Saturday, 9 March 2013

സൂര്യകാന്തി

കേരളം അതിരൂക്ഷമായ പ്രതിസന്ധികളിലൂടെ ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. അതിലേറ്റവും പ്രധാനം ഊര്‍ജ്ജ പ്രതിസന്ധിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കേരളത്തെയാണ്. കേരളത്തിഞു യാതൊരു തരത്തിലും ഉപകാരപ്പെടാത്ത കുറച്ച് മന്ത്രിമാര്‍ കേന്ദ്രത്തിലുണ്ട്. അതുകൊണ്ട് കേന്ദ്ര സഹായം ലഭിക്കുക എന്നതൊക്കെ ഒരു സ്വപ്നം മാത്രാമായി അവശേഷിക്കും. കേരള പൊതു മേഖലാ സ്ഥാപനമായ കെ എസ് ആര്‍ റ്റി സി യെ അടച്ചു പൂട്ടും എന്ന നിശ്ചയത്തിലാണു പ്രധാന മന്ത്രി. പൊതു വിപണിയിലുള്ളതിനേക്കാള്‍ കൂടിയ വിലക്ക് ഡീസല്‍ വാങ്ങിക്കൊള്ളണമെന്നാണദ്ദേഹത്തിന്റെ തീട്ടൂരം. മുതലാളിത്ത രാജ്യങ്ങളില്‍ പോലും കമ്പോള വിലക്ക് ഉപഭോഗ സാധനങ്ങള്‍ വാങ്ങാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ കേരള സര്‍ക്കാരിനതു പറ്റില്ല. സര്‍ക്കാരിന്റെ സ്വത്തെല്ലാം വില്‍ക്കുക എന്നതാണദ്ദേഹത്തിന്റെ അവതാര ഉദ്ദേശ്യം തന്നെ. അപ്പോള്‍ പിന്നെ കോഹിനൂര്‍ രത്നം ബ്രിട്ടീഷുകാര്‍ നമുക്ക് തിരികെ തരണമെന്നു പറയുന്നതില്‍ കഴമ്പില്ല.

കേരളം പ്രശ്നം നേരിടുന്ന മറ്റൊരു രംഗം വൈദ്യുതിയാണ്.  ഇത്രനാളും കേരളം മഴയെ ആശ്രയിച്ചായിരുന്നു വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നത്. മഴയില്ലെങ്കില്‍ വൈദ്യുതിയും ഇല്ല എന്നതാണിപ്പോഴത്തെ അവസ്ഥ.  മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും  എന്നും പറഞ്ഞ് ഇടുക്കി പദ്ധതിയിലെ വെള്ളം കുറെ ഒഴുക്കി കളഞ്ഞു. അങ്ങനെ കേരള സര്‍ക്കാര്‍ കേരളത്തെ ചതിച്ചു. ഈ വിഷയത്തില്‍ കേന്ദ്രം  പണ്ടേ കേരളത്തെ ചതിക്കുന്നുണ്ടായിരുന്നു. സുപ്രീം കോടതിയും ചതിച്ചു കൊണ്ടേ ഇരിക്കുന്നു. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ ഭാഗം വാദിക്കുമെന്ന വിശ്വാസത്തില്‍  നിയമിച്ച പ്രതിനിധി തമിഴനാടിന്റെ ഭാഗം വാദിച്ച് കേരളത്തെ ചതിച്ചു.  ഇപ്പോള്‍ മഴയും  ചതിച്ചു. 

 അപ്പോള്‍ പിന്നെ വൈദ്യുതിക്ക് വേണ്ടി കേരളം മറ്റ് സ്രോതസുകള്‍ തേടേണ്ടി വരുന്നു.  ഇത്രയും കാലം നമ്മള്‍ അവഗണിച്ച ഒരിക്കലും  അവസാനിക്കാത്ത വൈദ്യുതിയുടെ സ്രോതസാണ്, സൌരോര്‍ജ്ജം. സൌരോര്‍ജ്ജത്തേക്കുറിച്ച് പലരും വദിച്ചപ്പോഴൊക്കെ പിന്തിരിപ്പന്‍ ആശയക്കാര്‍ അതിനെ പുച്ഛിച്ചു തള്ളിയിട്ടേ ഉള്ളു. പക്ഷെ ലോകം മുഴുവന്‍ സൌര്‍ര്‍ജ്ജ വൈദ്യുതി ഉത്പാദനത്തിന്റെ പ്രാധാന്യം മനസിലാക്കുമ്പോഴും നമ്മള്‍ അലസരായി ഇരുന്നു. പക്ഷെ ഇപ്പോള്‍ അതിനെ പ്രാധാന്യത്തോടെ കാണാന്‍ തുടങ്ങിയിട്ടുണ്ട്.


മലയാള മനോരമ എന്ന പത്രത്തിന്റെ നയങ്ങളോടും നിലപാടുകളോടും യാതൊരു വിധ ആഭിമുഖ്യവുമില്ലാത്ത വ്യക്തിയാണു ഞാന്‍. പക്ഷെ അവര്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന ഒരു നിലപാടില്‍  എനിക്കു സന്തോഷം തോന്നുന്നു. സൂര്യകാന്തി എന്ന പേരില്‍ അവര്‍ ഒരു ആശയക്കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നു. കച്ചവടക്കാര്‍ മാത്രമായ മനോരമക്കാര്‍ ജനോപകാര പ്രദമായ ഒരു കാര്യത്തിനു വേണ്ടി മുന്നിറങ്ങുന്നത് ആദ്യമായിട്ടാണ്.

സൌരവൈദ്യുതി ബോധവല്‍ക്കരണത്തിനായി മനോരമ  'സൂര്യകാന്തി'  എന്ന പേരില്‍ ഒരു വെബ്സൈറ്റ്   തയ്യാറാക്കിയിട്ടുമുണ്ട്. 

കേരളത്തിന്റെ സൌരോര്‍ജ സാധ്യതകള്‍ വിലയിരുത്താന്‍ മലയാള മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടായ്മയില്‍ പല നല്ല നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. അതില്‍ പങ്കെടുത്ത  ചില പ്രഗത്ഭരുടെ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.


. ഊര്‍ജ പ്രതിസന്ധിയും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന നിരക്കുവര്‍ധനയും കണക്കിലെടുത്ത്. ഓരോ വീടിന്റെയും മേല്‍ക്കൂരകള്‍ വൈദ്യുതി സ്രോതസ്സാണെന്നും ഭാവിയില്‍ വരുമാന മാര്‍ഗമാവുമെന്നും തിരിച്ചറിയണം. 

. കേരളത്തില്‍ സൌരോര്‍ജ പാനല്‍ വയ്ക്കാന്‍ കഴിയുന്ന 50 ലക്ഷം വീടുകളുണ്ട്. ഒരു വീട്ടില്‍ രണ്ടു കിലോവാട്ട് പാനല്‍ സ്ഥാപിച്ചാല്‍ 10,000 മെഗാവാട്ട് ആണു ശേഷിയെങ്കിലും 6000 മെഗാവാട്ട് ഉറപ്പാക്കാം. മറ്റു കെട്ടിടങ്ങളില്‍ നിന്നു ചുരുങ്ങിയത് 4000 മെഗാവാട്ടും ഇങ്ങനെ ഉല്‍പാദിപ്പിക്കാനാകും. 

. സൌരോര്‍ജ വൈദ്യുതി രംഗത്തു വന്‍ തൊഴില്‍സാധ്യതകളും വ്യാവസായിക സാധ്യതകളും. കുടുംബശ്രീ പോലുള്ള സംഘങ്ങള്‍ക്കും ഇതു പ്രയോജനപ്പെടുത്താം. 

. വൈദ്യുതി ബോര്‍ഡിലെ എന്‍ജിനീയര്‍മാരെ മുതല്‍ കരാറുകാരെ വരെ സൌരോര്‍ജത്തിന്റെ ആവശ്യകതയെക്കുറിച്ചു ബോധവാന്മാരാക്കണം. 

. കേരളത്തിലെ ഓരോ വീട്ടിലും സൌരോര്‍ജ സംസ്കാരം വളര്‍ത്തണം. കുട്ടികളെ ഇതിലേക്ക് ആകര്‍ഷിക്കണം. 

. പുതുതായി നിര്‍മിക്കുന്ന 2000 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകളില്‍ ഒരു കിലോവാട്ട് സൌരോര്‍ജ പാനല്‍ നിര്‍ബന്ധമാക്കാം.  

. ഹോട്ടലുകള്‍, ആശുപത്രികള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ സൌരോര്‍ജം നിര്‍ബന്ധമാക്കണം. ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് ചട്ടങ്ങളില്‍ മാറ്റംവരുത്തി, സൌരോര്‍ജ ബോയിലറുകള്‍ നിര്‍ബന്ധമാക്കണം.

. കെഎസ്ഇബി കേന്ദ്രമാക്കി, സൌരോര്‍ജ ഗവേഷണത്തിനും വ്യാപനത്തിനും വേണ്ടി ഗവേഷണ - വികസന കൌണ്‍സില്‍ ഉണ്ടാവണം. വീട്ടില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്കു വില്‍ക്കുന്ന സാങ്കേതികവിദ്യ, സോളാര്‍ പാനലുകളെക്കുറിച്ചുള്ള ഗവേഷണം, പദ്ധതികളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കല്‍, ഏജന്‍സികളുടെ ഗുണനിലവാരം ഉറപ്പാക്കല്‍ എന്നിവയാകണം കൌണ്‍സിലിന്റെ ലക്ഷ്യം. കൂടാതെ, സൌരോര്‍ജ മേഖലയെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്നതിനു കെഎസ്ഇബിയില്‍ വെബ്സൈറ്റും ഹെല്‍പ്ലൈനും. എന്‍ജിനീയറിങ് കോളജുകളും പോളി ടെക്നിക്കുകളും കേന്ദ്രീകരിച്ചു വിവരകേന്ദ്രങ്ങള്‍..

. സൌരോര്‍ജ തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയും ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്കു പൊതു മാനദണ്ഡം ഉണ്ടാക്കുകയും ചെയ്യണം.

. സ്കൂളുകളിലെ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനു സൌരോര്‍ജം.

. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലും സൌരോര്‍ജ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിനു പ്രത്യേക ഫണ്ട്. 

. സൌരോര്‍ജ ഉല്‍പന്നങ്ങള്‍ക്ക് ഇപ്പോഴുള്ള അഞ്ചു ശതമാനം നികുതി ഒഴിവാക്കുക. 

. ഊര്‍ജക്ഷമത കൂടുതലുള്ള (5 സ്റ്റാര്‍) ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കുക. 

വളരെ ഗൌരവത്തോടെ ചിന്തിക്കേണ്ടതും ലക്ഷ്യം വയ്ക്കേണ്ടതുമായ  നിര്‍ദേശങ്ങളാണിവ. 

സൌരോര്‍ജം  സ്വാഭാവികമായും, തുടര്‍ച്ചയായും ലഭിക്കുന്നതും, പുനഃസ്ഥാപിക്കാന്‍ കഴിയുന്നതുമായ ഊര്‍ജസ്രോതസാണ്. കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ആയിരക്കണക്കിനു യുവാക്കള്‍ക്കു തൊഴില്‍ നല്‍കുന്ന മേഖലകൂടിയായി ഇതു മാറും. മറ്റ് തൊഴിലെടുക്കന്‍ മടിയുള്ള യുവാക്കള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ നല്‍കാനുള്ള  കാഴ്ചപ്പാടോടെയാവണം ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടത്. 

കേരള സംസ്ഥാനത്തെ പകല്‍സമയത്തെ വൈദ്യുതി ഉപഭോഗം 2600 മെഗാവാട്ടോളമാണ്. കേന്ദ്രത്തില്‍ നിന്ന് 1500 മെഗാവാട്ട് കിട്ടുന്നു. 600 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ലഭിക്കുന്നു. പക്ഷെ അത് എന്നും പ്രതീക്ഷിക്കാനും പറ്റില്ല.  ശേഷിക്കുന്ന 400 മെഗാവാട്ട് സൌരോര്‍ജത്തിലൂടെ കണ്ടെത്തുകയാണിപ്പോഴത്തെ  ലക്ഷ്യം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വെയില്‍ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. സൌരോര്‍ജ വൈദ്യുതി നേരിട്ടു ഗ്രിഡിലേക്കു നല്‍കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചാല്‍ അത് ജനങ്ങള്‍ക്ക് ഒരു വരുമാനസ്രോതസുകൂടെ ആകും. ഉപയോഗം കഴിഞ്ഞ് ബാക്കിവരുന്ന വൈദ്യുതി ജെനെറല്‍ ഗ്രിഡിലേക്ക് നല്‍കി വരുമാനമുണ്ടാക്കാം.  ചെറുകിട സൌരോര്‍ജ പദ്ധതികള്‍ക്കു ബാങ്ക് വായ്പ ഉറപ്പാക്കണം. ഇപ്പോഴുള്ള വൈദ്യുത  വാട്ടര്‍ ഹീറ്ററിനു പകരം സോളാര്‍ വാട്ടര്‍ ഹീറ്റര്‍ പ്രോല്‍സാഹിപ്പിക്കണം. 10,000 വീടുകളില്‍ സ്വയം പര്യാപ്ത വൈദ്യുതി എന്ന പദ്ധതിയാണിപ്പോള്‍  അനേര്‍ട്ടിന്റെ മുന്നിലുള്ളത്. കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ വേണ്ടി  സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന വീടുകള്‍ക്കായി ചാര്‍ജ് ഇളവ്, സോളാര്‍ പാനല്‍ ഉപയോഗിച്ചു ചാര്‍ജ് ചെയ്യുന്ന യുപിഎസുകള്‍ അഥവാ ഇന്‍വെര്‍ട്ടറുകള്‍ക്ക് നികുതി ഇളവ് തുടങ്ങിയ മാര്‍ഗങ്ങള്‍ അവലംബിക്കാം. പുരപ്പുറത്തു സ്ഥാപിക്കാവുന്ന സോളാര്‍ പാനലുകള്‍വഴി വൈദ്യുതി ഉല്‍പാദിപ്പിച്ച് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ലൈനിലേക്കു നല്‍കുന്നതിന്,  കെഎസ്ഇബിയുടെ ഇടപെടല്‍ അത്യാവശ്യമാണ്.  

സൌരോര്‍ജ വൈദ്യുതിക്കു ചെലവു കൂടുതലാണെന്ന ആക്ഷേപം ഇപ്പോഴില്ല. ഒരു  വാട്ടിന് ഒരു ഡോളര്‍ നിരക്കില്‍  ഇന്നു സോളാര്‍ പാനല്‍ രാജ്യാന്തര വിപണിയില്‍ ലഭ്യമാണ്. ചൈനയില്‍ നിന്നും ഒരു പക്ഷെ ഇതിലും കുറഞ്ഞ നിരക്കില്‍ ഇത് ലഭ്യമാകാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ ഒരു വാട്ടിനു 100 രൂപയ്ക്കാണു പാനല്‍ വില്‍ക്കുന്നത്. ഈ വിലയ്ക്കു വാങ്ങിയാല്‍പോലും ഒരു കിലോവാട്ട് ശേഷിയുള്ള പാനലിന് ഒരു ലക്ഷം രൂപയേ ആകൂ. കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ ഈ വില കുറയ്ക്കാന്‍ കഴിയും.  അതില്‍നിന്നു കിട്ടുന്ന ഡയറക്ട് കറന്റിനെ ഒരു ഇന്‍വെര്‍ട്ടര്‍ ഉപയോഗിച്ച് ആള്‍ട്ടര്‍നേറ്റിങ് കറന്റ്  ആക്കി മാറ്റി,  അത്  ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ വിതരണ ശൃംഖലയിലേക്കു കൊടുക്കാം. അല്ലെങ്കില്‍ ബാറ്ററിയില്‍ ശേഖരിക്കാം. 

 


Solar Power Diagram

സംസ്ഥാന ഊര്‍ജ വകുപ്പിന്റെ സഹകരണത്തോടെയാണ് അനര്‍ട്ട് പദ്ധതി നടപ്പാക്കുന്നത്. ഒരു കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പാനല്‍ ഘടിപ്പിക്കാന്‍ 92,262 രൂപയാണു സബ്സിഡി. 1.77 ലക്ഷം മുതല്‍ 2.05 ലക്ഷം വരെയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. ഇതില്‍ സബ്സിഡി കഴിച്ചുള്ള തുക ഉപഭോക്താവു നല്‍കണം.  ഒരു വ്യക്തി  ഒരുലക്ഷത്തോളം രൂപ മുടക്കിയാല്‍ ഒരു കിലോവാട്ട് ശേഷിയില്‍ മാസം 100 മുതല്‍ 140 വരെ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു തരുന്ന പവര്‍ പ്ളാന്റ് വീട്ടില്‍ സ്ഥാപിക്കാം. കാലവര്‍ഷവും മറ്റും പരിഗണിച്ചാല്‍പോലും വര്‍ഷം 1000 മുതല്‍ 1200 യൂണിറ്റ് വരെ ഉല്‍പാദിപ്പിക്കാം.സോളാര്‍ പാനലുകള്‍ക്ക് 25 വര്‍ഷംവരെ ആയുസ്സുണ്ട്. ബാറ്ററിക്കും ഇന്‍വെര്‍ട്ടറിനും അഞ്ചുമുതല്‍ ഏഴുവര്‍ഷംവരെയും ആയുസ്സുണ്ടാകും.

കേരളത്തിന്റെ ഭാവിയിലെ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സൌരവൈദ്യുതി സാധ്യതകള്‍ പ്രയോജനപ്പെടുത്തിയേതീരൂ. മൂന്നുവര്‍ഷംകൊണ്ട് മൂന്നുലക്ഷം വീടുകളില്‍ സൌരോര്‍ജ പ്ളാന്റുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണ്, വൈദ്യുതി മന്ത്രി ആര്യാടന്‍ മൊഹമ്മദ് പറയുന്നത്. . ഗാര്‍ഹിക സൌരോര്‍ജ്ജപ്ളാന്റുകള്‍ ജെനെറല്‍ ഗ്രിഡിലേക്കു ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. അടുത്തവര്‍ഷം അരലക്ഷം വീടുകളില്‍ സൌരോര്‍ജ പാനല്‍ ഘടിപ്പിക്കുന്ന വന്‍ പദ്ധതിക്ക് അനര്‍ട്ട് രൂപം നല്‍കി കഴിഞ്ഞു. 


മറ്റ് പല സംസ്ഥാനങ്ങളും സൌരോര്‍ജ്ജ രംഗത്ത് മുന്നേറ്റങ്ങള്‍ നടത്തിയപ്പോഴും കേരളം ഇപ്പോഴും പിന്നില്‍ തന്നെയാണ്. കേരളത്തില്‍ വെറും 13 കിലോവാട്ട് സൌരോര്‍ജം മാത്രം ഇത്തരത്തില്‍ ഉത്പാദിപ്പിക്കുമ്പോള്‍, 3577 കിലോവാട്ടാണു ഛത്തീസ്ഗഡിന്റെ ഉത്പാദനം. തമിഴ്നാട് 680 കിലോവാട്ടും,  കര്‍ണാടക 456 കിലോവാട്ടും, ഹരിയാന 446 കിലോവാട്ടും  ഉത്പാദിപ്പിക്കുന്നു. കേരളത്തില്‍  645 സൌരോര്‍ജ വഴിവിളക്കുകള്‍, മാത്രമുള്ളപ്പോള്‍ ഉത്തര്‍ പ്രദേശില്‍  1.13 ലക്ഷം സൌരോര്‍ജ്ജവഴിവിളക്കുകളുണ്ട്. 

സോളാര്‍ വാട്ടര്‍ ഹീറ്റര്‍ 

Solar water heater


Solar hot water heat diagram

സോളാര്‍ പവര്‍ പ്ലാന്റ്


solar electric generating station


അമേരിക്കയിലെ നെവാദയിലുള്ള സോളാര്‍ പവര്‍ പ്ലാന്റ്.


nevada solar one 2



Concentrated Solar Power (CSP) Diagram

സൌര്‍ര്‍ജ്ജവൈദ്യുതി ഉല്‍പാദനത്തിനൊപ്പം വൈദ്യുതി സംരക്ഷണത്തിനുള്ള ബോധവല്‍ക്കരണം കൂടി നടത്തേണ്ടതുണ്ട്. ഒരു വീട്ടില്‍ ഒരു ബള്‍ബ് പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍, കേരളത്തില്‍ പ്രതിദിനം 240 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയും.







14 comments:

kaalidaasan said...


മറ്റ് പല സംസ്ഥാനങ്ങളും സൌരോര്‍ജ്ജ രംഗത്ത് മുന്നേറ്റങ്ങള്‍ നടത്തിയപ്പോഴും കേരളം ഇപ്പോഴും പിന്നില്‍ തന്നെയാണ്. കേരളത്തില്‍ വെറും 13 കിലോവാട്ട് സൌരോര്‍ജം മാത്രം ഇത്തരത്തില്‍ ഉത്പാദിപ്പിക്കുമ്പോള്‍, 3577 കിലോവാട്ടാണു ഛത്തീസ്ഗഡിന്റെ ഉത്പാദനം. തമിഴ്നാട് 680 കിലോവാട്ടും, കര്‍ണാടക 456 കിലോവാട്ടും, ഹരിയാന 446 കിലോവാട്ടും ഉത്പാദിപ്പിക്കുന്നു. കേരളത്തില്‍ 645 സൌരോര്‍ജ വഴിവിളക്കുകള്‍, മാത്രമുള്ളപ്പോള്‍ ഉത്തര്‍ പ്രദേശില്‍ 1.13 ലക്ഷം സൌരോര്‍ജ്ജവഴിവിളക്കുകളുണ്ട്.

സൌര്‍ര്‍ജ്ജവൈദ്യുതി ഉല്‍പാദനത്തിനൊപ്പം വൈദ്യുതി സംരക്ഷണത്തിനുള്ള ബോധവല്‍ക്കരണം കൂടി നടത്തേണ്ടതുണ്ട്. ഒരു വീട്ടില്‍ ഒരു ബള്‍ബ് പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍, കേരളത്തില്‍ പ്രതിദിനം 240 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയും.

stephen jose said...

sir,
for establishing solar panels in house ,we should spend around 2 lakhs..so this is not easy....................

kaalidaasan said...

സ്റ്റീഫന്‍,

ഒരു വീടിന്, 2 ലക്ഷം വീതം ചെലവാക്കുന്നതില്‍ എന്താണു പ്രശ്നം? 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ടി കൂടംകുളം പദ്ധതിക്ക് വേണ്ടി ഇപ്പോള്‍ ചെലവാക്കിയിരിക്കുന്നത് 18000 കോടി രൂപയാണെന്നോര്‍ക്കുക. ഇനിയും അനേകായിരം കോടി ചെലവക്കിയാലേ ഇത് പൂര്‍ത്തിയാക്കാന്‍ ആകൂ. പരമാവധി 50 വര്‍ഷത്തെ ആയുസേ ഇതിനുള്ളു. അന്ന് ഡിക്കമ്മീഷന്‍ ചെയ്യാന്‍ ഇതിന്റെ അനേകമിരട്ടി വേണ്ടി വരും. ആണവ വേസ്റ്റ് എന്തു ചെയ്യും എന്നതിന്, ഇന്‍ഡ്യക്ക് ഒരു രൂപ രേഖ ഇതു വരെ ഇല്ല. 1984 ല്‍ പണി തുടങ്ങിയതാണാ പദ്ധതി. അന്നതിന്റെ എസ്റ്റിമേറ്റ് 6000 കോടി മാത്രമായിരുന്നു. 30 വര്‍ഷം കഴിഞ്ഞിട്ടും  അത് കമ്മീഷന്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. കമ്മീഷനായി പലരുടെയും പോക്കറ്റില്‍ പല കോടികള്‍ എത്തിയതു മാത്രം മിച്ചം. ലോകം മുഴുവന്‍ ആണവ വൈദ്യുതി ഉപേക്ഷിച്ചു തുടങ്ങുമ്പോള്‍ ഇന്‍ഡ്യക്കാരെ കുരുതി കൊടുക്കാന്‍ വേണ്ടി മന്‍ മോഹന്‍ സിംഗ് ഇതിന്റെ പിന്നാലെ പോകുന്നു.

കേരളത്തില്‍ 85 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളാണുള്ളത്. അതില്‍ 50 ലക്ഷവും മാസം 100 യൂണിറ്റില്‍ താഴെ മാത്രമേ ഉപയോഗിക്കുന്നുള്ളു. അവര്‍ക്ക് ഒരു കിലോ വാട്ടിന്റെ പ്ളാന്റ് മതിയാകും. നാലു പവന്റെ ഒരു സ്വര്‍ണ്ണ മാല വാങ്ങുന്ന പണച്ചെലവേ ഒരു കുടുംബത്തിനിതിനു വേണ്ടി ചെലവാക്കേണ്ടതുള്ളു. ഒരാഴ്ച്ച കൊണ്ട് ഇത് സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങാം. പരിസ്ഥിതി മലിനീകരണ പ്രശ്നമില്ല. ആരെയും കുടിയൊഴിപ്പിക്കേണ്ട. പ്രത്യേക സ്ഥലം വേണ്ട.

stephen jose said...

മറുപടിക്കു നന്ദി.മനോരമയില്‍ ഡോക്ടര്‍
ആര്‍. വി. ജി.മേനോന്‍ അദ്ദേഹത്തിന്‍റെ
വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതിനെ പറ്റി പറഞ്ഞിരുന്നു.അത്
കണ്ടിരുന്നോ ?

stephen jose said...

മറുപടിക്കു നന്ദി.മനോരമയില്‍ ഡോക്ടര്‍
ആര്‍. വി. ജി.മേനോന്‍ അദ്ദേഹത്തിന്‍റെ
വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതിനെ പറ്റി പറഞ്ഞിരുന്നു.അത്
കണ്ടിരുന്നോ ?

kaalidaasan said...

സ്റ്റീഫന്‍,

ആര്‍ വി ജി മേനോന്‍ എഴുതിയത് വായിച്ചിരുന്നു. അദ്ദേഹം സബ്‌സിഡി ഇല്ലാതിരുന്ന കാലത്തായിരുന്നു പ്ളാന്റ് സ്ഥാപിച്ചത്. അതുകൊണ്ട് 2 ലക്ഷം ആയി. സബ്‌സിഡി കൂടെ ഉണ്ടെങ്കില്‍ ഒരു ലക്ഷമേ വരൂ.

മേനോന്‍ സാറിന്റെ ഉപഭോഗം മാസം 150 യൂണിറ്റാണ്. അതുകൊണ്ട് ഒരു കിലോ വാട്ട് തികയാതെ വരുന്നു. അതിനു വേണ്ടി കുറച്ചു കൂടേ ശേഷിയുള്ള പ്ളാന്റ് വേണ്ടി വരും. 1.5 കിലോ വാട്ടോ 2 കിലോവാട്ടോ ശേഷിയുള്ളവ. അതിനു ചെലവു കൂടും. ഇപ്പോള്‍ 2 ലക്ഷം കയ്യിലുണ്ടെങ്കില്‍ രണ്ടു കിലോവാട്ടിന്റെ പ്ളാന്റ് സ്ഥാപിക്കാന്‍ ആകും.

കേരളത്തിലെ ഭൂരിഭാഗം ഉപഭോക്താക്കളും മാസം 100 യൂണിറ്റോ അതില്‍ കുറവോ ഉപയോഗിക്കുന്നവരാണ്. അവര്‍ക്ക് 1 കിലോവാട്ടിന്റെ പ്ളാന്റ് ധാരാളം മതിയാകും.

Sijo said...

ഓ ഇത് ചുമ്മാ തട്ട്ടിപ്പാ . മനോരമ കമ്പനിക്കാര്‍ സോളാര്‍ പനെലിന്റെ കമ്പനി തുടങ്ങുന്നു കാണും. അവര്‍ക്ക് കശുണ്ടാകാന്‍ വേണ്ടി ചുമ്മാ ഇങ്ങനെയൊക്കെ എഴുതുന്നതാ. അല്ല പിന്നെ

kaalidaasan said...

സിജൊ,

മനോരമക്കാര്‍ പാനലിന്റെ കച്ചവടം തുടങ്ങുമോ ഇല്ലയോ എന്നതല്ല പ്രശ്നം. ലോകം മുഴുന്‍ സുരക്ഷിതമായ വൈദ്യുതി സ്രോതസായി സൌരോര്‍ജത്തെ കാണുന്നു. അതൊന്നും കേരളത്തിലെ മനോരമയുടെ കമ്പനിക്കുവേണ്ടിയൊന്നുമല്ല.

ഇത് വെറും തട്ടിപ്പാണെന്നൊക്കെ പറയുന്നതിനു മുന്നെ താഴെ കാണുന്നവ ഒന്നു വായിക്കുക.

Solar power in the United States

Solar power in Australia

France Doubles Solar Energy Target

Solar energy boost for France as vast project opens

Solar energy on the rise in Germany


TEXT

Unknown said...

വളരെ നല്ല ലേഖനം. സത്യം പറഞ്ഞാല്‍ മനോരമ വായിക്കാത്തത് കൊണ്ട് ഇങ്ങനെ ഒരു വെബ്‌ മനോരമക്കാര്‍ തുടങ്ങിയതായി, കാളിദാസന്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. നന്നായി ഇപ്പോഴെങ്കിലും അവര്‍ക്കൊക്കെ നല്ല ബുദ്ധി തോന്നിയല്ലോ.
തീരച്ചയയും കേരളത്തിലെ വൈദ്യുതി ഉത്പാദന രംഗത്ത് സൗര വൈദ്യുതിക്ക് ഒരു നല്ല പങ്ക് വഹിക്കാനുണ്ട്. നാളത്തെ പ്രധാന ഊര്‍ജ ശ്രോതസ് സൗര വൈദ്യുതി തന്നെ ആയിരിക്കു. പിന്നെ എതെല്ലാം തരത്തിലുള്ള വീടുകള്‍ക്ക് സൌരോര്‍ജ പാനല്‍ അനുയോജ്യമാകും എന്ന് കൂടി എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.

kaalidaasan said...

മനോജ്,

എല്ലാത്തരം വീടുകള്‍ക്കും സൌരോര്‍ജ പ്ളാന്റുകള്‍ അനുയോജ്യമാണ്. ഈ പാനലുകള്‍ക്ക് വലിയ ഭാരമില്ല. സൂര്യപ്രകാശം പതിക്കുന്ന മേല്‍ക്കൂര ഉണ്ടെങ്കില്‍ അവിടെ സ്ഥാപിക്കാം.

സര്‍ക്കാര്‍ സബ്‌സിഡി കഴിഞ്ഞ് വ്യക്തി കയ്യില്‍ നിന്നും മുടക്കേണ്ട ഒരു ലക്ഷം രൂപ വായ്പ്പയായി നല്‍കാനുള്ള പദ്ധത്തി കൂടി കേരള സര്‍ക്കാര്‍ ആവിഷ്കരിക്കാന്‍ പോകുന്നുണ്ട് എന്നു കൂടി വാര്‍ത്ത ഉണ്ടായിരുന്നു. കുറഞ്ഞ പലിശയില്‍ തവണകളായി അടച്ചു തീര്‍ക്കാവുന്ന വായ്പ്പ നല്‍കിയാല്‍ കൂടുതല്‍ ആളുകള്‍ ഇതിലേക്കാകര്‍ഷിക്കപ്പെടും.

ഇനി കേരളത്തിനു വേണ്ടത് ഒരു സൌരോര്‍ജ്ജ വിപ്ളവമാണ്. കേരളത്തിന്റെ കാലവസ്ഥ അതിനനുയോജ്യവും. സര്‍ക്കാരിന്റെ ഭാഗത്ത് അല്‍പ്പം ഇച്ഛാ ശക്തി ഉണ്ടെങ്കില്‍  ഇത് വിജയകരമായി നടപ്പാക്കാം. വന്‍കിട ഊര്‍ജ്ജോല്‍പ്പാദന പദ്ധതികള്‍ കേരളത്തിനു യോജിക്കില്ല.

Sijo said...

Sorry Kalidasan,
I didn't mean what I said.
I was just joking in line of normal reaction from our society.
Have you any idea how long ANERT has been active in Kerala? What result did thy make?
The real effort has to come from KSEB.
The only successful way is to link the panels to the grid and EB buys back excess power from customers during the day and supply during the night. But this requires smart meters.
The reality is far away from this.
Kerala has got the worst distributions lines I have seen. Just look at the wiring on a post in our state and compare it to the wiring in TN or Karnataka.

Sijo said...

One more thing I can add Kaalidasan,

Our bureaucracy and engineering systems hasn't evolved much from the state, British left it in 1947.
At least in the government system, we are eons behind.
KSEB will not think about integrating solar power to their grid as long as it si not functioning as a profit centre. It won't go the KSRTC way soon, since there is no alternative.

kaalidaasan said...

സിജൊ,

കേരളത്തില്‍ ANERT  കുറെയേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എല്ലാത്തരം പാരമ്പര്യേതര ഊര്‍ജ്ജ വിഭാഗങ്ങളും അവര്‍ കൈകാര്യം ചെയ്യുന്നുണ്ട്. അതേക്കുറിച്ച് ഈ ലിങ്കില്‍ വായിക്കാം.

Renewable Energy Programmes

KSEB ക്കാണിക്കാര്യത്തില്‍ വളരെയേറെ ചെയ്യാനുള്ളത്. വീടുകളില്‍ ഉണ്ടാക്കുന്ന അധികം വരുന്ന വൈദ്യുതി സ്വീകരിക്കാനുള്ള സംവിധാനം അവര്‍ ചെയ്യണം. അതിനു വേണ്ടി IN/OUT Meter സ്ഥാപിക്കേണ്ടി വരും.

Sijo said...

കാളിദാസാ, ഈ പഴയ ബ്ലോഗ്‌ പൊടി തട്ടി എടുക്കുന്നതിൽ ക്ഷമിക്കണം, പക്ഷെ ഞാൻ പണ്ട് നടത്തിയ immature ആയ ഒരു കമന്റിനെ ഇപ്പോളത്തെ സംഭവവികാസങ്ങൾ ഓര്മിപ്പിക്കുന്നു.
പുതിയ എന്ത് സമ്പ്രദായം വന്നാലും അതിൽ അഴിമതിയും തട്ടിപ്പും നടത്താനുള്ള sophistication നമ്മുടെ നാട്ടിലെ കള്ളന്മാർ നേടിക്കഴിഞ്ഞു.
ഇത് പോലെ എത്ര സംഭവങ്ങൾ നടന്നാലും, വീണ്ടും വീണ്ടും തല വച്ച് കൊടുക്കാൻ ആർത്തി പൂണ്ട ഒരു സമൂഹവും നമുക്കുണ്ട്.
;)
താങ്കളുടെ ബ്ലോഗ്‌ വായിച്ചു സോളാർ പവർ ഇൽ ആകൃഷ്ടരായ ആരെങ്കിലും ഇതിൽ പണം മുടക്കിയിട്ടുണ്ടോ ആവോ!!! ;)
ചുമ്മാ, വെറുതെ ഒരു joke