ഉമ്മന്‍ ചാണ്ടി കേരള മുഖ്യമന്ത്രി ആയി ചാര്‍ജ് എടുത്തപ്പോള്‍ അദ്ദേഹം തന്റെ ഓഫീസില്‍ ഒരു വെബ് ക്യാമറ വച്ച് ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് കാണത്തക്ക രീതിയില്‍ തത്സയമ സംപ്രേഷണം ചെയ്തു തുടങ്ങിയിരുന്നു. തന്റെ ഓഫീസിന്റെ പ്രവര്‍ത്തനം സുതാര്യമാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിരുന്നു അത് ചെയ്തത്. അതി വേഗം ബഹുദൂരം എന്ന മുദ്രവാക്യം മുഴക്കി ജനങ്ങളിലേക്കിറങ്ങി ചെന്ന് അദ്ദേഹം പല പരാതികള്‍ക്കും പരിഹാരമുണ്ടാക്കി. വില്ലേജ് ഓഫീസിലും പഞ്ചായത്ത ഓഫീസിലും ഉണ്ടാക്കേണ്ട തീരുമാനങ്ങള്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യ മന്ത്രി ചെയ്തപ്പോള്‍ അതിനെ മഹാസംഭവം ആയി പലരും പ്രചരിപ്പിച്ചു. ഉമ്മന്‍ ചാണ്ടി ക്ക് അടുത്തകാലത്ത് ഐക്യരാഷ്ട്ര സഭ ഒരാവര്‍ഡ് കൊടുത്തു. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ അംഗീകാരമെന്ന നിലയിലാണാ അവാര്‍ഡ് കൊടുത്തത്.
ഉമ്മന്‍ ചാണ്ടിയുടെ പേര്, ഇംഗ്ളീഷില്‍ എഴുതുന്നത് Oomen എന്നാണ്. അത് മലയാളത്തില്‍ എഴുതിയാല്‍ ഊമെൻ എന്നേ ആകൂ. ഒരു പക്ഷെ ഇപ്പോള്‍ അതായിരിക്കും കൂടുതല്‍ ചേരുക.
ഉമ്മന്‍ ചാണ്ടി ചില കാര്യങ്ങളില്‍ ഊമന്‍ മാത്രമല്ല ബധിരനും കൂടിയാണെന്ന് ഇപ്പോള്‍ തെളിയുന്നു. കേരളം കണ്ട ഏറ്റവും വലിയ കാപട്യവും വക്ര ബുദ്ധിയുമാണ്, ഉമ്മന്‍ ചാണ്ടി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഉമ്മന്‍ ചാണ്ടി എന്ന കേരള മുഖ്യ മന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ ആണ്. തട്ടിപ്പുകാരി ആയ സരിത നായരുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ ഓഫീസിലെ മൂന്നു പേരും ഡെല്‍ഹിയിലെ അദ്ദേഹത്തിന്റെ സഹായി ആയ ഒരാളും ഇപ്പോള്‍ ആരോപണ വിധേയരായിരിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ സന്തത സഹചാരിയായ ടെന്നി ജോപ്പനേയും ഗണ്‍മാന്‍ സലിംരാജിനെയും പുറത്താക്കിയെങ്കിലും മുഖ്യമന്ത്രിക്ക് ഇതിന്റെ ധാര്‍മ്മീക ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ആകില്ല. മറ്റൊരു ജീവനക്കാരനായ ജിക്കുജേക്കബും സരിതയുമായി ടെലിഫോണില്‍ വിളിച്ചുവെന്ന വിവരംകൂടി വന്നതോടെ മുഖ്യമന്ത്രി കൂടുതല്‍ പ്രതിരോധത്തിലായി. മുഖ്യമന്ത്രിയുടെ സഹചാരികള്‍ നിരവധി തവണ സരിതയെ വിളിക്കുകയും സരിത മടക്കി വിളിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതിയിലെ ടെലിഫോണില്‍നിന്നും സരിതക്ക് ഫോണ്‍ പോയിട്ടുണ്ട്. ദല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ കാര്യങ്ങള്‍ നോക്കുന്ന തോമസ് കുരുവിളക്കും സരിതയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞു. താന്‍ വഴി സരിത മുഖ്യമന്ത്രിയെ കണ്ടുവെന്ന സൂചനയാണ് കുരുവിള വെളിപ്പെടുത്തിയത്.
ഏറ്റവും സുതാര്യമാണ്, തന്റെ ഭരണമെന്ന് പറഞ്ഞു നടക്കുന്ന ഉമ്മന്‍ ചാണ്ടി ഇന്ന് കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുരൂഹതയുള്ള വ്യക്തയാണ്. സോളാര്‍ തട്ടിപ്പു കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന സരിത, ഉമ്മന്‍ ചണ്ടിയുടെ സഹായികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഡെല്‍ഹിയിലെ അതീവ സുരക്ഷാ മേഘലയായ വിജ്ഞാന്‍ ഭവനില്‍ വച്ച് ഉമ്മന്‍ ചാണ്ടിയെ കാണത്തക്ക രീതിയില്‍ അവര്‍ക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സരിതയുടെ കൂട്ടു പ്രതി ആയ ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയോട് കുടുംബപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തക്ക വിധം അടുപ്പം പുലര്‍ത്തിയിരുന്നു. മറ്റൊരു പ്രതിയായ ശാലു മേനോനെന്ന സീരിയല്‍ നടിക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡംഗത്വം നേടിയെടുക്കത്തക്ക രീതിയില്‍, ഭരണ കക്ഷിയായ കോണ്‍ഗ്രസു നേതക്കളുമായി അടുപ്പമുണ്ടായിരുന്നു . പ്രതിഭ തെളിയിച്ച മലയാള നടികള്‍ ഒട്ടേറെയുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത എന്താണ് ശാലുമേനോനില്‍ കൊടിക്കുന്നില്‍ സുരേഷ് കണ്ടതെന്നറിയില്ല. ഇതിനൊക്കെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് എം പി മാരും, കേന്ദ്ര മന്ത്രിമാരുമാണ്. ഇതൊക്കെ നിഷേധിക്കാനാകാത്ത സത്യങ്ങളാണ്.
നാഴികക്ക് നല്‍പ്പത് വട്ടം സുതാര്യത എന്നു വിളിച്ചുപറഞ്ഞു നടക്കുന്ന മുഖ്യമന്ത്രിക്ക് താന്‍ ചെയ്യുന്ന കാര്യങ്ങളിലും ത്ന്റെ ഓഫീസ് ചെയ്യുന്ന കാര്യങ്ങളിലും സുതര്യത വേണ്ട എന്നത് അമ്പരപ്പിക്കുന്ന നിലപാടാണ്.
ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചണ്ടിയുമായി ചര്‍ച്ച ചെയ്തത് എന്തായിരിക്കാം? അതെന്താണെന്ന് താന്‍ പരസ്യപ്പെടുത്തില്ല എന്നാണ്, ഉമ്മന്‍ ചാണ്ടി ശഠിക്കുന്നത്. ഒന്നുകില്‍ പി സി ജോര്‍ജ് പറയുമ്പോലെ ഗണേശന്റെ സരിതയുമായുള്ള ബന്ധമായിരിക്കാം. അല്ലെങ്കില്‍ അത് സോളാര്‍ വിഷയമായിരിക്കാം. ഇതില്‍ ഏതായാലും ഉമ്മന്‍ ചാണ്ടിയെ അത് കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിക്കും. ഉമ്മന്‍ ചാണ്ടി എന്തോ മറച്ചു വയ്ക്കുന്നു എന്നത് സത്യമാണ്.
തന്റെ പേരുപയോഗിച്ച് ബിജു തട്ടിപ്പു നടത്തുന്നുണ്ട് എന്ന് ഉമ്മന്‍ ചാണ്ടി എന്ന കേരള മുഖ്യ മന്ത്രി അറിയാതെ പോയി എന്നതൊക്കെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
ഇന്ന് പ്രതിപക്ഷ നേതാവ് വി എസ് വെളിപ്പെടുത്തിയ മറ്റൊരു കാര്യമുണ്ട്. നിയമസഭയില്‍ ഉന്നയിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍, അദ്ദേഹം അത് പുറത്തു പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വിവാഹ മോചനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിടൊപ്പം നല്‍കിയ സത്യവാംഗ്‌മൂലത്തില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണവ. ഇപ്പോള്‍ സോളര്‍ തട്ടിപ്പു കേസില്‍ അകപ്പെട്ടവരെ സഹായിച്ചു എന്ന ആരോപണം നേരിടുന്ന ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാന്‍ സലിം രാജിനേക്കുറിച്ചാണത്. സ്ത്രീലമ്പടന്‍ എന്ന് ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ ആരോപിച്ച ഇതുപോലെയുള്ള ഒരു വ്യക്തിയെ സ്വന്തം ഗണ്‍ മാനായി ഉമ്മന്‍ ചാണ്ടി കൊണ്ടു നടക്കുന്നു. ആ വ്യക്തി സരിത എന്ന തട്ടിപ്പുകാരിയുമായി നിരന്തരം ബന്ധപ്പെടുന്നു. ഇതിലൊക്കെ ദുരൂഹമായ പലതുമുണ്ട്. ഈ ദുരൂത നീക്കാനുള്ള ബാധ്യത, സുതാര്യത മുഖമുദ്ര ആക്കിയ ഉമ്മന്‍ ചാണ്ടിക്കുണ്ട്.
തന്റെ ഓഫീസ് ഉള്‍പ്പെട്ടു നടന്ന തട്ടിപ്പ് അന്വേഷിക്കുന്നത് തന്റെ കീഴിലുള്ള പോലിസ് എന്നത് സാമാന്യ മര്യാദക്ക് നിരക്കുന്നതല്ല. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറി നിന്ന് ഒരന്വേഷണം നേരിടുന്നതാകും അഭികാമ്യം. പക്ഷെ അദ്ദേഹം ചോദിക്കുന്നത്, തന്റെ ഓഫീസ് സഹായികള്‍ തട്ടിപ്പിനു കൂട്ടുന്നിന്നതിനു താന്‍ എന്തിനു രാജി വയ്ക്കണം എന്നാണ്. തന്റെ ഓഫീസിലുള്ളവര്‍ നടത്തിയ ഇടപാടുകള്‍ക്ക് ധാര്‍മ്മികമായ ഒരു ഉത്തരവാദിത്തം തനിക്കുണ്ട്, എന്ന അടിസ്ഥാന തത്വം ഉമ്മന്‍ ചാണ്ടി മറക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്നെ ഒരു റെയില്‍വേ അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് ഒരു കോണ്‍ഗ്രസ് മന്ത്രി രാജി വച്ചിരുന്നു. ആ ജനുസില്‍ പെട്ട നേതാക്കളൊക്കെ ഇന്ന് അന്യം നിന്നു പോയി.
ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ഇതുപോലെ ഒരു ധാര്‍മ്മികത പ്രതീഷിക്കുന്നത് അസ്ഥാനത്താണ്., എ കെ ആന്റണിയെ മുന്നില്‍ നിറുത്തി കോണ്‍ഗ്രസില്‍ ഗ്രൂപ്പു കളിച്ച ഉമ്മന്‍ ചാണ്ടിക്ക് ധാര്‍മ്മികതയൊന്നുമില്ല. ഉണ്ടായിരുന്നെങ്കില്‍ ഗാര്‍ഹിക പീഢനക്കുറ്റം ആരോപിക്കപ്പെട്ട ഗണേശനോട്, യാമിനിയുടെ പരാതി കിട്ടിയപ്പോള്‍ തന്നെ രാജി വയ്ക്കാന്‍ ആവശ്യപ്പെടുമായിരുന്നു. ഗണേശനേക്കുറിച്ച് ബിജു രാധാകൃഷ്ണന്റെ പരാതി കിട്ടിയത് അറിഞ്ഞിരുന്ന ഉമ്മന്‍ ചാണ്ടി, ഗണേശന്റെ പരസ്ത്രീ ഗമനത്തെ പ്രോത്സാഹിപ്പിച്ച് നടക്കുകയാണുണ്ടായത്. ഇതേ ഗണേശന്, മറ്റ് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് യു ഡ് എഫിന്റെ ചീഫ് വിപ്പ് പി സി ജോര്‍ജ് തന്നെ പറയുന്നു. ഗണേശനെ മന്ത്രി സ്ഥാനത്തു നിന്നുമിറക്കി വിടാന്‍ തപസിരുന്ന ബാലകൃഷ്ണ പിള്ള, ഇപ്പോള്‍ ഗണേശനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യവുമായി നടക്കുന്നു. അദ്ദേഹം പറയുന്നത് കേള്‍ക്കുക.
ഗണേഷ് കുമാര്‍ സ്ത്രീകളെ കെട്ടിപ്പിടിക്കുന്നത് തൊഴിലിന്റെ ഭാഗമാണ്. സിനിമാക്കാരനായതിനാല്‍ കെട്ടിപ്പിടിക്കാതിരിക്കാനാകില്ല. കൂടുതല്‍ കാശു കിട്ടിയാല്‍ ഇറുകെ കെട്ടിപിടിക്കും. കെട്ടിപ്പിടിക്കാന്‍ പറ്റില്ലെന്നു പറഞ്ഞാല്‍ വീട്ടില്‍ പോയിരിക്കേണ്ടിവരും.
ന്യൂ ജെനെറേഷന്‍ സിനിമ എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ആമേന്‍ എന്ന സിനിമയില്‍ ഒരു ഡയലോഗുണ്ട്. വളിവിടുന്ന മകനും, വളിക്ക് വിളികേള്‍ക്കുന്ന അമ്മയും. അതേ ഡയലോഗ് ഗണേശന്റെ അച്ഛനും ചേരും. സ്ത്രീകളെ കെട്ടിപ്പിടിച്ച് നടക്കുന്ന മകനും, അതിനോശാന പാടുന്ന അച്ഛനും.
ഉമ്മന്‍ ചണ്ടിയുടെ ഭരണം ഇന്ന് ഒരു ന്യൂ ജെനറേഷന്‍ സിനിമപോലെയാണ്. എതിരെ വരുന്ന ഏത് സ്ത്രീയേയും കെട്ടിപ്പിടിക്കുന്നത് ഗണേശന്റെ തൊഴിലിന്റെ ഭാഗമാണെന്നു പറയുന്ന പിള്ള അതില്‍ ഒരു തെറ്റും കാണുന്നില്ല. അതുപോലെ തന്റെ ഓഫീസിലെ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന ആള്‍ പരാതി പറയാന്‍ വിളിച്ച സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചതില്‍ ഉമ്മന്‍ ചാണ്ടിക്ക് അശേഷം കുണ്ഠിതമില്ല. ആ സ്ത്രീയുടെ പേരു വെളിപ്പെടുത്തി, അവരുടെ ഭൂതകാലം വിളമ്പി അവരെ അധിഷേപിക്കാനാണ്, ഉമ്മന്‍ ചണ്ടി ശ്രമിച്ചത്. ആരോപണ വിധേയനായ വ്യക്തി തന്റെ ഓഫിസ് സ്റ്റാഫാണെന്നു പോലും അദ്ദേഹം സമ്മതിക്കുന്നില്ല. തന്റെ ഓഫീസ് സഹായികൾ, തട്ടിപ്പുകാരെ സഹായിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല.
ഇപ്പോള്‍ പ്രതിപക്ഷ എം എല്‍ ആയ ജോസ് തെറ്റയിലിനെതിരെ ഉണ്ടായ ആരോപണം കേട്ട ഉടന്‍ തന്നെ, ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി കേസെടുത്തിരിക്കുന്നു. പ്രായ പൂര്‍ത്തി ആയ ഒരു സ്ത്രീ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു വരുത്തിയ ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എങ്ങനെ ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തേണ്ട കുറ്റമാകും. ഇതോടൊപ്പം പുറത്തു വന്നിരിക്കുന്ന ഒരു ഫോട്ടോ ആണു താഴെ.
ഇത് പീഢനത്തിന്റെ ഏത് വകുപ്പില്‍ പെടും എന്ന എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
ഇതാണൂ ന്യൂ ജെനറേഷന്‍ ഭരണം. മലയാളി ഹൌസ് പോലെ മലയാളികള്‍ക്ക് ആസ്വദിക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി വക സുതാര്യ ഭരണം. സൂര്യ റ്റിവിയിലെ മലയാളി ഹൌസില്‍ നിന്നും മത്സരാര്‍ത്ഥികളെ പുറത്താക്കുന്നതുപോലെ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടുത്ത നാളില്‍ ഒരു കോണ്‍ഗ്രസുകാരനെ ഒരു വേദിയില്‍ നിന്നും പുറത്താക്കി. അത് പക്ഷെ കോണ്‍ഗ്രസിന്റെ ഒരു സ്റ്റേജില്‍ നിന്നായിരുന്നു. ആപ്പിൾ ട്രീ ചിട്ടിക്കമ്പനി ചെയര്‍മാനും കോട്ടയം ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.ജെ. ജയിംസിനാണീ ഗതികേടുണ്ടായത്. കോട്ടയത്ത് ഡി.സി.സി സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോഗത്തിലാണ്, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം വേദിപങ്കിട്ട ജെയിംസിനെ രാധാകൃഷ്ണന്‍ തന്നെ വേദിയില്‍ നിന്നും പുറത്താക്കിയത്. സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ആരോപണവിധേയായ നടി ശാലുമേനോനുമായി അടുത്തബന്ധമുണ്ടെന്ന് പറയുന്ന ഇദ്ദേഹം ആഭ്യന്തരമന്ത്രിയുമായി സംസാരിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞപ്പോഴാണിതുണ്ടായത്.
ഇത്രയേറെ ആരോപണമുണ്ടായിട്ടും എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടി ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരം പി സി ജോര്‍ജ് പറഞ്ഞിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറിനില്‍ക്കേണ്ടി വരും. പിന്നീടൊരിക്കലും മുഖ്യ മന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിനു വരാന്‍ സാധിക്കില്ല. വളരെ ശരിയായ നിരീക്ഷണം.
പ്രശ്നം കസേര തന്നെയാണ്. ഒരിക്കല്‍ ഇറങ്ങിയാല്‍ കയറാന്‍ സാധിക്കില്ല.
11 comments:
പ്രശ്നം കസേര തന്നെയാണ്. ഒരിക്കല്‍ ഇറങ്ങിയാല്‍ കയറാന്‍ സാധിക്കില്ല.
നാണമില്ലാത്ത മനുഷ്യര്‍
"ഗണേഷ് കുമാര്‍ സ്ത്രീകളെ കെട്ടിപ്പിടിക്കുന്നത് തൊഴിലിന്റെ ഭാഗമാണ്. സിനിമാക്കാരനായതിനാല്‍ കെട്ടിപ്പിടിക്കാതിരിക്കാനാകില്ല. കൂടുതല്‍ കാശു കിട്ടിയാല്‍ ഇറുകെ കെട്ടിപിടിക്കും. കെട്ടിപ്പിടിക്കാന്‍ പറ്റില്ലെന്നു പറഞ്ഞാല്‍ വീട്ടില്‍ പോയിരിക്കേണ്ടിവരും."
സിനിമ നടന്മാർക്കും നടികൾക്കും കെട്ടിപ്പിടുത്തം ആണോ പണി? പിള്ളയച്ചൻ ബി ഗ്രേഡ് പടങ്ങൾ മാത്രമേ കാണാറുള്ളു എന്ന് തോന്നുന്നു
>>>>സിനിമ നടന്മാർക്കും നടികൾക്കും കെട്ടിപ്പിടുത്തം ആണോ പണി? പിള്ളയച്ചൻ ബി ഗ്രേഡ് പടങ്ങൾ മാത്രമേ കാണാറുള്ളു എന്ന് തോന്നുന്നു<<<<
സിജൊ,
കെട്ടിപ്പിടിക്കാന്‍ മകനുള്ള അദമ്യമായ ആഗ്രഹം കൊണ്ടായിരിക്കാം ഒരു പക്ഷെ അച്ഛന്‍ ഇദ്ദേഹത്തെ സിനിമയിലേക്കയച്ചത്.
ജീവിതം ഇതുപോലെ സിനിമ ആണെന്ന് ഈ അച്ഛനും മകനും കരുതുന്നു. അതാണ്, ഇന്നത്തെ കേരളത്തിന്റെ ഗതികേട്. ഇവരാല്‍ ഭരിക്കപ്പെടാന്‍ വിധിക്കപ്പെട്ട കേരളത്തിന്റെ ഗതികേട്.
അജിത്,
അതെ. ശരിക്കും നാണമില്ലാത്ത മനുഷ്യര്‍.
ആ നാണക്കേടിന്റെ മകുടമാണ്, മുഖ്യ മന്ത്രി കസേരയില്‍ കയറി ഇരിക്കുന്ന കാപട്യം.
തന്റെ ഓഫീസ് സ്റ്റാഫിനേക്കുറിച്ച് ഒരു സ്ത്രീ പരാതി പറഞ്ഞപ്പോള്‍. അതന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കാം എന്നു പറയുന്നതിനു പകരം, ആ സ്ത്രീയുടെ പൂര്‍വകലാ ചരിത്രം എടുത്തു വിളമ്പി അവരെ അധിക്ഷേപിക്കാനാണിദ്ദേഹം ശ്രമിച്ചത്.
എമ്പ്രാനല്‍പ്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും എന്നതാണിപ്പോള്‍ കേരളത്തിലെ അവസ്ഥ. (എമ്പ്രാന്‍ എന്നുദ്ദേശിച്ചത് ഉമ്മന്‍ ചാണ്ടിയെ അല്ല, അദ്ദേഹത്തിന്റെ ഓഫീസിനെയാണ്). മുഖ്യ മന്ത്രിയുടെ ഓഫീസിനും മൂന്ന് എം എല്‍ എ മാര്‍ക്കും എതിരെയാണിപ്പോള്‍ ലൈംഗിക ആരോപണം ഉണ്ടായിരിക്കുന്നത്. മന്ത്രിസഭയിലെ രണ്ടാമാനായ കുഞ്ഞാലിക്കുട്ടി പണ്ട് പീഢിപ്പിച്ചു എന്നാരോപിച്ച രണ്ടു പെണ്‍കുട്ടികള്‍ ഇപ്പോള്‍ പുതിയ പരാതിയുമായി കോടതിയില്‍ എത്തിയിട്ടുണ്ട്.
ജോസ് തെറ്റയിലിനെതിരെ ഉണ്ടായിരിക്കുന്ന പരാതി ഇതാണ്.
കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയത് തെറ്റയിലിനെ ഒരു പാഠം പഠിപ്പിക്കണമെന്ന ലക്ഷ്യത്തോടെ
കൊച്ചി: മകനെക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്ന വാഗ്‌ദാനത്തില്‍ നിന്നു പിന്മാറിയതിന്റെ പേരില്‍ ജോസ് തെറ്റയിലിനെ ഒരു പാഠം പഠിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണു കിടപ്പറ ദൃശ്യങ്ങള്‍ താന്‍ പകര്‍ത്തിയതെന്നു പരാതിക്കാരിയായ മഞ്ഞപ്ര സ്വദേശിനി പോലീസിനു നല്‍കിയ പരാതിയില്‍ തുറന്നുപറഞ്ഞു.
പിതാവിന്റെ ഉടമസ്‌ഥതയിലുള്ള തടിമില്ലിന്റെ ഉദ്‌ഘാടനത്തിനു 2007 ജനുവരി ഒന്നിനു വന്നപ്പോഴാണ് എം.എല്‍.എയെ പരിചയപ്പെടുന്നത്. അന്നാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. തടിമില്ലില്‍ പിതാവിനെ സഹായിക്കുന്നതിനായി ഇടയ്‌ക്കു പോകാറുണ്ട്. ഒരുദിവസം ജോസ് തെറ്റയില്‍ മില്ലിലേക്കു ഫോണ്‍ ചെയ്‌തു. ഞാനാണു ഫോണ്‍ അറ്റന്‍ഡ് ചെയ്‌തത്. എന്റെ ശബ്‌ദം കേട്ടപ്പോള്‍ അദ്ദേഹം എന്റെ പേര് ചോദിച്ചു പരിചയം പുതുക്കി. എന്നോട് മൊെബെല്‍ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടു. ഇടയ്‌ക്കിടയ്‌ക്ക് എന്നെ വിളിക്കാന്‍ തുടങ്ങി. 2010 തുടക്കം മുതലാണ് ഈ ബന്ധം തുടങ്ങിയത്. വീട്ടുകാര്യങ്ങളൊക്കെ അദ്ദേഹം ചോദിച്ചു മനസിലാക്കുമായിരുന്നു. എന്തിനാണ് ഇടയ്‌ക്കിടെ വിളിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അയര്‍ലണ്ടില്‍ എം.ബി.എയ്‌ക്കു പഠിക്കുന്ന മകനെക്കൊണ്ടു വിവാഹം കഴിപ്പിക്കാനാഗ്രഹമുണ്ടെന്ന് അറിയിച്ചു.
2012ല്‍ ആദ്യം മകന്‍ ആദര്‍ശ് നാട്ടില്‍വന്നു. അതിനടുത്ത ദിവസവും എം.എല്‍.എ. എന്നെ ഫോണ്‍ ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ ബിസിനസ് സ്‌ഥാപനമായ ആന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്‌ഥിതിചെയ്യുന്ന ചെറിയ വാപ്പാലശേരിക്കു വരണമെന്നാവശ്യപ്പെട്ടു. അവിടെവച്ച് മകനെ പരിചയപ്പെടുത്തി. ഇതിനിടെ ആലുവയില്‍ ഞാന്‍ വാങ്ങിയ ഫ്‌ളാറ്റ് കാണുന്നതിനായി ഒരുദിവസം എം.എല്‍.എ. എന്നോടൊപ്പംവന്നു. ഫര്‍ണീച്ചറുകളും ഇന്റീരിയറും മാറ്റിപ്പണിയാന്‍ നിര്‍ദേശിച്ചു. പണി നടക്കുന്ന സമയം പലപ്രാവശ്യം എം.എല്‍.എ. വന്നു. ഫ്‌ളാറ്റിലേക്കു ഗൃഹോപകരണങ്ങള്‍ വാങ്ങിയതും അവരുടെ സ്‌ഥാപനത്തില്‍ നിന്നാണ്. സാധനങ്ങള്‍ എത്തിക്കാന്‍ ആദര്‍ശും ഫ്‌ളാറ്റിലെത്തിയിരുന്നു. അതിനുശേഷം ആദര്‍ശ് നിരന്തരമായി ടെലിഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. പലതവണ ഞങ്ങള്‍ തനിച്ചു ഫ്‌ളാറ്റില്‍ പോയിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ആദര്‍ശ് അതിരുവിട്ട് പെരുമാറിയെങ്കിലും വിവാഹം കഴിക്കുമെന്ന ധാരണയില്‍ ഞാന്‍ എതിര്‍പ്പു പ്രകടിപ്പിച്ചില്ല. ആറുതവണ ശാരീരിക ബന്ധം പുലര്‍ത്തി. ആദര്‍ശിനു മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നറിഞ്ഞപ്പോള്‍ അയാള്‍ അതു നിഷേധിച്ചെങ്കിലും എന്നില്‍ സംശയം ബാക്കിനിന്നു. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിനു വ്യക്‌തമായ തെളിവ് ആവശ്യമാണെന്നു മനസിലാക്കിയപ്പോഴാണു ബെഡ്‌റൂമില്‍ സ്‌ഥാപിക്കാന്‍ വെബ് കാമറ വാങ്ങിയത്. ആദര്‍ശ് ബോംബെയിലേക്കു മടങ്ങിപ്പോകുന്നതിനു മുമ്പ് ഫ്‌ളാറ്റില്‍വച്ചുണ്ടായ ശാരീരിക ബന്ധങ്ങള്‍ ഈ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. നാലുമാസത്തിനകം വിവാഹം നടത്താമെന്നു വാഗ്‌ദാനം നല്‍കിയാണ് അയാള്‍ മടങ്ങിയത്..,.
പിന്നീടൊരിക്കല്‍ എം.എല്‍.എ. ഫോണില്‍ വിളിച്ച് ഫ്‌ളാറ്റിന്റെ കീയുമായി വരാന്‍ എന്നോട് ആവശ്യപ്പെട്ടു. വീടിനടുത്തുള്ള സി.എസ്.എ. ഓഡിറ്റോറിയത്തിനു സമീപം സംഗമിച്ച് ഞങ്ങള്‍ ഫ്‌ളാറ്റിലേക്കു ഒരുമിച്ചുപോയി. അവിടെവച്ച് ആദ്യമായി എം.എല്‍.എ. മോശമായി പെരുമാറി. എനിക്ക് അത്ഭുതവും വേദനയും തോന്നി. വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചിച്ചശേഷം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് എനിക്കു സഹിക്കാന്‍ പറ്റിയില്ല. അവസരം കിട്ടിയാല്‍ എം.എല്‍.എയെ ഒരു പാഠം പഠിപ്പിക്കണമെന്ന് എനിക്കു തോന്നി. ഈ സമയത്തും വിവാഹ വാഗ്‌ദാനം തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ 2012 ഒക്‌ടോബര്‍ ആദ്യവാരം എം.എല്‍.എ. ഫോണ്‍ ചെയ്‌ത് അത്യാവശ്യമായി ഫ്‌ളാറ്റില്‍ പോകണമെന്നു പറഞ്ഞു. ഫ്‌ളാറ്റിനു മുമ്പില്‍ ഞങ്ങള്‍ ഇറങ്ങുമ്പോള്‍ എം.എല്‍.എയ്‌ക്കു ഫോണ്‍ വന്നു. ആ സമയം ഞാന്‍ ലിഫ്‌റ്റില്‍ പതിനൊന്നാം നിലയിലുള്ള ഫ്‌ളാറ്റിലേക്കു പോയി. വെബ് കാമറ ഓണ്‍ചെയ്‌തു. ഫ്‌ളാറ്റില്‍ വന്നപാടെ എം.എല്‍.എ. എന്നെ കയറിപ്പിടിച്ചു. നീരസം തോന്നിയെങ്കിലും ചെയ്‌തികള്‍ കാമറയില്‍ പകര്‍ത്തുക എന്ന ലക്ഷ്യത്തോടെ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. പിന്നീട് കാമറ പരിശോധിച്ചപ്പോഴാണു ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ലെന്നു ബോധ്യമായത്. 2012 ഒക്‌ടോബര്‍ 21-ലെ ദൃശ്യങ്ങളാണു വെബ് കാമറയില്‍ പതിഞ്ഞത്. എം.എല്‍.എയുടെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ മകനുമായുള്ള വിവാഹം നടക്കില്ലെന്ന ഭീതിമൂലമാണു ശാരീരിക ബന്ധത്തിനു തയാറായത് - പരാതിയില്‍ വ്യക്‌തമാക്കുന്നു.
ജോസ് തെറ്റയിലിന്റെ പ്രതികരണം.
രാജിക്കാര്യത്തില്‍ മൗനം; സ്‌ത്രീ തട്ടിപ്പുകാരിയെന്ന് തെറ്റയില്‍
കൊച്ചി: തനിക്കെതിരേ പരാതി നല്‍കിയ സ്‌ത്രീക്കെതിരേ ആരോപണമുന്നയിച്ചു ജോസ് തെറ്റയില്‍ എം.എല്‍.എ. രംഗത്ത്.
അജ്‌ഞാത കേന്ദ്രത്തിലിരുന്നു ജോസ് തെറ്റയില്‍ തയാറാക്കിയ രണ്ടു പേജുള്ള പ്രസ്‌താവന ഇന്നലെ സന്ധ്യയോടെയാണു മാധ്യമ ഓഫീസുകളിലെത്തിച്ചത്. സ്‌ത്രീക്കെതിരേ ആരോപണം ഉന്നയിച്ചും സ്വയം ന്യായീകരിച്ചുമുള്ള കുറിപ്പില്‍ തന്റെ രാഷ്‌ട്രീയ ഭാവിയെപ്പറ്റിയോ രാജി സംബന്ധിച്ചോ ഒന്നും പറയുന്നില്ല.
''നിരവധിപേരെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച സ്‌ത്രീയാണവര്‍.,. തന്റെ പൊതുജീവിതം മോശമാക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. എം.എല്‍.എ. എന്ന നിലയിലും മന്ത്രിയെന്ന നിലയിലും തന്റെ പ്രവര്‍ത്തനം ചിലര്‍ക്ക് അലോസരമുണ്ടാക്കിയിട്ടുണ്ട്..,. ബലാല്‍സംഗക്കേസുപോലുള്ള കുറ്റം ചുമത്തി തനിക്കെതിരേ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രിക്കുള്ള താല്‍പര്യം മനസിലാകുന്നില്ല. തെളിവെടുപ്പിനു മുമ്പുതന്നെ വാര്‍ത്ത വന്നു.
മകനുമായി ബന്ധപ്പെട്ട ആരോപണം കഴിഞ്ഞ വര്‍ഷം ഈ സ്‌ത്രീ ഉന്നയിച്ചതാണ്,. . അവനെ വിവാഹം കഴിക്കാന്‍ അവര്‍ താല്‍പര്യപ്പെട്ടിരുന്നു. മുമ്പ് ഒരു വിവാഹം കഴിച്ച്, അയാളുമായി വിവാഹമോചനത്തിനു കേസ് നടക്കുമ്പോള്‍ തന്നെ മകനെക്കാള്‍ നാലു വയസ് പ്രായക്കൂടുതലുള്ള സ്‌ത്രീയുമായി താന്‍ വിവാഹം ആലോചിച്ചു എന്നു അവര്‍ പറയുന്നതു വിചിത്രമാണ്..,. അവര്‍ തമ്മില്‍ ബന്ധം പുലര്‍ത്തിയിരുന്നെന്നും അതില്‍ ഗര്‍ഭവതിയായി എന്നുമുള്ള കൃത്രിമ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണു പ്രശ്‌നമുണ്ടാക്കിയത്. പരിശോധനയില്‍ ഇവര്‍ പറഞ്ഞത് വാസ്‌തവ വിരുദ്ധമാണെന്നു ബോധ്യമായപ്പോള്‍ മുതല്‍ അവര്‍ തനിക്കും മകനുമെതിരെ ഭീഷണി സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. ഇപ്രകാരം 50-ഓളം മെസേജുകള്‍ അയച്ചു. ഇവര്‍ കമ്പ്യൂട്ടര്‍ വൈദഗ്‌ധ്യം ഉപയോഗിച്ചു മറ്റു പലരെയും ബ്ലാക്ക്‌മെയില്‍ ചെയ്‌തതായി പരാതിയുണ്ട്. ജോലി തട്ടിപ്പിലും റിയല്‍ എസേ്‌റ്ററ്റ് തട്ടിപ്പുകളിലും പങ്കാളിയാണെന്ന് ആളുകള്‍ പറയുന്നു. മുമ്പൊന്നും ഇവര്‍ ബലാത്സംഗകാര്യം പറഞ്ഞിരുന്നില്ല. ചിലവൈദികരും സന്യസ്‌തരും ഇക്കാര്യത്തെക്കുറിച്ച് സ്‌ത്രീയോടും സ്‌ത്രീയുടെ മാതാപിതാക്കളോടും സംസാരിച്ച് കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തിയതുമാണ്.
നിയമനടപടിയിലും കോടതിയിലും വിശ്വാസമുണ്ടെന്നും ശരിയും തെറ്റും അറിയും മുമ്പു താന്‍ അധിക്ഷേപിതനായെന്നും ജോസ് തെറ്റയില്‍ പ്രതികരിച്ചു.
if the lady is innocent, why didn;t inform to Dad about the proposal at the very first. so I suspect that there is a foul play there itself.
sametime...
if Thettayil is innocent:
- what are the ways to prove that?
- why is he hanging on MLA?
if some idiot make a morphing picture, MLA resigns, you will have alternative days election in every assembly :)
it seems to me the punishment for both side is very limited. so any one can make a foul vistle. some one will hurt. its not going to be proved. all will escape.. another unresolved case again!
>>>>if the lady is innocent, why didn;t inform to Dad about the proposal at the very first. so I suspect that there is a foul play there itself.<<<
മുക്കുവന്‍,
ഇതാകെ കുഴഞ്ഞു മറിഞ്ഞ സംഗതിയാണ്. കുഞ്ഞാലിക്കുട്ടി റെജീനയെ പീഢിപ്പിച്ചതുപോലെയോ പി ജെ കുര്യന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ പീഢിപ്പിച്ചതുപോലെയോ ലളിതമല്ല ഇത്.
മകനേക്കോണ്ട് വിവാഹം കഴിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്ത് അച്ഛന്‍ പീഢിപ്പിച്ചു എന്ന ആരോപണത്തില്‍ തന്നെ ഒരു കല്ലുകടിയുണ്ട്.
അറിഞ്ഞിടത്തോളം ഈ ആരോപണം കഴിഞ്ഞ വര്‍ഷം ഉണ്ടായതായിരുന്നു. പണം കൊടുത്ത് ഒത്തുതീര്‍പ്പും ആക്കിയിരുന്നു.ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിന്റെ മറപിടിച്ച് ആരോ കുത്തിപ്പൊക്കുന്നതാണിത്.
>>>>if Thettayil is innocent:
- what are the ways to prove that?
- why is he hanging on MLA?<<<
മുക്കുവന്‍,
ഇതില്‍ ആരും innocent ആണെന്ന് തോന്നുന്നില്ല. വിവാഹിതയായ ഒരു സ്ത്രീ തെറ്റയിലിനെയും മകന്യെഉം സ്വന്തം ഫ്ളാറ്റിലേക്ക് ക്ഷണിച്ചു വരുത്തി അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. അത് ക്യാമറയില്‍ പകര്‍ത്തി തെളിവായി സൂക്ഷിക്കുന്നു. ഇതൊരു പീഢനത്തിന്റെ വകുപ്പില്‍ വരുന്നില്ല. 30 വയസായ സ്ത്രീയും 60 വായസായ പുരുഷനും ഉഭയസമ്മതപ്രകാരം ബന്ധപ്പെടുന്നു. ഇതൊരു സദാചാര പ്രശ്നമായേ കാണാന്‍ ആകൂ.
മന്ത്രി സ്ഥാനം വഹിച്ച എം എല്‍ എ ഇതിനൊക്കെ പോയത് നാണക്കേടാണ്. അദ്ദേഹം എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്നതാണുചിതം. പക്ഷെ ഇതിനു മുന്നെ ഇതുപോലെ ആരോപണമുണ്ടായ ആരും എം എല്‍ എ സ്ഥാനം രാജിവച്ചിട്ടില്ല. കുര്യനും കുഞ്ഞാലിക്കുട്ടിയും അധികാര സ്ഥാനത്തു തന്നെയുണ്ട്. അത് തെറ്റയിലിനു ബലം നല്‍കുന്നു.
>>>>if some idiot make a morphing picture, MLA resigns, you will have alternative days election in every assembly :)
it seems to me the punishment for both side is very limited. so any one can make a foul vistle. some one will hurt. its not going to be proved. all will escape.. another unresolved case again!<<<
മുക്കുവന്‍,
ഇത് മോര്‍ഫ് ചെയ്തതാണെന്ന് എനിക്ക് തോന്നുന്നില്ല. ആണെങ്കില്‍ തെറ്റയിലിന്, ആ സ്ത്രീയുമായി യാതൊരു ബന്ധവുമില്ല എന്ന് തെളിയിക്കേണ്ടി വരും. പക്ഷെ സാഹചര്യത്തെളിവുകള്‍ അദ്ദേഹത്തിനെതിരാണ്.
ഇതില്‍ ശിക്ഷിക്കേണ്ട കുറ്റമൊന്നും ഇല്ല. മകനേക്കൊണ്ട് വിവാഹം കഴിപ്പിക്കാം എന്ന് വാക്കുനല്‍കിയിട്ടുണ്ടെങ്കില്‍, അതിനു തെളിവുണ്ടെങ്കില്‍ വാക്കുമാറിയതിനു തെറ്റയില്‍ ശിക്ഷിക്കപ്പെടാം.
മകനെ വിവാഹം കഴിക്കാന്‍ വേണ്ടി അച്ഛന്റെ ഇംഗിതത്തിനു വഴങ്ങുന്ന ഈ സ്ത്രീ ഏതായാലും പഠനാര്‍ഹയായ സ്ത്രീയാണ്.
Post a Comment