Thursday, 3 January 2013

വള്ളിക്കുന്നിനെ ആരെങ്കിലും ഒന്ന് റേപ്പ് ചെയ്യൂ, പ്ളീസ്





മലബാറിലെ ചില ഭാഗത്ത് ആണ്‍കുട്ടികളെ കുണ്ടന്‍ എന്നാണു വിളിക്കുക.  കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുരുഷ സ്വവര്‍ഗ്ഗരതി ഉള്ള സ്ഥലമാണു മലബാര്‍ എന്നു പറയപ്പെടുന്നു. അതില്‍ വാസ്തവമുണ്ട് എന്നതിന്റെ തെളിവാണ്, അവിടെ ചെറുപ്രായമുള്ള ആണ്‍കുട്ടികളില്‍ രതി ജന്യ രോഗങ്ങള്‍ കൂടുതലായി കാണുന്നത്. പുരുഷന്‍മാര്‍  കുണ്ടന്‍മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനവിടങ്ങളില്‍ പറയുന്ന പേരാണ്, കുണ്ടനടി. ഇതിപ്പോള്‍ ഇവിടെ പരാമര്‍ശിക്കാന്‍ കാരണം പ്രശസ്ത ബ്ളോഗറായ വള്ളിക്കുന്നിന്റെ ബ്ളോഗില്‍ ഇത് സംബന്ധമായി നടക്കുന്ന കശപിശയാണ്. ബലാല്‍ സംഗത്തിന്റെ കാരണം വസ്ത്ര ധാരണ രീതിയാണെന്ന് പറയുന്ന  വള്ളിക്കുന്നിനെ ആരോ കുണ്ടനടിക്കാന്‍ ശ്രമിച്ചു എന്നാണ്, ഇപ്പോഴത്തെ പരാതി.




ഡെല്‍ഹിയില്‍ അതി ദാരുണമായി നടന്ന ബലാല്‍ സംഗം ഇതി വൃത്തമാക്കി   ബഷീര്‍ വള്ളിക്കുന്ന്  എഴുതിയ മഹാകാവ്യത്തിന്റെ തലവാചകം എന്നെയൊന്ന് റേപ്പ് ചെയ്യൂ എന്നാണ്. അതിന്റെ മുദ്രയാണ്, മുകളില്‍ പതിച്ചിരിക്കുന്ന ചിഹ്നം.


കാവ്യത്തില്‍ അദ്ദേഹം പറയാന്‍ ഉദ്ദേശിക്കുന്നത് സ്വന്തം മതമായ ഇസ്ലാമിന്, ഈ വിഷയത്തിലുള്ള കാഴ്ച്ചപ്പാടും. ഇസ്ലാമില്‍ ബലാല്‍ സംഗം നടന്നാലും വ്യഭിചാരം നടന്നാലും കുറ്റക്കാരി സ്ത്രീയാണ്. ബലാല്‍ സംഗം ചെയ്യപ്പെടുന്ന സ്ത്രീയെ ശിക്ഷിക്കുന്ന വിചിത്രമായ  കാഴ്ച ഇസ്ലാമില്‍ മാത്രമേ ഉള്ളു. അതിന്റെ ചുവട് പിടിച്ച് വളിക്കുന്ന്  ചില  "ക്രിയാത്മക ചിന്തകളും സമീപനങ്ങളും" അവതരിപ്പിക്കുന്നു. ഇത്തരം ഭീതിതമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്ന "സാംസ്കാരിക ചുറ്റുപാടുകളെയും ജീവിത ശൈലികളെയും" ശ്രീമാന്‍ വള്ളിക്കുന്ന്  വിവരിക്കുന്നുണ്ട്.  ഇതാണത്.

 >>>സിനിമകളും പരസ്യങ്ങളും ചുമര്‍ചിത്രങ്ങളും സ്ത്രീകളെ പ്രദര്‍ശന വസ്തുക്കളായിട്ടാണ് അവതരിപ്പിക്കുന്നത്‌. ദൃശ്യ മാധ്യമങ്ങളുടെ ഓരോ ഫ്രെയിമിലും സ്ത്രീശരീരം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നു. ആഭാസകരമായ ചുവടുകളും താളങ്ങളും നൃത്തങ്ങളും വാര്‍ത്താ ചാനലുകളില്‍ പോലും നിറഞ്ഞു നില്‍ക്കുന്നു. സിനിമാ നടികളുടെ സ്വാഭാവിക പ്രസവം വരെ  ചിത്രീകരിച്ചു ഹിറ്റാക്കുന്നു. . 'ബോള്‍ഡ് സെക്സും' അനുബന്ധ ആഭാസത്തരങ്ങളും കുത്തിനിറച്ച ന്യൂ ജനറേഷന്‍ ഉരുപ്പടികളും വേണ്ടത്ര വിറ്റഴിക്കപ്പെടുന്നു. ഇതൊക്കെ കണ്ടും കേട്ടും സമനില തെറ്റുന്ന യുവത്വം ഞരമ്പ്‌ രോഗത്തിന്റെ അങ്ങേത്തലക്കല്‍ എത്തുന്നു.<<<<

ഇതാണ്, വള്ളിക്കുന്നു വൈദ്യന്‍ ഡെല്‍ഹിയില്‍ നടന്ന ബലാല്‍ സംഗത്തിന്റെ കാരണമായി കണ്ടെത്തിയ നഗ്ന സത്യം.

ഇതിനു പ്രതിവിധി ആയിട്ടുള്ള മരുന്ന് ഇതും.

>>>വ്യക്തി തലത്തിലും കുടുംബതലത്തിലും ഓരോരുത്തര്‍ക്കും ചില ഉത്തരവാദിത്വങ്ങള്‍ ഊണ്ട്. സ്വയം മാറുവാനും വീടും കുടുംബവുമടങ്ങുന്ന പരിമിത വൃത്തത്തിലെങ്കിലും - ഏറ്റവും ചുരുങ്ങിയത് സ്വന്തം മക്കളിലെങ്കിലും - ചില മാറ്റങ്ങള്‍ വരുത്തുവാനും എളിയ ശ്രമങ്ങള്‍ ഉണ്ടാവണം.<<<<

ഈ ചികിത്സക്ക്  ഒരാധികാരികത  ഉണ്ടാകാനായി ലിയോ ടോള്‍സ്റ്റോയിയുടെ അതിപ്രസിദ്ധമായ വാചകം കൂടി അദ്ദേഹം ഉദ്ധരിക്കുന്നു.  'ലോകത്തെ മാറ്റിമറിക്കുന്ന കാര്യം എല്ലാവരും ചിന്തിച്ചു തലപുകയ്ക്കുന്നു, എന്നാല്‍ സ്വയം  മാറുന്നതിനെക്കുറിച്ച്‌ ആരും ചിന്തിക്കുന്നില്ല' 


ആമുഖമായി ഇത്രയും പറഞ്ഞിട്ട്  യഥാര്‍ത്ഥ വിഷയത്തിലേക്ക് കടക്കുന്നത് ഇങ്ങനെ.

>>>>ഇത്തരം പ്രശ്നങ്ങളോടുള്ള സമീപനങ്ങളില്‍ സ്ത്രീകള്‍ക്കുമാവാം ചില മാറ്റങ്ങള്‍.  'എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ വരരുത്, മാന്യമായി പെരുമാറുവാന്‍ നിങ്ങളുടെ മക്കളെ പഠിപ്പിക്കുക' എന്നതാണ് പ്രക്ഷോഭകരുടെ പ്ലക്കാര്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാചകം.<<<< 

ശ്രദ്ധിക്കുക. പ്രക്ഷോഭകരുടെ പ്ലക്കാര്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാചകം, എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ വരരുത്, മാന്യമായി പെരുമാറുവാന്‍ നിങ്ങളുടെ മക്കളെ പഠിപ്പിക്കുക' എന്നാണ്, വള്ളിക്കുന്ന്  കണ്ടു പിടിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയോളമായി  ഡെല്‍ഹിയിലും ഇന്‍ഡ്യയിലെ മറ്റ് പല നഗരങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളെ മാദ്ധ്യമങ്ങളിലൂടെ ഞാനും കണ്ടിരുന്നു. പക്ഷെ ഇതുപോലുള്ള ഒരു പ്ളക്കാര്‍ഡ് ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ഇംഗ്ളീഷില്‍ ഒരു പഴം ചൊല്ലുണ്ട്. Eyes does not see what the mind does not know. എന്നാണത്. വള്ളിക്കുന്നിന്റെ കാര്യത്തില്‍ അതിന്‌ അല്‍പ്പം മാറ്റം വരുത്താം. Eyes are  allowed to see only what the mind is  taught എന്നാക്കാം. സ്വന്തം മത വിശ്വാസം പഠിപ്പിച്ചിരിക്കുന്ന വസ്ത്ര ധാരണ രീതി  മനസില്‍ വേരു പിടിച്ചിരിക്കുന്നു. അതുകൊണ്ട് ഇത് മാത്രമേ അദ്ദേഹം കണ്ടുള്ളു.

സ്ത്രീകള്‍ക്ക് അദ്ദേഹം നല്‍കുന്ന  ഉപദേശം ഇതാണ്. വസ്ത്ര ധാരണത്തില്‍ അല്പം മാന്യത നിങ്ങള്‍ക്കുമാവാം. ഞങ്ങള്‍ എങ്ങിനെയും നടക്കും, പക്ഷെ നിങ്ങള്‍ മര്യാദക്ക് നടന്നേ തീരൂ എന്ന് പറയുന്നിടത്ത് അല്പം ചില പന്തികേടുകളുണ്ട് എന്ന് മാത്രം പറയട്ടെ.  ഇതദ്ദേഹം പറയാന്‍ കാരണം ഈ  പ്ളക്കാര്‍ഡാണ്.



Don't tell me how to dress എന്നതിന്റെ അര്‍ത്ഥം വള്ളിക്കുന്ന് മനസിലാക്കിയത്  ഞങ്ങള്‍ എങ്ങിനെയും നടക്കും, എന്നാണ്. 

വള്ളിക്കുന്ന് ഈ ഒരു പ്ളക്കാര്‍ഡ് മാത്രം തെരഞ്ഞു പിടിച്ച്  വളച്ചൊടിക്കുന്നതിനൊരു ഉദ്ദേശ്യമേ ഉള്ളു. ഇസ്ലാമിക Dress Code നെ ന്യായീകരിക്കുക. ഇസ്ലാം മാത്രമേ സ്ത്രീകള്‍ക്ക്  Dress Code നിര്‍ദ്ദേശിക്കുന്നുള്ളു. പുരുഷന്‍  എന്ത് ധരിക്കണമെന്ന് പക്ഷെ ആ മതം നിര്‍ദ്ദേശിക്കുന്നില്ല. അപ്പോള്‍ ആ പ്ളക്കാര്‍ഡ് എവിടെ ചെന്ന് തറയ്ക്കുന്നു എന്നത് വള്ളിക്കുന്നിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. വള്ളിത്ത് ആണ്‍കുെ  വളച്ചൊടിക്കലിനു ടിപ്പണിയുമായി മറ്റ് ഇസ്ലാമിസ്റ്റുകള്‍ അണിനിരക്കുന്നു. 

ഡെല്‍ഹിയില്‍ നടന്ന പ്രതിഷേധവും അതില്‍ നിന്ന് വള്ളിക്കുന്ന് വായിച്ചെടുക്കുന്നതും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ബലാല്‍ സംഗത്തെ മോഷണത്തോടാണദ്ദേഹം താരതമ്യം ചെയ്യുന്നതും. സമൂഹത്തില്‍ ബലാല്‍ സംഗക്കാരുണ്ട്. അതുകൊണ്ട് സ്ത്രീകള്‍ ഇസ്ലാം നിര്‍ദ്ദേശിക്കുന്ന മാന്യമായ വസ്ത്രമായ പര്‍ദ്ദ പോലുള്ള വസ്ത്രം ധരിച്ച് നടക്കണം. സമൂഹത്തില്‍ കള്ളന്‍മാരുണ്ട്. അതുകൊണ്ട് എല്ലാവരും വാതിലുകള്‍ അടച്ച് വീട് സുരക്ഷിതമാക്കണം. കളവിനും ബലാല്‍ സംഗത്തിനും   ഇസ്ലാമിക നിദാന ശാസ്ത്രപ്രകാരം എളുപ്പം പരിഹാരമായി. സ്ത്രീകള്‍,  വാതിലുകള്‍ പൂട്ടുന്നതുപോലെ എല്ലാം പൂട്ടി വച്ച്,( പര്‍ദ്ദ ധരിച്ച് )നടക്കുക. സ്ത്രീകള്‍ക്കദ്ദേഹം ഒരു ഉപദേശം കൂടി നല്‍കുന്നു. തങ്ങള്‍ പ്രദര്‍ശന വസ്തുക്കളല്ല എന്ന് ആദ്യം തിരിച്ചറിയേണ്ടതും സ്വയം പ്രദര്‍ശന വസ്തുക്കളാകാതിരിക്കാന്‍ ശ്രമിക്കേണ്ടതും സ്ത്രീകള്‍ തന്നെയാണ്. 

വള്ളിക്കുന്നും അവിടെ അഭിപ്രായമെഴുതിയ മറ്റ് ഇസ്ലാമിസ്റ്റുകളും ഏക സ്വരത്തില്‍ പറയുന്നത്, സ്ത്രീകളെ ബോധവത്കരിക്കുക. സ്ത്രീകളെ മാന്യമായ വസ്ത്രം ധരിപ്പിക്കുക. അതിന്റെ ഒരുദാഹരണം ഇതാണ്.







ബലാല്‍ സംഗം എന്ന നീചപ്രവര്‍ത്തിയേക്കാള്‍ കൂടുതല്‍ ഇവരൊക്കെ സ്ത്രീകളുടെ വസ്ത്രധാരണത്തിലും പെരുമാറ്റ ദൂഷ്യത്തിലും കിടന്ന് വട്ടം ചവിട്ടുന്നതുകണ്ടപ്പോള്‍ ഒരാള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു.


അപ്പോള്‍ വള്ളിക്കുന്നിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 


ഇതിനോട് ഞാന്‍ പ്രതികരിച്ചു.

>>>>എന്നെയൊന്ന് റേപ്പ് ചെയ്യൂ !!

നല്ല തല വാചകം. 

മഞ്ഞപ്പത്ര നിലവരത്തിലേക്കുള്ള വള്ളിയുടെ പ്രയാണം അസലായിട്ടുണ്ട്. 

പര്ദ്ദയെക്കുറിച്ച് ഓര്ക്കുമ്പോഴല്ല ചൊറിച്ചില് വരുന്നത്. പര്‍ദ്ദ ധരിക്കാത്ത സ്ത്രീയെ ബലാല്‍ സംഗം ചെയ്യണം എന്നു തോന്നുന്ന വള്ളിയുടെ അഭിപ്രായത്തോടു ചൊറിച്ചിലുണ്ട്. 

മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്ന എല്ലാവരെയും റേപ്പ് ചെയ്യാനുള്ള വള്ളിയുടെ മനോനിലക്കൊരു പച്ച സല്യൂട്ട്. 

ഒരു സാദാ ഇസ്ലാം വിശ്വാസിയുടെ മാന്യമായ വസ്ത്രം കൈവിരലുകളും മുഖവും ഒഴിച്ചുള്ളവയൊക്കെ മറച്ചു നടക്കുന്ന വസ്ത്രം തന്നെയല്ലേ. അതിനെ തന്നെയല്ലേ പര്‍ദ്ദ എന്നു വിളിക്കുന്നത്? തീവ്ര മുസ്ലിങ്ങള്‍ മുഖം കൂടി മറയ്ക്കുന്നു.

വസ്ത്രം പോലും ധരിക്കാതെ ആന്ദമാന്‍ ദ്വീപുകളില്‍ മനുഷ്യര്‍ ജീവിക്കുന്നുണ്ട്. അവിടത്തെ സ്ത്രീകളൊക്കെ എന്നും ബലാല്‍ സംഗം ചെയ്യപ്പെടുന്നു എന്നൊക്കെ വള്ളിയേപ്പോലുള്ള ഇസ്ലാമിസ്റ്റുകള്‍ക്ക് വിശ്വസിക്കാനുള്ള എല്ലാ അവകാശത്തെയും  ആദരിച്ചു കൊണ്ട് പറയട്ടെ, താങ്കളോട് ശരിക്കും സഹതാപം തോന്നുന്നു.

ഡെല്‍ഹിയിലെ പെണ്‍കുട്ടിയെ ബലാല്‍ സംഗം ചെയ്തവര്‍ക്കും സ്വന്തം മക്കളെ വരെ പീഢിപ്പിക്കുന്ന അച്ഛന്‍മാര്‍ക്കും താങ്കളേപ്പോലുള്ള കപട സദാചാരവാദികളേക്കാള്‍ മാന്യതയുണ്ട്. അവരാരും "സ്ത്രീ മാന്യമായി വസ്ത്രം ധരിക്കാത്തതുകൊണ്ടാണ് പീഢിപ്പിച്ച"തെന്ന അസംബന്ധം പറഞ്ഞിട്ടില്ല. 

ഡെല്‍ഹിയില്‍ ബലാല്‍ സംഗം ചെയ്യപ്പെട്ട കുട്ടിക്കു പകരം പര്‍ദ്ദയിട്ട മുസ്ലിം പെണ്‍കുട്ടിയായിരുന്നു കയറിയതെങ്കില്‍ (താലിബന്‍ മോഡലില്‍ ചാക്കുകെട്ടിനേപ്പോലെ ആയിരുന്നു വന്നിരുന്നത് എങ്കിലും)ആ കുട്ടിയും ബലാല്‍ സംഗം ചെയ്യപ്പെടുമായിരുന്നു.

മലക്കും മറ്റ് പലരും ഇവിടെ എഴുതിയ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. വസ്ത്ര ധാരണം ഒരിക്കലും ബലാല്‍ സംഗത്തിനൊരു കാരണമല്ല. പര്‍ദ്ദ വാദികള്‍ എപ്പോഴും  ഇതൊരു കാരണമായി പൊക്കിപ്പിടിക്കാറുണ്ട്. <<<<<

പക്ഷെ ഈ കമന്റ് വള്ളിക്കുന്ന് ഡെലീറ്റ് ചെയ്തു. പല പ്രാവശ്യം ഞാന്‍ ഇത് പോസ്റ്റ് ചെയ്തപ്പോഴും നീക്കം ചെയ്യപ്പെട്ടു.


വിലാപകാവ്യത്തിന്റെ ഒന്നാം ഖണ്ഡത്തില്‍ വള്ളിക്കുന്ന് നല്‍കുന്ന ഗുണപാഠം ഇതാണ്. സ്ത്രീകള്‍ പ്രദര്‍ശന വസ്തുക്കള്‍ ആയതുകൊണ്ട് ബലാല്‍സംഗം ചെയ്യപ്പെടുന്നു. 


വള്ളിക്കുന്നിന്റെ വസ്ത്രപുരാണത്തെ കളിയാക്കി സിമി നസ്രേത്ത് എന്ന വ്യക്തി ഒരു കമന്റെഴുതി. "ബഷീറിന്റെ വസ്ത്രധാരണം കണ്ട്  കുണ്ടിക്കടിക്കാന്‍ തോന്നിയാല്‍ അത് ബഷീറിന്റെ  കുറ്റമാണോ",  എന്നാണ്, സിമി ചോദിച്ചത്. "സ്വവര്‍ഗ്ഗ രതിയില്‍ താല്‍പ്പര്യമുള്ള ഒരാള്‍, വള്ളിക്കുന്നിന്റെ വസ്ത്രധാരണരീതിയിലെ മൊഞ്ച് കണ്ട് മയങ്ങി വള്ളിക്കുന്നിനെ ബലാല്‍സംഗം ചെയ്യുകയാണെങ്കില്‍ എന്തു സംഭവിക്കും" എന്ന "ഭാവന" അവതരിപ്പിച്ചപ്പോള്‍ വള്ളിക്കുന്നിന്റെ സര്‍വ്വ നിയന്ത്രണവും പോയി.  സിമി എഴുതിയ കമന്റ് ഇതാണ്.



ആക്ഷേപഹാസ്യം മനസിലാകാതെ വരുമ്പോള്‍ പറ്റുന്ന അമളിയാണു വള്ളിക്കുന്നിനു പറ്റിയത്.

സംഗതി പിടിവിട്ടു എന്നു മനസിലായപ്പോള്‍ ബഷീര്‍ കളം മാറി ചവിട്ടാന്‍ ഒരു ശ്രമം നടത്തി. അങ്ങനെ വിലാപത്തിന്റെ രണ്ടാം ഭാഗം വന്നു. എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!







അതിലെ കുമ്പസാരം ഇങ്ങനെ.

>>>സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്ക് സര്‍ക്കാറുകളെ  മാത്രം പഴിപറയാതെ സാമൂഹ്യ സാംസ്കാരിക തലങ്ങളില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനാവുമോയെന്ന ചോദ്യമുയര്‍ത്തുകയായിരുന്നു പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പക്ഷെ ചര്‍ച്ച എത്തിപ്പെട്ടത് പര്‍ദ്ദയിലാണ്. പിന്നെ അത് പാക്കിസ്ഥാനിലേക്കും താലിബാനിലേക്കും വരെ പോയി!!!<<<<<

സ്ത്രീകള്‍ക്കെതിരെ ഉള്ള അതിക്രമങ്ങള്‍ക്ക് സ്ത്രീകളെ പഴിച്ചിരുന്ന വള്ളിക്കുന്നിനു ബോധോദയം ഉണ്ടാകുന്നതിന്റെ ലക്ഷണമാണീ അഭിപ്രായം.


പക്ഷെ കലിപ്പ് അവിടെയും തീരുന്നില്ല.

>>>>മാന്യമായ വസ്ത്രധാരണമെന്നത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം വിഷയമല്ല. അതൊരു സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് ഉടുതുണി അഴിച്ചിട്ടു നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഇരുന്നു കുരയ്ക്കുന്ന വേതാളങ്ങള്‍ പോലും സ്വന്തം വീട്ടില്‍ അത് പ്രാവര്‍ത്തികമാക്കാത്തത്. സ്വന്തം ഭാര്യക്കും മക്കള്‍ക്കും ആ സ്വാതന്ത്ര്യം വേണ്ട!!.  പക്ഷെ ആരാന്റെ അമ്മയും പെങ്ങളും ഉടുതുണി അഴിച്ചിട്ടു നടന്നാല്‍ കാണാന്‍ നല്ല ചേലാണ്!! . നഗ്നത പുറത്തു കാണിച്ചു നടക്കുന്നതാണ് മാന്യമായ വസ്ത്രം ധരിച്ചു നടക്കുന്നതിനേക്കാള്‍ സ്ത്രീകള്‍ക്ക് നല്ലത് എന്ന് കരുതുന്നവരോട് വാദിച്ച് സമയം കളയുന്നത് വെറുതെയാണ്. കുതിരവട്ടത്ത് ഒഴിവുണ്ടെങ്കില്‍ അവര്‍ക്കൊരു റൂം ബുക്ക്‌ ചെയ്ത് അങ്ങോട്ടെത്തിക്കുന്നതാവും കൂടുതല്‍ നല്ലത്.<<<<< 

 വസ്ത്രം വിട്ട ഒരു കളിക്കും വള്ളിക്കുന്നില്ല. പഠിച്ചതല്ലേ പാടാന്‍ ആകൂ. "ഉടുതുണി അഴിച്ചിട്ട് നടക്കാനുള്ള സ്വാത്ര്യത്തിനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ വേതാളങ്ങള്‍ ഇരുന്നു കുരയ്ക്കുന്നു" പോലും. സിമിയുടെ കമന്റ് മര്‍മ്മത്തുകൊണ്ട് പുളയുന്ന വള്ളിയെ ഈ വാക്കുകളില്‍ വായിച്ചെടുക്കാം.


ആ പുളപ്പ് പുറത്തു വരുന്നതിങ്ങനെ.

>>>>കഴിഞ്ഞ പോസ്റ്റിനെക്കുറിച്ച വിവാദങ്ങള്‍ക്കിടയില്‍ സ്വവര്‍ഗഭോഗിയായ ഒരുത്തന്‍ എന്റെ ജി പ്ലസ്സില്‍ ഒരു ഫയങ്കര കമന്റ് എഴുതി. താങ്കളുടെ ടീ ഷര്‍ട്ടിട്ട ഫോട്ടോ കണ്ടിട്ട് എനിക്ക് വല്ലാത്ത വികാരം വരുന്നു എന്ന്. കൂടെ ഇവിടെ എഴുതാന്‍ കൊള്ളാത്ത മറ്റ് ചിലതും. നേരത്തെ പറഞ്ഞ പോലെ തുപ്പാക്കി മുറിച്ചു കളയേണ്ട ഒരു ഞരമ്പ്‌ രോഗം തന്നെയാണ് അവന്റെതും. ആ കമന്റ് ഞാന്‍ ഉടനെ ഡിലീറ്റ് ചെയ്തു. <<<<<

ഭാവനയും യാഥാര്‍ത്ഥ്യവും തിരിച്ചറിയാന്‍ വയ്യാത്ത മണ്ടനൊന്നുമല്ല വള്ളിക്കുന്ന്. വള്ളിക്കുന്ന് സ്ത്രീകളേപ്പറ്റി എഴുതിയ അതേ രീതിയില്‍ വള്ളിക്കുന്നിനേപ്പറ്റി സിമി എഴുതിയതേ ഉള്ളു എന്ന് വള്ളിക്കുന്നിനറിയാം. പക്ഷെ അഹം ഭാവം അതംഗീകരിക്കാന്‍ സമ്മതിക്കുന്നില്ല.

പക്ഷെ ഒന്നുണ്ട്. വള്ളിക്കുന്നിന്റെ ഈ ബ്ളോഗിലെ ഒരു ഫോട്ടൊ കണ്ടാല്‍ സ്വവര്‍ഗ്ഗഭോഗികളായ ആര്‍ക്കും വികാരം വരും. ഒന്ന് ബലാല്‍സംഗം ചെയ്യാനും തോന്നും. അത്രക്ക് "മൊഞ്ചുണ്ട്" ഇതിന്.






തെളിവ് ഈ കമന്റാണ്.




പര്‍ദ്ദയേക്കുറിച്ചും വള്ളിക്കുന്ന് അഭിപ്രായമെഴുതി. അതിങ്ങനെ.

>>>>>പര്‍ദ്ദ ഈ ചര്‍ച്ചകളില്‍ വല്ലാതെ കടന്നു വന്നത് കൊണ്ട് രണ്ടു വാക്ക് അതിനെക്കുറിച്ചും പറയട്ടെ. കണ്ണുകള്‍ മാത്രം പുറത്തു കാട്ടി മുഖപടം ധരിച്ച് സ്ത്രീകള്‍ കറുത്ത വസ്ത്രത്തില്‍ പൊതിഞ്ഞ് നടക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നില്ല.<<<<<

ഇസ്ലാമിന്റെ വേദപുസ്തകമായ കുര്‍ആന്‍ വള്ളിക്കുന്ന് വായിച്ചിട്ടുണ്ടാകും. പക്ഷെ സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട് എന്നു പറയുന്നത്, തുണിയുടുക്കാതെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നു എന്നു മനസിലാക്കിയപോലെ ആയിപ്പോയി എന്നു മാത്രം.

മുഖം കൂടി മൂടുന്ന വസ്ത്രം ധരിക്കണമെന്ന് കുര്‍ആനില്‍ പറയുന്നുണ്ട്.


തഫ്ഹീമുല്‍ ഖുര്‍ആന്‍ 

24:31.

(31-) വിശ്വാസിനികളോടും പറയുക: അവരും കണ്ണുകള്‍ താഴ്ത്തിവെക്കട്ടെ.  ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ സ്വന്തം സൌന്ദര്യം വെളിപ്പെടുത്താതെയുമിരിക്കട്ടെ. സ്വയം വെളിവായതൊഴിച്ച്.  മുഖപടം താഴ്ത്തിയിട്ട് മാറുകള്‍ മറയ്ക്കട്ടെ. 


മുഖപടം താഴ്ത്തിയിട്ട് മാറുമറയ്ക്കട്ടെ എന്നാണിവിടെ പറയുന്നത്. മുഖം മറയുക്കുന്ന തുണിക്കാണു മുഖപടം എന്നു പറയുന്നത്. 

Translations of the Qur'an, Chapter 24: 

024.031

Waqul lilmu/minati yaghdudna min absarihinna wayahfathna furoojahunna wala yubdeena zeenatahunna illa ma thahara minha walyadribna bikhumurihinna AAala juyoobihinna wala yubdeena zeenatahunna illalibuAAoolatihinna aw aba-ihinna aw aba-i buAAoolatihinna aw abna-ihinna aw abna-i buAAoolatihinna aw ikhwanihinna aw banee ikhwanihinna aw banee akhawatihinna aw nisa-ihinna aw ma malakat aymanuhunna awi alttabiAAeena ghayri olee al-irbati mina alrrijali awi alttifli allatheena lam yathharoo AAala AAawrati alnnisa-i wala yadribna bi-arjulihinna liyuAAlama ma yukhfeena min zeenatihinna watooboo ila Allahi jameeAAan ayyuhaalmu/minoona laAAallakum tuflihoona 


YUSUFALI: And say to the believing women that they should lower their gaze and guard their modesty; that they should not display their beauty and ornaments except what (must ordinarily) appear thereof; that they should draw their veils over their bosoms and not display their beauty except to their husbands, their fathers, their husband's fathers, their sons, their husbands' sons, their brothers or their brothers' sons, or their sisters' sons, or their women, or the slaves whom their right hands possess, or male servants free of physical needs, or small children who have no sense of the shame of sex; and that they should not strike their feet in order to draw attention to their hidden ornaments. And O ye Believers! turn ye all together towards Allah, that ye may attain Bliss. 


PICKTHAL: And tell the believing women to lower their gaze and be modest, and to display of their adornment only that which is apparent, and to draw their veils over their bosoms, and not to reveal their adornment save to their own husbands or fathers or husbands' fathers, or their sons or their husbands' sons, or their brothers or their brothers' sons or sisters' sons, or their women, or their slaves, or male attendants who lack vigour, or children who know naught of women's nakedness. And let them not stamp their feet so as to reveal what they hide of their adornment. And turn unto Allah together, O believers, in order that ye may succeed. 


SHAKIR: And say to the believing women that they cast down their looks and guard their private parts and do not display their ornaments except what appears thereof, and let them wear their head-coverings over their bosoms, and not display their ornaments except to their husbands or their fathers, or the fathers of their husbands, or their sons, or the sons of their husbands, or their brothers, or their brothers' sons, or their sisters' sons, or their women, or those whom their right hands possess, or the male servants not having need (of women), or the children who have not attained knowledge of what is hidden of women; and let them not strike their feet so that what they hide of their ornaments may be known; and turn to Allah all of you, O believers! so that you may be successful. 


KHALIFA: And tell the believing women to subdue their eyes, and maintain their chastity. They shall not reveal any parts of their bodies, except that which is necessary. They shall cover their chests, and shall not relax this code in the presence of other than their husbands, their fathers, the fathers of their husbands, their sons, the sons of their husbands, their brothers, the sons of their brothers, the sons of their sisters, other women, the male servants or employees whose sexual drive has been nullified, or the children who have not reached puberty. They shall not strike their feet when they walk in order to shake reveal certain details of their bodies. All of you shall repent to GOD, O you believers, that you may succeed. 


ഇതേക്കുറിച്ച് മുമ്പ് ചര്‍ച്ച ചെയ്തപ്പോള്‍ "മുഖമല്ല, മാറിടം മറയ്ക്കുന്ന കാര്യമാണ്, ഇവിടെ പരാമര്‍ശിക്കുന്നത് "എന്നാണു പല ഇസ്ലാമിസ്റ്റുകളും  വാദിച്ചത്. പക്ഷെ ഈ വാചകത്തിനു ശേഷം വരുന്ന ഭാഗം ഇതാണ്.

"ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍40 41 തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, സ്വന്തം അധീനത്തിലുള്ളവര്‍, വിഷയവിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്‍, സ്ത്രീ സുഖ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍4. എന്നിവര്‍ക്കൊഴികെ അവര്‍ സൌന്ദര്യം വെളിവാക്കരുത്".

എന്താണിവിടെ പറയുന്ന സൌന്ദര്യം? മുഖമാണോ അതോ മാറിടമാണോ?

മാറിടമാണു മറയ്ക്കാന്‍ നിര്‍ദ്ദേശിച്ചതെങ്കില്‍ "ഒരു മുസ്ലിം സ്ത്രീക്ക് ഇപ്പറഞ്ഞവര്‍ക്കൊക്കെ തന്റെ മാറിടം തുറന്നു കാണിക്കാം" എന്ന അര്‍ത്ഥം വരുന്നു. ഇനി വള്ളിക്കുന്നിന്റെ ആദ്യം എഴുതിയ കമന്റിലേക്ക് പോകണം. "സ്ത്രീകള്‍ക്ക് ഉടുതുണി അഴിച്ചിട്ടു നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഇരുന്നു കുരയ്ക്കുന്ന വേതാളങ്ങള്‍ പോലും സ്വന്തം വീട്ടില്‍ അത് പ്രാവര്‍ത്തികമാക്കാത്തത്. സ്വന്തം ഭാര്യക്കും മക്കള്‍ക്കും ആ സ്വാതന്ത്ര്യം വേണ്ട."

മുസ്ലിം സ്ത്രീകള്‍ക്ക് "ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍40 41 തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, സ്വന്തം അധീനത്തിലുള്ളവര്‍, വിഷയവിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്‍, സ്ത്രീ സുഖ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍4. എന്നിവര്‍ക്കൊക്കെ തന്റെ നഗ്നത തുറന്നു കാണിക്കാം " എന്നു ഉത്ബോധിപ്പിക്കുന്ന ഒരു മതത്തില്‍ വിശ്വസിക്കുന്ന വള്ളിക്കുന്നാണിതു പറയുന്നത്.


വള്ളിക്കുന്നിനു പുറം പോക്കില്‍ നിന്ന് തടിയൂരാന്‍ കഴിയുന്നില്ല.

വീണ്ടും പറയുകയാണ്‌, സ്ത്രീകള്‍ ഒരു പ്രദര്‍ശന വസ്തുവല്ല എന്ന് സമൂഹത്തില്‍ ആദ്യം തിരിച്ചറിയേണ്ടത് സ്ത്രീകള്‍ തന്നെയാണ്. നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കുവാന്‍ പുരുഷന്മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും ബാധ്യതയുണ്ട്. പാര്‍ട്ടികളിലും ചടങ്ങുകളിലും കോട്ടും സൂട്ടുമിട്ട് അന്തസ്സായി വരുന്ന പുരുഷന്മാരോടൊപ്പം പുറമ്പോക്കും പത്തു സെന്റും പുറത്തിട്ട് നടക്കാനുള്ള അവകാശത്തെയല്ല സ്ത്രീ സ്വാതന്ത്ര്യം എന്ന് വിളിക്കേണ്ടത്. അതിന് പേര് വേറെയാണ്. 

സാരാംശം ഇതാണ്.

"പുറമ്പോക്കും പത്തു സെന്റും പുറത്തിട്ട് ഒരു സ്ത്രീ നടന്നാല്‍ അത് വക വച്ചു തരില്ല. നിങ്ങളെ കണുമ്പോള്‍ എന്നെ  റേപ്പ് ചെയ്യണേ എന്ന് നിങ്ങള്‍ കെഞ്ചുകയാണ്, എന്നേ വള്ളിക്കുന്നെന്ന  ഞാന്‍ മനസിലാക്കൂ."



വള്ളിക്കുന്ന് അവസാനിപ്പിക്കുന്നത് ഇങ്ങനെ.  >>>'റേപ്പ് മി പ്ലീസ് 3' എന്നെക്കൊണ്ട് എഴുതിപ്പിക്കരുത്.<<<<

അതിനു ലഭിച്ച മറുപടി അതി ഗംഭീരം.

>>>>>പാര്‍ട്ട്‌ മൂന്നും നാലും അഞ്ചും ആറും....അങ്ങനെ തുടര്‍ച്ചയായി എഴുതണം എന്നാണ് എന്‍റെ അപേക്ഷ, എപ്പോഴെങ്കിലും കാര്യം മനസിലായിപ്പോയാലോ !<<<<<


വള്ളിക്കുന്നിനു കാര്യം മനസിലായില്ല എന്നതൊക്കെ വെറും തോന്നലാണ്. കാര്യം ശരിക്കും മനസിലായി. അതിന്റെ ജാള്യതയാണീ രണ്ടാം ഭാഗം.


പടിഞ്ഞാറന്‍ നാടുകളിലെ റേപ്പിന്റെ കണക്കൊക്കെ വള്ളിക്കുന്ന് പകര്‍ത്തി വച്ചിട്ടുണ്ട്.





സൌദി അറേബ്യയില്‍ ബലാല്‍ സംഗത്തിന്റെ തോത് കുറവാണെന്ന് പലരും എഴുതി കണ്ടിട്ടുണ്ട്. ഒരു ഈച്ച അനങ്ങിയാല്‍ പോലും കേസാകുന്ന അമേരിക്കയില്‍ എല്ലാ ബലാല്‍സംഗങ്ങളുടെയും കണക്കുകള്‍ ലഭ്യമാണ്. ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇന്‍ഡ്യയിലെ ഔദ്യോഗിക കണക്കുമായി അത് താരതമ്യം ചെയ്യുന്നതു ശുദ്ധ അസംബന്ധമാണ്. എല്ലാം മൂടി വയ്ക്കുന്ന സൌദി അറേബ്യ പോലുള്ള ഇരുണ്ട ഗുഹയില്‍ നിന്നും വരുന്ന ഒരു കണക്കും വിശ്വാസ യോഗ്യമല്ല. 99% വീട്ടുവേലക്കാരികളും സൌദി അറേബ്യയില്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട്. അതൊന്നും അവിടത്തെ സര്‍ക്കാര്‍ നല്‍കുന്ന കണക്കില്‍ വരില്ല.

വളരെ അപൂര്‍വമായി പുറത്തു വരുന്ന വീഡിയോകളില്‍ ഒരെണ്ണം ഇവിടെ കാണാം. മുഖം പോലും മൂടി പര്‍ദ്ദ ഇട്ടു നടക്കുന്ന മാന്യകളാണിതിലെ ഇരകള്‍.,.

കഴിഞ്ഞ രണ്ടുമൂന്നാഴ്ചകളായി ഞാന്‍ കേരളത്തില്‍ പലയിടത്തും സഞ്ചരിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ പട്ടണങ്ങളിലൂടെ പോയി. മാന്യമല്ലാത്ത വസ്ത്രം ധരിച്ച ആരെയും ഞാന്‍ അവിടങ്ങളില്‍ കണ്ടില്ല. വള്ളിക്കുന്നിനേക്കാള്‍ മൊഞ്ചുള്ള കുണ്ടന്‍മാരെ പലയിടത്തും കണ്ടു. അതില്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

സ്ത്രീകള്‍ എന്തു വസ്ത്രം ധരിച്ചാലും അവര്‍  നമ്മളേപ്പോലെ മനുഷ്യ ജീവിയാണെന്ന് മനസിലാക്കുകയാണു വേണ്ടത്. ബോധവത്കരണം സ്ത്രീകള്‍ക്കല്ല വേണ്ടത്. വള്ളിക്കുന്നിനേപ്പോലുള്ള  പുരുഷന്‍മാര്‍ക്കാണത് വേണ്ടത്. സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന് പടിഞ്ഞാറന്‍ നാടുകളിലുള്ളവരെ കണ്ടു പഠിക്കണം. അവിടെ ആദ്യം ചെല്ലുന്നവര്‍ വള്ളിക്കുന്നിനേപ്പോലെ വാ പൊളിച്ചു നടക്കും. പിന്നീട് സ്വയം ബോധ്യമാകും.   ബസിലോ നിരത്തിലോ ട്രെയിനിലോ ആരും അറിയാതെ പോലും സ്ത്രീകളെ തൊടില്ല, അവര്‍ ഏതു വേഷം ധരിച്ചു നടന്നാലും.

45 comments:

kaalidaasan said...

കഴിഞ്ഞ രണ്ടുമൂന്നാഴ്ചകളായി ഞാന്‍ കേരളത്തില്‍ പലയിടത്തും സഞ്ചരിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ പട്ടണങ്ങളിലൂടെ പോയി. മാന്യമല്ലാത്ത വസ്ത്രം ധരിച്ച ആരെയും ഞാന്‍ അവിടങ്ങളില്‍ കണ്ടില്ല. വള്ളിക്കുന്നിനേക്കാള്‍ മൊഞ്ചുള്ള കുണ്ടന്‍മാരെ പലയിടത്തും കണ്ടു. അതില്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

സ്ത്രീകള്‍ എന്തു വസ്ത്രം ധരിച്ചാലും അവര്‍ നമ്മളേപ്പോലെ മനുഷ്യ ജീവിയാണെന്ന് മനസിലാക്കുകയാണു വേണ്ടത്. ബോധവത്കരണം സ്ത്രീകള്‍ക്കല്ല വേണ്ടത്. വള്ളിക്കുന്നിനേപ്പോലുള്ള പുരുഷന്‍മാര്‍ക്കാണത് വേണ്ടത്. സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന് പടിഞ്ഞാറന്‍ നാടുകളിലുള്ളവരെ കണ്ടു പഠിക്കണം. അവിടെ ആദ്യം ചെല്ലുന്നവര്‍ വള്ളിക്കുന്നിനേപ്പോലെ വാ പൊളിച്ചു നടക്കും. പിന്നീട് സ്വയം ബോധ്യമാകും. ബസിലോ നിരത്തിലോ ട്രെയിനിലോ ആരും അറിയാതെ പോലും സ്ത്രീകളെ തൊടില്ല, അവര്‍ ഏതു വേഷം ധരിച്ചു നടന്നാലും.

kaalidaasan said...

വള്ളിക്കുന്നിന്റെ ബ്ളോഗില്‍ ഞാന്‍ കമന്റെഴുതാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം  കമങ്റ്റ് മോഡറേഷ്ന വച്ചു. ഇനി എന്റെ കമന്റുകള്‍ വെളിച്ചം കാണില്ല. അതുകൊണ്ട് അവ ഇവിടെ ഇടുന്നു.

kaalidaasan said...



>>>സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്ക് സര്‍ക്കാറുകളെ മാത്രം പഴിപറയാതെ സാമൂഹ്യ സാംസ്കാരിക തലങ്ങളില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനാവുമോയെന്ന ചോദ്യമുയര്‍ത്തുകയായിരുന്നു പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. <<<


എന്താണീ ക്രിയാത്മകമായുള്ള ചെയ്ത്ത്?

ഇതൊരു ക്രമ സമാധാന പ്രശ്നമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനു മാത്രമേ എന്തെങ്കിലും ചെയ്യാനുള്ളു. വള്ളിയേപ്പോലുള്ളവര്‍ക്ക് എതിരെ വരുന്ന സ്ത്രീകളെ കയറിപ്പിടിക്കാനുള്ള ത്വര ഉപേക്ഷിക്കാനാകും. അതിനു സ്വയം നന്നാവുകയാണു വേണ്ടത്. അവള്‍ എന്റെ വിശ്വാസമനുസരിച്ച് മാന്യമായല്ല വസ്ത്രം ധരിച്ചിരിക്കുന്നത്, അതുകൊണ്ട് അവളെ റേപ്പ് ചെയ്തേക്കാം , എന്ന നിലപാട് മാറ്റണം. മാറാന്‍ തയ്യാറല്ലെങ്കില്‍ കര്‍ശനമായ ശിക്ഷാ രീതികള്‍ നടപ്പിലാക്കണം. അത് ചെയ്യേണ്ടത് സര്‍ക്കാരാണ്. ഇസ്ലാമിലെ ശിക്ഷാ രീതിപോലെ കല്ലെറിഞ്ഞ് കൊല്ലുകയൊന്നും വേണ്ട. ജീവിതാവസാനം ​വരെ ജയിലില്‍ ഇടുകയോ, ഇനിയൊരിക്കലും റേപ്പ് ചെയ്യന്‍ സാധിക്കാത്ത രീതിയില്‍ ഷണ്ഢീകരിക്കുകയോ ചെയ്യണം.

ഏതയാലും ഒരു ഗുണമുണ്ട്. സൂര്യനെല്ലിയും ഐസ് ക്രീമും ഒക്കെ ഒരിക്കല്‍ കൂടി ചൂടുപിടിക്കും. നീതി പീഠത്തിനിനിയും കണ്ണടക്കാന്‍ ആകില്ല.

kaalidaasan said...

>>>നിങ്ങളുടെ പോസ്റ്റല്ല തലക്കെട്ടാണ് കുഴപ്പം ഉണ്ടാക്കിയത് എന്ന് ചിലരൊക്കെ പറഞ്ഞിരുന്നു.പറഞ്ഞവന്റെ മതവും ജാതിയുമെല്ലാം നോക്കിയാണ് ചിലരെങ്കിലും പ്രതികരണത്തിന്റെ Modus Operandi നിശ്ചയിക്കുന്നത്<<<

തലക്കെട്ട് കുഴപ്പമുണ്ടാക്കി എന്ന് ആരൊക്കെ പറഞ്ഞാലും ഞാന്‍ പറയില്ല. ഞാന്‍ അഭിപ്രായപ്പെട്ടത് നല്ല തല വാചകം എന്നായിരുന്നു. താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്ന തല വാചകം. എതിരെ വരുന്ന, തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത വസ്ത്രം ധരിച്ചു വരുന്ന, സ്ത്രീകളൊക്കെ എന്നെയൊന്ന് റേപ്പ് ചെയ്യൂ എന്നു മന്ത്രിക്കുന്നതായി തോന്നുന്നവര്‍ക്ക് ചേര്‍ന്ന തല വാചകം.

സ്ത്രീകള്‍ക്ക് dress code നിര്‍ദ്ദേശിക്കുന്ന ഏക മതം ഇസ്ലാം ആണ്. അതുകൊണ്ട് ഇസ്ലം വിശ്വാസികളൊക്കെ എപ്പോഴും സ്ത്രീകള്‍ മുസ്ലിങ്ങള്‍ക്ക് കൂടി ബോധ്യമായ തരത്തില്‍ മാന്യമായ വസ്തരം ​ധരിക്കണമെന്ന് കൂടെ കൂടെ പറയുന്നു. മറ്റ് മത വിശ്വാസികളൊന്നും തങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെടുത്തി അങ്ങനെ പറയാറില്ല. വസ്ത്രധാരണത്തേക്കുറിച്ചുള്ള കുര്‍ആന്‍ സൂക്തം ഒരു മുസ്ലിം എഴുതിയത് താങ്കള്‍ അനുവദിക്കുമ്പോള്‍ ഇത് സ്വാഭവികമായും മത വിശ്വാസവുമായി ബന്ധപ്പെടുന്നു. അല്ലെങ്കില്‍ അതുപോലുള്ള ചവറുകള്‍ നിരുത്സാഹപ്പെടുത്തണം.

kaalidaasan said...

>>>സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നു എന്നത് സത്യമാണ്. ഒരു ക്രിയാത്മക സമൂഹം ചെയ്യേണ്ടത് എന്താണ്?. തെരുവില്‍ പ്രകടനം മാത്രം നടത്തിയാല്‍ മതിയോ? ഏതാനും പ്ലക്കാര്‍ഡുകള്‍ക്ക് ഈ അതിക്രമങ്ങളെ ഇല്ലാതാക്കുവാന്‍ സാധിക്കുമോ?. സര്‍ക്കാരുകളുടെ നിയമ സംവിധാനങ്ങള്‍ക്ക് മാത്രമാണോ കുഴപ്പമുള്ളത്?. <<<

തെരുവില്‍ പ്രകടനം മാത്രം നടത്തിയാല്‍ പോരാ.
ഏതാനും പ്ലക്കാര്‍ഡുകള്‍ക്ക് ഈ അതിക്രമങ്ങളെ ഇല്ലാതാക്കുവാനും സാധിക്കില്ല.

താങ്കള്‍ക്ക് ഇഷ്ടമില്ലാത്ത വസ്ത്രം ധരിച്ച് ഒരു സ്ത്രീ എതിരെ വന്നാല്‍ അവളെ റേപ്പ് ചെയ്യണമെന്ന മനസ്തിതി മാറണം. ഒറ്റക്കൊരു സ്ത്രീയെ കണ്ടാള്‍ ഒന്ന് കയറിപിടിച്ചേക്കാം എന്ന മനസ്തിതി മാറണം. പിഞ്ചു കുട്ടികളെ വരെ പ്രാപിക്കണമെന്ന അധമ ചിന്ത മാറണം. ഇതൊക്കെ ചെയ്തിട്ട് നിയമവ്യവസ്ഥയെ വിലക്കു വാങ്ങി രക്ഷപ്പെടുന്ന നീചത മാറണം. ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ പലതും നടത്തുന്ന താങ്കളാദ്യം ചെയ്യേണ്ടത്, കുഞ്ഞാലിക്കുട്ടിയെന്ന പെണ്ണുപിടിയനെ തളിപ്പറയുക. അയാളെ നീതി പീഠത്തിനു വിട്ടുകൊടുക്കുക. അതിനു പകരം താങ്കളുടെ പാര്‍ട്ടിയുടെ പരമോനത നേതാവായി അവരോധിച്ചിരിക്കുകയല്ലേ ഇപ്പോള്‍ ചെയ്തിരിക്കുന്നത്? എന്നിട്ട് വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ സ്ത്രീകളെ ഉപദേശിക്കാന്‍ നടക്കുന്നു.

സര്‍ക്കാരുകളുടെ നിയമ സംവിധാനങ്ങള്‍ക്ക് മാത്രമല്ല കുഴപ്പമുള്ളത. പക്ഷെ അതിനു വലിയ കുഴപ്പമുണ്ട്. ഇന്ന് ഇന്‍ഡ്യയില്‍ ബലാല്‍സംഗത്തിനു 7 വര്‍ഷം ശിക്ഷയേ ഉള്ളു. പണവും സ്വാധീനവുമുള്ള കുഞ്ഞാലിയേയും കുര്യനേയും പോലുള്ളവര്‍ സാക്ഷികളെ പണം കൊടുത്ത് വശത്താക്കിയും, ഇരകളേക്കൊണ്ട്, മൊഴി മാറ്റി പറയിച്ചും, ജുഡീഷ്യറിയെ വിലക്കു വാങ്ങിയും നിയമ സംവിധാനങ്ങളെ വ്യഭിചരിക്കുന്നു. അതൊക്കെ മാറണം.

kaalidaasan said...

>>>സ്ത്രീകളെ പീഡിപ്പിക്കുന്നവന്‍ മൃഗമാണ്‌. ഒരു മനുഷ്യന്‍ മൃഗമായി മാറുന്നത് ഒറ്റ രാത്രി കൊണ്ടല്ല. അവന്‍ ജീവിക്കുന്ന പരിസരത്തിനും കണ്ടു വളരുന്ന ജീവിത ചുറ്റുപാടുകള്‍ക്കും അതിലൊരു പങ്കുണ്ട്. വിപ്ലവം പറയുന്ന ഏതു പൊട്ടനും ഇക്കാര്യത്തില്‍ തര്‍ക്കിക്കുമെന്നു തോന്നുന്നില്ല. <<<

തര്‍ക്കിക്കുന്നില്ല.

കുഞ്ഞാലിക്കുട്ടിയെന്ന മുസ്ലിം ലീഗ് നേതാവ്, റെജീനയെന്ന പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചതിന്റെ കാരണങ്ങള്‍ ഒന്ന് വിശദീകരിക്കാമോ? ഏത് സ്ത്രീ അല്‍പ്പവസ്ത്ര ധാരിയായി നടക്കുന്നതുകണ്ടിട്ടാണദ്ദേഹം ഇത് ചെയ്തത്? അദ്ദേഹം ജനിച്ചു വളര്‍ന്ന മലപ്പുറത്തെ ഏത് പരിസരമാണതിനുത്തരവാദി? ഏത് ചുറ്റുപാടുകളാണദ്ദേഹത്തേക്കൊണ്ട് ഇത് ചെയ്യിച്ചത്?

സൂര്യ നെല്ലി പെണ്‍കുട്ടിയെ പി ജെ കുര്യനെന്ന കോണ്‍ഗ്രസ് നേതാവ് പ്രാപിച്ചത് ഏത് പരിസരത്തിന്റെ കുറ്റം കൊണ്ടാണ്?

എന്‍ ഡി തിവാരിയെന്നെ വന്ദ്യ വയോധികന്‍ ഒരേ സമയം മൂന്നു സ്ത്രീകളോടൊപ്പം രാസ കേളികളാടിയത് അദ്ദേഹം ജീവിച്ച ഏത് ചുറ്റുപാടിന്റെ കുഴപ്പമായിരുന്നു? അദ്ദേഹം 60 വര്‍ഷക്കാലം പ്രാവര്‍ത്തിച്ച കോണ്‍ഗ്രസ് രാഷ്ട്രീയ പരിസരത്തിന്റെ കുഴപ്പമാണോ?

പൊട്ടനല്ലാത്ത താങ്കള്‍ തന്നെ ഉത്തരം പറയുക. എന്തുകൊണ്ട് അതൊക്കെ നടന്നപ്പോള്‍ ഇതുപോലെ ക്രിയാത്മക നിര്‍ദ്ദേശങ്ങളുമായി താങ്കള്‍ വന്നില്ല. റൌഫ് ചിലതൊക്കെ വിളിച്ചു പറഞ്ഞള്‍ ഗത്യന്തരമില്ലാതെ കുഞ്ഞാലി പൂജപ്പുരയില്‍ ഉണ്ട തിന്നേണ്ടി വരുമെന്ന് ഈ ബ്ളോഗില്‍ തന്നെയല്ലേ താങ്കള്‍ അഭിപ്രായപ്പെട്ടത്? പക്ഷെ കുഞ്ഞാലി ഇന്ന് കേരളം ഭരിക്കുന്ന മന്ത്രിയാണ്. ആരുടെ കുറ്റമാണത്?

kaalidaasan said...

>>>ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകാത്ത കഴുതകള്‍ പിഞ്ചു കുഞ്ഞു പീഡിപ്പിക്കപ്പെട്ടില്ലേ, മുത്തശ്ശി പീഡിപ്പിക്കപ്പെട്ടില്ലേ, പര്‍ദ്ദയിട്ട സ്ത്രീ പീഡിപ്പിക്കപ്പെട്ടില്ലേ? അവരൊക്കെ വസ്ത്രം ധരിക്കാത്തത് കൊണ്ടാണോ പീഡിപ്പിക്കപ്പെട്ടത്‌? തുടങ്ങിയ അസംബന്ധങ്ങള്‍ പുലമ്പിക്കൊണ്ടേയിരിക്കും. അവരുടെ രോഗം വേറെയാണ്. <<<

സെക്സും വയലന്‍സും മാറിമാറിക്കാണിക്കുന്ന സിനിമകള്‍, വിരല്‍തുമ്പില്‍ ലഭ്യമായ ലൈംഗിക സി ഡി കളും അനുബന്ധ ഉരുപ്പടികളും, സ്ത്രീകളെ പ്രദര്‍ശന വസ്തുക്കളാക്കി മാത്രം അവതരിപ്പിക്കുന്ന മാധ്യമങ്ങളും പരസ്യങ്ങളും, വേഷത്തിലും സംസ്കാരത്തിലും സ്വയം പ്രദര്‍ശന വസ്തുക്കളായി തരംതാഴുന്ന സ്ത്രീ ന്യൂനപക്ഷം, ന്യൂ ജനറേഷന്‍ ലൈഫ് സ്റ്റൈല്‍ എന്ന് വിളിക്കപ്പെടുന്ന അധാര്‍മിക ജീവിത രീതികള്‍, മദ്യവും മയക്കുമരുന്നുകളും സുലഭമായ സ്കൂള്‍ കോളേജ് കാമ്പസുകള്‍ , തുടങ്ങിയവ ഒന്നും ഇല്ലാത്ത സൌദി അറേബ്യയില്‍ എന്തുകൊണ്ട് സ്ത്രീപീഢനം ​നടക്കുന്നു? അവിടെ ജോലി ചെയ്യുന്ന വീട്ടു വേലക്കാരില്‍ 99% ഉം പീഢിപ്പിക്കപ്പെടുന്നുണ്ട്. പക്ഷെ അതൊന്നും സര്‍ക്കാര്‍ കണക്കില്‍ വരാറില്ല. കര്‍ക്കശമായ നിയമവും അവിടെയുണ്ട്. എന്നിട്ടു പോലും ഇതുപോലെ ചിലതൊക്കെ അവിടെ നടക്കുന്നു. എന്താണവരുടെ രോഗം?

kaalidaasan said...

>>>അവര്‍ക്ക് സ്ത്രീകളെ ഇതുപോലെ തന്നെ പ്രദര്‍ശന വസ്തുക്കളാക്കി നിറുത്തണം. അവ ആസ്വദിക്കണം. ശവം തീനിക്കഴുകന്മാര്‍..<<<

വേണ്ട. ഇതുപോലെ ചാക്കുകെട്ടുകളാക്കി കൊണ്ടു നടന്നാല്‍ മതിയോ?

വള്ളിക്കുള്ളിലെ ഇസ്ലാമിസ്റ്റ് തേറ്റ കാണിച്ച് പുറത്തു ചാടുന്നു. സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചു നടക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നു ആരെങ്കിലും പറഞ്ഞാല്‍ ഉടനെ സ്ത്രീകളൊക്കെ നഗ്നരായി നടക്കുന്നു എന്ന് വായിച്ചെടുത്ത്, അവര്‍ക്ക് സ്ത്രീകളെ ഇതുപോലെ പ്രദര്‍ശന വസ്തുക്കളാക്കി നിറുത്തി ആസ്വദിക്കാന്‍ വേണ്ടിയാണത് എന്നു ദുര്‍വ്യാഖ്യാനിച്ച് ശഠിക്കുന്നതാണ്, യഥാര്‍ത്ഥ മനോരോഗം. ചികിത്സ ഇല്ലാത്ത മനോരോഗം.

ശവം തീനിക്കഴുകന്മാര്‍.. എന്നൊക്കെ വിളിച്ചു കൂവിയാലൊന്നും താങ്കളുടെ ഇസ്ലാമിസ്റ്റ് അജണ്ട ആരും മനസിലാക്കാതിരിക്കില്ല വള്ളി. ഇസ്ലാമിക രാജ്യത്തായതുകൊണ്ട്
പര്‍ദ്ദയിട്ട് കുറച്ചു കാലം നടന്ന ഒരു ഹിന്ദു സ്ത്രീ കേരളത്തില്‍ വന്നപ്പോള്‍ പര്‍ദ്ദ ഇടണമെന്ന് തന്നെ അഗ്രഹിച്ച കഥ താങ്കള്‍ വായിച്ചില്ലേ?

ഹിന്ദുവായ എന്‍റെ വാമഭാഗം പറയുന്നത് അവള്‍ക്ക് പര്‍ദ്ദ ധരികുമ്പോള്‍ ഒരു സുരക്ഷിതത്വ ബോധം തോന്നുന്നു എന്നാണ്.... എന്തുകൊണ്ട് എന്നാ ചോദ്യത്തിന് അവള്‍ക്ക് ഉത്തരം ഇല്ല.... നാട്ടില്‍ ചെന്ന് രണ്ടു ദിവസം സാധാരണ വേഷത്തില്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ വിവസ്ത്ര ആയ പോലെ ഒരു തോന്നല്‍ ഉണ്ടാവറുണ്ടന്നും അവള്‍ പറയാറുണ്ട്‌.... അതിനും കാരണം അറിയില്ല.... എന്തായാലും ഒരു കാര്യം വ്യക്തമാണ് പര്‍ദ്ദ സ്ത്രീയുടെ ലാവണ്യം, ശരീര വടിവ് എന്നിവ നശിപ്പിക്കുന്നു.... ലാവണ്യം ഇല്ലാത്ത ശരീര വടിവ് ഇല്ലാത്ത ഒരു പെണ്ണിന് അത്ര കണ്ടു ഒരു പുരുഷനെ ആകര്‍ഷിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല, പ്രത്യേകിച്ച് മനസ്സില്‍ വിഷം ബാധിച്ച ഒരുവനെ ഒട്ടും ആകര്‍ഷിക്കില്ല.... പര്‍ദ്ദയുടെ ശാസ്ത്രവും അതാണെന്ന് തോന്നുന്നു..

മനസിലായില്ലേ വള്ളി. പര്‍ദ്ദ സ്ത്രീയുടെ ലാവണ്യം, ശരീര വടിവ് എന്നിവ നശിപ്പിക്കുന്നു എന്ന്.

സ്ത്രീയുടെ സ്ത്രീത്വം നശിപ്പിക്കുന്ന
താണു പര്‍ദ്ദ എന്ന് അനുഭവത്തില്‍ നിന്നും ഒരു ഹിന്ദു പറയുന്നു. ആസ്വദിക്കാന്‍ ഒന്നുമില്ലാതായത്രെ. എലിയെ പേടിച്ച് ഇല്ലം ചുടുന്ന അവസ്ഥ. മറ്റുള്ളവര്‍ ആസ്വദിക്കുമെന്ന പേടിയില്‍ താങ്കളുടെ ഭര്യയുടെ സൌന്ദര്യം നശിപ്പിക്കാന്‍ താങ്കള്‍ക്കെല്ലാ അവകാശവും ഉണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു.

ഇപ്പോഴാണെന്നിക്ക് സംഗതി പിടികിട്ടിയത്. താങ്കളേപ്പോലുള്ളവര്‍ക്ക് മുഴുത്ത അസൂയയാണ്. പര്‍ദ്ദയില്‍ കെട്ടിപ്പൊതിഞ്ഞു വച്ച് സൌന്ദര്യമെല്ലാം നശിച്ചവയെ പുറം ലോകം കാണിക്കാന്‍ കൊള്ളില്ല. അതുകൊണ്ട് സൌന്ദര്യം പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകളോട് അസൂയ.

kaalidaasan said...

>>>കഴിഞ്ഞ പോസ്റ്റിനെക്കുറിച്ച വിവാദങ്ങള്‍ക്കിടയില്‍ സ്വവര്‍ഗഭോഗിയായ ഒരുത്തന്‍ എന്റെ ജി പ്ലസ്സില്‍ ഒരു ഫയങ്കര കമന്റ് എഴുതി. താങ്കളുടെ ടീ ഷര്‍ട്ടിട്ട ഫോട്ടോ കണ്ടിട്ട് എനിക്ക് വല്ലാത്ത വികാരം വരുന്നു എന്ന്. കൂടെ ഇവിടെ എഴുതാന്‍ കൊള്ളാത്ത മറ്റ് ചിലതും. നേരത്തെ പറഞ്ഞ പോലെ തുപ്പാക്കി മുറിച്ചു കളയേണ്ട ഒരു ഞരമ്പ്‌ രോഗം തന്നെയാണ് അവന്റെതും. ആ കമന്റ് ഞാന്‍ ഉടനെ ഡിലീറ്റ് ചെയ്തു. <<<

അത് കൊള്ളേണ്ടിടത്ത് കൊണ്ടു. അപ്പോള്‍ പിന്നെ ഡെലീറ്റ് ചെയ്യാതെ പറ്റുമോ?

ആക്ഷേപ ഹാസ്യം മനസിലക്കാന്‍ പറ്റാത്ത മണുങ്ങൂസാണോ താങ്കള്‍?

താങ്കളോട് സഹതാപം തോന്നുന്നു വള്ളി. താങ്കളുടെ വസ്ത്ര ധാരണ രീതി കണ്ടിട്ട് താങ്കളെ കുണ്ടിക്കടിക്കാന്‍ തോന്നിയാല്‍ അത് താങ്കളുടെ കുഴപ്പമാണോ അതോ കുണ്ടിക്കടിക്കുന്നവന്റെ കുഴപ്പമാണോ,എന്നല്ലേ അദ്ദേഹം ചോദിച്ചതിന്റെ വിവക്ഷ?

എന്നേ റേപ്പ് ചെയ്യൂ എന്ന് താങ്കളെഴുതിയതിന്റെ അര്‍ത്ഥം താങ്കള്‍ റേപ്പ് ചെയ്യപ്പെടാനായി തുനിഞ്ഞിറങ്ങി എന്നാണോ? അപ്പോള്‍ താങ്കളും  സ്വവര്‍ഗ്ഗ സംഭോഗിയല്ലേ?


അതില്‍ നിന്നും അദ്ദേഹം സ്വവര്‍ഗ്ഗഭോഗിയാണെന്നും, താങ്കളുടെ റ്റീ ഷര്‍ട്ടിട്ട ഫോട്ടൊ കണ്ടിട്ട് വികാരം വന്നു എന്നുമൊക്കെ എങ്ങനെയാണു വായിച്ചെടുക്കുന്നത്?
ഞരമ്പു രോഗം താങ്കള്‍ക്കാണു വള്ളി. ഒരു സാങ്കല്‍പ്പിക ചോദ്യം എഴുതിയതുപോലും മനസിലാക്കാന്‍ ശേഷിയില്ലാത്ത ഞെരമ്പു രോഗം.

ഇപ്പോള്‍ വള്ളിയുടെ പൊട്ടക്കണ്ണു തുറന്നു. നല്ല കാര്യം. അപ്പോള്‍ വസ്ത്രധാരണമല്ല ഞെരമ്പു രോഗമാണ്, ബലാല്‍ സംഗത്തിന്റെ ഹേതു എന്നിപ്പോള്‍ വള്ളിക്ക് ശരിക്കും ബോധ്യമായി. താങ്കളുടെ കുണ്ടിക്കടിക്കാന്‍ തോന്നിയത് വസ്ത്ര ധാരണം കൊണ്ടല്ല. പക്ഷെ സിമിയുടെ ഞെരമ്പു രോഗമാണെന്ന് ഇപ്പോള്‍ വള്ളിക്കു മനസിലായി. ഇതു തന്നെയാണ്, എല്ലാ ബലാല്‍ സംഗങ്ങളുടെയും അടിസ്ഥാനമെന്ന് കുറച്ചു കഴിയുമ്പോള്‍ ബോധ്യമായിക്കോളും. താമസിച്ചായാലും അറിവുണ്ടാകുന്നത് നല്ല ലക്ഷണമാണ്.

kaalidaasan said...

>>>പര്‍ദ്ദ ഈ ചര്‍ച്ചകളില്‍ വല്ലാതെ കടന്നു വന്നത് കൊണ്ട് രണ്ടു വാക്ക് അതിനെക്കുറിച്ചും പറയട്ടെ. കണ്ണുകള്‍ മാത്രം പുറത്തു കാട്ടി മുഖപടം ധരിച്ച് സ്ത്രീകള്‍ കറുത്ത വസ്ത്രത്തില്‍ പൊതിഞ്ഞ് നടക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നില്ല. <<<

മുഖം കൂടി മൂടുന്ന വസ്ത്രം ധരിക്കണമെന്ന് കുര്‍ആനില്‍ പറയുന്നുണ്ട്.


തഫ്ഹീമുല്‍ ഖുര്‍ആന്‍

24:31.

(31-) വിശ്വാസിനികളോടും പറയുക: അവരും കണ്ണുകള്‍ താഴ്ത്തിവെക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ സ്വന്തം സൌന്ദര്യം വെളിപ്പെടുത്താതെയുമിരിക്കട്ടെ. സ്വയം വെളിവായതൊഴിച്ച്. മുഖപടം താഴ്ത്തിയിട്ട് മാറുകള്‍ മറയ്ക്കട്ടെ.


മുഖപടം താഴ്ത്തിയിട്ട് മാറുമറയ്ക്കട്ടെ എന്നാണിവിടെ പറയുന്നത്. മുഖം മറയ്ക്കുന്ന തുണിക്കാണു മുഖപടം എന്നു പറയുന്നത്.

kaalidaasan said...




Translations of the Qur'an, Chapter 24:


Translations of the Qur'an, Chapter 24:

024.031

YUSUFALI: And say to the believing women that they should lower their gaze and guard their modesty; that they should not display their beauty and ornaments except what (must ordinarily) appear thereof; that they should draw their veils over their bosoms and not display their beauty except to their husbands, their fathers, their husband's fathers, their sons, their husbands' sons, their brothers or their brothers' sons, or their sisters' sons, or their women, or the slaves whom their right hands possess, or male servants free of physical needs, or small children who have no sense of the shame of sex; and that they should not strike their feet in order to draw attention to their hidden ornaments. And O ye Believers! turn ye all together towards Allah, that ye may attain Bliss.


PICKTHAL: And tell the believing women to lower their gaze and be modest, and to display of their adornment only that which is apparent, and to draw their veils over their bosoms, and not to reveal their adornment save to their own husbands or fathers or husbands' fathers, or their sons or their husbands' sons, or their brothers or their brothers' sons or sisters' sons, or their women, or their slaves, or male attendants who lack vigour, or children who know naught of women's nakedness. And let them not stamp their feet so as to reveal what they hide of their adornment. And turn unto Allah together, O believers, in order that ye may succeed.


SHAKIR: And say to the believing women that they cast down their looks and guard their private parts and do not display their ornaments except what appears thereof, and let them wear their head-coverings over their bosoms, and not display their ornaments except to their husbands or their fathers, or the fathers of their husbands, or their sons, or the sons of their husbands, or their brothers, or their brothers' sons, or their sisters' sons, or their women, or those whom their right hands possess, or the male servants not having need (of women), or the children who have not attained knowledge of what is hidden of women; and let them not strike their feet so that what they hide of their ornaments may be known; and turn to Allah all of you, O believers! so that you may be successful.


KHALIFA: And tell the believing women to subdue their eyes, and maintain their chastity. They shall not reveal any parts of their bodies, except that which is necessary. They shall cover their chests, and shall not relax this code in the presence of other than their husbands, their fathers, the fathers of their husbands, their sons, the sons of their husbands, their brothers, the sons of their brothers, the sons of their sisters, other women, the male servants or employees whose sexual drive has been nullified, or the children who have not reached puberty. They shall not strike their feet when they walk in order to shake reveal certain details of their bodies. All of you shall repent to GOD, O you believers, that you may succeed.


ഇതേക്കുറിച്ച് മുമ്പ് ചര്‍ച്ച ചെയ്തപ്പോള്‍ "മുഖമല്ല, മാറിടം മറയ്ക്കുന്ന കാര്യമാണ്, ഇവിടെ പരാമര്‍ശിക്കുന്നത് "എന്നാണു പല ഇസ്ലാമിസ്റ്റുകളും വാദിച്ചത്. പക്ഷെ ഈ വാചകത്തിനു ശേഷം വരുന്ന ഭാഗം ഇതാണ്.

"ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍40 41 തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, സ്വന്തം അധീനത്തിലുള്ളവര്‍, വിഷയവിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്‍, സ്ത്രീ സുഖ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍4. എന്നിവര്‍ക്കൊഴികെ അവര്‍ സൌന്ദര്യം വെളിവാക്കരുത്".

എന്താണിവിടെ പറയുന്ന സൌന്ദര്യം? മുഖമാണോ അതോ മാറിടമാണോ?

kaalidaasan said...

>>>സ്ത്രീ അവളുടെ നഗ്നത പരസ്യമായി പ്രദര്‍ശിപ്പിക്കരുത്, ഭര്‍ത്താവിന്റെ മുന്നില്‍ മാത്രമാണ് അവള്‍ക്കതിന് സ്വാതന്ത്ര്യമുള്ളത്. മറ്റിടങ്ങളില്‍ നഗ്നത പൂര്‍ണമായി മറക്കുന്ന എന്ത് വസ്ത്രവും ധരിക്കാം. <<<

തഫ്ഹീമുല്‍ ഖുര്‍ആന്‍


24:31.

"ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍40 41 തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, സ്വന്തം അധീനത്തിലുള്ളവര്‍, വിഷയവിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്‍, സ്ത്രീ സുഖ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍4. എന്നിവര്‍ക്കൊഴികെ അവര്‍ സൌന്ദര്യം വെളിവാക്കരുത്".

എന്താണിവിടെ പറയുന്ന സൌന്ദര്യം? മുഖമാണോ അതോ മാറിടമാണോ?

മാറിടമാണു മറയ്ക്കാന്‍ നിര്‍ദ്ദേശിച്ചതെങ്കില്‍ "ഒരു മുസ്ലിം സ്ത്രീക്ക് ഇപ്പറഞ്ഞവര്‍ക്കൊക്കെ തന്റെ മാറിടം തുറന്നു കാണിക്കാം" എന്ന അര്‍ത്ഥം വരുന്നു.

മുസ്ലിം സ്ത്രീകള്‍ക്ക് "ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍40 41 തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, സ്വന്തം അധീനത്തിലുള്ളവര്‍, വിഷയവിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്‍, സ്ത്രീ സുഖ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍4. എന്നിവര്‍ക്കൊക്കെ തന്റെ നഗ്നത തുറന്നു കാണിക്കാം " എന്ന് കുര്‍ആന്‍ ഉത്ബോധിപ്പിക്കുന്നു എന്നാണോ വള്ളി പറയുന്നത്?

kaalidaasan said...

>>>വീണ്ടും പറയുകയാണ്‌, സ്ത്രീകള്‍ ഒരു പ്രദര്‍ശന വസ്തുവല്ല എന്ന് സമൂഹത്തില്‍ ആദ്യം തിരിച്ചറിയേണ്ടത് സ്ത്രീകള്‍ തന്നെയാണ്. നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കുവാന്‍ പുരുഷന്മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും ബാധ്യതയുണ്ട്. പാര്‍ട്ടികളിലും ചടങ്ങുകളിലും കോട്ടും സൂട്ടുമിട്ട് അന്തസ്സായി വരുന്ന പുരുഷന്മാരോടൊപ്പം പുറമ്പോക്കും പത്തു സെന്റും പുറത്തിട്ട് നടക്കാനുള്ള അവകാശത്തെയല്ല സ്ത്രീ സ്വാതന്ത്ര്യം എന്ന് വിളിക്കേണ്ടത്. അതിന് പേര് വേറെയാണ്.<<<<<

പിന്നെ പിന്നെ . കേരളത്തിലെ പുരുഷന്‍മാരെല്ലാം എന്നും കോട്ടും സ്യൂട്ടുമിട്ട് പാര്‍ട്ടിക്കും ചടങ്ങുകള്‍ക്കും പോകയല്ലേ. താങ്കള്‍ ഏത് നാട്ടിലെ കാര്യമാണു പറയുന്നത്?

പുരുഷന്‍ ഷര്‍ട്ടിന്റെ മുകള്‍ ബട്ടണുകള്‍ തുറന്നിട്ട് നെഞ്ചിലെ രോമം പ്രദര്‍ശിപ്പിച്ചു നടക്കുമ്പോള്‍ ഒരു സ്ത്രീയുമതില്‍ എതിര്‍പ്പു പറയുന്നില്ലല്ലൊ. പര്‍ദ്ദയിട്ട ചാക്കുകെട്ടുകളും എതിര്‍പ്പ് പ്രകടിപ്പിച്ചതായി കേട്ടിട്ടില്ല.

പുരുഷന്റെ നെഞ്ചിലെ രോമം കണ്ടാല്‍ ഇടിഞ്ഞ് വീഴാത്ത ഒരു സംസ്കരവും സ്ത്രീയുടെ പുറം അല്‍പ്പം കണ്ടു എന്നു കരുതി ഇടിഞ്ഞു വീഴേണ്ടതില്ല.

ഒരു സ്ത്രീ അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിച്ചു നടക്കുന്നതിനെ തന്നെയാണു സ്ത്രീ സ്വാതന്ത്ര്യം എന്നു പറയുന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നു എന്നു കേട്ടാല്‍ ഉടനെ നഗ്നയായി നടക്കുന്നു എന്ന് മനസിലാക്കുന്നതിനൊരു പേരുണ്ട്. ചികിത്സിച്ചു മാറ്റാനാകാത്ത മനോരോഗം.

kaalidaasan said...

>>>കേരളത്തിലെ കോളേജുകളില്‍ പയ്യന്മാരുടെ ജീന്‍സിനിടയില്‍ കൂടി അണ്ടര്‍വെയര്‍ പുറത്തു കണ്ടപ്പോള്‍ പോലീസ് കേസെടുത്തിരുന്നു. കൊച്ചിയില്‍ സ്ട്രീക്കിംഗ് നടത്തിയ പയ്യനെ പോലീസ് ഓടിച്ചിട്ട്‌ പിടിച്ചു അറസ്റ്റ് ചെയ്തു. എന്താ പുരുഷന്മാര്‍ക്ക് ഇതൊന്നും പറ്റില്ലേ?. അവര്‍ക്കും ഇച്ചിരി സ്വാതന്ത്ര്യം വേണ്ടേ? അവരുടെ അണ്ടര്‍വെയര്‍ പുറത്തു കണ്ടാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?..അവര്‍ തുണിയുടുക്കാതെ അരക്കിലോമീറ്റര്‍ ഓടിയാല്‍ ഇന്ത്യയെ കാക്ക കൊത്തിക്കൊണ്ടു പോകുമോ?<<<<<

ഇല്ല ഒരു കാക്കയും കൊത്തിക്കൊണ്ടു പോകില്ല. അത്ര വലിയ കാക്കളൊന്നും ഇപ്പോള്‍ കേരളത്തിലില്ല.

അണ്ടര്‍ വെയര്‍ പുറത്തു കണ്ടു എന്നു കരുതി ആരുടെ പേരിലും കേസെടുക്കേണ്ടതില്ല. അത് പോലീസിന്റെ കടന്നു കയറ്റമാണ്. അണ്ടര്‍ വെയര്‍ കാണാന്‍ വേണ്ടി ആരെങ്കിലും തുണി പൊക്കിക്കാണിച്ചാല്‍ കേസെടുക്കണം. നഗ്നനായി ഓടുന്നവന്റെ പേരിലും കേസെടുക്കണം. നഗ്നയായി നടക്കുന്ന സ്ത്രീയുടെ പേരിലും കേസെടുക്കണം.

സ്ത്രീ അവള്‍ക്കിഷ്ടമുള്ള വസ്ത്രങ്ങളായ ജീന്‍സും ടോപ്പുമോ, ചുരിദാറോ, പാവാടയും ബ്ളൌസുമോ, സാരിയും ബ്ളൌസുമോ, മിനിസ്കേര്‍ട്ടോ, ധരിച്ചു നടക്കുന്നത് നഗ്നതയായി തോന്നുന്ന അധമ സംസ്കാരമാണു മാറേണ്ടത്. സ്ത്രീയുടെ ശരീരം മുഴുവന്‍ നഗ്നതയാണെന്നു തോന്നുന്ന അധമത്വമാണു മാറേണ്ടത്.

kaalidaasan said...

>>>സൗമ്യയുടെ കൊലയാളിയുടെ കാര്യത്തില്‍ ശരീഅത്ത് നിയമം നടപ്പാക്കണം എന്ന് കേരളം മുഴുവന്‍ വിളിച്ചു പറഞ്ഞപ്പോള്‍ അതിനെതിരെ ഒരു ഫെമിന ചേച്ചിയെ കൊണ്ട് ലേഖനം എഴുതിച്ച മനോരമയുടെ ധൈര്യം ഇവിടെ പ്രസക്തമാണ്.<<<<<<

മുസ്ലിങ്ങള്‍ ഏതിലും മതം കൊണ്ടുവരുമ്പോള്‍ ആര്‍ക്കും പരാതിയില്ല. മറ്റുള്ളവര്‍ കൊണ്ടു വന്നാലേ പ്രശ്നമുള്ളു.

സൌമ്യയുടെ കൊലപാതകമായാലും കസബ് നടത്തിയ കൊലപാതകമായാലും ശിക്ഷിക്കാന്‍ ഇന്‍ഡ്യയില്‍ നിയമമുണ്ട്. അതിനു ശരിയയൊന്നും ആവശ്യമില്ല. കൊലപാതകത്തിനു വധ ശിക്ഷ ഇസ്ലാമിന്റെ കണ്ടുപിടുത്തമൊന്നുമല്ല. ഇസ്ലാം ഉണ്ടാകുന്നതിനും മുന്നേ അതുണ്ട്.

kaalidaasan said...

>>>താങ്കളുടെ കാഴ്ചപ്പാടില്‍ എന്താണ് സ്ത്രീ ശരീരത്തില്‍ നഗ്നത?<<<<

ഞാന്‍ എഴുതുന്ന കമന്റുകള്‍  മിക്കതും ഡെലീറ്റ് ചെയ്യുന്നു. അതുകൊണ്ട് ഇതും കാണുമെന്ന വിശ്വാസം എനിക്കില്ല. ഏതായാലും കമന്റുകളൊക്കെ ഇത് സംബന്ധമായി ഞാന്‍ എഴുതിയ പോസ്റ്റില്‍ ഇടുന്നുണ്ട്,

താങ്കള്‍ ഒരു മുസ്ലിമാണോ എന്നെനിക്കറിയില്ല. ഇസ്ലാമില്‍ സ്ത്രീയുടെ നഗ്നത എന്നു പറയുന്നത് തലമുടി ഉള്‍പ്പടെ പലതുമുണ്ട്.

എന്റെ അഭിപ്രായത്തില്‍ നഗ്നത എന്നത് ആപേക്ഷികമാണ്. ആദിമ കാലത്ത് എല്ലാവരും തുണിയുടുക്കാതെയാണു കഴിഞ്ഞത്. പിന്നീടെപ്പോഴോ ഉണ്ടായ ഒരു concept ആണ്, നഗ്നത എന്നതൊക്കെ. ഇന്നും ഇന്‍ഡ്യയിലെ ആന്ദമാന്‍ ദ്വീപുകളില്‍ തുണിയുടുക്കാതെ മനുഷ്യര്‍ ജീവിക്കുന്നുണ്ട്. അവരുടെ നിഖണ്ടുവില്‍ നഗ്നത എന്ന വാക്കില്ല. അവരെ കണണമെങ്കില്‍  ഇവിടെ നോക്കാം.

ഇവിടെ ഒരാള്‍ എഴുതി സ്ത്രീയുടെ നഗ്നത കണ്ടാല്‍ പുരുഷന് ഉണര്‍വ് ഉണ്ടാകുന്നില്ല എങ്കില്‍ അയാളുടെ പുരുഷ ഹോര്‍മോണുകള്‍ക്ക് എന്തോ കുഴപ്പം ഉണ്ട് എന്നാണു അതിനര്‍ത്ഥം. അദ്ദേഹത്തിന്റെ ലോകം  എത്ര പരിമിതമാണെന്ന് ആ വാക്കുകള്‍ സൂചിപ്പിക്കുന്നു.

ഞാന്‍ ഒരു ഡോക്റ്റ്റാണ്. എം ബി ബി എസിനു പഠിക്കുമ്പോള്‍ ഒരു മാസം പഠനം ലേബര്‍ റൂമിലാണ്. അനേകം സ്ത്രീകളുടെ നഗ്നത കണ്ടിട്ടുണ്ട്. ഉണര്‍വുണ്ടാകാന്‍  പാകത്തിലുള്ള അധമ ചിന്ത മനസില്‍ ഇല്ലാതിരുന്നതുകൊണ്ട് ഉണര്‍വുണ്ടായില്ല. അത് ഹോര്‍മോണിന്റെ കുറവായി ആരു പറഞ്ഞാലും വിരോധമില്ല.

ഞാന്‍ പഠിച്ചത് കോഴിക്കോടു മെഡിക്കല്‍ കോളേജിലാണ്. കൂടുതലും മുസ്ലിം സ്ത്രീകളുടെ നഗ്നതയാണു കണ്ടിട്ടുള്ളതും. പ്രസവിക്കാനും പരിശോധനകള്‍ക്കുമായി വന്നിരുന്ന ഒരു മുസ്ലിം സ്ത്രീയും അയ്യോ എന്റെ നഗ്നത ഭര്‍ത്താവല്ലാത്ത ഒരാള്‍ കണ്ടേ എന്നു കരയുന്നത് കണ്ടിട്ടില്ല. സഹപഠികളായി മുസ്ലിം പുരുഷന്മാരുണ്ടായിരുന്നു. അവരില്‍ ആര്‍ക്കെങ്കിലും ഇത്രയധികം സ്ത്രീകളുടെ നഗ്നത കണ്ട് നിയന്ത്രണം വിട്ടതായി അനുഭവത്തില്‍ ഇല്ല.

kaalidaasan said...

>>>ഇവിടെ സ്വകാര്യമായി വ്യഭിചരിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം അപ്പോഴും നിലവിലുണ്ട്. എന്നാല്‍ , ഒന്നും, രണ്ടും, മൂന്നും അല്ല , നാല് പേര്‍ കാണ്‍കെ വ്യഭിചരിക്കുന്നവര്‍ ആരോഗ്യമുള്ള സമൂഹത്തിനു വെല്ലു വിളി തന്നെയാണ്. നിസ്സഹായരായ കൊച്ചു പെണ്‍കുട്ടികളെ ചുവന്ന തെരുവുകളില്‍ വലിച്ചിഴക്കുന്നതിലേക്ക് അത് കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കും. <<<<<<

അപ്പോള്‍ സ്വകാര്യമായി വ്യഭിചരിച്ചാല്‍ കുഴപ്പമില്ല. നാലു പേര്‍ കാണ്‍കെ വ്യഭിചരിച്ചാലാണു കുറ്റം. വ്യഭിചരിക്കുന്നവര്‍ നാലു പേര്‍ കാണ്‍കെയാണത് ചെയ്യുക എന്നൊക്കെ ചിന്തിച്ച ബുദ്ധിക്ക് സലാം പറയാഅതെ വയ്യ.

സുബോധവും ആത്മാഭിമാനവുമുള്ള ആരും മറ്റൊരാള്‍ കാണ്‍കെ വ്യഭിചരിക്കില്ല. ഡെല്‍ഹിയില്‍ നടന്നത് ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ വ്യഭിചാരമാണ്. ഇന്നു വരെ ബലാല്‍ സംഗം ചെയ്ത പുരുഷനെ മാത്രമായി ഒരു ശരിയ കോടതിയും ശിക്ഷിച്ചിട്ടില്ല. മിക്കപ്പോഴും സ്ത്രീയെ മാത്രമെ ശിക്ഷിക്കാറുമുള്ളു.

നിസഹായ ആയിരുന്ന കൊച്ചു പെണ്‍കുട്ടി റെജീനയെ വ്യഭിചരിച്ച മുസ്ലിമായ കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ കേരളത്തില്‍ മന്ത്രിയാണ്. ഗീര്‍വ്വാണമടിക്കുന്ന മുസ്ലിങ്ങളൊക്കെ അദ്ദേഹത്തിനു വേണ്ടി തെരുവില്‍ വരെ ഇറങ്ങുന്നു. വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിപ്പിക്കുന്നു.

ശരിയ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് ഗള്‍ഫിലെ ജയിലുകളില്‍ കിടക്കുന്ന മുസ്ലിങ്ങളെ രക്ഷിച്ചെടുക്കാന്‍ ശരിയ വാദികള്‍ എല്ലാ വാതിലുകളും കയറി ഇറങ്ങുന്നു. ചാനലുകളില്‍ ഇരുന്ന് കണ്ണീരു പൊഴിക്കുന്നു. ശരിയ എന്ന ദൈവീക നിയമപ്രകാരം ശിക്ഷിച്ചതല്ലെ. അത് അനുഭവിച്ചോളാം , എന്ന് തീരുമാനിക്കില്ല. എന്നിട്ട് ശരിയയുടെ മഹത്വം ബ്ളോഗുകള്‍ തോറും കൊട്ടിപ്പാടും.

kaalidaasan said...

>>>ഒരാളുടെ പ്രവൃത്തി മറ്റുള്ളവരുടെ കൂടി സമാധാന ജീവിതത്തിനു തടസ്സമാവുമ്പോള്‍ മാത്രമാണ് ശരീഅത്ത് ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കേണ്ടത്.<<<<<

അത് നല്ല തമാശയാണല്ലോ.

അപ്പോള്‍ ഉഭയ സമ്മതപ്രകാരം മുസ്ലിം സ്ത്രീപുരുഷന്‍മാര്‍ക്ക് വ്യഭിചരിക്കാമല്ലോ. ആരുടെയും സമാധാനം കെടുടുത്താതെ അവര്‍ രണ്ടുപേരും ഏതെങ്കിലും സുഖവാസകേന്ദ്രത്തില്‍ പോയി വ്യഭിചരിച്ചാല്‍ ശിക്ഷ ഇല്ലെന്നാണോ താങ്കള്‍ പറയുന്നത്. അങ്ങനെ ഒരു ശരിയയേപ്പറ്റി ആദ്യം കേള്‍ക്കുകയാണ്.

കൊലപാതകത്തെയാണ്, ഏറ്റവും ക്രൂരമായ കുറ്റമായി പൊതുസമൂഹം കാണുന്നത്. പക്ഷെ കൊലപാതകകുറ്റം കൈക്കൂലി കൊടുത്ത്(blood money) ഒത്തുതീര്‍പ്പിലെത്തിക്കുന്ന തമാശ ശരിയയിലേ കാണാന്‍ സാധിക്കൂ. ശരിയയില്‍ പണക്കാരന്, ആരെ വേണമെങ്കിലും കൊല്ലാം, കൊടുക്കാന്‍ കയ്യില്‍ കാശുണ്ടായാല്‍ മതി.

kaalidaasan said...

>>>സോഷ്യല്‍ മീഡിയയില്‍ ഒന്ന് കറങ്ങിയാല്‍ വേണ്ടത്ര കിട്ടും. അത്തരം അലമ്പ് കേസുകള്‍ ഇവിടെ ഉദ്ധരിച്ചു തത്ക്കാലം അവര്‍ക്ക് പബ്ലിസിറ്റി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. അല്പം പബ്ലിസിറ്റി ദാഹിച്ചാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത് എന്നറിയാമല്ലോ.<<<<<

എന്നും കറങ്ങാറുള്ള വള്ളിയോടല്ലേ ചോദിച്ചത്. അനേകം പേര്‍ സോഷ്യല്‍ മീഡിയകള്‍ ഇതുപോലെ വാദിക്കുന്നുണ്ടെങ്കില്‍ ഒരാളെ ചൂണ്ടികാണിക്കാന്‍ എന്താണു വള്ളിക്ക് മടി.

ഉടുതുണി അഴിച്ചിട്ട് നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ആരും ഒരു സോഷ്യല്‍ മീഡിയത്തിലും വാദിക്കുന്നില്ല. ഉണ്ടെങ്കില്‍ അത് വള്ളി ചൂണ്ടിക്കാണിക്ക്. വെറുതെ തോന്നലുകള്‍ എഴുതി വച്ച് സ്വയം അപഹാസ്യാകാതെ വള്ളി. ഇവിടെ തന്നെ അനേകം പേര്‍ താങ്കളുടെ നിലപാടിനെ എതിര്‍ത്ത് എഴുതുന്നുണ്ട്. അതില്‍ അരാണ്, ഉടുതുണി അഴിച്ചിടാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നത്.

kaalidaasan said...

>>>മതിയാവില്ല . മൂന്നെണ്ണം വീതമെങ്കിലും കഴിക്കേണ്ടിവരും<<<<<

സ്ത്രീ ശരീരം മുഴുവന്‍ നഗ്നതയാണെന്ന് കരുതുന്നവര്‍ക്ക് എത്ര ഗുളിക കഴിച്ചാലും ഫലമില്ല. അല്‍പ്പം സുബോധമുണ്ടാക്കാന്‍ നോക്കുന്നതാണു ബുദ്ധി.

kaalidaasan said...

>>>ലൈംഗിക വികാരം അടക്കി വെക്കാന്‍ പുരുഷനേക്കാള്‍ കഴിയുക സ്ത്രീകള്‍ക്കാണ് . അവരുടെ സൃഷ്ടിപ്പ് അങ്ങനെയാണ് . ഒരു നോട്ടം , ഒരു കാഴ്ച , ഒരു സ്പര്‍ശം , ഒരു ഗന്ധം . ഇതൊക്കെ മതി ഒരു സാധാരണ പുരുഷന്‍ ഉത്തേചിതനാവാന്‍ . സ്ത്രീക്ക് ഇതൊന്നും പോര താനും..!<<<<<

താങ്കള്‍ ഇവിടെ പറഞ്ഞത് വളരെ നല്ല ഒരു പോയിന്റാണ്. ലൈംഗിക വികാരം മാത്രമല്ല, ഒട്ടുമിക്ക വികാരങ്ങളും അടക്കി വെക്കാന്‍ പുരുഷനേക്കാള്‍ കഴിയുക സ്ത്രീകള്‍ക്കാണ്. അതുകൊണ്ട് സ്ത്രീ എല്ലാം അടക്കി വച്ചോളണമെന്ന നിലപാടിനെയാണെതിര്‍ക്കേണ്ടത്.

ലൈംഗിക വികാരം മാത്രമല്ല. എല്ലാ വികാരങ്ങളും സ്ത്രീ അടക്കി വച്ചോളണമെന്നത് പുരാതന കാലത്തെ എല്ലാ സമൂഹങ്ങളിലും ഉണ്ടായിരുന്ന നാട്ടുനടപ്പാണ്. സ്ത്രീകളെ വീട്ടില്‍ തന്നെ തളച്ചിടാനുള്ള സുത്രമായിരുന്നു ഇതുപോലെയുള്ള അസംബന്ധങ്ങള്‍ പ്രചരിപ്പിക്കലും.പക്ഷെ മറ്റ് സമൂഹങ്ങളൊക്കെ ഇതില്‍ നിന്നും മോചനം പ്രാപിച്ചു. മറ്റ് മതങ്ങളൊന്നും ഇന്ന് സ്ത്രീയെ രണ്ടാം കിട വ്യക്തിയായി കാണുന്നില്ല. പുരുഷനേപ്പോലെ എല്ലാ വികാരങ്ങളും പ്രകടിപ്പിക്കുന്ന വ്യക്തിയായിട്ടേ കാണുന്നുള്ളു. ഇസ്ലാമിക ലോകത്തിന്നും നേരം വെളുത്തിട്ടില്ല.

അപ്പോള്‍ നിയന്ത്രണവും ബോധ വത്കരണവും വേണ്ടത് ആര്‍ക്കാണ്? പുരുഷനോ സ്ത്രീക്കോ? അമിതാഹാരപ്രിയരോട് ആഹാരം കുറയ്ക്കാന്‍ പറയാറുണ്ട്. അല്‍പ്പം ഭക്ഷണം കഴിക്കുന്നവരോട് ആരും ഭക്ഷണം നിയന്ത്രിക്കാന്‍ പറയാറില്ല. പുരുഷന്, അടക്കി വയ്ക്കാന്‍ കഴിയില്ലെങ്കില്‍ പുരുഷനെ അതിനു പ്രാപ്തനാക്കണം. അല്ലാതെ സ്ത്രീ ഒഴിഞ്ഞു നടന്നോളണം, പര്‍ദ്ദയിട്ട് 5477a51a2; SID=DQAAALkAAACtLWmgE4�കെട്ടി നടന്നോളണം എന്നൊക്കെ പറയുന്നത് വണ്ടിയുടെ പിറകില്‍ കൊണ്ടു പോയി കാളയെ കെട്ടുന്ന ഏര്‍പ്പാടാണ്.

ഏത് വികാരമായാലും അടക്കി നിറുത്താന്‍ പരിശീലിക്കണം. അതിനെയാണു വളര്‍ച്ച എന്നു പറയുന്നത്. എന്റെ സൃഷ്ടിപ്പ് അങ്ങനെയാണ് അതുകൊണ്ട് നിങ്ങളൊക്കെ അതംഗീകരിച്ചു തരണമെന്നൊക്കെ പറഞ്ഞാല്‍ അംഗീകരിച്ചു തരാന്‍ ബുദ്ധിമുട്ടാണ്. നിയമം കൈകാര്യം ചെയ്യാന്‍ മടിച്ചു നിന്നാല്‍ പൊതു ജനം കൈകാര്യം ചെയ്യും. സ്ത്രീകള്‍ മാത്രമല്ല, വളര്‍ച്ച പ്രാപിച്ച പുരുഷന്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ അത് ചെയ്യും. ശിഖണ്ടികള്‍ വേദപുസ്തകം തപ്പി അതിന്റെ കീഴില്‍ ഒളിക്കുന്നതില്‍ വിരോധമില്ല.

ഒന്നു ചോദിച്ചോട്ടെ. താങ്കളും അടക്കി വയ്ക്കാന്‍ സാധിക്കാത്ത വികാരമുള്ള പുരുഷന്‍ തന്നെയാണോ?സൃഷ്ടിപ്പിന്റെ ഈ അസ്ഖ്യത കാരണം ഇതു വരെ എത്ര ബലാല്‍ സംഗങ്ങള്‍ ചെയ്തിട്ടുണ്ട്.

kaalidaasan said...

>>> നാട്ടില്‍ എന്റെ ഭാര്യയേയും പെണ്‍ കുട്ടികളെയും കൂട്ടി എവിടേക്ക് പോകുമ്പോഴും എനിക്ക് ഒരു തരം
ആധിയാണ്. ഒരു കമന്റടിയെങ്കിലും ( പ്രത്യക്ഷമായോ , പരോക്ഷമായോ) അനുഭവിക്കാതെ തിരിച്ചു വീട്ടില്‍ എത്താന്‍ എന്തായാലും പ്രയാസമാണ്.<<<<<


അതിന്റെ കാരണക്കാരി ഭാര്യയാണെന്ന അഭിപ്രായമുണ്ടോ?

അതോ അവര്‍ എല്ലാം തുറന്ന് ഇട്ട് (വള്ളിയുടെ ഭാഷയില്‍ ഉടുതുണി അഴിച്ചിട്ട്)നടക്കുന്നതുകൊണ്ടാണോ?

kaalidaasan said...

>>> സ്ത്രീയുടെ നഗ്നത കണ്ടാല്‍ പുരുഷന് ഉണര്‍വ് ഉണ്ടാകുന്നില്ല എങ്കില്‍ അയാളുടെ പുരുഷ ഹോര്‍മോണുകള്‍ക്ക് എന്തോ കുഴപ്പം ഉണ്ട് എന്നാണു അതിനര്‍ത്ഥം. ജൈവ ശാസ്ത്രപരമായി അങ്ങിനെ ആണ് മനുഷ്യരുടെ സൃഷ്ടിപ്പ്. അത് പ്രകൃതിപരമാണ്.<<<<

അപ്പോള്‍ താങ്കളുടെ അമ്മയുടെയോ പെങ്ങളുടെയോ പെണ്‍മക്കളുടെയോ നഗ്നത എങ്ങാനും കണ്ടു പോയാല്‍ പ്രശ്നമാണല്ലോ. വല്ലാത്ത സൃഷ്ടിപ്പ് തന്നെ.

kaalidaasan said...

>>> കോളേജില്‍ "ചരക്ക്" എന്നു പറഞ്ഞു പെണ്‍കുട്ടികളെ വിശേഷിപ്പിക്കല്, പെണ്‍കുട്ടികളുടെ മാറിന്റെ വലിപ്പത്തിനനുസരിച്ച് അവര്‍ക്ക് പേരിടല്‍ - അങ്ങനെ അങ്ങനെ ... ഇതില്‍ പ്രതിഷേധിക്കുന്നവര്‍ Rebels , അല്ലാത്തവര്‍ നല്ല പെണ്‍കുട്ടികള്‍ . <<<<

വര്‍ഷ അങ്ങനെയൊനും പറയല്ലേ. പടച്ചോന്‍ പൊറുക്കൂലാ. സൃഷ്ടിപ്പ് അങ്ങനെയാണ്. അതുകൊണ്ട് വര്‍ഷ കഴിയുമെങ്കില്‍ ഒരു പര്‍ദ്ദ വാങ്ങി ധരിക്കുക. സൃഷ്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ അതേ വഴിയുള്ളു എന്നാണ്, സൃഷ്ടിപ്പുകളുടെ പക്ഷം. ഈ വിശേഷ വസ്ത്രം അങ്ങ് ധരിച്ചു കഴിഞ്ഞാല്‍ പിന്നെ സൃഷ്ടിപ്പുകളൊന്നും ചരക്കെന്നു വിളിക്കില്ല. മാറിടത്തിന്റെ വലിപ്പമനുസരിച്ച് പേരും ഇടില്ല.

മലക്ക് said...

കാളിദാസന്‍, താങ്കള്‍ക്കുണ്ടായ അതെ പ്രശ്നം എനിക്കും വള്ളിക്കുന്ന് ബ്ലോഗില്‍ സംഭവിച്ചിരുന്നു. പല കമന്റുകളും കാണാനില്ല. ഉത്തരം മുട്ടിയാല്‍ കമന്റ് ഡിലീറ്റ് ചെയ്താല്‍ എന്തൊരു എളുപ്പം. സംഗതി കഴിഞ്ഞു. ഞാന്‍ ആരെ എങ്കിലും എതിര്‍ത്തു ഇട്ട കമന്റ് ഡിലീറ്റ് ചെയ്താലും അത്ര പ്രശ്നമില്ല, പക്ഷെ എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മാന്യമായ മറുപടി കൊടുത്ത കമന്റുകള്‍ പോലും ഡിലീറ്റ് ചെയ്തത് എന്ത് മനോനിലയുടെ തകരാര്‍ ആയിരുന്നു എന്ന് മനസിലായിട്ടില്ല.

kaalidaasan said...

മലക്ക്,

എനിക്കിതാദ്യത്തെ അനുഭവമൊന്നുമല്ല. പല പ്രാവശ്യം വള്ളിക്കുന്ന് എന്റെ കമന്റുകള്‍ ഡെലീറ്റ് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ഇസ്ലാമിനെയോ മുസ്ലിങ്ങളെയോ വിമര്‍ശിച്ചാല്‍ അതുടന്‍ ഡെലീറ്റ് ചെയ്യും.

വേതാളം എന്ന പേരില്‍ ഒരു മുസ്ലിം അവിടെ ഒരു കമന്റെഴുതിയിട്ടുണ്ട്. താങ്കല്‍ വായിച്ചു കാണും. അതും പക്ഷെ വള്ളി ഡെലീറ്റ് ചെയ്തു. ഒരു ശരാശരി മുസ്ലിമിന്, എന്നോടുള്ള നിലപടാണത്. വര്‍ഷങ്ങളായി ഇവരെയൊക്കെ എനിക്കറിയാം.

kaalidaasan said...

>>>>ഒരാൾ വ്യഭിചാരോപണം നടത്തുകയും അയാൾക്ക് അത് തെളിയിക്കാൻ നാല് സാക്ഷികളെ ഹാജരക്കാൻ കഴിയാതിരിക്കുകയും ചെയ്താൽ, ശിക്ഷ ആരോപണം ഉന്നയിച്ചയാൾക്കാണ്. ഒരാൾക്കും മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാനും അർഹതയില്ല. അതായത് വ്യഭിചാര കാര്യത്തിൽ സ്ത്രീയെയോ /പുരുഷനേയോ ശിക്ഷിക്കണമെങ്കിൽ അത് നല് പേർ കാൺകെയെങ്കിലും നടന്നതായിരിക്കണം. <<<<

വളരെ ശരി. മൂന്നു പുരുഷ സാക്ഷികളേ ഉള്ളൂ എങ്കില്‍ അവര്‍ക്ക് ശിക്ഷ ഉറപ്പ്. സ്ത്രീ സാക്ഷികളാണെങ്കില്‍  8 വേണം. 8 പേരുടെ മുന്നില്‍ ആരെങ്കിലും വ്യഭിചരിക്കും എന്നൊക്കെ സുബോധമുള്ള ആരും കരുതില്ല.

ഈ നിയമം ഉണ്ടാക്കിയ രീതി അതീവ രസകരമാണ്. മുസ്ലിം പ്രവാചകന്‍ തന്റെ ഇഷ്ട വിനോദമായ ഒളിപ്പോരു( Ghazwat)കള്‍ക്കൊന്നിനു വേണ്ടി പോയപ്പോള്‍ ഇഷ്ട ഭാര്യയായ അയിശയെ കൂടെ കൂട്ടി. തിരികെ വന്നപ്പോള്‍ അയിശയെ കണ്ടില്ല. കുറച്ച് കഴിഞ്ഞ് അവര്‍ വേറൊരു ചെറുപ്പക്കാരന്റെ കൂടെ വന്നു. മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ നെക്‌ലേസ് വീണുപോയി എന്നവര്‍ കാരണം പറഞ്ഞു. മൂന്നു പേര്‍ അവിടെ നടന്ന യഥാര്‍ത്ത കാര്യവും  പറഞ്ഞു. അയിശയെ കല്ലെറിഞ്ഞു കൊല്ലാന്‍ വകുപ്പുള്ള മുന്തിയ കുറ്റമാണവര്‍ ചെയ്തതെനും പറഞ്ഞു. അപ്പോള്‍ അയിശയെ ഈ ദൈവീക ശിക്ഷയില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ അള്ളാ കണ്ടു പിടിച്ച ഉപായമാണീ നാലു സാക്ഷി നിബന്ധന.

ബുഖാരിയുടെ ഹദീസില്‍ ഇത് വിവരിക്കുന്നുണ്ട്.

Volume 5, Book 59, Number 462:




kaalidaasan said...

>>>>സ്ത്രീ എന്നാൽ പുരുഷനാൽ ഭരിക്കപെട്ടേണ്ടവളാണ് എന്ന അർത്ഥത്തിലുള്ള ഭാര്യ...എന്ന പദം പോലും ഇസ്ലാമിലില്ല <<<<

ഇസ്ലാമിലെ സ്ത്രീ വിരുദ്ധതയെ ന്യായീകരിക്കാന്‍ നടത്തുന്ന അഭ്യാസങ്ങള്‍  പരിതാപകരമാണല്ലോ!!. ഭാര്യ എന്ന വാക്കിന്, ഈ അര്‍ത്ഥമാണെന്ന് താങ്കളെവിടെയാണു പഠിച്ചത്?

>>>>ഇണ എന്ന അർത്ഥത്തിലുള്ള സൗജ് എന്ന പദമാണ് ഇതിനായി ഖുർ ആൻ പ്രയോഗിച്ചത്. എന്ന് വച്ചാൽ രണ്ട് പേർക്ക് തുല്യ പങ്കാളിത്തം...<<<

അതിശയകരമാണല്ലോ. ഒരേ സമയം  ​നാല്‌ ഇണകളെ കൊണ്ടു നടക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണു പിടികിട്ടിയത്.

>>>>സ്ത്രീയുടെയോ പുരുഷന്റെയോ വാക്കിനല്ല ശരീഅത്തിൽ വില.. ന്യായത്തിനും നീതിക്കുമാണ്. <<<<

ന്യായവും നീതിയും അളക്കുന്ന രീതി അതീവ രസകരം.

ഇണ ചേരുമ്പോള്‍ തുല്യ പങ്കാളിത്തം. പക്ഷെ മറ്റ് കാര്യങ്ങളിലൊക്കെ പകുതി വില. സാക്ഷ്യത്തിനു പുരുഷന്റെ സാക്ഷ്യത്തിന്റെ പകുതി വില. സ്വത്തില്‍ പുരുഷന്റെ വീതത്തിന്റെ പകുതി മാത്രം.

ഇണയുടെയും ഭാര്യയുടെയും അര്‍ത്ഥം പറഞ്ഞ് മുസ്ലിങ്ങളെ വരെ ചിരിപ്പിക്കുന്ന കൂടെ വല്ലപ്പോഴും കുര്‍ആന്‍ കൂടി ഒനു വായിക്കണമെന്ന അപേക്ഷയുണ്ട്. മുഴുവന്‍ വായിക്കാന്‍ സമയമില്ലെങ്കില്‍ താഴെ പറയുന്ന ആയത്തുകളെങ്കിലും വായിക്കുക.

2:282

"പിന്നെ തങ്ങളുടെ പുരുഷന്മാരില്‍നിന്ന് രണ്ടുപേരെ അതിനു സാക്ഷികളാക്കുകയും ചെയ്യുക. രണ്ടു പുരുഷന്മാരില്ലെങ്കില്‍ ഒരു പുരുഷനും രണ്ടു സ്ത്രീകളുമായിക്കൊള്ളട്ടെ."

4:11

"പുരുഷന്റെ വിഹിതം രണ്ടു സ്ത്രീവിഹിതത്തിനു തുല്യമാകുന്നു. ഇനി (അവകാശികള്‍) രണ്ടിലധികം പെണ്‍മക്കളാണെങ്കില്‍, മൊത്തം ദായധനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം അവര്‍ക്കുള്ളതാകുന്നു. ഒരു പുത്രി മാത്രമേയുള്ളൂവെങ്കില്‍ പകുതിയാണ് അവള്‍ക്കുള്ളത്."

4:176

"ഇനി ആണും പെണ്ണുമായി പല സഹോദരങ്ങളുണ്ടെങ്കില്‍ അപ്പോള്‍ ഒരു പുരുഷവിഹിതം രണ്ടു സ്ത്രീ വിഹിതത്തിനു തുല്യമായിരിക്കും. അല്ലാഹു നിയമങ്ങള്‍ വിശദീകരിച്ചുതരുന്നു"

2:228

"സ്ത്രീകള്‍ക്ക് ന്യായമായ അവകാശങ്ങളുണ്ട്; പുരുഷന്മാര്‍ക്ക് അവരുടെ മേല്‍ അവകാശമുള്ളതുപോലെത്തന്നെ. എന്നാല്‍ പുരുഷ•ാര്‍ക്ക് അവരുടെ മേല്‍ ഒരു സ്ഥാനവുമുണ്ട്. അല്ലാഹു എല്ലാവരുടെയും മീതെ അജയ്യനായ അധികാരസ്ഥനും യുക്തിമാനുമാകുന്നു."

5:6

"നിങ്ങള്‍ രോഗികളോ യാത്രക്കാരോ ആയി, അല്ലെങ്കിലൊരുവന്‍ വിസര്‍ജിച്ചുവരുകയോ സ്ത്രീയെ സ്പര്‍ശിക്കുകയോ ചെയ്തു, എന്നിട്ട് വെള്ളം കിട്ടിയില്ല, എങ്കില്‍ അപ്പോള്‍ ശുദ്ധിയുള്ള മണ്ണ് ഉപയോഗിച്ചുകൊള്ളുക. അതില്‍ കൈകൊണ്ട് അടിച്ച് മുഖവും കൈകളും തടവുക."

4:24

"മറ്റാരെങ്കിലും വിവാഹം ചെയ്തിട്ടുള്ള ഭര്‍ത്തൃമതികളായ സ്ത്രീകളും (മുഹ്സ്വനാത്ത്) നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു. എന്നാല്‍ (യുദ്ധത്തടവുകാരായി) നിങ്ങളുടെ അധീനത്തില്‍ വന്ന സ്ത്രീകള്‍ അതില്‍നിന്നൊഴിവാകുന്നു."

53:27

"എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് സ്ത്രീനാമങ്ങള്‍ നല്‍കുന്നു. അവര്‍ക്കാകട്ടെ ഇക്കാര്യത്തില്‍ യാതൊരു ജ്ഞാനവും ലഭിച്ചിട്ടില്ല."

2:23

"നിങ്ങളുടെ സ്ത്രീകള്‍ നിങ്ങള്‍ക്കുള്ള കൃഷിയിടങ്ങളാകുന്നു. നിങ്ങളുടെ കൃഷിയിടങ്ങളില്‍ ഇഷ്ടമനുസരിച്ച് ചെല്ലുവാന്‍241 നിങ്ങള്‍ക്ക് സ്വാതന്ത്യ്രമുണ്ട്."

kaalidaasan said...

>>>>സ്രഷ്ടാവി ന്‍റെ നിയമ നിര്‍ദേശങ്ങള്‍ അനുസരിക്കുമ്പോഴുണ്ടാകുന്ന സമാധാനത്തിനാണ്‌ ഇസ്‌ലാം എന്ന് പറയുന്നത്. സൃഷ്ട്ടിപ്പിന്‍റെ ആരംഭം മുതലേ അതുണ്ട്. സൂര്യന്‍ , ചന്ദ്രന്‍, ഭൂമി, ഹൃദയം, ദഹനേന്ദ്രിയം തുടങ്ങിയവയെല്ലാം തന്നെ കൃത്യമായ നിയമങ്ങള്‍ക്കു വിധേയരായ മുസ്‌ലി മുകള്‍ തന്നെ.<<<<

HUDA,

ഇതു പോലെ ചിരിപ്പിക്കല്ലേ മാഷെ. സൃഷ്ടാവി ന്‍റെ നിയമ നിര്‍ദേശങ്ങള്‍ അനുസരിച്ചനുസരിച്ച് ഇസ്ലാമിക ലോകത്തിപ്പോള്‍ കളിയാടുന്ന സമാധാനം കണ്ട് മറ്റുള്ളവര്‍ ബോധം കെട്ടു പോകുന്നു. സമാധാനം എന്ന വാക്കും ഇസ്ലാമും ആയി പുല ബന്ധമില്ല. ഇസ്ലാം എന്ന മതമുണ്ടായ അന്നു മുതല്‍ ഇന്നു വരെ ഇസ്ലാമിക ലോകം സമാധനമെന്തെന്നറിഞ്ഞിട്ടില്ല. സമാധാനത്തില്‍ കഴിയുന്ന നാടുകളിലൊക്കെ അത് അസമാധാനം വിതയ്ക്കുന്നു. മത സൌഹാര്‍ദ്ദത്തില്‍ കഴിഞ്ഞ കേരളത്തില്‍ പോലും കൈ വെട്ടും, ഭീക്ഷണിയും മറ്റുമായി അതുണ്ടാക്കിയ അസമധാനവും മത സ്പര്‍ദ്ധയും ഒക്കെ എല്ലാവരും കാണുന്നുണ്ട്. ആരെയാണു താങ്കള്‍ വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നത്?

kaalidaasan said...

>>>>പിന്നെ സൗദിയിൽ നടക്കുന്നെതല്ലാം ഇസ്ലാമികമാണെന്നോ, അവിടത്തെ ഭരണം ഇസ്ലാമികമാണെന്നോ എന്ന അഭിപ്രായം ഒന്നും എനിക്കില്ല. <<<<

സലാഹുദ്ദിന്‍,

സൌദിയിലേത് ഇസ്ലാമിക ഭരണമല്ല. ഇറനിലേത് ഇസ്ലാമിക ഭരണമല്ല. അഫ്ഘാനിസ്താനിലുണ്ടായിരുന്നത് ഇസ്ലാമിക ഭരണമല്ല. നൂറു ശതമാനം മുസ്ലിങ്ങളുള്ള ഇവിടങ്ങളില്‍ ഒന്നും ഇസ്ലാമിക ഭരണ വ്യവസ്ഥ നടപ്പാക്കാന്‍ ആയിട്ടില്ല. അതിന്റെ അര്‍ത്ഥം ഒട്ടും പ്രയോഗികമല്ലാത്ത ഒരു വ്യവസ്ഥയാണിതെന്നല്ലേ. ഇപ്പോള്‍ ഈജിപ്റ്റില്‍ ഇസ്ലാമിക ഭരണ വ്യ്വസ്ഥ നടപ്പിലാക്കാന്‍ അവിടെ ഹിത പരിശോധനയില്‍ തീരുമാനമായിട്ടുണ്ട്. അതെങ്കിലും ഇസ്ലാമിക ഭരണമാകുമോ?

kaalidaasan said...

>>>>മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒരാള്‍ ഇവ കിട്ടിയില്ലെങ്കില്‍ അതിനു ഏതു കൈവിട്ട കളിക്കും തയ്യാറാകുന്ന പോലെ ഒരു ഞരമ്പ് രോഗി താന്‍ നഗ്നമായി കണ്ട പെണ്ണിനെ കിട്ടിയില്ലെങ്കില്‍ കിട്ടിയതിനെ തക്കം പോലെ കേറിപ്പിടിക്കാന്‍ നോക്കും . .!<<<<

ഉസ്മാന്‍,

വല്ലാത്ത തരതമ്യം തന്നെ. ഞെരമ്പ് രോഗിക്ക് കാണാന്‍ വേണ്ടി സ്ത്രീകള്‍  ഇന്‍ഡ്യ മുഴുവന്‍ നഗ്നരായി നടക്കുകയല്ലേ.താങ്കള്‍ ഏത് നാട്ടിലെ കാര്യമാണു പറയുന്നത്? എത്ര സ്ത്രീകളെ നഗ്നരായി താങ്കള്‍ കണ്ടിട്ടുണ്ട്?

താങ്കള്‍ ഇസ്ലാമിക കോലുകൊണ്ടാണു നഗ്നത അളക്കുന്നത്. അതുകൊണ്ടുള്ള കുഴപ്പമാണു താങ്കള്‍ക്ക്. ഇസ്ലാമില്‍ സ്ത്രീയുടെ ശരീരം മുഴുവന്‍ നഗ്നതയാണ്. അതുകൊണ്ട് കൈപ്പത്തിയും കണ്ണും കാല്‍പാദങ്ങളും ഒഴികെ എല്ലാം താങ്കള്‍ക്കും മറ്റ് ഇസ്ലാമിസ്റ്റുകള്‍ക്കും നഗ്നതയാണ്.

മദ്യത്തിനും മയക്കു മരുന്നിനുമടിമയായവരെ ചികിത്സിക്കുകയാണു ചെയ്യാറുള്ളത്. അതുപോലെ ഞെരമ്പു രോഗികളെയും ചികിത്സിക്കണം. ഒരാളുടെ കയ്യോ കാലോ കാണുമ്പോഴേക്കും സംസ്കാരം ഇടിഞ്ഞു വീണേ എന്ന് നിലവിളിക്കുന്ന താങ്കളേപ്പോലുള്ളവരാണ്, ഞെരമ്പു രോഗികളെ സൃഷ്ടിക്കുന്നത്.

kaalidaasan said...

>>>>പാശ്ചാത്യ രാജ്യങ്ങളിലെ കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ അറിയില്ല . അവിടെ എന്തൊക്കെ നടക്കുന്നു എന്ന് അവിടെ ജീവിക്കുന്ന ആളുകളാണ് പറയേണ്ടത്. <<<<

ഉസ്മാന്‍,

അവിടെ ജീവിക്കുന്ന ആളുകള്‍ തന്നെയാണ്, അവിടത്തെ ബലാല്‍സംഗത്തിന്റെ കണക്കുകള്‍ പരസ്യപ്പെടുത്തുന്നത്. അതാണിവിടെ വള്ളി പകര്‍ത്തി വച്ചതും. അവിടെ നടക്കുന്ന ബലാല്‍ സംഗങ്ങള്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതുകൊണ്ട് അതിനൊക്കെ ഇതു പോലെ വള്ളിക്കുന്നൊക്കെ മേനി നടിക്കാന്‍ ആ കണക്കുകളുപയോഗിക്കാനാകുന്നു.

കുറച്ചു നാളുകള്‍ക്ക് മുമ്പ് എന്‍ എം ഹുസ്സൈനും ഈ കണക്കെടുത്ത് സൌദി അറേബ്യന്‍ സര്‍ക്കാര്‍ നല്‍കിയ കണക്കുമായി താരതമ്യപ്പെടുത്തി ഇസ്ലാമിന്റെ മഹത്വം പ്രഘോഷിച്ചിരുന്നു. ഭൂരിഭാഗം ബലാല്‍ സംഗങ്ങളും സൌദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. അതുകൊണ്ട് കണക്കില്‍ വരുന്നില്ല.

സൌദി അറേബ്യയിലെ റിയാദില്‍ നാലു വര്‍ഷങ്ങള്‍ ഞാന്‍ ജീവിച്ചിട്ടുണ്ട്. എന്റെ അടുത്ത ഒരു സുഹൃത്ത് അവിടത്തെ ഒരു പോളി ക്ളിനിക്കില്‍ ജോലി ചെയ്തിരുന്നു. അതിന്റെ ഉടമസ്ഥന്‍ 80 വയസുള്ള ഒരു കിഴവന്‍ സൌദി ആയിരുന്നു. പല നാടുകളില്‍ നിന്നുമുള്ള നേഴ്സുമാരെ കൊണ്ടു വന്ന് അവരെ ലൈംഗികമായി ചൂക്ഷണം ചെയ്യലായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന ഉദ്ദേശ്യം. ജോലിക്കാരെല്ലാം കിളവന്‍ എന്നു വിളിച്ചിരുന്ന അദ്ദേഹത്തിന്, നാലു ഭാര്യമാരും, 32 മക്കളുമുണ്ടായിരുന്നു. കിളവനുള്‍പ്പടെ പ്രായപൂര്‍ത്തി ആയ 14 ആണുങ്ങളുള്ള ആ വീട്ടില്‍ ഗദ്ദാമകളായി ഏഴു പെണ്‍കുട്ടികളുമ്മുണ്ടായിരുന്നു. മലയാളികള്‍ ഉള്‍പ്പടെ. എല്ലാവരും ഇവരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നു. ഇത്ര സൌകര്യം വീട്ടിനുള്ളില്‍ ഉള്ളപ്പോള്‍ ആരും പുറത്തു പോയി ബലാല്‍സംഗം ചെയ്തിരുന്നില്ല. അതുകൊണ്ട് അവയൊന്നും റിപ്പോര്‍ട്ടുകളായി പുറത്തു വരുന്നില്ല. ഇതാണു അനേകം  സൌദി വീടുകളിലെയും  അവസ്ഥ. അവിടെ ജീവിക്കുന്ന എല്ലാവര്‍ക്കും ഇതൊക്കെ അറിയാം. ഞാന്‍ സംസാരിച്ചിട്ടുള്ള ഭൂരിഭാഗം മലയാളികളു ഇതിനു സമാനമായ കാര്യങ്ങള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

അമേരിക്കയിലെ കണക്കുകള്‍ അറിയാന്‍ അവിടെ പോയി താമസിക്കേണ്ട. അതൊക്കെ ലോകം മുഴുവനും അറിയാം. പക്ഷെ സൌദി അറേബ്യയില്‍ പോയി താമസിച്ചിട്ടുള്ളവര്‍ക്കേ അവിടത്തെ കാര്യങ്ങള്‍ അറിയാന്‍ ആകൂ. അറിഞ്ഞാലും  പലരും അതൊക്കെ മൂടി വയ്ക്കുന്നു. നാണക്കേടോര്‍ത്ത്. നൂറു ശതമാനവും മുസ്ലിങ്ങള്‍ മാത്രമുള്ള അവിടന്ന് ഇതുപോലെയുള്ള സത്യങ്ങള്‍ പുറത്തു വരുന്നത് മുസ്ലിങ്ങള്‍ക്ക് നാണക്കേടുണ്ടാക്കും. അതുകൊണ്ട് വള്ളിക്കുന്നിനേയും എന്‍ എം ഹുസൈനേയും പോലുള്ള ഒട്ടകപക്ഷികള്‍ എപ്പോഴും അമേരിക്കയിലെ കണക്കെടുത്ത് മേനി നടിക്കും. താങ്കളും ഇസ്ലാമിക മുഖം മൂടി ധരിച്ചിരിക്കുനതുകൊണ്ട് ഇതുപോലെ പൊട്ടന്‍ കളിക്കും.

kaalidaasan said...

>>>>പക്ഷെ പാശ്ചാത്യരുടെ ലൈംഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടി വരിക സഖാവ് : ഇ.കെ. നായനാര്‍ പണ്ട് പറഞ്ഞ വാക്കുകളാണ് .. ''അമേരിക്കയില്‍ ചായ കുടിക്കും പോലെയാണ് ബലാല്‍സംഗം '' എന്ന്!!! വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഏറെ വിവാദമായ ഈ പ്രസ്താവന അദ്ദേഹം നടത്തുന്നത് .
അന്നേ അദ്ദേഹത്തെ കൊണ്ട് അങ്ങനെ പറയിപ്പിച്ചെങ്കില്‍ ഇന്നത്തെ കാലത്ത് അവിടങ്ങളിലെ അവസ്ഥയെ ഏതിനോട് ഉപമിക്കും ആവോ ? <<<<


ഉസ്മാന്‍,

പിന്നെ പിന്നെ അമേരിക്കക്കാര്‍ ദിവസവും ചായ കുടിക്കുന്നതിന്റെ കൂടെ കടിക്കു പകരം ഓരോ ബലാല്‍സംഗവും ചെയ്യുകയല്ലേ.

അമേരിക്കയില്‍ ബലാല്‍ സംഗം കൂടുതലുണ്ട് എന്ന് നായനാര്‍ അദ്ദേഹത്തിന്റേതായ തമാശ രീതി ഉപയോഗിച്ച് പറഞ്ഞതാണ്. അത് താങ്കള്‍ക്ക് മനസിലായില്ല. വസ്ത്രധാരണമാണ്, പീഢനത്തിനു കാരണം എന്ന് വള്ളി പറഞ്ഞപ്പോള്‍ സിമി നടത്തിയ ആക്ഷേപഹാസ്യം വള്ളിക്ക് മനസിലാകത്തതുപോലെ.

ബലാല്‍ സംഗം എന്ന പേരില്‍ അവിടെ നടക്കുന്ന പലതും പെട്ടെന്നൊരു നിമിഷത്തില്‍  കയറി പ്പിടിച്ച് ബലം പ്രയോഗിച്ച് ബലാല്‍ സംഗം ചെയ്യുന്നതല്ല. ഉഭയ സമ്മതപ്രകാരം  ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞിട്ട് പണം പിടിങ്ങാന്‍ വേണ്ടി ബലാല്‍സംഗമാക്കി എടുക്കുന്നതാണു പലതും.

താങ്കള്‍ മുകളില്‍ എഴുതിയത് സ്ത്രീയുടേ നഗ്നത കണ്ട് ഞെരമ്പു രോഗിയായി പലരും മാറുന്നു എന്ന്. അമേരിക്കയില്‍ അതിന്റെ ആവശ്യമില്ല. അവിടെ ഭൂരിഭാഗം പേരും ഇസ്ലാമിക നിദാനശാസ്ത്രപ്രകാരം നഗ്നരായിട്ടാണു നടക്കുന്നത്. എവിടെയും നഗ്നത ഉണ്ട്. 15 വയസാകുമ്പോള്‍ മുതല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടിഉകളും സ്വതന്ത്രമായി ജീവിക്കുന്നു. ഇഷ്ടാനുസരണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ശരികുള്ള നഗ്നത കണ്ടും അനുഭവിച്ചും ആണവിടെ ഭൂരിഭാഗം പേരും വളരുന്നത്. അതുകൊണ്ട് റോഡില്‍ എവിടെയെങ്കിലുമോ, സിനിമയിലോ, റ്റെലിവിഷനിലോ, ഏതെങ്കിലും പോസ്റ്ററിലുമോ നഗ്നത കണ്ട് ഞെരമ്പു രോഗിയാകേണ്ട ഗതികേട് അവിടത്തെ പുരുഷന്‍മാര്‍ക്കില്ല. അതുകൊണ്ട് നഗ്നത കണ്ട് ആളുകല്‍ ഞെരമ്പു രോഗിയാകുന്നു എന്ന താങ്കളുടെ സിദ്ധാന്തം വെറും ഉഡായിപ്പാണ്. ഞെരമ്പു രോഗമുണ്ടാകുന്നതിന്റെ കാരണം മറ്റ് പലതുമാണ്. നഗ്നത എന്നു കേള്‍ക്കുമ്പോഴേക്കും ഞെട്ടിത്തരിക്കുന്ന താങ്കള്‍ക്കൊന്നും അത് മനസിലാകില്ല.

kaalidaasan said...

>>>>ഇയ്യിടെ എന്റെ ഒരു സുഹൃത്ത് റുമാനിയയില്‍ പോയി തിരിച്ചു വന്നിട്ട് പറഞ്ഞു : ലൈംഗിക കേളികള്‍ നേരിട്ട് കാണാന്‍ ആഗ്രഹമുന്ടെന്കില്‍ അവിടെ ഒന്ന് വെറുതെ ഇറങ്ങി നടന്നാല്‍ മതി എന്ന് .. !!!<<<<

ഉസ്മാന്‍,

എന്നിട്ട് ഈ സുഹൃത്ത് ഞെരമ്പു രോഗം പിടിപെട്ട് എത്ര പേരെ ബലാല്‍ സംഗം ചെയ്തു?

kaalidaasan said...

>>>>
എനിക്ക് സ്ത്രീകള്‍ മാത്രമുള്ള ലിഫ്റ്റില്‍ കേറാന്‍ പേടിയാണ് . അവരെ അവിടെ കാണുമ്പോള്‍ ഇവിടെ മാറിപ്പോകാനാണ് തോന്നുക . <<<<


ഉസ്മാന്‍,

സ്ത്രീകള്‍ മാത്രമുള്ള ലിഫ്റ്റില്‍ കയറിയാല്‍ സ്ത്രീപീഢനത്തിനു താങ്കള്‍ ശിക്ഷിക്കപ്പെടും. നൂറു ശതമാനവും ഉറപ്പാണ്. താങ്കളുടെ ഭാര്യയല്ലാത്ത ഒരു യുവതിയുമായി ഒറ്റക്കു കണ്ടാല്‍ ശരിയ നിയമപ്രകാരം ശിക്ഷിക്കപ്പെടും. ആ പേടിയുള്ളതുകൊണ്ട് മാറിപ്പോകുന്നു. താങ്കള്‍ മാത്രമല്ല ആ യുവതിയും ശിക്ഷിക്കപ്പെടും. അതാണു ശരിയ.

Punishment in Saudi Arabia

The punishments that are most newsworthy when it comes to Saudi Arabia, are the ones given to people guilty of khilwa (unrelated man and woman alone together) and extramarital sex. A punishment for khilwa is common and we’ve all come across muttawas trolling coffee shops and restaurants searching for pairs who seem too happy to be related.

താങ്കളേപ്പോലുള്ളവരൊന്നും ഇനി മുതല്‍ സ്ത്രീകള്‍ മാത്രമുള്ള ലിഫ്റ്റില്‍ കയറാതിരിക്കാന്‍ സൌദി അറേബ്യ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നു.

No man's land


ബലാല്‍ സംഗം ചെയ്യപ്പെടുന്ന സ്ത്രീകളെ ശിക്ഷിക്കുന്ന തമാശയാണു ശരിയ.

Saudi gang rape sentence 'unjust'

The rape victim was punished for violating Saudi Arabia's laws on segregation that forbid unrelated men and women from associating with each other. She was initially sentenced to 90 lashes for being in the car of a strange man.

On appeal, the Arab News reported that the punishment was not reduced but increased to 200 lashes and a six-month prison sentence.



ആക്ഷേപഹാസ്യമാണെങ്കിലും സൌദി അറേബ്യയിലെ അവസ്ഥ ഇതാണ്.

How to not get punished for being a woman

kaalidaasan said...

>>>>അത് കൊണ്ടാണ് പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ പ്രോവോക്കെറ്റ് ചെയ്യുന്ന രീതിയിലുള്ള നഗ്നതാ പ്രദര്‍ശനം ഒഴിവാക്കുന്നത് സ്ത്രീകളുടെ സ്വയ രക്ഷക്ക് നല്ലതാണ് എന്ന് പറയുന്നത്. മാന്യമായ വസ്ത്രം എന്നെ ഞാന്‍ പറയുന്നുള്ളൂ. അതിനു പര്‍ദ്ദ എന്ന് അര്‍ഥം നല്‍കേണ്ടതില്ല.<<<<

എന്താണീ മാന്യമായ വസ്ത്രം? ഒന്നു വിശദീകരിച്ചേ?

മുസ്ലിം സ്ത്രീകളുടെ മാന്യമായ വസ്ത്രം മുഖം കൂടി മറയ്ക്കുന്ന വസ്ത്രമാണ്. അത് വേണമെന്ന് മുസ്ലിം പ്രവാചകന്‍ പറഞ്ഞതായി ഈ ഹദീസില്‍ വായിക്കാം.

Bhukhari Volume 5, Book 59, Number 462:

I was overwhelmed by sleep and slept. Safwan bin Al-Muattal As-Sulami Adh-Dhakwani was behind the army. When he reached my place in the morning, he saw the figure of a sleeping person and he recognized me on seeing me as he had seen me before the order of compulsory veiling (was prescribed). So I woke up when he recited Istirja' (i.e. "Inna lillahi wa inna llaihi raji'un") as soon as he recognized me. I veiled my face with my head cover at once, and by Allah, we did not speak a single word, and I did not hear him saying any word besides his Istirja'.

കേരളത്തിലോ ഇന്‍ഡ്യയിലോ ഒരു സ്ത്രീയും നഗ്നരായി നടക്കുന്നില്ല. ഉണ്ടെന്ന് താങ്കളുടെ ഒക്കെ വെറും തോന്നലാണ്. സ്ത്രീകളുടെ വസ്ത്രത്തിന്റെ പിന്നാലെ അലയാതെ സാംസ്കാരികമായ ഔന്നത്യമുണ്ടാക്കുന്നതല്ലേ നല്ലത്?

kaalidaasan said...

>>>>കോണ്‍ഗ്രസിന്റെ കുറ്റം ആണ് കാളിദാസാ........<<<<

Georgy,

കോണ്‍ഗ്രസിന്റെ ശരീരത്തില്‍ മുഴുവന്‍ നഗ്നതയായതുകൊണ്ടോ? അതോ കോണ്‍ഗ്രസ് പര്‍ദ്ദ ഇട്ടു മൂടി നടക്കാത്തതുകൊണ്ടോ?

അപ്പോള്‍ കോണ്‍ഗ്രസില്‍ ചേരുന്ന എല്ലാവരും തിവാരികളാകുമെന്നര്‍ത്ഥം. സംഗതി കൊള്ളമല്ലോ. എങ്കില്‍ പിന്നെ വി എസ് പണ്ട് ലതികചേച്ചിയേപ്പറ്റി എന്തോ പറഞ്ഞെന്നും പറഞ്ഞ് കോണ്‍ഗ്രസുകാര്‍ മുഴുവന്‍  മുക്രയിട്ടത് വെറും തട്ടിപ്പായിരുന്നു അല്ലേ?

അത് ഞാന്‍ അറിഞ്ഞിരുന്നില്ല. പറഞ്ഞു തന്നതിനു നന്ദി.

Manoj മനോജ് said...

ഇന്ത്യയുടെ 2011ലെ ക്രൈം സ്റ്റാറ്റിസ്റ്റിക്ക്സ്..

കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 24206 ബലാൽക്കാര കേസുകളിൽ 94.2% കുറ്റവാളികൾ ഇരകൾ അറിയുന്നവർ തന്നെയാണു. അതിൽ 1.2% രക്ഷിതാക്കളോ അടുത്ത കുടുംബ ബന്ധമുള്ളവരോ ആകുമ്പോൾ അയൽക്കാർ നടത്തിയവ 34.7% ആണു. ബന്ധുക്കളായിട്ടുള്ളവർ 6.9% വരുന്നു.

24206 കേസുകളിൽ 3.6% ഇരകൾ 10വയസ്സിനു താഴെയും 10.6% കുട്ടികൾ 14നു താഴെയുള്ളവരും ആണു. 14നും 18നും ഇടയിൽ 19%വും, 18നും 30നും ഇടയിൽ 54.7%വും 30നും 50നും ഇടയിൽ 15%വും 50നു മുകളിൽ 0.6%വും സ്ത്രീകൾ ബലാൽക്കാരത്തിനു ഇരയായി എന്ന് 2011ലെ കണക്കുകൾ ചൂണ്ടി കാണിക്കുന്നു.

കണക്കുകൾ ഇങ്ങനെ ആയിരിക്കേ 94.2% ആളുകൾ തങ്ങൾ അറിയുന്ന പെണ്ണുങ്ങളെ ബലാൽക്കാരം ചെയ്യുന്നതിനു കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണു എന്ന് പറഞ്ഞ് പരത്തുന്നവരെ എന്താണു ചെയ്യേണ്ടത്? സ്ത്രിക്കളിൽ കുറ്റം ചാരി തങ്ങളുടെ വില്ലത്തരം ഒളിപ്പിക്കുക എന്ന തേർഡ് റേറ്റ് അടവ് ഇനിയെങ്കിലും ഇവർക്ക് നിർത്തരുതോ?

http://ncrb.nic.in/CD-CII2011/Home.asp

kaalidaasan said...

മനോജ്,

കുറച്ച് സ്ത്രീ വിരുദ്ധരേ ഇതുപോലെ വസ്ത്രത്തില്‍ കയറി പിടിക്കു. ഇവര്‍ക്കൊന്നും ഇതേക്കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ല. വാളെടുത്തവന്‍ വെളിച്ചപ്പാടെന്നു പറഞ്ഞപോലെ വെറുതെ ഉറഞ്ഞു തുള്ളുന്നു. അത്ര മാത്രം.

Unknown said...

നല്ല ചുണകുട്ടികളായ ഗോളികള്‍ കളിക്കളത്തിനു പുറത്ത് ഉണ്ടായിരിക്കെ, അല്പ്പമുള്ള അറിവും വെച്ച് ഗോളിയില്ലാത്ത ഗോള്‍ പോസ്റ്റിലേക്ക് ഗോളടിക്കാന്‍ നല്ല രസം ! ഇസ്ലാമിന്റെക്കുറിച്ച് അധികമായി പഠിക്കുക. അപ്പോള്‍ താങ്കള്‍ മേല്‍ ഉന്നയിച്ചിട്ടുള്ള പല സംശയങ്ങള്‍ക്കും മറുപടി ലഭിക്കും. അല്‍പ്പജ്ഞാനം അറിവു കേടിന്റെ അടയാളം . ഒന്നും അറിയാത്ത വായനക്കാര്‍ വിചാരിക്കും താങ്കള്‍ വിശദീകരിച്ചതൊക്കെ ശരിയാണെന്ന് . കടലിനേക്കാള്‍ വിശാലമായ വിജ്ഞാനം അറിയാന്‍ താങ്കളെ ദൈവം തുനക്കട്ടെ.

kaalidaasan said...

>>>വധശിക്ഷ വിധിക്കണം ബി ജെ പ്പി
ശരീരം മറയുന്ന വസ്ത്രം ധരിക്കണം പുതുച്ചേരി സര്‍ക്കാര്‍ !
പര്‍ദ്ദ ധരിക്കണം മധുര മടാധിപതി...
......

എവിടെ തൊട്ടാലും 'ഇസ്ലാമെന്താ' ഒട്ടിപിടിക്കുന്നത് !<<<


അത് മുസ്ലിമായതുകൊണ്ട് തോന്നുന്നതാണ്.

മുസ്ലിങ്ങള്‍ മാത്രമല്ല ഇന്നും ഏഴാം നൂറ്റാണ്ടിലെ മാനസിക അവസ്ഥയില്‍ ജീവിക്കുന്നത്. മറ്റ് പലരുമുണ്ട്.

kaalidaasan said...

sheji,

ഗോളി പോസ്റ്റും ഇട്ട് ഓടിപ്പോയാല്‍ ആരും ഗോളടിക്കും.

ഇത് ഇവിടെ അല്ല വന്ന് പറയേണ്ടത്. ബ്ളോഗ് അടച്ചു വച്ചിരിക്കുന്ന വള്ളിക്കുന്നിന്റെ ബ്ളോഗിലാണ്. അവിടെ എഴുതിയ അഭിപ്രായങ്ങള്‍ വള്ളി മുക്കിക്കളയുന്നു. അതുകൊണ്ട് അവ ഇവിടെ ഇടുന്നു.

ഗോളികള്‍ ആരു വേണമെങ്കിലും  പന്ത് തടുക്കട്ടെ. താങ്കള്‍ക്കും തടുക്കാം. താങ്കളേപ്പോലുള്ളവര്‍ക്ക് വായിക്കാന്‍ വേണ്ടി തന്നെയാണു ഞാന്‍ ഇതെഴുതിയത്. ഇസ്ലാമിനേക്കുറിച്ച് പഠിച്ചു പരൂക്ഷ പാസായ താങ്കള്‍ക്ക് ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍  അത് എഴുതാം.

ഇസ്ലാം താങ്കളൊക്കെ പറഞ്ഞു പരത്തുമ്പോലെ ദുരൂഹമായ ഒന്നല്ല. ഏറ്റവും ലളിതമെന്നും പറഞ്ഞ് താങ്കളുടെ പ്രവാചകന്‍ പറഞ്ഞ വസ്തുതകളാണു കുര്‍ആനിലുള്ളത്. അത് മനസിലാക്കാന്‍ അധികം പഠിക്കേണ്ട അവശ്യമില്ല. അക്ഷരാഭ്യാസം മതി. അക്ഷരാഭ്യാസമില്ലാത്തതുകൊണ്ട് താങ്കള്‍ക്കത് മനസിലാക്കാന്‍ ആരെങ്കിലുമൊക്കെ പറഞ്ഞു തരേണ്ടതുണ്ടായിരിക്കാം. പക്ഷെ എല്ലാവരും താങ്കളേപ്പോലെ അല്ലല്ലോ.

Unknown said...

ഇന്ത്യയില്‍ ഉള്ള പതിമൂന്നു ശതമാനത്തില്‍ പണ്ട്രണ്ടു ശതമാനവും വള്ളികുന്നംമാര്‍ ആണ് കാളിദാസ...ഇവരെ ഒക്കെ പറഞ്ഞു മനസിലാക്കിക്കാം എന്നാ വല്ല വ്യാമോഹവും ഉണ്ടോ...??? പേപട്ടികളെ ചികിത്സിച്ചു മാറ്റിയ ചരിത്രം ഉണ്ടോ???

Unknown said...

താങ്കളുടെ അറിവിന്റെ പരിമിതി എനിക്കുള്ള താങ്കളുടെ ചെറു വരികളില്‍ പോലുമുണ്ട്. " താങ്കളുടെ പ്രവാചകന്‍ പറഞ്ഞ വസ്തുതകളാണു കുര്‍ആനിലുള്ളത്". (അങ്ങിനെയല്ലെന്ന് ഇസ്ലാമിനെ പഠി ച, പഠിക്കുന്ന പ്രിയപ്പെട്ട എല്ലാവര്‍ക്കുമറിയാം) പിന്നെ താങ്കളുടെ വലിയ വരികളില്‍ ഉണ്ടായേക്കാവുന്ന തെറ്റുകളും അറിവു കേടുകളും പറയേണ്ടതില്ലല്ലോ. അറബിയില്‍ ഇറങ്ങിയിട്ടുള്ള വിശുദ്ധ ഗ്രന്ഥം ശരിയായി മനസ്സിലാക്കാന്‍ അറബി തന്നെ അറിയണം. കടലിനേക്കാള്‍ വിശാലമായ വിജ്ഞാനം അറിയാന്‍ താങ്കളെ ദൈവം തുണക്കട്ടെ

kaalidaasan said...

>>>താങ്കളുടെ അറിവിന്റെ പരിമിതി എനിക്കുള്ള താങ്കളുടെ ചെറു വരികളില്‍ പോലുമുണ്ട്. " താങ്കളുടെ പ്രവാചകന്‍ പറഞ്ഞ വസ്തുതകളാണു കുര്‍ആനിലുള്ളത്". (അങ്ങിനെയല്ലെന്ന് ഇസ്ലാമിനെ പഠി ച, പഠിക്കുന്ന പ്രിയപ്പെട്ട എല്ലാവര്‍ക്കുമറിയാം) പിന്നെ താങ്കളുടെ വലിയ വരികളില്‍ ഉണ്ടായേക്കാവുന്ന തെറ്റുകളും അറിവു കേടുകളും പറയേണ്ടതില്ലല്ലോ. അറബിയില്‍ ഇറങ്ങിയിട്ടുള്ള വിശുദ്ധ ഗ്രന്ഥം ശരിയായി മനസ്സിലാക്കാന്‍ അറബി തന്നെ അറിയണം. കടലിനേക്കാള്‍ വിശാലമായ വിജ്ഞാനം അറിയാന്‍ താങ്കളെ ദൈവം തുണക്കട്ടെ<<<

മുസ്ലിങ്ങള്‍ക്ക് പല അന്ധ വിശ്വാസങ്ങളും ഉണ്ടെന്ന് എനിക്കറിയാം. അതൊക്കെ മുസ്ലിങ്ങളുടെ സ്വകാര്യ വിശ്വസം. പക്ഷെ ഇസ്ലമിനെ പഠിച്ച അന്ധവിശ്വാസികളല്ലാത്തവരൊക്കെ മനസിലാക്കിയിരിക്കുന്നത് മുസ്ലിം  പ്രവാചകന്‍ പറഞ്ഞ വസ്തുതകളാണു കുര്‍ആനിലുള്ളത് എന്നാണ്.

ശരിയായി അറബിയും ഉറുദുവും പഠിച്ച പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍  മൌദൂദിയുടെ തര്‍ജ്ജമയില്‍ നിന്നാണു ഞാന്‍ കുര്‍ആനിനേപ്പറ്റി എഴുതിയത്. അത് തെറ്റണെങ്കില്‍ എവിടെയാണു തെറ്റെന്നു ചൂണ്ടിക്കാണിക്ക്.

കടലിനേക്കാള്‍ വിശാലമായ വിജ്ഞാനം കുര്‍ആനിലുണ്ടെന്ന് വിശ്വസിക്കാന്‍ എല്ലാ മുസ്ലിങ്ങള്‍ക്കും അവകാശമുണ്ട്. പക്ഷെ യഥാര്‍ത്ഥ വിജ്ഞാനം വേണ്ട മുസ്ലിങ്ങളൊക്കെ മറ്റുള്ളവര്‍ കണ്ടെത്തിയ ശാസ്ത്ര സത്യങ്ങള്‍ അറിയാന്‍ മറ്റ് പുസ്തകങ്ങള്‍ പഠിക്കുന്നു.