Thursday 1 January 2009

ഇസ്രയേലും പാലസ്തീനും പിന്നെ ഭീകരതയും










ഇന്ന് ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ഇസ്ലാമിക ഭീകരതയാണ്. ഇസ്ലാമിക ഭീകരരെല്ലം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രശ്നം ഇസ്രായേലിന്റെ പാലസ്തീന്‍ അധിനിവേശവും . 2000 മുമ്പുണ്ടായിരുന്ന യഹൂദ രാഷ്ട്രം 1948 ല്‍ പുനര്‍സൃഷ്ടിച്ചപ്പോള്‍ ഉണ്ടായ മാനുഷിക പ്രശ്നങ്ങള്‍ എണ്ണമറ്റവയായിരുന്നു. തലമുറകളായി പാലസ്തീനില്‍ ജീവിച്ചിരുന്ന ലക്ഷക്കണക്കിനാളുകള്‍ ജന്മനാട്ടില്‍ നിന്നും പിഴുതെറിയപ്പെട്ടു. അവര്‍ ഇന്നും അഭയാര്‍ത്ഥികളായി മറ്റു പലയിടത്തും ജീവിക്കുന്നു. 1967 ല്‍ അവശേഷിക്കുന്ന പലസ്തീന്‍ സ്ഥലവും ഇസ്രായേല്‍ കയ്യടക്കുകയും അവിടങ്ങളില്‍ ജൂദ കുടിയേറ്റകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

1948 ല്‍ ആരംഭിച്ച പലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ അര നൂറ്റാണ്ടിനു ശേഷവും അവസാനിച്ചിട്ടില്ല. അത് അവസാനിക്കുന്ന ലക്ഷണങ്ങള്‍ കാണുന്നുമില്ല. വന്‍ ശക്തിയായ അമേരിക്ക സാമ്പത്തികവും സൈനികവും നയതന്ത്രപരവുമായ നിരുപാധിക പിന്തുണ ഇസ്രായേലിനു നല്‍കുന്ന കാലത്തോളം അത് അവസാനിക്കാന്‍ പോകുന്നുമില്ല. അതിന്റെ അദ്യന്തിക ഫലം മധ്യപൌരസ്ത്യ ദേശവും കൂടെ ലോകം മുഴുവനും സംഘര്‍ഷത്തിലേക്ക് എടുത്തെറിയപ്പെട്ടു എന്നതാണ്‌. അല്‍ ഖയിദ അമേരിക്കയെ ആക്രമിച്ചതിന്റെ ഒരു പ്രധാന കാരണം ഈ നിരുപാധിക പിന്തുണയാണ്. ലോക ദുരന്തം എന്നു വിശേഷിപിക്കപ്പെട്ട ബുഷ് പ്രസിഡന്റായതിനു ശേഷമാണ്‌ , ലോകത്ത് കൂടുതല്‍ ഇസ്ലാമിക ഭീകര ആക്രമണങ്ങള്‍ ഉണ്ടായത്. നരസിം ഹറാവുവിന്റെ കാലത്ത് ഇന്‍ഡ്യ ഇസ്രായേലിനോട് കൂടുതല്‍ അടുത്തു തുടങ്ങിയതിനു ശേഷമാണ്‌ ഇന്‍ഡ്യയില്‍ ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ കൂടിയതും.


ഇപ്പോള്‍ ഇസ്രായേല്‍ ആത്മഹത്യാപരമായ ഒരു നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അമേരിക്ക അതിനു ചുക്കാനും പിടിക്കുന്നു. അല്ലെങ്കില്‍ അമേരിക്കയെക്കൊണ്ട് പിടിപ്പിക്കുന്നു. ശക്തമായ ജൂദലോബിയാണത് ചെയ്യിക്കുന്നത്.

ലോകം മുഴുവനുമുള്ള ജനാധിപത്യത്തിന്റെ കാവല്‍ ഭടനാണമേരിക്ക എന്നാണു പറയപ്പെടുനത്. അതു ശുദ്ധ കാപട്യവും . ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പലസ്തീനിലെ സര്‍ക്കാരിനെ ശ്വാസം മുട്ടിച്ച് കൊന്നപ്പോള്‍ ആ കാപട്യം ലോകത്തിനു ബോദ്ധ്യപ്പെട്ടു. പി എല്‍ ഒ എന്ന സംഘടന പാലസ്തീന്‍ ഭരിച്ചപ്പോള്‍ ആ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാന്‍ എളുപ്പമായിരുന്നു. അത് ചെയ്യാതെ ഹമാസ് എന്ന ഭീകര സം​ഘടനയെ പലസ്തീന്‍ ഭരണകര്‍ത്താക്കളാക്കിയതിനുത്തരവാദി ഇസ്രായേലും അമേരിക്കയുമാണ്.

ഇപ്പോള്‍ ഇസ്രായേല്‍ നടത്തുന്ന ഭീകരാക്രമണം ഹമാസിനു ലോകത്തിനു മുമ്പില്‍ പുതിയ മേല്‍ വിലാസം നല്‍കുന്നു. ലോകമെമ്പാടും ആളുകള്‍ ഹമാസിനെ അനുകൂലിക്കുന്ന അവസ്ഥയലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. പാലസ്തീന്‍ ജനതയോടുള്ള സഹതാപം ഹമാസ് എന്ന സംഘടന അവര്‍ക്കനുകൂലമാക്കി മാറ്റുന്നു.

ഹമാസിനെ തകര്‍ക്കാന്‍ എന്ന നാട്യത്തില്‍ സാധരണക്കാരായ ആളുകളെ ചുട്ടെരിക്കുന്നതും പടിഞ്ഞാറന്‍ നാടുകള്‍ക്കൊന്നും ഒരു പ്രശ്നമേ അല്ല. അവര്‍ സ്വന്തം ഖജനാവു കൊള്ളയടിച്ചവരെ എങ്ങനെ പ്രതിഫലം നല്‍കി ആദരിക്കണം എന്ന തത്വചിന്താപരമായ പ്രവര്‍ത്തികളില്‍ മുഴുകി ഇരിക്കുകയാണല്ലോ. ഇസ്രയേലിലെ കുട്ടികളും സ്ത്രീകളുമാണ്‌ മരിക്കുന്നതെങ്കില്‍ ഇപ്പോള്‍ പടിഞ്ഞാറന്‍ നേതാക്കളും മാധ്യമങ്ങളും എന്തെല്ലാം വിലാപങ്ങള്‍ കൊണ്ട് ഭൂമുഖം നിറക്കുമായിരുന്നു.


2005 ല്‍ ഗാസയില്‍ നിന്നും സാങ്കേതികമായി ഇസ്രായേല്‍ പിന്‍വാങ്ങി. പക്ഷെ ആ സ്ഥലത്തെ ഞെക്കിക്കൊല്ലാനാണ്‌ ഇസ്രായേല്‍ ശ്രമിച്ചത്. 2006 ല്‍ ഹമാസ് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നതിനു ശേഷം അത് കുറച്ചു കൂടെ കര്‍ക്കശമാക്കി. അത് ഇപ്പോഴത്തെ കൂട്ടക്കുരുതിയില്‍ ചെന്നെത്തി നില്‍ക്കുന്നു.
അധിനിവേശത്തിനിരയാവുന്ന ഏത് ജനതക്കും ചെറുക്കാനുള്ള അവകാശമുണ്ട്. അതാണ്‌ ഗാസയിലെ ജനങ്ങള്‍ ചെയ്യുന്നതും .

ലെബനോനിലേക്ക് 2006 ല്‍ നടത്തിയ അക്രമണം ഇസ്രയേലിന്റെ പരാജയത്തില്‍ കലാശിച്ചത് ഓര്‍ക്കുന്നത് ഇത്തരുണത്തില്‍ നല്ലതായിരിക്കും . ഇസ്രായേലിലെ തീവ്രവാദികള്‍ തെരഞ്ഞെടുപ്പു വിജയത്തിനു വേണ്ടി നടത്തിയ ഈ നാടകം മധ്യപൂര്‍വ ദേശത്തും മറ്റിടങ്ങളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയമില്ല. ഹമാസ് നേതാവ്‌ ഖാലിദ് മശാല്‍ അതു വ്യക്തമായി പറയുകയും ചെയ്തു.

ഇനി കാത്തിരുന്ന് കാണാം .

5 comments:

vijayan said...

Well written article.

Rejeesh Sanathanan said...

എന്നാണ് ഈ ഭീകരതയ്ക്കൊക്കെ ഒരറുതിയുണ്ടാകുക?ഈ ഭീകരതകള്‍ക്ക് നടുവില്‍ പുതുവത്സരാശംസകള്‍ക്ക് പ്രസക്തിയില്ല എങ്കിലും...

Suvi Nadakuzhackal said...

ഉണ്ടാക്കിയ സമാധാന കരാറുകളൊക്കെ ലങ്കിച്ച്‌ കൊണ്ട് ഇസ്രായേലിലേയ്ക്ക് നിരന്തര ആക്ക്രമണം നടത്തിയത് ഹമാസ് ആണ്. ഇപ്പോഴും അവരുടെ പ്രഖ്യാപിത ലക്‌ഷ്യം ഇസ്രായേലിന്‍റെ ഉന്മൂല നാശം ആണ്. അവരോട് ഇസ്രയേല്‍ പിന്നെ എങ്ങനെ പെരുമാറണം എന്നാണ് പറയുന്നത്?

kaalidaasan said...

സുവി,

ഹമാസുമായി ഇസ്രായേല്‍ എന്തെങ്കിലും കരാറുണ്ടാക്കിയതായി അറിവില്ല. ഹമാസിനെ ജനങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ മുതല്‍ അവരെ ഉന്‍മൂലനം ചെയ്യാനാണ്‌ ഇസ്രായേലും അമേരിക്കയും ശ്രമിച്ചത്.


കരറിനേക്കുറിച്ച് തങ്കള്‍ പറഞ്ഞല്ലോ? ആരുമായുണ്ടാക്കിയ കരാറാണ്‌ പാലസ്തീന്‍ ജനതക്കു ബാധകം ? പലസ്തീനികള്‍ ലെബനോനിലും , സിറിയയിലും , ജോര്‍ദാനിലും പലസ്തീനിലും ഈജ്പ്റ്റിലുമായിട്ടാണ്‌ ജീവിക്കുന്നത്. ഇസ്രായേല്‍ ഇവരുമായി ഒരു കരാറും ഉണ്ടാക്കിയില്ല. പക്ഷെ ഇസ്രയേല്‍ ഇന്നേവരെ ഒരു യു എന്‍ അസംബ്ളി തീരുമാനവും മാനിച്ചിട്ടില്ല എന്നു താങ്കള്‍ക്കറിയാമോ? പല്സ്തീന്‍കാര്‍ കരറുകള്‍ അംഗീകരിച്ച്കൊള്ളണം , ഇസ്രായേലിനെ അതിനു കിട്ടില്ല, എന്നത് സഭ്യതയുടെ ഏത് അളവുകോലുവച്ചാണ്‌ താങ്കള്‍ അളക്കുന്നത്?

ഇസ്രായേല്‍ പലസ്തീന്‍ പ്രദേശം കയ്യടക്കി വച്ചിരിക്കുന്നിടത്തോളം പലസ്തീനികള്‍ അവരുടെ ഉന്‍മൂല നാശം ആഗ്രഹിക്കും . അതു മനുഷ്യ സഹജമാണ്. മനസില്‍ ഇപ്പോളും അടിമത്തം കാത്തു സൂക്ഷിക്കുന്നവര്‍ക്ക് അതു മനസിലാവണമെന്നില്ല.

ഹമാസിന്റെ പ്രഖ്യാപിത ലക്ഷ്യം എന്തായാലും , ഇസ്രായേല്‍ ഒരു യഹൂദ രാഷ്ട്രമായി അധികകാലം നിലനില്‍ക്കില്ല. അമേരിക്ക അവരുടെ നിരുപാധിക പിന്തുണ എന്നു പിന്‍വലിക്കുന്നവോ അന്ന് മാത്രമേ ഇസ്രായേലിനു സത്ബുദ്ധി ഉണ്ടാവൂ. പക്ഷെ അതിനുള്ള സാധ്യത കാണുന്നില്ല. ഇസ്രായേലിന്റെ ഭീകരനേതാക്കള്‍ യഹൂദരുടെ ശവക്കുഴി തോണ്ടും . അമേരിക്കയും ഒരു പക്ഷെ അതാഗ്രഹിക്കുണ്ടാകും .

കൂതറ തിരുമേനി said...

kollamallo