Monday, 22 June 2015

നിലവിളക്കും മമ്മൂട്ടിയും 



അടുത്ത കാലത്ത് മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്, ഒരു പൊതു ചടങ്ങില്‍ കേരള വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ് നിലവിളക്ക് കൊളുത്താന്‍ മടിച്ചതും, നടന്‍ മമ്മൂട്ടി അതിനെ പരസ്യമായി വിമര്‍ശിച്ചതുമൊക്കെ.

അഗ്നി എന്നത് ഹിന്ദുക്കളുടെ ഒരു ദൈവമായതുകൊണ്ട് നിലവിളക്ക് കൊളുത്തിയാല്‍ അഗ്നിയെ ആരാധിക്കലാണെന്ന്  അദ്ദേഹം തെറ്റിദ്ധരിച്ചിട്ടുണ്ടാകും. അബ്ദു റബ്ബ് മാത്രമല്ല മറ്റ് പല മുസ്ലിങ്ങളും നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചിട്ടുണ്ട്. അന്നും ഇതൊക്കെ ചര്‍ച്ച ആയിരുന്നു. നിലവിളക്ക് കത്തിച്ചാല്‍ അതിന്റെ പേരില്‍ മുസ്ലിം ദൈവമായ അള്ളാ ഇവരെയൊക്കെ ചത്തു കഴിയുമ്പോള്‍ തീയിലിട്ട് ചുടുമെന്ന് ഇവര്‍ക്ക് പേടിയുണ്ടാകും. അവര്‍ ആ പേടിയില്‍ ജീവിച്ചോട്ടെ.

പക്ഷെ മമ്മൂട്ടി അബ്ദു റബ്ബിനെ ഉപദേശിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികമല്ല എന്നു ശഠിക്കുന്ന മമ്മൂട്ടി  പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെ  ചില ദൃശ്യങ്ങളുടെ ചിത്രങ്ങളാണു താഴെ.





















കേരളത്തില്‍ നിലവിളക്ക് കൊളുത്തുന്നത് ഒരു മതത്തിന്റെയും  ആചാരമല്ല എന്നു തീര്‍ച്ചയുള്ള മമ്മൂട്ടി. മുണ്ടുടുത്തിരിക്കുന്നത് ഇടത്തോട്ടാണ്. മലയാളികളില്‍  മുസ്ലിങ്ങള്‍ മാത്രമേ ഇടത്തോട്ട് മുണ്ടുടുക്കാറുള്ളു. എന്തുകൊണ്ട് മമൂട്ടിക്കും മറ്റ് മലയാളികളേപ്പോലെ വലത്തോട്ട് മുണ്ടുടുത്തു കൂടാ? അദ്ദേഹം അഭിനയിച്ചിട്ടുള്ള അനേകം സിനിമകളില്‍ അദ്ദേഹം വലത്തോട്ട് മുണ്ടുടുത്തിട്ടുണ്ട്. അതിന്റെ അര്‍ത്ഥം അദ്ദേഹത്തിനു വലത്തോട്ട് മുണ്ടുടുക്കാന്‍ അറിയാമെന്നു തന്നെയാണ്.

പക്ഷെ വ്യക്തി ജീവിതത്തില്‍ അദ്ദേഹം മുസ്ലിം രീതി ആയ ഇടത്തോട്ടു തന്നെ മുണ്ടുടുക്കുന്നു. പൊതു വേദികളില്‍ ഇടത്തോട്ട് തന്നെ മുണ്ടുടുത്ത് പ്രത്യക്ഷപ്പെടുന്നു. റബ്ബിന്റെ കാര്യവും ഇതു തന്നെ. വ്യക്തിപരമായി അദ്ദേഹം നിലവിളക്ക് കൊളുത്താന്‍ ഇഷ്ടപ്പെടുന്നില്ല. പൊതു വേദിയില്‍ അത് ചെയ്യാനും തയ്യാറല്ല. രണ്ടു പേരുടെയും നിലപാടില്‍ ഞാന്‍ യാതൊരു വ്യത്യാസവും കാണുന്നില്ല.

ഈ കുറിപ്പ് റബ്ബിനെ ന്യായീകരിക്കുന്നതല്ല. മമ്മൂട്ടിയെ വിമര്‍ശിക്കുന്നതാണ്.

മമ്മൂട്ടി വിവാദമുണ്ടാക്കിയ ചടങ്ങില്‍ പോലും അദ്ദേഹം മുണ്ടുടുത്തിരിക്കുന്നത് ഇടത്തോട്ടാണ്.



നിലവിളക്ക് ഒരു മതത്തിന്റെയും ദൈവമല്ല. അഗ്നി ഹിന്ദുക്കളുടെ ഒരു ദൈവമാണ്. തീ ഉപയോഗിക്കാത്ത ഒരു ജനതയുമില്ല.  ഹിന്ദുക്കളുടെ ദൈവമായ അഗ്നി ഞങ്ങള്‍ക്കാര്‍ക്കും വേണ്ട എന്നു പറയാനുള്ള ആര്‍ജ്ജവം ഒരു മുസ്ലിമിനും ഇല്ല.

അഗ്നിയെ ആരാധിക്കുന്ന ഹിന്ദു നിലവിളക്കിലെ അഗ്നിയെ മാത്രമല്ല ഏത് തരത്തിലുള്ള അഗ്നിയേയും ആരാധിക്കുന്നുണ്ട്. പണ്ടു കാലത്ത് നിലവിളക്കൊക്കെ സവര്‍ണ്ണ ഹിന്ദുക്കളുടെ ആഢ്യത്വത്തിന്റെ ചിഹ്ന്നമായിരുന്നു. സവര്‍ണ്ണരായ പണക്കാര്‍ മാത്രമേ അതുണ്ടാക്കിയിരുന്നുള്ളു. അവരുടെ ആരാധനാലയങ്ങളില്‍ ഉപയോഗിച്ചിരുന്നുള്ളു. ഇന്ന് പക്ഷെ പക്ഷെ അവര്‍ണ്ണരും മറ്റ മത വിശ്വാസികളുമൊക്കെ ഇത് ഒരു സാധാരണ കാഴ്ച്ച വസ്തു പോലെ സ്വീകരണ മുറികളില്‍ വയ്ക്കുന്നു. വിവാഹം പോലുള്ള പല ചടങ്ങുകളിലും കത്തിക്കുന്നു. പല മുസ്ലിം പള്ളികളിലും നിലവിളക്കുപയോഗിക്കുന്നുമുണ്ട്. അനേകം ക്രൈസ്തവ ദേവാലയങ്ങളിലും ഇത് കാണുന്നുമുണ്ട്.

അബ്ദു റബ്ബ് എന്ന മുസ്ലിം ഒരു നിലവിളക്ക് കൊളുത്തിയാല്‍ ഉടനെ അഗ്നിയെ ആരാധിച്ചു എന്നു തീരുമാനിക്കുന്ന മുസ്ലിം ദൈവത്തെ ഓര്‍ത്ത് സഹതാപം മാത്രം തോന്നുന്നു.



29 comments:

Baiju Elikkattoor said...

ഇന്ത്യ ഒരു മതേതര രാജ്യം അല്ലെ. അപ്പോള്‍, പൊതു ചടങ്ങുകളില്‍ നിന്നും കഴിയുന്നതും മതപരമായ ചിന്ഹങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ആരുടേയും മത വികാരം വൃണപ്പെട്ടു എന്ന പരാതി കാണില്ലല്ലോ. നിലവിളക്ക് ഒരു ഹിന്ദു പ്രതീകം തന്നെ അന്ന്. കുറഞ്ഞപക്ഷം സര്‍ക്കാര്‍ ചടങ്ങുകളില്‍ എങ്കിലും നിലവിളക്ക് കൊളുത്താതെ മറ്റേതെങ്കിലും രീതിയില്‍ ഉല്‍ഘടനങ്ങള്‍ നടത്തുന്നതാണ് നല്ലത്. പണ്ട് ഏതോ കപ്പല്‍ നീറ്റിലിറക്കാന്‍ നെഹ്രു തേങ്ങ ഉടക്കുന്നതിനു പകരം ദേശീയ പതാക വീശി ആണ് അതു നിര്‍വഹിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട്. മതേതര രാജ്യത്തെ അതാണ്‌ ഉത്തമം.

ഹിന്ദു said...

മമ്മൂട്ടി ഒരു മുസ്ലീം അല്ല എന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ? താനും ഒരു മുസ്ലീം ആണ് നോമ്പും നിസ്കാരവും ഒക്കെ ചെയ്യുന്ന മുസ്ലീം ആണ്, എങ്കിലും താൻ നിലവിളക്ക് കത്തിക്കും. നിലവിളക്ക് കത്തിക്കുന്നത് അനിസ്ല്യാമികമല്ല എന്ന് മാത്രമല്ലേ അദ്ദേഹം പറഞ്ഞത്? അബ്ദുറബ് മുസ്ലീമാണ് പക്ഷെ നിലവിളക്ക് കത്തിക്കില്ല എന്ന് പറയുന്നു. കാരണം പറയുന്നത് അത് അനിസ്ലാമികമാണ് എന്നതാണു. രണ്ടുപേരും മുസ്ലീങ്ങൾ തന്നെ പക്ഷെ ഒരാൾക്ക്‌ നിലവിളക്ക് അലരജി ആണ്. അത്തരം അലറ്ജിയുടെ ആവശ്യമില്ല എന്നുമാത്രം ആണ് മമ്മൂട്ടി ഉധെഷിച്ചതു.

എങ്ങനെ ആണ് നിലവിളക്ക്‌ കത്തിക്കുന്നത് അനിസ്ലാമികം ആയതു എന്ന് എനിക്ക് മനസിലായില്ല. പിന്നെ അബ്ദുരബ്ബിന് നിലവിളക്ക് കത്തിക്കാൻ താത്പര്യും ഇല്ലെങ്കിൽ കത്തിക്കണ്ട അത്ര തന്നെ. പക്ഷെ ആ ഒരു കാരണം കൊണ്ട് അബ്ദുറബ് പങ്കെടുക്കുന്ന ഒരു വെദിയിലും നിലവിളക്കു ഒഴിവാക്കരുത്‌ എന്നൊരു അഭ്യര്ത്ഥന ഉണ്ട്.

ajith said...

കത്തിപ്പിക്കണം എന്നും ഉടുപ്പിക്കണം എന്നും തോന്നുന്നത് ഒരു പ്രശ്നവുമാണ്

Ananth said...

ചരിത്ര പശ്ചാത്തലം എന്തു തന്നെ ആയിരുന്നാലും ഇന്നത്തെ കാലത്ത് ഓണാഘോഷം ഒരു ഹൈന്ദവ ഉത്സവം എന്നതിലുപരി കേരളീയരുടെ ഒരു ദേശീയ ആഘോഷം ആയിരിക്കുന്നതുപോലെ നിലവിളക്ക് ഒരു ഹൈന്ദവ പ്രതീകം എന്നതിനേക്കാൾ ഒരു കേരളീയ പ്രതീകം എന്നു ആയിക്കഴിഞ്ഞിരിക്കുന്നു കഥകളി ഒരു ഹൈന്ദവ കലാരൂപം ആയിട്ടല്ല മലയാളികൾ ജാതിമതഭെദമെന്യെ കാണുന്നത് ..........ഓണം ആഘോഷിക്കുന്നതും നിലവിളക്കു കൊളുത്തുന്നതും കഥകളി ആസ്വദിക്കുന്നതും ഒക്കെ അനിസ്ലാമികമാണ് എന്ന് ശഠിക്കുന്ന കൂപമണ്ടൂകങ്ങളേക്കാൾ നമ്മുടെ സമൂഹത്തിനു ഭീഷണി ഉയർത്തുന്നത് അത്തരക്കാരുടെ വികാരം വൃണപ്പെടും എന്നു ആകുലപ്പെടുന്ന മതേതരൻമാരാണ് ......അങ്ങനെയുള്ള മതേതരൻമാരാണ് സ്വതവേ മതസഹിഷ്ണുത പുലർത്തുന്ന ഹിന്ദു സമൂഹത്തെ കൂടി തീവ്ര വർഗീയതയിലേക്കു തള്ളിവിടുന്നത്

kaalidaasan said...

ബൈജു,

മതേതര രാജ്യത്ത് മതപരമായ ചടങ്ങുകള്‍ ഭരണ രംഗത്ത് ഒഴിവാക്കുന്നത് നല്ലതു തന്നെയാണ്. ദീപം തെളിയിക്കുക എന്നത് ഏതെങ്കിലും മതത്തിന്റെ ചടങ്ങാണെന്ന് ഞാന്‍ കരുതുന്നില്ല.

നിലവിളക്ക് ഹിന്ദു മതത്തിന്റെ പ്രതീകമാണെങ്കില്‍ അതെങ്ങനെ പല മുസ്ലിം  ക്രൈസ്തവ ദേവാലയങ്ങളിലും സ്വീകാര്യമായി?

നിലവിളക്ക് കത്തിക്കാന്‍ പാടില്ലെന്നോ വലത്തോട്ട് മുണ്ടുടുക്കാന്‍ പാടില്ലെന്നോ ഇസ്ലാം മത വിശ്വാസത്തില്‍ നിഷ്കര്‍ഷിക്കുന്നതായി എന്റെ അറിവില്‍ ഇല്ല.

ഞാന്‍ ഇവിടെ ഉന്നയിച്ച വിഷയം ഇതില്‍ മമ്മൂട്ടി കാണിക്കുന്ന ഇരട്ടത്താപ്പാണ്., ഇതേ ചടങ്ങില്‍ മമ്മൂട്ടി മുണ്ടുടുത്തിരിക്കുന്നത് ഇടത്തോട്ടാണ്. അബ്ദു റബ്ബ് വലത്തോട്ടും.നിലവിളക്കിന്റെ കാര്യത്തില്‍ മതേതര വാദി ആകാന്‍ ശ്രമിക്കുന്ന മമ്മൂട്ടി എന്തുകൊണ്ട് മുണ്ടിന്റെ കാര്യത്തിലും മതേതരവാദി ആകുന്നില്ല?

kaalidaasan said...

ഹിന്ദു,

ഈ നിലവിളക്ക് എന്നതിനേക്കുറിച്ച് അല്‍പ്പം കൂടി വ്യക്തത വരുത്താമോ?

പല നിലകളുള്ള വിളക്കല്ലേ യഥാര്‍ത്ഥത്തില്‍ നിലവിളക്ക്. അതല്ലേ ഹിന്ദു ക്ഷേത്രങ്ങളില്‍  ദീപാരാധനക്കുപയോഗിക്കുന്നത്?

kaalidaasan said...

അനന്ത്,

ഓണാഘോഷം എങ്ങനെ ഹൈന്ദവ ആഘോഷമെന്നു പറയാന്‍ പറ്റും?

ഹൈന്ദവ വിരോധി ആയിരുന്ന മഹാബലി എന്ന അസുര ചക്രവര്‍ത്തിയുടെ സല്‍ഭരണത്തിന്റെ ഓര്‍മ്മയല്ലേ അത്?

Ananth said...

>>>>അനന്ത്,

ഓണാഘോഷം എങ്ങനെ ഹൈന്ദവ ആഘോഷമെന്നു പറയാന്‍ പറ്റും?
ഹൈന്ദവ വിരോധി ആയിരുന്ന മഹാബലി എന്ന അസുര ചക്രവര്‍ത്തിയുടെ സല്‍ഭരണത്തിന്റെ ഓര്‍മ്മയല്ലേ അത്?<<<

omg.....whatever happened to your logical thinking......mahabali is a character that appears in hindu mythology.......devas and asuras all play the roles assigned to them in the divine drama as per the hindu lore.......i am at loss to understand how you arrived at the conclusion that mahabali is a ഹൈന്ദവ വിരോധി !!!!

ഹിന്ദു said...

@ഈ നിലവിളക്ക് എന്നതിനേക്കുറിച്ച് അല്‍പ്പം കൂടി വ്യക്തത വരുത്താമോ?
പല നിലകളുള്ള വിളക്കല്ലേ യഥാര്‍ത്ഥത്തില്‍ നിലവിളക്ക്. അതല്ലേ ഹിന്ദു ക്ഷേത്രങ്ങളില്‍ ദീപാരാധനക്കുപയോഗിക്കുന്നത്?

അതെ ശരിയാണ്. ദീപാരാധനക്ക് നിലവിളക്ക് ഉപയോഗിക്കാറുണ്ട്. അതാവും അബ്ദുറബ് അനിസ്ലാമികം എന്ന് പറഞ്ഞത്. അപ്പോൾ ആ കാരണം കൊണ്ട് നിലവിളക്ക് ഒഴിവാക്കുന്നവർ മറ്റു പൂജാ വസ്തുക്കൾ കൂടി ഒഴിവാക്കാൻ ബാധ്യസ്തർ അല്ലെ? ഹിന്ദുക്കൾ ആരാധനയ്ക്ക് ആയിരക്കണക്കിന് വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. അതെല്ലാം അനിസ്ലാമികം ആയതു കൊണ്ട് മുസ്ലീങ്ങൾ അതെല്ലാം ഒഴിവാക്കട്ടെ. ഉദാഹരണത്തിന് പാല് പഴം നെയ്യ് തേനു എണ്ണ പുഷ്പങ്ങൾ ഭാഷകൾ അവൽ മലര് കല്ക്കണ്ടം മുന്തിരി മഞ്ഞൾ കുരുമുളക് വാഴഇല അങ്ങനെ അനെകായിരം സാധങ്ങൾ ഉണ്ട്. അതൊന്നും അബ്ദുറബ് ഉപയോഗിക്കാരില്ലായിരും. ഇത്തരം ഉടായിപ്പുകൾ എഴുന്നെള്ളിക്കുന്ന റബ്ബിനെ പോലുള്ള മണ്ടന്മാര്ക്ക് എവിടെ വരെ ഓടാൻ കഴിയും?

kaalidaasan said...

>>>>അതെ ശരിയാണ്. ദീപാരാധനക്ക് നിലവിളക്ക് ഉപയോഗിക്കാറുണ്ട്. അതാവും അബ്ദുറബ് അനിസ്ലാമികം എന്ന് പറഞ്ഞത്. .<<<<<

പൊതു വേദിയില്‍ ഒരു വിളക്ക് കത്തിക്കുന്നത് ആരാധനയല്ല എന്നൊക്കെ മനസിലാക്കാനുള്ള വിവേകം അബ്ദുറബ്ബിനുണ്ട്. ഉദ്ദേശ്യം മറ്റു ചിലതാണ്. യോഗ ചെയ്യന്‍ ഇഷ്ടമില്ലാത്തവര്‍ ഇന്‍ഡ്യ വിട്ടു പോകണം എന്നൊക്കെ പറയുന്നതിന്റെ മറ്റൊരു വശം.

മുക്കുവന്‍ said...

wearing lungi to left or right his choice. i have a christian friend who wear his lungi to left. I do not see a problem there...

Abdu Rab did not light up Nilavilakku. there is a norm/belief that it is mean for hindus. his belief does not allow him to light up that. will any BJP mp will do a ramzan fasting? if you do a ramzan fasting will you be a Muslim? most of these people does for Navarathri days... but not in ramzan... why, just a belief. I do not see any difference here.

who has the guts to say, Manushyan Mathangaley shrishtichu!

cheers

Unknown said...

കത്തിപ്പിക്കണം എന്നും ഉടുപ്പിക്കണം എന്നും തോനുന്ന മനസുകള്‍ക്ക് ആണ് ചികില്‍സ ആവിശ്യം.

Unknown said...
This comment has been removed by the author.
Unknown said...

മമ്മുട്ടി മനസിലാക്കിയ ഇസ്ലാം അനുസരിച്ച് മമ്മുട്ടിയും അ.റബ്ബ് മനസിലാക്കിയ ഇസ്ലാം അനുസരിച്ച് അ.റബ്ബും ജീവിക്കട്ടെ !

ഈ മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ക്ക്,അത് അനുസരിച്ച് ഉള്ള ജീവിതങ്ങള്‍ക്ക് ഇത് രണ്ടും തടസം വരുന്നില്ലെങ്കില്‍ അവര്‍
പരസ്പരം ചോദ്യം ചെയ്യാതിരിക്കലും മറ്റുള്ളവര്‍ ചോദ്യം ചെയ്യാതിരിക്കലും ആണ് വേണ്ടത്.
മറ്റുള്ളവരുടെ വിശ്വാസത്തില്‍ എന്തെങ്കിലും
വസ്തുതക്ക് നിരക്കാത്തത് ഉണ്ടെങ്കില്‍,
അതുമായി അവരെ വിട്ടേക്കുക.

Unknown said...

മമ്മുട്ടി മനസിലാക്കിയ ഇസ്ലാം അനുസരിച്ച് മമ്മുട്ടിയും അ.റബ്ബ് മനസിലാക്കിയ ഇസ്ലാം അനുസരിച്ച് അ.റബ്ബും ജീവിക്കട്ടെ !

ഈ മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ അത് എന്ത് തന്നെ ആയാലുംഅത് അനുസരിച്ച് ഒരുവന്‍ ജീവിച്ചാല്‍ മറ്റുള്ളവരുടെ വിശ്വാസപരമായ ജീവിതത്തിന് അത് തടസ്സം സ്യഷ്ടിക്കാത്തിടത്തോളം
ചോദ്യം ചെയ്യാതിരിക്കുക ആണ് വേണ്ടത്.

അത് മമ്മുട്ടി ആയാലും മറ്റ് ആരു തന്നെ ആയാലും.

ഇവിടെ മമ്മൂട്ടിയെ വിളക്ക് കൊളുത്തുന്ന
തില്‍ നിന്ന് തടഞ്ഞിട്ടില്ല അ.റബ്ബ്.

മറിച്ച് അദ്ദേഹത്തിന്‍റെ വിശ്വാസം ഏതൊണോ അത് അനുസരിച്ച് ജീവിക്കാന്‍
ശ്രമിക്കുക മാത്രം ആണ് ചെയ്തത്.

അ.റബ്ബിന്‍റെ വിശ്വാസത്തില്‍ എന്തെങ്കിലും
വസ്തുതക്ക് നിരക്കാത്തതോ മറ്റുള്ളവര്‍ക്ക് ദഹിക്കാത്തതോ ഉണ്ടെങ്കില്‍,
ആ വിശ്വാസവുമായി അദ്ദേഹത്തെ അങ്ങ്
വിട്ടേക്കുക !

വിശ്വാസത്തിന്‍റെ പേരില്‍ അദ്ദേഹം നഗ്നതാ പ്രദര്‍ശനം ഒന്നും നടത്തീല്ലെല്ലൊ?

kaalidaasan said...

>>>>കത്തിപ്പിക്കണം എന്നും ഉടുപ്പിക്കണം എന്നും തോനുന്ന മനസുകള്‍ക്ക് ആണ് ചികില്‍സ ആവിശ്യം<<<<

കത്തിപ്പിക്കണം എന്നോ ഉടുപ്പിക്കണം എന്നോ ആരും ഇവിടെ നിര്‍ബന്ധം പിടിക്കുന്നില്ല.

എല്ലാ മതവിശ്വാസികളുടെയും മന്ത്രി ആയിരിക്കുന്ന ഒരു വ്യക്തി വ്യക്തിപരമായ ദുശാഠ്യങ്ങള്‍ ഒഴിവാക്കുന്നതാണ്, ഒരു ജനാധിപത്യ സമൂഹത്തില്‍ നല്ലത്. നിലവിളക്കു തന്നെ കത്തിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടി ഉത്ഖാടനം ചെയ്യണമെന്ന് ആരെങ്കിലും നിര്‍ബന്ധം പിടിച്ചിട്ടുണ്ട് എന്നു തോന്നുന്നില്ല. നിലവിളക്ക് ഒഴിവാക്കി വല്ല നാട മുറിക്കലോ മെഴുകു തിരി കത്തിക്കലോ മതി എന്ന് മന്ത്രി റബ്ബിനു പറയാമായിരുന്നു.

താന്‍ ഭരിക്കുന്ന ഒരു വകുപ്പിന്റെ പരിപാടിക്ക് നിശ്ചയിച്ചിരുന്ന ഒരു കര്‍മ്മം ചെയ്യില്ല എന്ന് പൊതു ജനങ്ങളുടെ മുന്നില്‍ വച്ച് പറഞ്ഞത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ്. മന്ത്രിക്കാ ചടങ്ങിനു വരാതിരിക്കാമായിരുന്നു.

kaalidaasan said...

>>>>മമ്മുട്ടി മനസിലാക്കിയ ഇസ്ലാം അനുസരിച്ച് മമ്മുട്ടിയും അ.റബ്ബ് മനസിലാക്കിയ ഇസ്ലാം അനുസരിച്ച് അ.റബ്ബും ജീവിക്കട്ടെ !<<<<

മമ്മുട്ടി മനസിലാക്കിയ ഇസ്ലാമും  അബ്ദു റബ്ബ് മനസിലാക്കിയ ഇസ്ലാമും അവിടെ നില്‍ക്കട്ടെ. താങ്കള്‍  മനസിലാക്കിയ ഇസ്ലാമില്‍  എവിടെയാണ്, വിളക്കു കത്തിക്കാന്‍ പാടില്ല എന്ന് പറഞ്ഞിരിക്കുന്നത്?

Unknown said...



ഈ postil കൂടിയും comments വഴിയായും കുറേ ചോദ്യങ്ങള്‍ അങ്ങ് ഉയര്‍ത്തുന്നുണ്ട്.

അതില്‍ ഒന്ന് മമ്മൂട്ടി മുണ്ട് ഉടുക്കുന്നു രീതിയെ സംബന്ധിച്ചാണ്.

ഇടത്തോട്ട് മുണ്ട് ഉടുക്കുന്നത് മുസ്ലീം രീതിയാണ് അത് എന്ത് കൊണ്ട് മമ്മൂട്ടി ഉപേക്ഷിക്കുന്നില്ല.അത് ഉപേക്ഷിക്കാത്ത മമ്മൂട്ടിക്ക് നിലവിളക്ക് കൊളുത്താത്ത മന്ത്രിയെ കുറ്റം പറയാന്‍ അവകാശം ഇല്ല എന്നാണ് അങ്ങയുടെ ഭാഷ്യം.

അങ്ങക്ക് അങ്ങനെ ഒരു വാദഗതിയില്‍ എത്തിച്ചേരാന്‍ ഉള്ള പ്രേരണ എന്താണെന്ന് മനസിലാകുന്നില്ല.

ഈ സംഭവത്തില്‍ മമ്മൂട്ടി മന്ത്രിയോട് താങ്ങള്‍ മുസ്ലീം വിശ്വാസാചാരങ്ങള്‍ ഉപേക്ഷിച്ച് മറ്റ് ഇതരവിശ്വാസാചാരങ്ങള്‍ സ്വീകരിക്കാന്‍ ഉപദേശിച്ചുവോ?

അങ്ങനെ ഉപദേശിച്ചിരുന്നു
വെങ്കില്‍ അങ്ങയുടെ potile വാദഗതികള്‍ ശരിയായി വന്നേനെ.

മറിച്ച് മമ്മൂട്ടി പറഞ്ഞത് ഞാന്‍ ഒരു മുസല്‍മാന്‍ ആണ്,ഞാന്‍ നമസ്ക്കരിക്കുകയും,നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്നവനാണ്.ഞാന്‍ വിളക്ക് കത്തിക്കാറും ഉണ്ട് കാരണം അതില്‍ അനിസ്ലാമികത ഒന്നും ഇല്ലാ
എന്നാണ്.

അങ്ങനെ മമ്മൂട്ടി ക്ക് പറയണമെങ്കില്‍ ഇടത്തോട്ട്
ഉടുത്ത മുണ്ട് വലത്തോട്ട് ആക്കീട്ടെ പറയാന്‍ അവകാശം ഉള്ളൂ എന്ന അങ്ങയുടെ വാദഗതിയുടെ പൊരുള്‍ എന്താണ്?

ഇനി മുണ്ട് ഉടുക്കുന്ന
രീതിയെപ്പറ്റി പറയാം.

ഞാന്‍ ഒരു മുസ്ലീം ആണ്.പക്ഷെ ഞാന്‍ മുണ്ട് ഉടുത്ത് ശീലിച്ചത് വലത്തോട്ടും.മുതിര്‍ന്നപ്പോള്‍ താങ്ങള്‍ പറഞ്ഞപോലെ ആരോ എന്‍റെ അടുത്ത് പറഞ്ഞു മുസ്ലീങ്ങള്‍ ഇടത്തോട്ട് ആണ് ഉടുക്കുന്നത് എന്ന്.

അങ്ങനെ ഇടത്തോട്ട് ഉടുക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തിനോക്കി.അങ്ങനെ ഉടുത്തപ്പോള്‍ ഒരു ആത്ഥമവിശ്വാസക്കുറവ്.മുണ്ട് അഴിഞ്ഞ് പോകുമോ എന്ന തോന്നല്‍.അങ്ങനെ ആ ശ്രമം ഞാന്‍ ഉപേക്ഷിച്ചു.

ഇപ്പോള്‍ വലത്തോട്ട് തന്നെയാണ് മുണ്ട് ഉടുക്കുന്നത്.

ഒരുപക്ഷെ ശ്രീ.മമ്മൂട്ടിയുടെ
അവസ്ഥയും ഇത് തന്നെ ആകാം.

അദ്ദേഹം പരമ്പരാഗത മുസ്ലീം കുടുംബത്തില്‍ ജനിച്ചതിനാല്‍ മുണ്ട് ഉടുപ്പ് രീതി ആ നിലയില്‍ ആയിരിക്കാം.അത് മാറ്റുക എന്നത് വലീയ ശ്രമകരമായ പണിയാ.

പക്ഷെ സിനിമയില്‍ കഥാപാത്രത്തിന്‍റെ ആവിശ്യാര്‍ത്ഥം ചെറിയ സമയത്തേക്ക് ത്യാഗത്തോടെ ചെയ്തേക്കും.നിത്യജീവിതത്തില്‍ അത് ബുദ്ധിമുട്ടാകും.

മുണ്ട് വലത്തോട്ട്
ഇടുക്കുന്ന ഞാന്‍ ഉള്‍പ്പെടെ ഉള്ള മുസ്ലീങ്ങള്‍ ഒരുപാട് ഉണ്ട്.മുണ്ട് ഇടത്തോട്ട് ഉടുക്കുന്ന അമുസ്ലീങ്ങളും ഒരുപാട് ഉണ്ട്.
സത്യത്തില്‍ മുണ്ട് വലത്തോട്ടോ ഇടത്തോട്ടോ ഉടുക്കുന്നതിന് ഇസ്ലാമില്‍ വല്ലിയ പുണ്യം ഉള്ളതായി അറിവില്ല.

Unknown said...

രണ്ടാമത്തെ വിഷയം മന്ത്രിയുടെ വിളക്ക് കത്തികലുമായി ബന്ധപ്പെട്ടതാണ്.
1.മന്ത്രി സത്യപ്രതിജ്ഞക്ക് വിരുദ്ധമായി
പ്രവര്‍ത്തിച്ചു.


2.മന്ത്രിക്ക് താല്‍പ്പര്യം ഇല്ലെങ്കില്‍ ചടങ്ങില്‍ നിന്ന് നിലവിളക്ക് കത്തിക്കല്‍ ഒഴിവാക്കി കൂടെ ?

3.((((((മമ്മുട്ടി മനസിലാക്കിയ ഇസ്ലാമും അബ്ദു റബ്ബ് മനസിലാക്കിയ ഇസ്ലാമും അവിടെ നില്‍ക്കട്ടെ. താങ്കള്‍ മനസിലാക്കിയ ഇസ്ലാമില്‍ എവിടെയാണ്, വിളക്കു കത്തിക്കാന്‍ പാടില്ല എന്ന് പറഞ്ഞിരിക്കുന്നത്?))))))

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

1.മന്ത്രി സത്യപ്രതിജ്ഞക്ക് വിരുദ്ധമായി
പ്രവര്‍ത്തിച്ചു?

--------------------------------------------------

സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്ന ഒരു മന്ത്രി എവിടെ ആണ് സ്വന്തം മതവിശ്വാസം ഉപേക്ഷിച്ച് കൊള്ളാം എന്ന് പ്രതിജ്ഞ ചെയ്യുന്നത്?

മതങ്ങളോട് ഉള്ള വിവേചനം എന്നാ തന്‍റെ മുമ്പില്‍ വരുന്ന പ്രശ്നങ്ങളില്‍ സ്വസമുദായത്തെ അതിര് വിട്ട് സഹായിക്കുകയും,

മറ്റ് ഇതര സമുദായങ്ങളെ മതത്തിന്‍റെ പേരില്‍ ദ്രോഹിക്കുകയും ചെയ്യുമ്പോള്‍
അല്ലെ മതപരമായി വിവേചനം കാട്ടി എന്ന് പറയുക?

അങ്ങനെ വല്ലതും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ അത് തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണ്.അത് ഏത് മന്ത്രി ആയാലും ശരി.....


2.((((((2.മന്ത്രിക്ക് താല്‍പ്പര്യം ഇല്ലെങ്കില്‍ ചടങ്ങില്‍ നിന്ന് നിലവിളക്ക് ഒഴിവാക്കികൂടെ?)))))))

ഒന്ന് ചിന്തിച്ച് നോക്കൂ അങ്ങനെ ആണ് സംഭവിച്ചിരുന്നതെങ്കില്‍ ഉള്ള അവസ്ഥാ.
കോരളത്തെ താലിബാന് അടിയറവ് വച്ചൂ മന്ത്രി .മാടയാണ്,കോടയാണ്,മണ്ണാകട്ടയാണ് അങ്ങനെ അങ്ങനെ പറഞ്ഞ് മന്ത്രിയെ കൊല്ലാകൊല ചെയ്തേനെ.

ഇവിടെ മന്ത്രിക്ക് ആരെങ്കിലും വിളക്ക് കത്തിക്കുന്നതിനോ മറ്റോ ഒന്നും ഒരു എതിര്‍പ്പും ഉള്ളതായി കാണുന്നില്ല.

തന്‍റെ വിശ്വാസം അതിന് ഏതിര് ആയതിനാല്‍ അത് ചെയ്തില്ലെന്ന് മാത്രം.

അതല്ലെ ഏറ്റവും മാന്യമായ സമീപനം?

മറിച്ച് വിളക്ക് കത്തിക്കല്‍ എന്‍റെ വിശ്വാസത്തിന് എതിരാ അത്കൊണ്ട് ആരും വിളക്ക് കത്തിക്കണ്ടാ എന്ന സമീപനം മന്ത്രി സ്വീകരിച്ചാല്‍ അതല്ലെ തെറ്റ്?

3.(((((മമ്മുട്ടി മനസിലാക്കിയ ഇസ്ലാമും അബ്ദു റബ്ബ് മനസിലാക്കിയ ഇസ്ലാമും അവിടെ നില്‍ക്കട്ടെ. താങ്കള്‍ മനസിലാക്കിയ ഇസ്ലാമില്‍ എവിടെയാണ്, വിളക്കു കത്തിക്കാന്‍ പാടില്ല എന്ന് പറഞ്ഞിരിക്കുന്നത്?)))


അത് സുദീര്‍ഘമായി ചര്‍ച്ച ചെയ്യണ്ട വിഷയം ആണ്.

ചുരുക്കി പറഞ്ഞാല്‍ അര്‍ദ്ധരാത്രി ആണെങ്കില്‍ കൂടി ആവിശ്യത്തില്‍ കൂടുതല്‍ വിളക്കിന്‍റെ തിരി ഉയര്‍ത്തി വയ്ച്ച് സമ്പത്ത് പാഴാക്കി കളയാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ആ സമ്പത്തിനെ പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുന്നു.

ഇവിടെ വിളക്ക് കത്തിക്കുന്നത് വെളിച്ചത്തിന് വേണ്ടിയല്ല എന്ന് നമ്മള്‍ക്ക് നന്നായി അറിയാം.

മറിച്ച് അത് ഒരു ആചാരത്തിന്‍റെ ഭാഗം ആണ് എന്ന് നമ്മള്‍ക്ക് നന്നായി അറിയാം.
ആ ആചാരമോ? ഹൈന്ദവ സഹോദരങ്ങളുടെ അഗ്നിപൂജയുടെ (അഗ്നിആരാധനയുടെ)ഭാഗവും.

ഇസ്ലാമില്‍ ആരാധനയുടെ ഒരു രൂപം പോലും ഏകനായ സൃഷ്ടാവിലേക്ക് അല്ലാതെ മറ്റ് ഒന്നിലേക്കും തിരിയാന്‍ പാടില്ല.
അത് കൊണ്ട് മന്ത്രിയുടെ തീരുമാനം ആണ് ശരി എന്‍റെ വിശ്വാസപ്രകാരം.

ഒരോരുത്തരും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിച്ചോട്ടെ!

ആ വിശ്വാസം മറ്റ് ഇതരവിശ്വാസങ്ങള്‍ക്കുടെ വിശ്വാസ പരമായ ജീവിതത്തിന് തടസം ആകാത്തിടത്തോളം.





kaalidaasan said...

>>>>ഈ സംഭവത്തില്‍ മമ്മൂട്ടി മന്ത്രിയോട് താങ്ങള്‍ മുസ്ലീം വിശ്വാസാചാരങ്ങള്‍ ഉപേക്ഷിച്ച് മറ്റ് ഇതരവിശ്വാസാചാരങ്ങള്‍ സ്വീകരിക്കാന്‍ ഉപദേശിച്ചുവോ?<<<<

മമ്മൂട്ടി ആരെ എന്തുപദേശിച്ചു എന്നതല്ല ഞാന്‍ ഇവിടെ പറഞ്ഞത്. ഭൂരിഭാഗം മുസ്ലിങ്ങളും നിലവിളക്ക് കത്തിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. താങ്കള്‍ കത്തിക്കുന്നത് അപവാദമാണെന്നു മാത്രം. എന്തുകൊണ്ട് മുസ്ലിങ്ങള്‍ അത് ചെയ്യുന്നില്ല എന്നതിന്, യുക്തിസഹമായ ഒരുത്തരമില്ല. വെറും കീഴ്വഴക്കം.

ഭൂരിഭാഗം മുസ്ലിങ്ങളും മുണ്ട് ഇടത്തോട്ട് ഉടുക്കുന്നു. എന്തുകൊണ്ട് എന്നതിനും യുക്തിസഹമായ് ഉത്തരമില്ല. വെറും കീഴ്വഴക്കം എന്നു വേണമെങ്കില്‍ പറയാം. താങ്കല്‍ വലത്തോട്ടുടുക്കുന്നത് അപവാദമാണെന്നു മാത്രം.

ഇതു രണ്ടും ഇസ്ലാമിക വിശ്വാസവുമായി യതൊരു തരത്തിലും ബന്ധപ്പെട്ടതല്ല. വ്യക്തിപരമായ ഇഷ്ടങ്ങളാണ്. മമ്മൂട്ടിക്ക് വ്യക്തിപരമായ ഒരിഷ്ടം പിന്തുടരാന്‍ അവകാശമുണ്ടെങ്കില്‍ അതേ അവകാശം റബ്ബിമുണ്ട് എന്നു മാത്രമേ ഞാന്‍ ഇവിടെ പറഞ്ഞിട്ടുള്ളു.

kaalidaasan said...

>>>>ഒന്ന് ചിന്തിച്ച് നോക്കൂ അങ്ങനെ ആണ് സംഭവിച്ചിരുന്നതെങ്കില്‍ ഉള്ള അവസ്ഥാ.
കോരളത്തെ താലിബാന് അടിയറവ് വച്ചൂ മന്ത്രി .മാടയാണ്,കോടയാണ്,മണ്ണാകട്ടയാണ് അങ്ങനെ അങ്ങനെ പറഞ്ഞ് മന്ത്രിയെ കൊല്ലാകൊല ചെയ്തേനെ.<<<<


അതൊക്കെ താങ്കളുടെ അധിക വായന. എത്രയോ ഉത്ഘാടനങ്ങള്‍ നാട മുറിച്ചും മറ്റും ചെയ്യാറുണ്ട്.

നിലവിളക്ക് കത്തിക്കാന്‍ പൊതു വേദിയില്‍ വച്ച് വിസമ്മതിച്ചപ്പോഴുണ്ടായ അവസ്ഥയില്‍ കൂടുതലായി ഒന്നും നിലവിളക്ക് ഒഴിവാക്കിയാല്‍ സംഭവിക്കില്ല.

kaalidaasan said...

>>>>തന്‍റെ വിശ്വാസം അതിന് ഏതിര് ആയതിനാല്‍ അത് ചെയ്തില്ലെന്ന് മാത്രം.

അതല്ലെ ഏറ്റവും മാന്യമായ സമീപനം?

മറിച്ച് വിളക്ക് കത്തിക്കല്‍ എന്‍റെ വിശ്വാസത്തിന് എതിരാ അത്കൊണ്ട് ആരും വിളക്ക് കത്തിക്കണ്ടാ എന്ന സമീപനം മന്ത്രി സ്വീകരിച്ചാല്‍ അതല്ലെ തെറ്റ്?<<<<


അബ്ദു റബ്ബ് എന്ന വ്യക്തി എന്തു ചെയ്യന്നോ ഇല്ലയോ എന്നതിനു പ്രസക്തിയില്ല. എല്ലാ മതവിശ്വാസികളുടെയും മന്ത്രി എന്ന നിലയില്‍ എല്ലാ വിശ്വാസങ്ങളെയും ആദരിക്കാന്‍ അദ്ദേഹത്തിനു കടമയുണ്ട്. അതില്ലെങ്കില്‍ ഈ പണിക്കു പോകരുത്. സ്വന്തം വിശ്വാസാചാരങ്ങളുമായി സ്വന്തം വീട്ടില്‍ കഴിയുക. എല്ലാ നികുതി ദായകരും കൊടുക്കുന്ന പണം എണ്ണി വാങ്ങി സുഖിച്ചു നടക്കുമ്പോള്‍ ചില വിട്ടു വീഴ്ചകളൊക്കെ വേണ്ടി വരും. പൊതു ജന സേവനത്തിനിറങ്ങുന്നവര്‍ അതോര്‍ക്കണം. ഇദ്ദേഹം മന്ത്രി ആയില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല.

തന്റെ വിശ്വാസത്തിനെരായ ഒരു കാര്യം നടക്കുന്ന ചടങ്ങില്‍ അദ്ദേഹം വരാതിരിക്കുന്നതായിരുന്നു മാന്യമായ സമീപനം. കുറച്ചു കൂടേ മാന്യമായ സമീപനം ഇതുപോലെ ഇടുങ്ങിയ ചിന്തഗതികൊണ്ടു നടക്കുന്നവര്‍ ഒരു മതേതര സമൂഹത്തില്‍ പൊതു പ്രവര്‍ത്തനം ​നടത്താതിരിക്കുക എന്നതാണ്.

kaalidaasan said...

>>>>ഇവിടെ വിളക്ക് കത്തിക്കുന്നത് വെളിച്ചത്തിന് വേണ്ടിയല്ല എന്ന് നമ്മള്‍ക്ക് നന്നായി അറിയാം.

മറിച്ച് അത് ഒരു ആചാരത്തിന്‍റെ ഭാഗം ആണ് എന്ന് നമ്മള്‍ക്ക് നന്നായി അറിയാം.
ആ ആചാരമോ? ഹൈന്ദവ സഹോദരങ്ങളുടെ അഗ്നിപൂജയുടെ (അഗ്നിആരാധനയുടെ)ഭാഗവും<<<<


ഈ ചടങ്ങില്‍ വിളക്ക് കത്തിച്ചത് വെളിച്ചത്തിനു വേണ്ടി അല്ല എന്നു മനസിലാക്കാന്‍ ശേഷിയുള്ളവര്‍ക്ക്, അത് ആരാധനക്കും വേണ്ടിയല്ല എന്നു കൂടി മനസിലാക്കാനുള്ള ശേഷി ഉണ്ടാകണം. അതില്ലാതെ പോകുന്നതാണ്, താങ്കളുടെയും അബ്ദു റബ്ബിന്റെയും പ്രശ്നം. അതുണ്ടാക്കി എടുക്കാന്‍ നോക്കുകയാണു ആദ്യം ചെയ്യേണ്ടത്. ഒരു മതേതര സമൂഹത്തില്‍ ജീവിക്കാന്‍ അതൊക്കെ ആവശ്യമാണ്. അല്ലെങ്കില്‍ താലിബാന്റെ നാട്ടില്‍ പോയി ജീവിക്കണം.

നിലവിളക്ക് കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദില്‍ എന്നും കത്തിക്കുന്നുണ്ട്. അത് മുസ്ലിം ആരാധനയുടെ ഭാഗമായ അഗ്നി പൂജ ആയതുകൊണ്ടാണോ എന്നും കത്തിക്കുന്നത്?

Unknown said...
This comment has been removed by the author.
Unknown said...

ഇന്ത്യയില്‍ നിലനില്‍ക്കുന്ന 3 മതങ്ങള്‍ നോക്കിയാല്‍ എന്‍റെ അറിവില്‍ ഇസ്ലാം ഒഴികെ ഉള്ള മറ്റ് മതങ്ങള്‍ ബഹുദൈവ ആരാധനയില്‍ അധിഷ്ഠിതമാണ്.

മറിച്ച് ഇസ്ലാമില്‍ ഒരു ഒറ്റ ദൈവം മാത്രം.
അത് കൊണ്ട് തന്നെ ആരാധനയുടെ ഒരു ചെറിയ രൂപം പോലും ആ സ്യഷ്ടാവിലേക്ക് അല്ലാതെ തിരിക്കാനും പാടില്ല.

പരിശുദ്ധ ഖുറാനില്‍(4:48) കൂടി അള്ളാഹു
പറയുന്നു:'''തന്നോട് പങ്ക് ചേര്‍ക്കുന്നത് അള്ളാഹു ഒരിക്കലും പൊറുക്കുകയില്ല.അത് ഒഴിച്ച് ഉള്ളത് എല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കും.ആര്‍ അള്ളാഹുവോട് പങ്ക് ചേര്‍ക്കുന്നുവോ അവര്‍ തീര്‍ച്ചയായും
ഗുരുതരമായ ഒരു കുറ്റം ആണ് ചമച്ച് ഉണ്ടാക്കുന്നത്.''

ഇത് ഇസ്ലാമിന്‍റെ അടിസ്ഥാന തത്വം ആണ്.
അത് ലഘിക്കുന്നവന് ഇസ്ലാമില്‍ സ്ഥാനവും ഇല്ല.
അത്കൊണ്ട് തന്നെ അങ്ങ് പറയുന്നത് പോലെ ഭൂരിഭാഗം മുസ്ലീങ്ങളും വിളക്ക് കത്തിക്കാത്തത്.

ഹൈദവ സഹോദരങ്ങളുടെ ആചാര പ്രകാരം അഗ്നിദേവനെ ആരാധിക്കുന്നതിന്‍റെ ഭാഗമായി ആണ് ഏത് ഒരു നല്ല കാര്യത്തിനും വിളക്ക് കത്തിക്കുന്നതും,വിവാഹ ശേഷം ആദ്യമായി
വീട്ടിലേക്ക് കയറി വരുമ്പോള്‍ നവവധു നിലവിളക്ക് കത്തിച്ചിട്ട് വരുന്നതും,അപ്പോള്‍ അമ്മായിഅമ്മ വന്ന് തീ കൊണ്ട് പൊണ്കുട്ടീനെ ഉഴിയുന്നതും ഒക്കെ തന്നെയും ഈ അഗ്നി ആരാധനയുടെ ഭാഗം ആണ്.

ഹൈദവ സഹോദരന്മാരോട് ഉള്ള സ്നേഹവും ബഹുമാനവും കാത്ത് സൂക്ഷിച്ചു കൊണ്ട് തന്ന് മുസ്ലീങ്ങള്‍ അത്തരം ആചാരങ്ങളില്‍ നിന്ന് വിട്ട് നില്‍കുന്നു.
അത് എന്തെങ്കിലും ആചാരത്തിന്‍റെയോ കീഴ്വഴക്കത്തിന്‍റെയോ പേരില്‍ അല്ല.
മറിച്ച് മുസ്ലീം ആയി ജീവിക്കാന്‍ വേണ്ടിയാണ്.

കാരണം ഒരു മുസല്‍മാന് മറ്റ് എന്തിനെക്കാളും വലുതാണ് അവന്‍റെ ഉടമസ്ഥനായ റബ്ബില്‍ മാത്രം അഭയം പ്രാപിച്ച് കൊണ്ട് ഉള്ള ജീവിതം.

അതില്‍ ഒരു വിട്ട് വീഴ്ച്ക്കും തയ്യാര്‍ ആകാനെ സാധ്യമല്ല.

മറിച്ച് ആ ജീവിതം ജീവിക്കാന്‍ വേണ്ടി സാധിക്കുന്ന എന്ത് വിട്ട് വീഴ്ചക്കും തയ്യാര്‍ ആയാലും തരക്കേടില്ല.

അത് ഇപ്പോ മന്തിപദം ഉപേക്ഷിച്ചിക്കലായാലും ,സ്വന്തം രാജ്യം വിട്ട് നാട് കടത്ത പെടേണ്ടി വന്നാലും,സ്വന്തം ജീവന്‍ അര്‍പ്പണം ചെയ്യേണ്ടി വന്നാലും ശരി........

kaalidaasan said...

>>>>ഹൈദവ സഹോദരങ്ങളുടെ ആചാര പ്രകാരം അഗ്നിദേവനെ ആരാധിക്കുന്നതിന്‍റെ ഭാഗമായി ആണ് ഏത് ഒരു നല്ല കാര്യത്തിനും വിളക്ക് കത്തിക്കുന്നതും,വിവാഹ ശേഷം ആദ്യമായി
വീട്ടിലേക്ക് കയറി വരുമ്പോള്‍ നവവധു നിലവിളക്ക് കത്തിച്ചിട്ട് വരുന്നതും,അപ്പോള്‍ അമ്മായിഅമ്മ വന്ന് തീ കൊണ്ട് പൊണ്കുട്ടീനെ ഉഴിയുന്നതും ഒക്കെ തന്നെയും ഈ അഗ്നി ആരാധനയുടെ ഭാഗം ആണ്<<<<<


വിഡ്ഢിത്തം പറയാതെ. വൈദ്യുതി ഒക്കെ കണ്ടുപിടിക്കും മുന്നെ മനുഷ്യര്‍ വെളിച്ചം കണ്ടിരുന്നത് വിളക്കും മെഴുകുതിരിയും ഒക്കെ കത്തിച്ചായിരുന്നു. കേരളത്തില്‍ അക്കാലത്ത് ജീവിച്ചിരുന്ന എല്ലാ മുസ്ലിങ്ങളും വിളക്കു കത്തിച്ചിരുന്നു. ഇന്നും പലയിടത്തും അത് കത്തിക്കുന്നുണ്ട്.

ആരാധനയുടെ ഭാഗമായി വിളക്കു കൊളുത്തുന്നതും  വെറുതെ കൊളുത്തുനതും തമ്മിലുള്ള വ്യത്യാസം മനസിലാകാത്ത മന്ദബുദ്ധി ഒന്നുമല്ല താങ്കള്‍. വെറുതെ വലിച്ചു വാരി എഴുതുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ ആരാധനയുടെ സമയത്ത് മെഴുകു തിരി ആണു കത്തിക്കാറുള്ളത്. അതുകൊണ്ട് ഒരു മുസ്ലിമും മെഴുകുതിരി ഇനി മേല്‍ കത്തിക്കില്ല എന്നങ്ങു തീരുമാനക്കുമോ?

കെ.എം. ഷാജി, കെ.എന്‍.എ. ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി തുടങ്ങിയ മുസ്ലിങ്ങളൊക്കെ നിലവിളക്ക് കത്തിക്കുന്നതില്‍ യതൊരു പ്രശ്നവുമില്ലത്തവരാണ്. അവരുടെ ഇസ്ലാമിനു താങ്കളുടെ ഇസ്ലാമിന്റെ അത്രക്ക് വലുപ്പമുണ്ട്. അവരേപ്പോലെ വളര്‍ച്ച പ്രാപിക്കാന്‍ ശ്രമിക്ക് കോയാ. ഒരു വിളക്കു കത്തിച്ചുഎന്നു കരുതി താങ്കളുടെ ദൈവമായ അള്ളാ താങ്കളെ തീയിലിട്ട് ചുടുകയൊന്നുമില്ല. അള്ളാ നരകത്തില്‍ കരുതി വച്ചിരിക്കുന്നത് ഇതേ അഗ്നി തന്നെ ആണെന്നു കൂടെ കോയ ഓര്‍ത്താല്‍ നന്ന്. സുവര്‍ക്കത്തില്‍ വെളിച്ചം കാണാന്‍ അള്ളാ വൈദ്യുതി കരുതിയിട്ടുണ്ടോ എന്തോ.