Tuesday, 24 July 2012

പട്ടി ചന്തക്കു പോയാല്‍ 


നായ എന്നും, പട്ടി എന്നും വിളിക്കപ്പെടുന്ന ജന്തുവിനെ ചുറ്റിപ്പറ്റി അനേകം പ്രയോഗങ്ങളുണ്ട്. ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല, പട്ടി ചന്തക്കു പോയതുപോലെ, പുഴുത്തപട്ടിയേപ്പോലെ, വളര്ത്തു നായ തുടങ്ങി അനേകമുണ്ട്. ദേശസുരക്ഷക്കു വേണ്ടി ജീവന് ബലിയര്പ്പിച്ച ഉണ്ണികൃഷ്ണന് എന്ന ജവാന്റെ വീട്ടില് മുഖ്യമന്ത്രിയായിരുന്ന വി എസ് പോയപ്പോള് അദ്ദേഹത്തെ അവിടെ പ്രവേശിപ്പിച്ചില്ല. പട്ടി ചന്തക്ക് പോയപോലെ അദ്ദേഹത്തിനു  തിരികെ പോരേണ്ടി വന്നു. അതില് നിരാശ ഉണ്ടായ വി എസ് ,ഉണ്ണികൃഷ്ണന് ഒരു ജവാന് ആയിരുന്നതുകൊണ്ടാണ്, അവിടെ പോയത്, അല്ലായിരുന്നെങ്കില് ഒരു പട്ടി പോലും അവിടേക്ക് തിരിഞ്ഞു നോക്കില്ലായിരുന്നു എന്ന് പറഞ്ഞു. താന് ഉള്പ്പടെയുള്ള ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷെ അതിലെ ഉപമ മനസിലാക്കാന് ശേഷിയില്ലാതിരുന്ന കുറച്ചു വാഴയ്ക്കന്മാര് , ഉണ്ണികൃഷ്ണനെ വി എസ് പട്ടി എന്നു വിളിച്ചു എന്നാണ്, ആരോപിച്ചത്. വാസ്തവത്തില് വി എസ് അന്നു പറഞ്ഞത് സ്വന്തം അവസ്ഥയായിരുന്നു. പട്ടി ചന്തക്കു പോയതുപോലുള്ള അവസ്ഥ. ഉണ്ണികൃഷ്ണന്റെ വീട്ടില് കയറാനാകാതെ പട്ടി ചന്തക്കു പോയതുപോലെ തിരികെ പോരേണ്yQEIirbJAQiZtskBCKS2yQEIp7bJAQi0B4�്ന അവസ്ഥ.

അന്ന് പട്ടി ചന്തക്കു പോയ പോലെ തിരികെ വരേണ്ടി വന്ന വി എസിന്റെ അതേ അവസ്ഥയിലാണിന്ന്  സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. വളര്ത്തു നായ്ക്കളേക്കൊണ്ട് വി എസിനെ വിമര്ശിപ്പിച്ച് എന്നും പിന്നണിയില് നിന്നിരുന്ന ഈ കാപട്യം ഇക്കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തില് മുന്നിലേക്ക് തന്നെ വന്ന് വി എസിനെതിരെ കുറ്റപത്രം സമര്പ്പിച്ചു. പൊതു വേദിയില് സ്വത്തെന്ന് വിശേഷിപ്പിച്ചിട്ട്, പാര്ട്ടി വേദികളില് പുഴുത്ത പട്ടിയോടെന്ന പോലെ പെരുമാറുന്ന അതേ കാപട്യം. നികൃഷ്ട ജീവികളോടു പോലും  ഇതിലും കൂടുതല് സ്നേഹം വിജയന് പ്രകടിപ്പിക്കും. സംസ്ഥാന സമിതിയില് വളര്ത്തു നായക്കളേക്കൊണ്ട് വി എസിനെ പാര്ട്ടിയില് നിന്നും പുറത്താക്കണം എന്നു പറയിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയിലും അത് പറയിപ്പിച്ചു. അത് മറ്റൊരു അടവു നയമായിരുന്നു. തെരഞ്ഞെടുപ്പു വരുമ്പോള് മുന്നണികളില് ഉണ്ടാകുന്ന അതേ അടവു നയം. 5 സീറ്റിനര്ഹതയുള്ള പാര്ട്ടി 10 സീറ്റു ചോദിക്കും. തര്ക്കവിതര്ക്കങ്ങള്ക്കും ഭീഷണികള്ക്കും ഒടുവില് ഒത്തുതീര്പ്പെന്ന നിലയില് 5 ല്  കരാറാക്കും. അതേ അടവു നയമാണിവിടെയും പ്രയോഗിക്കപ്പെട്ടത്. പക്ഷെ പാളിപ്പോയി. വി എസിനെ പാര്ട്ടിയില് നിന്നും പുറത്താക്കാന് വിജയന് ആഗ്രഹിക്കുന്നില്ല. പക്ഷെ ഏറനാടന്  ശൈലി കടമെടുത്ത് പറഞ്ഞാല്  എടങ്ങേറ്,  ഒഴിവായി കിട്ടണം. പുറത്താക്കണം എന്നു വാദിച്ചാലല്ലേ കേന്ദ്ര കമ്മിറ്റിയില് നിന്നും  പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും എങ്കിലും ഒഴിവാക്കി കിട്ടൂ.  അതാണിപ്പോഴത്തെ ആവശ്യം. സംസ്ഥാന സമിതിയില് എത്തിച്ചു കിട്ടിയാല് പിന്നെ കാര്യങ്ങള് എളുപ്പമാണല്ലോ. ലാവലിന്  വിഷയത്തില് പ്രയോഗിച്ച അടവു നയം.  ഇപ്പോള് അപ്പാടെ പാളിപ്പോയി.

ഭൂരിപക്ഷ തീരുമാനം എന്ന സാങ്കേതികതയില് പിടിച്ചായിരുന്നു ഇത്രനാളും അടവു നയം നടപ്പിലാക്കിയിരുന്നത്. പക്ഷെ ഇപ്രാവശ്യം പാളിപ്പോയി. ഇനി എന്നും പാളിപ്പോകാനാണു സാധ്യതയും. കുതന്ത്രങ്ങളിലൂടെ പാര്ട്ടി അംഗങ്ങളെയും  ഭാരവാഹികളെയും വശത്താക്കി കൊലപാതകികളെയും. പെണ്ണുപിടിയന്മാരെയും, കള്ളവാറ്റുകാരെയും, റിയല് എസ്റ്റേറ്റ് ലോട്ടറി കള്ളപ്പണ മാഫിയക്കരെയും സംരക്ഷിക്കുന്ന വിജയന് എന്ന കാപട്യത്തെ ഇപ്പോഴെങ്കിലും പാര്ട്ടി കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും തിരിച്ചറിഞ്ഞത് പാര്ട്ടിയെ രക്ഷിക്കും. വിജയനെ വി എസ് വിമര്ശിച്ചത് അച്ചടക്ക ലംഘനമാണെന്ന് തീര്ച്ചയുള്ള വിജയന്,  മണിയും ഹംസയും വി എസിനെ വൃത്തികെട്ട ഭാഷയിലൂടെ വരെ വിമര്ശിച്ചത് പക്ഷെ അച്ചടക്ക ലംഘനമായി തോന്നിയില്ല. ചന്ദ്രശേഖരന് വധക്കേസില് വി എസിനെ പ്രതിയാക്കി എടങ്ങേറ്, ഒഴിവാക്കണം എന്നു പറഞ്ഞ ഹംസയുടെ ഏറനാടന് ശൈലിയെ സ്വാഗതം ചെയ്യുകയാണു വിജയന് ചെയ്തത്. കുടിക്കുന്ന വെള്ളത്തില് മോശത്തരം കാണിക്കുന്നവനാണ്, വി എസ് എന്നു പറഞ്ഞ, ചന്ദ്രശേഖരന് വി എസിന്റെ അമ്മായിയപ്പനാണോ എന്നും ചോദിച്ച മണിയുടേത് പ്രസംഗ ശൈലിയിലെ വ്യതിയാനം എന്നും മാത്രമേ വിശേഷിപ്പിച്ചുള്ളു.  വിജയനെ വി എസ് വിമര്ശിച്ചതിലും ഒട്ടും ഗൌരവം കുറഞ്ഞതല്ല, മണിയും ഹംസയും വി എസിനെ വിമര്ശിച്ചത്. മണിയേയും  ഹംസയേയും  സംസ്ഥാന സമിതിയില് തുടരാന് അനുവദിച്ചിട്ട്, വി എസിനെ കേന്ദ്ര കമ്മിറ്റിയില് നിന്നും പുറത്താക്കാന് ഇറങ്ങിയതിലെ കാപട്യം കേന്ദ്ര കമ്മിറ്റിക്ക് മനസിലായി.

വി എസിനെതിരെ  കര്ശന നടപടി എന്നുദ്ദേശിച്ചു തന്നെയായിരുന്നു വിജയന് ഡെല്ഹിയിലേക്ക് പോയത്. പാര്ട്ടി അംഗങ്ങള്‍ക്കിടയിലും  അങ്ങനെ തന്നെയായിരുന്നു പ്രചരിപ്പിച്ചിരുന്നതും. കേന്ദ്ര നേതാക്കള് ഇടപെട്ട് ഒഴിവാക്കിയ പാര്ട്ടി പ്രമേയത്തിലെ വി എസ് വിമര്ശനം എരിവും പുളിയും ചേര്ത്തായിരുന്നു കീഴ്ഘടകങ്ങളില് റിപ്പോര്ട്ട് ചെയ്തതും. വി എസിനെതിരെ ഉണ്ടാകാന് പോകുന്ന അച്ചടക്ക നടപടി അനിവാര്യമാണെന്ന് അണികളെ ബോദ്ധ്യപ്പെടുത്താനുള്ള ഒരു തന്ത്രമായിരുന്നു അത്. അതിനനുസരിച്ചുള്ള നിലപാടും കേന്ദ്ര കമ്മിറ്റിയില് വിജയന്റെ ചേരിയിലുള്ളവര് എടുത്തു.  കേരളത്തില് നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളില് ഗുരുദാസനും ജോസഫൈനും മാത്രമേ വി എസിന്, ഉറച്ച പിന്തുണ നല്കിയിരുന്നുള്ളു. പക്ഷെ മൂന്നു പേരുടെ നിലപാടുകള് എല്ലാം തകിടം മറിച്ചു. കേരളത്തില് വന്ന് കാര്യങ്ങള് മനസിലാക്കിയ നിരുപം സെന്നും, രാഘവലുവും, പിന്നെ ഇത്രനാളം വിജയന്റെ  ചേരിയില് ഉണ്ടായിരുന്ന തോമസ് ഐസ്സക്കും ആണാ മൂന്നു പേര്. വിജയനും കൂടെയുള്ളവരും പറയുന്നതു മാത്രമല്ല ശരി എന്നിവര് പറഞ്ഞു. ഭൂരിഭാഗം സംസ്ഥാന ഘടകങ്ങളും ഇവരോട് യോജിച്ചു. സംസ്ഥാന സമിതിയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് വിജയന് തയ്യാറാക്കുന്ന തിരക്കഥക്കനുസരിച്ച് കേരള കാര്യങ്ങള് തീരുമാനിക്കുന്ന അവസ്ഥക്ക് മാറ്റം വന്നു. നിരുപം സെന്നും രാഘവലുവും കേരളത്തില് വന്ന് യഥാര്ത്ഥ വസ്തുതകള് മനസിലാക്കിയപ്പോഴാണാ മാറ്റം ഉണ്ടായത്. പാര്ട്ടി അണികളും അനുഭാവികളും പൊതു ജനവും എന്തു ചിന്തിക്കുന്നു എന്നവര് മനസിലാക്കി. പാര്ട്ടി അംഗങ്ങള് മാത്രമല്ല. ഇവരും കൂടെയാണു പാര്ട്ടി എന്ന സത്യം അവര്ക്ക് മനസിലായി. മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമായി. വി എസിനെതിരെ കടുത്ത നടപടി പാടില്ലെന്നും അദ്ദേഹം പാർട്ടിക്ക് പുറത്തു പോകുന്ന അവസ്ഥ കേരളത്തിലെ പാർട്ടിയെ തളർത്തുമെന്നും ഔദ്യോഗികപക്ഷത്തെ പല നേതാക്കളും രഹസ്യമായും അല്ലാതെയും ഇവരെയും മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങളെയും  അറിയിച്ചിരുന്നു. കമ്മിറ്റികളിൽ പരസ്യമായി വി എസിനെതിരായ നിലപാടു സ്വീകരിച്ച നേതാക്കൾ പോലും അദ്ദേഹത്തെ പാർട്ടിയിൽ നിലനിർത്താൻ വേണ്ടത് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. വി എസിനെതിരായ കടുത്ത നടപടി പാർട്ടിയിൽ പിളർപ്പിനും അനുഭാവികളിൽ വലിയൊരു വിഭാഗം ചോർന്നു പോകുന്നതിനും വരെ ഇടവരുത്തുമെന്നായിരുന്നു ഇവരുടെ മുന്നറിയിപ്പ്.

ഇതു മാത്രമല്ല. മറ്റ് പലതും ഇക്കാര്യത്തില് കണക്കിലെടുക്കപ്പെട്ടു. ഇന്ഡ്യയുടെ പരമോന്നത നീതി പീഠം വരെ അഴിമതിക്കെതിരെ പോരാടുന്ന ധാര്മ്മികത എന്നു വിശേഷിപ്പിച്ച വി എസിനെ തമസ്കരിച്ച് സി പി എം പോലുള്ള ബഹുജനപ്രസ്ഥാനത്തിനു മുന്നോട്ടു പോകന് ആകില്ല. ചന്ദ്രശേഖരനേപ്പൊലുള്ള ധീരനായ കമ്യൂണിസ്റ്റിനെ വധിച്ചവരുമായി ബന്ധമുള്ള പാര്ട്ടി അംഗങ്ങളെ സംരക്ഷിക്കുന്നതിനു കൂട്ടുനില്ക്കാനുമാകില്ല. വിജയന്റെ വലതു പക്ഷവത്കരണ നയങ്ങള് പാര്ട്ടിയുടെ അടിത്തറ തോണ്ടും. ബംഗാള് നല്കുന്ന പാഠം അതാണ്.  പാര്ട്ടി അവിടെ നിലം  പരിശായതിന്റെ പ്രത്യക്ഷ കാരണം സിംഗൂരും നന്ദിഗ്രാമും ആണ്. ഇന്ഡ്യയിലെ ഇടതു ബുദ്ധികേന്ദ്രം എന്നു വിശേഷിപ്പിക്കാവുന്ന ജെ എന് യു വിലെ യുവാക്കള്  ഇതുപോലുള്ള നിലപാടു മാറ്റത്തില് മനം നൊന്താണ്, പാര്ട്ടി വിട്ടുപോകുന്നതെന്നൊക്കെ കേന്ദ്ര നേതാക്കള് മനസിലാക്കുന്നു. കേരളത്തില് 5 വര്ഷം പ്രവര്ത്തിച്ച പ്രഭാത് പട്നായിക്കിനേപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധര് നല്കുന്ന മുന്നറിയിപ്പുകളും കേന്ദ്ര നേതാക്കള്ക്ക് അവഗണിക്കാനും ആകില്ല. വി.എസ് ദേശീയ തലത്തിൽ യഥാർത്ഥ ഇടതുപക്ഷത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്ന് മേധാ പട്കർ കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടിരുന്നു.

അച്ചടക്കനടപടിക്കായി കേരളനേതൃത്വം സമ്മര്‍ദ്ദം  ചെലുത്തിയപ്പോള് ബംഗാളില്നിന്നുള്ളവര് ഒറ്റക്കെട്ടായി എതിര്ത്തു.  വി എസ് ഉയര്ത്തിയിട്ടുള്ള പ്രത്യയശാസ്ത്രപ്രശ്നങ്ങള് ചര്ച്ച അര്ഹിക്കുന്നതാണ്. അല്ലാതെ ഏകപക്ഷീയമായ നിലപാട് എടുക്കാനാവില്ല എന്നും അവര് അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതിനോട് യോജ്ച്ചു. ഇതോടെ കേരളത്തിലെ നേതാക്കളുടെ അടവുകള് കേന്ദ്രക്കമ്മിറ്റിയില് പാളിത്തുടങ്ങി. കേന്ദ്രക്കമ്മിറ്റിയിലെ ചര്ച്ചയുടെ അടിസ്ഥാനത്തില് നടപടി തീരുമാനിക്കാന് ചേര്ന്ന പോളിറ്റ് ബ്യൂറോ  യോഗത്തിലും കേരളത്തിലെ നേതാക്കള് വിട്ടുകൊടുത്തില്ല. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നെല്ലാം വിഎസിനെ ഒഴിവാക്കണമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ശക്തമായി ആവശ്യപ്പെട്ടു. എന്നാല് വി എസിനെതിരെ കര്ശന  നടപടിയെടുക്കരുതെന്ന് പോ ളിറ്റ്  ബ്യൂറോയിലെ ഭൂരിഭാഗം പേരും  നിലപാടെടുത്തു.  ഇതൊക്കെ ബോധ്യപ്പെട്ട കേന്ദ്ര നേതാക്കള് പല പതിവുകളും തെറ്റിച്ചു.  സംഘടനാ സംവിധാനത്തിൽ പതിവില്ലാത്ത അസാധാരണ നടപടികളാണ് കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും ഉണ്ടായത്. അംഗമല്ലാത്ത വി എസിന് സ്വന്തം അഭിപ്രായം പോളിറ്റ് ബ്യൂറോയില്  അവതരിപ്പിക്കാൻ അവസരം നൽകി. ഇതുപോലെ സംഭവിക്കുന്നത് ആദ്യമായാണ്.

ഒറ്റയാള് പോരാട്ടം തന്നെയാണ്, വി എസ് കേന്ദ്ര കമ്മിറ്റിയില് നടത്തിയത്. താൻ മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങള്‍  പ്രസക്തമാണെന്നും കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ലെന്നും ബോദ്ധ്യപ്പെടുത്താൻ വി എസിനായി. കേരളത്തിലെ പാര്ട്ടിയില് ഉണ്ടായ നയവ്യതിയാനങ്ങളും തെറ്റായ തീരുമാനങ്ങളും അദ്ദേഹം അക്കമിട്ടു നിരത്തി. വി എസ് കേന്ദ്രകമ്മിറ്റിയില് പറഞ്ഞത് ഇതായിരുന്നു.

""""പാര്ട്ടി സംസ്ഥാന നേതൃത്വം കൈക്കൊള്ളുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളെ ന്യായീകരിക്കാന് എന്നെ കിട്ടില്ല. എല്ലാ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളും മാറ്റിവച്ച് പാര്ട്ടി സംസ്ഥാന നേതൃത്വം ഏതാനും വ്യക്തികളുടെ താത്പര്യങ്ങള് മാത്രം ഉയര്ത്തിപ്പിടിക്കുകയാണ്. വര്ഗീയ ശക്തികളുമായി കൂട്ടുചേരുമ്പോഴും കൊലപാതക രാഷ്ട്രീയത്തില് ഉള്പ്പെടുമ്പോഴും കോര്പ്പറേറ്റുകളും ഭൂമാഫിയകളുമായും സന്ധിചെയ്യുമ്പോഴും ഇടതുമുന്നണി ശിഥിലമാകുമ്പോഴുമാണ് പാര്ട്ടി തകരുന്നത്. ഇതെല്ലാം ഭൂരിപക്ഷ തീരുമാന പ്രകാരമാണെന്ന ഒറ്റന്യായം മാത്രമാണ് പാര്ട്ടി സംസ്ഥാന നേതൃത്വത്തിന്റെ ആയുധം.


ഫാസിസ്റ്റ് രീതിയിലുള്ള ഈ മുന്നോട്ടുപോക്കിന് കേന്ദ്ര നേതൃത്വം ഇടപെട്ട് അടിയന്തരമായി അവസാനം കാണണം. ഈ നയവ്യതിയാനങ്ങള്ക്കുനേരെ കേന്ദ്ര നേതൃത്വം കണ്ണടയ്ക്കരുത്. അല്ലാത്തപക്ഷം ഈ പാര്ട്ടി സംവിധാനത്തിനൊപ്പം നിന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളെ ന്യായീകരിക്കാന് എനിക്ക് സാദ്ധ്യമല്ല. 


കേരളത്തിലെ സി.പി.എം. നേതൃത്വം ജനങ്ങളില് നിന്നും കൂടുതല് കൂടുതല് ഒറ്റപ്പെടുകയാണ്. പത്രമാധ്യമങ്ങള്ക്കും പോലീസിനും രാഷ്ട്രീയ പാര്ട്ടികള്ക്കുമെതിരെ പാര്ട്ടി നേതൃത്വം നടത്തുന്ന ആക്രോശങ്ങള് തങ്ങള്ക്കുനേരെയാണെന്നാണ് ജനങ്ങള് മനസിലാക്കുന്നത്. 


പാര്ട്ടി നേതൃത്വം കൈക്കൊണ്ട ചില തെറ്റായ തീരുമാനങ്ങളെ ന്യായീകരിക്കാതിരുന്നതിന് എനിക്കെതിരെ റിപ്പോര്ട്ടിങ് നടത്തുകയാണിപ്പോള്.,.  എസ്.എന്. സി. ലാവലിന് വിഷയം സംബന്ധിച്ച് എന്റെ അഭിപ്രായം ഞാന് കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. വെറുതെ കത്തെഴുതുകയല്ല, രേഖകള് സഹിതം എന്റെ ധാരണകള് ഞാന് വിശദമാക്കുകയായിരുന്നു. എന്നാല് സി.എ.ജി. മുതല് സി.ബി.ഐ.വരെ കണ്ടെത്തിയ കാര്യങ്ങളെല്ലാം തെറ്റാണെന്ന് പാര്ട്ടി തീരുമാനിക്കുകയാണുണ്ടായത്. ഇത്തരം തീരുമാനങ്ങള് ഏത് അന്വേഷണത്തിനുശേഷമാണ് പാര്ട്ടി കൈക്കൊണ്ടത്? ഇത്തരം കാര്യങ്ങള് പാര്ട്ടിയില് വിശദീകരിക്കാന് എളുപ്പവും എന്നാല് ജനങ്ങളോട് വിശദീകരിക്കാന് ബുദ്ധിമുട്ടുമാണ്. ഏതായാലും എസ്.എന്.സി. ലാവലിന് ഇടപാടിനെക്കുറിച്ചുള്ള എന്റെ പ്രതികരണം മാത്രമാണ് സംഘടനാവിരുദ്ധമായത്. എസ്.എന്.സി. ലാവലിന് കരാര് ഇതേവരെ പാര്ട്ടി ഗൗരവത്തിലെടുത്തിട്ടുമില്ല. പിഡിപി ബന്ധത്തിലെ നയവ്യതിയാനമല്ല, നയവ്യതിയാനം ചൂണ്ടിക്കാട്ടിയതാണു പ്രശ്നം. സംസ്ഥാന പാര്ട്ടി നേതൃത്വം തെറ്റുകളില്‍ നിന്നു തെറ്റുകളിലേക്കു കൂപ്പുകുത്തുകയാണ്.


എന്നെ പൊളിറ്റ്ബ്യൂറോയില് നിന്നും നീക്കാന് തീരുമാനിച്ചതിനു കാരണമായ എന്റെ പ്രസ്താവനകള് ഇപ്പോള് ബ്രാഞ്ച് തലംവരെ അച്ചടിച്ച് പാടിനടക്കുകയാണ്. എന്നാല് 2009-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുപരാജയത്തിന്റെ കാരണങ്ങള് മറച്ചുവച്ചാണ് റിപ്പോര്ട്ടിങ്. 'ഒരു കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ കുറ്റപത്രം അവതരിപ്പിക്കാന്‍ വേണ്ടി മാത്രം വിപുലമായി റിപ്പോര്ട്ടിംഗ്  നടത്തുന്നതു പാര്ട്ടിയുടെ ശക്തിയെയാണോ ദൌര്ബല്യത്തെയാണോ സൂചിപ്പിക്കുന്നത് എന്നതു പരിശോധിക്കണം. സംസ്ഥാന നേതൃത്വത്തിന്റെ നയപരമായ പാളിച്ചയായിരുന്നു പി.ഡി.പി. ബന്ധമെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തിയതാണ്. ഇടതുപക്ഷ ഐക്യത്തെക്കുറിച്ചുള്ള നമ്മുടെ പാര്ട്ടിയുടെ നിലപാടാണോ കേരളത്തില് നടപ്പാക്കിയത്? സി.പി.ഐ.യുടെ പൊന്നാനി സീറ്റ് പിടിച്ചെടുത്ത് പി.ഡി.പിക്ക് നല്കിയത് എല്.ഡി.എഫിനെ ശക്തിപ്പെടുത്താനായിരുന്നോ?


വീരേന്ദ്രകുമാറിന്റെ ജനതാദളിനെ എല്.ഡി.എഫില് നിന്നും പുകച്ചു പുറത്താക്കിയതും മുന്നണിയെ ശക്തിപ്പെടുത്താനായിരുന്നോ? ഇത്തരം നയവ്യതിയാനങ്ങളൊന്നും ചര്ച്ച ചെയ്യാന് നമ്മള് തയ്യാറല്ല. പകരം നയവ്യതിയാനങ്ങള് ചൂണ്ടിക്കാട്ടുന്ന പ്രസ്താവനകള് ആയുധമാക്കി തന്നെ ആക്രമിക്കുകയാണ്""". 

താൻ മത്സരിച്ചാൽ പാർട്ടി തോൽക്കുമെന്ന് അഭിപ്രായപ്പെട്ടവരാണ് കേരളത്തിൽ നിന്നുള്ള ഭൂരിപക്ഷം അംഗങ്ങളെന്ന് വി എസ് ഓർമ്മപ്പെടുത്തി. കേരളത്തിലെ പാർട്ടി നേതൃത്വം തെറ്റു ചെയ്യുമ്പോൾ നയപരമായ വിഷയങ്ങളിൽ തന്റെ നിലപാടാണ് എക്കാലവും പാർട്ടി അംഗീകരിച്ചിട്ടുള്ളതെന്ന് വി എസ് തെളിവുകള് സഹിതം ചൂണ്ടിക്കാട്ടി. ഇനിയും തന്നെ അപമാനിച്ചാൽ പാർട്ടിക്ക് ഒപ്പം താനുണ്ടാവില്ലെന്ന് തുറന്നു പറഞ്ഞു. വി.എസിന് എതിരെ കേരളത്തിലെ പാർട്ടി നേതൃത്വം സംഘടിതമായി നീങ്ങുകയാണെന്ന പ്രതീതി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കിടയിൽ ഉടലെടുത്തു. ചന്ദ്രശേഖരന്റെ കൊലപാതകം കൈകാര്യം ചെയ്തതിൽ കേരളത്തിലെ പാർട്ടി നേതൃത്വത്തിന് തെറ്റു പറ്റിയിട്ടുണ്ടെന്ന് മനസിലയവര് വി എസിന് അനുകൂലമായി വാദിച്ചു. കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം കേന്ദ്ര കമ്മിറ്റി അംഗങ്ങളും  പോളിറ്റ് ബ്യൂറോ അംഗങ്ങളും വി എസിനെ തള്ളിപ്പറഞ്ഞു.  പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് വരെ ആവശ്യപ്പെട്ടു. പക്ഷെ  കേരളത്തിനു പുറത്തുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും ബംഗാളിൽ നിന്നുള്ള പോളിറ്റ് ബ്യൂറോ  അംഗങ്ങളുടെയും പിന്തുണ വിഎസിനു ലഭിച്ചു.

കേരളത്തിൽ വി എസിനുള്ള വൻ ജനപിന്തുണ പാര്ട്ടിക്കുള്ള പിന്തുണയാണെന്ന വിജയന്റെ വാദമൊന്നും കേന്ദ്ര നേതാക്കള് അംഗീകരിച്ചില്ല.  അഴിമതിവിരുദ്ധപോരാളിയെന്ന് സുപ്രീംകോടതി പോലും വിശേഷിപ്പിച്ച ഒരു നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും  പാർട്ടി വിട്ടുപോകുന്ന സാഹചര്യം സൃഷ്ടിക്കുന്നതും  മറ്റുള്ളവർക്ക് ബോദ്ധ്യപ്പെടുന്ന തരത്തിൽ വിശദീകരിക്കാൻ പാർട്ടിക്ക് കഴിയില്ല എന്ന സത്യം അവര് തിരിച്ചറിഞ്ഞു.

 പോളിറ്റ് ബ്യൂറോയേയും കേന്ദ്ര കമ്മിറ്റിയേയും വി എസ് പ്രതിക്കൂട്ടില് ആക്കി. തന്റെ ഭാഗത്തു നിന്നുണ്ടായ അച്ചടക്കലംഘനം അംഗീകരിച്ചു കൊണ്ടു തന്നെ അത് എന്തുകൊണ്ട് ചെയ്യേണ്ടിവന്നു എന്ന് വിശദീകരിക്കാനാണ് വി എസ് ശ്രമിച്ചത്.

നയപരമായ വിഷയങ്ങളിൽ  ആവർത്തിച്ചു തെറ്റു ചെയ്യുന്ന സംസ്ഥാന നേതൃത്വത്തിന് എതിരെ നടപടി എടുക്കാൻ എന്തുകൊണ്ട് തയ്യാറാവുന്നില്ലെന്ന വാദം വി എസ് പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും  ഉന്നയിച്ചു. തന്നെ ശാസിക്കാനുള്ള നിര്ദ്ദേശത്തെ വി എസ് കേന്ദ്രകമ്മിയില് എതിര്ത്തു. തന്റെ അച്ചടക്ക ലംഘനം അംഗീകരിക്കാൻ വി. എസ് തയ്യാറായെങ്കിലും അതിനു നൽകിയ വിശദീകരണം കൂടുതൽ രൂക്ഷമായ വിമർശനം അടങ്ങുന്നതായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയെ ഡാങ്കേയിസ്റ്റ് എന്നു വിളിച്ചത് തെറ്റാണെന്നു അംഗീകരിച്ച കൂടെ, ഡാങ്കേയേക്കാൾ വലിയ തെറ്റാണ് വിജയന് ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു. നെയ്യാറ്റിൻകര വോട്ടെടുപ്പ് ദിവസം ചന്ദ്രശേഖരന്റെ വീട്ടിൽ പോയത് തെറ്റാണെന്നും, തന്റെ ചില പ്രസ്താവനകൾ പാർട്ടി അച്ചടക്കത്തിന് എതിരായിരുന്നു എന്നും  വി. എസ് തുറന്നു സമ്മതിച്ചു. നെയ്യാറ്റിൻകര തോൽവിയ്ക്ക് കാരണം  ചന്ദ്രശേഖരനെ കൊന്നവര്  ഉണ്ടാക്കിയ രാഷ്ട്രീയ പ്രതിസന്ധിയാണെന്നും, അതു  നേരിടുന്നതിൽ പാർട്ടിയ്ക്ക് ഗുരുതരമായ വീഴ്ച ഉണ്ടായി. എന്നും  വി. എസ് പറഞ്ഞു. അദ്ദേഹമൊഴികെ മറ്റെല്ലാവരും അനുകൂലിച്ചപ്പോഴും ഒറ്റക്ക് എതിര്ത്തു. അച്ചടക്ക ലംഘനം നടത്തി എന്നു സമ്മതിച്ചപ്പോഴും അത് ചെയ്യേണ്ടി വന്നതാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. അതില് ഉറച്ചു തന്നെ നില്ക്കുന്നു.  ധീരന്മാര്ക്കേ അങ്ങനെ ചെയ്യാന് ആകൂ. ശുംഭന് എന്നു വിളിച്ചിട്ട് ശുംഭന്റെ അര്ത്ഥം മറ്റെന്തോ ആണെന്നു പറയുന്ന പാപ്പരത്തമൊന്നും അദ്ദേഹം കാണിച്ചില്ല. വി എസിനെ പുറത്താക്കണം എന്ന് വിജയരാഘവന് ആവശ്യപ്പെട്ടപ്പോള്,  അദ്ദേഹം  എന്നെ പുറത്താക്കല്ലെ എന്ന് കരയാനൊന്നും പോയില്ല. പുറത്താക്കുന്നെങ്കില് പുറത്താക്കിക്കോളൂ എന്ന നിലപടാണെടുത്തത്. കാലു പിടിച്ചു യാചിച്ചൊന്നും പാര്ട്ടിക്കുള്ളില്  തുടരില്ല എന്ന ശക്തമായ നിലപാടാണെടുത്തത്.

തിരുവനന്തപുരം സംസ്ഥാനസമ്മേളന വേളയിൽ പാർട്ടിയിൽ വിഭാഗീയതയുടെ കാലം അവസാനിച്ചെന്ന സംസ്ഥാനസെക്രട്ടറിയുടെ അവകാശവാദം വെറും പൊള്ളയാണെന്നാണ്,   ചന്ദ്രശേഖരൻവധത്തിനു ശേഷം കേരളം  കണ്ടത്. സംസ്ഥാനസെക്രട്ടറിയെ പരസ്യവേദിയിൽ ഡാങ്കേയിസ്റ്റ് എന്നുവരെ ആക്ഷേപിച്ച വി എസ്, ഇപ്പോഴത്തെ കേന്ദ്രകമ്മിറ്റിക്ക് തൊട്ടുമുന്പ് ,പാർട്ടി നടപടിയെ വകവയ്ക്കുന്നവനല്ല ഞാനെന്ന് നിങ്ങൾക്കറിയാമല്ലോ എന്നാണ്,  മാദ്ധ്യമങ്ങളോട് പറഞ്ഞതും. എന്നു വച്ചാല് അതിനെയൊക്കെ അവഗണിക്കുന്നു എന്നു തന്നെയാണ്.  കാതലായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ വിഭാഗീയതയുടെ കനൽ അണയുകയൊന്നുമില്ല.

നായയോട് ബന്ധപ്പെട്ട ഒരു പ്രയോഗമാണീ കുറിപ്പു തുടങ്ങാന് ഉപയോഗിച്ചത്. നായയോട് ബന്ധപ്പെട്ട മറ്റൊന്നുപോയോഗിച്ച് തന്നെ അവസാനിപ്പിക്കാം. നായ നടുക്കടലില് ചെന്നാലും നക്കിയേ കുടിക്കൂ എന്നത് പ്രസിദ്ധമായ മറ്റൊരു പഴം ചൊല്ലാണ്.  വിജയന്റെ കാര്യത്തില് അത് തികച്ചും അന്വര്ത്ഥമാകുന്നു. കേരളത്തിലുണ്ടാകുന്ന ഏത് സംഭവവും എങ്ങനെ വി എസിനെതിരെ അച്ചടക്ക ലംഘനം ആക്കി എടുക്കാം എന്നതാണദ്ദേഹത്തിന്റെ ചിന്ത മുഴുവന്. ഈ നക്കിക്കുടിക്കലാണ്, പാര്ട്ടിയിലെ വിഭാഗീയത ആളിക്കത്തിക്കുന്നത്. വി എസ് തന്റെ വരുതിയിലാകണം എന്ന ആഗ്രഹം നടക്കില്ല എന്ന് വിജയന് മനസിലാക്കണം. വി എസ് പാര്ട്ടിയില് ഉണ്ടെങ്കില് അദ്ദേഹത്തെ വിശ്വാസത്തിലെടുക്കണം. ഒന്നുകില്‍ വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക.  അല്ലെങ്കില്‍ അദ്ദേഹത്തോട് യോജിച്ചു പോകുക.  ഇതു രണ്ടും സാധ്യമല്ലെങ്കില്‍ വിജയന്‍ സ്ഥാനം ഒഴിയുക.  വി എസിനോട് യോജിച്ചു പോകാന്‍ ശേഷിയുള്ള മറ്റാരെങ്കിലും  ആ സ്ഥാനത്തേക്ക് വരട്ടെ.


വിജയന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോലെ മാദ്ധ്യമങ്ങള് ഉണ്ടാക്കിയ വ്യക്തിത്വമൊന്നുമല്ല വി എസിന്റേത്. പൊതു ജനം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ടെങ്കില് അതിനു വ്യക്തമായ കരണങ്ങളുണ്ട്. വി എസിനെ ക്യാപിറ്റല് പണീഷ്മെന്റിനു വിധേയനാക്കണം എന്നു വാദിക്കുന്ന ശുംഭന്മാരും ,അദ്ദേഹത്തെ ബിംബം പേറുന്ന കഴുത എന്നു വിളിക്കുന്ന യഥാര്ത്ഥ കഴുതുകളും,  തെരഞ്ഞെടുപ്പു ജയിക്കാന് അദ്ദേഹത്തെ ബിംബത്തേപ്പോലെ എഴുന്നള്ളിച്ചു നടക്കുന്നു. ആ കാരണങ്ങള് പാര്ട്ടിക്ക് ഗുണകരമാകുന്ന രീതിയില് ഉപയോഗപ്പെടുത്താനുള്ള വിവേകം വിജയനുണ്ടാകണം. അദ്ദേഹത്തെ ഉള്ക്കൊള്ളാതെ പാര്ട്ടിക്ക് മുന്നോട്ടു പോകാനാകില്ല. ചാവേറുകളേക്കൊണ്ട് ഗോഗ്വാ വിളിപ്പിച്ചാലോ അധിക്ഷേപിച്ചാലോ ഉദ്ദേശിക്കുന്നത് നേടാനാകില്ല. വിജയനെ വി എസ് ഡാങ്കേയിസ്റ്റ് എന്നു വിളിച്ചപ്പോള്, അറിയപ്പെടുന്ന വളര്ത്തു  നായ്ക്കളായ ഭാസുരേന്ദ്ര ബാബും  നാരായണന് കുട്ടിയും പറഞ്ഞത് ഇനി ഈ പാര്ട്ടിയില് വി എസും  വിജയനും ഒരുമിച്ചുണ്ടാകില്ല എന്നായിരുന്നു.  വി എസ് പാര്ട്ടിയുടെ സ്വത്താണെന്നും അദ്ദേഹത്തെ പുറത്തു കളയാന് പാര്ട്ടിക്കാകില്ല എന്നും കേന്ദ്ര നേതാക്കള് അസന്ദിഗ്ദ്ധമായി തന്നെ പറഞ്ഞു കഴിഞ്ഞു. വിജയന്റെ കാപട്യം  പറയുന്നതുപോലെയല്ല.

ആസുരേന്ദ്രന്മാരേപ്പോലുള്ള ആസ്ഥാന ഗായകരല്ല പാര്ട്ടി വക്തക്കളാകേണ്ടത്, കാര്യങ്ങളെ കുറച്ചു കൂടെ സംയമനത്തോടെ സമീപിക്കുന്ന അപ്പുക്കുട്ടന് വള്ളിക്കുന്നിനേയും, എന് എം പിയേര്സനേയും, ചെക്കുട്ടിയേയും പോലുള്ളവരെയാണ്. എന്തുകൊണ്ട് അവര് പാര്ട്ടിക്കു പുറത്തു നില്ക്കുന്നു എന്നാണ്, വിജയനും മറ്റുമാലോചിക്കേണ്ടത്?   ആസുരേന്ദ്രന്മാര് പറയുന്ന സ്തുതികള് കേട്ട് രോമാഞ്ചമണിയണോ അതോ അവര് പറയുന്ന കാര്യം നടപ്പിലാക്കണമോ എന്നൊക്കെ വിജയനാണു ചിന്തിക്കേണ്ടത്. ഈ വികല ജന്മങ്ങള്‍ പറയുമ്പോലെ വി എസ് ഉള്ള പാര്‍ട്ടിയില്‍ വിജയന്‍ ഉണ്ടാകാന്‍ പാടില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല.

കേരള രാഷ്ട്രീയത്തില് ഇപ്പോള് ഏറ്റവും വെറുക്കപ്പെടുന്ന നേതാവാണ്, പി സി ജോര്ജ്. അദ്ദേഹത്തിന്റെ ഒരു നിലപാടിനോടും എനിക്ക് യോജിപ്പില്ല.  അദ്ദേഹം പറഞ്ഞ ഒരഭിപ്രായം ഇതാണ്. പിണറായി വിജയന്, അല്പ്പമെങ്കിലും മാന്യത ഉണ്ടെങ്കില് സംസ്ഥാനസെക്രട്ടറി സ്ഥാനം രജിവയ്ക്കണം. അത്രത്തോളം വേണമെന്ന് എനിക്കഭിപ്രായമില്ല. പക്ഷെ വിജയന് യാഥാര്ത്ഥ്യങ്ങള് ഉള്ക്കൊള്ളാന് തയ്യറാകണം. കണ്ണൂര് ലോബി മാത്രമല്ല കേരളത്തിലെ സി പി എന്ന പാര്ട്ടി എന്ന തിരിച്ചറിവുണ്ടാകണം. അംഗങ്ങളല്ലാത്ത ലക്ഷക്കണക്കിന്, അനുയായികളും അനുഭാവികളും പാര്‍ട്ടിക്കുണ്ട്. പാര്ട്ടി ഇവര്ക്ക് വേണ്ടികൂടിയാണെന്ന് തിരിച്ചറിയണം. മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിനേക്കൊണ്ടും സംസ്ഥാന സമിതിയേക്കൊണ്ടും എടുപ്പിക്കുന്ന തീരുമാനങ്ങള് എക്കാലവും കേന്ദ്ര നേതൃത്വം സ്വീകരിക്കണമെന്നില്ല. സംസ്ഥാന സമിതിയില് വി എസിനെ ആക്രമിക്കുന്നത് ശരിയല്ല എന്നു പറഞ്ഞ  വയനാടുകാരനെ അദ്ദേഹത്തിന്റെ നാടിനെ അവഹേളിച്ചു  വരെ  അടിച്ചൊതുക്കാം. പക്ഷെ കേന്ദ്ര കമ്മിറ്റിയിലോ? കേരളം എന്ന ഇട്ടാവട്ടത്തിനു പുറത്തുള്ളവരും മനുഷ്യരാണ്. അവര്ക്കും കാര്യങ്ങളൊക്കെ അറിയാന് മാര്ഗ്ഗങ്ങളുണ്ട്. അതനുസരിച്ച് അവര്ക്ക് മറിച്ചുള്ള തീരുമാനങ്ങളുമെടുക്കാം. ചന്ദ്രശേഖരന് വധം ഇടതു ബുദ്ധിജീവികളുടെ കേന്ദ്രമായ ജെ എന് യു വില് പോലും ചലനങ്ങളുണ്ടാക്കി. ഇതൊക്കെ തിരിച്ചറിയുന്ന കേന്ദ്ര നേതാക്കള്  വിജയനും കൂടെയുള്ളവരും പറയുന്നതു മാത്രമല്ല വിശ്വസിക്കാന് പോകുന്നത്.

വി എസിനെ ഇപ്പോള് ശരിയാക്കി കളയാം എന്നു കരുതി നടന്നവരൊക്കെ പട്ടി ചന്തക്ക് പോയ പരുവത്തിലായി. അവര് പറഞ്ഞതൊന്നും കേന്ദ്ര കമ്മിറ്റി കാര്യമായെടുത്തിട്ടുമില്ല. വി എസ്. തന്റെ ശൈലി തുടര്ന്നും മുന്നോട്ടുകൊണ്ടുപോകുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്. പാര്ട്ടിക്ക് അകത്തു നിന്നുകൊണ്ടു തന്നെ അദ്ദേഹം പോരാട്ടം തുടരും. വി എസിനെ കളയാന് കഴിയില്ലെന്ന വലിയ തിരിച്ചറിവാണ്,  കേന്ദ്ര കമ്മിറ്റി തീരുമാനംവഴി വിജയനുണ്ടാകേണ്ടത്.  ചന്ദ്രശേഖര വധത്തിനു ശേഷം ഉണ്ടായ അച്ചടക്കരാഹിത്യത്തെക്കാള് വലുത് ഇനി ഉണ്ടാകാനും പോകുന്നില്ല. വി.എസിനെ ഒഴിവാക്കി ഒറ്റയാള് ഭരണം നടത്താമെന്ന ആഗ്രഹം ഒക്കെ മാറ്റി വച്ച് വി എസിനേക്കൂടി ഉള്ക്കൊണ്ടു പോകാനുള്ള വിവേകം വിജയനുണ്ടായാല് അത് പാര്ട്ടിക്കും കേരളത്തിലെ ജനങ്ങള്ക്കും  ഗുണം ചെയ്യും.  യു ഡി എഫ് ഇപ്പോള് നടപ്പാക്കി കൊണ്ടിരിക്കുന്ന അനേകം ജനദ്രോഹനടപടികളുണ്ട്. വി എസിന്റെ അധികാരം കുറച്ചിട്ടില്ല.  കൂടുതല് ഊര്ജസ്വലമായി മുന്നോട്ടുപോകാന് അത് അദ്ദേഹത്തിന് കൂടുതല് ധൈര്യം നല്കും. പാര്ട്ടി സെക്രട്ടറി സ്വന്തം ഇഷ്ടങ്ങളും അഭിപ്രായങ്ങളും പാര്ട്ടി തീരുമാനം എന്ന പേരില് നടപ്പാക്കുന്നതു ശരിയല്ലെന്ന വ്യക്തമായ നിലപാടാണ് വി എസ്. എടുത്തതും കേന്ദ്ര കമ്മിറ്റി സമ്മതിച്ചതും.  പാര്ട്ടിക്കുള്ളില് പിന്തുണ വര്ദ്ധിക്കാനും അത് വഴി വയ്ക്കും. വി എസിനെ മുന്നില് നിര്ത്തി പുതിയ പാര്ട്ടിയുണ്ടാക്കാമെന്ന് മോഹിച്ചവര്ക്കും, വിഎസിനെ വെട്ടിനിരത്താമെന്ന് വ്യാമോഹിച്ചവര്ക്കും  കേന്ദ്ര കമ്മിറ്റി തീരുമാനം തിരിച്ചടിയാണ്.

27 comments:

kaalidaasan said...

വി എസിനെ ഇപ്പോള് ശരിയാക്കി കളയാം എന്നു കരുതി നടന്നവരൊക്കെ പട്ടി ചന്തക്ക് പോയ പരുവത്തിലായി. അവര് പറഞ്ഞതൊന്നും കേന്ദ്ര കമ്മിറ്റി കാര്യമായെടുത്തിട്ടുമില്ല. വി എസ്. തന്റെ ശൈലി തുടര്ന്നും മുന്നോട്ടുകൊണ്ടുപോകുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്. പാര്ട്ടിക്ക് അകത്തു നിന്നുകൊണ്ടു തന്നെ അദ്ദേഹം പോരാട്ടം തുടരും. വി എസിനെ കളയാന് കഴിയില്ലെന്ന വലിയ തിരിച്ചറിവാണ്, കേന്ദ്ര കമ്മിറ്റി തീരുമാനംവഴി വിജയനുണ്ടാകേണ്ടത്. ചന്ദ്രശേഖര വധത്തിനു ശേഷം ഉണ്ടായ അച്ചടക്കരാഹിത്യത്തെക്കാള് വലുത് ഇനി ഉണ്ടാകാനും പോകുന്നില്ല. വി.എസിനെ ഒഴിവാക്കി ഒറ്റയാള് ഭരണം നടത്താമെന്ന ആഗ്രഹം ഒക്കെ മാറ്റി വച്ച് വി എസിനേക്കൂടി ഉള്ക്കൊണ്ടു പോകാനുള്ള വിവേകം വിജയനുണ്ടായാല് അത് പാര്ട്ടിക്കും കേരളത്തിലെ ജനങ്ങള്ക്കും ഗുണം ചെയ്യും. യു ഡി എഫ് ഇപ്പോള് നടപ്പാക്കി കൊണ്ടിരിക്കുന്ന അനേകം ജനദ്രോഹനടപടികളുണ്ട്. വി എസിന്റെ അധികാരം കുറച്ചിട്ടില്ല. കൂടുതല് ഊര്ജസ്വലമായി മുന്നോട്ടുപോകാന് അത് അദ്ദേഹത്തിന് കൂടുതല് ധൈര്യം നല്കും. പാര്ട്ടി സെക്രട്ടറി സ്വന്തം ഇഷ്ടങ്ങളും അഭിപ്രായങ്ങളും പാര്ട്ടി തീരുമാനം എന്ന പേരില് നടപ്പാക്കുന്നതു ശരിയല്ലെന്ന വ്യക്തമായ നിലപാടാണ് വി എസ്. എടുത്തതും കേന്ദ്ര കമ്മിറ്റി സമ്മതിച്ചതും. പാര്ട്ടിക്കുള്ളില് പിന്തുണ വര്ദ്ധിക്കാനും അത് വഴി വയ്ക്കും. വി എസിനെ മുന്നില് നിര്ത്തി പുതിയ പാര്ട്ടിയുണ്ടാക്കാമെന്ന് മോഹിച്ചവര്ക്കും, വിഎസിനെ വെട്ടിനിരത്താമെന്ന് വ്യാമോഹിച്ചവര്ക്കും കേന്ദ്ര കമ്മിറ്റി തീരുമാനം തിരിച്ചടിയാണ്.

പക്ഷെ വിജയന്‍ അടങ്ങിയിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അത് ജന്മം വേറെയാണ്. വിജയന്‍ വി എസിനെതിരെ നീങ്ങും, വി എസ് പ്രതികരിക്കും.

സന്തോഷ്‌ said...

>> ദേശസുരക്ഷക്കു വേണ്ടി ജീവന് ബലിയര്പ്പിച്ച ഉണ്ണികൃഷ്ണന് എന്ന ജവാന്റെ വീട്ടില് മുഖ്യമന്ത്രിയായിരുന്ന വി എസ് പോയപ്പോള് അദ്ദേഹത്തെ അവിടെ പ്രവേശിപ്പിച്ചില്ല. പട്ടി ചന്തക്ക് പോയപോലെ അദ്ദേഹത്തിനു തിരികെ പോരേണ്ടി വന്നു. അതില് നിരാശ ഉണ്ടായ വി എസ് ,ഉണ്ണികൃഷ്ണന് ഒരു ജവാന് ആയിരുന്നതുകൊണ്ടാണ്, അവിടെ പോയത്, അല്ലായിരുന്നെങ്കില് ഒരു പട്ടി പോലും അവിടേക്ക് തിരിഞ്ഞു നോക്കില്ലായിരുന്നു എന്ന് പറഞ്ഞു. <<

ഒരു പട്ടിയും എന്റെ വീട്ടിൽ വരേണ്ടതില്ല എന്നു ഉണ്ണികൃഷ്ണന്റെ അച്ഛൻ പറഞ്ഞ വാചകത്തിനു മറുപടിയായിട്ടാണു വി.എസ്‌ ഇങ്ങനെ പറഞ്ഞതു: ഉണ്ണികൃഷ്ണന് ഒരു ജവാന് ആയിരുന്നതുകൊണ്ടാണ്, അവിടെ പോയത്, അല്ലായിരുന്നെങ്കില് ഒരു പട്ടി പോലും അവിടേക്ക് തിരിഞ്ഞു നോക്കില്ലായിരുന്നു

kaalidaasan said...

സന്തോഷ്,

അക്കാര്യം ഞാന്‍ വിട്ടു പോയിരുന്നു. ഓര്‍മ്മപ്പെടുത്തിയതിനു നന്ദി.

kaalidaasan said...

സജിം തട്ടത്തുമലയുടെ പോസ്റ്റില്‍ പതിവുപോലെ പിണറായി ആരാധനയാണ്. അതുകൊണ്ട് പിണറായിയെ വിമര്‍ശിക്കുന്നതും അദ്ദേഹം പ്രതിയായ ലാവലിന്‍ കേസിനേപ്പറ്റി പരാമര്‍ശിക്കുന്നതം ​അവിടെ ഹറാമാണ്. അവിടെ ഞാനെഴുതിയ പല അഭിപ്രായങ്ങളും സജിം മുക്കിക്കളയുന്നു. ആ അഭിപ്രായങ്ങള്‍ ഇവിടെ കിടക്കട്ടെ.

kaalidaasan said...

>>>>താങ്കൾ ഉദ്ദേശിക്കുന്ന വ്യക്തി ഒരിക്കലും അങ്ങനെയല്ല!<<<

സജിം,

ഞാന്‍ ഉദ്ദേശിക്കുന്ന വ്യക്തി അങ്ങനെ തന്നെയാണ്. എന്നും. അന്ധമായ ആരാധന കൊണ്ട് മറിച്ചാണെന്ന് താങ്കള്‍ക്ക് തോന്നുന്നതാണ്.

നിയമത്തിന്റെ മുനില്‍ അദ്ദേഹം മറ്റേത് ഇന്‍ഡ്യന്‍ പൌരനും പോലെ തന്നെ. പക്ഷെ അദ്ദേഹം പ്രതി ആയിരിക്കുന്ന ലാവലിന്‍ കേസിനേപ്പറ്റി ഇവിടെ എഴുതന്‍ പോലും താങ്കള്‍ സമ്മതിക്കുന്നില്ല. അസഹിഷ്ണുത അത്ര അഴത്തിലുണ്ട്. ഒരിക്കലും തെറ്റു പറ്റാത്ത തങ്ക വിഗ്രഹം ആണി വ്യക്തി എന്ന താങ്കളുടെ അബദ്ധ ധാരണ കൊണ്ടാണത്. ലാവലിന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടേ ഇല്ല എന്നാണീ വ്യക്തി അവകാശപ്പെടുന്നത്. പക്ഷെ അതില്‍ കേരള ഖജനാവിനു നഷ്ടം ഉണ്ടായി എന്നത് സത്യമാണ്. അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അതറിയാം. ഭരണഘടനാ സ്ഥാപനമായ സി എ ജി കണ്ടെത്തിയ സത്യമാണത്. ഇതിലും നിസാര നഷ്ടം ഉണ്ടായ കേസായിരുന്നു ഇടമലയാര്‍ കേസ്. യു ഡി എഫ് പിള്ളയെ രക്ഷപെടുത്താന്‍ ശ്രമിച്ചിട്ടുപോലും സുപ്രീം കോടതി അതില്‍ ശിക്ഷ നല്‍കി. ഈ വിഷയം വി എസ് കുത്തിപ്പൊക്കി കൊണ്ടു വന്നതാണെന്നൊക്കെയാണു ഇദ്ദേഹവും താങ്കളും ഒക്കെ പ്രചരിപ്പിക്കുന്നത്. സ്വയം അപ്രമാദിത്തം കല്‍പ്പിക്കുനതുകൊണ്ടുതന്നെയാണാ നിലപാട്. അല്ലെങ്ക്കല്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ത തീരുമാനിക്കട്ടേ എന്നാണു പറയേണ്ടത്. പാര്‍ട്ടി മെഷിനറി ഉപയോഗിച്ച് പാര്‍ട്ടി മുഖ്യമന്ത്രിയേക്കൊണ്ട് മറിച്ചുള്ള നിലപാടെടുപ്പിക്കാന്‍ പിന്‍വാതിലൂടെ ശ്രമിക്കുകയല്ല വേണ്ടത്.

അപ്രമാദിത്വം മാത്രമല്ല വിജയനുള്ളത്. ധാര്‍ഷ്ട്യവും തന്‍ പ്രമാണിത്തവും കൂടി ഉണ്ട്. ഭൂരിപക്ഷ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ്, മണിക്കെതിരെയും ഹംസക്കെതിരെയും  നടപടി എടുക്കാതിരുന്നത്. വിജയനെ വി എസ് വിമര്ശിച്ചത് അച്ചടക്ക ലംഘനമാണെന്ന് തീര്ച്ചയുള്ള വിജയന്, മണിയും ഹംസയും വി എസിനെ വൃത്തികെട്ട ഭാഷയിലൂടെ വരെ വിമര്ശിച്ചത് പക്ഷെ അച്ചടക്ക ലംഘനമായി തോന്നിയില്ല. ചന്ദ്രശേഖരന് വധക്കേസില് വി എസിനെ പ്രതിയാക്കി എടങ്ങേറ്, ഒഴിവാക്കണം എന്നു പറഞ്ഞ ഹംസയുടെ ഏറനാടന് ശൈലിയെ സ്വാഗതം ചെയ്യുകയാണു വിജയന് ചെയ്തത്. കുടിക്കുന്ന വെള്ളത്തില് മോശത്തരം കാണിക്കുന്നവനാണ്, വി എസ് എന്നു പറഞ്ഞ, ചന്ദ്രശേഖരന് വി എസിന്റെ അമ്മായിയപ്പനാണോ എന്നും ചോദിച്ച മണിയുടേത് പ്രസംഗ ശൈലിയിലെ വ്യതിയാനം എന്നും മാത്രമേ വിശേഷിപ്പിച്ചുള്ളു. വിജയനെ വി എസ് വിമര്ശിച്ചതിലും ഒട്ടും ഗൌരവം കുറഞ്ഞതല്ല, മണിയും ഹംസയും വി എസിനെ വിമര്ശിച്ചത്. മണിയേയും ഹംസയേയും സംസ്ഥാന സമിതിയില് തുടരാന് അനുവദിച്ചിട്ട്, വി എസിനെ പാര്‍ട്ടിയില് നിന്നു പോലും  പുറത്താക്കണമെന്ന് വാദിച്ചതിലെ കാപട്യം  താങ്കള്‍ക്ക് മനസിലായിട്ടില്ലെങ്കിലും കേന്ദ്ര കമ്മിറ്റിക്ക് മനസിലായി.

ശശിയും ഗോപിയും നടത്തിയ സദാചാര ലംഘനം വിശദീകരണ പോലും ചോദിക്കാതെ ഉടന്‍ സസ്പെന്‍ഡ് ചെയ്യേണ്ടതാണെന്നാണ്, പാര്‍ട്ടി ഭരണഘടനയില്‍ എഴുതി വച്ചിരിക്കുന്നത്. പക്ഷെ എന്താണു വിജയന്‍ ചെയ്തത്?

മണിക്കെതിരെയും, ഗോപിക്കെതിരെയും, ശശിക്കെതിരെയും, ഹംസക്കെതിരെയും നടപടി എടുക്കാന്‍ കേന്ദ്രം ഇടപെടേണ്ടി വന്നു. ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന അഹങ്കാരമാണ്, വിജയന്.

kaalidaasan said...

>>>ഫൈറ്റ് എല്ലാം കഴിയുന്നത്ര പാർട്ടിയ്ക്കുള്ളിൽ നിന്നുതന്നെ നടത്താവുന്നതേയുള്ളൂ. അതിനുള്ള ജനാധിപത്യമൊക്കെ പാർട്ടിയ്ക്കുള്ളിൽ ഉണ്ട്. <<<

കേരള പാര്ട്ടിയിലെ ജനാധിപത്യം ഇപ്പോള് ഒരു വലിയ തമാശയാണ്. വി എസിന്റെ വാക്കുകളില് അതുണ്ട്.

"""പാര്ട്ടി സംസ്ഥാന നേതൃത്വം കൈക്കൊള്ളുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളെ ന്യായീകരിക്കാന് എന്നെ കിട്ടില്ല. എല്ലാ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളും മാറ്റിവച്ച് പാര്ട്ടി സംസ്ഥാന നേതൃത്വം ഏതാനും വ്യക്തികളുടെ താത്പര്യങ്ങള് മാത്രം ഉയര്ത്തിപ്പിടിക്കുകയാണ്. വര്ഗീയ ശക്തികളുമായി കൂട്ടുചേരുമ്പോഴും കൊലപാതക രാഷ്ട്രീയത്തില് ഉള്പ്പെടുമ്പോഴും കോര്പ്പറേറ്റുകളും ഭൂമാഫിയകളുമായും സന്ധിചെയ്യുമ്പോഴും ഇടതുമുന്നണി ശിഥിലമാകുമ്പോഴുമാണ് പാര്ട്ടി തകരുന്നത്. ഇതെല്ലാം ഭൂരിപക്ഷ തീരുമാന പ്രകാരമാണെന്ന ഒറ്റന്യായം മാത്രമാണ് പാര്ട്ടി സംസ്ഥാന നേതൃത്വത്തിന്റെ ആയുധം. """.

സജിം പറയുന്ന ജനാധിപത്യം പാര്ട്ടിക്കുള്ളില് ഇല്ല.അതുകൊണ്ടാണ്, വി എസിനു അച്ചടക്കം ലംഘിച്ചുപോലും പലതും പലപ്പോഴും പുറത്തു പറയേണ്ടി വരുന്നത്. നടപടി ഉണ്ടാകും എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണതൊക്കെ ചെയ്യുന്നത്.


ജനാധിപത്യം എന്നു പറയുന്നത്, അഭിപ്രായം കേള്‍ക്കാന്‍ അവസരമുണ്ടാക്കുക എന്നതു മാത്രമാണെങ്കിലേ താങ്കളീ പറയുന്ന അസംബന്ധത്തിനു പ്രസക്തിയുള്ളു. കേള്‍ക്കുന്ന അഭിപ്രായത്തില്‍ കഴമ്പുണ്ടെങ്കില്‍ അത് സ്വീകരിക്കുമ്പോഴേ ജനാധിപത്യത്തിനു പ്രസക്തി ഉണ്ടാകൂ. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി, പാര്‍ട്ടിയുടെ സ്ഥാപക നേതവായ വി എസിന്റെ അഭിപ്രായത്തിനു പാര്‍ട്ടിയില്‍ വിലയില്ല. ഭൂരിപക്ഷം എന്ന സാങ്കേതിക ഉപയോഗിച്ച് അതിനെ എന്നും അടിച്ചമര്‍ത്തിയിട്ടേ ഉള്ളു. വി എസിനെ പിന്തുണച്ച് സംസാരിക്കുനവരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും  നിശബ്ദരാക്കുകയാണുണ്ടാകുന്നത്. കഴിഞ്ഞ സമ്മേളനത്തില്‍ വി എസിനെ പീറ ചെക്കന്‍മാര്‍ വരെ അധിക്ഷേപിച്ചപ്പോള്‍ അത് ശരിയല്ല എന്നു പറഞ്ഞ വയനാടന്‍ നേതാവിനെ അദ്ദേഹത്തിന്റെ ജില്ലയുടെ പേരു വരെ ഉപയോഗിച്ച് വിജയന്‍ അധിക്ഷേപിച്ചു. ഇതിനെയാണു താങ്കള്‍ ജനധിപത്യം എന്നു വിളിക്കുന്നതെങ്കില്‍ ജനാധിപത്യത്തേക്കുറിച്ച് താങ്കള്‍ ഇനിയും  പലതും പഠിക്കേണ്ടതുണ്ട്.

ജനാധിപത്യമല്ല, ജനധിപത്യം വ്യഭിചാരമാണ്, വിജയന്‍ പാര്‍ട്ടിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷപിന്തുണ എന്ന സാങ്കേതികത മറയാക്കി, പാര്‍ട്ടി ഭരണഘടന ലംഘിക്കുന്നു. പെണ്ണുപിടിയന്‍മാരെയും,കൊലപാതകികളെയും സംരക്ഷിക്കുന്നു. കള്ളപ്പണക്കാരെയും, ലോട്ടറി മാഫിയക്കാരെയും, സാമ്പത്തിക കുറ്റവാളികളെയും, റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരെയും, മണല്‍ മാഫിയക്കാരെയും, അധോലോക നേതാക്കളെയും, ഗുണ്ടകളെയും സഹചാരികളാക്കുന്നു. അന്ത്യിയേരി സുരയെന്ന ജയില്‍ പുള്ളിയുടെ മകളുടെ വിവാഹത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും ജില്ലാ സെക്രട്ടറിയും  വരെ പങ്കെടുക്കുന്നു. എന്തുകൊണ്ട് ഇതൊക്കെ നടക്കുന്നു സജീമേ? ഭൂരിപക്ഷ പിന്തുണയുടെ മറവിലല്ലേ ഇതൊക്കെ വിജയന്‍ അനുവദിക്കുന്നത്?

kaalidaasan said...

>>>വി.എസ് പലപ്പോഴും തന്റെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നു.അതും ചില വ്യക്തി വിദ്വേഷങ്ങളിൽ കേന്ദ്രീകരിച്ച്. നിലവിലുള്ള സംസ്ഥാന നേതൃത്വം അങ്ങനെയല്ല. കഴിയുന്നത്ര പാർട്ടി താല്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് പരമാവധി വിട്ടുവീഴ്ചകൾ ചെയ്ത് മുന്നോട്ടു പോകാൻ ശ്രമിക്കുന്നു. <<<


വിജയനും അദ്ദേഹം നയിക്കുന്ന പാര്‍ട്ടിക്കും വ്യക്തി വിദ്വേഷം ഒട്ടുമേ ഇല്ല. വി എസിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നു തന്നെ തീര്‍ച്ചയാക്കി അടുത്തിടെ നടന്ന പാര്‍ട്ടി റിപ്പോര്‍ട്ടിംഗില്‍ നിറഞ്ഞു നിന്നത് വി എസ് വിദ്വേഷം മാത്രമായിരുന്നു എന്ന് അക്ഷരാഭ്യാസമുള്ള എല്ലാവര്‍ക്കും  മനസിലായിട്ടുണ്ട്. വി എസിനുള്ള വ്യക്തി വിദ്വേഷം അളക്കുന്ന സമയത്ത് വി എസിനോട് വിയനുള്ള സ്നേഹം കൂടി ഒന്നളക്കാന്‍ ദയവുണ്ടകണേ സജിമേ.

വി എസിനെ പൊളിറ്റ്ബ്യൂറോയില് നിന്നും നീക്കാന് തീരുമാനിച്ചതിനു കാരണമായ പ്രസ്താവനകള് ബ്രാഞ്ച് തലംവരെ അച്ചടിച്ച് കൊട്ടിപ്പാടിനടക്കുകയാണ്. ഒരു കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ കുറ്റപത്രം അവതരിപ്പിക്കാന്‍ വേണ്ടി മാത്രം വിപുലമായി റിപ്പോര്ട്ടിംഗ് നടത്തുന്നതു ഈ കേന്ദ്ര കമ്മിറ്റി അംഗത്തോടുള്ള സ്നേഹം കൊണ്ടാണോ സജീമേ? വി എസിനോടുള്ള സ്നേഹം കൊണ്ടാണോ ഇത് ചെയ്യുന്നത്?

ഇതൊക്കെ കണ്ട് മനം മടുത്ത ചിലര്‍, വിജയനോട് പ്രത്യക്ഷത്തില്‍ കൂറു കാണിക്കുന്ന പലരും, രഹസ്യമായി പോളിറ്റ് ബ്യൂറൊ അംഗങ്ങളെ അറിയിച്ചത്, വിജയന്‍ മുന്നൊരുക്കം നടത്തി അരങ്ങൊരുക്കുന്ന വി എസ് വധത്തിനു കൂട്ടു നില്‍ക്കരുതെന്നായിരുന്നു. പരസ്യമായി പറയാന്‍ അവര്‍ക്ക് പേടിയാണ്. എന്തു വട്ടപ്പേരാണു ചാര്‍ത്തിക്കിട്ടുക എന്ന പേടി.

വി എസിനോടിങ്ങനെ സ്നേഹമ്പ്രകടിപിക്കുക മത്രമല വിജയന്‍ ചെയ്യുന്നത്, ഇപ്പോള്‍ പാര്‍ട്ടി നയമയി സ്വീകരിക്കുന്ന പത്തു കല്‍പനകളുടെ നടത്ഗ്തിപ്പുകാരനുമണ്. ഈ വക പുണ്യാത്മകളുടേ താല്‍പ്പര്യം സംരക്ഷിക്കുകയു ചെയ്യുന്നു.

ഭൂരിപക്ഷപിന്തുണ എന്ന സാങ്കേതികത മറയാക്കി, പാര്‍ട്ടി ഭരണഘടന ലംഘിക്കുന്നു. പെണ്ണുപിടിയന്‍മാരെയും,കൊലപാതകികളെയും സംരക്ഷിക്കുന്നു. കള്ളപ്പണക്കാരെയും, ലോട്ടറി മാഫിയക്കാരെയും, സാമ്പത്തിക കുറ്റവാളികളെയും, റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരെയും, മണല്‍ മാഫിയക്കാരെയും, അധോലോക നേതാക്കളെയും, ഗുണ്ടകളെയും സഹചാരികളാക്കുന്നു. അന്ത്യിയേരി സുരയെന്ന ജയില്‍ പുള്ളിയുടെ മകളുടെ വിവാഹത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും ജില്ലാ സെക്രട്ടറിയും  വരെ പങ്കെടുക്കുന്നു. എന്തുകൊണ്ട് ഇതൊക്കെ നടക്കുന്നു സജീമേ? ഭൂരിപക്ഷ പിന്തുണയുടെ മറവിലല്ലേ ഇതൊക്കെ വിജയന്‍ അനുവദിക്കുന്നത്?

വി എസ് സ്വന്തം  താല്‍പ്പര്യമാണു സംരക്ഷിക്കുന്നതെന്ന് വാദത്തിനു സമ്മതിച്ചാല്‍ തന്നെ വിജയനോ? ഈ വക ധുഷ്ട ശക്തികളുടെ സംരക്ഷണം  എന്തിനണേറ്റെടുക്കുന്നത്?

ചന്ദ്രശേഖരന്‍ വധം  വിജയനും കണ്ണൂര്‍ ലോബിയും കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നു എന്നാണ്, ഇന്‍ഡ്യയിലെ പാര്‍ട്ടിയുടെ, കേരളത്തിലെ വിജയന്റെ സ്വകാര്യ സ്വത്തിന്റെ അല്ല, വിലയിരുത്തല്‍,. ഇത് കേന്ദ്ര കമ്മിറ്റിയില്‍ തുറന്നു പറഞ്ഞ തോമസ് ഐസക്കിന്റെ ഓഫീസിലേക്ക് പിണറായി ഭക്തര്‍ നടത്തിയ വഴിപാടുകളൊക്കെ ഇപ്പോള്‍  നാട്ടില്‍ പട്ടാണു സജീമേ. അതൊന്നും പക്ഷെ വ്യക്തി വിദ്വേഷത്തിന്റെ കള്ളിയില്‍ വരവു വയ്ക്കപ്പെടില്ല.

kaalidaasan said...

>>>എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാകില്ലെന്ന മട്ടിൽ വി.എസും. അതാണിതുവരെയുമുള്ള സ്ഥിതി. പിന്നെ നടപടി. വി.എസിനെതിരെ കർശന നിലപാടൊന്നുമെടുക്കാത്തതുതന്നെ ഒരു വിട്ടുവീഴ്ചയാണ്. വി.എസിനു വേണ്ടിയല്ല, പാർട്ടിയ്ക്കുവേണ്ടിത്തന്നെ.<<<

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ ആണല്ലോ ഇത് സജീമേ. ഒരിക്കലും നന്നാകാത്ത ഒരാളുടെ മുന്നില്‍ സി പി എം പോലുള്ള ഒരു ബഹുജന പ്രസ്ഥാനം തലകുനിക്കുന്ന കാഴ്ച.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഒരു ജപമാല പോലെയാണ്, വിജയന്‍ വി എസിനെതിരെ കര്‍ശന നടപടി വേണമെന്ന് വാദിക്കാന്‍ തുടങ്ങിയിട്ട്. എല്ലാ പാര്‍ട്ടി സമിതികളിലും ഏറ്റവും വലിയ ചര്‍ച്ചാ വിഷയം എന്നും വി എസിനെ കുറ്റം ചാര്‍ത്തലാണ്. പക്ഷെ ഇന്നു വരെ ഒരു കര്‍ശന നടപടിയും വി എസിനെതിരെ എടുത്തിട്ടില്ല.

വി എസിനെതിരെ കര്‍ശന നടപടി എടുത്തല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാകും. അത് ഇന്നത്തെ അവസ്ഥ അല്ല. എന്നത്തേയും അവസ്ഥയാണ്. വിജയനതു മനസിലായില്ലെങ്കിലും കേന്ദ്രനേതാക്കള്‍ക്കതറിയാം. പാര്‍ട്ടി ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഇന്നത്തെ അവസ്ഥയില്‍ പോലും, വി എസിനെ പരമാവധി അധിക്ഷേപിക്കാനാണു വിജയനും കൂറ്റരും ശ്രമിക്കുന്നത്. അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോയില് നിന്നും നീക്കാന് തീരുമാനിച്ചതിനു കാരണമായ പ്രസ്താവനകള് പാര്‍ട്ടി ബ്രാഞ്ച് തലംവരെ അച്ചടിച്ച് കൊട്ടിപ്പാടിനടക്കുകയാണ്. പാര്‍ട്ടി ജനങ്ങളുടെമുന്നില്‍ അപഹാസ്യമായി നില്‍ക്കുമ്പോള്‍ പോലും ഒരു കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ കുറ്റപത്രം അവതരിപ്പിക്കാന്‍ വേണ്ടി മാത്രം വിപുലമായി റിപ്പോര്ട്ടിംഗ് നടത്തുന്നത് വി എസിനോട് ചെയ്യുന്ന വിട്ടു വീഴ്ചയാണെന്നൊക്കെ പറയുന്നവരുടെ തല പരിശോധിക്കേണ്ടതാണ്.

വി എസ് ഒരിക്കലും നന്നാകില്ല എന്ന് സജീമിനു ബോധ്യമുണ്ട്. എന്നു വച്ചാല്‍  ചീത്തയാണെന്ന്. നല്ലതും ചീത്തയും ഏതെന്നു തീരുമാനിക്കുന്ന, കുലം കുത്തുന്നവരും  കുത്താത്തവരും ആരൊക്കെയെന്ന് തീരുമാനിക്കുന്ന കുലശേഖരപ്പെരുമാളാണല്ലോ ഉടയ തമ്പുരാന്‍, അപ്പോള്‍ പിന്നെ ഈ അഭിപ്രായത്തില്‍ അത്ഭുതവുമില്ല.

നല്ലതും ചീത്തയും ഏതെന്ന് മനസിലാക്കാനുള്ള വിവേകമൊക്കെ മലയാളിക്കുണ്ട്. അവരെ കളിയാക്കാതെ സജീമേ. സമൂഹം ചീത്ത എന്നു കരുതുന്ന ദുഷ്ട ശക്തികളോട് മുഴുവന്‍ വിജയന്‍ സന്ധി ചെയ്യുന്നു. വിജയനും കൂട്ടരും ചീത്ത എന്നു കരുതുന്ന വി എസിനോട് പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളും വിട്ടു വീഴ്ച്ച ചെയ്യുന്നു. നല്ല സര്‍ക്കസാണല്ലോ ഈ പാര്‍ട്ടി സജീമേ? വെറുതെയല്ല ഈ പാര്‍ട്ടിയേപ്പറ്റി മറ്റുള്ളവര്‍ക്ക് ഒരു ചുക്കുമറിയില്ല എന്ന് വിജയന്‍ കൂടെക്കൂടെ പറയുന്നത്.

വിട്ടു വീഴ്ചയെന്നോ, ശക്തിയെന്നോ, ഗതികേടെന്നോ എന്ത് വിളിച്ചാലും, ഒരിക്കലും നന്നാകാത്ത വി എസിനെതിരെ കര്‍ശന നിലപാടെടുക്കാന്‍  പാര്‍ട്ടിക്ക് മുട്ടു വിറക്കുന്നു. 88 വയസായ ഈ വയോധികന്റെ മുന്നില്‍ പാര്‍ട്ടി പരാജയപ്പെടുന്നു.

എത്ര പ്രാവശ്യം വിജയന്, വി എസിന്റെ കാര്യത്തില്‍ തിരുത്തേണ്ടി വന്നു സജീമേ? പി ഡി പി ബന്ധത്തില്‍, ഡി ഐ സി ബന്ധത്തില്‍, ലീഗു ബന്ധത്തില്‍, 2006 ല്‍ വി എസിനു സിറ്റു നിഷേധിച്ച വിഷയത്തില്‍. 2011ല്‍ അതാവര്‍ത്തിച്ച വിഷയത്തില്‍, ഇപ്പോള്‍, ചന്ദ്രശേഖരന്‍ വധ വിഷയത്തിലും. എടുക്കുന്ന എല്ലാ നിലപാടുകളും പാളിപ്പോകുന്നു. കൂടെക്കൂടെ തിരുത്തേണ്ടി വരുന്നു. അപ്പോള്‍ ആരാണു സജീമേ ഒരിക്കലും നന്നാകാത്തത്? വി എസോ വിജയനോ?

kaalidaasan said...

>>>>പാർട്ടി വലിയ പ്രതിരോധത്തിൽ നിൽക്കുമ്പോൾ ഏതു പ്രശ്നവും അവധാനതയോടെ കൈകാര്യം ചെയ്യുക എന്ന നയമാണ് കേന്ദ്ര കമ്മിറ്റി കൈക്കൊണ്ടിട്ടൂള്ളത്.<<<

പാര്‍ട്ടി പ്രതിരോധത്തില്‍ ആയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി എടുക്കുന്ന തെറ്റായ നയപരിപടികള്‍ കൊണ്ടാണ്. എ ഡി ബി വായ്പ്പ, ലവലിന്‍ അഴിമതി, പി ഡി പി ബന്ധം, ഡി ഐ സി ബന്ധം, മുസ്ലിം ലീഗു ബന്ധം, മൂന്നാര്‍ വിഷയം,വി എസിന്മു സീറ്റു നിഷേധിക്കല്‍, ചന്ദ്രശേഖരന്‍ വധം തുടങ്ങി വിജയന്‍ സെക്രട്ടറി ആയ മുതല്‍ എടുത്ത പല തെറ്റായ നിലപാടുകളുടെയും ഫലമായിട്ടാണ്, പാര്‍ട്ടി പ്രതിരോധത്തില്‍ ആയത്.

വര്‍ഗ്ഗിയ ശക്തികളുമായി കൂട്ടുചേരുമ്പോഴും കൊലപാതക രാഷ്ട്രീയത്തില്‍  ഉള്‍പ്പെടുമ്പോഴും കോര്‍പ്പറേറ്റുകളും ഭൂമാഫിയകളുമായും സന്ധിചെയ്യുമ്പോഴും ഒക്കെ ആണ്, പര്‍ട്ടി പ്രതിരോധത്തിലാകുന്നത്. പത്രമാധ്യമങ്ങള്‍ക്കും പോലീസിനും രാഷ്ട്രീയ പാര്ട്ടികള്ക്കുമെതിരെ പാര്ട്ടി നേതൃത്വം ആക്രോശങ്ങള് നടത്തുമ്പോഴാണ്, പാര്‍ട്ടി പ്രതിരോധത്തിലാകുന്നത്.

ചന്ദ്രശേഖരന്‍ വധക്കേശില്‍ പ്രതികളായത് പാര്‍ട്ടിയുടെ നേതാക്കളും അംഗങ്ങളുമാണ്. അവരാണ്, ക്വട്ടേഷന്‍ നല്‍കി അത് ചെയ്യിച്ചതെന്നാണ്, കൊലയാളികള്‍ വെളിപ്പെടുത്തിയതും. കൊലയാളികളെ പാര്‍ട്ടി അംഗങ്ങള്‍ ചികിത്സിപിച്ചു, ഒളിവില്‍ താമസിപ്പിച്ചു, രക്ഷപ്പെടാന്‍ സഹായിച്ചു. എന്നിട്ടും ഇതില്‍ പാര്‍ട്ടിക്ക് ബന്ധമില്ല എന്ന് വിജയനും സംഘവും പ്രചരിപ്പിക്കുന്നു. ഇക്കാര്യത്തില്‍ വിജയനല്ലേ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്?

മണി ലിസ്റ്റുണ്ടാക്കി അളുകളെ വധിച്ചു എnനു പറഞ്ഞു. അത് ശരിയാണെന്ന് താങ്കള്‍ പറയുന്നു. വിജയനും കേരള പാര്‍ട്ടിയും മണിയെ സംരക്ഷിക്കുന്നു.

പാര്‍ട്ടി സെക്രട്ടറിയെ പൊതു വേദിയില്‍ തള്ളിപ്പറഞ്ഞ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ പാര്‍ട്ടി അംഗത്തിനെതിരെ അച്ചടക്ക നടപടി എടുക്കാന്‍ സാധിക്കാത്തത് പാര്‍ട്ടിയുടെ പാപ്പരത്തം തന്നെയാണ്. അതിനു സാധിക്കാത്ത പാര്‍ട്ടി സെക്രട്ടറിയുടെ പരജയമാണത്. ഈ നാണകേടും സഹിച്ച് വിജയനു പര്‍ട്ടി സെക്രട്ടറി ആയി ഇരിക്കേണ്ടി വരുന്നു. ശരിക്കും സഹതാപം തോന്നുന്നു അദ്ദേഹത്തോട്.

kaalidaasan said...

>>>പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും പ്രത്യേകിച്ച് വീണ്ടും ലാവ്‌ലിൻ കേസിൽ കയറിപ്പിടിച്ചുമുള്ള അനാവശ്യകമന്റുകൾ ഇവിടെ പ്രസിദ്ധീകരിക്കില്ലെന്ന് ഖേദപൂർവ്വം അറിയിക്കുന്നു.<<<

പിണറായി വിജയന്‍ ഈ ബ്ളോഗിന്റെ ഐശ്വര്യം ആകുമ്പോള്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് സജീമിനു സഹിക്കില്ല എന്നെനിക്കറിയാം.

ലാവലിന്‍ അഴിമതിയിലെ പ്രതിയാണു പിണറായി വിജയന്‍. സംസ്ഥാന ഖജനവിനു 300 ല്‍ പരം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ കരാറിന്റെ പേരിലാണു പ്രതി ആയത്. സി പി എമ്മിന്റെ സമുന്നത നേതാവായിരുന്ന ഇ ബാലാനന്ദന്‍ കമ്മിറ്റി, അരുതെന്നു പറഞ്ഞ ലാവലിന്‍ കമ്പനിയെ കരാറേല്‍പ്പിച്ച് ഉണ്ടാക്കിയ നഷ്ടമാണത്. പാര്‍ട്ടി വേദികളിലുണ്ടായ എതിര്‍പ്പുകളെ അവഗണിച്ച് തന്നിഷ്ടപ്രകാരം ഉണ്ടാക്കിയ കരാറായിരുന്നു. ഖജനാവിനു നഷ്ടമുണ്ടാക്കി എന്നു മാത്രമല്ല, ക്യാന്‍സര്‍ സെന്ററിനു ലാവലിന്‍ കമ്പനി നല്‍കാമെന്നു വാഗ്ദാനം ചെയ്തിരുന്ന സഹായം നഷ്ടപ്പെടുന്ന തരത്തില്‍ ഇത് കൈകാര്യം ചെയ്തു. സി എ ജി എന ഭരണഘടനാ സ്ഥാപന്മാണീ അഴിമതി പുറത്തുകൊണ്ടു വന്നതും. ഇന്‍ഡ്യയുടെ പരമോന്നത നീതി പീഠം ഈ വിഷയത്തില്‍ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം നല്‍കിയതുമാണ്.

ഇടമലയാര്‍ അഴിമതി ഇതുമായി തട്ടിച്ചു നോക്കുമ്പോള്‍ നിസാരമാണ്. ഇതിന്റെ പത്തിലൊനു പോലും നഷ്ടം അതുകൊണ്ട് ഖജനാവിനുണ്ടായിട്ടില്ല. എന്നിട്ടും അത് ഉണ്ടാക്കിയ പിള്ളക്ക് ജയിലില്‍ പോകേണ്ടി വന്നു. വിജയനു പേടി ഉണ്ടാകുക സ്വാഭാവികം. കോടതിയില്‍ തെളിഞ്ഞാല്‍ മാത്രമേ ശിക്ഷ ഉണ്ടാകൂ. അതില്‍ ആരാധകനായ താങ്കള്‍ക്ക് വിഷം ഉണ്ടാകും. എന്തു ചെയ്യാം. ഞാനും താങ്കളും  വിജയനുമൊക്കെ ജീവിക്കുന്നത് ഇന്‍ഡ്യ എന്ന ജനാധിപത്യ രാജ്യത്താണ്. എല്ലാവരും ഇവിടത്തെ നീതി ന്യായ വ്യവസ്ഥക്ക് കീഴ്പ്പെട്ടേ മതിയാകൂ. പര്‍ട്ടി നടത്തുന്ന അവേഷണമല്ല കോടതി സ്വീകരിക്കുക. പോലീസും സി ബി ഐയുമൊക്കെ നടത്തുന്ന അന്വേഷണമാണ്.

kaalidaasan said...

>>>>വി.എസ് ഉണ്ടാക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ പലപ്പോഴും പാർട്ടിയ്ക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ചിലരെകൂടി പല തട്ടുകളിലും കൂടെ നിർത്തി കൊണ്ടുപോകേണ്ടി വരുന്ന ഗതികേടിനെപ്പറ്റിയും പല സംസ്ഥാ‍ന നേതാക്കളും വിലപിക്കുന്നത് ഞാൻ കേട്ടിട്ടുണ്ടെന്ന സത്യം ഞാൻ ഇവിടെ പറഞ്ഞുപോകുകയാണ്. <<<


അപ്പോള്‍ പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ചിലരെയൊക്കെ വിജയന്‍ പല തട്ടുകളിലും കൂടെ കൊണ്ടു നടക്കുന്നുണ്ടല്ലേ. അതു തന്നെയല്ലേ വി എസും പൊതു ജനവും മാദ്ധ്യമങ്ങളും  ഒക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത്. പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ആളുകളെ കൂടെ നിറുത്തുന്നതിനെയാണ്, കമ്യൂണിസു വിരുദ്ധം എന്നു വിളിക്കുന്നത്. വിജയന്‍ കമ്യൂണിസ്റ്റ് വിരുദ്ധ നടപടികള്‍ നടത്തുന്നുണ്ട് എന്ന് ഇപ്പൊഴെങ്കിലും സജീം സമ്മതിക്കുന്നത് നല്ലതാണ്.

യഥാര്‍ത്ഥ കമ്യൂണിസ്റ്റു നയങ്ങള്‍ പിന്തുടരുന്ന വി എസ് ഉണ്ടാക്കുന്ന പ്രശ്നങ്ങളെ അതി ജീവിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ ആകാത്ത ചിലരെ കൂടെ നിറുത്തുന്നു. അതു വളരെ ശരിയാണ്.

പി ഡി പി , ഡി ഐ സി , മുസ്ലിം ലീഗു , മൂന്നാറില് ഭൂമി കയ്യേറിയവര്‍, മണല്‍ മാഫിയ, ലോട്ടറി മാഫിയ, ഫാരീസ് അബൂബേക്കര്‍, സാന്റിയാഗോ മാര്‍ട്ടിന്‍, ലിസ് ചാക്കോ, ചന്ദ്രശേഖരനെ വധിക്കാന്‍ ക്വറ്റേഷന്‍ നല്‍കിയ പാര്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ക്കൊക്കെ എതിരായി വി എസ് ഉണ്ടാക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ വേണ്ടി തന്നെയാണ്, ഇവരെയൊക്കെ വിജയന്‍ കൂടെ നിറുത്തുന്നത്. അതിനു ഭൂരിപക്ഷ പിന്തുണയുമുറപ്പാക്കുന്നു. ഇതിനെയൊക്കെ വി എസ് എതിര്‍ക്കുമ്പോള്‍ ഇതുകൊണ്ട് ഗുണമുണ്ടാകുന്ന സംസ്ഥാ‍ന നേതാക്കളൊക്കെ വിലപിക്കും. അതില്‍ യാതൊരു അത്ഭുതവുമില്ല.

വര്‍ഗ്ഗിയ ശക്തികളുമായി കൂട്ടുചേരുമ്പോഴും കൊലപാതക രാഷ്ട്രീയത്തില്‍  ഉള്‍പ്പെടുമ്പോഴും കോര്‍പ്പറേറ്റുകളും ഭൂമാഫിയകളുമായും സന്ധിചെയ്യുമ്പോഴും ഒക്കെ ആണ്, വി എസ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇനിയും അത് തുടരും. അതില്‍ സംശയമില്ല.

ഇതേക്കുറിച്ചൊക്കെ പാര്‍ട്ടി അന്വേഷിച്ച് തീരുമാനങ്ങളെടുത്തു എന്നാണ്, ഇപ്പോഴത്തെ കേന്ദ്ര കമ്മിറ്റി പ്രമേയവും പറയുന്നത്. അഴിമതിയിലും കൊലപാതകത്തിലുമൊക്കെ പാര്‍ട്ടി അന്വേഷിച്ച് തീരുമാനിച്ചാല്‍ മതി എന്നതൊക്കെ അതി വിചിത്രമായ നിലപാടാണ്. കേന്ദ്ര സര്‍ക്കാരിന്റെ തൊപ്പിയിലെ തൂവലുകളായ റ്റു ജി സ്പെക്റ്റ്രം, ഐ എസ് ആര്‍ ഓ അഴിമതി, ഫ്ളാറ്റ് അഴിമതി, ഏഷ്യന്‍ ഗെയിംസ് അഴിമതി, ജയരാജന്റെ വധം ശ്രമം എന്നിവയിലൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അന്വേഷിച്ച് എടുക്കുന്ന തീരുമാനങ്ങളെയും ഇനി നമുടെ പാര്‍ട്ടിക്ക് അംഗീകരിച്ചു തുടങ്ങാം. എങ്കിലല്ലേ വലതു പക്ഷ വത്കരണം പൂര്‍ണ്ണമാകൂ.

kaalidaasan said...

>>>പിണറായി വിജയൻ വി.എസിനെയടക്കം എല്ലാവരെയും ഉൾക്കൊണ്ടു പോകാനേ എക്കാലത്തും തയാറായിട്ടുള്ളൂ. പക്ഷെ വി.എസ് ആണ് അതിനു വിപരീതമായി പ്രവർത്തിച്ചുപോരുന്നത് എന്നതാണ് സത്യം എന്നാണ് പാർട്ടിയിലെ മറ്റ് നേതാക്കൾ പറയുന്നത്.<<<<

ശരിയാണ്. വിജയനും മറ്റ് നേതാക്കളും ചെയ്യുന്ന എല്ലാ കൊള്ളരുതായ്മകള്‍)ക്കും കൂട്ടു നിന്നാല്‍ വി എസിനെയും  ഉള്‍ക്കൊള്ളും. അതെല്ലാവര്‍ക്കുമിപ്പോള്‍ അറിയാം. ഇതിനൊക്കെ വിപരീതമായി വി എസ് പ്രാവര്‍ത്തിക്കുന്നുണ്ട്.എന്തിനെയൊക്കെ ആണു വി എസ് എതിര്‍ത്തതെന്നും  ഇപ്പോഴുമെതിര്‍ക്കുന്നതെന്നും അദ്ദേഹത്തിന്റെ കേന്ദ്ര കമ്മിറ്റിയിലെ പ്രസംഗത്തിലുണ്ട്. ഈ കമ്യൂണിസ്റ്റു വിരുദ്ധ നിലപാടുകളോട് യോജിപ്പുള്ള നേതക്കള്‍ക്കൊക്കെ അതില്‍ വിഷമനുണ്ടാകും. മാഫിയകളുടെ പണവും ഔദാര്യവും പറ്റുമ്പോള്‍ മാഫിയകളെ എതിര്‍ക്കുന്ന വി എസിനെ എങ്ങനെ വെറുക്കാതിരിക്കും?

kaalidaasan said...

>>>ഗ്രൂപ്പിസത്തിന്റെ സൌകര്യത്തിൽ ഇരുപക്ഷത്തും ചില അരുതായ്മക്കാർ കടന്നുകൂടി പലസ്ഥാനങ്ങളും വഹിക്കുന്നുണ്ട് എന്ന സത്യം ഞാൻ മറച്ചു വയ്ക്കുന്നില്ല. എന്നാൽ ഇത് ഔദ്യോഗിക പക്ഷത്ത് മാത്രമല്ല ഉള്ളത്. വി.എസ് പക്ഷത്തുമുണ്ട് ഒരുപാട് അരുതായ്മക്കാർ. <<<<

ഓരോ പക്ഷത്തും എത്ര അരുതായ്മക്കാര്‍ ഉണ്ടെന്ന കണക്കെടുക്കുന്നത് നാണക്കേടല്ലേ സജിമേ? രണ്ടു പക്ഷത്തും അരുതായ്മക്കരുണ്ടെന്നു സമധാനിക്കുന്നതാണ്, ഒരു രഷ്ട്രീയ പാര്‍ട്ടി നേരിടേണ്ടി വരുന്ന ദുര്യോഗം. സി പി എം പോലുള്ള ഒരു പാര്‍ട്ടിയില്‍ അരുതായ്മക്കാര്‍ ഉണ്ടാകാന്‍ പാടില്ല. ഏതു പക്ഷത്തായാലും. മറ്റ് പാര്‍ട്ടിയിലുള്ള അരുതായ്മക്കാരെ വിമര്‍ശിക്കുന്നതിനുള്ള ധാര്‍മ്മികത അപ്പോള്‍ ഇല്ലാതാകും. പാര്‍ട്ടി സെക്രട്ടറി തന്നെ അഴിമതിക്കേസില്‍ പ്രതിയാകുമ്പോള്‍ മറ്റ് അഴിമതികള്‍ക്കെതിരെ നിലപാടെടുക്കാനുള്ള ധാര്‍മ്മികത ഇല്ലാതാകുന്നു. പാര്‍ട്ടി അംഗങ്ങള്‍ കൊലപാതകക്കേസില്‍ പ്രതികളാകുമ്പോള്‍ കൊലപാതക് അം നടത്തിയ സുധാകരനേപ്പോലുള്ളവരെ എതിര്‍ക്കാനുള്ള ധാര്‍മ്മികത നഷ്ടപ്പെടുന്നു.

kaalidaasan said...

>>>എങ്ങനെ നോക്കിയാലും സ. വി.എസിന്റെ കാർക്കശ്യമാണ് പാർട്ടി നേരിട്ടിട്ടുള്ള ഏറ്റവും വലിയ പ്രശ്നം. അത് വി.എസ് സ്വയം തിരുത്താതിരിക്കുന്നിടത്തോളം പാർട്ടി ഇനിയും വലിയ വില നൽകേണ്ടി വരും. <<<<

വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയ ശേഷം എടുത്തിട്ടുള്ള കമ്യൂണിസ്റ്റു വിരുദ്ധ ജനാധിപത്യ വിരുദ്ധ നിലപാടുകളാണ്. പാര്‍ട്ടി നേരിട്ടിട്ടുള്ള ഏറ്റവും വലിയ അപചയം. യഥാര്‍ത്ഥ കമ്യൂണിസ്റ്റായ വി എസിന്, അതിനോട് സമരസപ്പെടാന്‍ ആകുന്നില്ല. അതുകൊണ്ട് നിലപാടുകളില്‍ കാര്‍ക്കശ്യമുണ്ടാകുന്നു. തിരുത്തേണ്ടത് വി എസ് അല്ല. ഇതുപോലെയുള്ള നടപടികള്‍ എടുക്കുകയും അതിനു കൂട്ടുനില്‍)ക്കുകയും ചെയ്യുന്ന വിജയനാണ്. വിജയന്‍ ഈ വക പ്രവര്‍ത്തികള്‍ നിറുത്തിയില്ലെങ്കില്‍ പാര്‍ട്ടി അതിനു വലിയ വില നല്‍കേണ്ടി വരും.

വി എസ് ഈ പോരാട്ടം പാര്‍ട്ടിക്കുള്ളില്‍ തുടരുമെന്നാണ്, ഇപ്പോള്‍ നടക്കുന്ന സംസ്ഥാന സമിതി തെളിയിക്കുന്നത്. അവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വി എസ് തെറ്റു ചെയ്തെന്ന് പൊതു ജനത്തോട് സമ്മത്ക്കണം എന്നാണ്. ഇത് പണ്ട് പാലൊളിയൊട് കോടതി അലക്ഷ്യം നടത്തിയതിനു പൊതു ജനത്തോട് മാപ്പു പറയണമെന്ന് ഒരു ഹൈക്കോടതി ജഡ്ജി പറഞ്ഞപോലെ ആണ്. ഇതുപോലെയുള്ള പാര്‍ട്ടി സെക്രട്ടറിയേയും കേന്ദ്ര കമ്മിറ്റിയേയും സുബോധമുള്ള പൊതു ജനത്തിനു പുച്ഛമായിരിക്കും. പൊതു ജനമാഅണു പാര്‍ട്ടി എന്ന് കരുതുന്ന പടു വിഡ്ഢിക്കേ ഇതുപോലെ ഒരു നിര്‍ദ്ദേശം വയ്ക്കാനാകൂ. രമേശ് ചെന്നിത്തലക്ക് പോലും ഇതിലും വിവരവും വിവേകവുമുണ്ട്. പാര്‍ട്ടി ഓഫീസില്‍ ശിപായി ആയി വന്ന് പാര്‍ട്ടി സെക്രട്ടറി ആയാല്‍ ഇങ്ങനെയിരിക്കും. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു വരുന്ന നേതാവിനേ ജനങ്ങളെ മനസിലാകൂ. ജനങ്ങളെ പുച്ഛിക്കുന്ന വിജയനു ചേരുന്ന നേതാവാണ്, കാരാട്ട്. ജനങ്ങളുടെ നേതാവല്ല. 3 ലക്ഷം പാര്‍ട്ടി അംഗങ്ങളല്ല കാരാട്ടേ കേരളത്തിലെ പൊതു ജനം. പൊതു ജനത്തെ അപഹസിച്ച ബംഗാളിലെ പാര്‍ട്ടിയെ പൊതു ജനം കൈകാര്യം ചെയ്തതൊന്നും താങ്കളുടെ ചിന്തയില്‍ വരുന്നില്ലേ?

സി പി എം കാരാല്‍ കൊല ചെയ്യപ്പെട്ട ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതോ വിജയനെ വിമര്‍ശിച്ചതോ പൊതു ജനത്തിനോട് ചെയ്ത തെറ്റല്ല. പൊതു ജനം ഇഷ്ടപ്പെടുന്ന അംഗീകരിക്കുന്ന നടപടികളാണ്. പാര്‍ട്ടി സമിതികളില്‍ തെറ്റ് ചെയ്തെന്ന് സമ്മതിച്ചു. അതു മതി. അതിലപ്പുറം ചെയ്താല്‍ വി എസായിരിക്കും പൊതു ജനത്തിന്റെ മുന്നില്‍ അപഹാസ്യനാകുക.

kaalidaasan said...

>>>അഭിപ്രായ വ്യത്യാസങ്ങൾ പലതുമുള്ളപ്പോഴും വി.എസ് പാർട്ടിയുടെ സ്വത്താണെന്ന് പർസ്യമായി പറയുന്ന പിണറായി വിജയന്റെ ഹൃദയ വിശാലത അംഗീകരിക്കാനും വേണം ഒരു ഹൃദയ വിശാലത.<<<<


ബ്രാഞ്ച് തലം മുതല്‍ കേന്ദ്ര കമ്മിറ്റി വരെ ഈ ഹൃദയ വിശാലത വിടര്‍ന്ന് വികസിച്ചങ്ങ് പരിലസിക്കുകയല്ലെ. വിശാലത കൂടി ഹൃദയം പൊട്ടാന്‍ തുടങ്ങുമ്പോള്‍ വി എസിനു ചാര്‍ത്തിക്കൊടുക്കുന്ന പേരുകളാണ്, വര്‍ഗ്ഗവഞ്ചകന്‍, ഒറ്റുകാരന്‍, ചോര്‍ത്തുകാരന്‍, ക്യാപിറ്റല്‍ പണീഷ്മെന്റിനര്‍ഹന്‍, എന്നൊക്കെ. ഇനി ഒരു നികൃഷ്ടജീവി പ്രയോഗം കൂടിയേ ബാക്കിയുള്ളു. എടോ എന്നു കൂടി വിളിച്ചാല്‍ പൂര്‍ണ്ണം.

പുറത്തു സ്വത്തെന്നു വിളിച്ചിട്ട് അകത്തു കത്തി കയറ്റുന്ന കാപട്യമാണു വിജയന്‍.,..

വര്‍ഷങ്ങള്‍ക്ക് മുമ്പ് വി എസിനെ പോളിറ്റ് ബ്യൂറോയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചതിന് കാരണമായ പ്രസ്താവനകള്‍ ഇപ്പോഴും  ബ്രാഞ്ച് തലംവരെ അച്ചടിച്ച് പാടിനടക്കുന്നതിനെയാണോ ഹൃദയ വിശാലത എന്നു താങ്കള്‍  വിളിക്കുന്നത്? സുബോധമുള്ള ആളുകള്‍ ഇതിനെ സാഡിസം എന്നു വിളിക്കും. കമ്യൂണിസ്റ്റു വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വിജയന്‍, 1995 മുതല്‍ വിഎസ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്നാണിപ്പോള്‍ പറഞ്ഞു പരത്തുന്നത്? 1995 ല്‍ വി എസ് ചെയ്ത എല്ലാ പ്രവര്‍ത്തികള്‍ക്കും ചുക്കാന്‍ പിടിച്ച കാപട്യമാണിപ്പോള്‍ ഇത് പറയുന്നത് എന്നോര്‍ക്കണം.

വിജയന്റെ സാഡിസം ഏറ്റവു കൂടുതല്‍ പ്രടമായത് വി എസിനു 2006 ലും 2011ലും സീറ്റു നിഷേധിച്ചപ്പോഴും, ജയിക്കാമായിരുന്ന തെരഞ്ഞെടുപ്പ് കഴിഞ്ഞ പ്രാവശ്യം തോറ്റപ്പോഴുമായിരുന്നു. സ്വന്തം പാര്‍ട്ടി തോറ്റാലും സ്വത്തിന്റെ കണ്ണീരു കണ്ടാല്‍ മതി എന്ന ഐശ്വര്യ ചിന്തയില്‍ നിന്നാണാ സാഡിസം ഉണ്ടായതും. ലാവലിന്‍ കേസില്‍ പ്രതിയായപ്പോള്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്ന നിര്‍ദ്ദേശത്തെ കരാട്ട് നേരിട്ടത് , ജനപ്രതിനിധി സ്ഥാനമേ രാജിവയ്ക്കേണ്ടതുള്ളു എന്നായിരുന്നു. ഇനി ഇത് മാറ്റിപ്പറയാനും ആകില്ല. എന്നു വച്ചാല്‍ കേസില്‍ നിന്നും ഊരിപ്പോരുന്നതുവരെ വിജയനു തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധ്യമല്ല എന്നാണ്. എങ്കില്‍ പിന്നെ സ്വത്തായ വിഎസും മത്സരിക്കേണ്ട എന്നങ്ങു തീരുമാനിച്ചു. സ്വത്തിനോട് സ്നേഹം മൂത്തപ്പോള്‍ അത് പ്രകടിപ്പിച്ചതാണെന്നൊരു പക്ഷെ താങ്കള്‍ വിലയിരുത്തിയേക്കാം. പക്ഷെ എനിക്കു തോന്നുന്നത് സാഡിസം പ്രകടിപ്പിക്കുന്ന വിചിത്ര രീതികളിലൊന്നാണെന്നേ ഉള്ളു.

ഹൃദയ വിശാലത ഉള്ളവരൊക്കെ ആദ്യം ചെയ്യേണ്ടത് പൊതു ജനത്തിനു നേരെ ഒന്നു ചിരിക്കുകയാണ്. ഏത് സമയവും ഒരു മന്ദനേപ്പോലെ മുഖം വീര്‍പ്പിച്ചിരിക്കുകയല്ല. എന്നാണു താങ്കള്‍ താങ്കളുടെ ഈ ഐശ്വര്യം  പൊതു വേദിയില്‍ ചിരിച്ചു കണ്ടിട്ടുള്ളത്? മുഖം മനസിന്റെ കണ്ണാടി ആണെന്നു പറയാറുണ്ട്. ഐശ്വര്യത്തിന്റെ മനസിലുള്ളതാണാ മുഖത്ത് പ്രതിഫലിക്കുന്നത്. മനസില്‍ ഉള്ള കാളിമ അതേ തരത്തില്‍ മുഖത്തും കാണുന്നു. ഇതൊക്കെ ഹൃദയ വിശാലത കൂടുമ്പോള്‍ ഉണ്ടാകുന്ന സംഭവ ഗതികളാണെന്ന് ഞാന്‍ കരുതിക്കോളം.

anushka said...

വീണ്ടും മുഖ്യമന്ത്രിയാവണമെന്നും വിജയനെ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കണമെന്നുള്ള കിഴവന്റെ അന്ത്യാഭിലാഷം സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു..

kaalidaasan said...

vrajesh,

വീണ്ടും സെക്രട്ടറി ആകണമെന്ന വിജയന്റെ മദ്ധ്യാഭിലാക്ഷം സാധിക്കാമെങ്കില്‍ വീണ്ടും മുഖ്യമന്ത്രിയകണമെന്ന വി എസിന്റെ അന്ത്യഭിലാക്ഷം സാധ്യമാകുന്നതില്‍ എന്തിനു പരിഭവിക്കണം മാഷേ. നാലു പ്രാവശ്യം സെക്രട്ടറി ആകുന്നതിലും  മുഴുത്ത അഭിലാക്ഷമൊന്നുമല്ലല്ലോ രണ്ടു പ്രവശ്യം മുഖ്യമന്ത്രി ആകുക എന്നത്?

വിജയന്റെ വി എസ് വിരോധത്തിന്റെ അടിസ്ഥാനം ഈ മുഖ്യ മന്ത്രി പദവി തന്നെയാണ്. ലാവലിന്‍ കേസ് കാരണം മുഖ്യ മന്ത്രി മോഹം വിജയന്, പട്ടടയിലേക്ക് കൊണ്ടു പോകേണ്ടി വരും. അതിനുള്ള മരുന്ന് കാരാട്ട് നല്‍കിയിട്ടുണ്ട്. അതിന്റെ കലിപ്പാണ്, ഈ കാപട്യത്തിന്റെ എല്ലാ പ്രവര്‍ത്തികള്‍ക്കും അടിസ്ഥാനം.

വി എസ് മുഖ്യമന്ത്രി ആകരുതെന്ന് 1996 ല്‍ ചിലര്‍ തീരുമാനിച്ചു. അതിനദ്ദേഹത്തെ മാരാരിക്കുളത്ത് പരാജയപ്പെടുത്തി. വീണ്ടും 2006 ല്‍ ചിലര്‍ തീരുമാനിച്ചു. അത് ജനങ്ങള്‍ പരാജയപ്പെടുത്തി. വീണ്ടും 2011ല്‍ ആവര്‍ത്തിച്ചു. അതും ജനങ്ങള്‍ പരാജയപ്പെടുത്തി. ഇപ്പോഴും ചിലര്‍ ആഗ്രഹിക്കുന്നു. ആഗ്രഹങ്ങളെ ആര്‍ക്കും വിലക്കാന്‍ ആകില്ലല്ലോ.

വി എസിനു വീണ്ടും മുഖ്യ മന്ത്രി അകണമെന്ന അഭിലാക്ഷമാണെന്നു കണ്ടു പിടിച്ച താങ്കള്‍ക്കൊരു നല്ല നമസ്കാരം പറയാതെ വയ്യ. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും ആയി നിരന്തരം വഴക്കടിച്ചിട്ടും അദ്ദേഹം  മുഖ്യ മന്ത്രി ആകുന്നെങ്കില്‍ അതദ്ദേഹത്തിന്റെ അനിവാര്യത ആണു അരക്കിട്ടുറപ്പിക്കുന്നത്.അതീ പാര്‍ട്ടിയുടെ ഗതികേടും. ഇതുപോലെ അന്ത്യാഭിലാക്ഷവും കൊണ്ടു നടക്കുന്നവരെ സംരക്ഷിക്കണമെന്ന് ഇന്‍ഡ്യന്‍ ഭരണഘടനയിലോ സി പി എം ഭരണഘടനയിലോ എഴുതി വച്ചിട്ടില്ലല്ലോ. എന്തിനാണിതുപോലെ ഒരു ഭാരത്തെ പാര്‍ട്ടി കൊണ്ടു നടക്കുന്നത്? അഭിസാരികയേപ്പോലെ ഉപയോഗമൊക്കെ കഴിഞ്ഞില്ലേ? തെരഞ്ഞെടുപ്പു ജയിക്കാന്‍ സ്ഥാനര്‍ത്ഥികളേക്കാള്‍ വലിയ വി എസ് ചിത്രങ്ങളായിരുന്നല്ലോ കേരളം മുഴുവന്‍ പതിപ്പിച്ചു വച്ചിരുന്നത്? ഉപയോഗം കഴിഞ്ഞിലേ? ഇനി എടുത്തുകളയരുതോ? അതോ ഇനിയും വേണമോ ഈ കിഴവന്റെ ഫ്ളക്സ് ബോര്‍ഡുകളും പ്രസംഗങ്ങളും. നാണമില്ലാത്തവരോട് ഇത് ചോദിച്ചിട്ട് കാര്യമില്ല എന്നറിയാം.

കാരാട്ട് ഒരൌദാര്യം പോലെ സംസ്ഥാന സമിതിയില്‍ പറയുന്നതു കേട്ടു, വി എസിനു നല്‍കുന്ന അവസാനത്തെ അവസരമാണിതെന്ന്. ഒരവസരം കൂടി തരണമെന്ന് വി എസ് ആരോടും യാചിച്ചതായി കേട്ടില്ല. കേന്ദ്ര കമ്മിറ്റിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഇപ്പോള്‍ കേരളം മുഴുവന്‍ പട്ടാണ്. അതൊക്കെ കേരള കേന്ദ്ര നേതൃത്വങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു. കുറഞ്ഞ പക്ഷം വിജയന്‍ കാരാട്ടിനു അവസാനത്തെ എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം പറഞ്ഞു കൊടുക്കണം. അവസാനത്തെ അവസരം എന്ന തമാശ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. 1995 മുതല്‍ വി എസ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്നാണ്, വിജയന്റെ ആരോപണം. എന്തേ ഇതുപോലെ ഒരു പാര്‍ട്ടി വിരുദ്ധനെ പാര്‍ട്ടിയില്‍ വച്ചുകൊണ്ടിരിക്കുന്നു? എടുത്ത് ദൂരെ കളഞ്ഞു കൂടെ?

മുക്കുവന്‍ said...

വീമ്പടി സഖാവ് അച്ചു കഴിഞ്ഞ നാലുവര്‍ഷം ഭരിച്ചിട്ട് എത്ര പീഢനക്കേസിലെ പ്രതികളെ ലോക്കപ്പിലാക്കി. സ്വന്തം മകന്റെ എം.ബി.എ പഠനം എങ്ങിനെ നടത്തി? ഞാനടക്കം ആയിരക്കണക്കിനു വിദ്യാര്‍ഥികളെ പെരുവഴിയിലിറക്കി സമരം ചെയ്യിപ്പിച്ചിട്ട് സ്വന്തം മകനെ പഠിപ്പിച്ച കിളവനു ഓശാന പാടാന്‍ എന്നെ കിട്ടില്ല.. എന്നും സ്വന്തം കാര്യം കാണുന്ന വീമ്പടി സഖാവിനു എന്തിനാ വെറുതെ തോളിലേറ്റി നടക്കണേ എന്റെ കാളീ? ടി.പി യെ വരെ കൊല്ലിച്ചതിന്റെ ഒരു പങ്ക് വീമ്പടി സഖാവിനില്ലേ?

kaalidaasan said...

>>>വീമ്പടി സഖാവ് അച്ചു കഴിഞ്ഞ നാലുവര്‍ഷം ഭരിച്ചിട്ട് എത്ര പീഢനക്കേസിലെ പ്രതികളെ ലോക്കപ്പിലാക്കി. <<<<

മുക്കുവന്‍ ഏത് പീഡനക്കേസിന്റെ കാര്യമാണ്, ഉദ്ദേശിക്കുന്നത്?

എത്രയോ പീഡനക്കേസിലെ പ്രതികളെ അകത്താക്കിയിട്ടുണ്ട്. വി എസ് ഭരിച്ചപ്പോള്‍ നടന്ന പീഢനങ്ങളിലെ ആരാണു അകത്താകാതിരുന്നിട്ടുള്ളത്?

മുക്കുവന്റെ ചിന്തയില്‍ ഒരു പക്ഷെ കുഞ്ഞാലിയും, പി ശശിയും, ഗോപിയും, കോടിയേരിയുടേയും, ബേബിയുടെയും, ശ്രീമതിയുടെയും ഒക്കെ മക്കളും ആരോപണ വിധേയമായ കേസുകളായിരിക്കും. ഇവര്‍ക്കെതിരെ അന്വേഷണം പോലും ഉണ്ടാകരുതെന്ന ശാഠ്യത്തിലല്ലായിരുന്നോ ആഭ്യന്തര വകുപ്പ് സഖാവിന്റെ കയ്യില്‍  അകപ്പെടാതിരിക്കാന്‍ വിജയന്‍ ശ്രദ്ധിച്ചത്. ആഭ്യന്തര വകുപ്പ് നല്‍കിയിരുന്നെങ്കില്‍ കാണാമായിരുന്നു.

kaalidaasan said...

>>>സ്വന്തം മകന്റെ എം.ബി.എ പഠനം എങ്ങിനെ നടത്തി? ഞാനടക്കം ആയിരക്കണക്കിനു വിദ്യാര്‍ഥികളെ പെരുവഴിയിലിറക്കി സമരം ചെയ്യിപ്പിച്ചിട്ട് സ്വന്തം മകനെ പഠിപ്പിച്ച കിളവനു ഓശാന പാടാന്‍ എന്നെ കിട്ടില്ല.<<<<


മുക്കുവന്‍,

മകന്റെ പഠനം കേരളത്തിലെ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കോളേജില്‍ നടത്തി. അതില്‍ എന്താണു തെറ്റുള്ളത്? സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വശ്രയ കോളേജിനെയും  ഇവിടെ ആരും എതിര്‍ക്കുന്നില്ല. സര്‍ക്കാര്‍ മാനദണ്ഡങ്ങളും നിയമങ്ങളും ഞങ്ങള്‍ക്ക് ബാധകമല്ല എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന അമൃതാനന്ദമയിയുടെയും ക്രൈസ്തവ സഭകളുടെയും വിദ്യാഭ്യാസ കച്ചവടത്തിനെതിരെയാണു വി എസ് നിലപാടെടുത്തത്. അത് എല്ലാ സ്വാശ്രയ കോളേജുകള്‍ക്കും എതിരെയല്ല.

കേരളത്തില്‍ അമൃതാനന്ദമയി നടത്തുന്ന സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം ചെയ്യിച്ചിട്ട് മകളെ അതേ അമൃതാനന്ദമയിയുടെ കോയമ്പത്തൂരുള്ള കോളേജില്‍ വിട്ടു പഠിപ്പിക്കുന്നതിലെ വൃത്തികേട് മുക്കുവനു കാണാന്‍ ആകുന്നുണ്ടോ എന്തോ? മുഴത്തിനു മുഴത്തിനു സാമ്രാജ്യത്വം സാമ്രാജ്യത്വം എന്നൊക്കെ ആക്രോശിച്ച് നടക്കുമ്പോള്‍ തന്നെ മകനെ ബര്‍മിംഗ്‌ഹാമില്‍ അയച്ചു പഠിപ്പിക്കുന്നതിലെ സ്വാരസ്യവും മനസിലാക്കാന്‍ ആകുന്നുണ്ടോ?

മൂന്നും നാലും ശതമനം മാത്രം വിജയമുള്ള സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള താങ്കളുടെ അവകാശത്തെ ആരും ഇവിടെ തടഞ്ഞിട്ടില്ല. താങ്കളോട് തെരുവിലിറങ്ങാനും ആവശ്യപ്പെട്ടില്ല. ഈ വിജയ ശതമാനം മതി താങ്കള്‍ക്കും, കുടുംബാങ്ങള്‍ക്കും, മക്കള്‍ക്കും എന്ന താങ്കളുടെ നിലപാടിനെ ആരും എതിര്‍ക്കുകയുമില്ല. 40 % വരെ മോഡറേഷന്‍ നല്‍കി എഞ്ചിനീയര്‍മാരെ നിര്‍മ്മിക്കുന്ന കലാപരിപാടി വേണമെന്ന താങ്കളുടെ നിലപാടിനെ ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷെ ഇതൊക്കെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തേക്കുറിച്ചുണ്ടാക്കുന്ന അവമതിപ്പ് എല്ലാ വിദ്യാര്‍ത്ഥികളെയും ബാധിക്കും എന്ന് ചിന്തിക്കാന്‍ ശേഷിയില്ലാത്ത താങ്കള്‍ക്ക് എന്റെ വക ഒരു നല്ല നമസ്കാരം  മാത്രം പറയട്ടെ.

kaalidaasan said...

>>>എന്നും സ്വന്തം കാര്യം കാണുന്ന വീമ്പടി സഖാവിനു എന്തിനാ വെറുതെ തോളിലേറ്റി നടക്കണേ എന്റെ കാളീ? <<<<


മുക്കുവന്‍,

വി എസിനെ ഞാന്‍ പിന്തുണക്കുന്നതിന്റെ കാരണങ്ങള്‍ ഞാന്‍ പല വട്ടം വ്യക്തമാക്കിയിട്ടുണ്ട്. അതൊക്കെ കേരളത്തിലെ പൊതു സമൂഹം മനസിലാക്കുന്ന കാര്യങ്ങളുമാണ്. സ്വന്തം കാര്യം കാണുന്നു എന്ന് താങ്കള്‍ ആരോപിക്കുന്ന വി എസ് നയിച്ചപ്പോള്‍ സി പി എമ്മിന്റെ ചരിത്രത്തില്‍ ഉണ്ടാകാത്ത വിജയം പാര്‍ട്ടിക്കുണ്ടായി. ഇന്‍ഡ്യയുടെ പരമോന്നത നീതി പീഠം വരെ അഴിമതിക്കെതിരെയുള്ള ധാര്‍മ്മികത എന്ന് വിശേഷിപ്പിച്ച ഒരാളെ തോളിലേറ്റുന്നത് എനിക്ക് കുറച്ചിലായി തോന്നില്ല മുക്കുവാ. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അഴിമതിക്കാരനായ രാഷ്ട്രീയക്കാരനെ ശിക്ഷിപ്പിച്ചത് വി എസിന്റെ നിശ്ചയധാര്‍ഷ്ട്യം ഒന്നു മാത്രമണ്. അതിനെ അംഗീകരിക്കാതിരിക്കാന്‍ എനിക്കാകില്ല. അതൊക്കെ വെറുതെയെങ്കില്‍ അങ്ങനെ തന്നെ ആയിക്കോട്ടെ. അഴിമതികേസില്‍ പ്രതിയായിട്ടുള്ള വിജയനെ പിന്തുണക്കുന്ന താങ്കള്‍ക്ക് എന്റെ നിലപാട് മനസിലാകുമെന്നു തോന്നുന്നില്ല.

മേധാ പട്കറും, മഹാ ശ്വേതാദേവിയുമൊക്കെ തോലിലേറ്റി നടക്കുന്ന വി എസിനെ തോളിലേറ്റുന്നത് എനിക്കു കുറച്ചിലായി തോന്നുന്നില്ല. ഫാരീസ് അബൂബേക്കറിനെയും  സാന്റിയാഗോ മാര്‍ട്ടിനെയും, അങ്തിയേരി സുരയേയും, കൊടി സുനിയേയുമൊക്കെ ആദരിക്കുന്നവരെ താങ്കളും തോളിലേറ്റിക്കോളൂ.

kaalidaasan said...

>>>ടി.പി യെ വരെ കൊല്ലിച്ചതിന്റെ ഒരു പങ്ക് വീമ്പടി സഖാവിനില്ലേ?<<<


മുക്കുവന്‍,

റ്റി പി യെ കൊല്ലിച്ചതിന്റെ പങ്ക് കൊല്ലിച്ചവര്‍ക്ക് തന്നെയാണ്. അതിപ്പോള്‍ ഒരു സംസ്ഥാന കമ്മിറ്റി അംഗത്തില്‍ വരെ എത്തിയിട്ടുണ്ട്. അതിനു മുകളിലേക്ക് എത്തുമെന്ന വിഭ്രാന്തിയാണു വിജയും കൂടെയുള്ള കണ്ണൂര്‍ ലോബിക്കും. അതിന്റെ പാപഭാരം ഏല്‍ക്കാന്‍ വി എസ് തയ്യാറാകാത്തതാണിപ്പോഴത്തെ കുറ്റവിചാരണയുടെ കാരണവും. എന്നു വച്ചാല്‍ കൊലയാളികള്‍ക്കൊപ്പം നില്‍ക്കാന്‍ വി എസ് ഇല്ല എന്നര്‍ത്ഥം. കൊലയാളികള്‍ക്കൊപ്പം താങ്കള്‍ നിന്നോളൂ. എനിക്ക് യാതൊരു വിരോധവുമില്ല.

റ്റി പി വി എസിന്റെ നിലപാടുകളോട് യോജിക്കുന്നതായതുകൊണ്ടായിരുന്നു അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിനും പുറത്താക്കാന്‍ വിജയന്‍ ശ്രമിച്ചത്. വിജയന്‍ പാര്‍ട്ടിയില്‍ നടപ്പിലാക്കുന്ന കമ്യൂണിസ്റ്റുവിരുദ്ധ നയങ്ങളെ എതിര്‍ത്തിരുന്നു റ്റി പി. ഇപ്പോള്‍ വി എസും അത് ചെയ്യുന്നു. ആ അര്‍ത്ഥത്തില്‍ റ്റി പി യെ വിജയന്റെ ആളുകള്‍ കൊല്ലിക്കാനുള്ള കാരണം വി എസാണ്. വി എസ് പാര്‍ട്ടിക്കുള്ളില്‍ നടത്തുന്ന അതേ പോരാട്ടം റ്റി പി പാര്‍ട്ടിക്കു പുറത്തു നടത്തി. വി എസിനെ കൊല്ലാന്‍ പറ്റാത്ത സങ്കടം  റ്റി പി യെ കൊല്ലിച്ച് തീര്‍ത്തു. രാഷ്ട്രീയ മായി ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ട് പറ്റിയിരുന്നില്ല. പിന്നീട് നാണം കെടുത്തി അവഹേളിച്ച് നിശബ്ദനാക്കാന്‍ നോക്കി. വീരേന്ദ്ര കുമാറിന്റെ ജനതാദളിനു പഞ്ചായത്ത് പ്രസിഡണ്ടു സ്ഥാനം നല്‍കാന്‍ തീരുമാനിച്ചത് ആ ഉദ്ദേശ്യത്തിലാണ്. ഇതൊക്കെ വിജയന്റെ എന്നുമുള്ള അടവുനയങ്ങളാണ്. നിശബ്ദനാക്കാന്‍ ഉദ്ദേശിക്കുന്നവരെ അവഹേളിക്കുക. വി എസിനു സീറ്റു നിഷേധിച്ചതും, മുഖ്യമന്ത്രി ആയപ്പോള്‍ ആഭ്യന്തര വകുപ്പ് നല്‍കാത്തതുമൊക്കെ ഈ അവഹേളനത്തിന്റെ ഭാഗമാണ്. റ്റി പി യെ വെറുതെ വിട്ടാല്‍ കണ്ണൂരും പരിസരത്തുമുള്ള വ്യാജ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ അടിത്തറ തോണ്ടുന്ന അവസ്ഥ ഉണ്ടാകുമെന്ന തിരിച്ചറിവുണ്ടായപ്പോള്‍ ക്വട്ടേഷന്‍ സംഘത്തേക്കൊണ്ട് കൊല്ലിച്ചു. അതിനു കൊടി സുനിയെന്ന പാര്‍ട്ടി അംഗമായ ഗുണ്ടയെ ചുമതലപ്പെടുത്തി. അതൊക്കെ കേരളം മുഴുവന്‍ അറിഞ്ഞപ്പോഴുണ്ടായ വൈക്ളബ്യമാണിന്ന് വിജയന്.

വിജയനെ പിന്തുണക്കുന്നതുകൊണ്ട് താങ്കള്‍ക്കിത് മനസിലാക്കാന്‍ പറ്റുന്നില്ല.

karimeen/കരിമീന്‍ said...

കേന്ദ്രകമ്മിറ്റി തീരുമാനം പുറത്ത് വന്നപ്പോള്‍ ചന്തക്കു പോയ യഥാര്‍ത്ഥ പട്ടിയെ (പുഴുത്തത്) എല്ലാവരും തിരിച്ചറിഞ്ഞു. പട്ടി ഇനി ചന്തക്ക് പോക്ക് നിര്‍ത്തുമോ വീണ്ടും ചന്തക്ക് പോകുമോ എന്നേ അറിയാനുള്ളൂ....

anushka said...

പട്ടി ഇനിയും ചന്തക്കു പോകും. പട്ടിയെപ്പറ്റി മനസ്സിലാക്കിയവര്‍ക്ക് അതില്‍ സംശയമൊന്നുമില്ല.

മുക്കുവന്‍ said...

മൂന്നും നാലും ശതമനം മാത്രം വിജയമുള്ള സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള താങ്കളുടെ അവകാശത്തെ ആരും ഇവിടെ തടഞ്ഞിട്ടില്ല. താങ്കളോട് തെരുവിലിറങ്ങാനും ആവശ്യപ്പെട്ടില്ല...

കാളീ, ഒരു കാലത്ത് കണ്ട നെതാക്കന്മാരുടെ വാക്ക് കേട്ട് തെരുവിലിറങ്ങിയതിന് എനിക്ക് ഇന്ന് പശ്ചാത്താ‍പമുണ്ട്. അതിനു അന്നത്തെ നേതാക്കന്മാര്‍ പറഞ്ഞപ്പോളെന്തിനു തെരുവിലിറങ്ങീയെന്ന് ചോദിച്ചാ‍ല്‍ ചോരത്തിളപ്പുള്ളപ്പോള്‍ ഒരു ഐഡിയലിസം തോന്നും അതുകോണ്ടാണണ്ണാ.. ഇന്ന് അത് മാറി കാണുന്നത് മനസില്ലാക്കാന്‍ ഒരല്പം അറിവായിത്തുടങ്ങി. ഇനി ആവക കോപ്രായങ്ങള്‍ അനുസരിക്കാന്‍ എന്നെക്കിട്ടില്ലാ.. അതാണു വി.എസിനെ എതിര്‍ക്കുന്നതും.

kaalidaasan said...

>>>കേന്ദ്രകമ്മിറ്റി തീരുമാനം പുറത്ത് വന്നപ്പോള്‍ ചന്തക്കു പോയ യഥാര്‍ത്ഥ പട്ടിയെ (പുഴുത്തത്) എല്ലാവരും തിരിച്ചറിഞ്ഞു. പട്ടി ഇനി ചന്തക്ക് പോക്ക് നിര്‍ത്തുമോ വീണ്ടും ചന്തക്ക് പോകുമോ എന്നേ അറിയാനുള്ളൂ....<<<

കരിമീന്‍,

കേന്ദ്ര കമ്മിറ്റി തീരുമാനം എന്നും പറഞ്ഞ് പ്രകാശും വിജയനം ​കൂടി എഴുതി ഉണ്ടാക്കിയ വാറോല ഞാനും വയിച്ചു.

പ്രകാശ് കേന്ദ്ര കമ്മിറ്റി തീരുമാനം വിജയനുവേണ്ടി അട്ടിമറിക്കുന്നത് ഇതാദ്യമൊന്നുമല്ല. കഴിഞ്ഞ വര്‍ഷം വി എസ് മത്സരിക്കണമെന്ന തീരുമാനം തിരുവനന്തപുരത്തു വന്നപ്പോള്‍ എങ്ങനെ മാറി എന്നതൊക്കെ മലയാളികള്‍ക്കൊക്കെ അറിയാം.

വിജയനെ ഡാംഗേയോടുപമിച്ച വി എസിനെതിരെ എന്തുകൊണ്ട് കര്‍ശന നടപടി എടുത്തില്ല. അതിനു വേണ്ടിയല്ലേ വിജയനും കൂട്ടരും കേന്ദ്ര കമ്മിറ്റിക്കു പോയത്. വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്തക്കണമെന്നു വരെ വാദിച്ചു. അതേക്കുറിച്ചാണു ഞാന്‍ സൂചിപ്പിച്ചത്.

കേരളത്തിലെ ജനങ്ങളോട് വി എസ് തെറ്റ് ഏറ്റുപറയുമെന്നാണ്, പ്രകാശ് പരസ്യ പ്രസ്താവന നടത്തിയത്. നടത്തിയിട്ട് രണ്ടാഴ്ച ആയി. മൂന്നു ദിവസത്തെ സമയമായിരുന്നു വി എസിനനുവദിച്ചതും. ഒരു കേന്ദ്ര കമ്മിറ്റി അംഗത്തേക്കൊണ്ട് സെക്രട്ടറിയുടെ തീരുമാനം നടപ്പിലാക്കിക്കാന്‍ സാധിക്കില്ലെങ്കില്‍ സെക്രട്ടറി ആ സ്ഥാനത്തിരിക്കരുത്.

kaalidaasan said...

>>>കാളീ, ഒരു കാലത്ത് കണ്ട നെതാക്കന്മാരുടെ വാക്ക് കേട്ട് തെരുവിലിറങ്ങിയതിന് എനിക്ക് ഇന്ന് പശ്ചാത്താ‍പമുണ്ട്. അതിനു അന്നത്തെ നേതാക്കന്മാര്‍ പറഞ്ഞപ്പോളെന്തിനു തെരുവിലിറങ്ങീയെന്ന് ചോദിച്ചാ‍ല്‍ ചോരത്തിളപ്പുള്ളപ്പോള്‍ ഒരു ഐഡിയലിസം തോന്നും അതുകോണ്ടാണണ്ണാ.. ഇന്ന് അത് മാറി കാണുന്നത് മനസില്ലാക്കാന്‍ ഒരല്പം അറിവായിത്തുടങ്ങി. ഇനി ആവക കോപ്രായങ്ങള്‍ അനുസരിക്കാന്‍ എന്നെക്കിട്ടില്ലാ.. അതാണു വി.എസിനെ എതിര്‍ക്കുന്നതും.<<<


മുക്കുവന്‍,

എല്ലാ കാലത്തും അങ്ങനെ അല്ലേ ഉണ്ടായിട്ടുള്ളത്? നേതാക്കന്‍മാരുടെ വാക്കു കേട്ട് ജനങ്ങള്‍ തെരുവിലിറങ്ങിയിട്ട് തന്നെയാണ്, സി പി എം പോലുള്ള പാര്‍ട്ടി ഉണ്ടായത്.

കഴിഞ്ഞ ആഴ്ചയുമതുണ്ടായി. ജയരാജനെ കൊലപാതകകേസില്‍ അറസ്റ്റ് ചെയ്താല്‍ കേരളത്തിലെ പാര്‍ട്ടിയെ തീപ്പന്തമാക്കും എന്ന് വിജയന്‍ പറഞ്ഞു. അറസ്റ്റ് ചെയ്തപ്പോള്‍ അണികളെ തെരുവിലറക്കി അക്രമങ്ങള്‍ കാണിക്കാന്‍ പ്രേരിപ്പിച്ചു. അതും താങ്കള്‍ ഐഡിയലിസത്തിന്റെ വകുപ്പില്‍ വരവു വയ്ക്കുമോ?

ഞാന്‍ ചോദിച്ചത് വി എസ് എന്നായിരുന്നു സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം ചെയ്യാന്‍ തെരുവിലിറങ്ങണമെന്ന് താങ്കളോട് ആഹ്വാനം ചെയ്തത് എന്നായിരുന്നു? കഴിഞ്ഞ ആഴ്ച താങ്കളേപ്പോലുള്ളവരെ തെരുവിലിറക്കി അക്രമം കണിച്ചതിനേപ്പറ്റി പ്രതികരിക്കാതെ പണ്ടെങ്ങോ വി എസ് ആഹ്വാനം ചെയ്തു എന്നും പറഞ്ഞ് അന്ധമായ വി എസ് വിരോധം തീര്‍ക്കുന്നത് ശരിയാണോ മുക്കുവാ?

സ്വാശ്രയ കോളേജുകള്‍ക്കെതിരെ സ്വന്തം പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തെ തെരുവിലിറക്കിച്ചിട്ട്, മകനെ ബര്‍മിങ്‌ഹാമിലും മകളെ കോയമ്പത്തൂരിലും ഉള്ള സ്വാശ്രയ സ്ഥാപനത്തില്‍  വിട്ട് പഠിപ്പിച്ച വിജയന്റെ ഇരട്ടത്താപ്പിനെ താങ്കളെങ്ങനെ ന്യായീകരിക്കും മുക്കുവാ?

നേതാക്കന്മാരുടെ വാക്ക് കേട്ട് തെരുവിലിറങ്ങിയതിന് പശ്ചാത്താ‍പമുണ്ട് എന്ന പ്രസ്താവനക്ക് അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ താങ്കള്‍ വിമര്‍ശിക്കേണ്ടത് വിജയന്റെ ഇരട്ടത്താപ്പിനെയാണ്. അല്ലാതെ വി എസിനെയല്ല.