Sunday 28 March 2010

സ്വയം പരാജയപ്പെടുത്തുന്ന ദൈവം!!!

ഒരു വേദപുസ്തകത്തില് നിന്നുള്ള രണ്ടു വാചകങ്ങളാണു താഴെക്കൊടുത്തിട്ടുള്ളത്.

ഇവര് ചെയ്തുകൊണടിരിക്കുന്നതെല്ലാം വളരെ നല്ലതാണെന്ന് ചെകുത്താന് അവരെ തോന്നിപ്പിക്കുകയും ചെയ്തു.

പരലോകത്തില് വിശ്വസിക്കാത്തവര്ക്ക് നാം അവരുടെ ചെയ്തികള് ആകര്ഷകമാക്കിക്കൊടുക്കുന്നു.

തെരഞ്ഞെടുപ്പുകളില് രാഷ്ട്രീയ പാര്ട്ടികള് അപൂര്വ്വം സന്ദര്ഭങ്ങളില് സ്വന്തം സ്ഥാനാര്ത്ഥികളെ പരാജയപ്പെടുത്താറുണ്ട്. ജയിക്കുക എന്ന ലക്ഷ്യം മാറ്റി വച്ച് എതിരാളികളെ സഹായിക്കുന്ന ആ നടപടിയെ ആത്മഹത്യാപരം എന്നു വിശേഷിപ്പിക്കാറുമുണ്ട്.

ദൈവം എന്ന ശക്തിയുടെ പ്രധാന ജോലി സൃഷ്ടികളായ മനുഷ്യര്ക്ക് സന്മാര്ഗ്ഗം ഉപദേശിച്ച് അവരെ സ്വര്ഗ്ഗ പ്രാപ്തരാക്കുക എന്നതാണ്. തിന്മ ചെയ്യാതിരിക്കാന് അവരെ ഉപദേശിക്കുകയും തിന്മ ചെയ്താല് ശിക്ഷിക്കുകയുമാണദേഹം ചെയ്യാറ്.

തിന്മ എന്നതു കൊണ്ട് പല മതങ്ങളും പലതാണു വിവക്ഷിക്കുന്നത്. ഏറ്റവും വലിയ തിന്മ ഏതെന്നൊരു മുസ്ലീമിനോടു ചോദിച്ചാല് കിട്ടുന്ന ഉത്തരം ആള്ളായില് വിശ്വസിക്കാതിരിക്കുന്നതാണ്‌ എന്നായിരിക്കും.  വ്യഭിചാരം ചെയ്യുക മോഷ്ടിക്കുക എന്നീ തെറ്റുകളെക്കാള് ഗൌരവമേറിയ തെറ്റാണ്, ആള്ളായിലുള്ള വിശ്വാസം ഉപേക്ഷിക്കുക എന്നത്.

ചില മുസ്ലിങ്ങള് ചെയ്യുന്ന തിന്മയേക്കുറിച്ച് ഞാന് മറ്റൊരു പോസ്റ്റില് പരാമര്ശിച്ചപ്പോള്, കാട്ടിപ്പരുത്തിയേപ്പോലുള്ളവര് നിയന്ത്രണം വിടുകയും ഇപ്പോള് നന്മ തിന്മകളേക്കുറിച്ച് വിശദീകരിക്കാന് ഒരു പുതിയ പോസ്റ്റുമായി വരികയും ചെയ്തിട്ടുണ്ട്.

ഈ രണ്ടു വാചകങ്ങളും ലോകോത്തരമെന്ന് പലരും കൊട്ടിഘോഷിക്കുന്ന ഒരു പുസ്തകത്തില് നിന്നുള്ളതാണ്. സംശയിക്കേണ്ട. ഇത് അള്ള മൊഹമ്മദിനു പറഞ്ഞു കൊടുത്തെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഖുറാന് എന്ന പുസ്തകത്തില് നിന്നും എടുത്ത വരികളാണ്.

ഇസ്ലാം മതത്തില് വിശ്വസിക്കാത്തവരേക്കുറിച്ചുള്ള രണ്ടു പരമര്ശങ്ങളിലേതാണീ വാചകങ്ങള്. അവിശ്വാസികളെ അവിശ്വാസത്തിലുറപ്പിച്ചു നിറുത്താന് ഉള്ള ശ്രമങ്ങളെ സംബന്ധിച്ചാണു ആദ്യത്തേത്. പിശാചു ചെയ്യുന്ന പണിയാണെന്ന് ഒറ്റ നോട്ടത്തില് മനസിലാകും. രണ്ടാമത്തേത് ആരു ചെയ്യുന്നതാണെന്ന് ഒറ്റ വായനക്ക് സംശയമുണ്ടാകാന് സാധ്യതയില്ല. ആദ്യ വാചകത്തിന്റെ സത്ത ഉള്ക്കൊണ്ടാല് രണ്ടാമത്തേതും പിശാചു ചെയ്യുന്ന പണിയാണെന്നു കരുതുന്നതില് തെറ്റില്ല. പക്ഷെ പിശാച് നാം എന്ന് സ്വയം സംബോധന ചെയ്യുന്നതില് ചില പന്തികേടുണ്ട്. അപ്പോള് പിന്നെ അത് ദൈവമാകാന് സാധ്യതയുണ്ടോ?

ഖുറാനില് ഏറ്റവും കൂടുതല് പ്രതിപാദിക്കുന്ന വിഷയം അവിശ്വാസികളേക്കുറിച്ചാണ്. ഏറ്റവും കൊടിയ ശിക്ഷയും അവിശ്വാസികള്ക്കാണെന്നും ഖുറാന് പറയുന്നു.

ഇനി പറഞ്ഞിരിക്കുന്ന കാര്യം എന്താണെന്നു നോക്കാം. അള്ളായില് വിശ്വസിക്കാത്തവരേക്കുറിച്ചും അള്ളായിലുള്ള വിശ്വാസം ഉപേക്ഷിച്ചവരേക്കുറിച്ചും അള്ളാ പറയുന്ന അനവധി ആയത്തുകളുണ്ട് ഖുറാനില്. അവയില് നിന്നും എടുത്തെഴുതിയ വരികളായിരുന്നു മുകളില് സൂചിപ്പിച്ചത്. അതിനു മുമ്പ് ഈ വാചകങ്ങള് പൂര്ണ്ണമായും അറിയേണ്ടതുണ്ട്. ജമായത്ത് ഏ ഇസ്ലാമിയുടെ വെബ് സൈറ്റില് ഉള്ള ഖുറാന് വിവര്ത്തനത്തില് നിന്നാകട്ടെ അവ.

ഖുര്ആന് ഭാഷ്യം.

അധ്യായം 6.

അല്അന്ആം


42-45 നിനക്കുമുമ്പും നിരവധി സമുദായങ്ങളിലേക്കു നാം ദൂതന്മാരെ നിയോഗിച്ചിട്ടുണടായിരുന്നു. ആ സമുദായങ്ങളെ വിപത്തുകളിലും യാതനകളിലും അകപ്പെടുത്തിയിട്ടുമുണട്-- അവര് താഴ്മയോടെ നമ്മുടെ മുമ്പില് തലകുനിക്കേണടതിന്ന്. അതിനാല്, നമ്മുടെ പീഡനം ബാധിക്കുമ്പോള് ഇക്കൂട്ടര് കീഴ്വണക്കം കാണിക്കാത്തതെന്ത്? പക്ഷേ, ഇവരുടെ മനസ്സുകള് ഏറെ കടുത്തുപോയിരിക്കുന്നു. ഇവര് ചെയ്തുകൊണടിരിക്കുന്നതെല്ലാം വളരെ നല്ലതാണെന്ന് ചെകുത്താന് അവരെ തോന്നിപ്പിക്കുകയും ചെയ്തു.

അധ്യായം 27

അന്നംല്.

4. പരലോകത്തില് വിശ്വസിക്കാത്തവര്ക്ക് നാം അവരുടെ ചെയ്തികള് ആകര്ഷകമാക്കിക്കൊടുക്കുന്നു. അങ്ങനെ അവര് വഴിപിഴച്ച് വിഹരിക്കുന്നു. അവരത്രെ ദുഷ്ടമായ ശിക്ഷയുള്ളവര്. പരലോകത്തില് ഏറ്റം നഷ്ടപ്പെട്ടവരും അവര് തന്നെയാകുന്നു.

എല്ല മതങ്ങളിലും ദൈവവും പിശാചുമുണ്ട്. മുസ്ലിങ്ങളുടെ മതമായ ഇസ്ലാമിലുമുണ്ട് അള്ളായും ഇബിലീസും. എല്ലാ മതങ്ങളിലും പിശാച് മനുഷ്യരെ ദൈവത്തില് നിന്നും അകറ്റാന് ശ്രമിക്കുന്നു. ദൈവം പിശാചിന്റെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി അവിശ്വാസികളെ തന്നിലേക്കടുപ്പിക്കാനും ശ്രമിക്കുന്നു. പക്ഷെ മനുഷ്യരെ തിന്മ ചെയ്യാന് സഹായിക്കുന്ന ദൈവത്തേക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇസ്ലാമിക ദൈവമായ അള്ള അതു പോലെ ഒരു ദൈവമാണ്. ഖുറാനിലൂടെ മൊഹമ്മദ് പരിചയപ്പെടുത്തുന്ന ദൈവം അവിശ്വാസികളെ അവിശ്വാസത്തിലുറപ്പിച്ചു നിറുത്താന് വളരെയധികം കഷ്ടപ്പെടുന്നതായി കാണാം.

അള്ളായും പിശാചും ഒരേ കാര്യം ചെയ്യുന്നത് ഖുറാനില് മാത്രമേ ഒരു പക്ഷെ വായിക്കാനാകൂ. അവിശ്വാസികളെ അവിശ്വാസത്തിലുറപ്പിച്ചു നിര്ത്താന് അള്ളായും ചെകുത്താനും തമ്മില് മത്സരമാണ്.

 അള്ളായെന്ന വിചിത്ര ദൈവം പിശാചിന്റെ പണി സ്വയം ഏറ്റെടുക്കുന്ന കാഴ്ച്ച നാമെല്ലാം ഖുറാനിലൂടെ കാണുന്നു. അതിന്റെ തെളിവുകളാണു ചുവടെ.

അള്ളാഹു ഇച്ഛിക്കുന്നവരെ അദേഹം മനപ്പൂര്വ്വം വഴി തെറ്റിക്കുന്നു എന്നാണു ഖുറാനിലൂടെ മൊഹമ്മദ് പറയുന്നത്.

അധ്യായം 45


23 സ്വേച്ഛകളെ തന്റെ ദൈവമായി വരിച്ചവന്റെ ഗതിയെക്കുറിച്ച് നീ ചിന്തിച്ചുനോക്കിയിട്ടുണ്േടാ. അല്ലാഹു അറിവോടെ അവനെ ദുര്മാര്ഗത്തില് തള്ളിയിരിക്കുന്നു.3 അവന്റെ കാതുകള്ക്കും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്ക്ക് മൂടിയിട്ടിരിക്കുന്നു. അല്ലാഹുവിനുശേഷം ആരാണവനെ മാര്ഗദര്ശനം ചെയ്യുക? എന്ത്, നിങ്ങള് ഒരു പാഠവും ഉള്ക്കൊള്ളുന്നില്ലെന്നോ?





അധ്യായം 6


39 അല്ലാഹു ഇച്ഛിക്കുന്നവരെ അവന് വഴിതെറ്റിക്കുന്നു. അവന് ഇച്ഛിക്കുന്നവരെ നേരായ മാര്ഗത്തിലുമാക്കുന്നു.


അധ്യായം 35


8 8-9 ആര്ക്ക് തന്റെ ചീത്ത നടപടി അലങ്കാരമാക്കപ്പെടുകയും, സ്വയം അത് വിശിഷ്ടമെന്ന് തോന്നുകയും ചെയ്യുന്നുവോ (അവന്റെ ദൌര്ഭാഗ്യത്തിന് അതിരുണ്േട ാ?) നിശ്ചയം, അല്ലാഹു അവനുദ്ദേശിക്കുന്നവരെ ദുര്മാര്ഗത്തിലകപ്പെടുത്തുകയും ഉദ്ദേശിക്കുന്നവരെ സന്മാര്ഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല് (പ്രവാചകാ,) ഈ ജനത്തെച്ചൊല്ലി വ്യസനിച്ചും ദുഃഖിച്ചും നീ ജീവന്കളയേണ്ട തില്ല.


അധ്യായം 13


27-29 (മുഹമ്മദീയദൌത്യം അംഗീകരിക്കാന്) വിസമ്മതിച്ചവര്, 'ഇയാള്ക്ക് ഇയാളുടെ റബ്ബിങ്കല്നിന്ന് ഒരു ദൃഷ്ടാന്തം അവതരിക്കാത്തതെന്ത്?' എന്നു ചോദിക്കുന്നു. പറയുക: 'അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന് ദുര്മാര്ഗത്തിലാക്കുന്നു. അവങ്കലേക്ക് മടങ്ങുന്നവര്ക്കേ തന്നിലേക്കുള്ള മാര്ഗം അവന് കാണിച്ചുകൊടുക്കൂ.


അധ്യായം 14


4 നാം മനുഷ്യര്ക്ക് സന്ദേശം നല്കുന്നതിനായി അയച്ച ഏതു ദൈവദൂതനും സ്വജനത്തിന്റെ ഭാഷയില്തന്നെയാണ് അവരോട് സംസാരിച്ചിട്ടുള്ളത്. അദ്ദേഹം അവരെ കാര്യങ്ങള് സുവ്യക്തമായി ഗ്രഹിപ്പിക്കേണടതിന്നാണിത്. പിന്നെ അല്ലാഹു, ഇച്ഛിക്കുന്നവരെ വഴി തെറ്റിക്കുന്നു. അവന് ഇച്ഛിക്കുന്നവര്ക്ക് സന്മാര്ഗമേകുന്നു. അവന് അജയ്യനും അഭിജ്ഞനുമല്ലോ.

വളരെ വിചിത്രമായ മറ്റൊരു സംഗതി അള്ളാഹു മനപ്പൂര്വ്വം മനുഷ്യരില് ഭിന്നിപ്പുണ്ടാക്കിയിരിക്കുന്നു എന്നാണ്. ഖുറാനില് മൊഹമ്മദ് പറയുന്നു അള്ളാഹു മനപ്പുര്വ്വം ആഗ്രഹിക്കാത്തതു കൊണ്ടാണ് മനുഷ്യരില് ഭിന്നിപ്പുണ്ടായതെന്ന്. ആഗ്രഹിച്ചിരുന്നെങ്കില് ഭിന്നിപ്പുണ്ടാകില്ലായിരുന്നു എന്ന് പല പ്രാവശ്യം അദ്ദേഹം പറയുന്നുമുണ്ട്.

എന്തിനാണീ ഭിന്നിപ്പുണ്ടാക്കിയത്? കുറേപ്പേര് വഴിതെറ്റി പോകണം. എന്നിട്ട് അവരെ തീയിലിട്ട് ചുട്ട് ആനന്ദിക്കണം.

വിചിത്രം തന്നെ അള്ളാഹുവിന്റെ കാര്യങ്ങള്.

ഹിന്ദു നിയമ പുസ്തകമായ മനുസ്മൃതിയില് വേദം കേള്ക്കാന് അബ്രാഹ്മണരെ അനുവദിച്ചിരുന്നില്ല എന്ന് എഴുതിയിട്ടുണ്ട്. വേദം കേള്ക്കുന്ന ശൂദ്രന്റെ ചെവിയില് ഈയം ഉരുക്കിയൊഴിക്കുക നാവു പിഴുതെടുക്കുക തുടങ്ങിയവ നടപ്പാക്കിയിരുന്നു എന്നും കേട്ടിട്ടുണ്ട്. മനുസ്മൃതി ഇപ്പോള് നടപ്പിലില്ല. പക്ഷെ മനുഷ്യരാശിക്ക് എന്നത്തേക്കും നല്കപ്പെട്ട ഖുറാനില് സമാനമായ കാര്യങ്ങള് അള്ളാ ചെയ്യുന്നുണ്ട് എന്നാണെഴുതി വച്ചിരിക്കുന്നത്.

അധ്യായം 17


45-48 ഖുര്ആന് പാരായണം ചെയ്യുമ്പോള് നിനക്കും പരലോകത്തില് വിശ്വസിക്കാത്തവര്ക്കുമിടയില് നാം ഒരു അദൃശ്യമായ മറയിടുന്നു. അത് ഗ്രഹിക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങളെ മൂടികളണിയിക്കുന്നു. അവരുടെ കാതുകള്ക്ക് അടപ്പുകളിടുന്നു.20 നീ ഖുര്ആനില് ഏകനായ റബ്ബിനെ മാത്രം പ്രസ്താവിക്കുമ്പോള്, അവര് നീരസത്തോടെ പിന്തിരിഞ്ഞുപോകുന്നു.21 നിന്നെ ചെവിയോര്ത്തു കേള്ക്കുമ്പോള് യഥാര്ഥത്തില് എന്താണ് അവര് കേള്ക്കുന്നതെന്നും, പരസ്പരം കുശുകുശുക്കുമ്പോള് എന്താണു പറയുന്നതെന്നും നമുക്ക് നന്നായറിയാം.





അധ്യായം 18.


57. തന്റെ റബ്ബിന്റെ സൂക്തങ്ങള് കേള്പ്പിച്ച് ഉപദേശിക്കുമ്പോള് അവഗണിച്ചു തള്ളുകയും തന്റെ തന്നെ കരങ്ങള് നേരത്തെ ചെയ്തുവെച്ചിട്ടുള്ളതിന്റെ ദുഷ്ഫലങ്ങള് വിസ്മരിക്കുകയും ചെയ്യുന്നവനെക്കാള് വലിയ ധിക്കാരി ആരാണുള്ളത്? (ആര് ഈ നിലപാട് സ്വീകരിക്കുന്നുവോ) അവരുടെ ഹൃദയങ്ങള്ക്ക് ഈ ഖുര്ആന് ഗ്രഹിക്കാനാവാത്തവണ്ണം, നാം മൂടിയിട്ടിരിക്കുന്നു. ചെവികള്ക്ക് അടപ്പുമിട്ടിരിക്കുന്നു. നീ അവരെ സന്മാര്ഗത്തിലേക്ക് എത്രതന്നെ ക്ഷണിച്ചാലും, ഈ അവസ്ഥയില് അവര് ഒട്ടും സന്മാര്ഗം പ്രാപിക്കുകയില്ല.


അധ്യായം 36

7-11 അവരിലധികമാളുകളും ശിക്ഷാവിധിക്ക് അര്ഹരായിക്കഴിഞ്ഞിരിക്കുകയാല് സത്യവിശ്വാസം കൈക്കൊള്ളുന്നതല്ല.1 നാം അവരുടെ കഴുത്തുകളില് വളയങ്ങളിട്ടിട്ടുണ്ട്. അവ താടിയെല്ലുകള്വരെ ഇറുകിക്കിടക്കുകയാണ്. തന്മൂലം അവര് തലപൊക്കി നില്ക്കുകയാകുന്നു.2 നാം അവര്ക്കുമുന്നില് ഒരു മതില്ക്കെട്ടുണ്ടാക്കിയിരിക്കുന്നു. അവര്ക്കു പിന്നിലും മതില്ക്കെട്ടുണ്ട്. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞിരിക്കുന്നു. ഇനി അവര് യാതൊന്നും കാണുകയില്ല.3 നീ മുന്നറിയിപ്പു നല്കിയാലും ഇല്ലെങ്കിലും ഒരുപോലെയാണ്, അവര് വിശ്വസിക്കുകയില്ല. ഉദ്ബോധനത്തെ പിന്പറ്റുകയും ദയാപരനായ ദൈവത്തെ കാണാതെത്തന്നെ ഭയപ്പെടുകയും ചെയ്യുന്നവനെ മാത്രമേ നിനക്ക് ഉണര്ത്താന് കഴിയൂ. അവനെ പാപമുക്തിയുടെയും മഹത്തായ കര്മഫലത്തിന്റെയും സുവിശേഷമറിയിച്ചുകൊള്ളുക.

പിശാചിന്റെ പണി ഏറ്റെടുക്കുന്ന ദൈവം ആത്മഹത്യ ചെയ്യുകയല്ലേ അക്ഷരാര്ത്ഥത്തില്?

ഒരിടത്ത് അള്ളാ പറയുന്നു.

അധ്യായം 19

മര്‍യം


83-87 നാം സത്യനിഷേധികളുടെ മേല് ചെകുത്താന്മാരെ വിട്ടയച്ചിട്ടുള്ളത് നീ കണടില്ലയോ? ആ ചെകുത്താന്മാര് അവരെ (സത്യവിരോധത്തില്) അധികമധികം ഉത്സാഹിപ്പിച്ചുകൊണടിരിക്കുകയാണ്. ശരി, അവരുടെ മേല് ശിക്ഷയിറങ്ങാന് നീ ധൃതിപ്പെടേണട. നാം അവരുടെ ദിനം എണ്ണിക്കൊണടിരിക്കുകയാണ്.

സത്യനിഷേധികളുടെ അടുത്തേക്ക് പിശാചിനെ അയച്ച് അവരെ സത്യനിഷേധത്തില് ഉറപ്പിച്ചു നിറുത്തുന്ന അള്ളാ ദൈവം തന്നെയോ? എന്തിനാണീ ഉറപ്പിച്ചു നിറുത്തല്? അവരുടെ മേല് ശിക്ഷയിറങ്ങുന്നത് കണ്ട് രസിക്കാന്. എന്താണാ ശിക്ഷ? ഒരിക്കലും അടങ്ങാത്ത അഗ്നിയിലിട്ടു ചുടുക.

എന്തിനാണീ മനുഷ്യരെ സത്യം അറിയുന്നതില് നിന്നും വിലക്കി, സത്യവേദം കേള്ക്കാതിരിക്കാന് പ്രതിബന്ധങ്ങള് സൃഷ്ടിച്ച്, ദുര്മ്മാര്ഗ്ഗികളാക്കി നിലനിറുത്തുന്നത്? അതിന്റെ ഉത്തരവും അള്ളാ പറയുന്നുണ്ട്.

അധ്യായം 32


12-14 കഷ്ടം! ഈ ധിക്കാരികള് റബ്ബിന്റെ മുന്നില് തലകുമ്പിട്ടു നില്ക്കുന്ന സന്ദര്ഭത്തില് നീ കാണുകയാണെങ്കില്! (അന്നേരം ഇവര് കേണുകൊണ്ടിരിക്കും:) 'നാഥാ, ഞങ്ങള് നല്ലവണ്ണം കാണുകയും കേള്ക്കുകയും ചെയ്തു. ഇനി ഞങ്ങളെ തിരിച്ചയക്കേണമേ! ഞങ്ങള് സല്ക്കര്മങ്ങള് ചെയ്തുകൊള്ളാം. ഇപ്പോള് ഞങ്ങള്ക്കുറപ്പായിരിക്കുന്നു.' (മറുപടിയരുളും:) 'നാം ഉദ്ദേശിച്ചിരുന്നുവെങ്കില് നേരത്തേതന്നെ ഓരോ ആത്മാവിനും അതിന്റെ സന്മാര്ഗം നല്കുമായിരുന്നു. പക്ഷേ, ഇത് നമ്മില് നിന്നുണ്ടായ പ്രഖ്യാപനം പുലര്ന്നിരിക്കുകയാണ്. എന്തെന്നാല് നരകത്തെ നാം ജിന്നുകളാലും മനുഷ്യരാലും നിറക്കുകതന്നെ ചെയ്യും. ഇനി, ഈ ദിനത്തെ കണ്ട ുമുട്ടുമെന്നത് മറന്നുകളഞ്ഞതിന്റെ രുചി ആസ്വദിച്ചുകൊള്ളുവിന്. ഇപ്പോള് നാം നിങ്ങളെയും മറന്നിരിക്കുന്നു. സ്വന്തം കര്മഫലമായ ശാശ്വത ശിക്ഷ രുചിച്ചുകൊള്ളുക.'

അതേ. നരകം ജിന്നുകളാലും മനുഷ്യരാലും നിറക്കണമല്ലോ. എങ്കിലല്ലേ പിശാചിനും സന്തോഷമാകൂ. വഴിതെറ്റിപ്പോയ ആത്മാവുകള്‍ക്കൊന്നും സന്‍മ്മാര്‍ഗ്ഗം നല്‍കേണ്ട എന്ന് ആദ്യമേ തീരുമാനിച്ചുറപ്പിച്ചിട്ട്. അവരെ നരകത്തില്‍ നിറക്കുന്ന ഇദ്ദേഹത്തെ സുബോധമുള്ള ആര്‍ക്ക് ദൈവമെന്നു വിളിക്കാനാകും.

അവിശ്വാസത്തില് ഇത്ര കഷ്ടപ്പെട്ട് ഈ മനുഷ്യരെയെല്ലാം ഉറപ്പിച്ചു നിറുത്തിയിട്ട് എന്താണ് ചെയ്യാന് പോകുന്നതെന്നും കൂടി അറിയേണ്ടേ.

. അധ്യായം 16


24-29 നിങ്ങളുടെ നാഥന് അവതരിപ്പിച്ചുതന്നത് എന്താണ് എന്ന് ചോദിക്കുമ്പോള്,7 'അത് പൂര്വികരുടെ പഴങ്കഥകളാണ്' എന്നവര് പറയുന്നു. അന്ത്യനാളില് തങ്ങളുടെ ഭാരം പൂര്ണമായും വഹിക്കുന്നതിനും, അതോടൊപ്പം അജ്ഞതമൂലം തങ്ങള് വഴിതെറ്റിച്ചുകൊണടിരിക്കുന്ന ജനത്തിന്റെ ഭാരത്തില്നിന്ന് കുറെ ഭാഗവുംകൂടി വഹിക്കുന്നതിനുമത്രെ അവര് ഇപ്രകാരം പ്രവര്ത്തിക്കുന്നത്. നോക്കുക! എത്ര കടുത്ത പാപമാണ് ഇക്കൂട്ടര് തലയിലേറ്റിക്കൊണടിരിക്കുന്നത്?! ഇവര്ക്കു മുമ്പും (സത്യത്തെ പരാജയപ്പെടുത്തുന്നതിന് വളരെപ്പേര് ഇത്തരം) തന്ത്രങ്ങള് പ്രയോഗിച്ചിട്ടുണട്. അപ്പോഴോ, നോക്കുക! അല്ലാഹു അവരുടെ തന്ത്രസൌധങ്ങളെ അടിത്തറയോടെ പിഴുതുകളഞ്ഞു. അങ്ങനെ, അതിന്റെ മേല്പുര അവരുടെ ശിരസ്സില് വീണു. അവര് ഊഹിക്കുകപോലും ചെയ്തിട്ടില്ലാത്ത ദിശകളില്നിന്ന് അവരുടെ മേല് ശിക്ഷകള് ഭവിച്ചു. ഇനി, അന്ത്യനാളില് അല്ലാഹു അവരെ നിന്ദിതരും പതിതരുമാക്കുന്നതാകുന്നു. അവരോടു ചോദിക്കും: 'ഇപ്പോള് എന്റെ പങ്കാളികളെവിടെ? അവര്ക്കുവേണടിയാണല്ലോ നിങ്ങള് സത്യവിശ്വാസികളോട് പോരാടിക്കൊണടിരുന്നത്?'--ഇഹലോകത്ത് ജ്ഞാനം ലഭിച്ചിരുന്നവര് പറയും: 'ഇന്ന് സത്യനിഷേധികള്ക്ക് നിന്ദ്യതയും ദൌര്ഭാഗ്യവും തന്നെ.' അതെ, സ്വന്തം ആത്മാവിനോട് അക്രമമനുവര്ത്തിച്ചുകൊണടിരിക്കെ, മലക്കുകള് പിടികൂടുമ്പോള് (ധിക്കാരം വെടിഞ്ഞ്) ഉടനെ അടിയറവായിക്കൊണട്, 'ഞങ്ങള് യാതൊരു പാപവും ചെയ്തിരുന്നില്ലല്ലോ' എന്നു കേഴുന്ന സത്യനിഷേധികള്ക്ക്. മലക്കുകള് ചോദിക്കും: 'ചെയ്തിരുന്നില്ലേ, അല്ലാഹു നിങ്ങളുടെ ചെയ്തികള് നന്നായറിയുന്നവനാണല്ലോ. നരകത്തിന്റെ കവാടങ്ങളങ്ങ് കടന്നോളൂ. അവിടെയാണ് നിങ്ങള് നിത്യവാസം ചെയ്യേണടത്. അഹങ്കാരികള്ക്കുള്ള വാസസ്ഥലം വളരെ ദുഷ്ടമായതുതന്നെ!

അവിശ്വാസികളെ അവിശ്വാസമാകുന്ന തിന്മയില് നിലനിറുത്തുന്ന ദൈവം ആ പേരിനര്ഹനാണോ?

തിന്മയും അള്ളയില് നിന്നും വരുന്നു എന്ന് കാട്ടിപ്പരുത്തി പറഞ്ഞത് വീണ്ടും അന്വര്ത്ഥമാകുന്നു.

അള്ളായില് വിശ്വസിക്കാത്തവരെ എങ്ങനെ പീഢിപ്പിക്കണം എന്നതിനേക്കുറിച്ച് വിശദീകരിക്കുന്ന 400 ഇല് അധികം ആയത്തുകളുണ്ട് ഖുറാനില്. ഖുറാനിലെ ആയത്തുകളില് 12 ല് ഒന്ന് എന്ന കണക്കിനാണ് നരകത്തേക്കുറിച്ചുള്ള വര്ണ്ണനയുള്ളത്

തോറയിലും സുവിശേങ്ങളിലും നമ്മള്‍ പരിചയപ്പെടുന്ന ദൈവമല്ല ഖുറാനിലൂടെ മൊഹമ്മദ് അവതരിപ്പിച്ചത്. ഇസ്രായേല്‍ക്കാരുടെ ദൈവത്തിന്റെ വിദൂരഛായ പോലും ഈ ദൈവത്തിനില്ല. മറ്റ് മതങ്ങളിലുള്ള ദൈവങ്ങളുമായും താരതമ്യം ചെയ്യാനാവില്ല. ഇതൊക്കെ അടിവരയിടുന്നത് അറബികളുടെ പല ദൈവങ്ങളിലൊന്നുമാത്രമായിരുന്ന അള്ളായെ മാമോദീസാ മുക്കി യഹൂദരുടെയും ക്രിസ്ത്യാനികളുടേയും ദൈവമാണെന്നു പറഞ്ഞു പരത്തി എന്നതാണ്.  അതിനു ബലം നല്‍കാനായി കുറെ കഥകളും പറഞ്ഞുണ്ടാക്കി.

Friday 26 March 2010

മനുഷ്യനെ വെല്ലുവിളിക്കുന്ന ശക്തി ദൈവമോ?

മനുഷ്യന്‍ ദൈവത്തെ വെല്ലുവിളിക്കുന്നു എന്നു കേട്ടിട്ടുണ്ട്. പക്ഷെ ദൈവം മനുഷ്യരെ വെല്ലുവിളിക്കുമോ? വിളിക്കും. മുസ്ലിങ്ങളുടെ ദൈവം അത് ചെയ്യും.


ഖുറാനെ സ്വന്തം വര്‍ഗ്ഗം വിമര്‍ശിച്ചപ്പോള്‍ മൊഹമ്മദിന്‌ അള്ളാ ഇറക്കിക്കൊടുത്ത ഒരു ആയത്തുണ്ട്. അതിനെ അടിസ്ഥാനമാക്കി ഈശ്വരദാസ് എന്ന വ്യക്തി മറ്റൊരു പോസ്റ്റില്‍ ഒരു ചോദ്യം മൂന്നു പ്രാവശ്യം ചോദിച്ചിരുന്നു.

രണ്ടു പ്രാവശ്യം ഞാന്‍ അവഗണിച്ച ആ ചോദ്യം വീണ്ടും കണ്ടപ്പോള്‍ അതേക്കുറിച്ച് അഭിപ്രായം പറയണമെന്നു തോന്നി. അദ്ദേഹം ചോദിച്ചത് ഇതാണ്.

http://kaalidaasan-currentaffairs.blogspot.com/2010/03/blog-post_20.html?showComment=1269568760414#c96411922899711144


THE CHALLENGE OF GOD


GOD is the One Who has revealed to you the KHURAN . Some of its verses are decisive -they are the foundation of the QURAN - while others are allegorical. Those whose hearts are infected with disbelief follow the allegorical part to mislead others and to  give it their own interpretation, seeking for its hidden meanings, but no one knows its hidden meanings except GOD.


If you are in doubt about QURAN then produce one Surah like this; and call your witnesses besides GOD to assist you, if you are right in your claim.
THE GOD
ATTN: IF ANY ONE MADE PLEASE SHOW.
EASWARdas


ഈ പറഞ്ഞതിനാധാരമായി ഖുറാനില്‍ അള്ളായുടെ വാക്കുകളെന്നു പറഞ്ഞ് മൊഹമ്മദ് പല പ്രാവശ്യം ആവര്‍ത്തിച്ചിട്ടുള്ള ചില പ്രസ്താവനകളുണ്ട്.


ഇവയാണവ.

ഖുര്ആന് ഭാഷ്യം.


അധ്യായം 2

അല്ബഖറ


23-24 നാം നമ്മുടെ ദാസന് അവതരിപ്പിച്ചിട്ടുള്ള ഈ വേദത്തെകുറിച്ച്, അതു നമ്മില്നിന്നുള്ളതുതന്നെയോ എന്നു നിങ്ങള് സംശയിക്കുന്നുവെങ്കില്, അതുപോലുള്ള ഒരധ്യായമെങ്കിലും രചിക്കുവിന്. അതിന് ഏകനായ അല്ലാഹുവിനെ കൂടാതെ, നിങ്ങള്ക്ക് ഇഷ്ടമുള്ള സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള് സത്യവാന്മാരെങ്കില് അതു ചെയ്തുകാണിക്കൂ.



അധ്യായം 10

യൂനുസ്


38-40 ഇതു പ്രവാചകന് സ്വയം ചമച്ചതാണെന്ന് ഈ ജനം പറയുന്നുവോ? പറയുക: 'നിങ്ങള് ഈ ആരോപണത്തില് സത്യസന്ധരാണെങ്കില് ഇതുപോലൊരധ്യായം രചിച്ചുകൊണടുവരിക. അല്ലാഹു ഒഴികെ നിങ്ങള്ക്ക് ആരെയെല്ലാം വിളിക്കാന് കഴിയുമോ, അവരെയെല്ലാം സഹായത്തിനു വിളിച്ചുകൊളളുക.'



അധ്യായം 11

ഹൂദ്


13-14 ഈ വേദം പ്രവാചകന് സ്വയം ചമച്ചതാണെന്ന് അവര് പറയുന്നുവോ? പറയുക: 'കൊളളാം. എങ്കില് ഇതുപോലെയുളള പത്ത് അധ്യായങ്ങള് നിങ്ങള് രചിച്ചു കൊണടുവരുവിന്. അല്ലാഹുവിനെ ഒഴികെ ഏതെല്ലാം ആരാധ്യന്മാരെ സഹായത്തിനു വിളിക്കാമോ, അവരെയെല്ലാം വിളിച്ചുകൊളളുവിന്.



അധ്യായം 17

അല്ഇസ്റാഅ്


88 അവരോടു പറയുക: 'ഈ ഖുര്ആന് പോലൊന്നു കൊണടുവരാന് മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചു പ്രവര്ത്തിച്ചാലും സാധിക്കയില്ല -അവരൊക്കെയും പരസ്പരം സഹായിച്ചാലും ശരി.'

എന്തിനാണ്‌ അള്ളാ ഇത് പല പ്രാവശ്യം പറഞ്ഞിരിക്കുന്നത്. അള്ളാക്കു തന്നെ വിശ്വാസം പോരാഞ്ഞിട്ടാണോ? ഇതു പോലെ ആവര്‍ത്തിക്കുകയും പലപ്പോഴും അര്‍ത്ഥ വ്യത്യാസം വരുത്തുകയും ചെയ്യുന്ന ആയത്തുകളാണു ഖുറാന്‍ മുഴുക്കെ. എന്നിട്ടുമിത് അള്ളാ ഇറക്കിയതാണെന്നുള്ള അവകാശവാദവും. സാധാരണ ജനങ്ങള്‍ ദൈവമെന്നു കരുതുന്ന ശക്തിക്ക് ഇതു പോലെ സ്വന്തം കഴിവില്‍ പോലും സംശയുമുണ്ടായി കാണാറില്ല. സ്വന്തം അധീശത്വം ഇതു പോലെ നിര്‍ബന്ധപൂര്‍വം ആവര്‍ത്തിച്ച് ഉറപ്പിക്കേണ്ട ഗതികേടുള്ള ഒരു ശക്തിയാണോ ദൈവം?. ആണെന്നു തോന്നുന്നില്ല. ഏതെങ്കിലും ദൈവം ഒരു പുസ്തകത്തിലെ വരികള്‍ എഴുതാന്‍ മറ്റുള്ളവരെ വെല്ലുവിളിച്ചതായി കേട്ടിട്ടില്ല.


ഇതിലെ മറ്റൊരു വിഷയം ഭാഷയാണ്‌.മുസ്ലിം ദൈവത്തിന്‌ അറബി ഭാഷ മാത്രമേ വശമുള്ളു എന്നാണതു തെളിയിക്കുന്നത്. മൊഹമ്മദിന്റെ കലഘട്ടത്തില്‍ ലോക ജനതയുടെ വളരെ ചെറിയ ഒരംശം മാത്രം സംസരിച്ചിരുന്ന ഭാഷയാണറബി. അള്ളാക്ക് അറബി മാത്രമേ വശമുണ്ടായിരുന്നു എങ്കില്‍ അദ്ദേഹത്തോട് നമുക്ക് സഹതപിക്കാം. അറേബ്യയുടെ അടുത്ത സ്ഥലങ്ങളില്‍ എത്രയോ ഇരട്ടി ആളുകള്‍ ലത്തീന്‍ ഭാഷ സംസാരിച്ചിരുന്നു. ഇന്‍ഡ്യയില്‍ സംസാരിച്ചിരുന്ന സംസ്കൃതവും ചൈനക്കാരുടെ മന്ദാരിനും നമുക്ക് മറക്കാം. അവിടെ വരെ എത്തിപ്പെടാനുള്ള അള്ളായുടെ ബുദ്ധിമുട്ട് അല്‍പ്പം കൂടുതലാണെന്നു സമാധാനിക്കാം. എങ്കിലും തൊട്ടടുത്തു കിടന്ന ജനങ്ങള്‍ സംസാരിച്ച ഭാഷകളൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. അറബിയില്‍ തന്നെ മനോഹരമായി ഖുറാന്‍ എഴുതി ജിബ്രീലിന്റെ കയ്യില്‍ കൊടുത്തയച്ചു.
 
ഖുറാന്‍ അള്ളാ ഇറക്കിയതാണെന്നത് മുസ്ലിങ്ങളുടെ സ്വകാര്യ വിശ്വസമാണെന്നേ ഞാന്‍ മനസിലാക്കുന്നുള്ളു. അത് എങ്ങനെ വിശ്വസിക്കണമെന്നതും മുസ്ലിങ്ങളുടെ ഇഷ്ടം. ഈ വിഡ്ഢിത്തം വിശ്വസിക്കാത്തവര്‍ക്ക് ഈ പുസ്തകം മറ്റൊരു വേദ പുസ്തകം മാത്രം. അവര്‍ അത് അവര്‍ക്ക് മനസിലാകുന്ന പോലെ വിലയിരുത്തും. പിന്നെ അവര്‍ മന്ദബുദ്ധികളാണെന്ന നിഗമനം ആദ്യം തന്നെ എടുത്താല്‍ അവര്‍ മനസിലാക്കുന്ന രീതി ഈശ്വരദാസിനേപ്പോലുള്ളവര്‍ക്ക് ഇഷ്ടപ്പെടില്ല. ഖുറാന്റെ മാത്രം പ്രശ്നമല്ല അത്. എല്ലാ മത പുസ്തകങ്ങളുമിതു പോലെ തന്നെ.


വായിക്കുന്നവര്‍ക്ക് മനസിലാകാത്ത അര്‍ത്ഥങ്ങള്‍ ഖുറാനിലെ പല പരാമര്‍ശങ്ങള്‍ക്കുമുണ്ടെങ്കില്‍ അതാണിതിന്റെ ഏറ്റവും വലിയ പോരായ്മ. മനുഷ്യര്‍ക്ക് വേണ്ടി എഴുതിയതാണെങ്കില്‍ അത് മനുഷ്യര്‍ക്ക് മനസിലാകണം. ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ സംസാരിക്കുന്ന ദൈവം ദൈവമെന്ന പേരിനര്‍ഹനല്ല. മനുഷ്യര്‍ക്ക് മനസിലാകാത്ത പലതും ഇതിലുണ്ടെങ്കില്‍ ഇതിനെ Imperfect എന്നേ ഞാന്‍ വിളിക്കൂ.


ഇതു പോലെ ഒന്ന് എഴുതാന്‍ ദൈവം മനുഷ്യരെ വെല്ലുവിളിച്ചു എന്നത് ഏറ്റവും വലിയ തമാശയായേ ഞാന്‍ കരുതൂ. ദൈവം ആരെയാണു വെല്ലുവിളിക്കുന്നത്? മനുഷ്യരെ? കഷ്ടം എന്നേ പറയേണ്ടു? മുസ്ലിം വിശ്വാസപ്രകാരം ദൈവത്തിന്റെ മുമ്പില്‍ മനുഷ്യര്‍ ആരാണ്‌ ഒരാള്‍ രണ്ട് വയസുള്ള ഒരു കുട്ടിയെ വെല്ലുവിളിക്കുന്നതിന്റെ അത്ര ഗൌരവമേ ഞാന്‍ ഇതിനു നല്‍കുന്നുള്ളു.

മനുഷ്യരെ വെല്ലുവിളിക്കുന്ന അള്ളാ എന്നതാണു ഖുറാന്‍ ദൈവ വചനമല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ്. ദൈവത്തെ വെല്ലുവിളിക്കുന്ന മനുഷ്യന്‍ എന്നു പറഞ്ഞാല്‍ അതിന്‌ അല്‍പ്പം കൂടി സെന്സ് ഉണ്ട്.


ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും അപൂര്‍ണ്ണമായ മത പുസ്തകമാണു ഖുറാന്‍. ഒരേ കാര്യം പല രീതിയില്‍ പല പ്രാവശ്യം,പരസ്പര വിരുദ്ധമായി ഈ പുസ്തകത്തിലേ കാണു. അതിനെ ഈശ്വരദാസനേപ്പോലുള്ളവര്‍ ന്യായീകരിക്കുന്നത് അതൊക്കെ വേറെ വേറെ സന്ദര്‍ഭത്തില്‍ ഇറക്കിയതു കൊണ്ടാണെന്നു പറഞ്ഞുകൊണ്ടാണ്. മിനിറ്റിനു മിനിറ്റിനു വാക്കു മാറുന്ന ശക്തി എങ്ങനെ ദൈവമാകും?


പല ആയത്തുകളും ആരാണു സംസാരിക്കുന്നതെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടും. ഒരേ ആയത്തില്‍ തന്നെ അള്ളയും മൊഹമ്മദും സംസാരിക്കുന്ന പോലെ തോന്നും.

ഖുര്ആന് ഭാഷ്യം.


അധ്യായം 19
മര്‍യം 


64-65 പ്രവാചകാ, നിന്റെ റബ്ബിന്റെ ആജ്ഞയില്ലാതെ ഞങ്ങള് ഇറങ്ങുന്നില്ല.15 ഞങ്ങള്ക്കു മുന്നിലുള്ളതിന്റെയും പിന്നിലുള്ളതിന്റെയും അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ഉടമസ്ഥന് അവന് മാത്രമാകുന്നു. നിന്റെ റബ്ബ് വിസ്മൃതിയുള്ളവനുമല്ല. അവന് വാന-ഭുവനങ്ങളുടെയും അവക്കിടയിലുള്ളതഖിലത്തിന്റെയും റബ്ബാകുന്നു. അതിനാല് അവന്ന് അടിമപ്പെടുക. അവന്നുള്ള ഇബാദത്തില് ഉറച്ചുനില്ക്കുക. നിന്റെ അറിവില് അവന്നു സമാനമായി മറ്റുവല്ല ഉണ്മയുമുണേടാ?


അധ്യായം 37
അസ്സ്വാഫ്ഫാത്ത്


158-166 ഇക്കൂട്ടര് അല്ലാഹുവിനും മലക്കുകള്ക്കുമിടയില്20 വംശബന്ധമാരോപിച്ചിരിക്കുന്നു. എന്നാലോ, മലക്കുകള്ക്ക് നന്നായറിയാം, ഈ ജനം പാപികളായി ഹാജരാക്കപ്പെടുന്നവരാണെന്ന്. (അവര് പറയുന്നുണ്ട്:) 'അല്ലാഹു, അവന്റെ നിഷ്കളങ്ക ദാസന്മാരല്ലാത്തവര് ആരോപിക്കുന്ന ഗുണങ്ങളില് നിന്നൊക്കെയും പരിശുദ്ധനാകുന്നു. നിങ്ങള്ക്കും നിങ്ങളുടെ ആരാധ്യര്ക്കും, അല്ലാഹുവില്നിന്ന് ആരെയും തെറ്റിക്കാന് കഴിയുന്നതല്ല-- കത്തിക്കാളുന്ന നരകത്തില് വെന്തെരിയേണ്ട വനെയല്ലാതെ. ഞങ്ങളുടെ നിലപാടെന്തെന്നാല്, ഞങ്ങളിലോരോരുത്തര്ക്കും ഒരു നിശ്ചിത സ്ഥാനമുണ്ട്. ഞങ്ങള് അണിനിരന്ന സേവകരത്രെ. സ്തോത്രം ചെയ്യുന്നവരും.'


അധ്യായം 75
അല്ഖിയാമ


പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില് 1-30 അല്ല,1 ഉയിര്ത്തെഴുന്നേല്പു നാളിനെക്കൊണ്ട് ഞാന് സത്യം ചെയ്യുന്നു.2 അല്ല, ആക്ഷേപിക്കുന്ന ആത്മാവിനെക്കൊണ്ടും സത്യം ചെയ്യുന്നു.3 മനുഷ്യന് വിചാരിക്കുന്നുവോ, അവന്റെ അസ്ഥികളെ സംഘടിപ്പിക്കാന് നമുക്കാവില്ലെന്ന്. എന്തുകൊണ്ടില്ല?


അധ്യായം 90
അല്ബലദ്


പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്  1-20 അല്ല.1 ഈ പട്ടണ(മക്ക)ത്തിന്റെ പേരില് ഞാന് സത്യംചെയ്യുന്നു. എന്നാല് (പ്രവാചകാ) നീ ഈ പട്ടണത്തില് അരക്ഷിതനാക്കപ്പെട്ടിരിക്കുന്നു
.


ഇവിടെയൊക്കെ ഇതു പറയുന്നത് ആരൊക്കെന്നറിയണമെങ്കില്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടി വരും. അള്ളായാണോ മൊഹമ്മദാണോ മലക്കുകളാണോ, യധാര്‍ത്ഥ ദൈവത്തിനറിയം.

ഇതു പോലെ ഒന്ന് എഴുതിയുണ്ടാക്കാന്‍ ആര്‍ക്കും തലക്ക് ഓളമില്ല. അവിശ്വാസികളെ തല്ലിക്കൊല്ലണമെന്നും , കെട്ടിപ്പിടിക്കണമെന്നും അവരുടെ വിശ്വാസത്തില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നും പറയുന്ന അബദ്ധ പഞ്ചാംഗം പോലെ  ഒന്ന് എഴുതാന്‍ ആരും അവരുടെ സമയം കളയുമെന്നും തോന്നുന്നില്ല.

Saturday 20 March 2010

അള്ളായും മൊഹമ്മദും പിശാചും

അള്ളാ മുസ്ലിങ്ങളുടെ ദൈവമാണെന്നും മൊഹമ്മദ് അള്ളായുടെ പ്രവാചകനാണെന്നും എല്ലാവര്‍ക്കുമറിയം. പക്ഷെ പിശാചുമായി ഇവര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് ആരും കരുതില്ല. എല്ലാ മതങ്ങളിലും ദൈവവും പിശാചും എപ്പോഴും രണ്ട് ധ്രുവങ്ങളിലാണെന്നാണറിയപ്പെടുന്നത്. ചില മതങ്ങളില്‍ പിശാചുക്കളെ ആരാധിക്കുമെങ്കിലും പൊതുവെ പിശാച് ദൈവത്തിനെതിരെ ഗൂഡാലോചന നടത്തുന്ന കറുത്ത ശക്തിയാണ്. ഇസ്ലാം മതത്തിലെ പിശാച് തിന്മയുടെ പ്രതീകമാണെന്നാണു ഞാന്‍ ഇതു വരെ ധരിച്ചിരുന്നത്. പക്ഷെ ആ ധാരണ തിരുത്തുന്ന ഒരു പ്രസ്താവന അടുത്ത നാളില്‍ കണ്ടു. കാട്ടിപ്പരുത്തി എന്ന വ്യക്തി എഴുതിയ ആ അഭിപ്രായം. ​


നന്മയും തിന്മയും അല്ലാഹുവില് നിന്നു തന്നെ എന്നത് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം തന്നെയാണു. നമുക്ക് നന്മ എന്ന് തോന്നുന്നത് ചിലപ്പോള് ആത്യന്തികമായ നന്മ ആകണമെന്നില്ല, തിന്മയുമങ്ങിനെ തന്നെ. അങ്ങിനെ ആ നന്മയെയും തിന്മയെയും ഉള്കൊള്ളാന് കഴിയുന്നവെരെയാണു മുസ്ലിങ്ങള് എന്നു വിളിക്കുന്നത്
 

ഇത് വളരെ വിചിത്രമായ നിലപടായിട്ടാണെനിക്ക് തോന്നിയത്. തിന്മയുടെ ഉത്ഭവവും അള്ളായില്‍ നിന്നാണെന്നത് എനിക്കു പുതിയ ഒരറിവാണു. അള്ള പരമ കാരുണികനാണെന്ന് മൊഹമ്മദ് കൂടെ കൂടെ ഖുറാനില്‍ പറയുന്നുണ്ട്. അതിന്റെ കൂടെ അള്ള പരമ ദുഷ്ടനുമാണെന്നു കൂടേ കൂട്ടിച്ചേര്‍ക്കാം. അപ്പോള്‍ തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കുന്നത് വിഡ്ഡിത്തമല്ലേ?

നന്മയും തിന്മയും എല്ലാം ദൈവസൃഷ്ടി എന്നത് ഒരു ഹൈന്ദവ സങ്കല്‍പ്പമാണ്. അവര്‍ അതിനെ കര്‍മ്മഫലം ​എന്നു പറയും. ഇസ്ലാമിക ദൈവമായ അള്ള തിന്മയുടെ കൂടി ഉപജ്ഞാതാവാണെന്നത് പുതിയ അറിവാണ്. ചില മനുഷ്യരെക്കൊണ്ട് നന്മ ചെയ്യിച്ച് അവര്‍ക്ക് ഹൂറികളെ വിതരണം ചെയ്യുക, ചില മനുഷ്യരേക്കൊണ്ട് തിന്മ ചെയ്യിച്ച് അവരെ തീയിലിട്ടു ചുടുക എന്നതാണല്ലേ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിനോദം!!
 

സാധാരണ മറ്റ് മതങ്ങളൊക്കെ തിന്മ ചെയ്യുന്നത് പിശാചിന്റെ പ്രേരണയാണെന്നാണു പഠിപ്പിക്കുന്നത്. ഖുറാനില്‍ പോലും ഇബിലീസാണു അവ്വയേക്കൊണ്ട് തെറ്റ് ചെയ്യിച്ചതെന്നാണു മൊഹമ്മദ് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ കാട്ടിപ്പരുത്തി പറയുന്നു ആ ഇബിലീസ് അള്ളായുടെ കല്‍പ്പന പ്രകാരം ആദത്തെയും അവ്വയേയും തെറ്റു ചെയ്യിച്ചു അല്ലെങ്കില്‍ അള്ള തന്നെ വേഷം മാറി ഇബിലീസിന്റെ രൂപത്തില്‍ വന്ന് പണി പറ്റിച്ചു എന്നല്ലേ? അപ്പോള്‍ അള്ളായും പിശാചും ഒന്നു തന്നെ. രണ്ടു മുഖമുണ്ടെങ്കിലും.
 
മൊഹമ്മദ് താന്‍ ചെയ്ത എല്ലാ വൃത്തികേടുകളും അള്ളായുടെ ചുമലിലാണു വച്ചു കൊടുത്തത്. പക്ഷെ എല്ലാ തിന്മയും അള്ളായുടെ ചുമലില്‍ വച്ചു കൊടുത്തിരുന്നില്ല. കാട്ടിപ്പരുത്തിയൊക്കെ അത് കൂടി ചെയ്തു.

തിന്മ എന്ന് സാധാരണ മനുഷ്യര്‍ മനസിലാക്കുന്നത് ചീത്ത പ്രവര്‍ത്തികള്‍ എന്നു തന്നെയാണ്. ഇസ്ലാമില്‍ പല തിന്മകളും നല്ല പ്രവര്‍ത്തി കളാണെന്ന് പല മുസ്ലിങ്ങളും പലയിടത്തും എഴുതി കഴിഞ്ഞു. വേറെ  ഭാര്യയുള്ളപ്പോള്‍ 6 വയസായ ഐഷയെ വിവാഹം കഴിച്ചത് ഒരു തിന്മ എന്ന നിലയിലാണ്‌ മറ്റുള്ളവര്‍ കാണുന്നത്. പക്ഷെ മൊഹമ്മദ് അതിനെ ന്യായീകരിച്ചത് സ്വപ്നത്തില്‍ അള്ള ഐഷയും മൊഹമ്മദിനുള്ളതാണെന്നു കാണിച്ചു കൊടുത്തു എന്നു പറഞ്ഞും. അപ്പോള്‍ ആ തിന്മ വന്നത് ദൈവത്തില്‍ നിന്നാണെന്നു വരുന്നു.

സഹോദരിയേപ്പോലുള്ള സൈനബിനെ വിവാഹം കഴിച്ചത് തിന്മയായിട്ടാണു അറബികള്‍ പോലും കരുതിയത്. അതു കോണ്ടാണതിനെതിര്‍പ്പു വന്നതും. ആ തിന്മ ദൈവത്തില്‍ നിന്നും വന്നതാണെന്നാണു മൊഹമ്മദ് മുസ്ലിങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചത്.
 
ഈ തിന്മകള്‍ അള്ളായില്‍ നിന്നും വരാനുണ്ടായ കാരണം എന്തായിരിക്കാം?
 
അതിനുള്ള ഉത്തരം മനസിലാകണമെങ്കില്‍ ആരായിരുന്നു അള്ളാ എന്നറിയേണ്ടതുണ്ട്. യഹുദരുടെ യഹോവയും ക്രിസ്ത്യാനികളുടെ കര്‍ത്താവും തന്നെയാണ്‌ അള്ളാ എന്നാണു മൊഹമ്മദ് അവകാശപ്പെട്ടത്. അത് ശരി തന്നെയാണോ?

കാട്ടിപ്പരുത്തി തന്നെ ഖുറാനില്‍ നിന്നുമെടുത്തെഴുതിയ മൊഹമ്മദിന്റെ വാക്കുകള്‍ അതിനുത്തരം തരും. അവ താഴെ കൊടുക്കുന്നു.
 
19-25 ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്ഥ്യത്തെക്കുറിച്ച് നിങ്ങള് വല്ലപ്പോഴും ചിന്തിച്ചിട്ടുണ്േടാ? ആണ്മക്കള് നിങ്ങള്ക്കും പെണ്മക്കള് ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില് അത് വളരെ അന്യായമായ പങ്കുവെക്കല് തന്നെ. വാസ്തവത്തില് അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല..
 
എന്തിനാണു മൊഹമ്മദ് ഒരു ആവശ്യവുമില്ലാതെ ലാത്തിന്റെയും ഉസയുടെയും മനാത്തയുടെയും കാര്യങ്ങള്‍ പറഞ്ഞത്? അത് മനസിലാക്കാന്‍ ഈ അധ്യായത്തിന്റെ ആരംഭത്തിലേക്ക് പോകേണ്ടി വരും. ഈ അധ്യായം ആരംഭിക്കുന്നതൊരു നക്ഷത്രത്തേപ്പറ്റി പറഞ്ഞു കൊണ്ടാണ്. ശിറ എന്ന നക്ഷത്രം അറബികളുടെ ജീവിതത്തില്‍ ചെലുത്തിയിരുന്ന സ്വാധീനത്തിലേക്കത് വിരല്‍ ചൂണ്ടുന്നു. മുസ്ലിങ്ങള്‍ ഇവിടെ മൊഹമ്മദ് പറഞ്ഞ നക്ഷത്രം ജിബ്രീലാണെന്നാണു വിശദീകരിക്കുന്നത്. അതിനുശേഷം മൊഹമ്മദ് പരാമര്‍ശിക്കുന്നത് സ്വന്തം വര്‍ഗ്ഗക്കാര്‍ ആരാധിച്ചിരുന്ന മൂന്നു ദേവതകളായിരുന്നു. എന്നു വച്ചാല്‍ മൊഹമ്മദിന്റെ സ്വന്തം വര്‍ഗ്ഗം ആരാധിച്ചിരുന്നത് നക്ഷത്രങ്ങളെയും ചന്ദ്രനേയും സൂര്യനേയും മറ്റ് പ്രകൃതിയിലെ പ്രതിഭാസങ്ങളേയുമായിരുന്നു. അത് മൊഹമ്മദ് വളരെ വ്യക്തമായി പറയുന്നു.  വാസ്തവത്തില് അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അതിന്റെ അര്‍ത്ഥം മൊഹമ്മദിന്റെ സ്വന്തം ഗോത്രവും അവരുടെ പൂര്‍വികരും ആരാധിച്ചിരുന്നത് പ്രകൃതി ശക്തികളെ ആയിരുന്നു. പക്ഷെ മറ്റൊരു സത്യമുണ്ട്. മൊഹമ്മദിനു മുമ്പും മൊഹമ്മദിന്റെ കാലത്തും അറേബ്യയില്‍ ഏക ദൈവ വിശ്വാസികളായ അനേകം യഹൂദരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. അവരുടെ ഏക ദൈവ വിശ്വാസത്തേപ്പറ്റി മൊഹമ്മദിന്റെ വര്‍ഗ്ഗക്കാര്‍ കേട്ടിരുന്നില്ല എങ്കില്‍ അവര്‍ ശരിക്കും മന്ദബുദ്ധികള്‍ തന്നെ. ഇബ്രാഹിമിന്റെ ഒരു മകന്റെ സന്തതികള്‍ ഏക ദൈവത്തിലും മറ്റൊരു മകന്റെ സന്തതികള്‍ പ്രകൃതി ശക്തികളിലും വിശ്വസിക്കുന്നു എന്നത് സാമാന്യ യുക്തിക്കു നിരക്കുന്നതല്ല. ഇബ്രാഹിമിന്റെ പാരമ്പര്യം പിന്തുടര്‍ന്ന യഹൂദരും ക്രിസ്ത്യാനികളും വേദ പുസ്തകത്തില്‍ എന്തൊക്കെ തിരുത്തല്‍ വരുത്തിയാലും ഏക ദൈവത്തില്‍ വിശ്വസിച്ചിരുന്നു.
 
അള്ളാ എന്ന് അറബികളില്‍ ചിലര്(ഖുറൈഷികള്‍) വിളിച്ചിരുന്ന ദൈവം വാസ്തവത്തില്‍ അവരുടെ ചാന്ദ്ര ദൈവം ആയിരുന്നു. അള്ളായുടെ പ്രത്യേകത അത് അവരുടെ പ്രധാന ദൈവം ആയിരുന്നു എന്നതാണ്.അള്ളായുടെ പെണ്‍മക്കളായിരുന്നു അല്‍ ലാത്തും അല്‍ ഉസയും മനാത്തയും. ഇവരെ ദേവിമാരായിട്ടാണവര്‍ കണ്ടിരുന്നതും. അള്ളാക്കും മനുഷ്യര്‍ക്കുമിടയിലെ ഇടനിലക്കാരുടെ സ്ഥാനമാണറബികള്‍ ഇവര്‍ക്ക് നല്‍കിയിരുന്നത്.  കബയില്‍ ഇവരുടെ വിഗ്രഹങ്ങളാണറബികള്‍ ആരാധിച്ചിരുന്നത്. അള്ള എന്ന ചാന്ദ്ര ദൈവവും ശിര്‍ ആ എന്ന നക്ഷത്ര ദൈവവും ആയിരിക്കാം ഇസ്ലാമിക ചിഹ്നങ്ങളില്‍ സാധാരണ കാണപ്പെടുന്ന ചന്ദ്രക്കലയും നക്ഷത്രവും.
 
 

മുസ്ലിങ്ങള്‍ ഈ ചിഹ്നങ്ങള്‍ എങ്ങനെ വന്നു എന്നതിനേക്കുറിച്ച് ഏകാഭിപ്രയക്കാരല്ല. പതിനാലാം നൂറ്റാണ്ടിലാണിത് ഇസ്ലാമിന്റെ ചിഹ്നമായതെന്ന് ചിലര്‍ വാദിക്കാറുണ്ട്. പക്ഷെ അത് എത്രത്തോളം വിശ്വസനീയമാണെന്ന് തീര്‍ച്ചപ്പെടുത്താന്‍ ആവില്ല.

ഇനി യാതൊരു പ്രകോപനവുമില്ലാതെ അല്‍ ലാത്തയും അല്‍ ഉസയും മനാത്തയും ഖുറാനില്‍ എങ്ങനെ കടന്നു കൂടി എന്നു നോക്കാം. അതിനു മൊഹമ്മദിന്റെ മറ്റ് ചില വാചകങ്ങള്‍ വായിക്കണം. അവയില്‍ ചിലതാണു താഴെക്കൊടുക്കുന്നത്.



എന്തിനായിരുന്നു അള്ളാ ഇതുപോലെയുള്ള ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തിയത്? അതിനു വ്യക്തമായ കാരണമുണ്ട്. പിശാചിന്റേതെന്നു പറഞ്ഞ് ഖുറാനില്‍ നിന്നും ഒഴിവാക്കിയ ചില വാചകങ്ങളുണ്ട്. ആ ഒഴിവാക്കലിനെ ന്യായീകരിക്കാനാണീ പ്രയോഗങ്ങള്‍ അള്ളായുടേതെന്നു പറഞ്ഞ് മൊഹമ്മദ് ഉള്‍പ്പെടുത്തിയത്.

ഇനി ഒഴിവാക്കിയ വാചകങ്ങള്‍ ഏതാണെന്നു നോക്കാം. ഖുറാന്റെ പരിഭാഷകളില്‍ ഇവ ലഭ്യമല്ല. ഇസ്ലാമിന്റെ ആരംഭകാലത്തെ അതിന്റെ ചരിത്രവും മൊഹമ്മദിന്റെ പ്രവര്‍ത്തികളും ക്രോഡീകരിച്ച തരാബി, ഇഷാക്ക്, ഇബന്‍ സാദ് എന്നിവര്‍ ഈ ഒഴിവാക്കിയ വാചകങ്ങളേപ്പറ്റി എഴുതിയിട്ടുണ്ട്. അവ കൂടി ഉള്‍പ്പെടുത്തിയ ആയത്ത് ഇങ്ങനെ.

An-Najm
53:19-22
Have ye thought upon Al-Lat and Al-'Uzza (19) And Manat, the third, the other? These are the high-flying cranes; verily their intercession is accepted with approval.(20) Are yours the males and His the females? (21) That indeed were an unfair division!

ഈ വാചകങ്ങള്‍ മൊഹമ്മദ് ഖുറാനില്‍ ഉള്‍പ്പെടുത്തിയതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നാണ്. മൊഹമ്മദിന്റെ പുതിയ മതം വിഗ്രഹാധകരായിരുന്ന സ്വന്തം ഗിരിവര്‍ഗ്ഗക്കാര്‍ അംഗീകരിച്ചില്ല. അവര്‍ സ്വന്തം ചരിത്രത്തിലെങ്ങും കേള്‍ക്കാത്ത നുണകളായിരുന്നു മൊഹമ്മദ് പറഞ്ഞു കൊണ്ടിരുന്നത്. മൊഹമ്മദിന്റെ അനുയായികളെ അവര്‍ പീഢിപ്പിച്ചു. പീഢനം സഹിക്കാതെ പലരും പലായനം ചെയ്തു. മനം നൊന്ത മൊഹമ്മദ് അറബികളെ സന്തോഷിപ്പിക്കാനായി അവരുടെ ചില ദൈവങ്ങളെക്കൂടി അള്ളാക്കൊപ്പം ആരാധിക്കാമെന്നു പറഞ്ഞു. 

high-flying cranes എന്ന് മൊഹമ്മദ് വിശേഷിപ്പിച്ചത് അല്‍ ലാത്ത് അല്‍ ഉസ അല്‍ മനാത്ത എന്നീ ദേവിമാരെയാണ്. ഇവര്‍ ഖുറാനില്‍ പ്രത്യക്ഷപ്പെടുന്നതും അപ്രത്യക്ഷരാകുന്നതും വളരെ രഹസ്യാത്മക രീതിയിലാണ്. അള്ളയും അല്‍ ഉസയും മെക്കയിലെ പ്രധാന ദേവീ ദേവന്‍മാരായിരുന്നു. അള്ളയെ മാത്രം ഏറ്റെടുത്ത് യഹോവക്കും കര്‍ത്താവിനും ഒപ്പം ആക്കിയിട്ടും ഖുറേഷികള്‍ ഭൂരിഭാഗവും മൊഹമ്മദിനു പുറം തിരിഞ്ഞു തന്നെ നിന്നു. അതിനൊരു പരിഹാരമെന്ന നിലയിലാണു മൊഹമ്മദ് ഈ ദേവിമാരേക്കൂടി ഉള്‍പ്പെടുത്തി ആരാധിക്കാന്‍ തുടങ്ങിയത്. അതിനു ഫലമുണ്ടായി.

ഇത് കേട്ട് മെക്ക നിവാസികള്‍ സന്തുഷ്ടരായി. മൊഹമ്മദിനോടൊപ്പം അവര്‍ അള്ളായെയും ഈ ദേവിമാരെയും ആരാധിക്കാനും തുടങ്ങി. നടുകടത്തപ്പെട്ട അനുയായികള്‍ക്ക് തിരിച്ചു വരാനും സാധിച്ചു.

മൊഹമ്മദിന്റെ വര്‍ഗ്ഗ്ക്കാര്‍ ഇത് ശരിക്കുമാഘോഷിച്ചു. എതിരാളികള്‍ ഇത് മൊഹമ്മദിനെതിരെ ആയുധമാക്കി. ഏക ദൈവം എന്ന പുതിയ തത്വം പറഞ്ഞ മൊഹമ്മദിനു പിന്‍വാങ്ങേണ്ടി വന്നു എന്നവര്‍ കളിയാക്കി. അപ്പോഴാണു പറ്റിയ മണ്ടത്തരം മൊഹമ്മദിനു മനസിലായത്. ഇതിനു മുമ്പ് എല്ലാ ചെയ്തികളും അള്ളായുടെ തലയില്‍ വച്ചു കെട്ടിയ അദ്ദേഹം, ഇത് അള്ളായുടെ തലയില്‍ വച്ചു കൊടുത്താല്‍ അത്മഹത്യാ പരമാകുമെന്നു മനസിലാക്കി. സൌകര്യ പൂര്‍വ്വം അത് പിശാചിന്റെ തലയിലേക്കു വച്ചു കൊടുത്ത് തലയൂരി.
 
മാസങ്ങളോളം ബഹുദൈവങ്ങളെ അംഗീകരിക്കുന്ന ആയത്ത് ഭക്തര്‍ പാടി നടന്നു. പക്ഷെ അപ്പോഴൊന്നും അള്ളാക്കിതു മനസിലായില്ല. എങ്കിലും മുസ്ലിങ്ങള്‍ അദ്ദേഹത്തെ ദൈവമെന്നു വിളിക്കും.

മൊഹമ്മദ് പറഞ്ഞ ന്യായീകരണം എല്ലാ പ്രവാചകരെയും പിശാചിതു പോലെ പറ്റിച്ചിട്ടുണ്ട് എന്നാണ്. പക്ഷെ പിശാചിന്റെ വാക്കുകള്‍ അനുസരിച്ചതായി ഒരു പ്രവാചകന്റെ ചരിത്രവും പറയുന്നില്ല. മറ്റ് പ്രവാചകന്‍മാരെ അവഹേളിക്കാനും മൊഹമ്മദിനു മടിയുണ്ടായില്ല എന്നാണതു തെളിയിക്കുന്നത്.

അബദ്ധം മനസിലായപ്പോള്‍ ആയത്തു തിരുത്തി പിശാചിന്റെ വാക്കുകള്‍ എന്നാക്ഷേപിച്ച ഭാഗം നീക്കം ചെയ്ത് നല്ല പിള്ളയുമായി. ഒരു പക്ഷെ ഈ സംഭവമാകാം ഇസ്ലാം അറേബ്യയില്‍ സ്വീകാര്യമാകാനുള്ള ഒരു കാരണം. പിശാചിന്റെ ശക്തി അപാരം.

മൊഹമ്മദിന്റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ഇവിടെ പിശാചു ചെയ്ത പണി വളരെ പ്രശംസനീയമാണ്. അള്ളായുടെ വാക്കുകളാണെന്നു തെറ്റിദ്ധരിക്കപ്പെട്ട രീതിയില്‍ ചിലതെല്ലാം വളരെ സമര്‍ദ്ധമായി മൊഹമ്മദിന്റെ നാവില്‍ വച്ചു കൊടുത്തു. അത് ചെയ്തില്ലായിരുന്നെങ്കില്‍ ഖുറേഷികള്‍ മൊഹമ്മദ് പുതുതായി കൊണ്ടു വന്ന ദൈവത്തെയും മതത്തേയും സ്വീകരിക്കില്ലായിരുന്നു. അപ്പോള്‍ പിശാചിന്റെ കുതന്ത്രത്തിലൂടെ പ്രചാരം നേടിയതാണ്‌ മൊഹമ്മദ് സ്ഥാപിച്ച മതം.

ഇതു വഴി കാട്ടിപ്പരുത്തി അവകാശപ്പെടുന്ന തിന്മയും അള്ളയുടെ ദാനമാണെന്ന ആപ്ത വാക്യം അന്വര്‍ത്ഥമാകുന്നു.
 
പിശാചും ദൈവവും കൂടി ഒരു പോലെ പരിപാലിക്കുന്ന മതമല്ലേ വാസ്തവത്തില്‍ ഇസ്ലാം? ഒസാമ ബിന്‍ ലാദന്‍ എന്ന ഭീകരനിത്രയധികം അനുയായിളുണ്ടാകാന്‍ കാരണം അതല്ലേ? ലാദന്‍ വേള്‍ഡ് ട്രൈഡ് സെന്റര്‍ തകര്‍ത്തപ്പോള്‍ ഉയര്‍ന്ന പുകച്ചുരുളുകളില്‍ പിശാചിന്റെ മുഖം ചിലര്‍ ദര്‍ശിച്ചു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത് ചിലരുടെ മനസില്‍ തോന്നിയ ഭാവനയാണെങ്കിലും കാട്ടിപ്പരുത്തിയുടെയൊക്കെ അഭിപ്രായം വായിച്ചാല്‍ അദ്ദേഹത്തിന്റെ മത വിശ്വാസമനുസരിച്ച് അത് ശരിയാകാന്‍ സാധ്യതയുണ്ട്.



Friday 5 March 2010

പുത്രഭാര്യയെ മോഹിച്ചയാള്‍ പ്രവാചകനോ!!!

ഇസ്ലാം മത സ്ഥാപകനായ മൊഹമ്മദ് 13 സ്ത്രീകളെ വിവാഹം കഴിച്ചതായി മുസ്ലിങ്ങള്‍ പറയുന്നു. തരാബിയേപ്പോലുള്ള മുസ്ലിം ചരിത്രകാരന്‍മാര്‍ അത് 15 എന്നും പറയുന്നു.  ഇത് കൂടാതെ അസംഖ്യം  സ്ത്രീകളെ അടിമകളായി അന്തപ്പുരങ്ങളില്‍ പാര്‍പ്പിച്ച് അനുഭവിക്കുകയും ചെയ്തയാളാണദ്ദേഹം. തീവ്രവാദി മുസ്ലിങ്ങള്‍ ഈ സത്യത്തെ അഭിമുഖീകരിക്കുന്നത് വിചിത്രമായ രീതിയിലാണ്. നിരാലംബകളായ വിധവകളെ സഹായിക്കാനാണത് ചെയ്തതെന്നാണ്‌ അവര്‍ എപ്പോഴും വാദിക്കാറുള്ളത്.

സൈനബ് എന്ന സ്ത്രീയെ മൊഹമ്മദ് വിവാഹം കഴിച്ചത് അദ്ദേഹം ജീവിച്ചിരുന്ന കാലത്തു തന്നെ വിവാദമായിരുന്നു. അതിനെ ന്യായീകരിച്ചുകൊണ്ട് പുതിയ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, "പുത്രഭാര്യയെ മോഹിച്ച പ്രവാചകന് ?" എന്ന പേരില്‍. അവിടെ കണ്ട ചില പരാമര്‍ശങ്ങളാണു താഴെ.

""പോസ്റ്റിലെ വിഷയം ഒരു വിധം ഏത് മന്ദബുദ്ധിക്കും മനസ്സിലാക്കുന്ന വിധം വിശദീകരിക്കപ്പെട്ടു.

ദത്തുപുത്രനെ സ്വന്തം പുത്രനെപോലെ കാണുന്ന സാമൂഹികമായ ഒരു ദുരാചാരം അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു.

ഖുര്‍ആന്‍ മുഹമ്മദിന്റെ രചനയായിരുന്നെങ്കില്‍ ഇങ്ങനെ ഒരു പരിഹാസസാധ്യതയും ആക്ഷേപ സാധ്യതയും ഉള്ള ഇക്കാര്യം അദ്ദേഹം ഉള്‍പ്പെടുത്തുമായിരുന്നോ?.""



ആരാണീ മന്ദബുദ്ധികള്‍ എന്നത് ചിന്തനീയം. മുസ്ലിം തീവ്രവാദികളൊഴികെ അവിടെ എഴുതിയ എല്ലാവരും ലത്തീഫിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്തു. എന്നു വച്ചാല്‍ അവര്‍ക്കൊന്നും ലത്തീഫ് പറഞ്ഞത് മനസിലായില്ല. മനസിലായത് മന്ദബുദ്ധികള്‍ക്ക് മാത്രം. മുസ്ലിം തീവ്രവാദികള്‍ മന്ദബുദ്ധികളാണെന്നു സമ്മതിക്കുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.

രണ്ടാമത്തെ പരാമര്‍ശം ഭീകരമെന്നു പറയേണ്ടി വരും. ദത്തു പുത്രനെ സ്വന്തം പുത്രനായി കാണുന്നത് ദുരാചാരമാണെന്ന് മന്ദബുദ്ധികള്‍ പോലും പറയില്ല. മന്ദബുദ്ധികളിലും തഴെയുള്ള ജന്മങ്ങള്‍ അത് ദുരാചാരമെന്നു കരുതുന്നതില്‍ ആര്‍ക്കും അത്ഭുതവും തോന്നില്ല. അനാഥരായ കുട്ടികളെ ദത്തെടുത്ത് അവരെ സ്വന്തം മക്കളേപ്പോലെ കരുതുന്നത് സദാചാരമെന്നും സല്‍ക്കര്‍മ്മമെന്നുമാണ്‌ പരിഷ്കൃത സമൂഹം കരുതുന്നത്.  പരിഷ്കൃത സമൂഹവുമായി ഒരിക്കലും യോജിക്കാന്‍ ആകാത്ത ലത്തീഫൊക്കെ പ്രതിനിധീകരിക്കുന്ന മുസ്ലിം സമൂഹം ഇത് ദുരാചാരമെന്നു തന്നെ കരുതണം. മൊഹമ്മദ് അടിച്ചേല്‍പ്പിച്ച പല അസംബന്ധങ്ങളുടെ കൂടെ ഇതു കൂടി ഇരിക്കുന്നതില്‍ മറ്റുള്ളവര്‍ എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുമെന്നും തോന്നുന്നില്ല.
 
ഇതിന്റെയൊക്കെ Anticlimax എന്നു വിശേഷിപ്പിക്കാവുന്ന പരാമര്‍ശമാണ്‌ അവസാനത്തേത്. മൊഹമ്മദ് എഴുതിയ പുസ്തകമായിരുന്നെങ്കില്‍ പരിഹാസസാധ്യതയും ആക്ഷേപ സാധ്യതയും ഉള്ള ഇതു പോലെയുള്ള അസംബന്ധങ്ങള്‍ എഴുതി ചേര്‍ക്കുമോ എന്നാണത്. അപ്പോള്‍ പരിഹാസസാധ്യതയും ആക്ഷേപ സാധ്യതയും ഉള്ള എല്ലാം എഴുതി ചേര്‍ത്തത് അള്ളായാണെന്നാണതിലെ ധ്വനി. മൊഹമ്മദിനെ ന്യയീകരിച്ച് ന്യായീ കരിച്ച് ഇതൊക്കെ അള്ളായുടെ ചുമലില്‍ വച്ചു കൊടുക്കുന്ന കൌശലം മൊഹമ്മദിന്റെ കൌശലത്തിനടുത്തെത്തും.ചക്കിക്കൊത്ത ചങ്കരന്‍മാര്‍. പക്ഷെ ഒന്ന് ഇവരൊന്നും മനസിലാക്കുന്നില്ല. ഇന്നു ജീവിക്കുന്ന ജനസമൂഹം അറേബ്യയിലെ ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളല്ല എന്നത്.
 
 
ലത്തീഫിന്റെ പോസ്റ്റില്‍ ഞാന്‍  ഒരഭിപ്രായം എഴുതി. പക്ഷെ അത് നീക്കം ചെയ്തു. അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് ലത്തീഫ് എഴുതിയതിങ്ങനെ.താങ്കള്‍ക്ക് മാന്യമായ ഭാഷയില്‍ ഈ ചര്‍ചയില്‍ തുടരാന്‍ ആഗ്രഹമുണ്ടെങ്കില്‍ സ്വാഗതം. ഇല്ലെങ്കില്‍ തല്‍കാലം കമന്റാന്‍ പ്രയാസപ്പെടരുത്. അതു കൊണ്ട് ആ അഭിപ്രായം ​ഇവിടെ എഴുതുന്നു.

ആ പോസ്റ്റില്‍ നീണ്ട ചര്‍ച്ചകള്‍ നടന്നു. ബ്ളോഗിലെ അറിയപ്പെടുന്ന മുസ്ലിം പണ്ഡിതര്‍ക്ക് പല കാര്യങ്ങളിലും വിരുദ്ധ അഭിപ്രായമാണതില്‍ കാണാനാകുക. ചില ഉദാഹരണങ്ങള്‍.

 "വിവാഹം ഒരു പുണ്യകര്‍മമാണ് ഇസ്‌ലാമില്‍."

>>അവിടെ വിവാഹത്തേക്കാള്‍ പ്രധാനം ദത്ത് സമ്പ്രദായത്തിന്റെ അടിവേരറുക്കുക എന്നതായിരുന്നു.<<

"നബിയുടെ കാലഘട്ടത്തിൽ, വിധവകളെ വിവഹം ചെയ്യുകയെന്നത്‌, വളരെ നിന്ദ്യമായി കരുതിയിരുന്നവരായിരുന്നു അറബികൾ. എന്നാൽ നബിയോ, ആദ്യം വിവഹം ചെയ്തത്‌, ഖദീജ (റ) യെയാണ്‌."

>>പക്ഷെ അന്ന്‌ വിധവാ വിവാഹവും വിവാഹ മോചനവും ഒരു വലിയ പ്രശ്നവുമായിരുന്നില്ല.<<

"ദത്ത് സമ്പ്രദായം ഇസ്ലാം അംഗീകരിക്കുനില്ല, എന്നാല്‍ അനാഥയെ സമ്രക്ഷിക്കാം-അത് പ്രോത്സാഹനാര്‍ഹവുമാണ്"

>>ഇസ്‌ലാമില്‍ ദത്തെടുത്തുപോകരുതെന്ന് ഒരു വിലക്കുമില്ല. പക്ഷെ ദത്തുപുത്രന്‍മാര്‍ക്ക് സ്വന്തം പുത്രമാര്‍ക്കുള്ള അവകാശങ്ങള്‍ ദത്തെടുത്ത ആളില്‍ നിന്ന് ലഭിക്കുകയില്ല എന്ന് മാത്രമാണ് നിയമത്തിന്റെ ചുരുക്കം.<<

ഇതു പോലെ പരസ്പര വിരുദ്ധമായ അനേകം പ്രസ്താവനകള്‍ ഖുറാനില്‍ മുഴുക്കെ കാണാം. തീവ്ര മുസ്ലിങ്ങള്‍ അതുപോലെ ഇപ്പോഴം ​എഴുതുന്നതിന്റെ ന്യായീകരണം ഖുറാനില്‍ നിന്നു തന്നെ.

മൊഹമ്മദ് സൈനബിനെ വിവാഹം കഴിച്ചത് ദൈവകല്‍പ്പന പ്രകരമാണെന്നാണു ലത്തീഫ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍. സൈദ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍ അവളെ വിവാഹം ചെയ്യണമെന്ന് ദൈവകല്‍പനയുണ്ടായിരുന്നു. പക്ഷെ ഇത് പ്രവാചകന് വളരെയധികം പ്രയാസകരമായി തോന്നി. ജനങ്ങള്‍ തന്റെ പുത്രന്റെ ഭാര്യയെ വിവാഹം കഴിച്ചു എന്ന ആക്ഷേപം കേള്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം ഭയപ്പെട്ടു.

ഇവിടെ നമുക്ക് അള്ളയോട് അല്‍പ്പം സഹതപിക്കാം. സൈദ് മൊഴി ചൊല്ലിയാല്‍ എന്നാണ്‌ ലത്തീഫ് ഉപയോഗിക്കുന്ന വാക്കുകള്‍. പാവം അള്ള. മൊഴി ചൊല്ലുമോ എന്നൊന്നും അറിയാനുള്ള ശക്തിയില്ലായിരുന്നു. "നാളെ മഴ പെയ്താല്‍ കേരളത്തിനു വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ല" എന്നു പറയുന്ന സാദാ മലയാളിയേപ്പോലെ. ഇനി എങ്ങാനും മൊഴി ചൊല്ലിപ്പോയാല്‍ മൊഹമ്മദ് തന്നെ വിവാഹം കഴിച്ചുകൊള്ളണമെന്നും പറഞ്ഞിരുന്നു. മറ്റു സ്ത്രീകളെ മൊഹമ്മദ് വിവാഹം കഴിച്ച കാരണങ്ങളൊന്നും ഇവിടെ പ്രസക്തമല്ല. ആ ചുറ്റുവട്ടത്തൊന്നും പറ്റിയ ആണുങ്ങള്‍ ഉണ്ടോ എന്നു പോലും അള്ളക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ അടിമയെ മോചിപ്പിച്ചും ദത്തുപുത്രനെ അവഹേളിച്ചും ഏതെല്ലാം സ്ത്രീകളെ വിവാഹം ചെയ്യാമെന്നും ഒക്കെയുള്ള നിബന്ധനകള്‍ ലോകവസാനം വരേക്കും മന്ദബുദ്ധികള്‍ക്ക് പറഞ്ഞു കൊടുക്കണമെങ്കില്‍, മൊഹമ്മദിനേക്കോണ്ട് പിന്നെയും പെണ്ണു കെട്ടിക്കേണ്ടി വന്നേനെ. ആ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അള്ളാ കണ്ടു പിടിച്ച എളുപ്പവഴിയാണ്‌ മൊഹമ്മദിനേക്കൊണ്ടു തന്നെ അങ്ങു വിവാഹം കഴിപ്പിക്കുക എന്നത്. അള്ളായുടെ കണ്ണില്‍ ആകേക്കൂടി മൊഹമ്മദ് എന്ന ആണു മാത്രം. എന്തായിരിക്കം ഇതിന്റെ പിന്നിലെ മനശാസ്ത്രം? അതറിയണമെങ്കില്‍ നമ്മള്‍ ഖുറാനും മൊഹമ്മദിന്റെ നടപടികള്‍ അല്ലെങ്കില്‍ ഇസ്ലാമിന്റെ ആദ്യകാല ചരിത്രവും ഒക്കെ വായിക്കണം.

ഓരോ വിവാഹം കഴിച്ചപ്പോഴും അവയെ ന്യയീകരിക്കാന്‍ മൊഹമ്മദ് ഖുറാനില്‍ രസകരങ്ങളായ പലതും എഴുതി ചേര്‍ത്തിട്ടുണ്ട്. അവയിലെ പ്രധാനപ്പെട്ടതാണ്‌ ഏതൊക്കെ സ്ത്രീകളെ വിവാഹം കഴിക്കാം എന്ന ഭാഗം. അതിങ്ങനെ.

അധ്യായം 33, അല്അഹ്സാബ്

 അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ അക്കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ യാതൊരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ലാത്തതാകുന്നു. 

 പിന്നീട് സൈദ് അവളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചപ്പോള്‍  നാം അവളെ (ആ വിവാഹമുക്തയെ) നിനക്ക് വിവാഹം ചെയ്തുതന്നു; വിശ്വാസികള്‍ക്ക് അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍--അവര്‍ ആ സ്ത്രീകളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചുകഴിഞ്ഞാല്‍--ബുദ്ധിമുട്ടില്ലാതിരിക്കുന്നതിനുവേണ്ടി. അല്ലാഹുവിന്റെ ആജ്ഞ നടപ്പിലാക്കേണ്ട തുതന്നെയായിരുന്നു. അല്ലാഹു നിയമിച്ചുകൊടുത്ത ഇത്തരം കാര്യങ്ങളില്‍ പ്രവാചകന് യാതൊരു തടസ്സവുമില്ല.

 അല്ലയോ പ്രവാചകാ, നീ വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകുന്നു. യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച സ്ത്രീകളില്‍ നിന്റെ അധീനത്തിലുള്ളവരെയും, നിന്നോടൊപ്പം പലായനം ചെയ്തവരായ, നിന്റെ പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും നിനക്കനുവദിച്ചുതന്നിരിക്കുന്നു; പ്രവാചകനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനിയെയും-- പ്രവാചകന്‍ അവളെ വേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്െട ങ്കില്‍. ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല. സാധാരണവിശ്വാസികളുടെമേല്‍, അവരുടെ ഭാര്യമാരുടെയും ദാസികളുടെയും കാര്യത്തില്‍ നാം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെന്തെന്നു നമുക്കറിയാം. (നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ളേശമുണ്ട ാവാതിരിക്കാനത്രെ.

സ്വന്തം ഭാര്യമാരില്‍ ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്താനും ഇഷ്ടമുള്ളവരെ കൂടെ പാര്‍പ്പിക്കാനും ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയ ശേഷം അടുത്തു വിളിക്കാനും നിനക്ക് സ്വാതന്ത്യ്രം നല്‍കുന്നു.
എന്നാല്‍ അടിമസ്ത്രീകള്‍ നിനക്കനുവദിക്കപ്പെട്ടിരിക്കുന്നു.

"അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍" എന്നത് പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. അള്ള തീരുമാനിച്ച് മൊഹമ്മദിനോട് പറഞ്ഞതാണീ അസംബന്ധങ്ങള്‍ മുഴുവനുമെന്നാണു സാധാരണ മുസ്ലിങ്ങള്‍ പറയാറുള്ളത്. പക്ഷെ ഇക്കാര്യം അള്ളായും മൊഹമ്മദും കൂടി തീരുമാനിച്ചതാണ്.

സ്ത്രീ വിഷയത്തില്‍ മൊഹമ്മദിനുണ്ടായിരുന്ന താല്‍പ്പര്യങ്ങളുടെ ശക്തമായ ന്യായീകരണമാണീ വാചകങ്ങളില്‍ ആര്‍ക്കും കാണാന്‍ കഴിയുക. മൊഹമ്മദിനു വേണ്ടി മാത്രമായി അള്ളാ നിജപ്പെടുത്തിയ സ്ത്രീകളുടെ ഒരേകദേശ രൂപമാണിവിടെ. അള്ളായുടെ വാക്കുകള്‍ ഇവയാണ്. ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല. അന്നത്തെ കാലത്ത് മൊഹമ്മദ് വിജയിച്ച അനേകം യുദ്ധങ്ങള്‍ നടത്തിയതായി എല്ലാ ഇസ്ലാമിക ചരിത്ര രചയിതാക്കളും പറയുന്നു. ആ യുദ്ധങ്ങളിലൊക്കെ പിടിക്കപ്പെട്ട സ്ത്രീകളെല്ലാം മൊഹമ്മദിനവകാശപ്പെട്ടതായിരുന്നു എന്നാണ്‌ അള്ളാ പറഞ്ഞത്. അള്ളായുടെ വാക്കുകള്‍ മൊഹമ്മദിനു പോലും തെറ്റിക്കാന്‍ അവകാശമില്ലായിരുന്നു. അപ്പോള്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട സ്ത്രീകളെ മുഴുവന്‍ മൊഹമ്മദ് അനുഭവിച്ചിരുന്നു എന്നതില്‍ അര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകാന്‍ പറ്റില്ല. കുറച്ച് സ്ത്രീകളെ മറ്റുള്ളവര്‍ക്ക് കൊടുത്തതായി ഇസ്ലാമിക ചരിത്രം പറയുന്നുണ്ട്. അതെന്തായാലും മൊഹമ്മദ് അള്ളായുടെ കല്‍പ്പന ലംഘിച്ചതാകാനേ സാധ്യതയുള്ളു.


ഇതിനൊക്കെ മകുടം ചാര്‍ത്തുന്ന പരമാര്‍ശമാണ്,

"നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ളേശമുണ്ടാവാതിരിക്കാനത്രെ", എന്നത്. മറ്റ് വിശ്വാസികള്‍ക്ക് വച്ചിരിക്കുന്ന പരിധികളൊക്കെ മൊഹമ്മദിനൊഴിവാക്കി കൊടുത്തത് അദ്ദേഹത്തിനു ക്ളേശം ഉണ്ടാകാതിരിക്കാനാണത്രേ!! എന്നു വച്ചാല്‍ പരിധിയില്ലാതെ സ്ത്രീകളുടെ മേല്‍ മൊഹമ്മദിനവകാശം അനുവദിച്ചത് അദ്ദേഹത്തിനു ക്ളേശമുണ്ടാകാതിരിക്കാനാണെന്ന്. അസംഘ്യം സ്ത്രീകളെ അനുഭവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ എന്തു തരം ക്ളേശമാണൊരു മനുഷ്യനുണ്ടാകുക എന്ന് അറിയാനുള്ള ബുദ്ധി വികാസം മന്ദബുദ്ധികള്‍ക്ക് ഉണ്ടാകാനുള്ള സാധ്യതയില്ല. അതു കൊണ്ട് അള്ളാ അവരോടതു പറഞ്ഞും ഇല്ല. അവര്‍ വ്യാഖ്യാനിക്കുന്നത് സ്ത്രീകളുടെ ക്ളേശങ്ങള്‍ പരിഹരിക്കാനാണു മൊഹമ്മദിനേക്കൊണ്ട് പല സ്ത്രീകളെയും അള്ള വിവാഹം കഴിപ്പിച്ചതെന്നാണ്. അള്ളാ പറയുന്നു മൊഹമ്മദിന്റെ ക്ളേശങ്ങള്‍ ഒഴിവാക്കാനായിരുന്നു എന്ന്. മന്ദബുദ്ധികളെ വിശ്വസിക്കണോ?, അള്ളായെ വിശ്വസിക്കണോ?
 
മുകളില്‍ പരാമര്‍ശിച്ച ഖുറാന്‍ സൂക്തങ്ങളെ അടിസ്ഥാനപ്പെടുത്തിയേ മൊഹമ്മദിന്റെ വിവാഹങ്ങള്‍ വിലയിരുത്താന്‍ ആകൂ.

മൊഹമ്മദിന്റെ ജീവിതത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നമ്മള്‍ മനസിലാക്കുന്നത് അദ്ദേഹത്തിന്റെ ചരിത്രമെഴുതിയ പണ്ഡിതരില്‍ നിന്നാണ്. ലത്തീഫ് ആക്ഷേപിക്കുന്നത് ഇവയില്‍ പലതും ഓറിയന്റലിസ്റ്റുകളും ക്രൈസ്തവ പുരോഹിതരും നല്‍കിയ ഒന്നാതരം പൈങ്കിളി വര്‍ണനകള്‍ എന്നും. ഇവയില്‍ പ്രധാനപ്പെട്ടവ, ഇബന്‍ ഇഷാഖ് എ ഡി 750 ല്‍ എഴുതിയ സിറാത് റസൂല്‍ അള്ള യും, ഇമാം ബുഖാരി എ ഡി 850 ല്‍ എഴുതിയ 9 വാല്യങ്ങളുള്ള അള്‍ ബുഖാരിയുടെ ഹദീത്തും, മൊഹമ്മദ് ബിന്‍ അല്‍ തബാരി എ ഡി 870നും 920നും ഇടക്കെഴുതിയ രചനകളുമാണ്. ഇവയൊക്കെ പ്രവാചക ചര്യകള്‍ എന്ന പൊതു പേരില്‍ അറിയപ്പെടുന്നു.

മൊഹമ്മദിന്റെ ജീവിതത്തിലെ സ്ത്രീകളേക്കുറിച്ച് വളരെ രസകരമായ വിവരങ്ങളും ഈ രചനകളില്‍ കാണാം. അവയില്‍ നിന്നുള്ള കുറച്ചു വിവരങ്ങള്‍.

മൊഹമ്മദ് എത്ര വിവാഹങ്ങള്‍ കഴിച്ചു എന്നത് ഇപ്പോഴും തര്‍ക്ക വിഷയമാണ്. തബാരി പറയുന്നതിപ്രകാരം.

Tabari IX:126 "The Messenger of Allah married fifteen women. He combined eleven at a time and left behind nine."

1. സൈനബ്.
 
മൊഹമ്മദിന്റെ പിതാവിന്റെ സഹോദരിയുടെ പുത്രിയായിരുന്നു സൈനബ്. ഖദീജയെ വിവാഹം കഴിച്ചപ്പോള്‍ സ്ത്രീധനം കിട്ടിയ കൂട്ടത്തില്‍ കിട്ടിയ അടിമയായിരുന്നു സൈദ്. സൈദിനെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ച് സൈനബിനെ വിവാഹം ചെയ്തു കൊടുത്തു. അതേക്കുറിച്ച് ലത്തീഫ് എഴുതുന്നു. നേരത്തെ അടിമയും ഖദീജയുടെ കൈവശവുമായിരുന്ന സൈദ് ഖദീജയുമായുള്ള വിവാഹത്തോടെ പ്രവാചകന്റെ കൂടെയായി. പിന്നീട് പ്രവാചകന്‍ അദ്ദേഹത്തെ മോചിപ്പിക്കുകയും. ദത്തുപുത്രനായി സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പായിരുന്നു.

അവരുടെ വിവാഹജീവിതം ​അത്ര സുഗമമല്ലായിരുന്നു. പിന്നീട് സൈനബ് വിവാഹമോചിതയായി. അതിന്റെ കാരണങ്ങള്‍ അത്ര വ്യക്തമല്ല. അതേക്കുറിച്ച് തബാരിയുടെ ഹദീസില്‍ കാണുതിപ്രകാരം.

Tabari VIII:1 "In this year the Messenger married Zaynab bt. Jahsh.  Allah's Messenger came to the house of Zayd bin  Muhammad. Perhaps the Messenger missed him at that moment. Zaynab, Zayd's wife, rose to meet him. She was dressed only in a shift.... She jumped up eagerly and excited the admiration of Allah's Messenger, so that he turned away murmuring something that could scarcely be understood. However, he did say overtly, 'Glory be to Allah Almighty, who causes hearts to turn!' So Zayd went to Muhammad. 'Prophet, I have heard that you came to my house. Why didn't you go in? Perhaps Zaynab has excited your admiration, so I will leave her.'"



Tabari VIII:4 "One day Muhammad went out looking for Zayd. Now there was a covering of haircloth over the doorway, but the wind had lifted the covering so that the doorway was uncovered. Zaynab was in her chamber, undressed, and admiration for her entered the heart of the Prophet. After that Allah made her unattractive to Zayd.'"


Tabari VIII:3 "Zayd left her, and she became free. While the Messenger of Allah was talking with Aisha, a fainting overcame him. When he was released from it, he smiled and said, 'Who will go to Zaynab to tell her the good news? Allah has married her to me.' Then the Prophet recited [Qur'an 33] to the end of the passage. Aisha said, 'I became very uneasy because of what we heard about her beauty and another thing, the loftiest of matters, what Allah had done for her by personally giving her to him in marriage. I said that she would boast of it over us.'"
Tabari IX:134 "Muhammad took Zaynab but Allah did not find any fault in the relationship and ordered the marriage."



ഐഷ മറ്റൊന്നു കൂടി കൂട്ടിച്ചേര്‍ത്തിരുന്നു. മൊഹമ്മദിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അള്ളാക്ക് തിടുക്കം കൂടുതലാണ്‌ എന്ന്. ആ പരിഹാസം പോലും മൊഹമ്മദിനു മനസിലായില്ല.

സൈനബിനെ വിവാഹം കഴിച്ചതിനേക്കുറിച്ച് മൊഹമ്മദിന്റെ കാലത്തു തന്നെ അദ്ദേഹത്തിന്റെ ഗോത്രം വിമര്‍ശിച്ചിരുന്നു. അത് ഖുറാനില്‍ തന്നെ പറയുന്നുണ്ട്. കാട്ടറബികളായിരുന്നെങ്കിലും അവര്‍ക്ക് പോലും അതുള്‍ക്കൊള്ളാനായിരുന്നില്ല. അത് മനസിലാക്കിയ മൊഹമ്മദ് അതിന്റെ ഉത്തരവാദിത്തം അള്ളായുടെ തലയില്‍ കെട്ടി വച്ചു. എന്ത് അസംബന്ധം ഖുറാനില്‍ എഴുതി ചേര്‍ത്തപ്പോഴും അത് അള്ളാ പറഞ്ഞിട്ടാണെന്ന ഒരു അടിവര ഇടുക എന്നത് മൊഹമ്മദിന്റെ ഇഷ്ടവിനോദമായിരുന്നു. എന്തും വിശ്വസിക്കാന്‍ മന്ദബുദ്ധികള്‍ ഉണ്ടാകുമെന്ന് അന്നേ അദ്ദേഹത്തിനറിയാമായിരുന്നു.

2. മരിയ

അസാധാരണ സൌന്ദര്യമുള്ള വളരെ ചെറുപ്പമായ ഒരു യുവതിയായിരുന്നു അവര്‍.

Tabari VIII:100 "The Messenger sent Hatib to Muqawqis, the ruler of Alexandria. Hatib delivered the letter of the Prophet, and Muqawqis gave Allah's Apostle four slave girls."

Tabari IX:137 "Mariyah, a Copt slave, was presented to the Prophet. She was given to him by Muqawqis, the ruler of Alexandria."


Tabari IX:147 "A eunuch named Mubur was presented to Muhammad along with two slave girls. One he took as a concubine, the other he gave to Haasn."

അലക്സാണ്ട്രിയയിലെ ഭരണാധികാരി മൊഹമ്മദിനു സമ്മാനമായി നല്‍കിയ അടിമ പെണ്‍കുട്ടിയായിരുന്നു മരിയ. അവളെ മൊഹമ്മദ് മറ്റ് അടിമകളോടൊപ്പം സ്വന്തം ഹാരത്തില്‍ സൂക്ഷിച്ചു. തബാരി ഉപയോഗിക്കുന്ന വാക്ക് Concubine എന്നാണ്. അതിനെ മലയാളത്തിലാക്കിയാല്‍ വെപ്പാട്ടി എന്ന അര്‍ത്ഥം നല്‍കാം. ഹാരത്തില്‍ വച്ച്  മരിയ ഗര്‍ഭിണിയാവുകയും മൊഹമ്മദ് അവരെ പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു.എല്ലാ അടിമ പെണ്ണുങ്ങള്‍ക്കും അതു പോലെയുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല.

3. ഐഷ.

ഐഷയുമായി മൊഹമ്മദിന്റെ വിവാഹം ഉറപ്പിക്കുമ്പോള്‍ അവരുടെ പ്രായം 6 വയസായിരുന്നു. ഹദീസുകളില്‍ ആ വിവാഹത്തേക്കുറിച്ച് പറയുന്നതിപ്രകാരം.

Tabari VII:7 "The Prophet married Aisha in Mecca three years before the Hijrah, after the death of Khadija. At the time she was six." 
 
Tabari IX:128 "When the Prophet married Aisha she very young and not yet ready for consummation."

Tabari IX:131 "My mother came to me while I was being swung on a swing between two branches and got me down. My nurse wiped my face with some water and started leading me. When I was at the door she stopped so I could catch my breath. I was then brought in while the Messenger was sitting on a bed in our house. My mother made me sit on his lap. Then the men and women got up and left. The Prophet consummated his marriage with me in my house when I was nine years old."

Bukhari:
"Allah's Apostle told Aisha, 'You were shown to me twice in my dreams . I beheld a man or angel carrying you in a silken cloth. He said to me, "She is yours, so uncover her." And behold, it was you. I would then say to myself, "If this is from Allah, then it must happen."
 
4. സഫിയ.
 
Tabari VIII:110 "When Abu Sufyan learned that the Prophet had taken her, he said, 'That stallion's nose is not to be restrained!'"
 
Tabari VIII:117 "Dihyah had asked the Messenger for Safiyah when the Prophet chose her for himself. Muhammad gave Dihyah her two cousins instead."
 
Tabari VIII:122 "Muhammad commanded that Safiyah should be kept behind him and he threw his cloak over her. Thus the Muslims knew that he had chosen her for himself."


Ishaq:515 "Muhammad commanded that Safiyah should be kept behind him and he threw his cloak over her. Thus the Muslims knew that he had chosen her for himself."


Ishaq:511 "When he protested, wanting to keep Safiyah for himself, the Apostle traded for Safiyah by giving Dihyah her two cousins. The women of Khaybar were distributed among the Muslims."
 
Ishaq:517 "When the Apostle took Safiyah on his way out of town, she was beautified and combed, putting her in a fitting state for the Messenger. The Apostle passed the night with her in his tent. Abu Ayyub, girt with his sword, guarded the Apostle, going round the tent until he saw him emerge in the morning. Abu said, 'I was afraid for you with this woman for you have killed her father, her husband, and her people."


Bukhari: "The Muslims said among themselves, 'Will Safiyah be one of the Prophet's wives or just a lady captive and one of his possessions?'"

ഈ നാലു സ്ത്രീകളുടെ കാര്യത്തില്‍ മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലല്ല അവരുടെ വിവാഹങ്ങള്‍ നടന്നത്. ഇവരൊന്നും മൊഹമ്മദ് വിവാഹം കഴിച്ച് സഹായിക്കേണ്ട ഗതികേടിലും ആയിരുന്നില്ല. 6 വയസുള്ള ഐഷയെ സ്വപ്നത്തില്‍ കണ്ടു എന്ന കാരണം പറഞ്ഞാണ്‌ മൊഹമ്മദ് വിവാഹം കഴിച്ചത്.


മൊഹമ്മദ് വിഭാവനം ചെയ്ത സ്വര്ഗ്ഗത്തില് ചെന്നാല് കിട്ടുന്ന സമ്മാനം ഖുറാന് പ്രകാരം ഇതാണ്.
 
അവര്‍ രത്നം പതിച്ച മഞ്ചങ്ങളില്‍ മുഖാമുഖമായി ചാരിക്കിടക്കുന്നു. ഒഴുകുന്ന ഉറവകളില്‍നിന്നുള്ള പാനീയങ്ങള്‍ നിറച്ച പാനപാത്രങ്ങളും ചഷകങ്ങളും കൂജകളുമേന്തിയ നിത്യബാലന്മാര്‍  അവരുടെ സദസ്സുകളില്‍ ചുറ്റിനടക്കുന്നുണ്ടായിരിക്കും. അത് കുടിച്ചാല്‍ അവര്‍ക്ക് തലചുറ്റുകയോ ബുദ്ധി മന്ദിക്കുകയോ ഇല്ല. ആ ബാലന്മാര്‍, അവര്‍ക്ക് യഥേഷ്ടം തെരഞ്ഞെടുക്കാന്‍ പലതരം രുചികരമായ പഴങ്ങള്‍ മുമ്പില്‍ കൊണ്ടുവെക്കും. അവരിഷ്ടപ്പെടുന്ന പക്ഷിമാംസങ്ങളും. അവര്‍ക്കായി നാണംതുളുമ്പും കണ്ണുകളുള്ള ഹൂറികളുമുണ്ടായിരിക്കും. രഹസ്യമായി സൂക്ഷിക്കപ്പെട്ട മുത്തുകളെന്നോണം അഴകുറ്റവര്‍. ഇഹത്തില്‍ ചെയ്തുകൊണ്ടിരുന്ന കര്‍മങ്ങള്‍ക്ക് പ്രതിഫലമായി ഇതൊക്കെയും അവര്‍ക്ക് ലഭിക്കുന്നു.
 
വലതുപക്ഷക്കാര്‍! വലതുപക്ഷക്കാരുടെ (സൌഭാഗ്യങ്ങള്‍) എങ്ങനെ വര്‍ണിക്കേണ്ടൂ! അവര്‍ മുള്ളില്ലാത്ത ഇലന്തവൃക്ഷങ്ങളിലും3 പടലകളായി കുലച്ച വാഴകളിലും ദൂരദൂരം പരന്നുകിടക്കുന്ന തണലുകളിലും നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുന്ന തെളിനീരിലും ഒരിക്കലും അവസാനിക്കാതെ നിര്‍ബാധം ലഭിക്കുന്ന പഴസമൃദ്ധിയിലും ഉന്നതമായ വിശ്രമശാലകളിലുമായിരിക്കും. അവരുടെ മണവാട്ടികളെ നാം പുതുതായി സവിശേഷം സൃഷ്ടിക്കുന്നു.
 
ഹൂറികളെ കൂടാതെ, സൃഷ്ടിക്കപ്പെടുന്ന മണവാട്ടികളേക്കൂടി നല്‍കി സ്വര്‍ഗ്ഗവാസികളായ പുരുഷന്‍മാരെ സന്തുഷ്ടരാക്കുന്ന അള്ളാടെ ദയാവായ്പ് അപരിമേയമാണ്. ഇവിടെ അള്ളാ വിട്ടു പോയ ഒരു സംഗതിയുണ്ട്. മണവാളന്‍മാരെ സൃഷ്ടിക്കുന്ന കാര്യം മിണ്ടിയിട്ടേ ഇല്ല. സ്ത്രീകള്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ എന്തു ചെയ്യും?
 
സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്ന പുഷന്‍മാരെ അള്ളാ സന്തോഷിപ്പിക്കുന്നത് വളരെ വിചിത്രമായ രീതിയില്‍ സ്ത്രീകളെ നല്‍കിയാണ്. സ്ത്രീകളോടൊപ്പം പാനപാത്രങ്ങളും ചഷകങ്ങളും കൂജകളുമേന്തിയ ബാലന്മാരേക്കൂടി പുരുഷന്‍മാര്‍ക്ക് നല്‍കപ്പെടും. പരിഷ്കൃത സമൂഹം ബാലവേല അവസാനിപ്പിക്കുമെന്ന് മൊഹമ്മദ് അന്ന് അറിഞ്ഞിരുന്നില്ല. അള്ളാ ഇപ്പോഴും അതറിഞ്ഞിട്ടില്ല. അതുകൊണ്ട് സ്വര്‍ഗ്ഗത്തിലും ബാലവേല ചെയ്യിക്കുന്നു.
 
ഇതൊക്കെ സാധാരണക്കാരായ വിശ്വാസികളുടെ കാര്യം.സാധാരണക്കാരേക്കാളും ഒരു പടി കൂടി മുകളില്‍ നില്‍ക്കുന്ന പ്രവാചകരുടെ പാരിതോഷികങ്ങള്‍ എന്തൊക്കെയായിരിക്കാം? മനുഷ്യാരശിക്കുവേണ്ടി എക്കാലത്തേക്കുമുള്ള നിയമ സംഹിത നല്‍കി എന്നു പറയപ്പെടുന്ന മൊഹമ്മദ് സ്വര്‍ഗ്ഗത്തില്‍ ചെന്നപ്പോള്‍ എന്തായിരിക്കം നല്‍കിയത്?
 
അപ്പോള്‍ മൊഹമ്മദിന്‌ ഇഹലോകത്തില്‍  വലിയ ആനുകൂല്യങ്ങള്‍ അള്ളാ നല്‍കിയതില്‍ തെല്ലും അതിശയിക്കേണ്ടതില്ല. മന്ദബുദ്ധികള്‍ അതിനെയൊക്കെ വളച്ചൊടിക്കുന്നതിലും അത്ഭുതം തോന്നേണ്ട കാര്യമില്ല.
 
മൊഹമ്മദിനു പ്രവാചകത്വം കിട്ടുന്നതിനു മുമ്പായിരുന്നു സൈദ് എന്ന അടിമയെ മോചിപ്പിച്ചതെന്നാണ്‌ ലത്തീഫ് അവകാശപ്പെടുന്നത്. അപ്പോള്‍ ഖുറാനിലൂടെ അള്ളാ പറയുന്നതിനുമുന്നേ അടിമകളെ മോചിപ്പിക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. പക്ഷെ അത് അള്ളായുടെ ചെലവില്‍ ഇസ്ലാമിന്റെ നേട്ടമായിട്ടാണു സാധാരണ മുസ്ലിങ്ങള്‍ കൊണ്ടാടുന്നത്.

അടിമക്ക് സ്വന്തം സഹോദരിയേപ്പോലുള്ള ആളെ വിവാഹം ചെയ്തുകൊടുത്തത് നല്ല കാര്യമായിരുന്നു. പക്ഷെ അതിന്റെ പിനില്‍ മറ്റൊരു   ദുരുദ്ദേശ്യമുണ്ടായിരുന്നു എന്ന് മറ്റുള്ളവര്‍ സംശയിച്ചാല്‍ അതിനെ അരക്കിട്ടുറപ്പിക്കുന്ന നടപടിയാണ്‌ പിന്നീട് മൊഹമ്മദും അള്ളായും കൂടി ചെയ്തത്. കുലീന നാട്യക്കാരിയായിരുന്നതുകൊണ്ടാണ്‌ സൈനബിന്റെ്‌ സൈദുമായുള്ള വിവാഹബന്ധം പരാജയപ്പെട്ടതെന്നാണ്‌ ലത്തീഫ് പറയുന്നത്. അത് പരാജയപ്പെടുത്തിയത് അള്ളയും. അതിന്റെ ലക്ഷ്യം മൊഹമ്മദിനു തന്നെ സൈനബിനെ വിവാഹം ചെയ്തു കൊടുക്കലും. സൈനബിന്റെ കുലീന നാട്യം പരാജയപ്പെടുത്താന്‍ അള്ളാക്ക് തോന്നിയില്ല. കാരണം മൊഹമ്മദ് സൈനബിനെ മനസാ ആഗ്രഹിച്ചിരുന്നു. അള്ളായും മൊഹമ്മദും കൂടീ നടത്തിയ ഗൂഡാലോചന അതി ഗംഭീരം.


മന്ദബുദ്ധി എന്ന വാക്കുപയോഗിക്കുന്നതെനിക്കിഷ്ടമുള്ള സംഗതിയല്ല. പക്ഷെ മുസ്ലിം തീവ്രവാദികള്‍ പറയുന്ന അസംബന്ധങ്ങളെ ചോദ്യം ചെയ്ത വ്യക്തികളെ മന്ദബുദ്ധികള്‍ എന്നാണ്‌ ലത്തീഫ് വിളിച്ചത്. അതുകൊണ്ട് മാത്രം ഞാന്‍ ആ വാക്കിവിടെ ഉപയോഗിച്ചു.