ദൈവത്തിന്റെ ഏതെങ്കിലും അവയവത്തില്‍ നിന്നും ജനിക്കാന്‍ ഭാഗ്യം ലഭിക്കാതിരുന്ന കോടിക്കണക്കിനു മനുഷ്യര്‍ ക്ക് ദേവാലയത്തില്‍ പ്രവേശിക്കുന്നതൊനോ, ദൈവത്തിന്റെ പ്രതിമയെ ആരാധിക്കുന്നതിനോ അനുവദമുണ്ടായിരുന്നില്ല സഹസ്രാബ്ദങ്ങളോളം.
അടുത്തകാലത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ദളിതര്‍ നടത്തിയ ശ്രമങ്ങള്‍ ക്ഷേത്രാധികാരികള്‍ പരജയപ്പെടുത്തി.. സെപ്റ്റംബര്‍ 30ന്, ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കാനായി ഉയര്‍ന്ന ജാതിക്കാര്‍ ക്ഷേത്രം പൂട്ടിയിട്ടു. പൂട്ടു പൊളിക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 14ന്, വീണ്ടും ദളിതര്‍ മറ്റൊരു ശ്രമം നടത്തി. അത് ഉയര്‍ന്ന ജാതിക്കാര്‍ നടത്തിയ കല്ലേറിലും പിന്നീട് പോലീസ് ലാത്തി ചര്‍ജ്ജിലും കലാശിച്ചു. ദളിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത സി പി എം, ഒക്ടോബര്‍ 30നകം ഒരു തീരുമാനമുണ്ടായില്ലെങ്കില്‍ വലിയ പ്രക്ഷോഭം നടത്തുമെന്നും ബലമായി നവംബര്‍ 2 ന്, ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന്റെ വെളിച്ചത്തില്‍ ഒക്ടോബര്‍ 26ന്, ബന്ധപ്പെട്ടവരെല്ലാം കൂടി ആലോചിച്ച് ഒരു തിരുമാനത്തിലെത്തുകയും 27ന്, ക്ഷേത്രത്തില്‍ ദളിതരെ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ക്ഷേത്രത്തിലെത്തിയ ദളിതരെ മറ്റു വിശ്വാസികള്‍ സ്വീകരിച്ചു.
പോലീസും മറ്റധികാരികളും ദളിതര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കി. കുറെ ദിവസത്തേക്ക് അവിടെ പോലീസുകാരുടെ സാന്നിദ്ധ്യമുണ്ടായിരിക്കുകയും ചെയ്യും.
100 വര്‍ഷങ്ങളോളം നിഷേധിക്കപ്പെട്ട ഒരവകാശം ദളിതര്‍ നേടിയെടുത്തു. ഇനിയും ഇന്‍ഡ്യയില്‍ ചിലയിടങ്ങളില്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുന്നില്ല. അവിടെയും അവര്‍ അവകാശങ്ങള്‍ നേടിയെടുക്കും. സാമൂഹ്യ നീതിയില്‍ വിശ്വസിക്കുന്നവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുകയും വേണം.






