Tuesday, 13 November 2012

ചക്കിക്കൊത്ത ചങ്കരന്‍മാര്‍ 





അസുഖകരമായ ചോദ്യം കേള്‍ക്കുമ്പോള്‍ രാഷ്ട്രീയക്കാരുടെ നിയന്ത്രണം പോകാറുണ്ട്. കുറച്ചു നാളുകള്‍ക്ക് മുമ്പ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒരു കോളേജ് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി. അതിനു പറഞ്ഞ കാരണം ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിനി സി പി എം കേഡര്‍ ആ ണെന്നായിരുന്നു.







മമത സര്‍ക്കാരിലെ രണ്ടു മന്ത്രിമാരുടെ പ്രവര്‍ത്തികളെ വിമര്‍ശിച്ചുകൊണ്ട്  ആ വിദ്യാര്‍ത്ഥിനി പറഞ്ഞത് ഇതായിരുന്നു.

People with power should be acting in a more responsible way madam. 


അതിനു മമതയുടെ മറുപടി ഇങ്ങനെ.

I must tell you. You are a CPM cadre. 

I am sure they are asking the Maoist question and the CPM question. I am not going to give any reply.



അധികാര സ്ഥാനത്തിരിക്കുന്നവര്‍ കുറച്ച് കൂടെ ഉത്തരവാദിത്തതോടെ പെരുമറണം എന്നു മാത്രമേ ആ കുട്ടി പറഞ്ഞുള്ളു. അതു കേട്ടപ്പോള്‍ മമത ആക്ഷേപിച്ചത് മാവോയിസ്റ്റ്, സി പി എം കേഡര്‍ എന്നൊക്കെയാണ്.

കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍ രവിയും മമതയുടെ വഴിയെ പോകുന്നു. പ്രവാസികളുടെ പ്രശ്നങ്ങളേപ്പറ്റി നിത്യേന പരാതി കേള്‍ക്കുന്നു,. അതേക്കുറിച്ച് ഒരു മാദ്ധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ രവിയുടെ പ്രതികരണം ഇങ്ങനെ.









മലയാളത്തില്‍ ചോദിക്കുന്ന ചോദ്യത്തിനു മന്ത്രി ഭൂരിഭാഗവും  ഇംഗ്ളീഷിലാണു  മറുപടി പറയുന്നത്.

മാദ്ധ്യമ പ്രവര്‍ത്തകനും മന്ത്രി മഹോദയനും തമ്മിലുള്ള സംഭാക്ഷണം ഇങ്ങനെ.

എയര്‍ ഇന്‍ഡ്യയുമായി ഉള്ള പ്രശ്നത്തില്‍ പരാതികള്‍ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ.

 അതിന്‌ എനിക്കെന്തു ചെയ്യാന്‍ പറ്റും? You tell me

പ്രവാസികളുടെ കാര്യങ്ങള്‍ നോക്കുന്ന മന്ത്രിയല്ലേ.

ഇതുകേട്ടപ്പോഴേക്കും മന്ത്രിയുടെ വിധം മാറുന്നു. ക്രോധത്തോടെ നെഞ്ചു വിരിച്ച് മുന്നോട്ടാഞ്ഞ മന്ത്രിപുംഗവന്‍ തുടരുന്നു.

ഞാന്‍ എന്തു ചെയ്യണം? നിങ്ങളു  പറഞ്ഞോ. ഇത് കമ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്ന കാര്യമാണ്. പറഞ്ഞോ. മാര്‍ക്സിസ്റ്റുകാരുടെ പ്രചരണമാണെന്നെനിക്കറിയാം.  What you want me to do? I will do. Tell me what you want me to do?

ഇതിനകത്ത് ഒരു വ്യക്തിയെന്ന നിലക്ക് 

No no no. നമ്മള്‍ തമ്മില്‍  ആ വേഷം കെട്ടൊന്നും വേണ്ട. നമ്മള്‍ തമ്മില്‍ ഒരു രാഷ്ട്രീയവുമിതിനകത്തു പറയണ്ട. നിങ്ങള്‍ക്ക് എയര്‍ ഇന്‍ഡ്യയുടെ താല്‍പ്പര്യമാണോ നിങ്ങളുടെ രാഷ്ട്രീയമാണോ എന്ന് തീരുമാനിച്ചാല്‍ മതി. No no no. Let us stop it here. നിങ്ങള്‍ രാഷ്ട്രീയമാണു പറയണെ. നിങ്ങള്‍ രാഷ്ട്രീയമാണെന്നോട് പറയണെ.  മാര്‍ക്സിസ്റ്റ് കളിയൊന്നും എന്റടുക്കെ വേണ്ട. ഞാന്‍ ഇതൊക്കെ നാട്ടില്‍ വച്ച് കാണുന്നതാണനിയാ. 

ഇത്രയും പറഞ്ഞിട്ട് മന്ത്രിപുംഗവന്‍ തടി കയിച്ചലാക്കി. പ്രവാസികളുടെ പ്രശ്നത്തേപ്പറ്റി  പ്രവാസി മന്ത്രിയോട് ചോദിക്കുന്നതിന്റെ ഉത്തരാധുനിക പേരാണ്, മാര്‍ക്സിസ്റ്റ് കളി.  

ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ചീഞ്ഞു നാറുന്ന രണ്ടവസ്ഥകളാണിവ. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളേക്കുറിച്ച് ചോദ്യങ്ങളുണ്ടാകുമ്പോള്‍ മന്ത്രിമാര്‍ രോഷാകുലരാകുന്നു.  നിങ്ങള്‍ക്കൊക്കെ ഞങ്ങളെ തെരഞ്ഞെടുക്കാനുള്ള അവകാശമേ ഉള്ളു. ഞങ്ങളെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. ചോദ്യം ചെയ്താല്‍ നിങ്ങളെ ഞങ്ങള്‍ മാവോയിസ്റ്റ് എന്നും മാര്‍കിസ്റ്റ് എന്നും മുദ്ര കുത്തും. മാര്‍ക്സിസ്റ്റ് കളി ഞങ്ങളുടെ അടുത്ത് വേണ്ട.




കൂടം കുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്ന ജനങ്ങള്‍ ഭീകരരാണെന്നാണ്, മറ്റൊരു കേന്ദ്ര മന്ത്രി ആരോപിക്കുന്നത്.





ഇന്‍ഡ്യയുടെ പരമോന്നത നേതാവ്,  മന്‍ മോഹന്‍ സിംഗും ഒട്ടും പിറകിലല്ല. കൂടം കുളം ആണവ നിലയത്തിനെതിരെ പ്രതികരിക്കുന്ന അവിടത്തെ നിവാസികള്‍ അമേരിക്കന്‍ ചാരന്‍മാരാണെന്നാണദ്ദേഹത്തിന്റെ ആരോപണം.









മഹാരാഷ്ട്രയിലെ ജൈ താപ്പൂര്‍ ആണവനിലയത്തിനെതിരെ സമരം ചെയ്യുന്നവരെ പോലീസ് കൈ കാര്യം ചെയ്യുന്നത് ഇങ്ങനെ.






ഭരണകര്‍ത്താക്കള്‍ ജനങ്ങളുടെ ദാസന്‍മാരാണെന്നാണ്, ആലങ്കാരികമായി പറയാറുള്ളത്. ഇതുപോലുള്ള ജന്തുക്കളെ തെരഞ്ഞെടുക്കാനാണോ  ഇന്‍ഡ്യക്കാര്‍ അയ്യഞ്ച് കൊല്ലം കൂടുമ്പോള്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നത്? ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനായില്ലെങ്കിലും സഹിഷ്ണുതയോടെ പരാതി കേള്‍ക്കാനെങ്കിലും ജനപ്രതിനിധി എന്ന ലേബലുള്ള ജന്തുക്കള്‍ക്ക് കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണു നമുക്ക് ജനാധിപത്യവും സ്വാതന്ത്ര്യവും?  ഇവരിലും നല്ലത് വല്ല ബ്രിട്ടീഷുകാരോ അമേരിക്കക്കാരോ ഭരിക്കുന്നതല്ലേ? അല്ലെങ്കില്‍ പട്ടാളമായാലെന്താ കുഴപ്പം?



7 comments:

kaalidaasan said...

ഭരണകര്‍ത്താക്കള്‍ ജനങ്ങളുടെ ദാസന്‍മാരാണെന്നാണ്, ആലങ്കാരികമായി പറയാറുള്ളത്. ഇതുപോലുള്ള ജന്തുക്കളെ തെരഞ്ഞെടുക്കാനാണോ ഇന്‍ഡ്യക്കാര്‍ അയ്യഞ്ച് കൊല്ലം കൂടുമ്പോള്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനായില്ലെങ്കിലും സഹിഷ്ണുതയോടെ പരാതി കേള്‍ക്കാനെങ്കിലും ജനപ്രതിനിധി എന്ന ലേബലുള്ള ജന്തുക്കള്‍ക്ക് കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണു നമുക്ക് ജനാധിപത്യവും സ്വാതന്ത്ര്യവും? ഇവരിലും നല്ലത് വല്ല ബ്രിട്ടീഷുകാരോ അമേരിക്കക്കാരോ ഭരിക്കുന്നതല്ലേ? അല്ലെങ്കില്‍ പട്ടാളമായാലെന്താ കുഴപ്പം?

Anonymous said...

പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ വേണ്ടി ഒരു മന്ത്രിയും ഗള്‍ഫിലേക്ക് വരുന്നില്ല. ഒന്ന് ചുറ്റി കറങ്ങി രണ്ടോ മുന്നോ യോഗങ്ങളും ഒരു പ്രസ് മീറ്റിംഗും പങ്കെടുത്ത് അത്യാവശ്യം വേണ്ട പര്‍ച്ചേസ് നടത്തി വന്‍കിട ബിസിനസുകാര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്ത് മടങ്ങുന്നു. സാധാരണക്കാരായ പ്രവാസികള്‍ താമസിക്കുന്ന ലേബര്‍ ക്യാംമ്പുകള്‍ സന്ദര്സിക്കാണോ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനോ പോലും ഇവര്‍ക്കൊന്നും സമയമില്ല. അവരുടെ ഏക ആശ്രയമായ എയര്‍ ഇന്ത്യ എക്സ്പ്രസ് നെ ശരിയായ വിധത്തില്‍ കൊണ്ട്ട് നടക്കാതെ എങ്ങിനെയും നിര്‍ത്തിച്ച് സ്വകാര്യ വിമാന കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കി കൊടുക്കുവാനാണ് ഇവര്‍ ശ്രമിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന്‍ നിര്ത്തലാക്കുന്നോ , അന്ന് മുതല്‍ പ്രവാസികള്‍ ജിവിതത്തില്‍ ഇത് വരെ കൊടുത്തിട്ടില്ലാത്ത ടിക്കറ്റ് നിരക്ക് കൊടുത്ത് യാത്ര ചെയ്യേണ്ടി വരും എന്നുള്ളത് 100% ഉറപ്പ്. എന്തായാലും സോഷ്യല്‍ മീഡിയ വഴി നേതാക്കള്‍ ചെറുതായിട്ടെങ്കിലും ഒന്ന്‍ വിറച്ചു എന്ന്‍ സാരം. വരാന്‍ പോകുന്ന ഓണ്‍ ലൈന്‍ പ്രതിഷേധങ്ങളുടെ തുടക്കമായിട്ട് ഇതിനെ കാണാം ..

kaalidaasan said...

ദിലീപ്,

എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് ഒന്നും ഇവര്‍ നേരാം വണ്ണം കൊണ്ടു നടക്കില്ല. എയര്‍ ഇന്‍ഡ്യയെ തകര്‍ത്തതുപോലെ ഇതിനെയും തകര്‍ക്കും.

2004 മുതല്‍ 2011 വരെ വ്യോമയാന മന്ത്രി ആയിരുന്ന പ്രഫുല്‍ പട്ടേലും എയര്‍ ഇന്‍ഡ്യ ചെയര്‍ മാനായിരുന്ന തുളസീദാസും ചേര്‍ന്ന എയര്‍ ഇന്‍ഡ്യയെ തകര്‍ത്തു. റോയ് കെ പോള്‍ എയര്‍ ഇന്‍ഡ്യയുടെ നഷ്ടമൊക്കെ നികത്തി ഒരു വിധം പിടിച്ചു നില്‍ക്കാവുന്ന പരുവത്തിലക്കിയപ്പോഴായിരുന്നു ഇവര്‍ രണ്ടു പേരും കൂടി 33000 കോടി രൂപക്ക് 18 വിമാനങ്ങള്‍ വാങ്ങാന്‍  തീരുമാനിച്ചത്. ആ തീരുമാനമാണ്, എയര്‍ ഇന്‍ഡ്യയെ തകര്‍ത്തത്. 3300 കോടി രൂപ ഇടനിലക്കാര്‍ക്ക് ആവകയില്‍ കമ്മീഷന്‍  കിട്ടി. പുതിയ വിമാനങ്ങള്‍ വാങ്ങിയിട്ട് ലാഭകരമായ റൂട്ടുകളില്‍ നിന്നൊക്കെ എയര്‍ ഇന്‍ഡ്യ പിന്‍മാറി സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുത്തു. ആ വകയിലും കോടികള്‍ കമ്മീഷനായി ലഭിച്ചിട്ടുണ്ട്. മന്ത്രിയുടെ ഒത്താശയില്‍ എയര്‍ ഇന്‍ഡ്യയെ പൊളിച്ചടുക്കിയത് ഇങ്ങനെയാണ്.

kaalidaasan said...

>>>>സാധാരണക്കാരായ പ്രവാസികള്‍ താമസിക്കുന്ന ലേബര്‍ ക്യാംമ്പുകള്‍ സന്ദര്സിക്കാണോ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനോ പോലും ഇവര്‍ക്കൊന്നും സമയമില്ല. <<<<

ദിലീപ്,

പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കണമെന്ന് പറഞ്ഞപ്പോള്‍ പ്രവാസി കാര്യ മന്ത്രി പറയുന്നത് കേട്ടില്ലേ, എനിക്കെന്തു ചെയ്യാന്‍ പറ്റും എന്ന്.

ഒന്നും ചെയ്യാന്‍ പറ്റില്ലെങ്കില്‍  ഈ ഉണ്ണാക്കമോറന്‍, എന്തിനാണു നികുതി ദായകരുടെ പണം പറ്റി മന്ത്രിക്കസേരയില്‍ ഇരിക്കുന്നത്.

സാധാരണ ഏത് മന്ത്രിയുടെ അടുത്തും ഒരു പ്രശ്നമുന്നയിക്കുമ്പോള്‍ ഞാന്‍ വേണ്ടത് ചെയ്യാം എന്നാണു പറയാറുള്ളത്.

ഇവരേപ്പോലുള്ളവരെയാണു ജനകീയ വിചാരണ ചെയ്യേണ്ടത്.

kaalidaasan said...

>>>>എന്തായാലും സോഷ്യല്‍ മീഡിയ വഴി നേതാക്കള്‍ ചെറുതായിട്ടെങ്കിലും ഒന്ന്‍ വിറച്ചു എന്ന്‍ സാരം. വരാന്‍ പോകുന്ന ഓണ്‍ ലൈന്‍ പ്രതിഷേധങ്ങളുടെ തുടക്കമായിട്ട് ഇതിനെ കാണാം .. <<<<

ദിലീപ്,

ഇവര്‍ വിറയ്ക്കുകയൊന്നുമില്ല. നീയാരാടാ ഇതൊക്കെ ചോദിക്കാന്‍,  എന്ന മട്ടിലല്ലേ ധാര്‍ഷ്ട്യത്തോടെ പത്രപ്രവര്‍ത്തകന്റെ നേരെ കയര്‍ക്കുന്നത്.

മുക്കുവന്‍ said...

പുതിയ വിമാനങ്ങള്‍ വാങ്ങിയിട്ട് ലാഭകരമായ റൂട്ടുകളില്‍ നിന്നൊക്കെ എയര്‍ ഇന്‍ഡ്യ പിന്‍മാറി സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുത്തു. ആ വകയിലും കോടികള്‍ കമ്മീഷനായി ലഭിച്ചിട്ടുണ്ട്. മന്ത്രിയുടെ ഒത്താശയില്‍ എയര്‍ ഇന്‍ഡ്യയെ പൊളിച്ചടുക്കിയത് ഇങ്ങനെയാണ്.

now they claim, the employees salaries are too high. thats why its having trouble :)

at the end, the poor employees will force to tighten their belly.

kaalidaasan said...

മുക്കുവന്‍,

ജോസഫ് വാഴയ്ക്കന്‍ എന്ന കോണ്‍ഗ്രസ് നേതാവ്, ഇന്‍ഡ്യയിലെ പെട്രോള്‍ വില വര്‍ദ്ധനവിനേപ്പറ്റി ചര്‍ച്ച ചെയ്തപ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഇംഗ്ളണ്ടിലേക്കാള്‍  ഇന്‍ഡ്യയില്‍  പെട്രോളിനു വിലക്കുറവുണ്ട് എന്നായിരുന്നു അത്. അപ്പോള്‍ സദസില്‍ നിന്നൊരാള്‍ ചോദിച്ചത്, എങ്കില്‍ ഇംഗളണ്ടിലെ നിരക്കില്‍ മിനിമം വേതനം ഇവിടെയും നല്‍കാന്‍ സാധിക്കുമോ എന്നായിരുന്നു. പക്ഷെ അതിനു വാഴയ്ക്കന്‍ മറുപടി പറഞ്ഞില്ല.

ഇന്‍ഡ്യയില്‍ വേതനം കൂടുതലാണെന്നാണ്, പല വാഴയ്ക്കന്‍മാരും പറയാറുള്ളത്. അന്താരാഷ്ട്ര വില നിലവാരമനുസരിച്ച് പലതും തീരുമാനിക്കപ്പെടുന്ന ഇന്‍ഡ്യയില്‍, വേതനവും അന്താരാഷ്ട്ര നിലവാരമനുസരിച്ച് തീരുമാനിക്കാന്‍ എന്താണു മടി?

ആവശ്യമില്ലാതെ വിമാനങ്ങള്‍ വാങ്ങിക്കൂട്ടിയതാണ്, എയര്‍ ഇന്‍ഡ്യയെ നശിപ്പിച്ചതെന്ന് വാഴയ്ക്കന്‍മാര്‍ സമ്മതിക്കില്ല. പിടിച്ചു നില്‍ക്കാന്‍  ജീവനക്കാരുടെ വേതനം മാത്രമാണവര്‍ ആയുധമാക്കുക.

മന്‍ മോഹന്‍ സിംഗിന്റെ തല തിരിഞ്ഞ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇന്‍ഡ്യയെ വലിയ ആപത്തിലേക്കാണു നയിക്കുന്നത്. താരതമ്യേന സാമ്പത്തിക ഭദ്രതയുള്ള ഗള്‍ഫ് നാടുകളിലെ ജോലിക്കാര്‍ക്ക് പോലും സ്വകാര്യ വിമാന കമ്പനികളുടെ കൂടിയ നിരക്ക് താങ്ങാനാകുന്നില്ല. അപ്പോള്‍ പിന്നെ പാവപ്പെട്ടവര്‍ക്ക് എങ്ങനെ ഇതൊക്കെ താങ്ങാനാകും. വിദേശ കുത്തകകള്‍ക്കും  ലാഭത്തില്‍ മാത്രം കണ്ണുള്ള സ്വദേശ കുത്തകകള്‍ക്കും കൂടി ഈ രാജ്യം അദ്ദേഹം തീറെഴുതി കൊടുത്തിരിക്കുകയാണ്.

കോണ്‍ഗ്രസിനു ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. മന്ത്രിസഭയിലെ രണ്ടാമനായ ആന്റണി പറയുന്നത്, സ്വകാര്യ മേഘലേയേക്കാള്‍ ഇന്‍ഡ്യയ്ക്ക് യോജിച്ചത് പൊതു മേഘല ആണെന്നാണ്.