Sunday, 9 September 2012

ജേക്കബ് ബിന്‍ അലക്സാണ്ടര്‍ പ്രവാചകന്‍ 




ഇസ്ലാമിന്റെ സുവര്‍ണ്ണ കാലം എന്ന പേരില്‍ ഞാന്‍ 2010 ല്‍ എഴുതിയ ഒരു പോസ്റ്റില്‍ കഴിഞ്ഞ ദിവസം ഒരു കമന്റ് വായിച്ചു.


Mubarak said...
http://youtu.be/JLN2QbylUVo
sir..please see it if u can


ഇതനുസരിച്ച് മുബാറക്ക് തന്ന ലിങ്കിലൂടെ ചെന്നപ്പോള്‍ കേരള ഡി ജി പി ശ്രീ ജേക്കബ് പുന്നൂസിന്റേതെന്നും എ ഡി ജി പി അലക്സാണ്ടര്‍ ജേക്കബിന്റേതെന്നും പറഞ്ഞ് യുറ്റ്യൂബില്‍ പരസ്യപ്പെടുത്തിയിരിക്കുന്ന   ഒരു പ്രഭാഷണം  കേട്ടു. പക്ഷെ ഇന്നലെ ജേക്കബ് പുന്നൂസിന്റെ പേരിലുള്ള പ്രഭാഷണം നീക്കം ചെയ്തതായി കണ്ടു.  അതിനോടുള്ള എന്റെ പ്രതികരണമാണീ ലേഖനം.

പ്രഭാഷണം  ആരോ എഴുതി കൊടുത്തത് വായിക്കുന്നതായേ എനിക്കു തോന്നിയുള്ളു. അദ്ദേഹം പറയുന്ന പല കാര്യങ്ങളും  എന്താണെന്നു പോലും അദ്ദേഹത്തിനു മനസിലായിട്ടുണ്ട് എന്നു തോന്നുന്നില്ല. പലതും പരസ്പര വിരുദ്ധങ്ങളും അതിശയകരവും എന്നേ പറയാനുള്ളു. അദ്ദേഹത്ത്ന്റെ ചില പരാമര്‍ശങ്ങളിലേക്ക്.

പ്രസിദ്ധ ഇംഗ്ളിഷ് ചരിത്രകാരനായ Arnold J Toynbee യെ ഉദ്ധരിച്ചുകൊണ്ടാണ്, പ്രഭാഷകന്‍    തന്റെ ഇസ്ലാമിക അഭിനിവേശം ആരംഭിക്കുന്നത്. Toynbee യുടെ ഒരു പരാമര്‍ശം സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുമ്പോലെ മൊഹമ്മദിനെ മഹത്വവത്കരിക്കാനാണദ്ദേഹം ശ്രമിക്കുന്നത്.


പ്രഭാഷകന്റെ വാക്കുകള്‍

>>>>>പരിശുദ്ധ പ്രവാചകനേപ്പറ്റി വായിക്കുമ്പോള്‍ ഏറ്റവും ആദ്യമായി എന്റെ മനസില്‍ വരുന്നത് ആര്‍നോള്‍ഡ് ജെ റ്റോയിന്‍ബി എന്ന വിശ്വപ്രസിദ്ധനായ ചരിത്രകാരന്‍ അദ്ദേഹത്തിന്റെ അനാലിസിസ് ഒഫ് വേള്‍ഡ് ഹിസ്റ്ററിയില്‍ പറയുന്ന ഒരു വാചകമാണ്. മറ്റ് പല നടുകളിലും ചിന്തകന്‍മാരുണ്ടാകുമ്പോള്‍ ലോകത്തിനു വെളിച്ചം നല്‍കുന്നവരുണ്ടാകുമ്പോള്‍ അവര്‍ക്ക് മുമ്പ് വെളിച്ചം കാട്ടിയിരുന്നവര്‍ പലരും ഉണ്ടായിരുന്നു. ഇന്‍ഡ്യാ മഹാരാജ്യത്തില്‍ പത്താറായിരം വര്‍ഷമായി നിരവധി പുണ്യ പുരുഷന്‍മാര്‍ ജനിച്ച്, സന്യാസി വര്യന്‍മാര്‍ ജനിച്ച് ലോകത്തിനു വെളിച്ചം നല്‍കിയവരായി ജീവിച്ചു. ആ വലിയ പരമ്പരയുടെ ഭാഗമായി മറ്റ് ചിലരുണ്ടാകുന്നു. പശ്ചാത്യ ദേശത്ത് പത്തു മൂവായിരം വര്‍ഷമായി നിരവധി പുണ്യ പുരുഷന്‍മാര്‍ ക്കുകയും അവരില്‍ നിന്ന് ആ നാടിനൊരു സാംസ്കാരിക ഔന്നത്യമുണ്ടാകുകയും ചെയ്തതിനു ശേഷം പിന്നീടാണ്, വെള്ളി വെളിച്ചങ്ങള്‍ എന്ന് നമ്മള്‍ കരുതുന്ന പലരും ഉണ്ടായത്. എന്നാല്‍  പറയുന്നു പരിശുദ്ധ പ്രവാചകനായ മൊഹമ്മദ് നബി അറബി നാട്ടില്‍ ജനിക്കുന്നതിനു മുമ്പ്  ആദേശത്തു നിന്ന് മഹാനായ ഒരു വ്യക്തിയുടെ  പേരോ ഒരു സംസ്കാര സമ്പന്നമായ ജനതയുടെ ചരിത്രമോ ലോകം കേട്ടിട്ടില്ല. മരുഭൂമിയില്‍ ജീവിച്ചിരുന്ന കുറച്ചാള്‍ക്കാര്‍ എന്നു മാത്രമേ ലോകത്തിനറിയാമായിരുന്നുള്ളു. അങ്ങനെ ഒരു ജനവിഭാഗത്തില്‍ നിന്ന് ഒരു സംസ്കാരം ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള, സസ്യ ലതാദികള്‍ ഇടതൂര്‍ന്ന  നദീതടങ്ങളില്ലാത്ത ഒരു സ്ഥലത്തുനിന്ന് ഇത്ര വലിയ ഒരു വെളിച്ചം ലോകത്തിനെങ്ങനെ ഉണ്ടായി എന്ന് അത്ഭുതം കൂറുകയാണ്. ഈ വെളിച്ചം അന്നുണ്ടായില്ലായിരുന്നുവെങ്കില്‍ പിന്നീടുള്ള ലോക ചരിത്രം അന്ധകാരമായമാകുമായിരുന്നു എന്ന് കണ്‍ക്ളൂഡ് ചെയ്യുമ്പോഴാണ്, പ്രവാചകന്റെ മഹത്വം നമുക്ക് വളരെ കൃത്യമായി മനസിലാക്കാന്‍ കഴിയുന്നത്.<<<<<<

ഈ ആമുഖ പരാമര്‍ശം ഒട്ടും സത്യസന്ധമല്ലാത്തതും അബദ്ധജഠിലവും അതിശയിപ്പിക്കുന്നതുമാണ്.

ഇതില്‍  വസ്തുതാപരമായി ഒരു തെറ്റുണ്ട്. Toynbee യുടെ പുസ്തകത്തിന്റെ പേര്‍ Analysis of World History  എന്നല്ല. A Study of History എന്നാണ്. Toynbeeയുടെ പുസ്തകം വായിച്ചല്ല  അലക്സാണ്ടര്‍ ജേക്കബ്  ഇതൊക്കെ പറഞ്ഞതെന്ന് സ്പഷ്ടം. മറ്റാരോ എവിടെയോ എഴുതി വച്ചത് വായിച്ചാണ്. അതും യാഥാര്‍ത്ഥ്യം മനസിലാക്കാതെ.

Toynbee പറഞ്ഞു എന്ന്  പ്രഭാഷകന്റെ  അവകാശപ്പെടുന്ന ഭാഗം കുര്‍ആന്‍ ഒരു പ്രാവശ്യമെങ്കിലും വായിച്ചിട്ടുള്ള ആര്‍ക്കും വെറും പച്ചക്കള്ളമാണെന്നു മനസിലാകും. യഹൂദരുടെയും ക്രിസ്ത്യാനികളുടെയും എല്ലാ പ്രവാചകരും അറബികളുടെ പ്രവാചകരാണെന്നാണ്, കുര്‍ആന്‍ പറയുന്നത്. കുര്‍ആന്‍ വായിച്ചു എന്ന  പ്രഭാഷകന്റെ അവകാശവാദം വെറും കാപട്യമാണ്. ഇതു മാത്രമല്ല. ഭൂമിയിലെ ആദ്യ ദേവാലയം ആദം പണുതത് മക്കയില്‍ ആണെന്നും, അബ്രാഹം അത് പുതുക്കി പണുതു എന്നും  മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. ഹജ്ജ് എന്ന പേഗന്‍ ആചാരം അബ്രാഹം തുടങ്ങിയതാണെന്നും, അന്നു മുതല്‍ ഉണ്ടായ എല്ലാ ആചാര്യന്‍മാരും മുടങ്ങാതെ ഹജ്ജ് നടത്തിയിട്ടുണ്ട് എന്നും  മുസ്ലിങ്ങള്‍  വിശ്വസിക്കുന്നു. പിന്നെങ്ങനെ മൊഹമ്മദിനു മുന്നേ ഒരാചാര്യനും അറേബ്യയില്‍ നിന്നുണ്ടായില്ല എന്നു പറയാനാകും? ഇസ്ലാമിക പക്ഷത്തു നിന്നും അങ്ങനെ പറയാനാകില്ല. ഇനി Toynbee അത് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും  അത് സത്യമാണ്.

ആറായിരം വര്‍ഷമായി ഇന്‍ഡ്യയിലും മൂവായിരം വര്‍ഷമായി പടിഞ്ഞാറന്‍ നാടുകളിലും  ലോകത്തിനു വെള്ളിവെളിച്ചം   നല്‍കിയവര്‍ ഉണ്ടായിരുന്നു എന്നു പറയുന്ന അതേ  ശ്വാസത്തില്‍ തന്നെ, മൊഹമ്മദ് എന്ന ഈ വെളിച്ചം അന്നുണ്ടായില്ലായിരുന്നുവെങ്കില്‍ പിന്നീടുള്ള ലോക ചരിത്രം അന്ധകാരമായമാകുമായിരുന്നു എന്ന്. ഇത് കേട്ടിട്ട് എനിക്ക് വാസ്തവത്തില്‍ ചിരിയാണുണ്ടായത്. ഇതേതായാലും Toynbee പറഞ്ഞതല്ല. കേള്‍വിക്കാരായ മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍  പ്രഭാഷകന്‍  തന്നെ പറഞ്ഞതായിരിക്കും. ആറായിരം വര്‍ഷങ്ങളായി ഇന്‍ഡ്യയിലും മൂവായിരം വര്‍ഷങ്ങളായി പടിഞ്ഞാറന്‍ നാടുകളിലും ലോകത്തിനു വെള്ളിവെളിച്ചം നല്‍കിയവര്‍ ഉണ്ടായിരുന്നു എങ്കില്‍, അറേബ്യന്‍ മരുഭൂമിയില്‍ നിന്ന്  വേറൊരു വെള്ളിവിളിച്ചമുണ്ടാകുന്നതോ ഉണ്ടാകാതിരിക്കുന്നതോ ലോകത്തെ ബാധിക്കില്ല. ഇന്ന് പക്ഷെ ഇസ്ലാമികനാടുകള്‍ ലോകത്തിനു നല്‍കുന്നത് വെള്ളി വെളിച്ചമല്ല. തികഞ്ഞ അന്ധകാരമാണ്. സമാധാനമുള്ള ഒരു രാജ്യവും ഇസ്ലാമിക ലോകത്ത് ഇന്നില്ല. മറ്റ് സ്ഥലങ്ങളിലുള്ള സമാധാനവും മുസ്ലിങ്ങള്‍ കെടുത്തുന്നു.

പ്രഭാഷകന്‍   തുടരുന്നു.


>>>>Mc Graw Hill  കമ്പനി അതിന്റെ പ്രശസ്തമായ ഒരു പുസ്തകം പബ്ളിഷ് ചെയ്തു. The 100 great men of the world, എന്നാണാ പുസ്തകം. ലോകത്തിലെ ഏറ്റവും മഹാന്‍മാരായ നൂറു വ്യക്തികള്‍<<<<

പ്രഭാഷകന്‍  വീണ്ടും തന്റെ അജ്ഞത പുറത്തു കാണിക്കുന്നു. അദ്ദേഹം പരാമര്‍ശിക്കുന്ന പുസ്തകം  Michael H. Hart  എഴുതിയ The 100: A Ranking of the Most Influential Persons in History എന്ന പുസ്തകം ആണ്.  പ്രഭാഷകന്‍   പറയുമ്പോലെ ഏറ്റവും മഹാന്‍മാരായവരുടെ ലിസ്റ്റല്ല ആ പുസ്തകത്തില്‍ ഉള്ളത്.  ലോകത്തെ സ്വാധീനിച്ച നൂറു പേരുടെ പേരുകളാണ്. അതില്‍ പ്രഭാഷകന്റെ പ്രവാചകന്‍ തന്നെയാണ്, ഒന്നാമതായി വരുന്നത്. അതിനു  നല്‍കുന്ന ന്യായീകരണം ഇങ്ങനെ.

The first person on Hart's list is the Prophet of Islam Muhammad. Hart asserted that Muhammad was "supremely successful" in both the religious and secular realms. He also believed that Muhammad's role in the development of Islam was far more influential than Jesus' collaboration in the development of Christianity. He attributes the development of Christianity to St. Paul, who played a pivotal role in its dissemination.


Hart ന്റെ ലിസ്റ്റ് ഒരു വലിയ അക്ഷരത്തെറ്റാണ്. സ്വാധീനിക്കുക എന്നതിനദ്ദേഹം കല്‍പ്പിക്കുന്ന അര്‍ത്ഥമല്ല മറ്റുള്ളവര്‍ മനസിലാക്കുന്നത്. ഇന്ന് ലോകത്തെ 3 ബില്യണ്‍ ആളുകളെ സ്വാധീനിക്കുന്ന വ്യക്തിയാണ്, യേശു. പക്ഷെ മൊഹമ്മദിന്,  സ്വാധീനിക്കാന്‍ സാധിക്കുന്നത് ഏറിയാല്‍ 1.5 ബില്യണ്‍ ആളുകള്‍ വരും. ക്രൈസ്തവരിലെ ഒരു വിഭാഗം മാത്രമായ  കത്തോലിക്കാ സഭയില്‍ തന്നെ അത്രയും ആളുകളുണ്ട്. അത്രയും ആളുകളെ സ്വാധീനിക്കുന്ന വ്യക്തിയാണ്, കത്തോലിക്കരുടെ പരമോന്നത നേതാവ് മാര്‍ പാപ്പ.

മഹാന്‍മാരുടെ ലിസ്റ്റാണിതെന്ന്  പോലും Hart  അവകാശപ്പെട്ടിരുന്നില്ല. പക്ഷെ  പ്രഭാഷകന്‍   വളച്ചൊടിക്കുന്നു. 

Hart's yardstick is influence: not the greatest people, but the most influential, the people who swayed the destinies of millions of human beings, determined the rise and fall of civilizations, changed the course of history. With incisive biographies, Hart describes their careers and contributions. Explaining his ratings, he presents a new perspective on history, gathering together the vital facts about the world's greatest religious and political leaders, inventors, writers, philosophers, explorers, artists, and innovators - from Asoka to Zoroaster. Most of the biographies are accompanied by photographs or sketches. Hart's selections may be surprising to some. Neither Jesus nor Marx, but Muhammad, is designated as the most influential person in human history.

അതിലും അതിശയിപ്പിക്കുന്നത് 1978 ല്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെ ചോദ്യം ചെയ്തു കൊണ്ട് പ്രസാധകരുടെ വെബ് സൈറ്റില്‍ ഒരു മില്യണ്‍  ഹിറ്റുകള്‍ ഉണ്ടായി എന്ന അവകാശവാദമാണ്. . 1978 ല്‍ ഇന്റര്‍നെറ്റില്‍ കമ്പനികള്‍ക്ക് വെബ് സൈറ്റുകള്‍ ഉണ്ടായിരുന്നില്ല എന്ന് ഇന്റര്‍നെറ്റിന്റെ ചരിത്രം അറിയുന്നവര്‍ മനസിലാക്കി വച്ചിട്ടുണ്ട്. പിന്നെ ആരെയാണു പ്രഭാഷകന്‍   വിഡ്ഡികളാക്കാന്‍ ശ്രമിക്കുന്നത്?

ചോദ്യങ്ങളുണ്ടായപ്പോള്‍  കമ്പനി 9 വിഭാഗങ്ങളിലായി അവരുടെ ന്യായീകരണം നല്‍കി എന്നാണ്, പ്രഭാഷകന്‍ അവകാശപ്പെടുന്നത്. ഒന്നാമത്തെ ന്യായീകരണം  ആരിലും ചിരി ഉണര്‍ത്തും. മൊഹമ്മദ് പ്രവാചകനാണെന്ന സത്യം ആദ്യം മനസിലാക്കിയത് ഒരു ഓര്‍ത്തഡോക്സ് വൈദികനാണത്രെ. 20 ഓ 19 ഓ വയസുള്ളപ്പോള്‍ ബാഹിറ എന്ന വൈദികന്‍ മൊഹമ്മദിനെ കണ്ടു വണങ്ങി എന്നാണീ പ്രഭാഷകന്‍ പറയുന്നത്.

ഏത് ചരിത്ര രേഖയെ ആസ്പദമാക്കിയാണിത് പറയുന്നതെന്ന് ആരും സംശയിക്കും. കാരണം  അങ്ങനെ ഒരു ചരിത്ര രേഖയും ഇല്ല. മൊഹമ്മദ് മരിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ മക്കയിലും മദീനയിലും പ്രചരിച്ചിരുന്ന കഥകളില്‍ നിന്നും ക്രോഡീകരിച്ചുണ്ടാക്കിയതാണു കുര്‍ആന്‍.,.  കുര്‍ആന്‍ എഴുതിയതിനും ഒരു നൂറ്റാണ്ടു കഴിഞ്ഞെഴുതിയ ഹദീസുകളിലാണ്, മൊഹമ്മദ് പ്രവാചകനാകുമെന്ന് മൂന്നു  ക്രൈസ്തവ പുരോഹിതര്‍ പറഞ്ഞിരുന്നതായി എഴുതി വച്ചിട്ടുള്ളത്?


Mc Graw Hill കമ്പനി ഈ കഥ പറഞ്ഞാണ്, മൊഹമ്മദിനെ ചരിത്രത്തിലെ ഏറ്റവും "മഹാനായ വ്യക്തി"യാണെന്ന് ന്യായീകരിക്കുന്നതത്രെ.

ഇത് വെറും കെട്ടുകഥയാണെന്ന് ക്രിസ്തു മതത്തേപ്പറ്റി അടിസ്ഥാന വിവരമുള്ള ഏതൊരാള്‍ക്കും മനസിലാകും. മുകളില്‍ ഞാന്‍ ലിങ്ക് നല്‍കിയ വെബ് സൈറ്റും  ബാഹിറ, നെസ്തോറിയസ്, വറാഖാ എന്നീ മൂന്നു ക്രൈസ്തവ പുരോഹിതരെയാണു കൂട്ടുപിടിക്കുന്നതും. ക്രിസ്ത്യാനികളുടെ അടിസ്ഥാന വിശ്വാസം ഇതാണ്. ദൈവം മനുഷ്യനായി അവതരിച്ചതിനു ശേഷം പ്രവാചകര്‍ ആരും ഇല്ല. യേശുവിന്റെ ജനനത്തിനു ശേഷം ഒരു ക്രിസ്ത്യാനിയും ഒരു പ്രവാചകനെ പ്രതീക്ഷിക്കുന്നില്ല. അപ്പോള്‍ പിന്നെ ഒന്നല്ല മൂന്നു ക്രൈസ്തവ പുരോഹിതര്‍ മൊഹമ്മദ് പ്രവാചകനാണെന്ന് സാക്ഷ്യപ്പെടുത്തി എന്നത് ഒട്ടും തന്നെ വിശ്വസനീയമല്ല.

പക്ഷെ ഈ കഥയാണ്,  Mc Graw Hill കമ്പനി മൊഹമ്മദിനെ മഹത്വവത്കരിക്കുന്നതിനു ന്യായീകരണമായി പറഞ്ഞതെന്നാണു പ്രഭാഷകന്‍ അവകാശപ്പെടുന്നത്. ബുഹിറ കഥ ഒരു ചരിത്ര സംഭവം പോലെയാണ്, പ്രഭാഷകന്‍ അവതരിപ്പിക്കുന്നത്. അദ്ദേഹം പറയുന്നത് 19 വയസില്‍ മൊഹമ്മദ് ബുഹിറയെ കണ്ടു എന്നാണ്. പക്ഷെ ഹദീസുകള്‍ പറയുന്നത് 9 വയസില്‍ തന്റെ അമ്മവനോടൊപ്പം കച്ചവടത്തിനു പോയപ്പോള്‍ ബുഹിറയുമായി കണ്ടുമുട്ടി എന്നാണ്.

മൊഹമ്മദിനു മലാഖ പ്രത്യക്ഷപ്പെട്ടു എന്ന തോന്നലുണ്ടായതിനു ശേഷമുള്ള 22 വര്‍ഷം കൊണ്ട് ലോക ചരിത്രം മാറ്റി എഴുതപ്പെട്ടു എന്ന് Mc Graw Hill പറഞ്ഞതായിട്ടാണു പ്രഭാഷകന്‍ അവകാശപ്പെടുന്നത്. അങ്ങനെ ഒന്നുമുണ്ടായില്ല. മക്കയില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം രാഷ്ട്രീയാധികാരം പിടിച്ചടക്കാനുള്ള തന്ത്രങ്ങളിലും യുദ്ധങ്ങളിലും മൊഹമ്മദ് മുഴുകി. അവസാനം  യുദ്ധം ചെയ്തു തന്നെ മക്ക പിടിച്ചടക്കി. മക്കയോടൊപ്പം അറേബ്യ മുഴുവന്‍  മൊഹമ്മദിന്റെ അധികാരപരിധിയിലും ആയി. അവിടത്തെ ഖലീഫയുമായി. മൊഹമ്മദ് കൊല്ലപ്പെടുമ്പോഴും അദ്ദേഹം അറേബ്യക്കു പുറത്ത് അറിയപ്പെട്ടിരുന്നില്ല. പിന്നീടു ഖലീഫമാരായ തന്റെ ഭാര്യാപിതാക്കളായിരുന്നു അറേബ്യക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍ പിടിച്ചടക്കി ഇസ്ലാമിക സാമ്രാജ്യത്തോട് ചേര്‍ത്തത്.

പക്ഷെ ഈ 22 വര്‍ഷത്തേക്കുറിച്ച്  Toynbee പറയുന്നത് ഇപ്രകാരം.

(A Study of History, Vol. III, Page 469-472)

"Down to the thirteenth year of the mission, when Muhammad finally withdrew from Makkah to Madinah and abandoned the purely prophetic for the politico-religious career."

"Instead of sealing his prophetic message with his blood by becoming Caesar's victim, it was Muhammad's ironic destiny to compromise and debase his prophetic message by becoming an Arabian Caesar himself."

"Muhammad ... embraced the opportunity, when it came his way, of arming himself in the panoply of political power and using this power as an instrument for imposing Islam upon Makkah by force."

"The truth, then, seems to be that, in the invitation to Madinahh, Muhammad was confronted with a challenge to which his spirit failed to rise. In accepting the invitation, he was renouncing the sublime role of the nobly honoured prophet and contenting himself with the commonplace role of the magnificently successful statesman."


  ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന ക്രിസ്ത്യാനികള്‍ ദൈവമായി ആരാധിക്കുന്ന യേശുവിനെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒന്നാമതായി പറയാതിരിക്കാന്‍  Hart നിരത്തുന്ന ന്യായീകരണം ഇതാണ്.

He also believed that Muhammad's role in the development of Islam was far more influential than Jesus' collaboration in the development of Christianity. He attributes the development of Christianity to St. Paul, who played a pivotal role in its dissemination.

മൊഹമ്മദിന്, അറേബ്യയില്‍ മാത്രമേ ഇസ്ലാം അധികാരത്തിലൂടെ അടിച്ചേല്‍പ്പിക്കാനായുള്ളു. തന്റെ പുതിയ മതമായ ഇസ്ലാമില്‍ വിശ്വസിക്കുന്നവരെ ഒന്നാം പൌരന്‍മാരും, മറ്റുള്ളവരെ രണ്ടാം തരം പൌരന്‍മാരുമായി വേര്‍തിരിച്ച് അവര്‍ക്ക് പ്രത്യേക നികുതി ഈടാക്കിയിരുന്നു. നികുതി കൊടുക്കാന്‍ പറ്റാത്തവര്‍ക്ക് ഇസ്ലാമില്‍ ചേരുകയല്ലാതെ മറ്റ് മര്‍ഗ്ഗങ്ങളില്ലായിരുന്നു. അതുകൊണ്ട് മൊഹമ്മദിന്റെ കാലത്ത് അറേബ്യയില്‍ ഇസ്ലാം  അടിച്ചേല്‍പ്പിക്കാനായി. പിന്നീടുള്ള ഇസ്ലാമിന്റെ വളര്‍ച്ച എങ്ങനെയെന്ന്  Toynbee വിശദമാക്കുന്നത് ഇങ്ങനെ.


(East to West – A Journey Round the World, 1958. pp. 214-215 – The Shocking Umayyads)

One of the greatest ironies of all history is the fate of the house that Mohammed built. Mohammed had a great fall. The unsuccessful prophet succumbed to the temptation to succeed as a statesman and a strategist. Yet, in seeking and winning worldly success in Medina, Mohammed was unwittingly working for his adversaries in Mecca. When it came to a competition in Realpolitik, the merchant princes of Mecca were more than a match for their queer fellow-townsman, and far more than a match for Mohammed's gallant but incompetent cousin and son-in-law, Ali. After Mohammed had successfully cut Mecca's trade route to Syria, the Meccans capitulated on the easy terms that the sentimental Meccan exile offered them; but in outwardly submitting to Mohammed and to Islam, the Beni Umayya had their tongues in their cheeks. They had no intention of being permanently deposed from power. Now that they had failed first to suppress Islam and then to repel it, their only alternative was to run away with it after capturing it by the stratagem of a nominal conversion. They bided their time till in Ali they found their victim and in Muawiya their man of destiny.

Muawiya was one of the greatest masters, known to history, of the artful, patient type of statesmanship. He ranks with Augustus, Philip of Macedon, Liu Pang, and Cavour. Poor Ali was utterly outmaneuvered by him. Within twenty-nine years of Mohammed's death, the state that Mohammed had founded, and that his successors had swiftly expanded into a vast empire, became the undisputed spoil of Muawiya the son of Hind: that redoubtable Meccan merchant-princess who had been Mohammed's bitterest enemy. Unlike Mohammed, Muawiya founded a dynasty - the House of Umayyah - which lasted for 90 years and ruled the world from Multan and Tashqand to Aden, and from Aden to Gibralter and Narbonne.

Muawiya and his successors, being, unrepentant pagans in all but name (save only for one sincere Muslim, the Caliph Umar II), they went to the limits of discretion in flouting Islam by indulging in the worst abominations of civilization. They were wine-bibbers, and they decorated their palaces with mosaics and paintings in the Hellenistic style that had been endemic in Syria for the last 1000 years. They reveled in breaking the Islamic taboo on the representation of living forms. They employed Christian artists who were adepts in this line; and they were not content with representation of animals and men. Their favorite orders were for pictures of women - preferably naked, or at least naked down to the waist.

മൊഹമ്മദിന്റെ കാലത്തും അതിനു ശേഷവും ഇസ്ലാം ഏത് തരത്തിലുള്ളതായിരുന്നു എന്നതിനു നിഷ്പക്ഷമായ ചരിത്രരേഖകളൊന്നുമില്ല. പക്ഷെ ഒന്നുണ്ട്. അത് സമാധാന പൂര്‍ണ്ണമല്ലായിരുന്നു. ഒരു യഹൂദ സ്ത്രീ കൊടുത്ത വിഷത്തിന്റെ ഫലമായി അസുഖം ബാധിച്ചായിരുന്നു മൊഹമ്മദ്  മരിച്ചത്. അടുത്ത നാലു ഖലീഫമാരും കൊല്ലപ്പെടുകയായിരുന്നു. മൊഹമ്മദിന്റെ ബദ്ധ വൈരികളായിരുന്ന ബാനു ഉമ്മയ്യ ഗോത്രത്തിനതിലൊക്കെ പങ്കുണ്ടായിരുന്നു. മൊഹമ്മദ് മക്ക പിടിച്ചടക്കിയപ്പോള്‍ അവര്‍ ഗത്യന്തരമില്ലാതെ പ്രത്യക്ഷത്തില്‍ ഇസ്ലാം സ്വീകരിച്ച് അടങ്ങിയിരുന്നു. പക്ഷെ മൊഹമ്മദ് മരിച്ചപ്പോള്‍ അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അവര്‍ അധികാരം പിടിച്ചടക്കി. പിന്നീടുള്ള ഇസ്ലാമിന്റെ ചരിത്രം  മൊഹമ്മദ് കുര്‍ആനിലൂടെ ഉത്ബോധിപ്പിച്ച ഇസ്ലാമിന്റേതല്ല. മക്കയില്‍ നിന്നും ഇസ്ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡമാസ്കസിലേക്കും പിന്നീട് ബാഗ്ദാദിലേക്കും മാറിയപ്പോള്‍ ഇസ്ലാമിന്റെ മുഖവും പാടെ മാറി.


പ്രഭാഷകന്റെ അടുത്ത വിവരക്കേടിങ്ങനെ.

>>>>22 വര്‍ഷം കൊണ്ട് മൊഹമ്മദ് ലോക ചരിത്രം മാറ്റി മറിച്ചില്ലായിരുന്നെങ്കില്‍  Modern civilization, the Western  civilization could have been impossible<<<<<,  എന്നു പറഞ്ഞു വയ്ക്കുന്നു അദ്ദേഹം. ഇതിനെ ശുദ്ധ വിവരക്കേടെന്നും ആദ്യമേ ഇദ്ദേഹം പറയുന്ന സംഗതിക്ക് കടക വിരുദ്ധം എന്നും പറയേണ്ടിയിരിക്കുന്നു. ഈ പ്രഭാഷണത്തിന്റെ ആരംഭത്തില്‍ ഇദ്ദേഹം പറഞ്ഞത്  ഇങ്ങനെയായിരുന്നു. >>>>പാശ്ചാത്യ ദേശത്ത് പത്തു മൂവായിരം വര്‍ഷമായി നിരവധി പുണ്യ പുരുഷന്‍മാര്‍ ജീവിക്കുകയും അവരില്‍ നിന്ന് ആ നാടിനൊരു സാംസ്കാരിക ഔന്നത്യമുണ്ടാകുകയും ചെയ്തതിനു ശേഷം പിന്നീടാണ്, വെള്ളി വെളിച്ചങ്ങള്‍ എന്ന് നമ്മള്‍ കരുതുന്ന പലരും ഉണ്ടായത്.<<<< ഇത് രണ്ടും ഒന്നിച്ചു പോകില്ല. മൊഹമ്മദ് അറേബ്യയില്‍ ഖലീഫ  ആയാലുമില്ലെങ്കിലും പശ്ചാത്യ ദേശത്ത് മൂവായിരം വര്‍ഷങ്ങളായി ഉണ്ടായിരുന്ന സാംസ്കാരിക  ഉന്നതി മാഞ്ഞു പോകുകയൊന്നുമില്ല.

മൊഹമ്മദിനേക്കുറിച്ചും ഇസ്ലാമിനേക്കുറിച്ചും മാത്രമല്ല 21 ലോക നാഗരികതകളേക്കുറിച്ച് Arnold Toynbee വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം ​ഇന്‍ഡ്യന്‍ നഗരികതയേക്കുറിച്ച് പറയുന്നതിങ്ങനെ.


Arnold Toynbee, "One World and India"

The vast literature, the magnificent opulence, the majestic sciences, the soul touching music, the awe inspiring gods. It is already becoming clearer that a chapter which has a western beginning will have to have an Indian ending if it is not to end in the self destruction of the human race. At this supremely dangerous moment in history the only way of salvation for mankind is the Indian way.


പ്രഭാഷകന്‍ തുടരുന്നു.

>>>>>അഞ്ചാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെ യൂറോപ്പ് അന്ധകാര യുഗത്തിലയിരുന്നു. ഇന്‍ഡ്യയും അന്ധകാര യുഗത്തിലേക്ക് പ്രവേശിച്ചിരുന്നു. ഈ Dark ages  ല്‍ നിന്ന് യൂറോപ്പ് പുറത്തേക്കു വന്ന  renaissance എന്നു പറയുന്ന പുനര്‍ജനനത്തിന്റേതായ കാലഘട്ടത്തില്‍  യൂറോപ്പിന്, എവിടന്നാണ്, ഈ മഹത്തായ പുസ്തകങ്ങള്‍ ലഭിച്ചത്? ഗ്രീക്കിലെ സിവിലിസേഷനേപ്പറ്റിയുള്ള പുസ്തകങ്ങള്‍ മുഴുവന്‍ യൂറോപ്പിനു ലഭിച്ചത് not directly from Greece. ആ പുസ്ത്കങ്ങളെല്ലാം ഇസ്ലാമിക് യൂണിവേഴ്സിറ്റീസില്‍ സൂക്ഷിച്ചു വയ്ക്കുകയും, ഇസ്ലാമിക് യൂണിവേഴ്സിറ്റീസില്‍ നിന്നും translations ആയി യൂറോപ്പിലെത്തുകയും  ചെയ്തതാണ്, renaissance നു തുടക്കമിട്ട അത്ഭുതകരമായ സംഭവം എന്നു പറയുന്നത്. ഇന്‍ഡ്യയുടെ മഹത്തായ ശാസ്ത്രങ്ങളൊക്കെ ലോകത്തിനു കിട്ടിയത് ഇസ്ലാമിക്ക് ലിറ്റെറേച്ചറിലൂടെയാണ്. ഉദാഹരണത്തിന്, ഇന്‍ഡ്യ കണ്ടു പിടിച്ചതാണ്, 1,2,3 എന്ന് എണ്ണാനുള്ള അക്കങ്ങള്‍. പക്ഷെ ആ അക്കങ്ങളെ പാശ്ചാത്യ ലോകം വിളിക്കുന്നത് അറബിക്ക് ന്യൂമറല്‍സ് എന്നാണ്. അത് യൂറോപ്പിനു ലഭിക്കാനുണ്ടായ കാരണം അറബി യൂണിവേഴ്സിറ്റീസില്‍ അത് സൂക്ഷിച്ചു വയ്ക്കുകയും യൂറോപ്പ്യന്‍സിനത് കണ്ടു കിട്ടുകയും ചെയ്തതുകൊണ്ടാണ്. നമ്മള്‍ ശൂന്യം എന്നു വിളിക്കുന്ന Zero  ഇന്‍ഡ്യക്കാര്‍ കണ്ടു പിടിച്ചെങ്കിലും യൂറോപ്പിനത് കണ്ടുകിട്ടുന്നത് അറബ് ദേശത്തു നിന്നാണ്. ഇന്‍ഡ്യക്കാരുടെ മഹത്തായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍, ഉദാഹരണത്തിന്, കണക്കിലുള്ള കണ്ടുപിടുത്തങ്ങള്‍ യൂറോപ്പിനു കിട്ടുന്നത് അറബി ദേശത്തു നിന്നാണ്. അറബി ഭാഷയില്‍ കണക്കിനു വിളിക്കുന്ന പേര്, ഹിന്ദിസം എന്നാണ്. ഇന്‍ഡ്യയുടെ മഹത്തായ ഗ്രന്ധങ്ങള്‍ ലഭ്യമായത് അറബിയിലൂടെയാണ്. ആധുനിക സംസ്കാരത്തിന്റെ അടിത്തറ ലോകത്തിനു കൊടുത്തത് ഈ പ്രവാചകന്റെ വലിയ സംഭാവനകളില്‍ ഒന്ന് എന്ന് ആദ്യമായി അവര്‍ എടുത്ത് പറയുക ആണ്.<<<<<< 

ഇത്ര ദീര്‍ഘമായി ഇദ്ദേഹം പറഞ്ഞതില്‍ നിന്നും കേള്‍ക്കുന്നവര്‍ മനസിലാക്കുന്ന സംഗതി ഇവയൊക്കെ ഗ്രീസിന്റെയും ഇന്‍ഡ്യയുടെയും സംഭാവനകള്‍ എന്നു മാത്രമാണ്. ഇതില്‍ അറബികളുടെ സംഭാവന എന്താണെന്ന് ഇദ്ദേഹം പറയുന്നില്ല. അവര്‍ വെറും ഇടനിലക്കാര്‍ എന്നതിനപ്പുറം എന്തു സംഭാവനയാണു നല്‍കിയതെന്നു മാത്രം ഇദ്ദേഹം പറയുന്നില്ല. അറബികള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്‍ഡ്യയിലെയും ഗ്രീസിലെയും മഹത്തായ ഗ്രന്ധങ്ങളൊക്കെ നശിച്ചു പോകുമായിരുന്നു എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരെ പമ്പര വിഡ്ഢികള്‍ എന്നു വിളിക്കേണ്ടി വരും.

അറബ് ദേശം  എന്ന് ഇദ്ദേഹം തെറ്റായി വിശേഷിപ്പിക്കുന്നത് മൊഹമ്മദ് ജനിച്ചതും യുദ്ധത്തിലൂടെ പിടിച്ചടക്കി ഭരിച്ചതുമായ അറേബ്യ അല്ല. ഈ പരാമര്‍ശിക്കുന്ന ശാസ്ത്ര മുന്നേറ്റം ഉണ്ടായത് മക്കയിലോ മദീനയിലോ ആയിരുന്നില്ല. ബാഗ്ദാദിലായിരുന്നു. മൊഹമ്മദിന്റെ മരണശേഷം അറബികള്‍  പിന്നീട് പിടിച്ചടക്കി ഇസ്ലാമിക സാമ്രാജ്യത്തോട് ചേര്‍ത്ത ബാഗ്ദാദില്‍..,.  അവിടത്തെ സര്‍വകലാശാലകളില്‍ മൊഹമ്മദിന്റെ അറബി ഗോത്രത്തില്‍ നിന്ന് വിരലില്‍ എണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളു.  ബഹു ഭൂരിപക്ഷവും പേര്‍ഷ്യയിലും, ഇറാക്കിലും, സിറിയയിലും, മറ്റ് പല ദേശത്തുനിന്നും ഉള്ളവരായിരുന്നു. മൊഹമ്മദിന്റെ കാലത്തുപോലം ​അറേബ്യയിലുണ്ടായിരുന്ന ഭൂരിഭാഗം  കാട്ടറബികളും  അന്ധകാരത്തില്‍ ജീവിച്ചിരുന്നു എന്നതാണ് സത്യം.  അതിനും നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കം ​മുന്നേ അറേബ്യക്കു ചുറ്റുമുള്ള സ്ഥലങ്ങളിലെ ജനത നാഗരികരായിരുന്നു. മിസൊപ്പൊട്ടേമിയയിലും, ബാബിലോണിയയിലും,സുമേറിയയിലും, അസ്സീറിയയിലും, യഹൂദിയയിലും, ഈജിപ്റ്റിലും, പേര്‍ഷ്യയിലും അതിസമ്പന്നമായ നാഗരികതകളുണ്ടായിരുന്നു. അതിനോടത്തു തന്നെയായിരുന്നു ഗ്രീക്ക് സംസ്കാരം ഉന്നതി പ്രാപിച്ചിരുന്നത്. ഈ ഭൂമികയിലാണ്, നാലാം ഖലീഫ അലി, മൊഹമ്മദിന്റെ ഭാര്യ ഐഷയുടെ എതിര്‍പ്പിനെ അതിജീവിച്ച്, തലസ്ഥാനം  അറേബ്യക്കു പുറത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അദ്ദേഹം ഇന്നത്തെ ഇറാക്കിലുള്ള കുഫയാണ്‌ തലസ്ഥാനമാക്കിയതും. അലിയെ വധിച്ച് അധികാരം പിടിച്ചടക്കിയ ഉമയ്യ സ്ഥാപിച്ച ഉമായദുകളുടെ വംശം തലസ്ഥാനം കുഫയില്‍ നിന്നും ദമസ്കസിലേക്കു മാറ്റി. അതിനു ശേഷം അധികാരത്തില്‍ വന്ന അബ്ബാസ്സിദുകള്‍ ആദ്യം ഹാരാനിലും പിന്നീട് ബാഗ്ദാദ് എന്ന ഒരു പുതിയ പട്ടണം തന്നെ നിര്‍മ്മിച്ച് തലസ്ഥാനം അവിടെയാക്കി.

മൊഹമ്മദിന്റെ ശത്രുക്കളായിരുന്ന ഉമ്മയാദുകള്‍ ആരംഭിച്ച്  അബാസിദുകള്‍ പരിപാലിച്ച കാലത്തേക്കുറിച്ചാണ്, പ്രഭാഷകന്‍ ഊറ്റം കൊള്ളുന്നത്. അതി സമ്പന്നമായ നാഗരികതകള്‍ നിലനിന്നിരുന്ന ഈ പ്രദേശങ്ങളില്‍  മുസ്ലിങ്ങള്‍ ഭരിച്ചിരുന്നില്ലെങ്കിലും ശാസ്ത്രീയ പുരോഗതി ഉണ്ടാകുമായിരുന്നു എന്നതാണു സത്യം.

പ്രഭാഷകന്‍ തുടരുന്നു. 

>>>>>അറിവു തേടി ലോകമെങ്ങും പോയി ഇസ്ലാമിക പണ്ഡിതന്‍മാര്‍.,.  ചൈനയില്‍  പോയി അവിടത്തെ encyclopedia  കോപ്പി ചെയ്ത് അവര്‍ അറബി ദേശത്തു കൊണ്ടു വന്നു. ഇന്‍ഡ്യയിലേക്ക് മഹാന്‍മാരായ ആളുകള്‍ വന്നു. ഇബന്‍ കുതീറത്ത് വന്നു. അല്‍ ബറൂണീ വന്നു. ഇബന്‍ ബത്തൂത്ത വന്നു. ഇങ്ങനെ ഓരോരുത്തര്‍ വന്ന് ഇന്‍ഡ്യയുടെ മുഴുവന്‍ അറിവുകളും  സമാഹരിച്ച് അവര്‍ അറബ് ദേശത്തേക്ക് കൊണ്ടുപോയി. ലോകത്തുള്ള മുഴുവന്‍ യൂണിവേഴ്സിറ്റീസിന്റെ കണ്ടന്റുകള്‍ കൊണ്ടു വന്ന് അറബി യൂണിവേഴ്സിറ്റീസില്‍ സൂക്ഷിക്കുകയെന്ന വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിനു ലഭിക്കുകയും ചെയ്തു. ഇന്‍ഡ്യയുടെ നളന്ദ യൂണിവേഴ്സിറ്റിയേയും തക്ഷശില യൂണിവേഴ്സിറ്റിയേയും ഉദണ്ഡപുരം യൂണിവേഴ്സിറ്റിയേയുമൊക്കെ കോപ്പി ചെയ്ത് അറബികള്‍ പുതിയ യൂണിവേഴ്സിറ്റീസ് ഉണ്ടാക്കി. യൂറോപ്പില്‍ യൂണിവേഴ്സിറ്റീസ് ഉണ്ടാകാനുള്ള കാരണം മുസ്ലിംസിനെ യൂറോപ്പ് കോപ്പിയടിച്ചതാണ്.<<<<< 

ഈ യൂണിവേഴ്സിറ്റികളൊക്കെ ഉണ്ടാക്കിയവര്‍ മണ്ടന്‍മാര്‍.,. ഇത് കോപ്പിയടിച്ച്  ഇവിടത്തെ പുസ്തകങ്ങളൊക്കെ പകര്‍ത്തി എടുത്ത്    മറ്റ് ചിലയിടങ്ങളില്‍ യൂണിവേഴ്സിറ്റി ഉണ്ടാക്കിയവര്‍ മിടുക്കന്‍മാരും. ലോകത്തിനു വെള്ളി വെളിച്ചം പകര്‍ന്നവരും.

ഇദ്ദേഹം കൊട്ടിപ്പാടുന്ന  അറബി യൂണിവേഴ്സിറ്റികള്‍  ഉണ്ടാകുന്തിനും സഹസ്രാബ്ദങ്ങള്‍ക്ക് മുന്നേ ലോകത്തിന്റെ പലയിടത്തും യൂണിവേഴ്സിറ്റികളുണ്ടായിരുന്നു. ബാഗ്ദാദ് യൂണിവേഴ്സിറ്റി ഉണ്ടാകുന്നതിനു മുന്നേ യൂറോപ്പിലെ ഗ്രീസിലും ഇറ്റലിയിലും കോണ്‍സ്റ്റാന്റിനോപ്പിളിലും  യൂണിവേഴ്സിറ്റികള്‍ ഉണ്ടായിരുന്നു.

അറബികള്‍ ഇന്‍ഡ്യന്‍ യൂണിവേഴ്സിറ്റീസിനെ കോപ്പിയടിച്ചതില്‍ യാതൊരു കുറ്റവും കാണാത്ത ഇദ്ദേഹം, ​യൂറോപ്പ് അറബി യൂണിവേഴ്സിറ്റീസിനെ കോപ്പിയടിച്ചത് മഹാപരാധമായി കാണുന്നു.


പ്രഭാഷകന്‍ പറയുന്നു

>>>>ലോക administrative structure ന്, political structure ന്, ഒരു shape കൊടുത്തത് ഇസ്ലാമാണ്. If a word like bazar is in out language it is from Islam.<<<<<

ശുദ്ധ അസംബന്ധം.

ഇതദ്ദേഹം പറയുന്നത് ഇന്‍ഡ്യയില്‍ ഭരണരംഗത്ത് പ്രചാരത്തിലുള്ള കുറച്ച് അറബി വാക്കുകളൊക്കെ ചൂണ്ടിക്കാണിച്ചും. ജില്ല, തഹസില്‍, പെഷ്കര്‍, കളക്റ്റര്‍, ജമ ബന്ധി, ഫൌജ് ദാര്‍  തുടങ്ങിയ കുറച്ച് വാക്കുകളൊക്കെ അറബി ഭാഷയില്‍ നിന്നും ഇന്‍ഡ്യയിലേക്ക് വന്നു എന്നത് ശരിയാണ്. ഈ വാക്കുകളൊന്നും ഇസ്ലാമിന്റെ കണ്ടുപിടുത്തമല്ല. ഇസ്ലാമിനും മുന്നേ അറബി ഭാഷയില്‍ അവ ഉണ്ടായിരുന്നു. മുഗള്‍ രാജാക്കന്‍മാര്‍ ഇവയൊക്കെ ഇന്‍ഡ്യയില്‍ പ്രചാരത്തിലാക്കി  എന്നതുകൊണ്ട് ഇന്‍ഡ്യയിലോ ലോകത്തോ ഇസ്ലാമിനു മുന്നേ ചിട്ടയായ ഭരണം ഉണ്ടായിരുന്നില്ല എന്നതൊക്കെ ശുദ്ധ വിവരക്കേടാണ്.

ഇന്‍ഡ്യയിലും, ഗ്രീസിലും, റോമിലും ഒക്കെ ഇസ്ലാമിനേക്കാള്‍ വലിയ നാഗരികതകളും ഭരണ സംവിധാനങ്ങളും ഉണ്ടായിരുന്നു.

ബസാര്‍ എന്ന വാക്ക് അറബിയില്‍ നിന്നും ഇന്‍ഡ്യയിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ഇന്‍ഡ്യയില്‍ ചന്തകള്‍ ഉണ്ടാകുമായിരുന്നില്ല എന്നു പറയാത്തത് മഹാഭാഗ്യം. ബസാര്‍ എന്ന വാക്കല്ല മലയാളികള്‍ അവരുടെ ചന്തക്ക് പറയുന്നത്. ചന്ത എന്നു തന്നെയാണ്.

ശൂന്യം എന്ന ഇന്‍ഡ്യയുടെ കണ്ടുപിടുത്തവും ഇന്‍ഡ്യന്‍ അക്കങ്ങളും മുസ്ലിങ്ങളുടെ കണ്ടെത്തല്‍ എന്ന രീതിയില്‍ അടിച്ചു മാറ്റി സിഫിര്‍ എന്നും അറബി അക്കങ്ങളും എന്നാക്കി മാറ്റി, പടിഞ്ഞാറിനു നല്‍കിയ ചതിയൊനും ചില അറബി വാക്കുകള്‍ ഇന്‍ഡ്യക്കാര്‍ സ്വീകരിച്ചതില്‍ ഇല്ല.

പ്രഭാഷകന്‍ പറയുന്നു ,

 >>>>universal concept of brotherhood അല്ലെങ്കില്‍ universal concept of oneness ഇത് ഇസ്ലാം ലോകത്തിനു കൊടുത്ത സംഭാവനകളില്‍ ഒന്നാണ്.<<<<

ഇത് പറയുന്ന  വ്യക്തി ഒരു മലയാളിയും ക്രിസ്ത്യാനിയും ആണെന്നാണവകാശപ്പെടുന്നത്. കഴിഞ്ഞ ആഴ്ചയിലണ്, മലയാളികള്‍ മുഴുവന്‍ ഓണം ആഘോഷിച്ചത്. മനുഷ്യരെല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന ഒരു കാലത്തിന്റെ ഓര്‍മ്മയാണത്. അതിശയോക്തി തട്ടിക്കിഴിച്ചാലും ഇതില്‍ ചില വസ്തവമുണ്ട്.


ക്രിസ്ത്യാനിയായ ഇദ്ദേഹം, തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന് യേശു പറഞ്ഞത് വായിച്ചിട്ടില്ല എന്നത് അതിശയകരമായി തോന്നുന്നു. അതില്‍ കൂടുതല്‍ എന്തു Brotherhood ആണ്, മൊഹമ്മദ് ഉത്ഘോഷിച്ചത്?

ഒരു യഹൂദന്റെ ശവശരീരം കൊണ്ടുപോയപ്പോള്‍ എഴുന്നേറ്റു നിന്ന് ആദരിച്ചു എന്നു പറയപ്പെടുന്ന മൊഹമ്മദ്,  യഹൂദരേപ്പറ്റി പറഞ്ഞതൊന്നും ഏതായാലും ഇദ്ദേഹം കേട്ടിട്ടുണ്ടാകില്ല.

കുര്‍ആനിലൂടെ മൊഹമ്മദ് യഹൂദരേപ്പറ്റി പറയുന്നത് ഇപ്രകാരം

3. Al Imran.

119. O you who have believed, do not take as intimates those other than yourselves, for they will not spare you [any] ruin. They wish you would have hardship. Hatred has already appeared from their mouths, and what their breasts conceal is greater. We have certainly made clear to you the signs, if you will use reason.

5. Sura Al Maeda

51: O you who have believed, do not take the Jews and the Christians as allies. They are [in fact] allies of one another. And whoever is an ally to them among you - then indeed, he is [one] of them. Indeed, Allah guides not the wrongdoing people.


ജീവിച്ചിരുന്ന യഹൂദരെയും ക്രിസ്ത്യാനികളെയും സുഹൃത്തുക്കളാക്കരുത് എന്ന് മുസ്ലിങ്ങളോട് നിര്‍ദ്ദേശിച്ച മൊഹമ്മദ്, ഒരു യഹൂദന്റെ ശവശരീരത്തെ ബഹുമാനിച്ചു എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.

അത് ചെയ്തെങ്കില്‍ തന്നെ ആത്മാര്‍ത്ഥമായിട്ടായിരിക്കന്‍ സാധ്യതയില്ല. ഇപ്പോഴും മിക്ക മുസ്ലിങ്ങളും  ധരിക്കുന്ന  മുഖം മൂടി മൊഹമ്മദും അണിഞ്ഞതേ ഉള്ളു. യഹൂദരെ എലികളെന്നും, കുരങ്ങന്‍മാരെന്നും വിളിച്ച മൊഹമ്മദ് മരിക്കുന്നതിനു മുന്നെ തന്റെ ദൈവത്തോട് പ്രാര്‍ത്ഥിച്ചത്, യഹൂദരെ ശപിക്കണമേ എന്നായിരുന്നു. മക്കയില്‍ നിന്നും പുറത്താക്കപ്പെട്ട് മദീനയില്‍ അഭയം തേടിയ മൊഹമ്മദിനു സഹായം നല്‍കിയത് മദീനയിലെ യഹൂദരായിരുന്നു. അവര്‍ തന്റെ പുതിയ മതം സ്വീകരിക്കുമെന്നദ്ദേഹം ​സ്വപ്നം കണ്ടിരുന്നു. അതിനു വേണ്ടി നിസ്കാരത്തിനു കിബ്‌ല ആയി സ്വീകരിച്ചത് യഹൂദരുടെ പുണ്യ ഭൂമിയായ ജെറുസലേമും ആയിരുന്നു. പക്ഷെ മൊഹമ്മദ് ആഗ്രഹിച്ചതുപോലെ മദീനയിലെ യഹൂദര്‍ ഇസ്ലാം സ്വീകരിച്ചില്ല. ആ ദേഷ്യത്തിനദ്ദേഹം കിബ്‌ല ജെറുസലേമില്‍ നിന്നും മാറ്റി മക്കക്ക് നേരെയാക്കി. അന്നു മുതല്‍ ഉണ്ടായ യഹൂദ വിദ്വേഷം മരണം വരെ അദ്ദേഹം കൊണ്ടു നടന്നു. സ്വയം കൃതാനര്‍ത്ഥം പോലെ, ഒരു യഹൂദ സ്ത്രീ നല്‍കിയ വിഷം കഴിച്ചതില്‍ നിന്നുണ്ടായ അസുഖം മൂലം അദ്ദേഹം മരിക്കുകയും ചെയ്തു.

പോലീസുകാര്‍ ശവശരീരത്തോട് ബഹുമാനം പ്രകടിപ്പിക്കുന്ന കണ്‍സപ്റ്റ് കിട്ടിയത് ഇസ്ലാമില്‍ നിന്നാണെന്നു വരെ ഇദ്ദേഹത്തിന്റെ ഇസ്ലാമിക ഭക്തി പറഞ്ഞു വയ്ക്കുന്നു. മനുഷ്യജാതി ഭൂമിയില്‍ ഉണ്ടായ കാലം മുതലേ ശവശരീരത്തോട് ബഹുമാനം ​പ്രകടിപ്പിച്ചു വരുന്നു. അത് ഒരു മതത്തിന്റെയും സംഭാവനയല്ല. മനുഷ്യരാശി ഉണ്ടാക്കി എടുത്ത പെരുമാറ്റ രീതിയാണ്. മൊഹമ്മദ് ജനിക്കുന്നതിനും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് മുതലേ ഇതുണ്ടായിരുന്നു.


മദ്ധ്യ പൂര്‍വ ദേശത്തെ എല്ലാ ക്രിസ്ത്യാനികളും ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളാണെന്ന ഒരബദ്ധ ധാരണ പ്രഭാഷകനുണ്ടെന്നു തോന്നുന്നു. സദ്ദാം ഹുസൈന്റെ പ്രധാനമന്ത്രി ആയിരുന്ന താരിക് അസീസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യാനി ആണെന്നും  ഇദ്ദേഹം ​പറയുന്നു. പക്ഷെ താരിക് അസീസ് കല്‍ദായ സുറിയാനി കത്തോലിക്കാ മത വിശ്വാസി ആണെന്നതാണു സത്യം.

അന്യമതവിശ്വാസികളുടെ കണ്ണീരു വീഴാന്‍ മുസ്ലിങ്ങളാരും അനുവദിക്കില്ല എന്ന കല്ലു വച്ച നുണ കൂടി ഇദ്ദേഹം പറയുന്നുണ്ട്. എണ്ണമറ്റ ക്രിസ്ത്യാനികളുടെയും യഹൂദരുടെയും കണ്ണീരു വീഴ്ത്തിയാണ്, ഇസ്ലാം പ്രചരിച്ചത്. ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്ത് അറേബ്യയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രബലമായ മതം ക്രിസ്തുമതവും യഹൂദ മതവുമായിരുന്നു. അവയെ അടിച്ചമര്‍ത്തിയും  പീഢിപ്പിച്ചുമൊക്കെയാണ്, ഇസ്ലാം മുന്നേറിയത്. ഇന്നും അറേബ്യയില്‍ ഇസ്ലാമല്ലാതെ മറ്റൊരു മത വിശ്വാസവും അനുവദിക്കില്ല. മതം മാറിയാല്‍ അവിടത്തെ ശിക്ഷ തല വെട്ടുക എന്നതാണ്. അറേബ്യക്കു പുറത്തും അന്യ മത പീഢനം നടക്കുന്നുണ്ട്. അടുത്തിടെ പകിസ്താനില്‍ ക്രിസ്ത്യാനികളെ പീഢിപ്പിക്കാന്‍ ഒരു ഇസ്ലാമിക പുരോഹിതന്‍  കുര്‍ആന്‍ കീറി കത്തിക്കുക പോലുമുണ്ടായി.



ഏക ദൈവ വിശ്വാസത്തേക്കുറിച്ച് പ്രഭാഷകന്‍ പറയുന്നത് അമ്പരപ്പോടെയാണ്, ആര്‍ക്കും കേള്‍ക്കാന്‍ ആകൂ.


>>>ബഹു ദൈവവിശ്വാസത്തിലേക്ക് പോയ്ക്കൊണ്ടിരുന്ന ലോകത്തെ മൊഹമ്മദ് ഏക ദൈവ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടു വന്നു<<<< എന്നാണദ്ദേഹം അവകാശപ്പെടുന്നത്. ചരിത്രത്തേക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അജ്ഞത ആരിലും അത്ഭുതമുണ്ടാക്കും. യഹൂദരും ക്രിസ്ത്യാനികളും ഏക ദൈവ വിശ്വാസികളാണെന്ന യാഥാര്‍ത്ഥ്യത്തെയാണദ്ദേഹം നിഷേഷിക്കുന്നത്.  മൊഹമ്മദ് ജനിച്ച അറേബ്യന്‍ ഗോത്രം ബഹു ദൈവ വിശ്വാസികളായിരുന്നു എന്നതുകൊണ്ട് ലോകം മുഴുവന്‍ അതായിരുന്നു എന്നതൊക്കെ  തികഞ്ഞ അജ്ഞതയാണ്. ക്രി സ്ത്യാനികളും യഹൂദരും ബഹു ദൈവ വിശ്വാസികളാണെന്ന് മൊഹമ്മദ് ദുര്‍വ്യാഖ്യാനിച്ചു. അതേ പല്ലവി പ്രഭാഷകനും പാടുന്നു.

ലോകത്തെ ഭൂരിഭാഗം മുസ്ലിങ്ങളെയും കളിയാക്കുന്ന അധിക്ഷേപിക്കുന്ന ഒരു പ്രസ്താവന  പ്രഭാഷകന്‍ നടത്തുന്നു.

 >>>>>നല്ല മുസ്ലിമാണെങ്കില്‍ നെറ്റിയില്‍ തഴമ്പു വേണം എന്നത് ശാസ്ത്രം.<<<<

അതിന്റെ അര്‍ത്ഥം നെറ്റി നിലത്തുരച്ച് തഴമ്പുണ്ടാക്കാത്തവരൊന്നും നല്ല മുസ്ലിങ്ങളല്ല. എനിക്ക് പരിചയമുള്ള  99% മുസ്ലിങ്ങള്‍ക്കും നെറ്റിയില്‍ തഴമ്പില്ല. ബൂലോകത്ത് എഴുതുന്ന ഒരു മുസ്ലിമിനും നെറ്റിയില്‍ തഴമ്പില്ല. അവരൊക്കെ ഈ അഭിനവ പ്രവാചകന്റെ അഭിപ്രായത്തില്‍ നല്ല  മുസ്ലിങ്ങളല്ല.  മുസ്ലിങ്ങള്‍ കുറ്റം ചെയ്തോ എന്നു തീരുമാനിക്കാന്‍ പുതിയ ഒരു സൂത്രം ഇദ്ദേഹം അവതരിപ്പിക്കുനു. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥക്കും ലോക നീതി ന്യായ വ്യവസ്ഥക്കും  കനത്ത മുതല്‍ കൂട്ടായേക്കാവുന്ന അത്, കുര്‍ആനില്‍ തൊട്ട് സത്യം ചെയ്യുക എന്നതാണ്. കുര്‍ആനില്‍  തൊട്ട്  സത്യം ചെയ്യിച്ചാല്‍ ഒരു മുസ്ലിമും കള്ളം പറയില്ലത്രെ. അന്യ മതവിശ്വാസികളെ പീഢിപ്പിക്കാന്‍ വേണ്ടി കുര്‍ആന്‍ കീറി കത്തിക്കുന്ന മുസ്ലിങ്ങളുള്ളപ്പോള്‍ ഈ അസംബന്ധമൊക്കെ വിശ്വസിക്കുനവന്റെ തലയില്‍ തളം വയ്ക്കേണ്ടതാണ്. പണ്ടിതുപോലെ ഒരു തമാശ ഉണ്ടായിരുന്നു. കുറ്റം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈ മുക്കുക എന്നതായിരുന്നു അത്. സത്യസന്ധനാണെങ്കില്‍  കൈ പൊള്ളില്ല എന്നായിരുന്നു  അന്നത്തെ അന്ധവിശ്വാസം. ഈ ആധുനിക യുഗത്തിലും കേരള പോലീസില്‍ ഇതുപോലെ ഒരു മേധാവി ഉള്ളത് മലയാളികളുടെ മഹാഭാഗ്യം. ഇതാണു കുറ്റം തെളിയിക്കാനിദ്ദേഹം സ്വീകരിക്കുന്ന രീതിയെങ്കില്‍, ഈ മേധാവി അന്വേഷിച്ച കേസുകളൊക്കെ പുനര്‍പരിശോധിക്കേണ്ടി വരും.  എത്ര പേരെ  ഇങ്ങനെ ഇദ്ദേഹം ​ രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നൊക്കെ മനസിലാക്കാന്‍ ആകും. മദനിയും തടിയന്റവിട നസീറും പോലുള്ള എല്ലാ മുസ്ലിം ഭീകരരെയും കുറ്റം തെളിയിക്കാന്‍ ഇനി കുര്‍ആനില്‍ തൊട്ട് സത്യചെയ്യിച്ചാല്‍ മതിയല്ലോ. എത്ര നിസാരം. മുസ്ലിങ്ങള്‍ പോലും വിശ്വസിക്കില്ലാത്ത  ഈ അസംബന്ധം പ്രചരിപ്പിലാണോ ഉത്തരവാദപ്പെട്ട ഒരു പോലീസ് മേധാവി ചെയ്യേണ്ടത്?


പടിഞ്ഞാറന്‍ നാടുകളിലെ ജയിലുകളില്‍ കിടക്കുന്നതും പുറത്ത് വിഹരിക്കുന്നതുമായ കുറെയധികം  antisocial element കള്‍ ഇസ്ലാമില്‍ ചേരുന്നതിന്റെ കാരണം ഇതാണാവോ എന്തോ

ഇനി  കുഞ്ഞാലിക്കുട്ടിക്കൊക്കെ പെണ്ണു കേസില്‍ നിന്നും രക്ഷപെടാന്‍ ഇത് എളുപ്പവഴിയാണ്. നെറ്റി നിലത്തുരച്ച് ഒരു തഴമ്പുണ്ടാക്കുക. എന്നിട്ട് കുര്‍ആനില്‍ പിടിച്ച് ഒരു സത്യവും ചെയ്യുക. ഏത് കൊലകൊമ്പന്‍ പോലീസും കോടതിയും സുല്ലിടും. ഈ വിദ്യ ഉപദേശിച്ചു തരുന്ന അലക്സാണ്ടര്‍ പ്രവാശകനൊരു താമ്ര പത്രം  കുഞ്ഞാലിയും അഹമ്മദും കൂടി കൊടുക്കാന്‍ ഏര്‍പ്പാടാക്കേണ്ടതാണ്.


ഇനിയാണ്, അലക്സാണ്ടര്‍ മറ്റൊരു  Maurice Bucaille ആയി മാറുന്നത്. നെറ്റി നിലത്തു മുട്ടിച്ചാല്‍ ബുദ്ധിശക്തി കൂടുമത്രെ!!. >>>>The excess blood in the brain makes the Muslim brain superior in intelligence.<<<<  ദിവസം  അഞ്ച് നേരം നെറ്റി നിലത്തു മുട്ടിച്ച് തലച്ചോറിലേക്കുള്ള രക്ത ഒട്ടം കൂടി, ബുദ്ധി ശക്തിയുടെ ആധിക്യം കാരണം ഇസ്ലാമിക ലോകത്തു നിന്ന് കഴിഞ്ഞ 10 നൂറ്റണ്ടുകളില്‍ അള്ളാന്റെ അനുഗ്രഹം കൊണ്ട് ഒരു ബുദ്ധിമാനും ഉണ്ടായിട്ടില്ല. ഒരു പക്ഷെ മുസ്ലിങ്ങളുടെ ഒക്കെ  തലച്ചോറ്, മറ്റ് വല്ല ഭാഗത്തുമായിരിക്കും. നെറ്റി നിലത്തു മുട്ടിച്ചു കുമ്പിടുമ്പോള്‍ ഏറ്റവും ഉയര്‍ന്നിരിക്കുന്ന ഭാഗത്ത്.

Biological clock, sun, moon തുടങ്ങി പലതും പ്രഭാഷകന്‍ ഉദ്ധരിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഇസ്ലാമിക ലോകം ബുദ്ധിമാന്‍മാരേക്കൊണ്ട് വീര്‍പ്പുമുട്ടി ഇപ്പോള്‍ പൊട്ടും എന്ന നിലയിലാണ്. അഞ്ചുനേരം നിസ്കരിക്കുന്ന കൂടെ എട്ടു നേരം പൊട്ടിത്തെറിക്കുന്നത് ഇന്ന് ഇസ്ലാമിക ലോകത്ത് പതിവാണല്ലോ.  ഈ വീര്‍പ്പുമുട്ടലു കാരണമായിരിക്കും.


മുസ്ലിങ്ങള്‍  തീറ്റമത്സരം നടത്തുന്ന റമദാനിലെ 12 മണിക്കൂര്‍ പട്ടിണിയെ ന്യായീകരിക്കാന്‍ പ്രഭാഷകന്‍ ചില വിഡ്ഢിത്തങ്ങളും കൂടി പറയുന്നു. അതും അമേരിക്കയില്‍ നടന്നു എന്നവകാശപ്പെടുന്ന ഒരു പരീക്ഷണത്തെ ആധാരമാക്കിയും.( ദിവസം അഞ്ചുനേരം നെറ്റി നിലത്തുമുട്ടിച്ച് ബുദ്ധി ശക്തി കൂട്ടുന്ന ഇസ്ലാമിക ലോകത്തൊന്നും എന്തുകൊണ്ട് ഇതുപോലെയുള്ള പരീക്ഷണങ്ങള്‍ നടക്കുന്നില്ല എന്നൊന്നും ചോദിക്കരുത്).11.5 മണിക്കൂര്‍ പട്ടിണി കിടന്നാല്‍ മനുഷ്യന്റെ പെരിട്ടോണിയം പൊട്ടി ഏതോ ഒരു ഹോര്‍മോണ്‍ കുടലിലേക്കിറങ്ങുമത്രെ. കുടല്‍ എന്താണെന്നും പെരിട്ടോണിയം എന്താണെന്നും അറിയാത്ത ഒരു വങ്കനേ ഇതുപോലുള്ള വിഡ്ഢിത്തം എഴുതി വിടൂ.

കുടലിനെ പൊതിയുന്ന  ഒരുആവരണമാണു പെരിട്ടോണിയം. പെരിട്ടോണിയം പൊട്ടിയാല്‍ കുടലിലേക്കൊന്നും ഇറങ്ങില്ല. കുടലിനെ പൊതിയുന്ന പെരിട്ടോണിയം പൊട്ടുന്നത് റമദാനില്‍ കൂടുതലായി കണ്ടു വരാറുണ്ട്. പക്ഷെ അത് അള്‍സറുണ്ടായി പൊട്ടുന്നതാണ്. അതിനെ പെരിട്ടോണൈറ്റിസ് എന്നു വിളിക്കും. അതിന്റെ ചികിത്സ അടിയന്തര  ശസ്ത്രക്രിയയിലൂടെ പൊട്ടിയ ഭാഗം അടക്കുകയാണ്.

ഒരു മാസം 12 മണിക്കൂര്‍ പകല്‍ ഭക്ഷണം കഴിക്കാതെ ഇരുന്നിട്ട് അതിനു പകരം രാത്രി മുഴുവന്‍ ഭക്ഷണം കഴിക്കുന്നതുകൊണ്ട് സാധാരണ ആളുകള്‍ക്ക് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടങ്ങളുള്ളതായി ആധുനിക ശാസ്ത്രം  കണ്ടെത്തിയിട്ടില്ല. പക്ഷെ ഒരു ദിവസം ഇടവിട്ട് ഉപവസിക്കുന്നതു കൊണ്ട്  ചില ഗുണങ്ങളുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. അമിത വണ്ണമുള്ളവര്‍ക്ക്   നീണ്ട ഉപവാസം ഗുണം ചെയ്യാറുണ്ട്.

സസ്യ ലതാദികളില്ലാതിരുന്ന നദീതടങ്ങളില്ലാതിരുന്ന അറബി ദേശം, എന്ന് ആദ്യം പറഞ്ഞ പ്രഭാഷകന്‍ പിനീട് പറയുന്നു, അറബിദേശത്ത് കൊയ്ത്തെല്ലാം കഴിഞ്ഞ് ധാന്യപ്പുരകള്‍ നിറഞ്ഞിരിക്കുന്ന സമയത്താണ്, റമദാന്‍ നൊയമ്പിന്റെ കാലം വരുന്നത് എന്ന്. സസ്യലലാതികള്‍ ഇല്ലെങ്കില്‍ പിന്നെ എന്താണവിടെ കൊയ്യുന്നത്?  മറ്റെല്ലാ നടുകളിലും നൊയമ്പു നോക്കുന്നത് തിന്നാന്‍ ഒന്നുമില്ലാതെ ധാന്യപ്പുരകളൊക്കെ ഒഴിഞ്ഞു കിടക്കുന്ന സമയത്താണെന്ന് എടുത്തു പറയുന്ന ഇദ്ദേഹം ​എന്താണിതുകൊണ്ടുദ്ദേശിക്കുന്നത്? അറേബ്യയിലെ കാലാവസ്ഥയാണു ലോകം മുഴുവനുമെന്നോ? അതോ മുസ്ലിങ്ങള്‍ ഒരേ സമയം റമദാന്‍ ആഘോഷിക്കരുതെന്നോ? അറേബ്യയില്‍ ധാന്യപ്പുര നിറഞ്ഞിരിക്കുന്ന  സമയത്ത്,  ലോകത്ത് പലയിടത്തു ധന്യപ്പുരകള്‍ ഒഴിഞ്ഞിരിക്കും.അവിടെയുള്ള മുസ്ലിങ്ങള്‍ അപ്പോള്‍ റമദാന്‍ തീറ്റ മാസം ​ആഘോഷിക്കരുതെന്നാണോ ഇദ്ദേഹം പറഞ്ഞു വരുന്നത്? മുസ്ലിങ്ങളെയും ഇസ്ലാമിനെയും മൊഹമ്മദിനെയും  സോപ്പിടാന്‍ മറ്റ് മത വിശ്വാസികളെ ഇതുപോലെ അധിക്ഷേപിക്കുന്ന ഇദ്ദേഹത്തിന്റെ അജണ്ട എന്താണ്?


മൊഹമ്മദ് സ്ത്രീകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ചില നിയമങ്ങളേപ്പറ്റിയും പ്രഭാഷകന്‍ വാചാലനാകുന്നുണ്ട്.

>>>>>> മൊഹമ്മദുണ്ടാക്കിയ ഏറ്റവും ഭയങ്കര നിയമം എന്നു പറയുന്നത്, സ്ത്രീ സംരക്ഷണത്തിനു വേണ്ടി അദ്ദേഹമുണ്ടാക്കിയ സ്ത്രീധനം മറു ദിശയിലേക്കൊഴുക്കിയ അത്ഭുതമാണ്. ലോകത്തിലെ എല്ലാ സമൂഹങ്ങളിലും വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പുരുഷന്റെ വീട്ടിലേക്കാണ്, സ്ത്രീധനം പൊയ്ക്കൊണ്ടിരുന്നത്. പക്ഷെ പ്രവാചകന്‍ ആ നിയമം മാറ്റിയെഴുതി. അദ്ദേഹം പറഞ്ഞു. വിവാഹം കഴിക്കുമ്പോള്‍ ഒരു മൊഹര്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കൊടുത്തിട്ട് വേണം, കല്യാണം കഴിക്കാന്‍ എന്ന്.  അറബി ദേശത്ത് 9 പെണ്‍മക്കളുള്ള ഒരു സ്ത്രീയുണ്ടെങ്കില്‍ അറബി ദേശത്ത്  ഏറ്റവും  പണക്കാരിയായ സ്ത്രീ അവരായിരിക്കും. . 9 മഹറായിരിക്കുമവര്‍ക്ക് കിട്ടാന്‍ പോകുന്നത്. കേരളത്തില്‍ ആര്‍ക്കെങ്കിലും 9 പെണ്‍മക്കളുണ്ടെങ്കില്‍ കയറു വാങ്ങിച്ചു തൂങ്ങിച്ചാകുക അല്ലാതെ വേറെ മാര്‍ഗ്ഗം ബാക്കിയുണ്ടോ എന്നത് സംശയമാണ്. ലോകത്ത് സ്ത്രീയുടെ വീട്ടിലേക്ക് പണം ഒഴുക്കിയ ഏക സംഭവം പ്രവാചകന്‍ ഉണ്ടാക്കിയ നിയമമാണ്. പെണ്ണ്, പൊന്നാണെന്ന്  തെളിയിച്ചത് പ്രവാചകനാണ്.<<<< 

ഇദ്ദേഹമിത്രയേറെ കൊട്ടിപ്പാടാന്‍ ഇത് അത്ര ഭയങ്കര നിയമം ആണോ? എങ്കില്‍ എന്തുകൊണ്ട് 20 % മുസ്ലിങ്ങളുള്ള കേരളത്തില്‍ ഇപ്പോഴും പുരുഷന്റെ വീട്ടിലേക്ക് സ്ത്രീധനം കൊടുക്കുന്ന സമ്പ്രദായം തുടരുന്നു. വെറുമൊരു ചടങ്ങെന്ന നിലയില്‍ മെഹര്‍ കൊടുക്കുമ്പോള്‍ ഭീമമായ തുക സ്ത്രീധനമായി കൊടുത്തു തന്നെയാണ്, ഇവിടെ മുസ്ലിം വിവാഹങ്ങള്‍ നടക്കുന്നത്. അതിനൊരു കാരണമേ ഉള്ളു. പെണ്ണിന്റെ അമ്മക്ക് പണം കൊടുത്ത് പെണ്ണിനെ വാങ്ങുന്നത് ഒട്ടും പ്രായോഗികമല്ല. പ്രഭാഷകന്‍ കേരളത്തിലെ ഒരു പോലീസ് ഓഫീസറാണല്ലോ. മെഹറു വാങ്ങി പണക്കാരിയായ ഒരു മുസ്ലിം സ്ത്രീയെ അദ്ദേഹത്തിനു കാണിച്ചു തരാന്‍ പറ്റുമോ?

മൊഹമ്മദ് ഈ നിയമം  ഉണ്ടാക്കിയത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന നീചത അവസാനിപ്പിക്കണമെങ്കില്‍ ഇതുപോലെയുള്ള പ്രലോഭനങ്ങള്‍  കൊടുക്കേണ്ടിയിരുന്നു. പണത്തിനു മീതേ പരുന്തും പറക്കില്ല. ഭീമമായ തുക മഹറായി ലഭിക്കുമെന്നായപ്പോള്‍ മാതാപിതാക്കള്‍ പെണ്‍കുട്ടികളെ ശ്രദ്ധയോടെ വളര്‍ത്താന്‍ തുടങ്ങി. ഭീമമായ തുക വാങ്ങി മാടുകളേപ്പോലെ വിവാഹ കമ്പോളത്തില്‍ വിറ്റു പണക്കാരുമായി. അല്ലാതെ സ്ത്രീയുടെ യശസ് ഉയര്‍ത്താനൊന്നുമായിരുന്നില്ല. അല്ലെങ്കില്‍ സ്ത്രീക്ക് പുരുഷനു ലഭിക്കുന്ന ധനത്തിന്റെ പകുതിയും, സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെ സാക്ഷ്യത്തിന്റെ നാലിലൊന്നും വില ഇടില്ലായിരുന്നു.

സ്ത്രീധന സമ്പ്രദായം അത്ര മോശമായ ഏര്‍പ്പാടൊന്നുമല്ല. സ്ത്രീയെ പുരുഷന്റെ വീട്ടിലേക്ക് പറഞ്ഞയക്കുമ്പോള്‍ അവളുടെ സുഖ സൌകര്യത്തിനു വേണ്ടി അവളുടെ ഭാഗം സ്വത്ത് കൊടുത്തു വിടുന്നത്  നല്ല കാര്യമല്ലേ? ഇത്ര പണം തന്നാലേ കല്യാണം കഴിക്കൂ എന്നു വാശിപിടിക്കുമ്പോഴാണു പ്രശ്നം. മൊഹമ്മദുണ്ടാക്കിയ നിയമം  സ്ത്രീക്ക് ദോഷകരമായേ ഭവിക്കൂ. സ്ത്രീ കമ്പോളത്തിലെ വില്‍പ്പന ചരക്കാകുന്നു. കൂടുതല്‍ പണം കൊടുക്കുന്ന പുരുഷനു സ്ത്രീയെ കിട്ടുന്നു. ഈ നിയമം അറേബ്യയില്‍ മാത്രമേ നിലവിലുള്ളൂ. അറേബ്യക്ക് പുറത്തുള്ള മുസ്ലിങ്ങളാരും തന്നെ ഈ നിയമം പാലിക്കുന്നില്ല. കേരളത്തില്‍ ഇല്ലേയില്ല.  ഇങ്ങനെ കിട്ടുന്ന പണത്തില്‍ മാത്രം കണ്ണു വച്ചാണ്, അറേബ്യയില്‍ മിക്ക ആളുകളും അവരുടെ പെണ്‍മക്കളെ വളര്‍ത്തുന്നത്.

കുര്‍ആന്‍ വായിച്ച് മൊഹമ്മദ് എന്റെയും പ്രവാചകനാണെന്നു പറഞ്ഞ അലക്സാണ്ടര്‍  ജേക്കബ്   ഇസ്ലാം മതം സ്വീകരിച്ചതായി മറ്റാര്‍ക്കുമറിവില്ല. ഇന്നും യേശു ദൈവമാണെന്നു വിശ്വസിക്കുന്ന ക്രിസ്ത്യാനി തന്നെയാണദ്ദേഹം. നീല്‍ ആംസ്റ്റ്രോംഗ് ഇസ്ലാം സ്വീകരിച്ചു എന്ന് കുറേക്കാലം  മുസ്ലിങ്ങള്‍ പറഞ്ഞു നടന്നിരുന്നത് അസത്യമാണെന്ന് അടുത്ത നാളില്‍ അദ്ദേഹം അന്തരിച്ചപ്പോള്‍  എല്ലാവരും മനസിലാക്കി.

70 comments:

സുബിന്‍ പി റ്റി said...

നന്നായി പൊളിച്ചടുക്കി. എന്തു പറഞ്ഞാലും ചിന്തിക്കാന്‍ തയ്യാറാകാത്തവരുടെ കയ്യടി കിട്ടാന്‍ ചിലര്‍ കാട്ടിക്കൂട്ടുന്ന ഇതരം തറ പരിപാടികള്‍ എത്ര തന്നെ വിശദീകരിച്ചാലും കയ്യടിച്ചവര്‍ക്ക് തലയില്‍ കേറില്ല. പക്ഷെ പറഞ്ഞവന് നാണമുണ്ടെങ്കില്‍ അലപം നാണം തോന്നിയേക്കും.

Vanaran said...

ഇപ്പോള്‍ നെറ്റില്‍ മുഴുവനും ഇസ്ലാമിസ്റ്റുകളുടെ വര്‍ദ്ധിത വീര്യത്തോടെയുള്ള മതപ്രബോധനങ്ങളാണ്. പകല്‍ വെളിച്ചം പോലെ മുമ്പില്‍ വ്യക്തമായ കാര്യങ്ങളില്‍ പോലും അന്ധമായ മതവിധേയത്വം കൊണ്ട് തങ്ങളുടേതായ 'സത്യങ്ങള്‍' എഴുന്നള്ളിക്കുകയാണ് പതിവ്. അത് ബര്‍മ്മയിലോ ആസാമിലോ നടന്ന കലാപമാവട്ടെ, കേരളത്തിലെ ലവ് ജിഹാദ് ആകട്ടെ, പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധങ്ങളാവട്ടെ എല്ലായിടത്തും പരിഗണന ഇസ്ലാമിനാണ്. സത്യത്തിനല്ല. നന്നായി അറിഞ്ഞുകൊണ്ടോ തീരെ അറിയാതെയോ ഒരു ഉളുപ്പും ഇല്ലാതെ തന്നെ നുണകള്‍ എഴുന്നള്ളിക്കും. അത്തരം ഒരു വന്‍ നിര തന്നെ പ്രവര്‍ത്തിക്കുന്ന ഈ സമയത്ത് സത്യങ്ങള്‍ വിളിച്ചുപറയുന്ന താങ്കളെപ്പോലുള്ളവരുടെ സാന്നിധ്യം വളരെ അത്യാവശ്യമായി വന്നിരിക്കുന്നു.

സന്തോഷ്‌ said...

ജേക്കബ് പുന്നൂസിന്റെ പേരിലുള്ള പ്രഭാഷണം ഇവിടെ ഉണ്ട്.

kaalidaasan said...

സുബിന്‍,

കയ്യടി കിട്ടാന്‍ വേണ്ടി തന്നെയാണ്, ഈ പ്രഭാഷണം അലക്സാണ്ടര്‍ നടത്തിയത്. എവിടെനിന്നോ കിട്ടിയ ചില ഇസ്ലാമിസ്റ്റ് ചിന്തകള്‍ ഇദ്ദേഹം കാണാതെ പഠിച്ച് പറഞ്ഞു.

kaalidaasan said...

vanaran,

ഇസ്ലാമിസ്റ്റുകള്‍ പറഞ്ഞു പരത്തുന്നതില്‍ അത്ഭുതമില്ല. അതവരുടെ കടമയാണ്. പക്ഷെ അലക്സാണ്ടര്‍ ജേക്കബ് ചെയ്യുന്നതോ? ഇതു വെറുതെ മുസ്ലിം തീവ്രവാദികളെ സുഖിപ്പിക്കാന്‍ വേണ്ടി മാത്രം ചെയ്യുന്നതാണ്.

kaalidaasan said...

സന്തോഷ്,

വാസ്തവത്തില്‍ ഈ പ്രഭാഷണം അരു നടത്തിയതാണ്? ജേക്കബ് പുന്നൂസിന്റെയും അലക്സാണ്ടര്‍ ജേക്കബിന്റെയും ശബ്ദങ്ങള്‍ എനിക്കു പരിചയമില്ല. പരിചയമുള്ളവര്‍ ഈ സംശയമം ​ദുരീകരിച്ചാല്‍ നന്നായിരുന്നു.

അതോ ഇനി ഇവര്‍ രണ്ടു പേരും അല്ലാത്ത മറ്റാരോ പറയുന്നത് ഇവരില്‍ കെട്ടിവയ്ക്കുന്നതാണോ?

kaalidaasan said...

പഴയ പോസ്റ്റില്‍ മുബാറക്ക് ഉന്നയിച്ച വിഷയങ്ങളോടുള്ള പ്രതികരണങ്ങളും ഇവിടെ കൊടുക്കുന്നു.

kaalidaasan said...

>>>പക്ഷെ അവിടത്തുകാരെ ആരും ഇംഗ്ളീഷുകാര് എന്നു വിളിക്കാറില്ല, ഞാന്‍ ഇംഗ്ളീഷുകാര് എന്നാണ് വിളിച്ചുകേട്ടിടുള്ളത്,മലയാളം മത്ര്ഭാഷ അക്കിയവരെ മലയാളികള്‍ എന്നും അറബി മത്ര്ഭാഷ അക്കിയവരെ അറബികള്‍ എന്നും വിളിച്ചുകൂടെ.<<<

മുബാറക്ക്,

അമേരിക്കയിലെ ഇംഗ്ളീഷ് സംസാരിക്കുന്നവരെ അമേരിക്കക്കാര്‍ എന്നാണു വിളിക്കാറുള്ളത്. ഇംഗ്ളീഷുകാര്‍ എന്നു പറയുന്നത് ഒരു ethic identity ആണ്. അല്ലാതെ ഭാഷാപരമായ identity അല്ല. ഇംഗ്ളണ്ട് എന്ന ഭൂവിഭാഗത്തുനിന്നുള്ളവര്‍ എന്നു മാത്രമേ അതു കൊണ്ടുദ്ദേശിക്കുന്നുള്ളു.

പോര്‍ച്ചുഗീസുകാര്‍, ഫ്രഞ്ചുകാര്‍, ഡച്ചുകാര്‍ എന്നൊക്കെ പറയുമ്പോലെ, അറേബ്യയില്‍ നിന്നുള്ളവരെ മാത്രമേ അറബികള്‍ എന്നു വിളിക്കേണ്ടതുള്ളു.

ഇന്‍ഡ്യയിലെ നാഗലാണ്ടിലെ ഔദ്യോഗിക ഭാഷ ഇംഗ്ളീഷാണ്. എന്നു കരുതി അവരെ ആരും ഇംഗ്ളീഷുകാര്‍ എന്നു വിളിക്കില്ല. ഇന്‍ഡ്യക്കാര്‍ എന്നോ നാഗാസ് എന്നോ വിളിക്കും. അറബിഭാഷയുമായി യാതൊരു ബന്ധവുമില്ലാത്ത ആഫ്രിക്കയിലെയും ഏഷ്യയിലെയും ജനങ്ങള്‍ അറബി ഭാഷ സ്വീകരിച്ചു അല്ലെങ്കില്‍ അവരില്‍ അടിച്ചേല്‍പ്പിച്ചു എന്നു കരുതി അവരൊക്കെ അറബികളാകില്ല.

kaalidaasan said...

>>>>"ആദ്യത്തെ നാലു ഖലീഫമാര് മൊഹമ്മദിന്റെ ബന്ധുകളായിരുന്നു. അവരൊക്കെ വധിക്കപ്പെടുകയാണുണ്ടായത്."


അല്ലായിരുന്നു,ആദ്യ രണ്ടു ഖലീഫമാര് ബന്ധുകളലായിരുന്നു.ആദ്യ ഖലീഫയുടേത്‌ സ്വാഭാവിക മരണം ആയിരുന്നു.
താങ്കള്‍ നല്കിരയ വിവരണങ്ങള്‍ ഇസ്ലാമിനെ കുറിച്ച് പഠിക്കാത്ത ആരോ എയുതിയതണ്ണ്‍,അവിടെയാണ്ണ്‍ താങ്കള്ക്്‍
തെറ്റുപറ്റിയത് എന്ന്‍ തോന്നുന്നു.<<<<

മുബാറക്ക്,

ഇല്ല മുബാറക്ക്. എനിക്കു തെറ്റു പറ്റിയില്ല. ആദ്യ രണ്ട് ഖലീഫമാരും ഭാര്യാപിതാക്കളും. അതു കഴിഞ്ഞുള്ള രണ്ട് ഖലീഫമാരും മരുമക്കളും ആയിരുന്നു.

Abu Bakr


Abū Bakr as-Șiddīq (Arabic: أبو بكر الصديق) was a senior companion (Sahabi) and the father-in-law of the Islamic prophet Muhammad.

Umar

Hafsa was the daughter of Umar.
In A.D. 625 Hafsa was married to the Holy Prophet that elevated the status of Umar and brought him at par with Abu Bakr, as both of them enjoyed the unique privilege of being the fathers-in-law of the Holy Prophet

uthman


After the Battle of Uhud Uthman married Muhammad's second daughter, Umm Kulthum bint Muhammad.

Ali


Ali was also the cousin and son-in-law of Islamic prophet Muhammad, ruling over the Islamic Caliphate from 656 to 661,

അബുബക്കറിന്റെ മരണം വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചായിരുന്നു എന്നു പറയപ്പെടുന്നു. മൊഹമ്മദിനു സംഭവിച്ചതുപോലെ.

Abu Bakr

Death

On 23 August 634, Abu Bakr fell sick and did not recover due to his old age. There are two accounts about the sickness of Abu Bakr. One account states that 8 August 634 was a cold day and when Abu Bakr took a bath, he caught a chill. Another account indicates that, about a year before, along with some other companions, Harith bin Kaladah and Attab bin Usaid, he had eaten some poisoned food which did not affect him for a year.

മറ്റ് മൂന്നു ഖലീഫമാരെയും ശത്രുക്കള്‍ ആയുധം കൊണ്ട് വധിക്കുകയാണുണ്ടായത്.

kaalidaasan said...

>>>“രാത്രിയും അവര്ക്കൊsരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.
സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്വ്വ്ജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.
ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.
സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു”. ഖുര്ആനന്‍ 83.37-40
അറബിഅറിയുന്ന ഒരു പണ്ഡിതന്‍.ഖുര്ആാന്‍ astronomy പറഞ്ചിട്ടില്ലെന്ന്‍ എങ്ങിനെ പറയാനാകും<<<


മുബാറക്ക്,

ഇത് പറയാന്‍ ഒരസ്റ്റ്രോണമിയും പഠിക്കേണ്ട. സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഇരുട്ടാകുന്നു എന്നും, രാത്രി ചന്ദ്രന്‍ വെളിച്ചം തരുന്നു എന്നും ഏത് കൊച്ചുകുട്ടിക്കുമറിയാം. സൂര്യന്‍ കിഴക്കു നിന്നും പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നു എന്നാണ്, എല്ലാ മനുഷ്യരും കണ്ണുകൊണ്ട് കാണുന്നത്. സൂര്യനും ചന്ദ്രനും ഏപ്പോഴും എതിര്‍ദിശയിലാണെന്നും എല്ലാവര്‍ക്കും അറിയുന്ന സത്യങ്ങളാണ്. സൂര്യന്‍ ഒരു നിശ്ചിത ഭ്രമണ പഥത്തില്‍ നീന്തുന്നില്ല. അത് വെറും ഒരു തോന്നലാണ്. നിശ്ചിത ഭ്രമണ പഥത്തില്‍ നീന്തുന്നത് ഭൂമിയാണ്. ഭൂമി നീന്തുന്നുണ്ട് എന്ന ഒരു പരാമര്‍ശവും കുര്‍ആനില്‍ ഇല്ല.

അക്കാലാത്ത് ജീവിച്ചിരുന്ന ഏത് സാധാരണക്കാരനും മനസിലാക്കിയിരുന്നത് മാത്രമേ മൊഹമ്മദും മനസിലാക്കിയിരുന്നുള്ളു.

ഇതൊക്കെ അള്ളാ പറഞ്ഞതാണെന്നല്ലേ താങ്കള്‍ വിശ്വസിക്കുന്നത്. രാത്രിയും പകലും ഭൂമിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് തോന്നുന്നതാണ്. സൌരയൂധത്തിനു പുറത്തുള്ള ഓരാള്‍ക്ക് രാത്രിയും പകലുമില്ല. കുര്‍ആനിലെ അള്ള ഭൂമിയില്‍ ഇരുന്നു കണ്ട കാഴ്ച്ചകളാണ്, കുര്‍ആനിലുള്ളത്. അത് മൊഹമ്മദല്ലാതെ വേറെയാരുമല്ല.

kaalidaasan said...

>>>ഖൂര്ആരന്‍ ഒരു തവണ വയിച്ചവന്ന്‍ ഇത് വിശ്വാസിക്കനവില്ല,കാരണം എഴൂത്തും വായനയും അറിയാത്ത അന്ധകാരത്തില് ജീവിച്ചിരുന്ന അറബിക്ക് ഇവ പറയാനാവില്ല,<<<

മുബാറക്ക്,

എഴുത്തും വായനയുമറിയാന്‍ വയ്യാത്ത അറബി എന്നത് മൊഹമ്മദിന്, അമാനുഷ ഭാവം നല്‍കാന്‍ ഉണ്ടാക്കിയ കെട്ടുകഥയായേ എനിക്ക് മനസിലാക്കാന്‍ ആകുന്നുള്ളു.

അതി സമര്‍ദ്ധനായ ഒരു വ്യാപാരി ആയിരുന്നു മൊഹമ്മദ്. ഖദീജയുടെ വ്യാപാരത്തിന്റെ ഏജന്റ്. അറേബ്യക്കു പുറത്തേക്ക് സ്ഥിരമായി കച്ചവട സാധങ്ങളുമായി പോയി അവ വിറ്റ് പണത്തിന്റെ കണക്കൊക്കെ വ്യക്തമായി എഴുതി വച്ചിരുന്നു മൊഹമ്മദ്. എണ്ണമറിയില്ലെങ്കില്‍ എങ്ങനെയാണ്, കിട്ടുന്ന് പണം കൃത്യമാണോ എന്നറിയുക?

രണ്ടാം ഖലീഫയായിരുന്ന ഉമര്‍ വളരെ ചെറുപ്പത്തില്‍ തന്നെ എഴുതാനും വായിക്കാനും പഠിച്ചിരുന്നു. മക്കയിലും മദീനയിലും അനേകം യഹൂദരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. മൊഹമ്മദിന്റെ ആദ്യ ഭാര്യ ഖദീജ യഹൂദയോ ക്രിസ്ത്യാനിയോ ആയിരുന്നു. അവരുടെ ബന്ധു വറാഖ ഒരു ക്രൈസ്തവ പുരോഹിതനും ആയിരുന്നു. അപ്പോള്‍ എഴുത്തും വയനയും അറിവുള്ള കുറേ ഏറെ അറബികള്‍ അന്നുണ്ടായിരുന്നു.

ഖുറേഷികള്‍ അന്ധകാരത്തില്‍ ജീവിച്ചിരുന്നു എന്നതിന്റെ അര്‍ത്ഥം അവര്‍ക്കൊന്നും എഴുത്തും വയനയുമറിയില്ലായിരുന്നു എന്നല്ല. സാംസ്കാരികമായി അവര്‍ അന്ധകാരത്തിലായിരുന്നു എന്നേ അതുകൊണ്ട് വിവക്ഷിക്കേണ്ടതുള്ളു.

kaalidaasan said...

>>>താങ്കള്‍ എയുതിയത്‌ പോലെ നൂറ്റാണ്ടുകള്ക്ക്ക‌ ശേഷമാണ്ണ്‍ അറേബിയയില്‍ ശാസ്ത്രം വളര്ന്ന്ത്. കാരണം അറബികള്ക്ക് ‌ ആദ്യം അക്ഷരങ്ങള്‍ പഠിക്കണമായിരുന്നു,പിന്നീട് അടിസ്ഥാനശാസ്ത്രം പഠിക്കണമായിരുന്നു.ഇവ തലമുറകളിലുഉടെ വളര്ന്നു വരികയോല്ലു.<<<

മുബാറക്ക്,

അറേബ്യയില്‍ അന്നും ഇന്നും ഒരു ശാസ്ത്രവും വളര്‍ന്നിട്ടില്ല. വളര്‍ന്നത് അറേബ്യക്കു പുറത്ത് ഇറാക്കിലെ ബാഗ്ദാദിലായിരുന്നു. അസീറിയന്‍, സുമേറിയന്‍, മീസപൊട്ടേമിയന്‍ സംസ്കാരങ്ങള്‍ ഉണ്ടായിരുന്ന ഇറാക്കിലാണ്, ബാഗ്ദാദ്. അവിടെ ശാസ്ത്രം വളര്‍ത്തിയ ശാസ്ത്രജ്ഞാരില്‍ മറ്റ് ദേശക്കാരും മറ്റ് മത വിശ്വാസികളുമൊക്കെ ഉണ്ടായിരുന്നു. മദ്യപാനത്തിലും കൂതാട്ടങ്ങളിലും ഉല്ലസിച്ചിരുന്ന ജനത എന്ന് താങ്കളുദ്ദേശിക്കുന്ന ഖുറേഷികളല്ല ഈ ശാസ്ത്രം വളര്‍ത്തിയവര്‍.,. ഇറാക്കില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ മൊഹമ്മദ് ജനിച്ച ഖുറേഷികളേപ്പോലെയുള്ള കാട്ടറബികളും ആയിരുന്നില്ല. സമ്പന്നമായ സാംസ്കാരിക പൈതൃകം ഉള്ള ജനതയായിരുന്നു.

മൊഹമ്മദ് 23 വര്‍ഷം കൊണ്ട് സാക്ഷരരും സാംസ്കാരിക സമ്പന്നരുമാക്കി എന്ന് താങ്കള്‍ അവകാശപ്പെടുന്ന ജനത ജീവിക്കുന്നത് ഇന്നത്തെ സൌദി അറേബ്യയിലാണ്. അവിടന്നു വളര്‍ന്നു വന്ന ഒരു ശാസ്ത്രജ്ഞന്റെ പേരു താങ്കള്‍ക്ക് പറയാമോ?

kaalidaasan said...

>>>മദ്ധ്യകാലഘട്ടത്തിലെ ശാസ്ത്രവളര്ച്ചജയില്‍ ഇസ്ലാമിന് പങ്കുണ്ടെന്ന് പറയാന്‍ കാരണം മതമാണ്ണ്‍ അവരെ പഠിക്കാന്‍ പ്രേരിപ്പിച്ചത്‌ എന്നത് കൊണ്ടാണ്ണ്‍ .മറ്റൊരു മതത്തിനും ഇങ്ങനെയൊരുകാര്യം അവകാശപെടാന്‍ ആവുമെണ്ണ്‍ തോനുന്നില്ല .<<<

മുബാറക്ക്,

മതം പഠിക്കാന്‍ പ്രേരിപ്പിച്ചിട്ടൊന്നുമല്ല മദ്ധ്യകാലഘട്ടത്തിലെ ശാസ്ത്രവളര്ച്ച ഉണ്ടായത്. ബഗ്ദാദിലേക്ക് തലസ്ഥാനം മാറ്റിയതുകൊണ്ടുണ്ടായ മാറ്റമായിരുന്നു അത്. അവിടെ അറബികളുടെ മേല്‍ക്കോയ്മ അവസാനിച്ച് പെര്‍ഷ്യക്കാരുടെ മേല്‍ക്കോയ്മ ഉണ്ടായി. അമുസ്ലിങ്ങളായ അനേകം ശാസ്ത്രജ്ഞര്‍ ആ അവസ്ഥ പ്രയോജനപ്പെടുത്തി. ഒറ്റ അമുസ്ലിമിനെയും കാലുകുത്താന്‍ അനുവദിക്കാത്ത മദീന തന്നെയായിരുന്നു തലസ്ഥാനമെങ്കില്‍ ഈ വളര്‍ച്ച ഉണ്ടാകുമായിരുന്നില്ല. മദീനയിലായിരുന്നെങ്കില്‍ അല്‍ റാസിയേപ്പോലുള്ള ശാസ്ത്രജ്ഞരെ പ്രവാചകനിന്ദക്കും കുര്‍ആന്‍ നിന്ദക്കും തല വെട്ടിക്കൊല്ലുമായിരുന്നു.

മറ്റ് മതങ്ങളുള്ള സ്ഥലങ്ങളിലും ശാസ്ത്രം വളര്‍ന്നിട്ടുണ്ട്. ഹിന്ദുമതമുള്ള ഇന്‍ഡ്യയിലും ക്രിസ്തുമതമുള്ള പടിഞ്ഞാറന്‍ നാടുകളിലും. മതം ഒന്നു പറയാതെ ഇവിടെയൊക്കെ ശാസ്ത്രം വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം മതമില്ലാതെ ശാസ്ത്രത്തിനു വളരാമെന്നാണ്. ഇസ്ലാം ഇല്ലായിരുന്നെങ്കിലും ശസ്ത്രം വളരുമായിരുന്നു. അക്കാലത്ത് ശാസ്ത്രം  വളര്‍ന്ന നാട്ടില്‍ ഇസ്ലാമായിരുന്നു പ്രബല മതമെന്നത് വെറുമൊരു യാദൃഛികത മാത്രമാണ്.

ബാഗ്ദാദിലെ ഖലീഫമാര്‍ എല്ലാ മതങ്ങളിലും പെട്ട ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിച്ചു എന്ന സത്യമാരും നിഷേധിക്കുന്നില്ല. പക്ഷെ ഈ ഖലീഫമാരെ ഇസ്ലാമിക ലോകം അത്ര യേറെ ബഹുമാനിക്കുന്നില്ല. ആദ്യ നാലു ഖലീഫമാരെ Rashidunഎന്നു വിശേഷിപ്പിക്കുന്ന ഇസ്ലാം അതിനു ശേഷമുള്ളവരെ അങ്ങനെ വിശേഷിപ്പിച്ച് കണ്ടിട്ടില്ല.

kaalidaasan said...

>>>പിന്നീട് ഇന്ത്യയിലും ചൈനയിലും ശാസ്ത്രം മുരടിച്ച പോലെ അവിടെയും ശാസ്ത്രം മുരിടിച്ചു ,കലാപങ്ങള്‍ കാരണമോ അറിവില്ലാത്ത രാജാക്കന്മാര്‍ കാരണമോ ആകാം അദ് .എനിക്കറിവില്ല..<<<

മുബാറക്ക്,

മതേതരത്വവും ലിബറല്‍ ചിന്താഗതികളുമാണ്‌ ശാസ്ത്ര പുരോഗതിയുടെ അടിസ്ഥാന ചാലകങ്ങള്‍..,. യഥാസ്തിതിക ചിന്താഗതിയും അസഹിഷ്ണുതയും ഈ പുരോഗതിയെ പിന്നോട്ടടിക്കും. അബ്ബാസിയ ഖലീഫമാരായിരുന്ന അല്‍ മമൂനും അല്‍ മുറ്റാസിമും ഈ ലിബറല്‍ ചിന്താഗതിയുള്ളവരായിരുന്നു. കുര്‍ആന്‍ ദൈവമിറക്കിയതാണെന്നുള്ള അന്ധവിശ്വാസം അവര്‍ക്കില്ലായിരുന്നു. എല്ലാം ഇതിലുണ്ട് എന്നു മൊഹമ്മദ് പറഞ്ഞതൊന്നും അവര്‍ കാര്യമാക്കിയില്ല. അതുകൊണ്ട് കുര്‍ആനിനപ്പുറം ഉള്ള സത്യങ്ങളെ അവര്‍ അംഗീകരിച്ചു. അതിനെ തേടിപ്പുറപ്പെട്ടു. മൊഹമ്മദിന്റെ ഖലിഫേറ്റിലോ അതിനു ശേഷമുണ്ടായ മറ്റ് ഖലിഫേറ്റുകളിലോ ശാസ്ത്ര പുരോഗതി പോയിട്ട് ശാസ്ത്രത്തേക്കുറിച്ചുള്ള ചിന്തപോലും ഉണ്ടായിരുന്നില്ല. ഇസ്ലാമിക സാമ്രാജ്യം ആകമണത്തിലൂടെയും പിടിച്ചടക്കലുകളിലൂടെയും വ്യാപിപ്പിക്കുക എന്നതു മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. ഇവരുടെ ചിന്താഗതി തുടര്‍ന്നിരുന്നെങ്കില്‍ ഇസ്ലാമിക ലോകം എന്നും ഇരുളിലാകുമായിരുന്നു. മാറ്റമുണ്ടാക്കിയത് അബ്ബാസികളുടെ കാലത്തെ Mutazilah നിലപാടാണ്. മുസ്ലിങ്ങളായിരുന്നെങ്കിലും കുര്‍ആന്‍ Revealed എന്ന ചിന്താഗതി മറ്റിവച്ചിട്ട്, Created എന്ന ചിന്താഗതി അവര്‍ സ്വീകരിച്ചു. അതുകൊണ്ട് ഇസ്ലാമിന്റെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്ത Al Razi യേപ്പോലുള്ള ധിക്ഷണാശാലികള്‍ അവരുടെ രാജകീയ സദസുകളില്‍ ബഹുമാനിക്കപ്പെട്ടു. അന്ന് പുഷ്ടി പ്രാപിച്ചിരുന്ന എല്ലാ നഗരികതകളുടെയും തത്വങ്ങള്‍ അവര്‍ സ്വാംശീകരിച്ചു. എല്ലാം ഉണ്ടെന്ന് ഇസ്ലാമിസ്റ്റുകള്‍ കൊട്ടിഘോഷിക്കുന്ന കുര്‍ആന്റെയോ ഇസ്ലാമിന്റെയോ ഒരു തത്വവും അവര്‍ സ്വീകരിച്ചില്ല. പലരും ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളെ നിരാകരിക്കുന്ന നിലപാടുകളുമെടുത്തിട്ടുണ്ട്. Al-Mutawakkil എന്ന ഖലീഫ അധികാരമേറ്റെടുത്തതോടെയാണിതിനു മാറ്റം വന്നത്. Al Ghazali എന്ന യാഥാസ്ഥിതിക മുസ്ലിം ചിന്തകനാണീ മാറ്റത്തിനു ഹേതുവായത്. അതു വരെ അരിസ്റ്റോട്ടിലിന്റെയും പ്ളേറ്റോയുടെയും ചിന്താസരണികളെ അടിസ്ഥാനമാക്കി രൂപം പ്രാപിച്ച ഇസ്ലാമിക തത്വ ചിന്ത നേരെ വിപരീത ദിശയിലേക്ക് പ്രയാണം ആരംഭിച്ചു. അരിസ്റ്റോട്ടിലേനെയും പ്ളേറ്റോയേയും, അവരെ അടിസ്ഥാനമാക്കി രൂപം കൊണ്ട ചിന്തകളെയും പാടെ നിരാകരിച്ചു കൊണ്ട് അദ്ദേഹമെഴുതിയ പുസ്തകമാണ്,

Incoherence of Philosophers.

Ghazali bitterly denounced Aristotle, Socrates and other Greek writers as non-believers and labeled those who employed their methods and ideas as corrupters of the Islamic faith.

Ghazali has sometimes been referred to by historians as the single most influential Muslim after the Islamic Prophet Muhammad. Besides his work that successfully changed the course of Islamic philosophy—the early Islamic Neoplatonism developed on the grounds of Hellenistic philosophy, for example, was so successfully refuted by Ghazali that it never recovered.

രണ്ടു നൂറ്റാണ്ടോളം നിലനിന്നിരുന്ന മതേതര, ലിബറല്‍ അന്തരീഷം അല്‍ ഘസാലിയോടുകൂടി ഇല്ലാതായി. അല്‍ മമൂനിന്റെ കര്‍മ്മികത്വത്തില്‍ മറ്റ് ഇസ്ലാമിക ചിന്തകരൊക്കെ സ്വീകരിച്ചാനയിച്ചിരുന്ന അരിസ്റ്റോട്ടില്നെയും പ്ളേറ്റോയേയും, ഘസാലി അവിശ്വാസികളെന്ന് മുദ്ര കുത്തി പടിയടച്ചു പിണ്ഡം വച്ചു. House Of Wisdom എന്ന Bait al Hikma യില്‍ ജോലി ചെയ്ത ഇസ്ലാമിന്റെ അഭിമാനസ്തംഭങ്ങളെന്ന് പേരു കേട്ടവരെ ഇസ്ലാമിനെ കളങ്കപ്പെടുത്തിയവരെന്ന് മുദ്ര കുത്തി അപമാനിച്ചു. അവിടെ അവസാനിച്ചു ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഇസ്ലാമിന്റെ സുവര്‍ണ്ണകാലം. അല്‍ ഘസാലിയുടെ പിടി ഇസ്ലാമിക ചിന്തയില്‍ മുറുകിയതില്‍ പിന്നെ ഇസ്ലാമിക ലോകത്ത് എല്ലാ ശാസ്ത്ര പുരോഗതിയും അവസാനിച്ചു. കുര്‍ആനിനും ഇസ്ലാമിനും പുറത്തുള്ള ഒരു തത്വശാസ്ത്രവും പിന്നീട് അനുവദിക്കപ്പെട്ടില്ല. സ്വതന്ത്ര ചിന്തയുടെ കൂമ്പടഞ്ഞു. മൊഹമ്മദിനു ശേഷം ​ഇസ്ലാമിക ലോകത്തുണ്ടായ ഏറ്റവും വലിയ ചിന്തകനാണ്, അല്‍ ഘസാലി.

kaalidaasan said...

Contd....


അല്‍ ഘസാലിയുടെ പിന്തിരിപ്പന്‍ നിലപാടുകള്‍ വഴി ഇസ്ലാം അതിന്റെ തനതായ സ്വത്വത്തിലേക്ക് തിരിച്ചു പോയപ്പോള്‍ ശാസ്ത്രം അവിടെ നിശ്ചലമായി. 400 വര്‍ഷത്തോളം ശാസ്ത്ര പുസ്തകങ്ങളൊക്കെ അടുക്കി വച്ച് ഇസ്ലാമിസ്റ്റുകള്‍ അവയുടെ മുകളില്‍ അടയിരുന്നു. ഹലാഗു ഖാന്‍ ബാഗ്ദാദ് നശിപ്പിച്ചപ്പോള്‍ ഈ അമൂല്യ പുസ്തകങ്ങളും അവയിലെ അറിവും ലോകത്തിനു നഷ്ടപ്പെട്ടില്ലായിരുന്നു എങ്കിലും, ഇതു വച്ച് ഇസ്ലാമിക ലോകം ഒരിഞ്ചുപോലും മുന്നോട്ടു പോകില്ലായിരുന്നു. 100 വര്‍ഷം കൊണ്ട് ഉണ്ടാക്കിയ നേട്ടം 400 വര്‍ഷം ഇസ്ലാമിസ്റ്റുകള്‍ നിശ്ചലമാക്കി നിറുത്തിയത് അതിന്റെ തെളിവാണ്.ആധുനിക ഇസ്ലാമിക ലോകത്തുണ്ടായ ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞനാണ്, അബ്ദുസ് സലാം എന്ന പാകിസ്താനി. അദ്ദേഹത്തിന്റെ ശവകുടീരത്തിലെ കല്ലില്‍ മുസ്ലിം എന്നെഴുതിയത് പാകിസ്ഥാനിലെ മുക്രിമാര്‍ മായിച്ചു കളഞ്ഞു.

ഇതില്‍ നിന്നും മുബാറക്കിന്, എന്തെങ്കിലും മനസിലായോ?

kochuvava said...

പണ്ടൊരു ചര്‍ച്ച വേദി ഒന്ടാരുന്നല്ലാ -മലയാളവേദി എന്ന പേരില്‍, അതിലും ഒരു കാളിദാസന്‍ എഴുതുമായിരുന്നു , അത് താനല്ലയോ ഇത് എന്ന് ഒരു സംശയം ( അല്ലെങ്കില്‍ സോറി ആള് മാറിപ്പോയി ) പക്ഷെ എന്റെ ഓര്‍മ്മയിലുള്ള കാളിദാസന്‍ അന്ന് ഇസ്ലാമിനെയും പ്രവാചകനെയുമൊക്കെ വിമര്‍ശിച്ചിരുന്ന ആളുകളെ തന്റെ വാഗ്വിലാസം കൊണ്ടു ചവിട്ടി മെതിച്ചിരുന്നു . രാമകൃഷ്ണ പരമഹംസര്‍ ഒക്കെ ആയിരുന്നു പ്രവാചകന്റെ ശൈശവ വിവാഹ ത്തെ ന്യായീകരിക്കാന്‍ ആ കാളിദാസന്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത് . ചില വക്കീല്മാര്‍ ഫീസ് കൊടുക്കുന്നതനുസരിച്ചു വാദി ഭാഗവും പ്രതിഭാഗവും മാറി മാറി വാദിക്കാന്‍ സന്നധമാവുന്നത് പോലെ ആവില്ല എന്ന് വിശ്വസിക്കുവാന്‍ ആണെനിക്കിഷ്ടം കാലാന്തരേ കൂടുതല്‍ പഠനങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കാഴ്ചപ്പാടിന് സംഭവിച്ച മാറ്റം അല്ലെങ്കില്‍ പ്രായമാവുമ്പോള്‍ പക്വത ഏറുന്നു എന്നത് എന്നൊക്കെ നിരുപിക്കാന്‍ ആണ് ഒരു സുഖം ! പറഞ്ഞു വന്നപ്പോള്‍ പക്വത അത്രക്കങ്ങു ഉണ്ടോ എന്ന കാര്യത്തില്‍ അത്ര ഉറപ്പു പോര - അടിയിരിക്കുന്നിടത് കൊണ്ടു പോയി ചെവിട് കാണിക്കുന്നതൊക്കെ അത്ര പക്വതയോള്ള കാര്യമല്ലല്ലോ ഈ ഗൂഗിള്‍ ബ്ലോഗ്ഗര്‍ ഇലൊക്കെ അത്രക്കങ്ങു സെക്യൂരിറ്റി ഉണ്ടോ ഏതെങ്കിലുമൊരു വെവരദോഷി തുനിഞ്ഞിറങ്ങിയാല്‍ കണ്ടുപിടിക്കാവുന്നതല്ലേ ഉള്ളൂ തന്റെ മൂലോം പൂരാടോമോക്കെ എങ്കില്‍ പിന്നെ എന്താ നടക്കാന്‍ പോണെന്ന് പറഞ്ഞു കേപ്പിക്കന്ട കാര്യമില്ലല്ലാ ലോകത്തിന്റെ ഏതു മൂലേല്‍ ആന്നേലും കൊട്ടേഷന്‍ എടുക്കാന്‍ കാക്കാ സാഹിബ് കാലെല്കര്‍ മാര്‍ ഒള്ള ഇക്കാലത്ത് സത്യം വിളിച്ചു പറയാന്‍ ആന്നേ കൂടെ ഇത്രേം റിസ്ക്‌ എടുക്കുന്നതൊന്നും അത്ര പക്വത ഒള്ള കാര്യമാന്നു എനിക്ക് തോന്നുന്നില്ല എന്തായാലും ഗവേഷണോം പ്രബന്ധോം ഒക്കെ ഒത്തിരി അറിവൊക്കെ ഒണ്ടാക്കി തരും പക്ഷെ താന്‍ ആരാ എന്ന ചോദ്യത്തിന്റെ ഉത്തരം മറ്റവ മ്മാര് കണ്ടു പിടിക്കുന്നെലും മുന്നേ സ്വയം കണ്ടെത്താന്‍ ശ്രമിക്കൂ ദാസാ

kaalidaasan said...

കൊച്ചുവാവ,

മലയാളവേദിയില്‍ എഴുതിയിരുന്നത് ഞാന്‍ തന്നെയാണ്. ന്യായം  ആരുടെ ഭാഗത്താണെന്ന് എനിക്ക് ബോധ്യമുള്ളവരുടെ ഭാഗത്ത് ഞാന്‍ നില്‍ക്കാറുണ്ട്. അത് മുസ്ലിങ്ങളായാലും ഹിന്ദുക്കളായാലും ക്രിസ്ത്യാനികളയാലും.

ഇസ്ലാമിനെയും പ്രവാചകനെയുമൊക്കെ വിമര്‍ശിച്ചിരുന്ന ആളുകളെ ഞാന്‍ വാഗ്വിലാസം കൊണ്ടു ചവിട്ടി മെതിച്ചിരുന്നു എന്ന പ്രയോഗം തെറ്റാണ്. ഇസ്ലാമിനെയും പ്രവാചകനെയുമൊക്കെ വിമര്‍ശിക്കുന്നവരെ നേരിടേണ്ടത് എന്റെ കടമയായി ഞാന്‍ ഒരുകാലത്തും കരുതിയിട്ടില്ല.

മൊഹമ്മദിനേക്കുറിച്ചും ഇസ്ലാമിനേക്കുറിച്ചും അധികമൊന്നും അറിയാതിരുന്ന കാലത്ത് മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുന്നത് പലതും ഞാനും വിശ്വസിച്ചിരുന്നു. ഖദീജ മരിച്ചപ്പോള്‍  മൊഹമ്മദ് വിവാഹം കഴിച്ച ഭാര്യയായി മാത്രമേ ഞാന്‍ അയിഷയെ മനസിലാക്കിയിരുന്നുള്ളു. വേറെ കുറെയേറെ ഭാര്യമാരുണ്ടായിരുന്നു എന്നൊക്കെ മനസിലാക്കിയത് പിന്നീടാണ്. ശൈശവ വിവാഹം ലോകത്തിന്റെ പല ഭാഗത്തും  അക്കാലത്തുണ്ടായിരുന്നു. അതൊക്കെ അസ്വാഭാവികമായി കണ്ടിരുന്നില്ല. അതുകൊണ്ട് മൊഹമ്മദും ഐഷയെ വിവാഹം കഴിച്ചതില്‍ ഞാന്‍ പ്രത്യേകിച്ച് തെറ്റൊന്നും കണ്ടിരുന്നില്ല. അയിഷയെ മാത്രമേ അദ്ദേഹം ​വിവാഹം കഴിച്ചിരുന്നു എങ്കില്‍ ഞാനിപ്പോഴും  അതിനെ ന്യായീകരിക്കുമായിരുന്നു.

മുസ്ലിങ്ങള്‍  വിവരദോഷികളാണെന്ന് എനിക്കഭിപ്രായമില്ല. വിവരമുള്ളവരും വിവരമില്ലാത്തവരും അസഹിഷ്ണുതയുടെ കാര്യത്തില്‍ ഒരു പോലെയാണ്. എന്തിനും ഏതിനും എടുത്തു ചാടുന്ന സ്വഭാവമാണ�
Cookie: NID=59=KfhzW4wMjXpFKFDaDക്ക്. അതുകൊണ്ടാണ്, ഇസ്ലാമിക ലോകത്തൊരിടത്തും സമാധാനമില്ലാത്തത്. ഇസ്ലാം എന്ന പേരുതന്നെ സമാധാനമെന്നാണെന്ന് എല്ലാ മുസ്ലിങ്ങളും ഏക സ്വരത്തില്‍ പ്രഘോഷിക്കാറുണ്ട്. പക്ഷെ അവര്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യത്തും സമാധാനം മഷിയിട്ട് നോക്കിയാല്‍ കാണാന്‍ ആകില്ല.

നാലു പതിറ്റാണ്ട് പടിഞ്ഞാറന്‍ നാടുകളോടേറ്റു മുട്ടിക്കൊണ്ടിരുന്ന ഗദ്ദാഫിയെ മുസ്ലിങ്ങള്‍ തന്നെ തല്ലിക്കൊന്നു. അമേരിക്കയിലാരോ ഒരു സിനിമ ഉണ്ടാക്കി എന്നും പറഞ്ഞ് കഴിഞ്ഞദിവസം ലിബിയയിലെ അമേരിക്കന്‍ സ്ഥാനപതിയെ കുറെ മുസ്ലിങ്ങള്‍  വധിച്ചു. ഇപ്പോള്‍ അമേരിക്ക ലിബിയയെ പഠം പഠിപ്പിക്കാന്‍  തുടങ്ങുന്നു. ലോകം ഉള്ളിടത്തോളം സമാധാനമുണ്ടാക്കില്ല എന്ന് ഉഗ്ര പ്രതിജ്ഞ എടുത്തവരാണ്, ഭൂരിഭാഗം മുസ്ലിങ്ങളും. അതിന്റെ കാരണമൊന്നും എനിക്ക് നേരത്തെ അറിയില്ലായിരുന്നു. കുര്‍ആന്‍ വായിച്ചപ്പോളാണതൊക്കെ പിടികിട്ടിയത്.

എന്നേക്കുറിച്ചുള്ള കൊച്ചുവാവയുടെ ഉത്കണ്ഠ എനിക്ക് മനസിലാകുന്നു. ഞാന്‍ അരാ എന്ന ഉത്തരം എനിക്ക് കണ്ടെത്തേണ്ട ആവശ്യമില്ല. യുറ്റ്യൂബില്‍ പ്രചരിക്കുന്ന ഒരു പ്രസംഗത്തേക്കുറിച്ച് എന്റെ അഭിപ്രായം ഞാന്‍ എഴുതിയതുകൊണ്ട് ഏതെങ്കിലും മുസ്ലിങ്ങള്‍ എന്നെ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ.

kochuvava said...

വളരെ സന്തോഷം പ്രത്യേകിച്ചും ചര്‍ച്ചകളില്‍ അന്നൊക്കെ മറുപക്ഷത്തായിരുന്ന ആള്‍ ഇന്നിപ്പോ അന്ന് ഞാനെടുത്ത നിലപാടുകളെ സാധൂകരിക്കുന്നത്‌ കാണുമ്പോള്‍

ഈ ഒരു പോസ്റ്റിനെ പറ്റി മാത്രമല്ല പറഞ്ഞത് ഈ വിഷയത്തില്‍ താനീ ബ്ലോഗില്‍ കൊടുത്തെക്കുന്നതെല്ലാം വായിചോന്ടു പറഞ്ഞതാ

പിന്നെ ഉല്‍കണ്ട യുടെ കാര്യം - ചെറുപ്പക്കാര് പയ്യമ്മാരു ബൈക്ക് ഒക്കെ എടുത്തു അതിസാഹസികമായി വേലത്തരങ്ങളൊക്കെ ചെയ്യുന്നത് കാണുമ്പോള്‍ ( സ്വയം ചെറുപ്പകാലത്ത് ചെയ്തിട്ടുള്ളവ ആണെങ്കില്‍ പോലും ) കണ്ടു നിക്കുന്നോര്‍ക്ക് ഒന്ടാകുന്ന ഒരിതോന്ടല്ലാ അതന്നെ

താന്‍ ആരാ എന്ന ചോദ്യത്തിന്റെ ഉത്തരം അറിയേണ്ട ആവശ്യമില്ല എന്ന നിലപാടും കാലാന്തരേ മാറും എന്ന് തന്നെയാണെന്റെ പ്രതീക്ഷ കൂടുതല്‍ കൂടുതല്‍ അറിവ് തേടിയുള്ള യാത്രയിലെ ഒരിടത്താവളം ആണീ തിരിച്ചറിവ് (പരമ മായ അറിവ് സ്വയം കണ്ടെത്തലില്‍ ആണെന്നുള്ളത്‌) - പുതിയ അറിവുകളുടെ വെളിച്ചത്തില്‍ പഴയ വിശ്വാസങ്ങള്‍ തിരുത്തുവാന്‍ തയ്യാറുള്ള ആള്‍ എന്ന് വ്യകതമായതാണ് പ്രതീക്ഷക്കു അടിസ്ഥാനം

ഞാന്‍ പറഞ്ഞതിനൊക്കെ ഒരു patronising അല്ലെങ്കില്‍ condescending ടോണ്‍ വന്നു പോയെന്നു തോന്നുന്നു അതെന്റെ ഭാഷാപരമായ പരിമിതി മൂലമാണെന്ന് കരുതി ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ ഒരു നിര്‍മമമായ നിരീക്ഷണം എന്ന നിലയില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക

കുഞ്ഞുവര്‍ക്കി said...
This comment has been removed by the author.
കുഞ്ഞുവര്‍ക്കി said...

innocence of muslims ഏന്ന മൂവി youtube ലൂടെ ഞാനും കണ്ടിരുന്നു. നമ്മുടെ സന്തോഷ്‌ പണ്ഡിറ്റ്‌ നിലവാരത്തില്‍ ഏതോ ഒരുവന്‍ പടച്ചുണ്ടാക്കി youtubil പോസ്റ്റ്‌ ചെയ്തിരിക്കുന്ന ചിത്രം. ഈ വിഡ്ഢികള്‍ ഇതൊരു മഹാ സംഭവമാക്കി ലോകം മുഴുവന്‍ ആ മൂവിപ്രശസ്തമാക്കുന്നു.

ഇതിലൊക്കെ വിചിത്രമായത് ഞാന്‍ കഴിഞ്ഞ ദിവസം TV യില്‍ കണ്ടു. സുഡാനില്‍ ആണെന്ന് തോന്നുന്നു ഈ മൂവിയെ ചൊല്ലി അവിടുണ്ടായ ഒരു വന്‍ പ്രകടനത്തിന്റെ ഭാഗമായി പ്രകടനം പോകുന്ന വഴിയെയുള്ള വാഹനങ്ങളും വസ്തുവകകളും കത്തിക്കുന്നു. എങ്ങനെ ചിരിക്കാതിരിക്കും അമേരിക്കയില്‍ ഏതോ ഒരുവന്‍ മൂവി നിര്‍മിച്ചതിന് സ്വൊന്തം രാജ്യം കത്തിക്കുന്നു.

ഇത് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് കേരളത്തില്‍ അധ്യാപകന്റെ കൈവെട്ടു സംഭവമാണ് . കേവലം 20 കുട്ടികല്‍ക്കുല്ല ചോദ്യപേപ്പറില് മീന്‍ കാരന്‍ മമ്മദിനെ പ്രവാചകനായി കണ്ടെത്തി അതേറ്റു കൂവി കൈവെട്ടില്‍ എത്തിയത് . മലയാളത്തില്‍ നായിന്റെ മോന്‍ എന്ന വാക്കിനു മൊഹമ്മദ്‌ എന്നു പര്യായപദം സൃഷ്ട്ടിക്കപെട്ടു അതോടു കൂടി .

kaalidaasan said...

>>>താങ്കള്ക്ക്ം ഒരു പത്താംക്ലാസ്കരെന്റെ അറിവ്‌ മാത്രമാണ്‍ astronemiyil ഉള്ളത്‌ എന്ന്‍ തോന്നുന്നു.സുര്യനും നക്ഷത്രങ്ങള്ക്കും ഭ്രമണ പഥം ഉണ്ടെന്നത് ആടുത്ത കാലത്ത് കണ്ടുപിടിച്ചത്‌. പത്താംക്ലാസില്‍ ചാന്‍ പഠിച്ചതും ഇന്നും പഠിപ്പിക്കുന്നതും താങ്കള്‍ പറഞ്ച്ച പോലെയാണ്ണ്‍<<<<<

മുബാറക്ക്,

Astronomy യില്‍ എനിക്കുള്ള അറിവവിടെ നില്‍ക്കട്ടെ. താങ്കള്‍ക്കേതായാലും കൂടുതല്‍ അറിവുണ്ടല്ലോ.

ഏതാണു സൂര്യന്റെ നിശ്ചിത ഭമണ പഥം? എന്താണതിന്റെ ആകൃതി? അത് എന്തിനെയാണു ഭ്രമണം ചെയ്യുന്നത്? താങ്കളുടെ അറിവു വച്ച് ഒന്ന് വിശദീകരിക്കാമോ?

kaalidaasan said...

>>>>ഇതില്‍ രാത്രി, പകല്‍ എന്നിവ ഭൂമിയെ സ്‌ുചിപ്പിക്കുന്നു.big bang theory യും വെള്ളതില്ലാണ്ണ്‍ ജീവന്റെ തുടക്കമെന്ന ശാസ്ത്രത്തെയും പറയുന്നു .പര്വ്തങ്ങള്‍ ഭൂമികുലുക്കത്തില്‍ നിന്ന സംരക്ഷിക്കുനെണ്ണ്‍ ശാസ്ത്രം പറയുന്നു .<<<


മുബാറക്ക്,

രാത്രിയും പകലും ഭൂമിയെ സൂചിപ്പിക്കുന്നതല്ല. ഭൂമിപോലെയുള്ള കോടാനുകോടി ഗ്രഹങ്ങളിലുമുള്ള ഒരവസ്ഥയാണ്. ഈ ഗ്രഹങ്ങളൊക്കെ കറങ്ങുന്ന നക്ഷത്രത്തില്‍ നിനുള്ള പ്രകാശം പതിക്കുന്ന ഭാഗത്ത് പ്രകാശമുണ്ടെന്നും  മറുവശത്ത് ഇരുട്ടെന്നുമുള്ള അവസ്ഥ. ഒന്നില്‍ നിന്നും മറ്റേതിനെ അരും ഊരിയെടുക്കുന്നൊന്നുമില്ല. പ്രകാശം തരുന്ന സൂര്യന്റെ അടുത്തേക്ക് ചെന്നാല്‍ രാത്രിയോ പകലോ ഇല്ല. എന്നും പകലാണ്. ഭൂമിയിലെ തന്നെ ധ്രുവപ്രദേശങ്ങളില്‍ ആറു മാസം പകലും പിന്നെ ആറുമാസം രത്രിയുമാണ്. ഭൂമധയ്രേഖയില്‍ പകലിന്റെ ദൈര്‍ഘ്യം 24 മണിക്കൂറാണെങ്കില്‍ ഉത്തരധ്രുവത്തില്‍ അത് ആറുമാസമാണ്.

പ്രപഞ്ചങ്ങള്‍ ഉണ്ടാകുന്നതും നശിക്കുന്നതും വീണ്ടും ഉണ്ടാകുന്നതുമൊക്കെ വിശദീകരിക്കുന്ന തിയറി ആണ്, ബിഗ് ബാംഗ് തിയറി. അത് പക്ഷെ പൂര്‍ണ്ണമായി തെളിയിക്കപ്പെട്ടതൊന്നുമല്ല. കുറച്ചു കൂടെ നല്ല ഒരു തിയറി ഉണ്ടാകുമ്പോള്‍ ഇതും മാറ്റി എഴുതപ്പെടുകയും ചെയ്യാം.

വെള്ളത്തിലാണു ജീവന്റെ തുടക്കമെന്ന് ശാസ്ത്രം വിശ്വസിക്കുന്നു. ഏക കോശ ജീവികളുണ്ടായതും അത് പരിണമിച്ച് ഇന്നത്തെ മറ്റ് ജീവികളുണ്ടായി എന്നും ശസ്ത്രം പറയുന്നു. പക്ഷെ കുര്‍ആന്‍ പ്രകാരം മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതാണ്. അതും കളിമണ്ണു കുഴച്ച്. അള്ളാ അത് ചെയ്തത് വെള്ളത്തില്‍ വച്ചാണെന്ന് കുര്‍ആനില്‍ എവിടെയും പറയുന്നില്ല.

പര്‍വതങ്ങള്‍ ഭൂമികുലുക്കത്തില്‍ നിന്ന് സംരക്ഷിക്കുന്നു എന്ന് ശാസ്ത്രം പറയുന്നില്ല. ഭൂമികുലുക്കത്തില്‍ നിന്നാണ്, പര്‍വതങ്ങള്‍ ഉണ്ടായി വരുന്നതെന്നാണു ശാസ്ത്രം പറയുന്നത്.

അതേക്കുറിച്ച് ഇവിടെ വായിക്കാം 

kaalidaasan said...

>>>>ഇതെല്ലാം നബിയുടെ ഭാവന എന്നോ അദ്ദേഹം സ്ത്രീയുടെ വയറുപൊളിച്ചുമാറ്റി പടിച്ചതെന്നോ നിങ്ങള്ക്ക് ‌ വാദിക്കാം ,പക്ഷെ എനിക്ക് വിശ്സിക്കാനവില്ല .അറബികള്‍ (സൌദി അറേബ്യയിലെ അറബികള്‍) അവ മനസിലാകിയിട്ടുണ്ടാവില്ലയിരിക്കാം.ഖുറാനില്‍ ശാസ്ത്രം ഇനിയും ധാരാളം പറഞ്ചിട്ടുണ്ട്.അവ മനസിലാകാനെമെങ്കില്‍ പാശ്ച്യത്തരുടെ പുസ്തകങ്ങള്ക്ക്് പകരം അറബികളുടെ സോറി മധ്യഏഷ്യ ക്കാരുടെ പുസ്തകങ്ങള്‍ വായിക്കണം ..<<<


മുബാറക്ക്,

ഇതൊന്നും അറബിയുടെ ഭാവനയല്ല. കളിമണ്ണില്‍ നിന്നു മനുഷ്യനെ ഷ്ടിച്ച് എന്ന് യഹൂദരും ക്രിസ്ത്യാനികളും  അവരുടെ വേദ പുസ്തകങഗ്ളില്‍ എഴുതി വച്ചതുകൊണ്ട് വിശ്വസിക്കുന്നു. അവരെ പകര്‍ത്തിയാല്‍ അതൊക്കെ ഉണ്ടാകും. കുര്‍ആന്‍ എഴുതുന്നതിനും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, ബൈബിളിലെ എന്ന പുസ്തകം എഴുതിയത്. അത് വായിച്ചിട്ടുള്ളവര്‍ക്ക് കുര്‍ആനിലെ കളിമണ്ണിന്റെ കഥയില്‍ യാതൊരു പുതുമയും തോന്നില്ല.

ഗര്‍ഭം അലസുക എന്നത് മനുഷ്യാരംഭം മുതലേ ഉള്ളതാണ്. ഏത് വയറ്റാട്ടിയോട് ചോദിച്ചാലും  ഇതേ രീതിയില്‍ അവര്‍ പറഞ്ഞുതരും. ഗര്‍ഭത്തിന്റെ പല കാലങ്ങളിലും  അലസിപ്പോകുന്ന ഭ്രൂണങ്ങളുടെ രൂപം ആണു കുര്‍ആനില്‍ മൊഹമ്മദ് വിശദീകരിക്കുന്നത്. വയ്റ്റാട്ടിക്കിതു പറഞ്ഞു തരാന്‍ പ്രത്യേക ദിവ്യ വെളിപാടിന്റെ ആവശ്യമില്ല. കാണാനുള്ള ശേഷിയും കാണുന്ന കാഴ്ചകള്‍ മനസിലാക്കാനുള്ള ബുദ്ധിയും മതി.

ആദ്യ ആഴ്ചകളില്‍ ഗര്‍ഭം അലസിയാല്‍ അത് വെറും രക്തമായിട്ടായിരിക്കും പുറത്ത് വരിക. ആദ്യ മസങ്ങളില്‍ അലസിയാല്‍ അത് മാംസ പിണ്ഡം പോലെ ഇരിക്കും. ഗര്‍ഭത്തിന്റെ വിവിധ ദിശകളില്‍ അലസിപ്പോകുന്ന ഭ്രൂണങ്ങള്‍ കണ്ടിട്ടുള്ള ആര്‍ക്കും എഴുതാവുന്നതേ മൊഹമ്മദ് കുര്‍അനില്‍ എഴുതി വച്ചിട്ടുള്ളൂ.

മധ്യേഷ്യക്കാരുടെയോ പാശ്ചാത്യരുടെയോ ഒരു പുസ്തകവും വായിച്ചിട്ടില്ലാത്ത കേരളത്തിലെ നാട്ടുമ്പുറത്തുള്ള വയറ്റാട്ടിയോട് ചോദിച്ചാല്‍ ഇതു തന്നെ പറഞ്ഞു തരും.

kaalidaasan said...

>>>>ദൃഷ്ടാന്ഥയഞളെ കുറിച് പഠിക്കാന്‍ ഖുര്ആങനും അറിവ്‌ ചൈനയില്‍ പോയെങ്കിലും പഠിക്കാനും അറിവുല്ലവന്ന്‍ ഉയര്ന്നക സ്ഥാനം നല്കാ ന്‍ പ്രവാചകനും പറഞ്ചത് എതിര്‍ക്കാന്‍ ആവില്ല ,മുസ്ലിംകള്‍ അവ പൂര്ണനമായും ചെയ്തിട്ടുണ്ടോ എന്നത് ചിനഥിക്കേണ്ട വിഷയംമാണ്ണ്‍.<<<


മുബാറക്ക്,

താങ്കളോക്കെ ചിന്തിക്കേണ്ടത് മറ്റൊന്നാണ്. എല്ലാം ഉള്ള പുസ്തകം എന്നാണ്, കുര്‍)ആനെ മുസ്ലിങ്ങള്‍ വിശേഷിപ്പിക്കാറ്. അതിനെ കുര്‍ആന്‍ തന്നെ പൊളിച്ചടുക്കുന്ന പ്രസ്താവനയാണു താങ്കളിപ്പോള്‍ പരാമര്‍ശിക്കുന്നത്. അറിവ് ചൈനയില്‍ പോയി ഉണ്ടാക്കണമെന്ന വാചകത്തിന്റെ അര്‍ത്ഥം താങ്കള്‍ക്ക് പിടികിട്ടുന്നുണ്ടോ? കുര്‍ആനില്‍ ഇല്ലാത്ത അറിവ് ചൈനയിലൊക്കെ ഉണ്ടെന്നാണത്.

കുര്‍ആനില്‍ ഒരു ശാസ്ത്രവും പരാമര്‍ശിക്കുന്നില്ല. അന്നത്തെ സാധാരണ മനുഷ്യര്‍ക്കുള്ള അറിവേ മൊഹമ്മദിനുണ്ടായിരുന്നുള്ളൂ. അതു മാത്രമേ കുര്‍ആനില്‍ ഉള്ളു.

ശാസ്ത്രത്തിന്റെ നിഗമനങ്ങള്‍  അറിവുകള്‍  ലഭിക്കുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ബിഗ് ബാംഗ് എന്ന ഇന്നത്തെ നിഗമനവും നാളെ ഒരു പക്ഷെ മാറും. അപ്പോള്‍ താങ്കളൊക്കെ എതു പറയും. കുര്‍ആന്‍ തെറ്റിപ്പോയി എന്നോ?

kaalidaasan said...

>>>>ഈ ഒരു പോസ്റ്റിനെ പറ്റി മാത്രമല്ല പറഞ്ഞത് ഈ വിഷയത്തില്‍ താനീ ബ്ലോഗില്‍ കൊടുത്തെക്കുന്നതെല്ലാം വായിചോന്ടു പറഞ്ഞതാ <<<

കൊച്ചു വാവ,

ഈ പോസ്റ്റൊക്കെ താങ്കള്‍ വായിച്ചിട്ടുതന്നെയാണോ ഇതെഴുതിയത്?

തീവ്രവാദ സംശയ രോഗം

ഇസ്രയേലും പാലസ്തീനും പിന്നെ ഭീകരതയും

മരണത്തിന്റെ വ്യാപാരി

രാമകൃഷ്ണ പരമഹംസര്‍ നടത്തിയ ശൈശവ വിവാഹത്തേക്കുറിച്ച് മലയാളവേദിയില്‍ മത്രമല്ല, ഇവിടെയും ഞാന്‍ എഴുതിയിട്ടുണ്ട്.

1500വര്‍ഷം മുമ്പുള്ള സാംസ്കാരിക മാനങ്ങള്‍ ഇന്നത്തേതു പോലെ ആകണമെന്ന് ആരും വാദിച്ചില്ല. അങ്ങനെ വാദിച്ചു എന്നു തോന്നുന്നത് വെറും തോന്നലാണ്.

1500 വര്‍ഷം മുമ്പ് ലോകത്തിലെ മിക്ക സമൂഹങ്ങളിലുമുള്ള സാമൂഹികാചാരങ്ങള്‍ ഒന്നു തന്നെയായിരുന്നു. കൊച്ചുകുട്ടികളെ വിവാഹം ചെയ്യുന്നതു പതിവായിരുന്നു. രാമകൃഷ്ണ പരമഹംസര്‍ ശാരദാ ദേവിയെ വി വാഹം കഴിക്കുമ്പോള്‍ അവര്‍ ചെറിയ കുട്ടിയായിരുന്നു. പക്ഷെ രാമകൃഷ്ണനും വലിയ പ്രായമുണ്ടായിരുന്നില്ല. അതു മാത്രമല്ല അദ്ദേഹം അത് മഹാവിഷ്ണു ആജ്ഞാപിച്ചിട്ടാണെന്ന് ആരോടും പറഞ്ഞുമില്ല.

മൊഹമ്മദ് ഐഷയെ വിവാഹം ചെയ്തത് അദ്ദേഹത്തിനു 50 വയസിനുമേല്‍ പ്രായമുള്ളപ്പോഴും മറ്റ് ഭാര്യമാര്‍ ഉള്ളപ്പോഴുമാണ്. മറ്റൊരു വൃത്തികേട് ഇതൊക്കെ അള്ളാ നിര്‍ദ്ദേശിച്ചിട്ടാണെന്നു പറഞ്ഞു വച്ചതാണ്. അള്ളായുടെ ഒരു പ്രധാന ജോലി മൊഹമ്മദിനെ 15 പ്രാവശ്യം പെണ്ണുകെട്ടിക്കലാണെന്നാണു ഖുറാനില്‍ നിന്നും മനസിലാക്കാന്‍ പറ്റുക.


പക്ഷെ അതു വച്ച് മൊഹമ്മദിനെ pedophile എന്നൊക്കെ മുദ്ര കുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല.അതിനെയാണു ഞാന്‍ മലയാളവേദിയില്‍ എതിര്‍ത്തതും.

kaalidaasan said...

>>>>താന്‍ ആരാ എന്ന ചോദ്യത്തിന്റെ ഉത്തരം അറിയേണ്ട ആവശ്യമില്ല എന്ന നിലപാടും കാലാന്തരേ മാറും എന്ന് തന്നെയാണെന്റെ പ്രതീക്ഷ കൂടുതല്‍ കൂടുതല്‍ അറിവ് തേടിയുള്ള യാത്രയിലെ ഒരിടത്താവളം ആണീ തിരിച്ചറിവ് (പരമ മായ അറിവ് സ്വയം കണ്ടെത്തലില്‍ ആണെന്നുള്ളത്‌) - പുതിയ അറിവുകളുടെ വെളിച്ചത്തില്‍ പഴയ വിശ്വാസങ്ങള്‍ തിരുത്തുവാന്‍ തയ്യാറുള്ള ആള്‍ എന്ന് വ്യകതമായതാണ് പ്രതീക്ഷക്കു അടിസ്ഥാനം <<<

കൊച്ചു വാവ,


ഇതിനിതുപോലെ ഗഹനമായ അര്‍ത്ഥമൊക്കെ കൊടുക്കല്ലേ. സ്വയം കണ്ടെത്തേണ്ടതിന്റെ കാര്യമല്ല ഞാന്‍ പരാമര്‍ശിച്ചതും. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ആരാണെന്ന് ആരും അന്വേഷിക്കേണ്ട ആവശ്യമില്ല എന്നാണുദ്ദേശിച്ചത്. ചില വക്കീല്മാര്‍ ഫീസ് കൊടുക്കുന്നതനുസരിച്ചു വാദി ഭാഗവും പ്രതിഭാഗവും മാറി മാറി വാദിക്കാന്‍ സന്നധമാവുന്നത് പോലെ, എന്ന പരാമര്‍ശത്തോടുള്ള പ്രതികരണമായിരുന്നു.

തെറ്റായി മനസിലാക്കിയിയിട്ടുള്ളത് തിരുത്താന്‍ എനിക്ക് സന്തോഷമേ ഉള്ളു.

kaalidaasan said...

>>>>ഞാന്‍ പറഞ്ഞതിനൊക്കെ ഒരു patronising അല്ലെങ്കില്‍ condescending ടോണ്‍ വന്നു പോയെന്നു തോന്നുന്നു അതെന്റെ ഭാഷാപരമായ പരിമിതി മൂലമാണെന്ന് കരുതി ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ ഒരു നിര്‍മമമായ നിരീക്ഷണം എന്ന നിലയില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക<<<

കൊച്ചു വാവ,

യാതൊരു പ്രശ്നവുമില്ല. പറഞ്ഞതിന്റെ പൊരുള്‍ അതിന്റെ ഗൌരവത്തോടെ തന്നെ എടുത്തു.

kaalidaasan said...

കുഞ്ഞു വര്‍ക്കി,

ആ സിനിമ രണ്ടു മാസം മുന്നെ അമേരിക്കയിലെ ഒരു സ്ഥലത്ത് മാത്രം റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം തിയേറ്റര്‍ വിട്ട് ആളുകളൊക്കെ മറന്ന ഒരു നാലാം കിട അസംബന്ധമായിരുന്നു. ആരോ അതിന്റെ ചില ക്ളിപ്പിംഗുകള്‍  യു റ്റ്യൂബില്‍ ഇട്ടപ്പോള്‍ ഇസ്ലാമിക ലോകം പൊട്ടിത്തെറിച്ചു. അതുദേശിച്ചു തന്നെയാണത് ചെയ്തതും.

ഇതില്‍ മുസ്ലിം  പ്രവാചകന്‍ മൊഹമ്മദിന്റെ ജീവിതത്തിലെ സംഭവങ്ങള്‍ പലതുമുണ്ട്. പക്ഷെ അദ്ധ്യാപകന്റെ ചോദ്യപേപ്പറില്‍ മൊഹമ്മദിന്റെ വിദൂര പരാമര്‍ശം പോലുമില്ലായിരുന്നു. മൊഹമ്മദ് എന്ന പേരു മാത്രമേ മുസ്ലിം പ്രവാചകനുമായി ബന്ധപ്പെടുത്താന്‍ ഉണ്ടായിരുന്നുള്ളു.

മുസ്ലിങ്ങള്‍ ഇതിനോട് വിവേകത്തോടെ പ്രതികരിക്കില്ല എന്നറിയുന്ന ആരോ ചെയ്ത പണിയാണിത്. അയാള്‍ ഉദ്ദേശിച്ചതു തന്നെ നടന്നു. അമേരിക്കയില്‍ സിനിമ ഉണ്ടാക്കിയതിന്, ഇംഗ്ളണ്ടിന്റെയും ജെര്‍മനിയുടെയുമൊക്കെ എംബസികളാണു മന്ദ ബുദ്ധികള്‍ ആക്രമിക്കുന്നത്.

മലക്ക് said...

കാളിദാസന്‍, ഒരു മതത്തെയോ മത വിചാരങ്ങളെയോ വിമര്‍ശിക്കുമ്പോള്‍ അതിനെ പറ്റി ആധികാരികമായി അറിഞ്ഞിട്ടു സംസാരിക്കുന്നവരെ വിമര്‍ശിക്കുന്നത് അല്ലെ കൂടുതല്‍ ഉചിതം? അങ്ങനെ നോക്കിയാല്‍ Dr സക്കീര്‍ നായിക് എന്നൊരാള്‍ പ്രസംഗിക്കുന്നത് യു ടൂബില്‍ ധാരാളം കാണാം. പറ്റുമെങ്കില്‍ അദ്ധേഹത്തെ വിമര്‍ശിച്ചു നോക്ക്.

മലക്ക് said...

@സമാധാനമുള്ള ഒരു രാജ്യവും ഇസ്ലാമിക ലോകത്ത് ഇന്നില്ല. മറ്റ് സ്ഥലങ്ങളിലുള്ള സമാധാനവും മുസ്ലിങ്ങള്‍ കെടുത്തുന്നു.

ഞാന്‍ ഒമാനില്‍ ആണ്. ഇവിടെ എല്ലാവരും സമാധാനത്തോടെ ആണ് ജീവിക്കുന്നത്. ഇവിടെ ഉള്ള ഒമാനികള്‍ പാവങ്ങള്‍ ആണ്. ഇവിടെ ഉള്ള മുസ്ലീങ്ങള്‍ ആരുടേയും സമാധാനം കെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ അല്ല.

kaalidaasan said...

മലക്ക്,

കുര്‍ആന്‍ എന്ന പുസ്തകം വളരെ ലളിതമാണെന്ന് അത് പറഞ്ഞു കൊടുത്ത മുസ്ലിം പ്രവാചകന്‍ പല പ്രാവശ്യം  വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ആധികാരികമായി പഠിക്കേണ്ടതാണെന്ന് ഞാന്‍ കരുതുന്നില്ല. ആധികാരികമായി പഠിച്ചിട്ടുണ്ടെന്നു അവകാശപ്പെടുന്നവര്‍ അതിനില്ലാത്ത അര്‍ത്ഥം കല്‍പിച്ചും വളച്ചൊടിച്ചും  അര്‍ത്ഥ വ്യത്യാസം വരുത്തിയാണവതരിപ്പിക്കുക. അസ്റ്റ്രോണമി നിറഞ്ഞിരിക്കുന്നു എന്ന് മുബാറക്കിവിടെ അവകാശപ്പെടുന്ന കുര്‍ആനില്‍ പക്ഷെ ഭൂമി ചലിക്കുന്നു എന്ന് ഒരിടത്തും  പറയുന്നില്ല. നക്ഷത്രങ്ങള്‍ പിശാചിനെ എറിഞ്ഞോടിക്കുന്ന മിസൈലുകളാണെന്ന് പറഞ്ഞിട്ടുമുണ്ട്. അത് നേരെ മനസിലാക്കാന്‍ അധികാരികമായി പഠിക്കേണ്ട ആവശ്യമില്ല. ഭൂമി ചലിക്കുന്നില്ല എന്ന് മൊഹമ്മദ് ജീവിച്ച കാലത്തെ പൊതുവായ വിശ്വാസമായിരുന്നു. നക്ഷത്രങ്ങള്‍ മിസൈലുകളാണെന്നത് മൊഹമ്മദിന്റെ ഭാവനയും. ആധികാരികമായി പഠിച്ചവരൊക്കെ ഇതേക്കുറിച്ച് എന്താണു പറയുന്നതെന്ന് താങ്കളൊന്ന് വിശദീകരിക്കാമോ? സക്കീര്‍ നായിക്ക് ഇതേക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?

മരിച്ച് സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്ന മുസ്ലിങ്ങള്‍ക്ക് ഹൂറികളെയും ബാലന്‍മാരെയും മദ്യപ്പുഴകളും നല്‍കുമെന്ന് കുര്‍ആനില്‍ പറയുന്നു. എന്താണിതേക്കുറിച്ച് സക്കീര്‍ നായിക്ക് പറഞ്ഞിട്ടുള്ളതെന്ന് താങ്കള്‍ കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇവിടെ കേള്‍ക്ക്.

What will Woman get in Paradise


സക്കീര്‍ പറയുന്നത് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? താങ്കള്‍ക്ക് ഹൂറിമാരെയും താങ്കളുടെ ഭാര്യക്ക് പുരുഷന്‍മാരെയും ഇണകളായി സ്വര്‍ഗ്ഗത്തില്‍ ലഭിക്കുമോ?

സക്കീര്‍ നായിക്ക് പലയിടത്തും പറഞ്ഞിട്ടുള്ളവയാണ്, അലക്സാണ്ടര്‍ ജേക്കബ് പകര്‍ത്തിയെടുത്ത് പറയുന്നത്. അല്ലാതെ അലക്സാണ്ടര്‍  ഗവേഷണം നടത്തി കണ്ടുപിടിച്ചതൊന്നുമല്ല. സക്കീര്‍ നായിക്കിനേപ്പോലുള്ള പല മുസ്ലിങ്ങളും പറഞ്ഞു പരത്തുന്നതിനോടുള്ള പ്രതികരണമാണു ഞാന്‍ എഴുതിയിട്ടുള്ളത്. നായിക്കില്‍ നിന്നും പ്രചോദനം കൊണ്ട് ലത്തീഫും ചിന്തകനും കാട്ടിപ്പരുത്തിയുമൊക്കെ എഴുതിയ കാര്യങ്ങളോടുള്ള പ്രതികരണമായിട്ടാണു ഞാന്‍ പലതും ഈ ബ്ളോഗില്‍ എഴുതിയിട്ടുള്ളത്. സക്കീര്‍ നായിക്കിന്റെ ഏതെങ്കിലുഒരു ലേഖനം താങ്കള്‍ ചൂണ്ടിക്കാണിച്ചാല്‍ പ്രതികരിക്കേണ്ടതാണെങ്കില്‍ ഞാന്‍ പ്രതികരിക്കാം.

മലക്ക് said...

ഒരു മതത്തെയോ മത വിചാരങ്ങളെയോ വിമര്‍ശിക്കുമ്പോള്‍ അതിനെ പറ്റി ആധികാരികമായി അറിഞ്ഞിട്ടു സംസാരിക്കുന്നവരെ വിമര്‍ശിക്കുന്നത് അല്ലെ കൂടുതല്‍ ഉചിതം എന്നല്ലേ ഞാന്‍ പറഞ്ഞത്? ഖുറാന്‍ ആധികാരികമായി പഠിച്ചവരെ എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ കാളിദാസന്‍. ഖുറാനില്‍ പറഞ്ഞത് പോലെ തന്നെയാണ് എല്ലാ മുസ്ലീങ്ങളും ജീവിക്കുന്നത് എന്നും എനിക്ക് അഭിപ്രായം ഇല്ല. ഖുറാന്‍ വായിച്ചു മനസിലാക്കിയ ആളുകള്‍ ആണ് തീവ്രവാദവും ആയി ഇറങ്ങുന്നത് എന്നും എനിക്ക് അഭിപ്രായമില്ല. ഞാന്‍ ഉദ്ദേശിച്ചത് ഒരാള്‍ തനിക്കു എല്ലാം അറിയാം എല്ലാ കാര്യങ്ങളും ഞാന്‍ ആധികാരികമായി പഠിച്ചിട്ടുണ്ട് എന്നോട് ചോദിക്കൂ എന്ന് പറഞ്ഞു വന്നാല്‍ അയാളെ വിമര്‍ശിക്കുന്നത് അല്ലെ ഉചിതം? അങ്ങനെ ഒരാള്‍ ആണ് സക്കീര്‍ നായിക്. അദ്ദേഹം പറയുന്നത് എല്ലാം ശരിയാണ് എന്ന് എനിക്കും അഭിപ്രായം ഇല്ല. പക്ഷെ അദ്ദേഹത്തിന്റെ കഴിവുകള്‍ കുറഞ്ഞ പക്ഷം മറ്റുള്ളവരെ ദ്രോഹിക്കാതെ മുസ്ലീങ്ങളുടെ നന്മക്കായി ഉപയോഗിക്കണേ എന്ന് മാത്രം ആണ് എന്റെ പ്രാര്‍ത്ഥന.

@ആധികാരികമായി പഠിച്ചിട്ടുണ്ടെന്നു അവകാശപ്പെടുന്നവര്‍ അതിനില്ലാത്ത അര്‍ത്ഥം കല്‍പിച്ചും വളച്ചൊടിച്ചും അര്‍ത്ഥ വ്യത്യാസം വരുത്തിയാണവതരിപ്പിക്കുക.

ഈ അഭിപ്രായം ശരിയാണെന്ന് ഞാന്‍ പൂര്‍ണമായും സമ്മതിക്കുന്നു. അതിന്റെ ഒരു തെളിവാണ് ഹിന്ദു ബുക്കുകളെ ഇസ്ലാമിക വത്കരിക്കാന്‍ ഉള്ള അദ്ധേഹത്തിന്റെ ശ്രമങ്ങള്‍.

@സക്കീര്‍ പറയുന്നത് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? താങ്കള്‍ക്ക് ഹൂറിമാരെയും താങ്കളുടെ ഭാര്യക്ക് പുരുഷന്‍മാരെയും ഇണകളായി സ്വര്‍ഗ്ഗത്തില്‍ ലഭിക്കുമോ?

സത്യമായും എനിക്ക് അറിയില്ല. അവിടെ പോയിട്ടുള്ളവരെ ഞാന്‍ കണ്ടിട്ടുമില്ല. പക്ഷെ 'ഇല്ല; എന്നാണു എന്റെ വിശ്വാസം. ഇനി നിര്‍ബന്ധം ആണെങ്കില്‍ കുറച്ചു കാശ് പൊടിച്ചാല്‍ ആ സ്വര്‍ഗം എനിക്ക് ഭൂമിയില്‍ തന്നെ ഉണ്ടാക്കാമല്ലോ?

SUHAIL ABDULLA said...

പ്രിയ സഹോദരാ,

താങ്കളുടെ സമകാലിക പ്രശ്നങ്ങളുടെ കുറിപ്പുകള്‍ വായിക്കാനിടയായി. ഡി ജി പി പ്രസംഗത്തിനുള്ള വിശകലനമാണ് വായിച്ചത്. ഒരു പാട് വിവരം ഇല്ലാത്തത് കൊണ്ട് ഒന്ന് രണ്ടു കാര്യങ്ങള്‍ മാത്രം ഉന്നയിക്കുന്നു. ഒന്ന് ഒറ്റ മുസ്ലിം രാജ്യങ്ങളിലും സമാധാനം ഇല്ല എന്ന താങ്കളുടെ നിരീക്ഷണം. സഹോദരാ താങ്കള്‍ വളരെയധികം ശരി തന്നെ. എന്നാല്‍ ഇതിനുള്ള കാരണങ്ങള്‍ വ്യക്തമായി കണ്ടെത്താന്‍ കഴിയും, ചില ചരിത്രങ്ങള്‍ വായിച്ചാല്‍. ഇസ്രയേല്‍ രൂപീകരണം, അറേബ്യയിലെ എന്ന കണ്ടെത്തല്‍, അമേരിക്കയുടെയും ബ്രിട്ടന്റെയും യുധക്കൊതികളും സാമ്രാജ്യത്ത മോഹങ്ങളും തുടങ്ങി ഇതുമായി ബന്ധപ്പെട്ട ഒരുപാട് നീളുന്ന കഥകള്‍ ഇതിനു പിന്നിലുണ്ട്.

പിന്നെ, രണ്ടു ലോക യുധങ്ങളിലായി കൊല്ലപ്പെട്ടവരോന്നും ഇസ്ലാമിന്റെ കരങ്ങള്‍ കൊണ്ടായിരുന്നില്ല. ഹിരോഷിമയില്‍ ആറ്റം ബോംബ്‌ ഇസ്ലാമിക താല്‍പര്യമായിരുന്നില്ല, ആസ്ട്രേലിയയിലെ ലക്ഷക്കനക്കില്‍ ആദിവാസികളെ കൊന്നോടുക്കയവര്‍ മുസ്ലിമ്കലായിരുന്നില്ല,അമേരിക്കയിലെ റെഡ് ഇന്ത്യന്‍സിനെ ആട്ടിയോടിച്ച്ചത് മാപ്പിലമാരായിരുന്നില്ല, ആഫ്രിക്കയിലെ മുസ്ലിം രാജ്യമാല്ലത്ത്ത ഇടങ്ങളിലും ആളുകള്‍ കൊല്ലപ്പെടുന്നത് ഇസ്ലാമിന്റെ കണക്കില്‍ അരുന്നില്ല, സെര്‍ബിയന്‍ കൂട്ടക്കൊലയാളികള്‍ മുസ്ലിമ്കലായിരുന്നില്ല, പകരം കൊല്ലപ്പെട്ടത് മുസ്ലിമ്കലായിരുന്നി താനും, ശ്രീലങ്കയില്‍ മ്സ്ലിമ്കളല്ല പ്രശ്നം, മഹത്തായ ബുദ്ധ മത വിശ്വാസികളാണ് പ്രശ്നം. സുഡാനില്‍ പെട്രോള്‍ സമ്പന്നമായ പ്രദേശത്തിന്റെ അധികാരമാണ് ഇസ്രായേലിന്റെ ഒത്താശയോടെ തെക്കും വടക്കുമായി പിരിയാനുണ്ടായ കാരണം, അല്ലാതെ വെറും മുസ്ലിം രാജ്യമായതല്ല, ലെബനാനില്‍ മുസ്ലിം മിലീശ്ശ്യ ഉണ്ടെങ്കില്‍,അവിടെ ക്രിസ്ത്യന്‍ മിലീശ്യകളും അതി ഭീകരന്മാര്‍ തന്നെ. എല്ലാ നാടുകളിലും പ്രശ്നങ്ങളുണ്ട്, അതിനു പിന്നില്‍ വെറും ആയുധ കച്ചവടവും, ധികാര, ധന,ലാഭ മദ മോഹങ്ങള്‍ മാത്രമാണ് സഹോദരാ. പിന്നെ ഒരു സത്യം താങ്കള്‍ പറഞ്ചു, പ്രകോപിതരാക്കാന്‍ ഏറ്റവും എളുപ്പമുള്ള രു മണ്ടന്‍ സംഘമായി ഇന്നത്തെ മുസ്ലിം മാറിയിരിക്കുന്നു.

Created by "Malayalam for iPhone/iPad" App http://bit.ly/gwIGw5

kaalidaasan said...

>>>ഒരു മതത്തെയോ മത വിചാരങ്ങളെയോ വിമര്‍ശിക്കുമ്പോള്‍ അതിനെ പറ്റി ആധികാരികമായി അറിഞ്ഞിട്ടു സംസാരിക്കുന്നവരെ വിമര്‍ശിക്കുന്നത് അല്ലെ കൂടുതല്‍ ഉചിതം എന്നല്ലേ ഞാന്‍ പറഞ്ഞത്? ഖുറാന്‍ ആധികാരികമായി പഠിച്ചവരെ എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ <<<<


മലക്,

ആധികാരികമായി അറിയുക എന്നു പറഞ്ഞാല്‍ താങ്കളെന്താണു മനസിലാക്കുന്നത്. ഞാന്‍ മനസിലക്കിയത് പഠിക്കുക എന്നാണ്. സക്കീര്‍ നായിക്കുമായി സംവാദം നടത്താനല്ലേ എന്നോട് നിര്‍ദേശിച്ചത്. അദ്ദേഹം ​കുര്‍ആന്‍ പഠിച്ച ആളാണോ അതോ അറിഞ്ഞ ആളാണോ?
എന്തായാലും അദ്ദേഹം പറഞ്ഞ പലതിനെയും മുസ്ലിങ്ങളും മറ്റുള്ളവരും ഖണ്ഡിക്കുന്നതൊക്കെ താഴെ ഉള്ള ലിങ്കുകളില്‍ കാണാം.

Dr Zakir Naik Exposed NDTV India Report

Re: Zakir Naik Exposed: Scientific Errors in Quran, Pt.1

Zakir Naik Exposed: Scientific Errors in Quran, Pt.2

Zakir Naik Exposed: Scientific Errors in Quran, Pt.1

Why Zakir Naik is Afraid to Debate Scholars like Dr Nabeel Qureshi

Zakir Naik Fraud & Deception Exposed !!!

Dr. Zakir Naik WAHABI NAJDI KAFIR AND MISGUIDER PERSON AND FITNA by Dr. Ashraf Asif Jalali.

dr zakir naik insulted islam

kaalidaasan said...

>>> ഖുറാനില്‍ പറഞ്ഞത് പോലെ തന്നെയാണ് എല്ലാ മുസ്ലീങ്ങളും ജീവിക്കുന്നത് എന്നും എനിക്ക് അഭിപ്രായം ഇല്ല. ഖുറാന്‍ വായിച്ചു മനസിലാക്കിയ ആളുകള്‍ ആണ് തീവ്രവാദവും ആയി ഇറങ്ങുന്നത് എന്നും എനിക്ക് അഭിപ്രായമില്ല. <<<<

മലക്,


എന്നാല്‍ എന്റെ അഭിപ്രായം അങ്ങനെയല്ല. എല്ല മുസ്ലിങ്ങളും കുര്‍ആനില്‍ പറയുന്ന എല്ലാം വിശ്വസിക്കുന്നില്ല. പിന്തുടരുന്നുമില്ല. ഓരോരോ മുസ്ലിമും അവനിഷ്ടമുള്ളതു സ്വീകരിക്കുന്നു. പിന്തുടരുന്നു. ഇവിടെ തന്നെ താങ്കളെഴുതി, ഹൂറിമാരെ ലഭിക്കുമെന്ന് താങ്കള്‍ വിശ്വസിക്കുന്നില്ല എന്ന്. പക്ഷെ അത് കുര്‍ആനില്‍ ഉണ്ട്. പല മുസ്ലിങ്ങളും വിശ്വസിക്കുന്നു. സകീര്‍ നായിക്കിനേപ്പോലുള്ളവര്‍ അത് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

അമേരിക്കയോടുള്ള നയത്തിന്റെ കാര്യത്തില്‍ ഒസാമയേപ്പോലെയുള്ള ഒരു ഭീകരവാദിയാണു താനെന്നും അദ്ദേഹം പറയുന്നു. എല്ലാ മുസ്ലിങ്ങളും അതുപോലെ ആകണമെന്നും പറയുന്നു.


Every Muslim Should be a Terrorist

kaalidaasan said...

>>> സത്യമായും എനിക്ക് അറിയില്ല. അവിടെ പോയിട്ടുള്ളവരെ ഞാന്‍ കണ്ടിട്ടുമില്ല. പക്ഷെ 'ഇല്ല; എന്നാണു എന്റെ വിശ്വാസം. ഇനി നിര്‍ബന്ധം ആണെങ്കില്‍ കുറച്ചു കാശ് പൊടിച്ചാല്‍ ആ സ്വര്‍ഗം എനിക്ക് ഭൂമിയില്‍ തന്നെ ഉണ്ടാക്കാമല്ലോ? <<<<

മലക്,

ഇല്ല എന്നു പറഞ്ഞത് സത്യമാണെങ്കില്‍ താങ്കള്‍ കുര്‍ആനില്‍ വിശ്വസിക്കുന്നില്ല എന്നല്ലേ അര്‍ത്ഥം?

കാശു പൊടിച്ച് ഹൂറിമാരെ വിലക്കെടുത്ത് ഭൂമിയില്‍ സ്വര്‍ഗ്ഗമുണ്ടാക്കാമോ എന്നല്ല ഞാന്‍ ചോദിച്ചത്. മുസ്ലിമായ താങ്കള്‍ (അല്ലെങ്കില്‍ ക്ഷമിക്കുക) മുസ്ലിങ്ങളുടെ വേദപുസ്തകമായ, അള്ളാ എന്ന ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നിറക്കി കൊടുത്ത, കുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം വിശ്വസിക്കുന്നുണ്ടോ എന്നാണ്.

ഭൂമിയിലെ കബയില്‍ നിന്നും സ്വര്‍ഗ്ഗത്തിലെ കബയിലേക്ക് നേരിട്ട് റേഡിയേഷന്‍  ഉണ്ടെന്ന് നീല്‍ ആംസ്റ്റ്രോംഗ് കണ്ടെത്തിയതയി മറ്റൊരു സക്കീര്‍ നായിക്ക് പറയുന്നത് ഇവിടെ കാണാം.


Muslim Scientist: Neil Armstrong Proved Mecca - World Center

സക്കീര്‍ നായിക്ക് പറയുന്ന പല കാര്യങ്ങളും താങ്കള്‍ വിശ്വസിക്കുന്നില്ല. പിന്നെ ഞാനെന്തിനു അദ്ദേഹവുമായി സംവാദം നടത്തണം?

kaalidaasan said...

>>>ഖുറാന്‍ വായിച്ചു മനസിലാക്കിയ ആളുകള്‍ ആണ് തീവ്രവാദവും ആയി ഇറങ്ങുന്നത് എന്നും എനിക്ക് അഭിപ്രായമില്ല.<<<

മലക്ക്,

താഴെ കാണുന്ന വീഡിയോയില്‍  ഉള്ള വ്യക്തി എന്തു വയിച്ചിട്ടാണത് പറയുന്നതെന്ന് ഒന്ന് വിശദീകരിക്കാമോ?

An Alarming video

മലക്ക് said...

@ആധികാരികമായി അറിയുക എന്നു പറഞ്ഞാല്‍ താങ്കളെന്താണു മനസിലാക്കുന്നത്.

തീ കൊണ്ടാല്‍ പൊള്ളും എന്ന് ബുക്ക്‌ നോക്കി വായിച്ചു 'പഠിക്കാം'. അതുപോലെ തീ കൊണ്ടാല്‍ പൊള്ളും എന്നത് അനുഭവിച്ചും 'അറിയാം'. അത്രയെ ഉള്ളു പഠിക്കുക എന്നതും അറിയുക എന്നതും തമ്മില്‍ ഉള്ള വ്യത്യാസം. ആധികാരികമായി അറിയുക എന്നാല്‍ പൊള്ളാനായി തീയില്‍ പിടിച്ചു നോക്കുക. എങ്ങനെ ഉണ്ട് ഡെഫനിഷന്‍?

@ഇല്ല എന്നു പറഞ്ഞത് സത്യമാണെങ്കില്‍ താങ്കള്‍ കുര്‍ആനില്‍ വിശ്വസിക്കുന്നില്ല എന്നല്ലേ അര്‍ത്ഥം?

ഒരു മനുഷ്യന്‍, അയാള്‍ക്ക്‌ തന്റെ അമ്മയെ വളരെ ഇഷ്ടമാണ്. ആ അമ്മ തന്റെ മകന് ഒരുപാട് ഉപദേശങ്ങള്‍ കൊടുക്കാറുണ്ട്. ഒരു ദിവസം അമ്മ കൊടുത്ത ഒരു ഉപദേശം തെറ്റാണെന്ന് കുറെ ആളുകള്‍ വിളിച്ചു പറഞ്ഞു. യുക്തിപരമായി ചിന്തിച്ചപ്പോള്‍ തെറ്റാണെന്ന് ആ മകനും തോന്നി (തോന്നല്‍ മാത്രം, തെറ്റാവാം ശരിയാവാം). അതുകൊണ്ട് അമ്മ കൊടുത്ത എല്ലാ ഉപദേശങ്ങളും തെറ്റാകുമോ? അമ്മ ആ മനുഷ്യന് അന്യ ആകുമോ? അമ്മ, 'അമ്മ' അല്ലാതാകുമോ?

kaalidaasan said...

>>>>ആധികാരികമായി അറിയുക എന്നാല്‍ പൊള്ളാനായി തീയില്‍ പിടിച്ചു നോക്കുക. എങ്ങനെ ഉണ്ട് ഡെഫനിഷന്‍?<<<<

മലക്ക്,

ഡെഫെനിഷന്‍ വായിച്ച് ഞെട്ടിപ്പോയി.

ചില ആളുകള്‍ ഇങ്ങനെയാണ്. ഇപ്പോള്‍ പകലാണോ എന്നറിയണമെങ്കില്‍ കിതാബ് വായിച്ചു നോക്കണം. തീ പൊള്ളുമോ എന്നറിയാനും കിതാബു തന്നെ വേണം. തീയില്‍ തൊട്ടാല്‍ പൊള്ളുമോ എന്നറിയാനും മുസ്ലിങ്ങള്‍ക്ക് ഒരു പക്ഷെ കുര്‍ആന്‍ വായിച്ചു പഠിക്കേണ്ടി വരും. കാരണം കുര്‍ആനിനപ്പുറമുള്ള സത്യങ്ങളൊന്നും മിക്കവാറും മുസ്ലിങ്ങള്‍  അംഗീകരിക്കാറില്ല.

kaalidaasan said...

>>>>അതുകൊണ്ട് അമ്മ കൊടുത്ത എല്ലാ ഉപദേശങ്ങളും തെറ്റാകുമോ? അമ്മ ആ മനുഷ്യന് അന്യ ആകുമോ? അമ്മ, 'അമ്മ' അല്ലാതാകുമോ? <<<<



മലക്ക്,

ഇത് നീട്ടിപ്പരത്തി പറയേണ്ട ആവശ്യമില്ല. കുര്‍ആനില്‍ പറഞ്ഞിരിക്കുന്ന കുറെ കാര്യങ്ങള്‍ യുക്തിരഹിതവും  അസംബന്ധവുമാണെന്നു പറയാന്‍ വേണ്ടി ഉപമയിലേക്കോടുന്നത് എന്തിനാണ്. മൊഹമ്മദ് സ്വര്‍ഗ്ഗത്തിലെ ഹൂറികളേപ്പറ്റി പറഞ്ഞത് ശുദ്ധ സംബന്ധമാണെന്ന് സുബോധമുള്ള ആര്‍ക്കും മനസിലാകും. സക്കീര്‍ നായിക്കിനും അതറിയാം. പക്ഷെ അത് തുറന്ന് പറഞ്ഞാല്‍ അള്ളാ നരകത്തിലെ തീയിലിട്ടു ചുടുമെന്ന പേടിയുണ്ട്. എന്നു വച്ചാല്‍ അന്ധവിശ്വാസമുണ്ട് എന്ന്. അതുകൊണ്ട് അതിനെയൊക്കെ ന്യായീകരിക്കേണ്ട ബാധ്യത സക്കീര്‍ നായിക്കിനുണ്ട്.

ഇതേ മനസിക അവസ്ഥയാണ്, ഇപ്പോള്‍ ലോകമെങ്ങും  അക്രമം കാണിക്കുന്ന മുസ്ലിങ്ങള്‍ക്കുള്ളതും. ഒറ്റ ദിവസം പ്രദര്‍ശനം നടത്തി ആരും ശ്രദ്ധിക്കാതെ മറന്നു കളഞ്ഞ ഒരു മൂന്നാം കിട സിനിമയുടെ പേരില്‍ അവര്‍ അമേരിക്കന്‍ അംബാസഡറെ വരെ കൊന്നു. മുസ്ലിം പ്രവാചകനെ വിമര്‍ശിക്കുന്നതും കളിയാക്കുന്നതും  ക്ഷമിക്കാനാവാത്ത തെറ്റാണെന്ന അന്ധവിശ്വസം ആണതിന്റെ പിന്നില്‍.,. പക്ഷെ അത് മൊഹമ്മദിന്റെ കാര്യത്തില്‍ മാത്രമേ ഉള്ളു. മുസ്ലിങ്ങള്‍ പ്രവാചകനാണെന്ന് അംഗീകരിക്കുന്ന ക്രിസ്ത്യാനികളുടെ ദൈവത്തേപ്പറ്റി എന്തു പറഞ്ഞാലും മുസ്ലിങ്ങളാരും അതിനെതിരെ ജിഹാദ് നടത്തില്ല. യേശുവിനു ഭാര്യയുണ്ടായിരുന്നു എന്ന ഒരു "കണ്ടുപിടുത്ത"മിപ്പോള്‍  മാദ്ധ്യമങ്ങളിലുണ്ട്. അത് ഇസ്ലാം വിശ്വാസത്തിനെതിരെയാണ്.

യേശുവിന്റെ ഇപ്പോഴും ജീവിച്ചിരിക്കുന്ന സന്തതിപരമ്പരകളുടെ ചലച്ചിത്രാവിഷ്കരണം ഉണ്ടായപ്പോഴും മുസ്ലിങ്ങള്‍ക്കത അപമാനകരമയി തോന്നിയില്ല. പക്ഷെ മൊഹമ്മദിന്റെ ജീവിതത്തിലെ ചില സംഭവങ്ങളുടെ വികലമായ ചിത്രീകരണം ഉണ്ടായപ്പോള്‍ മുസ്ലിം ലോക മുഴുവനും പൊട്ടിത്തെറിച്ചു.

മലക്ക് said...

അരി എത്ര എന്ന് ചോദിക്കുമ്പോള്‍ പയര് നാല് നാഴി എന്ന് പറയുന്ന പോലെയാ താങ്കളുടെ മറുപടി. ഞാന്‍ ഒന്നും നീട്ടിപ്പരത്തി പറഞ്ഞിട്ടില്ല. എല്ലാവര്ക്കും മനസിലാകുന്ന രീതിയില്‍ തന്നെ ആണ് പറഞ്ഞത്. ഇനി പയര് നാല് നാഴി എന്ന് ഞാനും പറയാം

എന്റെ സംശയം അതല്ല. ഖുറാനില്‍ ഉള്ളതിലും എത്രയോ മടങ്ങ്‌ മണ്ടത്തരങ്ങള്‍ ബൈബിളില്‍ ഉണ്ട്? എന്തുകൊണ്ട് അതൊന്നും വിമര്‍ശിക്കുന്നില്ല? വിമര്‍ശനം തൊഴില്‍ ആക്കിയ താങ്കളുടെ കണ്ണില്‍ അതൊന്നും കാണില്ലേ? അങ്ങനെ ഉള്ള താങ്കള്‍ എന്തിനാണ് യേശുവിനെ വിമര്‍ശിച്ചാല്‍ മുസ്ലീങ്ങള്‍ ജിഹാദ് നടത്തണം എന്ന് അഭിപ്രായപ്പെടുന്നത്? അതായത് ഇതേ കുഴപ്പം താങ്കള്‍ക്കും ഉണ്ടെന്നു തന്നെ അല്ലെ? യേശുവിനു ഭാര്യ ഉണ്ടെങ്കില്‍ എന്താണ് കുഴപ്പം? യേശു കല്യാണം കഴിക്കാന്‍ പാടില്ലേ? എത്രയോ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു ആണ് ക്രിസ്തുമതം പ്രചരിപ്പിക്കപ്പെട്ടത്? കൊന്നു കൊലവിളിച്ചു മതം പ്രച്ചരിപ്പിച്ചവരെ അല്ലെ വലിയ പുണ്യാലനമാര്‍ ആക്കി വച്ചിരിക്കുന്നത്? അന്നൊക്കെ ക്രിസ്തുമതം സ്വീകരിക്കാത്തത് ക്ഷമിച്ചിരുന്നോ?

ഈ കഴിഞ്ഞ ദിവസം പോലും അഫ്ഗാനിസ്ഥാനില്‍ നിരപരാധികളായ എത്ര സ്ത്രീകളെ കൊന്നു? യേശു ആണോ അത് ചെയ്തത്? പഠിപ്പും വിദ്യാഭാസം ഇല്ലാത്തവര ഇസ്ലാമിനെ പോലും അറിയാതെ ചിലര്‍ നടത്തുന്ന ആക്രമണങ്ങള്‍ ആണോ, ഇതെല്ലാം ഉണ്ടെന്നു അവകാശപ്പെടുന്ന അമേരിക്കക്കാരും മറ്റും നടത്തുന്ന ആക്രമണം ആണോ ആദ്യം വിമര്സ്സിക്കപ്പെടെണ്ടത്? ലോകത്തുള്ള എല്ലാ മുസ്ലീങ്ങളുടെയും മാനസികാവസ്ഥ താങ്കള്‍ കണ്ടുപിടിച്ച സ്ഥിതിക്ക് എല്ലാം ഉണ്ടായിട്ടും കൊല്ലാന്‍ നടക്കുന്ന ക്രിസ്ത്യാനികളുടെ എന്ത് തരം മാനസികാവസ്ഥ ആണെന്ന് കൂടി കണ്ടുപിടിക്ക്.

kaalidaasan said...

>>>>എന്റെ സംശയം അതല്ല. ഖുറാനില്‍ ഉള്ളതിലും എത്രയോ മടങ്ങ്‌ മണ്ടത്തരങ്ങള്‍ ബൈബിളില്‍ ഉണ്ട്? എന്തുകൊണ്ട് അതൊന്നും വിമര്‍ശിക്കുന്നില്ല? വിമര്‍ശനം തൊഴില്‍ ആക്കിയ താങ്കളുടെ കണ്ണില്‍ അതൊന്നും കാണില്ലേ? അങ്ങനെ ഉള്ള താങ്കള്‍ എന്തിനാണ് യേശുവിനെ വിമര്‍ശിച്ചാല്‍ മുസ്ലീങ്ങള്‍ ജിഹാദ് നടത്തണം എന്ന് അഭിപ്രായപ്പെടുന്നത്?<<<<<


മലക്,

ഏത് പുസ്തകത്തില്‍ മണ്ടത്തരം കൂടുതലാണെന്നത് എന്റെ വിഷയമല്ല.. കുര്‍ആന്‍ എന്ന പുസ്തകത്തിലെ പല മണ്ടത്തരങ്ങളും ശാസ്ത്ര സത്യങ്ങളാണെന്ന പ്രചരണത്തേക്കുറിച്ചാണു ഞാനിവിടെ പരാമര്‍ശിച്ചത്. ബൈബിളിലെ മണ്ടത്തരങ്ങളൊക്കെ ശാസ്ത്ര സത്യങ്ങളാണെന്ന് ആരെങ്കിലും പ്രചരിപ്പിക്കുണ്ടെങ്കില്‍ ഞന്‍ വിമര്‍ശിക്കാം.

യേശുവിനെ വിമര്‍ശിച്ചാല്‍ മുസ്ലീങ്ങള്‍ ജിഹാദ് നടത്തണം എന്ന് ഞാന്‍ അഭിപ്രായപ്പെട്ടിട്ടില്ല. എല്ലാ പ്രവാചകരും ഒരുപോലെയുള്ള ഇസ്ലാമിലെ ഈസാ പ്രവാചകനെ വിമര്‍ശിക്കുന്നത് കണ്ടിട്ടും ഒരു മുസ്ലിമും  ജിഹാദിനിറങ്ങിക്കാണാറില്ല. അതെന്തുകൊണ്ടാണെന്നു ചോദിച്ചതേ ഉള്ളു.

kaalidaasan said...

>>>>യേശുവിനു ഭാര്യ ഉണ്ടെങ്കില്‍ എന്താണ് കുഴപ്പം? യേശു കല്യാണം കഴിക്കാന്‍ പാടില്ലേ? <<<<<

മലക്,

എനിക്ക് കുഴപ്പമൊന്നുമില്ല. യേശു കല്യാണം കഴിച്ചതായി കുര്‍ആന്‍ പറയുന്നില്ല. അത് മുസ്ലിം വിശ്വാസത്തിനെതിരാണ്. ഒരു പ്രവാചകനേപ്പറ്റി ഇല്ലാത്ത കാര്യം പറയുമ്പോള്‍ എന്തുകൊണ്ട് മുസ്ലിങ്ങള്‍ അതിനെ എതിര്‍ക്കുന്നില്ല? മൊഹമ്മദിനേപ്പറ്റി ഉള്ളതു പറയുമ്പോള്‍ പോലും എതിര്‍ക്കുന്നു.


ഫ്രാന്‍സില്‍ ആരോ വരച്ച കാര്‍ട്ടൂണില്‍ മൊഹമ്മദിനെ നഗനായി ചിത്രീകരിച്ചിന്റെ പേരിലും മുസ്ലിങ്ങള്‍ ബഹളമുണ്ടാക്കുന്നുണ്ട്. യേശു കല്യാണം കഴിച്ചതായി ചിത്രീകരിക്കാന്‍  പാടില്ലേ എന്നു ചോദിക്കുമ്പോള്‍ മൊഹമ്മദിനെ നഗ്നനായി ചിത്രീകരിക്കാന്‍ പാടില്ലേ എന്ന് തിരിച്ചും ചോദിക്കാം.

kaalidaasan said...

>>>>എത്രയോ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു ആണ് ക്രിസ്തുമതം പ്രചരിപ്പിക്കപ്പെട്ടത്? കൊന്നു കൊലവിളിച്ചു മതം പ്രച്ചരിപ്പിച്ചവരെ അല്ലെ വലിയ പുണ്യാലനമാര്‍ ആക്കി വച്ചിരിക്കുന്നത്? അന്നൊക്കെ ക്രിസ്തുമതം സ്വീകരിക്കാത്തത് ക്ഷമിച്ചിരുന്നോ? <<<<<

മലക്,

എല്ലാ മതങ്ങളും പ്രചരിച്ചങ്ങനെ തന്നെയാണ്. അറേബ്യയില്‍ യുദ്ധം ചെയ്താണ്, മൊഹമ്മദ് അധികാരം പിടിച്ചടക്കിയത്. അറേബ്യക്കു ചുറ്റുമുള്ള രാജ്യങ്ങള്‍ സ്വമേധയാ വന്ന് ഇസ്ലാമിക സാമ്രാജ്യത്തോട് ചേര്‍ന്നതല്ല. യുദ്ധം ചെയ്തു തന്നെയാണു പിടിച്ചടക്കി സാമ്രാജ്യത്തോട് ചേര്‍ത്തത്. അങ്ങനെ ചെയ്ത ഖലീഫമാരെ ഒക്കെ ഇസ്ലാമും പുണ്യാളന്‍മാരാക്കി തന്നെയാണു വച്ചിരിക്കുന്നത്.

kaalidaasan said...

>>>>ഈ കഴിഞ്ഞ ദിവസം പോലും അഫ്ഗാനിസ്ഥാനില്‍ നിരപരാധികളായ എത്ര സ്ത്രീകളെ കൊന്നു? യേശു ആണോ അത് ചെയ്തത്? <<<<<

മലക്,

അഫ്ഘാനിസ്താനില്‍ മാത്രമല്ല, ഇറാക്കിലും ലിബിയയിലും ഒക്കെ അനേകം നിരപരാധികള്‍ കൊലചെയ്യപ്പെടുന്നുണ്ട്. അതില്‍ കൂടുതല്‍ നിരപരാധികല്‍ ഇസ്ലാമിക രാജ്യങ്ങളില്‍ സഹ് മുസ്ലിങ്ങളുടെ ബോംബ് കൊണ്ട് മരിക്കുന്നുണ്ട്. അതൊക്കെ യേശു ചെയ്തതാണെന്ന് ആരും പറയുന്നില്ല. യേശുവിന്റെ പേരില്‍ ചെയ്യുന്നു എന്നുപോലും പറയുന്നില്ല.

അഫ്ഘാനിസ്താനില്‍  യുദ്ധം നടക്കുന്നു. അമേരിക്കയില്‍ ചെന്ന് യുദ്ധം നടത്തിയതിനു അമേരിക്ക അഫ്ഘാനിസ്തനില്‍ വന്ന് തിരിച്ചടിക്കുന്നു. അത് അടുത്തകാലത്തൊന്നും അവസാനിക്കുമെന്നും തോന്നുന്നില്ല. അങ്ങോട്ടടിച്ചാല്‍ തിരിച്ചും കിട്ടുമെന്ന് ഓര്‍ക്കണം. അമേരിക്കയും അല്‍ ഖയിദയും അടിച്ചും തിരിച്ചടിച്ചും വിനോദിക്കുന്നു. നിരപരധികള്‍ കൊല്ലപ്പെടുന്നുണ്ടോ ഇല്ലയോ എനത് യുദ്ധം ചെയ്യുന്നവരുടെ പ്രശ്നമല്ല.

സ്ത്രീകള്‍ മാത്രമല്ല. പുരുഷന്‍മാരും അഫ്ഘാനിസ്താനില്‍  കൊല്ലപ്പെടുന്നുണ്ട്. സ്ത്രീകളുടെ കാര്യത്തില്‍ മാത്രം മലക്കിനിത്ര ഉത്ഖണ്ഠ എന്താണ്? ഇസ്ലാമിക നിയമപ്രകാരം സ്ത്രീക്ക് പുരുഷനു ലഭിക്കുന്ന സ്വത്തിന്റെ പകുതിയേ ലഭിക്കു. സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെ സാക്ഷ്യത്തിന്റെ നാലിലൊന്നേ വിലയുമുള്ളു. പിന്നെ കുര്‍ആന്‍ പ്രകാരം നരകത്തില്‍ പോകുന്നത് ഭൂരിഭാഗം സ്ത്രീകളുമാണ്.

kaalidaasan said...

>>>> പഠിപ്പും വിദ്യാഭാസം ഇല്ലാത്തവര ഇസ്ലാമിനെ പോലും അറിയാതെ ചിലര്‍ നടത്തുന്ന ആക്രമണങ്ങള്‍ ആണോ, ഇതെല്ലാം ഉണ്ടെന്നു അവകാശപ്പെടുന്ന അമേരിക്കക്കാരും മറ്റും നടത്തുന്ന ആക്രമണം ആണോ ആദ്യം വിമര്സ്സിക്കപ്പെടെണ്ടത്?<<<<<

മലക്,

പഠിപ്പുള്ളവര്‍ നടത്തിയാലും അതില്ലാത്തവര്‍ നടത്തിയാലും അക്രമം അക്രമം തന്നെയാണ്. അമേരിക്കയില്‍ ചെന്ന് അക്രമം നടത്തിയതിനെതിരെ അവര്‍ തിരിച്ചടിക്കുന്നു.

മുസ്ലിങ്ങള്‍ക്ക് പഠിപ്പും വിദ്യാഭ്യാസവും ഇല്ലാത്തത് അമേരിക്കയുടെ കുറ്റമല്ല. പഠിപ്പുള്ള അമേരിക്ക, പഠിപ്പിലാത്ത മുസ്ലിങ്ങള്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് നേരെ കണ്ണടക്കണമെന്നു പറഞ്ഞാല്‍ അവര്‍ കേള്‍ക്കണ്ടേ?

രണ്ടു ദുഷ്ട ശക്തികള്‍ തമ്മില്‍ പോരടിക്കുന്നു. ആരു ജയിക്കുമെന്ന് കാത്തിരുനു കാണാം. ലിബിയയിലെ അമേരിക്കന്‍ അംസാഡറേ കൊന്ന് അടുത്ത അടിക്ക് തല വച്ചു കൊടുത്തിട്ടുണ്ട്, ലിബിയയിലെ ചില മണ്ടന്‍മാര്‍. എത്ര നിരപരാധി സ്ത്രീകള്‍ അവിടെ ഇനി കൊല്ലപ്പെടുമെന്ന് പിന്നീടറിയാം.

kaalidaasan said...

>>>> ലോകത്തുള്ള എല്ലാ മുസ്ലീങ്ങളുടെയും മാനസികാവസ്ഥ താങ്കള്‍ കണ്ടുപിടിച്ച സ്ഥിതിക്ക് എല്ലാം ഉണ്ടായിട്ടും കൊല്ലാന്‍ നടക്കുന്ന ക്രിസ്ത്യാനികളുടെ എന്ത് തരം മാനസികാവസ്ഥ ആണെന്ന് കൂടി കണ്ടുപിടിക്ക്.<<<<<

മലക്,

കണ്ടുപിടിക്കാനൊന്നുമില്ല.

കൊല്ലുന്നവരുടെ എല്ലാം മാനസിക അവസ്ഥ ഒന്നു തന്നെ. മുസ്ലിമായാലും ക്രിസ്ത്യാനി ആയാലും. കൊന്ന് കൊതി തീരുമ്പോള്‍ നിറുത്തട്ടെ.

കൊന്നു സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ ക്രിസ്ത്യാനികളുടെ ദൈവം പ്രതിഫലമൊന്നും നല്‍കില്ല.അതുകൊണ്ട് അവരുടെ ദൈവത്തിനു വേണ്ടി അവര്‍ കൊല്ലാനൊന്നും പോകാറില്ല. പക്ഷെ മുസ്ലിങ്ങള്‍ അള്ളാക്ക് വേണ്ടി കൊല്ലാന്‍ ഇറങ്ങി ചത്ത് ചെല്ലുമ്പോള്‍ പ്രതിഫലമുണ്ട്. ഹൂറികളും, നിത്യബാലന്‍മരും, മദ്യപ്പുഴകളും ഒക്കെ മോഹിക്കുന്ന അനേകം മുസ്ലിങ്ങളുള്ളപ്പോള്‍  അതൊക്കെ സ്വാഭാവികമാണുതാനും.

kaalidaasan said...

>>>അരി എത്ര എന്ന് ചോദിക്കുമ്പോള്‍ പയര് നാല് നാഴി എന്ന് പറയുന്ന പോലെയാ താങ്കളുടെ മറുപടി. ഞാന്‍ ഒന്നും നീട്ടിപ്പരത്തി പറഞ്ഞിട്ടില്ല. എല്ലാവര്ക്കും മനസിലാകുന്ന രീതിയില്‍ തന്നെ ആണ് പറഞ്ഞത്. ഇനി പയര് നാല് നാഴി എന്ന് ഞാനും പറയാം.<<<<


മലക്ക്,

കുര്‍ആനില്‍ മണ്ടത്തരങ്ങളുണ്ട് എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. കുറെ നല്ല കാര്യങ്ങളുണ്ടായാലും ഇല്ലെങ്കിലും ആ മണ്ടത്തരങ്ങള്‍  മണ്ടത്തരങ്ങളല്ലാതാകില്ല. അത് സമ്മതിക്കുന്നതിനു പകരം അമ്മയുടെ ഉപദേശങ്ങളുടെ ഉപമ പറഞ്ഞതുകൊണ്ടാണ്, നീട്ടി പരത്തി പറയേണ്ടതുണ്ടോ എന്ന് ഞാന്‍ ചോദിച്ചതും. അത് മനസിലായില്ലെങ്കില്‍ വീണ്ടും പറയാം. കുര്‍ആനില്‍ മണ്ടത്തരങ്ങളുണ്ട്. അനേകമുണ്ട്. ഒരു മുസ്ലിമും അത് സമതിക്കില്ല. സമ്മതിച്ചാല്‍ ദൈവം ഇറക്കിയത് എന്ന മിത്താകെ തകര്‍ന്നുവീഴും. മണ്ടത്തരം പറയുന്ന ശക്തി ഏതായലും ദൈവം അല്ലല്ലോ.

മണ്ടത്തരങ്ങളൊക്കെ മണ്ടത്തരങ്ങളാണെന്നു മനസിലാകണമെങ്കില്‍ ആദ്യം ചില്‍ ആന്ധവിശ്വസങ്ങളൊക്കെ ഉപേക്ഷിക്കേണ്ടി വരും. അതുണ്ടാകാത്തിടത്തോളം  ഒരു മണ്ടത്തരവും മനസിലാകില്ല. എല്ലാ ഇസ്ലാമിക ചിന്തകരും വീറോടെ ന്യായീകരിക്കുന്ന ഹൂറികള്‍ ഇല്ല എന്ന് താങ്കള്‍ക്ക് മനസിലായല്ലോ. അതൊരു ചെറിയ ആരംഭം മാത്രമാണ്. ഇപ്പോള്‍ താങ്കളിവിടെ പരാമര്‍ശിച്ച സക്കീര്‍ നായക്കിനേക്കാളും വീറോടെ കുര്‍ആനിലെ മണ്ടത്തരങ്ങള്‍ക്ക് ന്യായീകരണം  നല്‍കി നടന്ന വ്യക്തിയായിരുന്നു ഫര്‍ഹാന്‍ ഖുറേഷി.

ഖുറേഷി നടത്തിയ കുറെയേറെ സംവാദങ്ങള്‍ ഇപ്പോഴും യു റ്റ്യൂബില്‍ ഉണ്ട്. ഇസ്ലാമിനെയും കുര്‍ആനെയും ന്യായീകരിക്കുന്നതും മറ്റ മതവിശ്വാസങ്ങളെ അവഹേളിക്കുന്നതും ചോദ്യം ചെയ്യുന്നതും പുച്ഛിക്കുന്നതും  അനേകമുണ്ട്.

Farhan Qureshi vs. David Wood: Can We Trust the Qur'an? 01

Sam Shamoun vs. Farhan Qureshi: "Is the Trinity in the Old Testament?"

James White and Farhan Qureshi, "Did Jesus Claim to be God"

എന്നിട്ട് അവസാനം കുര്‍അന്‍ ആധുനിക കാലത്തിനു യോജിച്ചതല്ല എന്ന് പ്രഖ്യാപിച്ച് അദ്ദേഹം ​ഇസ്ലാം ഉപേക്ഷിച്ചു.

kaalidaasan said...

>>>ഒരു മതത്തെയോ മത വിചാരങ്ങളെയോ വിമര്‍ശിക്കുമ്പോള്‍ അതിനെ പറ്റി ആധികാരികമായി അറിഞ്ഞിട്ടു സംസാരിക്കുന്നവരെ വിമര്‍ശിക്കുന്നത് അല്ലെ കൂടുതല്‍ ഉചിതം എന്നല്ലേ ഞാന്‍ പറഞ്ഞത്? ഖുറാന്‍ ആധികാരികമായി പഠിച്ചവരെ എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ <<<<

മലക്ക്,

സാധാരണ മനുഷ്യരൊക്കെ അറിയാനായി ചെയ്യുന്ന പണി പഠിക്കുക എന്നതാണ്. എല്ലാവര്‍ക്കും എല്ലാം ഒരു ദിവസം മലക് വശം ഇറക്കിക്കിട്ടാനുള്ള ഭാഗ്യമില്ലല്ലോ. പഠിക്കാതെ അറിവുണ്ടാക്കുന്ന ഒടിവിദ്യ ഒരു പക്ഷെ മുസ്ലിങ്ങള്‍ക്കേ വശമുണ്ടാകൂ. മറ്റുള്ളവരൊക്കെ പഠിച്ചിട്ടാണ്, അറിവുണ്ടാക്കുക.

ഇതുപോലെ പഠിച്ച് അറിവുണ്ടാക്കി ഇസ്ലാമില്‍ ചേര്‍ന്ന വ്യക്തിയായിരുന്നു ഫര്‍ഹാന്‍ ഖുറേഷി. അഹമ്മദിയ മുസ്ലിമായ ജനിച്ച അദ്ദേഹം അറിവുണ്ടാക്കി, ഇസ്ലാമില്‍ ചേര്‍ന്ന്, സക്കീറിനേപ്പോലെ ഇസ്ലാമിന്റെ ചാവേറായി നടന്നു വര്‍ഷങ്ങളോളം.


എന്നിട്ട് അവസാനം കുര്‍അന്‍ ആധുനിക കാലത്തിനു യോജിച്ചതല്ല എന്ന് പ്രഖ്യാപിച്ച് അദ്ദേഹം ​ഇസ്ലാം ഉപേക്ഷിച്ചു.

ഇസ്ലാം ഉപേക്ഷിച്ചപ്പോള്‍ അദ്ദേഹം നടത്തിയ പ്രസ്താവന ഇതാണ്.


I Declare My Apostasy

After years of having been involved in think tanks, advocacy groups, da’wah (invitation or propagation) initiatives and academic apologetics as a Muslim, I have I decided to evolve my perspective of reality and existence as knowledge has reached me and renounce my faith in Islam. This was a thought out decision that took months of prayer, consideration, evaluation and knowledge-seeking on my part. Every bit as it has been a search for meaning and truth is has been a grieving process for me to realize that what I have been attached to all of these years is in fact not the ultimate reality behind our existence. Nevertheless it is simultaneously liberation and continued enlightenment that brings about serenity and peace of mind for me as well.

My apostasy has not been based on disliking Islam or its requirements rather it was based on a realization that Islam is in direct contradiction with contemporary knowledge involving and including science, philosophy, ethics, anthropology, and the field which I am most interested in, educated in and practice as my line of work, namely, psychology: the science and study of human behavior.

kaalidaasan said...

In the coming months I plan to contribute articles to FFI which explore the behavior and psyche of the different types of Muslims out there: the western Muslim, the mystic (Sufi), the purist (Salafi), and the politically driven (Hizb/Ikhwan) are among the many colors of the Ummah, each having its own set of advocates with unique behaviors and mentality. I have spent time and energy studying and experiencing the different denominations and sub-cultures within the Ummah. Having experienced their spirituality and religiosity first hand, having studied with their scholars and preachers, and having read books, articles and arguments from them, I believe that I have a grasp of where they stand psychologically and I plan to explore this more in-depth in the near future as I publish articles.

I realized that 1400 years worth of consistent Islamiyya theology is not what I believed was the ultimate truth, rather I realized that it was a primitive attempt at understanding and implementing social, spiritual, religious and ethical standards. These seventh century standards might give slight insight into how humanity, and in this case, Arab civilization was evolving and progressing from its previous ‘jahiliyya’ or ignorance, and yet effectively became stagnant with its own set of conservative traditionalism that would not allow Arab civilization to move forward. The only attempts at progression were the rationalist Mu’tazilites of the eight century which gave rise to what many observe as the Golden Age of Islam. Yet these rationalists were viewed as heretics and apostates themselves and would become extinct by the thirteenth century. Instead dogmatic traditionalism or Sunnah would thrive in the Muslim world and the European Renaissance with its progressive attitude would pick up where the all but extinct Middle Eastern rationalists left off.

Perhaps the most important realization I have come to is that I would receive the death penalty under Shariah law for simply coming to these conclusions or realizations. This disturbs me to the core and demonstrates how the Ummah uses fear tactics under its Shariah system in order to preserve and strengthen their theological and political agenda. What I am grateful for however is the opportunity to witness the evolution of humanity where we no longer are restricted by primitive forms of theology and law and yet we continue to strive for integrity, honesty, humility, character development, and moral stability. There is a promising future for our species and not a dark one as theologians are attempting to brainwash their adherents with.

As a Muslim apologist I remember debating at numerous types of venues including Mosques, Churches, Universities, Convention Halls and Libraries. Having engaged with notable Christian apologists such as Dr. James White, Dr. Tony Costa and Professor David Wood, I learned that the purpose of apologetics was not confrontation rather to come to an understanding of truth even if it meant evolving one’s own perspective. The idea of receiving an apparent truth is to embrace it, not fight it. The moment we try to fight an apparent truth or reality we begin to dwell in hypocrisy: understanding that something is apparently true and yet denying it for selfish reasons or attachment to preconceived notions. I want to thank Ali Sina for giving me the platform to explore Islam and to expose its primitive nature as incompatible with contemporary reality unless and until Muslims choose to reform it.

kaalidaasan said...

>>>ഒന്ന് ഒറ്റ മുസ്ലിം രാജ്യങ്ങളിലും സമാധാനം ഇല്ല എന്ന താങ്കളുടെ നിരീക്ഷണം. സഹോദരാ താങ്കള്‍ വളരെയധികം ശരി തന്നെ. എന്നാല്‍ ഇതിനുള്ള കാരണങ്ങള്‍ വ്യക്തമായി കണ്ടെത്താന്‍ കഴിയും, ചില ചരിത്രങ്ങള്‍ വായിച്ചാല്‍. ഇസ്രയേല്‍ രൂപീകരണം, അറേബ്യയിലെ എന്ന കണ്ടെത്തല്‍, അമേരിക്കയുടെയും ബ്രിട്ടന്റെയും യുധക്കൊതികളും സാമ്രാജ്യത്ത മോഹങ്ങളും തുടങ്ങി ഇതുമായി ബന്ധപ്പെട്ട ഒരുപാട് നീളുന്ന കഥകള്‍ ഇതിനു പിന്നിലുണ്ട്.<<<<

സുഹൈല്‍,

പാലസ്തീനിലെ ഇസ്രയേല്‍ രൂപീകരണവും  അറേബ്യയിലെ എണ്ണ കണ്ടെത്തലും എങ്ങനെ മറ്റ് രാജ്യങ്ങളിലെ മുസ്ലിങ്ങളുടെ സമാധാനം ​കെടുത്തുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല.

അമേരിക്കയുടെയും ബ്രിട്ടന്റെയും യുദ്ധക്കൊതികളും സാമ്രാജ്യത്ത മോഹങ്ങളും മുസ്ലിങ്ങള്‍ ആവും പോലെ ഉപയോഗപ്പെടുത്തുന്നുണ്ട്. സോവിയറ്റ് യൂണിയനെതിരെ പോരാടാന്‍ അവരുടെ സഹായം നിര്‍ലോഭം മുസ്ലിങ്ങള്‍ വാങ്ങിച്ചപ്പോളൊന്നും താങ്കളേപ്പോലുള്ളവര്‍ അതിനെ എതിര്‍ത്തു കണ്ടില്ല. ലോകം മുഴുവനുമുള്ള മുസ്ലിങ്ങള്‍ അഫ്ഘാനിസ്താനില്‍ സോവിയറ്റ് യൂണിയനെതിരെ ജിഹാദു നടത്താന്‍ ഈ സാമ്രാജ്യത്വത്തിന്റെ പണം യാതൊരു ഉളുപ്പുമില്ലാതെ വാങ്ങിയില്ലേ? അന്നില്ലാത്ത ധാര്‍മ്മിക രോഷം എന്തേ ഇപ്പോഴുണ്ടായത്?

കാഷ്മീരില്‍ ഇന്‍ഡ്യന്‍  സര്‍ക്കാരിനെതിരെ പോരാടാന്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള മുസ്ലിങ്ങള്‍ സി ഐ എ നല്‍കിയ സഹായം മേടിച്ചിട്ടുണ്ട്. കേരളത്തിലെ ഒരു മുസ്ലിമിനും അത് മോശമാണെന്നു തോന്നിയില്ല.

സദ്ദാം ഹുസ്സൈനും അമേരിക്കന്‍ സഹായം നല്ല തോതില്‍ കിട്ടി. ഇന്നും സദ്ദാമിനെ വീരനായകനായി കേരളത്തിലെ മുസ്ലിങ്ങള്‍ പോലും കരുതുന്നു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ഗദ്ദാഫി നടത്തിയ ജിഹാദിനെ എല്ലാ മുസ്ലിങ്ങളും പിന്തുണച്ചിരുന്നു. എന്നിട്ട് അതേ ഗദ്ദാഫിയെ മുസ്ലിങ്ങള്‍ തന്നെ തല്ലിക്കൊന്നു.

അമേരിക്കന്‍ സഹായം  ഇപ്പൊഴും വാങ്ങുന്ന പാക്സിത്നാനാണ്, ലോകത്തിലെ ഏറ്റവും വലിയ ജിഹാദ് ഫാക്റ്ററി. ലോകം മുഴുവന്‍ ഭീകരാക്രമണം നടത്തിയ മുസ്ലിങ്ങളൊക്കെ ഈ ഫാക്റ്ററിയുടെ ഉത്പന്നങ്ങളാണ്.

താങ്കള്‍ വായിച്ചു പഠിച്ച ചരിത്രത്തില്‍ ഇവയൊക്കെ ഉണ്ടോ?

kaalidaasan said...

>>>എല്ലാ നാടുകളിലും പ്രശ്നങ്ങളുണ്ട്, അതിനു പിന്നില്‍ വെറും ആയുധ കച്ചവടവും, ധികാര, ധന,ലാഭ മദ മോഹങ്ങള്‍ മാത്രമാണ് സഹോദരാ. പിന്നെ ഒരു സത്യം താങ്കള്‍ പറഞ്ചു, പ്രകോപിതരാക്കാന്‍ ഏറ്റവും എളുപ്പമുള്ള രു മണ്ടന്‍ സംഘമായി ഇന്നത്തെ മുസ്ലിം മാറിയിരിക്കുന്നു.<<<<


സുഹൈല്‍,

എല്ലാ നാടുകളിലും പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് മുസ്ലിം  നാടുകളിലും പ്രശ്നങ്ങളുണ്ട് എന്ന താങ്കളുടെ ന്യായീകരണം  എന്നെ വല്ലാതെ ചിരിപ്പിക്കുന്നുണ്ട്. അതിന്റെ അര്‍ത്ഥം മുസ്ലിങ്ങളൊക്കെ കൊട്ടിപ്പാടുന്ന മഹത്വമൊന്നും ഇസ്ലാമിനില്ല എന്നല്ലേ?

99% മുസ്ലിങ്ങള്‍ മാത്രമുള്ള പാക്സിതാനില്‍ ഷിയകള്‍ സുന്നികളുടെ മോസ്കില്‍ ബോംബ് വച്ച് കൊല്ലുന്നു. സുന്നികള്‍ ഷിയകളുടെ മോസ്കില്‍ ബോംബ് വച്ച് കൊല്ലുന്നു. ഷിയകളും സുന്നികളും അഹമ്മദിയകളുടെ മോസ്കില്‍ ബോംബ് വച്ച് കൊല്ലുന്നു. ഇതിന്റെ പിന്നിലെ ആയുധ കച്ചവടവും, ധിക്കാര, ധന,ലാഭ മദ മോഹങ്ങളും ഒന്ന് വിശദീകരിക്കാമോ? പാകിസ്താനില്ലും അഫ്ഘാനിസ്താനിലും  പരിശീലനം നേടിയ ഇസ്ലാമിക ഭീകരര്‍ അമേരിക്കയിലും ഇംഗ്ളണ്ടിലും, സ്പെയിനിലും  സ്വയം ചാവേറുകളായി മറ്റുള്ളവരെ കൊല്ലുകയാണുണ്ടായത്. ഇതിന്റെ പിന്നിലെ മനശാസ്ത്രം കൂടി ഒന്നു വിശദീകരിക്കാമോ?

പാകിസ്താനില്‍ കഴിഞ്ഞ ഒരു വര്‍ഷം നടന്ന ഈ വക അസംബന്ധത്തിന്റെ കണക്കുകള്‍ ഇവിടെയൊക്കെ ഉണ്ട്.

Pakistan bomb blast kills 'at least nine' in Peshawar

Pakistan: 2 Bomb Blasts Kill 6 People in Karachi

Official: 14 dead in bomb blast in Pakistan

BOMB BLASTS KILL NINE IN PAKISTAN: OFFICIALS

Bomb Blasts in Pakistan, 2012



താങ്കള്‍ മുകളില്‍ പറഞ്ഞ യുദ്ധങ്ങളിലൊക്കെ അനേകം നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അത് മിക്കതും രണ്ട് രാജ്യങ്ങളോ രണ്ടു കൂട്ടം രാജ്യങ്ങളോ നടത്തിയ നേരിട്ടുള്ള യുദ്ധങ്ങളായിരുന്നു. പക്ഷെ മുസ്ലിങ്ങള്‍ നടത്തുന്നതോ? പാക്സിതാനിലെ മുസ്ലിങ്ങള്‍ പരസ്പരം കൊന്നൊടുക്കുന്നത് ഏത് വകുപ്പില്‍ വരും സഹോദരാ?

അമേരിക്കന്‍ ആദിവാസികളെ കൊന്നൊടുക്കിയതും ഓസ്റ്റ്രേലിയന്‍ ആദിവസികളെ കൊന്നൊടുക്കിയതും ഒക്കെ ഭീകരത തന്നെയാണ്. പക്ഷെ അതൊന്നുമിപ്പോള്‍ മുസ്ലിങ്ങള്‍ നടത്തുന്ന കൊലപാതകങ്ങളുടെ ന്യായീകരണമാകുന്നില്ല.

ഒരു കാര്യം എടുത്തു പറയട്ടെ. സെര്‍ബിയ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തപ്പോള്‍ മുസ്ലിങ്ങളുടെ പക്ഷത്തു നിന്നും യുദ്ധം ചെയ്ത് മുസ്ലിങ്ങളെ കൂട്ടത്തോടെ കൊലചെയ്യുന്നതില്‍ നിന്നും അവരെ രക്ഷപ്പെടുത്തിയത് യുദ്ധക്കൊതി ഉണ്ടെന്ന് താങ്കളാക്ഷേപിക്കുന്ന അമേരിക്കയും ബ്രിട്ടനുമായിരുന്നു. മുസ്ലിങ്ങളെ കൊന്നൊടുക്കല്‍ അവരുടെ നയമായിരുന്നെങ്കില്‍ അവര്‍ കയ്യും കെട്ടി നോക്കി നില്‍ക്കുമായിരുന്നു.

kaalidaasan said...

>>>>>>സുഡാനില്‍ പെട്രോള്‍ സമ്പന്നമായ പ്രദേശത്തിന്റെ അധികാരമാണ് ഇസ്രായേലിന്റെ ഒത്താശയോടെ തെക്കും വടക്കുമായി പിരിയാനുണ്ടായ കാരണം, അല്ലാതെ വെറും മുസ്ലിം രാജ്യമായതല്ല, ലെബനാനില്‍ മുസ്ലിം മിലീശ്ശ്യ ഉണ്ടെങ്കില്‍,അവിടെ ക്രിസ്ത്യന്‍ മിലീശ്യകളും അതി ഭീകരന്മാര്‍ തന്നെ.<<<<<

സുഹൈല്‍,

മറ്റുള്ള രാജ്യങ്ങളുടെ ചരിത്രം ഇത്രയേറെ അരച്ചു കലക്കി കുടിച്ച താങ്കള്‍ സ്വന്തം രാജ്യമായ ഇന്‍ഡ്യയുടെ ചരിത്രം പഠിച്ചിട്ടുണ്ടോ? എന്തായിരുന്നു ഇന്‍ഡ്യയും പാകിസ്താനും ആയി പിരിയാനുണ്ടായ കാരണം? പക്ഷെ അത് താങ്കളേപ്പോലുള്ള മുസ്ലിങ്ങള്‍ പഠിക്കില്ല. വേണമെങ്കില്‍ അതിനു ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തും.

സുഡാനില്‍ ക്രൈസ്തവ ഭൂരിപക്ഷമുള്ള തെക്കന്‍ നടുകള്‍ മുസ്ലിം ഭൂരിപക്ഷമുള്ള വടക്കന്‍ നാടുകളുടേ അടിമത്തം വേണ്ട എന്നു വച്ച് യുദ്ധം ചെയ്ത് പിരിഞ്ഞ് പോയി. ഇന്‍ഡ്യയില്‍ ഹിന്ദുഭൂരിപക്ഷത്തിന്റെ അടിമത്തം വേണ്ട എന്നു വച്ച് മുസ്ലിങ്ങള്‍ പിരിഞ്ഞ് പോയി പാകിസ്ഥാന്‍ ഉണ്ടാക്കിയതുപോലെ. ഇപ്പോഴും  കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടു പോലെ ഉള്ള തീവ്ര മുസ്ലിം സംഘടനകള്‍  മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഇസ്ലാമിക സ്റ്റേറ്റോ രാജ്യമോ സ്വപ്നം കാണുന്നവരാണ്. ഇന്‍ഡ്യയെ അസ്ഥിരപ്പെടുത്താന്‍ വേണ്ടി ബംഗ്ളാദേശില്‍ നിന്നും മുസ്ലിങ്ങളെ കുടിയിരുത്തിയതുകൊണ്ടാണ്., അസാമില്‍ ഒരിക്കലും ഒടുങ്ങാത്ത കലപാമുണ്ടാകുന്നത്. കലാപത്തില്‍ ബുദ്ധിമുട്ടുണ്ടായ ബംഗ്ളാദേശികളെ സഹായിക്കാന്‍ കേരളത്തിലെ മുസ്ലിങ്ങള്‍ വരെ മുന്നോട്ടു വന്നു. ഇന്‍ഡ്യയെ ഒരു നാള്‍ ഇസ്ലാമിക രാജ്യമാക്കുമെന്ന് പറഞ്ഞു നടക്കുന്ന ഒരു ബ്രിട്ടീഷ് മുസ്ലിമുണ്ട്. അഞ്ചെം ചൌധരി. ഇംഗ്ളണ്ടില്‍ കുടിയേറി പാര്‍ത്ത ശേഷം അതിനെ ഇസ്ലാമിക വത്കരിക്കാന്‍ വേണ്ടി തീവ്രവാദ സംഘടനകളൂണ്ടാക്കി അദ്ദേഹം. അമേരിക്കയെ ആക്രമിച്ച മുസ്ലിം ഭീകരരെ ന്യായീകരിച്ചു ഇസ്ലാമിന്റെ ഈ ചാവേര്‍ പോരാളി.
പടിഞ്ഞാറന്‍ നാടുകളിലൊക്കെ മുസ്ലിം വിരോധമുണ്ടാകാനുള്ള ഒരു കാരണം ഇതുപോലെയുള്ള വിഷ ജന്തുക്കളാണ്.

kaalidaasan said...

contd...


ലെബനോനില്‍ പല പല മിലീഷ്യകളുമുണ്ട്. ജോര്‍ദാനെ വിഭജിച്ച് യഹൂദര്‍ക്കും  മുസ്ലിങ്ങള്‍ക്കും വേണ്ടി രണ്ട് രാജ്യങ്ങളുണ്ടാക്കിയപ്പോള്‍ കുറെ മുസ്ലിങ്ങള്‍ ലെബനോനിലേക്ക് കുടിയേറി. ഭീകര സംഘടനകളുണ്ടാക്കി അവിടത്തെ സമധാനം ഇല്ലാതാക്കി. അതിനോടുള്ള പ്രതികാരമെന്നോണം അവിടത്തെ ക്രിസ്ത്യാനികളും  മിലീഷ്യ ഉണ്ടാക്കി. ഇന്‍ഡ്യ വിഭജിച്ചപ്പോള്‍ ഹിന്ദുക്കളായ ഇന്‍ഡ്യക്കാര്‍ ശ്രീലങ്കയിലോ അഫ്ഘാനിസ്താനിലോ കുടിയേറി അവിടത്തെ മാറ്റി മറിച്ചിരുന്നെങ്കില്‍  ബുദ്ധമതക്കാരും മുസ്ലിങ്ങളും  മിലീഷ്യ ഉണ്ടാക്കി അതിനെതിരെ പോരാടുമായിരുന്നു. പക്ഷെ ഹിന്ദുക്കള്‍ അവര്‍ക്ക് ലഭിച്ച ഭാഗത്ത് തന്നെ ജീവിക്കാന്‍ തീരുമാനിച്ചു. പാലസ്തീനിലെ മുസ്ലിങ്ങള്‍ ലെബനോനിലേക്ക് പോകാതെ ജോര്‍ദാനില്‍ തന്നെ ജീവിച്ചിരുന്നെങ്കില്‍  ലെബാനോനില്‍ ഒരു മിലീഷ്യയും ഉണ്ടാകുമായിരുന്നില്ല.

1948 ലാണ്, ജോര്‍ദാന്‍ വിഭജിച്ച് യഹൂദര്‍ക്ക് വേണ്ടി ഒരു രാജ്യവും മുസ്ലിങ്ങള്‍ക്ക് വേണ്ടി മറ്റൊരു രാജ്യവും ഉണ്ടാക്കിയത്. ഇസ്രയേല്‍ അവരുടെ രാജ്യത്ത് ഒതുങ്ങി കഴിഞ്ഞു. 1967 വരെ പക്ഷെ മുസ്ലിങ്ങള്‍ക്ക് ലഭിച്ച പാലസ്തീന്‍ പ്രദേശത്ത് ഒരു രാജ്യമുണ്ടാക്കാന്‍ മുസ്ലിങ്ങള്‍ ശ്രമിച്ചില്ല. പകരം ഇസ്രായേലിനെ എങ്ങനെ തുടച്ചു മാറ്റാം എന്ന ചിന്തയായിരുന്നു അവര്‍ക്കെന്നും. ഇപ്പോഴും അതു തന്നെ. ഇസ്രായേലിനെ ഒറ്റയടിക്ക് തുടച്ചു മാറ്റാന്‍ അന്ന് ചുറ്റുമുള്ള മുസ്ലിം രാഷ്ട്രങ്ങള്‍ ഇറങ്ങിത്തിരിച്ചു. അന്നു വരെ കയ്യിലുണ്ടായിരുന്ന പാലസ്തീന്‍ പ്രദേശം കൂടി ഇസ്രായേലിന്റെ അധീനതയിലുമായി. പാലസ്തീന്‍ രാഷ്ട്രം ഇന്ന് ഒരു വിദൂര സ്വപ്നം ആയി മാറിക്കൊണ്ടിരിക്കുന്നു. ഇനി ഇറാനുണ്ടാക്കുന്ന അണുബോംബുപയോഗിച്ച് ഇസ്രായേലിനെ ഇല്ലാതാക്കി അവിടെ വീണ്ടും അധീശത്വം സ്ഥാപിക്കാം എന്നാണ്, ഇസ്ലാമിക ലോകത്തിന്റെ സ്വപ്നം.

ഇസ്രായേലുണ്ടാക്കാനും അതിനെ നിലനിറുത്താനും അമേരിക്കയും യൂറോപ്പും ഒകെ വളരെ യത്നിക്കുന്നുണ്ട്. ചരിത്രതീത കാലം മുതലേ യഹൂദര്‍ ജീവിച്ച സ്ഥലമാണു പാലസ്തീന്‍. പാലസ്തീന്‍ ലോക മ്സുലിങ്ങളുടെ സ്വന്തമെന്നു പറയാനുള്ള കാരണം, കുര്‍ആനിലെഴുതി വച്ചിരിക്കുന്ന ഒരു മണ്ടത്തരമാണ്. അതിന്റെ പേരിലാണു മുസ്ലിങ്ങള്‍ ജെറുസലേമിന്റെ അവകാശം  ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. യഹൂദരുടെ കാര്യവും ഇതു തന്നെ. അതവരുടെയും വാഗ്ദത്ത ഭൂമിയാണത്. ഇതുപോലെ ഓരോ മത വിഭഗങ്ങളും അവരവരുടെ വേദപുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോന്ന് ആവശ്യപ്പെട്ടു തുടങ്ങിയാല്‍ ആകെ പ്രശ്നമാകും. ഹിന്ദു വേദപുസ്തക പ്രകാരം അഫ്ഘാനിസ്ഥാന്‍ അവരുടെ പൈക ഭൂമിയാണ്. ഇടുങ്ങിയ മനസോടെ ചരിത്രത്തെ കാണുമ്പോള്‍ ഇതൊക്കെ ശരിയാണെനു തോന്നും.

റോമക്കര്‍ ഭരിക്കുന്നതിനു മുന്നേ പാലസ്തീന്‍ യഹൂദരുടേതായിരുന്നു. പിന്നീടത് ക്രിസ്ത്യാനികളുടെ അധീനതയില്‍ ആയി. അതിനു ശേഷം മുസ്ലിങ്ങളുടെ അധീനതയിലും ആയി. വീണ്ടും ഇപ്പോള്‍ യഹൂദരുടെ അധീനതയില്‍ തിരികെ വന്നു. ഇനി അത് വീണ്ടും മുസ്ലിങ്ങളുടെ അധീനതയില്‍ അക്കാനാണു താങ്കളേപ്പോലുള്ള മുസ്ലിങ്ങളുടെ ശ്രമം. അതുകൊണ്ട് പാലസ്തീന്‍ പ്രശ്നമം ​എല്ലാ മുസ്ലിങ്ങളുടെയും പ്രശ്നമായി മാറുന്നു. അതിനു വേണ്ടിയാണ്, അല്‍ ഖയിദ പോലുള്ള ഭീകര മുസ്ലിം സംഘടനകള്‍ ജിഹാദ് നടത്തുന്നതും.

kaalidaasan said...

സുഹൈല്‍,

എത്ര ലളിതമായിട്ടാണ്. ഇസ്ലാമിക ലോകത്തുള്ള പ്രശ്നങ്ങളുടെ ഉത്തരവാദിത്തം താങ്കളൊക്കെ അമേരിക്കയുടെയും യൂറോപ്പിന്റെയും  തലയില്‍ കെട്ടി വയ്ക്കുന്നത്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സമയത്ത് കണ്ണാടി സ്വന്തം മുഖത്തിനു നേരെ പിടിച്ചു നോക്കുക.

അമേരിക്കന്‍ സാമ്രാജ്യത്വത്തിനു കുടപിടിക്കുന്ന അനേകം മുസ്ലിങ്ങളുണ്ട്. ഗള്‍ഫ് നടുകളിലെ എല്ലാ ഭരണാധികാരികളും  അവരുടെ സില്‍ബന്ധികളും അമേരിക്കന്‍ പക്ഷപാതികളാണ്. പാക്സിതാനില്‍ ഭൂരിഭാഗം ജനങ്ങളും അമേരിക്കന്‍ പക്ഷപാതികളാണ്. സദ്ദാം ഹുസൈനെ പുറത്തക്കാന്‍ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ അവിടത്തെ ഷിയകളും കുര്‍ദ്ദുകളും അമേരിക്കയെ സ്വഗതം ചെയ്തു. ലിബിയയിലെ ഗദ്ദാഫിയെ പുറത്താക്കാന്‍  അവിടത്തെ വിമതര്‍ അമേരിക്കയുടെ സഹായമാണു തേടിയത്. ഇപ്പോള്‍ സിറിയയിലും അത് നടക്കുന്നു.

ഇന്‍ഡ്യയിലെ ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് അമേരിക്കന്‍ പക്ഷപാതിയാണ്. കേരളത്തിലെ ഭൂരിപക്ഷ മുസ്ലിം സംഘടയായ മുസ്ലിം  ലീഗ് മന്‍ മോഹന്‍  സിംഗിന്, ഉറച്ച പിന്തുണ കൊടുക്കുന്നു.

താങ്കളേപ്പോലുള്ള കുറച്ച് മുസ്ലിങ്ങള്‍ അമേരിക്കയെ എതിര്‍ക്കുന്നുണ്ടെങ്കിലും അതിന്റെ അനേക മിരട്ടി മുസ്ലിങ്ങള്‍ അമേരിക്കന്‍ നയങ്ങളെ പിന്തുണക്കുന്നുണ്ട് എന്ന സത്യം മനസിലാക്കുക.

സ്വന്തം കുറവുകളൊക്കെ മറയ്ക്കാനുള്ള ഒരു മറയാണീ അമേരിക്കന്‍ വിരോധം എന്ന മുഖം മൂടി. അതിനപ്പുറം ഈ വാചാടോപത്തിനു പ്രസക്തിയുമില്ല. അമേരിക്ക നല്‍കിയ സ്വാതന്ത്ര്യത്തെ മുതലെടുത്ത് അവിടെ കടന്നു കയറി അവരെ ആക്രമിച്ചതിനെ അവര്‍  എളുപ്പം മറക്കില്ല. അതുപോലെ ആരോ ഒരു സിനിമ ഉണ്ടാക്കി എന്നും പറഞ്ഞ് അതുമായി ബന്ധമില്ലാത്ത അമേരിക്കന്‍ അംബാസഡറെ വധിച്ചതും അവര്‍ മറക്കില്ല. അതൊക്കെ ചെയ്തത് മുസ്ലിങ്ങളായിപ്പോയത് അവരുടെ ദുര്യോഗം. താങ്കള്‍ ഇന്‍ഡ്യയില്‍ ജീവിക്കുന്ന മുസ്ലിമല്ലേ? താങ്കളെ ആക്രമികന്‍ അമേരിക്ക വരുന്നില്ലല്ലോ.

അഫ്ഘാനിസ്താനിലെ സോവിയറ്റ് ചായ്‌വുള്ള ഭരണകൂടത്തെ പുറത്തക്കാന്‍  അമേരിക്ക മുസ്ലിം തീവ്രവദികളെയും ഭീകരവദികളെയും ഒക്കെ അകമഴിഞ്ഞു സഹായിച്ചിരുന്നു. സോവിയറ്റ് യൂണിയനെ ഇല്ലാതാക്കാന്‍ അമേരിക്കയോടൊത്ത് ഇസ്ലാമിക ഭീകരരും കിണഞ്ഞു ശ്രമിച്ചു. സോവിയറ്റ് യൂണിയനില്ലാതായപ്പോള്‍ അമേരിക്ക എതിരില്ലാത്ത ഏക ലോക ശക്തിയായി മാറി. ആ സമയത്തവരെ ആക്രമിക്കാന്‍ പോയത് മുസ്ലിങ്ങളുടെ മണ്ടത്തരം. ഇനി വരുന്നത് നേരിടുക. പറ്റുമെങ്കില്‍  അമേരിക്കയോട് നേരിട്ടേറ്റു മുട്ടി അവരെ പരാജയപ്പെടുത്തുക.

കുറച്ചു നളുകള്‍ക്ക് മുമ്പ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാങ്ങളും മുസ്ലിങ്ങളും ഒരുമിച്ചു നിന്ന് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെ നേരിടണമെന്ന് ഒരു മുസ്ലിം നേതാവു പ്രസ്താവിച്ചു കണ്ടു. അഫ്ഘാനിസ്താനിലെ ഇടതുപക്ഷത്തെ നേരിടാന്‍ പണ്ട് മുസ്ലിങ്ങളൊക്കെ അമേരിക്കയുടെ ചേരിയില്‍ ന്നന്‍ പോരാടി. ഇപ്പോള്‍ അമേരിക്കയെ നേരിടാന്‍  അവര്‍ക്ക് ഇടതുപക്ഷത്തിന്റെ പിന്തുണ വേണം. തമാശ ഇങ്ങനെയും പറയാമെന്ന് ഞാനൊക്കെ മനസിലാക്കിയത് അപ്പോളായിരുന്നു.

ലോകത്തെ മറ്റേത് മുസ്ലിമിന്റെയും പ്രശ്നം ഇന്‍ഡ്യയിലെയും മുസ്ലിങ്ങള്‍ അവരുടെ പ്രശ്നമായി എടുക്കുന്നു. അതാണു താങ്കളേപ്പോലുള്ളവരുടെ പ്രശ്നം. ഇന്‍ഡ്യയിലെ മറ്റ് മത വിശ്വാസികളോടുള്ളതിനേക്കാള്‍ സ്നേഹം താങ്കളേപ്പോലുള്ള മുസ്ലിങ്ങള്‍ക്ക് പലസ്തീനിലെയും ബംഗ്ളാദേശിലെയും  മുസ്ലിങ്ങളോടാണ്. അതൊക്കെ ശരിയാണോ എന്ന് താങ്കളൊക്കെ ആത്മാര്‍ത്ഥമായി ചിന്തിക്കേണ്ടി ഇരിക്കുന്നു.

മലക്ക് said...

@രണ്ടു ദുഷ്ട ശക്തികള്‍ തമ്മില്‍ പോരടിക്കുന്നു. ആരു ജയിക്കുമെന്ന് കാത്തിരുനു കാണാം.

ഞാന്‍ യോജിക്കുന്നു.


<<<>>

കൊല്ലുന്നവരുടെ എല്ലാം മാനസിക അവസ്ഥ ഒന്നു തന്നെ എന്ന് പറഞ്ഞു കഴിഞ്ഞ ഉടനെ മുസ്ലീങ്ങള്‍ കൊല്ലുന്നത് അള്ളാക്ക് വേണ്ടി ആണെന്ന് പറയുന്നു. അപ്പോള്‍ മാനസികാവസ്ഥക്ക് വ്യത്യാസം ഉണ്ട് അല്ലെ?

@എന്നിട്ട് അവസാനം കുര്‍അന്‍ ആധുനിക കാലത്തിനു യോജിച്ചതല്ല എന്ന് പ്രഖ്യാപിച്ച് ഫര്‍ഹാന്‍ ഖുറേഷി ​ഇസ്ലാം ഉപേക്ഷിച്ചു.

അദ്ദേഹം ക്രിസ്തു മതം സ്വീകരിച്ചു അല്ലെ? അതായത് അദേഹത്തിന് മണ്ടത്തരങ്ങള്‍ തിരിച്ചറിയാന്‍ കഴിവില്ല എന്നല്ലേ മനസിലാക്കേണ്ടത്?

kaalidaasan said...

>>>>കൊല്ലുന്നവരുടെ എല്ലാം മാനസിക അവസ്ഥ ഒന്നു തന്നെ എന്ന് പറഞ്ഞു കഴിഞ്ഞ ഉടനെ മുസ്ലീങ്ങള്‍ കൊല്ലുന്നത് അള്ളാക്ക് വേണ്ടി ആണെന്ന് പറയുന്നു. അപ്പോള്‍ മാനസികാവസ്ഥക്ക് വ്യത്യാസം ഉണ്ട് അല്ലെ? <<<<

മലക്ക്,

താങ്കള്‍ പറയുന്നത് കൊല്ലുന്നവരുടെ ലക്ഷ്യത്തേക്കുറിച്ചാണ്. അള്ളാക്ക് വേണ്ടി കൊന്നാലും, അള്ള നല്‍കാനിരിക്കുന്ന പ്രതിഫലത്തിനു വേണ്ടി കൊന്നാലും ഒന്നു തന്നെ. വെറുതെ തമാശക്കു വേണ്ടി ആരും കൊല്ലാറില്ല. ഏത് ലക്ഷ്യത്തിനു വേണ്ടിയായാലും ആലോചിച്ചുറപ്പിച്ച് കൊല്ലുന്നവരുടെ മാനസിക അവസ്ഥ വെറും ക്രൂരതയാണ്. ഏത് സാഹചര്യത്തിലായാലും.

മറ്റുള്ളവരെ കൊല്ലുന്ന കൂടെ സ്വന്തം ശരീരത്തില്‍ ബോംബ് വച്ചു കെട്ടി ശഹീദാകുന്നവരുടെ മാനസിക അവസ്ഥ ഭ്രാന്തുതന്നെയാണ്.

kaalidaasan said...

>>>>അദ്ദേഹം ക്രിസ്തു മതം സ്വീകരിച്ചു അല്ലെ? അതായത് അദേഹത്തിന് മണ്ടത്തരങ്ങള്‍ തിരിച്ചറിയാന്‍ കഴിവില്ല എന്നല്ലേ മനസിലാക്കേണ്ടത്? <<<<

മലക്ക്,

ഏത് മതം സ്വീകരിച്ചു എന്നതിനേക്കാള്‍ പ്രസക്തം അദ്ദേഹം  ഇസ്ലാം ഉപേക്ഷിച്ചു എന്നാണ്. സക്കീര്‍ നായിക്കിനേപ്പോലെ ഇസ്ലാമിനേക്കുറിച്ച് വിശദമായി പഠിച്ച് അറിവു നേടി, ഇസ്ലാമിന്റെ ചാവേറായി വര്‍ഷങ്ങളോളം നടന്നിട്ട് അത് ആധുനിക കാലത്തിനു യോജിച്ച തത്വസംഹിത അല്ലെന്നു മനസിലാക്കി ഉപേക്ഷിച്ചു.

ക്രിസ്തു മതം സ്വീകരിച്ചത് ഒരു പക്ഷെ അത് ആധുനിക കാലത്തിനു യോജിച്ചതാണെന്ന് മനസിലാക്കിയായിരിക്കും. ഏത് മതം സ്വീകരിക്കണമെന്നതൊക്കെ ഓരോരുത്തരുടെയും സ്വാതന്ത്ര്യമല്ലേ? അങ്ങനെ ഒരു സ്വാതന്ത്ര്യം ഇസ്ലാം അനുവദിക്കില്ല എങ്കിലും. ഒരിസ്ലാമിക രാജ്യത്തായിരുന്നു എങ്കില്‍ അദ്ദേഹം എന്നേ കൊല്ലപ്പെട്ടേനെ. ഇപ്പോഴും കൊല്ലപ്പെടുമെന്ന തിരിച്ചറിവില്‍ തന്നെയാണദ്ദേഹം ജീവിക്കുന്നതും.

മലക്ക് said...

അതായത് ഇസ്ലാം ആയാല്‍ കൂടെ ഉള്ളവര്‍ ബോംബ്‌ വച്ച് കൊല്ലും. ഇസ്ലാം ആയില്ലെങ്കില്‍ ഇസ്ലാം ആയവരാല്‍ കൊല്ലപ്പെടും. ഇസ്ലാം ഉപേക്ഷിച്ചാലും കൊല്ലപ്പെടും എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്? ഇനി ഇപ്പോള്‍ എന്ത് ചെയ്യും? താങ്കള്‍ക്കു എന്തെങ്കിലും ഐഡിയ തോന്നുന്നുണ്ടോ?

kaalidaasan said...

സുഹൈല്‍,

ഇസ്ലാമിക ലോകത്തിന്റെ ബഞ്ച് മാര്‍ക്ക് ഇപ്പോള്‍ ഇസ്രായേലാണ്. മുസ്ലിങ്ങളുടെ ഭൂമി തട്ടിയെടുത്തു എന്നാണ്, താങ്കളുള്‍പ്പടെയുള്ളവര്‍ പരിതപിക്കുന്നത്. പടിഞ്ഞാറന്‍ നാടുകളില്‍ ഇസ്ലാമിന്റെ മുഖം ഇന്ന് അഞ്ചെം ചൌധരിയേപ്പോലുള്ള മുസ്ലിങ്ങളാണ്. അദ്ദേഹം സംവാദങ്ങള്‍ നടത്തുന്നു. പ്രക്ഷോഭങ്ങള്‍ നടത്തുന്നു, ജാഥകള്‍ നടത്തുന്നു. അദ്ദേഹവും പറയുന്നു, പാശ്ചാത്യ ശക്തികള്‍ മുസ്ലിങ്ങളുടെ ഭൂമിയില്‍ അതിക്രമിച്ചു കയറി അത് സ്വന്തമാക്കുന്നു എന്ന്. പക്ഷെ അദ്ദേഹം ചെയ്യുന്നതോ? മുസ്ലിമിന്റേതല്ലാത്ത ബ്രിട്ടണില്‍ എന്താണ്, ഒരു മുസ്ലിമിനു കാര്യം? അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.

Islamic Radicalisation in U.K.


ലോകം മുഴുവന്‍ അള്ളായുടേതാണ്. അതുകൊണ്ട് മുസ്ലിങ്ങളുടേതുമാണ്.

Out of time: Radical Islam Taking Over Europe & West

പടിഞ്ഞാറന്‍ നാടുകളിലെ മനുഷ്യര്‍ ഇസ്ലാമിനേക്കുറിച്ചറിയുന്നത് ഇതുപോലുള്ള ജന്തുക്കളുടെ വാക്കുകളും പ്രവര്‍ത്തികളും  കണ്ടും കേട്ടുമാണ്. അഞ്ചെം ചൌധരിമാര്‍  ലോകം മുഴുവനുമുണ്ട്. അതാണു സമകാലീന ഇസ്ലാമിന്റെ ഗതികേട്.

ഇതൊക്കെ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ നടക്കുന്ന സുഹൈലുമാര്‍ മറ്റുള്ളവരെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നു. അഞ്ചെം ചധരിയേപ്പോലുള്ള മറ്റ് മതവിശ്വാസികളാരെങ്കിലും  ഏതെങ്കിലും ഇസ്ലാമിക രാജ്യത്ത്, ഇതുപോലെ സംസാരിച്ചാല്‍ എന്താകും ഫലമെന്ന് താങ്കള്‍ക്കറിയാനുള്ള ബുദ്ധി ഉണ്ടെന്നു ഞാന്‍ കരുതട്ടെ. എന്തുകൊണ്ട് അഞ്ചെം  ചൌധരിയേപ്പൊലുള്ളവര്‍  ഇപ്പോഴും ക്രൈസ്തവ രാജ്യമായ ബ്രിട്ടണില്‍ ജീവനോടെ ഇരിക്കുന്നു എന്നത് ചിന്തിക്കാനുള്ള ശേഷി താങ്കളുടെ ദൈവം താങ്കള്‍ക്ക് തന്നിട്ടുണ്ടോ? ശരിയ പോലുള്ള ഒരു നിയമം ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്നെങ്കില്‍  എത്രയോ മുമ്പ് ഈ ജന്തു അള്ളയുടെ ഹൂറികളുടെ അടുത്തേക്ക് പാസ്പോര്‍ട്ടും വാങ്ങി പോയേനെ.


kaalidaasan said...

>>>>അതായത് ഇസ്ലാം ആയാല്‍ കൂടെ ഉള്ളവര്‍ ബോംബ്‌ വച്ച് കൊല്ലും. ഇസ്ലാം ആയില്ലെങ്കില്‍ ഇസ്ലാം ആയവരാല്‍ കൊല്ലപ്പെടും. ഇസ്ലാം ഉപേക്ഷിച്ചാലും കൊല്ലപ്പെടും എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്? ഇനി ഇപ്പോള്‍ എന്ത് ചെയ്യും? താങ്കള്‍ക്കു എന്തെങ്കിലും ഐഡിയ തോന്നുന്നുണ്ടോ?<<<<<

മലക്ക്,

താങ്കളെന്തിനാണ്, എഴുതാപ്പുറം വായിക്കുന്നത്?

ഷിയ സുന്നി അഹമ്മദിയ മുസ്ലിം വിഭാഗങ്ങള്‍ പാരസ്പരം ബോംബ് വച്ചു കൊല്ലുന്നു. അതില്‍ സത്യമില്ലേ?

ഇസ്ലാം ഉപേക്ഷിക്കുന്നവരെ മുസ്ലിങ്ങള്‍ കൊല്ലുന്നു. ഇസ്ലാമിനേക്കുറിച്ച് ആഴത്തില്‍ പഠിച്ച ഫര്‍ഹാന്‍ ഖുറേഷിയുടെ ഭയത്തിനും അടിസ്ഥാനമുണ്ട്. ഇതും സത്യമല്ലേ?

ഇതു രണ്ടുമറിഞ്ഞിട്ടും എന്തു ചെയ്യണമെന്ന് യാതൊരു ഐഡിയയും താങ്കളുടെ തലക്കകത്തുദിക്കുന്നില്ലെങ്കില്‍ സംശയ ലേശമെന്യേ പറയാം അതിനകത്തു മുഴുവന്‍ കളിമണ്ണാണെന്ന്.






മലക്ക് said...

@ഷിയ സുന്നി അഹമ്മദിയ മുസ്ലിം വിഭാഗങ്ങള്‍ പാരസ്പരം ബോംബ് വച്ചു കൊല്ലുന്നു. അതില്‍ സത്യമില്ലേ? ഇസ്ലാം ഉപേക്ഷിക്കുന്നവരെ മുസ്ലിങ്ങള്‍ കൊല്ലുന്നു. ഇസ്ലാമിനേക്കുറിച്ച് ആഴത്തില്‍ പഠിച്ച ഫര്‍ഹാന്‍ ഖുറേഷിയുടെ ഭയത്തിനും അടിസ്ഥാനമുണ്ട്. ഇതും സത്യമല്ലേ?

ശരിയാണെന്ന് ഞാന്‍ സമ്മതിച്ചല്ലോ? താങ്കള്‍ പറയുന്നത് എല്ലാം സമ്മതിച്ചു കൊണ്ടാണ് അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. അപ്പോള്‍ കൃത്യമായ ഉത്തരം തരാതെ എന്റെ തലക്കകത്ത് കളിമന്നു ആണെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുക ആണ് താങ്കള്‍ ചെയ്യുന്നത്.

kaalidaasan said...

>>>>ശരിയാണെന്ന് ഞാന്‍ സമ്മതിച്ചല്ലോ? താങ്കള്‍ പറയുന്നത് എല്ലാം സമ്മതിച്ചു കൊണ്ടാണ് അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. അപ്പോള്‍ കൃത്യമായ ഉത്തരം തരാതെ എന്റെ തലക്കകത്ത് കളിമന്നു ആണെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുക ആണ് താങ്കള്‍ ചെയ്യുന്നത്.<<<<

മലക്ക്,

കുറച്ചു കൂടെ വ്യക്തമായി പറയൂ.

എന്താണു താങ്കള്‍ ശരിയാണെന്ന് സമ്മതിച്ചത്? മുസ്ലിങ്ങള്‍ പരസ്പരം ബോംബ് വച്ചു കൊല്ലുനതും, ഇസ്ലാം ഉപേക്ഷിക്കുന്നവരെ കൊല്ലുന്നതും ശരിയാണെന്നോ?

ഇസ്ലാമിക രാജ്യങ്ങളിലെ മുസ്ലിം പൌരന്‍മാര്‍ ഇസ്ലാം ഉപേക്ഷിച്ചാല്‍ അവര്‍ക്ക് വധശിക്ഷയാണു നല്‍കാറുള്ളത്. സൌദി അറേബ്യയില്‍ മറ്റ് മതവിശ്വാസികളെ പ്രാര്‍ത്ഥിക്കാന്‍ പോലും അനുവദിക്കാറില്ല. മറ്റ് മത ചിഹ്നങ്ങള്‍ പെയിന്റടിച്ച് മായിച്ചാണവിടെ പ്രസിദ്ധീകരനങ്ങള്‍ വിതരണം ചെയ്യുന്നത്. ഇതൊക്കെ ശരിയായ നയങ്ങളാണെങ്കില്‍ അതാണിസ്ലാം എന്നംഗീകരിക്കുക.

അതല്ലാ തെറ്റാണെന്നു തോന്നുന്നുണ്ടെങ്കില്‍ തെറ്റു ശരിയാക്കാന്‍ ശ്രമിക്കുക. ഇതൊക്കെ അല്‍പ്പമെങ്കിലും വിവേകമുള്ളവര്‍ക്ക് തോന്നേണ്ടതാണ്. ഇതു വരെ അതൊന്നും തോന്നിയിട്ടില്ലെങ്കില്‍ തലക്കകത്തു കളിമണ്ണാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മറ്റ് രാജ്യങ്ങളില്‍ മതേതരത്തം വേണമെന്നു ശഠിക്കുന്നവര്‍ പോലും ഇസ്ലാമിക രാജ്യങ്ങളിലെ ഈ അസംബന്ധത്തെ വെള്ളപൂശാറുണ്ട്. മക്കയിലും മദീനയിലും മറ്റ് മതവിശ്വസികളെ നിരോധിച്ചത് ശരിയാണെന്നു പറയുന്നവര്‍ കേരളത്തില്‍ ഏതോ ഹിന്ദു ടക്സിക്കാര്‍ അവരുടെ വാഹനത്തില്‍ ഹിന്ദുക്കളെ മാത്രം കയറ്റുന്നത് മഹാപരാധമായി കാണുന്നു.

മലക്ക് said...

ഇസ്ലാമിക ലോകത്തിന്റെ കാഴ്ചപ്പാടില്‍ തെറ്റുകള്‍ ഉണ്ടെന്നു തന്നെ ആണ് ഞാന്‍ സമ്മതിച്ചത്. ഓരോ രാജ്യങ്ങളിലും ഓരോ നിയമങ്ങള്‍ ഉണ്ട്. ഒരു രാജ്യത്തിന്‌ ശരി എന്ന് തോന്നുന്നത് ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് ശരി ആയി തോന്നില്ല. അതിനാല്‍ ഇസ്ലാമിക രാജ്യങ്ങളിലെ മുസ്ലിം പൌരന്‍മാര്‍ ഇസ്ലാം ഉപേക്ഷിച്ചാല്‍ അവര്‍ക്ക് വധശിക്ഷയാണു നല്‍കാറുള്ളത് എന്നത് ആ രാജ്യത്തിന്റെ നിയമം ആണ്. അതുണ്ടാക്കുന്നത്‌ ഭരണാധികാരികള്‍ ആണ്. ഭരണാധികാരികള്‍ നിയമം മാറ്റിയാല്‍ മാറും.

മക്കയിലും മദീനയിലും മറ്റ് മതവിശ്വസികളെ നിരോധിച്ചത് ശരിയാണെന്നു ഞാന്‍ പറയില്ല. ഇസ്ലാം എല്ലാവര്ക്കും വേണ്ടി ഉള്ളത് ആണെങ്കില്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. അതല്ല ഒരു ചെറിയ വിഭാഗത്തില്‍ ഒതുക്കി നിര്‍ത്താന്‍ ആണെങ്കില്‍ പ്രൈവറ്റ് പ്രോപെര്ടി ആയി സൂക്ഷിച്ചുകൊള്ളട്ടെ. സ്വകാര്യ സംരംഭങ്ങള്‍ പബ്ലിക്കിന് തുറന്നു കൊടുക്കണം എന്ന് മറ്റുള്ളവര്‍ വാശി പിടിക്കുവാനും പാടില്ല.

kaalidaasan said...


>>>>ഇസ്ലാമിക ലോകത്തിന്റെ കാഴ്ചപ്പാടില്‍ തെറ്റുകള്‍ ഉണ്ടെന്നു തന്നെ ആണ് ഞാന്‍ സമ്മതിച്ചത്. ഓരോ രാജ്യങ്ങളിലും ഓരോ നിയമങ്ങള്‍ ഉണ്ട്. ഒരു രാജ്യത്തിന്‌ ശരി എന്ന് തോന്നുന്നത് ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് ശരി ആയി തോന്നില്ല. അതിനാല്‍ ഇസ്ലാമിക രാജ്യങ്ങളിലെ മുസ്ലിം പൌരന്‍മാര്‍ ഇസ്ലാം ഉപേക്ഷിച്ചാല്‍ അവര്‍ക്ക് വധശിക്ഷയാണു നല്‍കാറുള്ളത് എന്നത് ആ രാജ്യത്തിന്റെ നിയമം ആണ്. അതുണ്ടാക്കുന്നത്‌ ഭരണാധികാരികള്‍ ആണ്. ഭരണാധികാരികള്‍ നിയമം മാറ്റിയാല്‍ മാറും.<<<<

മലക്ക്,

ഏതെങ്കിലും സാധാരണ രാജ്യത്തിനു ശരി എന്നു തോന്നുന്ന നിയമത്തേക്കുറിച്ചല്ല ഞാന്‍ പരാമര്‍ശിച്ചത്. ഇസ്ലമിക നിയമമായ ശരിയ നിലവിലുള്ള ഇസ്ലാമിക രാജ്യത്തെ ഒരു നിയമത്തേക്കുറിച്ചാണ്. അവര്‍ക്കൊക്കെ അത് ശരി എന്നു തോന്നുന്നത് ഇസ്ലാമിക നിയമത്തിലെ ശരിയെ അടിസ്ഥാനമാക്കിയാണ്. ഭരണാധികാരികള്‍ക്ക് മാറ്റാനാകാത്ത ദൈവീക നിയമമാണു ശരിയ.

അതേക്കുറിച്ച് ഇസ്ലാമിക വിദഗ്ദ്ധര്‍ പറയുന്നത് ഇവിടെ കേള്‍ക്കാം.

Egyptian Muslim Cleric Sirsawi - Sermon On Beheading Apostates

സക്കീര്‍ നായിക്ക് പറയുന്നത് കേള്‍ക്കൂ.

Death/Capital Penalty/Punishment for Apostates/Apostasy! (Dr. Zakir Naik)

ഇസ്ലാമിക നിയമം ഭരണാധികാരികള്‍ക്ക് മാറ്റാം എന്നൊക്കെ പറയല്ലേ. അവിശ്വാസി എന്ന് മുദ്ര കുത്തി തലവെട്ടിക്കളയും.


മലക്ക് said...

ശരി എല്ലാം സമ്മതിക്കുന്നു. ഇത്ര ഏറെ മുസ്ലീം വിദ്വേഷം താങ്കള്‍ക്കു ഉണ്ടാകാന്‍ കാരണം എന്താണ്? വിമര്‍ശിക്കാന്‍ പാടില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ വിമര്‍ശിക്കുന്നു. ഇത്ര വായിച്ചു പഠിച്ചിട്ടും ഖുറാനില്‍ ഒരു നല്ല കാര്യങ്ങള്‍ പോലും താങ്കള്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലേ? അതോ വിമര്‍ശനം എന്നത് താങ്കളുടെ ഹോബി ആണോ? എങ്കില്‍ ഭഗവദ്ഗീതയെ വിമര്‍ശിച്ചു കൂടെ? അതാകുമ്പോള്‍ വിമര്‍ശന ബുദ്ധിയാല്‍ പഠിച്ചിട്ടു നിങ്ങള്ക്ക് ഇഷ്ടമുള്ളത് ചെയ്തു കൊള്ളൂ എന്ന് കൃഷ്ണന്‍ തന്നെ അതില്‍ പറഞ്ഞിട്ടുണ്ടല്ലോ?

kaalidaasan said...


>>>>മക്കയിലും മദീനയിലും മറ്റ് മതവിശ്വസികളെ നിരോധിച്ചത് ശരിയാണെന്നു ഞാന്‍ പറയില്ല. ഇസ്ലാം എല്ലാവര്ക്കും വേണ്ടി ഉള്ളത് ആണെങ്കില്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. <<<<

മലക്ക്,

എന്തിനാണിതില്‍ ഇസ്ലാം എല്ലാവര്‍ക്കും വേണ്ടി ഉള്ളതാണെങ്കില്‍ എന്ന് ഒരു പൂളു തിരുകുന്നത്? ഇസ്ലാം മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലേ?

ഏതാണു ശരിയായിട്ടുള്ള ഇസ്ലാമിക കാഴ്ച്ചപ്പാട്? ചില മുസ്ലിങ്ങള്‍ പറയുന്നു മക്കയിലും മദീനയിലും മറ്റ് മതവിശ്വസികളെ നിരോധിച്ചത് തികച്ചും ശരിയാണെന്ന്. താങ്കള്‍ പറയുന്നു അത് തെറ്റാണെന്ന്. ഇതു തന്നെയാണ്, ഇസ്ലാമിന്റെ കുഴപ്പം. ഓരോ മുസ്ലിമും ഓരോ തരത്തില്‍  ഇസ്ലാമിനെ വ്യാഖ്യാനിക്കും.

kaalidaasan said...

>>>>ശരി എല്ലാം സമ്മതിക്കുന്നു. ഇത്ര ഏറെ മുസ്ലീം വിദ്വേഷം താങ്കള്‍ക്കു ഉണ്ടാകാന്‍ കാരണം എന്താണ്? വിമര്‍ശിക്കാന്‍ പാടില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ വിമര്‍ശിക്കുന്നു. ഇത്ര വായിച്ചു പഠിച്ചിട്ടും ഖുറാനില്‍ ഒരു നല്ല കാര്യങ്ങള്‍ പോലും താങ്കള്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലേ?<<<<

മലക്ക്,

വിമര്‍ശിക്കാന്‍ പാടില്ല എന്ന് ഞാന്‍ മനസിലാക്കുന്നില്ല. പാടില്ല എന്നത് മുസ്ലിങ്ങളുടെ നിലപാടാണ്. എനിക്കതിനോട് യോജിക്കാനാകുന്നില്ല.

പല മുസ്ലിങ്ങളുടെയും  വാക്കുകളോടും  പ്രവര്‍ത്തികളോടും എനിക്ക് എതിര്‍പ്പുണ്ട്. അതാണു ഞാന്‍ ഇവിടെ പ്രകടിപ്പിച്ചത്. ഏതൊക്കെ കാര്യങ്ങളോടാണെതിര്‍പ്പെന്നത് വളരെ വ്യക്തമായിട്ടു തന്നെ ആണു പറയുന്നതും. അതിനെ മുസ്ലിം വിദ്വേഷം എന്നു വിളിക്കണമെങ്കില്‍ എല്ലാ മുസ്ലിങ്ങള്‍ക്കും അതേ കാഴ്ച്ചപ്പാടുണ്ടാകണം. അഞ്ചെം ചൌധരിയും  സക്കിര്‍ നായിക്കുമൊക്കെ പറയുന്നതാണ്, എല്ലാ മുസ്ലിങ്ങളുടെയും നിലപാടെങ്കില്‍ എനിക്ക് തീര്‍ച്ചയായും മുസ്ലിം വിദ്വേഷമുണ്ട്.

മറ്റ് മതങ്ങളുടെ വേദപുസ്തകങ്ങളിലുള്ളതിലും  മികച്ചതൊന്നും ഞാന്‍ കുര്‍ആനില്‍ കണ്ടില്ല. മറ്റ് മതങ്ങള്‍ പഠിപ്പിക്കാത്ത ഏത് തത്വമാണ്, കുര്‍ആന്‍ പഠിപ്പിക്കുന്നത്?


അലക്സാണ്ടര്‍ ജേക്കബ്/ ജേക്കബ് പുന്നൂസ് നടത്തിയ ഒരു പ്രഭാഷണം എന്നോട് വായിക്കാന്‍ നിര്‍ദ്ദേശിച്ചത് ഒരു മുസ്ലിമാണ്. അത് വായിച്ചപ്പോള്‍ ഉണ്ടായ പ്രതികരനമാണീ ലേഖനം. അല്ലാതെ വിമര്‍ശനം ഹോബിയായതുകൊണ്ടല്ല. അത് വായിക്കാന്‍ നിര്‍ദ്ദേശിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഇതെഴുതുകയും ഇല്ലായിരുന്നു.

ഭഗവദ് ഗീതയില്‍ ആധുനിക ശാസ്ത്രം മുഴുവനുമുണ്ട്, അതെഴുതിയപ്പോഴേക്കും  ലോക ചരിത്രം മാറ്റിയെഴുതപ്പെട്ടു എന്നൊക്കെ ഏതെങ്കിലും  ഹിന്ദു അവകാശപ്പെട്ടാല്‍ ഇതുപോലെ വിമര്‍ശനം എഴുതും.

മലക്ക് said...

@എന്തിനാണിതില്‍ ഇസ്ലാം എല്ലാവര്‍ക്കും വേണ്ടി ഉള്ളതാണെങ്കില്‍ എന്ന് ഒരു പൂളു തിരുകുന്നത്? ഇസ്ലാം മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലേ?

http://chodyangal.blogspot.com/2012/08/blog-post.html

എന്റെ ബ്ലോഗില്‍ വായിക്കാം


kaalidaasan said...

മലക്ക്,

താങ്കളേപ്പോലെ ചിന്തിക്കുന്ന അനേകം മുസ്ലിങ്ങളുണ്ടെന്ന് എനിക്കറിയാം. പക്ഷെ അവരുടെ ശബ്ദമൊന്നും ആരും കേള്‍ക്കുന്നില്ല. അഞ്ചെം ചൌധരിയേപ്പോലുള്ളവര്‍  ആണ്, ഇസ്ലാമിനേക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുന്നത്. ഏത് മതത്തേപ്പറ്റിയും മറ്റുള്ളവര്‍ മനസിലാക്കുന്നത് മതവിശ്വാസികളുടെ വാക്കുകളും പ്രവര്‍ത്തികളും കണ്ടിട്ടാണ്.