Tuesday, 4 March 2014

ആള്‍ ദൈവം



കഴിഞ്ഞ കുറച്ചു നാളുകളായി മലയാള മാദ്ധ്യമങ്ങളില്‍ വ്യാപകമായി കാണുന്ന വാക്കാണ്, ആള്‍ ദൈവം. ഇന്‍ഡ്യയിലെ സമ്പന്നമായ ഒരു കോര്‍പ്പറേറ്റ് സാമ്രാജ്യത്തിന്റെ അധിപ ആയ മാത  അമൃതാനന്ദമയി എന്നറിയപ്പെടുന്ന സുധാമണിയുടെ പഴയ സന്തത സഹചാരി ആയ ഒരു വിദേശ വനിത എഴുതിയ പുസ്തകമാണിതിന്റെ കാരണം . ഇവരെ ആള്‍ ദൈവം എന്നു വിശേഷിപ്പിക്കുന്നത് മറ്റ് മത വിശ്വാസികളും നിരീശ്വര വാദികളും യുക്തി വാദികളും ആണ്.

ആള്‍ ദൈവം എന്ന വിഷയത്തിലേക്ക് വരുന്നതിനു മുന്നെ എന്താണു ദൈവം എന്ന സങ്കല്‍പ്പം എന്നാലോചിക്കാം,

അതി പുരാതന കാലത്ത് മനുഷ്യന്‍ ജീവിച്ചത് മൃഗങ്ങളേപ്പോലെ തന്നെ ആയിരുന്നു. ദൈവ സങ്കല്‍പ്പം ഉണ്ടായി വന്നത് പേടിയില്‍ നിന്നായിരിക്കാം. തനിക്ക് മനസിലാകാത്തതും,  കീഴടക്കാന്‍ ആകാത്തതും, നാശം വിതക്കുന്നതുമൊക്കെ അവനു പേടിയുടെ കാരണങ്ങളായിരുന്നു. അതിനൊക്കെ ഒരു അമാനുഷിക ഛായ കൈ വന്നു. പേടിയില്‍ നിന്നും തുടങ്ങി ആരാധനയില്‍ അത് ചെന്നെത്തി. അങ്ങനെ ആയിരിക്കാം  ഒരു പക്ഷെ ആദ്യ ദൈവ സങ്കല്‍പ്പം ഉണ്ടായത്. പേടി ഉണ്ടാക്കുന്ന  പ്രകൃതി ശക്തികളൊക്കെ അവന്റെ ദൈവമായി.  ആര്‍ത്തിരമ്പി വരുന്ന കടലും, പേമാരിയും,കൊടുങ്കാറ്റും, ഇടിമിന്നലും ഒക്കെ  പേടിപ്പിക്കുന്ന ദൈവത്തിന്റെ പ്രതിരൂപങ്ങളുമായി. ഇവയെ മനുഷ്യന്‍ ആരാധിക്കാനും  തുടങ്ങി. അതോടൊപ്പം കീഴ്പെടുത്താന്‍ പറ്റാത്ത വിഷപ്പാമ്പുകളും കാട്ടു മൃഗങ്ങളും ആരാധനാ പാത്രങ്ങളായിരിക്കാം. ഗ്രീക്ക് മതത്തിലും ഹിന്ദു മതതിലുമൊക്കെ വിവരിക്കപ്പെടുന്ന പല ദൈവങ്ങളും പ്രകൃതി ശക്തികളാണെന്നോര്‍ക്കുക.  അന്നൊന്നും പക്ഷെ സംഘടിത മതങ്ങളുണ്ടായിരുന്നില്ല. ഓരോരോ ദേശത്തുമുള്ള ആളുകളുടെ ദൈവങ്ങളും വ്യത്യസ്ഥങ്ങളായിരുന്നു.

ആദ്യകാലങ്ങളില്‍ വെറും സങ്കല്‍പ്പമായിരുന്ന ദൈവത്തിനു പിന്നീടെപ്പോഴോ മൂര്‍ത്ത രൂപം കൈവന്നു. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളതിനെ ദൈവമെന്നു സങ്കല്‍പ്പിച്ച് ആരാധിച്ചു തുടങ്ങി. മണ്ണുകൊണ്ടുണ്ടാക്കിയ ചെറിയ രൂപങ്ങളെ അവര്‍ ആരാധിച്ചു. പിന്നീടത് ലോഹം കൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങളായി.

മനുഷ്യന്റെ ചിന്ത പിന്നീടെപ്പോഴോ ഇവര്‍ക്കൊക്കെ മാനുഷിക രൂപം നല്‍കി. അപ്പോഴയിരിക്കാം സംഘടിത മതങ്ങളുണ്ടായതും. നിസഹായതയില്‍ അവര്‍ ഒരു രക്ഷകനെ പ്രതീക്ഷിച്ചു. ഈ രക്ഷകന്‍ വരുമെന്നവര്‍ തീര്‍ച്ചപ്പെടുത്തി. രക്ഷകനെ ദൈവമായി പല മതങ്ങളും കണ്ടപ്പോള്‍, മറ്റ് ചില മതങ്ങള്‍ രക്ഷകനെ ദൈവത്തിന്റെ ദൂതരായി കണ്ടു. അവരൊക്കെ മനുഷ്യരൂപത്തിലോ, മറ്റ്  ജീവികളുടെ രൂപത്തിലോ, അല്ലെങ്കില്‍ മനുഷ്യനും മറ്റ് ജീവികളും കലര്‍ന്ന  രൂപത്തിലോ ഒക്കെ ഉണ്ടായി വന്നു. പിന്നീട് ദൈവങ്ങള്‍ മനുഷ്യരൂപത്തില്‍ ഭൂമിയില്‍ വരുന്നു എന്ന സങ്കല്‍പ്പമുണ്ടായി.  ഇതിന്റെ കൂടെ പൂര്‍വികരെ ആരാധിക്കുന്ന അവസ്ഥ ഉണ്ടായി. സ്വര്‍ഗ്ഗവും നരകവും ഇല്ലാത്ത മതങ്ങളില്‍ പോലും പൂര്‍വികരെ ആരാധിക്കുന്ന ചടങ്ങുകളുണ്ടായിരുന്നു. മരിച്ചു പോകുന്നവരുടെ ശവശരീരം കേടു കൂടാതെ സൂക്ഷിക്കുന്ന രീതി ഉണ്ടായി. നല്ലത് വരുത്തുന്ന ശക്തി ദൈവമെന്നും ചീത്ത വരുത്തുന ശക്തി പിശാച്, പ്രേതംം ഭൂതം എന്നൊക്കെ അറിയപ്പെട്ടു.

പല ദൈവങ്ങളെ  ആരാധിച്ചിരുന്ന ചില സമൂഹങ്ങള്‍ ഏക ദൈവത്തെ ആരാധിക്കുന്ന അവസ്ഥ ഉണ്ടായി. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം ഇസ്ലാമാണ്. പല ദൈവങ്ങളെ ആരാധിച്ചിരുന്ന അറബി ഗോത്രങ്ങളൊക്കെ അള്ളാ എന്ന ഏക ദൈവത്തെ ആരാധിക്കാന്‍ തുടങ്ങി. മൊഹമ്മദ് എന്ന മുസ്ലിം  ​പ്രവാചകനു മുന്നെ അറബികള്‍ അള്ളയുള്‍പ്പടെ അനേകം ദൈവങ്ങളെ ആരാധിച്ചിരുന്നു. മൊഹമ്മദ് അറേബ്യ പിടിച്ചടക്കിയപ്പോള്‍, മറ്റ് ദൈവങ്ങളെ ഒക്കെ നിഷ്കാസനം ചെയ്ത്, അള്ളാ എന്ന ഏക ദൈവത്തെ അറബികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. ഇന്നും അറേബ്യയിലെ അറബികള്‍ക്ക്  ഈ ദൈവത്തെ മാത്രമേ ആരാധിക്കാന്‍ സ്വാതന്ത്ര്യമുള്ളു.

ഇന്‍ഡ്യയിലെ പ്രബല മതങ്ങള്‍ ഹിന്ദു മതവും ഇസ്ലാമും ക്രിസ്തു മതവുമാണ്. ഇതില്‍ ക്രിസ്തു മതത്തിന്റെ ദൈവം യേശു, ഒരു മനുഷ്യനായിരുന്നു. അപ്പോള്‍ അവരുടെ ദൈവം നിശ്ചയമായും ആള്‍ ദൈവം എന്ന വിവക്ഷയില്‍ വരും. ഹിന്ദുക്കള്‍ക്ക് മുപ്പത്തി മൂന്നു കോടി ദൈവങ്ങളുണ്ട്. അതിലെ പലതും മനുഷ്യ രൂപത്തിലുള്ളതുമാണ്. അപ്പോള്‍ ആള്‍ ദൈവം എന്ന വിശേഷണത്തിന്, അതില്‍ പലതും അര്‍ഹത നേടുന്നു. ഇനി ബാക്കിയുള്ളത് ഇസ്ലാമാണ്. മനുഷ്യ രൂപത്തിലുള്ള ഒരു ദൈവത്തെ ഇസ്ലാം ഒരിക്കലും അംഗീകരിക്കില്ല. ക്രിസ്ത്യാനികളുടെ ദൈവമായ യേശു അവര്‍ക്ക് പ്രവാചകനാണ്. പക്ഷെ ഇസ്ലാമിലെ അടിസ്ഥാന വിശ്വാസം ആള്‍ദൈവം ഉണ്ടെന്നു  തെളിയിക്കുന്നു. അതിന്റെ ആരംഭം തന്നെ അവരുടെ ദൈവമായ അള്ളാ സ്വര്‍ഗത്തില്‍ ഒരു സിംഹാസനത്തില്‍ ഇരിക്കുന്നു എന്നാണ്. ആ ദൈവം ഒരു പുസ്തകം എഴുതി വച്ചിരിക്കുന്നു. അത് ജിബ്രീല്‍ എന്ന  മലക്ക് വശം ഭൂമിയിലേക്ക് കൊടുത്തയച്ച് മുസ്ലിം പ്രവാചകന്‍ മൊഹമ്മദിനേക്കൊണ്ട് വയിപ്പിച്ചു. ഇതേ ദൈവം മൊഹമ്മദിനെ സ്വര്‍ഗ്ഗത്തിലേക്ക് ക്ഷണിച്ചു വരുത്തി അവിടത്തെ കാഴ്ചകള്‍ കാണിച്ചു കൊടുക്കുന്നു. സ്ത്രീകളെയും പുരുഷനെയും വിവാഹം കഴിപ്പിക്കുന്ന, മദ്യവും മാദകത്തിടമ്പുകളെയും  ഇഷ്ടം പോലെ നല്‍കുന്ന, ഒരു സല്‍ക്കാര പ്രിയനാണി ദൈവം. ഇത് ആള്‍ ദൈവമല്ലാതെ മറ്റെന്താണ്? ഇനി ആള്‍ ദൈവം എന്ന വിശേഷണം കൂടുതലായി ഉപയോഗിക്കുന്നവര്‍ നിരീശ്വര വാദികളും യുക്തി വാദികളം ​ആണ്. ദൈവം ​ഇല്ലെങ്കില്‍ പിന്നെ എന്ത് ആള്‍ദൈവം?

ഇവിടെ പരാമര്‍ശിക്കപ്പെട്ട അമൃതാനന്ദമയി ദൈവമാണെന്ന് ചിലര്‍ പറയുന്നു. മനുഷ്യരൂപത്തിലുള്ള ദൈവം എന്ന നിലയില്‍ ഇവര്‍ ആള്‍ ദൈവം എന്ന  വിശേഷണത്തിനു യോഗ്യയാണ്. സന്യാസിനി ആണെന്ന് ചിലര്‍ പറയുന്നു. പക്ഷെ ഇവര്‍ അറിയപ്പെടുന്നത് അമ്മ എന്നാണ്. ഇവരുടെ പ്രത്യേകത മുന്നില്‍ വരുന്ന എല്ലാവരെയും കെട്ടിപ്പിടിക്കുക ഉമ്മ വയ്ക്കുക എന്നതൊക്കെ ആണ്. ഭക്തര്‍ ഇവരുടെ ചിത്രം വച്ച് പൂജിക്കുന്നു. പീഠത്തിലിരുത്തി പൂകൊണ്ട് മൂടുന്നു. കിരീടം ധരിപ്പിക്കുന്നു. പാലുകൊണ്ട് കാല്‍ കഴുകുന്നു.

ഹിന്ദു മതത്തില്‍ പല ആചാര്യന്‍മാരും സന്യാസിമാരും, സ്വാമിമാരും ഒക്കെ ഉണ്ടായിട്ടുണ്ട്. പ്രാചീന കാലത്തുള്ളവരേക്കുറിച്ച് ഈ തലമുറക്ക്  നേരിട്ടറിയില്ല. പക്ഷെ  കേരളത്തിലും സമീപ പ്രദേശങ്ങളിലും  ജീവിച്ച ചില സന്യാസിമാരെ ഇന്നത്തെ തലമുറക്ക് പരിചയമുണ്ടാകും. രമണ മഹര്‍ഷി, ചിന്മയാനന്ദ, നിത്യ ചൈതന്യ യതി, ശ്രീനാരായണ ഗുരു തുടങ്ങിയവര്‍ സുപരിചിതരാണ്.













ഇവരൊന്നും അവതാരങ്ങളല്ലെങ്കിലും ശരിക്കും സന്യാസിമാരായിരുന്നു. എന്നു വച്ചാല്‍ എല്ലാ ഭൌതിക സുഖങ്ങളും വെടിഞ്ഞ്  ആത്മീയതയില്‍ മാത്രം വിരാജിച്ചിരുന സന്യാസിമാര്‍. ഭൌതികത വെടിഞ്ഞു എന്നതിന്റെ  തെളിവ്, മെല്ലിച്ച് എല്ലുന്തി അല്പ്പ വസ്ത്ര ധാരികളായ ഇവരുടെ രൂപങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവരുമായി താരതമ്യം ചെയ്താല്‍ അതാനന്ദമയിയുടെ രൂപവും ഭാവവും അതി വിചിത്രമാണെന്നു പറയേണ്ടി വരും.













ആദ്യമാദ്യം വിവിധ നിറങ്ങളിലുള്ള പട്ടു സരിയും ആഭരണങ്ങളും രത്നം പതിച്ച കിരീടവും അണിഞ്ഞ് ദര്‍ശനം നല്‍കിയിരുന്ന സുധാമണി പിന്നീടെപ്പോഴോ പെന്തകോസ്തുകാരുടെ രീതിയില്‍ കൈ നീളമുള്ള വെള്ള റൌക്കയും വെള്ള സാരിയും  ധരിക്കാന്‍ തുടങ്ങി. നരച്ച തലമുടി ഡൈ ചെയ്ത് കറുപ്പിക്കാനും മറന്നില്ല.

























ഈ ചിത്രങ്ങളൊക്കെ നല്‍കുന്ന രൂപം ദുര്‍മേദസു പിടിച്ച ഒരു വ്യക്തിയുടേതാണ്. സന്യാസം  സ്വീകരിച്ചയാളുടെ അല്ല.

സ്വാമി ചിന്മയാന്ദന്റെയും നിത്യ ചൈതന്യ യതിയുടെയും പ്രഭാഷണങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. കേഴ്വിക്കാരെ ആത്ഥ്യാത്മിക  തലത്തിലേക്ക് ഉയര്‍ത്താന്‍ ശേഷിയുള്ളവയാണവ. ഇവരുമായി താരതമ്യം ചെയ്യുമ്പോള്‍ അമൃതാനന്ദമയിയുടെ പ്രഭാഷണങ്ങള്‍ വെറും പ്രൈമറി സ്കൂള്‍ കുട്ടികളുടെ തലത്തിലേ ഉള്ളു.

സുധാമണി എന്ന പേരില്‍ ഒരു പാവപ്പെട്ട വീട്ടില്‍ ജനിച്ച ഈ സ്ത്രീ ഇന്ന് ശത കോടീശ്വരി ആണ്. ഏത് രാജകൊട്ടരത്തെയും വെല്ലുന്ന കൊട്ടാരത്തിലാണവരുടെ വാസം.








സ്വദേശികളും വിദേശികളുമായ ഭ്രുത്യന്‍മാര്‍ അവര്‍ക്ക് പാലഭിഷേകം നടത്തി ആരാധിക്കുന്നു. 




ലോകത്ത് ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഒരു മതത്തിന്റെ പരമോന്നത നേതാവിന്റെ ഒരു ചിത്രം അടുത്ത നാളില്‍ കാണുകയുണ്ടായി.



ഇതിനു കൂടുതല്‍ വിശദീകരണം വേണമെന്നു തോന്നുന്നില്ല.

വിദേശത്തായാലും ഇന്‍ഡ്യയില്‍ ആയാലും ഒരു മദാമ്മയെ എപ്പോഴും മുന്നില്‍ നിറുത്താന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്



അമൃതാനന്ദ മയി എന്ന സുധാമണിയുടെ ആശ്രമത്തില്‍  കുറച്ചു കാലം മുന്നെ ഒരു വിദേശ വനിത വന്നു ചേര്‍ന്നു. ഗെയ്ൽ  ല്‍ ട്രെഡ്‌വെല്‍ എന്നാണവരുടെ പേര്. ദൈവത്തെ അന്വേഷിച്ച് ഓസ്ട്രേലിയയില്‍ നിന്നും ഇന്‍ഡ്യയില്‍ എത്തിയവരായിരുന്നു അവര്‍.




ആത്മീയത ഇല്ലാതായ പാശ്ചാത്യ ലോകത്തിന്റെ പ്രതീകമായിരുന്നു അവര്‍. പല ആശ്രമങ്ങളിലും അലഞ്ഞു നടന്ന്  അവസാനം എത്തിപ്പെട്ടത് സുധാമണിയുടെ അടുത്താണ്. 39 വര്‍ഷം മുന്നെ ആണത്. അന്ന് സുധാമണി ഒട്ടും പ്രശസ്ത അല്ലായിരുന്നു. കേരളത്തിലെ ആയിരക്കണക്കിനു സ്വാമിമാരുടെയും സന്യാസിനി മാരുടെയും കൂട്ടത്തില്‍ ഒരാള്‍.  താനെന്തോ അത്ഭുതപ്രവര്‍ത്തികളൊക്കെ ചെയ്തു എന്ന് ചുറ്റുമുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ച് നടന്ന സുധാമണിയെ ഗെയ്ൽ വിശ്വസിച്ചു പോയി. പച്ചവെള്ളം അമൃതാക്കി എന്നാണ്, ഒരു കഥ. പക്ഷെ പ്ന്നീട് ലോക പ്രശസ്ത ആയപ്പോള്‍ ഒരിക്കല്‍ പോലും ഈ അത്ഭുതം  അവര്‍ത്തിച്ചതായി കേട്ടിട്ടില്ല. വിശന്നു വലയുന്നവര്‍ എന്തു കിട്ടിയാലും ഭക്ഷിക്കും എന്നു പറഞ്ഞപോലെ, ആത്മീയ വിശപ്പു മൂലം കഷ്ടപ്പെട്ടിരുന്ന ഗെയ്ൽ സുധാമണിയുടെ മോഹ വലയത്തില്‍ വീണു പോയി എന്നതാണു യാഥാര്‍ത്ഥ്യം.

ഗെയ്ൽ ട്രെഡ്‌വെല്ലിനേപ്പോലെയുള്ള വിദേശ  വ്യക്തികളെ മുന്നില്‍ നിറുത്തിയായിരുന്നു സുധാമണി ആത്മീയ കച്ചവടം നടത്താന്‍ തുടങ്ങിയത്. ഇതവര്‍ക്ക് വിദേശത്തേക്കൊരു വാതില്‍ തുറന്നു കൊടുത്തു. അതുകൊണ്ട് ഗെയ്ൽനെ അവര്‍ ഒന്നാം അനുയായി അല്ലെങ്കില്‍ ദാസി ആക്കി. സുധാമണിക്ക് ഭഷണം  ഉണ്ടാക്കി കൊടുത്തും, കാലു കഴുകി കൊടുത്തും, കാ ലു തിരുമ്മി കൊടുത്തും, വിളിച്ചാല്‍ വിളിപ്പുറത്തുണ്ടായും, കിടപ്പുമുറിയുടെ മുന്നിലെ വരാന്തയിലെ തറയില്‍ കിടന്നുറങ്ങിയും ഈ ദാസ്യ വേല നീണ്ടു നീണ്ടു പോയി. വിദേശ യാത്രകളില്‍ അനുഗമിച്ചു. വിദേശ രാജ്യങ്ങളിലെ  സമാന ആത്മീയ ദരിദ്രകളെയും ദരിദ്രന്‍മാരെയും പരിചയപ്പെടുത്തി കൊടുത്തു. അവരെ ഏണിയാക്കി സുധാമണി വിദേശ യാത്രകളും വിദേശത്ത് സ്വീകാര്യതയും നേടിഎടുത്തു. ഈ വിദേശ യാത്രകളൊക്കെ പണക്കാരുടെ രാജ്യങ്ങളായ അമേരിക്കയിലേക്കും, യൂറോപ്പിലേക്കും, ഓസ്ട്രേലിയയിലേക്കും  മാത്രമായിരുന്നു. പട്ടിണി കൊണ്ടും  യുദ്ധം കൊണ്ടും നരക യാതന അനുഭവിക്കുന്ന അഫ്രിക്കയിലേക്കോ ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്കോ ഒന്നും സുധാമണി പോയില്ല. വിദേശത്തു നിന്നും എത്തിയ ധനസഹായം  കൊണ്ട് സുധാമണി ഒരു ചെറിയ സാമ്രാജ്യം പണുതുയര്‍ത്തി. കൂടെ കുറച്ച് ജീവകാരുണ്യ പ്രവര്‍ത്തികളും ചെയ്തു. സാമ്രാജ്യം കൂടുതല്‍ വിപുലമായി. ഏക്കറുകണക്കിനു സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി. പല സ്ഥാപനങ്ങളും പണുതുയര്‍ത്തി. പണവും സ്വാധീനവും ഉണ്ടായപ്പോള്‍ അധികാരികളുമായി അടുപ്പവും ഉണ്ടായി. പല രാഷ്ട്രീയ നേതാക്കളും സുധാമണിയുടേ ആലിംഗനത്തില്‍ വിവശരായി. സ്തുതി പാഠകരായി.








ദുര്‍മേദസു പിടിച്ച, അനുയായികളേക്കൊണ്ട് ദാസ്യ വേല ചെയ്യിക്കുന്ന,  തല മുടി ചായം തേച്ച് നര മറച്ചു വയ്ക്കുന്ന, ഭൌതിക സുഖങ്ങളെ ആസ്വദിക്കുന്ന ഒരു  ഹൈ ടെക്ക് സ്ത്രീയാണിവര്‍. വിദേശത്തു നിന്നും വരുമ്പോള്‍ സാധാരണ സുരക്ഷാപരിശോധനക്കോ, ബാഗുകളെ കസ്റ്റംസ് പരിശോധനക്കൊ വിധേയമാക്കുന്നില്ല എന്നാണ്, കേള്‍ക്കുന്നത്. ഇതുപോലെയുള്ള ഇവരോട് എനിക്ക് ആദരമൊന്നും തോന്നുന്നില്ല. പക്ഷെ അല്‍പ്പം അവജ്ഞയും സഹതാപവും  തോന്നുന്നുണ്ട്. 

 ഹിന്ദു മത വിശ്വാസം മയിയേപ്പോലുള്ള ഏത് അവതാരത്തെയും ഉള്‍ക്കാനുള്ള ചട്ടക്കൂട്ടിലാണ്, മെനഞ്ഞെടുത്തിരിക്കുന്നത്. മയിയും അവതരമാണെന്ന് അവകാശപ്പെട്ടു. കുഴപ്പം ​ഇവരുടേത് മാത്രമല്ല. ഇവരൊക്കെ പറയുന്നത് അംഗീകരിക്കാന്‍ കുറച്ച് അനുയായികളുള്ളതാണ്. മയി പറഞ്ഞതൊക്കെ വിശ്വസിക്കാനും പ്രചരിപ്പിക്കാനും കുറച്ചു പേരുണ്ടായതുകൊണ്ട് അവര്‍ ദേവി ആയി. അവര്‍ക്ക് വലിയ ഒരു സാമ്രാജ്യം ഉണ്ടായി.

എനിക്ക് മയിയോട് സഹതാപമാണുള്ളത്. മാനസിക വിഭ്രാന്തിയില്‍ അവര്‍ പറഞ്ഞ പിച്ചും പേയും അവതാരത്തിന്റെ ലക്ഷണമായി കുറച്ചു പേര്‍ക്ക് തോന്നി. അവരെ അതി സമര്‍ദ്ധമായി മുതലെടുത്ത് ഒരു സാമ്രാജ്യം ഉണ്ടാക്കി. അതിന്റെ മറവില്‍ പല അനാശാസ്യ നടപടികളും ചെയ്തു.

കേരളത്തില്‍ സുനാമി ഉണ്ടായ സമയത്ത് സുനാമി വള്ളിക്കാവിനെയും വെറുതെ വിട്ടിരുന്നില്ല. ആ ദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലില്‍ ഒരു സ്വാമി പ്രസംഗിക്കുന്നത് കേട്ടതോര്‍മ്മ വരുന്നു. സാധാരണ മയി  പ്രാര്‍ത്ഥന നടത്താറുള്ളത് താഴത്തെ നിലയിലായിരുന്നു. പക്ഷെ അന്ന് പ്രാര്‍ത്ഥന മുകളിലത്തെ നിലയിലേക്ക് മാറ്റി. സ്വാമി പറഞ്ഞതിന്റെ വിവക്ഷ, മയിക്ക് സുനാമി വരുന്നുണ്ടെന്ന്  ദിവ്യശക്തിയാല്‍ അറിവു കിട്ടിയിരുന്നു എന്നാണ്. മയി  അത് നിഷേധിച്ചിട്ടില്ല. കേരളത്തില്‍ അനേകം പേര്‍ അന്ന് സുനാമിയില്‍ മരണമടഞ്ഞിരുന്നു. ഇവര്‍ ശരിക്കും ദിവ്യ ശക്തിയുള്ള വ്യക്തി ആണെങ്കില്‍ എന്തുകൊണ്ട്, ചുറ്റുവട്ടത്തുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പു കൊടുത്തില്ല അവരെയൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇവരാരും മരണപ്പെടില്ലായിരുന്നു. സ്വാമിയെ വിശ്വസിക്കുകയാണെങ്കില്‍ ഈ സ്ത്രീ ക്രൂരയും സമഷ്ടി സ്നേഹമില്ലാത്തവരും ആണെന്ന് പറയേണ്ടി വരും. 

സുനാമി ഉണ്ടായ ശേഷം പുനരധിവാസം ​പല സന്നദ്ധ സംഘടനകളെയും ഏല്‍പ്പിക്കുകയാണുണ്ടായത്. മയിക്ക് ലഭിച്ചത് കുറഞ്ഞു പോയി എന്ന് പരാതി ഉണ്ടായിരുന്നു. ഒരു ടെലിവിഷന്‍ ചാനലില്‍  അന്നവര്‍ തറ രാഷ്ട്രീയക്കാരേപ്പോലെ തന്റെ പങ്കിനു വേണ്ടി കടിപിടി കൂടിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. 

തന്റെ കൊട്ടാരത്തിനു ചുറ്റും ഭൂമാഫിയ  ചെയ്യുന്നതുപോലെ ഏക്കറുകണക്കിനു പടശേഖരങ്ങള്‍ ഇവര്‍ മണ്ണിട്ടു നികത്തുന്നുണ്ട്. അതിനു സഹായിക്കാന്‍ വേണ്ടി കമ്യൂണിസ്റ്റു പാര്‍ട്ടി നേതാവിനെ സ്വാധീനിക്കുന്ന  വാര്‍ത്ത അടുത്ത നാളില്‍ പുറത്തു വന്നിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ ഇവിടെ കാണാം. 


ഭക്തരെ കെട്ടിപിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്നതിന്റെ ഇടയിലാണിവര്‍ പാടം മണ്ണിട്ടു നികത്തുന്നതിനെ ന്യായീകരിക്കുന്നതെന്നു കാണുക. എന്നു വച്ചാല്‍ നിലവിലുള്ള നിയമത്തിന്റെ ലംഘനം.

കുറച്ചു നാളുകള്‍ക്ക് മുന്നെ മാനസിക വിഭ്രാന്തിയുള്ള ഒരു ചെറുപ്പക്കാരന്‍ സുധാമണിയുടെ സാന്നിദ്ധ്യത്തില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞപ്പോള്‍ ഈ ദൈവത്തിന്റെ സേവകര്‍ ആ ചെറുപ്പക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. പിന്നീടദ്ദേഹം പോലീസ് കസ്റ്റഡിയില്‍ മരണപ്പെടുകയും ചെയ്തു. 

 
ഇതിനു മുന്നെയും പല അപകട മരണങ്ങളും  സുധാമണിയുടെ സാമ്രാജ്യത്തില്‍ നടന്നിട്ടുണ്ട്. പക്ഷെ ഇവിടത്തെ ഭരണ കൂടം അതിന്നും  അന്വേഷിച്ചിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ കാലില്‍ വീണ്, നമസ്കരിക്കുന്ന ഇവരെ തൊടാന്‍ ആര്‍ക്കും ധര്യമില്ല എന്നതാണു വസ്തുത.


ഏറേ ദുരൂഹത നിറഞ്ഞ ഇവിടെ ദൈവത്തെ തേടി വന്ന ഗെയ്ൽ   ട്രെഡ്‌വെല്‍ നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ നിന്നും പുറത്തു പോയി. അവരുടെ ഭാഷയില്‍ രക്ഷപ്പെട്ടു. പിന്നീട് ഏറെക്കാലത്തിനു ശേഷം, അമൃതാനന്ദമയിയുടെ സന്തത സഹചാരി ആയി കഴിഞ്ഞ കാലത്തെ അനുഭവങ്ങളെ ആധാരമാക്കി, അവര്‍ ഒരു പുസ്ത്കം എഴുതി. അതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. അവര്‍ അവരുടെ അനുഭവങ്ങളാണെഴുതിയിരിക്കുന്നത്. എന്നു വച്ചാല്‍ അവിടെ  നടന്ന സംഭവങ്ങള്‍ പലതും അവര്‍ക്ക് അനുഭവപ്പെട്ട രീതിയില്‍ അവരെഴുതിയിരിക്കുന്നു. ഇതില്‍ സത്യമുണ്ടാകാം അതിശയോക്തികളുണ്ടാകാം.



മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റെ ജീവിത ചര്യ എന്നു വിശേഷിപ്പിക്കാവുന്ന ഹദീസുകളിലെ വിവരണങ്ങളെ അടിസ്ഥാനമാക്കി ഒരു പുസ്തകമെഴുതിയാല്‍ ഗെയിലിന്റെ  പുസ്തകത്തെ വെല്ലുന്ന ഒന്ന് ലഭിക്കും.

അടിസ്ഥാനപരമായി ഇതൊരു   ആത്മകഥയാണ്. ഗെയ്ൽ  ട്രെഡ്‌വെലിന്റെ
വീക്ഷണകോണില്‍ നിന്നും എഴുതിയ അത്മകഥ . ആ പുസ്‌തകത്തിലെ ചില വെളിപ്പെടുത്തലുകള്‍ അമൃതാനന്ദമയിയെ ആരാധിക്കുന്നവര്‍ക്ക് രുചിക്കുന്നില്ല.  ആത്മീയാന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ഗെയ്‌ല്‍  ചെന്നു പെട്ട വഴികളേക്കുറിച്ചുള്ള വിവരണം  വിചിത്രവും വിസ്‌മയകരവുമാണ്‌. തന്റെതന്നെ വിഡ്ഢിത്തങ്ങളെയും അനുഭവ പാഠങ്ങളെയും സഹനങ്ങളെയും നിസംഗതയോടെ വിവരിക്കുകയാണിവര്‍. ആശ്രമത്തിലെ ഒരു സന്യാസിയുടെ ബലാത്സംഗത്തിന്‌ ആവര്‍ത്തിച്ച്‌ വിധേയയായതൊക്കെ ആത്മപീഡനത്തിന്റെ ഭാഷയിലാണവര്‍ വിവരിക്കുന്നത്. ഒരു തരം ആത്മപരിഹാസമാണ്‌ ഇതിലുള്ളതും. ഇത്പക്ഷെ പലരെയും അലോസരപ്പെടുത്തി.

കേട്ടു കേഴ്വി മാത്രമുള്ള ഇന്ത്യന്‍ മതദര്‍ശനങ്ങളിലും തത്വചിന്തയിലും , ആകൃഷ്‌ടരായി ഇവിടെയെത്തുന്ന വിദേശികളിലേറെയും  ആധ്യാത്മികവ്യാപാരികളുടെ കെണിയില്‍  അകപ്പെടുന്നു.  ആചാരാനുഷ്‌ഠാനങ്ങളും, അന്ധവിശ്വാസങ്ങളും, ആള്‍ദൈവങ്ങളുടെ അസംബന്ധ പ്രകടനങ്ങളും  ആത്മീയതയായി തെറ്റിദ്ധരിക്കപ്പെടുന്നു. അങ്ങനെ വഞ്ചിക്കപ്പെട്ട വരിലൊരാളാണ്‌ താനെന്ന തിരിച്ചറിവ്‌  ഗെയ്‌ലിനുണ്ടാകുന്നു. അതാണീ പുസ്തകത്തിന്റെ സാരാംശം.

ജീവിതത്തെയും പ്രപഞ്ചത്തെയും കുറിച്ചുള്ള യതൊരു  കാഴ്‌ചപ്പാടുമില്ലാതെ അലസ ജീവിതം നയിച്ചിട്ട് പെട്ടെന്നൊരു ദിവസം അതന്വേഷിച്ച് ലോകം മുഴുവന്‍ അലയുന്നവരുടെ പ്രതിനിധിയാണ്, ഗെയ്‌ല്‍.  ഇവരേപ്പോലുള്ളവര്‍ ഇവരേക്കാള്‍  നിസാരരായ ഏത്‌ ആള്‍ദൈവങ്ങളുടെയും വലയില്‍ അകപ്പെടും. ഗെയ്‌ലിനേപ്പോലുള്ളവരിലൂടെയാണ്‌ ഭക്‌തിയുടെയും ആദ്ധ്യാത്മികതയുടെയും പേരിലുള്ള കപടസംഘങ്ങള്‍ വിദേശരാജ്യങ്ങളിലേക്കു പടര്‍ന്നു കയറുന്നത്. അമൃതാനന്ദമയിയുടെ സാമ്രാജ്യം അതിന്റെ ഉത്തമ ഉദാഹരണമാണ്. . ഗെയ്‌ലിനെ സുധാമണി  അതി സമര്‍ദ്ധമായി മുതലെടുത്തു. ഗെയ്‌ലിനെയും  ഗെയ്‌ല്‍ വഴി അടിഞ്ഞു  കൂടിയ മറ്റ് സായിപ്പുമാരെയും മദാമ്മമാരെയും പാദസേവകരായി അരങ്ങില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്‌, സുധാമണി നാട്ടിലുള്ളവരെ   ആകര്‍ഷിച്ച്‌ അടിമകളാക്കി. സായിപ്പു പോലും പദ സേവ ചെയ്യുന്നു എന്നറിയുമ്പോള്‍ നാട്ടിലെ നിരക്ഷര കുഷികളായ സാധാരണക്കാര്‍ അമ്പരക്കും. ആ അമ്പരപ്പ്  ആരാധന ആയി മാറും. അതാണിവിടെ ഉണ്ടായതും.  ഈ അടിമകളില്‍ രാഷ്ട്രീയക്കാരും, മറ്റ് മത സമുദായ നേതാക്കളും ഒക്കെ ഉണ്ട്.

അമൃതാനന്ദമയിയുടെ ആശ്രമം കൊണ്ട് അനുഗ്രഹീതമായ കേരളത്തിന്റെ അവസ്ഥ നോക്കൂ. പിടിച്ചു പറിയും, കൊലപാതകവും, ബലാല്‍സംഗങ്ങളും, അഴിമതിയും, പെണ്‍വാണിഭവും, ചതിയും, ഗുണ്ടകളും, ക്വട്ടേഷന്‍ സംഘങ്ങളും, അരങ്ങു വാഴുകയാണിവിടെ. അഞ്ചും ആറും വയസായ പെണ്‍കുട്ടികള്‍ക്ക് സ്വന്തം പിതാക്കന്‍മാരില്‍ നിന്നു പോലും രക്ഷയില്ലാത്ത നാടാണു കേരളം. ഗെയ്‌ല്‍ ഇപ്പോള്‍ ജീവിക്കുന്ന ഇംഗ്ളണ്ടും ജനിച്ചു വളര്‍ന്ന ഓസ്ട്രേലിയയും  ഇതിനേക്കാള്‍ എത്രയോ ഭേദമാണ്. ഗെയ്‌ലിനാ തിരിച്ചറിവുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ പഠിച്ച ഏറ്റവും വലിയ പാഠം അതായിരിക്കും.

ഹിന്ദു മതത്തിന്റെ ആത്മീയതയുടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും  മറവില്‍ പടര്‍ന്നു പന്തലിക്കുന്ന വാണിജ്യസ്‌ഥാപനമാണ്,  ഈ മഠം. ഇത്  വെറും കച്ചവടകേന്ദ്രം  മാത്രമല്ല,  വര്‍ഗീയതകൂടി വളര്‍ത്തുന്നു. ഗെയ്‌ലിനെതിരെ വാളെടുത്ത് വന്നത് എല്ലാം ഹിന്ദു മത സംഘടനകളും, സ്വാമിമാരും, നേതാക്കളും ഒക്കെ ആയിരുന്നു. ഇതിനെ അവര്‍ ഹിന്ദു മതത്തിനെതിരെ ഉള്ള ആക്രമണമായിട്ടാണു വിലയിരുത്തുന്നതും.

സുധാമണി എന്ന ഒരു പാവപ്പെട്ട സാധാരണ  സ്ത്രീയില്‍ നിന്നും അമൃതാനന്ദമയി എന്ന ദേവിയിലേക്കുള്ള  പകര്‍ന്നാട്ടത്തിന്റെ ഒരു രേഖാ  ചിത്രം ഈ പുസ്തകത്തിലുണ്ട്.  സുധാമണിയുടെ കുടില്‍ കോടികളുടെ ആസ്‌തിയും ലക്ഷക്കണക്കിന്‌ അനുയായികളുമുള്ള സാമ്രാജ്യമായി വളര്‍ന്നതിന്റെ  വിവരണം ഇതിലുണ്ട്. കേരളീയ സമൂഹത്തിന്റെ കാപട്യങ്ങളിലേക്കും ആദ്ധ്യാത്മിക കച്ചവടത്തിന്റെ ഉള്ളുകള്ളികളിലേക്കും ഇത്  വെളിച്ചംവീശുന്നു. ഈ പുസ്തകത്തികല്‍ ഗെയ്‌ല്‍ ഉപയോഗിച്ചിരിക്കുന്ന ഒരു വചകം ഇതിന്റെ ആകെത്തുക നമ്മോടു പറയുന്നു. "ഞാന്‍ ദൈവത്തെ അന്വേഷിച്ച് ഇവിടെ വന്നു. അവസാനം സ്വയം കണ്ടെത്തി". ചെയ്തു പോയ വിഡ്ഢിത്തങ്ങളും ചെന്നു ചാടിയ ചതിക്കുഴികളും അവര്‍ തിരിച്ചറിഞ്ഞു. അതാണീ പുസ്തകത്തിന്റെ പ്രസക്തി. മറ്റ് പലര്‍ക്കും സ്വയം കണ്ടെത്താനിത് സഹായിക്കുമെങ്കില്‍ അത് വളരെ നല്ലത്.


99 comments:

kaalidaasan said...

സുധാമണി എന്ന ഒരു പാവപ്പെട്ട സാധാരണ സ്ത്രീയില്‍ നിന്നും, അമൃതാനന്ദമയി എന്ന ദേവിയിലേക്കുള്ള പകര്‍ന്നാട്ടത്തിന്റെ ഒരു രേഖാ ചിത്രം ഈ പുസ്തകത്തിലുണ്ട്. സുധാമണിയുടെ കുടില്‍ കോടികളുടെ ആസ്‌തിയും ലക്ഷക്കണക്കിന്‌ അനുയായികളുമുള്ള സാമ്രാജ്യമായി വളര്‍ന്നതിന്റെ വിവരണം ഇതിലുണ്ട്. കേരളീയ സമൂഹത്തിന്റെ കാപട്യങ്ങളിലേക്കും ആദ്ധ്യാത്മിക കച്ചവടത്തിന്റെ ഉള്ളുകള്ളികളിലേക്കും ഇത് വെളിച്ചംവീശുന്നു. ഈ പുസ്തകത്തില്‍ ഗെയ്‌ല്‍ ഉപയോഗിച്ചിരിക്കുന്ന ഒരു വചകം ഇതിന്റെ ആകെത്തുക നമ്മോടു പറയുന്നു. "ഞാന്‍ ദൈവത്തെ അന്വേഷിച്ച് ഇവിടെ വന്നു. അവസാനം സ്വയം കണ്ടെത്തി". ചെയ്തു പോയ വിഡ്ഢിത്തങ്ങളും ചെന്നു ചാടിയ ചതിക്കുഴികളും അവര്‍ തിരിച്ചറിഞ്ഞു. അതാണീ പുസ്തകത്തിന്റെ പ്രസക്തി. മറ്റ് പലര്‍ക്കും സ്വയം കണ്ടെത്താനിത് സഹായിക്കുമെങ്കില്‍ അത് വളരെ നല്ലത്.

മലക്ക് said...

@ആള്‍ ദൈവം എന്ന വിഷയത്തിലേക്ക് വരുന്നതിനു മുന്നെ എന്താണു ദൈവം എന്ന സങ്കല്‍പ്പം എന്നാലോചിക്കാം

എന്താണ് ദൈവം എന്ന് എനിക്കോ താങ്കൾക്കോ വിവരിക്കാൻ കഴിയുന്നതല്ല. ഹിന്ദു സങ്കല്പം അനുസരിച്ച് അമൃതാനന്തമയിയെ ദൈവം എന്ന് വിളിക്കുന്നതിൽ തെറ്റില്ല. കാരണം ഹിന്ദു വിശ്വാസ പ്രകാരം ദൈവം എന്നത് വിശ്വം മുഴുവൻ നിറഞ്ഞു നില്ക്കുന്ന ഒരു ചൈതന്യം ആണ്. അത് എല്ലായിടത്തും ഉണ്ട്. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവം ഉണ്ട്. അഹം ബ്രഹ്മാസ്മി എന്നാണ് പറയുന്നത്. അതുപോലെ 'തത്വമസ്സി' എന്നും പറയും. പരബ്രഹ്മം ആണ് അടിസ്ഥാനം അതിൽ നിന്നും ഉത്ഭവിച്ചതാണ് നാമും നമുക്ക് ചുറ്റും നാം കാണുന്നതും എല്ലാം. അതുകൊണ്ട് നാം എല്ലാവരിലും ദൈവം ഉണ്ട്. അതുപോലെ അമൃതാനന്തമയിയിലും ദൈവം ഉണ്ട്. നമ്മിലെ ദൈവത്തെ മറ്റുള്ളവർക്ക് എത്രമാത്രം കാണാൻ സാധിക്കുന്നു എന്നത് പലരിലും വ്യത്യസ്തമായിരിക്കും. നല്ല പ്രവർത്തികൾ ചെയ്യുന്നവരിലെ ദൈവ ചൈതന്യം ഉയര്ന്നു നിൽക്കുന്നു.

മലക്ക് said...

@അന്നൊന്നും പക്ഷെ സംഘടിത മതങ്ങളുണ്ടായിരുന്നില്ല. ഓരോരോ ദേശത്തുമുള്ള ആളുകളുടെ ദൈവങ്ങളും വ്യത്യസ്ഥങ്ങളായിരുന്നു.

അന്ന് മാത്രമല്ല ഇന്നും പലയിടങ്ങളിലും പല രീതിയിൽ തന്നെ മനുഷ്യൻ ദൈവത്തെ ആരാധിക്കുന്നത്.

മലക്ക് said...

@ആദ്യകാലങ്ങളില്‍ വെറും സങ്കല്‍പ്പമായിരുന്ന ദൈവത്തിനു പിന്നീടെപ്പോഴോ മൂര്‍ത്ത രൂപം കൈവന്നു. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളതിനെ ദൈവമെന്നു സങ്കല്‍പ്പിച്ച് ആരാധിച്ചു തുടങ്ങി. മണ്ണുകൊണ്ടുണ്ടാക്കിയ ചെറിയ രൂപങ്ങളെ അവര്‍ ആരാധിച്ചു. പിന്നീടത് ലോഹം കൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങളായി.

അതിൽ യാതൊരു തെറ്റും ഇല്ല. ഓരോരുത്തർക്കും എങ്ങനെ ദൈവത്തെ കാണാൻ സാധിക്കുന്നുവോ അതുപോലെ കാണട്ടെ. അവനവന് കഴിയുന്നതല്ലേ ചെയ്യാൻ പറ്റൂ? ഒരു മനുഷ്യന് എന്തായാലും യദാർത്ഥ ദൈവത്തെ തൻറെ മുന്നിൽ ഇരിക്കുന്ന ഒരു കല്ലിലോ പ്രതിമയിലോ കൊണ്ടുവന്നിരുത്താൻ കഴിയില്ല (ആ കല്ലിലും ദൈവം ഉണ്ടെങ്കിൽ കൂടി). പക്ഷെ അവനു ആ കല്ലിലൂടെ യദാർത്ഥ ദൈവത്തെ കാണാൻ സാധിക്കും. ഒരു ഉദാഹരണം പറയാം. ഒരുവൻ തന്റെ നാട്ടിൽ ഉള്ള മാതാ പിതാക്കളെ പിരിഞ്ഞ് ഗൾഫിൽ ജോലിക്ക് പോയി. തന്റെ കയ്യില ഇരിക്കുന്ന തൻറെ മാതാപിതാക്കളുടെ ഒരു ഫോട്ടോയിലൂടെ അവന് തൻറെ മാതാ പിതാക്കളെ കാണാൻ കഴിയുന്നു. ഫോട്ടോ എന്നത് വെറും പേപ്പറും മഴിയും മാത്രം അല്ലെ എന്ന് ചോദിച്ചാൽ ആണ്. പക്ഷെ ആ പേപ്പറും മഴിയും ആ മകനെ സംബന്ധിച്ചു തന്റെ മാതാ പിതാക്കൾ ആണ്. അതായത് ഓരോ മനുഷ്യനും അവനു ദൈവത്തെ എങ്ങനെ, ഏതൊരു വസ്തുവിൽ കാണാൻ സാധിക്കുന്നോ അങ്ങനെ കാണുന്നു.

മലക്ക് said...

@ഇന്‍ഡ്യയിലെ പ്രബല മതങ്ങള്‍ ഹിന്ദു മതവും ഇസ്ലാമും ക്രിസ്തു മതവുമാണ്. ഇതില്‍ ക്രിസ്തു മതത്തിന്റെ ദൈവം യേശു, ഒരു മനുഷ്യനായിരുന്നു. അപ്പോള്‍ അവരുടെ ദൈവം നിശ്ചയമായും ആള്‍ ദൈവം എന്ന വിവക്ഷയില്‍ വരും.

യേശു ദൈവം ആണോ ദൈവ പുത്രൻ ആണോ എന്ന് വ്യക്തമല്ല.

Unknown said...

ലേഖനം കൊള്ളാം പക്ഷേ
' മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റെ ജീവിത ചര്യ എന്നു വിശേഷിപ്പിക്കാവുന്ന ഹദീസുകളിലെ വിവരണങ്ങളെ അടിസ്ഥാനമാക്കി ഒരു പുസ്തകമെഴുതിയാല്‍ ഗെയിലിന്റെ പുസ്തകത്തെ വെല്ലുന്ന ഒന്ന് ലഭിക്കും. '
ഈ ഖണ്ഡിക ഈ ലേഖനത്തിന് ആവശ്യമുണ്ടോ? ഇത്‌ ഈ ലേഖനവുമായി ചേരുന്നില്ലെന്നാണ് എന്റെ അഭിപ്രായം. താങ്കൾക്ക്‌ ചർച്ച മറ്റു മേഖലകളിലേക്കും കൊണ്ടു പോകണമെന്ന ആഗ്രഹം ഉണ്ടെന്നു തോന്നുന്നു.

kaalidaasan said...

>>>>എന്താണ് ദൈവം എന്ന് എനിക്കോ താങ്കൾക്കോ വിവരിക്കാൻ കഴിയുന്നതല്ല.<<<<

ഇത് പറഞ്ഞിട്ട് താങ്കള്‍ ദൈവത്തെ വിവരിക്കുകയല്ലേ ചെയ്തിരിക്കുന്നത്. അതിനര്‍ത്ഥം ആര്‍ക്കും ദൈവത്തെ വിവരിക്കാന്‍ സാധിക്കുമെന്നുതന്നെയല്ലെ.

താങ്കളുടെ വിശദീകരണമനുസരിച്ച് ദൈവം എന്നിലും താങ്കളിലും അമൃതാനന്ദമയിയിലും ഒക്കെ ഉണ്ട്. എന്നിലും താങ്കളിലും ഉള്ളതില്‍ കൂടുതലായി അവരില്‍ ഇല്ല.

ഈ ദൈവത്തെ അന്വേഷിച്ചായിരുന്നു ഗെയ്‌ല്‍  ഈ സ്ത്രീയുടെ അടുത്തേക്ക് ചെന്നത്. അവര്‍ ദൈവമാണെന്നൊക്കെ ആദ്യം കരുതി. പക്ഷെ അവരുടെ പ്രവര്‍ത്തികളും ചുറ്റുമുള്ളവരുടെ പ്രവര്‍ത്തികളുമൊക്കെ കണ്ടപ്പോള്‍ അവരന്വേഷിച്ചു ചെന്ന ദൈവം അവിടെയൊന്നുമില്ല എന്നു മനസിലായി. ധനത്തോട് അമിതമായ ആസക്തിയുള്ള ഒരു സാധാരണ സ്ത്രീ മാത്രമാണ്, സുധാമണി എന്ന തിരിച്ചറിവുണ്ടായപ്പോള്‍ ഗെയ്‌ല്‍  അവിടം വിട്ടു പോയി.

kaalidaasan said...

>>>>നല്ല പ്രവർത്തികൾ ചെയ്യുന്നവരിലെ ദൈവ ചൈതന്യം ഉയര്ന്നു നിൽക്കുന്നു.<<<<

നല്ല പ്രവർത്തികൾ ചെയ്യുന്നവരില്‍  ദൈവ ചൈതന്യം ഉയര്ന്നു നിൽക്കുന്നു എന്ന അഭിപ്രായത്തോട് യോജിക്കുന്നു.

അമൃതാനന്ദമയിയും അവരുടെ കൂടെ ഉള്ള കുറച്ചുപേരും ചെയ്യുന്ന അധാര്‍മ്മിക പ്രവര്‍ത്തികളാണ്, ഗെയ്‌ല്‍ ട്രെഡ്‌വെല്‍ അവരുടെ പുസ്തകത്തില്‍ വിവരിക്കുന്നത്. അതൊക്കെ 20 വര്‍ഷം അമൃതാനന്ദമയിയുടെ ഏറ്റവും അടുത്ത അനുയായി ആയി എല്ലാറ്റിനും കൂട്ടുനിന്നപ്പോള്‍ നേരിട്ട് അനുഭവപ്പെട്ട കാര്യങ്ങളും. അതില്‍ അതിശയോക്തി ഉണ്ടാകാം. പക്ഷെ അവര്‍ പറയുന്നതൊക്കെ സത്യമാണ്.

ഈ അധാര്‍മ്മികതയെ പൊതു സമൂഹം ന്യായീകരിക്കുന്നത് അവര്‍ ചെയ്യുന്ന കുറച്ചു കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. ഒഴുകി എത്തുന്ന പണത്തിലെ ഒരംശം ഉപയോഗിച്ച് കുറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും നടത്തുന്നത് അത്ര മഹത്തായ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. അവിടെയൊക്കെ സൌജന്യ വിദ്യാഭ്യാസവും സൌജന്യ ചികിത്സയും  നല്‍കിയിരുന്നെങ്കില്‍ അതിനെ ഞാനും മഹത്തരമെന്നു വിളിച്ചേനെ.

ഇവരുടെ സംസാരവും പ്രവര്‍ത്തികളുമൊക്കെ മികച്ച ഒരു കച്ചവടക്കാരിയുടെ രീതിയിലാണ്. അതിനു മറ പിടിക്കാന്‍ വേണ്ടിയാണ്, ആത്മീയതയും കെട്ടിപ്പിടുത്തവുമൊക്കെ. സന്തോഷ് മാധവനിലും, ചാക്കു സ്വാമിയിലും, തോക്കു സ്വാമിയിലും മുതല മട സ്വാമിയിലുമുള്ള ദൈവ ചൈതന്യമേ ഈ സ്ത്രീയിലുമുള്ളു.

സത്നാം സിംഗ് എന്ന മാനസിക വിഭ്രാന്തിയുള്ള ചെറുപ്പക്കാരനെ ഇവരുടെ മുന്നില്‍ വച്ചാണ്, ഇവരുടെ ഗുണ്ടകള്‍ ആക്രമിച്ച് അവശനാക്കിയത്. ദൈവ ചൈതന്യം വേണ്ട, മാനുഷികതയുടെ ആയിരത്തിലൊരംശം ഉണ്ടായിരുന്നെങ്കില്‍ ഈ സ്ത്രീ അത് തടയുമായിരുന്നു. ഇതില്‍ കൂടുതല്‍ മനുഷികത സാധാരണക്കാരിലുണ്ട്. നടു ഒടിയുന്ന പണിയെടുത്ത് ഇവരുടെ ആശുപത്രിയില്‍ രോഗികളെ പരിചരിക്കുന്ന നേഴ്സുമാര്‍, ചെയ്യുന്ന നോലിക്കനുസരിച്ചുള്ള കൂലി ചോദിച്ചപ്പോള്‍ അത് കൊടുക്കാതെ സമരം ചെയ്യുന്നവരെ ഗുണ്ടകളെ വിട്ട് മര്‍ദ്ദിക്കുന്ന ഇവരില്‍ ഞാന്‍ ദൈവ ചൈതന്യമല്ല, പൈശാചിക ചൈതന്യമാണു കാണുന്നത്. ഈ സ്ത്രീയിലുള്ളതിനേക്കാള്‍ ദൈവ ചൈതന്യവും  മാനുഷിക ചൈതന്യവും ആ നേഴ്സുമാരില്‍ ഉണ്ട്. ഒരു കുഷ്ടരോഗിയുടെ മുറിവുകള്‍ നക്കി തുടച്ച് ഭേദമാക്കി എന്നൊക്കെ കച്ചവട ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്നതല്ലാതെ, ഏതെങ്കിലും രോഗിയെ ഇവര്‍ എപ്പോഴെങ്കിലും പരിചരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

kaalidaasan said...

>>>>അന്ന് മാത്രമല്ല ഇന്നും പലയിടങ്ങളിലും പല രീതിയിൽ തന്നെ മനുഷ്യൻ ദൈവത്തെ ആരാധിക്കുന്നത്.<<<<

സംഘടിത മതങ്ങളുടെ ദൈവരാധന ലോകം മുഴുവന്‍ ഒരു പോലെയാണ്. ലോകത്തെവിടെ ആയാലും മുസ്ലിങ്ങള്‍ ദൈവത്തെ ആരാധിക്കുന്നത് ഒരേ തരത്തിലാണ്. മതങ്ങളൊക്കെ ഉണ്ടാകുന്നതിനു മുന്നെ ഇതായിരുന്നില്ല അവസ്ഥ.

kaalidaasan said...

>>>>അതിൽ യാതൊരു തെറ്റും ഇല്ല. <<<<

അതിൽ എന്തെങ്കിലും  തെറ്റുണ്ടെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ മലക്കെ. ഓരോരുത്തരും അവരുടെ രീതിയില്‍ ദൈവത്തെ കാണുന്നു. കണ്ടോട്ടെ. വിശക്കുന്നവന്റെ മുന്നില്‍ ദൈവം അപ്പത്തിന്റെ രൂപത്തിലാണു വരിക എന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്.

പക്ഷെ സുധാമണിയില്‍ ആളുകള്‍ ദൈവത്തെ കണ്ടത് ഒരു പ്രത്യേക തരത്തിലായിരുന്നു. നിറഞ്ഞ യൌവനം ഉണ്ടായിരുന്നപ്പോള്‍ വരുന്നവരെയെല്ലാം കെട്ടിപ്പിടിക്കലായിരുന്നു ഇവരുടെ പ്രത്യേകത. നാട്ടിലുള്ള ചെറുപ്പക്കാരൊക്കെ ഈ കെട്ടിപ്പിടിക്കലിനു വേണ്ടി ക്യൂ നിന്നു. അതിന്റെ വര്‍ണ്ണനകളായിരുന്നു അന്ന് വള്ളിക്കാവു മുഴുക്കെ. യുവതി ആയ സഹോദരി ഇതുപോലെ കെട്ടിപ്പിടിച്ച് ദൈവ ചൈതന്യം പകര്‍ന്നു കൊടുക്കുന്നത്, പക്ഷെ സുധാമണിയുടെ സഹോദരനത്ര രുചിച്ചില്ല. പണം വരുന്നതുകൊണ്ട് സുധാമണിയുടെ മാതാപിതാക്കള്‍ ഈ കെട്ടിപിടുത്തതിനു നേരെ കണ്ണടച്ചു. അതുകൊണ്ട് സുധാമണിയും അവരും ചേര്‍ന്ന് ആ സഹോദരനെതിരെ തിരിഞ്ഞു. അതിന്റെ അവസാനമാണ്, ഈ സഹോദരനെ തൂങ്ങി മരിച്ച രീതിയില്‍ നാട്ടുകാര്‍ കണ്ടത്. വീടിനുള്ളീല്‍ തൂങ്ങി മരിച്ചു എന്ന സുധാമണിയുടെ ഒരു ശിക്ഷ്യ പറഞ്ഞപ്പോള്‍, പുറത്ത് തൂങ്ങി മരിച്ചു എന്നായിരുന്നു സുധാമണി പറഞ്ഞത്.

കെട്ടിപ്പിടിക്കുന്ന ദൈവത്തെ കണ്ടെത്തിയ ഗെയ്‌ലും അതില്‍ മയങ്ങി വീണു. പക്ഷെ പിന്നീടാണവര്‍ സുധാമണിയുടെ അവിഹിത ബന്ധങ്ങളൊക്കെ മനസിലാക്കിയത്. അതും മറ്റ് പല അനുഭവങ്ങളുമൊക്കെ ആണിപ്പോള്‍ ഒരു പുസ്തക രൂപത്തില്‍ പുറത്തു വന്നതും.

kaalidaasan said...

>>>>യേശു ദൈവം ആണോ ദൈവ പുത്രൻ ആണോ എന്ന് വ്യക്തമല്ല.<<<<

ക്രിസ്ത്യാനികള്‍ക്ക് അത് വ്യക്തം തന്നെയാണു മലക്കെ. ദൈവം ആണെന്നു തന്നെ അവര്‍ വിശ്വസിക്കുന്നു. ദൈവം എന്നതു തന്നെ ഒരു തരം വിശ്വാസമല്ലേ? ആരും ദൈവത്തെ നേരിട്ട് കണ്ടല്ലല്ലോ വിശ്വസിക്കുന്നത്.

അതുപോലെ സുധാമണി ദൈവമാണെന്ന് അവരുടെ ആരാധകര്‍  വിശ്വസിക്കുന്നു. ഗെയ്‌ല്‍ ഒരു പുസ്തകം എഴുതിയതുകൊണ്ട് ആ വിശ്വാസം ഇല്ലാതാകുമെന്ന് ഞാന്‍  കരുതുന്നില്ല. അതിന്റെ തെളിവാണ്, എല്ലാ ഹൈന്ദവസംഘടനകളും, ഇവര്‍ വഴി നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളും സുധാമണിയുടെ പിന്നില്‍ ഉറച്ചു നില്‍ക്കുന്നത്. പിണറായി വിജയന്‍ ഒഴികെ ഒരു രാഷ്ട്രീയ നേതാവും ഇതിനോട് പ്രതികരിച്ചില്ല എന്നോര്‍ക്കുക. ആദ്യം പ്രതികരിച്ച പി ജയരാജന്‍ ആ പ്രതികരണമാകെ പിന്‍വലിക്കുകയും, അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈ കഴുകുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി സുധാമണിയെ പിന്തുണച്ചു.

ഈ പുസ്തകം  കൊണ്ട് ഇന്‍ഡ്യയില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. പക്ഷെ പുറത്ത് ചിലപ്പോള്‍ പ്രത്യാഘാതങ്ങളുണ്ടാകാം. ഗെയ്‌ല്‍ ഇപ്പോഴും സുധാമണിയോട് പക ഉണ്ടെന്നു പറയുന്നില്ല. കൈരളി ചാനലില്‍ അവരുമായി നടത്തിയ അഭിമുഖം പലരും കണ്ടു. അതിലൊരിടത്തും സുധാമണിക്കെതിരെ എന്തെങ്കിലും നടപടി എടുക്കുമെന്നും അവര്‍ പറയുന്നില്ല. പക്ഷെ അവര്‍ക്കുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവരുടെ നാടായ ഓസ്ട്രേലിയയിലെയോ ഇപ്പോള്‍ താമസിക്കുന്ന ഇംഗ്ളണ്ടിലെയോ ഏതെങ്കിലും കോടതിയില്‍ ഒരു അന്യായം കൊടുത്താല്‍ സംഗതി ആകെ മാറും. അതൊരു മനുഷ്യാവകാശ പ്രശ്നമായി മാറും. സുധാമണി അവിടെ ചെല്ലുമ്പോള്‍ അറസ്റ്റ് ചെയ്യാനുള്ള വകുപ്പു വരെ ഉണ്ടാകും അതില്‍.

മലക്ക് said...

@ഇന്‍ഡ്യയിലെ പ്രബല മതങ്ങള്‍ ഹിന്ദു മതവും ഇസ്ലാമും ക്രിസ്തു മതവുമാണ്. ഇതില്‍ ക്രിസ്തു മതത്തിന്റെ ദൈവം യേശു, ഒരു മനുഷ്യനായിരുന്നു. അപ്പോള്‍ അവരുടെ ദൈവം നിശ്ചയമായും ആള്‍ ദൈവം എന്ന വിവക്ഷയില്‍ വരും.

യേശു ദൈവം ആണോ ദൈവ പുത്രൻ ആണോ എന്ന് വ്യക്തമല്ല.

@ക്രിസ്ത്യാനികള്‍ക്ക് അത് വ്യക്തം തന്നെയാണു മലക്കെ. ദൈവം ആണെന്നു തന്നെ അവര്‍ വിശ്വസിക്കുന്നു. ദൈവം എന്നതു തന്നെ ഒരു തരം വിശ്വാസമല്ലേ? ആരും ദൈവത്തെ നേരിട്ട് കണ്ടല്ലല്ലോ വിശ്വസിക്കുന്നത്.

"പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും.... ആമേൻ" എന്ന് പ്രാർത്ഥിക്കുന്നത് കേട്ടിട്ടുണ്ട്. ആരാണ് പിതാവ്? ആരാണ് പുത്രൻ? ആരാണ് പരിശുദ്ധാത്മാവ്? യേശു പിതാവ് ആണോ? അതോ പുത്രനോ? അതോ പരിശുധാത്മാവോ?

kaalidaasan said...

>>>>ഈ ഖണ്ഡിക ഈ ലേഖനത്തിന് ആവശ്യമുണ്ടോ? ഇത്‌ ഈ ലേഖനവുമായി ചേരുന്നില്ലെന്നാണ് എന്റെ അഭിപ്രായം. താങ്കൾക്ക്‌ ചർച്ച മറ്റു മേഖലകളിലേക്കും കൊണ്ടു പോകണമെന്ന ആഗ്രഹം ഉണ്ടെന്നു തോന്നുന്നു.<<<<

KKR PS,

ഈ ലേഖനം ആള്‍ ദൈവം എന്ന വിഷയത്തേപ്പറ്റിയാണ്. എന്റെ അഭിപ്രായത്തില്‍ സുധാമണിയും മൊഹമ്മദും ഒരു പോലെ ആണ്. ഒരു ദിവസം സുധാമണിക്ക് ദൈവിക ശക്തി ഉണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. കുറച്ചു പേര്‍ അതു വിശ്വസിച്ചു. അതുപോലെ പെട്ടെന്നൊരു ദിവസം തനിക്ക് വെളിപാടുണ്ടായി എന്ന് മൊഹമ്മദ് അവകാശപ്പെട്ടു. കുറച്ചുപേര്‍  അതും വിശ്വസിച്ചു.

ഇപ്പോള്‍ ഗെയ്‌ല്‍ സുധാമണിയേക്കുറിച്ച് പറഞ്ഞതിനേക്കാള്‍ മോശമായ കാര്യങ്ങള്‍ മൊഹമ്മദിനേക്കുറിച്ച് ഹദീസുകളില്‍ എഴുതി വച്ചിട്ടുണ്ട്. ഗോത്രങ്ങളെ ആക്രമിച്ചു കൊള്ളയടിച്ചതും, അവിടെയുള്ള സ്ത്രീകളെ അടിമകളാക്കി പിടിച്ചു കൊണ്ടു പോയി വീതം വച്ചെടുത്തതും, അനേകം കൊലപാതകങ്ങള്‍ നടത്തിയതുമൊക്കെ ഉണ്ട്. മകന്റെ ഭാര്യയില്‍ മോഹമുദിച്ച്, അവരെ മൊഴിചൊല്ലിച്ച് വിവാഹം കഴിച്ചതുണ്ട്. ഇതേക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതില്‍ എന്താണു കുഴപ്പം?

സുധാമണിയേപ്പറ്റി ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിക്കുന്നതും, ഗെയ്‌ലിന്റെ പുസ്തകത്തിനു പ്രചരണം കൊടുക്കുന്നതും, മാധ്യമം ദിനപത്രവും മീഡിയ വണ്‍ എന്ന ചാനലുമാണെനോര്‍ക്കുക. സുധാമണി മാത്രമല്ല മുസ്ലിം പുണ്യ പുരുഷനും ഇതുപോലെ ഒക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നു കൂടി ഓര്‍മ്മപ്പെടുത്തിയതാണ്.

kaalidaasan said...

>>>>"പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും.... ആമേൻ" എന്ന് പ്രാർത്ഥിക്കുന്നത് കേട്ടിട്ടുണ്ട്. ആരാണ് പിതാവ്? ആരാണ് പുത്രൻ? ആരാണ് പരിശുദ്ധാത്മാവ്? യേശു പിതാവ് ആണോ? അതോ പുത്രനോ? അതോ പരിശുധാത്മാവോ?<<<<

പിതാവ് പുത്രന്‍  പരിശുദ്ധാത്മാവ് എന്നതൊക്കെ ക്രിസ്ത്യാനികളുടെ ദൈവശാസ്ത്രപരമായ ചില പ്രയോഗങ്ങളാണ്. പക്ഷെ അടിസ്ഥാന വിശ്വാസം യേശു മനുഷ്യനായി അവതരിച്ച ദൈവം ആണെന്നു തന്നെയാണ്.

Ananth said...

the way i see it is - this foreigner was a co-founder of the amrutha empire.... they both started from scratch.....she was part and parcel of all that went on ......as it grew into an empire worth thousands of crores what happened was something that happens in many corporate heirarchies......in the last few years of the 20 odd years that she spent at the ashram, she felt relegated and sidelined and had to watch helplesslessly as the power and authority that she held all the while slipped away into the hands of relatively newcomers .....finally she could not stand it anymore and left the ashram.....15 years after leaving the ashram she comes out with a 'warts and all' memoir chronicling all the juicy backroom tidbits ......mayi has made her billions let this woman make her millions selling the book.....even earlier many such books have been published about saibaba by foreign disciples....never affected him in the least bit......mo mathai had published his memories chronicling the piccadillos of nehru......never made any dent in nehrus reputation.....with these latest revelations for a while the evangelist groups and talibani types would go into raptures of ecstacy as they see it as a chance to embarrass the sangh parivar type hindus ...but amrutha group would go on.....as for their divinity etc....i have no clue....but i see amrutha group on par with kp yohannan kanthapuram etc as a very successful business model...that is all

Unknown said...

@മലക്ക് - താങ്കളുടെ കുറെ വാചാടോപങ്ങളും അമൃതാനന്ദമയിയെ ന്യായീകരിച്ചും മറ്റും ഉള്ള വാഗ് ദോരണികളും വള്ളിക്കുന്നന്റെ ബ്ലോഗിൽ കണ്ടു. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. കുറച്ചെങ്കിലും വിവരമുണ്ടെന്നു കരുതിയ താങ്കൾ ഇങ്ങനെ ചിന്തിക്കുമ്പോൾ പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ ആൾക്കാരുടെ കാര്യം പറയാനുണ്ടോ? ഇവിടെയും താങ്കൾ ഈ വിഷ വിത്തിനെ ന്യായീകരിക്കുകയാണ്.

@ കാളിദാസൻ - ലോകത്തിലെ മതങ്ങളെല്ലാം അതതു കാലത്തെ സാഹചര്യങ്ങളിൽ നിന്ന് ഉടലെടുത്തവ മാത്രമാണ്. മനുഷ്യനെ ചൂഷണം ചെയ്യാൻ അതിലെ പുരോഹിത വർഗ്ഗങ്ങൾക്കുള്ള കഴിവോളം ലോകത്ത് മറ്റൊരും ശക്തിക്കും മനുഷ്യനെ ചൂഷണം ചെയ്യാൻ കഴിവതില്ല തന്നെ. അത് ഇസ്ലാം ആണെങ്കിലും ക്രിസ്ത്യാനി ആണെങ്കിലും ഹിന്ദു ആണെങ്കിലും ഒരേ തൂവൽ പക്ഷികൾ ആണ് ഇക്കാര്യത്തിൽ.

ശ്രീ CK ബാബുവിന്റെ മനുഷ്യ ചരിതങ്ങൾ എന്ന ബ്ലോഗിൽ നിന്ന് ചില വരികൾ ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. :

ജനങ്ങള്‍ മുട്ടുകുത്തുന്നതു് നല്ലതാണു്! കാരണം, മുട്ടുകുത്തി തളരുന്നവര്‍ക്കു് എതിര്‍ക്കാന്‍ ശക്തിയുണ്ടാവില്ല. അവര്‍ വിഡ്ഢികളാവുന്നതു് നല്ലതാണു്! കാരണം, വിഡ്ഢികളെ ഭരിക്കാന്‍ എളുപ്പമാണു്. എല്ലാ മനുഷ്യര്‍ക്കും എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കാനുള്ള യോഗ്യതയില്ല. അതുകൊണ്ടു് നമുക്കു് ദൈവങ്ങള്‍ മാത്രം പോരാ, വിശുദ്ധരും വേണം! ആര്‍ക്കും എപ്പോഴും കയ്യയച്ചു് നേര്‍ച്ചയിടാനുതകുംവിധം വിശുദ്ധരുടെ വെണ്‍കല്‍പ്രതിമകള്‍ കവലകള്‍തോറും പടുത്തുയര്‍ത്തപ്പെടണം. സ്വദേശികളായ വിശുദ്ധരില്ലെങ്കില്‍ വിദേശികളായ വിശുദ്ധരുടെ പ്രതിമകള്‍ സ്ഥാപിക്കണം! താഴാഴ്മയോടെ തൊഴുതുവണങ്ങി തിരികത്തിച്ചു് വഴിപാടു് കഴിക്കാനുള്ള അവസരം ആര്‍ഷഭാരതത്തില്‍ ആര്‍ക്കും ഇല്ലാതെ പോകരുതു്! ഭാരതത്തിനു് വേണ്ടതു് വ്യക്തിത്വമുള്ള പൗരന്മാരെയല്ല, മുടങ്ങാതെ മുട്ടുകുത്തുന്നവരെയാണു്!

Unknown said...

കാളിദാസൻ,
ഞാനുദ്ദേശിച്ചത്‌ ഇതാണ് താങ്കൾ ലേഖനത്തിന്റെ ആദ്യ ഭാഗങ്ങളിൽ മതങ്ങളെയും ദൈവങ്ങളേയും പരാമർശിച്ചു. പിന്നീടുള്ള വരികളിലെല്ലാം അമൃതാനന്ദമയിയേയും മഠത്തേയും അതിനോട്‌ ബന്ധപ്പെടുത്താവുന്ന കാര്യങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് പോകുന്നത്‌. പെട്ടെന്ന് മുമ്പ്‌ സൂചിപ്പിച്ച ഖണ്ഡിക കയറി വരുന്നത്.ആ ഖണ്ഡികക്ക്‌ മുമ്പോ ശേഷമോ ഉള്ള വരികളുമായി ബന്ധമൊന്നും കാണാൻ കഴിയുന്നില്ല. താങ്കളുടെ ഈ ലേഖനം മുഴുവനും ഒരു പ്രാവശ്യവും കൂടി വായിച്ച്‌ നോക്കിയാൽ താങ്കൾക്ക്‌ അത്‌ മനസ്സിലായേക്കാം.

kaalidaasan said...

this foreigner was a co-founder of the amrutha empire.... they both started from scratch.....she was part and parcel of all that went on

ഇതിനോട് പൂര്‍ണ്ണമായി യോജിക്കാന്‍ ആകുന്നില്ല.

സുധാമണി ആരോഗ്യ വിദ്യാഭ്യാസ കച്ചവടമൊക്കെ വ്യാപിപ്പിച്ച് വലിയ സാമ്രജ്യമാകുന്നതിനു മുന്നെ തന്നെ ഗെയ്‌ല്‍ അവിടെ നിന്നും പുറത്തു വന്നിരുന്നു . ആത്മീയ കച്ചവടത്തിന്റെ അടിത്തറ പാകുമ്പോള്‍ അവര്‍ കൂടെ ഉണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷെ അതൊക്കെ ചെയ്തത് നീലകണ്ഠന്‍ എന്ന പേരില്‍ സ്വാമി ആയ നീല്‍ റോസ്നല്‍ എന്ന സായിപ്പായിരുന്നു. സുധാമണിയുടെ അടുത്ത ആളായിരുന്ന ചന്തു ആയിരുന്നു ഈ സായിപ്പിനെ സുധാമണിയുടെ അടുത്തെത്തിച്ചത്. ആത്മീയ വ്യവസായത്തിന് വേണ്ട ലക്ഷണങ്ങളും കഴിവും എല്ലാം  സുധാമണിക്കുണ്ടായിരുന്നു. കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ നീല്‍ റോസ്‌നല്‍ അതിന്റെ അനന്ത സാധ്യതകള്‍ മനസിലാക്കി. അക്കാലത്ത് ഇന്‍ഡ്യയിലെ ആത്മീയ കച്ചവടം വിദേശങ്ങളില്‍ പൊടിപൊടിക്കുന്നുണ്ടായിരുന്നു. സായി ബാബ, രജനീഷ് തുടങ്ങിയ പുരുഷന്‍മാരേക്കാള്‍ കെട്ടിപ്പിടിക്കുന്ന ഈ പുതിയ അവതാരം കൂടുതല്‍ വിറ്റുപോകുമെന്ന് നീല്‍ മനസിലാക്കി. സുധാമണിയെ പേരു മാറ്റി അമൃതാനന്ദമയിയും,  ഗയ്‌ലിനെ സരിയുടുപ്പിച്ച് ഗായത്രിയും ആക്കി. രണ്ടു പേര്‍ക്കും താമസിക്കാന്‍ വള്ളിക്കാവില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ആശ്രമവും പണുതു കൊടുത്തു. നീലും കൂടെ ഉണ്ടായിരുന്ന മറ്റ് സായിപ്പന്‍മാരും  പിന്നെ അമേരിക്കയിലേക്ക് തിരികെ പോയി. ചാരിറ്റി ഏറ്റവും വലിയ ബിസിനസായ അവിടെ കെട്ടിപിടിക്കുന്ന അവതാരത്തിന്, വലിയ പ്രചാരം കൊടുത്തു. ചാരിറ്റി തലക്കു പിടിച്ചവര്‍ കയ്യയച്ചു സഹായവും ചെയ്തു. പിരിച്ചെടുക്കുന്നതില്‍ ഒരു ഭാഗം വള്ളിക്കാവിലേക്കയച്ചു. ബാക്കി അവര്‍ അനുഭവിച്ചു. ഇതിനൊന്നും ആരും കണക്കു ചോദിക്കില്ലാത്തതുകൊണ്ട് എത്ര പിരിക്കുന്നെന്നോ എത്ര അയക്കുന്നെന്നോ ആര്‍ക്കുമറിയില്ല. അതൊക്കെ സുധാമണിയുടെ കച്ചവട കേന്ദ്രത്തിലേക്ക് ഒഴുകി എത്തി. ലാവലിന്‍ കമ്പനി മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ സഹായം നല്‍കമെന്നു പറഞ്ഞത് ഇതുപോലെ പിരിച്ച് എടുക്കാന്‍ ഉദ്ദേശിച്ചായിരുന്നു. ഈ പണം പലരില്‍ നിന്നുമായി ലാവലിന്‍ കമ്പനി പിരിച്ചെടുത്തിരുന്നു എന്നാണു കേള്‍ക്കുന്നതും.

ആദ്യം സുധാമണി ഇവരുടെ കയ്യിലെ പാവ ആയിരുന്നു. പിന്നീടവര്‍ കടിഞ്ഞാണ്‍ സ്വയം ഏറ്റെടുത്തു. സായിപ്പിനേക്കാള്‍ നല്ല രീതിയില്‍ കച്ചവടം നടത്താമെന്നു കാണിച്ചു കൊടുത്തു. ഇന്നവര്‍  വിശ്വവിദ്യാ പീഠത്തിന്റെ ചാന്‍സലറാണ്. കെട്ടിപ്പിടുത്തതിനിടയിലും പരസ്യമായി കണക്കു പറയാന്‍ മറക്കാത്ത കുടില ബുദ്ധിയുള്ള കച്ചവടക്കാരിയും. ഒളി ക്യാമറ വച്ച് പിടിച്ച വീഡിയോയില്‍ അവര്‍ പറയുന്നത് ശ്രദ്ധിക്കുക. ""ലുലു മാള്‍ ഭൂമി കയ്യേറിയതിനെതിരെ ശബ്ദിക്കാത്ത സി പി എം താന്‍ ഭൂമി കയ്യേറിയതിനെ എതിര്‍ക്കുന്നു"", എന്നാണവരുടെ പരാതി. കിട്ടിയ പണം കൊണ്ടവര്‍ വെറുതെ കിടക്കുന്ന ഭൂമികളൊക്കെ വന്‍ തോതില്‍ വാങ്ങി കൂട്ടാന്‍ തുടങ്ങി. മാര്‍ക്കറ്റ് വിലയുടെ ഇരട്ടി വില കൊടുത്ത് സുധാമണി ഭൂമി വാങ്ങി. കണക്കില്‍ പെടുത്താന്‍ പറ്റാത്ത തരത്തില്‍ പണം കയ്യിലുള്ളവര്‍ ചെയ്യുന്ന അതേ നടപടി. കേരളത്തില്‍ ഭൂമി വില കുതിച്ചുയരാന്‍ ഒരു കാരണം ഇതുപോലുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ്. ഇപ്പോള്‍ കള്ളപ്പണം കയ്യിലുള്ളവരൊക്കെ സ്വര്‍ണ്ണം വാങ്ങി കൂട്ടുന്നു. സ്വര്‍ണ്ണ വില ആകാശം മുട്ടെ ഉയരുന്നു. കള്ളക്കടത്തും വര്‍ദ്ധിക്കുന്നു.

ആദ്യകാലത്ത് വള്ളിക്കാവില്‍ സുധാമണിയുടെ വലം കൈ ആയി നിന്ന ഗെയ്‌ല്‍ പുതിയ സ്വാമിമാരും സ്വാമിനിമാരും കടന്നു വന്നപ്പോഴേക്കും പിന്തള്ളപ്പെട്ടു. അപ്പോഴാണവര്‍ സ്വയം വിലയിരുത്താന്‍  തുടങ്ങിയത്. അപ്പോള്‍ അവര്‍ക്ക് പല തിരിച്ചറിവുകളും ഉണ്ടായി. അതേത്തുടര്‍ന്ന് അവിടം വിട്ടു പോയി. ഗെയ്‌ല്‍ കൂടെ ഉണ്ടായിരുന്നപ്പോള്‍ സുധാമണിക്ക് ആകേ കൂടെ ഉണ്ടായിരുന്ന സ്ഥാപനം കോയംബത്തൂരിലെ ഒരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജായിരുന്നു. പിണറായി വിജയ്ന്റെ മകള്‍ പഠിച്ച എഞ്ചിനീയറിംഗ് കോളേജ്. ഇപ്പോഴുള്ള വലിയ സാമ്രാജ്യം ഉണ്ടായത് ഗെയ്‌ല്‍ വിട്ടു പോയതിനു ശേഷമായിരുന്നു.

സുധാമണി എന്ന തിമിംഗലത്തിനു മുന്നില്‍  യോഹന്നാനും കാന്തപുരവുമൊക്കെ വെറും പരല്‍ മീനുകള്‍ മാത്രം. ലോകം മുഴുവന്‍  വ്യാപിച്ചു കിടക്കുന്നതാണ്, സുധാമണിയുടെ വല. കൂടാതെ ബി ജെ പി എന്ന പാര്‍ട്ടിയും, സംഘ പരിവാര്‍ മുഴുവനും, ഹിന്ദുക്കളില്‍ നല്ല ഒരു പങ്കും, മറ്റ് രാഷ്ട്രീയാ നേതാക്കളിലെ പ്രമുഖരുമൊക്കെ ഇവരുടെ അഭ്യുദയകാംഷികളുമാണ്.

kaalidaasan said...

മനോജ് കുമാര്‍,

പുരോഹിത മതങ്ങള്‍ മനുഷ്യനെ ചൂക്ഷണം ചെയ്യുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല.

മദ്ധ്യ ശതകങ്ങളില്‍ യൂറോപ്പിനെ അടക്കി ഭരിച്ചത് ക്രൈസ്തവ പുരോഹിതരായിരുന്നു. ഹിന്ദു പുരോഹിതരായിരുന്ന ബ്രാഹ്മണര്‍ പറഞ്ഞാല്‍ അതിനപ്പുറം പോകാന്‍ ഹിന്ദു രാജക്കന്‍മാര്‍ക്ക് പോലും പേടി ആയിരുന്നു. സഹസ്രാബ്ദങ്ങളോളം ബ്രാഹ്മണര്‍ ഇന്‍ഡ്യന്‍ സമൂഹത്തില്‍ ചെയ്ത ത്തികേടുകളുടെ ഏഴയലത്ത്, മറ്റ് മതങ്ങളിലെ പുരോഹിതര്‍ ചെയ്തതൊന്നും വരില്ല.

ക്രൈസ്തവപുരോഹിതരുടെയും  ബ്രാഹ്മണരുടെയും അധീശത്വം ഇന്ന് ഇല്ല. പക്ഷെ ഇസ്ലാമിക പുരോഹിതര്‍ ഇന്നും പല അതിക്രമങ്ങള്‍ക്കും കാരണമായി തീരുന്നു. മുസ്ലിങ്ങളുടെ പുണ്യ ദിനമായ വെള്ളിയാഴ്ച്ചയാണ്, ഇന്ന് ഇസ്ലാക്മിക ലോകത്തേറ്റവും പേടിപ്പെടുത്തുന്ന ദിനം. മുല്ലമാരും മുക്രിമാരും പരസ്യമായി അക്രത്തിനാഹ്വാനം ചെയ്യുന്ന ദിനമാണത്. മുസ്ലിം തീവ്രവാദികള്‍ക്ക് ഭ്രാന്തിളകുന്ന ദിവസവും.

പക്ഷെ സുധാമണി പ്രതിനിധീകരിക്കുന്നത് മതത്തെയോ പൌരോഹിത്യത്തെയോ അല്ല. ഹിന്ദു മതത്തിലെ അവതാരമെന്ന അസംബന്ധത്തെ അവര്‍ അതി സമര്‍ദ്ധമായി ഉപയോഗം ചെയ്യുന്നു. അവരുടെ നികുതി വെട്ടിപ്പിനേക്കുറിച്ച് ചോദിച്ചപ്പോള്‍ അവരുടെ മറുപടി ശ്രദ്ധിക്കുക. ഞങ്ങള്‍ മാത്രമാണോ നികുതി വെട്ടിപ്പ് നടത്തുന്നത്, മറ്റ് മതങ്ങളിലുള്ളവരും നടത്തുന്നില്ലേ ?എന്ന്. ഇവര്‍ക്ക് ആത്മീയതയോ മാനുഷികതയോ ഇല്ല. നികുതി വെട്ടിപ്പു നടത്തുന്ന, അത് സമ്മതിക്കുന്ന, അതിനെ ന്യായീകരിക്കുന്ന തട്ടിപ്പുകാരിയാണ്.

kaalidaasan said...

KKR PS,

താങ്കള്‍ക്ക് ചില തെറ്റിദ്ധാരണ ഉണ്ടായി എന്നു തോന്നുന്നു.

ഞാന്‍ ആദ്യ ഭാഗങ്ങളിൽ മതങ്ങളെയും ദൈവങ്ങളേയും പരാമർശിച്ചു. പിന്നീട് ആള്‍ ദൈവങ്ങളേപ്പറ്റി പറഞ്ഞു. അമൃതാനന്ദമയിയെ ഉദാഹരണമാക്കി അവരുടെ പടി പടി ആയുള്ള മാറ്റങ്ങളെ ചിത്രങ്ങള്‍ സഹിതം വിവരിച്ചു. അതിനു ശേഷം ഗെയ്‌ല്‍ എഴുതിയ പുസ്തകത്തേക്കുറിച്ച് പരാമര്‍ശിച്ചു. അതിനു ശേഷമാണ്, ഹദീസുകളേക്കുറിച്ച് പരാമര്‍ശിച്ചത്. ഗെയ്‌ല്‍ എഴുതിയ പുസ്തകവുമായിട്ടാണ്, ഞാന്‍ ഹദീസുകളെ താരതമ്യം  ചെയ്തത്. അതില്‍ എന്തെങ്കിലും അസാംഗത്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഇത് ചര്‍ച്ച എവിടേക്കും തിരിച്ചു വിടാനും വേണ്ടിയല്ല. കുര്‍ആനും, മൊഹമ്മദും, ഇസ്ലാമും, ഹദീസുകളുമൊക്കെ ഞാന്‍  അനേകം പ്രാവശ്യം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഈ ബ്ളോഗിലും മറ്റ് പല ബ്ളോഗുകളിലും.

ഇവിടെ മനോജ് കുമാര്‍ പരാമര്‍ശിച്ച വള്ളിക്കുന്നിന്റെ ബ്ളോഗില്‍ ഞാന്‍ പല അഭിപ്രായങ്ങളും എഴുതിയിരുന്നു. പക്ഷെ അദ്ദേഹം അവ ഒക്കെ ഡെലീറ്റ് ചെയ്തു. സുധാമണിയേക്കാള്‍ മുന്തിയ ആള്‍  ദൈവമാണ്, വള്ളിക്കുന്നിന്റെ പ്രവാചകന്‍. അതുകൊണ്ട് ഇതുപോലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹം അവിടെ അനുവദിക്കില്ല. ആരാന്റെ അമ്മക്ക് ഭ്രാന്തുപിടിച്ചാല്‍ കാണാന്‍ നല്ല ചേല്, എന്നതാണ്, വള്ളിക്കുന്നിനേപ്പോലുള്ളവരുടെ നിലപാട്.

വള്ളിക്കുന്ന് ഒഴിവാക്കിയ എന്റെ ചില കമന്റുകള്‍ ഞാന്‍ ഇവിടെ ഇടാം.

kaalidaasan said...

>>>>ആൾ ദൈവങ്ങൾക്ക് മതമില്ല<<<<

എന്റെ ജീവിതത്തില്‍ ഞാന്‍ കേട്ടിട്ടുള്ള ഏറ്റവും വലിയ നുണയാണിത്. ആൾ ദൈവങ്ങള്‍ക്കേ മതമുള്ളൂ. യഥാര്‍ത്ഥ ദൈവത്തിനാണു മതമില്ലാത്തത്.

വള്ളി വിശ്വസിക്കുന്ന ഇസ്ലാമും ആള്‍ ദൈവത്തിന്റെ മതമാണ്. മൊഹമ്മദ് എന്ന ആള്‍ ദൈവം സ്ഥാപിച്ച മതമാണത്. അള്ള പോലും സ്വലാത്ത് ചെയ്യുന്ന സൂപ്പര്‍ ദൈവമാണ്, മൊഹമ്മദ്. ആദ്യം ഈ ആള്‍ ദൈവത്തെ തള്ളിപ്പറയൂ വള്ളി. എന്നിട്ടുപോരേ ചിന്ന ദൈവമായ മയിയെ കുറ്റം പറയാന്‍.

kaalidaasan said...

>>>അവരൊരുക്കുന്ന കപട ആത്മീയ വലയത്തിൽ അകപ്പെടുന്ന പാവം പിടിച്ച അനുയായികളെ സംബന്ധിച്ചിടത്തോളം പ്രചരിക്കപ്പെടുന്ന മിത്തുകളും കെട്ടുകഥകളും വെള്ളം തൊടാതെ വിഴുങ്ങാനുള്ള ഉരുപ്പടികളാണ്. അവിടെ ചിന്തകളോ ചോദ്യങ്ങളോ ഇല്ല. വിധേയത്വവും കീഴ്പ്പെടലും മാത്രം.<<<

കപടമല്ലെന്നു താങ്കളൊക്കെ അവകാശപ്പെടുന്ന ഇസ്ലാമിലും ഇതല്ലേ അവസ്ഥ. പാവം പിടിച്ച മുസ്ലിങ്ങളെ സംബന്ധിച്ചും ഏഴാം നൂറ്റാണ്ടില്‍  പ്രചരിക്കപ്പെട്ട മിത്തുകളും കെട്ടുകഥകളും വെള്ളം തൊടാതെ വിഴുങ്ങാനുള്ള ഉരുപ്പടികള്‍ തന്നെയല്ലേ?

മൊഹമ്മദിനു മലക്ക് പ്രത്യക്ഷപ്പെട്ടെന്നും എഴുത്തും വായനയും അറിയാത്ത മൊഹമ്മദിനേക്കൊണ്ട് ഒരു പുസ്തകം വായിപ്പിച്ചെന്നും, മൊഹമ്മദ് ചന്ദ്രനെ പിളര്‍ത്തി എന്നുമൊക്കെ പറയുന്നതും പ്രചരിപ്പിക്കുന്നതും താങ്കളിപ്പോള്‍ അധിക്ഷേപിക്കുന്ന മിത്തും കെട്ടുകഥയുമൊക്കെ അല്ലേ?

kaalidaasan said...

>>ഇതൊക്കെ അവർ കരുതിക്കൂട്ടി പ്രചരിപ്പിക്കുന്ന നുണകളാണോ അല്ലയോ എന്നത് കണ്ടെത്തേണ്ടത് സർക്കാരും അതിന്റെ അന്വേഷണ ഏജൻസികളുമാണ്. <<<

അമൃതാനന്ദമയിക്ക് ആര്‍ത്തവം ഉണ്ടാകുന്നുണ്ടോ എന്നു കണ്ടെത്തലാണോ സര്‍ക്കാരിന്റെയും അന്വേഷണ ഏജന്‍സികളുടെയും ജോലി? മന്തന്‍മാര്‍ക്ക് എന്തും വിളിച്ചു പറയാം.

പക്ഷെ ജോസഫ് എന്ന അധ്യാപകന്‍ ഒരു സാങ്കല്‍പിക ചോദ്യപേപ്പര്‍ തയ്യാറാക്കിയാല്‍  അത് വാര്‍ത്ത ആകുന്നില്ല. സാല്‍മാന്‍ റുഷ്ദി ഒരു പുസ്തകമെഴുതിയാലും അത് വാര്‍ത്ത ആകുന്നില്ല.

മയിയേപ്പറ്റി അവിടത്തെ പഴയ ഒരന്തേവാസി അവരുടെ അനുഭവങ്ങളേക്കുറിച്ച് ഒരു പുസ്തകം എഴുതിയാല്‍ അതെങ്ങനെ വാര്‍ത്ത ആകുമെന്നു മനസിലാകുന്നില്ല. അതിനു പകരം അവര്‍ മയിയുടെ ആശ്രമത്തിനെതിരെ ഒരു കേസു കൊടുക്കുകയാണെങ്കില്‍ അതൊരു വലിയ വാര്‍ത്ത ആകും. ആ പുസ്തകത്തിനെ അടിസ്ഥാനമാക്കി കേരള സര്‍ക്കാര്‍ കേസെടുത്താലും അത് വാര്‍ത്ത ആകും. അല്ലെങ്കില്‍  വി എച് പി ആവശ്യപ്പെടുന്നതുപോലെ ഗെയിലിനെതിരെ കേസെടുത്താലും വാര്‍ത്ത ആകും.

മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റെ ജീവിത ചര്യ എന്നു വിശേഷിപ്പിക്കാവുന്ന ഹദീസുകളിലെ വിവരണങ്ങളെ അടിസ്ഥാനമാക്കി ഒരു പുസ്തകമെഴുതിയാല്‍ ഗെയിലിന്റെ പുസ്തകത്തെ വെല്ലുന്ന ഒന്ന് ലഭിക്കും.

മാദ്ധ്യമങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വേണ്ടി നടത്തുന്ന സ്ഥാപങ്ങളൊന്നുമല്ല, ലാഭത്തിനു വേണ്ടിയാണ്. മാധ്യമം എന്ന പത്രത്തിന്റെ വായനക്കാരും, മീഡിയ വണ്‍  എന്ന ചാനലിന്റെ പ്രേക്ഷകരും  മയിയേപ്പറ്റി എന്തെങ്കിലും ആരോപണമുന്നയിച്ചാല്‍ കോള്‍മയിര്‍ കൊള്ളുന്ന ഇനത്തില്‍ പെട്ടതാണ്. അതുകൊണ്ട് അവര്‍ അതിനു പ്രാധന്യം കൊടുത്തു. പക്ഷെ മറ്റു ചില മാദ്ധ്യങ്ങളുടെ വായനക്കാരും പ്രേക്ഷകരും മയിയെ അങ്ങനെ വെറുക്കുന്നവരല്ല. അതുകൊണ്ട് മയിക്ക് ആക്ഷേപകരമായ വാര്‍ത്ത അവര്‍  പ്രാധാന്യത്തോടെ കൊടുത്തില്ല. ഇതിന്റെ അകത്ത് വെറും സാമ്പത്തിക ശാസ്ത്രം മാത്രമേ ഉള്ളു. ഇന്‍ഡ്യ വിഷനും മാധ്യമത്തിനും  പെട്രോ ഡോളര്‍ ഇഷ്ടം പോലെ വരുന്നുണ്ടാകും. പക്ഷെ മറ്റുള്ളവര്‍ക്ക് അവരുടെ പത്രം വിറ്റും ചാനല്‍ കാണിച്ചുമാണ്, നില നില്‍ക്കേണ്ടത്. അത്രയേ ഇതിന്റെ പിന്നിലുള്ളു.

കുഞ്ഞാലിക്കുട്ടിയുടെ അളിയന്‍ എന്തൊക്കെയോ പറഞ്ഞപ്പോഴേക്കും വള്ളി നാലു കാലില്‍ ചാടിയിരുന്നല്ലോ. ഇപ്പോള്‍ പൂജപ്പുര ജയിലില്‍ പോയി ഉണ്ട തിന്നേണ്ടി വരും, എന്നോ മറ്റോ പറഞ്ഞതായി ഓര്‍ക്കുന്നു. പക്ഷെ എന്താണുണ്ടായത്? മന്ത്രി മന്ദിരത്തില്‍ കോയി ബിരിയാണീ കയിച്ചിട്ട്, കേരള ഖജനാവില്‍ നിന്നും അടിച്ചു മാറ്റി വാങ്ങിച്ച പോര്‍ഷെ കാറില്‍ മലര്‍ന്നു കിടന്ന് സുഖിക്കുന്നു. കുഞ്ഞാലിയെ സംരക്ഷിക്കുന്ന വ്യവസ്ഥിതി മയിയേയും സംരക്ഷിക്കും. അത്രയേ ഉള്ളു.

kaalidaasan said...

>>>>പ്രശ്നം മതത്തിന്റെതല്ല, ഹിന്ദു മതമോ ഇസ്ലാം മതമോ അല്ല കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്. മതത്തെ വിറ്റു കാശാക്കുന്ന കപട സന്യാസിമാരും ശൈഖുമാരും സുവിശേഷകരുമാണ്. <<<

പ്രശ്നം മതത്തിന്റേതു തന്നെയാണ്. ഹിന്ദു മത വിശ്വാസം മയിയേപ്പോലുള്ള ഏത് അവതാരത്തെയും ഉള്‍ക്കാനുള്ള ചട്ടക്കൂട്ടിലാണ്, മെനഞ്ഞെടുത്തിരിക്കുന്നത്. മയിയും അവതരമാണെന്ന് അവകാശപ്പെട്ടു. മൊഹമ്മദ് അവതാരം പോലുള്ള പ്രവാചകനാണെന്ന് അവകാശപ്പെട്ടു. കുഴപ്പം ​ഇവരുടേത് മാത്രമല്ല. ഇവരൊക്കെ പറയുന്നത് അംഗീകരിക്കാന്‍ കുറച്ച് അനുയായികളുള്ളതാണ്. ഏഴാം നൂറ്റാണ്ടില്‍ മൊഹമ്മദ് ഒരു സുപ്രഭാതത്തില്‍ വിളിച്ചു പറഞ്ഞത് വിശ്വസിക്കാന്‍  കുറച്ചു മണ്ടന്‍മാര്‍ ഉണ്ടായതുകൊണ്ടാണ്, ഇസ്ലാം എന്ന മതമുണ്ടായത്. അതു പോലെ മയി പറഞ്ഞതൊക്കെ വിശ്വസിക്കാനും പ്രചരിപ്പിക്കാനും കുറച്ചു പേരുണ്ടായതുകൊണ്ട് അവര്‍ ദേവി ആയി. അവര്‍ക്ക് വലിയ ഒരു സാമ്രാജ്യം ഉണ്ടായി.

എനിക്ക് മയിയോട് സഹതാപമാണുള്ളത്. മാനസിക വിഭ്രാന്തിയില്‍ അവര്‍ പറഞ്ഞ പിച്ചും പേയും അവതാരത്തിന്റെ ലക്ഷണമായി കുറച്ചു പേര്‍ക്ക് തോന്നി. അവരെ അതി സമര്‍ദ്ധമായി മുതലെടുത്ത് ഒരു സാമ്രാജ്യം ഉണ്ടാക്കി. അതിന്റെ മറവില്‍ പല അനാശാസ്യ നടപടികളും ചെയ്തു.

കപട സന്യാസിമാരും ശൈഖുമാരും സുവിശേഷകരുമൊക്കെ കുഴപ്പമുണ്ടാക്കുന്നുണ്ട്. പക്ഷെ അവര്‍ക്ക് കുഴപ്പമുണ്ടാക്കാനായി മത വിശ്വാസത്തില്‍ പലതുമുണ്ടെന്നു കൂടി ഓര്‍ക്കുക. ഇസ്ലാമിക ഭീകരര്‍ മുഴുവന്‍  അടിസ്ഥാനമാക്കുന്നത് ഇസ്ലാമിക ചിന്തകളും ഉത്ബോദനങ്ങളുമാണ്. മുസ്ലിം പ്രവാചകന്‍ വിമര്‍ശനത്തിനതീതനാണെന്ന ഇസ്ലാമിക വിശ്വാസമാണ്, കേരളത്തിലെ ഒരധ്യാപകന്റെ കൈ വെട്ടി എടുക്കുനതില്‍ കലാശിച്ചതും. ഇസ്ലാമിക ഭീകരര്‍ക്കൊക്കെ പ്രചോദനം കിട്ടുന്നതും ഇസ്ലാമിലെ അടിസ്ഥാന വിശ്വാസങ്ങളില്‍ നിന്നും പഠിപ്പിക്കലുകളില്‍ നിന്നുമാണ്.


kaalidaasan said...

>>>>അതിനു വെറുതെ മുഹമ്മദ് നബിയെ വലിചിഴക്കുന്നതെന്തിനാണ്? <<<<

സുധാമണി എന്ന മുക്കുവ സ്ത്രീ പെട്ടെന്നൊരു ദിവസം ദിവ്യശക്തി കിട്ടി എന്നും പറഞ്ഞ സ്വയം ദൈവമായി പ്രഖ്യാപിച്ചു. കുറച്ചാളുകള്‍ അവരുടെ കൂടെ കൂടി,. ഇന്ന് അവര്‍ അന്താരഷ്ട്ര ദൈവമായി മാറി.

ഏഴാം നൂറ്റാണ്ടിലെ ഒരു കച്ചവടക്കാരനായിരുന്ന മൊഹമ്മദ് ഒരു സുപ്രഭാതത്തില്‍ പ്രവാചകനാണെന്നു സ്വയം പ്രഖ്യാപിച്ചു. കുറച്ചു പേര്‍ അത് വിശ്വസിച്ച് പിന്നാലെ കൂടി. പിന്നീടത് ഒരു അന്താരാഷ്ട്ര മതമായി മാറി. താങ്കളും അതിന്റെ ഭക്തനാണ്.

എനിക്ക് ഇതു രണ്ടുമൊരു പോലെയേ തോന്നുന്നുള്ളു. സുധാമണി ചെയ്തതിനേക്കാള്‍ കൊടിയ കൊള്ളരുതായ്മകള്‍ മൊഹമ്മദ് ചെയ്തിട്ടുണ്ട്. സുധാമണിയുടെ അനുയായികള്‍ ചെയ്തതിനേക്കാള്‍ വലിയ ക്രൂരതകള്‍ മൊഹമ്മദിന്റെ അനുയായികള്‍ ചെയ്തിട്ടുണ്ട്. ഇന്നും ലോകം മുഴുവന്‍ ചെയ്യുന്നുമുണ്ട്. കേരളത്തില്‍ പോലും മൊഹമ്മദിനെ അധിക്ഷേപിച്ചു എന്നും പറഞ്ഞാണ്, ഒരധ്യാപകന്റെ കൈ അവര്‍ വെട്ടി എടുത്തത്. അത് കേള്‍ക്കുമ്പോള്‍ എന്തിനു അരിശപ്പെടുന്നു.

kaalidaasan said...

>>>>ഇപ്പറഞ്ഞ പെട്രോഡോല്ലർ ഒഴുക്കാന് ആയി മാധ്യമത്തിന്റെ ഓഫീസിലേക്ക് പ്രത്യേക കുഴലൊന്നും സ്ഥാപിച്ചിട്ടില്ല, ഒരു പാട് പെട്രോ ഡോളർ മുത്തശ്ശി ഹിജഡ പത്രങ്ങല്ക്കും കിട്ടുന്നുണ്ട്, ഗല്ഫു മലയാളികൾ നടത്തുന്ന സ്ഥാപനങ്ങളുടെ പരസ്യം ആയിട്ടും മറ്റും. എഷ്യാനെറ്റ് പോലത്തെ ചാന്നലുകൽ ഗള്ഫിലും സജീവം ആണ്. <<<<

കുഴലിന്റെ കഥകളൊന്നും പറയാതെ. അതൊക്കെ നാട്ടില്‍ പട്ടാണ്. കേരളത്തില്‍  ഇന്ന് കള്ളക്കടത്തിനു പിടിക്കപ്പെടുന്നവര്‍ 99.9 % എന്തുകൊണ്ട് മുസ്ലിങ്ങളാകുന്നു? ഇവരോടും അവരുടെ പ്രവാചകന്‍ കള്ളക്കടത്തു നടത്താന്‍ പറഞ്ഞിട്ടുണ്ടോ?

ഗള്‍ഫ് മലയാളികൾ നടത്തുന്ന സ്ഥാപനങ്ങളുടെ പരസ്യത്തേക്കാള്‍ വളരെ കൂടുതല്‍ മയി ഭക്തരുടെ പരസ്യം ഈ മുത്തശ്ശിക്കും ഹിജിഡക്കും കിട്ടുന്നുണ്ടായിരിക്കും. ആരെ പ്രീതിപ്പെടുത്തണമെന്നതൊക്കെ ഇവരുടെ സ്വതന്ത്ര്യമല്ലേ കോയാ. അവരെ ബഹിഷ്കരിച്ചേക്കുക.

ഗള്‍ഫ് മലയാളികളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് പ്രവാസി മന്ത്രി വയലാര്‍ രവിയും വിദേശ മന്ത്രി അഹമ്മദുമാണ്. എങ്കിലാദ്യം ഈ മലയാളികളൊക്കെ കോണിക്കും കൈക്കും വോട്ടു കുത്തുന്ന ഏര്‍പ്പാടങ്ങ് നിറുത്തരുതോ? നക്കാപ്പിച്ച പരസ്യം നല്‍കിയിട്ട് മുത്തശ്ശിയും ഹിജിഡയും ഞമ്മനു സുഖിക്കുന്ന വാര്‍ത്ത നല്‍കുന്നില്ലേ എന്നൊക്കെ കരയുന്നതിനു മുന്നെ ഇതു പോലെ നടക്കുന്ന കാര്യം ആദ്യം ചെയ്യ് കോയ.

kaalidaasan said...

>>>>(ഇങ്ങനെ കാര്യങ്ങൾ വലിയ ഉഷാർ ആയി എണ്ണുമ്പോൾ അഫയ കേസ് പറയാൻ താങ്കള് വിട്ടു പോകുന്നു, അത് മറന്നു പോയതാണെന്ന് തന്നെ ആണ് എന്റെ വിശ്വാസം)<<<<

എന്തിന്, അഭയയിലേക്കൊക്കെ പോകുന്നു. അഭയ കേസില്‍ രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീയേയും സി ബി ഐ അറസ്റ്റ് ചെയ്ത് കേസെടുക്കുകയെങ്കിലും ഉണ്ടായല്ലൊ. എം പി യും  എം എല്‍ എ യും മന്ത്രിയുമൊക്കെ ആയ പി ജെ കുര്യനും കുഞ്ഞാലിക്കുട്ടിയും ചെയ്ത ബാല പീഢനത്തിന്റെ അടുത്തൊന്നും  മയിയുടെ മഠത്തില്‍ നടന്ന ലൈംഗിക ബന്ധം വരില്ല കോയ. കുഞ്ഞാലിയും  കുര്യനും നടത്തിയ വാണിഭം പോലെ അല്ലല്ലോ ഇപ്പറഞ്ഞ വൃത്തികേട്. ഗെയില്‍ എന്ന സ്ത്രീ പ്രായ പൂര്‍ത്തി ആയവളാണ്. അവര്‍ സ്വമനസാലെ ആണ്, ഈ ആശ്രമത്തില്‍ വന്നതും. അവിടെ വച്ച് അവിടത്തെ ഒരു സ്വാമി ബലാല്‍ സംഗം ചെയ്തു. ഇവരെ തടഞ്ഞു വച്ചോ, ബലമായോ അല്ല അതൊക്കെ നടന്നതും. മയിയുടെ മുറിക്കു പുറത്തെ വരാന്തയില്‍ വച്ചാണെന്ന് അവര്‍ പറയുന്നു. മയിയുടെ അറിവോടെ ആണെന്നും പറയുന്നു. സൂര്യെനെല്ലി പെണ്‍കുട്ടിയേയോ റെജീനയേയോ പോലെ ആരെങ്കിലും ഇവരെ  കൊണ്ടു നടന്ന് ആര്‍ക്കും  കാഴ്ചവച്ചതുമല്ല. സൂര്യനെല്ലി പെണ്‍കുട്ടിയും റേജീനയും പോലിസില്‍  പരാതിപ്പെട്ടതുപോലെ ഈ സ്ത്രീക്കും അതൊക്കെ ആകാം. അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി താങ്കള്‍ക്കും ആകാം.

കുഞ്ഞാലിയെ മന്ത്രി ആയും, കുര്യനെ രാജ്യ സഭ ഉപാദ്ധ്യക്ഷനായും താങ്കള്‍ക്കൊക്കെ സഹിക്കാമെങ്കില്‍ ഗെയിലിനെ പ്രാപിച്ച സ്വാമിയെ ആശ്രമം സഹിക്കുന്നതില്‍ എന്തിനിത്ര കോപം കോയാ.

ഈ സ്ത്രീ പറയുന്നതൊക്കെ ശരി ആയിരിക്കാം. ഇതിലെ പ്രധാന ആരോപണങ്ങള്‍ ഇതുപോലുള്ള അവിഹിതങ്ങളും സ്വിസ് ബാങ്കിലെ കള്ളപ്പണവുമാണ്. ഇന്‍ഡ്യയിലെ മുന്തിയ എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഇതേ നിക്ഷേപം ഉണ്ട്. അപ്പോള്‍ മയിക്കെതിരെ ആരാണ്, നടപടി എടുക്കേണ്ടത്? ബലാല്‍ സംഗ വീരന്‍മാരായ കുഞ്ഞാലിയും കുര്യനും  ഇന്നിന്‍ഡ്യ ഭരിക്കുന്നവരാണ്. അപ്പോള്‍ പിന്നെ ഈ ചിന്ന ബലാല്‍സംഗത്തിനെതിരെ ആരു നടപടി എടുക്കും

ഒരു മാസം മുഴുവന്‍ എല്ലാ ചാനലും, താങ്കളുടെയും വള്ളിയുടെയും ഭാഷയില്‍ മുത്തശ്ശിയും, ഹിജഡയും, ആണും പെണ്ണും ആയ എല്ലാ ചാനലുകളും, ഒരുമിച്ചാഘോഷിച്ച സോളാര്‍ എന്തായി കോയാ? സരിത എല്ലാ കേസും ഒത്തുതീര്‍പ്പാക്കി പുറത്തിറങ്ങി. കുഞ്ഞാലിയും മാണിയും ഉമ്മനും കൂടി എല്ലാം ഒത്തുതീര്‍പ്പാക്കി. ഇപ്പോള്‍ ആര്‍ക്കും കൃമി കടിയില്ല. ഇതൊക്കെ വായും പൊളിച്ചിരുന്ന് കേട്ട മലയാളികളൊക്കെ വെറും മണ്ടന്‍മാര്‍. അതുപോലെ തന്നെയേ മയിയുടെ കാര്യത്തിലുമുള്ളു. മയിക്കെതിരെ എന്തെങ്കിലും നടപടി എടുക്കാന്‍ കോടതി പോലും പേടിക്കുന്ന അവസ്ഥയാണുള്ളത്.

കാന്തപുരം ഒരു മുടിയും കൊണ്ടു നടക്കുന്നതിനെതിരെ ഇവിടെ കുറെപ്പേര്‍ ഉറഞ്ഞു തുള്ളിയല്ലോ. കാന്തപുരം പേടിച്ച് അത് കത്തിച്ചു കളഞ്ഞൊന്നുമില്ല. വെല്ലുവിളി പോലെ വേറെ ഏതോ പാത്രമൊക്കെ കൊണ്ടു നടക്കുന്നു. കാന്തപുരം ഭക്തര്‍ ഇന്നും  മുടി കഴുകിയ വെള്ളം കുടിച്ച് സംതൃപ്തി അടയുന്നു. അതു വേണ്ടാത്ത മുസ്ലിങ്ങള്‍  പാണക്കാട്ടു തങ്ങള്‍ ജപിച്ചൂതി കൊടുക്കുന്ന വെള്ളം കുടിക്കുന്നു. പാണക്കാടനെ നഖ ശിഖാന്തം എതിര്‍ക്കുന്ന ആര്യാടന്‍ അമ്മയെ സ്തുതിച്ച് സായൂജ്യം അടയുന്നു. ആളുകള്‍ വിശന്നു മരിക്കുമ്പോള്‍ മയിയുടെ സേവകര്‍ അവരുടെ പാദം പാലു കൊണ്ട് കഴുകുന്നു. മയി അതൊക്കെ ആസ്വദിക്കുന്നു. ഇതുപോലുള്ള ആളുകളുടെ പിടിയിലാണിന്ന് കേരളം. അതിനു മാറ്റം ഉണ്ടാകണമെങ്കില്‍ വല്ല ആം ആദ്മിയോ മറ്റോ ഭരിക്കാന്‍ വരണം.

വിദേശ രാജ്യങ്ങളില്‍  ശതകോടികളുടെ ബാങ്ക് അക്കൌണ്ടുകള്‍ മന്‍ മോഹന്‍ സിംഗു മുതലുള്ള എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുണ്ട്. അപ്പോള്‍  പിന്നെ മയിക്കൊരു അക്കൌണ്ടുള്ളത് ഇവിടെ ആരെയും അത്ഭുതപ്പെടുത്തില്ല. അങ്ങനെ ഒന്ന് ഇല്ലെങ്കിലേ അത്ഭുതമുണ്ടാകൂ.

kaalidaasan said...

>>>>നിങ്ങൾക്കത് മനസ്സിലാക്കാൻ താല്പര്യമില്ല എന്ന് കരുതി കാര്യങ്ങൾ അങ്ങനെ ആകണം എന്നില്ല, എഴുതിയത് ഏതെങ്കിലും ലോക്കൽ ആഷ്രമതെക്കുരിചൊന്നുമല്ലല്ലൊ? <<<<

ഈ ആശ്രമത്തേക്കുറിച്ച് ഇതു വരെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ പറ്റിയില്ല എങ്കില്‍ അത് നിങ്ങളുടെ പിടിപ്പുകേട്. മനസിലാക്കേണ്ടവരൊക്കെ ഇത് നേരത്തെ മനസിലാക്കിയിട്ടുണ്ട്.

പൂഴ്ത്തി വയ്ക്കാന്‍ ഇതെന്താ അരിയോ മറ്റോ ആണോ? ആരു പൂഴ്ത്തി വച്ചു എന്നാണ്, നിങ്ങള്‍ പറയുന്നത്? പൂഴ്ത്തി വച്ചെങ്കില്‍ പിന്നെ നിങ്ങളെങ്ങനെ ഇതൊക്കെ അറിഞ്ഞു. മയിയേപ്പറ്റി ഉണ്ടാകുന്ന ആരോപണം  പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നത് ഏത് മാദ്ധ്യമത്തിന്റെയും സ്വതന്ത്ര്യമാണ്. അതവരുടെ കച്ചവട താല്‍പര്യം.

ഇത് വലിയ വാര്‍ത്ത ആക്കി ചര്‍ച്ച സംഘടിപ്പിച്ച ഇന്‍ഡ്യ വിഷന്‍ ഒറ്റ ദിവസം കൊണ്ട് അത് നിറുത്തി. എന്തു പറ്റി മയിയെ അവരും പേടിച്ചു പോയോ?

ജമായത്തേ ഇസ്ലാമിക്കെതിരെ ഉണ്ടാകുന്ന ഒരു വാര്‍ത്തയും മാധ്യമം പത്രമോ മീഡിയ വണ്ണോ പ്രസിദ്ധീകരിക്കാറില്ല. ബംഗ്ളാദേശിലെ അവരുടെ നേതാവിനെ അടുത്ത് കാലത്തു തൂക്കിക്കൊന്നു. അയാള്‍ ചെയ്ത കൊള്ളരുതായ്മ എന്തുകൊണ്ട് മധ്യമം ചര്‍ച്ച ചെയ്തില്ല. താങ്കളെപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? അത് പൂഴ്ത്തി വയ്പ്പായിട്ട് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?

മാധ്യമത്തിന്റെ വായനക്കാര്‍ ജമായത്ത് നേതാവിന്റെ കൊള്ളരുതായ്മ ചര്‍ച്ച ചെയ്യപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവര്‍  അത് പ്രസിദ്ധീകരിച്ചില്ല; ഏഷ്യനെറ്റിന്റെ പ്രേക്ഷകര്‍  മയിയുടെ കൊള്ളരുതയ്മകളും ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവര്‍ അതും ചര്‍ച്ച ചെയ്തില്ല. ഇതിത്ര കിടന്ന് ബഹളമുണ്ടാക്കേണ്ട അവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

Ananth said...

>>>> ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതാണ്, സുധാമണിയുടെ വല. കൂടാതെ ബി ജെ പി എന്ന പാര്‍ട്ടിയും, സംഘ പരിവാര്‍ മുഴുവനും, ഹിന്ദുക്കളില്‍ നല്ല ഒരു പങ്കും, മറ്റ് രാഷ്ട്രീയാ നേതാക്കളിലെ പ്രമുഖരുമൊക്കെ ഇവരുടെ അഭ്യുദയകാംഷികളുമാണ്.<<<

this by itself is no mean achievement.....whatever be the truth about her divinity !!!

here is a rebuttal of the book published online by some of her devotees....

Holy Hell Exposed

Unknown said...

I feel now she will be afraid to go to foreign countries. Some one should file a case there and she should be get arrested there. Then all will come out. Having said that the other worms who are celebrating this news don't have any rights. Pota divine center , and many christian missionary works, Muslim business like kanthapurm etc are the same face of the coin. Atleast in this case nobody called for mutiny...

kaalidaasan said...

>>>this by itself is no mean achievement.....whatever be the truth about her divinity !!!<<<

അംബാനി ആയിരുന്നു ഇന്‍ഡ്യ ഗവണ്‍മെന്റിനെ കഴിഞ്ഞ 10 വര്‍ഷം നിയന്ത്രിച്ചിരുന്നത്. this is also no mean achievement.സരിത ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ വരെ സ്വാധീനം ഉള്ളവള്‍ ആയിരുന്നു. this is also no mean achievement അവര്‍ വെട്ടിപ്പു നടത്തിയ പണമൊക്കെ കൈയില്‍ ഒറ്റ പൈസ ഇല്ലാഞ്ഞിട്ടു പോലും തിരികെ കൊടുത്ത് ഒത്തുതീര്‍പ്പാക്കി. this is also no mean achievement

പണമുണ്ടെങ്കില്‍ അത് വാരി എറിയാന്‍ സാധിക്കുമെങ്കില്‍ ഇന്‍ഡ്യയില്‍ ഇതൊക്കെ നടക്കും. എന്റെ അറിവില്‍  സുധാമണി ഇന്നു വരെ ഒരു ജോലിയും ചെയ്തിട്ടില്ല. അവരുടെ കെട്ടിപിടുത്തത്തിലും മാദക ഭാവത്തിലും ആകൃഷ്ടരായി കുറച്ച് വിദേശികള്‍ എന്ത് ചെയ്യണമെന്നറിയാതെ സൂക്ഷിച്ച പണം അവര്‍ക്ക് നല്‍കി. അവരെ വച്ച് മുതലെടുത്ത കുറെയേറെ പേര്‍ പണമുണ്ടാക്കി. അതിലൊരു പങ്ക് ഇവര്‍ക്ക് കൊടുത്തു. രൂപ ആയി ഇന്‍ഡ്യയില്‍ എത്തിയപ്പോള്‍ അതിനു മൂല്യം കൂടുതലുണ്ടായിരുന്നു. അതു കൊടുത്ത് അവര്‍ പലരെയും വിലക്കെടുത്തു. പിന്നെ സംഘ പരിവാര്‍ അവരുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇവരെ ഉപയോഗിച്ചു.

അംബാനിയൊക്കെ പണം ചെലവാക്കി ബിസിനസ് നടത്തിയാണ്, പണക്കാരനായത്. വെട്ടിപ്പും തട്ടിപ്പും ഉണ്ടെങ്കിലും  പൈതൃകമായി ലഭിച്ച വ്യവസായത്തിലൂടെ ആണു പിന്നീടും പണമുണ്ടാക്കിയത്. പക്ഷെ സുധാമണിയോ? കിട്ടിയ പണത്തില്‍ ഭൂരിഭാഗവും  വ്യവസായം  കെട്ടിപ്പടുക്കാനും  അളവില്ലാതെ ഭൂമി വാങ്ങികൂട്ടാനുമാണവര്‍ ഉപയോഗിച്ചത്. ഒരംശം ജീവകാരുണ്യ പ്രവര്‍ത്തനത്തിനുപയോഗിക്കുന്നു. പക്ഷെ അവരെ പാടി പുകഴ്ത്തുന്നവര്‍ ആദ്യത്തേത് കാണാതെ രണ്ടാമത്തേതു മാത്രം കാണുന്നു. അത് സുധാമണിയുടെ മിടുക്കു തന്നെയാണ്.

kaalidaasan said...

>>>here is a rebuttal of the book published online by some of her devotees....<<<

അതൊക്കെ സ്വാഭാവികമാണ്. അല്ലെങ്കില്‍ പിന്നെ ഭക്തി എന്നു പറയുന്നതിനര്‍ത്ഥമില്ലല്ലൊ.

എന്തൊക്കെ ആയാലും  സുധാമണിയുടെ reputation നെ ഇത് വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. ഗെയ്‌ല്‍ നടത്തിയ വെളിപ്പെടുത്തലുകളോട് ആദ്യം ക്ഷമയുടെ ഭാഷയില്‍ പ്രതികരിച്ച സുധാമണിയുടെ സ്വരം ഇപ്പോള്‍ മാറിയിരിക്കുന്നു. കൈരളി ചാനലില്‍  ഗെയ്‌ലുമായി നടത്തിയ അഭിമുഖം സംപ്രേക്ഷണം ചെയ്യരുതെന്ന് ആവശ്യപ്പെടുന്നു. അതു തള്ളിക്കളഞ്ഞപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നു. കുലുങ്ങാത്ത സാമ്രാജ്യം കുലുങ്ങുന്ന ലക്ഷണമാണ്.

ഭക്തര്‍ എഴുതി വച്ചിരിക്കുന്ന ഒരു സക്ഷ്യപത്രം വായിച്ചിട്ട് എനിക്കു ചിരി വന്നു പോയി.

Amma has done more work than many governments have ever done for their people.

Prof Mohammad Yunus
(Nobel Peace Prize winner)

ഏത് സര്‍ക്കാരിന്റെ കാര്യമാണോ ഈ പ്രഫസര്‍ പറയുന്നത്? ഏതായാലും കേരള സര്‍ക്കാരിന്റെ കാര്യമല്ല എന്ന് എനിക്കും താങ്കള്‍ക്കും അറിയാം. ബംഗ്ളാദേശിലെ ഗ്രാമീണ്‍ ബാങ്കിനു നോര്‍വെയില്‍ നിന്നും ലഭിച്ച പണം വഴി തിരിച്ചു വിട്ടതിന്, അന്വേഷണം നേരിടുന്ന വ്യക്തിയാണീ നോബല്‍ സമ്മാന ജേതാവെന്ന് വായിച്ചതായി ഓര്‍ക്കുന്നു.

kaalidaasan said...

>>>I feel now she will be afraid to go to foreign countries. Some one should file a case there and she should be get arrested there.<<<

ആ ഒരു സാധ്യത ഉണ്ട്.

2005ല്‍ മോദിക്ക് അമേരിക്ക വിസ നിഷേധിച്ചതിനു ശേഷം മോദി ഒരു പടിഞ്ഞാറന്‍ നാടുകളിലേക്കും പോയിട്ടില്ല എന്നോര്‍ക്കുക. പോകാന്‍ അഗ്രഹമില്ലാഞ്ഞിട്ടൊന്നുമല്ല. പ്രശ്നം താങ്കളീ പറഞ്ഞ കാര്യം തന്നെ.

ഗെയ്‌ല്‍ അവര്‍ പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അവരോ മറ്റാരെങ്കിലുമോ സുധാമണിക്കെതിരെ ഒരു കേസു കൊടുത്താല്‍ സുധാമണിക്ക് ഇനി ജീവിതത്തില്‍ ഒരിക്കലും സായിപ്പിന്റെ നാടുകളിലേക്ക് പോകാന്‍ പറ്റിയെന്നു വരില്ല.

Unknown said...

ഗയിലിന്റെ വെളിപ്പെടുത്തലുകളിലൂടെ അമൃതാനന്ദമയിയുടെ സാമ്രാജ്യത്തിന്റെ അടിത്തറ ഇളകുമെന്നു തോന്നുന്നില്ല. അവരുടെ കച്ചവടത്തിന് ചെറിയ ഇടിവ്‌ സംഭവിച്ചേക്കാം. പ്രബലരായ രാഷ്ട്രീയക്കാരും മറ്റ്‌ ഉന്നതന്മാരും ഇവരുടെ ഭക്തരായതു കൊണ്ട്‌ ഇവർക്കെതിരെ പേരിന് പോലും ഒരു അന്വേഷണം നടക്കാൻ സാധ്യതയില്ല. മയിക്കെതിരെ കേസെടുക്കാൻ സുപ്രീം കോടതിയിൽ കൊടുത്ത ഹർജിക്ക്‌ അനുകൂലമായ വിധി വരുമോ എന്നാണ് ഇനി അറിയാനുള്ളത്‌. പക്ഷേ ജസ്റ്റിസ്‌ കൃഷ്ണയ്യരെ പോലുള്ള അന്ധവിശ്വാസിയായ ജഡ്ജിയാണെങ്കിൽ വിധി അനുകൂലമാകില്ല.

ഇപ്പോഴുള്ള ആരോപണങ്ങളെ പ്രതിരോധിക്കാൻ അമൃത ടി.വി യിൽ സമർപ്പണം എന്നൊരു പരിപാടി തുടങ്ങിയിട്ടുണ്ട്‌. അതിൽ അമൃതാനന്ദമയി മഠത്തിന്റെ സ്ഥാപനങ്ങളുടെ സേവനങ്ങളെ കുറിച്ചു വിവരിക്കുന്നു മാത്രമല്ല മയിയെ വാഴ്ത്തി കൊണ്ട്‌ പ്രശസ്തരായ പലരും സംസാരിക്കുന്നു. ഇതൊക്കെ കാണുന്ന മയി ഭക്തരിൽ ഭൂരിപക്ഷവും എല്ലാ ആരോപണങ്ങളും കള്ളമാണെന്നു വിശ്വസിക്കാനാണ് സാധ്യത. എന്നാലും വിദേശ ഭക്തർ കുറച്ചു പേരെങ്കിലും വിട്ടു പോകാനും അതുമൂലം പണം വരുന്നത്‌ കുറയാൻ സാധ്യതയുണ്ട്‌ കൂടാതെ പുതുതായി ഭക്തരാവുന്നവർ കുറയാനും സാധ്യതയുണ്ട്‌.

Baiju Elikkattoor said...

കമഴ്ന്നു കിടക്കുന്ന ആ നായരുടെ (സി. പി) പടം കാണുമ്പോഴെല്ലാം എനിക്കു സഹതാപവും ചിരിയും വരാറുണ്ട്...... ഇയ്യാൾ ഒക്കെ IAS വാങ്ങി chief secretary ആയല്ലോ, പഹവാനേ...!!!

Ananth said...

>>>മാധ്യമത്തിന്റെ വായനക്കാര്‍ ജമായത്ത് നേതാവിന്റെ കൊള്ളരുതായ്മ ചര്‍ച്ച ചെയ്യപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവര്‍ അത് പ്രസിദ്ധീകരിച്ചില്ല; ഏഷ്യനെറ്റിന്റെ പ്രേക്ഷകര്‍ മയിയുടെ കൊള്ളരുതയ്മകളും ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവര്‍ അതും ചര്‍ച്ച ചെയ്തില്ല.<<<<

you are absolutely right.....the media is selective in highlighting the faults of high and mighty.....here is another example

സിസ്റ്റര്‍ ജെസ്മിക്കില്ലാത്ത എന്താണ് ട്രെഡ്‌വെലിന്

കന്യാസ്ത്രീ മഠങ്ങളില്‍ യേശു ഇല്ലെന്നും അവിടെ നിന്നും യേശു പടിയിറങ്ങിപ്പോയി എന്നും പറഞ്ഞ സിസ്റ്റര്‍ ജെസ്മിയെ ഓര്‍മയില്ലേ? സഭയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ തിരുവസ്ത്രം ഉപേക്ഷിച്ച സിസ്റ്റര്‍ ജെസ്മിയെ? ആമേന്‍ എന്ന പുസ്തകത്തെ ഓര്‍മയില്ലേ? ലോകത്തിലെ ഏറ്റവും പ്രബലമായ കൃസ്ത്യന്‍ സഭയുടെ അന്തപുര രഹസ്യങ്ങളിലേക്കാണ് സിസ്റ്റര്‍ ജെസ്മി ആമേനിലൂടെ വിരല്‍ ചൂണ്ടിയത്. അതുപോലെ ഒരു തുറന്നുപറച്ചിലാണ് അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്ലും നടത്തിയത്. പുസ്തകത്തിന്റെ പേര്‍ ഹോളി ഹെല്‍ അഥവാ വിശുദ്ധ നരകം. എന്നാല്‍ എന്തൊക്കെ പുകിലാണ് ട്രെഡ്വെല്ലിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഉണ്ടായത്. ന്യൂയോര്‍ക്ക് വരെ പോയാണ് ചിലര്‍ ഗായത്രിയുടെ ഇന്റര്‍വ്യൂ എടുത്തത്. ആമേനിലെ ലൈംഗിക പീഡനം പോലുള്ള ഇക്കിളിക്കഥകള്‍ മാത്രമാണ് കുറച്ചുകാലം ചര്‍ച്ച ചെയ്യപ്പെട്ടത്. അത് മാറ്റിനിര്‍ത്തിയാല്‍ മഠത്തിനെതിരെ അന്വേഷണം വേണം എന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്ന ആരും സഭയ്ക്ക് നേരെ അന്വേഷണം വേണം എന്ന് പറഞ്ഞിരുന്നില്ല. എന്താണ് സിസ്റ്റര്‍ ജെസ്മിയും ഗായത്രിയും തമ്മിലുള്ള വ്യത്യാസം. സിസ്റ്റര്‍ ജെസ്മിക്കില്ലാത്ത എന്താണ് അമൃതാനന്ദമയി ശിഷ്യയായിരുന്ന ട്രെഡ്വെല്ലിനുള്ളത്?

Ananth said...

is this issue becoming a star war?

the channel with mammootty as chairman airs an interview which attracts a legal notice for slandering the amrutha group

and mohanlal speaks on false allegations against amma

kaalidaasan said...

KKR PS,

സുധാമണി ജീവിച്ചിരിക്കുന്ന കാലത്തോളം ഈ സാമ്രാജ്യത്തിനിളക്കമുണ്ടാകില്ല. എല്ലാ അധികാരസ്ഥാനങ്ങളെയും അവര്‍ വിലക്കെടുത്തു കഴിഞ്ഞു. റ്റി വിയിലൂടെ പ്രചരണം നടത്തിയില്ലെങ്കിലും സുധാമണിയുടെ ഭക്തരിൽ ഭൂരിപക്ഷവും എല്ലാ ആരോപണങ്ങളും കള്ളമാണെന്നു തന്നെയേ വിശ്വസിക്കൂ. വിദേശ ഭക്തർ ഒരു പ്രത്യേക വിഭാഗത്തിലുള്ളവരാണ്. ജീവിതമാസ്വദിക്കാന്‍ ഇറങ്ങുന്നവരും ജീവിതത്തില്‍ മടുപ്പ് അനുഭവപ്പെടുന്നവരും കുറച്ചു കാലം ഇതുപോലെ ഒരു മാറ്റത്തിനു വേണ്ടി വരുന്നു. അവര്‍ കുറച്ചു കഴിയുമ്പോള്‍ സ്വാഭാവികമായും  വിട്ടു പോകും. സുധാമണിയേപ്പോലെ അനേകര്‍ ഇന്‍ഡ്യയിലുണ്ടായിട്ടുണ്ട്. അനേകം വിദേശിയരും അവരുടെ കൂടെ കൂടിയിട്ടുമുണ്ട്. അവരൊന്നും ജീവിതാവസാനം  വരെ ഇതുപോലത്തെ അസംബന്ധം കൊണ്ടു നടന്നിട്ടുമില്ല. പണം വരുന്നത്‌ കുറയാൻ സാധ്യതയുണ്ട്‌. പുതുതായി ഭക്തരാവുന്നവർ കുറയാന്‍  സാധ്യതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇവരുടെ വിദേശ ഭക്തര്‍ എന്തോ മഹത്തായ കാര്യം ചെയ്യുന്നു എന്ന ധാരണയിലൊന്നുമല്ല ഇതൊക്കെ ചെയ്യുന്നത്. പടിഞ്ഞാറന്‍ നാടുകളിലെ മാനസിക അവസ്ഥ ഒരു പ്രത്യേക തരത്തിലുള്ളതാണ്. അവര്‍ക്ക് എന്തും പെട്ടെന്നു മടുക്കും. അപ്പോള്‍ പുതിയത് അന്വേഷിച്ചു പോകുന്നു. മുന്നില്‍ വരുന്നത് സുധാമണിയാണെങ്കില്‍ അത്. സുധാമണിയുടെ ആട്ടവും പാട്ടും കെട്ടിപ്പിടുത്തവുമൊക്കെ അവര്‍ ഒരാഘോഷമാക്കി മാറ്റുന്നു.

സുധാമണിക്ക് ആര്‍ത്തവമുണ്ടായിരുന്നു എന്നോ, സുധാമണി ഉള്‍പ്പടെ ഉള്ള ആശ്രമത്തിലെ അന്തേവാസികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നോ, ഒക്കെ ഉള്ള വെളിപ്പെടുത്തലുകളും വിദേശിയരായ ഭക്തരെ ഒരു തരത്തിലും ബാധിക്കില്ല. ഇന്‍ഡ്യയിലെ ഭക്തരെ അത് ചിലപ്പോള്‍ അത്ഭുതപ്പെടുത്തിയേക്കും. അതുകൊണ്ടാണ്, കൈരളി ടി വിയില്‍ ഗെയ്‌ലുമായുള്ള അഭിമുഖം നിറുത്തി വയ്ക്കണമെന്നും പറഞ്ഞ് മഠം വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.

kaalidaasan said...


>>>>സിസ്റ്റര്‍ ജെസ്മിക്കില്ലാത്ത എന്താണ് ട്രെഡ്‌വെലിന്<<<<


സിസ്റ്റര്‍ ജെസ്മിക്കില്ലാത്ത ഒന്നും  ട്രെഡ്‌വെലിന് ഇല്ല.

ലോകത്തിലെ ഏറ്റവും പ്രബലമായ കൃസ്ത്യന്‍ സഭയുടെ അന്തപുര രഹസ്യങ്ങളിലേക്ക് സിസ്റ്റര്‍ ജെസ്മി ആമേനിലൂടെ വിരല്‍ ചൂണ്ടുന്നതിനു മുന്നെ തന്നെ പലരും വിരല്‍ ചൂണ്ടിയിട്ട്ണ്ട്. ഇപ്പോള്‍ ലോകം മുഴുവന്‍ കത്തോലിക്കാ സഭയില്‍ നടന്ന പീഢനങ്ങളേപ്പറ്റി അന്വേഷണം  നടക്കുന്നു. പല സര്‍ക്കാരുകളും കമ്മീഷനുകളെ വച്ചു തന്നെ അന്വേഷിക്കുന്നുണ്ട്. ഒരുദാഹരണം ഇതാണ്.
Royal Commission

മില്യണ്‍ കണക്കിനു ഡോളര്‍ നഷ്ടപരിഹാരമായി നല്‍കുന്നു. വൈദികര്‍ ശിക്ഷിക്കപ്പെടുന്നു. പക്ഷെ അതുപോലെ ഒന്ന് സുധാമണിയുടെ കാര്യത്തില്‍ ഇന്നത്തെ നിലയില്‍ അചിന്ത്യമാണ്.

താങ്കള്‍ പരാര്‍ശിച്ച ലേഖനത്തില്‍ പറഞ്ഞതുപോലെ തന്നെയാണ്, സുധാമണി പ്രതികരിക്കുന്നതും. ഞാന്‍ നികുതി വെട്ടിക്കുന്നതുപോലെ മറ്റ് മതക്കാരും വെട്ടിക്കുന്നില്ലേ? അവരോടില്ലാത്ത ദേഷ്യം ​എന്നോടെന്തിനാണ്?

കെട്ടിപ്പിടുത്തത്തിന്റെ ഇടക്ക് കൈ ചൂണ്ടിക്കൊണ്ടാണ്, ഈ വ്യാജ ദൈവം ഇത് പറയുന്നതെന്നു കൂടി ശ്രദ്ധിക്കുക,

kaalidaasan said...

>>>is this issue becoming a star war?<<<

മോഹന്‍ ലാല്‍ പറയുന്നത് കേട്ട് വാസ്തവത്തില്‍ എനിക്ക് അത്ഭുതം തോന്നുന്നു. ഒരു ഭക്തന്റെ വിലാപം.

അദ്ദേഹത്തിന്, 42 വര്‍ഷങ്ങളായിട്ട് സുധാമണിയെ അടുത്തു പരിചയമുണ്ടെന്ന്. സുധാമണിക്ക് ഇപ്പോള്‍ 60 വയസായി. ലാലിന്, 53 ഉം. അപ്പോള്‍ അദ്ദേഹത്തിനു 11 വയസുള്ളപ്പോള്‍ അന്ന് 18 വയസുണ്ടായിരുന്ന സുധാമണിയെ കെട്ടിപ്പിടിക്കാന്‍ തിരുവനന്തപുരത്തു നിന്ന് വള്ളിക്കാവിലേക്ക് സ്ഥിരമായി പോകാറുണ്ടായിരുന്നു എന്ന്. ലാലിന്റെ വിനോദങ്ങളേക്കുറിച്ചൊക്കെ അറിയുന്നവര്‍ക്ക് ഇത് ശരിയാണെന്നു വിശ്വസിക്കേണ്ടി വരുന്നു. 42 വര്‍ഷം മുന്നെ തന്നെ സുധാമണിയുടെ ദൈവികത്വം മനസിലാക്കിയ ലാലിനെ എന്തായാലും അനുമോദിക്കാതെ വയ്യ. ലാല്‍ പറയുന്ന ഒരു വാചകമുണ്ട്.

നമ്മുടെ വിശ്വാസവും ഭക്തിയുമൊക്കെ നമ്മുടെ അനുഭവങ്ങളിലൂടെ ആണ്.

ഗെയ്‌ല്‍ ലാലിനേക്കാള്‍ വലിയ ഭക്ത ആയിരുന്നു. 20 വര്‍ഷം രാപകല്‍ ലാലിന്റെ അമ്മയെ ശുശ്രൂഷിച്ച വ്യക്തിയും. ഏതായാലും വല്ലപോഴും കെട്ടിപ്പിടുത്തത്തിനു മാത്രം വരുന്ന ലാലിനേക്കാളും സുധാമണിയെ അറിയുന്നത് ഗെയ്‌ലിനായിരിക്കും. ആവര്‍ സ്വന്തം അനുഭവത്തില്‍  നിന്നുമെഴുതിയതിനെ പിന്നെ എന്തിനാണ്, ലാല്‍ സംശയിക്കുന്നത്? ലാല്‍ പറയുന്നതിനേക്കാള്‍ കൂടുതലായി ആളുകള്‍ ഗെയ്‌ല്‍ പറയുന്നത് വിശ്വസിക്കാനാണു സാധ്യത.

നികുതി വെട്ടിപ്പിന്റെ ഉസ്താദായ ലാല്‍ മറ്റൊരു നികുതി വെട്ടിപ്പുകാരിക്കു വേണ്ടി വാദിക്കുന്നതിനപ്പുറം ഇതില്‍ ഞാനൊരു പ്രസക്തിയും കാണുന്നില്ല. സുധാമണിക്ക് പിന്തുണക്കു വേണ്ടി ഇതുപോലെ അനേകരെ ആശ്രമം ഇപ്പോള്‍ ഇറക്കിയിട്ടുണ്ട്. അമ്മയുടെ സഹായത്തിനു വേണ്ടി മക്കള്‍ ഇഷ്ടം പോലെ ഉണ്ടാകും. ദൈവത്തെ വിഷം കൊടുത്തും വള്ളം മുക്കിയും ഗെയ്‌ല്‍ കൊല്ലാന്‍ ശ്രമിച്ചു എന്നൊക്കെ പറയുന്നതും കേട്ടിരുന്നു.

ഗെയ്‌ലുമായുള്ള അഭിമുഖം ഇവിടെ കാണാം.

Interview Gail Tredwell

ലാലിന്റെ അഭിനയത്തേക്കാള്‍ ആര്‍ജ്ജവമുണ്ട് ഗെയ്‌ലിന്റെ നിഷകളങ്കമായ അഭിപ്രായങ്ങള്‍ക്ക്. ഏതാണു വിശ്വസിക്കേണ്ടതെന്ന് കാണുന്നവരുടെ സ്വാതന്ത്ര്യം.

Ananth said...

>>>ഇപ്പോള്‍ ലോകം മുഴുവന്‍ കത്തോലിക്കാ സഭയില്‍ നടന്ന പീഢനങ്ങളേപ്പറ്റി അന്വേഷണം നടക്കുന്നു. പല സര്‍ക്കാരുകളും കമ്മീഷനുകളെ വച്ചു തന്നെ അന്വേഷിക്കുന്നുണ്ട്. ഒരുദാഹരണം ഇതാണ്.
Royal Commission

മില്യണ്‍ കണക്കിനു ഡോളര്‍ നഷ്ടപരിഹാരമായി നല്‍കുന്നു. വൈദികര്‍ ശിക്ഷിക്കപ്പെടുന്നു.<<<<

അതൊക്കെ വിദേശ രാജ്യങ്ങളിലെ കാര്യമല്ലേ .......ഞാനുദ്ധരിച്ച ലേഖനത്തിലെ ചോദ്യം ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അമൃതാ പ്രസ്ഥാനത്തിന് നേരെ ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടുകളൊന്നും സിസ്ടര്‍ ജെസ്മി യുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളോട് സമാനമായ രീതിയില്‍ പ്രതികരിക്കാഞ്ഞത് എന്തു കൊണ്ടാണ് എന്നതാണ് ..... ആ വെളിപ്പെടുത്ത ലുകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ രാജ്യത്ത് എന്തെങ്കിലും അന്വേഷണം നടത്തുകയോ കേസെടുക്കുകയോ ആരെയെങ്കിലും ശിക്ഷിക്കുകയോ ചെയ്തിട്ടുണ്ടോ ......അപ്പോള്‍ ക്രൈസ്തവ സഭയിലെ കാര്യം വരുമ്പോള്‍ മൌനം പാലിക്കുന്നു എന്ന വസ്തുതയും പിന്നെ താങ്കള്‍ തന്നെ ചൂണ്ടിക്കാണിച്ചത് പോലെ ഇതൊരു ആഘോഷമാക്കുന്നതിനു മുന്നില്‍ നില്കുന്ന ആളുകളൊക്കെ അവരുടെ വിശ്വാസപാത്രങ്ങളുടെ വ്യക്തിജീവിതത്തെ മറ്റാരെങ്കിലും പരാമര്‍ശിച്ചാല്‍ എത്രമാത്രം അസഹിഷ്ണുത കാണിക്കുന്നു എന്ന വസ്തുതയും എല്ലാം ......ഈ വിഷയം കൈകാര്യം ചെയ്യുന്നവര്‍ നീതിയും ന്യായവും നടപ്പാക്കാനുള്ള വ്യഗ്രതയില്‍ നിന്നല്ല മറിച്ചു ഹിന്ദു സമൂഹത്തെ തന്നെ മോശമായി ചിത്രീകരിക്കുവാനുള്ള ലകഷ്യ ത്തോടെ ആണിത് ചെയ്യുന്നത് എന്ന ഒരു തോന്നല്‍ അമൃത ഭക്തരല്ലാത്ത ഹിന്ദു മത വിശ്വാസികള്‍ക്ക് പോലും ഉണ്ടാക്കുവാന്‍ ഇടയാക്കുന്നു

Aneesh said...

ആൾ ദൈവങ്ങളൊക്കെ ഭേദം തന്നയാണെന്നു തോന്നുന്നു. നമുക്കു കാണുകയുയെങ്കിലും ചെയ്യാം . ഒരിക്കലും കാണാത്ത, കാണാൻ വിദൂരസാധ്യത പോലുമില്ലാത്ത ദൈവങ്ങൾ അരങ്ങുവാഴുന്ന കാലത്ത്‌ അവരേക്കാൾ ഭേദം. ഇതു മനസിലാക്കാൻ പണ്ടൊക്കെ സൗദിയിൽ വരെ പോകേണ്ടിയിരുന്നു എന്നാൽ ഇപ്പൊ മലപ്പുറത്ത്‌ വരെ പോയാ മതി. മതവിശ്വാസം ധാർമ്മികത വളർത്തും എന്നു മതങ്ങൾ പറഞ്ഞു പരത്തുന്നു എന്നല്ലാതെ അധാർമ്മികതയാണു ഒട്ടുമിക്ക മതങ്ങളിലും ഇപ്പൊ കാണാൻ സാധിക്കുന്നത്‌. ജനാധിപത്യത്തിന്റെ വളർച്ച ഒരു പക്ഷെ മതത്തിന്റെ മേൽക്കോയ്മ തകർത്തു മാറ്റങ്ങൾ കൊണ്ടുവരും എന്നു കരുതാം.
തുമ്മിയാല്‍ തെറിച്ചുപോവുന്ന മൂക്കാണ് തങ്ങളുടെ മതം എന്ന് വിശ്വസിക്കുന്നവര്‍ തോക്കും വാളും കിട്ടിയാൽ ആറ്റംബോബുമെടുക്കും.ചിലർക്കെല്ലാം ബാത്‌ റൂമിൽ കുളിക്കുമ്പോൾകൂടി തുണിയുടുത്ത്‌ കുളിക്കണമത്രെ ഇല്ലെങ്കിൽ ഹറാമാണു!!

kaalidaasan said...

>>>>അതൊക്കെ വിദേശ രാജ്യങ്ങളിലെ കാര്യമല്ലേ<<<<

"ലോകത്തിലെ ഏറ്റവും പ്രബലമായ ക്രിസ്ത്യന്‍ സഭയുടെ അന്തപുര രഹസ്യങ്ങളിലേക്ക് സിസ്റ്റര്‍ ജെസ്മി ആമേനിലൂടെ വിരല്‍ ചൂണ്ടി" എന്നായിരുന്നു ആ ലേഖനത്തില്‍ എഴുതിയിരിക്കുന്നത്. അതിനോടാണു ഞാന്‍ പ്രതികരിച്ചതും.

ഹിന്ദുമതവുമായി സുധാമണിയുടെ കെട്ടിപ്പിടുത്തത്തിനും ഉറഞ്ഞു തുള്ളലിനും എന്തെങ്കിലും ബന്ധമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഹിന്ദു മതത്തിലെ സന്യാസം എന്നു പറയുന്നത് ഭൌതിക ജീവിതം അവസാനിക്കുമ്പോള്‍ എല്ലാം ഉപേക്ഷിച്ച് ഏര്‍പ്പെടുത്ത ആശ്രമമാണ്. ഒരു ഹൈന്ദവ സന്യാസിനിക്ക് കള്ളപ്പണം വെളുപ്പിക്കലും,അളവില്ലാതെ ഭൂമി വാങ്ങി കൂട്ടലും, മണ്ണിട്ടു നികത്തലും, നികുതി വെട്ടിക്കലും ഒന്നും ചേരുന്ന നടപടികളല്ല.

ഇവരെ ദൈവമായി കണ്ടാണ്, ഭക്തര്‍  ആരാധിക്കുന്നതും. അവരുടെ പ്രസ്ഥാനത്തിന്റെ സ്ഥാപകയും നേതാവും അണവര്‍.ഇവരെ കാണാനും കെട്ടിപ്പിടിക്കാനും മാത്രമാണ്, ഭക്തര്‍ ഓടി എത്തുന്നത്. അല്ലാതെ ബാലു സ്വാമിയെ കാണാനല്ല. ഇന്നവര്‍ മരിച്ചാല്‍ നാളെ ഈ പ്രസ്ഥാനം ഇല്ലാതാകും. അപ്പോള്‍ അവരേക്കുറിച്ചുണ്ടാകുന്ന ആരോപണങ്ങള്‍ കത്തോലിക്കാ സഭയിലെ സാധാരണ വൈദികര്‍ക്കെതിരെ ഉണ്ടാകുന്ന അരോപണത്തേക്കാള്‍ ഗൌരവം ഉണ്ടെന്ന് സമൂഹത്തിനു തോന്നിയിരിക്കും. ആസാറാം ബാപ്പുവിനേക്കുറിച്ചുള്ള ലൈംഗിക ആരോപണവും കേരളീയ സമൂഹം ചര്‍ച്ച ചെയ്തില്ല എന്നോര്‍ക്കണം. പോപ്പിനെതിരെയോ അല്ലെങ്കില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനെതിരെയോ ആരോപണമമുണ്ടാകുന്നതുപോലെ ആണ്, സുധാമണിക്കെതിരെ ആരോപണമുണ്ടാകുന്നത്. അതുകൊണ്ടായിരിക്കാം അത് കൂടുതല്‍ ശ്രദ്ധ നേടുന്നതും.

kaalidaasan said...

>>>>ആ വെളിപ്പെടുത്ത ലുകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ രാജ്യത്ത് എന്തെങ്കിലും അന്വേഷണം നടത്തുകയോ കേസെടുക്കുകയോ ആരെയെങ്കിലും ശിക്ഷിക്കുകയോ ചെയ്തിട്ടുണ്ടോ .<<<<

ഒരു വ്യക്തി അവരുടെ അനുഭവം പുസ്തക രൂപത്തില്‍ എഴുതി വച്ചു എന്നും പറഞ്ഞ് അന്വേഷണം നടത്താനോ കേസെടുക്കാനോ ശിക്ഷിക്കാനോ സാധിക്കുമെന്നു തോന്നുന്നില്ല. അങ്ങനെയെങ്കില്‍ എല്ലാ ആത്മകഥയുടെയും അടിസ്ഥാനത്തില്‍ ആര്‍ക്കെങ്കിലും ഒക്കെ കേസെടുക്കേണ്ടി വരും. ഇതേക്കുറിച്ചുള്ള ധാരണയില്ലത്തവരാണ്, സുധാമണിക്കെതിരെ കേസെടുക്കണമെന്നൊക്കെ വിളിച്ചു പറയുന്നത്.

ഇവിടെ പീഢിപ്പിക്കപ്പെട്ട ഗെയ്‌ല്‍ ഒരു പരാതി നല്‍കിയാലേ നിയമ വ്യവസ്ഥക്ക് കേസെടുക്കാന്‍ സാധിക്കൂ. സന്തോഷ് മാധവനെതിരെയും, മുതലമട സ്വാമിക്കെതിരെയും ആസാറാം ബാപ്പുവിനെതിരെയുമൊക്കെ കേസെടുത്തത് പീഢനം ഏറ്റവര്‍  നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു.

സൂര്യനെല്ലി പെണ്‍കുട്ടിയും റെജീനയും പരാതി നല്‍കിയിട്ടുപോലും പി ജെ കുര്യനെതിരെയോ കുഞ്ഞാലിക്കുട്ടിക്കെതിരെയോ കേസെടുത്തില്ല എന്നു കൂടെ ഓര്‍ക്കുക.

സിസ്റ്റര്‍ ജെസ്മിയുടെ പുസ്തകത്തിലൂടെ കേരളത്തിലെ കത്തോലിക്കാസഭയിലെ പുഴുക്കുത്തുകളും, ഗെയ്‌ലിന്റെ പുസ്തകത്തിലൂടെ സുധാമണിയുടെ സാമ്രാജ്യത്തിലെ പുഴുക്കുത്തുകളും പൊതു സമൂഹം കുറച്ചു കൂടെ അറിയുന്നു. അതിലപ്പുറം നിയമപരമയി ഇതിനൊക്കെ എന്തെങ്കിലും പ്രാധാന്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

kaalidaasan said...

>>>>ഈ വിഷയം കൈകാര്യം ചെയ്യുന്നവര്‍ നീതിയും ന്യായവും നടപ്പാക്കാനുള്ള വ്യഗ്രതയില്‍ നിന്നല്ല മറിച്ചു ഹിന്ദു സമൂഹത്തെ തന്നെ മോശമായി ചിത്രീകരിക്കുവാനുള്ള ലകഷ്യ ത്തോടെ ആണിത് ചെയ്യുന്നത് എന്ന ഒരു തോന്നല്‍ അമൃത ഭക്തരല്ലാത്ത ഹിന്ദു മത വിശ്വാസികള്‍ക്ക് പോലും ഉണ്ടാക്കുവാന്‍ ഇടയാക്കുന്നു<<<<

ആര്‍ക്കും എന്തും തോന്നാമല്ലോ. സുധാമണിക്കും പണ്ട് ഇതുപോലെ ഒരു തോന്നലുണ്ടായി. അന്നു തുടങ്ങിയതാണ്, കെട്ടിപ്പിടുത്തവും  തുള്ളലും.

അമിത മതവത്കരണമുള്ള ഒരു സമൂഹത്തിലുണ്ടാകുന്ന സ്വാഭാവിക അപചയമാണിത്. മതത്തില്‍ മാത്രമല്ല രാഷ്ട്രീയത്തിലുമിതുണ്ടാകുന്നുണ്ട്. ഉദാഹരണത്തിന്, റ്റി പി ചന്ദ്രശേഖരന്റെ വധത്തില്‍ സി പിമ്മിനു പങ്കുണ്ട് എന്നു പറഞ്ഞാല്‍, സി പി എമ്മിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണതെന്ന് സി പി എം കാര്‍ പറയുന്നു. അഭയ കേസില്‍ കത്തോലിക്ക സഭയിലെ ചില വൈദികരെ പ്രതികളാണെന്നു സംശയിക്കുന്നത് സഭയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമായി അവര്‍ കാണുന്നു. മുസ്ലിം ഭീകര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ വിമര്‍ശിച്ചാല്‍ ഇസ്ലാമിനെ മോശമായി ചിതീകരിക്കുന്നു എന്ന് അവരും പറയുന്നു. നീതിയും ന്യായവുമൊന്നുമല്ല. അന്ധമായ ഭക്തി ആണിതുപോലെയുള്ള മനോഭാവങ്ങള്‍ക്ക് പിന്നില്‍. ജാതി ഒരു യഥാര്‍ത്ഥ്യമായിരിക്കുന്നതുപോലെ ഇതും യഥാര്‍ത്ഥ്യമാണ്.

സുധാമണിയുടെ കെട്ടിപ്പിടുത്തവും തുള്ളലും ഹിന്ദു മതവുമായി എന്തു ബന്ധമെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. സുധാമണിയുടെ മാതാപിതാക്കള്‍ ജനിച്ച അരയ സമുദായം, അവര്‍ ജനിക്കുമ്പോള്‍ ഹിന്ദു മതത്തിന്റെ ഭാഗമായിരുന്നില്ല. ഒരു ഹൈന്ദവ ആരാധനാലയത്തിലും അവരെ ആരാധിക്കാനും അനുവദിച്ചിരുന്നില്ല.

താങ്കളീ പരാമര്‍ശിക്കുന്ന അമൃത ഭക്തരല്ലാത്ത ഹിന്ദു മത വിശ്വാസികള്‍ വിചാരിക്കുന്നതുപോലെ സുധാമണിയുടേത്‌ ഒരു ഹിന്ദുസ്ഥാപനമൊന്നുമല്ല. താൻ ഒരു ഹിന്ദുവാണെന്നോ തന്റെ സ്ഥാപനം ഹിന്ദുമതത്തിന്റെതാണെന്നോ അവര്‍ അവകാശപ്പെട്ടിട്ടുമില്ല. അത്‌ റെജിസ്റ്റർ ചെയ്തിരിക്കുന്നതും ചാരിറ്റി സ്ഥാപനം എന്ന പേരിലാണ്.

ഹിന്ദുത്വത്തിന്റെ ഏതു തത്വമാണു സുധാമണി പ്രതിനിധീകരിക്കുന്നത്‌? ഹിന്ദുമതത്തെക്കുറിച്ചോ, ആ മത സംഹിതയിലെ ഏതെങ്കിലും പഴയ ഗ്രന്ഥങ്ങളെക്കുറിച്ചൊ 5 മിനിറ്റു പോലും സംസാരിക്കാനുള്ള കഴിവ്‌ സുധാമണിക്കില്ല. മാനസിക രോഗികളുടെ ഭാവ ഹാവാദികളോടെ ഭജന പാടലും കെട്ടിപിടുത്തവും മാത്രമാണു സുധാമണി ചെയ്യുന്നത്‌. 42 വര്‍ഷം മുന്നെ മോഹന്‍ ലാല്‍ വീണുപോയപ്പോള്‍ ഉണ്ടായിരുന്ന അതേ പരിപാടി.

ഹൈന്ദവ ആചാര്യന്‍മാര്‍ പഠിപ്പിക്കുന്നത്, സ്വയം ദിവ്യത്വം തേടരുത്, നേടാന്‍ തുനിയരുത് എന്നൊക്കെ ആണ്. സ്വയം ദൈവമെന്നു മറ്റുള്ളവരോട് പറയുന്ന ഈ സ്ത്രീയെ എങ്ങനെ ഹിന്ദു മതത്തിന്റെ ഏതെങ്കിലും പുണ്യാത്മാവായി കാണാന്‍ സാധിക്കും? ശരിക്കുള്ള ഹിന്ദുക്കള്‍ ഈ മാനസിക രോഗിക്കു വേണ്ടി വിടുപണി ചെയ്യുമ്പോള്‍ അവര്‍ ഹിന്ദു മതത്തെ ആണ്, അവഹേളിക്കുന്നത്. ഇതില്‍ നിന്നും എനിക്കു മനസിലാകുന്നത് ഹിന്ദുമതം ആകെ മാറിപ്പോയി എന്നു മാത്രമാണ്.

പ്രൈമറി വിദ്യാഭ്യാസം പോലുമില്ലാത്ത സുധാമണിക്ക്‌ രമണ മഹര്‍ഷിയേപ്പോലെയോ, ജിദ്ദു കൃഷ്ണമൂർത്തിയെപ്പോലെയൊ, ശ്രീനാരായണ ഗുരുവിനേപ്പോലെയോ, സ്വാമി ചിന്മായാനന്ദയെപ്പോലെയൊ, നിത്യ ചൈതന്യ യതിയേപ്പോലെയോ, മഹർഷി മഹേഷ്‌ യോഗിയെപ്പോലെയൊ, ശ്രീ ശ്രീ രവിശങ്കറെ പോലെയൊ, സംസാരിക്കാനുള്ള കഴിവോ അറിവോ ഇല്ല. മനുഷ്യര്‍ തമ്മില്‍ സ്നേഹം വേണം, ഹൃയം വികാരം കൊണ്ട് നിറയ്ക്കണം, പാവങ്ങളെ സേവിക്കലാണ്, ഈശ്വര സേവ, എന്നൊക്കെ ആണിവര്‍ എന്നും പുലമ്പുന്നത്. ഇതൊന്നും  ആര്‍ക്കും സ്വന്തമെന്നു പറയാനാകാത്ത വെറും അധരവിലാപങ്ങളാണ്. കയ്യില്‍ വരുന്നകോടികണക്കിനു ഡോളറുകളില്‍ നിന്നും കുറച്ച് ജീവ കാരുണ്യ പ്രവര്‍ത്തനത്തിനു വഴി തിരിച്ചു വിടുന്ന വെറും ഏജന്റ് മാത്രമാണിവര്‍. അത് കൊട്ടിപ്പാടാന്‍ മോഹന്‍ ലാലിനേപ്പൊലുള്ള കളങ്കിത വ്യക്തികളും.

ഇവരുടെ ആശുപത്രിയില്‍  നടു ഒടിയുന്ന പണി എടുക്കുന്ന നെഴ്സുമാര്‍ക്ക് നക്കാപ്പിച്ച ശമ്പളമാണിവര്‍ കൊടുക്കുന്നത്. അതിനെതിരെ സമരം ചെയ്ത പാവങ്ങളെ ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ചു. ഇതൊക്കെ ചെയ്യുന്ന ഈ നീച സ്ത്രീയെ ആരു കാരുണ്യമൂര്‍ത്തി ആയി പാടിപ്പുകഴ്ത്തിയാലും എനിക്കതിനോട് യോജിക്കാന്‍ ആകില്ല. അടുത്തിടെ ഒരു പരസ്യം വായിച്ചിരുന്നു. ദുബായിലെ ഒരു ആശുപത്രിയിലേക്ക്, മാസം 2.4 ലക്ഷം രൂപാ ശമ്പളത്തില്‍ നെഴ്സുമാരെ ആവശ്യമുണ്ട്, എന്നു കാണിച്ച്. അത്രക്കൊന്നും വേണ്ട, കേരളത്തില്‍ മാന്യമായി ജീവിക്കാന്‍ വേണ്ട ശമ്പളമെങ്കിലും ഈ കപട ദൈവത്തിന്റെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊടുത്തു കൂടെ?

Ananth said...

>>>പ്രൈമറി വിദ്യാഭ്യാസം പോലുമില്ലാത്ത സുധാമണിക്ക്‌ രമണ മഹര്‍ഷിയേപ്പോലെയോ, ജിദ്ദു കൃഷ്ണമൂർത്തിയെപ്പോലെയൊ, ശ്രീനാരായണ ഗുരുവിനേപ്പോലെയോ, സ്വാമി ചിന്മായാനന്ദയെപ്പോലെയൊ, നിത്യ ചൈതന്യ യതിയേപ്പോലെയോ, മഹർഷി മഹേഷ്‌ യോഗിയെപ്പോലെയൊ, ശ്രീ ശ്രീ രവിശങ്കറെ പോലെയൊ, സംസാരിക്കാനുള്ള കഴിവോ അറിവോ ഇല്ല.<<<

I am not a devotee of amruthanandamayi and I do not know if she is an enlightened being. But this much I know – to be an enlightened being you need not be a highly educated person or a highly articulate person….take the case of ramana maharishi…..he attained self-realisation at the age of 16 at which point he left his home and relatives and went to arunachala where he spent the rest of his life…..there are many like him like who attain enlightenment all of a sudden ….called akrama-mukti ….the other regular way is the path of gnana-yoaga the attainment of enlightenment through the path of study, sadhana etc…krama-mukti……whether you take the gnana-marga or the bhakti-marga the enlightenment is achieved when your I-consciousness resonates with the Universal-consciousness…….and in Hinduism there are plenty of people who attain this state and still continue to lead “normal” lives, meaning you need not necessarily become a celebrity guru, but those who do , do it for some purpose that would benefit the society – like narayana guru…..even in the case of ramana maharishi those who gained knowledge of Universal consciousness through him attempted to build institutions around him though he himself remained aloof……a true hindu views all I-consciousness as droplets of water and the universal-consciousness as the ocean , the spark of enlightenment results in the realization of identity of I-consciousness with the universal-consciousness just as the droplet and ocean are essentially one and the same…..however , the notion of any person whether enlightened or not , claiming to be god is as absurd as a droplet claiming to be the ocean by itself !!

Ananth said...

>>>മനുഷ്യര്‍ തമ്മില്‍ സ്നേഹം വേണം, ഹൃയം വികാരം കൊണ്ട് നിറയ്ക്കണം, പാവങ്ങളെ സേവിക്കലാണ്, ഈശ്വര സേവ, എന്നൊക്കെ ആണിവര്‍ എന്നും പുലമ്പുന്നത്. ഇതൊന്നും ആര്‍ക്കും സ്വന്തമെന്നു പറയാനാകാത്ത വെറും അധരവിലാപങ്ങളാണ്. <<<

you take any religion and the essential message would be same as this .....so it does not prove anything ....just as people in their senile age behave similar to very young infants , an enlightened person giving true wisdom and a charlatan pretending to be a sage sometimes behave the same way !! Incidentally, for all his glib talk I doubt if sree sree is an enlightened person at all !!!

Ananth said...

>>>കയ്യില്‍ വരുന്നകോടികണക്കിനു ഡോളറുകളില്‍ നിന്നും കുറച്ച് ജീവ കാരുണ്യ പ്രവര്‍ത്തനത്തിനു വഴി തിരിച്ചു വിടുന്ന വെറും ഏജന്റ് മാത്രമാണിവര്‍.<<<

whether she is a truly enlightened soul or a pretender, this is something beyond dispute - she is bringing money from abroad and spending quite a lot of it on charity....100 crores for tsunami rehabilation etc......the ordinary people contrast that with the politicians and businessmen who loot the wealth of this nation and stash it away in swiss banks or other tax havens abroad

kaalidaasan said...

>>>>however , the notion of any person whether enlightened or not , claiming to be god is as absurd as a droplet claiming to be the ocean by itself !!<<<<

ഈ അസംബന്ധമാണു ഞാന്‍ പരാമര്‍ശിച്ചത്.

സുധാമണിക്ക് ബോധോദയം ഉണ്ടായോ ഇല്ലയോ എന്നതല്ല. ബോധോദയം ഉണ്ടാകുന്നവര്‍ സമൂഹത്തോട് സംവദിക്കുനതൊക്കെ ഹിന്ദുക്കള്‍ക്കറിയാം എന്നു തന്നെയാണെന്റെ വിശ്വസം. ബോധോദയമുണ്ടായ ഗൌതമ ബുദ്ധന്‍ എല്ലാ ഭതിക സുഖങ്ങളും വെടിഞ്ഞ് ശ്രീ ബുദ്ധനായി. സുധാമണിക്കെന്തെങ്കിലും ബോധോദയമുണ്ടായുട്ടുണ്ടെങ്കില്‍ ഇതിനു നേരെ വിപരീതമല്ലേ സംഭവിച്ചത്? പണത്തോടും ഭൂമിയോടും ആഭരണങ്ങളോടുമുള്ള ആര്‍ത്തി അല്ലേ അവരില്‍ ഉണ്ടായത്?

ഇന്ന് ജീവിച്ചിരിക്കുന്ന പലര്‍ക്കുമറിവുള്ള ഹിന്ദു മതത്തിലെ ആചാര്യന്‍മാരുടെ പേരുകളാണു ഞാന്‍ പറഞ്ഞത്. ഇവരൊക്കെ ഹിന്ദു മതത്തെയും അതിലെ വേദ ഗ്രന്‍ഥങ്ങളെയും ആഴത്തില്‍ പഠിച്ചവരാണ്. അവര്‍  എഴുതിയ പുസ്തകങ്ങളും അവര്‍ നടത്തിയ പ്രഭാഷണങ്ങളുമൊക്കെ അനേകം  ഹിന്ദുക്കള്‍ക്കറിയാം. അതുമായി തരതമ്യം ​ചെയ്യുമ്പോള്‍ സുധാമണി വലിയ ഒരു വട്ടപ്പൂജ്യമാണെന്നു തന്നെ പറയാം. ഇപ്പോള്‍ ഹിന്ദുമതത്തിന്റെ ഭാഗമായി തീര്‍ന്ന അരയസമുദായത്തില്‍ ജനിച്ചു എന്നതുമാത്രമാണ്, സുധാമണിക്ക് ഹിന്ദു മതവുമായുള്ള ബന്ധം. ഈ ഓട്ടക്കാലണയില്‍ എന്തു കണ്ടിട്ടാണ്, ഹിന്ദുക്കള്‍ അവരുടെ അടുത്തേക്ക് ഓടിക്കൂടുന്നത്? ഒന്നു മാത്രം. ഇന്ന് വിറ്റുപോകുന്ന ഏറ്റവും വില കൂടിയ ഹിന്ദു മുഖമാണവരുടേത്. താങ്കള്‍ അസംബന്ധമെന്നു പറഞ്ഞ ദൈവത്തിന്റെ അവതാരം ആയിരുന്നു അവരുടെ തുറുപ്പു ചീട്ട് എന്നോര്‍ക്കുക. അവരുടെ ദിവ്യത്വം പ്രഘോഷിക്കുന്ന അത്ഭുകഥകളുടെ വിവരണമായ ജീവ ചരിത്രം ഇപ്പോള്‍  മഠം അച്ചടിക്കുന്നും വില്‍ക്കുന്നുമില്ല. ഇനി അതിന്റെ ആവശ്യമില്ല. അതൊക്കെ കൌശലക്കാരി ആയ ഇവരുടെ ചവിട്ടു പടി ആയിരുന്നു. ഇനി വിദേശത്തു നിന്നും  സംഭാവന ലഭിച്ചില്ലെങ്കിലും ആര്‍ഭാടത്തോടെ കഴിയാനുള്ളത് 40 വര്‍ഷം കൊണ്ട് അവര്‍ നേടിയിട്ടുണ്ട്. എങ്കിലും തന്റെ രൂപത്തില്‍ ഉണ്ടാക്കുന്ന പാവകളെ ഭക്തര്‍ക്ക് താലോലിക്കാനും, താനില്ലാത്തപ്പോള്‍ കെട്ടിപ്പിടിക്കാനും കൂടെ കിടത്താനുമായി ഇപ്പോഴും വില്‍ക്കുന്നുണ്ട്.

20 വര്‍ഷം ഇവരുടെ കൂടെ ജീവിച്ച ഗെയ്‌ലിന്, ഇവരില്‍ ഒരു മഹത്വവും കാണാന്‍ കഴിഞ്ഞില്ല എന്നു കൂടെ ഓര്‍ക്കുക. മോഹന ലാലന്‍ പോലും അവര്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തികളെ ആണ്, പൊക്കിപ്പറയുന്നതെന്നു ശ്രദ്ധിക്കുക. യാതൊരു അധ്വാനവും കൂടാതെ മില്യണുകള്‍ കയ്യില്‍ വരുമ്പോള്‍, അതില്‍ നിന്നും ചില ലക്ഷങ്ങളെടുത്ത് ഇതുപോലെ ചില പ്രവര്‍ത്തികള്‍ ചെയ്യുന്നത് വലിയ മഹത്വമായി ഞാന്‍ കാണുന്നില്ല. അവര്‍ നടത്തുന്ന ആശുപത്രിയും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സൌജന്യ സ്ഥാപനങ്ങളല്ല. പാവങ്ങള്‍ക്ക് ഇവയേക്കാള്‍ പ്രാപ്യമായി അനേകം സ്ഥാപനങ്ങളുണ്ട് കേരളത്തില്‍. കുഷ്ടരോഗവും മറ്റനേകം രോഗവും മൂലം ആകൃതിയും പ്രകൃതിയും നശിച്ച, ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട, അര്‍ത്ഥ പ്രാണരെ തെരുവില്‍ നിന്നും ആശ്ലേഷിച്ച് എടുത്തുകൊണ്ടു പോയി മുറിവുകള്‍ കഴുകി തുടച്ച്, മരുന്നും വസ്ത്രങ്ങളും നല്‍കി ശുശ്രൂഷിച്ചിരുന്ന മറ്റൊരു "അമ്മയും" ഇന്‍ഡ്യയില്‍ തന്നെയായിരുന്നു ജീവിച്ചിരുന്നത്. അവര്‍ക്കും  പണം  സംഭാവന ആയിട്ടാണു ലഭിച്ചിരുന്നതും.അവര്‍ ചെയ്തിരുന്ന ഏതെങ്കിലുമൊന്ന് ഈ വ്യാജ മാതാവ് ചെയ്തിട്ടുണ്ടോ? അവരേപ്പറ്റി മോഹന ലാലനേപ്പോലുള്ള കാപട്യങ്ങള്‍ കേട്ടിട്ടുണ്ടാകുമോ എന്തോ. സുധാമണിയേപ്പോലെ കൊട്ടരത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്ന വൃത്തികേടിലല്ല അവര്‍ വിശ്വസിച്ചത്. യാതൊരു തരം ആര്‍ഭാടത്തിലും മുഴുകാതെ, ആരേക്കൊണ്ടും പാലു കൊണ്ട് കാലു കഴുകിക്കാതെ, ലളിതമായിട്ടാണവര്‍ ജീവിച്ചത്. ആകൃതിയില്‍ പോലും അജഗജാന്തരമുണ്ട്.

kaalidaasan said...

>>>>you take any religion and the essential message would be same as this<<<<

എല്ലാ മതങ്ങളും ഇതാണു പഠിപ്പിക്കുന്നതെങ്കില്‍ ഇത് ഒരു മതത്തിന്റെയും  കുത്തക അല്ല. മനുഷ്യരാശിയുടേതാണ്. മതങ്ങളൊക്കെ അത് സ്വന്തമാക്കി എന്നാണതിന്റെ അര്‍ത്ഥം. മതങ്ങളുണ്ടാകുന്നതിനും മുന്നെ ഇതൊക്കെ മനുഷ്യനുണ്ടായിരുന്നു.

kaalidaasan said...

>>>>Incidentally, for all his glib talk I doubt if sree sree is an enlightened person at all !!!<<<<

ശ്രീ ശ്രീക്ക് എന്തെങ്കിലും ബോധോദയം ഉണ്ടായാലുമില്ലെങ്കിലും, അദ്ദേഹം ഹിന്ദു മത തത്വങ്ങള്‍ പഠിച്ച്, വിശദീകരിച്ച്, കേള്‍ക്കുന്നവര്‍ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ ഹിന്ദു മതത്തിലെ ആചാര്യനെന്നോ പ്രഭാഷകനെന്നോ ഒക്കെ പറയാം. പക്ഷെ സുധാമണിയോ? എന്താണവര്‍ക്ക് ഹിന്ദു മതവുമായുള്ള ബന്ധം?

Baiju Elikkattoor said...

സുധാമണിക്ക് നേരെ ചൊവ്വേ മലയാളത്തിൽ സംസാരിക്കാൻ അറിയില്ല....!!

kaalidaasan said...

>>>> she is bringing money from abroad and spending quite a lot of it on charity....100 crores for tsunami rehabilation etc...<<<<

ഇതാണ്, അവരുടെ ഭക്തരും പറയുന്നത്.

അതെ അവര്‍ പണം കൊണ്ട് വരുന്നു. പക്ഷെ എങ്ങണെയുള്ള പണം? വിദേശത്തു ജോലി ചെയ്യുന്ന പലരും പണം  കൊണ്ടു വരുന്നുണ്ട്. അതുപോലെയുള്ള പണമാണോ?

കണക്കില്‍ പെടുത്താന്‍ പറ്റാത്ത കള്ളപ്പണം ഇവര്‍ക്ക് കൊടുക്കുന്നു. അതില്‍ ഏറിയ പങ്കും  international money laundering ന്റെ ഭാഗമാണ്.

20 വര്‍ഷങ്ങള്‍ സുധാമണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരി ആയിരുന്ന, അവരുടെ എല്ലാ രഹസ്യങ്ങളുമറിയുന്ന ഗെയ്‌ല്‍ പറയുന്നത്, 1.8 ലക്ഷം കോടി സ്വിസ് ബാങ്കില്‍ സുധാമണി നിക്ഷേപിച്ചിട്ടുണ്ട് എന്നാണ്. അതില്‍ നിന്നും 100 കോടി സുനാമി പുനരധിവാസത്തിനു വേണ്ടി ചെലവഴിച്ചു എന്നതൊക്കെ ശരിയാണ്. പക്ഷെ അതിനുവേണ്ടി ഈ ദൈവം ചാനലുകളില്‍ കടിപിടി കൂടിയത് മറക്കരുത്. വാശി പിടിച്ച് ചെയ്യേണ്ടതാണോ ജീവകാരുണ്യം? എനിക്കത് കച്ചവടമായേ അനുഭവപ്പെട്ടുള്ളു.

Many politicians and businessmen loot the wealth of this nation and stash it away in swiss banks or other tax havens abroad എന്നതും ശരിയാണ്. പക്ഷെ സാധാരണക്കാരൊക്കെ ഇത് സുധാമണിയുടെ കാപട്യവുമായി താരതമ്യം ചെയ്യുന്നു, എന്നൊന്നും താങ്കള്‍ സാമാന്യ വത്കരിക്കേണ്ട. അമ്മ ഭക്തര്‍ വാദിക്കുന്നു എന്നു പറഞ്ഞാല്‍ മതി. അതിന്റെ കൂടെ ഇതേ രാഷ്ട്രീയക്കാരൊക്കെ ഇവരുടെ അടിമകളാണെന്നതും മറക്കേണ്ട. ആന്റണി ഈ തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നേതാവാണ്., മോദി ഇതേ തട്ടിപ്പുകാരുടെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ആളും.

Ananth said...

>>>അതെ അവര്‍ പണം കൊണ്ട് വരുന്നു. പക്ഷെ എങ്ങണെയുള്ള പണം? വിദേശത്തു ജോലി ചെയ്യുന്ന പലരും പണം കൊണ്ടു വരുന്നുണ്ട്. അതുപോലെയുള്ള പണമാണോ? <<<

as long as the money is brought in through legitimate channels , there is no distinction as how that money was raised abroad

>>>20 വര്‍ഷങ്ങള്‍ സുധാമണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരി ആയിരുന്ന, അവരുടെ എല്ലാ രഹസ്യങ്ങളുമറിയുന്ന ഗെയ്‌ല്‍ പറയുന്നത്, 1.8 ലക്ഷം കോടി സ്വിസ് ബാങ്കില്‍ സുധാമണി നിക്ഷേപിച്ചിട്ടുണ്ട് എന്നാണ്<<<

as long as she has not substatntiated her allegations all these remain just part of the polemics and we have no way of knowing if it is true or not....in any case nobody is saying that she has taken this much money out of india.....if she has raised this money abroad and keep it there i do not think it contravenes indian laws

>>>അതില്‍ നിന്നും 100 കോടി സുനാമി പുനരധിവാസത്തിനു വേണ്ടി ചെലവഴിച്ചു എന്നതൊക്കെ ശരിയാണ്.<<<

this is something we all know for a fact and it should be appreciated

Ananth said...

>>>എന്തു കണ്ടിട്ടാണ്, ഹിന്ദുക്കള്‍ അവരുടെ അടുത്തേക്ക് ഓടിക്കൂടുന്നത്? ഒന്നു മാത്രം. ഇന്ന് വിറ്റുപോകുന്ന ഏറ്റവും വില കൂടിയ ഹിന്ദു മുഖമാണവരുടേത്. താങ്കള്‍ അസംബന്ധമെന്നു പറഞ്ഞ ദൈവത്തിന്റെ അവതാരം ആയിരുന്നു അവരുടെ തുറുപ്പു ചീട്ട് എന്നോര്‍ക്കുക<<<

I would like to bring out one major aspect of difference in the way Hinduism approaches the concept of God as compared to that in say Christianity or Islam

Christianity and Islam believe in the existence of a God – who has created the whole of this universe. Once that is accepted , for any person or thing that is a creation of God , to claim any sort of divinity or godliness would be blasphemous

Whereas in Hinduism there is no God – rather the whole universe itself is the God. Once such a concept is accepted , it is not hard to attribute divinity to anyone or anything that is part of this universe, with the result that there is a pantheon of gods in the folklore and any number of charlatans claiming to be god.

As I said earlier the path to realising god is not through erudition alone but more often it is through devotion. As per the conceptual framework outlined above , if some people attribute divinity in her , that is their choice. Just as the beauty is in the eye of the beholder , the god resides in the devotion of the faithful. You and I may not agree with it but we do not have the right to criticise or deride somebody else's faith. Moreover there is no element of compulsion or canvassing - she is not offering money or anything else for you to join her cult, in fact it is the other way round , people offer her money to become a part of the sect....i do not see why it should concern any body else....be it hindus or non-hindus

Ananth said...

>>>ഒരു വ്യക്തി അവരുടെ അനുഭവം പുസ്തക രൂപത്തില്‍ എഴുതി വച്ചു എന്നും പറഞ്ഞ് അന്വേഷണം നടത്താനോ കേസെടുക്കാനോ ശിക്ഷിക്കാനോ സാധിക്കുമെന്നു തോന്നുന്നില്ല. അങ്ങനെയെങ്കില്‍ എല്ലാ ആത്മകഥയുടെയും അടിസ്ഥാനത്തില്‍ ആര്‍ക്കെങ്കിലും ഒക്കെ കേസെടുക്കേണ്ടി വരും. ഇതേക്കുറിച്ചുള്ള ധാരണയില്ലത്തവരാണ്, സുധാമണിക്കെതിരെ കേസെടുക്കണമെന്നൊക്കെ വിളിച്ചു പറയുന്നത്.<<<

the foreigner is just trying to sell her book ....otherwise she would have pressed charges....even if there is some thing illegal going on in the ashram that can be taken cognizance of suo-moto let the govt act on it and nobody is going to question it....but what is happening now is a concerted effort by some taliban type elements to tarnish the amrutha group whose devotees are mostly hindus who would condider it a veiled attempt to target hinduism itself....that is what i said earlier...

അപ്പോള്‍ ക്രൈസ്തവ സഭയിലെ കാര്യം വരുമ്പോള്‍ മൌനം പാലിക്കുന്നു എന്ന വസ്തുതയും പിന്നെ താങ്കള്‍ തന്നെ ചൂണ്ടിക്കാണിച്ചത് പോലെ ഇതൊരു ആഘോഷമാക്കുന്നതിനു മുന്നില്‍ നില്കുന്ന ആളുകളൊക്കെ അവരുടെ വിശ്വാസപാത്രങ്ങളുടെ വ്യക്തിജീവിതത്തെ മറ്റാരെങ്കിലും പരാമര്‍ശിച്ചാല്‍ എത്രമാത്രം അസഹിഷ്ണുത കാണിക്കുന്നു എന്ന വസ്തുതയും എല്ലാം ......ഈ വിഷയം കൈകാര്യം ചെയ്യുന്നവര്‍ നീതിയും ന്യായവും നടപ്പാക്കാനുള്ള വ്യഗ്രതയില്‍ നിന്നല്ല മറിച്ചു ഹിന്ദു സമൂഹത്തെ തന്നെ മോശമായി ചിത്രീകരിക്കുവാനുള്ള ലകഷ്യ ത്തോടെ ആണിത് ചെയ്യുന്നത് എന്ന ഒരു തോന്നല്‍ അമൃത ഭക്തരല്ലാത്ത ഹിന്ദു മത വിശ്വാസികള്‍ക്ക് പോലും ഉണ്ടാക്കുവാന്‍ ഇടയാക്കുന്നു

kaalidaasan said...

>>>>as long as the money is brought in through legitimate channels , there is no distinction as how that money was raised abroad<<<<

Legitimate channels അതാണിതിലെ catch . വിമാനത്താവളങ്ങളില്‍ സുധാമണിക്കും കൂട്ടര്‍ക്കും സുരക്ഷാ പരിശോധന ഇല്ല. (റോബര്‍ട്ട് വാദ്രക്കും പരിശോധന ഇല്ലാത്തതുപോലെ). കൂടെ കൊണ്ടു വരുന്ന ബാഗ്ഗേജുകളും പരിശോധിക്കപ്പെടാറില്ല. ഇന്‍ഡ്യയിലെ അധികാരി വര്‍ഗ്ഗം അതിനു ഒത്താശ ചെയ്യുന്നു. പിന്നെ എന്തു legitimacy ആണു താങ്കളീ പറയുന്ന കൊണ്ടു വരലിലുള്ളത്?

താങ്കളേപ്പൊലുള്ള വിവരമുള്ളവര്‍ ഇതുപോലെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. നികുതി വെട്ടിപ്പിലൂടെ സ്വരുക്കൂട്ടുന്ന പണം വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ കൊണ്ടു വന്നാലും കുഴപ്പമില്ല എന്നു കേള്‍ക്കുമ്പോള്‍ ശരിക്കും ഞെട്ടിപ്പോകുന്നു.

വിദേശത്തു വച്ച് സുധാമണി പലരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് ഗെയ്‌ല്‍ പറയുന്നുണ്ട്. ഇത് വഴി സമ്പാദിച്ച പണമാണെങ്കിലും താങ്കളേപ്പോലുള്ളവര്‍ക്ക് പ്രശ്നമില്ല എന്നു മനസിലാകുന്നു. കഷ്ടം.

kaalidaasan said...

>>>>as long as she has not substatntiated her allegations all these remain just part of the polemics and we have no way of knowing if it is true or not..<<<<

സുധാമണിയെ ന്യായീകരിക്കാനും ഗെയ്‌ലിനെ പ്രതിരോധിക്കാനും ഉദ്ദേശിച്ച് താങ്കള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന സിസ്റ്റര്‍ ജാസ്മിന്റെ ആമേനില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ താങ്കള്‍ കണ്ടിരുന്നോ. ഉണ്ടെങ്കില്‍ ദയവായി ഇവിടെ എഴുതാന്‍  അപേക്ഷ.

ഗെയ്‌ല്നു സുധാമണിയുടെ ആശ്രമത്തില്‍ വച്ചുണ്ടായ അനുഭവങ്ങളും അവര്‍ കണ്ട മറ്റ് കാര്യങ്ങളുമാണാ പുസ്തകത്തിലുള്ളത്. അതൊക്കെ വായിക്കുന്നവര്‍ക്ക് വേണമെങ്കില്‍ വിശ്വസിക്കാം. ഭക്തര്‍ക്ക് തള്ളിക്കളയാം. തെളിവു നിരത്തി സ്ഥാപിക്കാനൊന്നുമല്ല അവര്‍ ഉദ്ദേശിക്കുന്നത്. ആരെങ്കിലുമിതൊക്കെ അംഗീകരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടെന്നും തോന്നുന്നില്ല. അവര്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ ആവര്‍ ലോകത്തോട് പറയുന്നു.

ഗെയ്‌ലിനെ ബാലു എന്ന സ്വാമി ബലാല്‍സംഗം ചെയ്തു എന്നതിനും, സുധാമണിക്ക് പലരുമായി ലൈംഗിക ബന്ധമുണ്ടായിരുന്നു എന്നുമൊക്കെ ഉള്ള വെളിപ്പെടുത്തലിനു തെളിവു വേണമെന്നൊക്കെ പറയുന്ന താങ്കളുടെ സംവേദന ക്ഷമതക്ക് ഒരു നല്ല നമസ്കാരം പറയട്ടെ. എന്തു തെളിവാണു താങ്കളുദ്ദേശിക്കുനത്? സാക്ഷികളെ ആണോ?

ഗെയ്‌ല്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഇവയാണ്.

1. ഗെയ്‌ലിനെ ബാലു സ്വമി പല പ്രാവശ്യം ബലാല്‍ സംഗം ചെയ്തിട്ടുണ്ട്.
2. സുധമാണിക്ക് പലരുമായും ലൈംഗിക ബന്ധമുണ്ടായിരുന്നു.
3. സുധാമണി സ്വര്‍ണ്ണാഭരണങ്ങള്‍ പലയിടത്തും സൂക്ഷിച്ചു വച്ചിട്ടുണ്ട്.
4. സ്വന്തക്കാര്‍ക്കൊക്കെ വാരിക്കോരി കൊടുത്തിട്ടുണ്ട്
5. സുധാമണി മാനസിക്ലമായും ശാരീരികമയും തന്നെ പീഢിപിച്ചിട്ടുണ്ട്.
6. വിശ്രമമില്ലാതെ പോലും 24 മണിക്കൂറും ജോലി ചെയ്യിച്ചിട്ടുണ്ട്.
7. വിദേശത്ത് ലക്ഷക്കണക്കിനു കോടി ഡോളറിന്റെ പണം സൂക്ഷിച്ചിട്ടുണ്ട്.
8. സുധാമണിക്ക് ആര്‍ത്തവം ഉണ്ടായിരുന്നു.
9. സുധാമണിക്ക് ഒരു ദിവ്യത്വവുമില്ല.

ഇതിനൊക്കെ താങ്കള്‍ക്ക് പ്തികരമായ എന്തു തെളിവുകളാണ്, വേണ്ടതെന്നു പറഞ്ഞാല്‍ നന്നായിരുന്നു.

kaalidaasan said...

>>>>in any case nobody is saying that she has taken this much money out of india.....if she has raised this money abroad and keep it there i do not think it contravenes indian laws<<<<

ഇന്‍ഡ്യയില്‍ നിന്നും സുധാമണി പണം പുറത്തേക്ക് കൊണ്ടു പോയി എന്നു പറയാന്‍  മാത്രം മന്ദബുദ്ധികളാണോ ഇന്‍ഡ്യക്കാര്‍. അവര്‍ പണം ഉണ്ടാക്കുന്ന ഒരു വ്യവസായവും ഇന്‍ഡ്യയില്‍ നടത്തുന്നില്ല. അംബാനി ഇന്‍ഡ്യയുടെ പൊതു സ്വത്ത് നിസാര വിലക്ക് അടിച്ചെടുത്ത് വിറ്റ് പണമുണ്ടാക്കുന്നു. അതൊക്കെ പുറത്തേക്ക് കൊണ്ടു പോയി സൂക്ഷിക്കുന്നുണ്ട്. അതുപോലെ ഒന്നും ആരും സുധാമണിയേപ്പറ്റി പറയില്ല.

അവര്‍ക്ക് വിദേശത്തു നിന്നും ലഭിക്കുന്ന പണം തന്നെയാണതൊക്കെ. ഇത് നിയമവിരുദ്ധമാണോ അല്ലയോ എന്നു ചോദിക്കുന്നതിനു മുന്നെ ഇതിലുള്ള ധാര്‍മ്മികത താങ്കള്‍ കാണാതെ പോകുന്നു. ഇന്‍ഡ്യയില്‍ ജീവ കാരുണ്യ പ്രവര്‍ത്തനത്തിനു വേണ്ടി സ്വരൂപിക്കുന്ന പണമാണ്, എന്നാണ്, സുധാമണി ലോകത്തോട് പറയുന്നത്. അത് ചെയ്യാതെ ഈ പണം വിദേശത്തു തന്നെ സൂക്ഷിക്കുന്നു എങ്കില്‍ അത് വൃത്തികേടല്ലേ? ദൈവം എന്നു സ്വയം വിളിക്കുന്ന ഈ സ്ത്രീ ആരെയാണു ഇതുപോലെ പറ്റിക്കുന്നത്? താങ്കള്‍ക്കിതില്‍  അശേഷം ബുദ്ധിമിട്ടില്ല എന്നു മനസിലായി. പക്ഷെ അത് വലിയ കാപട്യമാണെന്നേ ഞാന്‍ പറയൂ.

kaalidaasan said...

>>>>this is something we all know for a fact and it should be appreciated<<<<

ശരിക്കും അമ്മ ഭക്തരുടെ അതേ ന്യായീകരണം.

എങ്കില്‍ ഇനി നമ്മള്‍ മറ്റ് പലതിനെയും ഇതുപോലെ appreciate ചെയ്യേണ്ടി വരും. എം എല്‍ എ ഫണ്ടും എം പി ഫണ്ടും ഒക്കെ ഇതു പോലെ കൈ കാര്യം ചെയ്താല്‍ നമ്മളാരും ചോദ്യം ചെയ്യരുത്. പത്തുകോടിയില്‍ ഒരു കോടി ചെലവാക്കിയാലും നമ്മള്‍  അതിനെ appreciate ചെയ്യണം. ബാക്കി 9 കോടി എന്തു ചെയ്താലും അതേക്കുറിച്ചന്വേഷിക്കയേ ചെയ്യരുത്.

180000 കോടി കണക്കില്‍ പെടാതെ സൂക്ഷിക്കുന്ന ഒരു കപട വ്യക്തി, 100 കോടി ചെലവഴിക്കുന്നത് താങ്കള്‍ക്ക് appreciate ചെയ്യേണ്ട വസ്തുതയാണ്. ഭക്തി ഇങ്ങനെയും പ്രകടിപ്പിക്കാം എന്നു മനസിലായി.

kaalidaasan said...

>>>>I would like to bring out one major aspect of difference in the way Hinduism approaches the concept of God as compared to that in say Christianity or Islam<<<<

സുധാമണി ദൈവമാണെന്ന് അവകാശപ്പെടുന്നത് absurd ആണെന്നു താങ്കള്‍ പറഞ്ഞു കഴിഞ്ഞു. ഇനി അതിനെ ന്യായീകരിക്കാന്‍ ഹിന്ദു മതത്തിലെയും ക്രിസ്തുമതത്തിലെയും ദൈവ സങ്കല്‍പ്പം ചികയണോ?

സുധാമണി പറയുന്നതിനോട് യോജിപ്പുണ്ടെങ്കില്‍ മാത്രമേ ഇത് വിശദീകരിക്കേണ്ടതുള്ളു.

kaalidaasan said...

>>>>the foreigner is just trying to sell her book<<<<

പുസ്തകം എഴുതി പ്രസിദ്ധീകരിക്കുന്നത് വില്‍ക്കാന്‍ ഉദ്ദേശിച്ചു തന്നെയാണ്.

ഇക്കാര്യങ്ങളൊക്കെ ഗെയ്‌ല്‍ പല തവണ പല മാദ്ധ്യമങ്ങളിലും പറഞ്ഞിട്ടുണ്ട്. അതില്‍ ഒന്ന് ഇതാണ്.

The Hugging Saint

ഈ ലേഖനത്തില്‍ സുധാമണി പറയുന്ന രസകരമായ ഒരു കാര്യമുണ്ട്. അവരുടെ പിന്നാലെ കൂടുന്ന ചെറുപ്പക്കാരൊക്കെ ശരിക്കും അവരെ മനസിലാക്കിയിട്ടാണോ എന്ന ചോദ്യത്തിനുള്ള മറുപടി ആണത്

"The dog chews on the dry bone, thinking that it is getting flesh, but in reality the taste it is relishing is coming from the lacerations ­inflicted by the bone upon its own gums."

അറിയാതെ പറഞ്ഞു പോയതാണെങ്കിലും ഇതില്‍ വലിയ സത്യമുണ്ട്.

നായ എല്ലിന്‍ കഷണം കടിക്കുന്നത് ഇല്ലാത്ത മാംസത്തിനു വേണ്ടിയാണ്. അതുപോലെ ഒരാവേശത്തിന്, എടുത്തു ചാടി ഇവരുടെ കൂടെ കൂടുന്ന മിക്കവരും ഇല്ലാത്ത എന്തോ ഒന്നിനു വേണ്ടി കൂടുന്നതാണ്. പണം സമയവും ജീവിതവും നഷ്ടപ്പെടുത്തുന്നു. അത് തിരിച്ചറിയുമ്പോള്‍ ഉപേക്ഷിച്ചു പോകുന്നു. ഗെയ്‌ല്‍ ചെയ്തതും അതു തന്നെ. പുറത്തു നില്‍ക്കുന്ന ഭക്തര്‍  വെറുതെ കഥയറിയാതെ ആട്ടം കാണുന്നു.

അനേകം ആളുകള്‍ വായിക്കുന്ന യാഹൂ ഗ്രൂപ്പുകളിലാണ്, ഗെയ്‌ല്‍ ആദ്യമായി ഈ സംഭവങ്ങള്‍ വിവരിച്ചത്. ഇതൊക്കെ ഉണ്ടായപ്പോള്‍ പലരും അവരോട് അവരുടെ അനുഭവങ്ങള്‍ പുസ്തക രൂപത്തില്‍ ആക്കാന്‍ നിര്‍ദ്ദേശിച്ചു. അതവര്‍ പുസ്തകമാക്കി.

kaalidaasan said...

>>>>even if there is some thing illegal going on in the ashram that can be taken cognizance of suo-moto let the govt act on it and nobody is going to question it.<<<<

തമാശ ഇങ്ങനെയും പറയാം. ഒരു ഗവണ്‍മെറ്റും നടപടി എടുക്കില്ല. ഇപ്പോള്‍ ഭരിക്കുന്ന ഉമ്മന്‍ ചാണ്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് താങ്കള്‍ പറഞ്ഞതു തന്നെ. അവര്‍ പല ജീവകാരുണ്യ പ്രവര്‍ത്തികളും നടത്തുന്നുണ്ട്. അതുകൊണ്ട് even if there is some thing illegal going on in the ashram , it will be ignored എന്ന്.

ഇനി കേന്ദ്രം ഭരിക്കാന്‍  വരുന്ന മോദി സുധാമണിയുടെ മുന്നില്‍ കുമ്പിട്ടു നമസ്കരിക്കുന്ന ഭക്തനാണ്. അതുകൊണ്ട് സര്‍ക്കാര്‍ നടപടി എന്നതൊക്കെ മുഴുത്ത തമാശ ആയിരിക്കും.

ഏതായാലും കേരളത്തിലെ കോടതി ഇടപെട്ടു കഴിഞ്ഞു. ഒരു സുധാമണി ഭക്തന്‍ നല്‍കിയ പരാതിയില്‍ ഗെയ്‌ലിനെതിരെയും, കേരളത്തിലെ അഞ്ച് മാദ്ധ്യമങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നു. സുധാമണി ഭക്തി നീതി ന്യായ വ്യവസ്ഥയേയും ഗ്രസിച്ചിരിക്കുന്ന ഇന്‍ഡ്യയില്‍ അവര്‍ക്കെതിരെ ചെറുവിരല്‍ പോലുമനങ്ങില്ല എന്ന് തീര്‍ച്ചയായി കഴിഞ്ഞു.

പക്ഷെ കോടതി പിടിച്ചത് പുലി വാലാണെന്നണെനിക്കു തോന്നുനത്. കോടതി ഉത്തരവു പ്രകാരം ഗെയ്‌ലിനു സമന്‍സ് അയക്കേണ്ടി വരും. ഗെയ്‌ല്‍ എങ്ങനെ അതിനൊട് പ്രതി കരിക്കും എന്ന് കാത്തിരിക്കാം.

ഗെയ്‌ല്‍ അമേരിക്കയിലെ ഏതെങ്കിലും കോടതിയില്‍ തന്നെ പീഢിപ്പിച്ച സുധാമാണിക്കെതിരെ ഒരു കേസു കൊടുത്താല്‍ സാമ്രാജ്യം കുലുങ്ങും. പറഞ്ഞ കൂലി വീട്ടു വേലക്കാരിക്ക് കൊടുത്തില്ല എന്നും പറഞ്ഞ് ദേവയാനിക്കെതിരെ പരാതി കൊടുത്തപ്പോള്‍ അവരെ പൊതു വഴിയില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ നിയമ വ്യവസ്ഥയാണവിടുത്തേത്. ശാരീരികമായി പീഢിപ്പിച്ചു, ബലാല്‍ സംഗം ചെയ്തു എന്നൊക്കെ പരാതി ഉണ്ടായാല്‍ ഈ നീതി പീതം എന്തു ചെയ്യുമെന്നറിയാന്‍ സുധാമണിയോട് ചോദിക്കേണ്ട അവശ്യമില്ല.

kaalidaasan said...

>>>>but what is happening now is a concerted effort by some taliban type elements to tarnish the amrutha group whose devotees are mostly hindus who would condider it a veiled attempt to target hinduism itself....that is what i said earlier...<<<<

taliban type elements എന്നത് ഇഷ്ടപ്പെട്ടു. നല്ല പ്രയോഗം.

താങ്കള്‍ പറയുന്നത് കേട്ടാല്‍ തോന്നും, ഈ മാദ്ധ്യമങ്ങളും സോഷ്യല്‍  മീഡിയയില്‍  എഴുതുന്നവരുമൊക്കെ കൂടെ പറഞ്ഞു പരത്തുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണിവ എന്ന്.

ഇത് എഴുതിയത്, മയി സുധാമണി ആയി നടന്നകാലം മുതലേ സന്തത സഹചാരി ആയി നടന്ന ഒരു വ്യക്തി ആണ്. അവര്‍  എഴുതിയ ഓര്‍മ്മക്കുറിപ്പുകളാണെന്ന് ഭക്തരും താങ്കളും മറക്കുന്നു. 20 വര്‍ഷം സുധാമണിയെ സേവിച്ച ഭക്തയുടേതാണീ വെളിപ്പെടുത്തലുകള്‍. അതിനിതുപോലെ ഒരു twist കൊടുക്കേണ്ടതുണ്ടോ? ഗെയ്‌ല്‍ ഈ പുസ്ത്കം എഴുതിയില്ലായിരുന്നെങ്കില്‍ ഇതുപോലെ taliban type elements ഒന്നും ഇതേക്കുറിച്ചു പറയില്ലായിരുന്നു എന്നതാണു സത്യം. ഭക്തര്‍ക്കിതുപോലെ പല ദുര്‍വ്യാഖ്യാനങ്ങളും നല്‍കാം.

ഗെയ്‌ല്‍ ഇതെഴുതിയത് അവരുടെ ഓര്‍മ്മക്കുറിപ്പികള്‍ എന്ന നിലയലാണ്. അത് പക്ഷെ സുധാമണിയുട്രെ സാമ്രാജ്യത്തെ കരിവാരിത്തേക്കുന്നതായി പോയി. അതിനു taliban type elements നെ കുറ്റം പറയുന്നത് യുക്തിസഹമല്ല.

മാദ്ധ്യമവും, മീഡിയ വണ്ണും, തേജസും taliban type elements ആണെന്ന് പറഞ്ഞാലും, റിപ്പോര്‍ട്ടര്‍ ചാനലും കൈരളിയും  taliban type elements ആണെന്ന് അരിയാഹാരം കഴിക്കുന്ന ആരും പറയില്ല.

ക്രിസ്തുമതത്തിലെയോ ഇസ്ലാം മതത്തിലെയോ വ്യക്തികളേപ്പറ്റിയോ സ്ഥാപനങ്ങളേപ്പറ്റിയോ സമാനമായ ആരോപണമുണ്ടാകുമ്പോള്‍ സംഘ പരിവാര്‍  അതിനു പരമാവധി പ്രചരണം കൊടുക്കാറുണ്ട്. അതു തന്നെയേ ഇതിലും സംഭവിച്ചിട്ടുള്ളൂ.

പോട്ടയില്‍ ഉണ്ടായ പല സംഭവങ്ങളും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് സംഘ പരിവാര്‍ മാദ്ധ്യമങ്ങള്‍ എഴുതിയതൊക്കെ ഇവിടെ ജീവിക്കുന്നവര്‍ അറിഞ്ഞിട്ടുണ്ടെന്നു കൂടെ ഓര്‍ക്കുക.

Ananth said...

>>> നികുതി വെട്ടിപ്പിലൂടെ സ്വരുക്കൂട്ടുന്ന പണം വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ കൊണ്ടു വന്നാലും കുഴപ്പമില്ല എന്നു കേള്‍ക്കുമ്പോള്‍ ശരിക്കും ഞെട്ടിപ്പോകുന്നു.<<<

yes if you have nri status you can bring in any amount of money without anyone asking about the source.....that is why most politicians are keen on sending their kin abroad so that there would be a channel to legitimise unaccounted wealth


Ananth said...

>>>>സുധാമണിയെ ന്യായീകരിക്കാനും ഗെയ്‌ലിനെ പ്രതിരോധിക്കാനും ഉദ്ദേശിച്ച് താങ്കള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന സിസ്റ്റര്‍ ജാസ്മിന്റെ ആമേനില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ താങ്കള്‍ കണ്ടിരുന്നോ. ഉണ്ടെങ്കില്‍ ദയവായി ഇവിടെ എഴുതാന്‍ അപേക്ഷ.<<<<

where did i justify amritha group....i have clearly articulated how i perceive those who claim to be god and i have mentioned that i am not a devotee of her ..... what i have indicated is the response of an ordinary hindu to the current controversy......i did not say anything about whether i think sister jesmy's allegations are true or false.... i am not interested in any proof of sister jesmy's allegations either....what i said was when she raised allegations similar to the ones made by gayle, all those who are making so much hullabulla now were not seen to be so concerned about truth and justice.....you are free to believe that amritha group holds 1.8 lakh cores in swiss bank but ordinary folks are not likely to swallow such hyperbole without any substantiating evidence is what i said.....


Ananth said...

>>>സുധാമണി ദൈവമാണെന്ന് അവകാശപ്പെടുന്നത് absurd ആണെന്നു താങ്കള്‍ പറഞ്ഞു കഴിഞ്ഞു. ഇനി അതിനെ ന്യായീകരിക്കാന്‍ ഹിന്ദു മതത്തിലെയും ക്രിസ്തുമതത്തിലെയും ദൈവ സങ്കല്‍പ്പം ചികയണോ?<<<

i tried to explain the concept of god from the hindu perspective in order to answer your question
എന്തു കണ്ടിട്ടാണ്, ഹിന്ദുക്കള്‍ അവരുടെ അടുത്തേക്ക് ഓടിക്കൂടുന്നത്?


Ananth said...
This comment has been removed by the author.
Ananth said...

>>>എടുത്തു ചാടി ഇവരുടെ കൂടെ കൂടുന്ന മിക്കവരും ഇല്ലാത്ത എന്തോ ഒന്നിനു വേണ്ടി കൂടുന്നതാണ്. പണം സമയവും ജീവിതവും നഷ്ടപ്പെടുത്തുന്നു. അത് തിരിച്ചറിയുമ്പോള്‍ ഉപേക്ഷിച്ചു പോകുന്നു. ഗെയ്‌ല്‍ ചെയ്തതും അതു തന്നെ. പുറത്തു നില്‍ക്കുന്ന ഭക്തര്‍ വെറുതെ കഥയറിയാതെ ആട്ടം കാണുന്നു.<<<<

you may be right about the ordinary devotees.....but she was not one like that ....she was very much a promoter of this venture and she held the virtual number2 position till a short while before she left....see what i wrote in my very first comment on this
this foreigner was a co-founder of the amrutha empire.... they both started from scratch.....she was part and parcel of all that went on ......as it grew into an empire worth thousands of crores what happened was something that happens in many corporate heirarchies......in the last few years of the 20 odd years that she spent at the ashram, she felt relegated and sidelined and had to watch helplesslessly as the power and authority that she held all the while slipped away into the hands of relatively newcomers .....finally she could not stand it anymore and left the ashram.....15 years after leaving the ashram she comes out with a 'warts and all' memoir chronicling all the juicy backroom tidbits
the recent news on her ghost writer who prompted her and "recovered" her memories about "rape" etc makes it all the more suspect.

Ananth said...

>>>മാദ്ധ്യമവും, മീഡിയ വണ്ണും, തേജസും taliban type elements ആണെന്ന് പറഞ്ഞാലും, റിപ്പോര്‍ട്ടര്‍ ചാനലും കൈരളിയും taliban type elements ആണെന്ന് അരിയാഹാരം കഴിക്കുന്ന ആരും പറയില്ല.<<<

just as most politicians have a vested interest to defend the amrutha group ( see g sudhakaran protesting the kairali tv action ), it seems there are some commercial interests like an upcomimg speciality hospital in which mammooty has a very high stake etc are also at play here.....it may be a coincidence but in the cyberspace 99 percent of the adverse comments on amrutha group are posted by muslims or it may be due to my surfing habits and you may feel differently.

in any case....i have expressed my views on this issue and i have nothing more to add

kaalidaasan said...

>>>>yes if you have nri status you can bring in any amount of money without anyone asking about the source.....that is why most politicians are keen on sending their kin abroad so that there would be a channel to legitimise unaccounted wealth<<<<

ഇപ്പോള്‍ എന്റെ ഞെട്ടല്‍ ഇരട്ടി ആകുന്നു. താങ്കള്‍ സുധാമണിയുടെ ചെയ്തികള്‍ രാഷ്ട്രീയക്കാരുടേതിനു സമാനമാക്കി പ്രതിഷ്ടിക്കുന്നു. രാഷ്ട്രീയക്കാരേപ്പോലെ കള്ളപ്പണം കൊണ്ടു വരുന്ന ദൈവം.

kaalidaasan said...

>>>>where did i justify amritha group.<<<<

സുധാമണിയേക്കുറിച്ച് അടുത്തറിയുന്ന ഒരു വ്യക്തി എഴുതിയ പുസ്തകത്തേപ്പറ്റി പരമര്‍ശിച്ചപ്പോള്‍, അത്ചര്‍ച്ച ആക്കുന്നതില്‍ നിക്ഷിപ്ത താല്‍പ്പര്യമുണ്ടെന്നും, സിസ്റ്റര്‍ ജെസ്മി കത്തോലിക്കാ സഭയേപ്പറ്റി എഴുതിയ പുസ്തകം ​ചര്‍ച്ച ആക്കുന്നില്ല എന്നും പരിഭവിക്കുമ്പോള്‍ എന്താണുദ്ദേശ്യമെന്നു മനസിലാക്കാനുള്ള അടിസ്ഥാന വിവേകം എനിക്കുണ്ട്.

kaalidaasan said...

>>>> i am not interested in any proof of sister jesmy's allegations either....what i said was when she raised allegations similar to the ones made by gayle, all those who are making so much hullabulla now were not seen to be so concerned about truth and justice..<<<<

സുധാമണിയേപ്പറ്റി ഉള്ള ആക്ഷേപത്തിനു തെളിവു ഹാജരാക്കിയിട്ടില്ല എന്നു പറഞ്ഞതും താങ്കളാണ്.

as long as she has not substatntiated her allegations all these remain just part of the polemics and we have no way of knowing if it is true or not..

ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു. സിസ്റ്റര്‍ ജെസ്മിയുടെ അരോപണത്തിഉനു തെളിവു വേണോ എന്നതില്‍ താങ്കള്‍ക്ക് താല്‍പ്പര്യമില്ല, പക്ഷെ സുധാമണിക്കെതിരെ ഉള്ളതിനു തെളിവു വേണം എന്നതാണു താങ്കളുടെ നിലപാട്, എന്ന്.

kaalidaasan said...

>>>>you are free to believe that amritha group holds 1.8 lakh cores in swiss bank but ordinary folks are not likely to swallow such hyperbole without any substantiating evidence is what i said.....<<<<

ഈ ordinary folks എന്നു താങ്കളുദ്ദേശിക്കുന്നത് ആരെയാണ്? ഗെയ്‌ല്‍ പറയുന്നത് സത്യമാണെന്നു വിശ്വസിക്കുന്ന കോടിക്കണകിനാളുകള്‍ ഇന്‍ഡ്യയിലുണ്ട്. അവരില്‍ കുറെയേറെ പേര്‍ സൈബര്‍ ലോകത്ത് അവരുടെ അഭിപ്രായവും പറഞ്ഞിട്ടുണ്ട്. അവരൊക്കെ താങ്കളുടെ ഭാഷയില്‍ extra ordinary folks ആണോ?

അംബാനിക്കും ഇന്‍ഡ്യയിലെ അനേകം രാഷ്ട്രീയക്കര്‍ക്കും സ്വിസ് ബാങ്കില്‍ പണമുണ്ടെന്നു വിശ്വസിക്കുന്ന ordinary folks ന്, ഇതും വിശ്വസിക്കാന്‍ പ്രയാസമുണ്ടാകില്ല. അവര്‍ പക്ഷെ സുധാമണി ഭക്തരും സംഘ പരിവാറികളുമാണെങ്കില്‍ വിശ്വസിക്കില്ല. സുധാമണിയുടെ കള്ളപ്പണത്തിന്റെ പങ്കു പറ്റുന്നവര്‍ പുറമെ വിശ്വസിക്കില്ല, എന്നു നടിക്കുമ്പോഴും, ഉള്ളില്‍ വിശ്വസിക്കും.

kaalidaasan said...

>>>>i tried to explain the concept of god from the hindu perspective in order to answer your question
എന്തു കണ്ടിട്ടാണ്, ഹിന്ദുക്കള്‍ അവരുടെ അടുത്തേക്ക് ഓടിക്കൂടുന്നത്? <<<<


ഞാനാരോടും ഒരു ചോദ്യവും ചോദിച്ചില്ല. ഞാന്‍ എന്നോട് തന്നെ ഒരു ചോദ്യം ചോദിച്ച്, അതിനുള്ള ഉത്തരവും എഴുതി വച്ചിരുന്നു.

എന്തു കണ്ടിട്ടാണ്, ഹിന്ദുക്കള്‍ അവരുടെ അടുത്തേക്ക് ഓടിക്കൂടുന്നത്? ഒന്നു മാത്രം. ഇന്ന് വിറ്റുപോകുന്ന ഏറ്റവും വില കൂടിയ ഹിന്ദു മുഖമാണവരുടേത്.

താങ്കള്‍ വിശദീകരിച്ചതന്നുസരിച്ച് ഹിന്ദു മത വിശ്വാസ പ്രകരം സുധാമണി ദൈവമാണെനും  പറഞ്ഞ് ഹിന്ദുക്കള്‍ അവരുടെ അടുത്തേക്ക് ഓടിക്കൂടുന്നതിനു സാധൂകരണമുണ്ടെന്നല്ലേ? അതേക്കുറിച്ചാണു ഞാന്‍ അഭിപ്രായം  പറഞ്ഞതും.

ദൈവത്തിന്റെ അവതാരം എന്ന ആവകാശ വാദം അസംബന്ധമാണെന്ന് താങ്കളും പറഞ്ഞു. എല്ലാ മതത്തിന്റെ കാര്യത്തിലും ഇതാണു സ്ഥിതി. പുറത്തു നിന്നു നോക്കുമ്പോള്‍ പലതും ആണെന്നു തോന്നും.

എല്ലാം മതത്തിന്റെ വകുപ്പില്‍ കണുകയും വിലയിരുത്തുകയും ചെയ്യുന്ന അനേകരുള്ള നാടാണിന്‍ഡ്യ. ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ഭീകരതയെ വരെ ന്യായീകരിക്കുന്ന മുസ്ലിങ്ങളുണ്ട്. അതേ മനസ്തിതിയുള്ള ഹിന്ദുക്കളും ഉണ്ട്. ബാല പീഢനത്തിനു ഇപ്പോള്‍ ജയിലില്‍ കിടകുന്ന ആസാറാം ബാപ്പുവിനെ ന്യായീകരിക്കുന്ന രാഹുല്‍ ഈശ്വര്‍ അതുപോലുള്ള ഒന്നാണ്.

kaalidaasan said...

>>>>you may be right about the ordinary devotees.....but she was not one like that ....she was very much a promoter of this venture and she held the virtual number2 position till a short while before she left.<<<<

അതെ വളരെ ശരിയാണ്. അതാണവര്‍ പറയുന്നതിന്റെ credibility യും. അവര്‍ക്കീ സംഘടനയേയും അതിന്റെ അമരത്തിരിക്കുന്ന സുധാമണിയേയും ശരിക്കുമറിയാം. ശ്രീനി പട്ടത്താനം പുറത്തു നിന്നുകൊണ്ട് എഴുതിയതിനേക്കാള്‍ വിശ്വാസ്യത ഇതിനുണ്ട്.

സുധാമണി ചെയ്ത എല്ലാ തട്ടിപ്പിനും വൃത്തികേടുകള്‍ക്കും  ഇവര്‍ കൂടെ കൂട്ടുനിന്നു. അത് ഇവരും സമ്മതിക്കുന്ന കാര്യമല്ലേ? ഇവര്‍  കാപട്യക്കാരി ആണെന്ന് ഇതേ വരെ സുധാമണിയോ ആശ്രമമോ പറഞ്ഞിട്ടില്ല എന്നോര്‍ക്കുക.
ആകേക്കൂടി പറഞ്ഞത് ഇവര്‍ സുധാമണിയേയും മറ്റ് ചിലരെയും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നു മാത്രമാണ്. ദൈവമായതുകൊണ്ട് കൊല്ലാന്‍ ശ്രമിച്ചാലും ഫലിക്കില്ല എന്ന വിശ്വാസം ​കൊണ്ടാണോ പിന്നെയും ഇവരെ കൊണ്ടു നടന്നത്?

20 വര്‍ഷം മുന്നെ ഇവരെ പറഞ്ഞു വിട്ടിരുന്നു എങ്കില്‍ അന്നേ ഇവര്‍ ഇപ്പോള്‍ പറഞ്ഞതൊക്കെ ലോകത്തോട് വിളിച്ചു പറയുമായിരുന്നു. സ്വന്തം സഹോദരനെ വരെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് പരസ്യമായി പറഞ്ഞ് കൊല്ലാന്‍ മടിയില്ലാത്തവര്‍ക്ക് ഗെയ്‌ലിനെ കൊല്ലാനൊന്നും ബുദ്ധിമിട്ടില്ലായിരുന്നു. മദാമ്മയെ കൊന്നാല്‍ ഉള്ള ഭവിഷ്യത്തോര്‍ത്ത് ഒരു പക്ഷെ വരുതിയിലാക്കി കൊണ്ടു നടന്നതാവാം.

kaalidaasan said...

>>>>the recent news on her ghost writer who prompted her and "recovered" her memories about "rape" etc makes it all the more suspect.<<<<

ഭക്തര്‍ക്ക് ഇനി ഇതുപോലുള്ള ഉഡായിപ്പുകളേ രക്ഷക്കുള്ളു.

ഇനി ഗെയ്‌ലല്ല ഇതൊക്കെ എഴുതിയതെന്നു പറഞ്ഞു നടക്കാം. പക്ഷെ താങ്കളാദ്യം പറഞ്ഞ ordinary folks , കൈരളി ചാനലില്‍ ഗെയ്‌ല്‍ പറഞ്ഞതൊക്കെ കേട്ടിട്ടുണ്ട് എന്നു മറക്കണ്ട.

ഗെയ്‌ല്‍ പറയുന്നതിനു തെളിവില്ല എന്നു പറയുന്ന ആള്‍ തന്നെ, ഗെയ്‌ലിനേക്കൊണ്ട് മറ്റാരോ പറയിക്കുനതാണെന്ന ഭക്തരുടെ പ്രചരണം വിശ്വസിക്കുന്നത്, എന്നത് ആശ്ചര്യമുണ്ടാക്കുന്നില്ല.

അടിസ്ഥാമില്ലാത്ത കള്ളം പറഞ്ഞു നടന്നാല്‍ മില്യണ്‍ കണക്കിനു ഡോളര്‍ നഷ്ടപരിഹാരം കൊടുക്കേണ്ട നിയമവ്യവസ്ഥയുള്ള നാടാണ്, അമേരിക്കയും ഇംഗ്ളണ്ടും, ഓസ്ട്രേലിയയുമൊക്കെ. അവിടെയും സുധാമണിക്ക് ഭക്തരുണ്ട്. അവര്‍ക്കെങ്കിലും ഈ നുണ പ്രചരണത്തിനെതിരെ മാന നഷ്ടത്തിനു കേസുകൊടുത്തുകൂടെ?

താങ്കളീ പറയുന്നതില്‍, എന്തെങ്കിലും വാസ്ഥവമുണ്ടെങ്കില്‍ ആശ്രമം  തന്നെ ഗെയ്‌ലിനെതിരെ നിയമ നടപടി സ്വീകരിക്കണം. മറഞ്ഞു നിന്ന് ഭക്തരേക്കൊണ്ട് ഒളിയുദ്ധം നടത്തുകയല്ല വേണ്ടത്.

kaalidaasan said...

>>>>just as most politicians have a vested interest to defend the amrutha group ( see g sudhakaran protesting the kairali tv action ),<<<<

സുധാകരനിതില്‍ ഒറ്റ vested interest മാത്രമേ ഉള്ളു. തെരഞ്ഞെടുപ്പിന്റെ ചൂടില്‍ നില്‍ക്കുമ്പോള്‍ സുധാമണിയുടെ ഭക്തരെ, പ്രത്യേകിച്ച് തീര ദേശ മേഘലയില്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്യുന്ന അരയ സമുദായത്തെ പിണക്കേണ്ട എന്ന vested interest .രാഷ്ട്രീയത്തേക്കുറിച്ച് അടിസ്ഥാന വിവരമുള്ളവര്‍ക്കൊക്കെ ഇത് മനസിലാക്കന്‍ പ്രയസമില്ല.

kaalidaasan said...

>>> it seems there are some commercial interests like an upcomimg speciality hospital in which mammooty has a very high stake etc are also at play here.<<<

ഹോ എന്തൊരു ദീര്‍ഘവീക്ഷണം. സംഘ പരിവാര്‍ ബുദ്ധി അപാരമെന്നു മാത്രം പറയട്ടെ.

മമ്മൂട്ടി തുടങ്ങാന്‍ പോകുന്ന speciality hospital നു വേണ്ടി ബ്രിട്ടാസിനേക്കൊണ്ട് കൈരളി ചാനല്‍ വഴി സുധാമണിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു.

ഭക്തരുടെ പ്രചാരണം മുഴുവന്‍ തൊള്ള തൊടാതെ വിഴുങ്ങാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഇതൊന്നും ഗെയ്‌ലിന്റെ വെളിപ്പെടുത്തലുകള്‍ സുധാമണിയുടെ സാമ്രാജ്യത്തിനുണ്ടാക്കിയിരിക്കുന്ന കുലുക്കം മാറ്റാന്‍ പര്യാപ്തമല്ല.

ഇതൊക്കെ ഏതായാലും ഭക്തര്‍ക്ക് കോടതിയില്‍ തെളിയിക്കാം.അപ്പോഴല്ലേ താങ്കള്‍ പറയുന്ന ordinary folks ഇതൊക്കെ വിശ്വസിക്കൂ. ഗെയ്‌ലിനെതിരെ കേസെടുത്തിരിക്കുന്നതൊക്കെ വരും നാളുകളില്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലൊക്കെ വാര്‍ത്ത ആകാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ കേരളത്തിലെ മാദ്ധ്യമങ്ങളില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന ഈ നാറ്റക്കഥ ഇനി ലോക മാദ്ധ്യമങ്ങളും ചര്‍ച്ച ചെയ്യും. അത് ഭക്തര്‍ അമ്മക്ക് ചെയ്യുന്ന സേവനമായി കരുതാം. ശ്രീനി പട്ടത്താനവും യുക്തി വാദികളൊമൊക്കെ ഈ കേസില്‍ കക്ഷി ചേര്‍ന്നാല്‍ സംഗതി സംഭവ ബഹുലമാകും.

മലക്ക് said...

@ManojKumar
മലക്ക് - താങ്കളുടെ കുറെ വാചാടോപങ്ങളും അമൃതാനന്ദമയിയെ ന്യായീകരിച്ചും മറ്റും ഉള്ള വാഗ് ദോരണികളും വള്ളിക്കുന്നന്റെ ബ്ലോഗിൽ കണ്ടു. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. കുറച്ചെങ്കിലും വിവരമുണ്ടെന്നു കരുതിയ താങ്കൾ ഇങ്ങനെ ചിന്തിക്കുമ്പോൾ പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ ആൾക്കാരുടെ കാര്യം പറയാനുണ്ടോ? ഇവിടെയും താങ്കൾ ഈ വിഷ വിത്തിനെ ന്യായീകരിക്കുകയാണ്.


എനിക്ക് വിവരം ഉണ്ടോ ഇല്ലയോ എന്നതല്ലല്ലോ ഇവിടുത്തെ പ്രശ്നം. ഒരാള് മറ്റൊരാളെ കുറിച്ചു ഒരു പുസ്തകം എഴുതി പല പല ആരോപണങ്ങളും ഉന്നയിക്കുന്നു. അതൊക്കെ വായിക്കുന്നവർ അപ്പാടെ വിശ്വസിക്കണം എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഒന്നുകിൽ ട്രേഡ് വിൽ തെളിവുകൾ കൊടുക്കണം, അത് യാതോരിടത്തും അവർ കൊടുത്തിട്ടില്ല, അല്ലെങ്കിൽ പോലീസ് അന്വേഷിച്ചു തെളിവ് ഉണ്ടാക്കണം. അതും സംഭവിച്ചിട്ടില്ല. അതും അല്ലെങ്കിൽ മടത്തിൽ താമസിക്കുന്ന അല്ലെങ്കിൽ താമസിച്ചിരുന്ന ആരെങ്കിലും ഇതൊക്കെ ശരിയാണെന്ന് പറയണം. അതും സംഭവിച്ചിട്ടില്ല. ഇത് മൂന്നും ഇല്ലാത്തിടത്തോളം വിശ്വസിക്കാൻ തരമില്ല. വിശ്വസിക്കേണ്ട ആവശ്യവും ഇല്ല. അത്രയെ വിവരം ഉള്ളവർ ചെയ്യേണ്ടതുള്ളൂ. അതുപോലെ അമ്രുതാനന്ത മയിക്ക് അനേകം ശിക്ഷ്യർ ഉണ്ടല്ലോ? അവർക്കാർക്കും യാതൊരു പരാതിയും ഇല്ലെന്നു മാത്രമല്ല ട്രേഡ് വെല്ലിനെ അറിയാവുന്നവർ തന്നെ അവരെ തള്ളിപ്പരയുന്നു. പിന്നെ ചിലർക്കു വ്യക്തമായ അജണ്ടകൾ ഉണ്ടാവും അത് അവർ നടപ്പാക്കാൻ ശ്രമിക്കും. അങ്ങനെ ഉള്ളവർക്ക് വിശ്വസിക്കാൻ ഇതിന്റെ ഒന്നും ആവശ്യമില്ല. ട്രേഡ് വെൽ അങ്ങനെ ഉള്ളവരുടെ കയ്യിലെ ആയുധം ആയിട്ടില്ല എന്ന് സംശയിക്കാനും ആളുകള് ഉണ്ട്. പക്ഷെ അതും വിശ്വസിക്കണമെങ്കിൽ തെളിവ് വേണം.

ഒരു ഉദാഹരണം പറയാം. താങ്കളുടെ സഹോദരിയുടെ കൂടെ സ്കൂളിൽ പഠിച്ചിരുന്ന ഒരു സുഹൃത്ത് സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പല പല അനുഭവങ്ങള താണ്ടി പതിനാലു വർഷങ്ങൾ കഴിഞ്ഞ് ഒരു പുസ്തകം എഴുതുന്നു. അതിൽ താങ്കളുടെ സഹോദരിയും സ്കൂൾ അദ്യാപകരെയും സ്കൂളിനെയും കുറിച്ച് കുറെ അപവാദങ്ങളും ലൈംഗിക ആരോപണങ്ങളും എഴുതി പിടിപ്പിക്കുന്നു. എന്നിട്ട് ആ പുസ്തകം ചന്തയിൽ കൊണ്ടുപോയി വിൽക്കാൻ വയ്ക്കുന്നു. എന്തായിരിക്കും താങ്കളുടെയും സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും പ്രതികരണം? താങ്കളുടെ പെങ്ങൾ പെഴച്ചു പോയി എന്ന് കണ്ണടച്ചു വിശ്വസിക്കുമോ? എല്ലാവരും അങ്ങനെ തന്നെ വിശ്വസിക്കണം എന്നാണോ താങ്കള് പറയുന്നത്? അതൊക്കെ ചാനലുകൾ വഴി ചർച്ച ചെയ്യപ്പെടണോ? സ്കൂളിലും താങ്കളുടെ വീട്ടിലും പോലീസ് കയറി നെരങ്ങണോ? ആ സ്കൂളിൽ പഠിച്ചിറങ്ങിയ മറ്റു കുട്ടികളും അത്തരക്കാർ തന്നെയെന്നു വിശ്വസിക്കണോ? താങ്കള് വിഷമിക്കണ്ട ആരൊക്കെ വിശ്വസിച്ചാലും ഞാൻ വിശ്വസിക്കില്ല. വിശ്വസിക്കാം ഒന്നുകിൽ ആരോപണം ഉന്നയിക്കുന്നയാൽ തെളിവുകള തരണം. കുറഞ്ഞത്‌ ആ സ്കൂളിൽ പഠിച്ചിറങ്ങിയ കുറച്ചു പേരെങ്കിലും അതൊക്കെ ശരിയാണെന്ന് പറയണം. മറിച്ചു ഭൂരിഭാഗം പേരും എഴുതിയ ആളെ കുറ്റപ്പെടുത്തിയാൽ ആദ്യം സംശയിക്കേണ്ടത് എഴുതിയ ആളെ തന്നെയാണ്. അത് തന്നെയേ അമൃതാനന്ത മയിയെ കുറിച്ചു ഞാനും പറയുന്നുള്ളൂ.

dethan said...

കാളിദാസന്‍,
അഭിനന്ദനം; ഇത്രവിശദമായും യുക്തിയുക്തമായും ഒരു കപട ദൈവത്തിന്റെ കള്ളത്തരവും പൊള്ളത്തരവും വ്യക്തമാക്കിയതിനു.താങ്കള്‍ പറഞ്ഞത് പോലെ തന്റെ അനുഭവങ്ങളെ നൂറു ശതമാനം ആത്മാര്ഥതയോടും സത്യസന്ധത യോടും കൂടി അവതരിപ്പിക്കുകയാണ് ഗയ്ല ചെയ്തതെന്ന് പുസ്തകം വായിക്കുന്ന ആര്‍ക്കും മനസ്സിലാകും.അതിനൊക്കെ സാക്ഷി വേണമെന്ന് വാശി പിടിക്കുന്നവര്‍ ഏതു ലോകത്തിലാണ് ജീവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.ഗയ്ലിനെ ഒരു കാഷായ വേഷക്കാരന്‍ പല പ്രാവശ്യം ബലാല്‍സംഗം ചെയ്തത് മയിയുടെ കിടക്കയ്ക്ക് താഴെ വച്ചാണ്.അപ്പോള്‍ സാക്ഷി പറയേണ്ടത് അവരാണ്.അവര്‍ തന്നെ ഈ നരാധമാനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്ഥിതിയ്ക്ക് അവര്‍ സാക്ഷി പറയുമോ?

ആത്മീയത അങ്ങാടിയോ പച്ചമരുന്നോ എന്നറിയാത്ത ഈ നിരക്ഷരകുക്ഷിയെ ആത്മീ യാചാര്യയായും മറ്റും ചിത്രീകരിക്കുന്ന സംഘപരിവാരികളും ഭക്തന്മാരും ഭാരതത്തിന്റെ യഥാര്‍ത്ഥ ആത്മീയ പാരമ്പര്യത്തെ അവഹേളിക്കുകയാണ് ചെയ്യുന്നത്.

മലക്ക് said...

@dethan

നൂറു ശതമാനം ആത്മാർഥതയോടെ ആണെന്ന് താങ്കള് എങ്ങനെ? ഗണിച്ചു കണ്ടു പിടിച്ചോ? അങ്ങനെ എങ്കിൽ ഇതേ ട്രേഡ് വെൽ മടത്തിൽ ഉണ്ടായിരുന്നപ്പോൾ ഇതേ അമൃതാനന്തമയിയെ കുറിച്ച് എഴുതിയുരുന്നതും നൂറു ശതമാനം ആത്മാര്തതയോടെ തന്നെ ആവണമല്ലോ? അപ്പോൾ അവർ എഴുതിയത് വിശ്വസിക്കാത്തവർ ഇപ്പോൾ എഴുതിയത് വിശ്വസിക്കുന്നത് എന്തിനായിരിക്കും?

There is one quote:

“If you cannot attack the message, then attack the messenger.”

ഇവിടെ ട്രേഡ് വെൽ ചെയ്യുന്നതും മീഡിയ വണ്‍ ചെയ്യുന്നതും കാളിദാസനെ പോലുള്ളവർ ചെയ്യുന്നതും ഇത് തന്നെ.

അമൃതാനന്തമയി ദൈവം ഒന്നും അല്ല. ദൈവം ആണെന്ന് അവർ അവകാശപ്പെട്ടതായും എനിക്കറിവില്ല. തന്നെ എല്ലാവരും പൂജിച്ചു കൊള്ളണം അല്ലെങ്കിൽ സേവിച്ചു കൊള്ളണം എന്ന് പറഞ്ഞതായും അറിവില്ല. അവർ ആരെങ്കിലും ആയി ലൈംഗിക ബന്ധത്തിൽ എർപ്പെട്ടാലും ഇല്ലെങ്കിലും എന്നെ സംബന്ധിച്ചു യാതൊരു പ്രശ്നവും ഇല്ല. ആത്മീയ ആചാര്യന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല എന്ന് ഏതെങ്കിലും ഹിന്ദു ഗ്രന്ഥത്തിൽ എഴുതി വച്ചിരിക്കുന്നതായും എനിക്കറിവില്ല. പുരാണങ്ങളിൽ പറയുന്ന പല മഹർഷിമാരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നവർ തന്നെയായിരുന്നു. അവർ ഭൂരിഭാഗവും വിവാഹം കഴിക്കുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്തിരുന്നു. അതിനാൽ ഇവിടെ മെസ്സഞ്ചർ അല്ല മെസ്സേജ് ആണ് പ്രധാനം. അമൃതാനതമായി അല്ല അവരുടെ സന്ദേശം; അതുപോലെ അവരുടെ മഠം ചെയ്യുന്ന നല്ല നല്ല കാര്യങ്ങൾ ആണ് പ്രധാനം.

മലക്ക് said...

@ആത്മീയത അങ്ങാടിയോ പച്ചമരുന്നോ എന്നറിയാത്ത ഈ നിരക്ഷരകുക്ഷിയെ ആത്മീ യാചാര്യയായും മറ്റും ചിത്രീകരിക്കുന്ന സംഘപരിവാരികളും ഭക്തന്മാരും ഭാരതത്തിന്റെ യഥാര്‍ത്ഥ ആത്മീയ പാരമ്പര്യത്തെ അവഹേളിക്കുകയാണ് ചെയ്യുന്നത്.


അത് ആത്മീയത എന്താണെന്ന് താങ്കൾക്കു അറിയാത്തതിന്റെ കുഴപ്പമാണ്. നിരക്ഷരകുക്ഷിക്ക് ആത്മീയത അറിയാൻ സാധ്യമല്ല എന്നതും തെറ്റ്. കുറെ അക്ഷരാഭ്യാസം നേടിയാൽ ആത്മീയത എന്താണെന്ന് അറിയാമെന്നു കരുതുന്നതും തെറ്റ്. അല്ലെങ്കിൽ താങ്കള് പറയൂ എന്താണ് ആത്മീയത അറിയാനുള്ള ക്വാളിഫിക്കെഷൻ? പത്താം ക്ലാസ് ആണോ അതോ ഡിഗ്രിയോ? അതോ മാസ്റ്റർ ഡിഗ്രിയോ? അതോ ഡോക്ടരെട്ടോ? എത്ര പുസ്തകം വായിച്ച് പല ഡിഗ്രികൾ എടുത്താലും ആത്മീയത എന്താണെന്ന് അറിയണമെന്നില്ല. ആത്മാവിനെ തേടുന്നതാണ് ആത്മീയത എന്ന് എളുപ്പത്തില്‍ നിര്‍വചിക്കാം. അകത്തേയ്ക്ക് നോക്കാന്‍ ശീലിച്ചാല്‍ ആത്മാവ് നമുക്ക് അനുഭവവേദ്യമാകും. ആത്മാവിനെ അറിയുക എന്നത് ദൈവത്തെ അറിയുന്നതിനു തുല്യമാണ്. അങ്ങനെ കാണാൻ കുറെ അക്ഷരം പഠിക്കണമെന്നില്ല. കുറെ പഠിച്ചത് കൊണ്ട് അങ്ങനെ കാണണമെന്നും ഇല്ല.

ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തെ അവഹേളിക്കുകയാണെന്ന് പറഞ്ഞ സ്ഥിതിക്ക് ഭാരതത്തിന്റെ യദാർത്ഥ ആത്മീയ പാരമ്പര്യം എന്താണെന്ന് താങ്കൾക്കു അറിവുണ്ടാകും എന്ന് കരുതുന്നു. ഇത് വായിക്കുന്നവര്ക്ക് വേണ്ടി അതൊന്നു വിവരിക്കാമോ? എന്നിട്ട് തീരുമാനിക്കാം താങ്കളുടെ വാദം ശരിയാണോ അല്ലയോ എന്ന്.

kaalidaasan said...

>>>>>ഒരാള് മറ്റൊരാളെ കുറിച്ചു ഒരു പുസ്തകം എഴുതി പല പല ആരോപണങ്ങളും ഉന്നയിക്കുന്നു. അതൊക്കെ വായിക്കുന്നവർ അപ്പാടെ വിശ്വസിക്കണം എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഒന്നുകിൽ ട്രേഡ് വിൽ തെളിവുകൾ കൊടുക്കണം, അത് യാതോരിടത്തും അവർ കൊടുത്തിട്ടില്ല, അല്ലെങ്കിൽ പോലീസ് അന്വേഷിച്ചു തെളിവ് ഉണ്ടാക്കണം. <<<<<

മലക്ക്,

താങ്കളീ പുസ്തകം വായിച്ചോ? ഉണ്ടെങ്കില്‍ ഇതുപോലെ എഴുതുമെന്ന് എനിക്ക് തോന്നുന്നില്ല.

ഗെയ്‌ല്‍ സുധാമണി എന്ന സ്ത്രീയുടെ അനുയായി ആയി അവരുടെ അശ്രമ്ത്തില്‍ ജീവിച്ച രണ്ടു പതിറ്റാണ്ടു കാലത്തെ അനുഭവം ആണാ പുസ്തകത്തില്‍ ഉള്ളത്. അത് അവരുടെ ഭാഗത്തു നിന്നുള്ള കാഴ്ച തന്നെയാണ്. മറ്റുള്ളവര്‍ എന്തു കാണുന്നു എന്നതിനു പ്രസക്തിയില്ല. അത് വായിക്കുന്നവര്‍ അതൊക്കെ അപ്പാടെ വിശ്വസിക്കണമെന്ന ഒരു നിബന്ധനയും ഗെയ്‌ല്‍ വച്ചതായി ഇതു വരെ അറിഞ്ഞിട്ടില്ല.

താങ്കള്‍ക്ക് വേണമെങ്കില്‍ വിശ്വസിക്കാം. അല്ലെങ്കില്‍ അപ്പാടെ തള്ളിക്കളയാം.

അനന്തും ഇവിടെ തെളിവു വേണമെന്ന് ശഠിച്ചിരുന്നു. എന്തിനുള്ള തെളിവാണു വേണ്ടത്? അവര്‍ ബലാല്‍ സംഗം ചെയ്യപ്പെട്ടു എന്നതിനുള്ള തെളിവോ? ആരെയെങ്കിലു സക്ഷി നിറുത്തിയാണിത് ചെയ്തതെങ്കിലല്ലേ തെളിവുണ്ടാകൂ? അതോ സുധാമണിക്ക് അവിഹിത ബന്ധങ്ങളുണ്ടായിരുന്നു എന്നതിനുള്ള തെളിവോ? 15 വയസു മുതല്‍ ഇവര്‍ മുന്നില്‍ വരുന എല്ലാ പുരുഷന്‍മരെയും കെട്ടിപിടിച്ചിരുന്നു എന്നതു തന്നെ തെളിവല്ലേ?

പോലീസ് അന്വേഷിച്ചു തെളിവ് ഉണ്ടാക്കണം എന്നത് യുക്തമായ അഭിപ്രായമാണ്. പക്ഷെ അതിനു ധൈര്യമുള്ള ഒരു പോലീസും ഇന്‍ഡ്യയില്‍ ഇന്നില്ല എന്നതാണിതിലെ ഗതികേട്.

kaalidaasan said...

>>>>>താങ്കളുടെ സഹോദരിയുടെ കൂടെ സ്കൂളിൽ പഠിച്ചിരുന്ന ഒരു സുഹൃത്ത് സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പല പല അനുഭവങ്ങള താണ്ടി പതിനാലു വർഷങ്ങൾ കഴിഞ്ഞ് ഒരു പുസ്തകം എഴുതുന്നു. അതിൽ താങ്കളുടെ സഹോദരിയും സ്കൂൾ അദ്യാപകരെയും സ്കൂളിനെയും കുറിച്ച് കുറെ അപവാദങ്ങളും ലൈംഗിക ആരോപണങ്ങളും എഴുതി പിടിപ്പിക്കുന്നു. <<<<<

മലക്ക്,

ഒട്ടും യോജിക്കാത്ത താരതമ്യം. ഗെയ്‌ല്‍ സുധമണിയുടെ കൂടെ ആശ്രമത്തില്‍ മറ്റേതോ ദൈവത്തെ ആരാധിച്ച് കഴിഞ്ഞവരല്ല. സുധാമണി എന്ന ദൈവത്തിന്റെ ( അവര്‍ അകാശപ്പെടുന്ന), ഒന്നാമത്തെ അനുയായി ആയിരുന്നു. 20 വര്‍ഷം സുധമാണിയുടെ സാമ്രാജ്യത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന സ്ത്രീ ആയിരുന്നു. നിഴല്‍ പോലെ സുധാമണിയെ എല്ലായിടത്തും പിന്തുടര്‍ന്നിരുന്ന, ഉറക്കം പോലും സുധമാണിയുടെ അറയുടെ പുറത്തു നടത്തിയിരുന്ന സന്തത സഹചാരി. അതാണിതിലെ പ്രസക്തി.

സുധാമണി ദൈവമാണെന്നൊക്കെ ആദ്യം വിശ്വസിച്ചിരുന്ന ഗെയ്‌ലിന്, അത് വെറും തട്ടിപ്പാണെന്ന് പിന്നീടു മനസിലായി. സുധാമണി വിദേശത്തു നിന്നും കൊണ്ടു വരുന്ന പണം വഴി തിരിച്ചു വിടുന്നതൊക്കെ നേരിട്ടറിഞ്ഞപ്പോള്‍ ഈ പ്രസ്ഥാനത്തോട് അവര്‍ വിട പറഞ്ഞു. കുറേക്കാലം കഴിഞ്ഞപ്പോള്‍ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ ലോകത്തോട് പറയണമെന്നു തോന്നി. അതാണീ പുസ്തകം. സുധാമണിയുടെയും അവരുടെ അനുയായികളുടെയും പല ചെയ്തികളും സ്വാഭാവികമായി ഈ പുസ്തകത്തില്‍ വന്നിട്ടുണ്ട്. ഗെയ്‌ല്‍ പറയുന്നത് തെറ്റാണെങ്കില്‍ ഗെയ്‌ലിനെതിരെ നിയമ നടപടി എടുക്കേണ്ടത് സുധാമണി ആണ്. അവര്‍ക്ക് ലോകം മുഴുവന്‍ അനുയായികളില്ലേ? അമേരിക്കയില്‍ ഇഷ്ടം പോലെ ഉണ്ടല്ലോ. അമേരിക്ക ഇന്‍ഡ്യ പോലെ ഒന്നുമല്ല. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുന്ന നിയമ സംവിധാനം അവിടെ ഉണ്ട്. ഗെയ്‌ലിനെതിരെ അവിടെ ഏതെങ്കിലും അനുയായിക്ക് നിയമനടപടി സ്വീകരിക്കാവുന്നതാണ്.

kaalidaasan said...

>>>>>ഇവിടെ ട്രേഡ് വെൽ ചെയ്യുന്നതും മീഡിയ വണ്‍ ചെയ്യുന്നതും കാളിദാസനെ പോലുള്ളവർ ചെയ്യുന്നതും ഇത് തന്നെ. <<<<<

ഒരു ചെറുപ്പക്കാരന്‍ മാനസിക വിഭ്രാന്തിയില്‍ എന്തോ വിളിച്ചു പറഞ്ഞപ്പോള്‍ സ്വന്തം  കണ്‍മുന്നില്‍ അയാളെ മര്‍ദ്ദിച്ചു കൊന്ന ഗുണ്ടകളോട് അരുതേ എന്നു പറയാന്‍ കഴിയാതിരുന്ന ഈ സ്ത്രീ എന്തു സന്ദേശമാണു ലോകത്തിനു നല്‍കുന്നത്? എന്റെ അഭിപ്രായത്തില്‍ ഒന്നുമില്ല. പകരം ക്രൂരയാണെന്നു തെളിയിക്കുന്നു. തന്നെ വെടി വച്ചു വീഴ്ത്തിയ വ്യക്തിയോട് ക്ഷമിക്കുന്ന ആളുകളൊക്കെ ജീവിക്കുന്ന ലോകമാണു മലക്കേ ഇത്.

സുധാമണി ലോകത്തിനു നല്‍കുന്ന മറ്റൊരു message നെ തന്നെയാണ്, ഞാന്‍ വിമര്‍ശിക്കുന്നത്. വിദേശ രാജ്യങ്ങളിലുള്ള കണക്കില്‍ പെടാത്ത കള്ളപ്പണം  വെളുപ്പിക്കാന്‍ കൂട്ടു നില്‍ക്ക്കുന്ന message നെ. അത് ഇന്‍ഡ്യയില്‍ കൊണ്ടു വന്ന് വന്‍ വ്യവസായ സമ്രാജ്യം പടുത്തുയര്‍ത്തുന്ന message നെ. താങ്കള്‍ക്കൊക്കെ അതഭിമാനിക്കാനുള്ള വക ആണെന്നറിയാം. കുന്നുകൂടുന്ന പണത്തിന്റെ ഒരംശം ജീവകാരുണ്യത്തിനു വേണ്ടി ചെലവഴിക്കുന്നു എന്നതാണ്, താങ്കളേപ്പൊലുള്ളവരുടെ ന്യായീകരണം. എങ്കില്‍ ലോക ബാങ്കും ലാവലിന്‍ കമ്പനിയും ഇതിലും മുന്തിയ ദൈവമാണെന്നു പറയേണ്ടി വരും. അവര്‍ വായ്പ നല്‍കുന്നതിന്റെയും കരാര്‍ ഏല്‍ക്കുന്നതിന്റെയും ഒരു ഭാഗം ഗ്രാന്റായി നല്‍കുന്നു. ലാവലിന്‍ കമ്പനി, കരാറിന്റെ ഭാഗമായി 80 കോടി രൂപക്ക് ക്യാന്‍സര്‍ സെന്റര്‍ പണുതു നല്‍കാമെന്നാണവര്‍ പറഞ്ഞത്.

ഗെയ്‌ല്‍ അവരുടെ അനുഭവം  എഴുതി. അത് സുധാമണിക്ക് നാണക്കേടാണെങ്കില്‍ അതിനുത്തരവാദി സുധാമണി തന്നെയാണ്. അതില്‍ പറഞ്ഞിരിക്കുന്നത് അസത്യങ്ങളാണെങ്കില്‍ സുധാമണി ഗെയ്‌ലിനെതിരെ നിയമ നടപടി സ്വീകരിക്കണം. ദൈവം  കരുണാമയി ആണെങ്കില്‍ ഗെയ്‌ലിനോട് ക്ഷമിക്കുക. ഭക്തരോട് ഗെയിലിന്റെ നേരെ കുതിര കയറുന്നത് നിറുത്താനും പറയുക.

മീഡിയ വണ്‍ ഒരു വാര്‍ത്താ ചാനലാണ്. അവരുടെ സംപ്രേക്ഷണം  വിറ്റ് അവര്‍ പണമുണ്ടാക്കുന്നു. സുധാമണിക്ക് എതിരെ എഴുതിയാല്‍ ഇക്കിളി ഉണ്ടാകുന്ന ജനുസില്‍ പെട്ട പ്രേക്ഷരകരാണതിനു കൂടുതല്‍ ഉള്ളത്. അതുകൊണ്ട് അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി അവര്‍ അതിനു കൂടുതല്‍ പ്രചാരം കൊടുത്തു.

കൈരളി ചാനലാണ്, ഗെയ്‌ലിന്റെ അഭിമുഖം സംപ്രേക്ഷണം  ചെയ്തത്. അത് എന്തിനു വേണ്ടി ആയിരുന്നു എന്ന് താങ്കളൊന്നു വിശദീകരിക്കാമോ?

മദര്‍ തെരേസ നല്‍കിയ സന്ദേശം പോലെ ഒന്നും സുധാമണി നല്‍കിയിട്ടില്ല. അവര്‍ തനിക്കു ലഭിച്ച വിദേശ പണം പഞ്ച നക്ഷത്ര ആശുപത്രി കെട്ടിപ്പൊക്കാനോ, വിദ്യാഭ്യാസ കച്ചവട ശാലകള്‍ പണിയാനോ ഉപയോഗിച്ചിട്ടില്ല. താന്‍  സേവനം ചെയ്ത ആളുകളുടെ ഇടയില്‍ അവരിലൊരാളായി ജീവിച്ചു മരിച്ച സ്ത്രീയായിരുന്നു മദര്‍ തെരേസ. അല്ലാതെ സുധാമണിയേപ്പൊലെ മറ്റുള്ളവരേക്കൊണ്ട് പാലു കൊണ്ട് പാദം കഴികിച്ച് അതാസ്വദിച്ചു ജീവിച്ചിട്ടില്ല.

kaalidaasan said...

>>>>>അമൃതാനന്തമയി ദൈവം ഒന്നും അല്ല. ദൈവം ആണെന്ന് അവർ അവകാശപ്പെട്ടതായും എനിക്കറിവില്ല.<<<<<

എന്നു വച്ചാല്‍ താങ്കള്‍ക്ക് സുധാമണിയേപ്പറ്റി ഒരു ചുക്കുമറിയില്ല. ഇപ്പോള്‍ ആശ്രമം പ്രസിദ്ധീകരണം നിറുത്തിയ സുധാമണിയുടെ ജീവ ചരിത്രകഥയുണ്ട്. പഴയ കോപ്പി കയ്യിലുള്ള ആരോടെങ്കിലും  വാങ്ങി വായിച്ചാല്‍ ഈ അബദ്ധ ധാരണ മാറിക്കിട്ടും.

ഇപ്പോള്‍ ഗെയ്‌ല്‍ ആരോപണമുന്നയിച്ച സ്വാമി നടത്തിയ ഒരു പ്രഭാക്ഷണം  ഞാന്‍ അവരുടെ ചാനലില്‍ കേട്ടിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നത്, സുധാമണിക്ക് ദൈവ ബാധ ഉണ്ടാകുമ്പോള്‍ അവരുടെ കൈവിരലുകള്‍ ഒരു പ്രത്യേക രീതിയില്‍ ചലിക്കുമെന്നാണ്. ഈ ബാധ തന്നെയായിരുന്നു അവരുടെ തുരുപ്പു ചീട്ടും. ബാധ കേറി തുള്ളുന്നത് കാനാനും അതിനു ശേഷമുള്ള കെട്ടിപിടുത്തം ആസ്വദിക്കാനുമായിട്ടായിരുന്നു അന്ന് ചെറുപ്പക്കാര്‍ ക്യൂ നിന്നിരുന്നതും. സുധാമണിയുടെ സഹോദരന്‍ അതിനെ എതിര്‍ത്തു. അതിന്റെ പേരില്‍ അദ്ദേഹം കൊല്ലപ്പെട്ടു. സുധാമണിയുടെ അഭിപ്രായത്തില്‍ തൂങ്ങി മരിച്ചു. അതും  കാലേക്കൂട്ടി ദൈവം പ്രവചിച്ച ശേഷവും.

സുധാമണിയേപ്പറ്റി ഉള്ള ഈ പ്രചരണ വീഡിയോ ഒന്നു കണ്ടു നോക്ക്.

Amritanandamayi's story

kaalidaasan said...

>>>>>ആത്മീയ ആചാര്യന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല എന്ന് ഏതെങ്കിലും ഹിന്ദു ഗ്രന്ഥത്തിൽ എഴുതി വച്ചിരിക്കുന്നതായും എനിക്കറിവില്ല. പുരാണങ്ങളിൽ പറയുന്ന പല മഹർഷിമാരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നവർ തന്നെയായിരുന്നു. അവർ ഭൂരിഭാഗവും വിവാഹം കഴിക്കുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്തിരുന്നു. <<<<<

കഷ്ടം.

സുധാമണി ലൈംഗിക ബന്ധത്തില്‍  ഏര്‍പ്പെട്ടു എന്ന ആരോപണത്തെ ന്യായീകരിക്കുന്നത് ഇതുപോലെ തന്നെവേണം.

അപ്പോള്‍ സുധാമണിയും പല ഹൈന്ദവ മഹര്‍ഷിമാരെയും പോലെ ഒരാളായിരുന്നു അല്ലേ?

ഇതു തന്നെയാണ്, ഗെയ്‌ല്‍ പറയുന്നതും. അവര്‍ ഒരു സാധാരണ സ്ത്രീ മാത്രമാണ്. ആര്‍ത്തവം ഉണ്ടായിരുന്ന, ലൈംഗിക ബന്ധം ആസ്വദിച്ചിരുന്ന ഒരു സാധാരണ സ്ത്രീ. അതൊക്കെ മറച്കു വച്ച് കുറെ കള്ളക്കഥകള്‍ പറഞ്ഞു പരത്തി ഇവരും കൂടെയുള്ള മറ്റ് പലരും ചേര്‍ന്ന് അനേകായിരങ്ങളെ പറ്റിക്കുകയായിരുന്നു.

kaalidaasan said...

ദത്തന്‍,

നാലു മലയാള വാചകം പോലും നേരെ ചൊവ്വേ പറയാന്‍  കഴിവില്ലാത്ത സുധാമണിയെ ആചാര്യ എന്നൊക്കെ വിളിക്കുന്നവര്‍ക്ക് ആചാര്യന്‍ എന്ന വാക്കിന്റെ അര്‍ത്ഥമറിയില്ല.

kaalidaasan said...

>>>അത് ആത്മീയത എന്താണെന്ന് താങ്കൾക്കു അറിയാത്തതിന്റെ കുഴപ്പമാണ്. നിരക്ഷരകുക്ഷിക്ക് ആത്മീയത അറിയാൻ സാധ്യമല്ല എന്നതും തെറ്റ്. <<<

സുധാമണിയെ ആചാര്യ എന്നു വിളിച്ചതിനെയല്ലെ ദത്തന്‍ വിമര്‍ശിച്ചത്? അതിന്, ആത്മീയതയേക്കുറിച്ച് ക്ളാസെടുക്കേണ്ട ആവശ്യമുണ്ടോ?

ആത്മീയതയുടെ അങ്ങേപ്പുറം കണ്ട താങ്കള്‍ അത് എന്താണെന്നൊന്നു പറഞ്ഞു തരാമോ?

ഞാന്‍ അറിയുന്ന ഒരാചാര്യ/ആചാര്യനും പഞ്ച നക്ഷത്ര ആശുപത്രി നടത്തുകയോ വിദ്യാഭ്യാസ കച്ചവട സ്ഥാപനം നടത്തുകയോ ചെയ്തു കണ്ടിട്ടില്ല. ഒരു പക്ഷെ ഇത് ആധുനികോത്തര ആത്മീയത ആയിരിക്കും.

kaalidaasan said...

>>>അമൃതാനതമായി അല്ല അവരുടെ സന്ദേശം; അതുപോലെ അവരുടെ മഠം ചെയ്യുന്ന നല്ല നല്ല കാര്യങ്ങൾ ആണ് പ്രധാനം.<<<

അപ്പോള്‍ അമൃതാനന്ദമയി എന്ന വ്യക്തിയില്‍ നിന്നും വേറിട്ട ഒന്നാണ്, ഈ ആശ്രമം അല്ലേ? ഇത് വളരെ ഗുരുതരമായ ഒരാരോപണമായി പല കോണുകളില്‍ നിന്നും വന്നിട്ടുണ്ട്. അമൃതാനന്ദമയി എന്ന വ്യക്തിയെ മുന്നില്‍  നിറുത്തി മറ്റ് പലരും ആണീ പ്രസ്ഥാനത്തെ നയിക്കുന്നതെന്ന്. അതിനെ ശരി വയ്ക്കുന്ന തരത്തിലുള്ള ഒരു പ്രസ്ഥാവന ആണു താങ്കളുടേത്.

kaalidaasan said...

>>>പക്ഷെ അതും വിശ്വസിക്കണമെങ്കിൽ തെളിവ് വേണം. <<<

ഗെയ്‌ല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്ന്, സുധാമണി കൊണ്ടു വരുന്ന വിദേശ പണത്തിലെ ഒരു ഭാഗം സ്വന്തക്കാര്‍ക്ക് നല്‍കുന്നു എന്നാണ്, ഗെയ്‌ല്‍ തന്നെ ഇത് കൊണ്ടു പോയികൊടുത്തിട്ടുണ്ട് എന്നു കൂടി പറയുന്നു.

സുധാമണി ജനിക്കുമ്പോള്‍ അവരുടെ കുടുംബം വളരെ ദരിദ്രമായിരുന്നു. മീന്‍ പിടിച്ചു ജീവിച്ചിരുന്ന അവരൊക്കെ ഇന്ന് കോടീശ്വരന്‍മാരാണ്.അവര്‍ക്ക് ലോട്ടറി അടിച്ചതായോ അംബാനിമാരേപ്പൊലെ എന്തെങ്കിലും വ്യവസായം  നടത്തുന്നതായോ കേട്ടിട്ടുമില്ല. എന്തെങ്കിലും ജോലി ചെയ്ത് സമ്പാദിക്കുന്നതായും തോന്നുന്നില്ല. കൊട്ടാരം പോലുള്ള വീടുകളില്‍ താമസിക്കുന്നു. ഇത് തെളിവായി സ്വീകരിക്കുമോ ആവോ.

Ananth said...

off topic......kaalidaasan, i would like to know your response to the current stand taken by achuthanandan on tp murder / lavlin etc.

kaalidaasan said...

അനന്ത്,

വി എസ് തന്റെ നിലപാടുകള്‍ അല്‍പ്പം ലഘൂകരിച്ചിട്ടേ ഉള്ളു. റ്റി പി ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ട് എന്നതാണദ്ദേഹത്തിന്റെ നിലപാട്. അതില്‍ മാറ്റം വന്നിട്ടില്ല. ഇതില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗങ്ങളെ പുറത്താക്കും എന്ന് പര്‍ട്ടി തന്നെ പറഞ്ഞിട്ടുമുണ്ട്. അതില്‍ ഒരാളെയെങ്കിലും പുറത്താക്കിച്ച് പാര്‍ട്ടിയുടെ മാനം അല്‍പ്പമെങ്കിലുമദ്ദേഹം രക്ഷിച്ചെടുത്തു. എല്ലാം എല്ലാവര്‍ക്കും നേടാനാവുകയൊന്നുമില്ല.

ലാവലിന്‍ കേസ് അഴിമതി കേസാണെന്നും അത് നീതി ന്യായ വ്യവസ്ഥ ആണു തീരുമാനിക്കേണ്ടതെന്നുമായിരുന്നു വി എസിന്റെ നിലപാട്. പിണറായി വിജയന്‍ കുറ്റക്കാരനാണോ എന്നു തീരുമാനിക്കേണ്ടത്, പാര്‍ട്ടി അല്ല കോടതി ആണെന്നും പറഞ്ഞു. ഇപ്പോള്‍ കോടതി തീരുമാനിച്ചു. ഇതുപോലെ കോടതി
തീരുമാനിച്ചില്ലായിരുന്നെങ്കില്‍ ഈ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം ലാവലിന്‍ കേസാകുമായിരുന്നു. സി പി എം അതിനു എന്നും മറുപടി പറയേണ്ടിയും വരുമായിരുനു. ആ ഗതികേടില്‍ നിന്നും പാര്‍ട്ടിയെ രക്ഷിച്ചത് വി എസ് തന്നെയാണ്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും അഴിമതികളേപ്പറ്റി ഒരു പ്രതിരോധവും കൂടാതെ പാര്‍ട്ടിക്കിപ്പോള്‍ പറയാമെന്നായിട്ടുണ്ട്.

ഈ രണ്ടു വിഷയത്തിലെ നിലപാടുകളും  പരസ്യമായി പറായാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്. ഒരു പതിറ്റാണ്ടിലധികമായി വി എസിനെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള കരുനീക്കങ്ങളാണ്, വിജയനും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തവണയും അതുണ്ടാകും. തെരഞ്ഞെടുപ്പില്‍ യു ഡി എഫ് മേല്‍ക്കൈ നേടുമെന്നാണിപ്പോഴത്തെ അവസ്ഥ. അതിന്റെ ഉത്തരവാദിത്തം കൂടി വി എസിന്റെ തലയില്‍ വച്ചു കൊടുക്കാനായിരുന്നു പ്ളാന്‍. റ്റി പി വധക്കേസിലെയും ലാവലിന്‍ കേസിലെയും നിലപാടുകളായിരുന്നു അതിനു വേണ്ടി കണ്ടു വച്ചിരുന്നതും. അത് മണത്തറിഞ്ഞ വി എസ് ഒരു മുഴം നീട്ടി എറിയുന്നു. വി എസിന്റെ നിലപാടുകള്‍ കാരണമാണ്, എല്‍ ഡി എഫ് തോറ്റതെന്ന് ഇനി ഇവര്‍ക്കൊന്നും പറയാന്‍ സാധിക്കില്ല.

വിവദമായ രണ്ടു വിഷയങ്ങളിലും  ഇപ്പോള്‍ വിഎസ് പാര്‍ട്ടി നിലപാടുകളോട് യോജിക്കുന്നു. തെരഞ്ഞെടുപ്പില്‍ സജീവമായി തന്നെ പ്രചരണം നടത്തുന്നു. ഇനി പാര്‍ട്ടിയും മുന്നണിയും തോറ്റാല്‍ ആരായിരിക്കും ഉത്തരവാദി. ചിന്തിച്ചു നോക്കുക.

Ananth said...

yes....your take on this issue as a staunch supporter of achuthanandan is quite understandable......it had reached a point where his holding on to the views he expressed so far on tp/lavlin etc would make his continuation in the party an untenable option.....and he chose to stay on the party and diluted the earlier stand....this could be interpreted in less euphemistic terms by those who think of him as just another crafty politician

പി. ഉണ്ണിക്കൃഷ്ണന്‍ said...

പ്രിയ കാളിദാസന്‍ ,

താങ്കളുടെ വീക്ഷണങ്ങളില്‍ ഏറെയും യോജിച്ചിരുന്ന ഒരാളാണ്‍ ഞാന്‍.പ്രത്യേകിച്ച് വള്ളിക്കുന്നിന്റെ മതേതരമുഖമുള്ള വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ലേഖനങ്ങള്‍ക്കുള്ള കമന്റുകള്‍ . പക്ഷേ അമൃതാനന്ദമയി അമ്മയെപ്പറ്റിയുള്ള നിരീക്ഷണങ്ങള്‍ അത്ര ശരിയാണെന്നു തോന്നുന്നില്ല. ഞാന്‍ കുറച്ചു കാലം ആശ്രമത്തില്‍ നിന്നു പഠിക്കുകയും ജോലി നോക്കുകയും ചെയ്തിട്ടുണ്ട്. ചെല്ലുമ്പോള്‍ ഞാനൊരു ഭക്തനൊന്നുമായിരുന്നില്ല. ക്രമേണ ആശ്രമത്തിന്റെയും അമ്മയുടെയും പ്രവര്‍ത്തനങ്ങള്‍ കണ്ടാണ്‍ ബഹുമാനിച്ചു തുടങ്ങിയത്. ഇവിടെ നിങ്ങള്‍ അമ്മയുടെ രൂപം കണ്ട് ദുര്‍മേദസ്സ് എന്നു പറയുന്നു. പക്ഷേ ദുര്‍മേദസ്സ് പിടിക്കാന്‍ വെറുതേയിരിക്കണം . അമ്മയങ്ങനെയിരിക്കുന്നതായി തോന്നിയിട്ടില്ല. പാണ്ഡിത്യം നിറഞ്ഞ പ്രസംഗങ്ങളിലൂടെയല്ല ഹൃദയം കൊണ്ടാണ്‍ അമ്മ സംസാരിക്കാറ്. മുടിയില്‍ ചായം തേച്ചും ഞാന്‍ കണ്ടിട്ടില്ല. സന്യാസത്തിന്റെ കാവി അമ്മയുടുക്കാറില്ല. പിന്നെ ചില ചില്ലറ തട്ടിപ്പുകളും അനാശാസ്യവുമായി നടന്നാല്‍ രാഷ്ട്രീയക്കാരും ജനങ്ങളും ബഹുമാനിക്കുന്ന വിശ്വവനിതയായി മാറും എന്ന് കരുതാനാവില്ല. അതിനു വ്യക്തിപ്രഭാവം കൂടിയേ തീരൂ. അല്ലെങ്കില്‍ ഒരു സന്തോഷ് മാധവനോ സരിതാ നായരോ ഒക്കെ വരെയേ എത്തൂ . കഴിയുമെങ്കില്‍ അല്പ്പം കൂടി ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നാണ്‍ എന്റെ അഭിപ്രായം . പറ്റിയാല്‍ എന്റെ ഈ ബ്ളോഗില്‍ ഒരു കമന്റ് ഇടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. http://vicharabindukkal.blogspot.in/

പി. ഉണ്ണിക്കൃഷ്ണന്‍ said...
This comment has been removed by the author.
Unknown said...

കുറച്ചു നാളുകള്‍ക്ക് മുന്നെ മാനസിക വിഭ്രാന്തിയുള്ള ഒരു ചെറുപ്പക്കാരന്‍ സുധാമണിയുടെ സാന്നിദ്ധ്യത്തില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞപ്പോള്‍ ഈ ദൈവത്തിന്റെ സേവകര്‍ ആ ചെറുപ്പക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി...

സത്നാം സിംഗിനെ ആശ്രമത്തില്‍നിന്നും പോലീസ് പിടിച്ചുകൊണ്ടുപോകുന്നതിന്‍റെ വീഡിയോ യൂട്യുബില്‍ ലഭ്യമാണ്. അമ്മ ഭക്തര്‍ "തല്ലിച്ചതച്ചു" എന്ന് പറയുന്ന ആളുടെ ശരീരത്തില്‍ ഒരു പോറല്‍പോലും കാണാന്‍ കഴിയാത്തത് അത്ഭുതകരമാണ്. മാപ്ലമാര്‍ പോത്തിനെ അറുക്കുമ്പോള്‍ ചൊല്ലുന്ന മന്ത്രം അയാള്‍ ആവേശത്തോടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നില്‍ക്കുമ്പോഴും ആള്‍ വളരെ ഊര്‍ജ്ജസ്വലനായാണ് കാണപ്പെട്ടത്. പോലീസ് കസ്റ്റഡിയില്‍ ഇരിക്കുന്ന ആള്‍ കൊല്ലപ്പെടേണ്ടത് ആരുടെ ആവശ്യമാണ്‌? അഥവാ ഇദ്ദേഹത്തെ ഈരീതിയില്‍ ഇല്ലാതാക്കി കുറ്റം അമൃത-മഠത്തില്‍ ചാര്‍ത്തിക്കൊടുത്താല്‍ നേട്ടമുണ്ടാകുന്നത് ആര്‍ക്കൊക്കെയായിരുന്നു? തീര്‍ച്ചയായും അദ്ദേഹത്തെ വേഷം കെട്ടിച്ച് അവിടെ കൊണ്ടുചെന്നുവിട്ടവര്‍ക്കുതന്നെ..

എന്റെ യാത്ര said...

ഏക ദൈവത്തില്‍ വിശ്വസിക്കുന്നവന് അങ്ങിനെ വിശ്വസിക്കാം...
ബഹുദൈവത്തില്‍ വിശ്വസിക്കുന്നവന് അതും ആകാം...
ദൈവത്തില്‍ വിശ്വാസം ഇല്ലാത്തവന്‍ വിശ്വസിക്കേണ്ടതില്ല...
ക്ഷേത്രത്തിലോ പള്ളിയിലോ പോകാന്‍ ഇഷ്ടമുള്ളവര്‍ക്ക് പോകാം...
പോകാന്‍ ഇഷ്ടമില്ല എങ്കില്‍ പോകേണ്ടതില്ല...
വിഗ്രഹത്തെ ആരാധിക്കാന്‍ താല്പര്യം ഉള്ളവന് അത് ചെയ്യാം...
വിഗ്രഹാരാധനയില്‍ താല്പര്യം ഇല്ലെങ്കില്‍ ചെയ്യേണ്ടതില്ല...

ദൈവത്തെ സ്തുതിക്കാന്‍ ആഗ്രഹിക്കുന്നവന് സ്തുതിക്കാം...
ദൈവത്തെ നിന്ദിക്കുവാന്‍ ആഗ്രഹിക്കുന്നവന് നിന്ദിക്കാം...
നിരീശ്വരവാദിയോ യുക്തിവാദിയോ ആയി ജീവിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങിനെയും ആകാം...

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ സനാതന ധര്‍മ്മം എതിര്‍ക്കുന്നില്ല. കാരണം ഓരോ മനുഷ്യനും അവന് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം സനാതന ധര്‍മ്മം നല്‍കുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പോലും പിന്തുടരുവാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നത് ധര്‍മ്മം അല്ല; മറിച്ച് അധര്‍മ്മവും, മ്ലേച്ചവും, പൈശാചികവും, നികൃഷ്ടവും ആണ് എന്നറിയുക.

പക്ഷെ തന്റെ സഹജീവികളെ, അതായത് മനുഷ്യരോ മൃഗങ്ങളോ ആയ സകല ജീവികളെയും ഒപ്പം ഈ പ്രകൃതിയെയും സ്വന്തം സുഖത്തിനു വേണ്ടി ഒട്ടും തന്നെ ദ്രോഹിക്കാതെ ജീവിക്കുക, സ്വന്തം കര്‍മ്മത്തിന്റെ ഫലം തന്നിലേക്ക് തന്നെ തിരിച്ചു വരും എന്ന് എപ്പോഴും ഓര്‍മ്മിക്കുക. ഈ പ്രപഞ്ചത്തിന്റെ രഹസ്യം ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയുക. ഇത്രയുമാണ് സനാതന ധര്‍മ്മം.