Saturday, 20 December 2014

ചരിത്രത്തിലെ പുതിയ ചില തിരിച്ചറിവുകള്‍ 



കഴിഞ്ഞ ആഴ്ച ലോകത്ത് ചില തിരിച്ചറിവുകള്‍  ഉണ്ടായി. അതില്‍ പ്രധാനപ്പെട്ട ഒരെണ്ണം ലോകത്ത് സമാധാനമുണ്ടാക്കാന്‍ ശേഷി ഉള്ളതാണ്. രണ്ടാമത്തേത് സമാധാനമുണ്ടാക്കാന്‍ സാധ്യത കുറവും.

അമേരിക്കയും ക്യൂബയും 

അമേരിക്കക്കുണ്ടായ തിരിച്ചറിവാണ്, പ്രസക്തമായത്. അരനൂറ്റാണ്ടു കാലം ക്യൂബയുമായി ഉണ്ടായിരുന്ന ബന്ധങ്ങള്‍ അമേരിക്ക പൊളിച്ചെഴുതുന്നു. ആ തിരിച്ചറിവ്, അമേരിക്കന്‍ പ്രസിഡണ്ടായ ഒബാമയുടെ വാക്കുകളിലൂടെ കേള്‍ക്കുക.



ക്യൂബയോടുള്ള അമേരിക്കന്‍ നിലപാട് മാറാനുണ്ടായ കാരണങ്ങളായി  ഒബാമ പറയുന്നത് ഇവയാണ്.

1. ക്യൂബയെ ഇല്ലാതാക്കാന്‍ 50 വര്‍ഷങ്ങള്‍ നടത്തിയ കുതന്ത്രങ്ങളൊന്നും വിജയം കണ്ടില്ല. അതുകൊണ്ട് പുതിയ സമീപനങ്ങള്‍ ആവശ്യമാണ്.

2. ക്യൂബയെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചതിന്, ഇന്നത്തെ ലോക സാഹചര്യത്തില്‍ പ്രസക്തിയില്ല. ഭീകരതയുടെ സ്വഭാവം കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ആകെ മാറി. അല്‍ ഖയിദയും, ഇസ്ലാമിക് സ്റ്റേറ്റും ഒക്കെ ആണിന്ന് ഭീകര പ്രസ്ഥാനങ്ങള്‍. ഭീകരതയെ എതിര്‍ക്കുകയും തള്ളിപ്പറയുകയും  ചെയ്യുന്ന ഒരു രാഷ്ട്രത്തെ ഒറ്റപ്പെടുത്തുന്നത് ശരിയല്ല.

3. അമേരിക്കയിലെയും ക്യൂബയിലെയും ജനങ്ങളെ വേര്‍തിരിച്ചു നിറത്തുന്നത് ശരിയല്ല. അവര്‍ പരസ്പരം സഹകരിക്കണം.വ്യാപാരം ശക്തിപ്രാപിക്കണം. നിര്‍ഭാഗ്യവശാല്‍ അമേരിക്കയുടെ ഉപരോധം ക്യൂബക്കാര്‍ക്ക് ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദ്യ നിഷേധിച്ചു. അതിനിയും തുടരുന്നത് മാനുഷികമല്ല.

ആരെയും അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ്, അമേരിക്കയുടെ നയങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ക്യൂബയില്‍ ഒരു മാറ്റവും ഉണ്ടായതായി കേട്ടിട്ടില്ല. അപ്പോള്‍ പിന്നെ എന്തിനായിരുന്നു അമേരിക്ക ക്യൂബയിലെ ജനങ്ങളെ അര നുറ്റാണ്ടു കാലം ശിക്ഷിച്ചത്?

അതിന്റെ ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം.

19898 ലെ അമേരിക്കൻ  സ്പാനീഷ് യുദ്ധത്തില്‍ സ്പെയിന്‍ പരാജയപ്പെട്ടു. സ്പാനീഷ് കോളനി ആയിരുന്ന ക്യൂബ അമേരിക്കന്‍ അധീനതയില്‍ വന്നു. 1902ല്‍ ക്യൂബ  സ്വതന്ത്ര ആയെങ്കിലും അവിടത്തെ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള അവകാശം അമേരിക്ക  നില നിറുത്തി. 1909 ല്‍ ക്യൂബന്‍ പ്രസിഡണ്ടിനെ പുറത്താക്കി അമേരിക്ക അധികാരം പിടിച്ചെടുത്തു. കറുത്തവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന അമേരിക്കന്‍ നയം ക്യൂബയിലും നടപ്പിലാക്കി. അതിനെതിരെ നടന്ന പ്രതിഷേധങ്ങളെ അമേരിക്ക സൈനിക ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തി. പിന്നീടുള്ള അരനൂറ്റാണ്ടു കാലം അമേരിക്ക അവരോധിച്ച പാവകളായിരുന്നു അവിടെ ഭരിച്ചത്. പട്ടാള വിപ്ളവത്തിലൂടെ അധികാരം പിടിച്ചടക്കിയ ബറ്റിസ്റ്റക്കുള്ള സൈനിക സഹായം അമേരിക്ക 1958 ല്‍ നിറുത്തി. ബറ്റിസ്റ്റയെ പുറത്താക്കി 1959 ല്‍ ഫിഡല്‍ കാസ്ട്രോ എന്ന കമ്യൂണിസ്റ്റുകാരന്‍ അധികാരം പിടിച്ചെടുത്ത് കമ്യൂണിസ്റ്റു ഭരണം ക്യൂബയില്‍  നടപ്പില്‍ വരുത്തി.

1960 ല്‍ എല്ലാ അമേരിക്കന്‍ വ്യവസായ സംരംഭങ്ങളും കാസ്ട്രോ ദേശസാല്‍ക്കരിച്ചു. അരിശം പൂണ്ട അമേരിക്ക ക്യൂബയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചു. വ്യാപാര ഉപരോധവും ഏര്‍പ്പെടുത്തി. കാസ്ട്രോയെ പുറത്താക്കാനുള്ള പല നടപടികളും അമേരിക്ക സ്വീകരിച്ചു. പക്ഷെ കാസ്ട്രോ സോവിയറ്റ് യൂണിയനുമായി സഖ്യമുണ്ടാക്കിയത് അവര്‍ക്ക് സഹിക്കാന്‍ ആയില്ല. കസ്ട്രോയെ വധിക്കാന്‍ പല ശ്രമങ്ങളും സി ഐ എ നടത്തി. ശീത യുദ്ധത്തിന്റെ പരകോടിയില്‍ അമേരിക്കന്‍ അധിനിവേശത്തെ പേടിച്ച് സോവിയറ്റ് യൂണിയന്റെ ആണവ മിസൈലുകള്‍ ക്യൂബയില്‍ സ്ഥാപിക്കാന്‍ കാസ്ട്രോ തീരുമാനിച്ചു. അത് ഒരു ആണവ യുദ്ധത്തിന്റെ വക്കോളമെത്തിയെങ്കിലും ചില നീക്കുപോക്കുകളിലൂടെ പരിഹരിച്ചു. പക്ഷെ അമേരിക്ക ഉദേശിച്ച രീതിയില്‍ ക്യൂബയില്‍ മാറ്റങ്ങളൊന്നുമുണ്ടായില്ല. പിന്നീട് ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയാണുണ്ടായത്. 2002 ല്‍ ക്യൂബ ജൈവ ആയുധങ്ങളുണ്ടാക്കുന്നു എന്ന് അമേരിക്ക ആരോപിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ക്യൂബയെ Axis of Evil എന്ന തട്ടിലേക്ക് മാറ്റി സ്ഥാപിച്ചു.

അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജിമ്മി കാര്‍ട്ടര്‍ ക്യൂബ സന്ദര്‍ശിക്കുകയും ക്യൂബയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് അധികാരത്തിലെത്തിയ ജോര്‍ജ് ബുഷ് അതൊക്കെ അട്ടിമറിച്ചു. അതിനു ശേഷം കാസ്ട്രോ അധികാരത്തില്‍ നിന്നൊഴിഞ്ഞു. സഹോദരന്‍ റൌൾ  കാസ്ട്രോ പ്രസിഡണ്ടായി. ബറാക്ക് ഒബാമ അമേരിക്കന്‍  പ്രസിഡണ്ടായപ്പോഴാണ്. അര്‍ത്ഥവത്തായ പല നീക്കങ്ങളും ഉണ്ടായത്. അതിന്റെ പരിസമാപ്തി ആണിപ്പോള്‍ കാണുന്ന മാറ്റം.

കമ്യൂണിസ്റ്റു ചൈനയും കമ്യൂണിസ്റ്റ് വിയറ്റ്നാമും ആയി വ്യാപാര ഉടമ്പടികള്‍ ഉള്ള അമേരിക്കക്ക് കമ്യൂണിസ്റ്റു ക്യൂബയുമായി അടുക്കുന്നതിനു പേടിക്കേണ്ട എന്നാണിപ്പോള്‍ ഒബാമ പറയുന്നത്.

ക്യൂബയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ നേരെയാക്കാന്‍  ഒബാമക്ക് സാധിക്കും. പക്ഷെ ഉപരോധം നീക്കണമെങ്കില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുവാദം വേണം. അത് നേടി എടുക്കുക എളുപ്പമല്ല.

പാകിസ്താനും  താലിബനും

രണ്ടാമത്തെ തിരിച്ചറിവുണ്ടായിരിക്കുന്നത് പാകിസ്താനിലാണ്. താലിബന്‍ എന്ന ഇസ്ലാമിക ഭീകര സംഘടനയെ പാകിസ്ഥാന്‍ അധികാരികളാണു തിരിച്ചറിഞ്ഞിരിക്കുന്നത്. അതിലേക്ക് വഴിവച്ചത് ലോക മനസാക്ഷിയെ ഞെട്ടിച്ച ഒരു ക്രൂരതയും.




പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് താലിബന്‍ നടത്തുന്ന ഇസ്ലാമിക ഭീകരതയെ പിഴുതെറിയുമെന്ന  പ്രതിജ്ഞ എടുത്തിരിക്കുന്നു.



താലിബന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ വാര്‍ത്ത കേള്‍ക്കുന്ന ആരും ഞെട്ടും.

താലിബനെന്നു പറഞ്ഞാല്‍ സ്കൂള്‍ കുട്ടികള്‍  എന്നാണര്‍ത്ഥം. കമ്യൂണിസത്തെ പേടിച്ച് അഫ്ഘാനിസ്താനില്‍ നിന്നും ഓടിപ്പോയവര്‍ പാക്സിതാനില്‍ സ്ഥാപിച്ച മത പാഠശാലകളില്‍ പഠിച്ച വിദ്യാര്‍ത്ഥികളാണ്, താലിബന്‍ എന്നറിയപ്പെടുന്ന ഭീകര കുട്ടികള്‍. ഇസ്ലാമിക പഠശാലകളില്‍ അവര്‍ പഠിച്ചതാണവര്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തികളൊക്കെ. ഇവരെ പരിശീലിപ്പിച്ചവര്‍ പാകിസ്താനിലെ സൈനിക നേതൃത്വവും. അഫ്ഘാനിസ്താനിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ തകര്‍ക്കാന്‍ വേണ്ടി അമേരിക്ക നല്‍കിയ സഹായത്തില്‍ ഏറിയ പങ്കും ഐ എസ് ഐ വഴി താലിബനില്‍ ചെന്നു ചേര്‍ന്നിരുന്നു. കമ്യൂണിസ്റ്റു സര്‍ക്കാര്‍ നിലം പതിച്ചപ്പോള്‍ അഫ്ഘാനിസ്താനില്‍ ആഭ്യന്തര യുദ്ധമുണ്ടായി. അപ്പോള്‍ അവിടേക്ക് മാര്‍ച്ച് ചെയ്ത താലിബനികള്‍ സ്ഥലങ്ങള്‍ ഓരോന്നായി പിടിച്ചടക്കി. കാന്ദഹാര്‍ തലസ്ഥാനമാക്കി ഒരു ഭരണ കൂടം സ്ഥാപിച്ചു. പിന്നീട് കാബൂളും പിടിച്ചടക്കി അവര്‍ അഫ്ഘാനിസ്താന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തു. പാകിസ്താനും യു എ ഇ യും സൌദി അറേബ്യയും മാത്രമേ ഈ ഭരണ കൂടത്തെ അംഗീകരിച്ചുള്ളു. കമ്യൂണിസത്തെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം ​നേടിയ അമേരിക്ക പിന്നീട് അഫ്ഘാനിസ്താനിലേക്ക് തിരിഞ്ഞു നോക്കിയുമില്ല. മുസ്ലിം പ്രവാചകന്‍ ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നടപ്പിലാക്കിയ ഭരണം അതേപടി അഫ്ഘാനിസ്താനില്‍ താലിബന്‍ നടപ്പിലാക്കി. അന്നൊക്കെ അതിനെ അകമഴിഞ്ഞ് സഹായിച്ചത് പാകിസ്താന്‍ തന്നെ ആയിരുന്നു. അതിനുള്ള പ്രതിഫലമാണിപ്പോള്‍ താലിബന്‍ പാകിസ്താനു തിരിച്ചു നല്‍കിയിരിക്കുന്നത്.

താലിബനെ പരിശീലിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച പര്‍വേസ് മുഷാരഫ് പറയുന്നത് ഇപ്പോള്‍ താലിബന്‍ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദി ഇന്‍ഡ്യ ആണെന്നാണ്.



പര്‍വീസ് മുഷാരഫിനേപ്പോലെ   ഉത്തരവാദപ്പെട്ട സൈനിക പദവി വഹിച്ചവര്‍ ഇതുപോലെ പറയുമ്പോള്‍, ഇപ്പോള്‍ പാക്സിതാനുണ്ടായ തിരിച്ചറിവു കൊണ്ട് സമാധാനമുണ്ടാകാന്‍ സാധ്യത കുറവാണ്.  പ്രത്യേകിച്ച് ഹിന്ദു താലിബനികള്‍ ഇന്‍ഡ്യയില്‍ നിര്‍ണ്ണായക സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍.





പുള്ളിപ്പുലികളുടെ പുള്ളികള്‍ 



രണ്ടു പതിറ്റാണ്ടിനു ശേഷം ഇന്‍ഡ്യയില്‍ ഒരു പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നേടിക്കൊടുത്ത  തെരഞ്ഞെടുപ്പായിരുന്നു ഈ വര്‍ഷം നടന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ആ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കേവല ഭൂരിപക്ഷം നേടാനായി. മന്‍ മോഹന്‍ സിംഗ് സര്‍ക്കാരിന്റെ അതി ഭീമമായ അഴിമതിയില്‍ മനം മടുത്ത ജനത കോണ്‍ഗ്രസിനെ ശിക്ഷിച്ചു. അതില്‍ നിന്നും ബി ജെ പി നേട്ടമുണ്ടാക്കുകയും ചെയ്തു. മോദി മുന്നോട്ടു വച്ച വികസനം എന്ന വാഗ്ദാനത്തില്‍ മയങ്ങി വീണ കുറച്ചു പേര്‍ അതിന്റെ പേരിലും  ബി ജെ പിക്ക് വോട്ടു ചെയ്തു. തെരഞ്ഞെടുപ്പു പ്രചരണ  വേളകളില്‍ സാധാരണ ബി ജെ പി മുന്നോട്ടു വയ്ക്കാറുള്ള ഹിന്ദുത്വ അജണ്ട ഇക്കുറി മാറ്റി വച്ചിട്ട് വികസനം മാത്രം  ആയിരുന്നു മോദിയുടെ തന്ത്രം. അതിനു ഗുണമുണ്ടായി. ബി ജെ പിയുടെ ഹിന്ദുത്വയെ സംശയത്തോടെ വീക്ഷിച്ചിരുന്ന ഒരു വിഭാഗത്തിനെ അതു വഴി മോദിക്ക് പാട്ടിലാക്കാനുമായി. 

ഹിന്ദുത്വയുടെ സംരക്ഷകന്‍ എന്ന പട്ടം പതിറ്റാണ്ടുകള്‍ അണിഞ്ഞു നടന്ന മോദിക്ക് ഹിന്ദുത്വ എന്ന പുലിയുടെ പുള്ളി അതി സമര്‍ദ്ധമായി പെയിന്റടിച്ചു മായ്ക്കാനായി. പക്ഷെ അത് അധിക കാലം മറച്ചു വയ്ക്കാനൊനും സാധിച്ചില്ല.




ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആയ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഒരു സ്ത്രീയുടെ മുന്നില്‍ നട്ടെല്ലു വളച്ച് നില്‍ക്കുന്നതിന്റെ  ഒരു ചിത്രമാണിത്.





മോദി പ്രധാനമന്ത്രി ആയിക്കഴിഞ്ഞപ്പോള്‍ മറ്റൊരു സ്ത്രീയുടെ മുന്നില്‍ നട്ടെല്ലു വളച്ച് ഓച്ഛാനിച്ചു നില്‍ക്കുന്നതിന്റെ ചിത്രമാണു താഴെ.


മോദി എന്ന വ്യക്തി ആരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന രണ്ടു ചിത്രങ്ങളാണിവ. ആരാണു മോദിയുടെ ദൈവങ്ങളെന്ന് ഈ ചിത്രങ്ങള്‍ വിളിച്ചു പറയുന്നു.

അദാനിയോടും അദാനിയുടെ തട്ടിപ്പുകളോടുമുള്ള മോദിയുടെ അഭിനിവേശം പക്ഷെ തെരഞ്ഞെടുപ്പു പ്രചരണ സമയത്ത് മോദി മറച്ചു വച്ചിരുന്നില്ല. അദാനി ഭഗവാന്‍ കനിഞ്ഞു നല്‍കിയ വിമാനത്തിലായിരുന്നു മോദി തെരഞ്ഞെടുപ്പു പ്രചരണം നടത്തിയിരുന്നത്.




പ്രധാനമന്ത്രി ആയ ശേഷം അദാനിക്ക്  ഇന്‍ഡ്യയുടെ ദേശീയ ബാങ്കില്‍ നിന്ന്  ഒരു ബില്യണ്‍ ഡോളര്‍ കൊടുത്ത് മോദി തന്റെ ഭക്തി പരസ്യമായി പ്രകടിപ്പിച്ച് സായൂജ്യമടഞ്ഞു.

അനേകം വ്യാജ ഏറ്റുമുട്ടലുകള്‍  നടത്തി നൂറു കണക്കിനു മുസ്ലിങ്ങളെ കൊന്നൊടുക്കി  ഹിന്ദുത്വ സംരക്ഷകന്‍ എന്ന പട്ടം മോദിയുടെ തലയില്‍ ഉറപ്പിച്ചു കൊടുത്ത അമിത് ഷായെ ബി ജെ പി അദ്ധ്യക്ഷനാക്കി മോദി തന്റെ നന്ദി പ്രകാശിപ്പിക്കുകയും  ചെയ്തു. 





തെരഞ്ഞെടുപ്പു പ്രചരണ സമയത്ത് മോദി അതി സദ്ധമായി മൂടി വച്ച ഹിന്ദുത്വ അജണ്ട അധിക കാലം അദ്ദേഹത്തിനു മൂടി വയ്ക്കാന്‍ ആയില്ല. അതൊക്കെ അദ്ദേഹത്തിന്റെ വിശ്വസ്തരിലൂടെ കുറേശെ കുറേശെ ആയി ഇപ്പോള്‍ പുറത്തു വരുന്നു. 

മോദി മന്ത്രി സഭയിലെ നിരഞ്ചന്‍ ജ്യോതി എന്ന സത്വം പറഞ്ഞത് ഇന്‍ഡ്യയിലെ ഹിന്ദുക്കളല്ലാത്ത  മത ന്യൂനപക്ഷങ്ങള്‍ ജാരസന്തതികള്‍ ആണെന്നാണ്. അവരുടെ വാക്കുകൾ 

"The people of Delhi have to decide if they want a government of Ramzaadon (descendants of Ram) or haramzaadon (those who are illegitimately born),"




ഇതേക്കുറിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ മോദി പ്രതികരിച്ചത് ഇപ്രകാരം. 


"ഗ്രാമത്തില്‍ നിന്നും വരുന്ന പിന്നാക്ക ജാതിക്കാരായ ആര്‍ക്ക് വേണമെങ്കിലും മറ്റുള്ളവരെ ജാരസന്തതികള്‍  എന്നു വിളിക്കാം. ഹിന്ദു സന്യാസിനികള്‍ക്ക് പ്രത്യേകിച്ചും. കേള്‍ക്കുന്നവര്‍ അങ്ങ് ക്ഷമിച്ചേക്കുക:. നാളെ സി കെ ജാനു മോദിയെ ജാരസന്തതി എന്നു വിളിച്ചാല്‍ സംഘികളൊക്കെ അത് ക്ഷമിച്ചേക്കണം എന്നാണ്, മോദി പറഞ്ഞതിന്റെ പൊരുള്‍. ജാനു ഏതായാലും ആരെയും ജാരസന്തതി എന്നു വിളിക്കില്ല.

ദളിതരെ തന്റെ കര്‍മ്മയോഗ് എന്ന പുസ്തകത്തില്‍ ആക്ഷേപിച്ച പോലെ ഇവിടെയും  മോദി താഴ്ന്ന ജാതിക്കാരെയും ഗ്രാമവാസികളെയും ആക്ഷേപിക്കുകയാണു ചെയ്യുന്നത്. താഴ്ന്ന ജാതിക്കാരുടെയും ഗ്രാമവാസികളുടെയും ഭാഷായാണത്രെ ഈ ഹിന്ദു താലിബാനി പ്രയോഗിച്ചതെന്ന്.  75% ആളുകളും ഗ്രാമങ്ങളില്‍ വസിക്കുന്ന ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ആണിത് പറയുന്നതെന്നു കൂടെ ഓര്‍ക്കുക. ചായ വിറ്റു നടന്നവന്റെ മഹത്വം.

ആരാണീ സത്വമെന്നു കൂടെ നോക്കാം. ഹിന്ദു സന്യാസിനി.  സന്യാസിനി എന്നൊക്കെ പറഞ്ഞാല്‍ സാധാരണക്കാര്‍ മനസിലാക്കുന്ന ഒന്നുണ്ട്. അറിവും വിദ്യാഭ്യാസവും ഒക്കെ ഉള്ള സാത്വിക ആയ ഒരു സ്ത്രീ. ഹിന്ദു സന്യാസിനി എന്നൊക്കെ പറഞ്ഞാല്‍ ഉറുമ്പിനെ പോലും നോവിക്കാത്ത നിരുപദ്രവി ആണെന്നേ അവര്‍ കരുതൂ. പക്ഷെ ഈ സന്യാസിനി ഒരു പുലി ആണ്. യഥാര്‍ത്ഥ ഹിന്ദുത്വ പുള്ളിപ്പുലി. എത്ര പെയിന്റടിച്ചാലും മായാത്ത പുള്ളികളുള്ള പുള്ളിപ്പുലി.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ജാതി കാര്‍ഡ് ഇറക്കി കളിക്കുന്നു എന്നാണ്, ബി ജെ പിയുടെ സ്ഥിരം പരാതി. പക്ഷെ മോദി ഇവിടെ ഇതേ കാര്‍ഡിറക്കുന്നു.  ഈ സത്വത്തിന്റെ സാമൂഹിക പശ്ചാത്തലം കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് അവരുടെ ജാതി തന്നെ ആണ്. നിഷാദ ജാതി എന്ന പിന്നാക്ക ജാതിക്കാരി ആയതുകൊണ്ട് അവര്‍ പറഞ്ഞതൊക്കെ ക്ഷമിക്കണമെന്ന്. ഇത് നിഷാദ ജതിക്കാരെ പ്രീണിപ്പിക്കലാണെന്നൊന്നും ആരും പറയരുത്. ബി ജെ പി എന്ന  പാര്‍ട്ടി സ്വപ്നത്തില്‍ പോലും അത് ചെയ്യില്ല.

മുസ്ലിം താലിബനികളുടെ  അതേ സ്വരാമാണീ ഹിന്ദു താലിബനിക്കും. അറിഞ്ഞോ അറിയതെയോ ഇന്‍ഡ്യയിലെ കോടികണക്കിനാളുകള്‍ ഈ താലിബനികള്‍ക്ക് വോട്ടു ചെയ്തു. ഹിന്ദു താലിബനി മുള്ള ആയ മോദി അതിനെ ന്യായീകരിക്കുകയും  ചെയ്യുന്നു. മോദിക്ക് വേറേ വഴിയില്ല. ആര്‍ എസ് എസ് കളരിയില്‍ അഭ്യാസം പഠിച്ച മോദി മറ്റൊരു തരത്തില്‍ പ്രതികരിക്കുമെന്ന് ആരും കരുതേണ്ടതില്ല.

എന്തുകൊണ്ട് മോദി ഈ സ്ത്രീയെ സംരക്ഷിക്കുന്നു എന്നതില്‍ യാതൊരു അത്ഭുതവുമില്ല. മോദിയുടെ പിന്തുണക്കാരെന്ന് അറിയപ്പെടുന്ന ഭൂരിഭാഗം പേരും പൊതു വേദികളില്‍ പ്രകടിപ്പിക്കുന്ന അഭിപ്രായം ഇതു തന്നെയാണ്. ഇന്‍ഡ്യയിലെ മത ന്യൂനപക്ഷങ്ങളോട് ഇവര്‍ക്കുള്ള നിലപാടും ഇതു തന്നെ. ക്രിസ്ത്യാനികള്‍ വത്തിക്കാന്റെ ഏജന്റുമാരാണെന്നും മുസ്ലിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകേണ്ടവരാണമെന്നുമൊക്കെ പറയുന്നവരുടെ മനസിലിരുപ്പ് ഈ ഹിന്ദു താലിബനി അവര്‍ പഠിച്ച ഭാഷയില്‍ പ്രകടിപ്പിക്കുന്നു.  

ഈ താലിബനി സ്ത്രീ ആദ്യമായൊന്നുമല്ല ഇതുപോലെ അധിക്ഷേപ വാക്കുകള്‍  ചൊരിയുന്നത്. ഇനിയും ഇതാവര്‍ത്തിക്കും. മോദി ഇനിയും ഇവരെ ന്യായീകരിക്കും. 

അടുത്ത നാളില്‍ ബജ്‌രംഗ് ദള്‍ ആഗ്രയിലെ കുറച്ച് മുസ്ലിങ്ങളെ പല പ്രലോഭനങ്ങളും നല്‍കി ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു.



http://www.hindustantimes.com/Images/popup/2014/12/hindus_muslim.jpg

ഹിന്ദുത്വയുടെ മറ്റൊരു മുഖമായ ജ്യോതി ആദിത്യനാഥ്  എന്ന എം പിയുടെ സംഘടന ആയ, ഹിന്ദു യുവ വാഹിനി ഇനിയും ഇതുപോലെ മത പരിവര്‍ത്തനം നടത്തുമെന്നു പറയുന്നുണ്ട്. 

ഇന്‍ഡ്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്നു പ്രഖ്യാപിച്ച  ആര്‍ എസ് എസ് നേതാവ്, മോഹന്‍ ഭാഗവത് ഇതുപോലെ ഉള്ള മതപരിവര്‍ത്തനം നടത്തുന്നതിനെ ന്യായീകരിച്ചു.

bhagwat-l

"We will bring back our brothers who have lost their way. They did not go on their own. They were robbed, tempted into leaving… Now the thief has been caught and the world knows my belongings are with the thief. I will retrieve my belongings, so why is this such a big issue

We should not be scared. Why should we be afraid? We are not infiltrators. We are not foreigners. This is our motherland. This is our country. This is a Hindu Rashtra. We will not run away from our country. We will stay here and we will regain what was lost and stolen from us. We have to stay awake and stay active. The Hindu society is waking up."

മറ്റൊരു ബി ജെ പി എം പി ആയ സാക്ഷി മഹാരാജ് രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്‌സെയെ സംബന്ധിച്ചുള്ള ബി ജെ പി നിലപാട് വ്യക്തമാക്കി.

Sakshi Maharaj

"I believe Nathuram Godse was also a nationalist and Mahatma Gandhiji also did a lot for the nation. Godse was an aggrieved person. He may have done something by mistake but was not an anti- national. He was a patriot."

കേന്ദ്ര മന്ത്രി കല്‍രാജ് മിശ്ര പറയുന്നത് ഹിന്ദുത്വ ആണ്, ഇന്‍ഡ്യയുടെ അസ്തിത്വം എന്നാണ്.

' It's neither communal nor a narrow-minded thought. Hindutva is the country's identity, It's very vast and a way of life." 

കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ അഭിപ്രായത്തില്‍ ഹിന്ദു വേദ പുസ്തകമായ ഭഗവത് ഗീത ഇന്‍ഡ്യയുടെ ദേശീയ പുസ്തകം ആയി പ്രഖ്യാപിക്കണമെന്നാണ്.


ഇനി ഗരുഡനെ ഇന്‍ഡ്യയുടെ ദേശീയ പക്ഷിയും പശുവിനെ ദേശീയ മൃഗവും ആക്കണമെന്ന് മറ്റ് ചില മന്ത്രിമാര്‍ നിര്‍ദ്ദേശിക്കുന്നതും കേള്‍ക്കാം.

ഇതുപോലെ ഉള്ള അനേകം തീവ്ര ഹിന്ദുത്വ താലിബാനി നടപടികളുടെ ഏറ്റവും അവസാനത്തെ ഇനമാണ്, ക്രിസ്തുമസ് ദിവസം Good Governance Day ആയി ആഘോഷിക്കാന്‍ നരേന്ദ്ര മോദി തീരുമാനിച്ചതും. ഇതിന്റെ അര്‍ത്ഥം ക്രിസ്ത്യാനികള്‍ അന്ന്  അവരുടെ പുണ്യ ദിനമായി ആഘോഷിക്കേണ്ടതില്ല എന്നാണ്. 

അഹൈന്ദവ മതങ്ങളെ ചൊല്‍പ്പടിയില്‍ ആക്കാനും ഇന്‍ഡ്യയെ ഹിന്ദുക്കളുടെ രാഷ്ട്രമാക്കാനും ഉള്ള ബി ജെ പി അജണ്ടയുടെ ഭാഗമാണിതൊക്കെ. 

ഹിന്ദു താലിബനികളുടെ അടുത്ത മത പരിവര്‍ത്തന മഹാമഹം ഈ വരുന്ന ഡിസംബര്‍ 25 ന്, ആണു തീരുമാനിച്ചിരിക്കുന്നത്. അതും അലിഗര്‍ എന്ന സ്ഥലത്തു വച്ചാണു നടത്തുന്നതും.

എന്തുകൊണ്ട് അലിഗര്‍ എന്നതിനും എന്തുകൊണ്ട് ഡിസംബര്‍ 25 എന്നതിനും ഹിന്ദു താലിബനികള്‍ക്ക് വ്യക്തമായ ഉത്തരം ഉണ്ട്.

 "Aligarh was chosen because it's time we wrest the Hindu city from Muslims. It is a city of brave Rajputs and their temples on whose remains Muslim institutions have been established,"

"Christmas was chosen as the day for conversion because the event is a "shakti pariksha" (test of strength) for both religions. If their religion is better, they can stop them. It is a test for both of us. If they come to us on Christmas, it is the biggest rejection of the faith."


ഇന്‍ഡ്യയിലെ ഇസ്ലാമിന്റെയും ക്രിസ്തുമതത്തിന്റെയും അവസാനം വരെ ഒരു താലിബനി തീരുമാനിച്ചു കഴിഞ്ഞു. 2021 ഡിസംബര്‍ 31.


ഹിന്ദു താലിബനി പ്രവീണ്‍  തൊഗാഡിയയുടെ ഏറ്റവും പുതിയ കണ്ടു പിടുത്തം ഇതാണ്.

‘At one point, the entire world was Hindu’

“At a point of time, the entire world was Hindu. There were 700 crore Hindus, and now there are just 100 crore. Currently, there are 82 per cent Hindus in this country. If we don’t create awareness and take steps now, in a few decades this number will drop to 46 per cent. If conversions are wrong, then why is the government not passing an anti-conversion law?”


ഇത് കേട്ട് ആരും ചിരിക്കരുത്. മുസ്ലിം താലിബനികളുടെ മുത്തു നബി 1400 വര്‍ഷങ്ങള്‍ മുന്നെ പറഞ്ഞതും ഇതുപോലെ ആയിരുന്നു. ഒരു കാലത്ത് എല്ലാവരും മുസ്ലിങ്ങളായിരുന്നു എന്ന്. 

എന്നാണിനി പ്രവീണ്‍  തൊഗാഡിയ കബയിലെ ശിവലിംഗത്തില്‍ അവകാശം പ്രഖ്യാപിക്കുന്നതെന്ന് കാത്തിരുന്നു കാണാം.

Saturday, 29 November 2014

ഞാന്‍ ആരാണ്?



ഹൈന്ദവ വേദ പുസ്തകങ്ങളില്‍ ഒന്നായ മാര്‍ക്കണ്ടേയ പുരാണത്തിലെ പ്രധാന കഥാപാത്രമാണ്, മാര്‍ക്കണ്ടേയന്‍. അദ്ദേഹം ​പണ്ടൊരു ചോദ്യം ചോദിച്ചു. ഞാന്‍ ആരാണ്? അന്നദ്ദേഹത്തിനു കിട്ടിയ മറുപടി ആയിരുന്നു ത ത്വം അസി.

കഴിഞ്ഞ ആഴ്ച്ച ഇതുപോലെ ഒരു ചോദ്യം ഇന്‍ഡ്യയുടെ മനസാക്ഷിക്കുമുന്നില്‍ ഒരു സ്ത്രീ മുന്നോട്ടു വച്ചു. ഭാരതസ്ത്രീകള്‍  ഭാവ ശുദ്ധി നിറഞ്ഞു നില്‍ക്കുന്ന ഒരു സാധ്വി ആണത് ചോദിച്ചത്. പേര്, യശോദ ബെന്‍. യശോദ ബെന്‍ എന്ന പേര്, അടുത്തകാലത്താണ്, ഇന്‍ഡ്യക്കാര്‍ കേള്‍ക്കുന്നത് തന്നെ. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്, നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ആണ്, ആദ്യമായി നരേന്ദ്ര മോദി എന്ന ഗുജറാത്ത് മുഖ്യ മന്ത്രി യശോദ ബെന്‍ തന്റെ ഭാര്യ ആണെന്ന് സമ്മതിക്കുന്നത്.  ഇത്രകാലവും അദ്ദേഹം അത് സമ്മതിച്ചിരുന്നില്ല. മോദി അവിവാഹിതന്‍ ആണെന്നായിരുന്നു അദ്ദേഹം എല്ലാ വേദികളിലും പറഞ്ഞു നടന്നിരുന്നത്. "തനിക്ക് കുടുംബമില്ല അതുകൊണ്ട് അഴിമതി കാണിക്കില്ല "എന്നായിരുന്നു  മേനി നടിച്ചിരുന്നതും. മറ്റ് പല കാര്യത്തിലും കൊണ്ടു നടന്നിരുന്ന ഒരു കപട മുഖം ഇക്കാര്യത്തിലും അദ്ദേഹം കൊണ്ടു നടന്നു. പാവം ഇന്‍ഡ്യക്കാര്‍ അതൊക്കെ കണ്ണുമടച്ചു വിശ്വസിച്ചു. പക്ഷെ പൊടുന്നനെ അദ്ദേഹത്തിനു ഭാര്യ ഉണ്ടായി വന്നു. പക്ഷെ കുടുംബം ഉണ്ടോ എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. യശോദ അദ്ദേഹത്തിന്റെ ഭാര്യയാണോ എന്നു ചോദിച്ചാല്‍ അതേ എന്നും അല്ല എന്നുമുള്ള ഉത്തരം ഒരേ സമയത്ത് ലഭിക്കും.തനി രാഷ്ട്രീയ ഉത്തരം.   യശോദ വിവാഹ മോചിത ആണോ  എന്നു ചോദിച്ചാലും ഈ രണ്ടുത്തരങ്ങളും ലഭിക്കും. ഭര്‍ത്താവുപേക്ഷിച്ചവളാണോ എന്നു ചോദിച്ചാലും ഇതേ രണ്ടുത്തരങ്ങള്‍ ലഭിക്കും.

മോദി യശോദയെ വിവാഹം  കഴിച്ചിരുന്നു എന്നത് ശരിയാണ്. പക്ഷെ പ്രത്യേക കാരണമൊന്നും പറയാതെ അദ്ദേഹം അവരെ ഉപേക്ഷിച്ച് ഹിന്ദു വര്‍ഗ്ഗീയ സംഘടന ആയ ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കാന്‍  പോയി. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് വിവാഹം നിഷിദ്ധമായതുകൊണ്ട് താന്‍ വിവാഹിതനാണെന്ന കാര്യം അദ്ദേഹം മറച്ചു വച്ചു. തന്നെ വേണ്ടാത്ത മോദിക്ക് വേണ്ടി കാത്തിരിക്കുന്നത് ബുദ്ധി ശൂന്യത ആണെന്ന് തിരിച്ചറിയാന്‍ മാത്രം വിവേകം ഉണ്ടായിരുന്ന യശോദ അവരുടെ കുടുംബവീട്ടിലേക്കു പോയി. സഹോദരങ്ങളുടെ സംരക്ഷണയില്‍ കഴിഞ്ഞു. ഭര്‍ത്താവു വേണ്ടെന്നു വയ്ക്കുന്ന വരും വിധവകളും ആയ  സവര്‍ണ്ണ സ്ത്രീകള്‍  തല മുണ്ഡനം ചെയ്ത് നന്ദാവനത്തില്‍ പോയി തെണ്ടി നടക്കുന്നതുപോലെ ഒന്നും ചെയ്യാന്‍ അവര്‍ പോയില്ല. പഠിച്ച് യോഗ്യത നേടി അദ്ധ്യാപിക ആയി ജോലി ചെയ്തു. വിരമിച്ച് സ്വസ്ഥ ജീവിതം നയിച്ചു. നരേന്ദ്ര മോദി അവരെ തിരിഞ്ഞു നോക്കിയുമില്ല. തന്റെ മുന്‍ ഭര്‍ത്താവ്, ഗുജറാത്ത് മുഖ്യമന്ത്രി  ആയപ്പോഴൊന്നും യശോദയുടെ ജീവിതത്തിന്റെ സ്വച്ഛത നഷ്ടപ്പെട്ടിരുന്നുമില്ല. പക്ഷെ അദ്ദേഹം പ്രധാന മന്ത്രി ആയപ്പോള്‍ ആ ജീവിതത്തിന്റെ താളം തെറ്റി. വീടിനു ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥര്‍. എവിടെ പോയാലും സുരക്ഷാ ഉദ്യോഗസ്ഥര്‍.

ഇതിനൊരു വ്യക്ത വരുത്താന്‍ വേണ്ടി അവര്‍ മെഹ്സാന പോലീസ് സ്റ്റേഷനില്‍  വിവരാവകാശ നിയമപ്രകാരം ചില ചോദ്യങ്ങളുന്നയിച്ച് ഒരു പരാതി നല്‍കി.


View image on Twitter


കഴിഞ്ഞ നാലു പതിറ്റണ്ടോളമായി നിശബ്ദ ജീവിതം നയിച്ചിരുന്ന അവരുടെ ജീവിതത്തിലെ സ്വകാര്യത ചിലര്‍ നശിപ്പിക്കുന്നു എന്നാണവരുടെ പരാതി. ഗുജറാത്ത് സര്‍ക്കാരിനോട് വിവരാവകാശ നിയമപ്രകാരം ചില ഉത്തരങ്ങളാണവര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാന ചോദ്യങ്ങള്‍ ഇവയാണ്.

ഞാന്‍ പൊതു ജനം ഉപയോഗിക്കുന്ന വാഹനമായ ബസില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ പിന്നാലെ കാറില്‍ സുരക്ഷാ ഉദ്യോഗ്സ്ഥര്‍ എന്നും പറഞ്ഞ് ചിലര്‍ ഇപ്പോള്‍ സഞ്ചരിക്കുന്നതിന്റെ  ഉദ്ദേശ്യം എന്താണ്?

ഇതുപോലെ സുരക്ഷ ലഭ്യമാക്കാന്‍  ഞാന്‍ ആരാണ്?

എന്താണീ protocol എന്ന ഉഡായിപ്പിന്റെ നിര്‍വചനം?

എന്തൊക്കെ ആണതിന്റെ പരിധിയില്‍ ഉള്ളത്?

വേറെ എന്തെല്ലാം അവകാശങ്ങളും ആനുകൂല്യങ്ങളും ആണ്, ഇതിന്റെ പേരില്‍ എനിക്ക് അനുവദിച്ചിരിക്കുന്നത്?

പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ എനിക്കുള്ള അവകാശങ്ങള്‍ എന്തൊക്കെ ആണ്?


യശോദ ആലോചിച്ചുറച്ചു തന്നെയാണിറങ്ങിയിരിക്കുന്നതെന്നു തോന്നുന്നു.  അവര്‍ അടിവരയിടുന്ന ആവശ്യങ്ങള്‍  ഇവയാണ്.

അവരുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് വേണം.

ഭരണഘടന പ്രകാരം പ്രധാന മന്ത്രിയുടെ  ഭാര്യയുടെ സുരക്ഷ സംബന്ധിച്ചുള്ള വിശദമായ രേഖകളും വേണം.

സങ്കീര്‍ണ്ണമായ ഒരു വിവാദത്തിലേക്കും നിയമ പ്രശ്നങ്ങളിലേക്കും ചെന്നെത്താവുന്ന ചോദ്യങ്ങളാണിത്.

സുരക്ഷക്ക് വേണ്ടി  ഒരു സര്‍ക്കാര്‍ ഉത്തരവുണ്ടാകാന്‍ സാധ്യതയില്ല. മിക്കവാറും വാക്കാലുള്ള ഒരുത്തരവായിരിക്കാനാണു സാധ്യത.

പ്രധാനമന്ത്രിയുടെ ഭാര്യ എന്നു പറയുന്ന ഒരു സ്ത്രീ ബസ് സ്റ്റോപ്പില്‍ ബസു കാത്തു നില്ക്കുന്നു. കുറച്ചകലെ സുരക്ഷ എന്നും പറഞ്ഞ് കുറച്ചു പേര്‍ ഒരു കാറിലിരുന്ന് അവരെ  സദാ നിരീക്ഷിക്കുന്നു. ശുദ്ധ അസംബന്ധമല്ലേ ഇത്?

മറ്റൊരു പോസ്റ്റില്‍ ഞാന്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ചപ്പോള്‍ ഒരു സംഘ പോരാളി എന്റെ നേരെ ആക്രോശിച്ചത് ഇപ്രകാരമായിരുന്നു.


>>>>>>First of all you should understand who you are and what you are talking about. 
You have just a hidden name and hidden agenda and the way you are blogging is as if you are above U.S. President. 
i.e. you trying to criticse the Indian Prime Minister for everything? Hey who are are you? it is not your job, mind your own business if any
<<<<<<
മോദിയുടെ ചാവേറുകള്‍  കരുതുന്നത് മോദിയെ ആരും വിമര്‍ശിക്കാന്‍ പാടില്ല എന്നാണ്. സംഘ പരിവാര്‍ ഹിറ്റ്ലറുടെ ആരാധകരാണെന്നത്  രഹസ്യമൊന്നുമല്ല. അപ്പോള്‍ ഹിറ്റ്ലറുടെ ഫാസിസ്റ്റ് ചിന്തകള്‍  അവരുടെ വാക്കുകളിലൂടെ പുറത്ത് വരുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യവുമല്ല.


ec-finds-over-3-lakh-bogus-voters-in-narendra-modis-varanasi-seat-counting-continues

മോദി ജനങ്ങളെ അതി സമര്‍ദ്ധമായി പറ്റിക്കുകയാണ്. യശോദ ഭാര്യ ആണെന്ന വിവരം മറച്ചു വച്ചതുപോലെ മറ്റ്   പലതും മറച്ചു വച്ച്  ദുരൂഹമായ പലതും ചെയ്യുന്നുണ്ട്. കുടുംബമില്ലാത്ത മോദിയുടെ ദത്തെടുത്ത കുടുംബം  അദാനിയുടേതാണ്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്, മോദി ഉപയോഗിച്ച ഹെലിക്കോപ്റ്ററുകളൊക്കെ അദാനി സൌജന്യമായി നല്‍കിയതാണെന്നു കൂടെ ഓര്‍ക്കുക. റെയില്‍വേ വികസനത്തിന്, സര്‍ക്കാരിനു പണമില്ല എന്ന നുണ പറഞ്ഞ്  അധികാരമേറ്റെടുത്ത ഉടനെ റെയില്‍ നി രക്കുകൾ   കുത്തനെ കൂട്ടി, സാധങ്ങളുടെ വില കൂടാന്‍ നടപടി  എടുത്തു. അംബാനിയെ  സഹായിക്കാന്‍  ഗ്യാസ് വില കൂട്ടി, ഇന്ധന വില  കൂട്ടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില  30% കുറഞ്ഞപ്പോഴായിരുന്നു ഇത് ചെയ്തത് എന്നോര്‍ക്കുക. പണമില്ല എന്ന നുണ പൊതുജനങ്ങളോട് പറഞ്ഞ മോദി, താന്‍ ദത്തെടുത്ത കുടുംബമായ അദാനിക്ക്  പൊതു ഖജനാവില്‍  നിന്ന് ഒരു ബില്യണ്‍ ഡോളര്‍ വായ്പ്പ നല്‍കി. അതും ഓസ്റ്റ്രേലിയയില്‍ പോയി  ബിസിനസ് നടത്താന്‍. ഇതിന്റെ അനേകം ഇരട്ടി ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ അദാനിക്ക് മോദി ഗുജറാത്തിലെ ഖജനാവില്‍ നിന്നും വായ്പ്പ ആയി നല്‍കിയിട്ട്ണ്ട്. അതില്‍ ഒറ്റ പൈസ പോലും അദാനി തിരിച്ചടച്ചിട്ടില്ല. ഈ വായ്പ്പയും തിരിച്ചടക്കില്ല എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ ഒന്നും പോകേണ്ട ആവശ്യമില്ല.

തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ നാടു മുഴുവന്‍ പറഞ്ഞു നടന്നിരുന്നത്, അനേക കോടി കള്ളപ്പണം പല ഇന്‍ഡ്യക്കാരും വിദേശ ബാങ്കുകളില്‍  നിക്ഷേപിച്ചുട്ടുണ്ട് എന്നായിരുന്നു. അതൊക്കെ അധികാരം ലഭിച്ചാല്‍ 100 ദിവസത്തിനകം തിരികെ കൊണ്ടു വരും എന്നായിരുന്നു വീമ്പടിച്ചതും. ഓരോ ഇന്‍ഡ്യക്കാരനും 15 ലക്ഷം വീതം വിതരണം ചെയ്യും എന്നായിരുന്നു  പറഞ്ഞു നടന്നത്. ആ 15 ലക്ഷം പ്രതീക്ഷിച്ച്  പലരും മോദിയുടെ പാര്‍ട്ടിക്ക് വോട്ടും ചെയ്തു.  ആറു മാസം കഴിഞ്ഞിട്ടും ഒറ്റ പൈസ പോലും കൊണ്ടു വന്നില്ല. പല അക്കൌണ്ടുകളിലും ഉണ്ടായിരുന്ന കള്ളപ്പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ക്ക് സാവാകാശവും ഒത്താശയും നല്‍കി, അവസാനം സുപ്രീം കോടതി കടുത്ത നിലപാടു സ്വീകരിച്ചപോള്‍ കാലി ആക്കിയ കുറച്ച്  അക്കൌണ്ടുകളുടെ ലിസ്റ്റ് കോടതിക്ക്  നല്‍കി കോടതിയേയും കബളിപ്പിച്ചു.

ചായ വിറ്റു നടന്ന ഒരു സാധാരണക്കാരനാണ്, താന്നെന്ന് വിനീതനായി അഭിനയിക്കുന്ന മോദി ഇന്‍ഡ്യ കണ്ട  ഏറ്റവും വലിയ കാപട്യമാണ്. ചായ  വിറ്റു നടന്ന മോദി ഇന്ന് അദാനിയേയും അംബാനിയേയും പോലുള്ള കോര്‍പ്പറേറ്റുകളുടെ ദാസനാണിന്ന്. മോദിയേക്കാളും  താഴ്ന്ന നിലയില്‍ ജീവിച്ച  അദാനിയുടെ കമ്പനി മോദിയുടെ  ബിനാമി കമ്പനി ആണെന്നു സംശയിക്കേണ്ട തരത്തിലാണ്, മോദി അദാനിയെ സഹായിക്കുന്നത്.

ഇപ്പോള്‍ പുറത്തു  വരുന്ന മറ്റൊരു വാര്‍ത്ത  അതീവ ഗുരുതരമായ ഒന്നാണ്. വാരാണസിയില്‍ തെരഞ്ഞെടുപ്പു കമീഷന്‍ 3 ലക്ഷത്തിലധികം വ്യാജ വോട്ടര്‍ മാരെ കണ്ടെത്തി എന്നാണത്. എണ്ണം ഇനിയം ​കൂടാന്‍ സാധ്യത ഉണ്ടെനും പറയുന്നു.  അതില്‍ എന്തെങ്കിലും  വാസ്തവമുണ്ടെങ്കില്‍ മോദി കുതന്ത്രത്തിലൂടെ നേടിയ വിജയമാണ്, വാരാണസിയിലേതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഗുജറാത്തില്‍ നേടിയ വിജയങ്ങളും ഇതുപോലെ അല്ലെന്നാരു കണ്ടു?

EC finds over 3 lakh bogus voters in Narendra Modi’s Varanasi seat

Varanasi: In a stunning revelation in Indian politics, the Election Commission has so far traced 3,11,057 fake voters who casted their votes in Varanasi in the Lok Sabha election earlier this year. The district administration is expecting the number of fake voters to reach around 6,47,085 by the end of the examination process. It is to tell you that Varanasi is the LS constituency of Prime Minister Narendra Modi, who won from the seta with 3,71,784 votes.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ മോദി എന്‍ സി പി എന്ന പാര്‍ട്ടിയെ വിശേഷിപ്പിച്ചത് Nationally Corrupt Party എന്നായിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷമില്ലാതിരുന്ന  ബി ജെപിക്ക് എന്‍ സി പി നിരുപാധിക പിന്തുണ കൊടുത്തു. മോദി അത് സ്വീകരിക്കുകയും ചെയ്തു.  എന്‍ സി പി പിന്തുണയോടെ വിശ്വാസ വോട്ടും നേടി.  
  
ഭരണഘടനയുടെ 370 വകുപ്പ് എടുത്തു കളയണമെന്ന്  കാഷ്മീരിനു പുറത്ത് പറഞ്ഞു നടന്ന മോദി, ഇപ്പോള്‍ കാഷ്മീരിലെ തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ഒരിടത്തും അത് പറഞ്ഞിട്ടില്ല. എന്നു മാത്രമല്ല ഈ വകുപ്പ് എടുത്തു കളയാന്‍ ഉദ്ദേശ്യമില്ല എന്നു കൂടെ പറഞ്ഞു. 

ഇതുപോലെയുള്ള അനേകം കാപട്യങ്ങളുടെ ആകെത്തുകയാണു മോദി. 

യശോദ ബെന്‍ ഉയര്‍ത്തിയ നൈതിക പ്രശ്നത്തിലേക്ക് തിരികെ വരാം.

എന്തിനായിരുന്നു മോദി യശോദയെ ഉപേക്ഷിച്ചത്? ഇതൊരു നിയമ പ്രശ്നമായി വന്നാല്‍ മോദി ഉത്തരം പറയേണ്ടി വരും. ഇപ്പോള്‍ ഭാര്യ ആണെന്നു സമ്മതിക്കുന്ന യശോദയെ മോദിക്ക് സ്വീകരിക്കാന്‍ എന്താണു തടസം? സന്യാസി ആണെന്നു പറഞ്ഞ് തടിതപ്പാന്‍ സാധിക്കില്ല. ചെറുപ്പക്കാരി ആയ മറ്റൊരു പെണ്‍കുട്ടിയുമായി മോദിക്ക് അടുപ്പമുണ്ടായിരുന്നു. അവരെ നിരീക്ഷിക്കാന്‍ ഗുജറാത്ത് പോലീസിനെ ബാംഗളൂരിലേക്കുപോലും മോദി അയച്ചിട്ടുണ്ട്. സ്വന്തം ഭാര്യ അനാഥ ആയി ജീവിച്ച സമയത്ത്  മോദി മറ്റൊരു പെണ്‍കുട്ടിയുടെ പിന്നാലെ പോയത്  അത്ര നല്ല കാര്യമൊന്നുമല്ല.

യശോദ അവരുടെ പ്രാധാന്യം  അധികാരികളുടെ മുന്നില്‍ അവതരിപ്പിക്കുയാണു  ചെയ്യുന്നത്. മറ്റൊരു പ്രധാനമന്ത്രി ആയിരുന്ന രാജിവ് ഗാന്ധിയുടെ ഭാര്യക്ക് Z Category  സുരക്ഷ ഉള്ളപ്പോള്‍ മോദി ഭാര്യ ആണെന്നു സമ്മതിക്കുന്ന  തനിക്ക് എന്തുകൊണ്ട് അതുപോലെ സുരക്ഷ ഇല്ല എന്നാണവര്‍ ഭംഗ്യന്തരേണ ചോദിക്കുന്നത്. ഒന്നുകില്‍  അവര്‍ക്ക് Rule Book ല്‍ പറയുന്ന മുഴുവന്‍ സുരക്ഷയും നല്‍കണം. അല്ലെങ്കില്‍ ഒന്നും നല്‍കരുത്. വെറുതെ കുറച്ച് തടിമാടന്‍മാര്‍ അവര്‍ സഞ്ചരിക്കുന്നിടത്തെല്ലാം പുറകെ നടന്ന്  അവരെ അവഹേളിക്കുന്നത് ശരിയല്ല. 

ഇന്‍ഡ്യന്‍ പ്രധാന മന്ത്രിക്ക് ഭാര്യയുണ്ട്. പക്ഷെ കൂടെയില്ല. നാണം കെട്ട ഒരവസ്ഥയാണിത്. ഒന്നുകില്‍ മോദി ഔദ്യോഗികമായി ഇവരുമായുള്ള  വിവാഹബന്ധം  അവസാനിപ്പിക്കണം. എന്നു വച്ചാല്‍ മൊഴി ചൊല്ലണം.   അല്ലെങ്കില്‍ കൂടെ താമസിപ്പിക്കണം. കൂടെ താമസിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ ഒന്നുകില്‍ അതെന്തുകൊണ്ടാണെന്ന് ഇന്‍ഡ്യയിലെ ജനങ്ങളെ ബോധ്യപ്പെടുത്തണം. അതിനു പറ്റില്ലെങ്കില്‍ നിയമപരമായി തന്നെ പറഞ്ഞു വിടണം.

മനുഷ്യര്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്ത ഒരു കാരണമില്ലാതെ ആയിരുന്നു മോദി അവരെ ഉപേക്ഷിച്ചത്. 


എന്തുകൊണ്ട് മോദിക്ക് തന്റെ ഭാര്യയെ കൂടെ താമസിപ്പിച്ചു കൂടാ? അങ്ങനെ ചെയ്താല്‍ ആരെങ്കിലും അദ്ദേഹത്തെ കളിയാക്കുമോ? എനിക്കു തോന്നുന്നില്ല. എല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കുകയേ ഉള്ളു.  ഓരോരുത്തരുടെയും ജീവിതത്തില്‍ പലതും സംഭവിക്കാറുണ്ട്. വിവേകമുള്ളവര്‍ അതൊക്കെ മറന്ന് മുന്നോട്ടു പോകുയാണു പതിവ്. മോദിക്ക് താന്‍ ചെയ്ത ഒരു തെറ്റെങ്കിലും തിരുത്താനുള്ള അവസരമാണിത്. പക്ഷെ അദ്ദേഹത്തിന്റെ അഹന്തയും ധാര്‍ഷ്ട്യവും അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല.