തടിയന്റവിടെ നസീറെന്നെ ഒരു മുസ്ലിം ഭീകരനെ ബംഗ്ളാദേശില്‍ നിന്നും പിടികൂടിയതിനു ശേഷം ലഭിക്കുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. ഭേദപ്പെട്ട രീതിയില്‍ സമധാനത്തോടെ കഴിഞ്ഞിരുന്ന കേരളത്തിലും മുസ്ലിം ഭീകരര്‍ക്ക് ആഴത്തിലുള്ള വേരുകളുണ്ടെന്നറിയുന്നത് അല്പം അലോസരമുണ്ടാക്കുന്നതാണ്. പക്ഷെ അതിനോടനുബന്ധിച്ച് ആടുന്ന പൊറാട്ടു നാടകങ്ങള്‍ കേരളം ഇപ്പോള്‍ വിസ്മയത്തോടെ നോക്കി നില്ക്കുന്നു. മദനിയെ കേരള രാഷ്ട്രീയത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാന്‍ കിണഞ്ഞ് ശ്രമിച്ച പിണറായി വിജയനും അദ്ദേഹത്തിന്റെ ചവേറുകളും ഈ നാടകത്തിലും തകര്ത്താടുന്നുണ്ട്.
മദനിയെ ജയിലില്‍ മര്‍ദ്ദിച്ചതിനു പകരം വീട്ടാന്‍ തമിഴ് നാടിന്റെ ബസ് കത്തിച്ച കേസ് പ്രതികള്‍ മാറിമറിഞ്ഞ് അവസാനം നസീറും സൂഫിയയും പ്രതി പട്ടികയില്‍ വന്നു. മദനിയുമായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂട്ടു കൂടിയ സി പി എമ്മിനത് കനത്ത ആഘാതമേല്‍പ്പിച്ചു. അതിന്റെ ബഹിസ്ഫുരണമാണ് പി ബി അംഗം എംകെ പാന്ഥെ വാക്കുകളിലൂടെ പുറത്തു വന്നത്. പി ബി യോഗത്തിനു ശേഷമാണീ വാക്കുകള്‍ എന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍:
മദനിക്കു തീവ്രവാദബന്ധമുണ്ടെന്നു ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തു തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മദനിയുമായി സിപിഎം നേതാക്കള്‍ വേദി പങ്കിട്ടു. അതു തെറ്റായിപ്പോയി. ഭാവിയില്‍ മദനിയുമായി ബന്ധമുണ്ടാകില്ല. ഇതിനുളള നടപടികള്‍ എടുത്തു കഴിഞ്ഞു.
പിണറായി വിജയന്റെ അറിയപ്പെടുന്ന ചാവേറായ പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞതിപ്രകാരം.
മദനിയുമായി സി പി എം നേതാക്കള്‍ വേദി പങ്കിട്ടതില്‍ യാതൊരു കുറ്റബോധവുമില്ല.
സംസ്ഥാനത്തെ മാദ്ധ്യമങ്ങള്‍ രണ്ടു വ്യക്തികളെ ആക്രമിച്ചു ചോരകുടിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നരവര്‍ഷമായി പിണറായിക്കു നേരെ തുടരുന്ന ആക്രമണം ഇപ്പോള്‍ മദനിക്കുനേരെക്കൂടി ആയിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിനു പൊന്നാനിയില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി മത്സരിച്ചപ്പോള്‍ സിപിഎം പിന്തുണ നല്‍കുക മാത്രമാണുണ്ടായത്. സിപിഎം മാത്രമല്ല, പലരും പിന്തുണനല്കിയിരുന്നു. ഈ സ്ഥാനാര്‍ഥിക്കുതന്നെ മദനിയും പിന്തുണ കൊടുത്തു. പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ കുറ്റിപ്പുറത്തു നടന്ന തിരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ മദനി പങ്കെടുത്തു എന്നുള്ളതുകൊണ്ട് സിപിഎം പാര്‍ട്ടി സെക്രട്ടറിക്കു പങ്കെടുക്കാന്‍ പാടില്ല എന്നു പറയുന്നതിനോടു യോജിപ്പില്ല.
അയ്യോ പാവം!!. എന്തൊരു സാധു!!!! പൊന്നാനിയില്‍ രണ്ടത്താണി സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ ഗതികേടു കൊണ്ട് സി പി എം പിന്തുണച്ചു പോയി.!!!!!
രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന്റെ ഭാഗമായി കേരളം മുഴുവന്‍ വെളിയവും പിണറായിയും നടത്തിയ കളരി പയറ്റ് കണ്ട ജനങ്ങളെല്ലാം കഴുതകളാണെന്ന ഈ നാട്യമുണ്ടല്ലോ, അതിനൊരു നല്ല നമസ്കാരം പറയാതെ വയ്യ. കേരളീയരുടെ സുബോധത്തെ കൊഞ്ഞനം കുത്തുന്ന ഇദ്ദേഹത്തിന്റെ ഭക്തിയെ ആരും നമിച്ചു പോകും.
മദനിയെ വെള്ളപൂശുന്ന മറ്റൊരു ഭക്തന്റെ വാക്കുകള്‍. നസീറിന്റെയൊപ്പം
ജീവിച്ച, നസീറിന്റെ മനം അറിയുന്ന അദ്ദേഹമെഴുതിയതിപ്രകാരം.
തടിയന്റവിട നസീര്‍ ഏതുസമയവും പിടിക്കപ്പെടാന്‍ സാധ്യതയുള്ളയാളാണെന്ന് അയാള്‍ക്കും അയാളുടെ പ്രസ്ഥാനത്തിനും അറിയാം. പിടിക്കപ്പെട്ടാല്‍ ആരെയൊക്കെ വെളിപ്പെടുത്തണമെന്നും ആരൊയൊക്കെ ഒളിപ്പിക്കണമെന്നും സംബന്ധിച്ച് തയ്യാറെടുപ്പും പരിശീലനവും അയാള്‍ നടത്തിയിട്ടുമുണ്ടാവും.
നസീര്‍ കാണിച്ചുകൊടുത്തത് അയാള്‍ ഒരു കാലത്ത് ഉപയോഗപ്പെടുത്തിയ, ഇനിയുള്ള നാളുകളില്‍ തീവ്രവാദത്തിനായി ഉപയോഗിക്കാനാവില്ലെന്ന് അയാള്‍ കരുതുന്ന ആളുകളെ. അതേസമയം ഇനിയും ഇവിടെ തീവ്രവാദപ്രവര്‍ത്തനം നടത്താന്‍ സജ്ജരും പ്രാപ്തരുമായ ഒരുപറ്റം ആളുകളെ/പ്രസ്ഥാനങ്ങളെ മറച്ചുവെക്കുകയും ചെയ്യുന്നതായി സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും.
അവര്‍ ആരാണ്? ആരാണ് അവര്‍ക്ക് പിന്തുണ നല്‍കുന്നത്? ആ വലീയ സത്യമാണ് വെളിപ്പെടേണ്ടത്.
ഇതിന്റെ ഉത്തരം അന്വേഷിച്ച് ആരും പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. ഇത് കമ്യൂണിസ്റ്റു പ്രസ്ഥാനം തന്നെ പറഞ്ഞിട്ടുണ്ട്. എന്‍ ഡി എഫും യു ഡി എഫും.
പക്ഷെ ഇതു തെളിയിക്കാന്‍ പോലീസും ഭരണവും കയ്യിലുള്ള സി പി എമ്മിനെന്തു കൊണ്ട് പറ്റുന്നില്ല എന്നൊന്നും ആരും ചോദിച്ചേക്കരുത്. അത് കേട്ടാല്‍ ചിലപ്പോള്‍ ബോധക്ഷയം ഉണ്ടായേക്കും.
ഇതൊക്കെ ഇപ്പോള്‍ നടക്കുന്ന നാടകങ്ങള്‍. ഇനി അല്‍പ്പം പിറകോട്ടു പോകാം. മദനിയെ പിണറായി വിജയന് ആനയും അമ്പാരിയുമായി കുറ്റിപ്പുറത്ത് ആനയിച്ചാദരിച്ച സമയത്ത് ഞാന്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു. 2009 മാര്‍ച്ച് 22 ന്. ആ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങളാണു ചുവടെ.
മദനിയും, വി എസും, പിന്നെ പിണറായിയും
പിണറായി വിജയന് നയിച്ച കേരള യാത്രയില്‍ വി എസ് പങ്കെടുക്കുമോ എന്നത്, വലിയ ഒരു ചോദ്യമായിരുന്നു കേരളത്തില്‍. അവസാനം അദ്ദേഹം അതില്‍ പങ്കെടുത്തു.
കേരള യാത്രയുടെ സമാപനസമ്മേളനത്തില്‍ അദ്ദേഹം വരികയും പ്രസംഗിക്കുകയും ചെയ്തു. ജനങ്ങള്‍ ആര്‍പ്പുവിളികളോടെ അദ്ദേഹത്തെ എതിരേറ്റു. അന്നേരം പ്രസംഗിച്ചു നിന്ന ആള് പ്രസംഗം നിറുത്തിയില്ല, കൂടാതെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും കണ്ടു. വി എസ് വേദിയില്‍ കയറിയപ്പോള്‍ മിക്കവരും എഴുന്നേറ്റ് നിന്ന് ആദരവു പ്രകടിപ്പിക്കുകയും ചെയ്തു. പലരും മനസില്ലാമനസോടെയാണെങ്കിലും. പക്ഷെ രണ്ടു പേര് ഇത്തരം ആദരത്തിലൊന്നും വിശ്വസിച്ചില്ല. പ്രകാശ് കാരാട്ടും പിണറായി വിജയനും.
പിന്നീട് ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പല കൊടുങ്കാറ്റുകളും ആഞ്ഞു വീശി. ഇപ്പോഴും വീശുന്നു. മദനി മതേതരനോ തീവ്രവാദിയോ എന്ന്, ഇടതുപക്ഷത്തിന്നുള്ളില്‍ തന്നെ ഒരു സമവായത്തിലെത്തിയിട്ടില്ല ഇനിയും. മറ്റുള്ളവര്‍ എന്തു വിളിച്ചാലും പിണറായി വിജയനു യാതൊരു സംശയവുമില്ല. മദനി പത്തര മാറ്റുള്ള മതേതരന്‍ തന്നെ. ആ പത്തരമാറ്റിനെ എങ്ങനെ സ്വീകരിക്കണം. അത് സി പി എ പ്രസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെട്ട ഊതിക്കാച്ചിയ പൊന്ന് തെളിയിച്ചു, അങ്ങ് കുറ്റിപ്പുറത്ത്.
കുറ്റിപ്പുറത്തു നടന്ന ഇടതുമുന്നണിയുടെ പൊന്നാനി മണ്ഡലം തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ മദനിക്കു സിപിഎം രാജകീയ വരവേല്‍പ്പാണു നല്‍കിയത്. പിണറായി അടക്കമുള്ള നേതാക്കള്‍ അരമണിക്കൂറോളം മദനിക്കായി കാത്തുനിന്ന ശേഷമാണു ചടങ്ങു തുടങ്ങിയത്. അധ്യക്ഷപ്രസംഗം തുടങ്ങിയ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മദനിയുടെ വാഹനവ്യൂഹം എത്തിയതോടെ പ്രസംഗം നിര്‍ത്തുകയും, മൈക്ക് ഓഫാക്കുകയും ചെയ്തു. പിണറായി അടക്കമുള്ള എല്ലാ നേതാക്കളും എഴുന്നേറ്റു നിന്ന് മദനിയെ സ്വീകരിച്ചു.
സഖാവു വെളിയം വെളിവില്ലാത്തവനാണല്ലോ. സഖാവു മദനിയോ? വി എസിനേക്കാളും ആദരം പ്രകടിപ്പിക്കേണ്ട, ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ബഹുമാനിക്കേണ്ട, നടത്തുന്ന പ്രസംഗം നിറുത്തി, മൈക്ക് ഓഫാക്കി ആദരിക്കേണ്ട, തേന്‍ കട്ട അല്ലേ.
പ്രസ്ഥാനത്തിന്റെ അധഃപ്പതനം ഇവിടെ പൂര്‍ത്തിയാവുന്നു.
പിണറായി വിജയന്റെ ഏറ്റവും പുതിയ പ്രസ്താവനയാണു താഴെ.
പിഡിപിയുടേത് തീവ്രവാദ നിലപാടായിരുന്നു. സിപിഎമ്മിന് എന്നും തീവ്രവാദ വിരുദ്ധ നിലപാടാണുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ പിഡിപി നല്കിയതു ഇങ്ങോട്ടുള്ള പിന്തുണയാണ്. എന്നാല്‍ ഇതു ഗുണം ചെയ്തില്ല.
അബ്ദുല്‍നാസര്‍ മദനിയോ സുഹൃത്തുക്കളോ മുന്‍കാലത്തു നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കേണ്ട ആവശ്യം സിപിഎമ്മിനില്ല. ഭാവിയില്‍ മദനിയുമായി ബന്ധം തുടരുമോ എന്നത് അപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തിന് അനുസൃതമായി തീരുമാനിക്കും. ലോക്സഭാതിരഞ്ഞെടുപ്പില്‍ പിഡിപിയുമായി ഒരു കൂട്ടുകെട്ടോ ധാരണയോ സിപിഎം ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ മദനിയുടെ പിന്തുണ തങ്ങള്‍ക്കൊപ്പം നിന്ന ചിലരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. പഴയ നിലപാടു തിരുത്തുന്ന ആത്മാര്‍ഥമായ സമീപനമായിരുന്നു പിഡിപിയുടേത്. എന്നാല്‍ അതു തങ്ങളുടെ കൂടെ തന്നെയുള്ളവര്‍ക്കു ദഹിക്കാത്ത നിലയുണ്ടാക്കി. രാഷ്ട്രീയത്തില്‍ ഒരു കാര്യവും മുന്‍കൂട്ടി പറയാന്‍ കഴിയുന്നതല്ല. പിന്തുണയുടെ ഒരു ഘട്ടം കഴിഞ്ഞു. ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥിതിയില്ല. ഓരോ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട അടവു ചര്‍ച്ച ചെയ്യുമ്പോള്‍ മാത്രമാണ് ആ കാര്യങ്ങള്‍ വരുന്നത്. തന്റെ പഴയ തീവ്രവാദ നിലപാടു തിരുത്തിയാണ് എല്‍ഡിഎഫിനെ മദനി പിന്തുണച്ചത്. അതില്‍ മദനി മാറ്റം വരുത്തിയതായി അറിയില്ല.
മദനിയുമായി കൂട്ടു കൂടിയത് തെറ്റായിരുന്നു എന്നും ഭാവിയില്‍ ഒരു ബന്ധവും വേണ്ട എന്നതുമാണ് പി ബി നിലപാട്. അതാണ് എംകെ പാന്ഥെയുടെ
വാക്കുകളിലൂടെ പുറത്തു വന്നത്. പക്ഷെ പിണറായി വജയന് അതല്ല പറയുന്നത്. മദനിയുമായി കൂട്ടു കൂടിയതില്‍ യതൊരു തെറ്റുമില്ല എന്നാണദ്ദേഹത്തിന്റെ വാക്കുകളുടെ അര്‍ത്ഥം. തീവ്രാവാദ നിലപാടു മാറ്റി മിതവാദിയായ മദനി ഇപ്പോഴും പിണറായി വിജയനു സ്വീകാര്യനാണ്. ഭാവിയില്‍ കൂട്ടു കൂടുമോ എന്നത് അപ്പോഴത്തെ സാഹചര്യമനുസരിച്ചിരിക്കും. പാലൊളി മുഹമ്മദ് കുട്ടിയും അതു പറയുന്നു. ചില പിണറായി ഭക്തരുമതു പറയുന്നു.
ഏതാണു പാര്‍ട്ടി ലൈന്‍? പാന്ഥെ പറഞ്ഞതോ പിണറായി പറഞ്ഞതോ?
37 comments:
മദനിയുമായി കൂട്ടു കൂടിയത് തെറ്റായിരുന്നു എന്നും ഭാവിയില്‍ ഒരു ബന്ധവും വേണ്ട എന്നതുമാണ് പി ബി നിലപാട്. അതാണ് എംകെ പാന്ഥെയുടെ വാക്കുകളിലൂടെ പുറത്തു വന്നത്. പക്ഷെ പിണറായി വജയന് അതല്ല പറയുന്നത്. മദനിയുമായി കൂട്ടു കൂടിയതില്‍ യതൊരു തെറ്റുമില്ല എന്നാണദ്ദേഹത്തിന്റെ വാക്കുകളുടെ അര്‍ത്ഥം. തീവ്രാവാദ നിലപാടു മാറ്റി മിതവാദിയായ മദനി ഇപ്പോഴും പിണറായി വിജയനു സ്വീകാര്യനാണ്. ഭാവിയില്‍ കൂട്ടു കൂടുമോ എന്നത് അപ്പോഴത്തെ സാഹചര്യമനുസരിച്ചിരിക്കും. പാലൊളി മുഹമ്മദ് കുട്ടിയും അതു പറയുന്നു. ചില പിണറായി ഭക്തരുമതു പറയുന്നു.
ഏതാണു പാര്‍ട്ടി ലൈന്‍? പാന്ഥെ പറഞ്ഞതോ പിണറായി പറഞ്ഞതോ
"തടിയന്റവിടെ നസീറെന്നെ ഒരു * ഭീകരനെ..."
ആ വിശേഷണം വേണോ ഡോക്റ്റര്‍?
കാളിദാസരേ... താങ്കള്‍ ശുദ്ധനായി പോയല്ലോ...
ഇതൊക്കെ ഒരു കളിയല്ലേ, കര്‍ണാടക പോലീസ് കൊണ്ടുപോകാതിരിക്കാനുള്ള മുന്‍കരുതല്‍. ഇതൊക്കെ കഴിഞ്ഞു കോടതിയില്‍ പ്രൊസിക്യൂഷനു തെളിയിക്കാന്‍ പറ്റാതെ സകുടുംബം വീണ്ടും രക്തസാക്ഷികളായി പുറത്തു വരും.. അന്നു സ്വീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ വരണേ...
ബഷീര്‍ വള്ളിക്കുന്നിന്റെ പോസ്റ്റില്‍ ഞാനിട്ട് പോസ്റ്റ് അതേപടിതന്നെ ഇവിടെയിട്ടതിന് നന്ദി. സാധാരണ താങ്കള്‍ ചെയ്യാറുള്ളത് ഏതെങ്കിലും വാചകം മാത്രം പിടിച്ച് ഒരു കറക്കമാണ്.
എന്റെ കമന്റില്‍ എവിടെയാണ് പിണറായി ഭക്തി, എവിടെയാണ് മദനി ഭക്തി എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. നസീറിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മാധ്യമവാര്‍ത്തകളും കസ്റ്റഡിയിലെടുക്കപ്പെടുന്ന/അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകളെയും കാണുമ്പോള്‍ ബോധമുള്ള ആര്‍ക്കും തോന്നാവുന്ന ഒരു കാര്യമാണ് എന്നിലൂടെ കമന്റായിവന്നത്. നസീറിന്റെ സഹവാസിയാവേണ്ടകാര്യമൊന്നും ഇല്ല.
ഇടത്-വലത് മുന്നണികളെ ന്യായീകരിക്കുകയോ കുറ്റപ്പെടുത്തുകയോ എന്നതിലുപരി നാടിന്റെ പോക്കിനെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ഒരാള്‍ ചിന്തിക്കേണ്ട ശരിയായ ദിശ ഈ സന്ദര്‍ഭത്തില്‍ ഇതുതന്നെയാണെന്നുമാണ് എന്റെ വിശ്വാസം. ഇതിനിടയിലും സി പി എംനും പിണറായി വിജയനുമെതിരെ പ്രയോഗിക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്നന്വേഷിക്കുന്നവരോട് അങ്ങേയറ്റത്തെ പ്രതിഷേധവുമുണ്ട്.
tracking........
tracking
"തടിയന്റവിടെ നസീറെന്നെ ഒരു * ഭീകരനെ..."
ആ വിശേഷണം വേണോ ഡോക്റ്റര്‍?
അതില്‍ തെറ്റുണ്ടോ ഭിസ്ക്രോട്രക്രാ
നസീറിനെ ബംഗ്ളാദേശില്‍ നിന്നാണറസ്റ്റ് ചെയ്തത്. ബംഗ്ളാ പോലീസ് പറയുന്ന അമേരിക്കന്‍ എംബസ്സി ആക്രമണം വരെ ചെന്നെത്തിയില്ലെങ്കിലും നസീര്‍ എന്തിനു ബംഗ്ളാദേശില്‍ പോയി എന്നതിന് താങ്കള്‍ക്കൊരു വിശദീകരണം നല്‍കാമോ?
വായിക്കാനും എഴുതാനും ബുദ്ധിമുട്ടുള്ള ഈ പേരിനൊരു ലാല്‍ സലാം.
ഇതൊക്കെ ഒരു കളിയല്ലേ, കര്‍ണാടക പോലീസ് കൊണ്ടുപോകാതിരിക്കാനുള്ള മുന്‍കരുതല്‍.
ആയിരിക്കാം. പക്ഷെ ഇത് കേന്ദ്ര പോലിസും കര്‍ണാടക പോലീസും ഇടപെട്ട പ്രശ്നമാണ്. ബാംഗളൂര്‍ സ്ഫോടനം ബസ് കത്തിക്കലിനേക്കാള്‍ ഗുരുതരമല്ലേ? അപ്പോള്‍ അതിനല്ലേ മുന്‍ഗണന കിട്ടൂ.
ഇതില്‍ മദനിക്കെതിരെ ഗുരുതരമായ തെളിവുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. ബസ് കത്തിക്കലില്‍ സൂഫിയക്കെതിരെയാണു കേസ്. അതില്‍ നസീര്‍ ഒന്നാം പ്രതിയാണെങ്കിലും കേരള പോലീസിനു വിട്ടുകിട്ടാനുള്ള സാധ്യത കുറവാണ്.
ജിവി,
പിണറായിയും കൂടെയുള്ളവരും ഇപ്പോഴും മദനിയെ ഇഷ്ടപ്പെടുന്നു. അതുകൊണ്ടല്ലേ മുന്നണി ബന്ധം പോലും തകര്‍ത്ത് ഈ എക്സ് ഭീകരനെ പൊക്കിപ്പിടിച്ചു നടന്നതും ഇപ്പോഴും നടക്കുന്നതും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോലും രണ്ടു മണ്ഠലങ്ങളില്‍ മദനിയുടെ പിന്തുണ സി പി എം സ്വീകരിച്ചിരുന്നു..
മദനിയുടെയും കുടുംബത്തിന്റെയും കൂട്ടാളികളുടെയും പേരില്‍ പല കേസുകളുമുണ്ടെന്നറിഞ്ഞു തന്നെയല്ലേ മദനിയെ കൂട്ടാളിയാക്കിയതും മദനി നിര്‍ദ്ദേശിച്ച ആളെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാക്കിയതും. എന്തായിരുന്നു ഇതിന്റെയൊക്കെ ആവശ്യം? കേരളത്തിലെ വോട്ടര്‍മര്‍ ഇടതു മുന്നണിയില്‍ നിന്നും അകലാന്‍ അതും ഒരു കാരണമല്ലേ?
പി ബി മദനിയെ തള്ളിപ്പറഞ്ഞിട്ടും പിണറായി ഇപ്പോഴും മദനിയെ തള്ളിപ്പറഞ്ഞിട്ടില്ല. ജിവിയും മദനിയെ വിമര്‍ശിച്ചു കണ്ടില്ല. അത് മദനി ഭക്തിയുമല് പിണറായി ഭക്തിയുമല്ലാതെ എന്താണ്?
നസീര്‍ മദനിയുടെ പേരു പറയണം എന്ന് ആലോചിച്ചുറച്ചു എന്നു പറയുന്നതിന്റെ ന്യായീകരണം എന്താണ്? അത് വായിച്ചിട്ടാണ്, എനിക്ക് സംശയം ഉണ്ടായത്? മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന വാര്‍ത്തകള്‍ പോലീസുകാര്‍ പുറത്തു വിടുന്നതാണ്. അതില്‍ നിന്നും നസീര്‍ ആലോചിച്ചുറപ്പിച്ചു എന്തെങ്കിലും പറയുന്നതാണെന്ന് എനിക്ക് തോന്നിയില്ല. അദ്ദേഹം പല അളുകളുമായുള്ള ബന്ധം പോലീസിനോടു പറഞ്ഞതയാണു പോലീസുകാര്‍ വെളിപ്പെടുത്തിയത്. ഈ ആളുകളൊക്കെ തീവ്രവാദവുമായി ബന്ധപ്പെട്ടവരാണ്. അവരൊക്കെ സൂഫിയ മദനിയുമായി ടെലിഫോണില്‍ സംസരിച്ചതിന്റെ തെളിവുകളുണ്ടെന്നാണു പോലീസ് പറയുന്നതും. ഇവര്‍ക്കൊക്കെ ഇന്നലെ അല്ല മദനിയുമായുള്ള ബന്ധം. വര്ഷങ്ങളായുണ്ടയിരുന്നു എനാണു വെളിപെടുത്തല്‍. ഇതൊനും ഇല്ല എന്ന് മദനി പറഞ്ഞിട്ടും ഇല്ല. ആ ബന്ധങ്ങളുടെ ശരിയായ അര്‍ത്ഥം അന്വേഷണ സംഘങ്ങള്‍ കണ്ടു പിടിക്കുന്നതല്ലേ അതിന്റെ ശരി?
ജിവി
മദനി കോയംബത്തൂര്‍ സ്ഫോടന കേസില്‍ പ്രതിയായി ജയിലില്‍ പോയപ്പോള്‍ എല്ലാവരും അദ്ദേഹവുമായി ഉള്ള ബന്ധമുപേക്ഷിച്ചതായിരുന്നു. പിന്നീട് പിണറായി മുന്‍കൈ എടുത്താണ് മദനിയുമായി സഖ്യമുണ്ടാക്കിയതും മദനിയുടെ സ്ഥാനാര്‍ത്ഥിയെ പൊന്നാനിയില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയാക്കിയതും. ഇത് സി പി എമ്മിനുള്ളിലും ഇടതു മുന്നണിക്കുള്ളിലും എതിര്‍പ്പുണ്ടായിട്ടും അതിനെ അവഗണിച്ചാണു പിണറായി വിജയന് മദനിയെ ന്യയീകരിച്ചത്. അതു കൊണ്ട് പിണറായിയെ ആളുകള്‍ കുറ്റപ്പെടുത്തും. മദനിയെ തള്ളിപ്പറയുന്നതു വരെ അത് പിണറായി ശരിക്കും അര്‍ഹിക്കുന്നതാണു താനും.
നാടിന്റെ പോക്കിനേക്കുറിച്ച് ഉത്ഖണ്ടയുള്ളവര് മദനി എന്ന വിവാദ പുരഷനുമായി കൂടരുതായിരുന്നു. ഒരു കേസില്‍ കുറ്റമുക്തനായി എന്നു കരുതി, മറ്റു കേസുകളിലുമങ്ങനെയാവുമെന്ന് കരുതിയ വിഡ്ഡിത്തത്തെയാണു ഞാന്‍ കുറ്റപ്പെടുത്തിയത്. ആ തീരുമാനം പിണറായി വിജയന് വ്യക്തിപരമായി എടുത്തതായിരുന്നു. അതിനു മറ്റാരെയും കുറ്റപ്പെടുത്താനാകില്ല.
പാലൊളിയേപ്പോലെ മദനിയെ കൂടെ കൂട്ടിയതില്‍ ജിവിക്കും കുറ്റബോധം തോന്നുന്നില്ലെങ്കില്‍ പിണറായിക്കും സി പി എമ്മിനുമെതിരെ വരുന്ന വിമര്‍ശനങ്ങളില്‍ പ്രതിഷേധിച്ചിട്ടും കാര്യമില്ല. കാര്യവിവരമുള്ളവര്‍ പറഞ്ഞത് പിണറായി വിജയന് കേട്ടിരുന്നെങ്കില്‍ ഈ കുറ്റപ്പെടുത്തലുകള്‍ ഉണ്ടാകില്ലായിരുന്നു. പക്ഷെ ധാര്‍ഷ്ട്യം പിണറായി വിജയനെ അതിനനുവദിച്ചില്ല.
ഭീകരന് എന്ന വാക്കിനോടായിരുന്നില്ല പരാതി. *-ഇട്ടടത്തു മതം പറഞ്ഞിരിക്കുന്നു.
ഓ.ടോ: എന്റെ പേര് സാര്‍ തെറ്റിച്ചു. ഭ്രിസ്ക്രോട്രക്രന്
പിഡിപിയുടെ സഹായം എല്‍ഡിഎഫിനെ പിന്താങ്ങുന്ന മതേതരവിശ്വാസികളില്‍ ചിലരില്‍ എതിര്‍പ്പുളവാക്കിയെന്ന് തെരഞ്ഞെടുപ്പിനുശേഷം പാര്‍ടി വിലയിരുത്തിയതാണ്. പിഡിപിയുമായി വേദി പങ്കിട്ടത് ശരിയായില്ലെന്നും പാര്‍ടി കേന്ദ്രകമ്മറ്റി വിലയിരുത്തി. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അച്ചടിച്ച് പ്രസിദ്ധികരിച്ചതാണ്. അത് പലരും മറന്നു. അവലോകനം പുതിയ കണ്ടുപിടുത്തമെന്ന മട്ടിലാണ് ചില കേന്ദ്രങ്ങള്‍ അവതരിപ്പിക്കുന്നത്.
പിണറായി വിജയന്റെ പത്രസമ്മേളനം<
"പിഡിപിയുടെ സഹായം എല്‍ഡിഎഫിനെ പിന്താങ്ങുന്ന മതേതരവിശ്വാസികളില്‍ ചിലരില്‍ എതിര്‍പ്പുളവാക്കിയെന്ന് തെരഞ്ഞെടുപ്പിനുശേഷം പാര്‍ടി വിലയിരുത്തിയതാണ്. പിഡിപിയുമായി വേദി പങ്കിട്ടത് ശരിയായില്ലെന്നും പാര്‍ടി കേന്ദ്രകമ്മറ്റി വിലയിരുത്തി."
thiranjedippinu mumbu thanne subodhamullavar ithu thettaya koottukettu aanennu aavarthichu paranjappozhum party secretary yum pinthunakkarum paranjavare konjanam kaattanum madaniye pukazhthanu alle thinijathu? achuthanandan result vannappol onnu chirichathayirunnille maha padakam! ini ippol kaariyangalude pokku pandu kurangan aappu ooriya gathiyilekku aanennu thonnunnoo.
മദനിയുമായി കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സി പി എം ഉണ്ടാക്കിയ ധാരണ, അതിനെക്കുറിച്ച് എം കെ പാന്ഥെയും പിണറായി വിജയനും ഇപ്പോള്‍ നടത്തിയ പ്രതികരണങ്ങള്‍ ഇതൊക്കെയാണെന്ന് തോനുന്നു താങ്കളുടെ ഈ പോസ്റ്റിന്റെ വിഷയം.
ബഷീര്‍ വള്ളിക്കുന്നിന്റെ പോസ്റ്റില്‍ ഞാനിട്ട കമന്റ്, നസീര്‍ എന്ന ഭീകരപ്രവര്‍ത്തകന്റെ അറസ്റ്റിനെയും അയാളുടെ മൊഴികളെയും മാത്രം ഫോക്കസ് ചെയ്തുള്ളതാണ്. അതിവിടെ എടുത്തെഴുതി എന്നെ പിണറായി വിജയന്റെയോ മദനിയുടെയോ ഭക്തന് എന്ന് വിശേഷിപ്പിച്ചതിനുള്ള മറുപടിയാണ് ഞാന്‍ ആദ്യമെഴുതിയത്. പതിവുപോലെ താങ്കളുടെ സ്ഥിരം തര്ക്കശൈലിയില് അതിന് മറുപടി തന്നു.
ബ്ലോഗ് ചര്‍ച്ചകളിലെ കാളിദാസന് ടച്ചിന് ഒരു തങ്കമാന ഉദാഹരണം ഇതാ:
“നസീര്‍ മദനിയുടെ പേരു പറയണം എന്ന് ആലോചിച്ചുറച്ചു എന്നു പറയുന്നതിന്റെ ന്യായീകരണം എന്താണ്?“
ആര്, എപ്പോള്‍, എവിടെയാണിതു പറഞ്ഞത്?
ഇതിങ്ങനെ അറിയാതെ സംഭവിച്ചു പോകുന്നതാണെങ്കില്‍ താങ്കള്‍ക്ക് സ്വയം ഒരു പരിശോധന നടത്താവുന്നതാണ്.
ഇത്തരം തര്‍ക്കത്തിന് ഞാനില്ല, പ്രിയ കാളിദാസന്.
നസീറിന്റെ അറസ്റ്റും അന്വേഷണ ഏജന്‍സികളുടെ തുടര്‍ നടപടികളും ഭീകരപ്രവര്‍ത്തനത്തിന്റെ വേരുകള്‍ പിഴുതെറിയുന്നതിലേക്ക് നീങ്ങുന്നുണ്ടോ എന്നതിലേക്ക് മാത്രമായിരിക്കണം മൊത്തം സമൂഹത്തിന്റെയും ശ്രദ്ധ ഇത്തരുണത്തില്‍. ഇതിനെ രാഷ്ട്രീയ വിഴുപ്പലക്കാനുള്ള സന്ദര്‍ഭമായി ഏതെങ്കിലും പാര്‍ട്ടികള്‍ കരുതുന്നുണ്ടെങ്കില്‍ അതിനെ തിരുത്തേണ്ടവരാണ് ജനം. അല്ലാതെ ആ കുത്സിതത്വത്തോട് അണിചേരാന്‍ നില്ക്കുന്നെങ്കില് അതായിരിക്കും ഭീകരരുടെ ഏറ്റവും വലീയ ജയം.
ഭ്രിസ്ക്രോട്രക്രാ,
താങ്കളുടെ പേര്,തെറ്റായി എഴുതിയതിനു മാപ്പ്.
നസീര്‍ ഒരു ഹിന്ദു തീവ്രവാദിയാണെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. തെറ്റു തിരുത്തിയതിനും മാപ്പു ചോദിക്കുന്നു.
ജനശക്തി,
പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതിനേക്കുറിച്ചല്ല ഞാന്‍ പരാമര്‍ശിച്ചത്. കേന്ദ്ര കമ്മിറ്റി വിലയിരുത്തുന്നതിനും വളരെ മുമ്പേ അത് തെറ്റായിരുന്നു എന്ന് പാര്‍ട്ടിക്കുള്ളിലും പാര്‍ട്ടിക്കു പുറത്തും മറ്റു പലരും വിലയിരുത്തിയിരുന്നു. പക്ഷെ അതൊന്നും കേള്‍ക്കാനുള്ള വിവേകം പിണറായി വിജയുണ്ടായിരുന്നില്ല. അതു കൊണ്ടല്ലേ പാര്‍ട്ടി മുഖ്യമന്ത്രിയെ അപമാനിച്ച്, മദനിയെ ആദരിച്ചത്.
ജിവി പ്രതിഷേധിച്ചത്, പിണറായി വിജയനെയും സി പി എമ്മിനെയും ഈ വിഷയത്തില്‍ വിമര്ശിക്കുന്നതിനെയാണ്. ഈ വിഷയത്തില്‍ വിമര്‍ശിക്കപ്പെടേണ്ട ആള് പിണറായി വിജയന് മത്രമാണ്. അതു കൊണ്ടാണദ്ദേഹം വിമര്‍ശിക്കപ്പെട്ടതും.
പി ഡി പിയുമായി വേദി പങ്കിട്ടത് തെറ്റായി പോയി എന്നത് പുതിയ കണ്ടുപിടുത്തമാണെന്ന് ആരും പറഞ്ഞിട്ടില്ല. ഭാവിയില്‍ ഒരിക്കലും പി ഡി പി യുമായി ഒരു ബന്ധവുമുണ്ടാകില്ല എന്നാണു പി ബി അഭിപ്രായപ്പെട്ടത്. പക്ഷെ പിണറായി അതിനു സാധ്യതയുണ്ടെന്നും പറഞ്ഞു. പാലൊളി ഒരു പടി കൂടി കടന്ന്, പല പിച്ചും പേയും പറഞ്ഞു.
പഴയ കാര്യങ്ങള്‍ മാദ്ധ്യമങ്ങള്‍ വിണ്ടും വലിച്ചിടുന്നതിലസഹ്യത പ്രകടിപ്പിക്കുന്നതിനു പ്രസക്തിയില്ല.
കേന്ദ്ര കമ്മിറ്റി പല തെറ്റുകളും തിരുത്തിയിട്ടുണ്ട്. പക്ഷെ ആ തെറ്റുകളൊക്കെ എന്തു കൊണ്ടു പറ്റുന്നു എന്നതിനാണു പ്രസക്തി. വിവാദപുരുഷനായ ഒരു വ്യക്തിയെ സി പി എം വെള്ള പൂശാന്‍ നടത്തിയ ശ്രമം ലജ്ജാവഹമാണ്. എന്തു കൊണ്ട് പിണറായി വിജയനതു മനസിലാകുന്നില്ല? നാലു വോട്ടു കിട്ടാന്‍ ഏതു മത തീവ്രവാദിയുടെ കൂടെയും കൂടുമെന്ന നയം സി പി എം ഉയര്‍ത്തി പിടിക്കുന്ന അദര്ശങ്ങള്ക്ക് ചേരില്ല. തെറ്റു ചെയ്തിട്ടു തിരുത്തുന്നതിനേക്കാള്‍ നല്ലത് തെറ്റു ചെയ്യാതെ സൂക്ഷിക്കുന്നതല്ലേ?
ജിവി,
താങ്കളുടെ കമന്റില്‍ ഇങ്ങനെ പറയുന്നു.
നസീര്‍ കാണിച്ചുകൊടുത്തത് അയാള്‍ ഒരു കാലത്ത് ഉപയോഗപ്പെടുത്തിയ, ഇനിയുള്ള നാളുകളില്‍ തീവ്രവാദത്തിനായി ഉപയോഗിക്കാനാവില്ലെന്ന് അയാള്‍ കരുതുന്ന ആളുകളെ.
ഇതാരെ ഉദ്ദേശിച്ചാണു താങ്കള്‍ എഴുതിയത്? മദനിയെ ഉദ്ദേശിച്ചല്ലേ? അതല്ലെങ്കില്‍ വേറെ ആരെയാണുദ്ദേശിച്ചതെന്നു പറയാനുള്ള സന്മനസുണ്ടാകുമോ?
താങ്കളും വളഞ്ഞു മൂക്കില്‍ പിടിക്കുന്നു. നസീര്‍ മദനിയെ ഉപയോഗപ്പെടുത്തി എന്താണോ ശരി, മദനി നസീറിനെ ഉപയോഗപ്പെടുത്തി എന്നതാണോ ശരി? സുബോധമുള്ളവര്‍ രണ്ടാമത്തേതാണു ശരി എന്നു പറയും.
മദനിക്ക് മതേതര മുദ്ര കുത്തി സഖാവായി അവരോധിച്ചത് പിണറായി വിജയനാണ്. അതിനു പറയുന്ന കാരണം മദനി തീവ്രവാദമൊക്കെ ഉപേക്ഷിച്ചു എന്നും. ഇതാണു പിണറായി കേരളീയരുടെ ബോധമണ്ഠലത്തില് അടിച്ചു കയറ്റാന്‍ ശ്രമിച്ച് പരാജയപ്പെട്ടത്. താങ്കളും അത് ഇവിടെ ആവര്‍ത്തിക്കുന്നു. അതുകൊണ്ടാണ്, നിഷ്കളങ്കനായ മദനിയെ നസീര്‍ തീവ്രവാദത്തിനുപയോഗിച്ചു, ഇനി മദനിയെ ഉപയോഗിക്കാന്‍ ആകില്ല എന്നൊക്കെ ഏകപക്ഷീയമായി അഭിപ്രായപ്പെടുന്നതും. അതാണു ഞാന്‍ പിണറായി ഭക്തി എന്നും മദനി ഭക്തി എന്നും വിശേഷിപ്പിച്ചത്.
ജിവി, താങ്കളൊക്കെ എന്താണു കരുതിയിരിക്കുന്നത്? പിണറായി വിജയന് എന്ത് ചാപ്പ കുത്തിയാലും മറ്റുള്ളവര്‍ അതൊക്കെ വിഴുങ്ങുമെന്നോ? പിണറായി വിജയനെ ആരാധിക്കുന്ന ജിവി അത് ചെയ്യുമായിരിക്കും. പക്ഷെ മറ്റുള്ളവര്‍ അത് ചെയില്ല. അവരുടെ കണ്ണില്‍ ഇന്നും മദനി ഒരു മത തീവ്രവാദി തന്നെയാണ്. ഇപ്പോള്‍ അതിനു സാധൂകരണം ലഭിക്കുന്ന വാര്‍ത്തകളാണു വന്നു കൊണ്ടിരിക്കുന്നതും.
ജിവി,
നസീറിന്റെ അറസ്റ്റും അന്വേഷണ ഏജന്‍സികളുടെ തുടര്‍ നടപടികളും ഭീകരപ്രവര്‍ത്തനത്തിന്റെ വേരുകള്‍ പിഴുതെറിയുന്നതിലേക്ക് നീങ്ങുന്നുണ്ടോ എന്നതിലേക്ക് മാത്രമായിരിക്കണം മൊത്തം സമൂഹത്തിന്റെയും ശ്രദ്ധ ഇത്തരുണത്തില്‍.
ഇതിനോടു യോജിക്കാന്‍ ആകില്ല എന്നു വിനയപൂര്‍വം പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു.
ഇതു മാത്രമായിരിക്കണം എന്ന അഭിപ്രായം എനിക്കില്ല. നസീറിനു മദനിയും സൂഫിയ മദനിയും ആയും കേരളത്തിലെ രാഷ്ട്രീയക്കാരുമായും ബന്ധമുണ്ടോ എന്നതും അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം. അറസ്റ്റ് ചെയ്യപ്പെട്ട നസീര്‍ എങ്ങനെ പോലീസിന്റെ പിടിയില്‍ നിന്നും പോയി എന്നൊക്കെ അറിയാന്‍ കേരളീയര്ക്കവകാശമുണ്ട്. നസീറിന്റെ വീട്ടുകാര്‍ പറയുന്നത് വന്‍ പോലീസ് സംഘം വന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു, എന്നിട്ട് രക്ഷപ്പെട്ടു എന്ന കഥ പോലീസുണ്ടാക്കി എന്നൊക്കെയാണ്. അതിന്റെ വാസ്തവം അറിയാന്‍ എല്ലാ കേരളീയര്‍ക്കും അവകാശമുണ്ട്. നസീറിനെ രക്ഷപ്പെടാന്‍ അനുവദിച്ചത് പോലീസുകാരാണെങ്കില്‍ അവരും രാഷ്ട്രീയക്കാരാണെങ്കില് അവരും ഉത്തരം പറയണം.
ജീവിയൊക്കെ ഏകപക്ഷീയമായി ചില നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നത് പലരെയും രക്ഷപ്പെടുത്തണമെന്ന ഉദ്ദേശത്തിലാണെന്ന് താങ്കളുടെ വാക്കുകള്‍ തെളിയിക്കുന്നു.
ഭീകരപ്രവര്‍ത്തനത്തിന്റെ വേരുകള്‍ പിഴുതെറിയണമെങ്കില്‍ , ഭീകര പ്രവര്‍ത്തകരെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്നവരെയും അവരെ സമൂഹത്തില്‍ മന്യത നല്കി സഹായിക്കുന്നവരെയും തിരിച്ചറിയണം. അവര്‍ രഷ്ട്രീയക്കാരും പോലീസുകാരും ആകുമ്പോള്‍ അതിന്റെ ഗൌരവം കൂടുന്നു.
ജിവി താങ്കളുടെ വാക്കുകളുടെ ഗൂഡാര്‍ത്ഥം, പിണറായി വിജയനെയും മദനിയേയും ഈ വിഷയത്തില്‍ പരമാര്ശിക്കാന് പാടില്ല. മദനിക്കും സൂഫിയക്കും ഇവരുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നൊന്നും അന്വേഷിക്കാന്‍ പാടില്ല. നസീര്‍ ആലോചിച്ചുറപ്പിച്ചാണിവരുടെ പേരുകള്‍ പറയുന്നത്.
മദനി എന്ന മത തീവ്രവാദിയുമായി പിണറായി വിജയനു ബന്ധമുളതുകൊണ്ടല്ലേ ഈ അഭിപ്രായം? അങ്ങനെ ഒന്നില്ലായിരുന്നെങ്കില്‍ എന്നൊരു നിമിഷം ജിവി ആലോചിച്ചു നോക്കൂ. അപ്പോഴും ഇതേ അഭിപ്രായം തന്നെ ആയിരിക്കുമോ?
ജിവി,
ഇതിനെ രാഷ്ട്രീയ വിഴുപ്പലക്കാനുള്ള സന്ദര്‍ഭമായി ഏതെങ്കിലും പാര്‍ട്ടികള്‍ കരുതുന്നുണ്ടെങ്കില്‍ അതിനെ തിരുത്തേണ്ടവരാണ് ജനം. അല്ലാതെ ആ കുത്സിതത്വത്തോട് അണിചേരാന്‍ നില്ക്കുന്നെങ്കില് അതായിരിക്കും ഭീകരരുടെ ഏറ്റവും വലീയ ജയം.
രാഷ്ട്രീയത്തിലെ ആനാശാസ്യമായ വിഴുപ്പുകള്‍ ആരെങ്കിലും പേറുന്നുണ്ടെങ്കില്‍ അതലക്കപ്പെടണം. എങ്കിലേ ഭാവിയില്‍ ഇതു പോലെയുള്ള വിഴുപ്പുകള്‍ രാഷ്ട്രീയക്കാര്‍ ചുമക്കാതിരിക്കൂ.
മദനിയെ രണ്ടു മുന്നണികളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ജയിലില്‍ നിന്നും വന്ന മദനി നിഷ്കളങ്കാനാണെന്ന വാദം എനിക്ക് അംഗീകരിക്കാന്‍ ആകില്ല. അതു കൊണ്ട് ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനം മദനിയെ വെള്ള പൂശുന്നതും എനിക്കുള്ക്കൊള്ളാനാകില്ല. പിണറായി വിജയന് മദനിയെ ആദരിക്കാന്‍ തുടങ്ങിയ അന്നു മുതലേ ഞാന്‍ ഇതു പറഞ്ഞിട്ടുണ്ട്. പിണറായി ഭക്തി കൊണ്ട് ജീവിക്കതാവണമെങ്കില് ആകാം.
മദനിയേപ്പോലുള്ള കാപട്യങ്ങളെ തിരിച്ചറിയാതെ പോകുന്നതാണ്, ഭീകരുടെ വിജയം. ഏതു ഭീകരനും മദനിയേപ്പോലെ മുഖം മൂടി വച്ചു വന്നാല്‍ സി പി എം പോലുള്ള പാര്‍ട്ടികളും അതു വഴി സമൂഹവും സ്വീകരിക്കും എന്ന അവസ്ഥയാണവരുടെ വിജയം. നിര്‍ഭാഗ്യവശാല്‍ ജിവിക്കത് തിരിച്ചറിയാനാകുന്നില്ല. നസീറും ഒരു പക്ഷെ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പറയും ഞാന്‍ തീവ്രവാദമുപേക്ഷിച്ചു ഇപ്പോള്‍ പശ്ചാത്തപിക്കുന്നു എന്നൊക്കെ. അപ്പോള്‍ സി പി എം അയാളെയും സ്വീകരിക്കും എന്നതാണു സി പി എമ്മിന്റെ ഇപ്പോഴത്തെ അപചയം. അങ്ങനെ മദനിമാരും നസീറുമാരും സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കും. ഇന്‍ഡ്യയിലെ ശിക്ഷാനിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് പല ഭീകരും രക്ഷപ്പെടും. പാര്‍ലമെന്റ് ആക്രമിച്ച അഫ്സല് ഗുരുവിനെ തൂക്കിക്കൊല്ലന്‍ വിധിച്ചിട്ടും ഇന്നു വരെ അത് നടപ്പായിട്ടില്ല.
ഗുജറാത്തിലൊക്കെ ആയിരുന്നെങ്കില്‍ ഭീകരരും നിരപരാധികളും വ്യാജ ഏറ്റുമുട്ടലിലോ ബോംബ് സ്ഫോടനത്തിലോ കൊല്ലപ്പെടുമായിരുന്നു. കേരളത്തില്‍ അതിനുളള സാധ്യത ടിപ്പറിടിച്ചു മരിക്കുന്നതിലും വിരളമാണ്.
മദനിയൊക്കെ ജിവിയേപ്പോലുള്ളവരെ വിഡ്ഡികളാക്കുകയാണ്. ബാബ്രി മസ്ജിദ് തകര്‍ത്തതിനുശേഷമാണ്, മദനി കേരള സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് വന്നത്. അത് കേരളത്തിലെ മത നിരപേക്ഷ മനസിനെ സമര്‍ദ്ധമായി ചൂഷണം ചെയ്തും.
തുടര്‍ച്ച....
ജിവി,
കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുക്കളും ബാബ്രി മസ്ജിദ് തകര്‍ത്തതിനെ അംഗീകരിച്ചില്ല. (പിന്നീടു നടന്ന ഗുജറാത്ത് കൊലപതകങ്ങളും സമാന സ്വഭാവമുള്ളതായിരുന്നു.) ആ അനുകമ്പ മദനി നന്നായി ഉപയോഗിച്ചു. തീ തുപ്പുന്ന പ്രസംഗങ്ങളും മറ്റുമായി മദനി അംഗരക്ഷകരുടെ അകമ്പടിയോടെ ഒടി നടന്നു. ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളിലൊന്നും മദനിയേപ്പോലുള്ള ഒരു മുസ്ലിം നേതാവിനു സാധ്യമാകാത്ത ഒന്നായിരുന്നു അത്. വലിയ ഒരു പറ്റം മുസ്ലിം ചെറുപ്പക്കാരെ അദ്ദേഹം ആകര്‍ഷിച്ചു. അതിലൊരാളാണു നസീറും. മദനി ജയിലടക്കപ്പെട്ടപ്പോള് കേരളീയ സമൂഹം അദ്ദേഹത്തിന്റെ മുന്‍കാല ചെയ്തികളും പ്രസംഗങ്ങളും അപ്പാടെ മറന്ന്, വിചാരണ ചെയ്യാതെ തടവില്‍ വക്കുന്ന മനുഷ്യാവകാശ ലംഘനം മാത്രം ചര്‍ച്ച ചെയ്തു. മദനിതിന്റെ മുന്നില്‍ സി പി എം ആയിരുന്നു. ജയിലില്‍ നിന്നും പുറത്തു വന്ന മദനിയെ സ്വീകരിക്കാന്‍ ഇടതു പക്ഷ മന്ത്രിയുമുണ്ടായിരുന്നു. മദനി ആ സാഹചര്യം ശരിക്കും മുതലെടുത്തു. ഇടതുപക്ഷത്തോടു ചേര്‍ന്നു നിന്നാല്‍ തീവ്രവാദ മുഖം, ഒരു മുഖം മൂടിക്കുള്ളില്‍ ഒളിപ്പിക്കാം എന്നദ്ദേഹം കരുതി. എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റു കൂടുതല്‍ കിട്ടുന്നത് അടവുനയമായി കരുതിയ പിണറായി വിജയനുള്‍പ്പടെയുള്ള സി പി എം നേതാക്കള്‍ അതില്‍ വീണു. മദനി അദ്ദേഹത്തിന്റെ വിധ്വംസക പ്രവര്‍ത്തികള്‍ മനുഷ്യവാകാശത്തിന്റെ മുഖം മൂടിയില്‍ ഒളിപ്പിക്കുന്നു. പിണറായി വിജയനേപ്പോലുള്ള കമ്യൂണിസ്റ്റുകാരാണാ മുഖം മൂടി നിര്‍മ്മിച്ചു നല്കുന്നതെന്നത് ഏതായാലും അശാസ്യമല്ല.
മദനിയെ വിചാരണ കൂടതെ തടവിലിട്ടത് മനുഷ്യവകാശലംഘനമായിരുന്നു. തടവില്‍ നിനും വിട്ടയച്ചപ്പോള്‍ അതിന്റെ പ്രസക്തി അവസാനിച്ചു. മദനിയെ പുനരധിവസിപ്പിക്കേണ്ട ബാധ്യത എങ്ങനെയാണു സി പി എമിന്റെ ചുമതലയിലായത്? മദനിയിപ്പോലെയോ അതില്‍ കൂടുതലോ മനുഷ്യാവകാശലംഘനം അനുഭവിച്ച വേറെ എത്രയോ പേരുണ്ട് ഇന്‍ഡ്യയിലും കേരളത്തിലും. വിനീത കോട്ടായി എന്ന സ്ത്രീയുടെ മനുഷ്യവകാശം ലംഘിച്ചത് സി പി എം പ്രവര്‍ത്തകരായിരുന്നു.
"ഇതില്‍ മദനിക്കെതിരെ ഗുരുതരമായ തെളിവുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. ബസ് കത്തിക്കലില്‍ സൂഫിയക്കെതിരെയാണു കേസ്. അതില്‍ നസീര്‍ ഒന്നാം പ്രതിയാണെങ്കിലും കേരള പോലീസിനു വിട്ടുകിട്ടാനുള്ള സാധ്യത കുറവാണ്."
ഈ സാധ്യത തിരിച്ചും ഉണ്ടല്ലോ...
ഈ സാധ്യത തിരിച്ചും ഉണ്ടല്ലോ...
പല സാധ്യതകളും ഉണ്ട്. അതൊക്കെ കേസന്വേഷിക്കുന്ന പൊലീസുകാരുടെയും കോടതികളുടെയും ഉത്തരവാദിത്തമാണ്. അവര്‍ അന്വേഷിച്ച് കുറ്റപത്രം സമര്പ്പിച്ചോളും. അറസ്റ്റ് ചെയ്തു വിട്ടയച്ച നസീറിനെ ഇനി കേരള പോലീസിനു കൈമാറാന്‍ കോടതി മടിക്കും.
വെറുതെ പ്രതിയാക്കി എന്നതു കൊണ്ടു മാത്രം വിട്ടുകിട്ടില്ല. അയാള്‍ പല കേസുകളിലും പ്രതിയാണ്. ഏത് പോലീസിനു വിട്ടുകൊടുക്കണം എന്നതൊക്കെ കോടതിയാണു തീരുമാനിക്കുക.
ഞാന്‍:നസീര്‍ കാണിച്ചുകൊടുത്തത് അയാള്‍ ഒരു കാലത്ത് ഉപയോഗപ്പെടുത്തിയ, ഇനിയുള്ള നാളുകളില്‍ തീവ്രവാദത്തിനായി ഉപയോഗിക്കാനാവില്ലെന്ന് അയാള്‍ കരുതുന്ന ആളുകളെ.
കാളി: ഇതാരെ ഉദ്ദേശിച്ചാണു താങ്കള്‍ എഴുതിയത്? മദനിയെ ഉദ്ദേശിച്ചല്ലേ? അതല്ലെങ്കില്‍ വേറെ ആരെയാണുദ്ദേശിച്ചതെന്നു പറയാനുള്ള സന്മനസുണ്ടാകുമോ?
ആരെ ഉദ്ദേശിച്ചാണെന്ന് ഞാന്‍ ആദ്യം തന്നെ എഴുതിയിട്ടുണ്ട് കാളിദാസന്, എന്റെ ആദ്യകമന്റ് ഒന്നുകൂടി എടുത്തെഴുതാം.
നസീറിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മാധ്യമവാര്‍ത്തകളും കസ്റ്റഡിയിലെടുക്കപ്പെടുന്ന/അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകളെയും കാണുമ്പോള്‍ ബോധമുള്ള ആര്‍ക്കും തോന്നാവുന്ന ഒരു കാര്യമാണ് എന്നിലൂടെ കമന്റായിവന്നത്.
മദനിയോ സൂഫിയാ മദനിയോ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടില്ലല്ലോ. എന്നിട്ടും ഞാന്‍ ഉദ്ദേശിച്ചത് മദനിയെയാണെന്ന് കാളിദാസന് തോന്നാന്‍ എന്തായിരുന്നു കാര്യം?
സി പി എം-മദനി ബന്ധത്തെക്കുറിച്ച് തര്‍ക്കിക്കാന്‍ ഈ അവസരത്തില്‍ എനിക്ക് ഒട്ടും താല്പര്യമില്ല. ഏത് അവസരത്തിലായാലും താങ്കളുമായി തര്‍ക്കിക്കാന്‍ അതിനേക്കാളും താല്പര്യക്കുറവാണ്. അതുകൊണ്ട് നന്ദി, നല്ല നമസ്കാരം.
തടിയന്റവിടെ നസീറിനെ പിടിച്ചു.അയാള്‍ കാണിച്ചുകൊടുത്ത ഒരു പെട്ടി ഓട്ടോ ഡ്രൈവറെയും ഒന്ന് രണ്ട് മുന്‍ പി ഡി പി ക്കാരെയും പിടിച്ചു. പ്രബുദ്ധകേരളത്തിന്റെ അര്‍മാദം ആരംഭിച്ചു. ഇനി സൂഫിയാ മദനിയും മദനിയും അകത്തായാല്‍ അത്യാഹ്ലാദമായി. പിണറായി വിജയന് അങ്ങനെതന്നെ വേണം. ബോധമുള്ളവര്‍ ഭയപ്പെടുന്നതുപോലെ യഥാര്‍ത്ഥ ഭീകരര്‍ക്ക് പ്രചോദനമാവുന്നു ഈ മനോഭാവം . അവര്‍ പൂര്‍വ്വാധികം ഉത്സാഹത്തോടെ തങ്ങളുടെ പണി തുടരുന്നു എന്ന് സൂചിപ്പിക്കുന്നതാണ് പുതിയ വാര്‍ത്ത
മദനിയെ മാത്രമല്ല സെക്രട്ടറി വെള്ളപൂശിയിട്ടുള്ളത്. വെറുക്കപ്പെട്ട ആളെയും വെള്ളപൂശിയിട്ടുണ്ട്. ആണത്തമുള്ള അണികളും സഹചാരികളും ഉണ്ടെങ്കില്‍ മുഖത്തുനോക്കി ചോദിക്കുകയാണ് വേണ്ടത് 'എന്തിനാണ് സഖാവേ തോറ്റുകൊണ്ടിരിക്കുമ്പോളു പോലും ഈ വേണ്ടാതീനങ്ങള് ചെയ്തുകൂട്ടുന്നതെന്ന്.' അതെങ്ങിനാ, പാര്‍ട്ടി അംഗം പോലുമല്ലാത്ത സെബാസ്റ്റിന് പോള്‍ പറഞ്ഞകേട്ടില്ലേ സെക്രട്ടറിയോട് സംസാരിക്കമ്പോള്‍ ഭയമാണെന്ന്.
ജിവി,
മദനിയോ സൂഫിയാ മദനിയോ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടില്ലല്ലോ. എന്നിട്ടും ഞാന്‍ ഉദ്ദേശിച്ചത് മദനിയെയാണെന്ന് കാളിദാസന് തോന്നാന്‍ എന്തായിരുന്നു കാര്യം?
നസീര്‍ ചൂണ്ടീക്കാണിച്ചു കൊടുത്തവരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ എന്ന് ഏത് മാദ്ധ്യമങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്? ചൂണ്ടിക്കാണിച്ചവരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളു എന്ന് ജിവി കരുതുന്നത് എന്തുകൊണ്ടാണ്? ചൂണ്ടിക്കാണിച്ച എല്ലാവരെയും ജിവിക്കിത്ര പരിചയമുണ്ടോ?
പോലീസു പുറത്തു വിട്ടിട്ടുള്ളത് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ഉള്ളു.
മദനിയേയും സൂഫിയ മദനിയേയും ചൂണ്ടിക്കാണിച്ചതാണല്ലോ ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. മറ്റാളുകള്‍ക്ക് പിന്നില്‍ അണിനിരത്താനൊരു പാര്‍ട്ടിയോ പിന്തുണക്കാന്‍ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടിയോ ഇല്ല. അവരാരും അറസ്റ്റ് ചെയ്താല്‍ പ്രശ്നമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയുമില്ല.
കേരള പോലീസല്ലാതെ മറ്റാരെങ്കിലും സൂഫിയയെ അറസ്റ്റ് ചെയ്താല്‍ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് മദനി ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത് ഭീകരവാദം അല്ലെങ്കില്‍ പിന്നെ എന്താണെന്ന് ജിവിക്കൊനു പറയാമോ?
മറ്റാര്‍ക്കും കൈമാറില്ല എന്ന വ്യവസ്ഥയില്‍ കേരള പോലീസ് അറസ്റ്റ് ചെയ്താല്‍ എതിര്‍ക്കില്ല എന്നാണു മദനി പറയുന്നത്. അത് നിയമ വ്യവസ്ഥയെ എതിര്‍ക്കുന്നതിനു തുല്യമല്ലേ?കേരള പോലീസിനങ്ങനെ ഒരുറപ്പു കൊടുക്കാന്‍ പറ്റുമോ?മദനിയെ പണ്ട് കേരളാ പോലീസ് അറസ്റ്റ് ചെയ്താണ് തമിഴ് നാട് പോലീസിനു കൈമാറിയത്. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ അംഗീകരിക്കുന്ന ഏതു പോലീസിനും മറ്റു സംസ്ഥാനങ്ങളിലെ കോടതിയുത്തരവ് അനുസരിക്കേണ്ടി വരും. കേരള പോലീസ് കോടതി ഉത്തരവു പാലിക്കേണ്ട എന്നൊക്കെ അജണ്ട നിശ്ചയിക്കാന്‍ മദനിക്കെങ്ങനെ ധൈര്യം വന്നു?
ജിവി ഉദ്ദേശിച്ചത് മദനിയാണെന്നു പറഞ്ഞത് വ്യക്തമായ കാരണങ്ങളോടെയാണ്. മദനിയെ ഭീകരവാദി എന്ന ലേബലില്‍ നിന്നും മിത വാദി എന്ന ലേബല്‍ കൊടുത്തത് പിണറായിയാണ്. മദനി മാത്രമേ ഇനി തീവ്രവാദമോ ഭീകരവാദമോ നടത്തില്ല എന്നു പറഞ്ഞിട്ടുള്ളു. മറ്റുള്ളവര്‍ അങ്ങനെ പറഞ്ഞതായി ഞാന്‍ എങ്ങും കേട്ടിട്ടില്ല. ഇനി ജിവിയോടെങ്ങാനും പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിവില്ല.
മദനിയേയും സൂഫിയ മദനിയേയും ചൂണ്ടിക്കാണിച്ചതാണല്ലോ ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. മറ്റാളുകള്‍ക്ക് പിന്നില്‍ അണിനിരത്താനൊരു പാര്‍ട്ടിയോ പിന്തുണക്കാന്‍ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടിയോ ഇല്ല. അവരാരും അറസ്റ്റ് ചെയ്താല്‍ പ്രശ്നമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയുമില്ല.
Exactly right. Anyone who watched his (madani) press meet can decide that he still have terrorist mind. Hamid chendamangaloor exactly pointed out yesterday, that Madani was talking about NDF that both of them have areas where they can work together. Pinarayi talks against NDF but at the same time he justifies madani. What a contradiction. Anyway keralites needs to be more cautions, since madani threatens the whole system that if Police arrest soofiya there will be Repercussions.
ജിവി,
സി പി എം-മദനി ബന്ധത്തെക്കുറിച്ച് തര്‍ക്കിക്കാന്‍ ഈ അവസരത്തില്‍ എനിക്ക് ഒട്ടും താല്പര്യമില്ല.
മദനിയേകുറിച്ച് അസുഖകരമായ വിവരങ്ങള്‍ പുറത്തു വരുന്നത് പിണറായി വിജയനും ഭക്തര്‍ക്കും ഇഷ്ടമല്ല എന്ന് കേരളീയരെല്ലാം മനസിലാക്കുന്നു. മദനി മഹാനാണെന്നു പറഞ്ഞതിനു കടക വിരുദ്ധമാണീ വര്‍ത്തകള്‍.അത് ചര്‍ച്ച ചെയ്യാന്‍ ജിവിക്ക് താല്‍പ്പര്യമില്ല എന്നു മാത്രമല്ല, അത് മാറ്റാരും ചര്‍ച്ച ചെയ്യരുതെന്നു നിര്‍ബന്ധവുമുണ്ട്. അതു കൊണ്ടല്ലേ ആദ്യമേ തന്നെ അജണ്ട പുറത്താക്കിയതും. നസീറിന്റെ അറസ്റ്റും അന്വേഷണ ഏജന്‍സികളുടെ തുടര്‍ നടപടികളും ഭീകരപ്രവര്‍ത്തനത്തിന്റെ വേരുകള്‍ പിഴുതെറിയുന്നതിലേക്ക് നീങ്ങുന്നുണ്ടോ എന്നതിലേക്ക് മാത്രമായിരിക്കണം മൊത്തം സമൂഹത്തിന്റെയും ശ്രദ്ധ ഇത്തരുണത്തില്‍. എന്നെഴുതിയതില്‍ അതടങ്ങിയിട്ടുണ്ട്. പക്ഷെ അതുപോലെ നടക്കുമെന്ന് തോന്നുന്നില്ല.
ഇന്ന് പൂന്തുറ സിറാജ് പറഞ്ഞത് ഇപ്രകാരമാണ്.
സി.പി.എമ്മിനെ തകര്‍ക്കാനുള്ള ഹിഡന്‍ അജണ്ടയുടെ ഭാഗമാണ് ഇപ്പോഴത്തെ മദനി വിവാദം.
സി പി എമ്മിന്റെ ചെലവില്‍ മദനിയെ രക്ഷിക്കാന്‍ നോക്കുന്നതാണീ പ്രസ്താവന. പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഇടതു മുന്നണിയുടെ പരാജയത്തിന്റെ കാരണങ്ങള്‍ ആദ്യം മാദ്ധ്യമങ്ങളോടു പറഞ്ഞത് മദനിയായിരുന്നു. സി പി എമ്മിനെ മൊത്തമായി മദനിയും സിറാജുമൊക്കെ ഏറ്റെടുത്തിരിക്കുന്നു. സി പി എമ്മിനേക്കുറിച്ച് സിറാജ് വേവലാതിപ്പെടേണ്ട എനു പറയാന്‍ ആണത്തമുള്ള ആരും സി പി എമ്മിലില്ലേ.
പിണറായി വിജയ്ന്റെ പ്രവര്‍ത്തികളെ വിമര്‍ശിക്കുന്നത് സി പി എമ്മിനെ തകര്ക്കനാണെന്നാണിതു വരെ കേട്ടിട്ടുള്ളത്. അതിപ്പോള്‍ മദനിയെ വിമര്‍ശിക്കുന്നതും സി പി എമ്മിനെ തകര്‍ക്കാനെന്ന നിലയിലായി. അതിന്റെ അര്‍ത്ഥം മദനിയേയും പിണാറായി വിജയനേയും സിറജ്ജൊക്കെ കാണുന്നത് ഒരേ ലെവലിലാണെന്ന്. രാജ്യദ്രോഹക്കുറ്റത്തിന്റെ നിഴലില്‍ നില്ക്കുന്ന ഒരു കുടുംബവും അതിന്റെ സേവകരും സി പി എമ്മിന്റെ അജണ്ട നിശ്ചയിക്കുന്നത് നാണക്കേടല്ലേ ജിവി?
ജിവി,
തടിയന്റവിടെ നസീറിനെ പിടിച്ചു.അയാള്‍ കാണിച്ചുകൊടുത്ത ഒരു പെട്ടി ഓട്ടോ ഡ്രൈവറെയും ഒന്ന് രണ്ട് മുന്‍ പി ഡി പി ക്കാരെയും പിടിച്ചു. പ്രബുദ്ധകേരളത്തിന്റെ അര്‍മാദം ആരംഭിച്ചു.
താങ്കളോട് ശരിക്കും സഹതാപം തോന്നുന്നു. ചില സി പി എം കാര്‍ മുസ്ലിം തീവ്രവാദത്തിനു കൂട്ടു നില്ക്കുന്നു എന്ന അരോപണത്തെ സാധൂകരിക്കുന്ന പരാമര്ശമായിപ്പോയി ഇത്.
മോഡിയുടെ പോലീസ് വ്യജ ഏറ്റുമുട്ടലില്‍ കൊല്ലാനായി ഓടിച്ചിട്ട് വെടി വച്ചപ്പോള്‍ രക്ഷപ്പെട്ട ആളൊന്നുമല്ല ഈ തടിയന്റവിടെ നസീര്‍. ലഷ്കര്‍ എ തയിബ എന്ന പാകിസ്ഥനി ഭീകര സംഘടനയുടെ ഇന്‍ഡ്യയിലെ നേതവാണെന്നാണയാള് തന്നെ അവകാശപ്പെടുന്നത്. ജിവിയുടെ അഭിപ്രായത്തില്‍ അയാള്‍ പിണറായിയില്‍ ഓട്ടോറിക്ഷ ഓടിച്ചു നടന്ന ഒരു പാവം മുസ്ലിമായിരിക്കാം. പക്ഷെ അയാളെ ബംഗ്ളാദേശ് എന്ന മുസ്ലിം രാജ്യത്തെ പോലീസ്സാണറസ്റ്റ് ചെയ്ത് ഇന്‍ഡ്യക്കു കൈമാറിയത്. പിണറായിയില്‍ നിന്നും ഡാക്കയിലേക്ക് ഓട്ടം പോയപ്പോള്‍ ആളു തെറ്റി അറസ്റ്റ് ചെയ്യപ്പെട്ടതാണെന്നൊക്കെ ജിവിക്കു വിശ്വസിക്കാം.
നസീറിന്റെ മൊഴിപ്രകാരം ബാംഗളൂരും കാഷ്മീരിലും കേരളത്തിലും ബോംബ് സ്ഫോടനങ്ങളും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്താനായി അയാള്‍ തന്നെ റിക്രൂട്ട് ചെയ്ത കുറച്ചു പേരെയാണ്, അറസ്റ്റ് ചെയ്തിട്ടുള്ളത്. അവരുടെ തൊഴില്‍ ഓട്ടൊ ഓടിക്കലായിരിക്കാം . അതിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനം നടത്തിയതിനാണവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
കഷ്മീര്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജയിലില്‍ കഴിയുന്നവര്‍ക്കെല്ലാം നസീറുമായി അടുത്ത ബന്ധമുണ്ടാന്നണറിയുന്നത്. ഇവരെയൊകെ വെള്ള പൂശുന്ന ജിവിയെ ഓര്‍ത്ത് അമ്പരപ്പണെനിക്കു തോന്നുന്നത്.
വിദേശ മലയാളിയെ തട്ടിക്കൊണ്ടു പോയതിനണ് മുന്‍ പി ഡി പി ചെയര്‍മാനെ പോലിസറസ്റ്റ് ചെയ്തത്. ഇയാള്‍ക്കും നസീറുമായി ബന്ധമുണ്ടെന്നാണറിവായിട്ടുള്ളത്.
മദനി ജസ്റ്റിസ് കൃഷ്ണയ്യരെ വരെ പരിചയാക്കി ജീവന് മരണ പോരാട്ടം നടത്തുകയാണ്.
ഈ ഭീകരര്‍ക്കൊക്കെ വേണ്ടി ജിവിയെന്ന കമ്യൂണിസ്റ്റു വാദിക്കുന്നത് കാണുമ്പോള്‍ ലജ്ജിച്ചു തല താഴ്ത്താതെ വയ്യ.
പി ഡി പിയെ സി പി എമ്മിന്റെ സഹോദര സ്ഥാപനമായി ഉയര്‍ത്തുന്ന ജിവിയുടെ നിലപാടിനൊരു നല്ല നമസ്കാരം പറയാതെ വയ്യ.
ജിവി,
ബോധമുള്ളവര്‍ ഭയപ്പെടുന്നതുപോലെ യഥാര്‍ത്ഥ ഭീകരര്‍ക്ക് പ്രചോദനമാവുന്നു ഈ മനോഭാവം . അവര്‍ പൂര്‍വ്വാധികം ഉത്സാഹത്തോടെ തങ്ങളുടെ പണി തുടരുന്നു എന്ന് സൂചിപ്പിക്കുന്നതാണ് പുതിയ വാര്‍ത്ത.
ശാന്തം പാപം.
കാഷ്മീരില്‍ നിന്നും പാകിസ്താനില്‍ നിന്നു മറ്റുമുള്ള ഭീകര കുറേക്കാലമായി കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നു എന്നത് പലരും ആവര്‍ത്തിച്ചുന്നയിച്ച സംഗതികളാണ്. ജീവിയുടെ പാര്‍ട്ടിയുടെ മന്ത്രി നയിക്കുന്ന പോലീസൊക്കെ അതെല്ലാം അന്വേഷിച്ച് അടിസ്ഥാനമില്ലാത്തെതെന്നു പറഞ്ഞ് തള്ളിക്കളഞ്ഞതായിരുന്നു. എന്തേ ഇ യധാര്ത്ഥ ഭീകരരെ ഇതു വരെ കണ്ടെത്താനാകാത്തത്? ജിവിയല്ലെ പറഞ്ഞത് രാഷ്ട്രീയക്കാരുടെ പങ്കൊന്നും അന്വേഷിക്കരുതെന്ന്. കേരള തീരത്ത് മുമ്പും സംശയാസ്പദ സാഹചര്യങ്ങളില്‍ പല വിദേശ കപ്പലുകളും ബോട്ടുകളൊമൊക്കെ കണ്ടിരുന്നു. അതൊക്കെ നിസാരവത്കരിച്ചതുകൊണ്ടല്ലെ ഇപ്പോള്‍ ഇത്ര ഗുരുതരമയ പ്രശ്നമായത്?
ഈ ഭീകരര്‍ക്കൊക്കെ മദനിയും സൂഫിയയുമയി അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് പുറത്തറിയുമ്പോള്‍ എന്തിനാണു കമ്യൂണിസ്റ്റുകാര്‍ വെപ്രാളപ്പെടുന്നത്? മദനി തെറ്റു ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെട്ടോട്ടെ എന്നു തീരുമാനിച്ചാല്‍ പോരെ? എന്തിനാണു പിണറായി വിജയന് ഇപ്പോഴും മദനിയെ കെട്ടിപിടിച്ചു കൊണ്ടിരിക്കുന്നത്? മലയാളികള്‍ക്ക് മനസിലാകാത്ത ഒരു പ്രഹേളികയാണിത്?
മദനിയുമായി ഒരിടപടുമില്ല , ഭാവിയിലും വേണ്ട എന്ന് പിണറായിക്കങ്ങു തുറന്നു പറയരുതോ? അതോ ഇതും പിണറായി വിജയന്റെ സ്വകര്യതയിലേക്കെത്തി നോക്കുന്നതാണെന്നു കരുതുന്നുണ്ടോ? സാമ്പത്തിക കുറ്റവാളിയായ ഫാരിസ് അബൂബേക്കറുമായുള്ള ബന്ധം പോലെയാണ് പിണറായിക്ക് മദനിയുമായുള്ള ബന്ധം. ഒരു കമ്യൂണിസ്റ്റുകാരന് എന്തിനാണിങ്ങനെയുള്ള വ്യക്തികളുമായി പരസ്യ ബന്ധങ്ങള്‍ വച്ചു പുലര്‍ത്തുന്നത്? അതു നലതല്ല എന്നു തിരിച്ചറിഞ്ഞിട്ടും അതില്‍ തുടരുന്നെങ്കില്‍ പിന്നില്‍ ഗൌരവമുള്ള മറ്റു പലതും കാണുമെന്ന് ജനങ്ങള്‍ സംശയിക്കും.
ആ സംശയമണ് ജിവി ഇപ്പോള്‍ പറയുന്ന മനോഭാവത്തിനു പിന്നില്‍. ഭീകര പ്രവര്‍ത്തകര്‍ക്കും കുറ്റവാളികള്‍ക്കും സമൂഹത്തില്‍ മാന്യത നല്കുന്ന ഈ മനോഭാവമാണ് അവര്‍ക്ക് വളം വച്ചു നല്‍കുന്നത്. മദനിയെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നതിനുദാഹരണമാണ് പിണറായിയുടെ കേന്ദ്ര നിലപാടിനു വിരുദ്ധമായ പ്രസ്താവന. അത് വായിക്കുന്ന ആര്‍ക്കും പിണറായിക്ക് മദനിയുമായി അവിശുദ്ധ കുട്ടുകെട്ടുണ്ടെന്നു തോന്നാം. കേന്ദ്രത്തെപ്പോലും വെല്ലുവിളിച്ച് എന്തിനാണ് പിണറായി മദനി എന്ന തീവ്രവാദിയുമയി കൂട്ടു കുടുന്നതെന്നല്ലെ ഒരു കമ്യൂണിസ്റ്റുകാരന് ചിന്തിക്കേണ്ടത്. പിണറായിഭക്തി കൊണ്ട് ജിവിക്കത് പറ്റുന്നില്ല. അതു മത്രമല്ല മറ്റുള്ളവര്‍ അതൊന്നും ചിന്തിക്കാനും പാടില്ല എന്നും നിര്‍ബന്ധം പിടിക്കുന്നു.
പിണറായി തുറന്നു കാട്ടപ്പെടുന്നതില് ജിവി അസഹിഷ്ണുത കാണിച്ചിട്ടു കാര്യമില്ല.
അവര്‍ പൂര്‍വ്വാധികം ഉത്സാഹത്തോടെ തങ്ങളുടെ പണി തുടരുന്നു എന്ന് സൂചിപ്പിക്കുന്നതാണ് പുതിയ വാര്‍ത്ത
ജിവി പറഞ്ഞ പൂര്‍വ്വാധികം ഉത്സാഹത്തോടെ തങ്ങളുടെ പണി തുടരുന്നവരുടെ ബോട്ടു കണ്ടെന്തിയതിന്റെ വിശദാംശങ്ങളാണീ വാര്‍ത്തയില്‍.
തീരസേന പിടിച്ച ബോട്ട് പരിശോധനയ്ക്കുശേഷം വിട്ടയച്ചു
innathe vaartha - "PDP yumaayi nerathe undaya sahakaranam ozhivaakkendathu aayirunnoo" - VS
തമിഴ്നാടിന്റെ ബസ്സായതാണ് പ്രശ്നം. കെ.എസ്.ആര്.റ്റി.സി. ആയിരുന്നെങ്കില്‍ പ്രശ്നമുണ്ടാകുമായിരുന്നില്ല.
നമ്മുടെ എസ്.എഫ്.ഐക്കാര്‍ ദിവസവും ചെയ്യുന്നതല്ലേ!
അപ്പോള്‍ മദനി ആണല്ലേ ലഷ്കര്‍ ഇ തോയിബയുടെ തലവന്‍. വിടരുതവനെ! അയാളെ ഉടന്‍ തന്നെ പിടിച്ച് F.B.Iക്ക് കൈമാറണം.
കരിമീന്‍,
തമിഴ്നാടിന്റെ ബസ്സായതാണ് പ്രശ്നം. കെ.എസ്.ആര്.റ്റി.സി. ആയിരുന്നെങ്കില്‍ പ്രശ്നമുണ്ടാകുമായിരുന്നില്ല.
മദനി കേരളത്തിലെ ജയിലിലായിരുന്നെങ്കില് ഒരു പക്ഷെ കെ.എസ്.ആര്.റ്റി.സി. ബസ് കത്തിക്കുമായിരുന്നു. എന്തു ചെയ്യാം കേരളത്തിലെ ജയിലുകള്‍ക്ക് മദനിയുടെ തൃപ്പാദങ്ങളാല്‍ അനുഗ്രഹിക്കപ്പെടാന്‍ യോഗ്യതയില്ലാതെ പോയി.
ഉല്പ്പലാക്ഷാ,
അപ്പോള്‍ മദനി ആണല്ലേ ലഷ്കര്‍ ഇ തോയിബയുടെ തലവന്‍.
ഞാന്‍ എഴുതിയത് ഇങ്ങനെയും വായിക്കാം എന്നറിഞ്ഞതിനൊരു നമോവാകം.
ഇനി മദനിയെങ്ങാനുമാണെങ്കില് ഹാ കഷ്ടം എന്നേ പറയാനാകൂ. ആരുടെയും അനുവാദമൊന്നും ചോദിക്കാതെയും പിടിച്ചു കൊടുക്കാതെയും എഫ് ബി ഐ വന്നങ്ങു കൊണ്ടു പോകും. വേണമെങ്കില്‍ മന്മോഹന് സിംഗും കൂടെ വരും, മദനിയെ പിടിക്കാന്‍.
Think you are a blogger fond of - balachandra menon
direction-kalidasan
action-kalidasan
chayaagrahanam-kalidasan
comments-98% kalidasan
and 1% by dupe baijuelikkaatur
poster pathikkal-kalidasan
lyrics-kalidasan
please add comments in some other fake names-same way kp sukumaran does.
abhivaadyangal
soofiya madhani yude jaamiyapeksh kodathi thalli - vaartha.
Post a Comment