കുറച്ചു നാളുകള്‍ക്ക് മുമ്പ് വഴിയോരത്ത് പൊതു യോഗം കൂടുന്നത് നിരോധിച്ചു കൊണ്ട് കേരള ഹൈക്കോടതിയില്‍ നിന്നും ഒരു വിധി വന്നിരുന്നു. സി പി എം നേതാവ്, എം വി ജയരാജന്‍ ഈ വിധി പറഞ്ഞ ജഡ്ജിയെ ശുംഭന്‍ എന്നു വിളിച്ചു. കേരള ഹൈക്കോടതി അദ്ദേ ഹത്തെ കോടതി അലക്ഷ്യത്തിനു വിചാരണ ചെയ്തു. ശുംഭന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ജഡ്ജിയെ പഠിപ്പിക്കാനുള്ള ജയരാജന്റെ ശ്രമം പരാജയപ്പെട്ടു. അതുകൊണ്ട് ജയരാജന്‍ കോടതിയോട് മാപ്പു പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കി. പക്ഷെ കോടതിയോടല്ല പൊതു ജനത്തോട് മാപ്പു പറയണം എന്ന് ജഡ്ജി വാശി പിടിച്ചു. അതിനു തയ്യാറാകാത്തതുകൊണ്ട്, ജയരാജനെ തടവിനു വിധിച്ചു. അപ്പീലിനുള്ള സാവകാശം പോലും നല്‍കാതെ ഈ ജഡ്ജി ജയരാജനെ പൂജപ്പുര ജയിലിലേക്കയച്ചു. അപ്പീലു പോയാല്‍ ജഡ്ജിയുടെ ശുംഭത്തരം പെട്ടെന്ന് പൊതു ജനം അറിയുമെന്ന തിരിച്ചറിവുകൊണ്ടായിരുന്നു അതുണ്ടായത്. ജയരാജന്‍ ജയിലില്‍ പോയെങ്കിലും, അപ്പീലുമായി അദ്ദേഹത്തിന്റെ വക്കീല്‍ സുപ്രീം കോടതിയില്‍ പോയി. അപ്പീല്‍ അനുവദിക്കുക മാത്രമല്ല, ജയരാജനെ ഉടന്‍ മോചിപ്പിക്കാനും സുപ്രീം കോടതി ഉത്തരവായി. ശിക്ഷ വിധിച്ച ജഡ്ജിയുടെ ശുംഭത്തരം അന്ന് പൊതു ജനത്തിനു ബോധ്യമാകുകയും ചെയ്തു.
അടുത്ത കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനു പങ്കാളിത്തമുള്ള സോളാര്‍ കേസുണ്ടായി. ഏറെ വിവാദമുണ്ടാക്കിയ ആ കേസില്‍ മുഖ്യ മന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലീം രാജിനും പങ്കുണ്ടെന്നായപ്പോള്‍ ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ പിരിച്ചു വിട്ടു. സോളാര്‍ തട്ടിപ്പില്‍ മാത്രമല്ല,. ഭൂമി തട്ടിപ്പിലും ഗുണ്ടായിസത്തിലും, ഇപ്പോള്‍ ഈ പഴയ പോലീസുകാരന്‍ പ്രതിയാണ്. കേസിലെ പ്രതിയായ സലിം രാജിനെ കേരളാ പോലീസ് സ്നേഹ ബഹുമാനത്തോടെ ചോദ്യം ചെയ്തത് പക്ഷെ കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജിയായ ഹാരൂണ്‍ റഷീദിനു രുചിച്ചില്ല. സലീം രാജിനു മുകളില്‍ അധികാരകേന്ദ്രം ഉണ്ടെന്നു കൂടി പറയാനും ജഡ്ജി മറന്നില്ല. പക്ഷെ ഏതാണീ അധികാരകേന്ദ്രമെന്നു ജഡ്ജി പറഞ്ഞില്ല. അത് ആരാണെന്ന് കേരളത്തിലെ അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. അത് ഉമ്മന്‍ ചാണ്ടി ആണെന്നു പറയാന്‍ ജഡ്ജിക്ക് പേടി ആണ് എന്ന് പ്രതിപക്ഷ നേതാവ് വി എസ് അഭിപ്രായപ്പെട്ടു. ഉടനെ ജഡ്ജിക്ക് കലി കയറി. വി എസിന്റെ വിദ്യാഭ്യാസ യോഗ്യത എന്താണ്, എന്നു ജഡ്ജി ചോദിച്ചു. അദ്ദേഹത്തിനു നിയമം അറിയില്ലെന്നും, കോടതിയില്‍ വരികയാണെങ്കില്‍ നിയമം പഠിപ്പിച്ചു കൊടുക്കാം എന്നും ജഡ്ജി പുംഗവന്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഏഴാം ക്ളാസുവരെ വിദ്യാഭ്യാസമേ ഉള്ളു എന്നും, വയസു 90 ആയി എന്നും, ഇനി കൂടുതലായി ഒന്നു പഠിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും വി എസ് മറുപടിയും കൊടുത്തു. പറഞ്ഞ ശുംഭത്തരം മനസിലായതുകൊണ്ടോ എന്തോ പിന്നീട് ജഡ്ജി, കോടതി അലക്ഷ്യമെന്ന ഉമ്മക്കി കാട്ടി വി എസിന്റെ പിന്നാലെ പോയില്ല. സലീം രാജിനെ ഒരു പ്രതിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ ചോദ്യം ചെയ്യിക്കാനും ഈ ശുംഭനു സാധിച്ചുമില്ല.
സോളാര്‍ കേസിലെ ഒരു വാദി ആയ ശ്രീധരന്‍ നായര്‍ സരിതയോടൊപ്പം ഉമ്മന്‍ ചാണ്ടിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ കണ്ടിട്ടുണ്ട് എന്ന ആരോപണം ഉണ്ടായപ്പോള്‍, അങ്ങനെ കണ്ടിട്ടില്ല എന്ന് ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്നു. പക്ഷെ അങ്ങനെ കണ്ടാല്‍ എന്താണു കുഴപ്പമെന്ന് ഈ ജഡ്ജി ഒരിക്കല്‍ ചോദിച്ചു. അദ്ദേഹം പരിഗണിക്കുന്ന കേസുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടതല്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് ഈ തട്ടിപ്പില്‍ ഒരു പങ്കുമില്ല എന്ന അഭിപ്രായം കൂടി ഈ ജഡ്ജി പറഞ്ഞു എന്നും കൂടി ഓര്‍ക്കുക.
അതിനിടയില്‍ സരിതയെ ഒരു മജിസ്റ്റ്രേട്ടിന്റെ മുമ്പില്‍ ഹജരാക്കിയപ്പോള്‍ അവര്‍ക്ക് ചിലത് പറയാനുണ്ട് എന്ന് ജഡ്ജിയോട് പറഞ്ഞു. അദ്ദേഹം മറ്റുള്ളവരെയെല്ലാം പുറത്താക്കി സരിതക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടു. പക്ഷെ വളരെയേറെ ഗൌരവമുള്ള, ഈ കാര്യങ്ങള്‍ രേഖപ്പെടുത്താനൊന്നും നിയമം പഠിച്ച്, ജഡ്ജിയായ ഇദ്ദേഹം തയ്യാറായില്ല. അതിന്റെ കാരണം ഇത് രാഷ്ട്രീയത്തില്‍ കോളിളക്കം ഉണ്ടാക്കാന്‍ സാധ്യതയുള്ളവ ആയതുകൊണ്ടായിരുന്നു. സരിതയോട് പറയാനുള്ളതൊക്കെ എഴുതി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇതു പ്രകാരം സരിതക്കു പറയാനുള്ളത് 24 പേജുള്ള ഒരു statement ആയി തയ്യാറാക്കി. അതില്‍ പല ഉന്നതരുടെയും പേരുണ്ടെന്ന് സരിതയുടെ വക്കീല്‍ തന്നെ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ഇത് പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചക്ക് വഴിവച്ചപ്പോള്‍ ഇതേ ജഡ്ജി പറഞ്ഞത്, അതൊക്കെ ഒരു കെട്ടു നുണകള്‍ ആണെന്നായിരുന്നു. ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതം മനസിലാക്കിയ ഉമ്മന്‍ ചാണ്ടി, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് സരിതയെ ജയില്‍ മാറ്റി. ഉന്നത പോലീസുദ്യോഗസ്ഥനും മറ്റ് പലരും അവരെ ചെന്നു കണ്ടു. അതിനു ശേഷം 24 പേജുള്ള statement , വെറും നാലു പേജായി ചുരുങ്ങി. ഉന്നതരുടെ പേരുകളും അപ്രത്യക്ഷമായി. ജഡ്ജി സരിത എഴുതിക്കൊടുത്ത statement ഉം സ്വീകരിച്ചു. പക്ഷെ ഇതില്‍ ഉണ്ടായ അട്ടിമറി മറ്റുള്ളവര്‍ക്ക് മനസിലായി. അഡ്വക്കറ്റ് ജയശങ്കറിനേപ്പൊലുള്ളവര്‍ ഹൈക്കോടതിയില്‍ ഇതേപ്പറ്റി ഒരു പാരാതി കൊടുത്തു. ഹൈക്കോടതി അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍, ഒരു കെട്ടു നുണ എന്നു പറഞ്ഞതൊക്കെ സത്യമാണെന്ന് ജഡ്ജിക്ക് സമ്മതിക്കേണ്ടി വന്നു. പലരും തന്നെ ലൈംഗികമായി പീഢിപ്പിച്ചു എന്നും , രണ്ടു മൂന്ന് മന്ത്രിമാരുടെ പേരുകള്‍ അവര്‍ പറഞ്ഞിരുന്നു എന്നുമാണ്, ഇപ്പോള്‍ ഈ ജഡ്ജി പറയുന്നത്. പക്ഷെ അവരുടെ പേരുകള്‍ ഇപ്പോള്‍ ഓര്‍മ്മയില്ലത്രെ. ഓര്‍മ്മയില്ലെന്ന് ഏതെങ്കിലും സാക്ഷി കോടതിയില്‍ മൊഴി കൊടുത്താല്‍, അവരെ കടിച്ചു കീറുന്ന ജഡ്ജിയാണിത് പറയുന്നതെന്നോര്‍ക്കുക. നിയമം സംരക്ഷിക്കാന്‍ വേണ്ടി ജഡ്ജി പദം അലങ്കരിക്കുന്ന ഒരു ജഡ്ജിക്ക്, ഒരു സ്ത്രീ ലൈംഗിക പീഢനം നടന്നു എന്ന് പരാതിപ്പെട്ടാല്‍ എന്തു ചെയ്യണമെന്നറിയില്ലെങ്കില്‍ ഇദ്ദേഹത്തെ ശുംഭന്‍ എന്നു തന്നെയല്ലേ വിളിക്കേണ്ടത്?
കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഇപ്പോള്‍ പന്തം കണ്ട പെരുച്ചാഴികളേപ്പോലെ അന്തിച്ചു നില്‍ക്കുകയാണ്. ഗാഡ്‌ഗില്‍ കമ്മിറ്റിയും, കസ്തൂരി രംഗന്‍ കമ്മിറ്റിയും, യു ഡി എഫും, എല്‍ ഡി എഫും, കത്തോലിക്ക സഭയും, കോണ്‍ഗ്രസ് എം പി, പി റ്റി തോമസും കൂടി മലയാളികളെ മുഴുവന്‍ ഒരു മായിക ലോകത്തേക്ക് കൊണ്ടുപോയിരിക്കുന്നു.
കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ഒരുത്തരവിറക്കി. മൈനിങ്, പാറപൊട്ടിക്കല്‍, മണല്‍വാരല്‍, 20,000 ചതുരശ്രമീറ്ററിന് മുകളിലുള്ള കെട്ടിടനിര്‍മ്മാണം, താപവൈദ്യുത നിലയം, 50 ഹെക്ടറിന് മുകളിലുള്ള ടൗണ്‍ഷിപ്പ്, ചുവപ്പു കാറ്റഗറിയില്‍ വരുന്ന വ്യവസായം എന്നിവയ്ക്കുമാത്രമാണ് ഈ ഉത്തരവു പ്രകാരം ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഉത്തരവിറങ്ങിയ ഉടനെ രണ്ട് ക്രൈസ്തവ ബിഷപ്പുമാര്‍ അതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇടുക്കി ബിഷപ്പും താമരശ്ശേരി ബിഷപ്പും. ഹര്‍ത്താലിനാഹ്വാനം ചെയ്തു. യു ഡി എഫ് ഘടകകക്ഷികളായ മുസ്ലിം ലീഗും, കേരള കോണ്‍ഗ്രസും, എല്‍ ഡി എഫും ഹര്‍ത്താലില്‍ പങ്കു ചേര്‍ന്നു. പക്ഷെ പലയിടത്തും അക്രമങ്ങളുണ്ടായി. ടിപ്പര്‍ ലോറികളില്‍ അക്രമികളെ കൊണ്ടു വന്നിറക്കി വ്യാപകമായ നശാനഷ്ടങ്ങളുണ്ടാക്കി. ടിപ്പറില്‍ ആളെ ഇറക്കിയവര്‍ പാറപൊട്ടിക്കലിനും മണല്‍ വാരലിനും വേണ്ടി നിലകൊള്ളുന്നവരാണെന്നു സ്പഷ്ടം.
ഹര്‍ത്താല്‍ നടത്തുന്നവര്‍ കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്ന് രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ ചോദിച്ചിരിക്കുന്നു. ഈ ജഡ്ജിമാരെ ശുംഭന്‍ മാര്‍ എന്നു തന്നെ വിളിക്കാം. ഹര്‍ത്താലിഹ്വാനം ചെയ്ത ബിഷപ്പുമാരും, രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഇത് വായിച്ചിട്ടുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. ഈ റിപ്പോര്‍ട്ട് അവരില്‍ പലരുടെയും പല തരം താല്‍പ്പര്യങ്ങള്‍ക്കെതിരായതുകൊണ്ടാണ്, ഇതിനെ എതിര്‍ക്കുന്നതെന്ന് ഈ ജഡ്ജി മാര്‍ക്ക് മനസിലായിട്ടില്ലെങ്കില്‍ ഇവരെ ശുംഭന്‍മാര്‍ എന്നു തന്നെയല്ലേ വിളിക്കേണ്ടത്?
ഇടുക്കിയിലെ അനധികൃത കയ്യേങ്ങളൊഴിപ്പിക്കാന്‍ ചെന്നാല്‍, ചെല്ലുന്നവരുടെ കാലു വെട്ടും എന്ന് പറഞ്ഞ എം എം മണിയാണ്, ഹര്‍ത്താലിനാഹ്വാനം ചെയത് ഒരു രാഷ്ട്രീയ നേതാവ്. ഈ അനധികൃത കയ്യേറ്റ ഭൂമിയില്‍ പണുതിരിക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ പലതും പൊളിച്ചു മാറ്റേണ്ടി വരും എന്ന തിരിച്ചറിവു കൊണ്ടാണവര്‍ ഹര്‍ത്താലിനിറങ്ങിയത്.
താമരശ്ശേരി ബിഷപ്പ് ഡെല്‍ഹിയില്‍ ചെന്ന് സോണിയ ഗാന്ധിയെ കണ്ട് ഒരു ഉറപ്പു വങ്ങിയതിനു ശേഷമാണത്രെ ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഒരു കര്‍ഷകനെയും കുടിയിറക്കില്ല എന്ന ഉറപ്പാണത്രെ വാങ്ങിയത്. ഏതെങ്കിലും കര്‍ഷകനെ കുടിയിറക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലോ, കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലോ നിര്‍ദ്ദേശിക്കുന്നില്ല. അതിന്റെ അര്‍ത്ഥം ഇല്ലാത്ത ഒരു നിര്‍ദ്ദേശത്തിന്റെ പേരും പറഞ്ഞാണ്, ഈ ബിഷപ്പ് ഹര്‍ത്താലിനാഹ്വാനം ചെയ്തതെന്നല്ലേ? അപ്പോള്‍ ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം മറ്റെന്തോ ആണെന്ന് മറ്റുള്ളവര്‍ സംശയിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.
ഇടുക്കി ബിഷപ്പും ഇടുക്കി എം പി ആയ പി റ്റി തോമസും നേര്‍ക്ക് നേരെ പോരാടുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും കത്തോലിക്കാ സഭയും തമ്മില്‍ പണ്ടുമുതലേ സൌഹൃദത്തിലാണ്. വിമോചന സമര കാലം മുതലേ ഉള്ള ഈ അടുപ്പത്തിനു വലിയ കോട്ടമുണ്ടായിട്ടില്ല. പക്ഷെ ഇപ്പോള്‍ പി റ്റി തോമസിനെ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തും, എന്നൊക്കെ ആണു ബിഷപ്പു പറയുന്നത്.
ഇവര്‍ തമ്മിലുള്ള വാക്‌പ്പോരിലെ പ്രസക്തഭാഗങ്ങള്‍ ഇതാണ്.
പി റ്റി തോമസ്.
തെറ്റായ രീതിയിലുള്ള പ്രചാരണം അഴിച്ചുവിട്ട് വിഭാഗീയത സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളാണ് ഇടുക്കി രൂപതാ ബിഷപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. കാശ്‌മീര്‍ മോഡല്‍ കേരളത്തിലും ആവര്‍ത്തിക്കുമെന്നാണു ബിഷപ് പറയുന്നത്. ഈ പ്രഖ്യാപനത്തിലൂടെ ബിഷപ് വിഘടനവാദിയായി മാറി. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്‌താവന ബിഷപ്പിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം വ്യക്‌തമാക്കണം. മൂലമറ്റം പവര്‍ഹൗസ് ഉപരോധിക്കാനാണ് അവരുടെ തീരുമാനം. നക്‌സലുകള്‍ പോലും ചെയ്‌തിട്ടില്ലാത്ത സമരരീതിയാണിത്. നക്‌സലിസത്തേക്കാള്‍ മാരകമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ബിഷപ്പിന് എങ്ങിനെ സാധിക്കുന്നു? പരിസ്‌ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നതാണ് കത്തോലിക്കാ സഭയുടെ ചരിത്രം. പരിസ്‌ഥിതിക്ക് എതിരായ പ്രവര്‍ത്തനം പറഞ്ഞു കുമ്പസാരിക്കേണ്ട ഒന്നായാണ് സഭ കാണുന്നത്. എന്നിട്ടും ബിഷപ് പരിസ്‌ഥിതി സംരക്ഷണത്തിന് എതിരായി നിലകൊള്ളുന്നു. ഇതു സഭാ വിശ്വാസികള്‍ അംഗീകരിക്കില്ലെന്ന് ഉറപ്പാണ്.
ബിഷപ്പ്.
ഹൈറേഞ്ചിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും പ്രാപ്‌തമായ നേതൃത്വം ഇവിടെയില്ലാത്ത സാഹചര്യത്തിലാണ് എല്ലാ വിഭാഗങ്ങളേയും കൂട്ടിയോജിപ്പിച്ച് ഹൈറേഞ്ച് വികസന സമിതി രൂപീകരിച്ചത്. ഈയൊരു നടപടി ഏറ്റവും ഭയപ്പെടുത്തിയതു പി.ടി. തോമസിനെ പോലെയുള്ള രാഷ്‌ട്രീയക്കാരെയാണ്. കര്‍ഷകന് എതിരെ നിന്നാല്‍ ഒരൊറ്റവോട്ടും കിട്ടില്ലെന്ന് ബോധ്യമായപ്പോഴാണ് അസത്യപ്രചാരണത്തിലൂടെ ഞങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്‌ത്താന്‍ പി.ടി. ശ്രമിക്കുന്നത്. അപ്പോള്‍ ആരാണ് യഥാര്‍ഥ വിഘടനവാദി? മൂലമറ്റം പവര്‍ഹൗസ് ഉപരോധിക്കുന്നതു പ്രതീകാത്മകമായിട്ടാണ്. അത് ആശയതലത്തില്‍ മാത്രമാണ്. പ്രായോഗിക തലത്തിലേക്കു മാറ്റുമ്പോള്‍ മാത്രമേ അത് നക്‌സലിസമാകുന്നുള്ളൂ. ഒന്നു ചിരിക്കാന്‍ പോലും അറിയാത്ത വ്യക്‌തിയാണ് പി.ടി. തോമസ്. ഉള്ളം നിറയെ കളങ്കമാണ്. അതുകൊണ്ടാണ് എന്നെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാന്‍ സാധിക്കുന്നതും. ഗ്രൂപ്പ് നേതാവായി നെഞ്ച് വിരിച്ച് നടക്കണമെന്ന് മാത്രമേയുള്ളൂ. സാധാരണകര്‍ഷകനോട് സംസാരിക്കാന്‍ പോലും പി.ടിക്കു താല്‍പ്പര്യമില്ല. കര്‍ഷകന്റെ പ്രശ്‌നങ്ങള്‍ അറിയാനും പരിഹരിക്കാനും സമയമില്ല. സഭയുമായി പി.ടി ക്കിപ്പോള്‍ അടുപ്പമൊന്നുമില്ല. ഇനി പി.ടി. മത്സരിക്കുകയാണെങ്കില്‍ നിലംതൊടാതെ പൊട്ടിക്കുമെന്നുറപ്പാണ്. എം.പി. എന്ന നിലയ്‌ക്ക് പി.ടി. സമ്പൂര്‍ണ പരാജയമാണ്.
സതീശനെയും ബലറാമിനെയും പോലെ ഹരിത പട്ടം സ്വയം ചാര്‍ത്തി നടക്കുന്ന ആളുമല്ല പി റ്റി തോമസ്. ബലറാം ഇപ്പോള്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനു പോയിരിക്കുകയാണെന്ന് കേള്‍ക്കുന്നു. കാതിക്കുടം വിഷയത്തില്‍ സതീശനുള്ള പരിസ്ഥിതി സ്നേഹം എല്ലാവരും കണ്ടതുമാണ്. ഇതുപോലെ മുഖം മൂടി ഒന്നും ധരിക്കാത്ത പി റ്റി തോമസിനിപ്പോള്‍ ഈ വിഷപ്പുമായിഏറ്റുമുട്ടേണ്ടി വന്നത് എന്തുകൊണ്ടായിരിക്കാം? പാര്‍ട്ടി എടുത്ത തീരുമാനമായതുകൊണ്ട്, അതിനെ തള്ളിപ്പറയാന്‍ സ്ഥാനാര്‍ത്ഥിത്ത മോഹി ആയ തോമസിനു ബുദ്ധിമുട്ടുണ്ടാകാം. അതുകൊണ്ട് സര്‍ക്കാര്‍ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. അല്ലെങ്കില്‍ സോണിയ ഗാന്ധി ചീട്ടു വെട്ടിക്കളയും എന്ന തിരിച്ചറിവുകൊണ്ടാണത്.
പക്ഷെ അതിപ്പോള്‍ ബൂമറാംഗ് പോലെ തിരിച്ചു വന്നിരിക്കുന്നു. ഇടുക്കിയിലെ ഭൂരിഭാഗം പേരും എതിര്‍ക്കുന്ന ഒരു വിഷയത്തില്‍ ബിഷപ്പിനെതിരെ പരസ്യ നിലപാടെടുക്കാന്‍ കാണിച്ച ധൈര്യം ഏതായലും അനുമോദനം അര്‍ഹിക്കുന്നുണ്ട്.
ഇക്കാര്യത്തില്‍ പി റ്റി തോമസിനോട് തോന്നിയ ആദരം പാടെ ഇല്ലാതാക്കുന്ന മറ്റ് ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പൊര്‍ട്ടിന്, എന്തു പോരായ്‌മകള്‍ ആണുള്ളത് എന്നു ചോദിച്ചപ്പോള്‍ പി റ്റി തോമസിന്റെ മറുപടി ഇതായിരുന്നു. ഗാഡ്‌ഗിലിന്റെ നിര്‍ദേശങ്ങളില്‍ പോരായ്‌മകളുണ്ടെന്നു കരുതുന്നില്ല എന്നാണദ്ദേഹം മറുപടി പറയുന്നത്. എങ്കില്‍ പിന്നെ കസ്തൂരി രംഗന്‍ കമ്മിറ്റിയെ അദ്ദേഹത്തിന്റെ പാര്‍ട്ടി ആയ കോണ്‍ഗ്രസ് എന്തിനു നിയോഗിച്ചു? എന്തുകൊണ്ട് തോമസ് അതിനെതിരെ പ്രതിഷേധിച്ചില്ല? ഇവിടെ തോമസ്, വി ഡി സതീശന്‍ ലെവലിലേക്ക് താഴുന്നു.
കാഷ്മീര്‍ മോഡല്‍ സമരം നടത്തുമെന്ന് ബിഷപ്പ് പറഞ്ഞതായും അത് വിഘടന വാദത്തിനു സമമാണ്, എന്നുമാണ്, തോമസിന്റെ നിലപാട്. പണ്ട് ബാലകൃഷ്ണപിള്ള പഞ്ചാബ് മോഡല്‍ സമരത്തിനാഹ്വാനം നടത്തിയതുപോലെ. ഇടുക്കി ബിഷപ്പിനേക്കുറിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പിനോട് പരാതി പറയുമെന്നാണു തോമസ് പറയുന്നത്. വിഘടന വാദം രാജ്യ ദ്രോഹമാണ്. അതിനുള്ള പരാതി ഏതെങ്കിലും സഭയുടെ തലവന്റെ അടുത്തല്ല കൊടുക്കേണ്ടത്. അത് നീതി ന്യായ കോടതിയിലാണ്. ഇത് പറഞ്ഞതു വഴി തോമസ് ഒരു ശുംഭന്‍ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്.
തോമസ് പറഞ്ഞ ഏറ്റവും വലിയ തമാശ ഇതാണ്.
റിപ്പോര്‍ട്ട് കര്‍ഷകര്‍ക്കു ദോഷം ചെയ്യാത്തതാണെങ്കില്‍ അവരെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ച് അവരുടെ നിര്‍ദ്ദേശങ്ങള്‍ കേട്ട ശേഷം നടപ്പാക്കുകയായിരുന്നെങ്കില്‍ ആശങ്കകള്‍ അകറ്റാമായിരുന്നില്ലേ?
എന്ന ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ.
ഇതേ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.
2009 മുതല്‍ തോമസ് ഇടുക്കിയിലെ എം പി ആണ്. 2011 ലായിരുനു ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടാണു നല്ലതെന്നു പറയുന്ന ഇദ്ദേഹം ഇതേക്കുറിച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കാന്‍ ഇതു വരെ ശ്രമിച്ചതായി കേട്ടില്ല.കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്കില്‍ കാണിച്ച ച്വ്ച ആവേശ ത്തിന്റെ ആയിരത്തിലൊന്ന്, ഈ റിപ്പോര്‍ട്ടിനേപ്പറ്റി സ്വന്തം വോട്ടര്‍മാരെ ബോധവാന്‍മാരാക്കാന്‍ ഇദ്ദേഹം ശ്രമിച്ചില്ല. ബിഷപ്പ് പറഞ്ഞതുപോലെ നെഞ്ചു വിരിച്ച് ഗ്രൂപ്പു കളിച്ചു നടന്നു. ഇപ്പോഴും അതിനു വേണ്ടി ശ്രമിക്കുന്നതായി കാണുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തു വന്നപ്പോള്‍ അദ്ദേഹം അങ്കലാപ്പിലാണ്. ബിഷപ്പ് മാത്രമല്ല ഇടുക്കിയിലെ ലക്ഷക്കണക്കിനാളുകള്‍ പ്രതിഷേധിക്കുന്നുണ്ട്. പക്ഷെ തോമസിന്റെ അസ്ത്രം ബിഷപ്പിനു നേരെ മാത്രം തിരിച്ചു വച്ചിരിക്കുന്നത്, അദ്ദേഹം ബിഷപ്പിനെതിരെ ആരോപിക്കുന്ന അതേ ഗൂഢ അജണ്ടയുടെ ഭാഗമല്ലേ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു. ഏതായാലും തോമസിന്റെ കാര്യം ഏതാണ്ടു തീരുമാനമായി. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ച്, പിണറായി വിജയന്‍ ഇടതുപക്ഷത്തിനുണ്ടാക്കിയ കറ ഏതാണ്ട് കഴുകിക്കളയാനുള്ള അവസരം ഇടതുപക്ഷത്തിനു കിട്ടിയിട്ടുണ്ട്. അതവര്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്നു തീര്‍ച്ച.
അടുത്ത ശുംഭത്തരം പറഞ്ഞത് കേരള മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി ആണ്.
അദ്ദേഹം പറഞ്ഞത് ഇതാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയോര ജനതയെ ബാധിക്കില്ല. ഇ.എസ്.എയില്‍ വനം വകുപ്പിന്റെ യാതൊരു ഇടപ്പെടലുമുണ്ടാകില്ല. ജനവാസത്തിന് തടസവും വരില്ല. ഇപ്പോള്‍ എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ തുടർന്നും ജീവിക്കാം. കൃഷിക്കും കന്നുകാലി വളര്‍ത്തലിനും തടസമുണ്ടാകില്ല.
ഇത് തികച്ചും തെറ്റായ പ്രസ്താവന ആണ്. ഉമ്മന്‍ ചാണ്ടിയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പശ്ചിമഘട്ടത്തെ മുഴുവന്‍ പരിസ്ഥിതിലോലമായി കാണണമെന്നായിരുന്നു ഗാഡ്ഗില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പക്ഷെ 60,000 ചതുരശ്രകിലോമീറ്റര്‍ മാത്രം പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിലെ 123 വില്ലേജുകളാണ് ഇതില്‍ വരിക. കസ്തൂരിരംഗന്‍ കമ്മിറ്റി സ്വാഭാവിക വനങ്ങളും സംരക്ഷിതപ്രദേശങ്ങളും ഉള്‍പ്പെടുന്ന സ്ഥലങ്ങളെയാണ് പരിസ്ഥിതിലോലമായി കണക്കാക്കിയത്. ചതുരശ്രകിലോമീറ്ററിന് 100 ല്‍ താഴെ ജനങ്ങളുള്ള പ്രദേശങ്ങളാണ് പരിസ്ഥിതിലോല മേഖലയില്‍ വരുന്നതെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുണ്ട്.ഏത് റിപ്പോര്‍ട്ട് നടപ്പാക്കിയാലും ഈ പരിസ്തിതി ലോല പ്രദേശങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നത് ശുംഭത്തരമാണ്.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുണപരമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാണ്, വി എസ് അച്യുതാനന്ദന്‍ പറയുന്നത്. ജനങ്ങള്‍ക്ക് ദോഷകരമെന്നു തോന്നുന്ന വിഷയങ്ങളില്‍ സമവായമുണ്ടാക്കി ആവശ്യമായ ഭേദഗതികള്‍ വരുത്തി നടപ്പിലാക്കാം എന്ന് ഗാഡ്ഗില്‍ തന്നെ പറയുന്നുണ്ട്.
പക്ഷെ പിണറായി വിജയന്‍ വ്യക്തമായി ഒന്നും പറയുന്നില്ല. അദ്ദേഹം എങ്ങും തൊടാതെ ചിലത് പറയുന്നു. 'ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചില ദൗര്‍ബല്യങ്ങള്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരിഹരിച്ചിട്ടുണ്ടെങ്കിലും ആ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല. 'ഈ ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് ജനങ്ങളെ പ്രകൃതിസംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരുന്ന തരത്തിലുള്ള ഇടപെടലാണ് ആവശ്യമായിട്ടുള്ളത്. അതിന് പകരം ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഇതിനോട് യോജിക്കാന്‍ കഴിയില്ല. കര്‍ഷക സംഘടനകളുമായും അതുപോലുള്ള വിവിധ ജനവിഭാഗങ്ങളുമായും ചര്‍ച്ച നടത്തി ആവശ്യമായ ഭേദഗതികള്‍ വരുത്തിക്കൊണ്ട് ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാവണം.'
ഇതിനെ കേരള രാഷ്ട്രീയത്തിലെ ക്ളൌണ്‍ എന്നു വിശേഷിപ്പിക്കാവുന്ന കെ സി ജോസഫ് പരിഹസിക്കുന്നത് ഇങ്ങനെ.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച വി.എസ്. അച്യുതാനന്ദനും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച പിണറായി വിജയനും ഇപ്പോള്‍ പാഷാണം വര്‍ക്കിയുടെ റോളാണ് അഭിനയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നാട്ടില്‍ കലാപമുണ്ടാക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്.
യു ഡി എഫ് പ്രതിരോധത്തിലാണ്. യു ഡി എഫിലെ പ്രാബല കക്ഷികളായ കേരള കോണ്‍ഗ്രസും, മുസ്ലിം ലീഗും ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്നു. കേരളത്തിലെ പ്രബല സമുദായമായ കത്തോലിക്കാ സഭയും എതിര്‍ക്കുന്നു. സി പി എമ്മുമായി ഒരു കാലത്തും അടുപ്പം കണിക്കാത്ത കത്തോലിക്കാ സഭ, സി പി എം എടുത്ത നിലപാടില്‍ വരുമ്പോള്‍ അവര്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. അവരെ തങ്ങളുടെ ചേരിയിലേക്ക് കൊണ്ടു വരാന്‍ കിട്ടിയ അവസരം അവര്‍ ഉപയോഗപ്പെടുത്തുന്നു. കേരളത്തില്‍ ഭരിക്കുന്ന കോണ്‍ഗ്രസ് തന്നെയാണ്, കേന്ദ്രത്തിലും ഭരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തോട് മാലയോര മേഘലകളിലെ ഭൂരിഭാഗം ജനങ്ങളും എതിര്‍ക്കുന്നതിന്, സി പി എമ്മിന്റെ നേരെ കുതിര കയറുന്നതില്‍ എന്തു കാര്യം?.
ഉമ്മന്‍ ചാണ്ടി കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അതിന്റെ റിപ്പോര്‍ട്ട് വരുന്നതു വരെയെങ്കിലും കാത്തിരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കേന്ദ്ര സര്‍ക്കരിനോട് പറയാമായിരുന്നു. അതൊന്നും ചെയ്യാതെ ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് പാര്‍ട്ടിക്കു മാത്രമാണ്. അത് ഉമ്മന്‍ ചാണ്ടിയുടെ പരാജയം മാത്രമാണ്.
ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നപ്പോള്‍ മുതല്‍ മലയോര മേഘലയിലെ ആളുകള്‍ ഭയാശങ്കയിലായിരുന്നു. അതിനൊന്നും പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാതെ പണ്ടത്തെ നാട്ടു രജാക്കന്‍മാരേപ്പോലെ പണക്കിഴി വിതരണം ചെയ്ത് നടക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയും ജോസഫും. ഇപ്പോള്‍ കാര്യങ്ങളൊക്കെ കൈ വിട്ടു പോകുന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ പ്രതിപക്ഷത്തിന്റെ നേരെ കുതിര കയറിയിട്ട് യാതൊരു പ്രയോജനവുമില്ല.
സുകുമാരന്‍ നായര്‍ എന്തു പറഞ്ഞാലും ആരെ ചീത്ത വിളിച്ചാലും, അത് പറയാന്‍ അദ്ദേഹത്തിനു സ്വാതന്ത്ര്യമുണ്ട് എന്ന് പറയുന്ന ചെന്നിത്തലയോ, പി റ്റി തോമസോ, ഉമ്മന്‍ ചാണ്ടിയോ, ആ ഔദാര്യം ഇടുക്കി ബിഷപ്പിനനുവദിച്ചു കൊടുത്ത് കണ്ടില്ല. തോമസ് ബിഷപ്പിനെ ആക്ഷേപിക്കുകയാണു ചെയ്തത്. ഉമ്മന്‍ ചാണ്ടിക്കോ കെ സി ജോസഫിനോ ആ ധൈര്യമില്ലാത്തതുകൊണ്ട് സി പി എമ്മിനെ ചീത്ത വിളിക്കുന്നു.
കേരളം ചില ആവശ്യങ്ങള്‍ മുന്നോട്ടു വയ്ക്കുമെന്നാണ്, ഉമ്മന്‍ ചാണ്ടി പറയുന്നത്. ഇവയാണാ ആവശ്യങ്ങള്‍.
കസ്തുരിരംഗന്‍ ശിപാര്‍ശ ചെയ്ത വില്ളേജുകളിലെ പരിസ്ഥിതി ലോല പ്രദേശത്തെയും (ഇ.എസ്.എ) അല്ലാത്ത പ്രദേശങ്ങളെയും വേര്‍തിരിക്കണം.
വനത്തിനകത്തെ ഏലം ഉള്‍പ്പെടെയുള്ള തോട്ടങ്ങള്‍, വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍, റബ്ബര്‍തോട്ടങ്ങള്‍ എന്നിവയെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം.
കസ്തുരിരംഗന്‍ റിപ്പോര്‍ട്ടില്‍ 123 വില്ലേജുകളും 121 പഞ്ചായത്തുകളും ഉൾപ്പെടുത്തിയത് അംഗീകരിക്കില്ല.
പരിസ്ഥിതി ലോല പ്രദേശം ഉള്‍പ്പെടുന്ന വില്ലേജുകളെ അപ്പാടെ ഇ.എസ്.എയായി പ്രഖ്യാപിച്ച നടപടി തിരുത്തണം.
റെഡ് കാറ്റഗറിയില്‍ നിന്ന് ആശുപത്രികളെയും ഡയറികളെയും ഒഴിവാക്കണം.
ഇതൊക്കെ ആണു നിര്‍ദ്ദേശങ്ങളെങ്കില്‍ പിന്നെ എന്തിനു വെറുതെ ഒരു കമ്മിറ്റിയെ കൂടി വച്ച് ആ പണം കൂടെ ദൂര്‍ത്തടിക്കുന്നു? യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി കുറച്ച് സാവകാശം ലഭിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളെ വിഡ്ഢികളാക്കാന്‍. ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി ചിലതൊക്കെ ചെയ്യുന്നു എന്ന തോന്നലുണ്ടാക്കി, എങ്ങനെയെങ്കിലും ലോക് സഭ തെരഞ്ഞെടുപ്പു വരെ ഇത് നീട്ടിക്കൊണ്ടുപോകാനുള്ള ഗൂഢ തന്ത്രമാണിത്.
ചതുരശ്രകിലോമീറ്ററിന് 100 ല്‍ താഴെ ജനങ്ങളുള്ള പ്രദേശങ്ങളാണ് പരിസ്ഥിതിലോല മേഖലയില്‍ വരുന്നതെന്നാണ്, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. ഇതുപ്രകാരം പരിസ്തിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെടുന്നത് ചില ആദിവാസി കോളനികള്‍ മാത്രമായിരിക്കും. ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം അംഗീകരിച്ചാല്‍ ഒറ്റ വില്ലേജും പരിസ്തിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെടുത്താന്‍ ആകില്ല. അപ്പോള്‍ പിന്നെ ഈ റിപ്പോര്‍ട്ടിനു പ്രസക്തി ഇല്ലാതാകും. ജനസാന്ദ്രത കണക്കിലെടുത്താല്‍ കേരളത്തിലെ 123 വില്ലേജുകളെയും പരിസ്ഥിതിലോലപരിധിയില്‍നിന്ന് ഒഴിവാക്കേണ്ടി വരും.
കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഏറ്റവും വലിയ പാളിച്ചയുമിതാണ്. ഇനി കേരളം ആവശ്യപ്പെടുമ്പോലെ ഓരോ വില്ലേജിലും പരിസ്തിതി ലോല പ്രദേശമെന്നും അല്ലാത്തതെന്നും വേര്‍തിരിക്കുക എന്നൊക്കെ പറഞ്ഞാല്‍ അതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ബഹിരാകാശ ശാസ്ത്രജ്ഞനായ കസ്‌തൂരിരംഗന്‍ ആകാശത്തു നിന്ന് ഭൂമിയെ കണ്ടാണീ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതുകൊണ്ട് അദ്ദേഹത്തിനു യാഥാര്‍ത്ഥ്യങ്ങളൊന്നും ശരിയായ വിധത്തില്‍ കാണാന്‍ പറ്റിയില്ല. പരിസ്‌ഥിതിക്ക് യാതൊരു പ്രാധാന്യവും കല്പ്പിക്കാതെയാണ് കസ്‌തൂരിരംഗന്‍ പശ്‌ചിമഘട്ട സംരക്ഷണത്തെ നോക്കിക്കണ്ടതെന്ന് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാകും. അദ്ദേഹത്തിന് യാതൊരു പരിചയവുമില്ലാത്ത മേഖലയാണ് പ്രകൃതിസംരക്ഷണരംഗം. അതുകൊണ്ടാണ്,. 123 വില്ലേജുകളെ ആകാശത്തു നിന്ന് വീക്ഷിച്ചിട്ട് അവിടങ്ങളില്‍ പല കാര്യങ്ങളും ചെയ്യരുതെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷെ ഗാഡ്ഗില്‍ എന്ന പ്രകൃതിശാസ്ത്രജ്ഞന്‍ നിര്‍ദ്ദേശിച്ചത്, പരിസ്തിതി ലോല മേഘലയില്‍ പലതും ചെയ്യാം പക്ഷെ, പ്രകൃതിക്കനുയോജ്യമായ രീതിയില്‍ ആയിരിക്കണമെന്നു മാത്രം. അതാതു പ്രദേശത്തു താമസിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങളും, അഭിപ്രായങ്ങളും കണക്കിലെടുത്ത്, വിദഗ്ദ്ധരുടെ നിര്‍ദ്ദേശത്തോടു കൂടി, നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്യണമെന്നാണു ഗാഡ്ഗില്‍ പറയുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്ന ഒരു തീരുമാനവും, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങളുമാണ്.
ആറു സംസ്‌ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ ചേര്‍ന്ന് പ്രശ്‌ന പരിഹാരം ഉണ്ടാക്കട്ടെയെന്ന്, കസ്‌തൂരിരംഗന്‍ നിര്‍ദേശിക്കുമ്പോള്‍, അതാതിടത്തെ ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചും, പ്രകൃതിക്ക് ദോഷം വരാത്തതുമായ തീരുമാനങ്ങള്‍ നടപ്പില്‍ ആക്കട്ടെ എന്നാണ് ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശം . ഇതനുസരിച്ച് ഏറ്റവും ജനാധിപത്യപരമായ നിര്‍ദ്ദേശങ്ങള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലാണുള്ളത്. നടപ്പാക്കേണ്ടതും അതാണ്. അതിനു വേണ്ടി, ഓരോ പ്രദേശത്തുമുള്ള പരിസ്തിതി വിഷയത്തില്‍ പ്രാവീണ്യമുള്ള വിദഗ്‌ധരെ സര്‍ക്കാര്‍ കണ്ടെത്തി പരിസ്‌ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുകയാണു വേണ്ടത്. അതിനു ശേഷം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാം. ഇവ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്, നിയമങ്ങളല്ല.
പക്ഷെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം കര്‍ഷകരെയും കുടിയേറ്റക്കാരെയും യാതൊരു തരത്തിലും ബാധിക്കില്ല. മാഫിയകളെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെയും, മെഡിക്കല്‍ കോളേജുകള്‍ പോലെ വന്‍ നിര്‍മ്മാണം മനസില്‍ കണ്ട് സ്ഥലം വാങ്ങിക്കൂട്ടിയവരെയുമൊക്കെ ബാധിക്കും.
40 comments:
ചതുരശ്രകിലോമീറ്ററിന് 100 ല്‍ താഴെ ജനങ്ങളുള്ള പ്രദേശങ്ങളാണ് പരിസ്ഥിതിലോല മേഖലയില്‍ വരുന്നതെന്നാണ്, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. ഇതുപ്രകാരം പരിസ്തിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെടുന്നത് ചില ആദിവാസി കോളനികള്‍ മാത്രമായിരിക്കും. ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം അംഗീകരിച്ചാല്‍, ഒറ്റ വില്ലേജും പരിസ്തിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെടുത്താന്‍ ആകില്ല. അപ്പോള്‍ പിന്നെ ഈ റിപ്പോര്‍ട്ടിനു പ്രസക്തി ഇല്ലാതാകും. ജനസാന്ദ്രത കണക്കിലെടുത്താല്‍ കേരളത്തിലെ 123 വില്ലേജുകളെയും പരിസ്ഥിതിലോലപരിധിയില്‍നിന്ന് ഒഴിവാക്കേണ്ടി വരും.
കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഏറ്റവും വലിയ പാളിച്ചയുമിതാണ്.
>>> പക്ഷെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം കര്‍ഷകരെയും കുടിയേറ്റക്കാരെയും യാതൊരു തരത്തിലും ബാധിക്കില്ല. മാഫിയകളെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെയും, മെഡിക്കല്‍ കോളേജുകള്‍ പോലെ വന്‍ നിര്‍മ്മാണം മനസില്‍ കണ്ട് സ്ഥലം വാങ്ങിക്കൂട്ടിയവരെയുമൊക്കെ ബാധിക്കും. <<<
അപ്പോള് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയ എല് ഡീ എഫ്നു ആരുടെ താല്പര്യ മാണ് വലുത് എന്നു മനസ്സിലായല്ലോ .....വലിയ പരിസ്ഥിതി വാദിയൊക്കെ ആയ അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ പിണറായിക്ക് അടിയറവു പറഞ്ഞു മൌനം പാലിക്കുകയും ആണല്ലോ
ഇടുക്കി ബിഷപ്പും കൂട്ടരും നടത്തുന്നത് കുറച്ചു നാള്‍ മുന്‍പ് മുല്ലപെരിയാര്‍ ഇപ്പൊ പൊട്ടും എന്നൊക്കെ പറഞ്ഞു ജനങ്ങളില്‍ ഭയാശങ്കകള്‍ ഇളക്കി വിട്ടു നടത്തിയ പരിപാടിയുടെ ഒരു തനിയാവര്‍ത്തനം ....ഇനി ഒരു കക്കൂസ് പോലും ഉണ്ടാക്കാന്‍ കേന്ദ് രതീന്നു അനുമതി വേണം നാട്ടുകാരെ മൊത്തം കുടിയിറക്കാന്‍ പോണു എന്നൊക്കെ പറഞ്ഞു പരത്തി ആളുകളുടെ ഇടയില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതിനു പീ ജേ ജോസഫ് ഉള്പ്പടെയുള്ള "പഴയ മുല്ലപെരിയാര്‍ ടീം " തന്നെ മുന്നില് .....താമരശ്ശേരി ബിഷപ്പിനാവട്ടെ ഡല്‍ഹീ വച്ചു ദിവ്യ ദര്‍ശനം ഒണ്ടായതീ പിന്നെ ഒരു പരാതീം ഇല്ല പിന്നെ അതിനോടകം , നടത്തിയ കയ്യേറ്റങ്ങളുടെ രേഖകളെല്ലാം ആപ്പീസുള്‍പ്പടെ കത്തിച്ചത് കൊണ്ടു ആര്‍ക്കും തന്നെ ഇനി പരാതി ഉണ്ടാവുകേം ഇല്ല
ഇനിയിപ്പോ മുസ്ലീം ലീഗും കേരളാ കൊണ്ഗ്രസുമൊക്കെ എല് ഡീ എഫിലേക്ക് ഇടിച്ചു കേറുമെന്നും അങ്ങനെ ഒരു സാധ്യത ഉള്ളതായി വല്ല reliable report ഉം കിട്ടിയാലുടന്‍ ചാണ്ടി നിയമസഭ പിരിച്ചുവിട്ടു പാര്‍ലമെന്റിനൊപ്പം അസംബ്ലി തിരഞ്ഞടുപ്പും നടത്തുമെന്നും കാലാവധി പൂര്‍ത്തിയാവാത്ത അച്ചുതാനന്ദന് സീറ്റു നിഷേധിച്ചു പിണറായിയുടെ നേതൃത്വത്തില്‍ മത്സരിക്കുന്ന സാഹചര്യം ഇപ്പോഴുള്ള advantage എല് ഡീ എഫ് എന്നതിനേക്കാള്‍ ഒരുവിധം deuce എന്ന നിലയിലെത്തിക്കും എന്നിങ്ങനെ തിരക്കഥ പുരോഗമിക്കുമ്പോള്‍ സോളാര്‍ , കസ്തൂരി രംഗന്‍ ഇങ്ങനെ ഓരോന്ന് വന്നു കൊണ്ടിരിക്കുമെന്നുറപ്പ് അപ്പൊപ്പിന്നെ ഇടക്കിടെ സംസ്ഥാനമാകെ സ്തംഭിപ്പിക്കുന്ന ഹര്‍ത്താലുകള്‍ "ആഘോഷിക്കുക "എന്നതേ എല്ലാവരും കൂടെ ശുംഭന്മാരാക്കുന്ന പൊതുജനത്തിന് ചെയ്യാനുള്ളൂ
ശുംഭന്മാരുടെ രാജ്യം. വിവേകപൂര്‍വം ചിന്തിക്കുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം
തങ്ങളോടു തീർത്തും യോജിക്കുന്നു.
എന്റെ ഒരു സുഹൃത്ത് കുറെ ചോദ്യാവലി തന്നു .. ഇതിനുള്ള മറുപടി പ്രതീക്ഷിക്കുന്നു.
1. കസ്തുരി രംഗൻ റിപ്പോർട്ട് വന്നാൽ ഞങ്ങള്ക് ഞങ്ങളുടെ സ്ഥലത്തിനു കരം അടക്കാൻ സാധിക്കുമോ ?
2. റിപ്പോർട്ടിൽ പറയുന്ന ചുവപ് പട്ടികയിലെ 46th ഇനം ആശുപത്രി ആണെന്നത് നിങ്ങൾ മറന്നു പോയോ ? ഞങ്ങള്ക് ഒരു അപകടം പറ്റിയാൽ പെട്ടന് എവിടേ പോയി ചികിൽസികും ?
3. ഞങ്ങള്ക് സ്തല കച്ചവടം ചെയാൻ സാധികുമോ ?
4. പരിസ്ഥിതി ദുര്ബല പ്രദേശം ആയി ഈ സ്ഥലങ്ങളെ പ്രക്യപിച്ചാൽ പീന്നെ ഞങ്ങളുടെ ഈ ഭൂമിക്ക് എന്താണ് വില ഉള്ളത് ?
5. RED category പെടുത്തിയാൽ പീന്നെ ഇവിടെ ഭാവിയിൽ എന്തെങ്കിലും കൃഷി അല്ലെങ്കിൽ കച്ചവടം നടത്താൻ സാധിക്കുമോ ?
6. കരം ഇല്ലാത്ത ഭൂമിക്ക് ആരേലും വില തരുമോ ?
7. ആദായം ഇല്ലാതാകുമ്പോൾ സ്വന്തം അപ്പനെയും അമ്മയെയും ഒന്ന് ചികിത്സിക്കാൻ പണം ഇല്ലാതെ വരുമ്പോൾ ഒള്ളത് പണയം വചെലും ചികിത്സിക്കാൻ നോക്കുമ്പോൾ കരം ഇല്ലാത്ത ഭൂമിക്ക് ഏതേലും ബാങ്ക് വായ്പ തരുമോ ?
8. കസ്തുരി രംഗൻ റിപ്പോർട്ടിൽ എടുത്തു പറഞ്ഞിടുണ്ട് വന നിയമം ഈ പ്രദേശങ്ങളില് ബാധകം ആണെന്ന് ... അപ്പോൾ കുറച്ചു തേക്കോ,മറ്റു വൃഷങ്ങലോ ഉണ്ടെങ്കിൽ വെട്ടി വിക്കാൻ പോലും പറ്റില്ലെ ? പീന്നെ എങ്ങനെ ജീവിക്കും ?
9. റബ്ബെർ വെട്ടി ജീവികുന്നവർ ... ഭാവിയിൽ വന നിയമം വന്നാൽ എങ്ങനെ റബ്ബെർ Replant ചെയ്യും ?
ഭൂമിയെ സംരക്ഷിക്കാൻ കര്ഷകനെ കൊലക്കു കൊടുത്തു മാത്രമേ സാധിക്കുക ഉള്ളോ ?
>>>>അപ്പോള് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയ എല് ഡീ എഫ്നു ആരുടെ താല്പര്യ മാണ് വലുത് എന്നു മനസ്സിലായല്ലോ<<<<
എനിക്ക് മനസിലായില്ല.
"മാഫിയകളെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെയും, മെഡിക്കല്‍ കോളേജുകള്‍ പോലെ വന്‍ നിര്‍മ്മാണം മനസില്‍ കണ്ട് സ്ഥലം വാങ്ങിക്കൂട്ടിയവരുടെയും താല്‍പ്പര്യം സംരക്ഷിക്കാനാണ്, "എല്‍ ഡി എഫ് ഹര്‍ത്താല്‍ നടത്തിയത് എന്നത് താങ്കളുടെ അഭിപ്രായം. പക്ഷെ എനിക്കാ അഭിപ്രായമില്ല.
ഈ രണ്ടു റിപ്പോര്‍ട്ടുകളേക്കുറിച്ചും സി പി എമ്മിനുള്ള അഭിപ്രായം അവര്‍ പറഞ്ഞിട്ടുണ്ട്. രണ്ടു റിപ്പോര്‍ട്ടുകളിലും ചില പ്രശ്നങ്ങളുണ്ട്. അവ പരിഹരിച്ച് നടപ്പാക്കണം എന്നു പറയുന്നതും, ഈ രണ്ട് റിപ്പോര്‍ട്ടികളും നടപ്പാക്കാനേ പാടില്ല എന്നു പറയുന്നതും തമ്മിലുള്ള വ്യത്യാസം താങ്കള്‍ക്ക് മനസിലാകുന്നില്ല. അതിന്റെ പ്രശ്നമാണിത്.
എല്‍ ഡി എഫ് ഇവിടെ പ്രായോഗിക രാഷ്ട്രീയം കളിക്കുന്നു. പരമ്പരാഗതമായി കമ്യൂണിസ്റ്റുപാര്‍ട്ടിയോട് അകലം പാലിക്കുന്ന കത്തോലിക്കാ സഭയോട് അടുക്കാന്‍ അവര്‍ക്ക് ലഭിച്ച അവസരമാണിത്. അത് അവര്‍ ഉപയോഗപ്പെടുത്തുന്നു. ഇടുക്കിയില്‍ എല്‍ ഡി എഫ് മത്സരിപ്പിക്കാന്‍ കണ്ടു വച്ചിരിക്കുന്ന പി സി തോമസ് സ്വീകാര്യനാണന്ന് ബിഷപ്പ് പറഞ്ഞതില്‍ നിന്നും അവര്‍ പലതും വയിച്ചെടുക്കുന്നു. കെ എം മാണിക്ക് യു ഡി എഫ് വിട്ടുപോരാനുള്ള തടസം കത്തോലിക്കാ സഭയുടെ നിലപാടായിരുന്നു. റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ച് നടപ്പാക്കാന്‍ വിജ്ഞാപനമിറക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിനേക്കാളും, അതിലെ വിവാദ വിഷയങ്ങളില്‍ തീരുമാനമെടുത്ത്, ഇത് ബാധിക്കുന്ന ജനങ്ങളെ വിശ്വാസത്തിലെടുത്ത ശേഷം നടപ്പിലാക്കിയാല്‍ മതി എന്ന എല്‍ ഡി എഫ് നിലപാടിനെ സഭക്ക് പിന്തുണക്കാന്‍ മടിയില്ല എന്ന നിലയിലേക്ക് കാര്യങ്ങളെത്തിയാല്‍, മാണിക്കത് കൂടുതല്‍ ധൈര്യം നല്‍കും. തങ്ങളെ അവഹേളിക്കുന്ന കോണ്‍ഗ്രസിനെ വിട്ട് ഇടതു പക്ഷത്തേക്ക് ചേക്കേറാന്‍ അവര്‍ക്ക് ഇനി മടിക്കേണ്ടതുമില്ല. എല്‍ ഡി എഫ് ഈ രഷ്ട്രീയ കലാവസ്ഥ മുതലെടുക്കുന്നു. അല്ലാതെ താങ്കള്‍ പറയുമ്പോലെ മാഫിയകളെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെയും, മെഡിക്കല്‍ കോളേജുകള്‍ പോലെ വന്‍ നിര്‍മ്മാണം മനസില്‍ കണ്ട് സ്ഥലം വാങ്ങിക്കൂട്ടിയവരുടെയൊക്കെ താല്‍പ്പര്യം സംരക്ഷിക്കാനാണിതെന്നതൊക്കെ അധിക വായനയാണ്.
പശ്ചിമ ഘട്ടം സംരക്ഷിക്കേണ്ടതുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. കോണ്‍ഗ്രസായാലും, സി പി എമ്മായലും, കത്തോലിക്കാ സഭ ആയാലും. ഇടുക്കിയിലേക്ക് കുടിയേറിയിട്ടുള്ള മറ്റ മത വിശ്വസികളായാലും ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ പറ്റില്ല. ഇപ്പോഴത്തെ ഈ പ്രശ്നം കോണ്‍ഗ്രസുണ്ടാക്കിയതാണ്. അതിനു പരിഹാരം കാണേണ്ടത് അവരുടെ ബാധ്യതയും. ഇടതു പക്ഷം എന്തിനാ ബാധ്യത ഏറ്റെടുക്കണം?
ഗാഡ്ഗില്‍ കമ്മിട്ടി റിപ്പോര്‍ട്ടിനേക്കുറിച്ച് ചില പരാതികള്‍ ലഭിച്ചപ്പോള്‍ അതിനുള്ള പരിഹാരം ഗാഡ്ഗില്‍ കമ്മിറ്റിയോടാലോചിച്ച് ഉണ്ടാക്കുന്നതിനു പകരം ബഹിരാകാശ ശാസ്ത്രജ്ഞനെ അദ്ധ്യക്ഷനാക്കി മറ്റൊരു കമ്മിറ്റിയെ വച്ചിടത്ത് കോണ്‍ഗ്രസിനു തെറ്റിപ്പോയി. അതിന്റെ ഫലാണിപ്പോള്‍ കാണുന്നത്.
>>>>വലിയ പരിസ്ഥിതി വാദിയൊക്കെ ആയ അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ പിണറായിക്ക് അടിയറവു പറഞ്ഞു മൌനം പാലിക്കുകയും ആണല്ലോ <<<<
വി എസ് പരിസ്തിതി വാദി തന്നെയാണ്. സി പി എം എന്ന പാര്‍ട്ടിയും പരിസ്തിതി വാദി ആണ്. പക്ഷെ ഇക്കാര്യത്തില്‍ അവരുട്രെ ഭാഗത്ത് നിന്നും അലസത ഉണ്ടായിട്ടുണ്ട്. സി പി എമ്മിന്റെ നയമനുസരിച്ച് ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങളാണു നടപ്പിലാക്കേണ്ടത്.
സി പി എമ്മില്‍ ഇത് സംബന്ധിച്ച് അഭിപ്രായ ഐക്യമുണ്ടായിട്ടില്ല. വി എസ് മൌനം പാലിച്ചൊന്നുമില്ല. ഗാഡ്ഗില്‍ കമ്മിറ്റിയുടെ ഗുണപരമായ നിര്‍ദ്ദേശങ്ങളാണു നടപ്പക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു.
കസ്തുറി രംഗന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ചില ഭേദഗതികളോടെ നടപ്പാക്കണമെന്നാണ്, വിജയന്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടി യുടെ അഭിപ്രയമാണത്. അദ്ദേഹം ഒരു പടി കൂടെ കടന്ന് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്നും പറഞ്ഞു കഴിഞ്ഞു. ഇതേ മറ്റങ്ങളാണോ താനും ഉദ്ദേശിച്ചതെന്ന് വിജയനു തുറന്നു പറയേണ്ടി വരും. അത് അടുത്തു തന്നെ ഉണ്ടാകും. അല്ലെങ്കില്‍ പാര്‍ട്ടി ഈ വിഷയത്തില്‍ നിനും പതിയെ താലയൂരും. കോണ്‍ഗ്രസ് പ്രശനം പരിഹരിക്കട്ടെ എന്നും പറഞ്ഞ്.
വി എസ് അപ്പോഴും അഭിപ്രായം പറയും. അത് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണം ന്നായിരിക്കും. അതിന്റെ പ്രധാന കാരണം ഗാഡ്ഗില്‍ കമ്മിറ്റിയുടെ അന്തസത്ത ആണ്. അത് ഗാഡ്ഗിലിന്റെ വാക്കുകളില്‍ തന്നെ ഇവിടെ പകര്‍ത്തി വയ്ക്കാം.
WGEEP advocates a graded or layered approach, with regulatory as well as promotional measures appropriately fine-tuned to local ecological and social contexts within the broad framework of (1) Regions of highest sensitivity or Ecologically Sensitive Zone 1 (ESZ1), (2) Regions of high sensitivity or ESZ2, and the (3) Regions of moderate sensitivity or ESZ3. While we advocate this fine-tuning through a participatory process going down to gram sabhas, it is appropriate to provide a broad set of guidelines as a starting point.
ഇതിന്റെ അര്‍ത്ഥം പശ്ചിമ ഘട്ടത്തില്‍ എന്തു വികസന പ്രവര്‍ത്തനം വേണമെന്ന് അവിടെ താമസിക്കുന്ന ജനങ്ങളാണു തീരുമാനിക്കേണ്ടത്. ഉദാഹരണത്തിന്, ഒരു വില്ലേജില്‍ 10000 ചതുരശ്ര അടിയില്‍ ഉള്ള ഒരു കെട്ടിടം പണിയണോ വേണ്ടയോ എന്നത് അവിടെ ജീവിക്കുന്ന ജനങ്ങള്‍ തീരുമാനിക്കണം. ദുബായിലോ, ഡെല്‍ഹിയിലോ, കൊച്ചിയിലോ, തിരുവനന്തപുരത്തോ ഉള്ള വ്യവസായികളോ, റിയല്‍ എസ്റ്റേറ്റ് ബിസുനസുകാരോ അവരുടെ ഏജന്റുമാരോ അല്ല തീരുമാനിക്കേണ്ടത്.
അടിമാലിയില്‍ ഒരേക്കര്‍ ഭൂമിയുള്ള ഒരാള്‍ ഉണ്ടെന്ന് കരുതുക. ആ സ്ഥലത്ത് കുറെ പാറ ഉണ്ടെങ്കില്‍ ഏതെങ്കിലും ക്വാറി ബിസിനസുകാരന്റെ ഏജന്റ് അത് വാങ്ങാന്‍ താല്‍പ്പര്യപ്പെടും. അവിടെ ഉള്ള സ്ഥല വിലയേക്കാള്‍ കൂടിയ വില ഓഫര്‍ ചെയ്യും. താങ്കളേയും, മലക്കിനെയും പോലെ പണം പണം എന്നുരുവിട്ടു നടക്കുന്നവരാണെങ്കില്‍ ഉടനെ സമ്മതിക്കും. സ്വാര്‍ത്ഥ ലാഭം നോക്കുന്ന സ്ഥലമുടമ വച്ചു നീട്ടുന്ന കൂടിയ വിലക്ക് ഭൂമി വില്‍ക്കും. അയാള്‍ ദൂരെ എവിടെയെങ്കിലും നല്ലഭൂമി വാങ്ങി താമസവും മാറ്റും. പറ പൊട്ടിക്കല്‍ ആരംഭിക്കും. അപ്പോള്‍ മാത്രമേ ചുറ്റും തമസിക്കുന്ന മറ്റുള്ളാവര്‍ അറിയൂ. അതിനു ചുറ്റുമുള്ള ആളുകളുടെ സ്വസ്ഥതയും നശിക്കും. ഇതൊക്കെ സംഭവിക്കാനുള്ള കാരണം ആ സ്ഥലത്തൊന്നും താമസിക്കാതത ഒരു ബുസിനസുകാരന്‍ പണം മോഹിച്ച് എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു വ്യക്തിയുടെ സ്വാര്‍ത്ഥത മുതലെടുത്തതുകൊണ്ടാണ്. അവിടെ താമസിക്കുന്ന ആര്‍ക്കും ആ പാറ മട ഇഷ്ടപ്പെടില്ല കേരളം മുഴുവന്‍ ഇപ്പോള്‍ കാണുന്ന സ്ഥിരം കാഴ്ചയാണിത്.
ഗാഡ്ഗില്‍ നിര്‍ദ്ദേശം സ്വീകരിച്ചാല്‍ ഇതുപോലെ പാറപൊട്ടിക്കലിനേക്കുറിച്ച് ആലോചിച്ചാല്‍ ഗ്രാമ സഭ ചേരണം. ഭൂരിഭാഗം ജനങ്ങളും അനുകൂലിച്ചാല്‍ മാത്രമേ പാറ പൊട്ടിക്കല്‍ നടക്കൂ. ഇപ്പോഴത്തേതുപോലെ ഏത് മാഫിയക്കും അവിടെ വന്ന് പാറ പൊട്ടിച്ചു കൊണ്ടു പോകാന്‍ സാധിക്കാതെ വരും. ഇതേ സ്ഥലത്ത് താമസിക്കുന്ന ആര്‍ക്കെങ്കിലും വീടു വയ്ക്കാന്‍ പാറ പൊട്ടിക്കണമെങ്കിലോ, ഒരു പൊതു ആവശ്യത്തിനു വേണ്ടി പാറ പൊട്ടിക്കണമെങ്കിലോ അതിനു യാതൊരു തടസവും ഉണ്ടാകില്ല.
>>>>ഇടുക്കി ബിഷപ്പും കൂട്ടരും നടത്തുന്നത് കുറച്ചു നാള്‍ മുന്‍പ് മുല്ലപെരിയാര്‍ ഇപ്പൊ പൊട്ടും എന്നൊക്കെ പറഞ്ഞു ജനങ്ങളില്‍ ഭയാശങ്കകള്‍ ഇളക്കി വിട്ടു നടത്തിയ പരിപാടിയുടെ ഒരു തനിയാവര്‍ത്തനം <<<<
ഞാന്‍ ഇതിനോട് യോജിക്കുന്നില്ല. ഏത് മനുഷ്യ നിര്‍മ്മിത വസ്തുവിനും ഒരായുസുണ്ട്. 50 വര്‍ഷത്തെ ആയുസു നിശ്ചയിച്ച്, 120 വര്‍ഷം മുമ്പ് പണുത ഒരണക്കെട്ട് എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞു പോകാവുന്നതാണ്. ഇന്നോ നാളെയോ, ഒരു പത്തു വര്‍ഷത്തിനുള്ളിലോ അത് പൊളിഞ്ഞു വീണു എന്ന് വരില്ല. പക്ഷെ അത് കലഹരണപ്പെട്ടതാണ്. അത് പൊളിച്ചു മാറ്റേണ്ടി വരും. അതിനു താഴെ ജീവിക്കുന്നരുടെ ഭീതി ആരെന്തൊക്കെ പറഞ്ഞാലും ഇല്ലാതാകില്ല. അതിന്റെ താഴെ പോയി താമസിച്ചാലേ താങ്കള്‍ക്കതിന്റെ ഭീകരത മനസിലാകൂ.
മരണ ഭീതി ഉണ്ടാകുമ്പോള്‍ ജീവനില്‍ കൊതിയുള്ള ആരും ചെയ്യുന്നതേ ഇടുക്കി ജില്ലയിള്ളവര്‍ ചെയ്തുള്ളു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു കളയുക തന്നെ വേണം.
>>>>ഇനി ഒരു കക്കൂസ് പോലും ഉണ്ടാക്കാന്‍ കേന്ദ് രതീന്നു അനുമതി വേണം നാട്ടുകാരെ മൊത്തം കുടിയിറക്കാന്‍ പോണു എന്നൊക്കെ പറഞ്ഞു പരത്തി ആളുകളുടെ ഇടയില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതിനു പീ ജേ ജോസഫ് ഉള്പ്പടെയുള്ള "പഴയ മുല്ലപെരിയാര്‍ ടീം " തന്നെ മുന്നില് .. <<<<
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജോസഫോ മറ്റുള്ളവരോ ഒരസത്യവും പറഞ്ഞു നടന്നില്ല. ഉത്തരവദിത്ത ബോധത്തോടെ അത് കൈകാര്യം ചെയ്യുന്നതിനു പകരം ജോസഫ് ഉള്‍പ്പടെയുള്ളവര്‍ അത് വൈകാരികമായി കൈ കാര്യം ചെയ്തു എന്നത് നേരാണ്. ഇതുണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.
പക്ഷെ ഇപ്പോള്‍ പരിസ്തിതി പലരും അസത്യം പ്രചരിപ്പിക്കുന്നുണ്ട്. അതിന്റെ ഒരു പങ്ക് ഉത്തരവാദിത്തം ജോസഫ് ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാര്‍ക്കുണ്ട്. അവര്‍ ജനങ്ങളെ ഈ വിഷയം പറഞ്ഞു മനസിലാക്കുന്നതിനു പകരം മറ്റു ചിലര്‍ പറഞ്ഞു പരത്തുന്ന അസത്യങ്ങളും, അര്‍ത്ഥ അസത്യങ്ങളും നിരുത്സാഹപ്പെടുത്തുന്നില്ല. അതിന്, എരിവു പകരുന്നു. അത് അവരുടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ്.
>>>>താമരശ്ശേരി ബിഷപ്പിനാവട്ടെ ഡല്‍ഹീ വച്ചു ദിവ്യ ദര്‍ശനം ഒണ്ടായതീ പിന്നെ ഒരു പരാതീം ഇല്ല പിന്നെ അതിനോടകം , നടത്തിയ കയ്യേറ്റങ്ങളുടെ രേഖകളെല്ലാം ആപ്പീസുള്‍പ്പടെ കത്തിച്ചത് കൊണ്ടു ആര്‍ക്കും തന്നെ ഇനി പരാതി ഉണ്ടാവുകേം ഇല്ല <<<<
താമരശ്ശേരി ബിഷപ്പ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കൈ വിട്ടുപോയപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി ഷാനവാസ് ഉപദേശിച്ചു കൊടുത്ത തന്ത്രമായിരുന്നു ഇത്. അദ്ദേഹത്തെ ഷാനാവ്സ് ഡെല്‍ഹിയിലേക്ക് കൊണ്ടുപോയി സോനിയയെ കാണിച്ച്, ഇല്ലാത്ത ഒരു കാര്യത്തിനു വേണ്ടി ഉറപ്പു വാങ്ങിച്ചു. വയനാട്ടില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഷാനവാസിന്, അത് വേണ്ടിയിരുന്നു. ബിഷപ്പിനെ മെരുക്കാന്‍ പറ്റിയ ആള്‍ സോണിയ ആണെന്ന് ഷാനവാസിനു തോന്നി. ആ കെണിയില്‍ ബിഷപ്പ് വീണും പോയി.
കയ്യേറ്റങ്ങളുടെ രേഖകളൊക്കെ സൂക്ഷിക്കുന്നത് റവന്യൂ ഓഫീസുകളിലാണ്. പക്ഷെ അവിടെ കത്തിച്ചത് ഫോറസ്റ്റ് ഓഫീസായിരുന്നു. നഷ്ടപ്പെട്ടത് ചന്ദന മോഷണത്തിന്റെ കേസ് ഫയലുകളും. അതില്‍ നേട്ടമുണ്ടാക്കിയത് മുസ്ലിം ലിഗാണ്. ഡി എഫ് ഒ തന്നെ ഓഫീസിലുള്ളവരോട് അക്രമം ഉണ്ടാകാന്‍ സാധ്യതയുണ്ട്, മാറിനിന്നോ എന്നു പറഞ്ഞത് ഇതിനു വേണ്ടി ആയിരുന്നു. അക്രമികള്‍ ഫയല്‍ നമ്പര്‍ നോക്കി കണ്ടു പിടിച്ച് തീയിട്ടു നശിപ്പിക്കുക ആയിരുന്നു. അതുകൊണ്ട് ചന്ദന മോഷണക്കേസിലെ പ്രതികള്‍ ആയ ലീഗുകാര്‍ രക്ഷപ്പെട്ടു.
ഇതു മാത്രമല്ല. ഒരു ബാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. അത് ചെയ്തത് എസ് ഡി പി ഐ പാര്‍ട്ടിക്കാരായിരുനു. ടിപ്പര്‍ ലോറികളില്‍ മണല്‍ മഫിയയും, പാറ മാഫിയയും ഇറക്കിയ ഗുണ്ടകള്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തി. താങ്കളുടെ രീതി അനുസരിച്ച് ഇവ കൂടെ ബിഷപ്പിന്റെ തലയില്‍ കെട്ടി വയ്ക്കാം.
ഇതിനൊക്കെ പഴി ബിഷപ്പ് കേള്‍ക്കേണ്ടി വരും എന്നത് തീര്‍ച്ചയാണ്.
>>>>തിരക്കഥ പുരോഗമിക്കുമ്പോള്‍ സോളാര്‍ , കസ്തൂരി രംഗന്‍ ഇങ്ങനെ ഓരോന്ന് വന്നു കൊണ്ടിരിക്കുമെന്നുറപ്പ് അപ്പൊപ്പിന്നെ ഇടക്കിടെ സംസ്ഥാനമാകെ സ്തംഭിപ്പിക്കുന്ന ഹര്‍ത്താലുകള്‍ "ആഘോഷിക്കുക "എന്നതേ എല്ലാവരും കൂടെ ശുംഭന്മാരാക്കുന്ന പൊതുജനത്തിന് ചെയ്യാനുള്ളൂ<<<<
തിരക്കഥകള്‍ പലതുമുണ്ടാകും.ഓരോരുത്തരുടെ അഭിരുചിക്കനുസരിച്ച് ഇതിനു പാല രൂപവും ഭാവവും വരും. എന്നു കരുതി അവയെ അഗണ്യ കോടിയില്‍ തള്ളുന്നത് ബുദ്ധിമോശമാകും.
മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസിനും ഭരിക്കുന്ന പക്ഷത്ത് ചേര്‍ന്നാലേ നിലനില്‍പ്പുള്ളു. അതുകൊണ്ട് അവര്‍ പല സാധ്യതകളും തേടും. അതൊക്കെ രാഷ്ട്രീയത്തിലെ പതിവു കാഴ്ചകളാണ്.
കേരളത്തിലെ കോണ്‍ഗ്രസിനെപ്പോഴും കേരളത്തിലെ സാമൂഹ്യ പ്രശ്നങ്ങളില്‍ അധിഷ്ടിതമായ രാഷ്ട്രീയത്തിനു പകരം, സി പി എമ്മിലെ പടല പിണക്കങ്ങളെ ഉപയോഗപ്പെടുത്തുന്ന നിഷേധ രാഷ്ട്രീയത്തിലേ തല്‍പ്പര്യമുള്ളു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സി പി എമ്മിലെ വി എസ് വിജയന്‍ ഏറ്റുമുട്ടലുകളാണവരുടെ ജീവ വായു. പരിസ്ഥിതി വിഷയത്തിലും വി എസും വിജയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിനാണവര്‍ ഊന്നല്‍ കൊടുത്തതെന്നോര്‍ക്കുക.
ഇപ്പോള്‍ വിജയന്‍ ലാവലിന്‍ കേസില്‍ കുറ്റവിമുക്തനായി. സ്വാഭാവികമായും വിജയന്‍ പാര്‍ട്ടിയെ നയിക്കുന്ന അവസ്ഥ വന്നിരിക്കുന്നു. മൂന്നു വര്‍ഷം കഴിഞ്ഞു വരുന്ന തെരഞ്ഞെടുപ്പില്‍ വി എസ് മത്സരിക്കില്ല. പക്ഷെ ഒരിടക്കാല തെരഞ്ഞെടുപ്പു വന്നാല്‍ വി എസ് മത്സരിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉണ്ടാകും. പതിവു പോലെ കേരളത്തിലെ പാര്‍ട്ടി അദ്ദേഹത്തിനു സ്ഥാനാര്‍ത്ഥിത്തം നിഷേധിക്കും. ഇപ്പോഴത്തെ അവസ്ഥയില്‍ കേന്ദ്ര നേതാക്കള്‍ അതിനോട് യോജിക്കാനാണു സാധ്യത. അപ്പോള്‍ ഇടതു പാളയത്തില്‍ പല പ്രശ്നങ്ങളുമുണ്ടാകും. വി എസുള്ളതുകൊണ്ടു മാത്രം ഇടതുമുന്നണിക്ക് വോട്ടു ചെയ്യുന്നവര്‍ മറിച്ചു ചിന്തിക്കാന്‍ സാധ്യതയുണ്ട്. അതില്‍ നിന്നു നേട്ടം കൊയ്യാന്‍ എന്നത്തേയും പോലെ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതിനെ കുറ്റം പറയാനും ആകില്ല. സാധ്യതകളുടെ കലയാണു രാഷ്ട്രീയം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഉമ്മന്‍ ചാണ്ടിക്ക് സ്ഥാനമൊഴിയേണ്ടി വരും. അടുത്ത മൂന്നു വര്‍ഷക്കാലം വെറും എം എല്‍ എ ആയി നിയമസഭയിലിരിക്കണം. അതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി അവസാനിക്കും. വേണമെങ്കില്‍ എം എല്‍ എ ആയി തുടരാം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭ തെരഞ്ഞെടുപ്പു നടത്തിയാല്‍ തോറ്റാലും നിയമസഭയിലെ പ്രതി പക്ഷ നേതാവെന്ന സ്ഥാനം തീര്‍ച്ചയായും ലഭിക്കും. അത് പിന്നീടു വരുന്ന തെരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ചാല്‍ മുഖ്യമത്രി ആകാനുള്ള നിക്ഷേപമാണെന്ന് ഉമ്മന്‍ ചാണ്ടിയെ ആരും പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യവുമില്ല.
കുതന്ത്രങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. മുഖ്യ മന്ത്രി കസേര കൈ വിട്ടു പോകാതിരിക്കാന്‍ വേണ്ടി, പെണ്ണുപിടിയന്‍മാരെയും കള്ളക്കടത്തുകാരെയും, തട്ടിപ്പുകാരെയും ഒക്കെ സംരക്ഷിക്കുന്ന, പ്രതിപക്ഷത്തു നിന്ന് എം എല്‍ മാരെ രാജി വയ്പ്പിച്ച് വീണ്ടും ജയിപ്പിച്ചെടുക്കുന്ന വേന്ദ്രന്, ഇതൊക്കെ നിസാരമാണ്.
>>>>എന്റെ ഒരു സുഹൃത്ത് കുറെ ചോദ്യാവലി തന്നു .. ഇതിനുള്ള മറുപടി പ്രതീക്ഷിക്കുന്നു. <<<<
അനീഷ്,
വ്യക്തിപരമായി ഞാന്‍ കസ്തൂരി രംഗന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളോട് യോജിക്കുന്നില്ല. ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളോടാണു യോജിക്കുന്നത്. ഗാഡ്ഗില്‍ കമ്മിറ്റി പരിസ്തിതി ലോലമെന്ന് പറഞ്ഞ കുറെയധികം പ്രദേശങ്ങളെ ആ പരിധിയില്‍ നിന്നു ഒഴിവാക്കി അവിടെ ഏതു തരത്തിലുള്ള ചൂക്ഷണത്തിനും അനുവാദം കൊടുക്കാന്‍ വേണ്ടി പല മാഫിയാ സംഘങ്ങളും ലോബികളും സമ്മര്‍ദ്ദം ചെലുത്തി അഴിമതിക്കാരായ രാഷ്ട്രീയക്കാരേക്കൊണ്ട് നേടി എടുത്തതാണീ റിപ്പൊര്‍ട്ട്.
ഒരു വില്ലേജിന്റെ അതിര്‍ത്തിക്കുള്ളില്‍ എല്ലാം നിരോധിച്ചിട്ട് അതിനു തൊട്ടടുത്ത് എന്തും ചെയ്യാം എന്നു പറയുന്നത് തന്നെ ശുദ്ധ അസംബന്ധമാണ്. ഉദാഹരണത്തിനു താങ്കള്‍ താമസിക്കുന്ന വില്ലേജും ഞാന്‍ താമസിക്കുന്ന വില്ലേജും വേര്‍ തിരിക്കുന്നത് ഒരു റോഡാണെന്നു കരുതുക. താങ്കളുടെ വില്ലേജ് പരിസ്തിതി ലോലവും എന്റെ വില്ലേജ് സാധാരണയും ആണെന്നും കരുതുക. താങ്കളുടെ വില്ലേജില്‍ എല്ലാ നിരോധനവും ഉണ്ടാകും. എന്റെ വില്ലീജില്‍ താങ്കളുടെ വില്ലേജിനോട് ചേര്‍ന്ന റോഡിനരികില്‍ എന്തും ചെയ്യാം എന്നത് എങ്ങനെ യുക്തി സഹാമാകും? ഗാഡ്ഗില്‍ കമ്മിറ്റി നിരോധനം ഏര്‍പ്പെടുത്തണമെന്നു പറയുന്ന Zone 1 നു പുറത്തു വരുന്ന zone 2ല്‍ നിയന്ത്രണങ്ങള്‍ വേണമെന്നു പറയുന്നു. അതിനും പുറത്തു വരുന്ന zone 3 ല്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ നിര്‍ദ്ദേശിക്കുന്നു. ഇതാണു കുറച്ചു കൂടെ ശാസ്ത്രീയവും ഫലപ്രദവും. അതിന്റെ കാരണം zone 3 ല്‍ നടക്കുന്ന ഏത് പ്രവര്‍ത്തിയും zone 2 നെ ബാധിക്കും. അതുപോലെ zone 2 ല്‍ നടക്കുന്ന എന്തു പ്രവര്‍ത്തിയും zone 1 നെ ബാധിക്കും. പാരിസ്തിതിക പ്രശ്നങ്ങള്‍ എന്നു പറയുന്നത് ഒറ്റപ്പെട്ട തുരുത്തുകളില്‍ കാണുന്നതല്ല. അത് ഒരു പ്രദേശത്തെ മൊത്തമായി ബാധിക്കുന്ന പ്രതിഭാസമാണ്. അറബിക്കടലില്‍ ന്യൂന മര്‍ദ്ദം ഉണ്ടായി എന്നു കരുതി കേരളത്തില്‍ എന്തിനു മഴപെയ്യണം എന്ന ചോദ്യം സ്വയം ചോദിച്ചു നോക്കുമ്പോള്‍ ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസിലാകും.
മാത്രമല്ല പരിസ്തിതിലോല പ്രദേശമെന്ന് കസ്തൂരി രംഗന്‍ കമ്മിറ്റി പറയുന്ന വില്ലേജുകളിലെ ജന സാന്ദ്രത 100/sq km ആണ്. ഇത്ര കുറഞ്ഞ ജനസാന്ദ്രതയുള്ള വില്ലേജുകള്‍ അദ്ദേഹം പരാമര്‍ശിക്കുന്ന 123 എണ്ണത്തില്‍ വളരെ അപൂര്‍വമായിരിക്കും എന്നാണെന്റെ ആഭിപ്രായം.
ആകാശ സര്‍വേ നടത്തി കണ്ടെത്തിയ തിങ്ങി നിറഞ്ഞ പച്ചപ്പുള്ള പ്രദേശങ്ങള്‍ പലതും റബ്ബര്‍ തോട്ടങ്ങളും, തേയില തോട്ടങ്ങളും, കപ്പിത്തോട്ടങ്ങളും, ഏലത്തോട്ടങ്ങലുമൊക്കെ ആണ്. ഇതൊന്നും ശരിയായ തരത്തിലുള്ള വിലയിരുത്തലുകളല്ല.
കസ്തൂരി രംഗന്റെ മാനദണ്ഡങ്ങളില്‍ വലിയ പാളിച്ച പറ്റിയിട്ടുണ്ട്.
>>>>1. കസ്തുരി രംഗൻ റിപ്പോർട്ട് വന്നാൽ ഞങ്ങള്ക് ഞങ്ങളുടെ സ്ഥലത്തിനു കരം അടക്കാൻ സാധിക്കുമോ ?<<<<
അനീഷ്,
ഇപ്പോള്‍ കരം അടയ്ക്കുന്നുണ്ടെങ്കില്‍ തുടര്‍ന്നും കരം അടയ്ക്കാം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഒരിടത്തും ആരുടെയെങ്കിലും സ്ഥലത്തിന്റെ പട്ടയം റദ്ദാക്കാനോ, ഉടാമസ്ഥാവകാശം മറ്റാനോ, സര്‍ക്കാരിനേറ്റെടുക്കാനോ നിര്‍ദ്ദേശമില്ല.
>>>രണ്ടു റിപ്പോര്‍ട്ടുകളിലും ചില പ്രശ്നങ്ങളുണ്ട്. അവ പരിഹരിച്ച് നടപ്പാക്കണം എന്നു പറയുന്നതും, ഈ രണ്ട് റിപ്പോര്‍ട്ടികളും നടപ്പാക്കാനേ പാടില്ല എന്നു പറയുന്നതും തമ്മിലുള്ള വ്യത്യാസം താങ്കള്‍ക്ക് മനസിലാകുന്നില്ല. അതിന്റെ പ്രശ്നമാണിത്.<<<
താങ്കള് തന്നെ എഴുതിയത് ....പക്ഷെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം കര്‍ഷകരെയും കുടിയേറ്റക്കാരെയും യാതൊരു തരത്തിലും ബാധിക്കില്ല. മാഫിയകളെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെയും, മെഡിക്കല്‍ കോളേജുകള്‍ പോലെ വന്‍ നിര്‍മ്മാണം മനസില്‍ കണ്ട് സ്ഥലം വാങ്ങിക്കൂട്ടിയവരെയുമൊക്കെ ബാധിക്കും.....
എല് ഡീ എഫ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയത് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരെയും ......അപ്പൊപ്പിന്നെ എല് ഡീ എഫ് ആരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി ഹര്‍ത്താല്‍ നടത്തി എന്നതിന് ഒരു മാതിരി സന്ദേശം സിനിമയിലെ ശങ്കരാടിയെ പോലെ ന്യായീകരണം കണ്ടെത്താന്‍ പാടുപെടുന്ന താങ്കളോട് സഹതാപമേ ഉള്ളൂ .....കൂടുതലൊന്നും പറയാനില്ല !!
>>>>2. റിപ്പോർട്ടിൽ പറയുന്ന ചുവപ് പട്ടികയിലെ 46th ഇനം ആശുപത്രി ആണെന്നത് നിങ്ങൾ മറന്നു പോയോ ? ഞങ്ങള്ക് ഒരു അപകടം പറ്റിയാൽ പെട്ടന് എവിടേ പോയി ചികിൽസികും ?<<<<
അനീഷ്,
ചുവപ്പ് പട്ടികയില്‍ പറഞ്ഞിരിക്കുന്ന വ്യവസായങ്ങള്‍ നിരോധിക്കണമെന്ന നിര്‍ദ്ദേശമുണ്ട്. ഇത് കുറച്ചു കൂടെ വിശദീകരിക്കേണ്ട ആവശ്യമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതിന്റെ ശരിയായ പ്രയോഗം Health care Establishment ( As defined in BMW Rules) എന്നാണ്.
RED CATEGORY INDUSTRIES
അതിനെ ആരോ മാറ്റി എഴുതി ഹോസ്പിറ്റല്‍ എന്നാക്കി. അതാണു അല്‍പ്പം confusion ഉണ്ടാക്കിയിരിക്കുന്നത്.
ഇന്‍ഡ്യര്‍ സര്‍ക്കാരിന്റെ മലിനീകരണ നിയന്ത്രണ വിഷയത്തിലെ എന്ന വകുപ്പുമായി ബന്ധപ്പെട്ടാണ്, ആശുപത്രികള്‍ ചുവപ്പു പട്ടികയില്‍ കടന്നു വരുന്നത്. പരിസര മലിനീകരണ മുണ്ടാക്കുന്ന അനേകം വ്യവസായങ്ങളുടെ കൂടെ ആണ്, ആശുപത്രിയുടെ പേരുമുള്‍പ്പെടുത്തിയിരിക്കുന്നത്. എങ്ങനെ മലിനീകരന നിയന്ത്രണങ്ങള്‍ നടപ്പിലാക്കണം എന്ന് വിശദീകരിക്കാന്‍ വേണ്ടി ഒരു പട്ടിക തയ്യറാക്കിയപ്പോള്‍ ആശുപത്രികള്‍ ഈ പട്ടികയില്‍ വന്നു പോയി എന്നു മാത്രമാണ്. അതിന്റെ കാരണം മെഡിക്കല്‍ കോളേജുപോലുള്ള വന്‍കിട അശുപത്രികളിലെ ഒരു ഭാരിച്ച പ്രശ്നമായതുകൊണ്ടാണ്. അതിനു വേണ്ടി പ്രത്യേഅക് സംവിധാനഗ്ങള്‍ വേണം. കസ്തൂരി രംഗനും ഗാഡ്ഗിലും ഉദ്ദേശിച്ചത് വലിയ തോതില്‍ മലിനീകാര്നമ്മുണ്ടാക്കുന്ന വ്യവസായങ്ങള്‍ വേണ്ട എന്നാണ്. ആശുപത്രി ഏതായാലും ഒരു വ്യവസായമായി കാണാന്‍ പറ്റില്ലല്ലോ.
ചെറുകിട ആശുപത്രികളെയും ഡിസ്പെന്‍സറികളുടെയും കാര്യത്തില്‍ ഈ നിര്‍ദ്ദേശം അടിച്ചേല്‍പ്പിക്കുമെന്ന് എനിക്കു തോന്നുന്നില്ല. അതൊക്കെ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നതാണ്. കസ്തൂരി രംഗന്റെയം ഗഡ്ഗിലിന്റെയും നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നോര്‍ക്കുക. അടിച്ചേല്‍പ്പിക്കേണ്ട നിയമങ്ങളല്ല. ആശുപത്രി ജനതയുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. അതു വേണ്ട എന്ന് ഗാഡ്ഗിലോ കസ്തൂരി രംഗനോ ഉദ്ദേശിച്ചിട്ടില്ല.
>>>>3. ഞങ്ങള്ക് സ്തല കച്ചവടം ചെയാൻ സാധികുമോ ?<<<<
അനീഷ്,
പട്ടയമുള്ള ഭൂമിയാണെങ്കില്‍, വാങ്ങാന്‍ ആളുണ്ടെങ്കില്‍ കച്ചവടം ചെയ്യാന്‍ സാധിക്കും. അതിനു യാതൊരു തടസവും ഈ രണ്ടു റിപ്പോര്‍ട്ടുകളിലും ഇല്ല.
ആരു വാങ്ങിയാലും നിയന്ത്രണങ്ങള്‍ക്ക് വിധേയമായേ അവിടെ നിര്‍മ്മാണങ്ങളും, വികസനവും, കൃഷിയും നടത്താന്‍ ആകൂ.
ലോകം മുഴുവന്‍ ഇതുപോലെ നിയന്ത്രണങ്ങളുണ്ട്. വികസിത രാജ്യങ്ങളില്‍ പട്ടണങ്ങളില്‍ പോലും ഇതുപോലെ കര്‍ശന നിയന്ത്രണങ്ങളുണ്ട്.
അതില്‍ ഒന്നാണു താഴെയുള്ള ലിങ്കില്‍ ഉള്ളത്.
Synopsis of the
Queensland Environmental Legal System
>>>>4. പരിസ്ഥിതി ദുര്ബല പ്രദേശം ആയി ഈ സ്ഥലങ്ങളെ പ്രക്യപിച്ചാൽ പീന്നെ ഞങ്ങളുടെ ഈ ഭൂമിക്ക് എന്താണ് വില ഉള്ളത് ?<<<<
അനീഷ്,
ഭൂമി വാങ്ങുമ്പോള്‍ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ വീടു വച്ചു താമസിക്കലും, കൃഷി ചെയ്യലും, ബിസിനസ് നടത്തുകയും ഒക്കെ ആണ്. . ഇതിലപ്പുറം ആവശ്യങ്ങളുണ്ടെങ്കില്‍ ഇപ്പറഞ്ഞ പ്രദേശങ്ങളില്‍ ഉദ്ദേശിക്കുന്ന വില കിട്ടിയെന്നു വരില്ല.
ഭൂമിക്ക് ഉള്ള വില തന്നെ ഉണ്ടാകും. ഭൂമാഫിയയും, ഖനന മാഫിയയും, റിസോര്‍ട്ട് മാഫിയയും ഒക്കെ കൊടുക്കുന്ന മോഹ വില കിട്ടിയെന്നു വരില്ല.
പട്ടണങ്ങളില്‍ ലഭിക്കുന്ന വില ഗ്രാമ പ്രദേശങ്ങളില്‍ ലഭിക്കില്ല.
>>>>5. RED category പെടുത്തിയാൽ പീന്നെ ഇവിടെ ഭാവിയിൽ എന്തെങ്കിലും കൃഷി അല്ലെങ്കിൽ കച്ചവടം നടത്താൻ സാധിക്കുമോ ?<<<<
അനീഷ്,
ഭൂമിയെ Red category യില്‍ പെടുത്തുന്നില്ല. പരിസ്തിതി ലോല പ്രദേശങ്ങളില്‍ Red Category യില്‍ ഉള്ള വ്യവസായങ്ങള്‍ നടത്താന്‍ അനുവദിക്കില്ല. മറ്റ് വ്യവസയങ്ങളൊക്കെ നടത്താം. പക്ഷെ പലതിനും ചില അത്യാവശ്യ നിയന്ത്രണങ്ങള്‍ ഉണ്ടാകും.
കച്ചവടത്തിനും കൃഷിക്കും നിയന്ത്രണങ്ങളുണ്ടാകും. 20000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള ഷോപ്പിംഗ് കോംപ്ളക്സുകള്‍ പണിയാന്‍ പറ്റില്ല. 30% ല്‍ കൂടുതല്‍ ചെരിവുള്ള പ്രദേശങ്ങളില്‍ വാര്‍ഷിക വിളകളും അതില്‍ താഴെയുള്ള വിളകളും അനുവദിക്കില്ല, അവിടെ വര്‍ഷങ്ങളോളം നില നില്‍കുന്ന റബ്ബര്‍, തേയില, കാപ്പി, ഏലം തുടങ്ങിയ വിളകളേ അനുവദിക്കു. അതിന്റെ കാരണം വര്‍ഷം തോറുമോ, അതില്‍ കുറവോ ഇടവേളകളില്‍ മണ്ണിളക്കിയാല്‍ ഉരുള്‍ പൊട്ടലിനും മണ്ണിടിച്ഛിലിനും സാധ്യത കൂടും. ഇതുപോലെ ഉള്ള കൃഷികള്‍ നിരന്ന പ്രദേശങ്ങളിലേ അനുവദിക്കൂ.
>>>>6. കരം ഇല്ലാത്ത ഭൂമിക്ക് ആരേലും വില തരുമോ ?<<<<
അനീഷ്,
കരം അടക്കാത്ത ഭൂമി പട്ടയം ഇല്ലാത്ത ഭൂമി ആണ്. അതിന്, ആരും വില തരില്ല. അത് ഇടുക്കിയില്‍ ആയാലും എറണാകുളത്ത് ആയാലും.
>>>>7. ആദായം ഇല്ലാതാകുമ്പോൾ സ്വന്തം അപ്പനെയും അമ്മയെയും ഒന്ന് ചികിത്സിക്കാൻ പണം ഇല്ലാതെ വരുമ്പോൾ ഒള്ളത് പണയം വചെലും ചികിത്സിക്കാൻ നോക്കുമ്പോൾ കരം ഇല്ലാത്ത ഭൂമിക്ക് ഏതേലും ബാങ്ക് വായ്പ തരുമോ ?<<<<
അനീഷ്,
തരാന്‍ ഒട്ടും സാധ്യതയില്ല. പട്ടയം ഇല്ലാത്ത ഭൂമി പണയം വയ്ക്കാന്‍ സാധിഉക്കില്ല. ഭൂമി വാങ്ങുമ്പോള്‍ പട്ടയമുള്ള ഭൂമി വാങ്ങനമായിരുന്നു.
1977 നു മുമ്പ് കൈ വശം കിട്ടിയ ഭൂമിക്കെല്ലാം പട്ടയം കൊടുക്കാന്‍ തീരുമാനിച്ചതായിരുന്നു. പക്ഷെ ഇന്നു വരെ നടപ്പക്കാന്‍ സാധിച്ചിട്ടില്ല. അന്ന് കൈവശമുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പിന്നീട് കയ്യേറിയതുകൊണ്ടാണിതിപ്പോഴും അഴിയാക്കുരുക്കായി കിടക്കുന്നത്. ഇതു മൂലം പലര്‍ക്കും ബുദ്ധിമുട്ടുണ്ട്. അത് പരിഹാരിക്കാന്‍ കഴിവുള്ള ഒരു ഭരണാധികാരിയും ഇതു വരെ ഉണ്ടായിട്ടില്ല. കയ്യേറ്റ ഭൂമി ഒഴിപ്പിക്കാന്‍ വി എസ് ശ്രമിച്ചപ്പോള്‍ അദ്ദേഅഹ്ത്തിന്റെ പാര്‍ട്ടിക്കാര്‍ വരെ കാലു വെട്ടും എന്നു ഭീഷണി മുഴക്കിയിരുന്നു.
>>>>8. കസ്തുരി രംഗൻ റിപ്പോർട്ടിൽ എടുത്തു പറഞ്ഞിടുണ്ട് വന നിയമം ഈ പ്രദേശങ്ങളില് ബാധകം ആണെന്ന് ... അപ്പോൾ കുറച്ചു തേക്കോ,മറ്റു വൃഷങ്ങലോ ഉണ്ടെങ്കിൽ വെട്ടി വിക്കാൻ പോലും പറ്റില്ലെ ? പീന്നെ എങ്ങനെ ജീവിക്കും ?<<<<
അനീഷ്,
വനത്തില്‍ വന നിയമം ബാധകമാക്കണം. വനം എന്നു രേഖപ്പെടുത്തുന്ന ഭൂമിയില്‍ നിന്നും തേക്കോ മറ്റ് വൃഷങ്ങളോ വെട്ടാന്‍ പറ്റില്ല. ഈ ഭൂമി ഏതായാലും സ്വകാര്യ വ്യക്തിയുടെ കയ്യിലും ആയിരിക്കില്ല.
വീടു വച്ചു താമസിക്കാനും ഷി ചെയ്യാനുമൊക്കെ സമതലത്തില്‍ നിന്ന് പണ്ട് ആളുകള്‍ കുടിയേറി. പല സര്‍ക്കാരുകളും അതിനൊത്താശ ചെയ്തു കൊടുത്തിട്ടുണ്ട്. പക്ഷെ ഈ കുടിയേറ്റക്കാര്‍ക്ക് പോലും പട്ടയം ഇല്ലാത്ത അവസ്ഥയുണ്ട്.
ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കിയാല്‍ ഒരു പക്ഷെ പട്ടയമില്ലത്ത ഭൂമിക്ക് പട്ടായം ലഭിക്കാനുള്ള സാധ്യത തെളിയും. വന നിയമവും, പരിസ്തിതി നിയമവും പ്രാവര്‍ത്തികമാക്കിയാല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയും, ഖനന മാഫിയായും, മണല്‍ മാഫിയയുമൊക്കെ ഒഴിഞ്ഞു പോകേണ്ട സ്ഥിതി വരും. ബാക്കി വരുന്നത് കൃഷി ചെയ്യാനും വീടു വയ്ക്കാനും ഉദ്ദേശ്യമുള്ളവര്‍ മാത്രമാകും. അത് മാത്രം ചെയ്യുന്നവര്‍ക്ക് എളുപ്പ പട്ടയം ലഭിക്കും.
>>>>9. റബ്ബെർ വെട്ടി ജീവികുന്നവർ ... ഭാവിയിൽ വന നിയമം വന്നാൽ എങ്ങനെ റബ്ബെർ Replant ചെയ്യും ?<<<<
അനീഷ്,
റബ്ബര്‍ replant ചെയ്യാന്‍ പാടില്ല എന്ന് നിര്‍ദ്ദേശമില്ല. മറിച്ച് ചരിവുള്ള ഭൂമിയില്‍ റബ്ബര്‍ പോലെ നീണ്ട കാലം വിള നല്‍കുന്ന കൃ ഷി പ്രോത്സാഹിപ്പിക്കണമെന്നാണു നിര്‍ദ്ദേശിച്ചിരിക്കുന്നത്.
>>>>ഭൂമിയെ സംരക്ഷിക്കാൻ കര്ഷകനെ കൊലക്കു കൊടുത്തു മാത്രമേ സാധിക്കുക ഉള്ളോ ?<<<<
അനീഷ്,
കര്‍ഷകനെ കൊലക്കു കൊടുക്കുന്നു എന്നതൊക്കെ ചിലര്‍ പ്രചരിപ്പിക്കുന്ന നുണകളാണ്. മനുഷ്യനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്, പരിസ്തിതിയെ രക്ഷിക്കുന്നത്.
ഭൂമിയിലെ പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ കര്ഷകന്‍ ഉള്‍പ്പടെയുള്ള മനുഷ്യര്‍ നശിച്ചുപോകും. ആ തിരിച്ചറിവില്ലെങ്കില്‍ ഭൂമിയില്‍ മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവജാലങ്ങള്‍ നശിച്ചു പോകും.
ഇതിനു മുമ്പൊരിക്കലും ഉണ്ടാകാത്ത മഴയും വെള്ളപ്പൊക്കവും ചുഴലികാറ്റും, വരള്‍ച്ചയും, കുടിവെള്ള ക്ഷാമവും ഒക്കെ ഇപ്പോഴുണ്ടാകുന്നത് അനിയന്ത്രിതമായ ചൂക്ഷണം കൊണ്ടാണ്. അതൊക്കെ ഇല്ലാതാകണമെങ്കില്‍ പ്രകൃതിയെ സംരക്ഷിച്ചേ തീരൂ. കഴിഞ്ഞ ആഴ്ച ഫിലിപീന്‍സിലുണ്ടായ പോലെ ഒരു കൊടുങ്കാറ്റ് വീശിയാല്‍ ഇടുക്കി മുഴുവന്‍ നിലം പരിശാകും. ഈ കൊല വരുത്തി വയ്ക്കണോ അതോ ഒഴിവാക്കാന്‍ വേണ്ടി ശ്രമിക്കണോ എന്നൊക്കെ മനുഷ്യര്‍ സ്വയം തീരുമാനിക്കനം. ഇടുക്കിയില്‍ മണ്ണിടിഞ്ഞാലോ, അണക്കെട്ടു തകര്‍ന്നാലോ കൂടുതല്‍ നാശനഷ്ടം ഇടുക്കിക്കാര്‍ക്ക് മാത്രമാണെന്നോര്‍ക്കുക.
>>>>എല് ഡീ എഫ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയത് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരെയും ......അപ്പൊപ്പിന്നെ എല് ഡീ എഫ് ആരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി ഹര്‍ത്താല്‍ നടത്തി എന്നതിന് ഒരു മാതിരി സന്ദേശം സിനിമയിലെ ശങ്കരാടിയെ പോലെ ന്യായീകരണം കണ്ടെത്താന്‍ പാടുപെടുന്ന താങ്കളോട് സഹതാപമേ ഉള്ളൂ .....കൂടുതലൊന്നും പറയാനില്ല !!<<<<
താങ്കള്‍ കൂടുതലോ കുറച്ചോ പറഞ്ഞോളൂ.
"എല്‍ ഡി എഫ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയത് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതുകൊണ്ടു മാത്ര"മാണെന്ന് ഞാന്‍ പറഞ്ഞില്ല. അത് താങ്കള്‍ സങ്കല്‍പിച്ചുണ്ടാക്കുന്നതാണ്. ഈ വിജ്ഞാപനത്തിനെതിരെ ആണെന്ന് ഒരു എല്‍ ഡി എഫ് നേതാവും പറഞ്ഞിട്ടില്ല കസ്തൂരി രംഗന്‍ റിപ്പൊര്‍ട്ടിനെതിരെ ആണെന്നേ പറഞ്ഞുള്ളു.
"ഇപ്പോഴത്തെ വിജ്ഞാപനം സാധാരണക്കാരെ ബാധിക്കില്ല, ചില മാഫിയകളെ ആണു ബാധിക്കുക", എന്നത് എന്റെ അഭിപ്രായമാണ്. അത് ഞാന്‍ എഴുതി. അതിന്റെ അര്‍ത്ഥം ഇപ്പോള്‍ ഹര്‍ത്താലും പ്രതിഷേധവും നടത്തിയവരൊക്കെ ഈ മാഫിയക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണിത് നടത്തിയതെന്നത് താങ്കളുടെ അധിക വായന. താങ്കളതിനു പ്രസിദ്ധനാണല്ലോ.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെതിരെ ആണ്, എല്‍ ഡി എഫ് ഹര്‍ത്താല്‍ നടത്തിയത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയപ്പോഴും, കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയപ്പോഴും കത്തോലിക്കാ സഭ അവക്കെതിരെ പ്രതിഷേധവുമായി വന്നിരുന്നു. പക്ഷെ സര്‍ക്കാര്‍ അംഗീകരിക്കാത്തിടത്തോളം അതിനെതിരെ പ്രതിഷേധിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് അംഗീകരിച്ചുകൊണ്ട് വിജ്ഞാപനമിറക്കിയപ്പോഴായിരുന്നു ഹര്‍ത്താല്‍ നടത്തിയത്.
ഞാന്‍ രണ്ടു ഭാഗത്തെഴുതിയ വാചകങ്ങളുടെ രണ്ടു ഭാഗം അടര്‍ത്തി എടുത്ത് കൂട്ടി യോജിപ്പിച്ച് ഉദ്ദേശിക്കാത്ത അര്‍ത്ഥം കല്‍പിച്ചു നല്‍കി അതെന്റെ വായില്‍ തിരുകാന്‍ നോക്കേണ്ട.
പലതരം മാഫിയകളുമായി സി പി എം എന്ന പാര്‍ട്ടിയുടെ പല അംഗങ്ങള്‍ക്കും അടുപ്പമുണ്ട്. പലരെയും സഹായിക്കുന്ന നിലപാടും അവര്‍ എടുക്കാറുണ്ട്. അതുകൊണ്ട് ഇപ്പോള്‍ പാര്‍ട്ടി നടത്തിയ ഹര്‍ത്താല്‍ ഇതുപോലെയുള്ള മാഫിയകള്‍ക്ക് വേണ്ടി ആണെന്ന് സ്ഥാപിക്കാന്‍ താങ്കള്‍ക്കുദ്ദേശ്യമുണ്ടാകാം പക്ഷെ അതെന്റെ ചെലവില്‍ വേണ്ട. അത് താങ്കളുടെ വാക്കുകളായി അവതരിപ്പിച്ചാല്‍ മതി.
കേരളത്തിലെ ഉരുൾ പൊട്ടുന്ന എല്ലാ സ്ഥലവും ഗാഡ് ഗിൽ /കസ്തുരി രംഗൻ റിപ്പോർട്ട് പറഞ്ഞിട്ടുള്ള പരിസ്ഥിതി ദുർബല മേഖലയിൽ ആണ് ഉള്ളത് എന്നത് ഇനിയെങ്കിലും ജനം തിരിച്ചറിയുക.
2012 ഓഗസ്റ്റ് മാസത്തിൽ കോട്ടയം ഈരാറ്റുപേട്ടയ്ക്കടുത്തു തലനാട് ഒന്നാം മൈലിലില്‍ ഉരുള്‍പൊട്ടി തീക്കോയി- തലനാട് എന്നിവിടങ്ങളിലും വിവിധ കാലഘട്ടങ്ങളിൽ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ അടിവാരം, ഈന്തുംപള്ളി, ചോലത്തടം, തീക്കോയിപഞ്ചായത്തിലെ അടുക്കം, വെള്ളാനി, മൂന്നിലവ് പഞ്ചായത്തിലെ മങ്കൊമ്പ്, മേലുകാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് മുന്‍കാലങ്ങളില്‍ ഉരുള്‍പൊട്ടിയിട്ടുള്ളത്.ഇടുക്കി ജില്ലയിലെ മൂന്നാര്‍, വെണ്ണിയാനി, പത്തനംതിട്ട ജില്ലയിലെ സീതത്തോട്, തിരുവന്തപുരം ജില്ലയിലെ അമ്പൂരി എന്നിവടങ്ങളിലെ ഉരുൾ പൊട്ടൽ ഇനിയെങ്കിലും നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ.
ഉരുള്‍പൊട്ടലില്‍ വീട് മണ്ണിനടിയിലായി ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തമാണ് ഇടുക്കിയിലെ വെണ്ണിയാനിയിലുണ്ടായത്. 2001 ജൂലായ് ഒമ്പതിനുണ്ടായ ഉരുള്‍പൊട്ടലില്‍ 'മലയാള മനോരമ' ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജും മരിച്ചു. 2001 നവംബര്‍ പത്തിന് രാത്രി തിരുവനന്തപുരം ജില്ലയിലെ അമ്പൂരി മലയിടിഞ്ഞ് വീടിന് മുകളില്‍വീണ് ആറ് കുടുംബത്തിലെ 38 പേരാണ് മരിച്ചത്.
2012 ഓഗസ്റ്റ് മാസം കോഴിക്കോട് ജില്ലയിലെ മലയോരമേഖലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചതു ഒൻപത് ആളുകളാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയ്ക്കടുത്ത കൊടക്കാട്ടുപാറയില്‍ ആറു തവണയും, ആനക്കാംപൊയില്‍ മേഖലയിലെ ചെറുശേരിയില്‍ ഒന്‍പത് തവണയുമടക്കം 15 തവണ ഉരുള്‍പൊട്ടി.2012 -ൽ തന്നെ വടക്കന്‍ ജില്ലയായ കണ്ണൂര്‍, കർണാടക വനമേഖലയിലും കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. 2002 ഒക്ടോബര്‍ 13-ന് കണ്ണൂര്‍ ജില്ലയില്‍പ്പെട്ട തളിപ്പറമ്പ് താലൂക്കിലെ ഉളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ കോളിത്തട്ട് മുതല്‍ കുന്നത്തൂര്‍വരെ നീളുന്ന കുരിശുമല മലനിരയുടെ പല ഭാഗങ്ങളിലായി 11 സ്ഥലങ്ങളിലാണ് ഒരു രാത്രി ഉരുള്‍പൊട്ടലുണ്ടായത്. വയനാട് ജില്ലയിലെ കാപ്പിക്കളത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേരാണ് മരിച്ചത്. 1992 ജൂണ്‍ 19-നായിരുന്നു സംഭവം.
പരിസ്ഥിതി ദുർബല മേഖലയിൽ പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ ഉള്ള കൃഷി രീതികളും ചെറിയ പ്രകൃതി സൗഹൃദ വീടുകളുമാണ് നിർമ്മിക്കേണ്ടത്. വൻ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പാറ പൊട്ടിക്കലും മണ്ണ് ഖനനം ചെയ്യുന്നതും ഇവിടങ്ങളിൽ പ്രകൃതിക്കു ദോഷകരമാണ്. അറിഞ്ഞു കൊണ്ട് ഇനിയും പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നവരെ തിരിച്ചറിയുക
ഗാഡ് ഗിൽ /കസ്തുരി രംഗൻ റിപ്പോർട്ട് : എതിര്‍ക്കുന്നവര്‍ക്കു വേണ്ടി സമർപ്പിക്കുന്നു .
ജോമി,
താങ്കളുടെ അഭിപ്രായത്തിനു നന്ദി.
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവവികാസം മറ്റ് ചില ചിന്തകള്‍ ഉയര്‍ത്തുന്നുണ്ട്. 1959 ല്‍ നടന്ന വിമോചന സമരത്തില്‍ അണിചേര്‍ന്ന പോലെ ഉള്ള ഒരു തരം ചേരി തിരിവ്, കേരളം മുഴുവന്‍ ഉണ്ടായിരിക്കുന്നു. അന്ന് കമ്യൂണിസ്റ്റു പാര്‍ട്ടിക്കെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജാതി മത ശക്തികളും അണിചേര്‍ന്നിരുന്നു. ഇന്നിപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ മറ്റെല്ലാ പാര്‍ട്ടിക്കാരും ജാതി മത ശക്തികളും അണിചേര്‍ന്നു. വിമോചന സമരത്തിനു നേതൃ ത്വം കൊടുത്തത് ക്രൈസ്തവ സഭ ആയിരുന്നു. ഇന്നത്തെ ഈ സമരത്തിനു നേതൃത്വം കൊടുക്കുന്നതും ക്രൈസ്തവ സഭയാണ്.
പരിസ്‌ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യമുള്ളതാണ്, കത്തോലിക്കാ സഭ. പരിസ്‌ഥിതിക്ക് എതിരായ പ്രവര്‍ത്തനം പറഞ്ഞു കുമ്പസാരിക്കേണ്ട ഒന്നായാണ് സഭ കാണുന്നതും. പക്ഷെ ഇവിടെ സഭ പരിസ്തിതി സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളെ കണ്ണുമടച്ച് എതിര്‍ക്കുന്നു.
സി പി എം എന്ന പാര്‍ട്ടി ഊര്‍ജ്ജം കൊള്ളുന്ന കാള്‍ മാര്‍ക്സ് പ്രകൃതിയേപ്പറ്റി ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പണവും സ്വകാര്യസ്വത്തും അധീശത്വം പുലര്‍ത്തുമ്പോള്‍ പ്രകൃതിയോടുള്ള സമീപനം പുച്ഛം കലര്‍ന്നതായിരിക്കും. ഇതു പ്രകൃതിയെ നശിപ്പിക്കും. മനുഷ്യര്‍ ഭൂമിയുടെ ഉടമകളല്ല. മറിച്ച് മനുഷ്യന്‍ ഭൂമിയുടെ കാര്യസ്ഥന്‍മാര്‍ മാത്രമാണ്. നമുക്കു ലഭിച്ചതിനേക്കാള്‍ കുറച്ചുകൂടി മികച്ചതാക്കി നാം ഭൂമിയെ അടുത്ത തലമുറയ്‌ക്കു കൈമാറണം.
കാള്‍ മാര്‍ക്സിന്റെ പേരില്‍ ആണയിടുന്ന സി പി എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യയശാസ്‌ത്ര പ്രമേയത്തില്‍ പരിസ്‌ഥിതി സംരക്ഷണത്തിന് വളരെ പ്രാധാന്യം നല്‍കിയിരുന്നു. വളരെ ശരിയായ നിലപാടായിരുന്നു അത്. പ്രകൃതിചൂഷണത്തിനെതിരെ ലോകം മുഴുവന്‍ ജനകീയപ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനം എടുക്കാവുന്ന ഏറ്റവും തത്വാധിഷ്ടിതമായ നിലപാടും അതായിരുന്നു. പക്ഷെ ഇപ്പോള്‍ പിണറായി വിജയന്‍ നയിക്കുന്ന കേരളത്തിലെ പാര്‍ട്ടി ആ നിലപാടിനു പകരം കുറച്ച് ക്രൈസ്തവ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ വേണ്ടി ഇതു പോലെ വിശ്വാസ വഞ്ചന കാണിക്കുന്നത് ശരിയാണോ? പാര്‍ട്ടി ശരിക്കും ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളെ അല്ലെ പിന്തുണക്കേണ്ടിയിരുന്നത്?
ഇപ്പോൾ നിലവിലുള്ള നിയമങ്ങൾ നേരാം വണ്ണം നടപ്പാക്കുന്നില്ല.പിന്നെ ഈ റിപ്പോർട്ടുകൾ നടപ്പിലാകുമോ.
കാട്ടിലെ കൊമ്പനാനകളെ വെടിവച്ചു കൊന്നൊടുക്കുന്നവരും ആനക്കൊമ്പ് വീട്ടില്‍ അലങ്കാരമാക്കുന്നവരും ഇവിടെയുണ്ട് നിയമം അവരെയെന്തു ചെയ്യുന്നു ? കാട്ടില്‍നിന്നും നാട്ടിലിറങ്ങി ജനങ്ങളുടെ ജീവന് ഭീഷണിയായ ഒരു പുള്ളിപ്പുലിയെ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ റബ്ബര്‍ ടാപ്പ് കത്തികൊണ്ട് കൊന്ന ഒരു തൊഴിലാളിയെ നാട്ടികാര്‍ വീരനാക്കി കൊണ്ട് നടന്നപ്പോള്‍ നിയമം ചെയ്തത് അവനെതിരെ കേസ് എടുത്തു ജയിലില്‍ അടയ്ക്കുകയായിരുന്നു. കാട്ടിലെ ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി തൈലമുണ്ടാക്കി വിദേശത്തുകയറ്റിയയച്ച് കോടികള്‍ കൊയ്യുന്ന മാഫിയകള്‍ കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും സജീവമാണ് അവരെ നിയമം എന്ത് ചെയ്യുന്നുണ്ട്..? നിലവിലുള്ള പരിസ്ഥിതിനിയമം ലംഘിച്ചാല്‍ സെക്ഷന്‍ 15(1) പ്രകാരം അഞ്ചു വര്‍ഷം തടവ് ശിക്ഷയും പിഴയും ലഭിക്കും ഇപ്പോള്‍ കമ്മ്യൂണിറ്റി റിസര്‍വായി പ്രഖ്യാപിച്ചിരിക്കുന്ന കടലുണ്ടിയിലെ കണ്ടല്‍ക്കാട്ടില്‍ നിന്ന് കൃഷിയുടെ എന്തോ ആവശ്യത്തിനായ് ശിഖരങ്ങള്‍ മുറിച്ച ആ നാട്ടിലെ സാധാരക്കാര്‍ പലരും ഇപ്പോഴും കോടതികള്‍ കയറി ഇറങ്ങുകയാണ് നിയമങ്ങള്‍ സാധാരക്കാനെ മാത്രമേ പിടികൂടുകയുള്ളൂ...
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കി പശ്‌ചിമഘട്ടത്തിന്റെ സംരക്ഷണത്തിനു പ്രത്യേക ഉദ്യോഗസ്ഥരെ അതാതു സംസ്ഥാനങ്ങളില്‍ നിയമിച്ചു ,നിയമങ്ങള്‍ തെറ്റിക്കുന്നവരെ പിടികൂടാനായിപോലീസ്,വനം വകുപ്പ്,വന ജാഗ്രത സമിതികള്‍ എന്നിവയെ സജ്ജമാക്കി മാതൃകപരമായി ശിക്ഷിക്കുകയാണ് ചെയ്യേണ്ടത് . പശ്‌ചിമഘട്ട പ്രദേശത്തു ഒരു കുടുംബത്തിനു കൈവശം വെക്കാന്‍ പരമാവധി ഒരു ഹെക്റ്റര്‍ സ്ഥലം (2.5 ഏക്കര് ) ആക്കി നിലനിര്‍ത്തി ബാക്കി സ്ഥലം കണ്ടു കെട്ടി ഭൂരഹിതരയവർക്ക് /ആദിവാസികള്‍ക്ക് കൃഷി ചെയ്യാന്‍ / സര്‍ക്കാരിലേക്ക് വന ഭൂമിയാക്കി മാറ്റുക.
>>>>ഇപ്പോൾ നിലവിലുള്ള നിയമങ്ങൾ നേരാം വണ്ണം നടപ്പാക്കുന്നില്ല.പിന്നെ ഈ റിപ്പോർട്ടുകൾ നടപ്പിലാകുമോ.<<<<
അനീഷ്,
ഇത് പ്രസക്തമായ ചോദ്യമാണ്. ഇപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ നേരാം വണ്ണം നടപ്പിലാക്കുന്നില്ല എന്നതിനു തെളിവായി താങ്കള്‍ ചില ഉദാഹരണങ്ങള്‍ പറഞ്ഞത് വായിച്ചു.
നിയമങ്ങള്‍ നടപ്പിലാക്കുന്നില്ല എന്നു പറയുന്നതിനേക്കാള്‍ ശരി, നിയമം പലരും അനുസരിക്കുന്നില്ല എന്നതല്ലേ? നിയമങ്ങള്‍ നടപ്പിലാക്കാന്‍ അധികാരികള്‍ ബാധ്യസ്ഥരാണെന്നു പറയുന്നതു പോലെ നിയമങ്ങള്‍ അനുസരിക്കാന്‍ പൊതു ജനം ബാധ്യസ്ഥരല്ലേ? ഏതു നിയമം ഉണ്ടാക്കുന്നതും സമൂഹത്തിന്റെ ആരോഗ്യപരമായ നിലനില്‍പ്പിനു വേണ്ടി ആണ്. പക്ഷെ പലപ്പോഴും നിയമം കുറെപ്പേര്‍ അനുസരിക്കുന്നില്ല. പലപ്പോഴും അധികാരികള്‍ അത് നടപ്പില്‍ വരുത്തുന്നതില്‍ വീഴ്ചയും വരുത്തുന്നുണ്ട്. പക്ഷെ ഭൂരിഭാഗം വിഷയങ്ങളിലും നിയമം നടപ്പാകുന്നുണ്ട്. ഒറ്റപ്പെട്ട ചില ഉദാഹരണങ്ങളെടുത്തു കാട്ടി, നിയമ പാലനം പരാജയമാണെന്നു പറയുന്നത് ശരിയാണോ?
ഗാഡ്ഗിലിന്റെയും കസ്തൂരി രംഗന്റെയും റിപ്പോര്‍ട്ടുകളില്‍ ചില നിര്‍ദ്ദേശങ്ങളാണുള്ളത്. ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയപ്പോള്‍ അത് ഗ്രാമ സഭ മുതല്‍ നിയമസഭ വരെ ചര്‍ച്ച ചെയ്ത് നടപ്പിലാക്കിയാല്‍ മതി എന്നാണു പറഞ്ഞത്. പക്ഷെ കസ്തൂരി രംഗന്‍ ആ ജനാധിപത്യ രീതി അനുവദിക്കുന്നില്ല. ഉദ്യോഗസ്ഥ തലത്തില്‍ അടിച്ചേല്‍പ്പിക്കണമെന്നാണു പറയുന്നത്.
ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളാണ്, ശരിക്കും പരിസ്തിതിക്കും മനുഷ്യനും ഉപകാരപ്പെടുന്നവ. അതില്‍ വെള്ളം ചേര്‍ക്കാന്‍ വേണ്ടിയാണ്, കസ്തൂരി രംഗന്‍ കമ്മിറ്റിയെ നിയമിച്ചത്. ഇപ്പോഴിതാ അതേപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി മറ്റൊരു സമിതിയെ നിയമിച്ചിരിക്കുന്നു. ഇതുപോലെ അനേകം സമിതികളെ നിയമിച്ചത്കൊണ്ട് യാതൊരു ഫലവുമില്ല. ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ ഗ്രാമ തലത്തില്‍ ചര്‍ച്ച ചെയ്യുകയാണു വേണ്ടത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയലേഖനങ്ങള്‍ എഴുതുന്ന സമയത്ത്, ഈ റിപ്പോര്‍ട്ടുകളിലെ ഇന്നയിന്ന നിര്‍ദ്ദേശങ്ങള്‍ എന്തു കൊണ്ട് സ്വീകാര്യമല്ല എന്ന് വ്യക്തമായി ജനങ്ങളോട് പറയുകയാണ്, ബിഷപ്പുമാര്‍ ചെയ്യേണ്ടത്. കപ്പ കൃഷിചെയ്യാന്‍ സാധിക്കില്ല എന്നു വെറുതെ പറയാതെ, റിപ്പോര്‍ട്ടിലെ ഏത് നിര്‍ദ്ദേശത്തിലാണങ്ങനെ പറയുന്നതെന്ന് ജനങ്ങളോട് പറയണം. 30 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള പ്രദേശത്തു മാത്രമേ വാര്‍ഷിക വിളയായ കപ്പ കൃഷിചെയ്യുന്നതിനു നിരോധനമുള്ളു എന്നും, പരന്ന ഭൂമിയില്‍ അത് ചെയ്യുന്നതിനു യാതൊരു തടസവുമില്ല എന്നും അപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമാകും. എന്തുകൊണ്ട് ചെരിവുള്ള പ്രദേശത്തു കപ്പ കൃസ്ജി വേണ്ട എന്നു പറയുന്നതിന്റെ കാരണം മനസിലാക്കാന്‍ ശേഷിയുള്ള 50% ആളുകളെങ്കിലും ഉണ്ടാകുമെന്നാണെനിക്ക് തോന്നുന്നത്.
കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. ഉദ്യോഗസ്ഥ തലത്തില്‍ അടിച്ചേല്‍പ്പിക്കേണ്ട നിയമങ്ങളല്ല.
ഇവിടെ നടക്കുന്നത് അജ്ഞരായ ജനതയെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബിഷപ്പിനേപ്പോലുള്ളവര്‍ ജനങ്ങളില്‍ വെറുതെ ആശങ്ക പരത്തുകയാണ്. കപ്പ കൃഷി ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടും, സിമന്റ് ഉപയോഗിച്ച് വീടു പണിയാന്‍ സാധിക്കാത്തതുകൊണ്ടും ജനങ്ങള്‍ കുടിയൊഴിഞ്ഞ് പോകേണ്ടി വരും എന്ന് ഒരു വൈദികന്‍ കള്ളം പറയുന്നത് ഏതായാലും ശരി ആയിട്ടുള്ള നടപടിയുമല്ല. ഇദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം കപ്പ കൃഷി ചെയ്യലും, സിമന്റുപയോഗിച്ച് വീടു പണിയലും ആണെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റം പറയാനും ആകില്ല. എളിമയും, ദാരിദ്ര്യവും, സഹനവും മഹത്തരമെന്നു പറയുന്ന ഒരു മതത്തിലെ വൈദികന്‍ ഇത് പറയുമ്പോള്‍ അത്ഭുതം തോന്നുന്നു.
ഗാഡ്ഗില്‍ കമ്മിറ്റി പുതിയതായി ഒന്നും കണ്ടുപിടിച്ചിട്ടില്ല. ഇപ്പോള്‍ തന്നെ വനം വകുപ്പിലും, റെവന്യൂ വകുപ്പിലും, പരിസ്തിതി വകുപ്പിലും, മലിനീകരണ നിയന്ത്രണ വകുപ്പിലും, വന്യ ജീവി സംരക്ഷണ വകുപ്പിലും ഒക്കെ പരന്നു കിടക്കുന്ന നിയമങ്ങളൊക്കെ വിശകലനം ചെയ്ത്, അവ ക്രോഡീകരിച്ച്, ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ടി ചില നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടേ ഉള്ളു. സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്, ഇതേപ്പറ്റി ജനങ്ങളെ പറഞ്ഞു മനസിലാക്കി, കൊള്ളേണ്ടവ കൊണ്ടും, തള്ളേണ്ടവ തള്ളിയും വ്യക്തമായ വിജ്ഞാപനം പുറപ്പെടുവിക്കയായിരുന്നു വേണ്ടിയിരുന്നത്. മൂന്നു വര്‍ഷങ്ങള്‍ സര്‍ക്കാര്‍ വെറുതെ കളഞ്ഞു. ഇപ്പോള്‍ ആര്‍ക്കും എന്തും പറയാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.
>>>>നിയമങ്ങള്‍ സാധാരക്കാനെ മാത്രമേ പിടികൂടുകയുള്ളൂ..<<<<
അനീഷ്,
നിയമം എല്ലാവരെയും പിടികൂടുന്നുണ്ട്. പണക്കാരും സ്വാധീനമുള്ളവരും പണവും സ്വാധീനവും ഉപയോഗിച്ച് ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നു. അത് വ്യവസ്ഥിതിയുടെ പരാജയമാണ്. നീതി പീഠം വരെ സ്വാധീനിക്കപ്പെടുന്ന അവസ്ഥയുണ്ട് ഇന്‍ഡ്യയില്‍. ഭരണ കൂടത്തിന്റെ ഒത്താശയോടെയാണിത് നടക്കുന്നത്. അഴിമതിക്കാരായവരെ ഭരണം ഏല്‍പ്പിച്ചാല്‍ ഇതൊക്കെ നടക്കും. സത്യസന്ധരായവരെ തെരഞ്ഞെടുക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണ്.
കേരളത്തിലെ കത്തോലിക്ക ബിഷപ്പുമാരുടെ സമിതി ആയ കെ സി ബി സി യുടെ "പച്ചയായ പില്‍ത്തകിടികളിലേക്ക്" എന്ന ഇടയലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗം ഇതാണ്.
പരിസ്തിതിക്കെതിരായ പ്രവര്‍ത്തനം കുമ്പസാരിക്കേണ്ട പാപമായി കരുതണം.ഹരിത കെട്ടിടങ്ങള്‍ക്കും,ജൈവ ഉത്പന്നങ്ങള്‍ക്കും,പ്രോത്സാഹനം നല്‍കണം. സൌരോര്‍ജ വിളക്കുകളും മറ്റും പ്രചരിപ്പിക്കണം,ഇതുപോലെയുള്ള പരിസ്തിതി അവബോധം ജനങ്ങളില്‍ ഉണ്ടാക്കാന്‍ സഭകളും, സമുദായങ്ങളും, സംഘടനകളും, മാര്‍ഗ്ഗദര്‍ശികളാകണം.
ഇത് കേരളത്തിലെ മുഴുവന്‍ വിശ്വാസികള്‍ക്കും വേണ്ടി ഇറക്കിയ മഠയലേഖനമായിരുന്നു എന്ന് ഇപ്പോള്‍ മനസിലാകുന്നു.
സിമന്റ് കുറച്ച് ഉപയോഗിച്ചു പണിയുന്ന കെട്ടിടത്തിങ്ങള്‍ക്കാണ്, ഹരിത കെട്ടിടങ്ങള്‍ എന്നു പറയുന്നതെന്ന് ഇടുക്കി ബിഷപ്പിനറിയാത്തതാണെന്നു തോന്നുന്നില്ല. ഹരിത കെട്ടിടം പണിയണമെന്നു വിശ്വാസികളോട് പറഞ്ഞന ബിഷപ്പ് ഇപ്പോള്‍ മലക്കം മറിയുന്നു. സിമന്റ് ഉപയോഗിച്ച് കെട്ടിടം പണിയാന്‍ അനുവദിച്ചില്ലെങ്കില്‍ ഇടുക്കിയില്‍ നിന്നും കുടിയിറങ്ങേണ്ടി വരും എന്നാണദ്ദേഹം ഇപ്പോള്‍ പറയുന്നത്
താമരശ്ശേരി ബിഷപ്പ് ഒരു തെരുവുഗുണ്ടയുടെ ഭാവഹാവാദികളോടെ പറഞ്ഞത് ഇതൊക്കെ.
കസ്തൂരിരംഗന്‍ റിപ്പോര്ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചിലുണ്ടാകും. റിപ്പോര്ട്ട് നടപ്പാക്കിയാല്‍ ജാലിയന്‍ വാലാബാഗ് ആവര്ത്തിക്കും, നക്സല്‍ പ്രസ്ഥാനങ്ങള്‍ പിറവിയെടുക്കും.
താമരശേരി അക്രമത്തില്‍ സഭയ്ക്കും ഇടതു, വലത് സംഘടനകള്ക്കും പങ്കില്ല. പശ്ചിമഘട്ടത്തില്‍ മാത്രം പരിസ്ഥിതി സംരക്ഷണം വേണമെന്ന വാദം അംഗീകരിക്കാനാവില്ല. കപട പരിസ്ഥിതിവാദികളാണ് അനാവശ്യ വാദങ്ങളുമായി പലപ്പോഴും രംഗത്തിറങ്ങുന്നത്. അത്തരക്കാരുടെ ലക്ഷ്യം പ്രകൃതിസ്നേഹമല്ല, പ്രകൃതിസംരക്ഷണത്തിനു ലഭിക്കുന്ന ഫണ്ടാണ്. ഇത്തരം പരിസ്ഥിതി വാദികള്‍ കാറുകളില്‍ നിന്നും വീടുകളില്‍ നിന്നും എയര്‍ കണ്ടിഷനുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാതെ കര്ഷകരുടെ തലയില്‍ കയറുകയാണ് ചെയ്യുന്നത്.
കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന് ഞങ്ങള്‍ എതിരല്ല. റിപ്പോര്ട്ടിലെ തെറ്റായ കാര്യങ്ങള്‍ തിരുത്തണം. റിപ്പോര്ട്ട് പ്രകാരം പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച 123 വില്ലേജുകളിലും ജനസാന്ദ്രത കൂടുതലാണ്. മാദ്ധ്യമങ്ങൾ കര്ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നില്ല. യു.പി.എ. ചെയര്പേഴ്സണ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം താമരശേരി രൂപതാധ്യക്ഷന് സമരത്തില് നിന്നു പിന്മാറിയെന്ന വാര്ത്തകള് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പത്രധര്മം മറന്നു കൊണ്ടുള്ള ഇത്തരം ആരോപണങ്ങള്‍ ഒഴിവാക്കണം. കസ്തൂരിരംഗന്‍ റിപ്പോര്ട്ടില്‍ ജനങ്ങള്ക്കു വേണ്ടി ഒരു നിര്ദേശവുമില്ല. അത്തരമൊരു നിര്ദേശം ചൂണ്ടിക്കാട്ടിയാല്‍ റിപ്പോര്ട്ട് അംഗീകരിക്കാം. ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാതെയും അവ പരിഗണിക്കാതെയുമാണു റിപ്പോര്ട്ട് തയാറാക്കിയിരിക്കുന്നത്. ഗാഡ്ഗിൽ, കസ്തൂരിരംഗന്‍ റിപ്പോര്ട്ടുകള്‍ കര്ഷകദ്രോഹമാണ്.
ഒരു ബിഷപ്പില്‍ നിന്നു പ്രതീക്ഷിക്കുന്ന വാക്കുകളല്ല ഇവ.
കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന് ഞങ്ങള്‍ എതിരല്ല, എന്നു പറയുന്ന അതേ ശ്വാസത്തില്‍ ഗാഡ്ഗിൽ, കസ്തൂരിരംഗന്‍ റിപ്പോര്ട്ടുകള്‍ കര്ഷകദ്രോഹമാണ്, എന്നും കൂടി പറയുന്നു.
സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഇദ്ദേഹം എങ്ങനെ ആണു രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുക എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. സര്‍ക്കാര്‍ ചില കാര്യങ്ങള്‍ നിയമം മൂലം നിരോധിക്കും എന്നു പറഞ്ഞാല്‍ എങ്ങനെ ആണിദ്ദേഹം രക്തം ചൊരിയുന്നത്? സ്വയം മുറിവുണ്ടാക്കിയിട്ടാണോ?
പരിസ്തിതി വാദികള്‍ കാറുകളില്‍ എയര്‍ കണ്ടീഷണറുകള്‍ വയ്ക്കുയ്ന്നതാണോ ഇദ്ദേഹത്തെ ഇത്ര മേല്‍ അലോസരപ്പെടുത്തുന്നത്? എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശം ഈ റിപ്പോര്‍ട്ടുകളില്‍ ഉണ്ടോ?
താമരശേരി അക്രമത്തില്‍ സഭയ്ക്കും ഇടതു, വലത് സംഘടനകള്ക്കും പങ്കില്ല എന്ന് ഉറപ്പിച്ചു പറയാന്‍ ഇദ്ദേഹം ഇടതു വലതു സംഘടനകളുടെ വക്തവാണോ? ഈ അക്രമത്തില്‍ സഭക്കു പങ്കില്ല, എന്നു മാത്രം പറഞ്ഞാല്‍ പോരേ? സഭക്കു പങ്കുണ്ടായാലും ഇല്ലെങ്കിലും ഈ അക്രമങ്ങളിലേക്ക് നയിച്ചത് സഭയുടെ കാര്‍മ്മികതത്വത്തില്‍ ആരംഭിച്ച സമരമാണ്. അത് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം.
പശ്ചിമ ഘട്ടത്തില്‍ മാത്രമേ പരിസ്തിതി സംരക്ഷണമുള്ളൂ എന്ന് ഇദ്ദേഹത്തിനു കിട്ടിയ അറിവ് എവിടന്നാണാവോ? കേരളം മുഴുവന്‍ പ്രാബല്യത്തിലുള്ള തീരദേശ പരിപാലന നിയമവും, നീര്‍ത്തട നിയമവും, നെല്‍ വയല്‍ നികത്തല്‍ നിരോധന നിയമവും, സാമൂഹ്യ വനവത്കരണ പരിപാടികളുമൊന്നും ഇദ്ദേഹം അറിഞ്ഞിട്ടില്ലെങ്കില്‍ സഭയിലെ വിവരമുള്ള ആരെങ്കിലും ഇദ്ദേഹത്തിനൊരു ബോധവത്കരണ ക്ളാസെടുക്കേണ്ടതാണ്.
ബിഷപ്പുമാരും വൈദികരും ഒക്കെ ഇതുപോലെ അഴിഞ്ഞാടുന്നതിന്, ഒരു കാരണമേ ഉള്ളു. ഇപ്പോഴത്തെ സഭാ നേതൃത്വം ദുര്‍ബലമാണ്. ഇപ്പോഴത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പിനിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല.
വെറുതെ ഇടയലേഖനങ്ങളെഴുതി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാതെ, ഈ റിപ്പോര്‍ട്ടുകളുടെ മലയാള പരിഭാഷ വിതരണം ചെയ്ത്, അതിലെ ഇന്നയിന്ന നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നു വിശദീകരിക്കാന്‍ ഉള്ള ആര്‍ജ്ജവം ഇവര്‍ക്കില്ല. അങ്ങനെ ചെയ്താല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ആയിരിക്കും ഭൂരിപക്ഷം വിശ്വാസികളും സ്വാഗതം ചെയ്യുക. പരിസ്തിതി സംരക്ഷണത്തിനു വേണ്ടി വിശ്വസികളെ ബോധവത്കരിക്കാന്‍ വേണ്ടി ഇവര്‍ എഴുതിയ പച്ചയായ പുല്‍ത്തകിടിയിലേക്ക് എന്ന ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന അതേ കാര്യങ്ങളാണ്, ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളിലുള്ളതെന്ന് വിശ്വാസികള്‍ക്ക് ബോധ്യമാകും
പി റ്റി തോമസിന്റെയും, ഷാനവാസിന്റെയും, സുധാകരന്റെയും പകിട കളി ഏറെ രസകരമാണ്. തോമസ് പറയുന്നു, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലോ, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലോ കര്‍ഷകര്‍ക്ക് എതിരെ ഒന്നുമില്ല എന്ന്. കര്ഷകര്ക്കു ദോഷകരമാംവിധം കസ്തൂരി രംഗന്‍ റിപ്പോര്ട്ട് നടപ്പാക്കിയാല്‍ ആദ്യം രാജിവയ്ക്കുന്നത് താനായിരിക്കും, എന്ന് സുധാകരന്‍ വ്യക്തമാക്കി. തോമസ് വായിച്ചപ്പോള്‍ ദോഷകരമല്ല എന്നു തോന്നിയത്, സുധാകരന്‍ വായിച്ചപ്പോള്‍ ദോഷകരമെന്നു തോന്നുന്നു. അപ്പോള്‍ ഷാനവാസ് പറയുന്നു, കസ്തൂരിരംഗന്‍ റിപ്പോര്ട്ടിനെതിരായ താമരശേരി രൂപതാ ബിഷപ്പിന്റെ എല്ലാ തീരുമാനങ്ങളെയും അനുസരിക്കും. ഒരു ജനപ്രതിനിധി ഇതുപോലെ തരം താഴാമോ? ശുംഭത്തരം എന്നല്ലേ ഇതിനെ വിളിക്കേണ്ടത്?
ഇതിലും വലിയ ശുംഭത്തരം പറഞ്ഞത് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആണ്. അദ്ദേഹത്തിന്റെ വക്കുകള്‍ ഇങ്ങനെ. കേരളത്തില്‍ 29% വനമുണ്ട്. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ ആണിത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന പല പച്ചപ്പുകളും വനമല്ല. അവ കൃഷി ചെയ്യുന്ന തോട്ടങ്ങളാണ്. ഇദ്ദേഹം പറയുന്ന 29% വനം ഈ പച്ചപ്പും കൂടി ഉള്‍പ്പെടുന്നതല്ലേ? പച്ചപ്പു കാണുന്നതൊക്കെ വനമാണെന്ന് കസ്തൂരി രംഗന്‍ തെറ്റായി ധരിച്ചു എന്ന ആക്ഷേപം പറയുന്ന ഈ ശുംഭന്‍ മുഖ്യ മന്ത്രിയുടെ ഈ 29% കണക്ക് എവിടന്നാണു കിട്ടിയത്?
please check out the following
ഇടതുപക്ഷവും പശ്‌ചിമഘട്ടവും
the views expressed on a variety of topics - sachin,gadgil,kasturi etc...- all sound so familiar, in fact identical, with what you have expressed on various occasions.....i am just being curious.....is it a case of great minds thinking alike or your cover is blown?
മലയോര മേഖലയിലെ പാറമടകളുടെയും ക്വാറിയുടെയും പ്രവര്‍ത്തനം ഭൂമിയിടിഞ്ഞ് താഴുന്നതിനും മണ്ണിടിച്ചിലിനും കാരണമാകുന്നുണ്ട് .പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന അതിശക്തമായ വിറയില്‍ സമീപ പ്രദേശത്തുള്ള ഭൂമിയുടെ അന്തര്‍ഭാഗത്തുള്ള മണ്ണിനും പാറക്കും ഇളക്കം തട്ടുന്നു .പിന്നീടു ശക്തമായ മഴ പെയ്യുമ്പോള്‍ ഇളകിയമണ്ണ് പാറമുകളില്‍ നിന്നും തെന്നിമാറിയാണ് മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. മഴയുടെ ശക്തി കൂടും തോറും മണ്ണിടിച്ചില്‍വ്യാപകമാകുന്നു. പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന ശക്തമായ വിറയില്‍, ഭൂമിയുടെ വിവിധ പാളികളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അത് എല്ലാം മനുഷ്യന്‍അറിയുന്നത് ഉരുള്‍ പൊട്ടി കുറെ ആളുകള്‍ മരിക്കുമ്പോള്‍ മാത്രം.ഇതിനു പരിഹാരം പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളില്‍ പാറമടകളുടെയും ക്വാറിയുടെയും പ്രവര്‍ത്തനം ഒഴിവാക്കുക.അതിനായി ഉടനടി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക
ബിഷപ്പുമാരുടെയും അച്ചന്മാരുടെയും ജീവിതസൌകര്യങ്ങൾ മറ്റാർക്കും ഇല്ലാ .
യാത്രചെയ്യാൻ മുന്തിയ വാഹനങ്ങൾ കഴിക്കാൻ കിട്ടാവുന്നതിൽ ഏറ്റവും നല്ല ഭക്ഷണം ... തിന്നെല്ലിന്റെ ഇടയിൽ കയറുമ്പോഴുള്ള കഴപ്പാ ഇവർക്ക് . ഉമ്മൻചാണ്ടിയുടെ സർക്കാർ ഇനിയും ഭരിച്ചാൽ മതമേലദ്യക്ഷന്മാർ സകല മെഖലയിലും കയറി പല്ലിളിക്കും. എനിക്ക് വളരെ ബഹുമാനവും ആദരവും ഉണ്ടായിരുന്നു ഇവരോട് . ഞാൻ സെമിനാരിയിൽ ചേർന്നകാലം നല്ലപോലെ മനസ്സിലാക്കാൻ സാധിച്ചു . ഞാൻ സ്കൂൾ ജീവിതം ആരംഭിച്ചതെ ഒരു അച്ചന്റെ കാരുണ്യം കൊണ്ടാണ് അതു ഞാൻ മറക്കില്ലൊരിക്കലും. എങ്കിലും പറയട്ടെ നല്ലവരായവർ നൂറിൽ പത്തു പേരെയുള്ളൂ .
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് എതിരെ നടന്ന മലയോര ഹര്‍ത്താലിന്റെ മറവില്‍താമരശ്ശേരി റേഞ്ച് ഓഫീസ് കത്തിച്ചതിന് നേതൃത്വം നല്‍കിയതില്‍ വൈദികനും പങ്ക്. ചെറുകാട് പള്ളിവികാരി ഫാ.സജി, പഞ്ചായത്ത് അംഗം ജെയ്‌സണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പിന്നിലെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് വനംവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
ജോമി,
ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ തന്നെയാണു നടപ്പിലാക്കേണ്ടത്. പക്ഷെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണു കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇറക്കിയ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ രണ്ട് റിപ്പോര്‍ട്ടുകളിലും ഉണ്ട്. അതങ്ങനെ നിലനിര്‍ത്തി, ജനങ്ങളെ ഇതേക്കുറിച്ച് ബോധവന്‍മാരാക്കി ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാം. അതിലെ എതിര്‍പ്പുള്ള ഭാഗങ്ങളില്‍ സമവായമുണ്ടാക്കി നടപ്പിലാക്കാം.
പാറമടകളും, ക്വാറികളും, 20000 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങളും, 50 ഹെക്റ്ററില്‍ അധികമുള്ള നഗരങ്ങളും, മലിനീകരണമുണ്ടാക്കുന്ന റെഡ് കാറ്റഗറി വ്യവസായങ്ങളും തങ്ങളുടെ വില്ലേജിലോ പഞ്ചായത്തിലോ വേണമെന്ന് ഒരു കര്‍ഷകനും, അവനു സുബോധമുണ്ടെങ്കില്‍ പറയില്ല. ഇതൊക്കെ ഒരു കര്‍ഷകന്റെയും ആവശ്യങ്ങളല്ല. പുറത്തു നിന്നും വരുന്ന വ്യവസായികളുടെയും മാഫിയകളുടെയും താല്‍പ്പര്യങ്ങളാണ്. ഇപ്പോള്‍ കേരളത്തിലെ വിവാദമായ ഇളമരം കരിം ഉള്‍പ്പെട്ട, ക്വാറിക്കും ക്രഷറിനും ചക്കിട്ടപാറയില്‍ സ്ഥലം കയ്ക്കലാക്കിയ ഭൂമി തട്ടിപ്പുകാരന്‍ നൌഷാദ് താമസിക്കുന്നത് കോഴിക്കോട്ടാണ്. ഇപ്പറഞ്ഞ പ്രദേശങ്ങളിലൊന്നുമല്ല. ഇവരേപ്പോലുള്ളവര്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായാല്‍ പറ്റില്ല. നിര്‍ഭാഗ്യവശാല്‍ കര്‍ഷകര്‍ ഇവരേപ്പോലുള്ളവരുടെ കെണിയില്‍ വീണിരിക്കുന്നു.
ചാലക്കുടിയില്‍ നീറ്റ ജെലാറ്റിന്‍ കമ്പനിക്കെതിരെ അവിടത്തു കാര്‍ സമരം ചെയ്യുന്നത് വേറൊന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ടല്ല. ആ കമ്പനി മലിനീകരണം ഉണ്ടാക്കുന്നു എന്നതുകൊണ്ടു മാത്രമാണ്. ഇതുപോലെ ഒന്ന് സ്വന്തം കിടപ്പാടത്തിനടുത്ത് വേണമെന്ന് ഇടുക്കിയിലെയോ വയനാട്ടിലെയോ ആരെങ്കിലും പറയുമോ?
അനീഷ്,
കേരളത്തിലെ ബിഷപ്പുമാരും വൈദികരും കര്‍ഷകരുടെ ഭാഗത്തു നില്‍ക്കുന്നു എങ്കില്‍ ഇതുപോലെ വൃത്തികേടുകള്‍ക്ക് ഇറങ്ങിത്തിരിക്കരുത്. ജാലിയന്‍ വാല ബാഗ് ആവര്‍ത്തിക്കാനും, കാഷ്മീര്‍ ആവര്‍ത്തിക്കാനും, രക്ത ചൊരിച്ചില്‍ ഉണ്ടാകാനും, അനുയായികള്‍ നക്സലിസത്തിലേക്ക് പോകാനും മറ്റും ഒന്നും ഇവിടെ ഉണ്ടായിട്ടില്ല.
ക്വാറി ഉടമകളുടെയും, ഖനി മാഫിയകളുടെയും മറ്റും താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ആണിവര്‍ നിലകൊള്ളുന്നതെന്നും എനിക്ക് അഭിപ്രായമില്ല. ഈ മാഫിയകളൊക്കെ ബിഷപ്പുമാരെയും വൈദികരീയും അതി സമര്‍ദ്ധമായി കരുവാക്കുകയാണ്. സാധാരണ ജനങ്ങളൊടൊപ്പം കേരളത്തിലെ ഭൂരിഭാഗം ബിഷപ്പുമാരും വൈദികരും നില്‍ക്കാറുമില്ല. അവരുടെ സന്ത സഹചാരികള്‍ കള്ള വാറ്റുകാരും, കള്ളപ്പണക്കാരും, വന്‍ ബിസിനസുകാരും ഒക്കെയാണ്. പലരും താങ്കള്‍ പറയുമ്പോലെ ആര്‍ഭാട ജീവിതം നയിക്കുന്നുമുണ്ട്.
മലയോര ഹര്‍ത്താലിന്റെ മറവില്‍താമരശ്ശേരി റേഞ്ച് ഓഫീസ് കത്തിച്ചത് സഭാ നേതൃത്വത്തിനൊരു പാഠമാകേണ്ടതാണ്. താങ്കള്‍ പറയുന്ന വൈദികന്, ഇതില്‍ പങ്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അന്ന് ഈ അക്രമം നടത്തിയ ആള്‍ക്കൂട്ടത്തില്‍ അദ്ദേഹം ഉണ്ടായിരുന്നു എന്നത് ശരിയായിരിക്കാം. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞതിന്, 1000 പേരുടെ പേരില്‍ കേസെടുത്തതുപോലെയോ ഇതിനും പ്രസക്തിയുള്ളു. അന്ന് അവിടെ കൂടിയ 1000 പേരുടെ പേരില്‍ കേസെടുത്തു. കല്ലെറിഞ്ഞവരും എറിയാത്തതവരും ഒക്കെ പ്രതികളായി. 1000 പേര്‍ കല്ലെറിഞ്ഞിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടി ഇന്ന് ജീവനോടെ ഇരിക്കില്ലായിരുന്നു. അതുപോലെ റെയിഞ്ചോഫീസ് കത്തിച്ചവരുടെ ഇടയില്‍ ഈ വൈദികനും പെട്ടു പോയി. ഇനി കത്തിച്ചില്ലെങ്കിലും കേസില്‍ പ്രതി ആകേണ്ടി വന്നേക്കാം.
പക്ഷെ വിചിത്രമായ സംഗതി, ഈ അക്രമസമരത്തിന്റെ എല്ലാ പാപഭാരവും കത്തോലിക്കാ മത നേതൃത്വം ഏറ്റെടുക്കേണ്ട ഗതികേടാണുള്ളത്. സമരം ചെയ്യാന്‍ മറ്റ് ക്രൈസ്തവ സമൂഹങ്ങളും, ഹിന്ദുക്കളും, മുസ്ലിങ്ങളും, നിരീശ്വര വാദികളായ കമ്യൂണിസ്റ്റുകാരും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ പൊതു സമൂഹം വിരല്‍ ചൂണ്ടുന്നത് കത്തോലിക്ക നേതൃത്വത്തിനെതിരെ മാത്രം. കോണ്‍ഗ്രസ് എം പി പി റ്റി തോമസ് കൊമ്പു കോര്‍ത്തതും അവിടത്തെ ബിഷപ്പുമായിട്ടായിരുന്നു. ഇടുക്കിയില്‍ ഇതേ സമരം ചെയ്ത മറ്റ് മത വിശ്വാസികളെയൊന്നും അദ്ദേഹം റ്റാര്‍ഗെറ്റ് ചെയ്തു കണ്ടില്ല. മാത്രമല്ല സമരത്തില്‍ സജീവമായിരുന്ന എസ് എന്‍ ഡി പിയെ ചാക്കിട്ടു പിടിക്കാനും അദ്ദേഹം ശ്രമിച്ചു, വെള്ളാപ്പള്ളിയെ പാട്ടിലാക്കിയെങ്കിലും ഇടുക്കിയിലെ എസ് എന്‍ ഡി പി ഉടക്കി തന്നെ നില്‍ക്കുന്നു.
Ananth,
your curiosity doesn't have any base at all.
Post a Comment