Friday, 25 December 2009

ഇസ്ലാമിനെ രക്ഷിക്കേണ്ടത് ആര്?

140 വര്‍ഷം പഴക്കമുള്ള Lehman Brothers എന്ന അമേരിക്കന്‍ ബാങ്ക് കടക്കെണിയിലായി തകര്‍ന്നു പോയി. അതിനെ ഏറ്റെടുത്ത് രക്ഷിക്കാന്‍ അതിന്റെ ഉടമകള്‍ അമേരിക്കന്‍ ഭരണകൂടത്തോടാവശ്യപ്പെട്ടു. അമേരിക്കന്‍ ഭരണകൂടം ആ അപേക്ഷ അംഗീകരിച്ച് ആ ബാങ്കിനെ ഏറ്റെടുത്തു. 1400 വര്‍ഷം പഴക്കമുള്ള മറ്റൊരു സ്ഥാപനത്തെ  യൂറോപ്പ് ഏറ്റെടുത്ത് രക്ഷിക്കണമെന്ന ഒരപേക്ഷ ഇപ്പോള്‍ ബ്ളോഗിലൂടെ ശരീഫ് സാഗര്‍ എന്ന ഒരു മുസ്ലിം    സമര്‍പ്പിച്ചിരിക്കുന്നു. ഏതാണീ സ്ഥാപനമെന്നറിയേണ്ടേ?

ഇസ്ലാം!!!


ആരും ഞെട്ടരുത് . ഒരാളെങ്കിലും രോഗഗ്രസ്ഥമായ ഈ സ്ഥാപനത്തിന്റെ യധാര്‍ത്ഥ അവസ്ഥ തിരിച്ചറിഞ്ഞു എന്നു കരുതിയാല്‍ മതി. അതിന്റെ വിശദവിവരങ്ങള്‍
ഈ സംഹിത യൂറോപ്പിനെ ഏല്പ്പിച്ചു കൊടുക്കൂ. ഇസ്ലാമിനെ രക്ഷിക്കൂ.എന്നാവശ്യപ്പെടുന്ന ലേഖനത്തില്‍ വായിക്കാം.
 
ആ തിരിച്ചറിനൊരു ലാല്‍ സലാം പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങളിലേക്ക് അല്‍പ്പം.
 
ഇസ്ലാമിലെ അപചയങ്ങളിലേക്കു വെളിച്ചം വീശുന്ന ശരീഫിന്റെ ചില നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. പക്ഷെ ആ  അപചയങ്ങളില്‍ നിന്നും ഇസ്ലാമിനെ രക്ഷിക്കാന്‍ അദ്ദേഹം കണ്ട മാര്‍ഗ്ഗം അതി വിചിത്രവും.
 
ഇസ്ലാമിനെ ഏറ്റെടുത്ത് രക്ഷിക്കേണ്ട ചുമതല യൂറോപ്പിനുണ്ടോ? ഇല്ലെന്നാണ്‌ സമാന്യ യുക്തി എന്നോടു പറയുന്നത്

ഇസ്ലാമിനെ രക്ഷിക്കേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണ്. അതിനു വേണ്ടി മുസ്ലിങ്ങള്‍ അവരുടെ തത്വ സംഹിതയിലെ പ്രാകൃത ആശയങ്ങളും ആചാരങ്ങളുമൊക്കെ ഒഴിവാക്കി ശുദ്ധീകരിക്കേണ്ടി വരും. മറ്റെല്ലാ മതങ്ങളും കാലത്തിനു യോജിച്ച തരത്തില്‍ ഉടച്ചു വാര്‍ക്കപ്പെട്ടു കഴിഞ്ഞു. ഇസ്ലാം അഭിസംബോധന ചെയ്തത് പ്രാചീന കാലത്തെ അറേബ്യയിലെ കാട്ടറബികളെയായിരുന്നു. ലോകം മുഴുവനുമുള്ള ജനങ്ങള്‍ ആ കാട്ടറബികളാണെന്നു കരുതുന്ന മൌഡ്യം ഒഴിവാക്കി ശുദ്ധീകരിച്ചാല്‍ അതിനൊരു മാനുഷിക ഭാവം കൈവരും. അത് വഴി ഇസ്ലാമും മുസ്ലിങ്ങളും രക്ഷപ്പെടും.

യൂറോപ്പ്‌ ഇസ്ലാം സ്വീകരിച്ചാലല്ലാതെ ഇനി ലോകത്തിന്‌ രക്ഷയില്ല,എന്നാണു ശരീഫ് പറയുന്നത്. ഇസ്ലാം സ്വീകരിച്ച നാടുകളെല്ലാം തന്നെ ഒരു വഴിക്കായി. ഇനി ബാക്കിയുള്ളത് ശരീഫ് വാനോളം പുകഴ്ത്തിയ യൂറോപ്പും അമേരിക്കയുമൊക്കെ ആണ്. അവരേക്കൂടി ഒരു വഴിക്കാക്കിയാല്‍ എല്ലാം പൂര്‍ത്തിയായി.

ശരീഫിന്റെ നിരീക്ഷണം വളരെ തല തിരിഞ്ഞതാണെന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. ശരീഫൊരു യധാര്‍ത്ഥ മുസ്ലിമാണെങ്കില്‍ ഇസ്ലാമിനു വന്നു പെട്ട അപചയം മനസിലാക്കി അതിനെ ശുദ്ധീകരിച്ചെടുക്കുകയാണു വേണ്ടത്. അല്ലാതെ ഇത് പോലുള്ള കുറുക്കു വഴികളൊന്നും തേടരുത്. ഇസ്ലാം മതമുപയോഗിച്ച മദനിയും , ബിന്‍ ലാദനുമൊക്കെ തീവ്രവാദികളും ഭീകരവാദികളുമായെങ്കില്‍ അതിന്റെ കാരണം കണ്ടു പിടിക്കുക. എന്തു കൊണ്ട് ഇവര്‍ മതത്തെ ഉപയോഗിക്കുന്നു എന്ന് തിരിച്ചറിയുക.

ലോകത്തെ രക്ഷിക്കാന്‍ യൂറോപ്പ് ഇസ്ലാം സ്വീകരിക്കുമെന്ന് വിവരമുള്ള ആരും കരുതുമെന്ന് തോന്നുന്നില്ല. ലോകത്തെ മുസ്ലിങ്ങളെ രക്ഷിക്കേണ്ടത് യുറോപ്പിന്റെ കടമയാണെന്നും സുബോധമുള്ള ആരും കരുതില്ല. മുസ്ലിങ്ങള്‍ രക്ഷപ്പെടണമെങ്കില്‍ അവര്‍ സ്വയം രക്ഷിക്കണം. ആരുമവരുടെ രക്ഷക്കെത്തില്ല.

യൂറോപ്പ് ഇസ്ലാമിനെ സ്വീകരിക്കാന്‍ തയ്യാറാണെങ്കിലല്ലെ അവരെ ഏല്‍പ്പിച്ചു കൊടുക്കാന്‍ ആകൂ. അവിടെ നിന്നുള്ള പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത് അവര്‍ക്ക് ഇസ്ലാം വേണ്ട എന്നാണ്. സ്വിറ്റ്സര്‍ലണ്ടൊക്കെ മുസ്ലിം പള്ളി പണിയുന്നതു പോലും അനുവദിക്കുന്നില്ല.

പിന്നെ അവശേഷിക്കുന്ന  മാര്‍ഗ്ഗം പണ്ട് Spain കീഴടക്കിയതു പോലെ   ഒരു അധിനിവേശത്തിലൂടെ  കീഴടക്കുക. ഇന്നത്തെ ചുറ്റുപാടില്‍ അത് സാധ്യമാണെന്നു തോന്നുന്നില്ല.

പ്രാചീന കാലത്തെ കാട്ടറബികളുടെ ആചാരങ്ങളും വിശ്വാസങ്ങളുമാണ്‌ ഇസ്ലാമിന്റെ അപചയത്തിന്റെ കാരണങ്ങളെന്നു തിരിച്ചറിയുക. ആ വിഴുപ്പൊക്കെ ഉപേക്ഷിക്കാനുള്ള ആര്‍ജ്ജവം കാണിക്കുക. അല്ലാതെ സമാധാനമായി ജീവിക്കുന്ന അളുകളില്‍ അതൊക്കെ അടിച്ചേല്‍പ്പിച്ച് അവരുടെ സമാധാനം കൂടി നശിപ്പിക്കുന്ന മണ്ടത്തരമൊന്നും വിളിച്ചു കൂവാതെ. ഇപ്പോള്‍ തന്നെ ഇടക്കൊക്കെ ബോംബു പൊട്ടിച്ചും കുത്തിക്കൊന്നും അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട് എന്ന കാര്യം മറക്കുന്നില്ല.

യൂറോപ്പിന്‌ ഇസ്ലാ‌മിലെ പെരുമാറ്റരീതികളും ധാര്‍മ്മിക മൂല്യങ്ങളും ഏറെക്കുറെ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചു എന്നാണ്‌ ശരീഫ് പറയുന്നത്. പക്ഷെ അതിന്റെ ക്രെഡിറ്റ് അവിടെയുള്ള സംഹിതക്ക് നല്‍കാനുള്ള ആര്‍ജ്ജവം അദ്ദേഹത്തിനില്ല. 1400 വര്‍ഷം ലോകത്തിന്റെ പല ഭാഗത്തും നടപ്പാക്കിയിട്ട് രക്ഷപ്പെടാത്ത ഇസ്ലാമിക സംഹിതക്കാണതിന്റെ ക്രെഡിറ്റ് ശരീഫ് നല്‍കുന്നത്. അത് ഒരു തരത്തിലും ശരിയല്ല. ഇസ്ലാമിലെ ഒരു തത്വവും യൂറോപ്പിലെ മുസ്ലിങ്ങളല്ലാത്തവര്‍ പിന്തുടരുന്നില്ല.

ഇസ്ലാമില്ലാതെ തന്നെ ധാര്‍മ്മിക മൂല്യങ്ങള്‍ യൂറോപ്പിനുണ്ടെന്നു ശരീഫ് പറയുന്നത് സത്യമാണെങ്കില്‍ ആ യൂറോപ്പിന്റെ സംഹിത, തികച്ചും പ്രാവര്‍ത്തികവും നല്ല ഫലം കിട്ടുമെന്ന് തെളിയിച്ചതുമായ ആ സംഹിത, മുസ്ലിങ്ങളെല്ലാം സ്വീകരിക്കുന്നതല്ലേ അഭികാമ്യം? ശാന്തിയും സമാധാനവും കളിയാടുന്ന ആ യൂറോപ്പിന്റെ വിശ്വാസത്തിലേക്കും ആചാരത്തിലേക്കും മുസ്ലിങ്ങളെല്ലാം മറുന്നതല്ലേ നല്ലത്?


ശരീഫിന്റെ അബദ്ധജഠിലമായ മറ്റൊരു പ്രസ്താവനയാണ്‌ ജനാധിപത്യം യൂറോപ്പിന്റേതല്ല. അത്‌ പ്രവാചകന്റെ മാതൃകയാണ്‌. എന്നത്.

ചരിത്രത്തേക്കുറിച്ച് യതൊരു വിവരവുമില്ലാത്ത ഒരാളെ ഈ മണ്ടത്തരം പറയൂ. പ്രവാചകന്‍ ജനിക്കുന്നതിനു 1000 വര്‍ഷമെങ്കിലും മുമ്പാണ്‌ യൂറോപ്പിന്റെ ഭാഗമായ ഗ്രീസില്‍ ജനാധിപത്യം രൂപം പ്രാപിച്ചത്.

എല്ലാം ഇസ്ലാമിലുണ്ട് എന്ന ശരാശരി മുസ്ലിമിന്റെ ഭാഷ്യമാണ്‌ ശരീഫിന്റേതും

ഇതൊക്കെയാണെങ്കിലും സമകാലീന ഇസ്ലാമിന്റെ അപചയത്തിലേക്ക് എത്തിനോക്കുന്നുണ്ട് ശരീഫിന്റെ ലേഖനം.

33 comments:

kaalidaasan said...

140 വര്‍ഷം പഴക്കമുള്ള Lehman Brothers എന്ന അമേരിക്കന്‍ ബാങ്ക് കടക്കെണിയിലായി തകര്‍ന്നു പോയി. അതിനെ ഏറ്റെടുത്ത് രക്ഷിക്കാന്‍ അതിന്റെ ഉടമകള്‍ അമേരിക്കന്‍ ഭരണകൂടത്തോടാവശ്യപ്പെട്ടു. അമേരിക്കന്‍ ഭരണകൂടം ആ അപേക്ഷ അംഗീകരിച്ച് ആ ബാങ്കിനെ ഏറ്റെടുത്തു. 1400 വര്‍ഷം പഴക്കമുള്ള മറ്റൊരു സ്ഥാപനം യൂറോപ്പ് ഏറ്റെടുത്ത് രക്ഷിക്കണമെന്ന ഒരപേക്ഷ ഇപ്പോള്‍ ബ്ളോഗിലൂടെ ശരീഫ് സാഗര്‍ എന്ന ഒരു മുസ്ലിം സമര്‍പ്പിച്ചിരിക്കുന്നു. ഏതാണീ സ്ഥാപനമെന്നറിയേണ്ടേ?

ഇസ്ലാം!!!


ആരും ഞെട്ടരുത്. ഒരാളെങ്കിലും രോഗഗ്രസ്ഥമായ ഈ സ്ഥാപനത്തിന്റെ യധാര്‍ത്ഥ അവസ്ഥ തിരിച്ചറിഞ്ഞു എന്നു കരുതിയാല്‍ മതി.

നന്ദന said...

സ്ഥാപനത്തിന്റെ യധാര്‍ത്ഥ അവസ്ഥ

Anonymous said...

ഒരു സാമ്പത്തിക സ്ഥാപനത്തെ ഏറ്റെടുത്ത പോലെ ഒരു മതത്തെ ഏറ്റെടുക്കണമെന്ന വൈരുദ്ധ്യതയുള്ള ഉദാഹരണം ഒരു രസത്തിന്‌ പറഞ്ഞതാവാം.

പാശ്ചാത്യ രാജ്യങ്ങളില്‍ ഉടലെടുത്ത ശാസ്‌ത്രത്തിന്റേയും സാമൂഹികദര്‍ശനങ്ങളുടെയും മുന്നേറ്റമുണ്ടായിരുന്ന ഒരു കാലത്ത്‌ ഇസ്ലാം അടക്കമുള്ള മതദര്‍ശനങ്ങളെല്ലാം പിന്നോട്ടടിച്ചിരുന്നു. പിന്നീട്‌ കടന്നു വന്ന സോഷ്യലിസ്‌റ്റ്‌ ദര്‍ശനങ്ങള്‍ മനുഷ്യനെ സ്വാധീനിക്കാന്‍ തുടങ്ങി. പൊതു അംഗീകാരം ലഭിച്ച ദര്‍ശനം കമ്മ്യൂണിസമായിരുന്നു. അതിന്റെ പ്രത്യയശാസ്‌ത്രങ്ങളും പ്രയോഗങ്ങളും വെറും മുക്കാല്‍ നൂറ്റാണ്ടോളമുള്ള അനുഭവത്താല്‍ പഴകിപോയി. സയന്‍സാവട്ടെ കച്ചവടക്കാരന്റെ ആയുധവുമായി. ഏതെങ്കിലും ആശയത്തെ പിന്തുടരാതെ മനുഷ്യന്‌ നിലനില്‍പില്ലെന്ന ധാരണ കൊണ്ടാവാം പിന്നെ പുതിയ മട്ടിലും ഭാവത്തിലും മതം വീണ്ടും മനുഷ്യനടുത്തേക്ക്‌ കടന്നു വന്നു. (ആദ്യ കമ്മ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലില്‍ സജീവ അംഗമായിരുന്ന ഇന്ത്യക്കാരനായ എം.എന്‍. റോയി, സ്‌റ്റാലിനോടെ കമ്മ്യൂണിസ്‌റ്റ്‌ ദര്‍ശനത്തിന്റെ തകര്‍ച്ച മുന്‍കൂട്ടി കണ്ട്‌, അതില്‍നിന്നും പിന്‍മാറി ഹ്യൂമനിസ്റ്റ്‌ ആശയം മുന്നോട്ടു വെച്ചപ്പോഴും ഇസ്ലാമിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പ്രതീക്ഷ വെച്ചുപൂലര്‍ത്തിയിരുന്നു.)

ബാക്കി ഇവിടെ :
http://marukurikal.blogspot.com/2009/12/blog-post.html

ബിജു ചന്ദ്രന്‍ said...

ഉചിതമായ മറുപടി .. tracking ...

ബീമാപള്ളി / Beemapally said...

പര്‍ദ്ദ വിഷത്തില്‍ സംശയമുള്ളവരോട്..........

കൂടുതല്‍ വായിക്കുവാന്‍ "ബീമാപള്ളി" ബ്ലോഗിലേക്ക് ക്ഷണിക്കുന്നു........ഈ ലിങ്കില്‍ പോകു...

പര്‍ദ്ദ....ബ്ലോഗില്‍ വിഷം ചീറ്റുന്നവരോട്..!

kaalidaasan said...

ബീമാപള്ളി,

പര്‍ദ്ദ വിഷത്തില്‍ സംശയമുള്ളവരോട്..........

പര്‍ദ്ദ ഇവിടെ പരാമര്‍ശിച്ചതും ഉചിതമായി. ഇസ്ലാമിനെ തെറ്റിദ്ധരിക്കുന്നതില്‍ ഒരു വലിയ പങ്ക് പര്‍ദ്ദക്കുമുണ്ട്.

പര്‍ദ്ദയിട്ട ഒരു സത്വം എന്റെ അടുത്തു വന്നാല്‍ എനിക്ക് അസ്വസ്ഥതയാണ്. സത്വം എന്നുപയോഗിച്ചത് അത് ഏത് തരത്തിലുള്ള ജീവിയാണെന്ന് തിരിച്ചറിയാനാകാത്തതുകൊണ്ടും. രണ്ടുകാലില്‍ നടക്കുന്ന ജീവികളാണ്, പുരുഷനും സ്ത്രീയും നപുമ്സകങ്ങളും ഗോറില്ല ചിമ്പാന്‍സി തുടങ്ങിയ കുരങ്ങു വര്‍ഗ്ഗങ്ങളും. മനുഷ്യനെയും മൃഗങ്ങളെയും വേര്‍തിരിക്കുന്ന ഘടകങ്ങളിലൊന്ന് അവന്റെ മുഖത്തു വരുന്ന നവരസങ്ങളാണ്. ഒരു ഭാവവും പ്രകടിപ്പിക്കാതെ മരിച്ച ആളുടെ മുഖഭാവത്തോടെ ഒരാളെ കാണുന്നത് ആരെങ്കിലും ഇഷ്ടപ്പെടുന്ന കാര്യമാണെന്നു തോന്നുന്നില്ല. മുഖം കൂടി മറച്ച് പര്‍ദ്ദയിട്ടു നടക്കുന്ന ഒരു വ്യക്തി ഇതേ വികാരം മാത്രമേ മറ്റുള്ളവരില്‍ ഉണ്ടാക്കൂ.

സാധാരണ ഒരു വ്യക്തിയെ തിരിച്ചറിയുന്നത് മുഖം കണ്ടാണ്. പൃഷ്ടം കണ്ട് ആരും ഒരു വ്യക്തിയെ തിരിച്ചറിയാറില്ല. എതിരെ വരുന്നത് അയിഷയാണൊ, ആമിനയാണോ, സൂഫിയയാണോ, സൈനബയാണോ എന്നൊക്കെ മനസിലാകണമെങ്കില്‍ മുഖം എങ്കിലും കാണാതെ പറ്റില്ല.

സധാരണ മനുഷ്യര്‍ സംസാരിക്കുമ്പോള്‍ ആ സംസാരം മുന്നോട്ടു പോകുന്നത് കേള്‍ക്കുന്ന ആളുടെ പ്രതികരണം അനുസരിച്ചാണ്. മുഖം മറച്ചിരിക്കുന്ന സ്ത്രീയുടെ മുഖത്ത് സന്തോഷമാണോ, ദേഷ്യമാണോ, പുച്ഛമാണോ അതിശയമാണോ നിസംഗതയാണോ എന്നൊക്കെ തിരിച്ചറിയാനാകില്ല. അത് ഏത് സംഭാഷണത്തേയും വിരസമാക്കും. ഒരു പ്രതിമയോട് സംസാരിക്കുന്നതു പോലെയായിരിക്കും പര്‍ദ്ദയിട്ട മുസ്ലിം സ്ത്രീയോട് സംസാരിക്കുമ്പോള്‍.

kaalidaasan said...

NASEEHTAS,

ഒരു സാമ്പത്തിക സ്ഥാപനത്തെ ഏറ്റെടുത്ത പോലെ ഒരു മതത്തെ ഏറ്റെടുക്കണമെന്ന വൈരുദ്ധ്യതയുള്ള ഉദാഹരണം ഒരു രസത്തിന്‌ പറഞ്ഞതാവാം.

ഒരു രസതിനു പറഞ്ഞതാണെന്ന് താങ്കള്‍ക്ക് കരുതാം. പക്ഷെ പറഞ്ഞ വ്യക്തി കാര്യമായിട്ടാണു പറഞ്ഞത്. അതിനദ്ദേഹം പല കാരണങ്ങളും പറഞ്ഞു.

1. പ്രവചകന്‍ രൂപപ്പെടുത്തിയ ജനാധിപത്യം യൂറോപ്പിലുണ്ട്.
2. യൂറോപ്പിന്റെ മാനുഷികമായ മനോഭാവങ്ങള്‍ ഇസ്ലമിന്റേതാണ്.
3. ആദമിന്റെ സന്തതിപരമ്പരകളില്‍പ്പെട്ട മനുഷ്യര്‍ തന്നെയാണ്‌ അവര്‍.
4. സ്വന്തം സഹോദരനെ ബോംബ്‌ വെച്ച്‌ കൊല്ലാന്‍ അവര്‍ അറയ്‌ക്കുന്നു.
5.ഇസ്ലാമിലെ പെരുമാറ്റരീതികളും ധാര്‍മ്മിക മൂല്യങ്ങളും ഏറെക്കുറെ പ്രാവര്‍ത്തികമാക്കാന്‍ യൂറോപ്പ്‌ ശ്രമിച്ചിട്ടുണ്ട്‌.
6. ഇസ്ലാം അതിന്റേതായ അര്‍ത്ഥത്തില്‍ സ്വാധീനിച്ചത്‌ യൂറോപ്പിനെയാണ്‌.
7. യൂറോപ്പ്‌ ഇസ്ലാം സ്വീകരിച്ചാലല്ലാതെ ഇനി ലോകത്തിന്‌ രക്ഷയില്ല
8. സമാധാനം, വികസനം, വളര്‍ച്ച, സാംസ്‌കാരിക മൂല്യങ്ങള്‍ എന്നിവയാണ്‌ ദീന്‍. അതിനുവേണ്ടി ലോകത്ത്‌ ശ്രമിക്കുന്നത്‌ അമേരിക്കയും യൂറോപ്പുമാണ്‌.


ഇതൊക്കെ രസത്തിനു വേണ്ടി പറഞ്ഞതല്ല. കാര്യങ്ങള്‍ ശരിക്കും മനസിലാക്കിയാണത് പറഞ്ഞത്. അദ്ദേഹത്തിന്റെ മനസു പറയാത്ത ഒരു കാര്യമുണ്ട്. യൂറോപ്പിലുള്ളവരാണ്‌ ഇപ്പോള്‍ യധാര്‍ത്ഥ മുസ്ലിങ്ങള്‍.അത് സമ്മതിച്ചാല്‍ പിന്നെ ഇസ്ലാമിന്റെ പ്രസക്തി ഇല്ലാതാകും. അതു കൊണ്ട് അന്ധവിശ്വാസിയായ അദ്ദേഹത്തിനത് പറയാന്‍ മടിയാണ്. അദ്ദേഹത്തിനു വേണ്ടത് അവരും മുസ്ലിങ്ങള്‍ എന്ന മുദ്ര കുത്തി കാണണം. അത് രോഗ ഗ്രസ്ഥമായ ഒരു മനസിന്റെ ബഹിര്‍സ്ഫുരണം മത്രം. ഇസ്ലാമിനു പുറത്തും മൂല്യങ്ങളുണ്ട് എന്നംഗീകരിക്കാന്‍ മടിക്കുന്ന വികല മത മൌലിക വാദ മനസ്. അദ്ദേഹത്തേപ്പോലുള്ള ജന്മങ്ങള്‍ക്ക് മൂല്യങ്ങളല്ല പ്രധാനം അത് ഏത് ലേബലില്‍ ആണ്‌ എന്നതു മാത്രം. മുസ്ലിം ലേബലില്‍ ആണെങ്കില്‍ ഞാന്‍ അംഗീകരിക്കും മറ്റ് ലേബലില്‍ ആണെങ്കില്‍ ഞാന്‍ അംഗീകരിക്കില്ല, എന്നതാണ്. ഭൂരിഭാഗം മുസ്ലിങ്ങള്‍ക്കും ഇതേ ചിന്താഗതിയാണ്.

ഇതില്‍ വിചിത്രമായ കാര്യം,ഇതൊക്കെ യൂറോപ്പിലുണ്ടാകാന്‍ കരണം 1000 വര്‍ഷം മുമ്പ് സ്പെയിനിലുണ്ടായ മുസ്ലിം അധിനിവേശമായിരുന്നു എന്ന മൂഢവിശ്വാസമാണ്. 2000 വര്‍ഷം അവിടെ നിലനിന്നതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ ക്രിസ്തീയ വിശ്വസത്തിനതില്‍ ഒരു പങ്കുമില്ല എന്നു കരുതുന്ന വെറും വിവരദോഷിയാണദ്ദേഹം എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്.

kaalidaasan said...

NASSEHTAS,

ആദ്യ കമ്മ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലില്‍ സജീവ അംഗമായിരുന്ന ഇന്ത്യക്കാരനായ എം.എന്‍. റോയി, സ്‌റ്റാലിനോടെ കമ്മ്യൂണിസ്‌റ്റ്‌ ദര്‍ശനത്തിന്റെ തകര്‍ച്ച മുന്‍കൂട്ടി കണ്ട്‌, അതില്‍നിന്നും പിന്‍മാറി ഹ്യൂമനിസ്റ്റ്‌ ആശയം മുന്നോട്ടു വെച്ചപ്പോഴും ഇസ്ലാമിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പ്രതീക്ഷ വെച്ചുപൂലര്‍ത്തിയിരുന്നു

ഒരു മത മൌലിക വാദിയുടെ ഒളിഞ്ഞിരിക്കുന്ന മനസ് ഇവിടെ കാണാം. കുഞ്ഞിമൊഹമ്മദിന്റെ മറ്റൊരു രൂപം. ഹ്യൂമനിസം എന്നാല്‍ ഇസ്ലാം. ഒരു പടികൂടി കടന്ന് അയല്‍ക്കാരന്റെ പട്ടിണി മാറ്റാന്‍ പ്രയത്‌നിക്കുന്ന ഖലീഫ ഉമറിന്‌ വെളിച്ചം നല്‍കിയത്‌ ഈ ഇസ്ലാമിന്റെ മൗലികദര്‍ശനമാണ്‌ എന്ന മറ്റൊരു പ്രഖ്യാപനവും.

ഹ്യൂമനിസവും പട്ടിണി മാറ്റലും ഒക്കെ ഇസ്ലാമില്‍ നിന്നാണു ലോക കടം കൊണ്ടത്. അതേ ഇനിയം ​പാടുള്ളു. ഈ നിലപാടാണ്‌ യധാര്‍ത്ഥ മത തീവ്ര വാദം.

മൊഹമ്മദിനും ഉമറിനും ആറേഴു നൂറ്റാണ്ടു മുമ്പ് മറ്റൊരു വ്യക്തി ജീവിച്ചിരുന്നു. ക്രിസ്തീയ യൂറോപ്പ് ദൈവമെന്നു കരുതുന്ന യേശു. അദ്ദേഹം അനുയായികളോടു പറഞ്ഞു.

ശത്രുവിനെ പോലും സ്നേഹിക്കുക.
ശത്രുക്കളെ പോലും അയല്‍ക്കാരായി കാണുക.
സ്വന്തം വസ്ത്രം അവശ്യപ്പെടുന്നവന്‌ മേലങ്കി കൂടി നല്‌കുക.
അധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നവരേ നിങ്ങള്‍ എന്റെ അടുക്കല്‍ വരിക, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.


യേശുവിന്റെ മലയിലെ പ്രസംഗം കുറച്ചു കൂടി വിപുലമായി മാനുഷിക പ്രശ്നങ്ങളേക്കുറിച്ചും ധാര്‍മികതയേക്കുറിച്ചും പറയുന്നുണ്ട്. അതു കൊണ്ട് ഹ്യൂമനിസവും പരസ്നേഹവും ജീവകാരുണ്യവുമൊക്കെ മൊഹമ്മദ് നബിയുടെയും ഉമറിന്റെയും കമ്യൂണിസത്തിന്റെയും കുത്തകയല്ല. അതിനും മുമ്പു തന്നെ ഉണ്ടായിരുന്നു. യേശുവിനും മുമ്പ് മറ്റ് പല മതങ്ങളിലും അതുണ്ടായിരുന്നു.

മൊഹമ്മദ് നബി ജീവിച്ച സമൂഹത്തില്‍ തന്നെ ക്രിസ്ത്യാനികളുണ്ടായിരുന്നു. ക്രിസ്തീയ തത്വങ്ങളും കൂടി സ്വാംശീകരിച്ചാണദ്ദേഹം ഇസ്ലാമിക തത്വങ്ങളുണ്ടാക്കിയതും.

കുഞ്ഞിമൊഹമ്മദ് കരുതുന്നത് ഇസ്ലാമിന്റെ സ്പെയിന്‍ അധിനിവേശം കാരണമാണ്‌ യൂറോപ്പ് ധാര്‍മ്മികതയും മാനുഷികതയും ഉള്‍ക്കൊണ്ടതെന്നാണ്. ഞാന്‍ മുകളില്‍ സൂചിപ്പിച്ച ക്രിസ്തീയ തത്വങ്ങള്‍ അവര്‍ ഉള്‍ക്കൊണ്ടതാണെന്ന സത്യം അംഗീകരിക്കാന്‍ അദ്ദേഹത്തിന്റെ ഇടുങ്ങിയ മനസിനു കഴിയുന്നില്ല. കുഞ്ഞി മൊഹമ്മദിന്റെ മറ്റൊരു പതിപ്പായ താങ്കള്‍ക്കും കഴിയുന്നില്ല.

kaalidaasan said...

ബിജു ചന്ദ്രന്‍,

വായനക്കു നന്ദി.

മലമൂട്ടില്‍ മത്തായി said...

Fact is that Lehman Brothers as a going concern does not exist. It has declared bankruptcy and parts of the original bank were sold to cover the losses. No government came to its rescue.

kaalidaasan said...

Malamoottil,

I mentioned the name of Lehman Brothers just as an expample for a bank which collapsed and was taken over by the US government. There are 100s of them. You can choose any name you like.

Anyway thanks for correcting me.

പുലരി said...
This comment has been removed by a blog administrator.
Socrates said...

കാളിദാസന്‍,

ഇസ്ലാമിസ്ടുകള്‍ക്ക് ഈ പോസ്ടിലൂടെ ഒരു കൊട്ട്‌ കൊടുത്തത്‌ ഇഷ്ടമായി. എങ്കിലും താങ്കളെപ്പോലുള്ളവര്‍ അറിഞോ അറിയാതെയോ ചെയ്യുന്ന ഒരു തെറ്റുണ്ട്, മുസ്ലിം മതവും ക്രിസ്തുമതവും ഒരേ നാണയത്തിന്റെ ഇരു പുറമാണെന്ന്‍ തിരിച്ചരിയായ്കയാണത്.

'സ്നേഹത്തിന്റെ രാജകുമാരനായ' യേശു ഇങ്ങനെയും പറഞ്ഞിട്ടുണ്ട്:

“അവന്‍ അവരോടു: എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ.” ലൂക്കോസ് 22:36

“ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നതു. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാന്‍ വന്നതു.“ മത്തായി 10.34

യേശുവിന്റെ സംഹിത യൂറോപ്പിന് ഒന്നും രണ്ടും ലോകയുദ്ധങ്ങളാനു നല്‍കിയത്‌. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചതാണ് അവരുടെ അഭിവൃദ്ധിക്കു കാരണം.

ശ്രീ.c.k Babu വിന്റെ ലേഖനങ്ങളും ഇടയ്ക്കു വായിക്കാന്‍ സമയം കണ്ടെത്തുക

kaalidaasan said...

സോക്രട്ടീസ്,

ഇസ്ലാമും ക്രിസ്തു മതവും താരതമ്യം ചെയ്യുന്ന ഒരു പോസ്റ്റല്ല ഇത്. മുസ്ലീമായ ഒരു വ്യക്തി ഇസ്ലാമിന്റെ ഇന്നത്തെ അവസ്ഥ തിരിച്ചറിഞ്ഞ് അത് പരിഹരിക്കുന്നതിന്‌ ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചു. അത് യൂറോപ്പ് ഇസ്ലാമിനെ ഏറ്റെടുത്ത് രക്ഷിക്കണമെന്നാണ്. അതിന്റെ കാരണങ്ങളും അദ്ദേഹം പറഞ്ഞു. അതില്‍ പ്രധാനപ്പെട്ടത് അവിടെയുള്ള മാനുഷിക മനോഭാവങ്ങളും ധാര്‍മ്മികമൂല്യങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. ആ ധാര്‍മ്മിക മൂല്യങ്ങളുടെ ഉറവിടം അവിടത്തെ ക്രിസ്തുമതമാണെന്നു സമ്മതിക്കാന്‍ അദ്ദേഹം തയ്യാറില്ല. യേശുവിന്റെ സംഹിത ഉപേക്ഷിച്ചതുകൊണ്ടാണെന്ന് താങ്കളും പറയുന്നു. പക്ഷെ എനിക്കങ്ങനെ തോന്നുന്നില്ല. എന്തായാലും ഇസ്ലാമിനു പുറത്തും ധാര്‍മ്മികതയും മൂല്യങ്ങളുമുണ്ട് എന്നതാണിവിടെ പ്രസക്തമായത്. അതുകൊണ്ടാണ്‌ മൂല്യങ്ങളും ധാര്‍മ്മികതയും അന്വേഷിച്ച് ഒരു മുസ്ലിം യൂറോപ്പിലൊക്കെ അലയുന്നത്.

യേശുവിന്റെ സംഹിത യൂറോപ്പിന് ഒന്നും രണ്ടും ലോകയുദ്ധങ്ങളാണു നല്‍കിയത്‌ എന്നത് തികച്ചും വാസ്തവ വിരുദ്ധമായ പ്രസ്താവനയാണ്. വ്യക്തികളായ ഹിറ്റ്ലറും മുസ്സോലിനിയും രൂപപ്പെടുത്തിയ നാസിസവും ഫാസിസവും യേശുവിന്റെ പ്രബോധനത്തിനു കടക വിരുദ്ധമായ തത്വ ശാസ്ത്രങ്ങളാണ്. അതിനെ പരാജയപ്പെടുത്താന്‍ ക്രിസ്തീയ യൂറോപ്പിന്റെ മറ്റു ഭാഗങ്ങള്‍ ഒന്നായി അണിനിരക്കുകയും ചെയ്തു.

ഹിന്ദുക്കളും മുസ്ലിങ്ങളും ആയിട്ടുള്ളവര്‍ നടത്തിയ എല്ലാ യുദ്ധങ്ങളും അധിനിവേശങ്ങളും ഹിന്ദു മതത്തിന്റെയും ഇസ്ലാമിന്റെയു സംഹിത സമ്മനിച്ചതാണെന്നു പറയുന്നതിലെ ഹാസ്യമേ ലോക യുദ്ധങ്ങള്‍ യേശുവിന്റെ സംഹിത സമ്മാനിച്ചതാണെന്നു പറയുന്നതിലുമുള്ളു. താങ്കളുടെ വാക്കുകള്‍ കടമെടുത്താല്‍ കമ്യൂണിസവും യേശുവിന്റെ സംഹിത സമ്മാനിച്ചതാണെന്നു പറയേണ്ടി വരും.

സി കെ ബാബുവിന്റെ ലേഖനങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്. അത് യേശുവിന്റെ സംഹിതയേക്കുറിച്ചല്ല. യേശുവിന്റെ പേരിലുള്ള ചില മതങ്ങളുടെ നടപടികളേക്കുറിച്ചാണ്.

മതാടിസ്ഥാനത്തില്‍ യൂറോപ്പ് നടത്തിയത് കുരിശുയുദ്ധങ്ങളായിരുന്നു. അതിന്റെ പാളിച്ചകളൊക്കെ അവര്‍ തിരിച്ചറിഞ്ഞിട്ടും ഉണ്ട്. കുരിശുയുദ്ധങ്ങളിലെ പരാജയമാണ്, ഇസ്ലാം അറേബ്യക്കു പുറത്തു വ്യാപിക്കാനുള്ള ഒരു കാരണം.


അന്ന് ഇസ്ലാമിക ശക്തികള്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ഇന്ന് ലോകം നേരിടുന്ന വലിയ പ്രതിസന്ധി ഉണ്ടാകുമായിരുന്നും ഇല്ല. അതിന്റെ തുടര്‍ച്ചയെന്നോണം ഇസ്ലാമിക അധിനിവേശം സ്പെയിന്‍ വരെ എത്തി. അതിലെ അപകടം തിരിച്ചറിഞ്ഞ യൂറോപ്പ് അവരെ പരാജയപ്പെടുത്തി. അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്നൊരു പക്ഷെ ഇസ്ലാമിനെ ഏറ്റെടുക്കാന്‍ അന്യഗ്രഹ ജീവികളോട് അപേക്ഷിക്കേണ്ടി വന്നേനെ. എന്നു വച്ചാല്‍ സോക്രറ്റീസും ഞാനും സി കെ ബാബുവും ഉള്‍പ്പെടുന്ന ലോകം പ്രതിസന്ധിയിലായേനെ.

Anonymous said...

ശരീഫ്‌സാഗറിന്റെ അഭിപ്രായങ്ങളെ ഞാന്‍ അംഗീകരിച്ചിട്ടില്ല. അതുകൊണ്ട്‌ എനിക്കുള്ള ആദ്യമറുപടി അപ്രസക്തം. കാളിദാസനെ പോലെ വാദിക്കാന്‍ നിന്നില്ല എന്നപേരില്‍ ശരീഫിന്റെ വാദങ്ങളെ അംഗീകരിച്ചു എന്നതല്ലല്ലൊ അര്‍ത്ഥം.
"ഒരു മതമൗലിക വാദിയുടെ ഒളിഞ്ഞിരിക്കുന്ന മനസ്സ്‌...." ്‌അയ്യേ കാളിദാസാ ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ മേല്‍ കെട്ടി വെക്കുന്നതെന്തിനാണ്‌. ഹ്യൂമനിസം എന്നാല്‍ ഇസ്ലാം എന്നൊന്നും ഞാനര്‍ത്ഥമാക്കിയിട്ടില്ല. അതൊന്നു വീണ്ടും വായിച്ചുനോക്കൂ. ചരിത്രത്തിന്റെ ചില ഘട്ടങ്ങളില്‍ ചിലരെടുത്ത നിഗമനങ്ങളെ മാത്രമാണ്‌ ഞാന്‍ സൂചിപ്പിച്ചത്‌. മനുഷ്യന്‍ ഇന്നഭിമൂഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇസ്ലാമോ മറ്റേതെങ്കിലും ദര്‍ശനമോ ഒറ്റമൂലിയാണെന്ന്‌ ഈയുള്ളവന്‍ കരുതുന്നില്ല. എന്നാല്‍ കാളിദാസന്‍ അറിയാതെ സൂചിപ്പിച്ചപോലെ ഇതെല്ലാം മനുഷ്യന്റെ സമ്പത്താണ്‌. ആ രീതിയില്‍ അതിനെ സമീപിക്കുകയും വര്‍ത്തമാനകാലത്തിന്‌ മരുന്നാവുന്നതിനെ കണ്ടെത്തുകയും വേണം. കമ്മ്യൂണിസത്തിന്റെ കാര്യം ഈയുള്ളവന്‍ സൂചിപ്പിച്ചതും അതുകൊണ്ടാണ്‌.

ശരീഫ്‌ സാഗര്‍ അടക്കമുള്ളവര്‍ മതവുമായി ബന്ധപ്പെട്ട്‌ അനുഭവിക്കുന്ന ആത്മ സംഘര്‍ഷമായിട്ടാണ്‌ ഞാനാ എഴുത്തിനെ വായിച്ചത്‌. കാളിദാസന്‍ എത്ര എളുപ്പത്തിലാണ്‌ മറ്റൊരാളെ മത തീവ്രവാദിയാക്കുന്നത്‌. ഇതു തന്നെയാണ്‌ വര്‍ത്തമാനകാലത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയും. എന്റെ പേരാണോ ആ തല തിരിഞ്ഞ അഭിപ്രായപ്രകടനത്തിനു കാരണം ? അതും ഒരു തല തിരിഞ്ഞ പേര്‌ അങ്ങിനെ അതൊന്നു വായിക്കൂ....

ഭൂതത്താന്‍ said...

വളരെ ഉചിതമായ പോസ്റ്റ്‌ ..പ്രവാചകന്‍ അന്ന് തനിക്കു ചുറ്റുമുണ്ടായിരുന്ന സമുഹത്തെ ഉദ്ദരിക്കാന്‍ വേണ്ടി പുറപ്പെടുവിച്ച കല്പനകള്‍ ആ കാലത്തിനു അനുയോജ്യം ആയിരുന്നു ..പക്ഷെ ലോകം പുരോഗമിക്കും തോറും ആ ചെറിയ സമൂഹത്തില്‍ നിന്ന് മാറി ചിന്തിക്കേണ്ടിയിരിക്കുന്നു ..പിന്നെ പര്‍ദ്ദ കൊള്ളാം നല്ല വസ്ത്രമാണ് ..പിന്നെ പര്‍ദ്ദ ഇടുന്നവരെല്ലാം സുരക്ഷിതരാണ്‌ എന്ന് പല പോസ്റ്റിലും പലരും എഴുതി ക്കാണുന്നു ..ശരിയാണ് "സുരക്ഷിത രാണ് "കാരണം ഒരുവന്റെ ഭാര്യക്ക്‌ മറ്റൊരാളിന്റെ ഒപ്പം കാറില്‍ ഒരു പ്രശ്നവുമില്ലാതെ ഈ സൗദി അറേബ്യ യില്‍ യാത്ര ചെയ്യാം .കാരണം സ്ത്രീകള്‍ ഇരുന്നാല്‍ ചെക്കിംഗ് അപൂര്‍വ്വം .പിന്നെ മറ്റാരും അറിയില്ലെന്ന സൗകര്യം . പിന്നെ ഇസ്ലാം യാഥാസ്ഥിതികഥയില്‍ നിന്ന് കുറെയെങ്കിലും മാറുന്നുണ്ട് ,അത് ജന്മം കൊണ്ട സൌദിയിലെ "ദമാം "എന്ന സ്ഥലത്ത് . പാന്റ്സും ടി ഷര്‍ട്ടും ധരിച്ചു പോയ 2 പെണ്‍കുട്ടികളെ അപമാനിച്ച പോലീസ് കാരന് ചെരുപ്പൂരി മറുപടി കൊടുത്തു അവര്‍ ...പിന്നെ ഞാന്‍ ഇവിടെ കാലു കുത്തിയ 98 ല് ഫോട്ടോ പിടി നിഷിദ്ധം .പൊതു സ്ഥലത്ത് കാമെറ കൊണ്ട് നടന്നാല്‍ പിടിച്ചു അകത്തിടും ..ഇപ്പോള്‍ കാമെറ കണ്ടാല്‍ സൗദി പൌരന്മാര്‍ വന്നു പോസ് ചെയ്യും ..അതാ അവസ്ഥ ...മാറും മാറ്റങ്ങള്‍ അനിവാര്യമാണ് ...പൊട്ട കിണറിലെ തവളകളായി നമുക്ക് എന്നും കഴിയാന്‍ പറ്റില്ലല്ലോ ...ആ കിണറിനു പുറത്തെ ലോകം നമ്മള്‍ കാണുക തന്നെ ചെയ്യും

kaalidaasan said...

ശരീഫ്‌സാഗറിന്റെ അഭിപ്രായങ്ങളെ ഞാന്‍ അംഗീകരിച്ചിട്ടില്ല. അതുകൊണ്ട്‌ എനിക്കുള്ള ആദ്യമറുപടി അപ്രസക്തം.

ശരീഫ് സാഗറിന്റെ അഭിപ്രായങ്ങളേക്കുറിച്ച് താങ്കളൊന്നുമെഴുതിയില്ല. ഇതുമായി ഒരു ബന്ധവുമില്ലാത്ത മറ്റെന്തൊക്കെയോ എഴുതി. ഇവിടെയും താങ്കള്‍ നല്‍കിയ ലിങ്കിലും. അതേക്കുറിച്ചാണു ഞാന്‍ പരമാര്‍ശിച്ചതും.

ചരിത്രത്തിന്റെ ചില ഘട്ടങ്ങളില്‍ ചിലരെടുത്ത നിഗമനങ്ങളെ മാത്രമാണ്‌ ഞാന്‍ സൂചിപ്പിച്ചത്‌.

എം എന്‍ റോയി എടുത്ത നിഗമനമാണല്ലോ താങ്കളിവിടെ സൂചിപ്പിച്ചത്

എം.എന്‍. റോയി, ഇസ്ലാമിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പ്രതീക്ഷ വെച്ചുപൂലര്‍ത്തിയിരുന്നു എന്നാണു താങ്കള്‍ പറഞ്ഞത്. ഇത് എന്തടിസ്ഥനഥിലാണെന്നൊന്നു വിശദീകരിക്കാമോ?

ഹ്യൂമനിസം എന്നത് ഇസ്ലാമിന്റെ മുഖമാണെന്ന അര്‍ത്ഥം അതില്‍ അടങ്ങിയിട്ടില്ലേ? ഹ്യൂമനിസം മറ്റ് എത്രയോ ദര്‍ശങ്ങളുടെ ഭഗമായിരുന്നു. ബുദ്ധന്റെയും യേശുവിന്റെയുമൊക്കെ ദര്‍ശനങ്ങള്‍ ഹ്യൂമനിസത്തില്‍ അധിഷ്ടമായിരുന്നു. അതൊന്നും പരാമര്‍ശിക്കാതെ പ്രായേണ ചെറുപ്പമായ് ഇസ്ലാമിന്റെ പ്രാധാന്യം മാത്രം പരാമര്‍ശിച്ചതു കൊണ്ടാണു ഞാന്‍ താങ്കളെ ഒരു ഇസ്ലാമിസ്റ്റായി കരുതിയത്. അല്ലെങ്കില്‍ താങ്കള്‍ അത് തെളിച്ചു പറയണം.
ഈ ഹ്യൂമനിസമൊക്കെ ഇസ്ലാമില്‍ ഇല്ലാത്തതു കൊണ്ടല്ലേ കുഞ്ഞി മൊഹമ്മദ് ഇസ്ലാമിനെ യൂറോപ്പ് ഏറ്റെടുക്കണമെന്നു പറയുന്നതും?

Anonymous said...

ഞാന്‍ സൂചിപ്പിച്ചത്‌ ശരീഫ്‌ സാഗര്‍ സംവാദത്തിനായി മുന്നോട്ടുവെച്ച, മതവുമായി ബന്ധപ്പെട്ട ആത്മ സംഘര്‍ഷങ്ങളെക്കുറിച്ചാണ്‌. അതേക്കുറിച്ചാണ്‌ ഞാന്‍ സംസാരിച്ചത്‌. ശരിഫിനത്‌ മനസ്സിലായിട്ടുണ്ടുതാനും.

ഒരു പ്രത്യയശാസ്‌ത്രത്തിന്റെ ദുരന്തപൂര്‍ണ്ണമായ പോക്കില്‍ മനംമടുത്ത ഒരു മനുഷ്യനായിരുന്നു എം.എന്‍.റോയി. അങ്ങിനെയൊരു സാമൂഹിക സാഹചര്യത്തില്‍ അദ്ദേഹത്തിന്‌ ശരിയായി തോന്നിയ കാര്യം പറഞ്ഞു :
ഇങ്ങിനെ

ചരിത്രത്തിന്റെ ഗതിമാറ്റത്തില്‍ അതിന്റെയും നിരര്‍ത്ഥകത വര്‍ത്തമാനകാലം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. (അതിന്റെ സംഘര്‍ഷമാണ്‌ ശരീഫ്‌ പങ്കു വെച്ചത്‌.). അങ്ങിനെയാണ്‌ വിഷയത്തെ സമീപിക്കേണ്ടത്‌ എന്നെനിക്കു തോന്നുന്നു.

കാളിദാസാ, ആശയങ്ങളുടെ ഇരുമ്പുലക്ക വിഴുങ്ങാതെ.... വാദങ്ങളുടെ വേതാളമാവാതെ...നമുക്കു സംസാരിക്കാം.

Anonymous said...

ഒരു ഹ്യൂമനിസ്‌റ്റ്‌ ഇസ്ലാമിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പറഞ്ഞാല്‍ ഇസ്ലാമില്‍ മാത്രമാണ്‌ ഹ്യൂമനിസം ഉള്ളത്‌ എന്ന്‌ അര്‍ത്ഥമാവില്ലല്ലൊ.
ശരിയാണ്‌ എല്ലാ ദര്‍ശനങ്ങളുടെ ആദ്യമുഖം മനുഷ്യമുഖമായിരുന്നു. പിന്നെയാണല്ലൊ കുഴപ്പം. ബുദ്ധമതവും, ക്രിസ്‌തുമതവും, കമ്മ്യൂണിസവും ഇസ്ലാമും എല്ലാം അങ്ങിനെ മൂല്യങ്ങളുടെ കുഴിമറിച്ചിലില്‍ അകപ്പെട്ടുപോയി.

kaalidaasan said...

എന്നാല്‍ കാളിദാസന്‍ അറിയാതെ സൂചിപ്പിച്ചപോലെ ഇതെല്ലാം മനുഷ്യന്റെ സമ്പത്താണ്‌. ആ രീതിയില്‍ അതിനെ സമീപിക്കുകയും വര്‍ത്തമാനകാലത്തിന്‌ മരുന്നാവുന്നതിനെ കണ്ടെത്തുകയും വേണം. കമ്മ്യൂണിസത്തിന്റെ കാര്യം ഈയുള്ളവന്‍ സൂചിപ്പിച്ചതും അതുകൊണ്ടാണ്‌.


ഇത് ഈ പോസ്റ്റിലെ വിഷയവുമായി ഒരു തരത്തിലും ബന്ധപ്പെട്ടതല്ലല്ലോ. ഇവിടെ പരാമര്‍ശിച്ചത് വിഷയം ഇസ്ലാമിന്റെ അപചയവും അതിന്റെ രക്ഷയുമാണ്. ശരീഫ് സാഗര്‍ ഇസ്ലാമിന്‌ അപചയമുണ്ടെന്നും ഇല്ലെന്നൂം പറയുന്നില്ല. അത് ഒരു ശരാശരി മുസ്ലിമിന്റെ ഗതികേടാണ്. അത് പറയാന്‍ കാരണം ഇസ്ലാം ലോകാവസാനം വരെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള സംഹിത എന്നു വിശ്വസിക്കുന്നതും. അതു കൊണ്ട് അതില്‍ അപചയമുണ്ടെന്നു സമ്മതിക്കാനാകുന്നില്ല.

കാളിദാസന്‍ എത്ര എളുപ്പത്തിലാണ്‌ മറ്റൊരാളെ മത തീവ്രവാദിയാക്കുന്നത്‌. ഇതു തന്നെയാണ്‌ വര്‍ത്തമാനകാലത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയും.

എളുപ്പത്തില്‍ മത തീവ്രവാദിയാക്കുന്ന പരാമര്‍ശം താങ്കളില്‍ നിന്നുണ്ടായി. ഇസ്ലാമിന്റെ ഹ്യൂമനിസമാണ്‌ സ്വീകാര്യം എന്ന് എം എന്‍ റോയ് ഒരിടത്തും പറഞ്ഞിട്ടില്ല. കമ്യൂണിസത്തിലില്ലാത്ത ഹ്യൂമനിസമാണദ്ദേഹം ഉയര്‍ത്തിപിടിച്ചിരുന്നത്. ഇന്‍ഡ്യയെ അടിച്ചമര്‍ത്തിയ ബ്രിട്ടന്റെ ഭാഗത്ത് നിന്നതും ഈ ഹ്യൂമനിസം കൊണ്ടാണ്. ആല്ലാതെ ഇസ്ലാമിന്റെ ഹൂമനിസത്തില്‍ ആകൃഷ്ടനായിട്ടല്ല. ഒരു ഇസ്ലാമിക മതതീവ്രവാദിക്കു മാത്രമേ എം എന്‍ റോയി വിശദീകരിച്ച ഹ്യൂമനിസം ഇസ്ലാമിക ഹൂമനിസമാണെന്നു പറയാന്‍ പറ്റൂ.

മറ്റൊരാള്‍ ഇവിടെ എഴുതി, ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം യൂറോപ്പ് യേശുവിന്റെ സംഹിത ഉപേക്ഷിച്ചു എന്ന്. ഒന്നാം ലോകമഹയുദ്ധത്തിന്റെ അമരക്കാരിലൊരാള്‍ ഇസ്ലാമിക ഓട്ടോമന്‍ സാമ്രാജ്യമായിരുന്നു എന്ന കാര്യം അദ്ദേഹം മറന്നാണതെഴുതിയത്. രണ്ടാം ലോകയുദ്ധത്തിന്റെ അമരക്കാരെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ബ്രിട്ടന്റെ കൂടെ നില്‍ക്കാനായിരുന്നു എം എന്‍ റോയ് അഹ്വാനം ചെയ്തിരുന്നത്. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കൂട്ടാളികളായിരുന്ന ജെര്‍മ്മനിയേയും ഇറ്റലിയേയും തോല്‍പ്പിക്കാനായിരുന്നു അത്.ഒട്ടോമന്‍ സാമ്രാജ്യം അന്നുണ്ടായിരുന്നെങ്കില്‍ അതൊരു പക്ഷെ പഴയ സഖാക്കളായ ജെര്‍മ്മനിയുടെയും ഇറ്റലിയുടെയും പക്ഷത്തു തന്നെ നില്‍ക്കുമായിരുന്നു. ഇസ്ലാമിക ഹ്യൂമനിസത്തിനു പകരം ഇസ്ലാമിക ഭീകരതയെന്നാകും അപ്പോള്‍ അതറിയപ്പെട്ടിരിക്കുക.

ബിജുകുമാര്‍ alakode said...

ഇസ്ളാമിനെ സംബന്ധിച്ച വളരെ ബൃഹത്തായ ഒരു സംവാദം "ഭീമാപ്പള്ളിയുടെ" "തടിyaണ്റ്റവിടെ നസ്സീര്‍.., ...ഇസ്ളാമിക നിയമങ്ങള്‍" എന്നീ പോസ്റ്റുകളില്‍ ഞാന്‍ നടത്തിയിട്ടുണ്ട്‌. താല്‍പര്യമുള്ളവര്‍ അവ കൂടി വായിയ്ക്കുക

kaalidaasan said...

NASEEHTAS,

കാളിദാസാ, ആശയങ്ങളുടെ ഇരുമ്പുലക്ക വിഴുങ്ങാതെ.... വാദങ്ങളുടെ വേതാളമാവാതെ...നമുക്കു സംസാരിക്കാം.

താങ്കള്‍ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു

കാളിദാസന്‍ ആശയങ്ങളുടെ ഇരുമ്പുലക്ക വിഴുങ്ങിയില്ല.

കുഞ്ഞിമൊഹമ്മദ് മുന്നോട്ടു വച്ച ആശയം താങ്കള്‍ക്ക് ശരിയായ അര്‍ത്ഥത്തില്‍ മനസിലായില്ല. ഇസ്ലാമില്‍ അപരിഹാര്യമയ അപചയമുണ്ടെന്നണത്. ശരീഫും അതേക്കുറിച്ച് മൌനം പലിച്ചു. ഇസ്ലാമിനെ അതിന്റെ ഉള്ളില്‍ നിന്നും പരിഷ്കരിക്കുന്നതിനേക്കുറിച്ചോ ശുദ്ധീകരിക്കുന്നതിനേക്കുറിച്ചോ അദ്ദേഹം പരമര്‍ശിക്കുന്നേ ഇല്ല. ഏതൊരു മുസ്ലിം മത വിശ്വാസിയുടേയും ഗതികേടാണത്. അവര്‍ക്കാര്‍ക്കും ഇസ്ലാമിനെ പരിഷ്കരിക്കാനാകില്ല. അതിനു മുസ്ലിങ്ങള്‍ സമ്മതിക്കില്ല. അതിനു ശ്രമിച്ചവരെ അവരൊക്കെ ഉന്‍മ്മൂലനം ചെയ്യുകയാണു പതിവ്. അതുകൊണ്ടാണ്, ഇസ്ലാം എഴാം നൂറ്റാണ്ടില്‍ തളച്ചിടപ്പെട്ടു നില്‍ക്കുന്നത്. അങ്ങനെ ഒരവസ്ഥയില്‍ അതിനു ജീര്‍ണ്ണത ബാധിക്കുക സ്വാഭാവികം. അത് തിരിച്ചറിയാതെ ഇസ്ലാമിനെ പരിഷ്‌കരിക്കാനാകില്ല. അതേക്കുറിച്ച് ഒരു മുസ്ലിമിനും ചിന്തിക്കാനാവില്ല എന്നിടത്ത് അതു വഴിയുള്ള എല്ലാ ചര്‍ച്ചയും അവസാനിക്കുന്നു. അതു കൊണ്ടാണ്‌ താങ്കളും അതേക്കുറിച്ച് ചര്‍ച്ച ചെയ്യാതെ മറ്റെന്തോ എഴുതിയത്.

ആ നിസഹായാവസ്ഥ തിരിച്ചറിഞ്ഞിട്ടാകും യൂറോപ്പിനേപ്പോലെ ഇസ്ലാമിനു പുറത്തുള്ള ഒരു ശക്തിക്കു മാത്രമേ ഇസ്ലാമിനെ രക്ഷിക്കാനാകൂ എന്നദ്ദേഹം പറഞ്ഞതും.

kaalidaasan said...

NASEHTAS,

ഒരു ഹ്യൂമനിസ്‌റ്റ്‌ ഇസ്ലാമിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പറഞ്ഞാല്‍ ഇസ്ലാമില്‍ മാത്രമാണ്‌ ഹ്യൂമനിസം ഉള്ളത്‌ എന്ന്‌ അര്‍ത്ഥമാവില്ലല്ലൊ.


അങ്ങനെ യാതൊരു അര്‍ത്ഥവും ഇല്ല. ഇസ്ലാമിന്റെ അപചയം ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനെ പലരും നേരിടുന്നത് ഈ വിദ്യ ഉപയോഗിച്ചാണ്. മറ്റു പലരും ഇസ്ലാമിനേക്കുറിച്ച് പറഞ്ഞ ചിലതെടുത്ത് തടുക്കുന്നു. മൊഹമ്മദ് നബിയെ വിമര്‍ശിക്കുമ്പോഴും ഇത് സംഭവിക്കുന്നു. വിമര്‍ശിക്കുന്ന വിഷയത്തില്‍ സ്പര്‍ശിക്കാതെ ചില ചരിത്രകാരന്‍മാര്‍ നബിയെ കണ്ടതെങ്ങനെയെന്നു വിശദീകരിക്കാനാണവര്‍ താല്‍പര്യപ്പെടുന്നത്.

എല്ലാ മതങ്ങളും മനുഷ്യന്റെ ആത്മീയ ഉന്നതിയാണു ലക്ഷ്യം വക്കുന്നത്. ഇസ്ലാമില്‍ പല നല്ല ആശയങ്ങളുമുണ്ട്. അതു പോലെ പല പിന്തിരിപ്പന്‍ ആശയങ്ങളുമുണ്ട്. വളരെയധികം വൈരുദ്ധ്യങ്ങളുള്ള ഒരു മത സ്ഥാപകനാണ്‌ മൊഹമ്മദ് നബി. സാമാന്യ യുക്തിക്കു നിരക്കാത്ത പലതും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലുണ്ട്. ആധുനിക കാലത്തിനു യോജിക്കാത്ത പലതും ഉണ്ട്. മുസ്ലിമല്ലാത്തവര്‍ മൊഹമ്മദ് നബിയെ ആദരിക്കുന്നതിലും കൂടുതല്‍ വെറുക്കുന്നുണ്ട്. ഇസ്ലാമിക ആശയങ്ങളെ, ഹ്യൂമനിസം അടക്കം, സ്വാഗതം ചെയ്യുന്നതിനേക്കാള്‍ കൂടൂതല്‍ വെറുക്കുന്നുണ്ട്. ഇന്നിസ്ലാം ഭീകരതയുടെ ചിഹ്നമായി തന്നെ മാറിയിട്ടുണ്ട്. ഈ സംഗതികളൊക്കെ അംഗീകരിക്കാതെ ഇസ്ലാമിനു മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടാണ്. അതാണു പലരുടെയും ആത്മ സംഘര്‍ഷം.

ഇസ്ലാമിലെ ഹ്യൂമനിസത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്നും തോന്നുന്നില്ല. ഹ്യൂമനിസം ഉണ്ടായിട്ടല്ല കുഞ്ഞിമുഹമ്മദ് അതിനെ മാറ്റാരെങ്കിലും ഏറ്റെടുത്ത് രക്ഷിക്കണമെന്നു പറഞ്ഞത്. ഹ്യൂമനിസം ഉള്ള ഒരു ദര്‍ശനത്തെയും രക്ഷപ്പെടുത്തേണ്ട ആവശ്യമില്ല. തകര്‍ന്നു പൊയ്ക്കൊണ്ടിരിക്കുന്നതിനെയാണ്‌ സാധാരണ രക്ഷിക്കാറുള്ളത്. രക്ഷപ്പെടാന്‍ പറ്റാത്ത ഒന്നിനേക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം മനസില്‍ വരേണ്ടത് ആ തകര്‍ച്ചയുടെ കാരണങ്ങളല്ലേ. അതേക്കുറിച്ച് ഒന്നും പറയാതെ എം എന്‍ റോയി ഇസ്ലാമിലെ ഹ്യൂമനിസത്തെക്കുറിച്ച് പറഞ്ഞത് പരാമര്‍ശിച്ചതു കൊണ്ടാണ്, താങ്കളെ ഒരു ഇസ്ലാമിക തീവ്രവാദിയായി ഞാന്‍ ചിത്രീകരിച്ചത്. ഇസ്ലാം വിമര്‍ശിക്കപ്പെടുമ്പോള്‍ എല്ലാ തീവ്രവാദികളും ഇസ്ലാമിന്റെ മഹത്വത്തേക്കുറിച്ച് വാചലരാകും. താങ്കളും ആ വഴി സഞ്ചരിച്ചു എന്നു മാത്രം എന്റെ പരാമര്‍ശത്തില്‍ നിന്നും മനസിലാക്കിയാല്‍ മതി അല്ലാതെ താങ്കളെ അധിക്ഷേപിച്ചതോ എന്തെങ്കിലും മുദ്ര കുത്തിയതോ അല്ല.

താങ്കള്‍ക്ക് കുഞ്ഞി മൊഹമ്മദ് പറഞ്ഞതിന്റെ ഗൌരവം പിടി കിട്ടിയിട്ടില്ല ഇതു വരെ . അതു കൊണ്ടാണ്, ഒരു സാമ്പത്തിക സ്ഥാപനത്തെ ഏറ്റെടുത്ത പോലെ ഒരു മതത്തെ ഏറ്റെടുക്കണമെന്ന വൈരുദ്ധ്യതയുള്ള ഉദാഹരണം ഒരു രസത്തിന്‌ പറഞ്ഞതാവാം. എന്നു ആമുഖത്തില്‍ പറഞ്ഞത്. ഒരു രസത്തിനല്ല പറഞ്ഞത് എന്നു മനസിലാക്കിയിരുനെങ്കില്‍ ഇസ്ലാമിലെ ഹ്യൂമനിസത്തേക്കുറിച്ച് പറയുന്നതിനു പകരം അതിലെ അപചയത്തേക്കുറിച്ച് താങ്കള്‍ പറയുമായിരുന്നു. ഇപ്പോഴും താങ്കള്‍ അത് വെറുതെ ഒരു രസത്തിനു പറഞ്ഞതാണെന്നു വിശ്വസിക്കുന്നു.

kaalidaasan said...

NASEEHTAS,

അദ്ദേഹത്തിന്‌ ശരിയായി തോന്നിയ കാര്യം പറഞ്ഞു :
ഇങ്ങിനെ

ചരിത്രത്തിന്റെ ഗതിമാറ്റത്തില്‍ അതിന്റെയും നിരര്‍ത്ഥകത വര്‍ത്തമാനകാലം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.


ചരിത്രം ഗതി മാറിയിട്ടില്ല. കാലം മുന്നോട്ട് പോകുന്നു അപ്പോള്‍ പലതും ചരിത്രമാകുന്നു. ആ മുന്നോട്ടുപോക്കില്‍ സമൂഹം പല വിഴുപ്പുകളും വഴിയിലുപേക്ഷിക്കും. പക്ഷെ ഇസ്ലാം പോലുള്ള ഒരു ദര്‍ശനം ആ വിഴുപ്പുകള്‍ ഉപേക്ഷിക്കാതെ നെഞ്ചോടടുക്കി പിടിക്കുന്നു. അതുപേക്ഷിക്കാന്‍ പാടില്ല എന്ന് ഭൂരിഭാഗം ആളുകളും കരുതുന്നു.

എം എന്‍ റോയി പറഞ്ഞത് നിരര്‍ത്ഥകമായി തോന്നുന്നത് അതുകൊണ്ടാണ്. നിരര്‍ത്ഥകമാക്കുന്നതാണ്. അല്ലാതെ സ്വയം ആകുന്നതല്ല. ഇല്സാമിലെ വിഴുപ്പെല്ലാം ഉപേക്ഷിച്ച് അതിന്റെ ഹ്യൂമനിസത്തിനു പ്രാധാന്യം കൊടുത്താല്‍ എം എന്‍ റോയി പറഞ്ഞ വാക്കുകള്‍ സാര്‍ത്ഥകമാകും.
അത് ചെയ്യാന്‍ താങ്കളും ശ്രമിക്കുന്നില്ല പകരം എം എന്‍ റോയി പറഞ്ഞ വാക്കുകള്‍ വേദ വാക്യം പോലെ ഓര്‍ത്തിരിക്കുന്നു, വിമര്‍ശകര്‍ക്കുള്ള മറുപടിയായി.


ശരീഫോ താങ്കളോ ഈ വിഷയത്തെ സമീപിച്ചില്ലല്ലോ. വെറുതെ അടുത്തുകൂടി കടന്നു പോയതല്ലേ ഉള്ളു. കുഞ്ഞി മൊഹമ്മദ് പറഞ്ഞ കാര്യങ്ങളേക്കുറിച്ചെന്തു കൊണ്ട് ഒരു ചര്‍ച്ച മുസ്ലിങ്ങളാരും നടത്തുന്നില്ല. ശരീഫിന്റെ പോസ്റ്റ് പല മുസ്ലിങ്ങളും വയിച്ചിട്ടുണ്ടാകും പക്ഷെ അവരാരും അതേക്കുറിച്ച് മിണ്ടുന്നില്ല. വായിച്ചു കഴിഞ്ഞ് അതിനെ സമീപിക്കേണ്ടതെങ്ങനെയെന്നും മനസിലാക്കിയ താങ്കളും അതിനെ സമീപിക്കാന്‍ മടിക്കുന്നു. അതാണു യധാര്‍ത്ഥ പ്രതിസന്ധി.

dethan said...

കാളിദാസന്‍,

സാമ്പത്തിക സ്ഥാപനത്തെ ഏറ്റെടുക്കുന്നതു പോലെ ഒരു മതത്തെ ഏറ്റെടുക്കണമെന്നു പറയുന്നതില്‍ നിന്നു തന്നെ മതത്തിന്റെ ദയനീയാവസ്ഥ വ്യക്തമാകുന്നുണ്ട്.
പൊളിയാറായി എന്നു സാരം.

"മറ്റെല്ലാ മതങ്ങളും കാലത്തിനു യോജിച്ച തരത്തില്‍ ഉടച്ചു വാര്‍ക്കപ്പെട്ടു കഴിഞ്ഞു. ഇസ്ലാം അഭിസംബോധന ചെയ്തത് പ്രാചീന കാലത്തെ അറേബ്യയിലെ കാട്ടറബികളെ
യായിരുന്നു. ലോകം മുഴുവനുമുള്ള ജനങ്ങള്‍ ആ കാട്ടറബികളാണെന്നു കരുതുന്ന മൌഡ്യം ഒഴിവാക്കി ശുദ്ധീകരിച്ചാല്‍ അതിനൊരു മാനുഷിക ഭാവം കൈവരും. അത് വഴി ഇസ്ലാമും മുസ്ലിങ്ങളും രക്ഷപ്പെടും." എന്ന താങ്കളുടെ നിരീക്ഷണം ശരിയാണ്.

ഇസ്ലാമിന് ഇന്ന് ഭീകരതയുടെ മുഖമാണുള്ളത്.
ആ പേരുദോഷം കൂടി മാറ്റിയില്ലെങ്കില്‍ രക്ഷപ്പെടുന്ന കാര്യം സംശയമാണ്.അത്
മതത്തിന്റെ കുറ്റമല്ല.മതത്തിന്റെ പേരില്‍ ലോകത്തെ കൈപ്പിടിയില്‍ ഒതുക്കാമെന്നു വിചാരിക്കുന്ന ചില ഭ്രാന്തന്മാര്‍
ചെയ്യുന്ന വിക്രിയകളുടെ ഫലമാണ്.അവരെ തള്ളിപ്പറയാതെ ഇസ്ലാമിക സമൂഹത്തില്‍
പതിഞ്ഞ പേരുദോഷം മായുകയില്ല.
മറ്റൊന്ന്‍,സ്ത്രീയെ മനുഷ്യജീവിയായിപ്പോലും കരുതാത്ത നിലപാടാണ്.ആണുങ്ങള്‍ക്ക് എന്തുമാകാം;സ്ത്രീ അവന്റെ കൃഷിയിടം മാത്രമാണ്.അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും അവകാശമില്ല.
പിന്നെങ്ങനെ ഗുണം പിടിക്കും?

-ദത്തന്‍

kaalidaasan said...

ദത്തന്‍,

ഇസ്ലാമിന് ഇന്ന് ഭീകരതയുടെ മുഖമാണുള്ളത്.


നൂറു ശതമാനം ശരി.

അതിന്റെ കാരണം ഇസ്ലാമിനു രണ്ടു മുഖമുള്ളതു കൊണ്ടാണ്. ഭീകര പ്രവര്‍ഥനം നടത്തുന്നതു പോലും ചില ഇസ്ലാമിക തത്വങ്ങളനുസരിച്ച് ശരിയാണ്. ചില ക്രൂരതകളെ ന്യായീകരിക്കാന്‍ മൊഹമ്മദ് നബി ഓരോരോ സൂക്തങ്ങള്‍ എഴുതിയുണ്ടാക്കി. അവിടെ അരംഭിച്ചു ഇസ്ലാമിലെ ഭീകരത. സാമാന്യ യുക്തിക്ക് നിരക്കാത്ത ചില പ്രവര്‍ത്തികള്‍ അദ്ദേഹം ചെയ്തപ്പോഴും അതിനൊക്കെ ദൈവത്തിന്റെ ഒരു ഒപ്പുകൂടി ചാര്‍ത്തിക്കൊടുത്തു. ഇതൊക്കെ ലോകാവസാനം വരെ തുടരണം എന്ന ഒരു കല്‍പ്പന കൂടി ദൈവത്തിന്റേതായി നല്‍കിയപ്പോള്‍ അതൊക്കെ പിന്തുടരുക എന്നത് ഓരോ മുസ്ലിമിന്റെയും കടമയായി. അതു കൊണ്ടാണ്‌ മീശ വടിച്ചിട്ട് താടി നീട്ടലുമ്‌ കണങ്കാലിനു മുകളില്‍ വസ്ത്രം ധരിക്കലും പുരുഷന്‍മാര്‍ക്കും കണങ്കാല്‍ മൂടുന്ന പര്‍ദ്ദ സ്ത്രീകള്‍ക്കുമൊക്കെ നിര്‍ബന്ധമായി തീര്‍ന്നത്. സൌദി അറേബ്യയിലെ മുത്തവമാര്‍ കണങ്കാല്‍ പുറത്തു കാണിക്കുന്ന സ്ത്രീകളെ ചൂരല്‍ വടി കൊണ്ട് അടിക്കാറുണ്ട്. ഇസ്ലാം ഇതു പോളെയുള്ള ചില ജുഗുപ്സകളുടെ പിന്നാലെ പോകുന്നതു കൊണ്ട് ഇസ്ലാമിലെ നല്ല വശങ്ങള്‍ക്ക് പ്രചാരം കിട്ടുന്നില്ല. ഒരു മുസ്ലിമും അതൊന്നും പ്രചരിപ്പിക്കുന്നുമില്ല. എന്തെങ്കിലും എഴുതുന്ന മുസ്ലിങ്ങളാകട്ടെ ഇത്തരം മണ്ടത്തരങ്ങളെ ശക്തിയായി ന്യായീകരിക്കും. അതു കാരണം അവര്‍ പറയുന്നത് മറ്റുള്ളവര്‍ അപ്പാടെ വിശ്വസിക്കുന്നുമില്ല.


സൂഫിയ അഞ്ച്നേരം നിസ്കരിക്കുന്ന വിശുദ്ധയാണെന്നൊക്കെ മദനി പറയുന്നത് ഈ ജുഗുപ്സകളൊക്കെ മുന്‍ നിരയിലേക്ക് ആവാഹിക്കപ്പെട്ടതു കൊണ്ടാണ്‌. അഞ്ചുനേരം നിസ്കരിക്കുകയും പര്‍ദ്ദയിടുകയും ചെയ്താല്‍ വിശദ്ധ പട്ടം തന്നെ വന്നു ചേരുമെന്നാണ്‌ മദനിയുടെ സിദ്ധാന്തം. വിശുദ്ധയായാല്‍ പിന്നെ ബസ് കത്തിക്കലൊക്കെ ബാധ്യതയാണല്ലോ.

Anonymous said...

“അഞ്ചുനേരം നിസ്കരിക്കുകയും പര്‍ദ്ദയിടുകയും ചെയ്താല്‍ വിശദ്ധ പട്ടം തന്നെ വന്നു ചേരുമെന്നാണ്‌ മദനിയുടെ സിദ്ധാന്തം. വിശുദ്ധയായാല്‍ പിന്നെ ബസ് കത്തിക്കലൊക്കെ ബാധ്യതയാണല്ലോ.“
ഈ ലേഖനപരമ്പര വായിക്കുന്നതു നന്ന്

CKLatheef said...

'ചില ക്രൂരതകളെ ന്യായീകരിക്കാന്‍ മൊഹമ്മദ് നബി ഓരോരോ സൂക്തങ്ങള്‍ എഴുതിയുണ്ടാക്കി. അവിടെ അരംഭിച്ചു ഇസ്ലാമിലെ ഭീകരത.'

പ്രിയകാളിദാസാ താങ്കള്‍ ഇസ്്‌ലാമിനെ അല്‍പം കൂടി പഠിക്കാന്‍ സമയം കണ്ടെത്തുമോ. ഇത്ര കടുത്ത കക്ഷിത്വം ഒരിക്കലും അലങ്കാരമായികാണരുതേ. പ്രവാചകചരിത്രത്തില്‍ ചെറിയ ഒരു പുസ്തകമെങ്കിലും വായിച്ചിട്ടു പറയൂ.

താങ്കള്‍ നല്‍കിയ ക്രൂരതയുടെ സൂക്തങ്ങളോട് പ്രതികരിച്ചുകണ്ടില്ലല്ലോ. ഇതാ അതിവിടെയുണ്ട്‌

kaalidaasan said...

സത്യന്വേഷി,

ബസ് കത്തിക്കുക എന്ന ഭീകര പ്രവര്‍ത്തിയില്‍ പങ്കുള്ള ഒരു വ്യക്തി അഞ്ച് നേരം നിസ്കരിച്ചാലോ പര്‍ദ്ദയിട്ടാലോ വിശുദ്ധായാകുമോ? ഇപ്പോള്‍ അറസ്റ്റിലായ എല്ലാ മുസ്ലിങ്ങളും അഞ്ചു നേരം നിസ്കരിക്കുകയും മറ്റ് നിബന്ധനകള്‍ പാലിക്കുകയും ചെയ്യുന്നവരാണ്. അതിന്റെ പേരില്‍ അവരെയും വിശുദ്ധരെന്ന് പറയാനാകുമോ?

kaalidaasan said...

ലത്തീഫ്,


ഇസ്ലാമിനെ മനസിലാക്കാന്‍ വേണ്ടിയിടത്തോളം ഞാന്‍ പഠിച്ചിട്ടുണ്ട്. അതൊന്നും ലത്തീഫ് പഠിച്ചിട്ടില്ല.അതു കൊണ്ടാണ്‌ ചില സൂക്തങ്ങള്‍ ഉദ്ധരിച്ചപ്പോള്‍ അത് ഖുറാനില്‍ നിന്നാണെന്നു ലത്തീഫിനു മനസിലാകാതിരുന്നത്. അതു കൊണ്ട് ലത്തീഫല്ലേ കുറച്ചു കൂടി പഠിക്കേണ്ടത്.

പ്രവാചക ചരിത്രം ഞാന്‍ കുറെയൊക്കെ പഠിച്ചതു കൊണ്ട് പ്രവചകന്റെ പല മണ്ടത്തരങ്ങളും ഇരട്ടത്താപ്പുകളും എനിക്ക് മനസിലായി. പ്രവാചകനു തെറ്റു പറ്റില്ല എന്ന അന്ധവിശ്വാസം ലത്തീഫിനുള്ളതു കൊണ്ട് അതൊന്നും തെറ്റായി കാണാന്‍ പറ്റുന്നില്ല. അതു കൊണ്ട് ലത്തീഫിനൊക്കെ ഒരേ രീതിയില്‍ മാത്രമെ പ്രവാചകനെ മനസിലാക്കാനാകുന്നുള്ളു. എനിക്കാ ഗതികേടില്ല.

ഞാന്‍ നല്‍കിയ ക്രൂരതയുടെ സൂക്തങ്ങള്‍ എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ ഞാന്‍ വിശദീകരിച്ചിരുന്നു. ലത്തീഫല്ലെ അവിടെ നിന്നു ഓടി പോയത്.

യുദ്ധപശ്ചാത്തലത്തിലാണെങ്കിലും മൊഹമ്മദ് എഴുതിയ ചില സൂക്തങ്ങളാണ്‌ ഭീകരര്‍ ഉപയോഗിക്കുന്നത്. അവരെ സംബന്ധിച്ച് ഇസ്ലാം എന്നും യുദ്ധത്തിലാണല്ലോ.

ഇവിടത്തെ വിഷയം ലത്തിഫിനേപ്പോലെ ഉള്ള ഒരു മുസ്ലിം പറഞ്ഞ അഭിപ്രയത്തേക്കുറിച്ചാണ്. ലത്തീഫ് അതേക്കുറിച്ച് ഒന്നു എഴുതിയില്ലല്ലോ. ഇതുമായി ബന്ധമില്ലത്ത വേറെ എന്തോ ഇപ്പോഴും എഴുതി.

പ്രവചകന്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ ലത്തീഫൊക്കെ ഇത്ര അസഹിഷ്ണു ആകുന്നതെന്തിന്? കുറഞ്ഞ പക്ഷം മറ്റുള്ളവര്‍ക്ക് പ്രവാചകനേക്കുറിച്ച് ഒന്നുമറിയില്ല എന്നു പറയാതിരുന്നു കൂടെ? മറ്റുള്ളവര്‍ക്ക് മനസിലാകാത്തതായി ഒന്നും അദ്ദേഹത്തിന്റെ ചരിത്രത്തിലില്ല. താങ്കളേപ്പോലുള്ളവര്‍ അദ്ദേഹത്തിന്റെ ചരിത്രം ദുരൂഹമാക്കാന്‍ ശ്രമിക്കുന്നു. അത് നിറുത്തിക്കൂടെ?

യേശുവിനെയും ബുദ്ധനെയും മനസിലാക്കാന്‍ ബുദ്ധിമിട്ടില്ലാത്ത പോലെ മൊഹമ്മദിനെയും മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. പിന്നെ ലത്തീഫൊക്കെ മനസിലാക്കുന്നതു പോലെയേ മറ്റുള്ളവര്‍ മനസിലാക്കാന്‍ പടുള്ളു എന്നു പറഞ്ഞാല്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. യേശുവിനെ ക്രിസ്ത്യാനികള്‍ മനസിലാക്കുന്നതു പോലെ മാനസിലാക്കാന്‍ അവരെ അനുവദിക്കുക. എങ്കിലല്ലേ മൊഹമ്മദിനെ മുസ്ലിങ്ങള്‍ മനസിലാക്കുന്നതുപോലെ മനസിലാക്കണമെന്ന് ശഠിക്കാന്‍ ആകൂ.

Anonymous said...
This comment has been removed by a blog administrator.
സുബിന്‍ പി റ്റി said...

കുറച്ചു നാൾ മുൻപു ഒരു പ്രസിദ്ധീകരണത്തിൽ പർദ്ദയെ കുറിച്ചു വായിച്ചിരുന്നു. ഏതാണെന്നു ഓർമ്മയില്ല. മറ്റുള്ളവരും വായിച്ചിരിക്കും, ലേഖകൻ പറഞ്ഞതു സ്ത്രീ ശരീരം പ്രദർശന വസ്തു ആക്കുന്ന കാലത്തു തന്റെ വ്യക്തിത്വം സംരക്ഷിക്കാൻ ഉള്ള സ്ത്രീയുടെ അവകാശതിന്റെ പ്രതീകം ആണു പർദ്ദ എന്നോ മറ്റോ ആണു.. അന്നു നന്നായി ചിരിക്കാൻ സാധിച്ചു.. സൗദിയിലും മറ്റും അന്യമതക്കാരായ സ്ത്രീകളും നിർബന്ധമായി പർദ്ദ ധരിക്കണം എന്നൊക്കെ ഉള്ളതായി അറിയാം.. ഇതും അവകാശം എന്ന വാക്കും ഒത്തു പോകുന്നില്ല എന്നു തോന്നി.

vettupara said...

"ഇസ്ലാമിനെ രക്ഷിക്കേണ്ടത് ആര്?" അതേതായാലും കാളിദാസന്‍റെ ചുമതലയല്ല....