നരേന്ദ്ര മോദിയും സഞ്ചീവ് ഭട്ടും ഓണവും തമ്മില്‍ പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവും ഇല്ല. പക്ഷെ ഇവ ഒക്കെ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു.
അസുര ചക്രവര്‍ത്തി ആയിരുന്ന ബലിയെ ആര്യന്മാരുടെ അവതാരമെന്നു പറയുന്ന വാമനന്‍ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തി എന്ന് സനാതനികള്‍ എഴുതിയ കഥയാണല്ലൊ ഓണക്കാലത്ത് മലയാളികളൊക്കെ ഓര്‍മ്മിക്കുന്നു എന്നു നടിക്കുന്നത്. അസുരന്മാരെയൊക്കെ നികൃഷ്ടജീവികളായിട്ടാണ്, ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസങ്ങളിലും രേഖപ്പെടുത്തി വച്ചിരിക്കുന്നത്. ബ്രഹ്മാണ്ഡമെന്നൊക്കെ വിളിക്കുന്ന ബാഹു ബലി എന്ന സമകാലീന ചലചിത്രത്തിലും അസുരരെ നികൃഷ്ടരായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്. അതില്‍ ചരിത്രത്തിന്റെ അംശമുണ്ട്. പക്ഷെ ചരിത്രം എപ്പോഴും വിജയിക്കുന്നവന്റെ ഭാഷയത്തിലാണെഴുതപ്പെടുക.
വാമനന്‍ എന്നു വിളിക്കപ്പെടുന്ന വിഷ്ണുവിന്റെ അവതാരത്തെ പൂജിക്കുന്ന ഓണാഘോഷം ശുദ്ധ അസംബമാണെന്നാണെന്റെ പക്ഷം. മാവേലി നാടു വാണീടും കാലം എന്ന ഓണപ്പാട്ടിന്റെ പൂര്‍ണ്ണരൂപമാണതിന്റെ അടിസ്ഥാനം. ഇതാണാ പൂര്‍ണ്ണ രൂപം.
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തെന്നാർക്കും ഒട്ടില്ല താനും
കള്ളവുമില്ല, ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാത്തനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾ വെച്ചുള്ള പൂജയില്ല
ജീവിയെകൊല്ലുന്ന യാഗമില്ല
ദല്ലാൾവഴി കീശ സേവയില്ല
വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല'
സാധുധനിക വിഭാഗമില്ല
മൂലധനത്തിൽ ഞെരുക്കമില്ല
ആവതവരവർ ചെയ്തു നാട്ടിൽ
ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യ പഠിക്കാൻ വഴിയെവർക്കും
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനും തുല്യമായി
വച്ചു സ്വതന്ത്രത എന്ത് ഭാഗ്യം
കാലിക്കും കൂടി ചികിത്സ ചെയ്യാൻ
ആലയം സ്ഥാപിച്ചിരുന്നു മർത്ത്യൻ
സൌഗതരെവം പരിഷ്ക്രുതരായി
സർവം ജയിച്ചു ഭരിച്ചു പോർന്നൂർ
ബ്രാഹ്മണർക്ക് ഈർഷ്യ വളർന്നു വന്നു
ഭൂതി കെടുത്തുവാൻ അവർ തുനിഞ്ഞു
കൌശലമാർന്നൊരു വാമനനെ
വിട്ടു, ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ
ശീർഷം ചവിട്ടിയാ യാചകൻ
വർണ വിഭാഗ വ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യൻ അശുദ്ധമാക്കും
അയിത്ത പിശാചും കടന്നുകൂടി
തന്നിൽ അശക്തന്റെ മേലെ കേറും
തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും
സാധുജനതിൻ വിയർപ്പ് ഞെക്കി
നക്കികുടിച്ചു മടിയർ വീർത്തു
സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ
ഗർവിഷ്ടരീ ദുഷ്ടർ നാവു ഇറുത്തു
സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള
പാവകളെന്നു വരുത്തി തീർത്ത്
എത്ര നൂറ്റാണ്ടുകള നമ്മളേവം
ബുദ്ധിമുട്ടുന്നു സോദരരെ
നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം
ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ
ബ്രാഹ്മണഉപഞ്ഞ മതം കെട്ട മതം
സേവിപ്പരെ ചവിട്ടും മതം
നമ്മളെ തമ്മിൽ അകത്തും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലോ
സിദ്ധി വരുത്തുന്ന ശുദ്ധ മതം
ധ്യാനത്തിനാലേ പ്രബുദ്ധരായ
ദിവ്യരാൽ നിർദിഷ്ടമായ മതം
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ച വരുത്തിടേണം
"""എഴുതിയത് - സഹോദരൻ അയ്യപ്പൻ
സഹോദരന്റെ പദ്യകൃതികൾ - ഡ് ച് ബുക്സ് പബ്ലിഷ് ചെയ്തത് - 1981
പ്രൊഫ് . എം കെ സാനു എഡിറ്റ് ചെയ്തത് ."""
സനാതനികള്‍ ഇന്‍ഡ്യയിലേക്ക് വരുന്നതിനു മുന്നെ അവര്‍ വസിച്ചിരുന്നത് ഇറാനിലായിരുന്നു എന്ന് പറയപ്പെടുന്നു. ഇറാനിയന്‍ പുരാണങ്ങളില്‍ അസുരരെ നല്ലവരായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്. ദേവന്മാരെ നികൃഷ്ടരായിട്ടും. ഇറാനോട് ചേര്‍ന്നു കിടക്കുന്ന ഇന്‍ഡ്യയിലും അസുരര്‍ നല്ലവരായിരുന്നു. അതിന്റെ പ്രത്യക്ഷ തെളിവാണ്, ബലി എന്ന അസുര ചക്രവര്‍ത്തിയുടെ ചരിത്രം. ചതിയിലൂടെ ബലിയുടെ രാജ്യം ആര്യന്മാര്‍ കീഴടക്കിയതിന്റെ കഥയാണ്, ഓണത്തോടനുബന്ധിച്ചുള്ള ആര്യ ഭാഷ്യം. ഇറാനില്‍ നിന്നും അസുരര്‍ പുറത്താക്കിയ ദേവന്മാർ എന്ന ആര്യന്മാര്‍, ഇന്‍ഡ്യയിലെ അസുരരെ കീഴടക്കി. ഇന്‍ഡ്യയുടെ തെക്കേയറ്റത്തുണ്ടായിരുന്ന ബലിയുടെ സാമ്രാജ്യവും അവര്‍ കീഴടക്കി. ഇന്‍ഡ്യയിലെ ആദിമ നിവാസികളെ അവരുടെ മതത്തിനു പുറത്തു നിറുത്തി. അവകാശങ്ങള്‍ നിഷേധിച്ചു. തൊട്ടുകൂടാത്തവരെന്നു മുദ്ര കുത്തി സമൂഹത്തിന്റെ പുറം പോക്കുകളിലേക്ക് ആട്ടിയോടിച്ചു. അതിന്റെ കാരണം ആര്യന്മാരുടെ കുടിലതയെ അസുരര്‍ എതിര്‍ത്തു എന്നതു മാത്രമായിരുന്നു.
ഈ ഓണക്കാലത്തും ഇതിന്റെ തനിയാവര്‍ത്തനം ഉണ്ടായിരിക്കുന്നു. അതരങ്ങേറിയത് ഗുജറാത്തിലാണ്. നരേന്ദ്ര മോദി ഭരിച്ച് സ്വര്‍ഗ്ഗമാക്കി എന്ന് ഭക്തര്‍ പാടി നടക്കുന്ന ഗുജറാത്തില്‍. മോദി മുഖ്യ മന്ത്രി ആയി അധികാരമേറ്റെടുത്ത ഉടനെ തന്നെ അവിടെ ഒരു കൂട്ടക്കൊല അരങ്ങേറി. ആയിരക്കണക്കിനു നിരപരാധികളായ മുസ്ലിങ്ങളെ സനാതന ധര്‍മ്മികളെന്ന് സ്വയം വിളിക്കുന്ന ഹിന്ദുക്കള്‍ കൊലപ്പെടുത്തി. അതിനു മോദി എന്ന അധികാരി മൌനാനുവാദം കൊടുത്തു. ബാബു ബജ്‌രംഗി എന്ന സനാതന ഹിന്ദുവിന്റെ വാക്കുകള്‍ അതിന്റെ തെളിവാണ്.
ആര്‍ എസ് എസ് എന്ന തീവ്ര ഹിന്ദു സംഘടനയുടെ വിശ്വസ്ഥ പോരാളി ആയിട്ടായിരുനു നരേന്ദ്ര മോദി എന്ന ഹിന്ദു തന്റെ ജീവിതം ആരംഭിച്ചത്. സ്വയം സേവകൻ ആകാന്‍ വേണ്ടി, വിവാഹം കഴിച്ച ഭാര്യയെ വരെ ഉപേക്ഷിച്ച ആര്‍ എസ് എസ് ഭക്തനായിരുന്നു അദ്ദേഹം.
ബാബു ബജ്‌രംഗി മുകളിലത്തെ വീഡിയോയില്‍ പറയുന്ന അതേ കാര്യം ഇന്‍ഡ്യയിലെ പരമോന്നത നീതിപീഠത്തിനു മുന്നില്‍ പറയാന്‍ ധൈര്യം കാണിച്ച പോലീസ് ഓഫീസറാണ്, സഞ്ചീവ് ഭട്ട്. അന്നുമുതലേ അദ്ദേഹം മോദിയുടെ കണ്ണിലെ കരടായിരുന്നു. അദ്ദേഹത്തിന്,ഹരേന്‍ പാണ്ഡ്യ എന്ന മോദി മന്ത്രിസഭാംഗത്തിന്റെ ഗതി വരുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ഭാഗ്യവശാല്‍ അതുണ്ടായില്ല. ഇപ്പോള്‍ അദ്ദേഹത്തെ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത് അഭിനവ സനാതനി തന്റെ ഫാസിസം ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു. മുസ്ലിം വിരോധത്തിന്റെയും ഫാസിസ്റ്റ് തത്വ സംഹിതയുടെയും മൂശയില്‍ വാര്‍ത്തെടുത്ത ആര്‍ എസ് എസ് കാരനായ മോദി സഞ്ചീവ് ഭട്ടിനോട് ഇത് ചെയ്തതില്‍ ഒട്ടും അത്ഭുതപ്പെടേണ്ട ആവശ്യമില്ല.
നരേന്ദ്ര മോദിക്കെതിരെയുള്ള സഞ്ജീവ് ഭട്ടിന്റെ നിലപാടിനു രണ്ടു പതിറ്റാണ്ടിലപ്പുറം പഴക്കമുണ്ട്. ഗുജറാത്തില്‍ നടന്ന മുസ്ലീം കൂട്ടക്കൊല ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ആരായിരുന്നു എന്ന കാര്യം വളരെ വ്യക്തമാണ്. മോദി അവര്‍ക്ക് വേണ്ട സകല ഒത്താശയും ചെയ്തു. നിരപരാധികളും നിസ്സഹായരുമായ ഇരകള്‍ക്ക് ഇതു വരെ ഒരു നീതിയും കിട്ടിയില്ല. കൊലയാളികളെ നിരപരാധികളാക്കാനുള്ള പ്രഹസനങ്ങളായിരുന്നു വിചാരണകളൊക്കെ. ദുരിതാശ്വാസക്യാമ്പുകളെന്ന പേരിലുള്ള ചേരികളുണ്ടാക്കി കൂട്ടക്കൊലയുടെ ഇരകളെ പൊതു സമൂഹത്തില്‍ നിന്നം ഇപ്പോഴും മാറ്റി നിറുത്തിയിരിക്കുന്നു. പണ്ട് ആര്യന്മാര്‍ വന്ന് ദ്രാവിഡരെ മാറ്റി നിറുത്തിയതുപോലെ. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിഷേധിക്കപ്പെട്ട് അവരിന്നും അലയുകയാണ്. അവരില്‍ ചിലരുടെ എങ്കിലും നീതിക്കു വേണ്ടി പോരാടുന്ന ടീസ്റ്റ സെത്തല്‍ വാദിനേപ്പൊലുള്ളവരെ മോദി ഇന്നും പീഢിപ്പിക്കുന്നു.
ഗുജറാത്ത കൂട്ടക്കൊലയില്‍ മോദിയുടെ പങ്കിനെ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവില്ലെന്നാണ്, മോദി ഭക്തര്‍ ഇപ്പോഴും വാദിക്കുന്നത് . ഗോധ്ര സംഭവത്തിനു ശേഷം നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സഞ്ചീവ് ഭട്ടും പങ്കെടുത്തിരുന്നു. അദ്ദേഹം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്‌മൂലത്തില്‍ പറയുന്നത് ഇങ്ങനെയാണ്. 'ഹിന്ദുക്കള്‍ അവരുടെ രോഷം പ്രകടിപ്പിക്കട്ടെ, നിങ്ങളത് തടയേണ്ട എന്ന് ഞാന്‍ കൂടി പങ്കെടുത്ത യോഗത്തില്‍ വെച്ച് മുഖ്യമന്ത്രി നരേന്ദ്ര മോദി പോലീസ് ഉദ്യേഗസ്ഥരോട് പറഞ്ഞു'. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് കൂട്ടക്കൊലയില്‍ മോദിയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ടു ചെയ്യണമെന്നും ഉള്ള വാദങ്ങള്‍ ഉണ്ടായി. പക്ഷെ ഒന്നും നടന്നില്ല.
അനുമതിയില്ലാതെ അവധിയെടുത്തതിനും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനും സഞ്ജീവ് ഭട്ടിനെ 2011-ല്‍ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഞ്ജീവ് ഭട്ടിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. ആര്യന്മാർ ദ്രാവിഡരെ കീഴടക്കിയതിന്റെ ഓർമ്മ ആചരിക്കുന്ന ഈ ഓണക്കാലത്ത് തന്നെ അത് നടപ്പിലാക്കി.
സഞ്ചീവ് ഭട്ട് ഒരു പ്രതീകമാണ്., വരാന്‍ ഇരിക്കുന്ന കാലത്തിന്റെ സൂചന. പാര്‍ട്ടി കെട്ടിപ്പടുത്ത അദ്വാനിയെ തഴഞ്ഞ് മോദിയെ ആര്‍ എസ് എസ് ഉയര്‍ത്തി ക്കാട്ടിയതു മുതല്‍ ഈ സൂചന വ്യക്തമായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തതു മുതല്‍ മോദി ആര്‍ എസ് എസിന്റെ അജണ്ട നടപ്പിലാക്കാന്‍ തുടങ്ങിയിരുന്നു. ഇന്‍ഡ്യയിലെ ജനങ്ങളില്‍ സാമുദായിക ചേരിതിരിവുണ്ടാക്കുന്ന തരത്തില്‍ മോദി തെരഞ്ഞെടുത്ത പല ബി ജെ പി എം പി മാരും പലതും വിളിച്ചു പറഞ്ഞിട്ടുണ്ട്. ബി ജെ പി എം പി മാരൊക്കെ വെറുതെ വിടുവായത്തം പറഞ്ഞതല്ല. ആര്‍ എസ് എസിന്റെ ശക്തമായ പിന്തുണയോടെ തന്നെയാണവര്‍ അതൊക്കെ പറഞ്ഞത്. മോദി അതിനോടും മൌനം പാലിച്ചു. ഗുജറാത്ത് കൂട്ടക്കൊല നടന്ന അവസരത്തില്‍ മൌനാനുവാദം കൊടുത്തതുപോലെ തന്നെ. ഇന്നും മോദി അവരെ തള്ളിപറഞ്ഞിട്ടില്ല. ഗുജറാത്ത് കൂട്ടക്കൊലയില്‍ മോദിയുടെ പങ്കിനേപ്പറ്റി പറഞ്ഞിട്ടുള്ള എല്ലാവരെയും മോദി നിശബ്ദരാക്കുകയോ, പീഢിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തു. ടീസ്റ്റ സെത്തല്‍വാദും സഞ്ചീവ് ഭട്ടുമാണ്, അതിലെ അവസാനത്തെ ഇരകള്‍.
ഇന്നിപ്പോള്‍ ഇന്‍ഡ്യയിലെ എല്ലാ രംഗങ്ങളിലും ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുന്ന വിനീത ദാസന്‍ മാത്രമണു മോദി. ആലങ്കാരികമായി പറഞ്ഞാല്‍ കുങ്കുമം ചുമക്കുന്ന കഴുത. ഇന്‍ഡ്യയില്‍ വല്ലപ്പോഴും വന്നു പോകുന്ന അഴകിയ രാവണന്‍ മാത്രം. ഭരിക്കാന്‍ ഇവിടെ ആര്‍ എസ് എസ് ഉണ്ട്. പിന്നെ ഞാനെന്തിനു വെറുതെ മെനക്കെടണം എന്നതാണ്, മോദിയുടെ നിലപാട്.
അദാനിക്കും അംബാനിക്കും ഇന്‍ഡ്യയുടെ സ്വത്തുക്കളൊക്കെ ചൂക്ഷണം ചെയ്യാന്‍ എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുക. ബാക്കി ഉള്ളത് വിദേശ രാജ്യങ്ങള്‍ക്ക് കൊടുക്കുക എന്നതാണു മോദിയുടെ നയം. ആര്‍ എസ് എസിനു വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കുന്നതിനപ്പുറം ഇന്‍ഡ്യയിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഉത്ഖണ്ഠയൊന്നുമില്ല. മോദിക്കുമില്ല.
163 comments:
ഇന്നിപ്പോള്‍ ഇന്‍ഡ്യയിലെ എല്ലാ രംഗങ്ങളിലും ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുന്ന വിനീത ദാസന്‍ മാത്രമണു മോദി. ആലങ്കാരികമായി പറഞ്ഞാല്‍ കുങ്കുമം ചുമക്കുന്ന കഴുത. ഇന്‍ഡ്യയില്‍ വല്ലപ്പോഴും വന്നു പോകുന്ന അഴകിയ രാവണന്‍ മാത്രം. ഭരിക്കാന്‍ ഇവിടെ ആര്‍ എസ് എസ് ഉണ്ട്. പിന്നെ ഞാനെന്തിനു വെറുതെ മെനക്കെടണം എന്നതാണ്, മോദിയുടെ നിലപാട്.
അദാനിക്കും അംബാനിക്കും ഇന്‍ഡ്യയുടെ സ്വത്തുക്കളൊക്കെ ചൂക്ഷണം ചെയ്യാന്‍ എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുക. ബാക്കി ഉള്ളത് വിദേശ രാജ്യങ്ങള്‍ക്ക് കൊടുക്കുക എന്നതാണു മോദിയുടെ നയം. ആര്‍ എസ് എസിനു വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കുന്നതിനപ്പുറം ഇന്‍ഡ്യയിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഉത്ഖണ്ഠയൊന്നുമില്ല. മോദിക്കുമില്ല.
Kaalidasan saying
"സഞ്ചീവ് ഭട്ട് ഒരു പ്രതീകമാണ്.
അനുമതിയില്ലാതെ അവധിയെടുത്തതിനും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനും സഞ്ജീവ് ഭട്ടിനെ 2011-ല്‍ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഞ്ജീവ് ഭട്ടിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു."
Dear Mr. Kalidasan,
You are again started, I am just saying only that.
But please note that
I have also read on Newspaper that he was not willing to resume duty at place where he has posted. If it was due to any involvement of government, the anti-BJP medias would have made much noise about that.
So what you mean, if any people are not following Indian protocol, just because they have made some anti-Government statement, no body should take any action against them or what?
It is apparent that the reason for Mr. Sanjeev's expulsion from service is he is not following the instruction to resume duty as well as his repeated non-compliance of government instruction why you are not pointing that and try to malign others in vain. As per the constitution, the government has all the right to take action against employees violating rules, here also it taken place, that's it.
Please also note that more than a decade leftist and other opponents could not have make a single corruption allegation against Mr. Modi while he was a CM for more than tow terms and also for the last 15 months as PM, that is the point.
As per my understanding, you and the leftist are just like street dogs barking against moon, which is totally in vein, proven by the last Indian Parliament election.
Mr. Kaalidasan,
The Indian Prime Minister should visit other countries and sign major deals and the entire world is appreciating that and making every Indian proud of that. Just the recent visit in Middle-East to all the expats. At least once in a while you should witness that or see the TV relay or watch U tube (with an open mind) and know what is happening. Really I don't know why you and some leftist are becoming this much upset where as in actual the entire world is applauding and Indians are becoming proud.
>>അസുരന്മാരെയൊക്കെ നികൃഷ്ടജീവികളായിട്ടാണ്, ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസങ്ങളിലും രേഖപ്പെടുത്തി വച്ചിരിക്കുന്നത് <<<
ഹൈന്ദവ പുരാണങ്ങളെ ഏതു രീതിയിൽ വ്യാഖ്യാനിച്ചാലും ആരും കയ്യും കാലും ഒന്നും വെട്ടാൻ വരില്ല എന്നതു കൊണ്ടു ഇതുപോലെയുള്ള അബദ്ധങ്ങൾ എഴുതി വച്ചാൽ ഹൈന്ദവ ദർശനങ്ങളെ കുറിച്ചുള്ള താങ്കളുടെ അറിവു കേവലം ഉപരിപ്ലവമാണെന്നുള്ള വസ്തുത വിളംബരം ചെയ്യുക എന്നതിൽ കവിഞ്ഞ ദോഷമൊന്നും സംഭവിക്കാനില്ല .........പ്രകൃതിയിലെ ദ്വന്ദ ഭാവങ്ങളുടെ .....നൻമ / തിൻമ , ഇരുട്ട് / വെളിച്ചം ,സ്ത്രീ / പുരുഷൻ എന്നിങ്ങനെ യുള്ള yin -yang representation ന്റെ ഒരു പ്രതീകമാണ് ദേവൻമാരും അസുരൻമാരും .........ഒരേ നാണയത്തിന്റെ ഇരു വശങ്ങളും എന്ന പോലെ ഇവയിൽ ഒരാൾക്ക് മാത്രമായി നിലനില്പില്ല .......പൂർണത കൈവരിക്കുന്നത് ഇവ രണ്ടും ചേരുന്ന അവസ്ഥയിലാണ് ......allegorical ആയ പുരാണ കഥകൾ പലേ അർത്ഥതലങ്ങളിലും വ്യാഖ്യാനിക്കാവുന്നതാണ് ........ഓരോരുത്തരും അവരവരുടെ ബൌദ്ധിക നിലവാരത്തിനു അനുസൃതമായ അർത്ഥം കണ്ടെത്തുന്നു എന്നും പറയാം ( പിന്നെ ഹൈന്ദവ പുരാണത്തിലെ ദേവ -അസുരൻ മാർക്ക് ഇറാനുമായി ബന്ധമൊന്നുമില്ല ......ദിതി അദിതി സഹോദരിമാരിൽ ജനിച്ച ,കശ്യപ മുനിയുടെ പുത്രന്മാരാണിരുവരും )
>>>>ഗുജറാത്തില്‍. മോദി മുഖ്യ മന്ത്രി ആയി അധികാരമേറ്റെടുത്ത ഉടനെ തന്നെ അവിടെ ഒരു കൂട്ടക്കൊല അരങ്ങേറി. ആയിരക്കണക്കിനു നിരപരാധികളായ മുസ്ലിങ്ങളെ സനാതന ധര്‍മ്മികളെന്ന് സ്വയം വിളിക്കുന്ന ഹിന്ദുക്കള്‍ കൊലപ്പെടുത്തി.<<<<
ഈ "ആയിരക്കണക്കിനു മുസ്ലിങ്ങളെ കൊലപ്പെടുത്തി" എന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ് .......58 കർസേവകരെ ഗോധ്രയിൽ മുസ്ലീങ്ങൾ തീവണ്ടിയിൽ ചുട്ടെരിച്ചു കൊന്നതിനെ തുടർന്നുണ്ടായ സംസ്ഥാന വ്യാപകമായ ഹിന്ദു -മുസ്ലിം സംഘർഷത്തിൽ നൂറു കണക്കിന് ആളുകൾ ഇരുപക്ഷത്തും കൊല്ലപ്പെട്ടു .......ജനസംഖ്യയിൽ ഭൂരിപക്ഷം ഹിന്ദുക്കളായതിനാൽ മരണസംഖ്യയിൽ മുസ്ലിങ്ങൾ ആനുപാതികമായി ഉയർന്നു നിൽക്കുന്നു
New Delhi: The government informed the Rajya Sabha on 11 May that 254 Hindus and 790 Muslims were killed in Gujarat in the post-Godhra riots of 2002. Stating this in a written reply, minister of state for home affairs Sriprakash Jaiswal said a total of 223 people were reported missing, 2,548 sustained injuries, 919 were rendered widows and 606 children were orphaned during the riots.
ഇതിനു മുന്പും ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുള്ള ഹിന്ദു -മുസ്ലിം സംഘർഷത്തിൽ ഇതിലുമധികം മുസ്ലിങ്ങൾ കൊല്ലപ്പെട്ടിരുന്നു എങ്കിലും അവയൊക്കെ കോണ്ഗ്രസ് മുഖ്യമന്ത്രിമാർ ഭരിച്ചിരുന്ന കാരണത്താൽ ഇതുപോലെ ചരിത്ര സംഭവമായി കൊണ്ടാടപ്പെട്ടില്ല എന്നുമാത്രം
ഈ "ആയിരക്കണക്കിനു മുസ്ലിങ്ങളെ കൊലപ്പെടുത്തി" എന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ്....>>>>>>>>>>>>അടിസ്ഥാനം സര്‍ക്കാര്‍ കണക്കായാല്‍ ആളെണ്ണം വല്ലാതെ കുറയുമെന്നത് നമുക്ക് പുത്തരിയൊന്നുമല്ല. അതിപ്പോള്‍ കലാപത്തിലായാലും പ്രകൃതിക്ഷോഭത്തിലായാലും ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിലായാലും കഥ ഒന്നുതന്നെ
(ഓണപ്പാട്ടിന്റെ പൂര്‍ണ്ണരൂപം അതല്ല. ഓണപ്പാട്ടിലെ നാലഞ്ച് വരികള്‍ കടമെടുത്ത് സഹോദരന്‍ അയ്യപ്പന്‍ സാമൂഹികോദ്ധാരണലക്ഷ്യത്തോടെ എഴുതിയ ഒരു സോദ്ദേശ്യകവിതയാകുന്നു അത്. ഇതെപ്പറ്റിയുള്ള ഒരു ചര്‍ച്ചയുടെ ലിങ്ക് ഇതാ:-
https://www.facebook.com/tcrajeshin/posts/10204818500398421
>>>>>>ഈ "ആയിരക്കണക്കിനു മുസ്ലിങ്ങളെ കൊലപ്പെടുത്തി" എന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ്....>>>>>>>>>>>>അടിസ്ഥാനം സര്‍ക്കാര്‍ കണക്കായാല്‍ ആളെണ്ണം വല്ലാതെ കുറയുമെന്നത് നമുക്ക് പുത്തരിയൊന്നുമല്ല. അതിപ്പോള്‍ കലാപത്തിലായാലും പ്രകൃതിക്ഷോഭത്തിലായാലും ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിലായാലും കഥ ഒന്നുതന്നെ<<<<<<<<<
@ajith.......സർക്കാർ ഏജൻസികൾ നൽകുന്ന കണക്കുകൾ അല്ലാതെയുള്ള വിശ്വാസ യോഗ്യമായ മറ്റേതൊരു കണക്കാണ് താങ്കൾക്കു ചൂണ്ടിക്കാണിക്കാനാവുന്നത് ........പിന്നെ കാലം ചെല്ലും തോറും പറയുന്ന ആളിന്റെ മതെതരത്വമൊ മതതീവ്രവാദമൊ ഒക്കെ അനുസരിച്ച് 2002 കലാപത്തിൽ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ എണ്ണം രണ്ടായിരം , അയ്യായിരം പതിനായിരം എന്നൊക്കെ കൊട്ടത്താപ്പു കണക്കുകൾ എഴുതിക്കാണാറുണ്ടു ......മോഡി വിരോധം കൊണ്ടു ഇത്തരം കണക്കുകൾ ഉയർത്തിക്കാണിക്കുന്നവർ പക്ഷേ അവയൊന്നും substantiate ചെയ്യാൻ മിനക്കെടാറില്ല
@Ananth ഇത്തരം ദുരന്തങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതി ശ്രദ്ധിച്ചിട്ടുണ്ടോ?? അനൌദ്യോഗികക്കണക്കുകള്‍ അനുസരിച്ച് മരണസംഖ്യ ഇതിലേറെ ഉയരാനാണ് സാദ്ധ്യത എന്നൊരു വാചകം നിര്‍ബന്ധമായും കാണും. ഇന്‍ഡ്യപോലെയുള്ള രാജ്യത്താകുമ്പോള്‍ എളുപ്പവുമാണത്. 30 വര്‍ഷം മുന്‍പ് ഞാന്‍ സിംഗപ്പൂരില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്റെ ഒരു സിംഗപ്പൂരിയന്‍ ഫ്രണ്ട് “നിന്റെ ഐ.ഡി ഒന്ന് കാണിക്കൂ, നോക്കട്ടെ” എന്ന് പറഞ്ഞു. ഹേയ്, ഞങ്ങള്‍ക്ക് അങ്ങനെ ഐ.ഡി ഒന്നുമില്ല എന്ന് ഞാന്‍ മറുപടി കൊടുത്തപ്പോള്‍ അവന്‍ സ്തബ്ധനായി നിന്നു. അപ്പോള്‍ നിങ്ങള്‍ വേറെ വല്ല സ്റ്റേറ്റിലോ സ്ഥലത്തോ ചെന്ന് മരിച്ചുപോയാല്‍ നിങ്ങളെ എങ്ങനെ ഐഡന്റിഫൈചെയ്യും എന്ന ചോദ്യത്തിന് ഞാന്‍ ഉത്തരമില്ലാതെ കൈ മലര്‍ത്തി.
.പിന്നെ കാലം ചെല്ലും തോറും പറയുന്ന ആളിന്റെ മതെതരത്വമൊ മതതീവ്രവാദമൊ ഒക്കെ അനുസരിച്ച് 2002 കലാപത്തിൽ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ എണ്ണം രണ്ടായിരം , അയ്യായിരം പതിനായിരം എന്നൊക്കെ കൊട്ടത്താപ്പു കണക്കുകൾ എഴുതിക്കാണാറുണ്ടു ...>>>>>>>>>>>> ഈ പോക്കാണെങ്കില്‍ കാലം ചെല്ലുന്തോറും അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന് ചരിത്രം രേഖപ്പെടുത്തും എന്നാണെന്റെ ഒരു ഊഹം
>>>>>It is apparent that the reason for Mr. Sanjeev's expulsion from service is he is not following the instruction to resume duty as well as his repeated non-compliance of government instruction why you are not pointing that and try to malign others in vain. As per the constitution, the government has all the right to take action against employees violating rules, here also it taken place, that's it.<<<<
താങ്കള്‍ പല റിപ്പോര്‍ട്ടുകളും വായിച്ചിട്ടുണ്ടാകും. പക്ഷെ സഞ്ചീവ് ഭട്ടിനു നല്‍കിയ കരണം കാണിക്കല്‍ നോട്ടീസില്‍ unauthorized absence ആണു പ്രധാന ആരോപണമായി ഉന്നയിച്ചിരുന്നത്.
ഗോധ്ര സംഭവത്തില്‍ മരണമടഞ്ഞവരുടെ തദേഹങ്ങള്‍ അഹമ്മദാബാദിലേക്കു കൊണ്ടു വരണമെന്ന് ബി ജെ പി നിര്‍ബന്ധം പിടിച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത പോലീസ് ഓഫീസറായിരുന്നു ഭട്ട്. മോദി അന്ന് പറഞ്ഞതിനൊക്കെ സാക്ഷി ആയിരുന്ന ഉദ്യോഗസ്ഥനും. മറ്റുദ്യോഗസ്ഥരെ ഒക്കെ വിലക്കെടുത്തും ഭീക്ഷണിപ്പെടുത്തിയും മോദി സ്വാധീനിച്ചപ്പോള്‍ ഭട്ടിനെ സ്വാധീക്കാനായില്ല. അതിന്റെ കലിപ്പ് തീര്‍ക്കാന്‍ പല വട്ടം അദ്ദേഹത്തെ അപ്രധാന സ്ഥാനങ്ങള്‍ നല്‍കി സ്ഥലം മാറ്റി. സബര്‍മതി ജയില്‍ സൂപ്രണ്ടായിരുന്നപ്പോള്‍ ഹരെന്‍ പാണ്ഡ്യ വധത്തിനു പിന്നിലെ ചില സ്ത്യങ്ങളൊക്കെ ഭട്ട് മനസിലക്കിയെന്നറിഞ്ഞ തുമുതല്‍ മോദിയുടെ പക ഇരട്ടിച്ചു. പിന്നീട് കൂടെക്കൂടെ സ്ഥലം മാറ്റി. പ്രമോഷന്‍ നിഷേധിച്ചു.
ഐ പി എസ് ഓഫീസ്റായതുകൊണ്ട് പിരിച്ചു വിടാന്‍ മോദിക്കന്ന് അധികാരമൂണ്ടായിരുന്നില്ല. അതുകൊണ്ട് പരമാവധി പീഢിപ്പിച്ചു. അച്ചടക്ക നടപടികള്‍ എടുത്തു. മോദി പ്രധനമന്ത്രി ആയപ്പോള്‍ പിരിച്ചും വിട്ടു. ഇതൊന്നും മോദി ഭക്തര്‍ സമ്മതിക്കില്ല.
>>>>>Please also note that more than a decade leftist and other opponents could not have make a single corruption allegation against Mr. Modi while he was a CM for more than tow terms and also for the last 15 months as PM, that is the point.<<<<
അഴിമതി എന്തിനാണിവിടേക്കു കൊണ്ടു വരുന്നത്. മോദിക്കെതിരെ അഴിമതി ആരോപണമുണ്ടായിട്ടില്ല. കൊലപാതക ആരോപണമാണുണ്ടായിട്ടുള്ളത്. ആയിരക്കണക്കിനു പേരുടെ രക്തത്തിന്റെ കറ ആണാ കൈകളിലുള്ളത്.
>>>>>The Indian Prime Minister should visit other countries and sign major deals and the entire world is appreciating that and making every Indian proud of that.<<<<
ഇന്‍ഡ്യയെ ആര്‍ക്കും തീറെഴുതി ക്കൊടുക്കാന്‍ തയ്യാറായി മോദിയോ മന്‍ മോഹന്‍ സിംഗോ പോയാല്‍ അവരൊക്കെ അതിനെ ചെയ്യും. അതില്‍ എനിക്കഭിമാനമൊന്നും തോന്നുന്നില്ല.
മോദി പ്രധാന മന്ത്രി ആയശേഷം ഇന്‍ഡ്യക്കാരുടെ ജീവിതം കൂടുതല്‍ ദുരിതതിലേക്ക് കൂപ്പുകുത്തുകയാണുണ്ടായത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ധന വില മൂന്നിലൊന്നായി കുറഞ്ഞിട്ടും ഇന്‍ഡ്യയില്‍ ഇന്ധന വില കൂടി കൊണ്ടു തനെ ഇരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചാല്‍ കിട്ടാത്തവിധം കൂടിക്കൊണ്ടിരിക്കുന്നു. ജനങ്ങള്‍ പട്ടിണി കൊണ്ട് മരിക്കുന്നു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. എല്ലാ കാര്‍ഷിക ഉതപന്നങ്ങളുടെയും വില ഇടിയിയുന്നു. ഇന്‍ഡ്യാ രൂപയുടെ വിലയും ഇടിയുന്നു. മന മോഹന്‍ സിംഗ് ഭരിച്ചപ്പോള്‍ രൂഅപ്യുടെ മൂല്യം ഇടിയുന്നേ എന്ന് നാടു നീളെ ചെണ്ട കൊട്ടി നടന്ന മഹനാണു മോദി.
എനിക്കിതിന്നും കണ്ട് അഭിമാനം തോന്നുന്നില്ല. മോദിയെ ഒബമായോ യു എ ഇ രാജാവോ ചൈനീസ് പ്രധാന മന്ത്രിയോ പരാവ്താനി വിരിച്ച് എതിരേറ്റാലൊനം ഇന്‍ഡ്യക്കാരുടെ പട്ടിണിമാറില്ലാ. അത് മാറ്റാനുള്ള ഒരു കോപ്പും മോദിയുടെ കയ്യിലില്‍ ഇല്ല. അതുകൊണ്ടാണ്, മോദി കൂടുതല്‍ സമയം വിദേശത്തു കറങ്ങി നടക്കുന്നത്. താങ്കളൊക്കെ അതിനെ സ്തുതിച്ചു നടന്നോളൂ.
>>>>>Really I don't know why you and some leftist are becoming this much upset where as in actual the entire world is applauding and Indians are becoming proud.<<<<
മോദിക്ക് വിദേശത്ത് സ്വീകരണം ലഭിക്കുന്നു എന്നതില്‍ ഞാന്‍ upset ആയി എന്നതൊക്കെ താങ്കളുടെ വിഭ്രമ ചിന്തയാണ്. ഞാന്‍ അങ്ങോട്ടു വരുന്നു എന്ന് പറഞ്ഞാല്‍ ഏത് രാഷ്ട്രത്തിനും, രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ മോദിയെ സ്വീകരിക്കേണ്ടി വരും. ഉഗാണ്ടയുടെ പ്രസിഡണ്ടിനു നാളെ ഇന്‍ഡ്യയിലേക്ക് വരാന്‍ തോന്നിയാല്‍ മോദിക്കദ്ദേഹത്തെ സ്വീകരിക്കേണ്ടി വരും. അതൊക്കെ അന്താരാഷ്ട്ര പ്രോട്ടോക്കോളിന്റെ പ്രശ്നമാണ്. എന്റെ അറിവില്‍, ഇന്നു വരെ ഒരു രാഷ്ട്രവും മോദിയെ, ഞങ്ങളുടെ രാഷ്ട്രം സന്ദര്‍ശിക്കണമെന്നു പറഞ്ഞ് ഒറ്റ രാഷ്ട്രവും ക്ഷണിച്ചിട്ടില്ല. മോദി വിളിച്ചതുകൊണ്ട് തിരിച്ച് പലരും വിളിച്ചു എന്നു മാത്രം.
ഞാന്‍ upset ആയത് മറ്റൊരു കാരണം കൊണ്ടാണ്. മോദി ഭരിക്കാന്‍ കയറിയപ്പോള്‍ മുതല്‍ ഹിന്ദു മത ഭ്രാന്തര്‍ കൂടുതല്‍ അഴിഞ്ഞാടുന്നു. തീതുപ്പി നടക്കുന്നു. ഇന്‍ഡ്യയിലെ മത സ്വാതന്ത്ര്യം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. സഞ്ചീവ് ഭട്ടിനേപ്പൊലുള്ള ഉദ്യോഗസ്ഥരെ പിരിച്ചു വിടുന്നു. ചരിത്രം മാറ്റി എഴുതാന്‍ ശ്രമിക്കുന്നു. സംഘ പരിവാരികളെ പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുന്നു. ഹിന്ദു ദൈവങ്ങളുടെ സീരിയയിലില്‍ റോളഭിനയിക്കുന്നതൊക്കെ ആണിപ്പോള്‍ സ്ഥാനലബ്ദിക്കുള്ള യോഗ്യത. ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ തന്നെയാണ്.
മോദി ഭരിക്കാന്‍ വന്നിട്ട് ഇന്‍ഡ്യയില്‍ ഒരു മാറ്റവും ഞാന്‍ കണ്ടില്ല. പണ്ടത്തെ സര്‍ക്കാരുകളൊക്കെ നടപ്പിലാക്കിയതും പ്രഖ്യാപിച്ചിരുന്നതുമായ പദ്ധതികളുടെ പേരു മാറ്റിയിടലല്ലാതെ പുതിയതായി യാതൊന്നും മോദി ഇതു വരെ ചെയ്തിട്ടില്ല. തന്റെ ബിനാമി ആയ അദാനിക്ക് വേണ്ടി ഭരിക്കുന്നു. അംബാനിയുടെ ചെരുപ്പു നക്കി നടക്കുന്നു. ഇതൊക്കെ ഞാന്‍ പ്രഹീഷിച്ചതു തന്നെയാണ്. അതുകൊണ്ട് എനിക്ക് യാതൊരു തരത്തിലുള്ള ഉണ്ടായിട്ടില്ല. അടുത്ത നാലു വര്‍ഷവും ഇതൊക്കെ തന്നെയേ നടക്കൂ.
മോദിക് ചെയ്യാന്‍ പറ്റുന്നത് വോട്ടുകല്‍ വിലക്കെടുക്കാന്‍ വേണ്ടി ഇപ്പോള്‍ ബിഹാറിന്, 1.25 ലക്ഷം കോടി കൊടുക്കുനതുപോലെ ചില ചെപ്പടി വിദ്യകള്‍ മാത്രമാണ്. നേപ്പാളിനും മംഗോളിയക്കുമൊക്കെ കൊടുക്കുന്ന കൂടെ ബിഹാറിനും കൊടുക്കുന്നു എന്നേ ഞാന്‍ അതിനെ കാണുന്നുള്ളു.
പണ്ട് മോദിയെ വാനോളം പുക്ഴ്ത്തി നടന്നിരുന്ന ഭക്തരൊക്കെ ഇപ്പോള്‍ നിശബ്ദരാണെന്നു കാണുമ്പോള്‍ തന്നെ സംഗതികളുടെ കിടപ്പ് അല്‍പ്പമെങ്കിലും ചിന്താശേഷി ഉള്ളവര്‍ക്ക് പിടികിട്ടും.
മോദി അധികാരത്തിലെത്തിയാല്‍ രൂപയുടെ മൂല്യം ഉയര്‍ന്നുയര്‍ന്ന് ഡോളറിന്, 40 ആകുമെന്നായിരുന്നു ഭക്തരൊക്കെ പ്രചരിപ്പിച്ചിരുന്നത്. ആള്‍ ദൈവം ശ്രീ ശ്രീ യൊക്കെ അത് കുറച്ചു കലം കൊട്ടിപ്പാടി നടന്നു. താങ്കളും അതുപോലെ കൊട്ടിപ്പാടി നടന്നോളു.
Kaalidasan saying
പക്ഷെ സഞ്ചീവ് ഭട്ടിനു നല്‍കിയ കരണം കാണിക്കല്‍ നോട്ടീസില്‍ unauthorized absence ആണു പ്രധാന ആരോപണമായി ഉന്നയിച്ചിരുന്നത്.
Mr.Kalidasan for the above reason did he deserve promotion or what?
Kaalidasan saying
എന്റെ അറിവില്‍, ഇന്നു വരെ ഒരു രാഷ്ട്രവും മോദിയെ, ഞങ്ങളുടെ രാഷ്ട്രം സന്ദര്‍ശിക്കണമെന്നു പറഞ്ഞ് ഒറ്റ രാഷ്ട്രവും ക്ഷണിച്ചിട്ടില്ല. മോദി വിളിച്ചതുകൊണ്ട് തിരിച്ച് പലരും വിളിച്ചു എന്നു മാത്രം.
Great Kaalidasan great, what a surprise, all correspondence of the PM's office is copying to you for review!!! let me laugh for some time for your great statement.
Kaalidasan saying
"മോദി ഭരിക്കാന്‍ വന്നിട്ട് ഇന്‍ഡ്യയില്‍ ഒരു മാറ്റവും ഞാന്‍ കണ്ടില്ല"
What an understatement, just ask you family members or friends or co-workers
"Who am I, what I am doing etc." India is the home country of billion+ people and you are working abroad and making prejudiced blogs and how you can analyse the development and changes taking place in India.
>>>>>ഹൈന്ദവ പുരാണങ്ങളെ ഏതു രീതിയിൽ വ്യാഖ്യാനിച്ചാലും ആരും കയ്യും കാലും ഒന്നും വെട്ടാൻ വരില്ല എന്നതു കൊണ്ടു ഇതുപോലെയുള്ള അബദ്ധങ്ങൾ എഴുതി വച്ചാൽ ഹൈന്ദവ ദർശനങ്ങളെ കുറിച്ചുള്ള താങ്കളുടെ അറിവു കേവലം ഉപരിപ്ലവമാണെന്നുള്ള വസ്തുത വിളംബരം ചെയ്യുക എന്നതിൽ കവിഞ്ഞ ദോഷമൊന്നും സംഭവിക്കാനില്ല <<<<
എന്റെ അറിവവിടെ നില്‍ക്കട്ടെ. അസുരന്മാരെ എങ്ങനെയാണു ഹൈന്ദ പുരാണങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഏത് സ്കൂള്‍ കുട്ടികള്‍ക്കു പോലും അറിയാം. അതിനു പ്രത്യേക വ്യാഖ്യാനമൊന്നും ആവശ്യമില്ല. ഏത് ഹിന്ദു പുരണങ്ങളോ ഇതിഹാസങ്ങളോ എടുത്താലും അസുരരെയും, രാക്ഷസരെയും, ദസ്യുക്കളെയുമൊക്കെ ചിത്രീകരിച്ചിരിക്കുന്നത് വായിക്കാം. പക്ഷെ വായിക്കാനുള്ള മനോനിലയും അതിനെ അംഗീകരിക്കാനുള്ള സന്മനസുമുണ്ടാകണമെന്നു മാത്രം.
എല്ലാ ഹൈന്ദവ ദേവതകളുടെയും ചിത്രങ്ങളുള്ള കലണ്ടറുകള്‍ ലഭ്യമാണ്. മിക്ക ഹിന്ദു വീടുകളിലും അതൊക്കെ കാണാം. കുറഞ്ഞ പക്ഷം അവയെങ്കിലുമൊന്നു കാണുവാന്‍ അപേക്ഷ. ഇതിനൊന്നും ഒരു വ്യാഖ്യാനവും ആവശ്യമില്ല. എന്തിനാണു കയ്യും കാലും വെട്ടലും ഇതിലേക്ക് വലിച്ചിഴച്ചുകൊണ്ടു വരുന്നത്?
>>>>>പ്രകൃതിയിലെ ദ്വന്ദ ഭാവങ്ങളുടെ .....നൻമ / തിൻമ , ഇരുട്ട് / വെളിച്ചം ,സ്ത്രീ / പുരുഷൻ എന്നിങ്ങനെ യുള്ള yin -yang representation ന്റെ ഒരു പ്രതീകമാണ് ദേവൻമാരും അസുരൻമാരും<<<<
ഇതാണു യഥാര്‍ത്ഥ വ്യാഖ്യാന ഫാക്റ്ററി. അപ്പോള്‍ രാമനും അദ്ദേഅഹ്ത്തിന്റെ ക്ഷേത്രവുമൊക്കെ വെറും കെട്ടു കഥയാണല്ലേ? രാവണനും ബലിയുമൊനും ജീവിച്ചിരുന്നവരല്ല.. എങ്കില്‍ ഇന്നത്തെ ഹിന്ദു മതമെന്നു പറയുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണ്. കുറഞ്ഞ പക്ഷം മോദിയെ എങ്കിലുമിതൊക്കെ ഒന്ന് മനസിലാക്കി കൊടുത്താല്‍ നന്നായിരുന്നു.
Kaalidasan saying
"ഇതാണു യഥാര്‍ത്ഥ വ്യാഖ്യാന ഫാക്റ്ററി. അപ്പോള്‍ രാമനും അദ്ദേഅഹ്ത്തിന്റെ ക്ഷേത്രവുമൊക്കെ വെറും കെട്ടു കഥയാണല്ലേ? രാവണനും ബലിയുമൊനും ജീവിച്ചിരുന്നവരല്ല.. എങ്കില്‍ ഇന്നത്തെ ഹിന്ദു മതമെന്നു പറയുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണ്."
Mr. Kaalidasan, your true (poisonous) mind has come out, that is your main problem.
Just making allegations against Mr. Modi you cannot tarnish Hindu religion, mind it well. In many of your previous blogs you are narrating paragraphs of Hindu religious books and just saying it is not practical or impossible or bring the proof and stating Hindu religious books are comics. Whereas if anybody narrate some stories or incidents of Bible or Christian beliefs you are becoming upset, why this double standard?
You may have some general knowledge but still you are not mature to understand Hindu religious concepts and just making irresponsible statements which makes you silly in front of others. It is just like a nursery kid taking engineering / medicine books and saying why all these pictures and text, because it is beyond his understanding.
All Hindus are proud to state that we do not required any certification / approval / attestation from prejudiced communal arsehole like you. We Hindus have our great religious concepts and we are happy with our religion.
By your repeated attempts I am afraid knowingly or unknowingly you are trying to make communal split between Hindus and Christians, however you cannot succeed on your hidden agenda.
Kaalidasan saying
"അപ്പോള്‍ രാമനും അദ്ദേഅഹ്ത്തിന്റെ ക്ഷേത്രവുമൊക്കെ വെറും കെട്ടു കഥയാണല്ലേ?"
For a religious Hindu Lord Rama, Lord Krishna, Goddess Durga, God Mahavishnu, God Shiva etc. are not comic characters, all of them are reincarnation or real god for us, it is our belief, and you are not supposed to interfere on that, mind it well. There are more than 200 million hindus in various parts of India / world believing in Hidu religion and having own way of worshipping our god.
>>>>>ഓരോരുത്തരും അവരവരുടെ ബൌദ്ധിക നിലവാരത്തിനു അനുസൃതമായ അർത്ഥം കണ്ടെത്തുന്നു എന്നും പറയാം ( പിന്നെ ഹൈന്ദവ പുരാണത്തിലെ ദേവ -അസുരൻ മാർക്ക് ഇറാനുമായി ബന്ധമൊന്നുമില്ല ......ദിതി അദിതി സഹോദരിമാരിൽ ജനിച്ച ,കശ്യപ മുനിയുടെ പുത്രന്മാരാണിരുവരും )<<<<
"""പ്രകൃതിയിലെ ദ്വന്ദ ഭാവങ്ങളുടെ .....നൻമ / തിൻമ , ഇരുട്ട് / വെളിച്ചം ,സ്ത്രീ / പുരുഷൻ എന്നിങ്ങനെ യുള്ള യിന്‍ -യങ് രെപ്രെസെന്ററ്റിഒന്‍ ന്റെ ഒരു പ്രതീകമാണ് ദേവൻമാരും അസുരൻമാരും """,എന്നൊക്കെ പറയുന്ന ആളു തന്നെയാണോ കശ്യപമുനിയുടെ കഥ എന്നെ പഠിപ്പിക്കുന്നത്? ബൌദ്ധിക നിലവാരം വളരെ ഉയര്‍ന്നതാണല്ലോ.
ഇതാണു ശരികുള്ള വ്യാഖ്യാന ഫാക്റ്ററി. കശ്യപന്റെ കഥ വിശ്വസിക്കാം. അസുരനിലെത്തുമ്പോള്‍ അതൊക്കെ പ്രതീകം. നല്ല നിലവാരം.
ആരേതൊക്കെ അര്‍ത്ഥം കണ്ടെത്തിയാലും എല്ലാ മത പുസ്തകങ്ങളിലും അതൊക്കെ എഴുതപ്പെട്ട കാലത്തെ ചരിത്രം അടങ്ങിയിട്ടുണ്ട്. ദൈവത്തെയും പിശാചിനെയും അസുരരെയുമൊക്കെ മാറ്റി നിറുത്തിയാല്‍ ലഭിക്കുന്നത് ചരിത്രത്തിന്റെ വായനയാണ്. അതിശയോക്തി തട്ടിക്കിഴിച്ചാല്‍, ബൈബിളായാലും കുര്‍ആനായാലും പുരാണങ്ങളായലും അതിലൊക്കെ അതാത് കാലത്തെ ചരിത്രമുണ്ട്. അതിനു പ്രത്യേക വ്യാഖ്യാനങ്ങളുടെ ആവശ്യമില്ല. മനസിലാക്കി എടുക്കാനുള്ള മാനസിക അവസ്ഥ ഉണ്ടാകണമെന്നു മാത്രം. ഇഷ്ടമുള്ളത് ചരിത്രവും ഇഷ്ടമില്ലാത്തവ പ്രതീകവും എന്ന ഇരട്ടത്താപ്പുകൊണ്ട് അത് നടക്കില്ല.
ബലിയുടെ ഐതീഹ്യവും അതുപോലെ ഒന്നാണ്. വടക്കന്‍ പട്ടുകള്‍ പോലെ ചരിത്രമുറങ്ങുന്ന ഗാഥകളാണ്, നാടോടി പാട്ടുകളും. അങ്ങനെയുള്ള നാടോടി പാട്ടുകളിലെ ഒരു കഥാപുരുഷനാണു ബലി. അദ്ദേഹത്തെ വാമനന്‍ എന്ന മറ്റൊരാള്‍ ആക്രമിച്ച് കൊലപ്പെടുത്തിയതായിരുന്നു. ബലിയെ തിന്മയുടെ പ്രതീകമായിട്ടാണ്, വാമന ഭാഗത്തു നിന്നും ചിത്രീകരിച്ചതും. പക്ഷെ ബലിയുടെ ഭാഗത്തുള്ളവര്‍ അദ്ദേഹത്തെ മഹാനായി ചിത്രീകരിക്കുന്നു. ഇന്നും ബലിയുടെ പിന്മുറക്കാരായ മലയാളികള്‍ അതോര്‍ക്കുന്നു. അതാണീ നാടന്‍ പാട്ടിലുള്ളത്. ഇതിലേക്ക് സനാതന ദര്‍ശനം ഇടിച്ചു കയറ്റിയപ്പോള്‍ വാമനന്‍ ദൈവത്തിന്റെ അവതാരവും ബലി ദൈവത്തെ എതിര്‍ക്കുന്ന തിന്മയുടെ അവതാരവുമായി. ഇതിലപ്പുറം മറ്റൊന്നുമില്ല. പ്രജാക്ഷേമ തല്പരനായിരുന്ന ഒരു ചക്രവര്‍ത്തി തിന്മയുടെ അവതരമായതാണ്, സനാതന മാജിക്ക്. അതാണിതിലെ അസംബന്ധവും. മോരും മുതിരയും പോലെ. ബലിയുടെ ഭരണത്തെ വാഴ്ത്തിപ്പാടുമ്പോള്‍ ബലിയെ വധിച്ച ദുഷ്ടനെ ആരാധിക്കുന്ന വൃത്തികേട്.
ഹിന്ദു എന്ന പദം തന്നെ ഇറാനിയന്‍ ഭാഷയില്‍ നിന്നും വന്നതാണ്. അവിടെ അഹുര എന്നു പറയുന്നതിന്റെ ഇന്‍ഡ്യന്‍ രൂപമാണ്, അസുര എന്നത്. അതിര്‍ത്തിക്കപ്പുറവും ഇപ്പുറവും രണ്ടര്‍ത്ഥം. പാകിസ്ഥാനികള്‍ക്ക് ഇന്‍ഡ്യക്കാര്‍ അക്രമികളാകുമ്പോള്‍, ഇന്‍ഡ്യക്കാര്‍ക്ക് പകിസ്ഥാനികള്‍ അക്രമികളാകുന്നതുപോലെ. ഈ ലളിതമായ സത്യം മനസിലാക്കിയാല്‍ ഇതിലെ ഗുട്ടന്‍സ് പിടി കിട്ടും.
>>>>>ഈ "ആയിരക്കണക്കിനു മുസ്ലിങ്ങളെ കൊലപ്പെടുത്തി" എന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ് .......58 കർസേവകരെ ഗോധ്രയിൽ മുസ്ലീങ്ങൾ തീവണ്ടിയിൽ ചുട്ടെരിച്ചു കൊന്നതിനെ തുടർന്നുണ്ടായ സംസ്ഥാന വ്യാപകമായ ഹിന്ദു -മുസ്ലിം സംഘർഷത്തിൽ നൂറു കണക്കിന് ആളുകൾ ഇരുപക്ഷത്തും കൊല്ലപ്പെട്ടു ...... <<<<
തിന്മയുടെ പ്രതീകമെന്നു പറഞ്ഞ് അസുരരെ വധിച്ചതുപോലെ എത്ര ലളിതം!!
ഇവിടെ ചര്‍ച്ച ചെയ്ത വിഷയം സഞ്ചീവ് ഭട്ടിനെ പിരിച്ചു വിട്ടതും അതിന്റെ കാരണവുമാണ്. ഗോധ്രയില്‍ മുസ്ലിങ്ങള്‍ കര്‍സേവകരെ ചുട്ടെരിച്ചു കൊന്നതിനു പ്രതികാരമായി ഗുജറാത്ത് മുഴുവന്‍ മുസ്ലിങ്ങളെ കൊന്നൊടുക്കിക്കോളാന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദി ഹിന്ദു ഭീകര്‍ക്ക് മുന്നു ദിവസത്തെ സാവകാശം അനുവദിച്ചു കൊടുത്തു എന്ന സത്യം സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയതിന്, ശിക്ഷാ നടപടി സ്വീകരിക്കേണ്ടി വന്ന സഞ്ചീവ് ഭട്ടിനേക്കുറിച്ചാണിവിടെ പരാമര്‍ശിച്ചത്. മോദി ഭക്തി കാരണം അതിന്റെ ഗൌരവം താങ്കള്‍ക്ക് മനസിലകുന്നില്ല. മനസിലാക്കണമെന്ന് യാതൊരു നിര്‍ബന്ധവും എനിക്കില്ല.
>>>>>ജനസംഖ്യയിൽ ഭൂരിപക്ഷം ഹിന്ദുക്കളായതിനാൽ മരണസംഖ്യയിൽ മുസ്ലിങ്ങൾ ആനുപാതികമായി ഉയർന്നു നിൽക്കുന്നു <<<<
ഇതാണ്,punch dialogue . ഉത്തരാധുനിക മോദി ഭരണ കാലത്തെ ഉഗ്രന്‍ dialogue .
എന്നു വച്ചാല്‍ മോദി ഭരിക്കുമ്പോള്‍ ന്യൂനപക്ഷമായതു കൊണ്ട് ഏത് ലഹളയിലും മുസ്ലിങ്ങള്‍ കൂടുതല്‍ കൊല്ലപ്പെടുമെന്ന്. ഏതായാലും ഈ സത്യം വളരെ വ്യക്തമായി പറഞ്ഞു തന്നതിന്, നന്ദി.
ഇതേ സൂത്ര വാക്യം ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായ ലഹളയിലും താങ്കള്‍ പ്രയോഗിക്കുമോ എന്നറിയാന്‍ ആഗ്രഹമുണ്ട്. ഡെല്‍ഹിയിലെ ജനസംഖ്യയിൽ ഭൂരിപക്ഷം ഹിന്ദുക്കളായതിനാൽ മരണസംഖ്യയിൽ സിഖുകാര്‍ ആനുപാതികമായി ഉയർന്നു നിൽക്കുന്നു അല്ലേ.
കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ അത് സത്യമാണെന്ന് ബോധ്യമായി.
>>>>>ഇതിനു മുന്പും ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുള്ള ഹിന്ദു -മുസ്ലിം സംഘർഷത്തിൽ ഇതിലുമധികം മുസ്ലിങ്ങൾ കൊല്ലപ്പെട്ടിരുന്നു എങ്കിലും അവയൊക്കെ കോണ്ഗ്രസ് മുഖ്യമന്ത്രിമാർ ഭരിച്ചിരുന്ന കാരണത്താൽ ഇതുപോലെ ചരിത്ര സംഭവമായി കൊണ്ടാടപ്പെട്ടില്ല എന്നുമാത്രം<<<<
സംസ്ഥാനം ഭരിക്കുന്ന സംഘ പരിവാരി ആയ മുഖ്യമന്ത്രി മുസ്ലിങ്ങളെ കൊന്നൊടുക്കാന്‍ സംഘ പരിവാരിന്, മൂന്നു ദിവസത്തെ സാവകാശം നല്‍കിയതുകൊണ്ടാണ്, ഇത് ലോകം മുഴുവന്‍ കൊണ്ടാടപ്പെട്ടത്. പല രാജ്യങ്ങളും മോദിക്ക് വിസ നിഷേധിച്ചതും ഇതേ കാരണം കൊണ്ടാണ്. മോദി പ്രധാനമന്ത്രി ആയപ്പോള്‍ പലരും സൌകര്യ പൂര്‍വം അതൊക്കെ മറന്നു തുടങ്ങിയതായിരുന്നു. മോദിയുടെ പിടിപ്പു കേടു കൊണ്ട് വീണ്ടും അതൊക്കെ സജീവ ചര്‍ച്ച ആയി മാറിക്കഴിഞ്ഞു. അത് വിധിയാണെനു കൂട്ടിയാല്‍ മതി. ഇനി മോദി ചെല്ലുന്നിടത്തെല്ലാം ഇതേക്കുറിച്ച് ചോദ്യങ്ങളുണ്ടാകും.
>>>>>(ഓണപ്പാട്ടിന്റെ പൂര്‍ണ്ണരൂപം അതല്ല. ഓണപ്പാട്ടിലെ നാലഞ്ച് വരികള്‍ കടമെടുത്ത് സഹോദരന്‍ അയ്യപ്പന്‍ സാമൂഹികോദ്ധാരണലക്ഷ്യത്തോടെ എഴുതിയ ഒരു സോദ്ദേശ്യകവിതയാകുന്നു അത്. <<<<
അജിത്,
എന്റെ അഭിപ്രായത്തില്‍ ഇതാണു ശരിക്കുള്ള ഓണപ്പാട്ട്. സനാതനികള്‍ കേരളത്തിലെ ആദിമ നിവാസികളെ കീഴടക്കിയ ശേഷം ഉണ്ടാക്കിയ സമൂഹിക മാറ്റമാണ്, സഹോദരന്‍ അയ്യപ്പന്‍ വിവരിക്കുന്നത്.
മഹാബലി ഭരിച്ചിരുന്ന കാലവും സനാതനികള്‍ കയ്യേറിയ ശേഷമുള്ള കാലവും വസ്തു നിഷ്ടമായി വിവരിക്കുന്നുണ്ടതില്‍.
>>>>>ഈ പോക്കാണെങ്കില്‍ കാലം ചെല്ലുന്തോറും അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന് ചരിത്രം രേഖപ്പെടുത്തും എന്നാണെന്റെ ഒരു ഊഹം<<<<
അജിത്,
ഇന്ന് ഓണം ആഘോഷിക്കുമ്പോലെ മറ്റൊരു തരത്തില്‍ ആഘോഷിക്കപ്പെട്ടേക്കാം എന്നാണെന്റെ ഊഹം.
ഇപ്പോഴത്തെ ഓണം തിന്മയുടെ മേല്‍ നന്മ നേടിയ വിജയമാണെന്നാണല്ലോ അനന്ത് പറയുന്നത്? തിന്മയുടെ പ്രതീകമായ ബലി എന്ന അസുരന്റെ മേല്‍ നന്മയുടെ പ്രതീകമായ വാമനന്‍ നേടിയ വിജയമാണല്ലോ സവര്‍ണ്ണരുടെ ഓണം. സത്യം മറിച്ചാണെങ്കിലും.
അതുപോലെ തിന്മയുടെ പ്രതീകമായ മുസ്ലിങ്ങളുടെ മേല്‍ നന്മയുടെ പ്രതീകമായ ഹിന്ദു മതം നേടിയ വിജയമായി ഇത് ഭാവിയില്‍ ആഘോഷിക്കപ്പെട്ടേക്കാം.
>>>>>Mr.Kalidasan for the above reason did he deserve promotion or what?<<<<
പന്തു തട്ടുമ്പോലെ കൂടെ കൂടെ സ്ഥലം മാറ്റം നല്‍കിയാല്‍ ചിലപ്പോള്‍ പെട്ടെന്ന് ചാര്‍ജ് എടുക്കാന്‍ സാധിച്ചെന്നു വരില്ല. അതിനു പിരിച്ചു വിടുക എന്നതിനെ ഞാന്‍ ഫാസിസമായേ കാണുന്നുള്ളൂ. ഭക്തരൊക്കെ സ്തുതിച്ചു കൊള്ളുക.
>>>>>Great Kaalidasan great, what a surprise, all correspondence of the PM's office is copying to you for review!!! let me laugh for some time for your great statement.<<<<
മോദിയെ ഒറ്റ രാജ്യവും ചാടിക്കയറി ക്ഷണിച്ചിട്ടില്ല. അധികാരം ഏറ്റ ഉടനെ എല്ലാവരെയും ക്ഷണിക്കലായിരുന്നു മോദിയുടെ ഹോബി. ഞാന്‍ വരുന്നേ എന്നും പറഞ്ഞ് മോദി ഇടിച്ചു കയറി പോകുകയാണുണ്ടായത്. വരേണ്ട എന്നു പറയാത്തതൊക്കെ അവരുടെ മാന്യത. ആരു ക്ഷണിച്ചിട്ടാണ്, മോദി അടുത്ത മാസം അമേരിക്കയിലേക്ക് വീണ്ടും പോകുന്നത്?
ഒബാമയെ ക്ഷണിച്ചു വരുത്തി, എയര്‍ പോര്‍ട്ടില്‍ ചെന്ന് സ്വീകരിച്ച്, സ്വന്തം പേരു തുന്നിയ ലക്ഷക്കണക്കിനു വിലയുള്ള കോട്ടുമിട്ട് എഴുന്നള്ളിച്ച് നടത്തിയിട്ട് എന്തുണ്ടായി? പോകുന്നതിന്റെ തലേ ദിവസം മോദിക്ക് കൊടുത്ത അടിയും, അമേരിക്കയില്‍ ചെന്ന ശേഷം വീണ്ടും കൊടുത്ത കൊട്ടും ഒന്നും മോദിക്ക് ഏല്‍ക്കില്ല. നാണമുണ്ടെങ്കിലല്ലേ നാണക്കേടു തോന്നു
>>>>>What an understatement, just ask you family members or friends or co-workers <<<<
എന്തിനാണ്, മറ്റുള്ളവരോട് ചോദിക്കാന്‍ പറയുന്നത്. എന്തു മാറ്റമുണ്ടായി എന്ന് താങ്കള്‍ക്ക് പറഞ്ഞു കൂടെ?
>>>>>Mr. Kaalidasan, your true (poisonous) mind has come out, that is your main problem.<<<<
ദേവന്മാരുടെയും അസുരന്മാരുടെയും കഥകളൊക്കെ വെറും പ്രതീകാത്മകമെന്ന് ഇവിടെ എഴുതിയതിനോടാണു ഞാന്‍ പ്രതികരിച്ചത്. അതിലെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അതെഴുതിയ അനന്തിനോട് ചോദിക്കുക,. വെറുതെ എന്റെ നേരെ കുരച്ചിട്ട് കാര്യമില്ല.
ആ കഥകളൊക്കെ പ്രതീകാത്മകമല്ല എന്നാണെന്റെ നിലപാട്. അതില്‍ ചരിത്രമുണ്ട്. അസുരന്മാര്‍ ഇവിടത്തെ ആദിമ നിവാസികളും ദേവന്മാര്‍ അധിനിവേശക്കാരുമാണെന്നാണ്, ഞാന്‍ ആ കഥകളില്‍ നിന്നും മനസിലാക്കിയത്. കുറഞ്ഞ പക്ഷം ഓണത്ഘേക്കുറിച്ചെങ്കിലുമുള്ള ഐതീഹ്യത്തിന്റെ കാര്യത്തില്‍ അത് സത്യമാണ്. ബലിയ വധിച്ച് രാജ്യം കയ്യടക്കിയ വാമനനെ അവതാരമാക്കിയത് ബ്രാഹ്മണ്യത്തിന്റെ കുടിലത.
>>>>>Just making allegations against Mr. Modi you cannot tarnish Hindu religion, mind it well.<<<<
മോദിയെ വിമര്‍ശിച്ചാല്‍ അതെങ്ങനെ ഹിന്ദു മതത്തിനു പൊള്ളുന്നു? മോദിയെന്താ ഹിന്ദു മതത്തിലെ ദേവനാണോ?
ഹിന്ദു മതത്തെ മുസ്ലിങ്ങളില്‍ നിന്നും രക്ഷിക്കാന്‍ അവതരിച്ച അവതാരമെന്നായിരുന്നു മോദിയെ ഭക്തരൊക്കെ വാഴ്ത്തിപ്പാടിയത്. ഗുജറാത്തില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കിയപ്പോള്‍ മോദിയെ സ്തുതിച്ചതും ഇതേ മനോനില അനുസരിച്ചായിരുന്നു. ഭാവിയില്‍ മോദിയേയും വാമനനേപ്പൊലെ അവതാരമായി ആരാധിക്കാന്‍ തുടങ്ങിയേക്കാം. ഹിന്ദു മതം ഇത്രയോക്കെയേ ഉള്ളു എന്ന് എന്നേപ്പോലെയുള്ളവരെ ബോധ്യപ്പെടുത്തുന്നതിനു നന്ദി.
>>>>>You may have some general knowledge but still you are not mature to understand Hindu religious concepts and just making irresponsible statements which makes you silly in front of others. It is just like a nursery kid taking engineering / medicine books and saying why all these pictures and text, because it is beyond his understanding.<<<<
മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ ചെറുതാകുന്നതിനേക്കുറിച്ചോര്‍ത്ത് താങ്കള്‍ ബേജാറാകേണ്ട ആവശ്യമില്ല. എനിക്ക് മോദിയേപ്പോലെ 56 ഇഞ്ച് നെഞ്ചളവൊന്നുമില്ല.
താങ്കളൊക്കെ ചേര്‍ന്ന് ആരെയൊക്കെ പാകിസ്താനിലേകയക്കണമെന്നും ത്രിശൂലം കൊണ്ട് കുത്തിക്കൊല്ലണമെന്നും ഏതൊക്കെ ദേവാലയങ്ങള്‍ തകര്‍ക്കണമെന്നുമൊക്കെ ഉള്ള കണക്കെടുക്കുക. അതല്ലേ ഒരു സനാതന ധര്‍മ്മി ചെയ്യേണ്ടത്?
>>>>>For a religious Hindu Lord Rama, Lord Krishna, Goddess Durga, God Mahavishnu, God Shiva etc. are not comic characters, all of them are reincarnation or real god for us, it is our belief, and you are not supposed to interfere on that, mind it well. There are more than 200 million hindus in various parts of India / world believing in Hidu religion and having own way of worshipping our god.<<<<
ഇതൊക്കെ ആദ്യം അനന്തെന്ന ഹിന്ദുവിനെ പറഞ്ഞ് മനസിലാക്കിക്കുക. എന്നിട്ട് മതിയില്ലേ എന്നോട് പറയാന്‍.
സഞ്ചീവ് ഭട്ടിനും റ്റീസ്റ്റക്കും ഉണ്ടാകുന്ന ദുരനുഭവങ്ങളോട് ചേര്‍ത്തു വായിക്കാവുന്ന ചിലതു കൂടിയുണ്ട്,
രാഹുല്‍ ശര്‍മ: മായ കൊദ്നാനിക്കു ശിക്ഷ ലഭിക്കാന്‍ കാരണമായ സെല്‍ ഫോണ്‍ കാള്‍ റിക്കാര്‍ഡ് സമര്‍പ്പിച്ചു. ഓടുവില്‍ 33 ഓളം വകുപ്പുതല അന്വേഷണങ്ങളും 6 കാരണം കാണിക്കല്‍ നോട്ടീസും വാങ്ങി പിന്നീട് പിന്നീട് പോലീസില്‍ നിന്നു സ്വമേധയാ വിരമിക്കാന്‍ തീരുമാനിച്ചു.
സതീഷ് വര്‍മ, രജനീഷ് റായി: വ്യാജ ഏറ്റുമുട്ടല്‍ കേസ്സില്‍ അന്നത്തെ അഭ്യന്തര മന്ത്രി അമിത് ഷായെ അറസ്റ്റു ചെയ്യാന്‍ ഇടയായ അന്വേഷണം നടത്തിയ ഉദ്ധ്യോഗസ്തര്‍, ഇവരെ ഷില്ലോങ്ങിലേക്കു, ആയിരത്തിലേറെ കിലോമീറ്ററുകള്‍ ദൂരേക്കു സ്ഥലം മാറ്റി.
എന്നാല്‍ നേരെമറിച്ചു എ കെ ശര്‍മ: ഒരു സ്ത്രീയുടെ ഫോണ്‍ ചോര്‍ത്തിയ വിഷയത്തില്‍ മോഡിക്കൊപ്പം നിന്നതിനാകാം ദല്‍ഹിയില്‍ CBI യുടെ ജൊയിണ്റ്റ് ഡയറക്റ്ററായി.
>>>@Ananth ഇത്തരം ദുരന്തങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതി ശ്രദ്ധിച്ചിട്ടുണ്ടോ?? അനൌദ്യോഗികക്കണക്കുകള്‍ അനുസരിച്ച് മരണസംഖ്യ ഇതിലേറെ ഉയരാനാണ് സാദ്ധ്യത എന്നൊരു വാചകം നിര്‍ബന്ധമായും കാണും. ഇന്‍ഡ്യപോലെയുള്ള രാജ്യത്താകുമ്പോള്‍ എളുപ്പവുമാണത്. 30 വര്‍ഷം മുന്‍പ് ഞാന്‍ സിംഗപ്പൂരില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്റെ ഒരു സിംഗപ്പൂരിയന്‍ ഫ്രണ്ട് “നിന്റെ ഐ.ഡി ഒന്ന് കാണിക്കൂ, നോക്കട്ടെ” എന്ന് പറഞ്ഞു. ഹേയ്, ഞങ്ങള്‍ക്ക് അങ്ങനെ ഐ.ഡി ഒന്നുമില്ല എന്ന് ഞാന്‍ മറുപടി കൊടുത്തപ്പോള്‍ അവന്‍ സ്തബ്ധനായി നിന്നു. അപ്പോള്‍ നിങ്ങള്‍ വേറെ വല്ല സ്റ്റേറ്റിലോ സ്ഥലത്തോ ചെന്ന് മരിച്ചുപോയാല്‍ നിങ്ങളെ എങ്ങനെ ഐഡന്റിഫൈചെയ്യും എന്ന ചോദ്യത്തിന് ഞാന്‍ ഉത്തരമില്ലാതെ കൈ മലര്‍ത്തി.
.പിന്നെ കാലം ചെല്ലും തോറും പറയുന്ന ആളിന്റെ മതെതരത്വമൊ മതതീവ്രവാദമൊ ഒക്കെ അനുസരിച്ച് 2002 കലാപത്തിൽ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ എണ്ണം രണ്ടായിരം , അയ്യായിരം പതിനായിരം എന്നൊക്കെ കൊട്ടത്താപ്പു കണക്കുകൾ എഴുതിക്കാണാറുണ്ടു ...>>>>>>>>>>>> ഈ പോക്കാണെങ്കില്‍ കാലം ചെല്ലുന്തോറും അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന് ചരിത്രം രേഖപ്പെടുത്തും എന്നാണെന്റെ ഒരു ഊഹം<<<<
@ ajit ......താങ്കൾ എഴുതിയതൊക്കെ ശരിതന്നെ ......പക്ഷേ അതൊന്നും ഞാൻ ചോദിച്ച ലളിതമായ ചോദ്യത്തിന് മറുപടി ആവുന്നില്ല ...ചോദ്യം ഇതായിരുന്നു ...ഗുജറാത്തിലെ കലാപത്തിൽ മരിച്ച മുസ്ലീങ്ങളുടെ എണ്ണം സംബന്ധിച്ച് സർക്കാർ ഏജൻസികൾ നൽകുന്ന കണക്കുകൾ അല്ലാതെയുള്ള വിശ്വാസ യോഗ്യമായ മറ്റേതൊരു കണക്കാണ് താങ്കൾക്കു ചൂണ്ടിക്കാണിക്കാനാവുന്നത്
സിന്ഗപൂരിലെ സുഹൃത്തിനോടു ഇപ്പോൾ മനസിലെങ്കിലും പറയാം ....ആധാർ പോലെയുള്ള രേഖകൾ ഇപ്പോൾ നടപ്പിൽ വരുത്തികൊണ്ടിരിക്കുക ആണല്ലോ എന്ന് .......
പിന്നെ കാലമെത്ര കഴിഞ്ഞാലും സർക്കാർ രേഖകളിൽ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്നു വരാനുള്ള സാദ്ധ്യത ഇല്ല ......എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം അയ്യായിരമെന്നും പതിനായിരമെന്നുമൊക്കെ പെരുപ്പിച്ചു എഴുതിപ്പിടിപ്പിക്കുന്നതിനു മതേതരന്മാരും മതതീവ്രവാദികളും മത്സരിക്കുന്നത് കാലം ചെല്ലുന്തോറും കൂടിവരികയാണ്
>>>>>>>ഈ "ആയിരക്കണക്കിനു മുസ്ലിങ്ങളെ കൊലപ്പെടുത്തി" എന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ് .......58 കർസേവകരെ ഗോധ്രയിൽ മുസ്ലീങ്ങൾ തീവണ്ടിയിൽ ചുട്ടെരിച്ചു കൊന്നതിനെ തുടർന്നുണ്ടായ സംസ്ഥാന വ്യാപകമായ ഹിന്ദു -മുസ്ലിം സംഘർഷത്തിൽ നൂറു കണക്കിന് ആളുകൾ ഇരുപക്ഷത്തും കൊല്ലപ്പെട്ടു ...... <<<
തിന്മയുടെ പ്രതീകമെന്നു പറഞ്ഞ് അസുരരെ വധിച്ചതുപോലെ എത്ര ലളിതം!!
ഇവിടെ ചര്‍ച്ച ചെയ്ത വിഷയം സഞ്ചീവ് ഭട്ടിനെ പിരിച്ചു വിട്ടതും അതിന്റെ കാരണവുമാണ്. ഗോധ്രയില്‍ മുസ്ലിങ്ങള്‍ കര്‍സേവകരെ ചുട്ടെരിച്ചു കൊന്നതിനു പ്രതികാരമായി ഗുജറാത്ത് മുഴുവന്‍ മുസ്ലിങ്ങളെ കൊന്നൊടുക്കിക്കോളാന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദി ഹിന്ദു ഭീകര്‍ക്ക് മുന്നു ദിവസത്തെ സാവകാശം അനുവദിച്ചു കൊടുത്തു എന്ന സത്യം സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയതിന്, ശിക്ഷാ നടപടി സ്വീകരിക്കേണ്ടി വന്ന സഞ്ചീവ് ഭട്ടിനേക്കുറിച്ചാണിവിടെ പരാമര്‍ശിച്ചത്. മോദി ഭക്തി കാരണം അതിന്റെ ഗൌരവം താങ്കള്‍ക്ക് മനസിലകുന്നില്ല. മനസിലാക്കണമെന്ന് യാതൊരു നിര്‍ബന്ധവും എനിക്കില്ല.<<<<<<<<
ഇതാണ് അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നു മറുപടി പറയുന്ന ശൈലി .......സന്ജിവ് ഭട്ടിനെ പിരിച്ചു വിട്ട കാര്യമാണ് ഇവിടത്തെ പരാമർശ വിഷയം എന്നതിൽ തർക്കമൊന്നുമില്ല .....പക്ഷേ ഈ ലേഖനത്തിൽ നരേന്ദ്ര മോഡി ആദ്യമായി മുഖ്യമന്ത്രിപദം ഏറ്റെടുത്ത കാലത്ത് ഗുജറാത്തിൽ ഉണ്ടായ ഹിന്ദു മുസ്ലീം സംഘർ ഷത്തിൽ ആയിരക്കണക്കിനു മുസ്ലിങ്ങളെ കൊലപ്പെടുത്തി എന്നൊക്കെ താങ്കൾ എഴുതിയത് എന്തടിസ്ഥാനത്തിലാണ് എന്ന ചോദ്യത്തിൽ നിന്നും ഒളിചോടുന്നതാണ് ഈ പ്രതികരണം
>>>>പക്ഷേ ഈ ലേഖനത്തിൽ നരേന്ദ്ര മോഡി ആദ്യമായി മുഖ്യമന്ത്രിപദം ഏറ്റെടുത്ത കാലത്ത് ഗുജറാത്തിൽ ഉണ്ടായ ഹിന്ദു മുസ്ലീം സംഘർ ഷത്തിൽ ആയിരക്കണക്കിനു മുസ്ലിങ്ങളെ കൊലപ്പെടുത്തി എന്നൊക്കെ താങ്കൾ എഴുതിയത് എന്തടിസ്ഥാനത്തിലാണ് എന്ന ചോദ്യത്തിൽ നിന്നും ഒളിചോടുന്നതാണ് ഈ പ്രതികരണം<<<<
ആയിരക്കണക്കിനു മുസ്ലിങ്ങളെ കൊലപ്പെടുത്തി. അതാണു വാസ്തവം. മോദി എന്ന ഗുജറാത്ത് മുഖ്യമന്ത്രി എഴുതിക്കൊടുത്ത കണക്കൊക്കെ സംഘ പരിവാരികള്‍ വിശ്വസിച്ചാല്‍ മതി. ദിവസം 11 രൂപ വരുമാനമുണ്ടെങ്കില്‍ ഗുജറാത്തി പണക്കരാനാണെന്ന കണക്കുണ്ടാക്കിയ ബുദ്ധിമാനല്ലേ.
സംഘ പരിവാരികള്‍ക്ക് ഗുജറാത്തില്‍ നടന്നത് ഹിന്ദു മുസ്ലിം ലഹള. ഒറീസയില്‍ നടന്ന ഹിന്ദു ക്രൈസ്തവ ലഹള. ഇതുപോലെയുള്ള ലഹളക്കാരോട് എന്തു വിശദീകരണം നല്‍കിയിട്ടും കാര്യമില്ല.
ഗോധ്രയില്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കളെ കൊന്നൊടുക്കിയാല്‍ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടു വരേണ്ടത സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. അതിനു പകരം കൊലപ്പെട്ടാവരുടെ ശവശരീരം വരെ വച്ച് വര്‍ഗ്ഗിയ കളി കളിക്കാനാണു മോദി ശ്രമിച്ചത്. അതിനെ എതിര്‍ത്തു എന്നതായിരുന്നു സഞ്ചീവ് ഭട്ട് ചെയ്ത ആദ്യത്തെ കുറ്റം. മുസ്ലിങ്ങളെ കൊന്നൊടുക്കാന്‍ ഹിന്ദു ഭീകരര്‍ക്ക് മൂന്നു ദിവസം മോദി അനുവദിച്ചു കൊടുത്തിരുന്നു എന്ന് സുപ്രീം കോടതിയില്‍ പറഞ്ഞത് രണ്ടമത്തെ കുറ്റം. ഇതുപൊലെയുള്ള കുറ്റങ്ങള്‍ ചെയ്ത സഞ്ചീവ് ഭട്ടിനെ മോദി പിരിച്ചു വിട്ടു. ഇത്ര ലളിതമായ സത്യം താങ്കള്‍ക്ക് മനസിലാകാഞ്ഞിട്ടൊന്നുമല്ല. ചില മത തീവ്രവാദികള്‍ക്ക് മതത്തിന്റെ ലേബല്‍ ഉണ്ടായാല്‍ പിന്നെ പലതിനെയും ന്യായീകരിക്കേണ്ടി വരും. താങ്കളുടെ ഗതികേടും അതാണ്.
കൊലപ്പെട്ട മുസ്ലിങ്ങളുടെ കണക്കില്‍ പിടിച്ച് കിടന്നാടാതെ സഞ്ചീവ് ഭട്ടെന്ന പോലീസ് ഉദ്യോഗസ്ഥനോട് മോദി ചെയ്തത് ശരിയാണോ തെറ്റാണോ എന്നെങ്കിലും പറയുക.
ഇന്ത്യയില്‍ ഏറ്റവും വര്‍ഗ്ഗീയമായി ചിന്തിക്കുന്ന ഹിന്ദുക്കള്‍ ആണ് ഗുജറാത്തില്‍ ഉള്ളത്. അന്യ സംസ്ഥാനത്ത് നിന്നും ഗുജറാത്തില്‍ ചെല്ലുന്ന മുസ്ലീങ്ങള്‍ക്കു അവിടെ ഒരു വീട് വാടകയ്ക്ക് കിട്ടാന്‍ എത്ര ബുദ്ധിമുട്ട് ആണെന്നതിന് തെളിവായി അടുത്തിടെ തന്നെ എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഭൂരിപക്ഷം ഗുജറാത്തി ഹിന്ദുക്കളും മോഡിയെ അവതര പുരുഷനെ പോലെ ആണ് കാണുന്നത്. ഗുജറാത്തിലെ വര്‍ഗ്ഗീയ ഹിന്ദുക്കള്‍ ചാര്‍ത്തി കൊടുത്ത പരിവേഷം കൂടി ആണ് മോഡിയെ വാരാണസിയിലെ ഹിന്ദുക്കളുടെ വോട്ടുകള്‍ നേടാന്‍ സഹായിച്ചത്. അങ്ങനെ മോഡി പ്രധാനമന്ത്രിയും ആയി. എന്നാല്‍, പ്രധാനമാത്രി ആയി ഒരു വര്‍ഷം കൊണ്ട് തന്നെ മോഡി വെറും പുറംമോടി മാത്രമാണെന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പൊങ്ങച്ചത്തിന് അപ്പുറം യാതൊരു ഉള്‍കാമ്പും ഇല്ല. RSS പറയുന്നതിന് അപ്പുറം മറ്റൊരു തീരുമാനവും ഇല്ല.
>>>"ആയിരക്കണക്കിനു മുസ്ലിങ്ങളെ കൊലപ്പെടുത്തി. അതാണു വാസ്തവം."<<<
ഇതു തന്നെയാണ് താങ്കൾ ലേഖനത്തിൽ എഴുതിയത് ......എന്തു അടിസ്ഥാനത്തിലാണ് ഇത്തരമൊരു കണക്കു പറയുന്നതെന്നു ചോദിക്കുമ്പോൾ ഉരുണ്ടു കളിക്കുകയും വീണ്ടും അതേ പ്രസ്താവന ആവർതിച്ചിട്ടു അതാണ് വാസ്തവം എന്നു ഉറക്കെ പറയുകയും ചെയ്‌താൽ അതു വാസ്തവമാവുകയില്ല .ഇതു സംബന്ധിച്ച് സർക്കാർ ഔദ്യോഗികമായി നടത്തിയ പ്രസ്താവന ഞാൻ ഉദ്ധരിച്ചിരുന്നു . അതിനെ ഖണ്ടിക്കത്തക്കതായ തെളിവുകളൊന്നും താങ്കളുടെ പക്കൽ ഇല്ല എന്നു വളരെ വ്യക്തം .......പിന്നെ ആയിരക്കണക്കിനു മുസ്ലീങ്ങൾ കൊല്ലപ്പെട്ടതായി താങ്കൾ വിശ്വസിക്കുന്നു എന്നു പറയുന്നതാവും ശരി .....പക്ഷേ അതാണ് വാസ്തവം എന്നു പറഞ്ഞാൽ അതിനു ഉപോൽബലകമായ തെളിവുകൾ കൂടി ചൂണ്ടിക്കാണിക്കാൻ താങ്കൾ ബാധ്യസ്ഥനാവുന്നു
>>>"കൊലപ്പെട്ട മുസ്ലിങ്ങളുടെ കണക്കില്‍ പിടിച്ച് കിടന്നാടാതെ സഞ്ചീവ് ഭട്ടെന്ന പോലീസ് ഉദ്യോഗസ്ഥനോട് മോദി ചെയ്തത് ശരിയാണോ തെറ്റാണോ എന്നെങ്കിലും പറയുക."<<<
സന്ജിവ് ഭട്ട് എന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ മോഡി എന്തെങ്കിലും ചെയ്തതായി എനിക്ക് തോന്നുന്നില്ല .......അഖിലേന്ത്യാ സർവീസിലുള്ള ഒരു ഉദ്യോസ്ഥന്റെ മേൽ തൊഴിൽ സംബന്ധമായ വീഴ്ച്ചകളുമായി ബന്ധപ്പെട്ടു അച്ചടക്ക നടപടികൾ സർക്കാർ കൈകൊള്ളുന്നതിൽ രാജ്യത്തെ പ്രധാന മന്ത്രിക്കു നേരിട്ടുള്ള പങ്കില്ല ......പിന്നെ ഇത്തരം ഉദ്യോഗസ്ഥർ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി നേരിടുന്ന നടപടികൾക്കു പരിഹാരം തേടുവാനുള്ള സംവിധാനങ്ങൾ നമ്മുടെ നിയമവ്യവസ്ഥയിൽ ആവോളം ഉണ്ടെന്നിരിക്കെ ഈ ഉദ്യോഗസ്ഥന്റെ പൂർവകാല ചെയ്തികളുമായി ബന്ധപ്പെടുത്തി ഇപ്പോഴത്തെ അച്ചടക്ക നടപടിയിൽ മോഡിയെ കുറ്റം പറയുന്നവർ മോഡി വിരോധം കൊണ്ടു അന്ധന്മാരായി തീർന്നവരാണ്
>>>>ഇതാണു ശരികുള്ള വ്യാഖ്യാന ഫാക്റ്ററി. കശ്യപന്റെ കഥ വിശ്വസിക്കാം. അസുരനിലെത്തുമ്പോള്‍ അതൊക്കെ പ്രതീകം. നല്ല നിലവാരം.......
ഇതാണു യഥാര്‍ത്ഥ വ്യാഖ്യാന ഫാക്റ്ററി. അപ്പോള്‍ രാമനും അദ്ദേഅഹ്ത്തിന്റെ ക്ഷേത്രവുമൊക്കെ വെറും കെട്ടു കഥയാണല്ലേ? രാവണനും ബലിയുമൊനും ജീവിച്ചിരുന്നവരല്ല.. എങ്കില്‍ ഇന്നത്തെ ഹിന്ദു മതമെന്നു പറയുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണ് <<<<
പുരാണത്തിലെ കശ്യപമുനിയുടെ കഥ പറഞ്ഞത് അതു ചരിത്ര സത്യമാണെന്ന അർത്ഥത്തിലല്ലല്ലോ ,,,,,അതിലെ ദേവ -അസുരന്മാര്ക്ക് ഇറാനുമായി ബന്ധമില്ല എന്നാണു പറഞ്ഞത് .....സപ്തർഷികളിൽ ഒരാളായ കശ്യപമുനി ബ്രഹ്മാവിന്റെ പൗത്രനായിട്ടാനു പുരാണങ്ങൾ പറയുന്നത് ......ബ്രഹ്മാവും വിഷ്ണുവും ശിവനും ഒക്കെ ദൈവ സങ്കല്പങ്ങളാണ് ജീവിച്ചിരുന്ന വ്യക്തികൾ അല്ല അവരൊന്നും ഇറാനിൽ നിന്നോ മറ്റോ വന്നവരും അല്ല .....പിന്നെ താങ്കൾ പറയുംപോലെ ഹൈന്ദവ ദർശനത്തിൽ അസുരൻമാർ നിക്രുഷ്ടർ അല്ല ....ദേവ -അസുരൻമാർ സഹോദര സ്ഥാനീയരായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നു വ്യക്തമാക്കാനുമാണ് കശ്യപന്റെ കാര്യം പറഞ്ഞത് ....
പുരാണങ്ങളും മറ്റും ചരിത്ര വസ്തുതകൾ അല്ല എന്നു പറഞ്ഞാൽ അതിനർത്ഥം "ഹിന്ദു മതമെന്നു പറയുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണ്" എന്നൊക്കെ എടുത്തു ചാടാൻ വരട്ടെ ........ദിവ്യ ഗർഭം , ഉയർതെഴുന്നെൽപ്പു എന്നൊക്കെ യുള്ള "ചരിത്രത്തിലെ ഏറ്റവും വലിയ നുണ" യിൽ കെട്ടിപ്പടുതതല്ലേ താങ്കളുടെ മതവിശ്വാസം ........അതുപോലെ ദൈവം മലക്കുകൾ വഴി വിശുദ്ധ ഗ്രന്ഥം പ്രവാചകന് എത്തിച്ചു കൊടുത്തു എന്നതും ഇതേ ഗണത്തിൽ പെടുത്താമല്ലോ ......പക്ഷേ താങ്കൾക്കു തെറ്റു പറ്റുന്നത് ചരിത്ര വസ്തുതകളെയും മതവിശ്വാസത്തെയും വേർതിരിച്ചു കാണാൻ കഴിയാത്തതാണ് .......ജനലക്ഷങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കാൻ കഴിയുന്നതിലാണ് മതസഹിഷ്ണുത ........പക്ഷേ മറ്റു മതങ്ങളെ എല്ലാം ഇല്ലാതാക്കി എല്ലാ മനുഷ്യരെയും ക്രിസ്തുമത ത്തിലേക്ക് പരിവർത്തനം ചെയ്യിക്കാൻ യത്നിക്കുന്ന evangelist കളിൽ ഒരുവനായ താങ്കൾ മറ്റു മതങ്ങളെ ആക്ഷേപിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു .......മറ്റു മതങ്ങളുടെ കാര്യത്തിൽ പ്രയോഗിക്കുന്ന യുക്തിവിചാരമൊന്നും സ്വന്തം മതത്തിന്റെ കാര്യം വരുമ്പോൾ സൌകര്യപൂർ വം മറക്കുന്നു ........അതുകൊണ്ടു നൂറ്റാണ്ടുകളായി നിലവിലുള്ള ഓണപ്പാട്ട് നിഷേധിച്ചിട്ട് സമീപകാലത്ത് സഹോദരൻ അയ്യപ്പൻ രചിച്ച സോദ്ദേശ സാഹിത്യത്തിനു , അതെഴുതിയ സാമൂഹ്യസാഹചര്യം ഇന്ന് നിലവിലില്ല എന്ന വസ്തുത വിസ്മരിച്ചിട്ടു , പ്രാമുഖ്യം കൊടുക്കുന്നു.....വീണപൂവ് കുമാരൻ ആശാൻ എഴുതിയ കവിത അല്ല വയലാർ എഴുതിയ സിനിമാ പാട്ടാണ് എന്നൊക്കെ പറയുംപോലെ !!!
>>>>>എന്തു അടിസ്ഥാനത്തിലാണ് ഇത്തരമൊരു കണക്കു പറയുന്നതെന്നു ചോദിക്കുമ്പോൾ ഉരുണ്ടു കളിക്കുകയും വീണ്ടും അതേ പ്രസ്താവന ആവർതിച്ചിട്ടു അതാണ് വാസ്തവം എന്നു ഉറക്കെ പറയുകയും ചെയ്‌താൽ അതു വാസ്തവമാവുകയില്ല .<<<<
താങ്കള്‍ അടിസ്ഥാനമാക്കുന്നത് മോദി കേന്ദ്ര സര്‍ക്കാരിനു കൊടുത്ത റിപ്പോര്‍ട്ടല്ലേ. അതില്‍ പറഞ്ഞിരിക്കുന്നത് 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടു. 223 പേരെ കാണാതായി എന്നാണ്. കാണാതായ ഹിന്ദുക്കളുടെ കണക്ക് ഏതായാലും മോദിക്ക് തെറ്റില്ല. അപ്പോള്‍ അതൊക്കെ മുസ്ലിങ്ങളാണെന്നു കരുതേണ്ടി വരും. 790 ഉം 243 ഉം കൂട്ടിയാല്‍ ആയിരത്തിനു മുകളില്‍ അല്ലേ?
പല മനുഷ്യാവാകാശ സംഘടനകളും കണക്കെടുപ്പു നടത്തിയിട്ടുണ്ട്. അതിലൊക്കെ കൊല്ലപ്പെട്ട മുസ്ലിങ്ങളുടെ എണ്ണം 1500 നു മുകളില്‍ ആണെന്നാണു പറയുന്നത്. പക്ഷെ അതൊന്നും താങ്കള്‍ വിശ്വസിക്കണ്ട. മോദിയുടെ ഔദ്യോകിക കണക്കില്‍ 254 ഹിന്ദുക്കളേ കൊല്ലപ്പെട്ടുള്ളു. ബാക്കി ആയിരത്തിലധികം ആളുകള്‍ ഏത് മതക്കാരാണെന്ന് താങ്കള്‍ തന്നെ പറയണം.
Kaalidasan,
Go through the excellent reply given by Mr. Ananth, which should serve as an eye opener for you.
With best wishes.
Soman. K
>>>>>സന്ജിവ് ഭട്ട് എന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ മോഡി എന്തെങ്കിലും ചെയ്തതായി എനിക്ക് തോന്നുന്നില്ല<<<<
അപ്പോള്‍ പിന്നെ ഇനി അത് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലല്ലോ. ഈ പോസ്റ്റ് താങ്കളെ ബാധിക്കുന്നതല്ല. മോദി കൊണ്ടു വരുമെന്നും ഇല്ലെന്നും പറയുന്ന അച്ചേ ദിന്‍ സ്വപ്നം കണ്ടിരിക്കുക.
സഞ്ചീവ് ഭട്ടിനെ ശിക്ഷിച്ചതില്‍ മോദിക്കും അമിത് ഷാക്കും വ്യക്തമായ പങ്കുണ്ടെന്ന് ഇന്‍ഡ്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും അറിയാം. താങ്കളത് നിഷേധിച്ചു കൊണ്ടിരുന്നോളു.
Kaalidasan saying "മോദിയെ വിമര്‍ശിച്ചാല്‍ അതെങ്ങനെ ഹിന്ദു മതത്തിനു പൊള്ളുന്നു? മോദിയെന്താ ഹിന്ദു മതത്തിലെ ദേവനാണോ?
Definitely not, Mr. Narendra Modi is the Indian Prime Minister. The actual problem is the anti-Hindu feeling which is burning inside you is fuming out however you want a secular cover for that you that purpose you are accusing Hindus religious concepts as well as BJP leaders, as Mr. Modi is the most successful BJP leader you are repeatedly accusing him against a riot which took place more than 12-years back.
>>>>>പുരാണത്തിലെ കശ്യപമുനിയുടെ കഥ പറഞ്ഞത് അതു ചരിത്ര സത്യമാണെന്ന അർത്ഥത്തിലല്ലല്ലോ ,,,,,അതിലെ ദേവ -അസുരന്മാര്ക്ക് ഇറാനുമായി ബന്ധമില്ല എന്നാണു പറഞ്ഞത് .....<<<<
അപ്പോള്‍ കശ്യപന്റെ കഥ വെറും കെട്ടു കഥയാണെന്നാണോ താങ്കള്‍ പറയുന്നത്?
കഥയായാലും ചരിത്ര സത്യമയാലും പുരാതന ഇന്‍ഡ്യയിലെയും പുരാതന ഇറാനിലെയും എഴുതപ്പെട്ട വേദ പുസ്തകങ്ങളില്‍ ദേവന്മരും അസുരരും ഉണ്ട്. ഇറാനില്‍ ദേവന്മാര്‍ ക്ഷുദ്ര ജീവികളും അസുരന്മാര്‍ നല്ലവരും ആണ്. ഇന്‍ഡ്യയില്‍ ദേവന്മാര്‍ നല്ലവരും അസുരന്മാര്‍ ക്ഷുദ്ര ജീവികളുമാണ്.
ചരിത്രസത്യമായലും കെട്ടുകഥകളായാലും ഈ യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കിയാണ്, ഈ രണ്ട് ഭൂവിഗാങ്ങളിലും ഉള്ള മത വിശ്വസസം രൂപപ്പെട്ടത്. അതിനെ താങ്കള്‍ക്ക് നിഷേധിക്കാനാകുമോ?
ഉത്തരേന്ത്യയിലെ അസുര്‍ എന്ന ദളിത സമൂഹം അസുരരെ തങ്ങളുടെ വീര പുരുഷന്മാരായി കാണുന്നു. കാളി എന്ന ഹിന്ദു ദേവത വധിച്ച മഹിഷാസുരന്‍ അവര്‍ക്ക് പുണ്യ പുരുഷനാണ്. ഇറാലിനെ അസുരര്‍ അവര്‍ക്ക് പുണ്യ പുരുഷരായതുപോലെ.
>>>>>പിന്നെ താങ്കൾ പറയുംപോലെ ഹൈന്ദവ ദർശനത്തിൽ അസുരൻമാർ നിക്രുഷ്ടർ അല്ല ....ദേവ -അസുരൻമാർ സഹോദര സ്ഥാനീയരായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നു വ്യക്തമാക്കാനുമാണ് കശ്യപന്റെ കാര്യം പറഞ്ഞത് ....<<<<
എല്ലാ ഹിന്ദു പുരാണങ്ങളിലും അസുരരെ ഹിന്ദു ദേവതകളം ദേവന്മാരും കൊല്ലുകയാണു ചെയ്യുന്നത്. സഹോദരെ കൊല്ലുന്ന മതമാണു ഹിന്ദു മതം എന്നാണോ ഇപ്പോള്‍ താങ്കളുടെ പക്ഷം?
ഹിരണ്യാക്ഷന്‍, ഹിരണ്യക ശിപു, കംസന്‍, രാവണന്‍, മഹാബലി. നിര നീണ്ടതാണ്. സഹോദരങ്ങളെ കൊല്ലാന്‍ വിഷ്ണു തന്നെ മനുഷ്യരൂപത്തില്‍ അവതരിച്ചു. ഉപദേവതകളൊക്കെ കൂടെ കൊന്നൊടുക്കിയ സഹോദരങ്ങളുടെ കണക്ക് പറയുന്നില്ല. എന്തൊരു ദര്‍ശനം.
മഹബലി എന്ന സഹോദരനെ വാമനന്‍ എന്ന ഹിന്ദു ദൈവം എന്തിനായിരുന്നു കൊന്നത്? സഹോദര സ്നേഹം മൂത്തായിരുന്നോ?
>>>>>പുരാണങ്ങളും മറ്റും ചരിത്ര വസ്തുതകൾ അല്ല എന്നു പറഞ്ഞാൽ അതിനർത്ഥം "ഹിന്ദു മതമെന്നു പറയുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണ്" എന്നൊക്കെ എടുത്തു ചാടാൻ വരട്ടെ ........ദിവ്യ ഗർഭം , ഉയർതെഴുന്നെൽപ്പു എന്നൊക്കെ യുള്ള "ചരിത്രത്തിലെ ഏറ്റവും വലിയ നുണ" യിൽ കെട്ടിപ്പടുതതല്ലേ താങ്കളുടെ മതവിശ്വാസം <<<<
ഞാന്‍ ചോദിച്ചത് വളരെ വ്യക്തമായ ഒരു ചോദ്യമാണ്. ശ്രീരാമനെന്നും ശ്രീകൃഷ്ണനെnനുമൊക്കെ ജീവിച്ചിരുന്നവരാണോ അല്ലയോ. ഹൈന്ദവ പുരാണങ്ങളിലെ മറ്റ് കഥാപാത്രങ്ങളും ജീവിച്ചിരുന്നവരാണോ? അതോ വെറും ഭാവനയാണോ എന്നതാണ്. അവര്‍ അവതാരങ്ങളാണെന്നോ കൃഷ്ണനു 16008 ഭാര്യമാരുണ്ടായിരുന്നു എന്നൊക്കെ ഉള്ള ഉപകഥകളേക്കുറിച്ചല്ല.
ദിവ്യ ഗര്‍ഭവും ഉയിര്‍ത്തെഴുന്നേല്‍പ്പുമൊക്കെ മാറ്റി നിറുത്തിയാല്‍ യേശു എന്ന വ്യക്തി ജീവിച്ചിരുന്നതായി ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. അദ്ദേഹത്തെ ദൈവമായി അവര്‍ കരുതുന്നു. അതുപോലെ ഹിന്ദു ദേവതകളൊക്കെ ജീവിച്ചിരുന്നവരാണോ വെറും ഭാവനയാണോ എന്നതാണു ചോദ്യം. ഉത്തരമുണ്ടെങ്കില്‍ പറയുക.
>>>>>.ജനലക്ഷങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കാൻ കഴിയുന്നതിലാണ് മതസഹിഷ്ണുത ..<<<<
.ജനലക്ഷങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കാൻ കഴിയുന്നതിലാണ് മതസഹിഷ്ണുത .. ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ പാകിസ്താനിലേക്കു പോകണമെന്നും ബീഫ് കഴിക്കുന്നവരെ ജയിലില്‍ ഇടുമെന്നും ഒക്കെ പറയുന്ന മത സഹിഷ്ണുതയാണ്, താങ്കള്‍ വാഴ്ത്തിപ്പാടുന്നവരുടേത്.
രാമനെന്ന വ്യക്തി ജീവിച്ചിരുന്നിട്ടില്ല എന്നു വിശ്വസിക്കുന്ന താങ്കളേപ്പൊലുള്ളവര്‍ ആ രാമന്റെ പേരില്‍ അനേകരെ കൊന്നൊടുക്കിയതിനെ വെള്ള പൂശുന്നതാണിവിടെ കാണുന്നത്. അതേത് തരം സഹിഷ്ണുതയാണെന്നൊന്നു പറയാമോ?
>>>"ദിവ്യ ഗര്‍ഭവും ഉയിര്‍ത്തെഴുന്നേല്‍പ്പുമൊക്കെ മാറ്റി നിറുത്തിയാല്‍ യേശു എന്ന വ്യക്തി ജീവിച്ചിരുന്നതായി ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. അദ്ദേഹത്തെ ദൈവമായി അവര്‍ കരുതുന്നു. അതുപോലെ ഹിന്ദു ദേവതകളൊക്കെ ജീവിച്ചിരുന്നവരാണോ വെറും ഭാവനയാണോ എന്നതാണു ചോദ്യം. ഉത്തരമുണ്ടെങ്കില്‍ പറയുക."<<<
ദിവ്യ ഗര്‍ഭവും ഉയിര്‍ത്തെഴുന്നേല്‍പ്പുമൊക്കെ മാറ്റി നിറുത്തിയതെന്താ ......താങ്കൾ അതൊക്കെ നുണയാണെന്ന് കരുതുന്നുവോ ?
യേശു എന്ന വ്യക്തി ജീവിച്ചിരുന്നതായി ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. അദ്ദേഹത്തെ ദൈവമായി അവര്‍ കരുതുന്നു. ........ഇതു ശരി തന്നെ പക്ഷേ അതിനു ചരിത്രപരമായ തെളിവുകൾ ഇല്ല എന്നതു വേറൊരു വസ്തുത ......എന്നിരുന്നാലും പ്രസക്തമായ കാര്യം ലോകത്ത് വലിയൊരു വിഭാഗം ആളുകൾ അങ്ങനെ വിശ്വസിക്കുന്നു എന്നതാണ് ......അങ്ങിനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ പോലും ഇന്നു കൃസ്ത്യാനികൾ വിശ്വസിക്കുന്ന യേശു 3-ആം നൂറ്റാണ്ടിന്റെ റോമാ സാമ്രാജ്യം ഉണ്ടാക്കിയെടുത്ത myth ആണെന്ന് gnostics നെയും pagan myths നെയും കുറിച്ചുള്ള nag hammadi scrolls ന്റെ ഗവേഷണ പഠനങ്ങളുടെ കണ്ടെത്തലിനെ കുറിച്ച് മുൻപൊരിക്കൽ ഞാൻ എഴുതിയിരുന്നു
അതുപോലെ ഹൈന്ദവർ ദൈവീകത്വം കല്പിച്ചു ആരാധിക്കുന്നവർ ജീവിച്ചിരുന്നവരോ എന്നതിന് പ്രസക്തി ഇല്ല .......പുരാണങ്ങളും മറ്റും ചരിത്ര വസ്തുതകൾ ആയി കാണുന്നതു ബൈബിള് ചരിത്രപുസ്തകം ആയി കാണുന്നതു പോലെയേ ഉള്ളൂ .......ഞാൻ അങ്ങനെ കരുതുന്നില്ല ......അങ്ങനെ വിശ്വസിക്കുന്ന ആളുകൾ ഞാൻ മുൻപ് സൂചിപ്പിച്ചതു പോലെ അത്തരം allegorical ആയ കഥകൾക്ക് അവരവരുടേതായ വ്യാഖ്യാനങ്ങൾ നല്കുന്നു എന്നേയുള്ളൂ ......ഹൈന്ദവ ദർശനത്തിലെ ദൈവസങ്കല്പം താങ്കൾക്കു മനസിലാകാത്തത് താങ്കൾ മറ്റു മതങ്ങളെ കുറിച്ചു പഠിക്കുന്നത് തുറന്ന മനസോടെ അല്ല അവരെ എങ്ങനെ പരിവർത്തനം ചെയ്യിക്കാം എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് എന്നതു കൊണ്ടാവാം
പിന്നെ രാമ ക്ഷേത്രത്തിന്റെ കാര്യം എടുത്താൽ ........രാമൻ ജീവിച്ചിരുന്നോ ഇല്ലയോ ഒരു പ്രത്യേക ക്ഷേത്രം അദ്ദേഹത്തിന്റെ ജന്മസ്ഥാനമാണോ അതിനു ചരിത്രപരമായ തെളിവുകൾ ഉണ്ടോ എന്നതിനേക്കാൾ ഒക്കെ പ്രസക്തം ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകൾ ആ വിശ്വാസം വച്ചു പുലർത്തുന്നു എന്നതാണ് .......ഇതു ഹിന്ദുക്കൾക്ക് മാത്രം ബാധകമായ കാര്യമല്ല - ജൂതൻ മാരുടെയും കൃസ്ത്യാനികലുടെയും മുസ്ലീങ്ങലുടെയും ഒക്കെ കാര്യമെടുത്താലും ലക്ഷോപലക്ഷം ആളുകൾ വിശ്വസിക്കുന്നതു കൊണ്ടാണ് മതവിശ്വാസം ബഹുമാനിക്കപ്പെടുന്നത് അല്ലാതെ യുക്തിചിന്തയോ ചരിത്ര വസ്തുതകളുടെ ഗവേഷണം നടത്തിയിട്ടോ അല്ല ..........അതുകൊണ്ടു താങ്കൾ മറ്റു മതങ്ങളെ ആക്ഷേപിക്കുന്ന രീതി ഉപേക്ഷിച്ചിട്ട് മതസഹിഷ്ണുത പാലിക്കാൻ ശ്രമിക്കുക എന്നേ എനിക്ക് പറയാനുള്ളൂ
>>>"എല്ലാ ഹിന്ദു പുരാണങ്ങളിലും അസുരരെ ഹിന്ദു ദേവതകളം ദേവന്മാരും കൊല്ലുകയാണു ചെയ്യുന്നത്. സഹോദരെ കൊല്ലുന്ന മതമാണു ഹിന്ദു മതം എന്നാണോ ഇപ്പോള്‍ താങ്കളുടെ പക്ഷം?"<<<
താങ്കൾക്കു ഹിന്ദു പുരാണങ്ങളിൽ നിന്നും ഇതാണ് മനസിലാക്കാൻ സാധിച്ചത് ......ഇക്കണക്കിനു ഭഗവത് ഗീത യും താങ്കൾ ഒരു war mongering exhortation ആയിട്ടാവും മനസിലാക്കുക .......എന്തായാലും താങ്കളുടെ മനസ്ഥിതി കണ്ടിട്ടു പഴയൊരു കഥ ഓർത്തു പോവുന്നു .....
മദ്യം വിഷമാണെന്ന് കാട്ടിക്കൊടുക്കാനായി ഉപദേശി കുടിയനോട് : ഇതാ ഈ രണ്ടു ഗ്ലാസ്സുകളിൽ ഒന്നിൽ ശുദ്ധ ജലം മറ്റൊന്നിൽ മദ്യം ......ഇനിയിപ്പോൾ രണ്ടിലും ഓരോ പുഴുവിനെ ഇട്ടു വെക്കുക .......അൽപ സമയത്തിനുള്ളിൽ മദ്യത്തിൽ വീണ പുഴു ചത്തു പോയിരിക്കുന്നു .......ഇതിൽ നിന്നും എന്തു മനസിലായി ?
കുടിയൻ : അതായത് മദ്യം കഴിച്ചാൽ വയറ്റിലെ പുഴു ചാവുമെന്നർത്ഥം
Kaalidasan asking
"ഞാന്‍ ചോദിച്ചത് വളരെ വ്യക്തമായ ഒരു ചോദ്യമാണ്. ശ്രീരാമനെന്നും ശ്രീകൃഷ്ണനെnനുമൊക്കെ ജീവിച്ചിരുന്നവരാണോ അല്ലയോ. ഹൈന്ദവ പുരാണങ്ങളിലെ മറ്റ് കഥാപാത്രങ്ങളും ജീവിച്ചിരുന്നവരാണോ? അതോ വെറും ഭാവനയാണോ എന്നതാണ്. അവര്‍ അവതാരങ്ങളാണെന്നോ കൃഷ്ണനു 16008 ഭാര്യമാരുണ്ടായിരുന്നു എന്നൊക്കെ ഉള്ള ഉപകഥകളേക്കുറിച്ചല്ല.
Reply - Definitely Both Lord Sree Ramachandran & Lord Sreekrishna are alive divine avtars taken human life, absolutely there is no doubt about that.
Kaalidasan asking
"മഹബലി എന്ന സഹോദരനെ വാമനന്‍ എന്ന ഹിന്ദു ദൈവം എന്തിനായിരുന്നു കൊന്നത്? സഹോദര സ്നേഹം മൂത്തായിരുന്നോ?"
Reply
Mr. Kaalidasan, why are you repeatedly making this untrue statement? The Lord Vamana did not killed Mahabali, that everybody knows, including you. Mahabali has been sent as ruler of 'Pathalam' can be termed as 'inner earth' in addition god given Mahabali the 'Chiranjeevi' status which means immortal.
Also note that divine avtars / lords of Hindu puranas forced to kill asuras doing evil actions irrespective of whether they are human beings or asuras or rakshasas etc.
>>>>>നൂറ്റാണ്ടുകളായി നിലവിലുള്ള ഓണപ്പാട്ട് നിഷേധിച്ചിട്ട് സമീപകാലത്ത് സഹോദരൻ അയ്യപ്പൻ രചിച്ച സോദ്ദേശ സാഹിത്യത്തിനു , അതെഴുതിയ സാമൂഹ്യസാഹചര്യം ഇന്ന് നിലവിലില്ല എന്ന വസ്തുത വിസ്മരിച്ചിട്ടു , പ്രാമുഖ്യം കൊടുക്കുന്നു....<<<<
സഹോദരൻ അയ്യപ്പൻ രചിച്ചത് സോദ്ദേശ സാഹിത്യമൊന്നുമല്ല. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് നിലനിന്നിരുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളാണ്.
രാമായണവും മഹാഭാരതവും എഴുതിയ കാലത്തെ സാമൂഹ്യ സാഹചര്യം ഇന്ന് നിലവില്ലല്ലോ. എങ്കില്‍ പിന്നെ അതൊക്കെ അങ്ങ് തള്ളിക്കളഞ്ഞു കൂടെ?
സഹോദരനയ്യപ്പന്‍ ജീവിച്ച കാലത്തെ സമൂഹ്യ സാഹചര്യം ഇന്ന് ഒരു പരിധി വരെ കേരളത്തില്‍ നിലവിലില്ല. പക്ഷെ അതേ വിഴുപ്പ് മനസില്‍ പേറുന്നവര്‍ ഇന്നുമുണ്ട്. ഒരു എഞ്ചിനീയറിംഗ് കോളേജില്‍ ഒര്യു വിദ്യാര്‍ത്ഥി കൊലപാതകം നടത്തിയപ്പോള്‍ കൊലയാളിയുടെ ജാതി ഏതെന്നു വരെ മോദിയേപ്പൊലുള്ള ഒരു സവര്‍ണ്ണ കോമരം പറയുന്നു. അവര്‍ണ്ണര്‍ മോദി തൂറുന്ന മലം കോരുമ്പോള്‍ enlightenment നേടുന്നു എന്ന് പറയുമ്പോലെ.
സാഹചര്യം ഉണ്ടോ എന്നറിയണമെങ്കില്‍ സംവേദന ക്ഷമത എന്ന ഒരു സംഗതി കൂടെ ഉണ്ടാകണം. അത് താങ്കള്‍ക്ക് കമ്മിയായതുകൊണ്ട് ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളറിയാന്‍ വേണ്ടി ചില ലിങ്കുകള്‍ ഇവിടെ ഇടുന്നു.
http://www.nytimes.com/interactive/2014/04/06/world/asia/modi-gujarat-riots-timeline.html?_r=0#/#time287_11074
http://scroll.in/article/729270/dalit-man-in-ahmednagar-killed-for-ringtone-praising-ambedkar
http://www.newslaundry.com/2015/08/18/how-ranvir-sena-killed-dalits-an-expose-by-cobrapost-and-some-more-delusionary-denial-of-the-existence-of-caste/
http://timesofindia.indiatimes.com/india/Upper-caste-men-urinate-in-dalit-youths-mouth-in-Tamil-Nadu/articleshow/46605853.cms
http://timesofindia.indiatimes.com/city/pune/Dalit-boy-killed-then-hanged-from-tree-over-affair-with-upper-caste-girl-in-Maharashtra/articleshow/34396394.cms
http://indiatoday.intoday.in/story/bangalore-dalit-boy-killed-writing-love-letter-upper-caste-girl/1/449934.html
http://www.thehindu.com/news/cities/mumbai/dalit-youth-killed-allegedly-by-upper-caste-men/article5960854.ece
http://indianexpress.com/article/india/crime/dalit-youth-killed-for-talking-to-upper-caste-girl-in-pune/
http://indianexpress.com/article/india/india-others/1-killed-rape-splits-empties-a-mathura-dalit-basti/
http://www.hindustantimes.com/comment/market-crash-all-in-the-same-financial-hotpot/article1-1383778.aspx
http://www.scoopwhoop.com/news/dalit-youth-killed/
http://www.thenewsminute.com/article/story-dalit-boy-allegedly-killed-delivering-love-letter-upper-caste-man-32510
http://www.ndtv.com/tamil-nadu-news/killed-for-talking-to-upper-caste-girl-clues-on-engineers-death-in-cctv-footage-776655
http://www.thehindu.com/news/national/a-conspiracy-of-silence-against-dalit-victims/article5190865.ece
https://en.wikipedia.org/wiki/Caste-related_violence_in_India
>>>>>Definitely not, Mr. Narendra Modi is the Indian Prime Minister.<<<<
മോദി ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആയത് തീവ്ര ഹിന്ദുക്കളുടെ പിന്തുണ കൊണ്ടാണ്. ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി സ്വന്തം ഭാര്യയെ വരെ ഉപേക്ഷിച്ച തീവ്ര ഹിന്ദു ആണദ്ദേഹം.ഗോധ്രയില്‍ കൊല്ലപ്പെട്ട ഹിന്ദുക്കളുടെ ശവശരീരം അഹമ്മദാബാദില്‍ കൊണ്ടു വന്ന് ഗുജറാത്തികളുടെ വര്‍ഗ്ഗിയ വൊകാരം ആളിക്കത്തിച്ച് അധികാരത്തിലേറിയ ഹിന്ദു തീവ്രവാദൈയാണദ്ദേഹം. ബാബ്രി മസ്ജിദ് എന്ന മുസ്ലിം ദേവാലയം തകര്‍ക്കാന്‍ കൂട്ടുനിന്ന ഹിന്ദു തീവ്രവാദിയാണു മോദി. ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയതുകൊണ്ട് ഇതൊന്നും ഇല്ലാതാകില്ല.
>>>>>ദിവ്യ ഗര്‍ഭവും ഉയിര്‍ത്തെഴുന്നേല്‍പ്പുമൊക്കെ മാറ്റി നിറുത്തിയതെന്താ ......താങ്കൾ അതൊക്കെ നുണയാണെന്ന് കരുതുന്നുവോ ?<<<<
അത് നുണയായാലും സത്യമായാലും അതൊക്കെ ക്രിസ്തു മത വിശ്വാസത്തിന്റെ ഭാഗമാണ്. ക്രിസ്തു മതത്തിനു വേണ്ടി വാദിക്കുന്ന ആരോടെങ്കിലും ചോദിച്ച് അതിനേക്കുറിച്ചുള്ള വസ്തുത മനസിലാക്കുക.
ഹിന്ദു മതത്തിനു വേണ്ടി താങ്കള്‍ വാദിച്ചതുകൊണ്ടാണ്, അതിലെ ചില കാര്യങ്ങള്‍ ഞാന്‍ ചോദിച്ചത്. ദേവന്മാരും അസുരന്മാരും ഒക്കെ ജീവിച്ചിരുന്നവരാണോ അതോ വെറും കെട്ടു കഥയാണോ എന്ന് താങ്കള്‍ പറഞ്ഞാല്‍ മതി. അല്ലെങ്കില്‍ അറിയില്ല എന്നെങ്കിലും പറഞ്ഞാല്‍ മതി. ഞാന്‍ കൂടുതല്‍ ഒന്നും ചോദിക്കില്ല.
അസുരന്മാര്‍ ജീവിച്ചിരുന്നവരാണെന്ന് കുറച്ച് അസുര ജാതിക്കാര്‍ വിശ്വസിക്കുന്നു. ദേവന്മാരൊക്കെ ജീവിച്ചിരുന്നവരാണെന്ന് ഹിന്ദുക്കളൊക്കെ വിശ്വസിക്കുന്നു. രാമന്‍ ജനിച്ച സ്ഥലം വരെ അവര്‍ കുറിച്ചു വച്ചിരിക്കുന്നു. ദേവന്മാരേക്കുറിച്ചുള്ള അത്ഭുതകഥകളിലൊന്നും എനിക്ക് താല്പര്യമില്ല.
ദേവന്മാരുടെയും അസുരന്മാരുടെയും കഥകളൊക്കെ വെറും സാങ്കല്‍പ്പികമാണെന്ന് താങ്കളിവിടെ എഴുതിയതുകോണ്ടാണീ ചോദ്യം ഉണ്ടായത്.
>>>"മഹബലി എന്ന സഹോദരനെ വാമനന്‍ എന്ന ഹിന്ദു ദൈവം എന്തിനായിരുന്നു കൊന്നത്? സഹോദര സ്നേഹം മൂത്തായിരുന്നോ?"<<<
പണ്ടു കാലത്ത് ചില വിദ്വാൻമാർ സാംബശിവന്റെ കഥാപ്രസംഗം കേട്ടിട്ട് ഷെക്സ്പീർ കൃതികൾ നിരൂപണം ചെയ്യാനിറങ്ങുന്ന സാഹസം കാണിക്കുന്നത് പോലെ യുണ്ട് ഹിന്ദു പുരാണങ്ങളെക്കുറിച്ചു താങ്കൾ നടത്തുന്ന പരാമർശങ്ങൾ .......എന്തായാലും മഹാബലിക്കു എന്തു സംഭവിച്ചു എന്നു പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് ..........
66
കേവലം രണ്ട് അടി കൊണ്ടു മഹാബലിയുടെ സാമ്രാജ്യമായ ഭൂമിയും സ്വര്‍ഗ്ഗവും അളന്നു തന്റേതാക്കി മാറ്റിയ വാമനമൂര്‍ത്തി, മൂന്നാമത്തെ അടി വയ്ക്കാന്‍ സ്ഥലം ചോദിച്ചു.
മഹാബലി ഭക്തിപുരസ്സരം പ്രതിവചിച്ചു: “ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”
ഈ സമയം ഭക്തനും മഹാബലിയുടെ പിതാമഹനുമായ പ്രഹ്ലാദന്‍ അവിടെയെത്തി. പ്രസന്നമായ മനസോടുകൂടി പ്രഹ്ലാദന്‍ പറഞ്ഞു.
“ഹേ ഭഗവാന്‍, അങ്ങ് ബലിയുടെ യാതൊരു സ്വത്തിനെയും അപഹരിച്ചിട്ടില്ല. സമൃദ്ധമായ ഇന്ദ്രപട്ടം അങ്ങ് ബലിക്ക് നല്‍കി. അതിനെ ഇപ്പോള്‍ മടക്കി വാങ്ങി. അതുതന്നെയാണ് മംഗളകരം. ബ്രഹ്മാവിനോ ശ്രീപരമേശ്വരനോ ലക്ഷ്മീദേവിക്കുപോലുമോ ലഭിച്ചിട്ടില്ലാത്ത ചരണകമലദര്‍ശനം നല്‍കി അങ്ങ് ബലിയെ അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ , വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് അങ്ങ് പൂര്‍ണ്ണമായി അനുഗ്രഹിച്ചു. മനസ്സിനെ അടക്കി ആത്മതത്ത്വം അറിഞ്ഞ പുരുഷനുപോലും ഐശ്വര്യം നിമിത്തം മോഹം ജനിക്കും.”
തദവസരത്തില്‍ മഹാബലിയുടെ ഭാര്യ വിന്ധ്യാവലി വാമനനെ നമസ്കരിച്ചിട്ട് പറഞ്ഞു: “മായയാല്‍ മോഹിതരായിട്ട് തങ്ങളാണ് കര്‍ത്താവ് എന്ന് കരുതുന്ന കുബുദ്ധികള്‍ , സര്‍വ്വേശ്വരനായ അങ്ങേയ്ക്ക് എന്തു സമര്‍പ്പിക്കുവാനാണ്? സ്വന്തമായി വല്ലതുമുണ്ടെങ്കിലല്ലേ സമര്‍പ്പിക്കാന്‍ സാധിക്കൂ. ഒന്നുമില്ലാത്തവര്‍ എല്ലാറ്റിനും സ്വാമിയായ അങ്ങേയ്ക്ക് ഓരോന്നും സമര്‍പ്പിക്കുന്നു എന്ന് വാദിക്കുന്നത് കേവലം മോഹവലയം തന്നെ.”
ഭഗവാന്‍ പറഞ്ഞു: “ഞാന്‍ യാതൊരുവനെ അനുഗ്രഹിക്കാന്‍ വിചാരിക്കുന്നുവോ, അവന്റെ ഐശ്വരത്തെ ആദ്യം അപഹരിക്കും. സര്‍വ്വാനര്‍ത്ഥകാരണമായ അര്‍ത്ഥത്തെ അപഹരിച്ചാല്‍ മാത്രമേ അവന്‍ അടക്കവും വണക്കവുമുള്ളവനായി മാറൂ. അതിനാല്‍ സത്യാന്വേഷിക്ക് അര്‍ത്ഥാപഹരണം അനുഗ്രഹമാണ്.”
“അസുലഭമായ മനുഷ്യജന്മം സിദ്ധിച്ചാല്‍ ഗര്‍വ്വില്ലാതെയിരിക്കണം. ജന്മം, കര്‍മ്മം, വയസ്സ്, സൗന്ദര്യം, വിദ്യ, ഐശ്വര്യം, ധനം എന്നിവയില്‍ ഗര്‍വ്വം ഭാവിക്കാതിരിക്കാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാകണം. മറ്റുള്ളവര്‍ക്ക് ജയിക്കാന്‍ കഴിയാത്ത എന്റെ മായയെ ബലി ജയിച്ചിരിക്കുന്നു. സര്‍വ്വ ഐശ്വര്യത്തെയും ഞാന്‍ അപഹരിച്ചിട്ടും എല്ലാം പോയല്ലോ എന്ന ഖേദം അവനില്ല. ഇവന്റെ ധനം മുഴുവന്‍ ക്ഷയിച്ചു. ഇന്ദ്രപദവി നഷ്ടപ്പെട്ടു. വാക്കുകൊണ്ട് നിന്ദിക്കപ്പെട്ടു. ശുക്രാചാര്യന്‍ ശപിച്ചു. എന്തുചെയ്തിട്ടും സുസ്ഥിരചിത്തനായിരിക്കുന്ന ബലി സത്യത്തെയും ധര്‍മ്മത്തെയും ഉപേക്ഷിക്കുന്നില്ല.”
“ദേവന്മാര്‍ക്കും ലഭിക്കാന്‍ കഴിയാത്ത മഹാസ്ഥാനത്ത് മഹാബലി എത്തിയിരിക്കുന്നു. സാവര്‍ണിമന്വന്തരത്തില്‍ അങ്ങ് ദേവേന്ദ്രനായി ഭരിക്കും. അതുവരെ വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചിരിക്കുന്ന സുതലത്തില്‍ വാഴൂ. എന്റെ ദൃഷ്ടി എപ്പോഴും ഉള്ളതിനാല്‍ മനസ്സില്‍ ക്ലേശങ്ങളോ ശരീരത്തിന് വ്യാധിയോ ക്ഷീണമോ ആലസ്യമോ അന്യരില്‍നിന്ന് അപമാനമോ മറ്റു ആപത്തുക്കളോ ബാധിക്കില്ല. അങ്ങയെ ഇന്ദ്രന്‍ കൂടി ധിക്കരിക്കില്ല. അങ്ങയുടെ ആജ്ഞയെ അതിക്രമിക്കുന്നവനെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാന്‍ സുതലത്തിന്റെ പടിക്കല്‍ സദാ സന്നിഹിതനായിരിക്കും എന്ന് ഭവാന്‍ അറിയുക.”
അനന്തരം ഭഗവാന്‍ പ്രഹ്ലാദനോട് പറഞ്ഞു: “പ്രഹ്ലാദ, താങ്കള്‍ക്കു മംഗളം ഭവിക്കട്ടെ. സുതലമെന്ന സ്ഥാനത്തേയ്ക്ക് പോകൂ. അവിടെ സ്വപൗത്രനായ മഹാബലിയോടുകൂടി സന്തോഷിക്കൂ. സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു ഞാന്‍ നില്‍ക്കുന്നത് നീ നിത്യവും കാണും. എന്റെ സ്വരൂപദര്‍ശനം നിമിത്തമായുണ്ടായ പരമാനന്ദത്താല്‍ നിന്റെ സംസാരകാരണമായ കര്‍മ്മബന്ധം നിശ്ശേഷം നശിക്കും.”
മഹാബലിയും പ്രഹ്ലാദനും ഭഗവാനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു അനുവാദം വാങ്ങി അനുചരന്‍മാരോടൊപ്പം സുതലത്തില്‍ പ്രവേശിച്ചു.
അങ്ങനെ ഭഗവാന്‍ ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗവും തിരിച്ചു നല്‍കി. മഹാബലിക്കു സ്വര്‍ഗത്തേക്കാള്‍ സുന്ദരവും സുഖകരവുമായ സുതലവും നല്‍കി. അവിടെ ഭഗവാന്‍തന്നെ അവരെ കാത്തുരക്ഷിച്ചു കാവല്‍ നിന്നു. ആത്മാഭിമാനം ഉപേക്ഷിച്ച ഭക്തനായ മഹാബലിയെ ഭഗവാന്‍ ഇപ്പോഴും സേവചെയ്യുന്നു.
...contd
>>>>>അതുപോലെ ഹൈന്ദവർ ദൈവീകത്വം കല്പിച്ചു ആരാധിക്കുന്നവർ ജീവിച്ചിരുന്നവരോ എന്നതിന് പ്രസക്തി ഇല്ല <<<<
പ്രസക്തി ഉണ്ട്. അതുകൊണ്ടാണ്, ഇന്‍ഡ്യയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഹിന്ദു മുസ്ലിം വൈരത്തിനു കാരണം. അയോധ്യ രാമന്‍ ജനിച്ച സ്ഥലമല്ലെങ്കില്‍ മോദിയും മറ്റ് തീവ്ര ഹിന്ദുകളും പറയുന്നതൊക്കെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴും.
രാമന്‍ ജീവിച്ചിരുന്ന വ്യക്തി ആണെന്നതിനു പ്രസക്തിയില്ല എന്നു ഹിന്ദുക്കള്‍ സമ്മതിച്ചാല്‍ ഇന്‍ഡ്യയിലെ ഏറ്റവും വലിയ പ്രശ്നം പരിഹരിക്കപ്പെടും. മോദിയേക്കൊണ്ട് അതൊന്ന് പറയിക്കാമോ?
...contd
താന്‍ ഭൂമിയുടെയും സ്വര്‍ഗ്ഗത്തിന്റെയും അധിപനാണ്, ഞാന്‍ ദാനം ചെയ്യുകയാണ് എന്ന ഒരു മിഥ്യാഭിമാനം ബലിക്കുണ്ടായിരുന്നു. ഒന്നും തന്റെതല്ലാത്ത ഈ ഭൂമിയില്‍ ഒരു വസ്തു ആര്‍ക്കെങ്കിലും ദാനം ചെയ്യുന്നതെങ്ങനെ?
ആദ്യം ഭഗവാന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും ബലിക്ക് നഷ്ടമാക്കി. ഈ ശരീരം സ്വന്തമാണ് എന്ന ചിന്തയാല്‍ ബലി മൂന്നാമത്തെ അടിയായി അതും ദാനം ചെയ്തു. അതായത് എന്തൊക്കെ ദാനം ചെയ്താലും അഭിമാനം ബാക്കി വരുന്നു.
ഒരു വസ്തു ഉപേക്ഷിച്ചാലും “ഞാന്‍ ഉപേക്ഷിച്ചു” എന്ന അഭിമാനം ഉപേക്ഷിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ത്യാഗത്തില്‍പോലും അഭിമാനിക്കുന്നവരാണ് നമ്മള്‍ . ഭഗവാന്റെ ചരണസ്പര്‍ശത്താല്‍ ബലിയുടെ അഭിമാനബോധം പോലും ഉപേക്ഷിക്കപ്പെട്ട് മനസ്സ് ഭഗവാനില്‍ ലയിച്ചു.
അഭിമാനം ത്യജിക്കുന്നവന്റെ ഭൃത്യനാണ് ഭഗവാന്‍. അങ്ങനെ, ഭഗവാനെ ദാസനാക്കിയവനാണ് ധര്‍മ്മിഷ്ഠനായ മഹാബലി.
കുലാചാര്യന്‍ ശപിച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ഉറച്ചു നിന്ന മഹാബലി, തന്റെ രാജ്യവും സ്വത്തും കൈവിട്ടിട്ടും മാനഹാനി സംഭവിച്ചിട്ടും ധര്‍മ്മം കൈവിട്ടില്ല. വാമനമൂര്‍ത്തിയുടെ പരീക്ഷണങ്ങളെ സമചിത്തനായി ധാര്‍മ്മികതയോടെ നേരിട്ട് മഹാബലി ആത്യന്തിക വിജയം കൈവരിച്ചു. സ്വധര്‍മ്മം അനുഷ്ഠിച്ച മഹാബലിക്ക് ശ്രേയസ് അഥവാ മോക്ഷാനുഭവം സിദ്ധിച്ചു. മഹാബലി എല്ലാ ഭൗതികക്ലേശങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും മുക്തനായി, എപ്പോഴും ഭഗവാന്റെ കൃപയില്‍ മുഴുകി സ്ഥിതപ്രജ്ഞനായി സുതല സ്ഥാനത്ത് ജീവിച്ചു.
99
>>>>>പിന്നെ രാമ ക്ഷേത്രത്തിന്റെ കാര്യം എടുത്താൽ ........രാമൻ ജീവിച്ചിരുന്നോ ഇല്ലയോ ഒരു പ്രത്യേക ക്ഷേത്രം അദ്ദേഹത്തിന്റെ ജന്മസ്ഥാനമാണോ അതിനു ചരിത്രപരമായ തെളിവുകൾ ഉണ്ടോ എന്നതിനേക്കാൾ ഒക്കെ പ്രസക്തം ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകൾ ആ വിശ്വാസം വച്ചു പുലർത്തുന്നു എന്നതാണ് <<<<
തമാശ ഇങ്ങനെയും പറയാമല്ലേ. നമിച്ചിരിക്കുന്നു.
അപ്പോള്‍ വലിയ ഒരു വിഭാഗം ആളുകള്‍ എന്ത് നുണ പറഞ്ഞാലും അതൊക്കെ മറ്റുള്ളവര്‍ അംഗീകരിക്കണമല്ലേ? ഇതിനു മറ്റൊരു പേരുണ്ട് ഫാസിസം എന്ന്. താങ്കളൊക്കെ വൈകി ആണെങ്കിലും ഇതൊക്കെ സമ്മതിക്കുന്നതിനു നന്ദി.
Kaalidasan asking
"രാമായണവും മഹാഭാരതവും എഴുതിയ കാലത്തെ സാമൂഹ്യ സാഹചര്യം ഇന്ന് നിലവില്ലല്ലോ. എങ്കില്‍ പിന്നെ അതൊക്കെ അങ്ങ് തള്ളിക്കളഞ്ഞു കൂടെ?"
Ha Ha, Mr. Kaalidasan again your true colour coming out however the question is silly and irrelevant. It is impossible. As long as the world is existing there will be and should be Hindu religion which adores Ramayanam, Mahabharatham and our other holy books.
However you have all the right to discard your holy bible, if you wish, it is up to you.
>>>>>താങ്കൾക്കു ഹിന്ദു പുരാണങ്ങളിൽ നിന്നും ഇതാണ് മനസിലാക്കാൻ സാധിച്ചത് ......ഇക്കണക്കിനു ഭഗവത് ഗീത യും താങ്കൾ ഒരു war mongering exhortation ആയിട്ടാവും മനസിലാക്കുക .......എന്തായാലും താങ്കളുടെ മനസ്ഥിതി കണ്ടിട്ടു പഴയൊരു കഥ ഓർത്തു പോവുന്നു .....<<<<
ഭഗവത് ഗീത പുരാണമൊന്നുമല്ലല്ലൊ. അതിന്റെ അടിസ്ഥാനമായ പുരാണം മഹാഭാരതമാണ്. അതിലൊക്കെ ഇഷ്ടം പോലെ അസുരന്മാരെ കൊല്ലുന്ന കഥകളുണ്ട്. അസുര ജന്മമായതുകൊണ്ട് ഏകലവ്യനു വിദ്യ നിഷേധിക്കപ്പെടുന്നതുണ്ട്. ഖടോല്‍ഖജന്‍ അസുരനായതുകൊണ്ട് കൊല്ലപ്പെടാന്‍ വേണ്ടി ഹിന്ദു ദൈവം യുദ്ധഭൂമിയിലേക്ക് അയക്കുന്നുണ്ട്. യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നില്ലെങ്കില്‍ അസുരനായതുകൊണ്ട് താന്‍ തന്നെ കൊല്ലുമായിരുന്നു എന്നീ ദൈവം പറയുന്നുമുണ്ട്. ഇതൊക്കെ പുരാനങ്ങളിള്ളതു തന്നെയല്ലേ. മറ്റെന്തൊക്കെ ഉണ്ടായാലും ഇതൊന്നും ഇല്ലാതകില്ല.
>>>>>അതുകൊണ്ടു താങ്കൾ മറ്റു മതങ്ങളെ ആക്ഷേപിക്കുന്ന രീതി ഉപേക്ഷിച്ചിട്ട് മതസഹിഷ്ണുത പാലിക്കാൻ ശ്രമിക്കുക എന്നേ എനിക്ക് പറയാനുള്ളൂ<<<<
ഒരു മതത്തിന്റെയും വിശ്വാസത്തെ ഞാന്‍ അധിക്ഷേപിച്ചിട്ടില്ല.
ദിവ്യ ഗര്‍ഭം താങ്കളിവിടെ എടുത്തിട്ടതുകൊണ്ട് മറ്റൊന്ന് സൂചിപ്പിക്കാം. മഹാഭാരതത്തിലെ കുന്തിയും മാദ്രിയും ഷണ്ഢനായ പാണ്ഡുവിന്റെ ഭാര്യമാരായിരുന്നു. അവര്‍ ഗര്‍ഭം ധരിച്ചതും ഇതുപോലെ ദിവ്യമായിട്ടല്ലേ? ഹിന്ദുക്കള്‍ അതൊക്കെ വിശ്വസിക്കുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല.
ഞാന്‍ അധിക്ഷേപിച്ചത് ഹിന്ദു മതത്തിന്റെ പേരില്‍ നടത്തുന്ന ക്രൂരതകളെയും ആഭാസത്തരങ്ങളെയുമാണ്. ജാതി വ്യവസ്ഥ ഇതുപോലെ ഉള്ള ഒരാഭാസത്തരമാണ്. ഇന്നും ഇന്‍ഡ്യയില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ വൃ ത്തികേട്. ഒരു കല്‍പ്പിത കഥാപാത്രമാണെന്നു താങ്കള്‍ പറയുന്ന രാമന്‍ എന്ന ഹിന്ദു ദൈവത്തിനു വേണ്ടി മുസ്ലിങ്ങളുടെ ആരാധനാലയം തകര്‍ത്തതും അനേകം മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതിനെയുമൊക്കെ ആണു ഞാന്‍ അധിക്ഷേപിച്ചത്.
>>>>>Reply - Definitely Both Lord Sree Ramachandran & Lord Sreekrishna are alive divine avtars taken human life, absolutely there is no doubt about that.<<<<
അപ്പോള്‍ ആരു പറയുന്നതാണു ശരി. താങ്കള്‍ പറയുന്നതോ അനന്ത് പറയുന്നതോ. ഹിന്ദു മതത്തിനു വേണ്ടി പടവെട്ടുന്ന നിങ്ങള്‍ രണ്ടു പേരും കൂടെ ഒരു തീരുമാനത്തിലെത്തുക. അല്ലെങ്കില്‍ വായിക്കുനവര്‍ക്ക് ചിരി വരും.
Mr. Kaalidasan,
As all of us are aware of, immediately after independence, at the time of division of our country to India & Pakistan, the riots, killings, losses etc. has taken place to such a large scale despite all the obstacles both the countries developed and move forwarded for the last 67 years. It is pointless in repeating everyday about the old stories and bringing bad memories back. Like that there are riots / communal issues taking place all over the world. It is not only taking place in India which having a population of 125 crores, just read any paper or watch any TV news, we come to know it is a global phenomenon and cannot be prevented. Even in Kerala with high literacy, when there is small riots taking place, the CM / state government most of the timings they are fail to take effective steps, it is a reality. Even riots killing 1 to 10 people or mass violence the state government are finding it extremely difficult to contain the issue just for example Marad killings/ Nadapuram riots etc. etc. It is not practical for the state government to call army and shoot all the people, it will increase the problems. As such it is pointless to put all the blame of Gujarat riots on that time CM - Mr. Modi, it is not fare.
>>>ഒരു എഞ്ചിനീയറിംഗ് കോളേജില്‍ ഒര്യു വിദ്യാര്‍ത്ഥി കൊലപാതകം നടത്തിയപ്പോള്‍ കൊലയാളിയുടെ ജാതി ഏതെന്നു വരെ മോദിയേപ്പൊലുള്ള ഒരു സവര്‍ണ്ണ കോമരം പറയുന്നു.<<<
മതപരിവർത്തനം നടത്തിയിട്ടും പൂർവാശ്രമത്തിലെ ജാതിക്കാരോടുള്ള വിധേയത്വം താങ്കളുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്നു അല്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ അസത്യം പറയുന്നത് ......ഒന്ന് ഈ വിഷയത്തിൽ മോഡി എവിടെ നിന്നു വന്നു എന്നു മനസിലാവുന്നില്ല ......ആ എഞ്ചിനീയറിംഗ് കോളേജിലെ തന്നെ ഒരു അധ്യാപകന്റെ facebook post ഇൽ ആ വിദ്യാർഥി എന്ട്രൻസ് പരീക്ഷയിൽ 56000 റാങ്ക് വാങ്ങിയിട്ടും sc/st quota യിൽ പ്രവേശനം നേടിയ ആളും ഇതു വരെ ഒരു പേപ്പർ പോലും പാസാവാതെ 30 ലധികം suppli /backpaper മായി നടക്കുന്നവനും ആണെന്ന് പറഞ്ഞതിനെ ഇങ്ങനെ വളച്ചൊടിക്കാമോ ........അതിലെവിടെയാണ് ജാതി പറഞ്ഞു ആക്ഷേപിച്ചത് .....എന്ട്രൻസ് പരീക്ഷയിൽ 500 നു താഴെ റാങ്ക് കിട്ടുന്നവർക്ക് മാത്രം പ്രവേശനം കിട്ടുന്ന കേരളത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായ CET യിൽ ഇതുപോലെ ഒരു misfit എങ്ങനെ കയറിപറ്റി എന്നതാണ് പ്രസക്തമായ കാര്യം ......അതേക്കുറിച്ച് താങ്കൾക്കു ഒരു വേവലാതിയും ഇല്ലല്ലോ
Kaalidasan saying
"ഞാന്‍ അധിക്ഷേപിച്ചത് ഹിന്ദു മതത്തിന്റെ പേരില്‍ നടത്തുന്ന ക്രൂരതകളെയും ആഭാസത്തരങ്ങളെയുമാണ്. ജാതി വ്യവസ്ഥ ഇതുപോലെ ഉള്ള ഒരാഭാസത്തരമാണ്. ഇന്നും ഇന്‍ഡ്യയില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ വൃ ത്തികേട്."
Mr. Kaalidasan, if you think the caste system is only in Hindu religion, could you please explain why the war taking place all over the world between same religion???It is a reality, all over the world, in all religions there are some way of separation of people or level difference which some times triggers war. In Hindu religion although there is caste system for many of the people it is not a major issue and states like Kerala hardly there is any riot taking place between castes of Hindus. In Christianity, why there is two major groups and they are always in court and so many churches are in closed condition by the court ? it is a reality and we cannot blame Jesus or others for that, it is human nature and reality.
Why I stated this is you are proclaiming in vein that only in Hindu religion there is different caste, that is not reality.
>>>>>why are you repeatedly making this untrue statement? The Lord Vamana did not killed Mahabali, that everybody knows, including you. Mahabali has been sent as ruler of 'Pathalam' can be termed as 'inner earth' in addition god given Mahabali the 'Chiranjeevi' status which means immortal.<<<<
എന്തു വ്യാഖ്യാനം നല്‍കിയാലും ഈ കഥയില്‍ വേഷം മാറി വന്ന് ബലിയെ ഒരു ദൈവം പറ്റിച്ചു എന്നാണ്. എന്നു വച്ചാല്‍ നേരിട്ടു വരാന്‍ പോലും ഈ ഹിന്ദു ദൈവത്തിനു ധൈര്യമില്ലായിരുന്നു എന്ന്. അത്രക്ക് പേടിതൊണ്ടനായിരുന്നോ ഈ ദൈവം?
പാതാളത്തിലേക്കയക്കുക എന്നതിനു ശുദ്ധ മലയാളത്തില്‍ ;പറയുന്ന പേരാണു കൊല്ലുക എന്ന്.
അതൊക്കെ പോട്ടെ. വിട്ടു കളയുക. വളരെ നല്ല രീതിയില്‍ രാജ്യം ഭരിച്ചിരുന്ന ഈ ചക്രവര്‍ത്തിയെ എന്തിനാണു സ്ഥാനഭ്രുഷ്ടനാക്കിയത്?എന്തു തെറ്റാണദ്ദേഹം ചെയ്തത്?
സവര്‍ണ്ണര്‍ ആല്ലാത്ത കേരളീയര്‍ ഓണത്തിനു മഹാബലിയെ സ്മരിക്കുമ്പോള്‍, സവര്‍ണ്ണര്‍ പ്രത്യേകിച്ചും വടക്കോട്ട്, ഓണത്തിനു തൃക്കാക്കര അപ്പനെ ആണ് പൂജിക്കുന്നത്. (മണ്ണു കുഴച്ചു ചെറിയ തൂണുകള്‍ പോലൊക്കെ വച്ചുള്ള പൂജ. മാതൃഭൂമിയുടെ ഓണം വിശേഷാല്‍ പതിപ്പിന്‍റെ മുഖചിത്രത്തില്‍ പലപ്പോഴും കണ്ടിട്ടുണ്ട്.) മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ വാമനന്‍ ആണ് തൃക്കാക്കര അമ്പലത്തിലെ മൂര്‍ത്തി ആയ തൃക്കാക്കര അപ്പന്‍..! ഒരേ ആഘോഷത്തിലെ തന്നെ ഈ വ്യത്യസ്ഥ ആരാധന മൂര്‍ത്തികളില്‍ നിന്നും വ്യക്തമാണ് അവര്‍ണ്ണര്‍ അസുരന്മാരും സവര്‍ണ്ണര്‍ ദേവന്മാരും ആണെന്ന്. ഓണം എന്നാല്‍ അവര്‍ണ്ണര്‍ക്കു അവരുടെ രാജാവും പദവിയും നഷ്ടപ്പെട്ടതിന്‍റെ ഓര്‍മ്മയും നേരെ മറിച്ചു സവര്‍ണ്ണരെ സംബന്ധിച്ച് അസുരന്‍റെ മേല്‍ മഹാവിഷ്ണുവിന്‍റെ അവതാരം നേടിയ വിജയവും ആണ് ഓണം.
if a gun pointed to your forehead and force you to tell the truth, truth will not come out. only the rulers wishes will be coming out of the prey. Now modi/rss is doing the same just like stalin's govt. if you point out a wrong/illegal work, you will be suspended/terminated/killed!!! yea.. it has its own life... meantime, keep quiet for happy life. or fight like Bhagat Singh and loose your life! there are paid employees for RSS for posting in all media.. just to cover up the ass...
>>>പാതാളത്തിലേക്കയക്കുക എന്നതിനു ശുദ്ധ മലയാളത്തില്‍ പറയുന്ന പേരാണു കൊല്ലുക എന്ന്......
വളരെ നല്ല രീതിയില്‍ രാജ്യം ഭരിച്ചിരുന്ന ഈ ചക്രവര്‍ത്തിയെ എന്തിനാണു സ്ഥാനഭ്രുഷ്ടനാക്കിയത്?എന്തു തെറ്റാണദ്ദേഹം ചെയ്തത്?<<<
പുരാണങ്ങളിൽ ഈ കഥ എങ്ങനെ പ്രതിപാദിച്ചിരിക്കുന്നു എന്നു നേരത്തെ ഒരു കമന്റിൽ ഞാൻ വ്യക്തമാക്കിയിരുന്നു .......ഒരുപക്ഷേ അതൊന്നും പൂർണമായി വായിച്ചു നോക്കാനുള്ള ക്ഷമ ഇല്ലാഞ്ഞിട്ടാവാം വീണ്ടും മഹാബലിയെ കൊന്നു അല്ലെങ്കിൽ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത് .......ധീരരക്തസാക്ഷിയായി മഹാബലിയും വില്ലനായി മഹാവിഷ്ണുവിന്റെ വാമനാവതാരവും പ്രത്യക്ഷപ്പെടുന്ന ഒരു സിനിമപോലെയാണല്ലോ ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം മലയാളികളുടെയിടയില്‍ പ്രചരിക്കപ്പെടുന്നത്. ഈ ഐതീഹ്യകഥകള്‍ക്കതീതമായി, വാമനാവതാരം വിവരിക്കുന്ന ഭാഗവതപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി ഇക്കാര്യം വിശകലനം ചെയ്യുവാൻ താങ്കൾക്കു താല്പര്യമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അല്പം ദീർഘമായ ഒരു പഠനം വായിച്ചു നോക്കുക അപ്പോൾ താങ്കൾക്കു ബോധ്യമാവും മഹാബലിയെ കൊല്ലുകയോ "പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുകയോ " ഒന്നുമല്ല പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നത് എന്ന വസ്തുത
തിരുവോണം – ഐതീഹ്യവും യാഥാര്‍ത്ഥ്യങ്ങളും
ഓരോരുത്തരുടെയും മാനസിക നിലയനുസരിച്ച് ഓരോ വീക്ഷണകോണില്‍ നിന്നും നോക്കിയാല്‍ ഇത്രയും സുന്ദരവും അര്‍ത്ഥവത്തുമായ ഈ ഭാഗവതകഥയില്‍ വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നവരും ഉണ്ടാകാം. ചില ഉദാഹരണങ്ങള്‍:
ഈ മഹാബലികഥയെ ഇക്കാലത്തെ കോര്‍പ്പറേറ്റ് മാനേജ്മെന്റ്റ് തത്ത്വമായും കാണാം. സീനിയര്‍ മാനേജ്മെന്റിന് അല്ലെങ്കില്‍ ബോസ്സിന് ഇഷ്ടമില്ലാത്ത ടീം അംഗങ്ങളെ സ്ഥലം മാറ്റുക അല്ലെങ്കില്‍ ഡിപ്പാര്‍ട്ട്മെന്‍റ് മാറ്റുക, അവര്‍ കഴിവുള്ളവരാണെങ്കില്‍ ‘transfer with promotion’ എങ്കിലും കൊടുത്തു ദൂരേയ്ക്ക് മാറ്റുക എന്നതുപോലെ തോന്നും. അങ്ങനെ പ്രശ്നത്തിന് ഇടക്കാലാശ്വാസം ആവുമല്ലോ....ഇവിടെ മഹാബലിക്കു അടുത്ത മന്വന്തരത്തിൽ ഇന്ദ്ര പദവി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന കാര്യം ശ്രദ്ധിക്കുക !
മറ്റൊരു കോണില്‍ നിന്ന് നോക്കിയാല്‍, സുതലദ്വാരത്തില്‍ ഭഗവാന്‍ കാവല്‍ നില്‍ക്കുന്നത്, മഹാബലിയും കൂട്ടരും വീണ്ടും പുറത്തിറങ്ങി വന്നു ശല്യം ചെയ്യാതിരിക്കാനും ആവാം, വീട്ടുതടങ്കല്‍. അങ്ങനെ ദേവന്മാര്‍ക്ക് യാതൊരു ബുദ്ധിമുട്ട് ഉണ്ടാകാതെ രക്ഷിക്കാം. ശിക്ഷണനടപടിയെ മധുരത്തില്‍ പൊതിഞ്ഞു രക്ഷാനടപടിയായി അവതരിപ്പിക്കാം.
അതായത്, നമ്മുടെ ഓരോരുത്തരുടെയും മനോനിലയും കാല്പനികതയും അനുസരിച്ച് ഏതുരീതിയില്‍ വേണമെങ്കിലും പുരാണകഥകളെ വ്യാഖ്യാനിക്കാം. എങ്ങനെ കുതന്ത്രത്തില്‍ ചിന്തിച്ചാലും, കഥയോടൊപ്പം പറയുന്ന തത്ത്വചിന്തകള്‍ കൂടി മനസ്സിലാക്കിയാല്‍ നന്ന്, അതാണ് പുരാണങ്ങളുടെയൊക്കെ സദുദ്ദേശ്യവും.
>>ഭഗവാന്‍ പറഞ്ഞു: “ഞാന്‍ യാതൊരുവനെ അനുഗ്രഹിക്കാന്‍ വിചാരിക്കുന്നുവോ, അവന്റെ ഐശ്വരത്തെ ആദ്യം അപഹരിക്കും. സര്‍വ്വാനര്‍ത്ഥകാരണമായ അര്‍ത്ഥത്തെ അപഹരിച്ചാല്‍ മാത്രമേ അവന്‍ അടക്കവും വണക്കവുമുള്ളവനായി മാറൂ. അതിനാല്‍ സത്യാന്വേഷിക്ക് അര്‍ത്ഥാപഹരണം അനുഗ്രഹമാണ്.”
-----
ഇപ്പോൾ ടെക്നിക്ക് പിടികിട്ടി. മോഡി ഭഗവാന്റെ "അച്ച്ചേ ദിൻ" എന്താണെന്നു പിടികിട്ടി. Land Bill ഭേദഗതി ചെയ്തു കര്ഷകരുടെ ഭൂമി ആദ്യം അപഹരിക്കും. പിന്നെ അവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരി കിട്ടുന്നതു മുഴുവൻ അംബാനിക്കും അദാനിക്കും കാണിക്ക വെക്കും. ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതു മുഴുവൻ തൂത്തുപെറുക്കി മോന്ഗോളിയ്ക്കും നേപ്പാളിനും ബെന്ഗ്ലാദേശിനും കൊടുക്കും. അങ്ങനെ പ്രജകളുടെ സര്‍വ്വാനര്‍ത്ഥകാരണമായ അര്‍ത്ഥത്തെ മുഴുവൻ അപഹരിച്ചാല്‍ അവർ അടക്കവും വണക്കവുമുള്ളവനായി മാറും. ഇതിൽപ്പരം എന്ത് "അച്ച്ചേ ദിൻ" ആണ് പ്രജകൾക്കു വേണ്ടത്?
@Efby Antony.........in the very first comment that i posted in this thread it was written.....
"allegorical ആയ പുരാണ കഥകൾ പലേ അർത്ഥതലങ്ങളിലും വ്യാഖ്യാനിക്കാവുന്നതാണ് ........ഓരോരുത്തരും അവരവരുടെ ബൌദ്ധിക നിലവാരത്തിനു അനുസൃതമായ അർത്ഥം കണ്ടെത്തുന്നു എന്നും പറയാം "
Certainly Ananth. I had explained this point in malayalavedhi as well. People usually don't make mythologies out of thin air. In most of the cases, there is some history behind it. Over ages, people embellish this history with supernatural elements. If you remove the supernatural elements from the myth, what remains would have some historical roots. For example, as you correctly pointed out, the story of Jesus may have some historical roots. If you remove the virgin birth, resurrection etc, then what remains would be the story of a person who lived and died. Similarly, the hindu mythologies too could be based on the struggle between the natives and the foreign invaders.
>>>>കുലാചാര്യന്‍ ശപിച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ഉറച്ചു നിന്ന മഹാബലി, തന്റെ രാജ്യവും സ്വത്തും കൈവിട്ടിട്ടും മാനഹാനി സംഭവിച്ചിട്ടും ധര്‍മ്മം കൈവിട്ടില്ല. വാമനമൂര്‍ത്തിയുടെ പരീക്ഷണങ്ങളെ സമചിത്തനായി ധാര്‍മ്മികതയോടെ നേരിട്ട് മഹാബലി ആത്യന്തിക വിജയം കൈവരിച്ചു. സ്വധര്‍മ്മം അനുഷ്ഠിച്ച മഹാബലിക്ക് ശ്രേയസ് അഥവാ മോക്ഷാനുഭവം സിദ്ധിച്ചു. മഹാബലി എല്ലാ ഭൗതികക്ലേശങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും മുക്തനായി, എപ്പോഴും ഭഗവാന്റെ കൃപയില്‍ മുഴുകി സ്ഥിതപ്രജ്ഞനായി സുതല സ്ഥാനത്ത് ജീവിച്ചു. <<<<
കുലാചാര്യന്‍, ധര്‍മ്മം, വാമന മൂര്‍ത്തി. പദാവലി വേണ്ടുവോളമുണ്ടല്ലൊ.
അപ്പോള്‍ മഹാബലി എന്ന ചക്രവര്‍ത്തി കേരളം ഭരിച്ചിട്ടുണ്ട് എന്ന് താങ്കള്‍ സമ്മതിക്കുന്നു. ഇപ്പോള്‍ ദേവനും അസുരനും പ്രതീകമൊന്നുമല്ല. ജീവിച്ചിരുന്നവര്‍ തന്നെയാണ്.അദ്ദേഹത്തെ ഹിന്ദു ദൈവം ആയ വാമനന്‍ സ്ഥാനഷ്ടനാക്കി എന്നും താങ്കള്‍ സമ്മതിക്കുന്നു. എന്തിനതു ചെയ്തു എന്നതിനു മാത്രം താങ്കള്‍ക്കുത്തരമില്ല. കൂടുതല്‍ വ്യാഖ്യാനിക്കേണ്ട ആവശ്യവുമില്ല. ഈ ബലിക്കഥ താങ്കളേപ്പൊലുള്ള തീവ്ര ഹിന്ദുക്കള്‍ പുഴുങ്ങി തോന്നു ജീവിച്ചോളൂ.
ബലിയുടെ പിന്മുറക്കാരെന്ന് പറയുന്നവര്‍ ആഘോഷിക്കുന്നത് ഈ പുരാണമല്ല. സനാത ഹിന്ദുക്കള്‍ സ്ഥാനഷ്ടനാക്കിയ ബലിയെന അസുര ചക്രവര്‍ത്തിയുടെ സല്‍ഭരണത്തെയാണ്. അതിനിടയിലേക്ക് വാമന പൂജ ഒക്കെ ഒളിച്ചു കടത്തിയ സനാതന അജണ്ടയെയാണ്, സഹോദരനയ്യപ്പന്‍ കളിയാക്കിയതും. പക്ഷെ അത് മനസിലാക്കാനുള്ള വിവേകം താങ്കള്‍ക്കില്ലാതെ പോയി. സനാതനികള്‍ കേരളം കീഴടക്കിയപ്പോള്‍ വരുത്തി വച്ച സാമൂഹിക മാറ്റങ്ങളാണാ പദ്യത്തിലുള്ളത്. ജാതി വ്യവസ്ഥ അടിച്ചേല്‍പ്പിച്ച് സമൂഹത്തെ ഭ്രാന്താലയമാക്കി മാറ്റിയ കഥയാനത്. അതിനെ ഈ പുരാണം കൊണ്ട് മറയ്ക്കാനുമാവില്ല.
>>>>Ha Ha, Mr. Kaalidasan again your true colour coming out however the question is silly and irrelevant. It is impossible. As long as the world is existing there will be and should be Hindu religion which adores Ramayanam, Mahabharatham and our other holy books.<<<<
അനന്തതിനു മറുപടി പറയട്ടെ. താങ്കള്‍ ശഠിക്കുമ്പോലെ ദേവനും അസുരനും ഒന്നും ജഠാവസ്ഥയിലുള്ളവരല്ല. വെറും പ്രതീകം ആണെന്നാണദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ടാണു ഞാനാ ചോദ്യം ചോദിച്ചത്.
>>>>It is not practical for the state government to call army and shoot all the people, it will increase the problems. As such it is pointless to put all the blame of Gujarat riots on that time CM - Mr. Modi, it is not fare.<<<<
ഗുജറാത്തില്‍ ഹിന്ദു വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുന്നതിലും മുസ്ലിം കൂട്ടക്കൊലക്ക് അനുവാദം കൊടുത്തതിലും മോദിക്ക് വ്യക്തമായ പങ്കുണ്ട്. അത് സഞ്ചീവ് ഭട്ട് മാത്രമല്ല ബജ്‌രംഗ് ദള്‍ നേതാവും പറയുന്നു. സഞ്ചീവ് ഭട്ടിനെ അന്നു മുതല്‍ മോദി നോട്ടമിട്ടിരിക്കുകയായിരുന്നു. കേന്ദ്ര കേഡറിലുള്ള പോലീസ് ഓഫീസറായതുകൊണ്ട് മുഖ്യമന്ത്രിക്ക് ശിക്ഷിക്കാന്‍ അധികാരമുണ്ടായിരുന്നില്ല. പ്രധാനമത്രി ആയപ്പോള്‍ ആ അധികാരം അങ്ങ് പ്രയോഗിച്ചു. അത്രയേ മോദിക്കിതില്‍ പങ്കുള്ളു. മറ്റ് ലഹളകളുടെ കഥ പറഞ്ഞാലൊന്നും ഗുജറാത്ത് കൂട്ടക്കൊലയില്‍ മോദിക്കുള്ള പങ്ക് ഇല്ലാതാകില്ല.
>>>>മതപരിവർത്തനം നടത്തിയിട്ടും പൂർവാശ്രമത്തിലെ ജാതിക്കാരോടുള്ള വിധേയത്വം താങ്കളുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്നു അല്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ അസത്യം പറയുന്നത് ......ഒന്ന് ഈ വിഷയത്തിൽ മോഡി എവിടെ നിന്നു വന്നു എന്നു മനസിലാവുന്നില്ല ......<<<<
ഞാനെന്ത് അസത്യമാണു പറഞ്ഞത്. പട്ടികജാതിക്കാരാനായ വിദ്യാര്‍ഥി ആണു കൊലപാതകം നടത്തിയതെന്നും. കുറഞ്ഞ റാങ്കുള്ള അവര്‍ പഠിക്കാതെ സപ്പ്ളി അടിച്ച് വെറുതെ ഹോസ്റ്റലില്‍ കിടക്കുകയാണെന്നും അല്ലെ അദ്ധ്യാപകന്‍ പറഞ്ഞത്. അതിന്റെ അര്‍ത്ഥം പട്ടിക ജാതിക്കാരനൊന്നും പഠിക്കാനുള്ള അര്‍ഹതയോ യോഗ്യതയോ ഇല്ല എന്നല്ലേ? ഇതില്‍ ഞാന്‍ എന്താണസത്യം പറഞ്ഞതെന്ന് വ്യക്തമാക്ക്. ഇതിലേക്കൊക്കെ ജാതി വലിച്ചു കൊണ്ടു വന്ന ഈ ജന്തുവിന്, അദ്ധ്യാപകന്‍ ആയിരിക്കാനുള്ള അര്‍ഹതയുണ്ടോ?
മോദി തന്റെ കര്‍മ്മയോഗ് എന്ന പുസ്തകത്തില്‍ പറഞ്ഞതും ഇതിന്റെ മറ്റൊരു രൂപമാണ്, ഗുജറാത്തിലെ വാത്മീകി സമുദായം മോദിയൊക്കെ തൂറുന്ന തീട്ടം കോരി നേടി നടന്നാല്‍ മതിയെന്ന്. അവര്‍ പഠിച്ച് മറ്റ് ജോലികളൊന്നും നേടേണ്ട എന്നാണാ പറഞ്ഞതിന്റെ അര്‍ത്ഥം. നേടുക എന്നതാണല്ലോ സനാതന ഹിന്ദു മതത്തിന്റെ പരമമായ ലക്ഷ്യം.
താങ്കളും മോദിയും ആ അദ്ധ്യപകനുമൊരേ തരത്തിലുള്ള ജാതി ചിന്ത ആണുള്ളത്. അതുകൊണ്ടാണ്, എന്റെ പൂര്‍വാശ്രമം തേടിപോകുന്നതും.
താഴന്ന ജാതിക്കാരെ താങ്കളേപ്പോലുള്ള ജാതിക്കോമരങ്ങള്‍ ഇപ്പോഴും അധിക്ഷേപിക്കുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു. അതിന്റെ പേരില്‍ എന്നെ എന്തു വിളിച്ചാലും ഞാനത് കാര്യമാക്കുന്നില്ല.
മുസ്ലിങ്ങളെ തീവ്ര ഹിന്ദുക്കള്‍ കൊന്നതില്‍ പശ്ചാത്താപമില്ലേ എന്നു കരണ്‍ താപ്പര്‍ ചോദിച്ചപ്പോള്‍ മോദി അഭിമുഖം നിറുത്തി ഓടിപ്പോകുകയാണുണ്ടായത്. കാറില്‍ യാത്ര ചെയ്യുമ്പോള്‍ അതിനടിയിലേക്ക് പട്ടിക്കുട്ടി വന്ന് ചത്തുപോയാല്‍ സങ്കടമുണ്ടകുമെന്ന് മറ്റൊരിക്കലും പറഞ്ഞു. താങ്കളദ്ദേഹത്തെ പുകഴ്ത്തിക്കോളൂ. പക്ഷെ ഞാന്‍ അതിന്റെ ഒക്കെ പേരില്‍ വിമര്‍ശിക്കും.
>>>>ആ എഞ്ചിനീയറിംഗ് കോളേജിലെ തന്നെ ഒരു അധ്യാപകന്റെ facebook post ഇൽ ആ വിദ്യാർഥി എന്ട്രൻസ് പരീക്ഷയിൽ 56000 റാങ്ക് വാങ്ങിയിട്ടും sc/st quota യിൽ പ്രവേശനം നേടിയ ആളും ഇതു വരെ ഒരു പേപ്പർ പോലും പാസാവാതെ 30 ലധികം suppli /backpaper മായി നടക്കുന്നവനും ആണെന്ന് പറഞ്ഞതിനെ ഇങ്ങനെ വളച്ചൊടിക്കാമോ ........അതിലെവിടെയാണ് ജാതി പറഞ്ഞു ആക്ഷേപിച്ചത് ....<<<<
12 വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പോലീസ് കേസും എടുത്തു. മറ്റുള്ള ആരുടെയും ജാതിയോ മതമോ പറയാതെ ഈ ആദ്ധ്യാപകന്‍ പട്ടിക ജാതിക്കാരന്റെ ജാതിയേക്കുറിച്ച് മാത്രം പറയുന്നതിന്റെ കാരണമെന്താണെന്ന് താങ്കള്‍ പറയണം?
ഈ ഒരു വിദ്യാര്‍ത്ഥി മാത്രമാണോ ഒരു പേപ്പറും പാസാകാതെ സപ്പ്ളി അടിച്ചു നടക്കുന്നത്? ഇതുപോലുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് പസ്സാക്കലല്ലേ ഈ അദ്ധ്യാപകന്റെ കടമ? ഏകലവ്യന്‍ പഠിക്കണ്ട എന്ന് ഒരു സവര്‍ണ്ണ ജാതിക്കോമരം തീരുമാനിച്ചത് പുരാണത്തില്‍ വായിച്ചിട്ടില്ലേ? അതിന്റെ ആവര്‍ത്തനമാണിപ്പോഴും.
>>>>എന്ട്രൻസ് പരീക്ഷയിൽ 500 നു താഴെ റാങ്ക് കിട്ടുന്നവർക്ക് മാത്രം പ്രവേശനം കിട്ടുന്ന കേരളത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായ CET യിൽ ഇതുപോലെ ഒരു misfit എങ്ങനെ കയറിപറ്റി എന്നതാണ് പ്രസക്തമായ കാര്യം ......അതേക്കുറിച്ച് താങ്കൾക്കു ഒരു വേവലാതിയും ഇല്ലല്ലോ<<<<
ഈ വിദ്യാര്‍ത്ഥി എഞ്ചിനീയറിംഗിനു പഠിക്കാന്‍ മിസ്ഫിറ്റ് ആണെന്നു കരുതുന്നിടത്താണു പ്രശ്നം. 500 ല്‍ താഴെ റാങ്കുള്ളവരൊക്കെ മിസ്ഫിറ്റ് എന്നു കരുതുന്ന സവര്‍ണ്ണ ബോധത്തിനൊരു നല്ല നമസ്കാരം പറയട്ടെ.
ഒരു 100 വര്‍ഷം മുന്നെ വരെ എല്ലാ എഞ്ചിനീയര്‍മാരും ഇന്നത്തെ പട്ടിക ജാതിക്കാരായിരുന്നു. അവര്‍ക്കാരും പരൂക്ഷ നടത്തി റാങ്കും നല്‍കിയിരുന്നില്ല. അവരൊക്കെ മിസ്ഫിറ്റ് ആണെന്നാണോ ജാതിക്കോമരമായ താങ്കള്‍ കരുതുന്നത്?
>>>>Mr. Kaalidasan, if you think the caste system is only in Hindu religion, could you please explain why the war taking place all over the world between same religion???<<<<
ജാതി ഹിന്ദു മതത്തിന്റെ മാത്രം പ്രശ്നമാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ.
ജനസംഖ്യയുടെ 80% വരുന്ന ജനതയെ തൊട്ടുകൂടാത്തവരെന്നും പറഞ്ഞ് സമൂഹത്തില്‍ നിന്നും ആട്ടിയോടിച്ചത് ഹിന്ദു മതത്തിന്റെ മാത്രം പ്രത്യേകതയാണ്. അവര്‍ക്കു കൂടെ അവകാശപ്പെട്ട സ്വത്തുകളൊക്കെ കൈക്കലാക്കി അവരെ സഹസ്രാബ്ദങ്ങള്‍ പീഢിപ്പിച്ചതുകൊണ്ടാണ്, ഇന്‍ഡ്യയില്‍ ഇന്നും ലോകത്തെ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഉള്ളത്.
ഹിന്ദുവിന്റെ അടുത്തു വരാന്‍ പോലും ഇവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഇത് ദൈവ കല്‍പ്പനയാണെന്ന് ഭഗവത് ഗീത എന്ന ഹിന്ദു വേദ പുസ്തകത്തില്‍ ഹിന്ദു ദൈവമായ ഷ്ണന്‍ പറയുന്നുണ്ട്. സ്വയം സവര്‍ണരെന്ന് വിശേഷിപ്പിച്ച ജാതി പിശാചുക്കള്‍ ഇതൊക്കെ സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ചു. ഇന്നും അവര്‍ണ്ണരെ സവര്‍ണ്ണര്‍ എങ്ങനെ പീഢിപ്പിക്കുന്നു എന്നതിന്റെ ലിങ്കുകളാണു ഞാന്‍ മുകളില്‍ കൊടുത്തിരിക്കുന്നത്? താങ്കളതൊന്നും വായിച്ചില്ലേ?
അടുത്ത കാലത്ത് Face Book ല്‍ കണ്ട ഒരു status ഇതാണ്. ""പെലേത്തികളെ ഒക്കെ ബലാല്‍സംഗം ചെയ്തു കൊല്ലുക. എങ്കിലേ ഈ നാടു രക്ഷപ്പെടൂ.""
താങ്കളുടെ പേര്, സോമന്‍ മേനോന്‍ എന്നാണെന്നാണെന്റെ ഓര്‍മ്മ. തെറ്റാണെങ്കില്‍ ക്ഷമിക്കുക. ജാതി വിളിച്ച് ആക്ഷേപിക്കുന്നതല്ല. 100 വരഷം മുന്നെ പുലയനടുത്തു വന്നാല്‍ സവര്‍ണ്ണ ശൂദ്രനായ മേനോന്, അശുദ്ധി ഉണ്ടാകുമെന്നായിരുന്നു അവസ്ഥ. ഇന്ന് ഏതെങ്കിലും പുലയനടുത്തു വന്നാല്‍ താങ്കള്‍ക്ക് അശുദ്ധി ഉണ്ടായി എന്നു തോന്നുന്നുണ്ടോ? ഇല്ലെങ്കില്‍ താങ്കളുടെ പൂര്‍വികര്‍ ഇന്‍ഡ്യയില്‍ ജാതിയുടെ പേരില്‍ ചെയ്ത ക്രൂരതകളൊക്കെ മനസിലാകും.
>>>>പുരാണങ്ങളിൽ ഈ കഥ എങ്ങനെ പ്രതിപാദിച്ചിരിക്കുന്നു എന്നു നേരത്തെ ഒരു കമന്റിൽ ഞാൻ വ്യക്തമാക്കിയിരുന്നു <<<<
പുരാണങ്ങളിലെ ദേവന്മാരും അസുരന്മാരും വെറും പ്രതീകങ്ങളാണെന്നു പറയുന്ന താങ്കളെന്തിനാണ്, അതൊക്കെ വിശദീകരിച്ച് സമയം കളയുന്നത്.ഭാവനയെ ഭാവനയുടെ വഴിക്ക് വിടുക.
കേരളത്തില്‍ മഹാബലി എന്ന ഒരു ചക്രവര്‍ത്തി പണ്ട് ഭരണം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ സമ്പല്‍സമൃദ്ധമായ ഭരനകാലത്തെ കേരളീയര്‍ ഓര്‍മ്മിക്കുന്ന ആഘോഷമാണ്, ഓണം. അതിനു താങ്കളുടെ ഹൈന്ദവ പുരാണങ്ങളിലെ ഭാവനകളുടെ വിശദീകരണം ആവശ്യമില്ല.
സവര്‍ണ്ണര്‍ ബലിയെ സ്ഥാനഭ്രുഷ്ടനാക്കിയ വാമനനെ പൂജിക്കുമ്പോള്‍ മറ്റുള്ളവര്‍ മഹാബലിയെ ആണു എതിരേല്‍ക്കുന്നതും ആദരിക്കുന്നതും.
>>>ഇപ്പോൾ ടെക്നിക്ക് പിടികിട്ടി. മോഡി ഭഗവാന്റെ "അച്ച്ചേ ദിൻ" എന്താണെന്നു പിടികിട്ടി. Land Bill ഭേദഗതി ചെയ്തു കര്ഷകരുടെ ഭൂമി ആദ്യം അപഹരിക്കും. പിന്നെ അവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരി കിട്ടുന്നതു മുഴുവൻ അംബാനിക്കും അദാനിക്കും കാണിക്ക വെക്കും. ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതു മുഴുവൻ തൂത്തുപെറുക്കി മോന്ഗോളിയ്ക്കും നേപ്പാളിനും ബെന്ഗ്ലാദേശിനും കൊടുക്കും. അങ്ങനെ പ്രജകളുടെ സര്‍വ്വാനര്‍ത്ഥകാരണമായ അര്‍ത്ഥത്തെ മുഴുവൻ അപഹരിച്ചാല്‍ അവർ അടക്കവും വണക്കവുമുള്ളവനായി മാറും. ഇതിൽപ്പരം എന്ത് "അച്ച്ചേ ദിൻ" ആണ് പ്രജകൾക്കു വേണ്ടത്?<<<<
Absolutely.
>>>മതപരിവർത്തനം നടത്തിയിട്ടും പൂർവാശ്രമത്തിലെ ജാതിക്കാരോടുള്ള വിധേയത്വം താങ്കളുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്നു അല്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ അസത്യം പറയുന്നത് ......ഒന്ന് ഈ വിഷയത്തിൽ മോഡി എവിടെ നിന്നു വന്നു എന്നു മനസിലാവുന്നില്ല ......<<<
ഞാനെന്ത് അസത്യമാണു പറഞ്ഞത്. പട്ടികജാതിക്കാരാനായ വിദ്യാര്‍ഥി ആണു കൊലപാതകം നടത്തിയതെന്നും. കുറഞ്ഞ റാങ്കുള്ള അവന്‍ പഠിക്കാതെ സപ്പ്ളി അടിച്ച് വെറുതെ ഹോസ്റ്റലില്‍ കിടക്കുകയാണെന്നും അല്ലെ അദ്ധ്യാപകന്‍ പറഞ്ഞത്. അതിന്റെ അര്‍ത്ഥം പട്ടിക ജാതിക്കാരനൊന്നും പഠിക്കാനുള്ള അര്‍ഹതയോ യോഗ്യതയോ ഇല്ല എന്നല്ലേ? ഇതില്‍ ഞാന്‍ എന്താണസത്യം പറഞ്ഞതെന്ന് വ്യക്തമാക്ക്. ഇതിലേക്കൊക്കെ ജാതി വലിച്ചു കൊണ്ടു വന്ന ഈ ജന്തുവിന്, അദ്ധ്യാപകന്‍ ആയിരിക്കാനുള്ള അര്‍ഹതയുണ്ടോ?
മോദി തന്റെ കര്‍മ്മയോഗ് എന്ന പുസ്തകത്തില്‍ പറഞ്ഞതും ഇതിന്റെ മറ്റൊരു രൂപമാണ്, ഗുജറാത്തിലെ വാത്മീകി സമുദായം മോദിയൊക്കെ തൂറുന്ന തീട്ടം കോരി enlightenment നേടി നടന്നാല്‍ മതിയെന്ന്. അവര്‍ പഠിച്ച് മറ്റ് ജോലികളൊന്നും നേടേണ്ട എന്നാണാ പറഞ്ഞതിന്റെ അര്‍ത്ഥം. Enlightenment നേടുക എന്നതാണല്ലോ സനാതന ഹിന്ദു മതത്തിന്റെ പരമമായ ലക്ഷ്യം.
താങ്കളും മോദിയും ആ അദ്ധ്യപകനുമൊരേ തരത്തിലുള്ള ജാതി ചിന്ത ആണുള്ളത്. അതുകൊണ്ടാണ്, എന്റെ പൂര്‍വാശ്രമം തേടിപോകുന്നതും.
താഴന്ന ജാതിക്കാരെ താങ്കളേപ്പോലുള്ള ജാതിക്കോമരങ്ങള്‍ ഇപ്പോഴും അധിക്ഷേപിക്കുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു. അതിന്റെ പേരില്‍ എന്നെ എന്തു വിളിച്ചാലും ഞാനത് കാര്യമാക്കുന്നില്ല.
മുസ്ലിങ്ങളെ തീവ്ര ഹിന്ദുക്കള്‍ കൊന്നതില്‍ പശ്ചാത്താപമില്ലേ എന്നു കരണ്‍ താപ്പര്‍ ചോദിച്ചപ്പോള്‍, മോദി അഭിമുഖം നിറുത്തി ഓടിപ്പോകുകയാണുണ്ടായത്. "കാറില്‍ യാത്ര ചെയ്യുമ്പോള്‍ അതിനടിയിലേക്ക് പട്ടിക്കുട്ടി വന്ന് ചത്തുപോയാല്‍ സങ്കടമുണ്ടകുമെന്ന്" മറ്റൊരിക്കലും പറഞ്ഞു. താങ്കളദ്ദേഹത്തെ പുകഴ്ത്തിക്കോളൂ. പക്ഷെ ഞാന്‍ അതിന്റെ ഒക്കെ പേരില്‍ വിമര്‍ശിക്കും.
Kaalidasan, you are straight like a jilebi or spring, no doubt.
>>>For example, as you correctly pointed out, the story of Jesus may have some historical roots. If you remove the virgin birth, resurrection etc, then what remains would be the story of a person who lived and died.<<<
@ Efby Antony........my thinking on Jesus resonates with what Alan Watts has elaborated in detail in this video.....check it out if you have the time to spare
Alan Watts - Jesus, His Religion
>>>പട്ടികജാതിക്കാരാനായ വിദ്യാര്‍ഥി ആണു കൊലപാതകം നടത്തിയതെന്നും. കുറഞ്ഞ റാങ്കുള്ള അവന്‍ പഠിക്കാതെ സപ്പ്ളി അടിച്ച് വെറുതെ ഹോസ്റ്റലില്‍ കിടക്കുകയാണെന്നും അല്ലെ അദ്ധ്യാപകന്‍ പറഞ്ഞത്. അതിന്റെ അര്‍ത്ഥം പട്ടിക ജാതിക്കാരനൊന്നും പഠിക്കാനുള്ള അര്‍ഹതയോ യോഗ്യതയോ ഇല്ല എന്നല്ലേ?<<<
what that man has pointed out was how SC/ST reservation is being misused by such underserving students.....it was no slur on people in the SC/ST category.....his remarks referred only to the accused no 1 in this incident ......there was no suggestion that all SC/ST people do not deserve to study etc....i wonder what you have been smoking lately
Ananth agreed that both xian and hindu gods are myth. i do agree with that, but the topic here was not that. the rich groups were looting the poor by propagating the religious agenda!
haha.. lootin will continue... one way or the other way :)
>>>>what that man has pointed out was how SC/ST reservation is being misused by such underserving students.<<<
അതിന്റെ അര്‍ത്ഥം മെറിറ്റില്‍ സീറ്റു നേടി വരുന്ന എല്ലാവരും ആദ്യ ചാന്‍സില്‍ തന്നെ പാസായി സ്ഥലം വിടുന്നു എന്നാണോ? എങ്കിലല്ലേ പട്ടിക ജാതിക്കാരെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമുള്ളൂ. മെറിറ്റില്‍ സീറ്റു നേടി അനേകം സപ്പ്ളി അടിച്ചു കിടക്കുന്നവരെ എനിക്കറിയാം. പക്ഷെ ഈ ചീഞ്ഞ അദ്ധ്യാപകന്റെ നാവില്‍ തുമ്പില്‍ പട്ടികജാതിക്കാരന്റെ കാര്യമേ വരുന്നുള്ളു. അതെന്തുകൊണ്ടാണെന്ന് താങ്കളൊഴികെ എല്ലാവര്‍ക്കും മനസിലായി. കൂടുതല്‍ വിശദീകരിക്കേണ്ടതില്ല.
>>>>Kaalidasan, you are straight like a jilebi or spring, no doubt.<<<
താങ്കളേതായാലും ത്രിശൂലം പോലെ നേരെ തന്നെ ആണല്ലോ.
മോദി 12 വര്‍ഷം ഭരിച്ച് സ്വര്‍ഗ്ഗമാക്കിയ ഗുജാറത്തില്‍ ഇപ്പോള്‍ ഒരു ലഹള നടക്കുന്നുണ്ട്. ഹിന്ദുക്കള്‍ തന്നെ രണ്ടു വിഭാഗമായി തിരിഞ്ഞാണിപ്പോള്‍ യുദ്ധം. 7 പേര്‍ മരിച്ചു കഴിഞ്ഞു.
വീണ്ടും തന്നെ വധിക്കാന്‍ മുജാഹിദീണ്‍ വരുന്നേ എന്ന് മോദി വീണ്ടും പറഞ്ഞു തുടങ്ങി. പണ്ട് സൊഹ്രാബുദ്ധിനും തുളസീറാമും വന്ന പോലെ. കാല ചക്രം ഒരു വട്ടം കൂടി കറങ്ങുന്ന ലക്ഷണമാണ്. ഗുജറാത്ത് ഭരിച്ചപ്പോള്‍ ഹൈദെരാബാദില്‍ പോയി ആയിരുന്നു സൊഹ്രാബുദ്ധിനെ തട്ടിക്കൊണ്ടു വന്നത്.ഇന്‍ഡ്യ ഭരിക്കുമ്പോള്‍ പാകിസ്താനിലെ ഹൈദെരാബാദില്‍ പോയി തന്നെ ആരെയെങ്കിലും തട്ടിക്കൊണ്ട് വന്ന് വെടി വച്ചു കൊല്ലുന്നതാണു അതിന്റെ ഒരു ശരി. പഴയ കിങ്കരന്മാരൊക്കെ ഇപ്പോള്‍ ജയിലില്‍ നിന്നും പുറത്തു വന്നിട്ടുമുണ്ട്. അവര്‍ക്ക് പണി വേണ്ടേ?
>>>പക്ഷെ ഈ ചീഞ്ഞ അദ്ധ്യാപകന്റെ നാവില്‍ തുമ്പില്‍ പട്ടികജാതിക്കാരന്റെ കാര്യമേ വരുന്നുള്ളു. അതെന്തുകൊണ്ടാണെന്ന് താങ്കളൊഴികെ എല്ലാവര്‍ക്കും മനസിലായി.<<<
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ ഒരു വിദ്യാർഥിനി മരിക്കാനിടയാക്കിയ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ച് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നിലനില്കുന്ന ചില systemic flaws നെ , ആ സംഭവത്തെ കുറിച്ച് ദുഃഖം രേഖപ്പെടുത്തുന്ന ഒരു facebook post ഇൽ , അതേ കോളേജിലെ ഒരു അദ്ധ്യാപകൻ ആനുഷംഗികമായി പരാമർശിച്ചപ്പോൾ , അതൊരു ഗൌരവമേറിയ ചർച്ചക്ക് നിമിത്തമാക്കുന്നതിനു പകരം അദ്ദേഹം ജാതി പറഞ്ഞു ആക്ഷേപിച്ചിരിക്കുന്നു എന്നും മറ്റുമുള്ള അസത്യജടിലമായ ആരോപണങ്ങൾ ഉന്നയിച്ചു ചർച്ച വഴിതിരിച്ചുവിടുന്നവർ ആണ് എന്തിലും ഏതിലും ജാതി ചിന്ത മാത്രം കാണുന്ന ജാതിക്കോമരങ്ങൾ
മരണത്തിനു കാരണമായ ജീപ്പ് ഓടിച്ചിരുന്ന ഒന്നാം പ്രതിയെക്കുറിച്ച് അയാൾ ഒരു misfit ആണെന്ന് പറഞ്ഞത് അയാൾ sc/ st ആയതുകൊണ്ടല്ല ......മൂന്നു വർഷം പഠിച്ചിട്ടും ഒരു പേപ്പർ പോലും പാസാകാതെ നടക്കുന്ന ഒരു വിദ്യാർഥി എഞ്ചിനീയറിംഗ് പഠനത്തിനു misfit ആണെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു ( എന്നു വച്ച് അയാൾ മറ്റേതെങ്കിലും മേഖലയിൽ കഴിവുള്ളവനാവാം )......ഇതാണ് ഞാൻ നേരത്തേ സൂചിപ്പിച്ച systemic flaws ഇൽ ഒന്ന് ......കേരളത്തിൽ ഏതെങ്കിലും ഒരു എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം കിട്ടിക്കഴിഞ്ഞാൽ പിന്നെ ഒരു പേപ്പർ പോലും പാസായില്ലെങ്കിലും ഫൈനൽ ഇയർ വരെ തുടരാം എന്ന അവസ്ഥയാണ് .....IIT പോലെയുള്ള സ്ഥാപനങ്ങളിൽ ആദ്യ സെമെസ്റ്റെർ കളിൽ തന്നെ ഒരു നിശ്ചിത ശതമാനം മാർക്ക് വാങ്ങാൻ കഴിയാത്ത വിദ്യാർഥികൾക്ക് കോഴ്സു തുടരാൻ അനുവാദമില്ല .....അങ്ങനെ വരുമ്പോൾ അഭിരുചി ഇല്ലാതെ എത്തിപ്പെടുന്ന misfit ആയിട്ടുള്ളവർ കൂടുതൽ സമയം പാഴാക്കാതെ അവർക്കനുയോജ്യമായ മറ്റു മേഖലകളിലേക്ക് മാറിപ്പോകുവാനും സ്ഥാപനത്തിൽ ഇത്തരം misfits ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കുവാനും സാധിക്കുന്നു
മറ്റൊരു systemic flaw പ്രവേശനത്തിലെ മാനദണ്ടമാണ് .....affirmative action ന്റെ ഭാഗമായി reservation ന്റെ ആവശ്യകത അംഗീകരിക്കുന്നതോടൊപ്പം അതു quality dilution നു കാരണമാവില്ല എന്നും കൂടെ ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു ......general merit ഇൽ പ്രവേശനം ലഭിക്കാൻ ഏറ്റവും കുറഞ്ഞ റാങ്ക് 500 ഉം മറ്റും ആയ കോളേജിൽ reservation ന്റെ പേരിൽ 56000 നു പിന്നിൽ റാങ്കുള്ളവരെയും കടത്തിവിട്ടാൽ quality dilution മാത്രമല്ല സംഭവിക്കുന്നത് ഫലപ്രാപ്തി തന്നെയുണ്ടാവില്ല ...... reservation ഉള്ള ആളുകൾ തേങ്ങയിടാൻ തെങ്ങിന്റെ പകുതി വരെ കയറിയാൽ മതി എന്നു നിബന്ധന ഉണ്ടാക്കാം പക്ഷേ അങ്ങനെ കയറിയാൽ തേങ്ങാ ഇടാൻ പറ്റില്ല എന്നു മാത്രം
ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർഥികൾ പാസാകാത്തത് അധ്യാപകരുടെ വീഴ്ചയായി കാണുന്നത് വിദ്യാഭ്യാസത്തെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടു കൊണ്ടാണ് ......LKG പ്രൈമറി തലങ്ങളിൽ വിദ്യാർഥി പഠിക്കുന്നു എന്നു ഉറപ്പുവരുത്തേണ്ടത് ഏതാണ്ട് നൂറു ശതമാനവും അധ്യാപകരുടെ കടമയാണ് ......പിന്നീട് 10th / +2 തലങ്ങളിൽ എത്തുമ്പോൾ 50 -50 ആവുന്നു പഠനം നന്നായി നടക്കണമെങ്കിൽ അദ്ധ്യാപകരും വിദ്യാർഥികളും ഏതാണ്ട് തുല്യമായ effort ചെയ്യണം ......പിന്നീടങ്ങോട്ട് ഡിഗ്രി തലത്തിൽ 80 ശതമാനവും PG / doctoral തലങ്ങളിലെതുംപോൾ നൂറു ശതമാനവും വിദ്യാർഥിയുടെ effort ആണ് പഠനം ....അധ്യാപകർക്ക് കൂടുതലായും guiding role ആണുള്ളത് ......ഉന്നത തലങ്ങളിൽ അധ്യാപകരുടെ knowledge base ഫലപ്രദമായി tap ചെയ്യുക എന്നതാണ് വിദ്യാർഥി ചെയ്യേണ്ടത്
>>>കേരളത്തില്‍ മഹാബലി എന്ന ഒരു ചക്രവര്‍ത്തി പണ്ട് ഭരണം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ സമ്പല്‍സമൃദ്ധമായ ഭരനകാലത്തെ കേരളീയര്‍ ഓര്‍മ്മിക്കുന്ന ആഘോഷമാണ്, ഓണം. അതിനു താങ്കളുടെ ഹൈന്ദവ പുരാണങ്ങളിലെ ഭാവനകളുടെ വിശദീകരണം ആവശ്യമില്ല.<<<
നേരത്തെ ഗുജറാത്തിൽ ആയിരക്കണക്കിനു മുസ്ലീങ്ങളെ കൊന്നൊടുക്കി എന്നൊക്കെ എഴുതിയിട്ട് അതിനടിസ്ഥാനമെന്തെന്നു ചോദിച്ചപ്പോൾ വ്യക്തമായ ഒരു തെളിവും ഇല്ലാഞ്ഞിട്ടു മരിച്ച ഹിന്ദുക്കളുടെ എണ്ണം കൂടെ ചേർത്താൽ ആയിരത്തിനു മുകളിൽ വരുമല്ലോ എന്നൊക്കെ പറഞ്ഞു ഉരുണ്ടു കളിക്കുകയും ആയിരുന്നു ...........
ഇനിയിപ്പോൾ "കേരളത്തില്‍ മഹാബലി എന്ന ഒരു ചക്രവര്‍ത്തി പണ്ട് ഭരണം നടത്തിയിരുന്നു." എന്നു പറയുന്നത് എന്തു ചരിത്ര രേഖയുടെ അടിസ്ഥാനത്തിലാണ് എന്നു ചോദിച്ചാലും ഉരുണ്ടുകളി ആവര്ത്തിക്കുകയെ ഉള്ളൂ .....കാരണം മഹാബലി എന്നൊരു ചക്രവർത്തി കേരളചരിത്രത്തിൽ ഇല്ല .......മഹാബലി ഹൈന്ദവ പുരാണങ്ങളിലെ ഒരു കഥാപാത്രമാണ് ....... മഹാബലിയെ സംബന്ധിച്ച കഥയ്ക്ക് ആധാരമാവുന്നത് ഹൈന്ദവ പുരാണങ്ങളാണ് .....ആ പുരാണങ്ങൾ ഈ വിഷയത്തിൽ എന്താണു പറയുന്നത് എന്നത് ഇതിനകം വളരെ വ്യക്തമായി അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ പ്രതിപാദിച്ചു കഴിഞ്ഞിരിക്കുന്നു ...........
പുരാണങ്ങൾ ചരിത്ര സത്യമാണെന്ന് താങ്കൾ കരുതുന്നുവെങ്കിൽ , താങ്കളിപ്പോഴും santa clause സമ്മാനങ്ങൾ കൊണ്ടുവന്നു തരുന്നു എന്നു വിശ്വസിച്ചോളൂ ......
മഹാബലിയുടെ പിതാമഹനായ പ്രഹ്ലാദനും നരസിംഹ അവതാരവും ഒക്കെ ബീഹാറിലെ പൂർണിയാ യിൽ വച്ചായിരുന്നു എന്നാണു വിശ്വസിക്കപ്പെടുന്നത് .......അന്നേ ബീഹാറികൾ കേരളം കീഴടക്കിയോ ആവോ !!!
Kaalidasan saying
"മോദി 12 വര്‍ഷം ഭരിച്ച് സ്വര്‍ഗ്ഗമാക്കിയ ഗുജാറത്തില്‍ ഇപ്പോള്‍ ഒരു ലഹള നടക്കുന്നുണ്ട്. ഹിന്ദുക്കള്‍ തന്നെ രണ്ടു വിഭാഗമായി തിരിഞ്ഞാണിപ്പോള്‍ യുദ്ധം. 7 പേര്‍ മരിച്ചു കഴിഞ്ഞു."
What a silly and irresponsible statement. A caste having approx. 15 million population demanding for reservation for their community, which is a major issue and Government shall find a solution for that. Unfortunately you are having devilish satisfaction stating in Gujarat, Hindus become two groups and started war and already killed 7 people, it shows your poor mentality, any body reading this blog knows what you mean.
Kaalidasan saying
"ഹിന്ദുവിന്റെ അടുത്തു വരാന്‍ പോലും ഇവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഇത് ദൈവ കല്‍പ്പനയാണെന്ന് ഭഗവത് ഗീത എന്ന ഹിന്ദു വേദ പുസ്തകത്തില്‍ ഹിന്ദു ദൈവമായ ഷ്ണന്‍ പറയുന്നുണ്ട്"
I regret to tell you that your statement is utter non-sense, some times leftist are also making this non-sense statement, which is absolutely wrong. In Bhagavad Gita, Lord Sreekrishna stated that there are different categories based on deeds of people and it has nothing to do with caste. Although it is clearly stated, you are repeatedly quoting it in wrong way, which is not fair.
Kaalidasan saying
"ഒരു 100 വര്‍ഷം മുന്നെ വരെ എല്ലാ എഞ്ചിനീയര്‍മാരും ഇന്നത്തെ പട്ടിക ജാതിക്കാരായിരുന്നു. അവര്‍ക്കാരും പരൂക്ഷ നടത്തി റാങ്കും നല്‍കിയിരുന്നില്ല. അവരൊക്കെ മിസ്ഫിറ്റ് ആണെന്നാണോ ജാതിക്കോമരമായ താങ്കള്‍ കരുതുന്നത്?
Dear Kalidasn from where you got this wrong information or you started getting revelations or what???
Kaalidasan saying "മോദി 12 വര്‍ഷം ഭരിച്ച് സ്വര്‍ഗ്ഗമാക്കിയ ഗുജാറത്തില്‍ ഇപ്പോള്‍ ഒരു ലഹള നടക്കുന്നുണ്ട്"
Dear Kaalidasan, what about the West Bengal, which continuously ruled by leftist and now what is the condition of the state?
Kaalidasan saying
"താങ്കളുടെ പേര്, സോമന്‍ മേനോന്‍ എന്നാണെന്നാണെന്റെ ഓര്‍മ്മ."
Correct, that is the only true and acceptable statement made by you in this blog.
>>>>>അതേ കോളേജിലെ ഒരു അദ്ധ്യാപകൻ ആനുഷംഗികമായി പരാമർശിച്ചപ്പോൾ , അതൊരു ഗൌരവമേറിയ ചർച്ചക്ക് നിമിത്തമാക്കുന്നതിനു പകരം അദ്ദേഹം ജാതി പറഞ്ഞു ആക്ഷേപിച്ചിരിക്കുന്നു എന്നും മറ്റുമുള്ള അസത്യജടിലമായ ആരോപണങ്ങൾ ഉന്നയിച്ചു ചർച്ച വഴിതിരിച്ചുവിടുന്നവർ ആണ് എന്തിലും ഏതിലും ജാതി ചിന്ത മാത്രം കാണുന്ന ജാതിക്കോമരങ്ങൾ <<<<
ചര്‍ച്ച ജാതിയില്‍ തന്നെ ആണിവിടെ തുടങ്ങിയത്. അസുര ജാതിക്കാരനായിരുന്ന ബലിയെന്ന ചക്രവര്‍ത്തിയെ സവര്‍ണ്ണ ഹിന്ദുക്കള്‍ കൊലപ്പെടുത്തി ജാതി വ്യവസ്ഥ അടിച്ചേല്‍പ്പിച്ചതിന്റെ ചരിത്രമാണ്, സഹോദരന്‍ അയ്യപ്പന്റെ കവിതയിലുള്ളത്. അത് പൂര്‍ണ്ണ രൂപത്തില്‍ പകര്‍ത്തി വച്ചാണീ ലേഖനം ആരംഭിച്ചത് തന്നെ. സഹോദരന്‍ അയ്യപ്പന്റെ കാലത്ത് അവര്‍ണ്ണരൊക്കെ തൊട്ടുകൂടാത്തവരായിരുന്നു. ഇന്ന് തൊട്ടുകൂടാ എന്ന് പറയാന്‍ ഈ അദ്ധ്യാപക സവര്‍ണ്ണ കോമരത്തിനു പറ്റില്ല. പറഞ്ഞാല്‍ ഗോതമ്പുണ്ട തിന്നേണ്ടി വരും. മനസിലിപ്പോഴും പേറുന്ന വിഴുപ്പ് മറ്റൊരു രൂപത്തില്‍ ആ ജന്തു പ്രകടിപ്പിക്കുന്നു. അപ്ണ്ടായിരുന്നു ഈ ജന്തു ജീവിച്ചിരുന്നതെങ്കില്‍ ഈ കുട്ടിയെ ക്ളാസില്‍ പോലും കയറ്റില്ലായിരുന്നു.
പ്രവേശന പരീക്ഷയില്‍ ഏത് കൂറഞ്ഞ റാങ്കുകാരാനായാലും അടിസ്ഥാന യോഗ്യതയായ പ്ളസ് റ്റുവിന്, മിനിമം മാര്‍ക്കുണ്ടെങ്കിലേ ഏത് കോര്‍ഴിനും അഡ്മിഷന്‍ കിട്ടു. ഒരു കുട്ടി പഠിക്കാന്‍ മോശമാണെങ്കില്‍ ആ കുട്ടിയെ പഠിപ്പിച്ച് യോഗ്യനക്കാന്‍ വേണ്ടിയാണ്, സര്‍ക്കാര്‍ ഈ അദ്ധ്യാപകനു ശമ്പളം നല്‍കുന്നത്. അല്ലാതെ ആ വിദ്യാര്‍ത്ഥിയുടെ ജാറ്റിപ്പേരു വിളിച്ച് അധിക്ഷേപിക്കാനല്ല.
ആനുഷംഗികമയലാലും അല്ലെങ്ക്ലും ജാതി പറഞ്ഞ് ആക്ഷേപിക്കുന്നവരെ വിമര്‍ശിക്കാന്‍ തന്നെയാണി കുറിപ്പ് എഴുതിയിരിക്കുന്നത്. ഒണക്കാലത്ത് വാമനനെ പൂജിക്കുന്നവര്‍ക്ക് അത് ദഹിക്കില്ല എന്നറിയാം.,
>>>>>മരണത്തിനു കാരണമായ ജീപ്പ് ഓടിച്ചിരുന്ന ഒന്നാം പ്രതിയെക്കുറിച്ച് അയാൾ ഒരു misfit ആണെന്ന് പറഞ്ഞത് അയാൾ sc/ st ആയതുകൊണ്ടല്ല ......മൂന്നു വർഷം പഠിച്ചിട്ടും ഒരു പേപ്പർ പോലും പാസാകാതെ നടക്കുന്ന ഒരു വിദ്യാർഥി എഞ്ചിനീയറിംഗ് പഠനത്തിനു misfit ആണെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു<<<<
sc/st എന്ന വാക്ക് എന്തിനാണിയാള്‍ ഇവിടേക്ക് കൊണ്ടു വരുന്നത്. മൂന്നു വർഷം പഠിച്ചിട്ടും ഒരു പേപ്പർ പോലും പാസാകാതെ നടക്കുന്ന ഒരു വിദ്യാർഥിയാണെനു മാത്രം പറഞ്ഞാല്‍ മതിയില്ലേ?
>>>>>ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർഥികൾ പാസാകാത്തത് അധ്യാപകരുടെ വീഴ്ചയായി കാണുന്നത് വിദ്യാഭ്യാസത്തെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടു കൊണ്ടാണ് <<<<
ഏത് വിദ്യാഭ്യസരംഗത്തായാലും വിദ്യാർത്ഥികൾ പാസാകാത്തത് അധ്യാപകരുടെയും കൂടി വീഴ്ചയാണ്.
sc/st എന്ന് വിദ്യാര്‍ത്ഥിയെ ആദ്യമേ തന്നെ ചാപ്പ കുത്തി വെറുക്കുന്ന അദ്ധ്യാപകനില്‍ നിന്ന് ആരും മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല.
>>>>>ഇനിയിപ്പോൾ "കേരളത്തില്‍ മഹാബലി എന്ന ഒരു ചക്രവര്‍ത്തി പണ്ട് ഭരണം നടത്തിയിരുന്നു." എന്നു പറയുന്നത് എന്തു ചരിത്ര രേഖയുടെ അടിസ്ഥാനത്തിലാണ് എന്നു ചോദിച്ചാലും ഉരുണ്ടുകളി ആവര്ത്തിക്കുകയെ ഉള്ളൂ<<<<
ഒരു ചരിത്ര രേഖയുമില്ല. കേരളീയര്‍ പണ്ടു മുതലേ പാടി നടക്കുന്ന നാടോടിപ്പാട്ടു മാത്രമാണിതിനടിസ്ഥാനം. വടക്കന്‍ പാട്ടുകളിലെ ചേകവരേ സംബന്ധിച്ചും യാതൊരു ചരിത്രരേഖയുമില്ല. ഇതു തന്നെയാണ്, ഹൈന്ദവ പുരാണങ്ങളുടെയും കാര്യം. ഒന്നിനും യാതൊരു ചരിതരേഖയുടെയും പിന്‍ബലമില്ല. രാമായണം എന്നതും മഹാഭാരതം എന്നതും രണ്ടു കവികള്‍ എഴുതിയ കാവ്യങ്ങള്‍ മാത്രമണ്. അതൊക്കെ വിശ്വസിക്കുന്നവര്‍ക്ക് മഹാബലിയുടെ കഥയും വടക്കന്‍ പാട്ടുകളിലെ കഥകളും വിശവ്സിക്കാന്‍ എന്താണു പ്രയാസം?
ചരിത്രത്തിന്റെ പിന്‍ബലമില്ലെങ്കില്‍ എന്തിനാണു ഹിന്ദുക്കള്‍ ഓണത്തോടനുബന്ധിച്ച് വാമനനെന്ന ഹിന്ദു ദൈവത്തെ പൂജിക്കുന്നത്?
>>>>>മഹാബലിയുടെ പിതാമഹനായ പ്രഹ്ലാദനും നരസിംഹ അവതാരവും ഒക്കെ ബീഹാറിലെ പൂർണിയാ യിൽ വച്ചായിരുന്നു എന്നാണു വിശ്വസിക്കപ്പെടുന്നത് .......അന്നേ ബീഹാറികൾ കേരളം കീഴടക്കിയോ ആവോ !!!<<<<
ഇതൊക്കെ ആദ്യം ചോദിക്കേണ്ടത് ഓണത്തോടനുബന്ധിച്ച് വാമനനെന്ന ഹിന്ദു ദൈവത്തെ പൂജിക്കുന്ന ആളുകളോടാണ്?
ഓണത്തേക്കുറിച്ചുള്ള എന്റെ കഴ്ച്ചപ്പാട്, ഹിന്ദു മതത്തിലെ വിശ്വാസങ്ങളൊന്നുമല്ല. ഹിന്ദു മതവും അതിന്റെ ജാതി വ്യവസ്ഥയും കേരളത്തിലേക്കൊക്കെ വരുന്നതിനു മുന്നെ ഇവിടെ ഉണ്ടായിരുന്ന സാമൂഹിക അന്തരീക്ഷത്തിന്റെ ഓര്‍മ്മയാണത്. ഹിന്ദുക്കള്‍ കേരളം കീഴടക്കിയപ്പോള്‍ ഇവിടത്തെ ആദിമ നിവാസികളുടെ ഭരണകര്‍ത്താക്കളെയൊക്കെ വധിച്ചു. അങ്ങനെ വധിക്കപ്പെട്ട ഒരു ചക്രവര്‍ത്തി ആയിരുന്നു മഹാബലി. അതിന്റെ സവര്‍ണ്ണ ഭാഷ്യമാണ്, കേരളവുമായി ബന്ധമില്ലത്ത വാമന അവതാരമൊക്കെ. അതൊക്കെ ഒളിച്ചു കടത്തിയ സവര്‍ണ്ണ അജണ്ടകളുടെ ഭാഗമാണ്.
>>>>>What a silly and irresponsible statement. A caste having approx. 15 million population demanding for reservation for their community, which is a major issue and Government shall find a solution for that. Unfortunately you are having devilish satisfaction stating in Gujarat, Hindus become two groups and started war and already killed 7 people, it shows your poor mentality, any body reading this blog knows what you mean.<<<<
പട്ടേലുമാരേക്കാള്‍ ഉയര്‍ന്ന നിലയിലുള്ളവരാണ്, മോദിയുടെ ജാതിക്കാര്‍. അവരെ പിന്നാക്കക്കാരാക്കി സംവരണം കൊടുത്തത് ബി ജെ പി സര്‍ക്കാരായിരുന്നു. മോദിയുടെ ജാതിക്കതാകാമെങ്കില്‍ പട്ടേലുമാര്‍ക്കും ആയിക്കൂടേ?
ഞാന്‍ ഇപ്പോള്‍ ഗുജറാത്തില്‍ നടക്കുന്ന കാര്യമാണു പറഞ്ഞത്. പാട്ടേലുമാരുടെ സംഘടന അഞ്ച് ലക്ഷം പേരെ അണിനിരത്തി സമരം ചെയ്തു. ബദലായി പിന്നാക്കകാരുടെ സംഘടന 10 ലക്ഷം പേരെ അണിനിരത്തുന്നു. ഇത് ഞാന്‍ ഉണ്ടാക്കിയ കഥയൊന്നുമല്ല. ഇപ്പോള്‍ ഗുജറാത്തില്‍ നടക്കുന്നതാണ്.
സര്‍ക്കാര്‍ ഈ പ്രശ്നം പരിഹരിക്കട്ടെ. ഇപ്പോള്‍ ഇതൊരു ഹിന്ദു മുസ്ലിം പ്രശ്നമായിരുന്നെങ്കില്‍ കഴുകനേപ്പോലെ മോദി പറന്നു വന്ന് മരിച്ചു വീണവരുടെ ശവശരീരം വച്ച് വര്‍ഗ്ഗിയത ആളിക്കത്തിക്കാന്‍ ശ്രമിക്കുമായിരുന്നു. പണ്ട് ഗോധ്രയില്‍ മരിച്ചവരുടെ ശവശരീരം വച്ച് കളിച്ചതുപോലെ.
>>>>>I regret to tell you that your statement is utter non-sense, some times leftist are also making this non-sense statement, which is absolutely wrong. In Bhagavad Gita, Lord Sreekrishna stated that there are different categories based on deeds of people and it has nothing to do with caste. Although it is clearly stated, you are repeatedly quoting it in wrong way, which is not fair.<<<<
ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം എന്നാണ്, കൃഷ്ണന്‍ ഭഗവത് ഗീതയില്‍ പറയുന്നത്. ഗീതയുടെ വ്യാഖ്യാനമായ മഹാഭാരത്തിലെ അനുശാസന പര്‍വത്തില്‍ പറയുന്നത് ഇപ്രകാരം.
Anusasana Parva, Section CXXXV
Bhishma said: A brahmana may take his food from another Brahmana or from a Kshatriya or a Vaisya, but he must never accept food from a Sudra. A Kshatriya may take his food from a Brahmana, a Kshatriya or a Vaisya. He must, however, eschew food given by Sudras who are addicted to evil ways and who partake of all manner of food without any scruple.
Brahmanas and Kshatriyas can partake of food given by such Vaisyas as tend the sacred fire every day, as are faultless in character, and as perform the vow of Chaturmasya Verily, those Brahmanas that take their food from Sudras, take the dirt of the earth. .... Those who impudently partake of food offered at ceremonials in a Sudra's house are afflicted with a terrible calamity. In consequence of partaking such forbidden food they lose their family, strength, and energy, and attain to the status of animals, descending to the position of dogs, fallen in virtue and devoid of all religious observances.
വിശദീകരണം കൂടുതല്‍ വേണോ?
>>>>>Dear Kalidasn from where you got this wrong information or you started getting revelations or what???<<<<
കേരളത്തില്‍ കല്ലാശാരിയും മരയാശാരിയും ആണ്, എല്ലാ കെട്ടിടങ്ങളുടെയും രൂപരേഖ തയ്യാറാക്കിയിരുന്നതും പണിഞ്ഞിരുന്നതും. യുദ്ധം ചെയ്യാന്‍ ആയുധങ്ങളുണ്ടാക്കിയിരുന്നത് കൊല്ലന്മാരും. മേനോന്മാര്‍ക്ക് ഇതൊക്കെ ചെയ്തു തന്നിരുന്നത് ഒരു പക്ഷെ നമ്പൂരിമാരായിരിക്കാം.
>>>>>Dear Kaalidasan, what about the West Bengal, which continuously ruled by leftist and now what is the condition of the state?<<<<
ബംഗാളിലെ ഹിന്ദുക്കളൊന്നും അവിടത്തെ മുസ്ലിങ്ങളെ കൂട്ടക്കൊല നടത്തുന്നില്ല.
>>>>അതൊരു ഗൌരവമേറിയ ചർച്ചക്ക് നിമിത്തമാക്കുന്നതിനു പകരം<<<<
എന്താണ്, ഗൌരവമേറിയ ചര്‍ച്ചക്ക് വിധേയമാക്കേണ്ടത്? അഭിരുചി ഇല്ലാത്തവര്‍ പഠിക്കാന്‍ വരുന്നു എന്നതോ, അതോ താഴ്ന്ന ജാതിക്കാര്‍ പഠിക്കാന്‍ അര്‍ഹരല്ല എന്നോ?
ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ഒന്നേ ഉള്ളു. ഏകലവ്യന്റെ കാലം മുതല്‍ താങ്കളേപ്പൊലൂള്ള ജാതി വാദികള്‍ കൊണ്ടു നടക്കുന്ന വൃത്തികേടാണത്. അന്ന് ഏകലവ്യന്റെ അഭിരുചിക്കല്ല ദ്രോണര്‍ പ്രാധാന്യം കൊടുത്തത്,. ജാതിക്കായിരുന്നു. ദ്രോണര്‍ തള്ളിക്കളഞ്ഞ ഏകലവ്യന്‍ അഭിരുചി തെളിയിച്ചിട്ടും ദ്രോണര്‍ക്ക് സഹിച്ചില്ല. തള്ളവിരല്‍ തന്നെ ഗുരുദക്ഷിണ ആയി ആവശ്യപ്പെട്ടു ആ കുടില ജന്മം. ഇതേ മാനസിക അവസ്ഥയാണ്, ഇന്‍ഡ്യയില്‍ അനേകം ദ്രോണര്‍മാര്‍ക്കുള്ളത്. മോദി ഉള്‍പ്പടെയുള്ളവര്‍ക്ക്. കേരളത്തില്‍ അത് അല്‍പ്പം കുറവാണെന്നു മാത്രം. എങ്കിലും ഇത് മനസില്‍ കൊണ്ടു നടക്കുന്ന അനേകരുണ്ട്. അതിലൊരാളാണീ അദ്ധ്യാപകന്‍.
അവര്‍ണ്ണര്‍ക്ക് അഭിരുചിയില്ലാത്തതിന്റെ ഒരേ ഒരു കാരണം സഹ്രാബ്ദങ്ങളോളം അവരുടെ അവകാശങ്ങളൊക്കെ നിഷേധിച്ച് അവരെ അടിമളാക്കി പീഢിപ്പിച്ചതാണ്. ആ മാനസിക അവസ്ഥയില്‍ നിന്നും അവര്‍ ഉയര്‍നു വരാന്‍ സമയമെടുക്കും. അതിനവര്‍ക്ക് സഹായം ആവശ്യമുണ്ട്. സംവരണം അതിനുള്ള ഒരു ഉപാധി ആണ്. താങ്കളൊക്കെ നാലു കൊല്ലം കൊണ്ട് പഠിക്കുന്നത് അവരൊക്കെ ആറോ ഏഴോ കൊല്ലം കൊണ്ട് പഠിച്ചോട്ടേ. താങ്കള്‍ക്കെന്താണതില്‍ ഇത്ര ദേഷ്യം? ഈ അദ്ധ്യാപകനതിഷ്ടമല്ലെങ്കില്‍ രാജി വച്ച് വേറെ വല്ല പണിക്കും പോയ്ക്കൂടേ? സംവാര്ണകാര്‍ പഠികാത്ത ഏതെങ്കിലും കോളേജില്‍ പോകണം. അല്ലെങ്കില്‍ ഒരു സംവരണക്കാരനും പ്രവേശനമില്ലാത്ത ഒരു സ്വാശ്രയ കോളേജങ്ങു തുടങ്ങണം. മോദിയും ഇറാനിയും ഏത് ഹിന്ദുവിനും ഡിംഡ് യൂണിവേര്‍ഴ്സിറ്റി തുടങ്ങാന്‍ അനുവാദം കൊടുക്കും. സംവരണക്കാരെ പേടിക്കേണ്ട ആവശ്യമില്ല.
>>>>Dear Kalidasn from where you got this wrong information or you started getting revelations or what???<<<<
Revelations കിട്ടിയത് എനിക്കല്ല. മോദിക്കാണെന്നു തോന്നുന്നു. ഗുജറാത്തില്‍ പട്ടേലുമാരുടെ സമരം വലിയ സമൂഹിക പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ബി ജെപിയുടെ അടിത്തറ ഇളക്കാന്‍ അതിനു ശേഷിയുമുണ്ട്. അത് മുന്‍ കൂട്ടി കണ്ട് മോദിക്ക് ചില Revelations ലഭിക്കുന്നുണ്ട് എന്നതരത്തിലാണിപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. തന്നെ വധിക്കാന്‍ മുജാഹിദിനുകള്‍ വരുന്നു എന്ന Revelation ആണ്, ഇതില്‍ പ്രധാനം. ഇതേ Revelationsളായിരുന്നു മോദി തീവ്ര ഹിന്ദു വികാരം ആളിക്കത്തിക്കാന്‍ പണ്ടുപയോഗിച്ചിരുന്നത്. അത് വലിയ ഗുണം ചെയ്തിരുന്നു. ഒരു ഹിന്ദു മുസ്ലിം ലഹള ഗുജറാത്തിലോ മറ്റേതെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനത്തോ അടുത്തു തന്നെ പ്രതീക്ഷിക്കാവുന്ന തരത്തിലേക്കാണു കാര്യങ്ങളുടെ പോക്ക്. ഇപ്പോള്‍ ഗുജറാത്തില്‍ പരസ്പരം പോരാടുന്ന ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ ഉള്ള ഏറ്റവും നല്ല ഔഷധം അതാണെന്ന് മോദിയേപ്പോലെ അറിയുന്ന മറ്റൊരാള്‍ ഇന്ന് ഇന്‍ഡ്യയില്‍ ഇല്ല.
>>>"ഹിന്ദുക്കള്‍ കേരളം കീഴടക്കിയപ്പോള്‍ ഇവിടത്തെ ആദിമ നിവാസികളുടെ ഭരണകര്‍ത്താക്കളെയൊക്കെ വധിച്ചു. അങ്ങനെ വധിക്കപ്പെട്ട ഒരു ചക്രവര്‍ത്തി ആയിരുന്നു മഹാബലി. "<<<
മഹാബലി കേരളം ഭരിച്ചിരുന്ന ഒരു ചക്രവർത്തിയായിരുന്നു എന്നതിനു ചരിത്രപരമായ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നചോദ്യത്തിനു ഇത്തരം ഭാവനാവിലാസങ്ങൾ തൃപ്തികരമായ ഒരു മറുപടി അല്ല .......ഹൈന്ദവ പുരാണങ്ങളിൽ അല്ലാതെ മഹാബലി എന്ന ചക്രവർത്തി ഒരു ചരിത്രപുസ്തകത്തിലും പരാമർശിക്കപ്പെടുന്നില്ല .........പുരാണങ്ങളിൽ പുഷ്പക വിമാനത്തെ പറ്റി പരാമർശിക്കുന്നതിനാൽ നമ്മുടെ പൂർവികർ വിമാനങ്ങളും മറ്റും കണ്ടു പിടിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു എന്നു ചിലരൊക്കെ കരുതുന്നതിനു സമാനമായ ഒരു വാദഗതിയാണ് താങ്കളീ പറയുന്നതും ..........താങ്കൾ അങ്ങനെയൊരു വിശ്വാസം വചുപുലർത്തുന്നതിൽ ആർക്കും എതിർപ്പുണ്ടാവില്ല ......എന്നാൽ അതാണ് വാസ്തവം ,ചരിത്രപരമായ വസ്തുത എന്നൊക്കെ പറയുമ്പോൾ അതിനു ഉപോൽബലകമായ തെളിവുകൾ എന്താണെന്ന ചോദ്യം സ്വാഭാവികമായും നേരിടേണ്ടി വരും എന്നേയുള്ളൂ
>>>എന്താണ്, ഗൌരവമേറിയ ചര്‍ച്ചക്ക് വിധേയമാക്കേണ്ടത്? അഭിരുചി ഇല്ലാത്തവര്‍ പഠിക്കാന്‍ വരുന്നു എന്നതോ, അതോ താഴ്ന്ന ജാതിക്കാര്‍ പഠിക്കാന്‍ അര്‍ഹരല്ല എന്നോ?<<<<
അഭിരുചി ഇല്ലാത്തവർ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാൻ എത്തുന്നത് ഗൌരവമേറിയ ചർച്ച അർഹിക്കുന്ന ഒരു വിഷയമാണ് .......അതിൽ ജാതിയുടെയും മതത്തിന്റെയും ഒന്നും പ്രശ്നമില്ല .......അഭിരുചി ഇല്ലാതെ പല വിധ കാരണങ്ങൾ കൊണ്ടും പ്രൊഫഷണൽ കോഴ്സിനു ചേരുന്നവർ എല്ലാ ജാതിക്കാരുമുന്ടു .....അതുപോലെ അവരെല്ലാം റിസർവേഷൻ വഴി വരുന്നവരുമല്ല ജനറൽ മെരിറ്റിൽ നല്ല റാങ്കു വാങ്ങി വരുന്ന ധാരാളം പേരും പേപ്പർ കൾ ഒന്നും പാസാകാതെ വരുന്നത് basic aptitude ഇല്ലാത്തതു കൊണ്ടാണ് .....അത്തരക്കാർ നാലിനു പകരം എട്ടു വർഷമെടുത്താലും പാസാവില്ല .....അഥവാ എങ്ങനെയെങ്കിലും കടന്നു കൂടിയാൽ ആ profession നോടു നീതിപുലർത്തും വിധം പ്രവർത്തനക്ഷമത അത്തരക്കാരിൽ നിന്നും പ്രതീക്ഷിക്കുകയും വേണ്ട ..........ഈ വിഷയം കേവലം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം നോക്കിക്കാണുന്നതാണ് താങ്കൾക്കുള്ള കുഴപ്പം .......IIT കളിൽ ചെയ്യുന്നതു പോലെ ആദ്യ സെമെസ്റ്റെർ കളിൽ നിശ്ചിത നിലവാരം പുലർത്താൻ കഴിയാത്തവരെ പഠനം തുടരാൻ അനുവദിക്കാതിരിക്കുക എന്നതു മാത്രമേ ഇതിനു പരിഹാരമുള്ളൂ ......രാഷ്ട്രീയക്കാരും താങ്കളെ പോലെ എല്ലാ കാര്യങ്ങളും ജാതിയുടെയും മതത്തിന്റെയും കണ്ണടയിൽ കൂടെ കാണുന്നവരും അത്തരമൊരു നീക്കം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലല്ലോ
>>> അല്ലാതെ ആ വിദ്യാര്‍ത്ഥിയുടെ ജാറ്റിപ്പേരു വിളിച്ച് അധിക്ഷേപിക്കാനല്ല...........s c/st എന്ന വാക്ക് എന്തിനാണിയാള്‍ ഇവിടേക്ക് കൊണ്ടു വരുന്നത്.<<<<
ഒരാൾ sc / st എന്ന category യിൽ ആണെന്ന് അവകാശപ്പെട്ടു അതിന്റെ പേരിൽ നിലനില്കുന്ന സംവരണ ആനുകൂല്യം കൈപറ്റി പ്രവേശനം നേടിയാൽ പിന്നെ അക്കാര്യം പറയുന്നത് അയാളെ ആക്ഷേപിക്കുക ആണെന്ന് പറയുന്നത് എന്തടിസ്ഥാനതിലാണ് .......sc / st എന്നു പറയുന്നത് ഒരു ജാതിപ്പെരൊന്നും അല്ലല്ലോ .........ഇത്തരം attitude ആണ് മുഖ്യ കുഴപ്പം ......എന്തൊക്കെ തെറ്റു ചെയ്താലും - കൊലപാതക മാണെങ്കിൽ പോലും - ആരോപണവിധേയരായി കഴിഞ്ഞാലുടൻ ദേ ജാതിപേര് പറഞ്ഞു ആക്ഷേപിച്ചേ എന്നു പറഞ്ഞാൽ പിന്തുണക്കാൻ കാളിദാസനെ പോലെയുള്ളവർ ഓടിക്കൂടും
>>>>പ്രവേശന പരീക്ഷയില്‍ ഏത് കൂറഞ്ഞ റാങ്കുകാരാനായാലും അടിസ്ഥാന യോഗ്യതയായ പ്ളസ് റ്റുവിന്, മിനിമം മാര്‍ക്കുണ്ടെങ്കിലേ ഏത് കോര്‍ഴിനും അഡ്മിഷന്‍ കിട്ടു. ............
....... താങ്കളൊക്കെ നാലു കൊല്ലം കൊണ്ട് പഠിക്കുന്നത് അവരൊക്കെ ആറോ ഏഴോ കൊല്ലം കൊണ്ട് പഠിച്ചോട്ടേ. താങ്കള്‍ക്കെന്താണതില്‍ ഇത്ര ദേഷ്യം? ഈ അദ്ധ്യാപകനതിഷ്ടമല്ലെങ്കില്‍ രാജി വച്ച് വേറെ വല്ല പണിക്കും പോയ്ക്കൂടേ? സംവാര്ണകാര്‍ പഠികാത്ത ഏതെങ്കിലും കോളേജില്‍ പോകണം.<<<<
പ്രവേശന പരീക്ഷയിലെ മാനദണ്ഡങ്ങളും അടിസ്ഥാനയോഗ്യതയിലെ മിനിമം മാർക്കുമെല്ലാം വിദ്യാഭ്യാസ കച്ചവടക്കാരുടെ സമ്മർദ്ദത്തിനും കോഴക്കുമൊക്കെ വിധേയമായി ആവശ്യത്തിലധികം വെള്ളം ചേർക്കുന്നതിനു പുറമേയാണ് സംഘടിത ശക്തിയിലൂടെയും വോട്ട്ബാങ്ക് രാഷ്ട്രീയത്തിലൂടെയുമെല്ലാം സംവരണങ്ങളും മറ്റും വിലപേശിവാങ്ങുന്ന ജാതിമത ശക്തികളുടെ ഇടപെടലുകൾ ........സംവരണം വേണ്ടെന്നു പറയുന്നില്ല പക്ഷേ അതു അനർഹർക്കു തട്ടിയെടുക്കാനുള്ള പഴുതാവാൻ പാടില്ല .......അതാണ് ഞാൻ പറഞ്ഞത് ....general merit ഇൽ പ്രവേശനം ലഭിക്കാൻ ഏറ്റവും കുറഞ്ഞ റാങ്ക് 500 ഉം മറ്റും ആയ കോളേജിൽ reservation ന്റെ പേരിൽ 56000 നു പിന്നിൽ റാങ്കുള്ളവരെയും കടത്തിവിട്ടാൽ quality dilution മാത്രമല്ല സംഭവിക്കുന്നത് ഫലപ്രാപ്തി തന്നെയുണ്ടാവില്ല ...... reservation ഉള്ള ആളുകൾ തേങ്ങയിടാൻ തെങ്ങിന്റെ പകുതി വരെ കയറിയാൽ മതി എന്നു നിബന്ധന ഉണ്ടാക്കാം പക്ഷേ അങ്ങനെ കയറിയാൽ തേങ്ങാ ഇടാൻ പറ്റില്ല എന്നു മാത്രം
ഇതൊക്കെ ചൂണ്ടിക്കാണിക്കുന്ന അദ്ധ്യാപകൻ അല്ല പുറത്തു പോവേണ്ടത് .......ഒരു പേപ്പറും പാസാവാതെ തോറ്റു നടക്കുന്നതും പോരാഞ്ഞിട്ട് കുടിച്ചു കൂത്താടി കൊലവിളി നടത്തുന്ന വിദ്യാർഥി ആണു പുറത്തു പോവേണ്ടത് ......അത്തരക്കാർ ഇനിയും കടന്നു വരാനുള്ള പഴുതുകൾ അടക്കുക ആണു വേണ്ടത് ...........ഇതിൽ ജാതിയും മതവും ഒന്നും നോക്കാനില്ല .....ഇവിടെ ഒരിടത്തും അദ്ധ്യാപകൻ ജാതിപേരോന്നും പറഞ്ഞിട്ടില്ല ......sc / st ക്കാരൻ ആയതു കൊണ്ടു അവൻ തെറ്റു ചെയ്തു എന്നല്ല പറഞ്ഞത് .....തെറ്റു ചെയ്തവൻ sc/st quota വഴി പ്രവേശനം നേടിയ ആൾ ആണെന്നാണ് പറഞ്ഞത് ....... അതു പറയാൻ പാടില്ല എന്നൊക്കെ ശഠിക്കുന്നത് അംഗീകരിക്കാനാവില്ല .......sc /st വിഭാഗത്തിൽ പെട്ടതാണെന്ന് പറയുന്നത് ആക്ഷേപകരമായി തോന്നുന്നവർ ആ നിലക്കുള്ള സംവരണത്തിന്റെ ആനുകൂല്യം കൈപറ്റാതിരിക്കയാണ് വേണ്ടത് .....
topic was modi's hidden agenda against his enemies.
but now the discussion is going on for sc/st reservation.. hahahaha RSS/Agent successfully derailed your topic :)
few years back I had put a blog on this subject.
- sc/st reservation is required. but that should be limited to one generation. or the second generation creamy sc/st takes advantage over the others and the sc/st reservation will not have any impact to the deserved ones!
if this was implemented in 1947. by now all sc/st would have got some advantage and no more reservation required now... this can even start now... but who will start this??
>>>
മഹാബലി കേരളം ഭരിച്ചിരുന്ന ഒരു ചക്രവർത്തിയായിരുന്നു എന്നതിനു ചരിത്രപരമായ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നചോദ്യത്തിനു ഇത്തരം ഭാവനാവിലാസങ്ങൾ തൃപ്തികരമായ ഒരു മറുപടി അല്ല <<<<<
ഒരു തെളിവുമില്ല. ഉണ്ടെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. നാടോടിപ്പാട്ടുകളില്‍ ഉള്ള പരാമര്‍ശങ്ങളില്‍ ചരിത്ര വസ്തുത അടങ്ങിയിട്ടുണ്ട് എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. ഹിന്ദു പുരണങ്ങളില്‍ പറയുന്ന മഹാബലി കേരളം ഭരിച്ചു എന്നോ വാമനന്‍ എന്ന ഹിന്ദു അവതാരം കേരളത്തില്‍ അവതരിച്കു എന്നോ ഞാന്‍ വിശ്വസിക്കുന്നില്ല.
ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്നെ കേരളത്തില്‍ മനുഷ്യരുണ്ടായിരുന്നു അവര്‍ക്ക് രാജാക്കന്മാരും ചക്രവര്‍ത്തികളും ഉണ്ടായിരുന്നു. ഹിന്ദു മതം ഉണ്ടാകുന്നതിനും മുന്നെ അതൊക്കെ ഉണ്ടായിരുന്നു. അതിലെ ഏതെങ്കിലും ചക്രവര്‍ത്തിയോ രാജാവോ ആയിരിക്കാം ഓണവുമായി ബന്ധപ്പെട്ട ഈ മഹാബലി.
ഈ നാടോടിക്കഥയില്‍ നിന്നും മനസിലാക്കാവുന്ന രണ്ടു കാര്യങ്ങളേ ഉള്ളു. ഒന്നുകില്‍ കേരളം ഭരിച്ച ഒരു ചക്രവര്‍ത്തിയെ ഹിന്ദു ആയ പരദേശി കീഴ്പ്പെടുത്തി നിഷ്കാസിതനാക്കി. അദ്ദേഹത്തിന്റെ പ്രജകള്‍ ആ ഓര്‍മ്മ ആചരിക്കുന്ന ഉത്സവം ആണ്, ഓണം. അല്ലെങ്കില്‍ വടക്കേ ഇന്‍ഡ്യയില്‍ എവിടെയോ ഭരിച്ചിരുന്ന ഈ ചക്രവര്‍ത്തിയെ അവിടം കീഴടക്കിയ ഹിന്ദുക്കള്‍ അവിടെ നിന്നും ഓടിച്ചു. പാതാളത്തിലേക്ക് പറഞ്ഞു വിട്ടു എന്നത്, ഒരു പക്ഷെ തെക്കേ ഇന്‍ഡ്യയിലേക്ക് ഓടിച്ചു എന്നുമാകാം. ആ ചക്രവര്‍ത്തിയും കൂടെ പോന്ന പ്രജകളും ആ പഴയ കാലത്തെ ഓര്‍മ്മിക്കുന്ന ഉത്സവം ആയി ഓണത്തെ വിലയിരുത്താം.
രണ്ടായാലും ഓണമെന്ന ഉത്സവത്തിനു ഹിന്ദു മതവുമായി ബന്ധമില്ല. അതൊക്കെ പില്‍ക്കാലത്ത് ഇതിലേക്ക് ഇടിച്ചു കയറ്റിയതാണ്.
>>>അഭിരുചി ഇല്ലാത്തവർ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാൻ എത്തുന്നത് ഗൌരവമേറിയ ചർച്ച അർഹിക്കുന്ന ഒരു വിഷയമാണ്<<<<<
അഭിരുചി ഇല്ലാത്തവർ പ്രൊഫഷണൽ കോഴ്സുകൾ എന്നല്ല ഏത് കോഴ്സുകളും പഠിക്കാൻ എത്തുന്നത് ഗൌരവമേറിയ ചർച്ച അർഹിക്കുന്ന വിഷയമാണ് .പക്ഷെ അതില്‍ പട്ടികജതിക്കാരെ മാത്രം തെരഞ്ഞെടുത്ത് പരാമര്‍ശിക്കുന്നതിനു വ്യക്തമായ അജണ്ടയുണ്ട്. അതേക്കുറിച്ചാണു ഞാന്‍ ഇവിടെ എഴുതിയത്.
അഭിരുചിഉള്ളവര്‍ക്ക് യഥേഷ്ടം തെരഞ്ഞെടുത്ത് പഠിക്കാന്‍ തക്ക ഒരു പാഠ്യ പദ്ധതി ഇന്‍ഡയയില്‍ ഇന്നില്ല. വ്യാജ ബിരുദം നേടിയ ആളെ വിദ്യാഭ്യസ മന്ത്രി ആക്കിയ ആളില്‍ നിന്നുമങ്ങനെ ഒന്നു പ്രതീക്ഷിക്കുന്നുമില്ല.
>>>ഒരാൾ sc / st എന്ന category യിൽ ആണെന്ന് അവകാശപ്പെട്ടു അതിന്റെ പേരിൽ നിലനില്കുന്ന സംവരണ ആനുകൂല്യം കൈപറ്റി പ്രവേശനം നേടിയാൽ പിന്നെ അക്കാര്യം പറയുന്നത് അയാളെ ആക്ഷേപിക്കുക ആണെന്ന് പറയുന്നത് എന്തടിസ്ഥാനതിലാണ് <<<<<
ഈ കേസില്‍ അകപ്പെട്ട മറ്റ് വിദ്യാര്‍ത്ഥികളുടെ ജാതിയോ മതമോ പറയാതെ ഒരു വിദ്യാര്‍ത്ഥിയുടെ മാത്രം ജാതി പറയുന്നത് ആക്ഷേപിക്കലായി എനിക്ക് തോന്നുന്നു. അത് അനുമോദിക്കലായി താങ്കള്‍ കരുതുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല.
>>>പ്രവേശന പരീക്ഷയിലെ മാനദണ്ഡങ്ങളും അടിസ്ഥാനയോഗ്യതയിലെ മിനിമം മാർക്കുമെല്ലാം വിദ്യാഭ്യാസ കച്ചവടക്കാരുടെ സമ്മർദ്ദത്തിനും കോഴക്കുമൊക്കെ വിധേയമായി ആവശ്യത്തിലധികം വെള്ളം ചേർക്കുന്നതിനു പുറമേയാണ് സംഘടിത ശക്തിയിലൂടെയും വോട്ട്ബാങ്ക് രാഷ്ട്രീയത്തിലൂടെയുമെല്ലാം സംവരണങ്ങളും മറ്റും വിലപേശിവാങ്ങുന്ന ജാതിമത ശക്തികളുടെ ഇടപെടലുകൾ .<<<<<
പ്രവേശന പരീക്ഷയിലെ മാനദണ്ഡങ്ങളും അടിസ്ഥാനയോഗ്യതയിലെ മിനിമം മാർക്കുമെല്ലാം വിദ്യാഭ്യാസ കച്ചവടക്കാരുടെ സമ്മർദ്ദത്തിനും കോഴക്കുമൊക്കെ വിധേയമായി എങ്ങനെയാണു വെള്ളം ചേര്‍ത്തതെന്നു കൂടി വിശദീകരിക്കണം. ഏത് വെള്ളം ചേര്‍ക്കലിലൂടെ ആണീ വിദ്യാര്‍ത്ഥി പ്രവേശനം നേടിയതെന്നും കൂടെ പറയനം.
സംഘടിത ശക്തിയിലൂടെയും വോട്ട്ബാങ്ക് രാഷ്ട്രീയത്തിലൂടെയുമെല്ലാം സംവരണങ്ങളും മറ്റും വിലപേശിവാങ്ങുന്ന ജാതിമത ശക്തികളുടെ ഇടപെടലുകൾ തീര്‍ച്ചയായും ഉണ്ട്.
ഇപ്പോള്‍ മോദി സ്വര്‍ഗ്ഗമാക്കിയ ഗുജറാത്തില്‍ നടക്കുന്നതും അതു തന്നെയാണ്. പണ്ട് സവര്‍ണ്ണനായ മോദിയുടെ ജാതിയെ പിന്നാക്കരാക്കി ഭരണം നടത്തിയിരുന്ന ബി ജെ പി പ്രഖ്യാപിച്ചത് ഇതേ സമ്മര്‍ദ്ധ ശക്തിയിലൂടെ ആയിരുന്നു. ഇപ്പോള്‍ ഗുജറാത്തിലേ ഏറ്റവും സമ്പന്ന സമുദായമായ പട്ടേലുമാര്‍ സംവരണം വേണമെന്നും പറഞ്ഞ് തെരുവു യുദ്ധം നടത്തുന്നതും ഇതേ സമ്മര്‍ദ്ധമാണ്.
ജാതി ഇപ്പോള്‍ സവര്‍ണ്ണര്‍ക്കൊരു ബാധ്യതയാണല്ലേ? എന്തു ചെയ്യാം. ഇതുണ്ടാക്കുമ്പോള്‍ ആലോചിക്കണമായിരുന്നു. ചിലരൊക്കെ അവര്‍ണ്ണരാണെന്ന് മുദ്ര കുത്തി അവരുടെ അവകാശങ്ങള്‍ നിഷേധിച്ചപ്പോള്‍ എന്നും അങ്ങനെ കഴിയാം എന്നിടത്താണു തെറ്റിയത്.
ജാതിയും ജാതി അടിസ്ഥാനത്തിലുള്ള വിവേചനവും യാഥാര്‍ത്ഥ്യമാണെങ്കില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമ്മര്‍ദ്ധം ചെലുത്തും. അതൊക്കെ സ്വാഭാവികമാണ്.
>>>അതാണ് ഞാൻ പറഞ്ഞത് ....general merit ഇൽ പ്രവേശനം ലഭിക്കാൻ ഏറ്റവും കുറഞ്ഞ റാങ്ക് 500 ഉം മറ്റും ആയ കോളേജിൽ reservation ന്റെ പേരിൽ 56000 നു പിന്നിൽ റാങ്കുള്ളവരെയും കടത്തിവിട്ടാൽ quality dilution മാത്രമല്ല സംഭവിക്കുന്നത് ഫലപ്രാപ്തി തന്നെയുണ്ടാവില്ല <<<<<
അതൊക്കെ താങ്കളുടെ തോന്നലുകളല്ലേ. വളരെ ചെറിയ ഒരു ന്യൂന പക്ഷം ഉദേശിക്കുന്നിടത്ത് എത്തുന്നുണ്ടാകില്ല. അതു വച്ച് സംവരണത്തിലൂടെ പ്രവേശനം നേടുന്നവരൊക്കെ പാതി വഴിയില്‍ പഠനമുപേക്ഷിക്കുന്നു എന്നതൊക്കെ താങ്കളുടെ മനസിലെ അധമത്തം കൊണ്ട് തോന്നുനതാണ്.
ജെനെറല്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന എത്രയോ പേര്, പഠനം പുര്‍ത്തിയാക്കാതെ പോകുന്നു. പക്ഷെ അതൊന്നും കാണാന്‍ താങ്കളുടെ കണ്ണിലെ തിമിരത്തിനു ശേഷിയില്ല.
50% പേരെങ്കിലും ലക്ഷ്യം നേടുന്നുണ്ടെങ്കില്‍ അതു തന്നെ വലിയ നേട്ടമായിട്ടാണു ഞാന്‍ വിലയിരുത്തുന്നത്.
>>>ഇതൊക്കെ ചൂണ്ടിക്കാണിക്കുന്ന അദ്ധ്യാപകൻ അല്ല പുറത്തു പോവേണ്ടത് .......ഒരു പേപ്പറും പാസാവാതെ തോറ്റു നടക്കുന്നതും പോരാഞ്ഞിട്ട് കുടിച്ചു കൂത്താടി കൊലവിളി നടത്തുന്ന വിദ്യാർഥി ആണു പുറത്തു പോവേണ്ടത് ......അത്തരക്കാർ ഇനിയും കടന്നു വരാനുള്ള പഴുതുകൾ അടക്കുക ആണു വേണ്ടത് .<<<<<
അദ്ധ്യാപകനെ പുറത്തു വിടണമെന്ന് ആരും പറഞ്ഞില്ല. അദ്ധ്യാപകന്‍ അരുതാത്തത് പറയുന്നുഎന്നാണു പറഞ്ഞത്. അതുപോലെ വിദ്യാര്‍ത്ഥി തെറ്റു ചെയ്യുന്നുണ്ടെങ്കില്‍ അവനെ ശിക്ഷിക്കണം. പഠിക്കാനുദ്ദേശ്യമില്ലെങ്കില്‍ അവനെ പുറത്താക്കണം.അതിനവന്റെ ജാതി അന്വേഷിച്ചു പോകേണ്ട ആവശ്യമില്ല എന്നാണു പറഞ്ഞത്.
താങ്കള്‍ മുകളില്‍ എഴുതിയത് പഠിക്കാന്‍ യോഗ്യത ഇല്ലാത്ത വിദ്യാര്‍ത്ഥി പുറത്തു പോയി മറ്റ് യോജിക്കുന്ന ഏതെങ്കിലും പണി ചെയ്യണമെന്നാണല്ലോ. കുട്ടികളെ പഠിപ്പിക്കാനും അവരെ നിയന്ത്രിക്കാനും യോഗ്യതയും കഴിവും ഇല്ലാത്ത അദ്ധ്യാപകനും ഇതൊക്കെ ആകാം. അതിനുള്ള സാഹചര്യം ആ ക്യാമ്പസില്‍ ഇല്ലെങ്കില്‍ അദ്ധ്യപാകന്‍ അവിടെ എന്തിനു കടിച്ചു തൂങ്ങി കിടക്കണം.
>>>topic was modi's hidden agenda against his enemies.
but now the discussion is going on for sc/st reservation.. hahahaha RSS/Agent successfully derailed your topic :) <<<<<
ഈ സംവരണ കാര്യത്തിലും മോദിയുടെ ഹിഡന്‍ അജണ്ടയുണ്ട് മുക്കുവാ. ഇപ്പോള്‍ ഗുജറാത്തില്‍ നടക്കുന്ന പട്ടേലരുടെ സമരത്തിലും ഇതുണ്ട്. ആര്‍ എസ് എസ് ആണീ സമരത്തിനു പിന്നില്‍. അവരുടെ ലക്ഷ്യം സാമുദായിക സംവരണം അട്ടിമറിക്കുക എന്നതാണ്. മോദിയുടെ ഒക്കെ അറിവൊടെയാണതരങ്ങേറുന്നതെന്നാണെനിക്ക് തോന്നുന്നത്. ഗുജറാത്തിലെ ബി ജെ പി സര്‍ക്കാരിനെയോ മോദിയെ തന്നെയോ ബലി കൊടുത്ത് ആര്‍ എസ് എസ് അവരുടെ ലക്ഷ്യം നേടാന്‍ ശ്രമിക്കും. അദ്വാനിയെ കറിവേപ്പില പോലെ എടുത്തു കളയാന്‍ ആര്‍ എസ് എസിനു യതൊരു മടിയുമുണ്ടായിരുന്നില്ല എന്നോര്‍ക്കുക.
മോദിയെ ഇത്ര കാലവും അകമഴിഞ്ഞു പിന്തുണച്ച സമുദായമാണു പട്ടേലുമാര്‍. അതിന്റെ നേതാവ് പറയുന്നത് കേട്ടായിരുന്നോ. സാമുദായിക സംവരണമുണ്ടെങ്കില്‍ എല്ലാ സമുദായത്തിനും സംവരണം വേണം. അല്ലെങ്കില്‍ ആര്‍ക്കും വേണ്ട. കാര്യം വ്യക്തമല്ലേ?
ഗുജറാത്ത് തീവ്ര ഹിന്ദുത്വയുടെ പരീക്ഷണ ശാലയാണ്. ആദ്യം എല്ലാം അവര്‍ പരീക്ഷിക്കുന്നത് അവിടെയാണ്. ഇപ്പോള്‍ സാമുദായിക സംവരണത്തിനെതിരെയുള്ള യുദ്ധവും അവിടെ നിന്നു തന്നെ പരീക്ഷിച്ചു തുടങ്ങുന്നു.
>>>- sc/st reservation is required. but that should be limited to one generation. or the second generation creamy sc/st takes advantage over the others and the sc/st reservation will not have any impact to the deserved ones!
if this was implemented in 1947. by now all sc/st would have got some advantage and no more reservation required now... this can even start now... but who will start this??<<<<<
അതെ സംവരണത്തിന്റെ മാനധണ്ഡങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ത്യമായ ഇടവേളകളില്‍ കണക്കെടുക്കണം. അതിനനുസരിച്ച് ഓരോ സമുദായത്തിന്റെയും ക്വോട്ടകളില്‍ മാറ്റം വരുത്തണം.
ഒരു തലമുറയില്‍ നിറുത്തുക എന്നത് നല്ലതാണ്. അല്ലെങ്കില്‍ ഒരു വീട്ടില്‍ ഒരാള്‍ക്ക് സംവരണാത്തിന്റെ ആനുകൂല്യം നല്‍കുക. ഇതു വരെ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാഅത്തവര്‍ക്കൊക്കെ ലഭിച്ചു കഴിയുമ്പോള്‍ വീണ്ടും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണം.
ക്രീമി ലെയറിന്റെ നിര്‍ണ്ണയം ലളിതമാക്കണം. സമൂഹത്തില്‍ സ്വീകാര്യതയുള്ള ജോലികളായ ഡോക്ടര്‍ ്, എഞ്ചിനീയര്‍, ഐ പി എസ് ഐ എ എസ് കാര്‍, ശസ്ത്രജ്നര്‍ തുടങ്ങിയവരുടെ മക്കള്‍ക്ക് ഇനി സംവാര്നം നല്‍കേണ്ട ആവശ്യമില്ല.
സാമ്പത്തിക സംവരണം അര്‍ത്ഥമില്ലാത്തതാണ്. കോടീശ്വരനായ അംബാനി കള്ളക്കണക്കെഴുതി ഇല്ലാത്ത നഷ്ടമുണ്ടെന്ന് തെളിയിക്കുന്ന നാട്ടില്‍ ആരെ വേണമെങ്കിലും പാവപ്പെട്ടാവനാക്കാം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നല്ലതാണ്. മുന്നോക്കസമുദയക്കാര്‍ക്ക് കുമാരപിള്ള കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് ഫീസാനുകൂല്യം നല്‍കുന്നതുപോലെ ഒക്കെ.
ഇതിലെ രസകാരമായ വസ്തുത സാമ്പത്തിക സംവരണം വേണമെന്നു ശഠിക്കുന്നവര്‍ ഒക്കെ സ്വകാര്യവത്കരണത്തിന്റെ പിണിയാളുകളാണെന്നാണ്.
>>>sc / st ക്കാരൻ ആയതു കൊണ്ടു അവൻ തെറ്റു ചെയ്തു എന്നല്ല പറഞ്ഞത് .....തെറ്റു ചെയ്തവൻ sc/st quota വഴി പ്രവേശനം നേടിയ ആൾ ആണെന്നാണ് പറഞ്ഞത് ....... അതു പറയാൻ പാടില്ല എന്നൊക്കെ ശഠിക്കുന്നത് അംഗീകരിക്കാനാവില്ല .......sc /st വിഭാഗത്തിൽ പെട്ടതാണെന്ന് പറയുന്നത് ആക്ഷേപകരമായി തോന്നുന്നവർ ആ നിലക്കുള്ള സംവരണത്തിന്റെ ആനുകൂല്യം കൈപറ്റാതിരിക്കയാണ് വേണ്ടത് .....<<<<<
അദ്ധ്യാപകന്റെ വാക്കുകള്‍ ഇതായിരുന്നു.
" പുറത്താക്കപ്പെട്ട കുട്ടികളിൽ ഒട്ടേറെപ്പേർ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരായിരുന്നു.പ്രധാന വില്ലന്മാരിൽ പലരും ഇക്കൂട്ടത്തിൽപ്പെടും...... പട്ടികവിഭാഗത്തിൽ അഡ്മിഷൻ നേടിയ, നിലവിൽ മുപ്പതോളം ബാക്ക് പേപ്പറുള്ള വിദ്യാർത്ഥിയാണ് പ്രതി!"
ഇങ്ങനെ പറായന്‍ പറ്റില്ല എന്നൊന്നും ഞാന്‍ പറഞ്ഞില്ല. പുറത്തു പറയുന്നില്ലെങ്കിലും അനേകം സവര്‍ണ്ണ കോമരങ്ങളുടെ മനസില്‍ അവര്‍ണ്ണരോടുള്ള പുച്ഛം ഒളിഞ്ഞിരിപ്പുണ്ട്. ചിലപ്പോള്‍ അറിയാതെ പുറത്തു വരുന്നു. ഈ അദ്ധ്യാപകനും അതേ ചെയ്തുള്ളൂ. വെറുപ്പ് അറിയാതെ പുറത്ത് വന്നു.
sc/st എന്നു പറയുന്നത് അക്ഷേപകരമാണെന്ന് ആരെങ്കിലും പറഞ്ഞോ. ജാതിപ്പേരു പറയുന്നത് അവര്‍ക്കാര്‍ക്കെങ്കിലും ആക്ഷേപകരമാണെന്ന് അവര്‍ പറയില്ല. അതിന്റെ പേരില്‍ അവരെ പുച്ഛിക്കുമ്പോഴാണ്. അയതുകൊണ്ടാണ്, ഒരു വിദ്യാര്‍ത്ഥി തോറ്റുകിടക്കുന്നത് എന്ന പ്രയോഗത്തോടാണെതിര്‍പ്പ്. അവര്‍ പട്ടിക ജാതിക്കാരായത് അവരുടെ കുറ്റമല്ല. എം എന്‍ കാരശേരിയുടെ വാക്കുകളില്‍ ഇതിന്റെ എല്ലാ വശങ്ങളുമുണ്ട്.
"ജാതി ജീവശാസ്ത്ര യാഥാർത്ഥ്യമല്ല; സാമൂഹ്യ ശാസ്ത്ര യാഥാർത്ഥ്യമാണ്. പ്രകൃതിയല്ല; സംസ്കൃതിയാണ്. ഉള്ളതല്ല;നമ്മൾ ഉണ്ടാക്കിയതാണ്.അത് നിലനിൽക്കുന്നത് മനുഷ്യജീവികളുടെ ബോധത്തിൽ മാത്രമാണ്. ആചാരാനുഷ്ഠാനങ്ങൾ, സാമ്പത്തിക സാഹചര്യങ്ങൾ, തൊഴിൽ ശാലകൾ , ഭൗതിക താൽപ്പര്യങ്ങൾ ,വിവാഹബന്ധങ്ങൾ, കലാരൂപങ്ങൾ, ഭക്ഷണ സമ്പ്രദായങ്ങൾ, വാമൊഴി ഭേദങ്ങൾ, വസ്ത്രധാരണ രീതികൾ മുതലായവയിലൂടെ പ്രാദേശികമായി ഉരുവം കൊണ്ട കൂട്ടായ്മാവികാരത്തിൻ്റെ പാരമ്പര്യമാണ് ജാതിബോധം. നമ്മൾ ഉണ്ടാക്കിയതായതു കൊണ്ടു തന്നെ അത് ഇല്ലാതാക്കാനോ മാറ്റി മറിക്കാനോ നമുക്ക് കഴിയും.രാഷ്ട്രീയ-സാമൂഹ്യ- കാലാവസ്ഥക്കനുസരിച്ച് അത് മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കും."
ജാതി ഉണ്ടാക്കിയതും നിലനിറുത്തിയതും ചിലരൊക്കെ അവര്‍ണ്ണരാണെന്ന് തീരുമാനിച്ചതും അവരെ അടിച്ചമര്‍ത്തിയതുമൊക്കെ സ്വാര്‍ണ്ണരെന്ന് സ്വയം വിളിച്ച ചിലരാണ്. അവരുടെ പ്രതി നിധിയാണീ അദ്ധ്യാപകന്‍. അതേ ഇവിടെ പറഞ്ഞുള്ളു. ആ ജന്തു അത് പറഞ്ഞു എന്നതുകൊണ്ട് ആരും ജാതി അടിസ്ഥാനത്തിലുള്ള സംവരണം വേണ്ട എന്നു വയ്ക്കാനൊന്നും പോകുന്നില്ല. അങ്ങനെ താങ്കളൊക്കെ ആഗ്രഹിച്ചിട്ടും കാര്യമില്ല.
ഇതിലും വളരെ എളുപ്പമുള്ള ഒരു കാര്യം ഞാന്‍ അങ്ങോട്ടു പറയാം. ഈ sc/st കാരെ ഒക്കെ ബ്രാഹ്മണരെന്ന് വിളിച്ച് ബ്രാഹ്മണരേപ്പോലെ അംഗീകാരവും ബഹുമാനവും കൊടുക്കാന്‍ സവര്‍ണ്ണര്‍ക്ക് സാധിക്കുമോ? സവര്‍ണ്ണര്‍ വിവാഹം കഴിക്കുമ്പോള്‍ ഈ അവര്‍ണ്ണരെ സ്വീകരിച്ചാലും മതി. ഈ ജാതി പ്രശ്നവും അതുകൊണ്ട് താങ്കളേപ്പൊലുള്ളവര്‍കുണ്ടാകുന്ന സകല ഏനക്കേടുകളും അപ്പോള്‍ ഇല്ലാതാകും.
>>>ഓണമെന്ന ഉത്സവത്തിനു ഹിന്ദു മതവുമായി ബന്ധമില്ല.<<<
ഓണമെന്ന ഉത്സവത്തിനു മഹാബലിയുമായി ബന്ധമൊന്നുമില്ല എന്നു പറയുന്നതിന് സമാനമാണിത് ....... മഹാബലി ഹൈന്ദവ പുരാണങ്ങളിൽ നിന്നല്ലാതെ മറ്റൊരു ചരിത്രപുസ്തകത്തിലും പരാമർശിക്കപ്പെടുന്ന ഒരു ചക്രവര്ത്തി അല്ല എന്ന വസ്തുത താങ്കൾ ഇതിനകം അംഗീകരിച്ചല്ലോ .....പിന്നെ വടക്കൻ പാട്ടുകളിൽ പറഞ്ഞിരിക്കുന്നതല്ല യാഥാർത്ഥ്യം വടക്കൻ വീരഗാഥ യെന്ന സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതാണ് വാസ്തവം എന്നൊക്കെ പറയുന്നത് പോലെ തന്നെ ഭോഷ്കാണ് മഹാബലിയുടെ കഥ പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നതു പോലെ അല്ല താങ്കളുടെ ഭാവനയിൽ മെനഞ്ഞെടുത്ത ചില scenario പോലെ ആണ് എന്നൊക്കെ പറയുന്നതും .........ഓണപ്പാട്ടിന്റെ കാര്യത്തിലും ഒറിജിനൽ അല്ല പാരഡി ആണു മെച്ചം എന്ന താങ്കളുടെ നിലപാടും ഇതേ രീതിയിലുള്ള ശുദ്ധ ഭോഷ്കാണ്
പിന്നെ മറ്റൊരു വർത്തമാന കാല യാഥാർത്ഥ്യം ഇവിടെ പ്രസക്തമാണ് ......കേരളത്തിലെ social evolution ന്റെ ഭാഗമായി ഓണം അതിന്റെ ഹൈന്ദവ പൈത്രുകത്തിനുമപ്പുറം മലയാളികളുടെ മൊത്തം ഒരു ആഘോഷ അവസരമായി മാറിയിരിക്കുന്നു ......എന്നുവച്ചു ആ ഹൈന്ദവപൈത്രുകം പാടേ നിഷേധിക്കുന്നത് കണ്ണടച്ചിരുട്ടാക്കലാണ്
>>>ഇതിലും വളരെ എളുപ്പമുള്ള ഒരു കാര്യം ഞാന്‍ അങ്ങോട്ടു പറയാം. ഈ sc/st കാരെ ഒക്കെ ബ്രാഹ്മണരെന്ന് വിളിച്ച് ബ്രാഹ്മണരേപ്പോലെ അംഗീകാരവും ബഹുമാനവും കൊടുക്കാന്‍ സവര്‍ണ്ണര്‍ക്ക് സാധിക്കുമോ? സവര്‍ണ്ണര്‍ വിവാഹം കഴിക്കുമ്പോള്‍ ഈ അവര്‍ണ്ണരെ സ്വീകരിച്ചാലും മതി. ഈ ജാതി പ്രശ്നവും അതുകൊണ്ട് താങ്കളേപ്പൊലുള്ളവര്‍കുണ്ടാകുന്ന സകല ഏനക്കേടുകളും അപ്പോള്‍ ഇല്ലാതാകും. <<<
വിവാഹം ഒക്കെ ഓരോരുത്തരുടെയും വ്യക്തിജീവിതത്തിന്റെ ഭാഗമാണ് അത് ജാതിയുടെ അടിസ്ഥാനത്തിൽ വേണോ അല്ലാതെ വേണോ എന്നത് ഓരോ വ്യക്തിയും തീരുമാനിക്കും അതിനുമപ്പുറം മറ്റുള്ളവർ ആരെ വിവാഹം ചെയ്യണം എന്നൊന്നും ആർക്കും നിഷ്കർഷിക്കാനാവില്ല .......എന്നാൽ sc /st ക്കാരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നില്ല എന്നൊക്കെ പറയുന്നത് ഒരു അപകർഷതാ ബോധത്തിൽ നിന്നും ഉരുത്തിരിയുന്ന മിഥ്യാധാരണയാണ് ......ഏതു മേഖലയിലും കഴിവു തെളിയിക്കുന്ന പ്രതിഭാശാലികൾ ബഹുമാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട് .......kr നാരായണനും kg ബാലകൃഷ്ണനും തുടങ്ങിയുള്ളവർ അവരവരുടെ പ്രവർത്തന മേഖലകളിൽ മികവു തെളിയിച്ച് ഉയർന്നു വന്നവരാണ് ......പട്ടികജാതിക്കാരായത് കൊണ്ടു അവരർഹിക്കുന്ന ബഹുമാനവും അംഗീകാരവുമൊന്നും കിട്ടാതെയിരുന്നില്ല ......അതുപോലെയുള്ള കൂടുതലാളുകളെ ആ വിഭാഗങ്ങളിൽ നിന്നും വളർന്നു വരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്
സഹസ്രാബ്ദങ്ങളായി നേരിട്ട അവസര നിഷേധത്തിന്റെ ഫലമായി പിന്നോക്കം പോയ വിഭാഗങ്ങളെ സാമൂഹ്യസമത്വത്തിലേക്ക് കൈപിടിച്ചുയർതത്തുന്നതു 500 റാങ്ക് കിട്ടിയാൽ നേടുന്ന സ്ഥാനം 56000 റാങ്ക് നേടിയവന് കൊടുത്തു കൊണ്ടാവരുത് ........ആ വിഭാഗങ്ങളിൽ പെട്ടവരെ പ്രത്യേകമായി പരിശീലനവും മറ്റും നല്കി റാങ്ക് 1000 എങ്കിലും നേടുന്ന അവസ്ഥയിൽ എത്തിക്കുന്നതിലൂടെ ആവണം .......പട്ടിക ജാതി / വർഗത്തിൽ പെട്ടവരെ ഉയർത്തികൊണ്ടു വരുന്നതിനു മെറിറ്റ് compromise ചെയ്തു കൊണ്ടാവരുത് അവരെ മെറിറ്റ് ഉള്ളവരാക്കി എടുത്തു കൊണ്ടാവണം എന്നാണെന്റെ പക്ഷം
Kaalidasan saying
ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം എന്നാണ്, കൃഷ്ണന്‍ ഭഗവത് ഗീതയില്‍ പറയുന്നത്. ഗീതയുടെ വ്യാഖ്യാനമായ മഹാഭാരത്തിലെ അനുശാസന പര്‍വത്തില്‍ പറയുന്നത് ഇപ്രകാരം.
Anusasana Parva, Section CXXXV
വിശദീകരണം കൂടുതല്‍ വേണോ?
Dear Kaalidasan,
Every body know that we could wake up only sleeping people. It is impossible to wake up those who are pretending sleep. Why I am saying this is although you had read Bhagavad Gita either you did not got the right meaning or you are purposefully misinterpreting the content, that is the problem.
Yes, Lord Sreekrishna stated that he (The Almighty) has made 'Chathurvarnym' but it is strictly based on their deeds, that is the actual point, which you are conveniently hiding/ omitting. It doesn't mean that all members of a Fisherman's family are made for fishing profession, like Maharshi Vedavyasa, he made the matchless epic 'Mahabharatha'. It is the deeds putting the human-being on the concerned category. In addition those days there were limited professions as such the profession name became their category. Whereas in current time there are thousands of professions and we cannot say that members of a particular caste shall do only jobs specified for their caste generations back.
Kaalidasan saying
ഈ sc/st കാരെ ഒക്കെ ബ്രാഹ്മണരെന്ന് വിളിച്ച് ബ്രാഹ്മണരേപ്പോലെ അംഗീകാരവും ബഹുമാനവും കൊടുക്കാന്‍ സവര്‍ണ്ണര്‍ക്ക് സാധിക്കുമോ? സവര്‍ണ്ണര്‍ വിവാഹം കഴിക്കുമ്പോള്‍ ഈ അവര്‍ണ്ണരെ സ്വീകരിച്ചാലും മതി. ഈ ജാതി പ്രശ്നവും അതുകൊണ്ട് താങ്കളേപ്പൊലുള്ളവര്‍കുണ്ടാകുന്ന സകല ഏനക്കേടുകളും അപ്പോള്‍ ഇല്ലാതാകും. <<<
Let the holy Christian's start this system, members of different sabha start marrying??? Great personalities like Kaalidasan should take the initiative eventually all the cross-breeds form a unanimous sabha (say Marxist Communist Sabha or Kaalidasan Sabha)!!! what a great idea
Dear Kaalidasan
Even in US many whites married blacks however the discrimination still exist, so what is the next step?. Ohoho as difference is not in Hindu religion and there is no caste system in the holy Christianity, it is not an issue for you.
>>>>ഓണമെന്ന ഉത്സവത്തിനു മഹാബലിയുമായി ബന്ധമൊന്നുമില്ല എന്നു പറയുന്നതിന് സമാനമാണിത്<<<<
താങ്കളാകെ ആണല്ലോ. താങ്കള്‍ തന്നെ ഇവിടെ എഴുതിയത് ഹിന്ദു പുരാനങ്ങളില്‍ പറയുന്ന മഹാബലി കേരളത്തില്‍ അല്ല ജീവിച്ചിരുനതെന്നാണ്. അത് ശരി ആയിരിക്കാം എന്നാണു ഞാനും പറഞ്ഞത്.
പുരാതന കേരളം ഭരിച്ചിരുന്ന ബലിയെന്നോ മറ്റേതെങ്കിലുമോ പേരുള്ള ഒരു ചക്രവര്‍ത്തി ഉണ്ടായിരുന്നു. സനാതന ധര്‍മ്മം ഇവിടെ വരുന്നതിനും മുന്നെ ആയിരുന്നു അത്. അദ്ദേഹത്തിന്റെ ബ്ബരണ കാലത്തെ കേരള ജനത ഓര്‍മ്മിക്കുന്നതാണ്, ഓണാഘോഷം. ഹിന്ദു മതവുമായി ബന്ധപ്പെട്ടതാണീ ആഘോഷമെങ്കില്‍ അത് ഹിന്ദുക്കള്‍ ഉള്ള ഇടങ്ങളില്ലൊക്കെ ആഘോഷിക്കേണ്ടതല്ലേ? മലയാളികളല്ലാതെ വേറൊരു ജനതയും ഇതാഘോഷിക്കുന്നില്ല.; അതിനൊരര്‍ത്ഥമേ ഉള്ളു. ഇത് കേരളവുമായി മാത്രം ബന്ധപ്പെട്ട ആഘോഷമാണ്.
>>>>കേരളത്തിലെ social evolution ന്റെ ഭാഗമായി ഓണം അതിന്റെ ഹൈന്ദവ പൈത്രുകത്തിനുമപ്പുറം മലയാളികളുടെ മൊത്തം ഒരു ആഘോഷ അവസരമായി മാറിയിരിക്കുന്നു ......എന്നുവച്ചു ആ ഹൈന്ദവപൈത്രുകം പാടേ നിഷേധിക്കുന്നത് കണ്ണടച്ചിരുട്ടാക്കലാണ്<<<<
ഈ ആഘോഷത്തിനു ഹിന്ദു മതവുമായുള്ള ബന്ധം ആകെ ഒന്നു മാത്രമാണ്. ബലിയുടെ സത് ഭരണത്തില്‍ അസൂയ പൂണ്ട വിഷ്ണു എന്ന ഹിന്ദു ദൈവം വാമനന്‍ എന്ന പേരില്‍ അവതരിച്ച്, ബലിയെ ചക്രവര്‍ത്തി സ്ഥാനത്തുനിന്നും പുറത്താക്കി എന്ന കെട്ടു കഥ. ആ ഹൈന്ദവ പൈതൃ കം ഇതിലുണ്ട്. ഹിന്ദുക്കള്‍ അതാഘോഷിക്കുന്നു. മഹാബലിയെ കോമാളിയാക്കി ചിത്രീകരിച്ച് മിമിക്രിക്കാരുടെ കഥാപാത്രമാക്കി തരം താഴ്ത്തി, വാമനനെ പൂജിക്കുന്ന അഘോഷമാക്കി. അങ്ങനെ അത് ഹൈന്ദവം ആക്കി.
>>>>എന്നാൽ sc /st ക്കാരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നില്ല എന്നൊക്കെ പറയുന്നത് ഒരു അപകർഷതാ ബോധത്തിൽ നിന്നും ഉരുത്തിരിയുന്ന മിഥ്യാധാരണയാണ് .<<<<
അവര്‍ണ്ണരോട് സവര്‍ണ്ണര്‍ എങ്ങനെ പെരുമാറുന്നു എന്നതിന്റെ തെളിവുകളാണ്, ഞാന്‍ മുകളിലെ ലിങ്കുകളില്‍ ഇട്ടിരുന്നത്. അതൊക്കെ അവര്‍ണ്ണരെ സവര്‍ണ്ണര്‍ അംഗീകരിക്കുന്നതാണെന്ന് തോന്നുന്നു എങ്കില്‍ താങ്കളുടെ ബുദ്ധിക്ക് കാര്യമായ എന്തോ തകരാറുണ്ട്.
മോദി എന്ന ഇന്‍ഡ്യന്‍ പ്രധാന മന്ത്രി തോട്ടിപ്പണിക്കാരെ അംഗീകരിച്ചത് അവരൊക്കെ തോട്ടിപ്പണി ചെയ്യുമ്പോല്‍ നേടുന്നു എന്നു പറഞ്ഞാണ്. അതുപോലുള്ള അംഗീകാരം ഒക്കെ താങ്കള്‍ മനസില്‍ വച്ചാല്‍ മതി.
ശരിയാണ്. അപകര്‍ഷതാ ബോധമുണ്ട്. അതില്‍ കൂടുതലായി അരക്ഷിത ബോധവും ഉണ്ട്. ഇപ്പോള്‍ പക്ഷെ സവര്‍ണ്ണര്‍ക്കാണത്. ഇത്രകാലവും കയ്യടക്കി വച്ചിരുന്നതില്‍ ഒരു പങ്ക് അവര്‍ണ്ണര്‍ നേടുമ്പോഴുണ്ടാകുന്ന അരക്ഷിത ബോധം. ഇനി മേലനങ്ങി പണിയെടുക്കാതെ ജീവിക്കാന്‍ സാധിച്ചെന്നു വരില്ല എന്നതിരിച്ചറിവില്‍ നിന്നുണ്ടാകുന്ന പേടി. മലം കോരാന്‍ തോട്ടികള്‍ വന്നില്ലെങ്കില്‍ സ്വയം കോരേണ്ടി വരുമെന്ന പേടി. അതിന്റെ തെളിവാണിപ്പോള്‍ ഗുജറാത്തില്‍ അരങ്ങേറുന്ന പട്ടേലരിലൂടെ ആര്‍ എസ് എസ് നടത്തുന്ന നാടകം. അവര്‍ണ്ണര്‍ അംഗീകാരം നേടുന്നത് സവര്‍ണ്ണര്‍ക്ക് സഹിക്കുന്നില്ല. അതുകൊണ്ട് സംവരണം ഇല്ലാതാക്കാന്‍ സവര്‍ണ്ണര്‍ നടത്തുന്ന യുദ്ധത്തിന്റെ കേളികൊട്ടാണത്.
താങ്കളത് മറ്റൊരു തരത്തില്‍ പ്രകടിപ്പിക്കുന്നു എന്നു മാത്രം. സംവരണം നേടി എടുക്കുന്ന ഒരവര്‍ണ്ണനും അപകര്‍ഷത ഇല്ല. അര്‍ഹതപ്പെട്ടത് നേടി എടുക്കുന്നതില്‍ അഭിമാനമേ ഉള്ളു.
>>>>kr നാരായണനും kg ബാലകൃഷ്ണനും തുടങ്ങിയുള്ളവർ അവരവരുടെ പ്രവർത്തന മേഖലകളിൽ മികവു തെളിയിച്ച് ഉയർന്നു വന്നവരാണ് ......പട്ടികജാതിക്കാരായത് കൊണ്ടു അവരർഹിക്കുന്ന ബഹുമാനവും അംഗീകാരവുമൊന്നും കിട്ടാതെയിരുന്നില്ല <<<<
ഒറ്റപ്പാലം എന്ന സംവരണ മണ്ഢലം ഉണ്ടായതുകൊണ്ടു മാത്രമാണ്, കെ ആര്‍ നരായണന്‍ എം പിയും മന്ത്രിയും രാഷ്ട്രപതിയുമൊക്കെ ആയത്. അതുപോലെ കെ ജി യും പട്ടിക ജാതി എന്ന പരിഗണനയിലാണ്, ജഡ്ജി ആയതും അതിലൂടെ ഉയര്‍ന്നു വന്നതും. ഇവര്‍ രണ്ടു പേരും കേരളത്തില്‍ ജനിച്ചു വളര്‍ന്നതുകൊണ്ടാണിതുപോലെ ഉയരാന്‍ സാധിച്ചത്. സംവരണം തന്നെയാണവര്‍ക്ക് കഴിവു തെളിയിക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്തതും. ഉത്തരേന്ത്യയില്‍ ആയിരുന്നെങ്കില്‍ ഏതെങ്കിലും സവര്‍ണ്ണന്റെ അടിമപ്പണി ചെയ്ത് ജീവിതം കഴിച്ചേനെ.
സംവരണം ഉള്ളതുകൊണ്ട് ഇവരേപ്പോലെ അനേകര്‍ ജീവിതത്തിലെ ഉയരങ്ങള്‍ താണ്ടുന്നു. ചെറിയ ഒരു ശതമാനം അത് നേടി എടുക്കുന്നില്ല എന്നതു വച്ച് സംവരണത്തെ ഇല്ലാതക്കാഅന്‍ സവര്‍ണ്ണര്‍ ശ്രമിക്കേണ്ടതുമില്ല.
>>>>പട്ടിക ജാതി / വർഗത്തിൽ പെട്ടവരെ ഉയർത്തികൊണ്ടു വരുന്നതിനു മെറിറ്റ് compromise ചെയ്തു കൊണ്ടാവരുത് അവരെ മെറിറ്റ് ഉള്ളവരാക്കി എടുത്തു കൊണ്ടാവണം എന്നാണെന്റെ പക്ഷം<<<<
Merit എന്നൊക്കെ പറയുന്നത് ആപേക്ഷികമായ സംഗതിയാണ്. കെ ആര്‍ നാരയണനെ ഇവിടെ ഉദ്ധരിച്ചതുകൊണ്ട് അതിലൂടെ ചിലത് പറയാം.
പലരുടെയും കരുണ്യവും പരിഗണനയും കൊണ്ടായിരുന്നു നാരായനന്‍ പഠിച്ചത്. അന്നത്തെ സവര്‍ണ്ണരോട് മതസിരിച്ച് ഒന്നും നേടാനുള്ള കഴിവ് അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായിരുന്നില്ല. തിരുവിതാം കൂര്‍ രാജകുടുംബം പ്രത്യേക പരിഗണന നല്‍കിയാണദ്ദേഹത്തെ Travancore University യില്‍ ചേര്‍ത്തത്. എന്നു വച്ചാല്‍ ഇന്നതെ സംവരണത്തിന്റെ പൂര്‍വ്വ രൂപം. അഡ്മിഷന്‍ നേടിയപ്പോള്‍ അദ്ദേഹം കഴിവു തെളിയിച്ചു. ഒന്നാം റാങ്കോടെ പാസായി. അന്ന് തങ്കളീ പറയുന്ന merit ആയിരുന്നു പരിഗണിച്ചിരുന്നതെങ്കില്‍ നാരായണന്, ഒരിടത്തും എത്തിപ്പെടാന്‍ സാധിക്കുമായിരുന്നില്ല.
മൂന്നോ നാലോ special class എടുത്ത് ആരിലും താങ്കളൊക്കെ പറയുന്ന merit ഉണ്ടാക്കി എടുക്കാന്‍ ആകില്ല. സംവരണത്തിലൂടെ പദവികള്‍ നേടിയ നാരയണന്‍ താന്‍ പ്രവര്‍ത്തിച്ച എല്ലാ മേഘലകളിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. സംവരണത്തിലൂടെ പഠിച്ച് യോഗ്യത നേടുന്നവര്‍ ജോലി ചെയ്യുമ്പോള്‍ കഴിവില്ല എന്നതിനു താങ്കളുടെ കയ്യില്‍ എന്തെങ്കിലും തെളിവുണ്ടോ? ഉണ്ടെങ്കില്‍ കൊണ്ടു വരിക. സംവരണത്തിലൂടെ admission നേടുന്ന വിദ്യാര്‍ത്ഥികള്‍ ഡോക്ടറോ എഞ്ചിനീയറോ ആകണമെങ്കില്‍ മെറിറ്റിലൂടെ അഡ്‌മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ പാസാകുന്ന അതേ പരീക്ഷ അതേ യോഗ്യതയോടെ തന്നെ പാസാകണം. അല്ലാതെ താങ്കള്‍ എഴുതിയതുപോലെ പകുതി പാസായാല്‍ പോരാ.
മിക്ക രംഗങ്ങളിലും സവര്‍ണ്ണരേക്കാള്‍ ആര്‍പ്പണ ബോധത്തോടെ ആണ്, സംവരണത്തിലൂടെ ജോലി നേടുന്നവര്‍ പണിയെടുത്ത് കാണാറുള്ളത്.
>>>>Dear Kaalidasan,
Every body know that we could wake up only sleeping people. It is impossible to wake up those who are pretending sleep.<<<<
Then why do you waste your time here?
>>>>Even in US many whites married blacks however the discrimination still exist, so what is the next step?.<<<<
Discrimination still exists there. That is why they are continuing affirmative actions and steps even now.
Read these articles about USA
http://www.usatoday.com/story/news/nation/2015/07/05/fisher-ut-affirmative-action-supreme-court/29604243/
https://en.wikipedia.org/wiki/Affirmative_action_in_the_United_States
>>>>പട്ടേലുമാരേക്കാള്‍ ഉയര്‍ന്ന നിലയിലുള്ളവരാണ്, മോദിയുടെ ജാതിക്കാര്‍. അവരെ പിന്നാക്കക്കാരാക്കി സംവരണം കൊടുത്തത് ബി ജെ പി സര്‍ക്കാരായിരുന്നു. മോദിയുടെ ജാതിക്കതാകാമെങ്കില്‍ പട്ടേലുമാര്‍ക്കും ആയിക്കൂടേ?. <<<<
മോഡി വിരോധം കൊണ്ടു താങ്കളുടെ കണ്ണു മഞ്ഞളിച്ചു പോയിരിക്കുന്നു ........പട്ടേൽ മാർ ഭൂമിയുടെ ഉടമാസ്ഥാവകാശമുള്ള കർഷകരും ഗ്രാമമുഖ്യന്മാരും ഒക്കെ ആണ് മോഡിയുടെ ജാതിയായ തേലി ഗഞ്ചി ക്കാർ എണ്ണയാട്ടുകാരും .......ഒരു ഏകദേശ താരതമ്യം പറഞ്ഞാൽ ഒരുകൂട്ടർ നമ്മുടെ നാട്ടിലെ നായന്മാർക്ക് സമാനവും മറുകൂട്ടർ വാണിയൻ മാർക്കു സമാനവും എന്നു പറയാം .......സാമുദായിക - സാമ്പത്തിക ശ്രേണികളിൽ ആരാണ് ഉയർന്ന നിലയിൽ എന്നു വ്യക്തമാണല്ലോ
പിന്നെ പട്ടേൽമാരുടെ പ്രക്ഷോഭണം സംവരണം നേടുക എന്നതിനേക്കാൾ മറ്റു ജാതിക്കാർക്ക് സംവരണം കിട്ടുന്നതിനോടുള്ള എതിർപ്പു പ്രകടിപ്പിക്കുക സംവരണം എന്നതു ചർച്ചാ വിഷയം ആക്കുക അതൊരു പുനപരിശോധനക്ക് വിധേയമാക്കുക എന്നൊക്കെ ലക്‌ഷ്യം വയ്ക്കുന്നതാണ് .......ഘർവാപസിയെന്ന മതപരിവർത്തന പ്രസ്ഥാനം യഥാർത്ഥത്തിൽ ലക്‌ഷ്യം വച്ചത് മതപരിവർത്തനമൊരു ചർച്ചാ വിഷയം ആക്കുക മൊത്തത്തിൽ എല്ലാ വിധ മതപരിവർത്തനവും നിരോധിക്കുക എന്നൊക്കെ ആയിരുന്നതു പോലെ .........സംവരണം ആചന്ദ്ര താരം തുടരണം എന്നാഗ്രഹിക്കുന്ന കാളിദാസനെ പോലെയുള്ളവർ ആദ്യമൊക്കെ മോഡി വിരോധതിന്റെ പേരിൽ പട്ടേൽമാരുടെ പ്രക്ഷോഭണത്തിനു കയ്യടിച്ചെങ്കിലും ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ് മനസിലാക്കിയപ്പോൾ കയ്യടി നിർത്തിക്കളഞ്ഞു !!!
>>>സംവരണത്തിലൂടെ പഠിച്ച് യോഗ്യത നേടുന്നവര്‍ ജോലി ചെയ്യുമ്പോള്‍ കഴിവില്ല എന്നതിനു താങ്കളുടെ കയ്യില്‍ എന്തെങ്കിലും തെളിവുണ്ടോ?<<<
അങ്ങനെ ഞാൻ എവിടെയാണ് പറഞ്ഞത് ?............
ഞാൻ പറഞ്ഞത് ഇതാണ് .............basic aptitude ഇല്ലാതെ എഞ്ചിനീയറിംഗ് പോലെയുള്ള കോഴ്സുകൾക്ക് എന്തെങ്കിലും കാരണത്താൽ പ്രവേശനം നേടുന്നവർ .....അവർ സംവരണത്തിലൂടെയോ general merit ലോ എങ്ങനെ വന്നതായാലും .......paper കൾ ഒക്കെ തോറ്റു കിടക്കുകയും നാലിനു പകരം എട്ടു വർഷമെടുത്താലും പൂർത്തീകരിക്കാൻ വിഷമിക്കുകയും ചെയ്യും .....പിന്നെ അത്തരക്കാർ ഏതെങ്കിലും രീതിയിൽ കടന്നു കൂടിയാൽ തന്നെ ആ profession നോട് നീതിപുലർത്തുന്ന വിധത്തിൽ കാര്യക്ഷമത അവർക്കുന്ടാവില്ല ............അതുകൊണ്ടു അത്തരക്കാരെ ആദ്യ semester കളിലെ നിലവാരത്തിൽ നിന്നും കണ്ടെത്തി പിരിച്ചു വിട്ടാൽ അവർക്കും കോളേജിനും നല്ലതാണ് .....അവർക്ക് കൂടുതൽ സമയം പാഴാക്കാതെ തങ്ങൾക്കു അഭിരുചി ഉള്ള മറ്റേതെങ്കിലും മേഖലയിൽ പ്രാവീണ്യം നേടാൻ യത്നിക്കാം .....കോളേജിനു അത്തരം അധികപറ്റുകളെ കൊണ്ടു ഉണ്ടാകാവുന്ന കുഴപ്പങ്ങൾ ഒഴിവാക്കുകയും ചെയ്യാം .......IIT പോലെയുള്ള സ്ഥാപനങ്ങൾക്ക് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ലോകനിലവാരത്തിലുള്ള പ്രതിഭകളെ സൃഷ്ടിക്കാൻ തക്ക അദ്ധ്യയന അന്തരീക്ഷം സാദ്ധ്യമായത് ഇത്തരം ഗുണനിലവാര നിയന്ത്രണം ആദ്യകാലം മുതൽ തന്നെ കർക്കശമായി നടപ്പാക്കിയിരുന്നത് കൊണ്ടാണ്
>>>മോഡി വിരോധം കൊണ്ടു താങ്കളുടെ കണ്ണു മഞ്ഞളിച്ചു പോയിരിക്കുന്നു .<<<
ഇതിലെന്തു മോദി വിരോധം?
1999 ല്‍ കേശു ഭായി പട്ടേലിന്റെ ബി ജെ പി സര്‍ക്കാരാണ്, മോദിയുടെ സവര്‍ണ്ണ ജാതിയെ പിന്നാക്കക്കാരായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ പറ്റേലുമാര്‍ അവരെയും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു.
ഇതിന്റെ പിന്നില്‍ ആര്‍ എസ് എസിന്റെ കളിയാണെന്ന് സ്പഷ്ടമാണ്. സാമുദായിക സംവരണമെടുത്ത് കളയിക്കാനുള്ള കളി. ആരു ജയിക്കുമെന്ന് കാത്തിരുന്നു കാണാം. ഹിന്ദു സമദായങ്ങളെ ഒന്നിപ്പിക്കാന്‍ മോദി ശ്രമിക്കുമ്പോള്‍ അവരെ തമ്മിലടിപ്പിക്കനാണ്, ആര്‍ എസ് എസ് ശ്രമിക്കുന്നത്. ഇതിന്റെ പേരില്‍ മോദിയെ തന്നെ ബലി കൊടുക്കാനും ആര്‍ എസ് എസ് മടിക്കില്ല.
>>>സംവരണം ആചന്ദ്ര താരം തുടരണം എന്നാഗ്രഹിക്കുന്ന കാളിദാസനെ പോലെയുള്ളവർ ആദ്യമൊക്കെ മോഡി വിരോധതിന്റെ പേരിൽ പട്ടേൽമാരുടെ പ്രക്ഷോഭണത്തിനു കയ്യടിച്ചെങ്കിലും ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ് മനസിലാക്കിയപ്പോൾ കയ്യടി നിർത്തിക്കളഞ്ഞു !!!<<<
സംവരണം ആചന്ദ്ര താരം നിലനില്‍ക്കണമെന്ന് ഞാന്‍ പറഞ്ഞു എന്നത് താങ്കളുടെ തോന്നലാണ്. മുക്കുവന്റെ കമന്റിനുള്ള മറുപടിയില്‍ ഞാന്‍ എന്റെ നിലപാടും വ്യക്തമാക്കിയതാണ്. അവര്‍ണ്ണരൊക്കെ സവര്‍ണരോട് മത്സരിക്കാനുള്ള ശേഷി നേടുന്നതു വരെ അത് തുടരനമെന്നാണെന്റെ നിലപാട്. വോട്ടു ബാങ്കില്‍ കണ്ണു നട്ട് സവര്‍ണ്ണരെ പിന്നക്കക്കാരാക്കുന്ന പരിപാടി അവസാനിപ്പിക്കുക തന്നെ വേണം.
ഹിന്ദു മതം ഉപേക്ഷിക്കുന്ന അവര്‍ണര്‍ക്കു കൂടി സംവരണം നല്‍കണമെന്നു കൂടെ എനിക്ക് അഭിപ്രായമുണ്ട്.
പട്ടേലുമരുടെ സമരത്തിനു ഞാന്‍ കയ്യടിച്ചൊന്നുമില്ല. മോദി വിതച്ചതിപ്പോള്‍ മറ്റൊരു തരത്തില്‍ കൊയ്യുന്നു എന്നാണു ഞാന്‍ പറഞ്ഞത്. മത സ്പര്‍ദ്ധ ഉണ്ടാക്കിയ മോദി ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ ജാതി സ്പര്‍ദ്ധ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണു ഞാന്‍ നോക്കുന്നത്.
>>>അങ്ങനെ ഞാൻ എവിടെയാണ് പറഞ്ഞത് ?...........<<<
അഭിരുചി ഇല്ലാത്ത പട്ടികജാതിക്കാര്‍ പഠിക്കാന്‍ വരുന്നു എന്നതിന്റെ അര്‍ത്ഥം അതല്ലേ?
>>>.basic aptitude ഇല്ലാതെ എഞ്ചിനീയറിംഗ് പോലെയുള്ള കോഴ്സുകൾക്ക് എന്തെങ്കിലും കാരണത്താൽ പ്രവേശനം നേടുന്നവർ .....അവർ സംവരണത്തിലൂടെയോ general merit ലോ എങ്ങനെ വന്നതായാലും .......paper കൾ ഒക്കെ തോറ്റു കിടക്കുകയും നാലിനു പകരം എട്ടു വർഷമെടുത്താലും പൂർത്തീകരിക്കാൻ വിഷമിക്കുകയും ചെയ്യും .....പിന്നെ അത്തരക്കാർ ഏതെങ്കിലും രീതിയിൽ കടന്നു കൂടിയാൽ തന്നെ ആ profession നോട് നീതിപുലർത്തുന്ന വിധത്തിൽ കാര്യക്ഷമത അവർക്കുന്ടാവില്ല ..<<<
അങ്ങനെ കടന്നു കൂടിയവര്‍ക്ക് ആ profession നോട് നീതിപുലർത്തുന്ന വിധത്തിൽ കാര്യക്ഷമത ഉണ്ടാവില്ല എന്നതിന്, എന്തെങ്കിലും തെളിവുണ്ടോ എന്നാണു ഞാന്‍ ചോദിച്ചത്.
എല്ലാ സൌകര്യങ്ങളും കൂടെ പ്രത്യേക റ്റ്യൂഷനും ഒക്കെ എടുത്ത് പരിശീലനം നേടി യീഗ്യതാ പരീക്ഷയില്‍ ഉയര്‍ന്ന റാങ്കും വാങ്ങി വരുന്നവരുടെ അത്ര നിലവാരം പരിമിതമായ സൌകര്യങ്ങളില്‍ നിന്നും വരുന്ന അവര്‍ണ്ണ വിഭാഗങ്ങള്‍ക്കുണ്ടാകില്ല. അവര്‍ക്ക് പ്രത്യേക പരിഗണനയും ചിലപ്പോള്‍ വേണ്ടി വന്നേക്കാം. അവരെ പിരിച്ചു വിടണമെന്നൊക്കെ താങ്കള്‍ക്ക് തോന്നുന്നുണ്ടാകാം. എനിക്കങ്ങനെ തോന്നുന്നില്ല. അവര്‍ കൂടുതല്‍ സമയമെടുത്താലും അവരൊക്കെ പഠിക്കണമെന്നു തന്നെയാണെന്റെ അഭിപ്രായം. കഴിയുമെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രത്യേക പരിശീലനവും നല്‍കണം.
ഞാന്‍ എം ബി ബി എസിനു പഠിക്കുമ്പോള്‍ 50% കുട്ടികളേ ആദ്യ ചാന്‍സില്‍ പാസായിരുന്നുള്ളു. തോറ്റു പോയവരില്‍ മെറിറ്റിലം സംവരണത്തിലും വന്ന കുട്ടികളുണ്ടായിരുന്നു. ചിലരൊക്കെ രണ്ടും മൂന്നും പ്രാവശ്യം കൊണ്ടായിരുനു പാസായിരുന്നത്. ബിരുദാനന്റഹ്ര ബിരുദത്തില്‍ വിജയ ശതമാനം ഇതിലും കുറവായിരുന്നു.
കൂടുതല്‍ പ്രാവശ്യം തോറ്റുപോകുന്നത് എന്തുകൊണ്ടാണെന്നതിനു കോളേജ് തലത്തിലും സര്‍ക്കാര്‍ തലത്തിലും അന്വേഷണം നടത്തി കാരണങ്ങള്‍ കണ്ടെത്തണം. അല്ലാതെ തോറ്റു കിടക്കുനവരൊക്കെ പട്ടികജാതിക്കാരാണെന്ന blanket statement നടത്തുകയല്ല വേണ്ടത്.
>>>IIT പോലെയുള്ള സ്ഥാപനങ്ങൾക്ക് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ലോകനിലവാരത്തിലുള്ള പ്രതിഭകളെ സൃഷ്ടിക്കാൻ തക്ക അദ്ധ്യയന അന്തരീക്ഷം സാദ്ധ്യമായത് ഇത്തരം ഗുണനിലവാര നിയന്ത്രണം ആദ്യകാലം മുതൽ തന്നെ കർക്കശമായി നടപ്പാക്കിയിരുന്നത് കൊണ്ടാണ്<<<
ഗുണനിലവാരം നിലനിറുത്തേണ്ടതും സംവരണവും രണ്ടാണ്. IIT കളില്‍ സംവരണമുണ്ട്. Sc 15%, ST 7.5% OBC 27% എന്ന തോതില്‍. നിലവാരം കുറവണെന്നും പറഞ്ഞ് IIT കളില്‍ നിന്ന് sc/st കാരെ പുറത്താക്കാറുമില്ല. നിലവാരം കുറഞ്ഞവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി പരിശീലനം നല്‍കുന്നു.
Kaalidasan saying
"പട്ടേലുമാരേക്കാള്‍ ഉയര്‍ന്ന നിലയിലുള്ളവരാണ്, മോദിയുടെ ജാതിക്കാര്‍. അവരെ പിന്നാക്കക്കാരാക്കി സംവരണം കൊടുത്തത് ബി ജെ പി സര്‍ക്കാരായിരുന്നു. മോദിയുടെ ജാതിക്കതാകാമെങ്കില്‍ പട്ടേലുമാര്‍ക്കും ആയിക്കൂടേ?.
ഹിന്ദു മതം ഉപേക്ഷിക്കുന്ന അവര്‍ണര്‍ക്കു കൂടി സംവരണം നല്‍കണമെന്നു കൂടെ എനിക്ക് അഭിപ്രായമുണ്ട്
Mr. Kaalidasan, please note that both the above statements made by your prejudiced mind. These are issues affecting millions of people and the concerned government / parliament shall take necessary action / decision. It is not like fish-market saying if he giving 2kg fish for xx Rs, I shall give 2.5 kg fish etc, mind it well. You are trying to confuse everybody in vain or in another words trying to measure water in ocean and water in your glass with same yardstick.
>>>ഇതിലെന്തു മോദി വിരോധം? <<<
"പട്ടേലുമാരേക്കാള്‍ ഉയര്‍ന്ന നിലയിലുള്ളവരാണ്, മോദിയുടെ ജാതിക്കാര്‍." എന്ന താങ്കളുടെ statement നെ കുറിച്ചാണ് ഞാൻ ഇങ്ങനെ പറഞ്ഞത് മോഡി വിരോധം കൊണ്ടു താങ്കളുടെ കണ്ണു മഞ്ഞളിച്ചു പോയിരിക്കുന്നു ........പട്ടേൽ മാർ ഭൂമിയുടെ ഉടമാസ്ഥാവകാശമുള്ള കർഷകരും ഗ്രാമമുഖ്യന്മാരും ഒക്കെ ആണ് മോഡിയുടെ ജാതിയായ തേലി ഗഞ്ചി ക്കാർ എണ്ണയാട്ടുകാരും .......ഒരു ഏകദേശ താരതമ്യം പറഞ്ഞാൽ ഒരുകൂട്ടർ നമ്മുടെ നാട്ടിലെ നായന്മാർക്ക് സമാനവും മറുകൂട്ടർ വാണിയൻ മാർക്കു സമാനവും എന്നു പറയാം .......സാമുദായിക - സാമ്പത്തിക ശ്രേണികളിൽ ആരാണ് ഉയർന്ന നിലയിൽ എന്നു വ്യക്തമാണല്ലോ
>>>നിലവാരം കുറവണെന്നും പറഞ്ഞ് IIT കളില്‍ നിന്ന് sc/st കാരെ പുറത്താക്കാറുമില്ല.<<<
IIT കളിൽ നിലവാരം കുറയുന്നതിന്റെ പേരിൽ എല്ലാ വിഭാഗത്തിൽ പെട്ടവരെയും പുറത്താക്കാറുണ്ട് ....അതിനു sc /st , obc എന്നൊന്നും നോക്കാറില്ല ......ആദ്യ സെമെസ്റ്റെർ cgpa 5 നു താഴെ വന്ന 73 പേരെ ഈ വർഷം IIT roorky പുറത്താക്കിയത് വാർത്തയായിരുന്നു ........കോടതിയിൽ പോയിട്ടും അതിനു മാറ്റമുന്ടായില്ല ......പക്ഷേ രാഷ്ട്രീയ ഇടപെടലുകളെ തുടർന്നു IIT കളുടെ ചരിത്രത്തിൽ ആദ്യമായി ഒരു അവസരം കൂടി കൊടുക്കുകയുണ്ടായി ....അതായത് രണ്ടാമത്തെ സെമെസ്റ്റെർ പൂർത്തിയാക്കുമ്പോൾ ആദ്യ രണ്ടു സെമെസ്റ്റെർ കളിലും 5 നു മുകളിൽ വാങ്ങിയില്ലെങ്കിൽ പുറത്ത് പോവാം എന്നു എഴുതികൊടുത്തിട്ടാണ് അവരെ തിരിച്ചെടുത്തത് .......ഈ ഒരു വിട്ടുവീഴ്ച തന്നെ പരമ്പരാഗതമായി IIT യിൽ നിലനിന്നിരുന്ന academic standards നു ശോഷണം സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ് .......അതുപോലെ തന്നെ ഈ അടുത്തകാലത്ത് madras IIT യിൽ ചില വിദ്യാർഥികൾ സാമുദായിക അടിസ്ഥാനത്തിൽ ചില കൂട്ടായ്മകൾ ഉണ്ടാക്കിയതും quality dilution ലേക്ക് വിരൽ ചൂണ്ടുന്നു
>>>Mr. Kaalidasan, please note that both the above statements made by your prejudiced mind.<<<
അതെ എന്റെ മനസ് അല്‍പം prejudiced തന്നെയാണ്. ഞാന്‍ പറഞ്ഞതില്‍ എന്താണു തെറ്റെന്നു പറയു. പാട്ടേലുമരുടെ ജാതിയും മോദിയുടെ ജാതിയും സാവര്‍ണ്ണ ജാതി തന്നെയല്ലേ? മേനോനും നമ്പൂരിയും സവര്‍ണ്ണരാണെന്നു പറയുന്നതും ഇതും തമ്മിലെന്താണു വ്യത്യാസം. അതോ മോദി പട്ടികജാതിക്കാരനാണോ?
>>>"പട്ടേലുമാരേക്കാള്‍ ഉയര്‍ന്ന നിലയിലുള്ളവരാണ്, മോദിയുടെ ജാതിക്കാര്‍." എന്ന താങ്കളുടെ statement നെ കുറിച്ചാണ് ഞാൻ ഇങ്ങനെ പറഞ്ഞത് മോഡി വിരോധം കൊണ്ടു താങ്കളുടെ കണ്ണു മഞ്ഞളിച്ചു പോയിരിക്കുന്നു ....<<<
അതെ അത് ഞാന്‍ എഴുതിയതു തന്നെയണ്. ഇതില്‍ എന്താണു മോദി വിരോധം?
ഞാന്‍ പറഞ്ഞതില്‍ എന്താണു തെറ്റെന്നു പറയു. പാട്ടേലുമരുടെ ജാതിയും മോദിയുടെ ജാതിയും സവര്‍ണ്ണ ജാതി തന്നെയല്ലേ? മേനോനും നമ്പൂരിയും സവര്‍ണ്ണരാണെന്നു പറയുന്നതും ഇതും തമ്മിലെന്താണു വ്യത്യാസം. അതോ മോദി പട്ടികജാതിക്കാരനാണോ?
പട്ടേലുമാരും തേലി ജഞ്ചിക്കാരും സവര്‍ണ്ണരാണ്. 1999 വരെ മോദിയുടെ ജാതിക്ക് സംവരണമുണ്ടായിരുന്നില്ല. കേശു ഭായി പട്ടേല്‍ അന്ന് മോദിയുടെ ജാതിക്കാരെ മറ്റ് പിന്നാക്ക ജാതി ആക്കി മാറ്റിയെടുത്തു.സംവരണം നല്‍കാന്‍ വേണ്ടി ആയിരുന്നു അന്നത് ചെയ്തതും. ഇതല്ലെ സത്യം? അല്ലെങ്കില്‍ മറ്റെന്താണെന്നു താങ്കള്‍ പറയണം.
ഇതില്‍ എങ്ങനെയാണു താങ്കള്‍ മോദി വിരോധം കുഴിച്ചെടുത്തത്?
>>>IIT കളിൽ നിലവാരം കുറയുന്നതിന്റെ പേരിൽ എല്ലാ വിഭാഗത്തിൽ പെട്ടവരെയും പുറത്താക്കാറുണ്ട് ..<<<
IIT കളിൽ നിലവാരം കുറയുന്നവര്‍ക്ക് ആദ്യം വാക്കാല്‍ മുന്നറിയിപ്പു നല്‍കുന്നു. പിന്നീട് രേഖാമൂലം അറിയിപ്പു കൊടുക്കുന്നു. എന്നിട്ടും നിലവാരം കുറഞ്ഞു തന്നെയിരിക്കുമ്പോള്‍ അവരെ regular students കൂടെ നിന്നും മാറ്റുന്നു. എന്നിട്ടും രക്ഷയില്ലാതായപ്പോഴാണ്, പുറത്താക്കിയത്. അതില്‍ എല്ലാ വിഭാഗങ്ങളുമുണ്ട്. അതിന്റെ അര്‍ത്ഥം താങ്കള്‍ കൊട്ടിപ്പാടുന്ന മെറിറ്റില്‍ പ്രവേശനം നേടിയവരുമുണ്ട് എന്നാണ്. അവിടെ താങ്കള്‍ വാദിക്കുന്ന മെറിറ്റിന്റെ മഹത്വം കൂപ്പു കുത്തുന്നു.
>>>പക്ഷേ രാഷ്ട്രീയ ഇടപെടലുകളെ തുടർന്നു IIT കളുടെ ചരിത്രത്തിൽ ആദ്യമായി ഒരു അവസരം കൂടി കൊടുക്കുകയുണ്ടായി ..<<<
വിഡ്ഢിത്തം പറയാതിരിക്കൂ. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഈ തരത്തിലുള്ള പുറത്താക്കല്‍. പല പ്രാവശ്യം പലരെയും പുറത്താക്കിയിട്ടുണ്ട്. പക്ഷെ കേസിനൊന്നും പോകാതെ തന്നെ അവരെ തിരിച്ചെടുത്തിട്ടുമുണ്ട്. പല അവസരങ്ങളും കൊടുത്തിട്ടുമുണ്ട്. അതൊക്കെ ശിക്ഷാ നടപടികളുടെ ഭാഗമായിരുന്നു. അല്ലാതെ അവരുടെ ഭാവി നശിപ്പിക്കാനൊനുമായിരുന്നില്ല.
ഇതേക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഇതാണ്.
http://timesofindia.indiatimes.com/city/dehradun/IIT-Roorkee-expels-73-students-for-poor-grades/articleshow/48008686.cms
DEHRADUN: In an unprecedented action for any IIT, the institute at Roorkee expelled 73 students whose performance was not up to the mark after their first-year of the BTech programme.
At the time of admission, the parents of these students had signed a declaration stating that their poor performance could result in their removal from the institute: this is unlike any other previous instance at an IIT.
Students have been expelled from IITs but taken back, except in one instance each in IIT, Kharagpur and IIT, Kanpur.
A former director of IIT, Kharagpur, recounted that in 2006, around 15-20 first year students were expelled on account of poor performance. This decision was taken by a committee that evaluated undergraduate students. The director, however, eventually overturned the decision to expel the students and re-admitted them.
>>>അതുപോലെ തന്നെ ഈ അടുത്തകാലത്ത് madras IIT യിൽ ചില വിദ്യാർഥികൾ സാമുദായിക അടിസ്ഥാനത്തിൽ ചില കൂട്ടായ്മകൾ ഉണ്ടാക്കിയതും quality dilution ലേക്ക് വിരൽ ചൂണ്ടുന്നു<<<
ഇത് സവര്‍ണ്ണ ഭാഷ്യം.
ഹഹഹഹാ quality dilution. അതെ സവര്‍ണ്ണ quality യുടെ dilution ആണ്, മഡ്രാസ് ഐ ഐ റ്റി യില്‍ ഉണ്ടായത്.
അവര്‍ണ്ണ ജാതിക്കാരായ കുട്ടികള്‍ കൂട്ടായ്മ ഉണ്ടാക്കി. അതിന്റെ പേര്,Ambedkar – Periyar Study Circle എന്നാണ്. അത് സവര്‍ണ്ണര്‍ക്ക് രുചിച്ചില്ല. അംബെദ്ക്കര്‍ എന പേരു പോലും സവര്‍ണ്ണ ഹിന്ദുവിനു സഹിക്കില്ല. ഹിന്ദു മതത്തിനെതിരെ ഏറ്റവും ശക്തമായി സംസാരിച്ച വ്യക്തി ആയിരുന്നു അംബെദ്ക്കര്‍. അപ്പോള്‍ ആ അംബെദ്ക്കറിന്റെ പേരില്‍ ഒരു കൂട്ടായ്മ ഉണ്ടായാല്‍ സവര്‍ണ്ണ കോമരങ്ങള്‍ക്കത് സഹിക്കില്ല. അതേ ഐ ഐ റ്റി മഡ്രാസില്‍ ഉണ്ടായുള്ളു.
>>>>ഞാന്‍ പറഞ്ഞതില്‍ എന്താണു തെറ്റെന്നു പറയു <<<
താങ്കൾ പറഞ്ഞത് ...."പട്ടേലുമാരേക്കാള്‍ ഉയര്‍ന്ന നിലയിലുള്ളവരാണ്, മോദിയുടെ ജാതിക്കാര്‍."......ഇത് തെറ്റാണ് .........കേരളത്തിലെ വാണിയന്മാർ നായന്മാരെക്കാൾ ഉയർന്ന നിലയിലുള്ളവരാണെന്നു പറയുന്നതു പോലെയാണിത് ...........പട്ടേൽ മാർ ഭൂമിയുടെ ഉടമാസ്ഥാവകാശമുള്ള കർഷകരും ഗ്രാമമുഖ്യന്മാരും ഒക്കെ ആണ് മോഡിയുടെ ജാതിയായ തേലി ഗഞ്ചി ക്കാർ എണ്ണയാട്ടുകാരും.......സാമുദായിക -സാമ്പത്തിക ശ്രേണികളിൽ പിന്നിൽ നില്കുന്ന വാണിയൻ പോലെയുള്ള പല സമുദായങ്ങളും ഓരോരോ സംസ്ഥാനത്ത് പല കാലങ്ങളിൽ obc എന്ന category യിൽ പെടുത്തിയിട്ടുണ്ട് ........ അതിനർത്ഥം സംവരണത്തിന് അങ്ങനെ നിയമപരമായി അർഹത നേടുന്നതു വരെ അവർ ഉയർന്ന ജാതിക്കാരായിരുന്നു എന്നല്ല .....
>>>>ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഈ തരത്തിലുള്ള പുറത്താക്കല്‍. പല പ്രാവശ്യം പലരെയും പുറത്താക്കിയിട്ടുണ്ട്. പക്ഷെ കേസിനൊന്നും പോകാതെ തന്നെ അവരെ തിരിച്ചെടുത്തിട്ടുമുണ്ട്. പല അവസരങ്ങളും കൊടുത്തിട്ടുമുണ്ട്. അതൊക്കെ ശിക്ഷാ നടപടികളുടെ ഭാഗമായിരുന്നു. അല്ലാതെ അവരുടെ ഭാവി നശിപ്പിക്കാനൊനുമായിരുന്നില്ല.<<<<
ചരിത്രത്തിൽ ആദ്യമായിട്ടല്ല ഇത്തരം പുറത്താക്കൽ എന്നു താങ്കൾ quote ചെയ്ത പത്ര റിപ്പോർട്ടിൽ തന്നെ ഉണ്ടല്ലോ "A former director of IIT, Kharagpur, recounted that in 2006, around 15-20 first year students were expelled on account of poor performance. This decision was taken by a committee that evaluated undergraduate students."...........പിന്നെ IIT കൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന വിഷയത്തിൽ , ഈയൊരു പത്ര റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഞാൻ പറയുന്നതു "വിഡ്ഢിത്തം " ആണെന്ന അഭിപ്രായം പറയുന്ന താങ്കളോട് സഹതാപമേ ഉള്ളൂ .......academic നിലവാരം വളരെ കർശനമായി നിലനിർത്തിയിരുന്നത് കൊണ്ടാണ് IIT brand തന്നെ ആഗോള തലത്തിൽ അംഗീകാരം നേടിയത് ......cgpa 5 നു മുകളിൽ ആയിരിക്കുക രണ്ടു സമെസ്റെർകൾക്കുള്ളിൽ ഒരു സെമെസ്റെരിലെ എല്ലാ പേപ്പറും പാസാവുക എന്നിങ്ങനെ യുള്ള നിലവാരം പുലർത്തിയില്ലെങ്കിൽ വർഷം നഷ്ടപ്പെടുകയും നിലവാരം ഉയർത്താൻ കഴിയാത്തവരെ പിരിച്ചയക്കുകയുമൊക്കെ രാജ്യത്താകെ 5 IIT കൾ ഉണ്ടായിരുന്ന കാലം മുതലേ ഉള്ള standard procedure ആണ് അവയൊന്നും ശിക്ഷാ നടപടിയൊന്നുമല്ല ......ഇങ്ങനെ പിരിച്ചയക്കപ്പെടുന്നത് ഒന്നോ രണ്ടോ പേർ ആകുമ്പോൾ അതൊന്നും പത്രവാർത്ത ആവാറില്ല .........പിന്നെ മറ്റു പലരും ഇത്തരം നടപടികൾ നേരിടുമെന്ന് കണ്ടു സ്വയം drop out ആവുന്നുമുന്ടു ......ഞാൻ മുൻപേ പറഞ്ഞതു പോലെ അങ്ങനെ പിരിച്ചയക്കുന്നത് അവരുടെ ഭാവി നഷ്ടപ്പെടുത്തുകയല്ല .........കൂടുതൽ സമയനഷ്ടം ഒഴിവാക്കി അവർക്ക് അഭിരുചിയുള്ള മേഖലയിൽ പ്രാവീണ്യം നേടാൻ അവസരമൊരുക്കുക ആണ് അതുകൊണ്ടു ഉണ്ടാവുക ........പിന്നെ academic demands താങ്ങാനാവാതെ വളരെ സീനിയർ ആയ പല വിദ്യാർത്ഥികളും ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ മിക്ക IIT കളിലും ഉണ്ടാവുന്നുണ്ട് ....അത്തരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിനും academic നിലവാരം നിലനിർത്തുവാൻ തക്ക അഭിരുചിയില്ലാത്തവരെ നേരത്തെ തന്നെ കണ്ടെത്തി weed out ചെയ്യുന്നത് സഹായകരമാണ്
>>>അതെ സവര്‍ണ്ണ quality യുടെ dilution ആണ്, മഡ്രാസ് ഐ ഐ റ്റി യില്‍ ഉണ്ടായത്.
അവര്‍ണ്ണ ജാതിക്കാരായ കുട്ടികള്‍ കൂട്ടായ്മ ഉണ്ടാക്കി. അതിന്റെ പേര്,Ambedkar – Periyar Study Circle എന്നാണ്.<<<
ഇത്രകാലവും IIT യിലെ വിദ്യാർഥികൾ academic achievements ന്റെ പേരിലും പിന്നീടു microsoft ,google തുടങ്ങിയ ഒട്ടനേകം mnc കളുടെ ceo യും മറ്റും ആയിതീർന്നതിന്റെ പേരിലും ഒക്കെ വാർത്ത യിൽ ഇടം പിടിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ സാമുദായിക കൂട്ടായ്മകൾ സംഘടിപ്പിച്ചു വാർത്തയിൽ വരുന്നത് എന്തായാലും അത്ര വലിയ ഒരു "പുരോഗതി " ആയി എനിക്കു തോന്നുന്നില്ല
>>>IIT കളിൽ നിലവാരം കുറയുന്നവര്‍ക്ക് ആദ്യം വാക്കാല്‍ മുന്നറിയിപ്പു നല്‍കുന്നു. പിന്നീട് രേഖാമൂലം അറിയിപ്പു കൊടുക്കുന്നു. എന്നിട്ടും നിലവാരം കുറഞ്ഞു തന്നെയിരിക്കുമ്പോള്‍ അവരെ regular students കൂടെ നിന്നും മാറ്റുന്നു. എന്നിട്ടും രക്ഷയില്ലാതായപ്പോഴാണ്, പുറത്താക്കിയത്. അതില്‍ എല്ലാ വിഭാഗങ്ങളുമുണ്ട്. അതിന്റെ അര്‍ത്ഥം താങ്കള്‍ കൊട്ടിപ്പാടുന്ന മെറിറ്റില്‍ പ്രവേശനം നേടിയവരുമുണ്ട് എന്നാണ്. അവിടെ താങ്കള്‍ വാദിക്കുന്ന മെറിറ്റിന്റെ മഹത്വം കൂപ്പു കുത്തുന്നു. <<<
എഞ്ചിനീയറിംഗ് പഠിക്കുന്നതിനു അഭിരുചി ഇല്ലാത്ത പലരും merit ലൂടെ പ്രവേശനം നേടാറുണ്ട് ......അച്ഛനമ്മമാരുടെ താല്പര്യത്തിനു വിധേയരായിട്ടാവാം .......കുടുംബത്തിലെ മിക്കവരും ഈ മേഖലയിൽ ആയതുകൊണ്ടാവാം .......mbbs നു പ്രവേശനം കിട്ടാതെ വന്നതു കൊണ്ടു , കിട്ടിയ പ്രൊഫഷണൽ കോഴ്സ് ഇതാണ് എന്നതിനാലാവാം ......അങ്ങനെ പലവിധ കാരണങ്ങൾ കൊണ്ടു എത്തിപ്പെടുന്ന ആളുകൾ അഭിരുചി ഇല്ലെങ്കിൽ പേപ്പർ പാസാകാതെ അല്ലെങ്കിൽ നല്ല cgpa നേടാനാവാതെ പിന്തള്ളപ്പെട്ടു പോവും ......അവർക്ക് എഞ്ചിനീയറിംഗ് പഠിക്കാൻ അഭിരുചി ഇല്ലെന്നേ ഉള്ളൂ മെറിറ്റ് ലിസ്റ്റിൽ ഇടം നേടാനും തക്ക IQ ഉള്ള അവർ താല്പര്യമുള്ള മേഖലയിൽ എത്തിയാൽ excel ചെയ്യും ...............സംവരണത്തിൽ പ്രവേശനം നേടുന്നവർ എല്ലാം അഭിരുചി ഇല്ലാത്തവരാണെന്നു ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല .............പിന്നെ അഭിരുചി ഇല്ലാതെ പിന്നോക്കം പോവുന്നവരിൽ കൂടുതലും merit list വഴി പ്രവേശനം നേടിയവരാണോ സംവരണത്തിലൂടെ കടന്നുവന്നവരാണോ എന്നൊക്കെ ഇത്തരം കോളേജു കളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആരോടു ചോദിച്ചാലും അറിയാവുന്നതെയുള്ളൂ
>>>താങ്കൾ പറഞ്ഞത് ...."പട്ടേലുമാരേക്കാള്‍ ഉയര്‍ന്ന നിലയിലുള്ളവരാണ്, മോദിയുടെ ജാതിക്കാര്‍."......ഇത് തെറ്റാണ് .........കേരളത്തിലെ വാണിയന്മാർ നായന്മാരെക്കാൾ ഉയർന്ന നിലയിലുള്ളവരാണെന്നു പറയുന്നതു പോലെയാണിത് ...........പട്ടേൽ മാർ ഭൂമിയുടെ ഉടമാസ്ഥാവകാശമുള്ള കർഷകരും ഗ്രാമമുഖ്യന്മാരും ഒക്കെ ആണ് മോഡിയുടെ ജാതിയായ തേലി ഗഞ്ചി ക്കാർ എണ്ണയാട്ടുകാരും....<<<<
ഞാന്‍ മനസിലാക്കിയിരിക്കുന്നത് ഇതല്ല. പട്ടേലുമാര്‍ പട്ടിദാര്‍ എന്ന സമുദായത്തില്‍ നിന്നും ഉണ്ടായി വന്നവരാണ്. ആ വാക്കിന്റെ അര്‍ത്ഥം ഭൂമിയെ പരിപാലിക്കുന്നവര്‍ എന്നു മാത്രമാണ്. പറമ്പില്‍ കൃ ഷി ചെയ്യുന്നവരെയാണ്, ആ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ബ്രിട്ടിഷ് ഭരണകാലത്ത് പട്ടിദാര്‍ വലിയ ഭൂവുടമകളായി എന്നത് ശരിയാണ്.
മോദി "തേലി" ഘഞ്ചിയല്ല "മോധ്" ഘഞ്ചിയാണ്. അതില്‍ നിന്നാണ്, മോദി എന്ന കുലനാമം ഉണ്ടായതും. മോദിയുടെ ജാതിക്കാര്‍ ഗുജറത്തിലെ എണ്ണ കച്ചവടക്കാരാണ്. എണ്ണ ആറ്റിയെടുക്കലും അവര്‍ ചെയ്തിരുന്നു. കച്ചവടക്കാരുടെ ജാതി വൈശ്യ ജാതി ആണ്. കൃഷിക്കാരുടെ ജാതി അതിലും തഴെയുള്ള ശൂദ്രജാതിയും. ചാതുര്‍വര്‍ണ്യ ശ്രേണിയില്‍ വൈശ്യര്‍ ശുദ്രരേക്കാള്‍ മുകളിലാണെന്നാണ്, ഞാന്‍ പഠിച്ചിരിക്കുന്നത്.
>>>ചരിത്രത്തിൽ ആദ്യമായിട്ടല്ല ഇത്തരം പുറത്താക്കൽ എന്നു താങ്കൾ quote ചെയ്ത പത്ര റിപ്പോർട്ടിൽ തന്നെ ഉണ്ടല്ലോ "A former director of IIT, Kharagpur, recounted that in 2006, around 15-20 first year students were expelled on account of poor performance. This decision was taken by a committee that evaluated undergraduate students."............<<<<
അന്ന് പുറത്താക്കാന്‍ ഒരു കമ്മിറ്റി നിര്‍ദ്ദേശിച്ചു. പക്ഷെ ഐ ഐ റ്റി അധികാരി അത് തള്ളിക്കളഞ്ഞ് അവരെ തിരിച്ചെടുത്തു. പക്ഷെ ഇന്ന് മേധാവി കൂടി പുറത്താക്കാന്‍ തീരുമാനിച്ചു. കോടതി പോലും അത് ശരി വച്ചു. ഇതുപോലെ ഇതിനുമുന്നെ ഉണ്ടായിട്ടില്ല എന്നാണു ഞാന്‍ പറഞ്ഞത്.
>>>പിന്നെ IIT കൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന വിഷയത്തിൽ , ഈയൊരു പത്ര റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഞാൻ പറയുന്നതു "വിഡ്ഢിത്തം " ആണെന്ന അഭിപ്രായം പറയുന്ന താങ്കളോട് സഹതാപമേ ഉള്ളൂ ...<<<<
ഐ ഐ റ്റി എങ്ങനെയാണ്, നിലവാരം ഉയര്‍ത്തി വയ്ക്കുന്നത് എന്നതിനേക്കുറിച്ചുള്ള എന്റെ അറിവാണു ഞാന്‍ എഴുതിയത്. പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ റെഗുലര്‍ ക്ളാസില്‍ നിന്നും മാറ്റി പ്രത്യേക പരിശീലനം നല്‍കുന്നു എന്നാണു ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അതിനു താങ്കള്‍ സഹതപിക്കുന്നെകില്‍ സഹതപിച്ചോളൂ.
എല്ലാ ഐ ഐ റ്റികളിലും സംവരണത്തിലൂടെ പട്ടികജാതിക്കാരും പട്ടിക വര്‍ഗ്ഗക്കാരും മറ്റ് പിന്നാക്ക ജാതിക്കാരുമൊക്കെ പ്രവേശനം നേടുന്നുണ്ട്. ഒന്നോ രണ്ടോ ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അതാണ്, എല്ലാ ഐ ഐ റ്റികളിലും നടക്കുന്നതെന്ന് താങ്കള്‍ പറഞ്ഞോളൂ. ഞാന്‍ വിശ്വസിക്കുന്നില്ല.
>>>ഹിന്ദു മതം ഉപേക്ഷിക്കുന്ന അവര്‍ണര്‍ക്കു കൂടി സംവരണം നല്‍കണമെന്നു കൂടെ എനിക്ക് അഭിപ്രായമുണ്ട്.<<<
കാള വാലു പൊക്കുന്നതു എന്തിനാണെന്നു എടുത്തു പറയേണ്ടല്ലോ .........മതപരിവർത്തനം കാര്യമായി നടക്കണമെങ്കിൽ മതം മാറിയാലും സംവരണം തുടർന്നും കിട്ടുമെന്ന ഒരു സ്ഥിതി ഉണ്ടാകണം .........ഹിന്ദുമതത്തിൽ തുടരുന്ന ദളിതർക്ക് സംവരണത്തിന്റെ ആനുകൂല്യമെങ്കിലും ഉണ്ട് .......അവരുടെ social status ഇന്നത്തെ ഹിന്ദു സമൂഹത്തിലും പുതുതായി ചെന്നു കയറുന്ന മതത്തിലും വലിയ വ്യത്യാസമൊന്നുമില്ല .........സമീപ കാലത്തെ ചില റിപ്പോർട്ടുകൾ നോക്കുക
Dalit Christians allege neglect, demand equal rights in churches
Dalit Catholics continue to battle upper caste aggression
ഹിന്ദു മതത്തിൽ തുടരുന്ന ദളിതരെ എല്ലാവരും ബ്രാഹ്മണരെയെന്നപോലെ അഭിസംബോധന ചെയ്യണം , ബഹുമാനിക്കണം അംഗീകരിക്കണം കൂടാതെ സവർണ ജാതിയിൽ പെട്ടവർ ദളിതരെ വിവാഹം ചെയ്യണം എന്നൊക്കെ ആഗ്രഹം പ്രകടിപ്പിച്ച താങ്കൾ ഹിന്ദുമതം ഉപേക്ഷിച്ചു മറ്റു മതങ്ങൾ സ്വീകരിച്ച ദളിതർക്ക് അവരുടെ പുതിയ മതത്തിൽ ഇതുപോലെയുള്ള privileges അനുഭവിക്കുവാൻ സാധിക്കുന്നുണ്ടോ എന്നും കൂടി പറയുക .
പിന്നെ ഈ ജാതി വ്യവസ്ഥ നിലനിർത്തുന്നത് സവർണർ മാത്രമാണോ ........ഉച്ചനീചത്വം അവർണർ ക്കിടയിലും നിലവിലുണ്ടായിരുന്നു ഇന്നും ഒരു പരിധി വരെയെങ്കിലും തുടരുകയും ചെയ്യുന്നു .....അതായത് നായർ ഈഴവനെ എങ്ങനെ കാണുന്നുവോ അതേ രീതിയിൽ ഈഴവൻ പുലയനെ കാണുന്നു , പുലയൻ അതേ രീതിയിൽ പറയനെ കാണുന്നു ....എന്നിങ്ങനെ ചങ്ങല നീണ്ടു പോവുന്നു .......ഈ വിഭാഗങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നത് അപൂർവമാണ് ......ഓരോ വിഭാഗം ആളുകളും താന്താങ്ങളുടെ സ്വത്വ ബോധം ജാതിയുമായി ബന്ധപ്പെടുത്തി കാണുന്നിടതോളം അഴിക്കും തോറും മുറുകുന്ന ഒരു കുരുക്ക് പോലെ ഇതു തുടരും .......ഇവർക്കെല്ലാം common factor ആയിട്ടുള്ള ഹൈന്ദവ ദർശനം എല്ലാവരും അതിന്റെ പൂർണതയിൽ ഉൾകൊള്ളാൻ പ്രാപ്തരാകും വരെ ......
>>>.ഞാൻ മുൻപേ പറഞ്ഞതു പോലെ അങ്ങനെ പിരിച്ചയക്കുന്നത് അവരുടെ ഭാവി നഷ്ടപ്പെടുത്തുകയല്ല .........കൂടുതൽ സമയനഷ്ടം ഒഴിവാക്കി അവർക്ക് അഭിരുചിയുള്ള മേഖലയിൽ പ്രാവീണ്യം നേടാൻ അവസരമൊരുക്കുക ആണ് അതുകൊണ്ടു ഉണ്ടാവുക ..<<<<
അത് താങ്കളുടെ അഭിപ്രായം. ഞാന്‍ എന്റെ അഭിപ്രായവും പറഞ്ഞു. ഇതൊക്കെ തീരുമാനിക്കേണ്ടത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും നീതി ന്യായ വ്യവസ്ഥയുമൊക്കെ ആണ്. അവരില്‍ ചില ഒറ്റപെട്ടവര്‍ പിരിച്ചു വിടണമെന്നൊക്കെ പറയുന്നു. പക്ഷെ ഭൂരിഭാഗവും അതിനോട് യോജിക്കുന്നില്ല. അതുകൊണ്ട് പിരിച്ചു വിടലൊക്കെ തല്‍ക്കാലം സ്വപ്നമായി അവശേഷിക്കും.
പ്രവേശന പരീക്ഷയില്‍ നിശ്ചയിച്ചിരിക്കുന്ന യോഗ്യത ഉണ്ടായിട്ടു തന്നെയാണ്, ഇവരൊക്കെ പ്രവേശനം നേടുന്നത്. ഇവര്‍ക്ക് അഭിരുചി ഉണ്ടായിട്ടു തന്നെയാണിവരൊക്കെ പഠിക്കാന്‍ വരുന്നതും.
>>>ഇത്രകാലവും IIT യിലെ വിദ്യാർഥികൾ academic achievements ന്റെ പേരിലും പിന്നീടു microsoft ,google തുടങ്ങിയ ഒട്ടനേകം mnc കളുടെ ceo യും മറ്റും ആയിതീർന്നതിന്റെ പേരിലും ഒക്കെ വാർത്ത യിൽ ഇടം പിടിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ സാമുദായിക കൂട്ടായ്മകൾ സംഘടിപ്പിച്ചു വാർത്തയിൽ വരുന്നത് എന്തായാലും അത്ര വലിയ ഒരു "പുരോഗതി " ആയി എനിക്കു തോന്നുന്നില്ല<<<<
അവര്‍ണ്ണ ജാതിക്കാര്‍ അംബെദ്ക്കറിനെയും പെരിയാറിനെയും ഒക്കെ ആദരിക്കുന്നതും അവരുടെ പേരില്‍ സ്റ്റഡി സര്‍ക്കിള്‍ ഉണ്ടാക്കുന്നതും സവര്‍ണ്ണര്‍ക്ക് സഹിക്കാന്‍ ആകുന്നില്ല. അതിലപ്പുറം ഇതില്‍ പുരോഗതിയുടെയോ അധോഗതിയുടെയോ പ്രശ്നമില്ല.
ജെ എന്‍ യു വിലെ അസുര ജാതിക്കാര്‍ മഹിഷാസരന്റെ രക്തസാക്ഷിദിനം ആചരിച്ചപ്പോളും ഇതായിരുന്നു സവര്‍ണ്ണരുടെ പ്രതികരണം. ഇതേ സവര്‍ണ്ണരാണ്, മഹാനായിരുന്ന മഹാബലിയെ കോമാളിയാക്കി ഓണക്കാലത്ത് തമാശ പറയുന്ന വിഡ്ഢിയാക്കി അവതരിപ്പിക്കുന്നതും, ബലിയെ വധിച്ച വാമനന്‍ എന്ന ചതിയനെ ആരാധിക്കുന്നതും. ഇപ്പോള്‍ അവര്‍ണ്ണൊരൊക്കെ ഇത് തിരിച്ചറിയുന്നു പ്രതികരിക്കുന്നു. ഇനിയും കൂടുതല്‍ കൂടുതല്‍ പ്രതികരണങ്ങളുണ്ടാകും. അതൊക്കെ പുരോഗതി അല്ലെന്നു താങ്കളൊക്കെ കരഞ്ഞോളൂ.
>>>ഒന്നോ രണ്ടോ ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അതാണ്, എല്ലാ ഐ ഐ റ്റികളിലും നടക്കുന്നതെന്ന് താങ്കള്‍ പറഞ്ഞോളൂ. ഞാന്‍ വിശ്വസിക്കുന്നില്ല.<<<
താങ്കളുടെ വാക്കുകള്‍ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന വസ്തുത എന്നെ ഓര്‍മ്മപ്പെടുത്തുന്നു .......ഇതിനു മുന്‍പൊരിക്കലും എനിക്ക് നേരിട്ടറിയാവുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ , നേരിട്ട് മുന്നില്‍ വന്നു നില്‍ക്കുന്ന ആളോട് നിങ്ങള്‍ ജീവിച്ചിരിക്കുന്നു എന്നതിന് രേഖാമൂലമായ തെളിവുകള്‍ വല്ലതുമുണ്ടോ എന്നു ചോദിക്കുന്ന സര്‍ക്കാരുദ്യോഗസ്ഥനെ പോലെ , ഞാനതൊന്നും വിശ്വസിക്കുന്നില്ല എന്ന പ്രതികരണം താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടായ കാര്യം ഒരിടക്കാലത്ത് ഞാന്‍ വിസ്മരിച്ചു പോയി .......എന്റെ കൊച്ചു കൊച്ചു അറിവുകളും അനുഭവങ്ങളും ഇവിടെ പങ്കു വെക്കുന്നത് ഒരു വൃഥാവ്യായാമമാണെന്ന തിരിച്ചറിവില്‍ എന്റെ "വിഡ്ഢിത്തങ്ങള്‍" ഇവിടെ അവസാനിപ്പിക്കുന്നു .....നന്ദി നമസ്കാരം
>>>>താങ്കളുടെ വാക്കുകള്‍ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന വസ്തുത എന്നെ ഓര്‍മ്മപ്പെടുത്തുന്നു<<<<
താങ്കള്‍ എങ്ങനെ വ്യാഖ്യാനിച്ചാലും മനസിലാക്കിയാലും എനിക്ക് യാതൊരു എതിര്‍പ്പുമില്ല. നിലവാരം കുറഞ്ഞു എന്ന കാരണത്താല്‍ ഐ ഐ റ്റിയില്‍ നിന്നും കുട്ടികളെ സ്ഥിരമായി പിരിച്ചു വിടുന്നുഎന്ന് താങ്കളെഴുതിയത് ശരിയല്ല എന്നാണു ഞാന്‍ പറഞ്ഞത്. അത് വളരെ അപൂര്‍വമായി നടക്കുന്ന കാര്യമാണ്. ഇപ്പോള്‍ കൂട്ടത്തോടെ പിരിച്ചിവിട്ടതിനെ കോടതി ശരി വച്ചിട്ടും, നിബന്ധനകളോടെയാണെങ്കില്‍ പോലും അധികാരികള്‍ തിരിച്ചെടുത്തു. അതിന്റെ അര്‍ത്ഥം താങ്കള്‍ക്ക് മനസിലാകാത്തതൊന്നുമല്ല.
>>>>എന്റെ കൊച്ചു കൊച്ചു അറിവുകളും അനുഭവങ്ങളും ഇവിടെ പങ്കു വെക്കുന്നത് ഒരു വൃഥാവ്യായാമമാണെന്ന തിരിച്ചറിവില്‍ എന്റെ "വിഡ്ഢിത്തങ്ങള്‍" ഇവിടെ അവസാനിപ്പിക്കുന്നു<<<<
വളച്ചൊടിക്കലുകള്‍ അവസാനിപ്പിക്കുന്നു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഒന്നോ രണ്ടോ സംഭവങ്ങള്‍ എടുത്തിട്ട്, അതാണു സാധാരണ നടക്കുന്നതെന്നു പറയുന്നതിനെ ഞാന്‍ വളച്ചൊടിക്കല്‍ എന്നേ വിളിക്കൂ. അത് വിഡ്ഢിത്തമൊന്നുമല്ല.
അതുപോലെ മഡ്രാസ് ഐ ഐ റ്റിയിലെ അവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ അംബെദ്ക്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ ഉണ്ടാക്കിയത് സവര്‍ണ്ണനായ താങ്കള്‍ക്ക് രുചിക്കുന്നില്ല. അതിനെ വളച്ചൊടിച്ച് പുരോഗതിക്കെതിരെ എന്നാണു താങ്കള്‍ വ്യാഖ്യാനിക്കുന്നത്. അവര്‍ണ്ണര്‍ അവരുടെ വേരുകള്‍ തേടിപ്പോകുന്നത് ഇപ്പോള്‍ സവര്‍ണ്ണര്‍ക്കിഷ്ടമല്ലല്ലോ. ഈ കൂട്ടായ്മ മോദിയെ വിമര്‍ശിച്ചു എന്നും പറഞ്ഞായിരുന്നു മോദി അതിനെ നിരോധിച്ചതും. മോദി വിമര്‍ശനത്തിനതീതനായ പുതിയ അവതാരമാണല്ലോ. മോദിക്കെതിരെ സുപ്രീം കോടതിയില്‍ മൊഴി നല്‍കിയ സഞ്ചീവ് ഭട്ടിനെ പിരിച്ചു വിട്ടു. പണ്ട് ദേവന്മാരെ ചോദ്യം ചെയ്ത അസുര രാജാവായിരുന്ന മഹാബലിയെ പിരിച്ചു വിട്ടതുപോലെ.
പട്ടേലുമാരുടെ സംവരണ സമരത്തിനു പിന്നില്‍ ആരാണെന്നിപ്പോള്‍ വ്യക്തമായി വരുന്നുണ്ട്. ആര്‍ എസ് എസ് നേതാവ് വൈദ്യ, ഹര്‍ദ്ദിക് പട്ടേലിന്റെ അതേ നിലപാട് ആവര്‍ത്തിക്കുന്നു. മോദി അതേറ്റു പറയാന്‍ അധിക കാലം വേണ്ട.
ഇന്‍ഡ്യയെ ഇത്രകാലവും പിന്നില്‍ നിറുത്തിയത് ജാതികളും ജാതി വ്യവസ്ഥയുമാണ്. ഇനിയും ഇന്‍ഡ്യയെ പിന്നില്‍ നിറുത്താന്‍ പോകൂന്ന ഏക കാര്യം ഇതേ ജാതി വ്യവസ്ഥയും ജാതിയുടെ പേരുലുള്ള കലഹങ്ങളുമായിരിക്കും. അതാണ്, ഹിന്ദു മതത്തിനു നല്‍കാനുള്ള ഏറ്റവും വലിയ സംഭാവന.
ഹിന്ദു മതം അതിന്റെ ചരിത്രം മുഴുവന്‍ ജാതി പറഞ്ഞായിരുന്നു ഭൂരിപക്ഷ ജനതയെ കൊലപ്പെടുത്തിയതും അടിമകളാക്കിയതും. ഇനിയും ജാതിയുടെ പേരില്‍ പലരും കൊല്ലപ്പെടും. അടിച്ചമര്‍ത്തപ്പെടും. ഹിന്ദു മതം എന്ന മതമുള്ള കാലത്തോളം അതില്‍ മാറ്റമുണ്ടാകില്ല. താങ്കളേപ്പൊലുള്ളവര്‍ ഇപ്പോഴും കരുതുന്നത് താഴ്ന്ന ജാതിക്കാര്‍ക്ക് കഴിവില്ല, അഭിരുചിയില്ല എന്നൊക്കെ ആണ്. ഇപ്പോള്‍ പഠിക്കുന്ന ഈ വിഭാഗം കുട്ടികളേക്കൂടി പിരിച്ചു വിട്ട് സ്ഥാപനങ്ങളുടെ നിലവാരം കാത്തു സൂക്ഷിക്കണമെന്നൊക്കെ പറയുമ്പോള്‍ അതില്‍ ഒളിച്ചു വച്ചിരിക്കുന്ന സവര്‍ണ്ണ അജണ്ട എനിക്ക് മനസിലാകുന്നുണ്ട്.
ഹാര്‍ദിക്ക് പട്ടേലും, വൈദ്യയും, അനന്തുമൊക്കെ ഒരേ നുകത്തില്‍ കെട്ടാവുന്ന കാളകളാണെന്നതാണു സത്യം.
>>>>കാള വാലു പൊക്കുന്നതു എന്തിനാണെന്നു എടുത്തു പറയേണ്ടല്ലോ .........മതപരിവർത്തനം കാര്യമായി നടക്കണമെങ്കിൽ മതം മാറിയാലും സംവരണം തുടർന്നും കിട്ടുമെന്ന ഒരു സ്ഥിതി ഉണ്ടാകണം .........ഹിന്ദുമതത്തിൽ തുടരുന്ന ദളിതർക്ക് സംവരണത്തിന്റെ ആനുകൂല്യമെങ്കിലും ഉണ്ട് .......അവരുടെ social status ഇന്നത്തെ ഹിന്ദു സമൂഹത്തിലും പുതുതായി ചെന്നു കയറുന്ന മതത്തിലും വലിയ വ്യത്യാസമൊന്നുമില്ല .........സമീപ കാലത്തെ ചില റിപ്പോർട്ടുകൾ നോക്കുക <<<<
ഇന്‍ഡ്യയിലെ എല്ലാ ക്രിസ്ത്യാനികളും, മുസ്ലിങ്ങളും, ബുദ്ധമതക്കരും, ജൈനമതക്കാരും ഒക്കെ ഹിന്ദു മതമെന്നിപ്പോള്‍ വിളിക്കുന സനാതന ധര്‍മ്മതിലുണ്ടായിരുന്നവരും അതിനു പുറത്തു നിറുത്തിയിരുന്ന അവര്‍ണ്ണരും മതം മതം മാറിയവരാണ്. കൂടുതലും അവര്‍ണ്ണരാണു മതം മാറിയതും. ഇപ്പോഴും മതം മാറുന്നവര്‍ അവര്‍ണ്ണരാണ്. അടുത്ത നാളിലാണ്, ജാട്ടുകളുടെ ക്രൂരതകളില്‍ പ്രതിഷേധിച്ച് ഡെല്‍ഹിയില്‍ സമരം ചെയ്തിരുന്ന ദളിതര്‍ കൂട്ടത്തോടെ ഇസ്ലാമില്‍ ചേര്‍ന്നതും. എല്ലാ മതങ്ങളിലും സവര്‍ണ്ണ അവര്‍ണ്ണചിന്താഗതിയുമുണ്ട്. ക്രിസ്തു മത വിശ്വസികളിലുമതുണ്ട്. അതിലുള്ള സവര്‍ണ്ണര്‍ അവര്‍ണ്ണരോട് ആ മനോഭാവം കാണിക്കുന്നതില്‍ യാതൊരു അത്ഭുതവും ഇല്ല. ജാതി അത്രക്ക് ഇന്‍ഡ്യന്‍ സമൂഹത്തില്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു എന്നാണത് തെളിയിക്കുന്നത്
ദളിതരുടെ ആവ്സ്ഥ എല്ലാ മതത്തിലും ഒരു പോലെ ആണെങ്കില്‍ അവര്‍ക്ക് സംവരണം വേണ്ടതു തന്നെയാണ്. താങ്കളുടെ തന്നെ ഭാഷ്യത്തില്‍ മറ്റ് മതങ്ങളില്‍ ചേരുന്ന ദളിതരുടെ അവസ്ഥ പരിതാപകരമാണ്. അപ്പോള്‍ അവരാണ്, സംവരണത്തിന്റെ അനുകൂല്യത്തിനു കൂടുതല്‍ അര്‍ഹര്‍.
സംവരണത്തിന്റെ അടിസ്ഥാനം മതമല്ല. ജാതി ആണ്. ജാതീയമായ വിവേചനം കൊണ്ടാണ്, അവര്‍ണ്ണര്‍ ദുരിതമനുഭവിച്ചതും ഇപ്പോഴും അനുഭവിക്കുന്നതും. അവര്‍ മറ്റൊരു മതത്തിലേക്ക് മറുമ്പോഴേക്കും അവരുടെ സാമൂഹിക അവസ്ഥ പെട്ടെന്ന് മാജിക്കിലെന്ന പോലെ മാറുന്നൊന്നുമില്ല.
>>>>ഹിന്ദു മതത്തിൽ തുടരുന്ന ദളിതരെ എല്ലാവരും ബ്രാഹ്മണരെയെന്നപോലെ അഭിസംബോധന ചെയ്യണം , ബഹുമാനിക്കണം അംഗീകരിക്കണം കൂടാതെ സവർണ ജാതിയിൽ പെട്ടവർ ദളിതരെ വിവാഹം ചെയ്യണം എന്നൊക്കെ ആഗ്രഹം പ്രകടിപ്പിച്ച താങ്കൾ ഹിന്ദുമതം ഉപേക്ഷിച്ചു മറ്റു മതങ്ങൾ സ്വീകരിച്ച ദളിതർക്ക് അവരുടെ പുതിയ മതത്തിൽ ഇതുപോലെയുള്ള privileges അനുഭവിക്കുവാൻ സാധിക്കുന്നുണ്ടോ എന്നും കൂടി പറയുക .<<<<
ജാതി അടിസ്ഥാനത്തിലുള്ള വിവേചനം ഇല്ലാതാക്കാന്‍ എന്റെ ഭാഗത്തുനിന്നുള്ള നിര്‍ദ്ദേശങ്ങളാണു ഞാന്‍ മുന്നോട്ട് വച്ചത്, അത് ഹിന്ദു മതത്തിനു മാത്രം ബാധകവുമല്ല. എല്ലാ മതത്തിനും ബാധകമാണ്.
ദളിത് ജാതികളില്‍ നിന്നും കൂടുതലായി വൈദികരും ബിഷപ്പുമാരും ഉണ്ടായാല്‍ ക്രിസ്തു മതത്തിലെ ജതി വിവേചനം ക്രമേണ ഇല്ലാതാക്കാം. അങ്ങനെ കൂടുതല്‍ പേര്‍ ഈ പദവികളില്‍ എത്തുന്നുമുണ്ട്. ഇന്‍ഡ്യയിലെ ഒരു കര്‍ദ്ദിനാളായ ടെലസ്ഫോര്‍ ടോപ്പോ ഒരു ആദിവാസി ദളിതനാണ്.
https://en.wikipedia.org/wiki/Telesphore_Toppo
അതുപോലെ ശബരിമലയിലും ഗുരുവായൂരുമൊക്കെ ഒരു ദളിതന്‍ പൂജാരി ആയാല്‍ ഹിന്ദു മതത്തിലും വലിയ മാറ്റങ്ങളുണ്ടാകും. പക്ഷെ ഇന്നത്തെ അവസ്ഥയില്‍ അതുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഉണ്ടാകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ഒരിക്കലും അതുണ്ടാകാന്‍ പോകുന്നില്ല എന്നാണെന്റെ അഭിപ്രായം.
>>>>പിന്നെ ഈ ജാതി വ്യവസ്ഥ നിലനിർത്തുന്നത് സവർണർ മാത്രമാണോ<<<<
ആണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. പക്ഷെ അത് ദൈവ ഹിതമാണെന്നു പറഞ്ഞത് സവര്‍ണ്ണ മതമാണ്. സമൂഹത്തില്‍ നിലനിന്നിരുന്ന ഈ വിപത്തിനെ ദൈവഹിതമെന്നു പറഞ്ഞ് നിയമമാക്കിയത് ഹിന്ദു മതമാണ്.
ലോകത്തെ എല്ലാ സമൂഹങ്ങളിലും ഇതുപോലെ ഉച്ച നീചത്വങ്ങള്‍ നിലനിന്നിരുന്നു. ഇപ്പോഴും പലയിടത്തും ഉണ്ട്. മനുഷ്യര്‍ പുരോഗതി പ്രാപിക്കുമ്പോഴും തിരിച്ചറിവുണ്ടാകുമ്പോഴും അതില്‍ നിന്നും മോചനം നേടുന്നു. പക്ഷെ ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായി അത് വേദ പുസ്തകങ്ങളില്‍ ഉള്ളിടത്തോളം ഹിന്ദു സമൂഹത്തില്‍ നിന്നും അത് അപ്രത്യക്ഷമാകില്ല.
Kaalidasan saying
"ദളിത് ജാതികളില്‍ നിന്നും കൂടുതലായി വൈദികരും ബിഷപ്പുമാരും ഉണ്ടായാല്‍ ക്രിസ്തു മതത്തിലെ ജതി വിവേചനം ക്രമേണ ഇല്ലാതാക്കാം. അങ്ങനെ കൂടുതല്‍ പേര്‍ ഈ പദവികളില്‍ എത്തുന്നുമുണ്ട്. ഇന്‍ഡ്യയിലെ ഒരു കര്‍ദ്ദിനാളായ ടെലസ്ഫോര്‍ ടോപ്പോ ഒരു ആദിവാസി ദളിതനാണ്"
What a great achievement, of the thousands of pastors you are just found one Bishop / Kardinal from tribal and boasting about that? By proper investigation we could reveal many further details about this appointment, it is sure. i.e. either he should be instrumental in conversion campaign, I don't know details, but I assume, because that is the strategy of Christian Missionaries.
Like other religions, as long as Christian religion is there, there will be caste difference, can you deny it?
Why only white people are becoming Pope?? First let ROme to make a Dalit Christian / Tribal as pope then you start boasting about achievement.
>>>>What a great achievement, of the thousands of pastors you are just found one Bishop / Kardinal from tribal and boasting about that?<<<<
താങ്കള്‍ക്കതിനോട് പുച്ഛമുണ്ടാകും. അത് സ്വാഭാവികമാണ്. ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗമായ കത്തോലിക്കാ സഭയിലെ ഉന്നത സ്ഥാനമാണ്, കര്‍ദിനാള്‍ എന്നത്. ഇന്‍ഡ്യയിലെ നാലോ അഞ്ചോ പേരേ ആ സ്ഥാനത്തുള്ളു. ഇന്‍ഡ്യയിലെ ഏതെങ്കിലും ഹിന്ദു ക്ഷേത്രങ്ങളിലെ പൂജാരി ആയിട്ട് ഏതെങ്കിലും ദളിതനെ സങ്കല്‍പ്പിക്കാന്‍ പോലും ആകില്ല. അപ്പോള്‍ പിന്നെ ദളിതനു സ്ഥാനം നല്‍കുന്നവരെ പുച്ഛിക്കാം.
>>>>Like other religions, as long as Christian religion is there, there will be caste difference, can you deny it?<<<<
ജാതി യാഥാര്‍ത്ഥ്യമായുള്ള ഏത് സമൂഹത്തിലും ജാതികള്‍ ഉണ്ടാകും. ജാതി ഉണ്ടാകുന്നത് മഹാ അപരാധമൊന്നുമല്ല. പക്ഷെ ജാതി അടിസ്ഥാനത്തില്‍ ആളുകളെ അടിച്ചമര്‍ത്തുന്നതും അവകാശം നിഷേധിക്കുന്നതുമാണു പ്രശ്നം.
>>>>Why only white people are becoming Pope?? First let ROme to make a Dalit Christian / Tribal as pope then you start boasting about achievement.<<<<
ഇന്‍ഡ്യയിലെ കാര്യം പറയുമ്പോള്‍ താങ്കളെന്തിനാണു പോപ്പിന്റെ അടുത്തേക്കു പോകുന്നത്. എന്തുകൊണ്ട് ദളിതനെ പോപ്പ് ആക്കുന്നില്ല എന്ന് എന്നോട് ചോദിച്ചിട്ട് കാര്യമില്ല. പോപ്പിനെ തെരഞ്ഞെടുക്കുന്നത് ഞാനല്ല.
ഇന്‍ഡ്യയിലെ ക്രൈസ്തവ സഭയില്‍ ദളിതരെ വരെ ഉന്നതസ്ഥാനങ്ങളില്‍ എടുക്കുന്നു. പക്ഷെ ഹിന്ദു മതത്തില്‍ ഇന്നും ദളിതനെ തീണ്ടാപ്പാടകലെ നിറുത്തുന്നു എന്നാണു ഞാന്‍ പറഞ്ഞത്. ഹിന്ദുക്കള്‍ ദളിതനെ ഗുരുവായൂരോ ശബരിമലയിലോ മേല്‍ ശാന്തി ആക്കിയില്ല എന്നു കരുതി എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. അതിന്റെ കാരണം ഹിന്ദുക്കള്‍ അതൊരിക്കലും ചെയ്യില്ല എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ്.
ഫാഷിസത്തിന് കണ്ണും കാതുമൊന്നുമില്ല
വായും, ആയുധവും മാത്രമേ ഉള്ളൂ എന്ന് സാരം
Post a Comment