കേരള സര്‍ക്കാര്‍ വളരെ നല്ല ഒരു തീരുമാനം എടുത്തിരിക്കുന്നു. വീടുകളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സൌരോര്‍ജ്ജ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അത്രയും സബ്സിഡി നല്‍കുക എന്നതാണാ തീരുമാനം. വ്യക്തികള്‍ ചെലവാക്കേണ്ട തുക മൂന്നിലൊന്നേ വരുന്നുള്ളു. ഇത് സംബന്ധിച്ച് ഡോ ആര്‍ വി ജി മേനോന്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗങ്ങള്‍.
ചൈന സോളാര്‍ പാനലുകള്‍ ഉത്പാദിപ്പിച്ച് വില്‍പ്പന തുടങ്ങിയപ്പോള്‍ പാനലിന്റെ വില നാലിലൊന്നായി കുറഞ്ഞു. ഇന്ന് ഒരു കിലോവട്ട് ശേഷിയുള്ള ഒരു യൂണിറ്റ് വീടുകളില്‍ സ്ഥാപിക്കാന്‍ ഒന്നര ലക്ഷം രൂപയേ വേണ്ടൂ. സബ്സിഡി കഴിച്ച് വ്യക്തികള്‍ ചെലവാക്കേണ്ട തുക 50000 മാത്രം.
കേരളത്തില്‍ ഏതാണ്ടു പത്തുലക്ഷം വീടുകളെങ്കിലും വേണമെങ്കില്‍ പുരപ്പുറ സൌരോര്‍ജ പ്ലാന്റുകള്‍ വയ്ക്കാന്‍ സാധ്യത ഉള്ളവയാണ്. അവര്‍ ശരാശരി ഓരോ കിലോവാട്ട് ശേഷിയുള്ള പ്ലാന്റുകള്‍ വച്ചാല്‍ അവയില്‍നിന്ന് ഏതാണ്ട് 1000 മെഗാവാട്ടിനു തുല്യമായ വൈദ്യുതി ഉല്‍പാദനം നടത്താം!
പുരപ്പുറത്തു സ്ഥാപിക്കാവുന്ന സോളാര്‍ പാനലുകള്‍ വഴി വൈദ്യുതി ഉല്‍പാദിപ്പിച്ച് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ലൈനിലേക്കു നല്‍കുകയും ആവശ്യമുള്ളപ്പോള്‍ ലൈനില്‍ നിന്നു വൈദ്യുതി എടുക്കുകയും ചെയ്യാവുന്ന സംവിധാനം കേരളത്തിലെ വീടുകളില്‍ തുടങ്ങുന്നതിനു വേണ്ട ചെലവിന്റെ മൂന്നിലൊന്നു കേന്ദ്ര സര്‍ക്കാരും മൂന്നിലൊന്നു സംസ്ഥാന സര്‍ക്കാരും വഹിക്കും
പകല്‍ വൈദ്യുതി ഉത്പാദിപ്പിച്ച് ബോര്‍ഡിനു കൊടുത്തിട്ട്, രാത്രിയില്‍ ബോര്‍ഡില്‍ നിന്നും തിരികെ വാങ്ങാം.
സോളാര്‍ പാനല്‍ ഉപയോഗിച്ചു ചാര്‍ജ് ചെയ്യുന്ന യുപിഎസ്സുകള്‍ അഥവാ, ഇന്‍വെര്‍ട്ടറുകള്‍ പ്രോല്‍സാഹിപ്പിക്കാം.പകല്‍ സമയത്തുത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്നത് കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യുകയും രാത്രിയില്‍ ലൈനില്‍ നിന്നു വൈദ്യുതി എടുക്കാതെ സ്വന്തം പ്ലാന്റില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുകയും ചെയ്യാം.
പരിസരമലിനീകരണം ഇല്ല, പ്രസാരണ നഷ്ടം ഇല്ല. ആണവനിലയമോ അണക്കെട്ടോ പൊട്ടിത്തെറിക്കുമെന്ന പേടിയും വേണ്ട. എന്നിങ്ങനെ ഗുണങ്ങള്‍ ഏറെയുണ്ട്.
.

6 comments:

+1000
a good overview,
for domestic consumption this will suite the purpose, But what about industrial needs ?? that too at a time when the state is promoting investment meets
അജിത്,
കുറെയധികം ഗാര്‍ഹിക ഉപയോക്താക്കള്‍ മാറുമ്പോള്‍ അത്രയും ഭാരം കുറയും. ബാക്കി വൈദ്യുതി കൂടുതലായി വ്യാവസായിക ആവശ്യത്തിനുപയോഗിക്കാം. അതിനിപ്പോള്‍ ഉള്ള വൈദ്യുതനിലയങ്ങളും കൂടുതലായി സുരോര്‍ജ്ജ വൈദ്യുത നിലയങ്ങളുമുപയോഗിക്കാം.
ലോകത്തിന്റെ പലഭാഗത്തും ഇപ്പോള്‍ തന്നെ സൌരോര്‍ജ്ജ വൈദ്യുതനിലയങ്ങളുണ്ട്. താഴെ കാണുന്ന ലിങ്കുകളില്‍ ഇതേപ്പറ്റി വായിക്കാം.
http://www.solarinsure.com/largest-solar-power-plants
http://www.msnbc.msn.com/id/39836641/ns/us_news-environment/t/worlds-largest-solar-plant-gets-us-ok/#.T3GLmjEzDHA
ഇന്‍ഡ്യയിലെ സൌരോര്‍ജ്ജ വൈദ്യുതനിലയം പഞ്ചാബിലുണ്ട്.
http://www.solardaily.com/reports/Indias_first_commercial_solar_power_plant_999.html
this facility already available in western countries... kudos to CM and team for supporting this. probably, govt should invest money to make solar panel itself. if china can copy cat technology, why cant we?
മുക്കുവന്‍,
ഈ സര്‍ക്കാര്‍ എടുത്ത ഏറ്റവും ശ്ലാഘനീയമായ നടപടി ഇതാണ്.
സൂര്യന്‍ ഊര്‍ജ്ജത്തിന്റെ ഒരിക്കലും വറ്റാത്ത സ്രോദസാണ്. ഭൂമി ഉള്ളിടത്തോളം കാലം സൂര്യനും ഉണ്ടാകും. ആ ഊര്‍ജ്ജമാണു മനുഷ്യ്രാശി ഉപയോഗപ്പെടുത്തേണ്ടത്. അല്ലാതെ ആണവ നിലയങ്ങളോ അണക്കെട്ടുകളോ, എണ്ണയോ അല്ല.
Post a Comment