പണ്ട് മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് കഴിഞ്ഞ കാലം. House Surgeoncy സമയത്ത് നടന്നിരുന്ന ഒരു കാര്യമാണു പറഞ്ഞു വരുന്നത്. അന്നൊക്കെ House Surgeonsനെ മാത്രം ലക്ഷ്യം വച്ച് മരുന്നു കമ്പനികള്‍ Medical Representatives കളെ നിയമിച്ചിരുന്നു. അദ്ധ്യാപകര്‍ക്കും മറ്റും വമ്പന്‍ സമ്മാനങ്ങള്‍ നല്കി അവരെ കയ്യിലെടുക്കുന്ന കൂടെ House Surgeon മാരെ കയ്യിലെടുക്കാന്‍ പ്രത്യേകം നിയോഗിക്കപ്പെട്ടവരായിരുന്നു ഈ Medical Representatives. അവര്‍ എന്തെങ്കിലും ചെറിയ സമ്മാനങ്ങള്‍ കൊണ്ടു വന്നു തരും. ആദ്യമായി അതൊക്കെ കിട്ടുമ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നു. പ്രത്യുപകാരമായി സാധാരണ ചെയ്യാറുണ്ടായിരുന്നത് മലയാളികളുടെ ഒരു ചെറിയ ദൌര്‍ബല്യത്തെ ചൂക്ഷണം ചെയ്യലും. ഭൂരിഭാഗം രോഗികള്‍ക്കും ഒരു ടോണിക്ക് കൂടെ കിട്ടിയാല്‍ വലിയ സന്തോഷമാണ്. ചെറിയ അസുഖങ്ങളുമായി OP യില്‍ വരുന്നവരെ സാധാരണ House Surgeon മാരാണു നോക്കാറുള്ളതും ചികിത്സ നിശ്ചയിക്കുന്നതും. ഏകദേശം പകുതിയോളം House Surgeon മാര്‍ ഓരോ ദിവസവും ഏതെങ്കിലും OP യില്‍ ഉണ്ടാകുമെന്നറിയുന്ന മരുന്നു കമ്പനികള്‍ ടോണിക് വിറ്റഴിക്കാന്‍ കയ്യിലെടുക്കുന്നത് House Surgeonമാരെ തന്നെയായിരുന്നു. ഓരോ House Surgeonമാരും പത്തു രോഗികള്‍ക്ക് വീതം ഒരു ദിവസം ടോണിക്ക് കുറിച്ചു കൊടുത്താല്‍ ഒരു മാസം അത് വലിയ Turn Over ഉണ്ടാക്കും.
ആ അവസ്ഥയില്‍ സാധാരണ ഞങ്ങള്‍ പിന്തുടര്ന്നിരുന്ന ഒരു routine ഉണ്ടായിരുന്നു. ഒരു ദിവസം എല്ലാ രോഗികള്‍ക്കും House Surgeon മാരുടെ വക ഒറ്റ ടോണിക് എന്ന ഒരു തീരുമാനത്തിലെത്തും. Mess ലെ ബോര്‍ഡില്‍ "ഇന്നത്തെ ടോണിക്" എന്ന തലക്കെട്ടില്‍ അതെഴുതിയും വയ്ക്കും. അങ്ങനെ അനേകം മരുന്നു കമ്പനികളെ അന്നൊക്കെ സഹായിച്ചിട്ടുണ്ട്. പില്ക്കാലത്ത് ടോണിക് കൊണ്ട് പ്രത്യേക ഗുണമൊന്നുമില്ല എന്നു മനസിലായപ്പോള്‍ ടോണിക് കുറിക്കുന്നത് മുഴുവനായി നിറുത്തുകയും ചെയ്തു.
ഇപ്പോള്‍ ഈ കഥ ഓര്‍ക്കാന്‍ കാരണം ഇന്‍ഡ്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശന പ്രേമമാണ്. ഓരോ ദിവസവും ഉണരുമ്പോള്‍ ഇന്ന് പോകേണ്ട വിദേശ രാജ്യം ഏതെന്നാണദ്ദേഹം ചിന്തിക്കുന്നതെന്നു തോന്നുന്നു. അധികാരമേറ്റെടുത്ത് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും 20 ല്‍ അധികം വിദേശ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു കഴിഞ്ഞു. നിത്യവും യോഗ ചെയ്യുന്നതുപോലെ വിദേശ സന്ദര്‍ശനവും അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായി കഴിഞ്ഞു എന്നു തോന്നുന്നു. 12 വര്‍ഷക്കാലം ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സാധിക്കാതിരുന്ന മോഹം സാക്ഷാത്കരിക്കുമ്പോലെ ആണിപ്പോള്‍ മോദിയുടെ ഒടുങ്ങാത്ത വിദേശ സന്ദര്‍ശനം. എന്താണദേഹം ലക്ഷ്യം വയ്ക്കുന്നതെന്ന് നിശ്ചയമില്ല. വിദേശത്തു ചെന്ന് എന്തൊക്കെ പറഞ്ഞാലും ഇന്‍ഡ്യയെ ഒരു മൂന്നാം ലോക ദരിദ്ര രാജ്യമായിട്ടാണ്, മറ്റുള്ളവര്‍ കരുതുക. ഇപ്പോള്‍ അതിന്റെ കൂടെ തീവ്ര ഹിന്ദുത്വ അഴിഞ്ഞാടുന്ന ന്യൂന പക്ഷ വിരുദ്ധ രാജ്യമെന്ന പട്ടവും ചാര്‍ത്തി കിട്ടിയിട്ടുണ്ട്. ഈ ഹിന്ദു തീവ്രവാദികളെ നിലക്ക് നിറുത്താന്‍ ഇതു വരെ മോദി ഒനും ചെയ്തു കണ്ടില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ വസിക്കുന്ന ഇന്‍ഡ്യയില്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി തോന്നുന്നുമില്ല. എല്ലാ അധികാരവും തന്നിലേക്ക് കേന്ദ്രീകരിച്ച്, മറ്റ് മന്ത്രിമാരെ വെറും വിറകു വെട്ടികളും വെള്ളം കോരികളും ആക്കി അപഹാസ്യരാക്കുന്നു.
അഴിമതിക്കെതിരെ ഘോര ഘോരം പ്രസംഗിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതി ആയുധമാക്കി അധികാരത്തിലേറിയ വ്യക്തിയാണ്, മോദി. പക്ഷെ അഴിമതിക്കാര്യത്തില്‍ ബി ജെപിക്കാര് കോണ്‍ഗ്രസിനെ കടത്തി വെട്ടുന്ന കാഴ്ച്ചയാണിപ്പോള്‍ കാണുന്നതും. ബി ജെ പി സര്‍ക്കാരുകളുടെ അനേകം അഴിമതികളുടെ കഥകളാണു ദിവസേന പുറത്തു വരുന്നത്. അതില്‍ രണ്ടെണ്ണം സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു.
മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഉള്‍പ്പെട്ട Vyapam അഴിമതി ആണൊന്ന്. ഇതിലെ പ്രധാന വസ്തുത ഇതുമായി ബന്ധപ്പെട്ട അനേകം പേര് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു എന്നതാണ്. ഇതൊരു പുതിയ സംഭവവികാസമാണ്. ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഇതു വരെ ഉണ്ടാകാത്ത ഒന്ന്. ഇതിനു മുന്നെ നടന്ന അഴിമതികളില്‍ ഉള്‍പ്പെട്ട ചില ഒറ്റപ്പെട്ട ദുരൂഹ മരണങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയേറെ പേര് മരിക്കുന്നത് ഇതാദ്യമാണ്. ഈ അഴിമതി മറ്റേത് അഴിമതിയേയും കടത്തിവെട്ടുന്നതാണ്, എന്നതിന്റെ സാക്ഷ്യപത്രമാണി സംഭവഗതികള്‍.
രണ്ടാമത്തേത് സുഷമ സ്വരാജ് ഉള്‍പ്പെട്ട ലളിത് മോദി വിവാദമാണ്. ഇന്‍ഡ്യയില്‍ സാമ്പതിക കുറ്റകൃത്യം നടത്തിയിട്ട് വിദേശത്തേക്ക് രക്ഷപ്പെട്ട ഒരു വ്യക്തിക്ക് ഇന്‍ഡ്യന്‍ വിദേശ കാര്യമന്ത്രി തന്നെ വഴിവിട്ട സഹായം ചെയ്തു കൊടുക്കുന്നു. രാജ്യ ദ്രോഹ കുറ്റത്തിന്റെ പരിധിയില്‍ വരുന്ന ഒന്നാണിത്. ഇന്‍ഡ്യയില്‍ തടവില്‍ കഴിയുന്ന മദനി എന്ന Exതീവ്രവാദിക്ക് ജാമ്യം പോലും നിഷേധിക്കണമെന്നു വാശിപിടിക്കുന്ന ബി ജെ പി യുടെ മന്ത്രിയാണു സുഷമ എന്നു കൂടെ ഓര്‍ക്കുക.
അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ വ്യത്യാസമില്ല എന്നാണിപ്പോള്‍ ഇന്‍ഡ്യക്കാര്‍ തിരിച്ചറിയുന്ന യാഥാര്‍ത്ഥ്യം. അതവരെ ഒരു തരത്തിലും അലോസരപ്പെടുത്തുന്നില്ല എന്നതിന്റെ സാക്ഷ്യപത്രമാണ്, കേരളത്തിലെ അരുവിക്കര തെരഞ്ഞെടുപ്പു ഫലവും.
ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും മോദി എന്ന ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ഇതേക്കുറിച്ച് യാതൊന്നും പ്രതികരിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്ന സംഗതിയാണ്. ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്നാണദ്ദേഹത്തിന്റെ മനോഭാവമെന്നു തോന്നുന്നു. അതോ അദ്ദേഹത്തിന്റെ കൈകള്‍ കെട്ടപ്പെട്ടിരിക്കുകയാണോ?
റോം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയേപ്പറ്റി കേട്ടിട്ടുണ്ട്. ഇന്‍ഡ്യ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിത്താഴുമ്പോള്‍ വിദേശ സന്ദര്‍ശനങ്ങള്‍ നടത്തി സായൂജ്യമടയുന്ന ഒരു പ്രധാനമന്ത്രി ഇന്‍ഡ്യയില്‍ ആദ്യമാണ്.
ഇന്ന് ലോകത്തുള്ള ഏറ്റവും മെച്ചപ്പെട്ട ഭരണ സംവിധാനം ജനധിപത്യമാണെന്നാണു പറയപ്പെടുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും ചീഞ്ഞളിഞ്ഞ മുഖമാണിന്ന് ഇന്‍ഡ്യ. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ എന്തും ചെയ്യാം എന്ന അവസ്ഥയാണിവിടെ.
32 comments:
ഇന്ന് ലോകത്തുള്ള ഏറ്റവും മെച്ചപ്പെട്ട ഭരണ സംവിധാനം ജനധിപത്യമാണെന്നാണു പറയപ്പെടുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും ചീഞ്ഞളിഞ്ഞ മുഖമാണിന്ന് ഇന്‍ഡ്യ. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ എന്തും ചെയ്യാം എന്ന അവസ്ഥയാണിവിടെ.
ജനാധിപത്യത്തിന്റെ ഏറ്റവും ചീഞ്ഞളിഞ്ഞ രൂപം. എത്ര ശരിയായി വിശേഷിപ്പിച്ചിരിക്കുന്നു
പട്ടിണി കിടക്കുന്നവന് ചക്കക്കൂട്ടാൻ കിട്ടിയ പോലെയാണ് മോഡിയുടെ വിദേശയാത്രകൾ! ഇത്രയും കുംഭകകോണങ്ങൾക്ക് കുടപിടിച്ചതും പോരാഞ്ഞു മാന്യദേഹം വിദേശത്തു പോയി കാച്ചി - താൻ പ്രധാനമന്ത്രിയാകുന്നത് വരെ ഇന്ത്യക്കാരെല്ലാം ഇന്ത്യക്കാരാണെന്ന് പറയാൻ ലജ്ജിച്ചിരുന്നു. താൻ വന്നതിനു ശേഷം എല്ലാവര്ക്കും ഇന്ത്യക്കാരാണെന്ന് പറയാൻ അഭിമാനമാണ്! തനിക്കു മുൻപും പിൻപും പ്രളയമെന്നു അവകാശപ്പെട്ടു ഉലകം ചുറ്റുന്ന ഈ വിദ്വാനെ എത്ര കാലം സഹിക്കേണ്ടി വരുമോ എന്തോ!
Mr. Kalidasan,
Read your absurd blog and wish somebody give you a "good tonic" which you deserve badly to rectify your unfair and prejudiced concepts / visions.
The entire world is applauding and appreciating Mr. Modi for his visits to various countries and the receptions he is receiving across the globe which should make every Indian very proud of as the reputation of India is boosting. However you, just like a nasty mosquito trying to annoy / spread your meaningless thoughts.
From the very beginning I have noted that everytime you were trying to malign the name of Mr. Modi however the almighty thorugh the billion+ population of India made Mr. Modi, the Indian Prime Minister, the most powerful position an Indian can achieve, hopefully Mr. Modi shall continue as Indian Prime Minister for at least another two more terms.
Soman. K
" The entire world is applauding and appreciating Mr. Modi for his visits to various countries and the receptions he is receiving across the globe"
ഇത്രയും നാൾ ഇന്ത്യ ഭരിച്ച പ്രധാന മന്ദ്രിമാര്‍ക്ക് കിട്ടാത്ത എന്ത് സ്പെഷ്യൽ സ്വീകരണമാണ് മൊദിക്കു കിട്ടിയതെന്ന് ഒന്ന് വിശദീകരിക്കമോ ....
"Mr. Modi shall continue as Indian Prime Minister for at least another two more terms."
കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് ഒരു മാറ്റം ഉണ്ടാക്കാൻ പറ്റിയ എന്തെങ്കിലും ഒരു നടപടിയോ പ്രോജെച്ടോ ഇവിടുത്തെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി പ്രഖാപിക്കാൻ കഴിഞ്ഞോ.മോദി പ്രധാനമന്ത്രി ആകുന്നതിനു മുൻപ് .സോമൻ പത്രം വായിക്കാറില്ലായിരുന്നു എന്നാണ് തോന്നുന്നത്.
>>>>Read your absurd blog and wish somebody give you a "good tonic" which you deserve badly to rectify your unfair and prejudiced concepts / visions<<<<
It is better to give Modi some tonic, that he stays in India rather than roaming around the earth. In another blog I had asked you, what Modi has done for the common man in India. But you did not answer.
My concept and visions are not palatable for you for obvious reasons. Modi asked the people of India 60 months for doing magic. Now his kingpin Shah says that nothing can be done in 5 years.
People like you should learn that rhetoric won't do any good. Unfortunately Modi is full of empty rhetoric and no action. The only achievement so far is fanning communal tension by a bunch of religious fanatics handpicked by by Modi as BJP leaders.
It is better to give Modi some tonic to come to reality. He promised that within 100 days he would bring all black money. When he read the names of the people who have slashed black money abroad, he got horrified. Many of them are his own party men and party funding crooks. Reality bites and it bites harder. Baba Ramdev's tonic also is not going to save Modi.
People like you are fooled by Modi. And being an agent of Modi you try to fool others. Modi ruled Gujarat for 12 years with an iron hand . And 67 % of households there dot not have toilets and they defecates in open air. Is that development Mr Menon? When I say this, you paint me as prejudiced and biased. If that is prejudice and bias I whole heatedly accept that.
Try to realize the truth and start to see things without prejudice. I do not know which tonic will make you understand that Modi was fooling people like you. Get out this slumber and come to the real world Mr Menon.
One year ago while debating with Ananth I had stated that Modi was not going to any wonders and he would remain as a chamcha to Adani and Ambani. For 5 years this will be the situation.
>>>>The entire world is applauding and appreciating Mr. Modi for his visits to various countries and the receptions he is receiving across the globe which should make every Indian very proud of as the reputation of India is boosting.<<<<
ഇന്‍ഡ്യ ഉപേക്ഷിച്ച് വിദേശത്തേക്ക് കുടിയേറി പാര്‍ത്ത കുറച്ച് ഹിന്ദുക്കള്‍ മോദി സ്തുതി പാടുന്നതു കണ്ട് ലോകം മുഴുവന്‍ മോദിയെ സ്തുതിക്കുന്നു എന്നൊക്കെ പറയാന്‍ അപാര തൊലിക്കട്ടി തന്നെ വേണം. എനിക്കതില്‍ യാതൊരു അഭിമാനവും തോന്നുന്നില്ല.
ഇന്‍ഡ്യയുടെ ഭരണാധികാരി എന്ന നിലയില്‍ മോദി വരുമ്പോള്‍ അര്‍ഹിക്കുന്ന രീതിയില്‍ മറ്റു രാജ്യങ്ങള്‍ സ്വീകരിക്കുന്നു. അതവരുടെ മഹമനസ്കത എന്നു കരുതിയാല്‍ മതി. മോദി ഇപ്പോഴും ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ അമേരിക്ക മോദിക്ക് വിസ വീണ്ടും നിഷേധിക്കുമായിരുന്നു. അതാണു കേവല സത്യം.
മോദി മുന്‍ കൈ എടുത്ത് ഒബാമയെ ഇന്‍ഡ്യയിലേക്ക് ക്ഷണിച്ചു. ഒബാമ വന്നു. പോകും മുന്നെ മോദിക്ക് നല്ല ഒരടിയും കൊടുത്തു. ഇന്‍ഡ്യയിലെ മത ന്യൂനപക്ഷങ്ങളോട് മോദിയുടെ സംഘടന ചെയ്യുന്ന ക്രൂരതകളുടെ പേരില്‍. അമേരിക്കയില്‍ തിരികെ ചെന്നിട്ടും ഒബാമ അതാവര്‍ത്തിച്ചു. നിര്‍ഭാഗ്യവശാല്‍ താങ്കളേപ്പോലുള്ള ഭക്തര്ക്കതിന്റെ പൊരുള്‍ മനസിലക്കാനുള്ള ബുദ്ധിയില്ലാതെ പോയി. ഒബാമയെ ഇന്‍ഡ്യയിലേക്ക് ക്ഷണിച്ചതിന്റെ reciprocal gesture എന്ന നിലയില്‍ ഒബാമ മോദിയെ അമേരിക്കയിലേക്കും ക്ഷണിച്ചു. അവര്‍ക്ക് മന് മോഹന്‍ സിംഗ് തുടക്കം കുറിച്ച ആണവ കരാര്‍ പൂര്‍ത്തികരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അതവര് ചെയ്തു. ആണവ ബാധ്യത ഇന്‍ഡ്യയുടെ തലയില്‍ കെട്ടി വച്ച് അതവര് നേടി എടുത്തു. മന് മോഹന്‍ സിംഗ് ആണവ ബാധ്യത ആണവ കമ്പനികളുടെതാണ്, എന്നായിരുന്നു നിലപാടെടുത്തിരുന്നത്. മോദി അത് ഇന്ഡ്യക്കാരുടേതാക്കി 120 കോടി ഇന്‍ഡ്യക്കാരെ ഒറ്റി ക്കൊടുത്തു. ഒരു ദേശ സ്നേഹിക്കും ഇതിനോട് യോജിക്കാന്‍ ആകില്ല. താങ്കളേപ്പോലുള്ള ദേശ ദ്രോഹികള്ക്കാകും.
മോദിക്ക് യൂറോപ്യന്‍ പര്‍ലമെന്റിന്റെ ആസ്ഥാനമായ ബ്രസല്‍സ് സന്ദര്‍ശിക്കണമെന്ന് അതിയായ മോഹമുണ്ടായിരുന്നു. പക്ഷെ അവര്‍ പറഞ്ഞു ഇങ്ങോട്ട് വരേണ്ട എന്ന്. അതൊക്കെ താങ്കളേപ്പൊലുള്ളവര്‍ക്ക് പൊന്‍ തൂവല്‍ ആയി തോന്നാം. എനിക്ക് തോന്നുന്നില്ല. ആക്ഷേപമായിട്ടാണു തോന്നുന്നത്. അതിനെ prejudice എന്നോ unfair എന്നോ താങ്കള്‍ വിളിച്ചാലും വേണ്ടില്ല.
ഫ്രാന്‍സിന്, ലോകത്താര്‍ക്കും വേണ്ടാത്ത പഴയ യുദ്ധവിമാങ്ങള്‍ ആരുടെ എങ്കിലും തലയില്‍ വച്ചു കൊടുക്കണമായിരുന്നു. മോദി തല കുനിച്ച് കൊടുത്തു. അവര്‍ അത് വച്ചും കൊടുത്തു. ബി ജെ പി നേതാവ് സുബ്രഹ്മ്ണ്യം സ്വാമി പോലും ഇതിനെ കളിയാക്കി.
മോദി പല വിദേശ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് അങ്ങോട്ട് പറഞ്ഞു. സംസ്കാരമുള്ളവര്‍ ഒരു രാഷ്ട്രത്തലവന് ആവശ്യപ്പെട്ടാല്‍ അത് അനുവദിക്കും. പല രാജ്യങ്ങളും അതനുവദിച്ചു. അതൊക്കെ താങ്കള്‍ക്ക് മഹത്തായി തോന്നുന്നുണ്ടാകും. ലോകത്തെ ഒറ്റ രാജ്യവും മോദി വരണമെന്ന് ആദ്യം ആവശ്യപ്പെട്ടിട്ടില്ല.
ഇപ്പോള്‍ നടക്കുന്ന BRICS സമ്മേളനമൊക്കെ പണ്ടേ നിശ്ചയിച്ചു വച്ചിരുന്നതാണ്. ജി 20 സമ്മേളനം ഉണ്ടായതുകൊണ്ടായിരുന്നു ഓസ്ട്രേലിയയില്‍ പോകാന്‍ സാധിച്ചത്. അത് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അതി സമര്‍ദ്ധമായി മുതലെടുത്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ചൈന ആയിരുന്നു ഓസ്ട്രേലിയയില്‍ നിന്നും ഖനന വിഭവങ്ങള്‍ കൂടുതലായി ഇരക്കുമതി ചെയ്തിരുന്നത്. അവരുടെ ആവശ്യം കഴിഞ്ഞപ്പോള്‍ ഖനന രംഗം നിര്‍ജ്ജീവമായി. അപ്പോള്‍ വീണു കിട്ടിയ അവസരമായിരുന്നു മോദിയുടെ സന്ദര്‍ശനം. മോദി കൂടെ കൊണ്ടു പോയ അദാനിക്ക് ഒരു ഖനി മേടിക്കാന്‍ മോദി ഇടനിലക്കാരനായി നിന്നു. 1 ബില്യണ്‍ ഇന്‍ഡ്യയുടെ ഖജനവില്‍ നിന്നും ഇതിനു വേണ്ടി അദാനിക്ക് കൊടുക്കാമെന്നു മോദി പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ഓസ്ട്രേലിയ അദാനിക്ക് ഖനി വിട്ടുകൊടുക്കാന്‍ സന്നദ്ധമായി. ആയിരക്കണക്കിനു തൊഴിലവസരം ഓസ്ട്രേലിയയില്‍ ഇന്‍ഡ്യന്‍ പണം കൊണ്ട് ഉണ്ടാകുമെന്നറിഞ്ഞ ഓസ്ട്രേലിയ സന്തോഷിച്ചു. അദാനിക്ക് വേണ്ടി ഇതുപോലെ ഇന്‍ഡ്യക്കാരന്റെ അഭിമാനം വരെ തീറെഴുതി കൊടുക്കന്‍ മോദിക്കേ കഴിയൂ.
പണ്ടത്തെ രാജാക്കന്മാര് പണക്കിഴി വിതരണം ചെയ്തിരുന്നതുപോലെ ഓസ്ട്രേലിയക്ക് 1 ബില്യണ്‍. മംഗോളിയക്ക് 6400 കോടി.ഇതുകൊണ്ട് ഇന്‍ഡ്യക്കാര്‍ക്ക് എന്തു നേട്ടമാണുള്ളതെന്ന് മേനോനൊനു വിശദീകരിക്കാമോ? 40% ആളുകള്‍ ദരിദ്രരും 60% പേര്‍ക്കും കക്കൂസുമില്ലാത്ത ഒരു ദരിദ്ര രാജ്യത്തെ പ്രധാനമന്ത്രി ചെയ്യേണ്ട കാര്യമാണോ ഇത്?
Contd....
ഇന്‍ഡ്യ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നവും പരിഹരിക്കാന്‍ ഉള്ള ഒരു കോപ്പും മോദിയുടെ പക്കല്‍ ഇല്ല. ഇത് മോദിക്ക് നന്നായി അറിയാം.അതുകൊണ്ട് അദ്ദേഹം ഒളിച്ചു നടക്കുകയാണ്. താങ്കളേപ്പോലെ കഥയറിയാതെ ആട്ടം കാണുന്ന ഭക്തര്‍ അതൊക്കെ പാടി പുകഴ്ത്തുന്നു.
വിദേശത്തേക്ക് കുടിയേറി പാര്‍ത്ത കുറച്ച് ഇന്‍ഡ്യക്കാര്‍ മോദിക്ക് വലിയ സ്വീകരണം ഒക്കെ നല്‍കുന്നുണ്ട്. ഇന്‍ഡ്യയെ ഒരു ദരിദ്ര രാജ്യമായിട്ടു തന്നെയാണു മറ്റുള്ളവര്‍ കാണുന്നത്. പിച്ചാപാത്രവുമായി മോദി ചെല്ലുമ്പോള്‍ അവര്‍ അവഗണിക്കുന്നില്ല എന്നു മാത്രം. സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന അവര്‍ക്ക് വ്യവസായത്തിനും വിപണിക്കും ആരെങ്കിലുമൊക്കെ വേണം. ഇന്‍ഡ്യ അതിനു തയ്യാറായാല്‍ അവര്‍ രണ്ടു കൈയ്യും നീട്ടു സ്വീകരിക്കും.അത് മോദി ലോകത്തെ രക്ഷിക്കാന്‍ അവതരിച്ച അവതാരമായി കണുന്നതായി താങ്കള്‍ക്ക് തോന്നുന്നു. ഗണപതിയുടെ കഥ പറഞ്ഞ് ഇന്‍ഡ്യക്കാരാണ്, ആദ്യം പ്ളാസ്റ്റിക് സര്‍ജറി നടത്തിയതെന്ന് മോദി പറഞ്ഞതുകേട്ട് അവര്‍ ഉള്ളാലെ ചിരിക്കുന്നുണ്ടാകും. ഇതുപോലെ ഒരു മന്തന് തന്നെയാണ്, തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് നല്ലതെന്ന് അവര്‍ തീര്‍ച്ചയും ആക്കുന്നു.
ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മോദിയല്ല മറ്റാരു തന്നെ ആയാലും വികസിത രാജ്യങ്ങള്‍ ഇന്‍ഡ്യയെ അവരുടെ ചെലവകാത്ത സധനങ്ങള്‍ വിറ്റഴിക്കാനുള്ള വിപണി ആയും വ്യവസായം ചുളുവില്‍ നടത്തി ലാഭം നേടനുള്ള ഇടമായും കാണുന്നു.
താങ്കളേപ്പോലുള്ളവര്‍ ഇതിനെ വലിയ നേട്ടമായി കാണുന്നു. കണ്ടോളു. എനിക്ക് ഇതൊക്കെ നാണക്കേടായിട്ടേ തോന്നുന്നുള്ളൂ.
>>>>However you, just like a nasty mosquito trying to annoy / spread your meaningless thoughts.<<<<
അതെ ഞാന്‍ ഒരു nasty mosquito തന്നെയാണ്. മോദിയേപ്പോലുള്ള കാപട്യങ്ങളെ കടിക്കാന്‍ തന്നെയാNeന്റെ ഉദ്ദേശ്യം. ആയിരക്കണക്കിനു മുസ്ലിങ്ങളെ വക വരുത്തി തന്റെ കസേര ഉറപ്പിച്ച മോദിയെ ഞാന്‍ വെറുക്കുന്നു. മോദിയുടെ അധമ പ്രവര്‍ത്തികളെ വിമര്‍ശിച്ച സ്വന്തം മന്ത്രിസഭയിലെ അംഗമായിരുന്ന ഹിരെന്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയ മോദിയെ ഞന വെറുക്കുന്നു. അന്യ സംസ്ഥാനത്തു നിന്നു പോലും മുസ്ലിങ്ങളെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയിട്ട് അവര്‍ തനെ വധിക്കാന്‍ വന്ന ഭീകരര്‍ ആണെന്നു കള്ളം പറഞ്ഞ മോദിയെ ഞാന്‍ വെറുക്കുന്നു.
ആഗോള തലത്തില്‍ എണ്ണ വില മൂന്നിലൊന്നായി കുറഞ്ഞിട്ടും ഇന്‍ഡ്യയില്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കുന്ന മോദിയെ ഞാന്‍ വെറുക്കുനു. ബഹുരാഷ്ട്ര കുത്തകള്‍ക്ക് വേണ്ടി കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് നല്കാന് ശ്രമിക്കുന്ന മോദിയെ ഞാന്‍ വെറുക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ഡെല്‍ഹി സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാത്ത മോദിയെ ഞാന്‍ വെറുക്കുന്നു. സ്വന്തം കഴിവു കേട് മറ്റുള്ളവര്‍ മനസിലാക്കുന്നു എന്നറിയുന്ന നിമിഷം തന്റെ ആശ്രിതരായ ഹിന്ദു തീവ്രവാദികളേക്കൊണ്ട് വര്‍ഗ്ഗീയ വിദ്വേഷം വമിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിച്ച് ജന ശ്രദ്ധ തിരിച്ചു വിടുന്ന മോദിയെ ഞാന്‍ വെറുക്കുന്നു.
ദിവസേന പുറത്തു വരുന്ന ബി ജെ പി സര്‍ക്കാരുകളുടെ അഴിമതിയേപ്പറ്റി നിശബ്ദത പാലിക്കുന്ന മോദിയെ ഞാന്‍ വെറുക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ഘോര ഘോരം പ്രസംഗിച്ച് അധികാരത്തിലേറിയ മോദി സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ നടത്തുന്ന അഴിമതി കണ്ടില്ലെന്നു നടിക്കുന്ന ഇരത്താപ്പിനെ ഞാന്‍ വെറുക്കുന്നു.
എനിക്ക് ചിന്താ ശേഷി ഉള്ളത് ഇതുപോലെ ഉള്ള പ്രവര്‍ത്തികളെ വെറുക്കാനും. എതിര്‍ക്കാനും വിമാര്ശിക്കാനുമാണ്. മോദി ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ അധമ പ്രവര്‍ത്തികള്‍ക്കൊക്കെ ഓശാന പാടുന്ന താങ്കള്‍ക്കത് മനസിലാകില്ല.
>>>>Modi however the almighty thorugh the billion+ population of India made Mr. Modi, the Indian Prime Minister, the most powerful position an Indian can achieve, hopefully Mr. Modi shall continue as Indian Prime Minister for at least another two more terms.<<<<
പൊട്ടത്തരം പറയാതെ മേനോനേ. ഒരു ബില്യണ്‍ ഇന്‍ഡ്യക്കാര്‍ മോദിയെ ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആക്കി എന്ന് താങ്കള്‍ക്ക് എവിടന്ന് കിട്ടിയ അറിവാണ്.
2014 ല്‍ 814.5 മില്യണ്‍ വോട്ടര്‍മാരാണ്, ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നത്. അതില്‍ മോദി നയിച്ച താങ്കളുടെ പാര്‍ട്ടിക്ക് ലഭിച്ചത് 171.5 മില്യണ്‍ വോട്ടുകള്‍ മാത്രമാണ്. കോണ്‍ഗ്രസിന്, 106.7 മില്യണ്‍ വോട്ടുകള്‍ ലഭിച്ചിരുന്നു. കണക്കുകള്‍ ഇവിടെ വായിക്കാം.
https://en.wikipedia.org/wiki/Indian_general_election,_2014
ഇന്‍ഡ്യന്‍ ജനാധിപത്യ പ്രക്രിയയുടെ പ്രത്യേകത കൊണ്ട് മോദി പ്രധാനമന്ത്രി ആയി എന്നു മാത്രം.
പോള്‍ ചെയ്തതിന്റെ 31% വോട്ടുകളേ മോദിയുടെ പാര്‍ട്ടിക്ക് ലഭിച്ചുള്ളു. മോദി കൂടുതലായി ബി ജെ പിക്ക് ന്ഡേടിക്കൊടുത്തത് വളരെ കുറച്ച് വോട്ടുകളേ ഉള്ളു. മോദി അല്ല അദ്വാനി ആയിരുന്നു പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയെങ്കില്‍ ഇതു ട്ട്ഹന്നെ ആയിരുന്നു ഫലം. യു പി യെ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ വീണ നിഷേധ വോട്ടുകളാണ്, കൂടുതലായി ലഭിച്ച വോട്ടുകളില്‍ മിക്കതും.
മോദി അടുത്ത തവണ ജയിക്കുമോ എന്നതൊക്കെ കണ്ടറിയേണ്ട കാര്യമാണ്. മോദിയുടെ മൂക്കിനു താഴെ ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പു നടന്നപ്പോള്‍ മോദിയുടെ പാര്‍ട്ടിയെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നല്‍കിയാണ്, ഡെല്‍ഹിയിലെ ജനത ആശീര്‍വദിച്ചത്. മോദി കിണഞ്ഞെതിര്ത്തിട്ടും അവിടത്തെ മുഖ്യമന്ത്രി സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രശംസനീയമായ പ്രവര്‍ത്തികളാണു ചെയ്യുന്നതും. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്കിഅയ് വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കുന്നു. സ്വതന്ത്ര ഇന്‍ഡ്യയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും നല്ല ബജറ്റാണവിടെ അവതരിപ്പിച്ചതും. മോദിക്കതില്‍ നിന്നും പലതും പഠിക്കാനുണ്ട്. അതുപോലെ എന്തെങ്കിലുമൊക്കെ ചെയ്താല്‍ രണ്ടോ മൂന്നോ തവണ അധികാരത്തില്‍ വരാം. പക്ഷെ മോദിയില്‍ നിന്നു ഞാന്‍ അതുപോലെ ഒന്നും പ്രതീക്ഷിക്കുന്നില്ല.
>>>>മാന്യദേഹം വിദേശത്തു പോയി കാച്ചി - താൻ പ്രധാനമന്ത്രിയാകുന്നത് വരെ ഇന്ത്യക്കാരെല്ലാം ഇന്ത്യക്കാരാണെന്ന് പറയാൻ ലജ്ജിച്ചിരുന്നു. താൻ വന്നതിനു ശേഷം എല്ലാവര്ക്കും ഇന്ത്യക്കാരാണെന്ന് പറയാൻ അഭിമാനമാണ്! <<<<
സത്യത്തില്‍ മോദി പ്രധാന മന്ത്രി ആയശേഷം ഇന്ഡ്യക്കാരനെന്നു പറയന് എനിക്ക് ലജ്ജതോന്നുന്നു.
മോദി പ്രധാനമന്ത്രി ആയശേഷം മോദിയുടെ എം പി മാര്‍ പറഞ്ഞ വാക്കുകളില്‍ ചിലതാണു താഴെ
ഹിന്ദുക്കള്‍ രാമന്റെ സന്തതികളും ഹിന്ദു അല്ലാത്തവരൊക്കെ ജാര സന്തതികളുമാണ്.
ബീഫ് തിന്നുന്നവരൊക്കെ പാകിസ്താനിലേക്ക് പൊയ്ക്കൊള്ളണം.
യോഗ ചെയ്യാന്‍ മടിയുള്ളവര്‍ കടലില്‍ ചാടിക്കോളണം.
മോദി പ്രധാന മന്ത്രി ആകുന്നതിനു മുന്നെ ഇതുപോലെ ഒരു ഹിന്ദു തീവ്രവാദിയും പറഞ്ഞു കേട്ടിട്ടില്ല. മേനോനൊക്കെ ഇത് കേള്‍ക്കുമ്പോള്‍ കുളിരു കോരുന്നുണ്ടാകണം.
Dear Mr. Kaalidasan / EFB Antony / Chottu,
Plese note that blind criticism with not yield any of you any results.
Your one sided views are articles will not take you any where, it is as silly as some mad dogs barking against full moon, mind it welll.
In the mean time just read some quotes given by intelectuals
1) Posted byഡോ. ജി. ഉണ്ണികൃഷ്ണ കുറുപ്പ് unni ji at 7/12/2015 11:55:00 AM
അയൽരാജ്യങ്ങളിൽ ചെറുതും വലുതുമായ മിക്കതുമായും ബന്ധം മെച്ചപ്പെടുത്താൻ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നരേന്ദ്ര മോദിക്കു കഴിഞ്ഞിട്ടുണ്ട് എന്നത് മോഡി സർക്കാരിന്റെ വിദേശനയത്തിന്റെ ഇതിനകം സമാലംകൃതമായിരിക്കുന്ന തൊപ്പിയിലെ മറ്റൊരു തൂവലാണ്.
ശ്രദ്ധേയമാക്കുന്നു. അടൽബിഹാരി വാജ്പേയി 16 വർഷം മുൻപ് നടത്തിയ ചരിത്രപ്രധാനമായ ലഹോർയാത്രയ്ക്കുശേഷം പാക്കിസ്ഥാൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കും നരേന്ദ്ര മോഡി. നല്ല ഭീകരതയും ചീത്ത ഭീകരതയും എന്ന മാനസികാവസ്ഥയ്ക്ക് അവധി കൊടുത്തിട്ട്, എല്ലാവിധ ഭീകരപ്രവർത്തനങ്ങളെയും ഒരേപോലെ അപലപിക്കാനും മുംബൈ ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന്റെ മുൻപാകെ കൊണ്ടുവരാനുള്ള നടപടികൾ ത്വരിതപ്പെടുത്താനും ഷരീഫ് തയ്യാറായതു ഇന്ത്യയ്ക്ക് നേട്ടം തന്നെയാണ്. പന്ത് ഉരുട്ടണ്ടത് പാകിസ്ഥാനാണെങ്കിലും.
2) Read Article on Mathrubhumi Daily, regarding Indian & Bangladesh talks
>>അയൽരാജ്യങ്ങളിൽ ചെറുതും വലുതുമായ മിക്കതുമായും ബന്ധം മെച്ചപ്പെടുത്താൻ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നരേന്ദ്ര മോദിക്കു കഴിഞ്ഞിട്ടുണ്ട് എന്നത് മോഡി സർക്കാരിന്റെ വിദേശനയത്തിന്റെ ഇതിനകം സമാലംകൃതമായിരിക്കുന്ന തൊപ്പിയിലെ മറ്റൊരു തൂവലാണ്.
-------------
വിദേശികളുടെ ആർക്കും വേണ്ടാത്ത പാഴ്വസ്തുക്കൾ മോഹവില കൊടുത്തു വാങ്ങിയാൽ അവരുടെ കണ്ണിലുണ്ണിയാകാൻ കഴിയും. Rafale jets were rejected by every other major weapons importer - Brazil, Canada, Netherlands, Norway, South Korea, Singapore, Saudi Arabia and Morocco. It is this junk that our airforce is going to get, thanks to Modi.
Nuclear deal was something that BJP opposed with tooth and nail, when Manmohan Singh introduced it. Now Modi has taken a U-turn and signed the deal with less favorable terms.
Modi gave away $2 billion to Bangladesh, $1 Billion to Nepal and $1 Billion to Mongolia. That is when one third of the Indians live in utter poverty. Our farmers commit suicide regularly when they can't get a loan to recover from crop losses. Poor students can't get an educational loan to pursue higher studies. Modi does not have money for any of this, but he has money for Bangladesh, Nepal and Mongolia!
Even a small govt like the AAP govt has decided to provide educational loan to every interested student, and the state will stand guarantee to the loan.
>>അടൽബിഹാരി വാജ്പേയി 16 വർഷം മുൻപ് നടത്തിയ ചരിത്രപ്രധാനമായ ലഹോർയാത്രയ്ക്കുശേഷം പാക്കിസ്ഥാൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കും നരേന്ദ്ര മോഡി.
------
Of course, how can we forget that? When this good for nothing Vajpayee was courting Pakistanis with bus rides, Pakistanis were busy invading Kargil! And Vajpayee had no clue. Even today, three Kargil peaks are under Pakistani control.
Due to the amazing talents of Vajpayee, Pakistani terrorists stormed the parliament and even Vajpayee had a narrow escape from getting shot/kidnapped!
And how can anybody forget the shameful episode of these Paki terrorists hijacking the Indian Airlines flight? Vajpayee govt let this hijacked aircraft leave the Indian soil to Afghanistan. Finally this shameless person released all the dreaded terrorists incarcerated by the successive governments and allowed safe passage to the hijackers!!
And Modi govt has conferred bharat ratna on this buffoon! So we can be sure that Modi will continue Vajpayee's shameful legacy!
>>>>Plese note that blind criticism with not yield any of you any results.
Your one sided views are articles will not take you any where, it is as silly as some mad dogs barking against full moon, mind it welll.<<<<
മോദി ചെയ്യുന്നതും ചെയ്യാത്തതുമായ കര്യങ്ങള്‍ എടുത്തു പറഞ്ഞാണു ഞാന്‍ വിമര്‍ശിച്ചത്. അത് അന്ധമായതാണെങ്കില് താങ്കളതിനെ ശരിക്കുള്ള വസ്തുത ചൂണ്ടിക്കാണിച്ച് ഖണ്ഡിക്കുക. വെറുതെ blind criticism, mad dogs, bark, full moon എന്നൊക്കെ പറഞ്ഞ് പുലമ്പാതെ മേനോനെ.
മോദിയെ പുകഴ്ത്തേണ്ട ഒറ്റ കാര്യവും മോദി ഇതു വരെ ചെയ്തിട്ടില്ല. പിന്നെ എന്തിനു പുകഴ്ത്തണം.
അയല്‍ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനേക്കാള്‍ പ്രധാനം സ്വന്തം രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കലാണ്. ഒരു ഭരണാധികാരിയില്‍ നിന്നും അദ്ദേഹത്തെ തെരഞ്ഞെടുക്കുന്ന ജനത പ്രതീക്ഷിക്കുന്നത് അതാണ്. അയല്‍ രാജ്യങ്ങളുമയുള്ള പ്രശ്നം സാധാരണ ജനത്തെ അത്രക്ക് ബാധിക്കില്ല. അതൊക്കെ കപട രാജ്യസ്നേഹം കൊണ്ടു നടക്കുന്ന താങ്കളേപ്പോലുള്ളവരുടെ പ്രശ്നമാണ്.
അയൽരാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുന്നു എന്ന് എനിക്ക് തോന്നുന്നില്ല. ഇന്‍ഡ്യയുടെ ഏറ്റവും വലിയ രണ്ടു പ്രശ്നങ്ങള്‍ ചൈനയും പാകിസ്താനുമായുള്ള അതിര്‍ത്തി തര്‍ക്കമാണ്. അതിനങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തിട്ട് ഫലമില്ല. അതൊക്കെ താങ്കളേപ്പോലുള്ളവരുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടി വിദ്യകള്‍ മാത്രം. അതിനുള്ള ഒരു രൂപരേഖയും മോദിക്കില്ല. ഈ രണ്ടു പ്രശ്നങ്ങളും പരിഹരിക്കണമെങ്കില്‍ ഇന്‍ഡ്യയുടെ കയ്യിലുള്ള കുറച്ച് ഭൂവിഭാഗങ്ങള്‍ വിട്ടു കൊടുക്കേണ്ടി വരും. താങ്കളതിനോട് യോജിക്കുന്നുണ്ടോ എന്നറിയാന്‍ താല്‍പ്പര്യമുണ്ട്.
ബംഗ്ളാദേശുമായി അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിഅയ് ഉടമ്പടിയെ നഖശിഖാന്തം എതിര്‍ത്തിരുന്ന ആളായിരുന്നു മോദി. ഇപ്പോള്‍ ആ ഉടമ്പടി അംഗീകരിച്ച് ഇന്‍ഡ്യയുടെ കൂടുതല്‍ ഭൂമി ബംഗ്ളാദേശിനു വിട്ടു കൊടുക്കുന്നു. മോദി പണ്ട് ചെയ്തിരുന്നതാണു blind criticism . അതാണു മോദി എന്ന കാപട്യം. ഇനി ചൈനയുടെയും പാകിസ്താന്റെയും കാര്യത്തില്‍ ഇതാവര്ത്തിക്കില്ല എന്ന് പറയാന്‍ ആകില്ല.
Kali.. you did a present a good amount of facts in this blog. but the blind headed RSS/BJP will not see those.. they will try to doormat you by any means!! jaagrathey !!!
you have written your opinions in line with the blind hatred that you hold towards modi .....you have listed your reasons for holding such a hatred and i have no objections to your holding such opinions......however i would like to point out a different view point on some of the issues you touched upon
1.....though the foreign trips made by modi was much hyped up and made a lot of headlines abroad and here , the fact is that his predicessor mr singh also made foreign trips almost to the same extent though it largely went unnoticed......
(http://www.business-standard.com/article/specials/modi-vs-manmohan-who-s-the-bigger-globetrotter-115051600287_1.html)......those inclined to be more charitable to modi would see it as an endorsement for him from the expatriates and the foreigners alike whereas the critics like you may see modi making his trips into a glamour event like in manhattan.....in any case i am more inclined to agree with you on the benefits of his trips
2.....as for the lapse by sushma swaraj it was an imropriety to indicate to the british govt that we have no objection in their allowing him passage to portugal for some personal emergency, but not such a big issue as to demand her resignation because this man was already in britain ....... the fact is he was allowed to abscond from the country during the regime of UPA......you can make your own judgement from the fact that the high decibel media campaign against sushma came to an abrupt halt the moment lalit modi tweeted about his connection with sonia gandhi
3......in the vyapam scam accused include the governor who was a congressman.....the scam has been going on for quite a while and chouhan govt ordered enquiry into this....i think where chouhan failed is to give adequate protection to the witnesses/whistle blowers from the real culprits.....check out this...http://www.hindustantimes.com/india-news/faces-of-vyapam-scam-the-mighty-and-powerful-of-mp-in-soup/article1-1367719.aspx......even though it is giving a lot of bad name for the bjp govt in madhyapradesh , it is in no way comparable or tarnishing the image of the NDA govt like the multiple scandals of the lakhs of crores that UPA regime revelled in
>>>Kali.. you did a present a good amount of facts in this blog. but the blind headed RSS/BJP will not see those.. they will try to doormat you by any means!! jaagrathey !!!<<<
Mukkuvan,
I know. They can not accept the fact. They are fooling others cleverly.
Now there is another comic show by BJP president Amith Shah. The so called achhe din will come after 25 years only.
It will take 25 years for ‘achhe din’ promised by BJP to come, Amit Shah says
>>>though the foreign trips made by modi was much hyped up and made a lot of headlines abroad and here , the fact is that his predicessor mr singh also made foreign trips almost to the same extent though it largely went unnoticed...<<<
കോണ്‍ഗ്രസുകാര്‍ ചെയ്ത അതേ കാര്യങ്ങള്‍ മാത്രമേ മോദിയും ബി ജെ പിയും ചെയ്യുന്നുള്ളു. അഴിമതി ഉള്‍പ്പടെ.
മന് മോഹന്‍ സിംഗ് ഏതായാലും ഇന്‍ഡ്യക്കാര്‍ നികുതി കൊടുക്കുന്ന പണം വിദേശ രാജ്യങ്ങള്‍ക്ക് വിതര്ണം ചെയ്തിരുന്നില്ല. മോദി ഇന്‍ഡ്യാക്കാരുടെ പിച്ച ചട്ടിയില്‍ കയ്യിട്ടു വാരി അതും കൊണ്ടു പോയി മറ്റുള്ളവര്‍ക്ക് കൊടുക്കുന്നു.
>>>as for the lapse by sushma swaraj it was an imropriety to indicate to the british govt that we have no objection in their allowing him passage to portugal for some personal emergency<<<
താങ്കളീ പറയുന്ന personal emergency, മോദിയുടെ ഭാര്യക്ക് പോര്‍ച്ചുഗലില്‍ എന്തോ ചികിത്സ ചെയ്യാന്‍ വേണ്ടി സഹായം ചെയ്തു എന്നതല്ലേ? മോദി ഇംഗ്ളണ്ടിലാണു താമസിക്കുന്നത്. ഇംഗ്ളണ്ടില്‍ ലഭ്യമലാത്ത ഏത് ചികിത്സ ചെയ്യാനാണ്, മോദിയുടെ ഭാര്യ പോര്‍ച്ചുഗലില്‍ പോയതെന്ന് താങ്കളൊന്ന് വിശദീകരിക്കാമോ? പോര്‍ച്ചുഗല്‍ വരെ പോകാന്‍ ശേഷിയുള്ള ഭാര്യക്ക് ഇംഗ്ളണ്ടില്‍ പോകാന്‍ എന്തായിരുന്നു തടസം?
സുഷമ സ്വരാജ് മാത്രമല്ല മോദിയെ സഹായിച്ചത്. വസുന്ദരയും വരുണ്‍ ഗാന്ധിയും ഒക്കെ സഹായിച്ചു എന്നാണു മോദി പറയുന്നത്. വസുന്ദരയുടെ മകന്റെ ബിസിനസ് പങ്കാളി കൂടെ ആയിരുന്നു മോദി എനാണിപ്പോള്‍ അറിയാന്‍ കഴിയുന്നതും.
മോദി ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ തേടുന്ന സാമ്പതിക കുറ്റവാളിയാണെന്നു കൂടെ ഓര്‍ക്കുക. ഇന്‍ഡ്യന്‍ വിദേശ കാര്യമന്ത്രി ചെയ്യേണ്ടിയിരുന്നത് ഈ കുഅറ്റ്വാളിയെ ഇന്‍ഡ്യയിലേക്ക് കൊണ്ടു വന്ന് നീതി ന്യായ വ്യവസ്ഥക്ക് കൈമാറുകയായിരുന്നു. അതിനു പകരം അദ്ദേഹത്തിനു സുഖവാസം ശരിപ്പെടുത്തിക്കൊടുക്കുകയാണ്, സുഷമ ചെയ്തത്. താങ്കള്‍ക്ക് സുഷമയെ ന്യായീകരിക്കേണ്ട ബാധ്യതയുണ്ടെന്നറിയാം. ന്യായീകരിക്കുക.
>>>in the vyapam scam accused include the governor who was a congressman.....the scam has been going on for quite a while and chouhan govt ordered enquiry into this.<<<
കോണ്‍ഗ്രസുകാരും ഈ അഴിമതിയി ല്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ന്യായീകരിക്കുന്ന താങ്കളോട് സഹതാപം തോന്നുന്നു.
ചൌഹാന് മൂന്നു ടേം ആയി മദ്ധ്യപ്രദേശിലെ മുഖ്യമന്ത്രി ആണ്. താങ്കളീ പടയുന്ന quite a while എത്ര വര്‍ഷമാണെന്ന് ഒന്ന് വിശദീകരിക്കാമോ?
ബി ജെ പി ക്കാര് മാത്രമല്ല കോണ്‍ഗ്രസുകാരുമൊക്കെ ഈ അഴിമതിയില്‍ ഉണ്ടെന്ന് പറയുന്നതു വഴി താങ്കളെന്താണു തെളിയിക്കാന്‍ ശ്രമിക്കുന്നത്? രണ്ടും ഒരു തരം പരസ്പര സഹായ സഹകരണത്തിലാണെന്നോ?.
ഗത്യന്തരമില്ലാതെ അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നു ചൌഹാന്. അല്ലെങ്കില്‍ കൊടതി അതാവശ്യപ്പെടുമെന്ന് അദ്ദേഹത്തിനറിയാം.
കോണ്‍ഗ്രസ് സര്ക്കാരുകളേപ്പോലെ ബി ജെ പി സര്‍ക്കാരുകളും അഴിമതിയുടെ കാര്യത്തില്‍ മത്സരിക്കുന്നു. അതേ ഞാന്‍ പറഞ്ഞുള്ളു.
മോദിയുടെ കുടിലത വ്യക്തമായി അറിയമായിരുന്ന ബി ജെപി നേതാവ് ഹരെന്‍ പാണ്ഡ്യയെ ഗുജറാത്തില്‍ കോലപ്പെടുത്തിയപോലെ ചൌഹാന്റെ അഴിമതിയുടെ രഹസ്യങ്ങളറിയുന്നവരെയും കൊലപ്പെടുത്തുന്നു. കോണ്‍ഗ്രസുകാര്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കിലും ഇതുപോലെ ആളുകളെ കൊലപ്പെടുത്തിയിരുന്നില്ല. ഇന്‍ഡ്യയില്‍ ജീവിക്കാന്‍ തന്നെ പേടി ആകുന്നു.
>>>Now there is another comic show by BJP president Amith Shah. The so called achhe din will come after 25 years only.<<<
Amit Shah says : "It will take 25 years to make India No.1"
Times of India reports: Amit Shah said, " Acche din will come in 25 years"
The tricks of such spin masters sound like music to the ears of people like of you - who feel no qualms in tomtomming such spins and photoshopped pics......
having said that, what i think is that "acche din" which started with the modi govt may not be there till then......i don't think they would get a majority on their own for the second time even.....because the ground reality is that most of the seats that bjp got this time are from the states where they got the maximum possible seats and it can only decline due to anti-incumbancy and they are not making any headway in states where they did not perform well......if at all the NDA manages to make it to a second term it would be coalition govt and given the way Modi-Shah combine have rode roughshod over the traditional allies even that is going to be a tough task to accomplish
16 May 2014: Acche Din are going to come
1 June 2015: Acche Din have come
14 July 2015: Acche Din will take 25 years
yea... now blackmoney topic closed.. 15L will deliver after achedin :) one of the RSS/BJP devotee claims that this was never mentioned by BJP and asking for proof for that :)
>>>>>>>The tricks of such spin masters sound like music to the ears of people like of you - who feel no qualms in tomtomming such spins and photoshopped pics..<<<<<<<<
അമിത് ഷാ "അച്ചേ ദിന്" എന്ന വാക്കുപയോഗിച്ചില്ല എന്നാണിപ്പോള്‍ ബി ജെ പിയുടെ spin masters പറയുന്നത്. അമിത് ഷാ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ ബി ജെ പിയുടെ spin masters ന്റെ സഹായം ആവശ്യമില്ല.
>>>>>>>having said that, what i think is that "acche din" which started with the modi govt may not be there till then.<<<<<<<<
അപ്പോള്‍ മോദി പറഞ്ഞ "അച്ചേ ദിന്" വരാനുള്ള സാധ്യത താങ്കള്‍ കാണുന്നില്ല. ഇതു തന്നെയാണ്, ഇന്‍ഡ്യയിലെ ഭൂരിഭാഗം പേരും കരുതുന്നതും. അമിത് ഷാക്കും അങ്ങനെ തോന്നുന്നുണ്ടാകണം. അദ്ദേഹത്തിന്റെ ഭാഷയില്‍ അത് ബി ജെ പി യോഗത്തില്‍ പറഞ്ഞു.
അഞ്ചു വര്‍ഷം കഴിഞ്ഞ് അധികാരത്തില്‍ വരാന്‍ മോദിക്ക് സാധിക്കില്ല എന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല. ജന നന്മ ലക്ഷ്യമാക്കി നടപടികള്‍ സ്വീകരിച്ചാല്‍ അധികാരത്തില്‍ വരാന്‍ സാധിക്കും. ജനന്മക്കു വേണ്ടി പ്രവര്‍ത്തിച്ച് അധികാരത്തില്‍ വന്ന ചരിത്രം മോദിക്കില്ല. ഗുജറാത്തില്‍ ഹിന്ദു വര്‍ഗ്ഗീയത മുതലെടുത്താണു മോദി മൂന്നു പ്രാവശ്യം അധികാരത്തില്‍ വന്നത്. ജനനന്മ ആയിരുന്നു ലക്ഷ്യമെങ്കില്‍ ഇപ്പോള്‍ അവിടെ 67% വീടുകളിലും കക്കൂസില്ല എന്ന അവസ്ഥ ഉണ്ടാകില്ലായിരുന്നു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു. അതുകൊണ്ട് മോദി ഭരണത്തില്‍ 25 വര്‍ഷം കഴിഞ്ഞാലും അച്ചേ ദിന് വരുമെന്ന് ഞാനും കരുതുന്നില്ല. ഭരണമികവിന്റെ പേരില്‍ അധികരത്തില്‍ വരാന്‍ മോദിക്കു കഴിയില്ല. മോദിക്ക് അധികാരത്തില്‍ വീണ്ടും വരണമെങ്കില്‍ വല്ല വര്‍ഗ്ഗീയ ലഹള ഒക്കെ ഉണ്ടാക്കി, മത വികാരം ഉണരണം. പക്ഷെ ബി ജെപിക്ക് സ്വാധീനം കുറഞ്ഞ പ്രദേശങ്ങളില്‍ അത് വിജയിക്കാന്‍ സാധ്യതയില്ല.
ഡെല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നതെങ്ങനെ എന്നൊക്കെ മോദിക്കു മനസിലാകുമെങ്കില്‍ അദ്ദേഹത്തിനു വീണ്ടും അധികാരത്തില്‍ എത്താം. പക്ഷെ മോദി അതൊന്നും മനസിലാക്കില്ല.
>>>>>>>now blackmoney topic closed.. 15L will deliver after achedin :) one of the RSS/BJP devotee claims that this was never mentioned by BJP and asking for proof for that :)<<<<<<<<
ബാക്കി വാഗ്ദാനങ്ങളുടെയും അവസ്ഥ ഇതുപോലെ ഒക്കെ ആയിരിക്കും. Spin masters ന്, അതല്ലെ പറയാന്‍ സാധിക്കൂ. അച്ചേ ദിന് എന്ന വാക്കുപോലും മോദിയുടെ വായില്‍ നിന്നും വന്നിട്ടില്ല എന്നു വേണമെങ്കിലും അവര്‍ പറഞ്ഞെന്നിരിക്കും.
വ്യാപം അഴിമതിയില്‍ ചൌഹാനൊന്നും യാതൊരു പങ്കുമില്ല എന്ന് ഇവിടെ തന്നെ എഴുതിയത് വായിച്ചില്ലേ?
hitler days are running...! chennai IIT students union banned... now Pune film institute is on the same track. BJP/RSS wants their chamchas in all high position. then later, they can manipulate the information as they wish. just like Gujju. so the spin masters will get some bones.. keep spinning
Kaalidasan saying "മോദിയെ പുകഴ്ത്തേണ്ട ഒറ്റ കാര്യവും മോദി ഇതു വരെ ചെയ്തിട്ടില്ല. പിന്നെ എന്തിനു പുകഴ്ത്തണം."
Mr. Kaalidasan, it is showing narrowness / your one sided views.
What about "make in India campaign" and also just read this article of todays Keralakaumudi, and there are so many.
"ലോകത്തിനു മുന്നിൽ മാനവവിഭവശേഷികൊണ്ട് കരുത്തു നേടാൻ ലക്ഷ്യമിടുന്ന സ്കിൽ ഇന്ത്യ പദ്ധതി അഥവാ പ്രധാൻ മന്ത്രി കൗശൽ വികാസ് യോജ്നയ്ക്ക് തുടക്കമായി. പദ്ധതിയിലൂടെ 24 ലക്ഷം ചെറുപ്പക്കാർക്ക് നൈപുണ്യ പരിശീലനം നൽകി ജോലി ഉറപ്പാക്കും. ലോകത്തെങ്ങും വിവിധ മേഖലകളിൽ ഏതു ജോലിക്കും ആവശ്യമുള്ള മാനവ വിഭവശേഷി സംഭാവന ചെയ്യുന്ന സ്ഥലമായി ഇന്ത്യയെ മാറ്റാൻ കഴിയുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു."
>>>>Mr. Kaalidasan, it is showing narrowness / your one sided views.<<<<
മേനോന് കണ്ണു തുറന്ന് ചില കാര്യങ്ങളൊക്കെ കാണുകയും മനസിലാക്കുകയും ചെയ്യണമെന്നാണെന്റെ അപേക്ഷ. ഇന്‍ഡ്യന്‍ സര്‍ക്കാരും ഐക്യരഷ്ട്ര സഭയും ചേര്‍ന്ന് ഇന്‍ഡ്യയിലെ ജനതയുടെ ആരോഗ്യ സ്ഥിതിയേപ്പറ്റി ഒരു സര്‍വേ നടത്തിയിരുന്നു. മോദിക്കാ സര്‍വേ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ പേടിയാണ്.
താങ്കള്‍ക്ക് ഇംഗ്ളീഷ് വായിച്ചല്‍ മനസിലാകുമല്ലോ. ഇതാണാ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍.
http://www.economist.com/news/asia/21656709-government-withholds-report-nutrition-contains-valuable-lessons-secrecy-and
Coincidentally or otherwise, states run in the past decade by Mr Modi’s Bharatiya Janata Party (BJP) appear to be laggards compared with several states that are (or were) under the control of rivals. The most sensitive example is Gujarat, which Mr Modi has touted as a model because incomes there are high. The RSOC shows that the proportion of hungry children in the state fell from 44.6% to 33.5%, but that remains worse than the national average. Maharashtra next door has similar incomes and has fared much better. Gujarat is also worse than average for stunting (42%), severe stunting (18.5%) and wasting (18.7%). Nearly two-fifths of its population defecate out of doors.
Asked about child malnutrition in Gujarat in 2012, Mr Modi told the Wall Street Journal that it was a middle-class, vegetarian state, and that: “The middle class is more beauty conscious than health conscious...If a mother tells her daughter to have milk, they’ll have a fight. She’ll tell her mother, ‘I won’t drink milk. I’ll get fat.’” Some found that answer about as satisfying as a cardboard biryani. Amartya Sen, an economist and Nobel laureate, says Mr Modi does not provide strong leadership on health policy. He notes that spending on health care fell in this year’s national budget. India devotes barely 1% of GDP to it, far behind China, for example.
In African countries, the proportion of children who are underweight is 21%—well below India’s level. For India to match that, more states will have to act like Maharashtra. Growth alone is not enough. Politicians also need to help women and other vulnerable groups get the food, medicine and toilets they need.
മോദി 12 വര്‍ഷം ഭരിച്ച ഗുജറത്തിന്റെ അവസ്ഥ ഇതാണ്. ഇതിന്റെ ഒക്കെ അടിസ്ഥാനത്തിലാണു ഞാന്‍ മോദിയെ വിലയിരുത്തുന്നത്. അല്ലാതെ താങ്കളേപ്പോലെ അന്ധമായ ഭക്തി കൊണ്ടല്ല. 12 വര്‍ഷക്കാലം ഉരുക്കുമുഷ്ടി കൊണ്ട് ഭരിച്ച ഒരു സംസ്ഥാനം മനുഷ്യ പുരോഗതിയുടെ എല്ലാ parameter ലും ഇന്‍ഡ്യന്‍ ശരാശരിയേക്കാള്‍ താഴെ ആണെങ്കില്‍ മോദി ഭരണാധികാരി എന്ന നിലയില്‍ തികഞ്ഞ പരാജയമാണ്. അല്ല എന്ന് തെളിയിക്കുന്നതു വരെ എന്റെ അഭിപ്രായം മാറ്റാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
അടുത്ത 25 വര്‍ഷം പഞ്ചായത്തു മുതല്‍ പര്‍ലമെന്റ് വരെ എല്ലാ തെരഞ്ഞെടുപ്പിലും ബി ജെപിയെ അധ്കാരത്തിലെത്തിച്ചാല് മാത്രം ഇന്‍ഡ്യയെ ഉദ്ധരിക്കാം എന്നു പറയുന്ന മന്തന്മാരൊന്നും ഒരു ചുക്കും ചെയ്യാന്‍ പോകുന്നില്ല. ഇപ്പോള്‍ പാര്‍ലമെന്റില്‍ തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. ജനന്മ ലക്ഷ്യമാക്കി എന്ത് നിയമനിര്‍മ്മാണം നടത്തിയാലും പ്രതിപക്ഷം പോലും സഹകരിക്കും. പക്ഷെ അതിനു വെറുതെ 56 ഇഞ്ച് നെഞ്ഞളവു പോരാ. സ്വന്തം പേരു തുന്നിയ വിലകൂടിയ കോട്ടിട്ടു നടക്കുന്ന ഒരു അഭിനേതാവിനതിനു ശേഷിയില്ല. അതുകൊണ്ടാണ്, അഞ്ചുവര്‍ഷം പോര 25 വര്‍ഷം വേണമെനൊക്കെ ഇപ്പോള്‍ ജാമ്യം എടുക്കുന്നതും.
>>>>What about "make in India campaign" and also just read this article of todays Keralakaumudi, and there are so many<<<<
മേനോന് ഇതൊക്കെ കേട്ട് പുളകം കൊണ്ടോളൂ.
മോദിയുടെ അണിഞ്ഞൊരുങ്ങലിന്റെ വിഭവങ്ങള്‍ ഇവയാണ്. ഇറ്റലിയില്‍ നിര്‍മ്മിച്ച 4500 രൂപ വിലയുള്ള കൂളിംഗ് ഗ്ളാസ്. അമേരിക്കയില്‍ നിര്‍മ്മിച്ച് 8000 രൂപയുടെ ഷര്‍ട്ട്. സ്വിറ്റ്സര്‍ലണ്ടില്‍ നിര്‍മ്മിച്ച 1 ലക്ഷം രൂപയുടെ വാച്ച്. ജെര്‍മ്മനിയില്‍ നിര്‍മ്മിച്ച 40000രൂപയുടെ പേന. ഒബാമയെ സ്വീകരിക്കാന്‍ സ്വന്തം പേര്റ്റു തുന്നിയ 10 ലക്ഷത്തിന്റെ കോട്ട്.
വിദേശ നിര്‍മ്മിത വസ്തുക്കള്‍ കൊണ്ട് സ്വന്തം ശരീരം മോടി പിടിച്ചിച്ച് നടക്കുന്ന ഒരു കാപട്യത്തിന്റെ വീണ്‍വാക്കുകളില്‍ മയങ്ങി വിഴാനുള്ള ബുദ്ധി മാന്ദ്യം എനിക്കില്ല മേനോനേ.
>> ലോകത്തെങ്ങും വിവിധ മേഖലകളിൽ ഏതു ജോലിക്കും ആവശ്യമുള്ള മാനവ വിഭവശേഷി സംഭാവന ചെയ്യുന്ന സ്ഥലമായി ഇന്ത്യയെ മാറ്റാൻ കഴിയുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു<<<
yea.. another addition... to his earlier statement, 15L black money. is that already paid off! yea... it will come only after achedin.. naatu kaaru Achanu vilikkan thudangi, athanavo eee achedin?
Post a Comment