ഈജിപ്റ്റില്‍ നിന്നും വരുന്ന ഏറ്റവും പുതിയ വാര്‍ത്ത, പ്രസിഡണ്ട് മൊഹമ്മദ് മുര്‍സിയെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചടക്കി എന്നാണ്.
ഇസ്ലാമിക ലോകത്തെ സ്വേഛാധിപതികളെ പുറത്താക്കാന്‍ വേണ്ടി നടന്ന വിപ്ളവത്തെ മുല്ലപ്പൂ വിപ്ളവമെന്നാണു വിളിച്ചത്. അതിന്റെ ഭാഗമായി ഈജിപ്റ്റിലെ ഹോസ്നി മുബാറക്കിനെയും പുറത്താക്കി. മുബാറക്കിനെതിരെ ഉണ്ടായിരുന്ന ആക്ഷേപങ്ങള്‍ അദ്ദേഹം മനുഷ്യാവകാശം അടിച്ചമര്‍ത്തി,സാമ്രാജ്യത്വത്തിന്റെ പിണിയാളായിരുന്നു, ഇസ്രായേലിന്റെ തോഴാനായിരുന്നു എന്നൊക്കെ ആയിരുന്നു. ഒരു രക്ത രഹിത വിപ്ളവത്തിലൂടെ അദ്ദേഹത്തെ പുറത്താക്കാന്‍ ഈജിപ്റ്റിലെ ജനങ്ങള്‍ക്ക് സാധിച്ചു. 1928 ല്‍ സ്ഥാപിക്കപ്പെട്ട ഈറ്റിപ്റ്റിലെ ഇസ്ലാമിക പ്രസ്ഥാനമായ ഇഖ്‌വാന്‍ ഈറ്റിപ്റ്റില്‍ അധികാരത്തിലെത്താന്‍ പല പ്രാവശ്യം ശ്രമിച്ചിട്ടുണ്ട്. അവര്‍ പല ഭീകരപ്രവര്‍ത്തികളും ചെയ്തിട്ടുമുണ്ട്. നാസര്‍ മുതലുള്ള ഭരണാധികാരികളുടെ സാമ്രാജ്യത്വ വിധേയത്വമായിരുന്നു അവരുടെ പ്രചരണായുധം. മുബാറക്കിനെതിരെ നടന്ന മുല്ലപ്പൂവിപ്ളവകാലത്ത് ഇവര്‍ പത്തി താഴ്ത്തിയിരുന്നു . വിപ്ളവം ജയിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ ഇവര്‍ Freedom and Justice Party എന്ന രാഷ്ട്രിയ പാര്‍ട്ടി രൂപീകരിച്ച് മുന്നിലേക്ക് വന്നു.
മുബാറക്ക് പുറത്തായപ്പോള്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ നേട്ടമുണ്ടാക്കി. പിന്നീട് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ 50 % വോട്ടു നേടി അവരുടെ സ്ഥാനാര്‍ത്ഥി മൊഹമ്മദ് മുര്‍സി പ്രസിഡണ്ടും ആയി. മുര്‍സിയുടെ ഇസ്ലാമിസ്റ്റ് പക്ഷത്തു ചേരാന്‍ മറ്റൊരു പാര്‍ട്ടി കൂടി ഉണ്ടായി. മുബാറക്ക് പുറത്തായപ്പോള്‍ രൂപീകരിക്കപ്പെട്ട Nour Party. ഇത്രയും സുഗമമായി ഈജിപ്റ്റില്‍ നടന്നു. അതിനു ശേഷം പക്ഷെ കാര്യങ്ങള്‍ അത്ര നന്നായി പോയില്ല.
50% മാത്രം ജനങ്ങളുടെ പ്രതിനിധി ആയ മുര്‍സി ഭരണഘടന ഉണ്ടാക്കിയപ്പോള്‍ പക്ഷെ മറ്റു ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ചില്ല. ഇസ്ലാം രാജ്യത്തിന്റെ മതവും, ശരിയ നിയമവ്യവസ്ഥയും ആയ ഒരു ഭരണഘടന ആണു രൂപീകരിച്ചത്. ഇസ്ലാമിക ശരിയയില്‍ അധിഷ്ടിതമായ ഭരണഘടനക്കെതിരെ ഈജിപ്റ്റില്‍ വ്യാപകമായ പ്രതിഷേധമുണ്ടായി.മുര്‍സി അതിനെ അവഗണിച്ചു. പിന്നീടദ്ദേഹം ഇസ്ലാമിക അജണ്ട നടപ്പക്കാന്‍ തുടങ്ങി. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിനും പാര്‍ലമെന്റിനും മീതെ Shura Council രൂപീകരിച്ച്, പ്രമുഖ ഇസ്ലാമിസ്റ്റുകളെ അതിലേക്ക് നിയമിച്ചു.
മുല്ലപ്പൂ വിപ്ളവം നടത്താന്‍ ഒരുമിച്ചു നിന്ന മതേതരവാദികളും ഇസ്ലാമിസ്റ്റുക്ളും പിന്നീട് രണ്ടു തട്ടിലായി. രാഷ്ട്രീയം, കല, സ്ത്രീകളുടെ പദവി, സംസ്കാരം തുടങ്ങിയ വിഷയങ്ങളില്‍ ഈ രണ്ടു വിഭാഗവും രണ്ട് ധ്രുവങ്ങളില്‍ ആയിരുന്നു. മതേതരത്തത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവരും ഇതിനെ രണ്ടിനെയും എതിര്‍ക്കുന്ന ഇസ്ലാമിസ്റ്റുകളും വ്യക്തമായി രണ്ടു ചേരിയായി തിരിഞ്ഞു. ഇസ്ലാമിസ്റ്റുകളുടെ ജനാധിപത്യം വോട്ടു ചെയ്ത് പ്രസിഡണ്ടിനെയും ജന പ്രതിനിധികളെയും തെരഞ്ഞെടുക്കുക എന്നിടത്ത് അവസാനിക്കുന്നു. അതിനപ്പുറം നിയമുണ്ടാക്കാനോ അതനുസരിച്ച് ഭരിക്കാനോ അവര്‍ക്ക് അനുവാദമില്ല. നിയമം ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ശരിയ ആണ്.
മതേതരശക്തികള്‍ തുടങ്ങി വച്ച ഈജിപ്റ്റിലെ വിപ്ളവം ഇസ്ലാമിസ്റ്റുകള്‍ റാഞ്ചിക്കൊണ്ടു പോയി. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇസ്ലാമിക അജണ്ട നടപ്പിലാക്കാനാണു മുര്‍സി ശ്രമിച്ചത്. ഇറാനില്‍ സംഭവിച്ചത് മറ്റൊരു രൂപത്തില്‍ ഈജിപ്റ്റില്‍ ആവര്‍ത്തിച്ചു. ഇറാനിലെ വിപ്ളവം നയിച്ച ഇടതുപക്ഷത്തെയും കമ്യൂണിസ്റ്റുകാരെയും, അധികാരം പിടിച്ചടക്കിയ അയത്തൊള്ള ഖൊമേനി വധിച്ചു. മുര്‍സി അത്രത്തോളം പോയില്ല. പക്ഷെ ഇസ്ലാമിസ്റ്റുകള്‍ അല്ലാത്തവരെ പാടെ അവഗണിച്ചു. അതാണിപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്.
മുബാറക്ക് പുറത്തായ ഉടനെ ഇസ്ലാമിസ്റ്റുകള്‍ അവരുടെ തനി നിറം കാണിച്ചു തുടങ്ങി. മുബാറക്ക് ഭരിച്ചിരുന്നപ്പോള്‍ Sheikh Abdullah Badr എന്ന മുസ്ലിം പണ്ഡിതനെ ജയിലില്‍ അടച്ചിരുന്നു. മുര്‍സി അദ്ദേഹത്തെ പുറത്തുവിട്ടു. ഈജിപ്റ്റിലെ ശരാശരി ഇസ്ലാമിസ്റ്റിനെ ഈ ഇസ്ലാമിക പണ്ഡിതനില്‍ കാണാം. ഈജിപ്റ്റിലെ ക്രിസ്ത്യാനികളേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ഇതാണ്.
[It’s] not a matter of piety, but disgust. I get grossed out. Get that? Disgust, I get grossed out man, I cannot stand their smell or … I don’t like them, it’s my choice. And they gross me out; their smell, their look, everything. I feel disgusted, disgusted. I get disgusted not only by that, but by many things.
മുര്‍സിയുടെ ചാവേറെന്ന് വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം പറയുന്നത് കേള്‍ക്കുക.
I swear to Allah, the day those who went out [to protest], and at their head, the [Coptic] Christians—I say this at the top of my voice—the day they think to come near Dr. Morsi, I—we—will pop their eyes out, and the eyes of all those who support them, even America; and America will burn, and all its inhabitants. Be assured, the day Dr. Morsi is touched by any hand whichever, and connected to whomever, by Allah it will be the last day for us. We will neither leave them, nor show them any mercy.
പകുതി വോട്ടുകളെ ലഭിച്ചുള്ളു എങ്കിലും മുര്‍സി അധികാരത്തില്‍ വന്നതിനെ മതേതര പക്ഷക്കാരും ജനാധിപത്യ വാദികളും അംഗീകരിച്ചു. പക്ഷെ മുര്‍സി പറഞ്ഞതൊന്നും ചെയ്തില്ല. നല്‍കിയ വാഗ്ദാനങ്ങള്‍ ജലരേഖകളായി. മറ്റുള്ളവരുടെ മുന്നില്‍ പിച്ചപ്പാത്രവുമായി നടന്നു. പലിശ സ്വീകരിക്കുന്നതും കൊടുക്കുന്നതും അനിസ്ലാമികമെന്നു വീമ്പടിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ തന്നെ IMF ല്‍ നിന്നും ഭാരിച്ച തുക പലിശ കൊടുത്ത് കടം വാങ്ങി. മുര്‍സി മറ്റൊരു ഹോസ്നി മുബാറക്കായി മാറുന്നതുകണ്ട് അമേരിക്ക സന്തോഷിച്ചു.
ഈജിപ്റ്റില്‍ സാമൂഹിക നീതി എങ്ങനെ നടപ്പിലാക്കുമെന്ന് മുര്‍സിയോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.
"Social justice is achieved through our love for each other, solidarity and compassion."
ഈജിപ്റ്റിലെ സാമ്പത്തിക പ്രശ്നം പരിഹരിക്കാന്‍ മുര്‍സിയുടെ കയ്യിലുള്ള പരിപാടി ഇതായിരുന്നു.
"Every country I go to I tell them 'You have the money, so give us some.' They then try to set conditions and pressure us … Egypt will never be pressured, we are incompressible."
മുര്‍സി ഇന്‍ഡ്യയിലും വന്നിരുന്നു. പക്ഷെ മന്‍ മോഹന്‍ സിംഗിനോട് പണം ആവശ്യപ്പെട്ടോ എന്ന് തീര്‍ച്ചയില്ല. പക്ഷെ സമകാലിക ലോകത്തെ ഏറ്റവും ശ്രദ്ധേയനായ ഈജിപ്ഷ്യന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സി ഇന്ത്യയില്‍ വന്നത് ചില പത്രങ്ങൾ മലയാളികളെ അറിയിച്ചില്ല എന്നും പറഞ്ഞ് ഇന്‍ഡ്യയിലെ ഇസ്ലാമിസ്റ്റുകള്‍ ചില മുറുമുറുപ്പൊക്കെ നടത്തിയിരുന്നു.
തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒന്നു ചെയ്തില്ല എന്ന ആക്ഷേപമുണ്ടായപ്പോള്‍ ഓരോ മന്ത്രിമാരുടെ കീഴിലും 40 വയസില്‍ താഴെയുള്ള ഒരാളെ വീതം മുര്‍സി നിയമിച്ചു. പക്ഷെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഈ വക ചെപ്പടി വിദ്യകള്‍ കൊണ്ട് കഴിഞ്ഞില്ല. മുര്‍സി ഒരു സമ്പൂര്‍ണ്ണ പരാജയമാണെന്ന് ജനങ്ങളില്‍ ഭൂരിഭാഗവും തീര്‍ച്ചയാക്കി. ഇദ്ദേഹത്തെ അധികാരത്തില്‍ വച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് യാതൊരു ഗുണവും ഈജിപ്റ്റിനില്ല എന്ന തീരുമാനത്തില്‍ അവര്‍ എത്തി. രാജ്യത്തെ ശിഥിലീകരണത്തിലേക്ക് നയിക്കുന്ന മുര്‍സിയെ പുറത്താക്കാനും അവര്‍ തീരുമാനിച്ചു.
മുല്ലപ്പൂ വിപ്ളവകാലത്തേപ്പോലെ ജനങ്ങള്‍ തെരുവിലിറങ്ങി. ലക്ഷക്കണക്കിനു ജനങ്ങള്‍ ഊണുമുറക്കവും ഉപേക്ഷിച്ച് ഈജിപ്റ്റിലെ എല്ലാ പട്ടണങ്ങളിലും പ്രകടനം നടത്തി. പ്രതിഷേധിച്ചു. ഇസ്ലാമിസ്റ്റുകളും തെരുവിലിറങ്ങി, മുര്‍സിക്കു വേണ്ടി.
പ്രശ്നം കൂടുതല്‍ വഷളായപ്പോള്‍ സൈന്യത്തലവന്‍ പറഞ്ഞത് ഇപ്രകാരം.
"We will sacrifice even our blood for Egypt and its people, to defend them against any terrorist, extremists or fool".
മുര്‍സിയുടെ നില പരുങ്ങലില്‍ ആയപ്പോള്‍ പല മന്ത്രിമാരും രാജി വച്ചു. ജനങ്ങളുടെ ചിന്ത മനസിലാക്കിയ മുര്‍സിയെ ഉപേക്ഷിച്ച് ജനപക്ഷത്തു ചേര്‍ന്നു. ജനവികാരം മാനിക്കണമെന്ന് രാഷ്ട്രീയ നേതാക്കളോട് സൈന്യം ആവശ്യപ്പെട്ടപ്പോള്‍, മുര്‍സിയുടെ ഭാവി തീരുമാനിച്ചു കഴിഞ്ഞിരുന്നു. എന്നിട്ടും താന്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടാണെന്നും പറഞ്ഞ് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ മുര്‍സി ശ്രമിച്ചു. പട്ടാളം അധികാരവും പിടിച്ചടക്കി.
80 വര്‍ഷക്കാലം ഈജിപ്റ്റില്‍ അധികാരം പിടിച്ചടക്കാന്‍ ശ്രമിച്ച ഇസ്ലാമിസ്റ്റുകള്‍ക്ക് അധികാരം കിട്ടിയപ്പോള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പകരം ഇസ്ലാമികവത്കരണം അജണ്ടയാക്കി. സുന്നി മുസ്ലിം ഭൂരിപക്ഷമുള്ള ഈജിപ്റ്റില്‍ ഷിയകളും ക്രിസ്ത്യാനികളും ഇതിനു മുമ്പില്ലാതിരുന്ന അരക്ഷിതാവസ്ഥ നേരിട്ടു. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുമെന്ന് വാഗ്ദാനം ചെയ്തിരുന്ന മുര്‍സി, പക്ഷെ ഇസ്ലാമിസ്റ്റുകളുടെ കളിപ്പാവയേപ്പോലെയാണു പ്രവര്‍ത്തിച്ചത്. ജനങ്ങളില്‍ ഭൂരിഭാഗത്തിന്റെയും വെറുപ്പു സമ്പാദിച്ചു. ഹോസ്നി മുബാറക്കിനെതിരെ മുര്‍സി ആരോപിച്ച അതേ കാര്യങ്ങളൊക്കെ മുര്‍സിയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങി. അനിവാര്യമായ പതനം ആണത്.
പക്ഷെ സൈനിക ഭരണം ഇതിനുള്ള പരിഹാരമല്ല. എത്രയും വേഗം ഇസ്ലാമിക ജനാധിപത്യം എന്ന അസംബന്ധത്തിനു പകരം ശരിക്കുള്ള ജനാധിപത്യം അവിടെ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.
മുല്ലപ്പൂ വിപ്ളവത്തിലെ ഏക വിജയി ഇസ്ലാമിസ്റ്റുകളാണെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ആ ധാരണ തെറ്റാണെന്ന് ഈജിപ്റ്റിലെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. മുസ്ലിങ്ങളിലെ ഇസ്ലാമിക ശക്തികളും മറ്റുള്ളവരും തമ്മില്‍ ഇപ്പോള്‍ ഈജിപ്റ്റിലും, തുര്‍ക്കിയിലും, സിറിയയിലും തുടങ്ങിയിരിക്കുന്ന ഈ വടം വലി, മദ്ധ്യ പൂര്‍വദേശത്തെ രാഷ്ട്രീയ ഭൂപടം മാറ്റി എഴുതാന്‍ ഇടയായേക്കും.
12 comments:
മുല്ലപ്പൂ വിപ്ളവത്തിലെ ഏക വിജയി ഇസ്ലാമിസ്റ്റുകളാണെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ആ ധാരണ തെറ്റാണെന്ന് ഈജിപ്റ്റിലെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. മുസ്ലിങ്ങളിലെ ഇസ്ലാമിക ശക്തികളും മറ്റുള്ളവരും തമ്മില്‍ ഇപ്പോള്‍ ഈജിപ്റ്റിലും, തുര്‍ക്കിയിലും, സിറിയയിലും തുടങ്ങിയിരിക്കുന്ന ഈ വടം വലി, മദ്ധ്യ പൂര്‍വദേശത്തെ രാഷ്ട്രീയ ഭൂപടം മാറ്റി എഴുതാന്‍ ഇടയായേക്കും.
മുല്ലമാരുടെ വിപ്ലവത്തിന്റെ പരി സമാപ്തി നന്നായിട്ടുണ്ട്. ഈജിപ്ഷ്യൻ സുടാപി യായ മുസ്ലിം ബ്രദർ ഹുഡ് ഇത് അര്ഹിക്കുന്നു. മുബാറക്കിന്റെ ഭരണത്തിൽ അഴിമതിയുണ്ടയിരുന്നെങ്കിലും വ്യക്തി സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അല്ലെങ്കിലും "face book " വിപ്ലവങ്ങൾക്ക് ഇത്രയോക്കെയോ ആയുസ്സ് വിധിട്ടുള്ളൂ ....
ഇതിനിടയില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം അറബി രാജ്യങ്ങളിലെ ജനങ്ങള്ക്ക് ജനാധിപത്യം എന്നത് ഒരു പഥ്യം അല്ല എന്നാണു.
“......അറബി രാജ്യങ്ങളിലെ ജനങ്ങള്ക്ക് ജനാധിപത്യം എന്നത് ഒരു പഥ്യം അല്ല എന്നാണു.”
ഇത് ഏതാണ്ട് ശരി ആണെന്ന് തോന്നുന്നൂ!
ജനതയ്ക്ക് അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെയാണ് പലസമയവും ലഭിയ്ക്കാറ്...
>>>>>മുല്ലമാരുടെ വിപ്ലവത്തിന്റെ പരി സമാപ്തി നന്നായിട്ടുണ്ട്. ഈജിപ്ഷ്യൻ സുടാപി യായ മുസ്ലിം ബ്രദർ ഹുഡ് ഇത് അര്ഹിക്കുന്നു. മുബാറക്കിന്റെ ഭരണത്തിൽ അഴിമതിയുണ്ടയിരുന്നെങ്കിലും വ്യക്തി സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അല്ലെങ്കിലും "face book " വിപ്ലവങ്ങൾക്ക് ഇത്രയോക്കെയോ ആയുസ്സ് വിധിട്ടുള്ളൂ ....<<<<<
മനോജ് കുമാര്‍,
മുല്ലമാരല്ല ഈജിപ്റ്റിലെ വിപ്ളവം നയിച്ചത്. അവിടത്തെ ഇടതുപക്ഷവും, ചെറുപ്പക്കാരും, ബുദ്ധി ജീവികളും, എഴുത്തുകാരും, കലാകാരന്‍മാരുമൊക്കെ ആയിരുന്നു. മുല്ലമാരൊക്കെ പതുങ്ങി ഇരിക്കുകയായിരുന്നു. പക്ഷെ എല്ലാ മുസ്ലിം രാജ്യങ്ങളിലും സംഭവിച്ചതുപോലെ വിജയം ഉണ്ടാകുമെന്നായപ്പോള്‍ മുല്ലമാര്‍ രംഗത്തു വന്നു. വിപ്ളവത്തിന്റെ കനി തട്ടിക്കൊണ്ടു പോയി. എന്നിട്ട് ഇസ്ലാമിക അജണ്ട ഈജിപ്റ്റില്‍ അടിച്ചേല്‍പ്പിച്ചു.
വിപ്ളവത്തിന്റെ കുറ്റമല്ല. വിപ്ളവത്തേത്തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട ഭരണധികാരി മോശപ്പെട്ട ആളായിപ്പോയി എന്നതണ്, ഈജിപ്റ്റില്‍ സംഭവിച്ചത്. ജനകീയ നേതാവിന്റെ മുഖമല്ല മുര്‍സി ആദ്യം മുതലേ പ്രകടിപ്പിച്ചത്. ശരിയ അധിഷ്ടിതമായ ഒരു ഭരണഘടന അവിടെ ഉണ്ടാക്കിയിടത്ത് ആദ്യം പിഴച്ചു. രാജ്യത്തെ പകുതിയോളം ജനങ്ങള്‍ എതിര്‍ത്തപ്പോഴെങ്കിലും അതിന്റെ ഭവിഷ്യത്ത് മനസിലാക്കേണ്ടതായിരുന്നു. പക്ഷെ അതൊന്നും മുര്‍സി ചെവിക്കൊണ്ടില്ല. അതിനു ശേഷം തനിക്ക് അനിയന്ത്രിത അധികാരങ്ങള്‍ നല്‍കുന്ന ഒരു തീരുമാനവും സ്വയം കൈക്കൊണ്ടു. ഇതൊക്കെ കണ്ട ജനങ്ങള്‍, മുര്‍സി മറ്റൊരു മുബാറക്ക് ആകുന്നു എന്ന് തിരിച്ചറിഞ്ഞു. അതൊക്കെ ആണു മുര്‍സിയുടെ പതനത്തിലേക്ക് നയിച്ചത്.
>>>>>ഇതിനിടയില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം അറബി രാജ്യങ്ങളിലെ ജനങ്ങള്ക്ക് ജനാധിപത്യം എന്നത് ഒരു പഥ്യം അല്ല എന്നാണു.<<<<<
ഫിയോനിക്സ്,
അറബി രാജ്യങ്ങളില്‍ ഭൂരിഭാഗം ഇടങ്ങളിലും ജനാധിപത്യമില്ല. തെരഞ്ഞെടുപ്പാണു താങ്കളുദ്ദേശിക്കുന്നതെങ്കില്‍, മുര്‍സിക്ക് മുന്നെയും ഈജിപ്റ്റില്‍ ജനധിപത്യമുണ്ടായിരുന്നു.
ഒരു ഭരണാധികാരിയെ തെരഞ്ഞെടുത്തു എന്നതുകൊണ്ട് മാത്രം ജനാധിപത്യം ഉണ്ടാകില്ല. ഇറാനിലും ഉണ്ട് ഈ തെരഞ്ഞെടുപ്പ്. പക്ഷെ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ താടിവച്ച ഒരു മുക്രിയുടെ അനുവാദം വേണം. അതിനെ ജനാധിപത്യമെന്നു വിളിക്കാന്‍ ആകില്ല.
>>>>>ജനതയ്ക്ക് അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെയാണ് പലസമയവും ലഭിയ്ക്കാറ്...<<<<<
അജിത്,
പൂര്‍ണ്ണമായും യോജിക്കുന്നു. ഓരോ ജനതക്കും അര്‍ഹിക്കുന്ന ഭരണാധികാരിയെ ലഭിക്കാറുണ്ട്. പക്ഷെ ഈജിപ്ഷ്യന്‍ ജനത ഈ ഭരണാധികാരിയെ മാറ്റിയിരിക്കുന്നു. അതിനവരെ അഭിനന്ദിക്കേണ്ടതുണ്ട്.
പക്ഷെ മറ്റൊരു പ്രധാന വസ്തുത, പട്ടാളം അധികാരം കയ്യിലെടുത്തില്ല എന്നതാണ്. Supreme constitutional court ന്റെ പ്രസിഡണ്ടിനെ രാജ്യത്തിന്റെ പ്രസിഡണ്ടായി നിയമിച്ചു. സിവിലിയന്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും പറഞ്ഞു. ഈ സര്‍ക്കാരിന്റെ മേല്‍നൊട്ടത്തില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പും, പുതിയ ഭരണഘടനയും ഉണ്ടാക്കും. എല്ല വിഭാഗം ജനങ്ങളുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്ന ഒരു ഭരണ ഘടന. മുര്‍സി ഉണ്ടാക്കിയ പോലെ മുസ്ലിങ്ങളുടെ തല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന ഭരണഘടനയല്ല.
the real problem is the mixing of religion and politics.in islamic state both are one.no seperate identity for politics.iran is an example.all political decisions are controlled by ayatholla.the only solution is decreasing the influence of religion in political matters.i think the activities to achieve political needs based on religious identity is the cause of terrorism.
in islam politics is a part of religion.now islam is the fastest growing religion inthe world .alot of british and american people accept islam....within 20 years islam will overcome christianity in number.
ഡിങ്കന്‍,
മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നവര്‍ മുസ്ലിങ്ങള്‍ മാത്രമല്ല. മതേതര രാജ്യമായ ഇന്‍ഡ്യയില്‍ പല രാഷ്ട്രീയക്കാരും, രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പറ്റാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അത് ചെയ്യുന്നുണ്ട്. ശൂന്യാകാശത്തേക്ക് റോക്കറ്റ് വിടുന്നതിനുമുന്നെ തേങ്ങയുടച്ച് പൂജ ചെയ്യുന്നതും, കൊച്ചി മെട്രോക്ക് തറക്കല്ലിടുമ്പോള്‍ പൂജാരിമാര്‍ വന്ന് പൂജ ചെയ്യുന്നതും, മുഖ്യമന്ത്രിയുടെ ഓഫീസില്‍ പൂജ ചെയ്യുന്നതുമൊക്കെ മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതാണ്.
മുസ്ലിങ്ങളുടെ പ്രശ്നം രാഷ്ട്രീയവും മത വിശ്വാസവും വേര്‍പെടുത്താവുന്ന ഒന്നല്ല. അതുകൊണ്ട് തീവ്ര മത വിശ്വാസികള്‍ ഇതു രണ്ടും ഒരുമിച്ചേ കാണൂ.
>>>>ഇത് ഏതാണ്ട് ശരി ആണെന്ന് തോന്നുന്നൂ!<<<<<
ബൈജു,
അധികാരം ലഭിച്ചപ്പോള്‍ മുര്‍സി മറ്റൊരു ഫറവോ ആയി മാറുകയാണുണ്ടായത്. പാര്‍ലമെന്റിനെയും നീതിന്യായ വ്യവസ്ഥയേയും നോക്കുകുത്തികളാക്കി അനിയന്ത്രിതമായ അധികാരം കയ്യടക്കി.ഇതിനെ ആര്‍ക്കും ജനാധിപത്യം എന്നു വിളിക്കാന്‍ ആകില്ല. തീവ്ര മുസ്ലിങ്ങളുടെ അഭിപ്രായത്തില്‍ ഇതൊക്കെ ആണു ജനാധിപത്യം. ഈജിപ്റ്റില്‍ സംഘടനാ ശേഷി ഉണ്ടായിരുന്നത് ഇസ്ലാമിസ്റ്റുകള്‍ക്കായിരുന്നു. അതവര്‍ ഉപയോഗപ്പെടുത്തി, അധികാരം പിടിച്ചടക്കി. അധികാരം ലഭിച്ചപ്പോള്‍ ഇസ്ലാമിക അജണ്ട നടപ്പിലാക്കുകയും ചെയ്തു.
അധികാരം ലഭിച്ചു കഴിഞ്ഞാല്‍ എല്ലാ ഇസ്ലാമിസ്റ്റുകളും ഇതുപോലെയേ പെരുമാറൂ.
കാളിദാസന്‍,
ഈ ഈജിപ്ഷ്യന്‍ ബാലന്റെ രാഷ്ട്രീയ വീക്ഷണം എത്ര പക്വതയാര്ന്നnത് ആണെന്ന് കാണൂ...
http://youtu.be/QeDm2PrNV1I
Post a Comment