Friday, 10 May 2013

അഴിമതിക്ക് ഒരു വോട്ട്.



ഒരു തെരഞ്ഞെടുപ്പു ഫലത്തെ പല രീതിയില്‍ വിശകലനം ചെയ്യാം. പക്ഷെ അഴിമതിക്കുള്ള അംഗീകാരമായി വിശകലനം ചെയ്യുന്നത് അതി ഭീകരം എന്നു പറയേണ്ടി വരും. നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഒരു വിശകലനം ആണ്,  പ്രശസ്ത ബ്ളോഗറായ ശ്രീ കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി നടത്തിയിരിക്കുന്നത്. കര്‍ണ്ണാടകയില്‍ വന്‍ കോണ്‍ഗ്രസ് മുന്നേറ്റം എന്ന തലക്കെട്ടില്‍ അദ്ദേഹം ​എഴുതിയിരിക്കുന്നത് വായിച്ചാല്‍ സുബോധമുള്ളവര്‍ തലയറഞ്ഞു ചിരിക്കും.

അദ്ദേഹത്തിന്റെ അനുഗ്രഹീത തൂലികയില്‍ നിന്നും വന്നിരിക്കുന്ന വാക്കുകള്‍ ഇതാണ്.

>>>>എടോ ബി.ജെ.പി.ക്കാരാ , മാര്‍ക്സിസ്റ്റുകാരാ അഴിമതി എന്നത് ഒരു ദേശീയപ്രശ്നമാണ്. മാത്രമല്ല അതൊരു ആഗോളപ്രതിഭാസം കൂടിയാണ്. ഏത് രാജ്യത്താടോ അഴിമതിയില്ലാത്തത്? അഴിമതി തീര്‍ത്തും ഇല്ലാതാക്കി ഒരു രാജ്യവും പൂര്‍ണ്ണ അഴിമതിവിമുക്തമാക്കാന്‍ കഴിയില്ല. <<<< 

"അഴിമതി നടത്തി സര്‍വജ്ഞ പീഠം കയറിയിരിക്കുന്ന കോണ്‍ഗ്രസ്സിന്റെ മഹത്വം ജനങ്ങള്‍ പിന്നെയും പിന്നെയും മനസ്സിലാക്കുന്നു. കോണ്‍ഗ്രസ്സിനെ വിട്ടാല്‍ വേറെ ഗതിയില്ല എന്നവര്‍ തിരിച്ചറിയുന്നു. എന്നൊക്കെയാണദ്ദേഹം പറയുന്നത്."  


ജനങ്ങള്‍ക്ക് വേറെ ഗതിയൊന്നും ഇല്ലാത്തതുകൊണ്ട്  കോണ്‍ഗ്രസിന്റെ പിന്നില്‍ അണിനിരന്നു. അതുകൊണ്ടാണ്, കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതെന്നാണദ്ദേഹത്തിന്റെ നിലപാട്. വാസ്തവത്തില്‍ അങ്ങനെ ഒന്ന് കര്‍ണ്ണാടകയില്‍ ഉണ്ടായോ? ഇല്ല എന്ന് നിസംശയം പറയാം.

2008 ല്‍ കോണ്‍ഗ്രസിനവിടെ ലഭിച്ചത്, 34.76 % വോട്ടുകളായിരുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് 36.86 % വോട്ടുകളും. 1.8 % വോട്ടു കൂടുതല്‍ നേടിയതിനെയാണ്, വന്‍ മുന്നേറ്റം എന്നൊക്കെ സുകുമാരന്‍ വിശേഷിപ്പിക്കുന്നത്. ഇന്‍ഡ്യയില്‍ നടക്കുന്ന ഏത് തെരഞ്ഞെടുപ്പുകളിലും  ഇതിലും കൂടുതല്‍ വോട്ടുകള്‍ ഭരണ പക്ഷത്തുനിന്നും പ്രതിപക്ഷത്തേക്ക്  മാറാറുണ്ട്.  പ്രതിപക്ഷം നാലു കക്ഷണങ്ങളായി വിഭജിച്ചിരിക്കുന്ന അവസ്ഥയില്‍  മറ്റേത് പാര്‍ട്ടിയാണെങ്കിലും  ഗംഭീര വിജയം നേടുമായിരുന്നു. പ്രത്യേകിച്ച് ഭരണ കക്ഷി ആയിരുന്ന ബി ജെ  പി മൂന്നായി പിളര്‍ന്നു പോയ സാഹചര്യത്തില്‍.

ബി ജെ പി 2008 ല്‍ 33.86% വോട്ടുകള്‍ നേടി. ഇപ്പോള്‍ അത് മൂന്നായി വിഭജിച്ചു പോയി. ബി ജെ പി 20%, കെ ജെ പി 9.8 %, ബി എസ് ആര്‍ കോണ്‍ഗ്രസ് 2.7 % എന്ന നിലയിലാണിപ്പോള്‍ അതിന്റെ നില. ഇത് മൂന്നും ചേരുമ്പോള്‍ 32.5 % വോട്ടുകളുണ്ട്. കേവലം ​ഒരു ശതമാനം  ബി ജെ പി  വോട്ടുകളേ  നഷ്ടപ്പെട്ടുള്ളു. ബി ജെ പി പിളര്‍ന്നില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിനു കഴിഞ്ഞ പ്രാവശ്യം ലഭിച്ച 80 സീറ്റുകളോ അതില്‍ താഴെയോ മാത്രമേ ലഭിക്കുമായിരുന്നുള്ളു.   

ഒരു സര്‍ക്കാരിനു നടത്താവുന്നതില്‍ വച്ചേറ്റവും മോശമായിരുന്നു,കര്‍ണ്ണാടകയിലെ ബി ജെ പി ഭരണം. മൂന്നു മുഖ്യമന്ത്രിമാരെ മാറ്റി. പലരെയും പുറത്താക്കി.  അഴിമതിയില്‍ കുടുങ്ങി ഒരു മുഖ്യമന്ത്രിക്ക് ജയിലില്‍  പോകേണ്ടിയും വന്നു. ഇതൊക്കെ ആയിട്ടും ബി ജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്കോ ജനതാ ദളിലേക്കോ പോയിട്ടില്ല. വോട്ടിംഗ് ശതമാനം ഇത്തവണ കൂടിയിരുന്നു. അത്  വലിയ തോതില്‍ ജനതാ ദളിനാണു ലഭിച്ചത്. 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 13 % വോട്ടുകളുണ്ടായിരുന്ന  ആ പാര്‍ട്ടിക്ക് ഇപ്പോള്‍ 20% വോട്ടുണ്ട്.

 അഴിമതിയിലും കെടുകാര്യസ്ഥതയിലും ഭരണ അസ്ഥിരതയിലും  ആടിനിന്ന ബി ജെ പി  എതിരാളിയായിട്ടുണ്ടായിട്ടും കോണ്‍ഗ്രസ് കഷ്ടിച്ച് ഭൂരിപക്ഷം നേടിയിട്ടേ ഉള്ളു. രണ്ട് evil കളില്‍  lesser evil അധികാരത്തിലെത്തി. കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ്  കര്‍ണ്ണാടക  ബി ജെ പിയെ അപേക്ഷിച്ച് അത്ര വലിയ ദുഷ്ട ശക്തിയാണെന്ന്  വോട്ടര്‍മാര്‍ക്ക് തോന്നിയില്ല. അതുകൊണ്ട് ബി ജെ പിയെ ശിക്ഷിച്ചതുപോലെ കോണ്‍ഗ്രസിനെ ശിക്ഷിച്ചില്ല. അങ്ങനെ  കോണ്‍ഗ്രസ്  കഷ്ടിച്ച് കടന്നു കൂടി. ബി ജെ പി പിളര്‍ന്നതുകൊണ്ടു മാത്രം കോണ്‍ഗ്രസിന്, കുറച്ച് സീറ്റുകള്‍ കൂടുതല്‍ കിട്ടി. അത്ര മാത്രം.

സുകുമാരന്‍ പറയുമ്പോലെ അഴിമതി ആഗോള പ്രതിഭാസമാണെങ്കില്‍ കര്‍ണ്ണാടകത്തിലെ  ജനങ്ങള്‍ ബി ജെ പിയെ പരാജയപ്പെടുത്തിയതിനു യാതൊരു ന്യായീകരണവുമില്ല.


കോണ്‍ഗ്രസിന്റെയും  ബി ജെപിയുടെയും അഴിമതിയെ ന്യായീകരിക്കാന്‍ സുകുമാരന്‍ പറയുന്ന മറ്റൊരു പ്രസ്താവനയുണ്ട്. 

"മാര്‍ക്സിസ്റ്റുകാര്‍ അഴിമതി നടത്തുകയില്ലേ? ആ പാര്‍ട്ടിക്ക് ഇക്കാണുന്ന സ്വത്ത് മുഴുവന്‍ സമ്പാദിക്കാന്‍ കഴിഞ്ഞത് പാവപ്പെട്ടവരില്‍ നിന്ന് പാട്ടപ്പിരിവ് എടുത്തിട്ട് മാത്രമാണോ? ലാവലിന്‍ ഇടപാടില്‍ അഴിമതി ഇല്ലേ? മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലാവലിന്‍ കമ്പനി ക്യാനഡയില്‍ നിന്ന് പിരിച്ചു നല്‍കിയ 100 കോടി എവിടെയാ പോയത് എന്ന് ആര്‍ക്കെങ്കിലും അറിയാമോ?" 


ഇപ്പോള്‍ കാല ചക്രം ഒരു വട്ടം കറങ്ങിത്തിരികെ വന്നു. മൂന്നു നാലു വര്‍ഷം മുന്നെ  ലാവലിന്‍ അഴിമതിയുടെ പേരില്‍ സി പി എമ്മിനെ പുലഭ്യം പറഞ്ഞ സുകുമാരന്‍ , കോണ്‍ഗ്രസിന്റെ അഴിമതിയെ ന്യായീകരിക്കാന്‍ വേണ്ടി ഇപ്പോള്‍ ഇങ്ങനെ പറയുന്നു. ലാവലിന്‍ അഴിമതിയിലൂടെ നേടിയ നൂറു കോടി പാര്‍ട്ടി സ്വത്തിലേക്ക് വരവു വച്ചു എന്നാണ്, സുകുമാരന്റെ അഭിപ്രായം. ലാവലിന്‍ അഴിമതിയുടെ  പേരില്‍ കേരളത്തിലെ പാര്‍ട്ടി ഇപ്പോള്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണെന്നതൊക്കെ സുകുമാരന്‍ മറക്കുന്നു. വി എസ് അച്യുതാനന്ദന്റെ  നേതൃത്വത്തില്‍ വലിയ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിന്റെ പേരില്‍ പിണറായി വിജയനെ  പ്രതിക്കൂട്ടില്‍ നിറുത്തുന്നതൊന്നും  കാണാന്‍ സുകുമാരനു കണ്ണില്ല. മന്‍ മോഹന്‍ സിംഗും, സോണിയ ഗന്ധിയും, മരുമകനും ഒക്കെ ചേര്‍ന്ന നടത്തുന്നതും കൂട്ടുനില്‍ക്കുന്നതുമായ ഒരഴിമതിക്കെതിരെയെങ്കിലും ഒരു കോണ്‍ഗ്രസുകാരനും  ശബ്ദമുയര്‍ത്തില്ല. അതാണ്, കോണ്‍ഗ്രസും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം. സുകുമാരനേപ്പോലുള്ള ചാവേറുകള്‍ക്ക് അതൊരിക്കലും മനസിലാകയുമില്ല.


ഈ ചോദ്യം ചോദിച്ചതു കൊണ്ട് സുകുമാരനോട്  ഒരു മറു ചോദ്യം.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലാവലിന്‍ കമ്പനി ക്യാനഡയില്‍ നിന്ന്  100 കോടി പിരിച്ചു നല്‍കിയിട്ടുണ്ട് എന്ന് സുകുമാരന്‍ എങ്ങനെയാണറിഞ്ഞത്? റെയില്‍ മന്ത്രി ബന്‍സാലിനു വേണ്ടി  അദ്ദേഹത്തിന്റെ അനന്തിരവന്‍ 12 കോടി  വാങ്ങാന്‍ കരാറുറപ്പിച്ചിരുന്നു എന്ന് ഇപ്പോള്‍ സി ബി ഐ കണ്ടെത്തിയതുപോലെ  എന്തെങ്കിലും തെളിവ് സുകുമാരന്റെ കയ്യിലുണ്ടോ?




46 comments:

kaalidaasan said...

സുകുമാരന്‍ പറയുമ്പോലെ അഴിമതി ആഗോള പ്രതിഭാസമാണെങ്കില്‍ കര്‍ണ്ണാടകത്തിലെ ജനങ്ങള്‍ ബി ജെ പിയെ പരാജയപ്പെടുത്തിയതിനു യാതൊരു ന്യായീകരണവുമില്ല.

rahim teekay said...

കണക്കിലെ ശതമാനക്കണക്കുകള്‍ വെച്ചുള്ള ഈ കസര്‍ത്ത് നന്നായി കാളിദാസാ. തോല്‍വി അംഗീകരിക്കാനുള്ള മിനിമം ഉദാരതയെങ്കിലും കാണിക്കണം.
അല്ലാതെ, നിലവിലെ കര്‍ണ്ണാടക ബിജെപിയുടെ മുഖ്യ എതിരാളിയായ യെദിയൂരപ്പയുടെയും റെഡി സഹോദരങ്ങളുടെയുമൊക്കെ വോട്ടുകള്‍ ബി ജെ പിയുടെ വോട്ടുകളായി കണക്കാക്കുന്നതിലെ യുക്തി മനസിലാവുന്നില്ല. യെദിയൂരപ്പയുടെ പാര്ട്ടിക്കു വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ബിജെപിയുടെ പരമ്പരാഗത എതിരാളികള്‍ യെദിയൂരപ്പയുടെ സ്ഥാനാര്‍ഥിക്ക് വോട്ടു മറിച്ച് ചെയ്യുക സ്വാഭാവികം. കാരണം ശത്രുവിന്റെ ശത്രു മിതം എന്ന ലളിതമായ പോളിസി തന്നെ. അതെല്ലാം ബിജെപി വോട്ടുകളാവുന്നതു വിചിത്രം തന്നെ.
പിന്നെ ഭരണപക്ഷത്തെ എതിര്ക്കുന്ന മൂന്നോളം പ്രമുഖ പാര്‍ട്ടികള്‍ മത്സര രംഗത്തുണ്ടാവുമ്പോള്‍ ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച്‌ അതിലെ വിജയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടിക്ക് വോട്ടിംഗ് ശതമാനം കുറയുകയല്ലേ ചെയ്യുക.
ജനവിധി എന്തായാകും അത് അംഗീകരിക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ അന്തസ്.

kaalidaasan said...

റഹീം,

ബി ജെ പിയുടെ തോല്‍വി അംഗീകരിക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. കോണ്‍ഗ്രസ് അനര്‍ഹമായ വിജയം നേടി എന്നോ അവര്‍  എന്തെങ്കിലും കൃത്രിമം കാണിച്ചു എന്നോ ഞാന്‍ പറഞ്ഞില്ലല്ലോ.

സുകുമാരന്റെയും കോണ്‍ഗ്രസിന്റെയും നിലപാടായിരുനു ബി ജെപ്പിക്കെങ്കില്‍  യദിയൂരപ്പ മുഖ്യമന്ത്രിയും റെഡ്ഡിമാര്‍ മന്ത്രിമാരും ആയി അവര്‍ ഒരു പാര്‍ട്ടിയില്‍ തന്നെ നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമായിരുന്നു. അങ്ങനയെങ്കില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേതില്‍ നിന്നുമൊരിഞ്ച് മുന്നോട്ട് പോകില്ലായിരുന്നു എന്നു മാത്രമല്ലേ പറഞ്ഞുള്ളൂ.

അഴിമതി കാണിച്ച യദിയുരപ്പയേയും  റെഡ്ഡിമാരെയും  പാര്‍ട്ടിയില്‍ നിന്നും  പുറം തള്ളാനുള്ള ആര്‍ജ്ജവം  ബി ജെപി കാണിച്ചു. കോണ്‍ഗ്രസോ? ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും  വലിയ അഴിമതിക്കാരനായ മന്‍ മോഹന്‍ സിംഗിനു കുട പിടിക്കുകയല്ലേ ചെയ്യുന്നത്? കല്‍ക്കരി ഇടപാടില്‍  സിംഗിന്റെ മന്ത്രാലയത്തിനെതിരെ സി ബി ഐ കണ്ടെത്തിയ തെളിവുകള്‍ നശിപ്പിക്കാന്‍  അല്ലേ സിംഗ് സി ബി ഐയോട് പറഞ്ഞത്?

ഇത് ബി ജെ പിയെ വെള്ള പൂശുന്ന പോസ്റ്റൊന്നുമല്ല. സുകുമാരന്റെ അതി വിചിത്രവും  സഭ്യതക്ക് നിരക്കാത്തതുമായ നിലപാടിനെ വിമര്‍ശിക്കുന്ന പോസ്റ്റാണ്. താങ്കളും  വേണമെങ്കില്‍ സുകുമാരനോടൊപ്പം ചേര്‍ന്ന് അഴിമതി ആഗോള പ്രതിഭാസമാണ്. അതുകൊണ്ട് എല്ലാ കോണ്‍ഗ്രസുകാര്‍ക്കും അഴിമതി നടത്താന്‍ അവകാശമുണ്ട് എന്നു പറഞ്ഞു കൊണ്ടിരിക്കാം.

കര്‍ണ്ണാടക കൊണ്ടൊന്നും ഒന്നും തീരുന്നില്ല ഈ വര്‍ഷം തന്നെ രാജസ്ഥാനും, മദ്ധ്യപ്രദേശും, ചത്തീസ്ഗഡും  മറ്റ് പല സംസ്ഥാനങ്ങളും  പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമൊക്കെ വരുന്നുണ്ട്.

ajith said...

വേറെ വഴിയില്ലാത്ത ജനം ഏതെങ്കിലും ഒന്നിനെ തെരഞ്ഞെടുക്കണമല്ലോ.

അതല്ലേ “ജനാധിപത്യം”

Ananth said...

>>>അഴിമതി കാണിച്ച യദിയുരപ്പയേയും റെഡ്ഡിമാരെയും പാര്‍ട്ടിയില്‍ നിന്നും പുറം തള്ളാനുള്ള ആര്‍ജ്ജവം ബി ജെപി കാണിച്ചു.<<<<

ഈ യാഥാര്‍ത്യ ബോധം മാര്ക്സിസ്റ്റു പാര്‍ട്ടിയുടെ കാര്യം വരുമ്പോള്‍ താങ്കള്‍ക്കു ഇല്ലാതെ പോവുന്നതാണ് അത്ഭുതം ......ലാവലിന്‍ കേസിന്റെ കാര്യത്തിലും ടീ പീ വധകെസിലുമൊക്കെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ അഴിമതിയുടെ കാര്യത്തില്‍ കോണ്ഗ്രസ് നേതൃത്വം ചെയ്യുന്നതില്‍ നിന്നും അത്രയൊന്നും വ്യത്യസ്തമല്ല .......ഈ കേസുകളില്‍ അച്ചുതാനന്ദന്‍ പരസ്യമായി എടുക്കുന്ന നിലപാടുകള്‍ പാര്‍ട്ടി വേദികളില്‍ തിരുത്തിപറയുന്നത് ഇതിനകം നാമെല്ലാം കണ്ട കാര്യമാണെങ്കിലും .......അഴിമതിക്കെതിരെയുള്ള മാര്‍ക്സിസ്റ്റു നിലപാടുകള്‍ ന്യായീകരിക്കാന്‍ അദ്ദേഹത്തെ ഉയര്‍ത്തി കാണിക്കുന്നത് കൊണ്ഗ്രസ്സിനെ ന്യായീകരിക്കാന്‍ ഒരു ആന്റണി യെയൊ ഒരു സുധീരനെയോ ഉയര്‍ത്തിക്കാണിക്കുന്നത് പോലെ അര്‍ത്ഥ ശൂന്യമാണ് ......അച്ചുതാനന്ദനെ പോലെ പരസ്യ നിലപാടുകള്‍ എടുക്കുന്നില്ലെങ്കിലും അദ്ദേഹത്തിന് സ്വന്തം പാര്‍ട്ടിനേത്രുത്വതിലുള്ള തിനേക്കാള്‍ സ്വാധീനം കൊണ്ഗ്രസ്സു പാര്ട്ടിയിലുള്ള ആന്റണി അഴിമതിയുടെ കാര്യത്തില്‍ പാര്‍ട്ടിയെ നേര്‍വഴിക്കു കൊണ്ടു വരുന്ന കാര്യത്തില്‍ അച്ചുതാനന്ദനെ പോലെ നിസ്സഹായനാണ് എന്നതാണ് ground reality

kaalidaasan said...

>>>>ഈ യാഥാര്‍ത്യ ബോധം മാര്ക്സിസ്റ്റു പാര്‍ട്ടിയുടെ കാര്യം വരുമ്പോള്‍ താങ്കള്‍ക്കു ഇല്ലാതെ പോവുന്നതാണ് അത്ഭുതം ......ലാവലിന്‍ കേസിന്റെ കാര്യത്തിലും ടീ പീ വധകെസിലുമൊക്കെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ അഴിമതിയുടെ കാര്യത്തില്‍ കോണ്ഗ്രസ് നേതൃത്വം ചെയ്യുന്നതില്‍ നിന്നും അത്രയൊന്നും വ്യത്യസ്തമല്ല .......<<<<

മാര്ക്സിസ്റ്റു പാര്‍ട്ടിയുടെ കാര്യം വരുമ്പോള്‍ ഈ യാഥാര്‍ത്ഥ്യ ബോധം എനിക്കില്ലാതെ പോവുന്നു എന്ന് എന്ത് മനസിലാക്കിയിട്ടണു താങ്കള്‍ പറയുന്നത്?

ലാവലിന്‍ വിഷയത്തിലും ടി പി വധക്കേസിലും എന്റെ നിലപാട് എന്താണെന്ന് താങ്കള്‍ക്കറിയില്ല. അറിയണമെന്നില്ല. പൊട്ടക്കണ്ണന്‍ മാവേലെറിയുന്നതുപോലെ വെറുതെ എറിയുക എന്നാതാണല്ലോ താങ്കളുടെ ഹോബി. അത് തുടരുക.

kaalidaasan said...

>>>>ഈ കേസുകളില്‍ അച്ചുതാനന്ദന്‍ പരസ്യമായി എടുക്കുന്ന നിലപാടുകള്‍ പാര്‍ട്ടി വേദികളില്‍ തിരുത്തിപറയുന്നത് ഇതിനകം നാമെല്ലാം കണ്ട കാര്യമാണെങ്കിലും .......<<<<

വി എസ് പാര്‍ട്ടി വേദികളില്‍ തിരുത്തി പറഞ്ഞു എന്ന് ആധികാരികമായി പറയന്‍ താങ്കള്‍ ആ വേദികളിലൊക്കെ ഉണ്ടായിരുന്നോ?

പാര്‍ട്ടി വേദികളില്‍ എന്തു നടക്കുന്നു എന്ന് പുറത്തുള്ളവര്‍  അറിയാറില്ല. പൊടിപ്പും തൊങ്ങലും വച്ച് ചിലര്‍ പ്രചരിപ്പിക്കുന്നതാണു സത്യമെന്നത് താങ്കളുടെ വിവരക്കേട്.

വി എസ് പരസ്യമായി എടുക്കുന്ന നിലപാടുകള്‍ തന്നെയാണ്, പാര്‍ട്ടി വേദികളിലുമെടുക്കാഅറുള്ളത്. അതുകൊണ്ടാണദ്ദേഹത്തിനു പല ആച്ചടക്ക നടപടിക്ക് വിധേയനാകേണ്ടി വന്നിട്ടുള്ളതും. നിലപാട് തിരുത്തിയാല്‍ പാര്‍ട്ടി അച്ചടക്ക നടപടി എടുക്കേണ്ടതില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ ന്യൂനപക്ഷമയതുകൊണ്ട്, ജാനാധിപത്യ രീതിയില്‍ പ്രാവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ അത് തള്ളപ്പെടുക സ്വാഭാവികമാണ്. അത് തിരുത്തലായി താങ്കള്‍ക്ക് തോന്നുന്നത് ഇതേക്കുറിച്ച് അടിസ്ഥാന വിവരമില്ലാത്തതുകൊണ്ടാണ്.

കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ പ്രവര്‍ത്തന രീതി താങ്കള്‍ക്കറിയില്ല. കോണ്‍ഗ്രസിലെ രാജ്ഞിയോ രാജാവോ പറയുന്നതിനപ്പുറം അവിടെ മറ്റൊരു അഭിപ്രായമില്ലാത്തതുപോലെ ഒരാള്‍ പറയുന്നതൊന്നും അല്ല അവിടത്തെ നാട്ടു നടപ്പ്. ചര്‍ച്ച ചെയ്ത് ഭൂരിപക്ഷാഭിപ്രായപ്രകാരം എടുക്കുന്ന തീരുമാനമാണ്, അവിടെ നടപ്പില്‍ വരിക.

വി എസ് ഒരു നിലപാടും തിരുത്തിയിട്ടില്ല. പാര്‍ട്ടി വേദികളിലും അതേ നിലപാടുകളാണു പറയാറുള്ളതും. ഭൂരിപക്ഷ തീരുമാനത്തെ ന്യൂനപക്ഷം എതിര്‍ക്കാന്‍ പാടില്ല എന്ന സംഘടന തത്വം അനുസരിക്കുന്നു എന്നു മാത്രം. ലാവലിന്‍ വിഷയവും ചന്ദ്രശേഖരന്‍ വധ വിഷയവും ഇപ്പോള്‍ നടക്കുന്ന പാര്‍ട്ടി വേദി വീണ്ടും ചര്‍ച്ച ചെയ്യുന്നു. നിലപാട് തിരുത്തിയിട്ടുണ്ടെനില്‍ അത് വീണ്ടും ചര്‍ച്ച ചെയ്യേണ്ടതില്ല. അതൊക്കെ മനസിലാകനുള്ള വിവേകം താങ്കള്‍ക്കില്ല. അതുകൊണ്ടാണീ തോന്നലുകളൊക്കെ.

kaalidaasan said...

>>>>അഴിമതിക്കെതിരെയുള്ള മാര്‍ക്സിസ്റ്റു നിലപാടുകള്‍ ന്യായീകരിക്കാന്‍ അദ്ദേഹത്തെ ഉയര്‍ത്തി കാണിക്കുന്നത് കൊണ്ഗ്രസ്സിനെ ന്യായീകരിക്കാന്‍ ഒരു ആന്റണി യെയൊ ഒരു സുധീരനെയോ ഉയര്‍ത്തിക്കാണിക്കുന്നത് പോലെ അര്‍ത്ഥ ശൂന്യമാണ് ......<<<<

വി എസിന്റെ കാര്യത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിലപാടെന്തെന്നു പോലും താങ്കള്‍ക്കറിയില്ല. കേരളത്തിലെ പാര്‍ട്ടി അദ്ദേഹത്തെ ഉയര്‍ത്തിക്കാണിക്കുകയല്ല, ഇകഴ്ത്തി കാണിക്കുകയാണെന്ന അടിസ്ഥാന സത്യം താങ്കള്‍ക്കറിയില്ല.

അഴിമതിക്കെതിരെയുള്ള മാര്‍ക്സിസ്റ്റു നിലപാടുകള്‍ ന്യായീകരിക്കാന്‍ വേണ്ടി ആരും വി എസിനെ ഉയര്‍ത്തി കാണിക്കുന്നുമില്ല. വി എസിനെ ഉയര്‍ത്തിക്കാണിക്കുന്നവര്‍ അദ്ദേഹം അഴിമതിക്കെതിരെ ശക്തമായ നിലപാടുകള്‍ എടുത്തതുകൊണ്ടാണ്. അദേഹത്തെ ഉയര്‍ത്തിക്കാണിക്കുന്നവര്‍ ഭൂരിഭാഗം പേരും  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ ആണതുപയോഗിക്കുന്നതും. പിണറായി വിജയനും കൂടെയുള്ളവരും മോശക്കാരാണെന്നു സ്ഥാപിക്കാന്‍ വേണ്ടിയാണ്, അവരില്‍ പലരും അങ്ങനെ ചെയ്യുന്നതും.

വെറുതെ ഊഹാപോഹം പ്രചരിപ്പിച്ചതുകൊണ്ടായില്ല.

ഫ്ളാറ്റ് കുംഭ കോണം, കോമണ്‍ വെല്‍ത്ത് അഴിമതി, 2 ജി സ്പെക്ട്രം അഴിമതി, എസ് ബാന്‍ഡ് അഴിമതി, കല്‍ക്കരി അഴിമതി, റെയില്‍വേ അഴിമതി ഒക്കെ കോണ്‍ഗ്രസിന്റെ മന്ത്രിസഭ ചെയ്ത അഴിമതികളാണ്. അതുപോലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്ത അഴിമതികള്‍ താങ്കളൊന്നു വിശദീകരിച്ചേ? 2 ജി സ്പെക്ട്രം ഇടപാടില്‍ ഡി എം കെയുടെ നേതാക്കളുടെ സ്വകാര്യ ഫണ്ടുകളിലേക്ക് കോടികള്‍ ഒഴുകിയത് സി ബി ഐ കണ്ടെത്തിയതുപോലെ മാര്‍ക്സിസ്റ്റ് ഫണ്ടിലേക്ക് ഒഴുകിയ കോടികള്‍ എന്തേ സി ബി ഐക്ക് കണ്ടെത്തനായില്ല?

ലാവലിന്‍ കേസും ഇതുമായുള്ള താരതമ്യം കൂടി ഒന്നു പറഞ്ഞേ. പിണറായി വിജയന്‍ സാമ്പത്തിക ലാഭമുണ്ടാക്കിയതിനു തെളിവില്ല എന്നാണ്, സി ബി ഐ പറഞ്ഞത്. തങ്ങളുടെ യജമാനന്‍മാരായവര്‍ സാമ്പത്തിക ലാഭമുണ്ടാക്കുന്നതു കണ്ടുപിടിക്കാന്‍ പേടിയില്ലാത്ത സി ബി ഐ ക്ക് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളികള്‍ ലാഭമുണ്ടാക്കിയത് കണ്ടെത്താനായില്ല എന്നത് എങ്ങനെ വിശ്വസിക്കാനാകും?

kaalidaasan said...

>>>>അച്ചുതാനന്ദനെ പോലെ പരസ്യ നിലപാടുകള്‍ എടുക്കുന്നില്ലെങ്കിലും അദ്ദേഹത്തിന് സ്വന്തം പാര്‍ട്ടിനേത്രുത്വതിലുള്ള തിനേക്കാള്‍ സ്വാധീനം കൊണ്ഗ്രസ്സു പാര്ട്ടിയിലുള്ള ആന്റണി അഴിമതിയുടെ കാര്യത്തില്‍ പാര്‍ട്ടിയെ നേര്‍വഴിക്കു കൊണ്ടു വരുന്ന കാര്യത്തില്‍ അച്ചുതാനന്ദനെ പോലെ നിസ്സഹായനാണ് എന്നതാണ് ground reality.<<<<

സ്വാധീനം എന്ന വാക്കിന്റെ അര്‍ത്ഥമറിയാത്തതുകൊണ്ടാണു താങ്കളിങ്ങനെ എഴുതുന്നത്. സ്വാധീനം ഉള്ളവര്‍ അവര്‍  ഉദ്ദേശിക്കുന്ന കാര്യം നടത്തും. അതിനെയാണു സാധാരണ ബുദ്ധിയുള്ളവര്‍ സ്വാധീനം എന്നു പറയുന്നത്.

പരസ്യനിലാപാടുപോയിട്ട് രഹസ്യ നിലപാടു പോലും അന്റണി എടുക്കുന്നില്ല. ഒന്നുകില്‍ താങ്കള്‍  പറയുമ്പോലെ ആന്റണിക്ക് യാതൊരു സ്വാധീനവുമില്ല. അല്ലെങ്കില്‍  അഴിമതിയുടെ കര്യത്തില്‍ മന്‍ മോഹനും സോണിയയും മറ്റ് കോണ്‍ഗ്രസുകാരും ചെയ്യുന്നതൊക്കെ ആന്റണിക്കും സമ്മതമാണ്. ഇതിലൊന്നാണു യാഥാര്‍ത്ഥ്യം. അത് പറയാതെ വെറുതെ വി എസിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ല.

അന്റണിയുടെ സംശുദ്ധ രാഷ്ട്രീയമൊക്കെ പതിറ്റാണ്ടുകള്‍ക്ക് മുന്നേ ആയിരുന്നു. ഞാന്‍ അഴിമതി കാണിക്കില്ല. മറ്റാരും അത് ചെയ്യുന്നതിലും എനിക്ക് വിരോധമില്ല എനതാണദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്. അത് വെറും കാപട്യമാണ്. മന്‍ മോഹന്റെ ആരാധകരും ഇതാണു പറയാറുള്ളത്. അഴിമതിക്കെതിരെ മന്‍ മോഹന്‍ സിംഗ് സംസാരിച്ചാല്‍ അത് കേള്‍ക്കുന്ന സുബോധമുള്ള ആരും ചിരിക്കും. ആന്റണി സംസാരിച്ചാലുമതു തന്നെ സംഭവിക്കും. ആന്റണിക്ക് കുറച്ച് കൂടെ നാണമുണ്ട്. അതുകൊണ്ട് അദ്ദേഹം നിശബ്ദത പാലിക്കുന്നു. പക്ഷെ സിംഗിനതുപോലുമില്ല. അതുകൊണ്ടാണ്, കര്‍ണ്ണാടകയിലെ ജനങ്ങള്‍ അഴിമതിക്കെതിരെ വിധി എഴുതി എന്നൊക്കെ വിളിച്ചു പറയുന്നത്.

സുകുമാരനേപ്പൊലുള്ള ചാവേറുകള്‍ക്ക് ഇപ്പോള്‍ സ്ഥല ജല വിഭ്രാന്തിയാണ്. കോണ്‍ഗ്രസ് അഴിമതി കാണിച്ചിട്ടേ ഇല്ല. 2 ജി സ്പെക്ട്രത്തിലും കല്‍ക്കരി ഇടപാടിലും ഒന്നും അഴിമതിയേ ഇല്ല. അതൊക്കെ സി എ ജിയുടെ വെറും ഊഹക്കണക്കു മാത്രമാണ്, എന്നായിരുനു അദ്ദേഹത്തിന്റെ ആദ്യ നിലപാട്. പിന്നീട് മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് അഴിമതി കാണിച്ചിട്ടുണ്ട്. പക്ഷെ അത് ആഗോള പ്രതിഭാസം ആയതുകൊണ്ടാണ്, എന്നാണിപ്പോഴത്തെ നിലപാട്. അതിനെ സാധൂകരിക്കാന്‍ ചൂണ്ടിക്കാണിക്കുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്വത്തും. അഴിമതിയിലൂടെ അല്ലാതെ ഇത്രയും സ്വത്ത് ഉണ്ടാക്കാന്‍ ആകില്ല എന്ന ഒരു ഊഹവും അതിന്റെ കൂടെ തിരുകിയിട്ടുണ്ട്.

Ananth said...

>>>വി എസ് പാര്‍ട്ടി വേദികളില്‍ തിരുത്തി പറഞ്ഞു എന്ന് ആധികാരികമായി പറയന്‍ താങ്കള്‍ ആ വേദികളിലൊക്കെ ഉണ്ടായിരുന്നോ?<<<

അതിനു ഞാന്‍ പാര്‍ട്ടി വേദികളില്‍ ഉണ്ടാവണമെന്നില്ലല്ലോ ......പല വിഷയങ്ങളിലും പരസ്യമായി എടുത്ത നിലപാടുകള്‍ തെറ്റായിരുന്നു എന്നു മാപ്പ് പറഞ്ഞ കാര്യവും തെറ്റു തിരുത്തലിന്റെ ഭാഗമായി പരസ്യമായി കുറ്റം ഏറ്റുപറയണമെന്നു അച്യുതാനന്ദനോട് നിര്‍ദ്ദേശിച്ച കാര്യവുമൊക്കെ പാര്‍ട്ടി നേതൃത്വം തന്നെ ആധികാരികമായി പുറത്തു പറഞ്ഞിട്ടുള്ള കാര്യം ........താങ്കള്‍ അറിഞ്ഞി ട്ടില്ലായിരിക്കും

>>>ലാവലിന്‍ വിഷയത്തിലും ടി പി വധക്കേസിലും എന്റെ നിലപാട് എന്താണെന്ന് താങ്കള്‍ക്കറിയില്ല<<<

ഈ വിഷയങ്ങളില്‍ താങ്കളുടെ നിലപാടുകളേക്കുറിച്ചല്ലല്ലോ ഞാന്‍ പറഞ്ഞത്‌ ......മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും തെറ്റുകാരെ സംരക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നതെന്നും ആ നിലയ്ക്ക് അഴിമതിയുടെ കാര്യത്തില്‍ കോണ്ഗ്രസ് നേതൃത്വം ചെയ്യുന്നതില്‍ നിന്നും അത്രയൊന്നും വ്യത്യസ്തമല്ല എന്നുമല്ല എന്നല്ലേ പറഞ്ഞത്

>>>കേരളത്തിലെ പാര്‍ട്ടി അദ്ദേഹത്തെ ഉയര്‍ത്തിക്കാണിക്കുകയല്ല, ഇകഴ്ത്തി കാണിക്കുകയാണെന്ന അടിസ്ഥാന സത്യം താങ്കള്‍ക്കറിയില്ല.
അഴിമതിക്കെതിരെയുള്ള മാര്‍ക്സിസ്റ്റു നിലപാടുകള്‍ ന്യായീകരിക്കാന്‍ വേണ്ടി ആരും വി എസിനെ ഉയര്‍ത്തി കാണിക്കുന്നുമില്ല <<<

അച്ചുതാനന്ദനെ പാര്‍ട്ടി ഉയര്‍ത്തി കാണിക്കുന്നു എന്നല്ല പറഞ്ഞത് ........അഴിമതിയുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ സമീപനം കൊണ്ഗ്രസിന്റെതില്‍ നിന്നും വ്യത്യസ്തമാണെന്ന് വരുത്താനായി താങ്കള്‍ അച്ചുതാനന്ദനെ ഉയര്‍ത്തി കാണിക്കുന്നതിന്റെ കാര്യമല്ലേ ഞാന്‍ പറഞ്ഞത് .......നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന അച്ചുതാനന്ദന്‍ പരസ്യ നിലപാടുകള്‍ എടുക്കുന്നു നേതൃത്വവുമായി അടുത്തു നില്ക്കുന്ന ആന്റണി അങ്ങനെ ചെയ്യുന്നില്ല .....രണ്ടു പേര്‍ക്കും അഴിമതിക്കാരെ സംരക്ഷിക്കുന്ന അവരവരുടെ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളെ മാറ്റാന്‍ കഴിയുന്നതുമില്ല

>>>മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്ത അഴിമതികള്‍ താങ്കളൊന്നു വിശദീകരിച്ചേ?<<<

അയ്യോ മാര്ക്സിസ്റ്റു പാര്‍ട്ടിക്കാര് അഴിമതി കാണിക്കുകയോ ......താങ്കളെന്താണീ പറയുന്നത് .......2g ,coalgate ,commonwealth തുടങ്ങിയ scale ഇല് വരാന് കേന്ദ്രത്തില്‍ താങ്ങുന്ന പണിയല്ലേ ഇതുവരെ കിട്ടിയിട്ടുള്ളൂ ഭരണം കയ്യാളിയിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒരുവിധം കഴിവ് തെളിയിച്ചിട്ടുണ്ട് ( അച്ചുതാനന്ദനെ പിന്തുണച്ചു പിണറായിക്കെതിരെ താങ്കള് എഴുതി ക്കൂട്ടിയ ലേഖനങ്ങളൊക്കെ ഒന്ന് കൂടെ വായിച്ചു നോക്കിയാല്‍ ചില clue കിട്ടിയെന്നിരിക്കും .....സത്യത്തില്‍ ലാവലിനില്‍ പിണറായി വെറുമൊരു ബലിയാടാവുകയാന്നും .....മൂപ്പില്‍ നായരാരുന്ന സര്‍ദാര്‍ജീടെ ഏതോ തെങ്ങും ചാരിനിന്ന ബന്ധുക്കാരനാ പെണ്ണും കൊണ്ടു പോയതെന്നും ഇടക്കു കേട്ടിരുന്നു) ......പിന്നെ CBI അന്വേഷിച്ചാല്‍ മുലയതിന്റെം മായാവതീടേം ഒന്നും കോടികള്‍ കണ്ടെത്താന്‍
കഴിയില്ല ....അതുകൊണ്ടവരൊക്കെ അഴിമതി ലവലേശം നടത്താത്തവരെന്നു പറയാമെങ്കില്‍ മാര്ക്സിസ്റ്റു പാര്ട്ടിയും snow white തന്നെ .....
ദാ ...ഇതു തന്നെ ഞാന്‍ പറഞ്ഞത് " ഈ യാഥാര്‍ത്യ ബോധം മാര്ക്സിസ്റ്റു പാര്‍ട്ടിയുടെ കാര്യം വരുമ്പോള്‍ താങ്കള്‍ക്കു ഇല്ലാതെ പോവുന്നതാണ് അത്ഭുതം "

kaalidaasan said...

>>>>അതിനു ഞാന്‍ പാര്‍ട്ടി വേദികളില്‍ ഉണ്ടാവണമെന്നില്ലല്ലോ ......പല വിഷയങ്ങളിലും പരസ്യമായി എടുത്ത നിലപാടുകള്‍ തെറ്റായിരുന്നു എന്നു മാപ്പ് പറഞ്ഞ കാര്യവും തെറ്റു തിരുത്തലിന്റെ ഭാഗമായി പരസ്യമായി കുറ്റം ഏറ്റുപറയണമെന്നു അച്യുതാനന്ദനോട് നിര്‍ദ്ദേശിച്ച കാര്യവുമൊക്കെ പാര്‍ട്ടി നേതൃത്വം തന്നെ ആധികാരികമായി പുറത്തു പറഞ്ഞിട്ടുള്ള കാര്യം ........താങ്കള്‍ അറിഞ്ഞി ട്ടില്ലായിരിക്കും<<<<

വി എസ് പരസ്യമായി എടുത്ത ഒരു നിലപാടും തെറ്റാണെന്ന് പിന്നീട് പറഞ്ഞിട്ടില്ല. ചന്ദ്രശേഖരന്‍ വിഷയത്തിലും  ലാവലിന്‍ വിഷയത്തിലും, പിണറായി വിജയന്റെ തന്‍ പ്രാമണിത്ത വിഷയത്തിലും എടുത്ത നിലപാട് അന്നും ഇന്നും ഒന്നു തന്നെയാണ്. താങ്കള്‍ക്കതറിയില്ല. സുകുമാരന്‍ പറയുമ്പോലെ ഊഹാ പോഹം പ്രചരിപ്പിക്കുന്നു അതില്‍ തന്നെ സസുഖം വാഴുന്നു.

പിണറായി വിജയനെ ഡാംഗേ എന്നു വിളിച്ചതും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു ദിവസം ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതും  തെറ്റായിരുന്നു എന്ന രണ്ടേ രണ്ടു വിഷയത്തില്‍ മാത്രമാണ്, പരസ്യമായി പറയാന്‍ ആവശ്യപെട്ടതും  അദ്ദേഹം അത് ചെയ്തതും. അത് കണ്ടാണ്, വിജയനോടുള്ള മനോഭാവവും ചന്ദ്രശേഖരന്‍ വധത്തില്‍  ഉള്ള നിലപടും ഒക്കെ വി എസ് മാറ്റി എന്ന് താങ്കള്‍ ധരിക്കുന്നത്. പക്ഷെ ഇതില്‍ രണ്ടിലും വി എസിന്റെ നിലപാടെന്താണെന്ന് താങ്കളൊഴികെ എല്ലാവര്‍ക്കും  അറിയാം.

വി എസ് പറഞ്ഞത് താങ്കള്‍ കേട്ടിട്ടില്ലെങ്കില്‍ ഞാന്‍ ആവര്‍ത്തിക്കാം. നെയ്യാറ്റിന്‍ കര ഉപതെരഞ്ഞെടുപ്പു ദിവസം ചന്ദ്രശേഖരന്റെ വീട്ടില്‍ പോയത് തെറ്റായിപ്പോയി . മറ്റൊരു ദിവസം അതിനു തെരഞ്ഞെടുക്കാമായിരുന്നു. വിജയനെ ഡാംഗേയോടുപിമിച്ചത് തെറ്റായി പോയി. വേറെ ഏതെങ്കിലും പദമായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്.

ഇത് വച്ച് വി എസ് നിലപാട് മാറ്റി എന്നൊക്കെ തോന്നുന്നത് താങ്കള്‍ക്ക് വിവരക്കൂടുതല്‍ ഉള്ളതുകൊണ്ടാണ്. അതു കാരണം കാര്യങ്ങളൊക്കെ ഒന്നിനു പകരം രണ്ടെന്നു മനസിലാക്കുന്നു.

ഞാന്‍ തല്ലി എന്നു പറഞ്ഞതിനെ ഞാന്‍ അടിച്ചു എന്നാക്കി മാറ്റുമ്പോള്‍, നിലപടാകെ മാറി എന്നു മനസിലാക്കാനുള്ള വിവേകമേ താങ്കള്‍ക്കുള്ളു. എനിക്ക് സഹതാപം ഒന്നു തോന്നുന്നില്ല.

kaalidaasan said...

>>>>ഈ വിഷയങ്ങളില്‍ താങ്കളുടെ നിലപാടുകളേക്കുറിച്ചല്ലല്ലോ ഞാന്‍ പറഞ്ഞത്‌ <<<<

ഈ യാഥാര്‍ത്യ ബോധം മാര്ക്സിസ്റ്റു പാര്‍ട്ടിയുടെ കാര്യം വരുമ്പോള്‍ താങ്കള്‍ക്കു ഇല്ലാതെ പോവുന്നതാണ് അത്ഭുതം

എന്ന് താങ്കളെഴുതിയതില്‍ താങ്കള്‍ക്ക് എന്ന പദം കൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് താങ്കളെ തന്നെയായിരുന്നു എന്ന് ഇപ്പോഴാണു ഞാന്‍ മനസിലാക്കിയത്. അതെന്റെ തറ്റാണ്.

ഞാന്‍ അത് വായിക്കേണ്ടിയിരുന്നത് ഈ യാഥാര്‍ത്യ ബോധം മാര്ക്സിസ്റ്റു പാര്‍ട്ടിയുടെ കാര്യം വരുമ്പോള്‍ എനിക്ക് ഇല്ലാതെ പോവുന്നതാണ് അത്ഭുതം എന്നായിരുന്നു. ഇനി മുതല്‍ താങ്കള്‍ ചക്കെന്ന് എഴുതുമ്പോള്‍, ഞാന്‍ കൊക്കെന്ന് വായിച്ചോളാം

kaalidaasan said...

>>>>അച്ചുതാനന്ദനെ പാര്‍ട്ടി ഉയര്‍ത്തി കാണിക്കുന്നു എന്നല്ല പറഞ്ഞത് ........അഴിമതിയുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ സമീപനം കൊണ്ഗ്രസിന്റെതില്‍ നിന്നും വ്യത്യസ്തമാണെന്ന് വരുത്താനായി താങ്കള്‍ അച്ചുതാനന്ദനെ ഉയര്‍ത്തി കാണിക്കുന്നതിന്റെ കാര്യമല്ലേ ഞാന്‍ പറഞ്ഞത് ......<<<<

ലാവലിന്‍ അഴിമതി ഉള്‍പ്പടെ എല്ലാ അഴിമതികളുടെ കാര്യത്തിലും മറ്റ് പല വിഷയങ്ങളിലും വി എസിന്റെ സമീപനവും പാര്‍ട്ടിയുടെ സമീപനവും വ്യത്യസ്ഥമാണെന്നാണ്, ഞാന്‍ വര്‍ഷങ്ങളായി എഴുതിക്കൊണ്ടിരിക്കുനത്. അതൊക്കെ ഞാനെഴുതിയത് വായിക്കുന്ന എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് താങ്കളുടെ തോന്നലുകള്‍ അവരുടെ അടുത്ത് വിലപ്പോകില്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ. വി എസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി യാതൊരു വിധ സഹായമോ പിന്തുണയോ കൊടുത്തിട്ടില്ല എന്ന് അക്ഷരാഭ്യാസമുള്ളവര്‍ക്ക് മനസിലാകും വിധം  ഞാന്‍ പലയിടത്തും എഴുതിയിട്ടുണ്ട്. ഇപ്പോഴും എഴുതുന്നു. അതുകൊണ്ട് താങ്കളുടെ തോന്നലുകളെ ഞാന്‍ അവജ്ഞയോടെ തള്ളിക്കളയുന്നു.

kaalidaasan said...

>>>>അയ്യോ മാര്ക്സിസ്റ്റു പാര്‍ട്ടിക്കാര് അഴിമതി കാണിക്കുകയോ <<<<

താങ്കള്‍ സര്‍വ്വ ജ്ഞാനിയല്ലേ. രണ്ടുമൂന്നെണ്ണം ഒന്ന് എഴുതിക്കേ.

kaalidaasan said...

താങ്കളെന്താണീ പറയുന്നത് .......2g ,coalgate ,commonwealth തുടങ്ങിയ scale ഇല് വരാന് കേന്ദ്രത്തില്‍ താങ്ങുന്ന പണിയല്ലേ ഇതുവരെ കിട്ടിയിട്ടുള്ളൂ ഭരണം കയ്യാളിയിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒരുവിധം കഴിവ് തെളിയിച്ചിട്ടുണ്ട്

കേന്ദ്രത്തില്‍ താങ്ങുന്ന പണിയേ കിട്ടിയിട്ടുള്ളു. അതില്‍ യാതൊരു നാണക്കേടും തോന്നുന്നില്ല. ഇന്ദിര ഗാന്ധിയുടെ കാലം മുതലേ അതുണ്ടായിരുന്നു. ഇന്ദിരയെ താങ്ങിയ കാലത്തായിരുന്നു ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. മന്‍ മോഹനെ താങ്ങിയ കാലത്തായിരുന്നു ദേശീയ തൊഴിലുറപ്പു പദ്ധതിയും  ആദിവാസി ക്ഷേമ പദ്ധതിയും  നടപ്പാക്കിയത്. ഭക്ഷ്യസുരക്ഷാ ബില്ല്, അന്നു മുതലേ പരിഗണയില്‍ ആണ്, ഇന്നു വരെ പാസാക്കാനും പറ്റിയിട്ടില്ല.

ഭരണം കയ്യാളിയ കേരളത്തില്‍ വിദ്യാഭ്യാസ രംഗത്തും, ആരോഗ്യ രംഗത്തും ഭൂപരിഷ്കരണ രംഗത്തും  ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്. അതിന്റെ ഒക്കെ ഫലമനുഭവിച്ച് ജീവിതതില്‍ ഉയര്‍ന്നു വന്ന താങ്കളേയും സുകുമാരനെയും ഒക്കെ പോലെയുള്ളവര്‍ക്ക് ഇപ്പോളതിനോട് പുച്ഛമാണ്. അതാണു താങ്കളുടെ ഒക്കെ വകതിരിവും.

അഴിമതി ഇന്‍ഡ്യയിലെ സാധാരണ സംഭവമാണെന്ന് സുകുമാരനേപ്പോലെ താങ്കളും കരുതുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഇപ്പോള്‍ താങ്കളുടെ തനി നിറം പുറത്തു കാണുന്നുണ്ട്. സുകുമാരന്‍ പറയുന്നത് കേന്ദ്ര ഭരണം  കിട്ടിയാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും വരും എന്നാണ്. താങ്കളും അതാവര്‍ത്തിക്കുന്നു. ഒരേ തൂവല്‍ പക്ഷികളെ കാണാന്‍ നല്ല ചേലുണ്ട്.

ഭരണം കയ്യാളിയ സംസ്ഥാനങ്ങളില്‍ എന്ത് അഴിമതി കാണിച്ചു എന്ന് ചോദിച്ചിട്ട് എന്തേ ഉത്തരം മുട്ടുന്നു. എല്ലാം അറിയുന്ന മഹാനുഭാവനല്ലേ. രണ്ടുമൂന്നെണ്ണം പറയു. ഇപ്പോള്‍ കേന്ദ്ര മന്ത്രിമാരെ ഓടിച്ചിട്ട് സി ബിഐ പിടിക്കുന്നതുപോലെ പിടിച്ച മാര്‍ക്സിസ്റ്റ് നേതാക്കളുടെ പേരുകള്‍ പറയൂ. അവര്‍ ചെയ്ത അഴിമതി കൂടി പറയൂ.

kaalidaasan said...

>>>>( അച്ചുതാനന്ദനെ പിന്തുണച്ചു പിണറായിക്കെതിരെ താങ്കള് എഴുതി ക്കൂട്ടിയ ലേഖനങ്ങളൊക്കെ ഒന്ന് കൂടെ വായിച്ചു നോക്കിയാല്‍ ചില clue കിട്ടിയെന്നിരിക്കും .....സത്യത്തില്‍ ലാവലിനില്‍ പിണറായി വെറുമൊരു ബലിയാടാവുകയാന്നും .....മൂപ്പില്‍ നായരാരുന്ന സര്‍ദാര്‍ജീടെ ഏതോ തെങ്ങും ചാരിനിന്ന ബന്ധുക്കാരനാ പെണ്ണും കൊണ്ടു പോയതെന്നും ഇടക്കു കേട്ടിരുന്നു) <<<<

ഞാന്‍ എഴുതിക്കൂട്ടിയതൊക്കെ എന്റെ ബ്ളോഗില്‍ തന്നെയുണ്ട്. എഴുതുന്നത് വായിക്കാതെ അതിലുള്ള ക്ളൂ തപ്പിപ്പോയാല്‍ താങ്കളേപ്പോലുള്ള വിവരം കൂടുതലുള്ളവര്‍ക്ക് പലതും തോന്നും. അതെന്റെ കുഴപ്പമല്ല.

നിറം പിടിപ്പിച്ച കഥകളൊക്കെ സത്യമാണെന്നു കരുതാന്‍ മാത്രം വളര്‍ച്ചയേ താങ്കള്‍ക്കുള്ളൂ. അതില്‍ ഞാന്‍ നിസഹായനാണ്.
അഴിമതി ഉണ്ടെന്ന് ബോധ്യമുണ്ടെങ്കില്‍ ഏത് കാര്യത്തില്‍ എന്ത് അഴിമതി എന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവം ഉണ്ടാകണം. ചന്തപ്പെണ്ണുങ്ങളേപ്പോലെ ഗോസിപ്പു പറയലല്ല അത്.






kaalidaasan said...

>>>>താങ്കളെന്താണീ പറയുന്നത് .......2g ,coalgate ,commonwealth തുടങ്ങിയ scale ഇല് വരാന് കേന്ദ്രത്തില്‍ താങ്ങുന്ന പണിയല്ലേ ഇതുവരെ കിട്ടിയിട്ടുള്ളൂ ഭരണം കയ്യാളിയിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒരുവിധം കഴിവ് തെളിയിച്ചിട്ടുണ്ട് <<<

കേന്ദ്രത്തില്‍ താങ്ങുന്ന പണിയേ കിട്ടിയിട്ടുള്ളു. അതില്‍ യാതൊരു നാണക്കേടും തോന്നുന്നില്ല. ഇന്ദിര ഗാന്ധിയുടെ കാലം മുതലേ അതുണ്ടായിരുന്നു. ഇന്ദിരയെ താങ്ങിയ കാലത്തായിരുന്നു ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. മന്‍ മോഹനെ താങ്ങിയ കാലത്തായിരുന്നു ദേശീയ തൊഴിലുറപ്പു പദ്ധതിയും  ആദിവാസി ക്ഷേമ പദ്ധതിയും  നടപ്പാക്കിയത്. ഭക്ഷ്യസുരക്ഷാ ബില്ല്, അന്നു മുതലേ പരിഗണയില്‍ ആണ്, ഇന്നു വരെ പാസാക്കാനും പറ്റിയിട്ടില്ല.

ഭരണം കയ്യാളിയ കേരളത്തില്‍ വിദ്യാഭ്യാസ രംഗത്തും, ആരോഗ്യ രംഗത്തും ഭൂപരിഷ്കരണ രംഗത്തും  ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്. അതിന്റെ ഒക്കെ ഫലമനുഭവിച്ച് ജീവിതതില്‍ ഉയര്‍ന്നു വന്ന താങ്കളേയും സുകുമാരനെയും ഒക്കെ പോലെയുള്ളവര്‍ക്ക് ഇപ്പോളതിനോട് പുച്ഛമാണ്. അതാണു താങ്കളുടെ ഒക്കെ വകതിരിവും.

അഴിമതി ഇന്‍ഡ്യയിലെ സാധാരണ സംഭവമാണെന്ന് സുകുമാരനേപ്പോലെ താങ്കളും കരുതുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഇപ്പോള്‍ താങ്കളുടെ തനി നിറം പുറത്തു കാണുന്നുണ്ട്. സുകുമാരന്‍ പറയുന്നത് കേന്ദ്ര ഭരണം  കിട്ടിയാല്‍ 2g ,coalgate ,commonwealth തുടങ്ങിയ scale ഇല് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും വരും എന്നാണ്. താങ്കളും അതാവര്‍ത്തിക്കുന്നു. ഒരേ തൂവല്‍ പക്ഷികളെ കാണാന്‍ നല്ല ചേലുണ്ട്.

ഭരണം കയ്യാളിയ സംസ്ഥാനങ്ങളില്‍ എന്ത് അഴിമതി കാണിച്ചു എന്ന് ചോദിച്ചിട്ട് എന്തേ ഉത്തരം മുട്ടുന്നു. എല്ലാം അറിയുന്ന മഹാനുഭാവനല്ലേ. രണ്ടുമൂന്നെണ്ണം പറയു. ഇപ്പോള്‍ കേന്ദ്ര മന്ത്രിമാരെ ഓടിച്ചിട്ട് സി ബിഐ പിടിക്കുന്നതുപോലെ പിടിച്ച മാര്‍ക്സിസ്റ്റ് നേതാക്കളുടെ പേരുകള്‍ പറയൂ. അവര്‍ ചെയ്ത അഴിമതി കൂടി പറയൂ.

kaalidaasan said...

>>>>..പിന്നെ CBI അന്വേഷിച്ചാല്‍ മുലയതിന്റെം മായാവതീടേം ഒന്നും കോടികള്‍ കണ്ടെത്താന്‍
കഴിയില്ല ....അതുകൊണ്ടവരൊക്കെ അഴിമതി ലവലേശം നടത്താത്തവരെന്നു പറയാമെങ്കില്‍ മാര്ക്സിസ്റ്റു പാര്ട്ടിയും snow white തന്നെ .....<<<<


അത് താങ്കളുടെ മറ്റൊരു അറിവില്ലായ്മ. അത് മാറിക്കിട്ടാന്‍ താഴെയുള്ള രണ്ട് വാര്‍ത്തകള്‍ വായിക്കുക.

Enough proof against Mayawati, says CBI



CBI may register DA case against Mulayam

ഇനി വേണമെങ്കില്‍ രണ്ടാമത്തെ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന "may" എന്ന വാക്കില്‍ പിടിച്ച് ഗാര്‍ഹിക പീഡ്നന വിഷയത്തില്‍ നടത്തിയതുപോലെ അടുത്ത അഭ്യാസമാകാം.

Ananth said...

>>>സുകുമാരന്‍ പറയുന്നത് കേന്ദ്ര ഭരണം കിട്ടിയാല്‍ 2g ,coalgate ,commonwealth തുടങ്ങിയ scale ഇല് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും വരും എന്നാണ്. താങ്കളും അതാവര്‍ത്തിക്കുന്നു. ഒരേ തൂവല്‍ പക്ഷികളെ കാണാന്‍ നല്ല ചേലുണ്ട്.<<<

സുകുമാരന്റെ ബ്ലോഗില്‍ ഞാനെഴുതുന്ന കമന്റുകള്‍ ഏതെല്ലാം വിഷയങ്ങളില്‍ അഭിപ്രായ ഐക്യം അഥവാ വ്യത്യാസം ഉണ്ടെ ന്നുള്ള തിനുള്ള അളവുകോലാക്കിയാല്‍ താങ്കളുടെ ഈ നിരീക്ഷണം എത്രത്തോളം തെറ്റാണെന്ന് വ്യക്തമാവും

പിന്നെ കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമായ ലാവ് ലിന്‍ ഇടപാടില്‍ ഒരു അഴിമതിയും കാണാത്ത താങ്കള് ലോട്ടറി മാഫിയാക്കാരില്‍ നിന്നും പാര്‍ട്ടി വാങ്ങിയ കോടികള്‍ അഴിമതി ആയല്ലല്ലോ സംഭാവന ആയിട്ടല്ലേ കാണുക .......എളമരം നടത്തിയിട്ടുള്ള real estate മാഫിയയുമായുള്ള hmt പോലുള്ള ഇടപാടുകള്‍ ഒരിക്കലും അഴിമതിയേ അല്ലതന്നെ .......കൂത്തുപറമ്പില്‍ എന്തിന്റെ പേരിലാണോ ഏതാനും ചെറുപ്പക്കാരെ കുരുതികൊടുത്തത് എന്നു യാതൊരു സ്മരണയും ഇല്ലാതെ കയ്യൂക്ക് കൊണ്ടു പിടിച്ചെടുത് നടത്തുന്ന സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ admission നു വേണ്ടി കൈപറ്റുന്ന കോടികള്‍ ഒരുകാലത്തും അഴിമതിയേ അല്ല ........(ഇനി കൂടുതല്‍ മറ്റു അഴിമതികള്‍ അറിയാന്‍ സഖാവ് m m ലോറന്‍സിനെ ബന്ധപ്പെടുക ) ....... അഥവാ ഇതൊക്കെ അഴിമതി ആണെങ്കില്‍ തന്നെ ടീ പീ വധ കേസിലെന്ന പോലെ പാര്ട്ടിക്കു അതുമായി യാതൊരു ബന്ധവുമില്ല എന്ന് പിണറായിയും പ്രകാശ് കാരാട്ടും പറയുന്നത് കൂട്ടിലിട്ട തത്തയെ പോലെ ആവര്ത്തിക്കുന്ന താങ്കളെ പോലെയുള്ള വിധേയന്മാരില്‍ നിന്നും യാഥാര്ത്യ ബോധം പ്രതീക്ഷിക്കുന്നത് തെറ്റ് തന്നെ ........സംസ്ഥാന തലത്തില്‍ ഇത്രയൊക്കെ ആവാമെങ്കില്‍ കേന്ദ്രം കയ്യില്‍ കിട്ടിയാല്‍ കൊണ്ഗ്രസിന്റെ record ഭേദിക്കുവാന്‍ കെല്‍പ്പുള്ളവരും പാര്‍ട്ടിയിലുണ്ടെ ന്നേ ഞാന്‍ പറഞ്ഞുള്ളൂ

kaalidaasan said...

>>>>സുകുമാരന്റെ ബ്ലോഗില്‍ ഞാനെഴുതുന്ന കമന്റുകള്‍ ഏതെല്ലാം വിഷയങ്ങളില്‍ അഭിപ്രായ ഐക്യം അഥവാ വ്യത്യാസം ഉണ്ടെ ന്നുള്ള തിനുള്ള അളവുകോലാക്കിയാല്‍ താങ്കളുടെ ഈ നിരീക്ഷണം എത്രത്തോളം തെറ്റാണെന്ന് വ്യക്തമാവും<<<

സുകുമാരന്റെ ബ്ളോഗില്‍ താങ്കള്‍ എന്തൊക്കെ എഴുതുന്നു എന്നതല്ലല്ലോ ഞാന്‍ ഇവിടെ പരാമര്‍ശിച്ചത്., താങ്കളിവിടെ എഴുതിയത് ഇതാണ്.

.2g ,coalgate ,commonwealth തുടങ്ങിയ scale ഇല് വരാന് കേന്ദ്രത്തില്‍ താങ്ങുന്ന പണിയല്ലേ ഇതുവരെ കിട്ടിയിട്ടുള്ളൂ ഭരണം കയ്യാളിയിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒരുവിധം കഴിവ് തെളിയിച്ചിട്ടുണ്ട്

എന്താണിതിന്റെ അര്‍ത്ഥമെന്ന് ഒന്ന് വിശദീകരിക്കാമോ. ഞാന്‍ മനസിലാക്കിയത്. ഇത് വരെ കേന്ദ്രത്തില്‍ സി പി എമ്മിനു താങ്ങുന്ന പണിയേ കിട്ടിയിട്ടുള്ളു. ഭരിക്കുന്ന പണി കിട്ടിയാല്‍  2g ,coalgate ,commonwealth തുടങ്ങിയ scale ഇല്ഉള്ള അഴിമതി നടത്തും എന്നു തന്നെയല്ലേ. അതോ അങ്ങനെ ചെയ്യില്ല എന്നാണോ?

സുകുമാരന്‍  എഴുതിയത് കോണ്‍ഗ്രസിനേപ്പോലെ തന്നെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അഴിമതി നടത്തുന്നു എന്നാണ്. അതിനു പറയുന്ന ന്യായീകരണം അഴിമതി ഒരു ആഗോള പ്രതിഭാസമായതുകൊണ്ട് ആര്‍ക്കും അതില്‍ നിന്നും മാറിനില്‍ക്കാന്‍ സാധിക്കില്ല എന്നും.

താങ്കള്‍ മനസില്‍ ഉദ്ദേശിക്കുന്നത് വാക്കുകളില്‍ വരാറില്ല എന്ന പരിഭവം ഉണ്ടായതുകൊണ്ട് ചോദിക്കുന്നതാണ്. എന്താണു താങ്കളുദ്ദേശിച്ചത്.

സുകുമാരനുമായി താങ്കള്‍ക്ക് ഏതൊക്കെ പ്രശ്നത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട് എന്നതൊക്കെ വേറെ വിഷയമാണ്. ഈ ഒരു വിഷയത്തില്‍ അഭിപ്രായ ഐക്യമുണ്ട്. അതേ ഞാന്‍ സൂചിപ്പിച്ചുള്ളു. സുകുമാരന്, അന്ധമായ സി പി എം വിരോധമാണ്. അദ്ദേഹത്തിന്റെ നട്ടിലെ ഒരു പറ്റം ഗുണ്ടകളെ കണ്ടുകൊണ്ടാണ്, അതാണൂ സി പി എമം ​എന്നദ്ദേഹം  മനസിലാക്കി വച്ചിരിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിനു സ്ഥല ജല വിഭ്രാന്തി ബാധിച്ചു. ഇതുണ്ടെങ്കിലും കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ആദ്യ പതിറ്റാണ്ടുകളിലെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം വില മതിക്കാറുമുണ്ട്. അതിനുള്ള ആര്‍ജ്ജവം പോലും താങ്കള്‍ക്കില്ല. അതുകൊണ്ടാണ്, അവജ്ഞയോടെ താങ്ങുന്ന പണി എന്നൊക്കെ ആക്ഷേപിക്കുന്നത്.

kaalidaasan said...

>>>>പിന്നെ കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമായ ലാവ് ലിന്‍ ഇടപാടില്‍ ഒരു അഴിമതിയും കാണാത്ത താങ്കള് ലോട്ടറി മാഫിയാക്കാരില്‍ നിന്നും പാര്‍ട്ടി വാങ്ങിയ കോടികള്‍ അഴിമതി ആയല്ലല്ലോ സംഭാവന ആയിട്ടല്ലേ കാണുക .......എളമരം നടത്തിയിട്ടുള്ള real estate മാഫിയയുമായുള്ള hmt പോലുള്ള ഇടപാടുകള്‍ ഒരിക്കലും അഴിമതിയേ അല്ലതന്നെ <<<

ഇപ്പോള്‍ താങ്കള്‍ക്ക് നേരം വെളുത്തു. ഇനി താങ്കള്‍ പറയ്, ഇതിനെയൊക്കെ ഞാന്‍ എവിടെ ന്യയീകരിച്ചു എന്ന്.

ഇതേക്കുറിച്ചൊക്കെ ഞാന്‍ എഴുതിയത് ഈ ബ്ളോഗിലെ മറ്റ് പല ലേഖങ്ങളിലുമുണ്ട്. അതൊക്കെ ഒന്ന് വായിക്കുന്ന മിനിമം സംസ്കാരമുണ്ടായിട്ട് വേണമായിരുന്നു ഇതുപോലെയുള്ള നുണകള്‍ എഴുതാന്‍.

ലാവലിനിടപാടില്‍ ഒരഴിമതിയും ഞാന്‍ കണ്ടിട്ടില്ല എന്നൊക്കെ എഴുതുന്നത് ഞാന്‍ അതേക്കുറിച്ച് എഴുതിയത് ഇതുവരെ വായിച്ചിട്ടില്ലാത്തതുകൊണ്ടാണ്. ലാവലിന്‍ ഇടപാടില്‍ ഖജനാവിനു നഷ്ടമുണ്ടായി. ഖനാവിനു നഷ്ടമുണ്ടാക്കുന്നത് അഴിമതിയുടെ ഗണത്തില്‍ വരും. അല്ലാതെ താങ്കളും സുകുമാരനും ഉദ്ദേശിക്കുന്ന തരത്തില്‍ 300 കോടി പാര്‍ട്ടി സ്വത്തിലേക്ക് ഒഴുകി എന്നതല്ല അതിന്റെ അര്‍ത്ഥം. ഇതന്വേഷിച്ച സി ബി ഐ പിണറായി വിജയനോ മാര്‍ക്സിറ്റു പാര്‍ട്ടിയോ സാമ്പത്തിക ലഭമുണ്ടാക്കി എന്ന് കണ്ടെത്തിയിട്ടില്ല. കൂട്ടിലിട്ട തത്തയായ സി ബി ഐ ഭരണ കക്ഷി ആയിരുന്ന ഡി എം കെ യുടെ ബിസിനസ് ഇടപാടുകളിലേക്ക് കോടികള്‍ ഒഴുകി വന്നത് കണ്ടു പിടിച്ചതാണ്. അപ്പോള്‍ പ്രതിപക്ഷത്തെ ഒരു നേതാവ്, പണമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ കണ്ടു പിടിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ഇന്നലെ രാജി വച്ചു പോയ ബന്‍സലിന്റെ അനന്തരവന്‍  അനേകം സര്‍ക്കാര്‍ ഇടപാടുകളിലൂടെ കോടികള്‍ സമ്പാദിച്ചത് കണ്ടു പിടിക്കാന്‍ സി ബി ഐക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. മായാവതിയുടെയും മുലായം സിംഗിന്റെയും അനധികൃത സ്വത്തു സമ്പാദനം കണ്ടു പിടിച്ച സി ബി ഐ ക്ക് മാര്‍ക്സിസ്റ്റ് നേതാക്കളുടെ സ്വത്ത് സമ്പാദനം കണ്ടു പിടിക്കാനാകില്ല എന്നത്, താങ്കള്‍ മായവതിയേയും മുലായത്തേയും കുറിച്ച് എഴുതിയ അസത്യം പോലെ അസത്യമായേ ഞാന്‍ കരുതുന്നുള്ളു.

ദേശഭിമാനിക്ക് വേണ്ടി ലോട്ടറി മാഫിയയില്‍ നിന്നും പണം പിരിച്ചത് തെറ്റായിരുന്നു. എന്തുകൊണ്ട് അത് തെറ്റായി പോയി എന്നറിയണമെങ്കില്‍ താങ്കളുടെ ബുദ്ധി പോരാ. അത് തെറ്റാണെന്ന് ബോധ്യമായപ്പോള്‍ അത് ചെയ്ത വ്യക്തിയുടെ പേരില്‍ പാര്‍ട്ടി നടപടി എടുത്തു. ആ പണം തിരികെ കൊടുക്കുകയും ചെയ്തു. ആരില്‍ നിന്നൊക്കെ സംഭാവന പിരിക്കാം എന്നതിനൊക്കെ സി പി എമ്മില്‍ ഒരു മാനദണ്ഡമുണ്ട്. അതില്‍ പാളിച്ച പറ്റിയപ്പോളാണത് തെറ്റാണെന്ന് മനസിലായത്.

എച് എം റ്റി ഇടപാട്, കരിം നടത്തിയതല്ല. എച് എം റ്റിയുടെ ഭൂമി വില്‍ക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സി പി എം അംഗമെന്ന നിലയില്‍ അത് കരീം തടയേണ്ടതായിരുന്നു. അതിനു പകരം അദ്ദേഹം അതുമായി മുന്നോട്ട് പോയി. ഇതിനോടൊക്കെ പാര്‍ട്ടിയില്‍ എതിര്‍പ്പു വന്നത് അത് പാര്‍ട്ടിയുടെ അംഗീകൃത നിലപാടിനെതിരാണെന്നതുകൊണ്ടു മാത്രമാണ്., അല്ലാതെ താങ്കള്‍ മനോരാജ്യം കാണുന്നതുപോലെ അഴിമതി ആയതുകൊണ്ടല്ല. ഇത് തന്നെയാണ്, ആറന്‍മുള വിമാനത്താവള പദ്ധതിയുടെ കാര്യത്തിലും ഉണ്ടായത്. പാര്‍ട്ടി നിലപാടിനു വിരുദ്ധമായ പ്രവര്‍ത്തി ആയതുകൊണ്ട് അതും പ്രശ്നമായി.

സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുന്നതും, പാര്‍ട്ടി ഫണ്ടിലേക്ക് ഏത് മാഫിയയുടെ കയ്യില്‍ നിന്നും പണം പിരിക്കുന്നതും, നെല്‍പ്പാടങ്ങള്‍ നികത്തുന്നതും കോണ്‍ഗ്രസ് പോലുള്ള ഒരു പാര്‍ട്ടിയില്‍ ഒരിക്കലും ചര്‍ച്ച പോലുമാകില്ല. കാരണം അതൊക്കെ കോണ്‍ഗ്രസിന്റെ നയമാണ്. പക്ഷെ സി പിഎമ്മില്‍ അതല്ല നയം. അതുകൊണ്ട് അവയൊക്കെ പാര്‍ട്ടിയില്‍ ചര്‍ച്ചാ വിഷയമായി.

വി എസ് പാര്‍ട്ടിയില്‍ ഉയര്‍ത്തുന്ന എല്ലാ വിഷയവും അഴിമതിയാണെന്നു മനസിലാക്കാന്‍ തക്ക ബുദ്ധിവികാസമേ താങ്കള്‍ക്കുള്ളു. ആ മുറി വിവരം വച്ച് പലതും അടിസ്ഥാനമില്ലാതെ എഴുതി കൂട്ടുന്നു.

ഇടമലയാര്‍ കേസില്‍ പിള്ളയെ ശിക്ഷിച്ചത് കോടികള്‍ അടിച്ചു മാറ്റി എന്നു കണ്ടെത്തിയിട്ടല്ല. ഖജനാവിനു നഷ്ടമുണ്ടാക്കി എന്നു മാത്രമേ കണ്ടെത്തിയിട്ടുള്ളു. ലാവലിന്‍ കേസിലും അതേ നടന്നിട്ടുള്ളു. അല്ലാതെ പിണറായി വിജയനോ പാര്‍ട്ടിയോ പണം അടിച്ചു മാറ്റിയിട്ടില്ല. അത് ധാര്‍മ്മികതയുടെ പ്രശ്നമാണ്. പിണറായി വിജയനെ സഹായിക്കുന്ന നിലപാടെടുക്കുക വഴി പാര്‍ട്ടി നേതൃത്വം  കോണ്‍ഗ്രസും ബി ജെപിയും നടത്തിയ ഭീമമമായ അഴിമതിക്കെതിരെ ശബ്ദിക്കാനുള്ള ധാര്‍മ്മികത നഷ്ടപ്പെടുത്തി.

അഴിമതി കാര്യത്തില്‍ താങ്കളേതായാലും സുകുമാരന്റെ തലത്തിലേക്ക് ഉയരുന്നുണ്ട്.

kaalidaasan said...

>>>>.കൂത്തുപറമ്പില്‍ എന്തിന്റെ പേരിലാണോ ഏതാനും ചെറുപ്പക്കാരെ കുരുതികൊടുത്തത് എന്നു യാതൊരു സ്മരണയും ഇല്ലാതെ കയ്യൂക്ക് കൊണ്ടു പിടിച്ചെടുത് നടത്തുന്ന സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ admission നു വേണ്ടി കൈപറ്റുന്ന കോടികള്‍ ഒരുകാലത്തും അഴിമതിയേ അല്ല .<<<<

സ്വാശ്രയ സ്ഥാപനത്തില്‍ തല വരി വാങ്ങുന്നതാണ്, അഴിമതി എന്ന താങ്കളുടെ മനസിലാക്കലിനൊരു സലാം. ഇതൊക്കെ പറയുന്നതിനു മുന്നെ അഴിമതി എന്നു പറഞ്ഞാല്‍ എന്താണെന്ന് ഒന്നു വായിച്ചു മനസിലാക്കിയാല്‍ നന്ന്.

സ്വശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ സമരം ചെയ്തിട്ട്, സ്വാശ്രയ സ്ഥാപനം നടത്തുന്നത് ധാര്‍മ്മികതക്ക് നിരക്കുന്നതല്ല. പക്ഷെ അത് അഴിമതിയാണെന്ന താങ്കളുടെ നിലപാടിനോട് യോജിക്കാനും ആകില്ല. കേരളത്തില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി വിഭാഗത്തേക്കൊണ്ട് സമരം ചെയ്യിച്ചിട്ട് പിണറായി വിജയന്‍ സ്വന്ത മകളെ കോയംബത്തൂരിലെ സ്വാശ്രയ സ്ഥാപനത്തില്‍ പഠിപ്പിച്ചത് ഇരട്ടത്താപ്പും അധാര്‍മ്മികവുമാണ്. അതു തന്നെയാണ്, പഞ്ച നക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും നടത്തുന്നതിലുള്ളത്. ഇതൊക്കെ വലതു പക്ഷ വ്യതിയാനങ്ങളാണ്. അതിനെതിരെയാണു പാര്‍ട്ടിയില്‍ ആശയ സമരങ്ങളുള്ളത്. പക്ഷെ അതൊക്കെ താങ്കളേപ്പൊലുള്ള മഹാന്‍മാര്‍ വി എസിന്റെ അധികാരമോഹം എന്നു പറഞ്ഞ് പുച്ഛിക്കുന്നു.

കൂത്തുപറമ്പില്‍ ഏതാനും ചെറുപ്പക്കാരെ കുരുതികൊടുത്തിട്ട് ഇപ്പോള്‍  എം വി രാഘവന്റെ പിന്നാലെ പിണറായി വിജയന്‍ നടക്കുനത് നാണം കെട്ട പണിയാണ്. മറ്റനേകം നാണം കെട്ട പണികള്‍  ചെയ്യുന്ന കൂടെ ഇതും താങ്കള്‍ക്ക് വേണമെങ്കില്‍ വരവു വയ്ക്കാം.

kaalidaasan said...

>>>>(ഇനി കൂടുതല്‍ മറ്റു അഴിമതികള്‍ അറിയാന്‍ സഖാവ് m m ലോറന്‍സിനെ ബന്ധപ്പെടുക ) ..<<<<

താങ്കള്‍ സഖാവ് ലോറന്‍സിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനല്ലേ. അദ്ദേഹം പറഞ്ഞു തന്നിട്ടുള്ള ഒന്നു രണ്ട് അഴിമതിയേക്കുറിച്ചൊന്ന് പറഞ്ഞേ. വായനക്കാര്‍ മനസിലാക്കട്ടെ.

kaalidaasan said...

>>>>അഥവാ ഇതൊക്കെ അഴിമതി ആണെങ്കില്‍ തന്നെ ടീ പീ വധ കേസിലെന്ന പോലെ പാര്ട്ടിക്കു അതുമായി യാതൊരു ബന്ധവുമില്ല എന്ന് പിണറായിയും പ്രകാശ് കാരാട്ടും പറയുന്നത് കൂട്ടിലിട്ട തത്തയെ പോലെ ആവര്ത്തിക്കുന്ന താങ്കളെ പോലെയുള്ള വിധേയന്മാരില്‍ നിന്നും യാഥാര്ത്യ ബോധം പ്രതീക്ഷിക്കുന്നത് തെറ്റ് തന്നെ .<<<<

താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും പറയട്ടെ. ഇതുപോലെയുള്ള കല്ലുവച്ച നുണകള്‍ ഭാവനയില്‍ നിന്നും പറയാതിരിക്കുക. ഇതേക്കുറിച്ച് പിണറായി വിജയനും കാരാട്ടും പറയുന്നത് ഞാന്‍ തത്തയേപ്പോലെ ആവര്‍ത്തിക്കുന്നു ഏത് ഗണകനാണു താങ്കളോട് പറഞ്ഞത്? സഖാവു ലോറന്‍സാണോ?

താങ്കളേപ്പോലെ ഇങ്ങനെയുള്ള വിവരക്കേട് എഴുതുന്ന കാപട്യങ്ങള്‍ ആരുടെ അടുത്തു നിന്നും യാഥാര്‍ത്ഥ്യ ബോധം പ്രതീക്ഷിക്കേണ്ട. കാരണം അതിനുള്ള യോഗ്യത താങ്കള്‍ക്കില്ല. അറിവില്ലായ്മ ഇതു പോലെ വിളമ്പാന്‍ താങ്കള്‍ക്ക് യാതൊരു ഉളുപ്പും തോന്നുന്നില്ലേ. സത്യം  പറയട്ടെ സുകുമാരന്‍ താങ്കളേക്കാള്‍ എത്രയോ ഭേദം. ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലാതെ വരുമ്പോള്‍ അദ്ദേഹം ബ്ളോഗടച്ച് പോകാറേ ഉള്ളു. താങ്കള്‍ ചെയ്യുന്നതുപോലെ നുണകള്‍ എഴുതി വിടാറില്ല. സുകുമാരനുമായി നാലഞ്ചു വര്‍ഷത്തെ ആശയവിനിമയ പരിചയം എനിക്കുണ്ട്. താങ്കള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ എന്നേക്കുറിച്ച് നുണകള്‍ അദ്ദേഹം ​ ഇന്നു വരെ എഴുതി ഞാന്‍ കണ്ടിട്ടില്ല.

ഇപ്പോഴെനിക്ക് താങ്കളോട് ശരിക്കും സഹതാപം തോന്നുന്നു.

kaalidaasan said...

>>>>സംസ്ഥാന തലത്തില്‍ ഇത്രയൊക്കെ ആവാമെങ്കില്‍ കേന്ദ്രം കയ്യില്‍ കിട്ടിയാല്‍ കൊണ്ഗ്രസിന്റെ record ഭേദിക്കുവാന്‍ കെല്‍പ്പുള്ളവരും പാര്‍ട്ടിയിലുണ്ടെ ന്നേ ഞാന്‍ പറഞ്ഞുള്ളൂ<<<<

അതൊക്കെ താങ്കളുടെ ശുഭാപ്തി വിശ്വാസം. ആഘോഷിക്കാന്‍  ഇരിക്കുന്ന മനസിന്റെ ആഗ്രഹം മാത്രം.

വി എസിന്റെ പേരില്‍ ബന്ധുവിനു ഭൂമി നല്‍കി ഭയങ്കര അഴിമതി കാണിച്ചു എന്ന് പലരും പറഞ്ഞു നടക്കുന്നുണ്ട്. ഇപ്പോള്‍ വി എസിനെ പിടിച്ച് ജയിലില്‍ ഇടുമെന്നു പറഞ്ഞ കേസെടുത്ത് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഇത് അഴിമതി ആണെന്ന് സുകുമാരനു യാതൊരു സംശയവും ആദ്യം ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ അതില്‍ യാതൊരു അഴിമതിയുമില്ല എന്നദ്ദേഹത്തിനു ബോധ്യമായി.

ഇതു തന്നെയായിരിക്കും താങ്കളുടെ പ്രതീക്ഷയുടേയും കാര്യം.
പിണറായി വിജയനൊരു മണ്ടത്തരം പറ്റി. താങ്കള്‍ കരുതുമ്പോലെ അത് സര്‍ക്കാര്‍ പണം അടിച്ചു മാറ്റിയതൊന്നുമല്ല. ലാവലിന്‍  കമ്പനിക്കു കൊടുത്തതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇന്‍ഡ്യന്‍ കമ്പനിക്ക് നവീകരണ ജോലികള്‍ കൊടുക്കാമായിരുന്നു. അത് വഴി വന്ന പാഴ് ചെലവ് ഒഴിവാക്കാമായിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിനു ലഭിക്കുമായിരുന്ന ധനസഹയാം ഉറപ്പാക്കുന്ന കരാര്‍ ഉണ്ടാക്കിയില്ല. അതു കാരണം അതും  നഷ്ടമായി. പിണറായി വ്യക്തിപരമായി ഇടപെട്ട കരാറായതുകൊണ്ട് നഷ്ടത്തിനു അദ്ദേഹം ഉത്തരം പറഞ്ഞേ മതിയാകൂ. അതിലപ്പുറം താങ്കള്‍ മനോരാജ്യം കാണുന്നതുപോലെ ഒന്നും അതിലില്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത അന്വേഷണ ഏജന്‍സിയായ കൂട്ടിലെ തത്തക്കുണ്ട്. തത്തക്ക് വേണ്ട തെളിവുകള്‍ താങ്കള്‍ നല്‍കുകയാണെങ്കില്‍  അത് വേഗം  സാധിക്കും. താങ്കളേപ്പൊലുള്ള സി പി എം വിരോധികള്‍ക്ക് ആഘോഷിക്കാന്‍  വകയും  കിട്ടും.

Ananth said...

"ഭരണം കയ്യാളിയ സംസ്ഥാനങ്ങളില്‍ എന്ത് അഴിമതി കാണിച്ചു എന്ന് ചോദിച്ചിട്ട് എന്തേ ഉത്തരം മുട്ടുന്നു." എന്നൊക്കെ വച്ച് കാച്ചിയ വിദ്വാന്‍ ,പാര്‍ട്ടിക്കാരു നടത്തിയ അഴിമതികളില്‍ ഏതാനും ചിലത് മാത്രം ചൂണ്ടി കാണിച്ചപ്പോള്‍ , അതൊന്നും അഴിമതി എന്താണെന്ന അദ്ദേഹത്തിന്റെ നിര്‍വചനതിനകത്തു വരില്ല എന്ന ഇരുട്ടു കൊണ്ടു ഓട്ട അടക്കുന്ന തന്ത്രം ഇറക്കുന്നു -

>>>ദേശഭിമാനിക്ക് വേണ്ടി ലോട്ടറി മാഫിയയില്‍ നിന്നും പണം പിരിച്ചത് തെറ്റായിരുന്നു. എന്തുകൊണ്ട് അത് തെറ്റായി പോയി എന്നറിയണമെങ്കില്‍ താങ്കളുടെ ബുദ്ധി പോരാ<<<

എന്റെ ചെറിയ ബുദ്ധിയില്‍ തോന്നുന്നത് സംഗതി പത്രവാര്‍ത്ത ആയതാണ് "അത് തെറ്റായി പോയി" എന്ന നിഗമനതിലെത്താന്‍ കാരണം എന്നാണു .....പത്രവാര്‍ത്ത ആവാത്ത കോടികളുടെ "സംഭാവനകള്‍ " മണിച്ചന്‍മാരില്‍ നിന്നും മറ്റു പലവിധ മാഫിയാ തലവന്‍ മാരില്‍ നിന്നും ലോക്കല്‍ നേതാക്കന്മാരുടെ അക്കൌണ്ട് കളിലേക്കും പാര്ട്ടിയുടെ തന്നെ കെട്ടിട നിര്‍മാണത്തിനും കൊട്ടെഷന്‍ കൊടുക്കാനുമൊക്കെയുള്ള ഫണ്ടുകളിലേക്ക് ഒഴുകി എത്തിയതൊന്നും അഴിമതി യുടെ നിര്‍വചനതിനകത്തു വരില്ല......വന്നിരുന്നെങ്കില്‍ തീര്‍ച്ചയായും തിരിച്ചു കൊടുത്തേനെ

>>>എച് എം റ്റി ഇടപാട്, കരിം നടത്തിയതല്ല. എച് എം റ്റിയുടെ ഭൂമി വില്‍ക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.<<<

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിനു വേണ്ടി എന്ന പേരില്‍ നൂറു കണക്കിനു ആളുകളെ ഒഴിപ്പിച്ചു ഏറ്റെടുത്ത സ്ഥലം മൊത്തമായി real estate company ക്കു കൈമാറുന്ന ഇടപാടു ഇളമരം തന്നെയാണ് നടത്തിയത് .....തീരുമാനം മുന്‍ സര്‍ക്കാരിന്റെ യാണ് എന്നു ലാവ് ലിന്‍ ഇടപാടിന്റെ കാര്യത്തിലും പറയുന്നത് പോലെ ആളുകളുടെ കണ്ണില്‍ പൊടി ഇടുന്നതിനുള്ള ഒരു ശ്രമം ......ഇളമരം ഭൂമാഫിയാ യുമായി നടത്തിയ പല ഇടപാടുകളും താങ്കളുടെ "അഴിമതി" യുടെ നിര്‍വചനതിനകത്തു വരില്ല എങ്കിലും അത്രമാത്രം ബുദ്ധി ഇല്ലാത്തവര്‍ക്ക് അഴിമതി ആണെന്ന് വ്യക്തം .....സംസ്ഥാന സര്കാരിനു കോടികളുടെ നഷ്ടം വരുത്തി വച്ച തുണിമില്‍ ഇടപാടുകളിലേക്ക് ഈയിടെ പ്രഖ്യാപിച്ച vigilance enquiry യുടെ പരിധിയില്‍ നിന്നും കുഞ്ഞാലിക്കുട്ടി ഇടപെട്ടു ഇളമരം കരീമിന്റെ പേര് ഒഴിവാക്കിയതായി വാര്‍ത്ത കണ്ടിരുന്നു

>>>സ്വാശ്രയ സ്ഥാപനത്തില്‍ തല വരി വാങ്ങുന്നതാണ്, അഴിമതി എന്ന താങ്കളുടെ മനസിലാക്കലിനൊരു സലാം<<<

കോടി കണക്കിന് രൂപാ തലവരി വാങ്ങിയിട്ടും ഇന്നിപ്പോള്‍ ആയിരക്കണക്കിന് കോടിയുടെ സഞ്ചിത നഷ്ടം നാട്ടുകാരുടെ തലയിലേക്ക് കെട്ടി വെക്കാന്‍ ശ്രമിക്കുക ആണല്ലോ .....എന്റെ ചെറിയ ബുദ്ധിയില്‍ തോന്നുന്നത് ഇത്രമാത്രം നഷ്ടം കുന്നു കൂടുന്നതിന് കാരണം തലവരി എന്ന പേരില് പിരിക്കുന്ന കോടികളില്‍ ഏറിയ പങ്കും സ്ഥാപനത്തിന്റെ അക്കൌണ്ടില്‍ എത്തുന്നില്ല അത് നടതുന്നവരുടെ അക്കൌണ്ടിലേക്കാണ് പോവുന്നത് .....പിന്നെ നടത്തിപ്പ് കാരൊക്കെ പാര്ട്ടിയുടെ സമുന്നത നേതാക്കന്മാരൊക്കെ ആയതു കൊണ്ടു ഇത്തരം പരിപാടികള്‍ താങ്കളുടെ "അഴിമതി" യുടെ നിര്‍വചനതിനകത്തു വരില്ല എന്നുണ്ടോ ?

Ananth said...

>>>താങ്കളും സുകുമാരനും ഉദ്ദേശിക്കുന്ന തരത്തില്‍ 300 കോടി പാര്‍ട്ടി സ്വത്തിലേക്ക് ഒഴുകി എന്നതല്ല .......
ഖജനാവിനു നഷ്ടമുണ്ടാക്കി എന്നു മാത്രമേ കണ്ടെത്തിയിട്ടുള്ളു. ലാവലിന്‍ കേസിലും അതേ നടന്നിട്ടുള്ളു. അല്ലാതെ പിണറായി വിജയനോ പാര്‍ട്ടിയോ പണം അടിച്ചു മാറ്റിയിട്ടില്ല.<<<

300 കോടി പാര്‍ട്ടി സ്വത്തിലേക്ക് ഒഴുകി എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല .......( ലക്ഷക്കണക്കിന്‌ കോടികള്‍ കോണ്ഗ്രസ് അടിച്ചു മാറ്റി എന്നു പറയുന്നത് പോലെ തന്നെ തെറ്റായ കാര്യമാണ് )

"ഖജനാവിനു നഷ്ടമുണ്ടാക്കി എന്നു മാത്രമേ കണ്ടെത്തിയിട്ടുള്ളു" എന്നു പറയുമ്പോള്‍ അത്രയും തുക ആര്‍ക്കോ "ലാഭം ". ആയിട്ടുണ്ട് എന്നു വ്യക്തം ......ലാവ് ലിന്‍ കേസില്‍ സംഭവിച്ചത് generator revamp നുള്ള തുകയ്ക്കും ഉപരിയായി നൂറു കോടി രൂപാ ചേര്‍ത്തിട്ടു കാന്‍സര്‍ ആശുപത്രിക്കുള്ള സഹായം എന്ന നിലയില്‍ തിരിച്ചു തരുക എന്ന വിചിത്രമായ വ്യവസ്ഥ ഉണ്ടാക്കി ( അത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്നാണു പിണറായി ഫയലില്‍ കുറിച്ചത് ).......എന്നാല്‍ ആശുപത്രിക്ക് ആ തുക കിട്ടിയില്ല .... കമ്പനി പറയുന്നത് കരാര്‍ പ്രകാരം ഉള്ള എല്ലാ പണമിടപാടുകളും പൂര്‍ത്തിയാക്കി എന്നാണ് .......അപ്പോള്‍ ബാക്കി തുക എവിടെ പോയി എന്ന് CBI അന്വേഷിച്ചാല്‍ പുറത്തു വരേണ്ടതാണ് ......(അവിടെയാണ് ഇപ്പോള്‍ നിയമ മന്ത്രി രാജി വച്ച കാര്യം പ്രസക്തമാവുന്നത് .....coalgate ന്റെ അന്വേഷണത്തിന്റെ പരിധിയില്‍ നിന്നും PMO യെ ഒഴിവാക്കുക എന്നതായിരുന്നു അശ്വനി കുമാറിന്റെ ലക്‌ഷ്യം സാധാരണ നടന്നു വന്നിരുന്ന ഒരു കാര്യം സുപ്രീം കോടതി അസാധാരണമാം വിധത്തില്‍ ഇടപെട്ടത് കൊണ്ടു വെളിയില്‍ വന്നു )......അതുപോലെ CBI അന്വേഷണം പിണറായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലേക്കു പരിമിതപ്പെടുതിയിട്ട്‌ അതിന്‍ പ്രകാരം അദ്ദേഹം ക്രമക്കെടൊന്നും കാണിച്ചില്ല എന്നു പറഞ്ഞാല്‍ അത് അഴിമതി പണം എവിടെപോയി എന്ന ചോദ്യത്തിന് ഉത്തരം നല്കുന്നില്ല .....സുര്ജീതിന്റെ അനന്തിരവന്റെ അക്കൌണ്ടിലേക്കാണോ പാര്‍ട്ടിയുടെ ഫണ്ടിലെക്കാണോ എന്നതൊന്നും CBI അന്വേഷണ പരിധിയില്‍ വരുന്നില്ല .....അപ്പോള്‍ പിന്നെ പിണറായി സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ല എന്ന CBI കണ്ടെത്തല്‍ നൂറു കോടി രൂപ അടിച്ചു മാറ്റിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും പാര്‍ട്ടിയെ മുക്തമാക്കുന്നില്ല

പിന്നെ മുലായം മായാവതി എന്നിവരുടെ പേരില് നടത്തുന്ന CBI അന്വേഷണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മിക്കവാറും കേന്ദ്ര സര്‍ക്കാരിനുള്ള അവരുടെ പിന്തുണ ഉറപ്പാക്കാന്‍ ഉദ്ദേശിച്ചു നടത്തുന്ന deliberate leaks / planted news ആണ് ....ഉദ്ദിഷ്ട കാര്യം സാധിച്ചു കഴിഞ്ഞാല്‍ പിന്നെ അങ്ങനെ ഒന്നും കോടതിയില്‍ എത്തുകയുമില്ല

പിന്നെ അച്ചുതാനന്ദന്റെ ഭൂമി ദാന കേസ് ഉമ്മന്‍ ചാണ്ടി സര്ക്കാര് ബോധപൂര്‍വം അട്ടിമറിച്ചതായിട്ടാണോ എന്നു എനിക്ക് സംശയം തോന്നുന്നു ....... prosecution case അത്രയ്ക്ക് ബാലിശമായിട്ടാണ് present ചെയ്യപ്പെട്ടത് .....ഒരു പക്ഷെ ആ കേസ് ശക്തമാക്കിയാല്‍ അച്ചുതാനന്ദന്‍ പ്രതിപക്ഷ നേതൃ സ്ഥാനം ഒഴിയേണ്ടി വരുമായിരുന്നു ......അദ്ദേഹം പ്രതിപക്ഷ നേതൃ സ്ഥാനത്തു തുടരുന്നതാണല്ലോ ഉമ്മന്‍ ചാണ്ടി സര്ക്കാരിന്റെ നിലനില്പിനുള്ള അടിസ്ഥാനം തന്നെ !!

kaalidaasan said...

>>>"ഭരണം കയ്യാളിയ സംസ്ഥാനങ്ങളില്‍ എന്ത് അഴിമതി കാണിച്ചു എന്ന് ചോദിച്ചിട്ട് എന്തേ ഉത്തരം മുട്ടുന്നു." എന്നൊക്കെ വച്ച് കാച്ചിയ വിദ്വാന്‍ ,പാര്‍ട്ടിക്കാരു നടത്തിയ അഴിമതികളില്‍ ഏതാനും ചിലത് മാത്രം ചൂണ്ടി കാണിച്ചപ്പോള്‍ , അതൊന്നും അഴിമതി എന്താണെന്ന അദ്ദേഹത്തിന്റെ നിര്‍വചനതിനകത്തു വരില്ല എന്ന ഇരുട്ടു കൊണ്ടു ഓട്ട അടക്കുന്ന തന്ത്രം ഇറക്കുന്നു<<<

താങ്കള്‍  പറഞ്ഞതില്‍ ലാവലിന്‍ വിഷയമൊഴികെ മറ്റൊന്നും അഴിമതി ആയി കാണാന്‍ ആകില്ല. അതുകൊണ്ടാണു ഞാനത് പറയുന്നതും. ലാവലിന്‍ വിഷയം പോലും ഭരണ നിര്‍വഹണത്തിലെ ഒരു പിഴവു മാത്രമാണ്. 2 ജി സ്പെക്ട്രമോ, കല്‍ക്കരി ഇടപാടോ പോലെ ഒന്നല്ല അത്.

ഇരുട്ടുകൊണ്ട് ഒട്ടയടക്കലല്ല. സ്വാശ്രയ സ്ഥാപനത്തില്‍ തലവരി വാങ്ങുന്നത് എങ്ങനെ അഴിമതി ആകുമെന്ന് താങ്കളൊന്നു പറഞ്ഞു താ. തലവരി വാങ്ങി എന്നും പറഞ്ഞ് അഴിമതി നിരോധന നിയമപ്രകാരം  കേസെടുക്കാമോ? താങ്കളെല്ലാം അറിയുന്ന ആളല്ലേ. അത് അഴിമതിയുടെ നിര്‍വചനത്തില്‍ വരില്ല എന്നാണെന്റെ അറിവ്. അത് ഞാനിവിടെ പറഞ്ഞു.

kaalidaasan said...

>>>എന്റെ ചെറിയ ബുദ്ധിയില്‍ തോന്നുന്നത് സംഗതി പത്രവാര്‍ത്ത ആയതാണ് "അത് തെറ്റായി പോയി" എന്ന നിഗമനതിലെത്താന്‍ കാരണം എന്നാണു .....പത്രവാര്‍ത്ത ആവാത്ത കോടികളുടെ "സംഭാവനകള്‍ " മണിച്ചന്‍മാരില്‍ നിന്നും മറ്റു പലവിധ മാഫിയാ തലവന്‍ മാരില്‍ നിന്നും ലോക്കല്‍ നേതാക്കന്മാരുടെ അക്കൌണ്ട് കളിലേക്കും പാര്ട്ടിയുടെ തന്നെ കെട്ടിട നിര്‍മാണത്തിനും കൊട്ടെഷന്‍ കൊടുക്കാനുമൊക്കെയുള്ള ഫണ്ടുകളിലേക്ക് ഒഴുകി എത്തിയതൊന്നും അഴിമതി യുടെ നിര്‍വചനതിനകത്തു വരില്ല......വന്നിരുന്നെങ്കില്‍ തീര്‍ച്ചയായും തിരിച്ചു കൊടുത്തേനെ<<<

അത് താങ്കളുടേ ചെറിയ ബുദ്ധിയുടെ കുഴപ്പമാണ്. ഇത് പത്ര വാര്‍ത്ത ആയത്, അത് പാര്‍ട്ടിക്കുള്ളില്‍ ചോദ്യം ചെയ്യപ്പെട്ടതുകൊണ്ടാണ്. അല്ലെങ്കൊഇല്‍ ആരുക് അറിയുക പോലുമില്ല.

മണിച്ചന്‍ കോടികള്‍ സംഭാവന നല്‍കിയെന്നതൊക്കെ താങ്കളുടെ ചെറിഅയ് ബുദ്ധിയുട് എഅതിശയോഖി ങ്കിറഞ്ഞ ചിന്തകളാണ്. മണിച്ചന്റെ ഡയറിയില്‍ കടം പള്ളി സുരേന്ദ്രന്റെ പേരുണ്ടായിരുന്നു. മണിച്ചനെ അദ്ദേഹം ​സഹായിച്ചിട്ടുമുണ്ടാകാം. ആ സംശയത്തിന്റെ പേരിലാഅണ്, സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതും. പത്ര വാര്‍ത്ത ആയതുകൊണ്ടല്ല. പാര്‍ട്ടിക്കുള്ളില്‍ അത് ഗുരുതരമായ പ്രശ്നമായപ്പോഴാണ്.

ലോക്കല്‍ നേതാക്കന്‍മാര്‍ പലരും പലതും ചെയ്യുന്നുണ്ട്. അതൊക്കെ അറിയുന്ന മുറക്ക് പാര്‍ട്ടി നടപടികളും എടുക്കുന്നുണ്ട്. അഴിമതിയുടെ നിര്‍വചനത്തില്‍ വരുന്നതുകൊണ്ടല്ല അത് ചെയ്യുനത്. പി ശശിക്കും ഗോപി കൊട്ടമുറിക്കലില്നുമെതിരെ നടപടി ഉണ്ടായത് പത്രത്തില്‍ വാര്‍ത്ത വന്നതുകൊണ്ടല്ല. ചന്ദ്രശേഖരനെ വധിച്ച ഗുണ്ടകളുടെ കേസുകള്‍  വദിക്കുന്നതും  അതില്‍ പ്രാതികളായ സി പി എം കാരുടെ കേസു വാദിക്കുന്ന വക്കീലന്‍ മാര്‍ തന്നെയാണ്. അതൊക്കെ അഴിമതി ആണെന്ന് പറയുന്ന താങ്കളുടെ ചെറിയ ബുദ്ധിക്ക് നല്ല നമസ്കാരം പറയട്ടെ. പാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കള്‍ക്ക് പല മാഫിയകളുമായി ബന്ധമുണ്ട്. കണ്ണൂരുള്ള നേതാക്കള്‍ പലരും ഗുണ്ടകളുമാണ്. കോണ്‍ഗ്രസ് നേതാവു സുധാകരന്‍ ഗുണ്ടയായിരിക്കുനതുപോലെ.

ഡി എം കെയിലെ രാജയെ ഡി എം കെ എന്തു നടപടിക്ക് വിധേയനാക്കി? ഇപ്പോള്‍ ബന്‍സലിനെ എന്തു നടപടിക്ക് വിധേയനാക്കി? കല്‍ക്കരി ഇടപടില്‍ സി ബിഐ കുറ്റപ്പെടുത്തിയിട്ടും പ്രധാനമന്ത്രിയെ എന്തു നറ്റപടിക്ക് വിധേയനാക്കി. സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപമുണ്ടെന്നറിഞ്ഞിട്ടും ഏതെങ്കിലും  കോണ്‍ഗ്രസുകാരെ ശിക്ഷിച്ചോ?

kaalidaasan said...

>>>കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിനു വേണ്ടി എന്ന പേരില്‍ നൂറു കണക്കിനു ആളുകളെ ഒഴിപ്പിച്ചു ഏറ്റെടുത്ത സ്ഥലം മൊത്തമായി real estate company ക്കു കൈമാറുന്ന ഇടപാടു ഇളമരം തന്നെയാണ് നടത്തിയത് .....തീരുമാനം മുന്‍ സര്‍ക്കാരിന്റെ യാണ് എന്നു ലാവ് ലിന്‍ ഇടപാടിന്റെ കാര്യത്തിലും പറയുന്നത് പോലെ ആളുകളുടെ കണ്ണില്‍ പൊടി ഇടുന്നതിനുള്ള ഒരു ശ്രമം ......ഇളമരം ഭൂമാഫിയാ യുമായി നടത്തിയ പല ഇടപാടുകളും താങ്കളുടെ "അഴിമതി" യുടെ നിര്‍വചനതിനകത്തു വരില്ല എങ്കിലും അത്രമാത്രം ബുദ്ധി ഇല്ലാത്തവര്‍ക്ക് അഴിമതി ആണെന്ന് വ്യക്തം <<<

താങ്കള്‍ക്കത് അഴിമതി ആയിട്ടേ തോന്നൂ. കാരണം സുകുമാരനേപ്പോലെ സി പി എം അഴിമതിയുടെ പാര്‍ട്ടി എന്ന മുന്‍ വിധി മനസിലുള്ളതുകൊണ്ടാണത്. ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ ശ്രമിച്ച വലതു പക്ഷ വ്യതിയാനക്കാരനാണ്, കരിം. തന്റെ വകുപ്പ് സെക്രട്ടറിയേക്കൊണ്ട് ഭൂപരിഷകരണം കാലഹരണപ്പെട്ടു എന്ന് പലയിടത്തും പറയിപ്പിച്ച വ്യക്തിയാണദ്ദേഹം. അതിന്റെ മറ്റൊരു രൂപമായിരുന്നു ആറന്‍മുള വിമാനത്താവളം നിര്‍മ്മിക്കാന്‍ ഭൂപരിഷ്കരണം  കാറ്റില്‍ പറത്തി അനുമതി കൊടുത്തതും.

എച് എം റ്റി ഭൂമി വില്‍പ്പന മുന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനമായിരുന്നു. പാര്‍ട്ടി നയപ്രകാരം കരീം അത് റദ്ദാക്കേണ്ടിയിരുന്നു. അത് ചെയ്യാതെ അതുമായി മുന്നോട്ട് പോയി. അത് പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെട്ടു. അതഴിമതി ആണെങ്കില്‍ കരീം അനര്‍ഹമായ നേട്ടമുണ്ടാക്കി എന്ന് തെളിയിക്കേണ്ടി വരും. താങ്കളുടെ കയ്യില്‍ അതിനുള്ള തെളിവെന്താണുള്ളത്. വെറും ഊഹാപോഹമല്ലാതെ.

റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നയപ്രകരം ഭൂമി വെറുതെ കൊടുക്കുന്നുണ്ട്, വ്യവസയം നടത്താനും മറ്റുമായി. അതൊക്കെ അഴിമതിയാണെന്ന് പറയാനുള്ള ബുദ്ധി വികാസമേ താങ്കള്‍ക്കുള്ളു. ഒരിഞ്ച് ഭൂമിപോലും വെറുതെ കൊടുക്കില്ല എന്ന് വി എസ് കരാറുണ്ടാക്കിയ ടീക്കോമിന്, സ്മാര്‍ട്ടി സിറ്റിക്ക് വേണ്ടി ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി കുറെയേറെ ഭൂമി വെറുതെ കൊടുക്കുന്നുണ്ട്. ഉമന്‍ ചാണ്ടി ആ വകയില്‍ എത്ര കോടി സമ്പാദിച്ചിരിക്കും എന്ന് ഒന്നൂഹിച്ചു പറയാമോ? താങ്കള്‍ ഊഹത്തിന്റെ ഉസ്തദായതുകൊണ്ട് ചോദിച്ചതാണ്.

ലാവലിന്‍  വിഷയത്തിലും തീരുമാനം മുന്‍ സര്‍ക്കാരിന്റെ ആയിരുന്നു. അത് ശരിയല്ല എന്ന ബോധ്യമുണ്ടായിട്ടായിരുന്നു ബാലാനന്ദന്‍ കമ്മിറ്റിയെ വച്ചത്. പക്ഷെ ആ കമ്മിറ്റിയുടെ കണ്ടെത്തലിനെയും ശുപാര്‍ശകളെയും തള്ളിക്കളഞ്ഞ് ലാവലിനുമായുള്ള കരാറുമായി വിജയന്‍ മുന്നോട്ടു പോയി. അത് ഖജനാവിനു നഷ്ടമുണ്ടാക്കി എന്ന് സി എ ജി കണ്ടെത്തി. അപ്പോഴാണത് അഴിമതി എന്ന നിര്‍വചനത്തില്‍ വന്നതും കേസായതും. ഇപ്പോഴുമത് സംബന്ധിച്ചുള്ള പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ല.

ഇതൊക്കെ മനസിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട. അടിസ്ഥാന ബുദ്ധി മാത്രം മതി. ചെറിയ ബുദ്ധിയേ ഉള്ളു എന്ന തിരിച്ചറിവു കാരണം താങ്കള്‍ക്കിത് മനസിലാകാതെ പോകുന്നു.

kaalidaasan said...

>>>സംസ്ഥാന സര്കാരിനു കോടികളുടെ നഷ്ടം വരുത്തി വച്ച തുണിമില്‍ ഇടപാടുകളിലേക്ക് ഈയിടെ പ്രഖ്യാപിച്ച vigilance enquiry യുടെ പരിധിയില്‍ നിന്നും കുഞ്ഞാലിക്കുട്ടി ഇടപെട്ടു ഇളമരം കരീമിന്റെ പേര് ഒഴിവാക്കിയതായി വാര്‍ത്ത കണ്ടിരുന്നു <<<

കുഞ്ഞാലിക്കുട്ടിയുടെ പെണ്‍ വാണിഭത്തില്‍ സഹയിച്ചതിനു പ്രത്യുപകരമായിട്ടായിരിക്കും അന്വേഷണം  ഒഴിവാക്കിയത്. ശശി പണ്ട് സഹയിച്ചതുപോലെ. താങ്കള്‍ അതും അഴിമതി എന്നു വേണമെങ്കില്‍ വ്യാഖ്യാനിച്ചോളൂ.

സര്‍ക്കാരിനു കോടികളുടെ നഷ്ടം വരുത്തിയിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് അത് കണ്ടെത്തണം. കണ്ടെത്തുമ്പോഴേ അത് അഴിമതി ആകൂ. അതിനു മുന്നേ വെറും ഊഹാപോഹം മാത്രം. താങ്കള്‍ ബിരിദാനന്തര ബിരുധം നേടിയ വിഷയം.

kaalidaasan said...

>>>കോടി കണക്കിന് രൂപാ തലവരി വാങ്ങിയിട്ടും ഇന്നിപ്പോള്‍ ആയിരക്കണക്കിന് കോടിയുടെ സഞ്ചിത നഷ്ടം നാട്ടുകാരുടെ തലയിലേക്ക് കെട്ടി വെക്കാന്‍ ശ്രമിക്കുക ആണല്ലോ .....എന്റെ ചെറിയ ബുദ്ധിയില്‍ തോന്നുന്നത് ഇത്രമാത്രം നഷ്ടം കുന്നു കൂടുന്നതിന് കാരണം തലവരി എന്ന പേരില് പിരിക്കുന്ന കോടികളില്‍ ഏറിയ പങ്കും സ്ഥാപനത്തിന്റെ അക്കൌണ്ടില്‍ എത്തുന്നില്ല അത് നടതുന്നവരുടെ അക്കൌണ്ടിലേക്കാണ് പോവുന്നത് .....പിന്നെ നടത്തിപ്പ് കാരൊക്കെ പാര്ട്ടിയുടെ സമുന്നത നേതാക്കന്മാരൊക്കെ ആയതു കൊണ്ടു ഇത്തരം പരിപാടികള്‍ താങ്കളുടെ "അഴിമതി" യുടെ നിര്‍വചനതിനകത്തു വരില്ല എന്നുണ്ടോ ?<<<

സ്വകാര്യ സ്ഥാപനം നടത്തുന്നവര്‍ക്ക് ഉണ്ടാകുന്ന ലാഭം അവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് പോകുന്നതിനെ അഴിമതി എന്നു വിളിക്കാന്‍ താങ്കളേപ്പൊലുള്ളവര്‍ക്കേ കഴിയൂ. തലവരി പണം വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചതാണ്. അതുകൊണ്ട് തലവരി പണം വാങ്ങുനതില്‍ എന്താണു നിയമപരമായ തെറ്റ്?

കോടിക്കണക്കിനു വാങ്ങുന്നു എന്നത് താങ്കള്‍ക്കെവിടെ നിന്നും കിട്ടിയ അറിവാണ്. താങ്കളുടെ ബന്ധിക്കാള്‍  ആരെങ്കിലും കൊടുത്തിട്ടുണ്ടോ? അവിടെ സീറ്റുകള്‍ കൂടൂതലും  പാര്‍ട്ടിയിലെ ഇഷ്ടക്കാര്‍ക്കാണു കൊടുക്കുന്നത്. അതാണു പ്രശ്നമുണ്ടാക്കിയതും.

നഷ്ട നാട്ടുകരുടെ തലയിലേക്ക് കെട്ടി വയ്ക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. ഏറ്റെടുക്കുമെന്ന് പറഞ്ഞത് ഇന്നത്തെ സര്‍ക്കാരാണ്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍  വിരോധമില്ല എന്നാണു അത് നടത്തുന്നവര്‍ പറഞ്ഞത്. കോടിക്കണക്കിനു വരുമാനമുണ്ടാക്കാന്‍ സാധിക്ക്കുന്ന ബിസിനസാണെങ്കില്‍ അല്‍പ്പമെങ്കിലും സുബോധമുള്ള ഒരു ബിസിനസുകാരനും അത് വിട്ടു കളയാഅന്‍ താല്‍പ്പര്യപ്പെടില്ല. അതാണ്, ബിസിനസിന്റെ ബാല പാഠം. നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്കതില്ലാതെ പോയി.

കേരളത്തില്‍ ഇപ്പോള്‍ ആയിരക്കനക്കിനു സ്വാശ്രയ സ്ഥാപങ്ങളുണ്ട്. അവര്‍ കൊള്ള ലാഭമുണ്ടാക്കുന്നുമുണ്ട്. പക്ഷ് അവരെ അഴിമത്ക്കാരായി ഞാന്‍ കാണുന്നില്ല. സര്‍ക്കാരും ഇന്‍ഡ്യയിലെ കോടതികളും അനുവദിച്ചു കൊടുത്ത സ്വാതന്ത്ര്യം അവര്‍ ഉപയോഗിക്കുന്നു എന്നേ ഞാന്‍ പറയൂ. അതിലെ പ്രശ്നം ധാര്‍മ്മികതയുടേത് മാത്രമാണ്. സി പി എം പോലുള്ള ഒരു പ്രസ്ഥാനം അത് ചെയ്യേണ്ടിയിരുന്നില്ല.

തിരുമല ദേവസ്വം ബോര്‍ഡിന്റെ സ്വാശ്രയ സ്ഥപനമായിരുന്നു ഇന്നത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജ്. അത് സര്‍ക്കരിനോട് ഏറ്റെടുക്കാന്‍ അതിന്റെ ഭരണാധികരികളാണു പറഞ്ഞത്. ഇതും അതുപോലെയേ ഞാന്‍ കാണുന്നുള്ളൂ. താങ്കള്‍ക്ക് ഏതു രീതിയിലു വേണമെങ്കിലും കാണാം.

kaalidaasan said...

>>>300 കോടി പാര്‍ട്ടി സ്വത്തിലേക്ക് ഒഴുകി എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല .......( ലക്ഷക്കണക്കിന്‌ കോടികള്‍ കോണ്ഗ്രസ് അടിച്ചു മാറ്റി എന്നു പറയുന്നത് പോലെ തന്നെ തെറ്റായ കാര്യമാണ് )<<<

ലക്ഷക്കണക്കിനു കോടികള്‍ കോണ്‍ഗ്ഗ്രസ് അടിച്ചു മാറ്റി എന്നും ആരും പറഞ്ഞില്ല. ഒരു കാര്യം സത്യമാണ്. സ്വിസ് ബാങ്കുകളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അനേകായിരം കോടികളുണ്ട്. കള്ളപ്പണമായി. ഇതെവിടെ എന്ത് ബിസിനസ് നടത്തി ഉണ്ടാക്കിയതാണെന്ന് താങ്കള്‍ക്ക് പറയാന്‍ സാധിക്കുമോ? ഇതിന്റെ കണകും ആരുടെയൊക്കെ ആണെന്നും അറിയം പക്ഷെ കോടതിയോട് പോലും വെളിപെടുത്തില്ല എന്നാണ്, മന്‍ മോഹന്‍ സിംഗ് പറയുന്നത്. അതിന്റെ അര്‍ത്ഥം ഒരു പങ്ക് മന്‍ മോഹന്‍ സിംഗിന്റെ പേരിലും ഉണ്ടെന്നല്ലേ?.

2 ജ് സ്പെക്ട്രനം ​കേസില്‍ 1.76 ലക്ഷം കോടി ഖജനാവിലേക്ക് വരേണ്ടിയിരുന്നു. അത് വന്നില്ല. മന്ത്രിയായ രാജയുടെയും ഡി എം കെയുടെയും സ്ഥപനങ്ങളിലേക്ക് അനേക കോടികള്‍ ഒഴുകി എത്തി. അത് ഖജനാവിലേക്ക് വരേണ്ട പണത്തില്‍ ഒരു ഭാഗമായിരുന്നു. അതിന്റെ പേറിലാണ്, രാജക്കും മാരനും രാജി വച്ച് പോകേണ്ടീ വന്നതും മാരനും കനിമൊഴിയും  ജാമ്യം കിട്ടാതെ ജയിലില്‍ കിടന്നതും. സുപ്രീം കോടതിയിലിരിക്കുന്ന ജഡ്ജിമര്‍ക്ക് തലക്ക് ഓളമുണ്ടായിട്ടല്ല അവരെ ജയിലിലേക്കയച്ചത്.

കല്‍ക്കരി കേസില്‍ ആരൊക്കെ അടിച്ചു മാറ്റി എന്നതൊക്കെ അന്വേഷണം പൂര്‍ത്തി ആകുമ്പോഴേക്കേ അറിയൂ.

kaalidaasan said...

ഇല്ലല്ലോ. ഖജനവിനു നഷ്ടം രണ്ടു തരത്തില്‍ ഉണ്ടാകാം. പാഴ് ചെലവാണൊന്ന്. മറ്റൊന്ന് 2 ജി സ്പെട്രം പോലെ മാര്‍ക്കറ്റ് വിലക്കു വിറ്റാല്‍ കിട്ടേണ്ട പണം നഷ്ടപ്പെടുത്തി കുറഞ്ഞ വിലക്ക് വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം. രണ്ടും ഖനാവിനു നഷ്ടമുണ്ടാക്കും. പാഴ് ചെലവില്‍ ആരും അടിച്ചു മാറ്റുന്നില്ല. ലാവലിന്‍ കമ്പനിക് കൊടുക്കാമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്ത പണം കൊടുത്തു. അതുകൊണ്ട് അത് അടിച്ചു മറ്റുന്ന പ്രശ്നം  ഉണ്ടാകുന്നില്ല. ലാവലിന്‍ ചെയ്ത പണി അതിലും കുറഞ്ഞ തുകക്ക് ഭെല്‍ ചെയ്യുമായിരുന്നു. അതാണു പാഴ്ചെലവും നഷ്ടവും ആയത്.

ലാവലിന്‍ ഇടപാടിലെ നഷ്ടം സി എ കണക്കായത് 373 കോടി രൂപാ ആയിരുന്നു. അതില്‍ ക്യാനസര്‍ സെന്ററിനു വരേണ്ടിയിരുന്ന തുക 80 കോടിയും(ലഭിച്ച 10 കോടി കിഴിച്ചുള്ള കണക്കാണ്). ഈ തുക ലവലിന്‍ പിരിച്ചെടുത്ത് ആര്‍ക്കെങ്കിലും നല്‍കിയതായി ലാവലിന്‍ പറയുന്ന്നില്ല. അവര്‍ക്ക് അത് ബാധ്യത ആകാത്ത തരത്തില്‍ കരാറുണ്ടാക്കിയതുകൊണ്ട് അവര്‍ പിരിച്ചില്ല. അതിനവര്‍ പല ന്യായീകരണങ്ങളും പറയുന്നു. ഇനി അഥവ അവര്‍ പിരിച്ചിട്ട് മറ്റാര്‍ക്കെങ്കിലുകൊടുത്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കേണ്ടി ഇരിക്കുന്നു. സി ബി ഐ അന്വേഷിച്ചിട്ട് അത് പിറണറായി വിജയനോ അദ്ദേഹത്തിന്റെ അടുത്ത ആളുകള്‍ക്കോ ലഭിച്ചതായി തെളിവില്ല എന്നാണു കണ്ടെത്തിയതും.

ഇലക്ട്രിസിറ്റി കരാറിനെ ക്യാന്‍സര്‍ സെന്ററിന്റെ ധനസഹായവുമായി കൂട്ടിക്കെട്ടിയതിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു വരദചാരിയുടെ തല പരിശോധിക്കണമെന്ന് വിജയന്‍ ഫയലില്‍ എഴുതി വച്ചത്. അല്ലതെ താങ്കള്‍ പറയുമ്പോലെ അല്ല.

kaalidaasan said...

>>>"ഖജനാവിനു നഷ്ടമുണ്ടാക്കി എന്നു മാത്രമേ കണ്ടെത്തിയിട്ടുള്ളു" എന്നു പറയുമ്പോള്‍ അത്രയും തുക ആര്‍ക്കോ "ലാഭം ". ആയിട്ടുണ്ട് എന്നു വ്യക്തം ......ലാവ് ലിന്‍ കേസില്‍ സംഭവിച്ചത് generator revamp നുള്ള തുകയ്ക്കും ഉപരിയായി നൂറു കോടി രൂപാ ചേര്‍ത്തിട്ടു കാന്‍സര്‍ ആശുപത്രിക്കുള്ള സഹായം എന്ന നിലയില്‍ തിരിച്ചു തരുക എന്ന വിചിത്രമായ വ്യവസ്ഥ ഉണ്ടാക്കി ( അത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്നാണു പിണറായി ഫയലില്‍ കുറിച്ചത് )..<<<

ഇല്ലല്ലോ. ഖജനാവിനു നഷ്ടം രണ്ടു തരത്തില്‍ ഉണ്ടാകാം. പാഴ് ചെലവാണൊന്ന്. മറ്റൊന്ന് 2 ജി സ്പെട്രം പോലെ മാര്‍ക്കറ്റ് വിലക്കു വിറ്റാല്‍ കിട്ടേണ്ട പണം നഷ്ടപ്പെടുത്തി കുറഞ്ഞ വിലക്ക് വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം. രണ്ടും ഖനാവിനു നഷ്ടമുണ്ടാക്കും. പാഴ് ചെലവില്‍ ആരും അടിച്ചു മാറ്റുന്നില്ല. ലാവലിന്‍ കമ്പനിക് കൊടുക്കാമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്ത പണം കൊടുത്തു. അതുകൊണ്ട് അത് അടിച്ചു മറ്റുന്ന പ്രശ്നം  ഉണ്ടാകുന്നില്ല. ലാവലിന്‍ ചെയ്ത പണി അതിലും കുറഞ്ഞ തുകക്ക് ഭെല്‍ ചെയ്യുമായിരുന്നു. അതാണു പാഴ്ചെലവും നഷ്ടവും ആയത്.

ലാവലിന്‍ ഇടപാടിലെ നഷ്ടം സി എ കണക്കായത് 373 കോടി രൂപാ ആയിരുന്നു. അതില്‍ ക്യാനസര്‍ സെന്ററിനു വരേണ്ടിയിരുന്ന തുക 80 കോടിയും(ലഭിച്ച 10 കോടി കിഴിച്ചുള്ള കണക്കാണ്). ഈ തുക ലവലിന്‍ പിരിച്ചെടുത്ത് ആര്‍ക്കെങ്കിലും നല്‍കിയതായി ലാവലിന്‍ പറയുന്ന്നില്ല. അവര്‍ക്ക് അത് ബാധ്യത ആകാത്ത തരത്തില്‍ കരാറുണ്ടാക്കിയതുകൊണ്ട് അവര്‍ പിരിച്ചില്ല. അതിനവര്‍ പല ന്യായീകരണങ്ങളും പറയുന്നു. ഇനി അഥവ അവര്‍ പിരിച്ചിട്ട് മറ്റാര്‍ക്കെങ്കിലുകൊടുത്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കേണ്ടി ഇരിക്കുന്നു. സി ബി ഐ അന്വേഷിച്ചിട്ട് അത് പിറണറായി വിജയനോ അദ്ദേഹത്തിന്റെ അടുത്ത ആളുകള്‍ക്കോ ലഭിച്ചതായി തെളിവില്ല എന്നാണു കണ്ടെത്തിയതും.

ഇലക്ട്രിസിറ്റി കരാറിനെ ക്യാന്‍സര്‍ സെന്ററിന്റെ ധനസഹായവുമായി കൂട്ടിക്കെട്ടിയതിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു വരദചാരിയുടെ തല പരിശോധിക്കണമെന്ന് വിജയന്‍ ഫയലില്‍ എഴുതി വച്ചത്. അല്ലതെ താങ്കള്‍ പറയുമ്പോലെ അല്ല.

kaalidaasan said...

>>>അതുപോലെ CBI അന്വേഷണം പിണറായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലേക്കു പരിമിതപ്പെടുതിയിട്ട്‌ അതിന്‍ പ്രകാരം അദ്ദേഹം ക്രമക്കെടൊന്നും കാണിച്ചില്ല എന്നു പറഞ്ഞാല്‍ അത് അഴിമതി പണം എവിടെപോയി എന്ന ചോദ്യത്തിന് ഉത്തരം നല്കുന്നില്ല <<<

പരിമിതപ്പെടുത്തി എന്നാരാണു പറഞ്ഞത്? എന്റെ അറിവില്‍ ഇല്ല. പിണറായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, സി ബി ഐ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ്, അതിനുള്ള തെളിവില്ല എന്ന് സി ബി ഐ പറഞ്ഞത്.

kaalidaasan said...

>>>പിന്നെ മുലായം മായാവതി എന്നിവരുടെ പേരില് നടത്തുന്ന CBI അന്വേഷണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മിക്കവാറും കേന്ദ്ര സര്‍ക്കാരിനുള്ള അവരുടെ പിന്തുണ ഉറപ്പാക്കാന്‍ ഉദ്ദേശിച്ചു നടത്തുന്ന deliberate leaks / planted news ആണ് ....ഉദ്ദിഷ്ട കാര്യം സാധിച്ചു കഴിഞ്ഞാല്‍ പിന്നെ അങ്ങനെ ഒന്നും കോടതിയില്‍ എത്തുകയുമില്ല<<<

കോടതിയില്‍ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് എത്തിയിട്ട് കോടതി നല്‍കിയ ഉത്തരവാണു ഞാന്‍ ഇട്ട ലിങ്കിലുള്ളത്. നടക്കാന്‍ പോകുന്ന കാര്യം ഇപ്പോഴേ പറയല്ലേ. 2 ജി സ്പെക്ട്രത്തിലും കല്‍ക്കരി ഇടപാടിലും പലരും പലതും ഇതുപോലെ പറഞ്ഞിരുനു. അതുകൊണ്ട് ആഗ്രഹം മനസില്‍ വയ്ക്കുക തല്‍ക്കാലം.

kaalidaasan said...

>>>പിന്നെ അച്ചുതാനന്ദന്റെ ഭൂമി ദാന കേസ് ഉമ്മന്‍ ചാണ്ടി സര്ക്കാര് ബോധപൂര്‍വം അട്ടിമറിച്ചതായിട്ടാണോ എന്നു എനിക്ക് സംശയം തോന്നുന്നു ....... prosecution case അത്രയ്ക്ക് ബാലിശമായിട്ടാണ് present ചെയ്യപ്പെട്ടത് ..ഒരു പക്ഷെ ആ കേസ് ശക്തമാക്കിയാല്‍ അച്ചുതാനന്ദന്‍ പ്രതിപക്ഷ നേതൃ സ്ഥാനം ഒഴിയേണ്ടി വരുമായിരുന്നു ......അദ്ദേഹം പ്രതിപക്ഷ നേതൃ സ്ഥാനത്തു തുടരുന്നതാണല്ലോ ഉമ്മന്‍ ചാണ്ടി സര്ക്കാരിന്റെ നിലനില്പിനുള്ള അടിസ്ഥാനം തന്നെ !!<<<

താങ്കള്‍ ഇതു വരെ പ്രകടിപ്പിച്ച സംശയങ്ങള്‍ ഒക്കെ മറ്റുള്ളവരുടെ കണ്ണു തള്ളിക്കുന്നുണ്ട്.

താങ്കള്‍ക്ക് തോന്നിയ പലതും ഇവിടെ എഴുതിയല്ലോ. അതുകൊണ്ട് തോന്നലുകളുമായി തുടരുക.

ഒരു ഓണം കേറാ മൂലയില്‍ 2.3 ഏക്കര്‍ സ്ഥലം ഒരു വിമുക്ത ഭടനു സര്‍ക്കാര്‍ നല്‍കിയത് ശക്തമാക്കിയാല്‍  കല്‍ക്കരി കുംഭകോണത്തോളം ആക്കാം എന്നൊക്കെ താങ്കള്‍ക്ക് കരുതാം.

വി എസ് പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നു പുറത്തായാല്‍ ഉടനെ ഉമ്മന്‍ ചണ്ടി സര്‍ക്കാര്‍ താഴെ വീഴും എന്നും കരുതിക്കോളൂ. സ്വപ്നം കാണാന്‍ പണം ചെലവില്ലല്ലൊ.

വി എസിനെതിരെ ഏതെങ്കിലും കേസുണ്ടാക്കാമോ എന്ന് അന്വേഷിക്കാന്‍ മന്ത്രിഉസഭ സബ് കമ്മിറ്റിയെ വച്ച ആളാണ്, ഉമ്മന്‍ ചാണ്ടി. ഇപ്പോള്‍ തലക് ഓളം കൂടിയപ്പോള്‍ സബ് കമ്മിറ്റി കണ്ടെത്തിയ കേസു തന്നെ അട്ടിമറിക്കുന്നു. നല്ല സിദ്ധാന്തം. ഈ തല അധികം വെയിലു കൊള്ളിക്കേണ്ട.

Ananth said...

>>>വി എസ് പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നു പുറത്തായാല്‍ ഉടനെ ഉമ്മന്‍ ചണ്ടി സര്‍ക്കാര്‍ താഴെ വീഴും എന്നും കരുതിക്കോളൂ. സ്വപ്നം കാണാന്‍ പണം ചെലവില്ലല്ലൊ. <<<

വീ എസ് പ്രതിപക്ഷ നേതാവായിരിക്കുന്നത് കൊണ്ടാണ് അഥവാ ഈ നിയമസഭയില്‍ ഒരു ഭരണമാറ്റം ഉണ്ടായാല്‍ അദ്ദേഹം വീണ്ടും മുഖ്യമന്ത്രി ആവുമോ എന്ന ഭയം ആണ് , മുള്‍ മുനയില്‍ നില്കുന്ന ഈ സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങളില്‍ നിന്നും പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെ പുറകോട്ടു വലിക്കുന്നത് എന്ന കാര്യം ഞാന്‍ സ്വപ്നം കാണുന്നതാണെന്ന് താങ്കള് കരുതിക്കോളൂ

>>>വി എസിനെതിരെ ഏതെങ്കിലും കേസുണ്ടാക്കാമോ എന്ന് അന്വേഷിക്കാന്‍ മന്ത്രിഉസഭ സബ് കമ്മിറ്റിയെ വച്ച ആളാണ്, ഉമ്മന്‍ ചാണ്ടി. ഇപ്പോള്‍ തലക് ഓളം കൂടിയപ്പോള്‍ സബ് കമ്മിറ്റി കണ്ടെത്തിയ കേസു തന്നെ അട്ടിമറിക്കുന്നു. നല്ല സിദ്ധാന്തം. ഈ തല അധികം വെയിലു കൊള്ളിക്കേണ്ട.<<<

രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ലല്ലോ ......ഒരു കാലത്ത് അച്ചുതാനന്ദന്റെ വിശ്വസ്ത അനുചരനായിരുന്ന പിണറായി ഇന്നിപ്പോള്‍ ബദ്ധ ശത്രു ആയി മാറി ......പാര്‍ട്ടിക്കാര് കൊല്ലാന്‍ നടന്നിരുന്ന mv രാഘവനും kr ഗൗരിയുമൊക്കെ പാര്‍ട്ടിയിലെക്കൊ ഇടതു മുന്നണിയിലെക്കോ എത്തിയാല്‍ ഇന്നാര്‍ക്കും അത്ഭുതം തോന്നാനില്ല ......അതിനാല്‍ "വി എസിനെതിരെ ഏതെങ്കിലും കേസുണ്ടാക്കാമോ എന്ന് അന്വേഷിക്കാന്‍ മന്ത്രിഉസഭ സബ് കമ്മിറ്റിയെ വച്ച ആളാണ്, ഉമ്മന്‍ ചാണ്ടി" എന്നിരിക്കിലും ഇന്നിപ്പോള്‍ വീ എസ് പ്രതിപക്ഷ നേതാവായി തുടരുന്നതാണ് തന്റെ മന്ത്രി സഭയുടെ നിലനില്പ്പിനു നല്ലത് എന്നു കണ്ടാല്‍ താന്‍ തന്നെ കൊണ്ടുവന്ന കേസ് അട്ടിമറിച്ചു കളയുക എന്നത് "തലക് ഓളം കൂടിയപ്പോള്‍" ചെയ്യുന്നതല്ല ചാണക്യ തന്ത്രമാണ്

kaalidaasan said...

>>>>വീ എസ് പ്രതിപക്ഷ നേതാവായിരിക്കുന്നത് കൊണ്ടാണ് അഥവാ ഈ നിയമസഭയില്‍ ഒരു ഭരണമാറ്റം ഉണ്ടായാല്‍ അദ്ദേഹം വീണ്ടും മുഖ്യമന്ത്രി ആവുമോ എന്ന ഭയം ആണ് , മുള്‍ മുനയില്‍ നില്കുന്ന ഈ സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങളില്‍ നിന്നും പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെ പുറകോട്ടു വലിക്കുന്നത് എന്ന കാര്യം ഞാന്‍ സ്വപ്നം കാണുന്നതാണെന്ന് താങ്കള് കരുതിക്കോളൂ<<<<

താങ്കള്‍ സ്വപ്നം കാണുന്നതു തന്നെയാണ്. മറിച്ചിട്ടാല്‍ ഭരിക്കാന്‍ ഭൂരിപക്ഷം വേണമെന്ന മറ്റൊരു പ്രശ്നം കൂടി ഉണ്ട്. അത് സ്വപ്നത്തില്‍ വന്നിട്ടുണ്ടാകില്ല.

കുറ്റപത്രം സമര്‍പ്പിച്ചാല്‍ വി എസ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു നിന്നും സ്വയം മാറും എന്നതുറപ്പാണ്, ഏത് ദുര്‍ബല വകുപ്പു ചാര്‍ത്തിയ കേസായാലും. ആ സത്യം ഏതായാലും താങ്കളുടെ സ്വപ്നത്തില്‍ കൂടി ഒരു കാലത്തും കടന്നു പോകില്ല. കേസെടുത്ത് കുറ്റപത്രം തയ്യാറക്കിയിരുന്നുഎന്നതും ഇനി താങ്കള്‍ കണ്ട സ്വപ്നമായിരുന്നോ എന്തോ. വി എസ് മാറിയാല്‍ സി പി ഐയും ആര്‍ എസ് പിയും ഇടതുമുന്നണിയില്‍ കണില്ല എന്ന സത്യവും ഏതായാലും  താങ്കളുടെ സ്വപ്നത്തില്‍ ഉണ്ടാകന്‍ സാധ്യതയില്ല.

വി എസിനെ സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവുമായി പാര്‍ട്ടി തെക്കു വടക്കു നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടായി. ഇന്നും നടക്കുന്നതല്ലാതെ കാര്യം നടക്കുന്നില്ല. ഇന്നലെ സമാപിച്ച കേന്ദ്ര കമ്മിറ്റി ഈ വിഷയം സംസ്ഥാന ഘടകത്തിനു വിട്ടു കൊടുത്തിരിക്കുന്നു. എന്നു വച്ചാല്‍ സംസ്ഥാന ഘടകം തീരുമാനിക്കട്ടെ എന്ന്. അപ്പോള്‍ സി പി ഐയില്‍ നിന്നുണ്ടായ പ്രതികരണം താങ്കള്‍ കേട്ടായിരുന്നോ. ഇല്ലെങ്കില്‍ ഒന്നു കേട്ടു നോക്ക്. അപ്പോള്‍ സ്വപ്നം ഒന്നു മാറ്റിപ്പിടിക്കേണ്ടി അവരും.

kaalidaasan said...

>>>>രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ലല്ലോ<<<<

ദുര്‍ബലമായ കുറ്റപത്രം സമര്‍പ്പിച്ച് വി എസിനെ ഉമ്മന്‍ ചാണ്ടി രക്ഷപ്പെടുത്തുന്നു.

എന്നു വച്ചാല്‍ ഇപ്പോള്‍ വി എസും  ഉമ്മന്‍ ചാണ്ടിയും മിത്രങ്ങളാണെന്ന്. നല്ല കണ്ടുപിടുത്തം.

ഇനി തിരുവഞ്ചൂരിന്റെ പോലീസും പിണറായി വിജയന്റെ ഗുണ്ടകളും കൂടി നടത്തുന്ന പൊറാട്ടു നാടകത്തിന്റെ പിന്നാമ്പുറം കൂടി ഒന്ന് വിശദീകരിക്കാമോ? ഒരു സ്തിരതയും വിശ്വസ്യതയുമില്ലാത്ത സാക്ഷികളെ വച്ച് ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ആരൊക്കെ മിത്രങ്ങളായി നടത്തുന്ന നാടകമാണെന്നു കൂടി ഒന്നു പറയണേ.

അപ്പോള്‍ വി എസും പിണറായി വിജയനും ഒരേ സമയത്ത് ഉമ്മന്‍ ചാണ്ടിയുടെ മിത്രങ്ങള്‍,. തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ പരസ്പരം പോരാടുന്നതും വെറും നാടകം തന്നെ. ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല. അപാര തല തന്നെ.

kaalidaasan said...

>>>>ഇന്നിപ്പോള്‍ വീ എസ് പ്രതിപക്ഷ നേതാവായി തുടരുന്നതാണ് തന്റെ മന്ത്രി സഭയുടെ നിലനില്പ്പിനു നല്ലത് എന്നു കണ്ടാല്‍ താന്‍ തന്നെ കൊണ്ടുവന്ന കേസ് അട്ടിമറിച്ചു കളയുക എന്നത് "തലക് ഓളം കൂടിയപ്പോള്‍" ചെയ്യുന്നതല്ല ചാണക്യ തന്ത്രമാണ്<<<<

ഇത് ചാണക്യ തന്ത്രമൊന്നുമല്ല. താങ്കളുടെ myopic vision  ന്റെ കുഴപ്പമാണ്. കാര്യങ്ങള്‍ മനസിലാക്കാതെ എഴുതുന്നതു മാത്രം.

വി എസ് മുഖ്യ മന്ത്രി ആവരുതെന്ന് 1996 ല്‍ ലോറന്‍സും, പിന്നീട് പിണറായി വിജയന്‍  2006 മുതലേയും  ആഗ്രഹിച്ചിരുന്നു. അന്നും പിന്നീട് 2011 ലും സീറ്റു നിഷേധിച്ചതും അതിന്റെ ഭാഗമായിരുന്നു. 2011ല്‍ ജയിക്കാവുന്ന ചില സീറ്റുകള്‍ നഷ്ടപ്പെടുത്തിയതും ഈ ഉദ്ദേശ്യത്തോടെ ആയിരുന്നു. അനേകം പ്രശ്നങ്ങളില്‍ തട്ടി ഉമ്മന്‍ ചാണ്ടി മന്ത്രി സഭ ആടിയുലഞ്ഞ ഒരു വര്‍ഷക്കാലവും ആ ദുഷ്ട മനസിലെ ചിന്ത ഇതായിരുന്നു. യു ഡി എഫ് വിട്ടു വരാന്‍ ആഗ്രഹിച്ചവരെ പ്രോത്സാഹിപ്പിക്കാതിരുന്നതും  സെല്‍വരാജ് ചാടിപ്പോയതിനെ തടയാതിരുന്നതുമൊക്കെ ഈ ഗൂഡ ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു. പക്ഷെ ചന്ദ്രശേഖരന്‍ വധം എല്ലാം തകിടം മറിച്ചു. പണ്ടെങ്ങോ കണ്ണൂര്‍ ഗുണ്ടകള്‍  നല്‍കിയ ക്വട്ടേഷന്‍  കൊടി സുനിയും കൂട്ടരും  ആ സമയത്തു നടപ്പിലാക്കുമെന്ന് പാര്‍ട്ടിയിലെ ഗുണ്ടകള്‍ പ്രതീക്ഷിച്ചിരുന്നില്ല. അപ്പോഴാണ്, ശരിക്കും പിണറായിക്ക് പറ്റിയ മണ്ടത്തരം മനസിലായത്. പിന്നീടൊരു മരണപ്പാച്ചിലായിരുന്നു. ക്വട്ടേഷന്‍ സംഘാംഗങ്ങളെ ഒളിപ്പിച്ചതും  ഇസ്ലാമിക തീവ്രവാദികളുടെ തലയില്‍ അത് കെട്ടിവയ്ക്കാന്‍ പിണറായി ശ്രമിച്ചതുമൊക്കെ ആ മരണപ്പാച്ചിലിന്റെ ഭാഗമായിരുന്നു. ഉന്നത നേതാക്കള്‍ പിടിയിലായപ്പോഴേക്കും  സംഗതികള്‍ കൈ വിട്ടു പോയി. വിഎസ് മുഖ്യമന്ത്രി ആയിരുന്നെങ്കിലും പോലീസ് കോടിയേരി തന്നെ ഭരിക്കുമായിരുന്നു. എങ്കില്‍ ഒരു പാര്‍ട്ടി സഖാവും പ്രതിയാകുകയുമില്ലായിരുന്നു. പക്ഷെ അതൊക്കെ ഇപ്പോള്‍ ഓര്‍ത്തിട്ട് എന്തു കാര്യം?

ഉമ്മന്‍ ചാണ്ടി യു ഡി എഫിലെ എം എല്‍ എ മാരുള്ള പാര്‍ട്ടികളുടെ എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുത്ത് സംരക്ഷിച്ചു. കോണ്‍ഗ്രസ് എം എല്‍ എ മാരേപ്പോലും വെറുപ്പിച്ചുകൊണ്ട് സംരക്ഷിച്ചു. ഗാര്‍ഹിക പീഢനം നടത്തി എന്ന് ഭാര്യ വിളിച്ചു പറഞ്ഞ, കേസു കൊടുത്ത , ഗണേശനെ വരെ സംരക്ഷിച്ചു. ഗണേശനെയും ഷിബു വിനെയും ചീത്ത പറഞ്ഞ് നടക്കുന്ന ജോര്‍ജിനെതിരെ കമാ എന്നു മിണ്ടുന്നില്ല. കേരള കോണ്‍ഗ്രസിന്റെയും ലീഗിന്റെയും എല്ലാ ആവശ്യങ്ങളും  നടത്തിക്കൊടുക്കുന്നു. എന്തു നെറികേടു കാണിച്ചാലും പറഞ്ഞാലും അവര്‍ക്കൊക്കെ അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഉമ്മനും  ചെന്നിത്തലയും ഒരുമിച്ചു പാടും. ഇവരിലാരെങ്കിലും ഇടതുപക്ഷത്തേക്ക് വന്നാല്‍ ഇതുപോലെ ഒരു സുഖമോ സ്വാതന്ത്ര്യമോ അനുഭവിക്കാന്‍ ആകുമോ? ആരെങ്കിലുമറിഞ്ഞു കൊണ്ട് തല കൊണ്ടുപോയി പുലി മടയില്‍ വച്ചു കൊടുക്കുമോ? ഇനി പിണറായി ആഗ്രഹിച്ചാലും ഈ മന്ത്രി സഭ മറിച്ചിടാമെന്നു തോന്നുന്നില്ല. പിണറായി പറഞ്ഞാല്‍ ഇവരാരെങ്കിലും ഇടതു പക്ഷത്തേക്ക് വരണമെകില്‍ അവരുടെ തലക്കകത്ത് കുതിരവട്ടത്ത് അടക്കേണ്ട അവസ്ഥ ഉണ്ടാകണം. അതാണ്, ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം . അല്ലാതെ വി എസിനെ പ്രതിപക്ഷനേതാവിന്റെ സ്ഥാനത്ത് നിലനിറുത്താന്‍ വേണ്ടി ഭൂമി ദാനക്കേസ് ദുര്‍ബലമാക്കിയതിലല്ല. അത് ചാണക്യ തന്ത്രമൊന്നുമല്ല. നാണം  കെട്ട നാലാം കിട തറ രാഷ്ട്രീയം.

വി എസ് നിയമസഭയിലെ പ്രതിപക്ഷ നേത്രുസ്ഥാനത്ത് ഉണ്ടായാലും ഇല്ലെങ്കിലും ആഗ്രഹിക്കുന്ന അത്രയും കാലം അദ്ദേഹം ​കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരിക്കും. അതിനദ്ദേഹത്തിനു ഒരു സ്ഥാനവും വേണ്ട. എം എല്‍ എ എന്ന പദവിയും വേണ്ട. ഇന്ന് കേരളത്തിലുള്ള ഏറ്റവും ജന സമ്മതനായ നേതാവ് വി എസ് മാത്രമാണ്. അതാണുമ്മന്‍ ചാണ്ടിയുടെ ഉറക്കം കെടുത്തുന്നത്. വി എസിന്റെ ജനങ്ങളുടെ ഇടയിലുള്ള പ്രതിഛായയെയാണ്, ഉമ്മന്‍ ചാണ്ടി പേടിക്കുന്നത്. യുഡി എഫിലെ ഏത് നേതാവും പേടിക്കേണ്ടതും അതിനെയാണ്. ആ പ്രതിഛായയുടെ തെളിവാണ്, വിജയത്തോടുത്ത കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയം. വി എസ് രംഗത്തില്ലായിരുന്നെങ്കില്‍ നൂറു സീറ്റുകള്‍ യുഡി എഫിനു ലഭിക്കുമായിരുന്നു. താങ്കള്‍ക്ക് സംശയമുണ്ടോ?

ചാണക്യ തന്ത്രമറിയാവുന്നവര്‍ വി എസിന്, ജനങ്ങളുടെ ഇടയിലുള്ള പ്രതിഛയ തകര്‍ക്കുകയാണു വേണ്ടത്. അതിനേറ്റവും പറ്റിയത് ഭൂമി ദാനക്കേസായിരുന്നു. അത് ഉമ്മന്‍ ചാണ്ടി ദുര്‍ബലപ്പെടുത്തിയെങ്കില്‍  ഉമ്മനൊരു ചാണക്യ തന്ത്രവും അറിയില്ല. വി എസിന്റെ ജനസമ്മതി കൂടുകയേ ഉള്ളു. ഇനി പിണറയിയും  കൂട്ടരും കനിഞ്ഞാലേ വി എസിന്റെ പ്രതിഛായ തകര്‍ക്കാന്‍ ആകൂ. പക്ഷെ അതിനു വേണ്ടി മെനഞ്ഞെടുത്ത എല്ലാ ആയുധവും  നിര്‍വീര്യമാകുന്ന കാഴ്ച്ചയാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

വി എസ് മാറിയാലുടനെ ഉമ്മന്‍ ചാണ്ടിയുടെ ഭരണം താഴെ പോകുമെന്നതൊക്കെ താങ്കളുടെ വെറും തോന്നലാണ്. പിണറായി വിചാരിച്ചാല്‍ ഒരു കാലത്തും പോകില്ല.

Ananth said...

>>>സ്വകാര്യ സ്ഥാപനം നടത്തുന്നവര്‍ക്ക് ഉണ്ടാകുന്ന ലാഭം അവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് പോകുന്നതിനെ അഴിമതി എന്നു വിളിക്കാന്‍ താങ്കളേപ്പൊലുള്ളവര്‍ക്കേ കഴിയൂ.<<<

പാര്ട്ടിക്കാര് പിടിച്ചെടുത്തു നടത്തുന്നത് സ്വകാര്യ സ്ഥാപനം ഒന്നുമല്ല - സഹകരണ സ്ഥാപനമാണ്‌ .......സ്ഥാപനത്തിന് കിട്ടേണ്ട പണം അത് നടതുന്നവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് പോകുന്നതിനെ അഴിമതി എന്നു തന്നെയാണ് വിളിക്കുക

UG സീറ്റൊന്നിന് 50 - 60 ലക്ഷം PG ക്ക് അതിന്റെ ഇരട്ടി എന്ന കണക്കില്‍ തലവരി വാങ്ങിയിട്ടും , സമാനമായ സ്ഥാപനങ്ങള്‍ വന്‍ ലാഭം കൊയ്യുന്ന സ്ഥാനത്ത് ഇവിടെ സഞ്ചിത നഷ്ടം കുന്നു കൂടുകയും നടത്തിപ്പുകാരായ പാര്‍ട്ടി തമ്പുരാക്കള്‍ കൊടീശ്വരന്മാരായി വീര്‍തുവരികയും ചെയ്യുന്നത് താങ്കളുടെ കണ്ണില്‍ അഴിമതിയെ അല്ലല്ലോ

എന്തായാലും സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തുന്ന അഴിമതികളെ ന്യായീകരിക്കുന്ന കാര്യത്തില്‍ താങ്കളും സുകുമാരനും തമ്മില്‍ അത്ര വലിയ വ്യത്യാസം ഒന്നുമില്ല - കേന്ദ്രത്തില്‍ കൊണ്ഗ്രസ്സു നടത്തുന്ന അതിഭീമമായ അഴിമതികളെ സുകുമാരന്‍ തികച്ചും ബാലിശമായ " ഓ അതൊക്കെ ലോകത്തെല്ലാടുതും നടക്കുന്ന കാര്യമാ അതിലൊന്നും വലിയ തെറ്റൊന്നുമില്ല " എന്ന രീതിയില്‍ ന്യായീകരിക്കുന്നു .......പാര്ട്ടിക്കാര് സംസ്ഥാനതലത്തില്‍ നടത്തുന്ന ധന സമ്പാദന പ്രക്രിയകളെ താങ്കള് അവയൊന്നും "അഴിമതി" യുടെ നിര്‍വചനതിനകതു വരില്ല എന്നൊക്കെയുള്ള വാചോടാപം കൊണ്ടു കണ്ണടച്ചു ഇരുട്ടാക്കുന്നു അത്രതന്നെ .....അതാണ്‌ ഈ ചര്‍ച്ചയില്‍ വ്യക്തമാവുന്നത് ......എനിക്ക് ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ല

kaalidaasan said...

>>>>പാര്ട്ടിക്കാര് പിടിച്ചെടുത്തു നടത്തുന്നത് സ്വകാര്യ സ്ഥാപനം ഒന്നുമല്ല - സഹകരണ സ്ഥാപനമാണ്‌ .......സ്ഥാപനത്തിന് കിട്ടേണ്ട പണം അത് നടതുന്നവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് പോകുന്നതിനെ അഴിമതി എന്നു തന്നെയാണ് വിളിക്കുക<<<<

സഹകരണ സ്ഥാപനങ്ങള്‍ പാര്‍ട്ടികളുടെ അധീനതയില്‍ മാറി മാറി വരാറുണ്ട്. അതിനെ പിടിച്ചെടുക്കലെന്നോ മറ്റെന്തു വേണമെങ്കിലും വിളിക്കാം. അംഗങ്ങള്‍ വോട്ടു ചെയ്താണു ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നത്.

സഹകരണ മെഡിക്കല്‍ കോളേജ് ഒരു സ്വാശ്രയ സ്ഥാപനമാണ്. മറ്റ് സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്നതുപോലെ തന്നെ ഇതും നടത്തുന്നു. സ്ഥാപനത്തിനു കിട്ടേണ്ട പണം അത് നടത്തുന്നവര്‍ ഉണ്ടാക്കുന്ന ബാങ്ക് അക്കൌണ്ടുകളിലേക്കല്ലാതെ സര്‍ക്കാരിന്റെ അക്കൌണ്ടുകളിലേക്ക് പോകേണ്ട ആവശ്യമില്ല.

സര്‍ക്കാരിലേക്ക് വരേണ്ട പണം വരാതിരിക്കുമ്പോഴും  കൈകൂലി വാങ്ങുമ്പോഴും ആണ്, അഴിമതി എന്ന സുബോധമുള്ളവര്‍ പറയുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ആരെങ്കിലും അഴിമതി നടത്തി എന്നും പറഞ്ഞ് ലോകത്തിന്നു വരെ ആരെയും ശിക്ഷിച്ചിട്ടില്ല.

സഹകരണ അസ്ഥാപനത്തിലെ പണം അത് നടത്തുന്ന ആരെങ്കിലും അടിച്ചു മാറ്റുന്നുണ്ടെങ്കില്‍ അതിനെ മോഷണം, വഞ്ചന എന്നൊക്കെയാണു വിളിക്കുക. അഴിമതി എന്നല്ല. സ്വകാര്യ സ്ഥാപനത്തിലെ പണമിടപാടുകളിലെ വീഴ്ചകളെ ആരും അഴിമതി എന്നു വിളിക്കാറില്ല.

kaalidaasan said...

>>>>UG സീറ്റൊന്നിന് 50 - 60 ലക്ഷം PG ക്ക് അതിന്റെ ഇരട്ടി എന്ന കണക്കില്‍ തലവരി വാങ്ങിയിട്ടും , സമാനമായ സ്ഥാപനങ്ങള്‍ വന്‍ ലാഭം കൊയ്യുന്ന സ്ഥാനത്ത് ഇവിടെ സഞ്ചിത നഷ്ടം കുന്നു കൂടുകയും നടത്തിപ്പുകാരായ പാര്‍ട്ടി തമ്പുരാക്കള്‍ കൊടീശ്വരന്മാരായി വീര്‍തുവരികയും ചെയ്യുന്നത് താങ്കളുടെ കണ്ണില്‍ അഴിമതിയെ അല്ലല്ലോ<<<<

താങ്കളുടെ മനോരാജ്യക്കണക്കേതായാലും  കണ്ടിട്ട് ചിരി വരുന്നുണ്ട്. എന്തേ 50 ലക്ഷത്തില്‍ മാത്രം നിറുത്തി? കുറച്ച്കൂടെ കൂട്ടാമായിരുന്നില്ലേ?

വന്‍ ലാഭം കൊയ്യുന്ന ഒരു സ്ഥപനത്തിന്റെ പേരൊന്നു പറയാമോ? മുഴുവന്‍ സീറ്റുകളിലേക്കും തലവരി വാങ്ങി പ്രവേശനം നല്‍കുന്ന കോളേജുകള്‍ ഓരോ വര്‍ഷവും നഷ്ടം കുമിഞ്ഞു കൂടുന്നു, അതുകൊണ്ട് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി ഈ പ്രഭുക്കള്‍  സര്‍ക്കാരിനു മുന്നില്‍ ക്യൂ നില്‍ക്കുന്നതൊന്നും കണാനുള്ള കണ്ണ്, താങ്കള്‍ക്കില്ലാതെ പോകുന്നു. പകുതി സീറ്റുകള്‍ സര്‍കാരിനു വിട്ടുകൊടുത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യന്നിരക്കില്‍ സൌകര്യങള്‍ ഒരുകിക്കൊടുക്കുന്ന പരിയാരം മെഡിക്കല്‍ കോളേജില്‍ നഷ്ടമുണ്ടാകുന്നത് സ്വാഭാവികമാണ്.

പാര്‍ട്ടി തമ്പുരാക്കള്‍ നടത്തുന്ന പരിയാരം മെഡിക്കല്‍ കോളേജിന്റെ കാര്യമൊരു നിമിഷം മറന്നിട്ട്, മറ്റ് ചില തമ്പ്രക്കള്‍ ഭരിക്കുന്ന കൊച്ചി മെഡിക്കല്‍ കോളേജും ഏറ്റെടുക്കാന്‍ സര്‍ക്കാരിനോട് പറയുന്നുണ്ടല്ലോ. അതിന്റെ കാരണം എന്താണ്?

ആലപ്പുഴ റ്റി ഡി മെഡിക്കല്‍ കോളേജ് തലവരി പണം മാത്രം വാങ്ങി നടത്തിയിരുന്ന സ്വകാര്യ കോളേജായിരുന്നു. സര്‍ക്കാരിനു യാതൊരു വക നിയന്ത്രണവുമില്ലാതിരുന്നത്. എന്നിട്ടും അത് നടത്താന്‍ വയ്യ എന്നും പറഞ്ഞ് തിരുമല ദേവസ്വം അത് സര്‍ക്കാരിനെ ഏല്‍പ്പിക്കുകയാണുണ്ടായത്? അതെങ്ങനെ സംഭവിച്ചു. ത്രികാലജ്ഞനായ അവിടന്ന് ഒന്ന് പറഞ്ഞു തരാമോ?

സര്‍ക്കാരിന്റെ പണം അടിച്ചു മാറ്റി കോടീശ്വരനായ ഒരു പാര്‍ട്ടി തമ്പുരാനെ താങ്കള്‍ ചൂണ്ടിക്കാണിക്ക്. ഞാന്‍ സമ്മതിച്ചു തരാം.

kaalidaasan said...

>>>>പാര്ട്ടിക്കാര് സംസ്ഥാനതലത്തില്‍ നടത്തുന്ന ധന സമ്പാദന പ്രക്രിയകളെ താങ്കള് അവയൊന്നും "അഴിമതി" യുടെ നിര്‍വചനതിനകതു വരില്ല എന്നൊക്കെയുള്ള വാചോടാപം കൊണ്ടു കണ്ണടച്ചു ഇരുട്ടാക്കുന്നു അത്രതന്നെ .....അതാണ്‌ ഈ ചര്‍ച്ചയില്‍ വ്യക്തമാവുന്നത് ......എനിക്ക് ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ല<<<<

താങ്കള്‍ നിയമത്തേക്കുറിച്ച് വലിയ ഗ്രാഹ്യ മുള്ള ആളല്ലേ. അഴിമതി നിരോധന നിയമപ്രകാരം സഹകരണ മെഡിക്കല്‍ കോളേജില്‍ നിന്നു പണം അടിച്ചുമാറ്റി എന്ന് താങ്കളാരോപിക്കുന്ന ഒരാളുടെ പേരില്‍ കേസെടുക്ക്. അപ്പോഴല്ലേ താങ്കളീ പറയുന്ന അസംബന്ധത്തിനു വിലയുണ്ടാകൂ. 2 ജി സ്പെക്ട്രത്തിലും, ലവലിന്‍ ഇടപാടിലും, ഭൂമി ദാനകേസിലും, കല്‍ക്കരി ഇടപാടിലൊമൊക്കെ കേസെടുത്തതുപോലെ. അതിനുള്ള കഴിവുണ്ടെങ്കില്‍ അത് ചെയ്യുക. അതിനു പറ്റാതെ കൂടതലോ കുറച്ചോ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.