ഇറച്ചി വില, നികൃ ഷ്ട ജീവി എന്നീ രണ്ടു പദങ്ങള്‍ അടുത്ത നാളില്‍ കേരള രാഷ്ട്രീയത്തില്‍ തത്തിക്കളിക്കുന്നുണ്ട്.
വി എസ് അച്യുതാനന്ദന്‍ എന്ന സി പി എം നേതാവ് അടുത്ത കാലത്ത് എടുത്ത ചില നിലപാടുകളോട് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത് ഇറച്ചിയുടെ വില പറഞ്ഞുകൊണ്ടാണ്. അതി ദാരുണമായി കൊല്ലപ്പെട്ട ഒരു രാഷ്ട്രീയക്കാരനേക്കുറിച്ച് പറയാവുന്ന ഏറ്റവും ഹീനമായ പദപ്രയോഗമാണത്.
ചന്ദ്രശേഖരനെ വധിച്ച വിഷയത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ വ്യക്തിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ തൃപ്തി ഉണ്ട് എന്നും ,ചന്ദ്രശേഖരന്റെ ഭാര്യ രമ ഇപ്പോള്‍ യു ഡി എഫിന്റെ വാലായി പ്രവര്‍ത്തിക്കുന്നു എന്നും വി എസ് പറഞ്ഞതിനോടുള്ള പ്രതികരണമായിട്ടാണീ പരാമര്‍ശം വന്നത്.
ചന്ദ്രശേഖരനു വധ ഭീക്ഷണി ഉണ്ടെന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയോടും ആഭ്യന്തര മന്ത്രി ആയിരുന്ന തിരുവഞ്ചൂരിനോടും ചന്ദ്രശേഖരന്‍ പറഞ്ഞിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. അദ്ദേഹത്തെ രക്ഷിക്കാന്‍ തിരുവഞ്ചൂരിനും പോലീസിനും കഴിഞ്ഞില്ല. സി പി എമ്മിനെതിരെ ഈ വിഷയം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് തിരുവഞ്ചൂരും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായിരുന്നു. ഈ വധത്തിനു വേണ്ടി ഗൂഡാലോചന നടത്തിയ വന്‍ സ്രാവുകളേക്കുറിച്ച് അറിവു കിട്ടിയിട്ടുണ്ട്, അവരെ പിടിക്കും എന്ന് കേരളം മുഴുവന്‍ വീമ്പടിച്ചു നടന്നത് തിരുവഞ്ചൂര്‍ എന്ന ആഭ്യന്തര മന്ത്രി ആയിരുന്നു. അതിനു ശേഷം ചന്ദ്രശേഖരനെ ഇറച്ചി വിലക്ക് വിറ്റ് വന്‍ സ്രാവുകളെ രക്ഷപ്പെടുത്തി ചെറിയ പരലായ പി മോഹനനില്‍ അന്വേഷണം അവസാനിപ്പിച്ചത് ഇതേ തിരുവഞ്ചൂരായിരുന്നു. അദ്ദേഹമാണിപ്പോള്‍, വിഎസ് ചന്ദ്രശേഖരനെ ഇറച്ചി വിലക്ക് വിറ്റു എന്നാക്ഷേപിക്കുന്നത്. നികൃ ഷ്ട ജീവി എന്ന പ്രയോഗം ഏറ്റവും കൂടുതല്‍ യോജിക്കുന്നത് തിരുവഞ്ചൂരിനാണെന്നു പറയേണ്ടി വരും. ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചന നികൃഷ്ടമായ തരത്തില്‍ ഒത്തുതീര്‍പ്പാക്കിയ മഹാനാണീ തിരുവഞ്ചൂര്‍. അതിന്റെ പേരിലാണദ്ദേഹത്തിന്, ആഭ്യന്തര മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതും. രമേശന്‍ ആ സ്ഥാനം പിടിച്ചു മേടിച്ചതും. ഗൂഡാലോചന അന്വേഷണം അട്ടിമറിച്ച തിരുവഞ്ചൂര്‍ പിന്നീട് ആടിയ നാടകം അതിലും നികൃഷ്ടമായ രീതിയിലായിരുന്നു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രമ നിരാഹാരം കിടന്ന പന്തലില്‍ ഇളിഭ്യ ചിരിയോടെ അഭിവാദ്യം അര്‍പ്പിക്കാന്‍ ഇദ്ദേഹം എത്തി യിരുന്നു. കള്ളനു കഞ്ഞിവച്ച മുഖഭാവവുമായി. പിന്നീട് കേസന്വേഷണത്തേക്കുറിച്ച് ഒരു പുസ്തകം വരെ എഴുതി വിറ്റ് ഇപ്പോള്‍ പണമുണ്ടാക്കുന്നു.
സി ബി ഐ അന്വേഷണം നടത്തണോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശനെന്ന പുതിയ അഭ്യന്തര മന്ത്രിക്കും വളരെയധികം തല പുകക്കേണ്ടി വന്നു. അവസാനം വി എസ് ഇട്ടു കൊടുത്ത കച്ചിത്തുരുമ്പില്‍ പിടിച്ചായിരുന്നു അതിനു തീരുമാനം എടുത്തതും.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വി എസിന്റെ നിലപാടുകളെ ഇറച്ചി വിലക്ക് വിറ്റ് ലാഭം കൊയ്യാം എന്ന സ്വപ്നം പൊലിഞ്ഞ നിരാശയാണ്, ഉമ്മന്‍ ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും, തിരുവഞ്ചൂരിനും, എം എം ഹസനും, വി എം സുധീരനും. അതിന്റെ വിലാപമാണവരുടെ വാക്കുകളിലൂടെ പുറത്തു വരുന്നതും. സി ബി ഐ അന്വേഷണ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് വി എസ് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു. വി എസ് പറയുന്നതിനനുസരിച്ച് തീരുമാനമെടുക്കുമെന്നു പറയുന്ന കേരള അഭ്യന്തര മന്ത്രി തീര്‍ച്ചയായും കേരളത്തിനപമാനമാണ്. ഇതും ഒരു നിക്രുഷ്ടനിലപാടാണ്.
വി എസ്, സി പി എമ്മിന്റെ സ്ഥപക നേതവാണെന്ന സത്യം ഇവരൊക്കെ മറക്കുന്നു. ഉള്‍പ്പാര്‍ട്ടി വിഷയങ്ങളില്‍ വ്യത്യസ്ഥ നിലപാടുകള്‍ വി എസ് പല പ്രാവശ്യം എടുത്തിട്ടുണ്ട്. ചിലപ്പൊഴൊക്കെ അത് പുറത്തേക്കു വന്ന് യു ഡി എഫിനെ സഹായിക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്നു കരുതി എന്നത്തേക്കും വി എസ് ഇവരെ സഹായിച്ചു കൊണ്ടിരിക്കും എന്നു പ്രതീഷിക്കുന്ന ഇവര്‍ ശരിക്കും മന്തന്‍മാരാണെന്നു പറയേണ്ടി വരും. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിയിലെ ആര്‍ക്കും പങ്കില്ല എന്നു പറഞ്ഞുകൊണ്ടിരുന്ന പാര്‍ട്ടിക്ക് അവസാനം ഒരാള്‍ക്കെങ്കിലും പങ്കുണ്ടെന്നു സമ്മതിക്കേണ്ടി വന്നു. അത് വി എസ് നടത്തിയ പോരാട്ടത്തിന്റെ ഫലമാണ്.
വി എസ് തന്റെ നിലപാടുകള്‍ അല്‍പ്പം ലഘൂകരിച്ചിട്ടേ ഉള്ളു. റ്റി പി ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ട് എന്നതാണദ്ദേഹത്തിന്റെ നിലപാട്. അതില്‍ മാറ്റം വന്നിട്ടില്ല. ഇതില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗങ്ങളെ പുറത്താക്കും എന്ന് പാര്‍ട്ടി തന്നെ പറഞ്ഞിട്ടുമുണ്ട്. അതില്‍ ഒരാളെയെങ്കിലും പുറത്താക്കിച്ച് പാര്‍ട്ടിയുടെ മാനം അല്‍പ്പമെങ്കിലുമദ്ദേഹം രക്ഷിച്ചെടുത്തു. എല്ലാം എല്ലാവര്‍ക്കും നേടാനാവുകയൊന്നുമില്ല.
ലാവലിന്‍ കേസ് അഴിമതി കേസാണെന്നും അത് നീതി ന്യായ വ്യവസ്ഥ ആണു തീരുമാനിക്കേണ്ടതെന്നുമായിരുന്നു വി എസിന്റെ നിലപാട്. പിണറായി വിജയന്‍ കുറ്റക്കാരനാണോ എന്നു തീരുമാനിക്കേണ്ടത്, പാര്‍ട്ടി അല്ല കോടതി ആണെന്നും പറഞ്ഞു. ഇപ്പോള്‍ കോടതി തീരുമാനിച്ചു. ഇതുപോലെ കോടതി
തീരുമാനിച്ചില്ലായിരുന്നെങ്കില്‍ ഈ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം ലാവലിന്‍ കേസാകുമായിരുന്നു. സി പി എം അതിനു എന്നും മറുപടി പറയേണ്ടിയും വരുമായിരുന്നു. ആ ഗതികേടില്‍ നിന്നും പാര്‍ട്ടിയെ രക്ഷിച്ചത് വി എസ് തന്നെയാണ്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും അഴിമതികളേപ്പറ്റി ഒരു പ്രതിരോധവും കൂടാതെ പാര്‍ട്ടിക്കിപ്പോള്‍ പറയാമെന്നായിട്ടുണ്ട്.
തെരഞ്ഞെടുപ്പു സമയത്ത് ചന്ദ്രശേഖരന്‍ വധത്തിന്റെ കാര്യത്തിൽ വി എസ് എന്തു നിലപാട് സ്വീകരിക്കുമെന്നത് പാര്‍ട്ടി നേതൃത്വത്തെ വല്ലാതെ അലട്ടിയിരുന്നു. വി എസിന്റെ നിലപാടിലൂടെ വിഷയം തിരഞ്ഞെടുപ്പ് രംഗത്ത് കത്തിപ്പടരുമെന്നും പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കുമെന്നും അവർ ഭയപ്പെട്ടു. തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെതന്നെയായിരുന്നു ഗൂഢാലോചനയെപ്പറ്റി സി.ബി.ഐ അന്വേഷണത്തിന് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തയ്യാറായതും . വി എസ് കത്ത് നൽകുക കൂടി ചെയ്തപ്പോൾ വി എസിനെ തന്നെ കരുവാക്കി നേട്ടമുണ്ടാക്കാം എന്നും അവര്‍ കരുതിയിരുന്നു. തിരഞ്ഞെടുപ്പ് വേദികളിലും വി എസ് അതേ നിലപാട് സ്വീകരിക്കുമെന്നും അവര്‍ സ്വപ്നം കണ്ടിരുന്നു. പക്ഷെ എല്ലം തകിടം മറിഞ്ഞു. ഇപ്പോള്‍ റ്റി പി വധം ഒരു തിരഞ്ഞെടുപ്പ് വിഷയമേ അല്ലാതായി മാറുന്നു. റ്റി പി വധത്തിന്റെ കാര്യത്തിൽ പൊതുസമൂഹത്തിന് മുന്നിൽ തല താഴ്ത്തി നിന്നിരുന്ന പാര്‍ട്ടിക്ക് വി എസിന്റെ നിലപാട് പുതിയ ഉണര്‍വാണു നല്‍കുന്നത്. യു ഡി എഫ്, ആവനാഴി ഒഴിഞ്ഞ് നിസഹായരായി നില്‍ക്കുന്നു. ഇനി തെരഞ്ഞെടുപ്പില്‍ സോളാറും മറ്റും പ്രധാന വിഷയമാകും. അതിന്റെ കലിപ്പാണ്, കോണ്‍ഗ്രസ് നേതാക്കള്‍ക്ക്.
വി എസും പാർട്ടി കേന്ദ്ര നേതൃത്വവും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ചാണ് വി എസ് നിലപാടിൽ മാറ്റം വരുത്തിയതെന്നാണ് തോന്നുന്നത്. വി എസിന്റെ സഹായം പാർട്ടി ദേശീയ നേതൃത്വം തേടി. ബംഗാളില്‍ പാര്‍ട്ടി അടുത്ത കലാത്തൊന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാനാകാത്ത വിധം ജീര്‍ണ്ണിച്ചാണു കിടക്കുന്നത്. പാർട്ടിക്ക് കേരളത്തിലാണ് എന്തെങ്കിലും പ്രതീക്ഷയുള്ളതും. അത് നശിപ്പിക്കരുതെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ അഭ്യർത്ഥന. ഉറച്ച കമ്യൂണിസ്റ്റായ വി എസ് പാർട്ടിയെ സഹായിക്കാമെന്ന് സമ്മതിച്ചു. അതിന്റെ പരിസമാപ്തിയാണ്, പാർട്ടി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതും, ശിക്ഷിക്കപ്പെട്ട ഒരാളെ പുറത്താക്കി നടപടിയെടുത്തതും. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് കേന്ദ്രനേതൃത്വം ഈ തീരുമാനം നടപ്പാക്കിയത്. വി എസിന്റെ ഒരു വര്‍ഷം നീണ്ട പോരാട്ടം തന്നെയാണിതിലേക്കു നയിച്ചതും. ഇത് വി എസിന്റെ കീഴടങ്ങലായി വ്യാഖ്യാനിക്കേണ്ടവര്‍ക്ക് അതാകാം. ലാവലിന്‍ കേസില്‍ മേല്‍ക്കോടതി ഉണ്ട് എന്നും , റ്റി പി വധത്തിന്റെ ഗൂഡാലോചന സി ബി ഐ അന്വേഷിക്കുന്നുണ്ട് എന്നുമുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളില്‍ നിന്നും മനസിലാക്കേണ്ടവര്‍ക്ക് പലതും മനസിലാക്കാം. ഒരു സന്ദിഗ്ദ്ധ ഘട്ടത്തില്‍ പാര്‍ട്ടിയെ സഹായിക്കാന്‍ വേണ്ടി അദ്ദേഹം നിലപാടുകള്‍ മയപ്പെടുത്തിയിട്ടേ ഉള്ളു. ഒറ്റുകാരന്‍ എന്നും, വര്‍ഗ്ഗ വഞ്ചകന്‍ എന്നും ക്യാപിറ്റല്‍ പണീഷ് മെന്റിനര്‍ഹന്‍ എന്നുമൊക്കെ ആക്ഷേപിച്ചവരൊക്കെ ഇപ്പോള്‍ വി എസിന്റെ ചിത്രം ആലേഘനം ചെയ്ത ഫ്ളക്സ് ബോര്‍ഡുകളുമായിട്ടാണു തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നത്.പാര്‍ട്ടിയെ രക്ഷപ്പെടുത്താനും തെരഞ്ഞെടുപ്പു വിജയിക്കാനും വി എസ് തന്നെ വേണമെന്നത് അദ്ദേഹത്തിനുള്ള അംഗീകാരവും അദ്ദേഹത്തിന്റെ പ്രസക്തിയുമാണു തെളിയിക്കുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു നിന്നും വി എസിനെ മാറ്റുന്നത് കാണാനാണിപ്പോള്‍ കോണ്‍ഗ്രസുകാര്‍ കാത്തു നില്‍ക്കുന്നത്. എത്ര കാലമായി ഈ കാത്തു നില്‍പ്പു തുടങ്ങിയിട്ട് എന്നതിനു കണക്കില്ല.
വി.എസ് നിലപാട് മാറ്റിയെങ്കിലും അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ സമൂഹത്തിൽ നിലനിൽക്കുകയാണ് എന്നാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞത്. ഇപ്പറഞ്ഞ അഭിപ്രായത്തോട് ആരും യോജിക്കും. വി എസ് നിലപാട് മാറ്റിയാലും അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കും. വ്യക്തികളല്ല പ്രധാനം പ്രശ്നങ്ങളാണ്. വി എസ് ഉന്നയിച്ച കാര്യങ്ങള്‍ പ്രസക്തമാണെങ്കില്‍ സുധീരനും അതുന്നയിച്ചു കൊണ്ടിരിക്കാം. പരിഹാരം നേടാം. വി എസ് രംഗത്തു നിന്നും മാറിയാലും ഇതൊക്കെ ഉണ്ടാകും. സുധീരനും ആന്റണിക്കും ഉന്നയിക്കാന്‍ സാധിക്കാത്ത പ്രസക്തമായ ചോദ്യങ്ങള്‍ വി എസ് പൊതു സമൂഹത്തോട് ചോദിച്ചു. വിജയാന്‍ മാഷ് പണ്ടു പറഞ്ഞതുപോലെ, ചോദ്യങ്ങളാണു പ്രസ്ക്തം. ചോദിക്കുന്ന വ്യക്തിയല്ല. ജീര്‍ണത ബാധിച്ച കേരള സമൂഹത്തില്‍ പ്രസക്തമായ കാര്യങ്ങള്‍ വി എസ് ഉന്നയിച്ചു എന്നതാണു പ്രസക്തം. അതിനൊക്കെ പരിഹാരമുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചോ എന്നതിനു പ്രസക്തിയില്ല. ഈ പ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള നട്ടെല്ലില്ലാത്തവര്‍ക്ക് അവക്കെല്ലാം വി എസ് പരിഹരമുണ്ടാക്കിയില്ല എന്ന് ആക്ഷേപിക്കാനുള്ള ധാര്‍മ്മിക അവകാശം ഇല്ല.
വി എം സുധീരന്‍ കെ പി സി സി പ്രസിഡണ്ടായതിനെ സ്വാഗതം ചെയ്ത വ്യക്തിയാണു ഞാന്‍. പല വിഷയങ്ങളിലും കോണ്‍ഗ്രസിന്റേതില്‍ നിന്നും വ്യത്യസ്തമായി സത്യസന്ധവും നീതിപൂര്‍വകവുമായ നിലപ്പാടുകള്‍ ഉള്ള വ്യക്തിയാണദ്ദേഹം. ആറന്‍മുള വിമാനത്താവള വിഷയത്തില്‍ ആ നിലപാട് വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട് സുധീരന്‍. കെ പി സി സി പ്രസിഡണ്ടായ ശേഷം മത മേധവികളെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനൊന്നും അദ്ദേഹം പോയില്ല. ആകേക്കൂടി പെരുന്നയില്‍ പോയി മന്നം സമാധി സന്ദര്‍ശിച്ചു. നായന്‍മാരുടെ പോപ്പ് എന്ന് സ്വയം അവകാശപ്പെടുന്ന നായരെ കണ്ടു വണങ്ങാന്‍ അദ്ദേഹം നിന്നില്ല. അതില്‍ അരിശം പൂണ്ട നായര്‍ നടത്തിയ പുലയാട്ടൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ അദ്ദേഹം തള്ളിക്കളഞ്ഞു. ഒരു കോണ്‍ഗ്രസ് നേതാവും ഇന്നു വരെ കാണിക്കാത്ത ധൈര്യമാണ്, സുധീരന്‍ കാണിച്ചത്. പക്ഷെ പി റ്റി തോമസിന്റെ കാര്യത്തില്‍ അദ്ദേഹം എടുത്ത നിലപാട് വളരെ നികൃഷ്ടമായി പോയി. സുധീരനൊക്കെ മാസങ്ങളായി പറഞ്ഞുകൊണ്ടിരുന്ന അതേ കാര്യങ്ങള്‍ തന്നെയാണ്, പി റ്റി തോമസും പറഞ്ഞു കൊണ്ടിരുന്നത്. പക്ഷെ തോമസ് പറഞ്ഞതൊക്കെ കത്തോലിക്കാ സഭക്ക് ദഹിച്ചില്ല അതുകൊണ്ട് അവര്‍ തോമസിനെ എതിര്‍ത്തു. അവര്‍ അദ്ദേഹത്തിന്റെ ശവസംസ്കാരം വരെ നടത്തി. സുധീരന്‍ ഇതു വരെ പറഞ്ഞു കൊണ്ടിരുന്നതിന്റെ അടിസ്ഥാനത്തില്‍ തോമസിനെ തന്നെ ഇടുക്കിയില്‍ മത്സരിപ്പിക്കാനുള്ള ചങ്കൂറ്റം സുധീരന്‍ കാണിക്കേണ്ടി ഇരുന്നു. പെരുന്ന നായരെ അവഗണിച്ച പോലെ ഇടുക്കി ബിഷപ്പിനെയും അവഗണിക്കുകയായിരുന്നു വേണ്ടിയിരുന്നത്. തോമസിനെ തന്നെ ഇടുക്കിയില്‍ മത്സരിപ്പിക്കണമായിരുന്നു. തോമസ് തോറ്റാല്‍ അത് അന്തസോടെ അംഗീകരിച്ച്, മത മേധാവികളുടെ ധാര്‍ഷ്ട്യം പുച്ഛത്തോടെ തള്ളിക്കളയണമായിരുന്നു. പക്ഷെ അവിടെ സുധീരന്‍ നികൃഷ്ടമായി പെരുമാറി. ഇടുക്കി ബിഷപ്പിന്റെ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസ് പാര്‍ട്ടി നികൃഷ്ടമായി പരിഹസിക്കുന്നതിനേപ്പറ്റി അഭിപ്രായം പറയുന്നില്ല. ഇതുപോലെ മലക്കം മറിഞ്ഞ സുധീരനാണ്, വി എസിന്റെ നിലപാടു മാറി എന്നും പറഞ്ഞ് പരിഹസിക്കുന്നത്.
നികൃഷ്ടജീവി എന്നു പ്രയോഗിച്ച് അവസാനം മാപ്പു പറയേണ്ടി വന്ന ഹതഭാഗ്യനാണു, തൃത്താല എം എല്‍ എ ബലറാം. സ്ഥലകാല ബോധമില്ലാത്തതുകൊണ്ടുണ്ടായ പ്രശ്നമാണദ്ദേഹത്തിന്റേത്. ഇടുക്കി ബിഷപ്പിന്റെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കി, പി റ്റി തോമസിനെ മാറ്റി ഡീന്‍ കുര്യാക്കോസിനെ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥി ആക്കിയതിനെ ബലരാമന്‍ എതിര്‍ത്തതായി എങ്ങും കേട്ടില്ല. ഡീന്‍ കുര്യാക്കോസും ഇടുക്കി ബിഷപ്പിനെ വിമര്‍ശിക്കുന്നതില്‍ പിശുക്കു കാണിച്ച വ്യക്തിയൊന്നുമല്ല. പരിവാരസമേതം വോട്ടു തേടി അദ്ദേഹവും ഇടുക്കി ബിഷപ്പിന്റെ അടുത്ത് ചെന്നു. ബിഷപ്പ് അദ്ദേഹത്തെ ചീത്ത പറഞ്ഞു. അതില്‍ പ്രകോപിതനായിട്ടായിരുന്നു ബലരാമന്റെ വക അധിക്ഷേപം. ഞങ്ങള്‍ മാറ്റം ആവശ്യപ്പെടുന്നു എന്ന് ഇന്റര്‍നെറ്റില്‍ ആക്രോശിക്കുന്ന ബലരാമനു പക്ഷെ താന്‍ നിലകൊള്ളുന്ന പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ അറിയാതെ പോയി. സകല മാന മത ജാതി വര്‍ഗ്ഗ സംഘടനകളുടെ നേതാക്കളെയും താണു വണങ്ങലാണ്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയം. ഇതറിഞ്ഞുകൊണ്ടു തന്നയാണ്, ബലരാമന്‍ ആ പാര്‍ട്ടിയില്‍ ചേര്‍ന്നതും. മുസ്ലിം നേതാക്കളൊഴികെ ബാക്കി എല്ലാ മത നേതാക്കളുടെ മേലും ഇദ്ദേഹം കുതിര കയറും. ഇദ്ദേഹത്തിന്റെ നേതാക്കളൊക്കെ ഇവരുടെ കാലു തിരുമ്മും. പക്ഷെ അതിനെതിരെ ഒന്നും ഇദ്ദേഹം ശബ്ദമുയര്‍ത്തില്ല. ഇന്നു വരെ ഒരു മുസ്ലിം നേതാവിനെയും ബലരാമന്‍ വിമര്‍ശിച്ചു കണ്ടിട്ടില്ല. ഇദ്ദേഹം എഴുതുന്ന നെഴ്സറി നിലവാരമുള്ള അസംബന്ധങ്ങള്‍ക്കൊക്കെ ഓശാന പാടാന്‍ കുറെ അനുയായികളുമുണ്ട്. അവരെ ആവേശം കൊള്ളിക്കാനുദ്ദേശിച്ചായിരുന്നു ഇപ്രാവശ്യം ഇടുക്കി ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ചാക്ഷേപിച്ചതും. പക്ഷെ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അദ്ദേഹത്തെ ചെവിക്കു പിടിച്ച് മര്യാദ പഠിപ്പിച്ചു. അനുസരണയുള്ള കുഞ്ഞാടിനേപ്പൊലെ ബലരാമന്‍ തന്റെ പരാമര്‍ശത്തില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു തടിയൂരി. അവിടെ തീരുന്നു ബലരാമന്റെ വിപ്ളവം. ഇപ്പോള്‍ മതരാഷ്ട്രീയ പാര്‍ട്ടി ആയ മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പു പ്രചരണ സമിതി അദ്ധ്യക്ഷനായി സസുഖം വാഴുന്നു. മുസ്ലിം ലീഗിനേപ്പോലെ ഒരു മത സംഘടന മുന്‍ സീറ്റിലിരുന്നു ഡ്രൈവ് ചെയ്യുന്നതിലോ, ഒരു മന്ത്രി സഭയെ ബന്ദിയാക്കി അനര്‍ഹമായ ആവശ്യങ്ങള്‍ നേടി എടുക്കുന്നതിലോ ബലരാമനു യാതൊരു പ്രശ്നവുമില്ല. പിന്‍ സീറ്റു ഡ്രൈവിംഗ് പക്ഷെ സഹിക്കില്ല. അതുകൊണ്ട് പെരുന്ന നായരുടെയും ഇടുക്കി ബിഷപ്പിന്റെയും മേല്‍ കുതിര കയറും. മുസ്ലിം ലീഗിന്റെ ആത്മീയ നേതാവ് ഇദ്ദേഹത്തിന്റെ വിശുദ്ധനാണ്. പാണക്കാട്ടു തങ്ങള്‍ക്കെതിരെ ഒരക്ഷരം ഇദ്ദേഹമുരിയാടില്ല. അതാണു ബലരാമന്‍. മുസ്ലിം നേതാക്കളെ ചീത്ത പറഞ്ഞാല്‍ തൃക്കാലുകല്‍ ഒരു പക്ഷെ ഒടിഞ്ഞു മടങ്ങിയേക്കും. ആ പേടി കാരണം അവരെ ആരെയും ചീത്ത വിളിക്കില്ല. ബലരാമന്‍ മദ്ധ്യ തിരുവിതാംകൂറിലാണു മത്സരിക്കുന്നതെങ്കില്‍ അദ്ദേഹവും ഡീന്‍ കുര്യാക്കോസിനേപ്പോലെ അരമന തോറും ഇതുപോലെ വോട്ടു തേടി പോകും.
കഴിഞ്ഞ കുറെ കാലങ്ങളായി ചന്ദ്രശേഖരനെ വച്ചു രാഷ്ട്രീയം കളിച്ച യുഡിഎഫ് നേതാക്കളുടെ ഇപ്പോഴത്തെ അന്ധാളിപ്പ് കാണുമ്പോൾ അറിയാം ഇറച്ചി കച്ചവടം ആരാണ് നടത്തിയതെന്ന്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൊല ചെയ്തപ്പോൾ ഹര്‍ത്താൽ നടത്താത്തവർ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. സിപി എമ്മിന്റെ ഉന്നത നേതാക്കൾ പ്രതി സ്ഥാനത്തുണ്ട് എന്നു പറഞ്ഞിട്ട് പി മോഹനനില്‍ അന്വേഷണം നിറുത്തി ആരാണ്, ചന്ദ്രശേഖരന്റെ ഇറച്ചി കച്ചവടം ചെയ്തതെന്നു തെളിയിച്ചു. അവസാനം ചന്ദ്രശേഖരന്റെ ഭാര്യ രമ സര്‍ക്കാരിന്റെ നിലപാടിനെതിരെ നിരാഹാരം കിടന്നപ്പോൾ മന്ത്രിമാരെല്ലാം അവിടെ ഓടി ചെന്നതും ഈ ഇറച്ചി കച്ചവടത്തിന്റെ ഭാഗമായിരുന്നു.ഇതേ കച്ചവടത്തിന്റെ ഭാഗമായി ആഭ്യന്തര വകുപ്പു നഷ്ടപ്പെട്ടപ്പോള്‍ കേസിനേക്കുറിച്ച് പുസ്തകം എഴുതി കച്ചവടത്തിനു പുതിയ മാനം പോലും തിരുവഞ്ചൂര്‍ നല്‍കി.
സിപി എമ്മി ന്റെ നേതാവായ വി സ് തെരഞ്ഞെടുപ്പു സമയത്ത് സ്വന്തം പാർട്ടിയുടെ കൂടെ നില്‍ക്കുന്നതാണിവരുടെ കലിപ്പിന്റെ കാരണം. വി സ് പാർട്ടിയെ എതിര്‍ത്താൽ നല്ലവൻ, കൂടെ നിന്നാൽ മോശക്കാരൻ എന്നതാണിവരുടെ നിലപാട്. വി എസിനെ വിറ്റ് വോട്ടാക്കാന്‍ ഇവര്‍ നടത്തിയ ശ്രമം പരാജയപ്പെട്ട നിരാശയാണിവര്‍ക്കിപ്പോള്‍. 25 വര്‍ഷങ്ങളായി കോണ്‍ഗ്രസിനെയും യു ഡി എഫിനെയും ചീത്ത പറഞ്ഞു നടന്നിരുന്ന പ്രേമചന്ദ്രന്റെ നിലപാട് മാറ്റത്തിൽ ഒരു കച്ചവടവും ഇവര്‍ കാണുന്നില്ല.
92 comments:
സിപി എമ്മി ന്റെ നേതാവായ വി സ് തെരഞ്ഞെടുപ്പു സമയത്ത് സ്വന്തം പാർട്ടിയുടെ കൂടെ നില്‍ക്കുന്നതാണിവരുടെ കലിപ്പിന്റെ കാരണം. വി സ് പാർട്ടിയെ എതിര്‍ത്താൽ നല്ലവൻ, കൂടെ നിന്നാൽ മോശക്കാരൻ എന്നതാണിവരുടെ നിലപാട്. വി എസിനെ വിറ്റ് വോട്ടാക്കാന്‍ ഇവര്‍ നടത്തിയ ശ്രമം പരാജയപ്പെട്ട നിരാശയാണിവര്‍ക്കിപ്പോള്‍. 25 വര്‍ഷങ്ങളായി കോണ്‍ഗ്രസിനെയും യു ഡി എഫിനെയും ചീത്ത പറഞ്ഞു നടന്നിരുന്ന പ്രേമചന്ദ്രന്റെ നിലപാട് മാറ്റത്തിൽ ഒരു കച്ചവടവും ഇവര്‍ കാണുന്നില്ല.
നികൃഷ്ടജീവികളുടെ കൂടാരങ്ങള്‍
പ്രേമചന്ദ്രനും RSPയും ഒറ്റയ്ക്ക് മത്സരിച്ചു തോറ്റിരുന്നെങ്കിൽ അതൊരു അന്തസ്സുള്ള പണി ആകുമായിരുന്നൂ...!
//അതി ദാരുണമായി കൊല്ലപ്പെട്ട ഒരു രാഷ്ട്രീയക്കാരനേക്കുറിച്ച് പറയാവുന്ന ഏറ്റവും ഹീനമായ പദപ്രയോഗമാണത്//
വീ എസിന്റെ നിലപാടുകൾക്ക് യോജിച്ച പദം .
//അതിനു ശേഷം ചന്ദ്രശേഖരനെ ഇറച്ചി വിലക്ക് വിറ്റ് വന്‍ സ്രാവുകളെ രക്ഷപ്പെടുത്തി ചെറിയ പരലായ പി മോഹനനില്‍ അന്വേഷണം അവസാനിപ്പിച്ചത് ഇതേ തിരുവഞ്ചൂരായിരുന്നു//
അത് കോണ്‍ഗ്രസിന്റെ തീരുമാനമായിരുന്നു .അതിലൂടെ സിപിഎം ഇന്റെ തനിനിറം തുറന്നു കാണിക്കാൻ പറ്റി .മാത്രമല്ല സിപിഎം അനെവ്ഷനത്തെ അട്ടിമറിച്ചു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു
//സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രമ നിരാഹാരം കിടന്ന പന്തലില്‍ ഇളിഭ്യ ചിരിയോടെ അഭിവാദ്യം അര്‍പ്പിക്കാന്‍ ഇദ്ദേഹം എത്തി യിരുന്നു.//
രമയോട് ഐക്യ ദര്ധ്യം പ്രകടിപ്പിച്ചതിലൂടെ കോണ്‍ഗ്രസ് അതിന്റെ അഹിംസ സംസ്കാരം ഒന്ന് കൂടി ബലപ്പെടുത്തി .സീ പീ എമ്മിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിച്ചു
//ഇന്നു വരെ ഒരു മുസ്ലിം നേതാവിനെയും ബലരാമന്‍ വിമര്‍ശിച്ചു കണ്ടിട്ടില്ല//
ന്യൂന പക്ഷത്തെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്കാരത്തിന് നിരക്കാത്തതാണ്. പ്രത്യേകിച്ച് ന്യൂന പക്ഷ പിന്ധു്ന കൂടി ലഭിക്കുമ്പോൾ.അതിനാല ബാലരാമിന്റെ നിലപാട് തികച്ചും ന്യായമാണ്
//മുസ്ലിം ലീഗിനേപ്പോലെ ഒരു മത സംഘടന മുന്‍ സീറ്റിലിരുന്നു ഡ്രൈവ് ചെയ്യുന്നതിലോ, ഒരു മന്ത്രി സഭയെ ബന്ദിയാക്കി അനര്‍ഹമായ ആവശ്യങ്ങള്‍ നേടി എടുക്കുന്നതിലോ ബലരാമനു യാതൊരു പ്രശ്നവുമില്ല. പിന്‍ സീറ്റു ഡ്രൈവിംഗ് പക്ഷെ സഹിക്കില്ല//
ഭരണത്തിൽ ലീഗ് പങ്കാളി ആയതിനാൽ അവർ അതിന്റെ സൌജന്യം അനുഭവിക്കുന്നു .മറ്റു പര്ടികളെ പോലെ തന്നെ ,അതിൽ തെറ്റുള്ളതായി തോന്നുന്നില്ല .
//സിപി എമ്മി ന്റെ നേതാവായ വി സ് തെരഞ്ഞെടുപ്പു സമയത്ത് സ്വന്തം പാർട്ടിയുടെ കൂടെ നില്‍ക്കുന്നതാണിവരുടെ കലിപ്പിന്റെ കാരണം. വി സ് പാർട്ടിയെ എതിര്‍ത്താൽ നല്ലവൻ, കൂടെ നിന്നാൽ മോശക്കാരൻ എന്നതാണിവരുടെ നിലപാട്.//
വീ എസ ഔദ്യോകിക പക്ഷത്തോടുള്ള എതിര്പ്പ് മൂലമാണ് tp വധത്തിൽ കോണ്‍ഗ്രസിനോടൊപ്പം നിന്നത് .ഇപ്പോൾ അദ്ധേഹത്തിന്റെ പിന്മാറ്റം ദുരൂഹമാണ്. യഥാർത്ഥത്തിൽ കോണ്‍ഗ്രെസ്സിനോപ്പം നില്ക്കലയിരുന്നു സത്യാ സന്തത. ഇത് പാർടിയിൽ ശക്തനാവനുള്ള അദ്ധേഹത്തിന്റെ ഗൂഡ തന്ത്രമാണ്.
>>>> അത് കോണ്‍ഗ്രസിന്റെ തീരുമാനമായിരുന്നു .അതിലൂടെ സിപിഎം ഇന്റെ തനിനിറം തുറന്നു കാണിക്കാൻ പറ്റി .മാത്രമല്ല സിപിഎം അനെവ്ഷനത്തെ അട്ടിമറിച്ചു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു<<<<
കേരള മോന്‍ ഏതവയവം കൊണ്ടാണു ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. തലച്ചോറു കൊണ്ടാണെന്നു തോന്നുന്നില്ല.
കോണ്‍ഗ്രസിന്റെ തീരുമാനം ആയിരുന്നു. ഭരിക്കുന്നത് കോണ്‍ഗ്രസ്. കോണ്‍ഗ്രസുകാരനായ ആഭ്യന്തര മന്ത്രി. അന്വേഷണം പകുതി ആയപ്പോള്‍ അദ്ദേഹം പറയുന്നു, വന്‍ സ്രാവുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. അവരെ എന്തു വില കൊടുത്തും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരും. അന്വേഷണം പൂര്‍ത്തി ആയപ്പോള്‍ സ്രാവു പോയിട്ട് അയല പോലും കുടുങ്ങിയില്ല. ആരാണത് അട്ടിമറിച്ചത്?
പ്രതിപക്ഷത്തിരിക്കുന്ന സി പി എം ആണട്ടിമറിച്ചതെന്നു പറയുകയാണെങ്കില്‍ തിരുവഞ്ചൂര്‍ ഒരു സാരി ഉടുത്ത് ലിപ്സ്റ്റിക്കും തേച്ച് ശാലു മേനോന്റെ ഡാന്‍സ് ട്രൂപ്പില്‍ ചേരുന്നതായിരിക്കും നല്ലത്. ഇഷ്ടം പോലെ കരിക്കെങ്കിലും കുടിക്കാം.
>>>> രമയോട് ഐക്യ ദര്ധ്യം പ്രകടിപ്പിച്ചതിലൂടെ കോണ്‍ഗ്രസ് അതിന്റെ അഹിംസ സംസ്കാരം ഒന്ന് കൂടി ബലപ്പെടുത്തി .സീ പീ എമ്മിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിച്ചു<<<<
രമ ആവശ്യപ്പെട്ടത്, തിരുവഞ്ചൂര്‍ ഉണ്ടെന്നു പറഞ്ഞ സി പി എം ഉന്നത നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരാനാണ്. അതിലേക്ക് അന്വേഷിക്കാതെ പാതി വഴിയില്‍ തിരുവഞ്ചൂരും ഉമ്മന്‍ ചാണ്ടിയും അന്വേഷണം അവസാനിപ്പിച്ചത് കേരളത്തിലെ ചിന്താശേഷിയുള്ള ആളുകള്‍ക്ക് എപ്പോഴേ മനസിലായി. അതാണു കോണ്‍ഗ്രസിന്റെ അഹിംസാ സംസ്കാരമെന്നും അവര്‍ക്ക് മനസിലായി. കൊലപാതകികളെ ഹിംസിക്കാതെ രക്ഷപ്പെടുത്തുന്ന അഹിംസാ സംസ്കാരം.
ആരുടെ ശവപ്പെട്ടിയിലാണ്, ആണി അടിച്ചതെന്ന് ഒരു മാസം കഴിയുമ്പോള്‍ അറിയാം. രമയോട് ഐക്യ ധാര്‍ട്യം പ്രകടിപ്പിച്ചു പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പു പുഴ നീന്തികടക്കാം എന്നായിരുന്നു കോണ്‍ഗ്രസ് കരുതിയത്.
ഈ ഐക്യധാര്‍ട്യത്തിനു പറയുന്ന വാക്കിന്റെ വില ഉണ്ടെങ്കില്‍ രമ നിറുത്തിയ 10 ആര്‍ എം പി സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പിന്തുണച്ചു ജയിപ്പിച്ചാണ്, അതിന്റെ അഹിംസ സംസ്കാരം പ്രകടിപ്പിക്കേണ്ടത്. അപ്പോള്‍ ആ സംസ്കാരം ഒന്നു കൂടി ബലപ്പെടും. അതിനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിനുണ്ടോ? ഉണ്ടെങ്കില്‍ അത് ചെയ്യുക. അപ്പോള്‍ സി പി എമ്മിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിച്ചു എന്നൊക്കെ വീമ്പു പറയാം. അല്ലെങ്കില്‍ ഈ തട്ടിപ്പൊക്കെ കേരളത്തിലെ ജനത തിരിച്ചറിയും.
>>>> ന്യൂന പക്ഷത്തെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്കാരത്തിന് നിരക്കാത്തതാണ്. പ്രത്യേകിച്ച് ന്യൂന പക്ഷ പിന്ധു്ന കൂടി ലഭിക്കുമ്പോൾ.അതിനാല ബാലരാമിന്റെ നിലപാട് തികച്ചും ന്യായമാണ്<<<<
ന്യൂന പക്ഷ സ്നേഹം വഴിഞ്ഞൊഴുകിയതിന്റെ ലക്ഷണമാണല്ലോ, ന്യൂന പക്ഷക്കാരനായ ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ചത്. കോണ്‍ഗ്രസുകാര്‍ ന്യൂന പക്ഷ പ്രേമം പ്രകടിപ്പിക്കുന്നത് അവരുടെ നേതാക്കളെ നികൃഷ്ടജീവി എന്നു വിളിച്ചാണെന്നു പറഞ്ഞു തന്നതിനു നന്ദി.
>>>> ഭരണത്തിൽ ലീഗ് പങ്കാളി ആയതിനാൽ അവർ അതിന്റെ സൌജന്യം അനുഭവിക്കുന്നു .മറ്റു പര്ടികളെ പോലെ തന്നെ ,അതിൽ തെറ്റുള്ളതായി തോന്നുന്നില്ല .<<<<
ഭരണത്തില്‍ പങ്കാളി ആയതിനാലല്ല. ഉമ്മന്‍ ചാണ്ടി തന്റെ കസേര സംരക്ഷിക്കാന്‍ വേണ്ടി ആയിരുന്നു, കോണ്‍ഗ്രസിലെ ഭൂരിപക്ഷ അഭിപ്രായത്തെ അവഗണിച്ച് മുസ്ലിം ലീഗിന്, അനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്തത്. ഇപ്പോള്‍ സുധീരനല്ല കെ പി സി സി പ്രസിഡണ്ടെങ്കില്‍ ലീഗ് മൂന്നാമത്തെ പാര്‍ലമെന്റ് സീറ്റും കൊണ്ടു പോയേനേ. അതും അവര്‍ക്കുള്ള സൌജന്യമായി കേരള മോനേപ്പോലുള്ള ഭക്തര്‍ പാടിപ്പുകഴ്ത്തുകയും ചെയ്യുമായിരുന്നു.
>>>> വീ എസ ഔദ്യോകിക പക്ഷത്തോടുള്ള എതിര്പ്പ് മൂലമാണ് tp വധത്തിൽ കോണ്‍ഗ്രസിനോടൊപ്പം നിന്നത് .ഇപ്പോൾ അദ്ധേഹത്തിന്റെ പിന്മാറ്റം ദുരൂഹമാണ്. യഥാർത്ഥത്തിൽ കോണ്‍ഗ്രെസ്സിനോപ്പം നില്ക്കലയിരുന്നു സത്യാ സന്തത. ഇത് പാർടിയിൽ ശക്തനാവനുള്ള അദ്ധേഹത്തിന്റെ ഗൂഡ തന്ത്രമാണ്.<<<<
വി എസ് പാര്‍ട്ടിക്കകത്തും പുറത്തും ശക്തന്‍ തന്നെയാണ്. നാളെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും എടുത്തു മാറ്റിയാലും, പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കിയാലും കേരള രാഷ്ട്രീയത്തില്‍ ഇന്നുള്ള ഏറ്റവും ശക്തനായ നേതാവ്, വി എസ് തന്നെയാണ്. അതു മനസിലാക്കിയിട്ടാണ്, വി എസിനെതിരെ ഉണ്ടയില്ലാ വെടി പോലെ കുറെ അസംബന്ധകേസുകള്‍ കോണ്‍ഗ്രസ് കുത്തിപ്പൊക്കി കൊണ്ടു വന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പായിട്ടുപോലും കോണ്‍ഗ്രസിലെ ഒറ്റ നേതാവും ഈ കേസുകളേക്കുറിച്ച് മിണ്ടുന്നുപോലുമില്ല.
വി എസ് കോണ്‍ഗ്രസിന്റെ ഒപ്പമല്ല കോണ്‍ഗ്രസ് വി എസിന്റെ പിന്നാലെ ആണു പോയത്. വി എസ് അവര്‍ക്ക് വിജയം നേടിക്കൊടുക്കുമെന്ന മൂഢ വിശ്വസത്തിലായിരുനു ഇത്രകാലവും നടന്നിരുന്നത്. ഇപ്പോള്‍ ആ സ്വപ്നം പൊലിഞ്ഞു പോയി. ഇനി ജനങ്ങളുടെ മുന്നില്‍ വയ്ക്കാന്‍ അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അഴിമതികളേ ഉള്ളു. വി എസിന്റെ നിലപാടിന്റെ പിന്‍ബലത്തിലായിരുന്നു, തെരഞ്ഞെടുപ്പ് തന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് ഉമ്മന്‍ ചാണ്ടി വീമ്പടിച്ചതും. അതിപ്പോള്‍ തിരിച്ചടിക്കുന്ന അവസ്ഥയിലുമായി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേടിയതിന്റെ പകുതി സീറ്റുകളേ ഇപ്പോള്‍ ലഭിക്കു എന്നതാണാവസ്ഥ. അങ്ങനെ വരുമ്പോള്‍ ഉമ്മന്‍ ചാണ്ടി, വിലയിരുത്തല്‍ അംഗീകരിച്ച് രാജി വച്ചു പോകുമോ എന്നതാണിനി കേരളം ഉറ്റുനോക്കാന്‍ പോകുന്നത്. ഉമ്മന്‍ ചാണ്ടി ജീവനുണ്ടെങ്കില്‍ സ്വയം രാജി വയ്ക്കില്ല. അരെങ്കിലും ചവുട്ടി പുറത്താക്കേണ്ടി വരും.
വി എസിന്റെ പിന്മാറ്റത്തില്‍ യാതൊരു ദുരൂഹതയുമില്ല. അദ്ദേഹം കൂടി സ്ഥാപിച്ച പാര്‍ട്ടിയാണിത്. പാര്‍ട്ടിക്കൊപ്പം അദ്ദേഹം നില്‍ക്കുന്നു. അദ്ദേഹത്തെ വിറ്റ് കാശാക്കാന്‍ സ്വപ്നം കണ്ടിരുന്നവരുടെ സ്വപ്നം പൊലിഞ്ഞു പോയി എന്നു മാത്രം. ജനങ്ങളുടെ മുന്നില്‍ ഭരണ നേട്ടങ്ങള്‍(അങ്ങനെ വല്ലതുമുണ്ടെങ്കില്‍) പറഞ്ഞ് വോട്ടു നേടാന്‍ ശ്രമിക്കുക. അല്ലാതെ വി എസിനെ വിറ്റല്ല വോട്ടു തേടേണ്ടത്.
തന്റെ നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടി കാണിക്കുമ്പോള്‍ ക്രുദ്ധനായി ചോദ്യകര്‍ത്താവിനെ ആക്ഷേപിക്കുന്ന അച്ചുതാനന്ദനെ ഇവിടെ കാണാം ......പിന്നെ ക്രോധം ഒട്ടൊന്നു ശമിച്ചപ്പോള്‍ മാപ്പു പറയാനുള്ള മാന്യത കാണിച്ചെങ്കിലും അദ്ദേഹത്തെ ക്രുദ്ധനാക്കിയ ചോദ്യങ്ങള്‍ മറുപടി ഇല്ലാതെ അവശേഷിക്കുന്നു ......അമൃതാനന്ദ മയിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദ്ദേഹത്തിന്റെ നിലപാട് ശ്രദ്ധിക്കുക - ആരോപണങ്ങളുന്നയിക്കുന്ന പഴയ അന്തേവാസിയെ അദ്ദേഹം ഒട്ടും തന്നെ വിശ്വാസയോഗ്യ ആയി കാണുന്നില്ല !!!
>>>>തന്റെ നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടി കാണിക്കുമ്പോള്‍ ക്രുദ്ധനായി ചോദ്യകര്‍ത്താവിനെ ആക്ഷേപിക്കുന്ന അച്ചുതാനന്ദനെ ഇവിടെ കാണാം ......പിന്നെ ക്രോധം ഒട്ടൊന്നു ശമിച്ചപ്പോള്‍ മാപ്പു പറയാനുള്ള മാന്യത കാണിച്ചെങ്കിലും അദ്ദേഹത്തെ ക്രുദ്ധനാക്കിയ ചോദ്യങ്ങള്‍ മറുപടി ഇല്ലാതെ അവശേഷിക്കുന്നു ..<<<<
നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചതിനൊന്നുമല്ല വി എസ് ക്ഷോഭിച്ചത്. നിലപാടുമാറ്റത്തേക്കുറിച്ചൊക്കെ ചോദിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞിട്ടുണ്ട്. അതിന്റെ കാരണങ്ങളെന്നും പറഞ്ഞ് ചില ഗോസിപ്പുകള്‍ നിരത്തി അവ ശരിയാണോ എന്നു ചോദിച്ചപ്പോഴായിരുന്നു വി എസ് ക്ഷോഭിച്ചത്.
താഴെ കാണുന്ന തരത്തില്‍ തികച്ചും അനാവശ്യമായ ചില ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണു വി എസ് ക്ഷോഭിച്ചത്.
വി എസിനു പ്രായമായി. അതുകൊണ്ട് പ്രായത്തിന്റെ ചാഞ്ചല്യമാകാം ഇതില്‍ ഉണ്ടായിട്ടുള്ളത് എന്നത് ഒരു നിഗമനം. രണ്ട് ഈ തെരഞ്ഞെടുപ്പു കഴിയുന്നതോടു കൂടി മന്ത്രി സഭാ മാറ്റം, സര്‍ക്കാര്‍ വീഴുന്നു പുതിയ മന്ത്രി സഭ വരുന്നു എന്നും അതില്‍ വി എസിനു പുതിയ സ്ഥാനങ്ങള്‍ നല്‍കാമെന്നു വഗ്ദാനം ചെയ്യുകയും ചെയ്തു എന്ന് ചിലര്‍ പറയുന്നു. പാര്‍ട്ടിയുമായി സമരസപ്പെട്ടു പോയാല്‍ പി ബിയിലേക്ക് വീണ്ടും കയറിപ്പറ്റാന്‍ സാധിക്കും എന്ന തല്‍പ്പര്യം വി എസിനുണ്ട് എന്നു പറയുന്നു ഇത്തരത്തില്‍ പ്രചരിക്കുന്ന വ്യാഖ്യാനങ്ങള്‍ക്ക് എന്തു മറുപടി എന്നു ചോദിച്ചപ്പോഴാണ്, വി എസ് ക്ഷോഭിച്ചത്.
മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന കഥകളെടുത്തു വിളമ്പി വി എസിനെ പ്രകോപ്പിക്കേണ്ട യാതൊരു ആവശ്യവും ഈ അഭിമുഖകാരനില്ലായിരുന്നു. അത് പക്വത കുറവാണെന്നേ എനിക്കു തോന്നുന്നുള്ളൂ.
വിഎ സ് എന്ന രാഷ്ട്രീയ നേതാവിന്റെ ചരിത്രമറിയുന്ന ആരും ഇതുപോലെ അസംബന്ധ ചോദ്യങ്ങള്‍ ചോദിക്കില്ല. അച്ചടക്ക ലംഘനമാണെന്നും അതിനു ശിക്ഷിക്കും എന്നറിഞ്ഞുകൊണ്ടു തന്നെ പാര്‍ട്ടി നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്യുന്ന ഒരാള്‍, പി ബി യില്‍ കയറിപ്പറ്റാന്‍ പിന്‍വാതിലിലൂടെ ശ്രമിക്കുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും ധരിക്കില്ല. മഞ്ഞപ്പത്ര നിലവാരത്തില്‍ ചില മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതൊക്കെ ചോദിക്കാനാണോ അഭിമുഖം നടത്തുന്നത്?
Contd....
75 വയസുള്ള ഇ അഹമ്മദിനെ നടത്തണമെങ്കില്‍ ഒന്നുകില്‍ ക്രെയിന്‍ വേണം അല്ലെങ്കില്‍ നാലഞ്ചുപേര്‍ താങ്ങി എടുക്കണം. 92 വയസുള്ള വി എസിനതുപോലെ ആരുടെയും സഹായം വേണ്ട. എന്നിട്ടും പ്രായത്തിന്റെ പ്രശ്നം കൊണ്ടാണ്, വിഎസ് സ്വന്തം പാര്‍ട്ടിയുമായി യോജിച്ചു പോകുന്നതെന്നൊക്കെ പറയുന്നവനോട് വിഎസ് ക്ഷോഭിച്ചതല്ലേ ഉള്ളു. അതു തന്നെ ഭാഗ്യം.
ലോക് സഭ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ മന്ത്രി സഭ വീഴുമെന്നൊക്കെ ഈ പത്ര പ്രവര്‍ത്തകന്, എവിടന്നു കിട്ടിയ അറിവാണ്? ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭക്ക് 75 എം എ എ മാരുടെ പിന്തുണ ഉണ്ട്. ഏറ്റവും ശക്തമായ നിലയിലാണിപ്പോള്‍ ഈ മന്ത്രി സഭ. അത് വീഴുമെന്നും വി എസ് അടുത്ത മുഖ്യമന്ത്രി ആകുമെന്നുമൊക്കെ കരുതുന്ന ഈ അഭിമുഖകാരന്, ബുദ്ധി ഭ്രമമാണെന്നേ ഞാന്‍ മനസിലാക്കു. ഇന്നത്തെ നിലയില്‍ യു ഡി എഫ് മന്ത്രി സഭ വീഴില്ല എന്ന് ഏറ്റവും നന്നായി അറിയുന്നത് വി എസിനു തന്നെയാണ്. നടക്കാത്ത ഒരു കാര്യം ചൂണ്ടിക്കാട്ടി വി എസിനെ വരുതിയിലാക്കുന്നു എന്നൊക്കെ ആക്ഷേപിക്കുമ്പോള്‍ വിഎസ് ക്ഷോഭിക്കുക സ്വാഭാവികമാണ്.
പി ബി യില്‍ കയറിപ്പറ്റാന്‍ വേണ്ടി നിലപാടു മാറ്റുന്നു എന്നു പറയുന്നത് വിഡ്ഢിത്തമാണ്. പി ബി അംഗത്വം ജീവിത ലക്ഷ്യമായി കാണുന്നു എന്നൊന്നും വി എസിനെ അറിയുന്നവര്‍ പറയില്ല.
വി എസ് എന്ന രാഷ്ട്രീയ നേതാവിന്റെ പ്രസക്തിയും അദ്ദേഹത്തിനു കേരള ചരിത്രത്തിലുള്ള സ്ഥാനവും രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. പ്രായം, മുഖ്യ മന്ത്രിസ്ഥാനം, പി ബി അംഗത്വം എന്നൊക്കെ ഉള്ള പ്രലപനം കൊണ്ട് അതില്‍ ഇനി കൂടുതല്‍ ഒന്നും എഴുതി ചേര്‍ക്കാനും ആകില്ല. അദ്ദേഹത്തേക്കുറിച്ച് വേറൊന്നും ആക്ഷേപിക്കാനില്ലാതാകുമ്പോള്‍ വെറുതെ നേരമ്പോക്കിനു വേണ്ടി പറഞ്ഞു കൊണ്ടിരിക്കാം എന്നു മാത്രം.
വി എസിന്റെ നിലപാടുകളേക്കുറിച്ച് ചോദിക്കാം. അതിനൊക്കെ വി എസ് മറുപടിയും പറയും. പക്ഷെ അതിനിടയിലേക്ക് മറ്റ് അജണ്ടകള്‍ തിരുകി കയറ്റാന്‍ ശ്രമിച്ചാല്‍ വി എസ് അതിനു നിന്നു കൊടുക്കില്ല. അതേ ഇപ്പോഴുണ്ടായുള്ളൂ.
മാദ്ധ്യമങ്ങള്‍ക്ക് ഇതുപോലെ പലതും പ്രചരിപ്പിക്കേണ്ടത് അവരുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്. അതുപോലെ നിലനില്‍പ്പിനു വേണ്ടി മറ്റൊരു അവതാരം ഇപ്പോള്‍ പലതും പ്രചരിപ്പിക്കുന്നുണ്ട്. എ കെ ആന്റണിയും അരവിന്ദ് കേജ്‌രിവാളും പാകിസ്ഥാനി ഏജന്റുമാരാണെന്ന് പ്രധാന മന്ത്രി കുപ്പായം തുന്നി വച്ച് കാത്തിരിക്കുന്ന നമോ ആരോപിക്കുന്നു. വികസന ഉഡായിപ്പൊന്നും ഇന്‍ഡ്യയില്‍ ഇപ്പോള്‍ വിലപ്പോകുന്നില്ല എന്നു മനസിലായപ്പോള്‍ പുതിയ കാര്‍ഡിറക്കുന്നു. മോദിഎന്ന രാഷ്ട്രീയനേതാവിന്റെ ജീവവായു പാകിസ്താനും ഇസ്ലാമിക തീവ്രവാദവുമാണ്. അതിലേക്ക് സ്ഥലകാല ബോധമില്ലാതെ ഇപ്പോള്‍ എ കെ ആന്റണിയേയും കെജ്‌രിവാളിനെയും വരെ വലിച്ചിഴക്കുന്നു. ആശയ പാപ്പരത്തമുണ്ടാകുമ്പോള്‍ സംഭവിക്കുന്ന വിഭ്രാന്തിയാണത്.
വി എസിനൊന്നും അതുപോലെ വിഭ്രാന്തിയില്ല. പാര്‍ട്ടി വിഷമ ഘട്ടത്തിലായപ്പോള്‍ പാര്‍ട്ടിയെ സ്നേഹിക്കുന്ന വി എസ് അഭിപ്രായവ്യത്യാസങ്ങളൊക്കെ മാറ്റി വച്ചിട്ട് പാര്‍ട്ടിയുടെ ഒപ്പം അടിയുറച്ചു നില്‍ക്കുന്നു. അദ്ദേഹത്തെ മുതലെടുക്കം എന്നു കരുതിയവര്‍ക്കതില്‍ നിരാശയുണ്ടാകും.
>>>>.അമൃതാനന്ദ മയിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദ്ദേഹത്തിന്റെ നിലപാട് ശ്രദ്ധിക്കുക - ആരോപണങ്ങളുന്നയിക്കുന്ന പഴയ അന്തേവാസിയെ അദ്ദേഹം ഒട്ടും തന്നെ വിശ്വാസയോഗ്യ ആയി കാണുന്നില്ല !!!<<<<
മീഡിയ വണ്ണിനു വേണ്ടി അമൃതാനന്ദ മയിക്കെതിരായി വി എസിനേക്കൊണ്ട് എന്തെങ്കിലും പറയിക്കാനായിരുന്നു അഭിമുഖകാരന്റെ ഉദ്ദേശ്യം. തെരഞ്ഞെടുപ്പു സമയത്ത് മുതലെടുക്കാനായി വി എസ് ഒന്നും പറഞ്ഞില്ല.
പഴയ അന്തേവാസിയെ വിശ്വസിക്കണോ വേണ്ടയോ എന്നതൊക്കെ വി എസിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. എനിക്ക് അവര്‍ പറയുന്നത് വിശ്വാസ്യ യോഗ്യമായി തന്നെ തോന്നുന്നു. വി എസ് അവരെ വിശ്വസിക്കാം എന്നു പറഞ്ഞാല്‍ താങ്കളും അതിനോട് യോജിക്കുമോ എന്നറിഞ്ഞാല്‍ കൊള്ളാം.
>>>മോദിഎന്ന രാഷ്ട്രീയനേതാവിന്റെ ജീവവായു പാകിസ്താനും ഇസ്ലാമിക തീവ്രവാദവുമാണ്. അതിലേക്ക് സ്ഥലകാല ബോധമില്ലാതെ ഇപ്പോള്‍ എ കെ ആന്റണിയേയും കെജ്‌രിവാളിനെയും വരെ വലിച്ചിഴക്കുന്നു. ആശയ പാപ്പരത്തമുണ്ടാകുമ്പോള്‍ സംഭവിക്കുന്ന വിഭ്രാന്തിയാണത്.<<<<
he said three AKs are acting as Pakistans agents.....ak47 is the weapon of choice for the pak terrorists.......ak antony the defence minister told the parliament the version given by pakistan ie it was not pak army men but some other people wearing pak army uniform who did cross border attacks on indian army personnel ( later he retracted it and said it was pak army itself after this became a major issue ! ).........and ak49 started a political party whose website carries a map of india with most of kashmir shown as belonging to pakistan and a senior leader of this party keeps on repeating the demand for plebiscite which is what pakistan also asks for.......these are facts that cannot be denied......and modi is bringing these up not without any rhyme or reason but as a well thought out strategy......speaking at a rally in kashmir, modi's opening gambit against kejriwal seems to project the anti-national aspect of aap's policy on kashmir, which has been indelibly imprinted on the public psyche by the repeated statements by Prashant Bhushan........with kejriwals tendency to pander to the muslim vote bank this line of attack would go down well with the hindu mainstream that modi is targetting........now that the urban middle class has given up all the hopes they pinned on aap in its initial days, the strategy to target the muslim votes is the only available recourse to aap to stay afloat.......and muslim community is hoping against hope that kejriwal would somehow stop modi from becoming pm......for all his high decibel soundbites ,kejriwal knows very well that it is not going to affect the modi juggernaut in the least bit, but it may endear him to the muslim community and they may vote en mass for aap.....though it helps kejriwal to consolidate his fledgeling party , it does not mean any threat to bjp/modi as in any case they would not have got these votes.....but indirectly it may benefit them in the sense that if it is perceived that muslim votes are consolidating it could lead to a polarisation on communal lines in the hindi heartland and wherever that has happened it always worked out well for the bjp.......one can see modi branding kejriwal as a pakistani agent fits in with this script......and the irony is that it is a win-win situation for both of them !!!
>>>വി എസ് അവരെ വിശ്വസിക്കാം എന്നു പറഞ്ഞാല്‍ താങ്കളും അതിനോട് യോജിക്കുമോ എന്നറിഞ്ഞാല്‍ കൊള്ളാം.<<<
i have already expressed my views earlier on......as you may know by now , i consider achuthanandan as just another crafty politician and as such his opinions have no role or influence in the way i form my own opinions on issues.....i brought this to your attention because you hold him high esteem and seem to generally endorse his views on most issues.....ok, on this issue , you differ with him....fine....let us leave it at that !!
കാളിദാസൻ , താങ്കളുടെ കാഴ്ച്പ്പാടിൽ ആം ആദ്മി പാർട്ടി ഈ തിരഞ്ഞെടുപ്പു കഴിയുമ്പോൾ എത്രത്തോളം വരുന്ന 5വർഷത്തേക്ക് ഇന്ത്യയെ സ്വാധീനിക്കും ?
ബദൽ രാഷ്ട്രീയത്തിന്റെ പ്രശക്തിയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്ന ആം ആദ്മി എന്ന പാർട്ടിയുടെ മാനിഫെസ്റ്റോയാണ് അരവിന്ദ് കെജ്രിവാൾ രചിച്ച സ്വരാജ്. ഇതു വായിച്ചിട്ട് കെജ്രിവാൾ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ സത്യമുള്ളതാണെന്നു മനസിലാകുന്നു.
എവിടെയോ എന്തോ തെറ്റിയിട്ടുണ്ട്. ഇവിടെ ജനാധിപത്യമില്ല എന്നതാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പ്രശ്‌നം.
>>>>ak47 is the weapon of choice for the pak terrorists...<<<<
ഇത് മോദിക്കും താങ്കള്‍ക്കും എവിടന്നു കിട്ടിയ അറിവാണ്? ഇവര്‍ക്ക് ആയുധം കൊടുക്കുന്നത് താങ്കളും മോദിയുമാണോ?
>>>>.ak antony the defence minister told the parliament the version given by pakistan ie it was not pak army men but some other people wearing pak army uniform who did cross border attacks on indian army personnel ( later he retracted it and said it was pak army itself after this became a major issue ! )..<<<<
എ കെ ആന്റണി എന്ന പ്രതിരോധ മന്ത്രിക്ക് ഇന്‍ഡ്യയുടെ അതിര്‍ത്തി കാക്കുന്ന പട്ടാളവും പാകിസ്ഥാനും നല്‍കുന്ന വിവരങ്ങളെ ലാഘവത്തോടെ തള്ളിക്കളയാന്‍ ആകില്ല. താങ്കള്‍ക്കും മോദിക്കും ഓര്‍മ്മശക്തിക്കു കുറവില്ലെങ്കില്‍ 1999 ല്‍ നടന്ന നുഴഞ്ഞുകയറ്റത്തേക്കുറിച്ച് പെട്ടെന്നു മറക്കരുത്.
അന്ന് ഭരിച്ചിരുന്നത് ഇന്ന് മോദി നയിക്കുന്ന എന്‍ ഡി എ ആയിരുന്നു. പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും, ആഭ്യന്തര മന്ത്രി അദ്വാനിയും പ്രധാന മന്ത്രി ബാജ് പെയിയും ആയിരുന്നു. അന്നും ഇതുപോലെ ഉണ്ടായ സംഭവത്തെ ഇന്‍ഡ്യന്‍ പട്ടാളം ആദ്യം വിലയിരുത്തിയത് ഇങ്ങനെ
Kargil War
Initially, with little knowledge of the nature or extent of the infiltration, the Indian troops in the area assumed that the infiltrators were jihadis and claimed that they would evict them within a few days. Subsequent discovery of infiltration elsewhere along the LOC, and the difference in tactics employed by the infiltrators, caused the Indian army to realize that the plan of attack was on a much bigger scale.
ഇത് സംഭവിച്ചതിനു, ജോര്‍ജ് ഫെര്‍ണാണ്ടസിനെയും അദ്വാനിയേയും ബാജ് പെയിയെയും പാകിസ്ഥനി ഏജന്റുമാഅര്‍ എന്ന് മോദിയും താങ്കളും വിളിക്കുമോ.
അന്നത്തെ സര്‍ക്കാരിനു പറ്റിയ അബദ്ധങ്ങളെയും പറ്റിയ വീഴ്ചകളെയും ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
New Nuclear Danger
സാധാരണ വേഷത്തില്‍ പാകിസ്ഥാന്‍ പട്ടാളം ഇന്‍ഡ്യയിലേക്ക് നുഴഞ്ഞ് കയറിയാല്‍ പെട്ടെന്നു തിരിച്ചറിയാനുള്ള എന്തു ഒടിവിദ്യയാണു താങ്കളുടെയും മോദിയുടേയും കയ്യിലുള്ളതെന്ന് ഒന്നു പറഞ്ഞു തരാമോ? പകിസ്ഥാന്റെ അധീനതയിലുള കഷ്മീരികളുജ് ഇന്‍ഡ്യയുടെ അധീനതയിലുള്ള കാഷ്മീരികളും കാഴ്ചയില്‍ ഒരുപോലെ ആണ്. അവര്‍ പട്ടാളത്തിലായാലും പോലീസിലായാലും സാധാരണക്കാരായാലും. അടുത്തിടെ മൂന്നാറില്‍ ഒരു പാകിസ്ഥാനി വന്ന് താമസിച്ചിട്ടും ആരും അയാളെ തിരിച്ചറിഞ്ഞില്ല.
ഇസ്രത് ജഹാന്റെ കൂടെ മോദി തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ രണ്ടു പേര്‍ പാകിസ്താനികളാണെന്ന് മോദി ഇപ്പോഴും പറയുന്നു. അതിനു തെളിവൊന്നുമില്ല.; അവരെ ബോംബെയില്‍ നിന്നും തട്ടിക്കൊണ്ടു പോയപ്പോള്‍ കൊലപ്പെടുത്താതെ കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കില്‍ അവര്‍ ഏത് നാട്ടുകാരാണെന്ന് ഇന്‍ഡ്യക്കാര്‍ക്ക് അറിയാന്‍ പറ്റിയേനെ. ഇപ്പോള്‍ അവരെ തിരിച്ചറിയാന്‍ വേണ്ടി പത്ര പരസ്യം കൊടുക്കേണ്ട ഗതികേടിലാണിന്‍ഡ്യ. ആ തെളിവു നശിപ്പിച്ച വ്യക്തിയാണ്, ഇന്ന് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആകാന്‍ കുപ്പായം തുന്നിച്ച് നടക്കുന്നത്. അതൊക്കെ മറച്ചു വയ്ക്കാന്‍ ഒത്താശ ചെയ്ത മോദി എന്ന പെരുംകള്ളനാണിപ്പോള്‍ ആന്റണിയെ പാകിസ്ഥാനി ഏജന്റ് എന്ന് ആക്ഷേപിക്കുന്നത്.
പാകിസ്താനില്‍ നിന്നു തന്നെ വധിക്കാന്‍ വന്ന ഭീകരരെന്നു പറഞ്ഞ് ബോംബെയില്‍ നിന്നു പോലും ആളുകളെ തട്ടിക്കൊണ്ടു വന്ന് വധിച്ച് അവരുടെ ശരിക്കുള്ള പകിസ്താനി പൌരത്വത്തിന്റെ സത്യം നശിപ്പിച്ച മോദി ആണ്, പാക്സിഥാനി ഏജന്റ് എന്ന പേരിന്, ഏറ്റവും അര്‍ഹന്‍.
>>>>.and ak49 started a political party whose website carries a map of india with most of kashmir shown as belonging to pakistan and a senior leader of this party keeps on repeating the demand for plebiscite which is what pakistan also asks for.......these are facts that cannot be denied...<<<<
മോദിയേക്കാളും വിവരമുള്ള ആളല്ലേ താങ്കള്‍. മോദി തുപ്പുന്ന വിഷം അതുപോലെ വിഴുങ്ങാതെ സ്വന്തമായി അന്വേഷിച്ചു നോക്കാന്‍ പാടില്ലായിരുന്നോ?
Facts എന്നു താങ്കള്‍ പറയുന്ന ഭൂപടത്തിന്റെ ചിത്രം ഇവിടെ ഉണ്ട്.
AAP website shows parts of Kashmir in Pakistan
ഇതില്‍ എങ്ങനെയാണു താങ്കളും മോദിയും കാഷ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്നു ഗണിച്ചെടുത്തത്?
ആം ആദ്മി പാര്‍ട്ടിക്കു കിട്ടുന്ന സംഭാവന അടയാളപ്പെടുത്തുന്ന ഭൂപടത്തില്‍ പാകിസ്താന്റെ അധീനതയിലുള്ള കഷ്മീര്‍ അടയാളപ്പെടുത്തിയിട്ടില്ല അതിന്റെ കാരണം അവിടെ നിന്നും അവര്‍ക്ക് സംഭാവന ലഭിക്കുന്നില്ല എന്നതാണ്.
ഈ ഭൂപടം കണ്ടിട്ട് ഇന്നുള്ള യാഥാര്‍ത്ഥ്യമേ ഞാന്‍ കാണുന്നുള്ളൂ. പാകിസ്താന്റെ അധീനതയിലുള്ള കാഷ്മീര്‍ പാകിസ്താന്റെ ഭാഗമാണ്. ഇന്‍ഡ്യയുടെ അധീനതയിലുള്ള കാഷ്മീര്‍ ഇന്‍ഡ്യയുടെ ഭാഗമാണ്.
ബി ജെ പിയുടെ വെബ് സൈറ്റില്‍ പാകിസ്ഥന്റെ കയ്യിലുള്ള കാഷ്മീര്‍ പോലും ഇന്‍ഡ്യയുടെ ഭാഗമായി കാണിക്കുന്നുണ്ട്. ഇല്ലാത്ത ഒന്ന് ഉണ്ടെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ആ പ്രദേശം ഒരിക്കലും ഇന്‍ഡ്യയുടെ ഭാഗമാകാനും പോകുന്നില്ല. അതുപോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കേണ്ട അവശ്യം എന്താണ്. ഗുജറാത്തിനെ മോദി വികസിപ്പിച്ചേ എന്ന നുണ പറഞ്ഞു നടക്കുന്നവര്‍ക്ക് ഇതുപോലെ നുണകള്‍ പറയാന്‍ ഒരു മടിയുമുണ്ടാകില്ല.
ഇപ്പോള്‍ ക്രിമിയ റഷ്യയുടെ ഭഗമാണ്. അത് യുക്രൈന്റെ ഭാഗമാണെന്നും പറഞ്ഞ് ഒരു ഭൂപടം അമേരിക്ക പിടിച്ചുകൊണ്ടു നടന്നാലൊന്നും അത് റഷ്യയുടെ ഭാഗമാകില്ല. അതുപോലെ കാഷ്മീരിന്റെ വലിയ ഒരു ഭാഗം പാകിസ്താന്റെ കയ്യിലാണ്. അത് ഇന്‍ഡ്യയുടേതാണെന്നും പറഞ്ഞ് ഒരു ഭൂപടം കൊണ്ടു നടന്നാലൊന്നും ഇന്‍ഡ്യയുടേതാകില്ല.
>>>>സാധാരണ വേഷത്തില്‍ പാകിസ്ഥാന്‍ പട്ടാളം ഇന്‍ഡ്യയിലേക്ക് നുഴഞ്ഞ് കയറിയാല്‍ പെട്ടെന്നു തിരിച്ചറിയാനുള്ള എന്തു ഒടിവിദ്യയാണു താങ്കളുടെയും മോദിയുടേയും കയ്യിലുള്ളതെന്ന് ഒന്നു പറഞ്ഞു തരാമോ?<<<<
the defence minister overlooked the field reports provided by our troops and parroted the version given by the pakistani govt .....the mistake was corrected after this became an issue.....this simple truth cannot be wished away by any amount of obfuscation by raising unrelated issues
>>>ഇതില്‍ എങ്ങനെയാണു താങ്കളും മോദിയും കാഷ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്നു ഗണിച്ചെടുത്തത്?<<<<
you need not waste your time attempting to defend aap on this issue.....the answer to your question is in the link you have given......if there was nothing wrong why did they remove it from their website?
>>>>and modi is bringing these up not without any rhyme or reason but as a well thought out strategy.<<<<
മോദി ചെയ്യുന്നതെല്ലാം ഇതുപോലെ well thought out strategy തന്നെയാണ്. മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മുസ്ലിങ്ങളെ തട്ടിക്കൊണ്ടു വന്ന് ഗുജറാത്തില്‍ വച്ച് വ്യാജ ഏറ്റുമുട്ടലുണ്ടാക്കി കൊലപ്പെടുത്തുന്നതും, ഗുജറാത്തിന്, ഇല്ലാത്ത വികസനം കൊണ്ടു വന്നു എന്നുമൊക്കെ പറയുന്നത് ഇതിന്റെ ഭാഗം തന്നെയാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനു വേണ്ടി അദാനിയുടെ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതും, അംബാനിക്കു വേണ്ടി ഗ്യാസിന്റെ വില കൂട്ടുന്നതിനോട് പ്രതി കരിക്കാത്തതും ഇതേ well thought out strategy തന്നെയാണ്.
കാഷ്മീര്‍ വിവാദ ഭൂമി എന്ന നിലയിലാണ്, ബി ജെപിയുടെ വെബ് സൈറ്റില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടിയും തിരിച്ചടിച്ചിട്ടുണ്ട്. അതിനുള്ള മറുപടി മോദി നല്‍കേണ്ടി വരും.
കാഷ്മീര്‍ വിവാദഭൂമിയല്ല എന്ന് 67 വര്‍ഷം പറഞ്ഞിരുന്നിട്ട് എന്തു നേടി. ഇനിയുമൊരു 1000 വര്‍ഷം പറഞ്ഞുകൊണ്ടിരുന്നാലും ഒന്നും നേടില്ല. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ പറയുന്നവരെ ആക്ഷേപിച്ചാലും ഒന്നുജം നേടില്ല.
പാകിസ്ഥാനെ നാലു ചീത്തപറയുന്നതാണ്, മോദിയുടെ രാജ്യ സ്നേഹം. അത് കേള്‍ക്കുമ്പോള്‍ തീവ്ര ഹിന്ദുക്കള്‍ അദ്ദേഹത്തോടൊപ്പം ചേരുമെന്നാണു കണക്കുകൂട്ടലും. കാപട രാജ്യ സ്നേഹം ഉള്ള മോദിയും ബി ജെ പിയും വിവരമില്ലാത്ത ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ആണ്, ഇപ്പോള്‍ പാകിസ്ഥാന്‍ കാര്‍ഡിറക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയമായ ഗ്യാസിന്റെ വില കൂട്ടലിനേപ്പറ്റി പ്രതികരിക്കാന്‍ പറഞ്ഞിട്ട് മോദിക്ക് നാവിറങ്ങിപ്പോയി. അംബാനിയും അദാനിയും സ്പോണ്‍സര്‍ ചെയ്യുന്ന തെരഞ്ഞെടുപ്പു പ്രചരണം നടത്തുമ്പോള്‍ പ്രതികരിക്കാന്‍ സാധിക്കില്ല.
>>>>speaking at a rally in kashmir, modi's opening gambit against kejriwal seems to project the anti-national aspect of aap's policy on kashmir, which has been indelibly imprinted on the public psyche by the repeated statements by Prashant Bhushan...<<<<
കാഷ്മീരില്‍ ഹിത പരിശോധന നടത്താമെന്ന് പ്രശാന്ത് ഭൂഷന്‍ പറയുന്നതിന്, 67 വര്‍ഷം മുന്നെ ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയിരുന്ന നെഹ്രു ഐക്യരാഷ്ട്ര സഭക്ക് നല്‍കിയ വാഗ്ദാനമാണ്. അതും public psyche ഇല്‍ indelibly imprinted ആണ്. പക്ഷെ അതു വച്ചൊന്നും ഒരു ഇന്‍ഡ്യക്കാരനും നെഹ്രുവിനെ anti-national എന്നു വിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ പരജയപ്പെടുത്തിയിട്ടില്ല. അദ്ദേഹം ജീവിച്ചിരുന്ന കാലത്തോളം കോണ്‍ഗ്രസ് പാര്‍ട്ടിയെ തന്നെ അധികാരത്തിലേറ്റിയിരുന്നു. ഇപ്പോള്‍ പ്രശാന്ത് ഭൂഷന്‍ അതാവര്‍ത്തിച്ചാലും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല.
നെഹ്രു anti-national ആണെങ്കിലേ പ്രശാന്ത് ഭൂഷനും anti-national ആകൂ. ഇന്‍ഡ്യയുടെ പ്രതിരോധ ബജറ്റിന്റെ പകുതി ചെലവഴിക്കുന്നത് കാഷ്മീരിനെ ഇന്‍ഡ്യയില്‍ നിലനിറുത്താന്‍ വേണ്ടിയാണ്. 67 വര്‍ഷം കഴിഞ്ഞിട്ടും കാഷ്മീരികള്‍ മാനസികമായി ഇന്‍ഡ്യയോടല്ല കൂറു കാണിക്കുന്നത്. ഇന്‍ഡ്യക്ക് ഈ യാഥാര്‍ത്ഥ്യം എന്നെങ്കിലും അംഗീകരിക്കേണ്ടി വരും.
എന്റെ വ്യക്തിപരമായ അഭിപ്രായവും കാഷ്മീരില്‍ ഹിത പരിശോധന നടത്തി ഇതില്‍ ഒരു തീര്‍പ്പുണ്ടാക്കണമെന്നാണ്. അതിനു പറ്റില്ലെങ്കില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകള്‍ വിഭജിച്ചതുപോലെ കാഷ്മീരും വിഭജിക്കുകയാണു വേണ്ടത്. അല്ലാതെ ഇന്‍ഡ്യയെ സുരക്ഷയുടെ തന്നെ അപകടപ്പെടുത്തുന്ന തരത്തിലേക്ക് ഇതിനെ വളര്‍ത്തുകയല്ല വേണ്ടത്.
>>>>with kejriwals tendency to pander to the muslim vote bank this line of attack would go down well with the hindu mainstream that modi is targetting........now that the urban middle class has given up all the hopes they pinned on aap in its initial days, the strategy to target the muslim votes is the only available recourse to aap to stay afloat..<<<<
അപ്പോള്‍ ഗുജറാത്ത് മോഡലൊന്നും മോദിക്ക് ജന പിന്തുണ നേടിക്കൊടുക്കില്ല അല്ലേ. ഹിന്ദുക്കളുടെ വോട്ടു നേടണമെങ്കില്‍ ഇതുപോലുള്ള ഉഡായിപ്പൊക്കെ വേണ്ടി വരും.
കെജ്‌രിവാളിനു മുസ്ലിം വോട്ടുപോലെ മോദിക്ക് ഹിന്ദു വോട്ടു തന്നെ ശരണം. പുള്ളിപ്പുലിയുടെ പുള്ളി പെയിന്റടിച്ചാലൊന്നും മാഞ്ഞു പോകില്ല.
>>>>and the irony is that it is a win-win situation for both of them !!!<<<<
14% മാത്രമുള്ള മുസ്ലിങ്ങളുടെ മുഴുവന്‍ വോട്ടു നേടിയാലും കെജ്‌രിവാള്‍ എങ്ങുമെത്തില്ല. പക്ഷെ 80% വരുന്ന ഹിന്ദുക്കളിലെ പകുതി പേരുടെ വോട്ടു നേടിയാല്‍ മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകും. മോദിയുടെ കളി അതിനു വേണ്ടിയാണ്. ഇതിന്റെ ഗുണം മോദിക്കു തന്നെയാണ്. വര്‍ഗ്ഗീയ ചേരിതിരിവുണ്ടായാല്‍ മറ്റേത് പാര്‍ട്ടി ഉണ്ടാക്കുന്നതിനേക്കാള്‍ നേട്ടം മോദി ഉണ്ടാക്കും.
അനീഷ്,
ആം ആദ്മി ഉയര്‍ത്തിയ പ്രശ്നങ്ങള്‍ വളരെ പ്രസക്തമാണ്. അത് ഇനി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. ആം ആദ്മിയില്‍ നിന്നും പലതും പഠിക്കാനുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് അതിന്റെ ചൂണ്ടു പലകയാണ്. ബി ജെ പി ആം ആദ്മിയെ അതി ശക്തമായി എതിര്‍ക്കുനുണ്ടെങ്കിലും വസുന്ധര രാജെ ആം ആദ്മിയുടെ പല നയങ്ങളും രാജസ്ഥാനില്‍ നടപ്പിലാക്കി. ചെറുതെങ്കിലും ഈ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കാരണമായത് ആം ആദ്മി തന്നെയാണ്.
ഗാന്ധിജിയുടേ സ്വരാജ് കൈ വിട്ടു പോയി എന്ന് കോണ്‍ഗ്രസിനിപ്പോള്‍ തോന്നുന്നുണ്ട്. ആം ആദ്മി കൊണ്ടുപോയ ഗാന്ധി തൊപ്പിയും സ്വരാജും തിരിച്ചു പിടിക്കണമെന്ന് കേരളത്തിലെ യൂത്തു കോണ്‍ഗ്രസുപോലും പറയുന്നുണ്ട്. ഈ തിരിച്ചറിവൊക്കെ ഉണ്ടായത് ആം ആദ്മിയുടെ നേട്ടം തന്നെയാണെന്നേ ഞാന്‍ മനസിലാക്കുന്നുള്ളു.
അടുത്ത അഞ്ചു വര്‍ഷത്തേക്ക് അവര്‍ എന്തു ചെയ്യും എന്നതിപ്പോള്‍ പറയാന്‍ ആകില്ല. എന്‍ ഡി എ ക്കും യു പി എ ക്കും ഭൂരിപക്ഷം ലഭിക്കാതെ വരികയും, ആം ആദ്മി പാര്‍ട്ടിക്ക് പത്തോ പതിനഞ്ചോ സീറ്റുകള്‍ ലഭിക്കുകയും ചെയ്താല്‍ അവരുടെ നിലപാട് ഒരു പക്ഷെ നിര്‍ണ്ണായകമായേക്കാം. അതില്ലെങ്കിലും ആം ആദ്മിയും കെജ്‌രിവാളും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ നല്ല നിലയില്‍ സ്വാധീനം ചെലുത്തുമെനു തന്നെയാണെന്റെ അഭിപ്രയം. ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ആയി. ഇപ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ജാനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ആകുന്നു. ഗ്യാസു വില കൂട്ടാനുള്ള തീരുമാനം ആം ആദ്മി ഇടപെടല്‍ കൊണ്ട് തല്‍ക്കാലം നിറുത്തി വയ്ക്കേണ്ടി വന്നു. അധികാരം ഉണ്ടായാലും ഇല്ലെങ്കിലും ഇതുപോലുള്ള ഇടപെടലുകള്‍ അവര്‍ ഇനിയും നടത്തും.
കെജ്‌രിവാളും ആം ആദ്മിയും ചോദിക്കുന്ന ചോദ്യങ്ങള്‍ ഇടതു പക്ഷം പലപ്പോഴായി ചോദിക്കുന്നവയാണ്. പക്ഷെ അതിനു വ്യാപകമായ ശ്രദ്ധ നേടാനായില്ല. കെജ്‌രിവാളും ആം ആദ്മിയും ചോദിച്ചപ്പോള്‍ അതിനു ദേശ വ്യാപകമായ ശ്രദ്ധ കൈ വന്നു. അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടങ്ങളിലൊക്കെ ജനനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളാണു തെരഞ്ഞെടുപ്പു വിഷയം. ചോദ്യം ചോദിക്കാനുള്ള തന്റേടം പലര്‍ക്കും കൈ വന്നത് ഇവരുടെ ഇടപെടല്‍ കൊണ്ടു തന്നെയാണ്. കേരളത്തിലെ മുസ്ലിം ലീഗിലും സി പി എമ്മിലും സാധാരണ പാര്‍ട്ടി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ കണ്ണുമടച്ച് പിന്തുണക്കുക എന്നതായിരുന്നു അവസ്ഥ. ഇപ്പോള്‍ പലയിടത്തും അതൊക്കെ ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടായി. എറണാകുളത്തും തൃശൂരും കോഴിക്കോടും സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിച്ചതിനെതിരെ സി പി എമ്മില്‍ ശബ്ദമുയര്‍ന്നു. മലപ്പുറത്ത് ഈ അഹമ്മദിനെ തടഞ്ഞു നിറുത്തി വരെ മുസ്ലിം ലീഗുകാര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു. ഇതൊക്കെ ആം ആദ്മി എഫെക്റ്റ് ആണ്.
>>>>>the defence minister overlooked the field reports provided by our troops and parroted the version given by the pakistani govt .....the mistake was corrected after this became an issue.....this simple truth cannot be wished away by any amount of obfuscation by raising unrelated issues<<<<
അതിര്‍ത്തിയില്‍ ഇതുപോലുള്ള അതിക്രമിച്ചു കടക്കലുകളൊക്കെ കൂടെക്കൂടെ ഉണ്ടാകുന്നതാണ്. പാകിസ്ഥാന്‍ പട്ടാളക്കാരും അവര്‍ sponsor ചെയ്യുന്ന ജിഹദികളൊമൊക്കെ ഇങ്ങനെ കടന്നു കയറാറുണ്ട്. അങ്ങനെ ഒന്നുണ്ടാകുമ്പോഴേക്കും അത് യുദ്ധസന്നാഹമായി ഉത്തവാദപ്പെട്ട ഒരു പ്രതിരോധ മന്ത്രിയും കണക്കാക്കില്ല. ഉടനെ അത് പെരുമ്പറ അടിച്ച് ജനങ്ങളെ പേടിപ്പിക്കയുമില്ല. എ കെ ആന്റണി അതിനെ ഗൌരവത്തോടെ തന്നെ കണ്ടു കൈ കാര്യം ചെയ്തു. ഇതിനിടക്ക് പറഞ്ഞ ചില വാക്കുകളില്‍ കടിച്ചു തൂങ്ങി ബി ജെ പി പലതും പുലമ്പുന്നുണ്ട്. അത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു കൊണ്ടുള്ള വാചകമടി മാത്രമാണെന്നേ ഞാന്‍ കരുതൂ.
മോദി പറഞ്ഞത് താങ്കളെ കോള്‍മയിര്‍ കൊള്ളിക്കുന്നുണ്ടാകും. പക്ഷെ ആന്റണി പാകിസ്ഥാനി ഏജന്റാണെന്ന് ബി ജെ പിക്കാര്‍ പോലും വിശ്വസിക്കില്ല.
1999 ല്‍ ബി ജെ പി ഭരിച്ചിരുന്നപ്പോള്‍ പാകിസ്ഥാനി പട്ടാളം നുഴഞ്ഞു കയറിയത് ജിഹാദികളായിരുന്നു എന്ന് തെറ്റിദ്ധരിച്ചത് ഇതുപോലെ തന്നെ ആയിരുന്നു. മോദിയെ ന്യായീകരിക്കേണ്ട ബാധ്യത ഉള്ളതുകൊണ്ട് താങ്കള്‍ക്കത് അംഗീകരിക്കാന്‍ ആകുന്നില്ല എന്നു മാത്രം. പക്ഷെ അന്ന് പട്ടാളമാണെന്നു മനസിലായിട്ടും ബി ജെ പി സര്‍ക്കാര്‍ നിഷ്ക്രിയത്വം കാണിച്ചു. വിലപ്പെട്ട സമയം കളഞ്ഞു. പാകിസ്താനി പട്ടാളം അതിക്രമിച്ചു കയറി. അവരെ തുരത്താന്‍ കോടിക്കണക്കിനു റൂപയും അനേകം ജവാന്‍മാരുടെ ജീവനും ബലിയര്‍പ്പിക്കേണ്ടി വന്നു.
>>>>>you need not waste your time attempting to defend aap on this issue.....the answer to your question is in the link you have given......if there was nothing wrong why did they remove it from their website?<<<<
അവര്‍ ആ ഭൂപടം എടുത്തു മാറ്റിയാലും ഇല്ലെങ്കിലും പാകിസ്താന്റെ അധീനതയിലുള്ള കാഷ്മീര്‍ ഇന്‍ഡ്യയുടെ അധീനതയില്‍ വരില്ല.
കാഷ്മീര്‍ എന്നു പറയുന്നത് എവിടെയാണെന്നു പോലുമറിയാത്ത അനേകം ഹിന്ദുക്കളെ മോദി തെറ്റിദ്ധരിപ്പിക്കാന്‍ ഇതുപയോഗിക്കും. അതൊഴിവാക്കാന്‍ വേണ്ടി തന്നെയാണ്, എടുത്തു മാറ്റിയത്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മുന്നെ രാമന്‍ എന്ന കഥാപാത്രം ജനിച്ചത് അയോധ്യയിലെ ബാബ്രി മസ്ജിദ് ഇരിക്കുന്ന സ്ഥലത്തു തന്നെയാണെന്നു പറയുന്നത് വിശ്വസിക്കാന്‍ സാധിക്കുന്ന ഇവര്‍ ഏത് അസംബന്ധവും വിശ്വസിക്കും.
കാഷ്മീര്‍ തര്‍ക്കപ്രദേശമാണെന്ന് ബി ജെ പി വെബ് സൈറ്റ് പറയുന്നു. കുറച്ചു കൂടെ യാഥാര്‍ത്ഥ്യ ബോധമുള്ളവര്‍ അത് ഒരു തര്‍ക്കവിഷയമായി എടുത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കില്ല. അതുകൊണ്ട് ബി ജെ പി അത് മാറ്റുന്നോ ഇല്ലയോ എന്ന് അവര്‍ അന്വേഷിക്കുന്നില്ല.
>>>and muslim community is hoping against hope that kejriwal would somehow stop modi from becoming pm......for all his high decibel soundbites ,kejriwal knows very well that it is not going to affect the modi juggernaut in the least bit, but it may endear him to the muslim community and they may vote en mass for aap.<<<
മോദി പ്രധാന മന്ത്രി ആകുന്നത് കെജ്‌രിവാള്‍ തടയുമെന്ന് മുസ്ലിം സമുദായം ചിന്തിക്കുന്നു എന്ന് താങ്കള്‍ക്കെവിടെ നിന്നും കിട്ടിയ അറിവാണ്. താങ്കള്‍ അതിനു വേണ്ടി ഏതെങ്കിലും സര്‍വേ നടത്തിയിട്ടുണ്ടോ? ഏതെങ്കിലും മുസ്ലിം നേതാക്കള്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ. താങ്കളുടെ ചിന്ത മുസ്ലിം സമുദായത്തിന്റെ ചിന്ത ആണെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധം.
മുസ്ലിങ്ങള്‍ മോദിക്ക് വോട്ടു ചെയ്യില്ല എന്നതാണു താങ്കളീ പറയുന്നതിതിന്റെ വിവക്ഷ. അത് എന്തുകൊണ്ടാണെന്നും താങ്കള്‍ക്കറിയാം പക്ഷെ അതിനെ ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ല.
മോദി എന്ന വാക്കുപോലും മുസ്ലിങ്ങള്‍ക്ക് പേടി സ്വപ്നമാണ്. അത് ഏറ്റവും കൂടുതല്‍ അറിയുന്നത് ബി ജെ പിയുടെ തല മുതിര്‍ന്ന നേതാക്കള്‍ക്കാണ്. ബാബ്രി മസ്ജിദ് തകര്‍ത്തതും ഗുജറാത്തില്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതും അന്താരാഷ്ട്ര രംഗത്ത് ഇന്‍ഡ്യക്കുണ്ടാക്കിയ നാണക്കേടൊക്കെ അവര്‍ക്കാണറിയുന്നത്. മോദിയെ സംബന്ധിച്ച് അതൊന്നും ഒരു പ്രശ്നമല്ല. അമേരിക്ക മോദിക്ക് വിസ നിഷേധിച്ചതൊന്നും മോദിയെ ഇപ്പോഴും ഏശിയിട്ടില്ല. സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍ വരുന്നതിനു മുന്നെ നടന്ന സിഖ് കൂട്ടക്കൊലയുടെ പേരില്‍ അവര്‍ ഇപ്പോള്‍ അമേരിക്കയിലെ കോടതിയില്‍ നിന്നും വാറണ്ടു പോലും നേരിടുന്നു. മോദിക്കും അതുപോലെ ഒന്നുണ്ടാകില്ല എന്നൊന്നും ഇപ്പോള്‍ പറയാന്‍ ആകില്ല.മോദിയുടെ അമേരിക്കയിലെ മുഖം ന്യൂന പക്ഷ വിരുദ്ധമാണെന്നോര്‍ക്കുക.
ഗുജറാത്തിലെ മുസ്ലിങ്ങളെ പേടിപ്പിച്ചു നിറുത്തിയിരിക്കുന്നതുപോലെ ഇന്‍ഡ്യ മുഴുവനുമുള്ള മുസ്ലിങ്ങളെ പേടിപ്പിച്ച് നിറുത്തിയാല്‍, അത് ഇന്‍ഡ്യ എന്ന രാഷ്ട്രത്തിന്റെ കടക്കല്‍ കത്തി വയ്ക്കലാണെന്ന് ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കള്‍ തിരിച്ചറിയുന്നു. അതുകൊണ്ടാണ്, മോദിക്കെതിരെ ഇവരൊക്കെ നിലപാടെടുക്കുന്നതും. മോദി തനിക്കു സുരക്ഷിതമായ ഇഷ്ടമുള്ള രണ്ടു മണ്ഡലത്തില്‍ മത്സരിക്കുന്നു. പക്ഷെ മറ്റ് നേതാക്കള്‍ക്ക് അവര്‍ക്കിഷ്ടമുള്ള മണ്ഡലം പോലും നല്‍കുന്നില്ല. അത് ഫാസിസ്റ്റ് നിലപാടാണെന്നു പറയേണ്ടി വരുന്നു. സുഷമ സ്വരാജും, മുരളി മനോഹര്‍ ജോഷിയും കല്‍ രാജ് മിശ്രയും, ലാല്‍ ജി ടാണ്ടനും, അദ്വാനിയും വരെ മോദിക്കെതിരെ തിരിയാനുള്ള കാരണം ഈ ഫാസിസ്റ്റ് നിലപാടാണ്. ജസ്വന്ത് സിംഗിനേപ്പോലുള്ള നേതാക്കള്‍ പാര്‍ട്ടിക്കെതിരെ മത്സരിക്കുന്നതില്‍ വരെ അത് ചെന്നെത്തി.
ഈ നേതാക്കളോട് കൂറു പുലര്‍ത്തുന്ന ഹിന്ദുക്കള്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മോദിയുടെ പ്രധാന മന്ത്രി സ്വപ്നം. മോദിയുടെ ധാര്‍ഷ്ട്യം അത്രക്ക് വേണ്ട എന്നവര്‍ തീരുമാനിച്ചാല്‍ ഈ സ്വപ്നം പൊലിഞ്ഞു പോകും. ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ടി മോദി ഇപ്പോല്‍ ചെയ്തു കൂട്ടുന്ന നടപടികള്‍ ചിരിക്കാന്‍ വക നല്‍കുന്നവയാണ്. അഴിമതി വീരാന്‍ മാരായ യദിയൂരപ്പയേയും ശ്രീരാമലുവിനെയും വരെ പാര്‍ട്ടിയില്‍ എടുത്ത് സീറ്റു നല്‍കുന്നു. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ജസ്വന്തിനെയൊക്കെ കറിവേപ്പില പോലെ എടുത്തു കളയുന്നു. ഇതൊക്കെ കാണുന്ന കുറച്ചു പേരെങ്കിലും മോദിയുടെ ധാര്‍ഷ്ട്യത്തിനെതിരെ പ്രതികരിക്കാന്‍ സാധ്യതയുണ്ട്.
Contd....
മോദിയെ പ്രകീര്‍ത്തിച്ചു എന്ന ഒറ്റകാരണത്താല്‍ ബീഹാറിലെ ഒരു വിവാദ മുസ്ലിമിനെ ബി ജെ പി യില്‍ എടുത്തു. സുരേന്ദ്രനേപ്പോലെയുള്ള സ്ഥാനാര്‍ത്ഥികള്‍ മുസ്ലിം മോസ്കില്‍ പോയി തലയില്‍ തൂവാല കെട്ടി നമാസ് ചെയ്യുന്നു. മുസ്ലിം വോട്ടില്‍ കണ്ണു വച്ചു തന്നെയാണിതൊക്കെ ചെയ്യുന്നത്. പക്ഷെ മോദി നയിക്കുന്നു എന്ന ഒറ്റകാരണം കോണ്ട് മുസ്ലിങ്ങള്‍ ബി ജെ പിക്ക് വോട്ടു ചെയ്യാന്‍ മടിക്കും. അവര്‍ കെജ്‌രിവാളിനെ തന്നെ പിന്തുണക്കും എന്നതൊക്കെ താങ്കളുടെ ദിവാസ്വപ്നമാണ്. അവര്‍ക്ക് വോട്ടു ചെയ്യാന്‍ അനേകം പാര്‍ട്ടികളുണ്ട്. ആം ആദ്മി പാര്‍ട്ടി അതിലൊന്നും മാത്രം. ആം ആദ്മി പാര്‍ട്ടിയോട് താങ്കള്‍ക്കുള്ള പക കാരണം അതിനെ മാത്രമേ താങ്കള്‍ കാണുന്നുള്ളു.
മുസ്ലിം വോട്ടു ലഭിക്കില്ല എന്നും ഹിന്ദു വോട്ടുകള്‍ ഭിന്നിച്ചു പോകും എന്നുമുള്ള യാഥാര്‍ത്ഥ്യം തുറിച്ചു നോക്കുന്ന മോദി തീവ്ര ഹിന്ദുക്കളുടെ വോട്ടു നേടാന്‍ നടത്തുന്ന ചെപ്പടി വിദ്യയാണ്, കെജ്‌രിവാളിനെയും ആന്റണിയേയും anti-national ആയി മുദ്ര കുത്തുന്നത്. ബി ജെ പി നേതാവ് വെങ്കയ്യ നായിഡു മോദി പറഞ്ഞതിനെ പരസ്യമായി തന്നെ തള്ളിപ്പറഞ്ഞു. മോദിയുടെ അസംബന്ധം ഏറ്റു പിടിച്ച് കെജ്‌രിവാളിനെയും ആന്റണിയേയും anti-national ആയി മുദ്ര കുത്തുന്ന താങ്കളോട് എനിക്ക് സഹതാപം തോന്നുന്നു. കാഷ്മീര്‍ പ്രശ്നമാണ്, ഒരു നേതാവ്, anti-national ആണോ എന്ന് അളക്കുന്ന അളവുകോലെന്നൊക്കെ പറഞ്ഞാല്‍ അതിനോട് യോജിക്കാന്‍ ആകില്ല. ഹിന്ദു രാജ്യത്തിന്റെ nation കാഷ്മീരിനു ചുറ്റും കറങ്ങുന്നുണ്ടാകാം. അ nation ന്റെ പിണിയാളുകളായ താങ്കളും മോദിയും അതിനു പ്രചരണം കൊടുക്കുന്നതും മനസിലാക്കാന്‍ പ്രയാസവുമില്ല.
>>>എവിടെയോ എന്തോ തെറ്റിയിട്ടുണ്ട്. ഇവിടെ ജനാധിപത്യമില്ല എന്നതാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പ്രശ്‌നം.<<<
അനീഷ്,
അതെ. തെറ്റു പറ്റിയിട്ടുണ്ട്. അതെവിടെ ആണെന്ന് കെജ്‌രിവാളിനേപ്പോലുള്ളവര്‍ നമ്മെ ബോധ്യപ്പെടുത്തുന്നുമുണ്ട്. അത് മനസിലാക്കാന്‍ നമുക്കൊക്കെ ആകുന്നുണ്ടോ എന്നതാണു പ്രശ്നം.
ആരാധികാരത്തില്‍ വന്നാലും നേട്ടമുണ്ടാക്കുന്ന അംബാനിമാരേപ്പോലുള്ളവര്‍ ഇന്‍ഡ്യന്‍ ജനാധിപത്യം റാഞ്ചികൊണ്ടു പോയി. ബി ജെ പ്പിക്കും കോണ്‍ഗ്രസിനും ഒരു പോലെ പണമിറക്കി സഹായിക്കുന്ന അംബാനിമാരാണിപ്പോള്‍ ഇന്‍ഡ്യക്കരുടെ ഭാഗദേയം നിര്‍ണ്ണയിക്കുന്നത്. അവരുടെ പണം സ്വീകരിച്ചാല്‍ അവര്‍ക്ക് സഹായം ചെയ്യേണ്ടി വരും. കോണ്‍ഗ്രസും ബി ജെ പിയും അത് ചെയ്യുന്നു. അതാണിന്‍ഡ്യയുടെ ശാപം. അംബാനിമാര്‍ക്ക് എങ്ങനെ കൊള്ള ലാഭമുണ്ടാക്കി കൊടുക്കാം ഏന്നായിരുന്നു മന്‍ മോഹന്‍ സിംഗ് കഴിഞ്ഞ 10 വര്‍ഷം ചിന്തിച്ചിരുന്നത്. മോദി പ്രധാന മന്ത്രി ആയാലും ഇതു തന്നെ ചിന്തിക്കും.
ഇപ്പോള്‍ ഗ്യാസു വില കൂട്ടുന്നത് എലക്ഷന്‍ കമ്മീഷന്‍ തടഞ്ഞിട്ടുണ്ട്. പക്ഷെ അതിനനുവാദിക്കണമെന്നും പറഞ്ഞ് വീരപ്പ മൊയിലി നിരത്തുന്ന ന്യായീകരണം അമ്പരപ്പിക്കുന്നതാണ്., വില കൂട്ടിയില്ലെങ്കില്‍ അംബാനി ഉത്പാദനം കുറച്ച് ഗ്യാസ് ദൌര്‍ലഭ്യമുണ്ടാക്കി, ജനത്തെ ബുദ്ധിമുട്ടിക്കുമെന്ന്. കാട്ടുകള്ളന്‍ വീരപ്പന്‍ ഈ വീരപ്പനേക്കാള്‍ എത്രയോ ഭേദമാണ്.
ഗ്യാസ് വില കൂട്ടുന്നതിനേപ്പറ്റി അഭിപ്രായം പറയാന്‍ വെല്ലുവിളിച്ചിട്ട് സ്വയം പ്രഖ്യാപിത പ്രധാനമന്ത്രി വാ തുറക്കുന്നില്ല. അംബാനിയുടെ പണവും അഡാനിയുടെ ഹെലികോപ്റ്ററും ഉപയോഗിക്കുന്ന മാന്യന്‍ എങ്ങനെ വാ തുറക്കും.
ബി ജെപിയും കോണ്‍ഗ്രസും അംബാനിമാരേപ്പൊലുള്ളവരുടെ അടിമകളാണ്. ഇവരൊക്കെ ഇന്‍ഡ്യന്‍ ജനധിപത്യം റാഞ്ചിക്കൊണ്ടു പോയി. ജനങ്ങളല്ല അവരുടെ അജണ്ട് ഇപ്പോള്‍ നിശ്ചയിക്കുന്നത്. ഇതുപോലെയുള്ള കുത്തക മുതലാളിമാരാണ്. അവിടെയാണ്, നമുക്ക് പറ്റിയ തെറ്റ്. അത് തിരുത്തിയാലേ ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്, അര്‍ത്ഥമുണ്ടാകൂ. ജനാധിപത്യത്തില്‍ ജനങ്ങളാണവരുടെ ഭാഗദേയം നിര്‍ണ്ണയിക്കേണ്ടത്. ഇപ്പോള്‍ അവര്‍ക്ക് കുറച്ച് കള്ളന്‍മാരെ തെരഞ്ഞെടുക്കലാണു ജോലി. അതു കഴിഞ്ഞാല്‍ ഇവരൊക്കെ കൂടെ എല്ലാം കട്ടു മുടിക്കുന്നു.
കെജ്‌രിവാളിന്റെ സ്വരാജ് എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍.
സ്വരാജ്
വീ എസ്സ് പറയുന്നു പിണറായി ഇപ്പോൾ തെറ്റുകാരൻ അല്ല എന്ന്. കാരണം കോടതി തീരുമാനിച്ചു എന്ന്. ഇനി ചിലപ്പോള മേൽ കോടതിയിൽ പോയേക്കാം, തെറ്റുകാരൻ ആണെന്ന് കണ്ട് പിണറായിയെ എന്നെങ്കിലും ശിക്ഷിച്ചേക്കാം. പക്ഷെ അതുവരെ അദ്ദേഹം തെറ്റുകാരൻ അല്ല. അങ്ങനെ എങ്കിൽ മോദിയും തെറ്റുകാരൻ അല്ലല്ലോ? ഒരു കോടതിയിലും അദ്ദേഹം തെറ്റുകാരൻ ആണെന്ന് പറഞ്ഞിട്ടില്ല.
>>>കെജ്‌രിവാളിന്റെ സ്വരാജ് എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍.
സ്വരാജ്<<<<
i would like to bring to your attention some controversy about this book.....check out the links below....one is a news report and the others are some blog pages.....i have absolutely no opinion on this matter ......i am just presenting some information that you may choose to take it or leave it as per your decretion....but at least check it out then decide either way.....
news report
rajuparulekar part1
part2
part3
>>>>i would like to bring to your attention some controversy about this book.....check out the links below.<<<<
കെജ്‌രിവാള്‍ പറയുന്ന സ്വരാജ് മഹാത്മാ ഗാന്ധിയുടെ സംഭാവനയാണ്. വേണമെങ്കില്‍ അദ്ദേഹം മഹാത്മാ ഗാന്ധിയെ കോപ്പിയടിച്ച്താണെന്നു പറയാം. മാധവ ഗാഡ്ഗില്‍ എന്ന പരിസ്ഥിതി ശാത്രജ്ഞന്‍ ഗ്രാമാ സഭകളാണു പലതും തീരുമാനിക്കേണ്ടതെന്നു പറയുന്നു. അദ്ദേഹവും മഹാത്മ ഗാന്ധിയെ കോപ്പി അടിച്ചതാണെന്നു പറയാം.
ഇപ്പോള്‍ കെജ്‌രിവാള്‍ പറയുന്ന പല കാര്യങ്ങളും പല മദ്ധ്യമങ്ങളിലൂടെയും പലരും വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. അതുകൊണ്ട് ഇപ്പറഞ്ഞ വിവാദങ്ങളെ കാര്യമാക്കണമെന്ന് എനിക്കു തോന്നുന്നില്ല.
ഇന്‍ഡ്യന്‍ ഭരണ ഘടന എഴുതി ഉണ്ടാക്കിയപ്പോള്‍ മറ്റ് പല രാജ്യങ്ങളിലുമുള്ള നിയമവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനെയും വേണമെങ്കില്‍ കോപ്പി അടി എന്നു പറയാം.
താങ്കളിവിടെ പരാമര്‍ശിച്ച പുസ്തകം എഴുതിയ വ്യക്തി തന്നെ പറയുന്നത് ഇതാണ്.
Plagiarism case against Arvind Kejriwal
"I wrote the book, Bharatiya Raj Vyawastha, with 10 years' experience of my social life. I met eminent lawyers, socialists, constitutional experts and many more before writing the book".
എന്നു വച്ചാല്‍ ഇതൊക്കെ മറ്റ് പലരുടെയും അഭിപ്രായങ്ങളാണെന്നു തന്നെയല്ലേ? മറ്റ് പലര്‍ക്കും ഇതേ അഭിപ്രായങ്ങളുണ്ടാകാമെങ്കില്‍ കെജ്‌രിവാളിനും സമാനമായ അഭിപ്രായങ്ങളുണ്ടാകാന്‍ പാടില്ലേ?
അദ്ദേഹം തുടരുന്നു.
As I was impressed with Arvind Kejriwal and his team during Anna movement,I sent a copy of my book to Kejriwal.
എന്നു വച്ചാല്‍ പുസ്തകം അയച്ചു കൊടുക്കുന്നതിനും മുന്നെ തന്നെ അദ്ദേഹത്തിന്റെ ചിന്താഗതിയും കെജ്‌രിവാളിന്റെ ചിന്താഗതികളും ഏക ദേശം ഒരു പോലെ ആണെന്നല്ലേ?ഒരേ ചിന്താഗതി ഉള്ള ആളുകള്‍ എഴുതുന്നതും ഒരു പോലെ ആകുന്നത് സ്വാഭാവികമായിട്ടേ എനിക്ക് തോന്നുന്നുള്ളു.
താങ്കളിപ്പോള്‍ പരാമര്‍ശിക്കുന്ന പുസ്തകത്തേപ്പറ്റി ഞാന്‍ ഇപ്പൊഴാണു കേള്‍ക്കുന്നത്. പക്ഷെ കെജ്‌രിവാളിന്റെ പുസ്തകത്തിലെ അഭിപ്രായങ്ങളില്‍ പലതും എനിക്ക് വര്‍ഷങ്ങളായിട്ടുള്ളതാണ്. എനിക്കു വേണമെങ്കില്‍ പറയാം എന്റെ നിലപാടുകളാണ്, കെജ്‌രിവാളിനും എന്ന്. പക്ഷെ അതൊക്കെ പക്വത ഇല്ലാത്ത പരമാര്‍ശമാണെന്നേ ഞാന്‍ പറയൂ.
ഇന്ദിരാ ഗാന്ധി ബാങ്ക് ദേശ സാല്‍ക്കരണം നടത്തിയിരുന്നു. അത് കമ്യൂണിസ്റ്റ് നയം കോപ്പി അടിച്ചതല്ലേ? ഇതുപോലെ ഒക്കെ വ്യാഖ്യാനിക്കാന്‍ പോയാല്‍ എങ്ങും എത്തില്ല.
മലക്ക്,
ലാവലിന്‍ ഇടപാടില്‍ ഖജനാവിനു നഷ്ടമുണ്ടായി. അതൊരു വസ്തുതയാണ്. ഈ നഷ്ടത്തിന്, ഈ കരാറുണ്ടാക്കിയവര്‍ ഉത്തരവാദികളാണ്. അതാണു വി എസ് പറയുന്നതും. സി ബി ഐ പിണറായി വിജയനെ പ്രതിയാക്കി കേസു ചാര്‍ജ്ജ് ചെയ്തു. തയ്യാറാക്കിയ കുറ്റപത്ര പ്രകാരം പിണറായി വിജയനെ പ്രതിയാക്കാന്‍ പറ്റില്ല എന്നാണു കോടതി പറഞ്ഞത്. അല്ലാതെ ലാവലിന്‍ ഇടപാടില്‍ അഴിമതി ഇല്ലെന്നോ, ഖജനാവിനു നഷ്ടമുണ്ടായില്ല എന്നോ പറഞ്ഞിട്ടില്ല. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്ന ഏതൊരാള്‍ക്കും കോടതി വിധി അംഗീകരിക്കാതിരിക്കാന്‍ ആകില്ല. അതേ വി എസ് പറഞ്ഞുള്ളു.
ഗുജറാത്തില്‍ മുസ്ലിം കൂട്ടക്കൊല നടന്നു. അതിന്റെ ഉത്തരവാദിത്തം ആരിലെങ്കിലും ഒക്കെ ഉണ്ട്. ഭരിച്ചിരുന്നത് മോദിയായിരുന്നതുകൊണ്ട് ധാര്‍മ്മികമായ ഉത്തരവാദിത്തം എങ്കിലും അദ്ദേഹത്തിനുണ്ട്. ഗുജറാത്ത് കൂട്ടക്കൊലയുടെ പേരില്‍ ഇന്നു വരെ മോദിയെ പ്രതിയാക്കി ഒരു കേസും ചാര്‍ജു ചെയ്യപ്പെട്ടിട്ടില്ല. ഇന്നു വരെ കോടതിയില്‍ വരാത്ത ഒരു കേസില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല എന്നു പറയുന്നത് അസംബന്ധമല്ലേ?
സിഖ് കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസുകാരെ സോണിയ ഗാന്ധി സംരക്ഷിക്കുന്നു എന്നും പറഞ്ഞാണിപ്പോള്‍ അമേരിക്കയിലെ ഒരു കോടതി വാറണ്ടു പുറപ്പെടുവിച്ചിരിക്കുന്നത്.
ദേവയാനി ഖൊബ്രഗഡേയുടെ കാര്യത്തില്‍ ദേവയാനി തെറ്റു ചെയ്തിട്ടില്ല എന്നല്ല ഇന്‍ഡ്യ വാദിച്ചത്, തെറ്റു ചെയ്തിട്ടുണ്ടെങ്കിലും അവര്‍ക്ക് നയതന്ത്ര പരിരക്ഷ ഉണ്ടെന്നാണ്. ദേവയാനിയെ കോടതി ശിക്ഷിച്ചില്ല എന്നു കരുതി അവര്‍ ചെയ്ത തെറ്റ് തെറ്റല്ലാതാകുന്നില്ല. ഇപ്പോള്‍ അവര്‍ക്ക് ഭര്‍ത്താവിന്റെയും കുട്ടികളുടെയും അടുത്തേക്ക് പോകാന്‍ പറ്റില്ലാത്ത അവസ്ഥയാണുള്ളത്. അപ്പോള്‍ തെറ്റും ശിക്ഷയും തമ്മില്‍ എല്ലായിപ്പോഴും ബന്ധപ്പെട്ടു കിടക്കണമെന്നില്ല. ഇറ്റാലിയന്‍ നാവികരുടെ കേസിലും അതാണു പ്രശ്നം. അവര്‍ തെറ്റു ചെയ്തു. പക്ഷെ പല പഴുതുകളും ഉപയോഗിച്ച് അവര്‍ ശിക്ഷയില്‍ നിന്നും രക്ഷനേടുന്നു.
>>>പുസ്തകം അയച്ചു കൊടുക്കുന്നതിനും മുന്നെ തന്നെ അദ്ദേഹത്തിന്റെ ചിന്താഗതിയും കെജ്‌രിവാളിന്റെ ചിന്താഗതികളും ഏക ദേശം ഒരു പോലെ ആണെന്നല്ലേ?ഒരേ ചിന്താഗതി ഉള്ള ആളുകള്‍ എഴുതുന്നതും ഒരു പോലെ ആകുന്നത് സ്വാഭാവികമായിട്ടേ എനിക്ക് തോന്നുന്നുള്ളു.<<<
i understand and agree with your point that the same or similar ideas can occur to many people and the books expressing those may look similar......but here the allegation is...
"You take both books (Hindi) and tally them referring to the attached table. You will be shocked to find the matter copied and pasted as it is. Sometimes even typo errors of original book has appeared as it is in ‘SWARAJ’. "
the link i gave even gives a list of pages and lines that are identical......well ,as you know, i have not been an admirer of kejriwal and i think there are several other instances (like attempting evade the bond money due to govt in liue of salary drawn while on leave etc ) in which his integrity comes a bit short of perfect....so this thing does not come as a surprise to me, though i still try to keep an open mind on this issue......as you have been an ardent admirer of kejriwal you are willing to give him the benefit of doubt.....and that too is understandable !!!
>>> ഗുജറാത്ത് കൂട്ടക്കൊലയുടെ പേരില്‍ ഇന്നു വരെ മോദിയെ പ്രതിയാക്കി ഒരു കേസും ചാര്‍ജു ചെയ്യപ്പെട്ടിട്ടില്ല. ഇന്നു വരെ കോടതിയില്‍ വരാത്ത ഒരു കേസില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല എന്നു പറയുന്നത് അസംബന്ധമല്ലേ?<<<<
there was a plea before the court to chargesheet modi in cases related to the 2002 riots and supreme court appointed a special investigating team that went into those allegations in detail and came to the conclusion that there is no substance in those allegations that can warrant modi to be charged....and a lower court approved that report and legally modi stands absolved as of now , similar to pinarayi vijayan in lavlin case ( where he was actually chargesheeted and the court set aside the case on technical grounds without going in to the merits of the case)....about pinarayi's case you say that
"ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്ന ഏതൊരാള്‍ക്കും കോടതി വിധി അംഗീകരിക്കാതിരിക്കാന്‍ ആകില്ല. അതേ വി എസ് പറഞ്ഞുള്ളു." there is no reason why the same logic does not apply in modi's case
>>>"You take both books (Hindi) and tally them referring to the attached table. You will be shocked to find the matter copied and pasted as it is. Sometimes even typo errors of original book has appeared as it is in ‘SWARAJ’. "<<<<
കെജ്‌രിവാളിനെ ഇംഗ്ളീഷ് ഭാഷയിലുള്ള എല്ലാ വൃത്തികെട്ട പദങ്ങളുമുപയോഗിച്ചും ആക്ഷേപിക്കുന്ന ആ ലേഖനം വായിച്ചിട്ട് എനിക്ക് താങ്കളീ പറയുന്ന തരത്തില്‍ ഒന്നും കാണുവാന്‍ സാധിച്ചിട്ടില്ല. അവര്‍ ഫോട്ടോ കോപ്പി പ്രസിദ്ധീകരിച്ചിരിക്കുന്നതില്‍ സാമ്യമുള്ള ഒരു മുഴുവന്‍ വാചകവും എനിക്കു കാണുവാന്‍ സാധിച്ചില്ല. ചില വാചകങ്ങളുടെ ഭാഗങ്ങളിലും മറ്റു ചില പ്രയോഗങ്ങളിലും ചില വാക്കുകളിലും സാമ്യതയുണ്ടെന്നു മാത്രം. അതാണവര്‍ അടിവരയിട്ട് വച്ചിരിക്കുന്നതും.
ആ ലേഖനനത്തില്‍ തന്നെ എഴുതിയിരിക്കുന്നത് ഇങ്ങനെ ആണ്.
They, very cunningly dismantled paragraphs, lines, content and re-structured in a way that one should not easily comprehend this deadliest case of plagiarism by Kejriwal.
deadliest case of plagiarism എന്നൊക്കെ പറയുമ്പോള്‍ താങ്കളേപ്പോലെ കെജ്‌രിവാളിനെ വെറുക്കുന്നവര്‍ക്ക് സുഖിക്കുന്നുണ്ടാകും. പക്ഷെ എനിക്കങ്ങനെ തോന്നുന്നില്ല.
ഏതായാലും കെജ്‌രിവാളിനെതിരെ കേസു കൊടുത്തിട്ടുണ്ട്. ഇനി കോടതി ഇത് പരിശോധിച്ച് തീര്‍പ്പു കല്‍പ്പിക്കട്ടെ. കെജ്‌രിവാള്‍ ആരുടെയെങ്കിലും പുസ്തകം കോപ്പി അടിച്ചിട്ടുണ്ടെങ്കില്‍ അത് ഗൌരവമുള്ള കുറ്റം തന്നെയാണ്. കോടതി പരിശോധിച്ച് തീരുമാനിക്കട്ടെ.
പരാതിക്കാരന്‍ ആശയ രൂപീകരണം നടത്തിയിരിക്കുന്നത് മറ്റ് പലരോടും സംസാരിച്ചിട്ടാണെന്നു പറയുമ്പോള്‍ തന്നെ ഇതൊന്നും അദ്ദേഹത്തിന്റെ തനതായ ആശയമല്ല എന്നു തെളിയിന്നു. സ്വരാജ് എന്ന കെജ്‌രിവാളിന്റെ പുസ്തകത്തിലെ കാതലായ ഭാഗം മഹാത്മാ ഗാന്ധിയുടെ സ്വരാജ് ആണ്. മഹത്മാ ഗാന്ധിയുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഏത് ഇന്‍ഡ്യന്‍ പൌരനും സ്വാതന്ത്ര്യമുണ്ട്. കെജ്‌രിവാള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നയമായി അതൊക്കെ എടുക്കുന്നു. വേറെ ആരൊക്കെ ഇതിനു മുന്നെ അതെടുത്തിട്ടുണ്ട് എന്നതിനു പ്രസക്തിയില്ല. കോണ്‍ഗ്രസിന്റെ ആദ്യ കാലത്ത് അവരുടെ നയ രൂപീകരണത്തിനുപയോഗിച്ചതും ഇതേ ആശയങ്ങളായിരുന്നു. ഇപ്പോള്‍ അവര്‍ അതുപേക്ഷിച്ചു പോയി. കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും അതുപയോഗിക്കുന്നു. അതിലപ്പുറം ഞാന്‍ ഇതില്‍ ഒന്നും കാണുന്നില്ല.
>>>a lower court approved that report and legally modi stands absolved as of now<<<<
ഇതു രണ്ടും തരതമ്യം അര്‍ഹിക്കുന്നില്ല. പിണറായി വിജയനെതിരെ അന്വേഷണം നടത്തി കേസു ചാര്‍ജ് ചെയ്തു. എന്നിട്ടാണു കോടതി പിണറായി വിജയനെ വിട്ടയച്ചത്. അതിന്റെ എന്തായാലും സി ബി ഐ എന്ന അന്വേഷണ ഏജന്‍സി അനേഷിച്ച് വിജയന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. മോദിക്കെതിരെ ഇതുപോലെ ഏതെങ്കിലും ഏജന്‍സി അന്വേഷിച്ചിട്ടില്ല. എന്നത് റിട്ടയര്‍ ചെയ്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നേത്വത്തില്‍ നടന്ന അന്വേഷണം മാത്രമാണ്. മോദിക്കെതിരെ കേസെടുത്തിട്ടില്ല. മോദിയെ പ്രൊസെക്യൂട്ട് ചെയ്യാന്‍ തെളിവില്ല എന്നേ ഈ പറഞ്ഞുള്ളു. വര്‍ഷങ്ങള്‍ കഴിഞ്നജ്പ്പോള്‍ തെളിവൊക്കെ നശിപ്പിക്കപ്പെട്ടു. അധികാരത്തിലിരിക്കുന്നവര്‍ക്ക് അതൊക്കെ എളുപ്പമാണ്. സാക്ഷികളെ ഒക്കെ വിലക്കെടുത്തു. പേടിപ്പിച്ച് നിശബ്ദരാക്കി. പിന്നെ എന്തു തെളിവുകള്‍ അവശേഷിക്കും. ഇനി ലോകത്തെ ഏത് ഏജന്‍സി വന്നന്‍ അന്വേഷിച്ചാലും മോദിക്കെതിരെ തെളിവുണ്ടാകില്ല.
2002 ല്‍ തന്നെ ഇതേ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പി ബി സവന്ത് തെളിവുകളൊക്കെ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. അതിവിടെ വായിക്കാം.
Gujarat riots: Former Supreme Court judge says SIT findings incorrect
പ്രസക്ത ഭാഗങ്ങള്‍.
Justice Sawant says the conclusions drawn by the SIT "are completely incorrect." "I don't agree with them."
Justice Sawant had conducted an inquiry into the Gujarat riots in 2002 and had found Mr Modi responsible for the carnage. He had even recommended his prosecution.
Besides the SIT, the Supreme Court had also appointed senior advocate Raju Ramachandran to investigate allegations of Mr Modi's complicity in the riots. Mr Ramachandran submitted his report to the Supreme Court in February this year. But his findings differ from those of the SIT.
The amicus curiae (one who assists the court) has also said in his report that more attention should be paid to the claims of suspended police officer Sanjiv Bhatt, whose comments against the Chief Minister were dismissed by the SIT. Mr Bhatt claims that on February 27, 2002, hours after 58 passengers were set on fire in a train near the Godhra station, Mr Modi held a meeting at his residence with senior police officers and told them that Hindus should be allowed to "vent their anger."
Justice Sawant seconds that. "The genocide started after Narendra Modi instructed his ministers and top police officials against interfering with what people will be doing as a reaction to the Godhra incident," he said.
In another stunning statement, the SIT has said that even if Mr Modi had told the police during the riots to allow the Hindus to vent their anger over the massacre of 56 kar sevaks in the Godhra train burning incident, the mere statement of those in the confines of a room does not constitute an offence. On this, the SIT seems to have based its report on public statements made by Mr Modi during the riots.
Is SIT hiding proof in Gujarat riots case?
Highlights of the documents brought to light by the petition opposing SIT's closure report and the arguments made on them by Jafri's lawyers:
The fax message sent to the home department in the morning by district magistrate Jayanti Ravi shortly after the Godhra incident indicated that the initial aggressors were kar sevaks who had been shouting slogans and had instigated a quarrel with Muslim vendors on the platform. Yet, when minister of state for home Gordhan Zadafia spoke in the Gujarat assembly on the train burning, he glossed over the provocation offered by VHP-mobilized kar sevaks. Worse, after visiting Godhra the same afternoon, Modi inflamed passions by claiming that the train burning was the result of a "one-sided" and "premeditated" act of "terror".
SIT accepted VHP leader Jaideep Patel's claim that he had rushed from Ahmedabad to Godhra because of a call he had received on his mobile from a kar sevak travelling in the ill-fated train. But, according to Jafri's lawyer, call data records showed that Patel had received a call from one of Modi's personal assistants. This evidence indicated that Modi himself had asked Patel to go to Godhra and take charge of the situation there. As a corollary, the police allowed Patel and his followers to enter the gutted coach and take out the bodies. More significantly, after Modi's visit, the Godhra administration issued a letter to Patel authorizing him to take possession of 54 bodies. Patel is currently facing trial in the Naroda Gam case.
During the sitting of the assembly on February 27, 2002, former chief minister Suresh Mehta was sitting next to Modi. In his testimony to SIT, Mehta said that he had heard Modi remarking, "Hindus should wake up now".
ഇത്ര വലിയ ഒരു കൂട്ടക്കൊല ഭരണാധികാരികളുടെ ഒത്തശയോടെ അല്ലാതെ ചെയ്യാന്‍ ആകില്ല. മോദിയേപ്പോലെ ഒരു കര്‍ക്കശ ഭരണാധികാരിക്ക് വേണമെങ്കില്‍ ലഹള വളരെ എളുപ്പത്തില്‍ അടിച്ചമാര്‍ത്താമായിരുന്നു. പക്ഷെ അതദ്ദേഹം ചെയ്തില്ല. അതിനു പകരം ഹിന്ദു ലഹളക്കാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണദ്ദേഹം എടുത്തത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും SIT അതിനു വില കല്‍പ്പിച്ചില്ല.
ഒരു ഗര്‍ഭിണിയുടെ വിഷയത്തില്‍ ടീസ്റ്റ സെറ്റല്‍വാദ് കള്ളം പറഞ്ഞു എന്നാണ്, ആക്ഷേപിച്ചത്. പക്ഷെ ആ ഗര്‍ഭിണിയുടെ ഭര്‍ത്താവ് പിന്നീടതിന്റെ സത്യാവസ്ഥ തുറന്നു പറഞ്ഞിട്ടുണ്ട്.
‘Woh insaan nahin the... jalladon ko bhi thodi sharam aa gayi hoti’
One of the goriest reports that emerged from Naroda Patiya after the riots was of a young nine-month pregnant woman's stomach being slit open, the foetus pulled out, and the woman set on fire.
Her husband Firoz broke his silence of 10 years. "My wife who was nine months pregnant was raped, cut and burnt. It was my biggest failure that I couldn't save her. I have never spoken to anyone about her after her death," he said.
He is also angry about the fact that the rape charge was dismissed by doctors who did Kausar's post-mortem. "There are witnesses to Hina's rape. Her womb was cut. Her father saw her getting raped. When her body was taken from the spot to hospital, her womb was missing," he claimed.
The riots didn't just take away his wife and unborn child, but his whole life, said Firoz. The job at the factory paid him enough to support his family, but he now struggles to make ends meet. "I don't like to work like this. Sometimes there is money, sometimes I borrow," he said.
>>>>"ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്ന ഏതൊരാള്‍ക്കും കോടതി വിധി അംഗീകരിക്കാതിരിക്കാന്‍ ആകില്ല. അതേ വി എസ് പറഞ്ഞുള്ളു." there is no reason why the same logic does not apply in modi's case<<<<
വി എസ് കോടതി വിധി അംഗീകരിക്കുന്നു. അതിന്റെ അര്‍ത്ഥം ലാവലിന്‍ കേസിനേക്കുറിച്ച് അദ്ദേഹത്തിനുള്ള നിലപട് മാറി എന്നല്ല. അത് അഴിമതി കേസാണെന്നും മേല്‍ക്കോടതി ഉണ്ടെന്നും പറഞ്ഞതിന്റെ വിവക്ഷ അതാണ്.
മോദിയുടെ കാര്യത്തില്‍ കോടതി തീരുമാനത്തെ അംഗീകരിക്കുന്നു. ഈ വിധിക്കെതിരെ സൈക്കിയ ജഫ്രി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
Zakia Jafri moves HC over SIT’s clean chit to Modi
"Modi and others (must be named) accused in charges of criminal conspiracy to commit mass murder, arson, rape and also tampering with evidence and destroying valuable records of the Gujarat home department," Zakia's petition demands.
She further said the magistrate has gone even beyond SIT's findings and observed that government functionaries had "performed moral and formal duties" during the communal violence, the petition reads.
Zakia has also claimed the magistrate ignored key witnesses in top cops, R B Sreekumar, Sanjiv Bhatt and Rahul Sharma. The petition also says the court erred in ignoring judicial confessions in Tehelka's Operation Kalank, which was corroborative evidence. "SIT's failure to examine thoroughly phone records and personal movements of Modi and other accused has reduced the investigation to somewhat of a farce," the petitioner claimed.
കോടതി വിധി എന്തൊക്കെ ആയാലും ഗുജറത്ത് കൂട്ടക്കൊലയില്‍ മോദിക്കുള്ള ഉത്തരവാദിത്തം, ധാര്‍മ്മികമായെങ്കിലും ഉള്ള ഉത്തരവാദിത്തം നിഷേധിക്കാന്‍ ആകില്ല.
കോടതി കുറ്റവിമുക്തരാക്കിയ അനേകം കുറ്റവാളികള്‍ സമൂഹത്തില്‍ സ്വൈര വിഹാരം നടത്തുന്നുണ്ട്. ഇതും അതുപോലെയേ ഞാന്‍ കാണുന്നുള്ളു.
>>well ,as you know, i have not been an admirer of kejriwal and i think there are several other instances (like attempting evade the bond money due to govt in liue of salary drawn while on leave etc ) in which his integrity comes a bit short of perfect...<<<
കെജ്‌രിവാള്‍ പരിപൂര്‍ണ്ണനായ വ്യക്തിയാണെന അഭിപ്രായം എനിക്കില്ല. ആദ്യമായി രാഷ്ട്രീയത്തിലേക്ക് വന്നതിന്റെ ചില കുറവുകളുമുണ്ട്. പൊതു ഖജനാവിലെ നിന്നും 2800 കോടി ധൂര്‍ത്തടിച്ച് പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുന്ന മോദിയെ പിന്തുണക്കുന്ന താങ്കള്‍ക്ക് കെജ്‌രിവാളിന്റെ bond money യേക്കുറിച്ച് ആക്ഷേപിക്കാന്‍ ധാര്‍മ്മികമായ യോഗ്യത ഇല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അര്‍ഹതപ്പെട്ട പണം ചെലവാക്കി ഉപരി പഠനം നടത്തുകയാണ്, കെജ്‌രിവാള്‍ ചെയ്തത്. നിശ്ചിത കാലം സര്‍വീസില്‍ തുടരാന്‍ അദ്ദേഹത്തിനാകാത്തതുകൊണ്ട് ആ പണം അദ്ദേഹത്തിനു തിരിച്ചടക്കേണ്ടി വന്നു. ഇതിപ്പോള്‍ പല പ്രാവശ്യം താങ്കള്‍ പരാമര്‍ശിച്ചു കണ്ടു. ഭീമമായ സംഘ്യ പൊതു ഖജനാവില്‍ നിന്നും മോദി ധൂര്‍ത്തടിക്കുന്നതിനെതിരെ ചെറുവിരല്‍ അനക്കാന്‍ ഇന്നു വരെ സാധിക്കാത്ത, താങ്കള്‍ കെജ്‌രിവാളിന്റെ നക്കാപ്പിച്ച ദൂര്‍ത്തിനെ പര്‍വതീകരിക്കുന്നത് ഞാന്‍ അവജ്ഞയോടെ അവഗണിക്കുന്നു.
ഇന്നത്തെ മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസും ബി ജെപിയും ചെയ്യുന്ന ജനദ്രോഹ നടപടികള്‍ പൊതു ജന ശ്രദ്ധയില്‍ കൊണ്ടു വന്നത് അദ്ദേഹമാണ്. തെരഞ്ഞെടുപ്പുകളില്‍ ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ചക്കു വച്ചത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ കൊണ്ടു തന്നെയാണ്. ഗുജറാത്തിനെ വികസിപ്പിച്ചു എന്ന് ചെണ്ടകൊട്ടി നടന്നിരുന്ന മോഡി ഇപ്പോള്‍ ഗുജറാത്ത് മോഡലിനേക്കുറിച്ച് മിണ്ടുന്നില്ല പകരം അതിലെ നുണകള്‍ പൊതു ജനത്തെ ബോധ്യപ്പെടുത്തിയ കെജ്‌രിവാളിനെ രാജ്യദ്രോഹി ആയി ചിത്രീകരിക്കാനാണദ്ദേഹം ശ്രമിക്കുന്നത്. താങ്കളും അതേറ്റു പാടുന്നു. ഇതുപോലുള്ള അസംബന്ധങ്ങളല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നതിന്റെ തെളിവായിരുന്നു ഡെല്‍ഹി തെരഞ്ഞെടുപ്പ്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിലക്കയറ്റവും അഴിമതിയും crony capitalism ഉം അദ്ദേഹം പൊതു ജന മദ്ധ്യത്തില്‍ ചര്‍ച്ച ആക്കി. അതാണദ്ദേഹത്തിന്റെ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ പ്രസക്തിയും.
ഞാന്‍ പിന്തുണക്കുന്ന പാര്‍ട്ടി സി പി എം ആണ്. പക്ഷെ ആ പാര്‍ട്ടിക്കു കഴിയാത്ത തരത്തില്‍ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കെജ്‌രിവാളിനായി. അതുകൊണ്ടാണദ്ദേഹത്തെ ഞാന്‍ admire ചെയ്യുന്നതും.
അന്താരാഷ്ട്ര മാര്‍കറ്റില്‍ ഗ്യാസു വില കൂടുന്നതുകൊണ്ട്, ഇന്‍ഡ്യയില്‍ നിന്നും നിസാര ചെലവില്‍ കുഴിച്ചെടുക്കുന്ന ഗ്യാസിനും വില കൂട്ടി ജനങ്ങളെ ദ്രോഹിക്കാന്‍ കോണ്‍ഗ്രസും മോഡിയും നിലകൊള്ളുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ വശം ജനങ്ങളെ അറിയിക്കാന്‍ കെജ്‌രിവാളിനായി. അത് തെരഞ്ഞെടുപ്പു വിഷയമായി അവതരിപ്പിക്കനും അദ്ദേഹത്തിനായി. മോഡി മൌനവും പാലിക്കുന്നു. അതുകൊണ്ട് കെജ്‌രിവാളിനെ കിട്ടുന്ന വേദിയിലൊക്കെ അധിക്ഷേപിക്കാന്‍ പലരും ശ്രമിക്കുന്നു. താങ്കളും അവരോടൊപ്പം ചേരുന്നു.
>>>ഇതുപോലുള്ള അസംബന്ധങ്ങളല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നതിന്റെ തെളിവായിരുന്നു ഡെല്‍ഹി തെരഞ്ഞെടുപ്പ് <<<<
i think we have discussed the issue of kejriwal several times and each of us knows where the other one stands so i am not going into that......as for bond money , it was mentioned in connection with kejriwals integrity ( or the lack of it ) ......now that you mention about big ticket corruption by other politicians to justify it, what comes to my mind is ......when somebody who points fingers at a bank robber turns out to be a pickpocket himself, what do you make of that ? as for what the outcome of delhi election portends, we need to wait only till may 16 to see if aap was just a flash in the pan or something more as you try to make it out.....as per the latest reports their popularity in delhi has taken a severe beating and where they were expected to capture all 7 seats at one point, now they would be lucky to get a couple.....anyway let us wait till the results !!
ps....just to put the record straight, you seem to have forgotten that i have never supported or justified the spending on statues....what i had said was that it was a wasteful gimmick that puts modi in the league of people like mayawati and as such should have been avoided.
>>>ഇതേ ആശയങ്ങളായിരുന്നു. ഇപ്പോള്‍ അവര്‍ അതുപേക്ഷിച്ചു പോയി. കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും അതുപയോഗിക്കുന്നു. അതിലപ്പുറം ഞാന്‍ ഇതില്‍ ഒന്നും കാണുന്നില്ല.<<<<
ideas put forth may be recycled and the text copy pasted.....but see the money involved ....check with someone involved in publishing business....this book is published by harpercollins at a face value of rs150/- is promoted by india today group....so far sales have exceeded 1.5 lakh copies......and recall that india today group provided kejriwal with a chartered jet to fly back to delhi after his drama sessions in gujrat.....he who alleges that industrial houses are providing jets to modi and rahul for illegal favours have no qualms in taking similar favours from a media house with whom he has commercial tie ups......of course, die hard cultist would see nothing wrong in all this.....but i don't count you among those, that is why i continue to bring these to your attention !!!
>>>as for bond money , it was mentioned in connection with kejriwals integrity ( or the lack of it ).<<<
ഏത് കാര്യത്തിലായാലും താങ്കളത് വീണ്ടും പരാമര്‍ശിച്ചു. ഞാന്‍ അതിനോട് പ്രതികരിച്ചു.
താങ്കള്‍ കെജ്‌രിവാളിന്റെ ഇന്റെഗ്രിറ്റിക്കു പിന്നാലെ ആണു പോകുന്നതെന്ന് എനിക്കറിയാം. പക്ഷെ നരേന്ദ്ര മോദിയുടെ ഇന്റെഗ്രിറ്റി പരിശോധിക്കാന്‍ താങ്കള്‍ക്കാകുന്നില്ല. അത് ചെയ്യാതെ തന്നെ മോദിയെ വാഴ്ത്തുന്നു. മോദി മാത്രമാണ്, ഇന്‍ഡ്യയുടെ രക്ഷ എന്നു പാടുന്നു. മോദി എന്ന വ്യക്തി ബി ജെ പി എന്ന പാര്‍ട്ടിയെ പോലും, ഹൈജാക്ക് ചെയ്തിരിക്കുന്നു. കോണ്‍ഗ്രസിലെ സോണിയയുടെ ഏകാധിപത്യത്തെ കളിയാക്കുന്ന ബി ജെ പി മോദി എന്ന വ്യക്തിയുടെ ഏകാധിപത്യം യാതൊരു ഉളുപ്പുമില്ലാതെ അംഗീകരിക്കുന്നു. ഹര ഹര മോദി എന്ന് മുദ്രവാക്യം മുഴക്കുന്നു. ഇപ്പോള്‍ ബി ജെ പി കോണ്‍ഗ്രസിന്റെ മറ്റൊരു പതിപ്പായും മാറുന്നു.
പാര്‍ട്ടിയിലെ ഭൂരിപ്ക്ഷ അഭിപ്രയത്തെ അട്ടിമറിക്കുനു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്ക്കളെ ആക്ഷേപിക്കുന്നു. അവരെ ഒതുക്കുന്നു. അതൊക്കെ ധാര്‍ഷ്ട്യത്തിന്റെയും ഫാസിസത്തിന്റെയും ലക്ഷണമയിട്ടാണെനിക് തോന്നുനത്. ഗുജറാത്തില്‍ മോദി ഏകാധി പതി ആണ്, അതുപോലെ ഇപ്പോള്‍ ബി ജെ പിയിലും ഏകാധിപതി ആയി മറുന്നു. ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ല ഇത്.
കെജ്‌രിവാള്‍ എഴുതിയ ഒരു പുസ്തകത്തില്‍ മറ്റാരാള്‍ എഴുതിയ ഒരു പുസ്തകത്തില്‍ ചില പരാമര്‍ശങ്ങള്‍ കടന്നു വന്നത് ഇന്റെഗിര്റ്റി ഇല്ലാത്തതുകൊണ്ടാണെന്നു താങ്കള്‍ പറയുന്നു. പക്ഷെ മോദി താന്‍ ഭരിക്കാന്‍ പോകുനു എന്ന് വിശ്വസിക്കുന്ന ജനങ്ങളില്‍ നിന്നും പല ചതികളും മറച്ചു വയ്ക്കുന്നു. എന്റെ അഭിപ്രായത്തില്‍ ഇത് വഞ്ചനയും ഇന്റെഗ്രിറ്റി ഇല്ലായ്മയുമാണ്.
ഗ്യാസ് വില കൂട്ടുന്നതിനോട് എന്തു കൊണ്ട് മോദി പ്രതികരിക്കുന്നില്ല എന്നതിന്റെ തെളിവ് . മോദിയുടെ സര്‍ക്കാര്‍ തന്നെ അംബാനിക്കു വേണ്ടി ഗ്യാസു വില കൂട്ടാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടയച്ച കത്താണത്. അതിവിടെ കാണാം.
Gas price letterTEXT
മന്‍ മോഹന്‍ സിംഗിനേപ്പോലെ തന്നെ മോദിയും അംബാനിയുടെ ദാസനാണന്നാണിത് തെളിയിക്കുന്നത്.
>>>now that you mention about big ticket corruption by other politicians to justify it<<<
ഞാന്‍ എവിടെയാണു ന്യായീകരിച്ചത്? അത് വായിച്ചു നോക്കിയിട്ട് എനിക്കതില്‍ ഒരു plagiarism ഉം കാണാനായില്ല എന്നേ പറഞ്ഞുളു. കൂടെ എഴുതിയത് ഇതാണ്.
ഏതായാലും കെജ്‌രിവാളിനെതിരെ കേസു കൊടുത്തിട്ടുണ്ട്. ഇനി കോടതി ഇത് പരിശോധിച്ച് തീര്‍പ്പു കല്‍പ്പിക്കട്ടെ. കെജ്‌രിവാള്‍ ആരുടെയെങ്കിലും പുസ്തകം കോപ്പി അടിച്ചിട്ടുണ്ടെങ്കില്‍ അത് ഗൌരവമുള്ള കുറ്റം തന്നെയാണ്. കോടതി പരിശോധിച്ച് തീരുമാനിക്കട്ടെ.
ഇത് കെജ്‌രിവാളിനെ ന്യായീകരിക്കുന്നതാണെന്ന് താങ്കളെങ്ങനെയാണ്, spin ചെയ്തെടുത്തത്?
>>>as for what the outcome of delhi election portends, we need to wait only till may 16 to see if aap was just a flash in the pan or something more as you try to make it out.....as per the latest reports their popularity in delhi has taken a severe beating and where they were expected to capture all 7 seats at one point, now they would be lucky to get a couple.....anyway let us wait till the results !!<<<
തെരഞ്ഞെടുപ്പില്‍ എന്താണു ഫലമെന്നതൊക്കെ മറ്റൊരു കാര്യമാണ്. അംബാനിയും അദാനിയും sponsor ചെയ്യുന്ന രാഹുലിനോടും മോദിയോടും കെജ്‌രിവാളിനു പിടിച്ചു നില്‍ക്കാന്‍ ആകില്ല എന്നത് സുബോധമുള്ള എല്ലാവര്‍ക്കും അറിയാം. തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റു പോലും കിട്ടിയില്ലെങ്കിലും കെജ്‌രിവാളിനു ഇന്നത്തെ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കാനായി എന്ന സത്യം താങ്കളെന്തൊക്കെ പറഞ്ഞാലും മാഞ്ഞു പോകില്ല.
ബി ജെ പിക്ക് ഒരു cake walk ആകേണ്ടിയിരുന്ന ഡെല്‍ഹി തെരഞ്ഞെടുപ്പ് ഒരു nightmare ആക്കി മാറ്റിയത് കെജ്‌രിവാളാണ്. ലോക് സഭയില്‍ ബി ജെപിക്ക് തനിയെ ഭൂരിപക്ഷം നേടാനാകുന്നില്ലെങ്കില്‍ അതിന്റെ കാരണവും കെജ്‌രിവാള്‍ ആയിരിക്കും. ഈ സത്യം മനസിലായ ബി ജി പിയും താങ്കളും കുറച്ച് മാദ്ധ്യമങ്ങളുടെ പിന്തുണയോടെ കെജ്‌രിവാളിനെ വ്യക്തി ഹത്യ ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നത് ഈ സത്യം തിരിച്ചറിയുന്നതുകൊണ്ട് മാത്രമാണ്. കോണ്‍ഗ്രസിലെയും ബി ജെ പിയിലെയും അഴിമതിക്കെതിരേ രാജ്യവ്യാപകമായി ഉയര്‍ന്ന ജനവികാരം തന്നെയാണ്, കെജ്‌രിവാള്‍ ഡെല്‍ഹിയില്‍ മുതലെടുത്തത്. അദ്ദേഹത്തിന്റെ പാര്‍ട്ടി ഡെല്‍ഹിയില്‍ അധികാരത്തിലേറിയതോടെ അധികാരരാഷ്‌ട്രീയത്തില്‍മാത്രം കണ്ണുള്ള ബി ജെപിയും ഒരു വിഭാഗം മാധ്യമങ്ങളും ആ പാര്‍ട്ടിക്കെതിരേ തിരിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വെല്ലുവിളിയാകും ആം ആദ്മി പാര്‍ട്ടി എന്നുകണ്ടപ്പോള്‍ ഇവര്‍ കെജ്‌രിവാളിനുനേര്‍ക്കുള്ള ആക്രമണം ശക്‌തമാക്കുന്നു. താങ്കളും അവരോടൊപ്പം ചേരുന്നു. ആദര്‍ശത്തിന്റെ പേരില്‍ ഡെല്‍ഹിനഭരണം ഉപേക്ഷിക്കാന്‍ തയ്യാറായ കെജ്‌രിവാള്‍, താങ്കള്‍ക്കതുകൊണ്ട് അരാജകവാദി മാത്രമാകുന്നു. മോദിയെ താങ്ങി നടക്കുന്ന മദ്ധ്യമങ്ങള്‍ക്കും അദ്ദേഹം വെറും കോമാളിയാണ്. താങ്കള്‍ക്കദ്ദേഹം ഇന്റെഗ്രിറ്റി ഇല്ലാത്തവനും.
ഈ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും നേട്ടം കൊയ്യമെന്നൊന്നും കെജ്‌രിവാള്‍ പ്രതീഷിക്കുന്നില്ല. അതുകൊണ്ടാണ്, ഡെല്‍ഹിയിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തില്, ജയിക്കാമായിരുന്നിട്ടും, തോല്‍ക്കുമെന്നറിഞ്ഞു കൊണ്ട് വാരാണസിയില്‍ മോദിയെ നേരിടുന്നത്. മോദിയാകട്ടെ രണ്ടു മണ്ഡലത്തില്‍ മത്സരിക്കുന്നു. മുരളീ മനോഹര്‍ ജോഷിയെ ആട്ടിപ്പായിച്ചാണ്, വാരാണസി പിടിച്ചെടുത്തതും. എന്തിനാണു മോദി രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത്? ഇന്റെഗ്രിറ്റി കൂടിപ്പോയതുകൊണ്ടാണോ? രണ്ടിടത്തും ജയിച്ചാല്‍ ഒന്ന് ഒഴിഞ്ഞു കൊടുത്ത്, വീണ്ടും തെരഞ്ഞെടുപ്പു നടത്തി ഖജനാവിനു കനത്ത നഷ്ടമുണ്ടാക്കുന്നത് എന്തിനാണ്?
ഞാന്‍ മോദിയുടെ പട്ടേല്‍ പ്രതിമ ധൂര്‍ത്തു ചൂണ്ടിക്കാണിച്ചപ്പോള്‍ താങ്കളതിനെ വിശേഷിപ്പിച്ചത് big ticket corruption by other politicians എന്നാണ്. ദിവസം 11 രൂപ വരുമാനമുണ്ടെങ്കില്‍ ഗുജറാത്തില്‍ ഒരാള്‍ ദാരിദ്ര്യ രേഖക്കു മുകളിലാണെന്നു പറയുന്ന നരാധമനാണ്, 2800 കോടി ചെലവാക്കി ഒരു പ്രതിമ സ്ഥാപിക്കുന്നത്. അതിനെ പോലും താങ്കള്‍ക്ക് വിമര്‍ശിക്കാനാകുന്നില്ല അതിനൊരു കാരണമേ ഉള്ളു. അന്ധമായ മോദി ഭക്തി.
>>>just to put the record straight, you seem to have forgotten that i have never supported or justified the spending on statues....what i had said was that it was a wasteful gimmick that puts modi in the league of people like mayawati and as such should have been avoided.<<<
ഞാന്‍ ഇത് പല പ്രാവശ്യം ചൂണ്ടിക്കാണിച്ചപ്പോഴും മോദി ചെയ്യുന്നത് തെറ്റാണെന്ന് താങ്കള്‍ പറഞ്ഞില്ല. കെജ്‌രിവാളിന്റെ ഇന്റെഗ്രിറ്റി അളക്കുന്ന താങ്കളെന്തുകൊണ്ട് ഇതു വച്ച് മോദിയുടെ ഇന്റെഗ്രിറ്റി അളക്കുന്നില്ല.
ഇപ്പോഴെങ്കിലും താങ്കള്‍ വ്യക്തമായി പറയുക. ഒരു ദരിദ്ര രാജ്യത്തെ പൊതു ഖജനാവില്‍ നിന്നും ഇത്ര ഭാരിച്ച തുക ധൂര്‍ത്തടിക്കുന്ന മോദിക്ക് എന്ത് ഇന്റെഗ്രിറ്റി ആണുള്ളത്? നാളെ ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ ഇതുപോലെ ധൂര്‍ത്ത് കാണിക്കില്ല എന്നതിനെന്തുറപ്പാണുള്ളത്? ഗുജറാത്തില്‍ ചെയ്തത് ഇന്‍ഡ്യയില്‍ ആവര്‍ത്തിക്കാന്‍ വോട്ടു ചെയ്യണമെന്നാണ്, മോദി പറയാറുള്ളത് എന്നോര്‍ക്കുക.
>>>but see the money involved<<<
ഇപ്പോള്‍ പണമായി പ്രശ്നം. താങ്കളൊക്കെ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇപ്പോള്‍ വിവാദമുണ്ടാക്കുന്ന വ്യക്തി ആ പുസ്തകം എഴുതിയാലും ഇല്ലെങ്കിലും കെജ്‌രിവാള്‍ പുസ്തകം എഴുതും,ഇന്നത്തേപ്പോലെ വിറ്റഴിക്കുകയും ചെയ്യും. കെജ്‌രിവാള്‍ ചെല്ലുന്നിടത്തൊക്കെ തടിച്ച് കൂടുന്ന ജനം അദ്ദേഹം എന്തെഴുതിയാലും വാങ്ങിക്കും. അതാണു കേവല സത്യം.
India today group അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ എന്താണു തെറ്റ്? അതാ പ്രസിദ്ധീകരണ ശാലയുടെ പണി തന്നെയല്ലേ? അവര്‍ അദ്ദേഹത്തിനാവശ്യം വന്നപ്പോള്‍ ഒരു വിമാനം വിട്ടുകൊടുത്തു എന്നതുകൊണ്ട് താങ്കളുദേശിക്കുന്നത് എന്താണ്? താങ്കള്‍ കരുതുമ്പോലെ corporate കളെ കണ്ണുമടച്ച് അദ്ദേഹം എതിര്‍ക്കുന്നില്ല. അംബാനിമാരേപ്പോലെ ഇന്‍ഡ്യയുടെ പൊതു സ്വത്ത് കൊള്ളയടിക്കുന്ന corporate കളെ ആണദ്ദേഹം എതിര്‍ക്കുന്നത്.
അംബാനി, മോദിയേയും മന്‍ മോഹനെയും പ്രീതിപ്പെടുത്തുന്നത് ഗ്യാസ് വില കൂട്ടി കൊള്ള ലാഭമുണ്ടാക്കാന്‍ വേണ്ടി ആണ്. അതുപോലെ എന്തുദ്ദേശിച്ചാണ്, കെജ്‌രിവാളിനു വിമാനം വിട്ടുകൊടുത്തതെന്നു പറയാമോ?
ബി ജെ പിയെ പിന്തുണച്ചിരുന്ന സ്ഥാപനമാണ്, India today group. അവരെ ഒരു പക്ഷെ മോദിക്ക് വിലക്കെടുക്കാന്‍ കഴിഞ്ഞില്ല.
താങ്കളാരോപിക്കുമ്പോലെ industrial houses എന്ന് generalize ചെയ്തൊന്നുമ്മല്ല കെജ്‌രിവാള്‍ പറഞ്ഞത്. അദാനി എന്നും അംബാനി എന്നും രണ്ടു പേരുകളാണ്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഗുജറാത്തില്‍ വ്യാപാര താല്‍പ്പര്യങ്ങളുണ്ട്. അതിനെയും ഇങ്ങനെ സ്പിന്‍ ചെയ്യേണ്ട ആവശ്യമുണ്ടോ?
>>>ഞാന്‍ ഇത് പല പ്രാവശ്യം ചൂണ്ടിക്കാണിച്ചപ്പോഴും മോദി ചെയ്യുന്നത് തെറ്റാണെന്ന് താങ്കള്‍ പറഞ്ഞില്ല.<<<<
on earlier occasions when you touched upon the issue of statue this is what i said....
"പ്രതിമയുടെ കാര്യത്തില്‍ താങ്കള് പറയുന്ന അഭിപ്രായങ്ങളോട് നൂറു ശതമാനം യോജിക്കുന്നതു കൊണ്ടാണ് അതേപറ്റി ഒന്നും പറയാതിരുന്നത് .....വിയോജിപ്പുള്ള വിഷയങ്ങളിലല്ലേ ചര്‍ച്ചക്ക് scope ഉള്ളൂ !
4 January 2014 09:35"
it is a political gimmick and not indicative of any lack of personal integrity like in the case of kejriwal he tried to evade the dues to be paid and finally when he paid it, it was not from his pocket but through contributions by "friends"......
>>ഞാന്‍ എവിടെയാണു ന്യായീകരിച്ചത്?<<<
നിശ്ചിത കാലം സര്‍വീസില്‍ തുടരാന്‍ അദ്ദേഹത്തിനാകാത്തതുകൊണ്ട് ആ പണം അദ്ദേഹത്തിനു തിരിച്ചടക്കേണ്ടി വന്നു. ഇതിപ്പോള്‍ പല പ്രാവശ്യം താങ്കള്‍ പരാമര്‍ശിച്ചു കണ്ടു. ഭീമമായ സംഘ്യ പൊതു ഖജനാവില്‍ നിന്നും മോദി ധൂര്‍ത്തടിക്കുന്നതിനെതിരെ ചെറുവിരല്‍ അനക്കാന്‍ ഇന്നു വരെ സാധിക്കാത്ത, താങ്കള്‍ കെജ്‌രിവാളിന്റെ നക്കാപ്പിച്ച ദൂര്‍ത്തിനെ പര്‍വതീകരിക്കുന്നത് ഞാന്‍ അവജ്ഞയോടെ അവഗണിക്കുന്നു. this is attempting to justify kejriwal's attempt to wriggle out of his obligations to pay the dues.....this is what i referred to......once you know that someone is capable of cutting corners for personal benefits on small amounts of money, you don't know what he will do when entrusted with larger responsibilities......that is why i said...."when somebody who points fingers at a bank robber turns out to be a pickpocket himself, what do you make of that ?".....and you conveniently forget his associations with big media houses that sponsor his chartered flight......he is just a quitter who will never be winner.....he has not stayed the course on any of the activities he has embarked on so far....i don't think he is going to make much of a difference to indian politics.....you talk about modi standing from two seats etc....remember kejriwal is still delhi mla and still he is standing for parliament election and there is nothing wrong in that?initially the said aap will not give seats to any sitting mlas now what happened?....oh kejriwal at one time swore on his children that he would never align with congress....and still....and such u turns are so many to recount.....and as for this swaraj hocus pocus....he has no well thought out ideology....he goes to 20000 rs a person dinner and mouths thatcherite wisdom that govt has no business to be in business.....is that what aap stands for? just like a stage performer he says what would please the audience....when addressing slum dwellers he is a socialist.....like a fascist he threatens to jail all mediapeople when he comes to power.....by now most of the urban middle class has got wise to his ways....in your case perhaps it may take a while longer....his support base is reduced to a bunch of anti-social elements and the muslim community who are under the erroneous notion that he is the knight in shining armour who would deliver them from the misfortune of modi becoming pm....let us wait for the election results to see if my views or yours get the endorsement from the people......that is all
>>>>on earlier occasions when you touched upon the issue of statue this is what i said....<<<<
ഞാനെഴുതുന്ന ഏതാണ്ട് എല്ലാ കാര്യങ്ങളോടും പ്രതികരിക്കാറുള്ള താങ്കള്‍ ഈ വിഷയത്തോട് പ്രതികരിച്ചില്ല. ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ഒഴുക്കന്‍ മട്ടില്‍ ഒരു മറുപടിയും. അതിന്റെ കൂടെ പറഞ്ഞത് 2800 കോടി രൂപ ധൂര്‍ത്തടിക്കുന്നത് political gimmick ആണെന്നും പറഞ്ഞു. Gimmick എന്ന വാക്കിന്റെ അര്‍ത്ഥമറിയാത്തതുകൊണ്ടാണ്,. ധൂര്‍ത്തിനെ gimmick എന്നു വിളിക്കുന്നതെന്നാണു ഞാന്‍ കരുതുന്നത്.
മായവതി സ്വന്തം പ്രതിമ നിര്‍മ്മിക്കാന്‍ ഖജനാവ് കൊള്ളയടിക്കുകയാണു ചെയ്തത്. അതു പോലത്തെ കൊള്ള തന്നെയാണ്, മോദി ചെയ്യുന്നതും. പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കേണ്ടത് ഒരു ഇന്‍ഡ്യക്കരന്റെയും ആവശ്യമല്ല. അത് മോഡി എടുത്ത തീരുമാനമായിരുന്നു. 40 % ജനങ്ങള്‍ ദാരിദ്ര്യ രേഖക്കു തഴെ ജീവിക്കുമ്പോള്‍ ഇത്ര ഭീമമായ തുക ഖജനാവിനിന്ന് വക മാറ്റി ചെലവഴിക്കുന്നത് കൊള്ള തന്നെയാണ്. ദിവസം 11 രൂപ വരുമാനമുള്ള ഒരാള്‍ ദാരിദ്ര്യ രേഖക്കു മുകളിലാണെന്നു പറയുന്ന ഒരധമനാണ്, 2800 കോടി രൂപ ചെലവിട്ട് ആര്‍ക്കും ഒരുപകാരവുമില്ലാത്ത ഒരു പ്രതിമ നിര്‍മ്മിക്കുന്നത്. ഗുജറാത്തില്‍ കഷ്ടത അനുഭവിക്കുന്ന ദരിദ്രര്‍ക്ക് ഉപകാരപ്പെടേണ്ട പണമാണ്, ഇരുമ്പു പ്രതിമ ആക്കി ഇങ്ങനെ കളയുന്നത്. അത് കൊള്ള ആണെന്നു സമ്മതിക്കാന്‍ പക്ഷെ താങ്കള്‍ക്കിപ്പോഴും ആകുന്നില്ല. ആ വിഷയം ചര്‍ച്ച ചെയ്യാനൊന്നും ഞാന്‍ താങ്കളോട് ആവശ്യപ്പെട്ടില്ല. അതേക്കുറിച്ചുള്ള അഭിപ്രായം പറയാനേ അവശ്യപ്പെട്ടുള്ളു.
കെജ്‌രിവാള്‍ സര്‍ക്കാര്‍ പണം അനര്‍ഹമായ രീതിയില്‍ അടിച്ചുകൊണ്ടു പോയത് ഇന്റെഗ്രിറ്റി ഇല്ലായ്മായണെന്നാരോപിക്കുമ്പോള്‍, ഇന്‍ഡ്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് താങ്കള്‍ പിന്തുണക്കുന്ന മോദിയുടെ ഇന്റെഗ്രിറ്റി ഇല്ലായ്മ താങ്കള്‍ സൌകര്യപൂര്‍വ്വം മറക്കുന്നു. അതാണു ഞാന്‍ സൂചിപ്പിച്ചത്.
ഹൈന്ദവ നേതാവെന്ന് സ്വയം ഊറ്റം കൊള്ളുന്ന മോദി മറ്റൊരു ചെറ്റത്തരം കൂടി ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ടില്‍ ദുരന്തമുണ്ടായപ്പോള്‍ ഗുജറാത്തി ഹിന്ദുക്കളെ തെരഞ്ഞു പിടിച്ച് രക്ഷപ്പെടുത്തി എന്നാണി ഭാവി പ്രധാന മന്ത്രി ലോകത്തോട് അഭിമാനത്തോടെ പ്രഖ്യാപിച്ചത്. മറ്റുള്ള ഹിന്ദുക്കളൊന്നും ഇദ്ദേഹത്തിന്റെ അഭിപ്രായതില്‍ രക്ഷപ്പെടുത്തേണ്ട മനുഷ്യരല്ല. ഇതൊന്നും പക്ഷെ താങ്കളേപ്പോലുള്ള ഭക്തര്‍ ഇന്റെഗ്രിറ്റി അളക്കുന്ന അളവുകോലായി കണക്കാക്കയുമില്ല.
>>>>this is attempting to justify kejriwal's attempt to wriggle out of his obligations to pay the dues.....<<<<
താങ്കളുടെ മനസില്‍ ഒരു പക്ഷെ ഇതായിരിക്കാം ഉണ്ടായിരുന്നത്. പക്ഷെ കെജ്‌രിവാള്‍ ഒരു പുസ്തകം കോപ്പി അടിച്ചു എന്ന ആക്ഷേപത്തെ ഞാന്‍ ന്യായീകരിച്ചു എന്നാണു താങ്കളാരോപിച്ചത്. അതിനോടാണു ഞാന്‍ പ്രതികരിച്ചതും.
കെജ്‌രിവാളിന്, integrity ഇല്ല എന്ന് തെളിയിക്കാന്‍ വേണ്ടി ഈ സംഭവം താങ്കള്‍ പല പ്രാവശ്യം ആയി ആവര്‍ത്തിക്കുന്നു. താങ്കളിതിന്റെ സത്യാവസ്ഥ അന്വേഷിച്ചിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ്.
1995 ല്‍ ഇന്‍ഡ്യന്‍ റേവന്യു സര്‍വീസില്‍ കെജ്‌രിവാള്‍ പ്രവേശിച്ചു. മറ്റേത് സര്‍ക്കാര്‍ ജീവനക്കാരനും ചെയ്യുമ്പോലെ സര്‍ക്കാര്‍ ഉപരിപഠനത്തിനു നല്‍കുന്ന അനുകൂല്യം അദേഹം ഉപയോഗപ്പെടുത്തി. 2000 ല്‍ ഉപരിപഠനത്തിനു പോയി. ശമ്പളം പറ്റിക്കൊണ്ടു തന്നെ. പഠനം കഴിഞ്ഞ് 3 വര്‍ഷം അതേ വകുപ്പില്‍ തന്നെ സര്‍വീസില്‍ ഉണ്ടായിരിക്കണമെന്ന കരാറിലായിരുന്നു അത്. 2003 ല്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. 2006 ല്‍ പിരിഞ്ഞു. കരാര്‍ പ്രകാരമുള കാലാവധി പൂര്‍ത്തി ആക്കാന്‍ വേണ്ടി തന്നെയാണ്, 2006 വരെ കാത്തത്. അതില്‍ എന്തു തെറ്റാണ്, താങ്കള്‍ കാണുന്നതെന്ന് വിശദീകരിക്കാമോ?
ഈ മൂന്നു വര്‍ഷത്തിലിടയില്‍ ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അനുവദിച്ചിരിക്കുന്ന അവധി അദേഹം എടുത്തിട്ടുണ്ട്. അതെങ്ങനെ തെറ്റാകും? അദ്ദേഹവുമായി ഉണ്ടാക്കിയ കരാറില്‍ അവധി എടുക്കാന്‍ പാടില്ല എന്നൊന്നും ഉണ്ടായിരുന്നില്ല. 2006 ല്‍ വിരമിച്ച ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഴിമതിക്കെതിരെ ആണദ്ദേഹം പ്രവര്‍ത്തിച്ചത്. അതിന്റെ പേരില്‍ മാഗ്സസേ അവാര്‍ഡു പോലും അദ്ദേഹത്തിനു ലഭിച്ചു. ഇതില്‍ അരിശം പൂണ്ട കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹം അവധി എടുത്ത കാലത്തെ ശമ്പളം തിരികെ കൊടുക്കണമെന്നും പറഞ്ഞ് വലിയ വിവാദമുണ്ടാക്കി.
കരാറില്‍ പറഞ്ഞതുപോലെ പഠന ശേഷം മുന്നു വര്‍ഷം അദ്ദേഹം സര്‍വീസില്‍ തന്നെ ഉണ്ടായിരുന്നു. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ വിരമിച്ചു. കരാറുണ്ടായിരുന്നതുകൊണ്ട് മാത്രമാണ്, സര്‍വീസില്‍ തുടര്‍ന്നത്. അല്ലെങ്കില്‍ അതിനു മുന്നെ തന്നെവിരമിക്കുമായിരുന്നു. എനിക്കതില്‍ ഒരപാകതയും കാണാന്‍ സാധിക്കുന്നില്ല. കെജ്‌രിവാളിനെ സാധിക്കുന്നതരത്തിലൊക്കെ അധിക്ഷേപിക്കാനുള്ള അഭിവാഞ്ച ഉള്ളതുകൊണ്ട് താങ്കള്‍ പലതും ഭാവനയില്‍ കണ്ട് എഴുതുകയാണ്.
പൊതു പ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ ഒരു വിവാദം വേണ്ട എന്നു മനസിലാക്കിയ കെജ്‌രിവാളിന്റെ സുഹൃത്തുക്കള്‍ പണം പിരിച്ച് 2011ല്‍ തുക അടച്ച് വിവാദം അവസാനിപ്പിക്കുകയാണു ചെയ്തത്. പണം തിരിച്ചടച്ചിട്ടു പോലു ഇപ്പോഴും അതുപയോഗിച്ച് കെജ്‌രിവാളിന്റെ ഇന്റെഗ്രിറ്റി അളക്കാന്‍ താങ്കളൊക്കെ നടക്കുമ്പോള്‍, പണം അടച്ചില്ലായിരുന്നെങ്കില്‍ എന്തൊക്കെ പറഞ്ഞു പരത്തില്ലായിരുന്നു. അത് മനസിലാക്കാനുള്ള മിനിമം ഇന്റെഗ്രിറ്റി അദ്ദേഹത്തിനുണ്ട്. അതുകൊണ്ടാണ്, വിവാദം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതും.
താങ്കള്‍ക്ക് അധിക്ഷേപിക്കാന്‍ വേണ്ടി മറ്റൊന്നു കൂടി വേണമെങ്കില്‍ ഇട്ടു തരാം. മുഖ്യമന്ത്രി സ്ഥാനം രാജി വച്ചിട്ടും ഇപ്പോഴും സര്‍ക്കാര്‍ വീട്ടില്‍ അദ്ദേഹം താമസിക്കുന്നുണ്ട്. മകളുടെ പരീക്ഷ കഴിയുന്നതു വരെ താമസിക്കാന്‍ അനുവദിക്കണമെന്നപേക്ഷിച്ചിട്ടും ഉടന്‍ ഒഴിഞ്ഞു പോകണമെന്നാണു ആവശ്യപ്പെട്ടിരിക്കുന്നത്.
>>>>you talk about modi standing from two seats etc....remember kejriwal is still delhi mla and still he is standing for parliament election and there is nothing wrong in that?<<<<
താങ്കള്‍ മോദിയെ അകമഴിഞ്ഞു പിന്തുണച്ച് കെജ്‌രിവാള്‍ ചെയ്യുന്നതിലെല്ലാം തെറ്റു കണ്ടു പിടിക്കുന്നതുകൊണ്ട് ഞാന്‍ അത് ചോദിച്ചതാണ്. മോദി എം എല്‍ എ മാത്രമല്ല ഗുജറാത്തിലെ മുഖ്യ മന്ത്രി കൂടി ആണ്. അതുകൊണ്ട് അദ്ദേഹം പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ പാടില്ല എന്നൊന്നും ഞാന്‍ പറഞ്ഞില്ല. പക്ഷെ രണ്ടു സീറ്റുകളില്‍ ഒരേ സമയം മത്സരിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഒരു സീറ്റില്‍ മത്സരിച്ചാല്‍ പോരേ? ജയിക്കുമെന്ന് ഉറപ്പില്ലാത്തപ്പൊഴാണു സാധാരണ ഒരാള്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കാറുള്ളത്. മോദി അനിവര്യമാണെന്നു സ്വയം കരുതുന്നതുകൊണ്ടാണിതുപോലെ മത്സരിക്കുന്നത്.
കെജ്‌രിവാള്‍ ഡെല്‍ഹി നിയമസഭ പിരിച്ചു വിടാന്‍ ശുപാര്‍ശ ചെയ്തിട്ടും പിരിച്ചു വിട്ടില്ല. ബി ജെ പിയും കോണ്‍ഗ്രസും ചേര്‍ന്ന് മന്ത്രി സഭ ഉണ്ടാക്കാന്‍ സാധ്യത ഇല്ലാത്തതുകൊണ്ടാണത് ചെയ്തത്. ബി ജെ പി അതിനു വേണ്ടി ശബ്ദമുയര്‍ത്തിയില്ല. കുതിര കച്ചവടമാണു ലക്ഷ്യം.
എം എല്‍ എ മാര്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതില്‍ ഞാന്‍ ഒരാപകതയും കാണുന്നില്ല. കെജ്‌രിവാള്‍ മാത്രമല്ല ബി ജെ പിയുടെ പാര്‍ലമന്ററി പാര്‍ട്ടി നേതാവ് ഹര്‍ഷ വര്‍ദ്ധനും മറ്റ് രണ്ട് എം എല്‍ മാരും പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നുണ്ട്.
മോദി വാരാണസിയിലോ വഡോദരയിലോ മത്സരിക്കുനതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല. പക്ഷെ ഒരേ സമയം രണ്ടിടത്തും മത്സരിക്കുന്നത് ശരിയല്ല എന്നു തന്നെയാണെന്റെ നിലപാട്. കെജ്‌രിവാള്‍ വാരാണസിക്കൊപ്പം ഡെല്‍ഹിയില്‍ നിന്നും മത്സരിച്ചാല്‍ ഇതു തന്നെയായിരിക്കുമെന്റെ നിലപാട്. അത് ഖജനാവിലെ പണം അനാവശ്യമായി ധൂര്‍ത്തടിക്കുന്നതാണ്. കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി എന്നു പറഞ്ഞപോലെ, സാധാരണക്കാരന്റെ പണം, സാധാരണകാരനു വേണ്ടി എന്ന മുഖം മൂടി വച്ചു കൊണ്ട് അത് സ്വന്തം സ്വാര്‍ത്ഥതക്കു വേണ്ടി ചെലവഴിക്കുന്നു. മോദി ഭക്തി കൂടിപ്പോയതുകൊണ്ട് താങ്കള്‍ക്കതിനെ എതിര്‍ക്കാന്‍ ആകുന്നില്ല എന്നു മാത്രം.
>>>>oh kejriwal at one time swore on his children that he would never align with congress<<<<
കെജ്‌രിവാള്‍ ആരുമായും സഖ്യമുണ്ടാക്കിയില്ല. അന്നും ഇന്നും ആരുമായും സഖ്യമുണ്ടാക്കിയിട്ടില്ല. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതുകൊണ്ട് നിയമ സഭ പിരിച്ചു വിട്ട് വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്നായിരുന്നു കെജ്‌രിവാളിന്റെ നിലപാട്.
ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് മന്ത്രി സഭ ഉണ്ടാക്കുന്നില്ല എന്നും പറഞ്ഞ് മാറിനില്‍ക്കുകയാണുണ്ടായത്.നിരുപാധികം പിന്തുണ കൊടുക്കാമെന്ന് കോണ്‍ഗ്രസും ബി ജെ പിയും ഒന്നിച്ചു പറഞ്ഞ് മന്ത്രി സഭ ഉണ്ടാക്കാന്‍ വെല്ലുവിളിച്ചു. അപ്പോള്‍ ഓടിയൊളിക്കാതെ മന്ത്രി സഭ ഉണ്ടാക്കി. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ചില നടപടികളും എടുത്തു. തെരഞ്ഞെടുപ്പു വാഗ്ദാനമായ ജന ലോക് പാല്‍ ബില്ല്, അവതരിപ്പിക്കാന്‍ പോലും കോണ്‍ഗ്രസും ബി ജെ പിയും സമ്മതിച്ചില്ല. അവതരണാനുമതി നിയമ സഭയോട് ചോദിച്ചിട്ട് കോണ്‍ഗ്രസും ബി ജെ പിയും ഒരുമിച്ചു ചേര്‍ന്ന് അതിനെ പരാജയപ്പെടുത്തി. കോണ്‍ഗ്രസും ബി ജെപിയും അല്ലേ ഇവിടെ സഖ്യമുണ്ടാക്കി, കെജ്‌രിവാളിന്റെ മന്ത്രി സഭയെ പുറത്താക്കിയത്?അഴിമതി തടയാനുള്ള ജന ലോക് പാല്‍ ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയുമൊരു തട്ടിലാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കെജ്‌രിവാളിനായി. പ്രധാനപ്പെട്ട അധികാര സ്ഥാപനങ്ങളെ ഒക്കെ ഒഴിവാക്കി വെള്ളം ചേര്‍ത്ത ഒരു ലോക് പാല്‍ ബില്ല്, ഇവര്‍ രണ്ടു പേരു കൂടി തട്ടിക്കൂട്ടി പാര്‍ലമെന്റില്‍ പാസാക്കി എടുക്കുകയയും ചെയ്തു. എന്നിട്ട് കെജ്‌രിവാള്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി എന്ന കള്ളം താങ്കള്‍ പറഞ്ഞു പരത്തുന്നു. അംബാനിയെ സുഖിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയു മത്സരിക്കുകയാണ്.
>>>>he has no well thought out ideology<<<<
കെജ്‌രിവാളിന്, ideology ഇല്ല എന്നും പറഞ്ഞ് താങ്കളൊക്കെ എന്തിനാണദ്ദേഹത്തിന്റെ പിന്നാലെ നടക്കുന്നത്? Ideology ഉണ്ടെങ്കിലേ രാഷ്ട്രീയ പാര്‍ട്ടി ആയി ഇന്‍ഡ്യ ഭരിക്കാന്‍ പറ്റൂ?
എന്താണ്, ബി ജി പിയുടെ ideology? എന്താണ്, കേരള കോണ്‍ഗ്രസിന്റെ ideology? എന്താണ്, ജയലളിതയുടെ ideology? എന്താണ്, മായവതിയുടെ ideology? എന്താണ്, മുസ്ലിം ലീഗിന്റെ ideology? എന്താണ്, എണ്ണിയാലൊടുങ്ങാത്ത മറ്റ് പാര്‍ട്ടികളുടെ ideology? ഇതൊക്കെ ഇത്ര കാലവും അന്വേഷിക്കാത്ത താങ്കളെന്തിനാണ്, കെജ്‌രിവാളിന്റെ പിന്നാലെ കൂടുന്നത്? വ്യക്തി വിദ്വേഷം മാത്രമല്ലേ അതിന്റെ കാരണം?
Ideology ഉള്ളവരൊക്കെ 67 വര്‍ഷം ഭരിച്ചിട്ടും ഇന്‍ഡ്യ ഇന്നും ദരിദ്ര രാഷ്ട്രമാണ്. വികസിത രാഷ്ട്രങ്ങളുടെ മുന്നില്‍ പിച്ചാ പാത്രവുമായി തെണ്ടി നടക്കുന്നു. അപ്പോള്‍ പിന്നെ ideology ഉണ്ടായിട്ട് എന്തു ഫലം?
താങ്കളുടെ ഇഷ്ട ദേവന്‍ മോദി 12 വര്‍ഷം ഗുജറാത്ത് ഭരിച്ചിട്ടും ഇന്‍ഡ്യയിലെ ഒന്നാമത്തെ സംസ്ഥാനമായി അതിനെ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. അതിനു മുന്നെ ഗുജറാത്ത് ഭരിച്ചവര്‍ ഉണ്ടാക്കിയ നേട്ടത്തേക്കാള്‍ കൂടുതലായി ഒന്നും നേടിയിട്ടില്ല. ചൌഹാന്‍ മദ്ധ്യപ്രദേശില്‍ ഇതില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കി എന്ന് അദ്വാനി പോലും പറയുന്നു. അംബാനിക്കും അദാനിക്കും സൌജന്യമായി ഭൂമിയും വെള്ളവും വൈദ്യുതിയും ഒക്കെ കൊടുക്കുന്നു എന്നു മാത്രം. അതുകൊണ്ട് ഇവരൊക്കെ നല്‍കുന്ന സൌകര്യങ്ങള്‍ ആസ്വദിച്ച് സുഖിച്ചു നടക്കുന്നു. ഒരു ideology യുമില്ലാത്ത ദ്രാവിഡ പാര്‍ട്ടികള്‍ ഭരിക്കുന്ന തമിഴ് നാടു പോലും അനേകം കളില്‍ ഗുജറാത്തിനേക്കാള്‍ മുന്നിലാണ്. അപ്പോള്‍ ideology യൊന്നുമല്ല ഭരണത്തിന്റെ ഫലം നിശ്ചയിക്കുന്നത്. പിന്നെ ഒന്നും പറയാനില്ലാത്തപ്പോ ള്‍ വെറുതെ പറഞ്ഞു കൊണ്ടിരിക്കാമെന്നു മാത്രം.
>>>>he goes to 20000 rs a person dinner and mouths thatcherite wisdom that govt has no business to be in business.<<<<
അംബാനിയും അദാനിയും മോദിയുടെ ഫണ്ടിലേക്ക് രഹസ്യമായി കോടികള്‍ ഒഴുക്കുന്നതുപോലെ കെജ്‌രിവാളിനാരും ഒഴുക്കി കൊടുക്കുന്നില്ല. മോദിയേപ്പോലെ ഒളിച്ചു വയ്ക്കേണ്ട സംഭാവനകളും കെജ്‌രിവാളിനില്ല. തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന പിരിക്കാന്‍ അദ്ദേഹം ചെയ്യുന്ന തുറന്ന പരിപാടിയാണ്, ഡിന്നറിനു ക്ഷണിച്ച് സുതാര്യമായ രീതിയില്‍ പണം പിരിക്കുന്നത്. 20000 കൊടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് വേണ്ടി ആണിത് ചെയ്യുന്നത്. കുറഞ്ഞ തുക കൊടുക്കേണ്ടവര്‍ക്ക് അതാകാം. 20000 കൊടുക്കുന്നവരുടെ ഒക്കെ പേരു വിവരം കെജ്‌രിവാള്‍ പരസ്യപ്പെടുത്തുന്നു. അതുപോലെ അംബാനിയും അദാനിയും എത്ര കൊടുക്കുന്നു എന്ന് പരസ്യപ്പെടുത്താന്‍ മോദിക്ക് ചങ്കൂറ്റമുണ്ടോ?
കെജ്‌രിവാളിന്, ideology ഇല്ല എന്നാക്ഷേപിക്കുന്ന താങ്കള്‍ തന്നെ പറയുന്നു, mouths thatcherite wisdom that govt has no business to be in business. എന്ന്. അത് ideology അല്ലേ?
>>>let us wait for the election results to see if my views or yours get the endorsement from the people..<<<
മോദിയെ ഗുജറത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്തതുപോലെ തന്നെയാണ്. കെജ്‌രിവാളിനെയും ഡെല്‍ഹിയിലെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. അതിനെ അംഗീകരിക്കാനും ബഹുമാനിക്കാനും ഉള്ള ആര്‍ജ്ജവമാണ്, ഒരു ജനാധിപത്യ വിശ്വാസിക്കു വേണ്ടത്. ഇതേ ജനങ്ങള്‍ കെജ്‌രിവാളിനെ ഉപേക്ഷിച്ചു പോയെന്നിരിക്കും. അതൊക്കെ ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. ഇന്‍ഡ്യ തിളങ്ങുന്നു എന്നും പറഞ്ഞ് 2004 ല്‍ നേരത്തെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പിയെ ജനങ്ങള്‍ പുറത്താക്കി. എന്നു കരുതി ബി ജെ പിയുടെ പ്രസക്തി ഇല്ലാതായി എന്നാരും പറഞ്ഞില്ല. കര്‍ണാടകയില്‍ അടുത്ത കാലത്ത് ബി ജെപിയെ ജനങ്ങള്‍ തൂത്തെറിഞ്ഞു. കെജ്‌രിവാളിനോടുള്ള വ്യക്തി വിദ്വേഷം കൊണ്ട് താങ്കള്‍ ഇതൊക്കെ മറക്കുന്നു.
ഡെല്‍ഹിയിലെ middle class കെജ്‌രിവാളിനെ ഉപേക്ഷിച്ചു പോയി എന്നൊക്കെ താങ്കള്‍ പറയുന്നത് ചില സര്‍വേകളുടെ അടിസ്ഥാനത്തിലല്ലേ? അല്ലാതെ middle class നെ നേരിട്ടു കണ്ട് ചോദിച്ചിട്ടൊന്നുമല്ലല്ലോ. ഇതേ സര്‍വ്വേ പറയുന്നത് കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി 3 % വരെ വോട്ടു നേടും എന്നണ്. ആദ്യമായി തെരഞ്ഞെടുപ്പില്‍ ഒറ്റക്കു മത്സരിക്കുന്ന ഒരു പാര്‍ട്ടിക്ക് 3% വോട്ടു ലഭിക്കാന്‍ സാധ്യതയുണ്ടെന്നത് നിസാര കാര്യമല്ല. അതും കേരളം പോലെ അമിത രാഷ്ട്രീയ വത്കരണമുള്ള ഒരു സംസ്ഥാനത്ത്.
ഈ ലോക് സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കില്ല. ഏറിയാല്‍ 10 സീറ്റുകളാണ്, സര്‍വേകള്‍ അവര്‍ക്ക് നല്‍കുന്നത്. അത് അവര്‍ക്ക് തന്നെ അറിയാം. 1980 ല്‍ രൂപം കൊണ്ട ബി ജെ പി 1984 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ വെറും രണ്ടു സീറ്റുകളേ നേടിയുള്ളു. അതും രൂപം കൊണ്ട് നാലു വര്‍ഷം കഴിഞ്ഞിട്ടും. രൂപം കൊണ്ട് ഒരു വര്‍ഷം കഴിഞ്ഞ വേളയില്‍ ആം ആദ്മി പാര്‍ട്ടി രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെങ്കില്‍ അത് നേട്ടം തന്നെയാണെന്നേ ഞാന്‍ വിലയിരുത്തുന്നുള്ളു. അതുകൊണ്ട് താങ്കളുടെ വെറുപ്പിന്റെ വിശദീകരണത്തിനു ഞാന്‍ വലിയ പ്രധാന്യം കൊടുക്കുന്നില്ല. കോണ്‍ഗ്രസിന്റെ അപചയത്തില്‍ നിന്നും നേട്ടം കൊയ്യാന്‍ ഉദ്ദേശിക്കുന്ന ബി ജെ പിക്ക് ആം ആദ്മി പാര്‍ട്ടി ആയിരിക്കും ഏറ്റവും വലിയ തടസം. അതു മനസിലാക്കുന്നതുകൊണ്ടാണ്, താങ്കളിതുപോലെ അവരെ വെറുക്കുന്നതും.
ഐഡിയോളജി.. ? ഇവിടെ ഒരോ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ക്ക് എന്താണ് അതെന്ന് ഒരു ഐഡിയ പോലും ഇല്ല..
എന്നിരുന്നാലും ആം ആദ്മി പാര്‍ട്ടിയുടെ സാമ്പത്തിക നയങ്ങള്‍ എന്തായിരിക്കും എന്നറിയാന്‍ താത്പര്യം ഉണ്ട് താനും..
സാഗര്‍,
കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും സാമ്പത്തിക നയങ്ങള്‍ എന്താണ്? അവര്‍ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക നയമാണോ അവര്‍ പിന്തുടരുന്നത്?
ഈ രണ്ടു പാര്‍ട്ടികളുടെയും ഭരണ ഘടനയില്‍ എഴുതി വച്ചിരിക്കുന്നത് ഇങ്ങനെ ആണ്.
Congress
Article I OBJECT
The object of the Indian National Congress is the well-being and advancement of the people of India and the establishment in India, by peaceful and constitutional means, of a Socialist State based on Parliamentary Democracy in which there is equality of opportunity and of political, economic and social rights and which aims at world peace and fellowship.
BJP
Constitution
Article II : OBJECTIVE
The Party is pledged to build up India as a strong and prosperous nation, which is modern, progressive and enlightened in outlook and which proudly draws inspiration from India’s ancient culture and values and thus is able to emerge as a great world power playing an effective role in the comity of Nations for the establishment of world peace and a just international order.
The party aims at establishing a democratic state which guarantees to all citizens irrespective of caste, creed or sex, political, social and economic justice, equality of opportunity and liberty of faith and expression.
The Party shall bear true faith and allegiance to the Constitution of India as by law established and to the principles of socialism, secularism and democracy and would uphold the sovereignty, unity and integrity of India.
Article IV : COMMITMENTS
The Party shall be committed to nationalism and national integration, democracy, ‘Gandhian approach to socio-economic issues leading to the establishment of an egalitarian society free from exploitation’, Positive Secularism, that is, ‘Sarva Dharma Samabhav’ and value-based politics. The party stands for decentralisation of economic and political power.
ആം ആദ്മി പാര്‍ട്ടിയുടെ ഭരണ ഘടനയില്‍ ഇങ്ങനെയും.
AAP
ARTICLE II: OBJECTIVES OF THE PARTY
Democracy is popular self-rule, but the current practice of democracy negates this ideal and reduces the citizen to a mere subject. Aam Admi Party aims to restore power to the people, so as to realise the promise of Swaraj enshrined in our Constitution.
Following the Preamble to our Constitution, Aam Admi Party envisions an India, free of corruption, which is Sovereign, Socialist, Secular, Democratic Republic.
Aam Admi Party resolves to secure for all the citizens:
Justice, social economic and political - for everyone including the last person
Liberty of thought, expression, belief, faith and worship
Equality of status and of opportunity in all spheres of life, for individuals and communities And to promote among them all
Fraternity assuring the dignity of the individual and the Unity and integrity of the Nation.
The Party Shall bear true faith and allegiance to the constitution of India as by law established and to the principle of socialism, secularism and democracy and would uphold the sovereignty,unity and integrity of India.
സാഗര്‍,
കോണ്‍ഗ്രസ് പാര്‍ട്ടി ഗാന്ധിയന്‍ സോഷ്യലിസം അവരുടെ സാമ്പത്തിക നയമായി തെരഞ്ഞെടുത്തു. നെഹ്രു അത് കുറച്ചൊക്കെ നടപ്പിലാക്കി. ഇന്ദിരയും അത് പിന്തുടര്‍ന്നു. പിന്നീട് നരസിംഹ റാവു മലക്കം മറിഞ്ഞു. അമേരിക്കയിലെ കുത്തക മുതലളിത്തം സാമ്പത്തിക നയമാക്കി എടുത്തു. അതിന്റെ പതാകാ വാഹകനാണ്, മന്‍ മോഹന്‍ സിംഗ്. കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ ഇപ്പോഴും എഴുതി വച്ചിരിക്കുന്നത് The object of the Indian National Congress is establishment in India, a Socialist State based on Parliamentary Democracyഎന്നാണ്.
അപ്പോള്‍ എന്താണു ശരിക്കും കോണ്‍ഗ്രസിന്റെ സാമ്പത്തിക നയം?
സാഗര്‍,
ആം ആദ്മി പാര്‍ട്ടിയുടെ സാമ്പത്തിക നയങ്ങള്‍ അറിയേണ്ടത് തന്നെയാണ്. അതിപ്പോഴേ അറിഞ്ഞില്ലെങ്കില്‍ ഇവിടെ ഭൂകമ്പം ഉണ്ടാകുമെന്ന് പറയുന്നതിനോട് യോജിപ്പില്ല. ജനാധിപത്യം എന്നു പറഞ്ഞാല്‍ ജനങ്ങള്‍ക്ക് വേണ്ടി ഉള്ളതാണ്. ജനങ്ങളെ ദ്രോഹിക്കാനുള്ളതല്ല. അതായിരിക്കണം ഏത് പാര്‍ട്ടിയുടേയും സാമ്പത്തിക നയത്തിന്റെ കാതല്‍. നിര്‍ഭാഗ്യ വശാല്‍ ഇന്ന് കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നയങ്ങള്‍ സാധാരണ ജനങ്ങളെ മറക്കുന്നതും അവരെ ദ്രോഹിക്കുന്നതും, വലിയ അഴിമതിക്ക് വളം വച്ചു കൊടുക്കുന്നതും ആണ്. ഗാന്ധിജി പറഞ്ഞതുപോലെ ആസൂത്രണം ഡെല്‍ഹിയില്‍ നിന്നല്ല വരേണ്ടത്. താഴെ തട്ടില്‍ നിന്നാണ്. ഒരു ഗ്രാമത്തില്‍ എന്തൊക്കെ വേണമെന്ന് ഗ്രാമത്തിലെ ജനങ്ങള്‍ തീരുമാനിക്കുന്നു. അതിനനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന അധികാരികള്‍ പ്രവര്‍ത്തിക്കുന്നു. ഇതിലും നല്ല ഒരു സാമ്പത്തിക നയം വേറെ എന്തുണ്ട്? ഇതാണ്, ആം ആദ്മി പാര്‍ട്ടിയുടെ അടിസ്ഥാന സാമ്പത്തിക നയം. ഈ ചോദയം ചോദിക്കുന്ന പലരുടെയും സംശയം ആം ആദ്മി പാര്‍ട്ടിയുടെ നയം മുതലാളിത്തമാണോ, സോഷ്യലിസമാണോ, കമ്യൂണിസമാണോ അതോ ഇതിന്റെ ഒക്കെ ഒരു മിശ്രിതമാണോ എന്നായിരിക്കാം. അതൊക്കെ അന്വേഷിക്കുന്നതിനു മുന്നെ നമുക്ക് കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും സാമ്പത്തിക നയങ്ങളേക്കുറിച്ച് ഒന്ന് അന്വേഷിച്ചാലോ?
മന്‍ മോഹന്‍ സിംഗിന്റെ സാമ്പത്തിക നയങ്ങള്‍ അതേപടി പകര്‍ത്തുകയാണ്, ഗുജറാത്തില്‍ മോദി ചെയ്യുന്നത്.
സാഗര്‍,
കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ ഭരണഘടനയില്‍ വരെ സോഷ്യലിസമാണ്, സാമ്പത്തിക നയമെന്ന് എഴുതി വച്ചിട്ടുണ്ട്. പക്ഷെ ഇന്നതിന്റെ സാമ്പത്തിക നയം കുത്തക മുതലാളിത്തം തന്നെയാണ്.
ബി ജെ പിയുടെ ആദ്യ രൂപമായ ഭാരതീയ ജന സംഘത്തിന്റെ ഉദ്ദേശ്യം കോണ്‍ഗ്രസിന്റെ മതേതര നയത്തെ എതിര്‍ക്കുക എന്നും ഹിന്ദു രാജ്യമാക്കി ഇന്‍ഡ്യയെ മാറ്റുക എന്നുമായിരുന്നു. അവര്‍ക്ക് പ്രത്യേകിച്ചൊരു സാമ്പത്തിക നയവും ഉണ്ടായിരുന്നില്ല. 1977 ല്‍ മറ്റ് പല പാര്‍ട്ടികളുമായി ചേര്‍ന്ന് തട്ടിക്കൂട്ടിയ പാര്‍ട്ടി ആയിരുന്നു ജനതാ പാര്‍ട്ടി. മുതലാളിത്ത നിലപാടുണ്ടായിരുന്ന മൊറാര്‍ജി ദേശായി ആയിരുന്നു അവരുടെ നേതാവും. അത് തകര്‍ന്നപ്പോള്‍ രൂപപ്പെട്ട പാര്‍ട്ടിയാണ്, ഇന്നത്തെ ബി ജെ പി. ഗാന്ധിയന്‍ സോഷ്യലിസമാണ്, അടിസ്ഥാന നയം എന്നൊക്കെ പറഞ്ഞായിരുന്നു അതിന്റെ തുടക്കം. പിന്നീടതിന്റെ സാമ്പത്തിക നയങ്ങളില്‍ പല മാറ്റങ്ങളുമുണ്ടായി. ആദ്യകാലത്ത് ആര്‍ എസ് എസിന്റെ സ്വദേശി നയമായിരുന്നു അവരുടെ അടിത്തറ. അതുകൊണ്ടായിരുന്നു ഗാന്ധിയന്‍ സോഷ്യലിസം എന്ന കപട മുഖം മൂടി അത് അണിഞ്ഞതും. തദ്ദേശ വ്യവസായം, സ്വദേശി ഉത്പ്പന്നം എന്നതൊക്കെ അവരുടെ സ്വപ്നമായിരുന്നു. ഇന്‍ഡ്യന്‍ ഉത്പന്നം കയറ്റി അയച്ച് ലോക മേധാവിത്തം നേടാമെന്നൊക്കെ ആയിരുന്നു അവര്‍ ഊറ്റം കൊണ്ടിരുന്നതും. പക്ഷെ 1996 ആയപ്പോഴെക്കും അവര്‍ മലക്കം മറിഞ്ഞു. അന്നത്തെ തെരഞ്ഞെടുപ്പു പത്രികയില്‍ ആഗോള വത്കരണവും വിദേശ നിക്ഷേപവും സ്വീകാര്യമാണെന്ന നില വന്നു. 1998 ആയപ്പോഴേക്കും മന്‍ മോഹന്‍ സിംഗിന്റെ സാമ്പത്തിക നയം കുറച്ച് കൂടെ വീറോടെ നടപ്പാക്കാനും തുടങ്ങി. ഏറ്റവും കൂടുതല്‍ വിദേശ വ്യവസായികള്‍ ഇന്‍ഡ്യയിലേക്ക് വന്നത് അപ്പോഴായിരുന്നു. ആര്‍ എസ് എസ് പോലും അന്ന് ബി ജെ പിയുടേ തകിടം മറിച്ചിലിനെ വിമര്‍ശിക്കയുണ്ടായി. വന്‍ വ്യവസായികളെയും കോര്‍പ്പറേറ്റുകളെയും സുഖിപ്പിച്ചു നടന്നിട്ട് ഇന്‍ഡ്യ തിളങ്ങുന്നു എന്നൊക്കെ അവര്‍ പറഞ്ഞു പരത്തി. പക്ഷെ തിളക്കം കാണാതെ ഇന്‍ഡ്യാക്കാര്‍ ബി ജെ പിയെ പുറം തള്ളുകയും ചെയ്തു. ഗുജറാത്തില്‍ മോദി ചെയ്തതും ഇതു തന്നെ ആയിരുന്നു. പ്രധാനമന്ത്രി ആയാല്‍ മന്‍ മോഹന്‍ സിംഗ് ഇപ്പോള്‍ നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങള്‍ കുറച്ചു കൂടെ കര്‍ക്കശമായി മോദി നടപ്പിലാക്കും. അതില്‍ സംശയമില്ല.
സാമ്പത്തിക നയത്തില്‍ മാത്രമല്ല ബി ജെ പി ഇതു പോലെ മലക്കം മറിഞ്ഞത്. പാകിസ്ഥാന്‍ വെറുപ്പ് മുഖ മുദ്ര ആക്കിയിരുന്ന ബാജ് പെയിയും അദ്വാനിയും പാകിസ്ഥാനോട് അടുക്കാന്‍ ശ്രമിച്ചു. അദ്വാനി ഒരു പടി കൂടെ കടന്ന് ജിന്ന മതേതര വാദി ആണെന്നു വരെ പറഞ്ഞു. ഹിന്ദുത്വ എന്ന മന്ത്രം പറഞ്ഞും, മുസ്ലിം വിരോധം പ്രകടിപ്പിച്ചും ആണവര്‍ അടിത്തറ ഉണ്ടാക്കിയത്. ബാബ്രി മസ്ജിദ് തകര്‍ത്തപ്പോള്‍ തീവ്ര ഹിന്ദുക്കളുടെ പിന്തുണയും കിട്ടി. ഇപ്പോള്‍ രാമ ക്ഷേത്രം അവര്‍ മിണ്ടുന്നില്ല. ഗാന്ധിയന്‍ സോഷ്യലിസം അട്ടത്തു വച്ച പോലെ രാമക്ഷേത്രവും അട്ടത്തു വച്ചു. തീവ്ര ഹിന്ദുക്കള്‍ വിട്ടു പോകാതിരിക്കാന്‍ ഇടക്കിടക്ക് അത് പൊടി തട്ടി എടുക്കുന്നു എന്നു മാത്രം. "Liberty of faith and expression", എന്ന് ഭരണ ഘടനയില്‍ എഴുതി വച്ചിട്ട്, മറ്റ് മത വിശ്വാസികള്‍ ഹിന്ദു ദൈവമായ പശുവിനെ കൊല്ലാന്‍ പാടില്ല എന്ന നിയമമുണ്ടാക്കുന്നു.
ഇതുപോലെ മലക്കം മറിയുന്ന നയങ്ങളുള്ള ബി ജെ പിയെ പിന്തുണക്കുന്ന അനന്ത് ആം ആദ്മി പാര്‍ട്ടിക്ക് സാമ്പത്തിക നയമില്ല എന്നാക്ഷേപിക്കുന്നു. കൂടെ കൂടെ മാറ്റാന്‍ വേണ്ടി ഒരു നയമുണ്ടായിരിക്കുന്നതും അതില്ലാത്തതും ഒരു പോലെയല്ലേ?
കോണ്‍ഗ്രസ്സിന്‍റെയും ബി.ജെ.പി യുടെയും സാമ്പത്തിക നയങ്ങള്‍ വ്യക്തമാണ് (പുസ്തകത്തില്‍ എഴുതിയിരിക്കുനത് അല്ല )..
ഇന്ത്യന്‍ പൊളിറ്റിക്സില്‍ വളരെ പ്രധാനപ്പെട്ട ഒരു അദ്ധ്യായമയിരുന്നു കഴിഞ്ഞ ഡെല്‍ഹി തിരഞ്ഞെടുപ്പ് എന്നു ഞാന്‍ വിശ്വസിക്കുന്നു .. ഒരു പക്ഷെ സമീപഭാവിയില്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഒരു പ്രധാനമന്ത്രി തന്നെ ഉണ്ടായിക്കൂടെന്നില്ല എന്നും കരുതുന്നു. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ആ പാര്‍ട്ടിയുടെ സാമ്പത്തികനയം എന്തായിരിക്കും എന്നു ഒരു വോട്ട് ചെയ്യുന്ന ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ ജിജ്ഞാസ ഉണ്ടായാല്‍ തെറ്റുണ്ടോ ?
സാഗര്‍,
കോണ്‍ഗ്രസും ബി ജെ പിയും എഴുതി വച്ചിരിക്കുന്നതും ജനങ്ങളോട് പറയുന്നതുമല്ല നടപ്പിലാക്കുന്നത്. അതില്‍ ഇന്‍ഡ്യയിലെ ഭൂരിഭാഗം വോട്ടര്‍മാര്‍ക്കും കാര്യമായ പ്രശ്നമുണ്ടായില്ല. അതേ പരിഗണന വച്ച് ആം ആദ്മി പാര്‍ട്ടിയുടെ സാമ്പത്തിക നയങ്ങളും അവരെ അത്രക്ക് ആകാംക്ഷാ ഭരിതരാക്കുമെന്ന് ഞാന്‍ കരുതുന്നില്ല.
എങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ നയങ്ങള്‍ വ്യക്തമായി അറിയേണ്ടതുണ്ട്. അവര്‍ കുത്തക മുതലാളിത്തത്തിനെതിരാണെനും സോഷ്യലിസമാണ്, അടിസ്ഥാന നയമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അനന്തൊക്കെ പറയുമ്പോലെ ആം ആദ്മി പാര്‍ട്ടിയെ എഴുതി തള്ളാനൊന്നുമാകില്ല. ഡെല്‍ഹിയില്‍ അവര്‍ രണ്ടാം സ്ഥാനത്ത് ഇപ്പോഴുമുണ്ട്. ഹരിയാനയിലും പഞ്ചാബിലും മൂന്നാം സ്ഥാനത്തുമുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ മോദിയോടും രാഹുല്‍ ഗാന്ധിയോടും കിടപിടിക്കുന്ന നിലയിലേക്ക് കെജ്‌രിവാളും ഉയര്‍ന്നു വന്നിട്ടുണ്ട്. കോണ്‍ഗ്രസിനേക്കാള്‍ ബി ജെ പിക്കാണ്, കെജ്‌രിവാളിനോട് ദേഷ്യം എന്നു കൂടി കാണുക. ബി ജെ പിയുടെ സാധ്യത ഇല്ലാതാക്കാന്‍ ശേഷിയുള്ള ഏക വ്യക്തി ഇപ്പോള്‍ കെജ്‌രിവാളാണ്. അതുകൊണ്ട് അദ്ദേഹത്തെ പാകിസ്ഥാന്‍ ചാരനെന്ന് എന്ന് മോദി വിളിക്കുന്നു. Anti national എന്ന് അനന്തും വിളിക്കുന്നു. ബി ജെ പി കാര്‍ അദ്ദേഹത്തെ കയേറ്റം ചെയ്യുന്നു. ആ പ്രസ്ഥാനം എത്രത്തോളം മുന്നോട്ടുപോകുമെന്നതൊക്കെ കണ്ടു തന്നെ അറിയണം.
കോണ്‍ഗ്രസിനെയോ ബി ജെ പിയേയോ അല്ലെങ്കില്‍ അവരുടെ വാലായി മറാന്‍ പോകുന്ന മറ്റാരെയെങ്കിലുമോ തെരഞ്ഞെടുക്കലാണു തങ്ങളുടെ വിധി എന്നു കരുതിയിരുന്ന സാധാരണക്കാര്‍ക്ക് ഇപ്പോള്‍ മൂന്നാമതൊരു സാധ്യത കൂടി ഉണ്ടായി വന്നിരിക്കുന്നു. അത് ജനാധിപത്യത്തിനു നല്ലതു തന്നെയാണ്.
off topic: please check out this news item
Can Supreme Court impose life imprisonment without remission?
supreme court has been stalling for 5 years without looking into this important constitutional question.....i think they are stepping in to the territory of legislature in suggesting an alternative in place of death penalty and that alternative being life term without remission would be usurping the powers of the executive as assigned by the constitution.....think it over !!!
>>>ബി ജെ പി കാര്‍ അദ്ദേഹത്തെ കയേറ്റം ചെയ്യുന്നു.<<<
get your facts right....in all the cases where kejriwal got slapped it was by some disgruntled aap worker ....it is a case of chickens coming home to roost
>>>കെജ്‌രിവാളിന്, ideology ഇല്ല എന്നാക്ഷേപിക്കുന്ന താങ്കള്‍ തന്നെ പറയുന്നു, mouths thatcherite wisdom that govt has no business to be in business. എന്ന്. അത് ideology അല്ലേ?<<<
well, are you suggesting that 'thatcherism' is the ideology of kejriwal/aap ?
>>>മോദിയെ ഗുജറത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്തതുപോലെ തന്നെയാണ്. കെജ്‌രിവാളിനെയും ഡെല്‍ഹിയിലെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. <<<
there must be something seriously wrong in your thinking faculty to make an observation like this.....modi won absolute majority and was given a clear mandate to rule the state of gujarat by the people in three consecutive elections ( 2002-127/182.....2007- 122/182 ....2012-116/182 ) and kejriwal was not even accorded a simple majority by the people of delhi ( 28/70)and his party was not even the single largest party in the assembly.....that he managed to become chief minister on the shoulders of the very party that the people threw out does not make him equal in stature to a person who became chief minister on a clear mandate and who fulfilled his term and people assessed his tenure by returning him with unambiguous stamp of approval again and again........get your facts right.... kejriwal was not elected cm by the people ...he became cm through post-poll manipulation and it is no way comparable to modi's record in gujarat...now people would assess his tenure and let us see the results !!!
>>>off topic: please check out this news item<<<
സുപ്രീം കോടതിക്ക് എന്തൊക്കെ ചെയ്യാം എന്തൊക്കെ പാടില്ല എന്നതിനേക്കാള്‍ പ്രധാനം മറ്റൊന്നാണ്. സുപ്രീം കോടതി ശരിവച്ച വിധി ആയിരുന്നു വധശിക്ഷ. ഈ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഭരണ ഘടന നല്‍കുന്ന ആനുകൂല്യമാണ്, കരുണ കാണിച്ച് വധ ശിക്ഷ ജീവ പര്യന്തമാക്കി കുറയ്ക്കുക എന്നത്. അത് ഉത്തരവാദപ്പെട്ടവര്‍ ഗൌരവപൂര്‍വം ഉപയോഗിക്കുമെന്ന ഉത്തമ വിശ്വാസത്തിലാണ്, ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതും. താങ്കള്‍ ആദ്യം പറഞ്ഞ പോലെ political master stroke വേണ്ടി അത് ദുരുപയോഗം ചെയ്യപ്പെടും എന്ന് ഭരണഘടന ശില്‍പ്പികള്‍ കരുതിയില്ല.
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ അവര്‍ക്ക് നല്‍കിയ ആനുകൂല്യം ഉപയോഗിച്ച് രാഷ്ട്ര പതിക്ക് അപേക്ഷ നല്‍കി. അതിനു അക്ഷന്തവ്യമായ കലതാമസം ഉണ്ടായപ്പോഴാണ്. സു പ്രീം കോടതി ഇടപെട്ടത്. വീഴ്ച്ച കോടതിയുടേതല്ല. ഭരണ കൂടത്തിന്റേതാണ്. ഭരണ കൂടം അതിന്റെ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ കോടതി ഇടപെട്ടു. ജയലളിത വോട്ടു ബാങ്കില്‍ കണ്ണുവച്ച് ദുരുപയോഗം ചെയ്തപ്പോഴും കോടതി ഇടപെട്ടു. അതില്‍ ഞാന്‍ തെറ്റൊനും കണുന്നില്ല. കോടതിയുടെ കടമ അതാണ്.
>>>get your facts right....in all the cases where kejriwal got slapped it was by some disgruntled aap worker ....it is a case of chickens coming home to roost<<<
ഗുജറാത്തിലും വാരാണസിയിലും ഒക്കെ ഏത് ആം ആദ്മി പാര്‍ട്ടിക്കാരനാണ്, കെജ്‌രിവാളിനേപ്പറ്റി പരാതി ഉള്ളത്? എന്തു പരാതി?
>>>well, are you suggesting that 'thatcherism' is the ideology of kejriwal/aap ?<<<
അതല്ലല്ലോ ഞാന്‍ പറഞ്ഞത്. താങ്കല്‍ പറയുന്നു അദ്ദേഹത്തിന്, ideology ഇല്ല എന്ന്. എന്നിട്ട് കൂടെ പറയുന്നു, thatcherism അദ്ദേഹത്തിന്റെ നയമാണെന്നും. ഞാന്‍ അതിനോടാണു പ്രതികരിച്ചത്.
ആം ആദ്മിയുടെ പ്രകടന പത്രികയില്‍ അവര്‍ പലതും പറയുന്നുണ്ട്. അതൊക്കെ അല്ലേ അവരുടെ ideology എന്നു പറയുനത്? ബി ജെ പിയും പ്രകടനപത്രിക ഇറക്കിയിട്ടുണ്ട്. രാമ ക്ഷേത്ര നിര്‍മ്മാണവും, ഗോവധ നിരോധവും, കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയലുമൊക്കെ അതിലുണ്ട്. ഇതൊക്കെ ബി ജെ പിയുടെ ideology തന്നെയല്ലേ? അതോ വെറും തെരഞ്ഞെടുപ്പു സ്റ്റണ്ടോ? ഹിന്ദു വോട്ടുകള്‍ നേടാനുള്ള നടകം മാത്രമാണോ?
>>> kejriwal was not elected cm by the people ...he became cm through post-poll manipulation and it is no way comparable to modi's record in gujarat<<<
ആരു manipulate ചെയ്തു? കെജ്‌രിവാളോ, ബി ജെ പിയോ. കോണ്‍ഗ്രസോ?
മോദിയെ തെരഞ്ഞെടുത്തതുപോലെ തന്നെയാണ്, കെജ്‌രിവാളിനെ തെരഞ്ഞെടുത്തത്. ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് മന്ത്രി സഭ ഉണ്ടാക്കുന്നില്ല എന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്. വലിയ കക്ഷി ആയ ബി ജെ പി മന്ത്രി സാഹ ഉണ്ടാക്കാനില്ല, കെജ്‌രിവാള്‍ മന്ത്രി സഭ ഉണ്ടാക്കട്ടെ എന്നും പറഞ്ഞു. ഇല്ലെങ്കില്‍ പിന്നെ എന്തിനാണവര്‍ അങ്ങനെ പറഞ്ഞ് കെജ്‌രിവാളിനെ വെല്ലുവിളിച്ചത്? വീണ്ടും തെരഞ്ഞെടുപ്പിനു പോയിക്കൂടായിരുന്നോ?
കോണ്‍ഗ്രസ് നിരുപാധിക പിന്തുണ കൊടുത്തു. ബി ജെ പി പ്രശ്നാധിഷ്ടിത പിന്തുണ കൊടുത്തു. എന്തെങ്കിലും manipulation ഉണ്ടായെങ്കില്‍ അത് നടത്തിയത് ബി ജെ പിയും കോണ്‍ഗ്രസുമാണ്.
യഥാര്‍ത്ഥത്തില്‍ manipulation ലൂടെ മുഖ്യ മന്ത്രി ആയത് മോദി ആയിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത കേശുഭായി പട്ടേലിനെ പുറത്താക്കി പിന്‍വാതിലൂടെ മുഖ്യ മന്ത്രി കസേരയില്‍ കയറിയത് മോദി അല്ലേ?
മോദിയെ ജനങ്ങള്‍ തെരഞ്ഞെടുത്തു എന്നൊക്കെ തമാശ പറയതെ. ജനങ്ങള്‍ തെരഞ്ഞെടുത്തത് ബി ജെ പി എന്ന പാര്‍ട്ടിയെ ആണ്. മോദി ബി ജെപിയില്‍ നിന്നു പുറത്തു വന്ന് സ്വന്തം ആയി തെരഞ്ഞെടുപ്പിനെ നേരിട്ട് മുഖ്യ മന്ത്രി ആകട്ടെ. അപ്പോള്‍ താങ്കള്‍ പറയുന്നതിനെ ഞാന്‍ അംഗീകരിക്കാം.
ഇന്റെഗ്രിറ്റി നിറഞ്ഞു കവിയുന്ന മോദി ഇപ്പോള്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ഇതു വരെ വിവാഹം കഴിച്ചിട്ടില്ല എന്നു പറഞ്ഞു നടന്നിരുന്ന മോദി ഇപ്പോള്‍ താന്‍ വിവാഹം കഴിച്ചിട്ടുണ്ട് എന്ന് മാറ്റി പറയുന്നു. ഇതും ഇന്റെഗ്രിറ്റി അളക്കുന്ന അളവുകോലായി താങ്കള്‍ കാണുമോ എന്നറിയാന്‍ താല്‍പ്പര്യമുണ്ട്.
>>>ഗുജറാത്തിലും വാരാണസിയിലും ഒക്കെ ഏത് ആം ആദ്മി പാര്‍ട്ടിക്കാരനാണ്, കെജ്‌രിവാളിനേപ്പറ്റി പരാതി ഉള്ളത്? എന്തു പരാതി?<<<<
in gujarat and varanasi kejriwal did not get slapped..there he faced black flags , rotten eggs, stones etc ( remember Oommen chandy...he gets all these from leftists and that is legitimate protest ! )....but all the instances where kejriwal was personally attacked such as slap on the face punch on the neck etc in delhi and haryana, it was done by disgruntled aap workers....you cannot wish away that fact
>>>താങ്കല്‍ പറയുന്നു അദ്ദേഹത്തിന്, ideology ഇല്ല എന്ന്. എന്നിട്ട് കൂടെ പറയുന്നു, thatcherism അദ്ദേഹത്തിന്റെ നയമാണെന്നും.<<<<
it was kejriwal who mouthed thatcherite wisdom....i did not say "thatcherism" is their ideology....i asked if it is so because kejriwal says those things while attending millionaires dinner parties and espouses socialism and subsidy while addressing lower class.....he has no fixed ideology but speaks to please the audience is what i said
>>>ജനങ്ങള്‍ തെരഞ്ഞെടുത്ത കേശുഭായി പട്ടേലിനെ പുറത്താക്കി പിന്‍വാതിലൂടെ മുഖ്യ മന്ത്രി കസേരയില്‍ കയറിയത് മോദി അല്ലേ?<<<
when the ruling party decides to replace a chief minister , there is nothing illegitimate or backdoor about it.....would you say budhadeb came through the backdoor when he replaced jyothibasu?when nayanar who was not even an mla was made cm ignoring all the elected mls,would yo say that was a backdoor entry? ....in any case after that he led his party to massive victories in three consecutive elections is something you would not care to notice !!!
>>>മോദിയെ ജനങ്ങള്‍ തെരഞ്ഞെടുത്തു എന്നൊക്കെ തമാശ പറയതെ. ജനങ്ങള്‍ തെരഞ്ഞെടുത്തത് ബി ജെ പി എന്ന പാര്‍ട്ടിയെ ആണ്. <<<
in all those elections , bjp won under the leadership of modi and he was the unmistakable chief minister candidate in each of those elections....saying that, to prove his popularity modi has to come out of bjp etc can only be seen as rantings of an irrational mind....you seem to have gone overboard in your hatred for modi.....
>>>മോദി ഇപ്പോള്‍ താന്‍ വിവാഹം കഴിച്ചിട്ടുണ്ട് എന്ന് മാറ്റി പറയുന്നു. ഇതും ഇന്റെഗ്രിറ്റി അളക്കുന്ന അളവുകോലായി താങ്കള്‍ കാണുമോ എന്നറിയാന്‍ താല്‍പ്പര്യമുണ്ട്.<<<
till now he did not answer the question on marriage and left the column blank and this time he has chosen to declare the marriage that was done at the age of 17 by the parents ....we do not know much about the social mores prevalent at the time among his clan...in any case,it seems they have not lived together and he gave up his marriage and dedicated himself to rss and has been leading a life of a single man ever since.....as for the personal integrity in this, what he did was an act of renunciation .....remember buddha left his wife and child to seek enlightenment and nobody questions his personal integrity because of that act.....in any case, delving into such personal matters shows the utter desperation and bankruptcy of ideas on the part of his political opponents
>>>in gujarat and varanasi kejriwal did not get slapped..there he faced black flags , rotten eggs, stones etc<<<
അടുത്തു വന്ന് കൈ കൊണ്ട് തല്ലിയാല്‍ മാത്രമേ അക്രമം ആയി താങ്കള്‍ വിലയിരുത്തുകയുള്ളോ?
മോദിയൊക്കെ ചുറ്റും കൂടെ കൊണ്ടു നടക്കുന്ന തടിമാടന്‍മാരെ മാറ്റി നിറുത്തി ജനങ്ങളുടെ ഇടയിലേക്ക് ഒന്ന് ഇറങ്ങി വരിക. അപ്പോള്‍ കാണാം എത്ര പേര്‍ കൈ വയ്ക്കുമെന്ന്.
ഏതായാലും ഡെല്‍ഹിയില്‍ തല്ലിയ ആള്‍ കെജ്‌രിവാളിനോട് മാപ്പു ചോദിച്ചിരിക്കുന്നു. ഇപ്പോള്‍ താന്‍ എന്തിന,നാണു തല്ലിയതെന്ന് അദ്ദേഹത്തിനു പോലും ഇപ്പോള്‍ നിശ്ചയമില്ല. താങ്കളേപ്പോലുള്ളവര്‍ പറഞ്ഞു പരത്തുന്ന അസത്യങ്ങള്‍ വിശ്വസിച്ചാണാ പാവം തല്ലാന്‍ പോയത്. തല്ലിയത് ശരിയാണെങ്കില്‍ മാപ്പു ചോദിക്കില്ലല്ലോ.
>>>but all the instances where kejriwal was personally attacked such as slap on the face punch on the neck etc in delhi and haryana, it was done by disgruntled aap workers....you cannot wish away that fact <<<
നിരാശയുള്ള പ്രവര്‍ത്തകര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടാകും. അവരൊക്കെ പ്രതികരിക്കയും ചെയ്യും. ബി ജെ പിയില്‍ നിരാശയുള്ള പ്രവര്‍ത്തകര്‍ മാത്രമല്ല, നേതാക്കള്‍ വരെ ഉണ്ട്. ജസ് വന്ത് സിംഗ് മോദിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുന്നു. ആം ആദ്മി പാര്‍ട്ടിക്കാരന്റെ മനസ്ഥിതി ആയിരുന്നെങ്കില്‍ മോദിയെ തല്ലിയേനെ. അതും ഫക്റ്റ് തന്നെയല്ലേ?
ആം അദ്മിയുടെ പ്രവര്‍ത്തകര്‍ സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ളവരാണ്. അവര്‍ ജസ് വന്തിനേപ്പോലെ polished ആയി പ്രതികരിച്ചെന്നു വരില്ല. പെട്ടെന്നു വികാരത്തിനടിമപ്പെടും. ഇതൊക്കെ ഉയര്‍ത്തി കാട്ടി താങ്കളെന്താണു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? കെജ്‌രിവാള്‍ മോശക്കാരനാണെന്നു സ്ഥാപിക്കാനാണോ?ഏതായാലും മോദിയേപ്പോലെ പേടിപ്പെടുത്തുന്ന വ്യക്തിത്വമൊനുമല്ല കെജ്‌രിവാളിന്റേത്. താങ്കളും മോദിയും അദ്ദേഹം രാജ്യദ്രോഹി ആണെന്നു പറഞ്ഞാല്‍ ബി ജെ പി ക്കാര്‍ പോലും വിശ്വസിക്കില്ല.
>>>.i asked if it is so because kejriwal says those things while attending millionaires dinner parties and espouses socialism and subsidy while addressing lower class.....he has no fixed ideology but speaks to please the audience is what i said<<<
സോഷ്യലിസവും സബ്സിഡിയും വേണമെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം പണക്കാരെ എതിര്‍ക്കലാണെന്ന് താങ്കള്‍ക്കെവിടെ നിന്നു കിട്ടിയ അറിവാണ്?
മുതലാളിത്തത്തെ അല്ല കുത്തക മുതലാളിത്തത്തെ ആണ്, കെജ്‌രിവാള്‍ എതിര്‍ക്കുന്നത്. ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥ മിശ്ര വ്യവസ്ഥയാണ്. അതിന്റെ അടിസ്ഥന നയം സോഷ്യലിസമാണെന്നു തീരുമാനിച്ചത്, ജന സംഖ്യയുടെ പകുതി ദരിദ്രര്‍ ആയതുകൊണ്ടാണ്. സോഷ്യലിസ്റ്റ് നടപടികളിലൂടെ മാത്രമേ ഇവരെ പുരോഗതിയിലേക്കും മുഖ്യ ധാരയിലേക്കും നയിക്കാന്‍ ആകൂ.
കെജ്‌രിവാളിനു മാത്രമല്ല, ഇന്‍ഡ്യയില്‍ ഇന്നു പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്കും fixed ideology ഇല്ല. ബി ജെ പിക്ക് ഉണ്ടോ? എന്താണതെന്നു വിശദീകരിക്കാമോ? താങ്കള്‍ പിന്തുണക്കുന്ന മോദിക്കും ബി ജെ പിക്കുമില്ലാത്ത ഒന്നു കെജ്‌രിവാളിനു വേണമെന്നു വാശി പിടിക്കുന്നത് ബുദ്ധി ശൂന്യത അല്ലേ?
>>>when the ruling party decides to replace a chief minister , there is nothing illegitimate or backdoor about it<<<
കേശുഭായിയെ മാറ്റി മോദി മുഖ്യമന്ത്രി ആയത് illegitimate ആണെന്നോ backdoor ആണെന്നോ ഞാന്‍ പറഞ്ഞില്ല. Manipulation ആണെന്നേ പറഞ്ഞുള്ളു. രണ്ടു തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ നയിച്ച കേശുഭായിയെ മാറ്റാന്‍ തക്ക അടിയന്തര സാഹചര്യം പാര്‍ട്ടിയില്‍ ഇല്ലായിരുന്നു.
മോദി നേടി എന്ന് താങ്കളിവിടെ പറഞ്ഞ സീറ്റിന്റെ കണക്ക് വായിച്ചു. മറ്റൊരു കണക്കു ഞാനും പറയാം. മോദിക്കും മുന്നെ ഗുജറാത്തില്‍ ബി ജെ പി രണ്ടു പ്രാവശ്യം വിജയിക്കുകയും കേശുഭായി മുഖ്യമന്ത്രി ആകുകയും ചെയ്തിട്ടുണ്ട്. 1995 ല്‍ നേടിയ സീറ്റുകള്‍ 121/182. 1998 ല്‍ നേടിയത് 117/182. താങ്കള്‍ പാടിപുകഴ്ത്തുന്ന മോദി നേടിയതുമിതൊക്കെ തന്നെ അല്ലേ? കേശുഭായി ബി ജെ പിയില്‍ നിന്നും പുറത്തു പോയിട്ടും ബി ജെപിക്ക് അത്ര തന്നെ സീറ്റുകള്‍ ലഭിക്കുന്നു. ഇനി മോദി പുറത്തു പോയാലും അത് ലഭിക്കും. അത് മോദിയുടെ മഹത്വമെന്നൊക്കെ തല തിരിഞ്ഞു ചിന്തിക്കുന്നത് താങ്കളുടെ വിവരക്കേടെന്നേ ഞാന്‍ കരുതുന്നുള്ളു.
അദ്വാനിക്ക് ഭോപ്പാല്‍ സീറ്റു നിഷേധിച്ചതും ജോഷിക്ക് വാരാണസി നിഷേധിച്ചതുമൊക്കെ പാര്‍ട്ടി തീരുമാനമെന്നാണു പറയുന്നത്. പക്ഷെ ആരുടെ തീരുമാനമെന്നും എന്തിനെന്നുമൊക്കെ അരിയാഹരം കഴികുന്നവര്‍ക്കൊക്കെ അറിയാം.
>>>.would you say budhadeb came through the backdoor when he replaced jyothibasu?when nayanar who was not even an mla was made cm ignoring all the elected mls,would yo say that was a backdoor entry? ..<<<
ഒട്ടും സാംഗത്യമില്ലാത്ത താരതമ്യം, രാഷ്ട്രീയത്തില്‍ നിന്നും ബ്ബസു വിരമിച്ചപ്പോള്‍ ബുദ്ധദേബിനെ മുഖ്യമന്ത്രി ആക്കി. മുഖ്യ മന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി കണ്ടു വച്ചിരുന്ന വി എസ് പരാജയപ്പെട്ടപ്പോള്‍ നായനാരെ മുഖ്യമന്ത്രി ആക്കി. അതിലൊന്നും ഒരു manipulation ഉം ഇല്ല.
പക്ഷെ ഗുജറാത്തില്‍ രണ്ട് തെരഞ്ഞെടുപ്പുകളില്‍ മോദി നേടിയ പോലത്തെ നേടിയ massive victories കേശുഭായിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ എന്തായിരുന്നു കാരണം? വെറും പാര്‍ട്ടി തീരുമാനം എന്നു പറയുന്നത് തൊള്ള തൊടാതെ വിഴുങ്ങാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. രണ്ടു ഗംഭീര വിജയങ്ങള്‍ നേടിക്കൊടുത്ത ഒരു മുഖ്യമന്ത്രിയെ, അതും ശങ്കര്‍ സിംഗ് വഘേല പാര്‍ട്ടി പിളര്‍ത്തിയ ശേഷം പോലും വിജയിച്ച മുഖ്യമന്ത്രിയെ, മാറ്റിയത് manipulation ആയിട്ടേ എനിക്ക് മനസിലാക്കാന്‍ പറ്റുന്നുള്ളു.
>>>in all those elections , bjp won under the leadership of modi and he was the unmistakable chief minister candidate in each of those elections....saying that, to prove his popularity modi has to come out of bjp etc can only be seen as rantings of an irrational mind....you seem to have gone overboard in your hatred for modi.....<<<
മോദിക്കു മുന്നെ രണ്ടു വട്ടം മുഖ്യ മന്ത്രി ആയിരുന്ന കേശുഭായി നേടിയ വിജയം കാണാനും മനസിലാക്കാനും ശേഷിയുള്ളവര്‍ക്ക് ഞാന്‍ പറയുന്നതും മനസിലാകും. അന്ധമായ മോദി ഭക്തി കാരണം താങ്കളൊന്നും ഇതു വരെ ഇത് കണ്ടിട്ടില്ല. അതിന്റെ കുഴപ്പമാണു താങ്കള്‍ക്ക്.
മോദി നേടിയ അതേ വിജയം നേടിയ കേശുഭായി ബി ജി പി വിട്ടു പോയിട്ടും ബി ജെ പിക്ക് അതേ വിജയം ഉണ്ടായി. അതില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത് മോദി വിട്ടു പോയാലും ഇതേ വിജയമുണ്ടാകുമെന്നാണ്. അത് rantings of an irrational mind ആണെങ്കില്‍ അങ്ങനെ കരുതുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല.
>>>till now he did not answer the question on marriage and left the column blank.<<<
മോദി വിവാഹം കഴിച്ചിരുന്നു എന്നത് സത്യമാണ്. ആ സത്യം മോദി ഇത്ര നാളും പൊതു സമൂഹത്തില്‍ നിന്നും മറച്ചു വച്ചു. വിവാഹം കഴിച്ചാല്‍ അധികാരസ്ഥാനത്തു നിന്നും നീക്കുകയാണു ആര്‍ എസ് എസിന്റെ നയം. അവിടെ മോദി ആര്‍ എസ് എസിനെയും വഞ്ചിക്കുകയാണു ചെയ്തത്.
ഏതായാലും സത്യം മറച്ചു വച്ച് താന്‍ ഊര്‍ജ്ജം കൊണ്ട സംഘടനയേപ്പോലും വഞ്ചിച്ചത് ഇന്റെഗ്രിറ്റിയുടെ ലക്ഷണമായി എനിക്ക് കാണുവാന്‍ സാധിക്കുന്നില്ല;. താങ്കള്‍ കാണുന്നതില്‍ എനിക്ക് വിരോധവും ഇല്ല.
>>>in any case,it seems they have not lived together and he gave up his marriage and dedicated himself to rss and has been leading a life of a single man ever since..<<<
ഭക്തി മൂക്കുമ്പോള്‍ ഇതുപോലെ പലതും തോന്നും. മോദി വിവാഹം കഴിച്ചിട്ടുണ്ട്. വിവാഹമോചനം നേടിയിട്ടുമില്ല. ഈ സത്യം ഏത് ലേപനം തേച്ചാലും മാഞ്ഞു പോകില്ല.
Single ആയതുകൊണ്ടല്ലേ ഈ വയസുകാലത്തും മറ്റൊരു പെണ്‍കുട്ടിയെ നിരീക്ഷിക്കാന്‍ ഗുജറാത്ത് പോലീസിനെ അന്യസംസ്ഥാനത്തേക്ക് പോലും അയച്ചത്. അതിനും വേണമെങ്കില്‍ താങ്കള്‍ക്ക് ന്യായീകരണം ചമക്കാം.
>>>>>in any case after that he led his party to massive victories in three consecutive elections is something you would not care to notice !!!<<<<
മദ്ധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൌഹാനും തുടര്‍ച്ചയായി മൂന്നു പ്രാവശ്യം ഇതേ massive victories നേടി. മോദി നേടിയതിന്റെ ഇരട്ടിയോളം പ്രാവശ്യം ഇതേ massive victories ബംഗാളില്‍ ജോതി ബസുവും നേടിയിട്ടുണ്ട്. 1947 മുതല്‍ 1964 വരെ നെഹ്രു ഇന്‍ഡ്യയൊട്ടാകെ massive victories നേടിയിട്ടുണ്ട്. ഇതൊക്കെ കാണുന്നവര്‍ക്ക് മോദി എന്തോ മഹത്തായത് നേടി എന്ന് കരുതാന്‍ ആകില്ല.
അധികാരം ഏറ്റെടുത്ത ഉടനെ ഹിന്ദു വര്‍ഗ്ഗീയത ആളിക്കത്തിച്ച് ഗുജറാത്തിനെ സ്വേഛാപരമായ മാര്‍ഗ്ഗത്തിലൂടെ വരുതിയിലാക്കിയത് വലിയ നേട്ടമായി ഞാന്‍ കാണുന്നില്ല. ഇതൊന്നും ഇല്ലാതെ ചൌഹാന്‍ നേടിയ വിജയങ്ങളെ ഞാന്‍ കൂടുതല്‍ വില മതിക്കുന്നു.
ഹിറ്റ്ലറും ഇന്ദിരാ ഗാന്ധിയും തെരഞ്ഞെടുപ്പിലൂടെ തന്നെയായിരുന്നു അധികാരത്തിലെത്തിയത്. അതൊന്നും ഒന്നിന്റെയം ചൂണ്ടു പലക അല്ല. താങ്കളേപ്പൊലുള്ള കോര്‍പ്പറേറ്റ് ഏജന്റുമാര്‍ക്ക് വികസനം എന്നു പറയുന്നത് കുറച്ച് പേര്‍ക്ക് ഫെരാരിയും ലംബോരിഗിനുയും വാങ്ങാന്‍ ശേഷി ഉണ്ടാകുന്നതാണ്. അതുകൊണ്ടാണ്, മോദിയെ ഇതുപോലെ ആരാധിക്കുന്നത്. മാനുഷിക വികസനത്തിന്റെ ഒരു parameter ലും ഗുജറാത്ത് ഇന്‍ഡ്യയില്‍ ഒന്നാമതല്ല. കേരളവും തമിഴ് നാടും, മഹാരാഷ്ട്രയും, ആന്ധ്രാ പ്രദേശും, ഹിമാചല്‍ പ്രദേശും ഒക്കെ ബഹുദൂരം മുന്നിലാണ്. ഉത്തരേന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളേക്കാള്‍ ഗുജറാത്ത് മുന്നിലാണെന്നു മാത്രം.പക്ഷെ അതിന്റെ അടിത്തറ ഇട്ടതു മോദിയൊനുമല്ല. ബ്രിട്ടീഷ് ഭരണ കാലത്തു തന്നെ വ്യാവസായികമായി വികസിച്ച സ്ഥലമായിരുന്നു ഗുജറാത്ത്. മോദി ഭരണമേല്‍ക്കുന്നതിനു മുന്നെ തന്നെ ഗുജറാത്തിന്നുള്ള നേട്ടങ്ങള്‍ ഉണ്ടായിരുന്നു. സ്ഥലവും വൈദ്യുതിയും വെള്ളവും സൌജന്യമായി കൊടുത്ത് വന്‍ വ്യവസായികളെ ആകര്‍ഷിച്ച് അവരുടെ മൂടു താങ്ങി നടക്കുന്നതല്ല വികസനം എന്നു പറയുന്നത്. സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതാണ്. ഇക്കാര്യത്തില്‍ കേരളവും തമിഴ് നാടും മറ്റ് പല സംസ്ഥാനങ്ങളും ഗുജറാത്തിനേക്കാള്‍ ബഹു ദൂരം മുന്നിലാണ്. കോര്‍പ്പറേറ്റ് നിലവാരമനുസരിച്ചുള്ള വളര്‍ച്ചാ നിരക്കില്‍ പോലും നിതീഷ് കുമാറിന്റെ ബീഹാര്‍ മോദിയുടെ ഗുജറാത്തിനേക്കാള്‍ മുന്നിലാണ്. അതുകൊണ്ട് വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി മോദി നേടിയ മൂന്നു തെരഞ്ഞെടുപ്പു വിജയങ്ങളെ ഞാന്‍ നേട്ടമായി കാണുന്നില്ല. താങ്കള്‍ അതിനെ പാടിപ്പുകഴ്ത്തുന്നതില്‍ എനിക്ക് വിരോധവുമില്ല.
വര്‍ഗ്ഗീയത ആളിക്കത്തിച്ചും മതന്യൂന പക്ഷങ്ങളെ പേടിപ്പിച്ച് വരുതിയിലാക്കിയും നേടി എടുത്ത തുടര്‍ച്ചയായ മൂന്നു തെരഞ്ഞെടുപ്പു വിജയങ്ങള്‍ ഒന്നിന്റെയും സൂചനയല്ല. 2002 ലെ കലാപത്തിന്റെ ഇരകളില്‍ പലരും ഇന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ ജീവിക്കുന്നു എന്നത് വിളിച്ചോതുന്ന സത്യം മനസിലാക്കാനുള്ള ബുദ്ധി വികാസം താങ്കള്‍ക്കില്ലാതെ പോയിട്ടൊന്നുമില്ല. ഇല്ല എന്നു നടിക്കുന്നു. മോദി ഭക്തിയുടെ പരമ്യം കൊണ്ട്.
>>>>>in any case, delving into such personal matters shows the utter desperation and bankruptcy of ideas on the part of his political opponents.<<<<
മറ്റുള്ളവരുടെ ഇന്റെഗ്രിറ്റി അളക്കുന്ന സമയത്ത് വിഗ്രഹത്തിന്റെ ഇന്റെഗ്രിറ്റി ഉടഞ്ഞു വീഴുന്നത് സഹിക്കാന്‍ ആകുന്നില്ല അല്ലേ?
സ്വയം പ്രധാന മന്ത്രി ആയി പ്രഖ്യാപിച്ച വ്യക്തി അര നൂറ്റാണ്ടു കാലം ലോകത്തോട് കള്ളം പറഞ്ഞു നടന്നത് താങ്കളേ സംബന്ധിച്ച് ന്യയീകരിക്കേണ്ട കാര്യമായിരിക്കാം. പക്ഷെ മറ്റുള്ളവര്‍ക്ക് അങ്ങനെയല്ല. മറ്റെല്ലാവരും കള്ളന്‍ മാരെന്നും ഞാന്‍ മാതം ശരി എന്നും പറഞ്ഞ് നടക്കുന്ന വ്യക്തിയാണു മോദി. ആയിരക്കണക്കിനു നിരപരാധികളെ തല്ലികൊല്ലാന്‍ ഹിന്ദു മത ഭ്രാന്തര്‍ക്ക് സകല ഒത്താശയും ചെയ്തു കൊടുത്ത ഒരു ഭരണാധികാരി, ഇന്നും അതിന്റെ പേരില്‍ ഒരു ഖേദവും പ്രകടിപ്പിക്കുന്നില്ല. അന്ന് കൊല്ലപ്പെട്ടവരെ തന്റെ കാറിന്റെ അടിയില്‍ അകപ്പെടുന്ന പട്ടിയോട് പോലും ഉപമിക്കുന്ന ഇദ്ദേഹത്തിനുള്ള മനുഷ്യ സ്നേഹം കണ്ട് ആരും മൂക്കത്തു വിരല്‍ വയ്ക്കും. എ കെ ആന്റണിയേയും കെജ്‌രിവളിനെയും വരെ രാജ്യ ദ്രോഹികളായി കാണുന്ന മോദിക്ക് ഇന്‍ഡ്യക്കാരായ മുസ്ലിങ്ങളോടും ക്രിസ്ത്യാനികളോടുമുള്ള സ്നേഹമൊക്കെ നാട്ടില്‍ പാട്ടാണ്. ഇതുപോലെ controversial ആയ ഒരു വ്യക്തി അര നൂറ്റാണ്ടു കാലം രാഷ്ട്രത്തോട് കള്ളം പറഞ്ഞു നടന്നത് രാഷ്ട്രീയ എതിരാളികള്‍ ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. മോദി തന്റെ എതിരാളികളുടെ മേല്‍ തുപ്പുന്ന വിഷത്തിന്റെ ചെറിയ ഒരംശം പോലുമാകില്ല ഇത്. മോദിയേപ്പോലെ ഇല്ലാത്ത കാര്യമൊന്നും എതിരാളികള്‍ മോദിയേപ്പറ്റി പറഞ്ഞില്ല. മോദി തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയ കാര്യമാണു പറയുന്നത്. താന്‍ വിവാഹം കഴിച്ചിട്ടേ ഇല്ല എന്ന് അഭിമാന പൂര്‍വം പറഞ്ഞു നടന്നിരുന്ന മോദി ഇപ്പോള്‍ വിവാഹം കഴിച്ചിട്ടുണ്ട് എന്നു പറയുന്നതിലെ അപഹാസ്യത താങ്കള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ എന്തു ചെയ്യാം. മോദി പറഞ്ഞത് കള്ളമായിരുന്നു എന്ന് പലരുമിപ്പോള്‍ തിരിച്ചറിയുന്നു.
മോദി എന്ന വ്യക്തിയുടെ നിഗൂഢതകളില്‍ ഒരെണ്ണം മാത്രമാണിത്. ഇതുപോലെ അനേകം ഇനിയുമുണ്ട്. പലതും പുറത്തു വരും. സത്യം എല്ലാ കാലത്തേക്കും മൂടി വയ്ക്കാനൊന്നും ആകില്ല. ഗുജറാത്ത് കൂട്ടക്കൊലയില്‍ മോദിക്കുള്ള പങ്കും എപ്പോഴെങ്കിലും പുറത്തു വരും.
>>>>as for the personal integrity in this, what he did was an act of renunciation .....remember buddha left his wife and child to seek enlightenment and nobody questions his personal integrity because of that act.....<<<
മോദി എന്തിനു വേണ്ടി അങ്ങനെ ഭാര്യയെ ഉപേക്ഷിച്ചു എന്നതല്ല വിഷയം. ഇന്റെഗ്രിറ്റിയുടെ എവറസ്റ്റ് ആയ ദേവന്‍ എന്തുകൊണ്ട് വിവാഹം കഴിച്ചിരുന്നു എന്ന് മറച്ചു വച്ചു എന്നതാണ്. മോദി വിവാഹം ചെയ്താലും വിവാഹ മോചനം നേടിയാലും അത് മാറ്റാരെയും ബാധിക്കുന്ന വിഷയമല്ല. പല വേദികളിലും താന്‍ വിവാഹം കഴിക്കാത്ത വ്യക്തി ആണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. താന്‍ അഴിമതിക്കാരനല്ല എന്നു സ്ഥാപിക്കാന്‍ വേണ്ടിയാണിത് പറഞ്ഞത്. എന്തിനാണിങ്ങനെ ഒരു കപട മുഖം മൂടി ഇത്ര നാളും അണിഞ്ഞത്?
സ്ത്രീ ശാക്തീകരണത്തേക്കുറിച്ച് വാചാലനാകുന്ന മോദി യഷോദ എന്ന സ്ത്രീയെ വിവാഹം കഴിച്ച്, നിഷ്കരുണം ഉപേക്ഷിച്ച് അവരുടെ ന്യായ മായ അവകാശങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്.
ബുദ്ധന്‍ ഭാര്യയേയും ലൌകിക ജീവിതത്തെയും തള്ളിപ്പറഞ്ഞ് സന്യാസി ആവുകയാണുണ്ടായത്. മോദി അങ്ങനെ എന്തെങ്കിലും ചെയ്തോ? ലൌകിക ജീവിതത്തിന്റെ എല്ലാം ആസ്വദിച്ച് അംഗരക്ഷകരുടെ അകമ്പടിയോടെ വിമാനത്തില്‍ പറന്നു നടക്കുന്ന ഈ വര്‍ഗ്ഗിയ കോമരത്തെ ശ്രീബുദ്ധനോട് താരതമ്യം ചെയ്യുന്ന കുടിലതയെ നമിക്കാതെ വയ്യ. ഗൌതമന്‍ പൈതൃകമായി ലഭിക്കുമായിരുന്ന ഭരണാധികാരം ത്യജിച്ച് സന്യസിക്കാന്‍ പോവുകയണുണ്ടായത്. മോദി കേശുഭായി എന്ന മുഖ്യമന്ത്രിയെ കുതന്ത്രത്തിലൂടെ പുറത്താക്കി അധികാരം പിടിച്ചെടുത്ത് ഭരണാധികാരി ആവുകയാണുണ്ടായത്. മോദിയും ശ്രീബുദ്ധനും തമ്മില്‍ ഇരുളും വെളിച്ചവും തമിലുള്ള വ്യത്യാസമുണ്ട്.
Renounce ചെയ്തെങ്കില്‍ പിന്നെ എന്തുകൊണ്ട് ഇപ്പോള്‍ ഭാര്യ ഉണ്ടെന്നും അവരുടെ പേര്, യഷോദ ബെന്‍ ആണെന്നും ഔദ്യോഗിക രേഖയില്‍ എഴുതി വച്ചു? ഭാര്യ ഇല്ല എന്ന് തന്നെ എഴുതിയാല്‍ പോരായിരുന്നോ? പണ്ട് ഭാര്യ ഉണ്ടായിരുന്നോ എന്നല്ലല്ലോ ചോദ്യം.
ഗുജറാത്തു കാരിയായ ഒരു പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുന്നതും ഗുജറാത്ത് പോലീസിനേക്കൊണ്ട് അവരെ പിന്തുടരുന്നതും renunciation ആയിട്ട് തോന്നുന്നത് ആ വാക്കിന്റെ അര്‍ത്ഥം അറിയാത്തതുകൊണ്ടാണ്. എന്താണു മോദിയുടെ അസുഖമെന്നത് സാധാരണ ബുദ്ധിയുള്ളവര്‍ക്ക് പിടികിട്ടും. അസാധാരണ ബുദ്ധി ഉള്ളതുകൊണ്ട് താങ്കള്‍ക്ക് പിടികിട്ടുന്നില്ല.
യഷോദ വേറെ വിവാഹം കഴിച്ചിട്ടില്ല. ഇപ്പോഴും ഏക ആയി ജീവിക്കുന്നു. ഏതായാലും നാമ നിര്‍ദേശ പത്രികയില്‍ ഭാര്യ ആയി അംഗീകരിച്ചിരിക്കുന്നു. ഇനി കൂട്ടികൊണ്ടു വന്ന് കൂടെ താമസിപ്പിക്കുമോ എന്നതാണു കാതാലായ ചോദ്യം.
മോദിയുടെ വിവാഹത്തേപ്പറ്റി ആദ്യം വെളിപ്പെടുത്തിയത് മോദിയുടെ ജീവചരിത്രം എഴുതിയ നിരഞ്ജന്‍ മുഖോപാധ്യായ ആയിരുന്നു. രാഷ്ട്രീയ ഉയര്‍ച്ച ആഗ്രഹിച്ച മോദി വിവാഹം ആര്‍.എസ്.എസില്‍ നിന്നുപോലും മറച്ചുവെച്ചെന്നാണ് നിരഞ്ജന്‍ മുഖോപാധ്യായ ജീവചരിത്രത്തില്‍ പറഞ്ഞത്. ഈ വിവരം പുറത്തുവന്നപ്പോള്‍ 2009ല്‍ ഒരു മാധ്യമപ്രവര്‍ത്തക യശോദയെ കണ്ടത്തെി. എന്നാല്‍, മോദിയെ ഭയമുള്ളതിനാല്‍ ഒന്നും പറയില്ലെന്നായിരുന്നു ജഷോദയുടെ ആദ്യ പ്രതികരണം.
പിന്നീട് ഇന്ത്യന്‍ എക്സപ്രസിലൂടെ ആദ്യമായി അവരുമായുള്ള അഭിമുഖം പുറത്തു വന്നു.
ജഷോദ ബെന്നിന്റെ വാക്കുകള്‍
Narendra Modi's 'wife' Jashodaben finally speaks
We married when I was 17... I had quit studies once I went to his place and remember him saying he wanted me to pursue my education. He would mostly talk to me about completing my education. Initially he took interest in talking to me and even in the affairs of the kitchen.
We have never been in touch and we parted on good terms as there were never any fights between us. I will not make up things that are not true. In three years, we may have been together for all of three months. There has been no communication from his end to this day.
I have never gone to meet him and we have never been in touch. I don’t think he will ever call me. In whatever I say, I do not want it to harm him. I just wish that he ‘I like to read about him... I know he will become PM’.
Modi progresses in whatever he does. I know he will become PM one day!
He told me once that “I will be travelling across the country and will go as and where I please; what will you do following me?” When I came to Vadnagar to live with his family, he told me “why did you come to your in-laws’ house when you are still so young, you must instead focus on pursuing your studies”. The decision to leave was my own and there was never any conflict between us. He never spoke to me about the RSS or about his political leanings. When he told me he would be moving around the country as he wished, I told him I would like to join him. However, on many occasions when I went to my in-laws’ place, he would not be present and he stopped coming there. He used to spend a lot of time in RSS shakhas. So I too stopped going there after a point and I went back to my father’s house.
Are you still legally Modi’s wife?
Every time people take his name, I am also mentioned somewhere, even though in the background. Did you not come all the way and look all over, to find me and come and speak to me? If I was not his wife, would you have come to speak to me?
Do you feel slighted that your status as a wife has not been acknowledged by him in all these years?
No. I don’t feel bad, because I know that he is doing so due to destiny and bad times. In such situations he has to say such things and also has to lie. I don’t see my situation as being bad because I feel, in a way, my luck has improved too.
Post a Comment