സി ബി ഐയുടെ ഇന്നത്തെ അവസ്ഥയെ വിശേഷിപ്പിക്കാന്‍ ഏറ്റവും യോജിച്ച പ്രയോഗം  കൂട്ടിലിട്ട തത്ത എന്നു തന്നെയാണ്. അത് ആലങ്കാരിക പ്രയോഗവും ആണ്. എന്നു കരുതി സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് തമാശ പറഞ്ഞതൊന്നുമല്ല. ആലാങ്കാരികമാണെങ്കിലും പറഞ്ഞത് സത്യമാണ്. ബുദ്ധിയുള്ളവര്‍ ചില കാര്യങ്ങള്‍ ആലങ്കാരികമായി പറയും. നിര്‍ഭാഗ്യവശാല്‍ അതൊക്കെ മനസിലാക്കാനുള്ള വിവേകം താങ്കള്‍ക്കില്ല. എനിക്കുള്ള വിവരം അളക്കാന്‍ നടക്കുന്നതിനു മുന്നേ ഇതൊക്കെ മനസിലാക്കുന്നതായിരിക്കും നല്ലത്.

kaalidaasan said...

>>>>താങ്കള് എഴുന്നെള്ളിക്കുന്ന വിഡ്ഢിത്തങ്ങള്‍ ചൂണ്ടിക്കാണിച്ചാലും അതു മനസിലാക്കാനുള്ള വിവേകം കാണിക്കാത്തത് സഹതാപാര്‍ഹം - അത്ര തന്നെ .....മറ്റൊരു അവസരത്തില്‍ താങ്കള്‍ he can do / he may do /he must do എന്നൊക്കെ പറഞ്ഞാല്‍ ഒരേ അര്‍ത്ഥം ആണെന്ന് പറഞ്ഞു ......തിരുത്താന്‍ ശ്രമിച്ചിട്ടും മനസ്സിലാക്കാന്‍ കൂട്ടാക്കിയില്ല .......<<<<

വിഡ്ഢിത്തങ്ങള്‍ ചൂണ്ടിക്കാണിച്ചത് വിഡ്ഢിത്തങ്ങളാണെങ്കില്‍ അതൊക്കെ അംഗീകരിച്ചിട്ടുണ്ട്. തെറ്റുകള്‍ തിരുത്തിയിട്ടുമുണ്ട്.

ഏത് ഭാഷ എഴുതുമ്പോഴും  അതെഴുതേണ്ട വ്യാകരണത്തോടും രീതിയോടും കൂടി എഴുതിയാലേ വായിക്കുന്നവര്‍ക്ക് ശരിയായി മനസിലാക്കുവാന്‍ സാധിക്കൂ. നീണ്ട വാചകങ്ങള്‍ എഴുതുമ്പോള്‍  കുത്തും കോമയും ഒക്കെ ഇട്ടാലെ ഉദ്ദേശിക്കുന്ന അര്‍ത്ഥം പിടികിട്ടൂ. ആ സത്യമാദ്യം താങ്കള്‍ മനസിലാക്കുക. എന്നിട്ട് എഴുതുക. അതു കഴിഞ്ഞിട്ടുമതിയില്ലേ ഇതുപോലെ മേനി നടിക്കാന്‍.

ബിരുദമോ പദവിയോ ഒന്നുമല്ല എന്നു മനസ്സിലാക്കാനും തക്ക വിവരമില്ലാത്ത ആള്‍ ആരോ ആലങ്കാരികമായി പറഞ്ഞു വെച്ച എന്നെഴുതുന്നതും, ബിരുദമോ പദവിയോ ഒന്നുമല്ല എന്നു മനസ്സിലാക്കാനും തക്ക വിവരമില്ലാത്ത ആള്‍, ആരോ ആലങ്കാരികമായി പറഞ്ഞു വെച്ച എന്നെഴുതുന്നതും  ഉണ്ടാക്കുന്ന അര്‍ത്ഥ വ്യത്യാസം താങ്കള്‍ക്കറിയില്ല. അതുകൊണ്ടാണീ സ്ഥല ജല വിഭ്രാന്തി.

ഗാര്‍ഹിക പീഢനനിയമത്തിലെ ഗാര്‍ഹിക പീഢനത്തേക്കുറിച്ച് അറിയുന്ന ആര്‍ക്കും  അത് ഉത്തരവാദപ്പെട്ടവരെ അറിയിക്കാം എന്ന് ഇംഗ്ളീഷില്‍ എഴുതിയത് താങ്കള്‍ക്ക് മനസിലായിട്ടില്ല. അതിന്, എന്റെ മേല്‍ കുതിര കയറിയിട്ട് കാര്യമില്ല. മനസിലാക്കേണ്ട രീതിയില്‍ മനസിലാക്കിയാല്‍ ഈ പ്രശ്നം തീരും.

ആ നിയമത്തില്‍ may give information എന്നെഴുതിയിട്ടുണ്ട്, അതുകൊണ്ട് കേരള മുഖ്യമന്ത്രി ഗര്‍ഹിക പീഢനത്തേക്കുറിച്ച് അറിഞ്ഞാല്‍ വേണമെങ്കില്‍ അത് ഉത്തരവദപ്പെട്ടവരെ അറിയിച്ചാല്‍ മതി എന്നൊക്കെ മനസിലാക്കാനുള്ള വിവരമേ താങ്കളുള്ളു എന്ന് എല്ലാവരെയുമറിയിച്ചു കഴിഞ്ഞല്ലൊ. വീണ്ടും അതൊക്കെ കുത്തിപ്പൊക്കുന്നത് താങ്കളുടെ വിവരക്കേട് ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യാനാണോ? ഒരു കുറ്റകൃത്യം അറിഞ്ഞിട്ടും  മുഖ്യമന്ത്രി അത് മറച്ചു വയ്ക്കുന്നത് ഇന്‍ഡ്യന്‍ പീനല്‍ കോഡ് പ്രകാരം ശിക്ഷാര്‍ഹമാണെന്ന അടിസ്ഥാന വിവരം താങ്കള്‍ക്കില്ലാതെ പോയി. അതുകൊണ്ടാണ്, may give എന്ന വാക്കില്‍ കടിച്ച് തൂങ്ങി കുറെ അഭ്യാസങ്ങള്‍ കാണിച്ചത്.ഇപ്പോഴും താങ്കള്‍ക്കത് മനസിലായിട്ടില്ല. അതുകൊണ്ടാണിപ്പോള്‍ അതൊക്കെ ഇവിടെ വിളമ്പുന്നത്.

Ananth said...

>>>ഒരു കുറ്റകൃത്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി അത് മറച്ചു വയ്ക്കുന്നത് ഇന്‍ഡ്യന്‍ പീനല്‍ കോഡ് പ്രകാരം ശിക്ഷാര്‍ഹമാണെന്ന അടിസ്ഥാന വിവരം താങ്കള്‍ക്കില്ലാതെ പോയി.<<<<

എന്ത് കുറ്റകൃത്യം ? ഒരു മന്ത്രിയും ഭാര്യയും തമ്മില്‍ വഴക്കുണ്ടായി അതിന്റെ പാരമ്യത്തില്‍ പരസ്പരം എന്തൊക്കെയോ വിളിച്ചു പറഞ്ഞു അവര് കോടതിയില്‍ പോയി ഒത്തുതീര്‍പ്പിലെത്തി .....നിയമത്തിനു മുന്നില്‍ ഈ കേസില്‍ എന്തെങ്കിലും കുറ്റകൃത്യം ഇതില്‍ ബന്ധപ്പെട്ട കക്ഷികള്‍ ചെയ്തതായി വന്നിട്ടില്ല ......അതുകൊണ്ടാണ് " മന്ത്രി ദമ്പതികളുടെ കലഹം പോലീസിലറിയികാതിരുന്നത്‌ മൂലം ഉമ്മന്‍ ചാണ്ടി നിയമലംഘനം നടത്തി " എന്ന വാദം ഒരു രാഷ്ട്രീയ മുദ്രാവാക്യം എന്നല്ലാതെ നിയമപരമായി നിലനില്കുന്ന ഒരു വാദമല്ല എന്ന് ഞാന്‍ പറഞ്ഞത്

അയലത്തെ വീട്ടിലെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ " ഞാന്‍ കൈ വെട്ടും " " എങ്കില്‍ ഞാന്‍ കഴുത്ത് വെട്ടിക്കൊളാം " എന്നൊക്കെ കേട്ടിട്ട് പോലീസിനെ അറിയിച്ച് , അവരു വന്നപ്പോ ഞങ്ങള് ബ്ലൌസ് തയ്ക്കാന്‍ തുണി വെട്ടുന്ന കാര്യം സംസാരിക്കുവാരുന്നു എന്നു അയലത്തെ ദമ്പതികള്‍ പറയുമ്പോള്‍ പോലീസില്‍ അറിയിച്ച ആള്‍ എത്തിപ്പെടുന്ന അവസ്ഥ ഉമ്മന്‍ ചാണ്ടി ഒഴിവാക്കി എന്ന യാഥാര്‍ത്ഥ്യം മൂലം അദ്ദേഹം IPC പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്തു എന്നൊക്കെ പറയുന്നത് താങ്കളുടെ "അടിസ്ഥാന വിവര "ത്തിന്റെ ആധിക്യം തന്നെ !!

>>>ഗാര്‍ഹിക പീഢനനിയമത്തിലെ ഗാര്‍ഹിക പീഢനത്തേക്കുറിച്ച് അറിയുന്ന ആര്‍ക്കും അത് ഉത്തരവാദപ്പെട്ടവരെ അറിയിക്കാം എന്ന് ഇംഗ്ളീഷില്‍ എഴുതിയത് താങ്കള്‍ക്ക് മനസിലായിട്ടില്ല<<<

എന്നാല്‍ അപ്പറഞ്ഞത്‌ " ഗാര്‍ഹിക പീഢനനിയമത്തിലെ ഗാര്‍ഹിക പീഢനത്തേക്കുറിച്ച് അറിയുന്ന ആരും അത് ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരിക്കണം " എന്നല്ല അര്‍ത്ഥമാക്കുന്നത് എന്നു താങ്കള്‍ക്കും മനസിലായിട്ടില്ല

kaalidaasan said...

>>>>എന്ത് കുറ്റകൃത്യം ? ഒരു മന്ത്രിയും ഭാര്യയും തമ്മില്‍ വഴക്കുണ്ടായി അതിന്റെ പാരമ്യത്തില്‍ പരസ്പരം എന്തൊക്കെയോ വിളിച്ചു പറഞ്ഞു അവര് കോടതിയില്‍ പോയി ഒത്തുതീര്‍പ്പിലെത്തി .....നിയമത്തിനു മുന്നില്‍ ഈ കേസില്‍ എന്തെങ്കിലും കുറ്റകൃത്യം ഇതില്‍ ബന്ധപ്പെട്ട കക്ഷികള്‍ ചെയ്തതായി വന്നിട്ടില്ല .....<<<

ഗണേശന്‍ യാമിനിയുടെ നേരെ നോക്കി എന്ന കുറ്റകൃത്യം . അത് കോടതിയില്‍ വരാന്‍ വേണ്ടി വണ്ടിയില്‍ കയറി ഇരിക്കുന്നേ ഉള്ളു. വണ്ടിക്കൂലി ഇല്ലാത്തതുകൊണ്ട് കണ്‍ഡക്റ്ററുമായി തര്‍ക്കിച്ച് കൊണ്ടിരിക്കുകയാണ്.

ഗണേശകുമാരനെന്ന ഭര്‍ത്താവ് തന്നെ പീഢിപ്പിക്കുന്നു എന്ന് ഭര്യയായ യാമിനി ലോകത്തോട് വിളിച്ചു പറഞ്ഞത് ഈ ലിങ്കില്‍ കേള്‍ക്കാം. ഇത് കേട്ടിട്ടും എന്തു കുറ്റകൃത്യം എന്നാണു ചോദിക്കാന്‍ തോന്നുന്നതെങ്കില്‍  താങ്കള്‍ക്ക് ബുദ്ധി വളര്‍ച്ച ഉണ്ടായിട്ടില്ല എന്നു സമാധാനിക്കുക.

yamini thankachi press confrence full

kaalidaasan said...

>>>>അയലത്തെ വീട്ടിലെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ " ഞാന്‍ കൈ വെട്ടും " " എങ്കില്‍ ഞാന്‍ കഴുത്ത് വെട്ടിക്കൊളാം " എന്നൊക്കെ കേട്ടിട്ട് പോലീസിനെ അറിയിച്ച് , അവരു വന്നപ്പോ ഞങ്ങള് ബ്ലൌസ് തയ്ക്കാന്‍ തുണി വെട്ടുന്ന കാര്യം സംസാരിക്കുവാരുന്നു എന്നു അയലത്തെ ദമ്പതികള്‍ പറയുമ്പോള്‍ പോലീസില്‍ അറിയിച്ച ആള്‍ എത്തിപ്പെടുന്ന അവസ്ഥ ഉമ്മന്‍ ചാണ്ടി ഒഴിവാക്കി എന്ന യാഥാര്‍ത്ഥ്യം മൂലം അദ്ദേഹം IPC പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്തു എന്നൊക്കെ പറയുന്നത് താങ്കളുടെ "അടിസ്ഥാന വിവര "ത്തിന്റെ ആധിക്യം തന്നെ !!<<<

ഭര്‍ത്താവ് തല്ലിയൊടിച്ചതാണെന്നും പറഞ്ഞ് യാമിനി പ്ളാസ്റ്ററിട്ട കൈ ഉയര്‍ത്തിക്കാണിച്ചത് കേട്ടിട്ട്, താളിയൊടിച്ചതാണെന്നാണു പറഞ്ഞതെന്ന് മനസിലാക്കുന്ന താങ്കളുടെ വിവരത്തിന്റെ നിലവാരം ഏതായലും ഞാന്‍ അളക്കുന്നില്ല., അത് വായിക്കുന്നവര്‍ തീരുമാനിക്കട്ടെ.

kaalidaasan said...

>>>>എന്നാല്‍ അപ്പറഞ്ഞത്‌ " ഗാര്‍ഹിക പീഢനനിയമത്തിലെ ഗാര്‍ഹിക പീഢനത്തേക്കുറിച്ച് അറിയുന്ന ആരും അത് ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരിക്കണം " എന്നല്ല അര്‍ത്ഥമാക്കുന്നത് എന്നു താങ്കള്‍ക്കും മനസിലായിട്ടില്ല<<<

അറിയിച്ചിരിക്കണമെന്ന് ആ നിയമത്തില്‍ പറഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ ഒരിടത്തും വാദിച്ചില്ല അതുകൊണ്ട് താങ്കളുടെ തോന്നലുകളോട് ഞാന്‍ പ്രതികരിക്കുന്നുമില്ല.

ഇന്‍ഡ്യന്‍ പീനല്‍ കോഡ് എന്ന നിയമവ്യവസ്ഥയില്‍ കുറ്റത്യം മറച്ചു വയ്ക്കുന്നതിനേക്കുറിച്ചൊക്കെ പറയുന്നുണ്ട്. അതിനുള്ള ശിക്ഷയും പറയുന്നുണ്ട്. അത് മനസിലാക്കാനുള്ള വളര്‍ച്ച ഇതു വരെ താങ്കള്‍ നേടിയിട്ടില്ല അതുണ്ടാകുമ്പോള്‍ മനസിലായിക്കോളും. ഗര്‍ഹിക പീഢനം കുറ്റകൃത്യമണെന്നു പോലും തങ്കള്‍ക്കിതു വരെ മനസിലയിട്ടില്ലല്ലൊ. അതുകൊണ്ട് അതൊക്കെ മറന്നേക്കുക.

താങ്കള്‍ക്കിതു വരെ നേരം വെളുത്തിട്ടില്ല പക്ഷെ താങ്കള്‍ പരാതിയുമായി ചെന്ന കെ പി സുകുമാരനു നേരം വെളുത്തു. അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്.

രണ്ടാമത്തെ തെറ്റ്, യാമിനി തങ്കച്ചനോട്, പരാതി നല്‍കിയിട്ടില്ല എന്ന് എഴുതി വാങ്ങി അത് നിയമസഭയില്‍ വായിച്ചതാണ്. യാമിനിയുടെ പരാതിയെക്കുറിച്ച് പ്രതിപക്ഷം അടിയന്തിരപ്രമേയം കൊണ്ടുവരും എന്നറിഞ്ഞ് അതിനെ പ്രതിരോധിക്കാനായിരിക്കണം യാമിനിയോട് അങ്ങനെയൊരു കുറിപ്പ് വാങ്ങിയത്. അത് നിയസഭയില്‍ വായിക്കുമ്പോള്‍ കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമായിരുന്നു, യാമിനി പരാതി കൊടുക്കാത്തതല്ല , മുഖ്യമന്ത്രി ആ പരാതി വാങ്ങിയില്ല എന്നതാണ് സത്യം എന്ന്. മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെയൊക്കെ വൃത്തികെട്ട കളികള്‍ കളിക്കുന്നത്?

Ananth said...

>>>താങ്കള്‍ക്കിതു വരെ നേരം വെളുത്തിട്ടില്ല<<<
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നം "ജാമ്യമില്ലാത്ത കുറ്റകൃത്യം " എന്ന നിലയിലേക്ക് എത്തിയില്ല .....നിയമ ദൃഷ്ട്യാ "കുറ്റകൃത്യം " എന്തെങ്കിലും നടന്നിരുന്നുവെങ്കില്‍ അതിനുള്ള കേസും ശിക്ഷാവിധിയുമൊക്കെ ഉണ്ടായേനെ


>>>>ഇന്‍ഡ്യന്‍ പീനല്‍ കോഡ് എന്ന നിയമവ്യവസ്ഥയില്‍ കുറ്റത്യം മറച്ചു വയ്ക്കുന്നതിനേക്കുറിച്ചൊക്കെ പറയുന്നുണ്ട്. അതിനുള്ള ശിക്ഷയും പറയുന്നുണ്ട്<<<<

അതു ശരിയാണ് ....പക്ഷെ ഈ വിഷയത്തില്‍ ഉള്‍പ്പെട്ട സംഭവങ്ങള്‍ ഏതു നിയമത്തിന്‍ കീഴിലാണോ പരിഗണിക്കപ്പെടുന്നത് അതിനനുസൃതമായി ഒരു "കുറ്റകൃത്യം " നടന്നതായി നിയമം കണ്ടെത്തുന്നില്ല ......അപ്പോള്‍ പിന്നെ മേല്പറഞ്ഞ വകുപ്പ് ഇവിടെ പ്രസക്തമാവുന്നില്ല

Ananth said...

>>>അത് മനസിലാക്കാനുള്ള വളര്‍ച്ച ഇതു വരെ താങ്കള്‍ നേടിയിട്ടില്ല അതുണ്ടാകുമ്പോള്‍ മനസിലായിക്കോളും.<<<

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കി ന്റെ പാരമ്യത്തില്‍ പരസ്പരം വിളിച്ചു പറയുന്ന കാര്യങ്ങള്‍ എത്രമാത്രം ഗൌരവത്തിലെടുക്കണമെന്നത് മനസിലാക്കാനുള്ള വളര്‍ച്ച ഇതു വരെ താങ്കള്‍ നേടിയിട്ടില്ല അതുണ്ടാകുമ്പോള്‍ മനസിലായിക്കോളും

ഈ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി യുടെ നിലപാടുകളെ രാഷ്ട്രീയമായി വിലയിരുത്തുകയാണ് താങ്കളും സുകുമാരനും ( താങ്കളുടെ മാനദണ്ഡം അനുസരിച്ച് നിങ്ങള്‍ ഇപ്പോള്‍ ഒരേ തൂവല്‍ പക്ഷികളായി ) ഞാന്‍ പറഞ്ഞത് "നിയമപരമായി " അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണു .....അങ്ങിനെ ഒരു പഴുതുണ്ടായിരുന്നു എങ്കില്‍ തീര്‍ച്ചയായും ഇതിനകം പാര്‍ട്ടി ചിലവില്‍ ഏതെങ്കിലുമൊരു dummy കോടതിയെ സമീപിച്ചേനെ

kaalidaasan said...

>>>>ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നം "ജാമ്യമില്ലാത്ത കുറ്റകൃത്യം " എന്ന നിലയിലേക്ക് എത്തിയില്ല .....നിയമ ദൃഷ്ട്യാ "കുറ്റകൃത്യം " എന്തെങ്കിലും നടന്നിരുന്നുവെങ്കില്‍ അതിനുള്ള കേസും ശിക്ഷാവിധിയുമൊക്കെ ഉണ്ടായേനെ <<<<

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഏത് പ്രശ്നവും ജാമ്യമില്ലാത്ത കുറ്റമാകില്ല. ഭര്‍ത്താവ് ഭാര്യയെ പീഢിപ്പിച്ചാല്‍ അത് ജാമ്യമില്ലാത്ത കുറ്റമാകും. ഗാര്‍ഹിക പീഢന നിയമം മലോകരെ ഇത്ര നാളും പഠിപ്പിച്ചിട്ടും മാഷിനിത് മനസിലായില്ല. അറസ്റ്റും ജയില്‍ വാസവും ശിക്ഷയും ഉറപ്പായതുകൊണ്ടാണ്, യാമിനി കേസു കൊടുത്തപ്പോള്‍ ഗണേശന്‍ പരിഭ്രമിച്ച് യാമിനിയുടെ എല്ലാ നിബന്ധനകളും അംഗീകരിച്ച് ഒത്തുതീര്‍പ്പാക്കണം എന്ന് കരഞ്ഞു പറഞ്ഞത്. ഗണേശനേക്കാള്‍ മാന്യത ഉള്ളതുകൊണ്ട് അവര്‍ കേസു പിന്‍വലിച്ചു.

നിയമ ദൃഷ്ട്യാ "കുറ്റകൃത്യം " എന്തെങ്കിലും നടന്നിരുന്നു എന്നു കരുതി ഉടനെ ആരും ശിക്ഷയൊന്നും കൊടുക്കില്ല. അതിനു പരാതി കൊടുക്കണം വിചാരണ നേരിടണം. കുറ്റം കോടതിയില്‍ തെളിയണം. കുറ്റം കോടതിയില്‍ തെളിയും എന്ന യാഥാര്‍ത്ഥ്യം ​ബോധ്യമായപ്പോള്‍ വീമ്പു പറഞ്ഞതെല്ലാം വിഴുങ്ങി വാലും ചുരുട്ടി ഗണേശന്‍ കീഴടങ്ങി. ഗൂഡാലോചന, അന്വേഷണം, പിച്ചിച്ചീന്തല്‍  എല്ലാം കാശിക്കു പോയി.

kaalidaasan said...

>>>>അതു ശരിയാണ് <<<<

അത് ശരിയാണെങ്കില്‍ പിന്നെ വെറുതെ എന്തിനു വായിട്ടലക്കുന്നു. മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടിയെ ബാധിക്കുന്ന നിയമ വകുപ്പ് ഗാര്‍ഹിക പീഢനമല്ല. ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ പൊതു പ്രവര്‍ത്തകരെ ബാധിക്കുന്ന വകുപ്പുകളാണ്.

kaalidaasan said...

>>>>ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കി ന്റെ പാരമ്യത്തില്‍ പരസ്പരം വിളിച്ചു പറയുന്ന കാര്യങ്ങള്‍ എത്രമാത്രം ഗൌരവത്തിലെടുക്കണമെന്നത് മനസിലാക്കാനുള്ള വളര്‍ച്ച ഇതു വരെ താങ്കള്‍ നേടിയിട്ടില്ല അതുണ്ടാകുമ്പോള്‍ മനസിലായിക്കോളും<<<<

ഭാര്യയും ഭര്‍ത്താവും തമ്മില്‍ വീട്ടിലോ പുറത്തോ വിളിച്ചു പറയുന്ന കാര്യങ്ങള്‍ ആരും മുഖവിലക്കെടുക്കില്ല. അത് ഒരു പരാതി ആയി കേരള മുഖ്യമന്ത്രിയുടെ മുന്നിലും, കോടതിയിലും വരുമ്പോള്‍  മാനസിക വളര്‍ച്ച നേടിയവര്‍ അത് ഗൌരവത്തില്‍ തന്നെ എടുക്കും. എന്റെ ഭര്‍ത്താവു എന്നെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ചതാണെന്നും പറഞ്ഞ് പ്ളാസ്റ്ററിട്ട കൈ പൊതു വേദിയില്‍ പ്രദര്‍ശിപ്പിച്ച് ഒരു സ്ത്രീ കരയുമ്പോള്‍  മനുഷ്യ ജാതിയില്‍  ജനിച്ച ഏത് ജീവിയും അത് ഗൌരവമായി എടുക്കും.

യാമിനിയും ഗണേശനും തമ്മിലുള്ള വഴക്ക് ഏതെങ്കിലും പത്രപ്രാവര്‍ത്തകന്‍ ഒളി ക്യാമറ വച്ച് എടുത്ത് ചാനലുകളില്‍ പ്രദര്‍ശിച്ചിപ്പ ഗോസ്സിപ്പല്ല. അതെങ്കിലും മനസിലാക്കാനുള്ള വിവേകം താങ്കള്‍ കാണിച്ചാല്‍ നന്നായിരുന്നു.

kaalidaasan said...

>>>>ഈ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി യുടെ നിലപാടുകളെ രാഷ്ട്രീയമായി വിലയിരുത്തുകയാണ് താങ്കളും സുകുമാരനും ( താങ്കളുടെ മാനദണ്ഡം അനുസരിച്ച് നിങ്ങള്‍ ഇപ്പോള്‍ ഒരേ തൂവല്‍ പക്ഷികളായി ) ഞാന്‍ പറഞ്ഞത് "നിയമപരമായി " അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണു .....അങ്ങിനെ ഒരു പഴുതുണ്ടായിരുന്നു എങ്കില്‍ തീര്‍ച്ചയായും ഇതിനകം പാര്‍ട്ടി ചിലവില്‍ ഏതെങ്കിലുമൊരു dummy കോടതിയെ സമീപിച്ചേനെ<<<<

അത് നിയമത്തേക്കുറിച്ച് താങ്കള്‍ക്കറിയില്ലാത്തതു കൊണ്ടാണ്. അത് നിയമം പഠിക്കുമ്പോള്‍ മനസിലായിക്കോളും.

കുറ്റകൃത്യം അറിഞ്ഞിട്ടും ഒരു പൊതു പ്രവര്‍ത്തകന്‍ അത മറച്ചു വച്ചാല്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇന്‍ഡ്യന്‍ പീനല്‍ കോഡ് ഇംഗ്ളീഷില്‍ അതെഴുതി വച്ചിട്ടുണ്ട്. അത് വായിച്ചിട്ട് താങ്കള്‍ക്ക് മനസിലാകാത്തത് എന്റെ കുറ്റമല്ല.

ഗണേശന്റെ ആരധകനായതുകൊണ്ട് ഗണേശന്‍ ഗാര്‍ഹിക പീഢനം നടത്തിയിട്ടേ ഇല്ല വിഭ്രമചിന്തയില്‍ നിന്നാണു താങ്കളിപ്പോഴും  സംസാരിക്കുന്നത്. ഗാര്‍ഹിക പീഢന നിയമ പ്രകാരം ഉമ്മന്‍ ചാണ്ടി കുറ്റം ചെയ്തിട്ടുണ്ടോ എന്നാണു താങ്കളിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. അത് തുടരുക.

Ananth said...

>>>അത് ശരിയാണെങ്കില്‍ പിന്നെ വെറുതെ എന്തിനു വായിട്ടലക്കുന്നു.<<<<

അതു ശരിയാണ് ....പക്ഷെ ഈ വിഷയത്തില്‍ ഉള്‍പ്പെട്ട സംഭവങ്ങള്‍ ഏതു നിയമത്തിന്‍ കീഴിലാണോ പരിഗണിക്കപ്പെടുന്നത് അതിനനുസൃതമായി ഒരു "കുറ്റകൃത്യം " നടന്നതായി നിയമം കണ്ടെത്തുന്നില്ല ......അപ്പോള്‍ പിന്നെ മേല്പറഞ്ഞ വകുപ്പ് ഇവിടെ പ്രസക്തമാവുന്നില്ല

Ananth said...

>>>ഗാര്‍ഹിക പീഢന നിയമ പ്രകാരം ഉമ്മന്‍ ചാണ്ടി കുറ്റം ചെയ്തിട്ടുണ്ടോ എന്നാണു താങ്കളിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.<<<

what have you been smoking lately?
i said you are wrong in saying that umman chandy is in breach of IPC for not informing the authorities about a crime that came to his knowledge......i told you that there was no crime committed by either Ganesh kumar or his wife, as far as law is concerned...then where is the question of chandy failing to report it or hiding it?

Ananth said...

>>>കുറ്റകൃത്യം അറിഞ്ഞിട്ടും ഒരു പൊതു പ്രവര്‍ത്തകന്‍ അത മറച്ചു വച്ചാല്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇന്‍ഡ്യന്‍ പീനല്‍ കോഡ് ഇംഗ്ളീഷില്‍ അതെഴുതി വച്ചിട്ടുണ്ട്.<<<

yes, absolutely......if you are so sure that Umman Chandy has breached this provision in not reporting the domestic violence allegedly committed by ganesh kumar, why don't you or anyone approach the court with a PIL and get him punished....you would not only lose the case and but would be asked to pay the courtfee for the opposing side as well and perhaps some penalty for wasting the court's time

kaalidaasan said...

>>>അതു ശരിയാണ് ....പക്ഷെ ഈ വിഷയത്തില്‍ ഉള്‍പ്പെട്ട സംഭവങ്ങള്‍ ഏതു നിയമത്തിന്‍ കീഴിലാണോ പരിഗണിക്കപ്പെടുന്നത് അതിനനുസൃതമായി ഒരു "കുറ്റകൃത്യം " നടന്നതായി നിയമം കണ്ടെത്തുന്നില്ല ......അപ്പോള്‍ പിന്നെ മേല്പറഞ്ഞ വകുപ്പ് ഇവിടെ പ്രസക്തമാവുന്നില്ല<<<<

ഉമ്മന്‍ ചാണ്ടി ചെയ്ത തെറ്റ് ഗാര്‍ഹിക പീഢന നിയമത്തിന്റെ കീഴില്‍ വരുന്നതാണെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. ഗണേശന്റെ ഗാര്‍ഹിക പീഢനം ​ എന്ന വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു കാര്യവും ഉമ്മന്‍ ചാണ്ടി ചെയ്തിട്ടില്ല. തന്റെ അറിവില്‍ വന്ന ഒരു കുറ്റം മറച്ചു വച്ചു എന്നാണദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം. അത് ഗാര്‍ഹിക പീഢനമായാലും, കൊലപാതകമായാലും, മോഷണമായാലും, മര്‍ദ്ദനമായാലും, അഴിമതി ആയാലും, ഒക്കെ ഒരേ സ്വഭാവമാണതിന്. സംസ്ഥാനം ഭരിക്കുന്ന മുഖ്യ മന്ത്രി കുറ്റം അറിഞ്ഞിട്ടും മറച്ചു വയ്ക്കുന്നു എന്നതാണത്.

ഉമ്മന്‍ ചാണ്ടി ഗര്‍ഹിക പീഡനം നടത്തിയാലേ ഗാര്‍ഹിക പീഢനം നിയമത്തിന്‍  കീഴില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തി പരിശോധിക്കേണ്ടതുള്ളു. അദ്ദേഹം ​അത് ചെയ്തു എന്ന് ആരും പരാതി പറഞ്ഞിട്ടില്ല. പിന്നെതിന്തിനണ്, താങ്കള്‍ നിഴലിനു പിന്നാലെ പായുന്നത്? ആ നിയമത്തിനു കീഴില്‍ തന്നെ പരിശോധിക്കണമെന്ന് താങ്കള്‍ക്കെന്താണിത്ര വാശി?

യാമിനിയുടെ കൈ തല്ലി യൊടിച്ചത് കേസായി വാന്നാല്‍ അത് ഗാര്‍ഹിക പീഢന നിയമത്തിന്റെ കീഴില്‍ മാത്രമല്ല പരിശോധിക്കുക. ക്രിമിനല്‍ പ്രൊസീജിയര്‍ കോഡില്‍ പറഞ്ഞിരിക്കുന്ന മറ്റ പല വകുപ്പുകളും  ചേര്‍ത്ത് കേസെടുക്കും. കുറ്റിക്ക് ചുറ്റും കെട്ടിയിരിക്കുന്ന കാളയേപ്പോലെ ഈ ഒരു നിയമത്തിന്റെ ചുറ്റും  മാത്രം കിടന്നു കറങ്ങുന്നതിന്റെ പ്രശ്നമാണു താങ്കള്‍ക്ക്.

ഗാര്‍ഹിക പ�g-post.html; preferredOpenIDProvE0��രോധന നിയമപ്രകാരം  ഉത്തരം പറയേണ്ട ഒരു തെറ്റും ഉമ്മന്‍ ചാണ്ടി ചെയ്തിട്ടില്ല. ഇതേക്കുറിച്ച് വിവരം നല്‍കുന്നവരേപ്പറ്റി ഒരു പരാമര്‍ശമേ ആ നിയമത്തിലുള്ളു. വിവരം നല്‍കുന്നവരെ, സംശയം തോന്നി തെറ്റായ വിവരം നല്‍കിയാല്‍ പോലും യാതൊരു വിധത്തിലും പീഢിപ്പിക്കരുത് എന്നു മാത്രമേ അതില്‍ പറഞ്ഞിട്ടുള്ളൂ. ഇംഗ്ളീഷില്‍ അതെഴുതി വച്ചത് മനസിലാകാതെ അതെടുത്തായിരുന്നു ഉമ്മന്‍ ചാണ്ടി കുറ്റക്കാരനല്ല എന്ന് താങ്കള്‍ വാദിച്ചിരുന്നത്.

ആര്‍ക്ക് വേണമെങ്കിലും  ഇതേക്കുറിച്ച് ഉത്തരവാദപ്പെട്ടവര്‍ക്ക് വിവരം നല്‍കാം എന്നത് ഇംഗ്ളീഷില്‍ എഴുതിയപ്പോള്‍ ഉപയോഗിച്ച may give information എന്ന പ്രയോഗം  must give information എന്നല്ല എഴുതിയിരിക്കുന്നതെന്നും പറഞ്ഞ് പേജുകളോളം താങ്കളെഴുതിക്കൂട്ടിയതൊക്കെ എല്ലാവരും വായിച്ചിട്ടുണ്ട്.

താങ്കള്‍ അപ്പോള്‍ പറഞ്ഞതും ഇപ്പോള്‍ പറയുന്നതും ശുദ്ധ മണ്ടത്തരമാണ്.

kaalidaasan said...

>>>what have you been smoking lately?
i said you are wrong in saying that umman chandy is in breach of IPC for not informing the authorities about a crime that came to his knowledge......i told you that there was no crime committed by either Ganesh kumar or his wife, as far as law is concerned...then where is the question of chandy failing to report it or hiding it?<<<<


പിന്നെ താങ്കളല്ലെ ഇതൊക്കെ തീരുമാനിക്കുന്ന ന്യായാധിപന്‍. ഗണേശന്റെ മൂടു താങ്ങി നടക്കുന്നതുകൊണ്ട് ഗണേശന്‍ ഒരു കുറ്റവും ചെയ്യാത്ത പഞ്ച പാവമാണെന്ന് വാദിക്കേണ്ടത് താങ്കളുടെ ബധ്യത ആണ്. അതുകൊണ്ടുള്ള മതി ഭ്രമമാണു താങ്കള്‍ക്ക്.

ഗണേശന്‍ ഭാര്യയെ പീഢിപ്പിച്ചു എന്നത് കേരളത്തിലുള്ള എല്ലാവര്‍ക്കും അറിയാം. അത് ആരെങ്കിലും ഏതെങ്കിലും മഞ്ഞപത്രത്തില്‍  എഴുതിവിട്ട ഗോസ്സിപ്പല്ല. കേരള മുഖ്യമന്ത്രിക്കും. പോലീസ് സ്റ്റേഷനിലും. കോടതിയിലും നല്‍കിയ പരാതിയില്‍ നിന്നും മനസുലാക്കിയതാണ്. യാമിനി പറഞ്ഞതൊക്കെ ശരിയാണെന്നു സമ്മതിച്ച് അവരുടേ എല്ലാ നിബന്ധനകളും അംഗീകരിച്ച് ഗണേശന്‍ ഈ കേസ് ഒത്തുതീര്‍പ്പാക്കി കഴിഞ്ഞു. യാമിനിയേക്കുറിച്ച് താന്‍ പറഞ്ഞതൊക്കെ തെറ്റാണെന്നം ​കേരളത്തിലെ പൊതു സമൂഹത്തോട് പരസ്യമായി പറഞ്ഞും കഴിഞ്ഞു. തെറ്റു ചെയ്തവന്‍  അത് സമ്മതിച്ചു കഴിഞ്ഞു. പിന്നെ ആരെ വിഡ്ഢിയാക്കാനാണു താങ്കളിങ്ങനെ പാടു പെടുന്നത്?

ഗണേശന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ താങ്കളെന്താ ഗണേശന്റെ കൂടെയാണോ താമസം.

kaalidaasan said...

>>>yes, absolutely......if you are so sure that Umman Chandy has breached this provision in not reporting the domestic violence allegedly committed by ganesh kumar, why don't you or anyone approach the court with a PIL and get him punished....you would not only lose the case and but would be asked to pay the courtfee for the opposing side as well and perhaps some penalty for wasting the court's time<<<<

താങ്കളിപ്പോള്‍ പറയുന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു വിഷയമാണ്.

ഞാന്‍ ഇവിടെ പറഞ്ഞത് കേരള മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി ഗണേശന്‍ നടത്തിയ ഗാര്‍ഹിക പീഢനം ​മറച്ചു വച്ചു എന്നാണ്. ഇന്‍ഡ്യന്‍ പീനല്‍ കോഡ് പ്രകാരം ​അതൊരു വിഴ്ചയാണെന്നും ഞാന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഭാഗത്തു നിന്നും ആ വീഴ്ച പറ്റിയിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്. ഇന്‍ഡ്യന്‍ പീനല്‍ കോഡിനേക്കുറിച്ച് അടിസ്ഥാനവിവരമുള്ള ഏതൊരാള്‍ക്കും അത് മനസിലാകും.

കോടതിക്കാര്യം അധികം എടുത്തു വിളമ്പാതിരിക്കുന്നതാണു നല്ലത്. ഇന്‍ഡ്യന്‍ നാവികരെ വെടിവച്ചു കൊന്നകേസില്‍  വെറും നോട്ടപ്പിശകെന്നൊക്കെ താങ്കള്‍ പറഞ്ഞിരുന്നല്ലോ. ഇപ്പോള്‍ ആ കേസന്വേഷിക്കുന്നത് ഭീകരവാദം അന്വേഷിക്കുന്ന എന്‍ ഐ എ ആണ്.

Ananth said...

>>>ഞാന്‍ ഇവിടെ പറഞ്ഞത് കേരള മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി ഗണേശന്‍ നടത്തിയ ഗാര്‍ഹിക പീഢനം ​മറച്ചു വച്ചു എന്നാണ്. ഇന്‍ഡ്യന്‍ പീനല്‍ കോഡ് പ്രകാരം ​അതൊരു വിഴ്ചയാണെന്നും ഞാന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഭാഗത്തു നിന്നും ആ വീഴ്ച പറ്റിയിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്.<<<<

if you are so sure that Umman Chandy has breached this provision in not reporting the domestic violence allegedly committed by ganesh kumar, why don't you or anyone approach the court with a PIL and get him punished

i do not dispute that you have every right to believe what you say.....but all i said was that it was not a "legally tenable argument".....even if there was an iota of hope that at least an adverse observation by the court could be obtained on this , the opposition would have filed a case by now.....and that would have been the easiest way for the opposition to get rid of UC as CM


BTW...whatever i said about marines case still stand true....i said the case would be reinvestigated by the " appropriate agency" of the Indian Union and the chargesheet already filed by kerala police stand nullified as per the supreme court verdict.

kaalidaasan said...

>>>if you are so sure that Umman Chandy has breached this provision in not reporting the domestic violence allegedly committed by ganesh kumar, why don't you or anyone approach the court with a PIL and get him punished<<<

>>>>ഇന്‍ഡ്യന്‍ പീനല്‍ കോഡ് എന്ന നിയമവ്യവസ്ഥയില്‍ കുറ്റത്യം മറച്ചു വയ്ക്കുന്നതിനേക്കുറിച്ചൊക്കെ പറയുന്നുണ്ട്. അതിനുള്ള ശിക്ഷയും പറയുന്നുണ്ട്<<<

എന്നു ഞാന്‍ എഴുതിയപ്പോള്‍ താങ്കള്‍ പറഞ്ഞ മറുപടി ഇതായിരുന്നു.

അതു ശരിയാണ്

ഗര്‍ഹിക പീഢനം ഇന്‍ഡ്യന്‍ നീതി വ്യവസ്ഥയില്‍ കുറ്റമല്ലെങ്കിലേ ഉമ്മന്‍ ചാണ്ടി ചെയ്തത് വീഴ്ചയല്ല എന്നു വരൂ. എന്താണു താങ്കളുടെ അഭിപ്രായം? ഗാര്‍ഹിക പീഢനം കുറ്റമാണോ?

കോടതിയില്‍ പോകുന്നതൊക്കെ ഈ വിഷയത്തില്‍ പ്രസക്തമല്ല.

kaalidaasan said...

>>>i do not dispute that you have every right to believe what you say.....but all i said was that it was not a "legally tenable argument".....even if there was an iota of hope that at least an adverse observation by the court could be obtained on this , the opposition would have filed a case by now.....and that would have been the easiest way for the opposition to get rid of UC as CM
<<<


താങ്കളിത്രക്ക് മണ്ടനായി പോയല്ലൊ. ഉമ്മന്‍ ചാണ്ടിയെ ഈ തെറ്റിന്റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുമാറ്റാന്‍  ആരും ശ്രമിക്കില്ല. ഉമ്മന്‍ ചാണ്ടിയുടെ ധാര്‍മ്മികത പൊതുജനമദ്ധ്യത്തില്‍ തുറന്നു കാണിക്കുക എന്നതിനപ്പുറം ഒരുദ്ദേശ്യവും  പ്രതിപക്ഷത്തിനില്ല.

പ്രതിപക്ഷത്തിന്, അവരുടേതായ അജണ്ടകളുണ്ട്. ഞാന്‍ ഇവിടെ പറഞ്ഞത് എന്റെ അഭിപ്രയമാണ്. പ്രതിപക്ഷത്തിനു വേണ്ടിയുമല്ല അത് പറഞ്ഞത്.


kaalidaasan said...

>>>BTW...whatever i said about marines case still stand true....i said the case would be reinvestigated by the " appropriate agency" of the Indian Union and the chargesheet already filed by kerala police stand nullified as per the supreme court verdict.
<<<


ഈ കേസിനു യാതൊരു പ്രസക്തിയുമില്ല. അത് നാവികര്‍ അവരുടെ ജോലിക്കിടയില്‍ ചെയ്ത അനിവാര്യമായ ഇടപെടലായിരുന്നു. കൊലപാതകം എന്നതിന്റെ വിവക്ഷയില്‍ പോലും വരില്ല എന്നൊക്കെയായിരുന്നു താങ്കളുടേ നിലപാട്. . അതപ്പാടെ തെറ്റാണെന്നാണ്, സുപ്രീം കോടതി പറഞ്ഞത്. ഇത് കൊലപാതകമാണ്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ്. കേസ് എന്‍ ഐ എ അന്വേഷിക്കണം. ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സി തന്നെ അന്വേഷിക്കണം എന്നൊക്ക്കെ ഇപ്പോള്‍ കോടതി പറയുന്നു. SUA പോലുള്ള നിയമം ഉള്‍പ്പെടുത്തിയാണ്, എന്‍ ഐ എ ഇതന്വേഷിക്കുന്നത്.

സി ബി ഐ പോലുള്ള ഏജന്‍സിയുടെ അന്വേഷണത്തിലിടപെടുന്ന പോലെ ഇടപെട്ട് ഇറ്റലിക്കനുകൂലമായ വിധത്തില്‍ റിപ്പോര്‍ട്ടൊക്കെ ഉണ്ടാക്കാമെന്ന ചിന്തയിലായിരുന്നു കേന്ദ്ര സര്‍ക്കര്‍ ഇറ്റലിക്ക് ഉറപ്പൊക്കെ കൊടുത്തത്. ഇപ്പോള്‍ സി ബി ഐ യെ കോടതി അതിന്റെ ചുമതലകള്‍ ബോധ്യപ്പെടുത്താന്‍ പോകുകയാണ്. എന്‍ ഐ എ ക്കും  ആ വഴി പോകേണ്ടി വരും. ഇനിയാണ്, കാര്യങ്ങള്‍ക്ക് ഗൌരവം വരുന്നത്. സി ബി ഐ യോട് സുപ്രീം കോടതി പറഞ്ഞത് എന്‍ ഐ എക്കു കൂടി ബാധകമാക്കിയാല്‍ സംഗതിയാകെ മാറും. SUA നിയമ പ്രകാരം  വധ ശിക്ഷ ശുപാര്‍ശ ചെയ്യേണ്ട കേസു വരെ ചാര്‍ജ്ജ് ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്.

Ananth said...

>>>താങ്കളിത്രക്ക് മണ്ടനായി പോയല്ലൊ<<<<

well, that feeling is reciprocal


>>>ഉമ്മന്‍ ചാണ്ടിയെ ഈ തെറ്റിന്റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുമാറ്റാന്‍ ആരും ശ്രമിക്കില്ല.<<<

because that is not a legally viable option - as i have been saying

>>>ഉമ്മന്‍ ചാണ്ടിയുടെ ധാര്‍മ്മികത പൊതുജനമദ്ധ്യത്തില്‍ തുറന്നു കാണിക്കുക എന്നതിനപ്പുറം ഒരുദ്ദേശ്യവും പ്രതിപക്ഷത്തിനില്ല.<<<

exactly...that is what i said too - that the above argument is nothing more than a political slogan

kaalidaasan said...

>>>because that is not a legally viable option - as i have been saying<<<

Legally viable ആണോ എന്നല്ല ഇവിടെ ചര്‍ച്ച ചെയ്തത്. മുഖ്യമന്ത്രി സ്ഥാനത്തിന്റെ integrity യും ധാര്‍മ്മികതയുമാണ്.

മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നിയമപരമായി മാറ്റണോ വേണ്ടയോ എന്നത് ഞാന്‍ പറഞ്ഞതിന്റെ വിവക്ഷയില്‍ വരികയില്ല.

പ്രധാന മന്ത്രിയുടെ ഓഫീസ് അഴിമതി അന്വേഷണ റിപ്പോര്‍ട്ട് തിരുത്തി എന്ന വിഷയം കോടതിയില്‍ വന്നപ്പോള്‍  വാദിഭാഗം അഭിഭാക്ഷകനായ പ്രശാന്ത് ഭൂഷന്‍ പ്രധാന മന്ത്രിയെ സ്ഥാനത്തു നിന്നും മാറ്റേണ്ടതാണെന്ന് പറഞ്ഞപ്പോള്‍. അതൊന്നും ഇപ്പോള്‍ കോടതി പരിഗണിക്കുന്നില്ല എന്നാണു ജഡ്ജിമാര്‍ പറഞ്ഞത്. ഇതുപോലെ നിയമ ലംഘനം നടത്തിയിട്ട് ആ സ്ഥാനത്തു തുടരണമോ വേണ്ടയോ എന്നൊക്കെ പ്രധാന മന്ത്രിക്ക് തീരുമാനിക്കാം എന്നാണാ പരാമര്‍ശത്തിന്റെ ധ്വനി. ധാര്‍മ്മികമായി ആ സ്ഥാത്തിരിക്കാനദ്ദേഹത്തിന്, അര്‍ഹതയില്ല. അതുകൊണ്ടാണദ്ദേഹം രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കോടതി അതിനെ ഗൌരവത്തിലെടുത്തിട്ടും കുലുക്കമില്ല. അതു വച്ചും കൊണ്ട് പ്രധാന മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആരും കോടതിയിലും പോകില്ല.

ഇവിടെ ഉമ്മന്‍ ചാണ്ടിയും സമാനമായ അവസ്ഥയിലാണ്. പ്രകടമായി നിയമ ലംഘനം നടത്തിയിട്ടുണ്ട്. പക്ഷെ അത് താങ്കള്‍ക്ക് മനസിലാകുന്നില്ല. അതിന്റെ കാരണം ഗണേശന്‍  ഗാര്‍ഹിക പീഢനം നടത്തി എന്നത് താങ്കളിപ്പോഴും അംഗീകരിക്കുന്നില്ല എന്നതും. കോടതി വിധിച്ചാലേ അതംഗീകരിക്കൂ എന്ന നിലപാട്, ഏറ്റവും ലളിതമായ വാക്കുകളില്‍ പറഞ്ഞാല്‍ വിവേകമില്ലായ്മ എന്നാണ്. ഇതൊക്കെ ധാര്‍മ്മികതയുടെ പ്രശ്നമാണ്. ധാര്‍മ്മികത തൊട്ടു തീണ്ടിയിട്ടില്ലത്ത താങ്കള്‍ക്കത് മനസിലാകില്ല അതുകൊണ്ടാണു താങ്കളിത്ര മണ്ടനായിപ്പോയല്ലോ എന്ന് ഞാന്‍ പറഞ്ഞതും. അത് തിരിച്ചിങ്ങോട്ടു പറഞ്ഞാല്‍ താങ്കള്‍ ബുദ്ധിമാനും ആകില്ല.

ഈ വിവേകമില്ലായ്മയുടെ മറ്റൊരു ബഹിസ്ഫുരണമാണ്, that the above argument is nothing more than a political slogan എന്ന പ്രസ്താവനയും.

Ananth said...
This comment has been removed by the author.
Ananth said...

>>>Legally viable ആണോ എന്നല്ല ഇവിടെ ചര്‍ച്ച ചെയ്തത്. മുഖ്യമന്ത്രി സ്ഥാനത്തിന്റെ integrity യും ധാര്‍മ്മികതയുമാണ്.<<<

ഉമ്മന്‍ ചാണ്ടി "നിയമ ലംഘനം " നടത്തിയിട്ടില്ല എന്നേ ഞാന്‍ ആദ്യം മുതല്‍ പറയുന്നുള്ളൂ .....അങ്ങനെയല്ലായിരുന്നുവെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും നിയമ നടപടികള്‍ നേരിടേണ്ടിവരുമായിരുന്നു

"പ്രധാന മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആരും കോടതിയിലും പോകില്ല." എന്നെഴുതിയ പാരഗ്രാഫിന്റെ ആദ്യവാചകത്തില്‍ തന്നെ പറഞ്ഞതെന്താ -- " അഭിഭാക്ഷകനായ പ്രശാന്ത് ഭൂഷന്‍ പ്രധാന മന്ത്രിയെ സ്ഥാനത്തു നിന്നും മാറ്റേണ്ടതാണെന്ന് പറഞ്ഞപ്പോള്‍. അതൊന്നും ഇപ്പോള്‍ കോടതി പരിഗണിക്കുന്നില്ല എന്നാണു ജഡ്ജിമാര്‍ പറഞ്ഞത്."
ഇവിടെയും അപ്പോള്‍ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ സാങ്കേതികമായി പ്രധാനമന്ത്രിയുടെ ഭാഗത്ത്‌ കോടതി "നിയമലംഘനം " കാണുന്നില്ല എന്നത് കൊണ്ടാണ് ...... "ധാര്‍മികത" കോടതിയുടെ വിഷയവുമല്ല


ഇനിയും കൂടുതല്‍ കമന്റുകള്‍ എഴുതി ഈ ചര്‍ച്ച ദീര്‍ഘിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല എങ്കിലും അവസാനമായി "മന്‍ മോഹന്‍ സിംഗ് കേന്ദ്ര സര്‍ക്കാരിലെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് ഗുമസ്ഥനായിട്ടായിരുന്നു എന്നു തന്നെ തുടര്‍ന്നും ഞാന്‍ വിശ്വസിക്കുകയും എഴുതുകയും ചെയ്യും. കാരണം അതാണു സത്യം." എന്നതിനു താങ്കള്‍ ആധാരമാക്കിയിരിക്കുന്ന "an IAS officer is a glorified clerk " എന്ന അതിശയോക്തിയെ കുറിച്ച് അല്പം കൂടെ പറയട്ടെ

an air plane pilot is nothing but a glorified taxi driver
a surgeon is nothing but a glorified butcher

എന്നുമൊക്കെ അതിശയോക്തികളായി പറയാറുണ്ട് ......അതിന്റെ അടിസ്ഥാനത്തില്‍ , MBBS നു ശേഷം MS ഉം FRCS ഉമൊക്കെ എടുത്ത ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു സ്ഥാനകയറ്റങ്ങളിലൂടെ ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് എത്തിയ ഒരാളെ കുറിച്ച് "അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത് കശാപ്പുകാരനായിട്ടായിരുന്നു" എന്നു പറഞ്ഞാല്‍ എത്രമാത്രം വിഡ്ഢിത്തം ആണോ അതുപോലെ തന്നെയാണ് താങ്കള്‍ പറയുന്നതും

താങ്കളുടെ വിഡ്ഢിത്തങ്ങള്‍ തിരുത്താനുള്ള ശ്രമം നടത്തുന്നത് ഒരു " മണ്ടത്തരം " ആയിട്ടാണ് താങ്കള്‍ കാണുന്നത് എന്നു വ്യക്തമായ സ്ഥിതിക്ക് ......ഇനിയെങ്കിലും അങ്ങനെ ചെയ്യാതിരിക്കാം ....നന്ദി നമസ്കാരം

kaalidaasan said...

>>>>>>ഉമ്മന്‍ ചാണ്ടി "നിയമ ലംഘനം " നടത്തിയിട്ടില്ല എന്നേ ഞാന്‍ ആദ്യം മുതല്‍ പറയുന്നുള്ളൂ .....അങ്ങനെയല്ലായിരുന്നുവെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും നിയമ നടപടികള്‍ നേരിടേണ്ടിവരുമായിരുന്നു<<<<<

ഉമ്മന്‍ ചാണ്ടി നിയമലംഘനം നടത്തിയിട്ടുണ്ട് എന്ന് ഞാന്‍ ആദ്യവും ഇപ്പോഴും പറയുന്നു. നിയമങ്ങളേക്കുറിച്ച് അറിയുന്നവര്‍ക്ക് അത് മനസിലാകും. അതിനു വേണ്ടി ആരെങ്കിലും കോടതിയില്‍ പോകണോ വേണ്ടയോ എന്നതൊക്കെ വേറെ വിഷയമാണ്.

നിയമ ലംഘനം നടത്തുന്ന എല്ലാ വിഷയങ്ങളും കോടതിയില്‍ വരാറില്ല. വരേണ്ട ആവശ്യവുമില്ല. ഗുരുതരമായ പ്രശ്നങ്ങളാണു കോടതി പരിഗണിക്കുക. ഉമ്മന്‍ ചാണ്ടി ഒരു കുറ്റം മറച്ചു വച്ചു എന്ന വിഷയം കോടതിയില്‍ വന്നാലും  അത് മനപ്പുര്‍വമല്ല മപ്പാക്കണം എന്നു പറഞ്ഞാല്‍ കോടതി അപ്പോള്‍ അതവസാനിപ്പിക്കും. അതിനര്‍ത്ഥം ഉമ്മന്‍ ചാണ്ടി ഒരു തെറ്റും ചെയ്തിട്ടില്ല എന്നല്ല. തെറ്റു ചെയ്യുന്ന എല്ലാവരെയും ഉടനെ പിടിച്ച് ജയിലില്‍ ഇടാനല്ല കോടതി.

കോടതി അലക്ഷ്യം എന്ന കുറ്റം ചെയ്യുന്നവര്‍  കേസാകുമ്പോള്‍ സാധരണ കോടതിയോട് മാപ്പു പറയുമ്പോള്‍ അതവസാനിക്കുന്നു. മിക്ക ജഡ്ജിമാരും അത് സ്വീകരിച്ച് കേസവസാനിപ്പിക്കും. പക്ഷെ ചില തല തിരിഞ്ഞവര്‍  അത് ചെവിക്കൊള്ളാതെ തങ്ങലുടെ ഇംഗിതങ്ങള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കും. എം വി ജയരാജന്റെ വിഷയത്തില്‍ അതാണുണ്ടായത്. കോടതിയോട് മാപ്പു അപ്റഞ്ഞപ്പോള്‍ അതു പോര പൊതു ജനത്തോട് മപ്പുപറയനം എന്നായി ജഡ്ജി. അത് പറ്റില്ല എന്ന് ജയരാജന്‍ പറഞ്ഞപോള്‍ അദ്ദേഹത്തെ ജയിലിലേക്കയച്ചു. പക്ഷെ കൂടുതല്‍ വിവരമുള്ള സുപ്രീം കോടതി ഈ ജഡ്ജി ചെയ്തതിനെ അതുരൂക്ഷമായി വിമര്‍ശിച്ച് ജയരാജനെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

ഇതില്‍  നിന്നും താങ്കള്‍ക്കൊന്നും മനസിലാകില്ല എന്നെനിക്കറിയാം.

kaalidaasan said...

>>>>>>"പ്രധാന മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആരും കോടതിയിലും പോകില്ല." എന്നെഴുതിയ പാരഗ്രാഫിന്റെ ആദ്യവാചകത്തില്‍ തന്നെ പറഞ്ഞതെന്താ -- " അഭിഭാക്ഷകനായ പ്രശാന്ത് ഭൂഷന്‍ പ്രധാന മന്ത്രിയെ സ്ഥാനത്തു നിന്നും മാറ്റേണ്ടതാണെന്ന് പറഞ്ഞപ്പോള്‍. അതൊന്നും ഇപ്പോള്‍ കോടതി പരിഗണിക്കുന്നില്ല എന്നാണു ജഡ്ജിമാര്‍ പറഞ്ഞത്."
ഇവിടെയും അപ്പോള്‍ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ സാങ്കേതികമായി പ്രധാനമന്ത്രിയുടെ ഭാഗത്ത്‌ കോടതി "നിയമലംഘനം " കാണുന്നില്ല എന്നത് കൊണ്ടാണ് ...... "ധാര്‍മികത" കോടതിയുടെ വിഷയവുമല്ല
<<<<<


സാങ്കേതികമായി നിയമ ലംഘനം കാണുന്നില്ല എന്നത് താങ്കള്‍  കുഴുച്ചെടുത്ത ഭാവന.

ഇപ്പോള്‍ ആ വിഷയങ്ങളിലോക്കൊന്നും കടക്കുന്നില്ല എന്നാണു കോടതി പറഞ്ഞത്, ഈ കേസ് അന്വേഷNam  പൂര്‍ത്തി ആയിട്ടില്ല. സി ബി ഐ കേസന്വേഷണം പൂര്‍ത്തി ആക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ വേണമെങ്കില്‍ അതിലേക്ക് കടക്കാം എന്നാണ്. വിവരക്കൂടുതല്‍ കൊണ്ട് താങ്കള്‍ക്കത് മനസിലാകുന്നില്ല.

റിപ്പോര്‍ട്ട് തിരുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നേ ഇപ്പോള്‍ അറിയുന്നുള്ളൂ. പ്രധാന മന്ത്രി ഇടപെട്ടു എന്നതിനുള്ള തെളിവുണ്ടെങ്കിലേ അദ്ദേഹത്തിനെതിരെ പരാമര്‍ശം നടത്തേണ്ടതുള്ളു. അതുകൊണ്ടാണ്, ഈ വിഷയം ഇപ്പോള്‍ പരിഗണിക്കുന്നില്ല എന്ന് കോടതി പറഞ്ഞത്.

kaalidaasan said...

>>>>>>an air plane pilot is nothing but a glorified taxi driver
a surgeon is nothing but a glorified butcher

എന്നുമൊക്കെ അതിശയോക്തികളായി പറയാറുണ്ട് .
<<<<<


റ്റാക്സിയും വിമാനവും വാഹനങ്ങളാണ്. അതോടിക്കുന്നവരെ എങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം. ആകാശത്തിലൂടെ പറക്കുന്നതായതുകൊണ്ട് വിമാനം ഓടിക്ക്കുന പൈലറ്റിനെ ആരും ചക്രവര്‍ത്തി എന്നോ രാജാവെന്നോ വിളിക്കില്ല.

ഭരണം  നടത്തുന്ന മന്ത്രിമാര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാകുന്ന ഗുമസ്തന്‍ മാര്‍ മാത്രമാണ്, താങ്കളീ കൊട്ടിപ്പാടുന്ന ഉദ്യോഗസ്ഥര്‍. റൂള്‍ ബുക്കില്‍ എഴുതി വച്ചിരിക്കുന്നതുപോലെ കാര്യങ്ങള്‍ ചെയ്യുന്ന വെറും ഗുമസ്ഥന്‍ മാര്‍ മാത്രമാണവര്‍,. നയപരമയ ഒരു തീരുമാനവും അവര്‍ക്ക് എടുക്കാന്‍ ആകില്ല.