മഹാഭാരതം എന്ന കൃതിയിലെ പ്രധാന കഥാപാത്രവും ഹിന്ദുക്കളുടെ ദൈവവുമായ ശ്രീകൃഷ്ണന്‍ ജനിച്ചത് തടവറയില്‍ ആയിരുന്നു. അവിടെ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്തി മറ്റൊരാള്‍ പരിപാലിച്ചു. പിന്നീട് വളര്‍ന്നു വലുതായപ്പോള്‍ തടവറയില്‍ നിന്നും തന്റെ മാതാപിതക്കളെ മോചിപ്പിച്ചു. ഇത് ദ്വാപര യുഗത്തില്‍ നടന്നത്.
ഇപ്പോഴത്തെ കലിയുഗത്തില്‍ മറ്റൊരു കൃഷ്ണന്‍ ഇതേ പ്രവര്‍ത്തി ചെയ്തിരിക്കുന്നു. 19 വര്‍ഷങ്ങള്‍ക്ക് മുന്നെ ഒരു കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് വിജയകുമാരി എന്ന സ്ത്രീ, തടവറയില്‍ അടക്കപ്പെട്ടപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണി ആയിരുന്നു. അവര്‍ തടവറയില്‍ വച്ച് ഒരു മകനെ പ്രസവിച്ചു. ആ കുഞ്ഞിനു ശ്രീഷ്ണന്റെ മറ്റൊരു പേരായ കനൈയ്യ എന്നു പേരിട്ടു. തടവറയില്‍ വച്ച് പ്രസവിച്ച മകനെ സര്‍ക്കാര്‍ വക Juvenile Home ഇലേക്കയച്ചു.
18 വയസു വരെ അവന്‍ വിവിധ Juvenile Home കളില്‍ വളര്‍ന്നു. വിജയ കുമാരിക്ക് ജാമ്യം അനുവദിച്ചെങ്കിലും, ജാമ്യ സംഖ്യ കെട്ടിവയ്ക്കാന്‍ അവരുടെ കയ്യില്‍ പണമില്ലായിരുന്നു. ആരും സഹായിച്ചുമില്ല. ഭര്‍ത്താവ് അവരെയും മകനെയും ഉപേക്ഷിച്ചു പോയി. വിചാരണ കൂടാതെ അവര്‍ നീണ്ട 19 വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നു. നീതിപീഠവും അധികാരികളും അവരെ മറന്നു. പക്ഷെ കനൈയ്യ മുടങ്ങാതെ അവരെ വന്നു കണ്ടിരുന്നു. ജോലി ചെയ്യാന്‍ പ്രായമായപ്പോള്‍ അവന്‍ ഒരു തയ്യല്‍ കടയില്‍ ജോലി ചെയ്തു. കിട്ടിയ പണം സൂക്ഷിച്ചു വച്ചു. അമ്മയുടെ ജാമ്യത്തിനു വേണ്ട സംഖ്യ ആയപ്പോള്‍ ഒരു വക്കീലിനെ കണ്ട് അമ്മക്ക് ജാമ്യം ഏര്‍പ്പാടാക്കി പുറത്തു കൊണ്ടു വന്നു. ജാമ്യമല്ല, നിരുപാധികം കോടതി അവരെ വിട്ടയച്ചു എന്നാണ്, റിപ്പോര്‍ട്ടുകള്‍.
അസാധാരണമായ ഒരു സ്നേഹബന്ധത്തിന്റെ കഥയാണിത്. മാതൃപുത്ര ബന്ധത്തിന്റെ തിളങ്ങുന്ന അദ്ധ്യായം.
ഇന്‍ഡ്യന്‍ തടവറകളില്‍ വിജയകുമാരിയേപ്പോലെ 300000 കുറ്റാരോപിതര്‍ വിചാരണ കൂടാതെ കിടക്കുന്നുണ്ട്. അധികാരികളുടെയോ കോടതികളുടെയോ കണക്കുകളില്‍ പോലും ഇവരില്‍ പലരുമില്ല.
ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട മദനി എന്ന എക്സ് തീവ്രവാദിക്കു വേണ്ടി ശബ്ദിക്കാന്‍ കേരളത്തിലെ മുസ്ലിങ്ങളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. പക്ഷെ ഇതുപോലെ തടവിലാക്കപ്പെടുന്ന നിരാലംബരായ ആളുകള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമില്ല.
സഞയ് ദത്ത് എന്ന ഹോളിവുഡ് നടനെ നിയമവിരുദ്ധമായി ആയുധം കയ്യില്‍ വച്ചു എന്ന കുറ്റത്തിന്റെ പേരില്‍ സുപ്രീം കോടതി ശിക്ഷിച്ചിരുന്നു. അദ്ദേഹത്തെ ജയിലിലടക്കരുതെന്ന് ചലച്ചിത്ര രംഗത്തും പുറത്തുമുള്ള അനേകര്‍ വാദിച്ചു. മലയാള നടന്‍ മോഹന്‍ ലാല്‍ അതിനു വേണ്ടി ഒരു ലേഖനം പോലും എഴുതി. കുറ്റവാളി എന്ന് കോടതി കണ്ടെത്തിയ വ്യക്തിയെ രക്ഷിക്കാനാണിത് ചെയ്തതെന്നോര്‍ക്കുക. അടുത്തനാളില്‍ വനപാലകരെ ആക്രമിച്ചു എന്ന കേസില്‍ കലാഭവന്‍ മണിയെ രക്ഷപ്പെടുത്താന്‍ മോഹന്‍ ലാലോ മറ്റേതെങ്കിലും ചലചിത്ര പ്രവര്‍ത്തകരോ വാദിച്ചതായി കേട്ടില്ല. ചലചിത്ര രംഗത്ത് മണിക്ക് മൂല്യം അല്‍പ്പം കുറവായിരിക്കാം.
6 comments:
അസാധാരണമായ ഒരു സ്നേഹബന്ധത്തിന്റെ കഥയാണിത്. മാതൃപുത്ര ബന്ധത്തിന്റെ തിളങ്ങുന്ന അദ്ധ്യായം.
കലിയുഗത്തിലെ കൃഷ്ണൻ ....
Under trial captivity remains a problem in India
നല്ലൊരു വാര്‍ത്ത വായിയ്ക്കാന്‍ തന്നതിന് നന്ദി
this news was in CNN front page...
people are paying crores get the criminal out of jail.
ഇന്‍ഡ്യന്‍ തടവറകളില്‍ വിജയകുമാരിയേപ്പോലെ 300000 കുറ്റാരോപിതര്‍ വിചാരണ കൂടാതെ കിടക്കുന്നുണ്ട്. അധികാരികളുടെയോ കോടതികളുടെയോ കണക്കുകളില്‍ പോലും ഇവരില്‍ പലരുമില്ല.
there is no time for finding those poor people.. they are busy for getting IPL kick backs
outsourcingall.com. Smart Outsourcing Solutions is a company just as described, a company which offers outsourcing solutions to small and medium businesses and enterprises. Smart Outsourcing Solutions has over thousands of outsource workers at its disposal at any one time and will definitely be able to find a suitable worker for you and your business.
free outsourcing training in dhaka bangladesh
Post a Comment