കഴിഞ്ഞ രണ്ടു ദിവസമായി മലയാള പത്രങ്ങളില്‍ വന്ന ചില വാര്‍ത്തകളാണു ചുവടെ.
സാക്ഷര കേരളത്തിനെന്തു പറ്റി? റോഡ് സുരക്ഷ ഇത്ര നിസാരമായി തള്ളിക്കളയുന്ന ഒരു ജനത വേറെയുണ്ടെന്നു തോന്നുന്നില്ല.
അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷെ നിയമം കയ്യിലെടുത്തു തന്നെ. പോലീസ് സ്റ്റേഷന് കയ്യേറി പ്രതികളെ മോചിപ്പിക്കുന്ന നാട്ടില്‍ , അശ്രദ്ധമായി വാഹനമോടിച്ച് കൊലപാതകം നടത്തുന്നവരെ കൈ കാര്യം ചെയ്യാന്‍ ആരുമില്ലേ?
7 comments:
സാക്ഷര കേരളത്തിനെന്തു പറ്റി? റോഡ് സുരക്ഷ ഇത്ര നിസാരമായി തള്ളിക്കളയുന്ന ഒരു ജനത വേറെയുണ്ടെന്നു തോന്നുന്നില്ല.
അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷെ നിയമം കയ്യിലെടുത്തു തന്നെ. പോലീസ് സ്റ്റേഷന് കയ്യേറി പ്രതികളെ മോചിപ്പിക്കുന്ന നാട്ടില്‍, അശ്രദ്ധമായി വാഹനമോടിച്ച് കൊലപാതകം നടത്തുന്നവരെ കൈ കാര്യം ചെയ്യാന്‍ ആരുമില്ലേ?
അശ്രദ്ധമായി വാഹനമോടിച്ച് കൊലപാതകം നടത്തുന്നവരെ കൈ കാര്യം ചെയ്യാന്‍ ആരുമില്ലേ?..
yes, they would have burned that vehicle.. thats its. L>)
ഇവിടെ ദുബായില്‍ ആഡംബരക്കാറുകളുമായി റോഡില്‍ കസര്‍ത്ത് കളിക്കുന്ന അറബികളെ ഒരു തവണ NH 47ല്‍ ഇറക്കിവിട്ടാല്‍ അവന് ഡ്രൈവിങ് സീറ്റില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുമെന്ന് തമാശ പറയാറുണ്ട്. ഇത്രയും പരസ്പര ബഹുമാനവും സഹകരണവുമില്ലാതെ ഒരു പൊതുസ്ഥലം എങ്ങനെ ഉപയോഗിക്കാമെന്ന കേരളീയ മഹാത്ഭുതം :)
മുക്കുവന് ,
ചിലപ്പോള്‍ വാഹനം കത്തിച്ചും അടിച്ചു തകര് ത്തും പൊതു ജനം ദേഷ്യം തീര് ക്കാറുണ്ട്. പക്ഷെ അതു കൊണ്ടൊന്നും ഈ വിപത്ത് കുറയുന്ന ലക്ഷണമില്ല.
ബിനോയ്,
നാഷനല്‍ ഹൈ വേ കളിലേക്കാള്‍, ഉള്‍നാടന്‍ റോഡുകളിലാണ്, അപകടങ്ങള്‍ കൂടുതല്‍ നടക്കാറുള്ളത്.
ഇത്രയധികം വഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ റോഡുകള്‍ അപര്യാപ്തമാണെന്നത് ശരിയാണ്. പക്ഷെ വാഹനം ഓടിക്കുന്നവര്‍ക്ക് ഒരു ഉത്തര വാദിത്തമില്ലേ?
കേരളത്തിലെ അവസ്ഥ ഒന്നു വേറേയാണ്. 95 % ആളുകളും നിയമം തെറ്റിച്ചാണു വാഹനം ഓടിക്കുന്നത്. ചില പടിഞ്ഞറന് നാടുകളില്‍ 99% അളുകളും നിയമം അനുസരിച്ചു തന്നെയാണു വാഹനം ഓടിക്കുന്നതെന്നു പറയപ്പെടുന്നു.
സെപ്റ്റം ബര് 16 ന്, മനോരമയില്‍ വന്ന ഒരു ലേഖനത്തില്‍ കഴിഞ്ഞ 9 മാസത്തിനുള്ളില്‍ ടിപ്പര്‍ എന്ന ഭൂതം അപഹരിച്ച ജീവനുകളുടെ ഒരു പട്ടിക ചേര്‍ത്തിരുന്നു. അതിന്റെ പ്രസക്ത ഭാഗം ചുവടെ.
2009
സെപ്റ്റംബര്‍ 14 - പെരിഞ്ഞനത്ത് ദേശീയപാത 17ല്‍ മതിലകത്തിനു സമീപം ജീപ്പും ലോറിയും ഇടിച്ച് കട്ടപ്പന ഇരുപതേക്കര്‍ ചാലില്‍ അജുവിന്റെ ഭാര്യ ബിന്ദു(25) മകന് വിഷ്ണു എന്നിവര്‍ മരിച്ചു.
2009 സെപ്റ്റംബര്‍ 13 - മുഹമ്മയില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മ ടിപ്പറിടിച്ചു മരിച്ചു. വൈക്കം നഗരസഭ 21-ാം വാര്‍ഡ് വടക്കേപ്പുറത്ത് ആനന്ദക്കുട്ടന്റെ ഭാര്യ ഒാമന(40)യാണ് മരിച്ചത്.
2009 സെപ്റ്റംബര്‍ 1 0 - ആലപ്പുഴ ചാരുംമൂട്ടില്‍ സ്കൂള്‍ വിട്ട് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇടയിലേയ്ക്കു പാഞ്ഞു കയറിയ ടിപ്പര്‍ അപഹരിച്ചത് മൂന്നു കുഞ്ഞു ജീവന്. ശ്രീലക്ഷ്മി (9), മേഘ (9), അശ്വതി(9) എന്നീ കുട്ടികളാണ് മരിച്ചത്.
2009 ഒാഗസ്റ്റ് 25 - ഹരിപ്പാട് ദേശീയപാതയില്‍ കാഞ്ഞൂര്‍ ക്ഷേത്രത്തിനു സമീപം വാനില്‍ ടിപ്പര്‍ ലോറി തട്ടി യുവതി മരിച്ചു. ഭര്‍ത്താവിന് പരുക്കേറ്റു. ചേപ്പാട് കാഞ്ഞൂര്‍ കോട്ടയ്ക്കകം ശ്യാംനിവാസില്‍ ശരത്തിന്റെ ഭാര്യ അനീഷ (19)യാണ് മരിച്ചത്.
2009 ജൂലൈ 08 - ആലുവയില്‍ ദേശീയപാതയില്‍ ടോറസ് ലോറിയിടിച്ചു സ്കൂട്ടറില്‍ ഭര്‍ത്താവിനു പിന്നിലിരുന്നു സഞ്ചരിച്ച വീട്ടമ്മ മരിച്ചു. കളമശേരി എച്ച്എംടി റോഡ് എച്ച്പി ഗ്യാസ് പമ്പിനു സമീപം കടപ്പിള്ളിമൂലയില്‍ ഷംസുദ്ദീന്റെ ഭാര്യ ഷഹര്‍ബാന (32) യാണു മരിച്ചത്.
2009 മെയ് 20 - ആലുവയില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന പിതാവും മകളും മരിച്ചു. പറവൂര്‍ കൈതാരം പഴയതുടിയില്‍ സെയ്തുമൊയ്തീന്‍ (31), മകള്‍ നൈസാന (നാല്) എന്നിവരാണ് പറവൂര്‍ റൂട്ടില്‍ മറിയപ്പടിയില്‍ നടന്ന അപകടത്തില്‍ മരിച്ചത്.
2009 മെയ് 10 - മല്ലപ്പള്ളിയില്‍ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി തട്ടി മരിച്ചു. കുന്നന്താനം മാലിയില്‍ വീട്ടില്‍ മാത്യു കുര്യന്റെ (മോന്‍സി) ഭാര്യ സ്'്യക്ഷമിത മാക്ഷല്‍ത്യുവാണു (40) മരിച്ചത്.
2009 മാര്‍ച്ച് 26 - കഴക്കൂട്ടത്തു കെഎസ്ആര്‍ടിസി ബസിനെ ഒാവര്‍ടേക്ക് ചെയ്തു കയറിയ ടിപ്പര്‍ ലോറിയിടിച്ചു രണ്ടു 10ാം ക്ളാസ് വിദ്യാര്‍ഥികള്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. കഴക്കൂട്ടം കരിയില്‍ നാസീം മന്‍സിലില്‍ അബ്ദുല്‍ കരീമിന്റെയും ലൈലയുടെയും മകന് നിസാമുദീന്‍ (15), അരുവിക്കര ഇരുമ്പ റോഡരികത്തുവീട്ടില്‍ കെ. വേലായുധന്റെയും രമയുടെയും മകന് ധനുശ്യാം(15) എന്നിവരാണു മരിച്ചത്.
2009 ഫെബ്രുവരി 27 - മല്ലപ്പള്ളിയില്‍ മകന്റെ കണ്മുന്നില് അമ്മ ടിപ്പര്‍ ലോറി കയറി മരിച്ചു. ആറന്മുള സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന് തോട്ടഭാഗം വാരാപ്പുറത്ത് ജോസ് ഈപ്പന്റെ ഭാര്യ തിരുവല്ല ഇറിഗേഷന്‍ വകുപ്പ് ജീവനക്കാരി സുനു എം. ചാണ്ടിയാണ് (46) മരിച്ചത്.
2009 ഫെബ്രുവരി 2 6 - മീനങ്ങാടിയില്‍ അണ്ണാംവയല്‍ കുറുമ കോളനി മൂപ്പന് കുള്ളന്‍ (85) ടിപ്പര്‍ ലോറി കയറി മരിച്ചു.
2009 ഫെബ്രുവരി 14 - കടുത്തുരുത്തിയില്‍ ടിപ്പര്‍ ബൈക്കിലിടിച്ച് ബൈക്ക് ഓടിച്ചിരുന്ന വീട്ടമ്മ മരിച്ചു. മാന്നാര്‍ പാട്ടത്തില്‍ വടക്കേപ്പറമ്പില്‍ (പിറവം കക്കാട് ഇടയാലില്‍) ശശിധരന് നായരുടെ ഭാര്യ കൃഷ്ണകുമാരിയാണ് (കുഞ്ഞുമോള്‍ 37) ആപ്പാഞ്ചിറയിലുണ്ടായ അപകടത്തില്‍ മരിച്ചത്.
2009 ജനുവരി 23 - മാരാരിക്കുളത്ത് ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിയുടെ തുറന്നുകിടന്ന പിന്‍ഭാഗം തലയില്‍ത്തട്ടി സൈക്കിള്‍ യാത്രക്കാരന് തല്‍ക്ഷണം മരിച്ചു. മാരാരിക്കുളം വടക്കു പഞ്ചായത്ത് കണിച്ചുകുളങ്ങര നിധീഷ് ഭവനില്‍ നാരായണന് (64) ആണു മരിച്ചത്.
2009 ജനുവരി 17 - മാവേലിക്കരയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ചെറുകുന്നം എസ്എന്‍ സെന്‍ട്രല്‍ സ്കൂളിലെ ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥി റോബിന്‍രാജ് (15) മരിച്ചു.
2009 ജനുവരി 16 - കുട്ടനാട്ടില്‍ അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ലോറി പിക്കപ് വാനിനു സമീപം സംസാരിച്ചുനിന്ന സുഹൃത്തുക്കളെ കക്ഷല്‍നാലിലേക്കു ഇടിച്ച് തെറിപ്പിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രാമങ്കരി വേഴപ്ര ഹരിശ്രീയില്‍ വിജയസദനത്തില്‍ വിജയകുമാറിന്റെ മകന് ഹരികുമാര്‍ (26) ആണു മരിച്ചത്.
2009 ജനുവരി 07 - ചങ്ങനാശേരിയില്‍ ടിപ്പര്‍ ബൈക്കിലിടിച്ചു മല്ലപ്പള്ളി ഈസ്റ്റ് പന്നിക്കാമണ്ണില്‍ ശശിധരന്‍പിള്ളയുടെ മകന് രതീഷ് (22) മരിച്ചു.
well said
Post a Comment