Saturday, 30 May 2015

എന്തുകൊണ്ട് എഴുതുന്നില്ല.


----------------------------------------

പലരില്‍ നിന്നും കഴിഞ്ഞ ഒരു മാസമായി ലഭിക്കുന്ന ചോദ്യമാണിത്. ഇ മെയിലിലൂടെയും നേരിട്ടും ഈ ചോദ്യം വരുന്നുണ്ട്. ചോദിക്കുന്നവരില്‍ സൈബര്‍ സുഹൃ ത്തുക്കളുണ്ട്. അഭ്യുദയകാംഷികളുണ്ട്. പിന്തുണക്കാരുണ്ട്. നിഷ്പക്ഷരുണ്ട്. എതിരാളികളും കൊടിയ ശത്രുക്കളും വരെ ഉണ്ട്. ഒരു മാസത്തോളമായി മൌനത്തിലായിരുന്നു. ബ്ളോഗിലും  face book ലും.

കഴിഞ്ഞ ഒരു വര്‍ഷമായി  കുടുംബത്തില്‍ നിന്നും മാറി ദൂരെ ഒരു സ്ഥലത്ത് ജോലി ചെയ്യേണ്ടി വന്നു. മാസത്തിലൊരിക്കലേ  കുടുംബാംഗങ്ങളെ കാണാന്‍ സാധിച്ചിരുന്നുള്ളു. സ്കൈപ്പിലൂടെ എല്ലാ ദിവസവും കാണാറുണ്ടായിരുന്നെങ്കിലും  ഏകാന്തത വളരെ ഏറെ വീര്‍പ്പുമുട്ടിച്ചു. ആശ്വാസമായി ഒന്നു രണ്ട് അടുത്ത സുഹൃത്തുക്കളുണ്ടായിരുന്നു. സഹോദരങ്ങളേപ്പോലെ  അടുത്തു പെരുമാറിയിരുന്നവര്‍. ജോലി സ്ഥലത്ത് ചെറിയ ചില പ്രശ്നങ്ങളുണ്ടായി. അതിറിയുന്ന ആത്മാര്‍ത്ഥ സുഹൃത്ത് സാന്ത്വനമായി കൂടെ നിന്നു.  ഒറ്റപ്പെടുന്നു എന്ന തോന്നലുണ്ടാക്കാതെ തന്നെ കൂടെ ഉണ്ടായിരുന്നു. ഒരു സഹോദരനേപ്പോലെ എല്ലാ സഹായങ്ങളും ചെയ്തു തന്നു.

പക്ഷെ ചില തെറ്റിദ്ധാരണകളുണ്ടായി. എല്ലാം തകിടം മറിഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നു. സ്വപ്നത്തില്‍ പോലും കരുതാത്ത ആരോപണങ്ങളുണ്ടായി. തെറ്റിദ്ധരിക്കപ്പെടുന്ന സൌഹൃദം മനസിന്റെ വിങ്ങലാണ്. ആ വിങ്ങലിലാണു ഞാനിപ്പോള്‍. ഒന്നും എഴുതാന്‍  തോന്നുന്നില്ല. പഴയ ഒറ്റപ്പെടലിലേക്ക് തിരിച്ചു പോകുന്നതുപോലെ. കുറച്ചു കാലത്തേക്കെങ്കിലും ആ പഴയ ദു:ഖപൂര്‍ണ്ണമായ ഏകാന്തത തിരിച്ചു കിട്ടുക. അത് എന്റേത് തന്നെയെന്ന് തിരിച്ചറിയുക. അതെപ്പോഴും എന്നോടു കൂടി ഉണ്ടായിരുന്നെന്നും. ഇപ്പോള്‍ അത് മാത്രം.

കാലം മായ്ക്കാത്ത മുറിവുകളില്ല. ഈ മുറിവും കാലം മായ്ക്കുമെന്നും തെറ്റിധാരണകള്‍  അകലുമെന്നും പ്രതീക്ഷിക്കുന്നു. 

18 comments:

Unknown said...

Dear Kaalidasan,
Please don't worry, everything will be alright for you very soon.

With best wishes

Soman. K Menon

Baiju Elikkattoor said...

കാളിദാസൻ,

വിഷമങ്ങളും വേദനകളും മാറി താങ്കൾക്കു കൂടുതൽ മനോധൈര്യം ജീവിതം സന്തോഷകരവും ആവട്ടെ എന്നു ആശംസിക്കുന്നു

Unknown said...

നഷ്ട പെട്ടതെല്ലാം തിരികെ കിട്ടും , വിഷമിക്കണ്ട

Unknown said...

നഷ്ട പെട്ടതെല്ലാം തിരികെ കിട്ടും , വിഷമിക്കണ്ട

Unknown said...

നഷ്ട പെട്ടതെല്ലാം തിരികെ കിട്ടും , വിഷമിക്കണ്ട

binuvarghesetvla said...
This comment has been removed by the author.
binuvarghesetvla said...

"എന്നാലും ഉണ്ടഴലെനിക്കിന്നിത്ര നിന് കരുനമായ കിടപ്പ് കണ്ടും .
ഒന്നല്ലീ നാം ആയി സഹോദരരല്ലീ പൂവേ ,ഒന്നല്ലീ കൈ ഇഹ രചിച്ചത് നമ്മെ എല്ലാം ".

Unknown said...

Dear Kaalidasan,

കാലം മായ്ക്കാത്ത മുറിവുകളില്ല.

May God give you strength to overcome this difficult phase in your life.

Ramaswami Krishnan

മുക്കുവന്‍ said...


വിഷമങ്ങളും വേദനകളും മാറി താങ്കൾക്കു കൂടുതൽ മനോധൈര്യം ജീവിതം സന്തോഷകരവും ആവട്ടെ എന്നു ആശംസിക്കുന്നു

-mukkuvan

Pratheesh said...

കാലം മായ്ക്കാത്ത മുറിവുകളില്ല....

Unknown said...

കാളിദാസന്‍,
എഴുത്തു തല്‍ക്കാലത്തേക്കു നിര്‍ത്തിയെങ്കിലും, വിശദമായ വായന നിര്‍ത്തിയിട്ടുണ്ടാവില്ല എന്നു കരുതുന്നു. ആശംസകള്‍

stephen jose said...

get well soon

cherupushpam said...

what is your fb account name.

kaalidaasan said...

Thanks friends

kaalidaasan said...

Cherupushpam,

My FB account name is Kaali Dasan

Navu-പാനൂര്‍ said...

താങ്കങ്ങളെ പോലൊരു വ്യക്തി ഇത്ര തൊട്ടാവാടി ആവാൻ പാടില്ല കാളിദാസൻ, ഈ ബുദ്ധിമുട്ടുകളൊക്കെ തരണം ചെയ്യാൻ താങ്കൾക്കു പറ്റും, എല്ലാ വിധ നന്മകളു നേരുന്നു.

ഹിന്ദു said...

@@പക്ഷെ ചില തെറ്റിദ്ധാരണകളുണ്ടായി. എല്ലാം തകിടം മറിഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നു. സ്വപ്നത്തില്‍ പോലും കരുതാത്ത ആരോപണങ്ങളുണ്ടായി. തെറ്റിദ്ധരിക്കപ്പെടുന്ന സൌഹൃദം മനസിന്റെ വിങ്ങലാണ്. ആ വിങ്ങലിലാണു ഞാനിപ്പോള്‍.

താങ്കള് നരേന്ദ്ര മോഡിയെ കണ്ടു പഠിക്ക്. ആരോ ചെയ്ത അപരാധങ്ങൾ മുഴുവനും സ്വന്തം തലയിൽ ചുമക്കേണ്ടി വന്നിട്ടും ഒറ്റയ്ക്ക് പൊരുതി ഇന്ത്യൻ പ്രധാന മന്ത്രി ആയി തീർന്ന ആ മനുഷ്യനെ കണ്ടു പഠിക്കേണ്ടതാണ്. സ്വപ്നത്തിൽ പോലും അദ്ദേഹം കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത ആരോപണങ്ങൾ ആണ് അദ്ദേഹത്തിനെതിരെ എതിരാളികൾ പയറ്റിയതും ഇപ്പോഴും പയറ്റുന്നതും. തെറ്റ് ചെയ്യാത്തവർ യാതൊന്നിനെയും ഭയക്കേണ്ട ആവശ്യം ഇല്ല.

ലോകത്ത് ഉള്ള എല്ലാത്തിനെയും താങ്കള് വിമര്ശിക്കും മറ്റുള്ളവരുടെ തെറ്റുകളെയും കുറവുകളെയും ഇത്ര ശക്തിയായി എതിര്ക്കുന്ന ഒരാൾക്ക്‌ സ്വന്തം കുറവുകളെ മറികടക്കാൻ സാധിക്കാത്ത സ്ഥിതിക്ക് താങ്കള് മ്ലേച്ചൻമാരുടെ കൂട്ടത്തിലേക്ക് അധപതിച്ചിരിക്കുന്നു. ഭഗവദ്ഗീത വായിക്കുന്നത് നല്ലതാണ്. പണ്ട് അര്ജുനൻ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ എതിര് ചേരിയിൽ കണ്ടു യുദ്ധ ഭൂമിയിൽ ഇരുന്നു ഇതുപോലെ കരഞ്ഞതാണ്. അപ്പോൾ ധര്മ്മ സംരക്ഷണാർധം ശ്രീ കൃഷ്ണൻ ഉപദേശിക്കുന്നതാണ് ഭഗവദ്ഗീത.

Ananth said...

ഏറെ കാലത്തിനു ശേഷം ഇതുവഴി വന്നപ്പോൾ ഈ ഒരു സാഹചര്യം കാണേണ്ടി വന്നതിൽ ഖേദമുണ്ടു .......കാളിദാസന്റെ കാഴ്ച്ചപ്പാടുകളെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും സമകാലിക വിഷയങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും അവയോടൊപ്പം അഭിപ്രായ പ്രകടനങ്ങളുടെ ഭാഗമായി നടക്കാറുള്ള ചൂടേറിയ ചർച്ചകളും എല്ലാം അങ്ങേയറ്റം വിജ്ഞാനപ്രദവും കൌതുകകരവും ആയി കണ്ടിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല .......അതുകൊണ്ടു തന്നെ അവ ആസ്വദിച്ചിരുന്ന ആളുകളുടെ ജിജ്ഞാസ അകറ്റുന്നതിലേക്കായി അദ്ദേഹം തന്റെ സ്വകാര്യ ദുഃഖം പരസ്യമായി പങ്കു വെക്കുകയും ചെയ്തിരിക്കുന്നു .......അത്തരം സ്വകാര്യ ദുഃഖങ്ങൾ സ്വകാര്യമാക്കി തന്നെ തുടരുന്നതായിരുന്നു നല്ലത് .......പിന്നെ പൊതുവേദിയിൽ സംവദിക്കുന്ന കാളിദാസൻ എന്ന വ്യക്തിത്വവും അനുവാചകരുടെ മനസിലെ അമൂർത്ത സങ്കല്പമായ കാളിദാസനും തമ്മിലുള്ള അന്തരം എടുത്തറിയുന്നത് ഇത്തരം സ്വകാര്യദുഃഖങ്ങളെ അതിജീവിക്കുവാനും തമസ്കരിക്കുവാനും അദ്ദേഹത്തിനു കഴിയാതെ വരുമ്പോൾ മാത്രമാണ് ..........കാലം മായ്ക്കാത്ത മുറിവുകളില്ല .....അതുകൊണ്ടു മനസിലെ മുറിവുകൾ സ്വയം ഉണങ്ങാൻ വിട്ടിട്ട് അനുവാചകരുടെ സങ്കല്പത്തിലെ കാളിദാസൻ എത്രയും വേഗം വീണ്ടും സട കുടഞ്ഞെഴുന്നേല്ക്കുമെന്നു പ്രതീക്ഷിക്കുന്നു